UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 4th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2704.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയിൽ സമഗ്രമായ മാറ്റം ലക്ഷ്യമിട്ട് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;
( ബി )
സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേട് തടയാന്‍ കോ-ഓപ്പറേറ്റീവ് ഓഡിറ്റ് മോണിറ്ററിംഗ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വികസിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
2705.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പിലെ ഓഡിറ്റിനു വേണ്ടി എകീകൃത സോഫ്റ്റ് വെയർ നടപ്പിലാക്കാനുള്ള നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
കേരള ബാങ്ക് രൂപീകരണം മൂലവും അർബന്‍ ബാങ്കിലെ ഓഡിറ്റ് സഹകരണ വകുപ്പിൽ നിന്നും എടുത്തു മാറ്റിയതു മൂലവും വകുപ്പിലെ ജീവനക്കാരുടെ തസ്തികകൾ സംരക്ഷിക്കുന്നതിന് എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
( സി )
കരുവന്നൂർ ബാങ്കിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ വകുപ്പിൽ ഓരേ തസ്തികയിൽ ദീർഘകാലം ജോലി ചെയ്തു വരുന്ന ജീവനക്കാരെ സ്ഥലം മാറ്റണമെന്ന തീരുമാനം ഓഡിറ്റ് വിഭാഗത്തിൽ നടപ്പിലാക്കിയോ എന്നു വിശദമാക്കാമോ?
2706.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാദേശികമായി ചെറുകിട, ഇടത്തരം വ്യാവസായങ്ങളെയും, വാണിജ്യ മേഖലകളെയും, കാര്‍ഷിക രംഗത്തേയും ഉത്തേജിപ്പിക്കുന്നതിന് സഹകരണ വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
2707.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസര്‍ക്കാരിന്റെ പുതിയ സഹകരണ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ചെറിയ അര്‍ബന്‍ ബാങ്കുകള്‍, കാര്‍ഷിക ക്രെഡിറ്റ്‌ സംഘങ്ങള്‍ തുടങ്ങിയവക്ക് ഇലക്ട്രോണിക് പേയ്മെന്റ് സൗകര്യം ലഭ്യമാക്കുന്നതിന് വേണ്ടി ഒരു കമ്പനി രൂപീകരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കേരളത്തിലെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് ( പ്രൈമറി ബാങ്കുകള്‍) ഈ കമ്പനിയുടെ സേവനം ലഭ്യമാകുമോ; വ്യക്തമാക്കാമോ?
2708.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാരിന്റെ രണ്ടാം നൂറുദിന പരിപാടികളില്‍ സഹകരണ വകുപ്പ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ;
( ബി )
'മുറ്റത്തെ മുല്ല' പദ്ധതിപോലെ തീരദേശത്ത് സഹകരണ മേഖല എന്തെങ്കിലും പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
2709.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരളീയം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ എത്രപേര്‍ക്ക് വായ്പാ ഇളവ് ലഭ്യമാക്കിയെന്ന് ബാങ്ക് തിരിച്ചുള്ള വിവരം അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം എറണാകുളം ജില്ലയില്‍ കുടിശ്ശിക നിവാരണ അദാലത്ത് സംഘടിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2710.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് കര്‍ഷകരെ സഹായിക്കുന്നതിനായി സഹകരണ വകുപ്പ് എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവിന് പരിഹാരം കാണുന്നതിനായി മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനായി കര്‍ഷകരെ സഹായിക്കുന്നതിനുള്ള പുതിയ പദ്ധതികള്‍ സഹകരണ മേഖലയില്‍ ആവിഷ്ക്കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2711.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീമതി ദെലീമ
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ അംഗ സമാശ്വാസ നിധിയില്‍ സഹായധനം ലഭിക്കുന്നതിനുള്ള അര്‍ഹതാ മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
( ബി )
പദ്ധതി പ്രകാരം ഏതൊക്കെ രോഗബാധിതര്‍ക്ക് എത്ര രൂപവരെ ധനസഹായം ലഭിക്കുമെന്ന് വ്യക്തമാക്കാമോ?
2712.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കില്‍ ലയിപ്പിച്ചതിനു ശേഷം പ്രാഥമിക സഹകരണ സ്ഥാപനങ്ങൾക്ക് ഏതൊക്കെ വായ്പകളാണ് കേരള ബാങ്കിൽ നിന്നും നൽകിവരുന്നത്; മുൻ ജില്ലാ സഹകരണ ബാങ്ക് നൽകിക്കൊണ്ടിരുന്ന വായ്പകൾ തുടർന്നും നൽകാൻ അനുമതി നല്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
കേരള ബാങ്കിൽ നിന്നും നൽകുന്ന വായ്പകളുടെ പലിശ നിരക്ക് ആരാണ് നിർണയിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത ബാങ്കിലെ ജീവനക്കാരുടെ നിക്ഷേപ വായ്പയ്ക്ക് നിക്ഷേപത്തേക്കാള്‍ എത്ര ശതമാനമാണ് പലിശ ചാർജ് ചെയ്യുന്നതെന്നും റിട്ടയർ ചെയ്ത ജീവനക്കാരുടെ നിക്ഷേപങ്ങൾക്ക് അധിക പലിശ നൽകാൻ വ്യവസ്ഥയുണ്ടോയെന്നും വ്യക്തമാക്കുമോ;
( ഡി )
കേരള സംസ്ഥാന സഹകരണ ബാങ്ക് ജീവനക്കാർക്ക് അധിക യോഗ്യതക്കായി നൽകുന്ന അഡീഷണൽ ഇൻക്രിമെന്റിനു ഡി.എ ബാധകമാണോ; സഹകരണ സംഘം രജിസ്ട്രാറുടെ 25.02.2021-ലെ 14/2021 നമ്പർ സർക്കുലർ ഏതൊക്കെ സഹകരണ സ്ഥാപനങ്ങൾക്കാണ് ബാധകമായിട്ടുള്ളതെന്ന് വിശദമാക്കുമോ?
2713.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്കില്‍ കാര്‍ഷിക സ്വര്‍ണ്ണ പണയ വായ്പക്ക് സബ്‌സിഡി ലഭിക്കാന്‍ കാലതാമസം വരുന്നുണ്ടെന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സര്‍ക്കാരില്‍ നിന്നും സബ്‌സിഡി ആനുകൂല്യം ലഭിക്കുന്നത് വരെ കാത്തു നില്‍ക്കാതെ സമയബന്ധിതമായി സബ്‌സിഡി ആനുകൂല്യം വായ്പക്കാര്‍ക്ക് അനുവദിച്ച് നല്‍കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
2714.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഏതൊക്കെ സഹകരണ സ്ഥാപനങ്ങൾ/ ബാങ്കുകൾ സർഫാസി നിയമത്തിന്റെ പരിധിയിൽ വരുന്നു എന്നറിയിക്കാമോ;
( ബി )
2018 മുതൽ നാളിതുവരെ സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഏതൊക്കെ സഹകരണ സ്ഥാപനങ്ങൾ/ ബാങ്കുകൾ സർഫാസി നിയമം അനുസരിച്ച് ഡിമാൻഡ് നോട്ടീസുകൾ / റിക്കവറി നോട്ടീസുകൾ നൽകിയിട്ടുണ്ടെന്നും അവ എത്രയെന്നും അറിയിക്കാമോ;
( സി )
എത്ര കേസുകളിൽ എത്ര രൂപ റിക്കവറി നടത്തിയിട്ടുണ്ട് / വസ്‌തുവകകളുടെ അറ്റാച്ച്മെന്റ് നടത്തിയിട്ടുണ്ട്; വിശദീകരിക്കാമോ?
2715.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ . പി . ഉബൈദുള്ള
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ നിയമത്തിലെ ചട്ടം 65 പ്രകാരമുള്ള അന്വേഷണത്തില്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ കണ്ടെത്തിയ 226 കോടി രൂപയുടെ തട്ടിപ്പിന്റെ പരിധിയില്‍ വരാത്ത മറ്റെന്തെങ്കിലും ക്രമക്കേടുകള്‍ പിന്നീട് കണ്ടെത്തിയിട്ടുണ്ടോയെന്ന് വെളിപ്പെടുത്താമോ;
( ബി )
നബാര്‍ഡിന്റെ സഹായത്തോടെ നിര്‍മ്മിച്ച മന്ദിരവും സ്ഥലവും ഈടുനല്‍കി ബാങ്കിന്റെ നവതി മന്ദിര നിര്‍മ്മാണത്തിനായി 10 കോടി രൂപയുടെ ബാങ്ക് വായ്പയെടുത്തിട്ടുണ്ടോ;
( സി )
അംഗീകൃത പ്ലാന്‍ പ്രകാരമല്ല കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത് എന്നത് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടോ; ഇക്കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നു വ്യക്തമാക്കുമോ?
2716.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഐ .ടി ആക്ടിലെ 194(എന്‍) വകുപ്പ് പ്രകാരം സഹകരണ സംഘങ്ങള്‍ വര്‍ഷം ഒരു കോടിയിലധികം തുക ബാങ്ക് അക്കൗണ്ടില്‍ നിന്നും പണമായി പിന്‍വലിച്ചാല്‍ രണ്ട് ശതമാനം ടി.ഡി.എസ്. നല്‍കണമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ?
2717.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാരക രോഗങ്ങളും കോവിഡ്-19 ഉം സ‍ൃഷ്ടിച്ച രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ സഹകരണ ബാങ്കുകളിലെ ലോണ്‍ കുടിശ്ശികയായവര്‍ക്ക് തിരിച്ചടവില്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്യം പരിശോധിക്കുമോ; വിശദമാക്കുമോ;
( ബി )
സഹകരണ ബാങ്കുകളില്‍ നിലവില്‍ ലോണ്‍ കുടിശ്ശികയായവര്‍ക്ക് എന്തെല്ലാം സമാശ്വാസ പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കുമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇത്തരത്തില്‍ കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ നിന്നും സമര്‍പ്പിച്ച അപേക്ഷകളില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ നല്‍കുമോ?
2718.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പറവൂർ സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 1759- മായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ പരാതിയിൻമേൽ ഏന്തെല്ലാം അന്വേഷണങ്ങളാണ് നടക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ബാങ്കിലെ 2013 മുതൽ ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകളിൽ വന്ന ക്രമക്കേടുകളുടെ അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( സി )
2016, 2017, 2018 വർഷങ്ങളിൽ ബാങ്കിലെ സ്വർണ്ണ പണ്ട പണയം ലേല നടപടികളിൽ എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോ; ഇതു സംബന്ധിച്ച് അന്വേഷണത്തിന്റെ വിവരങ്ങൾ വ്യക്തമാക്കുമോ?
2719.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ അർബൻ ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിലെ അനോമലി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ സർവീസ് സംഘടനകൾ നിവേദനം നൽകിയിട്ടുണ്ടോ; പ്രസ്തുത അനോമലികൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
സഹകരണ അർബൻ ബാങ്കുകളെ ലയിപ്പിച്ച് ഒന്നാക്കുന്നത് സംബന്ധിച്ച് റിസർവ് ബാങ്ക് നിർദ്ദേശങ്ങൾ സർക്കാരിന് ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2720.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്ദമംഗലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഹകരണ സംഘത്തിലെ നിക്ഷേപകരുടെ പണം തിരികെ ലഭിക്കാത്തത് സംബന്ധിച്ച പരാതിയില്‍ പോലീസ് കേസ് എടുത്തിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇതുവരെയായി നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ നിക്ഷേപത്തുക വകമാറ്റി ചിലവഴിച്ചത് സംബന്ധിച്ച കേസ് ക്രെെംബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ തയ്യാറാകുമോ; വ്യക്തമാക്കാമോ?
2721.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിയ്ക്കുന്ന റീജിയണല്‍/അര്‍ബന്‍ സഹകരണ ബാങ്കുകള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സഹകരണ ബാങ്കുകളുടെ ആസ്തി/ബാദ്ധ്യതകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2722.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിൽ മുൻ സഹകരണ സംഘം രജിസ്ട്രാറുടെ ഉത്തരവുകൾക്ക് വിരുദ്ധമായും പി.എസ്.സി. ചട്ടങ്ങൾക്ക് വിരുദ്ധമായും ഇല്ലാത്ത ഒഴിവുകൾ ഉള്ളതായി പി.എസ്.സി.യെ തെറ്റിദ്ധരിപ്പിച്ച് ഫ്രഷ് ഒഴിവുകള്‍ റിപ്പോർട്ട് ചെയ്ത് അനധികൃത നിയമനങ്ങൾ നടത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
2019-ലെ കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സഹകരണ സംഘം രജിസ്ട്രാർ പുറപ്പെടുവിച്ച ഉത്തരവിലും സഹകരണ വകുപ്പിന്റെ വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടിലും കോഴിക്കോട് ജില്ല സഹകരണ ബാങ്കിൽ അനധികൃത നിയമനം നടന്നെന്ന് വ്യക്തമാകുന്നുണ്ടോ;
( സി )
എങ്കിൽ ഈ അനധികൃത നിയമനങ്ങൾ മൂലം അവസരം നഷ്ടപ്പെട്ട കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ക്ലാർക്ക്/ക്യാഷ്യർ റാങ്ക് ലിസ്റ്റിൽ പെട്ട ഉദ്യോഗാർഥികൾക്ക് അവസരം നൽകുന്നതിനായി നടപടികൾ സ്വീകരിക്കുമോ?
2723.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സഹകരണ നിയമപ്രകാരം 2020‌-21 സാമ്പത്തിക വര്‍ഷത്തില്‍ സഹകരണ ആഡിറ്റ് പൂര്‍ത്തീകരിക്കാതെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെ ആഡിറ്റ് റിപ്പോര്‍ട്ട് വച്ച് വാര്‍ഷിക പൊതുയോഗം കൂടിയിട്ടുള്ള സഹകരണ അര്‍ബന്‍ ബാങ്കുകളുടെ എണ്ണം എത്രയാണ്; ഇപ്രകാരം നിയമ വിരുദ്ധമായി വാര്‍ഷിക പൊതുയോഗം നടത്തിയ സഹകരണ അര്‍ബന്‍ ബാങ്കുകളുടെ മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണ്?
2724.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയിലെ കണ്ണിമല സർവീസ് സഹകരണ ബാങ്ക് നമ്പർ 3978 ൽ ശബരിമല തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി ടൂറിസം വകുപ്പിൽ നിന്ന് ലഭിച്ച 30 ലക്ഷം രൂപ യാതൊരു പ്രവർത്തനവും നടത്താതെ ഭരണസമിതിയും ജീവനക്കാരും ചേർന്ന് വീതിച്ചെടുത്തു എന്ന ആരോപണത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോ വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത ബാങ്കിന്റെ ഇരുമ്പൂന്നിക്കര ബ്രാഞ്ച് കെട്ടിടം നിർമ്മിക്കുന്നതിന് എസ്റ്റിമേറ്റ് തുകയുടെ അഞ്ചിരട്ടി മുടക്കിയതായി രേഖകളുണ്ടാക്കി പണം ഉദ്യോഗസ്ഥരും ബാങ്ക് ഭരണ സമിതിയും ചേർന്ന് തട്ടിയെടുത്തു എന്ന ആക്ഷേപത്തിന്മേൽ അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ബാങ്കിലെ നിക്ഷേപങ്ങളിൽ തിരിമറി നടത്തിയതായുള്ള ആക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ഡി )
മേൽപ്പറഞ്ഞ ബാങ്കിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണം വൈകിപ്പിക്കുന്നതിന് ശ്രമം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത അന്വേഷണം അടിയന്തരമായി പൂർത്തീകരിച്ച് കുറ്റക്കാരായവർക്കെതിരെ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
2725.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് കെയര്‍ ഹാേം പദ്ധതി പ്രകാരം എത്ര വീടുകളാണ് നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമാേ;
( ബി )
വായ്പാ കൃത്യമായും മുടക്കം കൂടാതെയും ഒടുക്കുന്നവര്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്ന പദ്ധതി ആലാേചനയിലുണ്ടോയെന്ന് വിശദമാക്കാമാേ;
( സി )
സഹകരണ വകുപ്പിനെ ശാക്തീകരിക്കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമാേ;
( ഡി )
സഹകരണ വകുപ്പ് ആഡിറ്റ് കാര്യക്ഷമമാക്കുന്നതിനും ആഡിറ്റ് പുനസംഘടന നടത്തുന്നതിനും ഈ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമാേ;
( ഇ )
സംഘങ്ങളില്‍ ധനാപഹരണവും അഴിമതിയും നടത്തുന്നവരില്‍ നിന്നും റിക്കവറി നടത്തുന്നതിന് നിലവിലുള്ള കാലതാമസം ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കാമാേ;
( എഫ് )
കാര്‍ഷിക ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രാഥമിക കാര്‍ഷിക സംഘങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കുമാേയെന്ന് വിശദമാക്കാമാേ; തരിശുഭൂമി ഏറ്റെടുത്ത് താല്‍പര്യമുള്ള സംഘങ്ങളുടെ നേതൃത്വത്തില്‍ കൃഷി വ്യാപകമാക്കുന്നതിന് പ്രത്യേക പദ്ധതി ആലാേചനയിലുണ്ടാേയെന്ന് വിശദമാക്കാമാേ;
( ജി )
സ്റ്റാര്‍ട്ട് അപ് ബിസിനസ്സുകളെ സഹായിക്കുന്നതിന് സഹകരണമേഖലയില്‍ നൂതന പദ്ധതികള്‍ ആരംഭിക്കുമാേയെന്ന് വിശദമാക്കാമാേ; ചെറുകിട ഭക്ഷ്യ സംസ്കരണ യൂണിറ്റുകള്‍ സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ ആരംഭിക്കുന്നതിന് ഏന്തെങ്കിലും പദ്ധതികള്‍ അലാേചനയിലുണ്ടാേ?
2726.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എപ്രകാരം നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടുള്ളത്;
( ബി )
ഈ നിര്‍ദ്ദേശങ്ങള്‍ സഹകരണ സ്ഥാപനങ്ങളെ എപ്രകാരം ബാധിക്കുമെന്നാണ് വിലയിരുത്തിയിരിക്കുന്നത്;
( സി )
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
2727.
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. കെ. പി. എ. മജീദ്
ഡോ. എം.കെ . മുനീർ
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി, പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളുടെ സംസ്ഥാനതല അപെക്സ് സംഘമായ സഹകരണ ഫെഡറേഷനില്‍ യഥാസമയം ഓഡിറ്റ് നടക്കുന്നില്ലെന്നത് പരിശോധിച്ചിട്ടുണ്ടോ;
( ബി )
ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് ഗ്രാന്റുകള്‍ ലഭിക്കുന്നതിൽ തടസ്സം നേരിട്ടിട്ടുണ്ടോ;
( സി )
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ കോടികളുടെ ഗ്രാന്റുകളില്‍ വെട്ടിപ്പ് നടത്തിയതായ പരാതികളിന്മേല്‍ അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
2728.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജകമണ്ഡലത്തിലെ മേലാര്‍കോട് പഞ്ചായത്തില്‍ അര്‍ബന്‍ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിക്കുന്നതിനുള്ള അപേക്ഷ ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഉണ്ടെങ്കില്‍ അതിന്റെ നടപടിക്രമങ്ങളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
2729.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എസ്.സി./എസ്.ടി. ഫെഡറേഷനിൽ 2010-11 മുതൽ 2014-15 വരെയുള്ള കാലയളവിൽ സമർപ്പിച്ച തെറ്റായ ഓഡിറ്റ് റിപ്പോർട്ട് റിവൈസ് ചെയ്യാൻ ശിപാർശ ചെയ്ത് ഓഡിറ്റ് ഡയറക്ടർ 2021-ൽ ഗവൺമെൻറ് സെക്രട്ടറിക്ക് പരിശോധന റിപ്പോർട്ട് സമർപ്പിച്ചിട്ടും പ്രസ്തുത ഓഡിറ്റ് റിപ്പോർട്ട് റിവൈസ് ചെയ്യാൻ ഉത്തരവ് നൽകാത്തതിനെക്കുറിച്ച് വിശദമാക്കുമോ;
( ബി )
എസ്.സി./എസ്.റ്റി. ഫെഡറേഷന്റെ 2015-16 മുതൽ 2020-21 വരെയുള്ള വര്‍ഷങ്ങളിലെ ഓഡിറ്റ് പൂര്‍ത്തിയാക്കി മുൻവർഷങ്ങളിലെ തെറ്റുകൾ ഉൾപ്പെടെ തിരുത്തി എത്ര ദിവസത്തിനുള്ളിൽ ഓഡിറ്റ് റിപ്പോർട്ട് ഫെഡറേഷന് സമർപ്പിക്കാൻ കഴിയുമെന്ന് വിശദമാക്കുമോ;
( സി )
2010 മുതൽ 2015 വരെയുള്ള സഹകരണ വകുപ്പിലെ സീനിയർ ഓഡിറ്റർ എസ്.സി./എസ്.ടി. ഫെഡറേഷന്റെ ഓഡിറ്റ് റിപ്പോർട്ടിൽ ഗുരുതരമായ വീഴ്ച വരുത്തിയതായി ഓഡിറ്റ് ഡയറക്ടർ സഹകരണ വകുപ്പ് സെക്രട്ടറിക്ക് പരിശോധന റിപ്പോർട്ട് സമർപ്പിച്ചിട്ടും പ്രസ്തുത ഓഡിറ്റര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാത്തതിനുള്ള കാരണം വ്യക്തമാക്കുമോ;
( ഡി )
2016 മുതൽ ആറ് വർഷമായി ഒരേ സീറ്റിൽ അസിസ്റ്റൻറ് രജിസ്ട്രാർ ആയി ജോലി നോക്കി വരുന്ന സീനിയർ ഓഡിറ്ററെ അന്വേഷണവിധേയമായി സർവീസിൽ നിന്നും പുറത്തു നിർത്തി അച്ചടക്ക നടപടികൾ സ്വീകരിക്കാത്തത് എന്തുകാെണ്ടാണെന്ന് വ്യക്തമാക്കാമോ?
2730.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ജീവനക്കാരുടെ സഹകരണ സംഘത്തിൽ മുപ്പത്തി അഞ്ച് വർഷം സേവനം പൂർത്തിയാക്കി വിരമിച്ച ഒരു ജീവനക്കാരന് ഗ്രാറ്റുവിറ്റിയും മറ്റാനുകൂല്യങ്ങളും നൽകുവാൻ ബഹു ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ആയത് നൽകിയിട്ടില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
30.05.2020ന് വിരമിച്ച പ്രസ്തുത ജീവനക്കാരന് എന്നത്തേയ്ക്കു ആനുകൂല്യങ്ങൾ നൽകുവാൻ കഴിയുമെന്ന് അറിയിക്കാമോ?
2731.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സഹകരണ സംഘങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതായി പറയപ്പെടുന്ന ക്രമക്കേടുകള്‍ പരിഹരിക്കുവാന്‍‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;
( ബി )
സഹകരണ സംഘങ്ങളില്‍ ക്രമക്കേട് കണ്ടെത്തുന്ന പശ്ചാത്തലത്തില്‍ നിലവിലെ ഓഡിറ്റ് സംവിധാനം സമഗ്രമായി പരിഷ്കരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( സി )
സഹകരണ സംഘങ്ങളിലെ ചിട്ടികളുടെയും അവയുടെ ജാമ്യ വ്യവസ്ഥയും പണയഉരുപ്പടികളുടെ അളവും തൂക്കവും പരിശോധനയും കര്‍ശനമാക്കുന്നതിന് എന്തെല്ലാം പരിഷ്കാരങ്ങള്‍ കൊണ്ടുവരുവാന്‍ ഉദ്ദേശിക്കുന്നു എന്ന് വിശദീകരിക്കാമോ?
2732.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള യുവജന സഹകരണ സംഘങ്ങള്‍ക്ക് പ്രവര്‍ത്തന സഹായത്തിന് സര്‍ക്കാര്‍ ഏന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
യുവജന സഹകരണ സംഘങ്ങൾക്ക് പ്രതിമാസ സമ്പാദ്യ പദ്ധതി, സ്വര്‍ണ്ണപ്പണയ വായ്പ എന്നിവ ആരംഭിക്കുന്നതിന് അനുമതി നല്‍കാമോ;
( സി )
മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതിയിന്‍കീഴില്‍ യുവജന സഹകരണ സംഘങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കാന്‍ കഴിയുമോയെന്ന് വ്യക്തമാക്കാമോ?
2733.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഗസറ്റഡ് ഓഫീസേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തിരുവനന്തപുരം -യിലെ ഭരണ സമിതി അംഗങ്ങൾ ആരെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സൊസൈറ്റി ഭരണസമിതി യോഗം കൂടുന്നതിനു അംഗങ്ങൾക്കു എത്ര തുകയാണ് ഓണറേറിയമായി നൽകുന്നതെന്ന് വെളിപ്പെടുത്താമോ;
( സി )
ഇങ്ങനെ അംഗങ്ങൾക്കു തുക അനുവദിക്കുന്നത് സംബന്ധിച്ച് സർക്കാരിന് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ;എങ്കിൽ അതിന്മേൽ സ്വീകരിച്ച നടപടി വിശദമാക്കാമോ?
2734.
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവര്‍ത്തനരഹിതമായ പത്തനാപുരം താലൂക്ക് റബ്ബര്‍ വര്‍ക്കേഴ്സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി വക 22.47 സെന്‍റ് ഭൂമി സര്‍ക്കാര്‍ ഭൂമിയായി ഏറ്റെടുക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് സംബന്ധിച്ച് പത്തനാപുരം എം.എല്‍.എ. 2018-ല്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് അനുകൂലമായ റിപ്പോര്‍ട്ട് വ്യവസായ വാണിജ്യ ഡയറക്ടര്‍ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സഹകരണ വകുപ്പ് നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികളും സഹകരണ വകുപ്പിലെ ബി1 159 /2018 നമ്പര്‍ ഫയലിന്റെ നിലവിലെ അവസ്ഥയും വിശദമാക്കുമോ;
( ഡി )
ബന്ധപ്പെട്ട വകുപ്പില്‍ നിന്നും അനുകൂലമായ റിപ്പോര്‍ട്ട് ലഭ്യമായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രസ്തുത ഫയലില്‍ തീരുമാനം എടുക്കാതിരിക്കുന്നതിന്റെ കാരണം വിശദമാക്കുമോ;
( ഇ )
പ്രസ്തുത ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ഗൗരവകരമായി പരിഗണിച്ച് അനുകൂല നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2735.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ സംഘങ്ങളുടെ കീഴില്‍ എത്ര നീതി മെഡിക്കൽ സ്റ്റോറുകളാണ് പ്രവര്‍ത്തിക്കുന്നത് ; വിശദാംശം നല്‍കുമോ;
( ബി )
കോട്ടയം ജില്ലയില്‍ എത്ര നീതി മെഡിക്കല്‍ സ്റ്റോറുകളാണ് പ്രവര്‍ത്തിക്കുന്നതെന്നും അവ ഏതെല്ലാം എന്നും വ്യക്തമാക്കുമോ;
( സി )
സഹകരണ സംഘങ്ങളുടെ കീഴില്‍ പുതിയ നീതി മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമം വ്യക്തമാക്കുമോ?
2736.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കേപ് എഞ്ചിനീയറിംഗ് കോളേജുകളില്‍ ടീച്ചിംഗ്, നോണ്‍ ടീച്ചിംഗ് ജീവനക്കാരായി സ്ഥിരം തസ്തികയില്‍ എത്രപേർ ജോലി ചെയ്യുന്നുണ്ടെന്ന് കോളേജുകള്‍ തിരിച്ച് ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്തെ സഹകരണ വകുപ്പിന് കീഴിലുള്ള പ്രധാന കോളേജായ തലശ്ശേരി കേപ് എഞ്ചിനീയറിംഗ് കോളേജിൽ സ്ഥിരം ജീവനക്കാരുടെ അഭാവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( സി )
തലശ്ശേരി കേപ് എഞ്ചിനീയറിംഗ് കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഏതെങ്കിലും തരത്തിലുള്ള ഫണ്ട് വകയിരുത്തിട്ടുണ്ടോ;എങ്കില്‍ അത് എത്രയാണെന്ന് വ്യക്തമാക്കാമോ?
2737.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ മേഖലയില്‍ ആകെ എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
2738.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ മേഖലയില്‍ ആകെ എത്ര ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ആശുപത്രികളുടെ ജില്ല തിരിച്ചുള്ള എണ്ണം ആശുപത്രികളുടെ പേര് സഹിതം വിശദമാക്കാമോ?
2739.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒല്ലൂക്കര സഹകരണ ബാങ്കില്‍ നിന്ന് വായ്പ തിരിച്ചടവ് നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് തൃശ്ശൂര്‍ നല്ലങ്കര സ്വദേശി വിജയൻ ആത്മഹത്യ ചെയ്ത സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സമാന സംഭവങ്ങൾ ഒഴിവാക്കുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കാമോ?
2740.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ മുത്തേടം അര്‍ബന്‍ സഹകരണ സംഘം, മലപ്പുറം ജില്ലാ സഹകരണ ബാങ്ക് എന്നിവയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്ന ശ്രീ. പി. ഇസ്മയില്‍ (ഇസ്മയില്‍ മുത്തേടം), പരശുനാംകുന്നന്‍ ഹൗസ്, കാരപ്പുറം (പി.ഒ.) - 679331 എന്നവരും കുടുംബവും സ്വന്തം പേരിലും ബിനാമി പേരുകളിലും മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍ നിന്നും ജില്ലാ ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളില്‍ നിന്നും മറ്റു സഹകരണ സംഘങ്ങളില്‍ നിന്നും വാങ്ങിയ ലോണുകളുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ സംബന്ധിച്ച് സഹകരണ നിയമം സെക്ഷന്‍ 65, 66 പ്രകാരം സമഗ്ര പരിശോധന നടത്തി നടപടി സ്വീകരിക്കുവാന്‍ മലപ്പുറം ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;
( ബി )
മേല്‍ വിഷയത്തില്‍ സഹകരണ നിയമം സെക്ഷന്‍ 65, 66 പ്രകാരം സമഗ്ര പരിശോധനക്കുളള ഉത്തരവ് നല്‍കുന്നത് സഹകരണ വകുപ്പ് പരിഗണിക്കുമോ; വിശദമാക്കാമോ;
( സി )
മേല്‍ ക്രമക്കേടുകള്‍ നടത്തിയ വ്യക്തിക്കെതിരായ വകുപ്പുതല അന്വേഷണം ഉള്‍പ്പടെയുളള നടപടികള്‍ക്ക് കാലതാമസം ഉണ്ടാകുന്നതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കാമോ; നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കുമോ?
2741.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സംഘം/ബാങ്കുകളില്‍ നിന്നും വായ്പ എടുത്തശേഷം വ്യക്തി മരണപ്പെട്ടാല്‍ അവകാശികള്‍ക്ക് നേരിടേണ്ടി വരുന്ന നിയമ നടപടികളും ബുദ്ധിമുട്ടുകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വായ്പയ്ക്ക് ഈടായി നല്‍കിയ വസ്തു വകകള്‍ വിട്ടു നല്‍കാന്‍ തയ്യാറുള്ള അവകാശികള്‍ക്ക് ബാങ്ക് നടപടികള്‍ മുഖേന പ്രയാസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കുമോ?
2742.
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത ശേഷം മരണപ്പെടുന്നവര്‍ക്ക് റിസ്ക് ഫണ്ട് പ്രകാരം എത്ര തുക വരെയാണ് ഒഴിവാക്കി നല്‍കുന്നതെന്ന് വ്യക്തമാക്കാമോ; പ്രസ്തുത തുക ലഭിക്കുന്നതിന് നിലവില്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നടപടികള്‍ ലളിതമാക്കി പ്രസ്തുത തുക അടിയന്തരമായി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാമോ;
( സി )
കോവിഡ് സാഹചര്യത്തിലും മറ്റ് അസുഖങ്ങള്‍ മൂലവും ആറ് മാസത്തിനകം തുക അടയ്ക്കാന്‍ കഴിയാതെ വായ്പക്കാരന്‍ മരണപ്പെടുന്ന സാഹചര്യത്തില്‍ റിസ്ക് ഫണ്ട് ആനുകൂല്യം ലഭിക്കാത്ത തരത്തിലുള്ള നിലവിലെ ചട്ടത്തില്‍ ഇളവ് നല്‍കാന്‍ നടപടി സ്വീകരിക്കാമോ?
2743.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ 2021-22 വരെ വാമനപുരം നിയോജകമണ്ഡലത്തിലെ സഹകരണ ബാങ്കുകളില്‍ നിന്നും റിസ്ക് ഫണ്ട് ആനുകൂല്യത്തിനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് ബാങ്ക് തിരിച്ച് അറിയിക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ എത്ര പേര്‍ക്ക് ആനുകൂല്യം നല്‍കിയെന്ന് ബാങ്ക് തിരിച്ച് അറിയിക്കാമോ?
2744.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ എം മുകേഷ്
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി ഏര്‍പ്പെടുത്തിയ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്-ല്‍ സഹകരണമേഖലയിലെ ജീവനക്കാരെയും പെന്‍ഷന്‍കാരെയും ഉള്‍പ്പെടുത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന അതേ ഇന്‍ഷ‍ുറന്‍സ് വ്യവസ്ഥകള്‍ തന്നെയാണോ ഇവര്‍ക്കും ബാധകമാവുക; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിലൂടെ സഹകരണ വകുപ്പിലെ എത്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ നേട്ടം ലഭ്യമാവും; വിശദമാക്കാമോ?
2745.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള ആരാേഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് മാതൃകയില്‍ സഹകരണ വകുപ്പ് ജീവനക്കാര്‍ക്ക് നടപ്പാക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമാേ;
( ബി )
പ്രസ്തുത പദ്ധതി എന്നത്തേയ്ക്കു ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമാേ?
2746.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പിന് കീഴിലുള്ള ഏതൊക്കെ ബോർഡുകളിൽ ശമ്പള പരിഷ്ക്കരണം നടപ്പിലാക്കി എന്ന് അറിയിക്കാമോ;
( ബി )
ഇനിയും ശമ്പള പരിഷ്ക്കരണം നടത്താനുള്ള ബോർഡുകളിൽ ശമ്പള പരിഷ്ക്കരണം എന്നത്തേക്ക്‌ നടപ്പിലാക്കും എന്ന് അറിയിക്കാമോ;
( സി )
ഏതൊക്ക ബോർഡുകളിൽ സർക്കാരിന്റെ അനുവാദത്തോടെ ശമ്പള പരിഷ്കരണം നടപ്പിലാക്കി എന്ന് വ്യക്തമാക്കാമോ?
2747.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സഹകരണ പെൻഷൻ ബോർഡിലേക്ക്‌ ജീവനക്കാരുടെ പെൻഷൻ വിഹിതത്തിലെ കുടിശ്ശികയിനത്തിലും അഡ്മിനിസ്ട്രേറ്റീവ്‌ ചാർജ്ജിനത്തിലും കേരളാ ബാങ്ക്‌ അടയ്ക്കാനുളള തുക എത്ര വീതമാണെന്ന് വ്യക്തമാക്കുമോ; ഈ തുക എന്നത്തേക്ക്‌ അടയ്ക്കുാനാകും എന്ന് അറിയിക്കാമോ;
( ബി )
പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിന്നും വിരമിച്ചവരിൽ എത്ര പേരാണ് സംസ്ഥാന സഹകരണ പെൻഷൻ ബോർഡിൽ നിന്നും ആനുപാതിക പെൻഷൻ വാങ്ങുന്നത്; ഈ ഇനത്തിൽ എത്ര രൂപയാണ് പ്രാഥമിക സഹകരണ ബാങ്കുകളിൽ നിന്നും പെൻഷൻ ബോർഡിന് പിരിഞ്ഞുകിട്ടാനുളളത്‌;
( സി )
കുടിശ്ശിക തുക പിരിച്ചെടുക്കാൻ പെൻഷൻ ബോർഡ്‌ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ; ഈ തുക എന്നത്തേക്ക്‌ പിരിച്ചെടുക്കും എന്ന് അറിയിക്കാമോ;
( ഡി )
സംസ്ഥാന സഹകരണ പെൻഷൻ ബോര്‍ഡിന്റെ ഫണ്ട്‌ വർദ്ധിപ്പിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്‌; വിശദമാക്കാമോ?
2748.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പില്‍ ജീവനക്കാരുടെ ഓണ്‍ലെെന്‍ സ്ഥലം മാറ്റ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് 25.02.2017-ലെ ജി.ഒ(പി.) നം.3/2017/പി&എ.ആര്‍.ഡി-ഉം 21.10.2021-ലെ ജി.ഒ(ആര്‍.ടി.)നം.155/2021/പി&എ.ആര്‍.ഡി-ഉം നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ ആയതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
സഹകരണ വകുപ്പില്‍ ജീവനക്കാരുടെ ഓണ്‍ലെെന്‍ സ്ഥലം മാറ്റ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ബഹുമാനപ്പെട്ട കേരള അഡ്മിനിസ്ട്രറ്റീവ് ട്രെെബ്യൂണല്‍ പുറപ്പെടുവിച്ച 16.07.2021-ലെ ഒ.എ.നം.1315/2021 ഉത്തരവ് നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം എന്തെന്ന് അറിയിക്കാമോ ?
2749.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സംഘങ്ങളിലെ മുഴുവൻ നിയമനങ്ങളും സഹകരണ പരീക്ഷ ബോർഡിന് വിടുമെന്ന തീരുമാനം നടപ്പിലായോ എന്നറിയിക്കാമോ;
( ബി )
സഹകരണ വിജിലൻസിനെ കാര്യക്ഷമമാക്കും എന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
സഹകരണ വകുപ്പിനെ അധുനികവത്കരിക്കുവാൻ സ്വീകരിച്ചിട്ടുളള നടപടികള്‍ വ്യക്തമാക്കാമോ?
2750.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹകരണ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2751.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പിന്റെ പുനസംഘടനയുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് രജിസ്ട്രാറില്‍ നിന്ന് പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അതില്‍ ഇന്‍സ്പെക്ടര്‍/ഓഡിറ്റര്‍ തസ്തികയുടെ കേഡര്‍ സ്ട്രെങ്ത് വര്‍ദ്ധിപ്പിക്കുവാന്‍ നിര്‍ദ്ദേശമുണ്ടോ; എത്ര എണ്ണമാണ് വര്‍ദ്ധിപ്പിക്കാനായി നിര്‍ദ്ദേശിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( ബി )
ഉദ്യോഗസ്ഥ പാറ്റേണ്‍ വര്‍ദ്ധിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര ഇന്‍സ്പെക്ടര്‍/ഓഡിറ്റര്‍ തസ്തികകള്‍ ആണ് സൃഷ്ടിക്കുവാന്‍ ഉദ്ദേശിക്കുന്നത്;
( സി )
പുതുക്കിയ സ്പെഷ്യല്‍ റൂള്‍ അനുസരിച്ചു സഹകരണ വകുപ്പിലെ ജൂനിയര്‍ കോ- ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍/ഓഡിറ്റര്‍ ഒഴിവുകള്‍ നികത്തുന്നതിനുള്ള അനുപാതം എത്രയാണ്;
( ഡി )
സഹകരണ വകുപ്പില്‍ ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍/ഓഡിറ്റര്‍ തസ്തികകളിലേക്ക് പ്രൊമോഷന്‍ വഴി നിയമനം നടത്താനായി മാറ്റിവെക്കുകയും ഇപ്പോഴും യോഗ്യരായ ആളുകളില്ലാത്തതിനാല്‍ ഒഴിഞ്ഞു കിടക്കുന്നതുമായ ഒഴിവുകള്‍ നേരിട്ടുള്ള നിയമനത്തിനായുള്ള പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ നിന്നും നികത്താന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2752.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ ഫെഡറേഷനിലെ ജീവനക്കാർ നടത്തിയ സാമ്പത്തിക അഴിമതികളും 2010-11 മുതൽ 2014-15 വരെ ഫെഡറേഷനിൽ നടത്തപ്പെട്ട സഹകരണ വകുപ്പിന്റെ ആഡിറ്റിൽ സീനിയര്‍ ആഡിറ്റർ വരുത്തിയ ഗുരുതര വീഴ്ചകളും കൃത്രിമങ്ങളും സംബന്ധിച്ച പരാതിയിൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ സഹകരണ വകുപ്പ് സെക്രട്ടറി സഹകരണ ആഡിറ്റ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ ഓഡിറ്റ് ഡയറക്ടർ രണ്ട് തവണ പരിശോധനാ റിപ്പോർട്ട് സഹകരണ വകുപ്പ് സെക്രട്ടറിക്ക് നൽകിയിരുന്നോ; വ്യക്തമാക്കുമോ;
( ബി )
2010-11 മുതൽ 2014-15 വരെയുള്ള തെറ്റായ ആഡിറ്റ് റിപ്പോർട്ട് റിവൈസ് ചെയ്യാൻ ആഡിറ്റ് ഡയറക്ടർ 01/12/2021 ൽ ശിപാർശ ചെയ്ത പരിശോധനാ റിപ്പോർട്ട് ഗവൺമെന്റ് സെക്രട്ടറിക്ക് സമർപ്പിച്ചിട്ടും ആഡിറ്റ് റിപ്പോർട്ട് റിവൈസ് ചെയ്യാൻ ഉത്തരവ് ഇറക്കാത്തതിന്റെ കാരണം അറിയിക്കാമോ ;
( സി )
2015-16 മുതൽ 2020-21 വരെയുള്ള ആഡിറ്റ് സര്‍ട്ടിഫിക്കറ്റ് ഫെഡറേഷന് എന്നത്തേയ്ക്കു നൽകും; അറിയിക്കുമോ;
( ഡി )
പട്ടികജാതി പട്ടികവര്‍ഗ്ഗ ഫെഡറേഷനിൽ ആഡിറ്റ് സമകാലീനമായി നടത്തപ്പെടാത്തതുകൊണ്ട് ഫെഡറേഷന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്ലാൻ ഫണ്ടുകളും ഗ്രാന്റുകളും സബ്സിഡികളും ആയി ലഭിക്കാതെ പോയ തുകകൾ എത്രയുണ്ടെന്ന് വ്യക്തമാക്കാമോ;
( ഇ )
2010 മുതൽ 2015 വരെ സഹകരണ വകുപ്പിലെ സീനിയർ ആഡിറ്റര്‍ ശ്രീ. അയ്യപ്പൻ നായർ ഫെഡറേഷന്റെ ആഡിറ്റ് റിപ്പോർട്ടില്‍ തെറ്റായ കണക്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കണക്കുകളില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും കാണിച്ച് ആഡിറ്റ് ഡയറക്ടർ സഹകരണ വകുപ്പ് സെക്രട്ടറിക്ക് പരിശോധന റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടും പ്രസ്തുത ആഡിറ്റർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാത്തതിന്റെ കാരണം വെളിപ്പെടുത്താമോ;
( എഫ് )
പ്രസ്തുത വ്യക്തിയെ അന്വേഷണ വിധേയമായി സർവ്വീസിൽ നിന്നും പുറത്ത് നിർത്തി അച്ചടക്ക നടപടികൾ സ്വീകരിക്കാൻ തയാറാകാത്തതിന്റെ കാരണം വിശദമാക്കാമോ; ഇദ്ദേഹത്തെ നിലവിലുള്ള തസ്തികയിൽ 6 വർഷം തുടരാൻ അനുവദിച്ചത് എന്തുകൊണ്ട് എന്ന് വ്യക്തമാക്കാമോ?
2753.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഉത്സവകാലത്തോ പുതുവത്സരത്തിലോ സഹകരണ ചന്തകള്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ എത്ര ചന്തകളാണ് ആരംഭിച്ചതെന്നും ആരംഭിച്ചിട്ടില്ലായെങ്കിൽ കാരണം എന്താണെന്നും വ്യക്തമാക്കാമോ;
( ബി )
സാധാരണക്കാര്‍ക്ക് ആശ്വാസമേകുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള ഇത്തരം സംവിധാനങ്ങളില്‍ നിന്ന് പിൻവാങ്ങുന്നതിന്റെ കാരണം വിശദമാക്കാമോ;
( സി )
സഹകരണ ചന്തകള്‍ക്ക് സബ്‌സിഡി ലഭിയ്ക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സബ്‌സിഡി ഉറപ്പു വരുത്തി വിജയകരമായി ചന്തകൾ നടത്തുവാൻ വകുപ്പിന് കഴിയാത്തത് എന്തുകൊണ്ടാണെന്നും വ്യക്തമാക്കുമോ?
2754.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ആഡിറ്റ് വകുപ്പ് ആധുനികവല്‍ക്കരിക്കുന്നതിന് ആലോചിക്കുന്നുണ്ടോ; എങ്കില്‍ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
2755.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ജീവനക്കാർക്കും പെൻഷന്‍കാർക്കും നടപ്പിലാക്കിയ മെഡിസെപ് പദ്ധതി സഹകരണ വകുപ്പിനു കീഴിലുള്ള സഹകരണ സ്ഥാപനങ്ങൾ, അപ്പെക്സ്‌ സ്ഥാപനങ്ങൾ, പെൻഷൻബോർഡ്‌, വെൽഫെയർ ബോർഡ്‌, ഫംഗ്ഷണൽ രജിസ്ട്രാർമാരുടെ കീഴിലുള്ള വിവിധ സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്ക്‌ നടപ്പിലാക്കുമോയെന്നും എന്നത്തേക്ക് നടപ്പിലാക്കാൻ സാധിക്കുമെന്നും അറിയിക്കാമോ?
2756.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പിലെ ഓഡിറ്റിനായി ഏകീകൃത സോഫ്റ്റ് വെയർ നടപ്പിലാക്കാനുള്ള നടപടികൾ ഏത് ഘട്ടം വരെയായി എന്ന് വ്യക്തമാക്കാമോ;
( ബി )
കേരള ബാങ്ക് രൂപീകരണം മൂലവും അർബൻ ബാങ്കിലെ ഓഡിറ്റിംഗ് സഹകരണ വകുപ്പിൽ നിന്നും എടുത്ത് മാറ്റിയതുകൊണ്ടും ഒഴിവുണ്ടാകുന്ന സഹകരണ വകുപ്പിലെ തസ്തികകൾ സംരക്ഷിക്കുന്നതിന് എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
കരുവന്നൂർ ബാങ്കിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ സഹകരണ ഓഡിറ്റ് വിഭാഗത്തിൽ ഒരേ തസ്തികയിൽ ഒന്നര വർഷത്തിൽ കൂടുതൽ ജോലി ചെയ്തവരെ മാറ്റി നിയമിക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
സഹകരണ സംഘങ്ങളിലെ പ്യൂൺ നിയമനങ്ങൾ ഉൾപ്പെടെ സഹകരണ വകുപ്പിലെ എല്ലാ നിയമനങ്ങളും സഹകരണ പരീക്ഷ ബോർഡിന് വിടുമെന്ന തീരുമാനം നടപ്പിലാക്കിയിട്ടുണ്ടോ ;വ്യക്തമാക്കാമോ;
( ഇ )
സഹകരണ വകുപ്പിനെ ആധുനികവത്കരിക്കുവാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ; സഹകരണവകുപ്പിൽ അധുനികവത്കരണത്തിനായി പ്രത്യേക വിഭാഗം രൂപീകരിക്കുമോ?
2757.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആർ.ബി.ഐ യുടെ ഭാഗത്ത് നിന്നും സഹകരണ മേഖലയെ ദുര്‍ബലപ്പെടുത്താനിടയാക്കുന്ന നടപടി ഉണ്ടായിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
2758.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2014 മുതല്‍ 2021 വരെയുളള സാമ്പത്തിക വര്‍ഷങ്ങളില്‍ രജിസ്ട്രേഷന്‍ വകുപ്പിലെ ആധുനികവത്കരണവും ഡിജിറ്റൈസേഷനുമായി ബന്ധപ്പെട്ട് വാല്യങ്ങളുടെ സ്കാനിംഗിന് വേണ്ടി വാര്‍ഷിക പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുളള ആകെ തുക എത്രയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നിര്‍വ്വഹണത്തിനായി ഏത് സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തിയിട്ടുളളത് എന്ന് വ്യക്തമാക്കാമോ;
( സി )
സ്ഥാപനം 2014 മുതല്‍ 2021 വരെയുളള കാലയളവില്‍ ഓരോ പേജിനും പ്രവൃത്തി ഏറ്റെടുത്ത റേറ്റ് എത്രയെന്ന് അറിയിക്കുമോ;
( ഡി )
പ്രസ്തുത സ്ഥാപനം രജിസ്ട്രേഷന്‍ വകുപ്പിന്റെ കീഴിലുളള വിവിധ സബ് രജിസ്ട്രാര്‍ ഓഫീസുകള്‍, രജിസ്ട്രേഷന്‍ ഐ.ജി.യുടെ കാര്യാലയം എന്നിവിടങ്ങളിലെ വെെദ്യുതി, മറ്റ് തരത്തിലുളള ഭൗതിക സൗകര്യങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തിയാണോ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുളളത് എന്ന് വിശദമാക്കാമോ; എങ്കില്‍ അപ്രകാരം രജിസ്ട്രേഷന്‍ വകുപ്പിന് അധികമായി ചെലവായ തുക ടി സ്ഥാപനത്തിന് അതാതു സമയം നല്‍കിയ തുകകളില്‍ നിന്ന് കുറവ് ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത സ്ഥാപനത്തിന് 2014 മുതല്‍ 2021 വരെയുളള സാമ്പത്തിക വര്‍ഷക്കാലയളവില്‍ പദ്ധതി പൂര്‍ത്തീകരണത്തിനായി രജിസ്ട്രേഷന്‍ വകുപ്പ് അനുവദിച്ച് നല്കിയ തുകകളുടെ കണക്കും സ്ഥാപനം തുക കെെപ്പറ്റിയ തീയതികളും വ്യക്തമാക്കാമോ;
( എഫ് )
മേല്‍ പദ്ധതിപ്രകാരം സ്കാനിംഗ് പൂര്‍ത്തിയാക്കിയ ആധാരങ്ങളുടെ പകര്‍പ്പ് പൊതുജനങ്ങള്‍ക്ക് നാളിതുവരെ ലഭ്യമാക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ; പദ്ധതി പ്രകാരം സ്കാനിംഗ് നടത്തിയിട്ടുളളതിന്റെ വിവരം പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നതിന് വിഭാവനം ചെയ്തിട്ടുളളത് ബ്ലാക്ക് ആന്റ് വൈറ്റിലാണോ കളര്‍ പ്രിന്റിലാണോ എന്ന് അറിയിക്കാമോ;
( ജി )
രജിസ്ട്രേഷന്‍ വകുപ്പില്‍ ആധാര സ്കാനിംഗുമായി ബന്ധപ്പെട്ട് ഏതെങ്കിലും ജീവനക്കാരനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിനുളള കാരണം വ്യക്തമാക്കാമോ?
2759.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിന് രജിസ്ട്രേഷന്‍ ഫീസ് നിലവിലുള്ള നിയമപ്രകാരം ഒഴിവാക്കിയിട്ടുണ്ടോ;
( ബി )
ശ്രീകാര്യം മേല്‍പ്പാലം നിര്‍മ്മാണത്തിനാവശ്യമായ ഭൂമി ആരുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്യുന്നത് എന്ന് വിശദമാക്കാമോ; ജില്ലാ കളക്ടറുടെയോ ഗവര്‍ണ്ണറുടെയോ പേരില്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ രജിസ്ട്രേഷന്‍ ഫീസ് ഒഴിവാക്കാന്‍ വ്യവസ്ഥയുണ്ടോ എന്ന് വ്യക്തമാക്കാമോ; നിയമപ്രകാരം ശ്രീകാര്യം മേല്‍പ്പാലം നിര്‍മ്മാണത്തിന് ഏറ്റെടുക്കുന്ന ഭൂമിയില്‍ സമ്മതപത്രം നല്‍കിയിട്ടുള്ള ഭൂവുടമകളുടെ ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിന് രജിസ്ട്രേഷന്‍ ഫീസ് ഒഴിവാക്കുമോ എന്ന് വിശദമാക്കുമോ;
( സി )
നിലവില്‍ ഭൂമി രജിസ്ട്രേഷന് ഏര്‍പ്പെടുത്തിയിരിക്കുന്ന ടോക്കണ്‍ സംവിധാനം പൊതുജനങ്ങള്‍ക്കും സബ് രജിസ്ട്രാര്‍ ആഫീസുകള്‍ക്കും ഉണ്ടാക്കിയിരിക്കുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത വിഷയം പരിഹരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( ഡി )
സബ് രജിസ്ട്രാര്‍ ആഫീസുകള്‍ പുതിയതായി ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നുണ്ടോ; വിശദമാക്കാമോ?
2760.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
12.09.2021-ലെ ജി.ഒ.(ആര്‍.ടി)618/2021 പ്രകാരം സംസ്ഥാനത്തെ രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ ലളിതവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച സോഫ്റ്റ്‍വെയര്‍ പരിഷ്കരണ നടപടികളുടെ ഇപ്പോഴത്തെ അവസ്ഥ വിശദമാക്കുമോ?
2761.
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീമതി സി. കെ. ആശ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് രജിസ്ട്രേഷന്‍ വകുപ്പിന്റെ പ്രവര്‍ത്തനം കാലോചിതമായി നവീകരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ജനസൗഹൃദമാക്കുന്നതിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
രജിസ്ട്രേഷന്‍ വകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ഡി )
സബ് രജിസ്ട്രാര്‍ ഓഫീസുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബി വഴി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
2762.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എല്ലാ രജിസ്ട്രേഷന്‍ നടപടികളും ഓണ്‍ലൈന്‍ മുഖേന നടത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എന്തെങ്കിലും തീരുമാനമെടുത്തിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
2763.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ വാടാനപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസിനായി പുതിയ കെട്ടിടം നിര്‍മ്മിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ പ്രസ്തുത കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചതെന്നാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത ഓഫീസിനായി പണിത കെട്ടടത്തിന്റെ റിക്കാര്‍ഡ് റൂം അപര്യാപ്തമാണെന്നതിനാല്‍ പ്രസ്തുത കെട്ടിടത്തിലേക്ക് ഓഫീസിന്റെ പ്രവര്‍ത്തനം മാറ്റാനായിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
പ്രസ്തുത ഓഫീസിന് പുതിയ റിക്കാര്‍ഡ് റൂം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ഇ )
പുതിയ കെട്ടിടത്തിലേക്ക് ഓഫീസിന്റെ പ്രവര്‍ത്തനം മാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
2764.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല സബ്ബ് രജിസ്ട്രാര്‍ ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ?
2765.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷന്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ പുറപ്പെടുവിച്ച ഐ.ജി.ആർ/3749/2021/ഇ8 നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം വകുപ്പിലെ പുരുഷ അറ്റര്‍ഡര്‍മാര്‍ തുടര്‍ച്ചയായി എത്ര മണിക്കൂര്‍ സേവനം അനുഷ്ഠിക്കേണ്ടതായുണ്ടെന്ന് വിശദമാക്കാമാേ; ഇത്തരത്തില്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് ചട്ടലംഘനമാണെന്ന് വിലയിരുത്തിയിട്ടുണ്ടാേ;
( ബി )
ഓഫീസ് കാവല്‍ നിര്‍വ്വഹിക്കുന്നതിന് ആളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് നികുതി(ഇ)വകുപ്പിന്റെ ജി.ഒ(ആർ.റ്റി)നം.778/2014/നി.വ. പ്രകാരമുള്ള ഉത്തരവ് നാളിതുവരെയും നടപ്പിലാക്കാന്‍ കഴിയാത്തതിന്റെ കാരണങ്ങള്‍ വിശദമാക്കാമാേ;
( സി )
ഇതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് രജിസ്ട്രഷന്‍ വകുപ്പ് എന്ത് വിശദീകരണമാണ് നല്‍കിയതെന്ന് വ്യക്തമാക്കാമോ?
2766.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ എല്ലാ രജിസ്‌ട്രേഷന്‍ ഓഫീസുകളുടെ മുന്നിലും വ്യത്യസ്ത ആധാരങ്ങള്‍ എഴുതുന്നതിനുള്ള ആധാരം എഴുത്തുകാരുടെ കൂലി പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ; അറിയിക്കാമോ;
( ബി )
വ്യത്യസ്ത ആധാരങ്ങള്‍ എഴുതുന്നതിനുള്ള കൂലി എത്ര ആണെന്ന് വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.