UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 12th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

971.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഡാമുകളിലും നദികളിലും എക്കലും മണ്ണും അടിഞ്ഞ് കൂടി നദികളിലെ ജലവാഹകശേഷിയും ഡാമുകളുടെ ജലസംഭരണ ശേഷിയും കുറയുന്നതും ആയത് വെള്ളപ്പൊക്കത്തിന് കാരണമാകുന്നു എന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രളയത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും നദികളിലെയും ഡാമുകളിലെയും ജലസംഭരണ ശേഷി വർദ്ധിപ്പിക്കുന്നതിനും ഡാമുകളിലും നദികളിലും അടിഞ്ഞ് കൂടിയിട്ടുള്ള എക്കലും മണ്ണും നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; വെളിപ്പെടുത്തുമോ ;
( സി )
നദികളിലും ഡാമുകളിലും അടിഞ്ഞുകൂടിയിട്ടുള്ള മണൽ നിക്ഷേപത്തിന്റെ അളവ് കണക്കാക്കിയിട്ടുണ്ടോ , വ്യക്തമാക്കുമോ;
( ഡി )
മണൽ വാരൽ നിരോധനം മൂലം പ്രതിസന്ധിയിലായ നിർമ്മാണ മേഖലയുടെ പുനരുജ്ജീവനത്തിനും വെള്ളപ്പൊക്കം തടയുന്നതിനും ഏറ്റവും സഹായകരമായ പദ്ധതി എന്ന നിലയില്‍ അടിയന്തരമായി നദികളിലെയും ഡാമുകളിലെയും എക്കലും മണലും നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
972.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂവാറ്റുപുഴവാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം നല്‍കുന്നതിന് ശ്രീ. സി.ഒ. എബ്രഹാം, ചെത്തിമറ്റത്തിൽ, മൂര്‍ക്കാട്ടിപ്പടി, മുളക്കുളം ഗ്രാമപഞ്ചായത്ത് നല്‍കിയ അപേക്ഷയിൽ ജലസേചന വകുപ്പ് സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വ്യക്തിക്ക് എൽ.എ.ആർ. നം.90/2012 &പാല എൽ.എ.ഓഫീസ് നം.എ4/127/2024 പ്രകാരം എത്ര രൂപയാണ് സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് നൽകുവാൻ ഉള്ളത് എന്ന് വ്യക്തമാക്കാമോ;
( സി )
ശ്രീ. സി.ഒ. എബ്രഹാമിന്റെ പരാതി പരിഹരിക്കുന്നതിന് ജലസേചന വകുപ്പ് എന്ത് നടപടി സ്വീകരിച്ചു എന്ന് വിശദമാക്കാമോ?
973.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജക മണ്ഡലത്തില്‍ 2016 മെയ് മാസം മുതല്‍ 2024 മെയ് മാസം വരെ അനുമതി ലഭ്യമായതും നടപ്പിലാക്കിയതുമായ മെെനര്‍ ഇറിഗേഷന്‍ പദ്ധതികളുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ പേര്, തുക, നിലവിലെ സ്ഥിതി എന്നിവ തരം തിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
974.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി നിയോജകമണ്ഡലത്തില്‍ 2022 മുതല്‍ ഭരണാനുമതി ലഭിച്ച മേജര്‍, മൈനര്‍ ഇറിഗേഷന്‍ പ്രവര്‍ത്തികളുടെ വിവരങ്ങള്‍ വ്യക്തമാക്കാമോ; ഈ പ്രവ‍ര്‍ത്തികളില്‍ നിര്‍മ്മാണം ആരംഭിച്ചതിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
കോന്നി നിയോജകമണ്ഡലത്തിലെ 11 പഞ്ചായത്തുകളിലെ ജല്‍ ജീവന്‍ മിഷന്‍ പ്രവൃത്തികളുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ?
975.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പുഴയില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന ഇറിഗേഷന്‍ ടൂറിസം പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
നിലവില്‍ പ്രസ്തുത പദ്ധതി ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
976.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിൽ തൂണേരി ,എടച്ചേരി ഗ്രാമ പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്ന കുറ്റ്യാടി -തൂണേരി -വേറ്റുമ്മൽ -കായപ്പനച്ചി ടെയിൽ ഏൻഡ് പദ്ധതിയുടെ പുനരുദ്ധരണ വിഷയത്തിൽ നാളിതുവരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഷയത്തിൽ ഇറിഗേഷൻ -റവന്യൂ വകുപ്പുകളുടെ സംയുകത സർവ്വേ നടപടികൾ പൂർത്തികരിച്ച സാഹചര്യത്തിൽ പദ്ധതിക്ക് എന്ന് ഭരണാനുമതി ലഭ്യമാക്കുമെന്ന് വിശദമാക്കാമോ?
977.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമൃത് 2 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2023ല്‍ ഭരണാനുമതി ലഭിച്ച പയ്യന്നൂര്‍ നഗരസഭ കുടിവെള്ള പദ്ധതിക്കായുള്ള കിണര്‍ നിര്‍മ്മാണത്തിന്റെയും അനുബന്ധ പദ്ധതികളുടെയും നിലവിലെ അവസ്ഥ എന്താണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവര്‍ത്തി എപ്പോള്‍ ആരംഭിച്ച് എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്, വ്യക്തമാക്കാമോ;
( സി )
പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ, വിശദാംശങ്ങൾ അറിയിക്കാമോ?
978.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വല്ല്യച്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പ്രവൃത്തി 22% പൂര്‍ത്തീകരിച്ച കരാറുകാരന്റെ ആകസ്മിക നിര്യാണത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തോളമായി നിര്‍മ്മാണം നിലച്ച രീതിയിലായിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കരാര്‍ റദ്ദ് ചെയ്ത് ശേഷിക്കുന്ന പ്രവൃത്തികള്‍ക്കായി സമര്‍പ്പിച്ച പുതുക്കിയ എസ്റ്റിമേറ്റിന് അടിയന്തര അനുമതിയും ഫണ്ടും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
979.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ നഗരസഭ കുടിവെള്ള പദ്ധതിയുടെ ഭാഗമായിട്ടുള്ള ഉന്നതതല ജലസംഭരണിയുടെ നിര്‍മ്മാണം, ഗാര്‍ഹിക കണക്ഷന്‍ നല്‍കല്‍, പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിനായുള്ള പുതിയ പ്രൊപ്പോസല്‍ വാട്ടര്‍ അതോറിറ്റിയില്‍ നിന്നും ലഭിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത വിഷയത്തിന്‍മേല്‍ വാട്ടര്‍ അതോറിറ്റി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന്‍ പ്രകാരമുള്ള ടി പദ്ധതിയുടെ പുതിയ പ്രൊപ്പോസല്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നതിന്റെ കാരണവും വിശദമാക്കുമോ;
( സി )
കോട്ടക്കല്‍ നഗരസഭ പരിധിയിലെ ജനങ്ങള്‍ നേരിടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമം കണക്കിലെടുത്ത് പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട മേല്‍ പ്രൊപ്പോസലുകള്‍ നബാര്‍ഡിന്റെ പദ്ധതിയിലോ മറ്റേതെങ്കിലും പദ്ധതികളിലോ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; പ്രസ്തുത പദ്ധതി നബാര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ടെങ്കിൽ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ?
980.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലുൾപ്പെട്ട പരവൂർ നഗരസഭയിലും പൂതക്കുളം ഗ്രാമപഞ്ചായത്തിലും പുതിയ കുടിവെള്ളപദ്ധതി ആരംഭിക്കുന്നത് സംബന്ധിച്ച നടപടികളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത കുടിവെള്ള പദ്ധതി സംബന്ധിച്ച് നിലവിൽ എന്തെങ്കിലും തടസ്സങ്ങൾ നിലനിൽക്കുന്നുണ്ടോ; എങ്കിൽ ആയത് വ്യക്തമാക്കാമോ?
981.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തിലെ ജൽ ജീവന്‍ മിഷൻ പ്രവൃത്തികളുടെ പഞ്ചായത്ത് തിരിച്ചുള്ള പുരോഗതി വിശദമാക്കാമോ;
( ബി )
മണ്ഡലത്തിലെ പഞ്ചായത്ത് റോഡുകളുടെ റീസ്റ്റോറേഷന്‍ നടപടികളുടെ പുരോഗതി പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
982.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം കേന്ദ്രമാക്കി വർഷങ്ങളായി തുടരുന്ന മീനച്ചിലാർ-മീനന്തറയാർ-കൊടുരാർ പുന:സംയോജന പദ്ധതിയ്ക്കായി നാളിതുവരെ വകയിരുത്തിയ തുകയുടെയും ചെലവഴിച്ച തുകയുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
2019 ല്‍ രജിസ്റ്റര്‍ ചെയ്ത് മീനച്ചിലാർ-മീനന്തറയാർ-കൊടുരാർ പുന:സംയോജന പദ്ധതി എന്ന പേരില്‍ രൂപീകരിച്ച സൊസൈറ്റിയുടെ കണക്കുകള്‍ പരിശോധനയ്ക് വിധേയമാക്കിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ?
983.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലുൾപ്പെട്ട പരവൂർ കായലിൽ രൂപപ്പെട്ടിട്ടുള്ള മൺകൂനകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
കായലിന്റെ ആവാസ വ്യവസ്ഥയ്ക്കും പരിസ്ഥിതിയ്ക്കും കായൽതീരത്തെ ജനജീവിതത്തിനും ഭീഷണിയായി രൂപപ്പെട്ടിട്ടുള്ള പ്രസ്തുത മൺകൂനകൾ നീക്കം ചെയ്യുന്നതിനുണ്ടാകുന്ന കാലതാമസത്തിന് കാരണം എന്താണെന്നും ഇത് നീക്കം ചെയ്യുന്നതിനുള്ള നടപടി എന്ന് ആരംഭിക്കാൻ കഴിയുമെന്നും വ്യക്തമാക്കാമോ?
984.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂർ ടെക്‌നിക്കൽ ഹൈസ്കൂൾ കോമ്പൗൻഡിൽ നിലവിലുള്ള വലിയ കുളത്തിന്റെ സൈഡ് കെട്ടി, അകത്തു അടിഞ്ഞു കിടക്കുന്ന മണ്ണും ചെളിയും മാറ്റി സംരക്ഷിക്കുന്നതിന് ചെറുകിട ജലസേചന വകുപ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാമോ;
( ബി )
പ്രദേശത്തെ വലിയ ജല സ്രോതസ്സുകളിലൊന്നായ പ്രസ്തുത കുളം സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമോ; എങ്കിൽ ആയതിന്റെ വിവരങ്ങൾ അറിയിക്കാമോ ?
985.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര ഡാമിലെ എക്കലും മണ്ണും നീക്കം ചെയ്യുന്നതിനുള്ള പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്കായി അനുവദിച്ച തുക, ഭരണാനുമതി എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുമോ?
986.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ മംഗലം ഡാമിലെ ചെളിനീക്കല്‍ പ്രവൃത്തി നല്ല രീതിയില്‍ പുരോഗമിക്കവേ ഇടക്കു വച്ച് നിറുത്തിവെയ്ക്കാനുണ്ടായ കാരണം എന്തെന്ന് വിശദമാക്കാമോ ;
( ബി )
പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ട എന്തെങ്കിലും കേസുകള്‍ നിലവിലുണ്ടെങ്കിൽ ആയതിന്റെ വിശദാംശം നല്‍കാമോ ;
( സി )
പ്രസ്തുത പ്രവൃത്തി തര്‍ക്കങ്ങള്‍ പരിഹരിച്ച് ഉടന്‍ തന്നെ പുനരാരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമോ ?
987.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വളളിക്കുന്ന് മണ്ഡലത്തിലെ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമേകുന്ന മണ്ണട്ടാംപാറ അണക്കെട്ടിലെ ഷട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വേണ്ടി സ്ഥാപിച്ച ജനറേറ്റര്‍ പ്രവര്‍ത്തനരഹിതമായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ജലസേചന വകുപ്പിലെ മെക്കാനിക്കല്‍ വിഭാഗം സ്ഥാപിച്ച ജനറേറ്ററിന് വേണ്ട കേബിള്‍ വലിക്കല്‍, പാനല്‍ ബോര്‍ഡ് സ്ഥാപിക്കൽ ഉള്‍പ്പെടെയുളള ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ക്ക് ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
988.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സീസ്മോഗ്രാഫ് സ്റ്റേഷനുവേണ്ടി കെട്ടിടം നിര്‍മ്മിച്ചിട്ടുള്ള വാഴാനി അണക്കെട്ടില്‍ കേന്ദ്ര ജല കമ്മീഷനുമായി കൂടിയാലോചിച്ച് ഭൂകമ്പമാപിനി സ്ഥാപിക്കുന്നതിനു വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കാമോ?
989.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേപ്പാറ ഡാമിന്റെ സംഭരണശേഷി ഉയര്‍ത്തുന്നത് സംബന്ധിച്ച് ജലവിഭവ വകുപ്പ് നേരിട്ടോ മറ്റേതെങ്കിലും ഏജന്‍സികളോ നടത്തിയിട്ടുള്ള ഏതെങ്കിലും പഠന റിപ്പോര്‍ട്ടോ പദ്ധതി റിപ്പോര്‍ട്ടോ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം അറിയിക്കുമോ;
( ബി )
ഇത്തരത്തില്‍ ഡാമിന്റെ സംഭരണശേഷി ഉയര്‍ത്തുകയാണെങ്കില്‍ നഗരത്തിലേക്ക് ഉള്‍പ്പെടെയുള്ള കുടിവെള്ള വിതരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയുമോയെന്ന് വ്യക്തമാക്കുമോ?
990.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡാം റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്മെന്റ് പ്രോജക്ട് ഘട്ടം-2 പ്രകാരം കോങ്ങാട് മണ്ഡലത്തിലെ കാഞ്ഞിരപ്പുഴ ഡാമില്‍ നടപ്പിലാക്കുന്ന പുനരുദ്ധാരണ പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്; കരാര്‍ പ്രകാരം പ്രസ്തുത പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( സി )
ഡാം റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്മെന്റ് പ്രോജക്ട് പ്രകാരം വിവിധ ഘട്ടങ്ങളിലായി കാഞ്ഞിരപ്പുഴ ഡാമില്‍ നടപ്പിലാക്കുന്നതും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ പ്രവൃത്തികള്‍ ഒരുമിച്ച് ചേര്‍ത്ത് ഒറ്റ പ്രോജക്ട് ആക്കുന്നതിനും അത് വഴി പദ്ധതി നിര്‍വ്വഹണം കാര്യക്ഷമമാക്കുന്നതിനും നടപടി സ്വീകരിക്കുമോ?
991.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന വിഷയത്തിന്മേൽ സർക്കാരിന്റെ നിലവിലുള്ള നിലപാട് എന്താണെന്ന് വിശദമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( സി )
മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാടുമായി ഏതെങ്കിലും തരത്തിലുള്ള ചർച്ചയിൽ ഏർപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഡി )
മുല്ലപ്പെരിയാറിന്റെ സുരക്ഷാ പരിശോധനയുമായി ബന്ധപ്പെട്ട് സമഗ്ര സുരക്ഷാ പരിശോധനയിൽ എന്തെല്ലാം വിഷയങ്ങളാണ് ഉന്നയിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( ഇ )
മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരുമായി ആശയവിനിമയം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
992.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിൽ കോലഴി പഞ്ചായത്തിലെ കല്ലായിചിറ എന്ന സ്ഥലത്ത് താണിക്കുടം പുഴയില്‍ ചെക്ക്ഡാം നിര്‍മ്മിക്കുന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
993.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലസേചനത്തിന് ഉപയോഗിക്കാന്‍ കഴിയാത്ത വിധം സൈഡ് ഭിത്തി തകര്‍ന്ന് വെള്ളം ഒഴുകി പോകുന്ന പയ്യന്നൂര്‍ നഗരസഭയിലെ വെള്ളൂര്‍ തോടിന്റെ സൈഡ് കെട്ടി സംരക്ഷിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്ക് സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
994.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ 1.5 കോടി രൂപ അടങ്കല്‍ തുകയില്‍ 20 ശതമാനം തുക അനുവദിച്ച മലമ്പുഴ മണ്ഡലത്തിലെ അകത്തേത്തറ പഞ്ചായത്തിലെ അമ്പാട്ട് തോട് സംരക്ഷണ ഭിത്തി നിര്‍മ്മാണമെന്ന പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിന് വകുപ്പ് സ്വീകരിച്ച് വരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ വിശദമായ എസ്റ്റിമേറ്റും ഡീറ്റൈൽഡ് പ്രൊജക്റ്റ് റിപ്പോർട്ടും (ഡി.പി.ആർ ) തയ്യാറാക്കി ഇറിഗേഷന്‍ വകുപ്പ് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കാമോ?
995.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തിലെ മങ്കട വലിയ തോടില്‍ നിര്‍മ്മിച്ചിട്ടുള്ള അരുതിരിത്തി തടയണയുടെ ഷട്ടറുകളും കുട്ടപ്പാല വി.സി.ബി.യുടെ മരഷട്ടറുകളും കാലപ്പഴക്കത്താല്‍ ശോചനീയാവസ്ഥയിലായതിനാല്‍ ഫൈബര്‍ ഷട്ടറുകള്‍ സ്ഥാപിക്കുന്നതിനും നിലവിലെ കരിങ്കല്‍ പാര്‍ശ്വഭിത്തി പൊളിച്ചുമാറ്റി കോണ്‍ക്രീറ്റ് പാര്‍ശ്വഭിത്തി നിര്‍മ്മിയ്ക്കുന്നതിനുമുള്ള പ്രവൃത്തിയ്ക്ക് ഈ സാമ്പത്തിക വര്‍ഷം ഭരണാനുമതി നല്‍കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ നടപടികളുടെ നിലവിലെ സ്ഥിതി അറിയിക്കുമോ;
( ബി )
അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കേണ്ട പ്രസ്തുത പ്രവൃത്തി, വകുപ്പിന്റെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ സാമ്പത്തിക വര്‍ഷം തന്നെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിരുന്നിട്ടും ഫണ്ടിന്റെ അപര്യാപ്തതകൊണ്ട് ഭരണാനുമതി നല്‍കാതിരുന്ന സാഹചര്യം ആവര്‍ത്തിയ്ക്കാതിരിക്കുന്നതിന് ശ്രദ്ധചെലുത്തുമോ; സമയബന്ധിതമായി ഭരണാനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;വിശദമാക്കാമോ?
996.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇക്കഴിഞ്ഞ കാലവർഷത്തിൽ ചാലിയാർ നദിയുടെ തീരത്തെ പലരുടെയും വീടുകൾക്കും സ്വത്ത് വകകൾക്കും വലിയ നാശനഷ്ടം സംഭവിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കൊണ്ടോട്ടി മണ്ഡലത്തിലെ വാഴയൂർ, വാക്കോട്, ചീക്കോട് പഞ്ചായത്തുകളിലെ ചാലിയാർ നദിയുടെ തീരപ്രദേശങ്ങളിൽ കരയിടിച്ചിൽ മൂലം അപകടാവസ്ഥയിലുള്ള പ്രദേശങ്ങളിൽ പാർശ്വഭിത്തി കെട്ടി സംരക്ഷിക്കുന്നന്നതിന് എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ട്; ഇതിൽ എത്ര അപേക്ഷകളിൽ തീർപ്പു കൽപ്പിച്ചു എന്നും, എത്ര അപേക്ഷകളിലെ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകി എന്നും വിശദമാക്കുമോ?
997.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ തലപ്ര തോടിന് സംരക്ഷണഭിത്തി നിർമ്മിക്കുന്നതിന് കോട്ടയം ഇറിഗേഷൻ ഡിവിഷന് കീഴിൽ 2021/3740/ഐ. എ. നമ്പർ എസ്റ്റിമേറ്റ് പ്രകാരം ഭരണാനുമതി ലഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
998.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 വര്‍ഷത്തില്‍ കടല്‍ഭിത്തി സംരക്ഷണത്തിനായി കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നിന്നും എസ്റ്റിമേറ്റ് നല്‍കിയ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( സി )
ജീവനും സ്വത്തിനുമുള്ള ഭീഷണിക്ക് പരിഹാരമാകുന്ന പ്രസ്തുത പ്രവൃത്തികൾ ത്വരിതപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?
999.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തിയ കണ്ണൂര്‍ ജില്ലയിലെ പുതിയങ്ങാടി പാലക്കോട് അഴിമുഖത്തെ പുലിമുട്ട് നിര്‍മ്മാണ പ്രവൃത്തി യഥാസമയം പൂര്‍ത്തിയാക്കുന്നതിന് എന്തെക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
1000.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് സൗത്ത് ബീച്ച് പ്രദേശത്ത് കടല്‍ ഭിത്തി നിര്‍മ്മിക്കുന്നതിന് നിലവില്‍ ഏതെങ്കിലും പദ്ധതി പരിഗണനയിലുണ്ടോ; വിശദീകരിക്കാമോ?
1001.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ഭട്ട് റോഡിലെ പുലിമുട്ടു നിർമ്മാണവുമായി ബന്ധപ്പെട്ട് മദ്രാസ് ഐ.ഐ.ടിയിലെ പഠന റിപ്പോര്‍ട്ട് പ്രകാരം സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പുലിമുട്ടു നിര്‍മ്മാണത്തിന് എന്തെല്ലാം നടപടികളാണ് സ്വകരിച്ചിട്ടുളളത്; വിശദമാക്കാമോ?
1002.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ കാരിക്കോട് ഡിസ്ട്രിബ്യൂട്ടറിയുടെ ആറാമത്തെ റീച്ചിൻെറ തടസ്സപ്പെട്ടിരിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനായി നബാര്‍ഡ്-എൽ.ടി.ഐ.എഫ്. (ലോംഗ് ടേം ഇറിഗേഷൻ ഫണ്ട്)-ൽ ലഭ്യമാക്കിയ 34.9 കോടി രൂപയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ടിന് നബാര്‍‍‍ഡില്‍ നിന്നും അംഗീകാരം ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കാരിക്കോട്‌ ഡിസ്ട്രിബ്യൂട്ടറിയുടെ 2, 5 റീച്ചുകളുടെ റിവൈസ്ഡ് എസ്റ്റിമേറ്റ്‌ അംഗീകരിക്കാത്തതിന്റെ കാരണം വിശദമാക്കുമോ;
( സി )
കാരിക്കോട് ഡിസ്ട്രിബ്യൂട്ടറിയുടെ ആറാമത്തെ റീച്ച് തടസ്സപ്പെട്ടിരിക്കുന്നത് പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചത്; നബാര്‍ഡിന്റെ അംഗീകാരം ലഭ്യമാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ?
1003.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാഷണല്‍ ഹൈവേ 66 വികസനത്തിന്റെ ഭാഗമായി ഗുരുവായൂര്‍ മണ്ഡല പരിധിയില്‍ കുടിവെള്ള പൈപ്പ്‍ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നാഷണല്‍ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (NHAI) യുമായി ഏതൊക്കെ കരാറുകളാണ് നടത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
കുടിവെള്ള പൈപ്പ്‍ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും തടസ്സമില്ലാതെ കുടിവെള്ളം ലഭ്യമാക്കാനും സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;
( സി )
നാഷണല്‍ ഹൈവേ-66 നവീകരണത്തിന്റെ ഭാഗമായി തുടര്‍ച്ചയായി കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നത് മൂലം കുടിവെള്ള വിതരണം തടസ്സപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ, വിശദമാക്കാമോ?
1004.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല്‍ ജീവന്‍ മിഷനുവേണ്ടിയുള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി ഇരിക്കൂർ നിയോജക മണ്ഡലത്തിൽ പ്രാദേശിക റോഡുകളുള്‍പ്പെടെയുള്ള എല്ലാ റോഡുകളും കുഴിച്ചതിന്റെ ഫലമായി പ്രസ്തുത റോഡുകളെല്ലാം സഞ്ചാരയോഗ്യമല്ലാതായി തീര്‍ന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡുകളെല്ലാം പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന് ഫണ്ട് ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ടോ;
( സി )
പ്രസ്തുത റോഡുകളുടെ നവീകരണം എപ്പോള്‍ പൂര്‍ത്തീകരിക്കുമെന്ന് വ്യക്തമാക്കാമോ?
1005.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി മണ്ഡലത്തില്‍ തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ അടിവാരത്ത് സ്ഥിതി ചെയ്യുന്ന മണപ്പാട്ട് ചിറയുടെ ശോചനീയാവസ്ഥ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇറിഗേഷന്‍ വകുപ്പിന്റെ പ്ലാന്‍/നോണ്‍പ്ലാന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ചിറയുടെ പൊട്ടിപ്പൊളിഞ്ഞ ഭാഗം നവീകരിക്കുന്നതിനും, പുഴയോട് ചേര്‍ന്ന് തകര്‍ന്ന് കിടക്കുന്ന പാര്‍ക്ക് നവീകരിക്കുന്നതിനും മതിയായ തുക നടപ്പ് വര്‍ഷം വകയിരുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ; ഇത് സംബന്ധിച്ച് ഇറിഗേഷന്‍ വകുപ്പ് പ്രപ്പോസല്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
ബഹുമാനപ്പെട്ട മന്ത്രി 6381/വി.ഐ.പി/എം.(ഡബ്ല്യു.ആർ)/2022 നമ്പരായി ചീഫ് എഞ്ചിനീയര്‍ക്ക് അയച്ച കത്തിന്മേല്‍ വകുപ്പ് നാളിതുവരെയായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; പ്രസ്തുത കത്തിന്‍ പ്രകാരം എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നോ; ഉണ്ടെങ്കില്‍ പ്രസ്തുത എസ്റ്റിമേറ്റ് പ്രകാരം നടപ്പു വര്‍ഷത്തെ പ്ലാന്‍/നോണ്‍ പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; എസ്റ്റിമേറ്റ് തയ്യാറായിട്ടില്ലെങ്കില്‍ മലയാറ്റൂരിന്റെ പ്രാധാന്യം കണക്കിലെടുത്ത് അടിയന്തരമായി എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ഡി )
ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന പ്രദേശത്തെ ഇടമലയാര്‍ ഇറിഗേഷന്‍ ഡിവിഷന്റെ ഉടമസ്ഥതതയിലുള്ള ചിറ നവീകരിച്ച് സൗന്ദര്യവത്കരിക്കുന്നതിനും, ചിറയോട് ചേര്‍ന്ന് ഒരു പാര്‍ക്ക് നിര്‍മ്മിക്കുന്നതിനും വകുപ്പ് നടപടി സ്വീകരിക്കുമോ?
1006.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി നഗരത്തിൽ വെള്ളക്കെട്ടിന് കാരണമാകുന്ന കൊണ്ടോട്ടി വലിയ തോടിൽ ജലസേചന വകുപ്പ് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ചതും ഉപയോഗ ശൂന്യമായതുമായ വി.സി.ബി.(വെന്റഡ് ക്രോസ്സ് ബാർ)-കൾ പൊളിച്ച് മാറ്റി തോടിന്റെ നീരൊഴുക്ക് സുഗമമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1007.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരീച്ചാൽകടവ് റഗുലേറ്റര്‍-കം-ബ്രിഡ്ജിന്റെ നി‍ർമ്മാണ പുരോഗതി സംബന്ധിച്ച വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിർമ്മാണം നിർത്തിവെക്കാൻ അസിസ്റ്റന്റ് എൻജിനീയർ നോട്ടീസ് നൽകിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഉണ്ടെങ്കിൽ ഇതിനുള്ള കാരണം എന്താണെന്ന് വിശദമാക്കാമോ;
( ഡി )
കാലതാമസം ഒഴിവാക്കി പ്രവൃത്തി എന്നേക്ക് പൂർത്തീകരിക്കാൻ സാധിക്കുമെന്ന് വിശദമാക്കാമോ?
1008.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ വളാഞ്ചേരി നഗരസഭയിലെ കാട്ടിപ്പരുത്തിയില്‍ പറളിപ്പാടം വി‌.സി‌.ബി.കം ബ്രിഡ്ജ് നിര്‍മ്മാണ പ്രവൃത്തി (എം.ഐ ക്ലാസ് I, 4702-00-101-99-01) സംബന്ധിച്ച പ്രൊപ്പോസലിന്മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി നടപ്പ് സാമ്പത്തിക വര്‍ഷത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1009.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ ആവോലിച്ചാല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വനം വകുപ്പില്‍ നിന്നും ആവശ്യമായ അനുമതി ലഭ്യമായിട്ടുണ്ടോ;
( സി )
പ്രസ്തുത പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1010.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ചങ്ങനാശ്ശേരി മണ്ഡലത്തില്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏതെല്ലാം പ്രവൃത്തികളാണ് അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിയ്ക്കും അനുവദിച്ച തുക, അവയുടെ നിലവിലെ സ്ഥിതി എന്നിവ വ്യക്തമാക്കുമോ?
1011.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടർ അതോറിറ്റിയിലെ പൊതു സ്ഥലം മാറ്റത്തിന്റെ കരട് പട്ടികയ്ക്കൊപ്പം ക്യൂ ലിസ്റ്റ് പുറത്തിറക്കിയിട്ടുണ്ടോയെന്ന് അറിയിക്കാമോ; ഇല്ലെങ്കിൽ എന്തുകൊണ്ടാണ് കരട് പട്ടികയ്ക്കൊപ്പം ക്യൂ ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതെന്ന് വ്യക്തമാക്കുമോ; 2024 വർഷത്തെ കരട് പട്ടികയ്ക്കൊപ്പം കരട് ക്യൂ ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതിന് നിയമപരമായ തടസ്സം ഉണ്ടോയെന്ന് അറിയിക്കുമോ ;
( ബി )
ആരാണ് ക്യു ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടതെന്ന് അറിയിക്കുമോ ; നിക് സോഫ്റ്റ്‌വെയർ തകരാർ കാരണമാണോ ക്യൂ ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കഴിയാത്തതെന്നു വ്യക്തമാക്കുമോ;
( സി )
പതിനഞ്ചിലെറേ വർഷമായി ഒരേ ഓഫീസിൽ ജോലി ചെയ്യുന്നവരെ ഇനിയും അവിടെ തുടരാൻ അനുവദിക്കുമോയെന്ന് അറിയിക്കുമോ ?
1012.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ലട ഇറിഗേഷൻ പദ്ധതിയുടെ ആവശ്യാർത്ഥം പുനലൂർ താലൂക്കിലെ തെന്മല, ഇടമൺ, കരവാളൂര്‍, അഞ്ചല്‍ വില്ലേജുകളിലായി ഭൂമി ഏറ്റെടുത്തിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാമോ; ഇവിടെ ഏതൊക്കെ സർവ്വേ നമ്പരുകളിലായി എത്ര വീതം സ്ഥലം ഏറ്റെടുത്തിട്ടുണ്ട് എന്നും, ഏതൊക്കെ ഭാഗങ്ങളിൽ ആണെന്നും വിശദമാക്കാമോ; പ്രസ്തുത ലാൻഡ് അക്ക്വിസിഷൻ സ്കെച്ച് ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
കല്ലട ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട കനാൽ നിർമാണത്തിന് ചില ഭാഗങ്ങൾ മണ്ണിട്ട് ഉയർത്തേണ്ടിയിരുന്ന സാഹചര്യത്തില്‍ ഇതിനുള്ള മണ്ണ് കണ്ടെത്താനായി, പുനലൂര്‍ താലൂക്കിലെ ഇടമണ്‍ വില്ലേജിലെ അണ്ടൂർപച്ചയിൽ, കൊല്ലം-തിരുമംഗലം ദേശീയപാതയോടു ചേർന്നു ഉറുകുന്ന് പെട്രോൾ പമ്പ് മുതൽ പവർഹൗസ് ജങ്ഷനിലെ കാത്തിരിപ്പുകേന്ദ്രംവരെയുള്ള ഏക്കറുകണക്കിന് പ്രദേശം ജലസേചനവകുപ്പ് ഏറ്റെടുത്തിരുന്നതിനാൽ പ്രസ്തുത ആവശ്യത്തിനായി, ഇവിടെ ഏതൊക്കെ സർവ്വേ നമ്പരുകളിൽ ആയി, എത്ര വീതം സ്ഥലം ഏറ്റെടുത്തിട്ടുണ്ട് എന്നും, ഭൂമി അക്വയർ ചെയ്ത ലാൻഡ് അക്ക്വിസിഷൻ സ്കെച്ച് ഉൾപ്പെടെയുള്ള വിവരങ്ങളും ലഭ്യമാക്കാമോ?
1013.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജൽ ജീവന്‍ മിഷൻ പദ്ധതിയുടെ ഭാഗമായിട്ടുളള റെസ്റ്റോറേഷന്‍ തുക ഒടുക്കുന്നതുമായി ബന്ധപ്പെട്ട് കൊങ്ങാട് മണ്ഡലത്തില്‍ നിന്നും എത്ര പ്രൊപ്പോസലുകള്‍ ലഭിച്ചിട്ടുണ്ടെന്നും അതില്‍ എത്രയെണ്ണത്തിന് റെസ്റ്റോറേഷന്‍ ചാര്‍ജ്ജ് അനുവദിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത തുക അനുവദിക്കുന്നതില്‍ കാലതാമസം നേരിടുന്നതിന്റെ കാരണം വ്യതക്തമാക്കുമോ;
( സി )
റെസ്റ്റോറേഷന്‍ തുക അടയ്ക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ?
1014.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീ ബിൾഡ് കേരളയിൽ ഉൾപ്പെടുത്തി ടെണ്ടർ നടപടികൾ പൂർത്തീകരിച്ച മഞ്ചേശ്വരം മണ്ഡലത്തിലെ ഷിറിയ പുലിമുട്ട് നിർമ്മാണ പ്രവൃത്തി തുടങ്ങാൻ വൈകുന്നത് എന്ത് കൊണ്ടാണെന്ന് വിശദമാക്കുമോ?
1015.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ വാരപ്പെട്ടി പഞ്ചായത്തിലെ ഇഞ്ചൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനം തുടര്‍ച്ചയായി തടസപ്പെടുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഏറെ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശം എന്ന നിലയ്ക്ക് പ്രസ്തുത പദ്ധതിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തിര നടപടി സ്വീകരിക്കുമോ. വ്യക്തമാക്കാമോ?
1016.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണല്ലൂര്‍ മണ്ഡലത്തിലെ ഇടിയഞ്ചിറ റെഗുലേറ്ററിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിലവിലുണ്ടായിരുന്ന എല്ലാ ഷട്ടറുകളും അഴിച്ച് കൊണ്ട് പോയിട്ടുണ്ട് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഷട്ടറുകള്‍ എന്നാണ് അഴിച്ച് കൊണ്ടു പോയതെന്നും എന്നത്തേക്ക് പുനസ്ഥാപിക്കാനാകുമെന്നും അറിയിക്കാമോ;
( സി )
ഷട്ടറുകളില്ലാത്തതിനാല്‍ കടലില്‍ നിന്നും കനാലിലേക്കും തുടര്‍ന്ന് പാടശേഖരങ്ങളിലേക്കും ഉപ്പുവെള്ളം കയറാനുള്ള സാധ്യതയുള്ളതിനാല്‍ കര്‍ഷകര്‍ ആശങ്കയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
പ്രസ്തുത റെഗുലേറ്ററിന്റെ നവീകരണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ഇ )
പ്രസ്തുത റെഗുലേറ്ററിന്റെ നവീകരണ പ്രവൃത്തികള്‍ എന്ന് പൂര്‍ത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കുമോ?
1017.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സിൽ ലഭിച്ച അപേക്ഷകളെ തുടർന്ന് തിരുവമ്പാടി മണ്ഡലത്തിൽ ജലസേചന വകുപ്പ് നടത്തിയ പ്രവർത്തനം വിശദമാക്കുമോ;
( ബി )
എത്ര പദ്ധതികൾക്ക് നിർദേശം വന്നുവെന്നും അവ ഏതൊക്കെയാണെന്നും ഉദ്ദേശ തുക എത്രയാണെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത നിർദ്ദേശങ്ങൾക്ക് മുൻഗണന നിശ്ചയിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
1018.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുത്തോലി, മീനച്ചില്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കുറ്റില്ലം പാലം നിര്‍മ്മാണം എന്ന പ്രോജക്റ്റിനു് എന്‍. ഓ. സി. ലഭിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നു് അപേക്ഷ ലഭിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ അപേക്ഷയില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പാലത്തിനു് എം. എല്‍. എ. ഫണ്ടില്‍ നിന്നും അനുവദിച്ച തുക സാങ്കേതികമായി അനുയോജ്യം അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും ഫണ്ടില്‍ നിന്നു് തുക അനുവദിക്കുമോയെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പാലം നിര്‍മ്മാണത്തിനു് എന്‍. ഓ. സി. നല്‍കിയിട്ടില്ലെങ്കില്‍ സമാന സാഹചര്യമുള്ള എത്ര പാലത്തിനു് എന്‍. ഓ. സി നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കുമോ?
1019.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ പയ്യാമ്പലത്ത് ടൂറിസം വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന പയ്യാമ്പലം ബീച്ച് നടപ്പാതയുടെ രണ്ടാം ഘട്ടത്തിന്റെ പ്രവൃത്തി നടത്തിപ്പുമായി ബന്ധപ്പെട്ട് ഇറിഗേഷൻ വകുപ്പിന്റെ അനുമതിക്കായി ടൂറിസം വകുപ്പ് കത്ത് നൽകിയിട്ടുണ്ടോ; ആയതിന്റെ പകർപ്പ് നൽകാമോ;
( ബി )
ടൂറിസം വകുപ്പിൽ നിന്നും ലഭിച്ച കത്തിന് ജലസേചന വകുപ്പ് മറുപടി നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ അതിന്റെ പകർപ്പ് നൽകാമോ;
( സി )
പ്രസ്തുത കത്തുമായി ബന്ധപ്പെട്ട് വിശദവിവരങ്ങൾ ലഭ്യമാക്കാമോ?
1020.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24, 2024-25 സാമ്പത്തിക വര്‍ഷം എറണാകുളം ജില്ലയില്‍ മൈനര്‍, മേജര്‍ ഇറിഗേഷന്‍ വിഭാഗത്തില്‍ പ്ലാന്‍, നോണ്‍ പ്ലാന്‍ ഇനത്തില്‍ ഭരണാനുമതി നല്‍കിയ പദ്ധതികളുടെ വിവരം മണ്ഡലം തിരിച്ചുള്ള പട്ടികയായി ലഭ്യമാക്കുമോ;
( ബി )
അങ്കമാലി മണ്ഡലത്തില്‍ 2024-25 സാമ്പത്തിക വര്‍ഷം ചീഫ് എഞ്ചിനീയര്‍ക്ക് ഭരണാനുമതി നല്‍കുന്നതിന് അഭ്യർത്ഥിച്ചു നല്‍കിയ കത്ത് പ്രകാരം ഏതെല്ലാം പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയതെന്ന് വ്യക്തമാക്കാമോ?
1021.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്ദമംഗലം നിയോജകമണ്ഡലം പരിധിയില്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് മുഖേന അനുവദിച്ച ഏതെല്ലാം പ്രവൃത്തികളാണ് നടന്നുവരുന്നതെന്നും അവയോരോന്നും ഏതൊക്കെ ഘട്ടത്തിലാണെന്നും വിശദമാക്കുമോ;
( ബി )
ഇവ ഓരോന്നിനും എന്നാണ് ഭരണാനുമതി ലഭ്യമാക്കിയത്; ഭരണാനുമതി ലഭ്യമാക്കിയിട്ടും പ്രവൃത്തികളില്‍ പലതും പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസം വരുന്നതിനിടയാക്കിയ കാരണങ്ങള്‍ വ്യക്തമാക്കാമോ?
1022.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ നാല് കോടി രൂപ അനുവദിച്ച മലമ്പുഴ മണ്ഡലത്തിൽ പുതുശ്ശേരി പഞ്ചായത്തിലെ ചെല്ലന്‍കാവ് മിനിഡാം നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ സോയില്‍ ഇന്‍വസ്റ്റിഗേഷന്‍, സോയില്‍ ടെസ്റ്റിംഗ്, സര്‍വെ എന്നിവ പൂര്‍ത്തിയാക്കി ഡിസൈന്‍ തയ്യാറാക്കുന്നതിനായി ഐ.ഡി.ആര്‍.ബി. (ഇറിഗേഷൻ ഡിസൈൻ ആന്റ് റിസർച്ച് ബോർഡ്) ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍ പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കിൽ ആയത് സമര്‍പ്പിച്ച തീയതി, കത്തിന്റെ പകര്‍പ്പ് എന്നീ വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഡിസൈന്‍ തയ്യാറാക്കുന്നതിന് ഐ.ഡി.ആര്‍.ബി. ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍ നിന്ന് നാളിതുവരെ സ്വീകരിച്ച് വന്നിട്ടുള്ള നടപടികള്‍ വിശദമാക്കാമോ; പദ്ധതിയുടെ ഡിസൈന്‍ തയ്യാറാക്കുന്ന പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് അറിയിക്കാമോ?
1023.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലസേചന വകുപ്പ് പാപ്പിനിശ്ശേരി പഞ്ചായത്തില്‍ കടവത്ത് വയലില്‍ നിര്‍മ്മിക്കുന്ന ഉപ്പുവെള്ള തടയണ നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ടോ, വിശദാംശം അറിയിക്കാമോ?
1024.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ജൂണ്‍ മാസം മുതല്‍ മൈനര്‍ ഇറിഗേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുറ്റ്യാടി മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലായി നടപ്പിലാക്കിയ പ്രവൃത്തികള്‍ ഏതൊക്കെയെന്ന് പഞ്ചായത്ത് തിരിച്ചും തുക പരാമര്‍ശിച്ചു കൊണ്ടും പ്രവൃത്തിയുടെ പ്രത്യേകത ഉള്‍പ്പെടുത്തിയും അറിയിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ നടപ്പിലാക്കിയത് വഴി കൃഷിക്ക് ആവശ്യമായ ജലവിതരണം മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
1025.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറ്റൂര്‍ ഇറിഗേഷന്‍ ഡിവിഷന് കീഴിലെ കനാലുകള്‍ വൃത്തിയാക്കി ജലസേചനം നടത്തുന്നതിന് നിലവില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
എത്ര കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് കനാലുകള്‍ വൃത്തിയാക്കാനുള്ളതെന്നും ആയത് നടത്തുന്നതിന് നിലവില്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോയെന്നും വിശദമാക്കുമോ;
( സി )
2024 ഒക്ടോബ൪ മാസം മുതല്‍ കൃഷിക്കാവശ്യമായ ജലസേചനം നടത്തുന്നതിനു മുമ്പ് കനാലുകള്‍ വൃത്തിയാക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ?
1026.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ വിലങ്ങാട് ഉരുൾപൊട്ടലിൽ ഇറിഗേഷൻ വകുപ്പിന് എത്ര രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട് എന്ന് വിലയിരുത്തിയിട്ടുണ്ടോ ; ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ ?
1027.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍ നിന്നും ഹോട്ട്സ്പോട്ടുകളായി തിരഞ്ഞെടുത്ത പ്രദേശങ്ങള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രദേശങ്ങളില്‍ കടലാക്രമണം തടയുന്നതിനായി സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കാമോ;
( സി )
ഹോട്ട്സ്പോട്ടുകള്‍ തിരഞ്ഞെടുത്തപ്പോള്‍ കടലാക്രമണം രൂക്ഷമായി അനുഭവപ്പെടുന്ന ദ്വീപ് മണ്ഡലമായ വൈപ്പിന്‍കരയിലെ എടവനക്കാട്, നായരമ്പലം, ഞാറക്കല്‍, പളളിപ്പുറം, എളങ്കുന്നപ്പുഴ തുടങ്ങിയ പ്രദേശങ്ങള്‍ ഒഴിവാക്കപ്പെട്ടതിന് കാരണം വിശദമാക്കാമോ;
( ഡി )
പ്രസ്തുത പ്രദേശങ്ങള്‍ ഹോട്ട്സ്പോട്ടുകളില്‍ ഉള്‍പ്പെടുത്തി കടലാക്രമണം തടയുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനായി നല്‍കിയ നിവേദനത്തിന്മേൽ നടപടികള്‍ സ്വീകരിക്കുന്നതില്‍ നേരിടുന്ന കാലതാമസത്തിന് കാരണം വിശദമാക്കാമോ; ഇതു സംബന്ധിച്ച ജലസേചന വകുപ്പ് ഐ.ആര്‍. സെക്ഷനിലെ കമ്പ്യൂട്ടര്‍ നം. 8587669 ഫയലില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ഇ )
വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ കടലാക്രമണം രൂക്ഷമായ എടവനക്കാട്, നായരമ്പലം, ഞാറക്കല്‍, പളളിപ്പുറം തടുങ്ങിയ പ്രദേശങ്ങളില്‍ അടുത്ത കാലവര്‍ഷത്തിന് മുന്‍പെങ്കിലും കടലാക്രമണം തടയുന്നതിനായി അനുയോജ്യമായ നടപടികള്‍ സ്വീകരിക്കുമോ; സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
1028.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പുഴയില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന ഇറിഗേഷന്‍ ടൂറിസം പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
നിലവില്‍ പ്രസ്തുത പദ്ധതി ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
1029.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ കഴിഞ്ഞ നാല് വർഷ കാലയളവിൽ സി.എ.ജി. (കൺട്രോളര്‍ ആൻഡ് ഓഡിറ്റര്‍ ജനറൽ) നടത്തിയ ഓഡിറ്റിൽ എന്തൊക്കെ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഓഡിറ്റ് സംബന്ധിച്ച അന്തിമ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ?
1030.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തില്‍ ഇറിഗേഷന്‍ വകുപ്പിന് കീഴില്‍ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥലങ്ങള്‍ വാടകയ്ക്ക് നല്‍കിയോ മറ്റ് രീതികളില്‍ ഉപയോഗിച്ചോ വരുമാനമുണ്ടാക്കാനുള്ള പദ്ധതികളുണ്ടോ; എങ്കിൽ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1031.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയിലേയ്ക്കായി 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ അനുവദിച്ചിട്ടുളള വകുപ്പിന്റെ വിവിധ പദ്ധതികള്‍ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ തരം തിരിച്ച് ലഭ്യമാക്കുമോ?
1032.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ നട്ടിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി ഡിസൈന്‍ തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ടോ;വിശദാംശം ലഭ്യമാക്കാമോ?
1033.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശക്തമായ കടലാക്രമണ ഭീഷണി നേരിടുന്ന കാപ്പാടിനെ ഹോട്ട്സ്ലോട്ടില്‍ ഉള്‍പ്പെടുത്തി NCCR പഠനം നടത്തി ഡിസൈന്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളതിനാൽ പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
1034.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഭൂജല വകുപ്പ് ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമാണ്; വിശദമാക്കുമോ?
1035.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെയും മുന്‍സര്‍ക്കാരിന്റെയും കാലയളവില്‍ ബജറ്റില്‍ ഇരുപത് ശതമാനം ഫണ്ട് വകയിരുത്തിയിട്ടുള്ള ജലവിഭവ വകുപ്പിന്റെ എത്ര പദ്ധതികള്‍ ഉണ്ടായിരുന്നുവെന്നും അതില്‍ ഭരണാനുമതി നല്‍കിയിട്ടുള്ളവ എത്രയെന്നും വിശദമാക്കാമോ;
( ബി )
വാട്ടര്‍ അതോറിറ്റി നിര്‍വ്വഹണ ഏജന്‍സിയായി ബജറ്റില്‍ 20 ശതമാനം ഫണ്ട് വകയിരുത്തിയ എത്ര പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്; ഇനി എത്രയെണ്ണത്തിന് നല്‍കുവാനുണ്ടെന്നും അവ ഏതെല്ലാമെന്നും വിശദമാക്കാമോ?
1036.
ശ്രീ. എം. എം. മണി
ശ്രീ വി കെ പ്രശാന്ത്
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എല്ലാവര്‍ക്കും ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തുന്നതിനായി നടന്നുവരുന്ന ജലജീവന്‍ മിഷന്‍ പദ്ധതി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
ഓരോ ജില്ലയിലെയും ജലജീവന്‍ മിഷന്‍ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
കേരളത്തിലെ അറുപത് ശതമാനം ജനങ്ങളും കുടിവെള്ളത്തിനായി ആശ്രയിക്കുന്ന സ്രോതസ്സെന്ന നിലക്ക് കിണറുകളുടെ സംരക്ഷണത്തിനായി ജലവിഭവ വകുപ്പ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?
ജലജീവൻ മിഷന്റെ പ്രവർത്തനം
1037.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല ജീവൻ മിഷന്റെ പ്രവർത്തനം ഇപ്പോൾ ഏത് ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
2020-ൽ ആരംഭിച്ച പദ്ധതി എത്ര ശതമാനം പൂർത്തിയായിയെന്നും ബാക്കിയുള്ളത് എപ്പോൾ പൂർത്തീകരിക്കുമെന്നും വ്യക്തമാക്കുമോ;
( സി )
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്ന സംയുക്ത പദ്ധതിയുടെ വിഹിതം എത്രയെന്നും നാളിതുവരെ എത്ര തുക ചെലവാക്കിയെന്നും ഇതിൽ കേന്ദ്ര-സംസ്ഥാന വിഹിതങ്ങള്‍ എത്രയെന്ന് തരംതിരിച്ചും വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതി വഴി എത്ര ഗ്രാമീണ വീടുകളിൽ കുടിവെള്ളം എത്തിച്ചുവെന്നും ഇനി നൽകേണ്ടത് എത്രയെന്നും വ്യക്തമാക്കുമോ?
1038.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ മിഷൻ പദ്ധതിയ്ക്കായി പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് പ്രാദേശിക റോഡുകളുള്‍പ്പെടെയുള്ള എല്ലാ റോഡുകളും കുഴിച്ചതിന്റെ ഭാഗമായി പ്രസ്തുത റോഡുകളെല്ലാം സഞ്ചാരയോഗ്യമല്ലാതായി തീര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡുകൾ പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഈ റോഡുകളുടെ നവീകരണം എപ്പോൾ പൂര്‍ത്തികരിക്കുമെന്ന് വ്യക്തമാക്കാമോ?
1039.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവൻ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിലെ റോഡുകളിൽ എത്ര കിലോമീറ്റർ കുഴിച്ചിട്ടുണ്ടെന്ന് വിശദീകരിക്കുമോ;
( ബി )
തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി പ്രകാരമാണോ ജലവിഭവ വകുപ്പ് റോഡുകൾ കുഴിച്ചതെന്ന് അറിയിക്കാമോ; ഇതിൽ എത്ര കിലോമീറ്റർ റോഡുകൾ ജലവിഭവ വകുപ്പ് നേരിട്ട് പുനരുദ്ധരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( സി )
ബാക്കിയുള്ള റോഡുകൾ പുനരുദ്ധരിക്കുന്നത് എന്നത്തേക്ക് നടപ്പിലാക്കുമെന്ന് വ്യക്തമാക്കുമോ;
( ഡി )
തദ്ദേശ സ്ഥാപനങ്ങൾക്ക് മതിയായ ഫണ്ടില്ലാത്തതിനാൽ വാട്ടർ അതോറിറ്റി കുഴിച്ച റോഡുകൾ സഞ്ചാരയോഗ്യമാക്കുവാൻ കഴിയാത്ത സ്ഥിതി സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ജലവിഭവ വകുപ്പ് ശ്രമിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഇ )
ചെറിയ വിസ്തീർണമുള്ള പൈപ്പുകൾ തൊഴിലാളികളെ ഉപയോഗിച്ച് സ്ഥാപിക്കാമെന്നിരിക്കെ ജെ.സി.ബി. ഉപയോഗിച്ച് റോഡുകൾ മൊത്തത്തിൽ തകർക്കുന്നതിനെകുറിച്ച് ജലവിഭവ വകുപ്പ് ഉന്നതതല അന്വേഷണം നടത്തുമോ;
( എഫ് )
കോൺക്രീറ്റ് ചെയ്യുന്നത് അടക്കമുള്ള ജോലികൾ കരാറുകാർ വഴി നടത്തി 'വ്യക്തിപരമായി പ്രയോജനം' ഉണ്ടാക്കുവാനായിരുന്നു ചില ഉദ്യോഗസ്ഥരൂടെ ലക്ഷ്യമെന്നുള്ള കാര്യം അന്വേഷിക്കുമോ;
( ജി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തകർത്ത റോഡുകൾ അടിയന്തിരമായി ശരിയാക്കുവാൻ ജലവിഭവ വകുപ്പ് നടപടി സ്വീകരിക്കുമോ?
1040.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആനിക്കാട്, കോട്ടാങ്ങൽ പഞ്ചായത്തുകൾക്കായുള്ള കുടിവെള്ള പദ്ധതി എത്ര ഘട്ടമായി പൂർത്തായാക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിലാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പദ്ധതിയുടെ പൂർത്തീകരണത്തിനായി സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കാമോ?
1041.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല്‍ ജീവൻ പദ്ധതി പ്രകാരമുള്ള പ്രവൃത്തികൾ ഏറ്റെടുത്ത കരാറുകാർക്ക് പണി പൂർത്തിയാക്കിയിട്ടും തുക കൈമാറാനാകാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
ഇപ്രകാരം എത്ര തുക കരാറുകാർക്ക് കുടിശ്ശികയായിട്ടുണ്ട്; പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ഇപ്രകാരം എത്ര പ്രവൃത്തികൾ പൂർത്തിയാക്കിയെന്നും ഇനി പൂർത്തീകരിക്കേണ്ട പ്രവൃത്തികൾ എത്രയാണെന്നും അറിയിക്കുമോ;
( സി )
പുതുപ്പള്ളി മണ്ഡലത്തിൽ ജല്‍ ജീവൻ പദ്ധതി പ്രകാരം പ്രവൃത്തികൾ നടത്തുന്നതിനായി പൊതുമരാമത്ത് വിഭാഗം ജല അതോറിറ്റിക്ക് കൈമാറിയ റോഡുകളിൽ ഏതൊക്കെ റോഡുകളാണ് പ്രവൃത്തി പൂർത്തിയാക്കി തിരികെ പൊതുമരാമത്ത് വിഭാഗത്തിന് നൽകിയതെന്ന് അറിയിക്കുമോ; ഇനി കൈമാറാനുള്ള റോഡുകളുടെ എണ്ണം, ഓരോന്നിലും ജലജീവൻ പദ്ധതി പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്നിവ വിശദമാക്കുമോ;
( ഡി )
സംസ്ഥാന ബജറ്റിൽ ബിറ്റുമിനസ്‌ മക്കാഡം ബിറ്റുമിനസ്‌ കോൺക്രീറ്റ് റോഡ് (ബി.എം.ബി.സി)ചെയ്യുന്നതിനായി കഴിഞ്ഞ മൂന്നു വർഷങ്ങളിലായി ഫണ്ട് അനുവദിച്ച് ഭരണാനുമതി ലഭിച്ച പുതുപ്പള്ളി മണ്ഡലത്തിലെ വിവിധ റോഡ് പ്രവൃത്തികളുമായി ബന്ധപ്പെട്ട് റോഡ് ജല അതോറിറ്റിക്ക് കൈമാറിയെന്നും പ്രവൃത്തി കഴിഞ്ഞ് തിരികെ നൽകിയില്ലെന്നുമുള്ള കാരണത്താൽ ബി.എം.ബി.സി മുടങ്ങിക്കിടക്കുന്നതും ഫണ്ട് ലാപ്സാകുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത്തരം പ്രതിസന്ധി ഒഴിവാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമോ?
1042.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജൽ ജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട് നടന്നു വരുന്ന പ്രവൃത്തികൾ ഏതൊക്കെയാണെന്ന് ജില്ല തിരിച്ച് വിശദമാക്കുമോ;
( ബി )
ഈ പ്രവൃത്തികൾക്ക് അനുവദിച്ച തുക എത്രയാണെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
ഈ പ്രവൃത്തികളുടെ എത്ര ശതമാനം പൂർത്തീകരിച്ചുവെന്നും പൂർത്തീകരിക്കാൻ ബാക്കിയുളള പ്രവൃത്തികൾ എപ്പോൾ പൂർത്തീകരിക്കുമെന്നും ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
ഈ പ്രവൃത്തികൾ ഏറ്റെടുത്ത കരാറുകാരുടെ പേരു വിവരം ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( ഇ )
പൂർത്തീകരിച്ച പ്രവൃത്തികളുടെ ബിൽ കരാറുകാർക്ക് നൽകിയോ എന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ; ഇല്ലെങ്കിൽ അതിനുളള കാരണം എന്താണെന്ന് വ്യക്തമാക്കുമോ;
( എഫ് )
ജൽ ജീവൻ പദ്ധതിയിൽ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വിഹിതം എന്താണെന്നും കേന്ദ്ര വിഹിതം ലഭിച്ചോയെന്നും വ്യക്തമാക്കാമോ?
1043.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതിയുടെ പുരോഗതി എന്തെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് ഇനി എന്തെല്ലാം നടപടികളാണ് പൂർത്തീകരിക്കാനുള്ളത്; വിശദമാക്കുമോ?
1044.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജല ജീവന്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് വേണ്ടി വരുന്ന കാലയളവ് എത്രയെന്നു വ്യക്തമാക്കാമോ; ഈ പദ്ധതിയ്ക്കായി ഇതുവരെ സംസ്ഥാന സർക്കാർ ചെലവഴിച്ച തുകയുടെ കണക്ക് ലഭ്യമാക്കാമോ;
( ബി )
നമ്മുടെ ജലസ്രോതസ്സുകള്‍ പല വിധേന മലിനീകരണത്തിന് വിധേയമാകുന്ന സാഹചര്യത്തിൽ ശുദ്ധജലം ലഭ്യമാക്കുന്നതിനായും ശുദ്ധജലസ്രോതസ്സുകള്‍ പരിരക്ഷിക്കുന്നതിനായും സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
1045.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന ജല ജീവന്‍ പദ്ധതിയുടെ നിലവിലെ അവസ്ഥ അറിയിക്കാമോ;
( ബി )
ജല ജീവന്‍ പദ്ധതി വഴി കുറ്റ്യാടി മണ്ഡലത്തിലെ എത്ര വീടുകള്‍ക്ക് നിലവില്‍ വെളളം ലഭ്യമാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ബാക്കിയുളള വീടുകള്‍ക്ക് എപ്പോഴാണ് കണക്ഷന്‍ നല്‍കാന്‍ സാധിക്കുന്നതെന്നും അറിയിക്കാമോ;
( സി )
ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി എത്ര റോഡുകള്‍ കുഴിച്ചിട്ടുണ്ടെന്നും ഈ റോഡുകള്‍ പൂര്‍വ്വസ്ഥിതിയിലേക്ക് മാറ്റുന്ന പ്രവൃത്തി എപ്പോള്‍ പൂര്‍ത്തിയാക്കുമെന്നും റോഡിന്റെ നീളവും പേരും സഹിതം പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ?
1046.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് മണ്ഡലത്തിൽ നടപ്പാക്കിവരുന്ന കുടിവെള്ള വിതരണ പദ്ധതികളുടെ നിലവിലെ പുരോഗതി വിശദമാക്കുമോ;
( ബി )
പാനൂർ നഗരസഭയിലെ അമൃത് പദ്ധതിയുടെ പുരോഗതി വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതികൾ എന്നത്തേക്ക് പൂർത്തിയാക്കാൻ സാധിക്കുമെന്ന് അറിയിക്കുമോ?
1047.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല്‍ ജീവൻ മിഷന്റെ കീഴിൽ പൂർത്തിയാക്കിയ പദ്ധതികളുടെ കരാറുകാർക്ക് പണം നൽകാത്തത് കാരണം പുതിയ പദ്ധതികളുടെ ടെൻഡറുകൾ എടുക്കാൻ കരാറുകാർ തയ്യാറാകാത്ത സാഹചര്യം നിലവിലുണ്ടോ;
( ബി )
ജല അതോറിറ്റി ആകെ എത്ര രൂപയാണ് പൂർത്തിയായ പദ്ധതികളിലെ കരാറുകാർക്ക് നാളിതുവരെ കുടിശ്ശികയായി നൽകാനുള്ളതെന്ന് അറിയിക്കാമോ;
( സി )
കഴിഞ്ഞവർഷത്തിലെ ജൽ ജീവൻ മിഷന്റെ സംസ്ഥാന വിഹിതം തദ്ദേശസ്ഥാപനങ്ങളുടെ നിക്ഷേപ തുകയിൽ നിന്നാണോ അടച്ചതെന്ന് വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്ത് ആകെ എത്ര കോടി രൂപയുടെ പദ്ധതിയാണ് ജൽ ജീവൻ മിഷൻ മുഖേന നടപ്പാക്കുന്നത്; ഇതിൽ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും എത്രയാണെന്ന് അറിയിക്കുമോ;
( ഇ )
2024-25 സംസ്ഥാന ബഡ്ജറ്റിൽ പദ്ധതിക്കായി എത്ര തുകയാണ് നീക്കി വെച്ചിട്ടുള്ളത്; പദ്ധതി യഥാസമയം പൂർത്തീകരിക്കുന്നതിനായി ആവശ്യമായ ധനസഹായം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1048.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ നിയോജകമണ്ഡലത്തില്‍ ജൽ ജീവന്‍ മിഷന്റെ ഭാഗമായി നടപ്പാക്കുന്ന വിവിധ കുടിവെള്ള വിതരണ പദ്ധതികള്‍ ഫണ്ടിന്റെ അപര്യാപ്തതമൂലം മുടങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഫണ്ടുകള്‍ ലഭ്യമാക്കി പ്രസ്തുത കുടിവെള്ള വിതരണ പദ്ധതികള്‍ അടിയന്തര പ്രാധാന്യത്തോടെ പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത മിഷന്റെ ഭാഗമായി റോഡുകള്‍ കുഴിച്ച് നടപ്പാക്കുന്ന കുടിവെള്ള വിതരണ പദ്ധതികള്‍ യഥാസമയം പൂര്‍ത്തീകരിക്കാത്തതു മൂലം ജനജീവിതം ദുസഹമായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ജനങ്ങളുടെ ദുരവസ്ഥയ്ക്ക് മാറ്റം വരുത്തുവാന്‍ ഈ പദ്ധതികള്‍ യഥാസമയം പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1049.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ, പൂഞ്ഞാര്‍ നിയോജകമണ്ഡങ്ങളിലെ പതിമൂന്നു് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി ആവിഷ്ക്കരിച്ചിട്ടുള്ള മലങ്കര കുടിവെള്ള പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കാമോ;
( ബി )
ഈ പദ്ധതിക്ക് എന്തെങ്കിലും തടസ്സങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോയെന്ന് അറിയിക്കുമോ; ഉണ്ടെങ്കില്‍ ഇവ പരിഹരിച്ച് പദ്ധതി അടിയന്തിരമായി പൂര്‍ത്തിയാക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
കുന്നത്തുനാട് മണ്ഡലത്തില്‍ ജലജീവന്‍ മിഷന്‍
1050.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല ജീവന്‍ മിഷന്‍ വഴി കുന്നത്തുനാട് മണ്ഡലത്തില്‍ വിവിധ പഞ്ചായത്തുകളിലായി എത്ര തുകയുടെ പദ്ധതികളാണ് നടന്നുവരുന്നതെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ;
( ബി )
ഇതില്‍ ഏതെല്ലാം പദ്ധതികള്‍ പൂര്‍ത്തീകരിച്ചെന്നും എത്ര പദ്ധതികള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്നും അവ എന്നത്തേക്ക് പൂര്‍ത്തീകരിക്കാൻ സാധിക്കുമെന്നും പഞ്ചായത്ത് തിരിച്ച് വിശദമാക്കുമോ;
( സി )
മണ്ഡലത്തിൽ ജല ജീവന്‍ മിഷന്‍ വഴി പുതുതായി എത്ര പേര്‍ക്ക് വാട്ടര്‍ കണക്ഷന്‍ നല്‍കിയെന്നും ഇനി എത്ര പേർക്ക് കണക്ഷന്‍ നല്കാനുണ്ടെന്നും പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ;
( ഡി )
മുഴുവന്‍ അപേക്ഷകര്‍ക്കും എത്രയും വേഗം വാട്ടര്‍ കണക്ഷന്‍ ലഭ്യമാക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1051.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജൽ ജീവന്‍ മിഷന്‍ പദ്ധതിയിലൂടെ കായംകുളം മണ്ഡലത്തില്‍ എത്ര കുടിവെള്ള കണക്ഷനുകള്‍ അനുവദിച്ചിട്ടുണ്ടെന്നും അതിനായി എത്ര രൂപ വിനിയോഗിച്ചുവെന്നും വ്യക്തമാക്കാമോ;
( ബി )
കായംകുളം മണ്ഡലത്തില്‍ പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ പുരോഗതി തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ച് വിശദമാക്കാമോ?
1052.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ല–ചങ്ങനാശ്ശേരി നഗരസഭകൾക്കായി കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള കുടിവെള്ള പദ്ധതിയിൽ ഇനിയും പൂർത്തീകരിക്കുവാനുള്ള ഘടകങ്ങൾ ഏതൊക്കെയെന്ന് വിശദമാക്കാമോ?
1053.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവൻ മിഷന്റെ ഭാഗമായി കീഴാറ്റൂർ ഗ്രാമപഞ്ചായത്തിലെ റോഡുകൾ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടി ജലവിഭവ വകുപ്പ് കുഴിച്ചത് വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഈ റോഡുകൾ പുനരുദ്ധാരണ പ്രവർത്തികൾ നടത്തി ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടികൾ ജലവിഭവ വകുപ്പ് അടിയന്തരമായി സ്വീകരിക്കുമോ;
( സി )
തൃക്കലങ്ങോട്, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളിലെ ജലജീവൻ പദ്ധതിയുടെ നടപടിക്രമങ്ങൾ വിശദമാക്കാമോ; പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുമോ;
( ഡി )
മഞ്ചേരി നഗരസഭയിൽ നടപ്പിലാക്കുന്ന 'അമൃത്' ജല പദ്ധതിയുടെ നടപടിക്രമങ്ങൾ വിശദമാക്കാമോ?
1054.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദുമ മണ്ഡലത്തിലെ ജല്‍ ജീവന്‍ മിഷന്‍ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് ജല്‍ ജീവന്‍ മിഷന്‍ എത്ര ഘട്ടങ്ങളിലായാണ് പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്നതെന്ന് വിശദമാക്കാമോ?
1055.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിലെ കുളങ്ങളുടെ നവീകരണത്തിനായി തീരുമാനിച്ചിട്ടുള്ള പദ്ധതികള്‍ ഏതെല്ലാമെന്ന് അറിയിക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ സംസ്ഥാനത്ത് കുളങ്ങളുടെ നവീകരണത്തിന് ഏതെല്ലാം പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് മണ്ഡലം തിരിച്ച് വിശദമാക്കുമോ?
1056.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരോട് കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1057.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ ജലവിഭവ വകുപ്പ് മുഖേന കായംകുളം മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതികൾ ഏതൊക്കെയെന്നും ഇതിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ പുരോഗതി വിശദമാക്കാമോ?
1058.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല്‍ ജീവന്‍ മിഷന്‍ മുഖാന്തിരം സംസ്ഥാനത്ത് ഇതുവരെ എത്ര പേര്‍ക്ക് പുതുതായി കുടിവെള്ള കണക്ഷന്‍ ലഭിച്ചിട്ടുണ്ടെന്നും ഇനി എത്രപേര്‍ക്ക് ലഭിക്കാനുണ്ടെന്നും ജില്ല തിരിച്ച് വിശദമാക്കാമോ;
( ബി )
ജല്‍ ജീവന്‍ മിഷന്‍ മുഖാന്തിരം ഇതിനോടകം എത്ര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സമ്പൂര്‍ണ്ണ കുടിവെളള കണക്ഷന്‍ ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി ലക്ഷ്യമിട്ടിട്ടുള്ള വാമനപുരം മണ്ഡലത്തില്‍ എത്ര പേര്‍ക്ക് കുടിവെള്ള കണക്ഷന്‍ ലഭ്യമായിട്ടുണ്ടെന്നും എത്ര പേര്‍ക്ക് ഇനി ലഭിക്കാനുണ്ടെന്നും വിശദമാക്കാമോ;
( ഡി )
മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഇ )
മണ്ഡലത്തില്‍ പല സ്ഥലങ്ങളിലും പൈപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഗ്രാമീണ റോഡുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ കാലതാമസം ഉണ്ടാകുന്നത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കാമോ; വ്യക്തമാക്കാമോ?
1059.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട വിവിധ റോഡ് വികസന പ്രവൃത്തികള്‍ക്കുമുമ്പ് ജലജീവന്‍ മിഷന്‍ പ്രവൃത്തികളുടെ ഉള്‍പ്പെടെയുള്ള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ നടപ്പാക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കൊടകര-വെള്ളികുളങ്ങര റോഡ്, തലോര്‍-തൈക്കാട്ടുശ്ശേരി റോഡ്, പുതുക്കാട്-മുപ്ലിയം-കോടാലി റോഡ്, നന്തിപുലം-വരന്തരപ്പിള്ളി റോഡ്, കുറുമാലി-തൊട്ടിപ്പാള്‍-മുളങ്ങ് റോഡ് തുടങ്ങിയ നിരവധി റോഡുകളുടെ നവീകരണത്തിന് അനുമതി ലഭിച്ച് മാസങ്ങള്‍ പിന്നിട്ട സാഹചര്യത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ അടിയന്തരമായി സ്ഥാപിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്നും ഇതിനാവശ്യമായ ഫണ്ട് ലഭ്യമാക്കുമോയെന്നും അറിയിക്കാമോ?
1060.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിൽ ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രദേശത്ത് പദ്ധതി നടത്തിപ്പിനായി ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ദേശീയപാത നിര്‍മ്മാണം നടക്കുന്ന മേഖലകളിലും മറ്റും നിരന്തരം പൈപ്പുകള്‍ പൊട്ടുകയും അത് മൂലം ജനങ്ങള്‍ക്ക് ആഴ്ചകളോളം കുടിവെള്ളം കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ പദ്ധതി നടത്തിപ്പിന് നിലവിലുണ്ടായിരുന്ന ജീവനക്കാരുടെ എണ്ണം കുറച്ചതിന്റെ കാരണം വിശദമാക്കാമോ?
1061.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ നിയോജക മണ്ഡലത്തിലെ ചവറ പന്മന കുടിവെള്ള പദ്ധതി (ജലനിധി)യുടെ പൈപ്പുകള്‍ ദേശീയപാത 66ന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മാറ്റി സ്ഥാപിയ്ക്കാത്തതിനാല്‍ പൈപ്പുകള്‍ പൊട്ടി ജലം പാഴാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പൈപ്പുകള്‍ മാറ്റി സ്ഥാപിയ്ക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റിയ്ക്ക് നിര്‍ദ്ദേശം നല്‍കുമോ?
1062.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ പഞ്ചായത്തുകള്‍ക്ക് ജൽ ജീവന്‍മിഷൻ പദ്ധതി നടപ്പിലാക്കാന്‍ എത്ര തുകയാണ് അനുവദിച്ചതെന്നും ഓരോ പഞ്ചായത്തിലെയും പ്രവൃത്തി പുരോഗതി ഏതു ഘട്ടത്തിലാണെന്നും അറിയിക്കാമോ;
( ബി )
ഓരോ പഞ്ചായത്തുകളിലും പദ്ധതി പൂര്‍ത്തീകരിച്ച് എപ്പോൾ കുടിവെള്ള വിതരണം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കാമോ?
1063.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലനിധി പദ്ധതിയിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നുവെന്ന വിജിലൻസ് കണ്ടെത്തലിനെ തുടർന്ന് എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ജല ലഭ്യത ഉറപ്പുവരുത്താതെ പദ്ധതികൾ ആരംഭിച്ചത് ഉൾപ്പെടെ എന്തൊക്കെ ക്രമക്കേടുകളാണ് കണ്ടെത്തിയിട്ടുള്ളത്; ഉത്തരവാദികളായവർക്കെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; എത്ര കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കിയിട്ടുള്ളത്; വിശദാംശം വ്യക്തമാക്കുമോ?
1064.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജൽ ജീവൻ പദ്ധതി പ്രകാരം സംസ്ഥാനത്ത് എത്ര വാട്ടർ കണക്ഷനുകൾ നൽകിയിട്ടുണ്ടെന്നും അതിൽ ബി.പി.എൽ. വിഭാഗത്തിൽപ്പെടുന്ന എത്ര ഉപഭോക്താക്കൾ ഉണ്ടെന്നും ഇവർക്ക് സൗജന്യമായി നിലവിൽ കുടിവെള്ളം ലഭ്യമാക്കുന്നുണ്ടോയെന്നും സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ;
( ബി )
കുടിവെള്ളം സൗജന്യമായി നൽകുന്നതിനുള്ള തുക നിലവിൽ ആരാണ് ചെലവഴിക്കുന്നതെന്നും ഇക്കാര്യത്തിൽ സർക്കാർ ധനസഹായം ലഭിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ?
1065.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിൻ മണ്ഡലത്തിലെ എടവനക്കാട്, പള്ളിപ്പുറം, ഞാറക്കൽ, നായരമ്പലം ഗ്രാമപഞ്ചായത്തുകളിൽ ജലവിതരണത്തിൽ നേരിടുന്ന തടസങ്ങൾക്ക് കാരണം വിശദമാക്കാമോ;
( ബി )
വിവിധ തലങ്ങളിൽ യോഗങ്ങൾ വിളിച്ചു ചേർത്തിട്ടും പ്രസ്തുത പ്രശ്നം പരിഹരിക്കപ്പെടാത്തതിന് കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത യോഗതീരുമാനങ്ങൾ പ്രകാരം സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെന്നും അവയുടെ നിലവിലെ സ്ഥിതി എന്തെന്നും വിശദമാക്കാമോ;
( ഡി )
ജലവിതരണ സമയത്ത് ചൊവ്വര ജലശുദ്ധീകരണ ശാലയിൽ ഉണ്ടാകുന്ന വൈദ്യുതി തടസം മൂലം ജലവിതരണത്തിൽ ഉണ്ടാകുന്ന തടസം ശാശ്വതമായി പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ സ്വീകരിച്ച നടപടി സംബന്ധിച്ച് വിശദമാക്കാമോ?
റോഡുകളില്‍ പൈപ്പ്‍ലൈനുകള്‍ ഇടുന്നത് സംബന്ധിച്ച്
1066.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത്/കേരളാറോഡ് ഫണ്ട് ബോര്‍ഡ് മുഖേന പ്രവൃത്തി നടന്നു വരുന്ന റോഡുകളില്‍ പൈപ്പ്‍ലൈനുകള്‍ സമയബന്ധിതമായി ഇടുന്നതില്‍ കാലതാമസം വരുന്നത് റോഡ് പ്രവൃത്തികള്‍ നീണ്ടുപോകുന്നതിന് കാരണമാവുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
കോഴിക്കോട് ജില്ലയിലെ കളന്‍കോട് - കൂളിമാട് റോഡ്, ആര്‍.ഇ.സി. - മലയമം - കൂടത്തായി റോഡ് എന്നിവയില്‍ നിശ്ചിത സമയത്തിനകം പൈപ്പ്‍ലൈന്‍ പ്രവൃത്തി പൂര്‍ത്തിയാക്കാത്തപക്ഷം പിന്നീട് അനുമതി നല്‍കുന്നതല്ലെന്നും റോഡിന്റെ ടാറിംഗ് പ്രവൃത്തി ആരംഭിക്കുന്നതാണെന്നും അറിയിച്ചുകൊണ്ട് കേരളാ റോഡ് ഫണ്ട് ബോര്‍ഡ് നോട്ടീസ് നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ?
1067.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കൽ മണ്ഡലത്തിലെ ഇരിമ്പിളിയം-എടയൂർ-വളാഞ്ചേരി കുടിവെള്ള പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;.;
( ബി )
പ്രസ്തുത പദ്ധതിയുടെ പാക്കേജ് 2, പാക്കേജ് 3 പ്രവൃത്തികള്‍ പൂർത്തിയായിട്ടുണ്ടോ; ഇരിമ്പിളിയം പഞ്ചായത്തിൽ രണ്ടാം ഘട്ട പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ പുരോഗതി വിശദമാക്കുമോ; പ്രസ്തുത പദ്ധതി എന്നത്തേക്ക് പൂര്‍ത്തികരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;
( സി )
എടയൂർ, ഇരിമ്പിളിയം, മാറാക്കര, പൊന്മള, കുറ്റിപ്പുറം എന്നിവിടങ്ങളിൽ കുടിവെള്ള പദ്ധതികൾക്കായി കട്ടിംഗ് നടത്തിയ റോഡുകളുടെ റീസ്റ്റോറേഷൻ സംബന്ധിച്ച പ്രവൃത്തിയുടെ പുരോഗതി വിശദമാക്കുമോ?
1068.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാവർക്കും കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
നിലവിലുള്ള കുടിവെള്ള പദ്ധതികള്‍ നവീകരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കുമോ?
1069.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തില്‍ 2016 മെയ് മുതല്‍ 2024 മെയ് വരെ ജലവിഭവ വകുപ്പ് മുഖേന അനുമതി ലഭ്യമായ പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പ്രവൃത്തികൾക്കും അനുവദിച്ച തുക, പഞ്ചായത്ത്, നിലവിലെ സ്ഥിതി എന്നിവ തരംതിരിച്ച് വ്യക്തമാക്കാമോ?
1070.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമീണ വീടുകളിൽ ശുദ്ധജലം ഉറപ്പാക്കുന്നതിന് നടപ്പിലാക്കുന്ന ജല ജീവന്‍ മിഷന്‍ പ്രവൃത്തികളുടെ പുരോഗതി അവലോകനം ന ടത്തിയിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത പദ്ധതി മുഖേന സംസ്ഥാനത്ത് എത്ര കണക്ഷൻ നൽകുന്നതിനാണ് ഉദ്ദേശിച്ചിരുന്നതെന്നും എത്ര കണക്ഷനുകൾ നാളിതുവരെ പൂർത്തീകരിച്ചുവെന്നും ഇതിൽ എത്ര കണക്ഷനുകളിൽ കുടിവെള്ളം ലഭിച്ചുവെന്നും വ്യക്തമാക്കുമോ;
( സി )
ഈ പദ്ധതി എന്നത്തേക്ക് പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും എന്നത്തേക്ക് പൂർത്തീകരിക്കാൻ സാധിക്കുമെന്നും വിശദമാക്കുമോ;
( ഡി )
ഈ പദ്ധതി പൂർത്തീകരിക്കുവാൻ ചെലവ് വരുന്ന തുക എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കിൽ ഇതിൽ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ എത്ര തുക വീതം അനുവദിക്കേണ്ടതുണ്ടെന്നും നാളിതുവരെ എത്ര തുക അനുവദിച്ചുവെന്നും വിശദമാക്കുമോ;
( ഇ )
പ്രസ്തുത പദ്ധതി പൂർത്തീകരണത്തിന് നിലവിലെ തടസ്സങ്ങൾ എന്തെല്ലാമാണെന്നും ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ;
( എഫ് )
എൻ.എച്ച്. 966 കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ പൈപ്പ് ഇടുന്നതിന് അനുമതി ലഭിക്കാത്തതും അനുമതി ലഭിച്ചവയിൽ തന്നെ ദേശീയപാത അധികൃതർ ആവശ്യപ്പെട്ട റസ്റ്റോറേഷൻ ചാർജ്, ബാങ്ക് ഗ്യാരണ്ടി എന്നിവ നൽകാൻ കഴിയാത്തതുമായ കാരണം കൊണ്ട് പ്രവൃത്തി തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്;
( ജി )
ഈ പ്രവൃത്തിയുടെ ഒന്നാം ഘട്ടത്തിൽ ഗ്രാമപഞ്ചായത്തുകളുടെ റോഡുകൾ വെട്ടിപ്പൊളിച്ചത് നന്നാക്കുന്നതിന് ഫണ്ട് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1071.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ ഏതൊക്കെ ഗ്രാമപഞ്ചായത്തുകളാണ് ടാങ്ക് നിര്‍മ്മാണത്തിനും മറ്റുമായി സ്ഥലം ഏറ്റെടുത്ത് വാട്ടര്‍ അതോറിറ്റിക്ക് കൈമാറിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഇതില്‍ ഏതൊക്കെ പഞ്ചായത്തുകളിലാണ് ടാങ്ക് നിര്‍മ്മിക്കുന്നതിനുള്ള ഫണ്ട് അനുവദിച്ചിട്ടുള്ളത്; എവിടെയൊക്കെയാണ് നിര്‍മ്മാണം ആരംഭിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
സ്ഥലം നല്‍കിയിട്ടും ചില പഞ്ചായത്തുകളില്‍ നിര്‍മ്മാണ പ്രവൃത്തി ഇതേവരെ ആരംഭിക്കാത്തതിനുള്ള കാരണം വിശദമാക്കാമോ;
( ഡി )
പഞ്ചായത്തുകള്‍ പല പ്രോജക്ടുകളും മാറ്റി വച്ച് പ്രസ്തുത പദ്ധതിക്കായി സ്ഥലം വാങ്ങി നല്‍കിയിട്ടും നിര്‍മ്മാണ നടപടികള്‍ ആരംഭിക്കാഞ്ഞതുമൂലം പഞ്ചായത്ത് ഭരണസമിതികളെ പ്രതിസന്ധിയിലാഴ്ത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രശ്നപരിഹാരത്തിന് എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
മലപ്പുറം മണ്ഡലത്തിലെ കുടിവെള്ള പദ്ധതികൾ
1072.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തിലെ മേൽമുറി കുടിവെള്ള പദ്ധതി, ഇരുമ്പുഴി കരുമാഞ്ചേരി പറമ്പ് കുടിവെള്ള പദ്ധതി എന്നിവയുടെ നിർമ്മാണ പുരോഗതികൾ വെളിപ്പെടുത്തുമോ ;
( ബി )
അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെട്ട മേൽമുറി പദ്ധതിയുടെ ടെൻഡർ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ ;
( സി )
വർക്ക് ഓർഡർ നൽകിയ കരുമാഞ്ചേരി കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ആയതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
രൂക്ഷമായ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി പ്രസ്തുത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുവാൻ നടപടി സ്വീകരിക്കുമോ?
1073.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ നിലവിലെ പ്രവർത്തന പുരോഗതി വിശദമാക്കാമോ;
( ബി )
നടപ്പുസാമ്പത്തിക വർഷം എത്ര കണക്ഷനുകളാണ് നൽകിയതെന്ന് വിശദമാക്കാമോ;
( സി )
കരാറുകാര്‍ക്ക് നൽകാനുള്ള കുടിശിക തുക എത്ര ശതമാനം വിതരണം ചെയ്തതെന്ന് അറിയിക്കാമോ;
( ഡി )
ജലജീവന്‍ മിഷൻ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ നിന്നും പുതിയ നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഇ )
കേന്ദ്രത്തിൽ നിന്നും ഇനി എത്ര തുകയാണ് വിഹിതമായി ലഭിക്കാനുള്ളത്; ആയതിന്റെ മാച്ചിംഗ് ഗ്രാൻഡ് സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ വകയിരുത്തിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ ഹെഡ് ഓഫ് അക്കൗണ്ട് ഏതാണെന്ന് അറിയിക്കാമോ;
( എഫ് )
നടപ്പുസാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പായി ജലജീവന്‍ മിഷൻ പദ്ധതി പൂർത്തീകരിക്കാൻ കഴിയുമോ; ഇല്ലെങ്കിൽ ആയതിന്റെ കാരണങ്ങൾ വിശദമാക്കാമോ?
1074.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തിലെ കൊറ്റങ്കര ആയുര്‍വേദ ആശുപത്രി പരിസരത്ത് സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിട്ടുളള കുടിവെളള ടാങ്ക് നിര്‍മ്മാണത്തിന്റെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ?
1075.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍ക്കര നഗരസഭ പ്രദേശത്ത് കുടിവെള്ളം എത്തിക്കുന്നതിനുവേണ്ടി ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച പുതിയ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചിട്ടുണ്ടോ; പ്രസ്തുത പ്രവൃത്തി എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
1076.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ മണ്ഡലത്തിലെ കാഞ്ഞൂർ പഞ്ചായത്തിൽ ജലജീവൻ പദ്ധതിയുടെ ഭാഗമായുള്ള കുടിവെള്ളസംഭരണി നിർമ്മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തേക്ക് വാഹന ഗതാഗത സൗകര്യമുള്ള പൊതുവഴിയുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത കുടിവെള്ളസംഭരണി നിർമ്മാണം സംബന്ധിച്ച നടപടിക്രമങ്ങൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( സി )
ജലജീവൻ പദ്ധതിയിലുൾപ്പെടുത്തിയ കുടിവെള്ളസംഭരണി നിർമ്മാണ സ്ഥലത്തേക്ക് റോഡ് നിർമ്മിക്കാനുള്ള എന്തെങ്കിലും പ്രൊപ്പോസൽ പരിഗണനയിലുണ്ടോയെന്നും ഉണ്ടെങ്കിൽ ആയത് ഏത് ഘട്ടത്തിലാണെന്നും വ്യക്തമാക്കാമോ;
( ഡി )
ഈ വിഷയത്തില്‍ ജലവിഭവ വകുപ്പിന്റെ പരിഗണനയിലുള്ള 230219/2024/സിആർയു/കെ.ഡബ്ല്യൂ.എ. എന്ന ഫയലിലെ നിലവിലെ നടപടികൾ വ്യക്തമാക്കാമോ; ഇതിലെന്തെങ്കിലും കത്തിടപാടുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ?
1077.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തിൽ പ്രധാൻ മന്ത്രി ഗ്രാമ സഡക് യോജന റോഡുകളില്‍ ജല്‍ ജീവന്‍ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാൻ പറ്റാത്തത് കൊണ്ട് റോഡ് ടാറിംഗ് പ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ പി.എം.ജി.എസ്‌.വൈ. ഫണ്ട് ഉപയോഗിച്ച്‌ നവീകരിക്കുന്ന റോഡുകളിലെ റീസ്റ്റോറേഷന്‍ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ?
1078.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കാക്കര മണ്ഡലത്തിലെ പ്രദേശങ്ങൾ ഉൾപ്പെടെയുള്ള എറണാകുളം ജില്ലയിലെ വിവിധ മേഖലകളിൽ ഉണ്ടാകുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിന് വേണ്ടി അമ്മനത്ത് പള്ളത്ത് സ്ഥാപിക്കുന്ന ക്രോസ് റെഗുലേറ്റർ നിർമ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
തൃക്കാക്കര മുനിസിപ്പാലിറ്റി, കൊച്ചിൻ കോർപ്പറേഷൻ ഉൾപ്പെടെയുള്ള സമീപപ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി 190 എം.എൽ.ഡി. (മില്ല്യൺസ് ഓഫ് ലിറ്റര്‍ പെര്‍ ഡേ) ജലശുദ്ധീകരണശാല സ്ഥാപിക്കുന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്തെന്ന് വിശദമാക്കാമോ?
1079.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ജലവിഭവകുപ്പിന് കീഴിൽ കാഞ്ഞങ്ങാട് മണ്ഡലത്തിൽ നടപ്പിലാക്കിയതും നടപ്പിലാക്കി കൊണ്ടിരിക്കുന്നതും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതുമായ പദ്ധതികളുടെ വിശദവിവരങ്ങൾ പഞ്ചായത്ത് തിരിച്ചു ലഭ്യമാക്കാമോ;
( ബി )
ഓരോ പദ്ധതിയുടെയും പ്രവർത്തന പുരോഗതി വിശദമാക്കാമോ?
1080.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കണ്ണവം മേഖലയില്‍ ഉരുള്‍പൊട്ടിയ സാഹചര്യത്തിൽ മട്ടന്നൂര്‍ നിയോജകമണ്ഡലത്തില്‍ പുഴകളുടെ വശങ്ങള്‍ അപകടകരമാംവിധം മണ്ണിടിഞ്ഞു പോയതിനാല്‍ വശം കെട്ടാനുള്ള നടപടി ഉള്‍പ്പെടെ വകുപ്പ് എടുത്ത നടപടികള്‍ വിശദമാക്കാമോ;
( ബി )
പുഴകളുടെ ഒഴുക്കിനെ ബാധിക്കുന്ന രീതിയില്‍ മണ്‍കൂനകളും വന്‍മരങ്ങളും ഉള്‍പ്പെടെ പുഴയില്‍ നില്‍ക്കുന്നത് നീക്കം ചെയ്യുന്നതിനും വീടുകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും നടപടികള്‍ സ്വീകരിക്കുമോ?
1081.
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല അതോറിറ്റിയുടെ ജലേതര വരുമാനം ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ജല അതോറിറ്റിയുടെ എഞ്ചിനീയറിങ്ങ്, ലാബ് സംവിധാനങ്ങള്‍ ഉപയോഗിച്ച് തൊഴില്‍ പരിശീലനങ്ങള്‍ നല്കുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കാമോ;
( സി )
ജല അതോറിറ്റിയുടെ കീഴിലുള്ള റസ്റ്റ് ഹൗസുകള്‍, മറ്റ് കെട്ടിടങ്ങള്‍ എന്നിവ വാടകയ്ക്ക് നല്കി വരുമാനം വർദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1082.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്ടർ അതോറിറ്റി കരാറുകാർക്ക് നിലവിൽ എന്ത് തുക കുടിശിക നൽകാനുണ്ട്; വിശദാംശം ഇനം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
കുടിശ്ശിക നൽകാത്തതിനാൽ പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണികൾ ഉൾപ്പെടെ മുടങ്ങുന്ന പ്രതിസന്ധി ഒഴിവാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1083.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. പി. ഉബൈദുള്ള
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏതെല്ലാം വിഭാഗത്തിൽപ്പെട്ടവർക്കാണ് ജല അതോറിറ്റി സൗജന്യമായി ജലവിതരണം നടത്തുന്നത്;
( ബി )
ഇപ്രകാരം ജലവിതരണം നടത്തുന്നതിന്റെ സാമ്പത്തിക ബാധ്യത സർക്കാർ ഏറ്റെടുത്തിട്ടുണ്ടോ;
( സി )
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജല അതോറിറ്റിക്ക് ഈ ബാധ്യത ഏറ്റെടുക്കാൻ കഴിയാത്തതിനാൽ സൗജന്യ ജലവിതരണം തുടർന്ന് നടത്താൻ കഴിയില്ലെന്ന് അറിയിച്ചിട്ടുണ്ടോ;
( ഡി )
ഗ്രാമീണ മേഖലയിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളുടെ വാട്ടർ കണക്ഷൻ വിഛേദിക്കപ്പെടാതിരിക്കാൻ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
1084.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്‍കുന്നം വാട്ടർ അതോറിറ്റി സബ്ഡിവിഷന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;
( ബി )
ഇതിനായി തയാറാക്കിയിരിക്കുന്ന എസ്റ്റിമേറ്റ് തുക എത്രയെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത തുക അനുവദിച്ച് നിർമ്മാണപ്രവൃത്തികള്‍ ടെണ്ടർ ചെയ്യാനുള്ള നടപടികള്‍ ത്വരിതപ്പെടുത്താമോ; വിശദമാക്കുമോ?
1085.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. എം. വിൻസെന്റ്
ശ്രീ. റോജി എം. ജോൺ
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നഗരപ്രദേശങ്ങളിൽ ഉൾപ്പെടെ പൈപ്പ് പൊട്ടലും അറ്റകുറ്റപ്പണികളും മൂലം കുടിവെള്ള വിതരണം തുടർച്ചയായി മുടങ്ങുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണികൾ പരിഹരിക്കുന്നതിലുണ്ടായ വീഴ്ച മൂലം തിരുവനന്തപുരം നഗരത്തിൽ മൂന്ന് ദിവസത്തിൽ കൂടുതൽ കുടിവെള്ളം മുടങ്ങുകയും ജനജീവിതം ദുരിതത്തിലാകുകയും ചെയ്ത സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അറിയിക്കുമോ;
( സി )
നഗരത്തിലെ പ്രധാന റോഡുകളിലൂടെ കടന്നുപോകുന്ന പഴക്കമുള്ള പൈപ്പ് ലൈനുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1086.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെ എത്ര തവണ വാട്ടർ ചാർജ് ഉയർത്തിയിട്ടുണ്ട്; ഓരോ തവണയും എത്ര തുക വീതമാണ് വർദ്ധിപ്പിച്ചത്;
( ബി )
വെള്ളക്കരം വർദ്ധിപ്പിച്ചതിലൂടെ ഓരോ തവണയും ലഭിച്ച അധിക വരുമാനം എത്രയാണെന്ന് വ്യക്തമാക്കുമോ?
1087.
ഡോ. എം. കെ. മുനീർ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജല അതോറിറ്റിയുടെ നഷ്ടം നികത്തുന്നതിനായി കുടിവെള്ളേതര പദ്ധതികൾ ആവിഷ്കരിക്കാൻ ആലോചിക്കുന്നുണ്ടോ;
( ബി )
ജല അതോറിറ്റിയുടെ ഉപയോഗശൂന്യമായ ഭൂമിയിൽ വ്യാപാര വാണിജ്യകേന്ദ്രങ്ങൾ തുടങ്ങാനും വിനോദസഞ്ചാര മേഖലകളിൽ അടക്കമുള്ള ഗസ്റ്റ് ഹൗസുകൾ നവീകരിച്ച് പൊതുജനങ്ങൾക്ക് നൽകുന്നതിനും ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഈ പദ്ധതികളിലൂടെ പ്രതീക്ഷിക്കുന്ന വരുമാന വർദ്ധനവ് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
1088.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടർ അതോറിറ്റിയിലെ ഓരോ തസ്തികയിലും നിലവിൽ ജോലി ചെയ്യുന്ന ആളുകളുടെ എണ്ണം സ്ഥിരം ജീവനക്കാർ, താൽക്കാലിക ജീവനക്കാർ, കരാർ ജീവനക്കാർ എന്നിങ്ങനെ തരംതിരിച്ച് ലഭ്യമാക്കാമോ;
( ബി )
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിലവിൽ ഏതെല്ലാം തസ്തികകളിൽ നിയമനം നടത്താതെ മാറ്റിവെച്ചിട്ടുണ്ട്; വിശദമാക്കാമോ?
1089.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ജല അതോറിറ്റി ബി.പി.എൽ. കുടുംബങ്ങൾക്ക് സൗജന്യമായി ജലവിതരണം നടത്തുന്നുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
ഈ പദ്ധതിക്ക് സർക്കാർ സഹായം നൽകുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ; ഉണ്ടെങ്കിൽ ഈ ഇനത്തിൽ എത്ര തുക ജല അതോറിറ്റിയ്ക് നൽകാനുണ്ടെന്ന് അറിയിക്കുമോ; ഈ തുക എപ്പോൾ നൽകാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
1090.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, വൻകിട സ്വകാര്യസ്ഥാപനങ്ങൾ, ഗാർഹിക ഉപയോക്താക്കൾ തുടങ്ങിയവ ജല അതോറിറ്റിക്ക് നൽകുവാനുള്ള കുടിശ്ശികയുടെ വിശദാംശം തരംതിരിച്ച് ലഭ്യമാക്കുമോ;
( ബി )
ഇത്തരത്തിൽ വന്നിട്ടുള്ള കുടിശ്ശിക പിരിച്ചെടുക്കുവാൻ ജല അതോറിറ്റി എന്തൊക്കെ നൂതനമായ മാര്‍ഗങ്ങൾ സ്വീകരിച്ചു വരുന്നുവെന്ന് വിശദമാക്കുമോ;
( സി )
കേരള വാട്ടർ അതോറിറ്റി നിലവിൽ എത്ര കോടി രൂപയുടെ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കുമോ?
1091.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശരി മണ്ഡലത്തിലെ കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലൂടെ കടന്നു പോകുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ മെയിന്‍ പൈപ്പ് ലൈനിന് യാതൊരു കേടുപാടുകളും സംഭവിക്കാതെ വേട്ടുണ്ടമല വരപ്പുറത്ത് കണ്ടി റോഡ് ടാറിംഗ് ചെയ്യുന്നതിന് വാട്ടര്‍ അതോറിറ്റി ഇതുവരെ അനുമതി ലഭ്യമാക്കിയിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡ് വാട്ടര്‍ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ളതായതിനാല്‍ എം.എല്‍.എ. ഫണ്ട് അനുവദിച്ചിട്ടും റോഡ് നവീകരിക്കാന്‍ കഴിയാത്തത് കാരണം പ്രദേശവാസികൾക്ക് ഉണ്ടാകുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാമോ;
( സി )
കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ വേട്ടുണ്ടമല വരപ്പുറത്ത് കണ്ടി റോഡ് നവീകരിക്കുന്നതിന് അനുമതിയ്ക്കായി സമര്‍പ്പിച്ച അപേക്ഷയില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ?
1092.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം, പുറമേരി ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കക്കംവളളിയിലെ അക്വാഡക്റ്റ് കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച് അപകട ഭീഷണി ഉയര്‍ത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വളരെക്കാലമായി ജലവിതരണം നടത്താന്‍ സാധിക്കാത്തതും ജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും ജീവന് ഭീഷണി ഉയര്‍ത്തുന്നതുമായ പ്രസ്തുത അക്വാഡക്റ്റ് പൊളിച്ചു മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1093.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജല ജീവൻ മിഷൻ പ്രകാരമുള്ള പ്രവൃത്തികൾ നടത്തുന്നതിനായി പൊതുമരാമത്ത് വിഭാഗം ജല അതോറിറ്റിക്കു കൈമാറുന്ന റോഡുകൾ തിരികെ നൽകുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ, വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾ പൂർത്തിയാകാതെ ജല അതോറിറ്റിയുടെ കൈവശം റോഡ് നിലനിൽക്കുമ്പോൾ റോഡ് ഗതാഗതയോഗ്യമായ നിലയിൽ തന്നെ നിലനിർത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്നും ഇതിനായി ഫണ്ട് വകയിരുത്തുന്നുണ്ടോയെന്നും അറിയിക്കുമോ; പ്രവൃത്തി ഏറ്റെടുത്ത കരാറുകാകാരുമായി റോഡ് ഗതാഗതയോഗ്യമായ നിലയിൽ തന്നെ നിലനിർത്തണമെന്നുള്ള എഗ്രിമെന്റ് ചെയ്യാറുണ്ടോ;
( സി )
പൊതുമരാമത്തിന്റെ റണ്ണിംഗ് മെയിന്റനൻസ് കരാറിൽ ഉൾപ്പെടുന്ന റോഡുകൾ പോലും ജല ജീവൻ പ്രവൃത്തികൾക്കായി ഏറ്റെടുത്ത് ജല അതോറിറ്റി വർക്കുകൾ അനന്തമായി നീണ്ടു പോകുന്നതു മൂലം റോഡ് സഞ്ചാരയോഗ്യമല്ലാതാകുന്നതും അപകടങ്ങൾ ഉണ്ടാകുന്നതുമായ അവസ്ഥ പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1094.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിൻഫ്രയുടെ എറണാകുളത്തെ 45 എം.എൽ.ഡി. വ്യവസായിക ജലവിതരണ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് പെരിയാറിലെ ജലലഭ്യത സംബന്ധിച്ച് വകുപ്പ് നടത്തിയ പഠന റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ?
1095.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിൽ മഴുവന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ ജലവിഭവ വകുപ്പിന്റെ തട്ടാമുകള്‍ പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന ഇരിങ്ങാംചിറയുടെ നവീകരണത്തിന് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ഫയലിന്മേൽ സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നവീകരണ പദ്ധതിയുടെ എസ്റ്റിമേറ്റ് തുക എത്രയെന്ന് അറിയിക്കാമോ;
( സി )
സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കി ചിറ നവീകരണത്തിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1096.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിൻ മണ്ഡലത്തിലെ പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ ചെറായി ജം‍ഗ്ഷൻ മുതൽ മുനമ്പം വരെ അനഭവപ്പെടുന്ന രൂക്ഷമായ ജലക്ഷാമം പരിഹരിക്കുന്നതിനായി ഫീഡർ ലൈൻ സ്ഥാപിക്കുന്നതിനായുള്ള പ്രൊപ്പോസലിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച സാധ്യതാ പഠനം പൂർത്തിയായോ; എങ്കിൽ തുടർനടപടി എന്തെന്ന് വ്യക്തമാക്കാമോ?
1097.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രധാന മന്ത്രി ഗ്രാമ സഡക് യോജന 2013-14 പ്രകാരം പ്രവൃത്തി പൂര്‍ത്തികരിച്ച മുല്ലശ്ശേരി ഗ്രാമ പഞ്ചായത്തിലൂടെ കടന്നുപോകുന്ന പറമ്പന്തളി വെസ്റ്റ് പഞ്ചായത്ത് റോഡ് കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി തകര്‍ന്ന നിലയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡ് പുനരുദ്ധാരണത്തിനായി കേരള വാട്ടർ അതോറിറ്റി അടയ്ക്കേണ്ട തുക മുഴുവനായും അടച്ചിട്ടില്ലാത്തതിനാല്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടന്നിട്ടില്ലായെന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
1098.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട മറ്റത്തൂര്‍, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട്, കുറുമാലിപ്പുഴയില്‍ നിര്‍മ്മിച്ച ആറ്റപ്പിള്ളി റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അപ്രോച്ച് റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ട് വര്‍ഷങ്ങള്‍ പിന്നിട്ട സാഹചര്യത്തില്‍ അടിയന്തരമായി സര്‍വ്വീസ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്നും നടപടികള്‍ ഏത് ഘട്ടത്തിലാണെന്നും വ്യക്തമാക്കാമോ;
( ബി )
ആറ്റപ്പിള്ളി റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അപ്രോച്ച് റോഡിന്റെ അപകടാവസ്ഥ പരിഹരിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനും റെഗുലേറ്റര്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനും ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
1099.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിൽ ഉൾപ്പെട്ട തെക്കേക്കര ഗ്രാമപഞ്ചായത്തിലെ തെക്കേക്കര ശുദ്ധജലവിതരണ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കുറച്ചുക്കാട് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് കല്ലുമല റയില്‍വേ ലൈന്‍ ക്രോസിംഗിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
മാവേലിക്കര തഴക്കര ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ്-7 ല്‍ കല്ലുവളയം പള്ളിക്കു സമീപം അച്ചന്‍കോവിലാര്‍ ആറ്റുതീരം സംരക്ഷണഭിത്തി കെട്ടുവാന്‍ ബജറ്റില്‍ അനുവദിച്ച മൂന്ന് കോടിയുടെ പദ്ധതി നടപ്പിലാക്കുവാന്‍ മേജര്‍ ഇറിഗേഷന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; പ്രസ്തുത പ്രവൃത്തി വേഗത്തില്‍ ആരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?
1100.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റൂർ പള്ളിമലയിൽ കുടിവെള്ള ടാങ്ക് നിർമ്മിക്കുന്ന നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; ഇതിന്റെ നിർമ്മാണം എപ്പോൾ ആരംഭിക്കുവാൻ സാധിക്കുമെന്ന് അറിയിക്കാമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.