UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
6521.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റ പണികൾക്ക് അടിയന്തര പ്രാധാന്യം നൽകുന്നതിനായി ഫണ്ട് വകയിരുത്തൽ, ഭരണ, സാങ്കേതികാനുമതികൾ, ടെൻഡര്‍ തുടങ്ങിയവയ്ക്കുള്ള കാലതാമസം ഒഴിവാക്കാനായി വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് അറിയിക്കുമോ;
( ബി )
അരുവിക്കര നിയോജക മണ്ഡലത്തിൽ റണ്ണിംഗ് കരാർ നടപ്പിലാക്കിയിട്ടുള്ള റോഡുകളുടെ ദെെർഘ്യം എത്രയാണെന്ന് അറിയിക്കുമോ?
6522.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടലുണ്ടിക്കടവ് പാലം അനുബന്ധ റോഡ്‌ നിര്‍മ്മാണത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുത്ത വകയില്‍ നഷ്ടപരിഹാര തുക അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ; തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുതുക്കിയ ഭരണാനുമതി നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കാര്യാട്ട്‌ കടവ് പാലം അനുബന്ധ റോഡ്‌ നിര്‍മ്മാണത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുത്ത വകയില്‍ നഷ്ടപരിഹാര തുക അനുവദിച്ച മാതൃകയില്‍ മഞ്ചേരി റോഡ്‌സ് വിഭാഗം എക്സിക്യൂട്ടീവ്‌ എഞ്ചിനീയറുടെ കാര്യാലയത്തിലെ എസ്.ടി.എസ്.ബി. അക്കൗണ്ടിലുള്ള തുക കടലുണ്ടിക്കടവ് പാലം അനുബന്ധ റോഡ്‌ നിര്‍മ്മാണത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുത്ത വകയില്‍ നല്‍കുവാന്‍ ശിപാര്‍ശ ചെയ്ത ചീഫ് എഞ്ചിനീയറുടെ കത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിലേക്ക് അയച്ച ഫയലിന്മേല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത റോഡ്‌ നിര്‍മ്മാണത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുത്ത വകയില്‍ നഷ്ടപരിഹാര തുക ലഭിക്കാനുളളവര്‍, നല്‍കാനുളള തുക എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
6523.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെടുബ്രക്കാട്-വിളക്കുമരം പാലത്തിന്റെ അപ്രോച്ച് റോഡിന് ഫണ്ട് അനുവദിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; വിശദാംശം നൽകുമോ;
( ബി )
പാലം നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ അപ്രോച്ച് റോഡ് പൂര്‍ത്തിയാക്കാത്തത് പാെതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
6524.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ വളാഞ്ചേരി റിംഗ് റോഡ് എന്ന പ്രവൃത്തിയ്ക്ക് ഭരണാനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി സംബന്ധിച്ച് കോഴിക്കോട് പൊതുമരാമത്ത് ഡിസൈന്‍ വിഭാഗത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ; എങ്കിൽ അതിന്‍മേല്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ?
6525.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. അൻവർ സാദത്ത്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചൂണ്ടൽ- കുറ്റിപ്പുറം സംസ്ഥാന പാതയിൽ മഴക്കാല പൂർവ്വ അറ്റകുറ്റ പ്രവൃത്തി അവസാനമായി നടത്തിയത് എന്നാണെന്ന് അറിയിക്കുമോ;
( ബി )
മഴയത്ത്‌ റോഡിൽ രൂപപ്പെട്ട വലിയ കുഴികൾ കാരണം റോഡ് ഗതാഗത യോഗ്യമല്ലാതായി ജനങ്ങൾ ബുദ്ധിമുട്ടുന്നതും റോഡിൽ അപകടം പതിവായിരിക്കുന്നതുമായ ഗുരുതര സാഹചര്യം ഗൗരവമായി കാണുന്നുണ്ടോ;
( സി )
എങ്കിൽ കുന്നംകുളം-ചൂണ്ടൽ-കുറ്റിപ്പുറം റോഡ് ഗതാഗത യോഗ്യമാക്കാൻ നടപടികൾ സ്വീകരിക്കുമോ?
6526.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. സജീവ് ജോസഫ്
ശ്രീ. ടി. സിദ്ദിഖ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി റോഡിലുണ്ടാകുന്ന കുഴികളിൽ വീണ് മരണം സംഭവിക്കുന്നതായി പറയപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ദേശീയപാത നിർമ്മാണത്തിന് വേണ്ടിയെടുത്ത കുഴിയിൽ വീണ് കുഞ്ഞിമംഗലം സ്വദേശി മരിച്ച സംഭവം ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
സമാനമായ സംഭവങ്ങള്‍ ഒഴിവാക്കാൻ കാര്യക്ഷമമായ ഇടപെടൽ നടത്തുമോ;
( ഡി )
ദേശീയപാത നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിലെ അപകട സാധ്യത കണ്ടെത്തി മറ്റു റോഡുകളിലൂടെ ഗതാഗതം പുനഃക്രമീകരിക്കാൻ നടപടി സ്വീകരിക്കുമോ?
6527.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃപ്പുണിത്തുറ ബൈപ്പാസ് നിർമ്മാണത്തിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ അന്തിമ തീരുമാനത്തിലേക്ക് എത്തിക്കുന്നതിനായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന് സംസ്ഥാന സർക്കാർ അയച്ച കത്തിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
ഭൂമി ഏറ്റെടുക്കുന്നതിനായി സംസ്ഥാന സർക്കാർ ഫണ്ട് വിനിയോഗിക്കണമെന്ന കേന്ദ്ര നിർദേശം നടപ്പിലാക്കാൻ കഴിയാത്തതിന്റെ കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത ഭൂമി ഏറ്റെടുപ്പ് നടപടികളുടെ കാര്യത്തിലെ നിലപാട് വ്യക്തമാക്കാമോ;
( ഡി )
മാർക്ക് ചെയ്ത ഭാഗത്തെ ഭൂമി ഏറ്റെടുത്തുകൊണ്ട് മറ്റേതെങ്കിലും ബദൽ പ്രോജക്റ്റിന്റെ സാധ്യത പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
6528.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് റോഡ് -തലശ്ശേരി ബൈപാസ് റോഡ് (ഓത്തിയോട്ട് പാലം മുതൽ നരികൂട്ടുംച്ചാൽ റേഷൻകട വരെയുള്ള) നിർമ്മാണത്തിന് നാളിതുവരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നു വിശദമാക്കാമോ;
( ബി )
പ്രസ്തുത ബൈപാസ് റോഡ് നിർമ്മാണത്തിന് ബജറ്റിൽ എത്ര രൂപ വകയിരുത്തിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി നൽകാൻ നിലവിൽ ഉള്ള തടസ്സങ്ങൾ എന്തെന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത ബൈപാസ് നിർമ്മാണത്തിന് ലാൻഡ് അക്വിസിഷന്‍ നടപടി ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ അതിന്റെ വിശദാംശം ലഭ്യമാക്കാമോ?
6529.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റോഡുകളിൽ രൂപപ്പെട്ട കുഴികൾ റോഡിനെ ഗതാഗത യോഗ്യമല്ലാതാക്കിയതിനാൽ അപകടങ്ങൾ ആവർത്തിക്കപ്പെടുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; ഇപ്രകാരം റോഡുകളിലെ കുഴികളിൽ വീണു പരിക്കേറ്റതും മരണം സംഭവിച്ചതുമായ എത്ര കേസുകൾ ഈ സർക്കാരിന്റെ കാലത്തു റിപ്പോർട്ട് ചെയ്തിട്ടുണ്ട്; ഇപ്രകാരം അപകടം സംഭവിച്ചവർക്ക് പൊതുമരാമത്തു വകുപ്പ് മുഖേന നഷ്ടപരിഹാരം നൽകിയിട്ടുണ്ടോ വ്യക്തമാക്കുമോ;
( ബി )
കരാര്‍ കാലാവധി തീരുന്നതിനു മുൻപ് റോഡുകള്‍ തകരാറിലായ സംഭവങ്ങളിൽ കരാറുകാർക്കെതിരെയും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏതൊക്കെ റോഡുകളിൽ ഏതൊക്കെ കരാറുകാർക്കെതിരെ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
( സി )
കരാറുകാരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ; അപകടം സംഭവിച്ചവർക്ക് കരാറുകാരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കി നൽകുവാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
6530.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര കണ്ടിയൂര്‍ ബൈപാസിനെയും പുളിമൂട്ടിന്‍പാലം-കണ്ടിയൂര്‍-ആറാട്ടുകടവ് റോഡിനെയും ബി.എം. & ബി.സി. നിലവാരത്തില്‍ ഉയര്‍ത്തുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; പ്രസ്തുത പ്രവൃത്തികൾക്ക് ആവശ്യമായ തുക അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
6531.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയോര ഹൈവേ നിർമ്മാണ പദ്ധതിയുടെ പൂർത്തീകരണത്തിന് എന്തെങ്കിലും തടസം നിലനില്‍ക്കുന്നുണ്ടോ; എങ്കില്‍ അത് പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിർമ്മാണം പൂർത്തിയായ ഭാഗത്തിന്റെ സുരക്ഷാ ഓഡിറ്റിങ് നടത്തിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
6532.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന പാതകളുടെ അറ്റകുറ്റ പണികൾക്കായി ഈ സർക്കാരിന്റെ കാലയളവിൽ എത്ര രൂപ ഏതൊക്കെ ഇനത്തിൽ ചെലവഴിച്ചുവെന്ന വിശദാംശം വ്യക്തമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിയും ഏല്പിച്ചു നൽകിയ കരാറുകാർ ആരാണ്; പ്രവൃത്തികളുടെ ഗുണനിലവാരം പരിശോധിച്ചത് ഏതു സംവിധാനത്തിലൂടെയാണ്; കരാർ വ്യവസ്ഥകൾ പാലിക്കാത്തവർക്കെതിരെ എന്തൊക്കെ നടപടി സ്വീകരിച്ചു; വ്യക്തമാക്കുമോ?
6533.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂവാറ്റുപുഴ വാഴപ്പിള്ളിയില്‍ നിന്ന് ആരംഭിച്ച് നെല്ലാട്, വലമ്പൂര്‍, പട്ടിമറ്റം, കിഴക്കമ്പലം, പള്ളിക്കര വഴി കാക്കനാട് പോകുന്നതിനുള്ള നാലുവരിപ്പാത നിര്‍മ്മിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പാതയുടെ നിര്‍മ്മാണം ആരംഭിക്കുന്നതിന് നിലവില്‍ തടസ്സങ്ങളുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
6534.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ ജീവധാര ഹോസ്പിറ്റല്‍ റോഡ് (ചെ.0/000 മുതല്‍ 2/000 വരെ) കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തില്‍ അല്ലാതെ ഒഴിവാക്കി പ്രവൃത്തി റദ്ദ് ചെയ്യുന്നതിന് ചീഫ് എഞ്ചിനീയര്‍ക്ക് അനുമതി നല്‍കി ഉത്തരവായിട്ടുണ്ടോ; എങ്കില്‍ എന്നാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇക്കാര്യത്തില്‍ ചീഫ് എഞ്ചിനീയര്‍ എന്ത് തുടര്‍നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ;
( സി )
ചീഫ് എഞ്ചിനീയര്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ക്ക് എന്തെങ്കിലും നിര്‍ദ്ദേശം നല്‍കിരുന്നോ; എങ്കില്‍ എന്താണെന്നും ആയത് എന്നാണെന്നും അറിയിക്കുമോ; പകര്‍പ്പ് ലഭ്യമാക്കുമോ;
( ഡി )
ഇക്കാര്യത്തില്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ;
( ഇ )
കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തില്‍ അല്ലാതെ ഒഴിവാക്കി പ്രസ്തുത പ്രവൃത്തി റദ്ദ് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ കാലതാമസത്തിന് കാരണം വിശദമാക്കുമോ;
( എഫ് )
എസ്റ്റിമേറ്റ് റീകാസ്റ്റ് ചെയ്ത് എന്നത്തേക്ക് പ്രസ്തുത പ്രവൃത്തി ടെണ്ടര്‍ ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
6535.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏതെല്ലാം ദേശീയപാതകളിലും സംസ്ഥാന പാതകളിലുമാണ് ടോള്‍ പിരിവുകള്‍ ഏര്‍പ്പെടുത്തിയിട്ടുളളതെന്ന് വിശദമാക്കാമോ;
( ബി )
ദേശീയപാതകളില്‍ പിരിക്കുന്ന ടോള്‍ പിരിവിന്റെ വിഹിതം സംസ്ഥാനത്ത് ലഭിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
സംസ്ഥാന വിഹിതം കൂടി ഉള്‍പ്പെടുത്തി നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയപാത 66-ല്‍ ടോള്‍ പിരിവ് ഏര്‍പ്പെടുത്തുന്നുണ്ടോ; എങ്കില്‍ ആയതിന്റെ അര്‍ഹതപ്പെട്ട വിഹിതം സംസ്ഥാനത്തിന് ലഭിക്കുമോ; വിശദമാക്കാമോ?
6536.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വരട്ടാർ പാലം-കല്ലിശ്ശേരി ഇരവിപേരൂർ റോഡിൽ ജൽജീവൻ മിഷന്റെ പ്രവൃത്തികൾക്ക് ശേഷമുള്ള റെസ്റ്റോറേഷൻ പ്രവൃത്തികൾ നിർവഹിക്കുന്നതിൽ നേരിടുന്ന കാലതാമസം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ പ്രസ്തുത പ്രവൃത്തിക്ക് ആവശ്യമായ അനുമതികൾ ലഭ്യമാക്കി റോഡിന്റെ നിർമ്മാണം വേഗത്തിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
6537.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണിപ്പുഴ പെരിങ്ങര മൂവിടത്ത് പടി മേപ്രാൽ റോഡിന്റെ നിർമ്മാണ പ്രവൃത്തിക്ക് ഉണ്ടായിട്ടുള്ള കാലതാമസം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ തടസ്സങ്ങൾ ഒഴിവാക്കി പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കുമോ?
6538.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.ആര്‍.എഫ്.ബി മുഖേന നടപ്പിലാക്കുന്ന പയ്യന്നൂര്‍ നഗര വികസന പദ്ധതിയുടെ നിലവിലെ അവസ്ഥ എന്താണെന്ന് വിശദമാക്കാമോ;
( ബി )
പയ്യന്നൂര്‍ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെല്ലാം നടപടികളാണ് ഇതുവരെ നടന്നതെന്ന് വ്യക്തമാക്കാമോ;
( സി )
വികസനത്തിന് ആവശ്യമായി വരുന്ന ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടോ; വ്യക്തമാക്കാമോ?
6539.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്മാർട്ട് റോഡുകളുടെ നിർമ്മാണത്തിന് യൂട്ടിലിറ്റി കേബിളുകൾ തടസ്സമാകുന്നതായി കണ്ടെത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
കിള്ളിപ്പാലം അട്ടക്കുളങ്ങര റോഡിൽ സ്മാർട്ട് റോഡ് നിർമ്മാണം ആരംഭിച്ചതിന് ശേഷം ഓടയുടെ ഡിസൈൻ മാറ്റേണ്ടതായി വന്നിട്ടുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കുമോ;
( സി )
ശരിയായ പ്ലാനിംഗ് ഇല്ലാതെ പദ്ധതികൾ ആരംഭിച്ചതുമൂലം ഉണ്ടായിട്ടുള്ള മേൽപ്പറഞ്ഞ വീഴ്ചകൾ സംബന്ധിച്ച് ഉത്തരവാദികളായവർക്കെതിരെ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
6540.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിനു കീഴില്‍ ആകെ എത്ര വിഭാഗങ്ങളിലായി എത്ര കിലോമീറ്റര്‍ റോഡുകളാണ് 2016-ന് മുന്‍പ് ഉണ്ടായിരുന്നത്; ബി.എം.ബി.സി, ബി.എം.എ.സി. പോലെ ഉന്നതനിലവാരത്തില്‍ നിര്‍മ്മാണം നടത്തിയ റോഡുകള്‍ എത്ര കിലോമീറ്ററാണ് ഉള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
2016 മുതല്‍ നാളിതുവരെ പ്രസ്തുത റോഡുകളില്‍ എത്ര കിലോമീറ്റര്‍ പുതുതായി ബി.എം.ബി.സി. നിലവാരത്തില്‍ ടാറിംഗ് നടത്തിയിട്ടുണ്ട്; അവയുടെ ജില്ല തിരിച്ചുള്ള പട്ടികയും ചെലവഴിച്ച തുകയും ലഭ്യമാക്കാമോ;
( സി )
മുന്‍പ് ബി.എം.ബി.സി. ചെയ്ത റോഡുകളുടെ ഉപരിതലം ബി.സി. ഓവര്‍ ലേ ചെയ്യുന്നതിന് പ്രത്യേക പദ്ധതി ഈ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ടോ; പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ; ഇതിനായി എത്ര രൂപ ചെലവഴിച്ചുവെന്നും എത്ര കിലോമീറ്റര്‍ റോഡ് ബി.സി. ഓവര്‍ ലേ ചെയ്തിട്ടുണ്ടെന്നും മണ്ഡലം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
6541.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജകമണ്ഡലത്തിൽ പതിനാറുങ്ങൽ കക്കാട് (വെന്നിയൂർ) ബൈപ്പാസ് റോഡ് നിർമ്മാണ പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടോ; എങ്കിൽ ഭരണാനുമതി ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ; ഇല്ലെങ്കിൽ ഇത് സംബന്ധിച്ച് പൂർത്തീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ പുതുക്കിയ അലൈൻമെന്റിന് അംഗീകാരം ലഭ്യമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി എപ്പോള്‍ ആരംഭിക്കാനാകുമെന്നും പൂർത്തീകരണ കാലാവധി എത്രയാണെന്നും വിശദമാക്കാമോ?
6542.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര നിയോജക മണ്ഡലത്തിൽ ബി.എം. & ബി.സി. നിലവാരത്തിലേക്ക് ഉയർത്തുന്നതിന് അവശേഷിക്കുന്ന റോഡുകളുടേയും ഇനി നിർമ്മാണം നടത്താനുളള പാലങ്ങളുടേയും വിവരങ്ങൾ ലഭ്യമാക്കുമോ?
6543.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട്–കോഴിക്കോട് ഗ്രീന്‍ഫീള്‍ഡ് ഹൈവേ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നാളിതുവരെ സ്വീകരിച്ച നടപടിക്രമങ്ങള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഗ്രീന്‍ഫീള്‍ഡ് ഹൈവേയുടെ നിർമ്മാണപ്രവൃത്തി എന്നത്തേക്ക് ആരംഭിക്കുവാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
6544.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂർ മണ്ഡലത്തില്‍ തീരദേശ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
6545.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ മണാശ്ശേരി-കൂളിമാട് റോഡിന്റെ കൂളിമാട് വയല്‍ ഭാഗം നവീകരിക്കുന്നതിന് പുതുക്കിയ ഭരണാനുമതി ലഭ്യമാക്കിയത് എന്നാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ റോഡില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടിക്ക് റവന്യൂ വകുപ്പിന്റെ ഉത്തരവ് ലഭിക്കുന്നതിന് കത്ത് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ആയത് എന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കാമോ; പ്രസ്തുത കത്ത് പ്രകാരം ഉത്തരവിനായി റവന്യൂ വകുപ്പിലേയ്ക്ക് ഫയല്‍ നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയത് നല്‍കുന്നതില്‍ കാലതാമസം വരുന്നതിന് ഇടയാക്കിയ കാരണം വിശദമാക്കാമോ;
( സി )
ആവശ്യമായ മുഴുവന്‍ സ്ഥലവും മുന്‍കൂര്‍ വിട്ടു നല്‍കാന്‍ ഭൂവുടമകള്‍ സമ്മതപത്രം നല്‍കിയ പശ്ചാത്തലത്തില്‍ പ്രവൃത്തി ടെന്‍ഡന്‍ ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?
6546.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പീരുമേട് മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡിന്റെ അളവ് വ്യക്തമാക്കുമോ; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളുടെ നവീകരണത്തിനായി കഴിഞ്ഞ എട്ട് വർഷ കാലയളവിൽ ചെലവഴിച്ച തുക എത്രയാണെന്ന് വ്യക്തമാക്കുമോ; വിശദാംശം നൽകുമോ;
( സി )
പ്രസ്തുത മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള എത്ര ശതമാനം റോഡുകളാണ് കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ ബി.എം.& ബി.സി. നിലവാരത്തിൽ നിർമ്മിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 2016-ന് മുൻപ് എത്ര ശതമാനം റോഡുകൾ ബി.എം. &ബി.സി. നിലവാരത്തിൽ നിർമ്മിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; വിശദാംശം നൽകുമോ;
( ഡി )
പ്രസ്തുത മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളതും സഞ്ചാരയോഗ്യമല്ലാത്തതുമായ റോഡിന്റെ അളവും പ്രസ്തുത റോഡുകൾ ഏതെല്ലാമാണെന്നും വ്യക്തമാക്കുമോ; വിശദാംശം നൽകുമോ;
( ഇ )
വനം വകുപ്പ് കൈവശപ്പെടുത്തിയതും പൊതുമരാമത്ത് വകുപ്പിന്റെ ആസ്തിയിൽ ഉൾപ്പെടുന്നതുമായ പീരുമേട്-തോട്ടാപുര-നാൽപ്പത്തിനാലാം മൈൽ റോഡ്, പള്ളിക്കുന്ന്-ആഷ്‌ലി-മദാമ്മക്കുളം റോഡ് എന്നിവ തിരികെ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
6547.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന മലയോര ഹൈവേ പദ്ധതിയിൽ ആര്‍.എഫ്.സി.റ്റി.എല്‍.എ.ആര്‍.ആര്‍. ആക്റ്റ് 2013 പ്രകാരമുള്ള കോമ്പൻസേഷൻ അല്ലേ ഭൂവുടമകൾക്ക് നൽകേണ്ടതെന്ന് അറിയിക്കാമോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിൽ നിലവിൽ ഏറ്റെടുത്തിട്ടുള്ള ഭൂമിയ്ക്ക് ആര്‍.എഫ്.സി.റ്റി.എല്‍.എ.ആര്‍.ആര്‍ ആക്റ്റ് 2013 പ്രകാരമുള്ള കോമ്പൻസേഷൻ ആണോ ഭൂവുടമകൾക്ക് നൽകിയതെന്ന് അറിയിക്കാമോ; അല്ലെങ്കിൽ എന്തുകൊണ്ടാണ് പ്രസ്തുത ആക്ട് പ്രകാരമുള്ള കോമ്പൻസേഷൻ ഭൂഉടമകൾക്ക് നൽകാത്തതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത കോമ്പൻസേഷൻ ഭൂവുടമകൾക്ക് നൽകുന്നതിന് നിയമപരമായി എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടോ;
( ഡി )
ആര്‍.എഫ്.സി.റ്റി.എല്‍.എ.ആര്‍.ആര്‍ ആക്റ്റ് 2013-ലെ സെക്ഷൻ 24 പ്രകാരം മലയോര ഹൈവേ പദ്ധതിയ്ക്കായി ഇതിനകം ഏറ്റെടുത്തിട്ടുള്ള / ഏറ്റെടുക്കുവാൻ പോകുന്ന ഭൂമിയ്ക്ക് പ്രസ്തുത ആക്റ്റിലെ സെക്ഷൻ 27 & സെക്ഷൻ 31 പ്രകാരമുള്ള കോമ്പൻസേഷന് ഭൂവുടമകൾ അർഹരല്ലേ എന്ന് വ്യക്തമാക്കാമോ; വിശദമാക്കാമോ?
6548.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട്-കക്കോടി-തണ്ണീർപന്തല്‍ റോഡ് പൊട്ടിപൊളിഞ്ഞു ഗതാഗത യോഗ്യമല്ലാത്ത സ്ഥിതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( സി )
പ്രസ്തുത റോ‍ഡ് പ്രവൃത്തി എന്നത്തേക്ക് പൂർത്തികരിക്കാനാണ് ഉദ്ദേശിക്കുന്നത്?
6549.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃപ്രയാര്‍-കാഞ്ഞാണി-ചാവക്കാട് റോഡില്‍ വളരെയേറെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഏനാമാവ് ഭാഗത്തെ ഇടുങ്ങിയ റോഡ് വികസിപ്പിക്കുന്ന പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കാമോ?
6550.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-2024 കാലഘട്ടത്തില്‍ പൊതുമരാമത്ത് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ കരാറുകാര്‍ക്ക് എത്ര തുക നല്‍കാനുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഇനത്തില്‍ 2023-2024 കാലഘട്ടത്തില്‍ കുടിശികയായി നല്‍കാനുള്ള തുക പ്രത്യേകമായി വിശദമാക്കാമോ;
( സി )
കരാറുകാര്‍ സമര്‍പ്പിച്ച ബില്ലുകളില്‍ എന്നുവരെയുള്ള ബില്ലുകളാണ് ഇതിനകം പാസ്സാക്കിക്കൊടുത്തിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ?
6551.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നശേഷം പൊതുമരാമത്ത് വകുപ്പിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഫണ്ടില്‍ നിന്നും സംസ്ഥാനത്തെ ഏതൊക്കെ റോഡുകളുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ?
6552.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വണ്ടിപ്പെരിയാർ-മ്ലാമല-തേങ്ങാക്കൽ-ഏലപ്പാറ റോഡ് പുനർനിർമ്മിക്കുവാൻ ശബരിമല വികസനവുമായി ബന്ധപ്പെട്ട് അഞ്ചുകോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചതിനുശേഷവും സാങ്കേതിക അനുമതി ലഭിക്കുവാൻ കാലതാമസം നേരിടുകയാണെന്ന കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; ആയത് ലഭിക്കുവാൻ വേണ്ട നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ;
( ബി )
2024-25 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ മ്ലാമല മുതൽ ഏലപ്പാറ വരെയുള്ള റോഡ് പുനർനിർമിക്കുവാൻ എട്ടുകോടി രൂപ അനുവദിച്ചതു പ്രകാരം എസ്റ്റിമേറ്റ് തയ്യാറാക്കി ചീഫ് എൻജിനീയർ മുഖേന സർക്കാരിലേക്ക് സമർപ്പിച്ചിരുന്നതിന് ഭരണാനുമതി ലഭിക്കുവാൻ നേരിടുന്ന കാലതാമസം ഒഴിവാക്കി ആയത് ലഭിക്കുവാൻ വേണ്ട നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ?
6553.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല മണ്ഡലത്തിലെ മലയോര ഹെെവേ നിർമ്മാണവുമായി ബന്ധപ്പെട്ട നടപടികൾ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ; പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂർത്തിയാക്കാൻ കഴിയുമെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ, പാലങ്ങളുടെ നിർമ്മാണം എന്നിവ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( സി )
മലയോര ഹെെവേ നിർമ്മാണവുമായി ബന്ധപ്പെട്ട് വാഴിച്ചൽ-കള്ളിക്കാട് റീച്ചിലെ റോഡ് പുറമ്പോക്കിൽ താമസിക്കുന്ന 42 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ആയത് എപ്രകാരം നടത്തുന്നതിനാണ് നിശ്ചയിച്ചിട്ടുള്ളതെന്നും അതുമായി ബന്ധപ്പെട്ട നടപടികൾ നിലവിൽ ഏത് ഘട്ടത്തിലാണെന്നും ബന്ധപ്പെട്ട ഫയൽ നമ്പർ ഉൾപ്പടെ വിശദമാക്കാമോ?
6554.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് (നിരത്ത്) വകുപ്പില്‍ കറുകച്ചാല്‍, കാഞ്ഞിരപ്പള്ളി സെക്ഷനുകളുടെ കീഴില്‍ നിർമ്മാണം പൂർത്തിയാക്കുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുള്ള റോഡ് പ്രവൃത്തികളുടെ പട്ടിക തുക സഹിതം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളോരോന്നിന്റെയും പ്രവർത്തന പുരോഗതി അറിയിക്കാമോ; അവയില്‍ ടെണ്ടർ ചെയ്തത് എത്രയെണ്ണമെന്ന് അറിയിക്കാമോ;
( സി )
സാങ്കേതിക അനുമതി നല്കാത്തവയ്ക്ക് അടിയന്തരമായി സാങ്കേതിക അനുമതി നല്കി ടെണ്ടര്‍ ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
6555.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം സ്മാർട്ട് റോഡ് നിർമ്മാണത്തിനുള്ള കരാർ ആദ്യം നൽകിയ സ്ഥാപനം കരാർ പ്രകാരമുള്ള പ്രവൃത്തികളിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയിട്ടുണ്ടോ; എന്തൊക്കെ വീഴ്ചകളാണ് കണ്ടെത്തിയത്; കമ്പനിക്കെതിരെ എന്തൊക്കെ നടപടി സ്വീകരിച്ചു; പിഴ ഈടാക്കിയിട്ടുണ്ടോ; എങ്കിൽ എത്ര തുക; വിശദാംശം വ്യക്തമാക്കുമോ; കരാറിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കരാർ പിന്നീട് മറ്റു കമ്പനികൾക്ക് മാറ്റിനൽകിയോ; ഏതൊക്കെ കമ്പനികൾക്ക് ഏതൊക്കെ പ്രവൃത്തികളാണ് നൽകിയത്; ഓരോന്നും പൂർത്തീകരിക്കേണ്ട സമയപരിധി വ്യക്തമാക്കുമോ; പ്രസ്തുത കരാറുകളുടെ പകർപ്പ് ലഭ്യമാക്കുമോ?
6556.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 ലെ ബജറ്റില്‍ പ്രഖ്യാപിച്ച കോതമംഗലം മണ്ഡലത്തിലെ തൃക്കാരിയൂര്‍-വടക്കുംഭാഗം റോഡിന്റെ നിര്‍മ്മാണം ആരംഭിക്കുവാൻ സാധിച്ചിട്ടുണ്ടോയെന്നും ഇല്ലെങ്കിൽ അതിന്റെ കാരണവും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റോ‍ഡ് പൂര്‍ണ്ണമായും തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായിട്ടുള്ള വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
സാങ്കേതിക അനുമതി അടിയന്തരമായി ലഭ്യമാക്കി റോ‍ഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
6557.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് നാഷണൽ ഹൈവേ വിഭാഗത്തിന്റെ നിർവഹണചുമതലയിൽ സി.ആർ.ഐ.എഫ്. ൽ ഉൾപ്പെടുത്തി ഗതാഗതയോഗ്യമാക്കുവാൻ തെരഞ്ഞെടുത്തിട്ടുള്ള ചാത്തന്നൂർ-പരവൂർ-പാരിപ്പള്ളി റോഡിൻെറ നിർമ്മാണ പുരോഗതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റോഡ് ഗതാഗതയോഗ്യമാക്കുന്നതുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റിലുള്ള ന്യൂനതകൾ പരിഹരിക്കണമെന്നും ജനകീയ ആവശ്യങ്ങളുടെ മുൻഗണനാക്രമം പരിഗണിക്കാതെ പ്രവൃത്തി നടത്തുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് മണ്ഡലം എം.എൽ.എ. 25.09.2023-ന് നൽകിയ നിവേദനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത നിവേദനത്തിന്മേൽ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( സി )
പോളച്ചിറ ഏലായിലെ തൊള്ളായിരം ഏക്കർ കൃഷിഭൂമിയിൽനിന്നും കായലിലേക്ക് വെള്ളം പമ്പ് ചെയ്ത് ഒഴുക്കി കളയുന്നതിനായി പ്രസ്തുത റോഡിന്റെ പോളച്ചിറ ഏലാ ഭാഗത്തിന് കുറുകെ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ അതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത റോഡിന്റെ പാരിപ്പള്ളി ജംഗ്ഷനും സർക്കാർ മെഡിക്കൽ കോളേജിനും ഇടയിലുള്ള ഭാഗത്തെ വലിയ വെള്ളക്കെട്ട് പരിഹരിക്കുവാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം നൽകാമോ?
6558.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. എ. പി. അനിൽ കുമാർ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചൂണ്ടൽ-കുറ്റിപ്പുറം സംസ്ഥാന പാതയിൽ രൂപപ്പെട്ട വലിയ കുഴികൾ മൂലം റോഡ് ഗതാഗതയോഗ്യമല്ലാതായിയെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് കാരണം റോഡിൽ അപകടമുണ്ടായി ജനങ്ങൾ മരിക്കുന്ന സംഭവങ്ങൾ ഗൗരവമായി കാണുന്നുണ്ടോ; പ്രസ്തുത പ്രതിസന്ധി പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ?
6559.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏഴംകുളം-കൈപ്പട്ടൂർ റോഡിൽ ഓട കയ്യേറിയതായി ആരോപണം ഉയർന്നതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി, ഡെപ്യൂട്ടി സ്പീക്കറുടെ അധ്യക്ഷതയിൽ യോഗം ചേർന്നിട്ടുണ്ടോ; എങ്കിൽ പ്രസ്തുത യോഗത്തിൽ എന്തൊക്കെ തീരുമാനങ്ങളാണ് എടുത്തതെന്ന് വ്യക്തമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ യോഗത്തിലെ തീരുമാനത്തിന് വിരുദ്ധമായി പോലീസ് സന്നാഹത്തോടെ ഓട നിർമ്മാണം പൂർത്തീകരിക്കുകയും പ്രതിഷേധിച്ചവരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത് ഗൗരവത്തോടെ കാണുന്നുണ്ടോ; പ്രസ്തുത ഓടയിലെ കയ്യേറ്റം ഒഴിപ്പിച്ച് മുൻ നിശ്ചയിച്ച അലൈൻമെന്റ് പ്രകാരം ഓട പുനർ നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
6560.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നശേഷം പ്ലാസ്റ്റിക്, സ്വാഭാവിക റബ്ബര്‍, ജിയോ ടെക്സ്റ്റൈല്‍സ് എന്നിവ ഉപയോഗിച്ച് റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സാമഗ്രികള്‍ ഉപയോഗിച്ച് എത്ര കിലോമീറ്റര്‍ റോഡുകളാണ് നിര്‍മ്മിച്ചിട്ടുളളത്; വിശദമാക്കാമോ;
( സി )
പ്രധാനമായും ഏതൊക്കെ റോഡുകളാണ് ഇത്തരത്തില്‍ പുനരുദ്ധാരണം നടത്തിയിട്ടുളളത്; വിശദമാക്കാമോ;
( ഡി )
ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന റോഡുകളുടെ കാലാവധി എത്രയാണെന്ന് നിജപ്പെടുത്തിയിട്ടുണ്ടോ?
6561.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്ന ശേഷം കുന്നത്തുനാട് മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം മുഖേന നടപ്പിലാക്കുന്നതിനായി ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ; അവയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കാലയളവില്‍ പൊതുമരാമത്ത് വകുപ്പ് മണ്ഡലത്തിലെ ഏതെങ്കിലും റോഡുകള്‍ ഏറ്റെടുത്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
6562.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് റണ്ണിംഗ് കോണ്‍ട്രാക്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച റോഡ് മെയിന്റനന്‍സ് പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
എത്ര തുകയാണ് പ്രസ്തുത പദ്ധതികള്‍ക്കായി അനുവദിച്ചത്;
( സി )
പ്രസ്തുത പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?
6563.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തിലെ ചാലിക്കര- അവറാട്ട്മുക്ക് റോഡിലെ ബജറ്റ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസം നേരിട്ടിട്ടുണ്ടോ; ഏതൊക്കെ പ്രവൃത്തികളാണ് നിലവില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡ് നവീകരണ പ്രവൃത്തിയുടെ റിവൈസ്ഡ് എസ്റ്റിമേറ്റിന് അനുമതി നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത റോഡിലെ ഏതൊക്കെ പ്രവൃത്തികളാണ് ഇനിയും പൂര്‍ത്തീകരിക്കാത്തത്; പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയും; വിശദമാക്കാമോ?
6564.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന സ്ഥലങ്ങളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് എന്തൊക്കെ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഈ ഇനത്തിൽ എത്ര തുക ചെലവഴിച്ചുവെന്ന വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മേഖലയിൽ മേല്പറഞ്ഞ കാലയളവിൽ റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച് എന്തെങ്കിലും പ്രവൃത്തികൾ നടന്നതായി വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കാമോ?
6565.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം-ചൂണ്ടൽ-കുറ്റിപ്പുറം സംസ്ഥാന പാതയുടെ അറ്റകുറ്റ പ്രവൃത്തി ഏത് സ്ഥാപനമാണ് നടത്തിയതെന്ന് വ്യക്തമാക്കാമോ;
( ബി )
മഴയത്ത്‌ റോഡിൽ രൂപപ്പെട്ട വലിയ കുഴികൾ കാരണം റോഡ് ഗതാഗത യോഗ്യമല്ലാതായ സാഹചര്യത്തിൽ അറ്റകുറ്റ പ്രവൃത്തി നടത്തിയ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?
6566.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിലെ മുൻപ് പൊതുമരാമത്ത് വകുപ്പിന്റേതായിരുന്ന രാജപുരം-ബളാൽ റോഡിന്റെ പ്രാധാന്യം കണക്കിലെടുത്ത് പ്രസ്തുത റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യത്തിന്മേല്‍ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
പ്രസ്തുത വിഷയത്തിൽ ജില്ലാ പഞ്ചായത്ത് അനുകൂല നിലപാടുകൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
6567.
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആധുനികയന്ത്രങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് നിർമ്മിക്കുന്ന റോഡുകൾ ഏതാനും മാസങ്ങൾക്കുളളിൽ ഗതാഗതയോഗ്യമല്ലാതായിത്തീരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
റോഡുകൾ തകരുന്നതിന്റെ പ്രധാന കാരണം ആവശ്യത്തിന് ഓടകളോ ജലനിർഗമനമാർഗങ്ങളോ ഇല്ലാത്തതാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
എങ്കിൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
റോഡുനിർമ്മാണത്തിൽ ഗുണമേന്മ ഉറപ്പാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കുമോ?
6568.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ റണ്ണിംഗ് കോൺട്രാക്ട് പദ്ധതിയിൽ ഉൾപ്പെടുത്തി പാറശാല മണ്ഡലത്തിൽ അനുവദിച്ച റോഡ് മെയിന്റനൻസ് പ്രവൃത്തികൾ ഏതെല്ലാമാണെന്ന വിവരം നൽകാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്കായി അനുവദിച്ച തുക, പ്രവർത്തന പുരോഗതി എന്നിവ അറിയിക്കാമോ?
6569.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വേങ്ങോളി പാലം മുതൽ വില്യാപ്പള്ളി വരെയുള്ള ഭാഗത്ത് റോഡ് മെയിന്റനൻസ് നടത്താതെ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
വേങ്ങോളി പാലം മുതൽ കുറ്റ്യാടി, നാദാപുരം ഭാഗങ്ങളിലേക്കുള്ള റോഡ് അറ്റകറ്റപ്പണികൾ നടത്തി ഗതാഗത യോഗ്യമാക്കിയപ്പോൾ വടകര ഭാഗത്തേക്ക് മാത്രം അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ വേങ്ങോളി പാലത്ത് നിന്നും കാർത്തികപ്പള്ളി വഴി വില്യാപ്പള്ളിയിലേക്ക് പോകുന്ന റോഡ് അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തി ഗതാഗതയോഗ്യമാക്കാൻ നടപടി സ്വീകരിക്കുമോ?
6570.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം-പരപ്പനങ്ങാടി റോഡിന്റെ പാണക്കാട് തങ്ങൾപടി മുതൽ മറ്റത്തൂർ ജംഗ്ഷൻ വരെയുള്ള ഭാഗം വീതികൂട്ടുന്ന നടപടികളുടെ പുരോഗതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റോഡ് വികസനത്തിനാവശ്യമായ ഭൂമി ലഭ്യമാക്കുവാൻ പ്രദേശവാസികൾ തയ്യാറായിട്ടും സ്ഥലമെടുപ്പ് നടപടികൾക്ക് കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കുമോ; സ്ഥലമെടുപ്പ് നടപടികൾക്കായി എന്തെങ്കിലും തുക അനുവദിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രസ്തുത റോഡ് വീതികൂട്ടി നിർമ്മിക്കുന്നതിനാവശ്യമായ സത്വര നടപടികൾ സ്വീകരിക്കുമോ; പ്രസ്തുത വിഷയം സംബന്ധിച്ച് വകുപ്പ് മന്ത്രിയുടെ ഓഫീസിലുള്ള ഫയലിന്മേൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
6571.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ നാളിതുവരെ ക്ലിഫ് ഹൗസിൽ പൊതുമരാമത്തു വകുപ്പ് നടത്തിയ പ്രവൃത്തികളുടെ വിശദാംശങ്ങൾ ഓരോ പ്രവൃത്തിയുടെയും എസ്റ്റിമേറ്റ് തുക; ചെലവഴിച്ച തുക; പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്നിവ സഹിതം വ്യക്തമാക്കുമോ?
6572.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതൽ നാളിതുവരെ പീരുമേട് മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗവുമായി ബന്ധപ്പെട്ട് ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
ഭരണാനുമതി ലഭിച്ച പല പ്രവൃത്തികളുടെയും ഡിസൈൻ ലഭിക്കുവാൻ കാലതാമസം നേരിടുന്നതിനാല്‍ ആയത് വേഗത്തിലാക്കുവാൻ വേണ്ട നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ;
( സി )
ഏലപ്പാറ ഗവ. ഐ.ടി.ഐ. യ്ക്ക് പുതിയ കെട്ടിടം പണിയുവാൻ ഭരണാനുമതി ലഭിച്ചത് എന്നാണ്; ആയതിന്റെ ഡിസൈൻ ലഭിക്കുവാൻ കാലതാമസം ഉണ്ടായിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
6573.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത്‌ പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകളില്‍ പുതിയ കെട്ടിട നിർമ്മാണത്തിനും നവീകരണത്തിനുമായി എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ചാവക്കാട് റസ്റ്റ് ഹൗസിന് പുതിയ ബ്ലോക്ക് നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
6574.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം മാവേലിക്കര മണ്ഡലത്തില്‍ 2019-20 മുതല്‍ നടപ്പിലാക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കപ്പെട്ട തുകയും വിശദമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
6575.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ പിലീക്കോട് വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഐ.ടി.ഐ.ക്ക് സ്വന്തമായി കെട്ടിടം പണിയുന്നതിന് ആവശ്യമായ തുക വകയിരുത്തി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ഡി.പി.ആര്‍. സബ്മിറ്റ് ചെയ്യാന്‍ കഴിയാത്തതെന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ; ബജറ്റിലും പ്ലാന്‍ ഫണ്ടിലും ഇതിനായി വകയിരുത്തിയ തുക ലാപ്സാകാതിരിക്കാന്‍ എന്തുനടപടിയാണ് പി.ഡബ്ല്യു.ഡി. അധികൃതര്‍ സ്വീകരിച്ചതെന്ന് അറിയിക്കാമോ?
6576.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം മണ്ഡലത്തിലെ എക്സൈസ് കടവ് പാലത്തിന്റെ നിർമ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അനന്തമായി നീണ്ടുപോകുന്നതുകാരണം പിറവം ടൗണിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് അറിയിക്കാമോ?
6577.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍, കല്ല്യാശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പെരുമ്പ പുതിയ പാലം പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത എസ്റ്റിമേറ്റ് ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
6578.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം, കോഴിക്കോട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കടലുണ്ടി പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ചിട്ടുള്ള കടലുണ്ടിക്കടവ് പാലത്തിന്റെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി സമര്‍പ്പിച്ച 10.47 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നല്‍കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
24.11.2022-ല്‍ ചീഫ് എഞ്ചിനീയര്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച പദ്ധതിക്ക് 26.05.2023-ല്‍ ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ സ്ഥലപരിശോധന നടത്തി ഒരു വര്‍ഷത്തിലേറെയായിട്ടും പാലത്തിന്റെ നവീകരണത്തിന് തുക അനുവദിക്കാത്തത് ഗൗരവമായി കാണുന്നുണ്ടോ; സി.റ്റി.ഇ.യുടെ പരിശോധന റിപ്പോര്‍ട്ടിന്റെ വിശദാംശം നല്‍കാമോ;
( സി )
നിലവില്‍ ധനകാര്യ വകുപ്പില്‍ പരിശോധനയ്ക്കും അംഗീകാരത്തിനുമായി നല്‍കിയ ഫയലിന്റെ പുരോഗതി വ്യക്തമാക്കാമോ;
( ഡി )
നിലവില്‍ അപകടാവസ്ഥയിലുള്ളതും ഗതാഗതം നിരോധിക്കാത്തതുമായ പ്രസ്തുത പാലത്തിന്റെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി ചീഫ് എഞ്ചിനീയര്‍ സമര്‍പ്പിച്ച പ്രൊപ്പോസലിന് സമയബന്ധിതമായി അനുമതി നല്‍കുമോ; വ്യക്തമാക്കാമോ?
6579.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിർമ്മാണം പുരോഗമിക്കുന്ന ചിറയിൻകീഴ് റെയിൽവേ മേൽപ്പാല നിർമ്മാണ പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമായിട്ടുളളത് എന്നാണെന്നും കിഫ്ബി ധനാനുമതി നൽകിയിരുന്നത് എന്നാണെന്നും വ്യക്തമാക്കുമോ; ഭരണാനുമതിയുടെയും ധനാനുമതിയുടെയും ഉത്തരവുകളുടെ പകർപ്പുകൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിർവഹണ ഏജൻസി ഏതാണെന്നും പ്രവൃത്തി ഏറ്റെടുത്ത കരാറുകാരൻ ആരാണെന്നും നിർമ്മാണ കരാറിൽ ഏർപ്പെട്ടത് എന്നാണെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തിക്ക് നിശ്ചയിച്ചിട്ടുളള പൂർത്തീകരണ തീയതി എന്നാണെന്നും പൂർത്തീകരണ തീയതി നീട്ടി നൽകിയിട്ടുണ്ടോയെന്നും എങ്കിൽ എത്ര തവണ നീട്ടി നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ; പൂർത്തീകരണ തീയതി നീട്ടി നൽകിയിട്ടുണ്ടെങ്കിൽ പ്രസ്തുത ഉത്തരവുകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തി പൂർത്തീകരിക്കുന്നതിലെ കാലതാമസത്തിനുള്ള കാരണം വിശദമാക്കാമോ?
6580.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ കോട്ടപ്പടി റോഡില്‍ ആര്യവൈദ്യശാലയ്ക്ക് സമീപമുള്ള കാക്കാതോട് പാലം പുനര്‍നിര്‍മ്മിക്കുന്നത് സംബന്ധിച്ച പ്രൊപ്പോസല്‍ ലഭ്യമായിട്ടുണ്ടോ; എങ്കില്‍ ആയതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് അടിയന്തരമായി ഭരണാനുമതി ലഭ്യമാക്കുന്നതിനും നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
6581.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തില്‍ 2016-17 മുതല്‍ നാളിതുവരെ പൊതുമരാമത്ത് വകുപ്പ് എത്ര പാലങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത കാലയളവില്‍ മണ്ഡലത്തിലെ എത്ര പാലങ്ങള്‍ നവീകരിക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; വിശദാംശം നൽകുമോ?
6582.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പ് 13.08.2021 ന് 10.50 കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കിയ വൈപ്പിന്‍ മണ്ഡലത്തിലെ ചെറിയ കടമക്കുടി- പിഴല പാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതില്‍ നേരിടുന്ന കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
14.02.2023 തീയതിയിലെ ധനകാര്യവകുപ്പിലെ 1069/2023 നമ്പര്‍ ഉത്തരവ്‍ പ്രകാരം എല്‍.സി. പ്രൊപ്പോസല്‍ അംഗീകരിച്ച് ഉത്തരവായിട്ടുള്ള പ്രസ്തുത പാലത്തിന്റെ സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
6583.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുതായി നിര്‍മ്മിച്ച പാലങ്ങളുടെ താഴെ പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് ജില്ലയില്‍ നിന്നും ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്;
( ബി )
കൂളിമാട് പാലത്തിന് താഴെ പാര്‍ക്ക് സ്ഥാപിക്കുന്നത് സംബന്ധിച്ച പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കാമോ?
6584.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ - കുറ്റിപ്പുറം പാതയില്‍ കേച്ചേരി പുഴയ്ക്ക് കുറുകെയായി നിര്‍മ്മിച്ച പാലത്തിന്റെ എസ്റ്റിമേറ്റ് തുക എത്രയാണ്; പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത് എന്നാണ്;
( ബി )
പ്രസ്തുത പാലത്തിന് അപ്രോച്ച് റോഡില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത പാലത്തിന് അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
6585.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃപ്പൂണിത്തുറ മണ്ഡലത്തിലെ നെട്ടൂർ മാർക്കറ്റ് പാലം നിർമ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ നടപടി ഏത് ഘട്ടത്തിലാണെന്നും പ്രസ്തുത നടപടി എന്നത്തേയ്ക്ക് പൂർത്തിയാക്കുമെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പാലം നിർമ്മാണം എന്നത്തേക്ക് പൂർത്തിയാകുമെന്ന് വ്യക്തമാക്കാമോ?
6586.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍ നാല് റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിനായി കിഫ്ബി ധനസഹായത്തോടെ നടപടി സ്വീകരിച്ചു എങ്കിലും നിര്‍മ്മാണം ഇനിയും ആരംഭിക്കുവാന്‍ സാധിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
6587.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ മുദിയം പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആര്‍.എഫ്.ബി.) നിലവില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
കിഫ്ബിയില്‍ നിന്നും സാമ്പത്തികാനുമതി ലഭിച്ച സാഹചര്യത്തില്‍ പാലം നിര്‍മ്മാണത്തിനായി ഇനി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച വിശദാംശവും പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാനുള്ള പ്രവര്‍ത്തന കലണ്ടറും തയ്യാറാക്കുമോ; വ്യക്തമാക്കാമോ?
6588.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയിലെ പുന്നമടപ്പാലം, കോടതിപ്പാലം, മുപ്പാലം ഇവയുടെ നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതിയും പ്രസ്തുത പ്രവൃത്തികള്‍ക്കായി നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ?
6589.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പൊതുമരാമത്ത് വകുപ്പ് ബാലുശ്ശേരി മണ്ഡലത്തില്‍ പുതുതായി അനുവദിച്ച പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ; ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
ബാലുശ്ശേരി മണ്ഡലത്തില്‍ പുരോഗമിക്കുന്ന പ്രധാന പൊതുമരാമത്ത് പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്നും ഓരോ പ്രവൃത്തിയും എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാൻ സാധിക്കുമെന്നും വിശദമാക്കാമോ?
6590.
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ വി ജോയി
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്ത് 2024 മാര്‍ച്ച് 21 വരെയുളള കാലയളവില്‍ നിര്‍മ്മാണ ഉത്തരവ് നല്‍കിയ പദ്ധതികള്‍ക്ക് പാരിസ്ഥിതികാനുമതി വേണ്ടെന്ന ബഹു. സുപ്രീം കോടതിയുടെ ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത ഉത്തരവ് സംസ്ഥാനത്ത് നടന്നുവരുന്ന ഏതെല്ലാം പദ്ധതികള്‍ക്ക് ഗുണകരമാകുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
പ്രസ്തുത ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിലവിൽ നടന്നുവരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
6591.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ മണ്ഡലത്തിലെ ഭരണാനുമതി ലഭിച്ച പൊതുമരാമത്ത്‌ പ്രവൃത്തികളില്‍ നിര്‍മ്മാണം ആരംഭിക്കാത്ത പ്രവൃത്തികൾ ഏതെല്ലാമാണെന്നും നിര്‍മ്മാണം ആരംഭിക്കുവാൻ കഴിയാത്തതിന്റെ കാരണവും വ്യക്തമാക്കുമോ;
( ബി )
നിര്‍മ്മാണം ആരംഭിച്ചിട്ടും പൂര്‍ത്തീകരിക്കുവാൻ കാലതാമസം വരുന്ന പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും കാലതാമസം നേരിടുന്നതിന്റെ കാരണവും വ്യക്തമാക്കാമോ?
6592.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി, റീബില്‍ഡ് കേരള, കെ.എസ്.റ്റി.പി. എന്നീ പദ്ധതികള്‍ വഴി പൊതുമരാമത്ത് വകുപ്പില്‍ എത്ര കോടി രൂപയുടെ ഭരണാനുമതിയാണ് ഈ സര്‍ക്കാരിന്റെ കാലത്ത് നല്‍കിയതെന്ന് വിശദമാക്കാമോ;
( ബി )
ഇപ്രകാരം തൃശ്ശൂര്‍ ജില്ലയില്‍ എത്ര കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നല്‍കിയിട്ടുളളത്?
6593.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സർക്കാരിന്റെ കാലം മുതല്‍ നാളിതുവരെ സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പിന് ഇരുപത് ശതമാനം ടോക്കണ്‍ അനുവദിച്ച പ്രവൃത്തികളുടെ എണ്ണം വിഭാഗവും ജില്ലയും തിരിച്ച് നല്‍കുമോ;
( ബി )
മുന്‍ സർക്കാരിന്റെ കാലം മുതല്‍ നാളിതുവരെ സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പിന് നൂറ് രൂപ ടോക്കണ്‍ അനുവദിച്ച പ്രവൃത്തികളുടെ എണ്ണം അറിയിക്കാമോ;
( സി )
മേല്‍പ്പറഞ്ഞ രണ്ട് വിഭാഗങ്ങളിലെ പ്രവൃത്തികളില്‍ എത്ര എണ്ണത്തിന് മണ്ണ് പരിശോധന നടത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
( ഡി )
നൂറ് രൂപ (ടോക്കണ്‍) പദ്ധതി വിഹിതത്തോടെ അനുവദിച്ച എത്ര പ്രവൃത്തികള്‍ക്ക് മണ്ണ് പരിശോധനക്കായി തുക അനുവദിച്ചുവെന്ന് അറിയിക്കാമോ; ഈ ഇനത്തില്‍ ചെലവായ ആകെ തുക എത്രയെന്ന് അറിയിക്കാമോ;
( ഇ )
പ്രസ്തുത പദ്ധതി വിഹിതത്തോടെ അനുവദിച്ച എത്ര പ്രവൃത്തികള്‍ക്ക് മണ്ണ് പരിശോധന നടത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കാത്ത പ്രവൃത്തികളുടെ എണ്ണവും അറിയിക്കാമോ;
( എഫ് )
പ്രസ്തുത പദ്ധതി വിഹിതത്തോടെ അനുവദിച്ചതും തുടര്‍ നടപടികള്‍ സ്വീകരിക്കാത്തതുമായ എത്ര പ്രവൃത്തികള്‍ക്ക് മണ്ണ് പരിശോധന നടത്തിയെന്നും ഇതിനായി ചെലവാക്കിയ തുക എത്രയെന്നും അറിയിക്കാമോ; പ്രസ്തുത പദ്ധതി വിഹിതത്തോടെ അനുവദിച്ച പ്രവൃത്തികള്‍ക്ക് മണ്ണ് പരിശോധന നടത്തുന്നതിനായി അതാത് എം.എല്‍.എ. മാരുടെ പ്രയോറിറ്റി നല്‍കിക്കൊണ്ടുള്ള കത്ത് വാങ്ങിയിട്ടാണോ തുക അനുവദിക്കുന്നത്; ഇല്ലെങ്കില്‍ ആരുടെ ആവശ്യപ്രകാരമാണ് മണ്ണ് പരിശോധനക്കായി തുക അനുവദിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ജി )
പ്രസ്തുത പദ്ധതി വിഹിതത്തോടെ അനുവദിച്ച പ്രവൃത്തികള്‍ക്ക് യാതൊരു മാനദണ്ഡവും ഇല്ലാതെ ലക്ഷങ്ങള്‍ മുടക്കി മണ്ണ് പരിശോധന നടത്തുകയും തുടര്‍ നടപടികള്‍ സ്വീകരിക്കാതെയും സര്‍ക്കാരിന് ലക്ഷക്കണക്കിന് തുക നഷ്ടപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തു നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?
6594.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ വര്‍ഷം ഒറ്റപ്പാലം മണ്ഡലത്തിലെ ഏതെങ്കിലും പ്രവൃത്തികള്‍ക്കായി സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിനുള്ള നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ടോ;
( ബി )
ഇല്ലെങ്കില്‍ ഇതിനായി ഏതെങ്കിലും നിര്‍ദ്ദേശം തയ്യാറാക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
6595.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന് കീഴില്‍ നടപ്പാക്കുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ വലിയ നഷ്ടം സംഭവിക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ പ്രസ്തുത ഇനത്തിൽ എത്ര രൂപ നഷ്ടമുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; കൃത്യമായ സമയപരിധി ടെണ്ടറില്‍ തന്നെ ഉറപ്പുവരുത്തി പദ്ധതി പൂര്‍ത്തീകരണം കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമോ?
6596.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കരമന- വെള്ളറട റോഡ് നിര്‍മ്മാണ പദ്ധതി കിഫ്ബിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച നിര്‍ദ്ദേശം പരിഗണനയിലുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കാമോ?
6597.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃശ്ശൂർ ജില്ലയില്‍ എത്ര റോഡുകളുടെ നിർമ്മാണത്തിനായി ഫണ്ട് അനുവദിച്ചിട്ടുണ്ട് എന്ന് വിശദമാക്കാമോ; റോഡിന്റെ പേര്,അനുവദിച്ച തുക, നിർവ്വഹണ ഏജന്‍സി എന്നിവ വ്യക്തമാക്കാമോ?
6598.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട വടക്കാഞ്ചേരി ബൈപ്പാസിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ അലൈന്‍മെന്റിന്റെ വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെട്ട റെയില്‍വേ മേല്‍പ്പാലത്തിന്റെ ഡി.പി.ആര്‍. തയ്യാറാക്കാന്‍ ഏത് ഏജന്‍സിയെയാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെട്ട റെയില്‍വേ മേല്‍പ്പാലത്തിന്റെ സ്ഥലം റെയില്‍വേ നിര്‍ണ്ണയിച്ച് ലഭ്യമാക്കിയോ എന്ന് വ്യക്തമാക്കാമോ?
6599.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ കിഫ്ബി മുഖേന പൊതുമരാമത്ത് വകുപ്പ് എത്ര പദ്ധതികൾ നടപ്പാക്കി; എത്രയെണ്ണം പൂർത്തീകരിച്ചു; എത്രയെണ്ണം പൂർത്തീകരിക്കാനുണ്ട്; എത്ര പദ്ധതികൾ ഉപേക്ഷിച്ചു; വിശദാംശം സാമ്പത്തികവര്‍ഷം തിരിച്ച് വ്യക്തമാക്കുമോ?
6600.
ശ്രീ എം നൗഷാദ്
ശ്രീ എം രാജഗോപാലൻ
ശ്രീ. എച്ച്. സലാം
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ ഏതെല്ലാം ദേശീയപാത പദ്ധതികളുടെ നിര്‍മ്മാണം നടന്നു വരുന്നുണ്ടെന്നും അവയുടെ നിര്‍മ്മാണ പുരോഗതി എത്ര ശതമാനമാണെന്നും വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തെ വിവിധ ദേശീയപാത പദ്ധതികള്‍ക്കായി സ്ഥലം ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കിയിട്ടുള്ളത് തുക എത്രയാണെന്ന് അറിയിക്കുമോ;
( സി )
2011 മുതല്‍ 2016 വരെയുള്ള സര്‍ക്കാരിന്റെ കാലത്ത് എതെങ്കിലും ദേശീയപാതയുടെ സ്ഥലം ഏറ്റെടുക്കുന്നതിനായി നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ; എങ്കില്‍ എത്ര തുക വീതമെന്ന് അറിയിക്കാമോ; ദേശീയപാത പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമോ?
6601.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത 966 കോഴിക്കോട് - പാലക്കാട് ദേശീയ പാതയിൽ രാമനാട്ടുകര മുതൽ കുളത്തൂർ എയർപോർട്ട് ജംഗ്ഷൻവരെ നാലുവരിപ്പാതയാക്കുന്നതിന് സമർപ്പിക്കപ്പെട്ട പ്രൊജക്ട് റിപ്പോർട്ട് ഇപ്പോൾ ഏത് ഘട്ടത്തിലാണ്; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രൊജക്ടിന്റെ സ്ഥലമെടുപ്പും നിർമ്മാണ പ്രവൃത്തികളും എന്നത്തേക്ക് തുടങ്ങാൻ സാധിക്കുമെന്ന് വ്യക്തമാക്കുമോ?
6602.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.സി. റോഡിനു് സമാന്തരമായി തിരുവനന്തപുരം - കൊട്ടാരക്കര - കോട്ടയം - അങ്കമാലി വഴി ഗ്രീന്‍ ഫീല്‍ഡ് ഹൈവേ നിര്‍മ്മിക്കുന്നത് പരിഗണനയിലുണ്ടോ; എങ്കില്‍ പ്രസ്തുത പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമാണോ; ആണെങ്കില്‍ ഇതു സംബന്ധിച്ച് കേന്ദ്രവുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ടോ; എങ്കിൽ എഗ്രിമെന്റ് തീയതി സഹിതം വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം റോഡില്‍ അലൈന്‍മെന്റ് സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടോ; പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് എവിടെയെങ്കിലും പ്രോജക്ട് ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടോ; എങ്കിൽ ഓഫീസ് മേധാവിയുടെ തസ്തിക, ഓഫീസ് അഡ്രസ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം വ്യക്തമാക്കാമോ?
6603.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികൾക്കായി ഭൂമി ഏറ്റെടുക്കൽ നടപടികളിൽ റിക്യുസിഷൻ അതോറിറ്റിയായ പൊതുമരാമത്ത് വകുപ്പ്, ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് അലൈൻമെന്റ് കല്ലുകൾ സ്ഥാപിക്കുന്നതിന് സർവെ ജോലികൾ ആരംഭിക്കുകയും പിന്നീട് ഭൂമി ഏറ്റെടുക്കൽ നടപടിക്ക് വേണ്ടി സർവെ സബ്ബ് ഡിവിഷൻ സ്കെച്ചുകൾ തയ്യാറാക്കുന്നതിന് സർവെ ഡിപ്പാർട്ട്മെന്റെ് മുഖേന സർവെ ചെയ്യുന്നതും മൂലം ഭൂമി ഏറ്റെടുക്കൽ നടപടികളിൽ രണ്ട് ഘട്ടങ്ങളിലായി സർവെ ജോലികൾ ചെയ്യേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടി ഈ രണ്ടു ജോലികളും ഒരൊറ്റ സർവെ വിഭാഗത്തിനെക്കൊണ്ട് ചെയ്യിക്കുന്നതിനു നടപടി സ്വീകരിയ്ക്കുമോയെന്ന് വ്യക്തമാക്കുമോ;
( ബി )
രണ്ട് ഘട്ടങ്ങളിലായി രണ്ട് വിഭാഗം സർവെയർമാർ സർവെ ജോലികൾ ചെയ്യുന്നത് തുടർ നടപടികൾക്ക് കാലതാമസവും തടസ്സവും സൃഷ്ടിക്കുന്നതിനാൽ ഈ രണ്ടു സർവെകളും ഒരു വകുപ്പിനു നൽകി ഭൂമി ഏറ്റെടുക്കൽ സുഗമമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
6604.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസ് ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ച 2021 നവംബർ ഒന്ന് മുതൽ ഇന്നേവരെ എത്ര കോടി രൂപയുടെ വരുമാനമാണ് ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
6605.
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തടസരഹിതമായ ഗതാഗതം ഉറപ്പാക്കുന്നതിന് വേണ്ടി ശാസ്ത്രീയ സംവിധാനങ്ങൾ ഉറപ്പാക്കേണ്ട സാഹചര്യം പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
അപകടസാധ്യത കൂടിയ പ്രധാന ജംഗ്ഷനുകളിലെ ഗതാഗതം സുഗമവും അപകടരഹിതവുമാക്കുന്നതിന് മേൽപ്പാലങ്ങളും ബൈപാസുകളും നിർമ്മിക്കുന്നതോടൊപ്പം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ട്രാഫിക് സംവിധാനങ്ങളും ഉറപ്പാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കുമോ;
( സി )
കിഫ്‌ബിയുടെ ധനസഹായത്തോടെ സംസ്ഥാനത്തെ ഇരുപത്തി ഒന്ന് പ്രധാന ജംഗ്ഷനുകളിലെ ഗതാഗതവും ട്രാഫിക് സംവിധാനവും നവീകരിക്കുന്നതിനുള്ള പദ്ധതിയുടെ പുരോഗതി വിശദീകരിക്കുമോ;
( ഡി )
അപകട സാധ്യത കൂടിയ ജംഗ്ഷനുകൾ നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകമാനമുള്ള പ്രധാന റോഡുകളെ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദീകരിക്കുമോ?
6606.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നശേഷം പാലക്കാട് ജില്ലയില്‍ നബാര്‍ഡ് ഫണ്ടിലുള്‍പ്പെടുത്തി അനുവദിച്ച പൊതുമരാമത്ത് പ്രവൃത്തികള്‍ ഏതെല്ലാം; വിശദാംശം നല്‍കാമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും അവയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കുമോ?
6607.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളുടെയും ദേശീയപാതകളുടെയും പുറമ്പോക്കുഭൂമി കയ്യേറിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതുമൂലം തുടര്‍വികസനങ്ങള്‍ തടസ്സപ്പെടുന്നതും നിരവധി അപകടങ്ങള്‍ ഉണ്ടാകുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കയ്യേറ്റങ്ങള്‍ ഒഴിവാക്കി ഭൂമി തിരിച്ചുപിടിക്കുന്നതിനും അതിരുകള്‍ കൃത്യമായി കല്ലിട്ട് നിജപ്പെടുത്തുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
ഈ സർക്കാരിന്റെ കാലയളവിൽ നാളിതുവരെ ഇപ്രകാരം എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു; വിശദാംശം ജില്ല തിരിച്ച് വ്യക്തമാക്കുമോ?
6608.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരാറുകാര്‍ പൊതുമരാമത്ത് പ്രവൃത്തികള്‍ നീട്ടി കൊണ്ടുപോവുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇപ്രകാരം പ്രവൃത്തികള്‍ നീട്ടിക്കൊണ്ടുപോകുന്ന കരാറുകാരെ നിശ്ചിത കാലത്തേയ്ക്ക് ടെണ്ടര്‍ നടപടിയില്‍ പങ്കെടുപ്പിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമോ;
( ബി )
കാലാവധി കഴിഞ്ഞിട്ടും പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാത്ത കരാറുകാര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?
6609.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മധ്യ തിരുവിതാംകൂറിലെ വിവിധ വള്ളംകളികളെ കോർത്തിണക്കി രാജ്യാന്തര തലത്തിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ആലപ്പുഴയിലെ പ്രത്യേകിച്ച് കുട്ടനാട്ടിലെ വിവിധ വള്ളംകളികളെയും ആറന്മുള വള്ളംകളിയെയും കൂടുതൽ ആകർഷകമാക്കുന്നതിന് എന്തെല്ലാം പുതിയ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
ടൂറിസം വകുപ്പിന്റെ കൂടുതൽ ഗ്രാന്റുകൾ ലഭ്യമാക്കിക്കൊണ്ട് പ്രസ്തുത വള്ളംകളികളെ ആകർഷകമാക്കുന്നതിനു നടപടികൾ സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
6610.
ഡോ. കെ. ടി. ജലീൽ
ശ്രീ എം രാജഗോപാലൻ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഒരു ഓള്‍സീസൺ ടൂറിസം ഹബ്ബായി രൂപപ്പെടുത്തുന്നതിന് കേരളത്തിന്റെ ആകർഷകമായ കാലാവസ്ഥാ വൈവിധ്യം എങ്ങനെ ഉപയോഗപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
വിവിധ കാലാവസ്ഥയില്‍ വിവിധ ഭൂപ്രകൃതികളെ ഉപയോഗിക്കാന്‍ കഴിയാവുന്ന തരത്തില്‍ എന്തെല്ലാം പദ്ധതികളാണ് ടൂറിസം മേഖലയില്‍ നടപ്പിലാക്കിയിട്ടുള്ളത്; വ്യക്തമാക്കുമോ?
6611.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സംരംഭകര്‍ക്കും സ്റ്റേക്ക് ഹോള്‍ഡേഴ്സിനും ടൂറിസം മേഖലയിലെ മാറ്റങ്ങള്‍ പരിചയപ്പെടുത്തുന്നതിന് ഒരു സ്ഥിര സംവിധാനം ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
സ്റ്റേക്ക് ഹോള്‍ഡര്‍മാര്‍ നേരിടുന്ന വെല്ലുവിളികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി ജില്ലാ തലങ്ങളിലും സംസ്ഥാന തലങ്ങളിലും സെല്ലുകള്‍ രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
വേനല്‍ക്കാല സമയത്ത് ഗള്‍ഫ്‌ രാജ്യങ്ങളിലെ വിനോദസഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നതിനായി ഇന്നോവേറ്റിവ് മാര്‍ക്കറ്റിംഗ് കാമ്പയ്ന്‍ നടന്നുവരുന്നുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത കാമ്പയ്ന്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എപ്രകാരമാണെന്ന് വെളിപ്പെടുത്താമോ?
6612.
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിനോദസഞ്ചാര മേഖലയെ ജനപങ്കാളിത്തത്തോടെ മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകൾ പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വിനോദസഞ്ചാര വികസനത്തിന് എല്ലാ മേഖലയിലുമുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തി സഞ്ചാരികൾക്ക് കൂടുതൽ ഇഷ്ടപ്പെടുന്ന പുതിയ ഇടങ്ങൾ കണ്ടെത്തുന്നതിനുവേണ്ടി ടൂറിസം ഗ്രാമസഭകൾ സംഘടിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
നഗര-ഗ്രാമ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ ഓരോ പ്രദേശത്തിന്റെയും വിനോദസഞ്ചാര സാധ്യതകൾ സംബന്ധിച്ച് വിവരശേഖരണം നടത്തുന്നതിന് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കുമോ;
( ഡി )
അറിയപ്പെടാത്ത സ്ഥലങ്ങളിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി കൂടുതൽ നിക്ഷേപ സാധ്യത ഒരുക്കുന്നതിന് ഈ സംരംഭം സഹായകമാകുമോ; വിശദമാക്കുമോ?
6613.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര മേഖലയിലെ പുത്തൻ പ്രവണതകളും ആകർഷണങ്ങളും സംരംഭകർക്ക് പരിചയപ്പെടുത്തുന്നതിനായി ഇൻഡസ്ട്രി കണക്ട് എന്ന സംവിധാനം രൂപീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ;
( ബി )
ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര തലത്തിൽ മാർക്കറ്റിംഗ് കാമ്പയിൻ നടത്തുവാൻ തീരുമാനിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( സി )
സംസ്ഥാനത്ത് സംഘടിപ്പിച്ച ടൂറിസം നിക്ഷേപക സംഗമത്തിന്റെ ഭാഗമായി നടപ്പാക്കുവാൻ ധാരണയായിട്ടുള്ള പ്രധാന പദ്ധതികൾ ഏതൊക്കെ; വിശദമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതികളില്‍ ഏതെങ്കിലും ആരംഭിക്കുവാൻ സാധിച്ചിട്ടുണ്ടോ; വിശദീകരിക്കുമോ?
6614.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നമ്പികുളം ഇക്കോ ടൂറിസം പദ്ധതി പൂര്‍ത്തീകരിക്കുന്നതിനായി ഫണ്ട് അനുവദിച്ചിട്ടും പ്രവൃത്തി ആരംഭിക്കുന്നതില്‍ കാലതാമസം വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പദ്ധതി എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്; വിശദമാക്കാമോ?
6615.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ മണ്ഡലത്തില്‍ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ അരുവിക്കച്ചാല്‍ ടൂറിസം കേന്ദ്രത്തിൽ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി അപകടരഹിതമാക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള എസ്റ്റിമേറ്റ് പ്രകാരമുള്ള 43 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി നല്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
6616.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജില്ലാ നിര്‍മ്മിതി കേന്ദ്രത്തെ നിര്‍വ്വഹണ ഏജന്‍സിയായി ചുമതലപ്പെടുത്തിയ വര്‍ക്കല ബീച്ച് സൗന്ദര്യവത്കരണത്തിന്റെ പ്രവൃത്തി ആരംഭിക്കുന്നതിലേക്ക് അഡ്വാന്‍സ് ഫണ്ട് ആവശ്യപ്പെട്ട് ജില്ലാ നിര്‍മ്മിതി കേന്ദ്രം ടൂറിസം വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആയത് അനുവദിച്ച് നല്കുന്നതിനുളള തടസ്സമെന്തെന്ന് വിശദമാക്കാമോ?
6617.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി ടൂറിസം വകുപ്പ് അട്ടിമറിക്കുകയാണെന്ന സ്ഥലം എം.എൽ.എ. യുടെ ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത് എന്നാണെന്ന് വ്യക്തമാക്കുമോ; വർക് ഓർഡർ നൽകിയത് എന്നാണെന്നും എസ്.പി.വി. ആയി നിയോഗിച്ചത് ഏത് സ്ഥാപനത്തെ ആണെന്നും കരാർ നൽകിയത് ഏത് സ്ഥാപനത്തിനാണെന്നും വിശദമാക്കുമോ;
( സി )
എസ്.പി.വി. യും കരാറുകാരനും ടൂറിസം വകുപ്പും തമ്മിൽ കരാറിൽ ഏർപ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ; കരാർ ഒപ്പിടുന്ന കാര്യത്തിൽ മുഖ്യമന്ത്രി എന്തെങ്കിലും നിർദ്ദേശം നൽകിയിരുന്നോയെന്നും അത് ടൂറിസം വകുപ്പ് പാലിച്ചിട്ടുണ്ടോ എന്നുമുള്ള വിശദാംശം നൽകുമോ;
( ഡി )
പ്രസ്തുത പദ്ധതിയെക്കുറിച്ച് പഠിക്കുന്നതിനായി ടൂറിസം വകുപ്പ് കൺസൾട്ടൻസിയെ നിയോഗിച്ചിട്ടുണ്ടോ; എങ്കിൽ ഏതു സാഹചര്യത്തിലാണ് കൺസൾട്ടൻസിയെ നിയോഗിച്ചത്; ഇത് സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ; എത്ര രൂപയാണ് പ്രതിഫലം നൽകിയത്; വ്യക്തമാക്കുമോ;
( ഇ )
2022-ൽ തെരഞ്ഞെടുത്ത കരാർ കമ്പനി നാളിതുവരെ ബാങ്ക് ഗ്യാരണ്ടി അടക്കം എത്ര രൂപ ഈ പദ്ധതിക്ക് ചെലവഴിച്ചിട്ടുണ്ടെന്നും ഏതൊക്കെ ഇനത്തിലാണ് ചെലവഴിച്ചതെന്നും വ്യക്തമാക്കുമോ; കരാറുകാരനുമായി മേല്പറഞ്ഞ രീതിയിൽ കരാർ ഒപ്പിടുന്നതിന് ടൂറിസം വകുപ്പിന് നിലവിലുള്ള തടസ്സങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
6618.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വാമനപുരം മണ്ഡലത്തില്‍ കല്ലറ പഞ്ചായത്തില്‍ അരുവിപ്പുറം ടൂറിസം പദ്ധതി നടപ്പാക്കുന്നതിനായി സ.ഉ. (സാധാ)/94/2020/ടൂറിസം തീയതി 19.02.2020 പ്രകാരമുളള ഉത്തരവിന്‍ പ്രകാരം പദ്ധതി നടപ്പാക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് എത്ര തുകയാണ് അനുവദിച്ചിട്ടുളളതെന്നും നിര്‍വഹണ ഏജന്‍സി, കരാര്‍ ഏറ്റെടുത്ത ഏജന്‍സി എന്നിവരുടെ വിവരങ്ങളും ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി എന്ന് പൂര്‍ത്തിയാക്കാനാകും എന്ന് അറിയിക്കാമോ?
6619.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാരത്തിന് അനന്തസാധ്യതകളുള്ള കക്കാടംപൊയില്‍ പ്രദേശത്തെ ടൂറിസം വില്ലേജ് ആയി വികസിപ്പിക്കുന്നതിന് പദ്ധതികള്‍ രൂപകല്പന ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
വിശദമായ പഠനത്തിനും പദ്ധതി രൂപീകരണത്തിനുമായി ഏജന്‍സിയെ ചുമതലപ്പെടുത്തുമോയെന്ന് വ്യക്തമാക്കുമോ;
( സി )
കക്കാടംപൊയില്‍ പ്രദേശത്തെ ബോട്ട് ഇന്‍ ലാന്‍ഡ് ആയ ഭൂമി പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
6620.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വണ്ടൂര്‍ നിയോജകമണ്ഡലത്തിലെ വാണിയമ്പലത്ത് ടൂറിസം വകുപ്പ് പ്രവൃത്തി പൂര്‍ത്തീകരിച്ച വാണിയമ്പലം ടൗണ്‍ സ്ക്വയര്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ എന്തൊക്കെയാണ് ; വിശദാംശം ലഭ്യമാക്കാമോ ;
( ബി )
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് എന്നത്തേയ്ക്ക് പ്രസ്തുത ടൗണ്‍ സ്ക്വയര്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
6621.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ടൂറിസം വകുപ്പ് മുഖേന മണ്ണാർക്കാട് താലൂക്കിലെ പാത്രക്കടവ് പ്രദേശത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കുരുത്തിച്ചാൽ വിനോദസഞ്ചാര  പദ്ധതിയുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിലുള്ള കാലതാമസത്തിന് സർക്കാറിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധി കാരണമായിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ?
6622.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ഏറ്റവും പുരാതനമായ ചമ്പക്കുളം മൂലം വള്ളംകളിക്ക് സർക്കാർ കൂടുതൽ ഗ്രാന്റുകൾ നൽകുന്നതിന് നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ;
( ബി )
ചമ്പക്കുളം മൂലം വള്ളംകളിയുടെ ഭാഗമായുള്ള ടൂറിസത്തിന്റെ അനന്തസാധ്യതകൾ വിളിച്ചോതുന്ന പരസ്യപ്രചാരണം രാജ്യത്തും അന്തർദേശീയ തലത്തിലും നടത്തുന്നതിന് നടപടികൾ സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
6623.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള എരുമേലി പിൽഗ്രിം അമിനിറ്റി സെന്ററിന്റെ രണ്ടാംഘട്ട നവീകരണ പ്രവൃത്തികള്‍ക്കായി തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള 1 കോടി 50 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
6624.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം മണ്ഡലത്തിലെ മുനക്കൽ ബീച്ചിൽ റസ്റ്റ് ഹൗസ് പണിയുകയാണെങ്കിൽ ഇത് ടൂറിസത്തെയും മറ്റു സാധ്യതകളെയും വലിയ രീതിയിൽ സ്വാധീനിക്കുമെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കുമോ;
( ബി )
മുനക്കൽ ബീച്ചിൽ സ്പോർട്സ് ടൂറിസവുമായി ബന്ധപ്പെട്ട് എന്തെല്ലാം പ്രവർത്തനങ്ങളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്; ഇതിന് ആവശ്യമായ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അറിയിക്കുമോ;
( സി )
അഴീക്കോട് മുനക്കൽ ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് അനുവദിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്;
( ഡി )
സാംസ്കാരിക വകുപ്പുമായി ചേർന്ന് മണ്ഡലത്തിലെ അഴീക്കോട് മുനക്കൽ ബീച്ചിൽ ഈ വർഷം മുനക്കൽ ഫെസ്റ്റിവൽ നടത്തുന്നതുമായി ബന്ധപ്പെട്ട് വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കുമോ?
6625.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽ വാഴാനി മ്യൂസിക്കല്‍ ഫൗണ്ടന്‍ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
6626.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024ലെ ചാമ്പ്യൻസ് ബോട്ട് ലീഗുമായി ബന്ധപ്പെട്ട് എന്തൊക്കെ നടപടിക്രമങ്ങൾ നാളിതുവരെ സ്വീകരിച്ചു; വിശദമാക്കാമോ;
( ബി )
2023 ലെ ചാമ്പ്യൻസ് ബോട്ട് ലീഗുമായി ബന്ധപ്പെട്ട എല്ലാ വള്ളങ്ങൾക്കും സാമ്പത്തിക സഹായങ്ങൾ കൊടുത്തു കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ;
( സി )
വള്ളംകളി മത്സരത്തിൽ എത്തുന്ന കായിക താരങ്ങളുടെ സുരക്ഷിതത്വത്തിനായി എത്ര തുകയാണ് ഇൻഷുറൻസ് ചെയ്തിട്ടുള്ളത്;
( ഡി )
വള്ളംകളി കായിക താരങ്ങളിൽ ചിലർക്ക് നീന്തൽ അറിയില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; അത് പരിശോധിക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( ഇ )
വള്ളംകളി താരങ്ങളെ ക്രിമനലുകൾ ആക്രമിച്ചു പരിക്കേൽപ്പിക്കുന്നത് സ്ഥിരമാകുന്ന സാഹചര്യത്തിൽ കായിക താരങ്ങൾക്ക് സംരക്ഷണം നൽകാൻ വേണ്ടി എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
6627.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീമതി കെ. കെ. രമ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആക്കുളം കായലിന്റെ സമഗ്രവികസനത്തിനായി ഏതു സ്ഥാപനത്തിനാണ് കരാർ നൽകിയതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത കരാറിലെ വ്യവസ്ഥകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
കരാർ പ്രകാരം പ്രവൃത്തി പൂർത്തീകരിക്കേണ്ടത് എന്നാണ് എന്നും അപ്രകാരം പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ?
6628.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. ടി. സിദ്ദിഖ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആക്കുളം കായലിന്റെ സമഗ്ര വികസനത്തിനായി എത്ര കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി എന്നാണ് ആരംഭിച്ചതെന്നും എന്നത്തേക്ക് പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി കാലതാമസമില്ലാതെ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കുമോ?
6629.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചരിത്രപ്രസിദ്ധമായ ഉത്രാടം തിരുനാൾ പമ്പ ജലമേളയുടെ നടത്തിപ്പ് സുഗമമാക്കുന്നതിന് സർക്കാർതലത്തിൽ കൂടുതൽ ഗ്രാന്റുകൾ നൽകുന്നതിന് നടപടികൾ സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
മാമൻ മാപ്പിള ട്രോഫിക്കായുള്ള ഉത്രാടം തിരുനാൾ പമ്പ ജലമേള വിനോദസഞ്ചാരികളെ ആകർഷിക്കത്തക്ക തരത്തിൽ കൂടുതൽ ജനകീയമാക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ;
( സി )
ഈ ജലമേളയ്ക്ക് കേന്ദ്ര ടൂറിസം വകുപ്പിന്റെ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
6630.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് മണ്ഡലത്തിൽ കഴിഞ്ഞ പതിനഞ്ച് വർഷത്തിനുളളിൽ വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ നടപ്പിലാക്കിയ പദ്ധതികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ ഏതെങ്കിലും പുതിയ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ അതുമായി ബന്ധപ്പെട്ട് നടത്തിയ ആലോചനകളെക്കുറിച്ചും തീരുമാനങ്ങളെക്കുറിച്ചും വിശദമാക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തിൽ നടപ്പിലാക്കുവാൻ ഉദ്ദേശിച്ചിരുന്നതും തുറമുഖ വകുപ്പുമായി ബന്ധപ്പെട്ടതുമായ ബൃഹത്തായ ടൂറിസം പദ്ധതി സംബന്ധിച്ച് ചേർന്ന യോഗത്തിൽ തുറമുഖ വകുപ്പ് മന്ത്രിയുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥൻമാരുടെയും സാന്നിദ്ധ്യത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രസന്റേഷൻ നടത്തിയിരുന്നോ; എങ്കിൽ അത്‌ സംബന്ധിച്ച തുടർനടപടികൾ വിശദമാക്കാമോ?
6631.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിൽ നടന്നുവരുന്ന മലനാട്-മലബാർ റിവർ ക്രൂയിസ് പദ്ധതി പ്രവർത്തനത്തിന്റെ പുരോഗതി അറിയിക്കാമോ; വിശദമാക്കാമോ?
6632.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ ടൂറിസം വികസന സാധ്യതകളെ പൂർണ്ണമായി പ്രയോജനപ്പെടുത്തിക്കൊണ്ട് വിനോദസഞ്ചാര മേഖലയില്‍ നിന്ന് സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 10% സമാഹരിക്കുന്നതിന് ലക്ഷ്യമിടുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഗ്രാമീണ തൊഴില്‍ മേഖലയുടെ മുഖ്യ സ്രോതസ്സാക്കി വിനോദസഞ്ചാര മേഖലയെ ഉയർത്തുന്നതിനുവേണ്ടി നടപ്പിലാക്കുന്ന പ്രവർത്തനങ്ങള്‍ വിശദമാക്കുമോ?
6633.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർക്ക് ഔദ്യോഗിക വാഹനം നൽകുന്നത് ടൂറിസം വകുപ്പാണോ; ഇവരുടെ ഓഫീസിലെ മറ്റേതെങ്കിലും ഉദ്യോഗസ്ഥർക്ക് വകുപ്പ് വാഹനം നൽകിയിട്ടുണ്ടോ; എങ്കിൽ ആർക്കെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ഏതെല്ലാം പ്രൈവറ്റ് സെക്രട്ടറിമാർക്ക് വകുപ്പ് വാഹനം നൽകിയിട്ടുണ്ടെന്നും പ്രൈവറ്റ് സെക്രട്ടറിയേക്കാൾ താഴ്ന്ന തസ്തികയിലുള്ളവർക്ക് പ്രസ്തുത ഓഫീസുകളിൽ വാഹനം നൽകിയിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ?
6634.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായങ്ങള്‍ക്ക് അനുവ‌‌ദനീയമായ എന്തെല്ലാം ആനുകൂല്യങ്ങള്‍ നിലവില്‍ ടൂറിസം സംരംഭങ്ങള്‍ക്ക് നല്‍കി വരുന്നുണ്ട്; വ്യക്തമാക്കുമോ;
( ബി )
ടുറിസം വ്യവസായ സംരംഭകർക്ക് നൽകുന്ന ഇൻവെസ്റ്റ്മെന്റ് സബ്‌സിഡിയുടെ വിശദാംശം വ്യക്തമാക്കുമോ; ഈ ഇനത്തിൽ ഈ സർക്കാരിന്റെ കാലയളവിൽ എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും ഏതൊക്കെ സംരംഭങ്ങൾക്കുമെന്നുമുള്ള വിശദാംശം നൽകുമോ?
6635.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട സാധ്യതകളും പ്രശ്നങ്ങളും സമഗ്രമായി വിലയിരുത്തി വിനോദസഞ്ചാര വികസനത്തിനായി ഒരു പുതിയ നയസമീപനം സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
വിനോദസഞ്ചാര വികസനത്തില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുവേണ്ടി നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശം വ്യക്തമാക്കുമോ?
6636.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചരിത്രപ്രസിദ്ധമായ നെഹ്റുട്രോഫി വള്ളംകളി കൂടുതൽ ജനകീയമാക്കാൻ സ്വീകരിച്ചു വരുന്ന നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വള്ളംകളിയുടെ പ്രാധാന്യം മനസ്സിലാക്കി ഇതിന് കൂടുതൽ സർക്കാർ ഗ്രാന്റ് നൽകുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കുന്ന വള്ളങ്ങൾക്ക് ഗ്രാന്റ് തുക ഉയർത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
6637.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. ടി. സിദ്ദിഖ്
ശ്രീമതി കെ. കെ. രമ
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിദേശികൾ ഉൾപ്പെടെയുള്ളവർക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങൾ തടയാൻ വകുപ്പ് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
വയനാട് തിരുനെല്ലിയിൽ വിദേശ വനിതയെ സ്വകാര്യ റിസോർട്ട് ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി ഉയർന്നത് വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
സമാനമായ സംഭവങ്ങൾ ഇല്ലാതാക്കാൻ വിനോദസഞ്ചാര വകുപ്പ് നടത്തുന്ന ഇടപെടൽ വിശദമാക്കാമോ?
6638.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീമതി ഒ എസ് അംബിക
ശ്രീമതി ദെലീമ
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ത്രീ സൗഹൃദ ടൂറിസം പദ്ധതിയുടെ ഭാഗമായി ടൂര്‍ കമ്പനികള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത ലക്ഷ്യം മുന്‍നിര്‍ത്തി വനിതാ ക്ലബ്ബുകള്‍ രൂപീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ?
6639.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിനോദസഞ്ചാരമേഖലയിൽ എത്ര ഗ്ലാസ് ബ്രിഡ്ജുകൾ നിലവിലുണ്ട്; വിനോദസഞ്ചാര വകുപ്പിനുകീഴിൽ നിലവിലുള്ളത് എത്ര; സ്വകാര്യമേഖലയിൽ വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുന്നവ എത്ര; എവിടെയെല്ലാമാണ് ഓരോന്നും നിലവിലുള്ളത്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
വിനോദസഞ്ചാര വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ഗ്ലാസ് ബ്രിഡ്ജുകളിൽ പ്രവേശനത്തിന് ഈടാക്കിവരുന്ന ഫീസ് ഓരോയിടത്തും എത്രയാണ്; സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഗ്ലാസ് ബ്രിഡ്ജുകളിൽ ഓരോയിടത്തെയും പ്രവേശന നിരക്ക് എത്രയാണ്; വിശദാംശം ലഭ്യമാക്കുമോ;
( സി )
ഗ്ലാസ് ബ്രിഡ്ജുകളിൽ ഒരേസമയം പ്രവേശിക്കാവുന്ന വിനോദസഞ്ചാരികളുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ ഇത് പ്രദർശിപ്പിക്കുന്ന ബോർഡുകൾ ഇവയുടെ പ്രവേശന കവാടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ആയതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ഡി )
ഒരേസമയം നിയന്ത്രണമില്ലാതെ വിനോദസഞ്ചാരികളെ ഗ്ലാസ് ബ്രിഡ്ജുകളിൽ പ്രവേശിപ്പിക്കുന്നതായും ഇതുമൂലം അപകടസാധ്യത നിലനിൽക്കുന്നതായുമുള്ള സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ മതിയായ സുരക്ഷിതത്വം ഗ്ലാസ് ബ്രിഡ്ജുകളിൽ പ്രവേശിക്കുന്ന വിനോദസഞ്ചാരികൾക്ക് ഉറപ്പുവരുത്തുമോ; വിശദമാക്കാമോ?
6640.
ഡോ. എം. കെ. മുനീർ
ശ്രീ. പി. കെ. ബഷീർ
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആ ​ഗോളതലത്തിൽ കഴിവുളള ടൂറിസം ​പ്രൊഫഷണലുകളെ വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകത പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
6641.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ എത്ര തുക ഏതൊക്കെ ഇനത്തിൽ ചെലവഴിച്ചു; വിശദാംശം സാമ്പത്തികവര്‍ഷം അടിസ്ഥാനത്തിൽ ലഭ്യമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.