UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 12th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1558.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഭൂമിയുടെ ന്യായവിലയിൽ ഉണ്ടായ വർദ്ധനവ് സാമ്പത്തിക വര്‍ഷാടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;
( ബി )
ന്യായവില വർധനവിലൂടെ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ എന്നീ ഇനങ്ങളിൽ ഓരോ സാമ്പത്തിക വർഷവും പ്രതീക്ഷിച്ച ആകെ വരുമാനം എത്രയെന്നും എത്ര വരുമാനം ലഭിച്ചിട്ടുണ്ടെന്നും നടപ്പു സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ട തുക എത്രയാണെന്നും എത്ര തുക പിരിച്ചെടുക്കാൻ സാധിച്ചുവെന്നും വിശദമാക്കുമോ?
1559.
ശ്രീ. എം. എം. മണി
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ എം മുകേഷ്
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആധാരങ്ങളുടെ ഡിജിറ്റൈസേഷൻ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
ഭൂമിയുടെ ഡിജിറ്റല്‍ സ്കെച്ചുകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ആധാരങ്ങള്‍ ഏതു സബ് രജിസ്ട്രാര്‍ ഓഫീസിലും രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം എന്നത്തേക്ക് പൂര്‍ത്തിയാക്കുമെന്ന് അറിയിക്കാമോ?
1560.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കാസ൪ഗോഡ് ജില്ലയില്‍ ഭൂമി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് എത്ര ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
ഇതിനെതിരെ എന്തൊക്കെ ശിക്ഷാ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
1561.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വില കുറച്ച് രജിസ്റ്റർ ചെയ്ത ആധാരങ്ങളുടെ അണ്ടർവാല്വേഷൻ കേസുകളിൽ സർക്കാരിലേക്ക് ഒടുക്കേണ്ട തുകയിന്മേൽ വൻതുക ഇളവ് ചെയ്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് അറിയിക്കുമോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ വിവിധ  ജില്ലാ രജിസ്ട്രാർ ഓഡിറ്റ് ഓഫീസുകളില്‍ 01.06.2022  മുതൽ 31.05.2024 വരെയുള്ള രണ്ടുവർഷത്തെ ഇത്തരം കേസുകൾ വകുപ്പ് തലത്തിലോ സർക്കാർ തലത്തിലോ പരിശോധിക്കപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; ഉണ്ടെങ്കിൽ ഇത്തരത്തിലുണ്ടായ റവന്യൂ നഷ്ടം  ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( സി )
2024-25 ലെ കേന്ദ്ര ബഡ്ജറ്റിൽ ഭുമി ഇടുപാടുകൾ സംബന്ധിച്ച പരിഷ്കാരങ്ങൾക്ക് പ്രത്യേക സാമ്പത്തിക സഹായം പ്രഖ്യാപിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതിൽ ആധാര രജിസ്‌ട്രേഷൻ സംവിധാനങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അറിയിക്കുമോ; ഉണ്ടെങ്കിൽ എന്തൊക്കെ പരിഷ്കാരങ്ങളാണ് ആധാര രജിസ്‌ട്രേഷൻ ഇടപാടുകളുമായി  ബന്ധപ്പെട്ടു  വരുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട  പ്രത്യേക സാമ്പത്തിക സഹായം നേടിയെടുക്കുന്നതിനും  സർക്കാർ തീരുമാനിച്ചിട്ടുണ്ടോ യെന്ന് അറിയിക്കാമോ; ഉണ്ടെങ്കിൽ ഇതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
1562.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ചെറിയ തുകയ്ക്കുള്ള മുദ്രപ്പത്രങ്ങള്‍ ആവശ്യാനുസരണം ലഭിക്കുന്നില്ലായെന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
1563.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി, നറുകര വില്ലേജുകളിലെ ഭൂമിയുടെ ന്യായവില പുനർനിർണയം സംബന്ധിച്ച് 11.09.2024ന് ബഹുമാനപ്പെട്ട രജിസ്ട്രേഷൻ വകുപ്പ് മന്ത്രിക്ക് നൽകിയ കത്തിന്മേൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( ബി )
ന്യായവില പുനർനിർണയം സംബന്ധിച്ച നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി പൊതുജനങ്ങൾക്ക് രജിസ്ട്രേഷൻ സേവനങ്ങൾ വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1564.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുറഞ്ഞ തുകയ്ക്കുള്ള മുദ്രപ്പത്രങ്ങൾ ലഭ്യമല്ലാത്ത സാഹചര്യമുണ്ടോയെന്ന് അറിയിക്കുമോ ; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തിന് പ്രതിദിനം ആവശ്യമുള്ള കുറഞ്ഞ തുകയ്ക്കുള്ള മുദ്രപ്പത്രങ്ങളുടെ കണക്ക് എത്രയെന്നും ഇതിന്റെ അഭാവത്തിൽ ഇടപാടുകൾ നടത്താൻ എന്ത് സാഹചര്യമാണ് സർക്കാർ ഒരുക്കിയിട്ടുള്ളതെന്നും അറിയിക്കുമോ;
( സി )
കുറഞ്ഞ തുകയ്ക്കുള്ള മുദ്രപ്പത്രങ്ങളുടെ അഭാവം നേരിടുന്ന അവസ്ഥയിൽ ഈ തുകകൾക്കുള്ള ഇ-സ്റ്റാമ്പിംഗ് സാധ്യമാണോ എന്നത് വിശദമാക്കുമോ?
1565.
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ-സ്റ്റാമ്പിംഗ് നടപ്പാക്കുന്നതിന്റെ ഭാഗമായി മുദ്രപത്രങ്ങളുടെ അച്ചടി അവസാനിപ്പിക്കുവാൻ നിർദ്ദേശം നൽകിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കരാർ ഉടമ്പടികൾക്ക് വേണ്ട 200 രൂപയുടെ മുദ്രപത്രങ്ങൾ, വാടക കരാറുകൾക്കു വേണ്ട 500 രൂപയുടെ മുദ്രപത്രങ്ങൾ എന്നിവയ്ക്ക് കടുത്ത ക്ഷാമം ഉണ്ടായത് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
മുദ്രപത്രങ്ങൾക്ക് അനുഭവപ്പെടുന്ന ക്ഷാമം പരിഹരിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നു വിശദമാക്കുമോ;
( ഡി )
വെണ്ടർമാർക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന കമ്മീഷൻ വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1566.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എടച്ചേരി രജിസ്ട്രേഷൻ ഓഫീസ് നിർമ്മിക്കുന്നതിന് പഞ്ചായത്ത് വകുപ്പ് ഭൂമി അനുവദിക്കുന്ന വിഷയത്തിൽ നാളിതുവരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ഭൂമി ലഭിക്കുന്നതിന് നിലവിലുള്ള തടസ്സമെന്തൊക്കെയെന്ന് വ്യക്തമാക്കുമോ?
1567.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവള്ളൂർ വില്യാപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടങ്ങൾ ഉദ്‍ഘാടനം ചെയ്തെങ്കിലും ഓഫീസ് പ്രവർത്തനക്ഷമമാക്കാൻ സാധിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ അടിയന്തരമായി പുതിയ ഓഫീസ് കെട്ടിടത്തിലേക്ക് ഓഫീസ് പ്രവർത്തനം മാറ്റുന്നതിനായി സ്വീകരിക്കുന്ന നടപടിക്രമങ്ങൾ എന്തൊക്കെയെന്ന് അറിയിക്കാമോ; എന്നാണ് ഈ പുതിയ കെട്ടിടത്തിലേക്ക് ഓഫീസ് പ്രവർത്തനം മാറ്റാൻ സാധിക്കുക എന്ന് വ്യക്തമാക്കുമോ?
1568.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫീസുകൾ നിലവിലുണ്ടോ; എങ്കിൽ അവ ഏതെല്ലാമെന്നും സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെത്താൻ സ്വീകരിച്ചുവരുന്ന നടപടികൾ എന്തെല്ലാമെന്നും വിശദമാക്കുമോ;
( ബി )
സബ് രജിസ്ട്രാർ ഓഫീസുകളുടെ വാടക കുടിശികയിനത്തിൽ സർക്കാർ നൽകാനുള്ള തുകയുടെ വിശദാംശം നൽകാമോ; പ്രസ്തുത കുടിശിക എന്നത്തേയ്ക്ക് നൽകുമെന്ന് അറിയിക്കുമോ;
( സി )
മലപ്പുറം മണ്ഡലത്തിലെ മോങ്ങം സബ് രജിസ്ട്രാർ ഓഫീസ് ഇപ്പോഴും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നതെന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
പ്രസ്തുത ഓഫീസിന് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ നാളിതുവരെ ഇതിനായി സ്വീകരിച്ച നടപടികൾ വിശദമാക്കാമോ; ഓഫീസ് കെട്ടിടനിർമ്മാണത്തിന് ഫണ്ട് അനുവദിക്കുമോയെന്ന് വ്യക്തമാക്കാമോ?
1569.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പില്‍ നിന്നും കൈമാറിയ സ്ഥലത്ത് കല്ല്യാശ്ശേരി സബ്‍രജിസ്ട്രാര്‍ ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വകയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പുതിയ പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1570.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയിലെ വാഴൂർ സബ് രജിസ്ട്രാർ ഓഫീസിന്റെ വാടക, അധിക ഏരിയയുടെ ഉപയോഗം എന്നിവ നിശ്ചയിച്ചു അനുമതി ലഭ്യമാക്കുന്നത് സംബന്ധിച്ച ഇ3/38/2024-ടാക്സെസ് എന്ന ഫയല്‍ തീർപ്പാക്കിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ; പ്രസ്തുത ഫയലിന്റെ അന്തിമ തീർപ്പ് ഉത്തരവ്/കത്ത് എന്നിവയുടെ പകര്‍പ്പ് ലഭ്യമാക്കാമോ?
1571.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ കുഴല്‍മന്ദം സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിട നിര്‍മ്മാണത്തിന്റെ റീകാസ്റ്റ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിട നിര്‍മ്മാണത്തിന് പുതിയ കരാര്‍ നല്‍കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
1572.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം സബ് രജിസ്ട്രാര്‍ ഓഫീസില്‍ IV/40/13 പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള അയ്യന്‍കാളി കള്‍ച്ചറല്‍ ട്രസ്റ്റിന് പത്തനാപുരം കുര്യോട്ട് മലയില്‍ 6 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച് നല്‍കിയിട്ടുണ്ടോ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഈ ഭൂമിയില്‍ നിലവില്‍ ട്രസ്റ്റിന്റെ ഭാഗമായി എയ്ഡഡ് കോളേജ് പ്രവര്‍ത്തിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത ട്രസ്റ്റിന്റെ വാര്‍ഷിക വരവ് ചെലവ് കണക്കുകള്‍ സര്‍ക്കാര്‍ തലത്തില്‍ ഏതെങ്കിലും വകുപ്പ് മുമ്പാകെ സമര്‍പ്പിക്കുകയോ പരിശോധനക്ക് വിധേയമാക്കുകയോ ചെയ്യുന്നുണ്ടോ;
( ഡി )
ഇത്തരത്തിലുള്ള ട്രസ്റ്റുകളുടേയും ചാരിറ്റബിള്‍ സൊസൈറ്റികളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ മേല്‍ നോട്ടം നിര്‍വ്വഹിക്കുന്നതിനാവശ്യമായ സംവിധാനം നിലവില്‍ ഉണ്ടോ; വിശദമാക്കാമോ;
( ഇ )
ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റുകളുടെയും ചാരിറ്റബിള്‍ സൊസൈറ്റികളുടെയുമെല്ലാം പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ കൃത്യമായ മേല്‍നോട്ടം നിര്‍വ്വഹിക്കുന്നതിനാവശ്യമായ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
1573.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടിയില്‍ ട്രാംവേ റെയില്‍ മ്യൂസിയം സജ്ജീകരിക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത മ്യൂസിയം സജ്ജീകരണത്തില്‍ എന്തെല്ലാമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിശദീകരിക്കുമോ;
( സി )
ട്രാംവേയുമായി ബന്ധപ്പെട്ട് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കേണ്ട പ്രദര്‍ശന വസ്തുക്കള്‍ ശേഖരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ;
( ഡി )
ട്രാംവേ റെയില്‍ മ്യൂസിയം എന്നത്തേക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
1574.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ ഗാന്ധി സ്മൃതി മ്യൂസിയം രണ്ടാം ഘട്ട വികസനത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ വിശദ വിവരങ്ങൾ അറിയിക്കാമോ;
( ബി )
ഇല്ലെങ്കില്‍ എസ്റ്റിമേറ്റ് എത്രയും വേഗത്തില്‍ തയ്യാറാക്കി ഭരണാനുമതി നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1575.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി മണ്ഡലത്തിലെ കോന്നി ആനത്താവളത്തില്‍ പുരാവസ്തു വകുപ്പ് അനുവദിച്ച പൈതൃക മ്യൂസിയത്തിന്റെ നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ?
1576.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ മണ്ഡലത്തിലെ കാഞ്ഞൂർ പഞ്ചായത്തിലെ 'വലിയ തമ്പുരാൻ കോവിലകം' സംരക്ഷിത സ്മാരകം ആക്കുന്നതിനുള്ള അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഏത് ഘട്ടത്തിലാണ്; ഏത് ഉദ്യോഗസ്ഥനെയാണ് ഇക്കാര്യത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
'വലിയ തമ്പുരാൻ കോവിലകം' സംരക്ഷിത സ്മാരകമാക്കുന്ന നടപടിക്രമങ്ങൾ തടസ്സപ്പെടുത്തിക്കൊണ്ട് ഏതെങ്കിലും കോടതി ഉത്തരവ് ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കിൽ വിധിപ്പകർപ്പ് ലഭ്യമാക്കാമോ?
1577.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിലെ മടിയൻ കൂലോം ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ദാരു ശില്പങ്ങളും കൊത്തുപണികളും സംരക്ഷണമില്ലാതെ നാശത്തിന്റെ വക്കിലാണ് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇവയുടെ സംരക്ഷണത്തിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.