UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 6th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1675.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ 2021-22 അക്കാദമിക വർഷം സംസ്ഥാനത്തെ ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ ഡിഗ്രി, പി.ജി. സീറ്റുകൾ വർദ്ധിപ്പിച്ചത് പോലെ 2022-23 അക്കാദമിക വർഷവും സീറ്റ് വർദ്ധിപ്പിക്കാൻ ആലോചിക്കുന്നുണ്ടോ;
( ബി )
ഡിഗ്രി, പി.ജി. സീറ്റുകളിലേക്ക് അപേക്ഷ നൽകി കാത്തിരിക്കുന്നവര്‍ക്ക് ഉന്നത പഠനത്തിന് അവസരം ഉറപ്പാക്കുന്നതിന് സീറ്റ് വർദ്ധിപ്പിക്കുന്ന വിഷയത്തില്‍ നടപടി സ്വീകരിക്കുമോ?
1676.
ശ്രീ. കെ. പി. എ. മജീദ്
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസ രംഗത്ത് മലബാർ മേഖലയിൽ മതിയായ സ്ഥാപനങ്ങൾ ഇല്ലായെന്നത് പരിശോധിച്ചിട്ടുണ്ടോ; ഇക്കാര്യത്തിൽ എന്തെങ്കിലും നിർദേശങ്ങള്‍ സർക്കാരിന് ലഭിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത മേഖലയില്‍ ഉന്നത വിദ്യാഭ്യാസ പഠനസൗകര്യം വർദ്ധിപ്പിക്കുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
1677.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശപഠനത്തിന് പാേകുന്ന വിദ്യാര്‍ത്ഥികള്‍ അംഗീകാരമില്ലാത്ത യൂണിവേഴ്സിറ്റികളില്‍ എത്തിപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ; ഇതാെഴിവാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമാേ?
1678.
ശ്രീ എം വിൻസെൻറ്
ശ്രീ. അൻവർ സാദത്ത്
ശ്രീ. റോജി എം. ജോൺ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസ വകുപ്പിലെ കോളേജ് അദ്ധ്യാപകർക്ക് യു.ജി.സി. ഏഴാംശമ്പള പരിഷ്കരണം നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിൽ നിന്ന് എത്ര രൂപയുടെ സാമ്പത്തികസഹായം അനുവദിച്ചിട്ടുണ്ട്; പ്രസ്തുത കേന്ദ്രസഹായം എന്നാണ് ലഭിച്ചത്; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സാമ്പത്തിക സഹായം ലഭിച്ചിട്ടില്ലെങ്കിൽ അതിനുള്ള കാരണം എന്താണ്; എത്ര തുകയ്ക്കുള്ള കേന്ദ്ര സഹായമാണ് ലഭിക്കാതിരുന്നത്; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കേന്ദ്രസഹായം ലഭിക്കാതിരുന്നതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥർ ആരാണ്; ഈ വിഷയത്തിലെ ഗുരുതരമായ വീഴ്ച കണ്ടെത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ ഉത്തരവാദിത്തം ചുമത്തിയിട്ടുണ്ടോ;
( ഡി )
കോടിക്കണക്കിന് രൂപയുടെ കേന്ദ്ര സഹായം നഷ്ടപ്പെടുത്തിയ പ്രസ്തുത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ശക്തമായ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ഇ )
യു.ജി.സി. ഏഴാം ശമ്പള പരിഷ്കരണത്തെ തുടർന്ന് ജനുവരി 2016 മുതൽ മാർച്ച് 2019 വരെയുള്ള ശമ്പളകുടിശ്ശിക, കോളേജ് അദ്ധ്യാപകരുടെ പി.എഫി.ൽ ലയിപ്പിക്കും എന്ന് സർക്കാർ ഉത്തരവിൽ പറഞ്ഞിട്ടും ശമ്പള പരിഷ്കരണം നടപ്പിലാക്കി ഒന്നര വർഷം കഴിഞ്ഞതിന് ശേഷവും പ്രസ്തുത കുടിശ്ശിക അനുവദിക്കാത്തത് എന്തുകൊണ്ടാണ്; ഈ കാലയളവിലെ കുടിശ്ശിക അനുവദിച്ച് ജീവനക്കാരുടെ പി.എഫിലേക്കു ലയിപ്പിക്കാൻ നടപടി സ്വീകരിക്കുമോ?
1679.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സമഗ്ര പരിഷ്ക്കാരം ലക്ഷ്യമിട്ടുള്ള കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ ലഭ്യമായിട്ടുണ്ടോ; എങ്കില്‍ അവ സമയബന്ധിതമായി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1680.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കോളേജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി കിഫ്ബി മുഖേന നാളിതുവരെ എത്ര കോളേജുകള്‍ക്കാണ് അനുമതി നൽകിയിട്ടുള്ളത്;
( ബി )
ഇതിനായി ഓരോ കോളേജിനും അനുവദിച്ച തുക എത്ര വീതം ആണെന്ന് അറിയിക്കുമോ;മാറ്റി;
( സി )
സംസ്ഥാനത്ത് എത്ര കോളേജുകളിലാണ് കിഫ്ബി മുഖേനയുള്ള പ്രസ്തുത പ്രവൃത്തികൾ ഇതിനോടകം പൂർത്തിയാക്കിയിട്ടുള്ളത്;
( ഡി )
പ്രസ്തുത പദ്ധതി പ്രകാരം ഓരോ കോളേജിലും ചെലവാക്കിയിട്ടുള്ള തുക എത്ര വീതം ആണെന്ന് അറിയിക്കുമോ;
( ഇ )
സംസ്ഥാനത്തെ കോളേജുകളിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി പുതിയ പദ്ധതികൾ എന്തെങ്കിലും സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ടോ വിശദാംശം ലഭ്യമാക്കുമോ?
1681.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ സർക്കാർ കോളേജ് അധ്യാപകരെ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ജീവനക്കാരായാണോ അതോ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ജീവനക്കാരായാണോ പരിഗണിക്കുന്നത്; വ്യക്തമാക്കുമോ;
( ബി )
കോളേജ് അധ്യാപകരുടെ ഡി.എ. കണക്കാക്കുന്നത് ഏതു പ്രകാരമാണ്; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തുല്യമായാണ് കണക്കാക്കുന്നതെങ്കിൽ, കേന്ദ്ര ജീവനക്കാർക്ക് നൽകി കൊണ്ടിരിക്കുന്ന 34% ഡി.എ. എന്തുകൊണ്ടാണ് കോളേജ് അധ്യാപകർക്ക് നൽകാത്തത്; വ്യക്തമാക്കുമോ;
( സി )
കേരള സർക്കാർ ജീവനക്കാർക്ക് നൽകികൊണ്ടിരിക്കുന്ന ക്ഷാമബത്ത ഗഡുക്കളിൽ, ഏതൊക്കെ കാലയളവിലെ ക്ഷാമബത്ത ഗഡുക്കളാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിലെ യു.ജി.സി. കോളേജ് അധ്യാപകർക്ക് നൽകാനുള്ളത്; അത് എത്ര ശതമാനമാണ്; വിശദമാക്കുമോ;
( ഡി )
കോളേജ് അധ്യാപകർക്ക് മാത്രം ഇത്തരത്തിൽ കുടിശ്ശികയായ ക്ഷാമബത്ത ഗഡുക്കൾ നൽകാതിരുന്നത് എന്തുകൊണ്ടാണ് ; കുടിശ്ശികയായ ഡി.എ. ഗഡുക്കൾ, ഉടൻ നൽകാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1682.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍വ്വകലാശാലകളിലെ പരീക്ഷ സമ്പ്രദായം സമഗ്രമായി പരിഷ്കരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരീക്ഷ പരിഷ്കരണം സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പഠന റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളിലെയും പരീക്ഷകളും ഫലപ്രഖ്യാപനങ്ങളും സമയബന്ധിതമായി നടത്തുന്നതിനായി നടപടി സ്വീകരിക്കാമോ?
1683.
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ എം രാജഗോപാലൻ
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഉന്നത വിദ്യാഭ്യാസ രംഗത്തെയും അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനുവേണ്ട ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി നിയമിച്ച ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്‍, പരീക്ഷാ പരിഷ്കരണ കമ്മീഷന്‍, സര്‍വകലാശാല നിയമ പരിഷ്കാര കമ്മീഷന്‍ എന്നിവ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത റിപ്പോർട്ടുകളിലെ മുഖ്യ ശിപാര്‍ശകള്‍ വെളിപ്പെടുത്താമോ; റിപ്പോര്‍ട്ടുകളിന്‍മേലുള്ള തുടര്‍നടപടിക്കായി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തെ സര്‍വ്വകാലാശാലകളുടെയും കോളേജുകളുടെയും ഗുണനിലവാരം പരിശോധിച്ച് അവയെ ഉല്‍ക‍ൃഷ്ട സ്ഥാപനങ്ങളാക്കി ഉയര്‍ത്തുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?
1684.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് മുന്‍ സര്‍ക്കാരും (2016-21) നിലവിലുള്ള സര്‍ക്കാരും നടപ്പിലാക്കിയിട്ടുള്ള പദ്ധതികള്‍ വിശദമാക്കാമാേ?
1685.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ ഐ ബി സതീഷ്
ശ്രീ. ആന്റണി ജോൺ
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആരംഭിച്ചിട്ടുള്ള പരിഷ്കാരങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം തൊഴില്‍ നെെപുണ്യവും വരുമാന സാധ്യതയും ലക്ഷ്യം വച്ചുകൊണ്ടുള്ള ഏണ്‍ വൈല്‍ യു ലേൺ പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
ഇ.ഡബ്ല്യു.വൈ.എല്‍. പദ്ധതിയെ കുറിച്ച് വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകരുടെയും പ്രതികരണങ്ങളും അഭിപ്രായങ്ങളും ആരാഞ്ഞിട്ടുണ്ടോ; എങ്കില്‍ വെളിപ്പെടുത്താമോ;
( സി )
പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും എന്തെല്ലാം തുടര്‍ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും അതിനായി നടപ്പുവര്‍ഷം നീക്കിവച്ചിട്ടുള്ള തുകയുടെ വിശദാംശവും അറിയിക്കുമോ;
( ഡി )
പ്രസ്തുത പദ്ധതിയുടെ നിലവിലുള്ള സംരംഭങ്ങള്‍ക്ക് പുറമേ വിദ്യാര്‍ത്ഥികളുടെ പഠനവിഷയവുമായി ബന്ധപ്പെട്ട സ്ഥലത്തുള്ള സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍നെെപുണ്യ പരിശീലനവും പാര്‍ട്ട്ടെെം ജോലിയും നല്‍കാന്‍ കഴിഞ്ഞാല്‍ ഒരേ സമയം തന്നെ ഉന്നതപഠനവും താെഴില്‍ വൈദഗ്ദ്ധ്യവും നേടുന്നതിന് സാധിക്കുന്ന തരത്തില്‍ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
1686.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാനുസൃതവും ഘടനാപരവും ആയ മാറ്റം അനിവാര്യമായ സാഹചര്യത്തില്‍ ഉന്നതവിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താന്‍ എന്തെല്ലാം മാറ്റങ്ങളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
1687.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർവകലാശാലകളിലെ അനദ്ധ്യാപക തസ്തികകളിലെ നിയമനങ്ങൾ പി.എസ്.സി. മുഖേന നടത്തുവാൻ 2011-16 സർക്കാരിന്റെ കാലഘട്ടത്തിൽ തീരുമാനമെടുത്തിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
സർവകലാശാലകളിലെ അദ്ധ്യാപക നിയമനങ്ങള്‍ ചാൻസലർ റദ്ദ് ചെയ്യുന്ന സാഹചര്യത്തിൽ സർവകലാശാല കാമ്പസ്സുകളിലെ അദ്ധ്യാപക നിയമനങ്ങൾ പി.എസ്.സി. മുഖേന നടത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1688.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർവകലാശാലകളിൽ സ്ഥിരം തസ്തികകളിൽ എത്ര അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാർ നിലവിൽ ജോലി ചെയ്യുന്നുണ്ട്; സർവകലാശാല തിരിച്ചു വ്യക്തമാക്കാമോ;
( ബി )
നിലവിൽ എത്ര അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാർ കരാർ /ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുണ്ട്; സർവകലാശാല തിരിച്ചു വ്യക്തമാക്കാമോ?
1689.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗവൺമെന്റ് കോളേജുകളില്‍ നിലവില്‍ പ്രിൻസിപ്പൽമാരുടെ എത്ര ഒഴിവുകളാണ് ഉള്ളത്; പ്രസ്തുത തസ്തികയിലെ ഒഴിവുകൾ നികത്തിയിട്ട് എത്ര കാലമായി; കോളേജ് തിരിച്ച് കണക്ക് ലഭ്യമാക്കുമോ;
( ബി )
പ്രിൻസിപ്പൽ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിന് എന്തൊക്കെ മാനദണ്ഡങ്ങളാണ് യു. ജി. സി. നിഷ്കര്‍ഷിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;
( സി )
യോഗ്യരായവരുടെ സ്ഥാനകയറ്റത്തിനായി സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവയുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ഡി )
പ്രിൻസിപ്പൽമാരുടെ നിയമനത്തിന് കാലതാമസം നേരിടുന്നത് ഒഴിവാക്കാന്‍ വകുപ്പ് സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമാക്കുമോ?
1690.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിന് വേണ്ടി ജില്ലയില്‍ പുതിയ സ്ഥലം കണ്ടെത്തിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
ഇതു സംബന്ധിച്ച ഫയലുകളുടെ വിശദാംശം ലഭ്യമാക്കാമോ; സ്ഥലം ഏറ്റെടുക്കല്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
1691.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ.കോളേജിൽ ആധുനിക രീതിയിലുള്ള ഹോസ്റ്റൽ, ലൈബ്രറി കെട്ടിടങ്ങൾ നിർമിക്കുന്ന പ്രവൃത്തി നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂർത്തീകരിക്കാൻ കഴിയുമെന്ന് വിശദമാക്കുമോ?
1692.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൊകേരി ഗവൺമെന്റ് കോളേജില്‍ പുതുതായി ആരംഭിച്ച ബി.എ. എക്കണോമെട്രിക്സ് ആന്‍ഡ് ഡാറ്റാ മാനേജ്മെന്റ് കോഴ്സിന്റെ ഭാഗമായി കമ്പ്യൂട്ടര്‍ ലാബ് സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ നിലവിലെ സ്ഥിതി ലഭ്യമാക്കാമോ;
( ബി )
ഇതിനായി സമര്‍പ്പിച്ച പ്രൊപ്പോസൽ അംഗീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടോ എന്നറിയിക്കാമോ?
1693.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ ഗവ.കോളേജിൽ നിലവിൽ ഏതൊക്കെ കോഴ്സുകളാണ് ഉള്ളതെന്നും ഓരോന്നിനും എത്ര സീറ്റുകളാണുളളതെന്നും വിശദമാക്കുമോ;
( ബി )
പ്രസ്തുത കോളേജിൽ പുതിയ കോഴ്സുകൾ തുടങ്ങുന്നതിന് പ്രൊപ്പോസൽ ലഭിച്ചിട്ടുണ്ടോ; വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( സി )
ഉന്നത വിദ്യാഭ്യാസത്തിന് അവസരങ്ങൾ കുറവുള്ള കേരളത്തിന്റെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന പ്രസ്തുത കോളേജിൽ കൂടുതൽ ഡിഗ്രി, പി ജി കോഴ്സുകൾ തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ ?
1694.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ നിലവിലുള്ള സര്‍ക്കാര്‍, എയ്ഡഡ്, അറബിക് കോളേജുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കോളേജുകളില്‍ ഏതെല്ലാം ഡിഗ്രി കോഴ്സുകള്‍ ഉണ്ടെന്നും എത്ര സീറ്റുകള്‍ ഉണ്ടെന്നും കോളേജുകള്‍ തിരിച്ച് വ്യക്തമാക്കുമോ?
1695.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോടഞ്ചേരി ഗവണ്‍മെന്റ് കോളേജില്‍ കിഫ്ബി ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കുമോ;
( സി )
ടി പദ്ധതിക്ക് കിഫ്ബി അംഗീകാരം ലഭിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
1696.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസ രംഗത്ത് മലബാര്‍ മേഖലയുടെ പിന്നോക്കാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കാമോ;
( ബി )
2000-01 വര്‍ഷം കൂത്തുപറമ്പില്‍ ആരംഭിച്ച കോളേജ് ഓഫ് അപ്ലൈഡ് സയൻസിന് (ഐ.എച്ച്.ആര്‍.ഡി. കോളേജ്) വലിയവെളിച്ചത്ത് സ്വന്തമായി കെട്ടിടം പണിതെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത സ്ഥാപനത്തിന് ചുറ്റുമതില്‍ നിര്‍മ്മിച്ച് സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക ഫണ്ട് അനുവദിക്കുന്ന കാര്യം പരിശോധിക്കുമോ; വിശദമാക്കുമോ?
1697.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ പുതിയ കോളേജുകൾ ആരംഭിക്കുന്നതിനായി എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഉണ്ടെങ്കിൽ വിശദാശം നൽകാമോ?
1698.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളുള്ള കോളേജായ പട്ടാമ്പി ഗവ. കോളേജില്‍ പുതിയ കോഴ്‌സുകൾ, പുതിയ കെട്ടിടം എന്നിവ അനുവദിക്കുമോയെന്ന് വ്യക്തമാക്കുമോ?
1699.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ ഗവ. പി.ടി.എം കോളേജില്‍ ബി.എ. ഉറുദു കോഴ്‌സ് ആരംഭിക്കണമെന്ന നാട്ടുകാരുടെയും വിദ്യാ൪ത്ഥികളുടെയും ദീര്‍ഘകാലത്തെ ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കോളേജില്‍ ബി.എ ഉര്‍ദു കോഴ്‌സ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വിശദമാക്കുമോ?
1700.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മെമ്മോറിയൽ കോളേജിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കണമെന്ന ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
( ബി )
ഉണ്ടെങ്കിൽ ഇതിനായി എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ ?
1701.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കാക്കര നിയോജക മണ്ഡലത്തിലെ ഇടപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡി. റീജിയണൽ സെന്ററിന്റെ കീഴിലുള്ള കെട്ടിടങ്ങൾ ജീർണ്ണനാവസ്ഥയിൽ ആയതിനാൽ പ്രസ്തുത സെന്റർ നടത്തുന്ന കോഴ്സുകൾ പ്രതിമാസം 80,000 രൂപയോളം വാടക നൽകി വാടക കെട്ടിടങ്ങളിലാണ് നടത്തുന്നത് എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സെന്ററിന് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്ന കാര്യം പരിഗണനയിലുണ്ടെങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( സി )
ഇല്ലെങ്കിൽ ഇവിടെ ആധുനിക രീതിയിലുള്ള കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും കോഴ്സുകൾ നടത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ആവശ്യമായ തുക അനുവദിക്കുന്നതിനും പ്രസ്തുത പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കുന്നതിനുമുള്ള നടപടി സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ?
1702.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എയ്ഡഡ് കോളേജുകളിൽ നോൺ ടീച്ചിംഗ് സ്റ്റാഫ് മരണപ്പെട്ടാൽ അവരുടെ ആശ്രിതർക്ക് നിയമനം നൽകേണ്ടതുണ്ടോ;
( ബി )
എങ്കില്‍ എത്ര കാലത്തിനുള്ളില്‍ പ്രസ്തുത നിയമനം നടത്തണമെന്ന് വ്യക്തമാക്കാമോ;
( സി )
പുനലൂര്‍ എസ്.എൻ. കോളേജ് ലാബ് അസിസ്റ്റൻറ് ആയിരുന്ന സുപ്രിയന്റെ മരണത്തെത്തുടർന്ന് ടിയാന്റെ ഭാര്യക്ക് നിയമനം(ഫയല്‍ നമ്പർ.ഇ2/24617/2019) നൽകാൻ സർക്കാരിൽ നിന്നും മാനേജർക്ക് നിർദേശം നൽകിയിട്ടുണ്ടെങ്കിലും നാളിതുവരെ നിയമനം ആയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
പ്രസ്തുത നിയമനം നല്‍കുന്നതിന് സഹായകരമായ തുടർനടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
1703.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ടി‌.കെ‌.എം. എഞ്ചിനീയറിംഗ് കോളേജില്‍ 11.09.1968 മുതല്‍ 28.02.1979 വരെ അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന സെയിദ് അബൂബക്കര്‍ പൂക്കോയ തങ്ങള്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നത് സംബന്ധിച്ച്‌ നല്‍കിയ നിവേദനത്തിന്മേൽ ഡി.റ്റി.ഇ. യില്‍ നിന്നും (എൽ2/15973/2020/ഡി.റ്റി.ഇ.) കൊല്ലം ടി.കെ.എം. എഞ്ചിനീയറിംഗ് കോളേജ് അധികൃതരോട് ആവശ്യപ്പെട്ട റിപ്പോര്‍ട്ട് ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റിൽ ലഭ്യമായിട്ടുണ്ടോ;
( ബി )
പ്രസ്തുത റിപ്പോര്‍ട്ടിന്മേൽ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റ് സ്വീകരിച്ച നടപടി വിശദമാക്കുമോ;
( സി )
അപേക്ഷകന് പെൻഷൻ ലഭിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ?
1704.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിമൂന്നാം പഞ്ചവത്സര പദ്ധതിയില്‍ ഉൾപ്പെട്ട പദ്ധതികളിൽ നിന്നും കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ ഏറ്റെടുത്ത പ്രധാന സംരംഭങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സംരംഭങ്ങളില്‍ ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ വിശദീകരിക്കാമോ?
1705.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ലെയും 2022 ലെയും എന്‍.ഐ.ആര്‍.എഫ്. റാങ്കിങ്ങുകളിൽ സംസ്ഥാനത്തെ ഓരോ സർവകലാശാലയുടെയും സ്ഥാനം എത്രയെന്നു വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തെ സർവകലാശാലകൾ മുൻ വർഷത്തെ അപേക്ഷിച്ച് റാങ്കിങ്ങില്‍ പിന്നോക്കം പോയി എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണങ്ങൾ വിലയിരുത്തുകയുണ്ടായോ; പരിഹാരമാർഗങ്ങൾ എന്തെല്ലാമാണ്; വ്യക്തമാക്കുമോ?
1706.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ തോലന്നൂര്‍ ഗവ. ആര്‍ട്സ് & സയന്‍സ് കോളേജിന്റെ കെട്ടിട നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കോളേജിനായുള്ള സ്ഥലത്തിന്റെ അളവെടുക്കുന്നതില്‍ ഏതെങ്കിലും രീതിയിലുള്ള തടസ്സം നേരിടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( സി )
സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്ന പ്രവൃത്തികള്‍ എന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
1707.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സർവ്വകലാശാലയിൽ ഏപ്രിൽ 2020 നടന്ന യു.ജി രണ്ടാം സെമസ്റ്റർ പരീക്ഷയുടെ മൂല്യനിർണ്ണയം ഫാൾസ് നമ്പറിംഗ് കൂടാതെ നടത്തുന്നതിന് പരീക്ഷാ സ്ഥിരം സമിതിയുടെ തീരുമാനമെടുത്തിരുന്നോ ; എങ്കിൽ ഇത് പ്രസ്തുത പരീക്ഷയുടെ പരിപൂർണ ഫലപ്രസിദ്ധീകരണം വൈകിപ്പിച്ചതിനു കാരണമായതായി വിലയിരുത്തുന്നുണ്ടോ;
( ബി )
മേല്‍പ്പറ‍ഞ്ഞ പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ ഉത്തര പേപ്പറുകൾ/ മാർക്കിന്റെ വിശദാംശങ്ങൾ മൂല്യനിർണ്ണയത്തിന് ശേഷം സർവ്വകലാശാലയിൽ തിരികെ ലഭിച്ചിട്ടുണ്ടോ ; ഇല്ലെങ്കിൽ ഇത് മൂലം, പ്രസ്തുത വിദ്യാർത്ഥികൾക്കായി വീണ്ടും പരീക്ഷ നടത്തുന്നതിന് കാലിക്കറ്റ് സർവ്വകലാശാല തീരുമാനമെടുത്തിട്ടുണ്ടോ ; പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
സർവ്വകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായ പ്രസ്തുത വീഴ്ചയ്ക്ക് ഇരയാകേണ്ടി വിദ്യാർത്ഥികൾ അനുഭവിക്കുന്ന സമയനഷ്ടം, മാനസിക പിരിമുറുക്കം, സാമ്പത്തിക നഷ്ടം എന്നിവക്ക് എപ്രകാരം പരിഹാരമേകാമെന്നാണ് സർവകലാശാല ലക്ഷ്യമിടുന്നത്;
( ഡി )
ആയതിന് ഉത്തരവാദികളായ പരീക്ഷാ സ്ഥിരം സമിതിയുൾപ്പെടെയുളള മുഴുവൻ ഉന്നതാധികാരികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനും, പുനഃപരീക്ഷ നടത്തിപ്പിനാവശ്യമായ മുഴുവൻ ചെലവുകളും, വിദ്യാർത്ഥികൾക്കുളള നഷ്ടപരിഹാരവും ഉത്തരവാദികളിൽ നിന്ന് ഈടാക്കുന്നതിനും നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
1708.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യു.ജി.സി. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേയ്ക്കുള്ള നിയമനത്തിന് അപ്ലൈഡ് സബ്ജക്ടായ ബയോ ടെക്നോളജിക്കും പ്യുവര്‍ സബ്ജക്ടായ ബോട്ടണിയ്ക്കും സുവോളജിക്കും ഇക്വലന്‍സി കൊടുക്കുവാന്‍ ഏതെങ്കിലും തരത്തിലുള്ള തീരുമാനമുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത തീരുമാനം നടപ്പിലാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഏതെല്ലാം എന്ന് വിശദമാക്കാമോ?
1709.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ ആകെയുള്ള ബിരുദ/ ബിരുദാനന്തര ബിരുദ സീറ്റുകളുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ സീറ്റുകള്‍ ഏതെല്ലാം കോളേജുകളില്‍ ആണെന്നും ഏതെല്ലാം കോഴ്സുകളില്‍ ആണെന്നും വ്യക്തമാക്കാമോ; വിശദാംശം നല്‍കുമോ?
1710.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതവിദ്യാഭ്യാസ പരിഷ്കരണത്തിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഡോ. ശ്യാം ബി. മേനോന്‍ ചെയര്‍മാനായ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ അതിലെ പ്രധാന നിര്‍ദേശങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
1711.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളേജുകളുടെ/സ്ഥാപനങ്ങളുടെ ജില്ലാടിസ്ഥാനത്തിലുള്ള പട്ടിക കോളേജുകളുടെ പേര് സഹിതം തരംതിരിച്ച് ലഭ്യമാക്കാമോ;
( ബി )
കേരളത്തിലെ അദ്ധ്യാപനപരിശീലനം (ബി.എഡ്‌./ടി .ടി .സി./ സമാന ബിരുദ/ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ /മറ്റുള്ളവ ) നൽകുന്ന സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളേജുകളുടെ/സ്ഥാപനങ്ങളുടെ ജില്ലാടിസ്ഥാനത്തിലുള്ള പട്ടിക കോളേജുകളുടെ/സ്ഥാപനങ്ങളുടെ/സർവ്വകലാശാല വകുപ്പുകളുടെ പേര് സഹിതം തരംതിരിച്ച് ലഭ്യമാക്കാമോ;
( സി )
ബിരുദകോഴ്സുകൾ നടത്തുന്ന കേരളത്തിലെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളേജുകളുടെ / സ്ഥാപനങ്ങളുടെ/ സർവ്വകലാശാല വകുപ്പുകളുടെ ജില്ലാ അടിസ്ഥാനത്തിലുള്ള പട്ടിക ഓരോ കോളേജിലുമുള്ള ബിരുദ വിഷയം, സീറ്റുകളുടെ എണ്ണം എന്നിവ സഹിതം ലഭ്യമാക്കാമോ;
( ഡി )
ബിരുദാനന്തരബിരുദ കോഴ്സുകൾ നടത്തുന്ന കേരളത്തിലെ സർക്കാർ,എയ്ഡഡ്,സ്വാശ്രയ കോളേജുകളുടെ/ സ്ഥാപനങ്ങളുടെ/സർവ്വകലാശാലാവകുപ്പുകളുടെ ജില്ലാ അടിസ്ഥാനത്തിലുള്ള പട്ടിക ഓരോ കോളേജിലുമുള്ള ബിരുദാനന്തരബിരുദ കോഴ്സുകൾ/വിഷയം, സീറ്റുകളുടെ എണ്ണം എന്നിവ സഹിതം ലഭ്യമാക്കാമോ?
1712.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എല്‍.ബി.എസ്. സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ഏതെങ്കിലും സബ്‌സെന്റര്‍ നിര്‍ത്തലാക്കിയിട്ടുണ്ടോ; അറിയിക്കാമോ;
( ബി )
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ സര്‍ക്കാരിന്റെ കീഴില്‍ കമ്പ്യൂട്ടര്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലായെന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
മണ്ഡലത്തിന്റെ കിഴക്കന്‍ മേഖലയില്‍പ്പെട്ടതും പട്ടികജാതി, പട്ടികവര്‍ഗ്ഗവിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ വളരെയധികം താമസിക്കുന്ന പ്രദേശവുമായ മണിമലയില്‍, എല്‍.ബി.എസ്. സബ്‌സെന്റര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച നിവേദനത്തില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( ഡി )
സെന്റര്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സ്ഥലവും കെട്ടിടവും സൗജന്യമായി വിട്ടുനല്‍കാന്‍ മണിമല ഗ്രാമപഞ്ചായത്ത് സന്നദ്ധമായിരിക്കുന്ന സാഹചര്യത്തില്‍ പുതിയ സബ്‌സെന്റര്‍ ആരംഭിക്കുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമോ?
1713.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂര്‍ മണ്ഡലത്തിലെ മാത്ര കെ.വി.എം.എസ്. ഐ.ടി.സി. യിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് കോഴ്സ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധസംഘം സന്ദർശിക്കുകയും പരിശോധനകൾ പൂർത്തിയാക്കി അനുകൂല റിപ്പോർട്ട് ഡയറക്ടറേറ്റിൽ സമർപ്പിക്കുകയും ചെയ്തിട്ടുണ്ടോ;
( ബി )
പ്രസ്തുത റിപ്പോർട്ടിന്മേൽ അവിടെ ഇലക്ട്രിക്കൽ എൻജിനീയറിങ് കോഴ്സ് അനുവദിക്കുന്നതിന് ശിപാർശ നൽകിയിട്ടുണ്ടോ; ഇതുമായി ബന്ധപ്പെട്ട നിലവിലെ നടപടികളുടെ അവസ്ഥ വിശദമാക്കാമോ;
( സി )
എല്ലാ ഭൗതിക സാഹചര്യങ്ങളും അദ്ധ്യാപക നിയമനങ്ങളും പൂർത്തിയാക്കിയ സാഹചര്യത്തിൽ ഈ വർഷം തന്നെ അവിടെ കെ.ജി.സി.ഇ. ഇലക്ട്രിക്കൽ എൻജിനീയറിങ് ബ്രാഞ്ച് അനുവദിച്ച് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1714.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ മേഖലയില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പോളിടെക്നിക്കുകള്‍ ആരംഭിക്കുവാൻ തീരുമാനിച്ചിട്ടുള്ളത് എവിടെയെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പോളിടെക്നിക്കുകള്‍ ആരംഭിക്കുന്നതിന് നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമെന്ന് അറിയിക്കാമോ;
( സി )
വാമനപുരം മണ്ഡലത്തില്‍ പാലോട് കേന്ദ്രമായി പുതിയ പോളിടെക്നിക്ക് ആരംഭിക്കുന്നതിനു വേണ്ടിയുള്ള പ്രൊപ്പോസലിന്മേൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1715.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ അദ്ധ്യയന വര്‍ഷം പോളിടെക്നിക്കുകളില്‍ സീറ്റ് വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നേടുന്നതിനായി സീറ്റ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
1716.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുക്കം കേന്ദ്രമായി അനുവദിച്ച പോളിടെക്നിക് സ്ഥാപിക്കുന്നതിന് സ്വകാര്യവ്യക്തിയില്‍ നിന്നും സ്ഥലമേറ്റെടുക്കുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാരില്‍ ലഭ്യമായിട്ടുണ്ടോ;
( ബി )
ഇങ്ങനെ സ്ഥലമേറ്റെടുക്കുന്നകാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കുമോ?
1717.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ പോളിടെക്നിക് ഡിപ്ലോമ പരീക്ഷ നടത്തുന്നതില്‍ എന്തൊക്കെ പരിഷ്കാരങ്ങളാണ് നടപ്പിലാക്കിവരുന്നതെന്നും പ്രസ്തുത പരിഷ്കാരങ്ങള്‍ കാരണം വിദ്യാര്‍ത്ഥികള്‍ക്ക് എന്തൊക്കെ ഗുണങ്ങളാണ് ഉണ്ടായതെന്നും വ്യക്തമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സമയബന്ധിതമായി പോളിടെക്നിക് പരീക്ഷകള്‍ നടത്തുന്നതിനും ഫലം പ്രസിദ്ധീകരിക്കുന്നതിനും കഴിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; ഇല്ലായെങ്കില്‍ ഇതു മൂലം വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
സെമസ്റ്റര്‍ പരീക്ഷകള്‍ യഥാസമയം തന്നെ നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1718.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പാേളിടെക്നിക്കുകളിലെ വിദ്യാര്‍ത്ഥികള്‍ ഇന്റേണല്‍ഷിപ്പിന് വേണ്ടി കമ്പനികള്‍ക്ക് വലിയ തുക ഒടുക്കേണ്ട സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ; എങ്കില്‍ ഇത് സൗജന്യമായി അനുവദിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടാേ;
( ബി )
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനികളില്‍ ഇന്റേണല്‍ഷിപ്പ് നല്‍കുന്നതിനുള്ള ആലാേചനയുണ്ടാേ; വിശദമാക്കാമോ?
1719.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന പാലക്കാട് ഗവണ്‍മെന്റ് പോളിടെക്നിക് കോളേജിന്റെ നവീകരണത്തിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നത് എന്ന് വിശദമാക്കാമോ; നടത്തി വരുന്ന പ്രവൃത്തികളുടെ വിശദവിവരങ്ങളും, അനുവദിച്ച തുകയും അറിയിക്കാമോ?
1720.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.ജി.റ്റി.ഇ. ടൈപ്പ് റൈറ്റിംഗ് ആന്റ് വേഡ് പ്രോസസ്സിംങ് പരീക്ഷകള്‍ക്ക് തത്തുല്യമായി കേരളത്തിന് പുറത്തുള്ള ഏതെല്ലാം സംസ്ഥാനങ്ങളിലെ ഏതെല്ലാം സര്‍ട്ടിഫിക്കറ്റുകളാണ് അംഗീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; ഇത് സംബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( ബി )
കേരള പരീക്ഷാ ഭവന്‍ നടത്തുന്ന കെ.ജി.ടി.ഇ.(കോമേഴ്സ്) ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് ആന്റ് വേഡ് പ്രോസ്സസിംഗ് (ലോവര്‍, ഹയര്‍), ഇംഗ്ലീഷ് ഷോര്‍ട്ട് ഹാന്‍ഡ് (ലോവര്‍, ഹയര്‍) എന്നിവയ്ക്ക് തത്തുല്യമായി തമിഴ്നാട് ഗവ.ടെക്നിക്കല്‍ എക്സാമിനേഷന്‍ (റ്റി.ജി.റ്റി.ഇ.) നടത്തുന്ന ടൈപ്പ്റൈറ്റിഗ് ഇംഗ്ലീഷ് (ജൂനിയര്‍, സീനിയര്‍, ഹൈസ്പീഡ്), ഷോര്‍ട്ട് ഹാന്‍ഡ് ഇംഗ്ലീഷ് (ജൂനിയര്‍ -80 wpm, ഇന്റര്‍മീഡിയറ്റ് -100wpm, സീനിയര്‍ -120wpm, ഹൈസ്പീഡ് - 150wpm, 180wpm, 200wpm,) എന്നീ പരീക്ഷകളില്‍ ഏതെല്ലാമാണ് കേരള സര്‍ക്കാര്‍ തത്തുല്യമായി അംഗീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; ഇത് സംബന്ധിച്ച ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ?
1721.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടെയിലറിംഗ് സ്കൂളുകളെ ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളായി മാറ്റിയതിനാല്‍ ഇവിടെ വിദ്യാർഥികൾക്ക് പ്രവേശനം നടത്താന്‍ കഴിയാത്ത അവസ്ഥ സംജാതമായിരിക്കുന്നത് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളിലെ പ്രവേശനം, വിദ്യാർഥികളുടെ സ്റ്റൈഫന്റ് എന്നിവ ഏത് രീതിയിലാണ് നല്‍കുന്നത് എന്ന് വിശദമാക്കുമോ;
( സി )
ഫാഷൻ ഡിസൈനിംഗിന് പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നടത്തുവാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ടോ; എങ്കില്‍ അത് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ;
( ഡി )
വിദ്യാർത്ഥികളുടെ പ്രവേശനം സംബന്ധിച്ച മാര്‍ഗരേഖ തയ്യാറാക്കുന്നതിന് സ്റ്റേറ്റ് ബോർഡ് യോഗം ചേരുന്നതിനുള്ള കാലതാമസം എന്താണ്; യോഗം ചേരുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ;
( ഇ )
പ്രസ്തുത യോഗം എന്ന് ചേരുമെന്നും ആരൊക്കെയാണ് അംഗങ്ങളെന്നും അറിയിക്കാമോ?
1722.
ശ്രീ സജി ചെറിയാൻ
ശ്രീ. കെ.വി.സുമേഷ്
ശ്രീ വി കെ പ്രശാന്ത്
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിദ്യാഭ്യാസ കാലയളവില്‍ത്തന്നെ വിദ്യാര്‍ത്ഥികളെ വ്യാവസായിക തൊഴില്‍ മേഖലകള്‍ പരിചയപ്പെടുത്തി തൊഴില്‍ സജ്ജരാക്കുന്നതിനായി നടത്തുന്ന കണക്ട് കരിയര്‍ ടു ക്യാമ്പസ് ക്യാമ്പയിനിന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തും പുറത്തും തൊഴില്‍ തേടുന്ന യുവതലമുറയ്ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കിക്കൊണ്ട് രൂപീകരിച്ചിട്ടുള്ള കെ-സ്കില്‍ ക്യാമ്പയിന്‍ സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; വിശദീകരിക്കുമോ;
( സി )
വൈജ്ഞാനിക സമൂഹ കേന്ദ്രീകൃതമായ സമ്പദ്‍വ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും അസാപ് മുഖേന നൈപുണ്യ മേളകള്‍ നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
1723.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവ് മുതല്‍ നാളിതുവരെ ഐ.എച്ച്.ആർ.ഡി. യില്‍ യു‌.ജി‌.സി. സ്കെയിലില്‍ ജോലി ചെയ്യുന്നവരില്‍ എത്ര പേരുടെ ശമ്പളവുമായി ബന്ധപ്പെട്ട് അക്കൗണ്ടന്‍റ് ജനറലിന്റെ ആഡിറ്റ് ഒബ്ജെക്ഷന്‍ നിലവിലുണ്ട്;
( ബി )
പ്രസ്തുത ആഡിറ്റ് ഒബ്ജെക്ഷന്‍ വന്നിട്ടുള്ളത് എന്നുമുതലാണെന്ന് അറിയിക്കാമോ;
( സി )
ആഡിറ്റ് ഒബ്ജെക്ഷന്‍ വന്നിട്ടുള്ള എത്ര പേര്‍ക്ക് ശമ്പള ഇനത്തില്‍ അധിക തുക നല്‍കിയതായി ആഡിറ്റ് ടീം റിപ്പോര്‍ട്ട് നല്കിയിട്ടുണ്ട്; ഇതുമൂലം ഉണ്ടായിട്ടുള്ള സാമ്പത്തിക നഷ്ടം വിശദമാക്കുമോ;
( ഡി )
ഇത്തരത്തില്‍ അധിക ശമ്പളം നല്‍കിയതും വാങ്ങിയതുമായ എത്രപേർ സര്‍വീസിലുണ്ടെന്നും എത്രപേര്‍ റിട്ടയറായെന്നും തസ്തിക സഹിതം വ്യക്തമാക്കുമോ; ഇവർ കൈപ്പറ്റിയ അധിക തുക ഈടാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ?
1724.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഒരു ഐ.ഐ.ടി. അനുവദിയ്ക്കണമെന്ന ആവശ്യത്തിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചിട്ടുണ്ടോ;
( ബി )
ഏത് ജില്ലയിൽ ഐ.ഐ.ടി. അനുവദിക്കണമെന്ന ആവശ്യത്തിന്മേലാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ?
1725.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പോളി ടെക്നിക്കുകളിലെ കോമേഴ്സ്യല്‍ പ്രാക്ടീസ് കോഴ്സ്, കോമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ സെക്രട്ടേറിയറ്റ് പ്രാക്ടീസ് കോഴ്സ്, പരീക്ഷാ ഭവന്‍ നടത്തുന്ന കെ.ജി.റ്റി.ഇ. (കോമേഴ്സ്) ടൈപ്പ് റൈറ്റിംഗ് പരീക്ഷ തുടങ്ങിയവയില്‍ മലയാളം ടൈപ്പ് റൈറ്റിംഗ് എന്‍.എസ്. പണ്ടാല സിസ്റ്റം പരിശീലനം മുന്നോട്ട് കൊണ്ടുപോകുന്നതിന് മലയാളം ടൈപ്പ് റൈറ്റിംഗ് മെഷീനുകളുടെ ദൗര്‍ലഭ്യം കാരണം കഴിയുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിന് സിലബസില്‍ കാലോചിതമായ മാറ്റം നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ടൈപ്പ് റൈറ്റിംഗ് എന്‍.എസ്.പണ്ടാല മലയാളം സിസ്റ്റത്തിന് പകരമായി കംപ്യൂട്ടറില്‍ ഇന്‍സ്ക്രിപ്റ്റ്, ഐ.എസ്.എം. മലയാളം സോഫ്റ്റ് വെയറുകളില്‍ ടൈപ്പിംഗ് പരീക്ഷ എഴുതാന്‍ കഴിയും വിധം പ്രസ്തുത കോഴ്സുകളില്‍ സിലബസ് പരിഷ്ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
സംസ്ഥാനത്ത് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളം ടൈപ്പ് റൈറ്റിംഗ് മെഷീന്‍ കമ്പനികള്‍ നിര്‍മ്മാണം നിര്‍ത്തിയതിനാല്‍ പരിമിതമായ എന്‍.എസ്. പണ്ടാല മലയാളം ടൈപ്പ് റൈറ്റിംഗ് മെഷീനുകള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ എന്നത് കെ.ജി.റ്റി. ഇ. ഉള്‍പ്പെടെയുള്ള സിലബസ് പരിഷ്ക്കരണങ്ങളി‍ല്‍ ഗൗരവമായി പരിഗണിക്കുമോ;
( ഡി )
കെ.ജി.റ്റി.ഇ. (കോമേഴ്സ്) സിലബസ് പരിഷ്ക്കരണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ഇ )
കെ.ജി.റ്റി.ഇ. സിലബസ് അവസാനമായി പരിഷ്ക്കരിച്ചത് 16.08.2001 ലെ സ.ഉ.(എം.എസ്) നം.96/2001/ഉ.വി.വ. പ്രകാരം ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണെന്നത് പരിഗണിച്ച് എത്രയും വേഗം പുതിയ സിലബസ് പരിഷ്ക്കരണം പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1726.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റിപ്പുറം ടെക്നിക്കല്‍ ഹൈസ്കൂളിന് കെട്ടിടം നിര്‍മിക്കുവാന്‍ പുതുക്കിയ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തില്‍ ഭരണാനുമതി ലഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത കെട്ടിട നിർമാണത്തിന് സ്ട്രക്ച്ചറൽ ഡിസൈനും ആര്‍ക്കിടെക്ച്ചറല്‍ ഡിസൈനും പൂര്‍ത്തിയായിട്ടുണ്ടോ; എങ്കിൽ പ്രവൃത്തി അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1727.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ സർവകലാശാലകൾക്ക് പ്രതിമാസ ഗ്രാന്റ് അനുവദിച്ചു നൽകിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ബി )
ഗ്രാന്റ് അനുവദിക്കാത്തത് മൂലം സർവകലാശാല ജീവനക്കാരുടെ ശമ്പളവും പെൻഷനും തടസ്സപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ തടസ്സപ്പെടാതിരിക്കുവാൻ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
1728.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഒപ്പം സര്‍വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലെ പഠനനിലവാരം ഉയര്‍ത്തുന്നതിനും നടപ്പാക്കിവരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ബി )
സര്‍വകലാശാലകളുടെ പരീക്ഷാനടത്തിപ്പിലും റിസള്‍ട്ടു പ്രഖ്യാപനങ്ങളിലും കോവിഡ്കാലം മുതലുള്ള കാലതാമസം ഒഴിവാക്കുന്നതിനും പരീക്ഷാ നടത്തിപ്പും റിസള്‍ട്ട് പ്രഖ്യാപനവും സമയബന്ധിതമാക്കുന്നതിനുമായി 'കലണ്ടര്‍' നടപ്പാക്കുകയും, ആയവ കലണ്ടര്‍ പ്രകാരം നടപ്പാകാതിരുന്നാല്‍ അതിന് കാരണക്കാരായ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടികള്‍ സ്വീകരിയ്ക്കുന്നതും പരിഗണിയ്ക്കുമോ;
( സി )
എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
1729.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിലെ സർവകലാശാലകൾക്ക് ഇനി മുതൽ സർക്കാർ ഗ്രാന്റ് അനുവദിക്കില്ലെന്ന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഉണ്ടെങ്കില്‍ പ്രസ്തുത തീരുമാനം അടിയന്തരമായി പുന:പരിശോധിക്കാൻ നടപടി സ്വീകരിക്കുമോ?
ഡീംഡ് ടു ബി യൂണിവേഴ്സിറ്റികളാക്കി മാറ്റുന്നതിനുള്ള അപേക്ഷ
1730.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഡീംഡ് ടു ബി യൂണിവേഴ്സിറ്റികളാക്കി മാറ്റുന്നതിന് ഏതെല്ലാം കോളജുകൾ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്;
( ബി )
പ്രസ്തുത അപേക്ഷകളിൽ സർക്കാർ സ്വീകരിച്ച നടപടികൾ എന്തെല്ലാം; ടി വിഷയത്തിൽ ഉന്നതവിദ്യാഭ്യാസ കൗൺസിൽ സർക്കാരിന് നൽകിയ റിപ്പോർട്ടിന്റെ പകർപ്പും ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ യോഗ മിനുട്സും ലഭ്യമാക്കാമോ;
( സി )
ഡീംഡ് ടു ബി യൂണിവേഴ്സിറ്റി പദവിയുടെ ഭാഗമായി സമർപ്പിച്ച അപേക്ഷ പരിഗണനയിലാണെന്ന് വ്യക്തമാക്കി ഏതെല്ലാം കോളജുകൾക്കാണ് സർക്കാർ ഉത്തരവ്/മറുപടി നൽകിയിട്ടുള്ളത് ; വിശദാംശം നൽകുമോ ?
1731.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനം നടത്തുന്നതിന് നിലവിലുള്ള നടപടിക്രമങ്ങൾ എപ്രകാരമാണെന്ന് വിശദമാക്കുമോ;
( ബി )
സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ കൂടുതൽ സർക്കാർ നിയന്ത്രണം കൊണ്ടുവരുന്നതിന് എന്തെങ്കിലും നിയമഭേദഗതി ഉദ്ദേശിക്കുന്നുണ്ടോ;
( സി )
എങ്കിൽ ഇപ്രകാരം ഒരു നിയമം കൊണ്ടുവരാൻ ഉണ്ടായ സാഹചര്യം എന്താണെന്ന് വിശദമാക്കുമോ; ഇതിന്റെ വിശദാംശം നൽകുമോ?
1732.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്കൃത സർവകലാശാലാ യുവജനോത്സവത്തിൽ പങ്കെടുക്കാതിരുന്നിട്ടും, ഒരു വിദ്യാ൪ത്ഥി സംഘടനയുടെ വനിതാ നേതാവിന് ഗ്രേസ് മാർക്ക് ലഭിക്കുന്നതിന് വേണ്ടി മലയാളം സ്കിറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചതായി വ്യാജ സർട്ടിഫിക്കറ്റ് നൽകിയത് ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദാംശം നൽകുമോ;
( ബി )
മേൽപ്പറഞ്ഞ വിദ്യാർത്ഥി നേതാവ് ബി.എ. ആറാം സെമസ്റ്റർ പരീക്ഷ പരാജയപ്പെട്ടതിനെ തുടർന്ന് വ്യാജമായി 10 മാർക്ക് ഗ്രേസ് മാർക്ക് നൽകി വിജയിപ്പിച്ചെന്ന ആരോപണത്തില്‍ സർവകലാശാല അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
ഈ വിഷയത്തിൽ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചാൻസലർക്ക് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സർവ്വകലാശാല നാളിതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ?
1733.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളില്‍ നിന്നും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിന് കാലതാമസം വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സെമസ്റ്റര്‍ തിരിച്ചുള്ള മാര്‍ക്ക് ലിസ്റ്റുകള്‍, ട്രാന്‍സ്‍ക്രിപ്റ്റുകള്‍ എന്നിവയ്ക്കായി അപേക്ഷ നല്‍കി മാസങ്ങളോളം കാത്തിരിക്കേണ്ടിവരുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി, അപേക്ഷ സ്വീകരിച്ച് ഇത്ര ദിവസത്തിനകം ആവശ്യപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ഇഷ്യൂ ചെയ്യുന്ന തരത്തില്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ആയതു പ്രകാരം കൃത്യമായി അവ വിതരണം ചെയ്യുന്നതിനും നടപടി സ്വീകരിക്കുമോ?
1734.
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസമേഖലയിലെ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും പ്രാബല്യത്തിലുള്ള പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പരിഷ്‌കരണത്തെപ്പറ്റി പഠിക്കുന്നതിന് ഏതെങ്കിലും ഏജന്‍സിയെ നിയോഗിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള സര്‍വകലാശാലകള്‍ നടത്തുന്ന വ്യത്യസ്തങ്ങളായ കോഴ്‌സുകള്‍ക്ക് സംസ്ഥാനത്തെ സര്‍വകലാശാലകളുടെ അംഗീകാരം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍, നടപടിക്രമങ്ങള്‍ എന്നിവ അറിയിക്കാമോ; ഇതില്‍ മാറ്റം വരുത്തുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ഡി )
പ്രസ്തുത നടപടിക്രമങ്ങള്‍ ലഘൂകരിച്ച് സംസ്ഥാനത്തിന് പുറത്തുള്ള സര്‍വകലാശാലകളുടെ കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
1735.
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ജൂൺ മുതൽ നാളിതുവരെ കേരളത്തിലെ വിവിധ സർവകലാശാലകളിൽ നടന്ന അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി സർക്കാരിന് പരാതി നല്‍കിയിട്ടുണ്ടോ; ചാൻസലർക്ക് നല്‍കിയ എത്ര പരാതികളില്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്;
( ബി )
ഏതൊക്കെ തസ്തികകളിലെ നിയമനവുമായി ബന്ധപ്പെട്ടാണ് പരാതികൾ നൽകിയിട്ടുള്ളത്; പ്രസ്തുത തസ്തികകളിൽ നിയമനം ലഭിച്ചവരുടെ വിശദാംശം വെളിപ്പെടുത്തുമോ;
( സി )
മേൽപ്പറഞ്ഞ പരാതികളിൽ നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ; പരാതിയിൽ ചൂണ്ടിക്കാണിച്ച ഏതെങ്കിലും നിയമനം സർക്കാരോ ചാൻസലറോ റദ്ദാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം വ്യക്തമാക്കുമോ?
1736.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏതെല്ലാം സ്വയംഭരണ കോളജുകളിൽ നിന്നാണ് കൽപ്പിത സർവ്വകലാശാല പദവിക്ക് അപേക്ഷിക്കാനുള്ള നിരാക്ഷേപ പത്രത്തിന്(എൻ.ഒ.സി.ക്ക്) അപേക്ഷ ലഭിച്ചത്; ഇതിൽ ഏതെല്ലാം കോളജുകൾക്ക് എൻ.ഒ.സി. നൽകിയിട്ടുണ്ട്; അറിയിക്കാമോ;
( ബി )
എൻ.ഒ.സി. നൽകിയിട്ടുണ്ടെങ്കിൽ അതിൽ കൽപ്പിത സർവ്വകലാശാല ആയാലും അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം സർക്കാർ നൽകാമെന്ന ഉറപ്പ് നൽകിയിട്ടുണ്ടോ എന്ന് വിശദമാക്കുമോ;
( സി )
സ്വകാര്യസ്വയംഭരണ കോളജുകൾ കൽപ്പിത സർവ്വകലാശാലയാകുമ്പോൾ അവയ്ക്ക് മേൽ സർക്കാരിന് ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണം ഉണ്ടാകുമോ;
( ഡി )
സ്വന്തം നിലക്ക് വിദ്യാർഥി പ്രവേശനവും ഫീസ് നിർണയിക്കാനുള്ളള അധികാരവും കൽപ്പിത സർവ്വകലാശാലകൾക്ക് യു.ജി.സി. റഗുലേഷൻ നൽകുമ്പോൾ അത്തരം സ്ഥാപനങ്ങളിലെ ശമ്പള ബാധ്യതയും മറ്റും സർക്കാർ ഏറ്റെടുക്കണമെന്ന നയം സർക്കാറിനുണ്ടോ എന്ന് വ്യക്തമാക്കുമോ?
1737.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സാമ്പത്തിക വർഷം സംസ്ഥാനത്തെ ഓരോ സർവകലാശാലയ്ക്കും പ്ലാൻ, നോൺ പ്ലാൻ, പ്രത്യേകസഹായം എന്നീ ഇനങ്ങളിൽ എത്ര തുക വകയിരുത്തിയിട്ടുണ്ട്; ഇനം തിരിച്ചു വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഇനങ്ങളിൽ നാളിതുവരെ ഓരോ സർവകലാശാലയ്ക്കും എത്ര തുക വീതം നൽകിയിട്ടുണ്ട്; വ്യക്തമാക്കാമോ?
1738.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സർവകലാശാലയിൽ സർവീസിൽ നിന്നും വിരമിച്ച എത്ര ഉദ്യോഗസ്ഥരാണ് നിലവിൽ സർവകലാശാലയുടെ വിവിധ പദ്ധതികളിൽ പുനർ നിയമനം നേടി സേവനം അനുഷ്ഠിക്കുന്നത് എന്നും അവർ ആരെല്ലാമാണെന്നും ഏതെല്ലാം തസ്തികയിൽ നിന്നും വിരമിച്ചവരാണെന്നും നിലവിൽ ഏതെല്ലാം തസ്തികകളിലാണ് സേവനമനുഷ്ഠിക്കുന്നതെന്നും ഉള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇങ്ങനെ പുനർനിയമനം നൽകിയിട്ടുള്ള ഉദ്യോഗസ്ഥരിൽ ആർക്കെങ്കിലും എതിരെ സർവീസിൽ ആയിരിക്കുമ്പോൾ ഔദ്യോഗിക കൃത്യ നിർവഹണവുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള കേസുകൾ ഉണ്ടായിരുന്നോ;
( സി )
എങ്കിൽ അവർക്കെതിരെയുള്ള കേസുകൾ എന്തായിരുന്നു എന്നും ആയത് തീർപ്പാക്കിയിട്ടുണ്ടോ എന്നും അതിൽ ഇപ്പോഴും കേസുകൾ നിലവിലുള്ളവർ ആരെല്ലാമാണെന്നും അവർക്കെതിരെയുള്ള കേസുകൾ എന്തെല്ലാമാണെന്നും പ്രസ്തുത കേസുകളുടെ നിലവിലെ സ്ഥിതി എന്താണെന്നും ഉള്ള വിശദാംശം ലഭ്യമാക്കാമോ?
1739.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഹാത്മാഗാന്ധി സര്‍വ്വകലാശാല 2016 മുതല്‍ 2022 വരെ ആരംഭിച്ച പുതിയ പി.ജി., ഡിഗ്രി, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ എതെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
ഈ കോഴ്സുകളിൽ യഥാസമയം പരീക്ഷ നടത്തി റിസൾട്ട് പ്രസിദ്ധീകരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കഴിഞ്ഞിട്ടുണ്ടോ; എതെല്ലാം കോഴ്സുകള്‍ക്കാണ് ഇതുവരെയും സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയാതിരുന്നതെന്ന് വിശദമാക്കുമോ;
( സി )
മഹാത്മഗാന്ധി സര്‍വ്വകലാശാല നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഫുഡ് അനാലിസിസ് ആന്റ് ക്വാളിറ്റി കണ്‍ട്രോള്‍ കോഴ്സിന്റെ 2019 ൽ നടന്ന പരീക്ഷയുടെ തീയതിയും റിസള്‍ട്ട് പ്രസിദ്ധികരിച്ചതും എന്നാണ്; ഇതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഇതുവരെയും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ വിഷയം എന്നത്തേക്ക് പരിഹരിക്കാന്‍ കഴിയും; വിശദമാക്കുമോ?
1740.
ശ്രീ . സണ്ണി ജോസഫ്
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് 2021 ജൂലൈ 27-ന് അംഗീകരിച്ച മലയാളം അസോസിയേറ്റ് പ്രൊഫസർ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി സർവ്വകലാശാല സ്വീകരിച്ച നടപടിക്രമങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത തസ്തികയിലേക്കുള്ള നിയമനത്തിന് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികൾ ആരൊക്കെയാണ്; ഇവരുടെ വിദ്യാഭ്യാസ യോഗ്യതകളും ഗവേഷണ പരിചയവും അദ്ധ്യാപന പരിചയവും വ്യക്തമാക്കുന്ന രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
മേൽപ്പറഞ്ഞ ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം സമർപ്പിച്ച അദ്ധ്യാപന ഗവേഷണ പരിചയങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും വിവരങ്ങളുടെ അടിസ്ഥാനത്തിൽ സർവ്വകലാശാല ഓരോരുത്തർക്കും നൽകിയ സ്കോർ എത്രയാണെന്നും സോഫ്റ്റ്‌വെയർ മുഖേന നൽകുന്ന പ്രസ്തുത സ്കോറിന് അടിസ്ഥാനമാക്കുന്ന വിവരങ്ങൾ എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ;
( ഡി )
മേൽപ്പറഞ്ഞ ഓരോ ഉദ്യോഗാർത്ഥിക്കും ഇന്റർവ്യൂവിന് ലഭിച്ച മാർക്ക് എത്രയാണെന്ന് വ്യക്തമാക്കുന്ന രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
1741.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ യൂണിവേഴ്സിറ്റി അസ്സോസിയേറ്റ് പ്രൊഫസർ തെരഞ്ഞെടുപ്പിൽ ഇന്റര്‍വ്യൂവില്‍ ലഭിക്കുന്ന മാര്‍ക്ക് മാത്രമാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കാന്‍ മാനദണ്ഡമാക്കിയത് എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത മാര്‍ക്ക് മാത്രമാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കാന്‍ മാനദണ്ഡമാക്കേണ്ടതെന്ന് യു.ജി.സി. ചട്ടം നിഷ്കർഷിക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( സി )
റിസര്‍ച്ച് സ്‌കോറും പബ്ലിക്കേഷനും അന്തിമ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല എന്ന വാദം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
ഗവേഷണം, പബ്ലിക്കേഷന്‍ എന്നീ ഘടകങ്ങള്‍കൂടി പരിഗണിച്ചാണോ ഇന്റര്‍വ്യൂ ബോര്‍ഡിലുള്ള ഓരോ അംഗവും മാര്‍ക്ക് നിശ്ചയിക്കുന്നത്;വ്യക്തമാക്കാമോ;
( ഇ )
പ്രസിദ്ധീകരണം, അദ്ധ്യാപന മികവ്, ഭാഷാ നൈപുണ്യം, പ്രധാന വിഷയത്തിലും ഇതര വിഷയങ്ങളിലും ഉള്ള അറിവ് എന്നിവ വിലയിരുത്തിയാണ് സെലക്ഷന്‍ കമ്മിറ്റി മാര്‍ക്കിടുന്നത് എന്ന് സർവ്വകലാശാല പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പത്രക്കുറിപ്പ് ഇറക്കാനുള്ള സാഹചര്യം വ്യക്തമാക്കാമോ?
1742.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ എം വിൻസെൻറ്
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനം ചാൻസിലർ മരവിപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; ഈ നിയമനം റദ്ദാക്കുന്നതിന് ചാൻസിലർ സർവകലാശാലയ്ക്ക് നൽകിയ കാരണം വിശദമാക്കുമോ;
( ബി )
25 വര്‍ഷത്തെ അദ്ധ്യാപന പരിചയവും നൂറിലധികം ഗവേഷണപ്രബന്ധങ്ങളും പ്രസിദ്ധീകരിച്ച അദ്ധ്യാപകന് റിസർച്ച് സ്‌കോറിൽ 656 സ്‌കോര്‍ ലഭിച്ചിട്ടും 156 സ്കോർ ലഭിച്ചയാള്‍ക്ക് ഒന്നാം റാങ്ക് നല്‍കിയിട്ടുണ്ടോ; എങ്കിൽ കാരണം വിശദമാക്കാമോ;
( സി )
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അടക്കം അനധികൃത അദ്ധ്യാപക നിയമനം നടത്തുന്നു എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ സര്‍വകലാശാലകളിലെ നിയമനങ്ങൾ കൂടുതൽ സുതാര്യമാക്കാൻ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
1743.
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനുള്ള റാങ്ക് പട്ടികയിൽ ഒന്നാം റാങ്ക് ജേതാവിന് നിയമനം നൽകുന്നതിനായി സർവകലാശാല എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നതിനാവശ്യമായ യോഗ്യതകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ; എത്ര വർഷത്തെ അദ്ധ്യാപന പരിചയമാണ് ആവശ്യമുള്ളതെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത തസ്തികയിലേക്കുള്ള അപേക്ഷയോടൊപ്പം ഒന്നാം റാങ്ക് ജേതാവ് സമർപ്പിച്ച വിദ്യാഭ്യാസ യോഗ്യതകളുടെയും അദ്ധ്യാപന പരിചയത്തിന്റെയും രേഖകളുടെ പകർപ്പ് ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത റാങ്ക് ലിസ്റ്റ് ചാൻസലർ റദ്ദാക്കാൻ ഇടയായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ?
1744.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ സർവ്വകലാശാലയിലെ മലയാളം വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനുള്ള റാങ്ക് പട്ടികയിൽ ഒന്നാം റാങ്ക് നേടിയ പ്രിയ വർഗീസ് സമർപ്പിച്ച വിദ്യാഭ്യാസ യോഗ്യതകളുടെയും അദ്ധ്യാപന പരിചയത്തിന്റെയും രേഖകളുടെ പകർപ്പ് ലഭ്യമാക്കുമോ?
1745.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018 ഫെബ്രുവരി മുതൽ 2022 ജൂലൈ വരെയുള്ള ഏതൊക്കെ തിയതികളിലാണ് മലയാളം സർവ്വകലാശാലയുടെ നിർവാഹക സമിതി, പൊതുസഭ, അക്കാദമിക് കൗൺസിൽ എന്നിവ യോഗം ചേർന്നിട്ടുള്ളത്; പ്രസ്തുത യോഗങ്ങളുടെ മിനുറ്റ്സിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സർവ്വകലാശാലയിൽ അറബി-മലയാള ഗവേഷണത്തിനായി പ്രത്യേക കേന്ദ്രം ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ അതിന്റെ പുരോഗതിയും ഇതുവരെ നടപ്പാക്കിയ പദ്ധതികളും വിവരിക്കാമോ;
( സി )
പ്രസ്തുത സർവ്വകലാശാലയുടെ പുതിയ കാമ്പസിന്റെ നിർമാണത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിശദമാക്കുമോ;
( ഡി )
പ്രസ്തുത സർവ്വകലാശാലയിലെ അനദ്ധ്യാപക സ്ഥിര നിയമനത്തിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ എന്തുകൊണ്ടെന്നും ആയത് എപ്പോള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നും അറിയിക്കുമോ;
( ഇ )
വിരമിച്ച അറുപത് വയസ് കഴിഞ്ഞവരെ അനദ്ധ്യാപകരായി നിയമിച്ച് സർവീസിൽ തുടരാൻ അനുവദിക്കുന്നുണ്ടോ; എങ്കിൽ എന്തുകൊണ്ടാണ്; ഇവർ പെൻഷന് പുറമെ പറ്റുന്ന ശമ്പളം അടക്കമുള്ള സാമ്പത്തിക ആനുകൂല്യത്തിന്റെ കണക്ക് ലഭ്യമാക്കുമോ?
1746.
ശ്രീ. റോജി എം. ജോൺ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ എം വിൻസെൻറ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട് അപേക്ഷകർ നൽകിയ രേഖകൾ സ്ക്രീനിങ് കമ്മിറ്റി പരിശോധിച്ചിട്ടില്ല എന്ന ആക്ഷേപം ശ്രദ്ധയിപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രോ വൈസ്ചാൻസലർ അധ്യക്ഷനായ സ്ക്രീനിങ് കമ്മിറ്റി അപേക്ഷകർ നൽകിയ രേഖകൾ പരിശോധിച്ചതിന് ശേഷമാണോ ചുരുക്കപ്പട്ടിക തയ്യാറാക്കുന്നത്; പ്രസ്തുത നിയമനവുമായി ബന്ധപ്പെട്ട് നടപടിക്രമം പാലിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കുമോ ;
( സി )
അപേക്ഷകർ നൽകിയ രേഖകൾ സ്ക്രീനിങ് കമ്മിറ്റി പരിശോധിച്ച് ചുരുക്കപ്പട്ടിക തയ്യാറാക്കിയ ശേഷം അദ്ധ്യാപന പരിചയവും ഗവേഷണ പ്രബന്ധങ്ങളുടെ മികവും ഇന്റർവ്യൂവിൽ മാനദണ്ഡമാകില്ല എന്ന വാദം ശ്രദ്ധയിൽപെട്ടിടുണ്ടോ; വിശദമാക്കുമോ?
1747.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്കൃത സർവകലാശാലയിൽ യുവജനോത്സവത്തിൽ പങ്കെടുക്കാത്ത ഒരു വിദ്യാർത്ഥി സംഘടനയുടെ വനിതാ നേതാവിന് ഗ്രേസ് മാർക്ക് ലഭിക്കാന്‍ മലയാളം സ്കിറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചതായി വ്യാജ സർട്ടിഫിക്കറ്റ് നൽകിയെന്ന ആക്ഷേപം ഉള്ള സാഹചര്യത്തില്‍ മേൽപ്പറഞ്ഞ യുവജനോത്സവത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ പേര് വിവരങ്ങളും മത്സരയിനങ്ങളുടെ വിശദാംശങ്ങളും ഉൾപ്പെടുന്ന രജിസ്റ്ററിന്റെ പകർപ്പ് ലഭ്യമാക്കുമോ?
1748.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സർവകലാശാല സ്റ്റാറ്റ്യൂട്ട്, ഓർഡിനൻസ് എന്നിവയിൽ ഉൾപ്പെടാത്തവയും സർക്കാർ അംഗീകാരം ലഭിക്കാത്തവയുമായ ഏതെങ്കിലും തസ്തികകളിൽ 2021 ജനുവരി മുതൽ കരാർ/ദിവസ വേതനാടിസ്ഥാനത്തിൽ താല്കാലിക ജീവനക്കാരെ നിയമിക്കുകയോ നിയമനം നല്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിക്കുകയോ ചെയ്തിട്ടുണ്ടോ; എങ്കിൽ പ്രസ്തുത വിജ്ഞാപനത്തിന്റെയും നിയമനം ലഭിച്ച ജീവനക്കാരുടെയും വിശദാംശം, തസ്തിക, നിയമനം നല്കിയ ബ്രാഞ്ച്/വകുപ്പ്, ശമ്പളം/വേതനം എന്നിവ സംബന്ധിച്ച വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത തസ്തികകളിൽ കരാർ/ദിവസ വേതനാടിസ്ഥാനത്തിൽ താല്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് സർവകലാശാല സിന്‍ഡിക്കേറ്റിനോ വൈസ് ചാൻസലർക്കോ അധികാരമുണ്ടോ; എങ്കിൽ ബന്ധപ്പെട്ട ചട്ടങ്ങളുടെയും സർക്കാർ ഉത്തരവുകളുടെയും പകർപ്പ് സഹിതം വിശദാംശം ലഭ്യമാക്കുമോ;
( സി )
വിവിധ തസ്തികകളിൽ കരാർ/ദിവസ വേതനാടിസ്ഥാനത്തിൽ താല്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്നും സർക്കാർ അംഗീകൃതമല്ലാത്ത തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താല്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്നും നിഷ്കർഷിക്കുന്ന 26.02.2016 ലെ ജി.ഒ (പി) നം.28/2016/ഫിൻ. സർക്കാർ ഉത്തരവും 11.01.2019 ലെ നം.03/2019/ധന. സർക്കാർ സർക്കുലറും 09.07.2019 ലെ സ.ഉ (പി) നം.81/2019/ധന. സർക്കാർ ഉത്തരവും മുഴുവൻ സർവകലാശാലകൾക്കും ബാധകമാണോയെന്ന് വ്യക്തമാക്കാമോ;
( ഡി )
കാലിക്കറ്റ് സർവകലാശാല സ്റ്റാറ്റ്യൂട്ട്, ഓർഡിനൻസ് എന്നിവയിൽ ഉൾപ്പെടാത്തവയും സർക്കാർ അംഗീകാരം ലഭിക്കാത്തവയുമായ തസ്തികകളിൽ 2021 ജനുവരി മുതൽ സർവകലാശാല കരാർ/ദിവസ വേതനാടിസ്ഥാനത്തിൽ താല്കാലിക ജീവനക്കാരെ നിയമിച്ചിട്ടുണ്ടെങ്കിൽ ആയതിന് സർക്കാരിൽ നിന്നും മുൻകൂർ അനുമതി ലഭ്യമായിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ഇ )
സർക്കാരിൽ നിന്നും മുൻകൂർ അനുമതിയില്ലാതെ ചെലവുൾപ്പെടുന്ന കാര്യങ്ങൾ നിർവഹിക്കാൻ പാടില്ലെന്ന് നിർദ്ദേശിക്കുന്ന 27.10.1988 ലെ G.O(MS)No.230/88/എച്ച്.ഇ.ഡി.എൻ. സർക്കാർ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( എഫ് )
സർവകലാശാല സ്റ്റാറ്റ്യൂട്ട്, ഓർഡിനൻസ് എന്നിവയിൽ ഉൾപ്പെടാത്തവയും സർക്കാർ അംഗീകൃതമല്ലാത്തവയുമായ തസ്തികകളിലും അംഗീകൃത തസ്തികകളുടെ സാംഗ്ഷൻഡ് സ്ട്രെങ്തിനു പുറമെയുളള എണ്ണം തസ്തികകളിലും താല്കാലിക ജീവനക്കാരെ വർഷങ്ങളായി നിയമിച്ചുവരുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ജി )
സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഇത്തരം തസ്തികകൾ അത്യന്താപേക്ഷിതമാണെങ്കിൽ, പ്രസ്തുത തസ്തികകൾ ഉൾപ്പെടുത്തി സർവകലാശാല സ്റ്റാറ്റ്യൂട്ട്, ഓർഡിനൻസ് എന്നിവ ഭേദഗതി വരുത്തുന്നതിനും പ്രസ്തുത തസ്തികകൾ സൃഷ്ടിക്കേണ്ട ആവശ്യകത സർക്കാരിനെ ബോധ്യപ്പെടുത്തി സർക്കാരിൽ നിന്നും അംഗീകാരം വാങ്ങുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ആയതിന്റെ കാരണം വിശദമാക്കാമോ?
1749.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള സ്വാശ്രയ ബി.എഡ് സെന്ററുകളിൽ 2022- 2023 വർഷത്തെ അഡ്മിഷനുളള പ്രവേശന വിജ്ഞാപനത്തിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത സെന്ററുകളുടെ അംഗീകാരം പിൻവലിച്ച തീരുമാനത്തിനെതിരെ സമർപ്പിച്ച അപ്പീൽ 18.04.2022 ന് എ൯.സി.ടി.ഇ. തള്ളിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത അപ്പീൽ എ൯.സി.ടി.ഇ. 18.04.2022 ന് തള്ളിയതിന് ശേഷം, ടി തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ സർവകലാശാല കേസ് ഫയൽ ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത കേസിന്റെ വിശദാംശവും , കേസിൽ സർവകലാശാല ഇതുവരെ സ്വീകരിച്ച നടപടികളും വിശദമാക്കുമോ;
( ഡി )
കേസ് ഫയൽ ചെയ്തിട്ടില്ലെങ്കിൽ , എ൯.സി.ടി.ഇ. അപ്പീൽ തള്ളിയിട്ടും, അതിനെതിരെ നാല് മാസക്കാലം കോടതിയെ സമീപിക്കാതിരിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കുമോ;
( ഇ )
2022-2023 വർഷത്തെ അഡ്മിഷൻ നോട്ടിഫിക്കേഷൻ ഹൈക്കോടതിയിൽ നിന്നോ, എ൯.സി.ടി.ഇ.യിൽ നിന്നോ ഏതെങ്കിലും തരത്തിലുള്ള ഉത്തരവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണോ പുറപ്പെടുവിച്ചിരിക്കുന്നതെന്ന് വിശദമാക്കുമോ ;അല്ലെങ്കിൽ ഏത് സർവകലാശാല ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശന വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( എഫ് )
01.09.2021 മുതൽ 12.08.2022 വരെയുള്ള കാലഘട്ടത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് എ൯.സി.ടി.ഇ. ക്ക് അയച്ച കത്തുകളുടെയും രേഖകളുടെയും കോപ്പി ലഭ്യമാക്കുമോ?
കാലിക്കറ്റ് സർവ്വകലാശാലയിലെ നാക് അക്രഡിറ്റേഷൻ
1750.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 ലെ നാലാം ഘട്ട നാക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് കാലിക്കറ്റ് സർവ്വകലാശാല വിഭാവനം ചെയ്ത നിർമാണ നിർമാണേതര പദ്ധതികളുടെ വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത പദ്ധതികൾ പ്രകാരം കൈവരിക്കുവാനുദ്ദേശിക്കുന്ന ലക്ഷ്യങ്ങളും, പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് വകയിരുത്തിയ തുകയുമുൾപ്പെടെയുളള മുഴുവൻ വിശദാംശങ്ങളും ലഭ്യമാക്കുമോ;
( സി )
നാക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് യു.ജി.സി പരിശോധനാവിധേയമാക്കുന്ന ഘടകങ്ങൾ ഏതെല്ലാമാണ്; സർവ്വകലാശാല വിഭാവനം ചെയ്ത പദ്ധതികൾ പ്രസ്തുത പരിശോധനാ മാനദണ്ഡങ്ങൾ പാലിക്കുന്നവയാണോ; വിശദമാക്കുമോ;
( ഡി )
2022ലെ നാലാംഘട്ട നാക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് സർവ്വകലാശാല വിഭാവനം ചെയ്ത ഏതെല്ലാം പദ്ധതികൾ ഇതുവരെ പൂർത്തീകരിച്ചിട്ടുണ്ട്; ആയതിന് എത്ര തുക വീതം ചെലവഴിച്ചിട്ടുണ്ട്; പ്രസ്തുത തുകകൾ ഏതു ഫണ്ടിൽ (പ്ലാൻ/നോൺപ്ലാൻ/തനത് ഫണ്ട്/മറ്റുളളവ) നിന്നാണ് ചെലവഴിച്ചത്; വിശദാംശം ലഭ്യമാക്കുമോ;
( ഇ )
2022ലെ നാലാംഘട്ട നാക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് സർവ്വകലാശാല വിഭാവനം ചെയ്ത ഏതെല്ലാം പദ്ധതികൾ ഇനി പൂർത്തീകരിക്കേണ്ടതായിട്ടുണ്ട്; ആയതിന് എത്ര തുക വീതം വേണ്ടിവരും; പ്രസ്തുത തുകകൾ ഏതു ഫണ്ടിൽ നിന്നാണ് വകയിരുത്തുന്നത് (പ്ലാൻ/നോൺ പ്ലാൻ/തനത് ഫണ്ട്/മറ്റുള്ളവ ഉൾപ്പെടെയുളള) വിശദാംശം ലഭ്യമാക്കുമോ;
( എഫ് )
അക്കാദമിക പ്രവർത്തനങ്ങൾ, പരീക്ഷ നടത്തിപ്പുൾപ്പെടെയുളള വിദ്യാർത്ഥി സേവനങ്ങൾ, മറ്റു സർവ്വകലാശാല സേവനങ്ങൾ എന്നിവ കാര്യക്ഷമമാക്കുന്നതിനുതകുന്ന പ്രവർത്തനങ്ങളെക്കാൾ നാക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് സർവകലാശാലകൾ നിർമാണ പ്രവർത്തനങ്ങൾക്കാണ് പ്രാമുഖ്യം നല്കുന്നതെന്ന് വിലയിരുത്തുന്നുണ്ടോ; വിശദമാക്കുമോ?
1751.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സർവ്വകലാശാലയിൽ 2019-20 സാമ്പത്തിക വർഷം മുതൽ നാളിതുവരെ നടപ്പിലാക്കിയവയും, വിഭാവനം ചെയ്തവയുമായ നിർമാണപ്രവൃത്തികളും, വാങ്ങലുകളും ഉൾപ്പെടുന്ന മുഴുവൻ പദ്ധതികളുടെയും വിശദാംശങ്ങൾ ലഭ്യമാക്കുമോ ;
( ബി )
മേൽപദ്ധതികൾക്ക് ഭരണാനുമതിയും, സാമ്പത്തികാനുമതിയും, സാങ്കേതിക അനുമതിയും അനുവദിച്ചതിന്റെ വിശദാംശവും മേൽപദ്ധതികൾക്കാവശ്യമായ തുക ഏതു ഫണ്ടിൽ നിന്നാണ് വകയിരുത്തിയിരുന്നതെന്നതിന്റെ (പ്ലാൻ/നോൺപ്ലാൻ/തനത് ഫണ്ട് /മറ്റുളളവ) വിശദാംശവും ലഭ്യമാക്കുമോ;
( സി )
2019-20 സാമ്പത്തികവർഷം മുതൽ നാളിതുവരെ സർവകലാശാലയിൽ നടപ്പിലാക്കിയ മുഴുവൻ പദ്ധതികൾക്കും (നിർമാണ പ്രവൃത്തികൾ, വാങ്ങലുകൾ) ചെലവഴിച്ച തുകയുടെ വിശദാംശങ്ങളും, പ്രസ്തുത തുക ഏതു ഫണ്ടിൽ നിന്നാണ് ചെലവഴിച്ചതെന്നും(പ്ലാൻ/നോൺപ്ലാൻ/തനത് ഫണ്ട്/മറ്റുളളവ) ഉൾപ്പെടെയുളള വിശദാംശം ലഭ്യമാക്കുമോ;
( ഡി )
2019-20 സാമ്പത്തിക വർഷം മുതൽ നാളിതുവരെ ഭരണാനുമതിയും, സാമ്പത്തികാനുമതിയും, സാങ്കേതിക അനുമതിയും ലഭിച്ച നിർമാണ പ്രവൃത്തികളുടെയും, വാങ്ങലുകളുടെയും ടെൻഡർ നടപടികളുടെയും വിശദാംശം ലഭ്യമാക്കുമോ;
( ഇ )
മേൽ പറഞ്ഞ നിർമാണ പ്രവൃത്തികളിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്നവയുടെ പുരോഗതിയും നിർമാണ കാലാവധി കഴിഞ്ഞിട്ടും പൂർത്തിയാവാത്ത പദ്ധതികളുടെയും വിശദാംശം ലഭ്യമാക്കുമോ;
( എഫ് )
ഭരണാനുമതി ലഭിച്ചിട്ടും സാങ്കേതിക അനുമതി ലഭിക്കാത്ത പദ്ധതികൾ ഉണ്ടോ; ഉണ്ടെങ്കിൽ, അവയുടെ വിശദാംശം ലഭ്യമാക്കുമോ; ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചിട്ടും ടെൻഡറിങ് പൂർത്തിയാകാത്ത പദ്ധതികൾ ഉണ്ടോ; എങ്കിൽ അവയുടെ വിശദാംശങ്ങളും ലഭ്യമാക്കുമോ?
1752.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സർവകലാശാല പഠനവകുപ്പുകളിലെ അദ്ധ്യാപകർക്ക് പഠനവകുപ്പ് മേധാവിയുടെ ചുമതലയല്ലാതെ മറ്റേതെങ്കിലും തസ്തികകളുടെ ചുമതല/അധിക ചുമതല നല്കാറുണ്ടോയെന്ന് വിശദമാക്കുമോ;
( ബി )
അപ്രകാരം സർവകലാശാലയിൽ 2016 മുതൽ മറ്റ് തസ്തികകളുടെ ചുമതല/അധിക ചുമതല വഹിച്ചവരും നിലവിൽ ചുമതലയിൽ തുടരുന്നവരുമായ അദ്ധ്യാപകരുടെയും തസ്തികകളുടെയും വിശദാംശങ്ങളും പ്രസ്തുത തസ്തികകളിൽ കാലിക്കറ്റ് സർവകലാശാല സ്റ്റാറ്റ്യൂട്ടിൽ ഉൾപ്പെടാത്തവയുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങളും ലഭ്യമാക്കുമോ;
( സി )
കാലിക്കറ്റ് സർവകലാശാല പഠനവകുപ്പുകളിലെ അദ്ധ്യാപകർ എപ്രകാരമുള്ള ജോലികൾ നിർവ്വഹിക്കുമ്പോഴാണ് വെക്കേഷൻ തടയപ്പെടുന്നതിനുളള ആർജീതാവധി ക്രെഡിറ്റ് ചെയ്യപ്പെടുകയെന്ന് വിശദമാക്കുമോ;
( ഡി )
കാലിക്കറ്റ് സർവകലാശാല പഠനവകുപ്പുകളിലെ അദ്ധ്യാപകർക്ക് തങ്ങളുടെ ലീവ് അക്കൗണ്ടിൽ ആർജിതാവധി ക്രെഡിറ്റ് ചെയ്യപ്പെടുന്നതിന് കെ.എസ്.ആർ. ചട്ടങ്ങളിലെ വ്യവസ്ഥകൾ ബാധകമാണോർ; വിശദമാക്കുമോ;
( ഇ )
കാലിക്കറ്റ് സർവകലാശാല സ്റ്റാറ്റ്യൂട്ടിൽ ഉൾപ്പെടാത്ത തസ്തികകളുടെ ചുമതല/അധിക ചുമതല വഹിക്കുന്ന അദ്ധ്യാപകർക്ക് വെക്കേഷൻ തടയപ്പെടുന്നു എന്ന് കാണിച്ചു ആർജ്ജിതാവധി അനുവദിക്കാറുണ്ടോയെന്നും 2016 മുതല്‍ അപ്രകാരം ആർജിതാവധി അദ്ധ്യാപകരുടെ ലീവ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങളും ലഭ്യമാക്കുമോ;
( എഫ് )
കാലിക്കറ്റ് സർവകലാശാല സ്റ്റാറ്റ്യൂട്ടിൽ ഉൾപ്പെടാത്ത തസ്തികകളുടെ ചുമതല/അധിക ചുമതല വഹിക്കുന്ന അദ്ധ്യാപകർക്ക് വെക്കേഷൻ തടയപ്പെടുന്നു എന്ന് കാണിച്ചു ആർജിതാവധി, ആർജിതാവധി സറണ്ടർ അനുവദിക്കുന്നത് മൂലം സർവകലാശാലയ്ക്ക് സാമ്പത്തിക നഷ്ടം സംഭവിക്കുന്നതായുളള ആഡിറ്റ് കണ്ടെത്തലുകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; എങ്കിൽ സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെയും മറ്റു ഏജൻസികളുടെയും പ്രസ്തുത ഓഡിറ്റ് കുറിപ്പുകളുടെ/കണ്ടെത്തലുകളുടെ പകർപ്പുകളുൾപ്പെടെയുളള വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ജി )
അംഗീകൃതമല്ലാത്ത തസ്തികകളുടെ ചുമതല/അധിക ചുമതല വഹിക്കുന്ന അദ്ധ്യാപകർക്ക് വെക്കേഷൻ തടയപ്പെടുന്നു എന്ന് കാണിച്ച് ആർജിതാവധി ക്രെഡിറ്റ് ചെയ്യപ്പെടുന്നതിന് കെ.എസ്.ആർ. ചട്ടങ്ങളിൽ വ്യവസ്ഥയുണ്ടെങ്കിൽ പ്രസ്തുത ചട്ടങ്ങളുടെ പകർപ്പുകൾ ലഭ്യമാക്കുമോ?
1753.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സര്‍വകലാശാലയില്‍ ബിരുദ കോഴ്സുകള്‍ക്ക് മേഴ്സിചാന്‍സ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
കാലിക്കറ്റ് സര്‍വകലാശാലയില്‍ 2003-ല്‍ അഡ്മിഷന്‍ നേടിയ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് മേഴ്സിചാന്‍സ് നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ; ഇല്ലെങ്കില്‍ മേഴ്സിചാന്‍സ് നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
കാലിക്കറ്റ് സര്‍വകലാശാലയില്‍ 2003-ല്‍ അഡ്മിഷന്‍ നേടിയ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് മാനുഷിക പരിഗണന നല്‍കി മേഴ്സിചാന്‍സ് അനുവദിക്കുന്നത് പരിഗണിക്കുമോ; വ്യക്തമാക്കാമോ?
1754.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് സര്‍വ്വകലാശാലക്കു വേണ്ടി നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്;
( ബി )
പ്രസ്തുത പദ്ധതികള്‍ക്കായി എന്ത് തുക വകയിരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
1755.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴില്‍ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലയില്‍ എത്ര ബി.എഡ്. കോളേജ്/സെന്ററുകളാണ് നിലവിലുള്ളത് എന്ന് തരംതിരിച്ച് വ്യക്തമാക്കുമോ;
( ബി )
കാലിക്കറ്റ് സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള ബി.എഡ്. കോളേജ്/സെന്ററുകള്‍ക്ക് അംഗീകാരം നഷ്ടപ്പെട്ട വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എത്ര കോളേജുകൾ/സെന്ററുകള്‍ ; ഏതൊക്കെയാണ് എന്നും വിശദമാക്കുമോ;
( സി )
നഷ്ടപ്പെട്ട അംഗീകാരം പുനഃസ്ഥാപിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
1756.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർവ്വകലാശാലകളുടെ സ്റ്റാറ്റ്യൂട്ട്/ഓർഡിനൻസിൽ ഉൾപ്പെടാത്തതും സർക്കാർ അംഗീകാരം നൽകാത്തതുമായ തസ്തികകളിൽ താല്കാലിക നിയമനം നടത്താൻ സർവകലാശാല സിൻഡിക്കേറ്റിനോ /വൈസ്-ചാൻസലർക്കോ അധികാരമുണ്ടോ;
( ബി )
കാലിക്കറ്റ് സർവകലാശാല സ്റ്റാറ്റ്യൂട്ട്/ഓർഡിനൻസ് പ്രകാരം വയനാട് ജില്ലയിലെ ഐ.റ്റി.എസ്.ആർ. എന്ന സ്ഥാപനത്തിൽ അസിസ്റ്റന്റ് ഡയറക്ടറുടെ തസ്തിക നിലവിലുണ്ടോ;
( സി )
സർക്കാരിന്റെ മുൻ‌കൂർ അനുമതി വാങ്ങാതെയും, വിജ്ഞാപനം ഇറക്കാതെയും സർവ്വകലാശാല വൈസ്-ചാൻസലർ, അസിസ്റ്റന്റ് ഡയറക്ടർ എന്ന തസ്തികയിൽ കരാർ നിയമനം നടത്തിയിട്ടുണ്ടോ; ഇത്തരത്തിൽ സർക്കാരിന്റെ മുൻ‌കൂർ അനുമതി വാങ്ങാതെയുള്ള നിയമനം പരിശോധിക്കുമോ;
( ഡി )
സ്റ്റാറ്റ്യൂട്ട്/ഓർഡിനൻസിൽ ഉൾപ്പെടാത്തതും സർക്കാർ അനുമതി നൽകാത്തതുമായ ലെയ്സൺ ഓഫീസർ തസ്തികയിൽ വിജ്ഞാപനമിറക്കാതെ കാലിക്കറ്റ് സർവകലാശാല വൈസ്-ചാൻസലർ കരാർ നിയമനം നടത്തിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
1757.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സർവകലാശാലയിൽ 2020-21 അദ്ധ്യയന വർഷം ബിരുദകോഴ്സുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ഏതെല്ലാം സെമസ്റ്റർ പരീക്ഷകൾ ഇതുവരെ പൂർത്തീകരിച്ചിട്ടുണ്ടെന്നും അവയിൽ ഏതെല്ലാം സെമസ്റ്റർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും തീയതികൾ സഹിതം വിശദമാക്കാമോ;
( ബി )
കാലിക്കറ്റ് സർവകലാശാലയിൽ 2021-22 അദ്ധ്യയന വർഷം ബിരുദകോഴ്സുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ഏതെല്ലാം സെമസ്റ്റർ പരീക്ഷകൾ ഇതുവരെ പൂർത്തീകരിച്ചിട്ടുണ്ടെന്നും ഏതെല്ലാം സെമസ്റ്റർ പരീക്ഷകൾക്ക് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്നും തീയതികൾ സഹിതം വിശദമാക്കാമോ;
( സി )
2020-21 അദ്ധ്യയന വർഷം ബിരുദകോഴ്സുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ഒന്നാം സെമസ്റ്റർ പരീക്ഷകളുടെ(നവംബർ 2020) ഫലം പ്രസിദ്ധീകരിക്കുന്നതിന് മുമ്പെ 2021-22 അദ്ധ്യയന വർഷം ബിരുദകോഴ്സുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കു മാത്രമായി ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷ(നവംബർ 2021) നടത്തിയതുമൂലം, ഒന്നാം സെമസ്റ്റർ ബിരുദ സപ്ലിമെൻററി പരീക്ഷകൾ(നവംബർ 2021) പ്രത്യേകമായി നടത്തേണ്ട സാഹചര്യം ഉടലെടുത്തിട്ടുണ്ടെന്നും ആയത് പരീക്ഷ നടത്തിപ്പിൽ ഇരട്ടിചെലവിന് കാരണമാകുമെന്നും വിലയിരുത്തിയിട്ടുണ്ടോ;
( ഡി )
2020-21 അദ്ധ്യയന വർഷം ബിരുദകോഴ്സുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ രണ്ടാം സെമസ്റ്റർ പരീക്ഷകളുടെ(ഏപ്രിൽ 2021) ഫലം പ്രസിദ്ധീകരിക്കുന്നതിന് മുമ്പെ 2021-22 അദ്ധ്യയന വർഷം ബിരുദകോഴ്സുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കു മാത്രമായി രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷ(ഏപ്രിൽ 2022) നടത്തിയതുമൂലം രണ്ടാം സെമസ്റ്റർ സപ്ലിമെൻററി പരീക്ഷകൾ(ഏപ്രിൽ 2022) പ്രത്യേകമായി നടത്തേണ്ട സാഹചര്യം ഉടലെടുത്തിട്ടുണ്ടെന്നും ആയത് പരീക്ഷ നടത്തിപ്പിൽ ഇരട്ടിചെലവിനു കാരണമാകുമെന്നും വിലയിരുത്തിയിട്ടുണ്ടോ,;
( ഇ )
ഇത്തരം തീരുമാനങ്ങൾ പരീക്ഷ നടത്തിപ്പിൽ ഇരട്ടിചെലവിനും സർവ്വകലാശാല ഫണ്ടിന്റെ ദുർവിനിയോഗത്തിനും കാരണമാകുന്നതായി വിലയിരുത്തിയിട്ടുണ്ടോ ; ഇതുമൂലം കുറ്റമറ്റ പരീക്ഷ നടത്തിപ്പിന്റെ വിവിധ ഘട്ടങ്ങളായുളള പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും വിവിധ ഏജൻസികളുടെ ഓഡിറ്റ് തടസ്സവാദങ്ങൾക്ക് കാരണമാകുമെന്നും വിദ്യാർത്ഥികൾക്ക് കോഴ്സ് കാലയളവിനുള്ളിൽ തന്നെ സപ്ലിമെൻററി പരീക്ഷകളെഴുതി ബിരുദം പൂർത്തീകരിക്കാനുളള സാധ്യതയെ നഷ്ടപ്പെടുത്തുമെന്നും വിലയിരുത്തിയിട്ടുണ്ടോ;
( എഫ് )
വിവിധ റെഗുലർ സെമസ്റ്റർ പരീക്ഷകളോടൊപ്പം പ്രസ്തുത സെമസ്റ്ററുകളുടെ സപ്ലിമെന്ററി പരീക്ഷകളും നടത്തിവരുന്ന നിലവിലെ രീതി, 2021-22 അദ്ധ്യയന വർഷം ബിരുദകോഴ്സുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ഇനി നടക്കാനിരിക്കുന്ന റെഗുലർ സെമസ്റ്റർ പരീക്ഷകൾക്ക് നിർബന്ധമായും അവലംബിക്കാൻ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
1758.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സർവകലാശാല നേരിട്ട് നടത്തുന്ന വിവിധ സ്വാശ്രയകേന്ദ്രങ്ങൾ, സ്വാശ്രയ വകുപ്പുകൾ എന്നിവയിൽ നിന്നും ലഭ്യമാകുന്ന കോഴ്സുകളുടെയും വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളിൽ എത്ര അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാർ ജോലിചെയ്യുന്നുണ്ടെന്ന് അറിയിക്കാമോ; സ്ഥിര ജീവനക്കാരുടെയും കരാർ/ദിവസ വേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ജീവനക്കാരുടെയും തസ്തിക തിരിച്ചുളള വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത സ്ഥാപനങ്ങളിൽ നിലവിൽ കരാർ/ദിവസ വേതന അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ജീവനക്കാർ പ്രസ്തുത തസ്തികകളിൽ ആദ്യമായി ജോലിയിൽ പ്രവേശിച്ച തീയതി മുതൽ നാളിതുവരെ സർവകലാശാലയിൽ ജോലിചെയ്ത കാലയളവിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത ജീവനക്കാർക്ക് 2022 ഏപ്രിൽ മാസം വേതനം അനുവദിച്ച ഇനത്തിൽ സർവകലാശാല ചെലവഴിച്ച തുകയുടെ വിശദാംശം തസ്തിക തിരിച്ച് ലഭ്യമാക്കാമോ?
1759.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേുാഴി ​ക്കോട് സർവകലാശാലയിൽ അദ്ധ്യാപക നിയമനങ്ങളിൽ ഭിന്നശേഷി വിഭാഗങ്ങൾക്ക് സംവരണം അനുവദിക്കുന്ന വിഷയത്തിൽ സ്വീകരിച്ച തുടർ നടപടികൾ വിശദമാക്കുമോ;
( ബി )
സർവകലാശാല ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ;
( സി )
സർവകലാശാലകളിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കുമ്പോൾ മറ്റ് സമുദായങ്ങൾക്ക് സംവരണ നഷ്ടം സംഭവിക്കുന്നുണ്ടോ: വിശദമാക്കുമോ;
( ഡി )
സർവകലാശാലകളിൽ ഔട്ട് ഓഫ് ടേൺ ആയി ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിനെ തുടർന്ന് ഉണ്ടാകുവാൻ സാധ്യതയുള്ള മറ്റ് വിഷയങ്ങൾ പരിഹരിക്കുന്നതിനും മറ്റ് സംവരണ സമുദായങ്ങളുടെ നഷ്ടം നികത്തുന്നതിനും ഉതകുന്ന തരത്തിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതിന് നടപടി സ്വീകരിക്കുമോ: വിശദമാക്കുമോ?
1760.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സർവകലാശാലാ പഠന വകുപ്പുകളിൽ 1995ന് ശേഷം ഒഴിവുവന്ന അദ്ധ്യാപക തസ്തികകൾ, ഒഴിവ് വന്ന തീയതി, പഠന വകുപ്പുകൾ എന്നിവ അറിയിക്കാമോ;
( ബി )
കാലിക്കറ്റ് സർവകലാശാലാ പഠന വകുപ്പുകളിൽ 1995ന് ശേഷം ഒഴിവുവന്ന/സൃഷ്ടിക്കപ്പെട്ട അദ്ധ്യാപക തസ്തികകൾ, ഒഴിവ് വന്ന/സൃഷ്ടിക്കപ്പെട്ട തീയതി, പഠന വകുപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിടരുത് എന്ന് ഏതെങ്കിലും കോടതി വിധിയുണ്ടോ; എങ്കിൽ ആയതിന്റെ പകര്‍പ്പ് നൽകാമോ;
( സി )
കാലിക്കറ്റ് സർവകലാശാല സ്റ്റാറ്റിസ്റ്റിക്സ്, മലയാളം, ജേർണലിസം, ഹിസ്റ്ററി, കംപ്യൂട്ടർ സയൻസ് എന്നീ പഠന വകുപ്പുകളിലെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് സ്ഥിരം നിയമനത്തിന് വേണ്ടി അവസാനമായി നടത്തിയ അഭിമുഖത്തിൽ പങ്കെടുത്തവർക്ക് വിവിധ വിഭാഗങ്ങളിൽ (ഇന്റർവ്യൂ, പബ്ലിക്കേഷൻ തുടങ്ങിയവയില്‍) ലഭിച്ച സ്കോറിന്റെ ഷീറ്റും റാങ്ക് ലിസ്റ്റും നൽകാമോ?
1761.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള എൻജിനീയറിങ് (കീം) പ്രവേശന പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാക്കുന്നത് സംബന്ധിച്ച് പ്രവേശന പരീക്ഷ കമ്മിഷണർ ശിപാർശ സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ രീതിയിലുള്ള പരീക്ഷ നടത്തിപ്പിനായി ഏതെല്ലാം കമ്പനികൾ/ഏജൻസികൾ താൽപര്യപത്രം സമർപ്പിച്ചു; ഓരോ കമ്പനിയും സമർപ്പിച്ച താൽപര്യപത്രത്തിന്റെ വിശദാംശങ്ങൾ അറിയിക്കാമോ;
( സി )
എൻജിനീയറിങ് പ്രവേശന പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമായി നടത്താൻ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏത് വർഷം മുതൽ; ഏത് ഏജൻസിയുടെ സാങ്കേതിക സഹായമാണ് തേടുന്നത്; വ്യക്തമാക്കുമോ?
1762.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിമൂന്നാം പഞ്ചവത്സര പദ്ധതി കാലയളവില്‍ അസാപിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പദ്ധതികളും അവയുടെ ഭൗതിക നേട്ടങ്ങളും വിശദമാക്കുമോ ;
( ബി )
പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്നും എവിടെയെല്ലാം നടപ്പാക്കുന്നുവെന്നും വ്യക്തമാക്കാമോ?
1763.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-2022 കാലയളവില്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ വഴി നല്‍കുന്ന ചികിത്സാ സഹായത്തിനായി ലഭിച്ച അപേക്ഷകളുടെയും ഇവയില്‍ അനുവദിക്കപ്പെട്ട ധനസഹായം സംബന്ധിച്ച വിശദാംശവും പഞ്ചായത്ത്/മുനിസിപ്പാലിറ്റി അടിസ്ഥാനത്തില്‍ പട്ടികപ്പെടുത്തി ലഭ്യമാക്കാമോ;
( ബി )
2016-2021 കാലയളവില്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് വിതരണം ചെയ്ത സാമ്പത്തിക സഹായം സംബന്ധിച്ച കണക്കുകള്‍ പട്ടികപ്പെടുത്തി ലഭ്യമാക്കാമോ?
1764.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യനീതി വകുപ്പു വഴി നടപ്പാക്കി വരുന്ന ചികിത്സാ സഹായപദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമാേ; പ്രസ്തുത ചികിത്സാ സഹായം ലഭിക്കുന്നതിനാവശ്യമായ മാനദണ്ഡങ്ങള്‍ എന്താെക്കെയാണെന്ന് വിശദമാക്കാമാേ?
1765.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷി കുട്ടികള്‍ക്കായി മാതൃക അസിസ്റ്റീവ് വില്ലേജുകള്‍ എന്ന പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ടാേ; അതിന്റെ വിശദാംശങ്ങള്‍ അറിയിക്കാമാേ;
( ബി )
ആദ്യഘട്ടത്തില്‍ ഏതാെക്കെ ജില്ലകളില്‍ എവിടെയൊക്കെ തുടങ്ങാൻ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കാമാേ?
1766.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനസിക വെല്ലുവിളി നേരിടുന്നവര്‍, ആത്മഹത്യാ പ്രവണത പ്രകടിപ്പിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നതിനും, അവരെ ആരാേഗ്യകരമായ ജീവിതത്തിലേക്ക് നയിക്കുന്നതിനും വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികള്‍ എന്തെല്ലാമാണ്; വ്യക്തമാക്കുമാേ?
1767.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമാശ്വാസം, ആശ്വാസകിരണം തുടങ്ങിയ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിലുണ്ടാകുന്ന കാലതാമസം കാരണം അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത്; വിശദമാക്കുമോ;
( ബി )
സാമൂഹ്യ സുരക്ഷ വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളും അവയുടെ മാനദണ്ഡങ്ങളും വിശദമാക്കുമോ?
1768.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശ്രയ പദ്ധതിപ്രകാരം കിടപ്പു രോഗികളെ സംരക്ഷിക്കുന്നവര്‍ക്ക് 600/- രൂപ വീതം ധനസഹായം ലഭ്യമാക്കുന്നതിൽ കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഈ പദ്ധതി പ്രകാരം എത്ര പേര്‍ക്ക് ഇനിയും സഹായം ലഭിക്കാനുണ്ട്; ഇവര്‍ക്ക് എന്ന് സഹായം ലഭ്യമാകുമെന്നും വ്യക്തമാക്കാമോ?
1769.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വാമനപുരം മണ്ഡലത്തില്‍ നിന്ന് സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന വിവിധ ചികിത്സാ സഹായങ്ങള്‍ക്ക് ഇതുവരെ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അതില്‍ എത്ര പേര്‍ക്ക് ചികിത്സാ സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നുമുള്ള കണക്കുകള്‍ ലഭ്യമാണോ; എങ്കില്‍ ആകെ സഹായം ലഭിച്ചവരുടെ എണ്ണവും ഏതെല്ലാം ചികിത്സകള്‍ക്ക് എത്ര തുക ഇതിനായി അനുവദിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ;
( ബി )
ഇനി എത്ര അപേക്ഷകള്‍ തീരുമാനമെടുക്കാന്‍ അവശേഷിക്കുന്നുണ്ടെന്ന് അറിയിക്കാമോ?
1770.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വി-കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര പേര്‍ക്ക് ചികിത്സാ ധനസഹായം അനുവദിച്ചിട്ടുണ്ട്; വിശദാശം നല്‍കുമോ;
( ബി )
വി-കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നതിനുള്ള മാനദണ്ഡങ്ങളും നടപടിക്രമവും എന്തെല്ലാമാണെന്ന് അറിയിക്കാമോ; വിശദ വിവരം നല്‍കുമോ?
1771.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം, വിവിധ പദ്ധതികള്‍ മുഖേന അരുവിക്കര മണ്ഡലത്തിലെ വ്യക്തികള്‍ക്ക് അനുവദിച്ചിട്ടുള്ള ധനസഹായങ്ങളുടെ വിവരങ്ങള്‍ വ്യക്തിയുടെ പേര്, മേല്‍വിലാസം, പഞ്ചായത്ത്, പദ്ധതിയുടെ പേര് എന്നിവ തരം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ ആനുകൂല്യങ്ങൾക്കായി ലഭിച്ച അപേക്ഷകളില്‍ ഇനി തീര്‍പ്പാക്കാനുള്ള അപേക്ഷകളുടെ വിവരങ്ങൾ മേല്‍ സൂചിപ്പിച്ച പ്രകാരം തരം തിരിച്ച് ലഭ്യമാക്കാമോ?
1772.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കിയിട്ടുള്ള എന്തൊക്കെ ക്ഷേമ പദ്ധതികളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന പദ്ധതികളുടെ വിവരങ്ങള്‍ ലഭ്യമാക്കുമോ?
1773.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പിലാക്കുന്ന വി കെയർ പദ്ധതിയിൽ ഇപ്പോൾ എത്ര തുക ഉണ്ടെന്നുള്ള വിവരം ലഭ്യമാക്കുമോ;
( ബി )
2016 ജൂൺ മുതൽ 2021 മെയ് വരെ വി കെയർ പദ്ധതിയിലൂടെ എത്ര തുക വിതരണം ചെയ്തു എന്ന് വ്യക്തമാക്കുമോ;
( സി )
വി കെയർ പദ്ധതിയിലൂടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് ഇപ്പോൾ കേരള സാമൂഹ്യ സുരക്ഷാ മിഷനിൽ എത്ര അപേക്ഷകൾ തീർപ്പാക്കാതെ ഉണ്ടെന്നുള്ള വിവരം ലഭ്യമാക്കുമോ;
( ഡി )
2021 ജൂൺ മുതൽ നാളിതുവരെ വി കെയർ പദ്ധതിയിലൂടെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നുള്ള വിവരം ലഭ്യമാക്കുമോ; ടി തുക ആർക്കൊക്കെ ഏതൊക്കെ ആവശ്യത്തിന് ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾക്ക് അനുസൃതമായി ആനുകൂല്യങ്ങൾ നൽകുന്നതിന് സർക്കാർ എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
1774.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മാതൃകാ അംഗന്‍വാടികളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
നിലവില്‍ എത്ര മാതൃകാ അംഗന്‍വാടികളുടെ നിര്‍മാണമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
മാതൃക അംഗന്‍വാടികളില്‍ എന്തെല്ലാം സൗകര്യങ്ങളാണ് ഉള്ളതെന്ന് വിശദമാക്കുമോ?
1775.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷിക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രാെമാേഷനിലും സംവരണം നല്‍കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ടാേ;
( ബി )
ഉണ്ടെങ്കില്‍ ഇതിന്മേലുള്ള നടപടി സംബന്ധിച്ച നിലവിലെ സ്ഥിതി വിശദമാക്കാമാേ?
1776.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വാശ്രയ പദ്ധതി പ്രകാരം ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ സാമ്പത്തിക സഹായം ലഭിച്ചവരുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
നിരാമയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ഗുണഭോക്താക്കളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1777.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ലെ ഭിന്നശേഷി അവകാശനിയമം അനുസരിച്ച് അരൂര്‍ മണ്ഡലത്തില്‍ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ എത്ര നിയമനങ്ങള്‍ നടന്നിട്ടുണ്ട് എന്ന് വിശദമാക്കാമോ;
( ബി )
ഇത്തരം നിയമനങ്ങള്‍ നല്‍കുന്നതിന് മണ്ഡലാടിസ്ഥാനത്തില്‍ ഭിന്നശേഷിക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് ലഭ്യമായിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് നല്‍കാമോ; വ്യക്തമാക്കുമോ?
1778.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് എൻഡോസൾഫാൻ മേഖലയിൽ എത്ര ബഡ്സ് സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് പഞ്ചായത്ത് തിരിച്ചു വ്യക്തമാക്കാമോ;
( ബി )
ഈ സ്ക്കൂളുകളിലെ ഭിന്നശേഷി കുട്ടികളെ പരിശീലിപ്പിക്കുന്നതിനും പരിചരിക്കുന്നതിനും എത്ര ജീവനക്കാരുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ഇവരുടെ നിയമനം സ്ഥിര നിയമനമാണോ കരാറടിസ്ഥാനത്തിലാണോ എന്നത് വ്യക്തമാക്കാമോ;
( ഡി )
കരാറടിസ്ഥാനത്തിൽ ആണെങ്കിൽ എപ്പോഴാണ് നിയമിച്ചതെന്നും എത്ര വർഷത്തേക്കാണ് നിയമനമെന്നും വ്യക്തമാക്കാമോ;
( ഇ )
സാമൂഹ്യ സുരക്ഷാ മിഷൻ മുഖേനയായിരുന്നോ നിയമനം എന്നും വ്യക്തമാക്കാമോ;
( എഫ് )
ഇവരുടെ കരാർ പുതുക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; വേതനം മുടങ്ങിക്കിടക്കുന്നുണ്ടെങ്കിൽ എത്ര മാസത്തെ കുടിശ്ശികയുണ്ടെന്നും എപ്പോൾ കൊടുത്തു തീർക്കാന്‍ കഴിയുമെന്നും വിശദമാക്കുമോ?
1779.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അര്‍ഹരായ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും യു.ഡി.ഐ.ഡി. കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള രജിസ്ട്രേഷന്‍ ഡ്രൈവില്‍ കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ നിന്ന് എത്ര പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
ഇതില്‍ എത്ര പേര്‍ക്ക് മെഡിക്കല്‍ ബോർഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭ്യമായിട്ടുണ്ടെന്ന് അറിയിക്കുമോ;
( സി )
മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കായി കുന്നത്തുനാട് മണ്ഡലത്തില്‍ വൈകല്യ നിര്‍ണ്ണയ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
1780.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട കേന്ദ്രമായി ഭിന്നശേഷി സൗഹൃദ സെന്ററും പാര്‍ക്കും നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ; ഇതിനായി ഒരു വ്യക്തി സൗജന്യമായി വിട്ടു നല്‍കിയ ഭൂമിയില്‍ ആയതിനുള്ള നടപടി സ്വീകരിയ്ക്കാമോ; വിശദമാക്കുമോ?
1781.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക അനദ്ധ്യാപക നിയമനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് സംവരണം നല്‍കുന്നതിനായി സാമൂഹ്യ നീതി വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ?
1782.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മുതിര്‍ന്ന പൗരന്മാര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നകാര്യം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കുകള്‍ വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് പ്രവര്‍ത്തിച്ചു വരുന്ന എല്‍ഡര്‍ ലൈനിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
( സി )
ആശുപത്രികള്‍, നഴ്സിംഗ് ഹോമുകള്‍, മറ്റു ദീര്‍ഘകാല പരിചരണ കേന്ദ്രങ്ങള്‍ എന്നിവയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?
1783.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യനീതി വകുപ്പിന് കീഴിൽ കടുത്തുരുത്തി മണ്ഡലത്തിലെ മുളക്കുളം പഞ്ചായത്തിൽ വൃദ്ധസദനത്തിന്റെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള നടപടികൾ ഏതു ഘട്ടത്തിലാണെന്ന് വിശദീകരിക്കാമോ;
( ബി )
നിലവില്‍ പ്രസ്തുത പ്രവര്‍ത്തനത്തിന് ആവശ്യമായ ഡി.പി.ആര്‍ തയ്യാറാക്കിയിട്ടുണ്ടോ; ആയതിന് ആരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും അതിന്റെ പുരോഗതി എന്താണെന്നും വിശദീകരിക്കാമോ;
( സി )
മുളക്കുളം പഞ്ചായത്തിൽ ഒന്നാം ഘട്ട നിർമാണം പൂർത്തീകരിച്ച കെട്ടിടത്തിലേക്ക് കോട്ടയത്തെ സർക്കാർ വൃദ്ധസദനത്തിന്റെ പ്രവർത്തനം മാറ്റുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; അതിനുള്ള പ്രധാന തടസ്സം എന്താണെന്നും വിശദീകരിക്കാമോ?
1784.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലും കഴിയുന്ന അന്തേവാസികൾക്കുള്ള പെന്‍ഷന്‍ നിർത്തലാക്കിയിട്ടുണ്ടോ; വിശദാംശങ്ങൾ അറിയിക്കാമോ;
( ബി )
സർക്കാർ ഗ്രാന്റ് ലഭിക്കുന്നുവെന്ന കാരണത്താൽ പെൻഷൻ നിർത്തലാക്കുന്നത് ഇത്തരക്കാരോടുള്ള അനീതിയാണെന്നത് പരിഗണിച്ച് പെന്‍ഷന്‍ വിതരണം പുന:സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത ഗ്രാന്റ് ലഭിക്കാത്ത ധർമ്മസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും പെൻഷൻ ലഭിക്കുന്നില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇവർക്ക് പെൻഷൻ നൽകുന്ന കാര്യം പരിഗണിക്കുമോ;
( ഡി )
സംസ്ഥാനത്തെ അനാഥാലയങ്ങള്‍ക്ക് നല്‍കി വരുന്ന ഗ്രാന്റ് വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കുമോ;
( ഇ )
അഗതി പെൻഷനും ഗ്രാന്റും തമ്മിലുള്ള അന്തരം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുമോ?
1785.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്നതിന് 2022-23 വര്‍ഷത്തെ ബജറ്റില്‍ എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
നടപ്പ് സാമ്പത്തിക വര്‍ഷം നാളിതുവരെ ഈ ഇനത്തില്‍ എത്ര തുക ചെലവാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.