UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3766.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ന്യൂനപക്ഷ പദവി ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവരുടെ അവകാശങ്ങള്‍ ഹനിക്കുന്നതിനുള്ള ശ്രമങ്ങള്‍ കര്‍ശനമായി തടയുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
3767.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 ലെ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ സംസ്ഥാനത്ത് വിവിധ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾക്കായി വകയിരുത്തിയ തുക, അനുവദിച്ച തുക, ചെലവഴിച്ച തുക, ബാക്കിയായ തുക, ലാപ്സായ തുക എന്നിവ സംബന്ധിച്ച വിശദാംശം വർഷം തിരിച്ച് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കാലയളവില്‍ കേന്ദ്രസർക്കാരിൽ നിന്നും വിവിധ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾക്കായി വകയിരുത്തിയ തുക, അനുവദിച്ച തുക, ചെലവഴിച്ച തുക, ബാക്കിയായ തുക, ലാപ്സായ തുക എന്നിവ സംബന്ധിച്ച വിശദാംശം വർഷം തിരിച്ച് ലഭ്യമാക്കുമോ?
3768.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന നൽകുന്ന വിവിധ ധനസഹായങ്ങളും ആനുകൂല്യങ്ങളും എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ധനസഹായങ്ങളും ആനുകൂല്യങ്ങളും നിലവിൽ കുടിശികയുണ്ടോ; എങ്കിൽ ഓരോ ഇനത്തിലുമുള്ള കുടിശികയുടെ വിശദാംശവും എന്നുമുതലാണ് കുടിശിക വന്നിട്ടുള്ളതെന്നും വ്യക്തമാക്കുമോ;
( സി )
ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകുന്ന ധനസഹായങ്ങളും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിനായി മുന്‍ സർക്കാരിന്റെ കാലം മുതൽ ഓരോ സാമ്പത്തിക വർഷവും എത്ര തുക വകയിരുത്തിയെന്നും എത്ര തുക ചെലവഴിച്ചുവെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ?
3769.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എം.ജെ.വി.കെ. പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി കുറ്റ്യാടി മണ്ഡലത്തില്‍ നിന്നും ലഭിച്ച പ്രൊപ്പോസലുകള്‍ ഏതൊക്കെയെന്നും ഈ പ്രൊപ്പോസലുകളില്‍ എന്തൊക്കെ തീരുമാനം കൈക്കൊണ്ടിട്ടുണ്ടെന്നും വിശദമാക്കാമോ;
( ബി )
പി.എം.ജെ.വി.കെ. പദ്ധതി സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് ഇതിനായി നിശ്ചയിച്ചിട്ടുള്ള സമയക്രമം സഹിതം വ്യക്തമാക്കാമോ?
3770.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ന്യൂനപക്ഷ ക്ഷേമ വകുപ്പ് നേരിട്ടും കേന്ദ്രാവിഷ്‌കൃത പദ്ധതികൾ വഴിയും പൂഞ്ഞാർ മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്കായി അനുവദിച്ച തുകയും പദ്ധതികളുടെ നിലവിലെ സ്ഥിതിയും സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
3771.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 വർഷത്തെ ബഡ്ജറ്റിൽ ഇരുപത് ശതമാനം തുക വകയിരുത്തിയിട്ടുള്ളതും കായിക വകുപ്പിന് നിർവ്വഹണ ചുമതലയുള്ളതുമായ ഒറ്റപ്പാലം മണ്ഡലത്തിലെ ലക്കിടി- പേരൂർ, അമ്പലപ്പാറ, തച്ചനാട്ടുകര എന്നീ പഞ്ചായത്തുകളിൽ കളിസ്ഥലം പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടോേ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; ഈ പ്രവൃത്തികളുടെ എസ്റ്റിമേറ്റും ഡി.പി.ആറും തയ്യാറാക്കി ധനകാര്യ വകുപ്പിൽ സമർപ്പിക്കുന്നത് എന്നാണെന്ന് അറിയിക്കാമോ;
( സി )
ഇതുവരെ ഡി.പി.ആർ. സമർപ്പിച്ചിട്ടില്ലെങ്കിൽ അതിനുള്ള കാരണം വ്യക്തമാക്കുമോ?
3772.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിൽ കായിക വകുപ്പ് മുഖേന നടപ്പിലാക്കിയതും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുമായ പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഹെൽത്തി കിഡ്‌സ്, ഗോൾ എന്നീ പദ്ധതികൾ മണ്ഡലത്തിൽ നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ?
3773.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം നിയോജകമണ്ഡലത്തിലെ ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ നിര്‍വ്വഹണ പുരോഗതിയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കൊല്ലം ആശ്രാമം മൈതാനത്തിലെ വാക‍്‍വേയ്ക്ക് സമീപം ഓപ്പണ്‍ ജിംനേഷ്യം സ്ഥാപിക്കുന്നതിനായി സമര്‍പ്പിച്ചിട്ടുള്ള പ്രൊപ്പോസലിന് അനുമതി നല്‍കുമോ; വിശദാംശം ലഭ്യമാക്കുമോ?
3774.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ ഏതൊക്കെ സ്ഥലങ്ങളില്‍ ടൂറിസം വകുപ്പുമായി ചേര്‍ന്ന് ഓപ്പണ്‍ ജിം സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
തൃശൂര്‍ ജില്ലയിലെ ചാവക്കാട് ബീച്ചില്‍ ടൂറിസം വകുപ്പുമായി ചേര്‍ന്ന് ഓപ്പണ്‍ ജിം സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
ഗുരുവായൂര്‍ മണ്ഡലത്തില്‍ കായികവകുപ്പ് നടപ്പിലാക്കുന്ന പദ്ധതികള്‍ വിശദമാക്കാമോ?
3775.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിൽ ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ‍ഞാറക്കല്‍ ഗ്രാമപഞ്ചായത്തിലെ ജയ്ഹിന്ദ് മൈതാനത്തിന്റെ നവീകരണത്തിന് ഭരണാനുമതി നല്‍കിയത് എന്നാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതില്‍ നേരിടുന്ന കാലതാമസത്തിന് കാരണം എന്തെന്നും എന്തൊക്കെ നടപടികളാണ് പൂര്‍ത്തികരിക്കാണുള്ളതെന്നും വിശദമാക്കാമോ;
( സി )
ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
3776.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തളിപ്പറമ്പ് മണ്ഡലത്തിൽ കായിക വകുപ്പ് നടപ്പാക്കിവരുന്ന പദ്ധതികൾ വിശദമാക്കാമോ; ഓരോ പ്രവൃത്തിയുടേയും പുരോഗതി അറിയിക്കാമോ;
( ബി )
ഈ സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ തുക വകയിരുത്തിയ ഷീ ടർഫിന് ഭരണാനുമതി ലഭ്യമാക്കുന്നതിനായി സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
3777.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി പട്ടാമ്പി മണ്ഡലത്തില്‍ അനുവദിച്ച സ്റ്റേഡിയത്തിന്റെ വിശദാംശവും പ്രവർത്തന പുരോഗതിയും അറിയിക്കുമോ?
3778.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലികളിലും ജനങ്ങൾക്ക് ഒത്തു കൂടുന്നതിനും ലഘുവ്യായാമം ചെയ്യുന്നതിനും ആവശ്യമായ കളിസ്ഥലങ്ങൾ ഉണ്ടാക്കുന്നതിനുളള പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; എങ്കിൽ എവിടെയെല്ലാമെന്ന് വിശദമാക്കാമോ; ഇല്ലെങ്കിൽ ഇവ ആരംഭിക്കുന്നതിനു പദ്ധതിയുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി സംസ്ഥാനത്ത് എല്ലാ പഞ്ചായത്തിലും നടപ്പിലാക്കിയിട്ടുണ്ടെങ്കിൽ പദ്ധതിയുടെ പ്രവർത്തന പുരോഗതി അറിയിക്കുമോ?
3779.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കൊല്ലം ജില്ലയില്‍ കായിക വകുപ്പ് പ്ലാന്‍, നോണ്‍ പ്ലാൻ , കിഫ്ബി എന്നീ ഫണ്ടുകള്‍ വിനിയോഗിച്ച് നടപ്പിലാക്കിയ വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും ഏതെല്ലാമാണ്; വിശദാംശം ലഭ്യമാക്കുമോ?
3780.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉടുമ്പന്‍ചോല മണ്ഡലത്തിലെ ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം എന്ന പദ്ധതിയുടെ പ്രവർത്തന പുരോഗതിയുടെ വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി നിര്‍മ്മാണം ആരംഭിക്കാവുന്ന ഘട്ടത്തിലാണോയെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിക്ക് ആകെ എത്ര രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളതെന്നും എന്തൊക്കെ പ്രവൃത്തികളാണ് എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും വിശദമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തിയുടെ നിര്‍വ്വഹണ ഏജന്‍സി ഏതാണെന്ന് അറിയിക്കാമോ?
3781.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അരൂര്‍ മണ്ഡലത്തില്‍ എത്ര പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചു എന്ന് വിശദമാക്കാമോ?
3782.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നശേഷം കായിക വകുപ്പിന്റെ സഹായത്താല്‍ എവിടെയെല്ലാം ഓപ്പണ്‍ ജിമ്മുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
( ബി )
ഇവിടെയെല്ലാം എന്തെല്ലാം സൗകര്യങ്ങളും ഉപകരണങ്ങളും ഉണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
തിരുവമ്പാടി മണ്ഡലത്തിലെ മുക്കം നഗരസഭയില്‍ ഒരു ഓപ്പണ്‍ ജിം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3783.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ എത്ര കളിസ്ഥലങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
മട്ടന്നൂര്‍ മണ്ഡലത്തില്‍ ഇതിന്റെ ഭാഗമായി പുതിയ കളിസ്ഥലങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
3784.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യുവജനങ്ങളെ കായിക രംഗത്തേക്ക് ആകര്‍ഷിക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതികളുടെ നിലവിലെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് കായിക രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് എന്തെല്ലാം പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത്;
( സി )
യുവജനങ്ങൾക്കിടയിൽ ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കുന്നതിൽ വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വേണ്ട അവബോധം സൃഷ്ടിക്കുന്നതിനും വ്യായാമം ചെയ്യുന്നതിനായുള്ള സൗകര്യം ഒരുക്കുന്നതിനും എന്തെല്ലാം പ്രവർത്തനങ്ങളാണ് ചെയ്തുവരുന്നത്; വിശദമാക്കുമോ?
3785.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ ഒരു പഞ്ചായത്ത് ഒരു കളിസ്ഥലം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര കളിസ്ഥലം നിര്‍മ്മിക്കുന്നതിന് ഭരണാനുമതി നല്കിയിട്ടുണ്ടെന്നും അവ ഏതെല്ലാം സ്ഥലങ്ങളിലെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ പുരോഗതി വിശദമാക്കാമോ?
3786.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂർ മണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകളിലാണ് ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയിൽ ഉൾപ്പെടുത്തി കളിക്കള നിർമ്മാണത്തിന് ഭരണാനുമതി നൽകിയിരിക്കുന്നത്;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?
3787.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏതെല്ലാം മണ്ഡലങ്ങളിലാണ് ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി തയ്യാറാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതില്‍ എത്ര പദ്ധതികളുടെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്; വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ സ്പോര്‍ട്സ് ഡയറക്ടറേറ്റിന് നേരിട്ട് നടത്താനുള്ള സംവിധാനമില്ലെങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ചെയ്യുന്നതിനുള്ള അനുമതി നല്‍കുമോ; വിശദാംശം ലഭ്യമാക്കാമോ?
3788.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ എത്ര പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിലേയ്ക്ക് പേരാമ്പ്ര മണ്ഡലത്തിലെ ഏതൊക്കെ പഞ്ചായത്തുകളെ പരിഗണിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
കളിസ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പേരാമ്പ്ര മണ്ഡലത്തിലെ ഏതൊക്കെ പഞ്ചായത്തുകളില്‍ നിന്നും അപേക്ഷകള്‍ ലഭിച്ചുവെന്നും പ്രസ്തുത അപേക്ഷകളിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും വിശദമാക്കാമോ?
3789.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാവേലിക്കര മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പ്രവൃത്തിയുടെ നിര്‍മ്മാണ നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾ അടിയന്തരമായി ആരംഭിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
മണ്ഡലത്തില്‍ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കുറത്തികാടിൽ സ്ഥാപിച്ച ഫിറ്റ്നെസ്സ് സെന്റര്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ടോ; എങ്കില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
3790.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കായിക വകുപ്പ് ഡയറക്ടറേറ്റിന് കീഴിൽ എവിടെയെല്ലാമാണ് ഫുട്ബോൾ പരിശീലനം നടത്തിവരുന്നതെന്ന് അറിയിക്കുമോ;
( ബി )
സ്പോർട്സ് സ്കൂളിലെ ഫുട്ബോൾ പരിശീലനം ഏതെങ്കിലും ഏജൻസിയെ ഏൽപ്പിക്കാൻ തീരുമാനമെടുത്തിട്ടുണ്ടോ; എങ്കിൽ അതിന്റെ എം.ഒ.യു. ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( സി )
നിലവിൽ ഏതെല്ലാം സ്പോർട്സ് സ്കൂളുകളിൽ ഫുട്ബോൾ പരിശീലനം കേരള ബ്ലാസ്റ്റേഴ്സ് മുഖേന നിർവഹിക്കപ്പെടുന്നുണ്ടെന്ന് വിശദമാക്കാമോ; ഇല്ലെങ്കില്‍ ഇതിനായി മറ്റേതെങ്കിലും സംവിധാനം ഒരുക്കിയിട്ടുണ്ടോ;
( ഡി )
സ്പോർട്സ് സ്കൂളിലെ ഫുട്ബോൾ പരിശീലനം കേരള ബ്ലാസ്റ്റേഴ്സിനെ ഏൽപ്പിക്കാനുള്ള സാഹചര്യം വ്യക്തമാക്കുമോ;
( ഇ )
കേരള ബ്ലാസ്റ്റേഴ്സുമായുള്ള സാമ്പത്തികം ഉൾപ്പെടെയുള്ള കരാർ സംബന്ധിച്ച വിശദവിവരങ്ങൾ ലഭ്യമാക്കുമോ?
3791.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായികവിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോളേജ് തലത്തിൽ പ്രൊഫഷണൽ ലീഗ് നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ അതുമായി ബന്ധപ്പെട്ട നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
ഏതെല്ലാം കായികയിനങ്ങളാണ് പ്രൊഫഷണൽ ലീഗിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ളത് എന്നറിയിക്കാമോ?
3792.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നശേഷം സംസ്ഥാനത്തെ കായിക വളര്‍ച്ച ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതികളും അവയ്ക്കായി മുടക്കിയ തുകയുടെയും വിശദാംശം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഗ്രാമീണ മേഖലയിലെ കളിക്കളങ്ങളുടെ വികസനത്തിന് നടപ്പാക്കിയ പദ്ധതി പ്രകാരം പുതുതായി സൃഷ്ടിക്കപ്പെട്ട സ്റ്റേഡിയങ്ങളുടെയും മറ്റ് കളിസ്ഥലങ്ങളുടെയും വിശദാംശം ലഭ്യമാക്കാമോ;
( സി )
കായിക മേഖലയിലെ താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി നല്‍കുന്ന പദ്ധതി പ്രകാരം എത്ര പേര്‍ക്ക് ഈ സര്‍ക്കാരിന്റെ കാലത്ത് ജോലി ലഭിച്ചിട്ടുണ്ടെന്ന് വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ?
3793.
ശ്രീ. പി. വി. അൻവർ
ഡോ. സുജിത് വിജയൻപിള്ള
ശ്രീ എം രാജഗോപാലൻ
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക മേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി കിഫ്ബി ഫണ്ടും, പ്ലാന്‍ ഫണ്ടും ഉപയോഗിച്ച് എന്തെല്ലാം പ്രവൃത്തികളാണ് ഇപ്പോള്‍ നടന്നുവരുന്നത്;
( ബി )
നിലവിൽ ഓരോ പ്രവൃത്തിയും ഏത് ഘട്ടത്തിലാണ്; വിശദാംശം നല്‍കാമോ;
( സി )
സംസ്ഥാനത്ത് കായിക വകുപ്പിന്റെ എല്ലാ സ്ഥാപനങ്ങള്‍ക്കുമായി പ്രത്യേക കേന്ദ്രം നിര്‍മ്മിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ഇതിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ?
3794.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്ത് സ്പോര്‍ട്ട്സ് കൗണ്‍സിലുകളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പഞ്ചായത്ത് സ്പോര്‍ട്ട്സ് കൗണ്‍സിലുകള്‍ എത്ര പഞ്ചായത്തുകളില്‍ നിലവില്‍ വന്നിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പഞ്ചായത്ത് സ്പോര്‍ട്ട്സ് കൗണ്‍സിലുകളുടെ പ്രവര്‍ത്തനത്തിനും പഞ്ചായത്തുകളിലെ സ്പോര്‍ട്ട്സ് വികസനത്തിനും എത്ര തുകയാണ് പഞ്ചായത്തുകളില്‍ വകയിരുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
3795.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക സംസ്കാരം വളര്‍ത്തിയെടുക്കുന്നതിനും ആരോഗ്യകരമായ ജീവിതം പ്രോത്സാഹിപ്പിക്കുന്നതിനും സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ് സെന്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ല തിരിച്ച് വിശദമാക്കുമോ?
3796.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2008-09 മുതൽ 2013-14 വരെ ഹോക്കി ഇന്ത്യയുമായി അഫിലിയേഷൻ ഉണ്ടായിരുന്ന ഹോക്കി കേരള എന്ന സംഘടനയുടെ ഭാരവാഹികൾ പ്രസ്തുത കാലയളവിൽ ഹോക്കി ഇന്ത്യ ഗ്രാന്റിനത്തിൽ നൽകിയ തുകയുടെ വരവ് ചെലവുകൾ കാണിക്കാതെ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് ഹോക്കി കേരളയെ ഹോക്കി ഇന്ത്യയുടെ അംഗത്വത്തിൽ നിന്നും പുറത്താക്കിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ; 2014ൽ കേരള ഹോക്കി എന്ന പേരിൽ മറ്റൊരു കായിക സംഘടന സ്പോർട്സ് കൗൺസിലിന്റെ അംഗീകാരത്തോടെ രൂപീകരിച്ചിട്ടുണ്ടോയെന്നും എങ്കിൽ പ്രസ്തുത സംഘടനയുടെ ആദ്യ ഭാരവാഹികൾ ആരൊക്കെയായിരുന്നുവെന്നും പ്രസ്തുത ഭാരവാഹികളെ തെരഞ്ഞെടുത്ത നടപടിക്രമം എന്തായിരുന്നുവെന്നും സംഘടനയുടെ ബൈലോയുടെ പകർപ്പും ലഭ്യമാക്കുമോ;
( സി )
കേരള ഹോക്കിയുടെ പ്രസിഡന്റ് രാജിവെച്ചതിനെ തുടർന്ന് 2017ൽ പുതിയ പ്രസിഡൻറിനെയും ജനറൽ സെക്രട്ടറിയെയും ട്രഷററേയും തെരഞ്ഞെടുത്തിട്ടുണ്ടോ; എങ്കിൽ പ്രസ്തുത തെരഞ്ഞെടുപ്പിനായി സ്വീകരിച്ച നടപടിക്രമങ്ങൾ എന്തൊക്കെയാണ്; തെരഞ്ഞെടുപ്പ് സംബന്ധിച്ച് ബൈലോയിൽ വ്യക്തമാക്കിയിട്ടുള്ള വ്യവസ്ഥകൾ എന്തൊക്കെയാണ്; ബൈലോയിലെ വ്യവസ്ഥകൾ പൂർണമായും പാലിച്ചാണോ തെരഞ്ഞെടുപ്പ് നടത്തിയിട്ടുള്ളത്; വിശദാംശം വ്യക്തമാക്കുമോ;
( ഡി )
2.10.2016 നു നടന്ന കേരള ഹോക്കിയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ എത്ര ബൈലോ ഭേദഗതികൾ ആണ് പാസാക്കിയതെന്നും അവ എന്തൊക്കെയെന്നും ബൈലോ ഭേദഗതി ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ എല്ലാം പാലിച്ചാണോ അവ പാസാക്കിയതെന്നും എങ്കിൽ എന്തൊക്കെ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ; നടപടിക്രമങ്ങൾ പാലിക്കാതെയുള്ള ബൈലോ ഭേദഗതി റദ്ദാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഇ )
കേരള സ്പോർട്സ് ആക്റ്റിലെ വകുപ്പ് 31A(3) പ്രകാരം അംഗീകാരം റദ്ദാക്കപ്പെട്ട ഒരു കായിക സംഘടനയുടെ ഭാരവാഹിക്ക് സ്പോർട്സ് കൗൺസിൽ അംഗീകാരം ഉള്ള മറ്റൊരു കായിക സംഘടനയുടെ ഭാരവാഹി ആകുന്നതിന് വിലക്കുണ്ടോ; വിശദമാക്കുമോ; എങ്കിൽ 2014ൽ അംഗീകാരം റദ്ദാക്കപ്പെട്ട ഹോക്കി കേരള എന്ന സംഘടനയുടെ ഭാരവാഹി ആയിരുന്ന വ്യക്തി നിലവിൽ കേരള ഹോക്കിയുടെ പ്രസിഡണ്ടായി പ്രവർത്തിക്കുന്നത് നിയമവിരുദ്ധമായതിനാൽ പ്രസ്തുത വ്യക്തിയെ തൽസ്ഥാനത്തുനിന്നും അടിയന്തരമായി പുറത്താക്കുന്നതിനും കേരള ഹോക്കി എന്ന സംഘടനയുടെ അംഗീകാരം റദ്ദാക്കുന്നതിനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( എഫ് )
കേരള ഹോക്കിക്കെതിരായ പരാതികൾ സംബന്ധിച്ച് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുവാനായി സ്പോർട്സ് കൗൺസിൽ നിയമിച്ച കമ്മിറ്റി അന്വേഷണം പൂർത്തീകരിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; റിപ്പോർട്ടിലെ പ്രധാനപ്പെട്ട കണ്ടെത്തലുകൾ എന്തൊക്കെയാണ്; റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ജി )
റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെങ്കിൽ ആയതിന് കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കുമോ; പ്രഥമദൃഷ്ട്യ നിയമലംഘനം നടന്നിട്ടുണ്ടെങ്കിൽ ഇക്കാര്യത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിച്ച് തുടർനടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3797.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മൈലം ജി.വി. രാജ സ്പോർട്സ് സ്കൂളിലെ ഫുട്ബോൾ പരിശീലനം കേരള ബ്ലാസ്റ്റേഴ്സിനെ ഏൽപ്പിക്കാനുള്ള സാഹചര്യം വ്യക്തമാക്കുമോ;
( ബി )
കേരള ബ്ലാസ്റ്റേഴ്സുമായി സാമ്പത്തികം ഉൾപ്പെടെയുള്ള കരാർ സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ;
( സി )
നിലവിൽ ജീ.വി.രാജയിലെ ഫുട്ബോൾ പരിശീലനം കേരള ബ്ലാസ്റ്റേഴ്സ് മുഖേന തന്നെയാണോ നിർവഹിക്കപ്പെടുന്നത്; അല്ലെങ്കിൽ അതിനായി മറ്റേതെങ്കിലും സംവിധാനം ഒരുക്കിയിട്ടുണ്ടോ;
( ഡി )
കേരള ബ്ലാസ്റ്റേഴ്സ് നടത്തിവന്നിരുന്ന ഫുട്ബോൾ പരിശീലനം ഫലപ്രദമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;
( ഇ )
മൈലം ജി. വി. രാജ സ്പോർട്സ് സ്കൂളിലെ ഫുട്ബോൾ പരിശീലനം മറ്റേതെങ്കിലും ഏജൻസിയെ ഏൽപ്പിക്കാൻ തീരുമാനമെടുത്തിട്ടുണ്ടോ; എങ്കിൽ അത് സംബന്ധിച്ച എം.ഒ.യു. ഉൾപ്പെടെയുള്ള വിശദാംശം ലഭ്യമാക്കുമോ;
( എഫ് )
കായിക വകുപ്പ് ഡയറക്ടറേറ്റിന് കീഴിൽ മറ്റെവിടെയെല്ലാമാണ് ഫുട്ബോൾ പരിശീലനം നടത്തിവരുന്നതെന്ന് അറിയിക്കുമോ?
3798.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ സ്പോര്‍ട്സ് കോംപ്ലക്സ് നിര്‍മ്മാണത്തിനാവശ്യമായ തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
3799.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിൽ പൊന്മള പഞ്ചായത്തിന്റെ കൈവശമുള്ള സ്ഥലത്ത് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനുള്ള പ്രൊപ്പോസല്‍ ലഭ്യമായിട്ടുണ്ടോ; എങ്കിൽ അതിന്മേല്‍ കായിക വകുപ്പ് സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്ലാന്‍ ഫണ്ടിലോ മറ്റ് ഏതെങ്കിലും പദ്ധതിയിലോ ഉള്‍പ്പെടുത്തി മതിയായ തുക വകയിരുത്തി പ്രസ്തുത സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3800.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിൽ കോട്ടക്കല്‍ നഗരസഭ പരിധിയില്‍ പകുതിയോളം പണി പൂര്‍ത്തികരിച്ച ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ തുടര്‍ നിര്‍മ്മാണം സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിൽ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കണമെന്ന പ്രൊപ്പോസലിന്മേൽ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
3801.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ മണ്ഡലത്തിലെ പൂഞ്ഞാര്‍ ഐ.എച്ച്.ആര്‍.ഡി. എഞ്ചിനീയറിംഗ് കോളേജില്‍ നിലവിലുള്ള കളിസ്ഥലം വിപുലീകരിച്ച് ഒരു സ്റ്റാൻഡേര്‍ഡ് ട്രാക്ക് ആന്റ് ഫീല്‍ഡ് നിമ്മിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷയിന്മേൽ സ്വീകരിച്ചു വരുന്ന നടപടികളുടെ വിശദാംശം നൽക്കുമോ;
( ബി )
ഖേലോ ഇന്ത്യ പദ്ധതിയിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കളിസ്ഥലം നവീകരിക്കുന്ന പദ്ധതിയിലോ ഉള്‍പ്പെടുത്തി പ്രസ്തുത പ്രവൃത്തി നടപ്പിലാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
3802.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വർഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ 3 കോടി രൂപ വകയിരുത്തിയ മലമ്പുഴ മണ്ഡലത്തിലെ മരുതറോ‍ഡ് ടി.എച്ച്.എസ്. സ്കൂള്‍ ഗ്രൗണ്ട് നവീകരണ പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിലുള്‍പ്പെടുത്തി എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കുവാന്‍ വിഭാവനം ചെയ്തിട്ടുളളതെന്ന് അറിയിക്കാമോ?
3803.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക വകുപ്പില്‍ എത്ര ഗ്രാമീണ സ്റ്റേഡിയങ്ങള്‍, വ്യായാമ പരിശീലന കേന്ദ്രങ്ങള്‍ എന്നിവ നിർമ്മിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
സർക്കാർ ധനസഹായത്തോടൊപ്പം തദ്ദേശഭരണ സ്ഥാപനങ്ങളുടെയും എം.എല്‍.എ./എം.പി. ഫണ്ടുകളും കൂടി ഉപയോഗിച്ച് പ്രാദേശിക വ്യായാമ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
3804.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ വിപുലീകരണത്തിന്റെ ഭാഗമായി ഗാലറി നിര്‍മ്മാണത്തിനു് തുക അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഗാലറി നിര്‍മ്മാണത്തിനായി തുക അനുവദിച്ച് കൂടുതല്‍ സ്പോട്സ് മത്സരങ്ങള്‍ നടത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3805.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂർ മാനവേദന്‍ സ്കൂളിലെ മിനി സ്റ്റേഡിയം കോംപ്ലക്സ് പദ്ധതിയുടെ മേല്‍നോട്ടത്തിനായി സംയുക്ത മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോ; ഇതിനായി നടത്തിയ നടപടികള്‍ വിശദമാക്കാമോ; ആരാണ് സംയുക്ത മാനേജ്‍മെന്റ് കമ്മറ്റി രൂപീകരിച്ച് ഉത്തരവിറക്കേണ്ടതെന്നും അറിയിക്കാമോ;
( ബി )
നിലമ്പൂർ മിനി സ്റ്റേഡിയം കോംപ്ലക്സ് എന്ന പദ്ധതിയുടെ പരിപാലന, നടത്തിപ്പ് ചുമതലകള്‍ സംയുക്ത മാനേജ്‍മെന്റ് കമ്മിറ്റിക്കായിരിക്കുമോ എന്നറിയിക്കാമോ; പുല്‍മൈതാനം സംരക്ഷിക്കുന്നതിന് പ്രതിവർഷം എത്ര രൂപ ചെലവ് വരുമെന്നും ആയതിനുള്ള തുക എങ്ങനെ കണ്ടെത്തുമെന്നും വ്യക്തമാക്കാമോ;
( സി )
സംയുക്ത മാനേജ്‍മെന്റ് കമ്മിറ്റി രൂപീകരിക്കുന്നതിനായി വിവിധ സർക്കാർ സംവിധാനങ്ങളുടെ പ്രതിനിധികളെ ആവശ്യപ്പെട്ട് ഗവ. മാനവേദന്‍ സ്കൂളിന്റെ ഹെഡ്‍മാസ്റ്റർ ബന്ധപ്പെട്ടവർക്ക് കത്തുകളയച്ചിട്ടുണ്ടോ;
( ഡി )
എങ്കില്‍ ഏതെല്ലാം സർക്കാർ സംവിധാനങ്ങളാണ് പ്രതിനിധികളെ രേഖാമൂലം അറിയിച്ചിട്ടുള്ളതെന്നും ആരെയൊക്കെയാണ് പ്രതിനിധികളാക്കണമെന്ന് അറിയിച്ചിട്ടുള്ളതെന്നും അവരുടെ പേരുവിവരങ്ങളും വിശദമാക്കാമോ; ആകെ എത്ര അംഗങ്ങളാണ് മാനേജ്‍മെന്റ് കമ്മിറ്റിയില്‍ ഉണ്ടായിരിക്കുകയെന്നും സ്കൂളിന്റെ പ്രതിനിധികളായി ആരൊക്കെ ഉണ്ടായിരിക്കുമെന്നും വ്യക്തമാക്കാമോ;
( ഇ )
കൃത്യമായ രീതിയില്‍ പരിപാലനം ഇല്ലാത്തതിനാല്‍ നിലമ്പൂർ മിനി സ്റ്റേഡിയം കോംപ്ലക്സിലെ പലയിടങ്ങളും നശിച്ചു കൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; പ്രസ്തുത സ്റ്റേഡിയം കോംപ്ലക്സിന്റെ നടത്തിപ്പിനായുള്ള സംയുകത മാനേജ്‍മെന്റ് കമ്മിറ്റി എന്നത്തേക്ക് രൂപീകരിക്കാനാവുമെന്നും ഇനിയുള്ള നടപടികളെന്തെല്ലാമെന്നും അറിയിക്കാമോ;
( എഫ് )
അടിയന്തരമായി കമ്മിറ്റി രൂപീകരിച്ച് പ്രസ്തുത സ്റ്റേഡിയം സംരക്ഷിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുമോ?
3806.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ പല്ലാരിമംഗലം സ്റ്റേഡിയം നിര്‍മ്മാണം അനന്തമായി നീണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സ്റ്റേഡിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും ഇനി പൂര്‍ത്തീകരിക്കാനുള്ള പ്രവൃത്തികള്‍ ഏതെല്ലാമെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സ്റ്റേഡിയം നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3807.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി ഗ്രാമ പഞ്ചായത്തിലെ പഞ്ചായത്ത് സ്റ്റേഡിയം നവീകരിക്കുന്ന പ്രവൃത്തി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
ഓപ്പണ്‍ സ്റ്റേഡിയം നവീകരിക്കുന്നതിനായി എന്തെല്ലാം പ്രവൃത്തികളാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്; പ്രസ്തുത പ്രവൃത്തി എപ്പോള്‍ തുടങ്ങാന്‍ കഴിയുമെന്നാണ് കരുതുന്നത്; വിശദമാക്കാമോ?
3808.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മള്‍ട്ടിപര്‍പ്പസ് സ്റ്റേഡിയം നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ഉണ്ടായ സാഹചര്യം വിശദമാക്കാമോ; പദ്ധതി പുനരാരംഭിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ;
( ബി )
സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് പദ്ധതിയുടെ നിര്‍വ്വഹണം സമയബന്ധിതമായി നടത്തുന്നതില്‍ എസ്.പി.വി. ആയ കിറ്റ്കോയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന കാലതാമസം ശ്രദ്ധിയില്‍ വന്നിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രവൃത്തി പുനരാരംഭിക്കാന്‍ കിബ്ഫിയും കിറ്റ്കോയും മുന്‍കൈ എടുക്കാത്ത സാഹചര്യത്തില്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് പദ്ധതി പൂര്‍ത്തീകരിക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3809.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തില്‍ ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഇരിമ്പിളിയം സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ടോട്ടല്‍ സ്റ്റേഷന്‍ സര്‍വേ പൂര്‍ത്തിയായിട്ടുണ്ടോയെന്നും പ്രവൃത്തിയുടെ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി സംബന്ധിച്ച് സ്പോര്‍ട്ട്സ് കേരള ഫൗണ്ടേഷൻ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ; സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
3810.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 വർഷത്തെ ബഡ്ജറ്റിൽ 20% തുക വകയിരുത്തിയിട്ടുള്ള ഒറ്റപ്പാലം മണ്ഡലത്തിലെ മുന്നൂർക്കോട് ഹെെസ്ക്കൂൾ ഗ്രൗണ്ട് നവീകരണം എന്ന പ്രവൃത്തിയുടെ എസ്റ്റിമേറ്റും ഡി.പി.ആർ- ഉം തയ്യാറാക്കി ഭരണാനുമതിക്കായി ധനകാര്യ വകുപ്പിന് സമർപ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ എന്നത്തേക്ക് സമർപ്പിക്കും; വിശദവിവരങ്ങൾ ലഭ്യമാക്കുമോ?
3811.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നിർമ്മിച്ച സ്റ്റേഡിയങ്ങള്‍ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നതിന് എന്തൊക്കെ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
കാസർഗോഡ് ജില്ലയിലെ നീലേശ്വരം ഇ.എം.എസ്. സ്റ്റേഡിയം കാര്യക്ഷമമായി നടത്തിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ?
3812.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 ലെ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സ്പോർട്സ് ക്വാട്ട നിയമനങ്ങൾക്കായുള്ള എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും എത്രപേർക്ക് നിയമനം നൽകിയിട്ടുണ്ടെന്നും അറിയിക്കുമോ;
( ബി )
സ്പോർട്സ് ക്വാട്ട നിയമനങ്ങൾ വൈകുന്നതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
സ്പോർട്സ് ക്വാട്ട നിയമനങ്ങൾ വൈകിപ്പിക്കുന്നത് രാജ്യത്തിനും സംസ്ഥാനത്തിനും വേണ്ടി അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച കായികതാരങ്ങളോടുള്ള അനാദരവായതിനാൽ ഈ കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
3813.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 ലെ സര്‍ക്കാരിന്റെ കാലയളവിലും ഈ സര്‍ക്കാരിന്റെ കാലയളവിലും സ്‍പോര്‍ട‍്സ് ക്വാട്ടയില്‍ എത്ര കായിക താരങ്ങള്‍ക്ക് നിയമനം നല്കിയിട്ടുണ്ടെന്ന വിശദാശം നൽകാമോ?
3814.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വഖഫ് ബോർഡ് മുഖാന്തിരം നടപ്പാക്കുന്ന ക്ഷേമ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
2023-24 വർഷം പ്രസ്തുത പദ്ധതികൾ പ്രകാരം എത്ര ഗുണഭോക്താക്കൾക്ക് എത്ര രൂപ ധനസഹായം അനുവദിച്ചു എന്ന് വ്യക്തമാക്കുമോ?
3815.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തു നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്ക് എന്തൊക്കെ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്; വിശദാംശം വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് നിന്നും ഹജ്ജ് കർമ്മങ്ങൾക്കായി ഈ വർഷവും കഴിഞ്ഞവർഷവും പോയ തീർത്ഥാടകരുടെ എണ്ണം വ്യക്തമാക്കുമോ;
( സി )
ഹജ്ജ് കർമ്മവുമായി ബന്ധപ്പെട്ട യാത്രാ രേഖകളും മറ്റും സുഗമമായി ലഭിക്കുന്നതിന് തീർത്ഥാടകരെ സഹായിക്കുന്നതിന് വകുപ്പ് എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുമോ?
3816.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിലെ തിരുവെങ്കിടം റയില്‍വേ അടിപ്പാത നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
3817.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുള്ളിക്കട കോളനി നിവാസികളുടെ പുനരധിവാസത്തിനായി റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള ഭൂമി കൊല്ലം കോര്‍പ്പറേഷന് നല്‍കുന്നതിന് റെയില്‍വേയുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ ഊര്‍ജ്ജിത നടപടി സ്വീകരിക്കുന്നതിന് തയ്യാറാകുമോ; വിശദാംശം ലഭ്യമാക്കുമോ?
3818.
ശ്രീമതി സി. കെ. ആശ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ ചരക്ക് നീക്കം സുഗമമാക്കുന്നതിനായി പുതിയ റെയിൽവേ ലൈനുകള്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
തമിഴ്‍നാടുമായുള്ള ചരക്ക് നീക്കം സുഗമമാക്കുന്നതിനായി തിരുവനന്തപുരം-ചെങ്കോട്ട റെയിൽവേ ലൈൻ യാഥാർത്ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടോ; പ്രസ്തുത പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( സി )
സംസ്ഥാനത്ത് റെയില്‍വേ ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്തത് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
3819.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി-ശബരി റെയിൽ പാതയുടെ പകുതി ചെലവ് കിഫ്‌ബി വഴി നിർവഹിക്കാം എന്ന് സമ്മതിച്ച് സംസ്ഥാന സർക്കാർ 2021-ൽ കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത കത്തിന്റെ പകർപ്പ് ലഭ്യമാക്കുമോ; പ്രസ്തുത ഉറപ്പിൽ നിന്നും സംസ്ഥാന സർക്കാർ നിലവിൽ പിന്മാറിയിട്ടുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കാമോ;
( ബി )
ശബരി റെയിൽ പദ്ധതിയുടെ പകുതി തുക മുടക്കാൻ സമ്മതപത്രം നൽകണമെന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ടോ; കിഫ്ബിയിൽ നിന്ന് നിലവിൽ ഇതിന് ഫണ്ട് കണ്ടെത്തുവാൻ കഴിയാത്ത സാഹചര്യം ആണോ ഉള്ളതെന്ന് വ്യക്തമാക്കുമോ; എങ്കിൽ ഏതു രീതിയിൽ ഫണ്ട് കണ്ടെത്തുവാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാന സർക്കാർ വിഹിതം നൽകാത്തതിനാൽ പദ്ധതി പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യം നിലവിലുണ്ടോ; സംസ്ഥാന സർക്കാർ വിഹിതത്തിന്റെ കാര്യത്തിൽ ഉടനെ തീരുമാനം ഉണ്ടാകാത്തപക്ഷം മലയോര മേഖലയ്ക്ക് പ്രയോജനകരമായ പ്രസ്തുത പദ്ധതി ഉപേക്ഷിക്കപ്പെടാനുള്ള സാധ്യത ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം പ്രസ്തുത പദ്ധതിക്ക് ആകെ ചെലവ് എത്ര കോടി രൂപയാണെന്നാണ് കണക്കാക്കിയിട്ടുള്ളത്; ഇതിൽ എത്ര കോടി രൂപയാണ് സംസ്ഥാനം നൽകേണ്ടതെന്നും നാളിതുവരെ ഈ പദ്ധതിക്കായി കേന്ദ്രസർക്കാര്‍ ചെലവഴിച്ചിട്ടുള്ള തുകയെത്രയെന്നും ഏതൊക്കെ ഇനത്തിലാണ് ചെലവഴിച്ചതെന്നുമുള്ള വിശദാംശം നൽകാമോ?
3820.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. പി. വി. അൻവർ
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രധാനപ്പെട്ട റെയിൽവേ പദ്ധതികളായ തലശ്ശേരി-മെെസൂർ, നിലമ്പൂർ-നഞ്ചങ്കോട് റെയിൽവേ ലെെനുകൾ നിർമ്മിക്കുന്നതിനുവേണ്ടിയുള്ള പ്രവൃത്തികൾ നിലവിൽ ഏതു ഘട്ടത്തിലാണ്; വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ?
3821.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തീരദേശ റെയിൽവേ പാതയുമായി ബന്ധപ്പെട്ട എന്തെങ്കിലും പദ്ധതികള്‍ നിലവിലുണ്ടോ; വിശദമാക്കുമോ;
( ബി )
ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതും കൊടുങ്ങല്ലൂർ നിവാസികൾക്ക്‌ വളരെ പ്രയോജനകരവുമായ എറണാകുളം കുറ്റിപ്പുറം തീരദേശ റെയിൽവേ പാത നടപ്പിലാക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( സി )
ഇതിനായി കേന്ദ്ര സര്‍ക്കാരില്‍ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തുമോ;?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.