STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*91.
ശ്രീ. കെ. ജെ. മാക്‌സി
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. പി.പി. സുമോദ്
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോകത്ത് കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ ന്യൂയോര്‍ക്ക് ടൈംസ് കേരളത്തെ ഉള്‍പ്പെടുത്തിയത് സംസ്ഥാനത്തേക്ക് വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള സാഹചര്യം കൂടുതല്‍ അനുകൂലമാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സംതൃപ്തരായ വിനോദസഞ്ചാരികളാണ് ഏറ്റവും മികച്ച പ്രചരണോപാധി എന്നതിനാല്‍ സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സുരക്ഷിതമാക്കുന്നതിനും മാലിന്യരഹിതമാക്കുന്നതിനും പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
പ്രകൃതി സൗന്ദര്യത്തോടൊപ്പം സംസ്ഥാനത്തിന്റെ സംസ്കാരവും രുചി വൈവിധ്യവും വിനോദസഞ്ചാരികള്‍ക്ക് അനുഭവവേദ്യമാക്കി കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് പദ്ധതിയുണ്ടോ; വ്യക്തമാക്കുമോ?
*92.
ഡോ. എൻ. ജയരാജ്
ശ്രീ പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്ന നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; ഭേദഗതിയിലൂടെ എന്തൊക്കെ മാറ്റങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് അറിയിക്കാമോ;
( ബി )
വനാതിര്‍ത്തിയിലുള്ള പ്രദേശങ്ങളില്‍ റവന്യൂ, വനം വകുപ്പുകളുടെ സംയുക്ത പരിശോധന പൂര്‍ത്തിയായിട്ടുണ്ടോ; പൂര്‍ത്തിയായ സ്ഥലങ്ങളില്‍ പൂര്‍ണ്ണമായും പട്ടയം നല്‍കുന്നതിന് സാധിച്ചിട്ടുണ്ടോ; ബാക്കിയുള്ളവ എന്നത്തേക്ക് നല്‍കാനാകുമെന്ന് അറിയിക്കാമോ;
( സി )
വനഭൂമിയുടെ അവകാശം സ്വകാര്യ വ്യക്തികള്‍ക്ക് ഭാഗികമായെങ്കിലും ലഭിക്കുന്നതിനെതിരെ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടോ; ഇതിന്മേല്‍ അന്തിമ ഉത്തരവ് ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അന്തിമ ഉത്തരവ് വേഗത്തില്‍ ലഭ്യമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ?
*93.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിനോദസഞ്ചാര മേഖലയില്‍ അനുവദിച്ച കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ പുരോഗതി അറിയിക്കാമോ;
( സി )
പദ്ധതി നടത്തിപ്പിലെ ജാഗ്രതക്കുറവ് കാരണം കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ഡി )
കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഏതെങ്കിലും ടൂറിസം പദ്ധതിയുടെ തുക തിരികെ നല്‍കേണ്ടതായി വന്നിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ഇ )
ഏതെങ്കിലും പുതിയ ടൂറിസം പദ്ധതിയ്ക്ക് കേന്ദ്രത്തിന്റെ അനുമതി തേടിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
*94.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഐ.ടി.ഐ.കളുടെ അടിസ്ഥാനസൗകര്യ വികസനത്തിനും പരിശീലന മേന്മ വര്‍ദ്ധിപ്പിക്കുന്നതിനും നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്;
( ബി )
വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്കായി തൊഴില്‍ സാധ്യത ഒരുക്കുന്നതിന് ജോബ് ഫെയറുകള്‍ സംഘടിപ്പിക്കുന്നുണ്ടോ;
( സി )
തൊഴില്‍ സാധ്യതകൾക്കനുസരിച്ച്  സമയബന്ധിതമായി കോഴ്സുകള്‍ പുന:സംഘടിപ്പിക്കുന്നതിനും ഉള്ളടക്കം പരിഷ്കരിക്കുന്നതിനും നടപടിയെടുത്തിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
*95.
ശ്രീ . സണ്ണി ജോസഫ്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികളില്‍ വലിയൊരു വിഭാഗം ലഹരിക്ക് അടിമകളാണെന്ന റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവമായി പരിഗണിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
എല്ലാ സ്കൂള്‍ വിദ്യാർത്ഥികളെയും ആറ് മാസത്തില്‍ ഒരിക്കലെങ്കിലും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കി അവര്‍ ലഹരിക്ക് അടിമകളല്ലെന്ന് ഉറപ്പ് വരുത്തുവാന്‍ നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ;
( സി )
കുട്ടികള്‍ക്ക് ഒഴിവ് സമയം ക്രിയാത്മകമായി ചെലവഴിക്കുവാന്‍ ഉതകുന്ന സംവിധാനം ഒരുക്കുന്നതിനും കരിക്കുലത്തില്‍ സ്പോര്‍ട്സിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ;
( ഡി )
ലഹരി മാഫിയയെക്കുറിച്ച്‌ വിവരങ്ങൾ നൽകുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ പുറത്ത് പോകാതിരിക്കാൻ ആവശ്യമായ ശ്രദ്ധ നല്‍കുമോ?
*96.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ ഒ . ആർ. കേളു
ശ്രീ. ആന്റണി ജോൺ
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര മേഖലയിലെ പ്രവര്‍ത്തന മികവിന് 2022-ലെ ഇന്‍ഡ്യ ടുഡേ അവാര്‍ഡ് സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ടോ;
( ബി )
സഞ്ചാരികളുടെ അഭിരുചികള്‍ക്കനുസരിച്ച് സേവനങ്ങള്‍ നൽകുന്നതിന് വിനോദസഞ്ചാര വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ആധുനികീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
വിനോദസഞ്ചാര മേഖലയുടെ സുസ്ഥിര വികസനത്തിനാവശ്യമായ നൂതന ഉല്പന്നങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും യു.എന്‍.-ന് കീഴിലുള്ള വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ സഹായ വാഗ്‍ദാനം ലഭിച്ചിട്ടുണ്ടോ;
( ഡി )
ടൂറിസം ആഗോള ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനുള്ള സന്നദ്ധത സംസ്ഥാന സർക്കാർ അറിയിച്ചിരുന്നോ; വ്യക്തമാക്കുമോ?
*97.
ശ്രീ. നജീബ് കാന്തപുരം
ശ്രീ .പി. കെ. ബഷീർ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ ഉണ്ടായ നാശനഷ്ടങ്ങൾ ഈടാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ജപ്തി നടപടികളിൽ ഹർത്താലിൽ പങ്കെടുക്കാത്തവരുടെ സ്വത്ത് കണ്ട് കെട്ടുന്നതായ പരാതി ഉണ്ടായിട്ടുണ്ടോ;
( ബി )
പ്രസ്തുത പരാതികൾ സർക്കാർ പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ എന്ത് നടപടി സ്വീകരിച്ചു എന്ന് വിശദമാക്കുമോ?
*98.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എല്ലാവര്‍ക്കും ഭൂമി എന്ന പ്രഖ്യാപിത ലക്ഷ്യം നിറവേറ്റുന്നതിന്റെ ഭാഗമായി ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം എത്ര പുതിയ പട്ടയങ്ങള്‍ അനുവദിച്ചു എന്ന് അറിയിക്കാമോ;
( ബി )
ഒരോ പ്രദേശത്തെയും പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിച്ച് സമയബന്ധിതമായി പട്ടയം അനുവദിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
( സി )
ലാന്‍ഡ് ട്രിബ്യൂണലില്‍ നിരവധി വര്‍ഷങ്ങളായി അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതിനാല്‍ മലയോര മേഖലകളിലെ കൂടിയേറ്റക്കാര്‍ക്ക് പട്ടയം ലഭിക്കാന്‍ കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ?
*99.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. പി.വി.അൻവർ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രകൃതിദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സജ്ജ എന്നപേരിൽ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ദുരന്ത ലഘൂകരണത്തിലൂടെ ദുരന്ത നിവാരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി അത് കൂടുതൽ കുട്ടികള്‍ക്ക് പ്രേരണയാകത്തക്കവിധം വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിച്ച് ദുരന്ത നിവാരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിന് ആവശ്യമായ ശ്രമം നടത്തുമോ;
( സി )
കാലാവസ്ഥയുമായി ബന്ധപ്പെട്ട ആഘാതങ്ങള്‍ ഏറിവരുന്ന പശ്ചാത്തലത്തിൽ വിദ്യാര്‍ത്ഥികളിൽ ദുരന്ത നിവാരണ പ്രതിരോധ അവബോധം സൃഷ്ടിക്കുന്നതിനും സ്കൂള്‍ സുരക്ഷാ പ്ലാനുകള്‍ തയ്യാറാക്കുന്നതിനുമായി യുനിസെഫിന്റെ സഹായത്തോടെ സ്കൂള്‍ ആപ്പ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ അതിന്റെ പുരോഗതി വ്യക്തമാക്കാമോ?
*100.
ശ്രീ എം വിൻസെൻറ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദുരന്ത നിവാരണ അതോറിറ്റി പത്തനംതിട്ടയിൽ വച്ച് നടത്തിയ മോക്ക് ഡ്രില്ലിനിടെ പ്രദേശവാസിയായ യുവാവ് മുങ്ങിമരിച്ച സംഭവത്തിൽ റവന്യൂ വകുപ്പ് അന്വേഷണം നടത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത അന്വേഷണത്തിന്റെ കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശത്തെത്തുടർന്ന് സംസ്ഥാന, ജില്ല ദുരന്ത നിവാരണ അതോറിറ്റികൾ സംഘടിപ്പിക്കുന്ന മോക്ക് ഡ്രില്ലുകളിൽ പാലിക്കേണ്ട മുൻകരുതലുകളും നടപടിക്രമങ്ങളും എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ഡി )
പത്തനംതിട്ടയിൽ സംഘടിപ്പിച്ച മോക്ക് ഡ്രില്ലിൽ പ്രസ്തുത മുൻകരുതലുകളും നടപടിക്രമങ്ങളും പാലിച്ചിരുന്നോയെന്ന് വ്യക്തമാക്കുമോ?
*101.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. എം.വിജിന്‍
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉത്തരവാദിത്ത ടൂറിസം രംഗത്ത് ഏതൊക്കെ പദ്ധതികളാണ് നിലവിലുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ഉത്തരവാദിത്ത ടൂറിസം പദ്ധതി വിനോദസഞ്ചാര മേഖലയെ എത്രമാത്രം മുന്നോട്ട് നയിച്ചിട്ടുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഉത്തരവാദിത്ത ടൂറിസം മേഖലയിൽ സംസ്ഥാനത്തിന് ലഭിച്ച അംഗീകാരങ്ങള്‍ ഏതെല്ലാമാണെന്ന് അറിയിക്കാമോ;
( ഡി )
ഉത്തരവാദിത്ത ടൂറിസം മേഖലയിലെ ഏത് പദ്ധതിയിലൂടെയാണ് ഈ അംഗീകാരത്തിന് കേരളം അര്‍ഹമായതെന്ന് വെളിപ്പെടുത്തുമോ?
*102.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ വി ജോയി
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ ട്രേഡ് യൂണിയനുകളുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കയറ്റിറക്ക് മേഖലയിലെ അമിത കൂലി, നോക്കുകൂലി എന്നീ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ;
( ബി )
തൊഴില്‍ തര്‍ക്കങ്ങളും കൂലി സംബന്ധിച്ച തര്‍ക്കങ്ങളും ഒഴിവാക്കുന്നതിന് തൊഴില്‍ സേവ ആപ്പ് രൂപീകരിച്ചിട്ടുണ്ടോ; ജില്ലാതലത്തില്‍ ഏകീകൃത ചുമട്ടുകൂലി പ്രാബല്യത്തില്‍ വരുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
സ്ഥാപന ഉടമകള്‍ക്ക് തങ്ങള്‍ക്കിഷ്ടമുളളവരെക്കൊണ്ട് ചരക്ക് കയറ്റിറക്ക് ജോലി ചെയ്യിക്കാമെന്ന കോടതിയുത്തരവ് പ്രാദേശികമായുളള തൊഴിലാളികളുടെ തൊഴില്‍ അവകാശത്തെ ലംഘിക്കുന്നതായതിനാല്‍ ഇക്കാര്യത്തില്‍ എങ്ങനെ ഇടപെടാന്‍ കഴിയുമെന്ന് പരിശോധിക്കുമോ?
*103.
ശ്രീ . എൻ . ഷംസുദ്ദീൻ
ഡോ. എം.കെ . മുനീർ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണത്തെക്കുറിച്ച്‌ പഠിച്ച ഖാദർ കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത റിപ്പോർട്ടിലെ പ്രധാന ശിപാർശകൾ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാഠ്യപദ്ധതി പരിഷ്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ ഇതിനായി സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
*104.
ശ്രീ. കെ.പി.മോഹനന്‍
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ മേഖലയില്‍ മുന്നേറ്റം തുടരാന്‍ ഈ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തില്‍ മികച്ച പരിശീലനം നല്‍കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
*105.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനാവശ്യമായ കരിങ്കൽ എത്തിക്കുന്നതിൽ എന്തെങ്കിലും പ്രയാസം അനുഭവിക്കുന്നതായി നിർമ്മാണ കമ്പനി പരാതിപ്പെട്ടിട്ടുണ്ടോ;
( ബി )
പാറകളുമായി എത്തുന്ന ലോറികളെ മോട്ടോർ വാഹന, ജിയോളജി, റവന്യൂ വകുപ്പുകൾ പരിശോധനയുടെ പേരിൽ തടഞ്ഞ് പിഴ ഈടാക്കി വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
തുറമുഖ നിർമ്മാണത്തിലെ പ്രതിസന്ധികൾ പരിഹരിച്ച് എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമോ?
*106.
ശ്രീ. സജീവ് ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമരാമത്ത് പ്രവൃത്തികളിൽ ക്രമക്കേടുകൾ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ തടയാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
സോഷ്യല്‍ ഓഡിറ്റിംഗിനായി ജില്ലാതലത്തില്‍ രൂപീകരിച്ച സമിതികളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ ആയത് തൃപ്തികരമാണോ എന്ന് വ്യക്തമാക്കാമോ;
( സി )
റാന്നിയിൽ ബണ്ട് പാലത്തിനുവേണ്ടി കോൺക്രീറ്റ് തൂണിൽ കമ്പിക്ക് പകരം തടി ഉപയോഗിച്ചതായി പറയപ്പെടുന്ന സംഭവത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സമാനമായ സംഭവങ്ങൾ തടയാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
*107.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിച്ച മോക് ഡ്രില്ലിനിടെ കല്ലൂപ്പാറ തുരുത്തിക്കാട് പാലത്തിങ്കൽ കാക്കരക്കുന്നിൽ യുവാവ് മുങ്ങി മരിച്ച സംഭവത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
മോക് ഡ്രില്‍ നടത്തിയത് നിശ്ചയിച്ച സ്ഥലത്തുനിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് എന്നും പ്രസ്തുത സ്ഥലം മാറ്റിയ വിവരം ചുമതലയുണ്ടായിരുന്ന തഹസില്‍ദാറെ അറിയിക്കാതെയായിരുന്നെന്നുമുള്ള ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെ തുടർന്ന് ഒരു യുവാവിന്റെ ജീവൻ നഷ്ടപ്പെടാനുണ്ടായ സാഹചര്യം ഗൗരവമേറിയതായി കാണുന്നുണ്ടോ; സമാനമായ സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പ് വരുത്തുവാൻ നടപടികൾ സ്വീകരിക്കുമോ?
*108.
ശ്രീ. എ. രാജ
ശ്രീ. എം. എം. മണി
ശ്രീ. ലിന്റോ ജോസഫ്
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കിയില്‍ ഭൂപതിവ് നിയമ പ്രകാരം പതിച്ച് നല്‍കിയ ഭൂമിയില്‍ ഗാര്‍ഹികേതര നിര്‍മ്മാണങ്ങളും കൃഷി ഭൂമിയുടെ വകമാറ്റിയ വിനിയോഗവും വിലക്കിയത് സൃഷ്ടിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തീരുമാനമായിട്ടുണ്ടോ;
( ബി )
പട്ടയഭൂമിയില്‍ കെെവശക്കാര്‍ വച്ച് പിടിപ്പിച്ച മരങ്ങള്‍ മുറിക്കാന്‍ നേരിടുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഏലമല റിസര്‍വ് വനത്തില്‍ കെെവശക്കാര്‍ക്ക് പട്ടയം അനുവദിക്കാന്‍ തീരുമാനമായിട്ടുണ്ടോ; എങ്കില്‍ ഇത് എത്ര പേര്‍ക്ക് പ്രയോജനപ്പെടുമെന്ന് വ്യക്തമാക്കാമോ?
*109.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ വർദ്ധനവിന് ആനുപാതികമായി പുതിയ ഡിവിഷനുകളും അദ്ധ്യാപക തസ്തികകളും സൃഷ്ടിക്കണമെന്ന നിർദ്ദേശം ഉണ്ടായിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
പുതുതായി സൃഷ്ടിക്കേണ്ട അദ്ധ്യാപക തസ്തികകൾ കണക്കാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്നും ഈ അദ്ധ്യയന വർഷത്തെ നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?
*110.
ശ്രീ . ടി. വി. ഇബ്രാഹിം
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവൃത്തി പരിചയത്തിന്റെ പേരിൽ ഐ.ടി.ഐ. ലാബുകളിൽ വടിവാൾ ഉൾപ്പെടെയുള്ള ആയുധ നിർമ്മാണം നടക്കുന്നതായ റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ലാബ് സംബന്ധമായ കാര്യങ്ങളിൽ കൃത്യമായ മേൽനോട്ടവും നിരീക്ഷണവും നടത്തുന്നതിൽ അദ്ധ്യാപകർക്ക് വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
ഇക്കാര്യത്തിൽ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
*111.
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ വി ജോയി
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നദികളുടെ സൗന്ദര്യവും സൗകര്യവും ഉപയോഗപ്പെടുത്തി ടൂറിസം സാധ്യതകൾ വിപുലപ്പെടുത്തുന്നതിന് നിലവിലുള്ള പദ്ധതികള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്താമോ;
( ബി )
റാഫ്റ്റിംഗിനും കയാക്കിംഗിനും നദികളെ കോര്‍ത്തിണക്കി സാഹസിക ടൂറിസം സര്‍ക്യൂട്ട് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഉത്തര മലബാറില്‍ പുരോഗമിക്കുന്ന റിവര്‍ ക്രൂയിസ് പദ്ധതിയുമായി സാഹസിക ടൂറിസത്തെ ബന്ധിപ്പിക്കുന്നതിനുള്ള സാധ്യത വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
*112.
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ മേഖലയിൽ പിന്തുടരുന്ന നിരന്തര മൂല്യനിർണ്ണയ സമ്പ്രദായം കൂടുതൽ ശാസ്ത്രീയവും വസ്തുനിഷ്ഠവുമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പഠന, ബോധന പ്രവർത്തനങ്ങൾ വിദ്യാർത്ഥി കേന്ദ്രീകൃതമാക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്ത് പരീക്ഷാ സമ്പ്രദായത്തിൽ എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
( സി )
പൊതുപരീക്ഷകളുടെ ചോദ്യപേപ്പറുകൾ വിലയിരുത്തുന്നതിൽ വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരം ലഭിക്കും വിധത്തിൽ മൂല്യനിർണ്ണയം കൂടുതൽ ശാസ്ത്രീയവും വിദ്യാർത്ഥി കേന്ദ്രീകൃതവുമാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പൊതുവിദ്യാഭ്യാസ രംഗത്തെ അക്കാദമിക നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതോടൊപ്പം മാതൃഭാഷയായ മലയാളം ഉൾപ്പെടെയുള്ള ഭാഷകളിലെ പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
*113.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ എം വിൻസെൻറ്
ശ്രീ സി ആര്‍ മഹേഷ്
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തീരശോഷണം പഠിക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത സമിതി പഠനവിധേയമാക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ; സമിതിയുടെ പഠന റിപ്പോർട്ട് എന്നത്തേക്ക് സമർപ്പിക്കുമെന്ന് അറിയിക്കുമോ;
( സി )
തീരശോഷണം പഠിക്കേണ്ട പ്രദേശങ്ങൾ സംബന്ധിച്ച വിവരങ്ങൾ സർക്കാർ സമിതിയെ അറിയിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സമിതിയുടെ പ്രവർത്തന പുരോഗതി വിശദമാക്കാമോ?
*114.
ശ്രീ ഐ ബി സതീഷ്
ശ്രീ എം നൗഷാദ്
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആവര്‍ത്തിച്ചുണ്ടാകുന്ന അതിവൃഷ്ടി സംസ്ഥാനത്തെ റോഡുകളുടെ പരിപാലനത്തില്‍ വന്‍ തോതില്‍ അധിക ബാധ്യത സൃഷ്ടിക്കുന്ന സാഹചര്യമുണ്ടോ; ഈ വര്‍ഷം അതിതീവ്രമഴ പൊതുമരാമത്ത് വകുപ്പിന് സൃഷ്ടിച്ച അധിക ബാധ്യത എത്രയായിരുന്നു;
( ബി )
അതിതീവ്രമഴ പ്രതിരോധിക്കുന്ന തരത്തിലുള്ള റോഡ് നിര്‍മ്മാണത്തിന് പുതിയ സാങ്കേതികവിദ്യകള്‍ പ്രയോഗിക്കുന്നതിനും നിര്‍മ്മാണത്തില്‍ ഗുണനിലവാരം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( സി )
റബ്ബര്‍ ചേര്‍ത്ത ടാര്‍ മിശ്രിതം ഉപയോഗിച്ചുകൊണ്ടുള്ള ടാറിംഗ് രീതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയതിന്റെ ഫലം അറിവായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ഡി )
റബ്ബറൈസ് ചെയ്യുന്നത് റോഡുകളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും റബ്ബര്‍ കര്‍ഷകര്‍ക്ക് ന്യായവില ലഭിക്കുന്നതിനും പ്രയോജനപ്രദമായതിനാല്‍ ഇത്തരം റോഡുകള്‍ വ്യാപകമാക്കാന്‍ തയ്യാറാകുമോ?
*115.
ശ്രീമതി ഒ എസ് അംബിക
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാപ്യതയുടെയും ഗുണനിലവാരത്തിന്റെയും കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മികവ് പുലര്‍ത്താന്‍ കഴിയുന്ന തരത്തില്‍ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് അറിയിക്കുമോ;
( ബി )
2022-ലെ അസെര്‍ (റൂറല്‍) റിപ്പോര്‍ട്ട് പ്രകാരം 6-14 പ്രായത്തിലുള്ള എല്ലാ കുട്ടികളെയും സ്കൂളിലെത്തിക്കാന്‍ സംസ്ഥാനത്തിനായിട്ടുണ്ടോ; ഇനിയും സ്കൂളിലെത്താത്ത 0.1 ശതമാനം കുട്ടികളെ കൂടി സ്കൂളിലെത്തിക്കാന്‍ പ്രത്യേക യത്നം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
സ്കൂളുകളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനും എല്ലാ സ്കൂളുകളിലും കുടിവെള്ളം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഉപയോഗയോഗ്യമായ ടോയ്‍ലെറ്റ് ഏര്‍പ്പെടുത്തുന്നതിനും പ്രത്യേകം പദ്ധതിയുണ്ടോ എന്ന് വ്യക്തമാക്കാമോ?
*116.
ശ്രീ. പി. ടി. എ. റഹീം
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. എം. എം. മണി
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റോഡുകള്‍ അറ്റകുറ്റപ്പണി നടത്തുന്നതിനായി സര്‍ക്കാര്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍ സംബന്ധിച്ച് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
മണ്ഡല കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുവാൻ സാധിച്ചിരുന്നോയെന്ന് വിശദമാക്കുമോ;
( സി )
പൊതുമരാമത്ത് റോഡുകളുടെ നിര്‍മ്മാണത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി പരിശോധനകള്‍ ഊര്‍ജ്ജിതപ്പെടുത്തുവാൻ തീരുമാനിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ?
*117.
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ കെ ആൻസലൻ
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥാ വ്യതിയാനവും ഉയര്‍ന്ന വാഹന സാന്ദ്രതയും റോഡ് നിര്‍മ്മാണത്തിലും പരിപാലനത്തിനും സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാനത്തെ റോഡുകളുടെ നിര്‍മ്മാണത്തിലും പരിപാലനത്തിലും അവലംബിക്കാൻ ഉദ്ദേശിക്കുന്ന പുത്തൻ നിര്‍മ്മാണ രീതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കേരള ഹൈവേ റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട് റോഡുനിര്‍മ്മാണത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിന് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടോ; എങ്കില്‍ വിശദാശം ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്തിന് അനുയോജ്യമായ നിര്‍മ്മാണ വസ്തുക്കളുടെ ഉപയോഗവും നിര്‍മ്മാണ രീതികളുടെ പ്രയോഗവും നടപ്പിലാക്കാൻ പൊതുമരാമത്ത് വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ വിശദവിവരം അറിയിക്കുമോ?
*118.
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. മുരളി പെരുനെല്ലി
ഡോ സുജിത് വിജയൻപിള്ള
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിനോദസഞ്ചാര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഈ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഈ രംഗത്തെ സമഗ്ര വികസനം സാദ്ധ്യമാക്കുന്നതിനായി ടൂറിസത്തിന് വ്യവസായ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ പുരോഗതി അവലോകനം ചെയ്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്തെ കൂടുതല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളെ നൈറ്റ് ലൈഫ് സ്ട്രീറ്റാക്കി മാറ്റുന്നതിന് പദ്ധതിയുണ്ടോ; വിശദമാക്കാമോ?
*119.
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ വി കെ പ്രശാന്ത്
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ പശ്ചാത്തലസൗകര്യ വികസനവും അക്കാദമിക നിലവാരവും ഉയര്‍ത്തുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തി കൈവരിച്ച പശ്ചാത്തലത്തില്‍ അനിവാര്യമായ പാഠ്യപദ്ധതി നവീകരണത്തിന് നടത്തുന്ന പ്രവര്‍ത്തനത്തിന്റെ പുരോഗതി അറിയിക്കാമോ;
( ബി )
പാഠ്യപദ്ധതി നവീകരണത്തിലൂടെ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ കാലോചിതമായ പരിഷ്കരണത്തോടൊപ്പം അദ്ധ്യാപക വിദ്യാഭ്യാസത്തിനും കുട്ടികളുടെ സ്കൂള്‍ പൂര്‍വ പരിചരണത്തിനും വേണ്ട നവീകരണം ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
പുതിയ ദേശീയ വിദ്യാഭ്യാസ നയം ജനാധിപത്യവല്‍ക്കരണം ദുര്‍വഹമാക്കുന്നുവെന്ന് പറയപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാനം ചരിത്രത്തില്‍ ആദ്യമായി വിദ്യാഭ്യാസ വിചക്ഷണരോടൊപ്പം ഗുണഭോക്താക്കളായ വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരയെും രക്ഷിതാക്കള്‍ ഉള്‍പ്പെടുന്ന പൊതുസമൂഹത്തെയാകെയും പങ്കാളികളാക്കിക്കൊണ്ട് ജനാധിപത്യ രീതിയില്‍ പാഠ്യപദ്ധതി പരിഷ്കരണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ;
( ഡി )
പാഠ്യപദ്ധതി പരിഷ്കരണം പൂര്‍ത്തിയാക്കുന്നതിനും അതിന്‍പ്രകാരം പുതിയ പാഠപുസ്തകങ്ങല്‍ തയ്യാറാക്കുന്നതിനും സമയക്രമം നിശ്ചയിച്ചിട്ടുണ്ടോ എന്ന് അറിയിക്കുമോ?
*120.
ശ്രീ. കെ. ബാബു (നെന്മാറ)
ഡോ.കെ.ടി.ജലീൽ
ശ്രീ ജി സ്റ്റീഫന്‍
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേരളത്തിലെ വിനോദസഞ്ചാര വികസനത്തിന് ഉതകുംവിധം സഞ്ചാരികളുടെ വഴികാട്ടിയായി വെര്‍ച്വല്‍ ട്രാവല്‍ ഗെെഡ് എന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
ഓരോ വിനോദസഞ്ചാര കേന്ദ്രത്തിന്റെയും പ്രത്യേകതയും ഫോട്ടോയും വീഡിയോകളും അവിടെ ലഭ്യമാകുന്ന സൗകര്യങ്ങളും വെര്‍ച്വല്‍ ട്രാവല്‍ ഗെെഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
( സി )
ഓരോ വിനോദസഞ്ചാര കേന്ദ്രത്തിലും സുഗമമായി എത്തിച്ചേരുന്നതിന് സഹായകരമായ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
( ഡി )
ഓരോ വിനോദസഞ്ചാര കേന്ദ്രത്തിന്റെയും ചരിത്ര പ്രാധാന്യവും കലാപരവും സാംസ്കാരികവുമായ പ്രത്യേകതകളും ഇതില്‍ ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.