STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 9th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
*121.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. ടി. സിദ്ദിഖ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് കേരള പദ്ധതിയുടെ ഭാഗമായി എ.ഐ. ക്യാമറകൾ സ്ഥാപിക്കുന്നത് ബില്‍ഡ് ഓണ്‍ ഓപ്പറേറ്റ് ട്രാന്‍സ്ഫര്‍ (ബി.ഒ.ഒ.ടി.) മോഡലിൽ നടപ്പിലാക്കാൻ തീരുമാനിച്ചതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
ബി.ഒ.ഒ.ടി. മോഡലിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കിയതിന് ശേഷം പദ്ധതി അന്വിറ്റി മോഡലിലേക്ക് മാറ്റാനുണ്ടായ സാഹചര്യം വിശദമാക്കാമോ;
( സി )
എ.ഐ. ക്യാമറകൾ സ്ഥാപിക്കുന്ന പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കിയതിനുശേഷം ബി.ഒ.ഒ.ടി. മോഡലിൽ നിന്നും അന്വിറ്റി മോഡൽ ആക്കാനുള്ള തീരുമാനത്തില്‍ മോട്ടോർ വാഹന വകുപ്പ് ധനകാര്യ വകുപ്പിന്റെയും നിയമ വകുപ്പിന്റെയും ഉപദേശം തേടിയിരുന്നോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?
*122.
ശ്രീ എം മുകേഷ്
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ വി ജോയി
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശാസ്ത്രസാങ്കേതിക രംഗത്തെ വളര്‍ച്ചയും പഠന ഗവേഷണ പ്രവര്‍ത്തനങ്ങളും സമന്വയിപ്പിക്കുന്നത് ലക്ഷ്യമിട്ട് നൂതന പഠനവകുപ്പുകള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ സര്‍വ്വകലാശാലകളില്‍ ഏതൊക്കെ നൂതന പഠന വകുപ്പുകളാണ് ആരംഭിക്കുന്നത്; വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പഠനവകുപ്പുകൾ മുഖേന എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നതെന്നും വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള മാറ്റത്തിന് അത് എത്രത്തോളം സഹായകരമാകുമെന്നും വിശദമാക്കാമോ;
( സി )
നൂതന മേഖലകളില്‍ പ്രോജക്ട് മോഡ് കോഴ്സുകള്‍ നടത്തുന്നതിന് സര്‍വ്വകലാശാലകള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ടോ; എങ്കിൽ അതിലൂടെ എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്; വിശദമാക്കാമോ;
( ഡി )
പരമ്പരാഗത കോഴ്സുകളില്‍ നിന്നും വ്യത്യസ്തമായതിനാല്‍ പ്രസ്തുത കോഴ്സുകളുടെ ഫലപ്രാപ്തി സംബന്ധിച്ച പഠനം നടത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം നല്‍കുമോ?
*123.
ശ്രീ. പി. വി. അൻവർ
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീമതി യു പ്രതിഭ
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് സൗകര്യം ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് പ്രത്യേക ക്യാമ്പയിന് തുടക്കം കുറിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളിലെ പഠനപ്രവര്‍ത്തനങ്ങളെ പൊതുവായ ഒരു ലേണിംഗ് മാനേജ്മെന്റ് സിസ്റ്റത്തില്‍ കൊണ്ടുവരുന്നതിന് ഇതിലൂടെ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിലൂടെ എന്തെല്ലാം മാറ്റങ്ങളാണ് ലക്ഷ്യമിടുന്നത്; പദ്ധതി എത്രത്തോളം പ്രാവര്‍ത്തികമായിട്ടുണ്ട്; വിശദാംശം നല്‍കാമോ;
( ഡി )
ഓണ്‍ലൈന്‍ അദ്ധ്യാപന ശൈലിയില്‍ ഉന്നതവിദ്യാഭ്യാസ മേഖലയിലെ അദ്ധ്യാപകരുടെ മികവ് വര്‍ദ്ധിപ്പിക്കുന്നതിനായി പ്രത്യേക പരിശീലന പരിപാടികള്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഇ )
പഠന സാമഗ്രികള്‍ ഓണ്‍ലൈനായി ലഭിക്കുന്നതിനുള്ള സംവിധാനങ്ങള്‍ തയ്യാറാക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടാനുസരണം അവ തെരഞ്ഞെടുക്കുന്നതിനുമുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
*124.
ശ്രീ ഒ . ആർ. കേളു
ശ്രീ. എം. എം. മണി
ശ്രീ. ആന്റണി ജോൺ
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസ് എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; ഇതിന്റെ ലക്ഷ്യം കൈവരിക്കുന്നതിലേക്കായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്; വിശദമാക്കാമോ;
( ബി )
പുതിയതായി റിപ്പോര്‍ട്ട് ചെയ്യുന്ന പന്നിപ്പനി, പക്ഷിപ്പനി, ചര്‍മ്മമുഴ തുടങ്ങിയ രോഗങ്ങള്‍ കണ്ടെത്തി നിയന്ത്രണ വിധേയമാക്കുന്നതിന് പ്രസ്തുത സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വഴി കഴി‍ഞ്ഞിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പേവിഷ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പേവിഷ ബാധ നിര്‍ണ്ണയത്തിനും പ്രസ്തുത സ്ഥാപനത്തിന് എത്രത്തോളം കഴിഞ്ഞിട്ടുണ്ട്; വിശദാംശം നല്‍കാമോ?
*125.
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മോൻസ് ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കര്‍ഷകരില്‍ നിന്നും കര്‍ഷക സംഘങ്ങളില്‍ നിന്നും പച്ചക്കറി ശേഖരിച്ച ശേഷം സംഭരിച്ച പച്ചക്കറിയുടെ വില അവര്‍ക്ക് നല്‍കാത്ത വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഹോര്‍ട്ടികോര്‍പ്പ് മുഖേന വിളകള്‍ സംഭരിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് നേരിട്ട് വില നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
കർഷകർക്ക് നടീല്‍വസ്തുക്കളും വളവും നല്‍കി അവരില്‍ നിന്നും സംഭരിക്കുന്ന വിളകളുടെ തൂക്കം നോക്കി സബ്സിഡി നല്‍കുകയും അതോടൊപ്പം ബോണസ്സ് നല്‍കുകയും ചെയ്യുന്ന സമഗ്ര പച്ചക്കറി നയം ആവിഷ്കരിക്കുമോ; വിശദമാക്കാമോ;
( ഡി )
പഴം, പച്ചക്കറി എന്നിവയിലെ വിഷാംശം പരിശോധിക്കുന്നതിനുള്ള ലാബുകള്‍ പ്രധാന ചെക്ക്പോസ്റ്റുകളിലും മറ്റ് ജില്ലാ ആസ്ഥാനങ്ങളിലും സ്ഥാപിക്കുന്നതിന് കൃഷി വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
*126.
ശ്രീ. എച്ച്. സലാം
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ എം രാജഗോപാലൻ
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഊര്‍ജ്ജിതമായ കാര്‍ഷിക വിപണന സംവിധാനം ഒരുക്കുന്നതിനായി കേരള അഗ്രോ ബിസിനസ് കമ്പനി രൂപീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത കമ്പനിയുടെ രൂപീകരണത്തിലൂടെ കാര്‍ഷിക വിപണന രംഗത്ത് എന്തെല്ലാം നേട്ടങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രാഥമികമായി വിലയിരുത്തിയിട്ടുളളതെന്ന് വ്യക്തമാക്കുമോ;
( സി )
കമ്പനി രൂപീകരണത്തിലൂടെ സംസ്ഥാനത്തെ കാര്‍ഷിക ഉല്പന്നങ്ങള്‍ ദേശീയ തലത്തില്‍ പ്രചാരത്തിലാകുന്ന തരത്തില്‍ പാെതു ബ്രാന്‍ഡിംഗ് നടത്തുന്നതിന് ലക്ഷ്യമിടുന്നുണ്ടോ; വിശദമാക്കുമോ?
*127.
ശ്രീമതി യു പ്രതിഭ
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. പി. ടി. എ. റഹീം
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ബജറ്റുകളെക്കുറിച്ചുള്ള റിസര്‍വ്വ് ബാങ്ക് റിപ്പോര്‍ട്ടില്‍ വയോജന പരിപാലനത്തില്‍ സംസ്ഥാനത്തെ പ്രശംസിച്ചു കൊണ്ട് പ്രത്യേക പരാമര്‍ശം നടത്തിയിട്ടുണ്ടോ; വയോജനങ്ങള്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കുന്ന സംസ്ഥാന മാതൃകയെ റിസര്‍വ്വ് ബാങ്ക് റിപ്പോര്‍ട്ടില്‍ പ്രശംസിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
2022-23-ലെ പ്രസ്തുത റിസര്‍വ്വ് ബാങ്ക് റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സംബന്ധിച്ച് എന്തൊക്കെ കാര്യങ്ങളാണ് സൂചിപ്പിച്ചിട്ടുള്ളത്; സംസ്ഥാനത്ത് വിതരണം ചെയ്യുന്ന വയോജന പെന്‍ഷന്റെ വിശദാംശം വ്യക്തമാക്കാമോ;
( സി )
മുന്‍ സര്‍ക്കാരിന്റെ കാലത്തും ഈ സർക്കാർ അധികാരത്തില്‍ വന്നതിനുശേഷവും വയോജന പരിപാലനത്തിന് സംസ്ഥാനത്തിന് ദേശീയ അംഗീകാരം ലഭിച്ചിട്ടുണ്ടോ; ഇതിന്റെ അടിസ്ഥാനത്തില്‍ എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്; വിശദാംശം ലഭ്യമാക്കാമോ?
*128.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ കാർഷിക മേഖലയ്ക്ക് പുത്തൻ ഊർജ്ജം പകരുന്നതിന് കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ) രൂപീകരിക്കുന്നതിനായി നടത്തിവരുന്ന പ്രവർത്തനങ്ങളുടെ പുരോഗതി വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തെ കാര്‍ഷികരംഗത്തെ ഏതെല്ലാം മേഖലകള്‍ക്കാണ് കാബ്കോ മുഖേന പ്രയോജനം ലഭിക്കുന്നത്; വിശദമാക്കുമോ;
( സി )
കമ്പനിയുടെ രൂപീകരണം സംബന്ധിച്ച രൂപരേഖ തയ്യാറാക്കുന്നതിന് നിയോഗിച്ച വിദഗ്ദ്ധസമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ?
*129.
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് പ്രതിമാസ ശമ്പളം ഗഡുക്കൾ ആയിട്ടാണോ നൽകിവരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
കെ.എസ്.ആർ.ടി.സി.യിലെ ശമ്പളം, പെൻഷൻ എന്നിവയുടെ വിതരണത്തിൽ നിലവിൽ പ്രതിസന്ധി നേരിടുന്നുണ്ടോ; വിശദമാക്കാമോ;
( സി )
ശമ്പളം നൽകുന്നതിനായി പണം അനുവദിക്കുന്നതിൽ ധനകാര്യ വകുപ്പിന് വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
*130.
ശ്രീ. ആന്റണി ജോൺ
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. എം.വിജിന്‍
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കോളേജുകളിലും സർവകലാശാലകളിലും ഇന്റേണല്‍ മാര്‍ക്കിന് മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുന്നതിനും അതിന്റെ പേരില്‍ കുട്ടികളെ ഭീക്ഷണിപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിനും സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
വിദ്യാർത്ഥികളുടെ പരാതികള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിനായി സര്‍വകലാശാല സമിതികള്‍ നിലവിലുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
കോളേജുകളിലും സര്‍വകലാശാല പഠന വിഭാഗങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്കായി പരാതി പരിഹാര സെല്ലുകള്‍ രൂപീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ വിദ്യാര്‍ത്ഥികള്‍ക്ക് ഏതൊക്കെ കാര്യങ്ങളുമായി ബന്ധപ്പെട്ട് പരാതികള്‍ സമർപ്പിക്കാമെന്നുള്ള വിശദാംശം നൽകുമോ;
( ഡി )
പ്രസ്തുത പരാതി പരിഹാര സെല്‍ എടുക്കുന്ന തീരുമാനങ്ങളില്‍ ആക്ഷേപങ്ങള്‍ ഉണ്ടാകുന്ന പക്ഷം ആയത് സമര്‍പ്പിക്കുന്നതിന് നിലവിൽ എന്തെങ്കിലും സംവിധാനമുണ്ടോ; വിശദമാക്കുമോ?
*131.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഴുവന്‍ സമയ പരിചരണം ആവശ്യമായ ഭിന്നശേഷിക്കാരായ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഒരുമിച്ച് താമസിക്കാവുന്ന തരത്തില്‍ പ്രത്യേക സംവിധാനം ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ഏതൊക്കെ സ്ഥലങ്ങളിലാണ് ഇത്തരം മാതൃകാ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്; എന്തൊക്കെയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
കുട്ടികള്‍ക്കാവശ്യമായ വൈദ്യസഹായം, ബഡ്സ് സ്‍കൂള്‍, ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കാവശ്യമായ പിന്തുണ എന്നിവ പ്രസ്തുത കേന്ദ്രങ്ങളില്‍ ലഭ്യമാണോ; മറ്റെന്തെല്ലാം സൗകര്യങ്ങളും സേവനങ്ങളുമാണ് ഇവിടെ ലഭ്യമാക്കുന്നത്; വിശദക്കാമോ;
( സി )
മുഴുവന്‍ സമയ പരിചരണം ആവശ്യമാകയാല്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കാത്ത സാഹചര്യം, മാതാപിതാക്കളുടെ കാലശേഷം ഇത്തരം കുട്ടികളുടെ പരിപാലനം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പ്രസ്തുത പദ്ധതി വഴി പരിഹാരം സാധ്യമാകുമോ; വിശദമാക്കാമോ?
*132.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. പി. ഉബൈദുള്ള
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി പി.ജി. കോഴ്സുകളിലേക്ക് അഡ്മിഷൻ തരപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
വ്യാജ സർട്ടിഫിക്കറ്റുകൾ വഴി അഡ്മിഷൻ തരപ്പെടുത്തിയവർക്കെതിരെ എന്തെല്ലാം നടപടികളാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചത്;
( സി )
വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്താൻ എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;
( ഡി )
വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കുന്നത് തടയാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
*133.
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിം വര്‍ക്കിന്റെ (എൻ.ഐ.ആര്‍.എഫ്) റാങ്ക് പട്ടികയിലുള്ള രാജ്യത്തെ നൂറ് ഒന്നാം നിര സര്‍വകലാശാലകളില്‍ സംസ്ഥാനത്തെ സര്‍വകലാശാലകള്‍ ഇടം നേടിയിട്ടുണ്ടോ; എങ്കില്‍ എതൊക്കെ സര്‍വകലാശാലകളാണ്; ഇതിനടിസ്ഥാനമായി സര്‍വകലാശാലകളില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
ഇന്ത്യയിലെ മികച്ച നൂറ് കോളേജുകളുടെ പട്ടികയില്‍ സംസ്ഥാനത്തെ കോളേജുകള്‍ സ്ഥാനം പിടിച്ചിട്ടുണ്ടോ; ആര്‍ക്കിടെക്ചര്‍ കോളേജ്, നിയമപഠന സ്ഥാപനം എന്നിവയുടെ പട്ടികയില്‍ സംസ്ഥാനത്തെ കോളേജുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതൊക്കെ സ്ഥാപനങ്ങളാണെന്ന് വ്യക്തമാക്കാമോ; മികവിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്നതിന് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഇവിടങ്ങളില്‍ നടത്തിയിട്ടുള്ളത്; വിശദാംശം വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്തെ സര്‍വകലാശാലകളും കോളേജുകളും നേടിയ ഉയര്‍ന്ന റാങ്കിംഗ് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ എന്തെല്ലാം മാറ്റങ്ങള്‍ക്കിടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിശദമാക്കാമോ?
*134.
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ മുഖേന ഭിന്നശേഷിക്കാരായ വ്യക്തികളുടെ ക്ഷേമത്തിനായി നടപ്പിലാക്കിവരുന്ന സംസ്ഥാനതല പദ്ധതികള്‍ ഏതെല്ലാമാണ്; വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പ്രസ്തുത പദ്ധതികളിലൂടെ എത്ര ഗുണഭോക്താക്കള്‍ക്ക് സഹായം ലഭ്യമാക്കിയിട്ടുണ്ട്; വിശദാംശം നല്‍കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വ്യക്തിഗത സാമ്പത്തിക സഹായം നല്‍കുന്ന ഓരോ പദ്ധതിയിലൂടെയും ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കിയ തുക സംബന്ധിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ?
*135.
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. പി. അബ്ദുല്‍ ഹമീദ്
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ സർവകലാശാലകളില്‍ ബിരുദ സർട്ടിഫിക്കറ്റുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത വിഷയത്തില്‍ കുറ്റക്കാർക്കെതിരെ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തുമോ;
( സി )
സർവകലാശാലകളുടെ പരീക്ഷാ നടത്തിപ്പും സർട്ടിഫിക്കറ്റ് വിതരണവും കുറ്റമറ്റ രീതിയിലാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
*136.
ശ്രീ. ഷാഫി പറമ്പിൽ
ശ്രീ. അൻവർ സാദത്ത്
ശ്രീമതി കെ. കെ. രമ
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് കേരള പദ്ധതിയുടെ ഭാഗമായി എ.ഐ. ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാൻ മോട്ടോർ വാഹന വകുപ്പ് കെൽട്രോണിനെ തെരഞ്ഞെടുക്കാനുണ്ടായ സാഹചര്യം വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി കെൽട്രോൺ തയ്യാറാക്കിയ എസ്റ്റിമേറ്റ് വകുപ്പ് പരിശോധിച്ചിരുന്നോയെന്നും ഇതിനായി വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നോയെന്നും അറിയിക്കുമോ; വിശദാംശം നൽകാമോ;
( സി )
എ.ഐ. ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കെൽട്രോണിന് മുൻപരിചയമുണ്ടോയെന്ന് വകുപ്പ് അന്വേഷിച്ചിരുന്നോ; എങ്കിൽ വിശദാംശം നൽകുമോ;
( ഡി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി എ.ഐ. ക്യാമറകൾ സ്ഥാപിക്കുന്നതിന് കെൽട്രോൺ തയ്യാറാക്കിയ എസ്റ്റിമേറ്റ് മാർക്കറ്റ് നിരക്കുമായി താരതമ്യം ചെയ്തിരുന്നോ; വിശദമാക്കാമോ?
*137.
ശ്രീ. പി. കെ. ബഷീർ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽ നിയമനത്തിനായി വകുപ്പുതല പ്രൊമോഷൻ കമ്മിറ്റി അംഗീകരിച്ച ലിസ്റ്റിൽ നിന്നും നിയമനം നൽകാൻ ഉത്തരവ് നൽകിയിരുന്നോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പട്ടികയിൽ ഉൾപ്പെടാത്തവരുടെ പരാതി കേൾക്കുന്നതിന് അപ്പീൽ കമ്മിറ്റി രൂപീകരിക്കാൻ നിർദേശിച്ചത് യു.ജി.സി. വ്യവസ്ഥകൾക്ക് അനുസൃതമായിട്ട് ആയിരുന്നോയെന്ന് അറിയിക്കാമോ;
( സി )
2018 മുതൽ മുടങ്ങിക്കിടക്കുന്ന കോളേജ് പ്രിൻസിപ്പൽ നിയമനം പുനരാരംഭിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
*138.
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ എം നൗഷാദ്
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമഗ്രമായ കായിക വികസനം സാധ്യമാക്കുന്നതിന്റെ ഭാഗമായി കായിക നയത്തിന് രൂപം നൽകിയിട്ടുണ്ടോ; എങ്കിൽ കായിക മേഖലയ്ക്ക് പുതിയ ദിശാബോധം നല്‍കുന്നതിന് പ്രസ്തുത നയം എത്രത്തോളം സഹായകമാണെന്ന് വ്യക്തമാക്കുമോ;
( ബി )
എല്ലാവര്‍ക്കും സ്പോര്‍ട്സ്, സ്കൂള്‍തലം മുതലുള്ള കായിക വികസനം, വിദഗ്ദ്ധ പരിശീലനത്തിലൂടെ ഉന്നത നിലവാരമുള്ള കായിക താരങ്ങളെ വളര്‍ത്തിയെടുക്കല്‍ എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് കായിക നയം വിഭാവനം ചെയ്യുന്നുണ്ടോ;
( സി )
സ്പോര്‍ട്സ് ഇക്കണോമി മിഷന്‍ എന്ന കാഴ്ചപ്പാട് കായിക നയത്തിലൂടെ മുന്നോട്ട് വയ്ക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ?
*139.
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതെങ്കിലും സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആൾമാറാട്ടം നടത്തിയതായി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ആൾമാറാട്ടം നടത്തിയവർക്കെതിരെ വകുപ്പ് എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
( സി )
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?
*140.
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ ഒ . ആർ. കേളു
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാങ്കേതിക വിദ്യയിലൂടെ കര്‍ഷകനേയും ഉരുക്കളേയും കോര്‍ത്തിണക്കി ഡിജിറ്റല്‍ വിവരശേഖരണം നടത്തുന്നതിനായി പ്രത്യേക പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; ഇതിന്റെ ഭാഗമായി മൃഗാശുപത്രികളുടെ സേവനം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള സംവിധാനമുണ്ടോ; എന്തൊക്കെ കാര്യങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായുള്ള ആര്‍.എഫ്.ഐ.ഡി. ഘടിപ്പിക്കല്‍, ഡിജിറ്റല്‍ ഹെല്‍ത്ത് മാനേജ്‍മെന്റ് സംവിധാനം, കര്‍ഷകര്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
ഇതിന്റെ ഭാഗമായി മൃഗസംരക്ഷണ മേഖലയില്‍ എന്തെല്ലാം മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് വിശദമാക്കാമോ?
*141.
ശ്രീ വി കെ പ്രശാന്ത്
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് നടപ്പിലാക്കിവരുന്ന പദ്ധതികളുടെ വിശദാംശം വ്യക്തമാക്കാമോ;
( ബി )
എ.ഐ. ക്യാമറകള്‍ സ്ഥാപിച്ചതോടുകൂടി ഏതെല്ലാം തരത്തിലുള്ള നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നുണ്ടെന്ന് അറിയിക്കാമോ;
( സി )
എ.ഐ. ക്യാമറ സ്ഥാപിക്കുന്ന നടപടികള്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി എന്തെല്ലാം മുന്‍കരുതലുകളാണ് സ്വീകരിച്ചിരുന്നത്; വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ക്യാമറ സ്ഥാപിച്ചതിനെ തുടര്‍ന്ന് ഈ മേഖലയില്‍ ഉണ്ടായിട്ടുള്ള നേട്ടങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ഇ )
എ.ഐ. ക്യാമറയുടെ പരിപാലന ചുമതലകള്‍ നിര്‍വ്വഹിക്കുന്നത് ആരാണെന്ന് അറിയിക്കാമോ;
( എഫ് )
പ്രസ്തുത പദ്ധതി ഫലപ്രദമാണെങ്കില്‍ അവ വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
*142.
ശ്രീ ജി സ്റ്റീഫന്‍
ശ്രീ എം രാജഗോപാലൻ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പശുക്കുട്ടികളുടെ ശാസ്ത്രീയ പരിചരണം ഉറപ്പുവരുത്തുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; മികച്ച ഉല്പാദനശേഷിയുള്ള കന്നുകാലികളുടെ തലമുറയെ രൂപപ്പെടുത്തുന്നതിന് ഈ പദ്ധതി എത്രത്തോളം സഹായകമായിട്ടുണ്ട്; ഈ പദ്ധതി മുഖേന എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്; വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയനുസരിച്ച് പശുക്കുട്ടികളെ വളര്‍ത്തുന്നതിന് സബ്സിഡി നല്‍കുന്നുണ്ടോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പ്രസ്തുത മേഖലയില്‍ എന്തെല്ലാം ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്; വിശദാംശം വ്യക്തമാക്കാമോ?
*143.
ശ്രീമതി ഒ എസ് അംബിക
ശ്രീ. പി. ടി. എ. റഹീം
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍വ്വകലാശാല പരീക്ഷ നടപടികള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ ഇതിനായി പ്രത്യേക പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ എന്തൊക്കെ മാറ്റങ്ങളാണ് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്തെ ഏതെങ്കിലും സര്‍വ്വകലാശാലയില്‍ പ്രത്യേക ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ ഇവയുടെ ഭാവി വികസന പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
*144.
ശ്രീ എം നൗഷാദ്
ഡോ. കെ. ടി. ജലീൽ
ശ്രീ വി ജോയി
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എ.ഐ. ക്യാമറ സ്ഥാപിച്ചതിനുശേഷം ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് എടുത്ത കേസുകള്‍, ഈടാക്കിയ പിഴ എന്നിവ സംബന്ധിച്ച വിശദാംശം വ്യക്തമാക്കാമോ;
( ബി )
എ.ഐ. ക്യാമറ സ്ഥാപിച്ച ശേഷം വാഹനാപകടങ്ങള്‍ മുന്‍കാലത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ടോ; എ.ഐ. ക്യാമറ സ്ഥാപിച്ചതിന് മുമ്പും ശേഷവും അപകടത്തില്‍ പരിക്കേറ്റവരുടെ എണ്ണം, മരണപ്പെട്ടവരുടെ എണ്ണം എന്നിവയില്‍ വന്ന വ്യത്യാസം കണക്കാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
എ.ഐ. ക്യാമറ പരിപാലനവുമായി ബന്ധപ്പെട്ട കരാറിന് അന്തിമ രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വകുപ്പ് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
എ.ഐ. ക്യാമറ സ്ഥാപിക്കുന്നതിനെതിരെ ചില കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എ.ഐ. ക്യാമറ സ്ഥാപിച്ചതിനുശേഷം ഗതാഗത ലംഘനങ്ങൾ, വാഹനാപകടങ്ങൾ, അതില്‍ പരിക്കേറ്റവര്‍/മരണപ്പെട്ടവര്‍ എന്നിവയുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കില്‍ ഇത്തരം പ്രതിഷേധങ്ങളെ എങ്ങിനെയാണ് നേരിടുന്നതെന്ന് വിശദമാക്കാമോ?
*145.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാലവർഷക്കെടുതിമൂലം ഉണ്ടായ കൃഷി നാശത്തിന്റെ കണക്ക് ശേഖരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിക്കുന്നവർക്ക് വിതരണം ചെയ്യുന്ന നഷ്ടപരിഹാര തുക കുടിശ്ശികയായിട്ടുണ്ടോ; എങ്കിൽ എന്നത്തേക്ക് വിതരണം പൂർത്തിയാക്കാൻ കഴിയുമെന്ന് വിശദമാക്കുമോ?
*146.
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉല്പാദനശേഷി കൂടിയ കന്നുകാലി സമ്പത്ത് വികസിപ്പിക്കുന്നതിന് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ബി )
കൃത്രിമ ബീജസങ്കലനത്തിലൂടെയും ഭ്രൂണമാറ്റ സാങ്കേതികവിദ്യയിലൂടെയും ലിംഗനിര്‍ണ്ണയം നടത്തിയ ബീജമാത്ര വിതരണത്തിലൂടെയും മികച്ച കന്നുകാലി ജനുസുകളെ സൃഷ്ടിക്കുന്നതിന് പദ്ധതിയുണ്ടോ; വിശദമാക്കുമോ;
( സി )
സാങ്കേതികവിദ്യയുടെ സഹായത്തോടെ സംസ്ഥാനത്തെ മൃഗങ്ങളുടെ ഡാറ്റാബേസ് തയ്യാറാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തുന്ന വിവരശേഖരണം ബ്രീഡിങ് മാനേജ്മെന്റ് കാര്യക്ഷമമാക്കുന്നതിനും പുതുതായി കണ്ടുവരുന്ന രോഗങ്ങൾ കൈകാര്യം ചെയ്യുന്നതിനും സഹായകമാകുമോ; വിശദമാക്കുമോ?
*147.
ശ്രീമതി സി. കെ. ആശ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നൂതന അറിവുകളുടെ ഉല്പാദകരായി വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിന് അടിസ്ഥാന അക്കാദമിക സൗകര്യങ്ങളിൽ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
നവവൈജ്ഞാനിക മികവിലേക്കുള്ള സംസ്ഥാനത്തിന്റെ പ്രയാണത്തിന് ഉന്നത വിദ്യാഭ്യാസമേഖലയിൽ സമൂലവും സമഗ്രവുമായ പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഇത് സംബന്ധിച്ച് യുവതലമുറയെ ബോധവാന്മാരാക്കുന്നതിനും സംസ്ഥാനത്തെ കോളേജുകളിൽ പ്രചരണ പരിപാടികൾ നടത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്തെ കലാലയങ്ങളിലെ വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ വികസിപ്പിച്ച് സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രോത്സാഹനം നൽകുന്നുണ്ടോ; വ്യക്തമാക്കുമോ?
*148.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയോജനങ്ങള്‍ക്ക് ഏത് സാഹചര്യത്തിലും സഹായത്തിനായി ബന്ധപ്പെടാന്‍ കഴിയുന്ന ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ നിലവില്‍ വന്നിട്ടുണ്ടോ; എങ്കിൽ ആയതിലൂടെ എന്തെല്ലാം സഹായങ്ങളാണ് ലഭ്യമാക്കുക; ഇത് വയോജനങ്ങള്‍ക്ക് എത്രത്തോളം സഹായകരമായിട്ടുണ്ടെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ആശുപത്രികളില്‍ ഉപേക്ഷിക്കപ്പെടുന്ന വയോജനങ്ങളുടെ പുനരധിവാസത്തിന് പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിനായി എന്തൊക്കെ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശം നൽകുമോ?
*149.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. സണ്ണി ജോസഫ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ കോളേജ് പ്രിൻസിപ്പൽ നിയമന പട്ടിക തയ്യാറാക്കുന്നതിന് ആരെയാണ് ചുമതലപ്പെടുത്തിയിരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പട്ടിക തയ്യാറാക്കാൻ ചുമതലപ്പെടുത്തിയ കമ്മിറ്റി യു.ജി.സി. ചട്ടപ്രകാരം യോഗ്യരായ നാല്‍പ്പത്തിമൂന്ന് പേരുടെ പട്ടിക തയ്യാറാക്കി വകുപ്പുതല സ്ഥാനക്കയറ്റ സമിതിയുടെ അംഗീകാരത്തോടെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നോയെന്ന് വിശദമാക്കുമോ;
( സി )
യു.ജി.സി. ചട്ടപ്രകാരമുള്ള യോഗ്യതകൾ ഇല്ലാത്തതിനാൽ പട്ടികയിൽ നിന്ന് പുറത്തായ അപേക്ഷകരെ കൂടി പരിഗണിക്കുവാൻ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി നിർദ്ദേശം നൽകിയിരുന്നോ;
( ഡി )
യു.ജി.സി. അംഗീകൃത ജേര്‍ണലുകളിൽ പ്രസിദ്ധീകരണങ്ങൾ ഇല്ലാത്തവരെ ഉള്‍പ്പെടുത്തുന്നതിനും പതിനഞ്ച് വർഷത്തെ അദ്ധ്യാപന പരിചയം കണക്കാക്കുന്നതിനായി ഡെപ്യൂട്ടേഷനിൽ അനദ്ധ്യാപക പദവിയില്‍ തുടര്‍ന്ന അദ്ധ്യാപകരുടെ പ്രസ്തുത കാലയളവിലെ സര്‍വ്വീസ് കൂടി അദ്ധ്യാപന പരിചയമായി പരിഗണിക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഇ )
വകുപ്പുതല സ്ഥാനക്കയറ്റ സമിതി പരിഗണിച്ച് പി.എസ്.സി. അംഗീകരിച്ച പട്ടികയിൽ നിന്നുള്ള പ്രിൻസിപ്പൽ നിയമനങ്ങൾ താൽക്കാലിക നിയമനമായി കണക്കാക്കണമെന്ന നിലപാട് സർക്കാർ കൈക്കൊള്ളാനുള്ള കാരണം വിശദമാക്കാമോ?
*150.
ശ്രീ. എം. എം. മണി
ശ്രീമതി ഒ എസ് അംബിക
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ഈ വര്‍ഷവും തുടരുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിഷരഹിത പച്ചക്കറി വ്യാപകമാക്കുന്നതിനും ഉത്സവ സീസണില്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും പദ്ധതി എത്രത്തോളം സഹായകരമായിട്ടുണ്ട് എന്ന് വിലയിരുത്തിയിട്ടുണ്ടോ; പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി വിത്തുകള്‍, തൈകള്‍ എന്നിവ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പച്ചക്കറി കര്‍ഷകര്‍ക്കായി മറ്റെന്തെല്ലാം സഹായങ്ങളാണ് നല്‍കി വരുന്നതെന്ന് വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.