UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 12th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
408.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പു സാമ്പത്തിക വർഷം സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ പ്ലാൻ ഫണ്ടുകളിൽ തുക വകയിരുത്തിയശേഷം വെട്ടിക്കുറച്ച സാഹചര്യമുണ്ടായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
നടപ്പു വർഷം സംസ്ഥാനത്തെ വിവിധ വകുപ്പുകൾക്ക് പ്ലാൻ ഫണ്ടിൽ വകയിരുത്തിയ തുകയെത്രയെന്നും, ആയതിൽ വന്ന ചെലവ് എത്രയെന്നും, വെട്ടിക്കുറച്ചിട്ടുണ്ടെങ്കിൽ മിച്ചമുള്ള തുകയെത്രയെന്നും തരംതിരിച്ച് വ്യക്തമാക്കുമോ;
( സി )
വിവിധ വകുപ്പുകൾക്ക് 2021-22, 2022-23, 2023-24 എന്നീ സാമ്പത്തിക വർഷങ്ങളിൽ അനുവദിച്ചതും ചെലവാക്കിയതും തിരിച്ചെടുത്തതുമായ പ്ലാൻ ഫണ്ടിന്റെ വിശദാംശങ്ങൾ നൽകാമോ?
409.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഓരോ സാമ്പത്തിക വർഷവും എത്ര തവണ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് ; ഇത് സംബന്ധിച്ച സർക്കാർ ഉത്തരവുകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ;
( ബി )
ഓരോ സാമ്പത്തിക വർഷവും സർക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കരാറുകാരുടെയും എത്ര തുകയുടെ ബില്ലുകളാണ് ട്രഷറി നിയന്ത്രണത്താൽ കെട്ടിക്കിടക്കുന്നത്; ജില്ല തിരിച്ചുള്ള കണക്കുകൾ വെളിപ്പെടുത്തുമോ; വിശദാംശം നൽകുമോ ;
( സി )
കെട്ടിക്കിടക്കുന്ന ബില്ലുകളിലെ തുക എപ്പോൾ മാറി നൽകുവാൻ കഴിയുമെന്ന് വെളിപ്പെടുത്തുമോ ?
കടവ് പുഴ പാലം നിര്‍മ്മിക്കുന്നതിനു് ഫണ്ട്‌ മാറ്റി അനുവദിക്കല്‍
410.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സംസ്ഥാന ബഡ്ജറ്റില്‍ പാലാ നിയോജകമണ്ഡലത്തിലെ മൂന്നിലവ് പഞ്ചായത്തില്‍ ചില്ലച്ചി തോടിനു് കുറുകെ പാലം നിര്‍മ്മാണം പദ്ധതിയ്ക്ക് മൂന്നര കോടി രൂപ വകയിരുത്തിയിരുന്നത്, ചില സാങ്കേതിക കാരണങ്ങളാല്‍ നിര്‍മ്മാണം തുടങ്ങാന്‍ പറ്റാത്ത സാഹചര്യത്തില്‍, ഈ കാലയളവിലുണ്ടായ അതിതീവ്രമഴയിലും മലവെള്ളപ്പാച്ചിലിലും തകര്‍ന്ന മൂന്നിലവ് പഞ്ചായത്തിലെ തന്നെ കടവ് പുഴ പാലത്തിനു് മാറ്റി അനുവദിക്കണമെന്നു് ആവശ്യപ്പെട്ട് നല്‍കിയ കത്തിന്മേൽ സ്വീകരിച്ച നടപടി അറിയിക്കുമോ;
( ബി )
2021-22 കാലവര്‍ഷക്കാലത്ത് പൂര്‍ണ്ണമായി തകര്‍ന്ന മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ കടവ് പുഴ പാലം നിര്‍മ്മിക്കുന്നതിനു് ഫണ്ട്‌ അനുവദിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
411.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ 2017 -18 കാലയളവ് മുതൽ നാളിതുവരെ ആസ്തി വികസന പദ്ധതി പ്രകാരം നടത്തിയ പ്രവൃത്തികളുടെ ടെൻഡർ സേവിംഗ് തുക എത്രയെന്ന് വർഷം തിരിച്ച് ലഭ്യമാക്കാമോ ?
412.
ശ്രീ. കെ.വി.സുമേഷ്
ശ്രീ. ലിന്റോ ജോസഫ്
ശ്രീമതി ദെലീമ
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസര്‍ക്കാരിന് അനുകൂലമായും സംസ്ഥാനങ്ങള്‍ക്കെതിരായും രൂപപ്പെട്ടു വരുന്ന ഫെഡറല്‍ സംവിധാനത്തിലെ ഗുരുതരമായ അസമത്വം കാരണം വലിയ തോതിലുള്ള വരുമാന നഷ്ടം സംസ്ഥാനത്തിന് ഉണ്ടാകുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
സഹകരണ ഫെഡറലിസത്തിന്റെ ശക്തീകരണത്തിനായി സംസ്ഥാനങ്ങളെ സംയോജിപ്പിച്ചുകൊണ്ട് വിവിധ സംസ്ഥാന ധനമന്ത്രിമാരുടെ കോണ്‍ക്ലേവ് വിളിച്ചു ചേര്‍ക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
പതിനാറാം ധനകാര്യ കമ്മീഷന്‍ മുമ്പാകെ സംസ്ഥാന താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഉചിതമായ മെമ്മോറാണ്ടം തയ്യാറാക്കി നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രസ്തുത കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടോ; വിശദീകരിക്കുമോ?
മണലൂര്‍ മണ്ഡലത്തിലെ പ്രവൃത്തികള്‍
413.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മണലൂര്‍ മണ്ഡലത്തിലെ ഏതെല്ലാം പ്രവൃത്തികള്‍ക്ക് ധനകാര്യ വകുപ്പ് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും പ്രസ്തുത ഓരോ പ്രവൃത്തിക്കും എത്ര രൂപ വീതം അനുവദിച്ചിട്ടുണ്ടെന്നും വര്‍ഷം തിരിച്ച് വിശദാംശം നല്‍കാമോ?
414.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ.യുടെ പ്രാദേശിക വികസന പദ്ധതി പ്രകാരം തൃശ്ശൂർ മണ്ഡലത്തിൽ 2016-17 മുതൽ 2024-25 വരെ അനുവദിച്ച പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദീകരിക്കാമോ;
( ബി )
ഓരോ പദ്ധതിക്കും എത്ര തുക അനുവദിച്ചുവെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതികളില്‍ ഏതെല്ലാം പൂർത്തീകരിച്ചെന്ന് വിശദമാക്കാമോ;
( ഡി )
പൂർത്തികരിക്കാത്ത പദ്ധതികൾ ഏതൊക്കെയാണെന്നും അവയുടെ നിലവിലെ അവസ്ഥ എന്താണെന്നും കാലതാമസത്തിനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ?
415.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഓരോ സാമ്പത്തിക വർഷവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതയിനത്തിൽ വകയിരുത്തിയ തുകയും പ്രസ്തുത സ്ഥാപനങ്ങൾക്ക് കൈമാറിയ തുകയും വ്യക്തമാക്കുമോ;
( ബി )
മുൻ സാമ്പത്തിക വർഷം വകയിരുത്തിയതിൽ നിന്നും അനുവദിക്കാതിരുന്ന തുക കൂടി കൂടുതലായി ഉൾപ്പെടുത്തിയാണോ നടപ്പു സാമ്പത്തിക വർഷം പദ്ധതി വിഹിതം അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
416.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതിക്കായി സമര്‍പ്പിച്ചിരിക്കുന്ന കോതമംഗലം മണ്ഡലത്തിലെ നെല്ലിക്കുഴി അല്‍-അമന്‍ റോഡ്, നെല്ലിക്കുഴി ഇരമല്ലൂര്‍ ചിറയ്ക്ക് സമീപം പാര്‍ക്കിംഗ് ഏരിയ, കീരംപാറ വഴിവിളക്ക് പദ്ധതി എന്നിവയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് പ്രത്യേക അനുമതി നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
417.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിന് ശേഷം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി എത്ര കോടി രൂപയാണ് അനുവദിച്ചിട്ടുളളത്; വ്യക്തമാക്കാമോ?
418.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സാമ്പത്തിക വർഷം ലൈഫ് പദ്ധതിക്കായി ബജറ്റിൽ വകയിരുത്തിയ തുക എത്രയാണ്; നാളിതുവരെ എത്ര തുക അനുവദിച്ചു; വിശദാംശം നൽകാമോ?
419.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ് പദ്ധതി പ്രകാരം ആദ്യഘട്ടത്തിൽ പിരിച്ചെടുത്ത പ്രീമിയം എത്ര; ഇതിൽ കോർപസ് ഫണ്ടിലേക്ക് മാറ്റിയത് എത്രയാണെന്ന് തരംതിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
ഈ പ്രീമിയത്തിൽ നിന്നും ഇൻഷുറൻസ് കമ്പനി ആശുപത്രിക്ക് നൽകിയ തുക, കോർപസ് ഫണ്ട് വഴി ചിലവഴിച്ച തുക എന്നിവ പ്രത്യേകം തരംതിരിച്ച് ലഭ്യമാക്കാമോ?
420.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രാവിഷ്കൃത പദ്ധതിയില്‍ ഉണ്ടായ മാറ്റങ്ങള്‍ സംസ്ഥാനത്തിന് അധിക സാമ്പത്തികബാധ്യത വരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കേന്ദ്രാവിഷ്കൃത പദ്ധതികള്‍ പ്രകാരമുള്ള സഹായത്തിന് കുറവ് വന്ന സാഹചര്യത്തിൽ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ബദല്‍ ധനാഗമ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
421.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ നിലവിലെ വായ്പാബാധ്യതകൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
ഓരോ വായ്പയുടെയും തിരിച്ചടവിന്റെ സമയക്രമവും നാളിതുവരെയുള്ള തിരിച്ചടവിന്റെ വിശദാംശങ്ങളും ലഭ്യമാക്കുമോ; കമ്പനിക്ക് നിലവിൽ എത്ര കോടി രൂപയുടെ വായ്പാബാധ്യത ഉണ്ടെന്ന് വ്യക്തമാക്കുമോ?
422.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിൽ കേന്ദ്ര സർക്കാരില്‍ നിന്നും സംസ്ഥാനത്തിന് ലഭിക്കാനുള്ള ആകെ തുക എത്രയാണെന്നും ഏതൊക്കെ ഇനത്തിലാണ് തുക ലഭിക്കാനുള്ളതെന്നും വിശദമാക്കാമോ;
( ബി )
കടമെടുപ്പ് പരിധിയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് സംസ്ഥാനം കേന്ദ്രസർക്കാരിനെതിരായി സുപ്രീംകോടതിയെ സമീപിച്ച കേസിൽ നൽകിയ സത്യവാങ്മൂലത്തിൽ കേന്ദ്രസർക്കാരിൽ നിന്നും എത്ര കോടി രൂപ ലഭിക്കാനുണ്ടെന്നാണ് വ്യക്തമാക്കിയിട്ടുള്ളതെന്നും ഏതൊക്കെ ഇനത്തിലാണ് ലഭിക്കാനുള്ളതെന്നും വിശദമാക്കാമോ; പ്രസ്തുത സത്യവാങ്മൂലത്തിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
സുപ്രീംകോടതിയിലെ കേസിനെ തുടർന്ന് എത്ര കോടി രൂപയുടെ ആനുകൂല്യം ലഭിച്ചിട്ടുണ്ട്; വിശദാംശം ഇനം തിരിച്ച് വ്യക്തമാക്കുമോ?
423.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലുള്ള സര്‍ക്കാര്‍ വികസന പദ്ധതികള്‍ക്കായി റിസര്‍വ് ബാങ്ക് മുഖേന എടുത്ത വായ്പകളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
വികസന പദ്ധതികള്‍ക്കായി എടുക്കുന്ന വായ്പയുടെ ഭൂരിഭാഗവും സംസ്ഥാനം വകമാറ്റി ചെലവഴിക്കുന്നുണ്ടോ; എങ്കില്‍ ഏതെല്ലാം ആവശ്യങ്ങള്‍ക്ക് എത്ര തുക വീതം വകമാറ്റി ചെലവഴിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( സി )
സംസ്ഥാന ധനകാര്യ മാനേജ്മെന്റിന്റെ വിശ്വാസ്യതയ്ക്ക് ഭംഗം വരുത്തുന്ന പ്രസ്തുത നടപടികള്‍ കടം ലഭിയ്ക്കുന്നതിനുള്ള സാധ്യതകൾ ഇല്ലാതാക്കിയിട്ടുണ്ടെന്ന് കരുതുന്നുണ്ടോ; വ്യക്തമാക്കുമോ?
424.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ കിഫ്ബി മുഖേന അനുവദിച്ച പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിര്‍മ്മാണ പുരോഗതി ഇനം തിരിച്ച് വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തികളില്‍ കിഫ്ബിയുടെ ധനകാര്യ അംഗീകാരം ലഭ്യമാകാത്തതോ, ഇതുവരെ ആരംഭിക്കാത്തതോ ആയ പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;എങ്കില്‍ ആയതിനുളള കാരണം വിശദമാക്കുമോ?
425.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി മണ്ഡലത്തില്‍ കിഫ്ബി ഫണ്ട് വിനിയോഗിച്ച് ഏതെല്ലാം റെയില്‍വേ മേല്‍പ്പാലങ്ങളാണ് നിര്‍മ്മിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും അവയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കുമോ; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
426.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ ഉൾപ്പെട്ട കുമ്മല്ലൂർ പാലം നിർമ്മാണത്തിനായി അധിക ധനാനുമതിയ്ക് വേണ്ടി നൽകിയ അപേക്ഷയിന്മേല്‍ (ഇ-8508590/2024 എഫ്.എം) തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; പ്രസ്തുത ഫയലിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പാലം നിർമ്മാണത്തിനായുള്ള കിഫ്‌ബി നടപടികളുടെ പുരോഗതി വിശദമാക്കാമോ?
427.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന നടപ്പിലാക്കുന്ന ജംഗ്ഷന്‍ ഇംപ്രൂവ്മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാര്‍ ജംഗ്ഷന്‍ നവീകരണത്തിന്റെ തുടര്‍നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള എസ്റ്റിമേറ്റ് തുക എത്രയാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ നിലവിലെ സ്ഥിതി അറിയിക്കാമോ?
428.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ച നീലേശ്വരം-എടത്തോട് റോഡ് നവീകരണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി പുനരാരംഭിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
429.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ ബോയ്സ് ഹയര്‍ സെക്കൻഡറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി കിഫ്ബി മുഖേന 5 കോടി രൂപ അനുവദിച്ചതില്‍ 3.75 കോടി രൂപയുടെ പ്രവൃത്തി മാത്രമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന വിഷയം പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ പൂര്‍ത്തീകരണത്തിനായി എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 50 ലക്ഷം രൂപ നാളിതുവരെ ചെലവഴിക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത സ്കൂളിന്റെ എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തികരിക്കാന്‍ നടപടി സ്വീകരിക്കുമോ?
430.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദുമ മണ്ഡലത്തില്‍ കിഫ്ബി വഴി നടപ്പിലാക്കിയ, നിലവില്‍ പ്രവൃത്തി പുരോഗമിക്കുന്നതും ആരംഭിക്കാനിരിക്കുന്നതുമായ പദ്ധതികള്‍ ഏതൊക്കെയാണെന്നും പ്രസ്തുത പദ്ധതികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകുമെന്നും വ്യക്തമാക്കാമോ?
431.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങോട് മണ്ഡലത്തില്‍ കിഫ്ബി മുഖേന അനുവദിച്ച എഴുത്തോംപ്പാറ പാലം നിര്‍മ്മാണ പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി അടിയന്തിരമായി ആരംഭിക്കുന്നതിനു നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
432.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തികളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ പുരോഗതി വിശദമാക്കാമോ?
433.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 വര്‍ഷം എത്ര കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്കാണ് അംഗീകാരം നല്‍കിയിരുന്നതെന്നും ഇതില്‍ എത്ര രൂപയാണ് വെട്ടിക്കുറച്ചിട്ടുള്ളതെന്നും ഏത് സാഹചര്യത്തിലാണ് വെട്ടിക്കുറവ് വരുത്തിയതെന്നുമുള്ള വിവരങ്ങൾ വ്യക്തമാക്കുമോ;
( ബി )
കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ ഓരോ വര്‍ഷവും അംഗീകാരം നല്‍കിയ പദ്ധതിയുടെ കണക്കും തുടർന്ന് വരുത്തിയിട്ടുള്ള വെട്ടിക്കുറയ്ക്കലും സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( സി )
വികസന പദ്ധതികളില്‍ തുടര്‍ച്ചയായി വെട്ടിക്കുറവ് വരുത്തുന്നത് സംസ്ഥാനത്തിന്റെ വികസനത്തെ പിന്നോട്ടടിക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
434.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിൽ കല്ലുമല റെയിൽവേ മേൽപ്പാല നിർമ്മാണത്തിന് കിഫ്‍ബി പദ്ധതിയിൽ ഉൾപ്പെടുത്തി 38.22 കോടി രൂപ അനുവദിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത മേൽപ്പാല നിർമ്മാണത്തിന് പുതിയ എസ്റ്റിമേറ്റ് പ്രകാരമുള്ള അധിക തുക അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
435.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ കിഫ്ബി പദ്ധതികള്‍ വിലയിരുത്തിയിട്ടുണ്ടോ; ഇതില്‍ എത്ര പദ്ധതികൾ ആരംഭിച്ചുവെന്നും ഇനി ആരംഭിക്കാനുള്ളവ എത്രയെന്നും അറിയിക്കുമോ;
( ബി )
ആരംഭിക്കാനുള്ളവ സമയബന്ധിതമായി ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
436.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാംസ്ക്കാരിക സ്ഥാപനങ്ങൾക്ക് കിഫ്‌ബി മുഖേന തുക അനുവദിക്കാറുണ്ടോയെന്ന് വിശദമാക്കുമോ;
( ബി )
2022-23, 2023-24 സാമ്പത്തിക വർഷങ്ങളിൽ ഏതൊക്കെ സാംസ്ക്കാരിക സ്ഥാപനങ്ങൾക്കാണ് കിഫ്‌ബി മുഖേന തുക അനുവദിച്ചതെന്നും, ആയത് എത്ര വീതമാണെന്നും തരംതിരിച്ച്‌ വ്യക്തമാക്കുമോ;
( സി )
പ്രശസ്ത ചിത്രകാരന്‍ കെ.ജി. സുബ്രഹ്മണ്യത്തിന്റെ പേരില്‍ കൂത്തുപറമ്പില്‍ സ്ഥാപിക്കുന്ന സാംസ്ക്കാരിക കേന്ദ്ര നിർമ്മാണത്തിന് കിഫ്‌ബി മുഖേന തുക വകയിരുത്തിയിട്ടുണ്ടെങ്കിൽ ആയത് എത്രയെന്ന് വ്യക്തമാക്കുമോ ?
437.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടന്നു വരുന്ന പ്രവൃത്തികളുടെ നിലവിലത്തെ സ്ഥിതി സംബന്ധിച്ച വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ ഓരോന്നും ഏറ്റെടുത്തിരിക്കുന്ന നിര്‍വ്വഹണ ഏജന്‍സികള്‍ ഏതെല്ലാമെന്നും പ്രവൃത്തികളുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന നടപടികളും വ്യക്തമാക്കുമോ?
438.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഇരവിപുരം മണ്ഡലത്തിലെ ജംഗ്ഷന്‍ ഇംപ്രൂവ്മെന്റ് പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെട്ട പള്ളിമുക്ക് ജംഗ്ഷന്‍ വികസനം പ്രവൃത്തിയ്ക്ക് കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭ്യമായിട്ടുണ്ടോ; എങ്കില്‍ തുക എത്രയെന്ന് വ്യക്തമാക്കാമോ;
( സി )
നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കുവാന്‍ സാധിക്കുമെന്ന് അറിയിക്കാമോ?
439.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തില്‍ കിഫ്ബി വഴി അനുവദിച്ച പത്തിരിപ്പാല ആര്‍ട്സ് & സയന്‍സ് കോളേജ് കെട്ടിട നിര്‍മ്മാണ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചതിന്റെയും അനുവദിച്ച തുകയുടെയും വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനു സ്വീകരിച്ച നടപടികളുടെ വിശദാംശം തീയതി സഹിതം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിന് കാലതാമസം നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രവൃത്തി അടിയന്തരമായി ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?
440.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തില്‍ കിഫ്ബി മുഖേന നടപ്പിലാക്കുന്ന ഓടന്നൂര്‍ പാലം നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
441.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുരുനാഗപ്പള്ളി മണ്ഡലത്തില്‍ കിഫ്ബി മുഖേന ഭരണാനുമതി ലഭിച്ചതും പൂര്‍ത്തിയാകാത്തതുമായ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( സി )
ഓരോ പ്രവൃത്തിയും പൂര്‍ത്തിയാക്കുന്നതിന് കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിനുള്ള കാരണം എന്താണെന്ന് അറിയിക്കുമോ?
442.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തിൽ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്ന കഞ്ചിക്കോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്-മുപ്പന്‍ റോഡ് പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് കിഫ്ബിയുടെ എന്തെങ്കിവും അനുമതി നല്കാന്‍ ബാക്കിയുണ്ടോ; വിശദാംശം അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ ഡിസൈന്‍, എസ്റ്റിമേറ്റ് എന്നിവയില്‍ എന്തെങ്കിലും ഭേദഗതി കിഫ്ബി നിര്‍ദ്ദേശിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
കിഫ്ബിയില്‍ ഉള്‍പ്പെടുത്തപ്പെട്ട പ്രവൃത്തികള്‍
443.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയില്‍ ഉള്‍പ്പെടുത്തപ്പെട്ട പെരുഞ്ചേരി കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ്, കൊല്ലം- നെല്ല്യാടി-മേപ്പയ്യൂര്‍ റോഡ്, അകലാപ്പുഴ പാലം, നടേരി കടവ് പാലം, കോക്കനട്ട് പാര്‍ക്ക് കൂത്താളി മുതലായ പ്രവൃത്തികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
444.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ അനുവദിച്ച ഉണ്ണിക്കുളം ഗവണ്‍മെന്റ് യു.പി. സ്കൂളിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് ഫണ്ട് ലഭ്യമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണ്; പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് ഫണ്ട് അനുവദിക്കുന്നതില്‍‍ എന്താണ് തടസ്സം എന്നറിയിക്കാമോ?
445.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി വഴി പണം അനുവദിച്ച തൃശൂർ പടിഞ്ഞാറെക്കോട്ട മാനസികാരോഗ്യ കേന്ദ്രത്തിന്റെ നിലവിലെ നിർമ്മാണ പുരോഗതി വിശദമാക്കാമോ?
446.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കോട്ടക്കല്‍ മണ്ഡലത്തിലെ വളാഞ്ചേരി നഗരസഭ കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് കിഫ്ബിയുടെ അനുമതി ലഭ്യമായിട്ടുണ്ടോ; അനുമതി ലഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ ശേഷിക്കുന്നുണ്ടെന്ന് വിശദമാക്കുമോ?
447.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയായി നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള തങ്കളം-കാക്കനാട് നാലുവരിപ്പാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിലവിലെ സാഹചര്യം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിര്‍മ്മാണം വേഗത്തില്‍ ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
448.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന കിഫ്ബി പദ്ധതികളിൽ ഭരണാനുമതി നൽകിയിട്ടുള്ള ഏതെല്ലാം പ്രവൃത്തികളാണ് ഇനിയും പൂർത്തിയാക്കാനുള്ളതെന്നും പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശവും ലഭ്യമാക്കുമോ?
449.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ അനുവദിച്ചിട്ടുള്ള കിഫ്ബി പദ്ധതികളില്‍ ഏതെല്ലാം പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭ്യമായിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഭരണാനുമതി ലഭിച്ച കിഫ്ബി പദ്ധതികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിന് കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്ന് അറിയിക്കുമോ;
( ഡി )
സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കി പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
450.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ കിഫ്ബി മുഖേന എത്ര സ്കുളുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്; പ്രസ്തുത സ്കൂളുകള്‍ ഏതെല്ലാമെന്ന് നിയോജകമണ്ഡലം തിരിച്ച് വ്യക്തമാക്കാമോ?
451.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി നിയോജകമണ്ഡലത്തില്‍ കിഫ്ബി വഴി അനുവദിച്ച പ്രവൃത്തികളുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ?
452.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തില്‍ കിഫ്ബി പദ്ധതി പ്രകാരം നടത്തിവരുന്ന പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?
കന്നിപുറം പാലം നിര്‍മ്മാണം
453.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ കിഫ്ബി പ്രവൃത്തി ആയ കന്നിപുറം പാലം നിര്‍മ്മാണത്തിന്റെ ടെണ്ടര്‍ നടപടി വൈകുന്നതിന്റെ കാരണം വിശദമാക്കാമോ;
( ബി )
ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച പ്രസ്തുത പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയും എന്ന് വിശദമാക്കാമോ?
കിഫ്‌ബി
454.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓഫീസ് വാടക ഇനത്തിൽ നാളിതുവരെ കിഫ്‌ബി എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദാംശങ്ങൾ സാമ്പത്തിക വർഷം തിരിച്ചും ഇനം തിരിച്ചും വ്യക്തമാക്കുമോ;
( ബി )
കിഫ്‌ബിക്ക് സ്വന്തമായി ഓഫീസ് നിർമ്മിക്കുന്നതിന് ടെൻഡർ വിളിച്ചിട്ടുണ്ടോ; എങ്കിൽ ഏതൊക്കെ കമ്പനികളാണ് ടെൻഡറിൽ പങ്കെടുത്തത്; വിശദാംശങ്ങൾ നൽകുമോ;
( സി )
സ്വന്തമായി ഓഫീസ് നിർമ്മിക്കുന്നതിന് എത്ര കോടി രൂപയുടെ ചെലവ് വരുമെന്നാണ് കിഫ്‌ബി കണക്കാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
455.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഐ.എ.എസ്. ഉദ്യോഗസ്ഥർ ഉൾപ്പെടെ സർവീസിൽ നിന്നും വിരമിച്ച എത്ര ജീവനക്കാർ നിലവിൽ കിഫ്ബിയിൽ ജോലി ചെയ്യുന്നുണ്ട്; ഏതൊക്കെ തസ്തികകളിലാണ് ജോലി ചെയ്യുന്നത്; ശമ്പള സ്കെയിൽ ഉൾപ്പെടെയുള്ള വിശദാംശം നൽകുമോ;
( ബി )
കിഫ്ബി സി.ഇ.ഒ യുടെ ശമ്പളവും ആനുകൂല്യങ്ങളും നിലവിൽ എത്രയാണ്; ഇനം തിരിച്ചു വ്യക്തമാക്കുമോ; നാളിതുവരെ എത്ര തവണ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിച്ചു നൽകിയെന്നും ഓരോ തവണയും നൽകിയ വര്‍ധനവ് എത്രയാണെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ ;
( സി )
നാളിതുവരെ കിഫ്ബി സി.ഇ.ഒ ശമ്പളവും ആനുകൂല്യങ്ങളുമായി ആകെ എത്ര തുക കൈപ്പറ്റിയെന്നതിന്റെ വിശദാംശം ഇനം തിരിച്ചു വ്യക്തമാക്കുമോ?
കായപ്പനച്ചി-കുന്നുംചിറ -എടച്ചേരി റോഡ് നിർമ്മാണം
456.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്‌ബി വഴി അനുവദിച്ച കായപ്പനച്ചി-കുന്നുംചിറ -എടച്ചേരി റോഡിന്റെ നിർമ്മാണ പ്രവൃത്തിയ്ക്ക് ഡി.പി.ആർ. സമർപ്പിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തിയ്ക്ക് ഭരണാനുമതി ലഭ്യമാക്കാൻ നാളിതുവരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഭരണാനുമതി ലഭ്യമാക്കാൻ തടസ്സങ്ങൾ ഉണ്ടെങ്കിൽ നിലവിലെ തടസ്സങ്ങൾ എന്താണെന്നും വ്യക്തമാക്കാമോ?
457.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട മലമ്പുഴ മണ്ഡലത്തിലെ ഒലവക്കോട് -ധോണി റോഡ് വികസനത്തിന് പുതുക്കിയ ധനാനുമതി നല്‍കുന്നതിനുള്ള നടപടികള്‍ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
കിഫ്ബി ടെക്നിക്കല്‍ റിസോര്‍ട്ട് സെന്ററിന്റെ മേല്‍നോട്ടത്തിൽ പ്രസ്തുത പദ്ധതിയുടെ പ്ലാന്‍ ആന്‍ഡ് പ്രൊഫൈല്‍ വികസിപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
458.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര ഗവ: ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്ന പുതിയ ഹെെസ്കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തി വെെകുന്നതിന്റെ കാരണം വിശദമാക്കാമോ?
459.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്നതും മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോട് ജി.വി.എച്ച്.എസ്.എസ് സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതുമായ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ടെണ്ടര്‍ ചെയ്ത് നിര്‍മ്മാണം ആരംഭിക്കുന്നതിന് ഇനി എന്തെല്ലാം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് വിശദമാക്കാമോ?
460.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മൊകേരി ഗവ. കോളേജ് ലേഡീസ് ഹോസ്റ്റല്‍ നിര്‍മ്മാണ പ്രവൃത്തി എപ്പോൾ ആരംഭിക്കാന്‍ സാധിക്കുമെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തിയ്ക്ക് നിലവില്‍ നേരിടുന്ന തടസങ്ങള്‍ എന്തൊക്കെയെന്നും അവ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയെന്നും വിശദമാക്കാമോ?
നിയോജക മണ്ഡല ആസ്തി വികസന ഫണ്ടിൽ നിന്ന് ലൈബ്രറി കെട്ടിടങ്ങൾക്ക് അനുമതി .
461.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ മാരുടെ നിയോജക മണ്ഡല ആസ്തി വികസന പദ്ധതി മാനദണ്ഡങ്ങള്‍ പരിഷ്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ലൈബ്രറി കൗണ്‍സില്‍ അംഗീകാരമുള്ള ലൈബ്രറികള്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന് ഈ പദ്ധതിയില്‍ അനുമതി നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?
എം.എല്‍.എ. ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് അരൂര്‍ മണ്ഡലത്തിലെ പ്രവൃത്തികൾ
462.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സിവില്‍ വര്‍ക്കുകള്‍ ചെയ്യുന്നതിന് സര്‍ക്കാര്‍ അംഗീകൃത അക്രഡിറ്റഡ് ഏജന്‍സികള്‍ക്ക് പി.എം.സി. പ്രകാരം പ്രവൃത്തികള്‍ നല്‍കുന്നതിന് നിലവില്‍ ഏതെങ്കിലും തരത്തിലുള്ള തടസ്സം ഉണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
ഇത്തരത്തില്‍ അരൂര്‍ മണ്ഡലത്തിലെ എം.എല്‍.എ. ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പി.എം.സി. വ്യവസ്ഥയില്‍ അക്രഡിറ്റഡ് ഏജന്‍സികള്‍ക്ക് പ്രവൃത്തി കൊടുക്കുവാന്‍ നിര്‍ദ്ദേശിച്ചിട്ടും നാളിതുവരെ നടപ്പിലാക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( സി )
എം.എല്‍.എ. ആസ്തി വികസന പദ്ധതി പ്രകാരം ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് വഴി ഡിപ്പോസിറ്റ് വര്‍ക്കായി അരൂര്‍ മണ്ഡലത്തില്‍ എത്ര പ്രവൃത്തികള്‍ നടന്നുവെന്നും, എത്ര പ്രവൃത്തികള്‍ക്ക് തുക അനുവദിച്ചെന്നും, തുക അനുവദിക്കുന്നതിന് കാലതാമസം വരുന്നതിന്റെ കാരണവും വിശദമാക്കാമോ;
( ഡി )
തദ്ദേശ സ്വയംഭരണ വകുപ്പ് വഴി അരൂര്‍ മണ്ഡലത്തില്‍ എം.എല്‍.എ. ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി എത്ര പ്രവൃത്തികള്‍ 2021-22, 2022-23, 2023-24, 2024-25 സാമ്പത്തിക വര്‍ഷങ്ങളില്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും, എത്ര പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും, നിലവില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്ത എത്ര പ്രവൃത്തികള്‍ ഉണ്ടെന്നും, ടെന്‍‍ഡര്‍ നടപടി പൂര്‍ത്തീകരിക്കാത്തതിന്റെ കാരണം എന്തെന്നും വിശദമാക്കാമോ?
കോവിഡ് കാലത്ത് ആസ്തി വികസന ഫണ്ടിൽനിന്നും പിടിച്ചെടുത്ത തുക
463.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എംഎൽഎ ആസ്തി വികസന ഫണ്ടിൽനിന്ന് കോവിഡ് കാലത്ത് സർക്കാർ തുക പിടിച്ചെടുത്തിരുന്നോ എന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ ഏതു വർഷം എത്ര രൂപയാണ് പിടിച്ചെടുത്തതെന്ന് അറിയിക്കുമോ ;
( സി )
ഈ തുക മണ്ഡലങ്ങളിൽ ചെലവഴിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ; എങ്കിൽ പ്രവൃത്തിയുടെ പേരും ചെലവാക്കിയ തുകയും മണ്ഡലം തിരിച്ചു വ്യക്തമാക്കാമോ;
( ഡി )
പിടിച്ചെടുത്ത തുക ഉപയോഗിച്ച് ഒരു പ്രവൃത്തിയും ചെയ്യാത്ത മണ്ഡലങ്ങൾ ഉണ്ടോയെന്ന് അറിയിക്കുമോ; ഉണ്ടെങ്കിൽ വിശദാംശം നൽകാമോ ;
( ഇ )
കോവിഡ് കാലത്ത് മണ്ഡലങ്ങളിലെ ആരോഗ്യമേഖലയിൽ ചെലവിടാനാണോ തുക പിടിച്ചെടുത്തതെന്ന് അറിയിക്കുമോ ; എങ്കിൽ ചെലവിടാത്ത തുക തിരിച്ചു നൽകാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ ?
സര്‍ക്കാര്‍ സ്കൂളുകളില്‍ ബസുകള്‍ വാങ്ങുന്നതിനുള്ള ഭരണാനുമതി
464.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട് എന്നിവ ഉപയോഗിച്ച് കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ എത്ര ബസുകള്‍ വാങ്ങുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന വിവരം നിയോജകമണ്ഡലം തിരിച്ചുള്ള പട്ടിക സഹിതം നല്‍കാമോ;
( ബി )
ഇതില്‍ എത്ര ബസുകള്‍ അനുവദിച്ചിട്ടുണ്ടെന്നും ബസുകള്‍ വാങ്ങുന്നതിന് ചെലവായ തുക എത്രയെന്നുമുള്ള വിവരം പട്ടികയായി നല്‍കാമോ;
( സി )
ആകെ ചെലവായ തുകയില്‍ നാളിതുവരെ എത്ര തുക അനുവദിച്ചുവെന്നും ഇനി എത്ര തുക അനുവദിക്കാനുണ്ടെന്നും, ഏതൊക്കെ കമ്പനികള്‍ക്ക് എത്ര രൂപ വീതമാണ് കുടിശ്ശിക നല്‍കാനുള്ളതെന്നുമുള്ള വിശദാംശം നല്‍കാമോ;
( ഡി )
ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട് എന്നിവ വഴി ഭരണാനുമതി ലഭിച്ചിട്ടും കുടിശ്ശിക ഉള്ളതിനാല്‍ ബസുകള്‍ യഥാസമയം ലഭിക്കുന്നില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കുടിശ്ശിക ഉടനെ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
465.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 വര്‍ഷത്തില്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി കോട്ടക്കല്‍ മണ്ഡലത്തിലെ വളാഞ്ചേരി നഗരസഭയിലെ കൊട്ടാരത്ത് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഓപ്പൺ ജിംനേഷ്യം (പ്രോജക്ട് ഐ.ഡി. 20074) എന്ന പ്രവൃത്തിക്ക് പ്രത്യേകാനുമതി ആവശ്യപ്പെട്ട് നല്‍കിയ പ്രൊപ്പോസലിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയ്ക്ക് പ്രത്യേകാനുമതി ലഭ്യമാക്കി നിര്‍മ്മാണം അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
466.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തിലെ എം.എല്‍.എ. ആസ്തി വികസന ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളില്‍ 2021-22, 2022-23, 2023-24 വര്‍ഷങ്ങളിലെ ടെന്‍ഡര്‍ സേവിംഗ്സ് തുക എത്രയെന്ന് അറിയിക്കാമോ?
467.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിലെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ വിദ്യാലയങ്ങൾക്ക് 2021-22 വർഷം മുതൽ വാഹനങ്ങൾ അനുവദിച്ചതിന്റെ കണക്ക് വർഷം തിരിച്ചു ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത വാഹനങ്ങൾ വാങ്ങിയതിന് വാഹന കമ്പനികൾക്ക് തുക നൽകുന്നതിൽ കുടിശികയുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
എം.എൽ.എ.മാർ പ്രൊപ്പോസ് ചെയ്ത സ്കൂൾ വാഹനങ്ങൾ വാങ്ങുന്നതിനുള്ള പദ്ധതികളുടെ നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടും കുടിശിക നിലവിലുള്ള കാരണത്താൽ വാഹന കമ്പനികൾ വാഹനങ്ങൾ നൽകാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
അഡ്വാൻസ് തുക നൽകി പ്രസ്തുത സ്കൂളുകൾക്ക് വാഹനങ്ങൾ വാങ്ങുന്നതിന് നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
468.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിൽ 2016-17 മുതല്‍ 2023-24 വരെയുള്ള കാലയളവില്‍ എം.എല്‍.എ. ആസ്തി വികസന ഫണ്ടില്‍ ടെണ്ടര്‍ സേവിംഗ് തുക എത്രയാണെന്ന് വര്‍ഷാടിസ്ഥാനത്തില്‍ അറിയിക്കാമോ?
469.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തുര്‍ മണ്ഡലത്തില്‍ 2021-22, 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ ആസ്തി വികസന പദ്ധതി മുഖേന നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ടെണ്ടര്‍ സേവിംഗ്സ് തുക എത്രയാണെന്ന് വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ?
470.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ 2021-22, 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ ആസ്തി വികസന പദ്ധതി, പ്രത്യേക വികസന നിധി എന്നിവ മുഖേന നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ടെന്‍ഡര്‍ സേവിംഗ്സ് തുക എത്രയാണെന്ന് വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ?
471.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് കണ്ണൂർ കോർപ്പറേഷൻ പയ്യാമ്പലത്ത് നിർമ്മിക്കുന്ന ആധുനിക ശ്മശാനത്തിന്റെ പ്രവർത്തനപുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് തീരദേശ പരിപാലന കമ്മിറ്റിയുടെ എൻ.ഒ.സി. (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) ലഭ്യമായിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി വേഗത്തിൽ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
ആസ്തി വികസനഫണ്ട് മാര്‍ഗ നിര്‍ദേശങ്ങൾ
472.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിയോജകമണ്ഡല ആസ്തി വികസന പദ്ധതിയുടെ മാര്‍ഗ നിര്‍ദേശങ്ങൾ പരിഷ്കരിക്കുന്നത് സംബന്ധിച്ച് എന്നത്തേക്ക് തീരുമാനമാകുമെന്ന് വ്യക്തമാക്കാമോ;
( ബി )
നിര്‍ദേശങ്ങൾ സമര്‍പ്പിക്കപ്പെട്ടിട്ടും ഇതു സംബന്ധിച്ച് ഉത്തരവിറങ്ങുന്നതില്‍ നേരിടുന്ന കാലതാസമത്തിന് കാരണം വിശദമാക്കാമോ;
( സി )
ഇതു സംബന്ധിച്ച ഫയല്‍ നമ്പര്‍ ഏതെന്നും നിലവില്‍ പ്രസ്തുത ഫയല്‍ ആരുടെ പരിഗണനയിലാണെന്നും വ്യക്തമാക്കാമോ?
473.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മണ്ഡലത്തിലെ സ്കൂളുകൾക്ക് വാഹനം വാങ്ങുന്നതിന് എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 2022-23 സാമ്പത്തിക വർഷം 30 ലക്ഷം രൂപയും, 2023-24 സാമ്പത്തിക വർഷം 15 ലക്ഷം രൂപയും വകയിരുത്തിയിരുന്നത് പര്യാപ്തമല്ലാത്തതിനാൽ 2024-25 സാമ്പത്തിക വർഷത്തെ വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ കൂടി വിനിയോഗിക്കാൻ ധനവകുപ്പിൽ നിന്നുള്ള പ്രത്യേകാനുമതിക്കായി 07.08.2024ന് ബഹു.ധനകാര്യ വകുപ്പ് മന്ത്രിക്ക് നൽകിയ കത്തിൻമേൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
പ്രത്യേകാനുമതി അടിയന്തിരമായി നൽകി എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും സ്കൂളുകൾക്ക് വാഹനം വാങ്ങുന്നതിനുള്ള ഭരണാനുമതി നൽകാൻ അടിയന്തര നടപടികൾ സ്വീകരിക്കുമോ;
( സി )
മഞ്ചേരി ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമ്മാണത്തിന് എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 2022-23 സാമ്പത്തിക വർഷം 30 ലക്ഷം രൂപയും, 2024-25 സാമ്പത്തിക വർഷം 15 ലക്ഷം രൂപയും ഉൾപ്പെടെ 45 ലക്ഷം രൂപയുടെ പ്രവൃത്തി നടപ്പിലാക്കുന്നതിനുള്ള ഭരണാനുമതിയ്ക്കായി 06.08.2024ന് ബഹു.ധനകാര്യവകുപ്പ് മന്ത്രിക്ക് നൽകിയ കത്തിൻമേൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ഡി )
ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് സ്കൂൾ കെട്ടിടം അടിയന്തരമായി നിർമ്മിക്കാനാവശ്യമായ പ്രത്യേക ഭരണാനുമതി ലഭ്യമാക്കാൻ സത്വര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
474.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബജറ്റിൽ 20% തുക അനുവദിച്ച മുക്കം പാലം നിർമ്മാണത്തിന് ചീഫ് ടെക്നിക്കൽ എക്സാമിനറുടെ നിഷേധ അഭിപ്രായ കുറിപ്പുമൂലം ഭരണാനുമതി ലഭിക്കാത്ത വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ആയതിന്റെ കാരണം വിശദമാക്കാമോ;
( സി )
നയപരമായ കാര്യങ്ങളിൽ ഇൻസ്പെക്ഷൻ വിംഗ് രേഖപ്പെടുത്തുന്ന, മതിയായ കാരണങ്ങളില്ലാതെയുള്ള വിരുദ്ധാഭിപ്രായം ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കാമോ?
475.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ ഫണ്ടിൽ നിന്നും ഒരു സർക്കാർ സ്കൂളിലേക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യുന്നതിന് പണം അനുവദിക്കാനാവും എന്നത് എസ്.ഡി.എഫ്., എ.ഡി.എസ്. എന്നിവ പ്രത്യേകം തരം തിരിച്ചു വ്യക്തമാക്കുമോ;
( ബി )
എം.എൽ.എ ഫണ്ടിൽ നിന്നും ഒരു സർക്കാർ എയ്ഡഡ് സ്കൂളിലേക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യുന്നതിന് പണം അനുവദിക്കാനാവും എന്നത് എസ്.ഡി.എഫ്., എ.ഡി.എസ്. എന്നിവ പ്രത്യേകം തരം തിരിച്ചു വ്യക്തമാക്കുമോ;
( സി )
എം.എൽ.എ ഫണ്ടിൽ നിന്നും സംസ്‌ഥാന സർക്കാർ സിലബസ് പിന്തുടരുന്ന ഒരു അൺഎയ്ഡഡ് സ്കൂളിലേക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യുന്നതിന് പണം അനുവദിക്കാനാവും എന്നത് എസ്.ഡി.എഫ്., എ.ഡി.എസ്. എന്നിവ പ്രത്യേകം തരം തിരിച്ചു വ്യക്തമാക്കുമോ?
476.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തില്‍ എം.എല്‍എ ഫണ്ട് ഉപയോഗിച്ച് 2012 മുതല്‍ നാളിതുവരെ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഹൈമാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകളുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഇതില്‍ എത്ര ലൈറ്റുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എത്രയെണ്ണം പ്രവര്‍ത്തന രഹിതമായിട്ടുണ്ടെന്നും അറിയിക്കാമോ;
( സി )
പ്രവര്‍ത്തന രഹിതമായിട്ടുള്ള ഹൈമാസ്റ്റ് / മിനിമാസ്റ്റ് ലൈറ്റുകള്‍ എം.എല്‍എ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് എന്തെങ്കിലും സാങ്കേതിക തടസ്സം ഉണ്ടോയെന്ന് അറിയിക്കാമോ?
477.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മിക്ക കേന്ദ്രാവിഷ്കൃത പദ്ധതികളിലും വലിയ തുക ചെലവഴിക്കുന്നത് സംസ്ഥാനങ്ങളാണെന്നിരിക്കെ തുച്ഛമായ കേന്ദ്ര വിഹിതം ലഭിക്കുന്നതിന് വലിയ നിബന്ധനകള്‍ കേന്ദ്രം മുന്നോട്ടുവെയ്ക്കുന്നു എന്ന കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് മറ്റ് സംസ്ഥാനങ്ങളുമായി യോജിച്ചുള്ള പ്രവര്‍ത്തന പരിപാടികള്‍ സംഘടിപ്പിക്കാന്‍ തയ്യാറാവുമോ; വിശദമാക്കാമോ?
478.
ശ്രീ. സണ്ണി ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിത നിർണയം സംബന്ധിച്ച് പ്രതിപക്ഷ നേതാവും നാല് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത കോൺക്ലേവിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ സ്വീകരിച്ചിട്ടുള്ള തുടർനടപടികൾ എന്തൊക്കെയാണെന്നു വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം നിർണയിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനവും ഉൾപ്പെടെയുള്ള പ്രസക്ത ഘടകങ്ങൾ കൂടി ഉൾപ്പെടുത്തുന്നതിന് ധനകാര്യ കമ്മീഷനോട്‌ ആവശ്യമുന്നയിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്തിന്റെ ധനകാര്യ മാനേജ്മെന്റിൽ അച്ചടക്കം പുലർത്തിക്കൊണ്ട് സുതാര്യവും കൃത്യവുമായ ഡാറ്റയുടെ അടിസ്ഥാനത്തിൽ ധനകാര്യ കമ്മീഷനിൽ നിന്നും നികുതി വിഹിത നിർണയത്തിൽ അനുകൂലമായ തീരുമാനം നേടിയെടുക്കാൻ നടപടികൾ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
479.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2017 മുതൽ 2023-24 സാമ്പത്തിക വര്‍ഷാവസാനം വരെ സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട വിഹിത ഇനത്തില്‍ എത്ര കോടി രൂപയുടെ സാമ്പത്തിക സഹായമാണ് കുടിശികയായിട്ടുള്ളത്; ഓരോ സാമ്പത്തിക വർഷത്തിലും ഏതെല്ലാം ഇനത്തിൽ, എത്ര രൂപയാണ് കുടിശികയായിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ?
480.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും എന്ന് മുതലുള്ള ക്ഷാമബത്ത നൽകാനുണ്ടെന്നും എത്ര ശതമാനം ക്ഷാമബത്ത കുടിശികയുണ്ടെന്നും അറിയിക്കാമോ;
( ബി )
വിരമിച്ച സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും എന്ന് മുതലുള്ള ഡി.ആർ. നൽകാനുണ്ടെന്നും എത്ര ശതമാനം ഡി.ആർ. കുടിശികയുണ്ടെന്നും അറിയിക്കാമോ;
( സി )
സംസ്ഥാനത്തെ ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥർക്ക് എന്ന് മുതലുള്ള ക്ഷാമബത്ത നൽകാനുണ്ടെന്നും എത്ര ശതമാനം ക്ഷാമബത്ത കുടിശികയുണ്ടെന്നും അറിയിക്കാമോ;
( ഡി )
സംസ്ഥാനത്ത് ഹൈക്കോടതി, ജില്ലാ കോടതി, മുൻസിഫ് കോടതി എന്നിവിടങ്ങളിലുള്ള ജഡ്ജി, മജിസ്‌ട്രേറ്റ് തുടങ്ങിയവർക്ക് എന്ന് മുതലുള്ള ക്ഷാമബത്ത നൽകാനുണ്ടെന്നും എത്ര ശതമാനം ക്ഷാമബത്ത കുടിശികയുണ്ടെന്നും പ്രത്യേകം അറിയിക്കാമോ;
( ഇ )
സംസ്ഥാനത്തെ ഗവർണർ, മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ, ക്യാബിനറ്റ് പദവിയുള്ള മറ്റ് വ്യക്തികൾ തുടങ്ങിയവരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് എന്ന് മുതലുള്ള ക്ഷാമബത്ത നൽകാനുണ്ടെന്നും എത്ര ശതമാനം ക്ഷാമബത്ത കുടിശികയുണ്ടെന്നും അറിയിക്കാമോ;
( എഫ് )
ക്ഷാമബത്ത കുടിശിക ലഭ്യമാക്കാത്തതിനാൽ പ്രതിമാസം മൊത്ത ശമ്പളത്തിന്റെ എത്ര ശതമാനം സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും കുറവുണ്ടാകുന്നുണ്ട് എന്ന് അറിയിക്കാമോ;
( ജി )
സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ഏറ്റവും ഒടുവിൽ അനുവദിച്ച ക്ഷാമബത്ത ആകെ കുടിശികയുടെ എത്ര ശതമാനമാണെന്നും ആയത് കുടിശികയായ തീയതി മുതലുള്ളത് ലഭ്യമാക്കിയിട്ടുണ്ടോ എന്നും അറിയിക്കാമോ?
481.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതല്‍ 2024 വരെ ധനകാര്യ വകുപ്പില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ എണ്ണം എത്ര; ഇതില്‍ എത്ര ഒഴിവുകള്‍‍ ഓരോ വര്‍ഷവും‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; ഇതില്‍ കമ്പ്യൂട്ട‍ര്‍ അസിസ്റ്റന്റ്/സി.എ തസ്തികകളില്‍ ബെെ ട്രാന്‍സ്ഫര്‍ ഒഴിവുകള്‍ ഉണ്ടെങ്കില്‍ ഈ ഒഴിവുകളിലേയ്ക് എത്ര നിയമനം നടത്തി; വിശദമാക്കാമോ;
( ബി )
2021 മുതല്‍ 2024 വരെ ധനകാര്യ വകുപ്പില്‍ നിന്നും വിരമിച്ച‍ സെക്ഷന്‍ ഓഫീസര്‍ മുതല്‍ സ്പെഷ്യല്‍ സെക്രട്ടറി വരെയുള്ള ജീവനക്കാരുടെ എണ്ണം എത്ര; പ്രസ്തുത കാലയളവിൽ സെക്ഷന്‍ ഓഫീസര്‍ തസ്തികയിലേയ്ക്കു് ആകെ എത്ര പേര്‍ക്ക് സ്ഥാനക്കയറ്റം നൽകി; വിശദമാക്കാമോ?
482.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ് പദ്ധതി കാലാനുസൃതമായി പരിഷ്കരിക്കുന്നതിനു ആലോചിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ആയത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
മെഡിസെപ് ഗുണഭോക്താക്കളുടെ സംശയങ്ങളും പരാതികളും പരിഹരിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത് എന്ന് വ്യക്തമാക്കുമോ?
483.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ജൂൺ 1 മുതൽ നാളിതുവരെ നാഷണൽ പെൻഷൻ സ്കീമിൽ അംഗങ്ങളായ സംസ്ഥാന സർക്കാർ ജീവനക്കാരുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
നാഷണൽ പെൻഷൻ സ്കീമിന് പകരം പുതിയ പെൻഷൻ സ്‌കീം കൊണ്ടുവരാൻ ഉദ്ദേശിയ്ക്കുന്നുണ്ടോ; എങ്കിൽ വിശദാംശം വ്യക്തമാക്കുമോ;
( സി )
നാഷണൽ പെൻഷൻ സ്കീം പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ സംവിധാനം ഏർപ്പെടുത്താൻ നടപടി സ്വീകരിയ്ക്കുമോ; വ്യക്തമാക്കുമോ?
484.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ ജീവനക്കാർക്കായുള്ള മെഡിസെപ് പദ്ധതിയുടെ നിലവിലെ കരാർ കാലാവധി പൂര്‍ത്തിയായിട്ടുണ്ടോ; എങ്കിൽ കരാര്‍ പുതുക്കുന്നത് സംബന്ധിച്ച് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
മെഡിസെപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി ജീവനക്കാരെ നിയമിച്ചിട്ടുണ്ടോ; എങ്കിൽ എത്ര പേർ ഏതെല്ലാം തസ്തികയിലെന്നും അവരെ നേരിട്ട് ബന്ധപ്പെടാവുന്ന ടെലിഫോണ്‍ നമ്പര്‍ അടക്കമുള്ള വിശദാംശങ്ങളും നല്‍കാമോ;
( സി )
മെഡിസെപിൽ സംസ്ഥാനത്തെ പ്രധാന സ്വകാര്യ ആശുപത്രികളിലെ പല ഡിപ്പാർട്ട്മെന്റുകളിലും ചികിത്സയ്ക്ക് സൗകര്യം ഇല്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; നിലവിലുള്ള മെഡിസെപ് പ്രീമിയം പരിഷ്കരിച്ച് എല്ലാ വിഭാഗം ചികിൽസകളും ഏത് ആശുപത്രികളിലും ക്യാഷ് ലെസ്സായി ലഭിക്കുന്ന തരത്തിൽ സമഗ്ര ഇൻഷുറൻസ് പദ്ധതിയായി മെഡിസെപിനെ മാറ്റുവാൻ തയ്യാറാകുമോ;
( ഡി )
പദ്ധതിയിൽ ക്ലയിം സംബന്ധിച്ച് നാളിതുവരെ ഉണ്ടായ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ടോ; ആയതിന്റെ വിശദാംശങ്ങള്‍ ജില്ലാ അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ; ?
485.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
01.04.2024 ന് മുമ്പ് വിരമിച്ച ജീവനക്കാർക്ക് 9 ശതമാനം ക്ഷാമബത്തയ്ക്ക് അർഹത ഉണ്ടായിരിക്കേ 01.07.2021 നും 01.04.2024 നും ഇടയിൽ വിരമിച്ചവർക്ക് ഗ്രാറ്റ്യുവിറ്റി അനുവദിച്ചു നൽകിയത് 7 ശതമാനം ഡി.എ. യുടെ അടിസ്ഥാനത്തിൽ ആണെന്നുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ഇത് സംബന്ധിച്ച അനോമലി പരിഹരിക്കുന്നതിനായി അക്കൗണ്ടന്റ് ജനറൽ സർക്കാരിന് നൽകിയ കത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
വിരമിച്ച ജീവനക്കാർക്ക് അർഹമായി ലഭിക്കേണ്ട ഈ ആനുകൂല്യം നൽകുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
486.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർക്കാർ ജീവനക്കാരിലും അദ്ധ്യാപകരിലും പങ്കാളിത്ത പെൻഷൻ പരിധിയിൽ വരുന്നവരുടെ എണ്ണം എത്രയാണെന്ന് അറിയിക്കാമോ;
( ബി )
നിലവിലെ സർക്കാർ ജീവനക്കാരിൽ എത്ര ശതമാനം പേർ പങ്കാളിത്ത പെൻഷന്റെ പരിധിയിലുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പങ്കാളിത്ത പെൻഷൻ ഇനത്തിൽ ജീവനക്കാരിൽനിന്ന് പ്രതിവർഷം ലഭ്യമാകുന്ന തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ സർക്കാർ വിഹിതം എത്ര ശതമാനമാണെന്നും, 2016 ഏപ്രിൽ മാസം മുതൽ 2024 സെപ്റ്റംബർ മാസം വരെ പങ്കാളിത്ത പെൻഷൻ ഇനത്തിൽ നൽകിയിട്ടുള്ള ആകെത്തുക എത്രയാണെന്നും അറിയിക്കാമോ;
( ഇ )
പങ്കാളിത്ത പെൻഷൻ പരിധിയിൽ വരുന്ന സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ഡെത്ത് കം റിട്ടയർമെൻറ് ഗ്രാറ്റിവിറ്റി (ഡി.സി.ആർ.ജി ) ആനുകൂല്യം നൽകുന്നുണ്ടോയെന്നും ഇല്ലെങ്കിൽ അതിനുള്ള കാരണവും വ്യക്തമാക്കാമോ;
( എഫ് )
പങ്കാളിത്ത പെൻഷൻ പരിധിയിൽ വരുന്ന സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ഡെത്ത് കം റിട്ടയർമെൻറ് ഗ്രാറ്റിവിറ്റി (ഡി.സി.ആർ.ജി ) ആനുകൂല്യം നൽകുന്നില്ലെങ്കിൽ അത് നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ജി )
പങ്കാളിത്ത പെൻഷൻ പരിധിയിൽ വരുന്ന കേന്ദ്രസർക്കാർ ജീവനക്കാർക്ക് ലഭ്യമാക്കുന്ന ആനുകൂല്യങ്ങൾ സംസ്ഥാന സർക്കാരിന്റെ കീഴിൽ പങ്കാളിത്ത പെൻഷന്റെ പരിധിയിലുള്ള ജീവനക്കാർക്കും അദ്ധ്യാപകർക്കും ലഭ്യമാക്കുമോ; വിശദമാക്കാമോ?
487.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപിൽ ഇനി എത്ര അപേക്ഷകളിന്മേലാണ് ക്ലെയിം നൽകാനുള്ളതെന്ന് വിശദമാക്കുമോ;
( ബി )
സർക്കാരും ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയും തമ്മിൽ ധാരണപത്രം ഒപ്പു വച്ചിരുന്നോ; എങ്കിൽ പകർപ്പ് ലഭ്യമാക്കുമോ;
( സി )
ധാരണപത്രം രജിസ്റ്റർ ചെയ്യാതെയാണോ പദ്ധതി നടപ്പിലാക്കിയതെന്നും എങ്കിൽ അത് നിയമവിരുദ്ധ നടപടിയല്ലേ എന്നും വ്യക്തമാക്കുമോ?
488.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 സാമ്പത്തിക വര്‍ഷം മുതല്‍ 2023-24 സാമ്പത്തിക വര്‍ഷം വരെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കിയ വകയില്‍ എത്ര തുക ചെലവാക്കിയിട്ടുണ്ടെന്ന് വര്‍ഷം തിരിച്ച് വിശദമാക്കാമോ?
489.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുനിസിപ്പൽ കോർപ്പറേഷൻ, പഞ്ചായത്ത്, വിവിധ യൂണിവേഴ്‍സിറ്റികള്‍ എന്നിവിടങ്ങളിൽ നിന്നും ഡെപ്യൂട്ടേഷനിൽ പോയ, പെൻ നമ്പർ ലഭിക്കാതെ പകരം ടെൻ നമ്പർ ലഭിച്ച ജീവനക്കാരുടെ മെഡിസെപ് പ്രീമിയം തുക ശമ്പളത്തിൽ നിന്ന് നേരിട്ട് പിടിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
ടെൻ നമ്പർ ലഭിച്ച ജീവനക്കാരുടെ മെഡിസെപ് പ്രീമിയം തുക ജീവനക്കാർ തന്നെ ട്രഷറിയില്‍ മാസംതോറും ഒടുക്കുന്ന അവസ്ഥ നിര്‍ത്തലാക്കി ,ശമ്പളത്തില്‍ നിന്ന് നേരിട്ട് പിടിച്ച് ഇ- ട്രഷറി വഴി ഡിഡിഒ അടയ്ക്കുന്നതിന് എന്തെങ്കിലും തടസ്സം നേരിടുന്നുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത ജീവനക്കാരുടെ മെഡിസെപ് പ്രീമിയം തുക പിടിക്കുന്നതിന് സ്പാര്‍ക്ക് സോഫ്റ്റ്‌വെയറിൽ ആവശ്യമായ മാറ്റം വരുത്തുന്നതിനുള്ള പ്രായോഗികത പരിശോധിച്ച് എത്രയും വേഗം നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
490.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കുടിശികയായ ഡി‌.എ., ഡി.ആര്‍., ലീവ് സറണ്ടര്‍, ശമ്പളപരിഷ്കരണ കുടിശിക എന്നീ ഇനങ്ങളില്‍ നല്‍കുവാനുള്ള തുക എത്രയാണെന്ന് വിശദമാക്കുമോ; ആയത് നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
മേല്‍ ഇനത്തില്‍ നല്‍കേണ്ട കുടിശിക ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ കൊടുത്ത് തീര്‍ക്കുവാന്‍ കഴിയുമോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളപരിഷ്കരണത്തിനായി പുതിയ കമ്മീഷനെ നിയോഗിക്കുവാൻ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
491.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേയ്മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ട് 1972 പ്രകാരം ജീവനക്കാരുടെ അവകാശമായ ഗ്രാറ്റുവിറ്റി, കമ്മ്യൂട്ടേഷൻ ഓഫ് പെൻഷൻ എന്നിവ വിരമിച്ച പങ്കാളിത്ത പെൻഷൻകാർക്ക് നിഷേധിക്കപ്പെട്ടത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ആക്ട് എല്ലാ സ്വകാര്യ, പൊതുമേഖലാ, സർക്കാർ സ്ഥാപനങ്ങൾക്കും ബാധകമായിരിക്കുകയും, 1986-ലെ യൂണിയൻ ഓഫ് ഇന്ത്യാ V/s കാഷ്വൽ വർക്കേഴ്സ് ഓഫ് പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് എന്ന കേസിൽ "The Government should be model employer to their own employees" എന്ന വിധി നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അഞ്ച് വർഷം തികഞ്ഞ പങ്കാളിത്ത പെൻഷൻകാർക്ക് ഡി.സി.ആര്‍.ജി. നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ എന്നറിയിക്കാമോ;
( സി )
പങ്കാളിത്ത പെൻഷൻ പുന:പരിശോധന കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന, 10 വർഷത്തിൽ താഴെ മാത്രം സർവീസുള്ള ജീവനക്കാരെ സ്റ്റാറ്റ്യൂട്ടറി പെൻഷനിൽ ഉൾപ്പെടുത്തണം എന്ന നിർദ്ദേശം കേരള സർക്കാർ നടപ്പിലാക്കുമോ;
( ഡി )
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി മുൻകാല പ്രാബല്യത്തില്‍ പുന:സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;
( ഇ )
പ്രതിമാസം ആയിരം രൂപ പോലും പെൻഷൻ ലഭിക്കാത്ത പങ്കാളിത്ത പെൻഷൻകാരെ മുൻഗണന റേഷൻ കാർഡ് (ബി.പി.എൽ.) പട്ടികയിൽ ഉൾപ്പെടുത്തുമോ;
( എഫ് )
വിരമിച്ച പങ്കാളിത്ത പെൻഷൻകാർ മെഡിസെപ്പ് പദ്ധതിയിൽ ചേരുന്നതിനായി 18000/- രൂപ ഒറ്റ തവണ പ്രീമിയം അടക്കണമെന്നത് ഒഴിവാക്കി സൗജന്യമായി മെഡിസെപ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാമോ?
492.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ സര്‍വീസില്‍ ജനന തീയതി 1-ാം തീയതി ഉളളവര്‍ തൊട്ടുമുന്‍പത്തെ മാസം വിരമിക്കേണ്ടി വരുന്ന, സാമ്പത്തിക നഷ്ടം ഉണ്ടാകുന്ന വിഷയം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഇത് പരിഹരിക്കുന്നതിനായി 1-ാം തീയതി ജനനതീയതി വരുന്നവര്‍ അതേ മാസം അവസാനം വിരമിക്കുന്ന തരത്തില്‍ നിയമ നിര്‍മ്മാണം നടത്തുന്നത് സര്‍ക്കാറിന്റെ പരിഗണനയില്‍ ഉണ്ടോ?
493.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1975 ല്‍ പി.എസ്.സി. മുഖേന ആരോഗ്യ വകുപ്പിൽ നിയമിതയായ റിട്ടയേര്‍ഡ് ഹെൽത്ത് സൂപ്പർവൈസർ ജാനകിയമ്മ, ഗോപിനിലയം, പെരുവ, കോട്ടയത്തിന്റെ 1975 മുതൽ 77 വരെയുള്ള കാലഘട്ടത്തിലെ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ട്രഷറി വകുപ്പില്‍ നിന്നും നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
1975 മുതൽ 77 വരെ സർവീസ് കാലമായി പരിഗണിച്ച് ശമ്പളവും പെൻഷൻ ആനുകൂല്യങ്ങളും അനുവദിക്കണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിന്മേൽ ട്രഷറി വകുപ്പ് എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;
( സി )
സര്‍വ്വീസ് ആനുകൂല്യം നല്‍കുന്നതിന് ട്രഷറി വകുപ്പില്‍ ഉണ്ടായ കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാമോ; ഇവരുടെ പരാതിയിൽ സ്വീകരിച്ച നടപടികൾ അറിയിക്കാമോ; ഇതു സംബന്ധിച്ച് ഇവർ നല്‍കിയിരിക്കുന്ന പരാതിയുടെ ഫയൽ നമ്പർ വ്യക്തമാക്കാമോ?
സർക്കാർ റെസിഡെൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റൽ വാർഡൻ ചുമതലയുള്ള അദ്ധ്യാപകരുടെ ആനുകൂല്യങ്ങൾ
494.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ റെസിഡെൻഷ്യൽ വിദ്യാഭ്യാസ/പരിശീലന സ്ഥാപനങ്ങളിലെ ഹോസ്റ്റൽ വാർഡൻ ചുമതലയുള്ള അദ്ധ്യാപകർക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് അനുവദിച്ചിട്ടുള്ളത്; വിശദാംശങ്ങൾ നൽകുമോ; ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളുടെ പകർപ്പ് നൽകുമോ;
( ബി )
സർക്കാർ റെസിഡെൻഷ്യൽ വിദ്യാഭ്യാസ/പരിശീലന സ്ഥാപനങ്ങളിലെ ഹോസ്റ്റൽ വാർഡൻ ചുമതലയുള്ള അദ്ധ്യാപകർ പ്രസ്തുത സ്ഥാപനങ്ങളിലെ ക്വാർട്ടേഴ്‌സിൽ താമസിക്കുമ്പോൾ ഇവരിൽ നിന്നും വീട്ടുവാടക ബത്ത ഈടാക്കാറുണ്ടോ; വിശദാംശങ്ങൾ നൽകുമോ; ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളുടെ പകർപ്പ് നൽകുമോ?
495.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 ബജറ്റില്‍ പാലാ മണ്ഡലത്തിലെ മഹാത്മാഗാന്ധി ഹയര്‍ സെക്കണ്ടറി സ്കൂള്‍ കെട്ടിടത്തിനു് ഓഡിറ്റോറിയം നിര്‍മ്മാണം എന്ന പദ്ധതിക്ക് സാങ്കേതിക തടസ്സമുള്ളതിനാല്‍ പ്രസ്തുത പദ്ധതിക്ക് പകരം കെട്ടിടത്തിന് റൂഫ് നിര്‍മ്മാണം എന്ന പദ്ധതി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ നിവേദനത്തിന്റെ നിജസ്ഥിതിയും അത് സംബന്ധിച്ച് സ്വീകരിച്ച നടപടികളും വിശദമാക്കാമോ?
496.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വര്‍ഷത്തെ ബജറ്റില്‍ എം.ആർ.എം.പി.സി.എസ്.(മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിംഗ് ആന്റ് പ്രോസസിംഗ് കോ-ഓപ്പറേറ്റീവ് സൊസെറ്റി) പുനരുദ്ധാരണത്തിനു് രണ്ട് കോടിയും 2023-24 ബജറ്റില്‍ കെ.എം. മാണി ഫൗണ്ടേഷനു് അഞ്ച് കോടിയും പാലാ കേന്ദ്രമാക്കി പ്രൊഫഷണല്‍ എംപ്ലോയ്മെന്റ് ആന്റ് സ്കില്‍ ഡെവലപ്പ്മെന്റ് സെന്ററിന് മൂന്നു കോടിയും അനുവദിച്ചിരുന്ന പദ്ധതികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ ?
വൈപ്പിന്‍ മണ്ഡലത്തിലെ പ്രവൃത്തികള്‍
497.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് മുതല്‍ 20 ശതമാനം തുക വകയിരുത്തിയ വൈപ്പിന്‍ മണ്ഡലത്തിലെ പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
ഏതെല്ലാം പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
20 ശതമാനം തുക വകയിരുത്തിയിട്ടുള്ള പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താനും ഭരണവകുപ്പുകളുടെ സഹകരണത്തോടെ അവ പ്രാവര്‍ത്തികമാക്കാനും ധനകാര്യ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
കുന്നത്തുനാട് മണ്ഡലത്തിലെ പ്രവൃത്തികള്‍
498.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിൽ 2021-22, 2022 -23, 2023-24 സാമ്പത്തിക വര്‍ഷങ്ങളിലെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചതും 20% ബഡ്ജറ്റ് പ്രൊവിഷന്‍ തുക ലഭിച്ചതുമായ പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
അവയില്‍ ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍ ഏതെല്ലാം; പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( സി )
ഭരണാനുമതി ലഭിക്കാത്ത പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും അത് ലഭ്യമാക്കുവാന്‍ കാലതാമസം നേരിടുന്നതിന്റെ കാരണം എന്താണെന്നും വിശദമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് അടിയന്തരമായി ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
ഇരിക്കൂര്‍ മണ്ഡലത്തിലെ വിവിധ പദ്ധതികള്‍
499.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തില്‍ 2016 മുതല്‍ ബഡ്ജറ്റില്‍ 20 ശതമാനം തുക അനുവദിച്ച പദ്ധതികളേതൊക്കെയാണെന്നും ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ ഭരണാനുമതി ലഭിക്കാത്തവ ഏതെല്ലാമാണെന്നും ,അതിന്റെ കാരണം എന്താണെന്നും വ്യക്തമാക്കാമോ?
സാമൂഹ്യ സുരക്ഷ പെന്‍ഷന്‍
500.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെയായി എത്ര കോടി രൂപ സാമൂഹ്യ സുരക്ഷ പെന്‍ഷനായി ചെലവഴിച്ചിട്ടുണ്ട്;
( ബി )
നിലവില്‍ പ്രതിമാസം എത്ര പേര്‍ക്ക് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ നല്കി വരുന്നുണ്ടെന്ന് വിശദമാക്കാമോ?
501.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 മുതൽ നാളിതുവരെ മദ്യത്തിനും, പെട്രോള്‍, ഡീസല്‍ എന്നിവയ്ക്കും സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതു വഴി പിരിഞ്ഞു കിട്ടിയ തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
ഇതിൽ എത്ര തുക സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനിയ്ക്ക് കൈമാറിയിട്ടുണ്ട് എന്നറിയിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?
502.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമ്പത്തിക പ്രയാസങ്ങളും ഞെരുക്കങ്ങളും ഉണ്ടായിരുന്നിട്ടും ഓണത്തോടനുബന്ധിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്‍പ്പെടെ നല്‍കിയ സാമ്പത്തിക സഹായങ്ങളുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പെന്‍ഷന്‍ വിതരണ കുടിശ്ശിക കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ?
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കുടിശ്ശിക
503.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
സാമൂഹ്യ സുരക്ഷാ പെൻഷന്റെ കേന്ദ്ര വിഹിതം ഓരോ ഇനത്തിലും എത്രയാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത കേന്ദ്രവിഹിതത്തിന്റെ എത്ര മാസത്തെ കുടിശ്ശിക സംസ്ഥാന സര്‍ക്കാറിന് ലഭിക്കാനുണ്ട്; വ്യക്തമാക്കാമോ?
504.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് എരഞ്ഞിപ്പാലം ഫ്ലൈ ഓവര്‍ നിർമ്മാണത്തിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് പിഡബ്‌ള്യുഡിഎച്ച്1 207/2022പിഡബ്‌ള്യുഡി നമ്പര്‍ ഫയല്‍ ധനകാര്യ വകുപ്പിന്റെ പരിഗണനയ്ക് അയച്ചതില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് അംഗീകാരം ലഭ്യമാക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ?
ആസ്തി വകസന ഫണ്ട് ഭരണാനുമതി
505.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തില്‍ 2015-16 സാമ്പത്തിക വര്‍ഷം മുതല്‍ തദ്ദേശസ്വയംഭരണവകുപ്പ് നിര്‍വഹണ ഏജന്‍സിയായി ആസ്തി വികസന ഫണ്ടില്‍ നിന്നും ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ ടെണ്ടര്‍ ലഭിക്കാത്ത പ്രവൃത്തികള്‍ ഏതെല്ലാമെന്നും എത്ര തവണ ടെണ്ടര്‍ ചെയ്തുവെന്നും വ്യക്തമാക്കാമോ;
( സി )
മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച്‌ തീരദേശ മണ്ഡലങ്ങളിൽ നിർമ്മാണ സാമഗ്രികള്‍ ലഭ്യമാക്കാനുള്ള ബുദ്ധിമുട്ടും,വെള്ളക്കെട്ടും മൂലം നിര്‍മ്മാണ ചെലവ് വര്‍ദ്ധിക്കുന്നതിനാലും നിര്‍മ്മാണ പ്രവൃത്തികളുടെ ടെണ്ടര്‍ ലഭിക്കാത്ത സാഹചര്യവും കണക്കിലെടുത്ത് കോസ്റ്റ് ഇന്‍ഡക്സ് നിരക്ക് തയ്യാറാക്കുമ്പോള്‍ തീരദേശ മണ്ഡലങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പിന് നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?
506.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നികുതി ഇനത്തിൽ പരിഞ്ഞു കിട്ടാനുളള തുക എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ബി )
സംസ്ഥാനം ലക്ഷ്യമിട്ട രീതിയിൽ നികുതി പിരിച്ചെടുക്കാത്തതിന്റെ കാരണം വിശദമാക്കുമോ;
( സി )
നികുതി പിരിച്ചെടുത്ത് തനതു നികുതി വരുമാനം വർദ്ധിപ്പിക്കാൻ ഏതെങ്കിലും പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാശം ലഭ്യമാക്കുമോ?
507.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 മുതല്‍ സംസ്ഥാനത്തിന്റെ ഓരോ വര്‍ഷത്തെയും തനത് വരുമാന വര്‍ദ്ധന വ്യക്തമാക്കാമോ;
( ബി )
ജിഎസ്‌ടി ഇനത്തില്‍ സംസ്ഥാനത്ത് പിരിഞ്ഞ് കിട്ടാനുള്ള കുടിശ്ശിക 2024 മാര്‍ച്ച് 31 അടിസ്ഥാനമാക്കി എത്ര കോടി രൂപയാണെന്ന് വ്യക്തമാക്കാമോ;
( സി )
2021-22 മുതൽ വിവിധ ശീര്‍ഷകങ്ങളിലായി കേന്ദ്രസര്‍ക്കാരില്‍ നിന്നും സംസ്ഥാനത്തിന് ലഭിക്കാനുള്ള തുകയുടെ വിവരം ഇനംതിരിച്ച് ലഭ്യമാക്കാമോ?
508.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നികുതി വെട്ടിപ്പ് തടയുന്നതിനുള്ള 'ലക്കി ബില്‍ ആപ്പ്'-ല്‍ ഇതുവരെ എത്ര പേരാണ് ബില്ലുകള്‍ അപ്‌ലോഡ് ചെയ്തത്; എത്ര രൂപ സമ്മാനമായി നല്‍കി വിശദമാക്കുമോ ?
509.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഇതിനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
വിവിധ മേഖലകളിലായി വിതരണം ചെയ്യേണ്ട ആനുകൂല്യങ്ങൾ, വിവിധ വകുപ്പുകള്‍ക്ക് നല്‍കുനുള്ള കുടിശിക, കോൺട്രാക്ടർമാർക്ക് നല്‍കുവാനുള്ള കുടിശിക എന്നിവ നൽകുന്നതിനായി എത്ര തുക വേണ്ടി വരുമെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
2011 മുതൽ 2024 വരെ ഓരോ വര്‍ഷവും സര്‍ക്കാരിന് വിവിധ മാര്‍ഗങ്ങളിലൂടെ ലഭിച്ച വരുമാനം കേന്ദ്ര വിഹിതം ഉള്‍പ്പെടെ എത്രയാണെന്നും അവയില്‍ ഓരോ വര്‍ഷവും ചെലവഴിച്ച തുക എത്രയാണെന്നും വിശദമാക്കുമോ;
( ഡി )
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, അദ്ധ്യാപകര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും കുടിശികയായ ഡി‌.എ., ഡി.ആർ., ലീവ് സറണ്ടര്‍, ശമ്പളപരിഷ്കരണ കുടിശിക എന്നീ ഇനങ്ങളിൽ നല്‍കുവാനുള്ള തുക എത്ര; ആയത് നല്‍കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഇ )
ഈ സർക്കാർ അധികാരത്തില്‍ വന്നതിന് ശേഷം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ; എങ്കിൽ എത്ര ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നുള്ള വർഷം തിരിച്ചുള്ള കണക്ക് വെളിപ്പെടുത്തുമോ; വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടെങ്കിൽ ഇപ്പോള്‍ നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിക്ക് കാരണം എന്താണ്; വ്യക്തമാക്കുമോ?
510.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി വഴി പണം അനുവദിച്ച തൃശ്ശൂർ ജനറൽ ആശുപത്രിയുടെ നിർമ്മാണ പുരോഗതി വിശദമാക്കാമോ?
511.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനവകുപ്പ് ജീവനക്കാർക്ക് പരിശീലനം നൽകുന്നതിനായി ധനവകുപ്പിന് കീഴിൽ പ്രത്യേക പരിശീലന കേന്ദ്രം പ്രവർത്തിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
ധനവകുപ്പിൽ ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാർക്ക് ഇൻഡക്ഷൻ ട്രെയിനിങ് നൽകുന്നുണ്ടോ എന്നും ഏറ്റവും അവസാനമായി പരിശീലനം നൽകിയത് എപ്പോഴാണ് എന്നും അറിയിക്കാമോ;
( സി )
നിലവിൽ ധനവകുപ്പിലെ അസിസ്റ്റന്റ് തസ്തികയിൽ ജോലി ചെയ്യുന്ന എത്ര ജീവനക്കാർക്ക് ഇൻഡക്ഷൻ ട്രെയിനിങ് നൽകാനുണ്ട് എന്ന് അറിയിക്കാമോ;
( ഡി )
ഭരണപരിഷ്കാര കമ്മീഷനും പതിനൊന്നാം ശമ്പള കമ്മീഷനും ജീവനക്കാർക്ക് നിർബന്ധിത ഇൻഡക്ഷൻ ട്രെയിനിങ് നൽകണം എന്ന ശിപാർശ സർക്കാരിന് നൽകിയിട്ടും സർക്കാരിന്റെ സാമ്പത്തിക, നയപരമായ വിഷയങ്ങളിൽ നേരിട്ട് പങ്കാളിത്തം വഹിക്കുന്ന ധനവകുപ്പിലെ ജീവനക്കാർക്ക് പരിശീലനം നൽകാത്തതിനുള്ള കാരണം വ്യക്തമാക്കാമോ;
( ഇ )
ഇതുവരെയും ഇൻഡക്ഷൻ പരിശീലനം ലഭിച്ചിട്ടില്ലാത്ത മുഴുവൻ ജീവനക്കാർക്കും അടിയന്തരമായി പരിശീലനം നൽകാനുള്ള നടപടികൾ സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
512.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തില ചെറുതന കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ധനകാര്യവകുപ്പിന്റെ പക്കലുള്ള എച്ച്എല്‍ടി -എ1/5/2024-ഫിന്‍ (ഇഫയല്‍ നമ്പര്‍ 2661867) എന്ന ഫയലിന്റെ നടപ്പുഫയലിന്റേയും, കുറിപ്പ് ഫയലിന്റേയും മുഴുവന്‍ പേജുകളുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കാമോ?
513.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക സ്ഥിതി സംബന്ധിച്ചുള്ള വിവരങ്ങൾ വിശദമാക്കുമോ; ഓണത്തിന് ശേഷം ട്രഷറിയിൽ കൂടുതൽ നിയന്ത്രണം വരുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
വിവിധ മേഖലകളിലും വകുപ്പുകളിലും സ്ഥാപനങ്ങൾക്ക് നൽകേണ്ട കുടിശികകൾ സംബന്ധിച്ച കണക്കുകൾ സർക്കാർ തിട്ടപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കുമോ ; തിട്ടപ്പെടുത്തിയിട്ടില്ലെങ്കിൽ കാരണം വ്യക്തമാക്കുമോ;
( സി )
കരാറുകാർക്ക് നൽകേണ്ട തുകയിൽ എത്ര കുടിശികയുണ്ട് എന്ന് വ്യക്തമാക്കുമോ; ഈ തുക നൽകാത്ത കാരണത്താൽ വിവിധ പ്രവൃത്തികൾ സ്തംഭിക്കുകയും പുതിയത് കരാറുകാർ ഏറ്റെടുക്കാത്ത അവസ്ഥയും നിലവിൽ ഉണ്ടോ എന്ന് വ്യക്തമാക്കുമോ;
( ഡി )
കേന്ദ്രമാനദണ്ഡ പ്രകാരം ഈ സാമ്പത്തിക വർഷം സംസ്ഥാനത്തിന് എടുക്കാവുന്ന കടം ഇനി എത്രരൂപയാണ് എന്ന് വ്യക്തമാക്കുമോ;
( ഇ )
സംസ്ഥാനത്തിന്റെ ധന പ്രതിസന്ധി പരിഹരിക്കുന്നതിനും വിവിധ കുടിശ്ശികകൾ തീർക്കുന്നതിനും എന്തെല്ലാം പദ്ധതികളാണ് ധനവകുപ്പ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
സെന്റ് തെരേസാസ് യു.പി. സ്കൂളിന് ചലഞ്ച് ഫണ്ട്
514.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ സെന്റ് തെരേസാസ് യു.പി. സ്കൂളിന് ചലഞ്ച് ഫണ്ടുമായി ബന്ധപ്പെട്ട് അനുവദിച്ച 38.80 ലക്ഷം രൂപ എസ് ടി എസ് ബി അക്കൗണ്ടിൽ നിന്നും സർക്കാർ പിൻവലിച്ചതും ആയത് ലഭ്യമാക്കണമെന്നഭ്യര്‍ത്ഥിച്ച് പ്രസ്തുത സ്കൂള്‍ അധികൃതര്‍ നിവേദനം സമര്‍പ്പിച്ചതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത തുക നല്‍കുന്നത് സംബന്ധിച്ച് ധനകാര്യ (സ്ട്രീം ലൈനിംഗ് )വകുപ്പും ട്രഷറി ഡയറക്ടറും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത തുക സ്കൂളിന് തിരികെ ലഭ്യമാക്കിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ഡി )
ഇല്ലെങ്കിൽ അതിനുള്ള സത്വര നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
515.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വർഷത്തെ ബജറ്റിൽ തുക അനുവദിച്ച തൃശൂരിലെ വില്ലടം സ്റ്റേഡിയം നിർമ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കുമോ?
516.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റാഫ് അപ്പന്‍ഡിക്സ് അനുബന്ധം 1-ല്‍ സൂചിപ്പിച്ച വിവിധ കാറ്റഗറികളിലെ എത്ര ഉദ്യോഗസ്ഥര്‍ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട സാലറി ചലഞ്ചില്‍ പങ്കെടുത്തുവെന്ന് വ്യക്തമാക്കാമോ; ഇതിലൂടെ എത്ര രൂപ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
517.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ വാടക ഇനത്തിൽ ട്രഷറി നിയന്ത്രണം മറികടന്നു തുക അനുവദിച്ചിട്ടുണ്ടോ; എത്ര തുകയാണ് അനുവദിച്ചത് ; വിശദാംശം വ്യക്തമാക്കുമോ; തുക അനുവദിച്ച ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഈ ഇനത്തിൽ എത്ര തുക അനുവദിച്ചിട്ടുണ്ട് എന്നത് സംബന്ധിച്ച വിശദാംശം സാമ്പത്തിക വർഷത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ ?
518.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 വര്‍ഷത്തെ ബഡ്ജറ്റുകളുടെ അനുബന്ധം II, വാല്യം II ല്‍ ക്രമ നമ്പര്‍ 719 പ്രകാരവും, 2024-25 ലെ ബഡ്ജറ്റ് അനുബന്ധം II, വാല്യം II ല്‍ ക്രമ നമ്പര്‍ 1129 പ്രകാരവും ടോക്കണ്‍ തുക വകയിരുത്തി ഉള്‍പ്പെടുത്തിയിട്ടുള്ള മണലൂര്‍ മണ്ഡലത്തിലെ എളവള്ളി ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടില്‍ സ്റ്റേഡിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് അനുമതി നല്‍കിയിട്ടുണ്ടോയെന്ന് അറിയിക്കാമോ; എങ്കില്‍ പ്രസ്തുത പ്രവൃത്തിയുടെ ധനാനുമതി/ഭരണാനുമതി സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
ഇല്ലെങ്കില്‍ പ്രസ്തുത പ്രവൃത്തിക്ക് അനുമതി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
519.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈംഗികാതിക്രമം അടക്കമുള്ള കുറ്റകൃത്യങ്ങൾക്കിരയായ സ്ത്രീകൾ, കുട്ടികൾ എന്നിവര്‍ക്കടക്കം വിക്ടിം കോമ്പൻസേഷൻ പ്രകാരം കോടതികൾ വിധിച്ച 8 കോടിയോളം രൂപ, ധനകാര്യവകുപ്പിൽ നിന്നും പണം അനുവദിക്കാത്തത് കൊണ്ട് കുടിശികയായിട്ടുണ്ടെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
2018 മുതല്‍ അനുവദിച്ച കോമ്പൻസേഷൻ തുക കുടിശികയായി അനുവദിക്കാൻ ഉണ്ടായിരുന്നിട്ടും 2024-25 ബഡ്ജറ്റിലേക്ക് 50 ലക്ഷം രൂപ മാത്രമാണ് ഈ ഇനത്തിൽ നീക്കി വെച്ചിട്ടുള്ളത് എന്നത് പരിശോധിക്കുകയുണ്ടായോ;
( സി )
വിക്ടിം കോമ്പൻസേഷൻ പദ്ധതിയ്ക്കായി കുറഞ്ഞ തുക മാത്രം നീക്കിവെയ്ക്കാനിടയായ സാഹചര്യങ്ങളെന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ഡി )
ലൈംഗികാതിക്രമം അടക്കമുള്ള കുറ്റകൃത്യങ്ങൾക്കിടയായവർക്ക് കോടതി വിധിക്കുന്ന ധനസഹായം പൂര്‍ണ്ണമായും വിതരണം ചെയ്യാന്‍ കഴിയുന്ന തരത്തില്‍ കൂടുതൽ തുക അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
520.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വർഷത്തിലെ ബജറ്റിൽ പേരാമ്പ്ര-ചെമ്പ്ര-കൂരാചുണ്ട് റോഡിന് എത്ര കോടി രൂപ അനുവദിച്ചിരുന്നു; ഈ പ്രവൃത്തി മാറ്റി പകരം മേപ്പയ്യൂര്‍-ആവള-ചെറുവണ്ണൂര്‍ റോഡിന്റെ പ്രവൃത്തിക്ക് 10 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്ത് ലഭിച്ചിരുന്നോ; വിശദമാക്കാമോ;
( ബി )
കത്ത് ലഭിച്ചിട്ടുണ്ടെങ്കിൽ അതനുസരിച്ച് പ്രവൃത്തി മാറ്റി നല്‍കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഫണ്ടിന്റെ നിലവിലെ അവസ്ഥ എന്താണ്; വിശദമാക്കാമോ?
521.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ കുറ്റ്യാടി-മുള്ളൻകുന്ന് റോഡിലെ മുണ്ടക്കുറ്റി പാലം പുനർനിർമ്മാണത്തിന് ബജറ്റിൽ 20% വകയിരുത്തിയ പ്രവൃത്തിയുടെ ഭരണാനുമതി എന്ന് ലഭ്യമാക്കുമെന്ന് വിശദമാക്കാമോ?
522.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശാവര്‍ക്കര്‍മാര്‍ക്ക് നിലവില്‍ നല്‍കുന്ന ഓണറേറിയവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച വിശദാംശം നല്‍കുമോ;
( ബി )
ഇതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം എത്രയെന്ന് വ്യക്തമാക്കുമോ;
( സി )
ആശാവര്‍ക്കര്‍മാരുടെ ഓണറേറിയവും മറ്റ് ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
523.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ കെ വിജയൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭരണകൂടവും മുതലാളിത്തവർഗവും ചേർന്നുള്ള ചങ്ങാത്ത മുതലാളിത്തത്തിന്റെ ഭീകരതകളെക്കുറിച്ച് സാമ്പത്തിക വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പൊതുമേഖലാ ബാങ്കുകളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും അതേസമയം ബാങ്ക് ദേശസാൽക്കരണം മുന്നോട്ടുവച്ച ലക്ഷ്യങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ സമീപനം സംബന്ധിച്ച് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
റിസർവ് ബാങ്കിന്റെ ചുമതലയിലുള്ള വാണിജ്യ ബാങ്കുകളിലെ നിക്ഷേപങ്ങളുടെയും വായ്പകളുടെയും പലിശ നിരക്ക് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം കേന്ദ്ര സർക്കാര്‍ ഇപ്പോൾ ബാങ്കുകൾക്ക് നൽകിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം വൻതോതിൽ വർദ്ധിക്കാനുള്ള മുഖ്യകാരണം പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും കൂട്ടുചേർന്നുള്ള കൺസോർഷ്യം വായ്പയാണ് എന്നത് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഇ )
ബാങ്കിംഗ് സേവനങ്ങളും സൗകര്യങ്ങളും സാധാരണക്കാർക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?
524.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. വകുപ്പിന്റെ പുന.സംഘടന കാര്യക്ഷമമായി നടപ്പിലാക്കാനായിട്ടുണ്ടോയെന്ന് അറിയിക്കുമോ; ഇതിലൂടെ നികുതി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ?
525.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ വകുപ്പുകളിലെ ആഭ്യന്തര പരിശോധനാ വിഭാഗം കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് ധനകാര്യ വകുപ്പ് ഉറപ്പ് വരുത്താറുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
എല്ലാ വകുപ്പുകളും ആഭ്യന്തര പരിശോധനാ റിപ്പോർട്ട് ധനകാര്യ വകുപ്പിന് ക്യത്യമായി ലഭ്യമാക്കാറുണ്ടോ;
( സി )
ധനകാര്യ വകുപ്പിന്റെ മാനദണ്ഡ പ്രകാരം ആഭ്യന്തര പരിശോധനയ്ക്ക് നേതൃത്വം നൽകേണ്ട ഫിനാൻസ് ഓഫീസർ ഏതൊക്കെ വകുപ്പിൽ ഇല്ലായെന്ന കാര്യം വ്യക്തമാക്കാമോ;
( ഡി )
എങ്കിൽ പ്രസ്തുത വകുപ്പുകളിൽ ഫിനാൻസ് ഓഫീസറെ നിയമിച്ച് ആഭ്യന്തര പരിശോധന കാര്യക്ഷമമാക്കാനുള്ള നടപടികൾ സ്വീകരിക്കുമോ;?
526.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിച്ച് ജീവനക്കാർക്ക് സുരക്ഷിതത്വം നൽകുന്ന ഒരു പെൻഷൻ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സർക്കാരിന്റെ കൈവശമുള്ള റിപ്പോർട്ടിന്റെ തുടർ പരിശോധനയ്ക്കായി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോ എന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത കമ്മിറ്റിയില്‍ ആരൊക്കെയാണ് അംഗങ്ങളായിട്ടുള്ളതെന്നും കമ്മറ്റി നാളിതുവരെ എത്രയോഗം ചേർന്നുവെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത കമ്മിറ്റിയുടെ റിപ്പോർട്ട് സമയബന്ധിതമായി പ്രസിദ്ധീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്നും കേന്ദ്രസർക്കാർ പ്രഖ്യാപിച്ച യു പി എസിലേക്ക് മാറാൻ സംസ്‌ഥാന സർക്കാർ ആലോചിക്കുന്നുണ്ടോ എന്ന് വിശദമാക്കുമോ?
527.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ് ഇൻഷുറൻസ് പദ്ധതിയിൽ നിലവിൽ ഉൾപ്പെടുത്തിയിട്ടുള്ള ആശുപത്രികളുടെ വിശദാംശങ്ങൾ ജില്ലാ തിരിച്ചു വ്യക്തമാക്കുമോ?
528.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ കിഫ്ബി മുഖാന്തിരം അനുവദിച്ചിട്ടുള്ള പ്രവൃത്തികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ;
( ബി )
ചെത്തി ഹാര്‍ബർ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കിറ്റ്കോ നാളിതുവരെചെയ്ത പ്രവൃത്തികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
529.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്ന നാറാത്ത്, പാപ്പിനിശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കല്ലൂരിക്കടവ് പാലത്തിന്റെ പ്രവൃത്തിയുടെ പുരോഗതി അറിയിക്കാമോ;
( ബി )
പുതുക്കിയ അലൈൻമെന്റ് പ്രകാരമുള്ള റിവൈസ്ഡ് ഡി.പി.ആർ കിഫ്ബിക്ക് സമർപ്പിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ;
( സി )
പ്രസ്തുത പ്രവൃത്തിക്ക് സാമ്പത്തികാനുമതി ലഭിക്കുന്നതിനായി സത്വരനടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
530.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡ് വികസനത്തിന്റെ ഭാഗമായി റോഡിന്റെ വീതി നിശ്ചയിക്കുന്നതിന് കിഫ്ബി സ്വീകരിക്കുന്ന ആധുനിക സംവിധാനങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ; പ്രസ്തുത സംവിധാനങ്ങള്‍ ഉപയോഗിച്ച് റോഡിന്റെ വീതി കണക്കാക്കുന്നത് എങ്ങനെയെന്ന് വ്യക്തമാക്കാമോ;
( ബി )
കുറ്റ്യാടി നിയോജകമണ്ഡലത്തിലെ കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വീതി നിശ്ചയിക്കുന്നതിനായി സ്വീകരിച്ച നടപടിക്രമങ്ങള്‍ വിശദീകരിക്കുമോ?
531.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തിൽ കിഫ്ബി ഫണ്ട് വിനിയോഗിച്ച് കില മുഖേന നടപ്പിലാക്കുന്ന ശ്രീപുരം ഗവ. എച്ച്.എസ്.എസ്. കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ പുരോഗതി അറിയിക്കാമോ;
( ബി )
തുക അനുവദിച്ചിട്ടും നാളിതുവരെ കെട്ടിട നിര്‍മ്മാണം ആരംഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ?
532.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തില്‍ വാതക ശ്മശാനം നിര്‍മ്മിക്കുന്നതിന് കിഫ്‌ബി സാമ്പത്തിക അനുമതി നല്‍കിയിട്ടുണ്ടോ; ഇത് സംബന്ധിച്ച ഫയല്‍ നിലവില്‍ ഏത് ഘട്ടത്തിലാണ്; വിശദാംശങ്ങള്‍ അറിയിക്കാമോ?
533.
ശ്രീ എം നൗഷാദ്
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നികുതി പിരിവ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി നിര്‍മ്മിതബുദ്ധിയടക്കമുള്ള നൂതന സാങ്കേതികവിദ്യകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സേവന മേഖലയിലെ നികുതി ചോര്‍ച്ച തടയുന്നതിനായി നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
നികുതി ഭരണം കാര്യക്ഷമമാക്കുന്നതിനായി നടത്തിയിട്ടുള്ള ഇടപെടലുകള്‍ വിവരിക്കുമോ?
നികുതി പിരിവ്
534.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നികുതി പിരിവില്‍ 2016-17 മുതല്‍ 2023-24 വരെ ലക്ഷ്യമിട്ട തുകയും പിരിച്ചെടുത്ത തുകയും വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
2024-25 സാമ്പത്തിക വർഷത്തിൽ നാളിതുവരെ നികുതി ഇനത്തില്‍ ലഭിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
535.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പു സാമ്പത്തിക വര്‍ഷം ആരംഭിക്കുമ്പോള്‍ സംസ്ഥാനം വിവിധ നികുതി ഇനങ്ങളില്‍ പിരിക്കാന്‍ ബാക്കിയുണ്ടായിരുന്ന തുക എത്രയാണ്; ഇനം തിരിച്ച് വിവരം ലഭ്യമാക്കുമോ;
( ബി )
ഈ വര്‍ഷം അധിക നികുതി, ഫീസ്,മറ്റിനങ്ങളിലായി അധിക വിഭവ സമാഹരണമായി ലക്ഷ്യമിട്ട തുക എത്രയാണ്, വ്യക്തമാക്കുമോ;
( സി )
ഈ സാമ്പത്തിക വര്‍ഷം നാളിതുവരെ പിരിച്ചെടുത്ത വിവിധ ഇനങ്ങളിലെ കുടിശിക എത്ര; ഇനി പിരിച്ചെടുക്കാൻ ബാക്കിയുള്ളത് എത്ര; അധിക വിഭവ സമാഹരണമായി ലക്ഷ്യമിട്ടതില്‍ നാളിതുവരെ എത്ര തുക ലഭിച്ചിട്ടുണ്ട്; വിശദമാക്കുമോ?
536.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
കേന്ദ്രസര്‍ക്കാരില്‍ നിന്നും സംസ്ഥാനത്തിന് ലഭിക്കേണ്ട അര്‍ഹമായ വിഹിതത്തില്‍ ഹെഡ് തിരിച്ചുള്ള കുടിശ്ശിക വിവരം ലഭ്യമാക്കാമോ;
( സി )
സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടുകൂടി സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
537.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 സാമ്പത്തിക വർഷം മുതൽ നികുതി ഇനത്തിൽ കേന്ദ്ര സർക്കാരിൽ നിന്നും കേരളത്തിന്‌ ലഭിച്ച തുക സംബന്ധിച്ച വിശദവിവരങ്ങൾ വർഷം തിരിച്ചു ലഭ്യമാക്കാമോ;
( ബി )
ജി.എസ്.ടി. നടപ്പിലാക്കിയ ശേഷം സംസ്ഥാനത്തിന് ഓരോ സാമ്പത്തിക വർഷവും ഐ.ജി.എസ്.ടി. ഇനത്തിൽ അനുവദിക്കപ്പെട്ട തുക വർഷം തിരിച്ചു ലഭ്യമാക്കാമോ;
( സി )
2004-2014 കാലഘട്ടത്തിൽ കേരളത്തിന്‌ അനുവദിക്കപ്പെട്ട റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് എത്ര രൂപയാണ്; 2014-2024 കാലഘട്ടത്തിൽ കേരളത്തിന്‌ അനുവദിക്കപ്പെട്ട റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് എത്ര രൂപയാണ്; വിശദമാക്കാമോ?
538.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. നികുതി അടവ് ഉറപ്പാക്കാനായി കേരള സര്‍ക്കാര്‍ നടപ്പാക്കിയ 'ലക്കി ബില്‍ ആപ്പ്' പദ്ധതി കേന്ദ്ര സര്‍ക്കാര്‍ 'മേര ബില്‍ മേര അധികാര്‍' എന്ന പേരില്‍ രാജ്യവ്യാപകമായി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനവും തനത് നികുതി വരുമാനവും വര്‍ദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ?
539.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഈ സാമ്പത്തിക വർഷം ഓഗസ്റ്റ് 31 വരെ എത്ര ടെസ്റ്റ് പർച്ചേസുകൾ നടത്തി; ജില്ലതിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ ;
( ബി )
പ്രസ്തുത ടെസ്റ്റ് പർച്ചേസുകളിൽ കണ്ടെത്തിയ കൃത്യമായി ബില്ല് എഴുതി നികുതി വാങ്ങുന്ന സ്ഥാപനങ്ങളുടെയും, ബില്ല് എഴുതാതെ പണം വാങ്ങുന്ന സ്ഥാപനങ്ങളുടെയും ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( സി )
ബില്ല് എഴുതാതെ പണം വാങ്ങുന്ന സ്ഥാപനങ്ങൾക്കെതിരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ; പിഴ ഇനത്തിൽ എത്ര രൂപ ഈടാക്കി എന്നത് സംബന്ധിച്ച വിശദാംശം നല്‍കാമോ?
540.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ ജി.എസ്.ടി സംവിധാനം അനുസരിച്ച് ജി.എസ്.ടി വകുപ്പിനെ അടിമുടി പുന:സംഘടിപ്പിച്ചതിന്റെ ഫലമായി 2020-21 മുതലുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്റെ തനത് വരുമാനത്തില്‍ കാര്യമായ വളര്‍ച്ച ഉണ്ടായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ജി.എസ്.ടി. നഷ്ടപരിഹാരം നല്‍കുന്നതില്‍ കേന്ദ്രം വരുത്തിയ വീഴ്ച, റവന്യൂ കമ്മി ഗ്രാന്റില്‍ കേന്ദ്രം വരുത്തിയ കുറവ് തുടങ്ങിയ ഘടകങ്ങള്‍ സംസ്ഥാനത്തെ എത്രത്തോളം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് വ്യക്തമാക്കുമോ?
541.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിനിമാ താരങ്ങളുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് എത്ര കേസുകളാണ്എടുത്തിട്ടുള്ളത് ; തീയതി ഉൾപ്പെടുത്തി ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ ;
( ബി )
പ്രസ്തുത കേസുകളിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയ തീയതി ലഭ്യമാക്കാമോ ; നോട്ടീസ് നൽകുവാൻ എന്തെങ്കിലും കാലതാമസം നേരിട്ടിട്ടുണ്ടോ ; ഉണ്ടെങ്കിൽ കാരണം എന്താണെന്ന് വ്യക്തമാക്കാമോ ?
542.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ബാർ ഹോട്ടലുകളിൽ 2017-ന് ശേഷം നികുതി വകുപ്പ് നടത്തിയ പരിശോധനകൾ എത്രയെണ്ണമാണ്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ; പ്രസ്തുത പരിശോധനയിലൂടെ കണ്ടെത്തിയ നികുതി വെട്ടിപ്പ് എത്രയാണെന്നും ഇതിലൂടെ ജില്ല തിരിച്ച് നേടിയെടുത്ത അഡീഷണൽ ഡിമാന്റ് കളക്ഷൻ എത്രയാണെന്നുമുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
2017 -18 മുതൽ 2023- 24 വരെ സംസ്ഥാന നികുതി വകുപ്പ് ബാർഹോട്ടലുകളുടെ കണക്കുകൾ പരിശോധിച്ച് പൂർത്തിയാക്കേണ്ടിയിരുന്ന നികുതി നിർണ്ണയങ്ങൾ എത്രയാണ്; ഇതിൽ പൂർത്തീകരിച്ചവ എത്രയെണ്ണമാണ്; ഇനി പൂർത്തീകരിക്കാനുള്ളത് എത്ര; പൂർത്തീകരിച്ചവയിൽ നിന്നും എത്ര രൂപ അഡീഷണൽ ഡിമാന്റ് കളക്ട് ചെയ്തു; ജില്ല തിരിച്ച് ക്രോഡീകരിച്ച കണക്ക് ലഭ്യമാക്കാമോ;
( സി )
ബാർ ഹോട്ടലുകളിലെ വാർഷിക പരിശോധനകൾ വേണ്ടെന്ന് വെച്ച് കേരളീയം, നവകേരള സദസ്സ് പോലുള്ള പരിപാടികൾക്ക് നികുതി വകുപ്പ് ഉദ്യോഗസ്ഥരെ കൊണ്ട് വ്യാപക പണപ്പിരിവ് നടത്തിയെന്ന ആക്ഷേപം ശരിയാണോ; ആണെങ്കിൽ ഈ പിരിച്ചെടുത്ത തുകയുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ; 2024 - 25 വർഷം സംസ്ഥാനത്ത് എത്ര ബാർഹോട്ടലുകളിൽ പരിശോധന നടത്തി; ആ പരിശോധനയിൽ എത്ര നികുതി വെട്ടിപ്പ് കണ്ടെത്തിയെന്നും ആ തുകയുടെ ജില്ല തിരിച്ചുള്ള കണക്കും ലഭ്യമാക്കാമോ?
543.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ ജി.എസ്.ടി.യില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ കാരണം ഭക്ഷ്യവസ്തുക്കള്‍ക്കുണ്ടായിട്ടുള്ള വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഭക്ഷ്യ വസ്തുക്കളുടെ നികുതി നിരക്ക് സമഗ്രമായി പുന:ക്രമീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കേന്ദ്ര ജി.എസ്.ടി. നിയമഭേദഗതി ചെറിയ യൂണിറ്റുകളില്‍ റീപാക്ക് ചെയ്യുന്ന ഭക്ഷ്യവസ്തുക്കളില്‍ നികുതി ബാധ്യതയുണ്ടാക്കുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
നിത്യോപയോഗ സാധനങ്ങളുടെയും ഇന്‍ഷ്വറന്‍സ് തുടങ്ങിയ സേവനങ്ങളുടെയും നികുതി കുറയ്ക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നോ; വിശദമാക്കുമോ?
544.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോമ്പോസിഷൻ സ്കീമിൽ നികുതി ഒടുക്കുന്ന എത്ര നികുതിദായകർ ഉണ്ട്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
ഏതെങ്കിലും ഘട്ടത്തിൽ പ്രസ്തുത നികുതിദാതാക്കൾ തങ്ങളുടെ പരിധി മറികടന്നുവോയെന്ന് സംസ്ഥാന ജി.എസ്.ടി വകുപ്പ് പരിശോധിച്ചിട്ടുണ്ടോ; ആയതിന്റെ ഫലമായി റഗുലർ സ്കീമിലേക്ക് മാറിയ നികുതിദായകർ എത്രയാണ്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
545.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജി.എസ്.ടി. വകുപ്പിൽ കരാർ നിയമനങ്ങൾ നടത്താൻ അനുമതി നൽകിയിട്ടുണ്ടോ; നിലവിലുള്ള സ്പെഷ്യൽ റൂൾ പ്രകാരം 6 മാസത്തിലധികം പ്രസ്‌തുത നിയമനങ്ങൾ സാധ്യമാണോ;
( ബി )
ജി.എസ്.ടി. ഇന്റലിജൻസിന്റെ തലപ്പത്ത് കരാർ നിയമനം നടത്തിയാലുണ്ടാകുന്ന ദൂഷ്യവശങ്ങളെ കുറിച്ച് പരിശോധിച്ചിട്ടുണ്ടോ; ഇത് സർക്കാരിന്റെ പ്രഖ്യാപിത നയത്തിന് അനുസൃതമാണോ; വ്യക്തമാക്കുമോ?
546.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന GST വകുപ്പിലെ അരിയർ റിക്കവറി വിഭാഗത്തിന്റെ പ്രവർത്തന ഫലമായി കുടിശ്ശികക്കാർക്കെതിരെ സ്വീകരിച്ച നടപടികളുടെ ഭാഗമായി 2024- 25 വർഷം എത്ര രൂപ റിക്കവറിയിലൂടെ നേടിയെടുത്തു; 2024 സെപ്തംബർ 30 വരെ മാസം തിരിച്ചുള്ള കണക്ക് SGST/ IGST / കാലഹരണപ്പെട്ട നികുതി നിയമങ്ങളിലെ കുടിശ്ശിക തരംതിരിച്ച് ലഭ്യമാക്കാമോ?
547.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജി.എസ്.ടി. എൻഫോഴ്സ്മെൻ് വിങ്ങിന്റെ പ്രവർത്തന ഫലമായി 2023-24 സാമ്പത്തിക വർഷത്തിൽ ആഗസ്റ്റ് 31 വരെ എത്ര കേസുകൾ രജിസ്റ്റർ ചെയ്തുവെന്ന് അറിയിക്കുമോ; ആയതിൽ നിന്നും എത്ര തുക നികുതിയായും പിഴയായും ഈടാക്കിയെന്ന് വ്യക്തമാക്കുമോ; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത വിങ്ങ് പരിശോധിച്ച ഇ-വേ ബില്ലുകളുടെ എണ്ണം എത്രയാണെന്ന് അറിയിക്കുമോ; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
548.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജി.എസ്.ടി. വരുമാനം 2024-25 സാമ്പത്തിക വർഷത്തിൽ എത്ര പ്രതീക്ഷിച്ചുവെന്ന് വ്യക്തമാക്കുമോ ; 2024 സെപ്തംബർ 30 വരെ എത്ര ലഭിച്ചുവെന്ന് അറിയിക്കുമോ ; എസ്.ജി.എസ്.ടി./ഐ.ജി.എസ്.ടി. എന്നിങ്ങനെ തരം തിരിച്ച് പ്രതിമാസ കണക്ക് ലഭ്യമാക്കാമോ ;
( ബി )
വകുപ്പിലെ വിവിധ വിഭാഗങ്ങളുടെ ഇടപെടൽ മൂലം അധികമായി സമാഹരിച്ച നികുതിയെ ഓഡിറ്റ് / ടാക്സ്പെയർ / ഇൻ്റലിജൻസ് / എൻഫോഴ്സ്മെൻ്റ് എന്നിങ്ങനെ തരം തിരിച്ച് എസ്.ജി.എസ്.ടി./ ഐ.ജി.എസ്.ടി. എന്നിവയുടെ പ്രതിമാസ കണക്ക് ലഭ്യമാക്കാമോ ?
549.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജി.എസ്.ടി. നടപ്പിലാക്കിയതിനു ശേഷം രജിസ്ട്രേഷൻ പരിധി കഴിഞ്ഞിട്ടും രജിസ്ട്രേഷൻ എടുക്കാത്ത നികുതിദായകരെ സംബന്ധിച്ച് അതത് ടാക്സ്പെയർ സർവ്വീസ് സർക്കിളുകൾ എന്തെങ്കിലും സർവ്വേകൾ നടത്തിയിട്ടുണ്ടോയെന്ന് അറിയിക്കാമോ; ഉണ്ടെങ്കിൽ ആയതിന്റെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സർവ്വേയുടെ ഭാഗമായി നികുതി വലയത്തിലേക്ക് വന്ന നികുതിദായകരുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ ?
550.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജി.എസ്.ടി. വകുപ്പ് സിനിമാതാരങ്ങളുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് എത്ര കേസുകളിൽ ഇൻസിഡന്റ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്; പ്രസ്തുത റിപ്പോർട്ടിലെ തീയതികൾ ലഭ്യമാക്കാമോ; ഈ അന്വേഷണവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ നികുതി വെട്ടിപ്പ് നികുതി, പലിശ, പിഴ എന്നിവ വർഷം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഇതിൽ നിന്നും സർക്കാരിലേക്ക് ഒടുക്കിയ തുക നികുതി, പലിശ, പിഴ എന്നിവ വർഷം തിരിച്ച് കണക്ക് ലഭ്യമാക്കാമോ; ബാക്കി തുകയ്ക് വകുപ്പ് 74 അനുസരിച്ചുള്ള എസ്.സി.എൻ. (ഷോ കോസ് നോട്ടീസ്) നൽകിയ തീയതി വർഷം തിരിച്ച് ലഭ്യമാക്കാമോ; എസ്.സി.എൻ. നൽകുവാൻ കാലതാമസം നേരിട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഇൻസിഡന്റ് റിപ്പോർട്ട് തയ്യാറാക്കിയ ഓഫീസർ, ബന്ധപ്പെട്ട ഡെപ്യൂട്ടി കമ്മീഷണര്‍ എന്നിവരുടെ പേര് വിവരങ്ങൾ ലഭ്യമാക്കാമോ; ടി വിഷയത്തിൽ സംസ്ഥാന വിജിലൻസ് എന്തെങ്കിലും അന്വേഷണം നടത്തുന്നുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത വിഷയത്തിൽ ഏതെങ്കിലും താരം നികുതി നിർണ്ണയ സമയപരിധി ചൂണ്ടിക്കാട്ടി ബഹു. കേരള ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
551.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജി.എസ്.ടി. വകുപ്പിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് മുഖേനയോ പാസാകാത്ത വകുപ്പ് തല പരീക്ഷ പാസായെന്ന് സേവന പുസ്തകത്തിൽ എഴുതി ചേർത്തോ പ്രമോഷൻ നേടിയെന്ന് കണ്ടെത്തിയ എത്ര ഉദ്യോഗസ്ഥർ ഉണ്ടെന്ന് വ്യക്തമാക്കുമോ ; അവരുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ; ഇവർക്കെതിരെ വകുപ്പ് സ്വീകരിച്ച നടപടികൾ എന്താണെന്ന് അറിയിക്കുമോ ;
( ബി )
ഇത് സംബന്ധിച്ച് 2024 സെപ്തംബറിൽ സർക്കാരിന് ജി.എസ്.ടി. വകുപ്പ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ; സംസ്ഥാന ജി.എസ്.ടി. വകുപ്പ് ഇത് സംബന്ധിച്ച് പോലീസിന് നൽകിയ പരാതിയുടെ പകർപ്പ് നൽകുമോ ; പ്രസ്തുത പരാതിയിൽ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് അറിയിക്കുമോ ?
ജി.എസ്.ടി വകുപ്പിലെ പൊതു സ്ഥലംമാറ്റം
552.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജി.എസ്.ടി വകുപ്പിൽ 2017- ലെ പൊതു സ്ഥലംമാറ്റ മാനദണ്ഡം അനുസരിച്ചുള്ള സ്ഥലംമാറ്റ നടപടികൾ ഈ വർഷം ആരംഭിച്ചിട്ടുണ്ടോ; ഇത് സംബന്ധിച്ച് ഏതെങ്കിലും കോടതി നിർദേശം നിലവിലുണ്ടോ; ഇതിലേയ്ക്കായി ഓൺലൈൻ ഡാറ്റാ ബാങ്ക് തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
2024 ഓഗസ്റ്റ് 31 വരെ എത്ര ഒഴിവുകൾ വിവിധ തസ്തികകളിലായി ഉണ്ട്; തരംതിരിച്ച കണക്ക് ലഭ്യമാക്കാമോ?
553.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസര്‍ക്കാരില്‍ നിന്നും കഴിഞ്ഞ അഞ്ച് വര്‍ഷം സംസ്ഥാനത്തിന് അനുവദിച്ച നികുതിവിഹിതവും നികുതി വിഹിതത്തില്‍ ഉണ്ടായിട്ടുളള വര്‍ദ്ധന നിരക്കും മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇതേ കാലയളവില്‍ അനുവദിച്ച നികുതി വിഹിതവുമായി താരതമ്യം ചെയ്തിട്ടുണ്ടോ;
( ബി )
ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും മുഖേനയുള്ള കേന്ദ്ര ധനസഹായ പദ്ധതികളുടെ അന്‍പത്തിയഞ്ച് ശതമാനം ചില സംസ്ഥാനങ്ങള്‍ക്ക് മാത്രമായി നീക്കിവച്ചുകൊണ്ട് മറ്റു സംസ്ഥാനങ്ങളെ മാറ്റി നിര്‍ത്തുന്നുവെന്ന് റിസര്‍വ്വ് ബാങ്ക് ഈ വര്‍ഷം പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുളളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കേന്ദ്രസര്‍ക്കാര്‍ നയങ്ങളുടെ ഫലമായുണ്ടായിട്ടുളള സാമ്പത്തിക സ്ഥിതിവിശേഷം തരണം ചെയ്യുന്നതിനായി സ്വീകരിച്ചു വരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുമോ?
554.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ കീഴിൽ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾക്ക് സഹായകരമായ രീതിയില്‍ എത്ര എ.എന്‍.പി.ആര്‍ ക്യാമറകൾ ഏതെല്ലാം സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്; നിലവിൽ ഇതെല്ലാം പ്രവർത്തന സജ്ജമാണോ; അല്ലെങ്കിൽ പ്രവർത്തന സജ്ജമല്ലാതായിട്ട് എത്ര നാളായി;
( ബി )
പ്രസ്തുത ക്യാമറകൾ വഴിയുള്ള ഡാറ്റ മുഖേന കഴിഞ്ഞ ഒരു വർഷക്കാലയളവിൽ പ്രതിമാസം കണ്ടെത്തിയ നികുതി വെട്ടിപ്പ് കേസുകളുടെ എണ്ണം വ്യക്തമാക്കാമോ ?
വീര്യം കുറഞ്ഞ മദ്യം
555.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതുമായി ബന്ധപ്പെട്ട് ബക്കാഡി കമ്പനി നികുതി നിരക്ക് നിശ്ചയിക്കുന്നത് സംബന്ധിച്ചോ അല്ലാതെയോ നികുതി വകുപ്പിൽ ഏതെങ്കിലും അപേക്ഷ ലഭ്യമാക്കിട്ടുണ്ടോ;
( ബി )
പ്രസ്തുത അപേക്ഷയിന്മേൽ നികുതി വകുപ്പ് സ്വീകരിച്ച നിലപാട് വ്യക്തമാക്കാമോ; ടി വിഷയത്തിൽ നികുതി വകുപ്പ് കമ്മീഷണർ നൽകിയ ശിപാർശയുടെ പകർപ്പ് ലഭ്യമാക്കാമോ?
556.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം എത്ര തവണയാണ് ട്രഷറികളിൽ നിയന്ത്രണം ഏർപ്പെടുത്തിയതെന്നും അതിനിടയാക്കിയ സാഹചര്യം എന്താണെന്നും വിശദമാക്കാമോ;
( ബി )
സാമ്പത്തിക വർഷം അവസാനിക്കുന്ന കാലയളവിൽ ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ പരമാവധി ഒഴിവാക്കുന്നതിന് സർക്കാർ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടോ;
( സി )
ട്രഷറി നിയന്ത്രണം നടപ്പിലാക്കിയതിലൂടെ സംസ്ഥാന സർക്കാരിനുണ്ടായ നേട്ടങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കാമോ?
557.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
സർക്കാർ കരാറുകാരുടെ ബില്ലുകൾ ട്രഷറി നിയന്ത്രണം കാരണം പാസാകാത്തതിനാൽ പല പുതിയ പ്രവൃത്തികളും ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാകാത്തത് സർക്കാർ പരിശോധിച്ചിട്ടുണ്ടോ; ഇത് പരിഹരിക്കുവാൻ സർക്കാർ നടപടി സ്വീകരിക്കുമോ?
558.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂരില്‍ നേരത്തെ ഉണ്ടായിരുന്ന വണ്‍മാന്‍ ട്രഷറി നിര്‍ത്തലാക്കി പുതിയ സബ്ട്രഷറി അനുവദിക്കുമെന്ന് മുന്‍സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും പ്രസ്തുത സബ്ട്രഷറി അനുവദിക്കാന്‍ വൈകുന്നതെന്തുകൊണ്ടെന്ന് അറിയിക്കാമോ?
മുണ്ടക്കയം സബ്ട്രഷറി കെട്ടിട നിർമ്മാണം
559.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മുണ്ടക്കയം സബ്ട്രഷറിയുടെ കെട്ടിട നിർമ്മാണത്തിനായി സ്വീകരിച്ചുവരുന്ന നടപടികൾ നിലവില്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കുമോ?
560.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കല്‍ നിയോജകമണ്ഡലത്തിലെ വളാഞ്ചേരി, കോട്ടയ്ക്കല്‍ സബ്ട്രഷറികളുടെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ട്രഷറി വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ;
( ബി )
വളാഞ്ചേരി സബ്ട്രഷറിക്ക് വേണ്ടി ഗ്രാമവികസന വകുപ്പിന്റെ കൈവശമുള്ള ഭൂമി ലഭ്യമാക്കുന്ന വിഷയത്തില്‍ വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
കോട്ടയ്ക്കല്‍ സബ് ട്രഷറിക്കുവേണ്ടി സ്ഥലം ലഭ്യമാക്കുന്നതിനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമോ;
( ഡി )
വളാഞ്ചേരി, കോട്ടക്കല്‍ സബ്ട്രഷറികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
ട്രഷറി അക്കൗണ്ടുകൾ സുതാര്യമാക്കാൻ നടപടി
561.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. സജീവ് ജോസഫ്
ശ്രീ. അൻവർ സാദത്ത്
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിഷ്ക്രിയ അക്കൗണ്ടുകളും അപൂർണ്ണമായ അക്കൗണ്ട് വിവരങ്ങളും ഉൾപ്പെടെ സംസ്ഥാനത്തെ ട്രഷറി അക്കൗണ്ടുകളിൽ നിരവധി അപാകതകൾ ഉണ്ടെന്ന സി.ആന്റ് എ.ജി. റിപ്പോർട്ടിലെ പരാമർശം ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
കെ.വൈ.സി. വിവരങ്ങൾ ഇല്ലാത്ത നിരവധി കസ്റ്റമർ ഐഡികൾ ഉള്ളതായും ഒരേ കെ.വൈ.സി. രേഖകളുടെ അടിസ്ഥാനത്തിൽ ഒന്നിലധികം കസ്റ്റമർ ഐ.ഡി.കൾ നൽകിയിട്ടുള്ളതായും ഒരു കസ്റ്റമർ ഐ.ഡി. ഉപയോഗിച്ച് ഒന്നിലധികം അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതായും റിപ്പോർട്ടിൽ നിരീക്ഷിച്ചിരിക്കുന്നത് സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടുള്ള തുടർനടപടികള്‍ എന്തൊക്കെയാണെന്നു വ്യക്തമാക്കുമോ;
( സി )
ട്രഷറി തട്ടിപ്പുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ട്രഷറി അക്കൗണ്ടുകളുടെ വിശ്വാസ്യത സംരക്ഷിക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?
തൃശൂര്‍ മെഡിക്കല്‍ കോളേജ് സബ്ട്രഷറി നിര്‍മ്മാണം
562.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിലെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് സബ്ട്രഷറി കെട്ടിട നിര്‍മ്മാണത്തിനുള്ള ഡി.പി.ആര്‍-ന് അംഗീകാരം നല്‍കി കെട്ടിട നിര്‍മ്മാണത്തിനുളള ഭരണാനുമതി നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാമോ?
563.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർവ്വീസ് പെൻഷൻ ഒരു ട്രഷറിയിൽ നിന്ന് മറ്റൊരു ട്രഷറിയിലേക്ക് മാറ്റുന്നതിന് വ്യവസ്ഥയുണ്ടോ;
( ബി )
എങ്കിൽ അതിൻമേലുളള നടപടിക്രമങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ നേരിട്ട് നിയമനം ​നേടിയവർക്ക് മസ്റ്ററിംഗിന് അൺഎംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ് നൽകണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടോ; എങ്കിൽ എത്ര വർഷത്തിലൊരിക്കലാണ് ഈ സർട്ടിഫിക്കറ്റ് നൽകേണ്ടതെന്ന് വ്യക്തമാക്കുമോ?
ചാലക്കുടി സബ് ട്രഷറി കെട്ടിട നിർമ്മാണം
564.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി സബ് ട്രഷറി കെട്ടിടത്തിന്റെ ശോച്യാവസ്ഥയും സ്ഥലപരിമിതിയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ചാലക്കുടി സബ് ട്രഷറിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് പി.എം.സി.യെ നിശ്ചയിച്ചിട്ടുണ്ടോയെന്നും ഡി.പി.ആര്‍., പ്ലാന്‍ എന്നിവ തയ്യാറാക്കിയിട്ടുണ്ടോയെന്നും അറിയിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
565.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോട്ടറി ഓഫീസുകളിൽ നിന്നും ഏജന്റുമാർക്ക് ലോട്ടറി ടിക്കറ്റുകൾ വിതരണം ചെയ്യുന്നത്തിനുള്ള മാനദണ്ഡങ്ങൾ വിശദമാക്കാമോ;
( ബി )
കേരള ഭാഗ്യക്കുറിക്ക് നിലവിൽ എത്ര ഏജന്റുമാർ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
സാധാരണക്കാരായ ചെറുകിട ഏജന്റുമാർക്കും പുതുതായി ഏജൻസി എടുത്തവർക്കും വില്പനയ്ക്കായി ലോട്ടറി ടിക്കറ്റ് ലഭിക്കുന്നില്ല എന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കാൻ സ്വീകരിക്കുന്ന നടപടികൾ വിശദമാക്കാമോ?
ലോട്ടറി ടിക്കറ്റുകളുടെ സമ്മാനഘടന പരിഷ്കരണം
566.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ഭാഗ്യക്കുറിയുടെ ഓരോ ദിവസത്തെ നറുക്കെടുപ്പിനും വേണ്ടി എത്ര ടിക്കറ്റുകളാണ് അച്ചടിക്കുന്നതെന്നും ഇതുവഴി എത്ര രൂപയാണ് ലഭിക്കുന്നതെന്നും വിശദമാക്കാമോ;
( ബി )
ഓരോ വിഭാഗത്തിലുംപെട്ട ലോട്ടറി ടിക്കറ്റ് വിൽപ്പനത്തുകയുടെ എത്ര ശതമാനമാണ് സമ്മാനമായി നൽകുന്നതെന്നും ഇത് എത്ര രൂപയാണെന്നും വിശദമാക്കാമോ;
( സി )
ലോട്ടറി ടിക്കറ്റ് ജനങ്ങൾക്ക് കൂടുതൽ ആകർഷകമാക്കുന്നതിനായി കൂടുതൽ പേർക്ക് സമ്മാനം ലഭിക്കുന്ന തരത്തിൽ സമ്മാനഘടന പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
567.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റിന്റെ വില അവസാനമായി വര്‍ദ്ധിപ്പിച്ചത് എന്നാണെന്ന് അറിയിക്കാമോ; ടിക്കറ്റിന്റെ വില വര്‍ദ്ധനവ് വഴി കൂടുതല്‍ കച്ചവടക്കാര്‍ക്ക് ലഭിക്കുന്ന നേട്ടം എന്തുകൊണ്ട് നടപ്പിലാക്കുന്നില്ലെന്ന് വിശദമാക്കാമോ?
568.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22, 2022-23, 2023-24 സാമ്പത്തിക വർഷങ്ങളിൽ കേരള സർക്കാരിന്റെ വിവിധ ലോട്ടറികളിലായി സമ്മാനാർഹമാകുകയും എന്നാൽ സമ്മാനം കൈപ്പറ്റാതിരിക്കുകയും ചെയ്ത വകയിൽ എത്ര രൂപ സർക്കാരിന് ലഭിച്ചു എന്ന വിവരം വർഷം തിരിച്ചു ലഭ്യമാക്കാമോ;
( ബി )
ഇങ്ങനെ ലഭിച്ച തുകയിൽ എത്ര രൂപ വീതം ഓരോ വർഷവും ചികിത്സാ സഹായ പദ്ധതിക്കായി നൽകി എന്ന് വിശദമാക്കാമോ?
569.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ ആസ്ഥാന ഓഫീസിൽ എത്ര ജീവനക്കാരുണ്ട്; കാറ്റഗറി തിരിച്ചുള്ള കണക്ക് പേരും തസ്തികയും സഹിതം നൽകാമോ;
( ബി )
ഇതിൽ മൂന്ന് വർഷം ആസ്ഥാന ഓഫീസിൽ സേവനം പൂർത്തിയാക്കിയ ജീവനക്കാര്‍ എന്ന് മുതലാണ് അവിടെ ജോലിനോക്കുന്നതെന്നുള്ള വിശദവിവരം വ്യക്തമാക്കാമോ;
( സി )
2017-ലെ പൊതുസ്ഥലമാറ്റ മാനദണ്ഢങ്ങൾ അനുസരിച്ചുള്ള സ്ഥലംമാറ്റം ഈ വകുപ്പിൽ നടത്തുന്നുണ്ടോ;
( ഡി )
ഈ വർഷത്തെ പൊതു സ്ഥലംമാറ്റം കഴിഞ്ഞോയെന്നും എങ്കിൽ അതിന് സ്വീകരിച്ച നടപടിക്രമങ്ങൾ എന്തൊക്കെയെന്നും വിശദീകരിക്കുമോ;
( ഇ )
ഓഡിറ്റ് റിപ്പോർട്ടുകളിൽ മറുപടി നൽകിയാലും യഥാസമയം അവ പരിശോധിച്ച് ഓഡിറ്റ് വകുപ്പിൽ നടപടികൾ സ്വീകരിക്കാത്തതിനാൽ തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാരും കൈമാറികിട്ടിയ സ്ഥാപനങ്ങളിലെ ജീവനക്കാരും പെൻഷൻ പറ്റുമ്പോൾ അവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിന്റെ കാര്യം പരിശോധിക്കുമോ;
( എഫ് )
ഏതു വർഷം മുതലുള്ള ഓഡിറ്റ് റിപ്പോർട്ടുകളാണ് നടപടി പൂർത്തിയാക്കാൻ പെന്റിങ്ങുള്ളതെന്ന് വർഷം സഹിതം വിശദാംശങ്ങൾ നൽകാമോ;
( ജി )
ഓഡിറ്റ് കമ്മീഷൻ രൂപീക്കരിക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ സംസ്ഥാന ഓഡിറ്റ് വകുപ്പിൽ ഡയറക്ടർ തസ്തിക ഐ.എ.എസ്. കേഡർ ആക്കുമോ?
570.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ. ശാഖകൾ വാർഷിക ബിസിനസ്  ലക്ഷ്യം പൂർത്തിയാക്കുന്നതിനായി ഹെഡ് ഓഫീസ്, റീജണൽ ഓഫീസ് തലത്തിൽ എന്തൊക്കെ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത് എന്ന് വിശദീകരിക്കാമോ;
( ബി )
വാർഷിക ലക്ഷ്യം പൂർത്തീകരിക്കുന്നതിൽ ശാഖകൾ വീഴ്ച വരുത്തിയതിന്റെ ഭാഗമായി കഴിഞ്ഞ ഏഴ് വർഷക്കാലയളവിൽ ഏതെല്ലാം ഉദ്യോഗസ്ഥർ ഏതൊക്കെ തരത്തിലുള്ള ശിക്ഷാനടപടികൾക്ക് വിധേയരായെന്ന് വിശദമാക്കാമോ;
( സി )
മേൽ സൂചിപ്പിച്ച ശാഖകളിലെ ബിസിനസിന്റെ  ചുമതലകൾ മേൽകാലയളവിൽ വഹിച്ചിരുന്ന ഹെഡ് ഓഫീസിലെയും റീജണൽ ഓഫീസിലെയും ഉദ്യോഗസ്ഥരിൽ ആരെയൊക്കെ വീഴ്ചയുടെ ഭാഗമായി ശിക്ഷാനടപടികൾക്ക്‌ വിധേയരാക്കിയിട്ടുണ്ട്; ഇല്ലെങ്കിൽ എന്തുകൊണ്ടെന്ന് വിശദമാക്കാമോ;
( ഡി )
കെ.എസ്.എഫ്.ഇ. യിൽ പ്രവർത്തിക്കുന്ന പ്രോപ്പർട്ടി വാല്യുവർ, പാനൽ അഡ്വക്കേറ്റ് എന്നിവരുമായി ഏതൊക്കെ തരത്തിലുള്ള കരാറുകൾ നിലവിലുണ്ട്; വ്യക്തമാക്കുമോ;
( ഇ )
വസ്തുവില നിർണയത്തിലെയോ വസ്തു സ്വീകരിക്കുന്നതിലെ  നിയമോപദേശത്തിലെയോ വീഴ്ചകൾ കാരണം കെ.എസ്.എഫ്.ഇ.ക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾ പ്രോപ്പർട്ടി വാല്യുവർമാരിൽ നിന്നും പാനൽ അഡ്വക്കേറ്റുമാരിൽ നിന്നും ഈടാക്കുന്ന തരത്തിലുള്ള കരാറുകൾ നിലവിലുണ്ടോ; ഇല്ലെങ്കിൽ വരുന്ന സാമ്പത്തിക വർഷം മുതൽ അത്തരത്തിലുള്ള വ്യവസ്ഥകൾ പ്രാബല്യത്തിൽ വരുത്തുമോയെന്ന് അറിയിക്കുമോ;
( എഫ് )
വരുന്ന സാമ്പത്തിക വർഷം മുതൽ കെ.എസ്.എഫ്.ഇ.യിൽ ജാമ്യം വയ്ക്കുന്ന വസ്തുവിന്റെ വില നിർണയത്തിന് ശാസ്ത്രീയവും ആധികാരികവുമായ വ്യവസ്ഥകളും ക്രമീകരണങ്ങളും നടപ്പിലാക്കാമോ?
കെ.എസ്.എഫ്.ഇ.യുടെ പുതിയ ബ്രാഞ്ച് അനുവദിക്കുന്നതിന്റെ മാനദണ്ഡങ്ങൾ
571.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ.യുടെ പുതിയ ബ്രാഞ്ച് അനുവദിക്കുന്നതിന്റെ മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പുതിയ ബ്രാഞ്ച് അനുവദിക്കുന്നതിന്റെ നടപടിക്രമങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
572.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തിലെ കാര്‍ത്തികപ്പള്ളിയില്‍ കെ.എസ്.എഫ്.ഇ.യുടെ പുതിയ ശാഖ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ; എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനോ കെ.എസ്.എഫ്.ഇ.യ്ക്കോ എന്തെങ്കിലും നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്മേല്‍ എന്ത് തുടര്‍നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാമോ?
573.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും 2024 ഓഗസ്റ്റ് 31 വരെ മെഡിസെപ്പിന് പുറത്തുള്ള മെഡിക്കൽ റീ-ഇംപേഴ്സ്മെന്റ് വഴിയുള്ള എത്ര അപേക്ഷകളിൽ തുക കൊടുത്ത് തീർക്കുവാനുണ്ട്; ഇതിൽ ഉൾപ്പെടുന്ന തുക എത്രയാണെന്ന് വകുപ്പ് തിരിച്ചുള്ള എണ്ണവും തുകയും ലഭ്യമാക്കാമോ;
( ബി )
സർക്കാരിന്റെ സാമ്പത്തിക പരാധീനത മൂലം പ്രസ്തുത അപേക്ഷകൾ അകാരണമായി താമസിപ്പിക്കുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ അപേക്ഷകൾ തീർപ്പാക്കുവാൻ സേവനാവകാശ നിയമപ്രകാരം കാലപരിധി നിലവിലുണ്ടോ; ഇത്തരം അപേക്ഷകളിൽ ആശുപത്രി ചികിത്സാ ചെലവുകൾ സമയബന്ധിതമായി കൊടുക്കുവാൻ വേണ്ട നിർദേശം നൽകുവാൻ തയ്യാറാകുമോയെന്ന് വ്യക്തമാക്കുമോ?
574.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മെഡിസെപ്പിലൂടെ എത്ര തുകയാണ് ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ചികിത്സക്കായി അനുവദിച്ചിട്ടുള്ളതന്ന് വിശദമാക്കുമോ;
( ബി )
നിലവില്‍ എത്ര ജീവനക്കാരും പെന്‍ഷന്‍കാരുമാണ് മെ‍ഡിസെപ്പില്‍ അംഗങ്ങളായിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത ആളുകള്‍ക്ക് സമയബന്ധിതമായി ഇന്‍ഷുറന്‍സ് തുക നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതന്ന് വിശദമാക്കുമോ?
575.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ്പ് പദ്ധതി നടപ്പിലാക്കിയത് എന്നു മുതലാണെന്നും ജീവനക്കാരും സര്‍വീസ് പെന്‍ഷന്‍കാരും നല്‍കി വരുന്ന മെഡിസെപ്പ് പ്രീമിയം തുക എത്ര വീതമാണെന്നും അറിയിക്കുമോ;
( ബി )
ഒരു വര്‍ഷം ഇത്തരത്തില്‍ എത്ര തുകയാണ് മെഡിസെപ്പ് പദ്ധതിക്കായി ശമ്പളം/പെന്‍ഷനില്‍ നിന്നും സര്‍ക്കാര്‍ പിടിക്കുന്നത്; നിലവില്‍ ഏത് കമ്പനിയാണ് മെഡിസെപ്പ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കി വരുന്നതെന്നും സര്‍ക്കാര്‍ എത്ര തുകയാണ് ഓരോ വര്‍ഷവും ഈ ഇന്‍ഷുറന്‍സ് കമ്പനിക്ക് പ്രീമിയം ഇനത്തില്‍ നല്‍കി വരുന്നതെന്നുംഅറിയിക്കുമോ;
( സി )
ഏതൊക്കെ ചികിത്സയ്ക്കാണ് മെഡിസെപ്പ് മുഖേന ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്; സംസ്ഥാനത്തെ ഏതൊക്കെ ആശുപത്രികളിലാണ് മെഡിസെപ്പ് ചികിത്സാ സൗകര്യം ലഭിക്കുന്നത്; വ്യക്തമാക്കുമോ?
576.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള മെഡിസെപ് പദ്ധതി നടപ്പാക്കിയത് എന്നു മുതലാണ്; മെഡിസെപ് പ്രീമിയം തുകയായി എത്ര തുക വീതമാണ് ജീവനക്കാരും സര്‍വ്വീസ് പെന്‍ഷന്‍കാരും നല്‍കി വരുന്നത്; വിശദമാക്കാമോ;
( ബി )
ഒരു വര്‍ഷം ഇത്തരത്തില്‍ എത്ര തുകയാണ് മെഡിസെപ് പദ്ധതിക്കായി സര്‍ക്കാര്‍ ശമ്പളം/പെന്‍ഷനില്‍ നിന്ന് പിടിക്കുന്നത്; നിലവില്‍ ഏത് കമ്പനിയാണ് മെഡിസെപ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കി വരുന്നത്; സര്‍ക്കാര്‍ എത്ര തുകയാണ് ഓരോ വര്‍ഷവും ഈ ഇന്‍ഷുറന്‍സ് കമ്പനിക്ക് പ്രീമിയം ഇനത്തില്‍ നല്‍കി വരുന്നത്;
( സി )
ഏതൊക്കെ ചികിത്സകള്‍ക്കാണ് മെഡിസെപ് മുഖേന ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്; സംസ്ഥാനത്തെ ഏതൊക്കെ ആശുപത്രികളിലാണ് മെഡിസെപ് ചികിത്സാ സൗകര്യം ലഭിക്കുന്നത്;വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്തെ പല സ്വകാര്യ ആശുപത്രികളിലെയും ചില പ്രധാനപ്പെട്ട ചികിത്സാ വിഭാഗങ്ങളെ മെഡിസെപ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിച്ച് ഒരേ ആശുപത്രിയിലെ എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്നും മെഡിസെപ് ആനുകൂല്യം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഇ )
മെഡിസെപ് പദ്ധതിയില്‍ അംഗമായ ചില സ്വകാര്യ ആശുപത്രികള്‍ ഗുണഭോക്താക്കള്‍ക്ക് മെഡിസെപ് ആനുകൂല്യം നിഷേധിക്കുന്ന നിലപാട് സ്വീകരിക്കുന്നതു സംബന്ധിച്ച് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ; ഇത്തരം പരാതികളില്‍ എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് വിശദമാക്കാമോ?
577.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുമായി ഒപ്പിട്ട ധാരണാപത്രത്തിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാലതാമസം ഉണ്ടാകാനുള്ള കാരണം വ്യക്തമാക്കുമോ;
( ബി )
രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടെങ്കിൽ കരാറിന്റെ പകർപ്പ് ലഭ്യമാക്കുമോ?
578.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 ജൂലൈയില്‍ ആരംഭിച്ച മെഡിസെപ്പ് പദ്ധതി മുഖാന്തിരം ചികിത്സാ ക്ലെയിമുകള്‍ക്കായി ഇതുവരെ എത്ര കോടി രൂപ അനുവദിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?
579.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീമതി യു പ്രതിഭ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യാവസായിക രംഗത്തുണ്ടാകുന്ന മുന്നേറ്റത്തില്‍ കേരള ധനകാര്യ കോര്‍പ്പറേഷന്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സ്റ്റാര്‍ട്ടപ്പ് മേഖലയുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഇതുമായി ബന്ധപ്പെട്ട് സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് നടത്തുവാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.