UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 12th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1343.
ശ്രീ. എ. പി. അനിൽ കുമാർ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സജീവ് ജോസഫ്
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ അദ്ധ്യാപക നിയമനങ്ങൾ സംബന്ധിച്ച് ശിപാർശ നൽകിയിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിലെ നിലപാട് വ്യക്തമാക്കുമോ;
( ബി )
ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ സ്കൂൾ സമയമാറ്റം സംബന്ധിച്ച ശിപാർശ എന്താണെന്നും ഇക്കാര്യത്തിലുള്ള നിലപാട് എന്താണെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കുന്നത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് വിലയിരുത്തുന്നുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
1344.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഓരോ അധ്യയന വർഷവും പുതുതായി പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കുമോ ;
( ബി )
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി ഈ സർക്കാർ ഇതുവരെ ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ ഇനം തിരിച്ചു വ്യക്തമാക്കുമോ ?
1345.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദീര്‍ഘനാളായി അംഗീകാരം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് അംഗീകാരം നല്കാന്‍ സ്വീകരിച്ചുവരുന്ന നടപടി എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ വര്‍ഷം എത്ര അപേക്ഷകള്‍ ഇതുവരെ അംഗീകാരം ലഭിക്കാനായി ലഭിച്ചിട്ടുണ്ട് എന്ന് ജില്ല തിരിച്ചു വ്യക്തമാക്കുമോ ;
( സി )
അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തിച്ചു വരുന്നതും പിന്നാക്ക മേഖലകളില്‍ ദേശീയ വിദ്യാഭ്യാസ ചട്ടങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നതുമായ സ്കൂളുകള്‍ക്ക് അംഗീകാരം നല്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
1346.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴിൽപഠനം ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടോ; ഇത് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകളുടെ പ്രവർത്തനത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കുമോ; വിശദമാക്കാമോ?
1347.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ ഈ സർക്കാർ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ചു വരുന്ന മദ്യം, മയക്കുമരുന്ന് ഉപയോഗവും കൈമാറ്റവും തടയുന്നതിനു പാഠ്യപദ്ധതിയില്‍ അവയ്‌ക്കെതിരെയുള്ള ശക്തമായ ബോധവത്ക്കരണ പരിപാടികളും പോലീസിന്റേതുള്‍പ്പെടെ ശക്തമായ നിരീക്ഷണവും ഏര്‍പ്പെടുത്തുന്നതിന് വകുപ്പ് സ്വീകരിച്ചു വരുന്ന നടപടികള്‍ വ്യക്തമാക്കുമോ ?
1348.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജില്ലാ തലത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പിലെ ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി അദാലത്തുകള്‍ നടത്തുന്നുണ്ടെങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഏതെല്ലാം ജില്ലകളില്‍ അദാലത്തുകള്‍ നടത്തിയെന്നും ഇനി ഏതെല്ലാം ജില്ലകളില്‍ അവശേഷിക്കുന്നുണ്ടെന്നും വ്യക്തമാക്കുമോ ;
( സി )
അദാലത്ത്‌ പൂര്‍ത്തിയാക്കിയ ജില്ലകളില്‍ എത്ര ഫയലുകള്‍ തീര്‍പ്പാക്കിയെന്നും മേല്‍ നടപടികള്‍ക്കായി ഡയറക്ടറേറ്റുകള്‍ക്കും സർക്കാരിനും അയച്ച അദാലത്ത് ഫയലുകളില്‍ എത്രയെണ്ണം തീര്‍പ്പാക്കാനുണ്ടെന്നും അത് സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് സ്വീകരിച്ച നടപടി എന്തെല്ലാമാണെന്നും വെളിപ്പെടുത്തുമോ ?
1349.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനേജ്മെന്റ് സ്കൂളുകളില്‍ മാനേജ്മെന്റ്ഷിപ്പ് മറ്റൊരാള്‍ക്ക് കൈമാറുമ്പോള്‍ കേരള എഡ്യൂക്കേഷന്‍ റൂള്‍സ് പ്രകാരം പാലിക്കേണ്ട നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ചട്ടം പാലിക്കാതെയാണ് മാനേജ്മെന്റ്ഷിപ്പ് കൈമാറിയതെങ്കില്‍ പിന്നീടുളള നടപടിക്രമം എന്താണെന്ന് വിശദമാക്കാമോ?
1350.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സെക്രട്ടേറിയറ്റില്‍ നിന്നും ഡയറക്ടറേറ്റിലേക്ക് വിവിധ റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ട് കത്തുകള്‍ ഇ-മെയില്‍ ആയി അയക്കുന്നത് ഡയറക്ടറേറ്റില്‍ ലഭ്യമായോ എന്ന് ഉറപ്പ് വരുത്താറുണ്ടോ; വിശദമാക്കാമോ;
( ബി )
ഈ കത്തുകള്‍ ഡയറക്ടറേറ്റില്‍ ഒരു കോമണ്‍ മെയില്‍ ഐഡിയിലേക്കാണോ അതോ പ്രസ്തുത വിഷയം കൈകാര്യം ചെയ്യുന്ന സെക്ഷനിലേക്കാണോ ലഭിക്കാറുള്ളത് എന്ന് വ്യക്തമാക്കാമോ;
( സി )
അയച്ച പല മെയിലുകളും ഡയറക്ടറേറ്റിലെ സെക്ഷനുകളില്‍ കിട്ടാത്തത് മൂലം ഫയല്‍ തീര്‍പ്പാക്കുന്നതിൽ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സെക്രട്ടേറിയറ്റിൽ നിന്നുള്ള ഇ-മെയില്‍ ഇടപാടുകള്‍ ഡയറക്ടറേറ്റിലെ ഈ മെയില്‍ ഐഡിയിലേക്ക് അയച്ചശേഷം അവിടെ നിന്ന് സെക്ഷനിലേക്ക് വേര്‍തിരിച്ച് കൊടുക്കാനുള്ള സംവിധാനം ക്രമീകരിക്കുമോ?
1351.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എസ്.എസ്.എൽ.സി. മാര്‍ക്ക് ലിസ്റ്റ്/ബുക്ക് എന്നിവ തിരുത്തുന്നതിനായി എത്ര വര്‍ഷം കഴിഞ്ഞവരാണ് അപേക്ഷയുടെ കൂടെ വിദ്യാഭ്യാസ മന്ത്രിയുടെ നിരാക്ഷേപപത്രംകൂടി സമര്‍പ്പിക്കേണ്ടതെന്ന് അറിയിക്കുമോ ;
( ബി )
നിരാക്ഷേപപത്രത്തിന് അപേക്ഷ സെക്രട്ടേറിയറ്റില്‍ സമര്‍പ്പിച്ചാല്‍ അപേക്ഷയില്‍ ഏതെങ്കിലും രേഖയുടെ കുറവുണ്ടായാല്‍ അപേക്ഷ നിരസിക്കുന്നത് തപാല്‍ സെക്ഷനിലാണോ, വിഷയം കൈകാര്യം ചെയ്യുന്ന സെക്ഷനിലാണോ എന്നുളളത് വിശദമാക്കാമോ;
( സി )
അപേക്ഷ നിരസിക്കുന്ന കാര്യം അപേക്ഷകനെ എങ്ങനെയാണ് അറിയിക്കാറുളളത് ;വിശദമാക്കാമോ;
( ഡി )
കോര്‍ട്ട് ഫീ സ്റ്റാമ്പ് വയ്ക്കാത്ത സാഹചര്യത്തില്‍ അപേക്ഷ നിരസിക്കാറുണ്ടോ;വിശദാംശം നല്‍കാമോ;
( ഇ )
എല്ലാ രേഖകളും ഉണ്ടെങ്കില്‍ അപേക്ഷയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത്തിനുള്ള സമയപരിധി അറിയിക്കാമോ?
1352.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. അൻവർ സാദത്ത്
ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂൾ പാചകത്തൊഴിലാളികളുടെ വേതനം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ കാലതാമസം നേരിടുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത തൊഴിലാളികളുടെ ദിവസവേതനം 100 രൂപ വർദ്ധിപ്പിക്കുമെന്ന 2017-18-ലെ ബജറ്റ് പ്രഖ്യാപനം നടപ്പാക്കിയിട്ടുണ്ടോ: ഇല്ലെങ്കിൽ അതിനുള്ള കാരണം വ്യക്തമാക്കുമോ; ഇവർക്ക് വിരമിക്കൽ ആനുകൂല്യം നൽകുമെന്ന പ്രഖ്യാപനം നടപ്പാക്കിയിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( സി )
സ്കൂൾ പാചകത്തൊഴിലാളികൾക്ക് ഇ.എസ്.ഐ.യും പ്രൊവിഡന്റ് ഫണ്ടും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനും വേതനം സമയബന്ധിതമായി വിതരണം ചെയ്യുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1353.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാലയങ്ങളിലെ ഗുണപരമായ മാറ്റത്തെ തുടര്‍ന്ന് പുതുതായി ചേരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ; എങ്കിൽ വര്‍ദ്ധനവെത്രയാണെന്ന് വിശദമാക്കാമോ?
1354.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ കിഫ്ബി ധനസഹായത്തോടെ നടത്തുന്ന സ്കൂള്‍ കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് കിഫ്ബിയുടെ ഭാഗത്തുനിന്നും എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ;എങ്കില്‍ ആയത് വ്യക്തമാക്കുമോ?
1355.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീമതി ഒ എസ് അംബിക
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിന് ആവിഷ്കരിച്ചിരിക്കുന്ന പദ്ധതികൾ എന്തെല്ലാമാണെന്നു വിശദമാക്കുമോ;
( ബി )
മൂല്യനിര്‍ണ്ണയ പരിഷ്കരണത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
എഴുത്തു പരീക്ഷയില്‍ സബ്ജക്ട് മിനിമം ഏര്‍പ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത തീരുമാനം കൊണ്ട് എന്താണ് ലക്ഷ്യമിടുന്നതെന്നു അറിയിക്കുമോ?
1356.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട് എന്നിവ ഉപയോഗിച്ച് കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ എത്ര ബസുകള്‍ വാങ്ങുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന വിവരം മണ്ഡലം തിരിച്ചുള്ള പട്ടിക സഹിതം നല്‍കാമോ;
( ബി )
ഇതില്‍ എത്ര ബസുകള്‍ അനുവദിച്ചിട്ടുണ്ടെന്നും ബസുകള്‍ വാങ്ങുന്നതിന് ചെലവായ തുക എത്രയെന്നുമുള്ള വിവരം പട്ടികയായി നല്‍കാമോ;
( സി )
ആകെ ചെലവായ തുകയില്‍ നാളിതുവരെ എത്ര തുക അനുവദിച്ചുവെന്നും ഇനി എത്ര തുക അനുവദിക്കാനുണ്ടെന്നും, ഏതൊക്കെ കമ്പനികള്‍ക്ക് എത്ര രൂപ വീതമാണ് കുടിശ്ശിക നല്‍കാനുള്ളതെന്നുമുള്ള വിശദാംശം നല്‍കാമോ;
( ഡി )
ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട് എന്നിവ വഴി ഭരണാനുമതി ലഭിച്ചിട്ടും കുടിശ്ശിക ഉള്ളതിനാല്‍ ബസുകള്‍ യഥാസമയം ലഭിക്കുന്നില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കുടിശ്ശിക ഉടനെ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1357.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. അൻവർ സാദത്ത്
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാലയങ്ങളിലെ പ്രവൃത്തിദിനങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള തീരുമാനം ഹൈക്കോടതി മരവിപ്പിച്ചത് ഗൗരവത്തോടെ കാണുന്നുണ്ടോ എന്നു വ്യക്തമാക്കുമോ;
( ബി )
പ്രവൃത്തിദിനങ്ങൾ വർദ്ധിപ്പിക്കാൻ തീരുമാനിക്കുന്നതിനു മുമ്പ് എന്തെങ്കിലും ശാസ്ത്രീയ പഠനം നടത്തിയിരുന്നോ; വിശദാംശം നൽകുമോ;
( സി )
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഈ കാര്യത്തിൽ എന്തൊക്കെ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്നു വ്യക്തമാക്കുമോ;
( ഡി )
കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഈ തീരുമാനത്തിൽനിന്ന് പിന്മാറുമോ; വിശദാംശം നൽകുമോ?
1358.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സംരക്ഷണ പരിധിയിൽ ഉൾപ്പെടാത്ത അദ്ധ്യാപകർ ഉണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ അവരുടെ എണ്ണം ജില്ലതിരിച്ച് വ്യക്തമാക്കാമോ?
1359.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
03.12.2016 ലെ സ.ഉ.(പി)നം. 199/2016/പൊ.വി.വ. പ്രകാരമുള്ള കേരള വിദ്യാഭ്യാസ(ഭേദഗതി) ചട്ടങ്ങൾക്ക് (എസ്.ആര്‍.ഒ. നം.752/2016) മുൻകാല പ്രാബല്യം കൊടുക്കുന്നത് സംബന്ധിച്ച് നിയമ വകുപ്പിന്റെ അഭിപ്രായത്തിന്‍മേല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച നടപടി എന്തായിരുന്നു; മുൻകാലപ്രാബല്യം നൽകുന്നത് നിയമാനുസൃതമല്ലായെന്ന് നിയമ വകുപ്പ് അറിയിച്ചിരുന്നുോ; എങ്കില്‍ പ്രസ്തുത നിയമോപദേശം മറികടന്ന് പ്രസ്തുത ചട്ടങ്ങൾക്ക് 29.01.2016 മുതല്‍ മുൻകാല പ്രാബല്യം നല്‍കാനുണ്ടായ സാഹചര്യം വിശദമാക്കുമോ?
1360.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൊതുവിദ്യാഭ്യാസവകുപ്പിലെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് ആലപ്പുഴ മണ്ഡലത്തില്‍ ഏതൊക്കെ പ്രവൃത്തികള്‍ക്കാണ് അനുമതി നല്കിയിട്ടുള്ളതെന്നും പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ചും വിശദവിവരം നല്‍കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ വകുപ്പ് സ്വീകരിച്ച നടപടികള്‍ ഏതൊക്കെയെന്നും, നിര്‍മ്മാണം ആരംഭിക്കാത്ത പ്രവൃത്തികളുടെ നിര്‍മ്മാണം എപ്പോൾ ആരംഭിക്കാന്‍ കഴിയുമെന്നും വിശദശവിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ ടി.ഡി.എൽ.സി.എസ്. (തൃശൂർ ഡിസ്ട്രിക്ട് ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ) മുഖേന നടപ്പിലാക്കിവരുന്ന സ്കൂളുകളുടെ നിര്‍മ്മാണ പ്രവൃത്തി പൊതുമരാമത്ത് വകുപ്പിന് മാറ്റി നല്‍കുന്നതിനുള്ള നടപടി ഏതു ഘട്ടത്തിലാണെന്നും പ്രസ്തുത സ്കൂളുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് അധ്യയനം സുഗമമാക്കുന്നതിന് വകുപ്പ് നടപടി സ്വീകരിക്കുമോയെന്നും അറിയിക്കുമോ ; വിശദാംശം ലഭ്യമാക്കാമോ?
1361.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ സർക്കാർ ഫണ്ടുകൾ ഉപയോഗിച്ച് കുണ്ടറ നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനുവദിച്ചതും നടന്നു കൊണ്ടിരിക്കുന്നതുമായ കെട്ടിട നിർമ്മാണ പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?
1362.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാക്കനാട് തെങ്ങോട് ഗവൺമെൻറ് സ്കൂൾ കെട്ടിടത്തിനോട് ചേർന്നുള്ള ഭാഗത്തെ മണ്ണ് കാലവർഷത്തിൽ ഇടിഞ്ഞുതാഴ്‍ന്നതിനെ തുടർന്ന് കെട്ടിടം നിലവില്‍ അപകടാവസ്ഥയിലാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മുഖേന പരിശോധന നടത്തി മണ്ണിടിഞ്ഞ് തകർന്ന ഭാഗത്ത് തുടർ മണ്ണിടിച്ചിൽ ഉണ്ടാകാതെ തടയുന്നതിനും സ്കൂൾ കെട്ടിടത്തിന്റെ സുരക്ഷയ്ക്കും ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
1363.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ ജി.എച്ച്.എസ്.എസ്. മണത്തല, ജി.എൽ.പി.എസ്. തിരുവന്ത്ര എന്നീ സ്കൂളുകൾക്ക് കിഫ്ബി പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ?
1364.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കാഞ്ഞങ്ങാട് മണ്ഡലത്തിലെ സ്കൂളുകൾക്ക് കെട്ടിടനിർമ്മാണത്തിന് അനുവദിച്ച തുകയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും നിർമ്മാണ പുരോഗതി അറിയിക്കാമോ?
1365.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'ഒരു സ്കൂള്‍ ഒരു ഗെയിം' പദ്ധതി യുടെ വിശദാംശങ്ങള്‍ നല്‍കാമോ ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ഏതെല്ലാം സ്കൂളുകളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്; പട്ടാമ്പി നിയോജക മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുത്ത സ്കൂളിന്റെ പേര് വിവരം നല്‍കാമോ ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം ഒരു സ്കൂളിന് എത്ര രൂപയാണ് അനുവദിക്കുന്നത്, പദ്ധതിയുടെ നടത്തിപ്പ് ചുമതല നല്‍കിയിട്ടുള്ള ഏജന്‍സിയുടെ പേര് വിവരം നല്‍കാമോ ?
1366.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പദ്ധതിയുടെ ഭാഗമായി കോട്ടക്കല്‍ നിയോജക മണ്ഡലത്തില്‍നിന്നും കിഫ്ബി പദ്ധതിയിൽ ഉള്‍പ്പെടുത്തി മൂന്ന് കോടി രൂപയുടെ ഭരണാനുമതി ലഭിച്ച കുറ്റിപ്പുറം ഗവൺമെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, ഇരിമ്പിളിയം ഗവൺമെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പൊന്മള ഗവ യു. പി. സ്കൂള്‍ എന്നിവയുടെ നവീകരണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
പ്രവൃത്തിയുടെ പൂര്‍ത്തികരണത്തിന് കാലതാമസം ഉണ്ടാകുന്നതിന്റെ കാരണങ്ങള്‍ എന്തെന്നും പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തികരിക്കാന്‍ കഴിയുമെന്നും വിശദമാക്കുമോ?
1367.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതിയെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രാദേശിക പദ്ധതിയുമായി ഉദ്ഗ്രഥിക്കുന്നതിന് സാധ്യതയുളളത് ഏതൊക്കെ മേഖലയിലാണെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയെ ഏതൊക്കെ മേഖലയിലാണ് നിലവില്‍ ഇത്തരത്തില്‍ ബന്ധപ്പെടുത്തിയിട്ടുളളതെന്നും പദ്ധതിയുടെ പ്രയോജനങ്ങള്‍ എന്തൊക്കെയാണെന്നും വിശദമാക്കാമോ;
( സി )
പദ്ധതി നടപ്പാക്കുന്നതിനുളള കേന്ദ്ര-സംസ്ഥാന വിഹിതത്തിന്റെ വിശദാംശം ഇനംതിരിച്ച് ലഭ്യമാക്കുമോ; നടപ്പു സാമ്പത്തികവര്‍ഷം ലഭ്യമായ കേന്ദ്ര സഹായം എത്രയാണെന്ന് അറിയിക്കുമോ?
1368.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമഗ്ര ലൈംഗിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി നടപ്പാക്കുന്ന പ്രോജക്ട് എക്സ് പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;
( ബി )
ആരോഗ്യ വകുപ്പിന്റെയും, ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെയും സേവനം കൂടി പ്രസ്തുത പദ്ധതിയില്‍ പ്രയോജനപ്പെടുത്തുന്നത് പരിഗണനയില്‍ ഉണ്ടോയെന്ന് അറിയിക്കാമോ?
1369.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ വി ശശി
ശ്രീ ജി എസ് ജയലാൽ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി.എം. ശ്രീ പദ്ധതി നടപ്പിലാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
പി.എം. ശ്രീ പദ്ധതിയിൽ ഉൾപ്പെടുന്നതിന് ധാരണാപത്രം ഒപ്പുവച്ച സാഹചര്യത്തിൽ ദേശീയ വിദ്യാഭ്യാസ നയം പൂർണതോതിൽ നടപ്പിലാക്കുന്നതിന് സംസ്ഥാനം നിർബന്ധിതമാകുമോ; വിശദമാക്കുമോ;
( സി )
പി.എം. ശ്രീ പദ്ധതിയിൽ ഉൾപ്പെടുന്ന സ്കൂളുകൾ കേന്ദ്രത്തിന്റെ ബ്രാൻഡിങ്ങിന് വഴങ്ങേണ്ടി വരുമെന്നുള്ള സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
സമഗ്ര ശിക്ഷാ കേരളയുടെ പ്രവർത്തനങ്ങൾക്ക് കേന്ദ്രം അനുവദിച്ചിട്ടുള്ള വിഹിതം തടസ്സരഹിതമായി ലഭിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്നു വിശദമാക്കുമോ?
1370.
ഡോ. കെ. ടി. ജലീൽ
ശ്രീ. കെ. ആൻസലൻ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നതിനുശേഷം സ്കോള്‍ കേരള മുഖേന ആരംഭിച്ച കോഴ്സുകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
സ്കോള്‍ കേരള മുഖേന പുതുതായി ഏതെല്ലാം കോഴ്സുകള്‍ ആരംഭിക്കാനാണ് നടപടി സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( സി )
ഓണ്‍ലൈന്‍ കോഴ്സുകള്‍ ആരംഭിക്കുന്നതു സംബന്ധിച്ച് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ;
( ഡി )
സ്കോള്‍ കേരള മുഖേന കലാകായിക രംഗത്ത് കൂടുതല്‍ ഡിപ്ലോമ കോഴ്സുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഇ )
വിദ്യാര്‍ത്ഥികള്‍ക്കുള്ള എല്ലാ സേവനങ്ങളും അതത് ജില്ലകള്‍ വഴി ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
1371.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിൽ 2016 മുതൽ വിദ്യാഭ്യാസ വകുപ്പ് ഫണ്ടുകൾ (കിഫ്ബി ഫണ്ട് ഉൾപ്പെടെ) അനുവദിച്ച സ്കൂളുകളുടെ പേരും അനുവദിച്ച ഫണ്ടും എത്രയെന്ന് പറയാമോ;
( ബി )
പ്രസ്തുത ഫണ്ടുകൾ ഉപയോഗിച്ച് ചെയ്യുന്ന ഓരോ പ്രവൃത്തിയുടെയും നിലവിലെ നിർമ്മാണ പുരോഗതി അറിയിക്കാമോ?
1372.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ടുപയോഗിച്ച് കിറ്റ്കോയെ നിര്‍വ്വഹണ ഏജന്‍സിയാക്കി നടപ്പാക്കുന്ന വടക്കാഞ്ചേരി മണ്ഡലത്തിലെ ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി അറിയിക്കാമോ?
1373.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാഭ്യാസമന്ത്രിതല യോഗതീരുമാനപ്രകാരം പുനലൂർ മണ്ഡലത്തിൽ 2018-19 സാമ്പത്തിക വർഷത്തിൽ കിഫ്ബി ഫണ്ടിൽ നിന്നും കുളത്തൂപ്പുഴ യു.പി.സ്കൂളിന് അനുവദിച്ച സ്കൂൾ കെട്ടിടം പുനലൂർ ഐക്കരക്കോണം സ്കൂളിലേക്ക് മാറ്റി ഭരണാനുമതി നൽകുന്നതിന് നടപടിസ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ; പ്രസ്തുത തീരുമാനപ്രകാരമുള്ള തുടര്‍നടപടികള്‍ക്കായി ഫയല്‍ എന്നുമുതല്‍ ആരുടെ പരിഗണനയിലാണെന്നും ഫയലിന്റെ നിലവിലെ സ്ഥിതിയും എന്നത്തേക്ക് തീരുമാനമെടുക്കുമെന്നും അറിയിക്കുമോ;
( ബി )
പുനലൂര്‍ മണ്ഡലത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി ആര്യങ്കാവ് ഗവ. എൽ.പി. സ്കൂളിന് അനുവദിച്ച സ്കൂൾ കെട്ടിടം ഇടമുളക്കൽ ഗവൺമെന്റ് എൽ.പി. സ്കൂളിലേക്ക് മാറ്റി നൽകുന്നതിന്മേൽ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ; പ്രസ്തുത തീരുമാനപ്രകാരമുള്ള നടപടികള്‍ക്കായി ഫയല്‍ എന്നുമുതല്‍ ആരുടെ പരിഗണനയിലാണെന്നും ഫയലിന്റെ നിലവിലെ സ്ഥിതിയും എന്നത്തേക്ക് തീരുമാനമെടുക്കുമെന്നും അറിയിക്കുമോ;
( സി )
വിവിധ ഫണ്ടുകളില്‍ ഉള്‍പ്പെടുത്തി കെട്ടിട നിര്‍മ്മാണത്തിന് പരിഗണിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിലവിലുള്ള കമ്മിറ്റിയുടെ വിവരങ്ങള്‍ നല്‍കാമോ; കമ്മിറ്റി മേല്‍ വിഷയങ്ങള്‍ പരിഗണിച്ചിട്ടുണ്ടോ; എങ്കില്‍ തീരുമാനം വിശദമാക്കാമോ; പരിഗണിച്ചിട്ടില്ലെങ്കില്‍ ആയതു എന്നത്തേക്ക് പരിഗണിയ്ക്കാനാകുമെന്ന് വിശദമാക്കാമോ;
( ഡി )
മേല്‍ വിഷയങ്ങള്‍ പരിഗണിച്ചിട്ടുള്ള വിദ്യാഭ്യാസമന്ത്രിതല അവലോകന യോഗത്തിന്റെ മിനുട്ട്സ് ലഭ്യമാക്കാമോ?
1374.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്കൂള്‍ കുട്ടികള്‍ക്കുള്ള സൗജന്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി എന്താണെന്ന് വിശദമാക്കാമോ; ഈ പദ്ധതി എന്നു മുതലാണ് നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം 2022, 2023 വര്‍ഷങ്ങളില്‍ എത്ര കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് കഴിഞ്ഞിട്ടുണ്ടെന്ന് ജില്ല തിരിച്ച് വിശദമാക്കാമോ?
1375.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ള കുടിശിക തുകയുടെ വിവരം ലഭ്യമാക്കാമോ;
( ബി )
എസ്.എസ്.കെ. പദ്ധതിയില്‍ കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കേണ്ട എത്ര കോടി രൂപയാണ് കുടിശികയായിട്ടുള്ളത്; വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തെ സ്കൂളുകളുടെ പേരിനു മുന്നില്‍ പി.എം. ശ്രീ എന്ന് ബ്രാന്‍ഡ് ചെയ്യുവാന്‍ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടോ; ഏതെങ്കിലും സ്കൂളുകളെ അപ്രകാരം ബ്രാന്‍ഡ് ചെയ്തിട്ടുണ്ടോ; എങ്കില്‍ എത്ര സ്കൂളുകളെ ബ്രാന്‍ഡ് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
1376.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാര്‍ത്ഥികള്‍ ഭാഷാ- ഗണിത ശേഷികൾ ആര്‍ജ്ജിക്കേണ്ടതിന് സര്‍ക്കാര്‍ എന്തെങ്കിലും പദ്ധതിക്ക് രൂപം നല്കിയിട്ടുണ്ടോ;
( ബി )
എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
1377.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി മൂല്യനിര്‍ണ്ണയ രീതിശാസ്ത്രം സമഗ്രമായി പരിഷ്കരിക്കുന്നതിന് എഴുത്ത് പരീക്ഷയ്ക്ക് മാത്രമായി മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1378.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഗവ.യു.പി.സ്കൂള്‍, പൂവരണി, ഗവ. യു.പി. സ്കൂള്‍ ചക്കാംപുഴ എന്നിവയ്ക്ക് 24-01-2023 ല്‍ ജി.ഒ (ആര്‍.റ്റി) നം.632/2023/ജി.എഡ്യൂു , ജി.ഒ.(ആര്‍.റ്റി.) നം. 631/2023/ജി.എഡ്യൂ. പ്രകാരം ലഭിച്ച ഭരണാനുമതിയില്‍ ഗവ. എല്‍.പി.സ്കൂള്‍, പൂവരണി, ഗവ. എല്‍.പി. സ്കൂള്‍ ചക്കാംപുഴ എന്നിങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നത് ഗവ. യു.പി.സ്കൂള്‍ പൂവരണി, ഗവ. യു.പി.സ്കൂള്‍ ചക്കാംപുഴ എന്നാക്കി മാറ്റുന്നതിലേക്കായി ഉചിതമാര്‍ഗ്ഗേണ നല്‍കിയിരുന്ന അപേക്ഷയുടെ നിജസ്ഥിതി വ്യക്തമാക്കാമോ; പ്രസ്തുത അപേക്ഷകള്‍ തിരുത്തല്‍ വരുത്തി സമയബന്ധിതമായി നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1379.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തിലെ ഉള്ളിയേരി ഗവ.എല്‍.പി. സ്കൂളിന് സ്വന്തമായി ഭൂമി വാങ്ങുന്നതിനായി സ്വീകരിച്ചുവരുന്ന നടപടി എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
നിലവില്‍ ഉള്ളിയേരി ഗവ.എല്‍.പി.സ്കൂള്‍ പ്രവര്‍ത്തിക്കുന്ന ഭൂമി 1958 ലെ വിദ്യാഭ്യാസചട്ടം വകുപ്പ്-14, 15, 1959-ലെ കേരള വിദ്യാഭ്യസ ചട്ടം വകുപ്പ് XX- 6, 7 എന്നിവ പ്രകാരമുള്ള അക്വിസിഷന്‍ നടത്തുന്നതിനുള്ള നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ?
1380.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1905-ല്‍ അയ്യങ്കാളി സ്ഥാപിച്ചതും സംസ്ഥാനത്തിന്റെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടതുമായ വെങ്ങാനൂർ അയ്യങ്കാളി സ്മാരക യു.പി.സ്കൂളിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
ഇവിടെ അയ്യങ്കാളി ഉപയോഗിച്ചിരുന്ന കോടതി മുറി നിലവില്‍ ഉണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത സ്കൂളിന്റെയും അയ്യങ്കാളി ഉപയോഗിച്ചിരുന്ന കോടതി മുറിയുടേയും സംരക്ഷണത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വിശദമാക്കാമോ?
1381.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പിലെ വി.എച്ച്.എസ്.ഇ. വിഭാഗത്തിന്റെ കീഴിലുള്ള ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂടില്‍ (എന്‍.എസ്.ക്യു.എഫ്.) അധിഷ്ഠിതമായ കോഴ്‍സുകൾ വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് തൊഴിൽ സാധ്യതകൾ മനസ്സിലാക്കുന്നതിന് എന്തെല്ലാം പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് വിശദമാക്കാമോ?
1382.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്‌കൂൾ കെട്ടിടവും ക്യാമ്പസും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കല്ലാതെ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടോ; എങ്കില്‍ ഉത്തരവിന്റെ പകർപ്പ് നൽകുമോ;
( ബി )
എറണാകുളം എസ്.ആർ.വി. ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്‌കൂൾ കെട്ടിടവും ക്യാമ്പസും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കല്ലാത്ത ആർ.ഡി.ഡി ഓഫീസ്, എ.ഇ.ഒ ഓഫീസ്, ബുക്ക് ഡിപ്പോ, എസ്.എസ്.കെ ഓഫീസ് എന്നിവ പ്രവർത്തിക്കുന്നുണ്ടോ എന്ന് അറിയിക്കുമോ; കോടതി ഉത്തരവ് നിലനിൽക്കെ മേല്പറഞ്ഞ ഓഫീസുകൾക്ക് എന്ത് മാനദണ്ഡത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ സ്കൂൾ കെട്ടിടത്തിലും ക്യാമ്പസിലും പ്രവർത്തിക്കാൻ അനുമതി നൽകിയതെന്ന് വ്യക്തമാക്കുമോ;
( സി )
ആർ.ഡി.ഡി ഓഫീസ്, എ.ഇ.ഒ ഓഫീസ്, ബുക്ക് ഡിപ്പോ, എസ്.എസ്.കെ ഓഫീസ് എന്നിവയിലെ ദൈനംദിന പ്രവൃത്തികൾ എന്തൊക്കെയാണെന്ന് അറിയിക്കുമോ; ഏതൊക്കെ ജീവനക്കാരാണ് പ്രസ്തുത ഓഫീസുകളില്‍ ഉള്ളതെന്നും സേവനങ്ങൾക്കായി സമീപിക്കുന്ന സന്ദർശകർ ആരെല്ലാമെന്നും അറിയിക്കുമോ;
( ഡി )
സ്വന്തമായി കെട്ടിടമില്ലാത്ത സാഹചര്യത്തിൽ പ്രസ്തുത ഓഫീസുകൾക്ക് വാടകയിനത്തിൽ എത്ര രൂപയാണ് പ്രതിമാസം അനുവദിക്കുന്നതെന്നും ഓഫീസുകൾക്ക് ഒരു കെട്ടിടം ആവശ്യമായാൽ വിസ്തീർണം, സൗകര്യങ്ങൾ, വാടക ഉൾപ്പെടെയുള്ള എന്തൊക്കെ മാനദണ്ഡങ്ങളാണ് വകുപ്പ് നിഷ്കർഷിച്ചിരിക്കുന്നതെന്നും വിശദമാക്കുമോ?
1383.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളിലെ (എച്ച്.എസ്. വിഭാഗം) ഹെഡ് മാസ്റ്റര്‍ തസ്തികകള്‍ മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത നിയമനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടോയെന്നും നിയമനം വേഗത്തിലാക്കുന്നതിന് സ്വീകരിച്ച നടപടി എന്തൊക്കെയെന്നും വിശദമാക്കാമോ?
1384.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. നജീബ് കാന്തപുരം
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സെക്കണ്ടറി-ഹയർ സെക്കണ്ടറി സ്കൂളുകൾ ലയിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ലയന നടപടികൾ നിലവിൽ ഏതു ഘട്ടത്തിലാണ്; വിശദമാക്കുമോ;
( ബി )
പ്രസ്തുത ലയനം ദേശീയ ഘടനയ്ക്ക് അനുസൃതമായിട്ടാണോ നടപ്പാക്കുന്നതെന്നു വ്യക്തമാക്കുമോ;
( സി )
ലയന നടപടികളുടെ ഭാഗമായി സെക്കണ്ടറി അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യത പുനർനിർണ്ണയിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നൽകുമോ?
1385.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗവ:ഹയർ സെക്കണ്ടറി സ്കൂളുകളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ തസ്തിക സൃഷ്ടിക്കപ്പെട്ടിട്ടും നിലവിൽ അധ്യാപകരെ നിയമിക്കാത്തതിനാൽ ഒഴിഞ്ഞു കിടക്കുന്ന എത്ര തസ്തികകളുണ്ടെന്ന് വിഷയം തിരിച്ച് നൽകാമോ;
( ബി )
ഗവ:ഹയർ സെക്കണ്ടറി സ്കൂളുകളിലെ സ്ഥിര ബാച്ചുകളിൽ നിലവിൽ തസ്തിക സൃഷ്ടിക്കാത്ത അധ്യാപക ഒഴിവുകൾ എത്രയെന്ന് വ്യക്തമാക്കാമോ?
1386.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏറ്റെടുക്കപ്പെട്ട ശ്രീ. വാസുദേവാശ്രമം ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഡയറക്ട൪ ജനറല്‍ ഓഫ് എഡ്യൂക്കേഷനെ ചുമതലപ്പെടുത്തി ഉത്തരാവായിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് സംബന്ധിച്ച് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്കൂളിന്റെ ആസ്തി- ബാധ്യതകള്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലേക്ക് മാറ്റുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് വിശദമാക്കാമോ; ഇക്കാര്യത്തില്‍ ഇതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സ്കൂളിലെ അദ്ധ്യാപകരുള്‍പ്പെടെയുള്ള ജീവനക്കാരുടെ സേവന വ്യവസ്ഥകള്‍ സംബന്ധിച്ച് എന്തെങ്കിലും ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന് നടപടി സ്വീകരിക്കാമോ?
1387.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഹയർ സെക്കണ്ടറി വിദ്യാലയങ്ങളിലെ 2023-24 അധ്യയന വർഷത്തെ സ്റ്റാഫ് ഫിക്സേഷൻ നടപടി പൂർത്തിയായോ; ഇല്ലെങ്കിൽ എന്നു പൂർത്തിയാകും എന്നറിയിക്കാമോ;
( ബി )
പ്രസ്തുത സ്റ്റാഫ് ഫിക്സേഷൻ നടപടി പൂർത്തിയാക്കാത്തതിനാൽ വിവിധ വിഷയങ്ങളിൽ അദ്ധ്യാപക ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുന്നുണ്ടോ; എങ്കില്‍ ഇക്കാരണത്താൽ പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് നിയമനം ലഭിക്കാത്ത പ്രശ്നം പരിഹരിക്കുന്നതിന് സർക്കാർ എന്തു നടപടി സ്വീകരിക്കും എന്നറിയിക്കാമോ?
1388.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ നെന്മാറ ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂളിന്റെ രണ്ടാം ഘട്ട പ്രവൃത്തികള്‍ നാളിതുവരെ തുടങ്ങാന്‍ കഴിയാത്തതിന്റെ കാരണം വിശമാക്കുമോ;
( ബി )
രണ്ടാം ഘട്ട പ്രവൃത്തികള്‍ക്ക് എത്ര തുകയാണ് ബാക്കിയുളളതെന്നും, ഈ പ്രവൃത്തി എന്ന് തുടങ്ങാന്‍ കഴിയുമെന്നും വിശദമാക്കുമോ?
1389.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അധ്യയന വർഷം സംസ്ഥാനത്തെ ഹയർ സെക്കണ്ടറി തലത്തിലെ എല്ലാ വിഷയങ്ങളിലും അദ്ധ്യാപക തസ്തിക നിർണ്ണയം നടപ്പാക്കിയിട്ടുണ്ടോ;
( ബി )
ഹയർ സെക്കണ്ടറി തലത്തിലെ അദ്ധ്യാപക തസ്തിക നിര്‍ണ്ണയവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പ്രകാരം തസ്തികകൾ നിർണ്ണയിക്കുന്നതിന് ഓരോ വിഷയത്തിലും നിലവിലുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത മാനദണ്ഡങ്ങൾ പ്രകാരം ഏറ്റവും ഒടുവിൽ തസ്തിക നിർണ്ണയം നടത്തിയപ്പോൾ സംസ്ഥാനത്ത് ഹയർ സെക്കണ്ടറി തലത്തിൽ ഓരോ വിഷയത്തിനും നിലവിലുള്ള തസ്തികകളുടെ ആകെ എണ്ണം എത്രയാണ്; ജില്ലയും വിഷയവും തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഡി )
കഴിഞ്ഞ അധ്യയന വർഷം പൂർത്തിയാകുമ്പോൾ  തസ്തിക നിർണ്ണയത്തിനായി നാളിതുവരെയും പരിഗണിച്ചിട്ടില്ലാത്ത പുതിയ ബാച്ചുകളിൽ അൻപതിലേറെ കുട്ടികളുമായി സ്ഥിരമായി മൂന്ന് വർഷമോ അതിലധികമോ പ്രവർത്തിച്ച എത്ര ബാച്ചുകളാണ് നിലവിലുണ്ടായിരുന്നത്; വിഷയവും ജില്ലയും തിരിച്ചുള്ള കണക്ക് അറിയിക്കുമോ;
( ഇ )
വിദ്യാർത്ഥികൾ കുറവായ തെക്കൻ ജില്ലകളിൽ നിന്നും വടക്കൻ ജില്ലകളിലേക്ക് ആകെ എത്ര ബാച്ചുകളാണ് നാളിതുവരെ ഷിഫ്റ്റ് ചെയ്തതത്; ഈ ബാച്ചുകൾ ഷിഫ്റ്റ് ചെയ്തതിനോടൊപ്പം  ഷിഫ്റ്റ് ചെയ്തിട്ടുള്ള അദ്ധ്യാപക തസ്തികകളുടെ എണ്ണം എത്രയാണ്;
( എഫ് )
ഹയർ സെക്കണ്ടറി തലത്തിൽ ഏറ്റവും ഒടുവിൽ പുതിയ തസ്തികകൾ സൃഷ്ടിച്ചത് എന്നാണ്; പുതുതായി സൃഷ്ടിച്ച പോസ്റ്റുകളിൽ ധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിക്കാത്ത എത്ര തസ്തികകളാണ് നിലവിലുള്ളത്; വിഷയവും ജില്ലയും തിരിച്ചുള്ള കണക്ക് അറിയിക്കുമോ;
( ജി )
ഹയർ സെക്കണ്ടറി തലത്തിൽ സ്ഥിരനിയമനം നടത്താതെ ഗസ്റ്റ് അദ്ധ്യാപകരെ ഉപയോഗിച്ചോ മറ്റു തരത്തിൽ നിയമനം നടത്തിയോ അധ്യയനം നടത്തുന്ന തസ്തികകൾ ഉൾപ്പെടെ ഒഴിഞ്ഞു കിടക്കുന്ന ആകെ എത്ര തസ്തികകളാണ് നിലവിലുള്ളത്; വിഷയവും ജില്ലയും തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
1390.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തമിഴ് ഭാഷാന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് തമിഴ് സെക്കൻഡ് ലാംഗ്വേജ് ഉള്ള സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനം ലഭിക്കുവാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
ഇടുക്കി ജില്ലയിൽ 2023 -24 അധ്യയനവർഷത്തിൽ തമിഴ് ഭാഷാന്യൂനപക്ഷങ്ങളിൽ ഉൾപ്പെടുന്ന എത്ര കുട്ടികളാണ് എസ്.എസ്.എൽ.സി. പരീക്ഷ വിജയിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( സി )
പീരുമേട് മണ്ഡലത്തിൽ എത്ര ഹയർ സെക്കണ്ടറി സ്കൂളുകളിലാണ് സെക്കൻഡ് ലാംഗ്വേജായി തമിഴ് ഭാഷ പഠിപ്പിക്കുന്ന അദ്ധ്യാപകർ ഉള്ളത്; വിശദമാക്കാമോ;
( ഡി )
പ്ലസ് വൺ പ്രവേശനത്തിന് ഏകജാലകം വഴി തമിഴ് ഭാഷാന്യൂനപക്ഷ വിദ്യാർത്ഥികൾ അപേക്ഷ നൽകുമ്പോൾ സെക്കൻഡ് ലാംഗ്വേജായി തമിഴ് ഭാഷ പഠിപ്പിക്കുന്ന അധ്യാപകരുള്ള സ്കൂളുകളിൽ തന്നെ പ്രവേശനം ലഭിക്കുവാൻ ഏകജാലക സോഫ്റ്റ്‍വെയറിൽ ക്രമീകരണം ഏർപ്പെടുത്തുമോ; വിശദമാക്കാമോ?
1391.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യുനെസ്കോ കൈമാറിയ ഗ്ലോബല്‍ എഡ്യുക്കേഷന്‍ മോണിട്ടറിംഗ് റിപ്പോര്‍ട്ടില്‍ കേരളത്തിലെ ഡിജിറ്റല്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എന്തെല്ലാം പരാമര്‍ശങ്ങളാണുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ഡിജിറ്റല്‍ വിദ്യാഭ്യാസരംഗത്ത് സംസ്ഥാനം നടത്തിയ മുന്നേറ്റങ്ങള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കാമോ;
( സി )
പ്രൈമറി മേഖലയില്‍ ഇൻഫര്‍മേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി പഠനം കാര്യക്ഷമമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ;
( ഡി )
റോബോട്ടിക്സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്, എ.ഐ. തുടങ്ങിയ ആധുനിക സാങ്കേതികവിദ്യാ മാതൃകകള്‍ സ്കൂള്‍ തലത്തില്‍ പരിചയപ്പെടുത്താന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ?
1392.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തിലെ സര്‍ക്കാര്‍ എയ്ഡഡ് പ്രൈമറി സ്കൂളുകളിലും പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ തലം വരെയുള്ള എയ്ഡഡ് സ്കൂളുകളിലുമായി നിലവിലുള്ള സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെ എണ്ണം സ്കൂള്‍ തിരിച്ച് അറിയിക്കാമോ;
( ബി )
ഇതില്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ചെയ്ത ക്ലാസ് റൂമുകളുടെ എണ്ണം എത്രയാണെന്ന് അറിയിക്കുമോ?
1393.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഇരവിപുരം മണ്ഡലത്തില്‍ ഏതെല്ലാം സ്കൂളുകള്‍ക്കാണ് 2018-19 മുതല്‍ നാളിതുവരെ പ്ലാന്‍ ഫണ്ട്, കിഫ്ബി ഫണ്ട് എന്നിവ മുഖേന കെട്ടിട നിര്‍മ്മാണത്തിനായി തുക അനുവദിച്ചിട്ടുള്ളത്; തുക ഉൾപ്പെടെയുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
അതില്‍ ഏതെല്ലാം സ്കൂളുകളിലെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും പൂര്‍ത്തീകരിക്കാനുള്ളവ ഏതെല്ലാമെന്നും വ്യക്തമാക്കാമോ;
( സി )
കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതിനുള്ള തടസങ്ങള്‍ എന്തെല്ലാമാണ് വിശദമാക്കാമോ;
( ഡി )
കെട്ടിട നിര്‍മ്മാണം ആരംഭിക്കാത്ത സ്കൂളുകളില്‍ നിര്‍മ്മാണം അടിയന്തരമായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1394.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂർ മണ്ഡലത്തിലെ ശ്രീപുരം ജി.എച്ച്.എസ്. സ്കൂള്‍ കെട്ടിടത്തിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി കിഫ്ബി തുക അനുവദിച്ചിട്ടും പ്രവൃത്തി ആരംഭിക്കുന്നതില്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
1395.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി കില എസ്.പി.വി.യായി നടപ്പിലാക്കുന്ന മലമ്പുഴ മണ്ഡലത്തിലെ പുതുപ്പരിയാരം സി.ബി.കെ.എം.ജി.എച്ച്.എസ്. സ്കൂള്‍, കഞ്ചിക്കോട് ജി.സി.എച്ച്.എസ്. സ്കൂള്‍ എന്നിവയുടെ കെട്ടിട നിര്‍മ്മാണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത സ്കൂളുകളുടെ നിര്‍മ്മാണ പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1396.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളില്‍ യൂണിവേഴ്സിറ്റി സ്റ്റഡി സെന്ററിന് കെട്ടിടം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ അപേക്ഷയിൽ സ്വീകരിച്ച നടപടി വിശദമാക്കാമോ?
1397.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023 മാര്‍ച്ചില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ഭരണാനുമതിക്കായി സമര്‍പ്പിച്ച മുക്കം - ചേന്നമംഗല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് ചലഞ്ച് ഫണ്ട് അനുവദിക്കുന്നതിന് ഇനിയും നടപടിയായില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കാലതാമസം വന്നതിന്റെ കാരണം വിശദമാക്കാമോ;
( ബി )
ചലഞ്ച് ഫണ്ട് അനുവദിക്കുന്നതിന് അടിയന്തര നടപടിസ്വീകരിക്കുമോ?
1398.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വക്കം ഉപജില്ലയിലെ കക്കാട് ഗവ. എല്‍.പി. സ്കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് പ്ലാന്‍ ഫണ്ട് അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഫണ്ട് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1399.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ നിയോജകമണ്ഡലത്തിലെ സ്കൂള്‍ കെട്ടിടങ്ങള്‍ക്കും മറ്റ് അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഇതുവരെ പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ ഇപ്പോഴത്തെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ?
1400.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള തുമ്പയില്‍ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന അപേക്ഷ ഏത് വര്‍ഷമാണ് ലഭിച്ചിട്ടുള്ളത്;
( ബി )
സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത് സ്കൂളുകളും സര്‍ക്കാര്‍ ഏറ്റെടുത്ത് ഉത്തരവായെങ്കിലും പ്രസ്തുത ഉത്തരവില്‍ ഉള്‍പ്പെടാതെപോയ ഒളവണ്ണ തുമ്പയില്‍ സ്കൂള്‍ മാത്രം ഏറ്റെടുക്കുന്ന നടപടി അനന്തമായി നീണ്ടുപോകുന്നതിനുള്ള കാരണം വ്യക്തമാക്കാമോ;
( സി )
സര്‍ക്കാരിന് പ്രത്യേക സാമ്പത്തിക ബാധ്യത ഉണ്ടാവില്ല എന്നിരിക്കെ ഈ സ്കൂള്‍ ഏറ്റെടുക്കുന്നത് വൈകിപ്പിക്കുന്നതിന് ഉദ്യോഗസ്ഥ തലത്തില്‍ നീക്കം നടക്കുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ഇതു സംബന്ധിച്ച ഫയലിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( ഇ )
സര്‍ക്കാര്‍ ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ ലഭ്യമാക്കുന്നതില്‍ നിരന്തരം കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യം പരിശോധിക്കുമോ?
1401.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകരുടെ ദീര്‍ഘകാല ആവശ്യമായ അന്തര്‍ജില്ലാ സ്ഥലം മാറ്റത്തിനുള്ള അനുപാതം വര്‍ദ്ധിപ്പിച്ചുകൊണ്ട് ഈ സര്‍ക്കാര്‍ 23.05.2024 -ല്‍ പൊതുവിദ്യാഭ്യാസ (ജെ.എ.) വകുപ്പില്‍ നിന്നും പുറപ്പെടുവിച്ച സ.ഉ.(കെെ). നം.50/2024/ജി.ഇ.ഡി.എൻ. ഉത്തരവ് നാളിതുവരെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ (ഡി.എൻ) നടപ്പാക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സര്‍ക്കാര്‍ ഉത്തരവ് വന്നതിനുശേഷം 04.07.2024-ല്‍ ‍ഡി.പി.ഐ.(ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ ) ഇറക്കിയ എ1/20363/2023/ഡി.ജി.ഇ. ഉത്തരവ് പ്രകാരം 2022-23 അധ്യയനവര്‍ഷത്തെ സഹതാപാര്‍ഹ അന്തര്‍ജില്ലാ സ്ഥലംമാറ്റം അതതു ജില്ലകളിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ നടപ്പാക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സര്‍ക്കാര്‍ ഉത്തരവില്‍ എന്തെങ്കിലും അപാകതകളുണ്ടെങ്കില്‍ വേണ്ട ക‍ൃത്യതകള്‍ വരുത്തി സമയബന്ധിതമായി ഉത്തരവ് നടപ്പിലാക്കി അദ്ധ്യാപകരുടെ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
1402.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ പ്രധാന അധ്യാപകർ ഉള്ളതും ഇല്ലാത്തതുമായ എത്ര സർക്കാർ സ്കൂളുകൾ ഉണ്ടെന്നുള്ള വിവരം ജില്ലതിരിച്ച് ലഭ്യമാക്കാമോ;
( ബി )
സർക്കാർ ഹൈസ്കൂളിലെ പ്രധാന അധ്യാപകരുടെ സ്ഥലംമാറ്റം ഏറ്റവും ഒടുവിൽ നടന്നത് ഈ അധ്യയന വർഷം ആരംഭിച്ചതിന് ശേഷമാണോയെന്നും നടന്ന തീയതിയും അറിയിക്കാമോ;
( സി )
പ്രധാന അധ്യാപകരായി സ്ഥാനക്കയറ്റം കിട്ടേണ്ട അധ്യാപകരുടെ ലിസ്റ്റ് നിലവിലുണ്ടോ; എങ്കിൽ അവർക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുള്ള തടസ്സം എന്താണെന്ന് വ്യക്തമാക്കാമോ; നിലവിലില്ലെങ്കില്‍ പ്രസ്തുത ലിസ്റ്റ് തയ്യാറാക്കുന്നതിനു തടസ്സം എന്താണെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രധാന അധ്യാപകരില്ലാത്ത സർക്കാർ സ്കൂളുകളിൽ എത്ര നാളുകൾക്കുള്ളിൽ പ്രധാന അധ്യാപകരെ നിയമിക്കുമെന്ന വിവരം ലഭ്യമാക്കാമോ?
1403.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്കൂളുകളിൽ ഇപ്പോൾ പ്രധാന അദ്ധ്യാപകരുടെ ഒഴിവുകളുണ്ടോ; വിശദാംശം നൽകുമോ;
( ബി )
പൊതുപരീക്ഷകൾ നടക്കുന്ന ഹൈസ്കൂളുകളിൽ പ്രധാന അദ്ധ്യാപകരുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
എങ്കിൽ ഈ തസ്തികയിലെ ഒഴിവുകൾ അടിയന്തരമായി നികത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1404.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ഏന്തയാര്‍ ജെ.ജെ.എം.എം.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഭിന്നശേഷി സംവരണത്തിന്റെ ഭാഗമായി ചിത്രകലാ അദ്ധ്യാപികയായി നിയമനം നല്കിയ വിജി.എന്‍.കെ. എന്നയാള്‍ക്ക് ജോലിയില്‍ ചേര്‍ന്ന് മൂന്ന് മാസം പൂര്‍ത്തിയായ ശേഷം നിയമനം നിരസിച്ചുകൊണ്ട് വിദ്യാഭ്യാസ ഓഫീസര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ അതിനിടയാക്കിയ സാഹചര്യം വിശദമാക്കാമോ;
( ബി )
യോഗ്യരായ കാഴ്ച പരിമിതര്‍ ഇല്ലാത്ത സാഹചര്യത്തില്‍ കേള്‍വി പരിമിതിയുള്ള പ്രസ്തുത ഉദ്യോഗാര്‍ത്ഥിയുടെ നിയമനം അംഗീകരിച്ചു നല്‍കുന്നതിന് എന്തെങ്കിലും തടസ്സം നിലവിലുണ്ടോയെന്ന് അറിയിക്കുമോ ; ഇക്കാര്യത്തില്‍ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1405.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ സർക്കാർ സ്കൂളുകളിൽ യു.പി.എസ്‌.ടി . തസ്തികയിൽ ( ഭാഷാ അദ്ധ്യാപക തസ്തിക ഒഴികെ) നിലവിൽ പി.എസ്‌.സി.ക്ക് റിപ്പോർട്ട് ചെയ്യേണ്ട ഒഴിവുകൾ എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവിലുള്ള ഒഴിവുകളിൽ ജനറൽ, ബൈ ട്രാൻസ്ഫർ, അന്തർ ജില്ലാ സ്ഥലംമാറ്റം എന്നിവ തരംതിരിച്ച് വ്യക്തമാക്കാമോ;
( സി )
ഇടുക്കി ജില്ലയിൽ സർക്കാർ യു.പി.എസ്‌.ടി. തസ്തികയിൽ നിന്നും 2025 മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ വിരമിക്കുന്ന അദ്ധ്യാപകരുടെ പേരും ഇപ്പോൾ ജോലിചെയ്യുന്ന സ്കൂളും അറിയിക്കുമോ ;
( ഡി )
എച്ച്.എസ്.ടി., എച്ച്.എസ്.എസ്.ടി. തസ്തികകളിലേക്ക് (വിവിധ വിഷയങ്ങൾ) ഇടുക്കി ജില്ലയിലെ എത്ര പ്രൈമറി അദ്ധ്യാപകർക്ക് ഈ വർഷം സ്ഥാനക്കയറ്റം ലഭിക്കുമെന്ന് അറിയിക്കുമോ; ഇതിൽ എത്ര യു.പി.എസ്‌.ടി.-മാർ ഉൾപ്പെട്ടിട്ടുണ്ട്; വിശദമാക്കാമോ;
( ഇ )
ഇടുക്കി ജില്ലയിൽ വിവിധ വിഷയങ്ങളിൽ എച്ച്.എസ്.ടി ., എച്ച്.എസ്.എസ്.ടി . തസ്തികകളിലേക്ക് എൽ.പി.എസ്‌.ടി./യു.പി.എസ്‌.ടി. തസ്തികകളിൽ നിന്നും ബൈ ട്രാൻഫർ പ്രമോഷൻ നൽകുന്നതിനുള്ള സീനിയോറിറ്റി ലിസ്റ്റിന്റെ പകർപ്പ് ലഭ്യമാക്കാമോ?
1406.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി എസ്.എസ്.കെ. യില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന റിസോഴ്സ് അധ്യാപകരുടെ ശമ്പള വര്‍ദ്ധനവിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത അധ്യാപകരെ സ്ഥിരപ്പെടുത്തുന്നതിന് അനുയോജ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ?
1407.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അദ്ധ്യാപകരുടെ അന്തർ ജില്ലാ സ്ഥലം മാറ്റത്തിന്റെ അനുപാതം വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടും 2024-25 അധ്യയന വർഷത്തിലെ അന്തർ ജില്ലാ സ്ഥലം മാറ്റം ഇതേവരെ നടപ്പിലാക്കാത്തത് എന്തുകൊണ്ടാണ്; വ്യക്തമാക്കാമോ;
( ബി )
അദ്ധ്യാപകരുടെ സ്ഥലം മാറ്റവും സ്ഥാനക്കയറ്റവും വരും വർഷങ്ങളിൽ സ്കൂൾ തുറക്കുന്നതിന് മുൻപായി ഏപ്രിൽ-മേയ് മാസങ്ങളിൽ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1408.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2002 ലെ സർക്കാർ ഉത്തരവ് പ്രകാരം സ്കൂളുകളിൽ ബാച്ച് തിരിച്ച് ആകെ പിരീഡുകൾ കണക്കാക്കുമ്പോൾ ഹയർസെക്കണ്ടറി ജൂനിയർ അധ്യാപക തസ്തിക നിർണ്ണയത്തിന് കണക്കാക്കിയിരുന്ന അധിക പിരീഡുകൾ 3, 6, 9 എന്ന ക്രമത്തിലായിരുന്നോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഉത്തരവ് 2017 ൽ ഭേദഗതി വരുത്തിയപ്പോൾ ജൂനിയർ അദ്ധ്യാപിക തസ്തികയ്ക്ക് വേണ്ട മിനിമം പിരീഡുകൾ മൂന്നിൽ നിന്നും ആറിന് പകരം ഏഴിലേക്ക് ഫിക്സ് ചെയ്തതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
പി.എസ്.സി. കാറ്റഗറി നമ്പർ 246/2017 എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ് ജൂനിയർ റാങ്ക് ലിസ്റ്റിൽ നിന്ന് നടന്ന 142 ഓളം നിയമനങ്ങൾ 2017 ലെ ഉത്തരവിലെ മാനദണ്ഡങ്ങൾ പാലിച്ചാണോ നടത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിനുമുമ്പ് 2017 ലെ ഉത്തരവിന്റെ പേരിൽ നിയമന നിരോധനം നടപ്പാക്കിയിട്ടുണ്ടോ എന്ന് വിശദമാക്കാമോ; എങ്കിൽ അതിന് അടിസ്ഥാനം എന്തായിരുന്നു എന്ന് വിശദമാക്കാമോ?
1409.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലുള്ള ഒരു എയ്ഡഡ് യു.പി സ്‌കൂളിനെ എയ്ഡഡ് ഹൈസ്‌കൂളായി പരിവർത്തനം ചെയ്യുന്നതിനും ഒരു എയ്ഡഡ് യു.പി സ്‌കൂളിൽ അൺഎയ്ഡഡ് ഹൈസ്‌കൂൾ ആരംഭിക്കുന്നതിനും വേണ്ട യോഗ്യതകൾ എന്തൊക്കെയാണെന്ന് അറിയിക്കുമോ; ഇതിനായി എന്തെല്ലാം രേഖകൾ ആവശ്യമാണ് എന്നും ഇതിനുള്ള അപേക്ഷ ആർക്കാണ് സമർപ്പിക്കേണ്ടതെന്നും അറിയിക്കുമോ; ഇത് സംബന്ധിച്ച നടപടിക്രമം വിശദമാക്കുമോ?
1410.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എയ്ഡഡ് സ്കൂളുകളിലുണ്ടാകുന്ന ലീവ് വേക്കൻസികളിൽ മാനദണ്ഡങ്ങൾ പാലിക്കാതെ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്ന വിവരം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇത്തരത്തിൽ മാനേജർമാർ ദിവസ വേതനാടിസ്ഥാനത്തിൽ നടത്തുന്ന നിയമനങ്ങൾ പിന്നീട് പൊതുവിദ്യാഭ്യാസ വകുപ്പ് അംഗീകരിക്കാത്തതു കാരണം അധ്യാപകർക്ക് വേതനം കിട്ടാത്തത് സംബന്ധിച്ച പരാതികൾ സർക്കാരിന് ലഭിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കാമോ;
( സി )
മാനദണ്ഡങ്ങൾ പാലിക്കാതെ നിയമിതരാകുകയും അതിനു ശേഷം വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം കിട്ടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ അധ്യാപകർക്ക് നൽകാനുള്ള വേതനം മാനേജർമാരിൽനിന്നും ഈടാക്കി നൽകുന്നതിന് വ്യവസ്ഥയുണ്ടോ; എങ്കിൽ ഇത് സംബന്ധിച്ച സർക്കാർ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ; ഇല്ലെങ്കിൽ അത്തരത്തിലുളള വ്യവസ്ഥ ഏർപ്പെടുത്തുന്നതിന് സർക്കാർ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1411.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ മൂന്ന് അദ്ധ്യയന വർഷങ്ങളിൽ കേരളത്തിലെ എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളുകളിൽ നടന്ന അദ്ധ്യാപക നിയമനങ്ങളുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
ഇന്റർവ്യൂ ബോർഡിൽ സർക്കാർ പ്രതിനിധിയെ ലഭ്യമാക്കാത്തതിനാൽ നിലവിൽ ഹയർ സെക്കണ്ടറി അധ്യാപക നിയമനം നടക്കാത്ത തസ്തികകളുടെയും വിദ്യാലയങ്ങളുടെയും ലിസ്റ്റ് ജില്ല തിരിച്ചു ലഭ്യമാക്കാമോ?
1412.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എൽ.പി., യു.പി., ഹൈസ്‌കൂൾ എന്നീ വിഭാഗങ്ങളിലായി എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകനാവാൻ ആവശ്യമായ യോഗ്യതകൾ എന്തൊക്കെയാണെന്ന് തരംതിരിച്ചു നൽകുമോ; എയ്ഡഡ് സ്‌കൂളിൽ അദ്ധ്യാപക നിയമനം അംഗീകരിക്കപ്പെടാൻ എടുക്കുന്ന കാലതാമസം എത്രയാണ് എന്നറിയിക്കുമോ; ഇത്തരം നിയമനങ്ങള്‍ സർക്കാർ അംഗീകരിക്കുന്നതിനാവശ്യമായ നടപടിക്രമം എന്തൊക്കെയാണെന്ന് വിശദമാക്കുമോ; കെ.ഇ.ആർ ചട്ടങ്ങൾ നിയമനത്തിന് ബാധകമാണോ എന്നറിയിക്കുമോ; വിശദാംശം നല്‍കുമോ;
( ബി )
എറണാകുളം നിയോജകമണ്ഡലത്തിലെ എയ്ഡഡ് സ്‌കൂളുകളിൽ 2018 മുതൽ 2024 വരെ ലഭ്യമായിട്ടുള്ള അദ്ധ്യാപക നിയമന അപേക്ഷകൾ എത്രയെന്ന് തരംതിരിച്ച് അറിയിക്കുമോ; എറണാകുളം ഉപവിദ്യാഭ്യാസ ഓഫീസറുടെ പരിധിയിൽ 2018 മുതൽ 2024 വരെ എത്ര അപേക്ഷകളാണ് ലഭ്യമായിട്ടുള്ളതെന്ന് തരംതിരിച്ച് അറിയിക്കുമോ; ഇപ്രകാരം ലഭ്യമായ അദ്ധ്യാപക നിയമന അപേക്ഷകളില്‍ എത്ര അപേക്ഷകളാണ് മേല്പറഞ്ഞ കാലഘട്ടത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതെന്നും നിരസിക്കപ്പെട്ടിട്ടുള്ളതെന്നും തരംതിരിച്ച് അറിയിക്കുമോ; മേല്പറഞ്ഞ കാലാവധിയിൽ കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് എഡ്യൂക്കേഷണൽ ഏജൻസി, എഫ്.സി.സി. കോണ്‍ഗ്രിഗേഷന്‍, സേക്രഡ് ഹാർട്ട് പ്രൊവിൻസ് എറണാകുളം-ക്ലാരപുരം ആലുവ -യില്‍ നിന്നും സമർപ്പിച്ച അദ്ധ്യാപക നിയമന അപേക്ഷകളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം തരംതിരിച്ച് നൽകുമോ?
1413.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ല ഉൾപ്പെടുന്ന ആർ.ഡി.ഡി. ഓഫീസിന്റെ അധികാര പരിധിയിൽ വരുന്ന വിദ്യാഭ്യാസ ജില്ലകൾ ഏതൊക്കെയാണ് എന്ന് അറിയിക്കുമോ; ഏതൊക്കെ വിഭാഗം ജീവനക്കാരുടെ എന്തെല്ലാം ആവശ്യങ്ങളിലാണ് ഒരു ആർ.ഡി.ഡി ഓഫീസ് മുഖാന്തരം നടപടി സ്വീകരിക്കപ്പെടുന്നത് എന്ന് അറിയിക്കുമോ; വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഒരു ഉദ്യോഗസ്ഥന്‌ ഏതെല്ലാം ആവശ്യങ്ങൾക്ക് ആർ.ഡി.ഡി. ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് എന്ന് വ്യക്തമാക്കുമോ;
( ബി )
എറണാകുളം ആർ.ഡി.ഡി. ഓഫീസിനു കീഴിൽ വരുന്ന സ്‌കൂളുകളിൽ എത്ര ജീവനക്കാരുണ്ട് എന്ന് അറിയിക്കുമോ; അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരുടെ എണ്ണം തരംതിരിച്ചു ലഭ്യമാക്കുമോ;
( സി )
ഈ ഓഫീസിന് സ്വന്തമായി വാഹനം ഉണ്ടോ എന്ന് അറിയിക്കുമോ; എത്ര വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ട് എന്നതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ;
( ഡി )
ആർ.ഡി.ഡി. ഓഫീസിനായി ഒരു കെട്ടിടം തിരഞ്ഞെടുക്കുമ്പോൾ അതിനു നിഷ്കർഷിക്കുന്ന വിസ്തീർണം അടക്കമുള്ള മാനദണ്ഡങ്ങൾ എന്തൊക്കെ എന്ന് വിശദമാക്കുമോ; സ്വന്തമായി കെട്ടിടമില്ലാത്ത ആർ.ഡി.ഡി. ഓഫീസുകൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കാമോ എന്ന് അറിയിക്കുമോ; ഇതിനായി വാടക എത്രരൂപ വരെ പ്രതിമാസം അനുവദിക്കപ്പെടും എന്ന് അറിയിക്കുമോ; വിശദാംശം നല്‍കുമോ?
1414.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എൻ.എസ്.ക്യൂ.എഫ്. (ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂട്) അധിഷ്ഠിത നൈപുണി കോഴ്സുകൾ പൂർണ്ണമായും നടപ്പാക്കിയതോടെ വി.എച്ച്.എസ്.ഇ. പഠനത്തിന് കൂടുതൽ സ്വീകാര്യത ലഭിക്കുന്നുണ്ടോ;
( ബി )
ഇത് കുട്ടികൾക്ക് ദേശീയ അംഗീകാരമുള്ള ഒരു തൊഴിൽ പരിശീലനത്തിന് കൂടി അവസരം ലഭ്യമാക്കുമോ; വിശദമാക്കാമോ?
1415.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരന്‍ മെമ്മോറിയല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ കെട്ടിടനിര്‍മ്മാണത്തിന് പ്ലാന്‍ ഫണ്ടില്‍ നിന്ന് തുക അനുവദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ പൂര്‍ത്തീകരണത്തിനായി അധികതുകയായ എട്ട് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചത് പരിഗണിച്ച് തുക അനുവദിച്ച് പ്രവൃത്തി പൂര്‍ത്തീകരിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1416.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അണ്‍ എയ്ഡഡ് സ്കൂളുകളുടെ പ്രവർത്തനത്തിന് മാർഗരേഖ വേണമെന്നും അദ്ധ്യാപകർക്ക് സംഘടനാസ്വാതന്ത്ര്യം അനുവദിക്കാൻ ചട്ടമുണ്ടാക്കണമെന്നും വനിതാ കമ്മീഷൻ നിർദേശിക്കുകയുണ്ടായോ; പ്രസ്തുത മാര്‍ഗരേഖകള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനും പരിശോധിക്കുന്നതിനും വിജിലൻസ് കമ്മിറ്റിയോ അപ്പലേറ്റ് അതോറിറ്റിയോ പരിശോധന നടത്തണമെന്ന് കമ്മീഷൻ നിർദേശിക്കുകയുണ്ടായോ;
( ബി )
അദ്ധ്യാപികമാരുടെ മുറികളിലും സ്റ്റാഫ് റൂമുകളിലും സ്വകാര്യതയും സ്വാതന്ത്ര്യവും ഹനിക്കുന്ന നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നത് വിലക്കണമെന്നും കമ്മീഷൻ ഇതോടൊപ്പം നിർദേശിക്കുകയുണ്ടായോ;
( സി )
പിരിച്ചുവിടുന്ന അദ്ധ്യാപകരുടെ പരാതി കേൾക്കാൻ ജില്ലാതല അപ്പലേറ്റ് അതോറിറ്റി വേണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാത്തതിനെ കമ്മീഷൻ വിമർശിക്കുകയുണ്ടായോ;
( ഡി )
ഏതു സാഹചര്യത്തിലാണ് കമ്മീഷൻ ഇപ്രകാരമുള്ള നിരീക്ഷണങ്ങൾ നടത്തുകയും നിർദേശങ്ങൾ നൽകുകയും ചെയ്തത്; മറ്റെന്തെല്ലാം ശിപാർശകളാണ് വനിതാ കമ്മീഷൻ മുന്നോട്ടുവച്ചിട്ടുള്ളത്; വിശദമാക്കുമോ;
( ഇ )
കമ്മിഷന്റെ ശിപാര്‍ശകളും നിര്‍ദേശങ്ങളും നടപ്പാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?
1417.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ എത്ര സ്പെഷ്യൽ സ്കൂളുകൾക്ക് സർക്കാർ അംഗീകാരവും ധനസഹായവും നൽകിയിട്ടുണ്ടെന്ന് വിശദമാക്കുമോ; ഇതിനായി ഓരോ വർഷവും അപേക്ഷ ക്ഷണിക്കാറുണ്ടോ; എങ്കിൽ ഇപ്രകാരം ഈ വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചതിന്റെ വിവരങ്ങൾ നൽകാമോ;
( ബി )
സ്പെഷ്യൽ സ്കൂളുകളിലെ പാക്കേജ് ഓണറേറിയത്തിനുള്ള സർക്കാരിന്റെ സാമ്പത്തിക സഹായത്തിനുള്ള അപേക്ഷ ഈ വർഷം ക്ഷണിക്കാത്തതിന്റെ കാരണം വിശദമാക്കുമോ;
( സി )
സ്പെഷ്യൽ സ്കൂളുകളുടെ പ്രവർത്തനങ്ങൾക്കായി സർക്കാർ എത്ര തുകയാണ് നടപ്പു സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതെന്നും അതിൽ എത്ര തുക ചെലവഴിച്ചെന്നുമുള്ള കണക്കുകൾ ലഭ്യമാക്കുമോ; ഈയിനത്തിൽ മുൻ സാമ്പത്തിക വർഷത്തെ വകയിരുത്തലിന്റെയും ചെലവിന്റെയും കണക്കുകൾ അറിയിക്കുമോ?
1418.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് ഉപയോഗിച്ച് കോങ്ങാട് മണ്ഡലത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്കൂള്‍ കെട്ടിടങ്ങളുടെ വിവരങ്ങളും അവയ്ക്ക് ചെലവായ തുകയും അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെട്ട ഏതെല്ലാം നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും അവയുടെ തല്‍സ്ഥിതിയും വിശദമാക്കാമോ?
1419.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്പെഷ്യൽ സ്കൂളുകൾക്ക് നൽകിവരുന്ന ആനുകൂല്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
മുൻ സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റില്‍ പ്രഖ്യാപിച്ച പാക്കേജ് തുക സ്പെഷ്യൽ സ്കൂളുകൾക്ക് നൽകാൻ കഴിയാത്തതിന്റെ കാരണങ്ങളെന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
നിലവിലുള്ള മാനദണ്ഡപ്രകാരം സംസ്ഥാനത്തെ പല സ്പെഷ്യൽ സ്കൂളുകൾക്കും ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്നത് പരിശോധിച്ചിട്ടുണ്ടോ;
( ഡി )
എങ്കിൽ കൂടുതൽ ജനോപകാരപ്രദമായ രീതിയിൽ ചട്ടങ്ങളിൽ മാറ്റം വരുത്തി സ്പെഷ്യൽ സ്കൂളുകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിനും സമയബന്ധിതമായി സഹായങ്ങൾ നൽകുന്നതിനും നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?
1420.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ മണ്ഡലത്തിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് കില നിര്‍വ്വഹണ ഏജന്‍സിയായി നിര്‍മ്മിക്കുന്ന സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി വിശദമാക്കുമോ?
1421.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് വാമനപുരം മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഫണ്ട് മുഖാന്തിരം സ്കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി ഏതെല്ലാം പ്രവൃത്തികള്‍ നടപ്പാക്കിയിട്ടുണ്ടെന്നും അവയ്ക്ക് എത്ര തുക ചെലവാക്കിയിട്ടുണ്ടെന്നും ഇനം തിരിച്ച് വിശദമാക്കാമോ;
( ബി )
പുതുതായി അനുവദിച്ചതും നിര്‍മ്മാണത്തിലിരിക്കുന്നതുമായ പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ?
1422.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പെഷ്യൽ സ്കൂളുകൾക്ക് സർക്കാരിന്റെ പ്രവർത്തനാനുമതിയും ബഡ്ജറ്റിൽ നീക്കിവച്ച വിഹിതവും ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ വിശദമാക്കുമോ, ഇതിന് ആധാരമായ സർക്കാർ ഉത്തരവിന്റെ വിശദാംശങ്ങൾ നൽകാമോ;
( ബി )
നിലവിലുള്ള മാനദണ്ഡങ്ങൾ പ്രകാരം 19 കുട്ടികൾ വരെ പഠിക്കുന്ന സ്ഥാപനങ്ങൾക്ക് സഹായം നിഷേധിക്കപ്പെടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടോ; ബഡ്സ് സ്കൂളുകളിൽ ഒരു കുട്ടി മാത്രമേയുള്ളൂവെങ്കിൽ പോലും പ്രവർത്തനാനുമതിയും ധനസഹായവും സർക്കാർ നൽകുമ്പോൾ ഇപ്രകാരം ഒരു വിവേചനം സ്പെഷ്യൽ സ്കൂളുകളുടെ കാര്യത്തിൽ വരാനിടയായ സാഹചര്യം വിശദീകരിക്കാമോ;
( സി )
സ്പെഷ്യൽ സ്കൂളുകളുടെ കാര്യത്തിൽ വിദ്യാർത്ഥികളുടെ എണ്ണത്തെക്കുറിച്ചുള്ള സർക്കാർ ഉത്തരവിലെ അപാകതകൾ പരിഹരിച്ച് ഈ രംഗത്തെ പ്രതിസന്ധി ഒഴിവാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാമോ?
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ട്
1423.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 2023-24 വര്‍ഷത്തില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ ഏതെങ്കിലും പ്രവൃത്തികള്‍ക്ക് തുക അനുവദിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
2024-25 സാമ്പത്തിക വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി തുക അനുവദിക്കുന്നതിനായി ഏതെല്ലാം പ്രൊപ്പോസലുകളാണ് നല്‍കിയിട്ടുള്ളതെന്ന് അറിയിക്കുമോ; അത് അനുവദിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1424.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ നടക്കാവ് ഗവൺമെന്റ് ടി.ടി.ഐ. യിൽ വിപുലമായ വിദ്യാഭ്യാസ കോംപ്ലക്സ് നി‍ർമ്മിക്കുന്നതിനുള്ള ശിപാർശ സർക്കാരിന്റെ പരിഗണനയിലുണ്ടോ;
( ബി )
പ്രസ്തുത വിദ്യാഭ്യാസ കോംപ്ലക്സ് നിർമ്മാണവുമായി ബന്ധപ്പെട്ട് എന്തു നടപടിയാണ് സ്വീകരിച്ചത്; വിശദമാക്കാമോ;
( സി )
പ്രസ്തുത കോംപ്ലക്സിന്റെ നിർമ്മാണത്തിനാവശ്യമായ ഫണ്ട് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1425.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
"കോവിഡ് - 19 കാലഘട്ടം കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളുടെ അക്കാദമികവും മനോസാമൂഹികവുമായ അവസ്ഥ" എന്ന പേരിൽ, എത്തിക്സ് കമ്മിറ്റിയുടെ അനുമതി ഇല്ലാതെ ചട്ടവിരുദ്ധമായി/നിയമവിരുദ്ധമായി നടപ്പിലാക്കിയ ഗവേഷണ പഠനത്തിനായി, നം.പി4 / 1819 / 20 എസ്.സി.ഇ.ആർ.ടി (തീയതി 19.12 .2020), നം.പി4 / 1819 / 2020 എസ്.സി.ഇ.ആർ.ടി (തീയതി 21 .06 .2021) എന്നീ ഉത്തരവുകൾ പ്രകാരം, എസ്.സി.ഇ.ആർ.ടി. പ്ലാൻ ഫണ്ടിൽ നിന്നും 7,68,662/- രൂപ അനുവദിച്ചു നൽകിയത് എന്ത് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഫണ്ട് 11-06-2018 ലെ സ. ഉ. (പി).നം. 88/2018/ധന. എന്ന സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ചെലവഴിച്ചതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
എസ്.സി.ഇ.ആർ.ടി. യുടെ ധനസഹായത്തോടെ നടത്തിയ പ്രസ്തുത പഠന റിപ്പോർട്ടിന്റെ പൂർണമായ പകർപ്പ് നൽകാമോ;
( ഡി )
എത്തിക്സ് കമ്മിറ്റിയുടെ അനുമതിയില്ലാതെ ഇങ്ങനെ ചട്ടവിരുദ്ധമായി/ നിയമവിരുദ്ധമായി ഗവേഷണ പഠനം നടത്തിയതിനും സർക്കാർ ഫണ്ട് ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിന് വിരുദ്ധമായി തുക ചെലവഴിക്കുകയും ചെയ്ത ഗവേഷകർ/ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ എടുക്കാതിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കാമോ?
1426.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമ്പത്തിക ബാധ്യതയില്ലാതെ അധ്യാപക പുനര്‍വിന്യാസം വഴി അധിക ഡിവിഷന്‍ അനുവദിക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ;
( ബി )
വൈപ്പിന്‍ മണ്ഡലത്തിലെ നായരമ്പലം ഗ്രാമപഞ്ചായത്തില്‍ പുത്തന്‍ കടപ്പുറത്ത് നൂറുവര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന എസ്.ബി.എസ്.എല്‍.പി. സ്കൂളിന്റെ മാനേജര്‍ അധിക ഡിവിഷന്‍ അനുവദിച്ച് കിട്ടുന്നതിനായി സമര്‍പ്പിച്ച അപേക്ഷയിൽ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1427.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ പുതുക്കാട് ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്.ല്‍ 2006-ല്‍ ക്ലാര്‍ക്ക് ജോലിയില്‍ പ്രവേശിച്ച ബിജോയ്.കെ.എം.ന്റെ പ്രൊബേഷന്‍ ദീര്‍ഘിപ്പിച്ചു നല്‍കുന്നതിനുള്ള അപേക്ഷയില്‍ നടപടി ഏത് ഘട്ടത്തിലാണ് എന്ന് അറിയിക്കാമോ;
( ബി )
2023 മെയ് 31 ന് സര്‍വ്വീസില്‍ നിന്ന് വിരമിച്ച ടിയാന്റെ അപേക്ഷയില്‍ തീര്‍പ്പു കല്പിക്കുന്നതിനുണ്ടായിട്ടുള്ള കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
രോഗിയായ ബിജോയിയുടെ പ്രൊബേഷന്‍ ദീര്‍ഘിപ്പിച്ച് നല്‍കുന്നതിനുള്ള അപേക്ഷ അടിയന്തരമായി പരിഗണിക്കുന്നതിനും തീര്‍പ്പാക്കുന്നതിനും അര്‍ഹമായ സര്‍വ്വീസ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോ?
1428.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹയർ സെക്കണ്ടറി സ്റ്റാഫ് ഫിക്സേഷൻ നടപടി എപ്പോൾ പൂർത്തിയാക്കാന്‍ സാധിക്കുമെന്ന് അറിയിക്കാമോ;
( ബി )
ഹയർ സെക്കണ്ടറി ജൂനിയർ-സീനിയർ അദ്ധ്യാപക പ്രമോഷൻ ഈ വർഷം എപ്പോള്‍ പൂര്‍ത്തിയാക്കുമെന്ന് അറിയിക്കാമോ?
1429.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയിലെ സർക്കാർ യു.പി.എസ്.എ. തസ്തികയിൽ പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്യേണ്ട (നേരിട്ടുള്ള പി.എസ്.സി. നിയമനം) നിലവിലെ ഒഴിവുകളുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തസ്തികയിൽ നിന്നും 2025-ൽ വിരമിക്കുന്ന പ്രഥമാദ്ധ്യാപകർ, ലാംഗ്വേജ് അദ്ധ്യാപകർ എന്നിവരൊഴികെയുള്ള അദ്ധ്യാപകരുടെ പേരും വിരമിക്കൽ തീയതിയും ഇപ്പോൾ ജോലിചെയ്യുന്ന സ്കൂളും വ്യക്തമാക്കാമോ; വിശദവിവരം നല്‍കുമോ?
1430.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പാസ്സാകാത്ത എത്ര അദ്ധ്യാപകരുണ്ടെന്ന് സർക്കാർ, എയ്ഡഡ് തിരിച്ചു വിശദമാക്കാമോ;
( ബി )
കേന്ദ്ര വിദ്യാഭ്യാസ നിയമ പ്രകാരം എന്ന് മുതലുള്ള നിയമനങ്ങൾക്കാണ് കെ-ടെറ്റ് യോഗ്യത നിർബന്ധമാക്കിയിട്ടുള്ളതെന്നും, പിന്നീട് എഴുതി എടുക്കണമെന്ന ഇളവോടെ എത്ര പേർക്ക് നിയമനം നൽകിയെന്നും അറിയിക്കാമോ; അവരിൽ എത്ര പേർ പിന്നീട് യോഗ്യത നേടി എന്നും, ബാക്കിയുള്ള അദ്ധ്യാപകരുടെ കാര്യത്തിൽ എന്ത് തീരുമാനമാണ് സ്വീകരിക്കുന്നതെന്നും വിശദമാക്കാമോ?
1431.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി സർക്കാർ സ്കൂളുകളിൽ എത്ര പ്രധാന അദ്ധ്യാപക തസ്തിക ഒഴിഞ്ഞു കിടക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ; ഇത് എന്നത്തേക്ക് നികത്തുമെന്ന് വിശദമാക്കുമോ;
( ബി )
ജില്ലയിലെ പ്രൈമറി, ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിലെ എയ്ഡഡ് സ്കൂളുകളിൽ ഈ വർഷത്തെ ഫിക്സേഷൻ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടോ; എങ്കിൽ എത്ര അദ്ധ്യാപകരുടെ തസ്തികകൾ പുതുതായി നിലവിൽ വന്നിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
നിലവിൽ ജില്ലയിലെ എയ്ഡഡ് സ്കൂളുകളിലെ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി മേഖലകളിലായി എത്ര അദ്ധ്യാപകരുടെ നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ ബാക്കിയുണ്ടെന്ന് വ്യക്തമാക്കുമോ?
1432.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 അധ്യയന വർഷത്തെ സ്റ്റാഫ് ഫിക്സേഷൻ അനുസരിച്ച് സംസ്ഥാനത്തെ അധ്യാപക ബാങ്കിൽ ഉൾപ്പെട്ടിരിക്കുന്ന അധ്യാപകരുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് സംരക്ഷിത അധ്യാപകരെ നിയമിക്കുന്നതിനായി ലഭ്യമായിട്ടുള്ള എൽ.പി.എസ്.ടി., യു.പി.എസ്.ടി. അധ്യാപക തസ്തികകളുടെ എണ്ണം ജില്ലാടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത തസ്തികകളിൽ 2023-24 അധ്യയന വർഷത്തിൽ നിയമിക്കപ്പെട്ട സംരക്ഷിത അധ്യാപകരുടെ എണ്ണം ജില്ലാടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;
( ഡി )
സംസ്ഥാനത്ത് സംരക്ഷിത അധ്യാപകരെ നിയമിക്കുന്നതിനായി ലഭ്യമായിട്ടുള്ള എച്ച്.എസ്.ടി. അധ്യാപക തസ്തികകളുടെ എണ്ണം തസ്തിക തിരിച്ച് ജില്ലാടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;
( ഇ )
പ്രസ്തുത തസ്തികകളിൽ 2023-24 അധ്യയന വർഷത്തിൽ നിയമിക്കപ്പെട്ട സംരക്ഷിത അധ്യാപകരുടെ എണ്ണം തസ്തിക തിരിച്ച് ജില്ലാടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;
( എഫ് )
സംരക്ഷിത അധ്യാപകരെ നിയമിക്കുന്നതിന് വേണ്ടി ലഭ്യമാക്കിയിട്ടുണ്ടായിരുന്ന തസ്തികകളിൽ 2023-24 അധ്യയനവർഷത്തിൽ സംരക്ഷിത അധ്യാപകരെ നിയമിച്ചതിനുശേഷം ഒഴിഞ്ഞു കിടന്ന തസ്തികകൾ ഏതെല്ലാമാണെന്നും അവയുടെ എണ്ണം എത്രയായിരുന്നുവെന്നും തസ്തിക തിരിച്ച് ജില്ലാടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;
( ജി )
2023-24 അധ്യയന വർഷത്തെ സ്റ്റാഫ് ഫിക്സേഷൻ അനുസരിച്ച് സംസ്ഥാനത്തെ അധ്യാപക ബാങ്കിൽ ഉൾപ്പെട്ടിരുന്ന അധ്യാപകരുടെ എണ്ണം എത്രയാണെന്ന് തസ്തിക തിരിച്ച് ജില്ലാടിസ്ഥാനത്തിൽ ലഭ്യമാക്കാമോ?
1433.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 അധ്യയന വർഷത്തിൽ സർക്കാർ സ്കൂളുകളിലെ അധിക തസ്തിക നിർണ്ണയ നടപടികൾ പൂർത്തിയാക്കി അധിക തസ്തികകൾ എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന് വിശദമാക്കുമോ;
( ബി )
2024-25 അധ്യയന വർഷത്തെ ആറാം പ്രവൃത്തി ദിനത്തിലെ കണക്കനുസരിച്ച് സർക്കാർ സ്കൂളുകളിൽ കുട്ടികൾ കുറഞ്ഞത് മൂലം നഷ്ടപ്പെട്ട എൽ.പി.എസ്.ടി., പി.ഡി. ടീച്ചർ തസ്തികകളുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്ത് 2024-25 അധ്യയന വർഷത്തിൽ അധിക തസ്തികകളുള്ള പ്രൈമറി സ്കൂളുകളുടെ പേരും എണ്ണവും ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( ഡി )
2022 മേയ് 31 -ന് നിലവിൽ വന്ന എൽ.പി.എസ്.ടി. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് എച്ച്.എം. പ്രമോഷൻ ഉൾപ്പെടെ പൂര്‍ത്തീകരിച്ചശേഷം ഉണ്ടാകുന്ന മുഴുവൻ ഒഴിവുകളും പി.എസ്.സി. ക്ക് റിപ്പോർട്ട് ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ;
( ഇ )
2022 മേയ് 31 -ന് നിലവിൽ വന്ന എൽ.പി.എസ്.ടി . റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനങ്ങൾക്ക് 2024-25 അധ്യയന വർഷത്തെ തസ്തിക നിർണ്ണയത്തിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1434.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപക തസ്തികകളുടെ നിര്‍ണ്ണയ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; അധിക തസ്തികകൾ എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന് വിശദമാക്കുമോ;
( ബി )
2024-25 അധ്യയന വര്‍ഷത്തെ ആറാം പ്രവൃത്തി ദിനത്തിലെ കണക്ക് അനുസരിച്ച് സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികള്‍ കുറഞ്ഞത് മൂലം നഷ്ടപ്പെട്ട എല്‍.പി.എസ്.ടി. പി.ഡി. ടീച്ചര്‍ തസ്തികകളുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്ത് 2024-25 അധ്യയന വര്‍ഷത്തില്‍ അധിക തസ്തികകള്‍ ഉള്ള പ്രൈമറി സ്‌കൂളുകളുടെ എണ്ണം, പേര് എന്നിവയുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഡി )
2022 മെയ് 31-ന് നിലവില്‍ വന്ന എല്‍.പി.എസ്.ടി. റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനങ്ങള്‍ക്ക് 2024-25 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയത്തിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ഇ )
2022 മേയ് 31-ന് നിലവില്‍ വന്ന എല്‍.പി.എസ്.ടി. റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കുള്ളിലുണ്ടാവുന്ന എല്ലാ ഒഴിവുകളും, എച്ച്.എം. പ്രൊമോഷന്‍ മൂലമുണ്ടാവുന്ന ഒഴിവുകള്‍ ഉള്‍പ്പെടെ ആവശ്യമായ പ്രൊമോഷനുകള്‍ നടത്തി നിലവിലെ എല്‍.പി.എസ്.ടി. ലിസ്റ്റ് കാലാവധി അവസാനിക്കുന്നതിന് മുമ്പ് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1435.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാഭ്യാസ വകുപ്പിൽ തസ്തികകൾ ഒഴിച്ചിട്ട് വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ട്രാൻസ്ഫർ പട്ടിക പുറത്തിറക്കിയതായുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഏത് സാഹചര്യത്തിലാണ് ഇപ്രകാരം പട്ടിക പുറത്തിറക്കിയതെന്ന് വ്യക്തമാക്കുമോ;
( ബി )
ട്രാൻസ്ഫർ പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് എന്തൊക്കെ നടപടിക്രമം പാലിച്ചിട്ടുണ്ട്; വിശദാംശം നൽകുമോ;
( സി )
തസ്തികകൾ ഒഴിച്ചിട്ട് ട്രാൻസ്ഫർ കരട് ലിസ്റ്റ് ഇറക്കിയത് അഴിമതി നടത്താനുള്ള ശ്രമമാണെന്ന ആക്ഷേപത്തിന്റെ നിജസ്ഥിതി വ്യക്തമാക്കുമോ; ഇക്കാര്യത്തിൽ ഉത്തരവാദികളായവർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
1436.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ എൽ.പി.എസ്.ടി. (മലയാളം മീഡിയം) തസ്തികയിൽ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്ന് വിശദമാക്കുമോ; ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ ;
( ബി )
ഇതില്‍ എത്ര ഒഴിവുകളാണ് പി.എസ്.സി.യ്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുളളതെന്ന് വിശദമാക്കുമോ?
1437.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. റോജി എം. ജോൺ
ശ്രീമതി ഉമ തോമസ്
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരാർ ജീവനക്കാരായ വനിതകൾ തൊഴിലിടങ്ങളിൽ കടുത്ത ചൂഷണം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കരാർ ജീവനക്കാരായ വനിതകൾ തൊഴിലിടങ്ങളിൽ നേരിടുന്ന ചൂഷണങ്ങൾ തടയുന്നത് സംബന്ധിച്ച് വനിതാ കമ്മീഷൻ സർക്കാരിന് ശിപാർശ നൽകിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കരാർ ജീവനക്കാർക്ക് ബാധകമാകുന്ന രീതിയിൽ തൊഴിൽ നിയമങ്ങളും സേവനവേതന വ്യവസ്ഥകളും പരിഷ്കരിക്കുന്നതിനും തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനായി പോഷ് (പ്രിവൻഷൻ ഓഫ് സെക്ഷ്വൽ ഹറാസ്മെന്റ് അറ്റ് ദ വര്‍ക്ക് പ്ലേസ്) ആക്ട് നടപ്പാക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
1438.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഷോപ്പ്സ് & കോമേഴ്‍സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് മേഖലയിലെ തൊഴിലാളികളുടെ കൂലി വർദ്ധനവിനും തൊഴിൽ ഇടങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് ഇരിപ്പിടം അനുവദിക്കാനുമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ?
1439.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾക്കും അവരുടെ സേവന വേതന വ്യവസ്ഥകൾക്കും വേണ്ടി നടപടികൾ ആയിട്ടുണ്ടോ;
( ബി )
തൊഴിൽ ഇടങ്ങളിലെ ചൂഷണവും സാമ്പത്തിക ചൂഷണവും തടയാൻ നടപടികൾ സ്വീകരിച്ചു വരുന്നുണ്ടോ; വ്യക്തമാക്കാമോ?
1440.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൂടുതല്‍ ഇ.എസ്.ഐ ക്ലിനിക്കുകള്‍ ആരംഭിക്കാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കുമോ;
( ബി )
നിലവിലുള്ള ഇ.എസ്.ഐ ക്ലിനിക്കുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?
1441.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-2023 കാലയളവില്‍ അസംഘടിത മേഖലയിലെ വിരമിച്ച തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ നല്‍കിയതിന്റെ കണക്ക് ജില്ല തിരിച്ച് ലഭ്യമാക്കാമോ?
1442.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ തൊഴിലാളികളുടെ തൊഴില്‍ സുരക്ഷയും ആനുകൂല്യങ്ങളും ഉറപ്പു വരുത്താന്‍ നിയമ നിര്‍മ്മാണം നടത്താന്‍ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത കാര്യത്തില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
1443.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ലേബർ കോടതികളുടെ പ്രവർത്തനങ്ങൾ വ്യക്തമാക്കുമോ; ഈ സർക്കാരിന്റെ കാലയളവിൽ ലേബർ കോടതികളുടെ പ്രവർത്തനങ്ങൾക്കായി ഓരോ സാമ്പത്തിക വർഷവും എത്ര തുക അനുവദിച്ചിട്ടുണ്ട്; എത്ര ചെലവഴിച്ചിട്ടുണ്ട്;
( ബി )
സംസ്ഥാനത്തെ ലേബർ കോടതികൾ 2016 മുതൽ നാളിതുവരെ ഓരോ വർഷവും ലഭിച്ച കേസുകളുടെ എണ്ണവും തീർപ്പാക്കിയ കേസുകളുടെ എണ്ണവും വ്യക്തമാക്കുമോ; നിലവിൽ എത്ര കേസുകൾ തീർപ്പ് കൽപ്പിക്കാൻ ഉണ്ടെന്ന് വ്യക്തമാക്കുമോ?
1444.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രധാന തൊഴില്‍ മേഖലകളില്‍ കേരളത്തിലെ മിനിമം കൂലി നിരക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിലവിലുള്ള മിനിമം കൂലി നിരക്കും തമ്മിലുള്ള താരതമ്യ പഠനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ എന്തെങ്കിലും നിലവിലുണ്ടോ;
( ബി )
ഉണ്ടങ്കില്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1445.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. റോജി എം. ജോൺ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജോലി സമ്മർദ്ദത്തെ തുടർന്ന് മലയാളിയായ ചാർട്ടേഡ് അക്കൗണ്ടന്റ് മരണപ്പെട്ട സംഭവം ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് സുരക്ഷിതമല്ലാത്തതും ചൂഷണ സ്വഭാവമുള്ളതുമായ തൊഴിൽ അന്തരീക്ഷം ഒഴിവാക്കുന്നതിനും കോർപ്പറേറ്റ് മേഖലയിലും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
തൊഴിലാളികളുടെ അവകാശങ്ങളെ നിഷേധിച്ചുകൊണ്ട് നടപ്പാക്കാൻ ശ്രമിക്കുന്ന ലേബർ കോഡുകൾ പിൻവലിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമോ; വിശദാംശം നൽകുമോ ?
1446.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീമതി സി. കെ. ആശ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴിലാളികളുടെ അടിസ്ഥാന ജീവിത ചെലവുകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വർദ്ധനവും ഉപഭോക്തൃവില സൂചികയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
മിനിമം വേജസ് ആക്ടിന്റെ പരിധിയിൽ വരുന്ന തൊഴിലാളികളുടെ പ്രതിദിന വേതനം പുതുക്കി നിശ്ചയിക്കേണ്ട സാഹചര്യം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( സി )
മിനിമം വേതനം വർദ്ധിപ്പിക്കുന്നതിനുവേണ്ടി സമഗ്ര സർവേ നടത്തുന്നതിന് സർക്കാർ കർമ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ ഏതെല്ലാം വകുപ്പുകളുടെ സഹകരണത്തോടെയാണ് സർവ്വേ പൂർത്തിയാക്കാനുദ്ദേശിക്കുന്നതെന്നു വിശദീകരിക്കുമോ;
( ഡി )
ഐ. ടി. മേഖലയിലും, ഐ. ടി. അനുബന്ധ മേഖലകളിലും തൊഴിലെടുക്കുന്നവരുടെ സേവന വേതന കരാറുകൾ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
1447.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്വകാര്യ പൊതുമേഖലാ സഹകരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങളില്‍ തൊഴില്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിന് എന്തൊക്കെ ക്രമീകരണങ്ങളാണ് ഉള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
തൊഴിലാളികളുടെ തൊഴിലിടങ്ങളിലെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും അതുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിനും കമ്മിറ്റി നിലവിലുണ്ടോ; വിശദമാക്കാമോ?
1448.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ 2017-ന് അനുമതി ലഭ്യമായ വെഞ്ഞാറമൂട് ഇ.എസ്.ഐ. ഡിസ്പെന്‍സറി നാളിതുവരെ ആരംഭിക്കാന്‍ കഴിയാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
കെട്ടിടവും ജീവനക്കാരെയും ലഭ്യമാക്കി പ്രസ്തുത ഡിസ്പെന്‍സറി എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1449.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
22.02.2024 തീയതിയിലെ സ.ഉ.(സാധാ)നം.236/2024/എല്‍.ബി.ആര്‍. പ്രകാരം കേന്ദ്ര ഫണ്ട് വിനിയോഗിക്കാന്‍ അനുമതി ലഭ്യമായ തലപ്പിള്ളി മോഡല്‍ കരിയര്‍ സെന്ററിന്റെ നിര്‍മ്മാണ പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ഏത് അംഗീകൃത ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഏജന്‍സി എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( സി )
തലപ്പിള്ളി മോഡല്‍ കരിയര്‍ സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ?
1450.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഐ ടി ഐ കളിൽ നിന്നും ആർക്കിടെക്ചറൽ അസിസ്റ്റന്റ് കോഴ്സ് പൂർത്തിയാക്കിയ ട്രെയിനികൾക്ക് സൂപ്പർവൈസർ (ബി) ലൈസൻസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രസ്തുത ട്രെയിനികൾ നിവേദനങ്ങൾ നൽകിയിട്ടുണ്ടോ;
( ബി )
ഈ വിഷയത്തിൽ ഏതൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
ടി വിഷയം പരിശോധിക്കുന്നതിന് ഏതെങ്കിലും സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത സമിതിയുടെ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത സമിതിയുടെ ശിപാർശ എപ്പോൾ നടപ്പിലാക്കാൻ കഴിയുമെന്ന് വിശദമാക്കുമോ?
1451.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ മേഖലയിലെ ആദ്യ ഓൺലൈൻ ഓട്ടോ ടാക്സി സംവിധാനം എന്ന ഖ്യാതിയോടെ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പങ്കാളിത്തത്തോടെ പ്രവർത്തനമാരംഭിച്ച കേരള സവാരി ആപ്ലിക്കേഷന് ഉദ്ദേശലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് കരുതുന്നുണ്ടോ;
( ബി )
ഈ സംരംഭം പരാജയപ്പെട്ടതിനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്നാണ് വിലയിരുത്തിയിട്ടുള്ളത് ; ഈ സംരംഭത്തിനായി ആകെ എത്ര രൂപയാണ് ഇതിനോടകം ചെലവാക്കിയിട്ടുള്ളത്;
( സി )
ഇത് പുനരുദ്ധരിക്കുന്നതിനായി സ്വകാര്യ ആപ്ലിക്കേഷനുമായി ചേർന്ന് പ്രവർത്തിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; എങ്കിൽ ഏതൊക്കെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഇപ്രകാരം സ്വകാര്യ ആപ്ലിക്കേഷനുമായി ചേർന്ന് പ്രവർത്തിക്കുക;
( ഡി )
ഉയർന്ന കമ്മീഷന്‍ ഈടാക്കുന്ന സ്വകാര്യ ഏജൻസിയുമായി ചേർന്ന് പ്രവർത്തിക്കുമ്പോൾ അത് മോട്ടോർ വാഹന തൊഴിലാളികളുടെയും വാഹന ഉടമകളുടെയും വരുമാനത്തിൽ വലിയ ഇടിവുണ്ടാക്കുമെന്ന് കരുതുന്നുണ്ടോ;
( ഇ )
എങ്കിൽ തെഴിലാളികള്‍ക്കും വാഹന ഉടമകള്‍ക്കും നഷ്ടം വരാതെ പദ്ധതി വിജയത്തിലെത്തിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
1452.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് ആരംഭിച്ച ഐ.ടി.ഐ. കളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ; പ്രസ്തുത ഐ.ടി.ഐ. കളില്‍ ഏതൊക്കെ ട്രേഡുകളാണ് ആരംഭിച്ചതെന്നും എത്ര തസ്തികകള്‍ സൃഷ്ടിക്കുകയുണ്ടായെന്നും വ്യക്തമാക്കുമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലത്ത് പുതുതായി ആരംഭിച്ച ഐ.ടി.ഐ ട്രേഡുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
1453.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാരിന്റെ കാലയളവിൽ വിവിധ വകുപ്പുകളിലും മറ്റു സർക്കാർ ഏജൻസികളിലുമായി എത്രപേർക്ക് എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച് മുഖേന ജോലി നൽകിയിട്ടുണ്ട്; വിശദാംശങ്ങൾ വകുപ്പ് തിരിച്ചു വ്യക്തമാക്കുമോ;
( ബി )
മുൻ സർക്കാരിന്റെ കാലയളവിൽ ഇപ്രകാരം എത്രപേർക്ക് ജോലി നൽകിയിട്ടുണ്ട്; വിശദാംശങ്ങൾ വകുപ്പ് തിരിച്ചു വ്യക്തമാക്കുമോ?
1454.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനങ്ങളിൽ, 70%-നു മുകളിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളില്‍ ഒരാളെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ബി )
ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ഇത്തരം കുട്ടികളെ പരിചരിക്കുന്ന, പരിശീലിപ്പിക്കുന്ന സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉണ്ടാകുന്ന ജോലി ഒഴിവുകളിലേക്ക് കരാർ,ദിവസവേതനം, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനം എന്നിവയിൽ മുൻഗണന നൽകുന്നതിന് ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കുമോ?
1455.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാരിന്റെയും വിവിധ സർക്കാർ ഏജൻസികളുടെയും താൽക്കാലിക നിയമനങ്ങളിൽ ബഹുഭൂരിപക്ഷവും നിലവിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേനയല്ല നടക്കുന്നത് എന്ന ആക്ഷേപം ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇത്തരം നിയമനങ്ങൾ സി.എൻ.വി. (കംപൾസറി നോട്ടിഫിക്കേഷൻ ഓഫ് വേക്കൻസീസ്) ആക്ടിന് വിധേയമായി സർക്കാർ പുറത്തിറക്കിയ 05.02.2014 -ലെ 25941/ജി. 2/2013/എൽ.ബി.ആര്‍. സർക്കുലറിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണോ എന്ന് അറിയിക്കാമോ;
( സി )
പി.എസ്.സി. ക്ക് വിടാത്ത തസ്തികളിൽ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച് വഴി നിയമനം നടത്തണമെന്ന സർക്കുലർ നിർദ്ദേശം പാലിക്കപ്പെടുന്നില്ലെന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ വിഷയത്തിൽ എന്ത് തുടർനടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ഡി )
ഇതുമൂലം ഇത്തരം നിയമനങ്ങളിലെ സംവരണം അട്ടിമറിക്കപ്പെടുന്നുണ്ടോയെന്ന കാര്യം സർക്കാർ പ്രത്യേകം പരിശോധിക്കുമോയെന്ന് വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.