UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 6th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1842.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ഹെല്‍ത്തി കിഡ്സ് പദ്ധതി പ്രകാരം നടപ്പിലാക്കിവരുന്ന പ്രവൃത്തികളെ സംബന്ധിച്ചുള്ള വിശദാംശം ജില്ലാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;
( ബി )
ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ഇ-സ്പോര്‍ട്സ് മേഖലയില്‍ പരിശീലനം നല്‍കാന്‍ സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവയുടെ വിവരം ജില്ലാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;
( സി )
സ്വകാര്യ കായിക അക്കാദമികളുടെ വികസനത്തിനായി സര്‍ക്കാര്‍ ധനസഹായം ഉറപ്പാക്കാനും സര്‍ക്കാര്‍ മേഖലയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ കായിക അക്കാദമികള്‍ രൂപീകരിക്കാനും എത്ര കോടി രൂപയാണ് ചെലവഴിക്കുന്നത് എന്നും സമയബന്ധിതമായി പ്രസ്തുത പദ്ധതികള്‍ നടപ്പിലാക്കി ധനസഹായം നല്‍കാനും സ്വീകരിക്കുന്ന നടപടികളെ കുറിച്ച് വിശദമാക്കുമോ?
1843.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തില്‍ ഏതെല്ലാം പ്രവൃത്തികളാണ് സ്പോര്‍ട്സ് വകുപ്പ് നടപ്പിലാക്കി വരുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും പുരോഗതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
1844.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയില്‍ ഉൾപ്പെടുത്തി എത്ര പഞ്ചായത്തുകളില്‍ കളിക്കളം നിര്‍മിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
ഇടുക്കി ജില്ലയില്‍ ഇപ്രകാരം കളിക്കളങ്ങള്‍ അനുവദിക്കപ്പെട്ട പഞ്ചായത്തുകള്‍ സംബന്ധിച്ച വിശദാംശം നിയോജകമണ്ഡലം തിരിച്ച് ലഭ്യമാക്കാമോ;
( സി )
ഈ പദ്ധതി പ്രകാരം കളിക്കളങ്ങള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്തൊക്കെയാണെന്നും പ്രസ്തുത പദ്ധതിയുടെ നിര്‍വഹണ ചുമതല ആര്‍ക്കാണെന്നും അറിയിക്കാമോ;
( ഡി )
ഈ പദ്ധതിയില്‍ ഒരു കളിക്കളം നിര്‍മിക്കുന്നതിന് അനുവദിക്കാവുന്ന പരമാവധി തുക, മറ്റ് അനുബന്ധ വിവരങ്ങൾ എന്നിവ ലഭ്യമാക്കാമോ?
1845.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം എന്ന പദ്ധതി പ്രകാരം മണലൂര്‍ മണ്ഡലത്തില്‍ ഏതെല്ലാം സ്ഥലങ്ങളിലാണ് കളിക്കളങ്ങള്‍ നിര്‍മിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സ്ഥലങ്ങളില്‍ കളിക്കളങ്ങള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
1846.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കാസർഗോഡ് ജില്ലയിൽ കായിക വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികൾ ഏതൊക്കെയാണെന്നും അതിനായി അനുവദിച്ച തുക എത്രയാണെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
1847.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതി പ്രകാരം മാനന്തവാടി മണ്ഡലത്തില്‍ തെരഞ്ഞെടുത്ത സ്ഥലം ഏതാണെന്ന് അറിയിക്കാമോ;
( ബി )
മണ്ഡലത്തില്‍ പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് പ്രസ്തുത പദ്ധതി നടപ്പാക്കാനാവശ്യമായ തുക കണ്ടെത്തുന്നത് സംബന്ധിച്ച വിശദാംശം നല്‍കാമോ?
1848.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാ പഞ്ചായത്തുകളിലും ഒരു കളിസ്ഥലം എന്ന പദ്ധതി ഏതൊക്കെ ഗ്രാമപഞ്ചായത്തുകളിലാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
1849.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം എന്ന പദ്ധതിയുടെ ഭാഗമായി കോതമംഗലം മണ്ഡലത്തില്‍ ഏതെല്ലാം പഞ്ചായത്തുകളിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നതെന്നും ഏത് പഞ്ചായത്തിലാണ് ആദ്യം നടപ്പിലാക്കുന്നതെന്നും വിശദമാക്കാമോ;
( ബി )
എത്ര തുകയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നതെന്നും ഇതിനുവേണ്ടി എത്ര സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം എന്ന പദ്ധതിയുടെ ഭാഗമായി എന്തെല്ലാം പ്രവൃത്തികളാണ് കളിസ്ഥലം നിര്‍മാണവുമായി ബന്ധപ്പെട്ട് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കോതമംഗലം മണ്ഡലത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമെന്നും എന്നത്തേക്ക് പുതിയ കളിസ്ഥല നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്നും വിശദമാക്കാമോ;
( ഇ )
പ്രസ്തുത പദ്ധതി താമസംവിനാ ആരംഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1850.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ പുതുവൈപ്പിനില്‍ അക്വാപാര്‍ക്ക് ആരംഭിക്കുന്നതു സംബന്ധിച്ച് ഫിഷറീസ് വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിലും വ്യവസായ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിലും 03.09.2021-ല്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?
1851.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 സാമ്പത്തിക വര്‍ഷം മുതല്‍ കുണ്ടറ നിയോജകമണ്ഡലത്തില്‍ കേന്ദ്ര/ സംസ്ഥാന ഫണ്ട് ഉപയോഗിച്ച് ഫിഷറീസ് വകുപ്പ് നടത്തിവരുന്ന പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ കേന്ദ്ര/സംസ്ഥാന പദ്ധതികള്‍ ഏതൊക്കെയെന്നും അനുവദിച്ചിട്ടുള്ള തുക എത്രയെന്നും തരം തിരിച്ച് വിശദാംശം നല്‍കാമോ?
1852.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനായി എത്ര കോസ്റ്റല്‍ വാര്‍ഡന്‍മാരെ നിയമിച്ചിട്ടുണ്ടെന്നും ഇവര്‍ക്ക് നല്‍കുന്ന പ്രതിമാസ വേതനം/ദിവസ വേതനം എത്രയെന്നും വ്യക്തമാക്കാമോ;
( ബി )
ഇവരുടെ വേതനം കാലാനുസൃതമായി പരിഷ്കരിക്കുന്നതിനും ഇവര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതിനും നടപടി സ്വീകരിക്കുമോ;
( സി )
നിലവില്‍ ഇവര്‍ക്ക് നല്‍കിയിരിക്കുന്ന യൂണിഫോം രക്ഷാപ്രവര്‍ത്തനത്തിന് അനുയോജ്യമല്ല എന്ന വസ്തുത കണക്കിലെടുത്ത് ഇവര്‍ക്ക് അനുയോജ്യമായ യൂണിഫോം അനുവദിക്കന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത കോസ്റ്റല്‍ വാര്‍ഡന്‍മാരുടെ സേവനം സ്ഥിരപ്പെടുത്തുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ?
1853.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫിഷറീസ് വകുപ്പില്‍ നിന്നും അക്വാകള്‍ച്ചര്‍ ലൈസന്‍സ് ലഭിക്കുന്നതിന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ സാക്ഷ്യപത്രം വേണമെന്ന സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ടോ; എങ്കിൽ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
ഏതൊക്കെ ജില്ലകളില്‍ നിന്ന് അത്തരം സാക്ഷ്യപത്രം സഹിതം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; ഓരോ ജില്ലയിൽ നിന്നും എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അതിന്മേൽ എന്ത് നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ;
( സി )
ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സാക്ഷ്യപത്രം നല്‍കുന്നതില്‍ നിയമപരമായ തടസ്സമുണ്ടോ; വിശദമാക്കുമോ?
1854.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ ഫിഷ് ലാന്റിംഗ് സെന്ററിലേക്കുള്ള വഴി, പാര്‍ക്കിംഗ് ഏരിയ എന്നിവയുടെ നിർമാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനായി എന്തെല്ലാം നടപടിക്രമങ്ങളാണ് പൂര്‍ത്തീകരിക്കാനായുള്ളത്; പ്രസ്തുത നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഫിഷ് ലാന്റിംഗ് സെന്റര്‍ എപ്പോള്‍ പൂര്‍ണ്ണ രീതിയില്‍ ഉപയുക്തമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
ഫിഷ് ലാന്റിംഗ് സെന്ററിന്റെ വികസനത്തിനായി ഭൂവുടമകള്‍ വിട്ടുനല്‍കാമെന്ന് സമ്മതിച്ചിട്ടുള്ള 8.575 സെന്റ് ഭൂമി ഏറ്റെടുക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( സി )
മത്സ്യബന്ധ തുറമുഖ വകുപ്പിലെ വൈപ്പിന്‍ ഫിഷ് ലാന്റിംഗ് സെന്റര്‍ സംബന്ധിച്ച ബി2/77/2022 നമ്പര്‍ ഫയലില്‍ 5.7.2022-ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
1855.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ഔട്ട് ബോർഡ് എൻജിൻ യാനങ്ങൾക്ക് മണ്ണെണ്ണ പെർമിറ്റ് അനുവദിക്കുന്നതിനും മത്സ്യബന്ധന ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനുമുള്ള കാലാവധി പുതുക്കി നിശ്ചയിച്ചിട്ടുണ്ടോ; എങ്കിൽ ഇത് സംബന്ധിച്ച സർക്കാർ ഉത്തരവിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഓരോ ഇനം യാനങ്ങൾക്കും മണ്ണെണ്ണ പെർമിറ്റ് ലഭിക്കുന്നതിന് നിലവിൽ നിശ്ചയിച്ചിട്ടുള്ള കാലാവധി എത്രയാണെന്ന് അറിയിക്കുമോ;
( സി )
80 ലക്ഷത്തിലധികം രൂപ ചെലവിൽ നീറ്റിലിറക്കുന്ന ഒരു മത്സ്യബന്ധന യാനത്തിന് 12 വർഷംകൊണ്ട് മുതൽമുടക്ക് തിരിച്ചു പിടിക്കാൻ കഴിയില്ല എന്ന മത്സ്യത്തൊഴിലാളികളുടെ വാദം പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
എങ്കിൽ മത്സ്യബന്ധന യാനങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഇപ്പോൾ നിർണയിച്ചിരിക്കുന്ന കാലാവധി പരിധി സംബന്ധിച്ച് ഇളവ് ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ;
( ഇ )
കാലാവധി നിശ്ചയിക്കുന്നതിന് പകരം ഫിറ്റ്നസിന്റെ അടിസ്ഥാനത്തിലാണ് പെർമിറ്റ് നൽകേണ്ടതെന്നും മുപ്പത് - നാൽപ്പത് വർഷം പഴക്കമുള്ള വിദേശനിർമ്മിത യാനങ്ങൾ യഥേഷ്ടം സർവീസ്‌ നടത്തുമ്പോൾ പരമ്പരാഗത രീതിയിലെ മത്സ്യബന്ധനത്തിന് കർശന ഉപാധികൾ ഏർപ്പെടുത്തുന്നത്‌ സംസ്ഥാനത്തെ മത്സ്യലഭ്യത കുറയ്ക്കുന്നതിനും വിഷലിപ്തമായ മത്സ്യം വിദേശത്തുനിന്നും ഉൾപ്പെടെ വിപണിയിലെത്തുന്നതിനും ഇടയാക്കുമെന്ന മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിശോധിക്കുമോ; വിശദമാക്കുമോ?
1856.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക മേഖലയിലെ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി വിവിധ ഗ്രൗണ്ടുകള്‍, സ്റ്റേഡിയങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട നന്തിക്കര ജി.വി.എച്ച്.എസ്. ഗ്രൗണ്ട് നവീകരണം നടപ്പാക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
എങ്കിൽ എന്തെല്ലാം നവീകരണ പ്രവൃത്തികളാണ് ഇതിന്റെ ഭാഗമായി നിശ്ചയിച്ചിട്ടുള്ളത് എന്നറിയിക്കാമോ;
( ഡി )
ഓരോ പഞ്ചായത്തിലും ഒരു ഗ്രൗണ്ടിന്റെയെങ്കിലും നവീകരണം നടത്തുന്നതിനായി പദ്ധതി തയ്യാറാക്കി നടപ്പാക്കുമോ; വ്യക്തമാക്കാമോ?
1857.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ കോട്ടിക്കളത്ത് ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മിക്കുന്നതിന് വേണ്ടിയുള്ള അന്വേഷണ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് എത്ര തുക അനുവദിച്ചിട്ടുണ്ട്; വിശദാംശം അറിയിക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് നാളിതുവരെയായി എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്; വിശദമാക്കാമോ;
( സി )
ഇനി ഏതൊക്കെ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി ചെയ്യാനുണ്ട്; വിശദാംശം അറിയിക്കാമോ?
1858.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ഫിഷറീസ് തുറമുഖം നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
എങ്കില്‍ എന്തെല്ലാം പ്രവ‍ൃത്തികളാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്; ഇതിന് എത്ര തുക അനുവദിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( സി )
ഇതിന്റെ നിര്‍മാണ പുരോഗതി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
1859.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ തഴക്കര പഴഞ്ചിറ കുളം നീന്തല്‍ പരിശീലന കേന്ദ്രമാക്കുന്നതിന് 05/08/2022 ലെ സ.ഉ. (സാധാ) നം.5578/2022/ധന-പ്രകാരം ബഡ്ജറ്റില്‍ തുക വകയിരുത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമാേ; വ്യക്തമാക്കുമോ?
1860.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-ലെ ബജറ്റില്‍ തുക വകയിരുത്തിയ, കുന്നത്തുനാട് മണ്ഡലത്തിലെ കടയിരുപ്പ് സ്കൂളിലെ സിന്തറ്റിക് ട്രാക്ക്, ആര്‍ട്ടിഫിഷ്യല്‍ ടര്‍ഫ് എന്നിവയുടെ നിര്‍മാണത്തിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1861.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ ഇന്നേവരെ കായിക മേഖലയില്‍ നിന്നും എത്ര പേര്‍ക്ക് സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
തൃക്കരിപ്പൂരില്‍ നിര്‍മാണം നടക്കുന്ന ജില്ലാ സ്റ്റേഡിയത്തിനകത്ത് നാഷണല്‍ ഗെയിംസിന്റെ ഭാഗമായി നിര്‍മ്മിച്ച ടര്‍ഫ് ഗ്രൗണ്ട് പുതുക്കി പണിയാന്‍ നടപടി സ്വീകരിക്കുമോ?
1862.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തിലെ വിവിധ സ്കൂളുകളുടെ കായികനിലവാരം മെച്ചപ്പെടുത്തുന്നതിനും ട്രൈബല്‍ മേഖലകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മെച്ചമായ രീതിയില്‍ കായികപരിശീലനം ലഭ്യമാക്കുന്നതിനും സ്വീകരിച്ചുവരുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ജി.വി.രാജ സ്പോര്‍ട്സ് സ്കൂള്‍ വികസനവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം നടത്താനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍, ഇപ്പോള്‍ നടന്നുവരുന്ന പ്രവൃത്തികളുടെ നിര്‍മാണ പുരോഗതി എന്നിവ സംബന്ധിച്ച് വ്യക്തമാക്കാമോ?
1863.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തില്‍ മായം ചേര്‍ന്നിട്ടുണ്ടാേയെന്ന് പരിശാേധിക്കുന്ന സ്ട്രിപ്പുകള്‍ പാെതുവിപണിയില്‍ ലഭ്യമല്ലെന്ന വിവരം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ; പ്രസ്തുത സ്ട്രിപ്പുകള്‍ പാെതുവിപണിയില്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടാേ; വ്യക്തമാക്കുമോ ?
1864.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്‌ബി ഫണ്ട് വിനിയോഗിച്ച് തീരദേശ വികസന കോർപ്പറേഷന്റെ ചുമതലയിൽ ചാത്തന്നൂർ മണ്ഡലത്തിലെ പരവൂർ, ചാത്തന്നൂർ, പാരിപ്പള്ളി, കൊട്ടിയം എന്നീ മത്സ്യമാർക്കറ്റുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള പ്രവർത്തനങ്ങളുടെ നിലവിലെ പുരോഗതി വിശദമാക്കാമോ?
1865.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കൽ മണ്ഡലത്തിലെ കോട്ടക്കൽ ഗവ: രാജാസ് ഹയർ സെക്കന്ററി സ്‌കൂളിൽ മൾട്ടി പർപ്പസ് പ്ലേ സ്പേസ് സ്ഥാപിക്കുന്നത് സംബന്ധിച്ച നിവേദനം ലഭ്യമായിട്ടുണ്ടോ; ആയതിന്മേൽ സ്വീകരിച്ച നടപടികളുടെ വിശദംശം ലഭ്യമാക്കുമോ;
( ബി )
മൂവായിരത്തി ഇരുന്നൂറിൽ അധികം കുട്ടികൾ പഠിക്കുന്ന പ്രസ്തുത സ്‌കൂളിൽ അന്തർദേശീയ നിലവാരത്തിലുള്ള മൾട്ടി പർപ്പസ് പ്ലേ സ്പേസ് സ്ഥാപിക്കുന്നതിന് പ്ലാൻ ഫണ്ടിൽ മതിയായ തുക വകയിരുത്തി ഭരണാനുമതി നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
1866.
ശ്രീ .പി. കെ. ബഷീർ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . എൻ . ഷംസുദ്ദീൻ
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കായിക മേഖലയുടെ വികസനത്തിനായി എല്ലാ ജില്ലകളിലും സ്പോർട്സ് കോംപ്ലക്സുകൾ നിർമിക്കുന്നതിനുളള പദ്ധതിയിൽ ഏതെല്ലാം ജില്ലകളിലെ പദ്ധതികൾ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
ബാക്കിയുളളവ എന്നത്തേക്ക് പൂർത്തീകരിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ;
( സി )
കോഴി ​ക്കോട് ഒരു ഇന്റർനാഷണൽ സ്റ്റേഡിയം നിർമിക്കണമെന്ന ആവശ്യത്തിൻമേൽ എന്തെല്ലാം നടപടികൾ ഇതിനകം സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?
1867.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തില്‍ പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ കിനാന്‍വലിച്ചാന്‍ കുളത്തില്‍ നീന്തല്‍ പരിശീലനം ആരംഭിക്കുന്നതിനായി സമര്‍പ്പിച്ചിരുന്ന പ്രൊപ്പോസലിന്മേല്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
1868.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര സ്റ്റേഡിയങ്ങളുടെ നിർമാണമാണ് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ചെങ്ങന്നൂരിലെ സ്റ്റേഡിയം നിര്‍മാണം തടസ്സപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
നിര്‍വ്വഹണ വിഭാഗവും കരാറുകാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ച് പ്രസ്തുത സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1869.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക വികസനത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
( ബി )
വടക്കാഞ്ചേരി നിയോജകമണ്ഡലത്തില്‍ ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം പദ്ധതിയില്‍ നിര്‍ദേശിക്കപ്പെട്ട കളിസ്ഥലങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
1870.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി ഗവ. കോളേജില്‍ മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം അനുവദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ സ്റ്റേഡിയം നിർമാണത്തിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത നിര്‍മാണം എന്ന് ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?
1871.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടില്‍ കായിക പ്രതിഭകള്‍ വളരെ കൂടുതലുള്ളത് പരിഗണിച്ച് കുട്ടനാട്ടിലെ എല്ലാ സ്കൂളുകളിലും കളിക്കളം നിര്‍മിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കുമോ;
( ബി )
കനോയിംഗ്, കയാക്കിംഗ് ഇനങ്ങള്‍ക്ക് അന്തര്‍ദേശീയ നിലവാരത്തില്‍ പരിശീലനം നല്‍കുന്നതിനും അതിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ കുട്ടനാട്ടില്‍ ഒരുക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
1872.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടല്‍ക്ഷോഭത്തിലും മറ്റുമായി മത്സ്യബന്ധനയാനങ്ങള്‍ തകര്‍ന്നതിന് നഷ്ടപരിഹാരം ലഭിക്കുന്നതിനായി വൈപ്പിന്‍ മണ്ഡലത്തിലെ എത്ര പേര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ; ഇതു സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത നഷ്ടപരിഹാരം ലഭിക്കുന്നതിനായി മാലിപ്പുറം പോത്തനാട് വീട്ടില്‍ അംബ്രോസ്, മാലിപ്പുറം പാലിശേരി വീട്ടില്‍ പി.കെ. ജോഷി, എളകുന്നപ്പുഴ അഴിക്കല്‍ കരയില്‍ പണ്ടാരപ്പറമ്പില്‍ സുനില്‍ സണ്ണി ഡിക്കൂഞ്ഞ, പുതുവൈപ്പ് ചാക്യാമുറി വീട്ടില്‍ സ്റ്റീഫന്‍ തുടങ്ങിയവര്‍ സമര്‍പ്പിച്ചിരുന്ന അപേക്ഷകളില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ; നഷ്ടപരിഹാരം എപ്പോൾ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
1873.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഒരു പഞ്ചായത്തില്‍ ഒരു കളി സ്ഥലം എന്ന മാതൃകാപദ്ധതിക്കായി എത്ര കളിസ്ഥലങ്ങള്‍ നിര്‍മിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത കളിസ്ഥലങ്ങളുടെ നിര്‍മാണ പ്രവൃത്തികള്‍ എന്നത്തേക്ക് തുടങ്ങാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
1874.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ധനസഹായത്തോടെ നിര്‍മിക്കാനുദേശിക്കുന്ന തിരുവമ്പാടി സ്റ്റേഡിയത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പൂര്‍ത്തിയായിട്ടും നടപടിക്രമങ്ങള്‍ ഇതുവരെ പൂർത്തിയാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ടെന്‍ഡര്‍ അംഗീകാരം എപ്പോള്‍ നല്‍കുമെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി അടിയന്തരമായി പൂർത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1875.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റേഡിയം നിർമ്മാണം/നവീകരണം പദ്ധതിയിൽ തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ ഏതെല്ലാം സ്റ്റേഡിയങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ സ്റ്റേഡിയങ്ങൾക്കായി വകയിരുത്തിയ തുകയും ഇവയുടെ ഡി. പി. ആറിൽ ഉൾപ്പെട്ട പ്രവൃത്തികളും വിശദമാക്കുമോ?
1876.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെട്ട് ഭരണാനുമതി ലഭിച്ചിട്ടുള്ള കളിക്കളങ്ങളില്‍ എന്തൊക്കെ ഘടകങ്ങള്‍ ഉള്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്നും ഒരു കളിക്കളത്തിന് പ്രതീക്ഷിക്കുന്ന ചെലവെത്രയെന്നും അറിയിക്കാമോ;
( സി )
ഇതില്‍ സ്‌പോര്‍ട്‌സ് വകുപ്പ് അനുവദിക്കാന്‍ ഉദ്ദേശിക്കുന്ന തുക എത്രയെന്നും എം.എല്‍. എ. ഫണ്ട്‌ പോലുള്ള മറ്റ് സ്രോതസ്സുകളില്‍ നിന്നും ലക്ഷ്യമിടുന്ന തുക എത്രയെന്നും അറിയിക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയുടെ നടത്തിപ്പ് ചുമതല ആര്‍ക്കാണെന്നും പദ്ധതിയുടെ രൂപീകരണവേളയില്‍ അതത് എം.എല്‍.എ. മാരുടെ പങ്കാളിത്തം കൂടി ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കാമോയെന്നും അറിയിക്കാമോ;
( ഇ )
ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെയോ ഓഫീസിന്റെയോ വിശദാംശം അറിയിക്കാമോ?
1877.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനും മത്സ്യ-അനുബന്ധമേഖലകളുടെ നവീകരണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന വിവിധ പദ്ധതികളുടെ ഇപ്പോഴത്തെ അവസ്ഥയും അവയുടെ നിര്‍വ്വഹണ പുരോഗതിയും വിശദീകരിക്കാമോ?
1878.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്ന പദ്ധതിയില്‍ ഏതൊക്കെ കായിക ഇനങ്ങളാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ യോഗ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിശദാംശവും ഉത്തരവിന്റെ പകർപ്പും ലഭ്യമാക്കാമോ?
1879.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ കല്ലായി ഗവണ്‍മെന്റ് ഫിഷറീസ് എല്‍.പി. സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിച്ചിട്ടുണ്ടാേ; ഉണ്ടെങ്കില്‍ അതിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
ഇല്ലെങ്കില്‍ പ്രസ്തുത സ്കൂളിന്റെ ശാേചനീയാവസ്ഥ പരിഹരിക്കാന്‍ വകുപ്പിന്റെ ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമാേ; വിശദമാക്കാമാേ?
1880.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊൽക്കത്തയിൽ വച്ച് നടന്ന 72-ാമത് സന്തോഷ്‌ ട്രോഫി ഫുട്ബോളിൽ ജേതാക്കളായ കേരള ടീമിന് സർക്കാർ പാരിതോഷികം നൽകിയിരുന്നോ എന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കിൽ ടീമിൽ എത്ര പേരുണ്ടായിരുന്നുവെന്നും ആർക്കെല്ലാമാണ് പാരിതോഷികം നൽകിയതെന്നും എത്ര രൂപയായിരുന്നു പാരിതോഷികമെന്നും വ്യക്തമാക്കാമോ; പാരിതോഷികം പ്രഖ്യാപിച്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
ടീമിൽ അന്ന് ഫിസിയോതെറാപ്പിസ്റ്റ് ആരായിരുന്നുവെന്നും ടിയാന് പാരിതോഷികം നൽകിയിരുന്നോ എന്നും വ്യക്തമാക്കാമോ;
( ഡി )
കേരളത്തിൽ വച്ച് നടന്ന 75-ാമത് സന്തോഷ് ട്രോഫി ഫുട്ബോളിൽ ജേതാക്കളായ കേരള ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ഇ )
ടീമിൽ എത്ര പേരുണ്ടായിരുന്നുവെന്നും ആർക്കെല്ലാമാണ് പാരിതോഷികം നൽകിയതെന്നും എത്ര രൂപയായിരുന്നു പാരിതോഷികമെന്നും വ്യക്തമാക്കാമോ ;
( എഫ് )
ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് ആരായിരുന്നു എന്ന് വ്യക്തമാക്കാമോ; ടിയാന് പാരിതോഷികം നൽകിയിരുന്നോ എന്നും എങ്കിൽ എത്ര രൂപയാണ് പാരിതോഷികമായി നൽകിയതെന്നും വ്യക്തമാക്കാമോ; ഇല്ലെങ്കിൽ ഫിസിയോതെറാപ്പിസ്റ്റിനെ ഒഴിവാക്കാനുള്ള കാരണമെന്താണെന്നും വ്യക്തമാക്കാമോ?
1881.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സുനാമി പ്രകൃതി ക്ഷോഭത്തെത്തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലെ കഠിനംകുളം, ചിറയിന്‍കീഴ് എന്നീ പഞ്ചായത്തുകളില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുവേണ്ടി നിര്‍മിച്ചു നല്‍കിയ ഭവനങ്ങള്‍ ജീര്‍ണ്ണാവസ്ഥയിലാണെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ജീര്‍ണ്ണിച്ച ഭവനങ്ങള്‍ക്കു പകരം പുതിയ കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാമോ?
1882.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികൾക്ക് തമിഴ്‍നാട് സർക്കാർ നടപ്പാക്കിയ മാതൃകയിൽ മണ്ണെണ്ണ സബ്സിഡി അനുവദിക്കാൻ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ;
( ബി )
കാലാവസ്ഥ മുന്നറിയിപ്പുകൾ കാരണം ജോലിക്ക് പോകുവാൻ സാധിക്കാത്ത മത്സ്യത്തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കുന്നതിന് പദ്ധതി ആവിഷ്കരിക്കുമോ; വിശദാംശം നൽകുമോ?
1883.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നതിന് മുമ്പ് അപകടം ബാധിച്ച് മത്സ്യബന്ധനത്തിന് പാേകാന്‍ കഴിയാത്ത മത്സ്യത്താെഴിലാളികള്‍ക്ക് സ്വയം താെഴില്‍ കണ്ടെത്തുന്നതിനു സഹായം നൽകാൻ നടപടി സ്വീകരിക്കുമാേ?
1884.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചതും ഈ സര്‍ക്കാരിന്റെ കാലത്ത് തുടരുന്നതുമായ തീരദേശമേഖലയിലെ അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
മത്സ്യബന്ധന തുറമുഖങ്ങള്‍ക്കും തീരദേശ റോഡുകള്‍ക്കുമായി ചെലവഴിക്കുന്ന തുക ജില്ലാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;
( സി )
തീരദേശവാസികള്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്നതിനായി ഏതൊക്കെ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നുള്ള വിവരം ജില്ലാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;
( ഡി )
വിഴിഞ്ഞം തുറമുഖം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി തദ്ദേശവാസികള്‍ക്ക് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കാമോ?
1885.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖ പദ്ധതി മുലം വീടുകൾ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി മുട്ടത്തറയിൽ 18 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത സ്ഥലത്ത് പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്നത് സംബന്ധിച്ച് വീട് നഷ്ടപ്പെട്ട കുടുംബങ്ങളുടെ പ്രതിനിധികളുമായോ ബന്ധപ്പെട്ട സംഘടനകളുമായോ ജനപ്രതിനിധികളുമായോ ഏതെങ്കിലും തരത്തിലുള്ള ചർച്ച നടത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
മുട്ടത്തറയിൽ സർക്കാർ കണ്ടെത്തിയ ഭൂമി മൃഗസംരക്ഷണ വകുപ്പിന്റെ ഡയറി കോളേജിനായുള്ള സ്ഥലമാണോ; എങ്കിൽ പ്രസ്തുത ഭൂമി പുനരധിവാസ ആവശ്യത്തിനായി ലഭിക്കുന്നതിന് എന്തെങ്കിലും തടസ്സം നിലവിലുണ്ടോ; വിശദാംശം നൽകുമോ;
( ഡി )
മുട്ടത്തറയിൽ ഏത് രീതിയിലുള്ള പുനരധിവാസ പദ്ധതിയാണ് ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഇ )
പുനരധിവാസവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സമരം നടക്കുന്ന സാഹചര്യത്തിൽ മേൽപ്പറഞ്ഞ സ്ഥലത്തിന്റെ അനുയോജ്യത ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സമരസമിതി പ്രതിനിധികളുമായും ബന്ധപ്പെട്ട മറ്റു സംഘടനകളുമായും ജനപ്രതിനിധികളുമായും ചർച്ച നടത്തുന്നതിന് തയ്യാറാകുമോ; വിശദാംശം നൽകുമോ?
1886.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്താെഴിലാളികളുടെ അടിസ്ഥാന വികസനത്തിനും ക്ഷേമത്തിനുമായി വിഭാവനം ചെയ്തിട്ടുള്ള പുനര്‍ഗേഹം പദ്ധതിയുടെ പുരാേഗതി വിശദമാക്കാമാേ?
1887.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥ മുന്നറിയിപ്പു കാരണം കടലിൽ പോകുന്നത് നിരോധിക്കുന്നതിനാൽ മത്സ്യത്തൊഴിലാളികളുടെ ജീവിതമാർഗ്ഗം തടസ്സപ്പെടുന്നത് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ ഇതിന് എന്തെങ്കിലും പരിഹാര മാർഗ്ഗം കണ്ടെത്തിയിട്ടുണ്ടോ;
( ബി )
കടലിൽ പോകുന്നത് നി​രോധിക്കുന്ന ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് മിനിമം വേതനം നൽകണമെന്ന ആവശ്യത്തിന്മേൽ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
1888.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്താെഴിലാളികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും സാമൂഹിക സാമ്പത്തിക സുരക്ഷയ്ക്കുമായി എന്താെക്കെ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് വിശദമാക്കാമാേ?
1889.
ശ്രീ വി ജോയി
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിനാവശ്യമുള്ള മണ്ണെണ്ണ വിഹിതത്തില്‍ കേന്ദ്രം വരുത്തിയിട്ടുള്ള ഗണ്യമായ വെട്ടിക്കുറവ്, ഇന്ധന വില വര്‍ദ്ധന, മണ്ണെണ്ണയ്ക്കും ഡീസലിനും സബ്സിഡി നിര്‍ത്തലാക്കിയത് തുടങ്ങിയ പ്രശ്നങ്ങളാല്‍ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയിലാണെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം നയസമീപനങ്ങള്‍ കൊണ്ടും കാലാവസ്ഥാവ്യതിയാനം മൂലവും പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിനും വരുമാനം ഉറപ്പ് വരുത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ അവലോകനം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ പ്രധാന പ്രശ്നങ്ങളായ ഇന്ധന വിലവര്‍ദ്ധനവ്, മണ്ണെണ്ണയുടെ ദൗര്‍ലഭ്യം, സബ്സിഡി നിര്‍ത്തലാക്കല്‍ എന്നീ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയസമീപനം തിരുത്തുന്നതിനായി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ സംബന്ധിച്ച വിശദാശം നല്‍കുമോ?
1890.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെ തീരദേശവികസനവുമായി ബന്ധപ്പെട്ട് എത്ര തുകയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടത്തിയിട്ടുള്ളത്; കിഫ്ബി മുഖേന തീരദേശ വികസനത്തിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
1891.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയ്ക്ക് സമീപം മണിമലയില്‍ ആധുനിക ഫിഷ് മാര്‍ക്കറ്റ്, ഫിഷറീസ് വെയര്‍ഹൗസ് എന്നിവ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ബി )
ഇത് സംബന്ധിച്ച സാധ്യതാ പഠനത്തിന് നടപടി സ്വീകരിക്കാമോ?
1892.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീമതി സി. കെ. ആശ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികൾക്ക് അനുവദിച്ചിരുന്ന സബ്സിഡികൾ നിർത്തലാക്കണമെന്ന ലോക വ്യാപാര സംഘടനയുടെ നിർദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചതോടെ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കേരളത്തിലെ പത്തുലക്ഷത്തില്‍ അധികം വരുന്ന മത്സ്യത്തൊഴിലാളികളുടെ വരുമാനത്തെ ബാധിക്കുന്ന ലോക വ്യാപാര സംഘടനയുടെ തീരുമാനത്തെ പൂർണതോതിൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നടപടി പ്രതിരോധിക്കുന്നതിന് സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
കടലിന്റെ ആവാസ വ്യവസ്ഥയെ തകർക്കുന്ന തരത്തിലുള്ള വിദേശ ട്രോളറുകൾ കേരള തീരത്ത് ട്രോളിംഗ് നടത്തുന്നതുമൂലം മത്സ്യസമ്പത്തിനുണ്ടാകുന്ന നാശവും മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന വരുമാന നഷ്ടവും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
കേരളതീരത്ത് വിദേശ ട്രോളറുകള്‍ മത്സ്യബന്ധനം നടത്തുന്നത് നിയന്ത്രിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
1893.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ഫിഷറീസ് ബില്ലിലെ വ്യവസ്ഥകള്‍ മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമോ; വിശദമാക്കാമോ?
1894.
ഡോ. എം.കെ . മുനീർ
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യബന്ധന വള്ളങ്ങളുടെയും ബോട്ടുകളുടെയും രജിസ്ട്രേഷൻ ഫീസ് വർദ്ധനവ് ഒഴിവാക്കണമെന്ന മത്സ്യത്തൊഴിലാളി സംഘടനകളുടെ ആവശ്യത്തിന്മേൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാമോ;
( ബി )
മത്സ്യബന്ധന യാനങ്ങളുടെ രജിസ്ട്രേഷൻ ഫീസിലെ വര്‍ദ്ധനവ് പുന:പരിശോധിക്കാൻ നടപടി സ്വീകരിക്കുമോ;
( സി )
വള്ളങ്ങളുടെയും ബോട്ടുകളുടെയും രജിസ്ട്രേഷൻ പുതുക്കി നൽകുന്നതിനുളള വ്യവസ്ഥകളിൽ മാറ്റം വരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
1895.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി അഴിമുഖത്തോടും തുറമുഖത്തോടും ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മത്സ്യബന്ധനയാനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് സംബന്ധിച്ച് 22.10.2021 ല്‍ കൂടിയ യോഗത്തിലെ തീരുമാനങ്ങള്‍ എന്തെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത യോഗ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
1896.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
"ശുചിത്വ സാഗരം സുന്ദര തീരം" പദ്ധതിയെപ്പറ്റി വിശദീകരിക്കാമോ;
( ബി )
നിലവില്‍ ഏതൊക്കെ ജില്ലകളിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കിയതെന്ന് അറിയിക്കാമോ;
( സി )
മറ്റു ജില്ലകളിലും ഈ പദ്ധതി നടപ്പിലാക്കുമോ; അതിന് എത്ര രൂപ ചെലവുവരും എന്ന് വ്യക്തമാക്കാമോ?
1897.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പഞ്ചായത്തുകളിൽ പ്രവര്‍ത്തിക്കുന്ന മത്സ്യഭവനുകളുടെ പ്രവര്‍ത്തനം വിശദമാക്കാമോ;
( ബി )
മത്സ്യഭവനുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
1898.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യബന്ധന രംഗത്ത് കേന്ദ്ര സര്‍ക്കാര്‍ പിന്തുടര്‍ന്ന് വരുന്ന നയങ്ങള്‍ സംസ്ഥാനത്തെ മത്സ്യമേഖലയില്‍ എന്തെല്ലാം പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടാേ; വിശദമാക്കാമാേ;
( ബി )
ഇന്ധന വിലവര്‍ദ്ധനവ്, ബ്ലൂ ഇക്കോണമിയുടെ പേരില്‍ തീരക്കടലിലും ആഴക്കടലിലും നടപ്പാക്കിക്കാെണ്ടിരിക്കുന്ന കേന്ദ്ര പദ്ധതികള്‍, മീന്‍പിടുത്ത ഉപകരണങ്ങള്‍ക്ക് ജി.എസ്.ടി. ഉയര്‍ത്തിയ നടപടി എന്നിവ സംസ്ഥാനത്തെ മത്സ്യമേഖലയില്‍ എത്രത്താേളം പ്രതിസന്ധി സൃഷ്ടിക്കുമെന്ന് പരിശാേധിച്ചിട്ടുണ്ടാേ; വിശദാംശം നല്‍കാമാേ;
( സി )
കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് ബദലായി സംസ്ഥാനത്തെ മത്സ്യത്താെഴിലാളികളുടെയും മത്സ്യബന്ധന മേഖലയുടെയും വികസനത്തിനായി സ്വീകരിച്ചുവരുന്ന നയങ്ങളും നടപടികളും വിശദമാക്കാമാേ?
1899.
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ എം നൗഷാദ്
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബ്ലൂ ഇക്കോണമി എന്ന പേരിൽ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വരുന്ന നിയമ നിര്‍മാണം വഴി ആഴക്കടലിനൊപ്പം തീരക്കടലില്‍ നിന്നുകൂടി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പുറന്തള്ളപ്പെടുമെന്ന ആശങ്ക ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇന്ത്യ അംഗമായ ലോക വ്യാപാര സംഘടനയുടെ മന്ത്രിതല സമിതി യോഗം, മത്സ്യബന്ധന മേഖലയിലെ സബ്സിഡി പൂര്‍ണമായും നിര്‍ത്തണമെന്ന് തീരുമാനിച്ചത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് സൃഷ്ടിക്കാനിടയുള്ള പ്രതിസന്ധി കണക്കിലെടുത്ത് ഇക്കാര്യത്തിൽ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെടുമോയെന്ന് അറിയിക്കാമോ;
( സി )
തീരദേശ മത്സ്യത്തൊഴിലാളികള്‍ക്ക് ജീവനോപാധികള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള സഹായം നല്‍കി അവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് നടപ്പാക്കുന്ന സംസ്ഥാന പദ്ധതികളെക്കുറിച്ച് അറിയിക്കാമോ?
1900.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ശുദ്ധജല മത്സ്യോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിന്റെ ഫലമായി ശുദ്ധജല മത്സ്യോല്പാദനത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ;
( സി )
ഉല്പാദിപ്പിച്ച മത്സ്യത്തിന്റെ സംസ്കരണത്തിനും വിപണനത്തിനുമായി എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത്; വിശദാംശം നല്‍കുമോ?
1901.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റാന്നി നിയോജക മണ്ഡലത്തിൽ ഫിഷറീസ് വകുപ്പ് മുഖേന ഉൾനാടൻ മത്സ്യകൃഷിക്കായി നടപ്പിലാക്കി വരുന്ന പദ്ധതികളുടെ വിശദാംശം പഞ്ചായത്ത് തിരിച്ച് പട്ടികയായി നൽകാമോ;
( ബി )
2022-23 സാമ്പത്തിക വർഷത്തിൽ പ്രസ്തുത മണ്ഡലത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശം നൽകാമോ?
1902.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് ഉള്‍നാടന്‍ മത്സ്യോല്‍പ്പാദനം, പ്രാദേശിക തൊഴില്‍ സാദ്ധ്യതകള്‍ എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനായി സുഭിക്ഷകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ ജനകീയ മത്സ്യകൃഷിയുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
ഇതിനായി നൂതന കൃഷിരീതികള്‍ അവലംബിക്കുന്നതിനും ഗുണമേന്മയുള്ള മത്സ്യവിത്തുകളുടെ ഉല്പാദന - വിതരണത്തിനും മത്സ്യ ഇനങ്ങളിലെ വൈവിധ്യവല്‍ക്കരണത്തിനും ശാസ്ത്രീയ പരിപാലനം ഉറപ്പാക്കുന്നതിനും സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രാവിഷ്കൃത പദ്ധതിയായ എം.എം.എസ്.വൈ. യില്‍ ഉള്‍പ്പെടുത്തിയിട്ടുളള റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചറല്‍ സിസ്റ്റം, ബയോബ്ലോക്ക് അക്വാകള്‍ച്ചറല്‍ സിസ്റ്റം എന്നിവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
ഈ കാലയളവില്‍ മത്സ്യോല്പാദനത്തിലും മത്സ്യക്കയറ്റുമതിയിലും ഉണ്ടായിട്ടുള്ള പുരോഗതി അറിയിക്കാമോ?
1903.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാേഴിക്കാേട് വെള്ളയില്‍ ഫിഷറീസ് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തിന് നിരാക്ഷേപ സാക്ഷ്യപത്രം നല്‍കുന്നത് സംബന്ധിച്ചുള്ള ഫയലിന്റെ (നം.എ2/105/2022/എഫ്&പി) നിലവിലെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
ഫിഷറിസ് ഡയറക്ടറില്‍ നിന്നും ഇതുസംബന്ധിച്ചുള്ള റിപ്പാേര്‍ട്ട് ലഭ്യമായിട്ടുണ്ടാേ;
( സി )
നിരാക്ഷേപ പത്രം നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ടാേ; ഉണ്ടെങ്കില്‍ എപ്പാേള്‍ നല്‍കുവാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;
( ഡി )
ഇതുസംബന്ധിച്ച് തടസ്സങ്ങള്‍ എന്തെങ്കിലും നിലനില്‍ക്കുന്നുണ്ടാേ; ഉണ്ടെങ്കില്‍ വിശദമാക്കാമാേ?
1904.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018 മുതല്‍ നാളിതുവരെ മത്സ്യബന്ധന വകുപ്പ് മുഖേന കായംകുളം മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെ നിലവിലുള്ള പുരോഗതി വിശദമാക്കാമോ;
( ബി )
ഇതില്‍ ഓരോ പ്രവൃത്തികളുടെയും ഭരണാനുമതി, സാങ്കേതികാനുമതി, എഗ്രിമെന്റ് എന്നിവയുടെ തീയതിയും പ്രവൃത്തി പുരോഗതിയും വിശദമാക്കാമോ?
1905.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലയളവിൽ ഫിഷറീസ് വകുപ്പ് മാവേലിക്കര നിയാേജക മണ്ഡലത്തില്‍ അനുവദിച്ച പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമാേ; ഇവയില്‍ ഭരണാനുമതി നല്കിയവ ഏതാെക്കെയെന്ന് വ്യക്തമാക്കുമാേ?
1906.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കാക്കര നിയോജകമണ്ഡലത്തിൽ കഴിഞ്ഞ അഞ്ചു വർഷകാലയളവില്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ നിലവിൽ വകുപ്പ് ഏതെങ്കിലും പ്രവൃത്തികൾ നടപ്പിലാക്കിവരുന്നുണ്ടോ; എങ്കിൽ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ?
1907.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ കായിക നയങ്ങളുടെ ഭാഗമായി, പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിന്റെ കൈവശമുള്ള 5 ഏക്കര്‍ സ്ഥലത്ത് ഒരു സ്പോര്‍ട്സ് ഹബ്ബ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച് വകുപ്പുതലത്തില്‍ അപേക്ഷകള്‍ ലഭ്യമായിട്ടുണ്ടോ; എങ്കിൽ അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
1908.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തില്‍ കായിക വകുപ്പ് മുഖേന എന്തെല്ലാം പ്രവൃത്തികളാണ് നടത്തിവരുന്നത് എന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി, അനുവദിച്ച തുക എന്നീ വിശദാംശങ്ങള്‍ അറിയിക്കാമോ?
1909.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഫിഷറീസ് വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികളുടെ വിശദാംശം വ്യക്തമാക്കുമോ;
( ബി )
ഉൾനാടൻ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന പദ്ധതികളുടെ വിശദാംശം തദ്ദേശസ്‌ഥാപനങ്ങൾ തിരിച്ച് ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്തെ മത്സ്യമാർക്കറ്റുകൾ നവീകരിക്കുന്നതിനുള്ള പദ്ധതികൾ നിലവിലുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
1910.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ഫിഷറീസ് സ്റ്റേഷൻ ഉദ്‌ഘാടനം ചെയ്തത് എപ്പോഴാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ഫിഷറീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന നിയോജകമണ്ഡലം, വില്ലേജ്, പഞ്ചായത്ത്/മുൻസിപ്പാലിറ്റി എന്നിവ ഏതാണെന്ന് അറിയിക്കാമോ; സ്ഥലത്തിന്റെ റീസർവ്വേ നമ്പർ എത്രയെന്നും വിസ്തീർണം എത്രയെന്നും വ്യക്തമാക്കുമോ?;
( സി )
എത്ര വർഷങ്ങൾക്കുമുമ്പ് എത്ര രൂപ ചെലവഴിച്ചാണ് പ്രസ്തുത സ്റ്റേഷൻ നിർമിച്ചതെന്നും നിർമാണം എത്ര വർഷം കൊണ്ട് പൂർത്തീകരിച്ചുവെന്നും ഉദ്‌ഘാടനത്തിന് കാലതാമസമുണ്ടായത് എന്തു കൊണ്ടാണെന്നും വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത സ്റ്റേഷനിൽ ഏതെല്ലാം തസ്തികകൾക്കാണ് സർക്കാർ അംഗീകാരം നൽകിയിട്ടുള്ളത്; ഇവയിൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ ഏതൊക്കെ; വ്യക്തമാക്കുമോ;
( ഇ )
തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കിൽ എത്രകാലമായി ഒഴിഞ്ഞുകിടക്കുന്നുവെന്നും എപ്പോൾ നികത്തുമെന്നും അറിയിക്കാമോ;
( എഫ് )
ഈ സ്റ്റേഷനിലെ നിലവിലെ പരാധീനതകൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ; ശുദ്ധജലം, രക്ഷാപ്രവർത്തന ബോട്ട്, രാത്രി കടൽ - പുഴ നിരീക്ഷണത്തിനുതകുന്ന വെളിച്ചം തുടങ്ങിയ സംവിധാനങ്ങൾ ഇവിടെ ഉണ്ടോയെന്ന് വ്യക്തമാക്കാമോ?
1911.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വഖഫ് ബാേര്‍ഡിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന വെള്ളൂര്‍ ഗവണ്‍മെന്റ് മാപ്പിള എല്‍.പി. സ്കൂളിന് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിനായി, സ്കൂള്‍ പ്രവര്‍ത്തിക്കുന്ന ഭൂമി വിദ്യാഭ്യാസ വകുപ്പിന് വിട്ടുകാെടുക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമാേ; അറിയിക്കുമാേ?
1912.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് കേന്ദ്ര വിഹിതം ലഭ്യമാക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
വഖഫ് ബോര്‍ഡിന് പ്രതിവര്‍ഷം സംസ്ഥാന സര്‍ക്കാര്‍ അനുവദിയ്ക്കുന്ന ഗ്രാന്റ്, വിഹിതം എത്രയാണെന്ന് വിശദമാക്കാമോ;
( സി )
കഴിഞ്ഞ 5 വര്‍ഷം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിച്ച വിഹിതം, ഗ്രാന്റ് എന്നിവ തരംതിരിച്ച് ലഭ്യമാക്കാമോ?
1913.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
അന്യാധീനപ്പെട്ട ഏതൊക്കെ വഖഫ് സ്വത്തുക്കളാണ് ഈ സര്‍ക്കാരിന്റെ കാലയളവില്‍ തിരിച്ചുപിടിച്ചതെന്ന് വിശദമാക്കാമോ?
1914.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സി. ക്ക് വിടുന്നതിനുള്ള നിയമം ഭേദഗതി ചെയ്യുമെന്ന സർക്കാർ വാഗ്ദാനം നടപ്പാക്കിയിട്ടുണ്ടോ; ഇക്കാര്യത്തിൽ നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സി.ക്ക് വിടുന്നതിന് പകരം പ്രസ്തുത നിയമനങ്ങൾക്ക് മാത്രമായി സ്പെഷ്യൽ റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ; ഇത് സംബന്ധിച്ച സർക്കാർ നയം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത നിയമന വിഷയത്തിൽ മുസ്ലിം സംഘടനകളുമായുള്ള ചർച്ചയിൽ ഉയർന്നുവന്ന ആശങ്കകൾ പരിഹരിച്ചും പൊതു അഭിപ്രായങ്ങൾ പരിഗണിച്ചും നിലപാടുകൾ സ്വീകരിക്കുമോ; ഇത് സംബന്ധിച്ച നിയമ ഭേദഗതി എന്ന് നിലവിൽ വരുമെന്ന് വ്യക്തമാക്കാമോ?
1915.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴിക്കല്‍ ഫിഷിംഗ് ഹാര്‍ബര്‍ വികസനത്തിനായി 25 കോടി രൂപയുടെ എസ്റ്റിമേറ്റ് പരിശോധന പൂര്‍ത്തിയായിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന വിശദാംശം അറിയിക്കാമോ?
1916.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുഖേന ഹജ്ജിന് പോകുന്ന തീര്‍ത്ഥാടകരില്‍ ഭൂരിപക്ഷവും ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാവാതെ ചൂഷണം ചെയ്യപ്പെടുന്നുവെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഹജ്ജ് കമ്മിറ്റി നിയോഗിക്കുന്ന വാളണ്ടിയര്‍മാര്‍ക്ക് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളിലൂടെയെത്തുന്ന ഹാജിമാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതില്‍ ശ്രദ്ധ ചെലുത്താനുതകുന്ന രീതിയില്‍ സംവിധാനം ഏർപ്പെടുത്തുന്ന കാര്യം പരിശോധിക്കുമോ;
( സി )
താമസം, യാത്ര, ഭക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ വാഗ്ദാനങ്ങള്‍ പാലിക്കാത്ത ടൂര്‍ ഓപ്പറേറ്റര്‍മാരെ നിയന്ത്രിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( ഡി )
സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഹജ്ജ് യാത്രയ്ക്ക് ഈടാക്കുന്ന തുക അമിതമാണെന്ന ആക്ഷേപം പരിശോധിച്ച് ഇക്കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമോ; ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നതിന് മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തുമോ എന്ന് വ്യക്തമാക്കുമോ?
1917.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരിലേക്ക് മാറ്റുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?
1918.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തിലെ വലിയഴീക്കല്‍ ഫിഷിംഗ് ഹാര്‍ബറിന്റെ വികസനത്തിനായി കൈക്കൊണ്ടിട്ടുള്ള നടപടികള്‍ അറിയിക്കാമോ;
( ബി )
പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി പ്രസ്തുത ഹാര്‍ബറിന്റെ വികസനം എത്രയും വേഗം നടപ്പിലാക്കുന്നതിന് പ്രത്യേക നടപടികള്‍ സ്വീകരിക്കുമോ?
1919.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹജ്ജ് കര്‍മത്തിന് പോകുന്ന തീര്‍ത്ഥാടകരുടെ കൂടെ വോളന്റിയറായി ഡെപ്യൂട്ടേഷനില്‍ സർക്കാഅറിയിക്കാമോ?ർ ജീവനക്കാര്‍ക്ക് പോകാന്‍ സാധിക്കുമോയെന്ന് അറിയിക്കാമോ; ആയതിന്റെ നടപടിക്രമങ്ങള്‍ വിശദമാക്കാമോ?
1920.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന തീരദേശ റോഡുകളുടെ നവീകരണത്തിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ ഏതെല്ലാം റോഡുകളുടെ നവീകരണത്തിനാണ് നടപടികള്‍ സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ കൂടുതല്‍ തീരദേശ റോഡുകള്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന നിര്‍മിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1921.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് സബ് ഡിവിഷന്‍ ഓഫീസിന് ഭരണ തുടര്‍ച്ചാനുമതി ലഭ്യമാക്കിയിട്ടുണ്ടോ;
( ബി )
കൊയിലാണ്ടി ഹാര്‍ബര്‍ കമ്മീഷന്‍ ചെയ്തിട്ടുണ്ടെങ്കിലും ഹാര്‍ബറിന്റെ വികസനത്തിനും പരിപാലനത്തിനും നാല് നിയോജകമണ്ഡലങ്ങളിലെ തീരദേശ റോഡുകളുടെയും കലുങ്കുകളുടെയും നിര്‍മാണ പ്രവൃത്തികള്‍ക്കും വേണ്ടി സബ്ഡിവിഷന്‍ കൊയിലാണ്ടിയില്‍ നിലനിര്‍ത്തേണ്ടതുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഹാര്‍ബര്‍ പ്രോജക്ടിന്റെ ഒന്നാം ഘട്ട പ്രവൃത്തികള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ സബ് ഡിവിഷന്‍ ഓഫീസിന്റെ ഭരണ ചെലവുകള്‍ക്കായി പ്ലാന്‍ ഹെഡില്‍ നിന്നും ഓഫീസിനെ നോണ്‍ പ്ലാന്‍ ഹെഡിലേക്ക് മാറ്റുവാനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
1922.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പുമുഖേന മണലൂര്‍ മണ്ഡലത്തിലെ ഏതെല്ലാം റോഡുകളുടെ പുനരുദ്ധാരണം നടത്തുന്നതിനാണ് ഭരണാനുമതി നല്കിയിട്ടുള്ളതെന്നും പ്രസ്തുത റോഡുകളുടെ നിര്‍മാണ പ്രവൃത്തികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്നും അറിയിക്കാമോ;
( ബി )
മണലൂര്‍ എം.എല്‍.എ. ശിപാര്‍ശ ചെയ്ത എല്ലാ റോഡുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന് അനുമതി നല്‍കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ?
1923.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീ-ബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച കണ്ണൂര്‍ ജില്ലയിലെ പുതിയങ്ങാടി-പാലക്കോട് അഴിമുഖത്തെ റിവര്‍ ട്രെയിനിംഗ് പ്രവൃത്തിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച് ഹാര്‍ബര്‍ എഞ്ചനീയറിംഗ് വകുപ്പ് മുഖേന കേരള തീരദേശ പരിപാലന അതോറിറ്റിയില്‍ സമര്‍പ്പിച്ച സി.ആര്‍.ഇസഡ്. അനുമതിക്കായുള്ള അപേക്ഷയില്‍ അംഗീകാരം ലഭ്യമായിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
1924.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുമ്പള പഞ്ചായത്തിലെ മൊഗ്രാൽ റെയിൽവേ അടിപ്പാതയുടെ നിർമാണ പ്രവൃത്തി പൂർത്തിയാകാത്തതു മൂലം വിദ്യാർത്ഥികളും പൊതുജനങ്ങളും ബുദ്ധിമുട്ട് നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റെയിൽവേ അടിപ്പാത നിർമാണത്തിന്റെ നിർവഹണ ഏജൻസിയുടെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി നിലവിൽ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ; ആയത് എപ്പോൾ പൂർത്തീകരിക്കാൻ കഴിയുമെന്ന് വിശദമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.