UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 6th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 6th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

2063.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൊസൈറ്റി ഫോര്‍ മെഡിക്കല്‍ അസിസ്റ്റന്‍സ് റ്റു ദി പുവര്‍ ചികിത്സാ ധനസഹായ പദ്ധതിയില്‍ ഏതൊക്കെ രോഗങ്ങള്‍ക്കാണ് നിലവില്‍ ധനസഹായം അനുവദിച്ചു വരുന്നത്; വ്യക്തമാക്കാമോ;
( ബി )
കഴിഞ്ഞ മുന്നു വര്‍ഷക്കാലയളവില്‍ പ്രസ്തുത ചികിത്സാ ധനസഹായത്തിനായി എത്ര അപേക്ഷകള്‍ ലഭിച്ചു; പ്രസ്തുത അപേക്ഷകളില്‍ എത്ര അപേക്ഷകള്‍ക്ക് ധനസഹായം അനുവദിച്ചു; ആകെ അനുവദിച്ച തുക; എത്ര അപേക്ഷകള്‍ നിരസിച്ചു; വിശദമാക്കാമോ;
( സി )
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ പ്രസ്തുത പദ്ധതിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 2022 ബജറ്റിൽ നീക്കിവച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ; ആയതിന്റെ മാച്ചിംഗ് ഗ്രാന്റായി കേന്ദ്ര സര്‍ക്കാര്‍ എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
2064.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൃതസഞ്ജീവനി പദ്ധതിയില്‍ ഇതിനാേടകം എത്രപേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; അറിയിക്കാമാേ?
2065.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തിലെ ഏതെല്ലാം ആരോഗ്യ സ്ഥാപനങ്ങളിലാണ് ഇ - ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളില്‍ ഇ - ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിനായി നാളിതുവരെ ചെലവഴിച്ച തുകയും നടത്തിയ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച വിവരം ആശുപത്രികള്‍ തിരിച്ച് വിശദമാക്കാമോ?
മെഡിസെപ്പിലെ പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍
2066.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ്പ് പദ്ധതി പ്രകാരമുള്ള ചികിത്സാ ആനുകൂല്യങ്ങള്‍ പലതും സ്വകാര്യ ആശുപത്രികള്‍ നിഷേധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
മെഡിസെപ്പില്‍ ഇന്‍ഷ്വറന്‍സ് കമ്പനിയും സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ഏതൊക്കെ ചികിത്സാ ആനുകൂല്യങ്ങളാണ് അനുവദിച്ചു നല്‍കിയിരിക്കുന്നത്; പ്രസ്തുത ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് അധികാരമുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത ഇൻഷ്വറന്‍സ് കമ്പനി യഥാസമയം ആശുപത്രികള്‍ക്ക് ഇന്‍ഷ്വറന്‍സ് തുക മടക്കി നല്‍കാത്ത വിഷയം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഗ്രാമപ്രദേശങ്ങളിലെ താമസക്കാരായ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിസെപ്പില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ആശുപത്രികളില്‍ എത്തിച്ചേരുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
എങ്കില്‍ മെഡിസെപ്പിന്റെ പോരായ്മകള്‍ പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
ഡോക്ടര്‍മാരുടെ ജോലി സമയം
2067.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലായി ജോലി ചെയ്യുന്ന ഡോക്ടർമാരുടെ എണ്ണം തസ്തിക തിരിച്ച് ലഭ്യമാക്കുമോ;
( ബി )
ഓരോ തലങ്ങളിലുമുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ അനുവദിച്ചിട്ടുള്ള ഡോക്ടർമാരുടെയും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെയും നഴ്സുമാരുടെയും തസ്തികകളുടെ എണ്ണം സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( സി )
ഓരോ ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടർമാരുടെയും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെയും സേവനം പൊതു ജനങ്ങൾക്ക് ലഭ്യമാകുന്ന സമയം സംബന്ധിച്ച വിശദാംശം നൽകുമോ;
( ഡി )
വിവിധ തസ്തികകളിലായി ജോലിചെയ്യുന്ന ഡോക്ടർമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
2068.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ എത്ര സര്‍ക്കാര്‍ ആശുപത്രികളെ ഉയര്‍ന്ന നിലവാരത്തിലെത്തിയ്ക്കുവാനും താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് ഉള്‍പ്പെടെ വിവിധ ചികിത്സകള്‍ ഉറപ്പാക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ ഇതിനാവശ്യമായ ഡോക്ടര്‍മാരുടെയും അനുബന്ധ ജീവനക്കാരുടെയും സേവനം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
നിര്‍ദ്ധനര്‍ക്ക് ആവശ്യമായ സഹായങ്ങളും മരുന്നും കൃത്യതയോടെ ഉറപ്പാക്കാന്‍ സ്വീകരിച്ചുവരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ?
2069.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട്‌ ജില്ലയിലെ കാൻസർ രോഗികൾ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിനെയാണ് ചികിത്സകൾക്കായി ആശ്രയിക്കുന്നതെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ കാൻസർ ചികിത്സാ കേന്ദ്രം കൂടി പ്രവർത്തനമാരംഭിക്കുവാൻ നടപടി സ്വീകരിക്കുമോ?
2070.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എല്ലാ പി‌.എച്ച്‌.സി., സി‌.എച്ച്‌.സി., താലൂക്ക്, ജില്ലാ ആശുപത്രികളിലും ഇ‌.സി‌.ജി. ടെക്നീഷ്യന്‍മാരുടെ തസ്തികകള്‍ നിലവിലുണ്ടോ; വിശദാംശം അറിയിക്കുമോ;
( ബി )
എങ്കില്‍ പ്രസ്തുത തസ്തിക എത്ര പി‌.എച്ച്‌.സി., സി‌.എച്ച്‌.സി., താലൂക്ക്, ജില്ലാ ആശുപത്രികളിൽ നിലവിലുണ്ടെന്നും ഇല്ലാത്ത ആശുപത്രികളില്‍ അവ സൃഷ്ടിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്നും വെളിപ്പെടുത്തുമോ;
( സി )
ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര ഇ‌.സി‌.ജി. ടെക്നീഷ്യന്‍ തസ്തിക സൃഷ്ടിക്കുന്നതിനാണ് ഉദ്ദേശിച്ചിരുന്നതെന്നും അവയില്‍ എത്ര തസ്തിക സൃഷ്ടിച്ചിട്ടുണ്ടെന്നും അറിയിക്കുമോ;
( ഡി )
പുതുതായി എത്ര തസ്തികകള്‍ സൃഷ്ടിക്കുന്നതിനാണ് പ്രൊപ്പോസല്‍ ലഭിച്ചിട്ടുള്ളതെന്നും പ്രസ്തുത ഫയലില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ?
2071.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളെ തീരുമാനിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റികൾ രൂപീകരിക്കുന്നത് തടയാനുള്ള നടപടികൾ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;
( സി )
ഹോസ്പിറ്റൽ മാനേജ്‌മന്റ് കമ്മിറ്റികള്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവുകളുടെ പകർപ്പ് ലഭ്യമാക്കുമോ; പ്രസ്തുത കമ്മിറ്റിയുടെ അധികാരങ്ങൾ എന്തൊക്കെയെന്ന് അറിയിക്കാമോ;
( ഡി )
കുടുംബാരോഗ്യ കേന്ദ്രം, പ്രാഥമികാരോഗ്യ കേന്ദ്രം, താലൂക്കാശുപത്രി, ജില്ലാ ആശുപത്രി, ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ് ആശുപത്രി എന്നിവയിൽ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റികൾ രൂപീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾക്ക് വ്യത്യാസമുണ്ടോ; എങ്കിൽ പ്രസ്തുത ആശുപത്രികളുടെ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റികളുടെ ബൈലോയുടെ പകർപ്പ് ലഭ്യമാക്കുമോ;
( ഇ )
അനാവശ്യമായ തർക്കങ്ങളിലൂടെ ഒരംഗം ആശുപത്രിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന രീതിയിൽ പ്രവർത്തിച്ചാൽ ആ അംഗത്തിനെതിരെ എന്ത് നടപടിയാണ് ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിക്ക് സ്വീകരിക്കാൻ കഴിയുക എന്ന് വ്യക്തമാക്കുമോ?
2072.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി മണ്ഡലത്തില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളായി ഉയര്‍ത്തപ്പെട്ട തിരുവങ്ങൂര്‍ സി.എച്ച്.സി. യിലും മേലടി സി.എച്ച്.സി. യിലും അപ്ഗ്രഡേഷന് മുമ്പുള്ള സ്റ്റാഫ് പാറ്റേണ്‍ തന്നെയാണോ നിലവില്‍ തുടരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
അപ്ഗ്രഡേഷനു ശേഷം സ്റ്റാഫ് പാറ്റേണില്‍ മാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ ആയത് ജീവനക്കാരുടെ കാറ്റഗറി തിരിച്ച് വിശദമാക്കാമോ;
( സി )
പ്രസ്തുത ഹെല്‍ത്ത് സെന്ററുകളില്‍ കിടത്തി ചികിത്സ ആരംഭിക്കുമോ; വിശദമാക്കാമോ?
2073.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നൂറനാട് ലെപ്രസി സാനിറ്റാേറിയത്തില്‍ നബാര്‍ഡ് ഫണ്ടുപയാേഗിച്ച് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമാേ;
( ബി )
നൂറനാട് ലെപ്രസി സാനിറ്റാേറിയത്തില്‍ ട്രാേമാകെയര്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമാേ?
2074.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ നിയോജക മണ്ഡലത്തിലെ എലവഞ്ചേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടം വരെയായി എന്ന് വിശദമാക്കാമോ;
( ബി )
നിലവില്‍ എന്തെല്ലാം പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചതെന്ന് വിശദമാക്കുമോ;
( സി )
നിര്‍മാണ പ്രവര്‍ത്തനങ്ങളും മറ്റ് നടപടികളും പൂര്‍ത്തീകരിച്ച് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം എന്ന് തുടങ്ങാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
2075.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ. മാരുടെ വികസനഫണ്ടില്‍ കുറവ് ചെയ്ത് പണം കണ്ടെത്തി എല്ലാ സി.എച്ച്.സി., താലൂക്ക് ആശുപത്രികളിലും പകർച്ചവ്യാധികൾക്കായി 10 കിടക്കകൾ വീതമുള്ള ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കുന്ന പദ്ധതി ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ എത്ര സി.എച്ച്.സി. കൾക്കും താലൂക്ക് ആശുപത്രികൾക്കും പണം അനുവദിച്ചിട്ടുണ്ടൊയെന്ന് വ്യക്തമാക്കാമോ;
( സി )
ഏത് ഏജൻസി മുഖേനയാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
2076.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പള സി.എച്ച്.സി. യ്ക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള ഡി.പി.ആർ. സമർപ്പിച്ചിട്ടുണ്ടോ; വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കെട്ടിടം നബാർഡ് ആര്‍.ഐ.ഡി.എഫ്. (റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ട്)ൽ ഉൾപ്പെടുത്തി നിർമിക്കുന്നതിന് നബാർഡിലേക്ക് നടപ്പുവര്‍ഷം പ്രപ്പോസൽ സമർപ്പിച്ചിട്ടുണ്ടോ; വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( സി )
ഇത് സംബന്ധിച്ച ഫയൽ നിലവിൽ ഏത് ഓഫീസിലാണ് ഉള്ളതെന്ന വിവരം ഫയൽ നമ്പർ സഹിതം ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത സി.എച്ച്.സി. യുടെ അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
2077.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റില്‍ നിലവില്‍ എത്ര കിടക്കകള്‍ ഉണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത യൂണിറ്റില്‍ പി.എസ്.സി. നിയമനം ലഭിച്ച എത്ര സ്ഥിരം ജീവനക്കാര്‍ നിലവില്‍ ജോലി ചെയ്തു വരുന്നുവെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത യൂണിറ്റില്‍ നിലവില്‍ ജോലി ചെയ്തു വരുന്ന താല്കാലിക ജീവനക്കാര്‍ എത്രയെന്ന് അറിയിക്കാമോ?
2078.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വര്‍ഷത്തിലെ എം.എല്‍.എ. ആസ്തിവികസനഫണ്ടില്‍ നിന്നും മണ്ഡലങ്ങളിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും മറ്റുമായി 4 കോടി രൂപ മാറ്റിവച്ചിരുന്നുവോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഉടുമ്പന്‍ചോല മണ്ഡലത്തിലെ വണ്ടന്‍മേട് സി.എച്ച്.സി. യില്‍ ഇപ്രകാരമുള്ള ഐസൊലേഷന്‍ വാര്‍ഡ് സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടോയെന്ന് അറിയിക്കാമോ; ഉണ്ടെങ്കില്‍ ഇതുമായി ബന്ധപ്പെട്ട് നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( സി )
ആയതിന്റെ എസ്റ്റിമേറ്റ് തുക എത്രയാണെന്നും പ്രസ്തുത പ്രവൃത്തി ഏത് ഘട്ടത്തിലാണെന്നും എപ്പോള്‍ പൂര്‍ത്തിയാക്കുവാനാകുമെന്നും അറിയിക്കാമോ?
2079.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അച്ചൻകോവിൽ പി.എച്ച്. സി. കെട്ടിടം പ്രവർത്തനം ആരംഭിക്കുമ്പോൾ അതിനോടനുബന്ധിച്ച് കിടത്തി ചികിത്സ ആരംഭിക്കുന്ന വിഷയം പരിഗണിക്കുമോ; വിശദമാക്കാമോ;
( ബി )
വനപാതയിലൂടെ 50 കിലോമീറ്ററിലധികം യാത്ര ചെയ്ത് മാത്രം അടുത്തുള്ള പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടേണ്ട സാഹചര്യമുള്ളതിനാൽ അച്ചൻകോവിൽ പി.എച്ച്. സി. യില്‍ കിടത്തിച്ചികിത്സ ആരംഭിക്കണം എന്ന ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
2080.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ സര്‍ക്കാര്‍ ആശുപത്രികള്‍ അടിയന്തരമായി നവീകരിക്കുന്നതിന് സ്വീകരിച്ച് വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
കുട്ടനാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ജീവനക്കാര്‍, മരുന്ന് എന്നിവയുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് പ്രത്യേക നിര്‍ദേശം നല്‍കുമോ?
2081.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. - എ.ഡി.എസ്.-2017-18 പ്രകാരം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എം.എല്‍.എ. ഫണ്ട് ഉപയാേഗിച്ച് ഡി.എം.ഒ. നിര്‍വഹണ ഉദ്യാേഗസ്ഥനായി ഡയാലിസിസ് സെന്റര്‍ സ്ഥാപിച്ചതിന്റെ സേവിംഗ്സ് തുക എത്രയെന്ന് വ്യക്തമാക്കാമാേ;
( ബി )
സേവിംഗ്സ് തുകയെ സംബന്ധിച്ച് അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ (എ.ഡി.സി.), തിരുവനന്തപുരം നല്‍കിയ 23.05.2022-ലെ ഡി6/1579/22 നമ്പര്‍ കത്തിന് മറുപടി നല്‍കിയിട്ടുണ്ടാേ എന്ന് വിശദമാക്കുമാേ?
2082.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ഹൗസ് സര്‍ജന്മാരുടെ സേവനം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടാേ; ആയതിന് ഏതെങ്കിലും തടസ്സമുണ്ടാേ; വ്യക്തമാക്കാമാേ?
2083.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിര്‍മാണം ആരംഭിച്ച് പൂര്‍ത്തിയാകാതെ കിടക്കുന്ന ആയുര്‍വേദ ആശുപത്രികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
ചെങ്ങനൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദാശുപത്രി കെട്ടിട നിര്‍മാണ പ്രവൃത്തി നാളിതുവരെ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിന്റെ കാരണം വിശദീകരിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ പൂര്‍ത്തീകരണത്തിനുളള തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?
2084.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് പാറ്റേണ്‍ താലൂക്ക് ആശുപത്രികള്‍ക്ക് അനുസൃതമായിട്ടാണോ നിശ്ചയിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കിൽ പ്രസ്തുത പാറ്റേണ്‍ പ്രകാരം ആശുപത്രിയിൽ നിലവിലുള്ള ജീവനക്കാരുടെ എണ്ണം, ജീവനക്കാരുടെ ഒഴിവുകളുടെ എണ്ണം എന്നിവ തസ്തിക തിരിച്ചു ലഭ്യമാക്കുമോ;
( സി )
ഒഴിവുള്ള തസ്തികകളില്‍ ജീവനക്കാരെ നിയമിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?
2085.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട്‌ മണ്ഡലത്തിൽ പിരായിരി പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സ്ഥലപരിമിതിയും അവശ്യം വേണ്ട കെട്ടിടങ്ങളുടെ അഭാവവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ആയത് പരിഹരിക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി ആവശ്യമായ തുക അനുവദിക്കുവാൻ നടപടി സ്വീകരിക്കുമോ?
2086.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വേങ്ങര കമ്മ്യൂണിററി ഹെല്‍ത്ത് സെന്ററില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി നിര്‍ത്തലാക്കിയ ഇന്‍പേഷ്യന്റ് വിഭാഗം വീണ്ടും പ്രവര്‍ത്തനം തുടങ്ങിയി‌ട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇന്‍പേഷ്യന്റ് വിഭാഗം പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ കെട്ടിടവും ‍ഡോക്ടര്‍മാരും ഈ സെന്ററില്‍ ലഭ്യമാണോ;
( സി )
കൂടുതലായി വേണ്ടി വരുന്ന ജീവനക്കാരെ നിയമിച്ച് ഇന്‍പേഷ്യന്‍റ് വിഭാഗം പുനരാരംഭിക്കുന്നതിനുള്ള ന‌ടപടി സ്വീകരിക്കുമോ?
2087.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമഗ്ര മാസ്റ്റര്‍ പ്ലാന്‍ പ്രകാരം മുക്കം സി.എച്ച്.സി. കെട്ടിട നിര്‍മാണത്തിന് നബാര്‍ഡ് ആര്‍.ഐ.ഡി.എഫ്. ധനസഹായം അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുമോ;
( ബി )
മുക്കം സി.എച്ച്.സി. കെട്ടിട നിര്‍മാണത്തിന് നബാര്‍ഡ് ഫണ്ട് അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
2088.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആർദ്രം പദ്ധതിയുടെ ഭാഗമായി പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ നടപ്പിലാക്കിയിട്ടുള്ള പദ്ധതികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ; പണി പൂർത്തീകരിച്ചവ എത്ര എണ്ണം അവ ഏതെല്ലാം; ഡി.പി.ആർ. തയ്യാറാക്കിയത് എത്രയെണ്ണം; അവ ഏതെല്ലാം; വ്യക്തമാക്കുമോ;
( ബി )
ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുള്ള പദ്ധതിയായ പെരുമ്പാവൂർ താലൂക്ക് ആശുപത്രി കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ പുരോഗതി വിശദീകരിക്കാമോ;
( സി )
പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്ര സ്പെഷ്യാലിറ്റി വിഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്; ദിനംപ്രതി ശരാശരി എത്ര രോഗികൾ ഓരോ സ്പെഷ്യാലിറ്റി വിഭാഗത്തിലും ചികിത്സ തേടിയെത്തുന്നുണ്ട്; അറിയിക്കാമോ;
( ഡി )
പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സ്ഥാപിക്കുന്ന കാര്യം പരിഗണനയിൽ ഉണ്ടോ; വിശദീകരിക്കാമോ;
( ഇ )
പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ താലൂക്കാശുപത്രിയിൽ മാനസികരോഗ വിഭാഗം നിലവിലുണ്ടോ; എത്ര ഡോക്ടർമാർ അവിടെ സേവനം അനുഷ്ഠിക്കുന്നുണ്ട്; വ്യക്തമാക്കുമോ?
2089.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ നായരമ്പലം ആയുര്‍വേദ ആശുപത്രി അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ അപ്ഗ്രേഡ് ചെയ്യുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
2090.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തെരുവ് നായ്ക്കളുടെ കടിയേറ്റ് ചികിത്സക്കായി എത്തുന്ന രോഗികൾക്ക് ആവശ്യമായ ഐ.ഡി.ആര്‍.വി. (ഇന്‍ട്രാ ഡെര്‍മല്‍ റാബിസ് വാക്സിനേഷന്‍) ഇൻജക്ഷൻ, സെറം എന്നിവ മലബാര്‍ മേഖലയിലെ വിവിധ താലൂക്ക്/ ജില്ല / സർക്കാർ ആശുപത്രികളിൽ ലഭ്യമല്ലാത്തതിനാല്‍ മെഡിക്കൽ കോളേജ് ആശുപത്രിയെ ആശ്രയിക്കേണ്ടി വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇക്കാര്യത്തിൽ എന്ത് നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
2091.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയുടെ പുതിയ കെട്ടിട നിര്‍മാണത്തിന് അനുവദിച്ചിട്ടുള്ള തുക എത്രയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത കെട്ടിട നിര്‍മാണത്തിന്റെ നിലവിലെ പുരോഗതി അറിയിക്കാമോ; പ്രസ്തുത നിര്‍മാണം എന്നത്തേക്ക് പൂര്‍ത്തിയാക്കി പൊതുജനത്തിന് തുറന്നുകൊടുക്കാനാകുമെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത ആശുപത്രിക്കായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ മുഖേന അനുവദിച്ച തുകയുടെ വിശദാംശം നല്‍കാമോ?
2092.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിൽ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നിലവിലെ കെട്ടിടത്തിൽ മതിയായ മുറി സൗകര്യം ഒരുക്കുന്നതിന് മാസ്റ്റര്‍ പ്ലാനില്‍ ആവശ്യമായ മാറ്റം വരുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ബി )
നിലവിലെ സാഹചര്യത്തിൽ താലൂക്ക് തലത്തിലെ പ്രധാന ആശുപത്രികളിൽ മുറി സൗകര്യം ഏർപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
2093.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് താലൂക്ക് ആശുപത്രിയുടെ നവീകരണത്തിനും അടിസ്ഥാന സൗകര്യ വിപുലീകരണത്തിനും നബാര്‍ഡിൽ നിന്നുള്ള ഫണ്ട് ലഭ്യമാക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ; പ്രസ്തുത വിഷയം സംബന്ധിച്ച ഫയലിന്റെ തല്‍സ്ഥിതി അറിയിക്കാമോ?
2094.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ മുല്ലശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായിരുന്ന ഡോ. ഷീന കെ. വാസുവിനെ കോവിഡ് പശ്ചാത്തലത്തില്‍ ജില്ലാ മെഡിക്കൽ ഓഫീസിൽ ഡെപ്യൂട്ടേഷനില്‍ നിയമിച്ച് ഒരു വര്‍ഷത്തിലധികമായിട്ടും പ്രസ്തുത ഡോക്ടറുടെ ഡെപ്യൂട്ടേഷന്‍ സേവനം അവസാനിപ്പിച്ച് മാതൃ സ്ഥാപനത്തിൽ തിരികെ നിയമിച്ചിട്ടില്ലെന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഡോക്ടറുടെ അഭാവം രോഗികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാൽ പ്രസ്തുത ഡോക്ടറുടെ ഡെപ്യൂട്ടേഷന്‍ സേവനം അവസാനിപ്പിച്ച് തിരികെ മാതൃസ്ഥാപനത്തിൽ നിയമിക്കുന്നതിന് വേണ്ട നിര്‍ദ്ദേശം നല്‍കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
2095.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യോല്പപന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ലാബുകൾ ഏതൊക്കെയാണ്; പ്രസ്തുത ലാബുകളിൽ എന്തൊക്കെ പരിശോധന നടത്താനുള്ള സജ്ജീകരണങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ ഭക്ഷ്യോല്പപന്നങ്ങളുടെ ഗുണനിലവാര പരിശോധനയ്ക്ക് സംവിധാനം നിലവിലുണ്ടോ; വിശദാംശം നൽകുമോ;
( സി )
മൊബൈൽ ഭക്ഷ്യസുരക്ഷാ പരിശോധന ലാബുകളിൽ എന്തൊക്കെ പരിശോധന നടത്തുന്നതിനുള്ള സജ്ജീകരണങ്ങളാണ് നിലവിലുള്ളതെന്ന് അറിയിക്കാമോ;
( ഡി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം പ്രസ്തുത ലാബുകളിലെ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ ഉൽപ്പന്നങ്ങൾ ഏതൊക്കെയാണ്; പ്രസ്തുത സംഭവങ്ങളിൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്; വിശദമാക്കുമോ?
2096.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ നാളിതുവരെ നടത്തിയ പരിശോധനകളില്‍ വിഷപദാര്‍ത്ഥങ്ങള്‍ അടങ്ങിയ കറി പൗഡറുകളും ഭക്ഷ്യ എണ്ണകളും കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ;
( ബി )
ഇത്തരം ഉല്പന്നങ്ങള്‍ വിതരണം നടത്തിയ കമ്പനികള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
ഇത്തരത്തില്‍ കണ്ടെത്തിയ വിഷപദാര്‍ത്ഥങ്ങള്‍ ഏതൊക്കെയാണെന്നും അവയോരോന്നും മനുഷ്യരില്‍ ഉണ്ടാക്കാനിടയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്നും വിശദമാക്കാമോ?
2097.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഭക്ഷ്യോല്പപന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നടത്തിയ പദ്ധതികളുടെ വിശദാംശം നല്‍കുമോ; ഓരോ പദ്ധതിക്കായും ചെലവഴിച്ച തുക എത്രയെന്ന് വ്യക്തമാക്കുമോ?
2098.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പഴകിയതും മായം കലർന്നതുമായ മത്സ്യം വ്യാപകമായി വിപണനം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ഇത്തരം മത്സ്യം പരിശോധിക്കുന്നതിനും വില്പന തടയുന്നതിനും നിലവിലുള്ള മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
2099.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുമ്പാവൂർ മണ്ഡലത്തിൽ ഫുഡ് ആൻഡ് സേഫ്റ്റി ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്തുവാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; നടപ്പ് സാമ്പത്തിക വർഷത്തിൽ എത്ര കേസുകളാണ് ഈ ഇനത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്;
( ബി )
പ്രസ്തുത മണ്ഡലത്തിൽ തമിഴ്‌നാട്ടിൽ നിന്നുള്ള മായം കലർന്ന പാൽ വിറ്റഴിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതിനെതിരെ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( സി )
മണ്ഡലത്തിൽ മായം കലർന്ന മത്സ്യം, പഴവർഗ്ഗങ്ങൾ എന്നിവ വിതരണം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ബന്ധപ്പെട്ട വകുപ്പുകൾ കൃത്യമായ പരിശോധനകൾ നടത്താറുണ്ടോ; മായം കലർന്നതും വിഷം കലർന്നതുമായ പഴവർഗങ്ങളും മത്സ്യങ്ങളും വിൽപന നടത്തിയത് സംബന്ധിച്ച് ലഭ്യമായ വിവരങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത മണ്ഡലത്തിൽ സ്റ്റാർ റേറ്റിംഗ് ഉള്ള ഏതെല്ലാം ഹോട്ടലുകൾ നിലവിലുണ്ട്; പട്ടിക ലഭ്യമാക്കാമോ; ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി 2021 മുതൽ ഇക്കാലയളവ് വരെ എത്ര പരിശോധനകളാണ് നടത്തിയിട്ടുള്ളത്; മോശമായ ഭക്ഷണം വിതരണം ചെയ്ത സ്ഥാപനങ്ങൾക്കെതിരെ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്; ഏതെല്ലാം ഹോട്ടലുകൾക്കെതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളത്;
( ഇ )
മണ്ഡലത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കീഴിൽ ലാബ് സൗകര്യം ഉണ്ടോ; ഇല്ലെങ്കിൽ പുതിയ ലാബ് സജ്ജീകരിക്കുന്നത് പരിഗണനയിലുണ്ടോ;
( എഫ് )
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മണ്ഡലത്തിലെ ഫുഡ് സേഫ്റ്റി ഓഫീസർ എത്ര മത്സ്യ, പഴവർഗ്ഗ സാമ്പിളുകൾ എൻ.എ.ബി.എൽ. അക്രെഡിറ്റഡ് അനലെറ്റിക്കൽ ലാബുകളിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്; ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ?
2100.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യ സാധനങ്ങളില്‍ മായം ചേര്‍ക്കല്‍ വ്യാപകമാകുന്നത് തടയാന്‍ ഈ സർക്കാർ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
വിഷയം സംബന്ധിച്ച് കഴിഞ്ഞ 6 മാസത്തിനുള്ളില്‍ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
മായം ചേര്‍ക്കലും വില്പനയും ഫലപ്രദമായി തടയുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സേവനം കൂടി പ്രയോജനപ്പെടുത്തി വിപുലമായ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
2101.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അതിർത്തി ചെക്ക് പോസ്റ്റുകളിലൂടെ സംസ്ഥാനത്തേക്ക് വന്‍തോതില്‍ രാസവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള മായം കലർത്തിയ പാൽ കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവത്തോടെ കാണുന്നുണ്ടോ; ഇത് പരിശോധിച്ച് കണ്ടെത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന് പര്യാപ്തമായ സംവിധാനം നിലവിലുണ്ടോ;
( ബി )
മായം ചേർത്ത പാൽ പിടികൂടാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് എന്തൊക്കെ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്; എല്ലാ ചെക്ക് പോസ്റ്റുകളിലും പരിശോധന ഉറപ്പക്കിയിട്ടുണ്ടോ;
( സി )
ഓണ വിപണി ലക്ഷ്യമാക്കി വന്‍തോതില്‍ വ്യാജ പാല്‍ എത്തിച്ചേരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനായി സംസ്ഥാന വ്യാപകമായി പരിശോധനയ്ക്ക് സ്ക്വാഡിനെ നിയോഗിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
2102.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിപണനം ചെയ്യുന്ന കറിപൗഡറുകളില്‍ ക്യാന്‍സറിന് കാരണമാകുന്ന മാരകവിഷങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരത്തിലുള്ള കറിപൗഡറുകള്‍ ഉല്പാദിപ്പിക്കുന്ന ഏതെങ്കിലും കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ആരോഗ്യത്തിന് ഹാനികരമായ ഇത്തരം ഉല്പന്നങ്ങളെക്കുറിച്ച് തെറ്റിദ്ധരിപ്പിച്ച് പരസ്യങ്ങള്‍ നല്‍കുന്നതിനെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
ഇത്തരത്തിലുള്ള ഉല്പന്നങ്ങളുടെ വിപണനം പൂര്‍ണ്ണമായും തടയുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇനി എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ?
2103.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ ഫുഡ്സേഫ്റ്റി ഓഫീസറുടെ അധിക തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ടാേ എന്ന് വിശദമാക്കാമാേ;
( ബി )
ഫുഡ്സേഫ്റ്റി ഓഫീസറുടെ അധിക തസ്തിക സൃഷ്ടിക്കുന്നതിന് ഏതെങ്കിലും തരത്തില്‍ ഉള്ള തടസ്സം ഉണ്ടാേ എന്ന് വ്യക്തമാക്കാമാേ;
( സി )
ഓരാേ ജില്ലയിലും ഫുഡ്സേഫ്റ്റി ഓഫീസർ തസ്തികയില്‍ നിലവിലുള്ള ഒഴിവുകളുടെ എണ്ണം വിശദമാക്കാമാേ?
2104.
ശ്രീ ഡി കെ മുരളി
ശ്രീ. ആന്റണി ജോൺ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കറിപ്പൊടികളില്‍ മായം കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഭക്ഷ്യയോഗ്യമല്ലാത്തതും മായം ചേര്‍ത്തതുമായ സാമ്പിളുകള്‍ കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം നല്‍കാമോ;
( ബി )
ഭക്ഷ്യവസ്തുക്കളില്‍ മായം കണ്ടെത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്; മീനിലെ മായം കണ്ടെത്തുന്നതിനായി ആരംഭിച്ച ഓപ്പറേഷന്‍ മത്സ്യ പദ്ധതിയുടെ ഭാഗമായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( സി )
ഉന്നത സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് മായം ചേര്‍ക്കല്‍ കണ്ടുപിടിക്കുന്നതിനുള്ള നടപടി കൈക്കൊണ്ടിട്ടുണ്ടോ; എല്ലാ ജില്ലകളിലും മൊബൈല്‍ ഭക്ഷ്യപരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമായി കേരളം മാറിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ഡി )
നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന ക്യാമ്പയിന്‍ നടപ്പിലാക്കുന്നതില്‍ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
2105.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉപയോഗിക്കുന്ന മരുന്നുകളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടേതും സ്വകാര്യസ്ഥാപനങ്ങളുടേതും ബഹുരാഷ്ട്രകമ്പനികളുടേതും എത്ര ശതമാനം വീതമാണെന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ ആയത് സംബന്ധിച്ച് അലോപ്പതി/ആയുര്‍വ്വേദം/ഹോമിയോ മേഖലകള്‍ തിരിച്ച് വിശദാംശം ലഭ്യമാക്കാമോ;
( സി )
കേന്ദ്രസര്‍ക്കാര്‍ പല മരുന്നുകളും അവരുടെ പേരിലുള്ള മെഡിക്കല്‍ സ്റ്റോറുകള്‍ വഴി വിതരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ സംസ്ഥാനത്ത് ആയതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസഹായത്തോടെ നടപ്പാക്കാന്‍ കഴിയുമോ എന്നത് പരിശോധിയ്ക്കുമോ;
( ഡി )
ബഹുരാഷ്ട്ര/ഇതര സംസ്ഥാന മരുന്ന് കമ്പനികളുടെ കടന്നു കയറ്റവും ഉയര്‍ന്ന വിലയും മരുന്ന് കമ്പനികളുടെ ഉയര്‍ന്ന വില ഈടാക്കലും തടയുന്നതിന് എന്തു നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ? ;
( ഇ )
സംസ്ഥാനത്ത് മരുന്ന് ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
2106.
ശ്രീ ഐ ബി സതീഷ്
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ എം മുകേഷ്
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുജനാരോഗ്യ സംരക്ഷണം മികവുറ്റതാക്കുന്നതിനുവേണ്ടി വീടുകളില്‍ച്ചെന്ന് സര്‍വേ നടത്തി 30 വയസ്സിന് മുകളിൽ പ്രായമുള്ള ഏവരിലും രോഗസാധ്യത കണ്ടെത്താനുള്ള പ്രവൃത്തിയുടെ പുരോഗതി അറിയിക്കാമോ;
( ബി )
സര്‍വേയുടെ പ്രാഥമിക ഘട്ടത്തില്‍ പരിശോധനക്ക് വിധേയരായവരില്‍ 21 ശതമാനത്തോളം പേര്‍ ഏതെങ്കിലും ഗുരുതര ജീവിതശൈലി രോഗബാധിതരാകാന്‍ സാധ്യതയുള്ളവരാണെന്ന് കണ്ടെത്തിയ കാര്യം ഗൗരവത്തിലെടുത്ത് പൊതുജനാരോഗ്യ സംവിധാനത്തിന്റെ വിപുലീകരണത്തിന് നടപടി സ്വീകരിക്കുമോ;
( സി )
സംസ്ഥാനത്തെ സബ് സെന്ററുകളെയെല്ലാം വെല്‍നസ് സെന്ററുകളാക്കിയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയും പ്രാഥമിക തലത്തില്‍ത്തന്നെ ജീവിതശൈലി രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനായി നടത്തുന്ന പ്രവൃത്തിയുടെ പുരോഗതി അറിയിക്കുമോ?
2107.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തുന്ന ആശുപത്രികളുടെ എണ്ണം എത്രയാണെന്ന് അറിയിക്കുമോ; ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;
( ബി )
ഇതിൽ സർക്കാർ ആശുപത്രികൾ ഏതൊക്കെയാണെന്ന് ജില്ല തിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ;
( സി )
കിഡ്നി ട്രാൻസ്‍പ്ലാന്റേഷൻ, ലിവർ ട്രാൻസ്‍പ്ലാന്റേഷൻ, ഹൃദയശസ്ത്രക്രിയ, ഹാർട്ട് ട്രാൻസ്‍പ്ലാന്റേഷൻ എന്നീ സൗകര്യങ്ങൾ ലഭ്യമായിട്ടുള്ള സർക്കാർ ആശുപത്രികൾ ഏതെല്ലാമാണെന്ന് ജില്ല തിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ?
2108.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 മാർച്ച് മാസം നടന്ന അവസാന വർഷ എം.ബി.ബി.എസ്. പരീക്ഷകൾ വലിയൊരു വിഭാഗം വിദ്യാർഥികൾ ബഹിഷ്കരിച്ചതിനാല്‍ ആഗസ്റ്റ് മുതൽ മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും 90 ശതമാനം ഹൗസ് സർജന്മാരുടെ അഭാവമുണ്ടാകുമെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രശ്നം പരിഹരിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
2109.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമലയുടെ ബേസ് ക്യാമ്പായ എരുമേലിയിൽ തീർത്ഥാടകർക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് എരുമേലി ടൗൺഷിപ്പിൽ ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുന്നതിന് മുൻകൈ എടുക്കുമോ; വിശദമാക്കാമോ?
2110.
ശ്രീ ഐ ബി സതീഷ്
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അവയവദാന രംഗത്ത് സമഗ്രമായ മാറ്റം കൊണ്ടുവരുന്നതിനും സാധാരണക്കാര്‍ക്ക് കൂടി സഹായകരമാകുന്ന രീതിയില്‍ ഈ രംഗത്തെ നവീകരിക്കുന്നതിനുമായി ഈ സര്‍ക്കാര്‍ സ്വീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദമാക്കുമോ; ഇതിനായി സമഗ്ര പ്രോട്ടോക്കോള്‍ രൂപീകരിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി പ്രത്യേക സംഘത്തെ സജ്ജീകരിക്കുവാന്‍ തീരുമാനമെടുത്തിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവാല്കരിക്കുന്നതിന്നു അവയവദാനം സംബന്ധിച്ച വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും അവയവദാനത്തിനായി സമൂഹത്തെ പ്രേരിപ്പിക്കുന്നതിനുമായി ഈ സര്‍ക്കാര്‍ നടത്തുന്ന പ്രചാരണ - ബോധന പരിപാടികള്‍ സംബന്ധിച്ച് വിശദമാക്കാമോ; ഈ പരിപാടികള്‍ കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടു പോകുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമോ; വ്യക്തമാക്കുമോ?
2111.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സംബന്ധിച്ച ഗവേഷണങ്ങൾക്കായി ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച നടപടികൾ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
ഇതിനുള്ള ഫണ്ട് എവിടെ നിന്നാണ് ലഭ്യമാക്കുന്നത്; ഇതു സംബന്ധിച്ച പദ്ധതി രൂപരേഖ തയ്യാറായോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
2112.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. എം. എം. മണി
ശ്രീ. ആന്റണി ജോൺ
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എയിംസ് നേടിയെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ ജില്ലാ ജനറല്‍ ആശുപത്രികളില്‍ മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന വികസന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ദ്വിതീയ തലത്തില്‍ത്തന്നെ വിദഗ്ദ്ധ ചികിത്സ ലഭ്യമാകുന്ന തരത്തില്‍ താലൂക്ക് ആശുപത്രികളില്‍ പി.ജി. ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ പദ്ധതിയുണ്ടോ;
( സി )
2011-16 കാലത്തെ സര്‍ക്കാര്‍ അടിസ്ഥാന സൗകര്യം ഒരുക്കാത്തതിനാല്‍ അംഗീകാരം നഷ്ടപ്പെട്ട ഇടുക്കി മെഡിക്കല്‍ കോളേജിന് വേണ്ടി കഴിഞ്ഞ സര്‍ക്കാരും ഈ സര്‍ക്കാരും കാര്യക്ഷമമായി ഇടപെട്ട് സൗകര്യങ്ങള്‍ ഒരുക്കിയതു വഴി വിദ്യാര്‍ത്ഥി പ്രവേശനത്തിനായുള്ള നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം നേടാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ?
2113.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ സ്കൂള്‍ തലത്തിൽ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
2114.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അവയവമാറ്റ ശസ്ത്രക്രിയകൾക്ക്‌ സൗകര്യമുളള സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ ഏതൊക്കെയാണ്‌; ഏതൊക്കെ അവയവമാറ്റ ശസ്ത്രക്രിയകൾക്കാണ്‌ പ്രസ്തുത ആശുപത്രികളിൽ സൗകര്യം ഉള്ളത്;
( ബി )
സർക്കാർ ആശുപത്രികളിൽ കഴിഞ്ഞ പത്ത്‌ വർഷം നടന്ന ഇത്തരം ശസ്ത്രക്രിയകളുടെ എണ്ണം എത്രയാണ്; ആശുപത്രികള്‍ തിരിച്ചു് വിശദവിവരങ്ങൾ നൽകാമോ?
2115.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് 50,000/- രൂപ ധനസഹായം നല്‍കി വരുന്നുണ്ടോ;
( ബി )
പ്രസ്തുത ധനസഹായത്തിന് അപേക്ഷിക്കുന്നതിനുള്ള കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ചുമതല ആര്‍ക്കാണ്; കോവിഡ് മരണം സംഭവിച്ച് എത്ര കാലയളവിനുള്ളില്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്കാണ് കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്ന് അറിയിക്കാമോ; ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ വ്യക്തമാക്കാമോ;
( സി )
പലവിധ കാരണങ്ങളാല്‍ 90 ദിവസത്തിനകം മരണം രജിസ്ററര്‍ ചെയ്യാനാകാത്തവര്‍ക്ക് ഇപ്പോള്‍ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കാമോ;
( ഡി )
ഇടുക്കി ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ച 13 പേരുടെ ആശ്രിതര്‍ക്ക് കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനാല്‍ മരണാനന്തര ആനുകൂല്യം ലഭ്യമാകാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ടോ; മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി ഇവര്‍ക്കും ധനസഹായം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാമോ?
2116.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അവയവദാന ശാസ്ത്രക്രിയകള്‍ ഏകാേപിപ്പിക്കുന്നതിനായി എന്താെക്കെ സംവിധാനങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമാേ?
ആരാേഗ്യമേഖലയിലെ പുതിയ പദ്ധതികള്‍
2117.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം ആരാേഗ്യ മേഖലയില്‍ പുതുതായി ആവിഷ്കരിച്ച് നടപ്പിലാക്കിയ പദ്ധതികള്‍ ഏതാെക്കെയെന്ന് വിശദമാക്കാമാേ?
2118.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എന്‍.എച്ച്.എം. ന്റെ കീഴിൽ ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയിൽ പി.ആര്‍.ഒ. ആയി സേവനം അനുഷ്ഠിച്ചുവരവെ വിദേശത്തേക്ക് പോയി കൃത്യസമയത്ത് തിരികെ വരാതിരുന്ന വ്യക്തിയെ എന്‍.എച്ച്.എം. എക്സിക്യൂട്ടീവ് കമ്മിറ്റി തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര മാസത്തേക്കാണ് തിരികെ ജോലിയിൽ പ്രവേശിപ്പിച്ചത്; ഏതു സ്ഥാപനത്തിലാണ് നിയമനം നൽകിയത്; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വ്യക്തി ഈ സ്ഥാപനത്തിൽ എന്‍.എച്ച്.എം. എക്സിക്യൂട്ടീവ് ഉത്തരവിൽ പറഞ്ഞിരുന്ന കാലത്ത് ജോലിയിൽ ഉണ്ടായിരുന്നോ; ഇല്ലെങ്കിൽ എന്തടിസ്ഥാനത്തിലാണ് പ്രസ്തുത വ്യക്തിയെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റിയത്; ഏതു സ്ഥാപനത്തിലേക്കാണ് മാറ്റിയത്; വ്യക്തമാക്കാമോ;
( സി )
2022 ഏപ്രിൽ 2 ന് കരാർ നീട്ടി നൽകിയ ജീവനക്കാരുടെ ലിസ്റ്റിൽ ഇല്ലാത്ത പ്രസ്തുത വ്യക്തിയെ പുതിയ സ്റ്റാഫ്‌ ആയാണോ ഉൾപ്പെടുത്തിയിരിക്കുന്നത്; അല്ലെങ്കിൽ എന്തടിസ്ഥാനത്തിലാണ് സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെടുത്തി ശമ്പളം ഉൾപ്പടെയുള്ള മുഴുവൻ ആനുകൂല്യങ്ങളും നൽകുന്നതെന്ന് വ്യക്തമാക്കാമോ?
2119.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജീവിതശെെലി രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിന്റെ ഭാഗമായി വൃക്കരോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
വര്‍ദ്ധിച്ചു വരുന്ന വൃക്കരോഗികളുടെ എണ്ണം കണക്കിലെടുത്ത് മെഡിക്കല്‍ കോളേജുകളിലും സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുള്ള ചികിത്സാ സൗകര്യങ്ങളും ആശ്വാസ നടപടികളും എന്തെല്ലാമെന്ന് വിശദമാക്കാമോ; പ്രസ്തുത ചികിത്സാ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്ന വിഷയം പരിഗണനയിലുണ്ടോ;
( സി )
വൃക്കരോഗ ചികിത്സാ രംഗത്ത് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ നടത്തുന്ന ചൂഷണം നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ?
2120.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ടെന്നീസ് ക്ലബ്ബിൽ കോർപറേറ്റ് മെമ്പർഷിപ്പ് എടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ എത്ര തുകയ്ക്കാണ് മെമ്പർഷിപ്പ് എടുത്തത് എന്ന് വ്യക്തമാക്കാമോ; മെമ്പർഷിപ്പ് എടുക്കാനുണ്ടായ സാഹചര്യം വിശദമാക്കാമോ?
സർക്കാർ മെഡിക്കൽകോളേജ് ആശുപത്രികളിലെ ടെക്നിഷ്യൻ തസ്തിക
2121.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ മെഡിക്കൽകോളേജ് ആശുപത്രികളിൽ അനസ്‍തേഷ്യ  ടെക്നീഷ്യൻ, തിയേറ്റർ മെക്കാനിക്ക്, ഓപ്പറേഷൻ തിയേറ്റർ ടെക്നീഷ്യൻ എന്നീ തസ്തികകളുടെ എണ്ണം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം വ്യക്തമാക്കാമോ;
( ബി )
കോഴിക്കോട്, മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രസ്തുത വിഭാഗം തസ്തികകൾ ആകെ എത്ര വീതമാണ് അനുവദിക്കപ്പെട്ടത്;
( സി )
സംസ്ഥാനത്തെ മറ്റെല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും പ്രസ്തുത വിഭാഗം തസ്തികകൾ ആകെ എത്ര വീതം ആണെന്ന് സ്ഥാപനം, തസ്തിക എന്നിവ തിരിച്ച് വിശദമാക്കുമോ?
2122.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവൂര്‍ ഗ്രാമപഞ്ചായത്തിലെ തെങ്ങിലക്കടവില്‍ സര്‍ക്കാരിന് കെെമാറിയതും കോഴിക്കോട് മെഡിക്കല്‍ കോളേജിനെ ഏല്‍പ്പിച്ചതുമായ ഭൂമിയും കെട്ടിടവും ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
കോഴിക്കോട് മെഡിക്കല്‍ കോളേജിന് സ്ഥലം കെെമാറി പത്ത് വര്‍ഷത്തിലധികമായിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തില്‍ പ്രസ്തുത സ്ഥലം കോഴിക്കോട് ജില്ലാ പഞ്ചായത്തിന് കെെമാറണമെന്ന ആവശ്യം പരിഗണിക്കുമോ?
2123.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മെഡിക്കൽ കോളേജിൽ ഭിന്നശേഷി സർട്ടിഫിക്കറ്റുകള്‍ നൽകുന്നതിന് ലഭിച്ച അപേക്ഷകൾ തീർപ്പാക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
2016 മുതൽ നാളിതുവരെ എത്ര അപേക്ഷകൾ പരിഗണിച്ച് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്; ലഭിച്ച അപേക്ഷകളുടെ വർഷം തിരിച്ചുള്ള വിശദാംശം നൽകാമോ;
( സി )
ഇനി പരിഗണിക്കാൻ എത്ര അപേക്ഷകൾ ബാക്കിയുണ്ട്; എന്ന് മുതലുള്ള അപേക്ഷകളാണ് ഇനി പരിഗണിക്കാനുള്ളത്; വ്യക്തമാക്കുമോ;
( ഡി )
മെഡിക്കൽ ബോർഡ് കൂടുന്നതിനുള്ള മാനദണ്ഡം എന്താണെന്ന് വിശദമാക്കുമോ;
( ഇ )
അപേക്ഷകൾ അടിയന്തരമായി പരിഗണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കർശന നിർദേശം നൽകുമോ?
2124.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങിയ ആരോഗ്യ പ്രവര്‍ത്തകരില്‍ 5 വര്‍ഷത്തെ ശൂന്യവേതനാവധിയെടുത്ത് വിദേശത്തുള്ളവരുടെ കണക്ക് തസ്തിക തിരിച്ചും മെഡിക്കല്‍ കോളേജ് തിരിച്ചും ലഭ്യമാക്കാമോ;
( ബി )
മെഡിക്കല്‍ കോളേജിലെ ഹെഡ് നഴ്സുമാരുടെ ഡ്യൂട്ടികള്‍, ഡ്യൂട്ടി സമയം, ഒരു മാസം എടുക്കുന്ന നൈറ്റ് ഡ്യൂട്ടികളുടെ എണ്ണം ഇവ വ്യക്തമാക്കാമോ?
മെഡിക്കല്‍ കോളേജ് ആശുപത്രികളുടെ വികസനം
2125.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീമതി യു പ്രതിഭ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ വഴി പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ സൗജന്യമായി നല്‍കുന്നതിനും വന്‍കിട ആശുപത്രികളില്‍ മാത്രം ലഭിച്ചിരുന്ന ആധുനിക ചികിത്സാരീതികള്‍ ആരംഭിക്കുന്നതിനുമായി നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ ഏതെല്ലാം അവയവ മാറ്റ ശസ്ത്രക്രിയകള്‍ അടക്കം അതിസങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ നടത്തുന്നതിന് സജ്ജീകരണം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇത്തരം ശസ്ത്രക്രിയകളില്‍ എത്ര ശതമാനം വിജയകരമായിരുന്നെന്നും വെളിപ്പെടുത്താമോ;
( സി )
സംസ്ഥാനത്തെ ഓരോ മെഡിക്കല്‍ കോളേജ് ആശുപത്രിയുടേയും വികസനത്തിനായി ഈ കാലയളവില്‍ ചെലവഴിച്ച തുകയുടെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ പശ്ചാത്തല സാങ്കേതിക സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനനുസൃതമായി ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോ;
( ഇ )
മെഡിക്കല്‍ കോളേജ് ആശുപത്രികളെ സമ്പൂര്‍ണ്ണമായി റഫറല്‍ ആശുപത്രിയായി മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ?
2126.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ പഴയ ബ്ലോക്കിലെ കാര്‍ഡിയോളജി ഐ.സി.സി.യു-2 ല്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് മതിയായ വിശ്രമമുറികളോ ആവശ്യമായ കസേരകളോ നിലവിലില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ കാര്‍ഡിയോളജി ഐ.സി.സി.യു-2 ന്റെ സമീപത്ത്‌ മുമ്പ് സജ്ജീകരിച്ചിരുന്നതും എന്നാല്‍ കോവിഡ് സമയത്ത് അടച്ചിട്ടിരുന്നതുമായ വിശ്രമമുറി രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് തുറന്നു കൊടുക്കുവാൻ നിര്‍ദ്ദേശം നൽകുമോ?
2127.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതുതായി ആരംഭിച്ച കൊല്ലം, മഞ്ചേരി, കോന്നി, കാസര്‍ഗോഡ്, പാലക്കാട്, ഇടുക്കി എന്നീ സർക്കാർ മെഡിക്കല്‍ കോളേജുകളില്‍ കായിക അദ്ധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
2128.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മെഡിക്കൽ കോളജിൽ വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അന്വേഷണം പൂർത്തിയായോ; അന്വേഷണ റിപ്പോർട്ട് ലഭ്യമാക്കുമോ;
( ബി )
അഡീഷനൽ ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തിന്റെ ഭാഗമായി മരണമടഞ്ഞ രോഗിയുടെ ബന്ധുക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നോ; എങ്കിൽ എന്തൊക്കെ വിവരങ്ങളാണ് ലഭിച്ചതെന്ന് വിശദമാക്കുമോ; പ്രസ്തുത വിവരങ്ങൾ ശേഖരിച്ചിട്ടില്ലെങ്കിൽ അതിനുള്ള കാരണം വിശദമാക്കുമോ;
( സി )
വിഷയം സംബന്ധിച്ച കേസന്വേഷണത്തിന്റെ ഭാഗമായി മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് അന്വേഷണ ഉദ്യോഗസ്ഥൻ കത്ത് നൽകിയിരുന്നോ; എങ്കില്‍ പ്രസ്തുത കത്തിന്മേല്‍ സ്വീകരിച്ച നടപടിയെന്താണന്ന് വ്യക്തമാക്കുമോ?
2129.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇ-ഹെല്‍ത്ത് പദ്ധതി നിലവില്‍ വന്നിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ; ആയത് നടപ്പാക്കുന്നതില്‍ വിവിധ വകുപ്പുകളില്‍ വന്ന കാലതാമസത്തിന്റ കാരണം വിശദമാക്കാമോ;
( ബി )
ഇ - ഹെല്‍ത്ത് പദ്ധതിയുടെ പ്രവര്‍ത്തന രീതികളെക്കുറിച്ച് വിശദമാക്കാമോ;
( സി )
മെഡിക്കല്‍ കോളേജുകളിലെ അത്യാഹിത വിഭാഗത്തിലെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അസിസ്റ്റന്റ് പ്രൊഫസര്‍ റാങ്കില്‍ കുറയാത്ത ഡോക്ടര്‍മാരുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തണമെന്ന നിര്‍ദ്ദേശം ഏതെല്ലാം മെഡിക്കല്‍ കോളേജുകളില്‍ നടപ്പിലാക്കുന്നുണ്ടെന്നും പ്രസ്തുത നിര്‍ദ്ദേശം നടപ്പിലാക്കുന്നതിനായി കൈക്കൊണ്ട നടപടികള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ;
( ഡി )
മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില്‍ കാര്‍ഡിയോളജി, ന്യൂറോസര്‍ജറി വിഭാഗങ്ങളിലുള്ള അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ സേവനം ഓണ്‍ കോള്‍/സ്റേറ ഡ്യൂട്ടി ആണോ എന്ന് വിശദമാക്കാമോ?
2130.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-22 വര്‍ഷങ്ങളിലായി ആരോഗ്യമേഖലയില്‍, പ്രത്യേകിച്ച് മെഡിക്കല്‍ കോളേജുകളില്‍ ഐ.സി.യു. കിടക്കകളുടെയും സാധാരണ കിടക്കകളുടെയും എണ്ണം മുന്‍കാലത്തെ അപേക്ഷിച്ച് എത്ര ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
വിവിധ ആശുപത്രികളില്‍ വെന്റിലേറ്ററുകളുടെ എണ്ണത്തില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ചുണ്ടായിട്ടുള്ള വര്‍ദ്ധന എത്രയാണെന്ന വിവരം ലഭ്യമാക്കാമോ?
2131.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾക്ക് എന്തെങ്കിലും രീതിയില്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
നിലവിൽ ഇവിടെ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് പഠനം സാധ്യമാക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
നിലവിൽ പ്രസ്തുത മെഡിക്കൽ കോളേജിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് ചെയ്യുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?
2132.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യവകുപ്പിലെ ഡയറക്ടർ തസ്തികയിൽ അധിക ചുമതലയായല്ലാതെ ഒരു സ്ഥിരം ഡയറക്ടർ ഏറ്റവുമൊടുവിൽ ഉണ്ടായിരുന്നത് എന്നാണെന്ന് അറിയിക്കാമോ;
( ബി )
ഇതിനുശേഷം ഡയറക്ടർ തസ്തികയിലേക്ക് സ്ഥിരം ജീവനക്കാരെ ആരെയും നിയമിക്കാതെ അധിക ചുമതല നൽകി തുടരുന്നതിന് ഉണ്ടായിട്ടുള്ള സാഹചര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
സംസ്ഥാനത്തെ പൊതുജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന അതീവ പ്രധാന്യമുളള ഒരു വകുപ്പ് എന്ന നിലയിൽ ഒരു സ്ഥിരം വകുപ്പ് മേധാവി ഇല്ലാതെ പ്രവർത്തിക്കേണ്ടി വരുന്നത് ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു എന്ന റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കിൽ ആരോഗ്യവകുപ്പിന് ഒരു സ്ഥിരം ഡയറക്ടറെ നിയമിക്കുന്ന കാര്യം പരിഗണിക്കുമോ?
2133.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ എൻഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നിയമന കാലാവധി മാര്‍ച്ച് 31-ന് കഴിഞ്ഞതിനാല്‍ ഇവര്‍ക്ക് എപ്പോള്‍ തുടര്‍നിയമനം നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ബി )
10 വര്‍ഷത്തിലധികമായി പ്രസ്തുത മേഖലയില്‍ ജോലി ചെയ്യുന്ന ഇവരുടെ ജോലി സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ നടപടി സ്വീകരിക്കുമോ?
ആരോഗ്യവകുപ്പ് ജീവനക്കാരുടെ അഭാവം
2134.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍, മറ്റിതര ടെക്നിക്കല്‍, പരിശോധനാ വിഭാഗം തുടങ്ങി വിവിധ മേഖലകളിലായുള്ള ജീവനക്കാരുടെ എണ്ണം വിഭാഗം തിരിച്ച് വിശദമാക്കുമോ;
( ബി )
ഇവരില്‍ അധികൃതവും അനധികൃതവുമായി പ്രവര്‍ത്തന മേഖലകളില്‍ നിന്നും വിട്ടുനില്‍ക്കുന്ന/ഡപ്യൂട്ടേഷന്‍/വിദേശ രാജ്യങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന എത്രപേരുണ്ട്; വിഭാഗം തിരിച്ച് വിശദാംശം ലഭ്യമാക്കുമോ;
( സി )
അന്യത്രസേവനം, നിശ്ചിതകാലപരിധിക്കപ്പുറം വിട്ടുനില്ക്കല്‍ എന്നിവ ഇല്ലാതാക്കി ജീവനക്കാരുടെ സേവനം സംസ്ഥാനത്ത് ഉറപ്പാക്കാനാവശ്യമായ എന്തു നടപടികളാണ് സര്‍ക്കാരും ആരോഗ്യവകുപ്പും സ്വീകരിയ്ക്കുകയെന്ന് വ്യക്തമാക്കുമോ?
2135.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കാത്ത്‍ലാബ് ഉള്‍പ്പെടെയുള്ള സ്പെഷ്യാലിറ്റി സംവിധാനങ്ങൾക്ക് ആനുപാതികമായ ഡോക്ടര്‍, സാങ്കേതിക ജീവനക്കാർ എന്നിവരുടെ തസ്തിക നിലവിലില്ലാത്ത വിഷയം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ കാര്‍ഡിയോളജിസ്റ്റ്, നെഫ്രോളോജിസ്റ്റ്, മറ്റ് സാങ്കേതിക ജീവനക്കാർ എന്നിവരുടെ തസ്തിക പുതുതായി സൃഷ്ടിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2136.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റിക്കാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ; പ്രസ്തുത ആരോഗ്യ കേന്ദ്രത്തില്‍ ഈ തസ്തിക നിലവിലുണ്ടോ; ഇല്ലെങ്കില്‍ എംപ്ലോ‍യ്‍മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത ആരോഗ്യ കേന്ദ്രത്തില്‍ കുക്കിന്റെ തസ്തിക നിലവിലുണ്ടോ; ഇല്ലെങ്കില്‍ എംപ്ലോ‍യ്‍മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?
2137.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.ജി.കോഴ്സിന് പഠിക്കുന്ന ഡോക്ടര്‍മാരെ താലൂക്ക് ആശുപത്രികളിൽ പരിശീലനത്തിന് നിയോഗിക്കുന്ന പദ്ധതി പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കാമോ?
2138.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടികൾ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ആശുപത്രിയിൽ ഏതൊക്കെ തസ്തികകളാണ് ഇനി അനുവദിക്കാനുള്ളതെന്നും ആയതിനുള്ള നടപടികൾ ഏതു ഘട്ടത്തിലാണെന്നും വിശദമാക്കാമോ?
2139.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തിലെ ആശുപത്രികളില്‍ ഏതെല്ലാം തസ്തികകളില്‍ ഒഴിവുകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകളില്‍ നിയമനം നടത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
2140.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യവകുപ്പിലെ ഉന്നത തസ്തികകളിലെ സ്ഥാനക്കയറ്റങ്ങള്‍ അനുവദിക്കുന്നതിനും ക്രമാനുഗതമായി ഉണ്ടാകുന്ന ഒഴിവുകളില്‍ കാലതാമസം കൂടാതെ നിയമനം നടത്തുന്നതിനും നടപടി സ്വീകരിക്കാമോ;
( ബി )
ജനറല്‍ കേഡറില്‍ സിവില്‍ സര്‍ജന്മാരുടെ തസ്തികയിലെ ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടുണ്ടോ; അസിസ്റ്റന്റ് സര്‍ജന്മാരുടെ എത്ര ഒഴിവുകളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
സ്പെഷ്യാലിറ്റി കേഡറില്‍ ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഗൈനക്കോളജി, അനസ്തേഷ്യ തുടങ്ങിയ വിഭാഗങ്ങളില്‍ നിലവിലുളള ഒഴിവുകളുടെ വിവരങ്ങള്‍ അറിയിക്കാമോ;
( ഡി )
ഡോക്ടര്‍മാരുടെ പൊതു സ്ഥലംമാറ്റത്തിനുള്ള പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത പട്ടിക പ്രസിദ്ധീകരിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാമോ;
( ഇ )
ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ഇ-ഓഫീസ് സംവിധാനം നടപ്പാക്കാത്തതിനാല്‍ ഡോക്ടര്‍മാരുഓഫീസില്‍ടെ പ്രൊബേഷന്‍ പാസ്സാക്കല്‍, സര്‍വ്വീസ് റെഗുലറൈസേഷന്‍, പോലീസ് വെരിഫിക്കേഷന്‍ തുടങ്ങിയ സേവനങ്ങളില്‍ കാലതാമസം ഉണ്ടാകുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( എഫ് )
അസിസ്റ്റന്റ് സര്‍ജന്‍ റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാറായ സാഹചര്യത്തില്‍ പ്രസ്തുത റാങ്ക് പട്ടികയില്‍ നിന്നും നിലവിലെ ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2141.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരുടെ എത്ര ഒഴിവുകൾ നിലവിലുണ്ടെന്ന് ജില്ല തിരിച്ച് അറിയിക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകളിൽ എത്രയെണ്ണം പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
മുഴുവൻ ഒഴിവുകളും നികത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
2142.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടി ആദിവാസി മേഖലയിലെ റഫറൽ ആശുപത്രിയായ പാലക്കാട്‌ അമ്മമാരുടെയും കുട്ടികളുടെയും ആശുപത്രിയിൽ അനസ്തേഷ്യ, ജനറൽ മെഡിസിൻ, റേഡിയോളജി വിഭാഗങ്ങളിലുള്ള ഡോക്ടർമാര്‍, ക്ലാർക്ക്, ജൂനിയർ സൂപ്രണ്ട്, ഓഫീസ് അറ്റന്‍ഡന്റ്, സ്റ്റോർ സൂപ്രണ്ട് എന്നിവരുടെ അഭാവമുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത തസ്തികകൾ അടിയന്തരമായി സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2143.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ എൻഡോസൾഫാൻ ബാധിതർക്ക് ലഭ്യമായ ചികിത്സാ സൗകര്യങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
ജില്ലാ ആശുപത്രി, ജനറൽ ആശുപത്രി, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങിയവയിൽ സാന്ത്വന ചികിത്സക്കും ഫിസിയോതെറാപ്പിയ്ക്കുമുള്ള സൗകര്യങ്ങളുണ്ടോയെന്ന് ചികിത്സാ കേന്ദ്രം തിരിച്ച് വ്യക്തമാക്കാമോ;
( സി )
ടാറ്റാ ഗ്രൂപ്പ് നിർമിച്ച് സംസ്ഥാന സർക്കാരിന് കൈമാറിയ ആശുപത്രി എൻഡോസൾഫാൻ ചികിത്സയ്ക്കായി ഉപയോഗപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
എൻഡോസൾഫാൻ ബാധിതർക്ക് ആയുഷ്കാല ചികിത്സാ സൗകര്യങ്ങൾ കാസർഗോഡ് ജില്ലയിൽ ഇല്ലെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന പരിഹാര നടപടികൾ വ്യക്തമാക്കാമോ;
( ഇ )
എൻഡോസൾഫാൻ ഇരകൾക്ക് സൗജന്യ ചികിത്സ അനുവദിച്ച എത്ര ആശുപത്രികൾ ഉണ്ടെന്നും അവ എവിടെയെല്ലാമാണുള്ളതെന്നും വ്യക്തമാക്കാമോ?

                    സർക്കാർ ആശുപത്രികളിലെ ഗുരുതരമായ മരുന്ന് ക്ഷാമം 

2144.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ആശുപത്രികളിലെ ഗുരുതരമായ മരുന്ന് ക്ഷാമം പരിഹരിക്കുന്നതിനായി എച്ച്.എം.സി. ഫണ്ടുപയോഗിച്ച് ആശുപത്രികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദ വിവരം ലഭ്യമാക്കുമോ?                                                                                     
2145.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാരാമെഡിക്കൽ ടെക്നീഷ്യന്മാരുടെ രജിസ്ട്രേഷൻ , അവരുടെ യോഗ്യതകൾ ക്രമീകരിക്കല്‍, പാരാമെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അംഗീകാരം നല്‍കല്‍ എന്നിവയ്ക്കായി പാരാമെഡിക്കൽ കൗൺസിൽ നിയമം നടപ്പാക്കാൻ ഉദ്ദേശിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
സ്വകാര്യമേഖലയിൽ ജോലിചെയ്യുന്ന ഒരു ലക്ഷത്തിൽപരം പാരാമെഡിക്കൽ ടെക്നീഷ്യന്മാർക്ക് അംഗീകാരം നൽകുന്ന രീതിയിലുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണോ നിയമനിർമ്മാണം നടത്താൻ ഉദ്ദേശിക്കുന്നത്; വിശദാംശം നൽകുമോ?
2146.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ - ഹെല്‍ത്ത് പദ്ധതിയിലെ ഡാറ്റ ആരോഗ്യ പ്രവര്‍ത്തകര്‍ കൃത്യമായി ശേഖരിച്ചു എന്ന് ഉറപ്പുവരുത്താന്‍ എന്തു നടപടി സ്വീകരിക്കാന്‍ സാധിക്കുമെന്ന് വിശദമാക്കാമോ?
2147.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിലവിൽ മാരകരോഗങ്ങളായി പരിഗണിക്കുന്ന രോഗങ്ങൾ ഏതൊക്കെയെന്നും പ്രസ്തുത രോഗങ്ങളുടെ ചികിത്സയ്ക്കായി സർക്കാർ മേഖലയിൽ നിലവിൽ നൽകിവരുന്ന ആരോഗ്യ ഇൻഷുറൻസ്, ചികിത്സാ സേവനങ്ങൾ എന്നിവ എന്തൊക്കെയെന്നും വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷം മേൽപറഞ്ഞ മാരകരോഗങ്ങൾ ബാധിച്ച ആളുകൾ, അവരിൽ സർക്കാർ മേഖലയിൽ ചികിത്സ തേടിയ ആളുകൾ, രോഗം ചികിത്സിച്ച് ഭേദമായവര്‍, പ്രസ്തുത രോഗങ്ങൾ മൂലം മരണപ്പെട്ട ആളുകൾ എന്നിവരുടെ എണ്ണം ഓരോ രോഗം തിരിച്ചു വ്യക്തമാക്കുമോ?
2148.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ഗവണ്‍മെന്റ് നഴ്സിംഗ് കോളേജ് പി.ജി. ബ്ലോക്ക് നിര്‍മ്മാണത്തിനുള്ള ഭരണാനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട ററി4.1674/ഡി.എം.ഇ. നമ്പര്‍ ഫയലിന്റെ നിലവിലെ അവസ്ഥ വിശദീകരിക്കാമോ;
( ബി )
ഇതിന് ഫണ്ട് വകയിരുത്തിയിട്ടുണ്ടോ;
( സി )
ആയത് എപ്പോള്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്?
2149.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേ വിഷബാധക്കെതിരായ കുത്തിവയ്പ്പെടുത്തവര്‍ രോഗബാധിതരായി മരണപ്പെട്ട വാര്‍ത്ത ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇത് സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തിയിട്ടുണ്ടോ;
( ബി )
ഇത്തരമൊരു സാഹചര്യമുണ്ടായതിന്റെ കാരണം വിശദമാക്കാമോ;
( സി )
പേ വിഷബാധ പ്രതിരോധിക്കുന്നതിനും കുത്തിവയ്പ്പെടുത്തവര്‍ക്ക് രോഗം വരാതിരിക്കുന്നതിനും സ്വീകരിച്ചുവരുന്ന മുന്‍കരുതല്‍ നടപടികള്‍ എന്താെക്കെയാണെന്ന് വ്യക്തമാക്കാമോ?
2150.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പാറശ്ശാല മണ്ഡലത്തിലെ ആയുര്‍വേദം, ഹോമിയോ എന്നീ വിഭാഗങ്ങളിലെ ആശുപത്രികളുടെ വികസനത്തിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ആയതിലേയ്ക്കായി എത്ര തുക ചെലവഴിച്ചിട്ടുണ്ട്; ആശുപത്രി തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ; പ്രസ്തുത പ്രവര്‍ത്തനങ്ങളുടെ പുരോഗതി അറിയിക്കാമോ?
2151.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ഗവണ്‍മെന്റ് ബീച്ച് ജനറല്‍ ഹോസ്പിറ്റലിന്റെ സമഗ്ര വികസനത്തിനുള്ള മാസ്റ്റർ പ്ലാനിന് അംഗീകാരം ലഭിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ ആയത് എപ്പോള്‍ പൂര്‍ത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
ആയതിന് സാങ്കേതിക അനുമതി ലഭിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
2152.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി വിവിധ ആശുപത്രികളിൽ പി.ആർ.ഒ. ആയി സേവനം അനുഷ്‌ഠിച്ചു വരുന്നവരെ സ്ഥിരപ്പെടുത്തുന്നത് പരിഗണനയിലുണ്ടോ; എങ്കിൽ പ്രസ്തുത നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
ഇല്ലെങ്കിൽ ഇവരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
2153.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാവര്‍ക്കും ആരോഗ്യസുരക്ഷ ഉറപ്പാക്കാനായി ഈ സര്‍ക്കാര്‍ നടപ്പാക്കി വരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ബി )
എങ്കില്‍ നാളിതുവരെ പ്രസ്തുത മേഖലയില്‍ നടപ്പാക്കിയതും തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നതുമായ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( സി )
ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായി കോവിഡ് ചികിത്സയ്ക്കും കോവിഡ് വ്യാപനം തടയുവാനും എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ഉറപ്പാക്കാനും സ്വീകരിച്ചു വരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ഡി )
ക്ഷയരോഗം, മഞ്ഞപ്പിത്തം തുടങ്ങിയ മാരക രോഗങ്ങള്‍ക്കുള്ള വാക്സിന്‍/ചികിത്സ എന്നിവ ഉറപ്പാക്കാന്‍ സ്വീകരിച്ചു വരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ?
2154.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ് ആന്റ് ടെക്നോളജി ആശുപത്രിയ്ക്ക് എയിംസ് പദവി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയതിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
2155.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജീവിതശൈലി രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും ബോധവല്‍ക്കരണം നടത്തുന്നതിനുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രത്യേക പദ്ധതി നടപ്പിലാക്കാന്‍ തയ്യാറാവുമോ; വ്യക്തമാക്കുമോ;;
( ബി )
വര്‍ദ്ധിച്ചു വരുന്ന ജീവിതശൈലി രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ നിലവില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളും പദ്ധതികളും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ അറിയിക്കാമോ?
2156.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. എം.വിജിന്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡാനന്തരം അസാധാരണമായി കാണപ്പെടുന്ന രോഗങ്ങള്‍ സംബന്ധിച്ച് പ്രത്യേകമായ അവലോകനങ്ങള്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
കോവിഡാനന്തരം ഹൃദയ പരിക്ഷീണിത രോഗം പ്രായം കുറഞ്ഞവരില്‍ ഏറി വരുന്നതായും അത്തരം രോഗികളില്‍ ഏഴില്‍ ഒരാള്‍ 90 ദിവസത്തിനകം മരണപ്പെടുന്നതായും ചൂണ്ടിക്കാട്ടി ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ള പഠന റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ പ്രസ്തുത പഠന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഹൃദയ പരിക്ഷീണിത രോഗികളെ യഥാസമയം കണ്ടെത്തുന്നതിനും തുടര്‍ ചികിത്സ നല്‍കുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുവാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇത് സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുമോ?
2157.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡയാലിസിസിന് വിധേയരാകുന്ന നിര്‍ധനരായ രോഗികള്‍ക്ക് എന്ത് സഹായമാണ് സര്‍ക്കാര്‍ നല്‍കിവരുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നിർധനരായ എത്ര ഡയാലിസിസ് രോഗികള്‍ക്ക് സഹായം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
2158.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചികിത്സാ ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് 2016 ല്‍ എ. ഇ. പൗലോസ്, അരിക്കല്‍ കൂരന്‍ വീട്, പൊയ്ക്കാ‌ട്ടുശ്ശേരി, ചെങ്ങമനാട് പി.ഒ. എന്ന വ്യക്തി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് സമർപ്പിച്ച അപേക്ഷയിന്മേൽ അനുവദിച്ച തുക, ചികിത്സയിലിരിക്കെ ടിയാന്‍ മരണപ്പെട്ടതിനാല്‍ അവകാശിയായ ഭാര്യ റാണി പൗലോസിന് അനുവദിക്കണമെന്നുള്ള അപേക്ഷ സംബന്ധിച്ചു് നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് അനന്തരാവകാശിയായ മാതാവിന് തുക കൈമാറുന്നതിന് തടസ്സമില്ലെന്ന സ്വന്തം മക്കളുടെ സാക്ഷ്യപത്രം RL 560117915IN നമ്പര്‍ രജിസ്ട്രേഡ് പോസ്റ്റായി 11/03/2020 ന് ആരോഗ്യവകുുപ്പ് ഡയറക്ടര്‍ക്ക് അയച്ചു നല്‍കിയിട്ടും 2016 ൽ അനുവദിച്ച തുക നാളിതുവരെ കൈമാറാത്തതിനുള്ള കാരണം വ്യക്തമാക്കാമോ;
( സി )
അനന്തരാവകാശിയായ റാണി പൗലോസിന് ലഭിക്കേണ്ട തുക അടിയന്തരമായി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത തുക അനുവദിക്കുന്നതിലെ കാലതാമസത്തിന് കാരണം ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയാണോ എന്ന് പരിശോധിച്ച് ആവശ്യമായ തുട‌ര്‍ നടപടികള്‍ സ്വീകരിക്കുമോ?
2159.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയ്ക്കുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിന് ബഡ്ജറ്റില്‍ ഫണ്ട് അനുവദിച്ചത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടാേ;
( ബി )
സ്ഥലം ഏറ്റെടുക്കുന്നതിന്റെ നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിനായി 18.06.2022 തീയതിയായി ഡി.എച്ച്.എസ്.-ന് നല്‍കിയ എം.എല്‍.എ./ഡി.എച്ച്.എസ്./ബി.ഡി.-01/2022 നമ്പര്‍ കത്ത് പ്രകാരം എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമാേ;
( സി )
ബഡ്ജറ്റില്‍ പ്രഖ്യാപിച്ച സ്ഥലം ഏറ്റെടുക്കലിന്റെ നടപടിക്രമങ്ങളില്‍ കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കാമാേ?
2160.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍, നഴ്സിംഗ് കൗണ്‍സില്‍ എന്നിവിടങ്ങളില്‍ നിലവില്‍ നല്‍കി വരുന്ന സേവനങ്ങള്‍ സമയബന്ധിതമായി പൊതുജനങ്ങള്‍ക്ക്‌ ലഭിക്കുന്നുണ്ടോ എന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
ജനപ്രതിനിധികള്‍ക്ക് അടക്കം പ്രസ്തുത കൗണ്‍സിലുകളില്‍ നിന്ന് ടെലഫോണ്‍ മുഖേന വിവരങ്ങള്‍ ലഭിക്കാത്ത രീതിയിലുള്ള ഗുരുതരമായ സാഹചര്യം നിലനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
സേവന അവകാശ നിയമം പ്രസ്തുത കൗണ്‍സിലുകളില്‍ പ്രാബല്യത്തിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത നിയമം നടപ്പാക്കുവാനും സേവനങ്ങള്‍ മെച്ചപ്പെടുത്തുവാനും നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത കൗണ്‍സിലുകളില്‍ കാലാകാലങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥരുടേയും പേര്, അവരുടെ ചുമതല, മൊബൈല്‍ നമ്പര്‍ എന്നിവ അടക്കമുള്ള വിവരങ്ങള്‍ കൗണ്‍സിലിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( ഇ )
നിലവില്‍ പ്രസ്തുത കൗണ്‍സിലുകളില്‍ ജോലി ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥരുടേയും പേര്, അവരുടെ ചുമതല, മൊബൈല്‍ നമ്പര്‍ എന്നിവ അടക്കമുള്ള വിവരങ്ങള്‍ ലഭ്യമാക്കാമോ?
2161.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തില്‍ നാളിതുവരെ എത്ര കോവിഡ്‍ മരണങ്ങളാണ് സ്ഥിരികരിച്ചിട്ടുള്ളതെന്ന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( ബി )
അപ്പീല്‍ കമ്മിറ്റി മുമ്പാകെ ഇത് സംബന്ധിച്ച് എത്ര അപേക്ഷകളാണ് പരിഹരിക്കപ്പെടേണ്ടതായിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത അപേക്ഷകളിന്മേല്‍ എന്നത്തേക്ക് തീരുമാനം ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ; കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കാമോ?
2162.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാളിതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് മരണങ്ങള്‍ എത്രയാണ്; കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള എത്ര അപേക്ഷകളില്‍ ഇനി തീരുമാനം കൈക്കൊള്ളാന്‍ ബാക്കിയുണ്ട്;
( ബി )
സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് ​എത്രയാണ്; ദേശീയ ശരാശരിയുമായി താരതമ്യപ്പെടുത്തി ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നാളിതുവരെ എന്തെല്ലാം സഹായം നല്‍കിയിട്ടുണ്ട്; ഇതിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ട്; ഇനി എത്ര പേര്‍ക്ക് സഹായം നല്‍കാന്‍ ബാക്കിയുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
കോവിഡ് മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ സംസ്ഥാനം വീഴ്ച വരുത്തിയത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് കത്തു നല്‍കിയിരുന്നോ; എങ്കില്‍ എന്തെല്ലാമാണ് സംസ്ഥാനത്തിന്റെ വീഴ്ചയായി ചൂണ്ടിക്കാണിച്ചിട്ടുള്ളത്; സംസ്ഥാനം എന്ത് മറുപടിയാണ് നല്‍കിയത്; വിശദമാക്കുമോ?
2163.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്ന പട്ടികയില്‍ ഉള്‍പ്പെട്ട ആശുപത്രികളുടെ വിവരങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പട്ടാമ്പി നിയോജക മണ്ഡലത്തില്‍ ഏതെല്ലാം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിന് തെരഞ്ഞെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
ഇത് സംബന്ധിച്ച് ഇറക്കിയ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ഡി )
രണ്ടാം ഘട്ടത്തില്‍ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന് പട്ടാമ്പി നിയോജക മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുത്തിട്ടുള്ള ആരോഗ്യ കേന്ദ്രങ്ങളുടെ പേര് വിവരം അടങ്ങുന്ന പട്ടിക ലഭ്യമാക്കുമോ;
( ഇ )
രണ്ടാം ഘട്ടത്തിലെ പട്ടിക യഥാര്‍ത്ഥ്യമാക്കാത്തതിനുള്ള കാരണം വ്യക്തമാക്കുമോ?
2164.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ 2022 വര്‍ഷത്തെ പ്രവേശനത്തിന്‌ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമുള്ള ഫീസ് നിര്‍ണയം പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
( ബി )
ഇല്ലെങ്കില്‍ ഫീസ് നിര്‍ണയം വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന്‌ തടസം വരാതെ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2165.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക/സെമസ്റ്റര്‍ പരീക്ഷകള്‍ സമയബന്ധിതമായി നടക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയവ സമയബന്ധിതമായി നടത്താന്‍ നടപടി സ്വീകരിക്കുമോ?
2166.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉക്രെയിനിൽ നിന്നും തിരികെ എത്തിയ മലയാളികളായ മെഡിക്കൽ വിദ്യാർഥികളുടെ തുടർപഠനം കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ നടത്തുന്നതിന് സമ്മതം അറിയിച്ചുകൊണ്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് കത്ത് നൽകിയിട്ടുണ്ടോ; ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ?
2167.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിക്കല്‍ വിദ്യാഭ്യാസം ഉന്നത നിലവാരത്തില്‍ എത്തിക്കുന്നതിനും ഇതര സംസ്ഥാനങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തടയുന്നതിനുമായി യു. ജി. തലത്തിലും പി.ജി. തലത്തിലും കൂടുതല്‍ സര്‍ക്കാര്‍/സ്വകാര്യ കോളേജുകള്‍ തുടങ്ങുവാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
2168.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോളജുപ്രൈവറ്റ് മെഡിക്കൽ കോളേജ്കളിലെ 50 ശതമാനം മെഡിക്കൽ സീറ്റുകളിൽ സർക്കാർ ഫീസിൽ പ്രവേശനം നടത്താനുള്ള നാഷനൽ മെഡിക്കൽ കമ്മീഷൻ ഉത്തരവ് ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇതിൽ സ്വീകരിച്ച തുടർനടപടികൾ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
കമ്മീഷൻ ഉത്തരവ് നടപ്പാക്കുന്നതിൽ നയപരമായ തീരുമാനം എടുത്തിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം നൽകുമോ;
( സി )
മെഡിക്കൽ കമ്മീഷന്‍ ഉത്തരവിൽ അഡ്മിഷൻ/ഫീ റഗുലേറ്ററി കമ്മിറ്റിയിൽ നിന്ന് അഭിപ്രായം തേടുകയോ സർക്കാർ നിർദേശം നൽകുകയോ ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കിൽ മറുപടി ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകുമോ?
2169.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട്‌ ജില്ലയിലെ എ.എന്‍.എം. ട്രെയിനിംഗ് സെന്ററിന്റെ ദയനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; നിലവിലെ പുരാതന കെട്ടിടത്തിന്റെ ബലക്കുറവും വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ ഹോസ്റ്റൽ സൗകര്യങ്ങളുടെ അപര്യാപ്തതയും പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
വിദ്യാര്‍ത്ഥികളുടെ പ്രാക്ടിക്കൽ ട്രെയിനിംഗ് കേന്ദ്രമായ അമ്മമാരുടെയും കുട്ടികളുടെയും ആശുപത്രിയിലേക്കുള്ള യാത്രക്ക് നൽകിയിരുന്ന ഡിപ്പാർട്ട്മെന്റ് വാഹനം കണ്ടം ചെയ്യേണ്ട അവസ്ഥയിലായതിനാൽ പകരം പുതിയ വാഹനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോ;
( സി )
അമ്മമാരുടെയും കുട്ടികളുടെയും ആശുപത്രിയോട് ചേർന്ന് പാലക്കാട്‌ ജില്ല ആശുപത്രി കൈവശം വച്ചിരിക്കുന്ന സ്ഥലം സ്ഥലപരിമിതിമൂലം ബുദ്ധിമുട്ടുന്ന മേല്‍ ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്കായി വിട്ടുനൽകുവാന്‍ എന്തുനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;
( ഡി )
ആശുപത്രിയിൽ വരുന്ന അത്യാസന്ന രോഗികളുടെയും ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെയും യാത്രക്ക് ആവശ്യമായ റോഡ് സൗകര്യം മെച്ചപ്പെടുത്തുവാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
2170.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര ഹോമിയോ ഡിസ്പെന്‍സറികള്‍ (എന്‍.എച്ച്.എം. ഉള്‍പ്പെടെ) നിലവിലുണ്ട്; അവിടെ മരുന്നുകള്‍ എടുത്തു കൊടുക്കുന്നത് ഫാര്‍മസി യോഗ്യതയുള്ളവരാണോ;
( ബി )
പ്രസ്തുത ഡിസ്പെന്‍സറികളിൽ (എന്‍.എച്ച്.എം. ഉള്‍പ്പെടെ) എത്ര ഫാര്‍മസിസ്റ്റ് വേക്കന്‍സികള്‍ നിലവിലുണ്ടെന്ന് ജില്ല തിരിച്ച് അറിയിക്കാമോ;
( സി )
ഫാര്‍മസിസ്റ്റ് തസ്തികകളിൽ 2016 നു ശേഷം പി.എസ്.സി. മുഖേന സ്ഥിര നിയമനം നടന്നിട്ടുണ്ടോ; പ്രസ്തുത തസ്തികയുടെ പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ; ഇല്ലെങ്കില്‍ പി.എസ്.സി. മുഖേന സ്ഥിര നിയമനത്തിന് നടപടി സ്വീകരിക്കുമോ;
( ഡി )
ഡിസ്പെന്‍സറികളില്‍ യോഗ്യതയില്ലാത്തവര്‍ മരുന്ന് എടുത്തുകൊടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എഴുന്നൂറോളം ഉദ്യാേഗാര്‍ത്ഥികള്‍ ഫാര്‍മസി കോഴ്സ് പൂർത്തിയാക്കി ജോലിക്കായി കാത്തിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ യോഗ്യതയില്ലാത്തവര്‍ക്ക് പകരം പ്രസ്തുത ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2171.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിലെ ഏതെങ്കിലും സർക്കാർ ആയുർവേദ ഡിസ്പെൻസറികൾ ആശുപത്രികളായി ഉയർത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ അവ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
കാട്ടിപ്പൊയിൽ, പരപ്പ എന്നീ ആയുർവേദ ഡിസ്പെൻസറികൾ ആശുപത്രികളായി ഉയർത്തുന്ന വിഷയം പരിഗണനയിൽ ഉണ്ടോ? എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
2172.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആയുഷ് വകുപ്പില്‍ പുതുതായി 300 തസ്തികകള്‍ സൃഷ്ടിക്കുന്നതിന് ഉത്തരവായിട്ടുണ്ടോ;
( ബി )
പുതുതായി ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ തസ്തിക സൃഷ്ടിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
2173.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ ആശുപത്രികൾ, ഫാർമസികൾ എന്നിവ മുഖേന വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാര പരിശോധനാ സംവിധാനങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പല മരുന്നുകളും ഗുണനിലവാരം ഇല്ലാത്ത രീതിയിലാണ് തയ്യാറാക്കുന്നതെന്ന ആക്ഷേപം ഗൗരവത്തോടെ കാണുന്നുണ്ടോ; എങ്കിൽ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
2174.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട ചേലമ്പ്ര പി.എച്ച്.സി.യില്‍ മരുന്ന് വാങ്ങുന്നതിന് വേണ്ടി മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷനില്‍ നല്‍കിയ ഓര്‍ഡറിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
അപേക്ഷ നല്‍കി 6 മാസമായിട്ടും മരുന്ന് വിതരണം നടത്താത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
അടിയന്തരമായി ചേലമ്പ്ര പി.എച്ച്.സി. ക്ക് മരുന്നുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2175.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡോളോ 650 ഗുളിക ഏത് രോഗത്തിനാണ് ഡോക്ടർമാർ ശിപാർശ ചെയ്യുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
കോവിഡ് ബാധിച്ചവർക്ക് പ്രസ്തുത ഗുളികയാണ് അധികവും നിർദ്ദേശിച്ചതെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
സംസ്ഥാനത്ത് കോവിഡ് കാലത്ത് പ്രസ്തുത ഗുളികയുടെ ഉപയോഗം എത്രയായിരുന്നുവെന്ന് വ്യക്തമാക്കാമോ;
( ഡി )
സർക്കാർ നേരിട്ടുവാങ്ങി പ്രസ്തുത ഗുളിക വിതരണം ചെയ്തിരുന്നോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ എത്ര കോടി രൂപയുടെ ഓർഡർ ഉണ്ടായിരുന്നുവെന്നും ഏത് കമ്പനിയിൽ നിന്നാണ് വാങ്ങിയതെന്നും വ്യക്തമാക്കാമോ;
( ഇ )
500 മില്ലിഗ്രാം വരെയുള്ള ഗുളികകളുടെ വിപണി വില നിയന്ത്രിക്കുന്നത് കേന്ദ്രസർക്കാരിന്റെ സംവിധാനമാണെന്നും എന്നാൽ 500 മില്ലിഗ്രാമിന്‌ മുകളിൽ ഉള്ളവയുടെ വില നിർമ്മാതാക്കൾക്ക് നിശ്ചയിക്കാമെന്നുമുള്ള കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; ഇതിനാലാണ് ഡോളാ 650 ശിപാർശ ചെയ്യാൻ ഡോക്ടർമാരെ പ്രേരിപ്പിച്ചതെന്ന് മെഡിക്കൽ റെപ് സംഘടന സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( എഫ് )
കോവിഡ് കാലത്ത് ഏതെങ്കിലും മരുന്നിന്റെ അമിത വില്പന നടന്നിരുന്നോ എന്ന് അന്വേഷണം നടത്താന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2176.
ശ്രീ .പി. കെ. ബഷീർ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മരുന്ന് വിപണിയിലെ ചൂഷണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മരുന്നുകളുടെയും മെഡിക്കൽ ഉല്പന്നങ്ങളുടെയും വില നിയന്ത്രിക്കുന്നതിനും ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനും സ്വീകരിച്ചു വരുന്ന നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
ഇടനിലക്കാരെ ഒഴിവാക്കി നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് മരുന്നു വാങ്ങി നീതി, കാരുണ്യ, മാവേലി സ്റ്റോറുകൾ വഴി കുറഞ്ഞ വിലയിൽ വിതരണം ചെയ്യുന്ന രീതി വിപുലീകരിക്കാൻ നടപടി സ്വീകരിക്കുമോ?
2177.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യൂണിസെഫ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കാവശ്യമായ പോഷകാഹാരം ഉറപ്പു വരുത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്;
( ബി )
കുഞ്ഞുങ്ങളുടെ ബൗദ്ധികവും വെെകാരികവും സാമൂഹികവും ആരോഗ്യപരവുമായ വികാസത്തിനായി നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
പോഷക ബാല്യം പദ്ധതിയിലൂടെ എന്തെല്ലാം കാര്യങ്ങളാണ് കുട്ടികള്‍ക്ക് ലഭ്യമാക്കുന്നത് ;പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
2178.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്മാര്‍ട്ട് അംഗന്‍വാടികളുടെ നിര്‍മ്മാണത്തിനായി നടപടികള്‍ സ്വീകരിക്കുമോ;
( ബി )
സ്വന്തമായി സ്ഥലമുള്ള മുഴുവന്‍ അംഗന്‍വാടികളും ഘട്ടം ഘട്ടമായി സ്മാര്‍ട്ട് അംഗന്‍വാടികളാക്കി മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( സി )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട ഏതെല്ലാം അംഗന്‍വാടികളുടെ നവീകരണത്തിനും സ്മാര്‍ട്ട് അംഗന്‍വാടികളാക്കി മാറ്റുന്നതിനുമാണ് നടപടികള്‍ സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?
2179.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പോഷകബാല്യം പദ്ധതിയില്‍ പാലക്കാട് ജില്ലയില്‍ എത്ര കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
അംഗന്‍വാടി കുട്ടികളുടെ എണ്ണവും ഇതിനാവശ്യമായ ചെലവും താലൂക്കടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
2180.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംഗന്‍വാടികള്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി നിലവിലുണ്ടോ;
( ബി )
കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ സ്വന്തമായി ഉറപ്പുള്ള കെട്ടിടങ്ങളില്ലാത്ത എത്ര അംഗന്‍വാടികളാണ് നിലവിലുള്ളതെന്നും അവ ഏതെല്ലാമാണെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത അംഗന്‍വാടികള്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2181.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സ്മാര്‍ട്ട് അംഗന്‍വാടികള്‍ ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമാക്കുമോ;
( ബി )
2022-23 ലെ ബഡ്ജറ്റില്‍ സ്മാര്‍ട്ട് അംഗന്‍വാടികള്‍ക്ക് പദ്ധതി വിഹിതമായി ഉൾപ്പെടുത്തിയിട്ടുള്ള തുക എത്രയാണ്; ആയത്‌ വിനിയോഗിക്കുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കുമോ;
( സി )
ആലപ്പുഴ ജില്ലയില്‍ പദ്ധതി തുക ഉപയോഗിച്ച് പുതുതായി നിര്‍മിച്ച അംഗന്‍വാടികളുടെ എണ്ണം തദ്ദേശസ്ഥാപനാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ?
2182.
ഡോ. എം.കെ . മുനീർ
ശ്രീ .പി. കെ. ബഷീർ
ശ്രീ . എൻ . ഷംസുദ്ദീൻ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശാ വർക്കർമാർക്ക് നിലവിൽ നൽകി വരുന്ന ഓണറേറിയം എല്ലാ മാസവും കൃത്യമായി വിതരണം ചെയ്യാറില്ല എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഓണറേറിയം വർദ്ധിപ്പിക്കുന്നതിനും കൃത്യമായി ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമോ;
( സി )
കോവിഡ് കാലഘട്ടത്തിൽ അലവൻസായി നൽകിയിരുന്ന 1000 രൂപ തുടർന്നും നൽകുന്ന കാര്യം പരിഗണിക്കുമോ?
2183.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം അംഗന്‍വാടികളുടെ നവീകരണത്തിനായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ;
( ബി )
കോട്ടയം ജില്ലയില്‍ ചായം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര അംഗന്‍വാടികളാണ് നവീകരിച്ചിട്ടുള്ളതെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.