 |
 |
 |
 |
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
 |
|
|
   |
|
|
|
You are here: Business >15th
KLA >8th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 8th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
3042.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2022-23
വർഷത്തെ ബഡ്ജറ്റിൽ പൊതുമരാമത്ത്
വകുപ്പിന് എത്ര രൂപയാണ്
വകയിരുത്തിയതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
തുക മുഴുവൻ ധനകാര്യ വകുപ്പിൽ
നിന്ന് അനുവദിച്ച്
കിട്ടിയിരുന്നോ എന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
തുക ഏതെല്ലാം മേഖലയിലേക്ക് എത്ര
രൂപ വീതമാണ് അനുവദിച്ചതെന്ന്
ജില്ല തിരിച്ച് വ്യക്തമാക്കാമോ;
(
ഡി )
വകയിരുത്തിയ
തുക ഏതെല്ലാം പ്രവൃത്തികൾക്ക്
അനുവദിച്ചുവെന്ന് പ്രവൃത്തിയും
ജില്ലയും തിരിച്ച്
വ്യക്തമാക്കാമോ;
(
ഇ )
അനുവദിച്ച
തുകയുമായി ബന്ധപ്പെട്ട
പ്രവൃത്തികളുടെ ഇപ്പോഴത്തെ
അവസ്ഥ ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
പദ്ധതിയിനത്തിൽ
അനുവദിച്ച തുക
3043.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുമരാമത്ത്
വകുപ്പിന് 2016-17 സാമ്പത്തിക
വർഷം മുതൽ നാളിതുവരെ
പദ്ധതിയിനത്തിൽ അനുവദിച്ച
തുകയും ചെലവഴിച്ച തുകയും
സാമ്പത്തിക വർഷാടിസ്ഥാനത്തിൽ
വ്യക്തമാക്കുമോ?
3044.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിവിധ
പ്രവൃത്തികള്‍ പാതിവഴിയിലാക്കി
ജനങ്ങള്‍ക്ക്
ബുദ്ധിമുട്ടുണ്ടാക്കുന്ന
കരാറുകാര്‍ക്കെതിരെ
സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍
എന്തൊക്കെയെന്ന് വിശദമാക്കാമോ;
(
ബി )
ഇത്തരത്തില്‍
കുറ്റ്യാടി മണ്ഡലത്തില്‍
ഏതൊക്കെ പ്രവൃത്തികള്‍
ഏറ്റെടുത്ത
കരാറുകാര്‍ക്കെതിരെയാണ്
നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്
എന്ന് അറിയിക്കാമോ;
(
സി )
ഇത്തരത്തിലുള്ള
കരാറുകാരെ വീണ്ടും ടെന്‍ഡറില്‍
പങ്കെടുക്കുന്നതില്‍ നിന്ന്
താല്‍ക്കാലികമായി
മാറ്റിനിര്‍ത്തുന്നതിന്
എന്തെങ്കിലും
പദ്ധതിയുണ്ടോയെന്ന്
വിശദമാക്കുമോ?
3045.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2022-23
സാമ്പത്തിക വര്‍ഷത്തില്‍
വാമനപുരം മണ്ഡലത്തില്‍
അനുവദിച്ച പൊതുമരാമത്ത് റോഡ്
മെയിന്റനന്‍സ് പ്രവൃത്തികളില്‍
(RC-2 ഫേസ്-2) ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും
എത്ര തുക അനുവദിച്ചു എന്നുമുള്ള
വിവരവും ലഭ്യമാക്കാമോ?
3046.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ തീരദേശ ഹൈവേ
നിര്‍മ്മാണവുമായി ബന്ധപ്പെട്ട
നടപടികള്‍ നിലവില്‍ ഏത്
ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുമായി ബന്ധപ്പെട്ട
ഭൂമി ഏറ്റെടുക്കല്‍, പാലങ്ങളുടെ
നിര്‍മ്മാണം എന്നിവ ഏത്
ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
3047.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുമരാമത്ത്
പ്രവൃത്തികളില്‍ നൂതന സാങ്കേതിക
വിദ്യ പരമാവധി കാെണ്ടുവരിക എന്ന
ലക്ഷ്യത്തിന്റെ ഭാഗമായി
എന്തൊക്കെ നടപടികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
3048.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2010-11
മുതല്‍ 2020-21 വരെയുള്ള
വര്‍ഷങ്ങളിലെ ബജറ്റില്‍ 20% തുക
ബഡ്ജറ്റ് പ്രൊവിഷന്‍ ലഭിച്ച
ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ
പ്രവൃത്തികള്‍ ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(
ബി )
ഇവയില്‍
ഭരണാനുമതി നല്‍കിയ
പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും
അവയുടെ നിലവിലെ സ്ഥിതിയും
വ്യക്തമാക്കാമോ;
(
സി )
ഭരണാനുമതി
ലഭിക്കാത്ത പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും ഭരണാനുമതി
നല്‍കാന്‍ വൈകുന്നതിന്റെ
കാരണവും വ്യക്തമാക്കാമോ?
3049.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നൂറനാട്
ലെപ്രസി സാനറ്റോറിയത്തിന്റെ
നവീകരണത്തിനായി നബാര്‍ഡ്
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
40.30 കോടി രൂപ അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത പദ്ധതിയുടെ
ഒന്നാംഘട്ടം
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ രണ്ടാം ഘട്ടം
ആരംഭിക്കുന്നതിന്
തടസ്സങ്ങളുണ്ടോ; എങ്കില്‍ ആയത്
നീക്കി, രണ്ടാംഘട്ട നിര്‍മ്മാണം
ആരംഭിക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ?
3050.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുമരാമത്ത്
പ്രവൃത്തികള്‍ ടെണ്ടര്‍ എടുത്ത്
കരാറില്‍ ഏര്‍പ്പെട്ടിട്ടും
വകുപ്പിന്റെയും
ജനപ്രതിനിധികളുടെയും നിരന്തര
ആവശ്യങ്ങള്‍ അവഗണിച്ച്
കാലാവധിക്കുള്ളില്‍
പണിപൂര്‍ത്തിയാക്കാത്ത
കരാറുകാര്‍ക്ക് എതിരെ
പൊതുമരാമത്ത് വകുപ്പ്
സ്വീകരിക്കുന്ന നടപടികള്‍
അറിയിക്കാമോ;
(
ബി )
അത്തരം
കരാറുകാര്‍ക്ക് നിലവില്‍
ഏര്‍പ്പെടുത്താവുന്ന പിഴത്തുക
സംബന്ധിച്ച നിരക്ക്
അറിയിക്കാമോ;
(
സി )
പുതുക്കിയ
നിരക്ക് ലഭിക്കുന്നതിന്
മന:പൂര്‍വ്വം പണികള്‍
താമസിപ്പിക്കുന്ന
കരാറുകാര്‍ക്ക് എതിരെ എന്തൊക്കെ
നടപടികള്‍ സ്വീകരിക്കാന്‍
കഴിയുമെന്ന് അറിയിക്കാമോ;
(
ഡി )
കരിമ്പട്ടികയില്‍
പെടുന്ന കരാറുകാര്‍
മറ്റുപേരുകളില്‍ കരാര്‍
എടുക്കുന്ന സാഹചര്യം നേരിടാന്‍
വകുപ്പ് സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമോ?
3051.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
13.02.2022-ലെ
സ.ഉ.(സാധാ)നം.
750/2022/പി.ഡബ്ല്യു.ഡി.
പ്രകാരം പൊതുമരാമത്ത്
വകുപ്പിന്റെ ശാക്തീകരണവുമായി
ബന്ധപ്പെട്ട് പ്രവൃത്തി പഠനം
നടത്തുന്നതിന് നിയോഗിച്ചിരുന്ന
ഐ.എം.ജി. പ്രസ്തുത പഠനം നടത്തി
റിപ്പോർട്ട്
സമർപ്പിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
റിപ്പോർട്ട്
ലഭ്യമായിട്ടുണ്ടെങ്കിൽ ആയതിന്റെ
പകർപ്പ് ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
റിപ്പോർട്ട്
ലഭ്യമായിട്ടില്ലെങ്കിൽ ആയത്
സമയബന്ധിതമായി
ലഭ്യമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തൊക്കെയാണെന്ന് അറിയിക്കാമോ?
3052.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016-17
സാമ്പത്തിക വര്‍ഷം മുതല്‍
നാളിതുവരെ പൊതുമരാമത്ത്
വകുപ്പിന് കീഴിൽ വണ്ടൂര്‍
മണ്ഡലത്തിൽ നടപ്പിലാക്കിയതും
നടപ്പിലാക്കിവരുന്നതുമായ
പ്രവൃത്തികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ പുരോഗതി
വിശദമാക്കുമോ?
3053.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാലാ
മണ്ഡലത്തിലെ പാലാ ഈരാറ്റുപേട്ട
റോഡില്‍ മഹാറാണി തീയേറ്റര്‍
കഴിഞ്ഞ് ചെത്തിമറ്റം ഭാഗത്തും ,
പാലാ-രാമപുരം റോഡില്‍
കൊട്ടാരമറ്റം പ്രൈവറ്റ്
സ്റ്റാന്റിന് സമീപമുള്ള
സ്ഥലങ്ങളിലും മഴക്കാലത്ത്
വെള്ളക്കെട്ട് രൂപപ്പെട്ട്
പ്രസ്തുത പ്രദേശങ്ങളിലെ
ജനങ്ങള്‍ ദുരിതത്തിലാകുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ വെള്ളക്കെട്ട്
ഒഴിവാക്കാന്‍ നടപടി
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
3054.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരമേറ്റശേഷം
പൊതുമരാമത്ത് വകുപ്പ് ദേവികുളം
നിയോജക മണ്ഡലത്തില്‍ നിരത്ത്,
പാലങ്ങള്‍, മെയിന്റനന്‍സ്,
കെട്ടിടം വിഭാഗങ്ങള്‍ക്ക്
അനുവദിച്ച പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും പ്രസ്തുത
പ്രവൃത്തികള്‍ക്ക് അനുവദിച്ച
തുകയുടെ വിശദവിവരവും
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ സ്ഥിതി
വിശദമാക്കാമോ?
3055.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വാട്ടർ
അതോറിറ്റി ഉൾപ്പെടെയുള്ള വിവിധ
ഏജൻസികൾ അറ്റകുറ്റപ്പണികൾക്കും
നിർമ്മാണ പ്രവൃത്തികൾക്കുമായി
റോഡുകൾ കുഴിക്കുമ്പോൾ
പാലിക്കേണ്ട നടപടിക്രമങ്ങൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
നടപടിക്രമങ്ങൾ
പാലിക്കാത്തവർക്കെതിരെ
എന്തൊക്കെ നടപടികൾ സ്വീകരിക്കാൻ
സാധിക്കുമെന്ന് വ്യക്തമാക്കുമോ;
(
സി )
സംസ്ഥാനത്തെ
പി.ഡബ്ല്യു.ഡി. റോഡുകളിൽ
മേൽപ്പറഞ്ഞ രീതിയിൽ
ഉണ്ടാക്കിയിട്ടുള്ള കുഴികളിൽ
വീണ് മുൻ സർക്കാരിന്റെ കാലം
മുതൽ നാളിതുവരെ എത്രപേർക്ക്
പരിക്കേൽക്കുകയും മരണം
സംഭവിക്കുകയും
ചെയ്തിട്ടുണ്ടെന്ന വിവരം
ലഭ്യമാക്കുമോ;
(
ഡി )
മേൽപ്പറഞ്ഞ
എല്ലാ സംഭവങ്ങളിലും
കുറ്റക്കാരായ കരാറുകാർക്കെതിരെ
നടപടി സ്വീകരിച്ചിട്ടുണ്ടോ;
എത്ര കരാറുകാർക്കെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ട്; വീഴ്ച
വരുത്തുന്ന കരാറുകാരെ
കരിമ്പട്ടികയിൽ
ഉൾപ്പെടുത്തുന്നതിന്
ബന്ധപ്പെട്ട വകുപ്പുകളും
ഏജൻസികളുമായും ചേർന്ന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3056.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കടുത്തുരുത്തി
മണ്ഡലത്തിൽ പൊതുമരാമത്ത്
വകുപ്പിന് കീഴിൽ അസ്സറ്റ്
ഡെവലപ്പ്മെന്റ് ഫണ്ട് മുഖേന
നടപ്പാക്കുന്ന വെയിറ്റിംഗ്
ഷെഡ്ഡ് നിര്‍മ്മാണ
പ്രവൃത്തികള്‍ പ്രതീക്ഷാ ബസ്സ്
ഷെല്‍റ്റര്‍ കമ്പനി 11.07.2019
ലെ സർക്കാർ ഉത്തരവ്(കെ.)
35/2019/പൊ.മ.വ. പ്രകാരം
അവസാനിപ്പിച്ച സാഹചര്യത്തില്‍
പ്രസ്തുത പ്രവൃത്തികള്‍ ഏത്
രീതിയിൽ നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
അറിയിക്കാമോ;
(
ബി )
പ്രതീക്ഷാ
ബസ്സ് ഷെൽട്ടേഴ്സ് കേരള
ലിമിറ്റഡ് കമ്പനിയുടെ ഓഡിറ്റ്
പൂർത്തിയായതിന് ശേഷം അസറ്റുകളും
ബാധ്യതകളും പൊതുമരാമത്ത്
വകുപ്പിന് കൈമാറിയിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(
സി )
പ്രതീക്ഷാ
ബസ്സ് ഷെൽറ്റർ കമ്പനി
ഏറ്റെടുത്തിരുന്ന ഈ വെയിറ്റിംഗ്
ഷെഡ് നിർമ്മാണം പി.ഡബ്ലിയു .ഡി.
റോഡ്സ് വിഭാഗം ഏറ്റെടുത്ത്
നടപ്പിലാക്കുവാൻ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(
ഡി )
മൂന്ന്
വർഷം മുമ്പ് എഗ്രിമെന്റ് വച്ച
പ്രസ്തുത പദ്ധതിയിന്മേൽ ഒരു
നടപടിയും സ്വീകരിക്കാതെ നീണ്ടു
പോകുന്നതിന് വകുപ്പ് പരിഹാരം
കണ്ടെത്തുമോ; വ്യക്തമാക്കാമോ?
3057.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കരാറുകാരന്‍
പ്രവൃര്‍ത്തി പാതിവഴിയില്‍
ഉപേക്ഷിച്ചത് കാരണം ആയഞ്ചേരി
ടൗണില്‍ പൊടി ശല്യം
രൂക്ഷമായിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
നിരവധി
കച്ചവടക്കാരും നാട്ടുകാരും
പ്രയാസപ്പെടുകയും
പരാതിപ്പെടുകയും ചെയ്യുന്ന
അവസ്ഥയില്‍ ഈ പൊടി ശല്യം
പരിഹരിക്കുന്നതിന് അടിയന്തരമായി
നടപടികള്‍ സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
3058.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം പൊതുമരാമത്ത് വകുപ്പ്
ഒറ്റപ്പാലം മണ്ഡലത്തില്‍
കെട്ടിടം, നിരത്ത്, പാലങ്ങള്‍,
മെയിന്റനന്‍സ് എന്നീ
വിഭാഗങ്ങള്‍ക്ക് അനുവദിച്ച
പ്രവൃത്തികള്‍ ഏതെല്ലാമെന്നും
അനുവദിച്ച തുക എത്രയെന്നും
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ സ്ഥിതി
അറിയിക്കാമോ ?
3059.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തളിപ്പറമ്പിലെ
പി.ഡബ്ല്യൂ .ഡി റസ്റ്റ് ഹൗസ്
നവീകരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
3060.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
ജില്ലയില്‍ പൊതുമരാമത്ത്
വകുപ്പിന് കീഴിലെ പാലങ്ങള്‍
വിഭാഗത്തിന് എത്ര ഓഫീസുകളാണ്
ഉള്ളത് എന്നറിയിക്കാമോ; ഇവയില്‍
ഏതൊക്കെ തസ്തികകള്‍
നിലവിലുണ്ടെന്നും അവയില്‍
ഒഴിവുകള്‍ നിലവിലുണ്ടോ എന്നും
അറിയിക്കാമോ;
(
ബി )
മലപ്പുറം
ജില്ലയില്‍ പൊതുമരാമത്ത്
വകുപ്പിന് കീഴില്‍ എത്ര
പാലങ്ങളുടെ പ്രവൃത്തികളാണ്
പുരോഗമിച്ചുകൊണ്ടിരിക്കുന്നതെന്ന്
അറിയിക്കാമോ; പൊതുമരാമത്ത്
റോഡുകളിലുളളതല്ലാതെ ഗ്രാമീണ
റോഡുകളിലെ പാലങ്ങളും
പൊതുമരാമത്ത് വകുപ്പ്
ഏറ്റെടുത്ത് പ്രവൃത്തി
നിര്‍വ്വഹിക്കാറുണ്ടോയെന്ന്
അറിയിക്കാമോ;
(
സി )
മലപ്പുറം
ജില്ലയില്‍ പൊതുമരാമത്ത്
വകുപ്പിന് കീഴില്‍ പാലങ്ങള്‍
വിഭാഗത്തിന്റെ പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
ആവശ്യമായ ഓഫീസും ഉദ്യോഗസ്ഥരും
ഇല്ലെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വകുപ്പിന് കീഴില്‍ പുതിയ
സെക്ഷന്‍ ഓഫീസുകള്‍
ആരംഭിക്കുവാന്‍ തയ്യാറാകുമോ;
(
ഡി )
നിലമ്പൂര്‍
കേന്ദ്രമായി പുതിയ പാലങ്ങള്‍
വിഭാഗം സെക്ഷന്‍ ഓഫീസ്
ആരംഭിക്കുന്നതിന് അനുമതി
നല്‍കിയിട്ടുണ്ടോ; എങ്കിൽ
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ; ഇതിനായി ആവശ്യമായ
തസ്തികകള്‍ അനുവദിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ?
3061.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുമരാമത്ത്
വകുപ്പിലെ പ്രവൃത്തികള്‍, ജോലി
പുനക്രമീകരണം ഉൾപ്പെടെയുള്ള
കാര്യങ്ങൾ പഠിക്കാൻ ഏതെങ്കിലും
ഏജൻസിയെ നിയോഗിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ പ്രസ്തുത ഏജൻസി
റിപ്പോർട്ട്
സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കാമോ?
3062.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈപ്പിൻ
നിയോജക മണ്ഡലത്തിലൂടെ
കടന്നുപോകുന്ന തീരദേശ ഹൈവേയുടെ
അലൈൻമെന്റ് സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
തീരദേശ ഹൈവേ നിലവിലുള്ള
വൈപ്പിൻ-പള്ളിപ്പുറം പാരലൽ
റോഡിലൂടെയാണോ
കടന്നുപോകുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
തീരദേശ
ഹൈവേയുടെ അലൈൻമെന്റ്
വൈപ്പിൻ-പള്ളിപ്പുറം പാരലൽ
റോഡിൽ നിന്നും
വ്യതിചലിക്കുന്നത് ഏതെല്ലാം
പ്രദേശങ്ങളിലാണെന്ന്
വിശദമാക്കാമോ; തീരദേശ ഹൈവേയുടെ
വീതി എത്രയായാണ്
കണക്കാക്കിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(
ഡി )
വൈപ്പിൻ
മണ്ഡലത്തിലൂടെ കടന്നുപോകുന്ന
തീരദേശ ഹൈവേയുടെ അലൈൻമെന്റിന്
അംഗീകാരം നൽകിയിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത അലൈൻമെന്റിന്റെ
പകർപ്പ് ലഭ്യമാക്കാമോ;
(
ഇ )
പ്രസ്തുത
തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട്
വീടും സ്ഥലവും നഷ്ടമാകുന്നവരെ
പുനരധിവസിപ്പിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തെല്ലാമെന്ന് വിശദമാക്കാമോ?
3063.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നടപ്പിലാക്കുന്ന തീരദേശ പാതയുടെ
നിർമാണം സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവർത്തിയുടെ നിർമാണം
ഏതെങ്കിലും ജില്ലയിൽ
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തിയുടെ പൂർണ്ണമായ
സ്കെച്ച്, പ്ലാന്‍, അലൈൻമെന്റ്
അടങ്ങിയ ഡി.പി.ആർ.
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
തിരൂരങ്ങാടി
നിയോജക മണ്ഡലത്തിൽ പ്രസ്തുത
പ്രവൃത്തിക്ക് വേണ്ടി
ഏറ്റെടുക്കുന്ന സ്ഥലങ്ങൾ
ഏതെല്ലാമാണെന്നും ഈ ഭാഗത്തെ
അലൈൻമെന്റ് എങ്ങനെയാണെന്നും
വിശദമാക്കാമോ;
(
ഇ )
പ്രസ്തുത
പദ്ധതിക്ക് വേണ്ടി
ഏറ്റെടുക്കുന്ന ഭൂമിയുടെ
ഉടമസ്ഥർക്ക് ലഭ്യമാക്കുന്ന
നഷ്ടപരിഹാരം സംബന്ധിച്ച
വിശദവിവരം ലഭ്യമാക്കാമോ;
(
എഫ് )
പ്രസ്തുത
പ്രവൃത്തിക്കുവേണ്ടി
ഏറ്റെടുക്കുന്ന സ്ഥലത്ത്
ഭൂമിയുടെ ഉടമസ്ഥാവകാശം
സംബന്ധിച്ച രേഖകൾ ഇല്ലാത്തതും
എന്നാൽ വർഷങ്ങളായി ഈ സ്ഥലത്ത്
താമസിക്കുന്നവരുമായ ആളുകൾക്ക് ഈ
പ്രവൃത്തിക്ക് വേണ്ടി സ്ഥലം
ഏറ്റെടുക്കുമ്പോൾ നൽകുന്ന
നഷ്ടപരിഹാരം സംബന്ധിച്ച
വിശദവിവരം ലഭ്യമാക്കാമോ;
(
ജി )
പ്രസ്തുത
പ്രവർത്തിക്കുവേണ്ടി
ഏറ്റെടുക്കുന്ന ഭൂമിയുടെ
വിശദാംശവും ഉടമകൾക്ക്
ലഭ്യമാക്കുന്ന നഷ്ടപരിഹാരം
സംബന്ധിച്ച വിശദാംശവും
തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ
ഈ പ്രവർത്തിയുടെ അലൈൻമെന്റ്,
സ്കെച്ച്, പ്ലാൻ തുടങ്ങിയ
വിശദാംശവും ബന്ധപ്പെട്ടവർക്ക്
ലഭ്യമാക്കുന്നതിനുള്ള നടപടികൾ
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
3064.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാരിന്റെ കാലത്ത്
ദേശീയപാത വികസനത്തിനും
നവീകരണത്തിനും വേണ്ടി
ചെലവിടുന്ന തുക എത്രയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ദേശിയപാത
വികസനത്തിനായി സ്ഥലം
ഏറ്റെടുക്കേണ്ടിവരുന്ന
അവസരത്തില്‍ സ്ഥലം ഉടമകള്‍ക്ക്
പണം നല്‍കുന്നതിന് കേന്ദ്ര
സഹായം ലഭിക്കാറുണ്ടോ; എങ്കില്‍
ആയത് എത്രയെന്ന്
വ്യക്തമാക്കാമോ?
3065.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2022-23
സാമ്പത്തിക വര്‍ഷത്തില്‍
കുന്നത്തുനാട്
നിയോജകമണ്ഡലത്തില്‍ ഭരണാനുമതി
ലഭിച്ച റോഡ് മെയിന്റനന്‍സ്
പ്രവൃത്തികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ ഭരണാനുമതി
ലഭിക്കാനുള്ള റോഡ്
മെയിന്റനന്‍സ് പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും ആയതിനുളള
നടപടി സ്വീകരിക്കുമോയെന്നും
വ്യക്തമാക്കാമോ?
3066.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നാദാപുരം
മണ്ഡലത്തിലെ ജലജീവന്‍
പദ്ധതിക്കായി ജലവിഭവ വകുപ്പ്
പൈപ്പ് സ്ഥാപിച്ച
പാറക്കടവ്-പുളിയവ്-ജാതിയേരി
റോഡിന്റെ പുനസ്ഥാപന
പ്രവൃത്തിക്കുള്ള ഭരണാനുമതി
വൈകാനുള്ള കാരണം വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിക്കുള്ള ഭരണാനുമതി
എന്നത്തേക്ക് നല്‍കാന്‍
കഴിയുമെന്ന് വ്യക്തമാക്കുമോ?
3067.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുനലൂർ-മൂവാറ്റുപുഴ
റേഡില്‍ പുനലൂർ ഹൈസ്കൂൾ
ജംഗ്ഷനിൽ റെയിൽവേ
മേല്‍പ്പാലത്തിന്റെ
തൂണുകൾക്കിടയിലൂടെയുള്ള ഭാഗത്തെ
വീതിക്കുറവ് മൂലം
പാതയോടനുബന്ധിച്ച് ഓട
നിർമ്മിച്ചിട്ടില്ല എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
ആയത് പരിഹരിക്കുന്നതിനായി
റെയിൽവേയുടെ പ്രത്യേക അനുമതി
ലഭ്യമാക്കി പ്രസ്തുത
മേല്‍പ്പാലത്തിന്റെ തൂണിന്
പിറകിലായി ഓട
ക്രമീകരിക്കുന്നതിനുള്ള
സാധ്യതകൾ പരിശോധിച്ച്
തുടര്‍നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
3068.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം-പാലക്കാട്
ജില്ലകളെ ബന്ധിപ്പിക്കുന്ന
പുലാമന്തോള്‍ - കുളത്തൂര്‍ റോഡ്
തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായ
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
റോഡിന്റെ നവീകരണത്തിന് തുക
അനുവദിക്കുമോയെന്നും
അറ്റകുറ്റപ്പണികള്‍
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കുമോ?
3069.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആര്യങ്കാവ്-റോസ്
മല വനപാതയിൽ ആര്യങ്കാവ്
ആര്‍.ഒ. ജംഗ്ഷനിൽ നിന്നും
47-ാം ഭാഗം വരെയുള്ള മൂന്ന്
കിലോമീറ്റർ റോഡ് പൂര്‍ണമായും
തകർന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
റോഡിൽ 47-ാം ഭാഗം മുതൽ റോസ് മല
വരെയുള്ള ഭാഗം മൂന്ന് കോടി രൂപ
മുടക്കി നവീകരിച്ച സാഹചര്യത്തിൽ
അവശേഷിക്കുന്ന മൂന്ന്
കിലോമീറ്റർ ഭാഗം കൂടി
നവീകരിക്കുന്നതിനുള്ള നടപടികൾ
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
3070.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ദേശീയപാതകളില്‍
അറുപത് കിലോമീറ്റർ ദൂരപരിധിയിൽ
ഒന്നിലേറെ ടോള്‍പ്ലാസകള്‍
അനുവദനീയമല്ല എന്ന് കേന്ദ്ര
സര്‍ക്കാർ നിര്‍ദേശമുണ്ടോ;
ഉണ്ടെങ്കിൽ ആയത് സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
(
ബി )
ദേശീയപാത
544-ലെ പന്നിയങ്കരയില്‍ പുതിയ
ടോള്‍ പ്ലാസ പ്രവര്‍ത്തനം
ആരംഭിച്ചിട്ടുള്ള
സാഹചര്യത്തില്‍, കഴിഞ്ഞ 15
വര്‍ഷക്കാലമായി പാലിയേക്കരയിൽ
പ്രവർത്തിക്കുന്ന ടോള്‍പ്ലാസ
നിർത്തലാക്കാനാവശ്യമായ നടപടികൾ
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
3071.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അഴീക്കോട്
മണ്ഡലത്തില്‍ ബി.എം. &
ബി.സി. നിലവാരത്തില്‍
ഉയര്‍ത്തുന്നതിന് അവശേഷിക്കുന്ന
ഗ്രാമീണ റോഡുകളുടെ വിവരങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
പൊതുമരാമത്ത്
വകുപ്പിന് ഏറ്റെടുക്കാന്‍
സാധിക്കുന്ന റോഡുകളുടെ
ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കാമോ?
3072.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊല്ലം
നഗര റോഡ് വികസന പദ്ധതിയായ
സിറ്റി റോഡ് ഇംപ്രൂവ്മെന്റ്
പ്രോഗ്രാം( CRIP ) ന്റെ
വിശദാംശം അറിയിക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ നിലവിലെ പുരോഗതിയും
പദ്ധതി എന്നത്തേയ്ക്ക്
ആരംഭിയ്ക്കുവാൻ
സാധിയ്ക്കുമെന്നും
വിശദമാക്കാമോ?
3073.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പണിപൂര്‍ത്തിയായ പൊതുമരാമത്ത്
റോഡുകള്‍ വിവിധ
ആവശ്യങ്ങള്‍ക്കായി
വെട്ടിപ്പൊളിക്കുന്നത്
ഒഴിവാക്കുന്നതിനും
വെട്ടിപ്പൊളിച്ചാല്‍ത്തന്നെ
ആയത് ഉടനടി
പുനഃസ്ഥാപിക്കുന്നതിനുമായി ഈ
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇത്തരത്തില്‍
പൂര്‍ത്തിയായ റോഡുകള്‍
വെട്ടിപ്പൊളിക്കുന്നതിലൂടെ
ശരാശരി പ്രതിവര്‍ഷം എത്ര
തുകയുടെ നഷ്ടമാണ് സംസ്ഥാനത്ത്
വരുന്നതെന്നും ഈ സര്‍ക്കാര്‍
കാലയളവില്‍ നാളിതുവരെ എന്തു തുക
ഇത്തരത്തില്‍ ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
വിഷയവുമായി ബന്ധപ്പെട്ട്
വാട്ടര്‍ അതോറിറ്റി,
കെ.എസ്.ഇ.ബി. തുടങ്ങിയ വിവിധ
വകുപ്പുകളുമായി ചര്‍ച്ച നടത്തി
എന്തൊക്കെ തീരുമാനങ്ങള്‍
എടുത്തുവെന്നും ഇതിനായി വിവിധ
വകുപ്പുകളെ ഏകോപിപ്പിച്ച്
എന്തൊക്കെ മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്നും
വ്യക്തമാക്കുമോ?
3074.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഏറനാട്
മണ്ഡലത്തിലെ
ഗതാഗതയോഗ്യമല്ലാത്ത
പൊതുമരാമത്ത് റോഡുകൾ
ഏതെല്ലാമാണെന്ന് അറിയിക്കുമോ;
(
ബി )
പ്രസ്തുത
റോഡുകളുടെ നവീകരണത്തിനായി
നാളിതുവരെ സ്വീകരിച്ച നടപടികൾ
എന്തല്ലാമാണെന്ന വിശദാംശം
ലഭ്യമാക്കുമോ;
(
സി )
ഈ
സർക്കാർ അധികാരത്തില്‍ വന്നതിനു
ശേഷം ഏറനാട് മണ്ഡലത്തിലെ
ഏതെല്ലാം പി.ഡബ്ല്യു.ഡി
റോഡുകളുടെ പ്രവൃത്തികള്‍ക്കാണ്
പ്ലാന്‍ ഫണ്ടില്‍ നിന്നും മറ്റ്
ഫണ്ടുകളില്‍ നിന്നും ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്നും
ഇപ്പോള്‍ പ്രസ്തുത
പ്രവൃത്തികളുടെ പുരോഗതി ഏത്
ഘട്ടത്തിലാണെന്നും
വിശദമാക്കുമോ;
(
ഡി )
2023
ല്‍ ഏറനാട് നിയോജക മണ്ഡലത്തിലെ
ഏതൊക്കെ റോഡുകൾക്ക് ഭരണാനുമതി
നല്കിയിട്ടുണ്ടെന്ന്
അറിയിക്കുമോ; ഉത്തരവുകളുടെ
പകര്‍പ്പുകള്‍ ലഭ്യമാക്കുമോ?
3075.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചെര്‍ക്കള-ജാല്‍സൂര്‍
സ്റ്റേറ്റ് ഹൈവേയില്‍ കുണ്ടാര്‍
മുതല്‍ പരപ്പ വരെ വൈദ്യുതി
കേബിള്‍ ഇടുന്നതിന്
കെ.എസ്.ഇ.ബി. പൊതുമരാമത്ത്
വകുപ്പിൽ റെസ്റ്ററേഷന്‍
ചാര്‍ജ്ജ് അടച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(
ബി )
പ്രസ്തുത
സ്റ്റേറ്റ് ഹൈവേയില്‍
ഗ്വാളിമുഖം മുതല്‍ കൊട്ടിയാടി
വരെ കര്‍ണ്ണാടക സംസ്ഥാനത്തിലൂടെ
കടന്ന് പോകുന്ന 2.5 കി.മീ.
റോഡിന്റെ ഭാഗം നിലവില്‍ ആരുടെ
ഉടമസ്ഥതയിലുള്ളതാണെന്ന വിശദാംശം
അറിയിക്കാമോ?
3076.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റോഡുകളുടെ
അറ്റകുറ്റപ്പണിക്ക് ഇപ്പോള്‍
ഉപയോഗിക്കുന്ന മാര്‍ഗ്ഗങ്ങള്‍
ഏതൊക്കെയാണ് വിശദമാക്കാമോ;
(
ബി )
ഷെല്‍മാക്
ഉപയോഗിച്ച് നടത്തുന്ന
കുഴിയടയ്ക്കല്‍ ഈട്
നില്‍ക്കുന്നതാണോ എന്നത്
സംബന്ധിച്ച പഠനം
നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍
പഠനം നടത്താതെ എങ്ങനെയാണ്
പ്രസ്തുത രീതി വ്യാപകമായി
ഉപയോഗിക്കുവാന്‍ ഇടയായതെന്ന്
വിശദമാക്കുമോ;
(
സി )
പൊതുമരാമത്ത്
വകുപ്പിന് ഷെല്‍മാക് മിശ്രിതം
ലഭിക്കുന്നത് ഏതൊക്കെ
ഏജന്‍സികള്‍ മുഖേനയാണ്; ആയത്
ലഭിക്കുന്നത് ഇ-ടെണ്ടര്‍
മുഖേനയാണോ; ഇതുവരെ ടെണ്ടര്‍
ലഭിച്ചിട്ടുള്ള ഏജന്‍സികളുടെ
പേര് വിവരം ലഭ്യമാക്കാമോ;
(
ഡി )
വര്‍ദ്ധിച്ച
ഈര്‍പ്പം, ഗതാഗതസാന്ദ്രത
എന്നിങ്ങനെ വിവിധ ഘടകങ്ങള്‍
ഷെല്‍മാക് മിശ്രിതത്തിന്റെ
ആയുസ് കുറയ്ക്കുമെന്നതിനാല്‍
അത്തരം ഇടങ്ങളില്‍
അറ്റകുറ്റപ്പണി നടത്തുന്നതിന്
മറ്റ് നൂതനമാര്‍ഗ്ഗങ്ങള്‍
സ്വീകരിക്കുമോ;
(
ഇ )
ബി.എം-ബി.സി
ടാറിങ്ങ് ചെയ്തയിടങ്ങളില്‍ ഒരു
കിലോമീറ്റര്‍ ദൂരം
അഞ്ചരമീറ്റര്‍ വീതിയില്‍ ബി.സി.
ഓവര്‍ലേ നടത്തുന്നതിന്
ഇപ്പോഴത്തെ റേറ്റില്‍ എത്ര
രൂപയാണ് എസ്റ്റിമേറ്റ്
എന്നറിയിക്കാമോ;
(
എഫ് )
ബി.എം-ബി.സി.
ടാറിങ്ങ് ചെയ്തയിടങ്ങളില്‍
അറ്റകുറ്റപ്പണിക്ക് വൈറ്റ്
ടോപ്പിങ്ങ് സാധ്യമാണോ; ഒരു
കിലോമീറ്റര്‍ ദൂരം
അഞ്ചരമീറ്റര്‍ വീതിയില്‍ വൈറ്റ്
ടോപ്പിങ്ങ് ചെയ്യുന്നതിന്
ഇപ്പോഴത്തെ റേറ്റില്‍ എത്ര
രൂപയാണ് എസ്റ്റിമേറ്റ്
എന്നറിയിക്കാമോ?
3077.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തരൂര്‍
മണ്ഡലത്തിലെ
കാരപ്പൊറ്റ-പുളിക്കപ്പറമ്പ്
റോഡിന്റെ പുനസ്ഥാപന
പ്രവൃത്തികള്‍ നടത്തുന്നതില്‍
കാലതാമസം വന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പ്രവൃത്തി ചെയ്യുന്നത്
സംബന്ധിച്ച ഫയല്‍ നിലവില്‍
വകുപ്പിലെ ഏത് സെക്ഷനിലാണെന്ന്
ഫയല്‍ നമ്പര്‍ സഹിതം
വിശദമാക്കാമോ?
3078.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂര്‍
നിയോജക മണ്ഡലത്തില്‍ റണ്ണിംഗ്
കോണ്‍ട്രാക്ടില്‍ ഉള്‍പ്പെട്ട
റോഡുകളുടെ പട്ടിക
ലഭ്യമാക്കാമോ;
(
ബി )
ഇവയില്‍
ഏതൊക്കെ റോഡുകള്‍ക്ക് തുക
അനുവദിച്ച് കരാര്‍
ഉറപ്പിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ; കരാറുകാരുടെ
വിശദാംശം ലഭ്യമാക്കാമോ;
(
സി )
കരാറില്‍
ഏര്‍പ്പെട്ടിട്ടില്ലാത്ത
റോഡുകളുടെ അറ്റകുറ്റപണി
നടത്തുന്നതിന് എന്ത്
സംവിധാനമാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
3079.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലയോര
ഹെെവേയ്ക്കായുള്ള ഭൂമി
ഏറ്റെടുക്കല്‍ നടപടിയുടെ
പുരോഗതി വിശദമാക്കാമോ;
(
ബി )
ഭൂമി
ഏറ്റെടുക്കലിന്റെ ഭാഗമായുള്ള
നഷ്ട പരിഹാര പാക്കേജ്
പ്രഖ്യാപിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം നല്കുമോ?
3080.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുതുക്കാട്
നിയോജക മണ്ഡലത്തില്‍പ്പെട്ട
വരന്തരപ്പിള്ളി
ഗ്രാമപഞ്ചായത്തിലെ
കച്ചേരിക്കടവ് പാലം-അനുബന്ധ
റോഡിന്റെ നിര്‍മ്മാണ നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(
ബി )
അപ്രോച്ച്
റോഡിന്റെ നിര്‍മ്മാണത്തിനായി
ലെറ്റര്‍ ഓഫ് ക്രെഡിറ്റ് വഴി
ലഭിച്ച തുക റവന്യൂ
വകുപ്പിലേക്ക് അടച്ചിട്ടുള്ളത്
മതിപ്പു തുകയേക്കാള്‍ 30,545 /-
രൂപ കുറവായതിനാല്‍ ആയതുകൂടി
അനുവദിച്ചു കിട്ടുന്നതിനായി
പൊതുമരാമത്ത് വകുപ്പ് ചീഫ്
എഞ്ചിനീയര്‍
സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ
പരിഗണിച്ച് തുക
അനുവദിക്കുന്നതിന് അടിയന്തിര
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(
സി )
ഭൂമി
ഏറ്റെടുക്കല്‍ നടപടികള്‍
ത്വരിതപ്പെടുത്തി നഷ്ടപരിഹാരം
വിതരണം ചെയ്ത് അപ്രോച്ച്
റോഡിന്റെ നിര്‍മ്മാണം ഉടന്‍
ആരംഭിക്കുവാന്‍ ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
3081.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഔട്ട്പുട്ട്
ആന്റ് പെർഫോമൻസ് ബേസ്ഡ് റോഡ്
കോൺട്രാക്ട് (OPBRC) പദ്ധതി
പ്രകാരം നിര്‍മ്മാണം നടത്തുന്ന
റോഡുകളുടെ ടാറിങ്ങ്
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കേണ്ട കാലയളവ്
നിഷ്കര്‍ഷിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
ബി )
ഈ
പദ്ധതി പ്രകാരം നിര്‍മ്മാണം
നടത്തുന്ന വട്ടവട-ടോപ്പ്
സ്റ്റേഷന്‍-മൂന്നാര്‍ റോഡില്‍
മൂന്നാര്‍ മുതല്‍ വട്ടവട
വരെയുള്ള ടാറിങ്
പ്രവൃര്‍ത്തികള്‍ എത്ര
കാലയളവിനുള്ളില്‍
പൂര്‍ത്തിയാക്കാന്‍
സാധിക്കുമെന്ന് അറിയിക്കുമോ;
(
സി )
വട്ടവട-ടോപ്പ്സ്റ്റേഷന്‍-മൂന്നാര്‍
റോഡിന്റെ ടാറിങ്
പ്രവൃര്‍ത്തികള്‍
പൂര്‍ത്തിയാക്കുന്നതില്‍
കാലതാമസം നേരിടുന്നതിന്റെ കാരണം
വിശദമാക്കാമോ?
3082.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവനന്തപുരത്തെ
വിഴിഞ്ഞം-നാവായികുളം ഔട്ടര്‍
റിംഗ് റോഡിന്റെ
അലെെന്‍മെന്റില്‍ വിവിധ
മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍
ഉള്‍പ്പെട്ടിട്ടുള്ള വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
വിഷയം സംബന്ധിച്ച്
ആരാധനാലയങ്ങളുടെ ഭാരവാഹികളില്‍
നിന്നും എത്ര നിവേദനങ്ങള്‍
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
ആരാധനാലയങ്ങള്‍
സംരക്ഷിച്ചു കാെണ്ട് റോഡ്
നിര്‍മ്മിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
3083.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുന്നത്തുനാട്
നിയോജകമണ്ഡലത്തിലെ
ചൂണ്ടി-രാമമംഗലം റോഡില്‍
ജലജീവന്‍ മിഷന്റെ പൈപ്പുകള്‍
സ്ഥാപിക്കുന്നതിന്
കെ.ഡബ്ല്യൂ.എ.-യില്‍ നിന്ന്
ഡെപ്പോസിറ്റ് ഈടാക്കിയ ശേഷം
റോഡിന്റെ പുന:സ്ഥാപന
പ്രവൃത്തികള്‍ക്ക് ഭരണാനുമതി
നല്‍കുന്നതിനായുള്ള
പ്രൊപ്പോസല്‍ (ഫയല്‍
നം.ജി2/61/2023)
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പ്രവൃത്തികള്‍ക്ക് ഭരണാനുമതി
നല്‍കുന്നതിനുള്ള അടിയന്തര
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
3084.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലുവയിൽ
ആലുങ്കല്‍ കടവ് പാലത്തിന്റെ
അപ്രോച്ച് റോഡ് നിര്‍മ്മിച്ച്
പാലം പൂര്‍ണ്ണതോതില്‍
പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള
നടപടികള്‍ നിലവില്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
അപ്രോച്ച് റോഡ്
നിര്‍മ്മാണത്തിനായി
തയ്യാറാക്കിയിട്ടുള്ള
എസ്റ്റിമേറ്റ് നം.
പി.ഡബ്ല്യൂ.ഡി/ബി.ആര്‍/ഇ.എസ്.റ്റി/99253/2021-22
അംഗീകരിച്ച് ആവശ്യമായ ഫണ്ട്
അനുവദിക്കുന്നതിനുള്ള നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(
സി )
ആയത്
എത്രയും വേഗം
യാഥാര്‍ത്ഥ്യമാക്കുന്നതിന്
ആവശ്യമായ അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
(
ഡി )
പ്രസ്തുത
അപ്രോച്ച് റോഡ്
നിര്‍മ്മാണത്തിന് ഫണ്ട്
ലഭ്യമാക്കുന്നതിനായി ബ്രിഡ്ജസ്
വിഭാഗം ചീഫ് എഞ്ചിനീയര്‍
സര്‍ക്കാരിലേയ്ക്ക്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
3085.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗുരുവായൂര്‍
നിയോജക മണ്ഡലത്തിലെ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ
അധീനതയിലുള്ള ഏതെല്ലാം
റോഡുകളാണ് പൊതുമരാമത്ത് വകുപ്പ്
ഏറ്റെടുക്കുന്നതിന് അപേക്ഷ
ലഭിച്ചിട്ടുള്ളത് എന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
റോഡുകള്‍ ഏറ്റെടുക്കുന്നതിന്
ഇതുവരെ സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
3086.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാരിന്റെ കാലത്ത്
റണ്ണിങ്ങ് കോണ്‍ട്രാക്ട്
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
പാറശാല നിയോജകമണ്ഡലത്തില്‍
അനുവദിച്ച റോഡ് മെയിന്റനന്‍സ്
പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന
വിവരം നല്‍കുമോ;
(
ബി )
പ്രസ്തുത
പദ്ധതിക്കായി അനുവദിച്ച
തുകയെത്രയെന്നും പ്രവർത്തന
പുരോഗതി എന്തെന്നും
അറിയിക്കാമോ?
3087.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പയ്യന്നൂര്‍
നിയോജകമണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പിന് കീഴില്‍
എത്ര കിലോമീറ്റര്‍ റോഡാണ്
നിലവിലുള്ളത്;
(
ബി )
വിവിധ
പദ്ധതികളില്‍ ഉള്‍പ്പെടുത്തി
ഇതില്‍ എത്ര കിലോമീറ്റര്‍ റോഡ്
ബി.എം &ബി.സി നിലവാരത്തില്‍
ടാര്‍ ചെയ്തിട്ടുണ്ട്;
(
സി )
വീതി
കൂട്ടി ബി.എം &ബി.സി
നിലവാരത്തില്‍ നവീകരിക്കുവാന്‍
ബാക്കിയുള്ളത് എത്ര
കിലോമീറ്റര്‍ റോഡാണ്;
വിശദമാക്കാമോ?
3088.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എം.സി.
റോഡിന് സമാന്തരമായി
നിര്‍മ്മിക്കുന്ന നിര്‍ദ്ദിഷ്ട
തിരുവനന്തപുരം-അങ്കമാലി ഗ്രീന്‍
ഫീല്‍ഡ് നാലുവരിപാതയുടെ
നിര്‍മ്മാണവുമായി ബന്ധപ്പെട്ട
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുമായി ബന്ധപ്പെട്ട
ഡി.പി.ആര്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ കല്ലിടല്‍ അടക്കമുളള
തുടര്‍നടപടികള്‍ എന്നത്തേക്ക്
ആരംഭിക്കുവാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതിയുമായി ബന്ധപ്പെട്ട് എത്ര
സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്ന്
അറിയിക്കുമോ;
(
ഇ )
പ്രസ്തുത
പദ്ധതി കോതമംഗലം താലൂക്കില്‍
ഏതെല്ലാം വില്ലേജുകളില്‍ കൂടി
കടന്നുപോകുന്നുവെന്നും
കോതമംഗലം താലൂക്കിലെ ഏതെല്ലാം
വില്ലേജുകളില്‍ നിന്നാണ് സ്ഥലം
ഏറ്റെടുക്കേണ്ടിവരുന്നതെന്നും
വ്യക്തമാക്കാമോ;
(
എഫ് )
പ്രസ്തുത
പാത നിര്‍മ്മാണവുമായി
ബന്ധപ്പെട്ട തുടര്‍നടപടികള്‍
വേഗത്തിലാക്കുവാന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
3089.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാനന്തവാടി
നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത്
വകുപ്പിന്റെ കീഴിൽ നടന്നുവരുന്ന
റോഡ്-പാലം പ്രവൃത്തികൾ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഓരോ
പദ്ധതിക്കായും
അനുവദിച്ചിരിക്കുന്ന തുക
എത്രയെന്ന് വ്യക്തമാക്കാമോ;
(
സി )
ഓരോ
പ്രവൃത്തിയുടെയും നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കാമോ?
3090.
ശ്രീ.
ഉമ്മൻ ചാണ്ടി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണർകാട്
- കിടങ്ങൂർ റോഡിൽ അയർക്കുന്നം
ബൈപ്പാസ് നിർമ്മിക്കണമെന്ന
ആവശ്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത ബൈപ്പാസ്
നിർമ്മാണവുമായി ബന്ധപ്പെട്ട്
സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ?
3091.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
റോഡ് ഫണ്ട് ബോർഡ്,
മലപ്പുറം/പാലക്കാട് പ്രോജക്ട്
മാനേജ്മെന്റ് യൂണിറ്റ്
ഡിവിഷനില്‍ കിഫ്ബി ഫണ്ട്
ഉപയോഗിച്ചുള്ള എത്ര
പ്രവൃത്തികള്‍ നടപ്പിലാക്കി
വരുന്നുവെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ഓഫീസിനു കീഴില്‍ എത്ര
ജീവനക്കാര്‍ ജോലി
ചെയ്യുന്നുണ്ടെന്ന് തസ്തിക
തിരിച്ചുള്ള വിവരം നല്‍കാമോ;
(
സി )
ജോലിഭാരം
കാരണം പ്രസ്തുത ഡിവിഷനിലെ
പ്രവൃത്തികള്‍ സമയബന്ധിതവും
കാര്യക്ഷമവുമായി
പൂര്‍ത്തീകരിക്കുന്നതിന്
കാലതാമസം നേരിടുന്നുവെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
പരിഹരിക്കുന്നതിനായി കൂടുതല്‍
ജീവനക്കാരെ അനുവദിക്കുന്ന
കാര്യം പരിഗണിക്കുമോയെന്ന്
വ്യക്തമാക്കുമോ?
3092.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പ്ലാസ്റ്റിക്
ബിറ്റുമിന്‍ ഉപയോഗിച്ച്
നിര്‍മ്മിക്കുന്ന റോഡുകൾ എത്ര
വർഷക്കാലം കേടുപാടുകളില്ലാതെ
നിലനിൽക്കുമെന്നത് സംബന്ധിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
(
ബി )
പ്ലാസ്റ്റിക്
ബിറ്റുമിന്‍, റബ്ബര്‍
ബിറ്റുമിന്‍ എന്നിവ ഉപയോഗിച്ച്
നിര്‍മ്മാണം നടത്തുന്ന
റോഡുകളുടെ താരതമ്യപഠനം
നടത്തിയിട്ടുണ്ടോ;
(
സി )
കേരളത്തിലെ
കാലാവസ്ഥയില്‍ ഇവയില്‍ ഏത്
ബിറ്റുമിന്‍ ഉപയോഗിച്ചുള്ള റോഡ്
നിര്‍മ്മാണമാണ് ഗുണനിലവാരം
പുലര്‍ത്തുന്നതെന്നും കൂടുതല്‍
കാലം നിലനില്‍ക്കുന്നതെന്നും
പരിശോധിച്ചിട്ടുണ്ടോ?
3093.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഞ്ചേരി
മണ്ഡലത്തിലെ ചോലക്കൽ -
തൊട്ടുപോയിൽ - മീമ്പാറക്കൽ
റോഡ്, കാട്ടുങ്ങൽചോല -
പുഴങ്കാവ് റോഡ് എന്നിവ ബി.എം.
& ബി.സി. നിവാരത്തില്‍
ടാര്‍ ചെയ്ത് സഞ്ചാര
യോഗ്യമാക്കാൻ നടപടികൾ
സ്വീകരിക്കുമോ?
3094.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാലാ
നിയോജക മണ്ഡലത്തിലെ
പുലിയന്നൂര്‍ പാലം ജംഗ്ഷന്‍,
കൊട്ടാരമറ്റം ജംഗ്ഷന്‍,
ആര്‍.വി. സെന്റര്‍ ജംഗ്ഷന്‍,
സിവില്‍സ്റ്റേഷന്‍ ജംഗ്ഷന്‍,
പനയ്ക്കപ്പാറ ജംഗ്ഷന്‍, മഹാറാണി
ജംഗ്ഷന്‍ എന്നീ സ്ഥലങ്ങളില്‍
റോഡിന്റെ വീതിക്കുറവ്
മൂലമുണ്ടാകുന്ന വാഹന അപകടങ്ങളും
രൂക്ഷമായ ഗതാഗതകുരുക്കും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
റോഡുകളുടെ വികസനം അടിയന്തരമായി
നടപ്പിലാക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
3095.
ഡോ.
എം.കെ . മുനീർ
ശ്രീ
.പി. കെ. ബഷീർ
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
റോഡ് വികസനത്തിനും സുഗമമായ
ഗതാഗതത്തിനും പ്രതിസന്ധി
സൃഷ്ടിക്കുന്ന തരത്തില്‍
വ്യാപകമായി റോഡ് പുറമ്പോക്കുകൾ
കയ്യേറുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
ഇത്തരം കയ്യേറ്റങ്ങൾ
ഒഴിവാക്കുന്നതിന് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്ന നടപടികൾ
വിശദമാക്കുമോ?
3096.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2022-23
വര്‍ഷത്തില്‍ സെന്‍ട്രല്‍ റോഡ്
ഫണ്ടില്‍ നിന്നും എത്ര
പ്രവൃത്തികള്‍ക്ക് എത്ര രൂപയുടെ
ഭരണാനുമതിയാണ് ലഭിച്ചിരുന്നത്
എന്ന് വ്യക്തമാക്കാമോ;
(
ബി )
കേന്ദ്രത്തിലേക്ക്
എത്ര രൂപയുടെ
പ്രവൃത്തികള്‍ക്കുള്ള
പ്രൊപ്പോസലാണ്
നല്‍കിയിരുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
അനുമതിയ്ക്കായി
സമര്‍പ്പിച്ച പ്രൊപ്പോസലിലെ
ആറാമത്തെ പ്രവൃത്തിയായ
ചാത്തമംഗലം ഇഷ്ടികബസാര്‍
സങ്കേതം മൂഴാപാലം-
തെങ്ങിലക്കടവ് റോഡിന് അനുമതി
ലഭിക്കാതെ പോയതിന്റെ കാരണം
വിശദമാക്കാമോ;
(
ഡി )
കേന്ദ്രം
വര്‍ഷത്തില്‍ അനുവദിക്കുന്ന
തുകയുടെ മൂന്നിരട്ടിയോളം വരുന്ന
തുകയ്ക്കുള്ള പ്രവൃത്തികള്‍
അംഗീകാരത്തിനായി
സമര്‍പ്പിക്കാനിടയായ സാഹചര്യം
വിശദമാക്കാമോ?
3097.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2022-23
സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍
20% തുക വകയിരുത്തിയിട്ടുളള
ചിറക്കല്‍ പഞ്ചായത്തിലെ
ചിറക്കല്‍ ചിറ - രാജാസ് സ്കൂള്‍
റോഡിന് ഭരണാനുമതി
നല്‍കുന്നതിന് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
ഭരണാനുമതി
വേഗത്തില്‍ ലഭ്യമാക്കുന്നതിനുളള
നടപടികള്‍ സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
3098.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുമരാമത്ത്
വകുപ്പ് നിര്‍വ്വഹിച്ച് വരുന്ന
പ്രവൃത്തികള്‍ സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
ബി )
കഴക്കൂട്ടം
മണ്ഡലത്തില്‍ വിവിധ
വിഭാഗങ്ങളായി വകുപ്പിന്റെ
ഏതൊക്കെ പ്രവൃത്തികളാണ് നടന്ന്
വരുന്നതെന്ന് വിശദമാക്കാമോ;
(
സി )
പൊതുമരാമത്ത്
പ്രവൃത്തികള്‍ സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിനുള്ള
ഉത്തരവാദിത്തം ഏതൊക്കെ
ഉദ്യാേഗസ്ഥര്‍ക്കാണെന്ന്
വിശദമാക്കാമോ?
3099.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തരൂര്‍
നിയോജകമണ്ഡലത്തിലെ അണക്കപ്പാറ-
മുടപ്പല്ലൂര്‍ റോഡ് നിര്‍മ്മാണം
അനന്തമായി നീളുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
റോഡ് നിര്‍മ്മാണം എന്ന്
പൂര്‍ത്തീകരിക്കണമെന്നാണ്
കരാറില്‍ വ്യവസ്ഥ
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
സി )
അണക്കപ്പാറ-
മുടപ്പല്ലൂര്‍ റോഡ് പണിയുടെ
പൂര്‍ത്തീകരണത്തിൽ കരാറുകാരന്
വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
3100.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വടക്കാഞ്ചേരി
നിയോജക മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പിന്റെ ആസ്തി
രജിസ്റ്റര്‍ പ്രകാരമുള്ള ആകെ
റോഡിന്റെ നീളം എത്രയാണ്;
(
ബി )
പ്രസ്തുത
റോഡുകളില്‍ ബി.എം. & ബി.സി.
നിലവാരത്തിലേക്ക് ഉയര്‍ത്തിയ
റോഡുകള്‍ ഏതെല്ലാമാണെന്നും ഈ
റോഡുകളുടെ ആകെ നീളം
എത്രയാണെന്നും 2021 വരെ
ചെയ്തവയും 2021 മുതല്‍
നാളിതുവരെ ചെയ്തവ യും തരം
തിരിച്ച് വ്യക്തമാക്കുമോ?
3101.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സെന്‍ട്രല്‍
റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍
ഫണ്ടില്‍ (സി.ആര്‍.ഐ.എഫ്.)
ഉള്‍പ്പെടുത്തിയ
കല്ല്യാശ്ശേരി-തളിപ്പറമ്പ്
നിയോജക മണ്ഡലങ്ങളിലൂടെ
കടന്നുപോകുന്ന
പൊന്നുരുക്കിപ്പാറ-കാരക്കുണ്ട്-മടന്തട്ട
റോഡ് മെക്കാഡം ടാറിംഗ്
ചെയ്യുന്നതിന് വിശദമായ
എസ്റ്റിമേറ്റ്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
3102.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മട്ടന്നൂര്‍
നഗരസഭയിലെ
ആണിക്കരി-കീച്ചേരി-ചാവശ്ശേരിപറമ്പ്
റോഡ് പി.ഡബ്ല്യൂ.ഡി.
ഏറ്റെടുക്കുന്നത് സംബന്ധിച്ച്
വകുപ്പ് മന്ത്രിക്ക് നല്‍കിയ
അപേക്ഷയില്‍ കെെക്കൊണ്ട
നടപടികള്‍ വിശദമാക്കാമോ;
(
ബി )
പ്രസ്തുത
റോഡ് പൊതുമരാമത്ത് നിരത്ത്
വിഭാഗം ഏറ്റെടുക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
3103.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തരൂര്‍
മണ്ഡലത്തിലെ
കാരപ്പൊറ്റ-ചൂലിപ്പാടം റോഡ്
പ്രവൃത്തിക്ക് ടെന്‍ഡര്‍
നല്‍കിയത് എന്നാണെന്ന്
അറിയിക്കുമോ;
(
ബി )
പ്രസ്തുത
റോഡ് നിര്‍മ്മാണം
പൂര്‍ത്തീകരിക്കാന്‍ കാലതാമസം
നേരിടുന്നതിനുള്ള കാരണങ്ങള്‍
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
റോഡിന്റെ കരാറുകാരന്‍
സമയബന്ധിതമായി പ്രവൃത്തി
ചെയ്യുന്നുണ്ടോയെന്ന്
ബന്ധപ്പെട്ട വകുപ്പ്
അധികാരികള്‍
പരിശോധിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
3104.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിഫ്ബി
മുഖേന ഭരണാനുമതി ലഭിച്ചിട്ടുള്ള
മാവൂര്‍-എന്‍.ഐ.ടി. -കൊടുവള്ളി
റോഡിന്റെ 85 ശതമാനത്തിലധികം
ഭൂമിയും മുന്‍കൂര്‍
വിട്ടുകിട്ടിയിരുന്നെങ്കിലും
സാങ്കേതികാനുമതി നല്‍കി
പ്രസ്തുത പ്രവൃത്തി ടെണ്ടര്‍
ചെയ്യുന്നതിന് കാലതാമസം
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കാരണം വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി അടിയന്തരമായി
ആരംഭിക്കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
3105.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റോഡ്
ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി
കേരള ലിമിറ്റഡ് വഴി
നടപ്പിലാക്കുന്ന കരമന-വെള്ളറട
റോഡിന്റെ
പൂര്‍ത്തീകരണത്തിനായുള്ള
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
(
ബി )
പ്രസ്തുത
എസ്റ്റിമേറ്റ് സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ആയത് സംബന്ധിച്ച്
ധനകാര്യവകുപ്പിന്റെ മറുപടിയുടെ
വിശദാംശം ലഭ്യമാക്കാമോ?
3106.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാലാ
നിയോജക മണ്ഡലത്തിലെ ആര്‍.ഡി.ഒ.
കോംപ്ലക്സ് നിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
പ്രസ്തുത പ്രവൃത്തി
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
3107.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
നിയോജക മണ്ഡലത്തില്‍
പൊതുമരാമത്ത് കെട്ടിട
വിഭാഗത്തിന് നിര്‍മ്മാണ
ചുമതലയുള്ള വിവിധ സ്കൂള്‍
കെട്ടിടങ്ങള്‍, കോടതി
കെട്ടിടങ്ങള്‍, എക്സൈസ്
കോംപ്ലക്സ്, ആശുപത്രി
കെട്ടിടങ്ങള്‍, ചാരുമ്മൂട്
സിവില്‍ സ്റ്റേഷന്‍,
രാജാരവിവര്‍മ്മ ഫൈന്‍ ആര്‍ട്സ്
കോളേജ് തുടങ്ങിയ പ്രവൃത്തികളുടെ
നിര്‍മ്മാണം കാലങ്ങളായി
ആരംഭിക്കാതെ കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
നിര്‍മ്മാണങ്ങളുടെ ഡിസൈന്‍,
സാങ്കേതിക അനുമതി എന്നിവ
ലഭ്യമാക്കുന്നതിനുള്ള നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്നും
അവയുടെ നിലവിലെ സ്ഥിതി വിവരവും
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
നിര്‍മ്മാണങ്ങള്‍ അടിയന്തരമായി
ആരംഭിക്കുന്നതിന് ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ?
3108.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുറ്റ്യാടി
റസ്റ്റ് ഹൗസ് നവീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
3109.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുമരാമത്ത്
ബില്‍ഡിംഗ്സ് വിഭാഗം
നിര്‍വ്വഹിച്ച് വരുന്ന
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
മുന്നോടിയായി മണ്ണ്
പരിശോധിച്ച് റിപ്പോര്‍ട്ട്
നല്‍കുന്നതിന് നിലവിലുള്ള
സംവിധാനങ്ങള്‍ വിശദമാക്കാമോ;
(
ബി )
ചെറിയ
തരത്തിലുള്ള നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കുപോലും
ഭൂകമ്പം പ്രതിരോധിക്കാന്‍ എന്ന
പേരില്‍ പെെല്‍ ഫൗണ്ടേഷന്‍
നിര്‍ദ്ദേശിച്ച് ദുര്‍വ്യയം
നടത്തുന്നതായി പറയപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദാംശം നൽകുമോ;
(
സി )
പ്രായോഗിക
പരിചയമുള്ള ഉദ്യോഗസ്ഥര്‍
തീരുമാനിക്കേണ്ട ഫൗണ്ടേഷന്‍
റെക്കമന്റേഷന്‍ ക്ലാസ്റൂം
പരിചയം മാത്രമുള്ള
അദ്ധ്യാപകരില്‍ നിന്നും
സ്വീകരിച്ച് അതേ പടി
നടപ്പിലാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം നടപടികള്‍
അവസാനിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
3110.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
പി.വി.അൻവർ
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നിര്‍മ്മാണ മേഖലയില്‍
ഗുണനിലവാരത്തോടൊപ്പം
സൗന്ദര്യാത്മകതയ്ക്ക് കൂടി
പ്രാധാന്യം നല്‍കിക്കൊണ്ട് ഒരു
രൂപകല്പനാ നയം
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
ഇതിന്റെ അടിസ്ഥാന കാഴ്ചപ്പാട്
വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാനത്തിന്റെ
ഭൂപ്രകൃതിക്കും പരമ്പരാഗത
കെട്ടിട നിര്‍മ്മാണ ശൈലിക്കും
പ്രാധാന്യം നല്‍കിക്കൊണ്ടും
പ്രാദേശികമായി ലഭ്യമാകുന്ന
പ്രകൃതി വിഭവങ്ങള്‍ ഫലപ്രദമായി
വിനിയോഗിച്ചുകൊണ്ടുമുള്ള
കെട്ടിട, റോഡ് നിര്‍മ്മാണ രീതി
വ്യാപകമാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
സി )
വിനോദസഞ്ചാര
കേന്ദ്രങ്ങളിലും
പാതയോരങ്ങളിലുമുള്ള സ്വകാര്യ
കെട്ടിടങ്ങളുടെ നിര്‍മ്മാണം
പ്രസ്തുത രൂപകല്പനാ നയത്തിന്റെ
പരിധിയില്‍ ഉള്‍പ്പെടുത്തുന്ന
കാര്യം പരിശോധനാ
വിധേയമാക്കുമോയെന്ന്
വ്യക്തമാക്കുമോ?
3111.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വാമനപുരം
ഫാമിലി ഹെല്‍ത്ത് സെന്റർ ബഹുനില
കെട്ടിടത്തിന്റെ നിര്‍മ്മാണ
പുരോഗതിയെക്കുറിച്ച്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍
ഇനി എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
അവശേഷിക്കുന്നതെന്നും ഇവ
പൂര്‍ത്തീകരിച്ച് കെട്ടിടം
എന്നത്തേക്ക്
പ്രവര്‍ത്തനക്ഷമമാക്കാന്‍
കഴിയുമെന്നും അറിയിക്കാമോ;
(
സി )
പ്രസ്തുത
നിര്‍മ്മാണത്തിനായി ഏതെല്ലാം
ഫണ്ടുകളാണ് ഇതുവരെ
അനുവദിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
3112.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2020-21
ലെ ബജറ്റില്‍ അനുവദിച്ച
മാവേലിക്കര ഗവ. ആയുര്‍വേദ
ആശുപത്രിയുടെ നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് പൊതുമരാമത്ത്
വകുപ്പ് കെട്ടിട വിഭാഗം
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ എസ്റ്റിമേറ്റ്,
ഡിസെന്‍, ഭരണാനുമതി എന്നിവയുടെ
പകര്‍പ്പ് ലഭ്യമാക്കുമോ;
(
സി )
പ്രവൃത്തിയുമായി
ബന്ധപ്പെട്ട് മണ്ണ് പരിശോധന
നടത്തിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
ഡി )
പ്രസ്തുത
പ്രവൃത്തി അടിയന്തരമായി
ആരംഭിക്കുന്നതിനാവശ്യമായ
നടപടികള്‍ സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ ?
3113.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാട്ടാക്കട
കോടതി സമുച്ചയത്തിന്റെ
പൂര്‍ത്തീകരണത്തിനായുള്ള
എസ്റ്റിമേറ്റ് (മൂന്നാം ഘട്ടം)
തയ്യാറാക്കി ഭരണാനുമതിക്കായി
ഗവണ്‍മെന്റില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
ആയതിന്മേലുള്ള
തുടര്‍ നടപടികള്‍ വിശദമാക്കാമോ?
3114.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
മാത്യു ടി. തോമസ്
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പി.ഡബ്ല്യൂ.ഡി.
റസ്റ്റ് ഹൗസുകള്‍
ജനസൗഹൃദമാക്കാന്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ;
(
ബി )
ടൂറിസം
കേന്ദ്രങ്ങളില്‍ സ്ഥിതി
ചെയ്യുന്നതും നിലവില്‍ സ്ഥല
സൗകര്യമുള്ളതുമായ റസ്റ്റ്
ഹൗസുകള്‍ വിപുലീകരിക്കുന്നതിനും
നവീകരിക്കുന്നതിനും
സ്വീകരിക്കുന്ന നടപടികള്‍
വിശദമാക്കുമോ?
3115.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈപ്പിന്‍
നിയോജകമണ്ഡലത്തില്‍
ജിഡ(ഗ്രേറ്റർ കൊച്ചിൻ
ഡെവലപ്മെന്റ് അതോറിറ്റി)യുടെ
ധനസഹായത്തോടെ
നിര്‍മ്മിക്കുന്നതും
പൊതുമരാമത്ത് വകുപ്പ്
6.11.2021-ന് മൂവായിരത്തി
എഴുനൂറ്റമ്പത് ലക്ഷം രൂപയുടെ
ഭരണാനുമതി നല്‍കിയതുമായ
കടമക്കുടി ഗ്രാമപഞ്ചായത്തിലെ
കോതാട്- ചേന്നൂര്‍ പാലത്തിന്റെ
നിര്‍മ്മാണ പ്രവൃത്തികള്‍
ആരംഭിക്കുന്നതിനായി
പൂര്‍ത്തീകരിക്കപ്പെടേണ്ട
നടപടിക്രമങ്ങള്‍
ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
(
ബി )
പാലത്തിന്റെ
നിര്‍മ്മാണത്തിനായി എത്ര സെന്റ്
സ്ഥലമാണ് ഏറ്റെടുക്കേണ്ടതെന്നും
സ്ഥലമേറ്റെടുക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയെന്നും വിശദമാക്കാമോ;
(
സി )
ഏറ്റെടുക്കപ്പെടേണ്ട
ഭൂമിയില്‍ വാട്ടര്‍
മെട്രോയുടേയും പൊതുമരാമത്ത്
വകുപ്പിന്റെയും സ്ഥലങ്ങള്‍
ഉള്‍പ്പെടുന്നുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
സ്ഥലങ്ങള്‍
ഏറ്റെടുക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ?
3116.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഒരോടം
പാലം-മാനത്തുമംഗലം ബൈപ്പാസിൽ
വരുന്ന അങ്ങാടിപ്പുറം റെയിൽവേ
മേൽപ്പാലത്തിന്റെ
നിർമ്മാണവുമായി ബന്ധപ്പെട്ട
പ്രവൃത്തികളുടെ നിലവിലെ സ്ഥിതി
അറിയിക്കുമോ;
(
ബി )
പ്രസ്തുത
മേൽപ്പാലത്തിന്റെ ജി.എ.ഡി (ജനറൽ
അലൈൻമെന്റ് ഡ്രോയിങ്)
അംഗീകരിച്ച് ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ ദീർഘകാലമായിട്ടും
ഇത് ലഭിക്കാത്ത കാര്യം റെയിൽവേ
അധികാരികളുടെ
ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടോ;
ഈ വിഷയത്തിൽ റെയിൽവേയുമായി
ചേർന്ന് ഏതെങ്കിലും തരത്തിലുള്ള
യോഗങ്ങൾ സർക്കാർ
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പ്രവൃത്തിയുമായി ബന്ധപ്പെട്ട
ഭൂമി ഏറ്റെടുക്കൽ നടപടികളുടെ
നിലവിലെ സ്ഥിതി അറിയിക്കുമോ?
3117.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഞ്ചേശ്വരം
മണ്ഡലത്തിൽ പുതിയ പാലങ്ങൾ
നിർമ്മിക്കുന്നതിനുളള
ഇൻവെസ്റ്റിഗേഷൻ നടപടികൾ
പൂർത്തീകരിച്ചിട്ടുണ്ടോ; ഇത്
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പാലങ്ങളുടെ നിർമ്മാണം
സംബന്ധിച്ച പ്രപ്പോസലുകൾ
ഓരോന്നും നിലവിൽ ഏത്
ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
(
സി )
നിർദ്ധിഷ്ട
പാലങ്ങളുടെ വിശദ വിവരം
ലഭ്യമാക്കുമോ?
3118.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെന്മാറ
നിയോജക മണ്ഡലത്തിലെ ഊട്ടറ
പാലത്തിന്റെയും റെയിവെ
മേല്‍പാലത്തിന്റെയും
പ്രവൃത്തികള്‍ തുടങ്ങുന്നതുമായി
ബന്ധപ്പെട്ട് ഇനി എന്തെല്ലാം
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന
വിവരം നല്‍കുമോ?
3119.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുട്ടനാട്ടിൽ
നിര്‍മ്മാണത്തിലിരിക്കുന്ന
പാലങ്ങളുടെ അപ്പ്രോച്ച്
റോഡുകള്‍ക്കുള്ള
സ്ഥലമേറ്റെടുക്കൽ നടപടി
വേഗത്തിലാക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
നിര്‍മ്മാണപ്രവൃത്തി
നടന്നുവരുന്ന കുട്ടനാട്ടിലെ
ഏതൊക്കെ പാലങ്ങളുടെ അപ്പ്രോച്ച്
റോഡുകള്‍ക്കാണ് ഇനിയും
സ്ഥലമേറ്റെടുക്കാനുള്ളതെന്ന
വിശദാംശം ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
സ്ഥലമേറ്റെടുക്കൽ നടപടികളുടെ
നിലവിലെ അവസ്ഥ എന്തെന്ന്
വ്യക്തമാക്കുമോ?
3120.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കായംകുളം
മണ്ഡലത്തില്‍ കിഫ്ബി തുക
വിനിയോഗിച്ച് നിര്‍മ്മിക്കുന്ന
കൃഷ്ണപുരം മാമ്പ്രകുന്നേൽ
റയില്‍വേ മേല്‍പ്പാലത്തിന്റെ
നിര്‍മ്മാണവുമായി ബന്ധപ്പെട്ട
നടപടികളുടെ പുരോഗതി
വിശദമാക്കാമോ?
3121.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
അഞ്ചുവർഷത്തിനുള്ളിൽ ഭരണാനുമതി
ലഭിച്ച ഇരവിപുരം നിയോജക
മണ്ഡലത്തിലെ റെയിൽവേ മേൽപ്പാലം
നിർമ്മാണ പദ്ധതികളായ ഇരവിപുരം,
മയ്യനാട്, കുറ്റിച്ചിറ, കോളേജ്
ജംഗ്ഷൻ, കൂട്ടിക്കട, പോളയത്തോട്
എന്നിവയുടെ നിലവിലെ സ്ഥിതി
വിശദീകരിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി നിർമ്മാണം
ആരംഭിച്ച, കേരള റോഡ്സ് ആന്റ്
ബ്രിഡ്ജസ് കോർപ്പറേഷൻ നിർവഹണ
ഏജൻസിയായ ഇരവിപുരം മേല്പാല
നിർമ്മാണ പദ്ധതിയുടെ നിർമ്മാണ
പ്രവർത്തനങ്ങൾ അനിശ്ചിതമായി
നീണ്ടുപോകുന്നു എന്ന പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ പദ്ധതി പൂർത്തീകരണം
വേഗത്തിലാക്കാൻ കൈക്കൊണ്ട
നടപടികൾ വിശദീകരിക്കാമോ;
(
സി )
മയ്യനാട്
ആർ.ഒ.ബി.യുടെ
സ്ഥലമേറ്റെടുക്കലുമായി
ബന്ധപ്പെട്ട് 11 (1) വിഞ്ജാപനം
പുറപ്പെടുവിച്ചിട്ട് രണ്ട് വർഷം
കഴിഞ്ഞ സാഹചര്യത്തിൽ ആയത്
വേഗത്തിലാക്കാൻ കൈക്കൊണ്ട
നടപടികൾ വിശദീകരിക്കാമോ?
3122.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഹരിപ്പാട്
നിയോജകമണ്ഡലത്തില്‍ കിഫ്ബി
മുഖേന അനുമതി ലഭിച്ചിട്ടുളള
കൊടുന്താര്‍ മേല്‍പ്പാടം
പാലത്തിന്റെ നിര്‍മ്മാണപുരോഗതി
വിശദമാക്കാമോ;
(
ബി )
13.12.2022
ന് പൊതുമരാമത്ത് വകുപ്പ്
മന്ത്രിയുടെ അദ്ധ്യക്ഷതയില്‍
ചേര്‍ന്ന അവലോകനയോഗത്തില്‍
നിര്‍ദ്ദിഷ്ട പാലത്തിന്റെ
നിര്‍മ്മാണവുമായി ബന്ധപ്പെട്ട്
എന്തെല്ലാം തീരുമാനങ്ങളാണ്
കൈക്കൊണ്ടിരുന്നതെന്നും
പ്രസ്തുത തീരുമാനത്തിന്റെ
അടിസ്ഥാനത്തിലുള്ള തുടര്‍
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ടോ എന്നും
ഇല്ലെങ്കില്‍ അതിനുളള
കാരണങ്ങള്‍ എന്തെന്നും
അറിയിക്കാമോ;
(
സി )
കൊടുന്താര്‍
മേല്‍പ്പാടം പാലത്തിന്റെ
നിര്‍മ്മാണം സമയബന്ധിതമായി
ആരംഭിക്കുന്നതിന് എന്ത്
നടപടിയാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
3123.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വള്ളിക്കുന്ന്
നിയോജക മണ്ഡലത്തിലെ മുദിയം പാലം
നിര്‍മ്മാണവുമായി ബന്ധപ്പെട്ട്
തയ്യാറാക്കിയ ഡീറ്റെയ്ൽഡ്
പ്രോജക്ട് റിപ്പോർട്ട്
(ഡി.പി.ആര്‍.) സംബന്ധിച്ച
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
കിഫ്ബിയുടെ
സാമ്പത്തികാനുമതിക്കായി മുദിയം
പാലത്തിന്റെ ഡി.പി.ആര്‍.
സമര്‍പ്പിച്ചിട്ടുണ്ടോ;
(
സി )
സമയബന്ധിതമായി
കിഫ്ബിയില്‍ നിന്നും അനുമതികള്‍
ലഭ്യമാക്കി ടെണ്ടര്‍
നടപടികളിലേക്ക് കടക്കുന്നതിന്
വകുപ്പ് തലത്തില്‍
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന
നടപടികള്‍ എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
3124.
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2021
ഒക്ടോബർ 16ലെ പ്രളയത്തിൽ
പീരുമേട് താലൂക്കിലെ കൊക്കയാർ
പഞ്ചായത്തിൽ തകർന്ന കൊക്കയാർ,
ഏന്തയാർ പാലങ്ങൾ
പുനർനിർമ്മിക്കുവാൻ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പാലങ്ങള്‍ പുനർനിർമ്മിക്കുവാൻ
ഭരണാനുമതി നൽകുന്നതിന്
കാലതാമസമുണ്ടായതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(
സി )
2018
മുതൽ 2022 ജൂലൈ മാസം വരെയുളള
കാലയളവിനിടയ്ക്ക്
കേരളത്തിലുണ്ടായ കാലവർഷ
കെടുതിയിൽ തകർന്ന പാലങ്ങളുടെ
എണ്ണവും പ്രസ്തുത പാലങ്ങളുടെ
പുനര്‍നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് സ്വീകരിച്ച
നടപടികളും വിശദമാക്കുമോ?
3125.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തരൂര്‍-ഒറ്റപ്പാലം
നിയോജക മണ്ഡലങ്ങളെ
ബന്ധിപ്പിക്കുന്ന ഞാവലിന്‍കടവ്
പാലത്തില്‍ ലക്കിടി പേരൂര്‍
പ്രദേശത്ത് നിലം പരിവര്‍ത്തനം
നടത്തേണ്ടുന്ന സ്ഥലം
തിട്ടപ്പെടുത്തി പൊതുമരാമത്ത്
(പാലങ്ങള്‍) വിഭാഗത്തില്‍
നിന്നും കൃഷിവകുപ്പിലേക്ക്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
3126.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വര്‍ക്കല
തൊടുവെെ പാലം നിര്‍മ്മാണത്തിന്
സര്‍ക്കാര്‍തല അപ്രൂവല്‍
കമ്മിറ്റിയുടെ അംഗീകാരം
നല്കിയിട്ടുണ്ടോ;
(
ബി )
സര്‍ക്കാര്‍തല
അപ്രുവല്‍ കമ്മിറ്റി അംഗീകാരം
ലഭിക്കാത്ത സാഹചര്യത്തില്‍
സ്വീകരിച്ചിട്ടുള്ള അനന്തര
നടപടികള്‍ വിശദമാക്കാമോ?
3127.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലപ്പുഴ
ജില്ലയിലെ അരൂര്‍ മണ്ഡലത്തേയും
എറണാകുളം ജില്ലയിലെ കൊച്ചി
മണ്ഡലത്തേയും തമ്മില്‍
ബന്ധിപ്പിക്കുന്ന
കെല്‍ട്രോണ്‍-കുമ്പളങ്ങി ഫെറി
പാലം നിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
നിര്‍മ്മാണത്തിന്റെ
സ്ഥലമെടുപ്പ് നടപടികള്‍ ഏത്
ഘട്ടത്തിലാണെന്നും നിര്‍മ്മാണ
നിര്‍വ്വഹണ ഏജന്‍സി ഏതാണെന്നും
വിശദമാക്കാമോ?
3128.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിഫ്ബിയില്‍
നിന്നും ധനകാര്യ അനുമതി ലഭിച്ച
കണ്ണൂര്‍ ജില്ലയിലെ
കല്ല്യാശ്ശേരി നിയോജക
മണ്ഡലത്തിലെ പഴയങ്ങാടി
പാലത്തിന്റെ ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
പ്രവൃത്തി എപ്പോള്‍
ആരംഭിക്കാന്‍ കഴിയും; വിശദാംശം
ലഭ്യമാക്കുമോ?
3129.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കായംകുളം
മണ്ഡലത്തില്‍ കായംകുളം-തിരുവല്ല
റോഡിലെ കാക്കനാട് റയില്‍വേ
മേല്‍പ്പാലത്തിന്റെ
നിര്‍മ്മാണവുമായി ബന്ധപ്പെട്ട
നടപടികളുടെ പുരോഗതി
വിശദമാക്കാമോ?
3130.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗുരുവായൂര്‍
നിയോജക മണ്ഡലത്തില്‍ നിലവില്‍
അപകടാവസ്ഥയിലുള്ള പാലങ്ങളുടെ
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പാലങ്ങളുടെ
അറ്റകുറ്റപ്പണിയ്ക്കും പുനര്‍
നിര്‍മ്മാണത്തിനും സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ?
3131.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോങ്ങാട്
മണ്ഡലത്തിലെ കമ്പ ചളിക്കടവ്
പാലം നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ചീഫ് എഞ്ചിനീയര്‍
ഡിസൈന്‍ വിഭാഗം പുതുക്കിയ
ഡ്രോയിങ് തയ്യാറാക്കി
നല്‍കിയിട്ടുണ്ടോ; ഡ്രോയിങുമായി
ബന്ധപ്പെട്ട് നാളിതുവരെ
സ്വീകരിച്ച നടപടി വിശദമാക്കാമോ?
3132.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുമരാമത്ത്
വകുപ്പ് (പാലം വിഭാഗം),
തിരുവമ്പാടി സെക്ഷന്‍ ഓഫീസ്
നിലവില്‍ എവിടെയാണ്
പ്രവര്‍ത്തിച്ചു വരുന്നതെന്നും,
പ്രസ്തുത ഓഫീസ് അവിടെ
പ്രവര്‍ത്തിപ്പിക്കുന്നതിന്
ഇടയായ സാഹചര്യം എന്താണെന്നും
വിശദമാക്കുമോ;
(
ബി )
ഈ
ഓഫീസ് മുക്കം മിനി സിവില്‍
സ്റ്റേഷനിലേക്ക് മാറ്റുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
3133.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കാലപ്പഴക്കത്താല്‍
അപകടാവസ്ഥയിലായ പാലങ്ങള്‍
പരിശോധിച്ച് പുതുക്കി
പണിയേണ്ടവയുടെ പട്ടിക
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
ബി )
ഉണ്ടെങ്കില്‍
ഈ പട്ടികയില്‍ കണ്ണൂര്‍
ജില്ലയിലെ ഏതെല്ലാം പാലങ്ങളാണ്
ഉൾപ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
പട്ടികയിൽ
ഉൾപ്പെടുത്തപ്പെട്ട പാലങ്ങള്‍
പുതുക്കി
നിര്‍മ്മിക്കുന്നതിനാവശ്യമായ
ഫണ്ട് ലഭ്യമാക്കുന്നതിനായി
എന്തെങ്കിലും പദ്ധതി
പരിഗണനയിലുണ്ടോയെന്ന്
വിശദമാക്കാമോ?
3134.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
പി.എസ്.സി.യുടെ കാറ്റഗറി നമ്പർ
192/2019 പ്രകാരം പൊതുമരാമത്ത്
വകുപ്പിലെ എഞ്ചിനീയറിംഗ്
അസിസ്റ്റന്റ്
തസ്തികയിലേയ്‌ക്കുള്ള നിയമന
നടപടിക്രമങ്ങൾ ഇപ്പോൾ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പൊതുമരാമത്ത്
വകുപ്പിൽ ഇലക്ട്രോണിക്സ് വിഭാഗം
നവീകരണവുമായി ബന്ധപ്പെട്ട് 89
എഞ്ചിനീയറിംഗ് അസിസ്റ്റന്റ്
തസ്തികകൾ രൂപീകരിക്കാൻ
ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര
വകുപ്പിന്റെ പ്രവൃത്തി പഠന
റിപ്പോർട്ട് പ്രകാരം
ഗവൺമെന്റിലേയ്ക്ക് ശിപാർശ
സമർപ്പിച്ചിട്ടുണ്ടോ;
(
സി )
എങ്കിൽ
ഇലക്ട്രോണിക് വിഭാഗത്തിലേക്ക്
ആവശ്യമുള്ള എഞ്ചിനീയറിംഗ്
അസിസ്റ്റന്റ്മാരെ പി.എസ്.സി.
വഴി നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
3135.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2023
ഫെബ്രുവരി മുതൽ 2024 ഏപ്രിൽ വരെ
പൊതുമരാമത്ത് വകുപ്പിലെ ഗ്രേഡ്
I, II, III ഓവർസിയർ,
അസിസ്റ്റന്റ് എഞ്ചിനീയർ സിവിൽ
തസ്തികകളിൽ നിന്നും
വിരമിക്കുന്നവരുടെ വിവരങ്ങൾ
മാസം, തസ്തിക, എണ്ണം എന്നിവ
തിരിച്ച് ലഭ്യമക്കാമോ;
(
ബി )
പ്രസ്തുത
ഒഴിവുകളിൽ ഓരോ മാസത്തœ | | |