UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 7th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 7th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1276.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഏറ്റവും കൂടുതൽ പൊതുമരാമത്ത് ജോലികൾ ഏൽപ്പിച്ചു നൽകിയിട്ടുള്ള രണ്ട് അക്രെഡിറ്റഡ് ഏജൻസികൾ ഏതാണ്; എത്ര കോടി രൂപയുടെ പ്രവൃത്തികളാണ് നാളിതുവരെ പ്രസ്തുത ഏജൻസികൾക്ക് ഏൽപ്പിച്ചു നൽകിയിട്ടുള്ളത്; വിശദമാക്കുമോ;
( ബി )
ഇതിൽ ടെൻഡർ നടപടിക്രമം ഒഴിവാക്കി നൽകിയിട്ടുള്ള പ്രവൃത്തികൾ എത്ര കോടി രൂപയുടെതാണ് എന്ന് വ്യക്തമാക്കുമോ?
1277.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഏതെല്ലാം പ്രവൃത്തികളാണ് പുരോഗമിച്ച് വരുന്നത് ; അവയുടെ ഇപ്പോഴത്തെ പ്രവൃത്തി പുരോഗതി വിശദമാക്കാമോ;
( ബി )
ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതെല്ലാമെന്നും അവയുടെ ടെണ്ടര്‍ നടപടികള്‍ സംബന്ധിച്ച പുരോഗതിയും വിശദമാക്കുമോ?
1278.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ പുതിയ സെക്ഷൻ ഓഫീസുകൾ തുടങ്ങുവാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ ഏതെല്ലാം സ്ഥലങ്ങളിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
മലപ്പുറം ജില്ലയിൽ വേങ്ങര കേന്ദ്രമാക്കി പുതിയ സെക്ഷൻ ഓഫീസ് തുടങ്ങുന്നതിനുളള നടപടികൾ സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
1279.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ മണ്ഡലത്തിലെ ഗവണ്‍മെന്റ് പോളിടെക്നിക്ക് കെട്ടിട നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിട നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാൻ നടപടി സ്വീകരിക്കുമോ ?
1280.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.ഡബ്ല്യു.ഡി.വകുപ്പ് മുഖേന നടത്തുന്ന പ്രവൃത്തികളിൽ കോൺട്രാക്ടർമാർ ടെൻഡർ നടപടികളിൽ പങ്കെടുക്കുവാൻ തയ്യാറാകാത്ത സാഹചര്യം നിലവിലുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പി.ഡബ്ല്യു.ഡി. വകുപ്പിന്റെ എത്ര പ്രവൃത്തികൾക്കാണ് ടെൻഡർ നടപടികളിൽ മതിയായ പ്രാതിനിധ്യം ഇല്ലാത്തതിനാൽ മറ്റ് മാർഗ്ഗങ്ങൾ അവലംബിക്കേണ്ടി വന്നിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ?
1281.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വേങ്ങര മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കൊളപ്പുറം - തിരൂരങ്ങാടി റോഡിൽ പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുളള 40 സെന്റ് സ്ഥലം ഫയർ ഫോഴ്സ് വകുപ്പിന് വിട്ടു നൽകുന്നതിനോ എൻ.ഒ.സി. നൽകുന്നതിനോ വേണ്ടി സ്കെച്ചും അനുബന്ധ രേഖകളും ലഭിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ കാലതാമസം കൂടാതെ പ്രസ്തുത സ്ഥലം വിട്ടു നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
1282.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ നബാര്‍ഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 2016 മുതല്‍ അനുവദിച്ച പാെതുമരാമത്ത് പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കാമോ;
( ബി )
ഓരോ പദ്ധതിക്കും അനുവദിച്ച തുകയും അവയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കുമോ; വിശദാംശം നല്‍കാമോ?
1283.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തിലെ നങ്ങ്യാര്‍കുളങ്ങര ഗവ. യു.പി.എസ്., തൃക്കുന്നപ്പുഴ ഗവ. എല്‍.പി.എസ്., തൃക്കുന്നപ്പുഴ ആത്മവിദ്യാലയം സ്‌കൂള്‍, ആയാപറമ്പ് എച്ച്എസ്എസ് എന്നിവയിലെ നിർമ്മാണ പ്രവൃത്തികളുടെ നിര്‍വ്വഹണ പുരോഗതി വ്യക്തമാക്കാമോ;
( ബി )
ഈ പ്രവൃത്തികളുടെ നിര്‍വ്വഹണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുളള നടപടി സ്വീകരിക്കുമോ?
1284.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറയിന്‍കീഴ് മണ്ഡലത്തില്‍ റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിനു നബാര്‍ഡ് ധനസഹായം ലഭ്യമാക്കുന്നതിനായി സമര്‍പ്പിച്ച പുതിയ പ്രവൃത്തികളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ധനസഹായം ലഭ്യമാക്കിയ പ്രവൃത്തികളുടെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ?
1285.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 ബജറ്റില്‍ ചാരുമ്മൂട് സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിന് തുക വകയിരുത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ (ക്രമ നമ്പര്‍ 1059 പേജ് 62); വിവരം നൽകുമോ ;
( ബി )
പ്രസ്തുത നിര്‍മ്മാണത്തിന് പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ ഭരണാനുമതി വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
1286.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം മണ്ഡലത്തില്‍ ആശ്രാമത്ത് നിര്‍മ്മിച്ചിട്ടുളള വര്‍ക്കിംഗ് വിമണ്‍സ് ഹോസ്റ്റലിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടോ;
( ബി )
ഇതിനായുളള പ്രൊപ്പോസല്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടും ഹോസ്റ്റലിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്; വിശദമാക്കുമോ;
( സി )
പ്രസ്തുത ഹോസ്റ്റലിന്റെ പ്രവര്‍ത്തനം അടിയന്തരമായി ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
1287.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിക്ക് പത്തോളജി ലാബ് നിര്‍മ്മിക്കുന്നതിനായി GO Rt No. 4064/2013/H&FWD Dated: 6/12/2013 പ്രകാരം ആരോഗ്യ വകപ്പ് 150 ലക്ഷം രൂപ പി .ഡബ്ള്യു .ഡി ബില്‍ഡിംഗ് വിഭാഗത്തിനു അഡ്വാന്‍സ് നല്‍കിയിട്ടുണ്ടോ എന്ന് വിശദമാക്കാമോ; എങ്കിൽ അഡ്വാന്‍സ് ഏതു വര്‍ഷത്തില്‍ ആണ് നൽകിയതെന്ന് വിശദമാക്കുമോ?
1288.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ നടന്നുവരുന്ന പൊതുമരാമത്ത് പ്രവൃത്തികള്‍ ഏതെല്ലാമാണ്; ഓരോന്നിന്റേയും നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
ആലത്തൂര്‍ മണ്ഡലത്തില്‍ അടിയന്തരമായി നടപ്പിലാക്കേണ്ടതും എന്നാല്‍ ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ലാത്തതുമായ പൊതുമരാമത്ത് പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ?
1289.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് , ശിപാർശ ചെയ്ത പ്രവൃത്തികൾ ഏതെല്ലാമാണെന്ന് പറയാമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും പ്രവർത്തന പുരോഗതി വിശദമാക്കുമോ;
( സി )
കിഫ്‌ബി അംഗീകാരത്തിന് സമർപ്പിച്ച കാഞ്ഞങ്ങാട് ഫ്‌ളൈ ഓവർ, പടന്നക്കാട് മേൽപ്പാലം,വെള്ളരിക്കുണ്ട് റോഡ്, മേക്കാട്ട്-എരിക്കുളം റോഡ് എന്നിവക്ക് ധനകാര്യ അംഗീകാരം നൽകിയോ എന്ന് വ്യക്തമാക്കുമോ;
( ഡി )
ഇല്ലെങ്കിൽ എപ്പോൾ ധനകാര്യ അംഗീകാരം നൽകുമെന്ന് പറയാമോ ?
1290.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കഴക്കൂട്ടം മണ്ഡലത്തില്‍ പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍ വിശദമാക്കുമാേ;
( ബി )
നബാര്‍ഡ് ഫണ്ട് ഉപയാേഗിച്ച് ഉത്തരവായതും പൂര്‍ത്തീകരിച്ചതുമായ ഗ്രാമീണ റാേഡുകളുടെ പട്ടിക ലഭ്യമാക്കുമോ;
( സി )
തിരുവനന്തപുരം മെഡിക്കല്‍ കാേളേജ് മാസ്റ്റര്‍ പ്ലാനില്‍ അവശേഷിക്കുന്ന പ്രവൃത്തികള്‍ പാെതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നിര്‍വ്വഹിക്കുന്നതിന് ശ്രമിക്കുമാേ; വിശദമാക്കുമാേ;
( ഡി )
തിരുവനന്തപുരം നഗര പരിധിയിലെ പ്രധാന റാേഡുകള്‍ സംരക്ഷിക്കുന്നതിന് പ്രത്യേക പദ്ധതി ആലാേചനയിലുണ്ടാേ എന്ന് വിശദമാക്കുമാേ;
( ഇ )
റാേഡുകള്‍ ബി.എം.& ബി.സി നിലവാരത്തില്‍ ടാറിംഗ് നടത്തുന്നതിന് അനുബന്ധമായി കുടിവെള്ള വിതരണ ലെെനുകള്‍ റാേഡിനിരുവശത്തുമായി സ്ഥാപിക്കുന്നതിന് കൂടി പരിഗണന നല്‍കുമാേ എന്ന് വിശദമാക്കുമാേ;
( എഫ് )
സി.എം.ഡി.ആർ.എഫ്. ഉപയാേഗിച്ച് നടത്തുന്ന റാേഡ് നവീകരണം പാെതുമരാമത്ത് വകുപ്പ് വഴി നിര്‍വ്വഹിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമാേ എന്ന് വിശദമാക്കുമാേ;
( ജി )
ദേശീയ ഗെയിംസിനാേട് അനുബന്ധിച്ച് പാെതുമരാമത്ത് വകുപ്പ് നവീകരിച്ച നഗരസഭ റാേഡുകള്‍ നവീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമാേ എന്ന് വിശദമാക്കുമാേ; സാധനങ്ങളുടെ വിലയിലുണ്ടായ അമിത വര്‍ദ്ധനവ് നിമിത്തം പ്രവൃത്തികള്‍ നിര്‍വ്വഹിക്കുന്നതിനും, മുടങ്ങിക്കിടക്കുന്നതുമായ കരാറുകള്‍ക്ക് ആശ്വാസം നല്‍കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കുമാേ എന്ന് വിശദമാക്കുമാേ?
1291.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഗാന്ധി കെ. കേളപ്പന് സ്മാരകം നിര്‍മ്മിക്കുന്നതിന് ഭരണാനുമതി ലഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ എന്താണെന്ന് വിശദമാക്കുമാേ?
1292.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയോര ഹൈവേയുടെ ഉപജ്ഞാതാവായി അറിയപ്പെടുന്ന ജോസഫ് കനകമൊട്ടയ്ക്കുള്ള ആദരമായി ഹൊസ്ദുർഗ്-പാണത്തൂർ റോഡിൽ പതിനെട്ടാം മൈയിലിൽ പൊതുമരാമത്ത് പുറമ്പോക്ക് ഭൂമിയിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുന്നതിനുള്ള നടപടി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
പ്രതിമ സ്ഥാപിക്കുന്നതിന് സ്ഥലം അനുവദിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാമോ?
1293.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തിലെ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ കീഴിൽ നടക്കുന്ന നിർമ്മാണ പ്രവൃത്തികൾ ഏതൊക്കെയെന്നും അതിന്റെ പ്രവർത്തന പുരോഗതി എന്തെന്നും വിശദമാക്കുമോ?
1294.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് കെട്ടിട വിഭാഗം മുഖേന കല്ല്യാശ്ശേരി മണ്ഡലത്തില്‍ നടന്നുവരുന്ന പ്രവൃത്തികള്‍ ഏതൊക്കെയാണ്; വിശദാംശം ലഭ്യമാക്കാമോ?
1295.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തോ ഈ സര്‍ക്കാരിന്റെ കാലത്തോ ഭരണാനുമതി ലഭിച്ചതും എന്നാല്‍ നാളിതുവരെ പൂര്‍ത്തീകരിച്ചിട്ടില്ലാത്തതുമായ പൊതുമരാമത്ത് പ്രവൃത്തികള്‍ എതൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കേണ്ട പൊതുമരാമത്ത് പ്രവൃത്തികള്‍ എതൊക്കെയാണെന്ന് വിശദമാക്കുമോ?
1296.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി കേരള വഴി നടപ്പിലാക്കുന്ന കരമന-വെള്ളറട റോഡിന്റെ പൂര്‍ത്തീകരണത്തിനുള്ള സാമ്പത്തികാനുമതി ലഭ്യമായിട്ടുണ്ടോ; പ്രസ്തുത പദ്ധതി പൂര്‍ത്തീകരിയ്ക്കന്നതിന് ധനകാര്യ വകുപ്പിന്റെ അനുമതി ആവശ്യപ്പെട്ടിട്ടുണ്ടോ ;ആയതിന്റെ നിലവിലെ സ്ഥിതിയും തുടര്‍നടപടിയും വിശദമാക്കുമോ;
( ബി )
പാറശ്ശാല മണ്ഡലത്തില്‍ വകുപ്പിന്റെ ഭരണാനുമതി ലഭിച്ചിട്ടും ആരംഭിക്കാത്തതും പൂര്‍ത്തിയാക്കാത്തതുമായ പൊതുമരാമത്ത് പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയാണെന്നും വ്യക്തമാക്കുമോ; മേല്‍പ്പറഞ്ഞ ഓരോ പ്രവൃത്തിയും നിലവില്‍ ഏത് ഘട്ടത്തിലാണെന്ന വിശദവിവരം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ പൊതുമരാമത്ത് ബില്‍ഡിംഗ്സ് വിഭാഗത്തിന് കീഴില്‍ എത്ര കെട്ടിടങ്ങളും അനുബന്ധ റോഡുകളും ഉണ്ടെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത മണ്ഡലത്തില്‍ പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗത്തിന് കീഴില്‍ എത്ര പാലങ്ങളും അനുബന്ധ റോഡുകളും ഉണ്ടെന്ന് വ്യക്തമാക്കുമോ?
1297.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്താൻ ഏതെല്ലാം പദ്ധതികളാണ് കോഴിക്കോട് ജില്ലയില്‍ നിന്നും നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത നിര്‍ദ്ദേശങ്ങളിന്മേൽ സ്വീകരിച്ച തുടര്‍നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
1298.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം താലൂക്കില്‍ പാെതുമരാമത്ത് റോഡ്സ്, കെട്ടിട വിഭാഗങ്ങളുടെ സബ്ഡിവിഷനുകള്‍ ആരംഭിക്കുന്നതിന് നല്‍കിയ നിവേദനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
1299.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ മനയ്ക്കക്കടവ്-ബ്രഹ്മപുരം റോഡില്‍ പിണര്‍മുണ്ട ജംഗ്ഷനില്‍ റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞതിനാല്‍ റോഡ് തകരുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡിന്റെ സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതിനായി സമര്‍പ്പിച്ച പ്രൊപ്പോസല്‍ പ്രകാരം (ഫയല്‍ നമ്പര്‍ ജി2/322/2022-പി.ഡബ്ല്യു.ഡി) പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി നില്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1300.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തില്‍ പൊന്നറ ശ്രീധര്‍ സ്‍മാരക ഠൗണ്‍ ഹാള്‍ നിര്‍മ്മിക്കുന്നതിനുള്ള ഭരണാനുമതിയ്ക്കു് വേണ്ടി സ്വീകരിച്ച നടപടികൾ എന്തായെന്ന് വിശദമാക്കുമോ;
( ബി )
ഠൗണ്‍ ഹാള്‍ നിര്‍മ്മിക്കുന്നതിനുള്ള തുടര്‍നടപടി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
1301.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ മണ്ഡലത്തിലെ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മിനി സിവില്‍ സ്റ്റേഷന്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1302.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത പ്രവൃത്തികൾ ഏതൊക്കെയാണെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ ഏറ്റെടുത്ത തീയതി, അനുവദിച്ച തുക , ഇപ്പോഴത്തെ അവസ്ഥ ഇവ സംബന്ധിച്ച വിശദാംശങ്ങൾ ജില്ല തിരിച്ച് അറിയിക്കുമോ;
( സി )
എസ്റ്റിമേറ്റ് തയ്യാറാക്കിയതിന് ശേഷം ഭരണാനുമതി നൽകാനുള്ള പ്രവൃത്തികൾ ഏതൊക്കെയാണെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( ഡി )
എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതി ഉടൻ നൽകേണ്ട ശോചനീയാവസ്ഥയിലുള്ള എത്ര റോഡുകൾ ഉണ്ടെന്ന് അവയുടെ പേര് വിവരം സഹിതം ജില്ല തിരിച്ച് വ്യക്തമാക്കുമോ?
1303.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
'PWD-4 U' ആപ്പിന്റെ നിർമ്മാണ കരാറിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ആപ്പിന്റെ നിർമ്മാണത്തിനായുള്ള കരാർ കമ്പനിയെ ടെൻഡർ നടപടികളിലൂടെയാണോ തെരെഞ്ഞെടുത്തത് എന്ന് വ്യക്തമാക്കാമോ; അല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ;
( സി )
ആണെങ്കിൽ ടെൻഡറിൽ പങ്കെടുത്ത കമ്പനികളുടെ വിശദാംശവും അവ ക്വോട്ട് ചെയ്ത തുക എത്രയാണെന്ന വിവരവും ലഭ്യമാക്കാമോ?
1304.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ 2022 വരെ ഊരാളുങ്കൽ സൊസൈറ്റിക്ക് പൊതുമരാമത്തു് വകുപ്പിന്റെ എത്ര പദ്ധതികൾ നൽകി എന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ പദ്ധതിക്കും അനുവദിച്ച തുക എത്രയെന്നും ഇതിൽ ടെൻഡർ നടപടികൾ പാലിക്കാതെ നൽകിയ പദ്ധതികൾ ഏതൊക്കെയെന്നും വ്യക്തമാക്കാമോ ?
1305.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നബാര്‍ഡ് സ്കീമില്‍ ഉള്‍പ്പെടുത്തി പനയപ്പിള്ളി ഗവ: ഹെെസ്കൂളിന്റെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി, എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കാന്‍ പാെതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറില്‍ നിന്നും പാെതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ക്ക് (കെട്ടിട വിഭാഗം) കത്ത് ലഭിച്ചിട്ടുണ്ടാേയെന്ന് വ്യക്തമാക്കാമാേ;
( ബി )
എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ വിശദമാക്കുമാേ?
1306.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിൽ നിന്നും കോൺട്രാക്ടർമാർക്കുള്ള കുടിശ്ശിക ഇനത്തിൽ എത്ര തുക വിതരണം ചെയ്യുവാനുണ്ടെന്നത്, പ്രസ്തുത പ്രവൃത്തികൾ പൂർത്തീകരിച്ച വർഷം അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ;
( ബി )
സർക്കാരിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം കോൺട്രാക്ടർമാർക്ക് തുക മാറി നൽകാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ടോ; ഇത് വികസന പ്രവർത്തനങ്ങളെ ദോഷകരമായി ബാധിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
1307.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ പൊതുമരാമത്ത് കെട്ടിട വിഭാഗം ഏറ്റെടുത്ത് നടത്തുന്ന ഓരോ പ്രവൃത്തികളുടേയും നിലവിലുള്ള പുരോഗതി വിശദമാക്കുമോ?
1308.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി, കക്കട്ടില്‍ എന്നീ ടൗണുകളുടെ നവീകരണ പ്രവൃത്തികളുടെ കരാറിലേര്‍പ്പെട്ട് മൂന്ന് വര്‍ഷം കഴി‍ഞ്ഞിട്ടും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കാമോ;
( ബി )
ഇത്തരത്തില്‍ പ്രവൃത്തികള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുന്ന കരാറുകാര്‍ വീണ്ടും പുതിയ പ്രവൃത്തികളുടെ ടെണ്ടറില്‍ പങ്കെടുക്കുന്ന സഹചര്യം ഒഴിവാക്കാന്‍ സാധിക്കുമോ; വിശദമാക്കുമോ;
( സി )
സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്ന കരാറുകാരെ പ്രോത്സാഹിപ്പിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കാമോ;
( ഡി )
കാവില്‍ തീക്കുനി കുറ്റ്യാടി റോഡ് പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
1309.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള റോഡുകൾ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നവീകരിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
1310.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ വടക്കുമ്പാട് വഞ്ചിപ്പാറ റോഡ് നിര്‍മ്മാണ പ്രവൃത്തി കരാറുകാരന്റെ അനാസ്ഥ കാരണം മുടങ്ങിക്കിടക്കുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
റോഡ് നിര്‍മ്മാണ പ്രവൃത്തി ബോധപൂര്‍വ്വം തടസ്സപ്പെടുത്തുന്ന കരാറുകാരുടെ പേരില്‍ എന്ത് നടപടിയാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്;
( സി )
ഒന്നിലധികം തവണ ടെന്‍ഡര്‍ ചെയ്തിട്ടും പ്രവൃത്തി നടത്താന്‍ കഴിയാത്ത വടക്കുമ്പാട് വഞ്ചിപ്പാറ റോഡിന്റെ പ്രവൃത്തി ഏതെങ്കിലും അക്രഡിറ്റഡ് ഏജന്‍സിക്ക് നല്‍കി പൂര്‍ത്തിയാക്കാന്‍ നടപടി കൈക്കൊള്ളുമോ?
1311.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ എടപ്പറമ്പ-കോളിച്ചാല്‍ ഹില്‍ ഹെെവേ റീച്ചില്‍ എത്ര പാലങ്ങള്‍ നിർമ്മിക്കാനുണ്ട് ; വിശദാംശം അറിയിക്കുമോ;
( ബി )
പ്രസ്തുത പാലങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?
1312.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശമേഖലയിൽ മാടക്കാല്‍, പടന്നക്കടപ്പുറം എന്നീ റോഡ് പാലങ്ങള്‍ക്ക് കിഫ്ബി വഴി അനുമതി നല്‍കി വർഷങ്ങൾ കഴിഞ്ഞിട്ടും കേരള റോഡ് ഫണ്ട് ബോർഡ് വഴി ഈ പ്രവൃത്തി നടപ്പിലാക്കുന്നതിന് കാലതാമസം നേരിടുന്നതെന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തി എന്നാരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1313.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജകമണ്ഡലത്തിലെ വളാഞ്ചേരി-അങ്ങാടിപ്പുറം-വണ്ടൂര്‍-വടപുരം റോഡ് തകര്‍ന്നതു മൂലം ഇത് വഴിയുള്ള യാത്ര വളരെ ദുഷ്കരമായിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിവരം നൽകുമോ ;
( ബി )
പ്രസ്തുത റോഡ് അവസാനമായി എന്നാണ് ബി.എം.& ബി.സി. ചെയ്തതെന്ന് അറിയിക്കുമോ; നിലവില്‍ ഇത് ഗതാഗതയോഗ്യമാക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ ;
( സി )
പ്രസ്തുത പ്രവൃത്തി പൂര്‍ണ്ണമായും നടപ്പിലാക്കുന്നതിന് എത്ര തുക ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്; തയ്യാറാക്കിയ എസ്റ്റിമേറ്റ് ഇപ്പോള്‍ ആരുടെ പരിഗണനയിലാണ് വിശദാംശം ലഭ്യമാക്കുമോ;
( ഡി )
നിലവിലെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതും മണ്ഡലത്തില്‍ മുന്‍ഗണനാക്രമത്തില്‍ അടിയന്തരമായി നടപ്പിലാക്കേണ്ടതുമായ ഈ പ്രവൃത്തിയ്ക്ക് ആവശ്യമായ തുക അനുവദിച്ച് ഇത് നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ ?
1314.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ 5 വര്‍ഷത്തിനുളളില്‍ ബി.എം. ആന്റ് ബി.സി. നിലവാരത്തില്‍ പൂര്‍ത്തിയാക്കിയ റോഡുകള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത റോഡുകളുടെ പരിപാലന കാലാവധി എന്ന് വരെയാണ് നിര്‍മ്മാണ കമ്പനികള്‍ക്ക് നല്‍കിയിട്ടുളളതെന്ന് അറിയിക്കാമോ?
1315.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുളള കമ്പംമെട്ട്-വണ്ണപ്പുറം റോഡിന്റെ ആദ്യ റീച്ച് ടെന്‍ഡര്‍ കഴിഞ്ഞ് 10 മാസത്തോളം പിന്നിട്ടിട്ടും നിര്‍മ്മാണം നടത്താന്‍ കഴിയാത്ത സാഹചര്യം പരിശോധിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കാന്‍ വെെകുന്നത് എന്തുകൊണ്ടാണ്; വിശദാംശം നല്‍കുമോ;
( സി )
നിലവില്‍ പ്രസ്തുത ഭാഗം തകര്‍ന്ന് കിടക്കുന്നതിനാല്‍ അടിയന്തരമായി പ്രവൃത്തി ആരംഭിക്കുന്നതിനുളള നിര്‍ദ്ദേശം നല്‍കുമോ; വിശദമാക്കുമോ?
1316.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ പയ്യാമ്പലത്ത് നടപ്പിലാക്കുന്ന ബീച്ച് വാക്‌വേ-ഘട്ടം II എന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സങ്ങളുണ്ടോയെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി വേഗത്തില്‍ നടപ്പിലാക്കുന്നതിനായി എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന് അറിയിക്കാമോ?
1317.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. നജീബ് കാന്തപുരം
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുനിരത്തുകളോട് ചേർന്നുളള കാനകളിൽ നിർബന്ധമായും മൂടി വേണമെന്നത് കാൽനടക്കാരുടെ അവകാശമാണെന്ന് കരുതുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
മൂടിയില്ലാത്ത കാനകളും പൊട്ടിത്തകർന്ന മൂടികളും അപകടങ്ങൾ വരുത്തി വെയ്ക്കുന്നതായ റിപ്പോർട്ടുകൾ പരിശോധിച്ചിട്ടുണ്ടോ; അറിയിക്കുമോ;
( സി )
പൊതുനിരത്തുകൾ അപകടരഹിതവും ജനസൗഹൃദവുമായി മാറ്റാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
1318.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ അപ്രോച്ച് റോഡ് ടു പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ എന്ന പ്രവൃത്തിക്ക് പുതുക്കിയ ഭരണാനുമതി നല്‍കുന്ന നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പുതുക്കിയ ഭരണാനുമതിക്കായി എസ്റ്റിമേറ്റ് എപ്പോഴാണ് സമര്‍പ്പിച്ചതെന്ന് അറിയിക്കാമോ;
( സി )
ആദ്യം ഭരണാനുമതി നല്‍കിയ അതേ തുകയ്ക്ക് തന്നെ പുതുക്കിയ ഭരണാനുമതിക്കായി ആവശ്യപ്പെട്ടിട്ടും പുതുക്കിയ ഭരണാനുമതി ലഭിക്കാന്‍ കാലതാമസം നേരിടുന്നതെന്തുകൊണ്ടാണെന്ന് അറിയിക്കാമോ;
( ഡി )
റോഡിന്റെ പ്രാധാന്യം കണക്കിലെടുത്ത് അടിയന്തരമായി ഭരണാനുമതി നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
1319.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ കാരപ്പൊറ്റ-പുളിക്കപ്പറമ്പ് റോഡ് നിര്‍മ്മാണത്തിനുള്ള അനുമതി ലഭ്യമാക്കുന്നതില്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിവരം നൽകുമോ;
( ബി )
പ്രസ്തുത റോ‍ഡ് നിര്‍മ്മാണം എന്ന് തുടങ്ങാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത റോഡിന്റെ നിര്‍മ്മാണത്തിനുള്ള ഭരണാനുമതി നല്‍കുന്നത് ത്വരിതപ്പെടുത്തുന്നതിന് സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
1320.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തിലെ ഒരോടംപാലം-മാനത്ത്മംഗലം ബൈപ്പാസ് നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
സതേണ്‍ റെയില്‍വേയില്‍ നിന്ന് ജനറല്‍ അലൈന്‍മെന്റ് ഡ്രോയിംഗ് (ജി.എ.ഡി) ലഭിയ്ക്കുന്നതിന് വേണ്ടി പി. ആന്റ് ഇ. ചാര്‍ജ്ജ് ഒടുക്കിയശേഷം റയില്‍വേയില്‍ നിന്നും ജി.എ.ഡി. ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ജി.എ.ഡി ലഭിയ്ക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഭൂമിയേറ്റെടുക്കല്‍ നടപടികളുടെ നിലവിലെ സ്ഥിതി അറിയിക്കുമോ; പ്രസ്തുത പദ്ധതി സമയപരിധി നിശ്ചയിച്ച് നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1321.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ മണ്ഡലത്തിലെ പുലാമന്തോള്‍-മേലാറ്റൂര്‍ റോഡ് (പട്ടാമ്പി റോഡ്) നവീകരണ പ്രവൃത്തി ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി പൂർത്തീകരിക്കുന്നതിനു കരാറില്‍ പറയുന്ന കാലാവധി എത്രയാണെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത റോഡ് നിർമ്മാണ പ്രവൃത്തി എപ്പോള്‍ പൂര്‍ത്തീകരിക്കുമെന്ന് വിശദമാക്കുമോ?
1322.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ പയത്താംപൊയില്‍ കോയിപ്ര - ചെക്കിത്തോട് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന് അറിയിക്കാമോ; എങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത റോഡ് നവീകരിക്കുന്നതിന് ഫണ്ട് അനുവദിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമോ; വ്യക്തമാക്കാമോ?
1323.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ ഔട്ട്പുട്ട് ആൻഡ് പെർഫോമൻസ് ബേസ്ഡ് റോഡ് കോൺട്രാക്ടിൽ ഏതൊക്കെ റോഡുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്; അറിയിക്കാമോ;
( ബി )
ഇതിന്റെ എസ്റ്റിമേറ്റ് തുക എത്രയാണ്; വിശദാംശം അറിയിക്കാമോ;
( സി )
പുതുക്കിയ ഭരണാനുമതി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രൊജക്ട് പ്രസ്തുത റോഡുകള്‍ ഇതുവരെ ടെന്‍ണ്ടര്‍ ചെയ്യാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കില്‍ ഈ പ്രവൃത്തികള്‍ എന്ന് ടെന്‍ണ്ടര്‍ ചെയ്യാനാവും എന്ന് അറിയിക്കാമോ?
1324.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് റോഡുകളിലെ തുടര്‍പരിപാലന കരാറുകള്‍ പരിശോധിക്കാന്‍ നിലവിൽ സംവിധാനമുണ്ടോ; എങ്കിൽ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
നിലവില്‍ പ്രസ്തുത പരിശോധനകള്‍ക്കായി സ്വീകരിച്ചു വരുന്ന മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
നാളിതുവരെ എത്ര റോഡുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്; ക്രമക്കേട് നടത്തിയവര്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?
1325.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി-മട്ടന്നൂര്‍ എയര്‍പോര്‍ട്ട് കണക്ടിവിറ്റി റോഡിന്റെ നിര്‍മ്മാണം സംബന്ധിച്ച നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി നടത്തിപ്പിന്റെ വിശദാംശം ലഭ്യമാക്കുമോ?
1326.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കല്‍ മണ്ഡലത്തിലെ കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത റോഡിന്റെ നിര്‍മ്മാണം സംബന്ധിച്ച് പുതുക്കിയ ഭരണാനുമതിയ്ക്കായി സമര്‍പ്പിച്ച പ്രൊപ്പോസലിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട യൂട്ടിലിറ്റി ഷിഫ്റ്റിംഗ് മാറ്റുന്നതിനായി സമര്‍പ്പിച്ച ഒരു കോടി 93 ലക്ഷം രൂപയുടെ എസ്റ്റിമേറ്റും പ്രൊപ്പോസലും ലഭ്യമായിട്ടുണ്ടോ; ആയതിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; പ്രസ്തുത പ്രവൃത്തിയ്ക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത വിഷയം സംബന്ധിച്ച് സര്‍ക്കാരിലുള്ള പി.ഡബ്ല്യൂ.ഡി.–ജി3/91/2022-പി.ഡബ്ല്യൂ.ഡി. നമ്പര്‍ ഫയലില്‍ അടിയന്തര നടപടി സ്വീകരിക്കുമോ;
( ഇ )
കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് റോഡ് അടിയന്തരമായി പൂര്‍ത്തികരിച്ച് ഗതാഗത യോഗ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
1327.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കല്‍ മണ്ഡലത്തിലെ പുത്തൂര്‍-ചെനക്കല്‍ ബൈപ്പാസ് (മൂന്നാം ഘട്ടം) റോഡിന്റെ നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത റോഡിന്റെ മൂന്നാം ഘട്ടത്തിനായുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് പുറപ്പെടുവിച്ച നോട്ടിഫിക്കേഷന്റെ സമയപരിധി അവസാനിക്കാറായി എന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ സമയപരിധിക്കുള്ളില്‍ സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
നഷ്ടപരിഹാര തുക ഉള്‍പ്പെടെ റോഡിന്റെ നിര്‍മ്മാണ പ്രവൃത്തിയ്ക്ക് ആവശ്യമായി വരുന്ന പുതുക്കിയ ഭരണാനുമതിയ്ക്ക് വേണ്ടിയുള്ള പ്രൊപ്പോസല്‍ ലഭ്യമായിട്ടുണ്ടോ; എങ്കില്‍ ആയതിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ഡി )
പ്രസ്തുത പ്രവൃത്തിയ്ക്ക് പുതുക്കിയ ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1328.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കല്‍ മണ്ഡലത്തിലെ ചങ്കുവെട്ടി ജംഗ്ഷന്‍ നവീകരണവുമായി ബന്ധപ്പെട്ട പ്രൊപ്പോസല്‍ ലഭ്യമായിട്ടുണ്ടോ; എങ്കില്‍ ആയതിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
ഗതാഗതകുരുക്കുള്ള ജംഗ്ഷനുകള്‍ നവീകരിക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചങ്കുവെട്ടി ജംഗ്ഷനെ നവീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
1329.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഴയ ആലുവ-മൂന്നാര്‍ റോഡ് (രാജപാത) പുനര്‍ നിര്‍മ്മിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വിശദമാക്കാമോ; പ്രസ്തുത ആവശ്യത്തിന്‍മേല്‍ സ്വീകരിച്ചിട്ടുളള തുടര്‍നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡിന്റെ എത്ര കിലോമീറ്റര്‍ ദൂരമാണ് വകുപ്പിന്റെ കീഴിലുളളത്;
( സി )
വനം വകുപ്പിന്റെ അധീനതയില്‍ എത്ര കിലോമീറ്റര്‍ ദൂരമാണുളളത്; ഇത് പൊതുമരാമത്ത് വകുപ്പിന് റോഡ് നിര്‍മ്മാണത്തിനായി വിട്ടുകിട്ടുന്നതിന് വേണ്ടി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പ്രസ്തുത റോഡില്‍ വനം വകുപ്പിന്റെ അധീനതയിലുളള ഭാഗത്ത് ഇന്‍വെസ്റ്റിഗേഷന്‍ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് വനംവകുപ്പിന്റെ എന്‍.ഒ.സി. ലഭ്യമായിട്ടുണ്ടോ; പ്രസ്തുത എന്‍.ഒ.സി. ലഭ്യമാകുന്നതിനു വേണ്ടി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ഇ )
1924-ലെ വെളളപ്പൊക്കത്തില്‍ സഞ്ചാരയോഗ്യമല്ലാതായി തീര്‍ന്ന പ്രസ്തുത റോഡ് നാളിതുവരെ പുനര്‍ നിര്‍മ്മിക്കാത്ത സാഹചര്യത്തില്‍ വനം വകുപ്പില്‍ നിന്നും എന്‍.ഒ.സി. ലഭ്യമാക്കി അടിയന്തരമായി പുനര്‍നിര്‍മ്മിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1330.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സംസ്ഥാന ബജറ്റില്‍ ഫണ്ട് അനുവദിച്ച മട്ടന്നൂര്‍ നിയോജകമണ്ഡലത്തിലെ പാലോട്ട്പള്ളി-പരിയാരം-വെമ്പടി-കോളാരി-നെടിയാഞ്ഞിരം റോഡിന് ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള ഡി.പി.ആര്‍. ചീഫ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ ലഭ്യമായിട്ടുണ്ടോ; പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി അടിയന്തരമായി ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഇല്ലെങ്കില്‍ ഭരണാനുമതി ലഭ്യമാക്കാനുള്ള തടസ്സം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ?
1331.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ പദ്ധതി പ്രാവര്‍ത്തികമാകുമ്പോള്‍ തകരാറിലാവുന്ന പി.ഡബ്ള്യൂ.ഡി. റോഡുകള്‍ നന്നാക്കുന്നതിന് ജലവിഭവ വകുപ്പിന്റെയും പൊതുമരാമതു വകുപ്പിന്റെയും യോജിച്ച പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ എന്നു വ്യക്തമാക്കുമോ;
( ബി )
ഇരു വകുപ്പുകളെയും യോജിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുനിര്‍ദ്ദേശം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
1332.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ എത്ര കിലോമീറ്റര്‍ ദൂരത്തിലാണ് മലയോര ഹെെവേ കടന്നുപോകുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
മലയോര ഹെെവേ പ്രസ്തുത മണ്ഡലത്തില്‍ എവിടെ നിന്നും ആരംഭിച്ച് എവിടെ അവസാനിക്കുന്നുവെന്ന് അറിയിക്കുമോ;
( സി )
കോതമംഗലം മണ്ഡലത്തിലെ മലയോര ഹെെവേയുടെ നിര്‍മ്മാണത്തിൽ 12 മീറ്റര്‍ വീതി ലഭിക്കാത്തത് മൂലം മുന്നോട്ട്കൊണ്ടുപോകാന്‍ കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
12 മീറ്റര്‍ വീതി ലഭിക്കാത്ത സാഹചര്യത്തില്‍ റോഡ് നിലവിലുളള വീതിയില്‍ തന്നെ റീ-ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കുന്നതിനുളള നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1333.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര മണ്ഡലത്തിലൂടെ കടന്നുപോകുന്ന മുട്ടുങ്കൽ പക്രന്തലം റോഡിന്റെ പ്രവൃത്തി ആരംഭിച്ചത് എന്നാണെന്നും ഉദ്ഘാടനം നിര്‍വ്വഹിച്ചത് എന്നായിരുന്നുവെന്നും അറിയിക്കുമോ;
( ബി )
പ്രസ്തുത റോഡ് നിർമ്മാണ പദ്ധതിയുടെ പ്രഥമ എസ്റ്റിമേറ്റിന് സാങ്കേതിക അനുമതി നൽകിയപ്പോൾ എന്തൊക്കെ ഘടകങ്ങളാണ് ഉൾപ്പെടുത്തിയിരുന്നതെന്ന് വിശദമാക്കുമോ;
( സി )
റോഡ് കടന്നുപോകുന്ന പ്രധാന കവലകളിൽ ഹാന്‍ഡ് റെയില്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും ഫുട്പാത്തിൽ ഇന്റർലോക്ക് നിരത്തുന്ന പ്രവൃത്തിയും പ്രഥമ എസ്റ്റിമേറ്റിൽ ഉൾപ്പെട്ടിട്ടുണ്ടായിരുന്നോ; ഇല്ലെങ്കിൽ ഏത് ഘട്ടത്തിലാണ് പ്രസ്തുത പ്രവൃത്തികൾ പദ്ധതിയുടെ ഭാഗമാക്കാൻ തീരുമാനിച്ചത്; വ്യക്തമാക്കുമോ;
( ഡി )
പുതുതായി പ്രസ്തുത പ്രവൃത്തികൾ കൂടി ഉൾപ്പെടുത്തികൊണ്ടുള്ള പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കിയത് ഏത് ഏജൻസിയാണെന്നും എസ്റ്റിമേറ്റ് അംഗീകാരത്തിനായി സമർപ്പിച്ച തീയതിയും അംഗീകാരം ലഭിച്ച തീയതിയും അറിയിക്കുമോ;
( ഇ )
പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി ലഭിക്കുകയുണ്ടായോ; എങ്കിൽ എന്നാണ് അനുമതി ലഭിച്ചതെന്നും പ്രവൃത്തി ഏത് ഘട്ടത്തിലാണെന്നതും സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( എഫ് )
പ്രസ്‌തുത പ്രവൃത്തി പൂർത്തിയാക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമല്ലാത്തതിനാൽ പ്രവൃത്തി പൂർണ്ണമായും നടപ്പാക്കാൻ കഴിയില്ലെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സർവീസ് സൊസൈറ്റി അറിയിക്കുകയുണ്ടായോ; എങ്കിൽ ഇത് സംബന്ധിച്ച് എന്ത് തീരുമാനമാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് അറിയിക്കുമോ;
( ജി )
പദ്ധതിയിൽ ഹാൻഡ് റെയിൽ സ്ഥാപിക്കുന്ന പ്രവൃത്തിയും ഇന്റർലോക്ക് നിരത്തുന്ന പ്രവൃത്തിയും ഉൾപ്പെടുത്തി പദ്ധതി അടിയന്തരമായി പൂർത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1334.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി (10.7.2017-ലെ 942/2017 നമ്പര്‍ ഉത്തരവ് പ്രകാരം) നല്‍കിയ വല്ലാര്‍പാടം-പനമ്പുകാട് കായലോര റിങ്റോഡിന്റെ ഡി.പി.ആര്‍. തയ്യാറാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഡി.പി.ആര്‍. തയ്യാറാക്കുന്നതില്‍ നേരിടുന്ന കാലതാമസത്തിന് കാരണം വ്യക്തമാക്കുമോ;
( ബി )
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രസ്തുത റോഡിന്റെ നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?
1335.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തിലെ പി.ഡബ്യൂ.ഡി. റോഡുകളില്‍ ബി.എം.&ബി.സി. നിലവാരത്തില്‍ നവീകരിച്ചിട്ടുള്ള റോഡുകളെയും ഇപ്പോള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതുമായ റോഡുകളെയും സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
മണ്ഡലത്തില്‍ ഇനി നവീകരിക്കപ്പെടേണ്ട റോഡുകളുടെ ദൂരമുള്‍പ്പെടെയുള്ള വിവരങ്ങളും അതിനായി വേണ്ടി വരുന്ന ഉദ്ദേശ തുക എത്രയാണെന്നും വിശദമാക്കുമോ?
1336.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.യു.കെ.സി. റാേഡിന്റെ ഉള്ളിയേരി മുതല്‍ കുറ്റ്യാടി വരെയുള്ള രണ്ടാമത്തെ റീച്ചിന്റെ എസ്റ്റിമേറ്റ് സാമ്പത്തിക അനുമതിയ്ക്കായി കിഫ്ബിയില്‍ സമര്‍പ്പിച്ചിട്ടുണ്ടാേ;
( ബി )
പ്രസ്തുത റാേഡിന്റെ രണ്ടാമത്തെ റീച്ചിന്റെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമാേ?
1337.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ രൂപീകരണ പുരോഗതി അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിനായി വകയിരുത്തിയിട്ടുളള തുക അപര്യാപ്തമാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ തുകയുടെ 30 ശതമാനവും കണ്ടിജന്‍സി ചാര്‍ജ്ജും അനുവദിച്ചെങ്കില്‍ മാത്രമേ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ ആരംഭിക്കാന്‍ കഴിയുകയുളളു എന്നതിനാല്‍ ഇക്കാര്യത്തില്‍ അനുകൂലമായ തുടര്‍ നടപടി സ്വീകരിക്കുമോ; വിശദ വിവരം ലഭ്യമാക്കുമോ?
1338.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച 15 കോടി രൂപയുടെ ഉഴവൂര്‍ ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണത്തിന് ട്രാഫിക് സർവെ നടത്തി യഥാർത്ഥ സ്ഥിതിവിവരങ്ങൾ മനസ്സിലാക്കാൻ റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷന് കഴിയാത്തതിന്റെ കാരണം വ്യക്തമാക്കാമോ; പ്രസ്തുത പഠനം എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ബി )
ഒരു പദ്ധതി പ്രൊപ്പോസ് ചെയ്ത് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ശാസ്ത്രീയ പഠനത്തിന് ഉണ്ടായിരിക്കുന്ന കാലതാമസത്തിന് കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ആദ്യ ഫീസിബിലിറ്റി പഠനം നടത്തിയത് ഏത് ഏജന്‍സിയാണെന്ന് വ്യക്തമാക്കാമോ; ഉഴവൂര്‍ പോലുള്ള വളരെ ട്രാഫിക് ഉള്ള ജംഗ്ഷനില്‍ വേണ്ടത്ര ജാഗ്രതയോടെ പഠനം നടത്താത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
വീണ്ടും പദ്ധതിയെക്കുറിച്ച് പഠനം നടത്തുന്നതിന് ഏത് ഏജന്‍സിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്ന് വിശദീകരിക്കാമോ; ആയതിന്റെ നടപടികള്‍ ആരംഭിച്ചോ എന്നറിയിക്കാമോ?
1339.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി അംഗീകാരം നല്‍കിയിട്ടുള്ള, വൈപ്പിന്‍ മണ്ഡലത്തിലൂടെയുള്ള തീരദേശ ഹൈവേയുടെ ഭാഗത്തിന്റെ വിശദ പഠന റിപ്പോര്‍ട്ടും അന്തിമ അലൈന്‍മെന്റും തയ്യാറായിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ അലൈന്‍മെന്റിന്റെ പകര്‍പ്പും വിശദാംശം ലഭ്യമാക്കാമോ;
( സി )
ഡി.പി.ആറും അലൈന്‍മെന്റും തയ്യാറായിട്ടില്ലെങ്കില്‍ പൂര്‍ത്തീകരിക്കേണ്ട നടപടിക്രമങ്ങള്‍ എന്തെല്ലാമെന്നും ഡി.പി.ആറും അലൈന്‍മെന്റും എന്നത്തേക്ക് തയ്യാറാകുമെന്നും വ്യക്തമാക്കാമോ;
( ഡി )
വീടും സ്ഥലവും നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടി സംബന്ധിച്ച വിശദാംശം വ്യക്തമാക്കാമോ?
1340.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള പദ്ധതി പ്രകാരം നവീകരിക്കുന്ന മാനന്തവാടി-വിമലനഗര്‍-കുളത്താട്-വാളാട് ഹൈസ്കൂൾ വേരിയ റോഡിന്റെ നിലവിലെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ അടങ്കല്‍ തുക എത്രയാണ്; അറിയിക്കാമോ;
( സി )
ഇപ്രകാരം റോഡ് പുനരുദ്ധാരണം നടപ്പാക്കുന്നതു വഴി പൊതുമരാമത്ത് വകുപ്പ് ലക്ഷ്യം വെക്കുന്നത് എന്താണെന്ന് വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനത്ത് റീബില്‍ഡ് കേരള പദ്ധതി പ്രകാരം നവീകരിക്കുന്ന മറ്റ് പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ?
1341.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേശവദാസപുരത്ത് നിന്ന് ആരംഭിച്ച് അങ്കമാലിയില്‍ അവസാനിക്കുന്ന സംസ്ഥാന പാതയായ എം.സി. റോഡിനെ നാല് വരിപ്പാതയാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( ബി )
എങ്കില്‍ എത്ര കോടി രൂപയാണ് ഇതിന്റെ നിര്‍മ്മാണത്തിനായി മാറ്റി വച്ചിട്ടുളളതെന്ന് വിശദമാക്കാമോ;
( സി )
സ്ഥലമേറ്റെടുപ്പ് പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1342.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ല്യാശ്ശേരി മണ്ഡലത്തില്‍ ഉള്‍പ്പെട്ട പൊതുമരാമത്ത് റോഡുകളും അവയുടെ ദെെര്‍ഘ്യവും വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ബി.എം. ആന്റ് ബി.സി. ചെയ്യാന്‍ ബാക്കിയുള്ള പൊതുമരാമത്ത് റോഡുകള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ?
1343.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ ഹൈവേയില്‍ കാസര്‍ഗോഡ് ജില്ലയുടെ തെക്കന്‍ അതിര്‍ത്തിയായ രാമന്തളി - പാണ്ഡ്യാലക്കടവ് റോഡ് പാലം പണിയും വലിയപറമ്പ് പഞ്ചായത്തിലെ തീരദേശ റോഡിന്റെ പണിയും എന്നാരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ബി )
കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ ചുമതലയില്‍ ഉള്ള ഈ പ്രവൃത്തികള്‍ ആരംഭിക്കാന്‍ എത്ര കാലതാമസം ഉണ്ടാകുമെന്ന് വ്യക്തമാക്കാമോ?
1344.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത 744 -ല്‍ കോയിക്കല്‍ ജംഗ്ഷന്‍ മുതല്‍ കരിക്കോട് ജംഗ്ഷന്‍ വരെ നാലുവരിപാതയാക്കുന്നതിനുളള കിഫ്ബി പദ്ധതി 2022 ബഡ്ജറ്റ് പ്രഖ്യാപിച്ച കൊല്ലം - ചെങ്കോട്ട പാതയുടെ വികസനത്തിനായി പ്രഖ്യാപിച്ചിട്ടുളള കിഫ്ബി പദ്ധതിയുടെ പശ്ചാത്തലത്തില്‍ ഉപേക്ഷിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
കൊല്ലം - ചെങ്കോട്ട പാതയുടെ വികസനത്തിനായി പ്രഖ്യാപിച്ചിട്ടുളള കിഫ്ബി പദ്ധതിയുടെ പദ്ധതി രൂപീകരണ പുരോഗതി അറിയിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
1345.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റോഡ് വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കല്‍, അനധികൃത കൈയേറ്റങ്ങള്‍ കണ്ടെത്തല്‍, ഒഴിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളിന്മേൽ നിലനില്‍ക്കുന്ന കോടതി വ്യവഹാരങ്ങള്‍ തീര്‍പ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
വടക്കാഞ്ചേരി മണ്ഡലത്തില്‍ ഇത്തരത്തില്‍ ഉള്ള വ്യവഹാരങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ; ആയതിന്റെ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത വ്യവഹാരങ്ങള്‍ പരിഹരിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കാമോ?
1346.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമരാത്ത് റോഡുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
റോഡ് നിര്‍മ്മാണഘട്ടത്തില്‍ ഏതെല്ലാം തരത്തിലുള്ള ഗുണനിലവാര പരിശോധനകളാണ് നടത്തി വരുന്നതെന്ന് വ്യക്തമാക്കുമോ?
1347.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ മണ്ഡലത്തിലെ ഈരാറ്റുപേട്ട ബൈപാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായി ഇപ്പോൾ സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ;
( സി )
ഈരാറ്റുപേട്ടയിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രസ്തുത ബൈപാസ് നിർമ്മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിലാക്കി പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1348.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ മോറക്കാല-താളിക്കല്ല് റോഡ്, മംഗലത്തുനട- പ്ലാവിന്‍ചുവട് റോഡ് എന്നിവ ബി.എം.&ബി.സി. നിലവാരത്തില്‍ നവീകരിക്കുന്നതിനായി സമര്‍പ്പിച്ച നിവേദനത്തിന്മേൽ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡുകള്‍ നവീകരിക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1349.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ ചേരാനല്ലൂർ വില്ലേജിലെ വടുതല പുനരധിവാസ ഭൂമിയിലെ റോഡ് നിർമ്മാണവും വെള്ളക്കെട്ട് ഒഴിവാക്കാൻ ഡ്രെയിനേജ് നിർമ്മിക്കലും കളിസ്ഥലത്തിന്റെ പുനരുദ്ധാരണവും എന്ന് തുടങ്ങുമെന്നും എന്നത്തേക്ക് പൂർത്തിയാക്കാൻ സാധിക്കുമെന്നും വ്യക്തമാക്കുമോ?
1350.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് മണ്ഡലത്തിലെ കല്ലടക്ക - ചെർക്കള റോഡ് പ്രവൃത്തി ടെണ്ടർ ചെയ്ത തീയതി അറിയിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ കരാർ ഒപ്പുവച്ചത് എന്നാണെന്നും കരാർ കാലാവധി എത്രയാണെന്നും വ്യക്തമാക്കുമോ;
( സി )
കരാർ തുക എത്രയാണെന്നും ഇതുവരെ ചെയ്ത പ്രവൃത്തി എത്ര രൂപയുടേതാണെന്നും പ്രസ്തുത പ്രവൃത്തിയുടെ ബില്ലുകൾ കരാറുകാരന് മാറി നൽകിയോ എന്നും അറിയിക്കുമോ;
( ഡി )
റോഡിന്റെ എത്ര ശതമാനം പ്രവൃത്തികളാണ് പൂർത്തിയായതെന്നും ബാക്കിയുള്ള പ്രവൃത്തികൾ ഏതൊക്കെയാണെന്നും വ്യക്തമാക്കുമോ;
( ഇ )
ഈ റോഡിന്റെ സെക്കന്റ് ലെയർ ചെയ്തിട്ടുണ്ടോ; ഫസ്റ്റ് ലെയർ ചെയ്തതിനു ശേഷം സെക്കന്റ് ലെയർ ചെയ്യാനുള്ള സമയപരിധി എത്രയാണെന്ന് വിശദമാക്കുമോ;
( എഫ് )
ഫസ്റ്റ് ലെയർ ചെയ്തതിനുശേഷം റോഡിൽ കുണ്ടും കുഴിയും പ്രത്യക്ഷപ്പെട്ട് തുടങ്ങിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ജി )
ഇപ്പോഴത്തെ കരാറുകാരൻ പ്രവൃത്തി തുടരാൻ തയ്യാറല്ലാത്ത സാഹചര്യത്തിലും രണ്ടാമത്തെ ലെയർ ഉടൻ ചെയ്തില്ലെങ്കിൽ ആദ്യ ലെയർ പൊട്ടിപ്പൊളിഞ്ഞു നാശമാകാൻ സാധ്യതയുള്ളതിനാലും സർക്കാർ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന തുടർനടപടികൾ എന്താണെന്ന് വ്യക്തമാക്കുമോ?
1351.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തിൽ പൊതുമരാമത്ത് റോഡ് വിഭാഗത്തിന്റെ കീഴിൽ നടന്നു വരുന്ന പ്രവൃത്തികൾ ഏതൊക്കെയെന്നും അതിന്റെ പ്രവർത്തന പുരോഗതി എന്തെന്നും വിശദമാക്കാമോ?
1352.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. പി. ടി. എ. റഹീം
ശ്രീ. കെ.വി.സുമേഷ്
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ ദേശീയ പാത വികസനത്തിന് നല്‍കിയ പ്രത്യേക പരിഗണന വഴി കെെവരിക്കാനായ നേട്ടങ്ങള്‍ വ്യക്തമാക്കുമോ;
( ബി )
ദേശീയപാത 66-ന് വേണ്ട ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായിട്ടുണ്ടാേ; എത്ര റീച്ചുകളായാണ് പ്രവൃത്തി പുരാേഗമിക്കുന്നത്; അവയുടെ നിലവിലെ പുരാേഗതി വിലയിരുത്തിയിട്ടുണ്ടാ; വ്യക്തമാക്കുമോ;
( സി )
കാസര്‍ഗോഡ് പെരിയയില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നുവീണ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മാണത്തിലെ ഗുണനിലവാരം ഉറപ്പാക്കാന്‍ നാഷണൽ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടാേ?
1353.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ദേശീയ പാത , സംസ്ഥാന പാത വിഭാഗങ്ങളിൽ നിലവിൽ എത്ര കിലോമീറ്റർ വീതമാണ് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ളത് എന്നും ഇതിൽ എത്ര കിലോമീറ്റർ റോഡുകൾ ബി.എം. & ബി.സി. ചെയ്തിട്ടുണ്ട് എന്നും വ്യക്തമാകുമോ;
( ബി )
ദേശീയപാത അതോറിട്ടിയുടെ റോഡുകളിൽ ഏതെങ്കിലും റോഡുകളുടെ പരിപാലന ചുമതല പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ടോ; വിശദാംശം ലഭ്യമാകുമോ;
( സി )
നിശ്ചിത യോഗ്യതയുള്ള ഗ്രാമീണ റോഡുകൾ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് നയപരമായ തീരുമാനമെടുത്തിട്ടുണ്ടോ;
( ഡി )
കൊണ്ടോട്ടി മണ്ഡലത്തിലെ കൊണ്ടോട്ടി മേലങ്ങാടി - എയർപോർട്ട് റോഡ്, കോട്ടമ്മൽ - മാങ്കടവ് - ചുങ്കം റോഡ്, തുറക്കൽ - ചമ്മല പറമ്പ റോഡ് എന്നിവ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന നഗരസഭയുടെയും പഞ്ചായത്തിന്റെയും നിവേദനത്തിന്മേൽ നടപടി സ്വീകരിക്കുമോ;
( ഇ )
പ്രധാന ഗ്രാമീണ റോഡുകൾ പൊതുമരാമത്ത് വകുപ്പ് ഒരു നിശ്ചിത കാലത്തേക്ക് പരിപാലിക്കുന്നതിന് പദ്ധതി രൂപീകരിക്കുമോ?
1354.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് നഗരസഭയുടെ അധീനതയിലുള്ള കെ.എസ്.ആർ.ടി.സി. വെണ്ണക്കര - തിരുനെല്ലുലായ്‌ റോഡ്, ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള കെ.എസ്.ആർ.ടി.സി. ഡിപ്പോ ലിങ്ക് റോഡ്- കെ.എസ്ആ.ർ.ടി.സി . വിത്തുണ്ണി റോഡ് എന്നീ രണ്ട് പ്രധാന റോഡുകൾ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കാമോ;
( ബി )
ഈ റോഡിന്റെ നവീകരണത്തിന് പൊതുമരാമത്ത് വകുപ്പ് ഒറ്റ തവണ ഫണ്ട് അനുവദിച്ച കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
റോഡിന്റെ നവീകരണ പ്രവൃത്തികൾ ഏറ്റെടുക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
1355.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ ഏതെല്ലാം റോഡുകളുടെ പ്രവൃത്തികള്‍ക്കാണ് നിലവില്‍ ഫണ്ട് അനുവദിച്ചിട്ടുളളതെന്ന് വിശദമാക്കുമോ;
( ബി )
ഓരോ റോഡുകളുടെയും പ്രവൃത്തികള്‍ സംബന്ധിച്ച് എന്തെല്ലാം നടപടികളാണ് പൂര്‍ത്തീകരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ?
1356.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന അനുവദിച്ച പാലാഴി കുറ്റിക്കാട്ടൂര്‍ റോഡ് പ്രവൃത്തി ഇതുവരെയും ആരംഭിക്കാന്‍ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
ഈ പ്രവൃത്തി നടത്തുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?
1357.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റോഡുകളില്‍ വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി റോഡുകളില്‍ കുഴി എടുത്തത് ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പും വാട്ടര്‍ അതോറിറ്റിയും വ്യത്യസ്ത നിരക്കുകള്‍ സ്വീകരിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ?
1358.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. പി. മമ്മിക്കുട്ടി
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത അതോറിറ്റിയുടെ റോഡ് നിര്‍മ്മാണത്തിനിടെ പാലം തകര്‍ന്നു വീണ സംഭവത്തിന്റെ കൂടി പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണത്തില്‍ നിശ്ചിത നിലവാരം കര്‍ശനമായി പുലര്‍ത്തുന്നുവെന്നുറപ്പ് വരുത്താന്‍ പ്രത്യേകം ശ്രദ്ധ നല്‍കുന്നുണ്ടോ;
( ബി )
മന്ത്രിയുടെ നേതൃത്വത്തില്‍ സാങ്കേതിക വിദഗ്ദ്ധര്‍ നടത്തിയ പരിശോധനയില്‍ റോഡ് നിര്‍മ്മാണത്തിലെ പോരായ്മകള്‍ കണ്ടെത്തിയിരുന്നോ; വിശദമാക്കുമോ;
( സി )
നിര്‍മ്മാണം പൂര്‍ത്തിയാക്കി ഏറെ താമസിയാതെ റോഡ് തകരുന്ന സാഹചര്യത്തില്‍ കരാറുകാരെയും പി.ഡബ്ല്യൂ.ഡി. എഞ്ചിനീയര്‍മാരെയും പ്രതികളാക്കി കേസെടുക്കാന്‍ ഉത്തരവിട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ?
1359.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ ആല്‍ത്തറ പൊന്നാനി റോഡ് (സ്റ്റേറ്റ് ഹൈവേ) ബി.സി. ഓവര്‍ലേ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡില്‍ ബി.എം. പ്രവൃത്തി പൂര്‍ത്തീകരിച്ച് 2 വര്‍ഷമായിട്ടും ബി.സി. ഓവര്‍ലേ പ്രവൃത്തി ചെയ്യാത്തതിന്റെ കാരണം വിശദമാക്കാമോ?
1360.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിലൂടെ കടന്ന് പോകുന്ന ചാവക്കാട്-വടക്കാഞ്ചേരി റോഡില്‍ ചാവക്കാട് മുതല്‍ പാട്ടുകുളം വരെയുള്ള ഭാഗം വീതി കൂട്ടുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( ബി )
കഴിഞ്ഞ രണ്ട് ബജറ്റുകളിലും ഉള്‍പ്പെട്ട പ്രസ്തുത പ്രവൃത്തിയുടെ പ്രാഥമിക നടപടികള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
ചാവക്കാട്-വടക്കാഞ്ചേരി റോ‍ഡില്‍ വീതി കൂട്ടാത്തത് പ്രസ്തുത പ്രദേശം മാത്രമാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ?
1361.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത 544-ല്‍ മണ്ണുത്തി - ഇടപ്പള്ളി റോഡില്‍ ദേശീയപാതാ അതോറിറ്റിയും കരാര്‍ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയ എല്ലാ പ്രവൃത്തികളും ഇനിയും പൂര്‍ത്തീകരിക്കാത്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കരാറില്‍ പറയുന്ന എല്ലാ പ്രവൃത്തികളും ചെയ്തു തീര്‍ത്തു എന്ന് ഉറപ്പുവരുത്തുന്നതിനും, ബാക്കിയുള്ള പ്രവൃത്തികള്‍ കൂടി ചെയ്ത് തീര്‍പ്പാക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ;
( സി )
നേരത്തെയുള്ള കരാറില്‍ ഉള്‍പ്പെടാത്തതും എന്നാല്‍ സുഗമമായ ഗതാഗതത്തിനും, സുരക്ഷിതത്ത്വത്തിനും അത്യന്താപേക്ഷിതമാണെന്ന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളതുമായ പ്രവൃത്തികള്‍ നടപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1362.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ഡിവിഷന് കീഴിലുളള പന്തീര്‍പാടം തേവര്‍കണ്ടി റോഡിൻറെ പ്രവൃത്തി കരാറുകാരന്‍ ഉപേക്ഷിച്ച് പോയതുകാരണം മുടങ്ങിക്കിടക്കുകയാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡിന്റെ പ്രവൃത്തി അടിയന്തരമായി ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1363.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് റീ ടാറിംഗ് പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ കരാര്‍ കാലാവധി അവസാനിക്കുന്നത് എന്നാണ് എന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
1364.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിലെ കറുകമാട് പാലം ഗതാഗതയോഗ്യമല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പാലം പുനര്‍നിര്‍മ്മിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
പുതിയ പാലം നിര്‍മ്മാണം അടിയന്തിരമായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1365.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃപ്പൂണിത്തുറ മണ്ഡലത്തിലെ നെട്ടൂർ മാർക്കറ്റ് പാലം പുനർനിർമ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചതിനാൽ പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
പ്രസ്തുത നടപടിക്രമങ്ങളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( സി )
പാലത്തിന്റെ പുനർനിർമ്മാണം എന്നത്തേക്ക് ആരംഭിക്കാൻ സാധിക്കുമെന്നും എത്ര കാലത്തിനകം പണി പൂർത്തിയാക്കാൻ സാധിക്കുമെന്നും അറിയിക്കുമോ?
1366.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ മുദിയം പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ദേശീയ ഉപരിതലഗതാഗത പരിപാലന അതോറിറ്റി (എൻ.എച്ച്‌.എ.ഐ.), സംസ്ഥാന പൊതുമരാമത്ത് വകുപ്പ് എന്നിവര്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ബി )
ഭരണാനുമതി ലഭിച്ച് രണ്ട് സാമ്പത്തിക വര്‍ഷം പിന്നിട്ടിട്ടും പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണം പൂർത്തിയാക്കുന്നതില്‍ വന്ന കാലതാമസത്തിനുള്ള കാരണം വിശദമാക്കുമോ;
( സി )
പ്രസ്തുത പാലം നിര്‍മ്മാണത്തിന്റെ ഡി.പി.ആര്‍. തയ്യാറാക്കുന്ന പ്രാഥമിക നടപടിക്രമങ്ങളുടെ പുരോഗതി, നിര്‍മ്മാണവുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങള്‍ എന്നിവ അറിയുന്നതിനടക്കം ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ പേര്, തസ്തിക, ടെലിഫോണ്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ലഭ്യമാക്കുമോ?
1367.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ മണ്ഡലത്തിലെ കടവ് പുഴ പാലം കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ തകര്‍ന്നുപോയതും ഇതുമൂലം വര്‍ഷങ്ങളായി ജനങ്ങള്‍ യാത്രാ ദുരിതം അനുഭവിക്കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പാലവുമായി ബന്ധപ്പെട്ട് സ്ഥലം എം.എല്‍.എ. നല്‍കിയ നിവേദനത്തിന്റെ (നമ്പര്‍. E 6453186/2022/Min. (PWD)) നിജസ്ഥിതി വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പാലം പുനര്‍നിര്‍മ്മിക്കുവാന്‍ അടിയന്തര പ്രാധാന്യം നല്‍കി നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1368.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ മാക്കേകടവ്-നേരെ കടവ് പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റേറ്റ് റിവിഷന്‍ വേണമെന്നുള്ള കോണ്‍ട്രാക്ടറുടെ അപേക്ഷയില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ?
1369.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉള്ളിയേരി, നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അയനിക്കാട്- കാെയമ്പ്രത്ത് കണ്ടി പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതില്‍ കാലതാമസം വന്നിട്ടുണ്ടാേ; പ്രസ്തുത പാലത്തിന്റെ പ്രവൃത്തി എപ്പാേള്‍ തുടങ്ങാന്‍ കഴിയുമെന്നാണ് കരുതുന്നത്; വിശദമാക്കാമോ?
1370.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ കിഫ്‌ബി ധനസഹായത്തോടെ നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന പള്ളിക്കമണ്ണടി, കുമ്മല്ലൂർ പാലങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട നടപടികളുടെ നിലവിലെ അവസ്ഥ സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കുമോ?
1371.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ പത്തനാപുരം പാലത്തിന്റെ പുതുക്കിയ ജി.എസ്.റ്റി. നിരക്കനുസരിച്ചുള്ള എസ്റ്റിമേറ്റ് പൊതുമരാമത്ത് ചീഫ് എഞ്ചിനീയറുടെ (പാലങ്ങള്‍) കാര്യാലയത്തില്‍ നിന്നും സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ആയത് സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ അടിയന്തരമായി സമര്‍പ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
1372.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍-ഒറ്റപ്പാലം മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഞാവലിന്‍കടവ് പാലത്തിന് ലക്കിടി പേരൂര്‍ പ്രദേശത്ത് പൊതുമരാമത്ത് വകുപ്പ് നിര്‍ദ്ദേശിച്ച എലിവേറ്റഡ് സ്‍ട്രക്ച്ചര്‍ പ്ലാന്‍ അനുസരിച്ച് എത്ര സ്ഥലം വേണ്ടി വരുമെന്നത് സംബന്ധിച്ച് കൃഷി വകുപ്പ് നല്‍കിയ കത്തിന് പൊതുമരാമത്ത് ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ നിന്നുള്ള മറുപടി സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
1373.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയുടെ ധനസഹായത്തോടെ റോഡ്സ് & ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഓഫ് കേരള മുഖേന നിര്‍മ്മാണം നടത്തുന്നതിനായി നടപടി സ്വീകരിച്ചിട്ടുള്ള പുതുക്കാട്, നെല്ലായി, ആലത്തൂര്‍, നന്ദിക്കര റെയില്‍വേ ഓവര്‍ ബ്രിഡ്ജുകളുടെ നിര്‍മ്മാണം ഇനിയും ആരംഭിയ്ക്കുവാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
റെയില്‍വേയുടെ എന്‍.ഒ.സി.യും അനുമതിയും ലഭിയ്ക്കുന്നതിന് കാലതാമസം വരുന്നത് ഒഴിവാക്കുന്നതിനും, മറ്റ് യാതൊരു തടസ്സങ്ങളും ഇല്ലാത്ത മേല്‍പ്പാലങ്ങളുടെ നിർമ്മാണം ഉടന്‍ ആരംഭിയ്ക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
പുതുക്കാട് റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിയ്ക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1374.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം നീണ്ട് പോകുന്നതിന്റെ കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ ചെലവിനായി സംസ്ഥാന സര്‍ക്കാർ വിഹിതം നല്‍കാത്തതാണ് കാരണമെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ലെവല്‍ ക്രോസ് രഹിത കേരളം പദ്ധതിയ്ക്കായി നബാര്‍ഡില്‍ നിന്നും തുക ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത തുക കെ-റെയിലിന് കൈമാറിയിട്ടുണ്ടോ?
1375.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വണ്ടൂര്‍ നിയോജക മണ്ഡലത്തില്‍പ്പെട്ട മഞ്ചേരി – വണ്ടൂര്‍ - കാളികാവ് റോഡിലെ വാണിയമ്പലം ടൗണിലെ റെയില്‍വെ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണത്തിന് തുടര്‍ നടപടികള്‍ സ്വീകരിക്കുവാന്‍ ഏതെങ്കിലും ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഏജന്‍സിയെ ചുമതലപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി കാലതാമസം കൂടാതെ നടപ്പിലാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ; വിശദവിവരം ലഭ്യമാക്കുമോ?
1376.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തിലെ കൊടുന്താര്‍ മേല്‍പ്പാടം പാലത്തിന്റെ നിര്‍വ്വഹണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പാലത്തിന്റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ എത്ര മീറ്റിംഗുകളാണ് നാളിതുവരെ നടത്തിയിട്ടുളളതെന്നും ഇതുമായി ബന്ധപ്പെട്ട് കൈക്കൊണ്ട തീരുമാനങ്ങള്‍ എന്തെല്ലാമായിരുന്നുവെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത യോഗതീരുമാനങ്ങള്‍ക്ക് അനുസൃതമായി ഈ പാലത്തിന്റെ ഭരണാനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളും, തുടര്‍ നടപടികളും പുരോഗമിച്ചിട്ടുണ്ടോ എന്നും ഇല്ലെങ്കില്‍ എന്ത് അപാകതകളാണ് ഇതില്‍ സംഭവിച്ചിട്ടുളളതെന്നും വ്യക്തമാക്കാമോ;
( ഡി )
പി.ഡബ്ലിയു.ഡി. യുമായി ബന്ധപ്പെട്ട് നടക്കുന്ന റിവ്യൂമീറ്റിംഗില്‍ എടുക്കുന്ന തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നുണ്ടെന്ന്ഉറപ്പ് വരുത്തുന്നതിന്‌ നിലവിൽ എന്തെങ്കിലും സംവിധാനം ഉണ്ടോ; എങ്കില്‍ പ്രസ്തുത പാലത്തിന്റെ നിര്‍വ്വഹണം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ എന്തെങ്കിലും പ്രത്യേക നടപടി സ്വീകരിച്ചിട്ടുണ്ടോ; അറിയിക്കാമോ?
1377.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തവന്നൂര്‍ മണ്ഡലത്തിലെ കുണ്ടയാര്‍ പാലം പ്രവൃത്തി ഏതുവരെയായി എന്നു വിശദീകരിക്കാമോ;
( ബി )
ഇനി ഏതെല്ലാം പ്രവൃത്തികളാണ് പൂര്‍ത്തിയാക്കാനുള്ളത് എന്ന് വ്യക്തമാക്കാമോ;
( സി )
പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിൽ തടസ്സങ്ങൾ ഉള്ളതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;ഉണ്ടെങ്കില്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1378.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ കണ്ണനിക്കടവ് പാലം നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
പ്രസ്തുത പാലത്തിന്റെ പ്രവൃത്തികള്‍ എന്നേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
1379.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് ഏതെല്ലാം പാലങ്ങള്‍ നിര്‍മ്മിക്കുന്നതിനാണ് നടപടി സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പാലങ്ങളുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ?
1380.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുവള്ളി മണ്ഡലത്തിലെ പടനിലം പാലം, നടമേൽ കടവ് പാലം എന്നിവയുടെ നിർമ്മാണം സംബന്ധിച്ചുള്ള നടപടികളുടെ വിവരം ലഭ്യമാക്കുമോ;
( ബി )
നരിക്കുനി ഫയർ സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?
1381.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍-പൊന്‍മുണ്ടം റെയില്‍വേ ഓവര്‍ബ്രിഡ്ജിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ട് എത്ര വര്‍ഷമായി എന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പാലത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അപ്രോച്ച് റോഡിന്റെ പ്രവൃത്തിക്കായി നാളിതുവരെ ഭരണാനുമതി നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന് അടിയന്തരമായി ഭരണാനുമതി നല്‍കുന്നത് പരിഗണിക്കുമോ?
1382.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി വഴി കാസര്‍കോഡ് ജില്ലയില്‍ അനുവദിച്ച റെയില്‍ ഓവര്‍ ബ്രിഡ്ജുകളുടെ ഡി.പി.ആര്‍. പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
( ബി )
ബീരിച്ചേരി, ഉദിനൂര്‍ (നടക്കാവ്), പൊള്ളാപ്പ് റെയില്‍ ഓവര്‍ ബ്രിഡ്ജുകള്‍ എന്ന് ടെന്‍ഡര്‍ ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവ‍ൃത്തികള്‍ റോഡ്സ് & ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഓഫ് കേരള വഴി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
1383.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ തൃക്കാക്കരയിലുള്ള അത്താണി പാലം ശോചനീയ അവസ്ഥയിലാണെന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പാലത്തിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് തൃക്കാക്കര എം.എൽ.എ. നൽകിയ കത്തിൻമേൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പാലം പുതുക്കിപ്പണിയുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1384.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്ദമംഗലം, മടവൂര്‍ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പടനിലം പാലത്തിന്റെ അപകടാവസ്ഥ വാഹനഗതാഗതത്തിന് പ്രയാസമുണ്ടാക്കുന്നതായ പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
പാലം പുതുക്കിപ്പണിയുന്നതിനായി ഏറ്റെടുത്ത സ്ഥലത്തിന്റെ ഉടമകള്‍ക്ക് വില നല്‍കുന്നതില്‍ കാലതാമസം വരുന്നതിനുളള കാരണം വിശദമാക്കാമോ;
( സി )
ഭരണാനുമതിയുളള പ്രവൃത്തി ആരംഭിക്കുന്നതിലുണ്ടായ കാലതാമസം സര്‍ക്കാരിന്റെ ബാധ്യത വര്‍ദ്ധിക്കുന്നതിനും പൊതുജന പ്രതിഷേധത്തിനും ഇടയാക്കുമെന്നത് പരിശോധിച്ചിട്ടുണ്ടോ ; പാലത്തിന്റെ നിർമ്മാണ പ്രവൃത്തി ആരംഭിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കുമോ?
1385.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയിലെ തട്ടാശ്ശേരി പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പാലം, അപ്രോച്ച് റോഡ് എന്നിവയുടെ നിര്‍മ്മാണത്തിനായി ഏറ്റെടുത്ത സ്ഥലത്തിന്റെ നഷ്ടപരിഹാര തുക വിതരണം ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ തുക അടിയന്തരമായി വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1386.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിൽ റോഡ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഓഫ് കേരള നിർവഹണ ഏജൻസിയായ വടുതല, അറ്റ്ലാന്റിസ്, വാതുരുത്തി എന്നീ റെയിൽവേ ഓവർ ബ്രിഡ്ജുകളുടെ നിർമ്മാണ പുരോഗതി എന്തെന്ന് വിശദമാക്കുമോ;
( ബി )
കേരള റോഡ് ഫണ്ട് ബോർഡ് നിർവഹണ ഏജൻസി ആയിട്ടുള്ള എറണാകുളം ജില്ലയിലെ കൊറങ്കോട്ട വടുതല പാലത്തിന്റെ നിർമ്മാണ പുരോഗതി എന്തായി എന്ന് വിശദമാക്കുമോ ?
1387.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ ഇരുമ്പോത്തിങ്ങള്‍ പാലം നിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കുന്നതിനായി നിലവില്‍ ചീഫ് എഞ്ചിനീയര്‍ തയ്യാറാക്കി സമര്‍പ്പിച്ച പ്രൊപ്പോസലിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
ധനകാര്യ വകുപ്പിലെ ടെക്നിക്കല്‍ ഇന്‍സ്പെക്ഷന്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടും പ്രസ്തുത പാലത്തിന് ബജറ്റില്‍ ടോക്കണ്‍ പ്രോവിഷന്‍ മാത്രം അനുവദിച്ചിട്ടുള്ളൂ എന്ന കാരണത്താൽ അനുമതി നിഷേധിക്കുമോ; വ്യക്തമാക്കാമോ;
( സി )
ബജറ്റില്‍ ടോക്കണ്‍ പ്രോവിഷന്‍ മാത്രം അനുവദിച്ചിട്ടുള്ള എത്ര പാലങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഭരണാനുമതി നല്‍കിയിട്ടുണ്ടോ; പ്രവൃത്തിയുടെ പേരും, അനുവദിച്ച തുക, മണ്ഡലം, ഭരണാനുമതിയുടെ പകര്‍പ്പ് എന്നിവ ലഭ്യമാക്കുമോ?
1388.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊണ്ടിലകടവ് പാലം നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായ വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വിവരം നൽകുമോ ;
( ബി )
പ്രസ്തുത പാലം നിര്‍മ്മിക്കുന്നതിന് തയ്യാറാക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭ്യമാക്കാമോ?
1389.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ ഏലൂർ-ചൗക്ക, വടുതല-പേരണ്ടൂർ എന്നീ പാലങ്ങളുടെ നിർമ്മാണ പുരോഗതി വിശദമാക്കാമോ?
1390.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട കേളിത്തോട് ബ്രിഡ്ജ്, മുപ്ലിയം ബ്രിഡ്ജ്, ഉഴി‍ഞ്ഞാല്‍പ്പാടം ബ്രിഡ്ജ്, കച്ചേരിക്കടവ് ബ്രിഡ്ജും അപ്രോച്ച് റോഡും, ചക്കാലക്കടവ് ബ്രിഡ്ജ്, നെല്ലായി ഇറിഗേഷന്‍ കടവ് ബ്രിഡ്ജ് എന്നിവയുടെ നിര്‍മ്മാണത്തിനായി സമര്‍പ്പിച്ചിട്ടുള്ള പ്രൊപ്പോസലുകളിലെ നടപടികള്‍ ഏത് ഘട്ടത്തിലാണ് എന്നറിയിക്കാമോ;
( ബി )
പ്രസ്തുത ബ്രിഡ്ജുകളുടെ നിര്‍മ്മാണത്തിനായി പുതുക്കിയ ഭരണാനുമതി ലഭ്യമാക്കുന്നതിനും, നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1391.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃപ്പൂണിത്തുറ - തൃക്കാക്കര മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇരുമ്പുപാലം പുനർ നിർമ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചതിനെ തുടർന്ന് പ്രവൃത്തി ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത നടപടിക്രമങ്ങളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( സി )
പ്രസ്തുത പാലത്തിന്റെ പുനർ നിർമ്മാണം എന്നത്തേക്ക് ആരംഭിക്കാൻ സാധിക്കുമെന്നും എത്ര കാലത്തിനകം പണി പൂർത്തിയാക്കാൻ സാധിക്കുമെന്നും വിശദമാക്കാമോ?
1392.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കാക്കര-തൃപ്പൂണിത്തുറ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തുതിയൂർ-ഏരൂർ പാലം പുതുക്കി പണിയുന്നതിന് പ്രൊപ്പോസൽ എന്തെങ്കിലും നിലവിലുണ്ടോ; എങ്കിൽ അതിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
1393.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിലും പൊതുമരാമത്ത് വകുപ്പില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലും വര്‍ക്കിംഗ് അറേഞ്ച്മെന്റിലുമായി എത്ര അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍മാര്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍, സൂപ്രണ്ടിംഗ് എ‍ഞ്ചിനീയര്‍മാര്‍, ചീഫ് എ‍ഞ്ചിനീയര്‍മാര്‍ എന്നിവർ ജോലി ചെയ്തുവരുന്നുണ്ടെന്നുള്ള കണക്ക് തരം തിരിച്ച് ലഭ്യമാക്കുമോ;
( ബി )
കോഴിക്കോട് ജില്ലയില്‍ കെ.ആര്‍.എഫ്.ബി.യില്‍ നടന്നുവരുന്ന പ്രവൃത്തികള്‍ക്ക് ആനുപാതികമായി ഉദ്യോഗസ്ഥരെ ക്രമീകരിച്ചിട്ടുണ്ടോ എന്ന് വിശദമാക്കാമോ?
1394.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന് കീഴിലുളള റണ്ണിംഗ് കോൺട്രാക്റ്റ് പ്രകാരമുളള റോഡുകളുടെ പരിശോധന നടത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത പരിശോധനയില്‍ നിർമ്മാണത്തിലും കരാർ പ്രകാരമുളള പരിപാലനത്തിലും ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ടോ;
( സി )
എങ്കില്‍ ഇപ്രകാരം വീഴ്ച വരുത്തിയവർക്കെതിരെ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
1395.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയുടെ സാങ്കേതിക തടസ്സവും മറ്റും മൂലം കിഫ്ബിയില്‍ ഉള്‍പ്പെട്ട പല പി.ഡബ്ല്യു.ഡി. റോഡുകളും പണിപൂര്‍ത്തിയാകാതെ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
2016-ന് ശേഷം കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയിട്ടും പണി പൂര്‍ത്തിയാകാത്ത റോഡുകളുടെ മണ്ഡലം തിരിച്ചുള്ള വിവരം നല്‍കുമോ;
( സി )
മണ്ണാര്‍ക്കാട് മണ്ഡലത്തിലെ മണ്ണാര്‍ക്കാട്-ചിന്നത്തടാകം റോഡ്‌ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയിട്ടും നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പദ്ധതി എന്ന് ആരംഭിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
1396.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനും റോഡ് നിര്‍മ്മിക്കുന്നതിനും എത്ര ശതമാനം തുകയാണ് സർക്കാർ നല്‍കുന്നതെന്ന് വിശദമാക്കുമോ ;
( ബി )
ദേശീയപാത വികസനത്തിനായി 2016 മുതൽ എത്ര തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കാലയളവില്‍ എത്ര കിലോമീറ്റര്‍ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്നും നിര്‍മ്മാണ പുരോഗതിയും വിശദമാക്കാമോ ?
1397.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ പാത 66 വികസനത്തിന്റെ ഭാഗമായി പ്രവൃത്തി തുടങ്ങിയപ്പോൾ നിലവിലെ സർവീസ് റോഡുകളിൽ നിന്നുള്ള കണക്റ്റിവിറ്റി, ഡ്രെയിനേജ് പ്രശ്‍നം ,പ്രധാന വിദ്യാലയങ്ങൾ, ആരാധനാലയം എന്നിവിടങ്ങളിലേക്ക് എതിർവശത്ത് നിന്ന് പ്രവേശിക്കാൻ അണ്ടർ പാസ് തുടങ്ങി ഉയർന്ന് വന്ന പ്രശ്നങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ടോ; വിവരം നൽകുമോ; വിശദാംശം ;
( ബി )
പ്രവൃത്തി കരാർ ഏറ്റെടുത്ത കമ്പനി താത്കാലികമായി എടുത്ത സ്ഥലങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ കെട്ടിട നിർമ്മാണം നടത്തുക, ജനവാസ കേന്ദ്രങ്ങളിൽ സാധന സാമഗ്രികളുടെ നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിക്കുക തുടങ്ങിയ പരാതികൾ പരിഹരിക്കുന്നതിന് നാഷണൽ ഹൈവേ അതോറിറ്റിക്ക് ജനപ്രതിനിധികളുമായി ചർച്ച നടത്തി രമ്യമായി പരിഹരിക്കുന്നതിന് നിർദ്ദേശം നൽകുമോ; വിശദാംശം നൽകുമോ?
1398.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയോര ഹൈവേയിൽ പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഭാഗത്തിന്റെ നിര്‍മ്മാണ പ്രവൃത്തിയുടെ അലൈന്‍മെന്റിന് അവസാന രൂപമായോ; അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്ന് തുടങ്ങാനാവുമെന്നാണ് കരുതുന്നത്; വിശദമാക്കാമോ?
1399.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര കിലോമീറ്റര്‍ ദേശീയപാതയാണ് നിലവിലുളളത്; അതിന്റെ പരിപാലന ചുമതല ആര്‍ക്കെല്ലാമാണെന്നും എത്ര കിലോമീറ്റര്‍ വീതമാണെന്നും അറിയിക്കുമോ;
( ബി )
ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ അതിന്റെ 25 ശതമാനം ചെലവ് സംസ്ഥാന സര്‍ക്കാരാണോ വഹിക്കുന്നത്; രാജ്യത്ത് മറ്റേതെങ്കിലും സംസ്ഥാനം ഇത്തരത്തില്‍ തുക നല്‍കുന്നതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ദേശീയപാത 66 ന്റെ വികസനത്തിനായി എത്ര കിലോമീറ്റർ സ്ഥലമാണ് ഏറ്റെടുക്കാൻ സാധിച്ചിട്ടുള്ളത്; വിശദാംശം നൽകാമോ?
1400.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൈക്കാട് ഗവ: റസ്റ്റ് ഹൗസിലെ ഏതെല്ലാം തസ്തികകളാണ് എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് മുഖേന സ്ഥിരം നിയമനം നടത്തുന്നതിനായി നീക്കി വെച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
കുക്ക് തസ്തിക എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് മുഖേന സ്ഥിരം നിയമനം നടത്തുന്ന തസ്തികയാണോ; ടി തസ്തികയില്‍ അവസാനമായി സ്ഥിരനിയമനം ലഭിച്ചത് ആര്‍ക്കാണെന്നും ഏതു വര്‍ഷമാണെന്നും അറിയിക്കുമോ;
( സി )
പ്രസ്തുത തസ്തികയിലേക്ക് സ്ഥിരം നിയമനം നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം 28.09.19-ലെ ഒ.ജി.എം.3/19884/2015 തീയതിയിലെ പൊതുമരാമത്ത് ഭരണവിഭാഗം ചീഫ് എ‍ന്‍ജിനീയറുടെ ഉത്തരവ് പ്രകാരം കുക്ക് തസ്തികയില്‍ ശ്രീമതി നിഷ പി. കെ. പുതുവല്‍ മോടിയില്‍, നൂറ്റുവല്‍പാറ, ചെങ്ങന്നൂര്‍ എന്നയാളെ താല്‍ക്കാലികമായി നിയമിക്കുകയും 179 ദിവസത്തിനുശേഷം പിരിച്ചു വിടുകയും ചെയ്തതിന്റെ കാരണം വിശദമാക്കുമോ;
( ഡി )
പ്രസ്തുത നിയമനത്തില്‍ പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ ആയത് പരിശോധിച്ച് ടിയാള്‍ക്ക് സ്ഥിരം നിയമനം നല്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഇ )
സ്ഥിരം നിയമനം എന്ന രീതിയില്‍ ഫയല്‍ രേഖപ്പെടുത്തല്‍ നടത്തിയതിനാല്‍ ജോലി ലഭിച്ച വിവരം റിപ്പോര്‍ട്ട് ചെയ്തയുടന്‍ തന്നെ ശ്രീമതി നിഷ പി. കെ യുടെ എംപ്ലോയ്‍മെന്റ് കാര്‍ഡ് റദ്ദ് ചെയ്യപ്പെടുകയും തുടരവസരങ്ങള്‍ ഇല്ലാതാകുകയും ചെയ്തതിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ?
1401.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.ഡബ്ല്യൂ.ഡി. റസ്റ്റ് ഹൗസുകള്‍ നവീകരിക്കാന്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത റസ്റ്റ് ഹൗസുകളിലെ ജീവനക്കാര്‍ക്ക് അതിഥികളെ സ്വീകരിക്കുന്ന കാര്യങ്ങളിലടക്കം മികച്ച പരിശീലനം നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
റസ്റ്റ്ഹൗസുകളിലെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായും കാലോചിതമായും പൂര്‍ത്തീകരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
റസ്റ്റ് ഹൗസുകള്‍ നിലവിലുള്ള മണ്ഡലങ്ങള്‍ക്ക് പുറമെ മറ്റ് മണ്ഡലങ്ങളിലും സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
1402.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ എത്ര കോടി രൂപയുടെ പ്രവൃത്തികള്‍ ടെന്‍ഡര്‍ ചെയ്തിട്ടുണ്ട്; അവയില്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘങ്ങള്‍ ഏറ്റെടുത്ത പ്രവൃത്തികള്‍ എത്ര കോടിയുടേതാണ്; വ്യക്തമാക്കുമോ;
( ബി )
സര്‍ക്കാര്‍ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്താന്‍ ക്ലാസിഫിക്കേഷന്‍ അനുസരിച്ച് ലേബര്‍ സൊസൈറ്റികള്‍ക്ക് സഹകരണ വകുപ്പ് നല്‍കുന്ന അനുമതി തദ്ദേശ സ്വയംഭരണ വകുപ്പ് അംഗീകരിച്ച് നടപ്പാക്കുന്നുണ്ടോ;
( സി )
പ്രസ്തുത ഉത്തരവ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ?
1403.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പൊതുമരാമത്ത് വകുപ്പിലും വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും എത്ര താൽക്കാലിക/കരാർ നിയമനങ്ങൾ നടത്തിയിട്ടുണ്ട്; ഏതൊക്കെ തസ്തികകളിലാണ് ഇപ്രകാരം നിയമനം നടത്തിയിട്ടുള്ളത്; ഇപ്രകാരം നിയമിതരായവർക്ക് വേതനവും മറ്റ് ആനുകൂല്യങ്ങളുമായി 2022 ഒക്ടോബർ മാസം അനുവദിച്ച ആകെത്തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നിയമനങ്ങളില്‍ എപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തിയ നിയമനങ്ങൾ എത്രയാണ്; താല്ക്കാലിക/കരാർ നിയമനങ്ങളിൽ റിക്രൂട്ട്മെന്റിനായി അവലംബിച്ച മാർഗം ഏതാണ്; ഏത് ഏജൻസി മുഖേനയാണ് നിയമനം നടത്തിയതെന്നുമുള്ള വിശദാംശം നല്‍കാമോ?
1404.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പില്‍ ഇ-ഗവേണന്‍സ് കാര്യക്ഷമമാക്കുന്നതിന്ന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വിശദമാക്കാമോ;
( ബി )
പദ്ധതികളുമായി ബന്ധപ്പെട്ട് ഫയല്‍ നീക്കങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1405.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആനക്കുളം-മുചുകുന്ന് റെയില്‍വേ മേല്‍പ്പാലം, കാെല്ലം-നല്യാടി റെയില്‍വേ മേല്‍പ്പാലം പയ്യാേളി രണ്ടാം ഗേറ്റ് റെയില്‍വേ മേല്‍പ്പാലം എന്നീ പദ്ധതികള്‍ക്ക് ഭരണാനുമതിയും കിഫ്ബിയുടെ അന്തിമ അനുമതിയും ലഭിച്ചിട്ടും പദ്ധതി ആരംഭിക്കാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ അവസ്ഥ വിശദമാക്കാമാേ?
1406.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയിലെ വിവിധ ടുറിസ്റ്റ് ഡെസ്റ്റിനേഷനുകളെ തമ്മില്‍ ബന്ധിപ്പിച്ച് കൊണ്ടുളള ബയോഡെെവേഴ്സിറ്റി ടൂറിസം സര്‍ക്യൂട്ട് പദ്ധതിക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിനായി സ്വീകരിച്ച് വരുന്ന നടപടികളുടെ പുരോഗതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
1407.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാടന്‍ മേഖലയിലെ കായല്‍ ടൂറിസത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തൊക്കെ എന്ന് വ്യക്തമാക്കാമോ;
( ബി )
കായല്‍ ടൂറിസം നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ എന്തെല്ലാം നടപടി സ്വീകരിച്ചു വരുന്നു ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത മേഖലയിലെ വികസനത്തിന്‌ എന്തെല്ലാം പുതിയ നടപടികള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കാമോ?
1408.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാമ്പ്യൻസ് ബോട്ട് ലീഗ് നടത്തിപ്പുമായി ബന്ധപ്പെട്ട് വകുപ്പ് നാളിതുവരെ എത്ര തുക ചെലവിട്ടു; ഏതെല്ലാം ഇനത്തിലാണ് ചെലവ് നടത്തിയത്; ബോട്ട് ക്ലബ്ബ്കൾക്ക് സഹായമായി എത്ര തുക നൽകി; വിശദാംശം വ്യക്തമാക്കുമോ;
( ബി )
ഈ വർഷത്തെ ചാമ്പ്യൻസ് ബോട്ട് ലീഗ് ജേതാക്കൾ ആരാണ്; ചാമ്പ്യൻസ് ബോട്ട് ലീഗ് മുഖേന സര്‍ക്കാരിന് എന്ത് വരുമാനം ലഭിച്ചുവെന്ന് വ്യക്തമാക്കാമോ ?
1409.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരവന്‍ ടൂറിസം പദ്ധതി വിശദമാക്കാമോ;
( ബി )
കാരവനും, കാരവന്‍ പാര്‍ക്കുകളും പ്രവര്‍ത്തിപ്പിക്കുന്നതിന് സംസ്ഥാനത്ത് എത്ര പേര്‍ക്ക് അംഗീകാരം നല്കിയിട്ടുണ്ടെന്ന് വിശദമാക്കുമോ?
1410.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി അടക്കമുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
2022-23 വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ ഗുരുവായൂര്‍ പൈതൃക ടൂറിസം പദ്ധതി, ബ്ലാങ്ങാട് ബീച്ച് ടൂറിസം രണ്ടാംഘട്ട പദ്ധതി എന്നിവയില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
1411.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മെഗാ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട കായംകുളം കായലോര ടൂറിസം പദ്ധതിയ്ക്ക് ആകെ അനുവദിച്ച തുക എത്രയെന്നും ഇതില്‍ ഓരോ പ്രവൃത്തികള്‍ക്കായി ചെലവഴിച്ചിട്ടുള്ള തുക എത്രവീതം ആണ് എന്നും വിശദമാക്കാമോ; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടും പ്രസ്തുത പദ്ധതി ടൂറിസം വകുപ്പ് ഏറ്റെടുക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി സംരക്ഷിക്കപ്പെടാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പദ്ധതി ടൂറിസം വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
1412.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഹോംസ്റ്റേകള്‍ പ്രവര്‍ത്തിക്കുന്നതിന് നിലവിലുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ;
( ബി )
ഹോംസ്റ്റേകള്‍ ആരംഭിക്കുന്നതിന് ടൂറിസം വകുപ്പിന്റെ അനുമതി ആവശ്യമുണ്ടോ; അവയുടെ രജിസ്‌ട്രേഷന് ഏതൊക്കെ വകുപ്പുകളുടെ അനുമതിയാണ് ആവശ്യമുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ഡെസ്റ്റിനേഷന്‍ ടൂറിസത്തിന് സഹായകരമായ ഹോംസ്റ്റേകള്‍ ആരംഭിക്കുന്നതിനും കുറ്റമറ്റരീതിയില്‍ പ്രവര്‍ത്തിക്കുന്നതിനും സഹായകരമാകുന്ന വിധത്തില്‍ ടൂറിസം വകുപ്പിന്റെ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുമോ; വിശദമാക്കുമോ?
1413.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ വളാഞ്ചേരിയില്‍ കരിങ്കല്ലത്താണി പ്രദേശത്ത് നിര്‍മ്മിക്കുന്ന കമ്മ്യൂണിറ്റി പാര്‍ക്കിനെ ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച പ്രൊപ്പോസല്‍ ലഭ്യമായിട്ടുണ്ടോ; എങ്കില്‍ ആയതിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
ഒരു പഞ്ചായത്തില്‍ ഒരു വിനോദസഞ്ചാര കേന്ദ്രം പദ്ധതിയില്‍ വളാഞ്ചേരി കമ്മ്യൂണിറ്റി പാര്‍ക്കിനെ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1414.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെെതൃക സംരക്ഷണത്തിലൂടെ ടൂറിസം വികസനം എന്ന ടൂറിസം നയത്തിന്റെ ഭാഗമായി കൊല്ലത്തെ പുകയിലപണ്ടകശാലയും അനുബന്ധ പായിക്കട - വലിയകട വ്യാപാര മേഖലയും ഉള്‍പ്പെടുത്തി പെെതൃക വ്യാപാര കേന്ദ്രമായി വികസിപ്പിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1415.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. കെ. ജെ. മാക്‌സി
ശ്രീമതി ദെലീമ
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിനോദസഞ്ചാര മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി സ്വീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ വിനോദസഞ്ചാര മേഖലയില്‍ എത്തിയിട്ടുള്ള നിക്ഷേപം സംബന്ധിച്ച് കണക്കെടുപ്പ് നടത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
വിനോദസഞ്ചാര മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപം കൊണ്ടുവരുന്നതിനും ടൂറിസം മേഖലയെ അന്താരാഷ്ട്രതലത്തില്‍ അടയാളപ്പെടുത്തുന്ന തരത്തിലുള്ള ഹോട്ടല്‍ ശൃംഖലകളെ ആകര്‍ഷിക്കുന്നതിനും ആവശ്യമായ നയസമീപനം സ്വീകരിക്കുമോ; വിശദമാക്കുമോ?
1416.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . പി . ഉബൈദുള്ള
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂലം പ്രതിസന്ധിയിലായിരുന്ന വിനോദസഞ്ചാര മേഖലയുടെ പുനരുജ്ജീവനത്തിനായി എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
വിനോദസഞ്ചാര മേഖലയ്ക്ക് സമ്പൂർണ്ണ വ്യവസായ പദവി നൽകണമെന്ന നിർദേശം പരിഗണനയിലുണ്ടോ; എങ്കിൽ ഇത് എന്ന് മുതൽ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്;
( സി )
ഇതുമൂലം വിനോദസഞ്ചാര മേഖലയ്ക്ക് ഉണ്ടാകുന്ന നേട്ടങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
1417.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പാര്‍വ്വതി പുത്തനാര്‍ ഉള്‍പ്പെടുന്ന ദേശീയ ജലപാത ഉപയോഗപ്പെടുത്തി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന ടൂറിസം പദ്ധതികള്‍ വിശദമാക്കാമോ;
( സി )
ഉത്തരവാദിത്ത ടൂറിസം മേഖലയില്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികള്‍ വിശദമാക്കുമോ;
( ഡി )
പില്‍ഗ്രിം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( ഇ )
കോവിഡിന്റെ ഭീഷണി ഒഴിയുന്ന സാഹചര്യത്തില്‍ വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിന് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ വിശദമാക്കാമോ?
1418.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡെസ്റ്റിനേഷന്‍ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് അരുവിക്കുഴി ടൂറിസം പദ്ധതിയുടെ നിലവിലെ പുരോഗതി അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പൂര്‍ത്തിയാക്കാന്‍ ഇനി ആവശ്യമായ നടപടികൾ എന്തെല്ലാം; ഇതിനായി തദ്ദേശസ്ഥാപനങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നുള്ളതിന്റെ വിശദാംശം അറിയിക്കാമോ;
( സി )
ഡെസ്റ്റിനേഷന്‍ പദ്ധതിയുടെ വരവ്, ചെലവ് എന്നിവ പങ്കിടുന്നത് എങ്ങനെയെന്ന് വിശദമാക്കാമോ?
1419.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ബാവിക്കര ടൂറിസം പദ്ധതിക്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ എത്ര രൂപയാണ് വകയിരുത്തിയിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
അതിൻ പ്രകാരം എത്ര രൂപയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമര്‍പ്പിക്കാന്‍ സാധിക്കുമെന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി ലഭ്യമാക്കാനുള്ള നടപടിക്രമങ്ങള്‍ വിശദമാക്കുമോ;
( ഡി )
പദ്ധതിയുടെ ഡി.പി.ആര്‍. നാളിതുവരെയും ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത പദ്ധതിക്ക് എന്ന് ഭരണാനുമതി നല്‍കുമെന്ന് അറിയിക്കുമോ?
1420.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകളുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിക്കുമോ;
( ബി )
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകളുടെ ഘടന, പ്രവര്‍ത്തനം എന്നിവ വിശദമാക്കുമോ;
( സി )
അവയുടെ പ്രധാന വരുമാന സ്രോതസ്സുകള്‍ ഏതൊക്കെയെന്ന് വെളിപ്പെടുത്തുമോ?
1421.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി മണ്ഡലത്തിൽ 2017-18‌-ല്‍ ആരംഭിച്ച നിള സംഗ്രഹാലയം പദ്ധതി നാളിതുവരെ പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; എന്തെല്ലാം സാങ്കേതിക കാരണങ്ങളാലാണ് പ്രസ്തുത പ്രാെജക്റ്റ് വെെകുന്നത്; ഈ പദ്ധതി പൂര്‍ത്തീകരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( ബി )
പ്രസ്തുത മണ്ഡലത്തിൽ നിർമ്മാണം തുടങ്ങിയ മറെെന്‍ മ്യൂസിയം നാളിതുവരെ പ്രവര്‍ത്തനസജ്ജമായിട്ടില്ലെന്ന വസ്തുത ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; ടി പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് കെെക്കൊണ്ട നടപടികള്‍ വ്യക്തമാക്കാമോ?
1422.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ ഗവ. ഗസ്റ്റ് ഹൗസ് ഹെറിറ്റേജ് ബ്ലോക്കിലെ നവീകര‌ണ പ്രവൃത്തികൾ സമ‌യബന്ധിതമാ‌യി പൂര്‍ത്തിയാക്കാന്‍ ‌എന്തെല്ലാം നടപടികളാ‌ണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയ്ക്കായുള്ള 30.03.2020 ലെ സ.ഉ.(സാധാ)നം.150/2020/ടൂറിസം. ഉത്തരവ് പുതുക്കി‌യിട്ടുണ്ടോ; എങ്കില്‍ ‌ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ; ഇല്ലെങ്കില്‍ ഈ ഉത്തരവ് പ്രകാരമുള്ള തുടര്‍നടപടികള്‍ ഏത് ഘട്ടത്തിലാ‌ണെന്ന് വ്യക്തമാകാമോ;
( സി )
പ്രസ്തുത പ്രവൃത്തിയ്ക്കായി പുതുക്കിയ എസ്റ്റിമേറ്റ് പ്രൈസ് സോഫ്റ്റുവെയറില്‍ തയ്യാറാക്കിയിട്ടു‌ണ്ടോ; ഉണ്ടെങ്കില്‍ പ്രൈസ് ഐഡി നമ്പര്‍ അറിയിക്കാമോ; ഇതുപ്രകാരം എന്തെല്ലാം നടപടികളാ‌ണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തിയുടെ നിര്‍മ്മാണ ചുമതല ഏത് സര്‍ക്കാര്‍ അക്രഡിറ്റഡ് ഏജന്‍സിയ്ക്കാണ് നല്‍കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ഇ )
പ്രസ്തുത പ്രവൃത്തി എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമോ; ആയത് എന്നത്തേ‌യ്ക്ക് പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
1423.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വകുപ്പിലും വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും എത്ര താൽക്കാലിക/കരാർ നിയമനങ്ങൾ നടത്തിയിട്ടുണ്ട്; ഏതൊക്കെ തസ്തികളിലാണ് ഇപ്രകാരം നിയമനം നടത്തിയിട്ടുള്ളത്; ഇപ്രകാരം നിയമിതരായവർക്ക് വേതനവും മറ്റു ആനുകൂല്യങ്ങളുമായി 2022 ഒക്ടോബർ മാസം അനുവദിച്ച ആകെത്തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നിയമനങ്ങളില്‍ എംപ്ലോയ്‍മെന്റ് മുഖേന നടത്തിയ നിയമനങ്ങൾ എത്രയാണ്; താൽക്കാലിക/കരാർ നിയമനങ്ങളിൽ റിക്രൂട്ട്മെന്റിനായി അവലംബിച്ച മാർഗം ഏതാണ്; ഏത് ഏജൻസി മുഖേനയാണ് നിയമനം നടത്തിയത്; വിശദാംശം നല്‍കാമോ?
1424.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ മുഖേന 2016 മുതല്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനും നടത്തിപ്പിനും ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയെന്ന് വിശദീകരിക്കുമോ;
( ബി )
ഇതില്‍ പൂര്‍ത്തിയായവ ഏതൊക്കെയെന്ന് വിശദമാക്കുമോ;
( സി )
പൂര്‍ത്തീകരിക്കുവാനുള്ള പദ്ധതികളുടെ നിലവിലെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കുമോ?
1425.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം മണ്ഡലത്തിലെ കലശമല ടൂറിസം പദ്ധതിയുടെ പുരോഗതി വിലയിരുത്താമോ?
1426.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം വകുപ്പില്‍ നിന്നുമുള്ള ഫണ്ട് വിനിയാേഗിച്ച് കാെച്ചി മണ്ഡലത്തില്‍ നടപ്പാക്കിവരുന്ന പ്രവൃത്തികള്‍ ഏതെല്ലാം; ഓരാേ പ്രവൃത്തിക്കും അനുവദിച്ചിരിക്കുന്ന തുക എത്ര; വിശദമാക്കുമാേ?
1427.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ വിനോദസഞ്ചാര വകുപ്പ് നിര്‍വ്വഹിച്ചു വരുന്ന പ്രവൃത്തികളുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ?
1428.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ വള്ളിക്കുന്നം ചിറ ടൂറിസം പദ്ധതിക്ക് ബഡ്ജറ്റില്‍ തുക വകയിരുത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതികള്‍ വേഗത്തില്‍ ആരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1429.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബേക്കല്‍ എയര്‍ സ്ട്രിപ്പ് പദ്ധതി പരിഗണനയിലുണ്ടോ എന്നറിയിക്കാമോ;
( ബി )
ഇതിനായി 2022-23 വര്‍ഷത്തെ ബജറ്റില്‍ എത്ര തുക വകയിരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
കിഫ്ബിയില്‍ ഈ പദ്ധതിക്ക് തുക വകയിരുത്തിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിയില്‍ തുക അനുവദിച്ചിട്ടുണ്ടോ എന്നറിയിക്കാമോ;
( ഇ )
മേല്‍ പദ്ധതിയുടെ നിലവിലുള്ള സ്ഥിതി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
1430.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബി.ആര്‍.ഡി.സി.( ബേക്കല്‍ റിസോര്‍ട്ട് ഡവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ്)-യുടെ ഗവേണിംഗ് ബോഡിയില്‍ ടൂറിസം ഡസ്റ്റിനേഷന്‍ ഏരിയയിലെ ജനപ്രനിധികളെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തിന്മേല്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ഇതിന്റെ നിലവിലെ സ്ഥിതി ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
1431.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഹോസ്പിറ്റാലിറ്റി മേഖലയിലെ സ്കില്‍ഡ് തൊഴിലാളികളുടെ അഭാവം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ബി )
വിനോദസഞ്ചാരികള്‍ക്ക് പ്രൊഫഷണല്‍ നിലവാരത്തിലുളള സേവനം ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വിശദമാക്കാമോ?
1432.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ ഉദ്യാനത്തില്‍ നിര്‍മ്മിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള ടോയ്‍ലറ്റ് കോംപ്ലക്സിന്റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ടോയ്‍ലറ്റ് കോംപ്ലക്സിന്റെ നിര്‍മ്മാണ ചുമതല ഏത് ഏജന്‍സിക്കാണെന്നും ഇതിന്റെ നിര്‍മ്മാണം എന്ന് ആരംഭിക്കാന്‍ കഴിയുമെന്നും അറിയിക്കാമോ?
1433.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ടൂറിസം വകുപ്പ് ഡെസ്റ്റിനേഷന്‍ ചലഞ്ച് എന്ന പേരില്‍ ഒരു പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പദ്ധതിയുടെ വിശദാംശം വെളിപ്പെടുത്തുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം എത്ര തദ്ദേശ സ്ഥാപനങ്ങള്‍ അപേക്ഷ നല്‍കിയെന്നും എത്ര സ്ഥാപനങ്ങളുടെ അപേക്ഷ പരിഗണിച്ചുവെന്നും അറിയിക്കുമോ?
1434.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യൂത്ത് ക്ലബ്ബുകളുടെ ശാക്തീകരണത്തിനും പുരോഗതിക്കും യുവജനക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കാസർഗോഡ് ജില്ലയിൽ കഴിഞ്ഞ 5 വർഷം യുവജനക്ഷേമ വകുപ്പ് യൂത്ത് ക്ലബ്ബുകൾക്ക് അനുവദിച്ച വിവിധ പദ്ധതികളുടെ വിശദാംശം , ഗ്രാന്റ് സംബന്ധിച്ച വിവരങ്ങൾ എന്നിവ അറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതികൾക്കും പരിപാടികൾക്കും യൂത്ത് ക്ലബ്ബുകളെ തിരഞ്ഞെടുക്കുന്നതിനുള്ള മുൻഗണനാ മാനദണ്ഡങ്ങൾ വിശദമാക്കുമോ;
( ഡി )
യുവജനക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മഞ്ചേശ്വരം മണ്ഡലത്തിലെ യൂത്ത് ക്ലബ്ബുകളുടെ വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( ഇ )
യുവജനക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും ഹാജരാക്കേണ്ട രേഖകൾ സംബന്ധിച്ച വിശദാംശങ്ങളും ലഭ്യമാക്കുമോ;
( എഫ് )
ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള വായനശാല, ഇതിന് കീഴിലുള്ള യുവജനവേദി എന്നിവയെ യുവജനക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്യാൻ കഴിയുമോ; വ്യക്തമാക്കുമോ?
1435.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം യുവജനക്ഷേമ വകുപ്പിലും വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും എത്ര താൽക്കാലിക/കരാർ നിയമനങ്ങൾ നടത്തിയിട്ടുണ്ട്; ഏതൊക്കെ തസ്തികകളിലാണ് ഇപ്രകാരം നിയമനം നടത്തിയിട്ടുള്ളത്; ഇപ്രകാരം നിയമിതരായവർക്ക് വേതനവും മറ്റ് ആനുകൂല്യങ്ങളുമായി 2022 ഒക്ടോബർ മാസം അനുവദിച്ച ആകെത്തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നിയമനങ്ങളില്‍ എംപ്ലോയ്‍മെന്റ് മുഖേന നടത്തിയ നിയമനങ്ങൾ എത്രയാണ്; താൽക്കാലിക/കരാർ നിയമനങ്ങളിൽ റിക്രൂട്ട്മെന്റിനായി അവലംബിച്ച മാർഗം ഏതാണ്; ഏത് ഏജൻസി മുഖേനയാണ് നിയമനങ്ങൾ നടത്തിയത് ; വിശദാംശം ലഭ്യമാക്കാമോ?
1436.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നുമ്മല്‍ ഗ്രാമപ‍ഞ്ചായത്തില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന കുന്നുമ്മല്‍ വോളീബോള്‍ അക്കാദമിയുടെ നിർമ്മാണ പ്രവൃത്തിയ്ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
1437.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ വകുപ്പുമായി സഹകരിച്ച് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് യുവജനങ്ങളെ തയ്യാറാക്കുന്നതിനായി എന്തെങ്കിലും പദ്ധതിക്ക് യുവജനകാര്യ വകുപ്പ് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ?
1438.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനിയിലെ അക്വാട്ടിക് കോംപ്ലെക്സ് കെട്ടിട നിര്‍മ്മാണം നാളിതുവരെ തുടങ്ങിയിട്ടില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ പ്രസ്തുത പ്രവൃത്തിയുടെ നിര്‍വ്വഹണ ഏജന്റ് എസ്.കെ.എഫ്. ആണോയെന്ന് അറിയിക്കാമോ; നിര്‍മ്മാണപ്രവര്‍ത്തനം മുടങ്ങാനുള്ള സാങ്കേതിക കാരണങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
1439.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. റോജി എം. ജോൺ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂളുകളിലും കോളേജുകളിലും ലഹരി വിരുദ്ധ ക്യാമ്പയിന്‍ നടത്തി വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വിമുക്ത ക്യാമ്പസ് എന്ന ലക്ഷ്യത്തിനായി എന്തെല്ലാം നടപടികളാണ് യുവജനക്ഷേമ വകുപ്പ് സ്വീകരിച്ച് വരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിന് മാതാപിതാക്കളുടെ ബോധവത്ക്കരണത്തിനായി സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കുമോ;
( സി )
ആഘോഷങ്ങളിലും ഉത്സവങ്ങളിലും യുവാക്കളുടെ ലഹരി ഉപയോഗം തടയാന്‍ എന്തെല്ലാം നടപടികൾ സ്വീകരിച്ച് വരുന്നുവെന്ന് അറിയിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.