UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 9th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2289.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹൃദ്യം പദ്ധതിക്ക് വേണ്ടി ഏതൊക്കെ ആശുപത്രികൾക്ക് എത്ര രൂപ വീതമാണ് കൊടുത്തതെന്നുള്ളതിന്റെ കണക്കുകൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരമുള്ള ചികിത്സ സർക്കാർ ആശുപത്രികളിൽ ഉണ്ടെന്നിരിക്കെ ഭൂരിഭാഗവും സ്വകാര്യ ആശുപത്രികളിലേക്ക് പോകുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( സി )
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസുമായി എത്ര വർഷം ആരോഗ്യ വകുപ്പ് ഹൃദ്യത്തിൽ എം.ഒ.യു. ഒപ്പിട്ടിരുന്നുവെന്നും ഏതൊക്കെ വർഷമായിരുന്നു അതെന്നും ഇത്തവണ എം.ഒ.യു. ഇല്ലാതിരിക്കാൻ കാരണമെന്താണെന്നും വ്യക്തമാക്കാമോ;
( ഡി )
ശ്രീചിത്രയെ പദ്ധതിയിൽ ഉൾപ്പെടുത്താൻ എന്ത് നടപടിയെടുത്തുവെന്നും ശ്രീചിത്ര എന്നുമുതൽ ഹൃദ്യം പദ്ധതിയിലേക്ക് തിരിച്ചുവരുമെന്നും വ്യക്തമാക്കാമോ;
( ഇ )
ഹൃദ്യം പദ്ധതി പ്രകാരം എത്ര കുട്ടികൾക്ക് ചികിൽസ കിട്ടിയെന്ന് വ്യക്തമാക്കാമോ;
( എഫ് )
ഓരോ സ്വകാര്യ ആശുപത്രികളും എത്ര വീതം ശസ്ത്രക്രിയ ചെയ്തുവെന്ന് ശസ്ത്രക്രിയയുടെ മാത്രം കണക്ക് ലഭ്യമാക്കാമോ;
( ജി )
ശ്രീചിത്ര നിലിവിൽ പദ്ധതിയിൽ ഇല്ലെങ്കിലും വെബ്സൈറ്റിലെ ആദ്യത്തെ പേര് ശ്രീചിത്രയുടേതാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
2290.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെയും ഈ സർക്കാരിന്റെയും കാലത്ത് ശ്രുതിതരംഗം പദ്ധതിയിലൂടെ എത്ര കുട്ടികൾക്ക് സഹായം നൽകിയിട്ടുണ്ടെന്നും അതിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വർഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കാലയളവിൽ എത്ര കുട്ടികൾക്ക് കോക്ലിയാർ ഇമ്പ്ലാന്റ് ഉപകരണങ്ങൾ മാറ്റിവയ്ക്കുന്നതിനും നന്നാക്കുന്നതിനും സഹായം നൽകിയിട്ടുണ്ടെന്നും അതിനായി ചെലവഴിച്ച തുക എത്രയാണെന്നും അറിയിക്കാമോ;
( സി )
ഇനി എത്ര കുട്ടികൾ ഉപകരണങ്ങൾ മാറ്റിവയ്ക്കാൻ അവശേഷിക്കുന്നുണ്ടെന്നും എത്ര കുട്ടികൾക്ക് ഉപകരണം നന്നാക്കി നൽകാൻ ബാക്കിയുണ്ടെന്നുമുള്ള കണക്ക് ലഭ്യമാക്കാമോ?
2291.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കെ.എ.എസ്.പി.) യുടെ വിശദാംശം അറിയിക്കാമോ;
( ബി )
റോഡ് അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആദ്യത്തെ നാല്പത്തെട്ട്‍ മണിക്കൂര്‍ സൗജന്യ ചികിത്സ നല്‍കുന്നത് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
2292.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതികളില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ ഒരു വര്‍ഷം എത്ര പേര്‍ക്ക് ചികില്‍സ നല്‍കിയെന്നും എത്ര രൂപയുടെ ചികിത്സയാണ് നല്‍കിയതെന്നും വ്യക്തമാക്കാമോ; പ്രസ്തുത പദ്ധതിയുടെ ഭാഗമായി ഇംപ്ലാന്റ്, മരുന്നുകള്‍ എന്നിവ ലഭ്യമാക്കുന്ന രീതി വിശദീകരിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ക്ക് വേണ്ടി ആരംഭിച്ച പ്രത്യേക ഫാര്‍മസിയുടെ പ്രവര്‍ത്തനം വിശദീകരിക്കാമോ?
2293.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ശ്രുതിതരംഗം പദ്ധതി പ്രകാരം എത്ര കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ശസ്ത്രക്രിയയ്ക്കായി ലഭിച്ചിട്ടുള്ള അപേക്ഷകള്‍ എത്രയെന്ന് വിശദമാക്കാമോ;
( സി )
കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് ലഭിക്കുന്ന അനുബന്ധ സേവനങ്ങള്‍ എന്തെല്ലാമെന്ന് വിശദീകരിക്കാമോ?
2294.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ-ഹെല്‍ത്ത് പദ്ധതിയുടെ വിശദാംശം അറിയിക്കാമോ;
( ബി )
ബാലുശ്ശേരി മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രസ്തുത പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
2295.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രുതി തരംഗം പദ്ധതി പൂര്‍ണ്ണമായും ആരോഗ്യ വകുപ്പിന്റെ കീഴിലേക്ക് മാറ്റിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതിയിലേയ്ക്ക് അപേക്ഷകള്‍ സര്‍പ്പിക്കുന്നതിനും മറ്റ് വിശദാംശങ്ങള്‍ ലഭിക്കുന്നതിനും പുതിയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കാമോ?
2296.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റശേഷം നാളിതുവരെ ആരോഗ്യ വകുപ്പ് മുഖേന പൂഞ്ഞാർ മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്കായി അനുവദിച്ച തുക, പദ്ധതികളുടെ നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
2297.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. പി. അബ്ദുല്‍ ഹമീദ്
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോക്ലിയർ ഇംപ്ലാന്റേഷനുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്ത കമ്പനി പ്രവർത്തനം നിർത്തിയത് കാരണം പ്രസ്തുത ശ്രവണസഹായി ഉപകരണങ്ങളുടെ കേടുപാടുകൾ തീർക്കാന്‍ കഴിയാത്ത സാഹചര്യം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത ഉപകരണങ്ങൾ പുതുക്കണമെന്ന് കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ഉപകരണങ്ങള്‍ അറ്റകുറ്റപ്പണി ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തില്‍ അവയ്ക്കു പകരം പുതിയവ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുമോ?
2298.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രുതി തരംഗം പദ്ധതി പ്രകാരം കോക്ലിയർ ഇംപ്ലാന്റ് സർജറി നടന്ന കുട്ടികൾക്ക് തുടർ ചികിത്സയുടെ ഭാഗമായുള്ള ഓഡിയോ വെർബൽ റീഹാബിലിറ്റേഷൻ തെറാപ്പി നടത്താൻ ഏതെല്ലാം സർക്കാർ മെഡിക്കൽ കോളേജുകളിലാണ് സംവിധാനം ഉള്ളത് എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത തെറാപ്പി ചെയ്യുന്നതിന് ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിൽ സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന എത്ര ജീവനക്കാരെ നിയമിച്ചിരുന്നു എന്ന് വ്യക്തമാക്കുമോ; ഇപ്പോൾ എത്ര ജീവനക്കാർ പ്രസ്തുത തസ്തികയിൽ ജോലി ചെയ്യുന്നു എന്ന വിവരം കൂടി ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റുകൾക്ക് കഴിഞ്ഞ ആറു മാസമായി ശമ്പളം ലഭിക്കുന്നില്ല എന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
കഴിഞ്ഞ ആറു മാസത്തിനിടയിൽ എത്ര ഓഡിയോളജിസ്റ്റ് കം സ്പീച് തെറാപ്പിസ്റ്റുകൾ ജോലിയിൽ നിന്ന് വിടുതൽ ചെയ്തിട്ടുണ്ട് എന്ന് വിവരം ലഭ്യമാകുമോ?
2299.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ( കാസ്പ് ) / പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (പി.എം.ജെ.എ.വൈ.) ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ലോക ബാങ്ക് നടപ്പാക്കുന്ന ഡയഗ്നോസിസ് റിലേറ്റഡ് ഗ്രൂപ്പ് (ഡി.ആർ. ജി.) പ്രോജക്ടിന് വേണ്ടി സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നിന്നും രോഗികളുടെ എന്തൊക്കെ വിവരങ്ങളാണ് ശേഖരിക്കുന്നത്;
( ബി )
ലോക ബാങ്ക് നടപ്പാക്കുന്ന പ്രസ്തുത പ്രോജക്ടിന് എത്തിക്സ് കമ്മിറ്റിയുടെ സമ്മത പത്രം [ഐ. ഇ. സി. അപ്രൂവൽ (ഇൻഫർമേഷൻ,എഡ്യൂക്കേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ) ]ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഡി. ആർ. ജി. പ്രോജക്ടിന്റെ വിവര ശേഖരണത്തിന് പ്രോജക്ടിന്റെ വിശദ വിവരങ്ങൾ നൽകി രോഗികളിൽ നിന്നും സമ്മത പത്രം (ഇൻഫോംഡ് കൺസെന്റ്) വാങ്ങുന്നുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
മേൽ സൂചിപ്പിച്ച പ്രോജക്ടിന് രോഗികളുടെ വിവരങ്ങൾ കൈമാറാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ഡയറക്ടർക്ക് ആരോഗ്യ വകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
രോഗികളുടെ ആരോഗ്യ വിവരങ്ങളുടെ രഹസ്യ സ്വഭാവം സൂക്ഷിക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ലോകബാങ്കുമായി ഡാറ്റ കോൺഫിഡൻഷ്യാലിറ്റി എഗ്രിമെന്റ് നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
2300.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2012-ൽ കോക്ലിയർ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ കഴിഞ്ഞ മഞ്ചേശ്വരം മണ്ഡലത്തിലെ മുഹമ്മദ് മഹ്റൂഫ് (S/o അബ്ദുൽ റഹിമാൻ കമ്പള, റഹ്മത്ത് മൻസിൽ, ബേരിപ്പദവ് പി.ഒ) എന്ന കുട്ടിയുടെ ഉപകരണം അപ്ഗ്രേഡ് ചെയ്ത് കിട്ടുന്നതിനായി സമർപ്പിച്ച അപേക്ഷയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
അപേക്ഷകന് പ്രസ്തുത ഉപകരണം അപ്ഗ്രേഡ് ചെയ്ത് എപ്പോൾ ലഭ്യമാക്കുമെന്ന് വിശദമാക്കുമോ?
2301.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദിശ ഓണ്‍ലൈന്‍ ഡോക്ടര്‍ സേവനത്തോടൊപ്പം കൗണ്‍സിലിംഗ് സേവനങ്ങള്‍ ലഭ്യമാണോ; എത്ര പേര്‍ കൗണ്‍സിലിംഗിനായി ഫോണ്‍ മുഖേന വിളിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?
2302.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി നടത്തിപ്പിനായി 2019 മുതൽ ഇത് വരെ കേന്ദ്ര, സംസ്ഥാന സർക്കാർ വിഹിതമായി ലഭിച്ച തുകയുടെ വിശദാംശങ്ങൾ നൽകാമോ;
( ബി )
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കെ.എ.എസ്.പി) പ്രകാരം സർക്കാർ, സ്വകാര്യ ആശുപത്രികൾക്കു നൽകാനുള്ള ആകെ കുടിശിക തുക എത്രയാണ്; കഴിഞ്ഞ മുന്ന് വർഷത്തെ കണക്കുകൾ നൽകാമോ;
( സി )
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ സർക്കാർ ആശുപത്രികൾക്കും കൊടുത്തു തീർക്കാനുള്ള കഴിഞ്ഞ മൂന്ന് വർഷത്തെ ക്ലെയിംസ് തുകയുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ കെ.ബി.എഫ്. പദ്ധതി പ്രകാരം സർക്കാർ ആശുപത്രികൾക്ക് നൽകാനുള്ള കുടിശിക തുക എത്രയാണ്; കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കുകൾ ലഭ്യമാക്കുമോ;
( ഇ )
സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി നടത്തിപ്പിനായി വിദേശ ഏജൻസികളുടെയോ വിദേശ ഗവേഷണ സ്ഥാപങ്ങളുടെയോ സാങ്കേതിക സഹായം കിട്ടുന്നുണ്ടോ; എങ്കില്‍ ഇതിന്റെ വിശദാംശം നൽകാമോ;
( എഫ് )
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഗുണഭോക്താക്കളുടെയോ ഇൻഷുറൻസ് ക്ലെയിമുകളുടെയോ വിവരങ്ങൾ (ഹെൽത്ത് ഇൻഫർമേഷൻ) മറ്റു സ്ഥാപനങ്ങൾക്കു ലഭ്യമാക്കിയിട്ടുണ്ടോ; ഇതിന്റെ വിശദാംശം ലഭ്യമാക്കുമോ ?
2303.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തിലെ ആശുപത്രികളില്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയിട്ടുള്ള പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ; ഇതില്‍ ഓരോ ആശുപത്രികള്‍ക്കും വേണ്ടി ചെലവഴിച്ച തുക എത്രയെന്ന് ആശുപത്രികള്‍ തിരിച്ച് വ്യക്തമാക്കാമോ?
2304.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എന്നീ തസ്തികകളിലെ ജോലി സ്വഭാവം മുന്‍സിപാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ സമാനതസ്തികകളിലെ ജോലി സ്വഭാവവുമായി ഏകീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
2305.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എത്ര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയിട്ടുണ്ട്; ആയതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ;
( ബി )
ഇപ്രകാരം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയപ്പോള്‍ എന്തൊക്കെ അടിസ്ഥാന സൗകര്യ വികസനങ്ങളാണ് പ്രസ്തുത ആശുപത്രികളില്‍ പുതിയതായി ഏര്‍പ്പെടുത്തിയിട്ടുള്ളത്; ആയതിനായി പുതിയ ഡോക്ടര്‍, അനുബന്ധ ജീവനക്കാര്‍ എന്നിവരെ നിയമിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
ഇത്തരം ആശുപത്രികളില്‍ കിടത്തി ചികിത്സ അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
2306.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തിയിട്ടുളളതെന്ന് വിശദമാക്കാമോ;
( ബി )
കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങളെക്കുറിച്ച് വിശദീകരിക്കാമോ?
2307.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അലോപ്പതി മേഖലയിലെ പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍കോളേജ് തലം വരെയുള്ള ആരോഗ്യസ്ഥാപനങ്ങളില്‍ കിടത്തി ചികിത്സയ്ക്ക് സൗകര്യമുള്ള സ്ഥാപനങ്ങള്‍, കിടക്കകളുടെ എണ്ണം എന്നിവ സംബന്ധിച്ച ജില്ല തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
ആരോഗ്യസ്ഥാപനങ്ങളുടെ ആകെ എണ്ണം, പ്രസ്തുത സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുടെ എണ്ണം എന്നിവ ജില്ലാ അടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( സി )
മലപ്പുറം ജില്ലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായി ആശുപത്രി നിലവിലുണ്ടോ; എങ്കില്‍ പ്രസ്തുത ആശുപത്രിയില്‍ നല്‍കി വരുന്ന സേവനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായി മറ്റ് ജില്ലകളിൽ പ്രവർത്തിക്കുന്ന ആശുപത്രിയില്‍ ലഭിക്കുന്ന മുഴുവന്‍ സേവനങ്ങളും ജില്ലയിലെ ആശുപത്രിയില്‍ ലഭിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ ഡയാലിസിസ് കേന്ദ്രങ്ങൾക്ക് കഴിഞ്ഞ ഏഴ് വര്‍ഷമായി നല്‍കിയിട്ടുള്ള ഗ്രാന്റുകളുടെ വിശദാംശം ലഭ്യമാക്കാമോ?
2308.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജില്ലാ ആശുപത്രികളുടെ നടത്തിപ്പില്‍ ജില്ലാ പഞ്ചായത്തുകളുടെ പിന്തുണ കാര്യക്ഷമമല്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കേന്ദ്രനയം മൂലം 15 വര്‍ഷം കഴിഞ്ഞതിന്റെ പേരില്‍ ഉപയോഗിക്കാന്‍ കഴിയാത്ത എത്ര വാഹനങ്ങളാണ് ജില്ലാ ആശുപത്രികളിലുള്ളത്; ഇതിന്‍മേല്‍ എന്ത് പരിഹാര നടപടിയാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ?
2309.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഒ.പി. സംവിധാനം സുതാര്യവും വേഗത്തിലും ആക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഒ.പി.ടിക്കറ്റ് ഓൺലൈൻ വഴി എടുക്കുന്നതിന് നിലവിൽ സംവിധാനം ഉണ്ടോ;
( സി )
ഇ-ഹെൽത്ത് പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ?
2310.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ തരത്തിലുള്ള ചികിത്സാസംവിധാനങ്ങൾ സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളിൽ സജ്ജമാക്കിയിട്ടുണ്ടെങ്കിലും ഡയാലിസിസ് ഉപകരണങ്ങൾ നാളിതുവരെ പ്രവർത്തന സജ്ജമായിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിനാവശ്യമായ നടപടി സ്വീകരിക്കാമോ;
( ബി )
സാധാരണക്കാർക്ക് സഹായകരമായ ഏതെല്ലാം ചികിത്സാസംവിധാനങ്ങളാണ് താലൂക്ക് ആശുപത്രികളിൽ സജ്ജമാക്കുന്നതിനായി പരിഗണനയിലുള്ളത്; വിശദമാക്കാമോ?
2311.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തിലെ ചെറുതന സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ (സി.എച്ച്‌.സി.) പുതിയ കെട്ടിടനിര്‍മ്മാണത്തിനായി ബജറ്റിൽ ഇരുപത് ശതമാനം പ്രൊവിഷന്‍ അനുവദിച്ചിരുന്ന പ്രവൃത്തിക്ക് ഭരണാനുമതി ലഭിക്കാത്തതിന്റ കാരണം അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ എസ്റ്റിമേറ്റ് ഇപ്പോള്‍ ആരുടെ പരിഗണനയിലാണെന്നും എപ്പോള്‍ ഭരണാനുമതി ലഭിക്കുമെന്നും വ്യക്തമാക്കാമോ;
( സി )
ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട മരാമത്ത് വര്‍ക്കുകള്‍ക്ക് സമയബന്ധിതമായി ഭരണാനുമതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും പ്രവൃത്തി നിര്‍വ്വഹണം കൃത്യമായി നിരീക്ഷിക്കുന്നതിനും ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുമോ?
2312.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ഏതൊക്കെ ആശുപത്രികളിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ എസ്. പി. വി. (സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ) ആയി ആരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
എസ്. പി. വി. യുടെ മെല്ലെപോക്ക് കാരണം പദ്ധതികളെല്ലാം മന്ദഗതിയിലാണെന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കില്‍ സമയബന്ധിതമായി കിഫ്ബിയില്‍ നിന്ന് പുതുക്കിയ സാമ്പത്തികാനുമതി ലഭ്യമാക്കി പദ്ധതികള്‍ അടിയന്തരമായി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശം നൽകാമോ?
2313.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം നടന്നുവരുന്ന പയ്യന്നൂര്‍ താലൂക്ക് ആശുപത്രികെട്ടിടത്തിന്റെ ഡി.പി.ആറില്‍ ഉണ്ടായിരുന്ന മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനത്തിന്റെ ടെണ്ടര്‍ നടപടികള്‍ ഏതുവരെയായെന്ന് വ്യക്തമാക്കാമോ;
( ബി )
കെട്ടിട നിര്‍മ്മാണ പ്രവൃത്തി ഏകദേശം പൂര്‍ത്തിയായ സാഹചര്യത്തില്‍ പാര്‍ക്കിംഗ് സംവിധാനത്തിന്റെ തുടര്‍നടപടികള്‍ വേഗത്തിലാക്കാനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
എസ്.എ.ടി. ആശുപത്രി ക്രമക്കേട് അന്വേഷണം
2314.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എസ്.എ.ടി. ആശുപത്രിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വകുപ്പുതല അന്വേഷണം പൂർത്തീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തിയ ക്രമക്കേടുകൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
വകുപ്പുതല അന്വേഷണ റിപ്പോർട്ടിന്മേൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?
2315.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി ഗവൺമെൻറ് മെഡിക്കൽ കോളേജിന്റെയും ജില്ലാ ആശുപത്രിയുടെയും വികസനത്തിനായി ഹോസ്പിറ്റൽ മാനേജിംഗ് സബ് കമ്മിറ്റി കണ്ടെത്തിയ അൻപത് ഏക്കർ സ്ഥലത്തിൽ ഇരുപത്തിയഞ്ച് ഏക്കർ സൗജന്യമായി ലഭിച്ചത് ഏറ്റെടുക്കാനാവില്ല എന്ന വകുപ്പിന്റെ നയം പുനഃപരിശോധിക്കാൻ നടപടി സ്വീകരിക്കുമോ?
2316.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തിലെ ചെട്ടികാട് താലൂക്ക് ആശുപത്രിയുടെ നിര്‍മ്മാണ പുരോഗതിയുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ആശുപത്രിയുടെ വികസനത്തിനായി സ്ഥലമേറ്റെടുക്കുന്ന നടപടി പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
ആര്യാട് പ്രാഥമികാരോഗ്യകേന്ദ്രം, നെഹ്രുട്രോഫി വാര്‍ഡ് പി.എച്ച്.സി, കലവൂര്‍ ഐസൊലേഷന്‍ ബ്ലോക്ക് എന്നിവയുടെ നിര്‍മ്മാണ പുരോഗതിയുടെ വിശദവിവരം ലഭ്യമാക്കാമോ;
( ഡി )
നാഷണല്‍ ഹെല്‍ത്ത് മിഷന്‍ മുഖേന നടപ്പിലാക്കുന്ന മണ്ണഞ്ചേരി പി.എച്ച്.സി.യുടെ നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ?
2317.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി, ഇടയിരിക്കപ്പുഴ ആശുപത്രികളിൽ എം.എ‍ല്‍.എ., എം.പി. ഫണ്ടുകള്‍ ഉപയോഗിച്ച് വാങ്ങിയ ആംബുലന്‍സുകള്‍ ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം പ്രസ്തുത മണ്ഡലത്തിന് പുറത്തുള്ള ആശുപത്രികളുടെ ഉപയോഗത്തിന് കൊണ്ടുപോകുന്നതും രോഗികളെ കൊണ്ടുപോകുന്നതിന് പുറമെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതും തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കാമോ; ബന്ധപ്പെട്ടവര്‍ക്ക് നിർദേശം നല്കാമോ?
2318.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയ സര്‍ക്കാര്‍ ആശുപത്രികള്‍ ഏതൊക്കെയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ആശുപത്രികളില്‍ പദ്ധതി നടപ്പിലാക്കാന്‍ ചെലവഴിച്ച തുക എത്രയെന്നും എന്തെല്ലാം ഉപകരണങ്ങള്‍ വാങ്ങിയെന്നും എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും അറിയിക്കാമോ;
( സി )
ഇ-ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നതുവഴി എന്തെല്ലാം പ്രയോജനങ്ങളാണ് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് വിശദമാക്കാമോ?
2319.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറ്റൂർ മണ്ഡലത്തിലെ ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണത്തിന് അനുവദിച്ച തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി നൽകിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി അടിയന്തര പ്രാധാന്യത്തോടെ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
2320.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിലെ വിവിധ ആശുപത്രികളില്‍ നടക്കുന്ന ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ;
( ബി )
ആയതില്‍ ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രവൃത്തി ആരംഭിക്കാന്‍ കഴിയാത്ത വിധം തടസങ്ങളുള്ള ഏതെല്ലാം ആശുപത്രികള്‍ ഉണ്ടെന്നും ആയത് പരിഹരിക്കുന്നതിനായി സ്വീകരിച്ചിട്ടുളള നടപടികള്‍ ഏന്തെല്ലാമെന്നും വിശദമാക്കാമോ?
2321.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിയോജക മണ്ഡലത്തിലെ ആസ്തി വികസന പദ്ധതി പ്രകാരം കുന്നത്തുനാട് മണ്ഡലത്തിലെ ഭരണാനുമതി ലഭിച്ച പൂതൃക്ക പഞ്ചായത്തിലെ കോട്ടൂര്‍ ഹെല്‍ത്ത് സബ് സെന്റര്‍ നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തിയാക്കുവാന്‍ സാധിക്കുമെന്ന് അറിയിക്കാമോ?
2322.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ നിര്‍മ്മാണത്തിന് എത്ര കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്;
( ബി )
സി.കെ.ജി. മെമ്മോറിയല്‍ ഗവ. കോളേജിന്റെ സ്ഥലം ആശുപത്രി നിര്‍മ്മാണത്തിന് വിട്ടുകിട്ടുന്നതിനായുള്ള നടപടികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ ടെന്‍ഡര്‍ എപ്പോള്‍ ചെയ്യാന്‍ കഴിയുമെന്ന് അറിയിക്കാമോ;
( ഡി )
കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി ഏത് ഏജന്‍സിയെ ആണ് ചുമതലപ്പെടുത്തിയതെന്ന് അറിയിക്കാമോ?
2323.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ ഏതെല്ലാം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയിട്ടുളളതെന്ന് വിശദമാക്കുമോ;
( ബി )
കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയ ആശുപത്രികളുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; പൂര്‍ത്തീകരിക്കാത്തവ എന്ന് പൂര്‍ത്തീകരിക്കുമെന്ന് വിശദമാക്കുമോ?
2324.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിളിമാനൂർ കേശവപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ഭൂമി വിഴിഞ്ഞം-നാവായിക്കുളം റിംഗ് റോഡിന്റെ നിര്‍മ്മാണത്തിനായി അക്വയര്‍ ചെയ്യുന്നത് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന ബദല്‍ ക്രമീകരണങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ?
2325.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ ഞാറക്കല്‍ താലൂക്ക് ആശുപത്രിയുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം; വിശദമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നൽകിയ 06.03.2023- ലെ സി1-(ഇ) 163158/2023 നമ്പര്‍ കത്തിലും 23.03.2023-ന് എം.എല്‍.എ. ആരോഗ്യ വകുപ്പു മന്ത്രിക്ക് നല്‍കിയ കത്തിലും സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
2326.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തില്‍ ആരോഗ്യകേന്ദ്രത്തോട് അനുബന്ധിച്ച് ഐസൊലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കുന്ന പദ്ധതി നിലവില്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി സംബന്ധിച്ച തുടർനടപടികളുടെ വിശദാംശവും നിര്‍മ്മാണ പുരോഗതിയും വിശദമാക്കാമോ;
( സി )
ഐസൊലേഷന്‍ വാര്‍ഡിന്റെ നിര്‍മ്മാണം വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ; പ്രസ്തുത നിര്‍മ്മാണ പ്രവൃത്തി എന്ന് ആരംഭിക്കാനാകുമെന്ന് അറിയിക്കുമോ; ആയതിനായി എന്തെല്ലാം നടപടിക്രമങ്ങൾ അവശേഷിക്കുന്നുണ്ടെന്ന് വിശദമാക്കുമോ?
2327.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗൂരുവായൂര്‍ മണ്ഡലത്തിലെ ആശുപത്രികള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങളും പുരോഗതിയും വ്യക്തമാക്കാമോ?
2328.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ചട്ടഞ്ചാല്‍ ടാറ്റ ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് സ്ഥാപിക്കുന്ന വിഷയം പരിഗണനയിലുണ്ടോ; അതിനായി തുക വകയിരുത്തിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
2329.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കോങ്ങാട് മണ്ഡലത്തിലെ സര്‍ക്കാര്‍ ആശുപത്രികളുടെ വികസനത്തിന് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ; പ്രസ്തുത പദ്ധതികളുടെ പേര്, ചെലവഴിച്ച തുക എന്നിവയുടെ വിശദവിവരം അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പുതിയതായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുണ്ടെങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ?
2330.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തളിപ്പറമ്പ് മണ്ഡലത്തിലെ മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രിയില്‍ ഐ.വി.എഫ്. ക്ലിനിക്ക് ആരംഭിക്കുന്നതിനായി നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഐ.വി.എഫ്. ക്ലിനിക്കിന് ആവശ്യമായി വരുന്ന ജീവനക്കാരെ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കാമോ;
( സി )
പ്രസ്തുത ആശുപത്രിയില്‍ കാന്‍സര്‍ ക്ലിനിക്ക് ആരംഭിക്കുന്നതിനായി നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
2331.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ പെരിങ്ങോം താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ അനുവദിക്കാന്‍ ആവശ്യമായ നടപടികള്‍ പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
2332.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്താൻ നടപടി സ്വീകരിക്കുമോ?
2333.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി ആശുപത്രിയെ ജനറല്‍ ആശുപത്രിയാക്കിയെങ്കിലും അവിടുത്തെ സ്റ്റാഫ് പാറ്റേണ്‍ ജനറല്‍ ആശുപത്രിയുടെ നിലവാരത്തിലേക്ക് ഉയർത്തിയിട്ടില്ലായെന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ ജീവനക്കാരുടെ എണ്ണം തസ്തിക തിരിച്ച് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ആശുപത്രിയിലെ കാഷ്വാലിറ്റി ഒ. പി. യില്‍ സേവനം ചെയ്യുന്ന ഡോക്ടർമാര്‍, സർജന്‍മാർ എന്നിവരുടെ എണ്ണം എത്രയാണെന്ന് അറിയിക്കാമോ; ഒഴിവുകൾ നികത്തി പ്രസ്തുത ആശുപത്രിയിലെ അടിയന്തര ചികിത്സാവിഭാഗം ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കാമോ?
2334.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം സി.എച്ച്.സി യിൽ നിലവിൽ എത്ര ഡോക്ടർമാരുടെ ഒഴിവുകൾ ഉണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഒഴിവുകൾ എപ്പോൾ നികത്തുമെന്ന് വ്യക്തമാക്കാമോ?
2335.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം താലൂക്കാശുപത്രിയില്‍, സി.ടി.സ്കാന്‍, പവര്‍ ലോണ്‍ട്രി എന്നിവ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി വിശദമാക്കാമോ?
2336.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എം.ജെ.വി.കെ. (പ്രധാനമന്ത്രി ജന്‍വികാസ് കാര്യക്രം) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പുതുക്കാട് താലൂക്ക് ആശുപത്രിയിലെ ''അമ്മയും കുഞ്ഞും കോംപ്ലക്സ്'', മറ്റത്തൂര്‍ സി. എച്ച്. സി. യിലെ ഐ. പി. ബ്ലോക്ക് എന്നിവയുടെ നിര്‍മ്മാണത്തിന് അനുമതി ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് അനുമതി ലഭ്യമാക്കാനാവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുമോ?
2337.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയിലെ നൂറനാട് ലെപ്രസി സാനിറ്റോറിയത്തില്‍ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നത് പരിഗണനയിലുണ്ടോ; ഇല്ലെങ്കിൽ അതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
2338.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ മറ്റത്തൂര്‍ സി.എച്ച്.സി. യില്‍ ഡോക്ടര്‍മാര്‍ക്കായി പണി കഴിപ്പിച്ച പുതിയ ക്വാര്‍ട്ടേഴ്സുകള്‍ ഉപയോഗിക്കാതെ ഒഴി‍ഞ്ഞ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നിലവിലുള്ള ഡോക്ടര്‍മാര്‍ പ്രസ്തുത ക്വാര്‍ട്ടേഴ്സ് ഉപയോഗിക്കാത്ത സാഹചര്യത്തില്‍ മറ്റ് സ്റ്റാഫുകള്‍ക്ക് താൽകാലികമായെങ്കിലും അനുവദിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2339.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിക്കല്‍ കോളേജിന് കീഴില്‍ പ്രവൃത്തിക്കുന്നതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറാത്തതുമായ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് പണം ചെലവഴിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേകാനുമതി നല്‍കിയിട്ടുണ്ടോ;
( ബി )
കോഴിക്കോട് മെഡിക്കല്‍ കോളേജിന് കീഴിലുള്ള ചെറൂപ്പ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ അറിയിക്കാമോ;
( സി )
പ്രസ്തുത ആശുപത്രിയിൽ പി.ജി. വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കുന്നതിനായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍‌ ഉപയോഗശൂന്യമായി പോകുന്നു എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
2340.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നബാര്‍ഡിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി സമര്‍പ്പിച്ചിട്ടുള്ള കോട്ടക്കല്‍ മണ്ഡലത്തിലെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയുടെ സമഗ്ര നവീകരണത്തിനുള്ള പ്രൊപ്പോസലിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രൊപ്പോസല്‍ നിലവില്‍ ഏത് വകുപ്പിന്റെ പരിഗണനയിലാണെന്ന് അറിയിക്കുമോ; പ്രൊപ്പോസല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ നബാര്‍ഡിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2341.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ ജില്ലാ ആശുപത്രിയുടെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനം എപ്പോൾ പൂർത്തിയാകുമെന്നും നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കാമോ;
( ബി )
നിർമ്മാണ പ്രവർത്തനം പൂർത്തിയായശേഷം കാർഡിയോളജി, നെഫ്രോളജി എന്നീ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ ഡോക്ടർമാരുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാൻ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
2342.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി മണ്ഡലത്തിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ 2021 മെയ് മുതൽ നാളിതുവരെ ബജറ്റിലെ പ്ലാൻ, നോൺ പ്ലാൻ, കിഫ്‌ബി, ദേശീയ ആരോഗ്യ ദൗത്യം എന്നിവ മുഖേന ഏതെല്ലാം പ്രവൃത്തികൾക്കുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; പ്രസ്തുത പ്രവൃത്തികൾ ഇപ്പോൾ ഏത് ഘട്ടത്തിലാണ്;
( ബി )
മേൽ കാലയളവിൽ മണ്ഡലത്തിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ ഡോക്ടർ, പാരാമെഡിക്കൽ സ്റ്റാഫ് , നേഴ്സ്, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവയിൽ പുതുതായി അനുവദിച്ച തസ്തികകൾ ആരോഗ്യ സ്ഥാപനം തിരിച്ച് വ്യക്തമാക്കുമോ;
( സി )
മണ്ഡലത്തിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ ഒഴിവുള്ള തസ്തികകൾ ഏതെല്ലാമെന്നും അവ എന്നത്തേക്ക് നികത്താനാകുമെന്നും ആരോഗ്യ സ്ഥാപനം തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കുമോ ?
2343.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂനലൂര്‍ മണ്ഡലത്തിലെ ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ, ഏരൂർ, അഞ്ചൽ, ഇടമുളയ്ക്കൽ, കരവാളൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലും പുനലൂർ മുനിസിപ്പാലിറ്റിയിലുമായി പ്രവർത്തിക്കുന്ന വിവിധ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ (പി‌.എച്ച്‌.സി.),സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ (സി‌.എച്ച്‌.സി.), പുനലൂര്‍ താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലുള്ള രോഗികളുടെ എണ്ണം ലഭ്യമാക്കാമോ;
( ബി )
2022 വര്‍ഷത്തില്‍ പുനലൂര്‍ താലൂക്ക് ആശുപത്രി, പുനലൂരിലെ വിവിധ പി‌.എച്ച്‌.സി., സി‌.എച്ച്‌.സി.കളില്‍ നിന്നുമായി റഫര്‍ ചെയ്തിട്ടുള്ള ഹൃദയ സംബന്ധമായ അസുഖമുള്ള രോഗികളുടെ എണ്ണം ശേഖരിച്ചിട്ടുണ്ടോ; ലഭ്യമാക്കാമോ;
( സി )
പുനലൂർ താലൂക്ക് ആശുപത്രിയിൽ അനുവദിക്കപ്പെട്ട കൺസൾട്ടന്‍റ് കാർഡിയോളജി തസ്തികയിലേക്കുള്ള നിയമന നടപടിക്രമങ്ങൾ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ; അതുമായി ബന്ധപ്പെട്ട ഫയലുകളുടെ വിശദാംശം അറിയിക്കുമോ; എന്നത്തേക്ക് നിയമനം നടത്താനാകുമെന്ന് വിശദമാക്കാമോ?
2344.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ കെട്ടിട നിർമ്മാണത്തിനും തുടർന്നുള്ള സജ്ജീകരണത്തിനുമായി കിഫ്ബിയിൽ വകയിരുത്തിയ തുക എത്രയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിലവിലുള്ള അവസ്ഥയെന്താണ്; നിർമ്മാണം എപ്പോൾ പൂർത്തീകരിക്കാനാകുമെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത ആശുപത്രിയിൽ ഏതൊക്കെ സ്പെഷ്യാലിറ്റി വിഭാഗങ്ങളാണ് ഏർപ്പെടുത്താനുദ്ദേശിക്കുന്നത്; ആയതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിച്ച്‌ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പ്രസ്തുത ആശുപത്രിയിൽ ഏതെല്ലാം തസ്തികകളാണ് അധികമായി അനുവദിക്കുന്നതെന്നും അതിനായി സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്നും വിശദമാക്കാമോ?
2345.
ശ്രീ. കെ. പി. എ. മജീദ്
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കുറുക്കോളി മൊയ്തീൻ
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ തീപിടുത്തം മൂലം ഉണ്ടായ നഷ്ടം തിട്ടപ്പെടുത്തി, സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ടവരിൽ നിന്നും പ്രസ്തുത തുക ഈടാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
2346.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ കൊല്ലം, തിരുവനന്തപുരം എന്നീ മരുന്ന് സംഭരണശാലകളിൽ തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമാക്കാമോ;
( ബി )
ഭാവിയിൽ തീപിടിത്തമുണ്ടാവുന്നത് തടയാൻ കെ.എം.എസ്.സി.എൽ. എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( സി )
കെ.എം.എസ്.സി.എൽ.-ന്റെ ജില്ലാ മരുന്ന് സംഭരണശാലകളിൽ വാടക കെട്ടിടങ്ങളില്‍ പ്രവർത്തിക്കുന്നവയുടെ എണ്ണം എത്രയാണെന്ന് അറിയിക്കുമോ;
( ഡി )
കാലപ്പഴക്കം ചെന്നതും മരുന്നുകൾ സൂക്ഷിക്കുവാൻ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതുമായ വാടക കെട്ടിടങ്ങൾ ഒഴിവാക്കി സ്വന്തം നിലയിൽ അത്യാധുനിക ശാസ്ത്രീയ മരുന്ന് സംഭരണശാലകൾ സ്ഥാപിക്കുന്നത് പരിഗണനയിലുണ്ടോ;
( ഇ )
കരുവണ്ണൂരിലുള്ള കോഴിക്കോട് ജില്ലാ മരുന്ന് സംഭരണശാല നഗരപരിധിയിൽ നിന്നും നാൽപ്പത് കിലോമീറ്റർ അകലെ മതിയായ സുരക്ഷ സംവിധാനങ്ങൾ ഇല്ലാത്ത വാടക കെട്ടിടത്തിനാണ് പ്രവര്‍ത്തിക്കുന്നത് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ;
( എഫ് )
പ്രസ്തുത മരുന്ന് സംഭരണശാലയിൽ മതിയായ സുരക്ഷ സംവിധാനമില്ല എന്ന ഫയർ ഓഡിറ്റ് റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിന്മേൽ സ്വീകരിച്ച നടപടി അറിയിക്കാമോ?
2347.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുജനങ്ങൾക്ക് ആരോഗ്യ വിദ്യാഭ്യാസം നല്‍കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
ജീവിത ശൈലി രോഗങ്ങളെ ചെറുക്കാന്‍ പൊതുജനങ്ങളെ പ്രാപ്തരാക്കുന്നതിന് ആരോഗ്യ കായികക്ഷമതാ പദ്ധതി നടപ്പിലാക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
ആലപ്പുഴ മണ്ഡലത്തില്‍ ജീവിത ശൈലി രോഗ നിയന്ത്രണത്തിനായി ഏതൊക്കെ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ;
( ഡി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രസ്തുത പദ്ധതിക്കായി ആലപ്പുഴ മണ്ഡലത്തിൽ എത്ര തുകയാണ് ചെലവഴിക്കുന്നതെന്ന് തദ്ദേശ സ്ഥാപനാടിസ്ഥാനത്തില്‍ വിശദവിവരം ലഭ്യമാക്കാമോ?
2348.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആരോഗ്യ സംരക്ഷണവും ആരോഗ്യ സുരക്ഷയും ലോകോത്തര നിലവാരത്തിലെത്തിക്കാന്‍ മുന്‍ സര്‍ക്കാരും ഈ സര്‍ക്കാരും നടത്തിവരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ആയതിനായി സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ മുതല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വരെ ഏർപ്പെടുത്തിവരുന്ന അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സൗകര്യങ്ങളും എന്തെല്ലാമെന്ന് വിശദമാക്കുമോ;
( സി )
രോഗികളുടെ എണ്ണം കണക്കാക്കി മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ പുതിയ വാര്‍ഡുകള്‍, സി.ടി. സ്കാനറുകള്‍, എം.ആര്‍.ഐ. സ്കാനറുകള്‍ തുടങ്ങിയ അനുബന്ധ മെഡിക്കല്‍ ഉപകരണങ്ങള്‍ ഓരോ ആശുപത്രികളിലും ഉറപ്പാക്കാന്‍ ഈ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കുമോ;
( ഡി )
ആരോഗ്യ പരിപാലന രംഗത്ത് മറ്റിതര സംസ്ഥാനങ്ങളുമായി തുലനം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മൂലം നിലവില്‍ സംസ്ഥാനം ദേശീയതലത്തിൽ എത്രാം സ്ഥാനത്ത് എന്നത് വ്യക്തമാക്കുമോ?
2349.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിലെ ഡോക്ടർമാർ മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിലെ നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയതായുള്ള പരാതിയിൽ അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;
( ബി )
മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള ചട്ടങ്ങളും ഉത്തരവുകളും സർക്കുലറുകളും എന്തൊക്കെയാണ്; അവയുടെ പകർപ്പുകൾ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ചട്ടങ്ങളും ഉത്തരവുകളും പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കാതെ സംസ്ഥാനത്തെ ഏതെങ്കിലും ആശുപത്രികളിൽ മസ്തിഷ്ക മരണം സ്ഥിരീകരിച്ചിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഏതൊക്കെ ആശുപത്രികളിൽ എത്ര തവണ എന്ന് അറിയിക്കുമോ;
( ഡി )
ആശുപത്രികളിൽ മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് മൃതസഞ്ജീവനി കാര്യാലയത്തിലും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലും സൂക്ഷിക്കണം എന്നും സർക്കാർ ഡോക്ടർമാരുടെ സാന്നിധ്യം ഉറപ്പാക്കണം എന്നും വ്യവസ്ഥ ചെയ്തിട്ടുണ്ടോ; എങ്കിൽ അവ പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ; പ്രസ്തുത ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ഇ )
മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിനായി സർക്കാർ ഡോക്ടർമാരെ എം പാനൽ ചെയ്തിട്ടുണ്ടോ; എങ്കിൽ ആകെ എത്ര ഡോക്ടർമാരെയാണ് എം പാനൽ ചെയ്തിട്ടുള്ളതെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( എഫ് )
2001 മുതൽ നാളിതുവരെ എത്ര മസ്തിഷ്ക മരണങ്ങളാണ് സർക്കാർ മെഡിക്കൽ കോളേജുകളിൽ വച്ച് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളതെന്ന് മെഡിക്കൽ കോളേജുകൾ തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
രോഗിയുടെ വയറിൽ കത്രിക കുടുങ്ങിയ സംഭവം അന്വേഷിക്കാന്‍ മെഡിക്കൽ ബോർഡ്
2350.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ തലങ്ങളിലായി ആകെ എത്ര പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ; പ്രസ്തുത പരാതികളിന്മേൽ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
പരാതിക്കാരിയായ ഹർഷിനയുടെ പരാതി നേരിട്ട് പരിഗണിച്ച വകുപ്പുമന്ത്രി എന്തെല്ലാം ഉറപ്പുകളാണ് ഇക്കാര്യത്തിൽ നൽകിയത്; ആയതിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
ഹർഷിനയുടെ വയറിൽ കുടുങ്ങിയിയത് മെഡിക്കൽ കോളേജിൽ ഉപയോഗിച്ച കത്രിക തന്നെയാണെന്ന് കോഴിക്കോട് എസ്.പി.യുടെ നേതൃത്വത്തിൽ നടന്ന പോലീസ് അന്വേഷണത്തിൽ കണ്ടെത്തുകയുണ്ടായോ; ഇതിൽ കുറ്റക്കാര്‍ ആരൊക്കെയാണെന്നാണ് പോലീസ് കണ്ടെത്തിയത്; പോലീസ് റിപ്പോർട്ട് സമർപ്പിച്ച തീയതിയും റിപ്പോർട്ടിന്മേൽ സ്വീകരിച്ച നടപടികളും അറിയിക്കുമോ;
( ഡി )
പ്രസ്തുത സംഭവത്തിൽ അന്വേഷണം നടത്തുന്നതിന് നിലവില്‍ പുതിയ മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ ആയത് രൂപീകരിച്ചത് എന്നാണ്; ബോർഡിലെ അംഗങ്ങൾ ആരൊക്കെയാണ്; എന്തൊക്കെ വിവരങ്ങളാണ് ബോർഡ് അന്വേഷണവിധേയമാക്കുക; വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ഇ )
പോലീസ് അന്വേഷണത്തിൽ കുറ്റക്കാരെ കണ്ടെത്തിയതിനുശേഷവും പുതിയൊരു മെഡിക്കൽ ബോർഡ് രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ; വിശദമാക്കാമോ?
2351.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023 ജൂൺ, ജൂലൈ മാസങ്ങളിൽ പത്തിലധികം സിക്കിൾ സെൽ അനീമിയ രോഗികൾ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ മരണമടയുകയുണ്ടായി എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സിക്കിൾ സെൽ അനീമിയ രോഗത്തെ പ്രതിരോധിക്കാൻ നൂതന ചികിത്സ സംവിധാനം ഏർപ്പെടുത്തുമോ; വിശദമാക്കാമോ?
2352.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരം എത്ര പേര്‍ക്ക് എത്ര രൂപയുടെ ചികില്‍സ നല്‍കിയെന്ന് അറിയിക്കാമോ; പ്രസ്തുത പദ്ധതിയുടെ ഭാഗമായി ഇമ്പ്ലാൻറ്/മരുന്നുകള്‍ എന്നിവ ലഭ്യമാക്കുന്ന രീതി വിശദമാക്കാമോ;
( ബി )
പ്രസ്തുത ആശുപത്രിയിൽ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പ്രത്യേക ഫാര്‍മസിയുടെ പ്രവര്‍ത്തനം വിശദമാക്കാമോ?
2353.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി.യു.വിൽ രോഗിയെ ജീവനക്കാരൻ പീഡിപ്പിച്ച സംഭവത്തിൽ കുറ്റക്കാർ ആരൊക്കെയാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്;
( ബി )
പ്രസ്തുത ജീവനക്കാരനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും തുടർന്ന് തിരിച്ചു ജോലിയിൽ പ്രവേശിപ്പിക്കുകയും വീണ്ടും പുറത്താക്കുകയും ചെയ്യാനിടയായ സാഹചര്യം വിശദമാക്കുമോ;
( സി )
ഏത് കുറ്റം ചുമത്തിയാണ് പ്രസ്തുത ജീവനക്കാരനെ സസ്പെൻഡ് ചെയ്തിരുന്നത്; വ്യക്തമാക്കുമോ;
( ഡി )
ഈ കേസിൽ നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികളും ഇനി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികളും എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
2354.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആരംഭിച്ച ആധുനിക ബേണ്‍ (Burn) യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ?
2355.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മെഡിക്കല്‍ കോളേജ് മാസ്റ്റര്‍ പ്ലാന്‍ പ്രകാരം എന്തെല്ലാം പ്രവൃത്തികൾക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
2356.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ കണ്ണാശുപത്രികളിലും കണ്ണട വ്യാപാര സ്ഥാപനങ്ങളിലും നേത്ര പരിശോധന നടത്താന്‍ നിയമപരമായി നിഷ്‌കർഷിച്ചിട്ടുള്ള അടിസ്ഥാന യോഗ്യതകള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
യു.ജി.സി.-യോ, പി.എസ്.സി.-യോ അംഗീകരിക്കാത്തതും പാരാമെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തതുമായ ബി.എസ്.സി ഒപ്റ്റോമെട്രി, ഡിപ്ലോമ ഇൻ ഒഫ്താൽമിക് അസിസ്റ്റന്റ് (ഡി.ഒ.എ.) എന്നീ കോഴ്സുകള്‍ അനധികൃതമായി നടത്തിവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ ഇതിനെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2357.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ നിലവിൽ ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരുടെ എണ്ണം എത്രയാണ്; ആശുപത്രിയിൽ അനുവദിക്കപ്പെട്ട കിടത്തി ചികിത്സക്കുള്ള കിടക്കകളുടെ എണ്ണം എത്രയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ജില്ലാ ആശുപത്രിയില്‍ ഇപ്പോഴുള്ള സ്റ്റാഫ് പാറ്റേണ്‍ ഏത് വര്‍ഷം മുതലുള്ളതാണ്; നിലവിലുള്ള സ്റ്റാഫ് പാറ്റേൺ നിലവാരം നിശ്ചയിക്കല്‍ പ്രകാരം താലൂക്ക് ആശുപത്രിയുടേതിന് സമാനമാണോയെന്നറിയിക്കാമോ; സ്റ്റാന്‍ഡേര്‍ഡെെസേഷനുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവുകളുണ്ടെങ്കില്‍ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
( സി )
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഓരോ ദിവസവും ശരാശരി എത്ര രോഗികളെ വീതം കിടത്തി ചികിത്സിക്കുന്നുണ്ട്; എത്ര രോഗികള്‍ വീതം ശരാശരി ഒരു ദിവസം ഒ. പി. യില്‍ എത്തുന്നുണ്ട്; ഉയര്‍ന്ന തോതില്‍ രോഗികളുള്ളതിനാല്‍ രോഗികളെ ശരിയായി പരിചരിക്കാന്‍ നിലവിലുള്ള ജീവനക്കാരെ കൊണ്ട് സാധിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചയിക്കണെമന്ന ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയിപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഫയല്‍ നമ്പരും ഫയല്‍ ഏത് കാര്യാലയത്തിലാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്ത് തീരുമാനമെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അറിയിക്കാമോ?
2358.
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെ ആശുപത്രികള്‍, ലാബുകള്‍, ക്ലിനിക്കുകള്‍ എന്നിവയില്‍ ജോലി ചെയ്തുവരുന്ന ലാബ് ടെക്നീഷ്യന്‍മാരുടെ നിശ്ചിത യോഗ്യത സംബന്ധിച്ച് മിനിമം സ്റ്റാന്‍ഡേര്‍ഡ് ചട്ടം നിലവില്‍ വന്നിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത ജോലിയ്ക്കുള്ള നിശ്ചിത യോഗ്യതയായി വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുള്ളത് ഏതൊക്കെ കോഴ്സുകള്‍ ആണെന്ന് വിശദമാക്കുമോ;
( സി )
ബന്ധപ്പെട്ട ചട്ടങ്ങൾ നിലവില്‍ വരുന്നതിന് മുന്‍പുള്ള കാലയളവില്‍ സ്വകാര്യമേഖലയില്‍ പഠനവും പരിശീലനവും പൂര്‍ത്തിയാക്കിയിട്ടുള്ളവരും നിലവില്‍ ജോലി ചെയ്തുവരുന്നവരുമായ ലാബ് ടെക്നീഷ്യന്‍മാരുടെ തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കുമോ?
2359.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ നിലവിൽ എത്ര സ്ഥിരം ജീവനക്കാരുണ്ടെന്ന് ശമ്പള സ്കെയിൽ സഹിതം ലഭ്യമാക്കാമോ; പ്രസ്തുത ജീവനക്കാരെ എപ്രകാരമാണ് സ്ഥിരപ്പെടുത്തിയതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ജീവനക്കാർക്ക് സർക്കാർ സർവീസിലെ എൽ.ഡി.ക്ലാർക്കിന്റെ ശമ്പള സ്കെയിൽ അനുവദിക്കാനാണ് നിർദേശിച്ചിരുന്നതെങ്കിലും സെക്രട്ടറിയേറ്റ് അസ്സിസ്റ്റന്റിന്റെ ശമ്പള സ്കെയിൽ അനുവദിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കാമോ; അതിന് ധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടോ;
( സി )
സര്‍ക്കാര്‍ ഉത്തരവ് (അച്ചടി) 448/2017 പ്രകാരം കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ സൃഷ്ടിച്ച അസിസ്റ്റന്റ് (7), കാഷ്യർ (1) തസ്‌തികകളിലേക്ക് കിറ്റ്‌കോ വഴി നിയമനം നടത്താൻ 6.3.2010-ൽ സർക്കാർ തലത്തിൽ നിന്നും മാനേജിങ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നെങ്കിലും അതിന് വിരുദ്ധമായി കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആന്റ് ഫാമിലി വെൽഫെയർ എന്ന ഏജൻസി വഴി നിയമനം നടത്താനുണ്ടായ സാഹചര്യം വ്യക്തമാക്കാമോ;
( ഡി )
15.06.2015-ലെ 60874/ജെ1/2015/ആ.കു.വ. നമ്പർ കത്തിലെ നിർദേശത്തിൻമേൽ സ്വീകരിച്ച തുടർനടപടി സംബന്ധിച്ച വിവരങ്ങൾ അറിയിക്കുമോ;
( ഇ )
പ്രസ്തുത ജീവനക്കാരുടെ നിയമനം ക്രമീകരിച്ചതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് വകുപ്പ് നടത്തിയ സത്വരാന്വേഷണ റിപ്പോർട്ടിലെ ശിപാർശകളിന്മേൽ സ്വീകരിച്ച നടപടി അറിയിക്കുമോ?
2360.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എസ്.എ.റ്റി.ആശുപത്രിയിലെ ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റിയിൽ നിന്ന് 2021 മുതൽ എത്ര ജീവനക്കാർക്കെതിരെ ശിക്ഷണ നടപടി സ്വീകരിച്ച് പുറത്താക്കിയിട്ടുണ്ട് എന്ന വിവരം ലഭ്യമാക്കാമോ; പ്രസ്തുത ജീവനക്കാരുടെ പേര് വിവരം ലഭ്യമാകുമോ;
( ബി )
പിരിച്ചുവിടുന്നതിന് പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചാണോ സൊസൈറ്റിയിൽ നിന്ന് ജീവനക്കാരെ പിരിച്ചു വിട്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
മുഖ്യമന്ത്രിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ച ഏതെങ്കിലും ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രായപരിധി പിന്നിട്ട എത്രപേർ നിലവില്‍ സൊസൈറ്റിയിൽ ജോലി ചെയ്യുന്നുണ്ട് എന്ന വിവരം ലഭ്യമാക്കുമോ;
( ഇ )
ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റിയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയുടെ ഏറ്റവും ഉയർന്ന പ്രായപരിധി എത്രയാണെന്ന് വ്യക്തമാക്കുമോ?
2361.
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ മെഡിക്കൽ കോളേജുകളിലും ഇതര സർക്കാർ ആശുപത്രികളിലും കൂടുതൽ ഡയാലിസിസ് ടെക്നീഷ്യൻമാരെ താത്ക്കാലിക അടിസ്ഥാനത്തിൽ നിയമിക്കാൻ നടപടി സ്വീകരിക്കുമോ;
( ബി )
നാഷണൽ ഹെൽത്ത് മിഷൻ (എൻ.എച്ച്.എം.) മുഖേനയുള്ള നിയമനത്തിൽ ഇപ്പോൾ ഡയാലിസ് ടെക്നീഷ്യൻ തസ്തിക ഉൾപ്പെടുന്നുണ്ടോ; ഇല്ലെങ്കിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കുമോ;
( സി )
ഒരു ഷിഫ്റ്റ് മാത്രം പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റുകളുള്ള സർക്കാർ ആശുപത്രികളിൽ കൂടുതൽ ഡയാലിസിസ് ടെക്നീഷ്യൻമാരെ നിയമിച്ച് ഷിഫ്റ്റുകളുടെ എണ്ണം വർദ്ധിപ്പിച്ച് പരമാവധി രോഗികൾക്ക് സേവനം നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
2362.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാഷണൽ കമ്മീഷൻ ഫോർ അലയിഡ് ആൻഡ് ഹെൽത്ത്കെയർ പ്രൊഫഷണല്‍സ് ആക്ട് സംസ്ഥാനത്ത് നടപ്പിലാക്കപ്പെട്ടിട്ടുണ്ടോ; പ്രസ്തുത നിയമത്തിന്റെ പരിധിയിൽ ഒക്ക്യുപേഷണൽ തെറാപ്പിസ്റ്റുകളെ ഉൾപ്പെടുത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത ആക്ട് സംസ്ഥാനത്ത് നടപ്പാക്കുന്നതു സംബന്ധിച്ച് ഹെല്‍ത്ത് & ഫാമിലി വെല്‍ഫയര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിലവിലുളള കെ.2/27/2022 എന്ന ഫയലില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ? ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
തിരുവനന്തപുരം ഗവണ്മെന്റ് മാനസികാരോഗ്യ കേന്ദ്രത്തിലെ ഒക്ക്യുപേഷണൽ തെറാപ്പിസ്റ്റിന്റെ തസ്തിക പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( ഡി )
ബാച്‌ലർ ഓഫ് ഒക്ക്യുപേഷണൽ തെറാപ്പി കോഴ്സ് പഠിപ്പിക്കുന്നതിനായി ഡോക്ടർമാരുടെ സേവനം ലഭ്യമാകാത്ത സാഹചര്യത്തില്‍ ഇരിങ്ങാലക്കുട എൻ.ഐ.പി.എം.ആർ. പോലെയുള്ള സ്ഥാപനങ്ങളിൽ ഒക്ക്യുപേഷണൽ തെറാപ്പി കോഴ്സിലെ നിശ്ചിത വിഷയങ്ങൾ പഠിപ്പിക്കുവാൻ കഴിയാതെ വരുന്നതിനാൽ പ്രസ്തുത വിഷയങ്ങൾ പഠിപ്പിക്കാൻ ഡോക്ടർമാരുടെ ഭാഗിക സമയ സേവനം ഉറപ്പ് വരുത്തുവാന്‍ നടപടി സ്വീകരിക്കുമോ?
2363.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നൽകുന്നത് പരമാവധി എത്ര കാലാവധിക്കാണെന്ന് വ്യക്തമാക്കാമോ;
( ബി )
നാഷണൽ ഹെൽത്ത് മിഷന്റെ സ്റ്റേറ്റ് എച്ച്.ആർ. മാനേജർ തസ്തിക ഡെപ്യൂട്ടേഷൻ തസ്തിക ആണോ; ഈ തസ്‌തികയിൽ നിയമനത്തിനുള്ള മാനദണ്ഡം വിശദമാക്കാമോ;
( സി )
പ്രസ്തുത തസ്തികയിലെ ഉദ്യോഗസ്ഥൻ എത്ര കാലമായി ഡെപ്യൂട്ടേഷനിൽ തുടരുന്നുവെന്ന് അറിയിക്കാമോ?
2364.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ആശുപത്രികളിലെ നിലവിലുള്ള സ്റ്റാഫ് പാറ്റേണ്‍ സംബന്ധിച്ച വിവരങ്ങള്‍ ആശുപത്രി തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ആശുപത്രികളില്‍ ജീവനക്കാരുടെ ഒഴിവുകള്‍ നിലവിലുണ്ടോ; എങ്കില്‍ പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ?
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡോക്ടർമാരുടെ ഒഴിവ്
2365.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മെഡിക്കൽ കോളേജിൽ ആകെ എത്ര ഡോക്ടർമാരുടെ ഒഴിവുകളാണ് നിലവിലുള്ളതെന്ന് വിഭാഗം തിരിച്ച് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്ന സാഹചര്യം പരിശോധിച്ചിട്ടുണ്ടോ; ആവശ്യത്തിന് അദ്ധ്യാപകർ ഇല്ലാത്തത് കാരണം എമർജൻസി മെഡിസിൻ വിഭാഗത്തിലെ രണ്ട് പി.ജി. സീറ്റുകളുടെ അംഗീകാരം നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിലെ ഒഴിവുകൾ നികത്താത്ത സാഹചര്യം നിലവിലുണ്ടോ; ഒഴിവുകൾ നികത്താത്തത് മൂലമാണോ എമർജൻസി മെഡിസിൻ വിഭാഗത്തിന്റെ അംഗീകാരം നഷ്ടമായത്; വിശദാംശം അറിയിക്കുമോ;
( ഡി )
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡോക്ടർമാരുടെ ഒഴിവുകൾ നികത്താത്തത് മൂലം രോഗികളും ജീവനക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഒഴിവുകൾ നികത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
2366.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്യാൻസർ രോഗിയായ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റ് ശ്രീമതി സുധ ഇ.പി. അനുതാപാര്‍ഹമായ അന്തര്‍ ജില്ലാ സ്ഥലം മാറ്റത്തിന് നല്‍കിയ അപേക്ഷയില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
അന്തര്‍ജില്ലാ സ്ഥലം മാറ്റത്തിന് നല്‍കിയ അപേക്ഷയില്‍ രണ്ട് വര്‍ഷത്തിന് ശേഷവും തീരുമാനമുണ്ടാകാത്തത് അപേക്ഷകയുടെ ചികിത്സയെ ബാധിക്കുന്നതിനാല്‍ പ്രസ്തുത അപേക്ഷയിന്മേൽ അടിയന്തരമായി തീരുമാനമെടുക്കുന്നതിന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കാമോ;
( സി )
പ്രസ്തുത അപേക്ഷയില്‍ അടിയന്തര പ്രാധാന്യത്തോടെ തീര്‍പ്പുണ്ടാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2367.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര ജില്ലാ ആശുപത്രിയില്‍ കാര്‍ഡിയോളജി, നെഫ്രോളജി വിഭാഗങ്ങള്‍ ആരംഭിക്കുന്നത് പരിഗണിക്കാമോ;
( ബി )
പ്രസ്തുത ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ നിയമനം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ?
2368.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തിലെ ഏതെല്ലാം സര്‍ക്കാര്‍ ആശുപത്രികളിലാണ് വിവിധ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നത്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത തസ്തികകളില്‍ നിയമനം നടത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2369.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പിലെ ഡെന്റൽ ഹൈജീനിസ്റ്റ് നിയമനത്തിന് സ്പെഷ്യൽ റൂൾസ് നിലവിലുണ്ടോ എന്ന് വിശദമാക്കാമോ;
( ബി )
ഡെന്റൽ ഹൈജീനിസ്റ്റ് സ്പെഷ്യൽ റൂൾസ് രൂപീകരിക്കുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
ഡെന്റൽ ഹൈജീനിസ്റ്റ് നിയമനത്തിനുള്ള യോഗ്യതയായി എയിംസിൽ നടത്തുന്ന ബാച്ചിലർ ഇൻ ഡെന്റൽ ഹൈജീൻ കോഴ്സ് സ്പെഷ്യൽ റൂൾസിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
2370.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ നെടുവ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ (സി.എച്ച്.സി.) ഫാർമസിസ്റ്റിനെ വർക്കിംഗ് അറേഞ്ച്മെന്റിൽ ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിലേക്ക് നിയമിച്ചതുമൂലം പ്രസ്തുത തസ്തിക ഒഴിഞ്ഞു കിടക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങളും ജനങ്ങളുടെ പ്രതിഷേധവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത നിയമനം റദ്ദ് ചെയ്ത് നെടുവ സി.എച്ച്.സി.യിലെ ഒഴിവ് നികത്തണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം എം.എൽ.എ.യും പരപ്പനങ്ങാടി നഗരസഭ ചെയർമാനും വകുപ്പ് മന്ത്രി, സെക്രട്ടറി, ആരോഗ്യവകുപ്പ് ഡയറക്ടർ എന്നിവർക്ക് നൽകിയ നിവേദനങ്ങളിൽ ഓരോന്നിലും എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത വ്യക്തിക്ക് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം നൽകുന്നതിന് തടസ്സം ഉള്ളതിനാലാണോ ടി തസ്തിക നെടുവ സി. എച്ച്. സി. യിൽ തന്നെ നിലനിർത്തി വർക്കിംഗ് അറേഞ്ച്മെന്റിൽ ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിലേക്ക് മാറ്റി നിയമിച്ചതെന്നും അപ്രകാരം നിയമിക്കുന്നതിന് ശിപാർശ നൽകിയത് ആരാണെന്നും വിശദമാക്കാമോ;
( ഡി )
നെടുവ സി. എച്ച്. സി. യിൽ ഏതെല്ലാം തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്; അതിന്റെ കാരണമെന്താണ്; പ്രസ്തുത തസ്തികകളിൽ നിയമനം നടത്തുന്നതിനുള്ള എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ നിയമനം നടത്തുന്നതിന് എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടോയെന്ന് തസ്തിക തിരിച്ച് വിശദമാക്കാമോ?
2371.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡി. എച്ച്. എസ് ന് കീഴിലുള്ള ആശുപത്രികളിൽ ഇ. സി. ജി. ടെക്‌നീഷ്യൻ തസ്തികയുടെ അഭാവം ചൂണ്ടികാട്ടി പുതിയ തസ്തിക സൃഷ്ടിക്കുന്നതിനു വേണ്ടി പരാതികൾ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ അതിന്മേൽ എന്തു നടപടി സ്വീകരിച്ചിട്ടുണ്ടെന്നു വ്യക്തമാക്കാമോ;
( ബി )
ആരോഗ്യമേഖലയിൽ 1200 പുതിയ തസ്തിക സൃഷ്ടിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നതിൽ ഇ. സി. ജി. ടെക്‌നീഷ്യന്റെ എത്ര തസ്തിക ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ഇ.സി.ജി.ടെക്‌നീഷ്യൻ തസ്തിക സൃഷ്ടിക്കുന്നതിന് വേണ്ടി സർക്കാർ ഡി .എച്ച്.എസ് . നോട് ആവശ്യപ്പെട്ട 632/21 ഹെൽത്ത് എം 1 നമ്പർ ഫയലിലെ അനുബന്ധ രേഖകൾ ഡി .എച്ച്.എസ്. ൽ നിന്നും ലഭിച്ചോ; ലഭിച്ചെങ്കിൽ എന്തു നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
ആർദ്രം മാനദണ്ഡം അനുസരിച്ചു ഓരോ ആശുപത്രിയിലും ഉണ്ടായിരിക്കേണ്ട ഇ. സി. ജി. ടെക്‌നീഷ്യൻ തസ്തികയുടെ എണ്ണം എത്രയാണ്; അതിൻപ്രകാരമുള്ള തസ്തിക സൃഷ്ടിച്ചിട്ട് പി . എസ് . സി. യിൽ നിന്നും നിയമനം നടത്തിയിട്ടുണ്ടോ;
( ഇ )
പൊതുജനാരോഗ്യം മുൻനിർത്തി അടിയന്തരമായി എത്ര ഇ. സി. ജി. ടെക്‌നീഷ്യൻ തസ്തിക സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഡി .എച്ച്.എസ് . ൽ നിന്നും സർക്കാരിലേക്ക് ആവശ്യപ്പെട്ടിട്ടുള്ളത്; അതിന്മേൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?
2372.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈയടുത്തകാലത്ത് കാസർഗോഡ് ജില്ലയിൽ നിന്നും ആരോഗ്യവകുപ്പിലെ ഡോക്ടർമാരടക്കമുള്ളവരെ സ്ഥലം മാറ്റിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ എത്രപേരെ മാറ്റിയിട്ടുണ്ടെന്ന് അവരുടെ തസ്തികകളും ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളുമടക്കം വ്യക്തമാക്കാമോ;
( സി )
കാസർഗോഡ് ജില്ലയിൽ ആരോഗ്യവകുപ്പിൽ നിലവിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ ഏതൊക്കെയാണെന്ന് സ്ഥാപനങ്ങൾ തിരിച്ചു വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത തസ്തികകൾ എത്രകാലമായി ഒഴിഞ്ഞുകിടക്കുന്നുവെന്നും ആയത് നികത്താനുള്ള നടപടികൾ സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും വ്യക്തമാക്കാമോ;
( ഇ )
കാസർഗോഡ് ജില്ലയിൽ നിന്ന് വർക്കിംഗ് അറേഞ്ച്മെന്റിൽ മാറിപോയവരുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ എപ്പോഴാണ് മാറിപോയതെന്ന് തസ്തിക തിരിച്ചു വ്യക്തമാക്കാമോ?
2373.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാം പാസ്സായ കുട്ടികൾക്ക് ഹൗസ് സർജൻസി ചെയ്യുന്നതിന് മെഡിക്കൽ കോളേജ്, ജില്ല ആശുപത്രി എന്നിവിടങ്ങളിൽ എത്ര വേക്കൻസി ഉണ്ടെന്ന് ജില്ല തിരിച്ച് വിശദാംശം നൽകുമോ?
2374.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ നെടുങ്ങോലം രാമറാവു മെമ്മോറിയൽ ഗവ: താലൂക്ക് ആശുപത്രിയിൽ നിലവിലുള്ള തസ്തികകൾ സംബന്ധിച്ച വിശദ വിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
നിലവിലെ സാഹചര്യത്തിൽ പ്രസ്തുത ആശുപത്രിയിൽ ഡോക്ടർമാരുടേതുൾപ്പെടെ പുതിയ തസ്തികകൾ ആവശ്യമാണെന്നുള്ള കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; എങ്കിൽ പുതിയ തസ്തികകൾ സൃഷ്ടിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ആശുപത്രിയിൽ പുതിയ തസ്തികകൾ അനുവദിക്കുന്നതിനായി സമർപ്പിച്ചിട്ടുള്ള ഫയലിന്മേൽ സ്വീകരിച്ച നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ?
2375.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ബദിയ‍ഡുക്കയില്‍ അനുവദിച്ച കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിലേയ്ക്ക് വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ എന്നാണ് ആരംഭിക്കാന്‍ കഴിയുന്നത്; വ്യക്തമാക്കാമോ;
( ബി )
കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് അനുവദിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ അടിയന്തരമായി ആവശ്യമുള്ള തസ്തികകള്‍ അനുവദിക്കാന്‍ വൈകുന്നതിനുള്ള കാരണം വ്യക്തമാക്കാമോ;
( സി )
ആശുപത്രിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് അത്യാവശ്യമായ തസ്തികകള്‍ എതെല്ലാം അനുവദിച്ച് ഉത്തരവാകാന്‍ കഴിയുമെന്ന് അറിയിക്കാമോ?
2376.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 തസ്തികയില്‍ നിലവില്‍ ‌എത്ര ‌ഒഴിവുകളുണ്ടെന്ന് അറിയിക്കാമോ; ഇതില്‍ എത്ര ഒഴിവുകള്‍ പി.എസ്.സി.‌യ്ക്ക് റിപ്പോര്‍ട്ട് ചെ‌യ്തെന്നും ഇനി എത്ര ഒഴിവുകള്‍ പി.‌എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യാനുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
2023 ഡിസംബറിനകം പ്രസ്തുത തസ്തികയില്‍ എത്ര പ്രതീക്ഷിത ഒഴിവുകളു‌ണ്ടാകുമെന്നാണ് കണ്ടെത്തി‌യിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
2023 ഡിസംബറിനകം പ്രസ്തുത തസ്തികയില്‍ വിരമിക്കല്‍, പ്രൊമോഷന്‍, ലോങ്ങ് ലീവ് എന്നിവ മുഖേന എത്ര ഒഴിവുകളു‌ണ്ടാകുമെന്ന് വ്യക്തമാക്കാമോ;
( ഡി )
പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 കാറ്റഗറിയില്‍ എത്ര അനുവദനീയ തസ്തികകളാണുള്ളതെന്ന് വ്യക്തമാക്കാമോ; ഇതില്‍ എത്രപേര്‍ ജോലിചെയ്യുന്നുണ്ടെന്നും വ്യക്തമാക്കാമോ?
2377.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസ്പ്/പി.എം.ജെ.എ.വെെ എന്നീ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കായി ഈ സാമ്പത്തിക വർഷം ബഡ്ജറ്റിൽ വകയിരുത്തിയ തുക എത്രയാണ്; വിശദമാക്കാമോ;
( ബി )
പ്രസ്തുത ആരോഗ്യ ഇൻഷുറൻസ് പദ്ധതികള്‍ക്ക് കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കുന്ന വിഹിതത്തിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
സർക്കാർ ആശുപത്രികൾക്കും സ്വകാര്യ ആശുപത്രികൾക്കും നിലവിൽ ക്ലെയിം ഇനത്തിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ നിന്നും നൽകാനുള്ള കുടിശ്ശിക എത്രയാണ്;
( ഡി )
പദ്ധതിയുടെ ഭാഗമായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ നിന്നും ക്ലെയിം ഇനത്തിൽ വിവിധ സർക്കാർ ആശുപത്രികൾക്ക് കിട്ടാനുള്ള തുകയുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
2378.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അവയവദാനം സംബന്ധിച്ച് സംസ്ഥാനത്ത് നിലവിലുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ; 2001 മുതൽ 2010 വരെയുള്ള കാലയളവിൽ എത്ര അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ടെന്ന് ജില്ല, ആശുപത്രി എന്നിവ തിരിച്ചുള്ള കണക്കുകൾ വർഷ അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കാലയളവിൽ മസ്തിഷ്ക മരണത്തെ തുടർന്ന് അവയവമാറ്റ ശസ്ത്രക്രിയ നടത്തിയത് എത്ര എണ്ണമെന്ന് വർഷം തിരിച്ചു വ്യക്തമാക്കാമോ; കേരളത്തിന് പുറത്തുള്ളവർ സ്വീകർത്താക്കളായ എത്ര ശസ്ത്രക്രിയകൾ ഇപ്രകാരം നടത്തിയിട്ടുണ്ട്; വിശദാംശങ്ങൾ നൽകുമോ;
( സി )
2011 മുതൽ 2023 വരെയുള്ള കാലയളവിൽ എത്ര അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ടെന്ന് ജില്ല, ആശുപത്രി എന്നിവ തിരിച്ചുള്ള കണക്കുകൾ വർഷാടിസ്ഥാനത്തിൽ വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത കാലയളിൽ മസ്തിഷ്ക മരണത്തെ തുടർന്ന് അവയവമാറ്റ ശസ്ത്രക്രിയ നടത്തിയത് എത്ര എണ്ണമെന്ന് വർഷം തിരിച്ച് വ്യക്തമാക്കാമോ; കേരളത്തിന് പുറത്തുള്ളവർ സ്വീകർത്താക്കളായ എത്ര ശസ്ത്രക്രിയകൾ ഇപ്രകാരം നടത്തിയിട്ടുണ്ട്; വിശദാംശങ്ങൾ നൽകുമോ?
2379.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിതുര ഗ്രാമപഞ്ചായത്തില്‍ ബോണക്കാട് എസ്റ്റേറ്റിലെ തൊഴിലാളി കുടുംബങ്ങള്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യം ലഭ്യമല്ലായെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ആയത് പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ?
2380.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബിൽ ആൻഡ് മെലിൻഡാ ഗേറ്റ്സ് ഫൗണ്ടേഷന്റെ വിദേശ സാമ്പത്തിക സഹായം ലഭിക്കുന്ന സ്ഥാപനങ്ങളുമായിട്ട് ധാരണ പത്രം ഒപ്പിടാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ഡയറക്ടർക്ക് ആരോഗ്യ വകുപ്പ് മന്ത്രിയുടെയോ വകുപ്പ് സെക്രട്ടറിയുടെയോ അനുമതി ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ഫൗണ്ടേഷന്റെ വിദേശ സാമ്പത്തിക സഹായം ലഭിക്കുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്നതിന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയെ സഹായിക്കാൻ സ്റ്റേറ്റ് പ്രൊജക്റ്റ് മാനേജർ, സാങ്കേതിക വിദഗ്ദർ എന്നിവരെ നിയമിക്കാൻ ആരോഗ്യ വകുപ്പ് അനുമതി നൽകിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
ബിൽ ആൻഡ് മെലിൻഡാ ഗേറ്റ്സ് ഫൗണ്ടേഷന്റെ വിദേശ സാമ്പത്തിക സഹായം ലഭിക്കുന്ന സ്ഥാപനങ്ങളിലെ കൺസൾട്ടന്റുകൾക്ക് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ഓഫീസിൽ ജോലി ചെയ്യാനും പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട മീറ്റിംഗുകളിൽ പങ്കെടുക്കുവാനും അനുമതി നൽകിയിട്ടുണ്ടോ; വിശദമാക്കാമോ?
2381.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിക്കല്‍ ഉപകരണങ്ങളുടെ ഉല്പാദനം, മെഡിക്കല്‍ സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട ഗവേഷണം എന്നിവയുടെ കേന്ദ്രമായി സംസ്ഥാനത്തെ മാറ്റാന്‍ കഴിയുന്ന കേരള മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യത്തിന്റെ പ്രവര്‍ത്തനം വിശദമാക്കാമോ?
2382.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അലോപ്പതി ചികിത്സ നടത്തുന്ന ഡോക്ടർമാർക്ക് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം നിർബന്ധമാക്കിയിട്ടുണ്ടോ; ഈ അംഗീകാരം ഇല്ലാതെ തന്നെ ഡോക്ടർമാർ ചികിത്സ നടത്തിവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം നൽകാമോ;
( ബി )
അത്തരത്തിൽ ചികിത്സ നടത്തുന്നത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടോ; എങ്കിൽ അത് ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പരാതികളിന്മേൽ ഇതുവരെ സ്വീകരിച്ചതും അത്തരം സംഭവങ്ങൾ തടയുന്നതിന് സ്വീകരിച്ചുവരുന്നതുമായ നടപടികൾ വിശദമാക്കാമോ?
2383.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുതായി ആരംഭിക്കുന്ന ഫാമിലി മെഡിസിന്‍ യൂണിറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും മാവൂരിലെ ചെറൂപ്പയിലേക്ക് മാറ്റി പ്രസ്തുത ആരോഗ്യ കേന്ദ്രം ശാക്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിന്റെ നടത്തിപ്പിനായി ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവരും അടങ്ങുന്ന ഒരു സമിതി രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ?
2384.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയുടെ സമഗ്ര വികസനത്തിനുള്ള മാസ്റ്റര്‍പ്ലാനിന് അംഗീകാരം ലഭിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
2385.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരുടെ എണ്ണം അറിയിക്കാമോ; അവര്‍ക്ക് വാക്സിനേഷന്‍ നൽകുന്നതിന് എന്തെല്ലാം സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയതെന്ന് വ്യക്തമാക്കാമോ?
2386.
ശ്രീ വി ജോയി
ഡോ. സുജിത് വിജയൻപിള്ള
ശ്രീ. പി. വി. അൻവർ
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡാനന്തര കാലത്ത് പ്രമേഹ ബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവുണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദീകരിക്കാമോ;
( ബി )
പ്രമേഹത്തോടൊപ്പം തന്നെ കുട്ടികളിലും മുതിര്‍ന്നവര്‍ക്കിടയിലും കാഴ്ചക്കുറവ്, കിഡ്നി തകരാറുകള്‍, ഹൃദയാഘാതം, പക്ഷാഘാതം, കൈകാലുകള്‍ മുറിച്ചു മാറ്റല്‍ തുടങ്ങിയവയിൽ വര്‍ദ്ധനവുണ്ടായിട്ടുള്ളതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
സംസ്ഥാനത്ത് കോവിഡാനന്തര രോഗസാധ്യതകളെ സംബന്ധിച്ച് പഠനങ്ങള്‍ നടക്കുന്നുണ്ടോ; ഇത് സംബന്ധിച്ച് വിദഗ്ദ്ധ ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ സ്ഥാപനങ്ങളുടെയും അഭിപ്രായങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദീകരിക്കാമോ;
( ഡി )
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് -ന്റെയും അന്താരാഷ്ട്ര പ്രമേഹ ഫെഡറേഷന്റെയും കണക്ക് പ്രകാരം രാജ്യത്ത് പ്രമേഹ രോഗികളില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനവിനനുസരിച്ച് സംസ്ഥാനത്തും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ;
( ഇ )
ഇതു സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ മൂലമുണ്ടാകുന്ന ആശങ്ക ഒഴിവാക്കാന്‍ ആധികാരികമായ വിവരങ്ങള്‍ പുറത്തുവിടുന്നതിന് നടപടി സ്വീകരിക്കുമോ?
2387.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഹാമാരിയായ കോവിഡിന് ശേഷം സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യസ്ഥിതി, മരണ നിരക്ക് എന്നിവ സംബന്ധിച്ച് ശാസ്ത്രീയ പഠനം നടന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍ വിശദമാക്കുമോ;
( സി )
മരണനിരക്കില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ടോ; എങ്കില്‍ ആയതിനുള്ള കാരണം വ്യക്തമാക്കുമോ?
2388.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ വാരപ്പെട്ടി ഫാമിലി വെല്‍ഫെയര്‍ സെന്ററിനോട് അനുബന്ധിച്ച് നിര്‍മ്മാണത്തിലിരിക്കുന്ന ഐസൊലേഷന്‍ ബ്ലോക്കിന്റെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി ഐസൊലേഷന്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
പുനലൂര്‍ മണ്ഡലത്തിൽ ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കാനുള്ളവര്‍
2389.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂര്‍ മണ്ഡലത്തിൽപ്പെട്ട ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ, ഏരൂർ, അഞ്ചൽ, ഇടമുളയ്ക്കൽ, കരവാളൂർ എന്നീ ഗ്രാമ പഞ്ചായത്തുകളിലും പുനലൂർ മുനിസിപ്പാലിറ്റിയിലുമായി പ്രവർത്തിക്കുന്ന വിവിധ അംഗൻവാടികളുടെ കീഴിൽപ്പെട്ട ഭിന്നശേഷിക്കാരായ വ്യക്തികളില്‍ ഇനിയും മെഡിക്കല്‍ ബോര്‍ഡില്‍ നിന്നും ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുവാനുള്ള വ്യക്തികളുടെ പേര്, മേൽവിലാസം, വയസ്സ്, ഫോണ്‍ നമ്പർ എന്നിവ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രദേശങ്ങളില്‍ യു.ഡി.ഐ.ഡി. കാർഡ് ലഭിക്കാത്ത ഭിന്നശേഷിക്കാരുണ്ടോ; എങ്കില്‍ കാർഡിനായി രജിസ്റ്റർ ചെയ്തിട്ടുള്ള വ്യക്തിയുടെ പേര്, എൻറോൾമെൻറ് നമ്പര്‍, മേൽവിലാസം, ആധാര്‍ നമ്പർ, ഫോൺ നമ്പർ എന്നിവ ലഭ്യമാക്കാമോ;
( സി )
പുനലൂര്‍ മണ്ഡലത്തില്‍ ഇനിയും യു.ഡി.ഐ.ഡി. കാർഡ് ലഭിക്കുവാൻ ഉള്ളവരുടെ എണ്ണം വ്യക്തമാക്കാമോ; ഇവര്‍ക്ക് പ്രസ്തുത കാർഡ് ലഭ്യമാക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
രാത്രികാലങ്ങളില്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ നടപടി
2390.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാത്രികാലങ്ങളില്‍ പോസ്റ്റ്മോര്‍ട്ടം നടക്കാത്തതിനാല്‍ ഒട്ടേറെ പേര്‍ പ്രയാസമനുഭവിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ രാത്രി കാലങ്ങളില്‍ പോസ്റ്റ്മോര്‍ട്ടം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രാത്രി കാലങ്ങളില്‍ പോസ്റ്റ്മോര്‍ട്ടം ആരംഭിക്കുന്നതിനായി എത്ര അധിക തസ്തികകള്‍ ആവശ്യമുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്; വിശദമാക്കാമോ?
2391.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മരണാനന്തരം ശരീരം മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തെ പഠനത്തിനായി വിട്ടു നല്‍കുന്നതിന് നിലവില്‍ തുടര്‍ന്നു വരുന്ന മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ആയതിനോട് താല്പര്യമുള്ള വ്യക്തികൾക്ക് വിവിധ മെഡിക്കല്‍ കോളേജുകളിലോ, ആരോഗ്യ വകുപ്പിലോ രജിസ്റ്റര്‍ ചെയ്യുന്നതിന് സ്വീകരിച്ചു വരുന്ന നടപടികൾ വിശദമാക്കുമോ;
( സി )
രജിസ്റ്റര്‍ ചെയ്യുന്ന വ്യക്തികളുടെ മൃതദേഹം ആരോഗ്യ വകുപ്പ് എപ്രകാരമാണ് സ്വീകരിക്കുന്നതെന്നും പ്രസ്തുത വ്യക്തികളുടെ കുടുംബത്തെ എങ്ങനെയാണ് ആദരിക്കുന്നതെന്നും വ്യക്തമാക്കുമോ;
( ഡി )
കഴിഞ്ഞ 10 വര്‍ഷ കാലയളവില്‍ ആരോഗ്യ വകുപ്പിന് ലഭ്യമായ മ‍ൃതദേഹങ്ങള്‍ എത്രയെന്നും അവരുടെ പേര് വിവരം നിയമപരമായി ലഭ്യമാക്കാന്‍ കഴിയുമെങ്കില്‍ വര്‍ഷം തിരിച്ചും ലഭ്യമാക്കാമോ?
2392.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരിയിൽ പുതുതായി ആരംഭിച്ച സർക്കാർ നഴ്‌സിങ് കോളേജിന് ഹെഡ് ഓഫ് അക്കൗണ്ട് അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ആയത് അനുവദിക്കുന്ന കാര്യം പരിഗണനയിൽ ഉണ്ടോ;
( ബി )
എങ്കിൽ ഹെഡ് ഓഫ് അക്കൗണ്ട് അനുവദിക്കുന്നതിന് സത്വര നടപടികൾ സ്വീകരിക്കുമോ;
( സി )
പ്രസ്തുത കോളേജിന് ആവശ്യമായ കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത കോളേജിൽ സ്ഥിരം ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
2393.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ അരൂക്കുറ്റി പഞ്ചായത്തിലെ ഹോമിയോ ഡിസ്പെന്‍സറി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
അരൂക്കുറ്റി കുടുംബാരോഗ്യകേന്ദ്രത്തോട് അനുബന്ധിച്ച് ഒഴിഞ്ഞുകിടക്കുന്ന കെട്ടിടത്തിലേക്ക് പ്രസ്തുത ഹോമിയോ ഡിസ്പെന്‍സറി മാറ്റുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
2394.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓരോ പഞ്ചായത്തിലും ഓരോ ഹോമിയോ ഡിസ്പെന്‍സറി എന്ന മുൻ സര്‍ക്കാര്‍ തീരുമാനപ്രകാരം മണലൂര്‍ മണ്ഡലത്തിലെ വാടാനപ്പള്ളി, ചൂണ്ടല്‍ പഞ്ചായത്തുകളില്‍ ഹോമിയോ ഡിസ്പെന്‍സറിക്കുവേണ്ടി കെട്ടിടങ്ങള്‍ തയ്യാറാക്കിയിട്ടും ഡിസ്പെന്‍സറികളുടെ പ്രവര്‍ത്തനം ഇതുവരെ ആരംഭിക്കാനായിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഹോമിയോ ഡിസ്പെന്‍സറികള്‍ ഇല്ലാത്ത പ്രസ്തുത പഞ്ചായത്തുകളില്‍ ഡിസ്പെന്‍സറികളുടെ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കാമോ?
2395.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാർക്കാട് മണ്ഡലത്തിൽ എത്ര ഹോമിയോ ഡിസ്പെൻസറികളാണ് നിലവിലുള്ളത്; അവയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ഹോമിയോ ഡിസ്പെൻസറികളിൽ മതിയായ ജീവനക്കാർ ഇല്ലാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഏതെല്ലാം കാറ്റഗറിയിലുള്ള ജീവനക്കാരുടെ അഭാവമാണ് ഓരോ ഇടങ്ങളിലും ഉള്ളത് എന്നതിന്റെ വിശദാംശം നൽകുമോ; മതിയായ ജീവനക്കാരെ അടിയന്തരമായി നിയമിക്കുവാൻ നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത ഹോമിയോ ഡിസ്പെൻസറികളിൽ ചീഫ് മെഡിക്കൽ ഓഫീസർ തസ്തിക സൃഷ്ടിക്കാൻ നടപടി സ്വീകരിക്കുമോ;
( ഡി )
ആദിവാസി മേഖലയായ അട്ടപ്പാടിയിൽ രോഗികളെ കിടത്തി ചികിത്സിക്കുന്നതിന് ഒരു ഹോമിയോ ആശുപത്രി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദീകരണം നൽകുമോ?
2396.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ പരിയാരം സര്‍ക്കാര്‍ ആയുര്‍വ്വേദ കോളേജിലെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അമ്മയും കുഞ്ഞും ആശുപത്രി പൂര്‍ണ്ണ സജ്ജമാക്കാനാവശ്യമായ എന്തൊക്കെ നടപടികളാണ് ആയുഷ് വകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
2397.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പാറശ്ശാല മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ ആയുര്‍വേദം, ഹോമിയോ എന്നീ വിഭാഗങ്ങളിലെ ആശുപത്രികളുടെ വികസനത്തിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ആയതിലേയ്ക്കായി എത്ര തുക ചെലവഴിച്ചിട്ടുണ്ട്; ആശുപത്രി തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ; പ്രസ്തുത പ്രവര്‍ത്തനങ്ങളുടെ പുരോഗതി അറിയിക്കാമോ;
( സി )
പ്രസ്തുത കാലയളവില്‍ പാറശ്ശാല മണ്ഡലത്തില്‍ ദേശീയ ആരോഗ്യ ദൗത്യം ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കിയ പദ്ധതികളും പ്രവര്‍ത്തനങ്ങളും എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
2398.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ കായല്‍ ടൂറിസത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ആയുര്‍വേദ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കുട്ടനാട്ടില്‍ നിലവിലുള്ള എല്ലാ ആയുര്‍വേദ ഡിസ്‍പെന്‍സറികളും അപ്ഗ്രേഡ് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
കുട്ടനാട്ടിലെ ആയുര്‍വേദ ഡിസ്‍പെന്‍സറികളിലെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
2399.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ പാട്യം ആയുര്‍വേദ ഡിസ്പന്‍സറിയില്‍ കിടത്തി ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള കെട്ടിടം നിര്‍മ്മിച്ചെങ്കിലും ആവശ്യമായ തസ്തികകള്‍ അനുവദിക്കാത്തത് കാരണം ഉദ്ഘാടനം ചെയ്യാന്‍ സാധിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത ആശുപത്രിയില്‍ ആവശ്യമായ തസ്തികകള്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ;
( സി )
തസ്തികകള്‍ അനുവദിക്കുന്നതിന് എന്തെങ്കിലും തടസ്സം നിലവിലുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഡി )
ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ച് പ്രസ്തുത കെട്ടിടം ജനോപകാരപ്രദമായ രീതിയില്‍ ഉപയോഗിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
2400.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജക മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന ഏതൊക്കെ ആരോഗ്യ സ്ഥാപനങ്ങളിലാണ് ആയുഷ് പദ്ധതി നടപ്പിലാക്കിയിട്ടുളളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം കുണ്ടറ മണ്ഡലത്തിലേയ്ക്ക് അനുവദിച്ചിട്ടുളള സൗകര്യങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
2401.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സർക്കാർ മേഖലയില്‍ എത്ര യുനാനി ആശുപത്രികൾ ഉണ്ടെന്നും അത് എവിടെയൊക്കെ സ്ഥിതി ചെയ്യുന്നുവെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ആശുപത്രികളിൽ ലഭ്യമായ സേവനങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( സി )
കാസർകോട് ജില്ലയിലെ മൊഗ്രാൽ യുനാനി ആശുപത്രി അപ്ഗ്രേഡ് ചെയ്ത് കിടത്തി ചികിത്സ സൗകര്യമുള്ള ആശുപത്രിയാക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ?
2402.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. എം.വിജിന്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് യോഗയുടെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനും ഓരോ വ്യക്തിയിലേക്കും കുടുംബത്തിലേക്കും യോഗയുടെ പ്രാധാന്യം എത്തിക്കുന്നതിനും എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഇതിനായി പ്രത്യേക ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിച്ചിട്ടുണ്ടോയെന്നും ഇത്തരം പ്രവർത്തനങ്ങളിലൂടെ എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നതെന്നും ആരോഗ്യ സംരക്ഷണത്തിന് യോഗ എത്രത്തോളം സഹായകമാണെന്നും വിശദീകരിക്കാമോ;
( സി )
ആയുഷ് വകുപ്പും യോഗ അസോസിയേഷന്‍ ഓഫ് കേരളയും ചേര്‍ന്ന് എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നതെന്നും അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോയെന്നും അറിയിക്കാമോ?
2403.
ശ്രീമതി യു പ്രതിഭ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീമതി ഒ എസ് അംബിക
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമൂഹത്തില്‍ പെണ്‍കുട്ടികള്‍ക്ക് തുല്യാവകാശം ലഭ്യമാക്കി അവകാശബോധമുള്ളവരായി മാറ്റാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; ദേശീയ ബാലികാ ദിനാചരണത്തിന്റെ ഭാഗമായി ലിംഗ പദവി സമത്വത്തിലധിഷ്ഠിതമായ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; എന്തൊക്കെ കാര്യങ്ങളാണ് ഇതുവഴി ലക്ഷ്യമിടുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
പോക്സോ അതിജീവിതരായ കുട്ടികളുടെ മാനസികാഘാതം ലഘൂകരിച്ച് പിന്തുണ നല്‍കുന്നതിനും, ഗാര്‍ഹിക പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിയമ-വൈദ്യസഹായം നല്‍കി സംരക്ഷിക്കുന്നതിനും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ; പെണ്‍കുട്ടികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളില്‍ പിന്തുണ നല്‍കി സ്വയംപര്യാപ്തരാക്കി മാറ്റാന്‍ കൈക്കൊള്ളുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?
2404.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരവിപുരം മണ്ഡലത്തില്‍ അടിസ്ഥാന സൗകര്യമില്ലാത്ത എത്ര അംഗനവാടികളുണ്ടെന്നും പ്രസ്തുത അംഗനവാടികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നും വിശദമാക്കാമോ;
( ബി )
മണ്ഡലത്തില്‍ സ്വന്തമായി കെട്ടിടമില്ലാത്ത എത്ര അംഗനവാടികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സ്വന്തമായി ഭൂമിയുള്ള അംഗനവാടികള്‍ക്ക് കെട്ടിടം നിര്‍മിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ?
2405.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ വര്‍ഷം പാലക്കാട് ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സ്മാർട്ട് അംഗൻവാടികളുടെ പട്ടിക ലഭ്യമാക്കാമോ;
( ബി )
സ്മാര്‍ട്ട് അംഗൻവാടി പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ?
2406.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തില്‍ വനിത-ശിശുവികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
2407.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീമതി ശാന്തകുമാരി കെ.
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈംഗികന്യൂനപക്ഷ (ട്രാൻസ്ജെന്റര്‍, ലെസ്ബിയൻ, ഗേ) വിഭാഗക്കാര്‍ക്ക് ആരോഗ്യസേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ പ്രത്യേക പദ്ധതി ആരംഭിച്ചിട്ടുണ്ടോ; രാജ്യത്ത് ആദ്യമായിട്ടാണോ ഇത്തരത്തില്‍ ഒരു പദ്ധതി ആവിഷ്ക്കരിക്കുന്നത്; എന്തൊക്ക സേവനങ്ങളാണ് ഈ പദ്ധതിയിലൂടെ ലഭ്യമാകുന്നത്; എന്തൊക്കെ കാര്യങ്ങളാണ് പദ്ധതി ലക്ഷ്യമിടുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ട്രാന്‍സ്ജെന്റെര്‍ കമ്മ്യൂണിറ്റി ലിങ്ക് വര്‍ക്കര്‍ പദ്ധതി ആരംഭിച്ചിട്ടുണ്ടോ; എന്തൊക്കെ കാര്യങ്ങളാണ് ഇത് വഴി ലക്ഷ്യമാക്കുന്നതെന്ന് വിശദമാക്കാമോ?
2408.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ സ്വന്തമായി സ്ഥലമുള്ള അംഗന്‍വാടികളുടെ നിര്‍മ്മാണത്തിനായി 30.11.2020 ലെ സര്‍ക്കാര്‍ ഉത്തരവ് (സാധാ) നം. 681/2020, സാ.നി.വ. (സാമൂഹിക നീതി ബി വകുപ്പ്) പ്രകാരം അനുമതി ലഭിച്ചിരുന്ന കൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ അംഗന്‍വാടി നമ്പര്‍ -39 (ഐ.സി.ഡി.എസ്. മുതുകുളം അഡീഷണല്‍) സര്‍ക്കാരിന്റെ മറ്റൊരു പദ്ധതിയില്‍ ഉള്‍പ്പെട്ടതുമൂലം, പ്രസ്തുത പ്രവൃത്തി റദ്ദു ചെയ്ത് ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13-ല്‍ സ്വന്തമായി സ്ഥലമുള്ള 66 നമ്പര്‍ അംഗന്‍വാടി (ഐ.സി.ഡി.എസ്. മാവേലിക്കര) ക്ക് പുതിയ കെട്ടിടത്തിന് ഭരണാനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയിൻമേല്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെ എന്ന് വിശദമാക്കാമോ?
2409.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരവിപുരം മണ്ഡലത്തില്‍ വൈദ്യുതീകരിക്കാത്ത എത്ര അംഗനവാടികളുണ്ടെന്നും അവ ഏതൊക്കെയാണെന്നും വിശദമാക്കാമോ?
2410.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ തിരുവാണിയൂര്‍ പഞ്ചായത്തിലെ 52-ാം നമ്പര്‍ അംഗന്‍വാടിയുടെയും മഴുവന്നൂര്‍ പഞ്ചായത്തിലെ 7-ാം നമ്പര്‍ അംഗന്‍വാടിയുടെയും കെട്ടിടനിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിടങ്ങളുടെ നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
2411.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേള്‍വിശക്തിയില്ലാത്ത കുട്ടികള്‍ക്ക് സൗജന്യമായി കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്തുന്ന പദ്ധതി എന്ന് മുതലാണ് ആരംഭിച്ചിട്ടുളളതെന്നും ഈ പദ്ധതിയുടെ ചുമതല ആര്‍ക്കാണ് നല്‍കിയിട്ടുളളതെന്നും വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ എത്ര പേര്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുളളതെന്ന് വിശദമാക്കാമോ?
2412.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ നടപടികൾ കാര്യക്ഷമമാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
ഓപ്പറേഷൻ ഹോളിഡേ എന്ന പേരിൽ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടത്തി വരുന്നുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
ഭക്ഷണത്തിൽ മായം കലർത്തുന്നതും പഴകിയ ഭക്ഷണം നൽകുന്നതും വൃത്തിഹീനമായ ചുറ്റുപാടില്‍ ഭക്ഷണം തയാറാക്കുന്നതും സംബന്ധിച്ച പരാതികൾ അറിയിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പോർട്ടൽ തയ്യാറാക്കിയിട്ടുണ്ടോ; പ്രസ്തുത പോര്‍ട്ടലില്‍ എത്ര പരാതികൾ ലഭിച്ചിട്ടുണ്ട്; ആയതില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ഡി )
നിയമപ്രകാരമുള്ള ലൈസൻസ്, രജിസ്ട്രേഷൻ എന്നിവ ഇല്ലാതെ പ്രവർത്തിക്കുന്ന ഭക്ഷണശാലകൾക്കെതിരെ കാര്യക്ഷമമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ;
( ഇ )
ഭക്ഷ്യ സുരക്ഷാ പരിശോധനയുടെ ഭാഗമായി കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ എത്ര സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്; എത്ര സ്ഥാപനങ്ങള്‍ പൂട്ടിച്ചിട്ടുണ്ട്; എത്ര സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?
2413.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബേക്കറികളിൽ ഉല്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കൾ ആറുമാസം കൂടുമ്പോൾ ലാബ്ടെസ്റ്റ് നടത്തണമെന്ന ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്‍ഡ്യ (എഫ്.എസ്.എസ്.എ.ഐ). നിയമം (ഓരോന്നിനും 3000/-രൂപ മുതൽ 14000/- രൂപ വരെ ലാബ് ചാർജുകൾ വരുന്ന സാഹചര്യത്തിൽ) ചെറുകിട ബേക്കറി വ്യാപാരികളെ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിക്കുന്നതാണെന്ന പരാതികൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ചെറുകിട ബേക്കറി വ്യാപാരികളുടെ ഇത്തരത്തിലുള്ള ആവലാതികൾ പരിഹരിക്കുന്നതിന് സർക്കാർ തലത്തിൽ നടപടികൾ സ്വീകരിക്കാമോ?
2414.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിപണനം നടത്തുന്നതും വിതരണം നടത്തുന്നതുമായ ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നതും വിഷാംശം ഉള്‍ക്കൊള്ളുന്നതും ഭക്ഷ്യ സുരക്ഷയ്ക്ക് ഭംഗം വരുത്തി ജീവഹാനിയിലേക്ക് നയിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
എങ്കില്‍ ഭക്ഷ്യവസ്തുക്കളിലെ ഗുണനിലവാരം ഉറപ്പാക്കാതെ വിപണനം നടത്തുന്നത് തടയാനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കാനും നടത്തിവരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( സി )
കഴിഞ്ഞ മൂന്നു വര്‍ഷ കാലയളവില്‍ ഓരോ വര്‍ഷവും എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; എത്രപേര്‍ക്കെതിരെ നടപടികള്‍ കൈക്കൊണ്ടു; ശേഷിക്കുന്ന കേസുകളുടെ എണ്ണം എത്ര; വിശദാംശം ലഭ്യമാക്കുമോ?
2415.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി കോമ്പൗണ്ടില്‍ കരാറില്ലാതെ നിയമവിരുദ്ധമായി 2018 ഡിസംബര്‍ മുതല്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ കോഫി ഹൗസ് അടച്ചു പൂട്ടുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനം ലൈസന്‍സ് ഇല്ലാതെ എത്ര നാള്‍ പ്രവർത്തിച്ചുവെന്ന് അറിയിക്കാമോ;
( സി )
വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രസ്തുത ഇന്ത്യന്‍ കോഫി ഹൗസിനെതിരെ ഭക്ഷ്യ സുരക്ഷ വകുപ്പ്, മെഡിക്കല്‍ കോളേജ് അധികൃതര്‍ എന്നിവർ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ഡി )
ഇന്ത്യന്‍ കോഫി ഹൗസ് നടത്തിപ്പുകാർ അവിടത്തെ താത്കാലിക ഷെ‍ഡില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തിയിരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
2416.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളം സുരക്ഷിത ഭക്ഷണ ഇടം പദ്ധതിയുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട പരിശോധനാ നടപടികള്‍ വിശദമാക്കാമോ?
2417.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓപ്പറേഷന്‍ ഫോസ് കോസ് ലൈസന്‍സ് ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്ത് അനധികൃതമായി പ്രവര്‍ത്തിച്ച എത്ര സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
കൊല്ലം ജില്ലയില്‍ ഇരവിപുരം മണ്ഡലത്തില്‍ പ്രസ്തുത ഡ്രൈവിന്റെ ഭാഗമായി എത്ര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സ്ഥാപനത്തിന്റെ പേര് സഹിതം വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.