|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >11th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 12th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*121.
ശ്രീ.
എച്ച്. സലാം
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ
വി കെ പ്രശാന്ത്
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യെ
ആധുനികവല്‍ക്കരിക്കാന്‍
സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണ്; എന്തെല്ലാം
സേവനങ്ങളാണ് യാത്രക്കാര്‍ക്ക്
ഓണ്‍ലൈനില്‍ ലഭ്യമാകുന്നത്;
വിശദമാക്കുമോ;
(
ബി )
പൊതുഗതാഗത
രംഗത്തെന്നപോലെ ഇന്ധന വിതരണ
മേഖലയിലും
കെ.എസ്.ആര്‍.ടി.സി.യ്ക്ക്
ചുവടുറപ്പിക്കാന്‍
പദ്ധതികളുണ്ടോ; ഇന്ധന വിതരണ
രംഗത്ത് നേട്ടമുണ്ടാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ; എങ്കില്‍
വിശദാംശം നല്‍കുമോ;
(
സി )
കൂടുതല്‍
ഫ്യുവൽ റീട്ടെയില്‍
ഔട്ട്‍ലെറ്റുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
*122.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
എൻ. ഷംസുദ്ദീൻ
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ജൈവകൃഷിയിൽ
ഏർപ്പെട്ടിരിക്കുന്ന കർഷകരുടെ
സ്ഥിതിവിവര കണക്കുകൾ
ശേഖരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ഉല്പാദനച്ചെലവ്
വർദ്ധിക്കുകയും ഉല്പാദനക്ഷമത
കുറയുകയും ചെയ്യുന്നതിനാൽ
കർഷകർ ഈ കൃഷിരീതിയിൽ നിന്നും
പിന്മാറുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
ജൈവകൃഷിയിൽ
ഏർപ്പെട്ടിരിക്കുന്നവരെ
സഹായിക്കാൻ എന്തെങ്കിലും
പദ്ധതി ആവിഷ്കരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
*123.
ശ്രീ.
എൻ. കെ. അക്ബര്‍
ശ്രീ.
എം. എം. മണി
ശ്രീ.
പി. ടി. എ. റഹീം
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ന്യൂനപക്ഷ
സമുദായങ്ങളെ ശാക്തീകരിക്കുക,
സാമ്പത്തിക സേവനങ്ങള്‍
ലഭ്യമാക്കി അവര്‍ക്ക്
സാമൂഹ്യനീതി ഉറപ്പാക്കുക
എന്നീ ലക്ഷ്യങ്ങളോടെ
രൂപീകരിച്ച ന്യൂനപക്ഷ വികസന
ധനകാര്യ കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍ അതിനു
പര്യാപ്തമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
ബി )
പ്രസ്തുത
കോര്‍പ്പറേഷന്‍
ആവിഷ്ക്കരിച്ചു നടപ്പാക്കി
വരുന്ന വായ്പാ പദ്ധതികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(
സി )
ന്യൂനപക്ഷ
വിഭാഗങ്ങള്‍ക്ക് സാമ്പത്തിക
സഹായം ലഭ്യമാക്കുന്നതിന്
മറ്റെന്തെല്ലാം പദ്ധതികളാണ്
പ്രസ്തുത കോര്‍പ്പറേഷന്‍ വഴി
നടപ്പാക്കി വരുന്നത്;
വ്യക്തമാക്കുമോ?
*124.
ശ്രീ.
പ്രമോദ് നാരായൺ
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
ജോബ് മൈക്കിള്‍
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
തോട്ടവിളകളായ റബ്ബർ, കാപ്പി,
കൊക്കോ തുടങ്ങിയവ
ഉല്പാദിപ്പിക്കുന്ന കർഷകരെ
സഹായിക്കുന്നതിന് ഈ സർക്കാർ
സ്വീകരിച്ച നടപടി
അറിയിക്കാമോ;
(
ബി )
റബ്ബർ,
കാപ്പി, കൊക്കോ തുടങ്ങി ഏഴിനം
തോട്ടവിളകളുടെ
കയറ്റുമതിയുമായി ബന്ധപ്പെട്ട്
യൂറോപ്യന്‍ രാജ്യങ്ങള്‍
നിയന്ത്രണം
ഏർപ്പെടുത്തുന്നതിനെ
സംബന്ധിച്ച് കേന്ദ്രസർക്കാരിൽ
നിന്നുള്ള അറിയിപ്പ്
ലഭിച്ചിട്ടുണ്ടോ; പ്രസ്തുത
നിബന്ധനകള്‍ ഒഴിവാക്കാന്‍
എന്തു നടപടിയാണ്
കൈക്കൊണ്ടിട്ടുള്ളത്;
വിശദമാക്കാമോ;
(
സി )
അത്യുല്പാദനശേഷിയുള്ള
കൊക്കോ തൈകള്‍
ഉല്പാദിപ്പിക്കുന്ന പ്രാദേശിക
കർഷകർക്ക് അംഗീകാരം
നല്‍കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടി
അറിയിക്കുമോ; കാർഷിക
സർവകലാശാല ഇക്കാര്യത്തില്‍
തദ്ദേശീയർക്ക് കൂടുതല്‍
പരിഗണന നല്‍കി ഇത്തരം തൈകള്‍
ഉല്പാദിപ്പിക്കുന്നവർക്ക്
അംഗീകാരം നല്‍കാൻ നടപടി
സ്വീകരിക്കുമോ?
*125.
ഡോ.
കെ. ടി. ജലീൽ
ശ്രീ.
കെ.വി.സുമേഷ്
ശ്രീ.
ഐ. ബി. സതീഷ്
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉന്നത
വിദ്യാഭ്യാസ മേഖലയുടെ
ഗുണനിലവാരവും ആധുനിക
ഗവേഷണങ്ങളും
മെച്ചപ്പെടുത്തുകയെന്ന
ലക്ഷ്യത്തോടെ സംസ്ഥാനത്ത്
മികവിന്റെ കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം നല്‍കുമോ;
(
ബി )
പ്രസ്തുത
മികവിന്റെ കേന്ദ്രങ്ങള്‍
ഏതൊക്കെ മേഖലകളിലാണ്
ആരംഭിക്കുന്നതെന്ന്
അറിയിക്കുമോ;
(
സി )
പാഠ്യപദ്ധതി
രൂപകല്പന, ഗവേഷണം,
വിദ്യാര്‍ത്ഥി പരിശീലനം
എന്നിവയെ അടിസ്ഥാനമാക്കി ഇവ
ആരംഭിക്കാൻ പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
പ്രസ്തുത
കേന്ദ്രങ്ങള്‍
സ്ഥാപിക്കുന്നതിലൂടെ
സംസ്ഥാനത്തിന്റെ ഉന്നത
വിദ്യാഭ്യാസരംഗത്ത്
എന്തെല്ലാം നേട്ടങ്ങളാണ്
പ്രതീക്ഷിക്കുന്നതെന്നുള്ള
വിശദാംശം നല്‍കാമോ?
*126.
ശ്രീ.
സി.സി. മുകുന്ദൻ
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
മൃഗസംരക്ഷണ-ക്ഷീര മേഖലകളുടെ
സമഗ്രമായ വളർച്ചയ്ക്ക് ആധുനിക
സാങ്കേതികവിദ്യയുടെ
സഹായത്തോടെയുളള നൂതന
സങ്കേതങ്ങള്‍
പ്രയോജനപ്പെടുത്തേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
മൃഗസംരക്ഷണ-ക്ഷീര
മേഖലയിലെ കർഷകർക്കായുള്ള
ഇ-സമൃദ്ധ മൊബൈൽ
ആപ്ലിക്കേഷന്റെ പ്രവർത്തനം
വിശകലന
വിധേയമാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
എല്ലാ
മൃഗാശുപത്രികളെയും ഇ-സമൃദ്ധ
മൊബൈൽ ആപ്ലിക്കേഷൻ വഴി
ബന്ധിപ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
ഡോക്ടറുടെ
സേവനം മുൻകൂട്ടി
ഉറപ്പാക്കുന്നതോടൊപ്പം
വാക്സിനേഷൻ സർട്ടിഫിക്കറ്റ്,
ആരോഗ്യ സർട്ടിഫിക്കറ്റ്, ലാബ്
റിപ്പോർട്ടുകൾ എന്നിവ
ലഭ്യമാകുന്ന സമ്പൂർണ്ണ
മൃഗാരോഗ്യ മാനേജ്മെന്റ്
സംവിധാനമായി ഇ-സമൃദ്ധ മൊബൈൽ
ആപ്ലിക്കേഷനെ
വികസിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
*127.
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ.
കെ. എം. സച്ചിന്‍ദേവ്
ശ്രീ
വി കെ പ്രശാന്ത് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉന്നത
വിദ്യാഭ്യാസ വകുപ്പിനു കീഴിലെ
സര്‍വകലാശാലകളില്‍ നാലുവര്‍ഷ
ബിരുദ പ്രോഗ്രാമുകള്‍
ആരംഭിക്കുന്ന
പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്നു
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പ്രോഗ്രാമുകളുടെ കരിക്കുലം
അനുസരിച്ച് എന്തെല്ലാം
അവസരങ്ങളാണ്
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭ്യമാകുന്നതെന്നു
വിശദമാക്കുമോ;
(
സി )
ബിരുദ
പ്രോഗ്രാമുകള്‍ പൂര്‍ണമായും
നാലുവര്‍ഷ ഘടനയിലേക്ക്
മാറുന്നതോടെ എന്തെല്ലാം
നേട്ടങ്ങളാണ് ഉന്നത
വിദ്യാഭ്യാസ മേഖലയില്‍
പ്രതീക്ഷിക്കുന്നത്
എന്നറിയിക്കുമോ?
*128.
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീമതി
കാനത്തില്‍ ജമീല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വയനാട്
ജില്ലയിലെ മേപ്പാടി
പഞ്ചായത്തിലും പരിസരങ്ങളിലും
2024 ജൂലൈ 30-ന് ഉണ്ടായ
ഉരുള്‍പൊട്ടലും മറ്റ് പ്രകൃതി
ദുരന്തങ്ങളും കാര്‍ഷിക
മേഖലയില്‍ ഉണ്ടാക്കിയ
നാശനഷ്ടങ്ങള്‍ പ്രത്യേകമായി
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
ബി )
പ്രസ്തുത
പ്രദേശത്തെ
കാര്‍ഷികവൃത്തിയിലേര്‍പ്പെട്ടിരുന്ന
കുടുംബങ്ങള്‍, അവരുടെ
കാര്‍ഷികോപകരണങ്ങള്‍,
കാര്‍ഷിക വായ്പകള്‍ എന്നിവ
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ നൽകാമോ;
(
സി )
ഉരുള്‍പൊട്ടലിൽ
കൃഷിനാശം സംഭവിച്ചവര്‍ക്ക്
നഷ്ടപരിഹാരവും പുനരധിവാസവും
ഉറപ്പുവരുത്തുന്നതിനായി നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
*129.
ശ്രീ.
ഇ കെ വിജയൻ
ശ്രീ
വി ശശി
ശ്രീമതി
സി. കെ. ആശ
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഗുണനിലവാരമില്ലാത്ത
കാലിത്തീറ്റ
കഴിച്ചതിനെത്തുടർന്ന്
കന്നുകാലികൾക്ക് ജീവഹാനി
സംഭവിച്ചതായി റിപ്പോർട്ട്
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
കാലിത്തീറ്റയുടെ
ഗുണനിലവാരക്കുറവ് കാരണം
കന്നുകാലികൾക്ക് ജീവഹാനി
സംഭവിച്ചാൽ കാലിത്തീറ്റ
കമ്പനികളിൽ നിന്ന്
നഷ്ടപരിഹാരം ഈടാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(
സി )
കന്നുകാലികൾക്ക്
വിതരണം ചെയ്യുന്ന
കാലിത്തീറ്റയുടെ ഗുണനിലവാരം
ഉറപ്പാക്കുന്നതിന് എന്തെല്ലാം
സംവിധാനങ്ങളാണ് നിലവിലുള്ളത്;
വിശദമാക്കാമോ;
(
ഡി )
കാലിത്തീറ്റയുടെ
ഗുണനിലവാരത്തോടൊപ്പം വിപണിവില
നിയന്ത്രിക്കുകയെന്ന
ഉദ്ദേശത്തോടുകൂടി
നടത്തിവരുന്ന പ്രവർത്തനങ്ങൾ
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
*130.
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
എം. വിൻസെന്റ്
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേന്ദ്രസർക്കാരിന്റെ
പി.എം. ഇ-ബസ് സേവാ പദ്ധതിയുടെ
ഭാഗമായി സംസ്ഥാനങ്ങൾക്ക്
അനുവദിക്കുന്ന ഇലക്ട്രിക്
ബസുകൾ കേരളത്തിന്
ആവശ്യമില്ലെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
കെ.എസ്.ആർ.ടി.സി.യ്ക്ക്
ഡീസൽ ബസുകൾ വാങ്ങുന്നതിനായി
പ്ലാൻ ഫണ്ടിൽ വകയിരുത്തിയ തുക
ധനവകുപ്പ്
വെട്ടിക്കുറച്ചിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത പദ്ധതിയുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
(
സി )
പി.എം.
ഇ-ബസ് സേവാ പദ്ധതിയിൽ ബസ്സുകൾ
അനുവദിക്കുന്നതിന്
മാനദണ്ഡങ്ങൾ എന്തൊക്കെയാണ്;
കെ.എസ്.ആർ.ടി.സി. ഇലക്ട്രിക്
ബസുകൾ പൂർണ്ണമായും
ഒഴിവാക്കുന്നതിന്റെ ഭാഗമായാണോ
പ്രസ്തുത പദ്ധതിയിൽ നിന്നും
പിന്മാറിയതെന്നു
വ്യക്തമാക്കുമോ?
*131.
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീമതി
യു പ്രതിഭ
ഡോ.
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പ്രൈമറി
വിദ്യാർത്ഥികളുടെ മാനസിക,
ശാരീരിക കഴിവുകൾ
വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട്
പ്രത്യേക പദ്ധതി നടപ്പാക്കി
വരുന്നുണ്ടോ; അറിയിക്കുമോ;
(
ബി )
പ്രൈമറി
വിദ്യാർത്ഥികൾക്ക് ശാരീരിക
വ്യായാമങ്ങളിൽ
ഏർപ്പെടുന്നതിന്
സംവിധാനമൊരുക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
സ്കൂളുകളിൽ
അത്‍ലറ്റിക്സ് പരിശീലനത്തിനും
ഫുട്ബോൾ പരിശീലനത്തിനുമായി
ആവിഷ്കരിച്ച പദ്ധതികൾ
ഏതൊക്കെയെന്ന് വിശദമാക്കാമോ;
(
ഡി )
സ്കൂളുകളിൽ
നടപ്പാക്കി വരുന്ന വിവിധ
കായിക പരിശീലന പദ്ധതികളുടെ
വിശദാംശം നൽകാമോ?
*132.
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ.
കെ.വി.സുമേഷ്
ശ്രീ.
പി.പി. സുമോദ്
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ കായിക മേഖലയില്‍
അടിസ്ഥാനസൗകര്യ വികസനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി വരുന്നത്;
വിശദാംശം നല്‍കുമോ;
(
ബി )
കായിക
വകുപ്പിന് കീഴിലെ മുഴുവന്‍
സ്ഥാപനങ്ങള്‍ക്കുമായുള്ള
കേന്ദ്രം എന്ന നിലയില്‍
നിര്‍മ്മിക്കുന്ന കായികഭവന്റെ
പ്രവൃത്തി ഏതു ഘട്ടത്തിലാണ്;
ഇത് കായിക മേഖലയ്ക്ക്
എത്രത്തോളം സഹായകമാണ്;
വിശദമാക്കുമോ;
(
സി )
സംസ്ഥാന,
ജില്ലാ സ്പോര്‍ട്സ്
കൗണ്‍സിലുകളുടെ
പ്രവര്‍ത്തനങ്ങള്‍ അവലോകനം
ചെയ്തിട്ടുണ്ടോ; എങ്കില്‍
വിശദമാക്കുമോ; സ്പോര്‍ട്സ്
കൗണ്‍സിലുകളുടെ
പ്രവര്‍ത്തനങ്ങള്‍
നവീകരിക്കുന്നതിനും
ഊര്‍ജ്ജസ്വലമാക്കുന്നതിനും
ഉതകുന്ന പദ്ധതികള്‍
ആരംഭിക്കുമോ?
*133.
ശ്രീ.
കെ. എം. സച്ചിന്‍ദേവ്
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
വി ജോയി
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഉന്നത വിദ്യാഭ്യാസരംഗത്ത്
നടത്താനുദ്ദേശിക്കുന്ന നവീകരണ
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട്
സര്‍വകലാശാലകള്‍ക്കുള്ളില്‍
പ്രത്യേകമായ ഓട്ടോണമസ്
ഇന്റര്‍ യൂണിവേഴ്സിറ്റി
സെന്ററുകളും സ്കൂളുകളും
സ്ഥാപിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍ നിലവില്‍
ഏതു ഘട്ടത്തിലാണെന്നും
എന്തൊക്കെ വിഷയങ്ങളാണ്
ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും
വിശദമാക്കുമോ;
(
സി )
സര്‍വകലാശാല
തലത്തില്‍ ഗവേഷണഫലങ്ങള്‍
പ്രായോഗികമാക്കുന്നതിന്
സ്വീകരിച്ചുവരുന്ന നടപടികൾ
എന്തെല്ലാമാണെന്നു
വിശദമാക്കുമോ?
*134.
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ
ഡി കെ മുരളി
ശ്രീ.
ആന്റണി ജോൺ
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റബര്‍
കൃഷിയെയും റബര്‍ കര്‍ഷകരെയും
സംരക്ഷിക്കുന്നതിനായി
സ്വീകരിച്ചുവരുന്ന നടപടികൾ
എന്തൊക്കെയാണെന്നു
വ്യക്തമാക്കുമോ;
(
ബി )
റബറിന്റെ
റീ പ്ലാന്റിംഗ് സബ്സിഡി
ഉയര്‍ത്തുന്നതിനും താങ്ങുവില
പ്രഖ്യാപിക്കുന്നതിനും നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ;
(
സി )
റബര്‍
ഉല്പാദന സൗകര്യം
സൃഷ്ടിക്കുന്നതിനായി പ്രത്യേക
കമ്പനി രൂപീകരിച്ചിട്ടുണ്ടോ;
എന്തൊക്കെ കാര്യങ്ങളാണ്
ഇതുവഴി ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കുമോ;
(
ഡി )
റോഡ്
നിര്‍മ്മാണത്തിന് റബര്‍
ഉപയോഗിക്കുവാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം നല്‍കുമോ?
*135.
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
പി. ബാലചന്ദ്രൻ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാർഷിക
മേഖലയുടെ വളർച്ചയ്ക്ക് ആധുനിക
സാങ്കേതികവിദ്യകളുടെ ഉപയോഗം
പ്രോത്സാഹിപ്പിക്കേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
വിദേശരാജ്യങ്ങളിൽ
ഉപയോഗിച്ചുവരുന്ന നവീന കാർഷിക
സാങ്കേതികവിദ്യകൾ സംസ്ഥാനത്ത്
പ്രാവർത്തികമാക്കുന്നതിനും
വ്യാപിപ്പിക്കുന്നതിനും എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്നു
വിശദമാക്കുമോ;
(
സി )
കർഷകർക്ക്
ആധുനിക
സാങ്കേതികവിദ്യാധിഷ്ഠിത
കൃഷിരീതികളില്‍ പരിശീലനം
നൽകുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഡി )
കൃഷിയിടങ്ങളിൽ
ആധുനിക ഫാമിംഗ് സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
എന്തെല്ലാം
സാമ്പത്തിക-നൈപുണ്യ വികസന
സഹായങ്ങളാണ് വകുപ്പ്
നല്‍കിവരുന്നത്;
വിശദമാക്കുമോ?
*136.
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
എൻ. ഷംസുദ്ദീൻ
ശ്രീ.
യു. എ. ലത്തീഫ്
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പശ്ചിമഘട്ട
മലനിരകളിലെ പരിസ്ഥിതിലോല
മേഖലയിലുള്ള കൃഷിരീതി മണ്ണിനെ
സംരക്ഷിക്കാൻ
പര്യാപ്തമല്ലെന്നു
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
മലവെളളപ്പാച്ചിൽ,
ഉരുൾപൊട്ടൽ എന്നിവയിൽ
നിന്നും മണ്ണിനെ സംരക്ഷിക്കാൻ
കഴിയുന്ന കൃഷിരീതി
നടപ്പാക്കാൻ എന്തു നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(
സി )
നിലവിലെ
കൃഷിരീതികൾ പുന:ക്രമീകരിച്ച്
പ്രകൃതിദുരന്തങ്ങൾ ഒരു
പരിധിവരെ തടയാൻ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
*137.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പച്ചക്കറി ഉല്പാദനത്തില്‍
സ്വയംപര്യാപ്തത കൈവരിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ; ഇതിനായി
നടപ്പാക്കിവരുന്ന പദ്ധതികള്‍
ഏതൊക്കെയാണ് എന്നറിയിക്കുമോ;
(
ബി )
ഈ
സര്‍ക്കാര്‍ വന്നശേഷം
സ്വയംപര്യാപ്തത കൈവരിക്കാന്‍
ആവിഷ്കരിച്ച പദ്ധതികള്‍
എത്രത്തോളം
ഫലപ്രദമായിട്ടുണ്ട്; ഇതിനായി
മറ്റ് വകുപ്പുകളെയും
ഏജന്‍സികളെയും
ഏകോപിപ്പിക്കാൻ
കഴിഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
പച്ചക്കറികളിലെ
വിഷാംശം ശാസ്ത്രീയമായി
നിരീക്ഷിക്കുന്നതിനും പരിഹാരം
കാണുന്നതിനും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
*138.
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മൃഗസംരക്ഷണ
വകുപ്പ് നല്‍കിവരുന്ന
സേവനങ്ങളും മൃഗചികിത്സാ
സൗകര്യങ്ങളും അടിയന്തരമായി
ലഭ്യമാക്കുന്നതിന് പ്രത്യേക
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
മൃഗസംരക്ഷണ
പ്രവര്‍ത്തനങ്ങളെ ഡിജിറ്റലായി
സംയോജിപ്പിക്കുന്നതിന്
പ്രസ്തുത പദ്ധതി മുഖേന
ലക്ഷ്യമിടുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
സി )
അടിയന്തര
സന്ദര്‍ഭങ്ങളില്‍
വീട്ടുപടിക്കല്‍ ചികിത്സാ
സേവനം ലഭിക്കുന്നതിന്
സാധ്യമാണോയെന്നും
മറ്റെന്തെല്ലാം സേവനങ്ങളും
സൗകര്യങ്ങളുമാണ് പ്രസ്തുത
പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക്
ലഭ്യമാക്കുന്നതെന്നും
വിശദമാക്കുമോ?
*139.
ശ്രീ.
സി. ആര്‍. മഹേഷ്
ശ്രീ.
സണ്ണി ജോസഫ്
ശ്രീ.
ടി. സിദ്ദിഖ്
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭാരവാഹനങ്ങളിലും
ട്രെയിലറുകളിലും റിയർ അണ്ടർ
റണ്‍ പ്രൊട്ടക്ടീവ് ഡിവൈസ്,
ലാറ്ററൽ അണ്ടർ റണ്‍
പ്രൊട്ടക്ടീവ് ഡിവൈസ് എന്നിവ
നിർബന്ധമാക്കണമെന്ന നിയമം
സംസ്ഥാനത്ത്
നടപ്പാക്കുന്നുവെന്ന്
ഉറപ്പാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ഇത്
സംബന്ധിച്ച് കേന്ദ്രസർക്കാരിൽ
നിന്നും എന്തെങ്കിലും
നിർദ്ദേശം ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
വലിയ
വാഹനങ്ങളുടെ അടിയിലേക്ക്
ചെറിയ വാഹനങ്ങൾ കയറിപ്പോകുന്ന
അപകടങ്ങൾ വർധിച്ചുവരുന്ന
സാഹചര്യത്തിൽ ആർ.യു.പി.ഡി.,
എൽ.യു.പി.ഡി. ഡിവൈസുകൾ
സ്ഥാപിക്കുന്നത് സംബന്ധിച്ച
പരിശോധനകൾ കർശനമാക്കുമോ;
വിശദാംശം നൽകുമോ?
*140.
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
സി.സി. മുകുന്ദൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
കാർഷികോല്പന്നങ്ങൾക്ക്
മൂല്യവർദ്ധനവിലൂടെ കൂടുതൽ
വിപണി ലഭ്യത ഉണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
വിവിധ
മൂല്യവർദ്ധിത ഉല്പന്നങ്ങൾ
കേരളഗ്രോ എന്ന ബ്രാൻഡിലൂടെ
വിപണനം ചെയ്യുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
കേരളഗ്രോ
ബ്രാൻഡിലൂടെ വിപണനം ചെയ്യുന്ന
ഉല്പന്നങ്ങളുടെ ഗുണമേന്മ
ഉറപ്പുവരുത്തുന്നതിന് എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്നു
വിശദമാക്കുമോ;
(
ഡി )
കേരളഗ്രോ
ഔട്ട്‍ലെറ്റുകൾ എല്ലാ
ജില്ലകളിലും
ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
*141.
ശ്രീ
വി ജോയി
ശ്രീ
എം രാജഗോപാലൻ
ശ്രീ.
എച്ച്. സലാം
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
സമഗ്ര കായിക വികസനം
ലക്ഷ്യമിട്ട് വിദേശ
സർക്കാരുകളുമായി
സഹകരിച്ചുകൊണ്ടുള്ള പ്രവർത്തന
പദ്ധതിക്ക് രൂപം
കൊടുത്തിട്ടുണ്ടോ;
(
ബി )
കായിക
മേഖലയിൽ എന്തെല്ലാം
നേട്ടങ്ങളാണ് ഇതിലൂടെ
കൈവരിക്കാൻ ഉദ്ദേശിക്കുന്നത്;
വിശദാംശം നൽകുമോ;
(
സി )
ലോകത്തെ
പ്രമുഖ ക്ലബായ എ.സി.
മിലാനുമായി സഹകരിച്ച്
സംസ്ഥാനത്ത് ഫുട്ബോൾ അക്കാദമി
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ;
(
ഡി )
പരിശീലന
രംഗത്തും കായിക അക്കാദമി
രംഗത്തും സഹകരിച്ച്
പ്രവർത്തിക്കുന്നതിന്
സ്പാനിഷ് സ്പോർട്സ്
കൗൺസിലുമായി
ധാരണയുണ്ടാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
*142.
ശ്രീമതി
സി. കെ. ആശ
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ
വി ശശി
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ഉൾനാടൻ ടൂറിസത്തിന് കരുത്തു
പകരുവാൻ ജലഗതാഗത വകുപ്പിനെ
ഉപയോഗപ്പെടുത്തുന്നതിനുള്ള
സാധ്യത
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
വിനോദസഞ്ചാരത്തിനായി
ജലഗതാഗത വകുപ്പ് നിലവിൽ
സർവീസുകൾ നടത്തുന്നുണ്ടോ;
അറിയിക്കുമോ;
(
സി )
വിനോദസഞ്ചാരികൾക്കായി
കൂടുതൽ സൗകര്യങ്ങളുള്ള
ജലഗതാഗത സർവീസുകൾ
ഏർപ്പെടുത്താൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ഡി )
സുരക്ഷിതവും
ശബ്ദരഹിതവും മലിനീകരണം
കുറഞ്ഞതുമായ സോളാർ ബോട്ടുകൾ
ഉപയോഗിച്ച്
വിനോദസഞ്ചാരത്തിനായി കൂടുതൽ
സർവീസുകൾ നടത്തുന്നതിനുള്ള
സാധ്യത പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
*143.
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
എം.വിജിന്‍
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
യുവാക്കള്‍ക്കിടയിലെ
നൂതനാശയങ്ങളെ
പ്രോത്സാഹിപ്പിക്കാനും
നൈപുണ്യപരിശീലനം നല്‍കാനും
ഉതകുന്ന രീതിയില്‍ ക്യാംപസ്
ഇന്‍ഡസ്ട്രിയല്‍
പാര്‍ക്കുകള്‍ക്ക് രൂപം നൽകാൻ
തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം നല്‍കാമോ;
(
ബി )
പ്രാദേശിക
സംരംഭകത്വവികസനം
പ്രോത്സാഹിപ്പിക്കുന്നതിന്
പ്രസ്തുത പാര്‍ക്കുകള്‍
സഹായകമാണോ; വിശദമാക്കാമോ;
(
സി )
പോളിടെക്നിക്
കോളേജുകളില്‍ പഠനത്തോടൊപ്പം
വരുമാനമാര്‍ഗ്ഗം
കണ്ടെത്താനായി പ്രത്യേക
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
*144.
ശ്രീ.
എം. എം. മണി
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ.
പി. ടി. എ. റഹീം
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാർ വന്നതിനുശേഷം
മുതിർന്ന പൗരന്മാരുടെ
ആരോഗ്യസുരക്ഷ
ഉറപ്പുവരുത്തുന്നതിനായി
പദ്ധതികൾ
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
ബി )
അനാഥരാക്കപ്പടുന്ന
മുതിർന്ന പൗരന്മാരുടെ
പുനരധിവാസം
സാധ്യമാക്കുന്നതിനായി
പ്രത്യേക പദ്ധതികൾ
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
സി )
മുതിർന്ന
പൗരന്മാരുടെ അറിവും
അനുഭവസമ്പത്തും പുതിയ
തലമുറയ്ക്ക്
അനുഭവവേദ്യമാക്കുന്നതിനും
സാമൂഹിക ജീവിതത്തിൽ അവരെ
സജീവമാക്കുന്നതിനും അതുവഴി
ഊർജ്ജസ്വലമായ വാർദ്ധക്യ
ജിവിതം നയിക്കുന്നതിനും
പര്യാപ്തമാക്കുന്നതിനാവശ്യമായ
പദ്ധതികൾ ആസൂത്രണം ചെയ്തു
നടപ്പാക്കുമോ?
*145.
ശ്രീ.
ടി. സിദ്ദിഖ്
ശ്രീ.
സണ്ണി ജോസഫ്
ശ്രീ.
സി. ആര്‍. മഹേഷ്
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
കർഷക കടാശ്വാസ കമ്മീഷൻ കഴിഞ്ഞ
മൂന്നു വർഷക്കാലയളവിൽ അവാർഡ്
ചെയ്ത 700 കോടിയോളം രൂപ
വിതരണം ചെയ്തിട്ടില്ല എന്ന
കാര്യം ഗൗരവത്തോടെ
കാണുന്നുണ്ടോ; വിശദമാക്കുമോ;
(
ബി )
കർഷക
കടാശ്വാസ കമ്മീഷൻ അവാർഡ്
ചെയ്യുന്ന കർഷക കടാശ്വാസം
അനുവദിച്ചു നൽകുന്നതിനുള്ള
നടപടിക്രമം എന്തൊക്കെയാണ്;
വിശദമാക്കുമോ; പ്രസ്തുത തുക
വിതരണം ചെയ്യുന്നതിൽ കാലതാമസം
നേരിടുന്നതിന് കാരണം
വ്യക്തമാക്കുമോ;
(
സി )
സർക്കാർ
തുക കൈമാറാത്തതിനാൽ കർഷകർക്ക്
വായ്പ നൽകിയ സഹകരണ സംഘങ്ങളും
പ്രതിസന്ധിയിൽ ആയിരിക്കുന്ന
സാഹചര്യത്തിൽ കർഷക കടാശ്വാസം
വിതരണം ചെയ്യുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
*146.
ശ്രീ
ആന്റണി രാജു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈജ്ഞാനിക
മേഖലയിലെയും തൊഴില്‍
മേഖലയിലെയും
മാറ്റങ്ങള്‍ക്കനുസൃതമായി
ഉന്നതവിദ്യാഭ്യാസ രംഗത്ത്
കരിക്കുലത്തിലും പഠന
സമ്പ്രദായത്തിലും എന്തെല്ലാം
പരിഷ്കാരങ്ങളാണ്
വരുത്തിയിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(
ബി )
പ്രസ്തുത
പരിഷ്കാരങ്ങള്‍
ഫലപ്രദമാക്കാന്‍
അടിസ്ഥാനസൗകര്യ വികസനത്തിനായി
ആവിഷ്ക്കരിച്ച പദ്ധതികള്‍
വിശദീകരിക്കാമോ;
(
സി )
പ്രസ്തുത
പരിഷ്കാരങ്ങള്‍ക്കനുസൃതമായി
അധ്യാപക സമൂഹത്തിന്റെ
ഉത്തരവാദിത്വം ഉറപ്പു
വരുത്താന്‍ സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
*147.
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
എ. കെ. എം. അഷ്റഫ്
ശ്രീ.
ടി. വി. ഇബ്രാഹിം
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അന്താരാഷ്ട്ര
ക്രിക്കറ്റ് മത്സരങ്ങൾക്ക്
വേദിയാകുന്ന കാര്യവട്ടം
ഗ്രീൻഫീൽഡ് സ്റ്റേഡിയം പോലെ
മറ്റു ജില്ലകളിലും
സ്റ്റേഡിയങ്ങൾ വേണമെന്ന
ആവശ്യം
ഉണ്ടായിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
ബി )
എങ്കിൽ
എവിടെയെല്ലാമാണ് പുതിയ
സ്റ്റേഡിയങ്ങൾ നിർമ്മിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
ഇക്കാര്യത്തിൽ
കേരള ക്രിക്കറ്റ്
അസോസിയേഷനിൽ നിന്നും
എന്തെങ്കിലും നിർദ്ദേശം
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ?
*148.
ശ്രീ.
എ. പി. അനിൽ കുമാർ
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഡിജിറ്റൽ
ടിക്കറ്റ് മെഷീനുകൾ
വാങ്ങുന്നതിന് സ്വകാര്യ
കമ്പനിക്ക് കരാർ നൽകുവാൻ
കെ.എസ്.ആര്‍.ടി.സി.
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം വ്യക്തമാക്കുമോ;
(
ബി )
കെ.എസ്.ആര്‍.ടി.സി.
നിലവിൽ ഉപയോഗിക്കുന്ന
ടിക്കറ്റ് മെഷീനുകൾ എന്തു തുക
ചെലവഴിച്ചാണ് വാങ്ങിയത്; ഇതിൽ
എത്ര എണ്ണം നിലവിൽ
പ്രവർത്തനക്ഷമമാണ്;
പ്രവർത്തനക്ഷമമല്ലാത്ത
മെഷീനുകളുടെ തകരാർ
പരിഹരിക്കാമെന്നു ബന്ധപ്പെട്ട
കമ്പനി അറിയിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
രണ്ടുവർഷം
കൂടി മെയിന്റനൻസ് കരാർ
കാലാവധിയുള്ള നിലവിലെ
ടിക്കറ്റ് മെഷീനുകൾ മാറ്റി
പുതിയ മെഷീനുകൾ വാങ്ങാൻ
തീരുമാനിച്ചത് ഏതു
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമോ?
*149.
ശ്രീ.
എം.വിജിന്‍
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
കാര്‍ഷിക മേഖലയില്‍
നിലവിലുള്ള പൊതുമേഖലാ
സ്ഥാപനങ്ങള്‍ ഏതെല്ലാമാണ്;
ഇവയുടെ പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(
ബി )
ഈ
സര്‍ക്കാര്‍ വന്നശേഷം
പ്രസ്തുത സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
വിപുലീകരിക്കുന്നതിനും
കാര്യക്ഷമത ഉയര്‍ത്തുന്നതിനും
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
ഇതു
സംബന്ധിച്ച് പ്രത്യേക
പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
കാര്‍ഷികോല്പന്നങ്ങളുടെ
സംഭരണ-സംസ്കരണ സംവിധാനങ്ങള്‍
ആധുനികീകരിക്കുന്നതിനും
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങളുടെ ഉല്പാദന-വിതരണ
ശൃംഖല
വര്‍ദ്ധിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
*150.
ഡോ.
എൻ. ജയരാജ്
ശ്രീ.
പ്രമോദ് നാരായൺ
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.
ദേശസാല്‍കൃത റൂട്ടുകള്‍
വാടകയ്ക്ക് നല്കുന്നത്
സംബന്ധിച്ച് എന്തെങ്കിലും
നടപടികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ദീർഘദൂര,
ഹ്രസ്വദൂര ദേശസാല്‍കൃത
റൂട്ടുകള്‍ സ്വകാര്യ
സംരംഭകർക്ക് ടെന്‍ഡര്‍ മുഖേന
വാടകയ്ക്ക് നല്‍കി
കെ.എസ്.ആർ.ടി.സി.യുടെ സ്ഥിര
വരുമാനം വർദ്ധിപ്പിക്കാന്‍
നടപടി സ്വീകരിക്കാമോ;
വ്യക്തമാക്കാമോ?
|
|
|
|
|
|
|
|