STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8 th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*1.
ശ്രീ വി ജോയി
ശ്രീ. കെ.വി.സുമേഷ്
ശ്രീ എം നൗഷാദ്
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൗരന് അര്‍ഹമായ സര്‍ക്കാര്‍ സേവനങ്ങള്‍ സംബന്ധിച്ചും അവ ലഭ്യമാകുന്നതിനായി ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ചും പൊതുജനത്തിന് വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി എല്ലാ പഞ്ചായത്ത് ഓഫീസുകളിലും പൊതുജന സേവന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പഞ്ചായത്തുകളില്‍ നിന്നും നഗരസഭകളില്‍ നിന്നും ലഭിക്കേണ്ട സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിന് പൊതു സര്‍വ്വീസ് രൂപീകരണം ഏറെ പ്രയോജന പ്രദമായിരിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( സി )
സിറ്റിസണ്‍ സര്‍വ്വീസ് പോര്‍ട്ടലിലൂടെ സേവനങ്ങള്‍ ഓണ്‍ലെെനായി ലഭ്യമാക്കുന്നുണ്ടെങ്കിലും അത് വേണ്ടത്ര വ്യാപകമായി പ്രയോജനപ്പെടാത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ പരിഹരിക്കാന്‍ പ്രചാരണം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ?
*2.
ശ്രീ. മുരളി പെരുനെല്ലി
ഡോ.കെ.ടി.ജലീൽ
ശ്രീമതി ഒ എസ് അംബിക
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന പ്രത്യേക പദ്ധതികളെക്കുറിച്ച് അറിയിക്കാമോ;
( ബി )
ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരുടെ സാമ്പത്തിക ശാക്തീകരണത്തിനും അതുവഴി സാമൂഹിക ശാക്തീകരണത്തിനും കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( സി )
കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവന്നിരുന്ന പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയതിന് പിന്നാലെ ഈ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദേശ വായ്പയും നിര്‍ത്തലാക്കിയത് മൂലം ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കുന്നതിനായി സംസ്ഥാന സർക്കാർ പ്രത്യേക പദ്ധതികള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
*3.
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രധാൻമന്ത്രി ഗരീബ്‌ കല്യാൺ യോജന പ്രകാരമുള്ള സബ്‌സിഡി അരി നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത തീരുമാനം സംസ്ഥാനത്തെ 40 ലക്ഷം കാർഡുടമകൾക്ക്‌ തിരിച്ചടിയാകുന്നതിനും രാജ്യത്ത്‌ പൊതുവിപണിയിൽ അരി വില വീണ്ടും ഉയരുന്നതിനും കാരണമാകുമോയെന്ന് വിശദമാക്കാമോ;
( സി )
ദരിദ്രര്‍ക്ക് സൗജന്യമായി അഞ്ച് കിലോ ഭക്ഷ്യധാന്യം ലഭ്യമാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം നിലവില്‍ ലഭിക്കുന്ന സൗജന്യ ഭക്ഷ്യധാന്യത്തിന്റെ അളവില്‍ കുറവ് വരുത്തുന്നതാണ് എന്നത് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
മുൻഗണനാ വിഭാഗത്തിന് നൽകിവരുന്ന സാധാരണ റേഷൻ വിഹിതത്തിൽ വർദ്ധനവ് വരുത്താതെ പ്രധാൻമന്ത്രി ഗരീബ്‌ കല്യാൺ യോജന നിർത്തലാക്കിയതോടെ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നല്‍കിവന്നിരുന്ന ഭക്ഷ്യധാന്യ വിതരണം പകുതിയായി കുറഞ്ഞിട്ടുണ്ടോ; എങ്കില്‍ ഇത് ഭക്ഷ്യ ദൗര്‍ലഭ്യത്തിന് ഇടയാക്കുമോ; വിശദമാക്കാമോ?
*4.
ശ്രീ. ആന്റണി ജോൺ
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാല് വര്‍ഷത്തിനുള്ളില്‍ നാല്പത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ബൃഹദ് പരിപാടിയുടെ ലക്ഷ്യപ്രാപ്തിക്കായുള്ള ഭൗതിക പശ്ചാത്തലം സൃഷ്ടിക്കുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ;
( ബി )
നിർമ്മിത ബുദ്ധി, ഗ്രഫീന്‍ ഇന്നവേഷന്‍ തുടങ്ങിയ ഭാവി വികസന സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനാവശ്യമായ സൗകര്യങ്ങള്‍ സൃഷ്ടിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ടോ;
( സി )
സംസ്ഥാനത്ത് ഇരുപത് ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന കെ-ഫോണ്‍ പദ്ധതി പൂര്‍ത്തീകരിക്കാനായിട്ടുണ്ടോ; എങ്കിൽ ഇതുവഴി ലക്ഷ്യമിടുന്ന നേട്ടങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
*5.
ശ്രീ. എം. എം. മണി
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളില്‍ സിറ്റിസൺ ഫെസിലിറ്റേഷന്‍ സെന്റര്‍ (പൗര സഹായ കേന്ദ്രം) സ്ഥാപിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എന്തെല്ലാം സൗകര്യങ്ങളും സേവനങ്ങളുമാണ് പ്രസ്തുത കേന്ദ്രത്തില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നത്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പഞ്ചായത്തിന്റെ ചുമതലയില്‍ ഉള്‍പ്പെടാത്തതും ഇതര വകുപ്പുകളില്‍ നിന്നും ലഭിക്കേണ്ടതുമായ സേവനങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്നതിന് പ്രസ്തുത സഹായ കേന്ദ്രം വഴി സൗകര്യം ലഭ്യമാണോ; വിശദമാക്കാമോ?
*6.
ശ്രീ. എ. പ്രഭാകരൻ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. പി. നന്ദകുമാര്‍
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴിലുറപ്പ് പദ്ധതി ദുര്‍ബലപ്പെടുത്തുന്ന തരത്തിലുള്ള ഇടപെടലുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുവെന്ന ആക്ഷേപം ഉയരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത സാഹചര്യത്തിൽ സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ;
( ബി )
തൊഴിലുറപ്പ് തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടോ; പദ്ധതിയിൽ പെൻഷൻ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ എത്ര പേര്‍ക്ക് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അറിയിക്കുമോ;
( സി )
ഈ പദ്ധതിയിൽ ഒരു പഞ്ചായത്തിൽ ഒരേ സമയം ഇരുപത് പദ്ധതികള്‍ മാത്രമേ പാടുള്ളൂവെന്ന കേന്ദ്ര സർക്കാരിന്റെ അശാസ്ത്രീയ നിബന്ധന തിരുത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിലൂടെ കഴിഞ്ഞിട്ടുണ്ടോ എന്ന് അറിയിക്കുമോ?
*7.
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ
ശ്രീ വി ശശി
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ നടപടികൾ കാര്യക്ഷമമാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിവ കേന്ദ്രീകരിച്ച് ഓപ്പറേഷൻ ഹോളിഡേ എന്ന പേരിൽ പരിശോധന നടത്തി വരുന്നുണ്ടോ; വിശദമാക്കാമോ;
( സി )
ഭക്ഷണത്തിൽ മായം കലർത്തുന്നതും പഴകിയ ഭക്ഷണം നൽകുന്നതും സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പോർട്ടൽ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
നിയമപ്രകാരമുള്ള ലൈസൻസ്, രജിസ്ട്രേഷന്‍ എന്നിവ ഇല്ലാതെ പ്രവർത്തിക്കുന്ന ഭക്ഷണശാലകൾക്കെതിരെ കാര്യക്ഷമമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ?
*8.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിദ്യാലയ പരിസരങ്ങളിൽ ലഹരി വ്യാപനമുണ്ടെന്നതും ലഹരി ഉല്പന്നങ്ങളുടെ സ്ഥിരം ഉപയോക്താക്കളിൽ പ്രായപൂർത്തിയാകാത്ത കുട്ടികളും ഉൾപ്പെടുന്നുവെന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
ഇതുസംബന്ധിച്ച് വിദ്യാലയ പരിസരങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ നിരീക്ഷണം ശക്തമാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
അതിർത്തി റോഡുകളിൽ വാഹന പരിശോധന ശക്തിപ്പെടുത്തുന്നതിന് കെമു (കേരള എക്സൈസ് മൊബൈൽ ഇന്റര്‍വെൻഷൻ യൂണിറ്റ്) ആരംഭിക്കുവാന്‍ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെ ശക്തമാക്കിയതോടൊപ്പം ലഹരി മാഫിയക്കെതിരെ ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*9.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കർഷകരിൽ നിന്നും നെല്ല് സംഭരിക്കുന്നതില്‍ എന്തെങ്കിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടോ;
( ബി )
നിശ്ചിത അളവിൽ നെല്ല് നൽകാൻ കഴിയാത്ത കർഷകരുടെ പേരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും നെല്ല് കൊണ്ടുവന്ന് സംസ്ഥാനത്തിന്റെ സംഭരണത്തിൽ ഉൾപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( സി )
എങ്കില്‍ ഇതുമൂലം സംസ്ഥാനത്തിനുണ്ടായ നഷ്ടം കണക്കാക്കിയിട്ടുണ്ടോ;
( ഡി )
ഇത്തരം തട്ടിപ്പുകൾ തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
*10.
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സില്‍വര്‍ലൈന്‍ പദ്ധതി സംബന്ധിച്ച സര്‍ക്കാരിന്റെ അന്തിമ നിലപാട് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് വേണ്ടി ഭൂമി വിട്ടുനല്‍കേണ്ട ജനങ്ങളുടെ ആശങ്കയും എതിർപ്പും സംസ്ഥാനം ഏറ്റെടുക്കേണ്ടിവരുന്ന സാമ്പത്തിക ബാധ്യതയും പരിഗണിച്ച് പ്രസ്തുത പദ്ധതി ഉപേക്ഷിക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളും ഏറ്റെടുക്കുന്ന എല്ലാ വായ്പകളും സംസ്ഥാനത്തിന്റെ ബാധ്യതയായി കണക്കാക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നയം വ്യക്തമായ സാഹചര്യത്തില്‍, ധന ഉത്തരവാദിത്ത നിയമത്തിന്റെ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് പ്രസ്തുത പദ്ധതിക്കുവേണ്ട സാമ്പത്തിക വായ്പകള്‍ എങ്ങനെ ലഭ്യമാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ഡി )
വരും സാമ്പത്തിക വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന മുന്‍ഗണന പദ്ധതികള്‍ ഏതെല്ലാമെന്നും അവയുടെ സാമ്പത്തിക ബാധ്യത, അത് കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ചുമുള്ള വിശദാംശം ലഭ്യമാക്കാമോ?
*11.
ശ്രീമതി യു പ്രതിഭ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൃത്തിഹീനമായ സ്ഥിതിയിലുളളതും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആഹാര പദാര്‍ത്ഥങ്ങള്‍ വില്ക്കുന്ന സ്ഥാപനങ്ങളുടെ മേല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടോ; ഇതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിനെ കൂടുതല്‍ ശാക്തീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
ആഹാര പദാര്‍ത്ഥങ്ങള്‍ വിപണനം നടത്തുന്ന സ്ഥാപനങ്ങളെല്ലാം ഭക്ഷ്യസുരക്ഷ ലെെസന്‍സോ പെര്‍മിറ്റോ എടുത്തിരിക്കണമെന്ന വ്യവസ്ഥ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നടപടിയെടുത്തിട്ടുണ്ടോ; ക്യു.ആര്‍. കോഡ് പോലുളള സംവിധാനം ഏര്‍പ്പെടുത്തി ജനകീയ പരിശോധനയ്ക്കുളള സാധ്യത പരിഗണിക്കുമോ;
( സി )
ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തന വിലക്കേര്‍പ്പെടുത്തുന്ന സ്ഥാപനങ്ങള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതായും കായികമായി നേരിടുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കുമോ?
*12.
ശ്രീ. പി. ടി. എ. റഹീം
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. പി.വി.അൻവർ
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവാസികൾക്കായി കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്തെ പ്രവാസികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി സർക്കാർ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ വിശദമാക്കുമോ;
( സി )
പ്രവാസികളുടെ ക്ഷേമ പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാരിനോട് സഹായം ആവശ്യപ്പെട്ടിരുന്നോ; എങ്കിൽ ഏതെല്ലാം പദ്ധതികള്‍ക്കാണ് സഹായം ആവശ്യപ്പെട്ടിരുന്നതെന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുകൂല നടപടി ഉണ്ടായിട്ടുണ്ടോയെന്നും വിശദമാക്കുമോ;
( ഡി )
തിരക്കേറിയ സീസണുകളില്‍ വിമാനകമ്പനികള്‍ പ്രവാസികളിൽ നിന്ന് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതില്‍ ഇടപെടണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതുസംബന്ധിച്ച് എന്തെങ്കിലും നടപടി ഉണ്ടായിട്ടുണ്ടോയെന്ന് അറിയിക്കുമോ?
*13.
ശ്രീ ഡി കെ മുരളി
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് ഇന്ത്യ ടുഡെ ഏര്‍പ്പെടുത്തിയ ദേശീയ പുരസ്കാരം ഇത്തവണ സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വിലയിരുത്തലിനായി അവലംബിച്ച മാനദണ്ഡങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ആരോഗ്യ വകുപ്പിന് ലഭിച്ചിട്ടുളള പുരസ്കാരങ്ങള്‍ എന്തെല്ലാമാണെന്നും അവ ഏതെല്ലാം മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നുവെന്നും അറിയിക്കാമോ;
( സി )
നവകേരളം കര്‍മ്മപരിപാടിയില്‍ പൊതുജനാരോഗ്യ മേഖലയുടെ ശാക്തീകരണത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ?
*14.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ഡോ സുജിത് വിജയൻപിള്ള
ശ്രീ ഐ ബി സതീഷ്
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തിട്ടുണ്ടോ; വിശദാംശം നൽകാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മുഴുവന്‍ പരിശോധന നടത്തുവാന്‍ അധികാരമുള്ള പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ശുചിത്വം, വിവിധ പരിശോധനകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ റേറ്റിംഗ് നല്‍കുന്നതിനും ഈ റേറ്റിംഗ് ഫുഡ് ഡെലിവറി ആപ്പുമായി പങ്കുവയ്ക്കുന്നതിനും തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*15.
ശ്രീ ഒ . ആർ. കേളു
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി പ്രത്യേക പുരസ്കാരങ്ങളും സമ്മാനങ്ങളും നല്‍കുന്ന പദ്ധതി നിലവിലുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പ്രവര്‍ത്തന മികവ് പരിശോധിക്കുന്നതിന്റെ മാനദണ്ഡം പരിഷ്കരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; മികവിനെ അടയാളപ്പെടുത്തി റാങ്ക് നിശ്ചയിച്ച് പ്രത്യേക പദവികള്‍ നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ഇതുവഴി എന്തൊക്കെ നേട്ടങ്ങളാണ് പ്രതീക്ഷിക്കുന്നത്; വിശദാംശം നല്‍കുമോ?
*16.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ എം വിൻസെൻറ്
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിന്റെ 2016-2021 കാലയളവിലെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയ സി.എ.ജി. യുടെ റിപ്പോർട്ടില്‍ ഭക്ഷ്യസുരക്ഷ നിയമം പാലിക്കുന്നതില്‍ സംസ്ഥാനം വീഴ്ച വരുത്തിയതായി പരാമര്‍‍ശിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കല്‍, ലൈസന്‍സും രജിസ്ട്രേഷനും നല്‍കല്‍, പരിശോധന, സാംപിള്‍ ശേഖരണം, ഭക്ഷ്യവിശകലനം, നിരീക്ഷണം എന്നിവയില്‍ വിവിധ ഘട്ടങ്ങളില്‍ അപാകത നേരിട്ടതായി റിപ്പോർട്ടില്‍ പരാമർശിച്ചിട്ടുണ്ടോ; എങ്കില്‍ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
പ്രസ്തുത റിപ്പോർട്ടിലെ ശിപാര്‍ശകള്‍ നടപ്പിലാക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
*17.
ശ്രീ. യു.എ.ലത്തീഫ്
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പോലീസ് സേനയില്‍ ഗുണ്ടാ മാഫിയ ബന്ധമുളളവരും അവിഹിത സ്വത്ത് സമ്പാദിച്ചവരുമായ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ ;
( ബി )
ക്രിമിനല്‍ നടപടികളില്‍ ഏർപ്പെട്ടിട്ടുള്ളതായി കണ്ടെത്തുന്ന പോലീസുകാരെ ക്രമസമാധാന പരിപാലന ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കാൻ നടപടി സ്വീകരിക്കുമോ;
( സി )
കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
*18.
ഡോ. എം.കെ . മുനീർ
ശ്രീ. നജീബ് കാന്തപുരം
ശ്രീ. കെ. പി. എ. മജീദ്
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റേഷൻകടകളിലൂടെ പോഷക സമ്പുഷ്ട അരി വിതരണം ചെയ്യണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ടോ;
( ബി )
ഈ നിർദേശത്തോട് സംസ്ഥാന സർക്കാർ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടോ;
( സി )
സംസ്ഥാനത്ത് എവിടെയെല്ലാം ഇപ്രകാരമുള്ള അരി വിതരണം ചെയ്തിട്ടുണ്ടെന്നും ​മതിയായ പഠനത്തിന് ശേഷമാണോ വിതരണം ചെയ്തതെന്നും വിശദമാക്കുമോ?
*19.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം - ഒരു ആശയം എന്ന പദ്ധതിയുടെ വിഭാവന ലക്ഷ്യങ്ങളും വിശദാംശവും അറിയിക്കാമോ;
( ബി )
ഈ പദ്ധതിയിലൂടെ ആശയങ്ങള്‍ സമാഹരിച്ചിട്ടുണ്ടോ; എങ്കില്‍ ലഭിച്ചവയില്‍ നിന്ന് ഏറ്റവും മികച്ചത് കണ്ടെത്തുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ എന്തെല്ലാമെന്നും അതിനായി വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്നും പ്രസ്തുത സമിതിയുടെ ഘടനയും അംഗങ്ങളെ സംബന്ധിച്ച വിശദാംശവും അറിയിക്കുമോ;
( സി )
സംസ്ഥാനത്ത് പരീക്ഷിച്ചിട്ടില്ലാത്ത തരത്തിലുള്ള നൂതനാശയങ്ങള്‍ വരുമ്പോള്‍ അവയെ നിലവിലുള്ള സമ്പ്രദായങ്ങളും വ്യവസ്ഥിതിയുമായി എങ്ങനെ കൂട്ടിയിണക്കി പ്രാവര്‍ത്തികമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
ഈ പദ്ധതിയിലൂടെ സംസ്ഥാനത്തിന്റെ നാനാതുറകളിലും നിന്നും ലഭിക്കുന്ന ആശയങ്ങള്‍ പൊതുജനസമക്ഷം അവതരിപ്പിക്കുന്നതിന് ഇന്നവേഷന്‍ എക്‌സ്‌പോകള്‍ സംഘടിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കുമോ?
*20.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യവിഷബാധ കണ്ടെത്താനുള്ള ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധനകൾക്ക് ആവശ്യമായ ലാബുകൾ സംസ്ഥാനത്ത്‌ നിലവിലുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഇറച്ചിയിലെയും മറ്റ് ഭക്ഷണപദാർത്ഥങ്ങളിലെയും സൂക്ഷ്മാണുക്കളുടെ സാന്നിദ്ധ്യം തിരിച്ചറിയുന്നതിനായി മൈക്രോ ബയോളജി അടിസ്ഥാനമാക്കിയുള്ള ആധുനിക പരിശോധനാ സൗകര്യങ്ങൾ അത്യാവശ്യമാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത പരിശോധനാ സൗകര്യങ്ങൾ ജില്ലാടിസ്ഥാനത്തിൽ നിലവിൽ ലഭ്യമാണോയെന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കിൽ ആയത് ഏർപ്പെടുത്താൻ നടപടി സ്വീകരിക്കുമോ;
( ഡി )
സംസ്ഥാനത്തെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേർഡ്സ് അതോറിറ്റി വിജ്ഞാപനം ചെയ്ത ലബോറട്ടറികളിലെ എല്ലാ പരിശോധനകൾക്കും ഗുണനിലവാര മാനദണ്ഡമായ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ് അംഗീകാരം നേടാൻ സാധിക്കാത്തതിന്റെ കാരണം വിശദമാക്കാമോ?
*21.
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനങ്ങള്‍ക്ക് സേവനങ്ങള്‍ സുതാര്യമായും കാര്യക്ഷമമായും വേഗത്തിലും ലഭ്യമാക്കാന്‍ കഴിയും വിധം ഭരണനിര്‍വഹണം പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും സമ്പൂര്‍ണമായും സെക്രട്ടേറിയറ്റ് മാതൃകയില്‍ ഇ-ഫയലിംഗ് സംവിധാനം അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഇ-ഫയലിംഗ് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഏകീകൃത സോഫ്റ്റ്‍വെയറും പഞ്ചിംഗും‍ ഏര്‍പ്പെടുത്തുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഫയല്‍ നീക്കമറിയാന്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ അവസരമൊരുക്കുവാനും പൊതുജനങ്ങളുടെ പ്രശ്നപരിഹാരം പൂര്‍ണ്ണമായി ഓണ്‍ലൈനാക്കാനും ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
*22.
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ ഐ ബി സതീഷ്
ശ്രീ. പി.പി. സുമോദ്
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭരണനിര്‍വഹണം ജനകീയവും അഴിമതിരഹിതവും കാര്യക്ഷമവുമാക്കുന്നതിന് സംസ്ഥാനം നടത്തിയ പ്രവര്‍ത്തനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്‍ഡ്യ അവാര്‍‍ഡ് ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
മികച്ച സേവനം സമയബന്ധിതമായി ലഭ്യമാക്കുന്നതിന് ചട്ടങ്ങളില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്തുന്നതിനും സേവനങ്ങള്‍ ഡിജിറ്റലായി നല്‍കുന്നതിനും ജീവനക്കാരുടെ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുന്നതിനും പദ്ധതിയുണ്ടോ;
( സി )
ഫയല്‍ നീക്കം അപേക്ഷകനോ ബന്ധപ്പെട്ടയാളുകള്‍ക്കോ നിരീക്ഷിക്കാന്‍ വേണ്ട സൗകര്യം ഏര്‍പ്പെടുത്തുന്നതിനും വകുപ്പുകള്‍ തമ്മിലുള്ള ആശയവിനിമയം ഇലക്ട്രോണിക് സംവിധാനത്തിലൂടെയാക്കുന്നതിനും ഉദ്ദേശ്യമുണ്ടോ; വ്യക്തമാക്കാമോ?
*23.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മാണിക്കലിൽ ലഹരി മാഫിയയ്ക്ക് എതിരെ അധികൃതർക്ക് വിവരം നൽകിയ പെൺകുട്ടിയെയും മാതാവിനെയും സാമൂഹ്യ വിരുദ്ധർ വീട് കയറി മർദിച്ച സംഭവത്തിന്റെ അന്വേഷണ പുരോഗതി വിശദമാക്കാമോ;
( ബി )
ലഹരി മാഫിയയെ സംബന്ധിച്ച് വിവരം നൽകുന്ന ആളിന്റെ പേരുവിവരം രഹസ്യമായി സൂക്ഷിക്കുമെന്ന് അധികൃതർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ പോലീസിൽ പരാതി ഉന്നയിച്ച വിദ്യാർത്ഥിനിയുടെ വിവരങ്ങൾ ലഹരി മാഫിയക്ക് ചോർത്തി നൽകിയതായി പറയപ്പെടുന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( സി )
പ്രസ്തുത സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
*24.
ശ്രീ എം വിൻസെൻറ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ടി.സിദ്ദിഖ്
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിന്റെ 2016-21 കാലയളവിലെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയ സി.എ.ജി. യുടെ റിപ്പോർട്ടിലെ നിഗമനങ്ങൾ സംബന്ധിച്ച് സർക്കാർ തലത്തില്‍ വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സ്ഥാപനങ്ങള്‍ക്ക് ലെെസന്‍സും രജിസ്ട്രേഷനും നല്‍കുന്ന കാര്യത്തില്‍ കമ്മീഷണറേറ്റിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( സി )
നിയമ ലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താത്തതും കോമ്പൗണ്ടിംഗ് കേസുകള്‍ തീര്‍പ്പാക്കാത്തതും മൂലമുണ്ടായ ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
*25.
ശ്രീ. പി.പി. സുമോദ്
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ കെ ആൻസലൻ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്താകെ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച കെ-ഫോൺ പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത പദ്ധതിയനുസരിച്ച് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് സൗജന്യ നിരക്കിൽ ഇന്റര്‍നെറ്റ് കണക്ഷൻ ലഭ്യമാക്കുമോ; ഇതിനായുള്ള പട്ടിക തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
പ്രസ്തുത പദ്ധതിയിലൂടെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; പദ്ധതി എന്നത്തേക്ക് പൂര്‍ത്തിയാക്കാൻ കഴിയും; വിശദാംശം ലഭ്യമാക്കാമോ?
*26.
ശ്രീ. എ. രാജ
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ ഡി കെ മുരളി
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിനോദസഞ്ചാരമേഖല, സമ്പദ് വ്യവസ്ഥ എന്നിവ മെച്ചപ്പെടുത്തുന്നതിനായി യാത്രാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വിമാനത്താവളങ്ങളുടെ വികസനത്തിനും പുതിയ വിമാനത്താവളങ്ങള്‍ ആരംഭിക്കുന്നതിനുമായി ഈ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
ശബരിമല വിമാനത്താവള നിർമ്മാണവുമായി ബന്ധപ്പെട്ട നടപടികളിലെ പുരോഗതി വിശദമാക്കാമോ?
*27.
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാര്‍വത്രിക ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ നടത്തുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ അറുപത് ശതമാനം തുക നല്‍കുന്നുവെന്ന പ്രചാരണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഈ പദ്ധതിയില്‍ എത്ര കുടുംബങ്ങള്‍ ഗുണഭോക്താക്കളായി ഉണ്ട്; ഇതില്‍ എത്ര കുടുംബങ്ങളുടെ ആരോഗ്യ പരിരക്ഷക്കായി കേന്ദ്ര സര്‍ക്കാര്‍ വിഹിതം ലഭ്യമാക്കുന്നുണ്ടെന്ന് അറിയിക്കാമോ;
( ഡി )
കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രസ്തുത പദ്ധതിയില്‍ ആകെ എത്ര രൂപ ചെലവഴിച്ചെന്നും അതില്‍ കേന്ദ്ര, സംസ്ഥാന വിഹിതം എത്ര വീതമായിരുന്നു എന്നുമുള്ള കണക്ക് ലഭ്യമാണോ; എങ്കില്‍ അറിയിക്കാമോ; പ്രസ്തുത പദ്ധതിയില്‍ കൂടുതല്‍ കുടുംബങ്ങളെ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നോ; വ്യക്തമാക്കുമോ?
*28.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. നജീബ് കാന്തപുരം
ശ്രീ .പി. കെ. ബഷീർ
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ നിയോജകമണ്ഡലത്തിലെ തപാൽ വോട്ടുകൾ സൂക്ഷിച്ച രണ്ടു പെട്ടികളിൽ ഒന്ന് പെരിന്തൽമണ്ണ ട്രഷറി സ്ട്രോങ്ങ് റൂമിൽ നിന്നും കാണാതായിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പോസ്റ്റൽ ബാലറ്റുകൾ അടങ്ങിയ പെട്ടി എവിടെ നിന്നാണ് പിന്നീട് കണ്ടെത്തിയതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സംഭവത്തിൽ ഉദ്യോഗസ്ഥ-മാഫിയ ഗൂഡാലോചന ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമോ;
( ഡി )
ഇക്കാര്യത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
*29.
ശ്രീ. എച്ച്. സലാം
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന പോലീസ് സംവിധാനത്തിന് രാജ്യത്തെ ഏറ്റവും മികച്ച സേനകളില്‍ ഒന്നായി ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ; ഇപ്രകാരം ഏറ്റവും മികച്ച രീതിയില്‍ സംസ്ഥാനത്ത് ക്രമസമാധാനം നിലനില്‍ക്കുമ്പോള്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ് സേനയുടെ വീര്യം കെടുത്തുന്ന തരത്തില്‍ ചിലർ പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ പശ്ചാത്തലത്തില്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടോ;
( ബി )
നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യ ഉള്‍പ്പെടെ പ്രയോഗത്തില്‍ വരുത്തി പോലീസ് സേനയുടെ നവീകരണത്തിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( സി )
സമൂഹത്തിലെ സ്ത്രീകള്‍, വയോധികർ ഉള്‍പ്പെടെ പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് പോലീസിന്റെ പ്രത്യേക കരുതല്‍ ഒരുക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ ?
*30.
ശ്രീ. പി.വി.അൻവർ
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുജനാരോഗ്യ സംരക്ഷണ മേഖലയിൽ സാര്‍വത്രിക ആരോഗ്യ പരിരക്ഷ ലക്ഷ്യമാക്കി സർക്കാർ നടപ്പാക്കി വരുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിനായി നിയമപ്രകാരം അര്‍ഹമായ കേന്ദ്ര വിഹിതം ലഭ്യമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
നാഷണൽ ഫുഡ് സെക്യൂരിറ്റി ആക്ട് പ്രകാരമുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി വിഹിതം അനുവദിക്കണമെന്ന ആവശ്യത്തോട് കേന്ദ്ര സര്‍ക്കാരിന്റെ സമീപനം വ്യക്തമാക്കാമോ; പ്രസ്തുത വിഷയത്തില്‍ ആവശ്യമായ അനുകൂല നടപടി സ്വീകരിക്കുവാൻ കേന്ദ്ര സർക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമോ; വിശദമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.