UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

3411.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യക്തികളുടെ ഭൂമിയുടെ വിവരങ്ങള്‍ എല്ലാം ഒറ്റ തണ്ടപ്പേരിലാക്കുന്ന യൂണിക് തണ്ടപ്പേര്‍ സംവിധാനം നടപ്പിലാക്കുമെന്ന പ്രഖ്യാപനത്തിന്റെ പുരോഗതി അറിയിക്കാമോ;
( ബി )
ഈ പദ്ധതി നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
യൂണിക് തണ്ടപ്പേര്‍ സംവിധാനം എത്ര കാലയളവിനുള്ളില്‍ പൂര്‍ണ്ണമായി നടപ്പില്‍ വരുത്തുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
എതെല്ലാം ജില്ലയിലാണ് യൂണിക് തണ്ടപ്പേര്‍ സംവിധാനം നടപ്പിലാക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ?
3412.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കാഞ്ഞങ്ങാട് മണ്ഡലത്തിൽ പട്ടയത്തിനായി ലഭിച്ച അപേക്ഷകൾ എത്രയാണെന്നും ആയതിൽ എത്ര പട്ടയങ്ങൾ വിതരണം ചെയ്തെന്നും വിശദമാക്കാമോ;
( ബി )
മണ്ഡലത്തിലെ പട്ടയ അപേക്ഷകളുടെ നിലവിലെ സ്ഥിതി വില്ലേജ് തിരിച്ച് വിശദമാക്കാമോ?
3413.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് വിജിലന്‍സ് വകുപ്പ് പുറത്ത് വിട്ട ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരം വഴിവിട്ട ഇടപാടുകള്‍ നടക്കുന്ന ആർ.ഡി.ഒ./വില്ലേജ് ഓഫീസുകളുടെ വിശദാംശം ലഭ്യമാക്കാമോ; അഴിമതി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
അപേക്ഷകളുടെ മുന്‍ഗണന അവഗണിച്ച് ഓൺലൈൻ അല്ലാതെ ലഭിക്കുന്ന അപേക്ഷകള്‍ അതിവേഗത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചിട്ടുണ്ടോ; ഇതു സംബന്ധിച്ച് വകുപ്പ് തല അന്വേഷണം നടത്തുമോ; വ്യക്തമാക്കുമോ;
( സി )
ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്തതും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ വി‍ജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളതുമായ 25 സെന്റില്‍ കുറവുള്ള ഭൂമികള്‍ തരംമാറ്റുന്നതിന് അപേക്ഷ നല്‍കുമ്പോള്‍ ബന്ധപ്പെട്ട കൃഷി ഓഫീസറുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് റവന്യൂ വകുപ്പിന്റെ ബന്ധപ്പെട്ട ഓഫീസുകളിൽ നിന്നും കത്ത് നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരം പ്രവണത കൂടുതല്‍ അഴിമതിക്ക് കളം ഒരുക്കുമെന്നതിനാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി ഉത്തരവ് നല്‍കുമോ?
3414.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തോട്ടഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട രാജമാണിക്യം റിപ്പോർട്ട് ഈ സർക്കാർ അംഗീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
രാജമാണിക്യം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാലങ്ങളായി ഭൂമി കൈവശം വച്ചിരിക്കുന്നവരുടെ കരം സ്വീകരിക്കുവാൻ പാടില്ല എന്ന് സർക്കാർ ഉത്തരവ് നൽകിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
രാജമാണിക്യം റിപ്പോർട്ടുമായി ബന്ധപ്പെട്ട് കോടതിയിൽ എന്തെങ്കിലും കേസ് നിലവിലുണ്ടോയെന്ന് വിശദമാക്കാമോ;
( ഡി )
തോട്ടമുടമകളുടെ കൈവശമുള്ള പാട്ടകരാർ അവസാനിച്ച ഭൂമി ഏറ്റെടുക്കുവാൻ എന്തൊക്കെ നിയമനടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ഇ )
തോട്ടമുടമകളുടെ കൈവശമുള്ള ഭൂമി കൃത്യമായി തിട്ടപ്പെടുത്തുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; കൈവശമില്ലാത്ത മിച്ചഭൂമി സർക്കാർ ഏറ്റെടുത്തിട്ടുണ്ടോ; ഇങ്ങനെയുള്ള മിച്ചഭൂമി ഏറ്റെടുത്ത് സ്വന്തമായി സ്ഥലമില്ലാത്ത തോട്ടം തൊഴിലാളികൾക്ക് നൽകുവാൻ നിയമനടപടി സ്വീകരിക്കാമോ; വിശദമാക്കാമോ?
3415.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തോട്ടഭൂമി കയ്യേറ്റം ഉള്‍പ്പെടെയുള്ള കയ്യേറ്റങ്ങള്‍ തടയുന്നതിനും കയ്യേറിയ ഭൂമി തിരികെ പിടിക്കുന്നതിനുമായി സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ;
( ബി )
നാളിതുവരെ എത്ര ഹെക്ടര്‍ തോട്ടഭൂമി ഇത്തരത്തില്‍ പിടിച്ചെടുത്തു; ഇനിയും എത്ര ഹെക്ടര്‍ പിടിച്ചെടുക്കുവാനുണ്ട്; കണക്ക് ലഭ്യമാക്കുമോ;
( സി )
കൈവശം വച്ചിരിക്കുന്ന തോട്ടഭൂമി പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് കോടതി വ്യവഹാരങ്ങളില്‍പ്പെട്ട് എത്ര കേസ്സുകള്‍ ഉണ്ടെന്നും ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കാന്‍ വകുപ്പ് സ്വീകരിച്ചുവരുന്ന തുടര്‍നടപടികള്‍ എന്തെല്ലാമെന്നും വ്യക്തമാക്കാമോ?
3416.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂർ മണ്ഡലത്തിലെ എളവള്ളി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കഴിഞ്ഞ ഇരുപത് വര്‍ഷമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന കളിസ്ഥലം ശോച്യാവസ്ഥയിലായതിനെത്തുതുടര്‍ന്ന് പ്രസ്തുത കളിസ്ഥലം നവീകരിക്കുന്നതിനായി 2019-20 വര്‍ഷത്തെ എം.എല്‍.എ. ആസ്തി വികസന പദ്ധതിയില്‍ നിന്നും തുക അനുവദിച്ചെങ്കിലും പ്രസ്തുത ഭൂമി തരംമാറ്റം നടത്തിയിട്ടില്ലാത്തതിനാല്‍ കളിസ്ഥലം നവീകരിക്കാനായിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സ്ഥലം തരം മാറ്റുന്നതിനായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
ഇല്ലെങ്കില്‍ പ്രസ്തുത സ്ഥലം തരം മാറ്റുന്നതിനുള്ള സത്വര നടപടിക്ക് നിര്‍ദ്ദേശം നല്‍കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
3417.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിൽ ഇരമല്ലൂര്‍ വില്ലേജിലെ ഭൂമിയുടെ ഉയര്‍ന്ന ഫെയര്‍വാല്യുവുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കുന്നതിന് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ഫെയല്‍വാല്യു കുറയ്ക്കുന്നതിനാവശ്യമായ നടപടികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുമോ; വിശദമാക്കുമോ?
3418.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുഴയോരങ്ങളും പുഴ ഒഴുകിയിരുന്ന സ്ഥലങ്ങളും അനധികൃതമായി നികത്തപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ബി )
വിവിധ ജില്ലകളിൽ ഇപ്രകാരമുള്ള സ്ഥലങ്ങൾ നികത്തി വൻകിട കയ്യേറ്റങ്ങൾ നടത്തുന്നത് തടഞ്ഞിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
3419.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് 2001 -2006 കാലയളവിൽ സർക്കാർ ഏതെങ്കിലും കമ്മീഷനെ നിയോഗിച്ച് ഉത്തരവായിട്ടുണ്ടോ എന്നറിയിക്കാമോ;
( ബി )
എങ്കിൽ പ്രസ്തുത കമ്മീഷൻ മൂവാറ്റുപുഴ ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട് പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; പ്രസ്തുത റിപ്പോർട്ടിലെ ശിപാർശകൾ അംഗീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഉണ്ടെങ്കിൽ മൂവാറ്റുപുഴ ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്നറിയിക്കാമോ;
( ഡി )
മൂവാറ്റുപുഴ ജില്ല രൂപീകരിക്കുന്നതിന് സർക്കാർ നടപടികൾ സ്വീകരിക്കാമോ?
3420.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് താലൂക്കുകളുടെ വ്യാപ്തിയും വിസ്തൃതിയും ജനസംഖ്യയും കണക്കിലെടുത്ത് താലൂക്കുകളും വില്ലേജുകളും പുന: സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് പഠന റിപ്പോർട്ട് തയ്യാറാക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ റിപ്പോർട്ട് ലഭ്യമായിട്ടുണ്ടോ;
( സി )
താലൂക്ക് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യൂ കമ്മീഷണർ രൂപീകരിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ?
3421.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലഘട്ടം മുതൽ നാളിതുവരെ സംസ്ഥാനത്ത് എത്ര റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്തിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ;
( ബി )
ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങൾ മൂലം ആത്മഹത്യ ചെയ്ത എത്ര പേരാണുള്ളതെന്ന് വ്യക്തമാക്കുമോ; ഇത്തരം ആത്മഹത്യകൾ വർദ്ധിച്ചുവരുന്നത് സംബന്ധിച്ച് വകുപ്പ് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഔദ്യോഗിക കൃത്യനിർവഹണത്തിലെ സമ്മർദ്ദങ്ങൾ അതിജീവിക്കുന്നതിനും വ്യക്തിജീവിതവും ഔദ്യോഗിക ജീവിതവും ഫലപ്രദമായി കോർത്തിണക്കുന്നതിനും ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്ന രീതിയിൽ പരിശീലന പരിപാടികളും കൗൺസിലിംഗുകളും സംഘടിപ്പിക്കുവാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3422.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര താലൂക്ക് ഓഫീസ് നിർമ്മാണത്തിന് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത നിര്‍മ്മാണത്തിന്റെ തല്‍സ്ഥിതി വിശദമാക്കുമോ;
( സി )
മാവേലിക്കര മണ്ഡലത്തിലെ ചുനക്കര വില്ലേജ് ഓഫീസ് സ‍്മാര്‍ട്ട് വില്ലേജ് ഓഫീസ് ആക്കുന്നതിന് സ്വീകരിച്ച നടപടികളും നിലവിലെ സ്ഥിതി വിവരങ്ങളും വിശദമാക്കുമോ?
3423.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര വൻകിട സർക്കാർ ഭൂമി കയ്യേറ്റങ്ങളുണ്ടെന്നും പ്രസ്തുത ഭൂമി കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് എത്ര കേസുകൾ ഏതൊക്കെ കോടതികളിൽ നിലവിലുണ്ടെന്നും വ്യക്തമാക്കുമോ; പ്രസ്തുത കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് മുൻസർക്കാരിന്റെ കാലം മുതൽ നാളിതുവരെ എത്ര തുക ചെലവഴിച്ചുവെന്നും ഈ കാലയളവിൽ കയ്യേറ്റ ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട എത്ര കേസുകളിൽ സർക്കാർ പരാജയപ്പെട്ടുവെന്നും അവ ഏതൊക്കെയാണെന്നും വ്യക്തമാക്കുമോ;
( ബി )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സർക്കാർ ഭൂമി തിരികെ പിടിക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിച്ചുവെന്നും എത്ര ഹെക്ടര്‍ ഭൂമി തിരിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നതിന്റെയും വിശദാംശങ്ങൾ ജില്ല തിരിച്ചു വ്യക്തമാക്കുമോ?
3424.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വർഷങ്ങൾക്കു മുമ്പ് ലാൻഡ് അസൈൻമെന്റ് ചട്ടങ്ങൾ പ്രകാരവും മറ്റു വിധത്തിലും പട്ടയം നൽകിയിട്ടുള്ളതിൽ പട്ടയം ലഭിച്ച ഗുണഭോക്താക്കൾ സ്ഥലത്തിന്റെ കൈവശാവകാശം ഏറ്റെടുക്കാതെ ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലങ്ങളുടെ കാര്യത്തിൽ എന്ത് നടപടികളാണ് സര്‍ക്കാര്‍ ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( ബി )
ഇപ്രകാരം പട്ടയ സ്ഥലങ്ങൾ ഉപയോഗശൂന്യമായി കിടക്കുന്ന സംഗതികളിൽ മുൻപ് നൽകിയിട്ടുള്ള പട്ടയം റദ്ദാക്കുന്നതിന് നിയമ തടസ്സങ്ങൾ ഉണ്ടോ എന്ന് അറിയിക്കാമോ;
( സി )
നിയമ തടസ്സങ്ങള്‍ ഇല്ലെങ്കിൽ ഇപ്രകാരം ഉപയോഗശൂന്യമായി കിടക്കുന്ന പട്ടയ സ്ഥലങ്ങൾ കണ്ടെത്തി അർഹരായ മറ്റു ഗുണഭോക്താക്കൾക്ക് പതിച്ച് നൽകുന്നതിന് നടപടികൾ സ്വീകരിക്കാമോ;
( ഡി )
ഇതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണെന്നും ഇതിനായി എത്ര കാലതാമസം ഉണ്ടാകുമെന്നുമുള്ള വിവരങ്ങൾ നൽകാമോ?
3425.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ബാലുശ്ശേരി മണ്ഡലത്തില്‍ കൊയിലാണ്ടി, താമരശ്ശേരി താലൂക്കുകളിലായി എത്ര പട്ടയം വിതരണം ചെയ്തിട്ടുണ്ട്; വില്ലേജ് തിരിച്ച് വിശദാംശം ലഭ്യമാക്കാമോ;
( ബി )
മണ്ഡലത്തില്‍ നിലവില്‍ എത്ര അപേക്ഷകളില്‍ പട്ടയം നല്‍കാന്‍ ബാക്കിയുണ്ട്; കുടിശ്ശിക അപേക്ഷകള്‍ ഏതൊക്കെ വില്ലേജുകളിലാണുള്ളത്; വിശദാംശം അറിയിക്കാമോ?
3426.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ശാന്തി നഗർ കോളനിയിൽ അനുവദിച്ച വീടുകളിലെ ഗുണഭോക്താക്കൾക്ക് പട്ടയം ലഭ്യമായിട്ടുണ്ടോയെന്നറിയിക്കാമോ; ഇല്ലെങ്കിൽ ആയതിന് കാരണം വ്യക്തമാക്കുമോ;
( ബി )
ശാന്തി നഗർ കോളനി നിവാസികൾക്ക് പട്ടയം നൽകുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമോ?
3427.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നാളിതുവരെ ഒറ്റപ്പാലം മണ്ഡലത്തില്‍ അനുവദിച്ച പട്ടയങ്ങളുടെ കണക്ക് പഞ്ചായത്ത്/മുനിസിപ്പാലിറ്റി തിരിച്ച് വ്യക്തമാക്കാമോ?
3428.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം താലൂക്കില്‍ കൊല്ലം വെസ്റ്റ് വില്ലേജില്‍ ഉള്‍പ്പെടുന്ന പള്ളിത്തോട്ടം മൂതാക്കര മത്സ്യഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; പ്രസ്തുത മേഖലയില്‍ പട്ടയം അനുവദിക്കുന്നതിന് സര്‍വ്വെ ഓഫ് ഇന്ത്യയുടെ അനുമതിയോടെ സര്‍വ്വെ നടപടികള്‍ ആരംഭിക്കുന്നതിനാവശ്യമായ കാര്യങ്ങൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
3429.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍സര്‍ക്കാരിന്റെ കാലം മുതൽ നാളിതുവരെ വള്ളിക്കുന്ന് മണ്ഡലത്തിലെ പെരുവള്ളൂർ, വള്ളിക്കുന്ന്, തേഞ്ഞിപ്പലം, മൂന്നിയൂർ, പള്ളിക്കൽ, ചേലേമ്പ്ര എന്നീ വില്ലേജുകളിൽ എത്രപേര്‍ക്ക് പട്ടയം നല്‍കിയിട്ടുണ്ടെന്നും ഇനി എത്ര പേര്‍ക്ക് നല്‍കാനുണ്ടെന്നും വ്യക്തമാക്കാമോ?
3430.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിൽപ്പെട്ട മുകുന്ദപുരം താലൂക്കിലെ തൊറവ് വില്ലേജില്‍ സ്ഥിതിചെയ്യുന്ന പുതുക്കാട് പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡില്‍ ചാക്കോച്ചിറ നിവാസികളായ പത്തോളം കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
ചാക്കോച്ചിറ എന്ന സ്ഥലപ്പേര് ചിറപുറമ്പോക്ക് എന്ന് തെറ്റായി രേഖപ്പെടുത്തിയിട്ടുള്ള കാരണത്താൽ പ്രസ്തുത സ്ഥലത്ത് ഒരു നൂറ്റാണ്ടിലധികമായി താമസിച്ചുവരുന്ന കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അവരുടെ അപേക്ഷകൾ പരിഗണിച്ച് പട്ടയം നൽകുന്നതിന് നടപടി സ്വീകരിക്കുമോ?
3431.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂരഹിതരായവര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
നിലവില്‍ കാസര്‍ഗോഡ് ജില്ലയിലെ ഭൂരഹിതരുടെ എണ്ണമെത്രയാണ്; ഇവര്‍ക്ക് പട്ടയം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ?
3432.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി നഗരസഭയിലെ കുമാരനെല്ലൂര്‍ വില്ലേജിലെ തെലുങ്കര്‍ കോളനി നിവാസികളുടെയും മുണ്ടത്തിക്കോട് വില്ലേജിലെ കുംബാര കോളനി നിവാസികളുടെയും പട്ടയ അപേക്ഷയിന്മേല്‍ സ്വീകരിച്ച തുടര്‍നടപടികളുടെ നിലവിലെ സ്ഥിതിയും വിശദാംശങ്ങളും വ്യക്തമാക്കാമോ?
3433.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം മണ്ഡലത്തില്‍ പട്ടയം ലഭിക്കുന്നതിനായി എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുളളതെന്നും പ്രസ്തുത അപേക്ഷകളില്‍ തീര്‍പ്പ് കല്പിച്ചിട്ടുളളവ എത്രയാണെന്നും വ്യക്തമാക്കാമോ;
( ബി )
തീര്‍പ്പ് കല്പിക്കുന്നതിനായി എത്ര അപേക്ഷകളാണ് ശേഷിക്കുന്നതെന്ന് മണ്ഡലത്തിലെ പഞ്ചായത്തുകള്‍, കുന്നംകുളം നഗരസഭ എന്നിവ തിരിച്ച് കണക്ക് ലഭ്യമാക്കാമോ;
( സി )
നടപടികള്‍ പൂര്‍ത്തിയാക്കി എന്നത്തേയ്ക്ക് പട്ടയം വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
3434.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടയ അസംബ്ലിയുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള ഭൂമി ഡീവെസ്റ്റ് ചെയ്യുന്ന നടപടികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
ഈ സർക്കാരിന്റെ കാലത്ത് പട്ടയം ലഭിക്കുന്നതിനായി പുതുതായി ലഭിച്ച അപേക്ഷകളിന്മേലുള്ള തുടർ നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ?
3435.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിയോജക മണ്ഡലതല പട്ടയ അസംബ്ലിക്ക് ശേഷം വടക്കാഞ്ചേരി മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ പട്ടയത്തിനായി സമര്‍പ്പിക്കപ്പെട്ട അപേക്ഷകളിലും പട്ടയ അസംബ്ലിക്ക് മുമ്പ് സമര്‍പ്പിക്കപ്പെട്ട അപേക്ഷകളിലും വനഭൂമി സ്പെഷ്യല്‍ ഓഫീസുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
വടക്കാഞ്ചേരി നിയോജകമണ്ഡലത്തില്‍ വനഭൂമി പട്ടയത്തിനായി സമര്‍പ്പിക്കപ്പെട്ട അപേക്ഷകളുടെ എണ്ണവും, പേരും വിശദാംശങ്ങളും ലഭ്യമാക്കാമോ;
( സി )
മണ്ഡലത്തില്‍ എത്ര ഫയലുകള്‍ പരിവേഷ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്തു എന്ന് വിശദമാക്കാമോ?
3436.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിൽപ്പെട്ട മുകുന്ദപുരം താലൂക്കിൽ ആമ്പല്ലൂർ വില്ലേജിൽ വെണ്ടോർ ദേശത്ത് സർവ്വേ 496/2, 497/1 -എന്നിവയിൽപ്പെട്ട പുറമ്പോക്കു നിവാസികളായ 10 കുടുംബങ്ങൾക്ക് പട്ടയം ലഭിക്കുന്നതിനായുള്ള അപേക്ഷകളിലെ നടപടികൾ ഏത് ഘട്ടത്തിലാണെന്നറിയിക്കാമോ;
( ബി )
പ്രസ്തുത കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമോ?
3437.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ പുല്ലുരാംപാറയിൽ 2012-ൽ ഉണ്ടായ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് താത്ക്കാലിക ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന 6 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് പണം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള റവന്യൂ അധികൃതരുടെ ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ ഇത് സംബന്ധിച്ച ഫയലിന്റെ നിലവിലുള്ള സ്ഥിതി വിശദമാക്കുമോ;
( സി )
പ്രസ്തുത കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
3438.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം മലപ്പുറം ജില്ലയില്‍ റിവർ മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ചു ചെയ്തിട്ടുള്ള പ്രവൃത്തികൾ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ഏറനാട് മണ്ഡലത്തില്‍ റിവർ മാനേജ്മെന്റ് ഫണ്ടിൽ ഉള്‍പ്പെടുത്തിയ പദ്ധതികള്‍ ഏതെല്ലാമാണെന്നും ഫണ്ടിൽ പുതിയതായി ഉൾപ്പെടുത്തുന്നതിനായി പ്രൊപ്പോസലുകൾ ലഭിച്ചിട്ടുണ്ടോയെന്നും അറിയിക്കാമോ; എങ്കിൽ അവ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ?
3439.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ വികസനത്തിനു വേണ്ടി നിലവിൽ എത്ര സ്ഥലമാണ് ഏറ്റെടുത്തു നൽകിയതെന്ന് വ്യക്തമാക്കുമോ;
( ബി )
പുതിയ റൺവെ വികസനം കാരണം അടഞ്ഞു പോകുന്ന എയർപോർട്ട് ക്രോസ് റോഡിന് പകരം പൊതുമരാമത്ത് വകുപ്പിന്റെ റോഡ് നിർമ്മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്ന നടപടി നിലവില്‍ ഏത് ഘട്ടത്തിലാണ്; പ്രസ്തുത സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് ഇനി ബാക്കിയുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
എയർപോർട്ടിന്റെ ഭാവി വികസനത്തിന് പുതുതായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രൊപ്പോസൽ നിലവിലുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാകുമോ;
( ഡി )
എയർപോർട്ടിന് സ്ഥലം ഏറ്റെടുക്കുമ്പോൾ പരിസരപ്രദേശത്ത് ശേഷിക്കുന്ന വീടുകളിലേക്ക് വഴി നഷ്ടപ്പെടുത്തരുതെന്ന് വിദഗ്ധസംഘം തയ്യാറാക്കിയ റിപ്പോർട്ട് നിലനിൽക്കെ എയർപോർട്ട് അതോറിറ്റിക്ക് പതിച്ചു നൽകിയ സ്ഥലം മതിൽകെട്ടിയടച്ചതിനെ തുടര്‍ന്ന് കരിപ്പൂർ പാലക്ക പറമ്പ് ഭാഗത്ത് താമസിക്കുന്ന കളത്തിൽ സോമസുന്ദരൻ, കോട്ടപ്പറമ്പിൽ അബ്ദുറസാഖ് എന്നിവർക്ക് സ്വന്തം വീട്ടിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായതായ റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ‌പ്രസ്തുത വിഷയം അടിയന്തരമായി പരിഹാരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഇ )
സ്ഥലം ഏറ്റെടുക്കുന്നതിന് 11(1) നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുന്നതിന് മുമ്പ് പ്രസ്തുത സ്ഥലമുടമകൾക്ക് വീട്, കെട്ടിടം എന്നിവ നിർമ്മിക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ എന്ന് വ്യക്തമാക്കുമോ;
( എഫ് )
ഭാവിയിൽ വികസനം വരും എന്ന കാരണത്താൽ എയർപോർട്ട് അതോറിറ്റിയുടെ എൻ.ഒ.സി. ഇല്ലാതെ പ്രദേശത്തു വീട് നിർമ്മിക്കുന്നതിന് പെർമിഷൻ നൽകരുതെന്ന് പ്രസ്തുത നോട്ടിഫിക്കേഷൻ വരുന്നതിനുമുമ്പ് തദ്ദേശസ്ഥാപനങ്ങളോട് റവന്യൂ വകുപ്പ് എതെങ്കിലും തരത്തിലുള്ള നിർദ്ദേശം നൽകിയിട്ടുണ്ടോ; വിശദമാക്കാമോ?
3440.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തിൽ നടപ്പിലാക്കുന്ന ഏതൊക്കെ പ്രവൃത്തികള്‍ക്കാണ് ഭൂമി ഏറ്റെടുക്കാനുള്ളതെന്ന് അറിയിക്കാമോ; ഓരോ പ്രവൃത്തിയുടെയും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഏത് ഘട്ടത്തിലാണെന്നും അവ എപ്പോള്‍ പൂര്‍ത്തിയാകുമെന്നും വിശദമാക്കാമോ?
3441.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനായി മുല്ലൂർ അംബുജ വിലാസത്തിൽ എ. തങ്കത്തിന്റെ 28 സ്ക്വയർ മീറ്റർ സ്ഥലം (വിഴിഞ്ഞം വില്ലേജിൽ ബോക്ക് 14 ൽ സർവേ നമ്പര്‍ 647/9) ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് അവര്‍ നല്‍കിയ പരാതിയിന്മേല്‍ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത ഭൂമിക്ക് എത്ര രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്; ഈ തുക ലഭിക്കുന്നതിനായി എ. തങ്കം നവകേരള സദസ്സിൽ നൽകിയ ടി.വി.എം. 1320765 നമ്പർ പരാതിയിന്മേല്‍ എന്ത് നടപടി സ്വീകരിച്ചു; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സ്ഥലത്തിന്റെ വില എന്നത്തേക്ക് അവര്‍ക്ക് കൈമാറാൻ സാധിക്കുമെന്ന് അറിയിക്കുമോ?
3442.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ദേശീയപാതകളുടെ ഭൂമി ഏറ്റെടുക്കൽ പ്രവൃത്തിയുടെ പുരോഗതി വ്യക്തമാക്കുമോ; വിവിധ ദേശീയപാതകൾക്കായി ഓരോ റീച്ചിലും എത്ര ഭൂമി ഏറ്റെടുക്കാൻ ഉണ്ടെന്നുള്ള വിശദാംശം നൽകാമോ;
( ബി )
ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുള്ള റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങളും മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഇവർക്കായി ചെലവഴിച്ച തുകയുടെ വിശദാംശങ്ങളും ഈ കാലയളവിൽ ഏറ്റെടുത്ത ഭൂമിയുടെ വിശദാംശങ്ങളും ഇനം തിരിച്ചു വ്യക്തമാക്കുമോ?
3443.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാവങ്ങാട്-ഉള്ള്യേരി-കുറ്റ്യാടി-ചൊവ്വ (പി.യു.കെ.സി.) റോഡ് നവീകരിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുന്ന നടപടികൾ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് എന്നറിയിക്കാമോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത റോഡിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടി എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും എന്നാണ് കരുതുന്നത്; വിശദമാക്കാമോ?
3444.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിൽ പല്ലാരിമംഗലം പഞ്ചായത്തിലെ മണിക്കിണര്‍ പാലം അപ്രോച്ച് റോഡ് നിർമ്മാണത്തിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഭൂമി ഏറ്റെടുക്കല്‍ നടപടികൾ അടിയന്തരമായി പൂര്‍ത്തീകരിക്കുമോ; വിശദമാക്കുമോ?
3445.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിൽ ലെെഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ടവരുടെയടക്കം കെെവശ ഭൂമിയുടെ തരം മാറ്റിക്കിട്ടുന്നതിന് ലഭിച്ചിട്ടുള്ള അപേക്ഷകളിൽ തീർപ്പാക്കാത്ത അപേക്ഷകളുടെ എണ്ണം താലൂക്ക് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളിന്മേൽ ഭൂമിയുടെ തരംമാറ്റൽ നടപടിക്രമം ലളിതവും വേഗത്തിലുമാക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; എത്ര നാളുകൾക്കുള്ളിൽ പ്രസ്തുത നടപടികൾ പൂർത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കാമോ?
3446.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നെൽവയൽ തണ്ണീർത്തട സംരക്ഷണ ഭേദഗതി നിയമപ്രകാരം 25 സെന്റിന് താഴെ ഭൂമി തരം മാറ്റുന്നതിന് ഫീസിളവ് നൽകിയ ശേഷം എത്ര ഹെക്ടർ ഭൂമി തരം മാറ്റി കൊടുത്തിട്ടുണ്ട്;
( ബി )
ഈ നിയമഭേദഗതി പ്രകാരം ഭൂമി തരം മാറ്റലിന് വേണ്ടി ഓരോ ജില്ലയിലും എത്ര ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അധികമായി നിയമിച്ചിട്ടുണ്ട്;
( സി )
ഒരു മഴ പെയ്താൽ പോലും വെള്ളം കയറി ജനജീവിതം ദുസ്സഹമാകുന്ന സാഹചര്യത്തിൽ അശാസ്ത്രീയ ഭൂമി തരംമാറ്റൽ നടപടിയിൽ പുനർവിചിന്തനത്തിന് തയ്യാറാകുമോ; വിശദമാക്കാമോ?
3447.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ ഭൂമി തരം മാറ്റുന്നതിനായി ലഭിച്ച അപേക്ഷകളില്‍ എത്ര അപേക്ഷകള്‍ തീര്‍പ്പാക്കാതെ നിലവിലുണ്ടെന്ന് വിശദമാക്കാമോ; ഇത്തരം അപേക്ഷകളിന്മേൽ അടിയന്തരമായി തീരുമാനം കൈക്കൊളളുന്നതിന് നടപടി സ്വീകരിക്കുമോ?
3448.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന രാജാരവിവര്‍മ്മ സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്സിന് പ്രവര്‍ത്തിക്കുന്നതിനായി ജലവിഭവ വകുപ്പിന്റെ സ്ഥലം പാട്ടത്തിനു നൽകാൻ സ.ഉ.(കൈ) നം. 145/2023/ആര്‍.ഡി. പ്രകാരം ഉത്തരവായെങ്കിലും ഭൂമി കൈമാറ്റം നാളിതുവരെ നടന്നിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഭൂമി കൈമാറുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
3449.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ ലാന്റ് ബോര്‍ഡ് മുമ്പാകെയുള്ള മൂത്തേടം വില്ലേജിലെ എസ്.ആര്‍. 156/97 നമ്പര്‍ മിച്ചഭൂമി കേസിന്റെ 2001 ലെയും 2024 ലെയും സിറ്റിംഗുകളില്‍ എത്ര കുടുംബങ്ങളെയാണ് രേഖകള്‍ പരിശോധിച്ച് കേസില്‍ നിന്ന് ഒഴിവാക്കിയത്; ഇവരുടെ പേര്, വിലാസം, ഒഴിവാക്കിയ ഭൂമിയുടെ സര്‍വ്വെ നമ്പർ, അളവ് എന്നിവ ഇനം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കേസുമായി ബന്ധപ്പെട്ട് 2001 ലും 2024 ലും രേഖകള്‍ പരിശോധിച്ച് കേസില്‍ നിന്ന് ഒഴിവാക്കിയ ലാന്റ് ബോര്‍ഡ് ഉത്തരവിന്റെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത കേസില്‍ എസ്.ഡി.ടി. റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുള്ള കുടുംബങ്ങളുടെ പേര്, വിലാസം, സര്‍വ്വേ നമ്പര്‍, ഭൂമിയുടെ അളവ് എന്നിവ ഇനം തിരിച്ച് ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത കേസില്‍ എസ്.ഡി.ടി. റിപ്പോര്‍ട്ട് തയ്യാറാക്കുന്ന മൂന്ന് വര്‍ഷത്തിനിടയില്‍ 85(8) പ്രകാരം പുതിയതായി അപേക്ഷ സമര്‍പ്പിച്ചവരുടെ പേര്, വിലാസം, സര്‍വ്വെ നമ്പര്‍, ഒഴിവാക്കിയ ഭൂമിയുടെ അളവ് എന്നിവ ഇനം തിരിച്ച് ലഭ്യമാക്കാമോ?
3450.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ കോഴിച്ചെന പ്രദേശത്ത് തെന്നല വില്ലേജിൽപ്പെട്ട ദേശീയപാതയോരത്തുള്ള സർക്കാർ ഭൂമിയുടെ ഉടമസ്ഥാവകാശം സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണോ കേന്ദ്ര പൊതുമരാമത്ത് വകുപ്പിനാണോയെന്ന് വ്യക്തമാക്കാമോ; പ്രസ്തുത ഭൂമിയുടെ സർവ്വേ നമ്പറും അളവും എഫ്.എം.ബി. യുടെ പകർപ്പും ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഭൂമിയിൽ ദേശീയപാതയുടെ എന്തെങ്കിലും പദ്ധതി ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസലുണ്ടോ; എങ്കിൽ പ്രസ്തുത പ്രൊപ്പോസലുകള്‍ എന്തെല്ലാമാണെന്നും എത്ര അളവ് ഭൂമിയിലാണ് ഇവ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത ഭൂമിയിൽ തെന്നല വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിനുള്ള പ്രൊപ്പോസലിൽ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ഡി )
പ്രസ്തുത ഭൂമിയിൽ ടൂറിസം പ്രോജക്ടിനായി സമർപ്പിച്ചിരുന്ന പ്രൊപ്പോസലില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ഇ )
ഈ ഭൂമിയിൽ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് നടത്തുന്നതിനായി മോട്ടോർ വാഹന വകുപ്പ് സമർപ്പിച്ച പ്രൊപ്പോസലിന് അനുമതി നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ?
3451.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ബജറ്റില്‍ ഫണ്ട് വകയിരുത്തിയ ചേറ്റുവ രാമു കാര്യാട്ട് സിനിമ തിയേറ്റര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കെ.എസ്.എഫ്.ഡി.സി. മാനേജിംഗ് ഡയറക്ടര്‍ക്ക് റവന്യൂ ഭൂമി പാട്ടത്തിന് നല്‍കുന്നത് സംബന്ധിച്ച് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
നടപടിക്രമങ്ങൾ പൂർത്തീകരിച്ച് കെ.എസ്.എഫ്.ഡി.സി. യ്ക്ക് റവന്യൂൂഭൂമി എന്നത്തേക്ക് പാട്ടത്തിന്‌ നല്കാൻ കഴിയുമെന്ന് വിശദമാക്കാമോ?
3452.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവത്തെ തിരുമാറാടി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ വെട്ടിമൂട് - നാമോളിമറ്റം - മണ്ടളം- ഇലഞ്ചനാക്കുഴി റോഡിന്റെ നവീകരണ പ്രവൃത്തിക്കായി ഫ്ലഡ്ഫണ്ടില്‍ ഉള്‍പ്പെടുത്തി എത്ര തുക അനുവദിച്ച് നൽകിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
2010-2011 കാലയളവിൽ പ്രസ്തുത റോഡിന്റെ പുനരുദ്ധാരണത്തിനായി അനുവദിച്ച തുകയും ഉത്തരവിന്റെ പകർപ്പും ലഭ്യമാക്കാമോ;
( സി )
നിലവിൽ പ്രസ്തുത റോഡിന്റെ ഉടമസ്ഥാവകാശം റവന്യു രേഖകൾ പ്രകാരം ആർക്കാണെന്ന് വ്യക്തമാക്കാമോ?
3453.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം മണ്ഡലത്തിലെ ഏതെല്ലാം വില്ലേജ് ഓഫീസുകളാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളായി നവീകരിക്കുന്നതിന് അനുമതി നല്‍കിയിട്ടുള്ളത്; അവയുടെ നിര്‍വഹണ പുരോഗതി അറിയിക്കാമോ; വിശദാംശം ലഭ്യമാക്കുമോ?
3454.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ കരിമ്പ-2 വില്ലേജ് ഓഫീസ് നിര്‍മ്മാണത്തിന് എത്ര തുക വകയിരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി വിശദമാക്കാമോ?
3455.
ശ്രീ വി ജോയി
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ എം നൗഷാദ്
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂസംരക്ഷണത്തിലും ക്ഷേമപ്രവർത്തനങ്ങളിലും ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും പൊതുജനങ്ങളുടെ സഹകരണത്തോടെ വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ ജനകീയമാക്കുന്നതിനും എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
വില്ലേജുതല ജനകീയ സമിതികളുടെ പ്രവർത്തനം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ സമിതികളുടെ പ്രവർത്തനത്തിലെ കുറവുകൾ പരിഹരിക്കുന്നതിന് എന്തെല്ലാം നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്; വിശദമാക്കുമോ;
( സി )
പ്രസ്തുത സമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി നൽകിയിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ?
3456.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂർ മണ്ഡലത്തിലെ എത്ര വില്ലേജ് ഓഫീസുകള്‍ സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
സ്മാർട്ട് വില്ലേജ് ഓഫീസാക്കി മാറ്റുന്നതിന് തുക അനുവദിക്കപ്പെട്ട ഏതെല്ലാം വില്ലേജ് ഓഫീസുകളിലാണ് പ്രവൃത്തി ആരംഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
3457.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിങ്ങത്തൂര്‍ വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചെങ്കിലും നിര്‍മ്മാണ പ്രവൃത്തി തുടങ്ങാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള 12.5 സെന്റ്‌ സ്ഥലത്ത് പുതിയ വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണം എപ്പോള്‍ ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കുമോ;
( സി )
അത്യാധുനിക സംവിധാനത്തോടെ നിര്‍മ്മിക്കുന്ന പ്രസ്തുത സ്മാര്‍ട്ട് വില്ലേജ് ഓഫീസിന് പാര്‍ക്കിംഗ് സൗകര്യം ഉള്‍പ്പെടെ എന്തൊക്കെ സൗകര്യങ്ങളാണ് ഒരുക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
3458.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തിലെ വീരണകാവ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?
3459.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തില്‍ എത്ര വില്ലേജ് ഓഫീസുകള്‍ സ‍്മാര്‍ട്ട് വില്ലേജ് ഓഫീസ് ആക്കുന്നതിന് തെരഞ്ഞെടുത്തിട്ടുണ്ടെന്നും അതില്‍ എത്ര വില്ലേജ് ഓഫീസുകള്‍ ഇതിനോടകം സ‍്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റിയിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
ബാക്കിയുള്ള വില്ലേജ് ഓഫീസുകള്‍ എന്നത്തേക്ക് സ‍്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കി ഉയര്‍ത്താനാകും എന്നറിയിക്കാമോ?
3460.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം കളക്ട്രേറ്റിലെ ജീര്‍ണ്ണിച്ച കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി റവന്യൂ, സര്‍വേ വകുപ്പുകളിലെ ഓഫീസുകള്‍ക്കുവേണ്ടി പുതിയ റവന്യൂടവര്‍ നിര്‍മ്മിക്കുന്ന നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( ബി )
റീ ബിൽഡ് കേരള ഇനീഷ്യറ്റീവിൽ ഉൾപ്പെട്ടിട്ടുള്ള പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
പ്രസ്തുത പദ്ധതിക്ക് അടിയന്തരമായി അനുമതി നൽകുമോ; വിശദാശം അറിയിക്കുമോ?
3461.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകപ്പില്‍ ആകെ എത്ര ഗസറ്റഡ് തസ്തികകളുണ്ടെന്ന് തസ്തിക തിരിച്ച് എണ്ണം ലഭ്യമാക്കാമോ;
( ബി )
ഗസറ്റഡ് തസ്തികകളിലെ എസ്.സി./എസ്.ടി. പ്രാതിനിധ്യം അനുവദിക്കപ്പെട്ട തസ്തികകളുടെ എണ്ണത്തിലാണ് നിശ്ചയിക്കേണ്ടതെന്ന സുപ്രീംകോടതി ഉത്തരവ് മറികടന്ന്, നിലവിലുള്ള എണ്ണം അടിസ്ഥാനമാക്കിയും വേക്കൻസി കുറച്ചു കാണിച്ചും വകപ്പില്‍ സംവരണത്തോത് കുറയ്ക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് കൃത്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( സി )
റവന്യൂ വകുപ്പ് 2020-ന് ശേഷം പ്രാതിനിധ്യ റിപ്പോർട്ട് നൽകിയിട്ടുണ്ടോ; എങ്കില്‍ 2021, 2022, 2023, 2024 എന്നീ വർഷങ്ങളിലെ എസ്.സി./ എസ്.ടി. പ്രാധിനിത്യ റിപ്പോർട്ടുകളുടെ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
റവന്യൂ വകുപ്പില്‍ നിലവിൽ എസ്.സി./എസ്.ടി. പ്രാതിനിധ്യം പത്ത് ശതമാനത്തില്‍ താഴെയാണോ; ആണെങ്കിൽ അത് നികത്തുന്നതിന് നടപടികൾ സ്വീകരിക്കാത്തത് എന്തുകൊണ്ടാന്നെന്ന് വ്യക്തമാക്കാമോ;
( ഇ )
അനുവദിക്കപ്പെട്ട തസ്തികകളുടെ 10 % സംവരണം അനുവദിക്കണമെന്നിരിക്കെ പ്രാതിനിധ്യ റിപ്പോർട്ടുകളിൽ തസ്തികകൾ വെട്ടിക്കുറച്ച് കൃത്രിമത്വം കാണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
3462.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.പി.എസ്.സി. യുടെ അഡ്വൈസ് പ്രകാരം എൽ.ഡി. ക്ലാർക്ക് തസ്തികയിൽ ഹെഡ്ക്വാർട്ടേഴ്സ് വേക്കൻസിയിൽ നിയമനം കിട്ടുന്നവർക്ക് അന്തർ വകുപ്പ് മാറ്റം വഴി റവന്യൂ വകുപ്പിൽ നിയമനം അനുവദിക്കുമ്പോൾ പ്രസ്തുത ജീവനക്കാർക്ക് ആദ്യ നിയമനം കിട്ടിയ വകുപ്പിലെ അഡ്വൈസ് സീനിയോറിറ്റി നൽകാമെന്ന സർക്കാർ ഉത്തരവ് നിലവിലുള്ളത് പരിഗണിക്കാതെ കെ.എസ്. & എസ്.എസ്.ആര്‍. ഭേദഗതിയിലൂടെ മാത്രമേ സീനിയോറിറ്റി അനുവദിക്കൂ എന്ന് റവന്യു വകുപ്പ് നിലപാട് സ്വീകരിച്ചിട്ടുണ്ടോ എന്നറിയിക്കാമോ;
( ബി )
ഇത് സംബന്ധിച്ച ഫയൽ നടപടികളിൽ ഗുരുതരമായ കാലതാമസം റവന്യൂ വകുപ്പ് വരുത്തിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഈ വിഷയത്തിൽ നാളിതുവരെ എന്തു നടപടികളാണ് റവന്യൂ വകുപ്പ്/ ലാൻഡ് റവന്യൂ കമ്മീഷണർ സ്വീകരിച്ചിരിക്കുന്നത് എന്നറിയിക്കാമോ?
3463.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയില്‍ റവന്യു വകുപ്പില്‍ ക്ലാര്‍ക്ക്-ടൈപ്പിസ്റ്റ് തസ്തികയില്‍ അനുവദനീയമായ എണ്ണം എത്രയെന്നും നിലവില്‍ എത്ര ഒഴിവുകളാണ് ഈ തസ്തികയില്‍ കൊല്ലം ജില്ലയില്‍ ഉള്ളതെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തിലോ, കരാര്‍ അടിസ്ഥാനത്തിലോ, വര്‍ക്കിംങ് അറേഞ്ച്മെന്റിലോ ആരെങ്കിലും ജോലി നോക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
3464.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവൂർ തെങ്ങിലക്കടവിൽ പതിമൂന്ന് വർഷം മുമ്പ് സർക്കാരിന് സൗജന്യമായി വിട്ടുകിട്ടിയ സ്ഥലവും കെട്ടിടവും ഉപയോഗപ്പെടുത്താൻ എന്ത് നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഭൂമി ജില്ലാ പഞ്ചായത്തിന്റെ കാൻസർ കെയർ സൊസെെറ്റിക്ക് കെെമാറുന്ന വിഷയം പരിഗണനയിലുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
3465.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ മണ്ഡലത്തിലെ കാഞ്ഞൂർ പഞ്ചായത്തിൽ ഖരമാലിന്യ ശേഖരണ കേന്ദ്രത്തിലേക്കുള്ള പഞ്ചായത്ത് റോഡിന്റെ അതിർത്തി നിശ്ചയിച്ചു നൽകാൻ ആവശ്യപ്പെട്ടുകൊണ്ടുളള പഞ്ചായത്തിന്റെ അപേക്ഷ ആലുവ തഹസിൽദാർക്ക് ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; പഞ്ചായത്തിന്റെ അപേക്ഷയിൽ റവന്യൂ അധികൃതർ നാളിതുവരെ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡിന്റെ അതിർത്തി നിശ്ചയിച്ചു നല്‍കുന്നതിനുള്ള നടപടി എത്രയും വേഗം പൂര്‍ത്തിയാക്കുമോ; വ്യക്തമാക്കാമോ?
3466.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒന്നിലധികം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഉള്‍പ്പെട്ടതും ഏറ്റവും വലിയ വില്ലേജുമായ വയക്കര വില്ലേജ് വിഭജിച്ച്, പെരിങ്ങോം, വയക്കര എന്നീ വില്ലേജുകളുടെ അതിര്‍ത്തികള്‍ പുനഃക്രമീകരിച്ച് സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത വരാത്ത രീതിയില്‍ പാടിയോട്ടുചാല്‍ കേന്ദ്രീകരിച്ച് പുതിയ വില്ലേജ് രൂപീകരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
ഒന്നിലധികം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടുന്ന എത്ര വില്ലേജുകള്‍ സംസ്ഥാനത്തുണ്ടെന്ന് അറിയിക്കാമോ?
3467.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമ്പലപ്പുഴ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിന് എത്ര രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളതെന്നും എത്ര രൂപയുടെ എസ്റ്റിമേറ്റാണ് പൊതുമാരമത്ത് കെട്ടിട വിഭാഗം തയ്യാറാക്കിയിട്ടുള്ളതെന്നും അറിയിക്കാമോ;
( ബി )
ഇതിന് ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള ഫയല്‍ എന്നാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഓഫീസില്‍ നിന്നും റവന്യൂ വകുപ്പില്‍ എത്തിയത്; ഈ ഫയലിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്ന് വ്യക്തമാക്കാമോ; ഈ പ്രവൃത്തിക്ക് ഭരണാനുമതി നല്‍കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നറിയിക്കാമോ?
3468.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട പോലീസ് സ്റ്റേഷന് കെട്ടിടം നിർമ്മിക്കുന്നതിനായി കണ്ടെത്തിയ സ്ഥലം പോലീസ് വകുപ്പിന് കൈമാറി നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനായി റവന്യു വകുപ്പ് സ്വീകരിച്ച നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്ഥലം പുറമ്പോക്കിലേക്ക് മാറ്റി ഉത്തരവ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് റെക്കാര്‍ഡുകളില്‍ ആവശ്യമായ മാറ്റം വരുത്തിയിട്ടുണ്ടോയെന്നും സ്ഥലം കൈമാറുന്നതിനായി എന്തെല്ലാം നടപടിക്രമങ്ങളാണ് ബാക്കിയുള്ളതെന്നും വിശദമാക്കുമോ?
3469.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമിയുടെ തരം മാറ്റത്തിന് കാസർകോട് ജില്ലയിൽ എത്ര അപേക്ഷകൾ ലഭിച്ചുവെന്ന് റവന്യൂ ഡിവിഷണൽ ഓഫീസ് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകൾ എപ്പോഴാണ് ലഭിച്ചതെന്നും തീർപ്പ് കൽപ്പിച്ചതെപ്പോഴാണെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത അപേക്ഷകൾ തീർപ്പു കൽപ്പിച്ചത് വഴി സർക്കാരിന് ലഭിച്ച വരുമാനം എത്രയാണെന്ന് വ്യക്തമാക്കാമോ; ;
( ഡി )
തീർപ്പ് കൽപ്പിക്കാൻ ബാക്കിയുളള അപേക്ഷകൾ എത്രയാണെന്ന് റവന്യൂ ഡിവിഷണൽ ഓഫീസ് തിരിച്ച് വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത അപേക്ഷകൾ ലഭിച്ചതെപ്പോഴാണെന്നും തീർപ്പ് കൽപ്പിക്കാൻ വൈകുന്നതിന്റെ കാരണമെന്താണെന്നും വ്യക്തമാക്കാമോ;
( എഫ് )
ഭൂമി തരംമാറ്റ ഉത്തരവ് നൽകുന്നതല്ലാതെ തരംമാറ്റി അംഗീകാരം നൽകുന്നില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ജി )
2022- ൽ അപേക്ഷിച്ച് ആർ.ഡി.ഒ. തരംമാറ്റ ഉത്തരവ് നൽകി സർവ്വെയർമാർ വീണ്ടും സർവ്വെ നടത്തി റിപ്പോർട്ട് നൽകിയ എത്ര അപേക്ഷകൾ താലൂക്ക് ഓഫീസുകളിൽ കെട്ടികിടക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ; എങ്കിൽ ഈ അവസ്ഥയ്ക്ക് കാരണമെന്താണെന്നും ഭൂമിയുടെ തരംമാറ്റൽ ത്വരിതപ്പെടുത്താൻ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ?
3470.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി മണ്ഡലത്തിൽ 2020-21 സാമ്പത്തിക വർഷം മുതൽ നാളിതുവരെ റവന്യു വകുപ്പിന്റെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവൃത്തിയിൽ ഉൾപ്പെടുത്തി ഏതെല്ലാം റോഡുകൾക്ക് തുക അനുവദിച്ചിരുന്നുവെന്ന് പ്രവൃത്തി, തുക, ഉത്തരവിന്റെ നമ്പർ എന്നിവ സഹിതം വ്യക്തമാക്കാമോ;
( ബി )
ഇതിൽ ഓരോ പ്രവൃത്തിയുടെയും പുരോഗതി സംബന്ധിച്ച് വിശദാംശം ലഭ്യമാക്കാമോ;
( സി )
ഇതിൽ ഏതെങ്കിലും പ്രവൃത്തികൾക്ക് ഭരണാനുമതി നൽകുന്നതിന് കഴിഞ്ഞിട്ടില്ലെങ്കിൽ പ്രസ്തുത പ്രവൃത്തികളുടെ പേര്, ഭരണാനുമതി നല്‍കാത്തതിന്റെ കാരണം എന്നിവ സഹിതം വ്യക്തമാക്കാമോ;
( ഡി )
പുളിക്കൽ പഞ്ചായത്തിലെ ചുങ്കപ്പാറ - ഹൈസ്കൂൾ ജംഗ്ഷൻ, പി.എച്ച്.സി.- ഹൈസ്കൂൾ ജംഗ്ഷൻ റോഡ് പുനരുദ്ധാരണത്തിന് ഭരണാനുമതി എന്നാണ് നൽകിയതെന്നും പ്രസ്തുത പ്രവൃത്തിക്ക് മറ്റ് അനുമതികൾ നൽകുന്നതിന് കാലതാമസം വന്നതിന്റെ കാരണം, ഭരണാനുമതി പുതുക്കി നൽകുന്നതിന് നിലവിലുള്ള തടസ്സം, ഇത് പരിഹരിക്കുന്നതിനുള്ള മാർഗങ്ങള്‍ എന്നിവ പ്രത്യേകമായി വിശദമാക്കാമോ;
( ഇ )
പ്രസ്തുത പ്രവൃത്തികളുടെ കാലതാമസം ഒഴിവാക്കി നിശ്ചിതകാലയളവിൽ പൂർത്തീകരിക്കുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകാമോ; അറിയിക്കാമോ?
3471.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തിലെ കടുത്തുരുത്തി, കുറുപ്പന്തറ, കോതനല്ലൂര്‍ റെയില്‍വേ മേല്‍പ്പാലങ്ങളുടെ സ്ഥലമെടുപ്പ് നടപടികളുടെ ഇതുവരെയുള്ള പുരോഗതി വിശദീകരിക്കാമോ;
( ബി )
കടുത്തുരുത്തി ആർ.ഒ.ബി. യുടെ സോഷ്യൽ ഇമ്പാക്ട് അസ്സെസ്സ്മെന്റ് സ്റ്റഡി ലഭ്യമായിട്ടുണ്ടോ; വിശദമാക്കാമോ; ഇതുസംബന്ധിച്ച് വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി അവരുടെ റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത മേല്‍പ്പാലത്തിന്റെ 11(1) നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ; ഈ റെയില്‍വേ മേല്‍പ്പാലത്തിന്റെ സ്ഥലമെടുപ്പിനുണ്ടായ പ്രധാന തടസ്സങ്ങള്‍ വിശദീകരിക്കാമോ;
( ഡി )
കോതനല്ലൂർ ആർ.ഒ.ബി.യുടെ വാല്യൂവേഷന്‍ നടപടികള്‍ ഏതുവരെയായി എന്ന് വിശദമാക്കാമോ; ആയത് അംഗീകരിച്ചിട്ടുണ്ടോ?
3472.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ 1 കോടി 15 ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിച്ച് ടെണ്ടര്‍ കഴിഞ്ഞിട്ടുള്ള വെെപ്പിന്‍ മണ്ഡലത്തിലെ പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ കുഴുപ്പിള്ളി വില്ലേജില്‍ സ്ഥിതി ചെയ്യുന്ന പള്ളിപ്പുറം കച്ചേരി മെെതാനത്ത് സ്റ്റേജ് നിര്‍മ്മിക്കുന്നതിനും കളിസ്ഥലം ഒരുക്കുന്നതിനുമുള്ള അനുമതി ലഭിക്കുന്നതിന് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന് സമര്‍പ്പിക്കുന്നതിലേയ്ക്കായി എറണാകുളം ജില്ലാ കളക്ടര്‍ 02.05.2024 ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച എല്‍.ആര്‍/1572/2024/എല്‍.ആര്‍(ജെ7) നമ്പര്‍ ഫയലില്‍ എന്നത്തേക്ക് അനുമതി ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
3473.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം മണ്ഡലത്തിലെ മലബാർ മേഖലയിൽ ഭൂമിയുടെ തരംമാറ്റൽ പ്രശ്നങ്ങൾ, നികുതി കെട്ടാത്ത ഭൂമി പ്രശ്നങ്ങൾ, അതിർത്തി പ്രശ്നങ്ങൾ എന്നിവ കൂടുതലായി കണ്ടുവരുന്നതിനാൽ ആയത് പരിഹരിക്കുന്നതിനുവേണ്ടി റീസർവ്വെ നടത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത് എന്നറിയിക്കാമോ;
( ബി )
കൈപ്പമംഗലം മണ്ഡലത്തിൽ നികുതി കെട്ടാത്ത ഭൂമി തരം മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ?
3474.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാവക്കാട് എക്സൈസ് റേഞ്ച് ഓഫീസിനായി ഇരിങ്ങപ്പുറം വില്ലേജിലെ 0.0590 ഹെക്ടര്‍ സ്ഥലം വകുപ്പിന് കൈമാറുന്നതിനുള്ള അപേക്ഷ എന്നാണ് റവന്യൂ വകപ്പിന് ലഭിച്ചതെന്ന് വിശദമാക്കാമോ;
( ബി )
അപേക്ഷ ലഭിച്ച് 6 വര്‍ഷത്തോളമായിട്ടും ഇക്കാര്യത്തില്‍ നടപടി പൂര്‍ത്തീകരിക്കുന്നതിനുള്ള കാലതാമസം എന്താണെന്നു വിശദമാക്കാമോ;
( സി )
എക്സൈസ് റേഞ്ച് ഓഫീസിനായി ഭൂമി എന്നത്തേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കാനാകുമെന്ന് വിശദമാക്കാമോ?
3475.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വില്ലജ് ഓഫീസിൽ നിന്നും നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എതൊക്കേയാണെന്നും, ഓരോന്നിനും അപേക്ഷകര്‍ സമര്‍പ്പിക്കേണ്ട രേഖകള്‍ ഏതൊക്കെയാണെന്നും, ഈടാക്കുന്ന ഫീസുകള്‍ എത്രയാണെന്നും, ആയത് ലഭിക്കുന്നതിനുള്ള സമയപരിധി എത്രയാണെന്നുമുള്ള വിശദാംശം നല്‍കാമോ;
( ബി )
മേല്‍പ്പറഞ്ഞവയെല്ലാം റവന്യൂ ഇ-സര്‍വ്വീസ് മുഖേന അപേക്ഷിക്കാന്‍ കഴിയുന്നതാണോ; അല്ലെങ്കില്‍ ഏതൊക്കെ അപേക്ഷകളാണ് റവന്യൂ ഇ-സര്‍വ്വീസ് വഴിയല്ലാതെ നല്‍കേണ്ടതെന്നും, ഏതൊക്കെ അപേക്ഷകളാണ് അക്ഷയ വഴിമാത്രം നല്‍കേണ്ടതെന്നും അറിയിക്കാമോ?
3476.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നദികളിൽ നിന്നും മണൽ വാരുന്നതിലൂടെ 200 കോടി സമാഹിക്കരിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്ന പദ്ധതി ഇപ്പോൾ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( ബി )
ഇപ്രകാരം കോരി മാറ്റാൻ കഴിയുന്ന എത്ര അളവ് മണൽ ഉണ്ടെന്നത് സംബന്ധിച്ച് ശാസ്ത്രീയമായ പഠനങ്ങൾ എന്തെങ്കിലും നടത്തുകയുണ്ടായോയെന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തെ ജലാശയങ്ങളിൽ നിന്ന് ആകെ എത്ര അളവ് മണൽ വാരാൻ കഴിയും എന്നാണ് കണക്കാക്കിയിട്ടുള്ളത്; ഓരോ ജലാശയത്തിലും ഉള്ളതായി കണ്ടെത്തിയിട്ടുള്ള മണലിന്റെ അളവ് അറിയിക്കുമോ;
( ഡി )
ഇപ്രകാരം മണൽ നീക്കം ചെയ്യുന്നതിന് ഏതൊക്കെ വകുപ്പുകളുടെ എന്തൊക്കെ അനുമതികളാണ് ആവശ്യമായി വരുന്നതെന്നും ഇതിൽ ഏതൊക്കെ അനുമതികളാണ് ഇതിനോടകം നേടിയിട്ടുള്ളതെന്നും അറിയിക്കാമോ;
( ഇ )
മണൽ വാരുന്നത് സംസ്ഥാനത്തെ പരിസ്ഥിതിയിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തും എന്നത് സംബന്ധിച്ച് പഠനങ്ങൾ എന്തെങ്കിലും നടത്തിയിട്ടുണ്ടോ എന്ന് വ്യക്താക്കാമോ?
3477.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം - മണ്ണാര്‍ക്കാട് റോഡില്‍ ശ്രീകൃഷ്ണപുരം ഷെഡുംകുന്ന് ബാപ്പുജി പാര്‍ക്ക് മുതല്‍ കരിമ്പുഴ പാലം വരെയുള്ള ഭാഗത്ത് ഡ്രെയിനേജും ഫുട്ട്പാത്തും ഒരുക്കുന്നതിന് അതിര് നിര്‍ണ്ണയിച്ച് കിട്ടുന്നതിനായി പൊതു മരാമത്ത് വകുപ്പില്‍ നിന്നും ഒറ്റപ്പാലം ഭൂരേഖ തഹസില്‍ദാര്‍ക്ക് 08.02.2024, 29.04.2024, 10.06.2024 എന്നീ തീയതികളിലുള്ള കത്തുകള്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ എന്ത് നടപടികളാണ് അതിന്മേല്‍ സ്വീകരിച്ചിട്ടുള്ളത്; വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ?
3478.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തില്‍ ഏതെല്ലാം വില്ലേജുകളെ ഡിജിറ്റല്‍ സര്‍വ്വേക്ക് തെരഞ്ഞെടുത്തിട്ടുണ്ടെന്നും അതിൽ പ്രസ്തുത സര്‍വ്വേ പൂര്‍ത്തിയായ വില്ലേജുകള്‍ ഏതൊക്കെയാണെന്നും അറിയിക്കാമോ;
( ബി )
വനാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന വില്ലേജുകളില്‍ അടിയന്തിരമായി ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
3479.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടി പൂർത്തിയായോ; ഇല്ലെങ്കിൽ എന്തെല്ലാം നടപടികളാണ് പൂർത്തിയാക്കാന്‍ ബാക്കിയുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം പൂർണ്ണമായി വിതരണം ചെയ്തിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് എത്ര കേസുകൾ നിലവിലുണ്ട്; അവയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ഡി )
ഭൂമി ഏറ്റെടുക്കല്‍ അടിയന്തിരമായി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കുമോ?
3480.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാവക്കാട് ബീച്ച് വികസനവുമായി ബന്ധപ്പെട്ട് ബീച്ചില്‍ കടല്‍ ഉൾവലിഞ്ഞ സ്ഥലവും കടല്‍ പുറമ്പോക്കും സര്‍വേ ചെയ്യുന്ന നടപടിയുടെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത ഭൂമികളിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
3481.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ ഭൂമി തരം മാറ്റുന്നതിന് എത്ര അപേക്ഷകള്‍ ലഭ്യമായിട്ടുണ്ട്; അതില്‍ തീര്‍പ്പാക്കിയ അപേക്ഷകള്‍ എത്രയാണ്; വില്ലേജ് തിരിച്ചുളള വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച പരിഹാര നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
3482.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലെ ഏതെല്ലാം വില്ലേജുകളിൽ ഡിജിറ്റൽ സർവേയ്ക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
അനുമതി ലഭിച്ച വില്ലേജുകളിൽ സർവേ നടപടികൾ ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( സി )
ചാത്തന്നൂർ മണ്ഡലത്തിലുൾപ്പെട്ട പൂതക്കുളം വില്ലേജിൽ ഡിജിറ്റൽ സർവേയ്ക്ക് അനുമതി നൽകിയിട്ടുണ്ടോ; എങ്കിൽ സർവേ നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ഉടൻ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകാമോ?
3483.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തളിപ്പറമ്പ് മണ്ഡലത്തിലെ റോഡ്, പാലം എന്നിവയുടെ സര്‍വേ നടപടികളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ പൊറുക്കള-ബാവുപ്പറമ്പ എയര്‍പോര്‍ട്ട് ലിങ്ക് റോഡിന്റെ സര്‍വേ നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
മണ്ഡലത്തിലെ കൊടിലേരി പാലത്തിന്റെ സര്‍വേ നടപടികളുടെ പുരോഗതി വിശദമാക്കാമോ;
( ഡി )
സര്‍വേ നടപടികളില്‍ ഉണ്ടാകുന്ന കാലതാമസം കാരണം വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ തടസ്സം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കാമോ?
3484.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം റവന്യു ഡിവിഷണല്‍ ഓഫീസില്‍ തീര്‍പ്പാക്കാനുള്ള ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷകളുടെ എണ്ണം വില്ലേജ് തിരിച്ച് വ്യക്തമാക്കാമോ?
3485.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ ഡിജിറ്റല്‍ റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം നല്‍കാമോ;
( ബി )
തൃശ്ശൂര്‍ ജില്ലയില്‍ എത്ര വില്ലേജുകളില്‍ റീസര്‍വ്വേ നടപടികള്‍ ഇതുവരെ പൂര്‍ത്തീകരിച്ചു;
( സി )
തൃശ്ശൂര്‍ ജില്ലയില്‍ റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ എന്ന് പൂര്‍ത്തീകരിക്കാനാകുമെന്ന് അറിയിക്കാമോ;
( ഡി )
മണലൂര്‍ മണ്ഡലത്തിലെ റീസര്‍വേ നടപടികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ?
3486.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂർ മണ്ഡലത്തിലെ ഏതെല്ലാം വില്ലേജുകളില്‍ റീ സർവേ നടപടി പൂർത്തീകരിച്ചുവെന്ന് വിശദമാക്കാമോ;
( ബി )
റീസർവേ നടപടി പൂർത്തീകരിച്ച വില്ലേജുകളില്‍ ഇതുമായി ബന്ധപ്പെട്ട് എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് വില്ലേജ് അടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( സി )
പെരുമ്പളം പഞ്ചായത്തില്‍ റീ സർവേയുമായി ബന്ധപ്പെട്ട് ശ്രീ.ഷൈജു, പുളിക്കിച്ചിറ, പെരുമ്പളം സമർപ്പിച്ച പരാതിയിന്മേൽ നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
3487.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ റീസർവ്വേ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ ഓഫീസ് അറ്റന്‍ഡന്റായ മുഹമ്മദ് കുഞ്ഞി അപകടത്തില്‍പ്പെട്ട് ശരീരം തളര്‍ന്ന് കിടപ്പിലായതിനാല്‍ ആര്‍.പി.ഡബ്ല്യു.ഡി.ആക്ട് 2016-ലെ സെക്ഷന്‍ 20(4) അനുസരിച്ച് അനുയോജ്യമായ നിയമനം ലഭിക്കുന്നതിന് വേണ്ടി സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
അംഗപരിമിതരായ സഹോദരിമാര്‍ ഉള്‍പ്പെടുന്ന കുടുംബത്തിലുള്ള ബധിരനും മൂകനും ആയ പ്രസ്തുത വ്യക്തിയുടെ അപേക്ഷ പരിഗണിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
3488.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് ശ്രീമതി ജയശ്രീ കെ, ശ്രീലയം ഹൗസ്, വടകര താലൂക്ക്, കോഴിക്കോട് ജില്ല സമർപ്പിച്ച അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത അപേക്ഷയിന്മേല്‍ തീർപ്പു കല്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3489.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നശേഷം നാളിതുവരെ റവന്യൂ വകുപ്പ് കായംകുളം മണ്ഡലത്തില്‍ നടപ്പാക്കിയിട്ടുളള പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും പ്രസ്തുത പ്രവൃത്തികള്‍ക്കായി ചെലവഴിച്ച തുക എത്രയാണെന്നും വിശദമാക്കാമോ?
3490.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡില്‍ ആസ്ഥാന ഓഫീസ് ഉള്‍പ്പെടെ വിവിധ ഓഫീസുകളിലായി ടൈപ്പിസ്റ്റ് ഗ്രേഡ് -2 തസ്തികയില്‍ എത്ര അംഗീകൃത തസ്തികകളാണ് ഉള്ളതെന്ന് വ്യക്തമാക്കാമോ; ഓരോ ഓഫീസ് തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
പ്രസ്തത തസ്തികയില്‍ എത്ര ഒഴിവുകളാണ് നിലവിലുള്ളതെന്ന് ഓരോ ഓഫീസുകളും എണ്ണവും തിരിച്ച് വ്യക്തമാക്കാമോ;
( സി )
ഈ തസ്തികയില്‍ നിലവിലുള്ള ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ലെന്ന് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ബോര്‍ഡ് യോഗ തീരുമാനങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ഡി )
ഈ തസ്തികയിലെ ഒഴിവുകള്‍ അവസാനമായി പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തത് എന്നാണെന്നും എത്ര ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും അറിയിക്കുമോ;
( ഇ )
ഈ തസ്തികയില്‍ നിലവിലുള്ള ഒഴിവുകള്‍ എത്രയും വേഗം പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കാമോ?
3491.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ഹൗസിംഗ് ബോര്‍ഡില്‍ ടൈപ്പിസ്റ്റിന്റെ എത്ര അംഗീകൃത തസ്തികകളാണ് ഉള്ളതെന്ന് അറിയിക്കാമോ;
( ബി )
നിലവില്‍ പ്രസ്തുത തസ്തികയില്‍ എത്ര പേരാണ് ദിവസവേതനം, അന്യത്ര സേവനം, കരാര്‍ നിയമനം എന്നിവ പ്രകാരം ജോലി ചെയ്യുന്നതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ?
3492.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുന്ന രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും മിതമായ നിരക്കില്‍ താമസസൗകര്യം ലഭ്യമാക്കുന്നതിനായി കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ് മുഖേന നടപ്പിലാക്കുന്ന ആശ്വാസ് വാടക വീട് പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ?
3493.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തന്റെയിടം പദ്ധതിയുടെ വിശദാംശം നൽകാമോ; പ്രസ്തുത പദ്ധതി പ്രകാരം ഓരോ ജില്ലയിലും 2022-23, 2023-24 എന്നീ കാലയളവുകളില്‍ എത്ര ഭവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ; ഇതിനുള്ള ഗുണഭോക്താക്കളെ തെര‍ഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
പോക്സോ കേസുകളിലെ അതിജീവിതര്‍ക്ക് പ്രസ്തുത പദ്ധതിയില്‍ മുന്‍ഗണന നല്‍കുമെന്ന് അറിയിച്ചതിന്‍ പ്രകാരം ഇതിന്റെ ഗുണങ്ങള്‍ ലഭിച്ചവരുടെ വിശദാംശം ജില്ലതിരിച്ച് ലഭ്യമാക്കാമോ?
3494.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെട്ടിടങ്ങളുടെ ഒറ്റത്തവണ നികുതി ഈടാക്കുന്നത് സംബന്ധിച്ച് സംസ്ഥാനത്ത് നിലവിലുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ഒറ്റത്തവണ നികുതി ഈടാക്കുന്നത് സംബന്ധിച്ച സർക്കാർ ഉത്തരവിന്റെ വിശദവിവരം ലഭ്യമാക്കാമോ;
( സി )
എത്ര ചതുരശ്ര അടിക്ക് മുകളിൽ നിർമ്മിക്കുന്ന കെട്ടിടങ്ങൾക്കാണ് അധിക നികുതി ഏർപ്പെടുത്തുന്നതെന്ന വിവരം ലഭ്യമാക്കാമോ;
( ഡി )
കെട്ടിടങ്ങളിൽ നിന്ന് അധിക നികുതി ഈടാക്കുന്നത് സംബന്ധിച്ച് നിലവിലുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണ്;
( ഇ )
അധിക നികുതി സംബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിന്റെ വിശദാംശം ലഭ്യമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.