STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5462.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20 വർഷത്തെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി മണലൂര്‍ ഫാമിലി ഹെല്‍ത്ത് സെന്ററിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ എന്നാണ് ഭരണാനുമതി ലഭിച്ചതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിനായി നിലവിലെ പഴയ കെട്ടിടം പൊളിച്ച് മാറ്റുന്നതിന് അനുമതി നല്‍കിയിട്ടുണ്ടോ;
( ഡി )
അനുമതി വൈകുന്നതുമൂലം തദ്ദേശസ്വയംഭരണ വകുപ്പിന് പ്രസ്തുത പ്രവൃത്തി നിര്‍വ്വഹിക്കാനും കരാറുകാരന് സൈറ്റ് കൈമാറാനും കഴിയാത്ത സ്ഥിതിയുള്ളതിനാല്‍ ഇക്കാര്യത്തില്‍ സത്വര നടപടി സ്വീകരിച്ച് പ്രവൃത്തി ആരംഭിക്കുമോ എന്ന് വ്യക്തമാക്കാമോ?
5463.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അവയവ ദാതാക്കൾക്കായി എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കുന്നത് എന്ന് അറിയിക്കാമോ;
( ബി )
വിലയേറിയ മരുന്നുകൾ അവയവ ദാതാക്കൾക്ക് ആജീവനാന്തം വേണ്ടി വരുന്നതിനാൽ ഈ മരുന്നുകൾ സൗജന്യമായി നൽകുന്നതിന് നടപടി സ്വീകരിക്കാമോ;
( സി )
കരൾ ദാതാക്കൾക്ക് പ്രത്യേക പരിഗണന നൽകി അവയവ ദാതാക്കൾക്കായി ക്ഷേമ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമോ എന്ന് വ്യക്തമാക്കാമോ?
5464.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറ്റൂർ നിയോജകമണ്ഡലത്തിൽ ആരോഗ്യവകുപ്പ് മുഖാന്തരം 2016 ജൂൺ മുതൽ 2021 സെപ്റ്റംബർ വരെയുള്ള കാലയളവിൽ അനുവദിച്ച നിർമ്മാണ പ്രവൃത്തികൾ ഏതെല്ലാമാണെന്നും ഓരോന്നിനും വകയിരുത്തിയ തുക എത്രയാണെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( സി )
നിർമ്മാണം പുരോഗമിക്കുന്ന പ്രവൃത്തികൾ എന്നത്തേക്ക് പൂർത്തീകരിക്കാൻ കഴിയുമെന്ന് അറിയിക്കുമോ;
( ഡി )
നിർമ്മാണം ആരംഭിക്കാത്ത പ്രവൃത്തികൾ ഏതെല്ലാമാണെന്നും ആയത് ത്വരിതപ്പെടുത്താൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്നും വിശദമാക്കാമോ?
5465.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാന്ത്വനം ചികിത്സാ പദ്ധതിയില്‍ നിലവില്‍ എത്ര ജീവനക്കാര്‍ ജോലി ചെയ്തു വരുന്നുണ്ട്; വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പി.എച്ച്.സി. തലത്തിലേക്ക് വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ;
( സി )
പദ്ധതിയില്‍ നിലവില്‍ എത്ര രോഗികള്‍ക്ക് പരിചരണം നല്‍കുന്നുണ്ടെന്ന് വ്യക്തമാക്കാമോ?
5466.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ കെ വിജയൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2025-ഓടെ ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യത്തിലെത്താന്‍ നടപ്പിലാക്കുന്ന 'എന്റെ ക്ഷയരോഗമുക്ത കേരളം’ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വെളിപ്പെടുത്താമോ;
( ബി )
ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കോവിഡ് രോഗവ്യാപനം പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ക്ഷയരോഗ ബാധിതരെ കണ്ടെത്തി ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
5467.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അവയവം ലഭിക്കാനായി സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന രോഗികളുടെ എണ്ണം എത്രയാണെന്നും അതില്‍ വൃക്ക, കരള്‍ എന്നിവ ലഭിക്കാനായി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം തരം തിരിച്ചും വ്യക്തമാക്കാമോ;
( ബി )
മൃതസഞ്ജീവനി പദ്ധതി വഴി നാളിതുവരെ നല്‍കിയത് എത്ര അവയവങ്ങളാണെന്നും അതുവഴി എത്ര പേരുടെ ജീവന്‍ നിലനിര്‍ത്താന്‍ സാധിച്ചുവെന്നും വ്യക്തമാക്കുമോ;
( സി )
ഇടനിലക്കാര്‍ അവയവക്കച്ചവടത്തിന്റെ മറവില്‍ ലക്ഷങ്ങളുടെ ഇടപാട് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് നാളിതുവരെ എത്ര പേര്‍ക്കെതിരെ/എത്ര സംഘടനകള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;
( ഇ )
അവയവദാനം സുതാര്യമാക്കുന്നതിനായി കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യൂ ട്രാന്‍സ് പ്ലാന്റ് ഓര്‍ഗനെെസേഷന്‍ (കെസോട്ടോ) എന്ന പേരില്‍ സൊസെെറ്റി രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
5468.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാൻസർ രോഗത്തിന് ചികിത്സ നൽകുന്ന സ്വകാര്യമേഖലയിലെ ആശുപത്രികളെ കൂടി കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രസ്തുത പദ്ധതി വിപുലീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ;
( ബി )
നിലവിൽ സ്വകാര്യ ആശുപത്രിയിൽ നിന്നും ചികിത്സ ലഭിക്കുന്ന ഏതെല്ലാം രോഗങ്ങൾക്കാണ് പ്രസ്തുത പദ്ധതി മുഖേന ആനുകൂല്യങ്ങൾ നൽകി വരുന്നത്; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയിൽ കൂടുതൽ പേരെ ഉൾപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കുമോ?
5469.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. എച്ച്. സലാം
ശ്രീ ഡി കെ മുരളി
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അവയവദാന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള മൃതസഞ്ജീവനി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നവീകരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
അവയവദാന പ്രവര്‍ത്തനങ്ങള്‍ സുതാര്യവും വേഗത്തി ലുമാക്കുന്നതിന് കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍(കെസോട്ടോ) എന്ന പേരില്‍ സൊസൈറ്റി രൂപീകരിക്കാന്‍ ആലോചിക്കുന്നുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
( സി )
അനധികൃത അവയവദാന പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും ഇതു സംബന്ധിച്ച് ഈ സര്‍ക്കാര്‍ നടത്തിയ നിയമവ്യവഹാരങ്ങള്‍ എന്തെല്ലാമാണെന്നും അറിയിക്കാമോ?
5470.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ കെ വിജയൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ-ഹെല്‍ത്ത് പദ്ധതി സംസ്ഥാനത്ത് ആരോഗ്യ മേഖലയിലുണ്ടാക്കിയ മാറ്റങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ ; എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ ;
( ബി )
ഇ-ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായി പൂര്‍ണ്ണമായും കടലാസ് രഹിതമായി പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ സജ്ജീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ ;
( സി )
വിവര സാങ്കേതികവിദ്യാധിഷ്ഠിതമായി ആരോഗ്യ മേഖലയില്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ഉറപ്പുവരുത്തുന്ന കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനത്തെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സജ്ഞീവനി പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ ;
( ഇ )
ടെലി മെഡിസിന്‍ സംവിധാനം വിപുലീകരിക്കുന്നതിനും ശക്തി പ്പെടുത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ; വിശദമാക്കാമോ?
5471.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ ഹെല്‍ത്ത് സെന്ററുകളുടെ നവീകരണത്തിനായി നടത്തുന്ന പദ്ധതികള്‍ വ്യക്തമാക്കാമോ;
( ബി )
ആലത്തൂര്‍ താലൂക്കാശുപത്രിയില്‍ ആരോഗ്യവകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ നൽകാമോ?
5472.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ മണ്ഡലത്തിലെ ഏതെല്ലാം ആശുപത്രികളിലാണ് ഇ-ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നതെന്ന് അറിയിക്കാമോ; മണ്ഡലത്തിലെ കൂടുതല്‍ ആശുപത്രികളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ഇ-ഹെല്‍ത്ത് പദ്ധതിയില്‍ ലഭിക്കുന്ന സേവനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ; പദ്ധതിക്കായി മണ്ഡലത്തില്‍ ഇതുവരെ ചെലവഴിച്ച തുക എത്രയെന്നും ഏതൊക്കെ ഇനങ്ങളിലാണ് ചെലവഴിച്ചതെന്നും അറിയിക്കാമോ; തുക അനുവദിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്താണെന്ന് അറിയിക്കാമോ;
( സി )
ഇ-ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മണ്ഡലത്തില്‍ നടത്തിയ ഒരുക്കങ്ങളും നടപടികളും വ്യക്തമാക്കാമോ; ഇ-ഹെല്‍ത്ത് രജിസ്ട്രേഷന്‍ ക്യാമ്പുകള്‍, കുടുംബാരോഗ്യ സര്‍വ്വേ തുടങ്ങിയവ മണ്ഡലത്തില്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി എന്നത്തേക്ക് പൂര്‍ത്തീകരിച്ച്, സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പി. ടിക്കറ്റ് വീട്ടിലിരുന്ന് ബുക്ക് ചെയ്യുന്നതടക്കമുളള സേവനങ്ങള്‍ രോഗികള്‍ക്ക് ലഭ്യമാക്കാനാകുമെന്ന് അറിയിക്കാമോ?
5473.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍സര്‍ക്കാരിന്റെ കാലത്ത് ഇരവിപുരം നിയോജകമണ്ഡലത്തില്‍ ആരോഗ്യമേഖലയില്‍ നടപ്പിലാക്കിയ പദ്ധതികൾ വിശദമാക്കാമോ; പ്രസ്തുത പദ്ധതികൾ പ്രകാരമുള്ള ഏതെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തീകരിയ്ക്കുവാനുണ്ടെന്ന് വ്യക്തമാക്കാമോ?
5474.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആരംഭിക്കാന്‍ തീരുമാനിച്ച സ്മാര്‍ട്ട് കിച്ചന്‍ പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ പദ്ധതിയുടെ നടത്തിപ്പിനുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
ഈ പദ്ധതി എന്നത്തേക്ക് ആരംഭിക്കുമെന്ന് അറിയിക്കുമോ?
5475.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തില്‍ ആരോഗ്യ വകുപ്പിന്റെ കീഴില്‍ നിലവില്‍ പ്രവര്‍ത്തനം നടന്നുവരുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ; പ്രസ്തുത പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ?
5476.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആർദ്രം പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിൽ നടപ്പിലാക്കിയിട്ടുള്ളതും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതുമായ പ്രവൃത്തികളുടെ വിശദാംശങ്ങൾ നൽകാമോ;
( ബി )
പ്രസ്തുത പദ്ധതികൾ ഓരോന്നും ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ?
5477.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രോമ കെയര്‍ സംവിധാനമുള്ള ഏതെല്ലാം ആശുപത്രികളിലാണ് ന്യൂറോ ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ട്രോമ കെയര്‍ സംവിധാനമുള്ള എല്ലാ ആശുപത്രികളിലും ന്യൂറോ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
ജനറല്‍ ആശുപത്രികളില്‍ കാര്‍ഡിയാക് ഒ.പി. ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
5478.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ കടലുണ്ടി നഗരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( ബി )
ഇത് സംബന്ധിച്ച് എന്തെങ്കിലും ശിപാര്‍ശകള്‍ വകുപ്പുതലത്തില്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുവാന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കാമോ?
5479.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് സർക്കാർ മെഡിക്കൽ കോളേജിൽ ഡോക്ടർമാരടക്കം എത്ര ജീവനക്കാരെയാണ് നിയമിച്ചിട്ടുള്ളതെന്ന് തസ്തിക തിരിച്ചു വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ആശുപത്രി കോവിഡ് ആശുപത്രിയായി പ്രവർത്തിക്കുന്നത് നിർത്തിയ സാഹചര്യത്തിൽ ഈ ജീവനക്കാരെ മറ്റുസ്ഥലങ്ങളിലേക്ക് മാറ്റാൻ ആലോചനയുണ്ടോ; എങ്കിൽ എവിടങ്ങളിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
അറ്റകുറ്റപ്പണി തീർന്നാൽ ഉടനെ ഒ.പി. വിഭാഗം പ്രവർത്തിക്കാനും അതിനാവശ്യമായ ജീവനക്കാരെ നിലനിർത്താനും നടപടി സ്വീകരിക്കുമോ എന്നും വ്യക്തമാക്കാമോ;
( ഡി )
ഒ.പി വിഭാഗത്തിനു എന്തെല്ലാം സൗകര്യങ്ങളും സംവിധാനങ്ങളുമാണ് ആവശ്യമുള്ളത്? ഇത് കാസർകോട് മെഡിക്കൽ കോളേജിൽ ഇപ്പോൾ ഉണ്ടോ എന്ന് വ്യക്തമാക്കാമോ?
5480.
ശ്രീ. എം. എം. മണി
ശ്രീ. എച്ച്. സലാം
ശ്രീ. പി. നന്ദകുമാര്‍
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നഗര പ്രദേശങ്ങളിലെ പ്രാഥമികാരോഗ്യ പരിചരണം മെച്ചപ്പെടുത്തുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?
5481.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആവശ്യമായ തസ്തികകൾ സൃഷ്ടിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ആശുപത്രിയിൽ എന്തൊക്കെ സജ്ജീകരണങ്ങളാണ് നാളിതുവരെ ഒരുക്കിയിട്ടുള്ളതെന്നും ഇനി എന്തൊക്കെ സജ്ജീകരണങ്ങളാണ് ഒരുക്കാനുള്ളതെന്നും അറിയിക്കുമോ;
( സി )
പ്രസ്തുത ആശുപത്രിയുടെ പ്രവർത്തനം എന്നത്തേക്ക് തുടങ്ങാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
5482.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയുടെ കാഷ്വാലിറ്റി ബ്ലോക്കിന്റെ കെട്ടിട നിർമ്മാണത്തിനായി പതിനാല് കോടി രൂപ അനുവദിച്ചിരു​ന്നോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി ടെണ്ടർ ചെയ്തോയെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവർത്തിയുടെ നിർവഹണ ഏജൻസി ഏതാണെന്ന് വിശദമാക്കാമോ?
5483.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ ചുനക്കര സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി എം.എല്‍.എ. ആസ്തി വികസന പദ്ധതിയില്‍ ഉൾപ്പെടുത്തി ഒന്നര കോടി രൂപ അനുവദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കെട്ടിടം നിര്‍മ്മിക്കുന്നതിന് സി.എച്ച്.സി. കോമ്പൗണ്ടില്‍ നില്‍ക്കുന്ന ഉപയോഗശൂന്യമായ വാട്ടര്‍ ടാങ്ക് പൊളിച്ചു നീക്കാന്‍ കെ.ഡബ്ല്യൂ.എ. യുടെ അനുമതി ലഭിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത ടാങ്ക് നീക്കം ചെയ്യുന്നതിനും പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
5484.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ പെരുവള്ളൂര്‍ സി.എച്ച്.സി.യെ കുടുംബാരോഗ്യ കേന്ദ്രമാക്കിയതിനെ തുടര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയതിന്റെ ഭാഗമായി അനുവദിക്കുന്ന അടിസ്ഥാന സൗകര്യങ്ങളും പശ്ചാത്തല സൗകര്യങ്ങളും എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയതിന്റെ ഭാഗമായി വരാവുന്ന പുതുക്കിയ സ്റ്റാഫ് പാറ്റേൺ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാമോ?
5485.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിന്‍ നിയോജകമണ്ഡലത്തില്‍ വിവിധ പദ്ധതികള്‍ പ്രകാരം നിര്‍മ്മാണപ്രവൃത്തികള്‍ നടന്നുവരുന്ന ആശുപത്രികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിര്‍വഹണ ഏജന്‍സികള്‍ ഏതെല്ലാമാണെന്ന് വെളിപ്പെടുത്താമോ;
( സി )
പ്രസ്തുത പ്രവൃത്തികളുടെ നിജസ്ഥിതി വിശദമാക്കാമോ?
5486.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ ഹോമിയോ ഡിസ്പെന്‍സറി ഇല്ലാത്ത ഗ്രാമപഞ്ചായത്തുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട പുതുക്കാട് മണ്ഡലത്തിലെ വല്ലച്ചിറ ഗ്രാമപഞ്ചായത്തില്‍ ഹോമിയോ ഡിസ്പെന്‍സറി ആരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( ബി )
ഇത് സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് സമര്‍പ്പിച്ച സന്നദ്ധത അറിയിച്ചുകൊണ്ടുളള അപേക്ഷ പരിഗണിച്ച് അടിയന്തരമായി വല്ലച്ചിറ ഗ്രാമപഞ്ചായത്തില്‍ ഹോമിയോ ഡിസ്പെന്‍സറി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
5487.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നൂറനാട് ലെപ്രസി സാനറ്റോറിയത്തിലെ നബാര്‍ഡ് പ്രവൃത്തിയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഫിനാന്‍ഷ്യല്‍ സാങ്ഷന്‍ അടിയന്തരമായി ലഭ്യമാക്കുമോയെന്ന് വ്യക്തമാക്കുമോ?
5488.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് മണ്ഡലത്തിലെ പുല്ലൂക്കര, കടവത്തൂര്‍, കല്ലിക്കണ്ടി, വടക്കെപൊയിലൂര്‍ എന്നിവിടങ്ങളിലെ കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലാത്തത് കാരണം ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും സ്വീകരിച്ച നടപടികളും ആയതിന്റെ പുരോഗതിയും വിശദമാക്കുമോ;
( സി )
കൂത്തുപറമ്പ് മണ്ഡലത്തിലെ ആദിവാസി മേഖലയായ നരിക്കോട്ടു മലയിലെ പാവങ്ങളുടെ ഏക ആശ്രയമായ നരിക്കോട്ടു മല കുടുംബക്ഷേമ ഉപകേന്ദ്രം പ്രവര്‍ത്തനക്ഷമമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; എങ്കില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കാമോ?
5489.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടിയിലെ നല്ലൂര്‍നാട് ട്രെെബല്‍ ഹോസ്പിറ്റലില്‍ നിലവില്‍ എത്ര കാന്‍സര്‍ രോഗികള്‍ ചികിത്സ തേടുന്നുണ്ടെന്ന് അറിയിക്കുമോ;
( ബി )
കാന്‍സര്‍ ചികിത്സക്കായി പ്രസ്തുത സ്ഥാപനത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?
5490.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിക്കുന്നതിന് നൽകിയ പ്രൊപ്പോസലിന് അനുമതി നൽകിയോയെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് വകയിരുത്തിയ തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ നിർവ്വഹണ ഏജൻസി ഏതാണെന്ന് വിശദമാക്കാമോ?
5491.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ ഇറവങ്കര പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണം നാളിതുവരെയും ആരംഭിച്ചിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ വ്യക്തമാക്കാമോ; ടി തടസ്സങ്ങള്‍ ഒഴിവാക്കി നിര്‍മ്മാണം അടിയന്തരമായി ആരംഭിക്കുമോ; വ്യക്തമാക്കാമോ;
( ഡി )
എം.എല്‍.എ. ആസ്തി വികസന പദ്ധതിയില്‍ തുക അനുവദിച്ചിട്ടും നിര്‍മ്മാണം ആരംഭിക്കുവന്‍ കഴിയാത്തതിന്റെ കാരണം വിശദമാക്കുമോ;
( ഇ )
പ്രസ്തുത നിര്‍മ്മാണം അടിയന്തരമായി ആരംഭിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
5492.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയെ ജനറൽ ആശുപത്രിയാക്കി ഉയർത്തണമെന്ന ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ സ്വീകരിച്ചുവരുന്ന നടപടികൾ വിശദീകരിക്കാമോ;
( ബി )
മലപ്പുറം താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് സർജന്റെ തസ്തികയുൾപ്പെടെ ആവശ്യമായ ഡോക്ടർമാരുടെ തസ്തികകൾ സൃഷ്ടിക്കുവാൻ നടപടി സ്വീകരിക്കുമോ;
( സി )
കാരുണ്യ ഫാർമസി, ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് എന്നിവ സ്ഥാപിക്കുവാൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദീകരിക്കാമോ?
5493.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യവസ്തുക്കളുടെ നിർമ്മാണം, സംഭരണം, വിതരണം, വില്പന തുടങ്ങിയവയിൽ ഏർപ്പെട്ടിരിക്കുന്നവർ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമമനുസരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സ്വീകരിച്ചിട്ടുള്ള നടപടികൾ അറിയിക്കാമോ;
( ബി )
ഭക്ഷ്യവസ്തുക്കളിൽ ഹാനികരമായ രാസവസ്തുക്കൾ കലർത്തൽ, മായം ചേർക്കൽ എന്നിവ തടഞ്ഞ് സമ്പൂർണ്ണ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിന് ഭക്ഷ്യസുരക്ഷ വിഭാഗം നടപ്പാക്കി വരുന്ന പദ്ധതികൾ ഏതെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ പ്രവർത്തനം ശക്തവും സജീവവുമാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
5494.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ എത്ര ഡയാലിസിസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുമോ; ഇവയിൽ സർക്കാർ, സ്വകാര്യ ആശുപത്രികളുമായി ചേർന്നുള്ളവ, സ്വകാര്യ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നവ എന്നിവ തരംതിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സെൻറ്ററുകളുടെ രജിസ്ട്രേഷൻ, സജ്ജീകരണങ്ങളുടെ പരിശോധന, ഡയാലിസിസ് ചെയ്യുന്നതിനുള്ള നിരക്കുകളുടെ ഏകീകരണം എന്നിവയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശം നിലവിലുണ്ടോ; ഇല്ലെങ്കിൽ ആവശ്യമായ മാർഗ്ഗ നിർദേശങ്ങൾ തയ്യാറാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
സൗജന്യ ഡയാലിസിസ് ചെയ്യുന്നതിന് സർക്കാർ തലത്തിൽ സൗകര്യം ഏർപ്പെടുത്തുകയോ ആയതിന് സൗകര്യമില്ലാത്ത സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളിൽ ഡയാലിസിസ് ചെയ്യുന്നതിന് ധന സഹായം നൽകുകയോ ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
5495.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?
5496.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സൗജന്യമരുന്ന് വിതരണത്തില്‍ വന്നുചേര്‍ന്നിട്ടുള്ള അപാകതകള്‍ പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ;
( ബി )
സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണത്തിനാവശ്യമായ അളവിലുള്ള മരുന്നുകള്‍ യഥാസമയം ലഭ്യമാകുന്നില്ല എന്ന പരാതി പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
2022-23 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള മരുന്നിനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഗുണനിലവാരമുള്ള മരുന്നുകള്‍ യഥാസമയം സൗജന്യമായി നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;വ്യക്തമാക്കാമോ?
5497.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആത്മഹത്യ പ്രവണത വർദ്ധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇത് തടയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
2021-ൽ നാളിതുവരെ സംസ്ഥാനത്ത് എത്രപേർ ആത്മഹത്യ ചെയ്തിട്ടുണ്ട് എന്നതിന്റെ കണക്ക് ലഭ്യമാണോ; എങ്കില്‍ അറിയിക്കാമോ; വർദ്ധിച്ചുവരുന്ന ആത്മഹത്യ പ്രവണതയെക്കുറിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
5498.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മറവിരോഗം ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യം പരിശോധിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ കണ്ടെത്തലുകള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത രോഗം നിയന്ത്രിക്കുന്നതിന് പര്യാപ്തമായ രീതിയില്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
രോഗികള്‍ക്ക് വേണ്ടത്ര പരിചരണം നല്‍കുന്നതിന് നിലവില്‍ ആശുപത്രികളില്‍ഉള്ള സംവിധാനം പര്യാപ്തമല്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആശുപത്രികളില്‍ മെമ്മറി ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
5499.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കൂടാതെ വേറെ ചികില്‍സ സഹായ പദ്ധതികള്‍ നിലവിലുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ജീവിതകാലം മുഴുവന്‍ ഡയാലിസിസ് ചെയ്യേണ്ടിവരുന്നവര്‍ക്ക് നിലവിലുള്ള ചികിത്സ സഹായ പദ്ധതികള്‍ കൂടാതെ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ നടപടി സ്വീകരിക്കുമോ?
5500.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാന്‍സര്‍ രോഗികള്‍ക്കുളള സമാശ്വാസ പെന്‍ഷന്‍ തുക മറ്റു സാമൂഹ്യ പെന്‍ഷനുകളുടെ തുകയ്ക്കൊപ്പം അതത് മാസങ്ങളില്‍ തന്നെ വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( ബി )
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അതത് പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ കാന്‍സര്‍ രോഗികള്‍ക്കുളള സമാശ്വാസ പെന്‍ഷന്‍ തുടര്‍ന്നും അനുവദിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
5501.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്ര കാത്ത് ലാബുകളാണ് പ്രവൃത്തിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
കെ.എച്ച്.ആർ.ഡബ്ല്യൂ.എസ്. സ്ഥാപിച്ച കാത്ത് ലാബ് നിലവിൽ പ്രവൃത്തിക്കുന്നുണ്ടോ; ഇല്ലെങ്കിൽ പ്രവൃത്തിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
കാത്ത് ലാബുകൾ പ്രവൃത്തിക്കാത്തത് കാരണം ചികിത്സാ പരിശോധന മുടങ്ങിയ രോഗികളുടെ എണ്ണം എത്രയെന്നും രോഗികൾക്ക് കാത്ത് ലാബ് സൗകര്യം ലഭിക്കുന്നതിന് നിലവിൽ എത്ര കാലതാമസ്സം വരുന്നുവെന്നും വിശദമാക്കാമോ;
( ഡി )
കാത്ത് ലാബ് സൗകര്യത്തിനായി ആറു മാസം കഴിഞ്ഞുള്ള തീയതികള്‍ നിശ്ചയിച്ചു നൽകുന്നത് രോഗികളുടെ ജീവൻ അപകടത്തിലാക്കുമെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
കാത്ത് ലാബുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിച്ച് യഥാസമയം ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ, വ്യക്തമാക്കാമോ?
5502.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-2022 ലെ ബജറ്റില്‍ ഉള്‍പ്പെടുത്തി കൊല്ലം പാരിപ്പള്ളി ഗവണ്മെ‍മെന്റ് മെഡിക്കൽ കോളേജിനോടനുബന്ധിച്ച് നഴ്‌സിംഗ് കോളേജ് ആരംഭിക്കുന്നതിന് ഇതിനകം എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ ;
( ബി )
2021 - 2022 ലെ ബജറ്റിൽ ഇരുപത് ശതമാനം തുക വകയിരുത്തിയിട്ടുള്ള കൊല്ലം പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കൽ കോളേജിനായി സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടി സംബന്ധിച്ച വിശദാംശങ്ങൾ വ്യക്തമാക്കാമോ ?
5503.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍വചനപ്രകാരം ആരോഗ്യ വകുപ്പിലെ സീനിയര്‍ ഗ്രേഡ് ഡെന്റല്‍ ഹൈജീനിസ്റ്റ് തസ്തികയുടെ പേര് പുനര്‍നാമകരണം ചെയ്യാന്‍ അപേക്ഷ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
ഇവര്‍ക്ക് ജില്ലാ തലത്തില്‍ സൂപ്പര്‍വെെസറി തസ്തിക അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
തസ്തിക പുനര്‍നാമകരണം ചെയ്യുന്നതിനും മറ്റ് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ?
5504.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ടാറ്റാ കോവിഡ് ആശുപത്രിയിൽ തെക്കൻ ജില്ലകളിൽ നിന്നും സീനിയർ നേഴ്സിംഗ് ഓഫീസർ, നേഴ്സിംഗ് ഓഫീസർ ഗ്രേഡ് I എന്നീ തസ്തികകളിൽ ജോലി ചെയ്തു തിരികെപ്പോയ ഉദ്യോഗസ്ഥരുടെ സർവ്വീസ് ബുക്കുകൾ നാളിതുവരെയും ബന്ധപ്പെട്ട ഓഫീസുകളിലേക്ക് തിരികെ അയച്ചിട്ടില്ല എന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സ്റ്റാമ്പ് വാങ്ങാന്‍ സർക്കാരിൽനിന്നും തുക ലഭ്യമല്ലാത്തതിനാലാണ് സർവ്വീസ് ബുക്കുകൾ തപാൽ വഴി തിരികെ അയക്കുവാൻ കഴിയാത്തതെന്ന് ബന്ധപ്പെട്ട സെക്ഷനുകളിലെ ഉദ്യോഗസ്ഥർ പറഞ്ഞതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിശോധിക്കുമോ;
( സി )
അടിയന്തരമായി പ്രസ്തുത സർവ്വീസ് ബുക്കുകൾ തിരികെ അയക്കുവാൻ ബന്ധപ്പെട്ടവർക്ക് കർശന നിർദ്ദേശം നൽകുമോ; വ്യക്തമാക്കാമോ?
5505.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ ഏതെല്ലാമാണെന്ന് ആശുപത്രി തിരിച്ച്‌ വ്യക്തമാക്കാമോ;
( ബി )
ആവശ്യത്തിന് ജീവനക്കാരില്ലാത്തത് കാരണം പല ആശുപത്രികളുടെയും പ്രവര്‍ത്തനം തടസ്സപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിനായി സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കാമോ?
5506.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയില്‍ പഠന വൈകല്യ പരിശോധനയ്ക്കും മന:ശാസ്ത്ര പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ താലൂക്ക് ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( ബി )
ആരോഗ്യവകുപ്പില്‍ പുതുതായി സൃഷ്ടിക്കപ്പെട്ട തസ്തികകളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
നിലവില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിലും എത്ര ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുവെന്ന് അറിയിക്കാമോ; ഈ ഒഴിവുകളില്‍ അടിയന്തരമായി നിയമനം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
5507.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യവകുപ്പിന് കീഴില്‍ അന്ധതാ നിവാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ എത്ര വിഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയിക്കാമോ; പ്രസ്തുത വിഷന്‍ സെന്ററുകളില്‍ പ്രാഥമിക നേത്ര പരിശോധകരായ ഒപ്ടോമെട്രിസ്റ്റുകളുടെ സേവനം ലഭ്യമാണോ; എങ്കില്‍ ഓരോ വിഷന്‍ സെന്ററിലുമുള്ള പ്രസ്തുത ജീവനക്കാരുടെ എണ്ണം അറിയിക്കാമോ;
( ബി )
ഒപ്ടോമെട്രിസ്റ്റുകളുടെ സേവനം ലഭ്യമല്ലാത്ത വിഷന്‍ സെന്ററുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കുമോ; രോഗികളുടെ വര്‍ദ്ധനവിനനുസരിച്ച് ആവശ്യമായ ഒപ്ടോമെട്രിക് അസിസ്റ്റന്റുമാരുടെ അധിക തസ്തിക സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
5508.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിൽ എത്ര സർക്കാർ ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റുകളുണ്ടെന്നും ആയത് പ്രവർത്തിപ്പിക്കുന്നതിന് എത്ര ടെക്നീഷ്യൻ തസ്തികകളാണ് നിലവിലുള്ളതെന്നും അറിയിക്കുമോ;
( ബി )
ആരോഗ്യവകുപ്പിനുകീഴിൽ എത്ര സ്ഥിരം ഡയാലിസിസ് ടെക്നീഷ്യന്മാരും എത്ര താൽക്കാലിക ഡയാലിസിസ് ടെക്നീഷ്യന്മാരും ഉണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിലേക്കുള്ള അടിസ്ഥാനയോഗ്യത എന്താണെന്നും പ്രസ്തുത യോഗ്യത ഉയർത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോയെന്നും വിശദമാക്കുമോ?
5509.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പിനുകീഴിൽ എക്സ്റേ, സിടി സ്കാൻ, മാമോഗ്രാം തുടങ്ങിയ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനായി റേഡിയോഗ്രാഫറുടെ സ്ഥിരം തസ്തികകൾ ഇല്ലാത്ത എത്ര ആശുപത്രികളുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഉപകരണങ്ങൾ ഉള്ള എല്ലാ ആശുപത്രികളിലും റേഡിയോഗ്രാഫർ തസ്തിക സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
5510.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡയാലിസിസ് രോഗികള്‍ക്ക് സര്‍ക്കാരില്‍ നിന്നും സഹായങ്ങള്‍ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
കാരുണ്യാ ഫണ്ടില്‍ നിന്നും ഡയാലിസിസ് രോഗികള്‍ക്ക് ചികിത്സാ ചെലവിനും മറ്റുമായി ധനസഹായം നല്‍കാറുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാമാണെന്നും അതിനുള്ള നടപടിക്രമങ്ങളും വിശദമാക്കാമോ?
5511.
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ എം മുകേഷ്
ശ്രീമതി കാനത്തില്‍ ജമീല
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മഴക്കാലജന്യ രോഗങ്ങള്‍ പടരാതിരിക്കാനും രോഗബാധിതര്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്തുന്നതിനും നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
മഴക്കാലത്ത് പടര്‍ന്ന് പിടിക്കുന്ന രോഗങ്ങളെ ഫലപ്രദമായി നേരിടുന്നതിന്റെ ഭാഗമായി മരുന്നുകളുടെ ലഭ്യത, ഗുണനിലവാരം, ന്യായവില എന്നിവ ഉറപ്പുവരുത്തുന്നതിനായി ആവശ്യമായ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
5512.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ആര്‍.സി.സി.യില്‍ ആറാം കേന്ദ്ര ശമ്പള കമ്മിഷന്‍ ശിപാര്‍ശ പ്രകാരം ശമ്പള പരിഷ്കരണം നടത്തിയത് എന്നാണെന്നും എത്ര തുകയാണ് ഈ ഇനത്തില്‍ ചെലവഴിച്ചതെന്നും വ്യക്തമാക്കുമോ;
( ബി )
മുന്‍ കാലങ്ങളില്‍ ക്രമവിരുദ്ധമായി ശമ്പളം നിര്‍ണ്ണയിച്ചതുമൂലം അധികമായി നല്‍കിയ തുക ജീവനക്കാരില്‍ നിന്നും തിരിച്ചു പിടിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നും ഈ ഇനത്തില്‍ എത്ര തുകയാണ് തിരികെ ലഭിച്ചതെന്നും, ബാക്കി തുക എങ്ങനെയാണ് ഈടാക്കുന്നതെന്നും വ്യക്തമാക്കുമോ;
( സി )
ഏഴാം കേന്ദ്ര ശമ്പള കമ്മിഷന്‍ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ അടിസ്ഥാന ശമ്പള പരിഷ്കരണ ആനുകൂല്യങ്ങള്‍ എന്ന് മുതല്‍ ജീവനക്കാര്‍ക്ക് ലഭ്യമായി തുടങ്ങുമെന്ന് വ്യക്തമാക്കുമോ;
( ഡി )
ശമ്പള പരിഷ്കരണ ഉത്തരവ് 26.02.2021-ല്‍ ഇറങ്ങിയിട്ടും ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് കാലതാമസം നേരിടുന്നതിനുള്ള കാരണം വ്യക്തമാക്കുമോ;
( ഇ )
12.08.2021-ലെ സര്‍ക്കാര്‍ കത്ത് നം. ഹെല്‍ത്ത്-എഫ്. ഡബ്ല്യു./65/2018 ഹെല്‍ത്ത്-പാര്‍ട്ട്(2) ന്റെ വെളിച്ചത്തില്‍ ക്രമവിരുദ്ധമായ ശമ്പള നിര്‍ണ്ണയത്തിലൂടെ ഏതെല്ലാം വിഭാഗത്തിലെ എത്ര ജീവനക്കാരാണ് ശമ്പളം കൈപ്പറ്റിവരുന്നതെന്ന് അറിയിക്കുമോ?
5513.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാരുടെ സ്ഥലമാറ്റത്തിന് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ കാലം ഒരേ സ്ഥലത്തുതന്നെ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ ഉണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരങ്ങള്‍ നല്‍കാമോ?
5514.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പാര്‍ക്ക് ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ എവിടെയാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പാര്‍ക്കിന്റെ പ്രവര്‍ത്തനം വിശദമാക്കാമോ?
5515.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഗവ. ആശുപത്രികളില്‍ കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്. പേവാര്‍ഡ്‌ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി നിലവിലുള്ള പൊതുമാനദണ്ഡങ്ങള്‍ അറിയിക്കുമോ;
( ബി )
പേവാര്‍ഡ്‌ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ ആശുപത്രി അധികൃതരുടെയോ അനുമതി വാങ്ങുകയോ കരാറില്‍ ഏര്‍പ്പെടുകയോ ചെയ്യാറുണ്ടോ; വ്യക്തമാക്കുമോ;
( സി )
എങ്കില്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നിര്‍മ്മിച്ചിട്ടുള്ള കെട്ടിടവുമായി ബന്ധപ്പെട്ട് കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്. തദ്ദേശസ്വയംഭരണ സ്ഥാപനവുമായോ ആശുപത്രി അധികൃതരുമായോ ഏതെങ്കിലും തരത്തിലുള്ള കരാറില്‍ ഏര്‍പ്പെട്ടതിന്റെ വിശദാംശങ്ങള്‍ അറിയിക്കുമോ;
( ഡി )
അടൂര്‍ ജനറല്‍ ആശുപത്രി വികസനത്തിനായി വിഭാവനം ചെയ്തിട്ടുള്ള മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള നിര്‍മ്മാണത്തിന് തടസ്സമായി നില്‍ക്കുന്ന കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്. കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള സാങ്കേതിക തടസ്സങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ;
( ഇ )
പ്രസ്തുത പേവാര്‍ഡ്‌ പൊളിച്ച്മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ?
5516.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ . പി . ഉബൈദുള്ള
ശ്രീ. നജീബ് കാന്തപുരം
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും വിവിധ ചികിത്സകള്‍ക്കായി എത്തുന്ന സാധാരണക്കാരായ രോഗികളോട് ദയാപൂര്‍വ്വവും മാനുഷികപരവുമായി മാത്രം ഇടപെടുന്നതിനുള്ള ട്രെയിനിംഗ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കാനും നിര്‍ദ്ദേശിക്കുമോ;വ്യക്തമാക്കാമോ?
5517.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രളയത്തില്‍ തകര്‍ന്ന ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍ പുനര്‍ നിര്‍മ്മിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത കേന്ദ്രങ്ങളുടെ വിശദാംശങ്ങള്‍ ജില്ലാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;
( സി )
ഇവയുടെ പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രസംസ്ഥാന വിഹിതം എത്രയെന്ന് വ്യക്തമാക്കുമോ;
( ഡി )
മാവേലിക്കര മണ്ഡലത്തില്‍ കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍ നിര്‍മ്മിക്കുവാന്‍ ചുമതലപ്പെടുത്തിയ ഏജന്‍സികളുടെ വിശദവിവരം ലഭ്യമാക്കുമോ; നിര്‍മ്മാണം അടിയന്തരമായി ആരംഭിക്കുമോ?
5518.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പറവൂര്‍ താലൂക്ക്, കോട്ടുവളളി വില്ലേജ്, നോര്‍ത്ത് പറവൂര്‍ പി.ഒ., പെരുവാരം, ഞാറക്കാട്ടു റോഡ്, കറുകയില്‍ വീട്ടില്‍ ശ്രീമതി സരള കെ.എന്‍. ക്യാന്‍സര്‍ രോഗത്തിന് ചികിത്സാ ധനസഹായം ലഭിക്കുന്നതിനായി 'സൊസെെറ്റി ഫോര്‍ മെഡിക്കല്‍ അസിസ്റ്റന്‍സ് ടു ദി പുവര്‍' പദ്ധതിയില്‍ 01.01.2019-ന് സമര്‍പ്പിച്ച അപേക്ഷ പ്രകാരം തുക അനുവദിച്ചിട്ടുണ്ടോ;
( ബി )
ഇല്ലെങ്കില്‍ തുക അനുവദിക്കുന്നതില്‍ നേരിടുന്ന കാലതാമസത്തിനുള്ള കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത തുക എന്നത്തേയ്ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇതു സംബന്ധിച്ച, ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ MH4 (NDIS)7311/9/ആ.വ.ഡ. നമ്പര്‍ ഫയലിന്‍മേല്‍ സ്വീകരിച്ചിട്ടുളള നടപടി എന്തെന്ന് വിശദമാക്കാമോ?
5519.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ രണ്ടാം ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നതിന് നിഷ്കര്‍ശിച്ചിട്ടുള്ള എണ്‍പത്തിനാല് ദിവസത്തെ ഇടവേള എന്നതില്‍ നിന്നും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് നല്‍കി ആയത് സ്വീകരിക്കുന്നതിനും അതിനോടൊപ്പം വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ?
5520.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തില്‍ നാളിതുവരെ കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നിവയുടെ ഫസ്റ്റ് ഡോസും സെക്കന്റ് ഡോസും എടുത്തവരുടെ എണ്ണം എത്ര വീതമാണെന്ന് വിശദമാക്കാമോ?
5521.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ ഐ ബി സതീഷ്
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂന്നാം തരംഗം ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് കുട്ടികളെയാണ് എന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലും സ്കൂളുകളും കോളേജുകളും തുറക്കുവാന്‍ തീരുമാനിച്ചിട്ടുള്ള പശ്ചാത്തലത്തിലും കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നത് സംബന്ധിച്ച് പ്രത്യേക കര്‍മ്മ പരിപാടി ആസൂത്രണം ചെയ്യുന്ന കാര്യം പരിശോധിക്കുമോ; വിശദമാക്കാമോ?
5522.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതര സംസ്ഥാനങ്ങളിലെ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ നിര്‍ബന്ധമായതിനാല്‍ അത്തരം വിദ്യാര്‍ത്ഥികള്‍ക്കുള്ള കോവിഷീല്‍ഡ് വാക്സിന്റെ ദൈര്‍ഘ്യം 84 ദിവസത്തിൽ നിന്ന് കുറയ്ക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
5523.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എന്‍.എച്ച്.എം. സംസ്ഥാന ഡയറക്ടറുടെ 29.09.2021 തീയതീയിലെ ഉത്തരവ് പ്രകാരം പിരിച്ചുവിടപ്പെട്ട കോവിഡ് ബ്രിഗേഡ് ജീവനക്കാരുടെ എണ്ണം തസ്തിക തിരിച്ചും ആശുപത്രി തിരിച്ചും ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ഉത്തരവ് പുറപ്പെടുവിച്ച ശേഷവും കോവിഡ് ബ്രിഗേഡായി തുടരുന്ന ജീവനക്കാരുടെ എണ്ണം തസ്തിക തിരിച്ചും ആശുപത്രി തിരിച്ചും ലഭ്യമാക്കുമോ?
5524.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ബാധിച്ച് സംസ്ഥാനത്തിന് പുറത്ത് എത്രപേർ ചികിത്സ തേടിയിട്ടുണ്ടെന്നും ഇതിൽ എത്രപേർ മരിച്ചിട്ടുണ്ടെന്നും ജില്ല തിരിച്ച് വ്യക്തമാക്കാമോ; ഇവർക്ക് സഹായധനം നൽകുമോ എന്ന് വ്യക്തമാക്കാമോ;
( ബി )
കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളിൽ മരിച്ച കേരളീയരുടെ കണക്ക് ജില്ല തിരിച്ച് വ്യക്തമാക്കാമോ; ഇവരുടെ കുടുംബത്തിന് സഹായധനം നൽകുമോ;
( സി )
ഒരു വീട്ടിൽത്തന്നെ കോവിഡ് ബാധിച്ച് അച്ഛനും അമ്മയും മരിച്ച എത്ര കുടുംബങ്ങൾ ഉണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ; ഇവർക്ക് നൽകുന്ന സഹായധനത്തെക്കുറിച്ചുള്ള വിശദാംശം നൽകാമോ?
5525.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംഗപരിമിതര്‍ക്കും യാത്രാവൈകല്യം ഉള്ളവര്‍ക്കും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കും വീട്ടിലെത്തി കോവിഡ് വാക്സിന്‍ നല്‍കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
5526.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് രോഗവ്യാപനത്തിന്റെ മൂന്നാം തരംഗത്തിന്റെ പ്രത്യാഘാതം ലഘൂകരിക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
വിദ്യാര്‍ത്ഥികള്‍ക്കായി വാക്സിനേഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനും സാര്‍‍വത്രികമാക്കുന്നതിനും പദ്ധതികള്‍ ഉണ്ടോ; വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ എത്ര ഡോസ് വാക്സിന്‍ ഇനിയും ആവശ്യമുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ; ആയതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ഡി )
അലര്‍ജിയും മറ്റ് അസുഖവുമുള്ളവര്‍ക്ക് വാക്സിനേഷനായി പ്രത്യേക സംവിധാനമുള്ള ആശുപത്രികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ?
5527.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ബാധിച്ച് മറുനാട്ടില്‍ മരിച്ച മലയാളികളെ കോവിഡ് മരണ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇവരെ കോവിഡ് മരണ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ ലഭ്യമാക്കാമോ?
5528.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രക്ത പരിശോധനയിലൂടെ അലര്‍ജി കണ്ടെത്താമെന്ന് പരസ്യം നടത്തിയ ലബോറട്ടറികളില്‍ ഏറെയും അനധികൃതവും ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാത്തവയുമാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ പ്രസ്തുത ലബോറട്ടറികള്‍ക്കെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത് എന്ന് വ്യക്തമാക്കാമോ?
5529.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എച്ച് .ഡി. എസ്. ലാബിലേക്കുള്ള പർച്ചേസ്, ടെൻഡർ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് നടത്തുന്നതെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; കഴിഞ്ഞ അഞ്ചുവർഷ കാലയളവിൽ എച്ച്.ഡി.എസ്. ലാബിലേക്ക് നടത്തിയ പർച്ചേസ് കളുടെ ടെൻഡർ നടപടി വിശദാംശങ്ങൾ വ്യക്തമാക്കുമോ ;
( ബി )
കാലപ്പഴക്കവും എഗ്രിമെന്റ് കാലാവധി പൂർത്തീകരിച്ചതുമായ ലബോറട്ടറി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനെന്ന വ്യാജേന പരിശോധന കിറ്റുകൾ വാങ്ങി കൂട്ടുന്നതായ ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ നിജസ്ഥിതി വ്യക്തമാക്കുമോ;
( സി )
മെഡിക്കൽ കോളേജിലെ എ.സി.ആര്‍. ലാബിൽ കാലപ്പഴക്കംകൊണ്ട് കമ്പനികൾ പുറംതള്ളിയ ലബോറട്ടറി ഉപകരണം വാങ്ങി സ്ഥാപിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ഡി )
കാലാവധി കഴിഞ്ഞ ഉപകരണങ്ങള്‍ വാങ്ങി സ്ഥാപിച്ചതിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
5530.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളിലും സ്കാനറുകളും എക്സ്റേ മെഷീനുകളും തകരാറിലാക്കുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത ആശുപത്രികളില്‍ എക്സ്റേ, സ്കാനിംഗ് എന്നിവക്കായി രോഗികളെ സ്വകാര്യ ലാബുകളിലേക്ക് അയക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത വിഷയത്തില്‍ എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഇത്തരം ഉപകരണങ്ങളുടെ സംരക്ഷണത്തിനായി ആശുപത്രി അധികൃതര്‍ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ?
5531.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാത്ത ക്ലിനിക്കല്‍ ലാബുകള്‍ രക്തപരിശോധനയിലൂടെ അലര്‍ജി കണ്ടെത്താമെന്ന പരസ്യം നല്‍കി തട്ടിപ്പ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരത്തില്‍ നടത്തുന്ന അലര്‍ജി ടെസ്റ്റിന്റെ ആധികാരികത സംബന്ധിച്ച് എന്തെങ്കിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
5532.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ എത്ര കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ഉപകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ വിശദമാക്കുമോ;
( സി )
പ്രസ്തുത ഉപകേന്ദ്രങ്ങൾ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള ഏതെങ്കിലും പദ്ധതി പരിഗണനയിൽ ഉണ്ടോ; വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്ത് പുതിയ കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ തുടങ്ങുന്നത് പരിഗണനയിൽ ഉണ്ടോ എന്ന് വ്യക്തമാക്കുമോ;
( ഇ )
മഞ്ചേശ്വരം താലൂക്കിൽ സ്വന്തമായി കെട്ടിടമില്ലാത്ത കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ ഉണ്ടോ; വ്യക്തമാക്കുമോ;
( എഫ് )
മഞ്ചേശ്വരം താലൂക്കിൽ ശോച്യാവസ്ഥയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ ഉണ്ടോയെന്നും പ്രസ്തുത ഉപകേന്ദ്രങ്ങൾക്ക് കെട്ടിടം നിർമ്മിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്നും വിശദമാക്കുമോ?
5533.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ നിയോജകമണ്ഡലത്തില്‍ ആരോഗ്യവകുപ്പിനുകീഴിലെ കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ ഏതൊക്കയാണെന്നും ഇവയെല്ലാം പ്രവര്‍ത്തനസജ്ജമാണോയെന്നും വിശദമാക്കാമോ;
( ബി )
പ്രവര്‍ത്തന സജ്ജമല്ലെങ്കിൽ ആയതിനുള്ള കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിൽ സ്വന്തമായി കെട്ടിടം ഇല്ലാത്ത കുടുംബക്ഷേമ ഉപകേന്ദ്രങ്ങളുണ്ടെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏതൊക്കെയാണെന്നും ഇവയ്ക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് പദ്ധതികളുണ്ടോയെന്നും വിശദമാക്കാമോ?
5534.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യക്ക് പുറത്ത് പഠനം നടത്തിവന്നിരുന്ന മെഡിക്കൽ വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായത് സർക്കാർ പരിശോധിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ?
5535.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ഉത്തരവു പ്രകാരം മെഡിക്കൽ കോളജുകളിൽ ഹൗസ് സർജൻമാർക്ക് നൽകി വരുന്ന സ്റ്റൈപ്പന്‍ഡ് തുക എത്രയാണെന്ന് അറിയിക്കാമോ;
( ബി )
സ്വകാര്യ മെഡിക്കൽ കോളേജുകളിൽ നൽകി വരുന്ന ഹൗസ് സർജൻമാരുടെ സ്റ്റൈപ്പന്‍ഡ് തുക എത്രയാണ്; അറിയിക്കാമോ;
( സി )
കോവിഡ് മഹാമാരി കാലത്ത് 24 മണിക്കൂറും ജോലി ചെയ്യുന്ന ഹൗസ് സർജൻമാരുടെ സ്റ്റൈപ്പന്‍ഡ് പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്തെ ഹൗസ് സർജൻമാരുടെ സ്റ്റൈപ്പന്‍ഡ് വർദ്ധിപ്പിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
5536.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്റ്റേറ്റ് അലൈഡ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ കൗണ്‍സില്‍ രൂപീകരണം പരിഗണനയിലുണ്ടോ;
( ബി )
എങ്കില്‍ ഇതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
5537.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതര സംസ്ഥാനങ്ങളിലെ യു.ജി.സി. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും അലൈഡ് ഹെൽത്ത് കോഴ്സുകൾ പൂർത്തിയാക്കിയ കേരളീയരായ ഉദ്യോഗാർത്ഥികൾക്ക് സംസ്ഥാനത്ത് സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യാനോ കേരളാ പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നേടാനോ കഴിയാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാന തലത്തിൽ സ്‌റ്റേറ്റ് അലൈഡ് ആൻ്റ് ഹെൽത്ത് കെയർ കൗൺസിൽ രൂപീകരിക്കുന്നത് നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത കൗൺസിൽ രൂപീകരിച്ച് രജിസ്ട്രേഷൻ നടപടികൾ എപ്പോൾ തുടങ്ങാൻ കഴിയുമെന്ന് വിശദമാക്കാമോ?
5538.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചില സ്വകാര്യ മെഡിക്കൽ കോളേജുകൾ ഒന്നാം വർഷത്തെ ക്ലാസ്സുകൾ അവസാനിക്കുന്നതിന് മുൻപ് രണ്ടാം വർഷത്തെ ഫീസും ഹോസ്റ്റൽ ഫീസും ആവശ്യപ്പെട്ട് വിദ്യാർത്ഥികളെ വിഷമത്തിലാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഒന്നാംവർഷ ക്ലാസുകൾ പൂർത്തീകരിച്ചിട്ടില്ലാത്തതിനാലും ഒന്നാം വർഷ പരീക്ഷ 2022 ഫെബ്രുവരിയിൽ മാത്രമേ നടക്കുകയുള്ളൂവെന്നതിനാലും കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികൾ പരിഗണിച്ച് 2021 ഡിസംബർ വരെ രണ്ടാം വർഷത്തെ ഫീസ് അടയ്ക്കുന്നതിന് ഇളവ് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
5539.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം മെഡിക്കല്‍ കോളേജില്‍ കോണ്‍ട്രാക്റ്റ് സീനിയര്‍ റസിഡന്റ് എന്ന നിലയില്‍ സേവനം അനുഷ്ഠിച്ച ഡോ. ജെസ്സി വര്‍ഗ്ഗീസിന് സ്റ്റൈപന്റ് അരിയര്‍ അനുവദിക്കണമെന്ന അപേക്ഷയില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയ ബഹു. മന്ത്രിയുടെ 09/08/2021 ലെ E/5349357/21/M(H,W&CD) നമ്പര്‍ കത്തിന്‍മേല്‍ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ വിഷയത്തില്‍ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ നടത്തിയ കത്തിടപാടുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( സി )
സ്റ്റൈപന്റ് അരിയര്‍ എത്രയും വേഗം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
5540.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളില്‍ മെഡിക്കല്‍ അധ്യാപകരുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നത് ശ്രദ്ധയില്‍‌പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ നിലവില്‍ ഏതെല്ലാം തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
മെഡിക്കല്‍ അധ്യാപനരംഗത്തേയും പരിചരണമേഖലയെയും ഒരുപോലെ ബാധിക്കുന്ന പ്രസ്തുത പ്രശ്നം അടിയന്തരമായി പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ?
5541.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ നെല്ലിക്കുഴി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ചെറുവട്ടൂര്‍ ആയുര്‍വേദ ആശുപത്രി അപ്ഗ്രേഡ് ചെയ്യുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലെ ആയുഷ് വകുപ്പില്‍ 2313134/ആയുഷ് എ1/234ആയുഷ്/18 നമ്പര്‍ ഫയലില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ആശുപത്രി 30 കിടക്കകളുളള ആശുപത്രിയായി അപ്ഗ്രേഡ് ചെയ്യുന്നതിനുവേണ്ടി ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടറില്‍ നിന്നും ലഭിച്ച പ്രൊപ്പോസലിന്മേൽ അധികവിവരങ്ങള്‍ ചോദിച്ചത് ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍ നാളിതുവരെയായി എന്തുകൊണ്ടാണ് ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടറില്‍ നിന്നും അധിക വിവരങ്ങള്‍ ലഭ്യമാകാത്തതെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത ഫയലില്‍ ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടറില്‍ നിന്നും ആവശ്യപ്പെട്ടിട്ടുളള അധിക വിവരങ്ങള്‍ അടിയന്തരമായി ലഭ്യമാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ;
( ഇ )
ചെറുവട്ടൂര്‍ ആയുര്‍വേദ ആശുപത്രി അപ്ഗ്രേഡ് ചെയ്യുന്നതിനു വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
5542.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ പരിയാരം ഗവണ്‍മെന്റ് ആയുര്‍വ്വേദ കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് നടന്നുവരുന്ന പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പുതിയതായി ആരംഭിച്ച പി.ജി. കോഴ്സും യു.ജി. കോഴ്‌സുകളിലേ ക്കുള്ള കുട്ടികളുടെ വര്‍ദ്ധനവും പരിഗണിച്ച് പുതിയ അക്കാദമിക്ക് ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
നബാര്‍ഡിലോ കിഫ്ബിയിലോ ഉള്‍പ്പെടുത്തി അക്കാദമിക്ക് ബ്ലോക്ക് നിര്‍മ്മിക്കുന്നതിനാവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
5543.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭാരതീയ ചികിത്സാ വകുപ്പിനുകീഴിൽ ആയുർവേദ മെഡിക്കൽ ഓഫീസർ, സീനിയർ മെഡിക്കൽ ഓഫീസർ, ചീഫ് മെഡിക്കൽ ഓഫീസർ എന്നീ തസ്തികകളിൽ മാസങ്ങളായി ഒഴിവുകൾ നിലനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ഒഴിവുകളിൽ നിയമനം നടത്തുന്നതിന് സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തസ്തികകളിൽ സ്ഥിരം ഡോക്ടർമാർ ഇല്ലാത്ത എത്ര ഒഴിവുകൾ നിലവിലുണ്ടെന്ന് ജില്ല തിരിച്ച്‌ വ്യക്തമാക്കാമോ; ഈ ഒഴിവുകൾ എപ്രകാരം ഉണ്ടായെന്നും വ്യക്തമാക്കാമോ;
( സി )
ഭാരതീയ ചികിത്സാ വകുപ്പിൽ പ്രൊമോഷൻ നടക്കാത്തത് മൂലം എൻട്രി കേഡർ ആയ മെഡിക്കൽ ഓഫീസർ തസ്തികയിൽ ഉണ്ടാകേണ്ട ഒഴിവുകൾ മാസങ്ങളായി പി.എസ്.സി.യ്ക്ക് റിപ്പോർട്ട്‌ ചെയ്യാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രൊമോഷൻ നടത്തുന്നതിനും ഒഴിവുകൾ പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്യുന്നതിനും സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( ഡി )
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രസ്തുത വകുപ്പിന് ബഡ്ജറ്റിൽ പ്രഖ്യാപിച്ച തസ്തികകൾ സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ള നടപടിക്രമങ്ങളുടെ പുരോഗതി വ്യക്തമാക്കാമോ; പ്രസ്തുത തസ്തികകൾ ഏതെല്ലാമാണെന്നും എത്രയെണ്ണമുണ്ടെന്നും ഇനം തിരിച്ച്‌ വെളിപ്പെടുത്തുമോ?
5544.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 19/02/2021 ന് ആയുഷ് വകുപ്പിന് കീഴില്‍ 300 തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവായിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത തസ്തികകള്‍ ഏതൊക്കെ സ്ഥാപനങ്ങളിലേക്കാണെന്നും അവയുടെ കാറ്റഗറി, ശമ്പള സ്കെയില്‍ എന്നിവ വിശദീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; വെളിപ്പെടുത്താമോ;
( സി )
ഉണ്ടെങ്കില്‍ പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ; ഇല്ലെങ്കില്‍ ഇപ്രകാരം ഉത്തരവ് പുറപ്പെടുവിക്കാത്തതിന്റെ കാരണം വിശദീകരിക്കുമോ?
5545.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ത്രീകളുടെ സുരക്ഷയ്ക്കും പുരോഗതിക്കുമായി സംസ്ഥാനത്ത് നടത്തിവരുന്ന ക്ഷേമ-സുരക്ഷ പ്രവര്‍ത്തനങ്ങള്‍‌ രാജ്യത്തിന് തന്നെ മാതൃകാപരമാണെന്ന മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നിലവിലുള്ള സുരക്ഷയും നിയമ പരിരക്ഷയും മുതലെടുത്തുകൊണ്ട് നിക്ഷിപ്തതാല്പര്യത്തോടെ ചില സ്ത്രീകള്‍ പ്രവർത്തിക്കുന്നുണ്ടെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
സര്‍ക്കാര്‍ സര്‍വ്വീസില്‍ സേവനം അനുഷ്ഠിക്കുന്ന സ്ത്രീകള്‍ ഏതെങ്കിലും വ്യക്തികള്‍ക്ക് എതിരെ വ്യാജരേഖ ചമയ്ക്കുകയോ ഊമക്കത്തുകള്‍ അയക്കുകയോ ചെയ്തതായി തെളിയിക്കപ്പെട്ടാല്‍ അവര്‍ക്കെതിരെ ഔദ്യോഗികമായും നിയമപരമായും ഏതെല്ലാം വകുപ്പുകള്‍ പ്രകാരം എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ;
( ഡി )
നിയമത്തിലെ പഴുതുകളടച്ച് സ്‌ത്രീ സുരക്ഷാ നിയമങ്ങൾ കൂടുതൽ ഗുണപ്രദവും സാമൂഹിക നന്മയും പ്രദാനം ചെയ്യും വിധം ഭേദഗതി വരുത്തുന്നതിന് നടപടികൾ സ്വീകരിക്കുമോ ?
5546.
ശ്രീ എം വിൻസെൻറ്
ശ്രീ. പി. ടി. തോമസ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം പേരൂർക്കടയിൽ പ്രസവിച്ച കുഞ്ഞിനെ വീട്ടുകാർ എടുത്തുമാറ്റി ശിശുക്ഷേമ സമിതിൽ ഏല്പിച്ചു എന്ന് കാണിച്ചുകൊണ്ടുളള യുവതിയുടെ പരാതി ശിശു ക്ഷേമ സമിതി, കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത പരാതിയുടെ അടിസ്ഥാനത്തിൽ എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ അന്വേഷണത്തിന്റെ കണ്ടെത്തല്‍ എന്തൊക്കെയാണ് എന്ന് വിശദമാക്കാമോ;
( സി )
22-10-2020-ന് ശിശുക്ഷേമ സമിതിയിലേൽപ്പിച്ച ഇവരുടെ കുഞ്ഞിനെ മറ്റൊരാൾക്ക് ദത്ത് നൽകി എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ശിശുക്ഷേമസമിതിയിൽ ഏല്പിക്കുന്ന കുട്ടികളെ ദത്ത് നൽകുന്നതിന്റെ മാനദണ്ഡങ്ങൾ വിശദമാക്കാമോ?
5547.
ശ്രീമതി യു പ്രതിഭ
ശ്രീ. പി. ടി. എ. റഹീം
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ ശിശു വൈകല്യങ്ങള്‍ ഇല്ലാതാക്കുന്നതിനായി ആരംഭിച്ച ശിശു വികസന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
ആരോഗ്യമുള്ള ഒരു യുവതലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച പ്രസ്തുത കേന്ദ്രത്തിന്റെ സേവനങ്ങള്‍ വിശദമാക്കാമോ;
( സി )
ജനനം മുതല്‍ പതിനെട്ട് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സയും അനുബന്ധ വൈദ്യ സേവനങ്ങളും ലഭ്യമാക്കുന്നതിനായി ആരംഭിച്ച ആരോഗ്യ കിരണം പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
5548.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമഗ്ര ശിശു വികസന പദ്ധതിയുടെ ഭാഗമായി മാവേലിക്കര മണ്ഡലത്തില്‍ എത്ര അംഗന്‍വാടികള്‍ സ്മാര്‍ട്ട് അംഗന്‍വാടികളാക്കി ഉയര്‍ത്തിയിട്ടുണ്ടെന്നും അവ ഏതെല്ലാമെന്നും വിശദമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ സ്മാര്‍ട്ടായി ഉയര്‍ത്തുന്നതിന് പ്രൊപ്പോസല്‍ ലഭിച്ചിട്ടുള്ള അംഗന്‍വാടികള്‍ പൂര്‍ണ്ണതോതില്‍ സ്മാര്‍ട്ട് അംഗന്‍വാടികളായി പ്രവര്‍ത്തനസജ്ജമായിട്ടുണ്ടോ; ഇവയുടെ നിലവിലെ സ്ഥിതി ലഭ്യമാക്കുമോ;
( സി )
ഈ മണ്ഡലത്തിലെ കൂടുതല്‍ അംഗന്‍വാടികള്‍ സ്മാര്‍ട്ടായി ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
5549.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റൂറൽ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിനു കീഴിലുള്ള ഡിസ്ട്രിക്ട് വുമൺ വെൽഫെയർ ഓഫീസർ, എക്സ്റ്റൻഷൻ ഓഫീസർ ഓഫ് വുമൺ വെൽഫെയർ എന്നീ തസ്തികകൾ വനിതാ ശിശു വികസന വകുപ്പിലേക്ക് മാറ്റുന്നതിന് ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?
5550.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അനാഥാലയങ്ങളില്‍ വളരുന്ന കുട്ടികള്‍ക്ക് ജാതിസംവരണത്തിന്റെ അടിസ്ഥാനത്തില്‍ ലഭിക്കേണ്ട ആനുകൂല്യങ്ങളും മുന്‍ഗണനയും നിഷേധിക്കാതിരിക്കാന്‍ സ്വീകരിച്ചിട്ടുള്ള മുന്‍കരുതലുകള്‍ അറിയിക്കാമോ;
( ബി )
ഈ വിഷയത്തില്‍ നയപരമായ തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത വിഷയം സംബന്ധിച്ച് പഠനം നടത്തുന്നതിനായി സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന് മുന്നില്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;
( ഡി )
അനാഥാലയങ്ങളില്‍ വളരുന്ന കുട്ടികള്‍ക്ക് ജാതിസംവരണത്തിന്റെ അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങളും അര്‍ഹമായ മുന്‍ഗണനയും ലഭിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
5551.
ശ്രീമതി യു പ്രതിഭ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ജന്റര്‍ പാര്‍ക്കില്‍ വനിതാശാക്തീകരണവും ലിംഗസമത്വവും ലക്ഷ്യം വെച്ച് ആരംഭിച്ച പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ജന്റര്‍ പാര്‍ക്കില്‍ വനിതാശാക്തീകരണത്തിന്റെ ഭാഗമായി വിവിധ മേഖലകളില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്; വിശദമാക്കാമോ;
( സി )
ആധുനിക വിഷ്വല്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി ജന്റര്‍ മ്യൂസിയം സ്ഥാപിക്കുന്നതിന് പദ്ധതികളുണ്ടോ; വ്യക്തമാക്കാമോ?
5552.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് കാരണം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ കണക്ക് സ്വരൂപിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇവര്‍ക്ക് എന്തെല്ലാം സഹായം നല്‍കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്; എത്ര കുട്ടികള്‍ക്ക് ഈ സഹായം ലഭ്യമായിട്ടുണ്ട്; ഇനി എന്തെല്ലാം സഹായം നല്‍കാന്‍ ബാക്കിയുണ്ട്; വ്യക്തമാക്കുമോ?
5553.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനിത-ശിശു വികസന വകുപ്പില്‍ ഹെല്‍പ്പര്‍ തസ്തികയില്‍ നിന്നും വര്‍ക്കറായി ഉദ്യോഗകയറ്റം ലഭിക്കുന്നതിന് 31/05/2017 തീയതി പ്രാബല്യത്തില്‍ എത്ര ഐ.സി.ഡി.എസ്. പ്രൊജക്ടുളിലാണ് സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കിയിട്ടുളളത്; ജില്ല തിരിച്ച് വിവരം ലഭ്യമാക്കാമോ;
( ബി )
സര്‍ക്കാരിന്റെ 30/04/2018 തീയതിയിലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 31/05/2017-ലെ ലിസ്റ്റ് നിലനില്‍ക്കവെ എത്ര ഐ.സി.ഡി.എസ്. പ്രൊജക്ടു കളിലേക്കാണ് പുതിയ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കിയിട്ടുളളത്; ജില്ല തിരിച്ച് വിവരം നല്‍കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.