UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 9th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

602.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സോളാർ കേസുമായി ബന്ധപ്പെട്ട് മുൻ സർക്കാർ നിയമോപദേശം തേടിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ആ ഇനത്തിൽ ചെലവഴിച്ച തുകകളുടെ വിശദാംശങ്ങൾ ഇനം തിരിച്ചു വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കേസുമായി ബന്ധപ്പെട്ട് വക്കീൽ ഫീസ് ഇനത്തിലും അനുബന്ധ ചെലവുകൾക്കുമായി നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് ഇനം തിരിച്ചു വ്യക്തമാക്കുമോ;
( സി )
സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മീഷന്റെ പ്രവർത്തനങ്ങൾക്കായി ആകെ ചെലവിട്ട തുക എത്രയാണെന്ന് ഇനം തിരിച്ചു വ്യക്തമാക്കുമോ?
603.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിയമ വകുപ്പിൽ ലീഗൽ അസിസ്റ്റന്റ് മുതൽ സ്പെഷ്യൽ സെക്രട്ടറി വരെയുള്ള തസ്തികകളില്‍ പി.എസ്.സി മുഖേന നിയമനം ലഭിച്ചവരുടെ പെൻഷൻ നിർണ്ണയിക്കുന്നതിനുള്ള സർവ്വീസ് കാലയളവിനോടൊപ്പം ബാർ പ്രാക്ടീസ് ചെയ്ത കാലയളവ് കൂട്ടുന്നത് നിർത്തലാക്കിയത് എന്നുമുതലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ആനുകൂല്യം നിർത്തലാക്കിയത് പുന:സ്ഥാപിക്കണമെന്നുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധി നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( സി )
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ പ്രസ്തുത വിധിക്കെതിരെ അപ്പീലിനുള്ള നിയമസാധുത ഇല്ലായെന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ നിയമോപദേശം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ അതിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ഡി )
നിലവിൽ ഈ ആനുകൂല്യം നിയമ വകുപ്പിൽ നിന്നും വിരമിച്ച എത്ര ജീവനക്കാർക്ക് നൽകുന്നുണ്ട്; ഇനി എത്രപേര്‍ക്ക് ലഭിക്കാനുണ്ട് എന്നീ വിവരങ്ങൾ ലഭ്യമാക്കാമോ?
604.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാല്‍ സ്കില്‍ ഡെവലപ്മെന്റ് മള്‍ട്ടി പര്‍പ്പസ് ഇന്‍ഡസ്ട്രിയല്‍ കോപ്പറേറ്റീവ് സൊസെെറ്റിക്ക് (ആര്‍.ഇ.ജി.എസ്.ഡി.എം.ഐ.എന്‍.ഡി.(ടി)978) കീഴില്‍ പളളിച്ചല്‍ പഞ്ചായത്തിലെ വെളളക്കാവില്‍ ബിസിനസ് ഫെസിലിറ്റി സെന്റര്‍ ആരംഭിക്കുന്നതിന് 2023-24 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ ഇരുപത് ശതമാനം തുക വകയിരുത്തിയിരുന്നതിന്മേല്‍ സ്വീകരിച്ച നടപടികളും ആയതിന്റെ തുടര്‍നടപടികളും എന്താണെന്ന് വിശദമാക്കാമോ?
605.
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. സണ്ണി ജോസഫ്
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് കേരള പദ്ധതിയുടെ ഭാഗമായി എ.ഐ. ക്യാമറകൾ സ്ഥാപിക്കുന്ന പ്രവൃത്തിക്കു ടെൻഡർ നേടിയ എസ്.ആർ.ഐ.ടി.ക്ക് പുറമെ ടെൻഡറിൽ പങ്കെടുത്ത അശോക ബിൽഡ്കോൺ, അക്ഷര എന്നീ സ്ഥാപനങ്ങൾക്ക് ടെൻഡറില്‍ നിഷ്കർഷിച്ചിരുന്ന പ്രീ ക്വാളിഫിക്കേഷൻ കണ്ടിഷൻ ഉണ്ടായിരുന്നോ എന്ന് വിശദമാക്കാമോ;
( ബി )
ടെൻഡറിൽ പങ്കെടുക്കുന്ന കമ്പനി 10 വർഷമായി പ്രവർത്തിക്കുന്നതായിരിക്കണമെന്നുള്ള ടെൻഡർ വ്യവസ്ഥ നിലനിൽക്കെ 3 വർഷം മുൻപ് മാത്രം സ്ഥാപിതമായ അക്ഷര എന്ന കമ്പനി എങ്ങിനെ യോഗ്യത നേടി എന്ന് വ്യക്തമാക്കാമോ;
( സി )
സേഫ് കേരള പദ്ധതിയുടെ ഭാഗമായി എ.ഐ. ക്യാമറകൾ സ്ഥാപിക്കാനായി ക്ഷണിച്ചിരുന്ന ടെൻഡറിൽ പങ്കെടുത്ത അശോക ബിൽഡ്കോൺ, അക്ഷര എന്നീ സ്ഥാപനങ്ങൾ ടെൻഡർ നേടിയ എസ്.ആർ.ഐ.ടി. എന്ന സ്ഥാപനവുമായി ചേർന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് എന്ന കാര്യം കെൽട്രോൺ ഗൗരവമായി കണ്ടിരുന്നോ; വ്യക്തമാക്കാമേ;
( ഡി )
ടെൻഡർ നടപടികളിൽ കാർട്ടൽ ഉണ്ടാക്കാൻ പാടില്ല എന്ന സെൻട്രൽ വിജിലൻസ് കമ്മീഷൻ ഗൈഡ് ലൈനിനു വിരുദ്ധമായി കാർട്ടൽ രൂപീകരിച്ച ഈ സ്ഥാപനങ്ങൾക്ക് അയോഗ്യത കല്പിക്കാത്തതിന്റെ കാരണം വിശദമാക്കാമോ?
606.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. റോജി എം. ജോൺ
ശ്രീ. സജീവ് ജോസഫ്
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് കേരള പദ്ധതിയുടെ ഭാഗമായി എ ഐ ക്യാമറകൾ സ്ഥാപിക്കാനായി പ്രൊജക്റ്റ് മാനേജ്‌മെന്റ് കൺസൾട്ടൻസി ആയി കെൽട്രോണിനെ തെരഞ്ഞെടുത്തതിനെ ധനകാര്യ വകുപ്പ് എതിർത്തിരുന്നോ എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്കായി കെൽട്രോൺ തയാറാക്കിയ എസ്റ്റിമേറ്റ് ധനകാര്യ വകുപ്പ് പരിശോധിച്ചിരുന്നോ എന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത എസ്റ്റിമേറ്റ് സംബന്ധിച്ച് ധനകാര്യ വകുപ്പിന്റെ പരിശോധനയുടെ ഭാഗമായി എന്തൊക്കെ നിർദേശങ്ങളാണ് മുന്നോട്ടുവച്ചതെന്ന് അറിയിക്കുമോ;
( ഡി )
പ്രസ്തുത എസ്റ്റിമേറ്റ് സംബന്ധിച്ച് ധനകാര്യ വകുപ്പിന്റെ വിയോജിപ്പുകൾ അറിയിച്ചിരുന്നോ; വിശദാംശങ്ങൾ നൽകുമോ ?
607.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. എം. വിൻസെന്റ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് കേരള പദ്ധതിയുടെ ഭാഗമായി എ ഐ ക്യാമറകൾ സ്ഥാപിക്കാനായി കെൽട്രോൺ നൽകിയ കോസ്റ്റ് മോഡലിംഗ് സംബന്ധിച്ച് ധനകാര്യ വകുപ്പ് പരിശോധന നടത്തിയിരുന്നോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി കെൽട്രോൺ സമർപ്പിച്ച കോസ്റ്റ് മോഡലിംഗിന്റെ ആധികാരികത സംബന്ധിച്ച് ധനകാര്യ വകുപ്പ് അഭിപ്രായം രേഖപ്പെടുത്തിയിരുന്നോ; വിശദാംശങ്ങൾ നൽകാമോ;
( സി )
പ്രസ്തുത പദ്ധതി ബി. ഒ. ടി മോഡലിൽ നടപ്പിലാക്കുന്നത് ധനകാര്യ വകുപ്പ് എതിർത്തിരുന്നോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ കാരണം വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി എ ഐ ക്യാമറകൾ സ്ഥാപിക്കാനായി പദ്ധതി ബി.ഒ.ടി മോഡലിൽ നിന്നും ക്യാപ്‌എക്സ് മോഡൽ ആയതു സംബന്ധിച്ച് ധനകാര്യ വകുപ്പിന്റെ അഭിപ്രായം എന്തായിരുന്നു എന്ന് വിശദമാക്കാമോ?
608.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ടി. സിദ്ദിഖ്
ശ്രീമതി ഉമ തോമസ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് കേരള പദ്ധതിയുടെ ഭാഗമായി എ.ഐ. ക്യാമറകൾ സ്ഥാപിക്കാനായുള്ള ടെൻഡർ നേടിയ എസ്.ആർ.ഐ.ടി. എല്ലാ പ്രവൃത്തികളും ഉപകരാറായി നൽകിയത് കെൽട്രോണിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നോ എന്ന് വ്യക്തമാക്കുമോ;
( ബി )
കെൽട്രോണുമായുള്ള ടെൻഡർ ഡോക്യുമെന്റ് പ്രകാരം ഡാറ്റ സുരക്ഷാ, ഡാറ്റ ഇന്റഗ്രിറ്റി, ഉപകരണങ്ങളുടെ കോണ്‍ഫിഗറേഷൻ, ഫെസിലിറ്റി മാനേജ്‌മെന്റ് തുടങ്ങിയ സുപ്രധാനമായ പ്രവൃത്തികൾ ഉപകരാറായി നൽകാൻ പാടില്ല എന്ന വ്യവസ്ഥകൾക്ക് വിപരീതമായി എസ്.ആർ.ഐ.ടി. എല്ലാ പ്രവൃത്തികൾക്കും ഉപകരാർ നൽകിയെന്ന കാര്യം ഗൗരവമായി കാണുന്നുണ്ടോ;
( സി )
എസ്.ആർ.ഐ.ടി. എന്ന സ്ഥാപനം സമർപ്പിച്ച ടെക്നിക്കൽ ഡോക്യുമെന്റിൽ ഏതൊക്കെ പ്രവൃത്തികൾക്ക് ഉപകരാർ നൽകുമെന്നും ഉപകരാർ നൽകുന്ന സ്ഥാപനങ്ങൾ സംബന്ധിച്ച വിവരങ്ങളും നൽകിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ടെൻഡർ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് എല്ലാ പ്രവൃത്തികൾക്കും ഉപകരാർ നൽകിയ എസ്.ആർ.ഐ.ടി. എന്ന സ്ഥാപനത്തിനെതിരെ നടപടികൾ സ്വീകരിക്കാൻ തയ്യാറാകുമോ; വ്യക്തമാക്കാമോ?
609.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് കേരള പദ്ധതിയുടെ ഭാഗമായി എ.ഐ. ക്യാമറകൾ സ്ഥാപിക്കാനുള്ള പ്രവൃത്തിയുടെ ടെൻഡർ നേടിയ എസ്.ആർ.ഐ.ടി. എല്ലാ പ്രവൃത്തികളും ഉപകരാറായി നൽകിയ കാര്യം കെൽട്രോണിനെ അറിയിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ ;
( ബി )
ഇ-സെൻസിട്രിക് എന്ന സ്ഥാപനത്തിന് എ.ഐ. ക്യാമറ പദ്ധതിയുടെ മൊത്തം പ്രവൃത്തിയുടെ ഉപകരാർ നൽകി എന്ന വിവരം എസ്.ആർ.ഐ.ടി. കെൽട്രോണിനെ അറിയിച്ചിട്ടുണ്ടോ;
( സി )
ഉപകരാർ സംബന്ധിച്ച കാര്യങ്ങൾ ടെൻഡറിന് മുൻപ് തന്നെ വെളിപ്പെടുത്തുകയും കെൽട്രോണിന്റെ അംഗീകാരം നേടുകയും വേണം എന്നിരിക്കെ ഉപകരാർ നൽകിയ ശേഷം മാത്രം കെൽട്രോണിനെ അറിയിച്ച നടപടി ടെൻഡർ വ്യവസ്ഥകളുടെ ലംഘനമായി കാണുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ?
610.
ശ്രീ. എം. വിൻസെന്റ്
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് കേരള പദ്ധതിയുടെ ഭാഗമായി എ ഐ ക്യാമറകൾ സ്ഥാപിക്കാനായി തെരഞ്ഞെടുക്കപ്പെട്ട എസ്.ആർ.ഐ.ടി. എല്ലാ പ്രവൃത്തികളും ഉപകരാറായി നൽകിയത് ടെൻഡർ വ്യവസ്ഥകളുടെ ലംഘനമല്ലേ എന്ന് വ്യക്തമാക്കാമോ;
( ബി )
ടെൻഡർ ഡോക്യുമെന്റില്‍ സുപ്രധാന പ്രവൃത്തികൾക്ക് ഉപകരാർ നൽകാൻ പാടില്ല എന്നും, ഉപകരാർ സംബന്ധിച്ച കാര്യങ്ങൾ ടെക്നിക്കൽ ഡോക്യൂമെന്റിൽ തന്നെ വെളിപ്പെടുത്തണമെന്നുമുള്ള വ്യവസ്ഥകൾ നിലനിൽക്കുമ്പോൾ ഒക്ടോബർ 2020ൽ കെൽട്രോൺ, എസ്.ആർ.ഐ.ടി.യുമായി ഏർപ്പെട്ട കരാറിൽ അൽ ഹിന്ദ്, പ്രസാദിയോ എന്നീ ഉപകരാർ സ്ഥാപനങ്ങളെ കൂടി ഉൾപ്പെടുത്തിയത് നിയമപരമാണോ;
( സി )
ടെൻഡർ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഉണ്ടാക്കിയ ഒക്ടോബർ 2020ലെ കരാർ നിയമപരമായി നിലനിൽക്കുന്നതാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ ?
611.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര ആറാലുംമൂടില്‍ പ്രവര്‍ത്തിക്കുന്ന കേരളാ ആട്ടോ മൊബയില്‍സില്‍ 2023-24 വര്‍ഷത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികള്‍ ഏതാെക്കെ; വിശദമാക്കാമോ;
( ബി )
2023-24 വര്‍ഷത്തില്‍ എത്ര കോടി രൂപയാണ് കേരളാ ആട്ടോ മൊബയില്‍സിന് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചത് ; വിശദമാക്കാമോ?
612.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിള്‍ കമ്പനിയുടെ പുനരുദ്ധാരണത്തിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഉണ്ടെങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
ട്രാക്കോ കേബിള്‍ കമ്പനിക്ക് പ്രവര്‍ത്തന മൂലധനം അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതു സംബന്ധിച്ച ഉത്തരവുകള്‍ ലഭ്യമാക്കാമോ;
( ഡി )
ട്രാക്കോ കേബിള്‍ കമ്പനിക്ക് നിലവില്‍ കെ.എസ് .ഇ.ബി യില്‍ നിന്നും ലഭ്യമായിട്ടുള്ള ഓര്‍ഡര്‍ എത്രയെന്നും ഇതു വിതരണം ചെയ്യുന്നതിനായി ആവശ്യമായ തുക എത്രയെന്നും വ്യക്തമാക്കാമോ;
( ഇ )
കെ.എസ്.ഇ.ബി യില്‍ നിന്നും ലഭ്യമായിട്ടുള്ള ഓര്‍ഡര്‍ വിതരണം ചെയ്യുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ?
613.
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. പി. ഉബൈദുള്ള
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് കേരള പദ്ധതിയിൽ 232 കോടി രൂപയ്ക്ക് 726 ക്യാമറകൾ സ്ഥാപിക്കുന്നതിനായി സർക്കാർ കെൽട്രോണു​മായി ഉണ്ടാക്കിയ കരാർ വ്യവസ്ഥകൾ ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
മറ്റ് സ്വകാര്യ കമ്പനികളിൽ നിന്നും ഉപകരണങ്ങൾ വാങ്ങരുതെന്ന ധനവകുപ്പിന്റെ നിർദ്ദേശം കെൽട്രോൺ പാലിച്ചിട്ടുണ്ടോ ;
( സി )
കെൽട്രോൺ സ്വന്തമായി നിർമ്മിച്ച എന്തെങ്കിലും ഉപകരണങ്ങൾ എ ഐ ക്യാമറയിൽ ഉപയോഗിച്ചിട്ടുണ്ടോ;
( ഡി )
സർക്കാരിൽ നിന്നും കരാർ എടുത്തശേഷം സ്വകാര്യ കമ്പനികൾക്ക് ഉപകരാർ നൽകി കമ്മീഷൻ ഈടാക്കുന്നത് സർക്കാർ നയത്തിന് അനുസൃതമാണോ എന്ന് വ്യക്തമാക്കാമോ ?
614.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ വില്‍ക്കാന്‍ തീരുമാനിച്ച എത്ര പൊതുമേഖല സ്ഥാപനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്; അവ ഇപ്പോൾ ലാഭത്തിലാണോ പ്രവര്‍ത്തിക്കുന്നത്;വ്യക്തമാക്കാമോ;
( ബി )
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിലവില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയുടെയും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നയുടെയും വിശദവിവരങ്ങള്‍ നല്‍കാമോ?
615.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഓരോ പൊതുമേഖലാ സ്ഥാപനവും 2016-17 മുതൽ 2022-23 വരെയുള്ള കാലയളവിൽ റിയാബിന് (റീസ്ട്രക്ചറിംഗ് അന്റ് ഇന്റേര്‍ണല്‍ ഓഡിറ്റ് ബോര്‍ഡ്) സമർപ്പിച്ച കണക്കുകൾ പ്രകാരം, ഓരോ വർഷത്തെയും പ്രവർത്തന ലാഭവും/പ്രവർത്തന നഷ്ടവും എത്രയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പൊതുമേഖലാ സ്ഥാപനങ്ങളുടെ 2016-17, 2017-18, 2018-19, 2019-20, 2020-21, 2021-22, 2022-23 എന്നീ കാലയളവുകളിൽ ഓഡിറ്റ് പൂര്‍ത്തിയായശേഷം പ്രസിദ്ധീകരിച്ച ആന്വൽ റിപ്പോർട്ട് പ്രകാരമുള്ള പ്രവർത്തന നഷ്ടവും / പ്രവർത്തന ലാഭവും എത്രെയന്ന് വ്യക്തമാക്കാമോ;
( സി )
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രവർത്തന നഷ്ടം കുറച്ചു കാണിക്കാനായി റിയാബിന് നൽകിയ കണക്കുകളിൽ നിന്നും വ്യത്യസ്തമായ കണക്കുകള്‍ ആന്വൽ റിപ്പോർട്ടില്‍ ഓഡിറ്റ് പൂർത്തിയായപ്പോള്‍ വന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ 2016-17, 2017-18, 2018-19, 2019-20, 2020-21, 2021-22, 2022-23 എന്നീ വർഷങ്ങളിൽ, 50 ലക്ഷം രൂപയിലധികം പ്രവർത്തന നഷ്ടം കാണിച്ച പൊതുമേഖലാ സ്ഥാപനങ്ങൾ ഏതൊക്കെയാണെന്നും, ഓരോ പൊതു മേഖലാ സ്ഥാപനത്തിലും പ്രവർത്തന നഷ്ടത്തിൽ എത്ര ലക്ഷം രൂപയുടെ വർദ്ധനവുണ്ടെന്നും വിശദമാക്കുമോ;
( ഡി )
പ്രസ്തുത കാലയളവിൽ എന്തുകൊണ്ടാണ് റിയാബിന് നൽകിയ കണക്കുകളിൽ നിന്നും, ഓഡിറ്റ് പൂർത്തിയായശേഷം പ്രസിദ്ധീകരിച്ച ആന്വൽ റിപ്പോർട്ട് പ്രകാരമുള്ള കണക്കുകളിൽ, പ്രവർത്തന നഷ്ടത്തിൽ ഭീമമായ വർധനവുണ്ടായതെന്നും വ്യക്തമാക്കാമോ;
( ഇ )
വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഓരോ പൊതുമേഖലാ സ്ഥാപനത്തിന്റെയും പ്രവർത്തന അവലോകനം വ്യവസായ വകുപ്പ് നേരിട്ടും, റിയാബ് മുഖേനയും നിരവധി തവണ വിശകലനം ചെയ്യുന്നുണ്ടെങ്കിലും, പ്രവർത്തന നഷ്ടം കുറച്ചുകാണിക്കാനായി കണക്കുകളിൽ കൃത്രിമം കാണിച്ചുകൊണ്ട്, തെറ്റായ കണക്കുകൾ സമർപ്പിക്കുന്നതുൾപ്പെടയുള്ള ക്രമക്കേടുകൾ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ഉത്തരവാദികൾക്കെതിെര നടപടി സ്വീകരിച്ചതിന്റെ വിശദ വിവരങ്ങൾ നല്‍കുമോ; ഇല്ലെങ്കിൽ, റിയാബിന് നൽകിയ കണക്കുകളും ആന്വൽ റിപ്പോർട്ട് പ്രകാരമുള്ള കണക്കുകളും, താരതമ്യം ചെയ്ത് ലക്ഷങ്ങളുടെ പ്രവർത്തന നഷ്ടം കുറച്ചുകാണിക്കാനായി, തെറ്റായ കണക്കുകൾ തയ്യാറാക്കിയ ഉദ്യോഗസ്ഥർക്കെതിരെ  നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
616.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-നു ശേഷം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ എത്രയെന്നും ; പൂട്ടിക്കിടന്ന എത്ര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടെന്നും അറിയിക്കാമോ ;
( ബി )
ഇവയില്‍ എത്ര സ്ഥാപനങ്ങള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവയുടെ ലാഭ വിഹിതം, സ്ഥാപനം ഇനം തിരിച്ച് ലഭ്യമാക്കാമോ ?
617.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണൽ, കല്ല്, സിമൻറ്, കമ്പി എന്നിവയുടെ വിലക്കയറ്റവും ക്ഷാമവും നിർമ്മാണ മേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത് പരിശോധിച്ചിട്ടുണ്ടോ;
( ബി )
നദികളിലും ഡാമുകളിലും കെട്ടിക്കിടക്കുന്ന മണൽ ശേഖരിച്ച് വിതരണം ചെയ്യുന്നതിന് നടപടികൾ സ്വീകരിക്കാൻ ഉദ്ദേശമുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( സി )
പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സർക്കാർ ഉടമസ്ഥതയിൽ ക്വാറി പ്രവർത്തനം നടത്താൻ നടപടി സ്വീകരിക്കുമോ;
( ഡി )
സിമൻറ് ഉല്പാദിപ്പിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ഉല്പാദനം വര്‍ദ്ധിപ്പിച്ച് സിമൻറ് മിതമായ വിലയ്ക്ക് ലഭ്യമാക്കുവാനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
618.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ ലാഭത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണവും അവയുടെ പേരുവിവരവും വ്യക്തമാക്കാമോ;
( ബി )
ലാഭത്തിലായിരുന്ന ഏതെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങള്‍ 2016-ന് ശേഷം അടച്ചുപൂട്ടിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
619.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പാലക്കാട് ജില്ലയില്‍ എത്ര സംരംഭങ്ങള്‍ ആരംഭിച്ചെന്ന് വ്യക്തമാക്കാമോ;
( ബി )
ആലത്തൂര്‍ മണ്ഡലത്തില്‍ ആരംഭിച്ച സംരംഭങ്ങളുടെ കണക്ക് വ്യക്തമാക്കാമോ;
( സി )
പുതിയ സംരംഭങ്ങള്‍ ആരംഭിച്ചത് വഴി പാലക്കാട് ജില്ലയില്‍ എത്ര പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ലഭിച്ചെന്നറിയിക്കാമോ?
620.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ നിലവിലുള്ള ഇന്‍കുബേഷന്‍ സെന്ററുകളെ ശക്തിപ്പെടുത്തുന്നതിനും, കേന്ദ്രീകൃതമാക്കുന്നതിനും സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ഇന്റലക്ച്വല്‍ പ്രോപര്‍റ്റി റൈറ്റ് ,പേറ്റന്റ് എന്നിവ സംരഭകര്‍ക്ക് നേടികൊടുക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?
621.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാരിന്റെ പുതിയ വ്യവസായ നയമനുസരിച്ച് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് എന്തൊക്കെ സഹായങ്ങളാണ് നല്‍കുന്നതെന്ന് വിശദമാക്കാമോ;
( ബി )
എങ്കില്‍ ആയത് സംബന്ധിച്ച് എന്തൊക്കെ ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ട്; പ്രസ്തുത ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
( സി )
ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതി അനുസരിച്ച് പേരാമ്പ്ര മണ്ഡലത്തില്‍ പുതുതായി എത്ര സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിശദാംശം ലഭ്യമാക്കാമോ?
622.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പുതുതായി ആരംഭിച്ച സംരംഭങ്ങള്‍, നിക്ഷേപങ്ങള്‍, തൊഴില്‍ അവസരങ്ങള്‍ എന്നിവയുടെ താലൂക്കുതല വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പ്രോത്സാഹനം നല്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
623.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തോടനുബന്ധിച്ചുള്ള വ്യവസായ വകുപ്പിന്റെ സ്ഥലത്ത് വ്യവസായ വികസനത്തിനായി പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
624.
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ സ്വകാര്യമേഖലയില്‍ നടപ്പാക്കിവരുന്ന വ്യവസായ പാര്‍ക്കുകള്‍ വഴി സംസ്ഥാനത്തിന് ഉണ്ടായ നേട്ടങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
സര്‍ക്കാര്‍ കൈവശം പൊതുസ്ഥലങ്ങള്‍ കുറവായ സാഹചര്യത്തില്‍ സ്വകാര്യമേഖലയില്‍ ആധുനിക രീതിയിലുള്ള മാര്‍ക്കറ്റുകള്‍ എല്ലാ പഞ്ചായത്തുകളിലും ഉണ്ടാക്കുന്നതിന് എന്തെങ്കിലും പദ്ധതി നിലവിലുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
625.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിലെ കെെപ്പറമ്പ് പഞ്ചായത്തിലെ അയ്യങ്കുന്ന്, വേളക്കോട് വ്യവസായ എസ്റ്റേറ്റുകളില്‍ പ്രവര്‍ത്തനം നിര്‍ത്തിയ യൂണിറ്റുകള്‍ റീ അലോട്ട് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ; ഇല്ലെങ്കില്‍ ആയതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുള്ള തടസ്സങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത തടസ്സങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
626.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ എത്ര വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ആയതിലൂടെ എത്ര തൊഴിലവസരങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
627.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് യെസ് കേരള പദ്ധതി വഴി എത്ര യുവ സംരംഭങ്ങള്‍ക്ക് സഹായം നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?
628.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയില്‍ പുതിയ വ്യവസായ പാര്‍ക്കുകൾ ആരംഭിക്കുന്നതിനുള്ള തീരുമാനം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; ഇതിനായി ഭൂമി കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിച്ച് വരുന്നുണ്ടോയെന്ന് വിശദമാക്കാമോ;?
629.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന്റെ കീഴിലുള്ള സി.എഫ്.എസ്.സി. ( കോമൺ ഫെസിലിറ്റി സർവ്വീസ് സെൻറർ ) കളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
എല്ലാ ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും ഉള്ള ഇന്‍കുബേഷന്‍ സെന്ററുകളെ കേന്ദ്രീകൃതമാക്കുന്നതിനായി സി.എഫ്.എസ്.സി - സി.ജി.എ.റ്റി.ഇ.യുടെ പ്രവര്‍ത്തനം ഉപയോഗപ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നുണ്ടോ?
630.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പുതുതായി എത്ര വ്യവസായങ്ങള്‍ ആരംഭിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ആയതില്‍ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള എത്ര വ്യവസായികളാണ് സംരംഭം ആരംഭിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
631.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ റൈസ് പാര്‍ക്കിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; ആയതിന്റെ പ്രവര്‍ത്തനം എന്ന് തുടങ്ങാനാണ് ആലോചിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
നിലവില്‍ ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
632.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റശേഷം നാളിതുവരെ വ്യവസായ വകുപ്പ് പൂഞ്ഞാർ മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്കായി അനുവദിച്ച തുക, പദ്ധതികളുടെ നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
633.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവൂര്‍ ഗ്വാളിയര്‍ റയോണ്‍സ് ഭൂമിയില്‍ പുതിയ വ്യവസായം ആരംഭിക്കുന്നതിന് തയ്യാറാക്കിയ പദ്ധതി നടപ്പാക്കാന്‍ സാധിക്കാത്ത സാഹചര്യം വ്യക്തമാക്കാമോ;
( ബി )
പ്രശ്നം പരിഹരിക്കുന്നതിന് ഗ്വാളിയര്‍ റയോണ്‍സ് ഉടമകളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാകുമോ;
( സി )
ഗ്വാളിയര്‍ റയോണ്‍സ് ഹൈക്കോടതിയില്‍ നിന്ന് വാങ്ങിയ സ്റ്റേ ഉത്തരവ് പിന്‍വലിക്കുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കാമോ?
634.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വര്‍ഷം 2.0 പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ എത്ര സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കാമോ; നാളിതുവരെ എത്ര സംരംഭങ്ങള്‍ ആരംഭിച്ചുവെന്നും എത്ര നിക്ഷേപവും തൊഴിലും സൃഷ്ടിച്ചുവെന്നും വ്യക്കമാക്കാമോ?
635.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം' പദ്ധതിയില്‍ കാസര്‍ഗോഡ് ജില്ലയില്‍ എത്ര സ്ഥാപനങ്ങള്‍ ഇതുവരെ തുടങ്ങാന്‍ സാധിച്ചിട്ടുണ്ട്; വിശദാംശം അറിയിക്കാമോ;
( ബി )
ഇതില്‍ എത്ര വനിതാ സംരംഭകരുണ്ട്; വിശദാംശം അറിയിക്കാമോ?
636.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ കൊറ്റാമത്ത് പ്രവര്‍ത്തിക്കുന്ന കെല്‍പ്പാമില്‍ (കേരള സംസ്ഥാന പന ഉല്പന്ന വികസന തൊഴിലാളി ക്ഷേമ കോർപ്പറേഷൻ ലിമിറ്റഡ്) 2023-24 വര്‍ഷത്തില്‍ വ്യവസായ വകുപ്പ് നടപ്പിലാക്കാനുദ്ദേശിക്കുന്ന നവീകരണപ്രവൃത്തികള്‍ ഏതാെക്കെയാണ്; വിശദമാക്കാമോ;
( ബി )
നവീകരണ പ്രവൃത്തികള്‍ക്ക് എത്ര കോടി രൂപയാണ് വിനിയോഗിക്കുന്നതെന്ന് വ്യക്തമാക്കാമോ?
637.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ കിൻഫ്ര പാർക്കിനായി ഏറ്റെടുക്കാൻ ഉദ്ദേശിച്ച ഭൂമിയുടെ 46.39 ഏക്കർ സ്ഥലം തണ്ണീർത്തടമായതിനാൽ വ്യവസായ പാർക്കിന് അനുവദിക്കാത്ത സാഹചര്യത്തിൽ പ്രസ്തുത ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തുടർ നടപടികളിൽ വ്യവസായ വകുപ്പ് തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; വിശദമാക്കാമോ ;
( ബി )
പ്രസ്തുത ഭൂമിയിൽ തണ്ണീർത്തടമായി നിർണ്ണയിച്ചിട്ടുള്ളയിടങ്ങളിൽ കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട പദ്ധതികളും അവശേഷിക്കുന്ന 50 ഏക്കർ ഭൂമിയിൽ വ്യവസായാധിഷ്ഠിത പദ്ധതികളും ടുറിസം പദ്ധതികളും ഉൾക്കൊള്ളുന്ന വിപുലമായ ഒരു പദ്ധതിക്ക് പ്രസ്തുത സ്ഥലം പ്രയോജനപ്പെടുത്താൻ കഴിയുമോ എന്നതിന്റെ സാധ്യത പരിശോധിക്കുമോയെന്ന് വ്യക്തമാക്കാമോ?
638.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൂക്ഷ്മ -ചെറുകിട -ഇടത്തരം വ്യവസായ സംരംഭകര്‍ക്ക് വിപണി കണ്ടെത്തുന്നതിനും, സാങ്കേതികപരമായി പുരോഗമനം നേടുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ നടക്കുന്ന വ്യാപാരമേളകളില്‍ സൂക്ഷ്മ-ചെറുകിട-ഇടത്തരം യൂണിറ്റുകള്‍ക്ക് പങ്കെടുക്കുവാനുള്ള അവസരം ഒരുക്കികൊടുക്കുന്നുണ്ടോ;
( സി )
സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകരുടെ ഉല്പന്നങ്ങള്‍ക്കും വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്പന്നങ്ങള്‍ക്കും വിപണി ലഭ്യതയ്ക്കായി ഇ-പോര്‍ട്ടല്‍ രൂപീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ ?
639.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ പുളിക്കൽ പഞ്ചായത്തിൽ പതിനാലാം വാർഡിൽ കൊട്ടപ്പുറത്ത് സ്ഥിതി ചെയ്യുന്ന Amana Steel O Plast എന്ന കമ്പനിക്ക് എം.എസ്.എം.ഇ. രജിസ്ട്രേഷൻ ലഭിച്ചിട്ടുണ്ടോയെന്നും എങ്കിൽ എന്നാണ് ലഭിച്ചത് എന്നും ഇതിന് വേണ്ടി സമർപ്പിച്ച അപക്ഷയുടെയും അനുമതി നൽകിയതിന്റെയും പകർപ്പുകൾ ലഭ്യമാക്കുമോ;
( ബി )
ഈ കമ്പനി മൂലം വായു ശബ്ദ മലിനീകരണം ഉണ്ടാകുന്നു എന്ന് കാണിച്ച് പരിസരവാസികളും ഗ്രാമ പഞ്ചായത്തും നൽകിയ പരാതികളിന്മേൽ ഇതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( സി )
പരാതികൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ഇക്കാര്യം എഴുതിവെച്ച് പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫിസിൽ സാംസ്കാരിക പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവം ശ്രദ്ധയിൽ വന്നിട്ടുണ്ടോ;
( ഡി )
സിംഗിൾ വിൻഡോ ക്ലീയറൻസ് ബോർഡിൽ നിന്നും ഈ സ്ഥാപനത്തിന് പ്രവർത്തിക്കുന്നതിന് വേണ്ടി അക്‌നോഡല്ഡ്ജ്മെന്റ് സർട്ടിഫിക്കറ്റ് ലഭിച്ചത് കൊണ്ട് ഈ സ്ഥാപനത്തിന്റെ പേരിൽ നടപടി സ്വീകരിക്കരുത് എന്ന് കാണിച്ച് ഗ്രാമ പഞ്ചായത്തിന് ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്നും അറിയിപ്പ് നൽകിയിരുന്നുവോ എന്ന് വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത കമ്പനിക്ക് എന്ത് വ്യവസായത്തിനുള്ള അനുമതിയാണ് നൽകിയത് എന്ന് വ്യക്തമാക്കുമോ;
( എഫ് )
ആനന്ദ് എന്ന വ്യക്തി നടത്തിയിരുന്ന വ്യവസായ സ്ഥാപനം ഗ്രാമ പഞ്ചായത്ത് അടക്കം വിവിധ വകുപ്പുകളിൽ നിന്നും നടപടികൾക്ക് വിധേയമായപ്പോൾ അതിൽ നിന്നും ഒഴിവാകാൻ വേണ്ടി പേര് മാറ്റി എം.എസ്.എം.ഇ. രജിസ്ട്രേഷൻ നേടുകയായിരുന്നു എന്ന ആരോപണം ശ്രദ്ധയിൽ വന്നിട്ടുണ്ടോ; വിശദമാക്കാമോ;
( ജി )
എം.എസ്.എം. ഇ രജിസ്ടേഷന് അനുമതി തേടുമ്പോൾ പ്രസ്തുത സ്ഥാപനം സന്ദർശിച്ച് നിലവിലെ അവസ്ഥ പരിശോധിക്കേണ്ടതുണ്ടോ എന്നും എങ്കിൽ ഈ സ്ഥാപനത്തിന്റെ കാര്യത്തിൽ അത് ഉണ്ടായിട്ടുണ്ടോ എന്നും ഈ സ്ഥാപനത്തിന് എം.എസ്. എം. ഇ. രജിസ്ട്രേഷൻ ലഭിച്ച നടപടികൾ പരിശോധനക്ക് വിധേയമാക്കുമോ എന്നും വ്യക്തമാക്കുമോ?
640.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പരമ്പരാഗത വ്യവസായമേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് ക്രിയാത്മക നടപടികള്‍ സ്വീകരിക്കുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കൈത്തറി ഉള്‍പ്പെടെയുള്ള പരമ്പരാഗത വ്യവസായങ്ങള്‍ പ്രതിസന്ധിയിലായതിനാല്‍ ഈ മേഖലയിലെ തൊഴിലാളികളും കുടുംബങ്ങളും ദുരിതം അനുഭവിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പരമ്പരാഗത വ്യവസായങ്ങളുടെ തകര്‍ച്ച നേരിടുന്നതിന് ഏതൊക്കെ പദ്ധതികള്‍ നടപ്പാക്കുകയുണ്ടായെന്നും അത് എത്രമാത്രം ഫലപ്രദമായിരുന്നുവെന്നും വിശദമാക്കാമോ;
( ഡി )
പരമ്പരാഗത വ്യവസായമേഖലയില്‍ പരിഗണനയിലുള്ള പുതിയ പദ്ധതികള്‍ സംബന്ധിച്ച വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
( ഇ )
കേരളത്തെ വ്യവസായ സ‍ൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുവാനും നിക്ഷേപം വന്‍തോതില്‍ ഉറപ്പിക്കുവാനും വേണ്ടി വ്യവസായ വകുപ്പ് ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്ന പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
641.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം മണ്ഡലത്തിലെ എരുമപ്പെട്ടി പ‍ഞ്ചായത്തില്‍ വ്യവസായ പാര്‍ക്ക് ആരംഭിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ അതിന്‍മേല്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ?
642.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍, കെ.എസ്.ടി.സി.യുടെ അധീനതയിലുള്ള മൈലാട്ടിയില്‍ മിനി ഫുഡ്പാര്‍ക്ക് സ്ഥാപിക്കുന്ന വിഷയം പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( ബി )
എങ്കില്‍ തുടര്‍നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
643.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ സൈബര്‍ പാര്‍ക്ക് പദ്ധതി ഉപേക്ഷിച്ച സാഹചര്യത്തില്‍ പ്രസ്തുത പദ്ധതിക്കായി ഏറ്റെടുത്ത 25 ഏക്കര്‍ ഭൂമി ഉപയോഗപ്പെടുത്തി വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ യോഗം ചേര്‍ന്നിരുന്നോ; എങ്കില്‍ എപ്പോള്‍; പ്രസ്തുത യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന് വിശദമാക്കാമോ;
( ബി )
യോഗ തീരുമാനം നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ?
644.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് വ്യവസായ പാർക്ക് ആരംഭിക്കുവാനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
സ്ഥലമുൾപ്പെടെ ലഭ്യമായിട്ടും വ്യവസായ പാർക്ക് ആരംഭിക്കുന്നതിലുള്ള കാലതാമസം എന്താണെന്ന് വ്യക്തമാക്കാമോ?
645.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരവിപുരം മണ്ഡലത്തില്‍ വ്യവസായ പാര്‍ക്ക് നിലവിലുണ്ടോയെന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കില്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
646.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് പേരാമ്പ്ര മണ്ഡലത്തില്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിനായി നടപടികള്‍ ആരംഭിച്ചിരുന്നോ;
( ബി )
പ്രസ്തുത ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനായി കുറ്റ്യാടി ഇറിഗേഷന്‍ വകുപ്പിന്റെ പേരാമ്പ്രയിലുള്ള 2 ഏക്കര്‍ ഭൂമി ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിരുന്നോ;
( സി )
പ്രസ്തുത നടപടികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
647.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ കണ്ണമ്പ്ര വ്യവസായ പാര്‍ക്കിന്റെ നിർമ്മാണ പുരോഗതി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
വ്യവസായ സംരംഭങ്ങള്‍ക്കായി ഈ സ്ഥലം എന്നത്തേക്ക് കൈമാറുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
648.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ വകുപ്പിന് കീഴിലുള്ള വ്യവസായ പാര്‍ക്കുകളില്‍ ഭൂമി അനുവദിക്കപ്പെട്ടിട്ടുള്ള യൂണിറ്റുകള്‍ ചട്ടപ്രകാരമുള്ള സമയത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിച്ചില്ലെങ്കില്‍ പ്രസ്തുത യൂണിറ്റുകള്‍ക്ക് അനുവദിച്ച ഭൂമി തിരിച്ചെടുക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇപ്രകാരം എത്ര യൂണിറ്റുകളില്‍ നിന്നാണ് വ്യവസായത്തിനായി നൽകിയ ഭൂമി തിരിച്ചെടുത്തിട്ടുള്ളതെന്ന വിശദാംശം ലഭ്യമാക്കാമോ?
649.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ മണിമലയിലെ നാളികേര പാര്‍ക്ക് നിര്‍മ്മാണത്തിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ; ഈ പ്രവൃത്തിയുടെ കരാര്‍ എന്നാണ് പ്രാബല്യത്തില്‍ വന്നതെന്നും ആയത് എന്ന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത് എന്നും വ്യക്തമാക്കാമോ;
( ബി )
നാളീകേര പാര്‍ക്കില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനുതകുന്ന തരത്തില്‍ പുതുതായി ഏതൊക്കെ പ്രവൃത്തികള്‍ ആണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് എന്നും ഈ പ്രവൃത്തികള്‍ എന്ന് പൂര്‍ത്തീയാക്കാനാണ് വിഭാവനം ചെയ്യുന്നത് എന്നും വിശദമാക്കാമോ;
( സി )
മണിമല നാളീകേര പാര്‍ക്കില്‍ വ്യവസായ സംരംഭകരെ ക്ഷണിക്കുന്നതിന് എന്നാണ് തുടക്കം കുറിക്കാന്‍ സാധിക്കുക എന്ന് വ്യക്തമാക്കാമോ?
650.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ സ്വകാര്യ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിന് എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്നും ഏതെല്ലാം സ്ഥലങ്ങളിലാണ് അപേക്ഷകരുള്ളതെന്നും അപേക്ഷകരുടെ പേരും വിലാസവും കൈവശമുള്ള സ്ഥലവും സര്‍വ്വെ നമ്പരും വില്ലേജും താലൂക്കും അടക്കമുള്ള വിശദാംശങ്ങളും ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളിന്മേല്‍ സ്വീകരിച്ച നടപടികളും സ്വകാര്യ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ ആയത് നല്‍കിയ തീയതിയും അറിയിക്കാമോ?
651.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കോട്ടയം ജില്ലയില്‍ എത്ര സംരംഭങ്ങൾ ആരംഭിച്ചുവെന്ന് നിയോജകമണ്ഡലം തിരിച്ച് വിശദവിവരം നല്‍കുമോ;
( ബി )
പുതിയ സംരംഭങ്ങള്‍ ആരംഭിച്ചത് വഴി ജില്ലയില്‍ എത്ര പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ലഭിച്ചുവെന്നറിയിക്കാമോ?
652.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ എടരിക്കോട് ടെക്സ്റ്റൈൽസ് തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ട് തിരിമറി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
തൊഴിലാളികളുടെ ശമ്പളത്തിൽ നിന്നും പ്രൊവിഡന്റ് ഫണ്ട് ഇനത്തിൽ ഈടാക്കുന്ന തുക പ്രൊവിഡന്റ് ഫണ്ടിൽ ഒടുക്കാതെ വക മാറ്റുന്നത് എന്ത് ആവശ്യത്തിനാണെന്നും, ആയതിന് സർക്കാർ എന്തെങ്കിലും നിര്‍ദ്ദേശം നൽകിയിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ; ഇല്ലെങ്കിൽ ഇത്തരത്തിൽ അനധികൃതമായി തുക വക മാറ്റിയതിന്റെ കാരണങ്ങൾ എന്തെല്ലാമാണ്; വിശദമാക്കാമോ;
( ഡി )
തൊഴിലാളികളുടെ ശമ്പളത്തിൽ നിന്നും പ്രൊവിഡന്റ് ഫണ്ട് ഇനത്തിൽ ഈടാക്കുന്ന തുകയില്‍ വക മാറ്റിയത് എത്രയെന്നും, പ്രസ്തുത തുക എന്ന് തിരിച്ച് അടയ്ക്കുമെന്നും വിശദമാക്കാമോ?
653.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഐ.ഡി.സി. നിര്‍മ്മാണ ഏജന്‍സിയായി 29.12.2018-ല്‍ കരാറിലേര്‍പ്പെട്ടിട്ടുള്ള വൈപ്പിനിലെ മെഗാ ഫുഡ് പാര്‍ക്കിന്റെ (കോള്‍ഡ് സ്റ്റോറേജ്) നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിജസ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി പൂര്‍ത്തിയാക്കുന്നതില്‍ നേരിടുന്ന കാലതാമസത്തിനുള്ള കാരണം വിശദമാക്കാമോ;
( സി )
ഇതിന്റെ ഭാഗമായി പൂതുവൈപ്പിനില്‍ നിര്‍മ്മാണം നിലച്ചിരിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തിയുടെ ഭരണാനുമതിയുടെയും കരാറിന്റെയും പകര്‍പ്പ് ലഭ്യമാക്കാമോ?
654.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1957ലെ മൈൻസ് ആന്റ് മിനറൽസ് ഡെവലപ്മെന്റ് ആൻഡ് റെഗുലേഷൻ ആക്ട് കേന്ദ്രസർക്കാർ ഭേദഗതി ചെയ്ത് സ്വകാര്യ വ്യക്തികൾക്ക് ഖനിയും, ധാതുക്കളും ഖനനം ചെയ്യാനുള്ള അവസരം നൽകിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ: ഉണ്ടെങ്കിൽ ഇത് സംബന്ധിച്ച് എന്തെങ്കിലും നടപടി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ: വിശദമാക്കാമോ;
( ബി )
സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മാത്രം ഉണ്ടായിരുന്ന ഖനിയും ധാതുക്കളും ഖനനംചെയ്യാനുള്ള പരമാധികാരം സ്വകാര്യ വ്യക്തികൾക്കും നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകാൻ ഉദ്ദേശിക്കുന്നുണ്ടോ: വിശദാംശങ്ങൾ ലഭ്യമാക്കുമോ?
655.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡുകളിൽ കെൽട്രോൺ മുഖേന എ ഐ ക്യാമറകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച വ്യവസായ വകുപ്പിലെ ഫയലിന്റെ നമ്പർ വ്യക്തമാക്കുമോ; പ്രസ്തുത ഫയലിന്റെ നോട്ട് പോർഷന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
എ ഐ ക്യാമറകൾ സ്ഥാപിക്കുന്ന പദ്ധതിയുടെ ടെൻഡർ സംബന്ധിച്ച ഫയലിൽ ധനകാര്യവകുപ്പിന്റെ റിമാർക്സ് എന്തായിരുന്നു; വ്യക്തമാക്കുമോ; ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
ധനകാര്യവകുപ്പിന്റെ റിമാർക്സിന് അനുസൃതമായാണോ ടെൻഡർ നടപടി പൂർത്തീകരിച്ചിട്ടുള്ളത് വ്യക്തമാക്കാമോ?
656.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് നിയമാനുസൃതമായ എന്തെല്ലാം സംവിധാനങ്ങള്‍ സംസ്ഥാനത്ത് നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പുതിയ സംവിധാനങ്ങള്‍ ആലോചനയിലുണ്ടോ?
657.
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ തൊഴിലില്ലായ്മയും പിന്നോക്കാവസ്ഥയും പരിഹരിക്കുന്നതിന് എല്ലാ മേഖലയിലെയും നിക്ഷേപകരെ പ്രോത്സാഹിപ്പിക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
നിക്ഷേപം നടത്തുന്നവര്‍ നേരിടുന്ന ബുദ്ധിമുട്ട് ഉടനടി പരിഹരിക്കുന്നതിനായി സംസ്ഥാനതലത്തില്‍ ഒരു പ്രത്യേക സമിതിക്ക് രൂപം നല്‍കുമോ; വിശദാംശം ലഭ്യമാക്കാമോ?
658.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വ്യവസായിക മേഖലയില്‍ മേയ്‍ക് ഇന്‍ കേരള ബ്രാന്‍ഡിലൂടെ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും എന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ വ്യവസായിക സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിരുന്നു എന്ന് വിശദമാക്കാമോ?
659.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഞ്ചിക്കോട് വ്യവസായ മേഖലയിലെ ആഭ്യന്തര റോഡുകളുടെ നവീകരണത്തിന് വ്യവസായ വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത് എന്ന് അറിയിക്കാമോ?
660.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കല്‍ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന കുറ്റിപ്പുറം ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി ഓവര്‍ഹെഡ് ടാങ്ക് സ്ഥാപിക്കുന്നതിന് കുറ്റിപ്പുറം കിന്‍ഫ്ര പാര്‍ക്കിന്റെ കൈവശമുള്ള ഭൂമിയില്‍ നിന്നും അന്‍പത് സെന്റ് ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പ്രൊപ്പോസലിന്മേല്‍ വ്യവസായ വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച ഫയല്‍ നിലവില്‍ ഏത് ഓഫീസിന്റെ പരിഗണനയിലാണെന്ന് അറിയിക്കുമോ?
661.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് കേരള പദ്ധതിയുടെ ഭാഗമായി എ.ഐ. ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കായി കെൽട്രോൺ ക്ഷണിച്ച ടെൻഡറിനോട് അനുബന്ധിച്ചു അക്ഷര എന്ന സ്ഥാപനം സമർപ്പിച്ച ടെക്നിക്കൽ ഡോക്യൂമെന്റിന്റെയും മറ്റു രേഖകളുടെയും പകർപ്പ് ലഭ്യമാക്കാമോ?
662.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് കേരള പദ്ധതിയുടെ ഭാഗമായി എ.ഐ. ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കായി കെൽട്രോൺ ക്ഷണിച്ച ടെൻഡറിനോട് അനുബന്ധിച്ചു അശോക ബിൽഡ്കോൺ എന്ന സ്ഥാപനം സമർപ്പിച്ച ടെക്നിക്കൽ ഡോക്യൂമെന്റിന്റെയും മറ്റു രേഖകളുടെയും പകർപ്പ് ലഭ്യമാക്കാമോ?
663.
ശ്രീ. അൻവർ സാദത്ത്
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. ടി. സിദ്ദിഖ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ.ഐ. ക്യാമറ സ്ഥാപിക്കുന്ന പദ്ധതിയുടെ കരാർ സംബന്ധിച്ച് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷണം നടത്തിയിട്ടുണ്ടോ; അറിയിക്കുമോ;
( ബി )
പ്രസ്തുത അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകൾ എന്തൊക്കെയാണ് എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
664.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ഷാഫി പറമ്പിൽ
ശ്രീമതി കെ. കെ. രമ
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് കേരള പദ്ധതിയുടെ ഭാഗമായി എ ഐ ക്യാമറകൾ സ്ഥാപിക്കുന്ന കരാറിൽ അട്ടിമറി നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് അൽഹിന്ദ് എന്ന സ്ഥാപനം വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക്‌ കത്തെഴുതിയിരുന്നോ;
( ബി )
പ്രസ്തുത കത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനകൾ വിശദമാക്കാമോ;
( സി )
എ ഐ ക്യാമറ സ്ഥാപിക്കുന്ന പദ്ധതിയിലെ ക്രമക്കേടുകൾ സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചിട്ടും പ്രസ്തുത വിഷയത്തിൽ അന്വേഷണം നടത്താൻ തയ്യാറാകാത്തതിന്റെ കാരണം വിശദമാക്കാമോ?
665.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് കേരള പദ്ധതിയുടെ ഭാഗമായി എ.ഐ. ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തികൾക്കായി കെൽട്രോൺ ക്ഷണിച്ച ടെൻഡറിനോട് അനുബന്ധിച്ച് ഗുജറാത്ത് ഇൻഫോടെക് എന്ന സ്ഥാപനം സമർപ്പിച്ച ടെക്നിക്കൽ ഡോക്യൂമെന്റിന്റെയും മറ്റു രേഖകളുടെയും പകർപ്പ് ലഭ്യമാക്കാമോ?
666.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് കേരള പദ്ധതിയുടെ ഭാഗമായി എ.ഐ. ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കായി കെൽട്രോൺ ക്ഷണിച്ച ടെൻഡറിനോട് അനുബന്ധിച്ച് എസ്.ആർ.ഐ.ടി. എന്ന സ്ഥാപനം സമർപ്പിച്ച ടെക്നിക്കൽ ഡോക്യുമെന്റിന്റെയും മറ്റ് രേഖകളുടെയും പകർപ്പ് ലഭ്യമാക്കാമോ?
667.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ.ഐ. ക്യാമറ സ്ഥാപിക്കുന്ന പദ്ധതിയുടെ കരാർ സംബന്ധിച്ച് വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ?
668.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് കേരള പദ്ധതിയുടെ ഭാഗമായി എ.ഐ. ക്യാമറകൾ സ്ഥാപിക്കാനായി കെൽട്രോൺ സമർപ്പിച്ച എസ്റ്റിമേറ്റിന്റെ പകർപ്പ് ലഭ്യമാക്കാമോ?
669.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അറുപത് വയസ്സ് കഴിഞ്ഞ വ്യാപാരികൾക്കുള്ള പെൻഷൻ തുക കുറച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം വ്യക്തമാക്കാമോ;
( ബി )
അംശദായമടച്ച് ക്ഷേമനിധി വഴി ലഭിക്കുന്ന അർഹതപ്പെട്ട പെൻഷൻ തുക കുറച്ചതിന് കാരണം എന്താണെന്ന് വ്യക്തമാക്കുമോ; പെൻഷൻ തുക കുറച്ച നടപടി അടിയന്തരമായി പിൻവലിക്കുമോ; വിശദാംശം വ്യക്തമാക്കാമോ?
670.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ സംരംഭകര്‍ക്കായി മണലൂര്‍ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും സ്കില്‍ ഡെവലപ്മെന്റ് സൊസെെറ്റികള്‍ രൂപീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഇത്തരം സൊസെെറ്റികള്‍ക്ക് ഗ്രാന്റ് അനുവദിക്കാറുണ്ടോ എന്നും ഉണ്ടെങ്കില്‍ അതിനുളള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്നും അറിയിക്കാമോ;
( സി )
മണലൂര്‍ മണ്ഡലത്തില്‍ ഏതെല്ലാം സ്കില്‍ ഡെവലപ്മെന്റ് സൊസെെറ്റികള്‍ക്ക് ഗ്രാന്റ് അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; വിശദാംശങ്ങള്‍ എന്തെല്ലാം?
671.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന്റെ സംരംഭക വര്‍ഷം പദ്ധതിയുടെ ഒന്നാം ഘട്ടം, രണ്ടാം ഘട്ടം പദ്ധതികള്‍ പ്രകാരം നാളിതുവരെ എത്ര പുതിയ സംരംഭങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇതു വഴി എത്ര തുകയുടെ പുതിയ നിക്ഷേപങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കാമോ ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം വാമനപുരം മണ്ഡലത്തിലെ ഒമ്പത് ഗ്രാമപഞ്ചായത്തുകളിലായി എത്ര പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും എത്ര തൊഴിലവസരം പുതുതായി ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പഞ്ചായത്ത് തിരിച്ച് വിവരം ലഭ്യമാക്കാമോ?
672.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അടഞ്ഞു കിടക്കുന്ന എന്‍.ടി.സി. മില്ലുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ഇടപെടലുകളില്‍ എന്തെങ്കിലും പുരോഗതിയുണ്ടായിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത മില്ലുകള്‍ പ്രവര്‍ത്തിപ്പിക്കാത്ത സാഹചര്യത്തില്‍ അടഞ്ഞു കിടക്കുന്ന പുതുക്കാട് മണ്ഡലത്തിലെ അളഗപ്പ ടെക്സ്റ്റയില്‍സ് ഉള്‍പ്പെടെയുള്ളവ സംസ്ഥാന വ്യവസായ വകുപ്പ് ഏറ്റെടുക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമോ?
673.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു കുടുംബം ഒരു സംരംഭം പദ്ധതിയിലൂടെ വയനാട് ജില്ലയിലെ എത്ര സംരംഭങ്ങള്‍ക്ക് സഹായം നല്‍കിയെന്നും എത്ര രൂപയുടെ സാമ്പത്തിക സഹായം ലഭ്യമാക്കാനായെന്നും വിശദീകരിക്കാമോ?
674.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് കേരള പദ്ധതിയുടെ ഭാഗമായി എ.ഐ. ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് നോട്ടീസ് അയക്കുന്ന ജോലി കെൽട്രോൺ ആണോ നിർവഹിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംമഘനങ്ങളുമായി ബന്ധപ്പെട്ട വ്യക്തികൾക്ക് ഒരു നോട്ടീസ് അയക്കാൻ കെൽട്രോണിന് എത്ര രൂപ ചെലവാകുമെന്ന് വ്യക്തമാക്കാമോ?
675.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ബീച്ച് റോഡിൽ ആസ്ട്രൽ വാച്ച് കമ്പനി പ്രവർത്തിച്ചിരുന്ന സ്ഥലത്ത് ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുളള ഒരു മാതൃകാ വ്യവസായ സമുച്ചയം നിർമ്മിക്കാന്‍ നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഉണ്ടെങ്കില്‍ നടപടികൾ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കെട്ടിടം എങ്ങനെയാണ് രൂപകൽപ്പന ചെയ്തിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ഡി )
കെട്ടിടത്തിന് എത്ര രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും നിർമ്മാണ പ്രവൃത്തി ഏത് വർഷം പൂർത്തിയാക്കാനാകുമെന്നും വ്യക്തമാക്കാമോ;
( ഇ )
പദ്ധതി നടത്തിപ്പിന് എത്ര രൂപ നീക്കി വച്ചിട്ടുണ്ടെന്നും എത്ര രൂപയുടെ ഭരണാനുമതി ഇതിനകം ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( എഫ് )
പദ്ധതി നടത്തിപ്പിനായി പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റായി ആരെയെങ്കിലും നിയമിച്ചിട്ടുണ്ടോയെന്നും എത്ര രൂപയുടെ എസ്റ്റിമേറ്റും പ്ലാനുമാണ് തയ്യാറാക്കിയിട്ടുളളതെന്നും ഭരണാനുമതി എപ്പോൾ ലഭ്യമാക്കാനാകുമെന്നും വ്യക്തമാക്കാമോ?
676.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ബാലുശ്ശേരി മണ്ഡലത്തില്‍ എത്ര പുതിയ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്; ഗ്രാമപഞ്ചായത്തുകള്‍ തിരിച്ച് വിശദാംശം ലഭ്യമാക്കാമോ;
( ബി )
മണ്ഡലത്തിൽ പുതിയതായി ആരംഭിച്ച എല്ലാ സംരംഭങ്ങളുടെയും പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ പുതിയ സംരംഭങ്ങളുടെ പ്രവര്‍ത്തനം മാസത്തിലൊരിക്കല്‍ വ്യവസായ ഇന്റേണുകള്‍ മുഖേന വിലയിരുത്താനും സംരംഭകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഉറപ്പ് വരുത്താനും നടപടി സ്വീകരിക്കുമോ?
677.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രാക്കിലെ ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
678.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ.ഐ. ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ ഭാഗമായി കെൽട്രോണും, എസ് .ആർ.ഐ.ടി. യും തമ്മിലുള്ള ഇ-മെയിലുകളുടെ പകർപ്പ് ലഭ്യമാക്കാമോ?
679.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് കേരള പദ്ധതിയുടെ ഭാഗമായി എ.ഐ. ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ, ചിത്രങ്ങൾ, വിഡിയോകൾ എന്നിവ സൂക്ഷിക്കുന്ന സെർവറുകൾ ഏതാണ് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായുള്ള സെർവറുകൾ കൈകാര്യം ചെയ്യുന്നത് ഏതു സ്ഥാപനമാണ് എന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത വിവരങ്ങളുടെ സുരക്ഷാ ഉറപ്പാക്കുന്നതിന് എന്തൊക്കെ സംവിധാനങ്ങളാണ് ഉറപ്പു വരുത്തിരിയ്ക്കുന്നത്; ഡാറ്റ സുരക്ഷാ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട രേഖകളുടെയും ഉടമ്പടികളുടെയും പകർപ്പ് ലഭ്യമാക്കാമോ?
680.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. ആന്റണി ജോൺ
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ പൊതുമേഖലാ വ്യവസായ രംഗത്ത് ഉണ്ടായിട്ടുള്ള പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ചാന്ദ്രയാന്‍-3 ന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നതിനും ഇതിനാവശ്യമായ ഘടകങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനുമുള്ള ചുമതല സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചിരുന്നോ; വിശദമാക്കുമോ;
( സി )
പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിനും സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ വിശദമാക്കുമോ?
681.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതിയുടെ ഭാഗമായി വര്‍ക്കല മണ്ഡലത്തില്‍ ഉല്പാദന മേഖലയിലും സേവന മേഖലയിലും കച്ചവട മേഖലയിലുമായി എത്ര സംരംഭക യൂണിറ്റുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ആയതിന്റെ അടിസ്ഥാനത്തില്‍ എത്ര തൊഴിലവസരങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത സംരംഭങ്ങളുടെ പേര് വിവരങ്ങള്‍ ലഭ്യമാക്കാമോ?
682.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈത്തറി മേഖലയില്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ക്ഷയിച്ചുകൊണ്ടിരിക്കുന്ന കൈത്തറി നിര്‍മ്മാണശാലകളെ പുന:രുജ്ജീവിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
683.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയിൽ കടുത്തുരുത്തി മണ്ഡലത്തിലെ കോട്ടയം ടെക്സ്റ്റൈല്‍സിലെ പ്രതിസന്ധി പരിഹരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
കോട്ടയം ടെക്സ്റ്റൈല്‍സിലെ പ്രധാന പ്രശ്നമായ നൂല്‍ ക്ഷാമം പരിഹരിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
ഭീമമായ വൈദ്യുതി കുടിശ്ശിക ഉണ്ടായത് പരിഹരിക്കുന്നതിന് അടിയന്തര ധനസഹായം നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
നൂലിന്റെ വിലവര്‍ദ്ധനവും ലഭ്യതക്കുറവും കാരണം പ്രതിസന്ധിയിലായിരിക്കുന്ന ടെക്സ്റ്റൈല്‍ മേഖലയെ രക്ഷിക്കുവാന്‍ പുതിയ പാക്കേജ് നിര്‍ദ്ദേശിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ; പ്രസ്തുത സ്ഥാപനം വൈവിധ്യവല്‍ക്കരിക്കാനും ആധുനികവല്‍ക്കരിക്കാനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
684.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ എടരിക്കോട് ടെക്സ്റ്റൈൽസിൽ ക്ലറിക്കൽ സ്റ്റാഫുകളുടെയും തൊഴിലാളികളുടെയും കരാർ കാലാവധി പുതുക്കുന്നതിൽ ക്ലറിക്കൽ സ്റ്റാഫുകളുടെ കരാർ കാലാവധി മാത്രം വിട്ടുപോയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത ടെക്സ്റ്റൈൽസിലെ ക്ലറിക്കൽ തൊഴിലാളികളുടെ കരാർ കാലാവധി നീട്ടി നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
എടരിക്കോട് ടെക്സ്റ്റൈൽസ് അടച്ച് പൂട്ടിയതിന്റെ കാരണങ്ങൾ വിശദമാക്കാമോ;
( ഡി )
ഈ ടെക്സ്റ്റൈൽസ് അടച്ച് പൂട്ടാനുണ്ടായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടിട്ടുണ്ടോ; പ്രസ്തുത ടെക്സ്റ്റൈൽസ് എന്ന് തുറന്ന് പ്രവർത്തിക്കുമെന്ന് വിശദമാക്കാമോ?
685.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗതവ്യവസായ മേഖലയിലെ വിവിധ ഉല്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി കണ്ടെത്തുന്നതിനായി ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ആവിഷ്കരിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
686.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുങ്കടവിള ഓയില്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നമ്പര്‍ സി.ഐ.എന്‍.ഡി. (റ്റി1) സഹകരണ സംഘത്തിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കുമോ; പ്രസ്തുത സംഘത്തിന്റെ പ്രവര്‍ത്തനം നിര്‍വഹിക്കുന്നതിനായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ആകെ എത്ര സെന്റ് സ്ഥലമാണ് പ്രസ്തുത സംഘത്തിന് ഉള്ളതെന്നും നിലവില്‍ ഇതിന്റെ ഉടമസ്ഥത ആര്‍ക്കാണെന്നും വ്യക്തമാക്കുമോ; പ്രസ്തുത സ്ഥലത്തിന്റെ പേരില്‍ ബാധ്യതകളുണ്ടോയെന്നും എത്ര രൂപയാണ് ബാധ്യതയെന്നും ബാധ്യതകളുടെ വിശദാംശം ഉൾപ്പെടെ ലഭ്യമാക്കാമോ;
( സി )
ഈ സംഘത്തിന്റെ പേരിലുള്ള ബാധ്യതകള്‍ പെരുങ്കടവിള ഗ്രാമപഞ്ചായത്ത് തീര്‍പ്പാക്കിയാല്‍ സംഘത്തിന്റെ പേരില്‍ റീസര്‍വ്വെ 645/2-ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്ഥലം മാരായമുട്ടം പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി കൈമാറുന്നതിന് നടപടി സ്വീകരിക്കാമോ; ഇതിലേയ്ക്കായി എന്തെങ്കിലും നിയമ തടസ്സങ്ങളുണ്ടോയെന്നും വിശദമാക്കുമോ;
( ഡി )
ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് പെരുങ്കടവിള ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കമ്മിറ്റി തീരുമാനം ഉള്ളടക്കം ചെയ്ത് നല്‍കിയിരുന്ന നിവേദനത്തിന്മേല്‍ സ്വീകരിച്ചിട്ടുള്ള തുടര്‍ നടപടികള്‍ എന്തൊക്കെയാണെന്നും പ്രസ്തുത ഫയല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
687.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ കിഴക്കമ്പലം ഖാദി ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സില്‍ ഏതെല്ലാം യൂണിറ്റുകളാണ് പ്രവര്‍ത്തിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കോംപ്ലക്സില്‍ പുതുതായി ആരംഭിച്ച ഖാദി ബ്രെെറ്റ് ഡിറ്റര്‍ജന്റ് യൂണിറ്റിന്റെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ;
( സി )
2022-23 വർഷത്തെ വ്യവസായ വകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്ന സ്റ്റാര്‍ച്ച് യൂണിറ്റ്, ഗാര്‍മെന്റ് യൂണിറ്റ് എന്നിവ ആരംഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ?
688.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ സ്വകാര്യ, സഹകരണ മേഖലകളിലായി എത്ര കയര്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സംഘങ്ങളില്‍ എത്ര സ്ഥാപനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആയതിലൂടെ എത്ര പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ടെന്നും അറിയിക്കാമോ?
689.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 സാമ്പത്തിക വർഷത്തിൽ കയറുല്പാപാദന സഹകരണ സംഘങ്ങളെയും കയറുല്പാദന സഹകരണ സംഘങ്ങളിലെ യന്ത്രവൽക്കരണവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കയർ സംഘങ്ങൾക്ക് വിവിധ കയർ ഉൽപാദന ഉപകരണങ്ങൾ നല്കിയിരുന്നതുപോലെ എന്തെങ്കിലും സഹായ പദ്ധതികൾ കയർ സഹകരണ സംഘങ്ങൾക്ക് നൽകാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
നൽകിയ യന്ത്രങ്ങൾ ഏതെല്ലാം രീതിയിൽ പ്രയോജനപ്പെടുത്തുന്നുവെന്നും പോരായ്മകൾ എന്തെങ്കിലും ഉണ്ടോയെന്നും എങ്കിൽ ആയതു പരിശോധിക്കുന്നതിന് നടപടികൾ കൈകൊണ്ടിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ?
690.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കയര്‍ മേഖലയുടെ നവീകരണത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം കയര്‍ സഹകരണ സംഘങ്ങളെ സഹായിക്കാന്‍ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
കയര്‍ മേഖലയുടെ നവീകരണത്തിന്റെ ഭാഗമായി തൊഴിലാളികളെ പുതിയ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് പ്രാപ്തരാക്കുന്നതിനായി സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കാമോ?
691.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയര്‍ സഹകരണ സംഘങ്ങളുടെ അധീനതയിലുള്ളതും എന്നാല്‍ ഇപ്പോള്‍ ഉപയോഗശൂന്യമായി കിടക്കുന്നതുമായ ഭൂമി ടൂറിസം അടക്കമുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്ന കാര്യം പരിഗണിക്കുവാന്‍ കഴിയുമോ; ഇപ്രകാരം ഭൂമി വിനിയോഗിക്കുന്നതിന് സര്‍ക്കാര്‍ അനുമതി ആവശ്യമാണോ; വിശദാംശം ലഭ്യമാക്കുമോ?
692.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ മണ്ഡലത്തിലെ നാച്വറല്‍ ഫെെബര്‍ പാര്‍ക്കിന്റെ നിലവിലെ സ്ഥിതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പാര്‍ക്കിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി നടപടികള്‍ സ്വീകരിക്കുമോ?
693.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കയര്‍ വ്യവസായം നേരിടുന്ന പ്രധാന പ്രതിസന്ധികള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ;
( ബി )
പരമ്പരാഗത കയര്‍ തൊഴിലാളികളെ സംരക്ഷിച്ചുകൊണ്ട് ഈ മേഖലയില്‍ ആധുനികവല്‍ക്കരണം നടത്തുന്നതിനും കൂടുതല്‍ വിപണി കണ്ടെത്തുന്നതിനും എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
694.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തില്‍ പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമായി നിലവില്‍ എത്ര കശുവണ്ടി ഫാക്ടറികളാണ് പ്രവര്‍ത്തിച്ചു വരുന്നതെന്ന് പൊതുമേഖല / സ്വകാര്യ മേഖല എന്നിങ്ങനെ തരം തിരിച്ച് വിശദാംശം നല്‍കാമോ;
( ബി )
2021 വരെ കുണ്ടറ നിയോജകമണ്ഡലത്തില്‍ പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമായി എത്ര കശുവണ്ടി ഫാക്ടറികളാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും അതില്‍ പൊതുമേഖല/ സ്വകാര്യ മേഖല എന്നിങ്ങനെ തരം തിരിച്ച് വിശദാംശം നല്‍കാമോ;
( സി )
പ്രസ്തുത കശുവണ്ടി ഫാക്ടറികളില്‍ 2021, 2022 ,2023 എന്നീ കലണ്ടര്‍ വര്‍ഷങ്ങളില്‍ എത്ര തൊഴില്‍ ദിനങ്ങള്‍ ഉണ്ടായിരുന്നു എന്ന് വിശദമാക്കാമോ;
( ഡി )
കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കുന്നതിനായി നിലവിൽ എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.