STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*31.
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. കെ. പി. എ. മജീദ്
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ കടമെടുപ്പിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം സംസ്ഥാന വാർഷിക പദ്ധതിയെ എപ്രകാരമാണ് ബാധിച്ചതെന്ന് വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തിന്റെ വിവിധ പദ്ധതികളിൽ എത്ര ശതമാനം ഇതിനകം പൂർത്തിയാക്കാൻ കഴിഞ്ഞുവെന്ന വിവരം ലഭ്യമാണോ; എങ്കില്‍ വെളിപ്പെടുത്താമോ;
( സി )
പദ്ധതികളുടെ പൂർത്തീകരണത്തിന് തുക എപ്രകാരം കണ്ടെത്താമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിശദമാക്കുമോ?
*32.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ ബാങ്കുകളെയും മറ്റ് സഹകരണ പ്രസ്ഥാനങ്ങളെയും കൂടുതല്‍ ജനോപകാരപ്രദമാക്കി തീർക്കുന്നതിന് എന്തെല്ലാം പുതിയ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ സഹകരണ മേഖലയ്ക്ക് എതിരെ ഉണ്ടാകുന്ന ആക്ഷേപങ്ങള്‍ പ്രസ്തുത മേഖലയ്ക്ക് ആകെ ദോഷം വരുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
*33.
ശ്രീ. എം. എം. മണി
ശ്രീ എം രാജഗോപാലൻ
ശ്രീ. എ. പ്രഭാകരൻ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ പൊതുകടം സംബന്ധിച്ച് ചില കേന്ദ്രങ്ങള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ സാഹചര്യത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ സംസ്ഥാനത്തിന്റെ പൊതുകടത്തിലെ ശരാശരി വര്‍ദ്ധനവ് പ്രതിശീര്‍ഷ വരുമാന വളര്‍ച്ചയുമായി താരതമ്യപ്പെടുത്തി അറിയിക്കാമോ;
( ബി )
2006-ല്‍ പൊതുകടം ജി.എസ്.ടി.യുടെ എത്ര ശതമാനമായിരുന്നുവെന്നും 2021-ല്‍ എത്രയായിരുന്നുവെന്നും അറിയിക്കാമോ;
( സി )
അനാവശ്യ ചെലവുകള്‍ ഒഴിവാക്കിക്കൊണ്ട് പൊതു ചെലവ് വര്‍ദ്ധിപ്പിക്കുന്നത് സമ്പദ് വ്യവസ്ഥയെ ചലനാത്മകമാക്കുമെന്നതിനാല്‍ അത്തരത്തിലുള്ള വികസന തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ?
*34.
ശ്രീ. എ. രാജ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. പി.വി.അൻവർ
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ പ്രസ്ഥാനത്തിന്റെ ശാക്തീകരണത്തിലൂടെ സുസ്ഥിര വികസനം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തിന് അനുസൃതമായി കൃഷി, മാലിന്യ സംസ്കരണം, അസംഘടിത തൊഴിലാളി മേഖലയുടെ ശാക്തീകരണം, ആരോഗ്യ പരിരക്ഷ തുടങ്ങിയ വിവിധ മേഖലകളിലായി പ്രത്യേകം പദ്ധതി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
അഭ്യസ്തവിദ്യര്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ സഹകരണ സംഘങ്ങളുടെ ഇടപെടലിലൂടെ സൃഷ്ടിക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
കാര്‍ഷിക രംഗത്ത് സാങ്കേതികവിദ്യാധിഷ്ഠിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സഹകരണ മേഖലയിൽ നിലവിൽ പദ്ധതികളുണ്ടോ; വിശദമാക്കാമോ?
*35.
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ വി ശശി
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ തനത് ഉല്പന്നങ്ങള്‍ക്ക് സഹകരണ വകുപ്പുവഴി വിദേശ വിപണി കണ്ടെത്താന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇതിന്റെ ഭാഗമായി സഹകരണ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ രാജ്യത്തെ ആദ്യ കയറ്റുമതി കേന്ദ്രം കൊച്ചിയില്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
തനത് ഉല്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിലവിലെ കോ-ഓപ്പ് മാര്‍ട്ടുകള്‍ എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
മറ്റ് സംസ്ഥാനങ്ങളിലേക്ക് കേരളത്തിന്റെ തനത് ഉല്പന്നങ്ങളെത്തിക്കുന്നതിനും‍ കാര്‍ഷിക ഉല്പന്നങ്ങളെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളാക്കുന്നതിനുമുള്ള പദ്ധതി സഹകരണ സംഘങ്ങളിലൂടെ നടപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*36.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ ഐ ബി സതീഷ്
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം വെെദ്യുതി വാങ്ങല്‍, പ്രസരണ നിരക്ക്, ഇന്ധന നിരക്ക് തുടങ്ങിയ ഇനങ്ങളില്‍ അധിക ചെലവ് ഉപഭോക്തക്കളില്‍ നിന്നും ഈടാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ മാസവും വെെദ്യുതി നിരക്ക് കൂട്ടാന്‍ വിതരണ കമ്പനികളെ അനുവദിച്ചുള്ള ചട്ടം ഭേദഗതി ജനങ്ങളെ ഏതെല്ലാം വിധത്തില്‍ ബാധിക്കാനിടയുണ്ടെന്ന് വിശദമാക്കുമോ;
( ബി )
ഇന്ധന വില നിര്‍ണ്ണയാധികാരം എണ്ണ കമ്പനികള്‍ക്ക് നല്കിയതിന് സമാനമായ നടപടിയാണ് പ്രസ്തുത വെെദ്യുതി ചട്ടത്തിന്റ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
സംസ്ഥാനത്തെ ഗാര്‍ഹിക ഉപഭോക്താക്കളെയും വ്യവസായ സംരംഭങ്ങളെയും പ്രസ്തുത ഭേദഗതി ഏതെല്ലാം തരത്തിലാണ് ബാധിക്കുകയെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
*37.
ശ്രീമതി സി. കെ. ആശ
ശ്രീ ജി എസ് ജയലാൽ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്ത് ഏറ്റവും കൂടുതൽ വൈദ്യുതി ചാർജിംഗ് സ്റ്റേഷനുകൾ ഉള്ള സംസ്ഥാനങ്ങളിലൊന്ന് എന്ന നിലയിൽ ഈ രംഗത്തെ പ്രവർത്തനങ്ങൾ വിപുലീകരിക്കുവാൻ സംസ്ഥാനത്ത് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ഇലക്ട്രിക് വാഹനങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ അവ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ലഭിക്കുക എന്നത് ഉപഭോക്താവിന്റെ അവകാശമായി കാണുന്ന തരത്തിലുള്ള നിയമ നിർമ്മാണം പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( സി )
ഉയർന്ന ജനസംഖ്യയും ഭൂവിസ്തൃതിയുമുള്ള മണ്ഡലങ്ങളിൽ കൂടുതൽ ചാർജിംഗ് സ്റ്റേഷനുകൾ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കിൽ ഒരു പഞ്ചായത്തിൽ ഒരു ചാർജിംഗ് സ്റ്റേഷനെങ്കിലും ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ;
( ഡി )
ഹോട്ടലുകൾ, മാളുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, സർക്കാർ അതിഥി മന്ദിരങ്ങൾ എന്നിവയിൽ സൗരോർജ്ജ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വിശദമാക്കാമോ?
*38.
ശ്രീ കെ ആൻസലൻ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ വൈവിധ്യവത്ക്കരണത്തിലൂടെയും വിപുലീകരണത്തിലൂടെയും ശാക്തീകരിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
നിലവില്‍ പ്രവര്‍ത്തന ലാഭം നേടിയിട്ടുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏതെല്ലാമെന്ന് അറിയിക്കാമോ;
( സി )
പൊതുമേഖലാ സ്ഥാപനങ്ങളുടെ പുന:സംഘടനയ്ക്ക് റിയാബ് -നെ ബോര്‍ഡ് ഫോര്‍ പബ്ലിക് സെക്ടര്‍ ട്രാന്‍സ്‍ഫൊര്‍മേഷന്‍ ആയി ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിന് പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
*39.
ശ്രീ ജി എസ് ജയലാൽ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിന്റെ പ്രധാന സ്രോതസ്സായ കേന്ദ്രത്തില്‍ നിന്നുള്ള നികുതി വിഹിതത്തിലും കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെയുള്ള വിഭവ കൈമാറ്റത്തിലും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സംസ്ഥാനത്തിന് ലഭിക്കേണ്ട വിഹിതത്തില്‍ കുറവ് ഉണ്ടായിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കേന്ദ്ര ആസൂത്രണ കമ്മീഷന്‍ നിലവില്‍ ഉണ്ടായിരുന്നപ്പോള്‍ ലഭിച്ചു കൊണ്ടിരുന്ന ഒറ്റത്തവണ കേന്ദ്രസഹായം, അധിക കേന്ദ്ര സഹായം,സാധാരണ കേന്ദ്ര സഹായം എന്നിവ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയിട്ടുണ്ടോ; എങ്കിൽ ഇത് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിൽ ഉണ്ടാക്കിയിട്ടുള്ള പ്രത്യാഘാതങ്ങൾ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പകള്‍ (ഓഫ് ബഡ്ജറ്റ് ബോറോയിംഗ്) സംസ്ഥാന സര്‍ക്കാരിന്റെ പൊതുകടത്തില്‍ ഉള്‍പ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാർ നിലപാടിനോട് സംസ്ഥാന സര്‍ക്കാരിനുള്ള വിയോജിപ്പ് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും റവന്യൂകമ്മി കുറച്ചുകൊണ്ടുവരാന്‍ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*40.
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ ഐ ബി സതീഷ്
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരുത്തിയുടെയും നൂലിന്റയും മറ്റ് അസംസ്കൃത വസ്തുക്കളുടെയും വന്‍തോതിലുള്ള വിലവര്‍ദ്ധനവും നൂലിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിവന്നിരുന്ന സബ്സിഡി നിര്‍ത്തലാക്കിയതും കൈത്തറി വ്യവസായ മേഖലയിൽ പ്രതിസന്ധി സ‍ൃഷ്ടിക്കുന്നുവെന്ന പരാതി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്തെല്ലാം ഇടപെടല്‍ നടത്തുന്നുവെന്ന് വ്യക്തമാക്കുമോ;
( ബി )
കൈത്തറി ഉല്പന്നങ്ങളുടെ കമ്പോള ഏകീകരണം സംബന്ധിച്ച് നിര്‍ദേശം നല്‍കാന്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
കൈത്തറി ഉല്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*41.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീമതി യു പ്രതിഭ
ശ്രീ എം നൗഷാദ്
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന് മൂന്ന് അന്തര്‍ സംസ്ഥാന സഹകരണ സംഘങ്ങള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതായ വാര്‍ത്തയുടെ നിജസ്ഥിതി പരിശോധിച്ചിരുന്നോ;
( ബി )
എങ്കിൽ ഏതെല്ലാം മേഖലകളിലാണ് പ്രസ്തുത സംഘങ്ങള്‍ രൂപീകരിക്കുന്നതെന്ന വിശദവിവരം നല്‍കുമോ; ഇത് സഹകരണ മേഖലയില്‍ സൃഷ്ടിക്കാനിടയുളള ആഘാതം പഠന വിധേയമാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
സഹകരണ പ്രസ്ഥാനത്തെ ഏകോപിപ്പിച്ച് സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് സാമ്പത്തിക, സാമൂഹിക വികസനം ഉറപ്പാക്കുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ?
*42.
ശ്രീ സി ആര്‍ മഹേഷ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അന്തര്‍ സംസ്ഥാന നികുതിവെട്ടിപ്പ് തടയുന്നതിനും ഇ-വേ ബില്‍ പരിശോധന കാര്യക്ഷമമാക്കുന്നതിനും സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
നികുതി വെട്ടിച്ച്‌ കടന്നെത്തുന്ന വാഹനങ്ങളെ പിടിക്കാന്‍ അതിര്‍ത്തികളിൽ ചെക്ക് പോസ്റ്റുകള്‍ക്ക് പകരം സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ് ക്യാമറകള്‍ കാര്യക്ഷമമല്ല എന്നത് വസ്തുതയാണോ;
( സി )
സംസ്ഥാനത്തെ പ്രധാന അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ സ്ഥാപിച്ച എ.എൻ.പി.ആർ. (ആട്ടോമേറ്റഡ് നമ്പര്‍ പ്ളേറ്റ് റക്കഗ്നിഷന്‍) ക്യാമറകളിൽ നിരവധി എണ്ണം നിശ്ചലമായ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമോ?
*43.
ശ്രീമതി യു പ്രതിഭ
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. മുരളി പെരുനെല്ലി
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വര്‍ഷത്തില്‍ കെ.എസ്.ഇ.ബി. ക്ക് ഉണ്ടായ പ്രവര്‍ത്തന ലാഭം എത്രയാണെന്ന് അറിയിക്കാമോ;
( ബി )
ആഭ്യന്തര വെെദ്യുതി ഉല്പാദനത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ; എങ്കില്‍ വര്‍ദ്ധനവിന് സഹായകരമായ ഘടകങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വിശദമാക്കാമോ;
( സി )
2021-22 വര്‍ഷത്തില്‍ ഡാം മാനേജ്മെന്റില്‍ ഉണ്ടായ പുരോഗതി വിശദമാക്കാമോ?
*44.
ശ്രീ സി എച്ച് കുഞ്ഞമ്പു
ഡോ.കെ.ടി.ജലീൽ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സംരംഭകത്വം ഒരു സംസ്കാരമായി വളര്‍ത്തി ത്വരിതഗതിയിലുള്ള വ്യവസായ വികസനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച സംരംഭക വര്‍ഷം പദ്ധതിയില്‍ ലക്ഷ്യമിട്ടതിലും കൂടുതൽ നേട്ടം കൈവരിക്കാനായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സംരംഭക രംഗത്ത് ഉണ്ടായിട്ടുള്ള നവോന്മേഷം സ്ഥായിയാക്കുന്നതിന് കൊച്ചിയില്‍ സംഘടിപ്പിച്ച സംരംഭക മഹാസംഗമം എത്രമാത്രം പ്രയോജനപ്രദമായിട്ടുണ്ടെന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വ്യവസായ മേഖലയില്‍ സംസ്ഥാനത്തുണ്ടായ നിക്ഷേപവും തൊഴില്‍ അവസരങ്ങളും എത്രയാണെന്ന് അറിയിക്കാമോ?
*45.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. ഇ കെ വിജയൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വ്യവസായ പുരോഗതിക്ക് പുതിയ ദിശാബോധം നല്കാൻ കഴിയുന്ന വിധം ശ്രദ്ധേയമായ നേട്ടങ്ങൾ കുറഞ്ഞ കാലയളവിൽ ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ കൈവരിക്കാൻ സംരംഭക വര്‍ഷം പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ സംരംഭക സൗഹൃദ സമീപനം കൂടുതൽ നിക്ഷേപകർക്ക് സംരംഭങ്ങൾ ആരംഭിക്കാൻ പ്രചോദനമായിട്ടുണ്ടോ; ഈ പദ്ധതിയിലൂടെ കേരളത്തിലേക്ക് വന്ന നിക്ഷേപം, സൃഷ്ടിക്കപ്പെട്ട തൊഴിൽ എന്നിവ വിശദമാക്കാമോ;
( സി )
വ്യാവസായിക സാഹചര്യം മാനദണ്ഡമാക്കി ഓരോ ജില്ലയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആരംഭിക്കേണ്ട സംരംഭങ്ങളുടെ ടാർജറ്റ് നൽകിയിരുന്നുവോ; നിശ്ചയിച്ച ലക്ഷ്യം കൈവരിക്കുന്ന കാര്യത്തിലെ പുരോഗതി വിശദമാക്കാമോ;
( ഡി )
ഈ പദ്ധതിയുടെ ഭാഗമായി വനിതാ സംരംഭകർ നേതൃത്വം നൽകുന്ന ഇരുപത്തി അയ്യായിരത്തിലധികം സംരംഭങ്ങൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*46.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യവത്ക്കരണത്തിനും വിപുലീകരണത്തിനുമായി പതിനായിരം കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( ബി )
വ്യവസായ മേഖലയുമായി സഹകരിച്ച് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും ഉയര്‍ന്ന നിലവാരമുള്ള ഉല്പന്നങ്ങള്‍ വികസിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
2021-22 സാമ്പത്തിക വര്‍ഷം വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ വിറ്റുവരവ് 30 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പൊതുമേഖലാ സ്ഥാപനങ്ങളെ ശാക്തീകരിച്ച് നിക്ഷേപകരെ ആകര്‍ഷിക്കുവാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഇ )
പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ ഉല്പന്നങ്ങള്‍ക്ക് വിപണി വിപുലീകരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
*47.
ശ്രീ. അൻവർ സാദത്ത്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്മാര്‍ട്ട് മീറ്റര്‍ വ്യാപന കരാർ സ്വകാര്യ കമ്പനിയെ ഏല്പിക്കാൻ തീരുമാനിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
പദ്ധതിച്ചെലവ് സ്വകാര്യ കരാറുകാര്‍ വഹിക്കുകയും നിശ്ചിത കാലയളവിലേക്ക് പ്രതിമാസ വാടക ഈടാക്കി പരിപാലനം നിര്‍വഹിക്കുകയും ചെയ്യുന്ന ടോട്ടക്സ് മാതൃകയിൽ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാനാണോ കെ.എസ്.ഇ.ബി. തീരുമാനിച്ചിരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
സർക്കാരിന്റെ ഈ നടപടി വൈദ്യുതി മേഖലയുടെ സ്വകാര്യവത്ക്കരണം ലക്ഷ്യമിട്ടാണെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവത്തോടെ കാണുന്നുണ്ടോ;
( ഡി )
സംസ്ഥാനത്തെ സ്മാര്‍ട്ട് മീറ്റര്‍ വ്യാപനം കെ.എസ്.ഇ.ബി. നേരിട്ട് ഏറ്റെടുത്ത് നടത്തണമെന്നും സ്വകാര്യ കമ്പനികളെ ഏല്പിക്കുന്ന ടോട്ടക്സ് രീതി ഒഴിവാക്കണമെന്നുമുള്ള ആവശ്യം പരിഗണിക്കുമോ എന്ന് വ്യക്തമാക്കാമോ?
*48.
ശ്രീ . സണ്ണി ജോസഫ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ മൊത്തം കടം ചരിത്രത്തിലെ ഏറ്റവും അപകടകരമായ അവസ്ഥയിലാണ് എന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ സ്റ്റേറ്റ് ഫിനാന്‍സസ്: എ സ്റ്റഡി ഓഫ് ബഡ്ജറ്റ്സ് ഓഫ് 2022-23 എന്ന പഠനത്തിൽ സൂചിപ്പിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
സാമ്പത്തിക അച്ചടക്കം കൊണ്ടുവരാൻ സർക്കാർ നടപടികൾ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ;
( സി )
കട ബാധ്യതകൾ സംസ്ഥാനത്തിന്റെ മുന്നോട്ടുളള പ്രവർത്തനത്തെ എ​പ്രകാരം ബാധിക്കുമെന്ന് വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കാൻ തയ്യാറാകുമോ?
*49.
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. മുരളി പെരുനെല്ലി
ശ്രീ ജി സ്റ്റീഫന്‍
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിതരണ മേഖല നവീകരണ പദ്ധതി (ആര്‍.ഡി.എസ്.എസ്.) യുടെ ഭാഗമായി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടോയെന്നും പദ്ധതിയുടെ ചെലവെത്രയെന്നും കേന്ദ്ര സര്‍ക്കാര്‍ വിഹിതമെത്രയെന്നും അറിയിക്കാമോ; പദ്ധതിയുടെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ ടോട്ടെക്സ് രീതി അവലംബിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ടോട്ടെക്സ് മാതൃകയെക്കുറിച്ച് വിശദമാക്കാമോ;
( സി )
സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിന്റെ അധിക ചെലവ് ഉപഭോക്താക്കള്‍ വഹിക്കേണ്ടി വരുമെന്ന് കരുതുന്നുണ്ടോ; എങ്കില്‍ ഉപഭോക്തൃ താല്പര്യം കണക്കിലെടുത്ത് ബദല്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കുമോ എന്ന് വ്യക്തമാക്കാമോ?
*50.
ഡോ. എം.കെ . മുനീർ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . പി . ഉബൈദുള്ള
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ നിലവിലെ ധനസ്ഥിതി സംബന്ധിച്ച്‌ ധവളപത്രം പുറത്തിറക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
സാമ്പത്തിക പ്രതിസന്ധി മൂലം സാമൂഹ്യ സുരക്ഷാ പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നത് മുടങ്ങിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയർത്തണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തിൽ കേന്ദ്ര നിലപാട് സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
*51.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ ഒ . ആർ. കേളു
ശ്രീ. ആന്റണി ജോൺ
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വൈദ്യുതി ചട്ടം ഭേദഗതി വരുത്തിയതിനാല്‍ മാസം തോറും ഉണ്ടാകുന്ന വൈദ്യുതി വില വര്‍ദ്ധന സംസ്ഥാനത്തെ ഉപഭോക്താക്കളെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
ചട്ടം പ്രാബല്യത്തിലാകുന്നതോടെ 2003-ലെ കേന്ദ്ര വൈദ്യുതി നിയമ പ്രകാരം രൂപീകരിച്ചിട്ടുള്ള റെഗുലേറ്ററി കമ്മീഷന്റെ പ്രസക്തി ദുര്‍ബലപ്പെടുമെന്ന് കരുതുന്നുണ്ടോ; എങ്കിൽ കേന്ദ്ര നിയമത്തിന് തന്നെ വിരുദ്ധമായ ചട്ടം പിൻവലിക്കാൻ വീണ്ടും ആവശ്യപ്പെടുമോ;
( സി )
പ്രസ്തുത ചട്ടത്തിന്റെ ഭേദഗതി കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ പ്രവര്‍ത്തനാധികാരത്തെ എപ്രകാരം ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
*52.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. എൻ.കെ. അക്ബര്‍
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡാനന്തര വളര്‍ച്ചാമുരടിപ്പും തകര്‍ച്ചയും മറികടക്കുന്നതിനായി സംസ്ഥാന സമ്പദ്ഘടനയെ കേന്ദ്ര സാമ്പത്തികാസൂത്രണ വിഭാഗം വിലയിരുത്തിയിട്ടുള്ള പശ്ചാത്തലത്തില്‍ ഈ ദിശയിലേക്ക് സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുവരുന്നതിനായി ഈ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
കോവിഡ് മഹാമാരി സമ്പദ് വ്യവസ്ഥയിലേല്‍പിച്ച ആഘാതം പരിഹരിച്ച് മുന്നേറുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ അര്‍ഹതപ്പെട്ട നികുതി വിഹിതം നിഷേധിക്കുന്ന കേന്ദ്ര നിലപാട് മൂലം സംസ്ഥാനത്തിനുണ്ടാകുന്ന ആഘാതം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനും സാമ്പത്തിക രംഗം ചലനാത്മകമാക്കുന്നതിനും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി 2017-ന് മുമ്പുള്ള സ്ഥിതിയിലേക്ക് പുന:സ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
*53.
ശ്രീമതി കാനത്തില്‍ ജമീല
ശ്രീമതി ഒ എസ് അംബിക
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സംരംഭങ്ങള്‍, നിക്ഷേപം, തൊഴിലവസരം എന്നിവയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ സംരംഭകരായവരെ പങ്കെടുപ്പിച്ചുകൊണ്ട് പ്രത്യേക നിക്ഷേപ സംഗമം നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ഇതുവഴി ലക്ഷ്യമിടുന്ന കാര്യങ്ങൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ; വിശദാംശം നല്‍കാമോ?
*54.
ശ്രീ. ടി.സിദ്ദിഖ്
ശ്രീമതി കെ.കെ.രമ
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ മൊത്തം കടം ചരിത്രത്തിലെ ഏറ്റവും അപകടകരമായ അവസ്ഥയിലാണെന്ന് ആര്‍.ബി.ഐ. പുറത്തിറക്കിയ സ്റ്റേറ്റ് ഫിനാന്‍സസ്, എ സ്റ്റഡി ഓഫ്‌ ബഡ്ജറ്റ്‌സ് ഓഫ് 2022-23 എന്ന പഠനത്തില്‍ കണ്ടെത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാന്‍ ആരംഭിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം ചെലവ് ചുരുക്കലുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പ് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
*55.
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിന്റെ ആഘാതത്തില്‍ നിന്നും സംസ്ഥാന സമ്പദ് വ്യവസ്ഥയെ മികച്ച ഇടപെടലിലൂടെ കരകയറ്റിയ അവസരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നീതിരഹിതമായ നടപടികള്‍ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്നത് വസ്തുതയാണോ;
( ബി )
കേന്ദ്ര നിലപാടുമൂലം നടപ്പു സാമ്പത്തിക വര്‍ഷം പ്രതീക്ഷിത വരുമാനത്തില്‍ ഉണ്ടായ കുറവ് എത്രയാണ്; കേന്ദ്ര സര്‍ക്കാര്‍ നിലപാട് തുടര്‍ന്നാല്‍ അടുത്ത വര്‍ഷം ഉണ്ടാകാനിടയുള്ള വരുമാനക്കുറവ് എത്രയാണെന്നാണ് കണക്കാക്കുന്നത്;
( സി )
വിഭവ പരിമിതി സൃഷ്ടിക്കുന്നതോടൊപ്പം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ കൂടി ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ വികസന പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താതിരിക്കാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
*56.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. ആന്റണി ജോൺ
ശ്രീ. പി.വി.അൻവർ
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യവത്ക്കരണത്തിനും വിപുലീകരണത്തിനുമായി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിന് പദ്ധതി ആവിഷ്കരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം നൽകുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പൊതുമേഖലാ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനലാഭം, വിറ്റുവരവ് എന്നിവയില്‍ പുരോഗതി ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
*57.
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മാനവവിഭവശേഷിയുടെ മികവും അടിസ്ഥാന സൗകര്യ വികസനത്തിന്റെ ആനുകൂല്യവും പ്രയോജനപ്പെടുത്തിക്കൊണ്ട് ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ആവിഷ്കരിച്ച പദ്ധതിയ്ക്ക് ദേശീയ അംഗീകാരം ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സംരംഭക രംഗത്തെ കുതിപ്പ് സ്ഥായീകരിക്കുന്നതിനും ആരംഭിച്ച സംരംഭങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും പിന്തുണ നല്‍കിവരുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
കേരള ബ്രാന്‍ഡ് രൂപീകരിച്ച് ഉല്പന്നങ്ങളുടെ ഗുണനിലവാരത്തില്‍ വിശ്വാസ്യത ആര്‍ജ്ജിച്ച് സ്ഥായിയായ വിപണി ഉറപ്പാക്കുന്നതിന് പദ്ധതിയുണ്ടോ; വ്യക്തമാക്കുമോ?
*58.
ശ്രീ എൻ എ നെല്ലിക്കുന്ന്
ഡോ. എം.കെ . മുനീർ
ശ്രീ .പി. കെ. ബഷീർ
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി ബോർഡിന്റെ ഡാമുകളിൽ നിന്നും പുറന്തള്ളുന്ന വെള്ളം വീണ്ടും പമ്പ് ചെയ്ത് വൈദ്യുതോല്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ ഈ പദ്ധതി നടത്തിപ്പ് ഏത് സ്ഥാപനത്തെ ഏൽപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്;
( സി )
പദ്ധതിക്ക് കേന്ദ്ര സഹായം ലഭ്യമാണോ; എങ്കിൽ വിശദാംശം നൽകുമോ?
*59.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്ത് ജി.എസ്.ടി. നടപ്പിലാക്കിയപ്പോൾ അതിനൊപ്പം ജി.എസ്.ടി. പോര്‍ട്ടലില്‍ നിന്ന്‌ സംസ്ഥാനത്തിനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുന്ന ബാക്ക് എൻഡ് സോഫ്റ്റ്‌വെയർ വാങ്ങാന്‍ ആദ്യഘട്ടത്തിൽ കേരളം തയ്യാറായിരുന്നില്ല എന്നത് വസ്തുതയാണോ; എങ്കില്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സോഫ്റ്റ്‌വെയർ വാങ്ങാന്‍ ആദ്യഘട്ടത്തിൽ സംസ്ഥാനം തയ്യാറാകാത്തതിന്റെ കാരണങ്ങൾ വിശദമാക്കാമോ; ഇതിന് ബദലായി സംസ്ഥാനം സ്വീകരിച്ച നടപടികൾ എന്തൊക്കെയായിരുന്നു എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത നടപടി മൂലം സംസ്ഥാനത്തിന് ഐ.ജി.എസ്.ടി. ഇനത്തിൽ നഷ്ടം സംഭവിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
കേന്ദ്രം തയ്യാറാക്കിയ സോഫ്റ്റ്‌വെയർ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ കാരണം വിശദമാക്കാമോ;
( ഇ )
പുതിയ സോഫ്റ്റ്‍വെയർ സംവിധാനത്തിലേക്കുള്ള മാറ്റം കെട്ടിക്കിടക്കുന്ന നികുതി നിര്‍ണ്ണയ കേസുകള്‍ തീര്‍പ്പാക്കുന്നതിനെ എപ്രകാരം ബാധിക്കാനിടയുണ്ടെന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
*60.
ശ്രീ എം വിൻസെൻറ്
ശ്രീ. റോജി എം. ജോൺ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. വകുപ്പ് പുനഃസംഘടിപ്പിക്കാന്‍ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
ജി.എസ്.ടി. നടപ്പിലാക്കിയപ്പോള്‍ മുന്‍കാലങ്ങളില്‍ നിലനിന്നിരുന്ന നികുതി സംവിധാനങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തി വകുപ്പിനെ പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം നടപ്പിലാക്കാൻ ആറ് വർഷത്തോളം കാലതാമസമുണ്ടായതിന്റെ കാരണം വിശദമാക്കാമോ;
( സി )
ജി.എസ്.ടി. പുനഃസംഘടന നടപ്പിലാക്കുന്നതിലുണ്ടായ കാലതാമസം കാരണം സംസ്ഥാനത്തിന് ഭീമമായ നികുതി നഷ്ടമുണ്ടായി എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.