STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 9th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
*181.
ശ്രീമതി സി. കെ. ആശ
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
97-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട ഭരണഘടന ബഞ്ചിന്റെ സുപ്രധാന വിധിയിൽ സഹകരണ മേഖല സംസ്ഥാന വിഷയമാണെന്ന് അസന്നിഗ്ദ്ധമായി ചൂണ്ടിക്കാട്ടിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ സഹകരണ മേഖല സംസ്ഥാന വിഷയമാണെന്ന വിധി മറികടക്കാനാണ് മൾട്ടി സ്റ്റേറ്റ് സഹകരണ നിയമ ഭേദഗതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ടുവരുന്നതെന്ന് കരുതുന്നുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത ഭേദഗതിയിലൂടെ ഫെഡറൽ സംവിധാനത്തെ മറികടക്കാനും ഭരണഘടന പ്രകാരം സംസ്ഥാനങ്ങൾക്ക് ലഭിച്ചിട്ടുള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുമുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സഹകരണ മേഖലയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന പ്രസ്തുത നീക്കങ്ങൾക്കെതിരെ സംസ്ഥാനം സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
ഇതിനെതിരെ മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണയോടെ യോജിച്ച പ്രതിരോധം തീര്‍ക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*182.
ശ്രീ. എം. വിൻസെന്റ്
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. സജീവ് ജോസഫ്
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദീർഘകാല കരാറുകൾ റദ്ദാക്കി കൂടിയവിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിലൂടെ ശരാശരി 4.29 രൂപയ്ക്ക് ലഭിച്ചിരുന്ന വൈദ്യുതിയുടെ വില 5.12 രൂപ മുതൽ 6.34 രൂപവരെ ഉയർന്നു എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത നടപടി കെ.എസ്.ഇ.ബി. യ്ക്ക് കടുത്ത സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കും എന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; എങ്കിൽ ഈ നീക്കത്തിൽ നിന്നും പിന്മാറാൻ തയ്യാറാകുമോ;
( സി )
ഇത്തരത്തിലുണ്ടാകുന്ന അധികച്ചെലവ് സര്‍ചാര്‍ജ്ജായി ഈടാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
*183.
ശ്രീമതി ഒ എസ് അംബിക
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. പി. ടി. എ. റഹീം
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശുപത്രി സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ ആരംഭിക്കാന്‍ തീരുമാനിച്ച പെയ്ഡ് സഹകരണ പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം നിശ്ചിത തുക ഒടുക്കി രജിസ്റ്റര്‍ ചെയ്യുന്ന രോഗികള്‍ക്ക് ആവശ്യം അറിയിക്കുന്ന മുറയ്ക്ക് രോഗനിര്‍ണ്ണയം നടത്തി ചികിത്സ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
നിശ്ചിത ഇടവേളകളില്‍ താമസസ്ഥലത്തെത്തി ആവശ്യമായ രോഗനിര്‍ണ്ണയ പരിശോധനകള്‍ നടത്തി തുടര്‍ചികിത്സ നിര്‍ദ്ദേശിക്കുന്ന പദ്ധതി ഇതിന്റെ ഭാഗമായി ആവിഷ്കരിച്ചിട്ടുണ്ടോ;
( ഡി )
ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി എല്ലാ തലങ്ങളിലുമുള്ള ആരോഗ്യ സംരക്ഷണങ്ങളിലും സഹകരണ ആശുപത്രികളെ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
*184.
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഭൂമി രജിസ്ട്രേഷന്‍ നടപടികൾ സുതാര്യവും വേഗത്തിലുമാക്കാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
രജിസ്ട്രേഷന്‍ നടപടികളിലെ കാലതാമസം ഒഴിവാക്കി പോക്കുവരവ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ വേഗത്തിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ; വിശദാംശം ലഭ്യമാക്കുമോ?
*185.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ നയം 2023 ന് അംഗീകാരം നൽകിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
കേരളത്തെ വ്യവസായങ്ങളുടെ പ്രധാന ഹബ്ബാക്കി മാറ്റുുകയെന്ന ലക്ഷ്യത്തോടെ വ്യവസായ നയം നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
നിക്ഷേപങ്ങൾ വൻതോതിൽ ആകർഷിച്ചും നവീന ആശയങ്ങൾ വളർത്തിയും സുസ്ഥിര വ്യാവസായിക അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സഹായകമായ പ്രവർത്തനങ്ങൾ വ്യവസായ നയം 2023 മുന്നോട്ടുവയ്ക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
വ്യവസായ വിപ്ലവം 4.0 ഇന്ത്യയിൽ നടപ്പിലാക്കാൻ അനുയോജ്യമായ സ്ഥലം കേരളമാണ് എന്നത് കണക്കിലെടുത്ത് സൺറൈസ് വ്യവസായങ്ങൾക്ക് വലിയ ആനുകൂല്യങ്ങള്‍ വ്യവസായ നയത്തിൽ പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
വ്യവസായ വിപ്ലവം 4.0 ന്റെ ഭാഗമായി വേണ്ട സംവിധാനങ്ങൾ ഒരുക്കുന്നതിനായി നിർമ്മിത ബുദ്ധിയുപയോഗിച്ച് പ്രവർത്തിക്കുന്ന സംരംഭങ്ങൾക്ക് ചെലവാക്കുന്ന തുകയുടെ നിശ്ചിത ശതമാനം തിരികെ നൽകുന്നതിനുള്ള പദ്ധതി വ്യവസായ നയത്തില്‍ ഉൾക്കൊള്ളിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*186.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി ബോർഡിന്റെ ഡാമുകളിൽ നിന്നും ഉപയോഗിച്ച ശേഷം പുറന്തള്ളുന്ന വെള്ളം പുനരുപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളിൽ സ്വകാര്യ കമ്പനികൾക്കും പങ്കാളിത്തം നൽകാൻ ആലോചനയുണ്ടോ;
( സി )
ഇക്കാര്യത്തിൽ ഏതെങ്കിലും സ്വകാര്യ കമ്പനി താൽപര്യം അറിയിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഈ പദ്ധതികൾ വഴി എത്ര മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുമോ?
*187.
ശ്രീമതി കെ. കെ. രമ
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാറുകൾ റദ്ദാക്കി സ്വകാര്യ കമ്പനികളിൽ നിന്നും ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി. റഗുലേറ്ററി കമ്മീഷന് അപേക്ഷ സമർപ്പിച്ചിട്ടുണ്ടോ;
( ബി )
സ്വകാര്യ കമ്പനികൾക്ക് കോടികളുടെ ലാഭമുണ്ടാക്കാനുള്ള കെ.എസ്.ഇ.ബി. യുടെയും റഗുലേറ്ററി കമ്മീഷന്റെയും നീക്കത്തിന്റെ ഭാഗമാണ് ഈ നടപടി എന്ന ആക്ഷേപം ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
കുറഞ്ഞ തുകയ്ക്ക് വൈദ്യുതി വാങ്ങിയിരുന്ന അതേ കമ്പനികളില്‍ നിന്ന് കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങാനൊരുങ്ങുന്നത് കാരണം കെ.എസ്.ഇ.ബി. പ്രതിമാസം കുറഞ്ഞത് 90 കോടി രൂപയുടെ അധിക ബാദ്ധ്യത വരുത്തുമെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
*188.
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ. പി. ടി. എ. റഹീം
ശ്രീ എം രാജഗോപാലൻ
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷേമ പെന്‍ഷനുകള്‍ കുറ്റമറ്റ നിലയില്‍ വിതരണം ചെയ്യുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ ഇതുവരെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി മാത്രം ചെലവഴിച്ച തുകയുടെ വിശദാംശം ലഭ്യമാക്കുമോ?
*189.
ശ്രീ. ടി. ജെ. വിനോദ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറഞ്ഞവിലയ്ക്ക് വൈദ്യുതി ലഭിച്ചിരുന്ന ദീർഘകാല കരാറുകൾ റദ്ദാക്കി കൂടിയവിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിനുള്ള ഹ്രസ്വകാല കരാറുകൾക്കായി കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മീഷന്റെ അനുമതി തേടിയിട്ടുണ്ടോ; എങ്കില്‍ അതിനുള്ള കാരണം വിശദമാക്കുമോ;
( ബി )
പ്രസ്തുത നടപടി കെ.എസ്.ഇ.ബി. യ്ക്ക് കടുത്ത സാമ്പത്തിക ബാദ്ധ്യതയ്ക്ക് കാരണമാകുമെന്ന് കരുതുന്നുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത നീക്കത്തിൽ നിന്നും പിന്മാറാൻ കെ.എസ്.ഇ.ബി. തയ്യാറാകുമോയെന്ന് അറിയിക്കാമോ?
*190.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ സ്വീകരിച്ചിട്ടുള്ള നടപടികളെന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
കെ.എഫ്.സി, കെ.എസ്.എഫ്.ഇ. തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ വഴി കുറഞ്ഞ പലിശ നിരക്കില്‍ കൂടുതല്‍ ലോണുകള്‍ കാലതാമസം കൂടാതെയും നടപടിക്രമങ്ങള്‍ ലഘൂകരിച്ചും നല്‍കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ?
*191.
ശ്രീ. എ. കെ. എം. അഷ്റഫ്
ഡോ. എം. കെ. മുനീർ
ശ്രീ. പി. ഉബൈദുള്ള
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതി നിർവ്വഹണത്തിനായി കടമെടുക്കുന്നത് സർക്കാരിന്റെ കടമെടുപ്പ് പരിധിയിൽ കൊണ്ടു വന്നത് കിഫ്ബി മുഖേന പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നതിനെ ബാധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഏറ്റെടുക്കുന്ന കിഫ്ബി പദ്ധതികൾ പൂർത്തീകരിക്കുന്നതിനാവശ്യമായ പണം ഏതു രീതിയിൽ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
കിഫ്ബി മുഖേനയുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ കരാറുകാർക്ക് നൽകാനുളള തുക കണക്കാക്കിയിട്ടുണ്ടോ; എങ്കിൽ ആയത് എന്നത്തേക്ക് തീർപ്പാക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
*192.
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീമതി സി. കെ. ആശ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ ജി.എസ്‌.ടി. ട്രൈബ്യൂണൽ അനുവദിക്കണമെന്ന ആവശ്യത്തിന്‌ അനുമതി ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ജി.എസ്‌.ടി. വിവരങ്ങൾ കള്ളപ്പണനിരോധന നിയമവുമായി ബന്ധപ്പെടുത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന് കൈമാറണമെന്ന കേന്ദ്ര വിജ്ഞാപനത്തെ സംസ്ഥാനം എതിർത്തിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ നികുതി ഏർപ്പെടുത്താനുള്ള ജി.എസ്‌.ടി. കൗൺസില്‍ നിർദ്ദേശം നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്ത് ഇ–വേ ബിൽ സമ്പ്രദായത്തില്‍ എത്ര രൂപവരെയുള്ള സ്വർണ്ണം കൊണ്ടുപോകാമെന്നത് സംബന്ധിച്ച് സർക്കാർ തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
സ്വർണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ് തടയുന്നതിന് കർശന നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
*193.
ശ്രീ വി ശശി
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് മാത്രം ലഭ്യമായിരുന്ന സൗരോര്‍ജ്ജ ഉല്‍പ്പാദനം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് കൂടി സൗജന്യമായി ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എങ്കില്‍ ആയത് ലഭ്യമാക്കുന്നതിന് ഹരിത ഊര്‍ജ്ജ വരുമാന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകളില്‍ സംസ്ഥാന പദ്ധതി വിഹിതം വിനിയോഗിച്ച് സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ഡി )
അങ്കണവാടികളിലെ പാചകരീതി പൂർണ്ണമായും വൈദ്യുതാധിഷ്ഠിത പാചകമാക്കി മാറ്റി സുരക്ഷിതവും മലിനീകരണ വിമുക്തമാക്കുവാനുള്ള അംഗന്‍ ജ്യോതി പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*194.
ശ്രീ. പി. കെ. ബഷീർ
ശ്രീ. പി. ഉബൈദുള്ള
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓഡിറ്റ് സംവിധാനം കാര്യക്ഷമമല്ലാത്തത് മൂലം സഹകരണ സ്ഥാപനങ്ങളുടെ നടത്തിപ്പിൽ വീഴ്ചകളും അപാകതകളുമുളളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
എങ്കിൽ പ്രസ്തുത സാഹചര്യം ഒഴിവാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ടീം ഓഡിറ്റ് സംവിധാനം സംസ്ഥാനം മുഴുവനായി നടപ്പാക്കുവാൻ സ്വീകരിച്ച നടപടി എന്തൊ​ക്കെയാണെന്ന് വിശദമാക്കുമോ;
( ഡി )
ഓഡിറ്റിംഗിൽ കണ്ടെത്തുന്ന ക്രമക്കേടുകൾക്ക് ഉത്തരവാദികളായവർക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; ഓഡിറ്റ് സംവിധാനം കാര്യക്ഷമമല്ലാത്തത് മൂലം സ്ഥാപനത്തിനുണ്ടാകുന്ന നഷ്ടം അവരിൽ നിന്നും ഈടാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
*195.
ശ്രീ. കെ.വി.സുമേഷ്
ശ്രീ ഒ . ആർ. കേളു
ശ്രീ. എച്ച്. സലാം
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്ന വിധത്തില്‍ ഉല്പാദന രംഗത്ത് മികച്ച രീതിയിലുള്ള ശേഖരണവും വിതരണവും ഉറപ്പാക്കുന്നതിനായി സഹകരണ മേഖലയില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയിട്ടുള്ളത്; വിശദമാക്കുമോ;
( ബി )
ഉല്പാദന രംഗത്ത് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ നടപ്പിലാക്കിയിട്ടുള്ള പദ്ധതികള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ;
( സി )
ഓണ്‍ലൈന്‍ ഷോപ്പിംഗിനുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചിട്ടുണ്ടോ;
( ഡി )
സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ഫലപ്രദമായി സംഘടിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ?
*196.
ശ്രീമതി ദെലീമ
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈത്തറി മേഖലയുടെ വികസനത്തിനും പ്രോത്സാഹനത്തിനും കൂടുതല്‍ നെയ്‍ത്തുകാരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും നെയ്ത്തുകാർക്ക് അധിക വേതനവും കൂടുതല്‍ തൊഴിലവസരവും ലഭ്യമാക്കുന്നതിനും എന്തെല്ലാം പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
സൗജന്യ കൈത്തറി സ്കൂള്‍ യൂണിഫോം പദ്ധതി പ്രകാരം സര്‍ക്കാര്‍, എയ്ഡഡ് സ്കൂളില്‍ പഠിക്കുന്ന എത്ര വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നല്‍കിവരുന്നുണ്ടെന്നും പ്രസ്തുത ആവശ്യങ്ങള്‍ക്കായി എത്ര മീറ്റര്‍ കൈത്തറി തുണി ആവശ്യമായി വരുമെന്ന് കണക്കാക്കിയിട്ടുണ്ടോയെന്നുമുള്ള വിശദാംശം അറിയിക്കാമോ;
( സി )
കൈത്തറി വകുപ്പിന് നിലവില്‍ എത്ര മീറ്റര്‍ തുണിയുടെ ഓര്‍ഡര്‍ ലഭിക്കുന്നുണ്ടെന്നും യൂണിഫോം പദ്ധതിയില്‍ ലഭ്യമായ ഓര്‍ഡര്‍ പ്രകാരം എത്ര തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്നും വിശദമാക്കാമോ;
( ഡി )
ഓരോ തൊഴിലാളിക്കും ലഭിക്കുന്ന വേതനത്തിന്റെ പരിമിതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ കൈത്തറി മേഖലയില്‍ കൂടുതല്‍ ഓര്‍ഡര്‍ ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
*197.
ശ്രീ. കെ.പി.മോഹനന്‍
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. യിലെ മസ്ദൂര്‍ ഉള്‍പ്പെടെയുള്ള താഴ്ന്ന വിഭാഗം ജീവനക്കാരുടെ നിയമനം നടത്തുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത തസ്തികകളിലെ ഒഴിവുകള്‍ പി.എസ്.സി. വഴി അടിയന്തരമായി നികത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
*198.
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. കെ. ആൻസലൻ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. നിയമപ്രകാരം ഇ-ഇന്‍വോയ്സിംഗ് ബാധകമാക്കിയിട്ടുള്ളത് ആര്‍ക്കെല്ലാമെന്ന് അറിയിക്കാമോ;
( ബി )
അഞ്ച് കോടി രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ബിസിനസ്-ടു-ബിസിനസ് വ്യാപാര ഇടപാടുകള്‍ക്ക് ഇ-ഇന്‍വോയ്സിംഗ് നിര്‍ബന്ധമാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഏതെങ്കിലും മേഖലകളെ ഇ-ഇന്‍വോയ്സിംഗിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
*199.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. ഷാഫി പറമ്പിൽ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ.ഐ. ക്യാമറകൾ സ്ഥാപിക്കാനായി നടപ്പിലാക്കിയ പദ്ധതിയുടെ ഫെസിലിറ്റി മാനേജ്‌മെന്റ് സർവീസിനുള്ള എന്തൊക്കെ പ്രവൃത്തികളാണ് കെൽട്രോൺ നിർവ്വഹിക്കുന്നത് എന്ന് വിശദമാക്കാമോ;
( ബി )
ഫെസിലിറ്റി മാനേജ്‌മെന്റ് സർവീസിനുള്ള പ്രവൃത്തികൾ നടത്തുന്നതിനായി കെൽട്രോൺ ടെൻഡർ ക്ഷണിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത ഫെസിലിറ്റി മാനേജ്‌മെന്റ് സർവീസിന്റെ ഭാഗമായി ട്രാഫിക് നിയമലംഘനങ്ങൾക്ക് നോട്ടീസ് അയയ്ക്കുന്ന പ്രവൃത്തി നിർവഹിക്കേണ്ട ഉത്തരവാദിത്തം കെൽട്രോണിനാണോ എന്ന് വിശദമാക്കുമോ;
( ഡി )
പദ്ധതിയുടെ പ്രധാന കരാറിന്റെ ഭാഗമായി ക്യാമറകൾക്കും അനുബന്ധ ഉപകരണങ്ങൾക്കും വാറണ്ടി അടക്കമുള്ള എല്ലാ സപ്പോർട്ടും ലഭ്യമായിട്ടും ഫെസിലിറ്റി മാനേജ്‌മെന്റ് സർവീസ് പ്രത്യേകമായി ഏർപ്പെടുത്താനുണ്ടായ കാരണം വിശദമാക്കാമോ?
*200.
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ വി ശശി
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ദ്ധിച്ചുവരുന്ന വൈദ്യുതോപയോഗം നിറവേറ്റുന്നതിനായി വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
നിലവിലുള്ള ദ്യുതി പദ്ധതിയുടെ തുടര്‍ച്ചയായി വിതരണ രംഗം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനും ഗുണമേന്മയുള്ള വൈദ്യുതി ഉറപ്പുുവരുത്താനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ആഭ്യന്തര ഉല്പാദനം വർദ്ധിപ്പിച്ച് വരുംവർഷങ്ങളിൽ കൂടുതൽ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ഡി )
സംസ്ഥാനത്ത് അടുത്ത ഇരുപത്തഞ്ച് വർഷത്തേക്കുള്ള വൈദ്യുതിയുടെ ആവശ്യകത കണക്കാക്കിയിട്ടുണ്ടോ; ഇതിനനുസരിച്ച് കൂടുതൽ വൈദ്യുതി സംസ്ഥാനത്തിന് പുറത്തുനിന്നും കൊണ്ടുവരുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുുള്ളത്; വിശദമാക്കാമോ?
*201.
ഡോ. എം. കെ. മുനീർ
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി ബോർഡിൽ നിന്നും ലഭ്യമാക്കുന്ന വിവിധ സേവനങ്ങൾക്കുള്ള ഫീസുകൾ വർദ്ധിപ്പിക്കുന്നതിലൂടെ എത്ര രൂപയുടെ വരുമാന വർദ്ധനവ് ലഭിക്കുമെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
ഉപഭോക്താക്കളെ ദോഷകരമായി ബാധിക്കുന്ന പ്രസ്തുത വർദ്ധനവ് പിൻവലിക്കാൻ തയ്യാറാകുമോ; വിശദമാക്കുമോ?
*202.
ശ്രീ എം മുകേഷ്
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വൈദ്യുതിയുടെയും ചാര്‍ജിംഗ് സ്റ്റേഷനുകളുടെയും വര്‍ദ്ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കെ.എസ്.ഇ.ബി. വികസിപ്പിച്ചെടുത്ത പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്ക് ദേശീയാംഗീകാരം നേടിയെടുക്കുവാന്‍ സാധിച്ചിട്ടുണ്ടോ; പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സ്റ്റേഷനുകളുടെ കവറേജ് വിലയിരുത്തിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
ഇ.വി. ചാര്‍ജിംഗ് മേഖലയിലേക്ക് സംരംഭകരെ ആകര്‍ഷിക്കുന്നതിനായി പദ്ധതികള്‍ നിലവിലുണ്ടോ; വിശദമാക്കുമോ?
*203.
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ എം നൗഷാദ്
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജി.എസ്.ടി. തര്‍ക്കപരിഹാരങ്ങള്‍ക്കായി ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നോ; വിശദാംശം നല്‍കുമാേ;
( ബി )
സംസ്ഥാന അപ്പലേറ്റ് ട്രൈബ്യൂണലുകളുടെ ഘടന സംബന്ധിച്ച് അന്തിമരൂപം ആയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
അപ്പലേറ്റ് ട്രൈബ്യൂണലുകൾ സ്ഥാപിക്കുന്നതിന്‌ നിയമഭേദഗതി പരിഗണനയിലുണ്ടോ; അതിനായി പാലിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
*204.
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ഡോ. സുജിത് വിജയൻപിള്ള
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ്പ് ഇന്‍ഷുറന്‍സ് പദ്ധതി അനുസരിച്ച് അവയവമാറ്റ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കായി പ്രത്യേകമായ കോര്‍പ്പസ് ഫണ്ട് രൂപീകരിച്ചിട്ടുണ്ടോ; ഇന്‍ഷുറന്‍സ് കാലാവധിക്ക് മുമ്പു തന്നെ ഇതിനായുള്ള തുക പൂര്‍ണ്ണമായും വിനിയോഗിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ടോ; എങ്കില്‍ ചികിത്സകള്‍ മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ള കോര്‍പ്പസ് ഫണ്ടില്‍ നിന്നും അധിക തുക നല്‍കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
മെഡിസെപ്പ് പദ്ധതി കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇതിനായി പ്രത്യേക മൊബൈല്‍ ആപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കി വരുന്നുണ്ടോ; എങ്കില്‍ ഈ പദ്ധതിയിലൂടെ എത്ര കുടുംബങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇതിനായി സംസ്ഥാന സര്‍ക്കാര്‍ എത്ര രൂപ ചെലവഴിക്കുന്നുണ്ടെന്നുമുള്ള വിശദാംശം ലഭ്യമാണോ; എങ്കിൽ നല്‍കാമോ?
*205.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. എം. എം. മണി
ശ്രീമതി യു പ്രതിഭ
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്‍കര്‍ഷകരുടെ സംഭരണ-വിപണന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സഹകരണ സംഘങ്ങള്‍ വഴി നടത്തിവരുന്ന പദ്ധതികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കേരള പാ‍‍ഡി പ്രൊക്യൂര്‍മെന്റ് പ്രോസസിംഗ് ആന്റ് മാര്‍ക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കോപ്കോസ്) രൂപീകരിച്ചിട്ടുണ്ടോ; ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിശദമാക്കുമോ;
( സി )
സഹകരണ മേഖലയില്‍ റൈസ് മില്ലുകള്‍ പ്രവര്‍ത്തിച്ചുവരുന്നത്ഏതൊക്കെ ജില്ലകളിലാണ് എന്നതു സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ഡി )
2023 സെപ്തംബര്‍ മുതല്‍ കോപ്കോസ് വഴി നെല്ല് സംഭരിക്കാനും സംസ്കരിക്കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ഇ )
കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിച്ച് കേരള ബ്രാന്‍ഡ് അരി വിപണിയില്‍ എത്തിക്കുന്നതിന് സഹകരണ വകുപ്പ് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*206.
ശ്രീ. എ. പ്രഭാകരൻ
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. കെ. ആൻസലൻ
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വൈദ്യുതി ഉല്‍പ്പാദന മേഖലയില്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള വൈദ്യുതി ഉപയോഗം നിര്‍ബന്ധമാക്കുന്ന ഹൈഡ്രോ പവർ പര്‍ച്ചേയ്സ് ഒബ്ലിഗേഷന്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ ജലവൈദ്യുത പദ്ധതികളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പുതിയവ സ്ഥാപിക്കുന്നതിനും സര്‍ക്കാര്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍ ഫലപ്രദമായിട്ടുണ്ടോ; വിശദമാക്കുമോ?
*207.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അറുപത് വര്‍ഷം പിന്നിടുന്ന ട്രഷറിയുടെ പ്രവര്‍ത്തനം ആധുനീകരിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാന ട്രഷറിയിൽ സര്‍ക്കാരിനും പൊതുജനങ്ങള്‍ക്കും ആശ്രയിക്കാവുന്ന വിധത്തില്‍ ഇ-ട്രഷറി സംവിധാനം നടപ്പാക്കുവാന്‍ സാധിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
ട്രഷറിയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
*208.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയില്‍ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ക്കായി എത്രത്തോളം യൂണിറ്റുകള്‍ ആരംഭിച്ചിട്ടുണ്ട് എന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത ഉല്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ സ്വീകാര്യത ലഭിക്കുന്ന രൂപത്തില്‍ സഹകരണ എക്സ്പോ സംഘടിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിരുന്നോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
സഹകരണ എക്സ്പോ വഴി ഉല്പന്നങ്ങളുടെ സ്വീകാര്യത കൂടാനും അതുവഴി ഉല്പന്നങ്ങളും ഉല്പാദക യൂണിറ്റുകളും വര്‍ദ്ധിക്കാനും കാരണമാകുമെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ഡി )
ആരോഗ്യ ചികിത്സാരംഗത്തെ സഹകരണ മേഖലയുടെ പങ്കാളിത്തം എക്സ്പോയിലൂടെ വെളിപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടോ; സഹകരണ മേഖലയില്‍ ഉല്പാദിപ്പിക്കുന്ന വിവിധ തുണിത്തരങ്ങളുടെ ശേഖരം ആകര്‍ഷണീയമായി പ്രദര്‍ശിപ്പിക്കാനും വിപണനം നടത്താനും സഹകരണ എക്സ്പോ വഴി കഴിഞ്ഞിട്ടുണ്ടോ;
( ഇ )
ബ്രാൻഡിംഗ് ഇമേജിലൂടെ സഹകരണ ഉല്പന്നങ്ങളെ ജനമനസ്സില്‍ എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ?
*209.
ശ്രീ. എം.വിജിന്‍
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഒരു മെഡിക്കല്‍ സംരംഭക എക്കോ സിസ്റ്റം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; ഇതിന്റെ ഭാഗമായി മെഡ്-ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും വേണ്ടി മെഡ്സ്-പാര്‍ക്ക് സജ്ജീകരിച്ചിട്ടുണ്ടോ; ഇത് പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
അതിനൂതന മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മിതിയിലും വിപണനരംഗത്തും മെഡ്സ്-പാര്‍ക്കിന്റെ സാധ്യത വിലയിരുത്തിയിട്ടുണ്ടോ; ഇത് വഴി മെഡിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതിമൂലം രാജ്യത്തിനുണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യത ഒഴിവാക്കുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
*210.
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറഞ്ഞ വിലയ്ക്കുള്ള കരാറുകൾ റദ്ദാക്കിയ റെഗുലേറ്ററി കമ്മീഷന്റെ നടപടിക്കെതിരെ കെ.എസ്.ഇ.ബി. അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ റെഗുലേറ്ററി കമ്മീഷന്റെ തീരുമാനത്തെ എതിർക്കാൻ അപ്പലേറ്റ് ട്രിബ്യൂണലിൽ കെ.എസ്.ഇ.ബി. ഉന്നയിച്ച വാദങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ;
( സി )
റെഗുലേറ്ററി കമ്മീഷന്റെ പ്രസ്തുത നടപടി കെ.എസ്.ഇ.ബി. യ്ക്ക് കടുത്ത സാമ്പത്തിക ബാദ്ധ്യത സൃഷ്ടിക്കും എന്നത് കെ.എസ്.ഇ.ബി. ഉന്നയിച്ചിരുന്നോ വ്യക്തമാക്കുമോ;
( ഡി )
കെ.എസ്.ഇ.ബി. യ്ക്ക് വരുന്ന വൻതോതിലുള്ള അധികച്ചെലവ് സർച്ചാർജായി ഈടാക്കാൻ നീക്കമുണ്ടോ; വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.