|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 6th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*121.
ശ്രീമതി
സി. കെ. ആശ
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഓണക്കാലത്ത്
പഴം, പച്ചക്കറി
വിപണിയിലുണ്ടാകുന്ന
വിലവര്‍ദ്ധനവിൽ നിന്നും ജനങ്ങളെ
രക്ഷിക്കുന്നതിന്
സ്വീകരിച്ചിട്ടുളള
മുന്‍കരുതലുകള്‍ വിശദമാക്കാമോ;
(
ബി )
പഴം,
പച്ചക്കറികള്‍ക്ക് ഏകീകൃത വില
ഉറപ്പ് വരുത്തുന്നതിനായി
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
വാണിജ്യാടിസ്ഥാനത്തില്‍
കൃഷി ചെയ്യുന്ന മേഖലകളില്‍
നിന്ന് ഇവ
സംഭരിക്കുന്നതിന് നിലവിലുളള
സംവിധാനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ഡി )
പഴം,
പച്ചക്കറി സംഭരണത്തിനായി
ഉല്പാദന കേന്ദ്രങ്ങളില്‍
ചില്ലര്‍ സ്റ്റോറേജുകള്‍
സ്ഥാപിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ; വിശദാംശം
നല്‍കാമോ?
*122.
ഡോ.കെ.ടി.ജലീൽ
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിദ്യാഭ്യാസ
കാലത്ത് തന്നെ യുവാക്കളെ
തൊഴില്‍ സജ്ജരാക്കുന്നതിന്
അസാപ് കേരളയും കേരള നോളജ്
ഇക്കോണമി മിഷനും സംയുക്തമായി
കണക്ട് കരിയര്‍ ടു കാമ്പസ്
പ്രചാരണം ആരംഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
വിവിധ
തൊഴില്‍ മേഖലകളില്‍ നൈപുണ്യം
കൈവരിക്കാന്‍ അസാപ് കേരള
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതിയെക്കുറിച്ച്
വിശദമാക്കുമോ;
(
സി )
സംസ്ഥാനത്ത്
സ്കില്‍ എക്കോ സിസ്റ്റം
സൃഷ്ടിക്കുന്നതിന് നാഷണല്‍
കൗൺസില്‍ ഫോര്‍ വൊക്കേഷണല്‍
ട്രെയിനിംഗ്, അസാപ് കേരളയെ
അസെസ്സ്‍മെന്റ് ഏജന്‍സിയായും
അവാര്‍ഡിംഗ് ബോഡിയായും
നിശ്ചയിച്ചിട്ടുണ്ടോ; അസാപ്
കേരളയുടെ പ്രവര്‍ത്തനങ്ങളില്‍
കൈവരിച്ച നേട്ടങ്ങള്‍
വിശദമാക്കുമോ?
*123.
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ
കെ ബി ഗണേഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളികള്‍
നേരിടുന്ന പ്രശ്നങ്ങള്‍
പരിഹരിക്കാന്‍ നടപ്പിലാക്കി
വരുന്ന പദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി )
കേന്ദ്ര
സര്‍ക്കാരിന്റെ നയങ്ങള്‍ മൂലം
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളികള്‍
നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച്
പരിഹരിക്കുവാന്‍ കമ്മീഷനെ
നിയോഗിക്കുന്ന കാര്യം
പരിഗണിക്കുമോ;
(
സി )
മത്സ്യത്തൊഴിലാളികള്‍ക്ക്
നല്‍കുന്ന സഹായങ്ങള്‍ കാലതാമസം
കൂടാതെ ലഭിക്കുന്നുവെന്ന്
ഉറപ്പാക്കാന്‍ പ്രത്യേക നടപടി
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
*124.
ശ്രീ.
ആന്റണി ജോൺ
ശ്രീ
ഐ ബി സതീഷ്
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാരിന്റെ പരിഗണനയിലുള്ള
റബ്ബര്‍ പ്രൊമോഷന്‍ ആന്‍ഡ്
ഡെവലപ്മെന്റ് ബില്‍, കോഫി
പ്രൊമോഷന്‍ ആന്‍ഡ് ഡെവലപ്മെന്റ്
ബില്‍, സ്പൈസസ് പ്രൊമോഷന്‍
ആന്‍ഡ് ഡെവലപ്മെന്റ് ബില്‍,
റ്റീ പ്രൊമോഷന്‍ ആന്‍ഡ്
ഡെവലപ്മെന്റ് ബില്‍ എന്നീ കരട്
ബില്ലുകള്‍ നാണ്യവിള കര്‍ഷകരെ
കൂടുതല്‍
പ്രതിസന്ധിയിലാക്കുമെന്ന ആശങ്ക
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
കരട് നിയമങ്ങള്‍ പരിശോധനാ
വിധേയമാക്കിയിരുന്നോ; എങ്കിൽ
സംസ്ഥാനത്തെ കര്‍ഷകരുടെ
താല്പര്യങ്ങള്‍ ഹനിക്കുന്ന
വ്യവസ്ഥകള്‍ ഒഴിവാക്കണമെന്ന്
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(
സി )
റബ്ബര്‍,
സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ
ഉള്‍പ്പെടെയുള്ള
നാണ്യവിളകള്‍ക്ക് തറവില
പ്രഖ്യാപിക്കണമെന്ന് കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(
ഡി )
കേന്ദ്ര
സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ
നടപടികള്‍ മൂലം പ്രതിസന്ധി
നേരിടുന്ന റബ്ബര്‍
കര്‍ഷകര്‍ക്ക് സംസ്ഥാന
സര്‍ക്കാര്‍ നല്‍കിവരുന്ന
സഹായത്തെക്കുറിച്ച്
അറിയിക്കാമോ;
(
ഇ )
മൂല്യ
വര്‍ദ്ധിതോല്പന്നങ്ങളുടെ
നിര്‍മാണത്തിനായുള്ള പദ്ധതിയെ
കുറിച്ച് വിശദമാക്കുമോ?
*125.
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ
.പി. കെ. ബഷീർ
ശ്രീ.
നജീബ് കാന്തപുരം
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
സർവകലാശാലകളിലെ പരീക്ഷാ നടപടികൾ
പരിഷ്കരിക്കുന്നതിന് വേണ്ടി
നിയോഗിച്ച കമ്മീഷൻ സർക്കാരിന്
റിപ്പോർട്ട്
സമർപ്പിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
ബി )
നിലവിൽ
നിശ്ചിത വിജയശതമാനം
ഉറപ്പാക്കുന്നതിന് നൽകിവരുന്ന
മോഡറേഷൻ ഒഴിവാക്കാൻ
നിർദേശമുണ്ടോ;
(
സി )
റിപ്പോർട്ടിലെ
പ്രധാന ശിപാർശകൾ
എന്തെല്ലാമാണെന്നും ഇവ
എന്നത്തേക്ക് നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
വിശദമാക്കുമോ?
*126.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ഡോ
സുജിത് വിജയൻപിള്ള
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉന്നത
വിദ്യാഭ്യാസ മേഖലയില്‍
കുതിച്ചുചാട്ടത്തിനൊരുങ്ങുമ്പോള്‍
കേന്ദ്ര വിദ്യാഭ്യാസ നയത്തില്‍
നിന്നും വിഭിന്നമായി
സാമ്പത്തികമായി പിന്നാക്കം
നിൽക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
വിദ്യാഭ്യാസത്തിനുള്ള അവസരം
ഉറപ്പ് വരുത്തുന്നതിന് ഇടപെടല്‍
നടത്തുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഉല്‍കൃഷ്ട
സ്ഥാപന പദവി നേടുന്ന ഉന്നത
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്
പ്രവര്‍ത്തന സ്വാതന്ത്ര്യം
നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതുവഴി കൈവരിക്കാന്‍
ലക്ഷ്യമിടുന്ന നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
സി )
സ്വയംഭരണ
കോളേജുകളിലും അണ്‍ എയ്ഡഡ്
കോളേജുകളിലും ഫീസ് ഘടന
നിശ്ചയിക്കുന്നതിനും അക്കാദമിക
മികവുണ്ടായിട്ടും ഫീസ്
നല്‍കാന്‍ പ്രാപ്തിയില്ലാത്ത
വിദ്യാര്‍ത്ഥികള്‍ക്ക്
വിദ്യാഭ്യാസത്തിനുള്ള അവസരം
നിഷേധിക്കപ്പെടുന്നില്ലെന്നുറപ്പ്
വരുത്തുന്നതിനും സംവിധാനം
ഏര്‍പ്പെടുത്തുമോ?
*127.
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ.
എം. എം. മണി
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യുടെ
നിലവിലെ സാമ്പത്തിക സ്ഥിതി, ആകെ
വായ്പാ ബാധ്യത എന്നിവ
എത്രയാണെന്ന് വ്യക്തമാക്കുമോ;
കെ.എസ്.ആര്‍.ടി.സി.യുടെ ആസ്തികൾ
സംബന്ധിച്ച വിവരം ലഭ്യമാക്കാമോ;
(
ബി )
ബാങ്ക്
കണ്‍സോര്‍ഷ്യത്തില്‍ നിന്നുള്ള
വായ്പാ തിരിച്ചടവ്
ഏറ്റെടുക്കാന്‍
തീരുമാനമായിട്ടുണ്ടോ;
(
സി )
വായ്പാ
ബാധ്യത ഒഴിവാക്കിയാല്‍ മേയ്
മാസത്തെ പ്രവര്‍ത്തനച്ചെലവും
വരവും തമ്മിലുള്ള വിടവ് 12
കോടിയില്‍ താഴെയായിരുന്നതിനാല്‍
കൂടുതല്‍ വാഹനങ്ങള്‍ ഓപ്പറേറ്റ്
ചെയ്ത് പ്രതിദിന വരുമാന
വര്‍ദ്ധനവിലൂടെ
കെ.എസ്.ആര്‍.ടി.സി.യെ
പ്രവര്‍ത്തന
ലാഭത്തിലേക്കെത്തിയ്ക്കാന്‍
നടപടിയെടുക്കുമോ;
(
ഡി )
തൊഴിലാളികളെ
കൂടി വിശ്വാസത്തിലെടുത്തുകൊണ്ട്
പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍
നടപ്പാക്കാന്‍ വേണ്ട ഇടപെടല്‍
നടത്തുമോ?
*128.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ.
എച്ച്. സലാം
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഉന്നത വിദ്യാഭ്യാസരംഗത്ത് സമഗ്ര
മുന്നേറ്റം ലക്ഷ്യമിടുന്ന
പശ്ചാത്തലത്തില്‍ നിലവിലെ ബോധന
സമ്പ്രദായത്തില്‍ നവീകരണം
ആവശ്യമെന്ന് കരുതുന്നുണ്ടോ;
എങ്കില്‍ ഇതിനായി നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
സര്‍ക്കാര്‍
കോളേജുകളില്‍ ആവശ്യത്തിന്
അദ്ധ്യാപകരെ നിയമിക്കുന്നതിന്
അദ്ധ്യാപക നിയമനത്തില്‍
ഏര്‍പ്പെടുത്തിയിരുന്ന
നിയന്ത്രണങ്ങള്‍
പുനഃപരിശോധിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(
സി )
സംസ്ഥാനത്തെ
ഉന്നത വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ വിദേശ
സര്‍വകലാശാലകളിലെ പ്രഗത്ഭരായ
കേരളീയരായ അദ്ധ്യാപകരുടെ
വിജ്ഞാന സമ്പത്ത്
പ്രയോജനപ്പെടുത്തുന്നതിന്
ആവിഷ്കരിച്ചിട്ടുള്ള ബ്രെയ്ന്‍
ഗെയ്ന്‍ പദ്ധതി
യാഥാര്‍ത്ഥ്യമായിട്ടുണ്ടോ;
(
ഡി )
നോബല്‍
സമ്മാന ജേതാക്കളുള്‍പ്പെടെ
ലോകത്തിന്റെ വിവിധ
ഭാഗങ്ങളിലുള്ള പണ്ഡിതരുമായി
വിദ്യാര്‍ത്ഥികള്‍ക്ക്
സംവദിക്കാന്‍ അവസരമൊരുക്കുന്ന
രാജ്യത്തെ ആദ്യ പദ്ധതിയായ
എറുഡെെറ്റ്
സ്കോളര്‍-ഇന്‍-റെസിഡെന്‍സ്
പരിപാടിയെ കുറിച്ച്
വിശദമാക്കുമോ?
*129.
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ
. പി . ഉബൈദുള്ള
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കൃഷിക്ക് ആവശ്യമായ അടിസ്ഥാന
സൗകര്യങ്ങൾ ഒരുക്കുന്നതിനും
കാർഷിക വിഭവങ്ങളുടെ
മാർക്കറ്റിംഗിന്
സഹായിക്കുന്നതിനുമായി നിലവിൽ
എന്തെല്ലാം സംവിധാനങ്ങളാണുളളത്;
പ്രസ്തുത സംവിധാനങ്ങള്‍
പര്യാപ്തമാണോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
കർഷകരുടെ
ക്ഷേമത്തിനും വരുമാനം
വർദ്ധിപ്പിക്കുന്നതിനും പുതിയ
പദ്ധതികൾ ആവിഷ്കരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
നൽകുമോ?
*130.
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ.
പി.വി.അൻവർ
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
അഭ്യസ്തവിദ്യരുടെ തൊഴില്‍ക്ഷമത
മെച്ചപ്പെടുത്തുന്നതിനായി
നൈപുണ്യ പരിശീലനത്തിലൂടെ അവരെ
പ്രാപ്തരാക്കുന്നതിന്
കെ-സ്കില്‍ പദ്ധതിക്ക് രൂപം
കൊടുത്തിട്ടുണ്ടോ; ഇതിനായി
എല്ലാ മണ്ഡലങ്ങളിലും
പ്രത്യേകമായി അസാപ് മുഖേന
നൈപുണ്യ മേളകള്‍
സംഘടിപ്പിക്കാന്‍ പദ്ധതിയുണ്ടോ;
വിശദാംശം നല്‍കാമോ;
(
ബി )
കേരളത്തിന്റെ
വൈജ്ഞാനിക സമൂഹ കേന്ദ്രീകൃതമായ
സമ്പദ്‍ വ്യവസ്ഥയ്ക്ക് പ്രസ്തുത
പദ്ധതി എത്രത്തോളം
പ്രയോജനപ്പെടുമെന്ന്
വിശദമാക്കുമോ;
(
സി )
ഇന്‍ഡസ്ട്രി
ആവശ്യപ്പെടുന്ന നൈപുണ്യം
കേരളത്തിലെ യുവജനങ്ങള്‍ക്ക്
ലഭ്യമാക്കുന്നതിനായി ക്ലൗഡ്
കമ്പ്യൂട്ടിംഗ് പരിശീലനം
ഉള്‍പ്പെടെയുള്ള സാങ്കേതിക
വിദ്യകളുമായി ബന്ധപ്പെട്ട അധിക
വൈദഗ്ദ്ധ്യങ്ങള്‍
ആര്‍ജ്ജിക്കുന്നതിന്
പ്രത്യേകമായ സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്കാമോ?
*131.
ശ്രീ.
ഇ കെ വിജയൻ
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ
വി ശശി
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വികസനവും ജനക്ഷേമവും
ഉറപ്പുവരുത്തുന്നതിന്
കാര്യക്ഷമമായ പൊതുഗതാഗത
സംവിധാനം ഉണ്ടാകേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
സാധാരണ
ജനങ്ങൾ ഏറ്റവുമധികം
ഉപയോഗിക്കുന്ന പൊതുഗതാഗത
സംവിധാനമായ കെ.എസ്.ആർ.ടി.സി.യെ
ലാഭനഷ്ടങ്ങൾ മാനദണ്ഡമാക്കാതെ
കാര്യക്ഷമമായി
നിലനിർത്തുന്നതിന് സർക്കാർ
മുൻകൈയെടുത്ത് സാമ്പത്തിക
പാക്കേജുകൾ ഉൾപ്പെടെ
പ്രഖ്യാപിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(
സി )
കെ.എസ്.ആർ.ടി.സി.യുടെ
പരിഷ്കരണവുമായി ബന്ധപ്പെട്ട
സുശീൽ ഖന്ന റിപ്പോർട്ടിലെ
നിർദേശങ്ങളിന്മേല്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
ഡി )
ധനകാര്യ
മാനേജ്മെന്റ് ഉൾപ്പെടെ
കെ.എസ്.ആർ.ടി.സി.യുടെ ഭരണപരമായ
പ്രവർത്തനങ്ങളിൽ സുതാര്യതയും
പ്രൊഫഷണലിസവും കൊണ്ടുവരാൻ നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
*132.
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
എം.വിജിന്‍
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഉന്നത വിദ്യാഭ്യാസ മേഖലയില്‍
വിജ്ഞാനസമൂഹ സൃഷ്ടിയെന്ന
ലക്ഷ്യം കൈവരിക്കാനായി
പാഠ്യപദ്ധതി പരിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
ഇതിനായി സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(
ബി )
അക്കാദമിക
മികവിനും വൈദഗ്ദ്ധ്യ
വികസനത്തിനും പ്രാധാന്യം
നല്‍കിക്കൊണ്ടാണോ പാഠ്യപദ്ധതി
പരിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
വിദ്യാഭ്യാസത്തിലൂടെ
കൈവരിക്കുന്ന മാനവ വിഭവ വികസനം
വൈജ്ഞാനിക മികവിനോടൊപ്പം
നാടിന്റെ പുരോഗതിക്ക് കൂടി
ഫലപ്രദമാകുന്ന തരത്തിലാണോ
ഉന്നത വിദ്യാഭ്യാസ രംഗത്തെ
നവീകരണം ലക്ഷ്യമാക്കുന്നതെന്ന്
വ്യക്തമാക്കുമോ?
*133.
ശ്രീമതി
കെ.കെ.രമ
ശ്രീമതി.ഉമ
തോമസ്
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പഴം, പച്ചക്കറി എന്നിവയ്ക്ക്
തറവില പ്രഖ്യാപിച്ചത്
ഫലപ്രദമായി നടപ്പാകുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(
ബി )
ഉല്പന്നങ്ങൾ
ശേഖരിക്കാൻ വെയർഹൗസുകളോ കോൾഡ്
സ്‌റ്റോറേജുകളോ ഗതാഗത
സംവിധാനങ്ങളോ ഒന്നും
സജ്ജമാക്കിയിട്ടില്ലാത്ത
കാരണത്താൽ പലയിടത്തും സംഭരണം
നടക്കുന്നില്ല എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ഗോഡൗൺ,
കോൾഡ് സ്‌റ്റോറേജ് തുടങ്ങിയ
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
ഡി )
സംസ്ഥാനത്ത്
10 ലക്ഷത്തോളം കർഷകർ
ഉണ്ടെന്നിരിക്കെ 2021-ൽ
പ്രസ്തുത പദ്ധതിയുടെ പ്രയോജനം
ലഭിച്ചത് എണ്ണായിരം കർഷകർക്കാണ്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം നൽകാമോ;
(
ഇ )
2021-ൽ
എട്ടുകോടി രൂപ മാത്രമാണോ
സബ്‌സിഡി ഇനത്തിൽ സർക്കാരിന്
നീക്കിവെക്കേണ്ടിവന്നതെന്ന്
അറിയിക്കാമോ; എങ്കില്‍ കാരണം
വ്യക്തമാക്കാമോ?
*134.
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രധാന വാണിജ്യോല്പന്നമായ
നാളികേരത്തിന്റെ വിലത്തകര്‍ച്ച
പരിഹരിക്കുന്നതിന്
സ്വീകരിച്ചുവരുന്ന നടപടികള്‍
വിശദമാക്കുമോ;
(
ബി )
നാഫെഡ്
പ്രഖ്യാപിച്ച കൊപ്ര സംഭരണം
അശാസ്ത്രീയ മാനദണ്ഡങ്ങള്‍ മൂലം
നിഷ്‍ഫലമായിട്ടുണ്ടോ; എത്ര ടണ്‍
കൊപ്ര സംഭരിക്കാനായിരുന്നു
ലക്ഷ്യമിട്ടിരുന്നതെന്നും എത്ര
ടണ്‍ സംഭരിക്കാനായെന്നും
അറിയിക്കാമോ; നിബന്ധനകള്‍
യുക്തിഭദ്രമായി പരിഷ്കരിച്ച്
കൊപ്ര സംഭരണം നീട്ടാന്‍
നാഫെഡിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(
സി )
കിലോഗ്രാമിന്
32 രൂപ നിരക്കില്‍ പച്ചത്തേങ്ങ
സംഭരിക്കുന്നതിന് സംസ്ഥാന
സര്‍ക്കാര്‍ നടപ്പിലാക്കിയ
പദ്ധതിയുടെ കാര്യക്ഷമത
വിലയിരുത്തിയിട്ടുണ്ടോ;
(
ഡി )
മൂല്യവര്‍ദ്ധിതോല്പാദനം
വിപുലീകരിക്കുന്നതിന് ആയിരം
കോടി രൂപയുടെ വിറ്റുവരവ്
ലക്ഷ്യമാക്കി കേരഫെഡിന്റെ
വിപുലീകരണത്തിനുള്ള പ്രവൃത്തി
ആരംഭിച്ചിട്ടുണ്ടോ; വിശദാംശം
നല്കാമോ?
*135.
ശ്രീ.
എ.എന്‍.ഷംസീര്‍
ഡോ
സുജിത് വിജയൻപിള്ള
ശ്രീ.
പി.പി. സുമോദ്
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ഉന്നത വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ പാഠ്യപദ്ധതി
കാലാനുസൃതമായി
പരിഷ്കരിക്കുന്നതുമായി
ബന്ധപ്പെട്ട് നിയോഗിച്ച
കമ്മീഷന്‍ റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പാഠ്യപദ്ധതി
പരിഷ്കരണ നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
പഠനത്തിനൊപ്പം നൈപുണ്യ വികസനം
കൂടി ഉറപ്പുവരുത്തുന്നതിനായി
എന്തെല്ലാം ശിപാര്‍ശകളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
വിശദമാക്കുമോ;
(
സി )
പഠനത്തിലും
പരീക്ഷ നടത്തിപ്പിലും
വിദ്യാര്‍ത്ഥികള്‍
ഉന്നയിക്കുന്ന പോരായ്മകള്‍
പരിഹരിക്കുന്നതിനായി സംവിധാനം
ഏര്‍പ്പെടുത്തുവാന്‍
നിര്‍ദേശമുണ്ടോ; വിശദാംശം
നല്‍കുമോ;
(
ഡി )
സര്‍വകലാശാലകളിലെ
ഫീസ് ഘടനയില്‍ മാറ്റം
നിര്‍ദേശിക്കുന്ന ശിപാര്‍ശ
സംബന്ധിച്ച് വിശദമാക്കുമോ?
*136.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റബ്ബറിന്റെ
വിലയിടിവ് സംസ്ഥാനത്തിന്റെ
കാർഷിക മേഖലയില്‍ ഉണ്ടാക്കിയ
പ്രത്യാഘാതം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
റബ്ബറിനൊപ്പം
കാര്‍ബണും മറ്റ് രാസവസ്തുക്കളും
ചേര്‍ത്ത മിശ്രിതമായ റബ്ബര്‍
കോമ്പൗണ്ട്
പ്രോത്സാഹിപ്പിക്കാന്‍
തീരുമാനിച്ചിരിക്കുന്നതടക്കമുള്ള
കേന്ദ്ര സര്‍ക്കാരിന്റെ
നയങ്ങള്‍ റബ്ബറിന്റെ വിലയെ
ഏതുതരത്തിലാണ്
ബാധിക്കുന്നതെന്ന്
വിശദമാക്കാമോ;
(
സി )
സംസ്ഥാനത്ത്
റബ്ബർ വിലസ്ഥിരത ഫണ്ട്
പ്രകാരമുള്ള കുറഞ്ഞ തുക 250
രൂപയായി വർദ്ധിപ്പിക്കാൻ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
*137.
ശ്രീ.
മാണി. സി. കാപ്പൻ
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
പി. ജെ. ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കര്‍ഷക ക്ഷേമനിധി ബോര്‍ഡ്
രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍
ആയതിന്റെ വിശദാംശം
വെളിപ്പെടുത്താമോ;
(
ബി )
പ്രസ്തുത
ക്ഷേമനിധി ബോർഡ് കർഷകർക്ക്
നൽകുന്ന പെന്‍ഷന്‍ തുക
നിശ്ചയിച്ചിട്ടുണ്ടോ; ആയതിന്
ധനകാര്യ വകുപ്പിന്റെ അംഗീകാരം
ലഭിച്ചിട്ടുണ്ടോ; കൃഷി വകുപ്പും
ധനകാര്യ വകുപ്പും തമ്മില്‍
അക്കാര്യത്തില്‍ അഭിപ്രായ
വ്യത്യാസം
നിലനില്‍ക്കുന്നുണ്ടോ;
പെന്‍ഷന്‍ തുക നിശ്ചയിച്ചതില്‍
അപാകതയുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(
സി )
കര്‍ഷക
ക്ഷേമനിധി ബോര്‍ഡിൽ കര്‍ഷകര്‍
രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ;
രജിസ്ട്രേഷന്‍ നടപടികള്‍ ഏത്
രീതിയിലാണ് നടക്കുന്നതെന്ന്
വിശദീകരിക്കാമോ;
(
ഡി )
പ്രസ്തുത
ക്ഷേമനിധി ബോര്‍ഡിലേക്ക്
എപ്രകാരമാണ് വരുമാനം മൊബിലൈസ്
ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ; നാളിതുവരെയായി
സര്‍ക്കാര്‍ ഉദ്ദേശിച്ച
രീതിയില്‍ വരുമാനം
ലഭിക്കുന്നുണ്ടോ; വിശദാംശം
നൽകാമോ; ബോര്‍ഡ് നിലവില്‍
വന്നതിന് ശേഷം പെന്‍ഷന്‍ നല്‍കി
തുടങ്ങിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
*138.
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പരമ്പരാഗത കൃഷി രീതിയാേടാെപ്പം
യന്ത്രാധിഷ്ഠിതമായ ആധുനിക
കാര്‍ഷിക മുറകള്‍ കൂടി
സമന്വയിപ്പിച്ചുകൊണ്ട്
കര്‍ഷകരുടെ വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
പദ്ധതിയുണ്ടാേ;
(
ബി )
പ്രസ്തുത
ഉദ്ദേശ്യത്താേടെ ആരംഭിച്ച
കൃഷിശ്രീ സെന്ററുകള്‍
വ്യാപിപ്പിക്കാന്‍
പരിപാടിയുണ്ടാേ; എങ്കിൽ ഇത്തരം
കേന്ദ്രങ്ങള്‍ വഴി
ലഭ്യമാക്കുന്ന സേവനങ്ങള്‍
എന്താെക്കെയാണ്;
(
സി )
കാര്‍ഷിക
രംഗത്തെ ഗവേഷണ നേട്ടങ്ങള്‍
കര്‍ഷകരിലേക്കെത്തിക്കുന്നതിന്
ആരംഭിച്ചിട്ടുള്ള കാര്‍ഷിക
വിജ്ഞാന കേന്ദ്രങ്ങളുടെ
പ്രവര്‍ത്തന ക്ഷമത
വിലയിരുത്തിയിട്ടുണ്ടാേ; ഇത്തരം
കേന്ദ്രങ്ങളില്‍ കാര്‍ഷിക ബിരുദ
വിദ്യാര്‍ത്ഥികളെക്കൂടി
ഉള്‍പ്പെടുത്താന്‍ പദ്ധതി
തയ്യാറാക്കിയിട്ടുണ്ടാേ;
(
ഡി )
നൂതന
കൃഷി രീതികള്‍, നല്ലയിനം നടീല്‍
വസ്തുക്കള്‍ എന്നിവ
കര്‍ഷകരിലേക്കെത്തിക്കുന്നതിന്
സുപ്രധാന പങ്ക് വഹിക്കേണ്ട
കാര്‍ഷിക സര്‍വകലാശാലയുടെ
പ്രവര്‍ത്തനം
ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകത
പരിശാേധിച്ചിട്ടുണ്ടാേ?
*139.
ശ്രീ
സജി ചെറിയാൻ
ശ്രീ
എം മുകേഷ്
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
കായികം, വഖഫ്, ഹജ് തീർത്ഥാടന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാര്‍ മണ്ണെണ്ണ സബ്സിഡി
ഇല്ലാതാക്കിയതും മണ്ണെണ്ണക്ക്
വില വര്‍ദ്ധിപ്പിച്ച്
പ്രതിലിറ്ററിന് 143
രൂപയാക്കിയതും വര്‍ദ്ധിപ്പിച്ച
വിലയ്ക്ക് ആവശ്യാനുസരണം
മണ്ണെണ്ണ ലഭ്യമാക്കാത്തതും
കടല്‍
മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്ന
പരമ്പരാഗത മത്സ്യത്തൊഴിലാളികളെ
പ്രതിസന്ധിയിലാക്കിയിരിക്കുന്നതിനാല്‍
ഇക്കാര്യത്തില്‍ പരിഹാരം
കാണുന്നതിന് കേന്ദ്ര
സര്‍ക്കാരുമായി
ബന്ധപ്പെട്ടിരുന്നോ; എങ്കില്‍
പ്രതികരണം എന്തായിരുന്നുവെന്ന്
അറിയിക്കാമോ;
(
ബി )
ലിറ്ററിന്
25 രൂപ വീതം സബ്സിഡി
നല്‍കുന്നതിന് സംസ്ഥാനം
പ്രതിമാസം എത്ര തുക
വിനിയോഗിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
കേന്ദ്ര
സര്‍ക്കാര്‍ ഇന്ധനം
ലഭ്യമാക്കാതിരിക്കുന്നത്
മത്സ്യബന്ധനം
അസാദ്ധ്യമാക്കിക്കൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍ സി.എന്‍.ജി.,
എല്‍.എന്‍.ജി. തുടങ്ങിയവ
ഇന്ധനമായി ഉപയോഗിക്കുന്ന
എഞ്ചിനുകളുടെ സാദ്ധ്യത
പരിശോധിക്കുമോ?
*140.
ശ്രീ.
എം.വിജിന്‍
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2022-ലെ
കോമണ്‍വെല്‍ത്ത് ഗെയിംസില്‍
സംസ്ഥാനം നേടിയ അഭിമാനകരമായ
നേട്ടങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
കായിക രംഗത്ത് പശ്ചാത്തല
വികസനമൊരുക്കുന്നതിനായി
സര്‍ക്കാര്‍ ആസൂത്രണം ചെയ്ത്
നടപ്പാക്കുന്ന പദ്ധതികള്‍
വിശദമാക്കാമോ; ഇക്കാലയളവില്‍
പശ്ചാത്തല വികസനത്തിനായി
കേന്ദ്ര സര്‍ക്കാര്‍
സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(
സി )
കായിക
താരങ്ങളെ
വളർത്തിയെടുക്കുന്നതിനും
പ്രോത്സാഹിപ്പിക്കുന്നതിനുമായി
ഈ സര്‍ക്കാര്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
സ്പോര്‍ട്സ് ക്വാട്ട
നിയമനത്തില്‍ അഭിമാനകരമായ
നേട്ടം
സംസ്ഥാനത്തുണ്ടായിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
കായിക
രംഗത്ത് അടിസ്ഥാന
സൗകര്യമൊരുക്കുന്നതില്‍ കേന്ദ്ര
സർക്കാർ സംസ്ഥാനത്തോട്
സ്വീകരിച്ച് വരുന്ന വിവേചനപരമായ
സമീപനത്തില്‍ മാറ്റം
വരുത്തുന്നതിനായി സര്‍ക്കാര്‍
നടത്തുന്ന ഇടപെടലുകള്‍
എന്തൊക്കെയെന്ന് വിശദമാക്കുമോ?
*141.
ശ്രീ.
എ. പ്രഭാകരൻ
ശ്രീ
വി ജോയി
ശ്രീ
കെ ആൻസലൻ
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
കായികം, വഖഫ്, ഹജ് തീർത്ഥാടന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നേമം
കോച്ചിംഗ് ടെര്‍മിനല്‍
ഉപേക്ഷിച്ചത്
പുനഃപരിശോധിക്കണമെന്ന്
ആവശ്യപ്പെട്ട് കേന്ദ്ര
റെയില്‍വേ മന്ത്രിയെ
സന്ദര്‍ശിക്കാന്‍ എത്തിയ
സംസ്ഥാന മന്ത്രിമാര്‍ക്ക്
കേന്ദ്ര മന്ത്രി
കൂടിക്കാഴ്ച്ചയ്ക്ക് അനുമതി
നിഷേധിച്ചിരുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഒരു
കേന്ദ്ര സഹമന്ത്രിയുടെ
ഇടപെടലാണ് സംസ്ഥാന
മന്ത്രിമാര്‍ക്ക് ഇപ്രകാരം
അനുമതി നിഷേധിക്കാന്‍ കാരണമെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യം
പ്രധാനമന്ത്രിയുടെ
ശ്രദ്ധയില്‍പെടുത്തുന്ന കാര്യം
പരിഗണനയിലുണ്ടോ;
(
സി )
സംസ്ഥാനത്തെ
റെയില്‍വേ വികസനം ആവശ്യപ്പെട്ട്
എതെങ്കിലും കേന്ദ്ര
സഹമന്ത്രിമാരോ സംസ്ഥാനത്തെ
പ്രതിപക്ഷ കക്ഷി നേതാക്കളില്‍
ആരെങ്കിലുമോ ബന്ധപ്പെട്ട
മന്ത്രിയെയോ പ്രധാനമന്ത്രിയെയോ
കണ്ടതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
പാത
ഇരട്ടിപ്പിക്കല്‍,
സ്റ്റേഷനുകളുടെ നവീകരണം, കോച്ച്
ഫാക്ടറി, പുതിയ ട്രെയിനുകള്‍
എന്നിവ ഉള്‍പ്പെടെ സംസ്ഥാനത്തെ
പൊതു റെയില്‍വേ വികസനത്തിന്
സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര
സര്‍ക്കാരുമായി നിരന്തരം
ബന്ധപ്പെടുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ഇ )
സംസ്ഥാനത്തിന്റെ
വികസനാവശ്യം പരിഗണിച്ച്
സില്‍വര്‍ലൈൻ പദ്ധതിക്ക് അനുമതി
നല്‍കാൻ സംസ്ഥാന റെയില്‍വേ
വിഭാഗം കേന്ദ്ര സർക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
*142.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കാർഷിക മേഖലയിലും അനുബന്ധ
മേഖലകളിലും ഏർപ്പെട്ടിരിക്കുന്ന
കർഷകരുടെ ക്ഷേമം ലക്ഷ്യമാക്കി
അവർക്ക് പെൻഷനും സാമ്പത്തിക
സഹായവും നൽകുക, അതുവഴി അവരുടെ
സാമൂഹിക സുരക്ഷ ഉറപ്പാക്കുക
എന്നിവ ഉദ്ദേശിച്ചുകൊണ്ടുള്ള
കർഷക ക്ഷേമനിധി ബോർഡിന്റെ
പ്രവർത്തനം വിശദമാക്കാമോ;
(
ബി )
എന്തൊക്കെ
പദ്ധതികളാണ് പ്രസ്തുത ബോർഡ് വഴി
നടപ്പിലാക്കാൻ
ഉദ്ദേശിച്ചിരുന്നതെന്നും അവയിൽ
എന്തൊക്കെ നടപ്പിലാക്കാൻ
സാധിച്ചുവെന്നും വിശദമാക്കാമോ;
(
സി )
പ്രസ്തുത
ബോർഡിന്റെ പ്രവൃത്തികൾ ധനകാര്യ
വകുപ്പിന്റെ അംഗീകാരത്തിനായി
സമർപ്പിച്ചിരുന്നോ എന്ന്
വ്യക്തമാക്കാമോ;
(
ഡി )
ധനകാര്യ
വകുപ്പിന് സമർപ്പിച്ച
പദ്ധതികൾക്ക് അംഗീകാരം
ലഭിക്കാന്‍ വൈകുന്നതുമൂലം
ബോർഡിന്റെ പ്രവർത്തനം
നിലച്ചിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത പദ്ധതികൾക്കുള്ള
അംഗീകാരം വേഗത്തില്‍
ലഭ്യമാക്കാൻ ഇടപെടൽ
നടത്തുമോയെന്ന് വ്യക്തമാക്കാമോ?
*143.
ശ്രീ.
എൻ.കെ. അക്ബര്‍
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ
കെ ആൻസലൻ
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഡീസലിന്റെ
അനുദിന വിലവര്‍ദ്ധനവും
കെ.എസ്.ആര്‍.ടി.സി.യ്ക്ക്
ഡീസല്‍ ലിറ്ററിന്
വിപണിവിലയേക്കാള്‍ 27 രൂപയോളം
അധികമായി നല്‍കേണ്ടിവരുന്നതും
സൃഷ്ടിക്കുന്ന പ്രതിസന്ധി
കണക്കിലെടുത്ത് കൂടുതല്‍
ഇലക്ട്രിക് ബസ്സുകള്‍
വാങ്ങുന്നതിനും നിലവിലുള്ള
വാഹനങ്ങളെ സി.എന്‍.ജി.
ഇന്ധനത്തിലേയ്ക്ക്
പരിവര്‍ത്തിപ്പിക്കുന്നതിനും
പദ്ധതിയുണ്ടോ;
(
ബി )
യാത്രാ
സൗകര്യം കുറഞ്ഞ പ്രദേശങ്ങള്‍
ഒഴികെയുള്ള പ്രധാന റൂട്ടുകളിലെ
ഷെഡ്യൂളുകള്‍ ശാസ്ത്രീയമായി
പുനര്‍നിര്‍ണയിക്കുന്നതിനും ഓരോ
വാഹനത്തിന്റെയും പ്രതിദിന
കളക്ഷന്‍ സംബന്ധിച്ച്
പരിശോധിക്കുന്നതിനുമുളള നടപടി
സ്വീകരിക്കുമോ;
(
സി )
കെ.എസ്.ആര്‍.ടി.സി.യുടെ
ആകെ പാസഞ്ചര്‍ വാഹനങ്ങള്‍
എത്രയെന്നും അവയില്‍ ശരാശരി
എത്രയെണ്ണം പ്രതിദിനം സർവീസ്
നടത്തുന്നുണ്ടെന്നും
അറിയിക്കുമോ; സമയനിഷ്ഠ
പാലിച്ചും മികച്ച സേവനം
ലഭ്യമാക്കിയും കൂടുതല്‍
യാത്രക്കാരെ ആകര്‍ഷിക്കാന്‍
നടപടിയെടുക്കുമോ?
*144.
ശ്രീമതി
യു പ്രതിഭ
ഡോ.കെ.ടി.ജലീൽ
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഉന്നത വിദ്യാഭ്യാസ മേഖലയുടെ
ശാക്തീകരണത്തിന് വേണ്ട
മാര്‍ഗങ്ങള്‍ കണ്ടെത്തി
റിപ്പോര്‍ട്ട്
സമര്‍പ്പിക്കാന്‍ പ്രത്യേകം
സമിതികളെ നിയോഗിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത സമിതികളുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
റിപ്പോര്‍ട്ടില്‍ അടിസ്ഥാന
സൗകര്യങ്ങള്‍, അക്കാദമിക
സൗകര്യങ്ങള്‍ എന്നിവ
മെച്ചപ്പെടുത്തുന്നതിനും ജ്ഞാന
സമ്പദ് വ്യവസ്ഥ എന്ന
ലക്ഷ്യത്തിലേക്ക്
നയിക്കുന്നതിനും ആവശ്യമായ
എന്തെല്ലാം നിര്‍ദേശങ്ങളാണ്
മുന്നോട്ട് വെയ്ക്കുന്നത്;
വിശദാംശം നല്‍കാമോ;
(
സി )
പ്രസ്തുത
ശിപാര്‍ശകള്‍ നടപ്പില്‍
വരുത്തുന്നതുമായി ബന്ധപ്പെട്ട്
തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ?
*145.
ശ്രീമതി
ഒ എസ് അംബിക
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ
ഒ . ആർ. കേളു
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കാര്‍ഷിക മേഖലയില്‍
സ്വയംപര്യാപ്തത
കെെവരിക്കുകയെന്ന ലക്ഷ്യത്തോടെ
തരിശായി കിടക്കുന്ന
ഭൂമിയിലുള്‍പ്പെടെ കൃഷി
വ്യാപിപ്പിക്കാന്‍ നടത്തുന്ന
ശ്രമത്തിന്റെ ഫലമായി
കെെവരിക്കാന്‍ കഴിഞ്ഞ നേട്ടം
അറിയിക്കാമോ;
(
ബി )
ഓണക്കാലത്തെ
അധിക ആവശ്യകത മുന്നില്‍ കണ്ട്
എല്ലാ വീടുകളിലും ചെറിയ
തോതിലെങ്കിലും പച്ചക്കറി കൃഷി
വ്യാപകമാക്കാന്‍ പദ്ധതി
ആവിഷ്കരിച്ചിരുന്നോ;
(
സി )
ഉല്പാദിപ്പിക്കപ്പെടുന്ന
പച്ചക്കറികളും പഴങ്ങളും
കേടുകൂടാതെ
ഉപഭോക്താക്കളിലേക്കെത്തിക്കുന്നതിന്
ശീതീകരിച്ച വാഹനങ്ങള്‍
തയ്യാറാക്കിയിട്ടുണ്ടോ;
(
ഡി )
പ്രാദേശിക
വിപണി ശാക്തീകരണത്തിനുള്ള
പദ്ധതിയെക്കുറിച്ച്
അറിയിക്കാമോ?
*146.
ശ്രീ.
അൻവർ സാദത്ത്
ശ്രീ
സി ആര്‍ മഹേഷ്
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതു ഗതാഗത സംവിധാനം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
സംസ്ഥാനത്ത്
സ്വകാര്യ ഗതാഗത സര്‍വീസുകള്‍
ലാഭകരമായി നടക്കുമ്പോള്‍
കെ.എസ്.ആര്‍.ടി.സി.
നഷ്ടത്തിലാകുന്നത്തിനുള്ള
കാരണങ്ങള്‍ എന്തെല്ലാമാണെന്ന്
പഠനം നടത്തിയിട്ടുണ്ടോ;
എങ്കില്‍ വെളിപ്പെടുത്തുമോ;
(
സി )
നിലവിലുളള
സര്‍വീസുകള്‍
ലാഭകരമാക്കുന്നതിനും കൂടുതല്‍
സര്‍വീസുകള്‍ ആരംഭിക്കുന്നതിനും
ഷെഡ്യൂളുകള്‍
പുനഃക്രമീകരിക്കുന്നതിനുമായുള്ള
നടപടികള്‍ സ്വീകരിക്കുമോ;
വിശദമാക്കാമോ;
(
ഡി )
കെ.എസ്.ആര്‍.ടി.സി.
ജീവനക്കാർക്കും പെൻഷൻകാർക്കും
സമയബന്ധിതമായി ശമ്പളവും പെൻഷനും
നൽകാൻ സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
*147.
ശ്രീ.
മുരളി പെരുനെല്ലി
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
എ. പ്രഭാകരൻ
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം നെല്‍കൃഷി
വ്യാപിപ്പിക്കുന്നതിനും
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനുമായി
നടപ്പാക്കിവരുന്ന പദ്ധതികളുടെ
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
2018
മുതലുള്ള പ്രളയത്തിലും
വെള്ളപ്പൊക്കത്തിലും
നെല്‍കൃഷിക്കുണ്ടായിട്ടുള്ള
കനത്ത നാശനഷ്ടങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ
വിശദാംശം നൽകാമോ;
(
സി )
പ്രളയംമൂലം
നെല്‍കൃഷിക്ക് നാശനഷ്ടങ്ങള്‍
ഉണ്ടായിട്ടുള്ള കര്‍ഷകര്‍ക്ക്
സമയബന്ധിതമായി ധനസഹായം
ലഭ്യമാക്കുന്നതിന് നാളിതുവരെ
നടത്തിയ ഇടപെടലുകളുടെ പുരോഗതി
വ്യക്തമാക്കാമോ;
(
ഡി )
വിളനാശം
വന്ന കര്‍ഷകര്‍ക്ക് സാങ്കേതിക
കാരണങ്ങളാല്‍ ധനസഹായം
വൈകിക്കാതിരിക്കുന്നതിനും
അര്‍ഹരായ മുഴുവന്‍ പേര്‍ക്കും
യഥാസമയം ആയത് വിതരണം
ചെയ്യുന്നതിനും നിര്‍ദേശം
നല്‍കുമോ;
(
ഇ )
കാലം
തെറ്റിയ മഴയും പ്രളയവും
വെള്ളപ്പൊക്കവും അതിജീവിച്ച്
നെൽകൃഷിയിൽ ഏര്‍പ്പെടുന്ന
കര്‍ഷകരെ
പ്രോത്സാഹിപ്പിക്കുന്നതിനും
സഹായിക്കുന്നതിനും ആധുനിക
കൃഷിരീതികള്‍
അവലംബിക്കുന്നതില്‍
പ്രാപ്തരാക്കുന്നതിനും ആവശ്യമായ
പദ്ധതികള്‍ ആവിഷ്കരിച്ച്
നടപ്പാക്കുമോ?
*148.
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
വാഴൂര്‍ സോമൻ
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ഉന്നത വിദ്യാഭ്യാസ രംഗം
പരിഷ്കരിക്കുന്നതിന് സർക്കാർ
നിയോഗിച്ച സമിതികൾ റിപ്പോർട്ട്
സമർപ്പിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
നിർദേശങ്ങളിലൂടെ സർവകലാശാലകളുടെ
പ്രവർത്തനങ്ങളിലും
പരീക്ഷാരീതികളിലും
കൊണ്ടുവരാനുദ്ദേശിക്കുന്ന
മാറ്റങ്ങൾ വ്യക്തമാക്കാമോ;
(
സി )
ഉന്നത
വിദ്യാഭ്യാസ മേഖലയെ
കാലത്തിനൊത്ത്
നവീകരിക്കുന്നതിനും
ശക്തിപ്പെടുത്തുന്നതിനും
പ്രത്യേക കർമ പദ്ധതി
നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(
ഡി )
സംസ്ഥാനത്ത്
വിവിധ വിഷയങ്ങളിൽ ഗവേഷണം
നടത്തുന്ന വിദ്യാർത്ഥികളുടെ
ഗവേഷണ നിലവാരം
ഉയര്‍ത്തുന്നതിനും പ്രസ്തുത
ഗവേഷണ ഫലങ്ങൾ സംസ്ഥാനത്തിന്റെ
പുരോഗതിക്ക് വേണ്ടി
ഉപയോഗിക്കുന്നതിനും നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
*149.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭവനരഹിതരായ
മത്സ്യത്തൊഴിലാളികള്‍ക്ക്
പുനർഗേഹം പദ്ധതി പ്രകാരം
ലഭിക്കുന്ന 10 ലക്ഷം രൂപ ഭൂമി
വാങ്ങാനും വീട് നിർമിക്കുവാനും
അപര്യാപ്തമാണെന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വാങ്ങുന്ന ഭൂമി
ബാങ്കിൽ പണയപ്പെടുത്തി വായ്പ
എടുത്ത് വീട് നിർമിക്കാൻ
മത്സ്യത്തൊഴിലാളികളെ
സഹായിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
പുനർഗേഹം
പദ്ധതി പ്രകാരം
മത്സ്യത്തൊഴിലാളികൾക്ക്
ലഭിക്കുന്ന തുക വർദ്ധിപ്പിക്കാൻ
നടപടി സ്വീകരിക്കുമോ;
(
സി )
മത്സ്യത്തൊഴിലാളികൾക്ക്
പുനർഗേഹം പദ്ധതി പ്രകാരം ലൈഫ്
മാതൃകയിൽ വീട് നിർമിച്ച് നല്കാൻ
നടപടി സ്വീകരിക്കുമോ?
*150.
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കാര്‍ഷിക സ്വയംപര്യാപ്തത
കൈവരിക്കാന്‍ ഈ സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി )
തരിശ്
ഭൂമികളിലും തോട്ടങ്ങളുടെ ഒരു
ഭാഗത്തും മറ്റ് കൃഷികള്‍
ചെയ്യുന്നതിന് പ്രോത്സാഹനം
നല്‍കുമോ; എങ്കില്‍ വിശദാംശം
നൽകുമോ;
(
സി )
പഴം,
പച്ചക്കറി മുതലായവയുടെ
സ്വയംപര്യാപ്തതയ്ക്ക് പ്രത്യേക
പദ്ധതി നടപ്പാക്കുമോയെന്ന്
വ്യക്തമാക്കാമോ?
|
|
|
|
|
|
|
|