UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 7th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 7th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2453.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ നഗരസഭ ബസ് സ്റ്റാന്റ് നിര്‍മ്മിക്കുന്നതിനായി ഹഡ്കോയില്‍ നിന്ന് വായ്പ എടുക്കുന്നതിന് സര്‍ക്കാരിന്റെ അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ അപേക്ഷ ലഭിച്ച തീയതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത അപേക്ഷയില്‍ നാളിതുവരെ സ്വീകരിച്ച നടപടി അറിയിക്കുമോ;
( സി )
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട ഫയൽ നമ്പരും ആയത് നിലവിൽ ഏത് സെക്ഷനിലാണെന്നും വിശദമാക്കുമോ?
2454.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള നിയമസഭാംഗങ്ങളെ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പരിപാടികളിൽ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് വകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് വകുപ്പ് 18.12.2014 ൽ പുറപ്പെടുവിച്ച ഇ.എം.1/150/2014 നമ്പർ സർക്കുലറിന്റെ പകർപ്പ് ലഭ്യമാക്കാമോ?
2455.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ എം രാജഗോപാലൻ
ശ്രീമതി ഒ എസ് അംബിക
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെട്ടിടങ്ങള്‍ക്ക് നമ്പര്‍ അനുവദിക്കുന്നതിന് നിലവിലുള്ള സംവിധാനം എന്താണെന്നും ഏത് സോഫ്റ്റ്‍വെയര്‍ മുഖേനയാണ് നടപ്പാക്കുന്നതെന്നും അറിയിക്കാമോ; പ്രസ്തുത സംവിധാനത്തിന്റെ പോരായ്മകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
എല്ലാ കെട്ടിടങ്ങള്‍ക്കും സോഫ്റ്റ്‍വെയര്‍ സഹായത്തോടെ സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്ന പദ്ധതി പരിഗണനയിലുണ്ടോ; പ്രസ്തുത പദ്ധതി മുഖേന എന്തൊക്കെ നേട്ടങ്ങളാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കാമോ?
2456.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും കെട്ടിട നിർമ്മാണ അനുമതി ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനായി ഐ.ബി.പി.എം.എസ്. സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കെട്ടിട നിർമ്മാണ ചട്ടം പൂർണമായും പ്രസ്തുത സംവിധാനത്തിൽ ഇൻകോർപ്പറേറ്റ് ചെയ്യാൻ കഴിയാത്തതിനാൽ പുനലൂർ നിയോജക മണ്ഡലത്തിൽ അനുമതികൾക്ക് കാലതാമസവും ബുദ്ധിമുട്ടും നേരിടുന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കാലതാമസം പരിഹരിക്കുന്നതിനായി കൂടുതൽ സുതാര്യവും ലളിതവുമായ സോഫ്റ്റ്‌വെയർ സംവിധാനം നടപ്പാക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
2457.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് രൂപീകൃതമായതിനു ശേഷം പൊതുജനങ്ങൾക്ക് മുൻകാലങ്ങളിൽ ലഭിക്കാതിരുന്ന ഏതൊക്കെ സേവനങ്ങൾ നിലവിൽ സുഗമമായും ത്വരിതഗതിയിലും ലഭിക്കുന്നുവെന്ന് വിശദമാക്കുമോ;
( ബി )
അഞ്ചു വകുപ്പുകൾ വ്യത്യസ്‍തമായി പ്രവർത്തിച്ചിരുന്ന കാലയളവില്‍ പൊതുജനങ്ങൾക്ക് സമയബന്ധിതമായി ലഭിക്കേണ്ട ഏതൊക്കെ സേവനങ്ങളാണ് ലഭിക്കാതിരുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
തദ്ദേശ സ്വയംഭരണ വകുപ്പിനു വേണ്ടി രൂപീകരിച്ച തസ്തികകൾ ഏതൊക്കെയാണെന്നും, അപ്ഗ്രേഡ് ചെയ്‌ത തസ്തികകൾ ഏതെല്ലാമെന്നും പുതിയ തസ്തികകളുടെ ശമ്പളസ്കെയിലും, പ്രസ്തുത തസ്തികകൾമൂലം ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത എത്രയാണെന്നും ഇവ സാധൂകരിക്കുന്ന വിധത്തില്‍ സേവനങ്ങൾ മെച്ചപ്പെടുന്നുണ്ടോ എന്നും വിശദമാക്കുമോ;
( ഡി )
ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിനുവേണ്ടി ജില്ലകളിൽ രൂപീകരിച്ച ജോയിന്റ് ഡയറക്ടർ എന്ന പുതിയ തസ്തികയുടെ ശമ്പള സകെയില്‍ എത്രയാണെന്നും ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്ഥന്‍ നേരത്തേ ഹോള്‍ഡ് ചെയ്തതിരുന്ന തസ്തികയിൽ ശമ്പളസകെയിലും നിലവില്‍ ജോയിന്റ് ഡയറക്ടറായപ്പോഴുള്ള ശമ്പളസകെയിലും തമ്മിലുള്ള വർദ്ധനവ് എത്രയൊണെന്നും വ്യക്തമാക്കുമോ;
( ഇ )
ജില്ലകളില്‍ ജോയിന്റ് ഡയറക്ടറുമായി സംയോജിപ്പിച്ച് ഏതൊക്ക വകുപ്പുകളിൽ ഉള്ളവരെയാണ് നിയമിച്ചിച്ചിട്ടുള്ളതെന്നും, സംയോജിപ്പിച്ച അഞ്ചു വകുപ്പുകൾക്കും ലഭിച്ച തസ്തികകളുടെ എണ്ണം എത്രയാണെന്നും, പ്രസ്തുത തസ്തികകളിലേക്ക് നിയമനം നടത്തിയപ്പോൾ സ്വീകരിച്ച മാനദണ്ഡങ്ങൾ എന്തായിരുന്നുവെന്നും വ്യക്തമാക്കുമോ;
( എഫ് )
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് രൂപീകൃതമാവുന്നതിനു മുൻപ് അഞ്ച് വകുപ്പിലുമുണ്ടായിരുന്ന ജീവനക്കാരുടെ എണ്ണത്തിന് ആനുപാതികമായിട്ടാണോ പുതിയ തസ്തികകൾ സൃഷ്ടിച്ചതും നിലവിലെ തസ്തികൾ അപ്ഗ്രേഡ് ചെയ്തതും എന്ന് വ്യക്തമാക്കുമോ; ഇല്ലെങ്കിൽ കാരണം വിശദമാക്കുമോ;
( ജി )
ഇതിനാവശ്യമായ മാറ്റം വരുത്തുമോ; വ്യക്തമാക്കാമോ?
2458.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾ വീട് നിർമ്മാണത്തിനായി നിലവിലുണ്ടായിരുന്ന വീട് പൊളിച്ചെങ്കിലും സർക്കാരിൽ നിന്നുള്ള ഫണ്ടും അനുമതിയും ലഭിക്കാത്തതിനാൽ നിർമ്മാണം തുടങ്ങാനാകാതെ ഷെഡ്ഡിലോ വാടകവീട്ടിലോ താമസിക്കേണ്ടി വരുന്ന നിലവിലെ സാഹചര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;എങ്കിൽ ഇത്‌ പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയിൽ ഉൾപ്പെട്ട ഭവനരഹിതർ സർക്കാർ ഫണ്ട് ലഭിക്കാതെ നിർമ്മാണ പ്രവൃത്തി തുടങ്ങരുതെന്ന ഉത്തരവിൽ ഇളവ് അനുവദിക്കുന്ന കാര്യം പരിശോധിക്കുമോ; വിശദമാക്കുമോ?
2459.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ വകുപ്പിൽ പഞ്ചായത്ത്‌ ഡയറക്ടറുടെ ഓഫീസിൽ നിന്നും പൊതു സ്ഥലമാറ്റത്തിലൂടെയും അല്ലാതെയും മൂന്ന് വർഷം പൂർത്തിയാക്കിയ ഏതൊക്കെ ജീവനക്കാരെ ഈ വർഷം സ്ഥലം മാറ്റിയെന്ന് വ്യക്തമാക്കുമോ;
( ബി )
സ്ഥലംമാറ്റ മാനദണ്ഡങ്ങൾ പ്രകാരം ഒരു ജീവനക്കാരന് ഒരു ഓഫീസിൽ തുടർച്ചയായി എത്ര വർഷം വരെ അനുവദിക്കാമെന്ന് വ്യക്തമാക്കുമോ;
( സി )
സ്ഥലംമാറ്റപ്പെട്ട ജീവനക്കാർ ഓരോരുത്തരും എത്ര വർഷം പഞ്ചായത്ത്‌ ഡയറക്ടർ ഓഫീസിൽ ജോലി ചെയ്തവരാണെന്ന് പേര് വിവരം സഹിതം വ്യക്തമാക്കുമോ;
( ഡി )
ഇവരിൽ ആരെയൊക്കെയാണ് വർക്കിങ് അറേൻജ്മെന്റ് വ്യവസ്ഥയിലോ മറ്റോ പഞ്ചായത്ത്‌ ഡയറക്ടർ ഓഫീസിൽ വീണ്ടും നിയമിച്ചത്; നിർത്തലാക്കിയ വർക്കിങ് അറേൻജ്മെന്റ് വ്യവസ്ഥയിൽ ഇവരെ നിയമിക്കുക വഴി സ്ഥലംമാറ്റ മാനദണ്ഡങ്ങൾ അട്ടിമറിച്ചിരിക്കുന്ന സാഹചര്യം പുന:പരിശോധിക്കുമോ എന്ന് വ്യക്തമാക്കാമോ?
2460.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.സി.ഡി.എ. യുടെ കീഴിൽ നിലവിൽ എത്ര ഷോപ്പിംഗ് കോംപ്ലക്സുകളാണുള്ളതെന്നും അവ എവിടെയെല്ലാമാണെന്നും ഇതിൽ ഓരോ ഷോപ്പിംഗ് കോംപ്ലക്സിലും എത്ര കടമുറികൾ വീതമുണ്ടെന്നും അവയിൽ എത്രയെണ്ണം വാടകയ്ക്ക് / പാട്ടത്തിന് നൽകിയിട്ടുണ്ടെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഷോപ്പിംഗ് കോംപ്ലക്സുകള്‍ ഉൾപ്പെടെ ജി.സി.ഡി.എ.യുടെ കീഴിൽ എത്ര കടമുറികളാണുള്ളതെന്നും ഇവയിൽ എത്രയെണ്ണം വാടകയ്ക്ക് നൽകിയിട്ടുണ്ടെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ;
( സി )
വാടകയ്ക്ക് / പാട്ടത്തിന് നൽകിയിട്ടുള്ള കടമുറികളിന്മേൽ പ്രതിമാസം എത്ര രൂപയാണ് ജി.സി.ഡി.എയ്ക്ക് ലഭിക്കേണ്ടതെന്നും ഇപ്പോൾ പ്രതിമാസം എത്ര രൂപ ലഭിക്കുന്നുണ്ടെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ;
( ഡി )
കടമുറികളുടെ വാടകയിനത്തിൽ നാളിതുവരെ എത്ര രൂപയാണ് ജി.സി.ഡി.എ.യ്ക്ക് കിട്ടാനുള്ളത് എന്ന വിശദാംശം ലഭ്യമാക്കാമോ;
( ഇ )
ജി.സി.ഡി.എ.യുടെ അധീനതയിലുള്ള കടമുറികളിൽ എത്രയെണ്ണം കൃത്യമായി വാടക നൽകാതെ ആൾക്കാർ കൈവശം വെച്ചിട്ടുണ്ടെന്നും ഇവർ ആരെല്ലാമാണെന്നും ഇങ്ങനെ കൈവശം വച്ചിട്ടുള്ളവർക്ക് വാടകയിൽ ജി.സി.ഡി.എ. എന്തെങ്കിലും ഇളവുകൾ നൽകിയിട്ടുണ്ടോയെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ;
( എഫ് )
ശോചനീയാവസ്ഥയിൽ ആയ കടമുറികൾ പുതുക്കിപ്പണിയുന്നതിനും കിട്ടാനുള്ള വാടക പിരിച്ചെടുക്കുന്നതിനും ജി.സി.ഡി.എ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമെന്നും ഇനി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമെന്നും വിശദമാക്കാമോ?
2461.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നബാര്‍ഡ് സഹായ പദ്ധതികള്‍ അനുവദിക്കുന്നത് സംബന്ധിച്ച നടപടിക്രമം വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് ഏതെല്ലാം മേഖലകളിലാണ് നബാര്‍ഡ് സഹായ പദ്ധതികള്‍ നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കൊല്ലം ജില്ലയില്‍ അനുവദിച്ച പ്രസ്തുത പദ്ധതികളുടെ വിശദാംശം നല്‍കുമോ;
( ഡി )
നബാര്‍ഡ് സഹായ പദ്ധതികളില്‍ കൊല്ലം ജില്ലയില്‍ പരിഗണനയിലുള്ള പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ?
2462.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്ക്കരിക്കുന്നതിനായി ആലോചിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പതിനഞ്ചില്‍ താഴെ വാര്‍ഡുകളും കുറഞ്ഞ ജനസംഖ്യയുമുളള പഞ്ചായത്തുകളിലും ഇരുപതിന് മുകളില്‍ വാര്‍ഡുകളുളളതും ജനസംഖ്യ കൂടിയതുമായ ഗ്രാമപഞ്ചായത്തുകളിലും ഒരേ രീതിയിലുളള സ്റ്റാഫ് പാറ്റേണ്‍ മൂലം ഉണ്ടാകുന്ന വിഷമതകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ;
( സി )
ഇതര വകുപ്പുകളില്‍ അധികമുളള ജീവനക്കാരുടെ പുനര്‍വിന്യാസ നടപടികള്‍ തുടരുന്നതിനും അവരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിയമിക്കുന്നതിനും നടപടി സ്വീകരിക്കുമോ;
( ഡി )
അവസാനവര്‍ഷ എഞ്ചിനീയറിംഗ്, ഡിപ്ലോമ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പും ട്രയിനിംഗും അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2463.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അപേക്ഷകള്‍ സ്വീകരിക്കുന്നതിന് ഏതെല്ലാം സോഫ്റ്റ് വെയറുകളാണ് ഉപയോഗിച്ചുവരുന്നത്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഐ.ബി.എം.എസ്. സോഫ്റ്റ് വെയര്‍ അതിസങ്കീര്‍ണ്ണമാണെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതുമൂലമുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് പ്രസ്തുത സോഫ്റ്റ് വെയര്‍ ലളിതമാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
സങ്കേതം സോഫ്റ്റ് വെയറില്‍ ഒരു കെട്ടിടത്തില്‍ നിരവധി ഉപയോഗങ്ങള്‍ വന്നാല്‍ അവയുടെ വിസ്തീര്‍ണ്ണം പ്രത്യേകം നല്‍കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
മാസ്റ്റര്‍പ്ലാന്‍, ഡി.റ്റി.പി.സ്കീം എന്നിവ ഓണ്‍ലൈന്‍ ആക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ഇ )
സോഫ്റ്റ് വെയറുകളുടെ ഏകീകരണം സംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ടോ; എങ്കില്‍ നാളിതുവരെ ഇത് നടപ്പിലാക്കാത്തതുമൂലമുള്ള പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് എന്ന് പൂര്‍ത്തിയാക്കുമെന്ന് അറിയിക്കുമോ?
2464.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അസിസ്റ്റന്റ് സെക്രട്ടറി തസ്തിക ഇല്ലാത്ത എത്ര ഗ്രാമ പഞ്ചായത്തുകള്‍ നിലവിലുണ്ട്; വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത ഗ്രാമപഞ്ചായത്തുകളില്‍ അസിസ്റ്റന്റ് സെക്രട്ടറിമാരുടെ ചുമതലകളും പ്രവര്‍ത്തനങ്ങളും ആരാണ് നിലവില്‍ നിര്‍വ്വഹിച്ചു പോരുന്നത്;
( സി )
അസിസ്റ്റന്റ് സെക്രട്ടറിമാരുടെ സേവനം ലഭിക്കാതെ പോകുന്നത് പ്രസ്തുത പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങളെ എപ്രകാരമാണ് ബാധിക്കുന്നതെന്ന കാര്യം വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത തസ്തിക ഇല്ലാത്ത ഗ്രാമ പഞ്ചായത്തുകളില്‍ ആയത് സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഇതുമായി ബന്ധപ്പെട്ട ഫയല്‍ സര്‍ക്കാര്‍ പരിഗണനയില്‍ ഉണ്ടോ; അതിന്റെ വിശദാംശം അറിയിക്കാമോ;
( ഇ )
ശേഷിക്കുന്ന ഗ്രാമപഞ്ചായത്തുകളില്‍ കൂടി അസിസ്റ്റന്റ് സെക്രട്ടറിമാരുടെ തസ്തികകള്‍ അനുവദിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
2465.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന വിഹിതത്തില്‍ കുറവ് വന്നിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്ലാന്‍ഫണ്ട് നല്‍കുമ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പാലിക്കേണ്ട മാനദണ്ഡ‍ങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ടോ; നിലവിലുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കാമോ;
( സി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ‍ഡി.പി.സി. ക്ക് നല്‍കുന്ന പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കാന്‍ കാലതാമസം വരുന്നതിനാല്‍, പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ സാധിക്കാതെ വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദവിവരം ലഭ്യമാക്കാമോ ?
2466.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കുണ്ടറ നിയോജകമണ്ഡലത്തിലെ ആലുംമൂട് വാർഡിലെ കുറ്റിമുക്കിൽ കുഴൽക്കിണർ നിർമ്മാണം നടത്തുന്നതിനായി ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റിൽ നിന്നും പഞ്ചായത്ത് കമ്മിറ്റി തീരുമാനം ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നോയെന്ന് അറിയിക്കാമോ; എങ്കിൽ പ്രസ്തുത കത്ത് കൈപ്പറ്റിയ തീയതിയും അതിന്മേൽ തീരുമാനം എടുത്തിട്ടുള്ള തീയതിയും കമ്മിറ്റി തീരുമാനവും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കത്തിന്മേൽ തീരുമാനം നൽകാൻ വൈകിയിട്ടുണ്ടെങ്കിൽ ആയതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
ഗ്രാമപഞ്ചായത്തുകളിൽ കുടിവെള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന് അതാത് വാർഡ് തല ഗുണഭോക്തൃ സമിതി കൂടണമെന്ന സർക്കാർ നിർദ്ദേശമോ/ഉത്തരവുകളോ ഉണ്ടെങ്കിൽ ആയതിന്റെ വിശദാംശം നൽകാമോ?
2467.
ശ്രീ . പി . ഉബൈദുള്ള
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുജനങ്ങൾക്ക് മുൻകാലങ്ങളിൽ ലഭിക്കാതിരുന്ന ഏതൊക്കെ സേവനങ്ങളാണ് ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് രൂപീകൃതമായതിനുശേഷം ലഭിക്കുന്നതെന്നും ഇതില്‍ ഏതൊക്ക സേവനങ്ങളുടെ കാലയളവാണ് വേഗത്തിലായതെന്നുമുള്ള വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത വകുപ്പ് രൂപീകൃതമാവുന്നതിനുമുമ്പ് പൊതുജനങ്ങൾക്ക് നല്‍കി വന്നിരുന്ന ഏതൊക്കെ സേവനങ്ങളിലാണ് കാലതാമസമുണ്ടായിരുന്നത്; വിശദാംശം നല്‍കുമോ;
( സി )
പ്രസ്തുത വകുപ്പിനോട് സംയോജിപ്പിച്ച അഞ്ച് വകുപ്പുകൾ സ്വതന്ത്രമായി പ്രവർത്തിച്ചിരുന്ന സമയത്ത് പൊതുജനങ്ങൾക്ക് സമയബന്ധിതമായി ലഭിക്കേണ്ട ഏതൊക്കെ സേവനങ്ങളാണ് നിലവിൽ സമയബന്ധിതമായി ലഭിക്കാതിരിക്കുന്നത്; വിശദാംശം നല്‍കുമോ?
2468.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാേഴിക്കാേട് ജില്ലയില്‍ ലെെഫ് പദ്ധതിയുടെ ഭാഗമായി ഭവന സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിന് അനുമതിയാവുകയും പ്രവൃത്തി ഉദ്ഘാടനം നടത്തുകയും ചെയ്ത സ്ഥലങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമാേ;
( ബി )
ഇവയില്‍ നാളിതുവരെ പ്രവൃത്തി ആരംഭിക്കാത്ത ഏതെല്ലാം പദ്ധതികളാണുള്ളത്; പ്രവൃത്തി ആരംഭിക്കാത്തതിന്റെ കാരണം വിശദമാക്കാമാേ;
( സി )
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കാേട്ടക്കുന്ന്, മാവൂര്‍ ഗ്രാമപഞ്ചായത്തിലെ പാെന്‍പാറക്കുന്ന് എന്നിവിടങ്ങളിലുള്ള ഭവന പദ്ധതി പ്രവൃത്തികളുടെ സ്റ്റാറ്റസ് വിശദമാക്കാമാേ?
2469.
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ പൊതുസര്‍വീസിന്റെ ഭാഗമായി എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നിയമനാധികാരം കരട് വിജ്ഞാപനത്തില്‍ നിന്ന് വിഭിന്നമായി, ചീഫ് എഞ്ചിനീയറില്‍ നിന്നും പ്രോജക്ട് ഡയറക്ടര്‍ക്ക് നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പൊതുസര്‍വീസ് രൂപീകരിക്കപ്പെടുമ്പോള്‍ ചീഫ് എഞ്ചിനീയര്‍ക്ക് മറ്റ് ഉദ്യോഗസ്ഥരിലുള്ള നിയന്ത്രണം നഷ്ടമാകുന്നതോടെ, വിവിധ പ്രവൃത്തികളുടെ നടത്തിപ്പിനെ ഇത് സാരമായി ബാധിക്കുമോ; വിശദമാക്കാമോ;
( സി )
ഇതിന്റെ ഭാഗമായി രൂപീകൃതമായ ഇന്റേണൽ വിജിലന്‍സ് വിംഗില്‍ എഞ്ചിനീയറിംഗ് വിംഗിന് പ്രാധാന്യം നല്‍കിയിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
പ്രസ്തുത സർവീസിലുള്ള ടൗണ്‍ പ്ലാനിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ തസ്തികയിലേയ്ക്ക് തദ്ദേശസ്വയംഭരണ ജീവനക്കാര്‍ക്ക് പ്രൊമോഷന്‍ ട്രാന്‍സ്ഫര്‍ ഇല്ലായെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
2470.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ചിക്കന്‍ ഫ്രാഞ്ചെസികളുടെ നിലനില്‍പ്പിന് പ്രതിസന്ധികള്‍ നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കേരള ചിക്കന്‍ വില്‍പ്പന ശാലകള്‍ക്ക് നിലനില്‍ക്കുന്നതിനാവശ്യമായ മിനിമം കമ്മീഷന്‍ അനുവദിച്ചു നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?
2471.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ഓഫീസുകൾ, തദ്ദേശസ്ഥാപനങ്ങൾ,പൊതുമേഖല സ്ഥാപനങ്ങൾ,ക്ഷേമനിധി ബോർഡുകൾ കോർപ്പറേഷനുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ദിവസവേതന കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ നിന്നും തൊഴിൽ നികുതി ഈടാക്കുന്നുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
ഇല്ലെങ്കിൽ പ്രസ്തുത ജീവനക്കാരിൽ നിന്നും തൊഴിൽ നികുതി കർശനമായി ഈടാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അസ്സസ്മെന്റ് രജിസ്റ്ററില്‍ നിന്നും വിട്ടുപോയ കെട്ടിടങ്ങളെ ഉള്‍പ്പെടുത്തുന്നതിന് സോഫ്റ്റ് വെയറില്‍ മാറ്റം വരുത്തി നികുതി നഷ്ടം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ?
2472.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ എത്ര വീടുകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്; ആയതിന്റെ പഞ്ചായത്ത് തല നടപടികള്‍ ഏത് ഘട്ടത്തിലെന്ന് വ്യക്തമാക്കാമോ;
( ബി )
കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ എത്ര വീടുകളാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്; ആയതിന്റെ പഞ്ചായത്ത് തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയിലേക്ക് കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ എത്ര അപേക്ഷകള്‍ ലഭിച്ചുവെന്നതിന്റെ കണക്ക് പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ; ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്നതിനുവേണ്ട മാര്‍ഗ്ഗരേഖ വിശദമാക്കാമോ; ലഭ്യമായ അപേക്ഷയില്‍ എത്രയെണ്ണം നിരസിച്ചു എന്ന് പഞ്ചായത്ത് അനുസരിച്ച് കണക്ക് ലഭ്യമാക്കാമോ;
( ഡി )
നിര്‍മ്മാണ സാമഗ്രികളുടെ വില വര്‍ദ്ധനവ് കാരണം ലൈഫ് ഭവന പദ്ധതിയുടെ തുക വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ; പദ്ധതി ആരംഭിക്കുന്നതിന് ഉണ്ടായ കാലതാമസം വിവരിക്കാമോ; പദ്ധതി എന്നത്തേക്ക് തുടങ്ങുവാന്‍ കഴിയും എന്നറിയിക്കാമോ?
2473.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നശേഷം തദ്ദേശസ്വയംഭരണ വകുപ്പിലും വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും എത്ര താൽക്കാലിക /കരാർ നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്നും ഏതൊക്കെ തസ്തികകളിലാണ് നിയമനം നടത്തിയിട്ടുളളതെന്നും ഇപ്രകാരം നിയമിതരായവർക്ക് 2022 ഒക്ടോബർ മാസം അനുവദിച്ച വേതനത്തിന്റെയും മറ്റാനുകൂല്യങ്ങളുടെയും ആകെത്തുക എത്രയാണെന്നും വ്യക്തമാക്കുമോ ;
( ബി )
പ്രസ്തുത നിയമനങ്ങളിൽ എംപ്ലോയ്മെന്റ് മുഖേന നടത്തിയവ എത്രയെന്നും മറ്റുള്ള നിയമനങ്ങളിൽ റിക്രൂട്ട്മെന്റിനായി അവലംബിച്ച മാർഗവും, ഏത് ഏജൻസി മുഖേനയാണ് നിയമനം നടത്തിയതെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ?
2474.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ പാവറട്ടി ഗ്രാമപഞ്ചായത്തിന് പുതിയ ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്ന പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ ഇനിയും പൂര്‍ത്തീകരിക്കാനുള്ളവ ഏതെല്ലാമെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പ്രവൃത്തിയുടെ പൂര്‍ത്തീകരണത്തിന് കേരള ബാങ്കില്‍ നിന്നും വായ്പ എടുക്കുന്നതിനുള്ള അനുമതിക്കായി പഞ്ചായത്ത് അധികൃതരില്‍ നിന്നും വകുപ്പിന് അപേക്ഷ ലഭിച്ചിട്ടുണ്ടോ;
( ഇ )
തദ്ദേശസ്വയംഭരണ (ഡി.ബി.) വകുപ്പിന്റെ 6626601/22 നമ്പര്‍ ഫയല്‍ പ്രകാരമുള്ള പ്രസ്തുത അപേക്ഷയില്‍ തീരുമാനം എടുത്തിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കാമോ?
2475.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി സർക്കാർ ഓഫീസുകളിൽ ഭരണഘടനയുടെ ആമുഖം പ്രതിജ്ഞാ രൂപത്തിൽ ചൊല്ലി കൊടുക്കണമെന്ന് നിർദ്ദേശിച്ചു കൊണ്ട് പഞ്ചായത്ത് വകുപ്പിന്റെ ഓഫീസുകളിൽ നൽകിയ നിർദ്ദേശത്തിലുൾപ്പെടുത്തിയ ഭരണഘടന ആമുഖത്തിൽ പിഴവുകൾ ഉണ്ടായിരുന്നു എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ എന്തൊക്കെ പിഴവുകൾ വരുത്തിയതായാണ് കണ്ടെത്തിയിട്ടുള്ളത്;
( സി )
ഭാരതത്തിന്റെ ഭരണഘടനയുടെ ആമുഖം പ്രതിജ്ഞാ രൂപത്തിൽ ആക്കിയതിൽ ഗുരുതര പിഴവുകൾ കടന്നു കൂടിയെന്ന ആക്ഷേപം ഗൗരവമേറിയ വീഴ്ചയായി സർക്കാർ കാണുന്നുണ്ടോ;
( ഡി )
ഈ ഗുരുതര പിഴവ് സംഭവിക്കാൻ ഇടയായ സാഹചര്യങ്ങൾ എന്തെല്ലാമാണ്; ഇത് സംബന്ധിച്ച് സർക്കാർ അന്വേഷണം നടത്തിയിട്ടുണ്ടോ ; വിശദാംശം ലഭ്യമാക്കുമോ?
2476.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തെരുവുനായ്ക്കള്‍ സൃഷ്ടിക്കുന്ന ഭീഷണി നേരിടുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പേവിഷബാധക്കെതിരെ കുത്തിവെയ്പ് എടുത്തതിനുശേഷവും രോഗി മരണപ്പെട്ട എത്ര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്;
( സി )
ഇത്തരത്തില്‍ വാക്സിന്‍ ഫലപ്രദമാകാത്തതിന്റെ കാരണം അന്വേഷണ വിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
2477.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു തദ്ദേശ സ്വയംഭരണം ഒരു ഉല്പന്നം പദ്ധതിയിലൂടെ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ആലപ്പുഴ നിയോജകമണ്ഡലത്തില്‍ പ്രസ്തുത പദ്ധതി ഏതൊക്കെ തദ്ദേശ സ്ഥാപനങ്ങളിലാണ് നടപ്പിലാക്കുന്നതെന്നും അവയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശവും ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിക്കായി വ്യവസായം, സഹകരണം എന്നീ വകുപ്പുകളുടെ സഹായം ലഭ്യമാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
2478.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ടിൽ നിന്നും ഒരു ശതമാനം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ ഇപ്രകാരം തുക വെട്ടിക്കുറയ്ക്കുന്നതിനുളള കാരണങ്ങൾ വിശദമാക്കുമോ;
( സി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്നതായി പറയപ്പെടുന്ന പ്രസ്തുത തീരുമാനം പുന:പരിശോധിക്കാൻ തയ്യാറാകുമോ?
2479.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാേങ്ങാട് നിയാേജകമണ്ഡലത്തില്‍ 2018 മുതല്‍ തദ്ദേശസ്വയംഭരണ വകുപ്പിനെ നിര്‍വ്വഹണ വകുപ്പാക്കി 20% ടാേക്കണ്‍ വിഹിതം ബഡ്ജറ്റില്‍ അനുവദിച്ചിട്ടുള്ള ഏതാെക്കെ പ്രവൃത്തികള്‍ ഉണ്ടെന്ന് വിശദമാക്കുമാേ; ഓരാേ പ്രവൃത്തിക്കും എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്‌ഥിതി എന്തെന്നും വിശദമാക്കുമാേ?
2480.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സമ്പൂര്‍ണ്ണ ദാരിദ്ര്യ മുക്തമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി എത്ര അതിദരിദ്ര കുടുംബങ്ങളെയാണ് കണ്ടെത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത കുടുംബങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
2481.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കിയ അതിദരിദ്രരുടെ പട്ടികയില്‍ നിന്നും വിട്ടുപോയവരെ കൂട്ടിച്ചേര്‍ക്കുന്നതിന് പൊതു നിര്‍ദേശം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ ഇതിന് നടപടികള്‍ സ്വീകരിക്കുമോ?
2482.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന സി.എച്ച്. മെമ്മോറിയൽ കോട്ടയ്ക്കൽ കോ-ഓപ്പറേറ്റീവ് ആശുപത്രി (ക്ലിപ്തം നമ്പർ എം 594 ) സംഘത്തിന്റെ പ്രവർത്തന പരിധിയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ഓഹരി പിരിക്കുന്നതിന് അനുമതി തേടിക്കൊണ്ടുള്ള സംഘം ചെയർമാന്റെ നിവേദനത്തിന്മേൽ (എല്‍.എസ്.ജി.ഡി.-എഫ്.എം.2/38/2022) പഞ്ചായത്ത് ഡയറക്ടറേറ്റ്, നഗരകാര്യ ഡയറക്ടറേറ്റ്, ഗ്രാമവികസന കമ്മീഷണറേറ്റ് എന്നീ ഓഫീസുകളില്‍ നിന്നും റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടുകളിന്മേല്‍ സ്വീകരിച്ച നടപടിയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് പഞ്ചായത്ത് ഡയറക്ട്രേറ്റ്, നഗരകാര്യ ഡയറക്ട്രേറ്റ് എന്നീ ഓഫീസുകളില്‍ സ്വീകരിച്ച നടപടിയുടെ വിശദാംശം ലഭ്യമാക്കുമോ?
2483.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ല്യാശ്ശേരി മണ്ഡലത്തില്‍ എവിടെയൊക്കെയാണ് തദ്ദേശ സ്വയംഭരണം ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിശ്രമ മുറികള്‍ നിര്‍മ്മിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ;
( ബി )
പ്രസ്തുത വിശ്രമ കേന്ദ്രങ്ങളുടെ പരിപാലനത്തിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?
2484.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലെെഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തയ്യാറാക്കിയിട്ടുള്ള ഗുണഭാേക്തൃ ലിസ്റ്റില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അപേക്ഷകരെ മറ്റ് വിഭാഗക്കാര്‍ക്ക് താഴെയായിട്ടാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ; എങ്കില്‍ അത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമാേ;
( ബി )
പ്രസ്തുത ലിസ്റ്റില്‍ ഉള്‍പ്പെടാതെ പാേയ അര്‍ഹരായ പട്ടികജാതി വിഭാഗക്കാരെകൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമാേ?
2485.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ഇരുപത്തിനാലായിരം പൊതുശുചിമുറികള്‍ നിര്‍മ്മിക്കുമെന്ന നിലവിലെ സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന്‍മേല്‍ നാളിതുവരെ സ്വീകരിച്ച നടപടികളെന്തെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
2486.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ മണ്ഡലത്തില്‍ കുറ്റില്ലം പാലം നിര്‍മ്മാണവുമായി ബന്ധപ്പട്ട് ഡിസൈനു വേണ്ട തുക ലഭിക്കുന്നതിന് തദ്ദേശ സ്വയംഭരണം വകുപ്പ് ചീഫ് എഞ്ചിനീയര്‍ മുമ്പാകെ സമര്‍പ്പിച്ച ഫയലിന്റെ (എ.ബി.4/15097/2021 തീയതി 18.01.2021, എ.ബി.2/ഡി.ബി.6/1994/2022) നിജസ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി കോട്ടയം കളക്ടറുടെ ഡി.4/3379/2021/എം.എല്‍.എ.-എ.ഡി.എസ്. 20.12.2021 ലെ ഉത്തരവുപ്രകാരം ഭരണാനുമതി ലഭിച്ചിട്ടുള്ള കുറ്റില്ലം പാലം നിര്‍മ്മാണ പ്രവൃത്തിയുടെ സ്ട്രക്ചറല്‍ ഡിസൈന്‍ ആന്റ് ഡ്രോയിംഗ് ഡിസൈന്‍ തയ്യാറാക്കുന്നതിന് ചെലവ് വരുന്ന തുക ലഭിക്കുന്നതിനുണ്ടായ കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണം അധിക സാമ്പത്തിക ബാധ്യതയില്ലാതെ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ?
2487.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് കുടുംബശ്രീ ജില്ലാ ഓഫീസില്‍ ക്ലാര്‍ക്ക് തസ്തികയില്‍ എത്രപേര്‍ ജോലി ചെയ്യുന്നുണ്ടെന്നും ഇവര്‍ എത്ര വര്‍ഷമായി ഇതേ ഓഫീസില്‍ തുടരുന്നുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് നിലവില്‍ വന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ തന്നെയുള്ളവരെ ജോലി ക്രമീകരണ വ്യവസ്ഥയില്‍ നിയമനം നല്‍കി പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കാന്‍ നടപടി സ്വീകരിക്കുമോ?
2488.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഭൂരഹിത-ഭവനരഹിത ഗുണഭോക്താക്കള്‍ക്കായി ലെെഫ് മിഷന്‍ മുഖേന എത്ര ഫ്ലാറ്റ് സമുച്ചയമാണ് നിര്‍മ്മിച്ചു നല്‍കുന്നതെന്നും ഇതുവഴി എത്ര കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ ഇടം നല്‍കാന്‍ കഴിയുമെന്നും അറിയിക്കാമോ;
( ബി )
ഏതൊക്കെ ജില്ലകളിലാണ് പ്രസ്തുത ഫ്ലാറ്റ് സമുച്ചയനിര്‍മ്മാണം നടന്നുവരുന്നതെന്ന് വ്യക്തമാക്കാമോ; ഓരോ ജില്ലയിലെയും നിര്‍മ്മാണ പുരോഗതി ഇനം തിരിച്ച് വിശദമാക്കാമോ;
( സി )
പുതുതായി എത്ര ഫ്ലാറ്റുകള്‍ കൂടി നിര്‍മ്മിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും എത്ര കുടുംബങ്ങള്‍ക്ക് ഇതിലൂടെ സ്വന്തമായി വീട് എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ;
( ഡി )
പരമ്പരാഗത രീതിയിലെ ഡിസെെന്‍, നിര്‍മ്മാണരീതി എന്നിവ പിന്‍തുടരുന്നതിന് പകരം പുതിയകാല നിര്‍മ്മാണ രീതിയായ പ്രീകാസ്റ്റ് പ്രീസ്ട്രെസ്ഡ് സാങ്കേതികവിദ്യ അവലംബിച്ചുള്ള കെട്ടിട നിര്‍മ്മാണത്തിന്റെ സാദ്ധ്യത പരിശോധിക്കാന്‍ കഴിയുമോയെന്ന് അറിയിക്കാമോ; ഇതിനായി എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ?
2489.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ റീ-ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ?
2490.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ മുഖേന ശുചിത്വ മാലിന്യ സംസ്ക്കരണത്തിനായി നടപ്പിലാക്കി വരുന്ന പദ്ധതികളെക്കുറിച്ച് പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
( ബി )
ഇതിനായി പുതിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
2491.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ മുളവുകാട് ഗ്രാമപഞ്ചായത്തിലെ മുളവുകാട് റോഡ് വികസന പദ്ധതിയുടെ ഭാഗമായി ജിഡ ധനസഹായത്തോടെ നടപ്പിലാക്കുന്ന മൂന്നാംഘട്ട റോഡ് നിര്‍മ്മാണത്തിന് ഭരണാനുമതി ലഭ്യമാക്കുന്നതിന് നേരിടുന്ന കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നിർമ്മാണത്തിനുള്ള ഭരണാനുമതി എന്നത്തേക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വെളിപ്പെടുത്താമോ?
2492.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന സംരംഭവര്‍ഷം പദ്ധതിയില്‍ അഭിമാനകരമായ ലക്ഷ്യം കെെവരിച്ച തദ്ദേശസ്ഥാപനങ്ങളുടെ വിവരങ്ങള്‍ വിശദമാക്കാമോ;
( ബി )
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രസ്തുത പദ്ധതിയുടെ വിപുലീകരണത്തിന് നടപടി സ്വീകരിക്കുന്നുണ്ടാേ; വ്യക്തമാക്കാമോ?
2493.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയിലെ കടുത്തുരുത്തി ബ്ലോക്ക്‌ ഡിവിഷനില്‍പ്പെട്ട മുണ്ടാര്‍ നടപ്പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയില്‍ ആകുവാനുള്ള കാരണം വ്യകതമാക്കുമോ;
( ബി )
പ്രസ്തുത സ്തംഭനാവസ്ഥ പരിഹരിക്കുവാന്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ;
( സി )
എം.എല്‍.എ. ആസ്തി വികസന ഫണ്ടുപയോഗിച്ച് തുടങ്ങിയ നിർമ്മാണം പാതിവഴിയില്‍ നിലച്ചതുമൂലം ഖജനാവിനുണ്ടായ നഷ്ട്ടം തിട്ടപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
2494.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അതിദാരിദ്ര്യ നിര്‍ണ്ണയ പ്രക്രിയയുടെ നിലവിലെ സ്ഥിതിയും വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപന തലത്തില്‍ നടത്തേണ്ട സര്‍വ്വേ നടപടി പൂര്‍ത്തിയായിട്ടുണ്ടോയെന്നറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ വൈപ്പിന്‍ മണ്ഡലത്തിലെ സ്ഥിതിയും അതിദരിദ്രരുടെ എണ്ണവും പഞ്ചായത്ത് അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി മുഖേന ഗുണഭോക്താക്കൾക്കും കുടുംബത്തിനും എന്തെല്ലാം ആനുകൂല്യങ്ങളാണ് ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
2495.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 2022-23 വര്‍ഷത്തെ വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തി അനുവദിച്ച മെയിന്റെനന്‍സ് ഫണ്ട് വെട്ടിക്കുറച്ച് തുകയിൽ മാറ്റം വരുത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വെട്ടിക്കുറച്ച പ്രസ്തുത തുക നടപ്പ് വര്‍ഷം തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുമെന്ന് നല്കിയിരുന്നോ;
( സി )
എങ്കിൽ പ്രസ്തുത തുക എപ്പോള്‍ നല്‍കാനാകുമെന്ന് വ്യക്തമാക്കാമോ?
2496.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അരുവിക്കര നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ ശുചിത്വ മിഷൻ നടപ്പിലാക്കിയിട്ടുളള പ്രവൃത്തികൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്കായി നാളിതുവരെ ചെലവഴിച്ചിട്ടുളള തുകയും പ്രവര്‍ത്തന പുരോഗതിയും അറിയിക്കുമോ?
2497.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിതുര ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഹോമിയോ ആശുപത്രിക്ക് ആയുഷ് വകുപ്പില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ഭൂമിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ പ്രസ്തുത തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
2498.
ശ്രീമതി.ഉമ തോമസ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം കോർപ്പറേഷനിലെ നിലവിലുള്ള 295 തല്‍കാലിക ഒഴിവുകളിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്‌ വഴി നിയമനം നടത്താൻ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
സംസ്ഥാനത്തെ മറ്റ് കോർപ്പറേഷനുകളിലെയും മുൻസിപ്പാലിറ്റികളിലെയും താല്‍കാലിക നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്‌ വഴിയാക്കാൻ നടപടി സ്വീകരിക്കുമോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?
2499.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് വസ്തുക്കള്‍ നീക്കം ചെയ്യുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ പൊതുനിരത്തില്‍ അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ശിക്ഷനൽകുന്നതിനും ഫൈന്‍ ഈടാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ടോ;
( സി )
എങ്കിൽ അത്തരത്തില്‍ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ?
2500.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലെെഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പ് വര്‍ഷം എത്ര വീടുകള്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇതിനുളള നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി മുഖേന സര്‍ക്കാര്‍ എത്ര തുകയാണ് നല്‍കിവരുന്നത്; പ്രസ്തുത പദ്ധതിക്കായി നാളിതുവരെ ഈയിനത്തിൽ ചെലവഴിച്ച തുകയെത്രയെന്ന് വ്യക്തമാക്കാമോ?
2501.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും ഇവയിലോരോന്നിന്റെയും നിലവിലുള്ള പുരോഗതി എന്താണെന്നും വിശദമാക്കുമോ?
2502.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഇനി ഞാനൊഴുകട്ടെ എന്ന പദ്ധതിയിലൂടെ എത്ര കി.മീ. നീര്‍‍ച്ചാലുകള്‍ വീണ്ടെടുക്കാന്‍ കഴി‍ഞ്ഞു എന്ന് അറിയിക്കാമോ;
( ബി )
ഏറ്റവും കൂടുതല്‍ നീര്‍ച്ചാലുകള്‍ മാലിന്യമുക്തമാക്കിയത് ഏത് ജില്ലയിലാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിമൂലം കാര്‍ഷിക രംഗത്തും പരിസ്ഥിതിയിലും ഉണ്ടായ ഗുണപരമായ മാറ്റങ്ങള്‍ വിശദമാക്കാമോ?
2503.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എൽ.എസ്.ജി.ഡി റോഡുകൾ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ അഭിവൃദ്ധിപ്പെടുത്തുന്നതിന് നാറ്റ്-പാക്ക് സ്റ്റഡി റിപ്പോർട്ട് വേണമെന്ന് നിബന്ധനയുണ്ടോ; വിശദാംശം നൽകുമോ; എങ്കിൽ ഇത് സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്തെ പി.ഡബ്ള്യൂ.ഡി. ഒ.ഡി.ആർ (അതർ ഡിസ്ട്രിക്ട് റോഡ്) റോഡുകൾപോലും ബി.എം ആൻഡ് ബി.സി നിലവാരത്തിലേക്ക് ഉയർത്തപ്പെട്ട സാഹചര്യത്തിൽ പ്രധാനപ്പെട്ട പി.ഡബ്ള്യൂ.ഡി കണക്ഷൻ റോഡുകളായ എൽ.എസ്.ജി.ഡി റോഡുകൾ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ഉയർത്തുന്നതിന് ഇത്തരത്തിലുള്ള സ്റ്റഡി റിപ്പോർട്ട് വേണമെന്ന നിബന്ധന ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ;
( സി )
പട്ടാമ്പി മണ്ഡലത്തിലെ തദ്ദേശ റോഡുകളില്‍, ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ ഉയര്‍ത്തുന്നതിന് സാധ്യതയുള്ള റോഡുകളുടെ വിവരം നല്‍കാമോ?
2504.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ടേക്ക്-എ-ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ എത്ര വഴിയാേര വിശ്രമ കേന്ദ്രങ്ങൾ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയിക്കുമോ; ; തിരുവനന്തപുരം ജില്ലയില്‍ എത്ര കേന്ദ്രങ്ങളുണ്ടെന്നും അവ എവിടെയെല്ലാമാണ് പ്രവര്‍ത്തിക്കുന്നതെന്നും അറിയിക്കാമോ?
2505.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2015-16 സാമ്പത്തിക വര്‍ഷത്തില്‍ എം.എല്‍.എ യുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചിറക്കല്‍-മന്ന സ്റ്റേഡിയത്തിന്റെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ടോ;
( ബി )
ഇതുമായി ബന്ധപ്പെട്ട ഫയലിന്റെ (ഇപിഎ3/59/2022) നിലവിലെ സ്ഥിതി വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിന് തടസ്സങ്ങളുണ്ടോ;
( ഡി )
പ്രസ്തുത പ്രവൃത്തിയുടെ ശേഷിക്കുന്ന നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
2506.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിലവിലുള്ള തസ്തികകൾ ഏതെല്ലാമെന്ന് സ്ഥാപനങ്ങള്‍ തിരിച്ചുള്ള വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളില്‍ ഏതെല്ലാം തസ്തികകളില്‍ ഒഴിവ് നിലവിലുണ്ടെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത ഒഴിവുകള്‍ നികത്താന്‍ അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
2507.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ലെെഫ് മിഷൻ പദ്ധതി മുഖേന എത്ര വീടുകളാണ് അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
അര്‍ഹതയുള്ള എല്ലാവർക്കും വീട് നല്‍കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
2508.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പെര്‍മിറ്റ്, കംപ്ലീഷന്‍ സർട്ടിഫിക്കറ്റ്‌ എന്നിവ നല്‍കാത്ത കേസുകള്‍ നിലവിലുണ്ടോ;
( ബി )
അത്തരം കെട്ടിട നിര്‍മ്മാണ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന തലത്തില്‍ അദാലത്തുകള്‍ നടത്താറുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത അദാലത്ത് നടത്തുന്നതിനായി ഏതെങ്കിലും പ്രത്യേക തീയതി, മാസം എന്നിവ നിലവിലുണ്ടോ;
( ഡി )
പ്രസ്തുത അദാലത്തിലുൾപ്പെടുത്തുന്നതിനായി കെട്ടിട ഉടമസ്ഥര്‍ അപേക്ഷ നല്‍കേണ്ട നടപടിക്രമങ്ങള്‍ വിശദീകരിക്കാമോ;
( ഇ )
വീടുകളുടെ കാര്യത്തില്‍ അദാലത്തില്‍ എന്തെങ്കിലും പ്രത്യേക ഇളവുകള്‍ അനുവദിക്കുന്നുണ്ടോ; വിവരങ്ങള്‍ അറിയിക്കാമോ?
2509.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വര്‍ഷത്തെ ബഡ്ജറ്റില്‍ അനുവദിച്ച മലമ്പുഴ മണ്ഡലത്തിലെ അകത്തേത്തറ കുന്നംപാറ വാതക ശ്മശാന നിര്‍മ്മാണ ഭരണാനുമതി ലഭ്യമാക്കുന്നതിന് വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ?
2510.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ശക്തമായ കാലവര്‍ഷം കാരണം പല തദ്ദേശീയ റോഡുകളും പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതാവുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുളള റോഡുകള്‍ ദീര്‍ഘകാലത്തേക്ക് ഉപയോഗപ്രദമാവുന്ന തരത്തില്‍ ബി.എം. ആന്റ് ബി.സി. ചെയ്യുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ ആലോചിക്കുന്നുണ്ടോ; വിശദമാക്കുമോ?
2511.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തില്‍ ലെെഫ് മിഷന്റെ ഭാഗമായി നാളിതുവരെ എത്ര വീടുകള്‍ അനുവദിച്ചു എന്നതിന്റെ പഞ്ചായത്ത് തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
ഇതില്‍ എത്ര വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
2512.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് എ‍ഞ്ചിനീയര്‍ തസ്തികയിൽ നിലവില്‍ എത്ര ഒഴിവുകളുണ്ടന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത തസ്തികയിലേക്ക് 2022 ജനുവരി മുതല്‍ നാളിതുവരെ പി.എസ്.സി. ലിസ്റ്റില്‍ നിന്നും അഡ്വൈസ് മെമ്മോ നൽകപെട്ടിട്ടുള്ളതും ജോലിയില്‍ പ്രവേശിച്ചിട്ടുള്ളതുമായവരുടെ വിശദവിവരങ്ങൾ അറിയിക്കുമോ;
( സി )
പ്രസ്തുത വകുപ്പില്‍ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം ലഭിച്ച എത്ര അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ ജോലി ചെയ്തുവരുന്നുവെന്ന് അറിയിക്കാമോ?
2513.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ ശ്മശാനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള നിബന്ധനകള്‍ നാല്‍പത് വര്‍ഷം പഴക്കമുള്ള ശ്മശാനങ്ങള്‍ക്കും ബാധകമാണോ; വ്യക്തമാക്കുമോ;
( ബി )
അത്തരം ശ്മശാനങ്ങള്‍ക്ക് ഡീംഡ് ലൈസന്‍സ് നല്‍കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ; വിശദീകരിക്കുമോ;
( സി )
ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ വെണ്‍മണി ഐ.പി.സി. ശാലോം ചര്‍ച്ചിന്റെ ശ്മശാനത്തിന് ഡീംഡ് ലൈസന്‍സ് നല്‍കാത്തതിന്റെ കാരണം വിശദീകരിക്കുമോ;
( ഡി )
പ്രസ്തുത ശ്മശാനത്തിന് എന്നത്തേക്ക് ലൈസന്‍സ് നല്‍കുമെന്ന് വ്യക്തമാക്കുമോ?
2514.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ പെരിങ്ങാേട്ട് കുറിശ്ശി പഞ്ചായത്തിലെ പെരുമന-താേട്ടക്കരപ്പാലം നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമാേ;
( ബി )
പ്രസ്തുത നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തീകരിക്കുമെന്ന്‌ അറിയിക്കാമാേ?
2515.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി മണ്ഡലത്തില്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഫേസ് II- ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ള തദ്ദേശ റോഡ് പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും അവയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?
2516.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ വകുപ്പുകളുടെ ഏകോപനവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് എല്‍.എസ്.ജി.ഡി. എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ പദ്ധതി നിര്‍വ്വഹണത്തിലെ പ്രയാസങ്ങള്‍ സംബന്ധിച്ച പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
2517.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തില്‍ മലയിന്‍കീഴ് പട്ടണത്തോട് ചേര്‍ന്ന് വസ്തു വാങ്ങി കുട്ടികളുടെ പാര്‍ക്കും ഓപ്പണ്‍ ആഡിറ്റോറിയവും നിര്‍മ്മിക്കുന്നതിന് 2022-23 വര്‍ഷത്തെ ബഡ്ജറ്റ് നിര്‍ദ്ദേശവും ആയതിന്റെ അടിസ്ഥാനത്തില്‍ മന്ത്രിക്ക് നല്‍കിയ അപേക്ഷയിന്മേലും (ഇ6129690 തീയതി 11.05.2022) സ്വീകരിച്ച നടപടി വിശദമാക്കാമോ; ഇത് സംബന്ധിച്ച് പഞ്ചായത്തിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ?
2518.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാരായ തദ്ദേശസ്വയംഭരണ എ‍ഞ്ചിനീയറിംഗ് ജീവനക്കാരുടെ ശമ്പളം പഞ്ചായത്ത്/മുന്‍സിപ്പാലിറ്റികളില്‍ നിന്നാക്കുവാന്‍ എന്തെങ്കിലും തീരുമാനമെടുത്തിട്ടുണ്ടോ;
( ബി )
ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന് വേണ്ടി രൂപീകരിച്ച പുതിയ തസ്തികകള്‍ ഏതൊക്കെയെന്നും അപ്ഗ്രേഡ് ചെയ്ത തസ്തികകള്‍ ഏതൊക്കെയെന്നും ഓരോ പുതിയ തസ്തികകളുടെയും ശമ്പള സ്കെയില്‍ എത്രയാണെന്നും പുതിയ തസ്തികകള്‍ കാരണം സര്‍ക്കാരിന് വരുന്ന സാമ്പത്തിക ബാധ്യത എത്രയാണെന്നും അറിയിക്കുമോ;
( സി )
ജോയിന്റ് ഡയറക്ടര്‍ തസ്തികകളിലേക്ക് നിയമനം നടത്തിയപ്പോള്‍ സ്വീകരിച്ച മാനദണ്ഡങ്ങള്‍ എന്തായിരുന്നു എന്ന് വ്യക്തമാക്കാമോ?
2519.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലെെഫ് ഭവന പദ്ധതിക്കുവേണ്ടി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ അനുവദിച്ച വീടുകളുടെയും ഫ്ലാറ്റുകളുടെയും വിശദാംശം ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ അറിയിക്കുമോ?
2520.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിത കേരള മിഷന്റെ ഭാഗമായി രൂപീകരിച്ച ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾക്കുള്ള വേതന വ്യവസ്ഥകൾ വിശദമാക്കുമോ;
( ബി )
വീടൊന്നിന് എത്ര രൂപ നിരക്കിലാണ് വേതനം നല്കി വരുന്നതെന്നും ഇവർക്ക് നൽകി വരുന്ന മറ്റ് സർക്കാർ ആനുകൂല്യങ്ങൾ എന്തൊക്കെയെന്നും വിശദമാക്കാമോ ?
2521.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമ വികസന വകുപ്പിലെ വി.ഇ.ഒ. തസ്തികകള്‍ ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പില്‍ ഏത് രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
പുതുതായി സബോഡിനേറ്റ് റൂളില്‍ പ്രതിപാദിച്ച എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ്-II തസ്തിക എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അനുവദിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ;
( സി )
നിലവിലെ വി.ഇ.ഒ. തസ്തികയിലെ പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ നിന്നും മേല്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്ന വിഷയം പരിഗണനയിലുണ്ടോ?
2522.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ ഗ്രാമ പഞ്ചായത്തുകള്‍ക്ക് തനത് ഫണ്ട് വളരെ കുറഞ്ഞ് പോകുന്ന സാഹചര്യത്തിലും അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനും ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ആറുകളിലെയും തോടുകളിലെയും മണല്‍ വാരുന്നതിന് നടപടി സ്വീകരിക്കുമോ; ഇത് പഞ്ചായത്തുകളുടെ ഫണ്ട് ഉയർത്തുന്നതിന് സഹായകരമാവുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
2523.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എടച്ചേരി രജിസ്ട്രേഷന്‍ ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി പഞ്ചായത്ത് വകുപ്പില്‍ നിന്നും ഭൂമി അനുവദിക്കുന്നതിന് നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കെട്ടിടം നിര്‍മ്മിക്കാനായി ഭൂമി ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?
2524.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ റോഡുകൾ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള കുടിവെള്ള പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച ശേഷം അവയുടെ പുനരുദ്ധാരണത്തിനായി റ്റൈഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി തുക അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളുടെ ആസ്തിയില്‍ വരുന്നതും പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞിട്ടുള്ളതുമായ ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി ഏതെങ്കിലും തരത്തിലുള്ള പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ടോയെന്ന വിവരം അറിയിക്കാമോ?
2525.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ എളവള്ളി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ പാര്‍ട്ട് ബില്‍ അനുവദിക്കുന്നത് സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍ ഫയല്‍ നിലവിലുണ്ടോയെന്ന് വെളിപ്പെടുത്തുമോ;
( സി )
എങ്കില്‍ പ്രസ്തുത ഫയലിന്മേല്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഫയല്‍ നടപടി തീര്‍പ്പാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
2526.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാരിന്റെ കാലത്ത് ലൈഫ് മിഷന്‍ പദ്ധതി മുഖേന എത്ര പേരാണ് വീട് നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും നാളിതുവരെ എത്ര വീടുകള്‍ നല്‍കിയിട്ടുണ്ടെന്നും ഗുണഭോക്തൃ പട്ടികയില്‍ എത്രപേരാണ്ഉള്‍പ്പെട്ടിട്ടുള്ളതെന്നും അറിയിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട പ്രോഗ്രസ് റിപ്പോര്‍ട്ട് അവസാനമായി തയ്യാറാക്കിയത് എന്നാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതി ആരംഭിച്ചതിന് ശേഷം നാളിതുവരെ എത്ര വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും പൂര്‍ത്തീകരിക്കാത്ത വീടുകള്‍ എത്രയെന്നും ജില്ല തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ?
2527.
ശ്രീ ജി എസ് ജയലാൽ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എം.ജി.എസ്.വൈ., ആർ.കെ.ഐ., സി.എം.എൽ.ആർ.ആർ.പി., കിഫ്ബി എന്നിവ മുഖേന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപ്പാക്കിവരുന്ന നിര്‍മ്മാണ പ്രവൃത്തികളുടെയും അറ്റകുറ്റപ്പണികളുടെയും ഗുണനിലവാരം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ആർ.കെ.ഐ., പി.എം.ജി.എസ്.വൈ. പദ്ധതികളിൽപ്പെട്ട നിർമ്മിതികൾക്ക് ഡിഫെക്റ്റ് ലയബിലിറ്റി പിരീഡ് അനുസരിച്ച് അറ്റകുറ്റപ്പണികളും പോരായ്മകളും പരിഹരിച്ച് നൽകുന്നതിന് കരാറുകാരനെ ബാധ്യതപ്പെടുത്തുന്നുണ്ടോ; വിശദമാക്കാമോ;
( സി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്ന നിർമ്മാണ പ്രവൃത്തികളുടെയും അറ്റകുറ്റപ്പണികളുടെയും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ഡി )
പ്രസ്തുത സ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകളുടെ സുരക്ഷയും ഗുണമേൻമയും ഉറപ്പുവരുത്തുന്നതിനായി റോഡ് ആസ്തികളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി റോഡ് കണക്റ്റിവിറ്റി മാപ്പിംഗ് തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
2528.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ ഐ ബി സതീഷ്
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2026 വർഷത്തോടെ സംസ്ഥാനത്തെ സംമ്പൂർണ്ണ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
മാലിന്യ ശേഖരണം ഫലപ്രദമാക്കുന്നതിന് ഹരിത കര്‍മ്മസേനയെ ശക്തിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യസംസ്കരണ പദ്ധതി നിര്‍ദേശങ്ങള്‍ പ്രദേശവാസികളുടെ എതിര്‍പ്പ് കാരണം പ്രാവര്‍ത്തികമാക്കുന്നതില്‍ തടസ്സങ്ങള്‍ നേരിടുന്നുണ്ടോ; എങ്കില്‍ ജനങ്ങളുടെ ആശങ്കയകറ്റുന്നതിന് പരിസര മലിനീകരണരഹിത നൂതന മാലിന്യ സംസ്കരണ രീതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
2529.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപങ്ങളുടെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടിട്ടില്ലാത്ത പാതകളെ ലഭ്യമായ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് ഗതാഗതയോഗ്യമാക്കുന്നതിനായി പ്രസ്തുത രജിസ്റ്ററിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങൾ വിശദമാക്കാമോ;
( ബി )
പുതിയ പാതകൾ പ്രസ്തുത രജിസ്റ്ററിൽ ഉൾപ്പെടുത്തുന്നതിന് ഗ്രാമപഞ്ചായത്തുകൾ, നഗരസഭകൾ, കോർപ്പറേഷനുകൾ എന്നിവിടങ്ങളിലെ നടപടിക്രമങ്ങൾ വ്യത്യസ്തങ്ങളാണെങ്കിൽ ആയതിന്റെ വിശദാംശം തദ്ദേശസ്ഥാപനങ്ങള്‍ തിരിച്ച് ലഭ്യമാക്കാമോ ?
2530.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ തവനൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം നാഷണല്‍ ഹെെവെ വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുളള അനുമതിയ്ക്കായി ബന്ധപ്പെട്ട പഞ്ചായത്തില്‍ നിന്ന് അപേക്ഷ ലഭിച്ചിട്ടുണ്ടോ;
( സി )
എങ്കില്‍ ആയതിന്മേലുളള നടപടിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ?
2531.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുതര രോഗങ്ങൾ ബാധിച്ച കുടുംബാംഗങ്ങൾ ഉള്ളവരുടെ റേഷൻ കാർഡുകൾ ചികിത്സാ ആവശ്യങ്ങൾക്ക് മാത്രമായി ബി.പി.എൽ. വിഭാഗത്തിലേക്ക് പരിവർത്തനം ചെയ്ത് നൽകുന്ന അതേ പരിഗണന ഗുരുതര മാരക രോഗങ്ങൾ ബാധിച്ചവരുള്ള എ.പി.എൽ. കുടുംബങ്ങൾക്ക് സർക്കാരിൽ നിന്നും കിടപ്പാടം ലഭിക്കുന്നതിന് കൂടി ബാധകമാക്കുന്ന കാര്യം പരിഗണിക്കാമോ;
( ബി )
സെറിബ്രൽ പാൾസി പോലുള്ള മാരക രോഗങ്ങൾ ബാധിച്ച കുട്ടികളുടെ ചികിത്സാർത്ഥം നിത്യവും ദൂരസ്ഥലങ്ങളിലേക്കും മറ്റും യാത്ര ചെയ്യേണ്ട സാഹചര്യത്തില്‍ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാതെ നാല് ചക്രവാഹനം സ്വന്തമാക്കേണ്ടിവരുന്ന കുടുംബങ്ങളെ മറ്റ് ക്ലേശ ഘടകങ്ങൾ കണക്കിലെടുത്ത് ബി.പി.എൽ. വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കാമോ എന്ന് വ്യക്തമാക്കാമോ?
2532.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ പഞ്ചായത്തുകളില്‍ തനത് ഫണ്ട് കുറവായതിനാല്‍ ഉദ്യോഗസ്ഥരുടെ ശമ്പളവും ജനപ്രതിനിധികളുടെ ഓണറേറിയവും നൽകുന്നത് അടക്കമുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത്തരം പഞ്ചായത്തുകളുടെ പേരും നിലവിലെ തനത് വരുമാനത്തിന്റെ തോതും ജില്ലാ അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പഞ്ചായത്തുകളെ സഹായിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ഇത്തരം പഞ്ചായത്തുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് കൃത്യമായ ശമ്പള വിതരണത്തിന് ആവശ്യമായ നൂതന സംവിധാനം ഒരുക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
വിടവ് നികത്തല്‍ ഫണ്ട് (ഗ്യാപ്പ് ഫണ്ട്) ഇത്തരം പഞ്ചായത്തുകളില്‍ ലഭ്യമാകുന്നില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത ഫണ്ട് ആവശ്യാനുസരണം അനുവദിച്ച് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
2533.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തില്‍ റീബില്‍ഡ് കേരള ഫേസ് ടൂ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തികള്‍ ഏതെല്ലാമെന്നും അവയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദവിവരങ്ങളും ലഭ്യമാക്കാമോ?
2534.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരവിപുരം മണ്ഡലത്തില്‍ സി.എം.എല്‍.ആര്‍.ആര്‍.പി. പ്രകാരം അനുവദിച്ച പദ്ധതികള്‍ ഏതൊക്കെയാണെന്നും എത്ര തുക അനുവദിച്ചുവെന്നും വിശദമാക്കാമോ;
( ബി )
അനുവദിച്ച പ്രവൃത്തികളുടെ പുരോഗതി റിപ്പോര്‍ട്ട് ലഭ്യമാക്കാമോ;
( സി )
ഭരണാനുമതി ലഭിച്ചിട്ടും പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിലുണ്ടാകുന്ന കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത പദ്ധതി പ്രകാരം പുതിയ പ്രൊപ്പോസലുകള്‍ക്ക് അംഗീകാരം നല്‍കന്നുണ്ടോ; വ്യക്തമാക്കാമോ?
2535.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജിഡ ധനസഹായത്തോടെ നടപ്പിലാക്കുന്ന 17.90 ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള ഞാറക്കാല്‍ ഉപരിതല ജലസംഭരണി എന്നത്തേക്ക് പ്രവര്‍ത്തന സജ്ജമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതിനായി എന്തെല്ലാം പ്രവൃത്തികളാണ് പൂര്‍ത്തികരിക്കേണ്ടതായിട്ടുള്ളതെന്ന് വിശദമാക്കാമോ?
2536.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ ചെമ്മനാട്, ഉദുമ പഞ്ചായത്തുകളുടെ അധീനതയിൽപ്പെടുന്ന ഭൂമിയിൽ വര്‍ഷങ്ങളായി വീട് വച്ച് താമസിക്കുന്നവര്‍ക്ക് പ്രസ്തുത ഭൂമി പതിച്ചു നല്‍കുന്നതിനുള്ള ആര്‍സി4/147/18(ചെമ്മനാട്) ആര്‍സി4/95/17 (ഉദുമ) ഫയലുകളുടെ നിജസ്ഥിതി വിശദമാക്കുമോ;
( ബി )
അഞ്ചു വര്‍ഷത്തിലേറെയായി വകുപ്പുകളിലുള്ള പ്രസ്തുത ഫയലുകളില്‍ അനുകൂല തീരുമാനം കൈകൊള്ളുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം അറിയിക്കുമോ?
2537.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഞ്ചു സെന്റില്‍ കുറവായ സ്ഥലത്ത് ആയിരം ചതുരശ്ര അടിവരെ വിസ്തീർണ്ണമുള്ള വീടുകള്‍ നിര്‍മ്മിക്കാന്‍ അനുമതി ആവശ്യമില്ലെന്ന ഉത്തരവ് നിലവിലുണ്ടോ; എങ്കില്‍ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ; പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും കെട്ടിടനിര്‍മ്മാണ പെര്‍മിറ്റിന് അപേക്ഷിച്ചാല്‍ എത്ര ദിവസത്തിനകം അനുവദിക്കണമെന്നത് സംബന്ധിച്ച് നിലവിലുള്ള ഉത്തരവ് ലഭ്യമാക്കുമോ?
2538.
ശ്രീ കെ ആൻസലൻ
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ സേവനങ്ങള്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാനും സേവനങ്ങള്‍ സമയബന്ധിതമായി ലഭിക്കാനും സഹായകരമായ ഇന്റെഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്മെന്റ് സിസ്റ്റം സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും നടപ്പിലാക്കിയിട്ടുണ്ടോ; പ്രാസ്തുത സംവിധാനം നടപ്പിലാക്കുന്നതുവഴി എന്തൊക്കെ സൗകര്യങ്ങളും സേവനങ്ങളുമാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നത്; അറിയിക്കുമോ;
( ബി )
പഞ്ചായത്തുകളിൽ സേവനം ഓണ്‍ലൈൻ മുഖേനയാക്കിയെങ്കിലും പൊതുജനങ്ങള്‍ പ്രസ്തുത സൗകര്യം വേണ്ടവിധം ഉപയോഗപ്പെടുത്തുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് ഉചിതമായ നടപടി സ്വീകരിക്കുമോ?
2539.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിളപ്പില്‍ പഞ്ചായത്തില്‍ നിര്‍ദ്ദിഷ്ട പോളി ടെക്നിക്കിനായിയുള്ള സര്‍ക്കാര്‍ വഴി പുനര്‍നിക്ഷിപ്തമാക്കി കെെമാറുന്നതിനുള്ള നടപടികളുടെ നിലവിലെ സ്ഥിതിയെന്തെന്ന് വിശദമാക്കാമോ; ആയതിന്റെ തുടര്‍ നടപടികള്‍ എന്താണെന്നും കാലതാമസത്തിന്റെ കാരണമെന്തെന്നും വിശദമാക്കാമോ?
2540.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സി.എം.എല്‍.ആര്‍.ആര്‍.പി. പ്രകാരം നാളിതുവരെ ആലത്തൂര്‍ മണ്ഡലത്തില്‍ അനുവദിച്ച പദ്ധതികളുടെ വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതിയിലെ ഏതെങ്കിലും പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാത്തതായിട്ടുണ്ടോ; എങ്കില്‍ ഇവ പൂര്‍ത്തീകരിക്കുന്നതിലെ കാലതാമസത്തിന് കാരണം വ്യക്തമാക്കാമോ?
2541.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ നിലാവ് പദ്ധതി ഏതെല്ലാം പഞ്ചായത്തുകളിലാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
എത്ര പ‍ഞ്ചായത്തുകളില്‍ പ്രസ്തുത പദ്ധതി പൂര്‍ത്തീകരിച്ചൂവെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പാക്കിയ പ‍ഞ്ചായത്തുകളില്‍ വൈദ്യുതി വിളക്കുകളുടെ മെയ്‍ന്റനന്‍സ് നിർവ്വഹിക്കുന്നതാരെന്ന് വിശദമാക്കുമോ?
2542.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഡ്സ് സ്കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുമോ;
( ബി )
വാമനപുരം മണ്ഡലത്തില്‍ ഏതൊക്കെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ബഡ്സ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്;
( സി )
പ്രസ്തുത സ്കൂളുകള്‍ അനുവദിച്ചിട്ട് ഇതുവരെയും പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയാത്ത സ്കൂളുകള്‍ മണ്ഡലത്തിലുണ്ടോയെന്ന് അറിയിക്കുമോ?
2543.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്ത് രാജിന്റെ പ്രധാന ഘടകമായ ഗ്രാമസഭയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഗ്രാമസഭാ യോഗത്തിൽ പൊതുജന പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
ഗ്രാമസഭാ മിനിട്ട്സില്‍ കൃത്യമായി ഹാജര്‍ രേഖപ്പെടുത്തുകയും തീരുമാനങ്ങളും ചര്‍ച്ചകളും കൃത്യസമയത്ത് തന്നെ എഴുതി ചേര്‍ക്കുകയും ചെയ്യുന്നതിന് വേണ്ട നിര്‍ദ്ദേശം നല്‍കുമോ?
2544.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് മിഷനിൽ പയ്യന്നൂര്‍ നഗരസഭയിലെ കോറോത്ത് നിര്‍മ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയം പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
കരാറുകാരന്‍ പ്രവൃത്തി നിര്‍ത്തിവച്ചതിന്റെ കാരണം അറിയിക്കാമോ;
( സി )
പ്രവൃത്തി പുനരാരംഭിക്കാന്‍ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
പ്രവൃത്തി പൂര്‍ത്തീകരിച്ച് എപ്പോള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്; അറിയിക്കാമോ?
2545.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് നഗരസഭയ്ക്ക് പുതിയ വാഹനം വാങ്ങുന്നതിന് നഗരകാര്യ ഡയറക്ടര്‍ നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത വിഷയത്തിന്മേല്‍ സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പിന്റെ അഭിപ്രായം ലഭ്യമായിട്ടുണ്ടോ;
( സി )
എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് തുടര്‍നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?
2546.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസിലെ സാനിറ്റേഷന്‍ വര്‍ക്കര്‍മാരെ പൊതുസര്‍വ്വീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ആയത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
2547.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസിലെ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരാക്കി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദവിവരം അറിയിക്കുമോ;
( ബി )
പ്രസ്തുത വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തില്‍ സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന്റെ കാരണം വിശദമാക്കുമോ;
( സി )
പ്രസ്തുത വിജ്ഞാപനപ്രകാരം കേരള സ്റ്റേറ്റ് സര്‍വ്വീസില്‍ ഉള്‍പ്പെടുന്ന തസ്തികകള്‍ ഏതൊക്കെയെന്ന് വിശദമാക്കുമോ?
2548.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ കോട്ടക്കല്‍ കെ‌.എസ്‌.ഇ‌.ബി. സെക്ഷന്‍ വിഭജിച്ച് ഇന്ത്യനൂര്‍ സെക്ഷന്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടും കെ‌.എസ്‌.ഇ‌.ബി. ഓഫീസ് കെട്ടിടത്തിന്റെ വാടക നഗരസഭ നല്‍കുന്നത് സംബന്ധിച്ചും തദ്ദേശ സ്വയംഭരണ വകുപ്പിലുള്ള ഫയലിന്റെ (തസ്വഭവ-എഫ്.എം.2/83/2021-തസ്വഭവ) നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് നഗരകാര്യ ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്ന റിപ്പോര്‍ട്ട് നഗരകാര്യ ഡയറക്ട്റേറ്റില്‍ നിന്നും ലഭ്യമായിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത വിഷയത്തിന്മേല്‍ നഗരകാര്യ ഡയറക്ട്റേറ്റില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
2549.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍സിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ പ്രൊബേഷന്‍ കാലാവധി കഴിഞ്ഞതിന് ശേഷം പി.എസ്.സി. മുഖേനേ മറ്റൊരു ഡിപ്പാര്‍ട്ടമെന്റില്‍ നിയമനം ലഭിക്കുകയും പ്രസ്തുത വകുപ്പില്‍ നാല് വര്‍ഷം തുടര്‍ച്ചയായി സേവനം അനുഷ്ടിക്കുകയും ചെയ്ത ഉദ്യോഗസ്ഥന് തിരികെ മുന്‍സിപ്പല്‍ കോമണ്‍ സര്‍വ്വീസിലേക്ക് മടങ്ങിവരാൻ വ്യവസ്ഥയുണ്ടോ; ഇത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് അവരുടെ മുൻ കാല സര്‍വ്വീസ് സീനിയോറിറ്റി/സാലറി എന്നിവ സംരക്ഷിച്ച് നല്‍കുമോ; വ്യക്തമാക്കാമോ?
2550.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നഗരസഭകളിലെ മാലിന്യസംസ്കരണം ഏകോപിപ്പിക്കുന്ന ചുമതലകള്‍ വഹിക്കുന്ന ഉദ്യോഗസ്ഥര്‍ ആരെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിനായി യുവ പ്രോഫഷണലുകളെ നിയമിക്കുവാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നൽകുമോ;
( സി )
യുവ പ്രൊഫഷണലുകളെ നിയമിക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ള ഏജൻസി ഏതാണ്; പ്രസ്തുത ഏജന്‍സിക്ക് റിക്രൂട്ട്മെന്റ് നടത്താൻ അധികാരം നൽകിയിട്ടുണ്ടോ; എങ്കിൽ ബന്ധപ്പെട്ട രേഖയുടെ പകർപ്പ് ലഭ്യമാക്കുമോ; പ്രൊഫഷണൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടത്താത്തതിന്റെ കാരണം വ്യക്തമാക്കുമോ?
2551.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം കോര്‍പ്പറേഷന്‍ നടപ്പിലാക്കി വരുന്ന അമൃത് പദ്ധതികളുടെ പുരോഗതി എപ്രകാരമാണ്; വിശദാംശം ലഭ്യമാക്കുമോ?
2552.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ലെ മഹാപ്രളയത്തില്‍ താല്‍ക്കാലികമായി വെള്ളം കയറിയ നഗരസഭകളുടെ അധീനതയിലുള്ള പ്രദേശങ്ങളെ അതിതീവ്ര പ്രളയ ബാധിത പ്രദേശങ്ങളായി കണക്കാക്കി ലോക ബാങ്കിന്റെ സഹായം ലഭിക്കുന്നതിനായി മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രദേശങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിൽ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
ചെങ്ങന്നൂര്‍ നഗരസഭയിലെ 5,6,7 വാര്‍ഡുകള്‍ അതിതീവ്ര പ്രളയബാധിത പ്രദേശങ്ങളായി കണക്കാക്കി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത് നഗരസഭയുടെ അറിവോടെയാണോ;
( ഡി )
മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയതില്‍ അപാകതയുള്ളതായി നഗരസഭ ആക്ഷേപം ഉന്നയിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;
( ഇ )
ചെങ്ങന്നൂര്‍ നഗരസഭയുടെ നിര്‍ദ്ദേശമോ സമ്മതമോ ചര്‍ച്ചയോ പഠനമോ ഇല്ലാതെ പ്രസ്തുത പ്രദേശങ്ങളെ മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കുമോ;
( എഫ് )
2018-ലെ പ്രളയത്തില്‍ മാത്രം വെള്ളം കയറിയ പ്രസ്തുത പ്രദേശങ്ങളെ അതിതീവ്ര പ്രളയ ബാധിത പ്രദേശങ്ങളായി കണക്കാക്കി ഭവന നിര്‍മ്മാണങ്ങള്‍ക്ക് കര്‍ശന നിയന്ത്രണവും ഭൂമിയുടെ ക്രയവിക്രയങ്ങള്‍ക്ക് വിലക്കും ഏര്‍പ്പെടുത്തിയതിലെ അപാകത പുനഃപരിശോധിച്ച് തിരുത്തല്‍ നടപടിസ്വീകരിക്കുമോ?
2553.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നഗരസഭാ ജീവനക്കാര്‍ക്ക് സ്പാര്‍ക്ക് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് നടപടി ഉണ്ടോ;
( ബി )
പ്രസ്തുത നടപടിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( സി )
പ്രസ്തുത സംവിധാനം ഏര്‍പ്പെടുത്തുന്നതിന് പ്രയാസങ്ങള്‍ ഉണ്ടോ; വിശദവിവരം ലഭ്യമാക്കുമോ?
2554.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം നഗരത്തില്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പ്രതിമകള്‍ ആരുടെയൊക്കെയാണെന്നും എവിടെയൊക്കെയാണെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രതിമകളുടെ പരിപാലന ചുമതല ആര്‍ക്കാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രതിമകളോടൊപ്പം അവരെ സംബന്ധിച്ചും അവരുടെ പ്രവര്‍ത്തന മണ്ഡലത്തെ സംബന്ധിച്ചുമുള്ള വിശദമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പഠന വിനോദ യാത്രികള്‍ക്ക് ഉപയുക്തമാക്കുന്ന വിഷയം പരിഗണിക്കാമോ?
2555.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തില്‍ 2021 ഒക്ടോബർ 16-ാം തീയതിയിലുണ്ടായ മഹാപ്രളയത്തിൽ തകർന്ന കൂട്ടിക്കൽ പഞ്ചായത്തിലെ ഒന്‍പതാം വാർഡിലെ പുല്ലകയാറിന് കുറുകെയുള്ള ഏന്തയാർ - മുക്കളം പാലം, മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിലെ വെള്ളനാടി വള്ളക്കടവ് പാലം, കോരുത്തോട് ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ അഴുതയാറിന് കുറുകെയുള്ള തോപ്പുംപടി പാലം, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ഒന്‍പതാം ഡിവിഷനിലെ കാരയ്ക്കാട് ചങ്ങാടകടവ് ഭാഗത്ത് മീനച്ചിലാറിന് കുറുകെയുള്ള പാലം എന്നീ നാലുപാലങ്ങളുടെ പുനർനിർമ്മാണത്തിനായി സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ?
2556.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്ക് വേതനകുടിശ്ശികയുണ്ടോ; കൃത്യമായി വേതനം നൽകുന്നതിനുള്ള തടസ്സമെന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് കേന്ദ്രസർക്കാരിൽ നിന്നും ലഭിക്കേണ്ട തുക കൃത്യമായി ലഭിക്കുന്നുണ്ടോ എന്നറിയിക്കുമോ;
( സി )
ഇല്ലെങ്കിൽ എത്ര തുക കുടിശ്ശികയുണ്ടെന്ന് അറിയിക്കുമോ;
( ഡി )
പ്രസ്തുത കുടിശ്ശിക തുക ലഭിക്കുവാൻ കാലതാമസം നേരിടുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാര്‍ കുടിശ്ശിക നൽകിയ ശേഷം കേന്ദ്രസർക്കാരിൽ നിന്നും തുക ലഭിക്കുന്ന മുറയ്ക്ക് റീകൂപ്പ് ചെയ്യുന്ന സംവിധാനം നടപ്പിലാക്കുന്നത് പരിഗണിക്കുമോ;
( ഇ )
പ്രസ്തുത തൊഴിലാളികളുടെ വേതനം കൃത്യമായി നൽകുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
2557.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജിഡയുടെ ധനസഹായത്തോടെ നിര്‍മ്മിക്കുന്നതും തദ്ദേശസ്വയംഭരണ വകുപ്പ് 07.03.2019-ലെ സർക്കാർ ഉത്തരവ് 559/2019/എൽ.എസ്.ജി.ഡി. പ്രകാരം 5.95 കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കിയിട്ടുള്ളതുമായ ഞാറക്കല്‍ താലൂക്ക് ആശുപത്രി കെട്ടിടം എന്നത്തേക്ക് പ്രവര്‍ത്തന സജ്ജമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിടത്തിന് അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി സമര്‍പ്പിച്ച എസ്റ്റിമേറ്റിന് അനുമതി നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്നത്തേക്ക് അനുമതി ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
2558.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വർഷം മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് അനുവദിച്ച കേന്ദ്രവിഹിതത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് കുറവ് വന്നിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
അടുത്ത സാമ്പത്തിക വർഷം പ്രസ്തുത പദ്ധതിക്ക് ആവശ്യമായ കേന്ദ്ര വിഹിതത്തിൽ കുറവ് വരുത്തുന്നതിനുള്ള എന്തെങ്കിലും നിർദേശങ്ങൾ വന്നിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുക?
2559.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മണ്ഡലത്തില്‍ എത്ര വഴിയോര വിശ്രമ കേന്ദ്രങ്ങളാണ് സ്ഥാപിക്കാനുദ്ദേശിക്കുന്നത്; ഇതില്‍ എത്ര എണ്ണത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചു; വിശദാംശം ലഭ്യമാക്കാമോ?
2560.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എക്സൈസ് വകുപ്പിൽ എത്ര ഉദ്യോഗസ്ഥർ 2015-ലെ സ്പെഷ്യൽ റൂൾ ഭേദഗതിക്കുശേഷം വകുപ്പുതല പരീക്ഷകൾ പാസ്സാകാതെ സിവിൽ എക്സൈസ് ഓഫീസർ തസ്തികയിൽ നിന്നും പ്രിവന്റീവ് ഓഫീസർ തസ്തികയിലേയ്ക്ക് പ്രമോഷൻ നേടിയിട്ടുണ്ട്; അറിയിക്കുമോ;
( ബി )
മാൻഡേറ്ററിയായ വകുപ്പുതല പരിക്ഷകൾ പാസ്സാകാതെ സിവിൽ എക്സൈസ് ഓഫീസർ തസ്തകയിൽ നിന്നും പ്രിവന്റീവ് ഓഫീസറായി പ്രമോഷൻ നേടിയ ഉദ്യോഗസ്ഥരെ റിവർട്ട് ചെയ്യുവാൻ നിയമ തടസ്സമുണ്ടോ; ഇത് സംബന്ധിച്ച് കേസ്സുകളോ സ്റ്റേയൊ നിലവിലുണ്ടെങ്കിൽ ആയത് വ്യക്തമാക്കാമോ;
( സി )
കേസ്സുകളോ സ്റ്റേയൊ ഒഴിവാക്കാന്‍ സർക്കാർ തലത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ടോ; സ്റ്റേയുണ്ടെങ്കിൽ എത്ര വർഷമായി സ്റ്റേ ഉത്തരവായിട്ട് എന്ന് വ്യക്തമാക്കാമോ;
( ഡി )
വകുപ്പുതല പരീക്ഷകൾ പാസ്സാകാത്ത എക്സൈസ് ഉദ്യോഗസ്ഥർ എടുത്ത സെഷൻസ് കേസ്സുകൾക്ക് കോടതിയിൽ നിയമ സാധുതയുണ്ടോയെന്ന് അറിയിക്കുമോ?
2561.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എക്സൈസ് വകുപ്പിൽ 2015- ലെ സ്പെഷ്യൽ റൂൾ ഭേദഗതിക്കുശേഷം എത്ര ഉദ്യോഗസ്ഥർ വകുപ്പുതല പരീക്ഷകൾ പാസ്സാകാതെ പ്രമോഷൻ നേടിയിട്ടുണ്ട്; മാൻഡേറ്ററിയായ വകുപ്പുതല പരിക്ഷകൾ പാസ്സാകാതെ പ്രമോഷൻ നേടിയ ഉദ്യോഗസ്ഥരെ റിവർട്ട് ചെയ്യുവാൻ ഏന്തെങ്കിലും നിയമ തടസ്സമുണ്ടോ; അറിയിക്കുമോ;
( ബി )
കേസ്സുകളോ സ്റ്റേയൊ നിലവിലുണ്ടെങ്കിൽ ആയത് വ്യക്തമാക്കാമോ; ഇവ ഒഴിവാക്കുവാന്‍ സർക്കാർ തലത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
വകുപ്പുതല പരീക്ഷകൾ പാസ്സാകാത്ത എക്സൈസ് ഉദ്യോഗസ്ഥർ എടുത്ത സെഷൻസ് കേസ്സുകൾക്ക് കോടതിയിൽ നിയമ സാധുത ഉണ്ടോ എന്ന് വ്യക്തമാക്കാമോ?
2562.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സുപ്രീം കോടതി പുറപ്പെടുവിച്ച 07.09.2022-ലെ സി.എ.3913/11 കേസിലെ വിധി എക്സൈസ് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ വിധി നടപ്പിലാക്കുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരുടെ 02.02.1993 മുതല്‍ 30.06.2003 വരെയുള്ള സംസ്ഥാന സീനിയോരിറ്റി ലിസ്റ്റില്‍ ജില്ലാതല സീനിയോരിറ്റി ലിസ്റ്റുകളില്‍ ഉള്‍പ്പെടാത്ത ആരെയെങ്കിലും ഉള്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ അവരുടെ പേര് വിവരവും അവര്‍ പ്രിവന്റീവ് ഓഫീസര്‍ തസ്തികയില്‍ നിന്നും തുടര്‍പ്രമോഷന് വേണ്ടിയുള്ള വകുപ്പുതല പി.എസ്.സി പരീക്ഷകള്‍ പാസായിട്ടുണ്ടെങ്കില്‍ ആയതിന്റെ വിവരവും നല്‍കാമോ?
2563.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പ് വർഷം എൻ.ഡി.പി.എസ്. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളില്‍ കുറ്റപത്രം നൽകിയവ എത്രയെന്ന് വെളിപ്പെടുത്തുമോ;
( ബി )
സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ പ്രതികളായിട്ടുള്ള കേസുകൾ എത്രയെണ്ണമുണ്ട്; വിശദവിവരം നൽകാമോ;
( സി )
ഇത്തരം കേസുകളിൽ സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദവിവരം ലഭ്യമാക്കാമോ;
( ഡി )
ലഹരി കടത്തിനെക്കുുറിച്ച് ഡിപ്പാർട്ട്മെന്റിന് രഹസ്യ വിവരം നൽകിയത് എപ്പോഴെങ്കിലും ചോർന്നതായിട്ട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതുമായി ബന്ധപ്പെട്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
2564.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെ വില്പന തടയുന്നതിന് നടപ്പാക്കിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുമോ;
( ബി )
മയക്കുമരുന്ന് വിപണനത്തിനെതിരെ നടപ്പാക്കുന്ന നിയമ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
( സി )
ലഹരി ഉപയോഗം തടയുന്നതിന് ജനകീയ സമിതികള്‍, വാര്‍ഡ്തല സമിതികള്‍ എന്നിവയെ ശക്തിപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
2565.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ എക്സെെസ് റേഞ്ച് ഓഫീസ് അനുവദിക്കുന്നത് പരിഗണനയിലുണ്ടാേ?
2566.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ 2022 ജനുവരി 1 മുതല്‍ നവംബര്‍ 30 വരെ എക്സൈസ് വകുപ്പ് മയക്കുമരുന്ന് , കഞ്ചാവ് എന്നിവ പിടിച്ചെടുത്ത സംഭവങ്ങളുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( ബി )
കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് എവിടെ ആണെന്നും വ്യക്തമാക്കാമോ;
( സി )
ഇങ്ങനെ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ ആകെ പ്രതിയാക്കപ്പെട്ടവരുടെ എണ്ണം വ്യക്തമാക്കാമോ;
( ഡി )
പ്രതിയാക്കപ്പെട്ടവരില്‍ 30 വയസ്സിന് താഴെ ഉള്ളവരുടെ എണ്ണം വ്യക്തമാക്കാമോ; ആകെ പ്രതിയാക്കപ്പെട്ട വയനാട് സ്വദേശികളുടെ എണ്ണം വ്യക്തമാക്കാമോ?
2567.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടികളിലെ ലഹരിവസ്തുക്കളുടെ ഉപയോഗം പാടെ തുടച്ചുനീക്കുവാന്‍ എക്സെെസ് വകുപ്പ് മറ്റു വകുപ്പുകളുമായി ചേര്‍ന്ന് ബോധവത്ക്കരണമുള്‍പ്പെടെ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
2568.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എക്‌സൈസ് വകുപ്പിലും വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും എത്ര താൽകാലിക നിയമനങ്ങൾ, കരാർ നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്നും ഏതൊക്കെ തസ്തികളിലാണ് ഇപ്രകാരം നിയമനം നടത്തിയിട്ടുള്ളതെന്നും മേൽപ്പറഞ്ഞ പ്രകാരം നിയമിതരായവർക്ക് വേതനവും മറ്റ് ആനുകൂല്യങ്ങളുമായി 2022 ഒക്ടോബർ മാസം അനുവദിച്ച ആകെത്തുക എത്രയാണെന്നും വ്യക്തമാക്കുമോ;
( ബി )
ഇതിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തിയ നിയമനങ്ങൾ എത്രയാണെന്നും മറ്റുള്ള നിയമനങ്ങളിൽ റിക്രൂട്ട്മെന്റിനായി അവലംബിച്ച മാർഗം ഏതാണെന്നും ഏത് ഏജൻസി മുഖേനയാണ് നിയമനം നടത്തിയതെന്നുമുള്ള വിവരം വ്യക്തമാക്കുമോ?
2569.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എക്സൈസ് വകുപ്പ് കെമിക്കൽ എക്സാമിനേഷന്‍ ലാബില്‍ നടത്തിവരുന്ന പരിശോധന ഭക്ഷ്യ വകുപ്പിന്റെ ,കോന്നിയിലെ സി.എഫ്.ആര്‍.ഡി. ലാബില്‍ നടത്തുന്നതിന് രൂമാനമെടുത്തിട്ടുണ്ടോ; അറിയിക്കുമോ;
( ബി )
നിലവിലെ അബ്കാരി നിയമം അനുശാസിക്കുന്ന പരിശോധന സി.എഫ്.ആര്‍.ഡി. ലാബിലേക്ക് മാറ്റുന്നതിന് അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
ഭൂരിഭാഗം താല്‍കാലിക ജീവനക്കാര്‍ ജോലി ചെയ്യുന്ന സി.എഫ്.ആര്‍.ഡി. ലാബില്‍ അതീവ ശ്രദ്ധയോടെ ചെയ്യേണ്ട പ്രസ്തുത പരിശോധന നടത്താന്‍ തീരുമാനിച്ചാല്‍ വരാവുന്ന ഭവിഷ്യത്തുകള്‍ സര്‍ക്കാര്‍ പരിശോധിക്കുമോ; വ്യക്തമാക്കാമോ?
2570.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്കിൽ എക്സൈസ് സർക്കിൾ ഓഫീസ് സ്ഥാപിക്കുന്നതിന് ഭൂമി കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത താലൂക്കിൽ എക്സൈസ് സർക്കിൾ ഓഫീസ് ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ?
2571.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മയക്കുമരുന്നിടപാടുകാരുടെ ഡേറ്റാബാങ്ക് തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ ഇതില്‍ എത്ര പ്രതികളുണ്ടെന്ന് വിശദമാക്കുമോ;
( ബി )
ലഹരിക്കടത്ത് ആവർത്തിക്കുന്ന എത്രപേർ പട്ടികയിലുണ്ടെന്ന് വിശദമാക്കുമോ;
( സി )
ലഹരിക്കേസ് പ്രതികൾക്ക് പുറത്തിറങ്ങാന്‍ ഇനി കുറ്റകൃത്യം ചെയ്യില്ലെന്നുള്ള ബോണ്ട് നൽകേണ്ടതുണ്ടോ; എങ്കിൽ എത്രപേരിൽ നിന്ന് ബോണ്ട് വാങ്ങിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
2572.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര എക്സെെസ് ഓഫീസിന് തഴക്കരയില്‍ എക്സെെസ് കോംപ്ലക്സ് നിര്‍മ്മിക്കുവാന്‍ തുക അനുവദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത നിര്‍മ്മാണത്തിന് ടി തുക അപര്യാപ്തമാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത നിര്‍മ്മാണത്തിനാവശ്യമായ അധിക തുക അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
2573.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സുപ്രീം കോടതി പുറപ്പെടുവിച്ച അപ്പീല്‍(സിവില്‍)3913 മുതല്‍ 3931/2011 വരെയുള്ള കേസുകളില്‍ 7.09.2022-ലെ അന്തിമ വിധി നടപ്പാക്കുന്നതിനുള്ള നടപടി എക്‌സൈസ് വകുപ്പില്‍ സ്വീകരിച്ചിട്ടുണ്ടോ, എങ്കില്‍ വിശദമാക്കുമോ;
( ബി )
നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ ആയതിനുള്ള തടസ്സങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുമോ;
( സി )
ബഹു. സുപ്രീം കോടതിയുടെ 7.09.2022 - ലെ സിഎ 3913/11 കേസിലെ വിധി വന്നശേഷം ക്രമവിരുദ്ധമായി 10.11.2022 - ലെ എക്സ്‌ ഡി3-248635/2020 ഉത്തരവ് പ്രകാരം പ്രിവന്റീവ് ഓഫീസര്‍ തസ്തികയില്‍ നിന്നും അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് നല്‍കിയ താല്‍ക്കാലിക സ്ഥാനകയറ്റം ക്രമീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കാനുള്ള കാരണം വ്യക്തമാക്കുമോ;
( ഡി )
ബഹു. സുപ്രീം കോടതി വിധി പ്രകാരം സീനീയോറിറ്റി ലിസ്റ്റ് പുനക്രമീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
2574.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലഹരിക്കെതിരെ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ ഏതെങ്കിലും മദ്യശാലകൾ അടച്ചു പൂട്ടിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഇല്ലെങ്കിൽ മദ്യശാലകൾ അടച്ച് പൂട്ടുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
2575.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഐ.ടി. മേഖലയിൽ പബ്ബുകളും വൈൻ പാർലറുകളും തുടങ്ങാനും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങൾ വെളിപ്പെടുത്താമോ;
( ബി )
മദ്യം ഇല്ലാതായാൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കും വ്യാജവാറ്റ് പെരുകും മദ്യം ഉപയോഗിച്ചിരുന്നവർക്ക് അത് ഇല്ലാതായാൽ വൻ പ്രത്യഘാതമുണ്ടാകും എന്നിങ്ങനെയുള്ള മദ്യവ്യാപനത്തിന് ആധാരമായ പ്രചാരണത്തിന്റെ ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കാമോ;
( സി )
മദ്യം സുലഭമായി ലഭിക്കുമ്പോഴും മയക്കുമരുന്ന് വ്യാപനം വർദ്ധിച്ചുവെന്ന യാഥാർത്ഥ്യം സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ടോ; ആയതു നിയന്ത്രിക്കാൻ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ഡി )
കേരള ബിവറേജസ് കോർപ്പറേഷൻ പഴവര്‍ഗ്ഗങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ വൈൻ ഉല്‍പ്പാദിപ്പിക്കാന്‍ ഉദ്ദേശിക്കുണ്ടോ; വിശദാംശം നല്‍കുമോ;
( ഇ )
സംസ്ഥാനത്ത് ബ്രൂവറി തുടങ്ങുന്നതിനുള്ള തടസ്സം എന്താണെന്ന് അറിയിക്കാമോ; കേരളത്തിൽ കൂടുതൽ ബ്രൂവറികള്‍ തുടങ്ങിയാല്‍ മാത്രമെ പബ്ബ് എന്ന ആശയം നടപ്പാക്കാന്‍ കഴിയുകയുള്ളു എന്നിരിക്കെ ഐ.ടി. മേഖലയിൽ ക്ലബ്ബ് ലൈസൻസ് നൽകുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം അറിയിക്കാമോ;
( എഫ് )
ടൂറിസം ലക്ഷ്യം വെച്ച് മദ്യനയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടോ; ബാറിൽ നിന്നും മദ്യം വാങ്ങാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്താൻ ഉദ്ദേശ്യമുണ്ടോ; ഇതിലേക്ക് ഹോട്ടൽ വേര്‍തിരിവ് ഏത് രീതിയിൽ ആണെന്ന് അറിയിക്കാമോ;
( ജി )
സംസ്ഥാനത്ത് വീര്യമുള്ള മദ്യം ഉല്പാദിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; കേരള ബ്രാൻഡ് മദ്യം കയറ്റുമതി ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ?
2576.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലഹരി വിമുക്ത കേരളം ലക്ഷ്യമിട്ട് നടപ്പാക്കാനുദ്ദേശിക്കുന്ന കര്‍മ്മ പരിപാടികള്‍ വ്യക്തമാക്കാമോ;
( ബി )
ലഹരിക്കെതിരായ എന്‍ഫോഴ്സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 2022 - ല്‍ എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജില്ല തിരിച്ച് വിശദമാക്കാമോ?
2577.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്ദമംഗലം എക്സെെസ് റേഞ്ച് ഓഫീസ് കെട്ടിട നിര്‍മ്മാണത്തിന് എത്ര രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമാേ;
( ബി )
കെട്ടിടം അടിയന്തരമായി നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത് ജി3/208/2022/നികുതി നമ്പർ ഫയലിൽ ഭരണാനുമതി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമാേ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.