STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 12th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*91.
ശ്രീ. കെ. ആൻസലൻ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രസ്തുത നടപടികളുടെ അടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസരംഗത്ത് എന്തെല്ലാം ഗുണപരമായ മാറ്റങ്ങളാണ് ദൃശ്യമായതെന്നും വിശദമാക്കുമോ;
( ബി )
പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും, മേഖലകള്‍ക്കും വേണ്ടി പ്രത്യേക പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ടോ; പ്രസ്തുത പദ്ധതികളിലൂടെ ആര്‍ജ്ജിച്ച നേട്ടങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പൊതുവിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതിന്റെ നേട്ടങ്ങൾ വിശദമാക്കുമോ?
*92.
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ദുരന്തത്തിൽപ്പെട്ടവരെ പുനരധിവസിപ്പിക്കാനായി പ്രത്യേക ടൗൺഷിപ്പ് നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുള്ളത് എവിടെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
ടൗൺഷിപ്പ് നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്ന നടപടികളുടെ പുരോഗതി അറിയിക്കുമോ; ഇക്കാര്യത്തിൽ ദുരന്തബാധിതരുടെ താല്പര്യം സംരക്ഷിക്കാൻ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
പ്രത്യേക ടൗൺഷിപ്പ് മേഖലയിൽ പുനരധിവാസത്തിന് തയ്യാറാകാത്തവർക്ക് സ്വന്തം നിലയിൽ ഭൂമിയും വീടും കണ്ടെത്തി താമസിക്കുന്നതിനാവശ്യമായ സഹായം നൽകുമോ; വിശദാംശം ലഭ്യമാക്കുമോ?
*93.
ശ്രീ. റോജി എം. ജോൺ
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പല റോഡുകളും തകർന്നതിനാല്‍ ജനങ്ങൾ യാത്രാദുരിതം നേരിടുന്നതായുള്ള ആക്ഷേപം ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
റോഡുകളുടെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്താത്തതിന്റെ കാരണം വെളിപ്പെടുത്തുമോ;
( സി )
കരാർ പ്രകാരമുള്ള പരിപാലന കാലയളവിനുള്ളിൽ റോഡുകളിലെ അറ്റകുറ്റപ്പണികൾ കരാറുകാർ നിർവ്വഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നു അറിയിക്കുമോ;
( ഡി )
കരാറുകാർക്ക് കുടിശിക നൽകാനുള്ളത് റോഡുകളുടെ അറ്റകുറ്റപ്പണികളെ ദോഷകരമായി ബാധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
*94.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണത്തിനായുള്ള ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത റിപ്പോർട്ടിൽ പ്രായോഗികമല്ലാത്ത നിർദ്ദേശങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( സി )
ഈ റിപ്പോർട്ടിലെ നടപ്പാക്കാനുദ്ദേശിക്കുന്ന നിർദ്ദേശങ്ങൾ സംബന്ധിച്ച് അധ്യാപക സംഘടനകളുമായും മറ്റ് ബന്ധപ്പെട്ടവരുമായും ചർച്ച ചെയ്തിട്ടുണ്ടോ;
( ഡി )
ഹൈസ്കൂൾ-ഹയർസെക്കണ്ടറി ലയന നടപടികൾ നിലവിൽ ഏതു ഘട്ടത്തിലാണെന്നു വ്യക്തമാക്കുമോ?
*95.
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. എച്ച്. സലാം
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നശേഷം എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചുമുഖേന തൊഴിലവസരങ്ങള്‍ ലഭ്യമാക്കിയതിന്റെ വിശദാംശം നല്‍കാമോ;
( ബി )
മുൻ സര്‍ക്കാരിന്റെ കാലത്ത് എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചുമുഖേന നല്‍കിയ തൊഴിലവസരങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടം സംഭവിച്ച് നാട്ടിലെത്തിയ പ്രവാസികള്‍ക്കായി രൂപീകരിച്ച വെര്‍ച്വൽ പ്രവാസി പോര്‍ട്ടൽ വിജയകരമായിരുന്നോ എന്നറിയിക്കുമോ;
( ഡി )
ഈ സര്‍ക്കാര്‍ വന്നശേഷം വിവിധ തൊഴില്‍ പദ്ധതികളിലൂടെ വിതരണം ചെയ്ത വായ്പയും സഹായങ്ങളും വിവരിക്കുമോ?
*96.
ശ്രീ എം രാജഗോപാലൻ
ഡോ. സുജിത് വിജയൻപിള്ള
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആർട്ടിഫിഷ്യൽ ഇന്റലിജന്‍സിന്റെ സാധ്യതകൾ പൊതുവിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
അധ്യാപക‍ർക്ക് ഇതിനായി പരിശീലനം നൽകുന്നതിൽ എന്തെല്ലാം ആസൂത്രണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്; പരിശീലനത്തിന് ഏതെങ്കിലും ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; വിശദവിവരം നൽകുമോ?
*97.
ശ്രീമതി ഉമ തോമസ്
ശ്രീ. സണ്ണി ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ ബൈസൺ വാലി ചൊക്രമുടി മലയിൽ വൻതോതിൽ ഭൂമി കയ്യേറിയത് ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
റവന്യൂ ഭൂമിയിൽ വ്യാജപട്ടയം അനുവദിക്കുകയും പിന്നീട് പ്രസ്തുത ഭൂമി മറിച്ചുവിൽക്കുകയും ചെയ്ത നടപടികളിൽ റവന്യൂ ഉദ്യോഗസ്ഥരുടെയും രാഷ്‌ട്രീയക്കാരുടേയും ഇടപെടൽ ഉണ്ടായതായ ആക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്നു വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കയ്യേറ്റങ്ങൾ അടിയന്തരമായി ഒഴിപ്പിക്കുന്നതിനും അനധികൃതമായി വിതരണം ചെയ്ത പട്ടയങ്ങൾ റദ്ദാക്കി റവന്യൂ ഭൂമി തിരിച്ചുപിടിക്കുന്നതിനും നടപടി സ്വീകരിക്കുമോ;
( ഡി )
കയ്യേറ്റക്കാർക്കും അവരെ സഹായിച്ചവർക്കും എതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
*98.
ഡോ. സുജിത് വിജയൻപിള്ള
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. എ. പ്രഭാകരൻ
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്സ് മുറികള്‍ ഉള്ള ആദ്യത്തെ ഇന്ത്യൻ സംസ്ഥാനമായി മാറാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ടോ; വിശദവിവരം അറിയിക്കുമോ;
( ബി )
ഹൈടെക് ക്ലാസ്സ് മുറികൾ സജ്ജീകരിക്കുന്നതിന് കിഫ്ബി പദ്ധതികൾ എത്രമാത്രം സഹായകമായിട്ടുണ്ട്; വിശദമാക്കുമോ;
( സി )
എം.എൽ.എ., എം.പി. ഫണ്ടുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വകുപ്പിന്റെയും പദ്ധതികൾ എത്രമാത്രം പ്രയോജനപ്രദമായിട്ടുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
*99.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥ ആഘാതങ്ങള്‍ ലഘൂകരിച്ച് റോഡുകളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കുന്ന പുതിയ സാങ്കേതികവിദ്യകളും സമ്പ്രദായങ്ങളും വികസിപ്പിക്കുന്നതിന് എന്തെല്ലാം ശ്രമങ്ങളാണ് നടത്തിവരുന്നത്; ഇത്തരത്തിലുള്ള ഗവേഷണങ്ങളുടെ പുരോഗതിയും ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള കണ്ടെത്തലുകളും എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
കനത്ത മഴയെ അതിജീവിക്കാന്‍ കഴിയുന്ന വിധത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് പ്രസ്തുത ഗവേഷണം വഴി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്നു വ്യക്തമാക്കുമോ;
( സി )
പുതിയ സാങ്കേതികവിദ്യകളുപയോഗിച്ചുള്ള നിര്‍മ്മാണങ്ങള്‍ വ്യാപകമാക്കാന്‍ ലക്ഷ്യമിടുന്നുണ്ടോ;
( ഡി )
റോഡു നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ട് മറ്റെന്തൊക്കെ പഠനങ്ങളാണ് നടന്നുവരുന്നതെന്ന വിശദാംശം നൽകുമോ?
*100.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. എച്ച്. സലാം
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്ത് ഏറ്റവും കൂടുതല്‍ മേഖലകളില്‍ മിനിമം വേതനം പ്രഖ്യാപിച്ച സംസ്ഥാനമായി കേരളത്തിന് മാറാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഗ്രാമീണ തൊഴിലാളികളുടെ പ്രതിദിന വേതനത്തില്‍ ഉയര്‍ന്ന നിലവാരം കാത്തുസൂക്ഷിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;
( സി )
കാര്‍ഷികേതര നിര്‍മ്മാണ മേഖലകളില്‍ ദേശീയ ശരാശരിയുമായി താരതമ്യം ചെയ്ത് കൂലിയുടെ നില ഉയര്‍ന്നതാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
പരമ്പരാഗത തൊഴില്‍ മേഖലകളിലെ മിനിമം വേതനം ഉറപ്പു വരുത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
*101.
ശ്രീ മാത്യു ടി. തോമസ്
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം രംഗത്തെ അനന്തസാധ്യതകള്‍ പരിഗണിച്ച് സംസ്ഥാനത്തെ ഒരു ടൂറിസം ഹബ്ബ് ആക്കി മാറ്റുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ;
( ബി )
കായല്‍ ടൂറിസം ഉള്‍പ്പെടെയുള്ള ടൂറിസം മേഖലയില്‍ അന്തര്‍ദേശീയ നിലവാരം നിലനിര്‍ത്തുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കുമോയെന്നു അറിയിക്കുമോ?
*102.
ശ്രീ. കെ.വി.സുമേഷ്
ശ്രീ എം നൗഷാദ്
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡിജിറ്റല്‍ റീ സര്‍വ്വേ നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും ഏതെല്ലാം ജില്ലകളില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അറിയിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥരെ വിന്യസിക്കാനുള്ള നടപടികള്‍ കാര്യക്ഷമമാണോ; വിശദമാക്കുമോ;
( സി )
ഓരോ ജില്ലയിലെയും സര്‍വ്വേ നടപടികളുടെ പുരോഗതി പ്രത്യേകമായി ലഭ്യമാക്കുമോ?
*103.
ശ്രീ. പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ആസ്തിയില്‍പ്പെട്ട റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്ന നടപടികള്‍ അവസാനമായി നടപ്പാക്കിയത് എന്നാണെന്നും ഇപ്രകാരം റോഡുകള്‍ ഏറ്റെടുക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ സംബന്ധിച്ചും വിശദമാക്കുമോ;
( ബി )
പൊതുമരാമത്ത് ഫണ്ട് ഉപയോഗിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആസ്തിയില്‍പ്പെട്ട റോഡുകള്‍ ഒറ്റത്തവണയായി നവീകരിച്ച നടപടികള്‍ എന്നാണ് അവസാനമായി നടപ്പാക്കിയത്; ഈ സർക്കാർ വന്നശേഷം ഇത്തരം അറ്റകുറ്റപ്പണികള്‍ നടപ്പാക്കിയിട്ടുണ്ടോയെന്നും ഇനി നടപ്പാക്കാൻ ലക്ഷ്യമിടുന്നുണ്ടോയെന്നും അറിയിക്കുമോ;
( സി )
പൊതുമരാമത്ത് വകുപ്പിന്റെ ആസ്തിയിലേക്ക് കൂടുതല്‍ തദ്ദേശ റോഡുകള്‍ ചേർക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നുണ്ടോ എന്നും ഇതിനായി എന്തു ബാധ്യത ഉണ്ടാകുമെന്ന് കണക്കാക്കിയിട്ടുണ്ടോയെന്നും അറിയിക്കുമോ; പ്രസ്തുത പദ്ധതിയുടെ അർഹതാ മാനദണ്ഡം എന്താണെന്നും വിശദമാക്കുമോ;
( ഡി )
ദേശീയപാതകളെയും സംസ്ഥാനപാതകളെയും പ്രധാന ജില്ലാ റോഡുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡുകളായി പൊതുജനം ഉപയോഗിക്കുന്ന തദ്ദേശ റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതിന് പ്രത്യേക കർമ്മപദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുമോ?
*104.
ശ്രീ. പി. കെ. ബഷീർ
ശ്രീ. പി. ഉബൈദുള്ള
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിനുശേഷം സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തിച്ചേരുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
വിനോദസഞ്ചാര മേഖലയിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്നു വിശദമാക്കുമോ;
( സി )
വിനോദസഞ്ചാര വികസനത്തിനായി ഏതെല്ലാം പുതിയ മേഖലകൾക്ക് ഊന്നൽ നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സ്ത്രീസുരക്ഷ ഉറപ്പാക്കാൻ എന്തെങ്കിലും പദ്ധതി ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കുമോ?
*105.
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി എന്തെല്ലാം നടപടികളാണ് പൂർത്തിയാക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ഇന്ത്യയിലാദ്യമായി രക്ഷിതാക്കൾക്കുള്ള പാഠപുസ്തകം തയ്യാറാക്കാന്‍ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; പ്രസ്തുത നടപടിയിലൂടെ എന്താണ് ലക്ഷ്യമിടുന്നതെന്ന് വെളിപ്പെടുത്തുമോ;
( സി )
ഏതൊക്കെ മേഖലകളിലാണ് പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നതെന്ന് അറിയിക്കുമോ;
( ഡി )
രക്ഷിതാക്കൾക്ക് പരിശീലന പരിപാടി സംഘടിപ്പിക്കാൻ നിശ്ചയിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
*106.
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. മുരളി പെരുനെല്ലി
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നശേഷം ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ പഠനപിന്തുണയ്ക്കായി ആസൂത്രണം ചെയ്തു നടപ്പാക്കിയിട്ടുള്ള പരിപാടികൾ എന്തെല്ലാമാണെന്നറിയിക്കുമോ;
( ബി )
പ്രസ്തുത വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ച സ്പെഷ്യല്‍ കെയര്‍ സെന്ററുകള്‍ പ്രയോജനപ്രദമായിരുന്നോ; ഇത്തരം സെന്ററുകളില്‍ ഏകീകൃത പ്രവര്‍ത്തന പാക്കേജ് നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഇത്തരം കുട്ടികള്‍ക്കായി കായിക പരിശീലനവും കായികമേളയും സംഘടിപ്പിക്കാന്‍ പദ്ധതികളുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
ശ്രവണപരിമിതരായ വിദ്യാര്‍ത്ഥികള്‍ക്കായി വകുപ്പിന് എന്തെല്ലാം പ്രോഗ്രാമുകള്‍ നടപ്പാക്കാന്‍ സാധിച്ചിട്ടുണ്ടെന്നു വിശദീകരിക്കുമോ?
*107.
ശ്രീ. എ. രാജ
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രീപ്രൈമറി സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുള്ളത്;
( ബി )
പ്രീ-സ്കൂളുകള്‍ക്ക് പ്രത്യേക പാഠ്യപദ്ധതിയും പാഠപുസ്തകവും തയ്യാറാക്കിയിട്ടുണ്ടോ;
( സി )
കുഞ്ഞുങ്ങളുടെ ഭാഷാശേഷി വളര്‍ത്താന്‍ പ്രത്യേക സിലബസ് രൂപീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ഡി )
'വര്‍ണ്ണകൂടാരം' പദ്ധതിയുടെ പുരോഗതി വലിയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
*108.
ശ്രീ. ടി.ഐ.മധുസൂദനന്‍
ഡോ. കെ. ടി. ജലീൽ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഡിസൈന്‍ പോളിസി നടപ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
ഡിസൈന്‍ പോളിസിയുടെ തുടര്‍ച്ചയായി ഏതൊക്കെ പദ്ധതികള്‍ക്ക് തുടക്കമിട്ടിട്ടുണ്ടെന്ന വിശദാംശം നല്‍കുമോ;
( സി )
ഡിസൈന്‍ പോളിസിയില്‍ കൂടുതല്‍ പരിഷ്കാരങ്ങള്‍ വരുത്താനുദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
*109.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ, അന്തര്‍ദേശീയ തലത്തിലുള്ള വലിയ ഇവന്റുകള്‍ക്ക് വേദിയാകാന്‍ കഴിയുംവിധം വിപുലമായ കണ്‍വെന്‍ഷന്‍ സെന്ററുകള്‍ വികസിപ്പിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
കണ്‍വെന്‍ഷന്‍ സെന്ററുകളില്‍ ദേശീയ-അന്തര്‍ദേശീയ ടൂറിസ്റ്റുകള്‍ക്ക് വേണ്ട സൗകര്യങ്ങളൊരുക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; ഇക്കാര്യത്തില്‍ ആവശ്യമായ നയം രൂപീകരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് സഞ്ചാരികള്‍ക്ക് താമസസൗകര്യങ്ങള്‍ ഒരുക്കാന്‍ എന്തെല്ലാം പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുന്നു എന്ന് അറിയിക്കുമോ?
*110.
ശ്രീ. പി. ഉബൈദുള്ള
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഓൺലൈൻ വഴി ഭക്ഷ്യവിതരണം നടത്തുന്ന തൊഴിലാളികളുടെ വിവരശേഖരണം നടത്തിയിട്ടുണ്ടോ;
( ബി )
ഈ മേഖലയിൽ ജോലി നോക്കുന്നവർക്ക് ലഭിക്കുന്ന വേതനം അപര്യാപ്തമാണെന്നത് പരിശോധിച്ചിട്ടുണ്ടോ;
( സി )
ഇവരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിനും സേവന വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുന്നതിനും സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്നു വിശദമാക്കുമോ?
*111.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടയവിതരണം ത്വരിതപ്പെടുത്താന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
പട്ടയവിതരണ മേളകള്‍ ആറു മാസത്തില്‍ ഒരിക്കലെങ്കിലും നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
*112.
ശ്രീ. എം.വിജിന്‍
ശ്രീമതി യു പ്രതിഭ
ശ്രീ. ആന്റണി ജോൺ
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നശേഷം സംസ്ഥാനത്തിന് ടൂറിസം മേഖലയിലും ഉത്തരവാദിത്ത ടൂറിസം മേഖലയിലും ലഭിച്ച ദേശീയ, അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ;
( ബി )
കോവിഡിനുശേഷം ഏറ്റവും കൂടുതല്‍ ഹോട്ടല്‍ ബുക്കിംഗ് നടന്ന ഡെസ്റ്റിനേഷനുകളില്‍ കേരളത്തിലെ ഏതൊക്കെ കേന്ദ്രങ്ങള്‍ ഉള്‍പ്പെട്ടിരുന്നുവെന്നു വിശദമാക്കുമോ?
*113.
ശ്രീ. സജീവ് ജോസഫ്
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മലയോര ടൂറിസം മേഖലയെക്കുറിച്ച് പഠനം നടത്തണമെന്ന ഹൈക്കോടതി നിർദ്ദേശം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തിൽ എന്തെങ്കിലും തുടർനടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
വിനോദസഞ്ചാര പ്രവർത്തനങ്ങൾ ഓരോ പ്രദേശത്തിന്റെ ആവാസവ്യവസ്ഥയെയും ജനങ്ങളുടെ സുരക്ഷിതത്വത്തെയും എങ്ങനെ ബാധിക്കുന്നുവെന്നത് സംബന്ധിച്ച് ശാസ്ത്രീയപഠനം നടത്തുമോയെന്നു വിശദമാക്കുമോ;
( സി )
മലയോരമേഖലയുടെ വിനോദസഞ്ചാര സാധ്യതകൾ പരിസ്ഥിതി സൗഹൃദമായി പ്രയോജനപ്പെടുത്തുന്ന രീതിയിൽ ഒരു കർമ്മപദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുമോ; വിശദാംശം നൽകുമോ?
*114.
ശ്രീമതി സി. കെ. ആശ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അർഹരായ ജനങ്ങൾക്ക് അവരുടെ ജീവിതാവശ്യങ്ങൾക്കുവേണ്ടി നിയമപരമായി ഭൂമി തരം മാറ്റുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
സംസ്ഥാനത്ത് നെല്‍കൃഷി നടത്തിയിരുന്നതും അതിന് അനുയോജ്യമായതുമായ നിലങ്ങള്‍ മണ്ണിട്ട് നികത്തുന്നതായുള്ള പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതു തടയുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്നു വ്യക്തമാക്കുമോ;
( സി )
നിയമപരമായി ഭൂമി തരം മാറ്റി കിട്ടുന്നതിന് അർഹതയുള്ള അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;
( ഡി )
സാധാരണക്കാര്‍ക്ക് വീട് നിർമ്മിക്കുന്നതിനായി ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്ത പത്തുസെന്റ് വരെയുളള ഭൂമി തരം മാറ്റുന്നതിന് അനുമതി ആവശ്യമുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
*115.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. എം. വിൻസെന്റ്
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് സാമൂഹിക, പാരിസ്ഥിതിക ആഘാതപഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം വ്യക്തമാക്കുമോ;
( ബി )
തീരദേശ ഹൈവേ പദ്ധതിയുടെ ഡി.പി.ആർ. തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ ഏത് ഏജൻസിയാണ് തയ്യാറാക്കിയത്; വിശദാംശം നൽകുമോ; ഡി.പി.ആർ. തയ്യാറാക്കിയിട്ടില്ലെങ്കിൽ കാരണം വ്യക്തമാക്കുമോ;
( സി )
മത്സ്യത്തൊഴിലാളികളുടെ ആവാസവ്യവസ്ഥയെയും ജീവനോപാധികളെയും ദോഷകരമായി ബാധിക്കുന്ന രീതിയിൽ തീരദേശവാസികളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കേണ്ടി വരുന്ന ഈ പദ്ധതിയിൽ നിന്നും പിന്മാറാൻ തയ്യാറാകുമോയെന്ന് വ്യക്തമാക്കുമോ?
*116.
ഡോ. എം. കെ. മുനീർ
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഐ. ടി. മേഖലയിൽ ജോലി ചെയ്യുന്നവർ കടുത്ത മാനസികസമ്മർദ്ദം അനുഭവിക്കുന്നതായുള്ള ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഈ മേഖലയിലെ ജീവനക്കാർ നേരിടുന്നതായ മാനസിക സംഘർഷങ്ങളെക്കുറിച്ച് പഠിക്കാൻ എന്തെങ്കിലും സംവിധാനം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( സി )
ഐ. ടി. മേഖലയിൽ നടക്കുന്ന തൊഴില്‍ ചൂഷണം അവസാനിപ്പിക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്നു വ്യക്തമാക്കുമോ?
*117.
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ്
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെട്ടിടനിർമ്മാണചട്ടങ്ങളും കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി നിബന്ധനകളും ലംഘിച്ച് പ്ലോട്ടുകളാക്കി വില്ക്കുന്ന ഭൂമിയുടെ രജിസ്ട്രേഷനുകള്‍ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുമോ;
( ബി )
കെ.ബി.ആർ. ചട്ടം 4, 5, 31 എന്നിവ പാലിക്കുന്നത് സംബന്ധിച്ച ഉത്തരവുകള്‍ക്ക് അനുസൃതമാണ് പ്ലോട്ടുകള്‍ രജിസ്ട്രേഷന്‍ നടത്തുന്നത് എന്നുറപ്പു വരുത്താന്‍ നടപടി സ്വീകരിക്കുമോ;
( സി )
1958-ലെ രജിസ്ട്രേഷന്‍ നിയമം ചട്ടം 191 ഉപചട്ടം 1-19, 198 ലെ വകുപ്പ് 71-77 എന്നിവ ഭേദഗതി ചെയ്ത് കെട്ടിട നിർമ്മാണത്തിലെ 5, 31 എന്നീ വകുപ്പുകള്‍ പാലിക്കുന്നുണ്ട് എന്നുറപ്പുവരുത്താന്‍ അടിയന്തര നടപടി സ്വീകരിക്കാമോ?
*118.
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ-എയിഡഡ് മേഖലകളിലായി 2021 മേയ് മാസത്തിന് ശേഷം നടത്തിയ അദ്ധ്യാപക നിയമനങ്ങളുടെ വിശദാംശം ഇനം തിരിച്ചു ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത നിയമനങ്ങളിൽ പി.എസ്.സി. വഴി നിയമനം നടത്തിയ തസ്തികകൾ ഏതെല്ലാമാണെന്നു വെളിപ്പെടുത്തുമോ?
*119.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ പാലങ്ങളുടെ നിര്‍മ്മാണത്തിനായി, പാറയും മണലുമുള്‍പ്പെടെ അസംസ്കൃത വസ്തുക്കളുടെ ഉപയോഗം ഗണ്യമായി കുറയത്തക്കവിധത്തില്‍ നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ഇത്തരത്തില്‍ എന്തൊക്കെ സാങ്കേതികവിദ്യകളാണ് ഉപയോഗപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( ബി )
അൾട്രാ ഹൈ പെർഫോമൻസ് ഫൈബർ റീഇൻഫോഴ്സ്ഡ് കോൺക്രീറ്റ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതു വഴി എന്തെല്ലാം നേട്ടങ്ങളാണ് പാലം നിര്‍മ്മാണരംഗത്ത് ആര്‍ജ്ജിക്കാന്‍ കഴിയുകയെന്ന് വ്യക്തമാക്കുമോ;
( സി )
മേല്‍പാലങ്ങളുടെ നിര്‍മ്മാണത്തിന് സ്റ്റീല്‍ സ്ട്രക്ചര്‍ കോണ്‍ക്രീറ്റ് കമ്പോസ്റ്റ് ഉപയോഗിക്കുന്നത് എത്രത്തോളം ഗുണകരമായിട്ടുണ്ടെന്ന് വിശദമാക്കുമോ?
*120.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ അനധികൃത നിയമനങ്ങൾ നടക്കുന്നതായി തൊഴിൽ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടോ;
( ബി )
പി.എസ്.സി.യുടെ പരിധിയിൽ വരാത്ത എല്ലാ നിയമനങ്ങളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരിക്കണം എന്ന ചട്ടം ലംഘിച്ചിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടി എന്താണെന്നു വ്യക്തമാക്കുമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.