UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3266.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഖാദർ കമ്മറ്റി റിപ്പോർട്ടിനെ തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പിനെ ഏകീകരിക്കുന്നതിന് വേണ്ടി പുറപ്പെടുവിച്ച 31.05.2019 ലെ ഗവണ്‍മെന്റ് ഉത്തരവിന് നിയമപ്രാബല്യം നൽകുന്നതിന് കേരള വിദ്യാഭ്യാസ നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തിയിട്ടുണ്ടോ;
( ബി )
എങ്കിൽ എത്ര ഭേദഗതികളാണ് വരുത്തിയതെന്നും എന്തൊക്കെ ഭേദഗതികളാണ് വരുത്തിയതെന്നും വ്യക്തമാക്കാമോ;
( സി )
മേൽ ഭേദഗതികൾക്കെതിരെ കേരള ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ടോ;
( ഡി )
മേൽ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെങ്കിൽ സർക്കാർ എതിർ സത്യവാങ്മൂലം നൽകിയിട്ടുണ്ടോ എന്നറിയിക്കാമോ?
3267.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട തസ്തികകൾ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ; പ്രസ്തുത തസ്തികകളിലേക്കുള്ള നിയമന രീതി എങ്ങനെയായിരുന്നുവെന്ന് വ്യക്തമാക്കാമോ;
( ബി )
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നിയമിക്കപ്പെട്ട ജീവനക്കാരുടെ പേരുവിവരം, നിയമന രീതി, നിയമനത്തിന്റെ സ്വഭാവം, പ്രസ്തുത ജീവനക്കാർക്ക് ഓരോരുത്തർക്കും ഇതുവരെ അനുവദിച്ച ശമ്പളം/പ്രതിഫലം, യാത്ര ബത്ത, മറ്റ് അലവൻസുകൾ എന്നിവ എത്രയെന്ന് തരം തിരിച്ച് വിശദമാക്കുമോ;
( സി )
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനായി പ്രവർത്തിച്ചുവന്നിരുന്ന ഏതെങ്കിലും ജീവനക്കാർ ഖാദർ കമ്മറ്റിയിൽ അംഗമായി പ്രവർത്തിച്ച് വന്നിരുന്നോ; എങ്കിൽ അവരുടെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലും ഖാദർ കമ്മറ്റി വിദഗ്ധ സമിതിയിലും അംഗങ്ങളായി പ്രവർത്തിച്ചു വന്നിരുന്നവർ ഉണ്ടെങ്കിൽ അത്തരം ജീവനക്കാർ ഖാദർ കമ്മറ്റി റിപ്പോർട്ട് തയ്യാറാക്കുന്നതിന് കൈപ്പറ്റിയ പ്രതിഫലം, യാത്രബത്ത, മറ്റ് ആനുകൂല്യങ്ങൾ എന്നിവ തരം തിരിച്ച് ലഭ്യമാക്കാമോ?
3268.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വർഷം സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി വകയിരുത്തിയ തുകയും ചെലവഴിച്ച തുകയും എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
2023-24 സാമ്പത്തിക വർഷം സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണത്തിനായി എത്ര തുകയ്ക്കുള്ള ഭരണാനുമതി നൽകിയിട്ടുണ്ടെന്ന് നിയോജകമണ്ഡലാടിസ്ഥാനത്തിൽ വിശദമാക്കുമോ?
3269.
ശ്രീ എം രാജഗോപാലൻ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീമതി ശാന്തകുമാരി കെ.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷി കുട്ടികള്‍ക്ക് അധിക പിന്തുണ ഉറപ്പാക്കാന്‍ സ്പെഷ്യല്‍ കെയര്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുളള കേന്ദ്രങ്ങൾ ഏതെല്ലാമാണ്; ഇത്തരത്തിലുള്ള പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി സമഗ്ര ശിക്ഷാ കേരള നടപ്പാക്കിവരുന്ന പദ്ധതികള്‍ വിശദമാക്കുമോ; കായിക ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ പുരോഗതി അറിയിക്കുമോ;
( സി )
ശ്രവണ പരിമിതി അഭിമുഖീകരിക്കുന്ന കുട്ടികള്‍ക്കായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ വിശദമാക്കുമോ; ഈ മേഖലയിലുളള അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനത്തിനുളള പദ്ധതികളുണ്ടോ; വ്യക്തമാക്കുമോ?
3270.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് സംസ്ഥാനത്തെ മുഴുവൻ സ്കൂൾ കെട്ടിടങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത കെട്ടിടങ്ങൾ ഉള്ള സ്കൂളുകൾ ഏതൊക്കെയാണെന്നുള്ള വിശദാംശം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിന്റെ പേരിൽ ഏതെങ്കിലും സ്കൂളുകൾക്ക് പ്രവർത്തന അനുമതി നിഷേധിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏതൊക്കെ സ്കൂളുകൾ ആണെന്ന് ജില്ല തിരിച്ച് അറിയിക്കാമോ;
( സി )
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂൾ കെട്ടിടങ്ങളിൽ അധ്യയനം നടക്കുന്ന സാഹചര്യം സംസ്ഥാനത്ത് നിലവിൽ ഉണ്ടോ; ഉണ്ടെങ്കിൽ ഏതൊക്കെ സ്കൂളുകളിലാണ് ഇപ്രകാരം അധ്യയനം നടക്കുന്നതെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എന്ത് ക്രമീകരണമാണ് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളതെന്നുമുള്ള വിശദാംശം നൽകുമോ?
3271.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശരാജ്യങ്ങളില്‍ തൊഴിലവസരം തേടുന്ന മലയാളികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നത് പരിഗണിച്ച് പൊതുവിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പ്രത്യേക പ്രാധാന്യം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഒന്നാം ക്ലാസ്സ്‌ മുതല്‍ കമ്മ്യുണിക്കേറ്റീവ് ഇംഗ്ലീഷ് പഠനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
3272.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമുളള ഹെല്‍ത്ത് ഫയല്‍ സംവിധാനം സംസ്ഥാനത്തെ എത്ര പൊതുവിദ്യാലയങ്ങളില്‍ ഇതുവരെ നടപ്പാക്കിയിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ?
3273.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് സംസ്ഥാനത്തെ വിവിധ സ്കൂളുകളിലെ വാഹനങ്ങളുടേയും സ്കൂൾ കുട്ടികളുമായി യാത്ര ചെയ്യുന്ന സ്വകാര്യ വാഹനങ്ങളുടേയും ഫിറ്റ്നസ് ഉറപ്പാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ; മേൽപ്പറഞ്ഞ രീതിയിൽ സർവീസ് നടത്തുന്ന മുഴുവൻ വാഹനങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ ;
( ബി )
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഏതെങ്കിലും വാഹനം ഈ രീതിയിൽ സർവീസ് നടത്തുന്നതായി വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; സ്കൂൾ ബസ്സുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
3274.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ അധ്യയന വർഷം ആരംഭിക്കുന്നതിനുമുമ്പ് സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലെയും കുടിവെള്ള സ്രോതസ്സുകൾ അണുവിമുക്തമാണെന്ന് പരിശോധന നടത്തി ഉറപ്പാക്കുവാൻ സാധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുവാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ഇക്കാര്യത്തിൽ നടപ്പ് അധ്യയന വർഷം ആരംഭിക്കുന്നതിനുമുമ്പ് നടത്തിയ മുന്നൊരുക്കങ്ങളുടെയും പരിശോധനകളുടെയും വിശദാംശം ജില്ല തിരിച്ച് വ്യക്തമാക്കുമോ?
3275.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഖാദർ കമ്മറ്റി റിപ്പോർട്ടിനെ തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പിനെ ഏകീകരിക്കുന്നതിന് വേണ്ടി പുറപ്പെടുവിച്ച 31/ 05/2019 ലെ സർക്കാർ ഉത്തരവിന് നിയമപ്രാബല്യം നൽകുന്നതിന് കേരള വിദ്യാഭ്യാസ നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തിയിട്ടുണ്ടോ; എങ്കിൽ എത്ര ഭേദഗതികളാണ് വരുത്തിയെതെന്നും, എന്തൊക്കെ ഭേദഗതികളാണ് വരുത്തിയിട്ടുള്ളതെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഭേദഗതികൾക്കെതിരെ കേരള ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ടോ; എങ്കില്‍ സർക്കാർ അതിന് എതിർ സത്യവാങ്ങ്മൂലം നൽകിയിട്ടുണ്ടോ; പ്രസ്തുത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിച്ച വസ്തുതകൾ സ്കൂള്‍ ഏകീകരണ കോർകമ്മറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ; വ്യക്തമാക്കാമോ?
3276.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23, 2023-24 അധ്യയന വർഷത്തിൽ സംസ്ഥാനത്ത് എൻ.എം.എം.എസ്. പരീക്ഷയ്ക്ക് വേണ്ടി ആകെ എത്ര കുട്ടികളാണ് അപേക്ഷിച്ചത്; അതില്‍ എത്ര കുട്ടികൾ പരീക്ഷ എഴുതി; പരീക്ഷയെഴുതിയവരിൽ എത്ര കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടി; പരീക്ഷ എഴുതിയവരിൽ യോഗ്യരായ കുട്ടികളുടെ എണ്ണം എത്ര; ഇവരുടെ ജില്ല തിരിച്ചുള്ള കണക്ക് നൽകുമോ;
( ബി )
2023-24 അധ്യയന വർഷത്തിൽ എൻ.എം.എം.എസ്. പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ ഓരോ ജില്ലയിലെയും ആദ്യ 15 വിദ്യാർത്ഥികളുടെ പേരും അവരുടെ സ്കൂളിന്റെ പേരും പ്രസ്തുത കുട്ടികളുടെ എസ്.എ.ടി., എം.എ.ടി. എന്നിവയുടെ മാർക്കും ലഭ്യമാക്കാമോ; ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ എൻ.എം.എം.എസ്. പരീക്ഷയ്ക്കിരുത്തിയ ഓരോ ജില്ലയിലെയും 15 സ്കൂളുകളുടെ ജില്ല തിരിച്ചുള്ള പട്ടിക നൽകാമോ;
( സി )
എൻ.എം.എം.എസ്. പരീക്ഷയിൽ കുട്ടികളെ വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിൻെറ മാനദണ്ഡം എന്താണ്; ഈ കുട്ടികൾക്ക് സ്കോളർഷിപ്പിന് അർഹത ഉണ്ടാകുമോ എന്നത് വ്യക്തമാക്കുമോ; ഒരേ മാർക്ക് ലഭിച്ച കുട്ടികളിൽ കുറച്ച്പേർക്ക് സ്കോളർഷിപ്പ് ലഭിക്കുകയും കുറച്ചുപേർക്ക് ലഭിക്കാതെ വരുന്നതും എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ;
( ഡി )
2023-24 അധ്യായന വർഷത്തിലെ എൻ.എം.എം.എസ്. പരീക്ഷയിൽ വിവിധ വിഭാഗങ്ങളുടെ ജില്ല തിരിച്ചുള്ള കട്ട് ഓഫ് മാര്‍ക്ക് എത്രയാണെന്ന് വ്യക്തമാക്കുമോ; പരീക്ഷയിൽ ഡിലീറ്റ് ചെയ്യപ്പെട്ട ചോദ്യങ്ങളുടെ മാർക്ക് എല്ലാ കുട്ടികൾക്കും നൽകുമോ; അല്ലെങ്കിൽ ഡിലീറ്റ് ചെയ്ത ചോദ്യങ്ങൾ ഒഴിവാക്കിയിട്ടുള്ള മാർക്ക് അടിസ്ഥാനമാക്കിയാണോ കട്ട് ഓഫ് നിർണയിക്കുന്നത്; വിശദാംശം നൽകുമോ?
3277.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ സ്കൂളുകളിലായി ഈ വര്‍ഷം എസ്.എസ്.എല്‍.സി. വിജയിച്ച കുട്ടികളുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഈ അധ്യയന വര്‍ഷം വിവിധ സ്കൂളുകളിലായി പ്ലസ് വണ്‍ പ്രവേശനത്തിന് ലഭ്യമായ സീറ്റുകളുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കുമോ;
( സി )
എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിട്ടും ഒന്നാമത്തെ അലോട്ട്മെന്റില്‍ അപേക്ഷിച്ച കോഴ്സിന് പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥികളുണ്ടോ; എങ്കില്‍ അവരുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഡി )
ഈ സര്‍ക്കാരിന്റെ കാലത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് ഓരോ വര്‍ഷവും അധികമായി അനുവദിച്ച സീറ്റുകളുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കുമോ;
( ഇ )
എസ്.എസ്.എല്‍.സി.യ്ക്ക് ഉന്നത വിജയം നേടിയിട്ടും അപേക്ഷിച്ച വിഷയത്തില്‍ ചേര്‍ന്ന് പ്ലസ് വണ്‍ പഠനം നടത്താന്‍ കഴിയാത്ത സാഹചര്യം സംസ്ഥാനത്ത്, പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ ഉണ്ടായത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്; ഈ വര്‍ഷം വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കുമോ?
3278.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടികളിൽ മാലിന്യ സംസ്കരണം സംബന്ധിച്ച് ബോധവൽക്കരണം നടത്തുന്നതിന് അധ്യാപകരെ പ്രാപ്തരാക്കണമെന്ന കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ എന്തൊക്കെ നടപടികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന വിശദാംശം നൽകുമോ;
( ബി )
മാലിന്യ സംസ്കരണം പാഠ്യവിഷയമാക്കിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
3279.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം വിതരണത്തില്‍ ഓരോ വര്‍ഷവും ചെലവഴിച്ച തുകയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
2024-25 അധ്യയന വര്‍ഷം സ്ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോം വിതരണത്തിന് നീക്കിവെച്ച തുക എത്രയെന്ന് അറിയിക്കുമോ;
( സി )
എല്ലാ വര്‍ഷവും അധ്യയനം തുടങ്ങുന്ന വേളയില്‍ പുസ്തക വിതരണത്തിനൊപ്പം യൂണിഫോമും വിതരണം ചെയ്യുന്നത് പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ?
3280.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ പിന്തുന്ന നൽകുന്നതിന് സമഗ്ര ശിക്ഷ പദ്ധതിക്ക് കീഴിൽ കരാർ വ്യവസ്ഥയിൽ പ്രവർത്തിച്ചു വരുന്ന സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ വേതനം കാലോചിതമായി പരിഷ്കരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ബി )
എല്ലാ പൊതുവിദ്യാലയങ്ങളിലും സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ സ്ഥിരമായി നിയമിക്കണമെന്ന് 28.10.2021 ന് പുറപ്പെടുവിച്ച സുപ്രീംകോടതി വിധി (ഡബ്ല്യു.പി.(സി.) 132/2016) സംസ്ഥാനത്ത്‌ നടപ്പാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
3281.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ പേര്, ഇനിഷ്യല്‍, മാതാപിതാക്കളുടെ പേര്, ജനന തീയതിയല്ലാത്ത മറ്റ് തിരുത്തലുകള്‍ എന്നിവ ശരിയാക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കേണ്ടത് എങ്ങനെയാണെന്ന് വിശദമാക്കാമോ; അപേക്ഷ സമര്‍പ്പിക്കേണ്ടത് സ്കൂള്‍ മുഖേനയാണോ അതോ വ്യക്തിപരമായാണോ നല്‍കേണ്ടതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷ സമര്‍പ്പിക്കേണ്ട ഓഫീസ്, ആയതിന്റെ അ‍ഡ്രസ്സ് എന്നിവ നല്‍കാമോ;
( സി )
അപേക്ഷയില്‍ നടപടിയെടുക്കുന്ന ഓഫീസ് ,സെക്ഷന്‍ ഏതെന്ന് കൃത്യമായി അറിയിക്കാമോ;
( ഡി )
മതിയായ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിച്ചാല്‍ അപേക്ഷയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്ന സമയപരിധി അറിയിക്കാമോ?
3282.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. ടി. ജെ. വിനോദ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ, എയ്ഡഡ് സ്കൂളുകളില്‍ പ്ലസ് വൺ സീറ്റുകളുടെ കുറവ് കാരണം പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ചെലവ് വഹിച്ച് അൺഎയ്ഡഡ് മേഖലയെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
വിദ്യാഭ്യാസ ചെലവ് നേരിടാന്‍ കഴിവുള്ളവര്‍ മാത്രം പഠിച്ചാല്‍ മതി എന്ന സര്‍ക്കാരിന്റെ നിലപാടാണ് പ്രസ്തുത സ്ഥിതിവിശേഷത്തില്‍ പ്രതിഫലിക്കുന്നത് എന്ന ആക്ഷേപം ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദമാക്കുമോ?
3283.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂൾ ബസ്സുകൾ ഓടുന്നതിനിടയിൽ തീ പിടിക്കുന്നതും വാഹനത്തിന്റെ തകരാർ മൂലവും അലക്ഷ്യമായ ഡ്രൈവിംഗ് മൂലവും അപകടത്തിൽപ്പെടുന്നതും സംബന്ധിച്ച റിപ്പോർട്ടുകൾ ഗൗരവത്തോടെ കാണുന്നുണ്ടോ; മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഓരോ അക്കാദമിക വർഷവും ഇത്തരത്തിലുള്ള എത്ര സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
സ്കൂൾ ബസുകളുടെ ഫിറ്റ്നസ് ഉറപ്പാക്കുന്നതിനും സുരക്ഷിത ഡ്രൈവിംഗ് ഉറപ്പാക്കുന്നതിനും ഡ്രൈവർമാർക്ക് പരിശീലനം നൽകുന്നതിനും ഉൾപ്പെടെ എന്തൊക്കെ നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?
3284.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 അധ്യായന വർഷത്തിൽ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ അക്കാദമിക കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന ശനിയാഴ്ചകളുടെ എണ്ണം എത്രയാണെന്ന വിവരം ലഭ്യമാക്കാമോ;
( ബി )
അക്കാദമിക കലണ്ടർ പ്രകാരം ആറാം പ്രവൃത്തി ദിനമായി വരുന്ന ശനിയാഴ്ചകൾ എത്രയാണ് എന്ന് വിശദമാക്കാമോ;
( സി )
കെ. ഇ.ആർ. പ്രകാരം ആറാം പ്രവൃത്തി ദിനമായ ശനിയാഴ്ച പൊതുവിദ്യാലയങ്ങൾക്ക് പ്രവർത്തിക്കാൻ സാധിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ഡി )
ശനിയാഴ്ച ആറാം പ്രവൃത്തി ദിനമായി വരുന്നതിനാൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉണ്ടാകുന്ന പ്രയാസങ്ങൾ പരിഗണിച്ച് ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനു നടപടി ഉണ്ടാകുമോ ; വിശദമാക്കാമോ?
3285.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയില്‍ സ്വന്തമായി സ്ഥലം ഇല്ലാത്ത വാടക കെട്ടിടത്തിലും മറ്റും പ്രവര്‍ത്തിക്കുന്ന എത്ര സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഉണ്ടെന്ന് അറിയിക്കാമോ;
( ബി )
ഇത്തരം വിദ്യാലയങ്ങള്‍ക്ക് പ്രാദേശികമായി സ്ഥലം ലഭ്യമാക്കിയാല്‍ പ്രത്യേക പരിഗണന നല്‍കി കെട്ടിടം നിര്‍മ്മിക്കാന്‍ ആവശ്യമായ ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?
3286.
ശ്രീ. പി. കെ. ബഷീർ
ശ്രീ. മഞ്ഞളാംകുഴി അലി
ഡോ. എം. കെ. മുനീർ
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിൽ വരുത്തുവാനുദ്ദേശിക്കുന്ന മാറ്റങ്ങൾ എന്തെല്ലാമാണ്; വിശദമാക്കുമോ;
( ബി )
എസ്.എസ്.എൽ.സി. പരീക്ഷയിലെ മൂല്യനിർണ്ണയ രീതിയിലും ചോദ്യരീതിയിലും എന്തെല്ലാം മാറ്റങ്ങൾ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നറിയിക്കുമോ;
( സി )
പ്രസ്തുത വിഷയത്തില്‍ വിദ്യാഭ്യാസ വിദഗ്ദ്ധരുടെ അഭിപ്രായം തേടാനുദ്ദേശിക്കുന്നുണ്ടോ; വിശദാംശം നൽകുമോ?
3287.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിനായി നിലവില്‍ നൽകുന്ന വിഹിതം പര്യാപ്തമല്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഉച്ചഭക്ഷണ പദ്ധതിയിലെ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും എത്ര വീതമാണെന്ന് അറിയിക്കുമോ;
( സി )
ഉച്ചഭക്ഷണത്തിനായി ഒരു കുട്ടിക്ക് എത്ര രൂപ എന്ന നിരക്കിലാണ് തുക അനുവദിച്ചിരിക്കുന്നത്; ആയത് വര്‍ധിപ്പിച്ചു നല്‍കിയിട്ടുണ്ടോ; എത്ര രൂപയായിട്ടാണ് വര്‍ധിപ്പിച്ചതെന്ന് വിശദമാക്കുമോ;
( ഡി )
കേന്ദ്ര പദ്ധതി പ്രകാരം നല്കേണ്ട ഭക്ഷണ ഇനങ്ങള്‍ കൂടാതെ ഒരു ആഴ്ചയില്‍ എന്തെല്ലാം ഭക്ഷണങ്ങളാണ് കുട്ടികള്‍ക്ക് നല്കാന്‍ നിര്‍ദേശം നല്കിയിരിക്കുന്നത്; ഇതിനായി പ്രത്യേകം ഫണ്ട് കൂടുതലായി അനുവദിച്ചു നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ ഈ തുക ഏത് രീതിയിൽ കണ്ടെത്താനാണ് നിർദ്ദേശം നൽകിയത് വ്യക്തമാക്കുമോ;
( ഇ )
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രകാരം ഭക്ഷണം നൽകിയ ഇനത്തിൽ പൊതു വിദ്യാലയങ്ങളിലെ പ്രഥമ അധ്യാപകർക്ക് എത്ര രൂപ കുടിശ്ശിക നൽകാനുണ്ടെന്ന് വ്യക്തമാക്കുമോ; ഏത് കാലയളവിലെ തുകയാണ് കുടിശ്ശിക ആയിട്ടുള്ളത്; ആയത് നല്‍കുന്നതിന് സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ?
3288.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. പി. ടി. എ. റഹീം
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ഥല സൗകര്യങ്ങൾ കുറവുള്ള പൊതുവിദ്യാലയങ്ങള്‍ക്ക് സ്ഥല വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിന് പ്രത്യേക പദ്ധതികളുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
പുതിയ കെട്ടിടങ്ങളില്‍ ഫര്‍ണ്ണീച്ചറുകള്‍ ലഭ്യമാക്കുന്നതിന് പ്രത്യേക പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
വിദ്യാലയങ്ങളില്‍ ലാബ് സൗകര്യങ്ങളുടെ ലഭ്യത സംബന്ധിച്ച് വിശകലനങ്ങള്‍ നടത്തിയിട്ടുണ്ടോ; 2021 മുതല്‍ നവീകരിക്കുകയും പുതുതായി നിര്‍മ്മിക്കുകയും ചെയ്ത ലാബുകളുടെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
സ്കൂളിന്റെ ഭൗതിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമ്പോള്‍ കളിസ്ഥലങ്ങള്‍ ചുരുങ്ങി പോകുന്നതായ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
3289.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ വര്‍ഷം എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിയ എത്ര വിദ്യാർത്ഥികളാണ് ഉപരി പഠനത്തിന് അർഹത നേടിയതെന്ന് വ്യക്തമാക്കാമോ;
( ബി )
ഉപരി പഠനത്തിന് വിവിധ മേഖലകളിലായി എത്ര സീറ്റുകള്‍ നിലവിലുണ്ടെന്ന് അറിയിക്കാമോ?
3290.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024- 25 അധ്യയന വർഷത്തെ സ്കൂളുകളിലെ പ്രവേശനം സംബന്ധിച്ച കണക്കെടുപ്പ് പൂർത്തിയായിട്ടുണ്ടോ; എങ്കിൽ ക്ലാസ് അടിസ്ഥാനത്തിൽ പ്രവേശനത്തിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഈ വർഷം പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടോയെന്നും തസ്തിക നിർണയം പൂർത്തിയായിട്ടുണ്ടോയെന്നും അറിയിക്കാമോ;
( സി )
ഈ വർഷം അധ്യയന ദിനങ്ങൾ വർദ്ധിപ്പിക്കുന്ന കാര്യത്തിൽ സർക്കാർ നിലപാട് എന്താണെന്ന് വിശദമാക്കാമോ;
( ഡി )
അധ്യയന ദിനങ്ങൾ വർദ്ധിപ്പിക്കുന്ന കാര്യത്തിൽ അധ്യാപകരുടെ അഭിപ്രായങ്ങൾ സർക്കാർ വിലയിരുത്തിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
3291.
ശ്രീ. പി. ഉബൈദുള്ള
ശ്രീ. നജീബ് കാന്തപുരം
ശ്രീ. ടി. വി. ഇബ്രാഹിം
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഓഫീസുകളിലായി ഏകദേശം 8300 ഫയലുകൾ തീർപ്പാക്കാതെ കെട്ടി കിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ടോ;
( സി )
ഫയലുകളിൽ തീരുമാനം എടുക്കുന്നതിൽ മന:പൂർവ്വമായി കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ഇവര്‍ക്കെതിരെ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
കൈപ്പമംഗലം മണ്ഡലത്തിലെ വിദ്യാലയങ്ങളിലെ ക്ലബ്ബുകളുടെ പ്രവർത്തനം
3292.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ ഏതെല്ലാം ക്ലബ്ബുകളാണ് പ്രവർത്തിക്കുന്നതെന്ന് വിശദമാക്കാമോ; ഇതിൻെറ പട്ടിക വിദ്യാലയം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഇത്തരം ക്ലബ്ബുകളിൽ പ്രസ്തുത മണ്ഡലത്തിലെ തനത് വിദ്യാഭ്യാസ പദ്ധതിയായ അക്ഷര കൈരളിയുമായി ചേർന്ന് പ്രവർത്തിക്കുന്നവ ഏതൊക്കെയാണെന്ന വിവരം ഉൾക്കൊള്ളുന്ന പട്ടിക വിദ്യാലയം തിരിച്ച് ലഭ്യമാക്കാമോ?
3293.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടത്തിവരുന്ന ബ്രെയ്‌ലി സാക്ഷരതാ പദ്ധതി, ഇ-മുറ്റം പദ്ധതി എന്നിവയുടെ വിശദാംശം നൽകുമോ; പ്രസ്തുത പദ്ധതികളുടെ ഭാഗമായി പാലക്കാട് ജില്ലയില്‍ നടത്തിവരുന്ന പ്രവർത്തനങ്ങൾ വിശദമാക്കുമോ?
3294.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യഭ്യാസ സംരക്ഷണയജ്ഞത്തിന്റെ വിദ്യാഭ്യാസ വിദഗ്ധനായി നിയമിതനായിരുന്ന ഡോ.സി. രാമകൃഷ്ണന് നിയമിക്കപ്പെട്ട കാലയളവിൽ നൽകിയ പ്രതിഫലം/ ശമ്പളം, യാത്ര ബത്ത, മറ്റ് അലവൻസുകൾ എന്നിവ എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വ്യക്തി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ വിദ്യാഭ്യാസ വിദഗ്ധനായിരിക്കെ ഖാദർ കമ്മറ്റിയിൽ അംഗമായി നിയമിതനായിരുന്നോ എന്നറിയിക്കാമോ;
( സി )
എങ്കിൽ അദ്ദേഹത്തിന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിദ്യാഭ്യാസ വിദഗ്ധൻ എന്ന നിലയ്ക്കുള്ള ശമ്പളം/പ്രതിഫലം, യാത്ര ബത്ത, മറ്റ് അലവൻസുകൾ എന്നിവയ്ക്ക് പുറമെ ഖാദർ കമ്മറ്റി റിപ്പോർട്ട് തയ്യാറാക്കുന്നതിന് അനുവദിച്ച പ്രതിഫലം, യാത്ര ബത്ത, മറ്റ് അലവൻസുകൾ എന്നിവ എത്രയെന്ന് വ്യക്തമാക്കാമോ;
( ഡി )
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പ്രവർത്തനങ്ങൾക്കായി നിലവിൽ ഏതെങ്കിലും വിദഗ്ധർ ഇപ്പോഴും സേവനം അനുഷ്ഠിച്ചു വരുന്നുണ്ടോ; എങ്കിൽ സേവനത്തിന്റെ സ്വഭാവമെന്തെന്നും അത്തരം വിദഗ്ധർക്ക് നൽകുന്ന ശമ്പളം/ പ്രതിഫലം, യാത്ര ബത്ത, മറ്റ് അലവൻസുകൾ എന്നിവ എത്രയെന്നും സംബന്ധിച്ച വിശദാംശം നൽകുമോ?
3295.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദുമ മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ഉള്‍പ്പെടുത്തി കെട്ടിടം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യവികസനം നടക്കാത്ത എത്ര സ്കൂളുകളുണ്ട്; ഇവയ്ക്ക് ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ?
3296.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തില്‍ കിഫ്ബി ഫണ്ട് വിനിയോഗിച്ച് കെട്ടിടനിര്‍മ്മാണം നടത്തുന്ന സ്കൂളുകള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ; പ്രസ്തുത സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണ പുരോഗതി അറിയിക്കുമോ;
( ബി )
നിർമ്മാണ പ്രവൃത്തി ഇനിയും ആരംഭിച്ചിട്ടില്ലാത്ത സ്കൂളുകളുടെ പ്രവൃത്തി ആരംഭിക്കുന്നതിനുളള ടെന്‍ഡര്‍ നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കാമോ; നിര്‍മ്മാണം പൂര്‍ത്തിയായ സ്കൂളുകളുടെ വിവരങ്ങള്‍ നല്‍കാമോ?
3297.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന സ്കൂളുകളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മങ്കട മണ്ഡലത്തിലെ സ്കൂളുകളുടെ നിര്‍മ്മാണ പുരോഗതി അറിയിക്കുമോ;
( ബി )
പ്രസ്തുത സ്കൂളുകളുടെ നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രസ്തുത യോഗത്തില്‍ നിര്‍ദ്ദേശിച്ച് നാളിതുവരെയായിട്ടും പ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്;വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ അടിയന്തരമായി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3298.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാകിരണം പദ്ധതിയുടെ കീഴിൽ കിഫ്ബി ഫണ്ടുപയോഗിച്ച് വാമനപുരം മണ്ഡലത്തിൽ നിർമ്മാണം പൂർത്തിയാക്കിയ സ്കൂള്‍ കെട്ടിടങ്ങളുടെ വിവരങ്ങളും അവയ്ക്ക് ചെലവാക്കിയ തുകയും അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉൾപ്പെട്ട ഏതെല്ലാം നിർമ്മാണ പ്രവൃത്തികള്‍ പൂർത്തിയാക്കാനുണ്ടെന്നും അവയുടെ തൽസ്ഥിതിയും വിശദമാക്കാമോ?
3299.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തില്‍ ചലഞ്ച് ഫണ്ട് ഉപയോഗിച്ച് അടിസ്ഥാന സൗകര്യ വികസന പ്രവൃത്തി പൂര്‍ത്തിയാക്കിയ ഏതൊക്കെ സ്കൂളുകള്‍ക്കാണ് സര്‍ക്കാര്‍ ഫണ്ട് നല്‍കാന്‍ ബാക്കിയുളളത്; പ്രസ്തുത സ്കൂളുകള്‍ക്ക് ഫണ്ട് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
3300.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ പുനലൂർ മണ്ഡലത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് എസ്‌.എസ്‌.കെ. ഉള്‍പ്പെടെയുള്ള വിവിധ ഏജന്‍സികളുടെ കീഴിൽ അനുവദിച്ചതും എന്നാല്‍ മാര്‍ച്ച് 2021 ന് മുന്‍പ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ വിവിധ പ്രവൃത്തി/പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ; അനുവദിച്ച പ്രവൃത്തി/പദ്ധതികളില്‍ നടപ്പിലാക്കിവരുന്ന പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
നിലവിലുള്ള സർക്കാർ അധികാരത്തിൽ വന്നശേഷം സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്, എസ്‌.എസ്‌.കെ. ഉള്‍പ്പെടെയുള്ള വിവിധ ഏജന്‍സികളുടെ കീഴിൽ പുനലൂർ നിയോജക മണ്ഡലത്തിൽ അനുവദിച്ച വിവിധ പ്രവൃത്തി/പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത കാലയളവിലെ ഓരോ പ്രവൃത്തിയുടെയും പേര്, അനുവദിച്ച തുക, പദ്ധതി നിര്‍വഹണ ഏജന്‍സിയുടെ വിവരം എന്നിവ ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തികളിൽ പൂർത്തിയാക്കിയിട്ടുള്ള പ്രവൃത്തികളുടെ വിശദാംശങ്ങളും, നടപ്പിലാക്കിവരുന്ന പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും ലഭ്യമാക്കാമോ; നിലവിൽ നടപ്പിലാക്കിവരുന്ന പ്രവൃത്തികൾ എപ്പോള്‍ പൂർത്തിയാക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ഇ )
പുനലൂര്‍ മണ്ഡലത്തില്‍ പുതുതായി നടപ്പാക്കാനുദ്ദേശിയ്ക്കുന്ന പ്രവൃത്തി/പദ്ധതികളുണ്ടോ; എങ്കില്‍ അവയുടെ വിശദാംശം ലഭ്യമാക്കാമോ?
3301.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ സ്കൂളുകള്‍ ഭിന്നശേഷി സൗഹൃദമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
ഏതെല്ലാം സ്കൂളുകളില്‍ ആണ് ബാരിയര്‍ ഫ്രീ പ്രോജക്ട് നടപ്പിലാക്കാന്‍ ഭരണാനുമതി ലഭിച്ചിട്ടുളളത് എന്ന് വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച വിവരം ലഭ്യമാക്കാമോ?
3302.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാകിരണം പദ്ധതിക്കായി സൃഷ്ടിക്കപ്പെട്ട തസ്തികകൾ ഏതൊക്കെയെന്നും പ്രസ്തുത തസ്തികകളിലേക്കുള്ള നിയമന രീതി എങ്ങനെയെന്നും വിശദീകരിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നിയമിക്കപ്പെട്ട ജീവനക്കാരുടെ പേരുവിവരം, നിയമന രീതി, നിയമനത്തിന്റെ സ്വഭാവം, മേൽജീവനക്കാർക്ക് ഓരോരുത്തർക്കും ഇതുവരെ അനുവദിച്ച ശമ്പളം/ പ്രതിഫലം, യാത്രാബത്ത, മറ്റ് അലവൻസുകൾ എന്നിവ എത്രയെന്ന് തരം തിരിച്ച് നൽകാമോ;
( സി )
വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചുവരുന്ന ഏതെങ്കിലും ജീവനക്കാർ സ്കൂൾ ഏകീകരണ കോർ കമ്മിറ്റിയിൽ അംഗമായി പ്രവർത്തിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ജീവനക്കാരിൽ സ്കൂൾ ഏകീകരണ കോർ കമ്മിറ്റി അംഗങ്ങളായി പ്രവർത്തിച്ചുവരുന്നവർക്ക് കോർ കമ്മിറ്റി റിപ്പോർട്ട് തയ്യാറാക്കുന്നതിന് അനുവദിച്ച തുക/പ്രതിഫലം, യാത്രാബത്ത, മറ്റ് ആനുകൂല്യങ്ങൾ എന്നിവ തരം തിരിച്ച് ലഭ്യമാക്കാമോ?
3303.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിൽ പ്ലാൻ ഫണ്ട്, കിഫ്ബി ഫണ്ട് എന്നിവ വിനിയോഗിച്ച് നവീകരിക്കുന്ന സ്കൂൾ കെട്ടിടങ്ങളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾ നിലവിൽ എത്ര ശതമാനം പൂർത്തീകരിച്ചു; പ്രവർത്തന പുരോഗതി വിശദമാക്കാമോ?
3304.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏകീകരിക്കപ്പെടുന്ന സ്ക്കൂൾ സംവിധാനത്തിൽ എട്ടാം ക്ലാസിൽ പ്രവേശനം നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഒരേ സ്കൂളിൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പഠനം പൂർത്തീകരിക്കാൻ സാധിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സംവിധാനത്തിൽ എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സെക്കന്‍ഡറി വിഭാഗത്തിൽ എത്ര പൊതു പരീക്ഷകളാണ് നിശ്ചയിച്ചതെന്നും ഏതൊക്കെ ക്ലാസുകളിലാണ് പൊതുപരീക്ഷകൾ നടത്തുന്നതെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഏകീകരണത്തിന്റെ ഭാഗമായി എട്ടാം ക്ലാസ് സെക്കന്‍ഡറി വിഭാഗത്തിൽ ഉൾപ്പെടുന്നത് കാരണം കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ആനുകൂല്യങ്ങൾ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടുമോയെന്ന് വ്യക്തമാക്കാമോ?
3305.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതുവരെ ചലഞ്ച് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ മണ്ഡലത്തിലെ ഏതൊക്കെ സ്കൂളുകള്‍ക്കാണ് ഫണ്ട് അനുവദിച്ചിട്ടുളളത്; അവയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
ചലഞ്ച് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ മണ്ഡലത്തിലെ സ്കൂളുകള്‍ കെട്ടിട നിര്‍മ്മാണത്തിന്റെ ഭരണാനുമതിക്കുള്ള പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; എങ്കില്‍ അതിന്റെ നിലവിലെ സ്ഥിതി വിശദമാക്കുമോ?
3306.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017-18, 2021-22 വര്‍ഷത്തെ എം.എല്‍.എ. യുടെ മണ്ഡലം ആസ്തിവികസന ഫണ്ട് വിനിയോഗിച്ച് നെന്മാറ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിന് സ്കൂള്‍ ബസ് വാങ്ങാൻ ഫണ്ട് അനുവദിച്ചുവെങ്കിലും ബസ് വാങ്ങിയിട്ടില്ലായെന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
2017-18, 2021-22 വര്‍ഷത്തിലായി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് അടിയന്തരമായി സ്കൂള്‍ ബസ് അനുവദിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; ഇതിനായി എന്തെല്ലാം നടപടികളാണ് പൂര്‍ത്തീകരിക്കാനുളളതെന്ന് വിശദമാക്കുമോ?
3307.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി മണ്ഡലത്തില്‍ ചലഞ്ച് ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ഏതെല്ലാം സ്കുളുകളാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത അപേക്ഷകളിന്മേൽ എന്തെല്ലാം തുടര്‍ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
3308.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുസ്തകക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ എന്‍.സി.ഇ.ആര്‍.ടി. പുസ്തകങ്ങൾ പ്രിന്റ് ചെയ്ത് വൻവിലയ്ക്ക് സ്കൂളുകള്‍ക്ക് പുറത്ത് വിറ്റതിലൂടെ ചില പ്രസാധകരും ഏജൻസികളും വലിയ ലാഭം ഉണ്ടാക്കുകയും രക്ഷകർത്താക്കളെ കബളിപ്പിക്കുകയും ചെയ്തതായി പറയപ്പെടുന്ന റിപ്പോർട്ടുകൾ ഗൗരവത്തോടെ കാണുന്നുണ്ടോ; ഇക്കാര്യത്തിൽ എന്തൊക്കെ തുടർനടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
( ബി )
ഇത്തരം ദുഷ്‍പ്രവണതകൾ ഒഴിവാക്കുന്നതിനും പുസ്തകങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3309.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. റോജി എം. ജോൺ
ശ്രീ. ടി. സിദ്ദിഖ്
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ സ്കൂളുകളിൽ ഈ വർഷം ഒന്നാം ക്‌ളാസ്സിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് വന്നു എന്നത് വസ്തുതയാണോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവുണ്ടാകാനുള്ള കാരണം പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ ഇതു പരിഹരിക്കാൻ സ്വീകരിക്കുമോയെന്നു വ്യക്തമാക്കുമോ?
3310.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ മണ്ഡലത്തിലെ ശ്രീനാരായണപുരം യു.പി. എസ്. മന്ദിര നിര്‍മ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
3311.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 ലെ സംസ്ഥാന ബജറ്റിൽ ക്രമ നമ്പര്‍ 470 - പൂവരണി ഗവണ്‍മെന്റ് എല്‍.പി.എസ്, ക്രമനമ്പര്‍ 2180 - ഗവണ്‍മെന്റ് എല്‍.പി. എസ്. ചക്കാമ്പുഴ എന്നീ സ്കൂളുകളുടെ പേരുകൾ ,ഗവണ്‍മെന്റ് യു.പി. സ്കൂള്‍ പുവരണി, ഗവണ്‍മെന്റ് യു.പി. സ്കൂള്‍ ചക്കാമ്പുഴ എന്നാണ് രേഖപ്പെടുത്തേണ്ടിയിരുന്നത്. മേല്‍ സാഹചര്യത്തില്‍ പേരുകള്‍ തിരുത്തല്‍വരുത്താന്‍ തന്ന അപേക്ഷകളുടെ നിലവിലെസ്ഥിതി വ്യക്തമാക്കാമോ;
( ബി )
ടി അപേക്ഷകള്‍ തീര്‍പ്പാക്കിയിട്ടില്ലെങ്കില്‍ പിശക് തിരുത്തല്‍ വരുത്തി സ്കുള്‍ കെട്ടിട നിര്‍മ്മാണം എത്രയുംവേഗം ആരംഭിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
3312.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തിലെ പണയില്‍ എല്‍.പി. സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി ഫണ്ട് അനുവദിക്കുകയും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുകയും ചെയ്തുവെങ്കിലും സ്കൂള്‍ പ്രവര്‍ത്തനത്തിന് മറ്റൊരു സ്ഥലം കണ്ടെത്തുവാന്‍ കഴിയാത്തതിനാല്‍ നിര്‍മ്മാണം ആരംഭിക്കുന്നതിന് തടസ്സം നേരിട്ടിട്ടുളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്കൂള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മറ്റൊരു സ്ഥലം കണ്ടെത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുളള നടപടി വിശദമാക്കാമോ?
3313.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017-18 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ച നെന്മാറ മണ്ഡലത്തിലെ വട്ടേക്കാട് ജി.യു.പി. സ്കൂളിന്റെ കെട്ടിട നിര്‍മ്മാണപ്രവൃത്തി നാളിതുവരെ പൂര്‍ത്തീകരിച്ചിട്ടില്ലായെന്ന വിഷയം പരിശോധിച്ചിട്ടുണ്ടോ;
( ബി )
സ്കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിന്റെ കാരണം വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
3314.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് കാരപറമ്പ് ഗവ.എൽ.പി. സ്ക്കൂളിന് കിഫ്ബിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കെട്ടിട നിർമ്മാണത്തിന്റെ ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കാമോ ;
( ബി )
പ്രവൃത്തി ആരംഭിക്കുന്നതിന് എന്തുകൊണ്ടാണ് കാലതാമസം നേരിട്ടതെന്ന് വ്യക്തമാക്കാമോ;
( സി )
സ്ക്കൂളിന്റെ അംഗീകൃത മാസ്റ്റർ പ്ലാൻ നിലവിലുണ്ടോ;
( ഡി )
കെട്ടിട പ്രവൃത്തി അടിയന്തരമായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3315.
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ വർഷത്തെ ഹയർ സെക്കണ്ടറി പരീക്ഷയിൽ ഒന്നര പതിറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും കുറവ് വിജയ ശതമാനമാണെന്നതിന്റെ കാരണങ്ങൾ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത ക്ലാസ്സുകളിലെ അധ്യാപന രീതി മെച്ചപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ അതിനായി സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമാണെന്നു വിശദമാക്കുമോ?
3316.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഈ വർഷം എസ്.എസ്.എല്‍.സി. പരീക്ഷ വിജയിച്ച വിദ്യാർത്ഥികളുടെ എണ്ണം എത്രയെന്നും സി.ബി.എസ്.ഇ. ഉൾപ്പെടെ മറ്റു സിലബസുകളിൽ പഠിച്ച് പത്താം ക്ലാസ് പാസായിട്ടുളള വിദ്യാർത്ഥികൾ എത്രയെന്നുമുളള വിശദാംശം ജില്ല തിരിച്ച് ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് മേഖലയിൽ നിലവിലുള്ള പ്ലസ് വൺ (ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി) സീറ്റുകളുടെ എണ്ണം എത്ര; ഓരോ ജില്ലയിലെയും വിശദാംശം സ്ട്രീം തിരിച്ച് ലഭ്യമാക്കുമോ;
( സി )
ഉപരിപഠനത്തിന് അർഹത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും അഡ്മിഷൻ ലഭിക്കുന്നതിന് ആവശ്യമായ പ്ലസ് വൺ സീറ്റുകൾ സർക്കാർ, എയ്ഡഡ് മേഖലയിൽ നിലവിൽ ഇല്ലാത്ത ഏതൊക്കെ ജില്ലകൾ ഉണ്ട്; എത്ര സീറ്റുകളുടെ കുറവാണ് ഓരോ ജില്ലയിലും ഉള്ളത്; വിശദാംശം വ്യക്തമാക്കുമോ?
3317.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ പ്ലസ്‍വൺ ബാച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കാതെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ച എത്ര സ്കൂളുകൾ ഉണ്ട്; ഇപ്രകാരം എത്ര സീറ്റുകളാണ് വർദ്ധിപ്പിച്ച് നൽകിയത്;
( ബി )
എങ്കില്‍ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചതിന് ആനുപാതികമായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയ എത്ര സ്കൂളുകൾ ഉണ്ട്; അടിസ്ഥാന സൗകര്യ വികസനം ഇല്ലാതെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ച എത്ര സ്കൂളുകളുണ്ട്; വിശദാംശം ലഭ്യമാക്കുമോ?
3318.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മാവേലിക്കര മണ്ഡലത്തിലെ വിവിധ സ്കൂളുകള്‍ക്ക് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി എത്ര തുക വീതം അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ;
( ബി )
തുക അനുവദിച്ച പദ്ധതികളിലുൾപ്പെട്ട പ്രവൃത്തികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ?
3319.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്ലസ്‍ വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾ നടത്തുന്നത് സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ടോ;
( ബി )
മുൻ വർഷങ്ങളിലേതുപോലെ ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾ നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?
3320.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സര്‍ക്കാരിന്റെ കാലത്ത് തട്ടത്തുമല ഗവണ്‍മെന്റ് എച്ച്. എസ്.എസിൽ എത്ര സ്കൂള്‍ കെട്ടിടങ്ങളാണ് പുതുതായി നിര്‍മ്മിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
ഇതില്‍ എത്ര ക്ലാസ്സ് മുറികളാണ് ഉള്ളതെന്നും ഇതില്‍ എത്ര ക്ലാസ്സുകളാണ് ആരംഭിക്കാനായതെന്നും വ്യക്തമാക്കാമോ;
( സി )
ഇനിയും ക്ലാസ്സുകൾ ആരംഭിക്കാത്ത കെട്ടിടത്തില്‍ എത്ര ക്ലാസ്സ് മുറികളാണ് സജ്ജമാക്കാനാകുകയെന്ന് അറിയിക്കാമോ;
( ഡി )
ക്ലാസ്സ്‌ മുറികൾ പ്രവർത്തനക്ഷമമാക്കി ക്ലാസ്സുകൾ ആരംഭിക്കുന്നതില്‍ കാലതാമസം നേരിടുന്നതിന്റെ കാരണം വിശദമാക്കുമോ?
3321.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 ലെ ഹയർ സെക്കണ്ടറി വിജയ ശതമാനത്തില്‍ മുൻ വർഷത്തെ അപേക്ഷിച്ച് കുറവ് വന്നിട്ടുണ്ടോ എന്നു പരിശോധിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ വിജയ ശതമാനം കുറയാനുണ്ടായ സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ;
( സി )
കഴിഞ്ഞ വർഷങ്ങളിൽ പുതിയ ബാച്ചുകൾ അനുവദിക്കാതെ സീറ്റുകളിൽ മാത്രം വർദ്ധനവ് വരുത്തിയത് കാരണം ഒരു ക്ലാസ്സിൽ 60 വിദ്യാർത്ഥികൾ വരെ പഠിക്കുന്ന സാഹചര്യം ഹയർ സെക്കണ്ടറി വിജയ ശതമാനത്തെ ബാധിച്ചു എന്ന വസ്തുത സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കാമോ?
3322.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. സണ്ണി ജോസഫ്
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാർ ജില്ലകളിലാകെ 40000 ത്തിലധികമുള്ള പ്ലസ് വൺ സീറ്റുകളുടെ കുറവ് വിദ്യാർത്ഥികളുടെ തുടർ പഠനത്തെ സാരമായി ബാധിക്കും എന്നത് വസ്തുതയാണോ;
( ബി )
മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ സമര്‍പ്പിച്ച കേസിൽ സർക്കാർ സ്വീകരിച്ച നിലപാട് എന്തായിരുന്നു എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത വിഷയം സംബന്ധിച്ച വിശദീകരണം സർക്കാർ കോടതിയിൽ നൽകിയിട്ടുണ്ടോ; വിശദ വിവരം നൽകുമോ?
3323.
ചോദ്യം പിൻവലിച്ചു
3324.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ അധ്യയന വർഷം സംസ്ഥാനത്തെ വിവിധ സർക്കാർ , എയ്ഡഡ് സ്‌കൂളുകളിൽ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ ആകെ വിദ്യാർത്ഥികളിൽ ആൺകുട്ടികളുടെ എണ്ണം, പെൺകുട്ടികളുടെ എണ്ണം എന്നിവ സംബന്ധിച്ച വിശദാംശം സർക്കാർ, എയ്ഡഡ് സ്കൂളുകള്‍ തിരിച്ച് വ്യക്തമാക്കുമോ; ;
( ബി )
കഴി‍ഞ്ഞ അധ്യയന വർഷം സംസ്ഥാനത്തെ വിവിധ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ ആകെ വിദ്യാർത്ഥികളുടെ എണ്ണം, ഇതില്‍ ആൺകുട്ടികളുടെ എണ്ണം, പെൺകുട്ടികളുടെ എണ്ണം എന്നിവ സംബന്ധിച്ച വിശദാംശം സർക്കാർ, എയ്ഡഡ് സ്കൂളുകള്‍ തിരിച്ച് വ്യക്തമാക്കുമോ?
3325.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എച്ച് .എസ്.ഇ , വി.എച്ച്.എസ്.ഇ ഉള്‍പ്പടെ എത്ര സീറ്റുകളാണ് സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകളില്‍ ലഭ്യമായിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ അധ്യയന വർഷം എത്ര പ്ലസ് വൺ സീറ്റുകളാണ് അധികമായി അനുവദിച്ചതെന്ന് വ്യക്തമാക്കാമോ;
( സി )
പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈന്‍ വഴി ആകെ എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
3326.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂള്‍ കലോത്സവങ്ങള്‍ സമഗ്രമായി പരിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇതിന്റെ വിശദാംശം ലഭ്യമാക്കാമോ?
3327.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ മണ്ഡലത്തിലെ ഗവണ്‍മെന്റ് വി. വി. എല്‍. പി. എസ്., ചെങ്കിക്കുന്ന്, കിളിമാനൂര്‍ എന്ന സ്കൂളിന്റെ സ്ഥലവും കെട്ടിടവും നിര്‍ദ്ദിഷ്ട വിഴിഞ്ഞം - നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിനായി മാര്‍ക്ക് ചെയ്ത വിവരം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; നഷ്ടപ്പെടുന്ന സ്ഥലത്തിനും കെട്ടിടത്തിനും പകരം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന ക്രമീകരണങ്ങള്‍ എന്തെല്ലാമാണ്; വ്യക്തമാക്കുമോ?
3328.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം മണ്ഡലത്തിലെ ഗവ. മോഡല്‍ ബോയ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലേയും ഉളിയകോവില്‍ റ്റി. കെ. ഡി. എം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലേയും അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള കിഫ്ബി പദ്ധതിയുടെ നിര്‍വഹണ പുരോഗതി അറിയിക്കുമോ;
( ബി )
നടപടി ക്രമങ്ങള്‍ ത്വരിതപ്പെടുത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
3329.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിലെ ബിരിക്കുളം എ.യു.പി. സ്കൂൾ സർക്കാർ തലത്തിലാണോ എയ്ഡഡ് തലത്തിലാണോ പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ സ്കൂൾ സ്ഥാപിതമായത് ഏത് വർഷത്തിലാണെന്നും ഇത് സ്ഥാപിച്ചത് ആരാണെന്നും വ്യക്തമാക്കാമോ;
( സി )
തുടക്കത്തിൽ എത്ര കുട്ടികളും ജീവനക്കാരുമാണ് ഇവിടെ ഉണ്ടായിരുന്നതെന്നും യു.പി. സ്കൂളായി മാറ്റിയതെപ്പോഴാ​ണെന്നും വ്യക്തമാക്കാമോ; ഈ സ്കൂളിൽ ഇപ്പോഴുളള ജീവനക്കാരുടെയും കുട്ടികളുടെയും എണ്ണം എത്രയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
കഴിഞ്ഞ അഞ്ചു വർഷത്തിൽ ഈ സ്കൂളിൽ എത്ര അദ്ധ്യാപകരെ നിയമിച്ചുവെന്നും അവരുടെ നിയമനത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ; ഇപ്പോൾ ഈ സ്കൂളിൽ അധ്യാപകരുടെ ഒഴിവുണ്ടോ എന്നും ഉണ്ടെങ്കിൽ എത്ര കാലമായി ഈ ഒഴിവ് നികത്തപ്പെടാതെ കിടക്കുന്നുവെന്നും വ്യക്തമാക്കാമോ;
( ഇ )
ഈ സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റാണോ ഇൻഡിവിജ്വൽ മാനേജ്​മെന്റാണോ എന്നും മാനേജർ ആ​രാണെന്നും വ്യക്തമാക്കാമോ;
( എഫ് )
എത്ര വിസ്തീർണ്ണമുളള സ്ഥലത്താണ് ഈ സ്കൂൾ തുടങ്ങിയതെന്നും ഇപ്പോൾ എത്ര വിസ്തീര്‍ണ്ണമുള്ള സ്ഥലത്താണ് സ്ഥിതി ചെയ്യുന്നതെന്നും സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ആര്‍ക്കാണെന്നും ഈ സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിയുണ്ടോ എന്നും എങ്കിൽ എപ്പോഴാണ് വിധി വന്നതെന്നും വിധിക്ക് ആധാരമായ കാരണമെന്താണെന്നും വ്യക്തമാക്കാമോ;
( ജി )
ഹൈക്കോടതി വിധി പ്രകാരം ഈ സ്കൂൾ സർക്കാർ ഏറ്റെടുക്കുമോ എന്നും എപ്പോഴാണ് ഏറ്റെടുക്കാനുദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ?
പരപ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമ്മാണം
3330.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിലെ പരപ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിട നിർമ്മാണത്തിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ;
( ബി )
പ്രവൃത്തി ഏറ്റെടുത്ത കരാറുകാരൻ ഒരു വർഷം കഴിഞ്ഞിട്ടും ഫൗണ്ടേഷനുള്ള പ്രവൃത്തികൾ തുടങ്ങിവച്ച ശേഷം നാളിതുവരെ പ്രവൃത്തി പുനരാരംഭിക്കാത്തതുമൂലം സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തടസം നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ എന്തൊക്കെ നടപടികളാണ് ഇക്കാര്യത്തിൽ സ്വീകരിച്ചതെന്ന് വിശദമാക്കാമോ?
3331.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലെ കോയിപ്പാട്‌ ഗവ: എൽ.പി.എസ്., നെടുങ്ങോലം ഗവ: എച്ച്.എസ്. , ഉളിയനാട് ഗവ: എച്ച്.എസ്. എന്നീ സ്കൂളുകളിൽ കിലയുടെ നിർവ്വഹണ ചുമതലയിൽ ഒരു കോടി മുപ്പത് ലക്ഷം രൂപ വീതം വിനിയോഗിച്ച് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനായുള്ള നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിടങ്ങളുടെ നിർമ്മാണം ആരംഭിക്കുന്നതിന് ഇനി എന്തെല്ലാം നടപടിക്രമങ്ങളാണ് പൂർത്തിയാകാനുള്ളത്; കാലതാമസം ഒഴിവാക്കി പ്രസ്തുത സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം അടിയന്തരമായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
ഒളവണ്ണ തുമ്പയില്‍ പ‍ഞ്ചായത്ത് സ്കൂള്‍ ഏറ്റെടുക്കല്‍ നടപടി
3332.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒളവണ്ണ തുമ്പയില്‍ പ‍ഞ്ചായത്ത് സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച എൻ1/23/2022-ജി.ഇ. നമ്പര്‍ ഫയലില്‍ തീരുമാനമെടുക്കുന്നത് വൈകുന്നതിന് ഇടയാക്കിയ കാരണം വിശദമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കത്തയച്ചത് എന്നാണ്;
( സി )
സര്‍ക്കാരിന് സാമ്പത്തിക ബാധ്യത വരാതെ ഏറ്റെടുക്കല്‍ നടപടി ഉത്തരവ് എപ്പോള്‍ പുറപ്പെടുവിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
3333.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഈ വർഷം പൊതുവിദ്യാലയങ്ങളിൽ എത്ര താൽക്കാലിക അദ്ധ്യാപകരെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്;
( ബി )
ഏത് സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് താൽക്കാലിക അദ്ധ്യാപകരെ നിയമിക്കാനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത്;
( സി )
പ്രസ്തുത താൽക്കാലിക അദ്ധ്യാപകരെ നിയമിക്കുന്നത് സംബന്ധിച്ച് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും എന്തെങ്കിലും തടസ്സമുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ഡി )
കഴിഞ്ഞവർഷം പൊതുവിദ്യാലയങ്ങളിൽ താൽക്കാലിക നിയമനങ്ങൾക്കായി എത്ര അദ്ധ്യാപകരെ തെരഞ്ഞെടുത്തിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കാമോ;
( ഇ )
പ്രസ്തുത നിയമനങ്ങൾ നടത്തുമ്പോൾ സംവരണ തത്വം പാലിക്കാറുണ്ടോ; ഇല്ലെങ്കിൽ എന്തുകൊണ്ട്; വിശദമാക്കാമോ?
3334.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്കൂള്‍ പാചകതൊഴിലാളികളുടെ കുറഞ്ഞ വേതനം എത്രയായാണ്‌ നിശ്ചയിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; സ്കൂള്‍ പാചകതൊഴിലാളികളുടെ വേതനയിനത്തിലെ നിലവിലെ കുടിശ്ശിക എത്രയാണെന്ന് വ്യക്തമാക്കുമോ?
3335.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂൾ പാചകതൊഴിലാളികളുടെ ശമ്പളവും അലവൻസും വൈകുന്നതും മറ്റ് ആനുകൂല്യങ്ങൾ ലഭിക്കാത്തതും പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സ്കൂൾ പാചകതൊഴിലാളികളുടെ വേതന കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യുവാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
പുതിയ അധ്യയന വർഷത്തിൽ അവരുടെ ശമ്പളം സമയബന്ധിതമായി നൽകുന്നതിന് നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3336.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയിൽ സർക്കാർ എൽ.പി.എസ്.ടി./യു.പി.എസ്.ടി. തസ്തികകളില്‍ 2025 മാർച്ച് ഏപ്രിൽ, മെയ് മാസങ്ങളിൽ വിരമിക്കുന്ന അധ്യാപകരുടെയും പ്രൈമറി പ്രധാനാധ്യാപകരുടെയും പേരും സ്കൂളും അവർ വിരമിക്കുന്ന തീയതിയും വേർതിരിച്ചു നൽകാമോ;
( ബി )
പ്രസ്തുത തസ്തികകളില്‍ 2023-2024 അധ്യായന വർഷം ഉണ്ടായ എത്ര അധിക തസ്തികയ്ക്ക് വേണ്ടിയാണ് ഡയറക്ടർ ഓഫ് ജനറൽ എഡ്യൂക്കേഷൻ ഓഫീസിലേക്ക് ശിപാർശ നൽകിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
ആലപ്പുഴ ജില്ലയില്‍ അധിക തസ്തികകൾ ഉണ്ടായ സ്കൂളുകളുടെ പേരും അധിക തസ്തികയുടെ എണ്ണവും വേർതിരിച്ച്‌ നൽകാമോ;
( ഡി )
2024-2025 അധ്യായന വർഷത്തെ ആറാം പ്രവൃത്തി ദിവസത്തെ കണക്കനുസരിച്ചു ആലപ്പുഴ ജില്ലയിലെ സർക്കാർ സ്കൂളുകളിൽ കുട്ടികൾ കുറഞ്ഞതുകൊണ്ടും കൂടിയതുകൊണ്ടും തസ്തിക നഷ്ടപ്പെടുവാനും അധിക തസ്തിക ലഭിക്കുവാനും സാധ്യതയുള്ള സ്കൂളുകളുടെ പേരുകൾ വേർതിരിച്ചു നൽകാമോ?
3337.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ മേഖലയിലെ ഹൈസ്കൂളുകളിൽ നിലവിലുള്ള ഇംഗ്ലീഷ് അധ്യാപക തസ്തികകളുടെ എണ്ണം, നിലവിൽ സേവനമനുഷ്ഠിക്കുന്ന ഇംഗ്ലീഷ് അധ്യാപകരുടെ എണ്ണം , നിലവിൽ ഒഴിഞ്ഞുകിടക്കുന്ന ഇംഗ്ലീഷ് അധ്യാപക തസ്തികളുടെ എണ്ണം എന്നിവ എത്ര വീതമാണെന്ന് ഇനം തിരിച്ച് അറിയിക്കുമോ;
( ബി )
ഹൈസ്കൂളുകളിൽ ഇംഗ്ലീഷ് അധ്യാപക തസ്തിക സൃഷ്ടിക്കുന്നതിന് നിലവിൽ സ്വീകരിക്കുന്ന മാനദണ്ഡം എന്താണെന്ന് അറിയിക്കാമോ;
( സി )
ഇംഗ്ലീഷിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും ബി. എഡും ഇല്ലാതെ പൊതുവിദ്യാഭ്യാസ മേഖലയിലെ ഹൈസ്കൂളുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്ന അധ്യാപകരുടെ എണ്ണം എത്രയാണെന്ന് അറിയിക്കാമോ;
( ഡി )
ഹൈസ്കൂളിൽ ഇംഗ്ലീഷ് അധ്യാപകരെ പ്രത്യേകം നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിൽ വരുത്തിയിട്ടുണ്ടെങ്കിൽ അതിന്റെ വിശദവിവരം ലഭ്യമാക്കാമോ;
( ഇ )
ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിൽ ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടെങ്കിൽ അതിന്റെ കാരണം വ്യക്തമാക്കാമോ?
3338.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷിക്കാർക്ക് പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ പിന്തുണ നൽകാൻ വിദ്യാഭ്യാസ വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത് എന്ന് വിശദമാക്കാമോ;
( ബി )
സമഗ്ര ശിക്ഷ കേരളയ്ക്ക് കീഴിൽ സംസ്ഥാനത്ത് എത്ര സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ പ്രവർത്തിച്ചുവരുന്നു എന്ന് ജില്ല തിരിച്ച് കണക്ക് നൽകാമോ ;
( സി )
സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ നിയമിക്കുന്നത് എങ്ങനെയാണെന്ന് വിശദമാക്കാമോ;
( ഡി )
സ്പെഷ്യൽ എഡ്യൂക്കേറ്റർമാർക്ക് പ്രതിമാസം നൽകുന്ന വേതനം പരിഷ്കരിക്കാൻ നടപടികൾ സ്വീകരിക്കുമോ; വിശദീകരിക്കാമോ;
( ഇ )
എല്ലാ വിദ്യാലയങ്ങളിലും സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സേവനം ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
3339.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ ഹൈസ്‌കൂൾ ടീച്ചർ (കണക്ക്) തസ്തികയിൽ നിലവിൽ എത്ര ഒഴിവുകൾ ഉണ്ട് എന്നറിയിക്കാമോ; ഇതിൽ പി.എസ്.സി. മുഖാന്തിരം നിയമനത്തിനായുള്ള ഒഴിവുകളുടെ എണ്ണം എത്രയാണെന്നറിയിക്കാമോ;
( ബി )
പ്രസ്തുത നിയമനത്തിനായുള്ള ഒഴിവുകളിൽ പി.എസ്.സി. യിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകളും റിപ്പോർട്ട് ചെയ്യാത്ത ഒഴിവുകളും തരം തിരിച്ച് വ്യക്തമാക്കാമോ;
( സി )
മലപ്പുറം ജില്ലയിൽ നിന്നും 2025, 2026 വർഷങ്ങളിൽ ഹൈസ്‌കൂൾ ടീച്ചർ (കണക്ക്) തസ്തികയിൽ നിന്നും വിരമിക്കുന്ന അധ്യാപകരുടെ പേരും അവരുടെ ഇപ്പോഴത്തെ മാതൃ സ്കൂളും വ്യക്തമാക്കാമോ?
3340.
ശ്രീ തോമസ് കെ തോമസ്
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങള്‍ അംഗീകരിക്കാന്‍ സ്വീകരിച്ച് വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
നിയമന അംഗീകാരത്തിന് എത്തുന്ന അപേക്ഷകളില്‍ വര്‍ഷങ്ങളോളം തീരുമാനം കൈകൊള്ളാത്തത് മൂലം നിരവധി ജീവനക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
നിയമന സമയത്ത് കെ-ടെറ്റ് ഇല്ലാതിരിക്കുകയും അതിന് ശേഷം ഈ അധിക യോഗ്യത നേടുകയും ചെയ്തവരുടെ നിയമനം യോഗ്യത നേടിയ സമയം മുതൽ നല്‍കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ഇത്തരത്തില്‍ നിയമനത്തിന് ശേഷം അധിക യോഗ്യത നേടിയ നിരവധി ജീവനക്കാരുടെ നിയമനം അംഗീകരിക്കുകയും എന്നാല്‍ സമാന രീതിയില്‍ യോഗ്യത നേടിയ മറ്റു നിരവധി പേരുടെ നിയമനം അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
എങ്കില്‍ ആയത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
3341.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ നിയമനത്തിനായി അധ്യാപകരെ തെരഞ്ഞെടുക്കുന്ന രീതി വ്യക്തമാക്കാമോ; ഏത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് താൽക്കാലിക അധ്യാപകരെ നിയമിക്കുന്നത്; പ്രസ്തുത ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
കഴിഞ്ഞ അധ്യയന വർഷം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിച്ചിട്ടുണ്ടോ; പ്രസ്തുത വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നു വ്യക്തമാക്കാമോ;
( സി )
താൽക്കാലിക അധ്യാപകരെ നിയമനത്തിനായി തെരഞ്ഞെടുക്കുമ്പോൾ അവരുടെ വേതനം സർക്കാർ ഖജനാവിൽ നിന്നാണോയെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത താൽക്കാലിക ജീവനക്കാരെ സംവരണം പാലിച്ചുകൊണ്ടാണോ തെരഞ്ഞെടുക്കുന്നതെന്ന് വ്യക്തമാക്കാമോ?
3342.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക നിയമനങ്ങളുടെ അംഗീകാരം സംബന്ധിച്ച് അദാലത്ത് നടത്തുവാൻ തീരുമാനിച്ചിട്ടുണ്ടോ; എന്തൊക്കെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് അദാലത്ത് പരിശോധന നടത്തുന്നത്; ഏത് കാലയളവിലെ അപേക്ഷകളാണ് അദാലത്തിൽ പരിഗണിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള തുടർനടപടികൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് കാലതാമസം നേരിടുന്ന സാഹചര്യത്തിൽ എയ്ഡഡ് സ്കൂളുകളിൽ അദ്ധ്യാപകരുടെ സ്ഥിരനിയമനം നടത്തുവാൻ സാധിക്കാത്തത് അക്കാദമിക നിലവാരത്തെ ദോഷകരമായി ബാധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യം പരിഹരിക്കുവാന്‍ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3343.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 വർഷത്തെ യു.പി.എസ്.ടി. അധ്യാപക തസ്തിക നിർണ്ണയം പൂര്‍ത്തിയാക്കി നാളിതുവരെ അധിക തസ്തികകൾ അനുവദിക്കാത്തതിന് കാരണം എന്തെന്ന് വിശദമാക്കാമോ; വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും കെ.ഇ.ആര്‍. പ്രകാരവുമുളള തസ്തിക നിർണ്ണയം അനിശ്ചിതമായി നീണ്ടുപോകുന്നത് ഒഴിവാക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
2023-24 വർഷത്തെ യു.പി.എസ്.ടി. അധ്യാപക തസ്തിക നിർണ്ണയ പ്രകാരം പൊതുവിദ്യാലയങ്ങളിൽ എത്ര അധിക തസ്തികയാണ് ആവശ്യമുള്ളതെന്നും അതിന്റെ ജില്ല തിരിച്ചുള്ള കണക്കും വ്യക്തമാക്കാമോ;
( സി )
2024-25 വർഷം ആരംഭിച്ചിട്ടും എന്തുകൊണ്ടാണ് ഇതുവരെയും 2023-24 വർഷത്തെ യു.പി.എസ്.ടി.യുടെ അധിക തസ്തികകൾ അനുവദിക്കാത്തതെന്ന് വിശദമാക്കാമോ; ആവശ്യത്തിന് വിദ്യാർത്ഥികൾ ഉണ്ടായിട്ടും യു.ഐ.ഡി. പോലുള്ള സാങ്കേതിക പ്രശ്നം പറഞ്ഞ് തസ്തിക അനുവദിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
ആവശ്യത്തിന് അധ്യാപകർ ഇല്ലാത്തതും ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത മൂലവും പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ എണ്ണം കഴിഞ്ഞ വർഷങ്ങളിൽ തുടർച്ചയായി കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് തടയാൻ എന്തൊക്കെ നടപടിയാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ;
( ഇ )
2024-25 വർഷത്തെ തസ്‌തിക നിർണയം എപ്പോൾ പൂർത്തിയാകുമെന്ന് വ്യക്തമാക്കാമോ?
3344.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ അധ്യയന വർഷം സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ ട്രൈബൽ മേഖലയിൽ നിന്നുള്ള എത്ര കുട്ടികൾ ഒന്നാം ക്ലാസ്സിൽ അഡ്മിഷൻ എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; സംസ്ഥാനത്തെ വിവിധ ട്രൈബൽ സ്കൂളുകളിൽ എത്ര കുട്ടികൾ ഒന്നാം ക്ലാസ്സിൽ അഡ്മിഷൻ എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
കഴിഞ്ഞ അധ്യയന വർഷം സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ ട്രൈബൽ മേഖലയിൽ നിന്നുള്ള എത്ര കുട്ടികൾ ഒന്നാം ക്ലാസ്സിൽ അഡ്മിഷൻ എടുത്തിട്ടുണ്ടെന്നും വിവിധ ട്രൈബൽ സ്കൂളുകളിൽ എത്ര കുട്ടികൾ ഒന്നാം ക്ലാസ്സിൽ അഡ്മിഷൻ എടുത്തിട്ടുണ്ടെന്നും ഇതിൽ എത്ര കുട്ടികൾ അധ്യയന വർഷം പൂർത്തീകരിച്ചിട്ടുണ്ടെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ;
( സി )
കഴിഞ്ഞ അധ്യയന വർഷം സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്നും ട്രൈബൽ വിഭാഗത്തിൽപ്പെട്ട എത്ര കുട്ടികൾ അധ്യയന വർഷം പൂർത്തീകരിക്കാതെ പഠനം അവസാനിപ്പിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?
3345.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തിലെ ചെറുകോട് ട്രെെബല്‍ സ്കൂളിനായി കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുമതി ലഭ്യമായ വര്‍ഷം ഏതാണ്; പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പദ്ധതി ആരംഭിക്കുന്നതിനും പൂര്‍ത്തിയാക്കുന്നതിനും വകുപ്പ് സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
3346.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എത്ര ഹൈസ്കൂളുകളിലാണ് പ്ലസ് വണ്‍ ഇല്ലാത്തതെന്ന് വ്യക്തമാക്കാമോ;
( ബി )
സര്‍ക്കാരിന് സാമ്പത്തിക ബാധ്യത വരാതെ എല്ലാ അണ്‍ എയ്ഡഡ് ഹൈസ്കൂളുകളിലും പ്ലസ് വണ്‍ ആരംഭിക്കാന്‍ അനുമതി നല്‍കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത വിഷയത്തില്‍ നയപരമായ തീരുമാനമെടുക്കുന്നതിന് സര്‍ക്കാര്‍ സന്നദ്ധമാകുമോയെന്ന് വ്യക്തമാക്കുമോ?
3347.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗ്രാമപഞ്ചായത്തുകളുടെ നിയന്ത്രണത്തില്‍ എത്ര സ്കൂളുകളാണ് നിലവിലുളളതെന്ന് അറിയിക്കാമോ;
( ബി )
പഞ്ചായത്തുകളുടെ നിയന്ത്രണത്തിലുളള സ്കൂളുകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനുളള നയപരമായ തീരുമാനമെടുത്തത് എന്നാണ്; എത്ര സ്കൂളുകളാണ് അപ്രകാരം ഏറ്റെടുത്തതെന്ന് അറിയിക്കാമോ;
( സി )
സര്‍ക്കാര്‍ ഏറ്റെടുത്ത എല്ലാ സ്ക്കൂളുകള്‍ക്കും കെ.ഇ.ആര്‍. പ്രകാരമുളള സ്ഥലലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടായിരുന്നോ എന്ന് വ്യക്തമാക്കാമോ;
( ഡി )
കോഴിക്കോട് ജില്ലയിലെ ഒളവണ്ണ തുമ്പയില്‍ സ്കൂളിനെ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കാനുളള കാരണം അറിയിക്കാമോ?
3348.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2014-ൽ അപ്ഗ്രേഡ് ചെയ്ത എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളുകളിൽ പ്രിൻസിപ്പല്‍ തസ്തിക അനുവദിച്ചിട്ടുണ്ടോ; ഇതിന്റെ വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത തസ്തികകളിൽ പ്രിൻസിപ്പല്‍ ചാർജ്ജ് വഹിക്കുന്ന ആവശ്യമായ യോഗ്യതയുള്ള അധ്യാപകർക്ക് നിയമന അംഗീകാരം നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ?
3349.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം വിദ്യാഭ്യാസ ഉപജില്ലയിലെ കോഡൂർ ചോലക്കൽ ബി.എ.എം.എൽ.പി. സ്കൂളിൽ 2022-23, 2023-24 അധ്യയന വർഷങ്ങളിൽ സംരക്ഷിത അധ്യാപക തസ്തികയിൽ മാനേജർ നടത്തിയ ദിവസ വേതന അധ്യാപക നിയമനങ്ങൾ എത്രയെണ്ണം അംഗീകരിച്ച് ഉത്തരവ് നൽകി; ഇനിയും എത്ര നിയമനങ്ങൾക്ക് അംഗീകാരം നൽകാനുണ്ട്; വിശദാംശം നൽകുമോ;
( ബി )
നിയമനം നടത്തി രണ്ട് അധ്യയന വർഷങ്ങൾ പിന്നിട്ടിട്ടും സർക്കാർ അനുകൂല ഉത്തരവുകൾ നൽകിയിട്ടും ദിവസ വേതന പ്രൊപ്പോസലുകൾ പോലും അംഗീകാരം നൽകാതെ വച്ചു താമസിപ്പിക്കുന്നതിന്റെ കാരണം വ്യക്തമാക്കാമോ; ഇക്കാര്യം വകുപ്പ് തലത്തിൽ പരിശോധിക്കാൻ നടപടികൾ സ്വീകരിക്കുമോ;
( സി )
പ്രസ്തുത നിയമനങ്ങൾ അംഗീകരിക്കുവാൻ ഇനിയും സ്പഷ്‌ടീകരണം ആവശ്യമുണ്ടോ; എങ്കിൽ ഏതു ഓഫീസിൽ നിന്നാണ് വേണ്ടതെന്നും എന്തു വിഷയത്തിലാണ് സ്പഷ്‌ടീകരണം ആവശ്യമുള്ളതെന്നും വ്യക്തമാക്കാമോ;
( ഡി )
സ്പഷ്‌ടീകരണം ആവശ്യമെങ്കിൽ ഇതു സംബന്ധിച്ച് മലപ്പുറം വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിൽ നിന്നും ബന്ധപ്പെട്ട ഓഫീസിനോട് അഭിപ്രായം തേടിയിട്ടുണ്ടോ; എങ്കിൽ അതിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ഇ )
പ്രസ്തുത സ്കൂളിൽ 2022-23, 2023-24 അധ്യയന വർഷങ്ങളിൽ നടത്തിയ എല്ലാ ദിവസ വേതന നിയമനങ്ങൾക്കും എന്നത്തേക്ക് അംഗീകാരം നൽകാൻ സാധിക്കുമെന്ന് വെളിപ്പെടുത്തുമോ?
3350.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലായി എത്ര ഹയർ സെക്കന്‍ഡറി സീറ്റുകളാണ് നിലവിലുളളതെന്ന് വ്യക്തമാക്കാമോ?
3351.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് എസ്.എസ്.എല്‍.സി., പ്ലസ് ടു കോഴ്സുകളിൽ ഗ്രേസ് മാർക്ക് അനുവദിക്കുന്നുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
നേരത്തെ അനുവദിച്ചിരുന്ന ഗ്രേസ് മാർക്ക് ഇപ്പോൾ അനുവദിക്കുന്നില്ല എന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഏറെ പരിമിതികൾക്കിടയിലും വിദ്യാഭ്യാസം നേടുന്ന എസ്.എസ്.എല്‍.സി., പ്ലസ് ടു ക്ലാസുകളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികള്‍ക്ക് പ്രത്യേകമായി മൂല്യനിർണ്ണയം നടത്തുന്നതിനും ആയത് പ്രകാരം ഗ്രേഡ് നിശ്ചയിച്ച് നൽകുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
3352.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ക്കോൾ കേരളയിൽ ബയോമെട്രിക് ഫിംഗർപ്രിന്റ് അറ്റൻഡൻസ് മാനേജ്മെന്റ് സിസ്റ്റത്തിൽ സോഫ്റ്റ്‌വെയറിൽ കൃത്രിമം നടത്തിയത് സംബന്ധിച്ച മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; ഈ സ്ഥാപനത്തിൽ ബയോമെട്രിക് പഞ്ചിങ് മെഷീൻ സ്ഥാപിച്ചത് കെൽട്രോൺ ആണോ; ഈ ഇനത്തിൽ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിലെ ഉദ്യോഗസ്ഥർക്ക് ശമ്പളം അനുവദിക്കുന്നതിന് ബയോമെട്രിക് ഫിംഗർപ്രിന്റ് അറ്റൻഡൻസ് മാനേജ്മെന്റ് സിസ്റ്റം ആണോ ഉപയോഗിക്കുന്നത്; എന്ന് മുതലാണ് ഇത് നടപ്പിൽ വരുത്തിയതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത സ്ഥാപനത്തിലെ പഞ്ചിംഗ് മെഷീനിൽ ഫിംഗർപ്രിന്റ് പതിക്കുന്നതിന് പകരം ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് പഞ്ച് ചെയ്ത് ക്രമക്കേട് കാട്ടിയ ജീവനക്കാരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തുമോ; ഇത് മൂലം സ്ഥാപനത്തിന് എത്ര രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കിയിട്ടുള്ളതെന്നറിയിക്കുമോ;
( ഡി )
പ്രസ്തുത സ്ഥാപനത്തിലെ ബയോമെട്രിക് പഞ്ചിങ് മെഷീന്റെ സോഫ്റ്റ്‌വെയറിൽ കൃത്രിമം നടത്തിയ സംഭവത്തിൽ എന്ത് അന്വേഷണം നടത്തി എന്നും കുറ്റക്കാർക്കെതിരെ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ ?
3353.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് നാദാപുരം മണ്ഡലത്തില്‍ കിഫ്ബി മുഖേനയും വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും സ്കൂള്‍ നവീകരണത്തിന് അനുവദിച്ച തുകയും സ്കൂളുകളുടെ പേരും പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
3354.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2014 മുതല്‍ 2024 വരെയുള്ള ഓരോ വര്‍ഷവും ഒന്നാം ക്ലാസിലേയ്ക്ക് പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം എത്ര വീതമായിരുന്നുവെന്ന വിവരം വർഷം തിരിച്ച് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത വര്‍ഷങ്ങളില്‍ എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെയും വിജയിച്ച വിദ്യാര്‍ത്ഥികളുടെയും എണ്ണം എത്ര വീതമായിരുന്നുവെന്ന് വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ?
3355.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 അധ്യയന വർഷത്തിൽ സംസ്ഥാനത്ത് യു.എസ്.എസ്. പരീക്ഷയ്ക്ക് വേണ്ടി ആകെ എത്ര കുട്ടികളാണ് അപേക്ഷിച്ചതെന്നും അതില്‍ എത്ര കുട്ടികൾ പരീക്ഷ എഴുതിയെന്നും അവരില്‍ എത്ര പേര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹത നേടി എന്നുമുള്ള കണക്ക് ജില്ല തിരിച്ച് ലഭ്യമാക്കുമോ;
( ബി )
2023-24 അധ്യയന വർഷം ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ യു.എസ്.എസ്. പരീക്ഷയ്ക്കിരുത്തിയ ഓരോ ജില്ലയിലേയും ആദ്യ പതിന‍ഞ്ച് സ്കൂളുകളുടെ ജില്ല തിരിച്ചുളള പട്ടിക ലഭ്യമാക്കുമോ;
( സി )
പ്രസ്തുത അദ്ധ്യയന വര്‍ഷം ഏറ്റവും കൂടുതല്‍ കുട്ടികള്‍ യു‌.എസ്‌.എസ്. സ്കോളര്‍ഷിപ്പിന് അര്‍ഹത നേടിയ ആദ്യ പതിന‍ഞ്ച് സ്കൂളുകളുടെ പേര് ജില്ല തിരിച്ച് ലഭ്യമാക്കുമോ?
3356.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂർ മണ്ഡലത്തിൽ കിഫ്ബി, പ്ലാൻ ഫണ്ട് എന്നിവ മുഖേന കെട്ടിട നിർമ്മാണത്തിനായി ഭരണാനുമതി നൽകിയിട്ടുള്ള സ്കൂളുകളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ; കെട്ടിട നിർമ്മാണം ആരംഭിച്ചിട്ടില്ലെങ്കിൽ അതിന്റെ കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളുടെ നിർവ്വഹണ ഏജൻസികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത സ്കൂൾ കെട്ടിട നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3357.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എയ്ഡഡ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകളില്‍ ഒരു കോഴ്സ് നിലനിർത്തുന്നതിന് എത്ര വിദ്യാർത്ഥികൾ വേണമെന്ന് വ്യക്തമാക്കുമോ;
( ബി )
വൊക്കേഷണൽ ഹയർ സെക്കണ്ടറിസ്കൂളുകളിൽ നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് കോഴ്സ് സംവിധാനം നടപ്പിലാക്കിയതിനുശേഷം ഒരു കോഴ്സ് പഠിപ്പിക്കുന്നതിന് മൂന്ന് ഇൻസ്ട്രക്ടർ തസ്തികയുടെ ആവശ്യകതയുണ്ടോ; അവരുടെ പുനർവിന്യാസം പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
എയ്ഡഡ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകളിൽ സ്പെഷ്യൽ റൂൾസിന് വിരുദ്ധമായി ആഴ്ചയിൽ 12 മണിക്കൂർ ജോലിഭാരമുള്ള ജൂനിയർ തസ്തികയിലുള്ള സീനിയർ സ്കെയിൽ ശമ്പളം കൈപ്പറ്റുന്ന നോൺ വൊക്കേഷണൽ ഇൻസ്ട്രക്ടർ നിലവിലുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഡി )
വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകളിലെ ലബോറട്ടറി ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് ട്രേഡ് ഇൻസ്ട്രക്ടർ ഗ്രേഡ്- 2 തസ്തികയിലെ ശമ്പള സ്കെയിൽ അനുവദിക്കപ്പെട്ട സാഹചര്യത്തിൽ ഒരു കോഴ്സിൽ രണ്ട് ഇൻസ്ട്രക്ടറുടെ ആവശ്യകത ഉണ്ടോയെന്ന് വ്യക്തമാക്കുമോ; എങ്കില്‍ അവരുടെ പുനർവിന്യാസം പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കുമോ?
3358.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. സജീവ് ജോസഫ്
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24-ൽ സംസ്ഥാനത്തെ സ്കൂളുകളിൽ നിന്നും നിരവധി ആദിവാസി വിദ്യാർത്ഥികൾ പഠനം ഉപേക്ഷിച്ചു എന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
എങ്കിൽ ആദിവാസി വിദ്യാർത്ഥികൾ പഠനം ഉപേക്ഷിച്ചു പോകാനുണ്ടായ കാരണം പരിശോധിച്ചിട്ടുണ്ടോ;
( സി )
ഇത് പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?
3359.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്കൂള്‍ കുട്ടികള്‍ക്കുള്ള ദേശീയ സമ്പാദ്യ പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ഈ പദ്ധതിയുടെ മേല്‍നോട്ടത്തിനായി ഒരോ സ്കൂളിലും ഒരു ടീച്ചര്‍ക്ക് ചുമതല നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
ഈ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും അദ്ധ്യാപകരുടെ സമിതിയെ നിയോഗിക്കുമോ; വ്യക്തമാക്കുമോ;
( ഡി )
ഈ പദ്ധതി നടപ്പിലാക്കുമെങ്കില്‍ പ്രസ്തുത ഇനത്തില്‍ ലഭിക്കുന്ന തുക സംസ്ഥാന ട്രഷറിയില്‍ നിക്ഷേപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3360.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എത്ര ഹൈസ്കൂള്‍, ഹയർ സെക്കണ്ടറി അദ്ധ്യാപകർക്കാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കൈറ്റ് വഴി നിര്‍മ്മിത ബുദ്ധി സംബന്ധിച്ച പരിശീലനം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
3361.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെ തൊഴില്‍ ക്ഷമത വര്‍ദ്ധിപ്പിക്കാനും തൊഴില്‍ ശാക്തീകരണം ഉറപ്പുവരുത്താനുമായി നടപ്പിലാക്കുന്ന നൂതന പദ്ധതികളെ കുറിച്ച് വിശദമാക്കാമോ?
3362.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തിലെ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ എവിടെയെങ്കിലും പുതിയ പ്ലസ് ടു ബാച്ച് അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ?
3363.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ആവശ്യമായ രീതിയിൽ ലൈബ്രറി സംവിധാനങ്ങൾ ഉണ്ടോ; വിശദമാക്കുമോ;
( ബി )
എങ്കില്‍ ലൈബ്രറികൾ പ്രവർത്തിപ്പിക്കുന്നതിന് പൊതുവിദ്യാലയങ്ങളിൽ ലൈബ്രേറിയൻ തസ്തികകൾ നിലവിലുണ്ടോ; ഇല്ലെങ്കിൽ ഇത് സംബന്ധിച്ച് വകുപ്പ് കൈക്കൊണ്ട തീരുമാനം വ്യക്തമാക്കുമോ;
( സി )
കേരള വിദ്യാഭ്യാസ ചട്ട പ്രകാരം പൊതുവിദ്യാലയങ്ങളിൽ ലൈബ്രറികളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ?
3364.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായുള്ള തുകയിൽ എന്തെങ്കിലും വെട്ടിക്കുറയ്ക്കൽ വരുത്തിയിട്ടുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കുമോ;
( ബി )
പ്രൈമറിതലത്തിൽ ഉച്ചഭക്ഷണത്തിനുള്ള തുകയിൽ രണ്ടു രൂപ വെട്ടിക്കുറച്ചത് പ്രധാന അധ്യാപകരെ കൂടുതൽ പ്രതിസന്ധിയിലാക്കിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത തീരുമാനം പിൻവലിച്ചുകൊണ്ട് തുക ഉയർത്തുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
മെറ്റീരിയൽ കോസ്റ്റ് ഉൾപ്പെടെ അനുബന്ധ ചെലവുകൾക്കുള്ള തുക മുൻകൂട്ടി നൽകുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
3365.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ലെ റൈറ്റ്സ് ഓഫ് പേഴ്സൺസ് വിത്ത് ഡിസെബിലിറ്റീസ് ആക്ട് പ്രകാരം സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ആകെ നിലവില്‍ എത്ര ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുണ്ടെന്ന കണക്ക് ജില്ലതിരിച്ച് ലഭ്യമാക്കുമോ;
( ബി )
നിലവിലെ സ്കൂൾ വിന്യാസ പ്രകാരം പ്രസ്തുത ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പൂർണതോതിൽ അധ്യയനം ലഭ്യമാക്കുന്നതിന് ആവശ്യമായ അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാരുടെ എണ്ണം എത്രയാണെന്ന ഇനം തിരിച്ചുള്ള കണക്ക് അറിയിക്കുമോ;
( സി )
ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിൽ നിലവിലുള്ള സ്പെഷ്യൽ എഡ്യൂക്കേറ്റര്‍മാരുടെ ആകെ എണ്ണം എത്രയാണെന്ന കണക്ക് ഭിന്നശേഷി വിഭാഗങ്ങൾ തിരിച്ച് ലഭ്യമാക്കുമോ;
( ഡി )
ഇത്രയും പ്രാധാന്യമർഹിക്കുന്ന ചുമതലകൾ നിര്‍വഹിക്കേണ്ട സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ ആവശ്യമായതിന്റെ മൂന്നിലൊന്ന് എണ്ണം മാത്രമേ ഉള്ളൂവെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
നിലവിലെ ചട്ടങ്ങൾ പ്രകാരം സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ ചുമതലകൾ എന്തെല്ലാമാണ്; ക്ലാസ് റൂമിലെ അധ്യയനത്തിന് പുറമേ മറ്റെന്തെല്ലാം ചുമതലകളാണ് ഇവരിൽ നിക്ഷിപ്തമായിട്ടുള്ളതെന്ന് വിശദമാക്കുമോ;
( എഫ് )
ഭിന്നശേഷി വിദ്യാർത്ഥികളുടെ അധ്യയനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംബന്ധിച്ച് ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കളുടെ കൂട്ടായ്മയായ നവജീവൻ ബാലാവകാശ കമ്മീഷന് പരാതി നൽകിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എന്തൊക്കെ വിഷയങ്ങളാണ് പ്രസ്തുത പരാതിയിൽ ഉന്നയിച്ചിട്ടുള്ളത്; ഈ പരാതികൾ പരിഹരിക്കുന്നതിനായി എന്തൊക്കെ നടപടികൾ സ്വീകരിക്കും; വിശദമാക്കുമോ?
3366.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി പ്രൈമറി, അപ്പര്‍ പ്രൈമറി തലങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് എന്തെല്ലാം കാര്യങ്ങളാണ് വിദ്യാലയങ്ങളില്‍ നടത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ആലോചിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( ബി )
ഹൈസ്ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ വായനാശീലം പ്രോത്സാഹിപ്പിക്കുവാന്‍ വിദ്യാഭ്യാസ വകുപ്പ് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ?
3367.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാഭ്യാസ കലണ്ടർ പരിഷ്കരണം സംബന്ധിച്ച് സർക്കാർ അധ്യാപക സംഘടനകളുമായി ചർച്ച നടത്തിയിട്ടുണ്ടോ; എങ്കിൽ ചർച്ചയിലെ തീരുമാനങ്ങൾ എന്തൊക്കെയായിരുന്നു എന്ന് അറിയിക്കുമോ; പ്രസ്തുത യോഗത്തിന്റെ മിനിട്സിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
വിദ്യാഭ്യാസ കലണ്ടർ പരിഷ്കരണം സംബന്ധിച്ച് അധ്യാപക സംഘടനകൾ പ്രതിഷേധം ഉയർത്തിയിരിക്കുന്ന സാഹചര്യത്തിൽ എന്തെങ്കിലും പുനർവിചിന്തനത്തിന് ആലോചിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
കുറിച്ചി ടെക്നിക്കല്‍ സ്കൂളിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് നടപടി
3368.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി മണ്ഡലത്തിലെ കുറിച്ചി ടെക്നിക്കല്‍ സ്കൂളിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദവിവരം നല്‍കുമോ?
3369.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പി.റ്റി.എ.യുടെ ഘടന വിശദമാക്കാമോ;
( ബി )
സ്കൂള്‍ പി.റ്റി.എ.യുടെ കർത്തവ്യങ്ങളും ചുമതലകളും എന്തെല്ലാമാണെന്ന് വിശദമാക്കാമോ ;
( സി )
ഇതുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവില്‍ പരിഷ്കരിച്ച് പുറത്തിറക്കിയ ഉത്തരവുകളോ സർക്കുലറുകളോ ഉണ്ടോ; എങ്കിൽ അതിന്റെ പകർപ്പ് ലഭ്യമാക്കുമോ?
3370.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തിലെ അവിടനല്ലൂര്‍ ജി.എച്ച്.എസ്.എസ്-ന്റെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിനായി കിഫ്ബി തുക അനുവദിച്ചിട്ടും പ്രവൃത്തി ആരംഭിക്കുന്നതില്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
3371.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പത്തനംതിട്ട ജില്ലയില്‍ പാർടൈം ജൂനിയർ ലാഗ്വേജ് ടീച്ചർ തസ്തികയില്‍ അഡ്വൈസ് ലഭിച്ചിട്ടും ഉദ്യോഗാർത്ഥികള്‍ക്ക് നിയമനം ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകളാണുള്ളതെന്നും എത്ര ഒഴിവുകള്‍ പി.എസ്.സി. ക്ക് റിപ്പോർട്ട് ചെയ്തുവെന്നും വിശദമാക്കാമോ;
( സി )
റിപ്പോർട്ട് ചെയ്ത ഒഴിവുകളിലേക്ക് അഡ്വൈസ് ചെയ്തിട്ടും നിയമനം വൈകുന്നതിന്റെ കാരണം വിശദമാക്കാമോ?
3372.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (ഗണിതം) തസ്തികയിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത തസ്തികയില്‍ എത്ര പ്രതീക്ഷിത ഒഴിവുകളും റിട്ടയര്‍മെന്റ് ഒഴിവുകളും പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ;
( സി )
ജില്ലയിലെ ഹൈസ്കൂള്‍ ടീച്ചര്‍ (ഗണിതം) തസ്തികയില്‍ നിലവിലുളള ഒഴിവുകള്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് നികത്തുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
3373.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ അനുവദനീയമായ ക്ലര്‍ക്ക്, ടൈപ്പിസ്റ്റ് തസ്തികകള്‍ എത്രയാണെന്ന് വ്യക്തമാക്കുമോ; കൊല്ലം ജില്ലയില്‍ പ്രസ്തുത തസ്തികകളില്‍ എത്ര ഒഴിവുകളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
കൊല്ലം ജില്ലയില്‍ പ്രസ്തുത തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തിലോ, കരാര്‍ അടിസ്ഥാനത്തിലോ, വര്‍ക്കിംഗ് അറേഞ്ച്മെന്റിലോ ജോലി ചെയ്യുന്നവരുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
3374.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ വൊക്കേഷനൽ ഇൻസ്ട്രക്ടറുടെ വിരമിച്ച ഒഴിവിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ വൊക്കേഷണൽ ഇൻസ്ട്രക്ടര്‍മാരെ നിയമിക്കാത്തത് മൂലം വിദ്യാർത്ഥികളുടെ സ്കിൽ പഠനത്തിൽ ഉണ്ടാകുന്ന പോരായ്മ പരിഹരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്;
( ബി )
വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ യോഗ്യരായ വൊക്കേഷണൽ ഇൻസ്ട്രക്ടർമാർക്ക് സ്ഥാനക്കയറ്റം ലഭ്യമാക്കുന്നതിൽ നിലവിൽ തടസ്സങ്ങൾ ഉണ്ടോ; എങ്കിൽ ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്?
3375.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നിയമനാംഗീകാരം ലഭിക്കാതെ അധ്യാപനം നടത്തുന്ന എത്ര അധ്യാപകരാണ് നിലവിലുള്ളതെന്ന് എൽ.പി., യു.പി., ഹൈസ്കൂൾ എന്നിങ്ങനെ തരംതിരിച്ച് എണ്ണം ലഭ്യമാക്കുമോ;
( ബി )
ഏതു വർഷം മുതൽ ജോലി നോക്കുന്നവർക്കാണ് നിയമനാംഗീകാരം ലഭിക്കാനുള്ളത്; ഇപ്രകാരം ജോലി ചെയ്യുന്നതിൽ 10 വർഷത്തിലേറെയായി ആനുകൂല്യങ്ങൾ ഒന്നും ലഭിക്കാതെ ജോലി ചെയ്യുന്ന അധ്യാപകരും ഉണ്ടെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
വിദ്യാർത്ഥികളുടെ എണ്ണം പരിഗണിക്കാതെ ഓരോ ക്ലാസിലും ഒരു അധ്യാപകൻ ഉണ്ടാകണമെന്ന് കെ.ഇ.ആർ. നിഷ്കർഷിക്കുന്നുണ്ടോ;
( ഡി )
എങ്കിൽ ഒരു സ്കൂളിൽ അധ്യാപനവും അനധ്യാപക പ്രവർത്തനങ്ങളും തുടങ്ങി ഒരേ ചുമതലകൾ നിർവഹിക്കുന്ന അധ്യാപകരെ വിദ്യാർത്ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ അംഗീകാരമുള്ളവരും അംഗീകാരം ഇല്ലാത്തവരും എന്നിങ്ങനെ രണ്ട് തട്ടുകളാക്കി നിർത്തുന്നത് ശാസ്ത്രീയമാണെന്ന് കരുതുന്നുണ്ടോ; വ്യക്തമാക്കാമോ;
( ഇ )
ഒരേ ജോലി ചെയ്യുമ്പോഴും മറ്റ് സഹപ്രവർത്തകരുടെ മുന്നിൽ രണ്ടാം തരക്കാരായി ജീവിക്കേണ്ടിവരുന്ന അർഹരായ അധ്യാപകർക്ക് നിയമന അംഗീകാരം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3376.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പില്‍ ആശ്രിത നിയമന വ്യവസ്ഥയില്‍ ജോലി ലഭിക്കുന്നതിനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകരിൽ നിയമനം നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചവർ എത്രയെന്ന് വിശദമാക്കാമോ;
( സി )
വര്‍ക്കല മണ്ഡലത്തിലെ പകല്‍കുറി ഗവ.എച്ച്.എസ്.എസ്.- ല്‍ ലാബ് അസിസ്റ്റന്റായി സേവനം അനുഷ്ഠിക്കവെ അന്തരിച്ച ശ്രീകുമാറിന്റെ മകന്‍ ശ്രീ. അലന്‍. എസ്-ന് നിയമനം നല്‍കുവാന്‍ 28.09.2022-ലെ സ.ഉ. (കൈ) നം. 171/2022/ജി.ഇ.ഡി. പ്രകാരം ഉത്തരവ് ആയെങ്കിലും നിയമന ഉത്തരവ് നൽകുന്നതിൽ ഉണ്ടാകുന്ന കാലതാമസത്തിനു കാരണം വ്യക്തമാക്കാമോ?
3377.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്കൂളുകളിൽ ഇംഗ്ലീഷിനെ ഭാഷയാക്കി പരിഗണിച്ചുകൊണ്ട് എല്ലാ സ്കൂളുകളിലും ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കണമെന്ന കെ.ഇ.ആര്‍ (കേരള എജുക്കേഷൻ റൂൾ) ഭേദഗതിക്കു ശേഷം എത്ര എച്ച്.എസ്.റ്റി. ഇംഗ്ലീഷ് നിയമനം നടന്നിട്ടുണ്ടെന്ന് ജില്ല തിരിച്ച് കണക്ക് വ്യക്തമാക്കാമോ; എച്ച്.എസ്.റ്റി. ഇംഗ്ലീഷ് നിയമനവുമായി ബന്ധപ്പെട്ട് നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
എച്ച്.എസ്.ടി ഇംഗ്ലീഷ് നിയമനവുമായി ബന്ധപ്പെട്ടുള്ള കോടതി അലക്ഷ്യ കേസിൽ (ഐ.എ.നം.1/2024 ഐ.എ൯. ഡബ്ല്യു.പി.(സി) നം.23159 ഓഫ് 2018(എസ്)) തസ്തിക സൃഷ്ടിക്കാന്‍ ഉത്തരവുണ്ടായിട്ടും പ്രസ്തുത തസ്തിക സൃഷ്ടിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ?
3378.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018 മുതൽ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ വേതനം വെട്ടിക്കുറച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ആറ് വർഷമായി വേതന വർദ്ധനവ് ഇല്ലാത്ത സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ വേതനം കാലോചിതമായി പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
എല്ലാ പൊതുവിദ്യാലയങ്ങളിലും സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ സ്ഥിരമായി നിയമിക്കണമെന്ന സുപ്രീംകോടതിയുടെ വിധി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
എല്ലാ പൊതുവിദ്യാലയങ്ങളിലും സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ മുഴുവൻ സമയ സേവനം ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
3379.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അധ്യാപക പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍  സോഷ്യൽ സയൻസ് വിഷയം ഭാഷാധ്യാപകര്‍ പഠിപ്പിച്ചുകൊണ്ടിരുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ എതെല്ലാം റ്റി.റ്റി.ഐ.കളിലാണ് ഇത്തരം അധ്യാപകര്‍ പഠിപ്പിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
ഇത്തരത്തില്‍ യോഗ്യതയില്ലാത്ത അധ്യാപകർ അധ്യാപക വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതുമൂലം വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം കുറയുവാൻ ഇടയായതായി പറയപ്പെടുന്ന സാഹചര്യം വ്യക്തമാക്കുമോ;
( സി )
ഇത്തരം നിയമനങ്ങൾ നടത്തിയ നിയമനാധികാരികൾക്കെതിരെ  എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ഇത്തരം പ്രവണതകൾ നിയന്ത്രിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
ഇത്തരത്തില്‍ ഭാഷ അദ്ധ്യാപകരെ നിയമിച്ചുകൊണ്ട് സർക്കാർ ഖജനാവിൽ നിന്നും നിയമപരമല്ലാതെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വര്ഷങ്ങളോളം കൈപ്പറ്റിക്കൊണ്ടിരിക്കുന്ന തിനെതിരായി എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;
( ഇ )
ഇത്തരത്തില്‍ സോഷ്യൽ സയൻസ് പഠിപ്പിക്കാൻ യോഗ്യതയില്ലാത്ത മറ്റ് അദ്ധ്യാപകരെ നിയമിച്ചതുമൂലം എച്ച്.എസ്.എ. (സോഷ്യല്‍ സയന്‍സ്) തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിലെ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ജോലിക്കുള്ള അവസരം നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
3380.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എച്ച്.എസ്.റ്റി, എച്ച്.എസ്.എസ്.റ്റി തസ്തികകളിലേക്ക്(വിവിധ വിഷയങ്ങൾ), കോട്ടയം ജില്ലയിലെ സർക്കാർ സ്‌കൂളുകളിലെ എത്ര പ്രൈമറി അദ്ധ്യാപകർക്ക് ഈ വർഷം സ്ഥാനക്കയറ്റം ലഭിക്കുമെന്നും ഇതിൽ എത്ര യു.പി.എസ്.റ്റി. അദ്ധ്യാപകർ ഉണ്ടെന്നും അറിയിക്കാമോ; വിവിധ വിഷയങ്ങളിൽ നിലവിലുള്ള പ്രൊമോഷൻ ലിസ്റ്റിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
കോട്ടയം ജില്ലയിലെ പി.ടി.എം. ജി.എച്ച്.എസ്. വെള്ളൂരിൽ നിന്നുള്ള യു.പി.എസ്.റ്റി. അദ്ധ്യാപകന്റെ അന്യത്ര സേവനം എന്ന് അവസാനിക്കുമെന്ന് വിശദമാക്കാമോ; ഈ ഒഴിവ് പി.എസ്.സി. ക്ക് റിപ്പോർട്ട് ചെയ്യുവാനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3381.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എച്ച്.എസ്. റ്റി. നാച്വറൽ സയൻസ് തസ്തികയിലേക്ക് നിയമനം നൽകുന്നതിന് ഏതെങ്കിലും തരത്തിലുള്ള അനുപാതം നിലവിലുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കോഴിക്കോട് ജില്ലയിൽ ഈ തസ്തികയിൽ പി.എസ്.സി. റാങ്ക് ലിസ്റ്റിൽ നിന്നും മതിയായ നിയമനം ലഭിക്കുന്നില്ലെന്നത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടോ; എങ്കിൽ അതിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ;
( സി )
ഈ അദ്ധ്യയന വർഷം പി.എസ്.സി. റാങ്ക് ലിസ്റ്റിൽ നിന്നും പ്രസ്തുത തസ്തകികയിൽ എത്ര പേർക്ക് നിയമന സാധ്യതയുണ്ടെന്ന് വ്യക്തമാക്കുമോ?
3382.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ ആവശ്യത്തിന് ഇംഗ്ലീഷ് അധ്യാപക തസ്തിക സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ഇംഗ്ലീഷ് അധ്യാപകരുടെ താൽക്കാലിക തസ്തികകൾ സൃഷ്ടിച്ച് താൽക്കാലിക നിയമനങ്ങൾ നടത്തുന്ന നിയമവിരുദ്ധനടപടി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത്തരം നടപടികൾ പുനപരിശോധിക്കുവാൻ തയ്യാറാകുമോ;
( സി )
ഇംഗ്ലീഷ് ഭാഷ അധ്യാപക തസ്തികകൾ സൃഷ്ടിച്ച് നിലവിലുള്ള പി.എസ്‌.സി. ലിസ്റ്റിൽ നിന്ന് നിയമന നടപടികൾ ത്വരിതപ്പെടുത്താൻ നടപടി സ്വീകരിക്കുമോ?
3383.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഹൈസ്കൂളുകളിൽ ഇംഗ്ലീഷ് വിഷയം പഠിപ്പിക്കുന്നതിന് ഇംഗ്ളീഷ് ബിരുദധാരികളെ പരിഗണിക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ;
( ബി )
ഇംഗ്ലീഷ് വിഷയം പഠിപ്പിക്കുന്നതിന് ഇംഗ്ളീഷ് ബിരുദധാരികളെ പരിഗണിച്ച് നിയമനം നടത്തണമെന്ന രീതിയിൽ കോടതി വിധി ലഭ്യമായിട്ടുണ്ടോ; എങ്കില്‍ ഇതിനെത്തുടർന്നു സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;
( സി )
ഹൈസ്കൂളുകളിൽ ഇംഗ്ലീഷ് അധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച കോടതി നിർദ്ദേശം എന്തെന്നും ആയതിന്മേൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്നും വിശദമാക്കുമോ?
3384.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ കെട്ടിടങ്ങള്‍ വെയ്ക്കുന്ന ഉടമകള്‍ കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിലേക്ക് സെസ്സ് അടയ്ക്കേണ്ടതുണ്ടോ;
( ബി )
എങ്കില്‍ സെസ്സ് നിർണ്ണയിക്കുന്നതിനുള്ള നിലവിലെ മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത കെട്ടിട ഉടമകളില്‍ നിന്നും സെസ്സ് പിരിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത സെസ്സ് പിരിക്കുന്നതിനായി ആരെയൊക്കെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന ഉത്തരവുകളുടെ പകർപ്പ് ലഭ്യമാക്കാമോ;
( ഇ )
കഴിഞ്ഞ സാമ്പത്തിക വർഷം കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് സെസ്സ് ഇനത്തിൽ ലഭ്യമായ തുക എത്രയാണെന്ന് അറിയിക്കാമോ;
( എഫ് )
കഴിഞ്ഞ സാമ്പത്തിക വർഷം കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് തൊഴിലാളികൾക്ക് ലഭ്യമാക്കിയ തുക എത്രയാണെന്ന് അറിയിക്കാമോ?
3385.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ അവസാനമായി മിനിമം കൂലി നിശ്ചയിച്ചത് ഏത് വര്‍ഷമാണെന്നും ഏതൊക്കെ മേഖലകളില്‍ എത്ര തുക വീതമാണ് നിശ്ചയിച്ചിട്ടുളളതെന്നും ഇനം തിരിച്ച് വിശദമാക്കാമോ;
( ബി )
മിനിമം കൂലി നിശ്ചയിച്ച മേഖലകളില്‍ ഈ കൂലി നൽകുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; ഇത് സംബന്ധിച്ച് പരാതികള്‍ ഉണ്ടായിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
3386.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂള്‍ പാചക തൊഴിലാളികള്‍ക്ക് 2024 മാർച്ച് മാസത്തില്‍ കിട്ടേണ്ട ശമ്പളവും 2024 ഏപ്രില്‍, മെയ് എന്നീ മാസങ്ങളില്‍ ലഭിക്കേണ്ട അലവന്‍സും ഇതുവരെ നൽകുവാൻ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പാചക തൊഴിലാളികള്‍ക്ക് പ്രസ്തുത തുകകള്‍ എപ്പോള്‍ നൽകുവാൻ സാധിക്കുമെന്ന് വിശദമാക്കാമോ?
3387.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബോണക്കാട് ലയങ്ങളുടെ പുനരുദ്ധാരണം സംബന്ധിച്ച് നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
ഈ പുനരുദ്ധാരണ പ്രവൃത്തി എത്ര കാലാവധിക്കുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ;
( സി )
ഇത് സംബന്ധിച്ച തടസ്സങ്ങള്‍ നീക്കുന്നതിന് വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?
3388.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
തൊഴിലില്ലായ്മ പരിഹരിക്കാൻ ആവിഷ്കരിച്ച പദ്ധതികൾ വിശദമാക്കുമോ;
( സി )
സ്ത്രീകളിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ?
3389.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓണ്‍ലൈന്‍ അധിഷ്ഠിതമായ എന്തെല്ലാം സേവനങ്ങളാണ് തൊഴില്‍ വകുപ്പ് ലഭ്യമാക്കുന്നതെന്ന് വിശദീകരിക്കുമോ;
( ബി )
ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിലൂടെ തൊഴിലാളികള്‍ക്കുണ്ടാകുന്ന ഗുണഫലങ്ങള്‍ വ്യക്തമാക്കുമോ;
( സി )
സ്ത്രീ തൊഴിലാളികളുടെ ക്ഷേമത്തിനായി രൂപീകരിച്ച കാള്‍ സെന്റര്‍ സംവിധാനത്തിന്റെ പുരോഗതി വെളിപ്പെടുത്തുമോ;
( ഡി )
തൊഴില്‍ മേഖലയില്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ എന്തെങ്കിലും പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദ വിവരം നല്‍കാമോ?
3390.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഠനത്തോടൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതിനുളള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള പദ്ധതി തൊഴില്‍ വകുപ്പ് ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
സ്വകാര്യ മേഖലയെ ഈ പദ്ധതിയില്‍ പങ്കാളിയാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ പൈലറ്റ് പ്രോഗ്രാം നടപ്പാക്കാന്‍ സാധിച്ചിട്ടുണ്ടോയെന്നറിയിക്കാമോ; എങ്കില്‍ പദ്ധതിയുടെ പുരോഗതി അറിയിക്കാമോ?
3391.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ പുനലൂർ മണ്ഡലത്തില്‍ തൊഴില്‍ വകുപ്പ് മുഖേന അനുവദിച്ച് 2021 മാർച്ചിനു മുമ്പ് പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന വിവിധ പ്രവൃത്തികളുടെ/പദ്ധതികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ; അനുവദിച്ച പ്രവൃത്തികളില്‍ /പദ്ധതികളില്‍ നിലവിലുള്ള പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം തൊഴില്‍ വകുപ്പിന്റെ കീഴിൽ പ്രസ്തുത മണ്ഡലത്തിൽ അനുവദിച്ച വിവിധ പ്രവൃത്തികളുടെ/പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം തൊഴില്‍ വകുപ്പിന്റെ കീഴിൽ അനുവദിച്ച ഓരോ പ്രവൃത്തിയുടെ പേരും അനുവദിച്ച തുകയും പദ്ധതി നിര്‍വഹണ ഏജന്‍സിയുടെ വിവരങ്ങളും ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തികളിൽ പൂർത്തിയാക്കിയവയുടെ വിശദാംശവും നടപ്പിലുള്ളവയുടെ നിലവിലെ സ്ഥിതിയും അവ എന്നത്തേക്ക് പൂർത്തിയാക്കാൻ കഴിയുമെന്നും വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത മണ്ഡലത്തില്‍ വകുപ്പ് പുതുതായി നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവൃത്തികള്‍ /പദ്ധതികള്‍ ഉണ്ടെങ്കില്‍ അവയുടെ വിശദാംശം ലഭ്യമാക്കാമോ?
3392.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാല - കൗമാര തൊഴിലാളി (നിരോധനവും നിയന്ത്രണവും) നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളെയും പരിശോധനകളേയും സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുമോ?
3393.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴില്‍ വകുപ്പിന് കീഴിലെ വിവിധ ക്ഷേമനിധി ബോര്‍ഡുകളിലെ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസ സഹായങ്ങളും ആനുകൂല്യങ്ങളും സംബന്ധിച്ച വിവിധ പദ്ധതികളുടെ വിശദാംശങ്ങള്‍ ക്ഷേമനിധി ബോര്‍ഡുകള്‍ തിരിച്ച് ലഭ്യമാക്കുമോ?
3394.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്ക് ലഭിക്കാനുളള പെന്‍ഷന്‍ കുടിശികയുടെ ജില്ല തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഏത് മാസം വരെയുള്ള പെന്‍ഷനാണ് ഇവര്‍ക്ക് വിതരണം ചെയ്തിട്ടുള്ളതെന്നും എത്ര മാസത്തെ പെന്‍ഷന്‍ കുടിശികയാണ് ഇനി വിതരണം ചെയ്യാനുള്ളതെന്നും അറിയിക്കുമോ;
( സി )
കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും എ.എല്‍.പി. 23218 നമ്പര്‍ പ്രകാരം പെന്‍ഷന്‍ ലഭിക്കുന്ന ഹരിപ്പാട് മണ്ഡലത്തിലെ പരിമണം, മുട്ടം പി.ഒ., ആയിരംപ്പള്ളില്‍ ബാബുവര്‍ഗ്ഗീസിന് ഏത് മാസം വരെയുള്ള പെന്‍ഷന്‍ തുക വിതരണം ചെയ്തിട്ടുണ്ടെന്നും ശേഷിക്കുന്ന മാസങ്ങളിലേക്കുള്ള കുടിശിക എത്രയും വേഗം വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ?
3395.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഷോപ്സ് & കോമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്‍മെന്റ് വിഭാഗത്തില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ മിനിമം കൂലി എത്രയാണെന്ന് നിശ്ചയിച്ചിട്ടുണ്ടോ; പ്രസ്തുത തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകളോടൊപ്പം തൊഴില്‍ സംരക്ഷണവും, പരിരക്ഷയും ഉറപ്പ് വരുത്താന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
3396.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗാര്‍ഹിക തൊഴിലാളികളുടെ ജോലി സുരക്ഷയും വിവിധ ആനുകൂല്യങ്ങളും ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമാണെണ് വിശദമാക്കാമോ;
( ബി )
പ്രസ്തുത മേഖലയുമായി ബന്ധപ്പെട്ട പ്ലേസ്മെന്റ് ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും ചൂഷണം തടയുന്നതിമുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
3397.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫയര്‍ ബോര്‍ഡില്‍, EM-48530 നമ്പര്‍ അംഗമായിരുന്ന, വെെപ്പിന്‍ മണ്ഡലത്തിലെ എടവനക്കാട് ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 7, അറക്കത്തറ വീട്ടില്‍ എ.സി. സുരേഷ്, ടിയാളുടെ അംഗത്വം പുനഃസ്ഥാപിച്ചു കിട്ടുന്നതിനും പെന്‍ഷന്‍ ലഭിക്കുന്നതിനുമായി 08.08.2023 ന് എം.എല്‍.എ. മുഖാന്തിരം സമര്‍പ്പിച്ച അപേക്ഷയില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച തൊഴില്‍ വകുപ്പിലെ ജെ1/347/2023 നമ്പര്‍ ഫയലില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;
( സി )
ടിയാള്‍ക്ക് എന്നത്തേയ്ക്ക് അംഗത്വവും പെന്‍ഷനും ലഭ്യമാകുമെന്ന് വ്യക്തമാക്കാമോ?
3398.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ത്യയിലെ ചില സംസ്ഥാനങ്ങൾ തൊഴിൽ മേഖലയിൽ പ്രാദേശികർക്ക് സംവരണം ഏർപ്പെടുത്തുന്നത് പോലെയുള്ള നിലപാടുകൾ സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ സ്ഥലങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾ തൊഴിൽ നഷ്ടപ്പെട്ട് തിരികെ എത്താനുള്ള സാധ്യത വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ ഈ കാര്യത്തിൽ തൊഴിൽ വകുപ്പ് ആവിഷ്കരിച്ചിട്ടുള്ള പരിഹാര നടപടി വ്യക്തമാക്കാമോ?
3399.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് വഴിയുള്ള പാർടൈം നിയമനങ്ങള്‍ക്ക് ഉയർന്ന വിദ്യാഭ്യാസ യോഗ്യത തടസ്സമാണോ എന്ന് വിശദമാക്കാമോ;
( ബി )
ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരെ പാർടൈം നിയമനങ്ങളില്‍ പരിഗണിക്കുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
3400.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിലെ ഇ.കെ. നായനാർ സ്മാരക ഗവണ്മെന്റ് ഐ.ടി.ഐ.യ്ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനുളള നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; പുതുക്കിയ ടെന്‍ഡർ നടപടി വഴി തെരഞ്ഞെടുത്ത കരാറുകാരൻ പ്രസ്തുത പ്രവൃത്തി ആരംഭിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ?
3401.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തളിപ്പറമ്പ് മണ്ഡലത്തിലെ കുറുമാത്തൂര്‍ ഐ.ടി.ഐ.യില്‍ പുതിയ ട്രേഡുകള്‍ അനുവദിക്കുന്നത് പരിഗണനയിലുണ്ടോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലത്ത് ഐ.ടി.ഐ.കളില്‍ അനുവദിച്ച പുതിയ ട്രേഡുകളുടെ വിശദവിവരം നല്‍കാമോ?
3402.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം ഗവണ്മെന്റ് ഐ.ടി.ഐ.യില്‍ നിലവിലുളള കോഴ്സുകള്‍ ഏതൊക്കെയെന്നും ഓരോ കോഴ്സിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം എത്രയെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത ഐ.ടി.ഐ.യില്‍ പുതുതായി കോഴ്സുകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ?
3403.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല ഗവണ്‍മെന്റ് ഐ.ടി.ഐ. യ്ക്കായി നിര്‍മ്മിച്ചുവരുന്ന പുതിയ കെട്ടിടത്തിന്റെ പൂര്‍ത്തീകരണത്തിന് ഫണ്ട് അനുവദിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ?
3404.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ നരിപ്പറ്റ ഐ.ടി.ഐ. കെട്ടിട നിര്‍മ്മാണത്തിന് ഫണ്ട് അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
3405.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂർ ഗവണ്മെന്റ് ഐ.ടി.ഐ.യിൽ നിലവിലുള്ള ട്രേഡുകളും കോഴ്സുകളും ഓരോ കോഴ്‌സിന്റെയും സീറ്റുകളുടെ എണ്ണവും ആകെ വിദ്യാർത്ഥികളുടെയും അധ്യാപകരുടേയും എണ്ണവും നിലവിലുള്ള കെട്ടിട സൗകര്യങ്ങളും എസ്.സി, എസ്.ടി. വിദ്യാർത്ഥികൾക്ക് എത്ര ശതമാനമാണ് സംവരണമുള്ളതെന്നും മലപ്പുറം ജില്ലയില്‍ എസ്.സി., എസ്.ടി. വിഭാഗങ്ങൾക്ക് മുൻഗണന നൽകുന്ന ഏക ഐ.ടി.ഐ. ആണോ ഇതെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത ഐ.ടി.ഐ.യിൽ നിലവിൽ ക്ലാസ് റൂമുകൾ ഒഴിഞ്ഞു കിടക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ ആയതിന്റെ വിശദാംശവും ഐ.ടി.ഐ.യിലെ ഹോസ്റ്റലുകളുടേയും അനുബന്ധ സൗകര്യങ്ങളുടേയും വിശദാംശവും കോഴ്സുകൾക്ക് ആനുപാതികമായ പശ്ചാത്തല സൗകര്യങ്ങളുടെ കുറവുണ്ടെങ്കിൽ ആയതിന്റെ വിശദാംശവും ലഭ്യമാക്കുമോ;
( സി )
സർക്കാരിന് അധിക സാമ്പത്തിക ബാധ്യത വരാത്ത തരത്തിൽ പ്രസ്തുത ഐ.ടി.ഐ.യിൽ ഏതെങ്കിലും ട്രേഡുകൾ പുതുതായി ആരംഭിക്കാൻ കഴിയുമോ; ഇതിനുള്ള പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടോ; അറിയിക്കാമോ;
( ഡി )
പ്രസ്തുത ഐ.ടി.ഐ.യിൽ ഏതെങ്കിലും സ്വകാര്യ കോഴ്‌സുകളോ സെൽഫ് ഫിനാൻസിംഗ് കോഴ്സുകളോ നടത്തുന്നുണ്ടോ; ഉണ്ടെങ്കിൽ നിലവിൽ ഏത് ഏജൻസിക്കാണ് കോഴ്സ് നടത്തുന്നതിന് ചുമതലയുള്ളതെന്നും ഇതിനായുള്ള നടപടിക്രമങ്ങളും അറിയിക്കാമോ;
( ഇ )
പ്രസ്തുത ഐ.ടി.ഐ.യിൽ ഇനിയും പുതിയ സെൽഫ് ഫിനാൻസിംഗ് കോഴ്‌സുകൾ തുടങ്ങുന്നതിന് സാധിക്കുമോ; അറിയിക്കാമോ ?
3406.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സി.എം.ഡി. മുഖേന നടത്തിയ എത്ര നിയമനങ്ങൾക്ക് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നിന്നും യോഗ്യരായ വിദ്യാർത്ഥികളുടെ റിസർവേഷൻ ക്രമത്തിന് അനുസൃതമായ സീനിയോരിറ്റി ലിസ്റ്റ് നൽകിയിട്ടുണ്ട്; ഏതൊക്കെ തസ്തികകളിലെ നിയമനത്തിനാണ് ലിസ്റ്റ് നൽകിയിട്ടുള്ളതെന്ന് വിശദാംശം ലഭ്യമാക്കുമോ;
( ബി )
യോഗ്യരായ ഉദ്യോഗാർത്ഥികളുടെ സീനിയോരിറ്റിയും റിസർവേഷൻ ക്രമവും മറികടന്ന് സി.എം.ഡി. മുഖേന കരാർ നിയമനം നടത്തുന്നത് തടയാന്‍ വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കുമോ;
( സി )
മേൽപ്പറഞ്ഞ രീതിയിലുള്ള ഏതെങ്കിലും നിയമനം റദ്ദാക്കുന്നതിന് വകുപ്പ് നാളിതുവരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ അടിയന്തര നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3407.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നൈപുണ്യ സംരംഭങ്ങളെ നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയും നയിക്കുകയും ചെയ്യുന്നതില്‍ കേരള അക്കാദമി ഫോർ സ്കില്‍സ് എക്സലന്‍സിന്റെ കാര്യക്ഷമത വിലയിരുത്തിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
നിലവിലുള്ളതും ഭാവിയില്‍ വികസിക്കാൻ സാധ്യതയുള്ളതുമായ വ്യവസായ ആവശ്യങ്ങള്‍ക്കായി നൈപുണ്യ വികസനം സാധ്യമാക്കുന്നതിന് കെ.എ.എസ്.ഇ. വിഭാവനം ചെയ്തിരിക്കുന്ന പദ്ധതികള്‍ വിശദമാക്കുമോ;
( സി )
വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള ഐ.ടി.ഐ.കളുടെ നിലവാരം ഉയർത്തുന്നതിന് കെ.എ.എസ്.ഇ. നല്‍കുന്ന സംഭാവനകള്‍ വിശദമാക്കുമോ?
3408.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി വരുന്ന കരിയര്‍ ഗെെഡന്‍സ് പരിപാടികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
തളിപ്പറമ്പ് മണ്ഡലത്തില്‍ നടപ്പാക്കിവരുന്ന ടേണിംഗ് പോയിന്റ് എന്ന കരിയര്‍ ഗെെഡന്‍സ് പരിപാടിയില്‍ വകുപ്പിന്റെ കരിയര്‍ ഗെെഡന്‍സ് വിഭാഗത്തിന് ഏതൊക്കെ വിധത്തില്‍ സഹകരിക്കാനാകും; വിശദമാക്കുമോ?
3409.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുമ്പാവൂർ ട്രാവൻകൂർ റയോൺസിന്റെ ലിക്വിഡേഷൻ നടപടികൾ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന തൊഴിലാളികൾക്ക് ആനുകൂല്യമായി കൊടുത്തുതീർക്കുവാനുള്ള തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
( സി )
ലിക്വിഡേഷന്റെ ഭാഗമായി തൊഴിലാളികൾക്കും അവകാശികൾക്കും ലഭിക്കേണ്ട ആനുകുല്യങ്ങൾ വിതരണം ചെയ്യുന്നതിന് എന്തെങ്കിലും തരത്തിലുള്ള തടസ്സം നേരിടുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ഡി )
തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ അടിയന്തരമായി വിതരണം ചെയ്യുന്നതിനുള്ള എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
3410.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ.എസ്.ഐ. ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ;
( ബി )
ഇ.എസ്.ഐ. ആശുപത്രികളില്‍ കൂടുതല്‍ താഴ്ന്ന വിഭാഗം ജീവനക്കാരെ നിയമിക്കാനും ആവശ്യത്തിന് മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.