|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >11th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 12th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
1790.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കെ.എസ്.ആര്‍.ടി.സി. ഡ്രൈവിംഗ്
സ്കൂളുകള്‍ ആരംഭിക്കുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ആദ്യഘട്ടമായി
എവിടെയെല്ലാമാണ് ഡ്രൈവിംഗ്
സ്കൂളുകള്‍ ആരംഭിക്കുന്നത്;
വിശദമാക്കാമോ;
(
ബി )
ഡ്രെെവിംഗ്
പരിശീലനത്തിന്റെ ഭാഗമായി
എന്തൊക്കെ സൗകര്യങ്ങളാണ്
ഒരുക്കുന്നത്; പരിശീലനം
നൽകുന്നതിന് ഫീസ്
നിശ്ചയിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
1791.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
30.10.2020-ലെ
സ.ഉ (അച്ചടി)
നം.57/2020/ഗതാഗതം,
എസ്.ആര്‍.ഒ നം. 757/2020
പ്രകാരം 01.11.2020 തീയതി
പ്രാബല്യത്തില്‍ രൂപീകരിച്ച
കൊച്ചി മെട്രോപോളിറ്റന്‍
ട്രാന്‍സ്പോര്‍ട്ട്
അതോറിറ്റിയുടെ പ്രവര്‍ത്തനം
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
അതോറിറ്റി പൂര്‍ണ്ണതോതില്‍
പ്രവര്‍ത്തനസജ്ജമായിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
എന്താണെന്ന് വിശദമാക്കാമോ;
(
സി )
2022-2023ലെ
ബജറ്റില്‍ മൂന്നരക്കോടി രൂപ
വകയിരുത്തിയിട്ടുളള കൊച്ചി
മെട്രോപോളിറ്റന്‍
ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി
എന്നത്തേക്ക് പൂര്‍ണ്ണതോതില്‍
പ്രവര്‍ത്തനസജ്ജമാകുമെന്ന്
വ്യക്തമാക്കാമോ?
1792.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
2023-24, 2024-25 എന്നീ
വർഷങ്ങളിൽ ആരംഭിച്ച
അന്തര്‍സംസ്ഥാന സര്‍വീസുകളുടെ
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
ആലപ്പുഴ
നിന്നും പുതുതായി ആരംഭിച്ച
അന്തര്‍സംസ്ഥാന സര്‍വീസുകൾ
ഏതൊക്കെയാണെന്നും അവയുടെ
സമയക്രമവും വിശദമാക്കുമോ;
(
സി )
ആലപ്പുഴയിലെ
ടൂറിസം സാധ്യതകൾ
കണക്കിലെടുത്ത് ആലപ്പുഴയില്‍
നിന്നും മറ്റ്
സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍
സര്‍വീസുകള്‍
ആരംഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
1793.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അരൂർ
മണ്ഡലത്തിൽ പുതുതായി
അനുവദിച്ച കെ.എസ്.ആർ.ടി.സി.
റൂട്ടുകൾ ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(
ബി )
രാത്രി
കാലങ്ങളിൽ
അരൂർ-അരുക്കുറ്റി-ചേർത്തല
റൂട്ടിൽ സ്വകാര്യ ബസ്സ്
ഉൾപ്പെടെ ബസുകള്‍ സർവീസ്
നടത്താത്തത് പൊതുജനങ്ങൾക്ക്
ബുദ്ധിമുട്ടുണ്ടാക്കുന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കാമോ?
1794.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കേരളത്തില്‍
നിലവില്‍ എത്ര പേര്‍ക്ക്
ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ട്;
(
ബി )
അതില്‍
ടൂവീലര്‍, കാര്‍, ഹെവി
വെഹിക്കിള്‍ എന്നിവയുടെ
ലൈസന്‍സുള്ളവരെ ലിംഗ
വ്യത്യാസത്തില്‍ തരംതിരിച്ച്
2010, 2015, 2020, 2024 എന്നീ
വര്‍ഷങ്ങളിലെ വിവരങ്ങള്‍
വ്യക്തമാക്കാമോ;
(
സി )
സ്ത്രീകള്‍
ഓടിക്കുന്ന വാഹനങ്ങള്‍
അപകടത്തില്‍പെടുന്നത്
താരതമ്യേന കുറവാണ് എന്ന
അഭിപ്രായം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അത്തരത്തില്‍ എന്തെങ്കിലും
കണക്ക് ലഭ്യമാണോ;
(
ഡി )
ഗതാഗത
നിയമങ്ങള്‍ പാലിക്കുന്നതില്‍
സ്ത്രീകള്‍ താരതമ്യേന
മുന്നിലാണ് എന്ന അഭിപ്രായം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
1795.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഓട്ടോറിക്ഷകൾക്ക്
സംസ്ഥാനത്ത് എവിടെയും സർവീസ്
നടത്താനുള്ള പെർമിറ്റ് നൽകാൻ
സംസ്ഥാന ട്രാൻസ്പോർട്ട്
അതോറിറ്റി തീരുമാനം
എടുത്തിട്ടുണ്ടോ; വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
തീരുമാനമെടുക്കുന്നതിന് മുൻപ്
ഓട്ടോറിക്ഷകൾ ദീർഘയാത്രയ്ക്ക്
രൂപകൽപ്പന ചെയ്തിട്ടുള്ള
വാഹനമല്ലെന്ന കാര്യം
പരിഗണിച്ചിരുന്നോ;
(
സി )
ഓട്ടോറിക്ഷയിലെ
ദീർഘദൂര യാത്രകൾ അപകടങ്ങൾ
വർദ്ധിപ്പിക്കാൻ ഇടയാക്കും
എന്ന ആശങ്ക
പരിശോധിച്ചിരുന്നോ;
വിശദമാക്കാമോ?
1796.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യുടെ
ആഭിമുഖ്യത്തില്‍ ആരംഭിച്ച
ഡ്രൈവിംഗ് പരിശീലന കേന്ദ്രം
സംസ്ഥാനത്ത് എവിടെയെല്ലാമാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
കേന്ദ്രങ്ങളില്‍ ഇതുവരെ
എത്രപേര്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
ആദ്യഘട്ടത്തില്‍ എത്ര
പേര്‍ക്ക് പരിശീലനം
നല്‍കിയിട്ടുണ്ടെന്നും
വിശദമാക്കുമോ;
(
സി )
സ്വകാര്യ
ഡ്രൈവിംഗ് സ്കൂളുകളെ
അപേക്ഷിച്ച് എന്തെല്ലാം
പ്രത്യേകതകളാണ് പ്രസ്തുത
കേന്ദ്രങ്ങളില്‍
നടപ്പിലാക്കിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(
ഡി )
എല്ലാ
ആര്‍.ടി.ഒ. പരിധികളിലും
ഇത്തരം പരിശീലന കേന്ദ്രങ്ങള്‍
ആരംഭിക്കാന്‍ പദ്ധതി
നടപ്പിലാക്കുമോ;
വിശദമാക്കാമോ?
1797.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ അവരുടെ തസ്തിക
വ്യക്തമാക്കുന്ന ബോര്‍ഡുകള്‍
വാഹനത്തില്‍
പ്രദര്‍ശിപ്പിക്കുമ്പോള്‍
കേരള സര്‍ക്കാര്‍/ഗവൺമെന്റ്
ഓഫ് കേരള എന്ന പദവും
ചേര്‍ത്ത് ബോര്‍ഡുകള്‍
സ്ഥാപിക്കുന്നത്
വിലക്കിയിട്ടും അത്തരം
ബോര്‍ഡുകള്‍ വച്ച വാഹനങ്ങള്‍
നിരത്തുകളില്‍ സഞ്ചരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇപ്രകാരമുള്ള
നിയമ ലംഘനങ്ങള്‍ക്ക് പിഴ
ഈടാക്കാന്‍ വ്യവസ്ഥ
ഉണ്ടോയെന്നും ഇത്തരം
സംഭവങ്ങള്‍ റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടോയെന്നും
നിയമ ലംഘനങ്ങള്‍
കണ്ടെത്തിയാല്‍ വിവരം
അറിയിക്കുന്നതിന് വാട്ട്സ്
ആപ്പ് നമ്പറുകള്‍
നിലവിലുണ്ടോയെന്നും
അറിയിക്കുമോ; വിശദാംശം
നല്‍കാമോ;
(
സി )
സര്‍ക്കാര്‍/പോലീസ്/മോട്ടോര്‍
വാഹന വകുപ്പിന്റേത്
അടക്കമുള്ള നിരവധി
സര്‍ക്കാര്‍ വാഹനങ്ങളില്‍
ഗ്ലാസ്സുകളില്‍
നിയമാനുസൃതമല്ലാത്ത
തരത്തിലുള്ള കൂളിംഗ്
സ്റ്റിക്കറുകള്‍,
കര്‍ട്ടനുകള്‍, അശാസ്ത്രീയമായ
എല്‍.ഇ.ഡി ലൈറ്റുകള്‍,
ഹോണുകള്‍ തുടങ്ങിയവ സ്ഥിരമായി
ഉപയോഗിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത വാഹനങ്ങള്‍ക്ക് പിഴ
ഈടാക്കാറുണ്ടോ; ഇത്തരം
നിയമലംഘനങ്ങള്‍
കണ്ടെത്തിയാല്‍ വിവരം
അറിയിക്കുന്നതിന് വാട്ട്സ്
ആപ്പ് നമ്പറുകള്‍
നിലവിലുണ്ടോ; എങ്കില്‍
വിശദാംശം നല്‍കാമോ;
(
ഡി )
പോലീസ്/മോട്ടോര്‍
വാഹന വകുപ്പ് അടക്കമുള്ള
മുഴുവന്‍ സര്‍ക്കാര്‍
വാഹനങ്ങള്‍ക്കും ഫിറ്റ്നസ്,
ഇന്‍ഷുറന്‍സ്, പുക പരിശോധന
സര്‍ട്ടിഫിക്കറ്റ് മുതലായ
സ്വകാര്യ വാഹനങ്ങള്‍ക്ക്
ബാധകമായ മുഴുവന്‍ രേഖകളും
ഉണ്ടെന്ന്
ഉറപ്പുവരുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
1798.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭരണകക്ഷി
എം.എൽ.എ.യും തിരുവനന്തപുരം
മേയറും ഉൾപ്പെടെയുള്ളവർ
കെ.എസ്.ആർ.ടി.സി. വാഹനം തടഞ്ഞ
സംഭവത്തിൽ അന്വേഷണം
പൂർത്തിയാക്കിയോ; വിശദാംശം
വ്യക്തമാക്കുമോ;
(
ബി )
അന്വേഷണത്തിലെ
കണ്ടെത്തലുകൾ എന്തൊക്കെയാണ്;
കുറ്റക്കാർ ആരെല്ലാമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എന്തൊക്കെ തുടർനടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
1799.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
ടി. ജെ. വിനോദ്
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
റോഡുകളിൽ വേണ്ടത്ര സുരക്ഷാ
മുന്നറിയിപ്പ് അടയാളങ്ങൾ
ഇല്ലാത്തതിനാൽ അപകടങ്ങൾ
വർദ്ധിക്കുന്നത് ഗൗരവത്തോടെ
കാണുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ഇന്ത്യൻ
റോഡ് കോൺഗ്രസ് അംഗീകരിച്ച
സുരക്ഷാ മാനദണ്ഡങ്ങൾ
റോഡുകളിലെ നിർമ്മാണ
സ്ഥലങ്ങളിൽ
പാലിക്കുന്നുവെന്ന്
ഉറപ്പാക്കുവാൻ മോട്ടോർ വാഹന
വകുപ്പ് എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(
സി )
നിർമ്മാണ
സ്ഥലങ്ങളിൽ റോഡ് സുരക്ഷാ
ഓഡിറ്റ് നടത്തണമെന്ന ഇന്ത്യൻ
റോഡ് കോൺഗ്രസിന്റെ നിർദ്ദേശം
സംസ്ഥാനത്ത്
നടപ്പാക്കിയിട്ടുണ്ടോയെന്നും,
റോഡുകളിലെ സുരക്ഷാ
മുൻകരുതലുകൾ
ഉറപ്പാക്കുന്നതിന്
കാര്യക്ഷമമായ നടപടികൾ
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കുമോ?
1800.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
റോഡപകടങ്ങൾ കുറയ്ക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
ബി )
2023-24
വര്‍ഷത്തില്‍ എത്ര വാഹന
അപകടങ്ങളാണ് സംസ്ഥാനത്ത്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളതെന്നും അതില്‍
എത്രപേരാണ് മരണപ്പെട്ടതെന്നും
വ്യക്തമാക്കുമോ?
1801.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റോഡ്
സുരക്ഷാ ഫണ്ട് എന്തൊക്കെ
ആവശ്യങ്ങള്‍ക്കാണ്
വിനിയോഗിക്കുന്നതെന്നും
പ്രസ്തുത ഫണ്ട്
വിനിയോഗിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(
ബി )
നിലവിലെ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നാളിതുവരെ പ്രസ്തുത ഫണ്ടില്‍
നിന്ന് ആലപ്പുഴ
നിയോജകമണ്ഡലത്തില്‍ എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നും
ഏതൊക്കെ ആവശ്യങ്ങള്‍ക്കാണ്
ചെലവഴിച്ചതെന്നും ഓരോ
ഇനത്തിലും ചെലവഴിച്ച തുക
എത്രയാണെന്നും സാമ്പത്തിക
വര്‍ഷാടിസ്ഥാനത്തില്‍
വ്യക്തമാക്കുമോ?
1802.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ടാങ്കര്‍
ലോറികള്‍ മുഖേന ഉണ്ടാകുന്ന
അപകടങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതു
കണക്കിലെടുത്ത് അപകടങ്ങള്‍
കുറയ്ക്കുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
1803.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സാധ്യമാകുന്ന മുഴുവന്‍
പ്രദേശങ്ങളിലും പൊതുഗതാഗത
സേവനം ലക്ഷ്യമിടുന്ന റൂട്ട്
ഫോര്‍മുലേഷന്‍ പദ്ധതിയുടെ
ഭാഗമായുള്ള ജനകീയ സദസ്സിന്റെ
പുരോഗതി വിശദമാക്കുമോ;
(
ബി )
16-08-2024-ന്
പാനൂരില്‍ വെച്ച് നടന്ന
കൂത്തുപറമ്പ് നിയോജക മണ്ഡലം
ജനകീയ സദസ്സില്‍ ലഭിച്ച
നിര്‍ദ്ദേശങ്ങളിന്മേൽ
സ്വീകരിച്ച നടപടികളുടെ
പുരോഗതി അറിയിക്കുമോ;
(
സി )
പ്രസ്തുത
ജനകീയ സദസ്സില്‍ നിരവധി
പ്രധാനപ്പെട്ട ബസ്സ് റൂട്ട്
നിര്‍ദേശങ്ങൾ ലഭിച്ചതും
സ്വകാര്യ ബസ്സുകള്‍
സര്‍വ്വീസ് നടത്താന്‍
സന്നദ്ധത അറിയിച്ചിട്ടുള്ളതും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത കാര്യങ്ങളിൽ
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുകയെന്ന്
വിശദമാക്കുമോ;
(
ഡി )
പൊതുവാഹനങ്ങളെ
ആശ്രയിക്കുന്നവർ ജനകീയ
സദസ്സിനെ ഏറെ പ്രതീക്ഷയോടെ
പരിഗണിക്കുകയും, ഗ്രാമീണ
റൂട്ടുകളിലടക്കം സ്വകാര്യ
ബസ്സുകള്‍ സര്‍വ്വീസ്
നടത്താന്‍ തയ്യാറാവുകയും
ചെയ്ത സാഹചര്യത്തില്‍
നടപടിക്രമങ്ങള്‍
വേഗത്തിലാക്കി ഗ്രാമീണ
റൂട്ടുകളില്‍ ബസ്
സര്‍വ്വീസുകള്‍
യാഥാര്‍ത്ഥ്യമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുകയെന്ന്
വിശദമാക്കുമോ?
1804.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
എ. പി. അനിൽ കുമാർ
ശ്രീമതി
ഉമ തോമസ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കേരള
ട്രാൻസ്പോർട്ട് ഡെവലപ്മെന്റ്
ഫിനാൻസ് കോർപ്പറേഷനിലുള്ള
വായ്പ കേരള ബാങ്കിലേക്ക്
മാറ്റുന്നതിന്
കെ.എസ്.ആർ.ടി.സി.
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
എസ്.ബി.ഐ.
കൺസോർഷ്യം വായ്പയിൽ
പങ്കാളിയായ
കെ.ടി.ഡി.എഫ്.സി.യെ ഒഴിവാക്കി
കേരള ബാങ്കിനെ
ഉൾപ്പെടുത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
പൂർത്തീകരിക്കാനുള്ളതെന്നും
ഇതുമൂലം അധിക ബാധ്യത ഉണ്ടാകാൻ
സാധ്യതയുണ്ടോയെന്നും
വ്യക്തമാക്കുമോ;
(
സി )
കെ.ടി.ഡി.എഫ്.സി.യുടെ
പേരിലുള്ള ഭൂപണയരേഖകൾ കേരള
ബാങ്കിലേക്ക് മാറ്റുമ്പോൾ
രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കാൻ
നടപടി സ്വീകരിച്ചിട്ടുണ്ടോ;
കേരള ബാങ്കിന് പത്ത് വർഷത്തിൽ
കൂടിയ കാലയളവിലുള്ള വായ്പകൾ
നൽകുവാൻ സാധിക്കാത്തത് ഏത്
രീതിയിൽ പരിഹരിക്കാൻ
കഴിയുമെന്ന് വ്യക്തമാക്കുമോ?
1805.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗതാഗത
സൗകര്യങ്ങള്‍ കുറഞ്ഞ
ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക്
ബസ് സര്‍വ്വീസ്
ആരംഭിക്കുന്നതിന്
കെ.എസ്.ആർ.ടി.സി.
പ്രത്യേകമായി നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശങ്ങള്‍
നല്‍കാമോ;
(
ബി )
നേരത്തെ
ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക്
സര്‍വ്വീസ് നടത്തിയിരുന്നതും
കോവിഡ് മഹാമാരിക്കുശേഷം
നിര്‍ത്തിവച്ചതുമായ
സര്‍വ്വീസുകള്‍
പുനരാരംഭിക്കുന്നതിന്
മുന്‍ഗണന നല്‍കുമോ;
(
സി )
കോഴിക്കോട്
ജില്ലയില്‍
പേരാമ്പ്ര-കുറ്റ്യാടി വഴി
തൊട്ടില്‍പാലം ഡിപ്പോയിലേക്ക്
എത്ര കെ.എസ്.ആർ.ടി.സി. ബസുകൾ
സര്‍വ്വീസ്
നടത്തുന്നുണ്ടെന്ന്
അറിയിക്കാമോ; ഈ മേഖലയിലെ
യാത്രാക്ലേശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
സംസ്ഥാനത്തിന്റെ
വിവിധ ഭാഗങ്ങളില്‍നിന്നും
രാത്രികാലങ്ങളിലുള്‍പ്പെടെ
എത്തിച്ചേരുന്ന
ഗ്രാമീണയാത്രക്കാർക്ക്
ആശ്വാസമാകുന്നവിധം കൂടുതല്‍
സര്‍വ്വീസുകള്‍
ഏര്‍പ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
1806.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
അംഗീകൃത അൺ എയ്ഡഡ്
സ്‌കൂളുകളിൽ പഠിക്കുന്ന
സാമ്പത്തിക പരാധീനത
അനുഭവിക്കുന്ന
വിദ്യാർത്ഥികൾക്ക് വരുമാന
സർട്ടിഫിക്കറ്റിന്റെ
അടിസ്ഥാനത്തിൽ സർക്കാർ/എയ്ഡഡ്
സ്‌കൂളുകളിലെ
വിദ്യാർത്ഥികൾക്ക് നൽകുന്ന
അതേ നിരക്കിൽ
കെ.എസ്.ആർ.ടി.സി. ബസുകളിൽ
കൺസഷൻ അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ?
1807.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഈരാറ്റുപേട്ട
കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ
ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത്
ഡോർമെറ്ററി, റെസ്റ്റോറന്റ്,
ടേക് എ ബ്രേക്ക് പദ്ധതി,
ടോയ്‍ലെറ്റ് ബ്ലോക്ക് എന്നിവ
ഉൾക്കൊള്ളുന്ന ഒരു പദ്ധതി
ആവിഷ്‌ക്കരിക്കണമെന്ന
നിർദ്ദേശത്തിന്മേൽ തുടർനടപടി
സ്വീകരിച്ച് പ്രസ്തുത പദ്ധതി
യാഥാർഥ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1808.
ശ്രീ.
എ. കെ. എം. അഷ്റഫ്
ശ്രീ.
പി. അബ്ദുല്‍ ഹമീദ്
ശ്രീ.
ടി. വി. ഇബ്രാഹിം
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.യെ
ലാഭകരമാക്കാൻ ഒരു ദിവസം എത്ര
കോടി രൂപ വരുമാനം
ഉണ്ടാകണമെന്നാണ്
കണക്കാക്കിയിരിക്കുന്നത്;
വിശദമാക്കുമോ;
(
ബി )
ഇതിനായി
ഓരോ ഡിപ്പോയ്ക്കും ടാർഗറ്റ്
നിശ്ചയിച്ച് നൽകിയിട്ടുണ്ടോ;
(
സി )
നിശ്ചയിച്ച
ടാർഗറ്റ് അനുസരിച്ചുള്ള തുക
ലഭ്യമാക്കാൻ എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നത്; എന്ന്
വെളിപ്പെടുത്തുമോ;
(
ഡി )
കെ.എസ്.ആർ.ടി.സി.യുടെ
ടിക്കറ്റിതര വരുമാനം
വർദ്ധിപ്പിക്കാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
1809.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.
ഡിപ്പോകൾക്കും സർവീസുകൾക്കും
നിശ്ചിത വരുമാനം ഉണ്ടാകണമെന്ന
നിർദേശം നൽകിയിട്ടുണ്ടോ;
(
ബി )
നഷ്ടത്തിലുള്ള
യൂണിറ്റുകൾ ലാഭകരമാക്കാൻ
എന്തെല്ലാം നടപടികൾ
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(
സി )
ഇക്കാര്യത്തിൽ
ജീവനക്കാരുടെ സഹകരണം
ഉറപ്പുവരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
1810.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കെ.എസ്.ആര്‍.ടി.സി
നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന
പുതിയ പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ബി )
അനുവദിക്കപ്പെട്ട
പദ്ധതി പ്രവര്‍ത്തനങ്ങളുടെ
പുരോഗതി അറിയിക്കാമോ?
1811.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
ജീവനക്കാരുടെ ശമ്പളവും
പെൻഷനും പരിഷ്കരിക്കുന്ന
കാര്യം പരിശോധിക്കുമോ;
(
ബി )
പെട്രോള്‍,
ഡീസല്‍ വില വര്‍ദ്ധനവ്
കണക്കിലെടുത്ത് കൂടുതല്‍
ഇലക്ട്രിക്ക് ബസ്സുകള്‍
സര്‍വ്വീസ് നടത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
സംസ്ഥാനത്ത്
അനുവദിച്ചിട്ടുള്ള
ലോഫ്ലോര്‍ എ.സി. ബസ്സുകളുടെ
എണ്ണം എത്രയാണെന്ന്
വെളിപ്പെടുത്താമോ; ഇതില്‍
സര്‍വ്വീസുകള്‍ നടത്തുന്നവ
എത്രയാണെന്ന് വ്യക്തമാക്കാമോ;
(
ഡി )
കെ.എസ്.ആര്‍.ടി.സി
അന്തര്‍ സംസ്ഥാന
സര്‍വ്വീസുകള്‍
നടത്തുന്നുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
സര്‍വ്വീസുകളാണെന്ന്
വ്യക്തമാക്കുമോ;
(
ഇ )
പത്തുവര്‍ഷം
പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍
റോഡില്‍ നിന്ന്
ഒഴിവാക്കണമെന്ന കേന്ദ്ര
നിര്‍ദ്ദേശം
നടപ്പിലാക്കാനായിട്ടുണ്ടോ ;
അന്തരീക്ഷ മലിനീകരണം
തടയുന്നതിനും റോഡ് സുരക്ഷ
ഉറപ്പാക്കുന്നതിനും
പാലിക്കേണ്ട ഈ നിയമം
സംസ്ഥാനത്ത്
നടപ്പിലാക്കുന്നതിന്
തടസ്സമുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
എഫ് )
കെ.എസ്.ആര്‍.ടി.സി.
ജീവനക്കാരുടെ ശമ്പളവും
പെൻഷനും എല്ലാ മാസവും 10-ാം
തീയതിക്കു മുമ്പ് നല്‍കുവാന്‍
നടപടി സ്വീകരിക്കുമോ; അവ
ഘട്ടംഘട്ടമായി നല്‍കുന്ന രീതി
അവസാനിപ്പിക്കുമോ?
1812.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യുടെ
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(
ബി )
കെ.എസ്.ആര്‍.ടി.സി.
ആരംഭിച്ച ഡ്രൈവിംഗ് സ്കൂള്‍
മുഖേന നാളിതുവരെ
എത്രപേര്‍ക്ക് ഡ്രൈവിംഗ്
ലൈസന്‍സ്
ലഭ്യമാക്കിയിട്ടുണ്ട്; എത്ര
രൂപയാണ് ഡ്രൈവിംഗ്
പഠിപ്പിക്കുന്നതിനായി
കെ.എസ്.ആര്‍.ടി.സി. ഫീസായി
ഈടാക്കുന്നത്;
വ്യക്തമാക്കാമോ;
(
സി )
സ്ഥിരം
യാത്രക്കാര്‍ക്കായി
സീസണ്‍ടിക്കറ്റ്
ഏര്‍പ്പെടുത്താന്‍
കെ.എസ്.ആര്‍.ടി.സി.
ഉദ്ദേശിക്കുന്നുണ്ടോ;
അറിയിക്കാമോ?
1813.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
ലാഭകരമാക്കാന്‍ എന്തെല്ലാം
പരിഷ്കാരങ്ങളാണ്
നടപ്പിലാക്കുന്നത്;
വിശദമാക്കാമോ;
(
ബി )
കെ.എസ്.ആര്‍.ടി.സി.
ജീവനക്കാരുടെ ശമ്പളവും
പെന്‍ഷനും മുടങ്ങാതെ
കൃത്യമായി വിതരണം ചെയ്യാന്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(
സി )
2016
മുതല്‍ ശമ്പളത്തിനും,
പെന്‍ഷനും മറ്റിനങ്ങളിലുമായി
സർക്കാർ
കെ.എസ്.ആര്‍.ടി.സി.ക്ക്
നല്‍കിയ തുകയുടെ
വിശദാംശങ്ങള്‍ ഇനം, വര്‍ഷം
എന്നിവ തിരിച്ച്
ലഭ്യമാക്കാമോ?
1814.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി
യാത്രക്കാര്‍ക്ക് കുറഞ്ഞ
ചിലവില്‍ നല്ല ഭക്ഷണം
ലഭ്യമാക്കുന്നതിന് വിവിധ
ഡിപ്പോകളിലെ
ഒഴിഞ്ഞുകിടക്കുന്ന കെട്ടിട
മുറികളില്‍ കുടുംബശ്രീവഴി
ജനകീയ ഹോട്ടല്‍ പദ്ധതി
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
കെ.എസ്.ആർ.ടി.സി.യുടെ
ഡീസല്‍ ബസുകള്‍
സി.എൻ.ജി.യിലേക്ക്
പരിവര്‍ത്തനം
നടത്തുന്നതിനുള്ള പദ്ധതിയുടെ
നിലവിലെ സ്ഥിതിയെന്താണ്;
(
സി )
കൂടുതല്‍
ഇലക്ട്രിക് ബസുകള്‍
വാങ്ങുന്നതിന് പദ്ധതിയുണ്ടോ:
വിശദമാക്കാമോ ?
1815.
ശ്രീ.
അഹമ്മദ് ദേവര്‍കോവില്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തുടങ്ങിയ കെ.എസ്.ആർ.ടി.സി.
ഡ്രൈവിംഗ് സ്കൂൾ പദ്ധതി
വിജയകരമാണോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
ഡ്രൈവിംഗ്
സ്കൂൾ പ്രവർത്തനം ഏതെല്ലാം
ജില്ലകളിൽ ആരംഭിച്ചു എന്ന്
വ്യക്തമാക്കാമോ;
(
സി )
സാമൂഹികമായി
പിന്നാക്കം നിൽക്കുന്ന
(എസ്.സി/എസ്.ടി ഉൾപ്പെടെ)
ആളുകൾക്ക് സബ്സിഡി നിരക്കിൽ
ഡ്രൈവിംഗ് പരിശീലനം
നൽകുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ?
1816.
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
കൊറിയർ ഹോം ഡെലിവറി സർവീസ്
ആരംഭിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ഇപ്രകാരം
നൽകുവാൻ ഉദ്ദേശിക്കുന്ന
സേവനങ്ങള്‍ എന്തെല്ലാമെന്നും
ഹോം ഡെലിവറി നടത്തുന്നതിനായി
ജീവനക്കാരെ ഏത് രീതിയിൽ
കണ്ടെത്തുവാനാണ്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(
സി )
സുരക്ഷിതമായ
രീതിയിൽ കൊറിയറുകൾ എത്തിച്ചു
നൽകുന്നതിന് എന്തൊക്കെ
മുൻകരുതൽ നടപടികളാണ്
കെ.എസ്.ആര്‍.ടി.സി.
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ?
1817.
ശ്രീ.
നജീബ് കാന്തപുരം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പെരിന്തൽമണ്ണ
ഊട്ടി റോഡിൽ മാധ്യമം
ദിനപ്പത്രത്തിന്റെ റീജിണൽ
ഓഫീസിന് മുൻവശത്ത് പൂപ്പലം
എന്ന സ്ഥലത്ത്
കെ.എസ്.ആർ.ടി.സി ദീർഘദൂര
ബസ്സുകൾക്ക് സ്റ്റോപ്പ്
അനുവദിക്കണമെന്ന നാട്ടുകാരുടെ
ദീർഘകാലത്തെ ആവശ്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
സ്ഥലത്ത് സ്റ്റോപ്പ്
അനുവദിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ?
1818.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയിലെ പ്രധാന ടൂറിസ്റ്റ്
കേന്ദ്രമായ ബേക്കലില്‍ നിന്ന്
മൈസൂര്‍ വഴി ബാംഗളൂരുവിലേക്ക്
അന്തര്‍ സംസ്ഥാന ബസ്സ്
സര്‍വ്വീസ് ആരംഭിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
കെ.എസ്.ആര്‍.ടി.സി.
ഗ്രാമവണ്ടി പദ്ധതി കാസര്‍ഗോഡ്
ജില്ലയില്‍ ഏതെല്ലാം
പഞ്ചായത്തുകളില്‍
നടപ്പിലാക്കിയിട്ടുണ്ട്;
വ്യക്തമാക്കാമോ;
(
സി )
കെ.എസ്.ആര്‍.ടി.സി
ബസ്സുകളില്‍
വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്
വേണ്ട മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(
ഡി )
കാസര്‍ഗോഡ്
നിന്നും മംഗലാപുരത്തെ
കോളേജുകളെ ആശ്രയിച്ച്
പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
കണ്‍സഷന്‍ നല്‍കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വ്യക്തമാക്കാമോ?
1819.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യുടെ
കീഴില്‍ ഉപയോഗശൂന്യമായി
കിടക്കുന്ന വസ്തുക്കളും മറ്റ്
ആസ്തികളും
എവിടെയെല്ലാമുണ്ടെന്നും
എത്രയുണ്ടെന്നും
വിശദമാക്കുമോ;
(
ബി )
നാശോന്മുഖമായ
പ്രസ്തുത ആസ്തിവകകള്‍
ഏറ്റെടുത്ത്
ഉപയോഗപ്രദമാക്കാനാവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ;
വിശദമാക്കുമോ?
1820.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
തുമ്പ സെന്റ് സേവ്യേഴ്സ്
കോളേജിലെ വിദ്യാര്‍ത്ഥികളുടെ
സൗകര്യം കണക്കിലെടുത്ത്
തിരുവനന്തപുരം ജില്ലയുടെ
വിവിധ പ്രദേശങ്ങളില്‍ നിന്നും
കോളേജിലെത്തുന്നതും
പോകുന്നതുമായ
കെ.എസ്.ആര്‍.ടി.സി ബസ്സുകളുടെ
സമയം ക്രമീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
1821.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ട്രാൻസ്‌പോർട്ട്
വാഹനങ്ങളിൽ മുതിർന്ന
പൗരന്മാർക്കും ,
അംഗപരിമിതർക്കും
പിൻസീറ്റിലുള്ള യാത്ര വളരെ
ദുഷ്കരമാണെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
(
ബി )
ട്രാൻസ്‌പോർട്ട്
വാഹനങ്ങളിൽ അംഗ പരിമിതർക്കും,
മുതിർന്ന പൗരൻമാർക്കും
പിന്നിൽ നൽകിവരുന്ന യാത്രാ
സീറ്റുകൾ മുൻനിരയിലേക്ക്
മാറ്റുവാൻ നടപടി
സ്വീകരിക്കുമോ?
1822.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉപഭോക്തൃ
സേവനങ്ങള്‍
ഉറപ്പാക്കുന്നതിനും
വര്‍ദ്ധിപ്പിക്കുന്നതിനുമായി
കെ.എസ്.ആര്‍.ടി.സി.
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി വരുന്നത്
എന്നറിയിക്കാമോ?
1823.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യെ
ലാഭകരമാക്കാന്‍ സ്വീകരിച്ചു
വരുന്ന നടപടികള്‍
എന്തൊക്കെയാണ്; വിശദമാക്കുമോ;
(
ബി )
കെ.എസ്.ആര്‍.ടി.സി.യെ
നവീകരിക്കാന്‍ പുതിയ പദ്ധതി
നടപ്പാക്കുമോ; എങ്കില്‍
വിശദമാക്കുമോ?
1824.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കെ.എസ്.ആർ.ടി.സി.യുടെ
ഉടമസ്ഥതയിൽ എത്ര ബസുകൾ
ഉണ്ടെന്ന് അറിയിക്കാമോ;
അവയുടെ തരംതിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ ;
(
ബി )
പ്രസ്തുത
ബസുകളിൽ പതിനഞ്ച് വർഷം
കഴിഞ്ഞവ എത്ര ഉണ്ടെന്നും,
അതിൽ കാലാവധി നീട്ടി നല്കിയവ
എത്ര ഉണ്ടെന്നും അറിയിക്കാമോ;
(
സി )
പതിനഞ്ച്
വർഷം കഴിഞ്ഞ കെ.എസ്.ആർ.ടി.സി.
ബസുകളിൽ ഗതാഗത യോഗ്യമായവ
വിദഗ്ദ്ധ സമിതിയുടെ
പരിശോധനക്ക് ശേഷം കാലാവധി
നീട്ടി നൽകുന്നതിന് സർക്കാർ
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കിൽ വിശദവിവരം
അറിയിക്കാമോ ?
കെ.എസ്.ആർ.ടി.സി.യെ
സ്വയം പര്യാപ്തമാക്കാൻ നടപടി
1825.
ശ്രീ.
മഞ്ഞളാംകുഴി അലി
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.യുടെ
വരുമാനം എത്ര കോടി രൂപ
ലഭിച്ചാലാണ് സ്വയം
പര്യാപ്തമാക്കാൻ കഴിയുക എന്ന്
കണക്കാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ലക്ഷ്യം കൈവരിക്കുന്നതിനായി
ജീവനക്കാരുടെ എണ്ണം
കുറച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
സി )
ഈ
വർഷം പുതിയ ബസ്സുകൾ
വാങ്ങുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
ഇതിന് എപ്രകാരം തുക
കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
കെ.എസ്.ആർ.ടി.സി.യെ
സ്വയം പര്യാപ്തമാക്കാനായി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികൾ എന്തെല്ലാമാണെന്നു
വിശദമാക്കുമോ?
1826.
ശ്രീ.
പി. അബ്ദുല്‍ ഹമീദ്
ശ്രീ.
മഞ്ഞളാംകുഴി അലി
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പതിനഞ്ച്
വർഷത്തിലധികം പഴക്കമുളള
കെ.എസ്.ആര്‍.ടി.സി ബസുകള്‍
പൊളിച്ചു നീക്കാൻ
തീരുമാനിച്ചിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ;
(
ബി )
പകരം
എത്ര പുതിയ ബസുകള്‍
വാങ്ങാനാണ്
ഉദ്ദേശിക്കുന്നതെന്നും
ഇതിനാവശ്യമായ തുക
കണ്ടെത്തുന്നത്
എപ്രകാരമെന്നും വിശദമാക്കുമോ?
1827.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ)
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
നിലവിൽ മിനി ബസുകൾ
വാങ്ങുന്നതിന് ടെൻഡർ
ക്ഷണിച്ചിട്ടുണ്ടോ; വിശദാംശം
വ്യക്തമാക്കുമോ;
(
ബി )
കെ.എസ്.ആര്‍.ടി.സി.
മുൻപ് വാങ്ങിയ മിനി ബസുകൾ
പിൻവലിക്കുന്നതിന് കാരണം
എന്തായിരുന്നു;
വ്യക്തമാക്കാമോ;
(
സി )
മുൻപ്
നടപ്പാക്കിയപ്പോൾ വലിയ
നഷ്ടമാണെന്ന് ബോധ്യപ്പെട്ട
പദ്ധതി വീണ്ടും നടപ്പാക്കാൻ
തീരുമാനിച്ച സാഹചര്യം
എന്താണെന്ന് വ്യക്തമാക്കുമോ?
1828.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി
കൊട്ടാരക്കര ഡിപ്പോയിൽ നിന്ന്
പുതിയതായി ആരംഭിച്ച
കൊട്ടാരക്കര-കിഴക്കേകോട്ട
ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ്
ബസിന്റെ ട്രിപ്പുകൾ
നിലവിലുള്ള ബസ് സർവീസുകളെ
ദോഷകരമായി ബാധിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
കെ.എസ്.ആർ.ടി.സി
പുനലൂർ ഡിപ്പോയിൽനിന്ന്
ഗ്രാമീണ മലയോര മേഖലകളിലെ
ഒറ്റപ്പെട്ട ബൈറൂട്ടുകളായ
പുനലൂർ-കോക്കാട്,
കോക്കാട്-തടിക്കാട്,
തടിക്കാട്- പൊലിക്കോട്
റോഡുകളിലൂടെ മെഡിക്കൽ കോളജ്
വഴി തിരുവനന്തപുരത്തേക്ക്
സർവീസ് നടത്തുന്ന ബസിനെ എം.സി
റോഡിൽ പൊലിക്കോട് മുതൽ
വെഞ്ഞാറമൂട്-കഴക്കൂട്ടം
ബൈപാസിൽ കാട്ടായിക്കോണം വരെ
കൊട്ടാരക്കരയിൽനിന്ന്
പുതുതായി തുടങ്ങിയ സർവീസ് ഓവർ
ലാപ് ചെയ്യുന്നതിനാല്‍
പുനലൂരിൽ നിന്നും നിലവിലുള്ള
സർവീസിന്റെ വരുമാനം ഗണ്യമായി
കുറഞ്ഞെന്ന പരാതി
ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ
ആയത് പരിഹരിക്കാൻ
സ്വീകരിച്ചിട്ടുള്ള
തുടര്‍നടപടികള്‍
വിശദമാക്കാമോ;
(
സി )
പുതുതായി
തുടങ്ങുന്ന സർവീസുകൾ മറ്റു
സർവീസുകളെ ദോഷകരമായി
ബാധിച്ചാൽ അവസാനം തുടങ്ങിയ
സർവീസിന്റെ സമയം
പുന:ക്രമീകരിക്കണമെന്നുള്ള
മന്ത്രിതല നിർദേശം
പാലിക്കുന്നതിന് നിര്‍ദേശം
നല്‍കാനാകുമോ; വിശദമാക്കാമോ?
1829.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവമ്പാടി
കെ.എസ്.ആര്‍.ടി.സി
ഓപ്പറേറ്റിംഗ് സെന്റര്‍
കെട്ടിട നിര്‍മ്മാണം ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന് വ്യക്തമാക്കുമോ?
1830.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
കുറ്റ്യാടി വഴി
മൈസൂരിലേയ്ക്കുള്ള
കെ.എസ്.ആര്‍.ടി.സി ബസ്
നിര്‍ത്തലാക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
നിരവധി
ആളുകള്‍ക്ക് ആശ്രയമായിരുന്ന
പ്രസ്തുത ബസ് സര്‍വീസ്
അടിയന്തരമായി
പുന:സ്ഥാപിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ;
വിശദമാക്കാമോ;
(
സി )
നിലവില്‍
മാനന്തവാടിയില്‍ നിന്നും
കുറ്റ്യാടി വഴി
തിരുവനന്തപുരത്തേയ്ക്കുള്ള
കെ.എസ്.ആര്‍.ടി.സി ബസുകളില്‍
നിരവധി യാത്രക്കാര്‍ക്ക്
സീറ്റ് ലഭിക്കാത്തതിനാല്‍
നിരന്തരം പരാതി ലഭിക്കുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
പ്രസ്തുത
സാഹചര്യത്തില്‍
മാനന്തവാടിയില്‍ നിന്നും
കുറ്റ്യാടി വഴി
തിരുവനന്തപുരത്തേക്ക് പുതിയ
കെ.എസ്.ആര്‍.ടി.സി ബസ്
അനുവദിക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
1831.
ശ്രീ.
എ. പി. അനിൽ കുമാർ
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
ബസ് ബ്രേക്ക് ഡൗൺ നിരക്കുകൾ
ഇരട്ടിയായ സാഹചര്യത്തിൽ വലിയ
സാമ്പത്തിക നഷ്ടം
ഉണ്ടാകുന്നത് ഗൗരവത്തോടെ
കാണുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
മികച്ച
കളക്ഷനുള്ള ദീർഘദൂര സർവീസുകൾ
പോലും തുടർച്ചയായി ബ്രേക്ക്
ഡൗൺ ആകുന്നത് മൂലം യാത്രക്കാർ
കൂടുതലായി പ്രൈവറ്റ് ബസ്
സർവീസുകളെ ആശ്രയിക്കുന്നത്
ഒഴിവാക്കുവാൻ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(
സി )
കാലപ്പഴക്കമേറിയ
ബസ്സുകൾ ഒഴിവാക്കുന്നതിനും
ബസുകളുടെ അറ്റകുറ്റപ്പണികൾ
കൃത്യമായി നടക്കുന്നുവെന്ന്
ഉറപ്പാക്കുന്നതിനും വാങ്ങുന്ന
ബസുകളുടെ ഗുണനിലവാരം
ഉറപ്പാക്കുന്നതിനും നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
1832.
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവല്ല
കെ.എസ്.ആർ.ടി.സി. ബസ്
ടെർമിനലിന്റെയും ഷോപ്പിംഗ്
കോംപ്ലക്സിന്റെയും നിർമ്മാണം
ആരംഭിക്കുന്നതിന് മുൻപ്
ലഭ്യമായ അനുമതികളിൽ നിന്ന്
എന്തൊക്കെ വ്യതിയാനങ്ങൾ
വരുത്തിയാണ് നിർമ്മാണം
പൂർത്തീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ഷോപ്പിംഗ് കോപ്ലക്സിന്റെ
ഉദ്ഘാടനം എന്നാണ് നടത്തിയത്;
വ്യക്തമാക്കാമോ;
(
സി )
അനുമതിപത്രത്തിൽ
നിന്നും വരുത്തിയിട്ടുള്ള
വ്യതിയാനങ്ങൾക്ക് അഗീകാരം
തേടി അപേക്ഷ സമർപ്പിച്ചത്
എന്നാണ്; വ്യക്തമാക്കാമോ;
(
ഡി )
ഉദ്ഘാടനം
കഴിഞ്ഞാണ് കെട്ടിടത്തിന്
നഗരസഭ നമ്പർ അനുവദിച്ച്
കൊടുത്തത് എന്നതിന്റെ
കാരണമെന്താണ്; വിശദമാക്കാമോ;
(
ഇ )
ഓരോ
നിലയിലും ഒഴിഞ്ഞ് കിടക്കുന്ന
സ്ഥലം എത്രയാണ്; ഷോപ്പിംഗ്
കോംപ്ലക്സ് വാടകയ്ക്ക്
നൽകുന്നതിനായി ഇതുവരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചത്; വിശദമാക്കാമോ;
(
എഫ് )
ബസ്
യാർഡിലും ബസ് വേയിലും
പൂട്ടുകട്ടകൾ ഇളകി
കിടക്കുന്നതും കസേരകൾ
ഉപയോഗശൂന്യമായതും
പരിഹരിക്കുന്നതിനുള്ള നടപടികൾ
സ്വികരിക്കുമോ; വിശദമാക്കാമോ?
1833.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
കെ.എസ്.ആര്‍.ടി.സി
ഡിപ്പോയില്‍ എം.എല്‍.എ.യുടെ
എ.ഡി.എഫ്-ല്‍ ഉള്‍പ്പെടുത്തി
പുതിയ കെട്ടിടം
നിര്‍മ്മിക്കുവാന്‍ 2015-16
സാമ്പത്തിക വർഷത്തിൽ 1 കോടി
രൂപ അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പ്രവൃത്തി
പുനരാരംഭിക്കുന്നതിനാവശ്യമായ
നടപടികള്‍ അടിയന്തരമായി
സ്വീകരിക്കുമോ; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
1834.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആറ്റിങ്ങല്‍
കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക്
കൂടുതല്‍ ഇലക്ട്രിക് ബസുകള്‍
അനുവദിക്കുന്ന കാര്യം
പരിഗണനയില്‍ ഉണ്ടോ; ഇത്
സംബന്ധിച്ച് കൈകൊണ്ടിട്ടുളള
തീരുമാനങ്ങള്‍ വിശദമാക്കുമോ?
1835.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചാത്തന്നൂർ
കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ
നിന്നും നിലവിൽ എത്ര ദീർഘദൂര
ബസ്സുകൾ സർവീസ്
നടത്തുന്നുണ്ടെന്നും
നാളിതുവരെ എത്ര സൂപ്പർ
ഫാസ്റ്റ് ബസ്സുകൾ സർവീസ്
നടത്തിയിട്ടുണ്ടെന്നും
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ഡിപ്പോയിൽ നിന്നും പുതിയ
സൂപ്പർ ഫാസ്റ്റ് സർവീസുകൾ
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത സർവീസുകളുടെ റൂട്ട്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
ഡിപ്പോയിൽ നിന്നും സർവീസ്
നടത്തി വന്നിരുന്ന
ചാത്തന്നൂർ-കുമളി സർവീസ്
ഇപ്പോഴും തുടരുന്നുണ്ടോ;
പ്രസ്തുത സർവീസിന്റെ റൂട്ട്
മാറ്റിയിട്ടുണ്ടെങ്കിൽ
അതിന്റെ കാരണം
വ്യക്തമാക്കാമോ?
1836.
ശ്രീ
തോമസ് കെ തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എടത്വ
കെ.എസ്.ആര്‍.ടി.സി. ഡിപ്പോ
നവീകരിക്കാന്‍ സ്വീകരിച്ചു
വരുന്ന നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇവിടെ
നിന്നും കൂടുതല്‍
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിനു നടപടികള്‍
സ്വീകരിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(
സി )
കുട്ടനാട്ടില്‍
നിര്‍ത്തലാക്കിയ മുഴുവന്‍
സ്റ്റേ സര്‍വ്വീസുകളും
പുനരാരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
1837.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗ്രാമവണ്ടി
പദ്ധതി നിലവിൽ തുടരുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ;
(
ബി )
ഗ്രാമവണ്ടി
പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍
ജില്ലയില്‍ ഇതുവരെ
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ വിശദാംശങ്ങള്‍
നല്‍കാമോ?
1838.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോങ്ങാട്
മണ്ഡലത്തിലെ പ്രധാന
ടൂറിസ്റ്റ് കേന്ദ്രങ്ങളായ
മീന്‍വല്ലം, ശിരുവാണി,
കാഞ്ഞിപ്പുഴ എന്നിവയെ
കോര്‍ത്തിണക്കി
കെ.എസ്.ആര്‍.ടി.സി.യുടെ
ബഡ്ജറ്റ് ടൂറിസം പദ്ധതി
നടപ്പിലാക്കുന്ന കാര്യം
പരിഗണിക്കുമോ?
1839.
ശ്രീ.
ടി. ജെ. വിനോദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എറണാകുളം
കെ.എസ്.ആർ.ടി.സി. ബസ്
സ്റ്റാൻഡ്
പുനർനിർമ്മിക്കുമോയെന്ന്
അറിയിക്കാമോ;
കെ.എസ്.ആർ.ടി.സി.യുടെ ഒരു ബസ്
സ്റ്റാൻഡ് നവീകരിക്കാനോ
പുനർനിർമ്മിക്കാനോ
സര്‍ക്കാര്‍/വകുപ്പ് തലത്തിൽ
തീരുമാനം എടുക്കുന്നതിന്റെ
മാനദണ്ഡം എന്താണെന്ന്
വ്യക്തമാക്കുമോ; എറണാകുളം
കെ.എസ്.ആർ.ടി.സി. ബസ്
സ്റ്റാൻഡ് നിലവിൽ വന്നത് ഏത്
വർഷമാണെന്നും നിലവിലെ ബസ്
സ്റ്റാൻഡ് കെട്ടിടത്തിന് എത്ര
വർഷത്തെ പഴക്കമുണ്ടെന്നും
അറിയിക്കുമോ;
(
ബി )
ദിനംപ്രതി
എത്ര ബസ് സർവീസുകളാണ്
എറണാകുളം കെ.എസ്.ആർ.ടി.സി ബസ്
സ്റ്റാൻഡിൽ നിന്നും
ഓപ്പറേറ്റ് ചെയ്യുന്നതെന്നും
ഒരു ദിവസം എത്ര ബസുകൾ
സ്റ്റാൻഡിൽ
എത്തുന്നുണ്ടെന്നും
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
ബസ് സ്റ്റാൻഡിൽ നിലവിൽ എത്ര
ജോലിക്കാരുണ്ടെന്ന വിവരം
തസ്തിക, ഉദ്യോഗസ്ഥരുടെ എണ്ണം
എന്നിവ ഇനം തിരിച്ചു
പട്ടികയാക്കി നൽകുമോ;
(
ഡി )
പ്രസ്തുത
സ്റ്റാൻഡും പരിസരവും
ശുചീകരിക്കുന്നതിന്ന്
തൊഴിലാളികളുണ്ടോ; എങ്കില്‍
എത്ര തൊഴിലാളികളുണ്ടെന്നും
ഇവരുടെ മേൽനോട്ടച്ചുമതല
ആർക്കാണെന്നും അറിയിക്കുമോ;
കെ.എസ്.ആർ.ടി.സി. ബസ്
സ്റ്റാൻഡ് ശുചീകരണം ആരുടെ
ഉത്തരവാദിത്തമാണെന്ന്
വിശദമാക്കുമോ;
(
ഇ )
നിലവിലെ
ബസ് സ്റ്റാൻഡിൽ മഴക്കാലത്ത്
വെള്ളം കയറുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയത്
പരിഹരിക്കുന്നതിനായി എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ; ഏതെങ്കിലും
പഠനത്തെ ആസ്പദമാക്കിയാണോ
ആയതിനുള്ള തീരുമാനം
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
എഫ് )
പ്രസ്തുത
സ്റ്റാൻഡിൽ യാത്രക്കാർക്കായി
ടോയ്‌ലറ്റ് സംവിധാനമുണ്ടോ;
എങ്കിൽ ആയതിന്റെ നടത്തിപ്പ്
ഉത്തരവാദിത്തം ആർക്കാണെന്ന്
അറിയിക്കുമോ; നിലവിൽ ആയതിന്റെ
നടത്തിപ്പ് ചുമതല ഏതെങ്കിലും
ഏജൻസിക്കാണോ നൽകിയിട്ടുള്ളത്;
എങ്കില്‍ ഏജൻസിയുടെ വിശദാംശം
നല്‍കുമോ;
(
ജി )
പ്രസ്തുത
സ്റ്റാൻഡിൽനിന്നുള്ള
ടോയ്‌ലറ്റ് മാലിന്യങ്ങൾ
റോഡിലേക്ക് ഒഴുകുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എത്ര നാൾ കൂടുമ്പോഴാണ്
ടോയ്‌ലറ്റ് മാലിന്യങ്ങൾ
ഒഴിവാക്കുന്നതെന്നും
അവസാനമായി ടോയ്‌ലറ്റ് ടാങ്ക്
മാലിന്യങ്ങൾ ഒഴിവാക്കിയ തീയതി
എന്നാണെന്നും അറിയിക്കുമോ;
മാലിന്യനീക്കത്തിന് ഏത്
തരത്തിലുള്ള കരാറിലാണ്
ഏർപ്പെട്ടിരിക്കുന്നത്;
വിശദാംശം നല്‍കുമോ?
1840.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയിലെ കാഞ്ഞങ്ങാട്
കെ.എസ്.ആർ.ടി.സി ഡിപ്പോ
കാര്യക്ഷമമാക്കാനും ഡിപ്പോയിൽ
നേരത്തെയുണ്ടായിരുന്ന ബസ്
സര്‍വ്വീസുകൾ
പുനസ്ഥാപിക്കാനുമുള്ള
നടപടികള്‍ സ്വീകരിക്കുമോ;
(
ബി )
കാഞ്ഞങ്ങാട്
ഡിപ്പോയില്‍ നിന്നും
പാണത്തൂര്‍ വഴി അന്തര്‍
സംസ്ഥാന ബസ്സ് റൂട്ട്
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ?
1841.
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്മാർട്ട്സിറ്റി
ഫണ്ട് ഉപയോഗിച്ച്
കെ.എസ്.ആർ.ടി.സി.ക്ക് വാങ്ങി
നൽകിയ ഇലക്ട്രിക് ബസുകൾ
അനധികൃത യാത്ര നടത്തുന്നതായി
തിരുവനന്തപുരം കോർപ്പറേഷൻ
കെ.എസ്.ആർ.ടി.സി.ക്ക് കത്തു
നൽകിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
സർവീസ്
ക്രമീകരണം, വരുമാന
പങ്കാളിത്തം തുടങ്ങിയ
കാര്യങ്ങളിൽ കോർപ്പറേഷനും
കെ.എസ്.ആർ.ടി.സി.യും
സ്മാർട്ട് സിറ്റി
തിരുവനന്തപുരം ലിമിറ്റഡും
തമ്മിൽ കരാറിൽ
ഏർപ്പെട്ടിട്ടുണ്ടോ; പ്രസ്തുത
കരാറിലെ പ്രധാന വ്യവസ്ഥകൾ
എന്തൊക്കെയാണ്; വിശദമാക്കുമോ;
പ്രസ്തുത കരാറിലെ വ്യവസ്ഥകൾ
ലംഘിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
ഈ
കാര്യത്തിൽ എന്ത്
തുടർനടപടിയാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
1842.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
കാലത്ത് അഴീക്കോട്
മണ്ഡലത്തില്‍ നിര്‍ത്തലാക്കിയ
എത്ര കെ.എസ്ആർ.ടി.സി ബസുകളുടെ
സർവീസ്
പുനരാരംഭിച്ചിട്ടുണ്ട്;
വിശദാംശം നല്‍കാമോ;
(
ബി )
നിര്‍ത്തലാക്കിയ
ബസ് സർവീസുകളിൽ ബാക്കിയുള്ളത്
കൂടി പുനരാരംഭിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിച്ച്
വരുന്നുണ്ടോ; വിശദാംശം
നല്‍കാമോ?
1843.
ശ്രീ.
ടി. ജെ. വിനോദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അർബൻ
മെട്രോ ട്രാൻസ്‌പോർട്ടേഷൻ
അതോറിറ്റി
(യു.എം..ടി.എ./കെ.എം..ടി.എ.)
പദ്ധതി മുഖാന്തിരം എന്താണ്
സർക്കാർ വിഭാവനം
ചെയ്തിരിക്കുന്നത് എന്ന്
വിശദീകരിക്കുമോ;
(
ബി )
കൊച്ചി
നഗരത്തിന് തനതായ നഗരഗതാഗതം
ഒരു കുടക്കീഴിലേക്ക്
കൊണ്ടുവരുമെന്നുള്ള രീതിയിൽ
അവതരിപ്പിച്ച അർബൻ മെട്രോ
ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി
എന്ന പദ്ധതിയുടെ നിലവിലെ
അവസ്‌ഥ എന്താണ്;
വിശദീകരിക്കുമോ;
(
സി )
പദ്ധതി
നടത്തിപ്പിനായി ഏത്
രീതിയിലാണ് ഉദ്യോഗസ്ഥരെ
നിയമിക്കുന്നത് എന്ന്
അറിയിക്കുമോ; ഇതിനായി എത്ര
ഉദ്യോഗസ്ഥരെയാണ്, ഏതെല്ലാം
വകുപ്പുകളിൽ നിന്ന്
നിയമിച്ചിട്ടുള്ളത്
എന്നറിയിക്കുമോ; എറണാകുളത്ത്
എവിടെയാണ് പദ്ധതിയുടെ
കാര്യാലയം സ്ഥിതി
ചെയുന്നതെന്നും ഏത് വകുപ്പിന്
കീഴിലാണ് ഈ അതോറിറ്റി
നിലകൊള്ളുന്നതെന്നുമുള്ള
വിവരം അറിയിക്കുമോ;
(
ഡി )
പദ്ധതി
നടത്തിപ്പിനായി തുക
അനുവദിച്ചിട്ടുണ്ടോ; എങ്കില്‍
എത്ര രൂപയാണ്
അനുവദിച്ചതെന്നും ശമ്പളം
ഇനത്തിൽ ഉദ്യോഗസ്‌ഥർക്ക്
എത്ര രൂപ, ഏതൊക്കെ
തസ്തികകളിലായി നൽകിയിട്ടുണ്ട്
എന്നതും സംബന്ധിച്ച
വിശദവിവരങ്ങൾ നൽകുമോ?
1844.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈപ്പിനില്‍
നിന്നുളള സ്വകാര്യ ബസുകളുടെ
നഗരപ്രവേശത്തിനായി
27.11.2023-ല്‍ ഗതാഗത വകുപ്പ്
പുറപ്പെടുവിച്ച ജി.ഒ.(പി)
നം.27/2023 ഉത്തരവ് പ്രകാരം
സ്വീകരിച്ചിട്ടുളള നടപടികള്‍
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സ്വകാര്യ ബസുകളുടെ
നഗരപ്രവേശത്തിന്
പെര്‍മിറ്റിനായുളള അപേക്ഷകള്‍
പരിഗണിക്കുന്നതിനായി
റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട്
അതോറിറ്റി മീറ്റിംഗ്
ചേര്‍ന്നിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
മീറ്റിംഗിന്റെ
അടിസ്ഥാനത്തില്‍ ബസുകളുടെ
നഗരപ്രവേശത്തിനായി
സ്വീകരിച്ചിട്ടുളള
തുടര്‍നടപടികള്‍
വിശദമാക്കാമോ?
1845.
ശ്രീ.
ടി. ജെ. വിനോദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊച്ചി
നഗരത്തിന് വേണ്ടി കൊച്ചി
മെട്രോ റെയിൽ ലിമിറ്റഡ് ഒരു
സ്വകാര്യ കൺസൾട്ടൻസിയെ കൊണ്ട്
തയ്യാറാക്കിയിട്ടുള്ള
കോംപ്രിഹെന്‍സീവ് മൊബിലിറ്റി
പ്ലാൻ (സി.എം.പി.) കേരള
മെട്രോപോളിറ്റൻ
ട്രാൻസ്പോർട്ട് അതോറിറ്റിയുടെ
അംഗീകാരത്തിന് നൽകിയിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
(
ബി )
പ്രസ്തുത
സി.എം.പി മൂന്നാമത് ഒരു
വിദഗ്ധസമിതിയെ കൊണ്ട് അവലോകനം
നടത്തുന്നതിനും
ബഹുജനാഭിപ്രായം
സ്വരൂപിക്കുന്നതിനും നടപടി
സ്വീകരിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
സി )
കേരള
മെട്രോപോളിറ്റൻ
ട്രാൻസ്പോർട്ട് അതോറിറ്റിയുടെ
പ്രാഥമിക കർത്തവ്യം നഗരത്തിന്
ഒരു കോംപ്രിഹൻസിവ് മൊബിലിറ്റി
പ്ലാൻ രൂപപ്പെടുത്തുക
എന്നാണെന്നിരിക്കെ പ്രസ്തുത
സി.എം.പി തയ്യാറാക്കുവാൻ
കൊച്ചി മെട്രോ റെയിൽ
ലിമിറ്റഡ് എന്ന കമ്പനിയെ
ഏൽപ്പിച്ച സാഹചര്യം
വിശദമാക്കുമോ?
1846.
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലവില്‍
ബസുകള്‍ ഓടാത്ത റൂട്ടുകളില്‍
പുതിയ പെര്‍മിറ്റുകള്‍
നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(
ബി )
കോഴിക്കോട്
ജില്ലയില്‍ ഈ വിഷയവുമായി
ബന്ധപ്പെട്ട് എത്ര യോഗങ്ങളാണ്
ചേര്‍ന്നിട്ടുള്ളത്; യോഗ
തീരുമാനങ്ങളുടെ
അടിസ്ഥാനത്തില്‍ ഏതെല്ലാം
റൂട്ടുകളിലാണ് പെര്‍മിറ്റ്
നല്‍കാന്‍ അനുമതി
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
കോഴിക്കോട്
ജില്ലയില്‍ ഏതൊക്കെ
റൂട്ടുകളിലാണ് ബസ്
ഓടിക്കുന്നതിന് പെര്‍മിറ്റ്
ലഭ്യമാക്കാന്‍ അപേക്ഷകള്‍
ലഭിച്ചിട്ടുള്ളതെന്നും
ഇവയില്‍ ഏതെല്ലാമാണ്
അനുവദിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(
ഡി )
ഏതൊക്കെ
റൂട്ടുകളിലെ പെര്‍മിറ്റ്
അപേക്ഷകളാണ്
നിരസിച്ചിട്ടുള്ളത്; ആയത്
നിരസിക്കാനുള്ള കാരണങ്ങള്‍
വിശദമാക്കാമോ?
1847.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം ജലഗതാഗത
മേഖലയില്‍ എന്തെല്ലാം നവീകരണ
പ്രവര്‍ത്തനങ്ങളാണ്
നടന്നുവരുന്നതെന്ന്
അറിയിക്കുമോ; വിശദമാക്കാമോ;
(
ബി )
ഇന്ധനക്ഷമതയും
ഉയര്‍ന്ന സുരക്ഷയുമുള്ള പുതിയ
ഗതാഗത ബോട്ടുകള്‍
വാങ്ങുന്നതിനും, ഫെറി
സര്‍വീസുകള്‍
മെച്ചപ്പെടുത്തുന്നതിനും
നടപടി സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദവിവരം നൽകാമോ ;
(
സി )
ദേശീയ
ജലപാത III-മായി
ബന്ധിപ്പിക്കുന്ന ഫീഡര്‍
കനാലുകളുടെ നിര്‍മ്മാണ
പുരോഗതി വിശദമാക്കാമോ?
1848.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ജലഗതാഗതം വിപുലപ്പെടുത്താന്‍
പുതിയ പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി ആദ്യഘട്ടത്തില്‍
ഏതെല്ലാം മേഖലകളിലാണ്
ആരംഭിക്കുന്നത്;
വിശദമാക്കാമോ?
1849.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ദേശീയപാതയിൽ
എലിവേറ്റഡ് ഹൈവേ നിർമ്മാണം
നടക്കുന്നതിനാൽ ജനങ്ങളുടെ
യാത്രാ ക്ലേശം
പരിഹരിക്കുന്നതിനായി
അരുകുറ്റിയിൽ നിന്ന്
എറണാകുളത്തേക്ക് ബോട്ട്
സർവീസ്
അനുവദിക്കുന്നതിനുവേണ്ടി
നൽകിയ അപേക്ഷയിൽ സ്വീകരിച്ച
നടപടി വിശദമാക്കാമോ;
(
ബി )
വൈക്കം-എറണാകുളം
റൂട്ടിൽ സർവീസ് നടത്തിയിരുന്ന
വേഗാ ബോട്ട് നിലവിൽ ഏത്
റൂട്ടിലാണ് സർവീസ്
നടത്തുന്നതെന്നും, എത്ര
നാളുകളായി പ്രസ്തുത റൂട്ടിൽ
സർവീസ് നടത്താൻ
തുടങ്ങിയിട്ടെന്നും
വിശദമാക്കാമോ?
1850.
ശ്രീ.
പി. അബ്ദുല്‍ ഹമീദ്
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
എ. കെ. എം. അഷ്റഫ്
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇതര
സംസ്ഥാനങ്ങളിൽ നിന്നുള്ള
വാഹനങ്ങളുടെ രജിസ്ട്രേഷൻ
മാറ്റുന്നതിലും
പുതുക്കുന്നതിലും നികുതി
വെട്ടിപ്പ് നടക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ ക്രമക്കേടുകളെ
സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
കുറ്റക്കാർക്കെതിരെ
എന്തു നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
1851.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിവിധ
വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള
വാഹനങ്ങളുടെ ഫിറ്റ്നസ്
കാലാവധിയുടെ മാനദണ്ഡം
എന്താണെന്ന് അറിയിക്കാമോ;
എത്രകാലം ഒരു വാഹനം
ഉപയോഗിക്കാനാകുമെന്ന്
വ്യക്തമാക്കാമോ;
(
ബി )
പതിനഞ്ച്
വർഷം കഴിഞ്ഞ ഏതെല്ലാം തരം
വാഹനങ്ങൾക്കാണ് നിരോധനം
ഉള്ളതെന്ന് വിശദമാക്കാമോ;
കെ.എസ്.ആർ.ടി.സി. ബസുകളുടെ
കാലാവധി എത്രയെന്ന്
അറിയിക്കാമോ;
(
സി )
പബ്ലിക്
ട്രാന്‍സ്പോർട്ടിനായി
ഉപയോഗിക്കുന്ന
കെ.എസ്.ആർ.ടി.സി.
വാഹനങ്ങൾക്കില്ലാത്ത നിരോധനം
സർക്കാർ വകുപ്പുകളിലെ
പതിനഞ്ച് വർഷം കഴിഞ്ഞ
വാഹനങ്ങൾക്ക് ബാധകമാകുന്ന
അവസ്ഥയുണ്ടോ;
(
ഡി )
സർക്കാരിന്റെ
നിലവിലെ സാമ്പത്തിക സ്ഥിതിയിൽ
പതിനഞ്ച് വർഷം കഴിഞ്ഞതും
മൂന്ന് ലക്ഷം കിലോമീറ്ററിന്
താഴെ മാത്രം ഓടിയതും
ഉപയോഗയോഗ്യവുമായ സർക്കാർ
വാഹനങ്ങളെ ഉപയോഗിക്കുന്നതിന്
അനുമതി നൽകുന്നത്
പരിഗണിക്കത്തക്കവിധത്തില്‍
നിയമഭേദഗതിക്ക്
കേന്ദ്രസർക്കാരിനോടാവശ്യപ്പെടാമോ?
1852.
ശ്രീ.
സണ്ണി ജോസഫ്
ശ്രീ.
സി. ആര്‍. മഹേഷ്
ശ്രീ.
ടി. സിദ്ദിഖ്
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാഹൻ
സോഫ്റ്റ്‌വെയറിലെ പിഴവ്
ഉപയോഗപ്പെടുത്തി മോട്ടോർ വാഹന
വകുപ്പിൽ കോടികളുടെ നികുതി
വെട്ടിപ്പ് നടന്നതായുള്ള
ആക്ഷേപം ഗൗരവത്തോടെ
കാണുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
വാഹൻ
സോഫ്റ്റ്‌വെയറിൽ എഡിറ്റിംഗ്
നടത്തുവാൻ ഉദ്യോഗസ്ഥർക്ക്
അനുമതി നൽകാനിടയായ സാഹചര്യം
എന്താണെന്ന് വ്യക്തമാക്കുമോ;
(
സി )
എന്തൊക്കെ
ക്രമക്കേടുകളാണ്
കണ്ടെത്തിയിട്ടുള്ളത്;
വിശദാംശം നൽകുമോ; ഈ
കാര്യത്തിൽ അന്വേഷണം
നടത്തിയിട്ടുണ്ടോ;
ഉത്തരവാദികളായവർക്കെതിരെ കർശന
നടപടി സ്വീകരിക്കുമോ ?
1853.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നിലവിൽ രജിസ്റ്റർ
ചെയ്തിട്ടുള്ള ആംബുലൻസുകളുടെ
എണ്ണം എത്രയെന്ന്
അറിയിക്കാമോ;
(
ബി )
ചികിത്സാ
സംബന്ധമായി
ആശുപത്രികളിലേക്കും മറ്റ്
ആതുര സേവന പ്രവർത്തനങ്ങൾക്കും
ദുരന്തനിവാരണ
ആവശ്യങ്ങൾക്കുമല്ലാതെ മറ്റ്
എന്തെല്ലാം ആവശ്യങ്ങള്‍ക്ക്
ആംബുലൻസുകൾ ഉപയോഗിക്കാൻ നിയമം
അനുവദിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
സ്വകാര്യ
യാത്രകൾക്ക് ആംബുലൻസുകൾ
ഉപയോഗിക്കുകയാണെങ്കിൽ
സ്വീകരിക്കുന്ന നിയമ നടപടികൾ
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(
ഡി )
സംസ്ഥാനത്ത്
സ്വകാര്യ യാത്രകൾക്ക്
ആംബുലൻസ് ഉപയോഗിക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഇ )
എങ്കിൽ
ഇതുമായി ബന്ധപ്പെട്ട്
ലഭിച്ചിട്ടുള്ള പരാതികളുടെ
എണ്ണവും വിശദവിവരവും
ലഭ്യമാക്കാമോ?
1854.
ശ്രീ.
എ. സി. മൊയ്‌തീൻ
ശ്രീ
എം മുകേഷ്
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മറ്റ്
സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍
ചെയ്ത ബസ്സുകള്‍ കേന്ദ്ര
സര്‍ക്കാരിന്റെ ടൂറിസ്റ്റ്
പെര്‍മിറ്റ് ചട്ടങ്ങളുടെ
പിന്‍ബലത്തില്‍ സംസ്ഥാനത്ത്
സ്ഥിരമായി സര്‍വീസ്
നടത്തിവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഇതിന്
പരിഹാരമെന്നോണം ഇത്തരം
ബസ്സുകളുടെ രജിസ്ട്രേഷന്‍
കേരളത്തില്‍ത്തന്നെ
നടത്തുന്നതിന് സഹായകമാകുംവിധം
ടൂറിസ്റ്റ് ബസ്സുകളുടെ നികുതി
കുറയ്ക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
ആള്‍
ഇന്ത്യ ടൂറിസ്റ്റ്
പെര്‍മിറ്റ് എടുത്ത്
കേരളത്തില്‍ എത്തുന്ന
ബസുകളില്‍ നിന്നും നികുതി
ഈടാക്കുന്നതുമായി
ബന്ധപ്പെട്ട് ടാക്സേഷന്‍
നിയമത്തില്‍ ഭേദഗതി
വരുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കുമോ?
1855.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആർ.സി.ബുക്ക്,
ഡ്രൈവിംഗ് ലൈസൻസ് എന്നിവ
പുതിയതായി ഇഷ്യൂ ചെയ്യാനും
പുതുക്കി നൽകാനും എത്ര
ദിവസമാണ് വേണ്ടി വരുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ആർ.സി.ബുക്കും
ഡ്രൈവിംഗ് ലൈസൻസും ഇപ്പോൾ
കുറെ നാളുകളായി ഇഷ്യൂ
ചെയ്യാറില്ലെന്ന് വാഹന
ഉടമകളും ഡ്രൈവർമാരും
അടക്കമുള്ള പൊതുജനം
പരാതിപ്പെടുന്നത്
വസ്തുതാപരമാണോയെന്ന്
വ്യക്തമാക്കാമോ;
(
സി )
എങ്കിൽ
കാലതാമസത്തിന്
കാരണമെന്താണെന്നും, ഇഷ്യൂ
ചെയ്യാനായി എത്ര
ആർ.സി.ബുക്കുകളും ഡ്രൈവിംഗ്
ലൈസൻസുകളും ഉണ്ടെന്നുമുള്ള
വിവരം ജില്ലതിരിച്ച്
ലഭ്യമാക്കാമോ ;
(
ഡി )
ഒരു
ആർ.സി. ബുക്കും ഡ്രൈവിംഗ്
ലൈസൻസും തയ്യാറാക്കുന്നതിന്
വേണ്ടിവരുന്ന ചെലവ്
എത്രയാണെന്നും, ഏതെങ്കിലും
ഏജൻസിയെയാണോ
ഇതേല്പിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ; എങ്കിൽ
പ്രസ്തുത ഏജൻസിക്ക് കുടിശിക
തുക നല്‍കാനുണ്ടോയെന്ന്
അറിയിക്കുമോ?
1856.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഹൈ
സെക്യൂരിറ്റി രജിസ്ട്രേഷന്‍
പ്ലേറ്റുമായി ബന്ധപ്പെട്ട്
എന്തെങ്കിലും തീരുമാനം
എടുത്തിട്ടുണ്ടോ;
(
ബി )
നിലവില്‍
നമ്പര്‍പ്ലേറ്റ് മേഖലയില്‍
ജോലി ചെയ്യുന്ന തൊഴിലാളികളെ
കൂടി ഉള്‍പ്പെടുത്തി ഈ പദ്ധതി
നടപ്പാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
സി )
എം.എസ്.എം.ഇ.(മൈക്രോ,
സ്മാൾ ആൻഡ് മീഡിയം
എന്റർപ്രൈസസ്),
സ്റ്റാര്‍ട്ടപ്പ്
കമ്പനികളെകൂടി
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി ഈ മേഖലയിലെ കമ്പനികളെ
ഉള്‍പ്പെടുത്തി ഇത്
പ്രാവര്‍ത്തികമാക്കുവാന്‍
സാധിക്കുമോയെന്ന്
വ്യക്തമാക്കുമോ ?
1857.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
മണ്ഡലത്തിലെ ഗതാഗത
പ്രശ്നങ്ങള്‍ ചര്‍ച്ച
ചെയ്യാനായി ചേര്‍ന്ന ജനകീയ
സദസ്സിന്റെ
തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏതു
ഘട്ടത്തിലാണെന്നറിയിക്കാമോ;
വിശദമാക്കാമോ;
(
ബി )
ഈ
യോഗത്തില്‍ ഉയര്‍ന്നുവന്ന
ഏതൊക്കെ പ്രശ്നങ്ങള്‍ക്കാണ്
പരിഹാരം ഉണ്ടാവുക
എന്നറിയിക്കാമോ?
1858.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വാടകക്കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
പയ്യന്നൂര്‍ ജോയിന്റ്
ആര്‍.ടി.ഒ. ഓഫീസ്
കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ
ഒഴിഞ്ഞ കെട്ടിടത്തിലേക്ക്
മാറ്റുന്നതിനുള്ള നടപടി ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
1859.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പുനരുപയോഗ ഇന്ധനം
ഉപയോഗിക്കുന്ന വാഹനങ്ങളുടെ
വിപണനം കൂട്ടുന്നതിനും
അതിലൂടെ ആഗോളതാപന തോത്
കുറക്കാനും ഉതകുന്ന
എന്തെല്ലാം പദ്ധതിയാണ്
മുന്നോട്ട് വയ്ക്കുന്നത്;
(
ബി )
കർണ്ണാടക
സർക്കാർ 25 ലക്ഷം രൂപ
വരെയുള്ള ഇലക്ട്രിക്
വാഹനങ്ങൾക്ക് മോട്ടോർ വാഹന
നികുതി ഒഴിവാക്കി ഇലക്ട്രിക്
വാഹനങ്ങളുടെ ഉപയോഗം ഗണ്യമായി
ഉയർത്താൻ ഉതകുന്ന പദ്ധതി
ആവിഷ്കരിച്ചത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
സംസ്ഥാനത്തും പുനരുപയോഗ
ഊർജ്ജം ഉപയോഗിച്ച്
പ്രവർത്തിപ്പിക്കുന്ന
വാഹനങ്ങൾക്ക് നികുതി
ഒഴിവാക്കുവാൻ സർക്കാർ
തയ്യാറാകുമോ; വിശദമാക്കുമോ?
1860.
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പ്രവാസികള്‍ക്ക്
ഡ്രൈവിംഗ് ലൈസന്‍സിനുള്ള
ടെസ്റ്റിന് മുന്‍ഗണന
നല്‍കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ ലഭ്യമാക്കുമോ;
(
ബി )
ഇതര
സംസ്ഥാനങ്ങളില്‍
പഠിച്ചുവരുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
ലൈസന്‍സ് എടുക്കുന്നതിന്
പ്രത്യേക മുന്‍ഗണന നല്‍കുന്ന
വിഷയം പരിഗണിക്കുമോ?
1861.
ശ്രീ.
പി. കെ. ബഷീർ
ശ്രീ.
എൻ. എ. നെല്ലിക്കുന്ന്
ശ്രീ.
കെ. പി. എ. മജീദ്
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ആഡംബര ബസ്സുകൾ ഉൾപ്പെടെയുളള
വാഹനങ്ങളുടെ രജിസ്ട്രേഷൻ
കുറഞ്ഞുവരുന്നതിന്റെ കാരണം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
വാഹന
നികുതി കുറവായ ഇതര
സംസ്ഥാനങ്ങളിൽ വാഹനങ്ങൾ
രജിസ്റ്റർ ചെയ്യുന്നതിനാൽ
സംസ്ഥാനത്തിന് നികുതി നഷ്ടം
ഉണ്ടാകുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
എങ്കില്‍
നികുതിനഷ്ടം
ഒഴിവാക്കുന്നതിനായി
വാഹനനികുതി ഘടന
പുന:പരിശോധിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
1862.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ
ഗതാഗത നിയമലംഘനത്തിന് എത്ര
കേസുകൾ എടുത്തിട്ടുണ്ടെന്നും,
അവയില്‍ എന്തു നടപടി എടുത്തു
എന്നും അറിയിക്കാമോ;
(
ബി )
പ്രസ്തുത
ഇനത്തിൽ പിഴയായി എത്ര തുക
നിശ്ചയിച്ചു
നൽകിയിട്ടുണ്ടെന്നും, എത്ര
തുക സർക്കാരിലേക്ക്
ലഭിച്ചിട്ടുണ്ടെന്നും ജില്ല
തിരിച്ച് അറിയിക്കാമോ;
(
സി )
ഗതാഗത
നിയമലംഘനത്തിന്റെ പേരിൽ എത്ര
പേരുടെ ഡ്രൈവിംഗ് ലൈസൻസ്
റദ്ദാക്കിയിട്ടുണ്ടെന്ന്
അറിയിക്കാമോ?
1863.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീമതി
കെ. കെ. രമ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സേഫ്
കേരള പദ്ധതിക്കായി മോട്ടോർ
വാഹന വകുപ്പ് എത്ര ഇലക്ട്രിക്
വാഹനങ്ങളാണ് വാടകയ്ക്ക്
എടുത്തതെന്നും വാടകയിനത്തിൽ
നാളിതുവരെ എത്ര തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ;
(
ബി )
വാഹന
പരിശോധനകൾക്കായുള്ള
പട്രോളിംഗിന് ഇലക്ട്രിക്
വാഹനങ്ങൾ ഉപയോഗപ്പെടുത്തുവാൻ
സാധിക്കില്ലെന്ന് റിപ്പോർട്ട്
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
ഇലക്ട്രിക്
വാഹനങ്ങൾ സ്വന്തമായി
വാങ്ങുന്നതിനേക്കാള്‍ കൂടുതൽ
തുക വാടകയിനത്തിൽ
ചെലവഴിക്കുകയും ഉദ്ദേശ്യ
ലക്ഷ്യത്തിന് അനുസൃതമായി
വാഹനം പ്രയോജനപ്പെടുത്താൻ
കഴിയാതിരിക്കുകയും ചെയ്ത
സാഹചര്യത്തിൽ
ഉത്തരവാദികളായവർക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
1864.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആർ.ടി.ഓഫീസുമായി
ബന്ധപ്പെട്ട വിവരങ്ങൾ
ലഭിക്കുന്നതിനും ട്രാഫിക്
നിയമലംഘനങ്ങളെക്കുറിച്ച്
പരാതികൾ രജിസ്റ്റർ
ചെയ്യുന്നതിനും
പൊതുജനങ്ങൾക്ക് ടോൾഫ്രീ നമ്പർ
ലഭ്യമാണോ; എങ്കില്‍
വിശദാംശങ്ങൾ നൽകാമോ;
ഇല്ലെങ്കിൽ അത്തരമൊരു സേവനം
നടപ്പാക്കാൻ എന്തെങ്കിലും
പദ്ധതിയുണ്ടോ; വിശദാംശങ്ങൾ
നൽകാമോ;
(
ബി )
ആർ.ടി.ഓഫീസുകളുടെ
അധികാരപരിധി സംബന്ധിച്ച
വിവരങ്ങളും, ഡ്രൈവിംഗ്
ടെസ്റ്റ്, വാഹന
പുനഃപരിശോധന, ഫിറ്റ്നസ്
പരിശോധനാ സ്ഥലങ്ങൾ, പരിശോധനാ
തീയതികൾ, റിപ്പോർട്ടിംഗ്
സമയങ്ങൾ എന്നീ വിവരങ്ങളും
വകുപ്പിന്റെ വെബ്സൈറ്റിൽ
പ്രസിദ്ധീകരിക്കാൻ നടപടി
സ്വീകരിക്കാമോ;
(
സി )
സംസ്ഥാനത്ത്
ഓൺലൈൻ ഓൾ ഇന്ത്യ ടൂറിസ്റ്റ്
പെർമിറ്റ് (എ.ഐ.ടി.പി.) ഏത്
വർഷമാണ് അവതരിപ്പിച്ചത്;
ഇതുവരെ എത്ര പെർമിറ്റുകൾ
നൽകിയിട്ടുണ്ട്;
സംസ്ഥാനത്തിനുള്ള വിഹിതമായി
കേന്ദ്രസർക്കാരിൽ നിന്ന് എത്ര
രൂപ ഫീസായി ലഭിച്ചിട്ടുണ്ട്;
കേന്ദ്രസർക്കാരിൽ നിന്ന്
ലഭിക്കുന്ന വിഹിതം സർക്കാർ
ട്രഷറിയിൽ പ്രത്യേക
അക്കൗണ്ടിൽ
സൂക്ഷിക്കുന്നുണ്ടോ;
പെർമിറ്റുകൾ, വരുമാനം,
സംസ്ഥാന വിഹിതം എന്നിവയുമായി
ബന്ധപ്പെട്ട വിശദവിവരങ്ങൾ
നൽകാമോ;
(
ഡി )
ഡ്രൈവിംഗ്
ലൈസൻസുകൾ, വാഹന രജിസ്ട്രേഷൻ
സർട്ടിഫിക്കറ്റുകൾ,
അന്താരാഷ്ട്ര ഡ്രൈവിംഗ്
പെർമിറ്റുകൾ എന്നിവ
അച്ചടിക്കുന്നതിലുള്ള
പെൻഡിംഗ് ജോലികളെ സംബന്ധിച്ച
വിശദവിവരം ഓഫീസ്
അടിസ്ഥാനത്തില്‍ നൽകാമോ;
അച്ചടി ജോലികള്‍ക്ക്
കമ്പനികള്‍ക്ക് കുടിശികയുള്ള
തുകയും കമ്പനികളുടെ
പേരുവിവരവും സംബന്ധിച്ച
വിശദാംശങ്ങൾ നൽകാമോ; ഇത്തരം
ജോലികൾ സർക്കാർ
സ്ഥാപനങ്ങൾക്ക് നൽകണമെന്ന
സർക്കാർ ഉത്തരവുകൾ
പാലിച്ചുകൊണ്ട്, പ്രിന്റിംഗ്
ജോലികൾ ഗവൺമെന്റ് പ്രസ്സ്,
കേരള സ്റ്റേറ്റ് സെന്റർ ഫോർ
അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ്
ട്രെയിനിംഗ് (സി-ആപ്റ്റ്),
അല്ലെങ്കിൽ കേരള ബുക്സ് ആൻഡ്
പബ്ലിക്കേഷൻസ് സൊസൈറ്റി
(കെ.ബി.പി.എസ്.)
എന്നിവയിലേക്ക് കൈമാറ്റം
ചെയ്യുന്നതിന് എന്തെങ്കിലും
നടപടി സ്വീകരിച്ചിട്ടുണ്ടോ;
(
ഇ )
ഗതാഗത
നിയമലംഘനങ്ങൾ റിപ്പോർട്ട്
ചെയ്യുന്നതിനും സ്വീകരിച്ച
നടപടികളുടെ സ്ഥിതി ഓൺലൈനായി
പരിശോധിക്കുന്നതിനും
പൗരന്മാർക്ക് മോട്ടോർവാഹന
വകുപ്പ് സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
പുറപ്പെടുവിച്ച ട്രാഫിക്
നിയമലംഘന ചലാനുകളുടെ വർഷം
തിരിച്ചും വിഭാഗം
തിരിച്ചുമുള്ള വിവരങ്ങളും,
ഓഫീസ്, ജില്ല എന്നിവ
അടിസ്ഥാനമാക്കിയുള്ള യഥാർത്ഥ
സമയ വരുമാന ശേഖരണം സംബന്ധിച്ച
വിവരവും പൗരന്മാർക്ക്
ലഭ്യമാക്കാമോ; വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(
എഫ് )
സംസ്ഥാനത്തെ
റോഡപകടങ്ങളുടെ വിശദാംശങ്ങളും,
എ.ഐ. ക്യാമറകളിലൂടെയും ഫീൽഡ്
ഓഫീസർമാരിലൂടെയും
പ്രത്യേകമായി പുറപ്പെടുവിച്ച
ചലാനുകളുടെ വിവരങ്ങളും
പൊതുജനങ്ങൾക്ക് ലഭ്യമാണോ;
ഇത്തരമൊരു സംവിധാനം
നിലവിലില്ലെങ്കിൽ അത്
നടപ്പാക്കാനുള്ള
പദ്ധതികളുണ്ടോ; വിശദാംശങ്ങൾ
ല്യമാക്കാമോ?
1865.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേന്ദ്ര
നിയമപ്രകാരം ഉപയോഗശൂന്യമായ
സർക്കാർ വാഹനങ്ങളെ
സംബന്ധിച്ച് വിവരശേഖരണം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
എങ്കിൽ
കേന്ദ്ര നിയമപ്രകാരം
ഉപയോഗശൂന്യമായ ഇത്തരം
വാഹനങ്ങൾ സംസ്ഥാന സർക്കാർ
നിലനിർത്തുന്നതിന്റെ കാരണം
വിശദമാക്കാമോ;
(
സി )
ഇത്തരം
ഉപയോഗശൂന്യമായ സർക്കാർ
വാഹനങ്ങളെ ഒഴിവാക്കുന്നതിന്
നടപടികൾ സ്വീകരിക്കുമോ;
വിശദമാക്കാമോ;
(
ഡി )
ഇത്തരത്തിൽ
ഒഴിവാക്കൽ നടത്തിയാൽ പുതിയ
വാഹനങ്ങൾ വാങ്ങുന്നതിന്
സംസ്ഥാന സർക്കാർ
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദമാക്കാമോ?
1866.
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വാഹനങ്ങൾക്ക്
ഫിറ്റ്നസ് സർട്ടിഫിക്കറ്റ്
ലഭിക്കുന്നതിനുവേണ്ടി
അപേക്ഷിക്കാൻ സർക്കാർ
സ്ലോട്ട് ഏർപ്പെടുത്തിയത്
മൂലം, വാഹന ഉടമകൾക്ക്
അവരുടേതല്ലാത്ത കുറ്റത്താല്‍
ഉണ്ടാകുന്ന കാലതാമസത്തിന്
ഏർപ്പെടുത്തിയിട്ടുള്ള പിഴ
തുക ഒഴിവാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ;
(
ബി )
ഫിറ്റ്നസ്
സർട്ടിഫിക്കറ്റ്
ലഭിക്കുന്നതിന്
ഏർപ്പെടുത്തിയിട്ടുള്ള
'സ്ലോട്ട്' സംവിധാനത്തിനു
പകരം മറ്റെന്തെങ്കിലും
ക്രമീകരണം
ഏർപ്പെടുത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
സി )
ആർ.സി.,
ലൈസൻസ് എന്നിവ
പുതുക്കുന്നതിന് അപേക്ഷ
നൽകിയാൽ അവ ലഭിക്കുന്നതിന്
മാസങ്ങളോളം കാലതാമസം വരുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
അപേക്ഷ നൽകിയാൽ ഏഴു
ദിവസത്തിനുള്ളിൽ ആർ.സി.യും,
ലൈസൻസും, മറ്റ്
സർട്ടിഫിക്കറ്റുകളും
ലഭ്യമാക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
1867.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ)
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാഹനങ്ങളുടെ
ഗ്ലാസുകളിൽ കൂളിംഗ് ഫിലിം
ഒട്ടിക്കുന്നത്
നിയമാനുസൃതമാണെന്ന ഹൈക്കോടതി
ഉത്തരവ്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ഇക്കാര്യത്തില്‍
സര്‍ക്കാരിന്റെ നിലപാട്
എന്താണെന്നും, ഉത്തരവിനെതിരെ
അപ്പീൽ നൽകാൻ
ഉദ്ദേശിക്കുന്നുണ്ടോയെന്നും
വ്യക്തമാക്കുമോ;
(
സി )
കേന്ദ്ര
മോട്ടോർവാഹന ചട്ടത്തിൽ ഭേദഗതി
വന്നിട്ടുള്ള സാഹചര്യം കൂടി
പരിഗണിച്ച് വാഹനങ്ങളിൽ
കൂളിംഗ് ഫിലിം ഒട്ടിക്കുന്നത്
സംബന്ധിച്ച കോടതി ഉത്തരവ്
നടപ്പാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
1868.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
സർക്കാർ 2021-ൽ ആവിഷ്കരിച്ച
പുതിയ വാഹനങ്ങൾക്കുള്ള
ബി.എച്ച്. സീരീസ്
രജിസ്ട്രേഷന് കേരളത്തിൽ
അനുമതിയുണ്ടോ; കേരളം ഇതിൽ
നിന്ന് മാറിനിൽക്കുന്നതിന്റെ
കാരണം എന്താണ്;
(
ബി )
ബി.എച്ച്.
രജിസ്ട്രേഷൻ അനുവദിച്ച്
കൊടുക്കണമെന്ന് കേരള
ഹൈക്കോടതി ഉത്തരവ്
നൽകിയിട്ടുണ്ടോ; ഇത് പ്രകാരം
എത്ര വാഹനങ്ങൾക്ക് ബി.എച്ച്.
രജിസ്ട്രേഷൻ നൽകിയിട്ടുണ്ട്;
ബി.എച്ച്.സീരീസ് രജിസ്ട്രേഷൻ
നമ്പർ അനുവദിക്കുവാൻ സർക്കാർ
നടപടി സ്വീകരിക്കുമോ?
1869.
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇ-വാഹനങ്ങൾ
വാടകയ്ക്ക് എടുക്കുന്നത്
നഷ്ടമാണെന്ന് കണ്ടെത്തിയതിനെ
തുടർന്ന് മോട്ടോർ വാഹന
വകുപ്പ് ഡീസൽ വാഹനങ്ങൾ
വാങ്ങുന്നതിന്
തീരുമാനമെടുക്കുകയുണ്ടായോ;
(
ബി )
ഇപ്രകാരം
ഡീസൽ വാഹനങ്ങൾ ആകെ എത്ര
രൂപയ്ക്കാണ് വാങ്ങുന്നതിന്
തീരുമാനിച്ചിട്ടുള്ളത്;
ഏതൊക്കെ വാഹനങ്ങളാണ് ഈ
തുകയ്ക്ക് വാങ്ങാൻ
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങൾ അറിയിക്കുമോ;
(
സി )
എന്തൊക്കെ
പഠനങ്ങളുടെ അടിസ്ഥാനത്തിലാണ്
ഇ-വാഹനങ്ങൾ നഷ്ടമാണെന്ന്
കണ്ടെത്തിയത്;
(
ഡി )
പഠനത്തിന്റെ
അടിസ്ഥാനത്തിൽ ഇ-വാഹനങ്ങൾ
നഷ്ടത്തിലാണെന്ന
നിഗമനത്തിലെത്താനിടയാക്കിയ
വസ്തുതകള്‍ എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
|
|
|
|
|
|
|
|