STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 12th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*1.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. സണ്ണി ജോസഫ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിക്കുമ്പോൾ പാർക്കിംഗ് സൗകര്യം സംബന്ധിച്ച വിഷയങ്ങളിൽ ഇളവ് അനുവദിച്ച് ഉത്തരവ് പുറത്തിറക്കിയിട്ടുണ്ടോ; എങ്കിൽ ഇളവുകൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
പാർക്കിംഗ് ഇളവുകൾ അനുവദിക്കാനായി ചീഫ് ടൗൺ പ്ലാനർ നൽകിയ ശിപാർശകളുടെ പൂർണവിവരം ലഭ്യമാക്കാമോ;
( സി )
പാർക്കിംഗ് ഇളവുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിർമ്മാണമേഖലയിലെ എതെങ്കിലും സംഘടനകൾ/ഏജൻസികൾ നിവേദനമോ പരാതിയോ നൽകിയിരുന്നോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പാർക്കിംഗ് ഇളവ് അനുവദിച്ച കെട്ടിടത്തിന് 200 മീറ്റർ അകലെവരെ ഓഫ് സ്ട്രീറ്റ് പാർക്കിംഗ് അനുവദിക്കുന്നത് തുടരുമോയെന്ന് പരിശോധിക്കാൻ എന്തു സംവിധാനമാണ് ഉള്ളത്; ഇതിന്റെ പ്രായോഗികത പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഇ )
ഭവനസമുച്ചയങ്ങൾക്കും ഫ്ലാറ്റുകൾക്കും പുറമേ ഷോപ്പിംഗ് മാളുകൾ, കച്ചവടസ്ഥാപനങ്ങൾ, ഹോട്ടലുകൾ, ബാർ ഹോട്ടലുകൾ എന്നിവയ്ക്കും പാർക്കിംഗ് ഇളവുകൾ ബാധകമാണോ; വ്യക്തമാക്കുമോ?
*2.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. എം. എം. മണി
ശ്രീ വി ജോയി
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലൂടെ ധനസഹായം നൽകിവരുന്ന പദ്ധതി സുഗമവും സുതാര്യവുമായി നടത്തുന്നതിന് എന്തെല്ലാം നടപടിക്രമങ്ങളാണ് പാലിക്കപ്പെടുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ സർക്കാർ വന്നശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും നാളിതുവരെ എത്ര തുക വിതരണം ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;
( സി )
അസുഖബാധിതർക്ക് സഹായധനം അനുവദിക്കുന്നതിന് അവലംബിച്ച് വരുന്ന മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയ്ക്കെതിരായി ചില മാധ്യമങ്ങളിൽ വരുന്ന വ്യാജവാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനെതിരെ എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
*3.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ കൃഷിഭൂമിയുടെ ദൗർലഭ്യം, ഉയർന്ന ജനസാന്ദ്രത തുടങ്ങിയ ഘടകങ്ങള്‍ ഭക്ഷ്യവസ്തുക്കൾക്ക് ഇതര സംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ട സ്ഥിതി സംജാതമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ദേശീയതലത്തിലെ വിലക്കയറ്റം കൂടുതൽ ബാധിക്കുന്നത്‌ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയാണെന്നത് കണക്കിലെടുത്ത് അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനവ് തടയുന്നതിന് സംസ്ഥാനം നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഭക്ഷ്യ പൊതുവിതരണ വകുപ്പും സപ്ലൈകോയും ഭക്ഷ്യോത്പന്നങ്ങളുടെ വില നിയന്ത്രിക്കുന്നതിന് ഇക്കഴിഞ്ഞ ഓണക്കാലത്തുള്‍പ്പെടെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( ഡി )
ഉൽപ്പന്നങ്ങളുടെ പൊതുവിപണിയിലെ വില നിശ്ചയിക്കാന്‍ സംസ്ഥാന സർക്കാരിന് അധികാരമില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശക്തമായ വിപണി ഇടപെടൽ കേരളം നടത്തുന്നുണ്ടോ; ദരിദ്രർക്കു മാത്രമല്ല ഇടത്തരക്കാർക്കും റേഷനും ഭക്ഷ്യവസ്തുക്കളും നൽകി ഭക്ഷ്യക്ഷാമം തടഞ്ഞുനിര്‍ത്താന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( ഇ )
കുറഞ്ഞവിലയ്ക്ക് ഭക്ഷ്യസാധനങ്ങൾ നൽകുന്നതിനും കരിഞ്ചന്ത, പൂഴ്‍ത്തിവയ്പ് തുടങ്ങിയ അനഭിലഷണീയമായ പ്രവണതകൾ വിപണിയെ ബാധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനുമാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*4.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ടെലികമ്മ്യൂണിക്കേഷൻ ആക്റ്റ് പ്രകാരം വ്യക്തികളുടെ ഫോൺ സംഭാഷണം ചോർത്തുന്നതിനുള്ള അധികാരം ആർക്കാണു നൽകിയിട്ടുള്ളതെന്നും അതിനുള്ള നടപടിക്രമം എന്താണെന്നും വ്യക്തമാക്കുമോ;
( ബി )
നിയമവിരുദ്ധമായി ഫോൺ സംഭാഷണം ചോർത്തുന്നതിനുള്ള ശിക്ഷാനടപടി എന്താണെന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തെ ഭരണാധികാരികളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും ടെലഫോൺ സംഭാഷണം ചോർത്തിയതായി ഭരണകക്ഷി എം.എൽ.എ. വെളിപ്പെടുത്തിയത് സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോയെന്നും ഗുരുതരമായ കുറ്റകൃത്യം ചെയ്തുവെന്ന് സ്വയം വെളിപ്പെടുത്തിയ പ്രസ്തുത വ്യക്തിക്കെതിരെ നാളിതുവരെ എന്തു നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ?
*5.
ശ്രീ. പി.പി. സുമോദ്
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി സംയുക്ത നിവേദനം നല്‍കുന്നതിന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത എം.പി.മാരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നോ;
( ബി )
സംസ്ഥാനത്തിന് അവകാശപ്പെട്ട കേന്ദ്രവിഹിതം നേടിയെടുക്കുന്നതിന് നാളിതുവരെ നടത്തിയ ഇടപെടലുകള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
കേന്ദ്രസര്‍ക്കാരില്‍ നിന്നും സംസ്ഥാനത്തിന് ലഭിക്കേണ്ട ഫണ്ടുകളും ഗ്രാന്റുകളും ലഭിക്കുന്നതില്‍ ഉണ്ടായിട്ടുള്ള കുറവ് സംബന്ധിച്ച് പ്രത്യേകമായി പരിശോധിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളോട് കേന്ദ്രസര്‍ക്കാര്‍ അനുവര്‍ത്തിച്ചുവരുന്ന സമീപനങ്ങള്‍ സംസ്ഥാനത്തെ ഏതെല്ലാം തരത്തിൽ ബാധിക്കുന്നുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
*6.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ത്രിതല പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി അന്തര്‍ദ്ദേശീയതലത്തില്‍ ‍ശ്രദ്ധയാകര്‍ഷിക്കുന്ന വിധം അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ കേരളം മാതൃക സൃഷ്ടിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന എക്സ്ട്രീം പോവർട്ടി ഇറാഡിക്കേഷൻ പ്രോഗ്രാം നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയിലൂടെ യാതൊരു പരിരക്ഷയും ഇതുവരെ ലഭിക്കാത്ത അഗതി കുടുംബങ്ങളെയും അര്‍ഹതയില്ലാതെ ആനുകൂല്യം വാങ്ങുന്നവരെയും കണ്ടെത്തുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*7.
ഡോ. കെ. ടി. ജലീൽ
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ മുണ്ടക്കൈ-ചൂരല്‍മല-പുഞ്ചിരിമട്ടം മേഖലയിലുണ്ടായ ഉരുള്‍പൊട്ടല്‍ കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത പ്രകൃതിദുരന്തമാണെന്ന വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത ദുരന്തത്തില്‍ എത്ര മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അതിൽ എത്രപേരുടെ മൃതശരീരങ്ങള്‍ ഇനിയും ലഭിക്കാനുണ്ടെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ;
( സി )
ദുരന്തത്തില്‍ വിവിധ മേഖലകളിലായി എത്ര കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തലില്‍ വ്യക്തമായിട്ടുള്ളതെന്ന് അറിയിക്കുമോ;
( ഡി )
വയനാടിന്റെ പുനരധിവാസത്തിന് വിശദമായ നിവേദനം നല്‍കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശത്തിന്റേയും ദേശീയ ദുരന്ത പ്രതികരണ നിധിയുടെയും മാനദണ്ഡങ്ങള്‍ക്കനുസരിച്ച് വിശദമായ നിവേദനം സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
*8.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. എ. രാജ
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാ വിഭാഗം ജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുക എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം നേടുന്നതിനായി ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്ന പദ്ധതിയുടെ പുരോഗതി വ്യക്തമാക്കുമോ;
( സി )
കെ-ഫോണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിലവില്‍ എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നതിന് കഴിഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;
( ഡി )
കെ-ഫോണ്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും വേഗതയിലും ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് അറിയിക്കുമോ?
*9.
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ കെ വിജയൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
'ജീവിതത്തോട് പ്രായം ചേർക്കുകയല്ല പ്രായത്തോട് ജീവിതം ചേർക്കുക' എന്ന ലോകാരോഗ്യ സംഘടനയുടെ ആപ്തവാക്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
വർദ്ധിച്ചുവരുന്ന രോഗാതുരത, പ്രാന്തവൽക്കരിക്കപ്പെട്ട ജനസമൂഹങ്ങൾ നേരിടുന്ന സവിശേഷമായ ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്ക് മുന്‍ഗണന നല്‍കി അവ പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ബൈപാസ് സംവിധാനങ്ങളും ഡയാലിസിസ് കേന്ദ്രങ്ങളും വർദ്ധിപ്പിച്ചും അവയവമാറ്റ ശസ്ത്രക്രിയകൾ കൂടുതലായി നടത്തിയും മാത്രം മുന്നോട്ടുപോകാനാവില്ലെന്നത് പരിശോധിച്ചിട്ടുണ്ടോ; രോഗപ്രതിരോധത്തിനും ആരോഗ്യ പരിപോഷണത്തിനും ഊന്നൽ നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
പ്രാണിജന്യ രോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ-തദ്ദേശ സ്വയംഭരണ വകുപ്പുകൾ സംയുക്തമായി വെക്ടർ കൺട്രോൾ പ്രോഗ്രാം ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
*10.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. എച്ച്. സലാം
ശ്രീ വി കെ പ്രശാന്ത്
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വീടുകളിൽ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള വാതില്‍പ്പടി മാലിന്യശേഖരണത്തിന്റെ നിലവിലെ പുരോഗതി വെളിപ്പെടുത്തുമോ;
( ബി )
മാലിന്യസംസ്കരണം സുസ്ഥിരവും കാര്യക്ഷമവുമാക്കുന്നതിനായി വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും മാലിന്യങ്ങളുടെ വര്‍ദ്ധനവും മാലിന്യനീക്കത്തിനുപയോഗിക്കുന്ന പരമ്പരാഗത സമ്പ്രദായങ്ങളും സമ്പൂര്‍ണ്ണ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പ്രായോഗികമാകുകയില്ലെന്ന വിദഗ്ദാഭിപ്രായം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ?
*11.
ശ്രീ ഡി കെ മുരളി
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ബെവ്കോ വഴി വില്‍പ്പന നടത്തുന്ന മദ്യക്കുപ്പികളില്‍ ക്യൂ.ആര്‍. കോഡ് സംവിധാനം ഏർപ്പെടുത്തുന്നതിന് ബിവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്റ് കെമിക്കല്‍സ് ലിമിറ്റഡിൽ നിര്‍മ്മിക്കുന്ന ഏതെങ്കിലും പ്രത്യേക ബ്രാന്റിന് പരീക്ഷണാടിസ്ഥാനത്തില്‍ ക്യൂ.ആര്‍. കോഡ് പതിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ ഇത് വിജയകരമാണോ എന്നറിയിക്കുമോ;
( സി )
ക്യൂ.ആര്‍. കോഡ് എര്‍പ്പെടുത്തുന്നതിലൂടെ എന്തെല്ലാം പരിശോധനകള്‍ നടത്തുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ?
*12.
ശ്രീ ജി സ്റ്റീഫന്‍
ഡോ. കെ. ടി. ജലീൽ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എല്ലാവര്‍ക്കും വീട് എന്ന പ്രകടന പത്രിക പ്രഖ്യാപനം നടപ്പാക്കുന്നതില്‍ കൈവരിച്ച നേട്ടങ്ങള്‍ വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ വന്നതിനു ശേഷം ലൈഫ് ഭവന പദ്ധതി പ്രകാരം ഇതുവരെ എത്ര വീടുകള്‍ പൂര്‍ത്തീകരിച്ച് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
നിലവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടുകള്‍ എത്രയാണെന്നും അവ എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വിശദമാക്കുമോ;
( ഡി )
ലൈഫ് ഭവന പദ്ധതിക്കായി കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന വിഹിതത്തിന്റെ വിശദാംശം ലഭ്യമാക്കുമോ?
*13.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ദുരന്തനിവാരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മണ്ണിടിച്ചില്‍ സാധ്യതാമേഖലകള്‍ കണ്ടെത്തുന്നതിനും അത് തടയുന്നതിന് നടപടികള്‍ നിര്‍ദ്ദേശിക്കുന്നതിനുമായി നിലവിലുള്ള സംവിധാനം എന്താണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത സംവിധാനത്തില്‍ ജിയോളജി, സിവില്‍ എഞ്ചിനീയറിംഗ് വിഷയങ്ങളില്‍ പ്രാവീണ്യമുള്ളവരുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഇത് പരിഹരിക്കുന്നതിനായി മൈനിംഗ് ആന്‍ഡ്‌ ജിയോളജി, ഭൂഗര്‍ഭ ജല വകുപ്പുകളിലെ ജിയോളജിസ്റ്റുമാരുടെ സേവനം കൂടി ലഭ്യമാക്കുന്നതിനായി എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ഉദ്യോഗസ്ഥരോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജിയോളജി, സിവില്‍ എഞ്ചിനീയറിംഗ് വകുപ്പുകളിലെ അധ്യാപകരുടെ സേവനം കൂടി ലഭ്യമാക്കി ഒരു ജിയോ ടെക്നിക്കല്‍ റിസര്‍ച്ച് വിംഗ് രൂപീകരിച്ച് പ്രസ്തുത വിഷയം സംബന്ധിച്ച് പഠനം നടത്തി ദുരന്തസാധ്യതകള്‍ പരമാവധി ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം വെളിപ്പെടുത്താമോ?
*14.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ.വി.സുമേഷ്
ശ്രീ വി കെ പ്രശാന്ത്
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തിനാകെ മാതൃകയായി മാറിയ കെ-ഫോൺ പദ്ധതി അട്ടിമറിക്കാൻ നടത്തിയ ശ്രമത്തിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവിലൂടെ പുറത്തു വന്നിട്ടുള്ളതെന്ന വിലയിരുത്തൽ സർക്കാർ നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സാമൂഹ്യ ഉത്തരവാദിത്വത്തോടെയുള്ള ഇടപെടലിന് ബാധ്യസ്ഥരായിട്ടുള്ളവരും മാധ്യമങ്ങളും അവധാനതയോടെയും സൂക്ഷ്മതയോടെയും ഇത്തരം കാര്യങ്ങളെ കാണണമെന്ന മുന്നറിയിപ്പ് പ്രസ്തുത ഉത്തരവിലൂടെ നൽകിയിട്ടുണ്ടോ;
( സി )
കെ-ഫോണിന്റെ നിലവിലെ പ്രവർത്തന പുരോഗതി വിശദമാക്കാമോ?
*15.
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ഉരുള്‍പൊട്ടലിന് കാരണം സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണെന്ന് പ്രചരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്ന മാധ്യമ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; സമാനതകളില്ലാത്ത ദുരന്തത്തിന്റെയും പ്രതിസന്ധിയുടെയും സമയത്ത് കേരളീയര്‍ക്കെതിരെ നടത്തിയ നൈതികമല്ലാത്ത രാഷ്ട്രീയ ഗൂഢാലോചനയാണിതെന്ന ആക്ഷേപം വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നാണ് വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ രൂക്ഷമായതെന്ന് വേള്‍ഡ് വെതര്‍ ആട്രിബ്യുഷനിലെ (ഡബ്ല്യു.ഡബ്ല്യു.എ.) ശാസ്ത്രജ്ഞരടങ്ങുന്ന സംഘം കണ്ടെത്തിയിട്ടുണ്ടോ; കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കനത്ത മഴ ഭാവിയിലും മണ്ണിടിച്ചിലിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഡബ്ല്യു.ഡബ്ല്യു.എ. പഠനം ചൂണ്ടിക്കാട്ടിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി ദുരന്തനിവാരണ മാര്‍ഗരേഖ കൊണ്ടുവരുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി സമഗ്ര പാക്കേജ് നടപ്പിലാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദീകരിക്കാമോ;
( ഡി )
വയനാട് ഉരുൾപൊട്ടൽ സംബന്ധിച്ച മുന്നറിയിപ്പ് കേന്ദ്ര സര്‍ക്കാര്‍ യഥാസമയം സംസ്ഥാനത്തിന് നൽകിയിട്ടുണ്ടോ; വയനാട്ടില്‍ മനുഷ്യ ഇടപെടലുകള്‍ ഒന്നുമില്ലാത്ത സ്ഥലത്തുണ്ടായ ഉരുൾപൊട്ടൽ ശാസ്ത്രീയമായ പഠനത്തിന് വിധേയമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
*16.
ശ്രീ. ഐ. ബി. സതീഷ്
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീമതി ദെലീമ
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയാള സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ജസ്റ്റിസ് ഹേമ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത് എന്നായിരുന്നുവെന്നും ഇതിന് ഇടയായ സാഹചര്യം എന്തായിരുന്നുവെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചിട്ടുണ്ടെങ്കിൽ അതിന്റെ അടിസ്ഥാനത്തില്‍ ഇതുവരെ സ്വീകരിച്ച നടപടിയുടെ വിശദാംശം അറിയിക്കുമോ;
( സി )
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് സ്വീകരിച്ചുവരുന്ന നടപടികൾ എന്തെല്ലാമാണെന്നു വിശദമാക്കുമോ?
*17.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എംപോക്സ് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യം ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ രോഗത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്; പ്രസ്തുത രോഗം പകരാൻ സാധ്യതയുള്ള സാഹചര്യം ഏതെല്ലാമാണ്; വിശദമാക്കുമോ;
( സി )
എംപോക്സ് രോഗബാധയ്ക്കെതിരെ സ്വീകരിച്ചിട്ടുള്ള പ്രതിരോധ നടപടികൾ സംബന്ധച്ച വിശദാംശം ലഭ്യമാക്കുമോ?
*18.
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ വി ശശി
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യധാന്യങ്ങൾക്ക് വലിയ തോതിൽ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന സംസ്ഥാനം എന്ന നിലയിൽ ജനങ്ങളുടെ ഭക്ഷ്യഭദ്രത ഉറപ്പുുവരുത്തുക എന്നത് കേരള സർക്കാരിന് വലിയ വെല്ലുവിളിയാണ് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇക്കഴിഞ്ഞ ഓണക്കാലം ഉൾപ്പെടെ ഉത്സവകാലങ്ങളിൽ കൃത്യമായ ആസൂത്രണത്തിലൂടെയും ഫലപ്രദമായ വിപണി ഇടപെടലിലൂടെയും വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സാധാരണ ജനങ്ങൾക്ക് മതിയായ അളവിൽ ഗുണമേന്മയുള്ള ഭക്ഷ്യധാന്യങ്ങൾ വില കുറച്ചും അർഹരായവർക്ക് സൗജന്യമായും മുടക്കം കൂടാതെ ലഭ്യമാക്കുവാൻ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണ്; വിശദമാക്കുമോ;
( ഡി )
പൊതുവിപണിയിലെ അന്യായ നടപടികളും ചൂഷണവും ഒഴിവാക്കാൻ ബന്ധപ്പെട്ട പൊതുവിതരണ-ഉപഭോക്തൃ സംവിധാനങ്ങളിലൂടെ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണ്; വിശദമാക്കുമോ?
*19.
ശ്രീ. എം.വിജിന്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. കെ. ആൻസലൻ
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല വിമാനത്താവള പദ്ധതിയ്ക്കാവശ്യമായ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സൈറ്റ് ക്ലിയറന്‍സും സെക്യൂരിറ്റി ക്ലിയറന്‍സും കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ഡിഫന്‍സ് ക്ലിയറന്‍സും നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
ശബരിമല വിമാനത്താവള പദ്ധതിയുടെ ഡി.പി.ആര്‍. തയ്യാറാക്കുന്നതിനായി ടെന്‍ഡര്‍ നല്‍കിയിട്ടുള്ള സ്ഥാപനം ഏതാണെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത സ്ഥാപനം ‍ഡി.പി.ആര്‍. നടപടികള്‍ എന്നത്തേയ്ക്ക് പൂര്‍ത്തീകരിച്ചു നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
ശബരിമല വിമാനത്താവള നിര്‍മ്മാണത്തിന്റ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് നിലവില്‍ എന്തെല്ലാം അനുമതികളും നടപടിക്രമങ്ങളും പൂര്‍ത്തീകരിക്കാനുണ്ടെന്നും പദ്ധതി എന്ന് ആരംഭിക്കാന്‍ കഴിയുമെന്നും വിശദമാക്കുമോ?
*20.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ച നാലാം നൂറുദിന കര്‍മ്മ പരിപാടിയുടെ ഇതുവരെയുള്ള പുരോഗതി വിശദമാക്കുമോ;
( ബി )
നാലാം നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായ ഉപജീവനത്തിനും പശ്ചാത്തലവികസനത്തിനുമായി എത്ര പദ്ധതികള്‍ ഇതിനകം പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നത് എത്ര പദ്ധതികളാണെന്നും അതിനായി പ്രതീക്ഷിച്ച തുക എത്രയായിരുന്നെന്നും വ്യക്തമാക്കുമോ;
( ഡി )
കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ടുന്ന ഗ്രാന്റും മറ്റ് സാമ്പത്തിക വിഹിതവും സമയബന്ധിതമായി ലഭിക്കാത്തത് കര്‍മ്മ പരിപാടിയുടെ പൂര്‍ത്തീകരണത്തെ ബാധിക്കുന്നുണ്ടോ; വിശദമാക്കുമോ?
*21.
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ ഡി കെ മുരളി
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്യാന്‍സര്‍ ചികിത്സാ രംഗത്ത് സംസ്ഥാനം ആര്‍ജ്ജിച്ച പുരോഗതി വിശദമാക്കാമോ;
( ബി )
ക്യാന്‍സര്‍ ചികിത്സാരംഗത്ത് നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതില്‍ ആര്‍ജ്ജിച്ച നേട്ടങ്ങള്‍ വിശദമാക്കാമോ;
( സി )
സാധാരണക്കാരന് അപ്രാപ്യമായിരുന്ന വിലയേറിയ മരുന്നുകള്‍ 'സീറോ പ്രോഫിറ്റ്' നിലവാരത്തില്‍ വിതരണം ചെയ്യാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ഡി )
പ്രസ്തുത മേഖലയിലെ ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുവാന്‍ സ്വീകരിച്ച നടപടികളെയും പുതുതായി ആരംഭിച്ച സ്ഥാപനങ്ങളെയും സംബന്ധിച്ച വിശദാംശം വ്യക്തമാക്കാമോ?
*22.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് അധികസഹായം നേടുന്നതിനായി കേന്ദ്രസർക്കാരിന് സമർപ്പിച്ച നിവേദനം തയ്യാറാക്കുന്നതിന് പരിഗണിച്ച മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത നിവേദനത്തിൽ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട വിവിധ ചെലവുകൾ സംബന്ധിച്ച് അടിസ്ഥാനരഹിതമായ വിവരങ്ങൾ ഉൾപ്പെടുത്തി തുക ഉയർത്തി കാണിക്കുവാനുള്ള കാരണം വ്യക്തമാക്കുമോ;
( സി )
ദുരിതബാധിതർക്ക് അർഹതപ്പെട്ട സഹായം നിഷേധിക്കുവാൻ ഇടയാകുന്ന രീതിയിൽ അശാസ്ത്രീയമായി നിവേദനം തയ്യാറാക്കിയ നടപടി തിരുത്തുവാൻ തയ്യാറാകുമോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ദുരന്ത പ്രതിരോധ പുനരധിവാസ പ്രവർത്തനങ്ങൾ സംബന്ധിച്ച വസ്തുനിഷ്ഠമായ വിവരങ്ങളും ആവശ്യങ്ങളും ഉൾപ്പെടുത്തി കേന്ദ്രസഹായം നേടിയെടുക്കാനുള്ള പ്രായോഗിക സമീപനം സ്വീകരിക്കുമോ; വിശദമാക്കുമോ?
*23.
ശ്രീ. പി. ടി. എ. റഹീം
ശ്രീ. എം. എം. മണി
ശ്രീ എം രാജഗോപാലൻ
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തുണ്ടാകുന്ന വിവിധ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനുമായി ദേശീയ ദുരന്ത പ്രതിരോധ നിധിയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ക്ക് കാലാനുസൃതമായ മാറ്റങ്ങള്‍ അനിവാര്യമാണോ; വ്യക്തമാക്കുമോ;
( ബി )
നിലവിലെ മാനദണ്ഡ പ്രകാരവും വയനാടിന്റെ പുനരുദ്ധാരണത്തിന് വിശദമായ നിവേദനം നല്‍കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലും തയ്യാറാക്കി നല്‍കിയ നിവേദനത്തെ സംബന്ധിച്ച് ചില മാധ്യമങ്ങള്‍ നടത്തിയ വ്യാജവും വസ്തുതാവിരുദ്ധവുമായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ ഇത്തരം വ്യാജവാര്‍ത്തകളോടുള്ള സമീപനം എന്താണെന്ന് വ്യക്തമാക്കുമോ;
( ഡി )
ഇത്തരം തെറ്റായ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
*24.
ശ്രീമതി ദെലീമ
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീമതി ഒ എസ് അംബിക
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ആരോപണങ്ങളും വെളിപ്പെടുത്തലുകളും ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സ്വീകരിച്ച തീരുമാനങ്ങൾ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ;
( ബി )
പ്രസ്തുത ഉന്നതതല യോഗത്തെ തുടര്‍ന്ന് ഇതുവരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി സ്വീകരിച്ച പ്രാഥമിക നടപടികള്‍ അറിയിക്കുമോ?
*25.
ശ്രീ എം രാജഗോപാലൻ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ നിപ്പ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നടത്തിവരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോടെ 'ബയോ-സേഫ്റ്റി ലെവല്‍-2 വൈറോളജി ലാബ്' പ്രവര്‍ത്തനസജ്ജമായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ലാബിന്റെ നിര്‍മ്മാണത്തിനായി എത്ര തുക സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കിയിരുന്നുവെന്നും ലാബിന് ഇന്ത്യന്‍ കൗണ്‍സിന്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;
( ഡി )
രോഗം നേരത്തെ കണ്ടെത്തുന്നതിനും ഗുരുതരമാകുന്നതിനു മുന്‍പുതന്നെ വിദഗ്ധ ചികിത്സ നല്‍കുന്നതിനും സാമ്പിളുകള്‍ മഞ്ചേരിയിലെ ലാബില്‍ തന്നെ പരിശോധിക്കുന്നത് സഹായകമാകുമോ എന്ന് വ്യക്തമാക്കാമോ;
( ഇ )
നിലവില്‍ മഞ്ചേരിയിലെ ലാബില്‍ പ്രാഥമിക പരിശോധനയില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയാല്‍ സൂക്ഷ്മപരിശോധനയ്ക്കായി പൂനെ വൈറോളജി ലാബിലേയ്ക്ക് അയയ്ക്കാറുണ്ടോ; വിശദമാക്കുമോ?
*26.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓണക്കാലത്ത് വിലക്കയറ്റം രൂക്ഷമാകുമെന്നതിനാൽ വിപണി ഇടപെടലിനായി സർക്കാരിൽ നിന്നും സപ്ലൈകോ പണം ആവശ്യപ്പെട്ടിരുന്നോ; എങ്കിൽ എന്തു തുകയാണ് ഇപ്രകാരം അനുവദിച്ചത്; വ്യക്തമാക്കുമോ;
( ബി )
വിപണി ഇടപെടലിനായി പണം ലഭിച്ചതിനുശേഷം സപ്ലൈകോ അവശ്യസാധനങ്ങളുടെ വില വർദ്ധിപ്പിച്ചിട്ടുണ്ടോ; എങ്കിൽ ഏതൊക്കെ സാധനങ്ങളുടെ വില എത്ര വീതം വർദ്ധിപ്പിച്ചുവെന്ന് വ്യക്തമാക്കുമോ;
( സി )
വിപണി ഇടപെടലിലൂടെ വില കുറയ്ക്കുന്നതിനായി സബ്സിഡി നൽകേണ്ടതിന് പകരം വില ഉയർത്തുന്ന നടപടി സ്വീകരിക്കാൻ ഇടയായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ;
( ഡി )
അതിരൂക്ഷമായ വിലക്കയറ്റം മൂലം ജനങ്ങൾ പ്രതിസന്ധിയിൽ ആയിരിക്കുന്ന സാഹചര്യത്തിൽ, സബ്സിഡി സാധനങ്ങളുടെ വില വർദ്ധിപ്പിച്ച നടപടി അടിയന്തരമായി പിൻവലിക്കുമോ; വ്യക്തമാക്കുമോ?
*27.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായി വർദ്ധിച്ചിരിക്കുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
വകുപ്പുകളുടെ ഏകോപനമില്ലായ്മയും അനിമല്‍ ബ‌ർത്ത് കണ്‍ട്രോള്‍ സെന്ററുകളുടെ കുറവും മൂലം എ.ബി.സി. പദ്ധതി പരാജയമാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തൊക്കെ പരിഹാരനടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
*28.
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വയനാട് ദുരന്ത മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകാപരവും പ്രശംസനീയവുമാണെന്ന വിദഗ്ധാഭിപ്രായം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കാര്യക്ഷമമായും വേഗത്തിലും നടത്തുന്നതിനുമായി ജാഗ്രതയോടെയുള്ള എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിയതെന്ന് വ്യക്തമാക്കുമോ;
( സി )
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏതെല്ലാം ഏജന്‍സികളും സ്ഥാപനങ്ങളും സന്നദ്ധ-രാഷ്ട്രീയ സംഘടനകളും പങ്കെടുത്തിട്ടുണ്ടെന്ന് വിശദമാക്കുമോ;
( ഡി )
താൽക്കാലിക പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയിൽ നടപ്പാക്കുന്നതിന് എന്തെല്ലാം ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് അറിയിക്കുമോ;
( ഇ )
ശാശ്വതമായ പുനരധിവാസ-പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഏകോപനവും ആസൂത്രണവും ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
*29.
ശ്രീമതി കെ. കെ. രമ
ശ്രീമതി ഉമ തോമസ്
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമാ മേഖലയിലെ ലൈംഗിക അതിക്രമങ്ങൾ, പോക്സോ കുറ്റകൃത്യങ്ങൾ എന്നിവ സംബന്ധിച്ച പരാമർശങ്ങൾ ഉൾപ്പെടുത്തിയിരുന്നോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത് എന്നാണ്; റിപ്പോർട്ട്‌ ലഭിച്ചയുടൻ പോക്സോ ആക്ട്, ഭാരതീയ ന്യായ സംഹിത എന്നിവ അനുശാസിക്കുന്ന പ്രകാരമുള്ള തുടർനടപടി സ്വീകരിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത റിപ്പോർട്ടിലെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന് ജസ്റ്റിസ് ഹേമ സർക്കാരിനോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
*30.
ശ്രീ വി ജോയി
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അതു തടയാൻ സംസ്ഥാന പോലീസ് സൈബർ വിഭാഗം നടത്തിവരുന്ന പ്രവർത്തനങ്ങൾ വിശദമാക്കുമോ;
( ബി )
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നടത്തിവരുന്ന പ്രവ‌ര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സർക്കാരില്‍ നിന്നും പുരസ്കാരം ലഭ്യമായിട്ടുണ്ടോ;
( സി )
ഏതു മേഖലയിൽ നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പ്രസ്തുത പുരസ്കാരത്തിന് സംസ്ഥാനം തെരഞ്ഞെടുക്കപ്പെട്ടതെന്ന് അറിയിക്കുമോ;
( ഡി )
സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനും എ.ഐ. അടക്കമുള്ള ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കുമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.