|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 4th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 4th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
533.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
1999
ലെ കേരള ലോകായുക്ത നിയമത്തിലെ
വകുപ്പ് 14
ഭരണഘടനാവിരുദ്ധമാണെന്ന്
ഏതെങ്കിലും കോടതിയുടെ വിധി
ഉണ്ടായിട്ടുണ്ടോ;
(
ബി )
എങ്കിൽ
ഏതൊക്കെ കേസുകളിലാണ്
അപ്രകാരമുള്ള വിധി
ഉണ്ടായിട്ടുള്ളത്; പ്രസ്തുത
വിധിന്യായങ്ങളുടെ
പ്രസക്തഭാഗങ്ങൾ വ്യക്തമാക്കുമോ?
534.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
വിവിധ കോടതികളിലായി തീർപ്പാകാതെ
കെട്ടികിടക്കുന്ന സ്ത്രീപീഡന
കേസുകളുടെയും പോക്സോ
കേസുകളുടെയും എണ്ണം എത്ര വീതം
ആണെന്ന് അറിയിക്കുമോ;
(
ബി )
ഏതു
വർഷം മുതലുള്ള കേസുകളാണ്
ഇപ്രകാരം കെട്ടിക്കിടക്കുന്നത്;
വർഷം തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
കേസുകൾ തീർപ്പാക്കാനാകാതെ
കെട്ടിക്കിടക്കുന്നതിനുള്ള
കാരണങ്ങൾ എന്തൊക്കെയാണെന്നാണ്
വിലയിരുത്തുന്നത്;
(
ഡി )
കെട്ടിക്കിടക്കുന്ന
കേസുകൾ തീർപ്പാക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കുമോ?
535.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
നിയമ
നിർമ്മാണ പ്രക്രിയയുടെ ഭാഗമായി
മന്ത്രിമാർ സഭയിൽ
അവതരിപ്പിക്കുന്ന ഔദ്യോഗിക
ഭേദഗതികൾ നിയമവകുപ്പ്
പരിശോധിച്ച് അംഗീകാരം
നൽകാറുണ്ടോ;
(
ബി )
സർക്കാരിന്റെ
നിർദ്ദേശമെന്ന നിലയിൽ
മന്ത്രിമാർ സഭയിൽ
അവതരിപ്പിക്കുന്ന ഔദ്യോഗിക
ഭേദഗതികൾ ഭരണഘടന അനുസൃതമാണെന്ന്
ഉറപ്പാക്കുന്നതിന് നിലവിലുള്ള
സംവിധാനം എന്താണെന്ന്
വ്യക്തമാക്കാമോ?
536.
ഡോ
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ചവറ
നിയോജകമണ്ഡലത്തില്‍
പ്രവര്‍ത്തിക്കുന്ന കയര്‍ സഹകരണ
സംഘങ്ങള്‍ ഏതൊക്കെയാണ്; 2016
മുതല്‍ ഓരോ സഹകരണ സംഘത്തിനും
സര്‍ക്കാരില്‍ നിന്നും
എന്തെല്ലാം ആനുകൂല്യങ്ങള്‍
ലഭ്യമായിട്ടുണ്ടെന്ന്
അറിയിക്കുമോ?
537.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വ്യവസായ
വകുപ്പിനു കീഴിലുള്ള സഹകരണ
സ്പിന്നിംഗ് മില്ലുകളിൽ സെക്ഷൻ
80 നടപ്പിലാക്കാൻ വ്യവസ്ഥ
ചെയ്യുന്ന 29/02/2016-ലെ ജി.ഒ.
(ആര്‍ടി) 226/2016/വ്യവ.
പ്രകാരം ശമ്പളപരിഷ്കരണം
നടപ്പിലാക്കുന്നതിന് കൈത്തറി
ഡയറക്ടർ റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കിൽ
ഇക്കാര്യത്തിൽ സ്വീകരിച്ച തുടർ
നടപടികൾ വിശദമാക്കാമോ;
(
ബി )
2016
ഫെബ്രുവരിക്ക് ശേഷം ഏതെല്ലാം
സഹകരണ സ്പിന്നിംഗ്
മില്ലുകളിലാണ് ഓഫീസര്‍,
സ്റ്റാഫ് കാറ്റഗറികളിലുള്ള
ജീവനക്കാരുടെ ശമ്പളം
പരിഷ്കരിച്ചത്; വ്യക്തമാക്കുമോ;
പരിഷ്കരണവുമായി ബന്ധപ്പെട്ട
മില്ലുകളുടെ ഉത്തരവുകൾ, ഭരണ
സമിതി തീരുമാനങ്ങളുടെ
പൂർണ്ണരൂപം എന്നിവ
ലഭ്യമാക്കുമോ?
538.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
മലബാര്‍
സിമന്റ്സിന്റെ പ്രവര്‍ത്തനം
വിപുലപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
മലബാര്‍
സിമന്റ്സിന്റെ ഉല്‍പാദനവും
വിപണനവും ഉയര്‍ത്തുന്നതിന്
എന്തെല്ലാം പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
539.
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ.
പി. നന്ദകുമാര്‍
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
രാജ്യത്തെ
തന്ത്രപ്രധാനമായവയുള്‍പ്പെടെയുള്ള
എല്ലാ പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങളും
സ്വകാര്യവല്‍ക്കരിക്കുന്ന
സാഹചര്യത്തില്‍ സംസ്ഥാനത്തെ
പൊതുമേഖലാ സ്ഥാപനങ്ങളെ
പുനരുദ്ധരിച്ച്
ശാക്തീകരിക്കാനുള്ള നടപടികള്‍
വിശദമാക്കുമോ;
(
ബി )
പൊതുമേഖലയുടെ
ആധുനികവല്‍കരണത്തിനായി
ആവിഷ്കരിച്ചിട്ടുള്ള ഹ്രസ്വ,
മധ്യ, ദീര്‍ഘകാല
പദ്ധതികളടങ്ങുന്ന മാസ്റ്റര്‍
പ്ലാനിന്റെ വിശദാംശം
ലഭ്യമാക്കാമോ; പ്രസ്തുത പദ്ധതി
നടപ്പിലാക്കാൻ
ഏർപ്പെടുത്തിയിട്ടുള്ള
സംവിധാനത്തെക്കുറിച്ച്
അറിയിക്കാമോ;
(
സി )
അടച്ചുപൂട്ടിയ
എച്ച്.എല്‍.എല്‍. സംസ്ഥാന
സര്‍ക്കാര്‍ ഏറ്റെടുത്ത്
പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടോ;
(
ഡി )
കെ.പി.പി.എല്‍.
( Kerala Paper Products Ltd.
)-ല്‍ ലക്ഷ്യമിടുന്ന
വികസനത്തെക്കുറിച്ച്
അറിയിക്കാമോ?
540.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ആറാലുംമൂട്
പ്രവര്‍ത്തിക്കുന്ന കേരളാ
ആട്ടോമൊബൈല്‍ ലിമിറ്റഡില്‍
പുതിയതായി ഏതൊക്കെ പ്രോജക്ട്
ആണ് നടപ്പാക്കുന്നത് എന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സ്ഥാപനത്തിന് 2021-22
സാമ്പത്തിക വര്‍ഷത്തില്‍ എത്ര
തുക വിവിധ ആവശ്യങ്ങള്‍ക്കായി
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
541.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വ്യവസായ
വകുപ്പിന് കീഴില്‍ എത്ര
പൊതുമേഖലാ സ്ഥാപനങ്ങള്‍
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ട് എന്ന്
അറിയിക്കുമോ;
(
ബി )
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ
സ്ഥാപനങ്ങള്‍
ലാഭത്തിലാക്കുന്നതിനായി
മാസ്റ്റര്‍ പ്ലാന്‍
നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
542.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016-21
കാലയളവില്‍ സംസ്ഥാനത്ത്
നഷ്ടത്തില്‍
പ്രവര്‍ത്തിച്ചിരുന്ന ഏതെല്ലാം
പൊതുമേഖലാ സ്ഥാപനങ്ങളെയാണ്
ലാഭത്തിലാക്കുവാൻ
കഴിഞ്ഞിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനു ശേഷം പ്രസ്തുത
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനപുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
543.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വിവിധ
വകുപ്പുകള്‍ നല്‍കുന്ന സംരംഭക
സഹായ പദ്ധതികള്‍
ഏകോപിപ്പിക്കുന്നതിനും
സംരംഭകരെ ശരിയായ ദിശയില്‍
കെെത്താങ്ങ് നല്‍കി
സഹായിക്കുന്നതിനും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
എങ്കില്‍
വ്യവസായ വകുപ്പ് നോഡല്‍
വകുപ്പായി പ്രവർത്തിക്കാന്‍
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
544.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കേരളത്തിലേയ്ക്ക്
വ്യവസായസംരംഭങ്ങള്‍
ക്ഷണിക്കുന്നതിന് തെലങ്കാനയിൽ
ഇൻവെസ്റ്റ്മെൻറ് റോഡ് ഷോ
സംഘടിപ്പിച്ചിരുന്നോ;
വ്യക്തമാക്കുമോ;
(
ബി )
സംസ്ഥാനത്തെ
പ്രതിനിധീകരിച്ച് ആരെല്ലാമാണ്
പ്രസ്തുത പരിപാടിയിൽ
പങ്കെടുത്തതെന്നും ഇതിനായി എത്ര
തുക ചെലവഴിച്ചുവെന്നും ഇനം
തിരിച്ച് കണക്ക് ലഭ്യമാക്കുമോ;
(
സി )
തെലങ്കാനയെ
അപേക്ഷിച്ച് കേരളത്തിൽ വ്യവസായ
സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള
നടപടിക്രമങ്ങള്‍ ലളിതവും
സൗഹാര്‍ദപരവും സുതാര്യവും
ആണെന്ന് ബോധ്യപ്പെടുത്താൻ
കഴിഞ്ഞിട്ടുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ;
(
ഡി )
പ്രസ്തുത
മീറ്റിംഗിന്റെ അടിസ്ഥാനത്തിൽ
എത്ര സംരംഭകരാണ് കേരളത്തിൽ
വ്യവസായം തുടങ്ങാൻ
പ്രോജക്ടുമായി മുന്നോട്ടു
വന്നത്; വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
545.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
നിയമം, വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇൻകലിന്റെ
ഉദ്ദേശ ലക്ഷ്യങ്ങൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇൻകലിന്റെ
ചെയർമാൻ ആരാണെന്നും ഡയറക്ടർ
ബോർഡിൽ ആരൊക്കെയാണെന്നും
വ്യക്തമാക്കാമോ?
546.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വ്യവസായ-വാണിജ്യ
മേഖലകളില്‍ നേട്ടമുണ്ടാക്കാനും
കൂടുതല്‍ തൊഴിലവസരങ്ങളും
പുരോഗതിയും സാമ്പത്തിക
വളര്‍ച്ചയും നേടിയെടുക്കാനും
മുൻ സര്‍ക്കാരും തുടര്‍
സര്‍ക്കാരും സ്വീകരിച്ചുവരുന്ന
പ്രധാന പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ ;
(
ബി )
2011
- 2016-ലെ സര്‍ക്കാരിന്റെ
കാലത്തും 2016 - 2021-ലെ
സര്‍ക്കാരിന്റെ കാലത്തും
തുടര്‍ഭരണ കാലത്തും പ്രസ്തുത
വിഷയം സംബന്ധിച്ചുളള കണക്കുകളും
അവയിലുണ്ടായ വളര്‍ച്ച
സംബന്ധിച്ചുളള വിശദാംശങ്ങളും
ലഭ്യമാക്കുമോ ;
(
സി )
കഴിഞ്ഞ
സര്‍ക്കാര്‍ കാലയളവിലും ഒപ്പം
തുടര്‍ഭരണ കാലയളവിലും
സൂക്ഷ്മ-ചെറുകിട-ഇടത്തരം
വ്യവസായ-വാണിജ്യ മേഖലകളിലെയും
ഇതര മേഖലകളിലെയും
വളര്‍ച്ചയ്ക്ക് സംസ്ഥാനം
നേടിയെടുത്ത നിക്ഷേപങ്ങളും
അതുവഴി ലഭ്യമായ സാമ്പത്തിക
വളര്‍ച്ചയും സംബന്ധിച്ച
വിശദാംശങ്ങളും വ്യക്തമാക്കാമോ
?
547.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വ്യവസായ
വകുപ്പ് 2022-23 സംരംഭക
വര്‍ഷമായി ആചരിക്കുന്ന
ഘട്ടത്തില്‍ ജില്ലാ വ്യവസായ
കേന്ദ്രങ്ങളില്‍ എസ്‌കോര്‍ട്ട്
സേവനത്തിന് ടീമുകളെ
സജ്ജമാക്കാന്‍ പദ്ധതിയുണ്ടോ?
548.
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീമതി
ദെലീമ
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പുതിയ സംരംഭങ്ങൾക്ക് തത്സമയം
അനുമതി ലഭ്യമാക്കുന്നതിന്റെയും
കൂടുതല്‍ സംരംഭങ്ങൾ
ആരംഭിക്കുന്നതിന്റെയും ഭാഗമായി
അടുത്ത സാമ്പത്തിക വര്‍ഷം
സംരംഭക വര്‍ഷമായി പ്രഖ്യാപിച്ച്
പ്രത്യേക മേളകള്‍
സംഘടിപ്പിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ; ഇതിലൂടെ
മറ്റെന്തെല്ലാം
പ്രവർത്തനങ്ങളാണ്
ലക്ഷ്യമിടുന്നത്; വിശദമാക്കുമോ;
(
ബി )
സംരംഭകത്വ
പ്രോത്സാഹനത്തിന്റെ ഭാഗമായി
വിവിധ വകുപ്പുകളുടെ
ഏകോപനത്തിനും സംസ്ഥാനതല പദ്ധതി
ഏകോപനത്തിനുമായി എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
549.
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ.
ആന്റണി ജോൺ
ശ്രീ.
എ. പ്രഭാകരൻ
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഈസ്
ഓഫ് ഡൂയിംഗ് ബിസിനസ്സ്
പട്ടികയില്‍ കേരളത്തിന്റെ നില
മെച്ചപ്പെടുത്താനായി സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
ബി )
രാജ്യത്തെ
ഏറ്റവും മികച്ച നിലവാരത്തിലുള്ള
അടിസ്ഥാന സൗകര്യം
ലഭ്യമാക്കാനുള്ള
പ്രവര്‍ത്തനങ്ങള്‍
ത്വരിതഗതിയില്‍ നടക്കുന്ന
അനുകൂല സാഹചര്യത്തില്‍
സംസ്ഥാനത്തേക്ക് മൂലധന നിക്ഷേപം
ആകര്‍ഷിക്കാന്‍ നിക്ഷേപക
സംഗമങ്ങള്‍ നടത്തിയിരുന്നോ;
(
സി )
പ്രഖ്യാപിത
വ്യവസായാനുകൂല
അന്തരീക്ഷത്തിനനുയോജ്യമല്ലാത്ത
നിലപാടു സ്വീകരിക്കുന്നവരെ
തിരുത്താന്‍ ജാഗ്രത
പുലര്‍ത്തുന്നുണ്ടോ;
(
ഡി )
മീറ്റ്
ദി ഇന്‍വെസ്റ്റര്‍ പരിപാടി
വഴിയുള്ള നേട്ടങ്ങള്‍
അറിയിക്കാമോ?
550.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സ്വകാര്യ
വ്യക്തികളുടെ കൈവശമുള്ള
തോട്ടങ്ങളെ വ്യവസായ
എസ്റ്റേറ്റുകളാക്കി
മാറ്റുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ; ഇതിന്
സ്വീകരിച്ചിരിക്കുന്ന മാനദണ്ഡം
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ആവശ്യത്തിനായി ഭൂപരിഷ്കരണ
നിയമത്തില്‍ ഭേദഗതി
വരുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(
സി )
ഇത്തരം
വ്യവസായ എസ്റ്റേറ്റുകളില്‍
സ്ത്രീകള്‍ക്ക് കൂടുതല്‍
തൊഴിലവസരം ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
551.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സ്വകാര്യ
വ്യവസായ എസ്റ്റേറ്റുകള്‍
ആരംഭിക്കുന്നതിന് ഭൂപരിഷ്ക്കരണ
നിയമത്തില്‍ മാറ്റം വരുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
തിരുവമ്പാടി
മണ്ഡലത്തില്‍ സ്വകാര്യ വ്യവസായ
എസ്റ്റേറ്റ്
ആരംഭിക്കുന്നതിനുള്ള
അനുമതിക്കായി സമര്‍പ്പിച്ച
പദ്ധതിയുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ?
552.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
നിയമം, വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗ്രാമപഞ്ചായത്തുകളുടെ
അധീനതയില്‍ സ്വകാര്യ
പങ്കാളിത്തത്തോടെ മിനി
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകള്‍
ആരംഭിക്കുന്നതിനുളള പദ്ധതികള്‍
പരിഗണനയിലുണ്ടോയെന്ന്
അറിയിക്കാമോ;
(
ബി )
ഇല്ലെങ്കില്‍
അതിനുളള നടപടികള്‍
സ്വീകരിക്കാമോ?
553.
ശ്രീ
എം രാജഗോപാലൻ
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
നിയമം, വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്വകാര്യ മേഖലയില്‍ വ്യവസായ
എസ്റ്റേറ്റുകള്‍ അനുവദിക്കാൻ
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കില്‍ ഇതു സംബന്ധിച്ച
നടപടിക്രമങ്ങളും മാനദണ്ഡങ്ങളും
വിശദമാക്കുമോ;
(
ബി )
സ്വകാര്യ
മേഖലയിലെ വ്യവസായ
എസ്റ്റേറ്റുകളെയും സംരംഭകരെയും
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തുവാന്‍
തീരുമാനിച്ചിട്ടുളളത്;
വ്യക്തമാക്കുമോ;
(
സി )
സ്വകാര്യ
എസ്റ്റേറ്റ്
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട് നിലവില്‍
ഏതെങ്കിലും അപേക്ഷകള്‍
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ?
554.
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്വകാര്യ മേഖലയിലും വ്യവസായ
എസ്റ്റേറ്റുകള്‍ രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(
ബി )
തോട്ട
ഭൂമിക്ക് നല്‍കുന്ന ഇളവ്
വ്യവസായ സ്ഥാപനങ്ങള്‍ക്കും
നല്‍കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
വ്യവസായം
തുടങ്ങുന്നതിനുള്ള
സൗകര്യമൊരുക്കി അഞ്ച് ഏക്കര്‍
ഭുമിയാണ് ലഭിക്കുന്നതെങ്കിലും
അതിന് സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍
ഫാക്ടറി എന്ന പദവി നല്‍കുമോ;
ആയത് വ്യവസായ സംരംഭകരെ ഏതു
രീതിയില്‍ ബാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(
ഡി )
സ്വകാര്യ
വ്യവസായ എസ്റ്റേറ്റുകളില്‍
സ്ഥലം നല്‍കുന്നതും ഇത്
സംബന്ധിച്ചുള്ള കരാരില്‍
ഏര്‍പ്പെടുന്നതും എസ്റ്റേറ്റ്
ഉടമയും സംരഭകനും
നേരിട്ടായിരിക്കുമോ; ഇതു
സംബന്ധിച്ച് സര്‍ക്കാരിന്റെ
സമീപനം എന്തായിരിക്കുമെന്ന്
വിശദീകരിക്കാമോ?
555.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ചാത്തന്നൂരിൽ
വ്യവസായ വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള ഇൻഡസ്ട്രിയൽ
ഡെവലപ്മെന്റ് പ്ലോട്ടിൽ (വഞ്ചി
ക്ലേ മൈൻസ്) ഒരു വ്യവസായ
സമുച്ചയം നിർമ്മിക്കണമെന്ന്
ആവശ്യപ്പെട്ട് ജനപ്രതിനിധി
02.11.2021-ൽ നൽകിയ നിവേദനം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത നിവേദനത്തിൻമേൽ
സ്വീകരിച്ച തുടർനടപടികൾ
വിശദമാക്കാമോ;
(
ബി )
വ്യവസായ
പാർക്കിന് ഏറ്റവും അനുയോജ്യമായ
പ്രസ്തുത സ്ഥലം
പ്രയോജനപ്പെടുത്തി തൊഴിൽ
രഹിതരായ ചെറുപ്പക്കാർക്ക്
ചെറുകിട സംരംഭങ്ങൾ ആരംഭിക്കാൻ
വ്യവസായ വകുപ്പ് സൗകര്യം
ഒരുക്കി നല്കുന്നതിനുവേണ്ട
നടപടികൾ സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
556.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
നിയമം, വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എം.സി.
കമ്പനിയുടെ കാലിക്കറ്റ്
എക്സ്പ്രസ് വേ പ്രൈവറ്റ്
ലിമിറ്റഡിന്റെ (സി.ഇ.പി.എൽ.)
ഓഹരി വാങ്ങുന്നത് സംബന്ധിച്ച്
ഇൻകെൽ ബോർഡിന്റെ തീരുമാനം
അട്ടിമറിച്ചുകൊണ്ട് ഓഹരിവില
നിശ്ചയിക്കാതെ കരാർ
ഒപ്പിട്ടതിന്റെ കാരണം
വിശദമാക്കാമോ;
(
ബി )
പണി
പൂർത്തിയാകുമ്പോൾ കെ.എം.സി.
നിശ്ചയിക്കുന്ന വില എന്ന്
കരാറിൽ വ്യവസ്ഥ ചെയ്തത്
എന്തടിസ്ഥാനത്തിലായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
തീരുമാനത്തിന് വ്യവസായ
മന്ത്രിയുടെ അംഗീകാരം
നേടിയിരുന്നോ എന്ന്
വ്യക്തമാക്കാമോ; വിശദാംശങ്ങൾ
നൽകാമോ?
557.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പയ്യന്നൂര്‍
മണ്ഡലത്തിലെ എരമം കുറ്റൂര്‍
ഗ്രാമപഞ്ചായത്തിലെ പുല്ലുപാറ
ഐ.ടി. പാര്‍ക്കിന്റെ സ്ഥലം
ഏറ്റെടുത്ത് വ്യവസായ പാര്‍ക്ക്
ആരംഭിക്കുന്നതിനുള്ള നടപടികള്‍
ഏത് ഘട്ടം വരെയായി എന്ന്
വിശദമാക്കാമോ?
558.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കെ.
എം. സി. കമ്പനി രൂപീകരിച്ച
കാലിക്കറ്റ് എക്സ്പ്രസ് വേ
പ്രൈവറ്റ് ലിമിറ്റഡിന്റെ
(സി.ഇ.പി.എൽ.) ഓഹരി വാങ്ങുന്നതു
സംബന്ധിച്ച് ഇൻകെൽ ബോർഡിന്റെ
തീരുമാനം എന്തായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(
ബി )
51%
ഓഹരിക്ക് 51 ലക്ഷം രൂപ വില
നിശ്ചയിച്ചു കരാർ ഒപ്പിടാൻ
ബോർഡ് ഓഫ് ഡയറക്ടേഴ്സ് എടുത്ത
തീരുമാനം
നടപ്പിലാക്കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
തീരുമാനത്തിന് വ്യവസായ
മന്ത്രിയുടെ അംഗീകാരം
നേടിയിരുന്നോ എന്ന്
വ്യക്തമാക്കാമോ; വിശദാംശങ്ങൾ
നൽകാമോ;
(
ഡി )
2018
ഒക്ടോബർ 10 -ന് ചേർന്ന ഇൻകെൽ
ബോർഡ് മീറ്റിംഗിന്റെ
മിനിട്സിന്റെ പകർപ്പ്
ലഭ്യമാക്കാമോ?
559.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
വ്യവസായമേഖലയുടെ വികസനത്തിനായി
സ്വീകരിച്ചുവരുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം;
(
ബി )
ഇതിന്റെ
ഭാഗമായി എത്ര തുകയുടെ നിക്ഷേപം
ഏതൊക്കെ മേഖലയില്‍ നിന്നും
നാളിതുവരെ ലഭ്യമായി; ഇതുവഴി
എത്ര പേര്‍ക്ക് തൊഴില്‍ ലഭ്യത
ഉറപ്പാക്കാന്‍ കഴിയും;
വ്യക്തമാക്കുമോ;
(
സി )
''കേരള
ബ്രാന്‍ഡ്'' നടപ്പാക്കി കേരള
ഉല്പന്നങ്ങള്‍
യാഥാര്‍ത്ഥ്യമാക്കുവാനും അത്
വഴി ഉല്പാദനവും വിപണനവും
കാര്യക്ഷമമാക്കാനുമായുളള
പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
560.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
ബൈപാസ് പദ്ധതിയുടെ കരാറുകാരായ
ഹൈദരാബാദ് കെ.എം.സി.
കൺസ്ട്രക‍്‍ഷൻസ് രൂപീകരിച്ച
കാലിക്കറ്റ് എക്സ്പ്രസ് വേ
പ്രൈവറ്റ് ലിമിറ്റഡിന്റെ
(സി.ഇ.പി.എൽ.) ഓഹരി വാങ്ങാന്‍
ഇന്‍കെലിന്റെ 55–ാം ഡയറക്ടര്‍
ബോർഡ് യോഗം അനുമതി
നല്കിയിരുന്നോ;
(
ബി )
കെ.എം.സി.യിൽ
നിന്ന് കൗണ്ടർ ഗാരന്റി
വാങ്ങിയശേഷം പണം നൽകാനായിരുന്നോ
പ്രസ്തുത മീറ്റിംഗിലെ തീരുമാനം
എന്ന് വ്യക്തമാക്കുമോ;
(
സി )
യോഗത്തിന്റെ
മിനിറ്റ്സിൽ കൗണ്ടർ
ഗാരന്റിയെന്ന തീരുമാനം മതിയായ
സുരക്ഷ (ആഡിക്വേറ്റ്
പ്രൊട്ടക്ഷൻ) എന്നാക്കി
മാറ്റിയതിന്റെ കാരണം
വിശദമാക്കാമോ;
(
ഡി )
യോഗത്തിന്റെ
മിനിറ്റ്സിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(
ഇ )
പ്രസ്തുത
തീരുമാനത്തിന് ഇൻകെൽ ചെയർമാന്റെ
അംഗീകാരം നേടിയിരുന്നോ എന്ന്
വ്യക്തമാക്കാമോ; വിശദാംശങ്ങൾ
നൽകാമോ?
561.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വ്യവസായ
വികസനത്തിന് എറണാകുളം
ജില്ലയില്‍ നടപ്പാക്കുന്ന
പദ്ധതികള്‍ വിശദീകരിക്കാമോ;
(
ബി )
കേരളത്തില്‍
ഇന്‍ഡസ്ട്രിയല്‍ പോര്‍ട്ട് എന്ന
പുതിയ ആശയം ആവിഷ്‍കരിച്ച്
നടപ്പാക്കാന്‍ പദ്ധതി ഉണ്ടോ;
(
സി )
വൈപ്പിന്‍
മണ്ഡലത്തില്‍ ഈ പദ്ധതി
നടപ്പാക്കാനുള്ള സാദ്ധ്യതകള്‍
വിശദീകരിക്കാമോ;
(
ഡി )
ഇതു
സംബന്ധിച്ച് സ്ഥലം എം.എല്‍.എ.
വ്യവസായവകുപ്പ് മന്ത്രിക്ക്
29.11.2021 ന് നല്‍കിയ
കത്തിന്മേല്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ?
562.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
ബൈപാസ് പദ്ധതിയുടെ കരാറുകാരായ
ഹൈദരാബാദ് കെ.എം.സി. പ്രൈവറ്റ്
ലിമിറ്റഡിന് പദ്ധതി
തുടങ്ങുന്നതിന് മുന്നോടിയായി
മൊബിലൈസേഷൻ അഡ്വാൻസായി 36 കോടി
രൂപ നൽകിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
മൊബിലൈസേഷൻ
അഡ്വാൻസായി 36 കോടി രൂപ
നൽകാനായി ഡയറക്ടർ ബോർഡ്
തീരുമാനിച്ചിരുന്നോ; എങ്കില്‍
പ്രസ്തുത തീരുമാനം കൈകൊണ്ട
മീറ്റിംഗിന്റെ മിനുട്സിന്റെ
പകർപ്പ് ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
തീരുമാനത്തിന് ഇൻകെൽ ചെയർമാന്റെ
അംഗീകാരം തേടിയിരുന്നോയെന്ന്
വ്യക്തമാക്കാമോ; വിശദാംശങ്ങൾ
നൽകാമോ?
563.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
സ്റ്റേറ്റ് സെറികൾച്ചർ
കോ-ഓപ്പറേറ്റീവ് അപെക്സ്
സൊസൈറ്റിയിലെ (സെറിഫെഡ് )
നിയമനത്തിലും സെറിഫെഡില്‍
നിന്നും മറ്റു വകുപ്പുകളിലേക്ക്
മാറ്റി നിയമിച്ച നടപടിയിലും
ക്രമക്കേടുണ്ടെന്ന ഹൈക്കോടതി
വിധി വന്നിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ; എങ്കിൽ
വിശദാംശം നൽകാമോ ;
(
ബി )
പ്രസ്തുത
നിയമനങ്ങൾ നിയമവിരുദ്ധമാണെന്ന്
കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടോ
; എങ്കിൽ അതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ ;
(
സി )
ക്രമക്കേടുകൾ
സംബന്ധിച്ച അന്വേഷണത്തിന്
ഉത്തരവിട്ടിട്ടുണ്ടോ എന്നും ഏത്
തരത്തിലുള്ള അന്വേഷണമാണ്
നടക്കുന്നതെന്നും
വ്യക്തമാക്കാമോ ;
(
ഡി )
സെറിഫെഡില്‍
300 ജീവനക്കാരെ നിയമിച്ചതും
ഇവരിൽ 271 പേരെ പിന്നീട്
സർക്കാർ സർവീസിലും കേരള ഖാദി
ആന്റ് വില്ലേജ് ഇൻഡസ്ട്രീസ്
ബോർഡിലും മാറ്റിനിയമിച്ചതും
ഏറ്റവും വലിയ തൊഴിൽ
കുംഭകോണങ്ങളിലൊന്നാണെന്ന് കോടതി
വ്യക്തമാക്കിയിട്ടുണ്ടോ; എങ്കിൽ
അതിനുള്ള കാരണമെന്താണെന്ന്
വ്യക്തമാക്കാമോ ;
(
ഇ )
സെറിഫെഡിന്റെ
താല്‍കാലിക ഭരണസമിതി അധികാര
ദുർവിനിയോഗം നടത്തുന്നില്ലെന്ന്
ഉറപ്പുവരുത്തുന്നതിന്
സ്വീകരിച്ച നടപടികൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ ?
564.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുറ്റിപ്പുറം
കിന്‍ഫ്ര പാര്‍ക്കില്‍ നിലവില്‍
എത്ര സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പാര്‍ക്കില്‍ എത്ര സ്ഥലമാണ്
ഒഴിഞ്ഞു കിടക്കുന്നതെന്ന്
വ്യക്തമാക്കുമോ?
565.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പാലക്കാട്
ജില്ലയിലെ കഞ്ചിക്കോട് വ്യവസായ
മേഖലയിലെ കിന്‍ഫ്ര
പാര്‍ക്കിലേയ്ക്ക് കുടിവെള്ള
പൈപ്പ് ലൈനുകള്‍
സ്ഥാപിക്കുന്നതിനുള്ള
പ്രവൃത്തിയുടെ ഭാഗമായി
റോഡുകള്‍ക്ക് ഉണ്ടായിട്ടുള്ള
കേടുപാടുകള്‍ പരിഹരിക്കുന്നതിന്
പൊതുമരാമത്ത് വകുപ്പിലേയ്ക്ക്
കിന്‍ഫ്ര അധികാരികള്‍ തുക
അടച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ; എങ്കില്‍ അടച്ച
തുക, തീയതി എന്നീ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
റോഡിന്റെ
കേടുപാടുകള്‍ പരിഹരിക്കുന്നതിന്
തുക അടയ്ക്കണം എന്ന്
ആവശ്യപ്പെട്ട് പൊതുമരാമത്ത്
വകുപ്പില്‍ നിന്നും കിന്‍ഫ്ര
അധികാരികള്‍ക്ക് നല്‍കിയ
കത്തുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ?
566.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മട്ടന്നൂര്‍
നിയോജക മണ്ഡലത്തിലെ കിന്‍ഫ്ര
വ്യവസായ പാര്‍ക്കിനുളള
സ്ഥലമേറ്റെടുപ്പുമായി
ബന്ധപ്പെട്ട് സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ?
567.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
എം.എസ്.എം.ഇ.കൾക്ക്
കുറഞ്ഞ പലിശനിരക്കിൽ വായ്പ
ലഭ്യമാക്കുക എന്ന ബജറ്റ്
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തിൽ കഴിഞ്ഞ
സാമ്പത്തിക വർഷം എത്ര കോടി
രൂപയുടെ വായ്പ അനുവദിച്ചു
നൽകിയിട്ടുണ്ട്; ഈ ഇനത്തിലുള്ള
പലിശ സബ്സിഡിയായി എത്ര തുക
ചെലവഴിച്ചിട്ടുണ്ട്; ആയതിന്റെ
വിശദാംശങ്ങൾ ജില്ല തിരിച്ച്
നൽകുമോ?
568.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സ്വകാര്യ
വ്യവസായ പാര്‍ക്കുകള്‍
തുടങ്ങുന്നതിനുള്ള
മാര്‍ഗനിര്‍ദ്ദേശങ്ങള്‍
നിലവിലുണ്ടോ;
(
ബി )
എങ്കില്‍
എന്തൊക്കെ ആനുകൂല്യങ്ങളാണ്
സംരംഭകര്‍ക്ക് നല്‍കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ ?
569.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
നിയമം, വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പ്രളയബാധിതരെ
സഹായിക്കുന്നതിനായി രൂപീകരിച്ച
ഉജ്ജീവന പദ്ധതിയുടെ ഇതുവരെയുളള
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
ഈ
പദ്ധതി പ്രകാരം സഹായം
ലഭ്യമാക്കിയ വ്യവസായ
സ്ഥാപനങ്ങളുടെ കണക്ക്, നല്‍കിയ
തുക, പ്രവര്‍ത്തനങ്ങള്‍ എന്നിവ
ജില്ല തിരിച്ച് ലഭ്യമാക്കാമോ?
570.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ചെറുകിട
- ഇടത്തര സംരംഭങ്ങളുടെയും
സ്റ്റാര്‍ട്ടപ്പുകളുടെയും
വളര്‍ച്ചയ്ക്കായി വെന്‍ച്വര്‍
കാപ്പിറ്റല്‍ ഫണ്ട്
സ്ഥാപിക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
എങ്കിൽ
അതിന്റെ വിശദാംശങ്ങളും കൈവരിച്ച
പുരോഗതിയും വ്യക്തമാക്കാമോ?
571.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കാട്ടാക്കട
നിയോജക മണ്ഡലത്തില്‍ മുള
ഉല്പന്നങ്ങളുടെ വിപണനത്തിനും
സംസ്കരണത്തിനുമായി കോമണ്‍
ഫെസിലിറ്റി സെന്റര്‍
ആരംഭിക്കുന്നതിനായുള്ള
ഭരണാനുമതി സംബന്ധിച്ച
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ അനുമതിക്കായി ബാംബൂ
കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
ആവശ്യപ്പെട്ടതെന്നും
ആയതിന്മേല്‍ എന്തെല്ലാം നടപടി
സ്വീകരിച്ചുവെന്നും
വിശദമാക്കാമോ?
572.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
അരൂർ
വ്യവസായ മേഖലയില്‍ വ്യവസായ
വകുപ്പിന് എത്ര സ്ഥലമുണ്ടെന്ന്
വെളിപ്പെടുത്താമോ;
(
ബി )
പ്രസ്തുത
സ്ഥലത്ത് ഇപ്പോള്‍ നടക്കുന്ന
വ്യവസായങ്ങള്‍ ഏതെല്ലാമെന്നും
ഇവ ഏറ്റെടുത്തിട്ടുള്ളത്
ആരാണെന്നും വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
മേഖലയില്‍ ഏതെല്ലാം സ്ഥലങ്ങള്‍
ഒഴിഞ്ഞ് കിടപ്പുണ്ടെന്നും
ആയതിന്റെ വിശദാംശങ്ങളും
വ്യക്തമാക്കാമോ?
573.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കാഞ്ഞങ്ങാട്
വ്യവസായ പാർക്ക്
സ്ഥാപിക്കുന്നതിനുള്ള നടപടികൾ
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(
ബി )
വ്യവസായ
പാർക്ക് യാഥാർഥ്യമാക്കാനായി ഇനി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുള്ളതെന്ന്
വിശദമാക്കാമോ;
(
സി )
പദ്ധതി
എപ്പോൾ യാഥാർഥ്യമാക്കാൻ
സാധിക്കുമെന്ന് അറിയിക്കാമോ ?
574.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ ചീമേനിയില്‍
നിലവില്‍ ഐ.ടി പാര്‍ക്ക്
പ്രവര്‍ത്തിക്കുന്ന ഭൂമിയില്‍
വ്യവസായ പാര്‍ക്ക്
ആരംഭിക്കാനുള്ള നടപടി ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി
20% ശതമാനം തുകയായ 4 കോടി രൂപ
ബജറ്റില്‍ വകയിരുത്തിയിട്ടും
'വ്യവസായപാര്‍ക്ക്' എന്ന
പദ്ധതിക്ക് ആരംഭം കുറിക്കാന്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ ?
575.
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ
പ്രമോദ് നാരായൺ
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനു ശേഷം ആരംഭിച്ച വ്യവസായ
സംരംഭങ്ങളുടെ വിശദവിവരം
ലഭ്യമാക്കാമോ;
(
ബി )
കെ.എസ്.ഐ.ഡി.സി.
യുടെയും കിന്‍ഫ്രയുടെയും
പാര്‍ക്കുകളില്‍ പുതുതായി
ആരംഭിച്ച പദ്ധതികള്‍ സംബന്ധിച്ച
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(
സി )
ഇതിലൂടെ
ലക്ഷ്യമിടുന്ന നിക്ഷേപം,
തൊഴില്‍ ലഭ്യത എന്നിവ
എത്രയെന്ന് വെളിപ്പെടുത്താമോ;
പ്രസ്തുത ലക്ഷ്യം എത്രത്തോളം
കൈവരിക്കാന്‍ സാധിച്ചുവെന്നും
വ്യക്തമാക്കാമോ;
(
ഡി )
പ്രാദേശികാടിസ്ഥാനത്തില്‍
പ്രാധാന്യമുള്ള വ്യവസായങ്ങള്‍
കണ്ടെത്തി അവ കൂടി
ഉള്‍പ്പെടുത്തി നിലവിലുള്ള
വ്യവസായ പാര്‍ക്കുകള്‍
വിപുലമാക്കുകയും പുതിയവ
സ്ഥാപിക്കുകയും ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ?
576.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
മണിമലയിലെ
നാളീകേര പാര്‍ക്കിനായുള്ള
സ്ഥലമേറ്റെടുക്കല്‍ നടപടികള്‍
ഏതു ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
കെ.എസ്.ഐ.ഡി.സി.ക്ക് ഭൂമിയുടെ
ഉടമസ്ഥാവകാശം ലഭിക്കുന്നതിന്
എത്ര കാലയളവ് എടുക്കുമെന്ന്
അറിയിക്കാമോ;
(
ബി )
നാളീകേര
പാര്‍ക്കില്‍ വ്യവസായ
സ്ഥാപനങ്ങള്‍ക്ക്
എന്നത്തേയ്ക്ക് പ്രവര്‍ത്തനം
ആരംഭിക്കുവാന്‍ സാധിക്കുമെന്ന്
അറിയിക്കാമോ; നിക്ഷേപ
സംഗമങ്ങളില്‍ മണിമല നാളീകേര
പാര്‍ക്കിനെക്കൂടി
ഉള്‍പ്പെടുത്താന്‍ സാധിക്കുമോ
എന്നറിയിക്കാമോ;
(
സി )
നാളീകേര
പാര്‍ക്കിന്റെ ഭൂമിയിലെ കാട്
വെട്ടിത്തെളിക്കല്‍ പ്രവൃത്തി
ഭാഗികമായി മാത്രമേ
നടന്നിട്ടുള്ളുവെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പൂര്‍ണ്ണമായി കാട്
വെട്ടിത്തെളിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ; ഏത്
ഏജന്‍സിക്കാണ് കാട്
വെട്ടിത്തെളിക്കുന്നതിനുള്ള
ചുമതല നല്‍കിയിട്ടുള്ളതെന്ന്
വിശദവിവരങ്ങള്‍ സഹിതം
അറിയിക്കാമോ;
(
ഡി )
മഴക്കാലത്ത്
പാര്‍ക്ക് കാട് മൂടി
കാട്ടുമൃഗങ്ങളുടെ
ആവാസസ്ഥാനമാവുകയും
പ്രദേശവാസികള്‍ക്ക് ഭീഷണിയായി
മാറുകയും ചെയ്യുന്ന സാഹചര്യം
ആവര്‍ത്തിക്കാതിരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
കൈക്കൊള്ളുന്നതെന്ന്
വിശദമാക്കാമോ?
577.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
തരൂര്‍
മണ്ഡലത്തിലെ കണ്ണമ്പ്ര വ്യവസായ
പാര്‍ക്കിന്റെ നിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
വ്യവസായ പാര്‍ക്കിന്റെ
നിര്‍മ്മാണം എന്ന്
പൂര്‍ത്തീകരിക്കാന്‍ സാധിക്കും
എന്ന് അറിയിക്കാമോ;
(
സി )
വ്യവസായ
പാര്‍ക്കിനായി സ്ഥലം വിട്ട്
നല്‍കിയിട്ടുള്ള മുഴുവന്‍
ആളുകള്‍ക്കും നഷ്ടപരിഹാരത്തുക
നല്‍കിയിട്ടുണ്ടോ, എത്ര
പേര്‍ക്കാണ് ഇനി
നഷ്ടപരിഹാരത്തുക നല്‍കാന്‍
ബാക്കിയുള്ളതെന്ന്
വ്യക്തമാക്കാമോ?
578.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
നിയമം, വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
നിയോജക മണ്ഡലത്തിൽ വ്യവസായ
പാർക്ക് ആരംഭിക്കുന്നതിനുള്ള
സാദ്ധ്യതകൾ പരിശോധിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇതിനായുള്ള
സാദ്ധ്യതാപഠനം നടത്തുന്നതിന്
കിൻഫ്ര, കെ.എസ്.ഐ.ഡി.സി.
തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളെ
ചുമതലപ്പെടുത്തുവാൻ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
579.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പുതിയ വ്യവസായ പാര്‍ക്കുകള്‍
ആരംഭിക്കുന്നത് പരിഗണനയിലുണ്ടോ;
വിശദമാക്കുമോ?
580.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
ജില്ലയിലെ വ്യാവസായിക ജലവിതരണ
പദ്ധതികള്‍
വിപുലപ്പെടുത്തുന്നതിനും,
കിന്‍ഫ്ര ടെക്സ്റ്റൈല്‍സ്
പാര്‍ക്ക്, ഇന്റഗ്രേറ്റഡ്
ഇന്‍ഫ്രാസ്ട്രക്ചര്‍ പാര്‍ക്ക്,
മെഗാ ഫുഡ് പാര്‍ക്ക്, ഉഴലപതി
പാര്‍ക്ക് എന്നിവിടങ്ങളിലെ
വര്‍ദ്ധിച്ച ജല ആവശ്യം
പരിഹരിക്കുന്നതിനും വേണ്ടി
വിഭാവനം ചെയ്ത പദ്ധതികള്‍ ഏത്
ഘട്ടത്തിലാണ്; വിശദാംശങ്ങൾ
നൽകാമോ?
581.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
താലൂക്ക് വ്യവസായ കേന്ദ്രം
ഇല്ലാത്ത താലൂക്കുകൾ
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
മഞ്ചേശ്വരത്ത്
താലൂക്ക് വ്യവസായകേന്ദ്രം ഓഫീസ്
തുടങ്ങുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(
സി )
മഞ്ചേശ്വരം
താലൂക്ക് വ്യവസായകേന്ദ്രം ഈ
വർഷം തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ?
582.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2021-26
കാലയളവിലേയ്ക്കുളള സംസ്ഥാന
സര്‍ക്കാരിന്റെ വ്യവസായനയം
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
2016-ലെ
വ്യവസായനയത്തിന്റെ ഭാഗമായി
വ്യവസായമേഖലയില്‍ ഉണ്ടായ
മാറ്റങ്ങളും അതുവഴി
സംസ്ഥാനത്തിന്റെ വ്യവസായ
വികസനത്തില്‍ കൈവരിച്ച
നേട്ടങ്ങളും എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(
സി )
ഇക്കാലയളവില്‍
സൂക്ഷ്മ - ചെറുകിട - ഇടത്തര
സംരംഭങ്ങള്‍ക്കും
സ്റ്റാര്‍ട്ടപ്പുകള്‍ക്കുമുണ്ടായ
വളര്‍ച്ചയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ഡി )
വ്യവസായ
നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന
നിലയില്‍ വ്യവസായ മേഖലയ്ക്ക്
ഉണര്‍വേകുന്നതിന് ആവിഷ്കരിച്ച
നൂതന പദ്ധതികളുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
583.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഇരിക്കൂര്‍
നിയോജകമണ്ഡലത്തില്‍ വ്യവസായ
വകുപ്പിന് കീഴില്‍ എത്ര
ഭൂമിയാണ് നിലവിലുള്ളത് എന്ന്
വ്യക്തമാക്കാമോ ;
(
ബി )
പ്രസ്തുത
ഭൂമിയില്‍ വ്യവസായ സംരംഭങ്ങള്‍
ആരംഭിക്കുന്നതിന് എത്ര ഭൂമി
അനുവദിച്ച് നല്‍കിയിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ ; ഭൂമി
ലഭിച്ച സ്ഥാപനങ്ങളുടെയും
വ്യക്തികളുടെയും പേര്
വിവരങ്ങളും അനുവദിച്ച ഭൂമിയുടെ
അളവും പട്ടികരൂപത്തിൽ
ലഭ്യമാക്കാമോ ;
(
സി )
ഇരിക്കൂര്‍
മണ്ഡലത്തില്‍ വ്യവസായ വകുപ്പിന്
കീഴില്‍ എത്ര ഭൂമിയാണ് വ്യവസായ
ആവശ്യത്തിന് നല്‍കാതെ
നിഷ്ക്രിയമായി കിടക്കുന്നത്
എന്ന് വ്യക്തമാക്കാമോ ?
584.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മാവേലിക്കര
നിയോജക മണ്ഡലത്തിൽ വ്യവസായ
വകുപ്പിന്റെ ഉടമസ്ഥതയിലുള്ള
സ്ഥലങ്ങളുടെയും
സ്ഥാപനങ്ങളുടെയും വിശദവിവരം
ലഭ്യമാക്കാമോ;
(
ബി )
ഇവയില്‍
ഉപയാേഗിക്കുന്നവയും
ഉപയാേഗമില്ലാതെ കിടക്കുന്നവയും
ഏതെല്ലാം; ഉപയാേഗമില്ലാതെ
കിടക്കുന്ന സ്ഥലങ്ങളില്‍ പുതിയ
സംരംഭങ്ങള്‍ ആരംഭിക്കുവാന്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെ; വിശദമാക്കാമോ?
585.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കാഞ്ഞങ്ങാട്
മണ്ഡലത്തിലെ സിറ്റി ഗ്യാസ്
പദ്ധതിയുടെ പുരോഗതി
വ്യക്തമാക്കാമോ; പദ്ധതിയുടെ
പ്രയോജനം ഏതെല്ലാം പ്രദേശങ്ങളിൽ
ലഭ്യമാക്കാൻ
ഉദ്ദേശിക്കുന്നുവെന്നും ഇതിനായി
സ്വീകരിച്ച നടപടി എന്താണെന്നും
വിശദമാക്കാമോ?
586.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
നിയമം, വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
ബൈപ്പാസ് പദ്ധതിയുടെ കരാറുകാരായ
ഹൈദരാബാദ് കെ.എം.സി.
കൺസ്ട്രക്ഷൻസ് ദേശീയപാത
അതോറിറ്റിയിൽ അടയ്ക്കേണ്ട
പെർഫോമൻസ് സെക്യൂരിറ്റിയായ
₹85.5 കോടി ഇൻകെൽ അടച്ചത്
ബാങ്കിൽ നിന്നും വായ്പ
സ്വീകരിച്ചാണോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
പൂർത്തിയാക്കിയ
ഒരു പദ്ധതിയുടെ ബില്‍ ബാങ്കിൽ
പണയം വച്ചാണോ ഇൻകെൽ ബാങ്ക്
വായ്പ സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ; ഇതിന്റെ പലിശ
എത്രയാണെന്നും വിശദമാക്കാമോ;
(
സി )
ബാങ്കിലെ
പെർഫോമൻസ് സെക്യൂരിറ്റി
നിലനിർത്താൻ ഇൻകെലിന് എത്ര തുക
ചിലവ് വരുമെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
തീരുമാനത്തിന് ഇൻകെൽ ചെയർമാന്റെ
അംഗീകാരം നേടിയിരുന്നോയെന്ന്
വ്യക്തമാക്കാമോ; വിശദാംശങ്ങൾ
നൽകാമോ?
587.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
മൂല്യവര്‍ദ്ധിത
റബ്ബര്‍ ഉല്പന്നങ്ങളുടെ
പ്രോത്സാഹനത്തിനായി രൂപീകരിച്ച
'കേരള റബ്ബര്‍ ലിമിറ്റഡ്'
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
കമ്പനി മുഖേന എന്തെല്ലാം
സേവനങ്ങളാണ് ലഭ്യമാകുന്നതെന്ന്
വ്യക്തമാക്കുമോ; വിശദാംശം
നല്‍കുമോ?
588.
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
ബൈപാസ് പദ്ധതിയുടെ കരാറുകാരായ
ഹൈദരാബാദ് കെ.എം.സി.
കൺസ്ട്രക‍്‍ഷൻസ് ദേശീയപാതാ
അതോറിറ്റിയിൽ അടയ്ക്കേണ്ട
പെർഫോമൻസ് സെക്യൂരിറ്റിയായ 85.5
കോടി രൂപ ഇൻകെൽ ലിമിറ്റഡ് ആണോ
അടച്ചതെന്ന് വ്യക്തമാക്കാമോ;
(
ബി )
എങ്കിൽ
ഒരു സ്വകാര്യ കമ്പനിക്ക് വേണ്ടി
ഇൻകെൽ ലിമിറ്റഡ് പെർഫോമൻസ്
സെക്യൂരിറ്റി അടയ്ക്കാനുണ്ടായ
സാഹചര്യം വിശദമാക്കാമോ;
(
സി )
ബാങ്കിൽ
നിന്നും വായ്പയെടുത്താണോ
പ്രസ്തുത തുക അടച്ചതെന്ന്
വ്യക്തമാക്കാമോ; ബാങ്ക്
വായ്പയുടെ പലിശ അടക്കമുള്ള
വിശദാംശങ്ങൾ നൽകാമോ;
(
ഡി )
കെ.എം.സി.
യിൽ നിന്നു കൗണ്ടർ ഗാരന്റി
വാങ്ങിയശേഷമാണോ ഇൻകെൽ പ്രസ്തുത
പണം അടച്ചതെന്ന് വിശദമാക്കാമോ;
(
ഇ )
നിർമ്മാണം
തുടങ്ങുന്നതിനു മുന്നോടിയായി
മൊബിലൈസേഷൻ അഡ്വാൻസായി ഇൻകെൽ
സ്വകാര്യ കമ്പനിക്ക് പണം
നൽകിയിരുന്നോ എന്ന്
വ്യക്തമാക്കാമോ; വിശദാംശങ്ങൾ
നൽകാമോ?
589.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വ്യവസായ
വകുപ്പിൽ ഏകജാലക സംവിധാനം
തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ പൂർണ്ണരൂപത്തിൽ
ലഭ്യമാക്കാമോ; ഏതൊക്കെ
വകുപ്പുകളെ ഉൾപ്പെടുത്തിയാണ്
ഏകജാലക സംവിധാനം
ആരംഭിക്കുന്നത്;
(
ബി )
നിലവിൽ
എത്ര വകുപ്പുകൾ ഏകജാലക പ്രസ്തുത
സംവിധാനം
പ്രയോജനപ്പെടുത്തുന്നുണ്ട്;
(
സി )
ഏത്
കമ്പനിയുടെ സോഫ്ട്‍വെയർ
സാങ്കേതിക വിദ്യയാണ് ഇതിനായി
ഉപയോഗപ്പെടുത്തുകയെന്ന്
വ്യക്തമാക്കാമോ?
590.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
നിയമം, വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
ബൈപാസ് പദ്ധതിയുടെ കരാറുകാരായ
ഹൈദരാബാദ് കെ.എം.സി.
കൺസ്ട്രക്ഷൻസ് ദേശീയപാത
അതോറിറ്റിയിൽ അടയ്ക്കേണ്ട
പെർഫോമൻസ് സെക്യൂരിറ്റിയായ 85.5
കോടി രൂപ അടയ്ക്കാൻ ഇൻകെൽ
ഡയറക്ടർ ബോർഡ്
തീരുമാനിച്ചിരുന്നോ; പ്രസ്തുത
മീറ്റിംഗിന്റെ മിനിട്സ്
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
തീരുമാനത്തിന് ഇൻകെൽ ചെയർമാന്റെ
അംഗീകാരം നേടിയിരുന്നോ എന്ന്
വ്യക്തമാക്കാമോ; വിശദാംശങ്ങൾ
നൽകാമോ?
591.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാസർഗോഡുള്ള
ഭെൽ - ഇ.എം.എൽ കമ്പനി സർക്കാർ
പൂർണ്ണതോതിൽ
ഏറ്റെടുത്തിട്ടുണ്ടോ; എങ്കിൽ
തുടര്‍ന്ന് പ്രസ്തുത കമ്പനി ഏത്
രീതിയിൽ
പ്രവർത്തിപ്പിക്കാനാണുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
മൂന്നു
വർഷമായി ശമ്പളമില്ലാതെ
പട്ടിണിയിലായ പ്രസ്തുത
കമ്പനിയിലെ ജീവനക്കാർക്ക്
നൽകാനുള്ള കുടിശ്ശിക
എത്രയാണെന്നും ഇതിനായി എത്ര തുക
അനുവദിച്ചു എന്നും കുടിശ്ശിക
എപ്പോൾ കൊടുത്തു തീർക്കുമെന്നും
വ്യക്തമാക്കാമോ;
(
സി )
അനുവദിച്ച
തുക നൽകുന്നതിന് ധാരണാ പത്രം
ഒപ്പുവെയ്ക്കണമെന്ന് ജീവനക്കാരെ
മാനേജ്മെന്റ് നിർബന്ധിക്കുന്നു
എന്നത് ശരിയാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(
ഡി )
എങ്കിൽ
ഏതെല്ലാം വ്യവസ്ഥകളാണ്
ധാരണാപത്രത്തിൽ ഉള്ളതെന്ന്
വ്യക്തമാക്കാമോ;
(
ഇ )
കമ്പനി
എപ്പോൾ തുറന്നു
പ്രവർത്തനമാരംഭിക്കുമെന്നും
പുനരുദ്ധാരണത്തിന് മാറ്റിവെച്ച
77 കോടി രൂപയിൽ എത്ര തുക
അനുവദിച്ചെന്നും
വ്യക്തമാക്കാമോ;
(
എഫ് )
വിരമിച്ചവർക്ക്
പി.എഫ്, ഗ്രാറ്റുവിറ്റി
തുടങ്ങിയ ആനുകൂല്യങ്ങളുടെ
കുടിശ്ശിക നൽകാത്തതും പെൻഷൻ
പോലും ലഭിക്കുന്നില്ല എന്നതും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ആനുകൂല്യങ്ങൾ എപ്പോൾ
നൽകാനാകുമെന്ന് വ്യക്തമാക്കാമോ?
592.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംരംഭങ്ങള്‍ക്ക്
വായ്പകള്‍ നല്‍കാന്‍ ബാങ്കുകള്‍
വിമുഖത കാട്ടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇതിന്
പരിഹാരം കാണുവാന്‍ പദ്ധതികള്‍
ആവഷ്ക്കരിക്കുമോ?
593.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കാര്‍ഷികാധിഷ്ഠിത
മൂല്യവര്‍ദ്ധിത
ഉല്‍പ്പന്നങ്ങളുടെ വിപണന
പ്രോത്സാഹനത്തിനായി വ്യവസായ
വാണിജ്യ വകുപ്പ് പദ്ധതികള്‍
ആവഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
594.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിയമ
വിധേയമല്ലാതെ സംസ്ഥാനത്ത്
പാറമടകള്‍ പ്രവര്‍ത്തിക്കുന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് സംബന്ധിച്ച വിവരം
ലഭ്യമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
2016 മേയ് മാസത്തില്‍ എത്ര
പാറമടകള്‍ സര്‍ക്കാര്‍
അനുമതിയോടെ
പ്രവര്‍ത്തിച്ചിരുന്നുവെന്ന്
അറിയിക്കാമോ;
(
സി )
നിലവില്‍
നിയമവിധേയമായ എത്ര പാറമടകളാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(
ഡി )
2020-21,
2021-22 സാമ്പത്തിക
വര്‍ഷങ്ങളില്‍ ഇതുമായി
ബന്ധപ്പെട്ട് സര്‍ക്കാരിന്
ലഭിച്ച വരുമാനം എത്രയാണെന്ന്
വ്യക്തമാക്കാമോ;
(
ഇ )
2016
മുതൽ പ്രതിവര്‍ഷം ഇത്തരത്തില്‍
ഖനനം ചെയ്തെടുക്കുന്ന പാറയുടെ
ശരാശരി അളവ് എത്രയെന്ന്
വ്യക്തമാക്കാമോ?
595.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൈത്തറി
മേഖലയിലെ സൗജന്യ കൈത്തറി
യൂണിഫോം പദ്ധതിയ്ക്കു കീഴില്‍
വേതനയിനത്തിലെ പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് പരിഹരിക്കുവാന്‍
ആവശ്യമായ നടപടി സ്വീകരിക്കുമോ;
(
ബി )
പരമ്പരാഗത
വ്യവസായം എന്ന നിലയ്ക്ക്
പ്രസ്തുത പ്രതിസന്ധി
മറികടക്കാന്‍ പുതിയ സാമ്പത്തിക
പാക്കേജ് പ്രഖ്യാപിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
596.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ആലംകോട്
വീക്ഷണം കൈത്തറി നെയ്ത്ത് സഹകരണ
സംഘം പുനരുദ്ധാരണത്തിനായി
ആവിഷ്കരിച്ച പുനരുദ്ധാരണ
പാക്കേജില്‍ നാളിതുവരെ
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കുമോ?
597.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കോവളം
നിയോജക മണ്ഡലത്തിലെ ബാലരാമപുരം
ഗ്രാമപഞ്ചായത്തിൽ സ്ഥിതി
ചെയ്യുന്ന സ്പിന്നിംഗ്
മില്ലിന്റെ വലതുവശത്തു കൂടി
കടന്നുപോകുന്ന ഐത്തിയൂർ ഭഗവതി
നട റോഡ് ഗതാഗത
യോഗ്യമല്ലാത്തതിനാൽ സ്പിന്നിങ്
മില്ലിന്റെ മതിൽ പൊളിച്ച് ഗതാഗത
യോഗ്യമാക്കാൻ നടപടി
സ്വീകരിക്കുമോ;
(
ബി )
ഇത്
സംബന്ധിച്ച് പ്രദേശവാസികൾ 2017
മുതൽ 2021 വരെ സമർപ്പിച്ച
നിവേദനങ്ങൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
598.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുന്നത്തറ
ടെക്സ്റ്റൈൽസിന്റെ ബാധ്യത
തീര്‍ത്ത് സര്‍ക്കാര്‍
ഏറ്റെടുക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
കമ്പനിയുടെ നിലവിലെ കടബാധ്യത
എത്രയാണ്; ബാധ്യത ഇനം തിരിച്ച്
ലഭ്യമാക്കാമോ;
(
സി )
കുന്നത്തറ
ടെക്‌സ്റ്റെയില്‍സിന്റെ ഭൂമി
ഉള്‍പ്പെടെയുളള ആസ്തികളുടെ വില
നിര്‍ണ്ണയിച്ചിട്ടുണ്ടോ;
എങ്കില്‍ ഓരോന്നിന്റെയും വില
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(
ഡി )
കുന്നത്തറ
ടെക്‌സ്റ്റെയില്‍സിന്റെ ഭൂമി
സര്‍ക്കാരിന്റെ മറ്റ് വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
വിനിയോഗിക്കാന്‍
ആലോചിക്കുന്നുണ്ടോ?
599.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡിനെ
തുടര്‍ന്ന് അടച്ചു പൂട്ടിയ
എന്‍.ടി.സി.യുടെ കീഴിലുള്ള
അളഗപ്പ ടെക്സ്റ്റയില്‍സ് മില്‍
തുറന്നു
പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ
അടിയന്തര ഇടപെടലുകള്‍ നടത്തുമോ;
(
ബി )
എന്‍.ടി.സി.
ഏറ്റെടുത്തെങ്കിലും
പ്രവര്‍ത്തനം നിലച്ച
സംസ്ഥാനത്തെ ടെക്സ്റ്റൈൽ
മില്ലുകള്‍
പ്രവര്‍ത്തിപ്പിക്കുന്നതിനോ
ആയതിന് എന്‍.ടി.സി.
തയ്യാറായില്ലെങ്കില്‍ സംസ്ഥാന
സര്‍ക്കാര്‍ ഏറ്റെടുത്ത്
പ്രവര്‍ത്തിപ്പിക്കുന്നതിനോ
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
600.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
സ്റ്റേറ്റ് ടെക്സ്റ്റയില്‍സ്
കോർപ്പറേഷന് കീഴിൽ കാസര്‍ഗോഡ്
മൈലാട്ടിയില്‍ എത്ര ഏക്കര്‍
സ്ഥലമാണുള്ളത്; ഇതിൽ എത്ര ഏക്കർ
സ്ഥലത്താണ് ഉദുമ ടെക്സ്റ്റയിൽസ്
മിൽ പ്രവർത്തിക്കുന്നത്;
(
ബി )
ബാക്കി
വരുന്ന ഭൂരിഭാഗം സ്ഥലവും
ഉപയോഗമില്ലാതെ കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത സ്ഥലത്ത് പുതിയ
എന്തെങ്കിലും പദ്ധതികൾ
നടപ്പിലാക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി നടപ്പിലാക്കുന്നതിന്
തുടര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
601.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഖാദി
ബോര്‍ഡിനു കീഴില്‍
പ്രവര്‍ത്തിക്കുന്ന
നെയ്യാറ്റിന്‍കര അമരവിള
ചുടുകല്‍ വ്യവസായ സഹകരണ
സംഘത്തിന് വ്യവസായ(കെ) വകുപ്പ്
6/11/2021-ലെ ജി.ഒ.(ആര്‍ടി) നം.
1219/2021 പ്രകാരം പുനരുദ്ധാരണ
ഗ്രാന്റായി എത്ര തുക ആണ്
അനുവദിച്ചതെന്ന്
വ്യക്തമാക്കാമോ ;
(
ബി )
അനുവദിച്ച
തുക സംഘത്തിനു എപ്പോള്‍
കെെമാറും എന്ന് വിശദമാക്കാമോ;
പ്രസ്തുത തുക ലഭിക്കുന്നതിന്
സംഘം എന്തൊക്കെ നടപടികള്‍ ആണ്
പൂര്‍ത്തീകരിക്കേണ്ടത് എന്ന്
വിശദമാക്കുമോ ?
602.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വ്യവസായ
വകുപ്പിനു കീഴില്‍ കേരള ഖാദി
ബോര്‍ഡിന്റെ നിയന്ത്രണത്തില്‍
പെരുങ്കടവിള പഞ്ചായത്തില്‍
മാരായമുട്ടത്ത്
പ്രവര്‍ത്തിച്ചിരുന്നതും
നിലവില്‍ പ്രവര്‍ത്തനരഹിതവുമായ
പെരുങ്കടവിള ഓയില്‍
കോ-ഓപ്പറേറ്റീവ് സൊസൈറ്റി
നമ്പര്‍ സി.ഐ.എന്‍.ഡി(ടി)1 എന്ന
സഹകരണ സംഘത്തിന്റെ നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കുമോ;
(
ബി )
ആകെ
എത്ര സെന്റ് സ്ഥലമാണ് പ്രസ്തുത
സംഘത്തിന് ഉള്ളത് ; നിലവില്‍
ഇതിന്റെ ഉടമസ്ഥത ആര്‍ക്കാണ്;
പ്രസ്തുത സ്ഥലത്തിന്റെ പേരില്‍
ബാധ്യതകളുണ്ടോ; എങ്കില്‍ എന്ത്
തുകയാണ് ബാധ്യത; ബാധ്യതകളുടെ
വിശദാംശം ലഭ്യമാക്കാമോ;
(
സി )
നിലവില്‍
പ്രവര്‍ത്തനരഹിതമായ ഈ
സംഘത്തിന്റെ പേരിലുള്ള
ബാധ്യതകള്‍ പെരുങ്കടവിള
ഗ്രാമപഞ്ചായത്ത് ഒടുക്കിയാല്‍
സംഘത്തിന്റെ പേരില്‍ റീസര്‍വ്വെ
645/2-ല്‍
ഉള്‍പ്പെടുത്തിയിട്ടുള്ള സ്ഥലം
മാരായമുട്ടം പോലീസ് സ്റ്റേഷന്
നിര്‍മ്മാണത്തിനായി
കൈമാറുന്നതിന് നടപടി
സ്വീകരിക്കാമോ; ഇതിന്
എന്തെങ്കിലും നിയമതടസ്സങ്ങള്‍
ഉണ്ടോ എന്ന് വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
സ്ഥലം മേൽ ആവശ്യത്തിനായി
കൈമാറ്റം ചെയ്യുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെയാണെന്ന് അറിയിക്കാമോ;
(
ഇ )
പ്രസ്തുത
ആവശ്യം ഉന്നയിച്ചുകൊണ്ട്
പെരുങ്കടവിള ഗ്രാമപഞ്ചായത്ത്
ഭരണസമിതിയുടെ കമ്മിറ്റി
തീരുമാനം ഉള്ളടക്കം ചെയ്ത്
നല്‍കിയിരുന്ന
നിവേദനത്തിന്മേല്‍
സ്വീകരിച്ചിട്ടുള്ള തുടര്‍
നടപടികള്‍ എന്തൊക്കെയാണ്; ഫയല്‍
നമ്പര്‍ ഉള്‍പ്പെടെയുള്ള
വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
603.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആലത്തൂര്‍
മണ്ഡലത്തിലെ കുഴല്‍മന്ദം
പഞ്ചായത്തില്‍ ഖാദി
ഗ്രാമവ്യവസായ വകുപ്പിന്റെ
കീഴില്‍ പ്രവര്‍ത്തിക്കുന്ന
തേന്‍ സംസ്കരണ യൂണിറ്റില്‍
നിലവില്‍ എത്ര ജീവനക്കാര്‍ ജോലി
ചെയ്യുന്നുണ്ടെന്ന് അറിയിക്കാമോ
;
(
ബി )
തേന്‍
സംസ്കരണ യൂണിറ്റിലെ
ജീവനക്കാര്‍ക്ക് ഏത്
വ്യവസ്ഥയിലാണ് വേതനം
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കാമോ; നിലവില്‍
അവര്‍ക്ക്
ലഭിച്ചുകൊണ്ടിരിക്കുന്ന
വേതനനിരക്കിനെക്കുറിച്ച്
വിശദമാക്കാമോ;
(
സി )
തേന്‍
സംസ്കരണ യൂണിറ്റിന്റെ
നവീകരണത്തിനായി പ്രൊജക്ട്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ ?
604.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കേരളത്തിലെ
പരമ്പരാഗത വസ്ത്രങ്ങള്‍
ഉല്പാദിപ്പിക്കുന്നതിനുള്ള
പ്രത്യേക പദ്ധതികള്‍ കൈത്തറി
വികസന വകുപ്പ്
നടപ്പാക്കുന്നുണ്ടോ ;
വിശദമാക്കാമോ ?
605.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരളത്തില്‍
ഉല്പാദിപ്പിക്കുന്ന ഖാദി,
കൈത്തറി ഉല്‍പ്പന്നങ്ങള്‍
വില്‍ക്കുന്നതിന് ഓൺലൈൻ വിപണനം
അടക്കമുള്ള നൂതന വിപണന
മാർഗ്ഗങ്ങൾ നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ഇതിനുള്ള നടപടി
സ്വീകരിക്കുമോ?
606.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കേരളത്തിലെ
കയര്‍ വ്യവസായത്തിന് ആവശ്യമായ
ചകിരി സംസ്ഥാനത്ത് തന്നെ
ഉല്പാദിപ്പിക്കുന്നുണ്ടോ;
(
ബി )
ഇല്ലെങ്കിൽ
ആവശ്യമായ ചകിരി എത്രയാണെന്നും
അത് ഇവിടെ തന്നെ
ഉല്പാദിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്നും
വിശദീകരിക്കാമോ?
607.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കയര്‍
മേഖലയുടെ പുനരുദ്ധാരണത്തിനും
തൊഴിലാളികളുടെ ജീവിത നിലവാരം
മെച്ചപ്പെടുത്തുന്നതിനും
മേഖലയില്‍ കൂടുതല്‍
വൈവിധ്യവല്‍ക്കരണം
നടപ്പാക്കുന്നതിനും സര്‍ക്കാര്‍
ഇതുവരെ സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന് വിശദമാക്കാമോ;
(
ബി )
കയര്‍
ഉത്പന്നങ്ങള്‍
കെട്ടിക്കിടക്കുന്നത്
ഒഴിവാക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയെന്ന് അറിയിക്കാമോ?
608.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഇന്ത്യയില്‍
നിന്നും കയറ്റുമതി ചെയ്യുന്ന
പ്രധാനപ്പെട്ട കയര്‍
ഉല്പന്നങ്ങള്‍ ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇതില്‍
ഓരോന്നിലും കേരളത്തിന്റെ പങ്ക്
വ്യക്തമാക്കാമോ;
(
സി )
കയര്‍
ജിയോ ടെക്സ്റ്റൈല്‍, കയര്‍
പിത്ത് തുടങ്ങിയ ഉല്പന്നങ്ങള്‍
കയറ്റുമതി ചെയ്യുന്നതിന്
കയര്‍ഫെഡും കേരള കയര്‍ വികസന
കോര്‍പ്പറേഷനും സ്വീകരിച്ച
നടപടിയും കൈവരിച്ച നേട്ടവും
വിശദീകരിക്കാമോ?
609.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഗുണമേൻമയില്ലാത്ത
തോട്ടണ്ടി വാങ്ങിയതുമൂലം
കാപ്പെക്സിന് വൻനഷ്ടം വരുത്തിയ
എം.ഡി.യെ തൽസ്ഥാനത്ത് നിന്ന്
മാറ്റണമെന്ന ധനകാര്യ പരിശോധന
വിഭാഗത്തിന്റെ ശിപാർശ വ്യവസായ
വകുപ്പിന് ലഭിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(
ബി )
പ്രസ്തുത
ശിപാർശയിന്മേൽ കാപ്പെക്സ്
എം.ഡി.-ക്കെതിരെ എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
610.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നതിന്
ശേഷം കശുവണ്ടി വ്യവസായത്തിന്റെ
പുനരുദ്ധാരണത്തിനായി
നടപ്പിലാക്കിയ പദ്ധതികള്‍
ഏതൊക്കെയെന്ന് വിശദമാക്കുമോ ?
|
|
|
|
|
|
|
|