UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
6642.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചരിത്ര സത്യങ്ങളെ തമസ്കരിക്കാനുള്ള കേന്ദ്രസർക്കാറിന്റെ നിലപാടുകള്‍ക്കെതിരെ എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം പഠിപ്പിക്കുന്നതിൽ നിന്നും സംസ്ഥാനത്തെ വിദ്യാലയങ്ങളെ ഒഴിവാക്കുന്നതിന് എന്തെങ്കിലും നീക്കങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അത് തടയുവാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
6643.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഏകീകരണത്തിന്റെ ഭാഗമായി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ഏകീകരണത്തിന്റെ ഭാഗമായി വി.എച്ച്.എസ്.ഇ. വിഭാഗത്തിലെ അഡ്മിഷനില്‍ മാറ്റമുണ്ടാകുമോ; വിശദമാക്കാമോ;
( സി )
ഏകീകരണത്തിന്റെ ഭാഗമായി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ വിവിധ തസ്തികകളില്‍ പുനര്‍ വിന്യാസം അടക്കം എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാകുമോ; വിശദമാക്കാമോ?
6644.
ശ്രീ ജി എസ് ജയലാൽ
ശ്രീമതി സി. കെ. ആശ
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ അടുത്തകാലത്തായി നേടിയെടുത്ത മികവുകൾ നിലനിർത്തുന്നതിനും പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ കൂടുതൽ കർമ്മോന്മുഖമായി മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി പൊതുവിദ്യാലയങ്ങളിലെ അധ്യയന ദിനങ്ങൾ വർദ്ധിപ്പിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കുമോ;
( ബി )
പൊതുവിദ്യാലയങ്ങളിൽ 220 അധ്യയന ദിനങ്ങൾ ഉറപ്പാക്കുന്നതിന് വേണ്ടി അധ്യാപക സംഘടനകളുമായി ആശയവിനിമയം നടത്തി സമവായത്തിൽ എത്തുന്നതിന് കഴിഞ്ഞിട്ടുണ്ടോ; വിശദീകരിക്കുമോ;
( സി )
പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്ന വിഷയങ്ങൾക്ക് ഉപരിയായി പ്രാദേശിക പ്രാധാന്യമുള്ള തൊഴിലുകൾ, കലകൾ, കൃഷിരീതികൾ തുടങ്ങിയവ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിന് അധികമായി ലഭിക്കുന്ന അധ്യയന ദിനങ്ങൾ പ്രയോജനപ്പെടുത്തുമോ; വിശദീകരിക്കുമോ;
( ഡി )
അധ്യയന ദിനങ്ങൾ വർദ്ധിപ്പിക്കുന്നതോടൊപ്പം കുട്ടികളുടെ മാനസികോല്ലാസത്തിനും സ്വതസിദ്ധമായ അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതികൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമോ; വിശദീകരിക്കുമോ?
6645.
ശ്രീ. പി. വി. അൻവർ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വയനാട് ജില്ലയില്‍ ആദിവാസി വിഭാഗങ്ങള്‍ക്കായി പ്രത്യേക സാക്ഷരതാ പദ്ധതി നിലവിലുണ്ടോ; പ്രസ്തുത പദ്ധതിയിലൂടെ വയനാട് ജില്ലയിലെ ആദിവാസി സമൂഹത്തിന്റെ താഴ്ന്ന സാക്ഷരതാ നിരക്ക് ഉയര്‍ത്തിക്കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
അട്ടപ്പാടി ആദിവാസി സാക്ഷരത തുല്യതാ പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ; ഈ മേഖലയിലെ പ്രേരക്‌മാരുടെയും ഇന്‍സ്ട്രക്ടര്‍മാരുടെയും സേവന വേതന കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനങ്ങള്‍ കെെക്കൊണ്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതി
6646.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതി, പ്രിസം പദ്ധതി എന്നിവ തകർക്കുന്നതിനുള്ള ഇടപെടല്‍ സർക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ആയതിന് എതിരെ എന്തു നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?
ആലപ്പുഴ മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
6647.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില്‍ ഉള്‍പ്പെടുത്തിയ സ്കൂളുകളില്‍ കെട്ടിടം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കാത്ത എത്ര സ്കൂളുകളുണ്ട്; ഇവയ്ക്ക് ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ?
പ്ലസ് വൺ അഡ്മിഷൻ ലഭിക്കാത്ത കുട്ടികള്‍
6648.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്‌ഥാനത്ത് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച എത്ര കുട്ടികൾക്ക് നാളിതുവരെ പ്ലസ് വൺ അഡ്മിഷൻ ലഭിച്ചിട്ടില്ല എന്ന് വിദ്യാഭ്യാസ ജില്ല തിരിച്ച് വിശദാംശം ലഭ്യമാക്കുമോ;
( ബി )
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിട്ടും സ്വന്തം താലൂക്കിലെ സ്കൂളില്‍ അഡ്മിഷൻ ലഭിക്കാത്ത എത്ര കുട്ടികളുണ്ട്; വിദ്യാഭ്യാസ ജില്ല തിരിച്ച് വിശദാംശം വ്യക്തമാക്കുമോ;
( സി )
ഇത്തരം കുട്ടികളിൽ താല്പര്യമുള്ളവർക്ക് സ്വന്തം താലൂക്കിലെ സ്കൂളിലേക്ക് മാറുന്നതിന് അവസരം നൽകുമോ; വിശദാംശം നല്‍കാമോ?
പൊതു വിദ്യാഭ്യാസ വകുപ്പിലെ ഏകീകരണം
6649.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ ഏകീകരണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വിശദമാക്കാമോ;
( ബി )
പൊതുവിദ്യാഭ്യാസ ഏകീകരണവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടോ; പ്രസ്തുത റിപ്പോർട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
പൊതുവിദ്യാഭ്യാസം ഏകീകരിച്ചതിന്റെ ഭാഗമായ ഓഫീസ് സംവിധാനങ്ങൾ ഈ വർഷം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ മേൽനടപടികളുടെ നിലവിലുള്ള അവസ്ഥ വിശദമാക്കാമോ?
6650.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഈ വര്‍ഷം ഓരോ ജില്ലയിലും എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിയ കുട്ടികളുടെ ജില്ലകൾ തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
6651.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എയ്ഡഡ്, അണ്‍ എയ്ഡഡ് ഉള്‍പ്പെടെയുള്ള വിവിധ സ്കൂളുകളില്‍ പല രീതിയില്‍ പി.ടി.എ. ഫണ്ടിന്റെ നിര്‍ബന്ധിത പിരിവ് നടത്തുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പിരിവ് ഏകീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
പി.ടി.എ. ഫണ്ടിന് നിലവില്‍ ഓഡിറ്റിംഗ് നടത്തുന്നുണ്ടോ; ഇല്ലെങ്കില്‍ ഇത്തരം ഫണ്ടിന്റെ ഓഡിറ്റിംഗ് നടത്തി പ്രസ്തുത ഫണ്ടുപയോഗം കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
6652.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാർത്ഥികൾ നിശ്ചിത പ്രായത്തിൽ ആർജ്ജിക്കേണ്ട പഠനനേട്ടങ്ങൾ നേടാൻ മുഴുവൻ വിദ്യാർത്ഥികളേയും പ്രാപ്തരാക്കാൻ സർക്കാർ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( ബി )
പത്താം ക്ലാസ്സ് പാസാകുന്നതിന് എഴുത്തു പരീക്ഷക്ക് മാത്രമായി മിനിമം മാർക്ക് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
6653.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരവും ഭൗതിക സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിനുമായി എന്തൊക്കെ നടപടികളാണ് മുന്‍ സർക്കാരിന്റെ കാലം മുതല്‍ നാളിതുവരെ സ്വീകരിച്ചത്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഈ പ്രവർത്തനങ്ങള്‍ വഴി അടച്ചുപൂട്ടല്‍ ഭീഷണിയില്‍ ആയിരുന്ന എത്ര പൊതുവിദ്യാഭ്യാസ കേന്ദ്രങ്ങളെ സംരക്ഷിക്കാന്‍ കഴിഞ്ഞുവെന്ന് വ്യക്തമാക്കാമോ?
6654.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ വര്‍ഷങ്ങളില്‍ പ്ലസ്‌ വണ്‍ വിഭാഗത്തില്‍ അണ്‍ എയ്ഡഡ് ബാച്ചുകളില്‍ മാര്‍ജിനല്‍ ഇന്‍ക്രീസ് അനുവദിച്ചിട്ടുണ്ടോ; ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
നടപ്പ് അധ്യയന വര്‍ഷത്തില്‍ അണ്‍ എയ്ഡഡ് ബാച്ചുകളില്‍ മാര്‍ജിനല്‍ ഇന്‍ക്രീസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ശിപാര്‍ശകള്‍ സര്‍ക്കാരിന്റെ പരിഗണനയ്ക്കായി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്മേല്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച വിശദാംശം നല്‍കാമോ?
6655.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്കൂൾ കുട്ടികൾക്കുള്ള യൂണിഫോം വിതരണം ചെയ്യുന്നതിന് സ്വീകരിച്ച നടപടികളും മാനദണ്ഡങ്ങളും വ്യക്തമാക്കുമോ;
( ബി )
യൂണിഫോമിനുള്ള കൈത്തറി തുണികൾ ഓരോ ജില്ലയിലും എത്ര മീറ്ററാണ് വേണ്ടതെന്ന വിശദാംശം ജില്ല തിരിച്ച് ലഭ്യമാക്കുമോ; ഇവയിൽ 2024 ജൂൺ 15 വരെ ഓരോ ജില്ലയിലും എത്ര മീറ്റർ വീതം വിതരണം ചെയ്തുവെന്നും ബാക്കി എത്ര മീറ്റർ നൽകാനുണ്ടെന്നും വ്യക്തമാക്കുമോ;
( സി )
ലഭിക്കുന്ന കൈത്തറി തുണികൾ തുല്യമായി ജില്ലകൾക്ക് വിതരണം ചെയ്യുന്നതിന് പകരം കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായിട്ടാണോ വിതരണം ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ഡി )
മലപ്പുറം പോലെ കൂടുതൽ വിദ്യാർത്ഥികൾ ഉള്ള ജില്ലകളിൽ യൂണിഫോം വിതരണം ചെയ്യാൻ ഇനിയും ബാക്കിയുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ജില്ലയിൽ വിതരണം ചെയ്യാനുള്ള ബാക്കി യൂണിഫോമുകൾ വേഗത്തിൽ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?
6656.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ എല്‍.പി., യു.പി. സ്കൂളുകളിലേയും എയ്ഡഡ് യു.പി. സ്കൂളുകളിലേയും വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
6657.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഠന പ്രവര്‍ത്തനങ്ങളില്‍ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളെ കണ്ടെത്തുന്നതിനും ഇവര്‍ക്ക് പ്രത്യേകമായി പരിശീലനം നല്‍കുന്നതിനും എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദവിവരം നല്‍കാമോ;
( സി )
സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ ഹെല്‍പ്പിംഗ് ഹാന്‍ഡ്‌ എന്ന പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ;
( ഡി )
പ്രസ്തുത പദ്ധതി സംബന്ധിച്ച് അധ്യാപകര്‍ക്ക് പരിശീലനം നല്‍കുവാന്‍ സ്വീകരിച്ച നടപടി അറിയിക്കാമോ?
6658.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം കമ്മിറ്റിയിൽ ഇപ്പോൾ എത്ര അധ്യാപക സംഘടനകളുണ്ട്; അവ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
ക്യു.ഐ.പി. കമ്മിറ്റിയിലേക്ക് അധ്യാപക സംഘടനകളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ;
( സി )
ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം കമ്മിറ്റിയില്‍ നിന്നും ഏതെങ്കിലും അധ്യാപക സംഘടനകളെ ഒഴിവാക്കിയിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം സംഘടനകളെ ആണെന്നും എന്ത് കാരണം കൊണ്ടാണ് പ്രസ്തുത സംഘടനകളെ ഒഴിവാക്കിയതെന്നും അറിയിക്കുമോ;
( ഡി )
ക്യു.ഐ.പി. കമ്മിറ്റി തുടങ്ങിയത് മുതൽ അംഗമായിരുന്ന സംഘടനകളില്‍ ഏതെല്ലാം സംഘടനകളെ ക്യു.ഐ.പി. കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്; കെ.എ.ടി.എഫ് എന്ന സംഘടനയെ പ്രസ്തുത കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടോ; എങ്കിൽ എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്ന് വ്യക്തമാക്കുമോ;
( ഇ )
ക്യൂ‌.ഐ‌.പി.യില്‍ തുടക്കം മുതല്‍ ഉള്ള സംഘടനയായ കെ.എ.ടി.എഫ് എന്ന സംഘടനയെ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം കമ്മിറ്റിയില്‍ ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ നടപടി സ്വീകരിക്കുമോയെന്ന് വെളിപ്പെടുത്തുമോ?
6659.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏത് ക്ലാസ് വരെയുള്ള സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കാണ് യൂണിഫോം അലവന്‍സ് ലഭിക്കുന്നതെന്ന് വ്യക്തമാക്കാമോ?
6660.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര നഗരത്തില്‍ ശോചനീയമായ അവസ്ഥയിലുളള വിവിധ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസ്, സബ്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ബി.ആര്‍.സി. അടക്കമുളള അനുബന്ധ സ്ഥാപനങ്ങൾ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ ഓഫീസുകളും ചേര്‍ത്ത് ജില്ലാ വിദ്യാഭ്യാസ കോംപ്ലക്സ് നിര്‍മ്മിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
6661.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തിലെ സ്കൂളുകളില്‍ 2021 അധ്യയന വര്‍ഷം മുതല്‍ നാളിതുവരെ എന്തൊക്കെ പദ്ധതികളാണ് നടപ്പാക്കിയിട്ടുളളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ സ്കൂളുകളില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും അവയുടെ പുരോഗതിയും വിശദമാക്കാമോ?
6662.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 2022-23, 2023-24 വര്‍ഷങ്ങളില്‍ മാവേലിക്കര മണ്ഡലത്തില്‍ അനുവദിച്ച തുകയുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ഫണ്ട് വിനിയോഗിച്ചുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ?
6663.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയിൽ കങ്ങഴ മുസ്ലീം ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂള്‍ വിഭാഗത്തില്‍ ലീവ് വേക്കൻസിയിൽ ഫുൾടൈം മീനിയല്‍ ആയി നിയമിക്കപ്പെട്ട അബ്ദുൽ ബാസിത്ത് എന്നയാളുടെ നിയമനം അംഗീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ എന്താണ് ഇക്കാര്യത്തിലുള്ള തടസ്സം എന്ന് അറിയിക്കുമോ;
( ബി )
ഇത് സംബന്ധമായി ഡി‌.ഇ‌.ഒ. കാഞ്ഞിരപ്പള്ളി, ഡി‌.ഡി. കോട്ടയം, ഡി‌.ജി‌.ഇ. (235474/22) എന്നിവിടങ്ങളില്‍ ഉള്ള ഫയലുകളില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്; വിശദാംശം നല്‍കുമോ;
( സി )
പ്രസ്തുത നിയമനത്തിന് തടസ്സം ഉണ്ടെങ്കിൽ ദിവസ വേതനാടിസ്ഥാനത്തില്‍ (ഡെയിലി വേജസ്) വേതനം നൽകുന്ന കാര്യത്തിൽ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
മറ്റ് തടസ്സങ്ങൾ ഒന്നുമില്ലെങ്കിൽ ടിയാന്റെ നിയമനം അംഗീകരിച്ച് നൽകുന്നതിന് നടപടി സ്വീകരിക്കുമോയെന്നും അല്ലാത്തപക്ഷം ദിവസ വേതനം അനുവദിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കുമോ;
( ഇ )
നിയമനം അംഗീകരിച്ചാല്‍ പ്രസ്തുത വ്യക്തിക്ക് തുടര്‍ന്ന് വരുന്ന ഏതെല്ലാം തസ്തികകളില്‍ ക്ലെയിം ഉണ്ടാവും എന്ന കാര്യം കൂടി വ്യക്തമാക്കുമോ?
6664.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ പ്രൈമറി സ്കൂൾ മുതൽ ഹയർ സെക്കണ്ടറി സ്കൂൾ തലം വരെ നിലവിലുള്ള സ്മാർട്ട് ക്ലാസ് റൂമുകളുടെ എണ്ണം സ്കൂൾ തിരിച്ച് അറിയിക്കാമോ;
( ബി )
ഇതിൽ സർക്കാർ ഫണ്ടുപയോഗിച്ച് ചെയ്ത ക്ലാസ് റൂമുകളുടെ എണ്ണം എത്രയെന്ന് അറിയിക്കാമോ?
6665.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ നോൺ-റിക്കറിംഗ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഗുരുവായൂർ മണ്ഡലത്തില്‍ എത്ര സ്കൂളുകള്‍ക്ക് പാചകപ്പുര-കം-സ്റ്റോർ യൂണിറ്റുകള്‍ നിർമ്മിക്കുന്നതിന് ഫണ്ട് നല്‍കിയിട്ടുണ്ടെന്ന് സ്കൂളുകളുടെ പേര് സഹിതം വിശദവിവരം അറിയിക്കുമോ;
( ബി )
ഗുരുവായൂർ മണ്ഡലത്തില്‍ എത്ര സ്കൂളുകളില്‍ നിലവാരമുള്ള പാചകപ്പുര-കം-സ്റ്റോറുകളുടെ അഭാവം ഉണ്ടെന്ന് സ്കൂള്‍ തിരിച്ച് വിശദമാക്കാമോ;
( സി )
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ നോൺ-റിക്കറിംഗ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പാചകപ്പുര-കം-സ്റ്റോറുകള്‍ അനുവദിയ്ക്കുന്നതിന്റെ മുന്‍ഗണനാ മാനദണ്ഡം വിശദമാക്കാമോ?
6666.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ മേഖലയില്‍ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനായി പാഠ്യ പദ്ധതി പരിഷ്കരിക്കുന്നതിന് സർക്കാർ ആലോചിക്കുന്നുണ്ടോ; എങ്കില്‍ ഇതിനായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ?
6667.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡിപ്പാർട്ട്മെന്റ് ടെസ്റ്റ് പാസ്സാകാത്ത 50 വയസ്സ് കഴിഞ്ഞ എയ്ഡഡ് എൽ.പി./യു.പി. പ്രഥമാദ്ധ്യാപകർക്ക് പൊതുവിദ്യാഭ്യാസ(ജെ) വകുപ്പിന്റെ 27.11.2022-ലെ ജെ1/01/21 സർക്കുലർ പ്രകാരം പ്രഥമാദ്ധ്യാപക തസ്തികയിൽ അംഗീകാരം നൽകുന്നുണ്ടെങ്കിലും പ്രസ്തുത അംഗീകാരം ലഭിച്ച പ്രഥമാദ്ധ്യാപകർക്ക് ആയതിന്റെ സാമ്പത്തിക ആനുകൂല്യവും ശമ്പളസ്കെയിലും അനുവദിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
നിലവിൽ എത്ര എയ്ഡഡ് സ്ക്കൂൾ എൽ.പി./യു.പി. പ്രഥമാദ്ധ്യാപകർ ഈ ആനുകൂല്യത്തിന് അർഹരായിട്ടുണ്ട്; ജില്ല തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത എയ്ഡഡ് സ്ക്കൂൾ പ്രഥമാദ്ധ്യാപകർക്ക് പൊതുവിദ്യാഭ്യാസ(ജെ) വകുപ്പിന്റെ 27.12.2022-ലെ ജെ1/01/21 സർക്കുലർ പ്രകാരം സാമ്പത്തിക ആനുകൂല്യങ്ങളും ശമ്പളസ്കെയിലും നിഷേധിച്ചിട്ടുണ്ടോ; ജില്ല തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത എയ്ഡഡ് സ്ക്കൂൾ പ്രഥമാദ്ധ്യാപകരിൽ സാമ്പത്തിക ആനുകൂല്യങ്ങളും ശമ്പളസ്കെയിലും നാളിതുവരെ ലഭ്യമാകാത്തവർക്കായി വ്യക്തതയുള്ള ഉത്തരവ് നൽകുമോ; വിശദാംശം അറിയിക്കുമോ?
6668.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തിൽ കിഫ്ബി, പ്ലാൻ ഫണ്ട് എന്നിവ മുഖേന കെട്ടിട നിർമ്മാണത്തിനായി ഭരണാനുമതി നൽകിയിട്ടുള്ള സ്കൂളുകളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിര്‍വ്വഹണത്തില്‍ വളരെ കാലതാമസം നേരിടുന്ന പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും അതിനുള്ള കാരണമെന്താണെന്നും അറിയിക്കാമോ; ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി അറിയിക്കാമോ; പ്രസ്തുത പ്രവൃത്തികളുടെ നിർവ്വഹണ ഏജൻസികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
എല്ലാ സ്കൂൾ കെട്ടിടങ്ങളുടെയും നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ;
( ഡി )
ഒഴുകൂർ ഗവ. യു.പി.സ്കൂളിന്റെ കെട്ടിടനിര്‍മ്മാണ പ്രവൃത്തികള്‍ കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ കവറേജ് നിയമം മൂലം നാളിതുവരെയും ആരംഭിക്കാത്ത സാഹചര്യത്തില്‍ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് കെട്ടിട നിർമ്മാണം എത്രയും വേഗം ആരംഭിക്കുവാൻ നിർദേശം നൽകുമോ?
6669.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രൈമറി സ്കൂള്‍ അദ്ധ്യാപകര്‍ക്ക് ഹെഡ്‍മാ‍സ്റ്റർ തസ്തികയിലേക്ക് പ്രൊമോഷന്‍ നല്കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഏതെല്ലാം ജില്ലകളിലുള്ള ഹെഡ്‍മാ‍സ്റ്റർമാര്‍ക്ക് ശമ്പളസ്കെയിലും ഹയർ ഗ്രേഡും അനുവദിച്ച് ഉത്തരവായിട്ടുണ്ടെന്നും നാളിതുവരെ പ്രസ്തുത ഉത്തരവ് നടപ്പിലാക്കാത്ത ജില്ലകള്‍ ഏതെല്ലാമെന്നും അറിയിക്കാമോ;
( ബി )
പുതിയ ഉത്തരവ് പ്രകാരം പ്രൈമറി സ്കൂള്‍ ഹെഡ്‍മാ‍സ്റ്റർമാർക്ക് ശമ്പളസ്കെയിലും ഹയർ ഗ്രേഡും നൽകാൻ ഏതെല്ലാം ജില്ലകളിലെ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലേക്ക് സ്പഷ്ടീകരണം ചോദിച്ചു എന്നറിയിക്കുമോ;
( സി )
ഇത്തരത്തില്‍ സ്പഷ്ടീകരണം ചോദിച്ചവര്‍ക്ക് സ്പഷ്ടീകരണം നൽകിയിട്ടുണ്ടോയെന്നും പ്രസ്തുത വിഷയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിനോട് ഉപദേശം തേടിയിട്ടുണ്ടോയെന്നും വിശദമാക്കുമോ;
( ഡി )
പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ രണ്ട് രീതിയില്‍ വ്യാഖ്യാനിച്ച് കുറച്ചു ജില്ലകളിലെ അദ്ധ്യാപകര്‍ക്ക് അനുകൂല്യങ്ങള്‍ നല്‍കിയിട്ടുള്ളതും ശേഷിക്കുന്ന ജില്ലകളിലുള്ളവര്‍ക്ക് അനുകൂല്യങ്ങള്‍ നിരസിച്ചിട്ടുള്ളതും പരിശോധിക്കുമോ; വ്യക്തമാക്കാമോ;
( ഇ )
ആനുകൂല്യങ്ങള്‍ അനുവദിച്ചിട്ടുള്ള പ്രൈമറി സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍മാരുടെ എണ്ണം ജില്ലാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ; ഓരോ ജില്ലയിലും ശമ്പളസ്കെയിലും ഹയർ ഗ്രേഡും അനുവദിച്ചിട്ടില്ലാത്ത പ്രൈമറി സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍മാരുടെ എണ്ണം അറിയിക്കുമോ;
( എഫ് )
മുഴുവന്‍ പ്രൈമറി സ്കൂള്‍ ഹെഡ്‍മാ‍സ്റ്റർമാർക്കും നിയമാനുസൃതം അര്‍ഹതപ്പെട്ട ശമ്പളസ്കെയിലും ഹയർ ഗ്രേഡും അനുവദിച്ചു നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
6670.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ യു.പി.എസ്.റ്റി. റാങ്ക് ലിസ്റ്റ് എന്ന് മുതലാണ് നിലവിൽ വന്നതെന്നും പ്രസ്തുത റാങ്ക് ലിസ്റ്റിൽ നിന്നും നാളിതുവരെ എത്ര നിയമനങ്ങൾ നടത്തിയിട്ടുണ്ട് എന്നും വ്യക്തമാക്കുമോ;
( ബി )
യു.പി.എസ്.റ്റി. തസ്തികയിൽ പുതുതായി റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍, എന്‍‌.ജെ‌.ഡി. ഒഴിവുകള്‍, പ്രസ്തുത റാങ്ക് പട്ടികയുടെ കാലാവധിക്കുള്ളില്‍ പ്രതീക്ഷിക്കാവുന്ന ഒഴിവുകൾ എന്നിവ എത്രയാണെന്നും അറിയിക്കുമോ;
( സി )
2023-24, 2024-25 കാലയളവിലെ ജില്ലയിലെ യു.പി.എസ്.റ്റി. തസ്തിക നിര്‍ണ്ണയം പൂര്‍ത്തിയാകാത്തത്, ഇന്റര്‍ ഡിസ്ട്രിക്ട് ട്രാന്‍സ്ഫര്‍ ശതമാനത്തില്‍ ഉണ്ടായ കുറവ്, സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് എന്നീ കാരണങ്ങള്‍ കൊണ്ട് വേക്കന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് തടസ്സമുണ്ടായിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ;
( ഡി )
പ്രസ്തുത റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനങ്ങൾ വേഗത്തിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
6671.
ശ്രീമതി യു പ്രതിഭ
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ എല്ലാ കുട്ടികളുടേയും അടിസ്ഥാന പഠനശേഷി ഉറപ്പുവരുത്തുന്നതിനായി സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എന്തൊക്കെ കാര്യങ്ങളാണ് ഇതുവഴി ലക്ഷ്യമിടുന്നത്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത വിദ്യാർത്ഥികളുടെ ഗണിത പഠനശേഷിയും ശാസ്ത്രബോധവും വർദ്ധിപ്പിക്കുന്നതിനായി പ്രത്യേകമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നുണ്ടോ; വിശദമാക്കാമോ?
6672.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്, പത്തനംതിട്ട ജില്ല) കാറ്റഗറി നമ്പര്‍ 292/2010 എൽ.പി.എസ്.എ. റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്ക് നേടിയ സിംലാബീഗം എന്ന ഉദ്യോഗാര്‍ത്ഥിക്ക് നിയമനം നല്‍കാന്‍ കഴിയാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
ഇക്കാര്യത്തില്‍ ടിയാള്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ജി.ഇ.ഡി.എൻ.-എസ്.സി.2/243/2023/ജി.ഇ.ഡി.എൻ. തീയതി 13.12.2023 പ്രകാരം സമര്‍പ്പിച്ച പരാതിയിന്മേല്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( സി )
ടിയാള്‍ കോടതിയില്‍ നിന്ന് അനുകൂലമായ വിധി നേടിയിട്ടും ജോലി നല്‍കാന്‍ കഴിയാത്തതിന്റെ കാരണം എന്താണെന്ന് വിശദമാക്കാമോ?
6673.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം ജി.എല്‍.പി. സ്ക്കൂളിനായി ഗ്രാമപഞ്ചായത്ത് വാങ്ങിയ സ്ഥലത്ത് നിര്‍മ്മിച്ച പുതിയ കെട്ടിടം അശാസ്ത്രീയവും, കുട്ടികള്‍ക്ക് ഉപയോഗപ്രദമല്ലായെന്നുമുള്ള ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിടം നിര്‍മ്മിച്ചിട്ട് എത്ര വര്‍ഷമായി എന്നും പ്രസ്തുത സ്കൂളിനായി ഭൂമി വാങ്ങിയതും, കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളതും ഏത് ഫണ്ട് വിനിയോഗിച്ചാണെന്നും വിശദമാക്കാമോ;
( സി )
കക്കയം ജി.എല്‍.പി. സ്ക്കൂളിന് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടും, സ്ക്കൂളിന് അനുയോജ്യമല്ലാത്ത ഭൂമിയില്‍ കെട്ടിടം നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ടും വിജിലന്‍സ് കേസ് നിലവിലുണ്ടോ; വിശദമാക്കാമോ;
( ഡി )
തികച്ചും അശാസ്ത്രീയമായി പ്രസ്തുത കെട്ടിട നിര്‍മ്മാണം നടത്തിയവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ തയ്യാറാവുമോ; വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ?
6674.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹയര്‍ സെക്കണ്ടറി വകുപ്പില്‍ സ്റ്റാഫ് ഫിക്സേഷന്‍ പൂര്‍ത്തിയായിട്ടുണ്ടോ; ഇല്ലായെങ്കില്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;
( ബി )
ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 2022-23, 2023-24 എന്നീ അധ്യയന വര്‍ഷങ്ങളില്‍ എത്ര അദ്ധ്യാപകര്‍ ഗസ്റ്റ് ആയി ജോലി നോക്കിയിരുന്നു; പ്രസ്തുത വിഭാഗത്തില്‍ നിലവില്‍ എത്ര ഒഴിവുകള്‍ ഉണ്ട്; വിഷയാടിസ്ഥാനത്തില്‍ വിവരം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത വിഭാഗത്തില്‍ ഒഴിവുള്ള തസ്തികകളിലേക്ക് പി‌.എസ്‌.സി. നിയമനം നടത്താന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
6675.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹൈസ്കൂൾ തലം മുതല്‍ ഹയർസെക്കണ്ടറി തലം വരെയുള്ള സ്ക്കൂൾ വിദ്യാഭ്യാസ ഏകീകരണം എന്ന് മുതൽ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
6676.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ മാതിരിപ്പള്ളി ജി.വി.എച്ച്.എസ്.സ്കൂളിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിനായി പ്രസ്തുത സ്ഥലം വിട്ടുനല്‍കുന്നത് സംബന്ധിച്ച നടപടികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ;
( ബി )
പ്രസ്തുത ഹോസ്റ്റല്‍ നിര്‍മ്മാണം ആരംഭിക്കുന്നതിനായി നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
6677.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർക്കാർ ഹൈസ്കൂളുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിന് അധ്യാപകരെ നിയമിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ഏത് അധ്യാപകരാണ് നിലവിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവിലെ വിദ്യാർത്ഥി - അധ്യാപക അനുപാതം അനുസരിച്ച് മുഴുവൻ സർക്കാർ ഹൈസ്കൂളുകളിലും ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കാൻ എത്ര തസ്തികകൾ സൃഷ്ടിക്കേണ്ടി വരുമെന്ന് വ്യക്തമാക്കുമോ;
( സി )
ഇംഗ്ലീഷ് അധ്യാപക നിയമനകാര്യത്തിൽ കോടതി നിർദ്ദേശങ്ങൾ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പാക്കുന്നതിനായി ഇംഗ്ലീഷ് അധ്യാപക നിയമന കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
6678.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹയര്‍ സെക്കണ്ടറിയിലെ വിവിധ അധ്യാപക തസ്തികകളിലേക്കുള്ള നിയമനത്തിന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് എന്നാണെന്ന് അറിയിക്കാമോ; പ്രസ്തുത ലിസ്റ്റുകളിൽ നിന്നും ഇതുവരെ നിയമനം നടന്നിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തസ്തികയിലെ ഒഴിവുകള്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനും നിയമനം നടത്തുന്നതിനും വേണ്ട നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
6679.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്ലസ് വൺ അഡ്മിഷനായി പുതിയ ബാച്ചുകൾ, അധിക സീറ്റുകൾ എന്നിവ ഈ അക്കാദമിക വർഷം അനുവദിച്ചിട്ടുണ്ടോ; എങ്കിൽ ഏതൊക്കെ സ്കൂളുകളിൽ എത്ര ബാച്ച്/സീറ്റ് വീതം ഏതൊക്കെ കോഴ്സുകളിൽ അനുവദിച്ചുവെന്ന വിശദാംശം വിദ്യാഭ്യാസ ജില്ല തിരിച്ച് വ്യക്തമാക്കുമോ?
6680.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏതെങ്കിലും പൊതുവിദ്യാലയങ്ങൾ നിലവിൽ ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിക്കുന്നുണ്ടോ; എങ്കിൽ എന്താണ് കാരണം; കെട്ടിടങ്ങളുടെ പരിമിതി കാരണം ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിയിട്ടുള്ള സ്കൂളുകൾ ഏതെല്ലാമാണ്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വിദ്യാർത്ഥികളുടെ കുറവ് കാരണം എത്ര സ്കൂളുകളിൽ എത്ര ഡിവിഷൻ കുറയ്ക്കേണ്ടി വന്നിട്ടുണ്ട്; വിദ്യാർത്ഥികളുടെ എണ്ണത്തിലെ വർദ്ധനവ് കാരണം എത്ര സ്കൂളുകളിൽ എത്ര ഡിവിഷൻ അധികമായി അനുവദിക്കേണ്ടി വന്നിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?
6681.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. സണ്ണി ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ശാശ്വതമായി പരിഹരിക്കുവാൻ നടത്തിയ ഇടപെടൽ വിശദമാക്കുമോ?
6682.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ.ഉ.(കയ്യെഴുത്ത്) നം.167/2011 പ്രകാരം ഹയർസെക്കണ്ടറി പഠനത്തിന് അധിക ബാച്ചുകള്‍ അനുവദിച്ചിരുന്നത് ഇപ്പോഴും നിലവിലുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ബാച്ചുകളിലേക്ക് അധ്യാപകരായി നിയമിതരായ ഗസ്റ്റ് അധ്യാപകർക്കും കോടതി വിധി സമ്പാദിച്ച ചില സ്ഥിരം അധ്യാപകർക്കും ശമ്പളം വിതരണം ചെയ്തിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
സുപ്രീം കോടതിയില്‍നിന്നും എസ്.എല്‍.എ. (സി) 18128/2019 കേസില്‍ ലഭിച്ച ഉത്തരവ് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ അത്തരം അധികബാച്ചില്‍ ജോലി ചെയ്ത എല്ലാവർക്കും നല്കുന്നതിന് തടസ്സമെന്തെങ്കിലുമുണ്ടോ; എങ്കില്‍ അത് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കാമോ?
6683.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ എത്ര ഹൈസ്കൂള്‍ ഹെഡ്‍മാസ്റ്റര്‍മാരുടെ തസ്തിക ഒഴിഞ്ഞ് കിടപ്പുണ്ട്; പ്രസ്തുത തസ്തികയില്‍ നിയമനം നടത്തുന്നതിന് ഡി.പി.സി. ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര പേരുടെ ലിസ്റ്റ് ആണ് തയ്യാറാക്കിയിട്ടുള്ളതെന്നറിയിക്കാമോ;
( ബി )
വര്‍ഷാവര്‍ഷം ഉണ്ടാകുന്ന ഒഴിവുകള്‍ക്കനുസൃതമായി ഡി.പി.സി. യോഗം ചേര്‍ന്ന് ലിസ്റ്റ് തയ്യാറാക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
നേരത്തെ തയ്യാറാക്കിയ ഡി.പി.സി. ലിസ്റ്റില്‍ നിന്നും മുഴുവന്‍ അദ്ധ്യാപക‍ര്‍ക്കും ഉദ്യോഗക്കയറ്റം നല്‍കിയിട്ടുണ്ടോ; സി.ആര്‍. സമര്‍പ്പിച്ച അദ്ധ്യാപകരില്‍നിന്നും യോഗ്യരായവരെ ഉള്‍പ്പെടുത്തി ഡി.പി.സി. ലിസ്റ്റ് തയ്യാറാക്കി നിയമനം വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
6684.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്കിൽ 2024 വർഷം എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത പഠനത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികളുടെ എണ്ണവും സി.ബി.എസ്. ഇ . സിലബസില്‍ പത്താം ക്ലാസ്സ് വിജയിച്ച വിദ്യാർത്ഥികളുടെ എണ്ണവും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത താലൂക്കിൽ ഹയർ സെക്കണ്ടറിയിൽ എത്ര ബാച്ചുകൾ/സീറ്റുകൾ ഉണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത താലൂക്കിൽ മറ്റു താലൂക്കുകളെക്കാൾ പ്ലസ്‍ടു സയൻസ് പഠനത്തിന് സീറ്റുകൾ കുറവാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതിന് പരിഹാരമായി ജി.എച്ച്.എസ്.എസ്. ഉപ്പള, ജി.എച്ച്.എസ്.എസ്. മംഗൽപാടി, ജി.വി.എച്ച്.എസ്.എസ് മൊഗ്രാൽ, ജി.എച്ച്.എസ്.എസ്. അംഗഡി മൊഗർ എന്നീ സ്കൂളുകളിൽ ഈ വർഷം സയൻസ് ബാച്ച് തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ഡി )
മഞ്ചേശ്വരം താലൂക്കിൽ എസ്.എസ്.എൽ.സി. കഴിഞ്ഞ എല്ലാ കുട്ടികൾക്കും തുടർ പഠനത്തിന് സൗകര്യം ഏർപ്പെടുത്തുന്നതിനായി അധിക ബാച്ചുകൾ തുടങ്ങുന്നതിനും ഹൈസ്കൂളുകൾ ഹയർ സെക്കണ്ടറിയായി അപ്ഗ്രേഡ് ചെയ്യുന്നതിനും നടപടി സ്വീകരിക്കുമോ?
6685.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ സ്കൂളുകളിലും സ്കൂള്‍ പരിസരങ്ങളിലും വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലുള്ള ലഹരി ഉപയോഗം തടയാന്‍ എന്തെല്ലാം പ്രതിരോധ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് സ്കൂളുകളിലും പരിസരങ്ങളിലും ലഹരി വില്പന നടത്തുന്നവരെ പിടികൂടാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; ഇവരെ നിരീക്ഷിക്കുവാന്‍ നിലവില്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
6686.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ പുതുതായി ഒന്നാം ക്ലാസ്സില്‍ എത്ര കുട്ടികള്‍ പ്രവേശനം നേടിയിട്ടുണ്ട്; ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കാമോ;
( ബി )
കാസര്‍ഗോഡ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടിയ സ്കൂള്‍ ഏതാണ്; വിശദാംശം അറിയിക്കാമോ?
6687.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാറിലെ പ്ലസ് വൺ സീറ്റ് അപര്യാപ്തത സംബന്ധിച്ച് പഠന റിപ്പോർട്ട് നൽകാൻ സർക്കാർ നിയോഗിച്ച രണ്ടംഗ സമിതി റിപ്പോർട്ട് ലഭ്യമാക്കിയിട്ടുണ്ടോ; എങ്കിൽ അതിലെ ശിപാർശകൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ കോഴ്സുകളോ അധിക ബാച്ചുകളോ പുതിയ ഹയര്‍സെക്കൻഡറി സ്കൂളുകളോ അനുവദിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ;
( സി )
പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റുകള്‍ കൂടി കഴിഞ്ഞപ്പോൾ 2024-ലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മലബാർ മേഖലകളിൽ നിന്ന് ഉപരിപഠനത്തിന് അര്‍ഹത നേടിയിട്ടുള്ള എത്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിച്ചു; ജില്ല തിരിച്ചുള്ള സീറ്റുകളും അപേക്ഷകരുടെ എണ്ണവും പ്രവേശനം നേടിയവരുടെ എണ്ണവും ഉൾപ്പെടെയുളള വിശദവിവരം ലഭ്യമാക്കാമോ;
( ഡി )
2024-ലെ എസ്.എസ്.എല്‍.സി. പൊതു പരീക്ഷയില്‍ ഉപരി പഠന യോഗ്യത നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മാർക്ക് മാനദണ്ഡമനുസരിച്ച് ആവശ്യപ്പെടുന്ന വിഷയങ്ങളില്‍ ആവശ്യപ്പെടുന്ന സ്കൂളുകളില്‍ പ്ലസ് വണ്‍ കോഴ്സിന് അഡ്മിഷന്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമോ; വിശദവിവരം ലഭ്യമാക്കാമോ?
6688.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്ലസ് വൺ പ്രവേശനം നല്‍കുന്നതിന് നടപ്പ് അധ്യയന വർഷം സർക്കാർ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ആദ്യഘട്ടത്തില്‍ പ്രവേശനം ലഭിക്കാത്ത കുട്ടികള്‍ക്ക് സപ്ലിമെന്ററി ഘട്ടത്തില്‍ അപേക്ഷ പുതുക്കുന്നതിനും പുതിയ അപേക്ഷ നല്‍കുന്നതിനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഹയർ സെക്കന്‍ഡറി പ്രവേശനത്തിനായി അപേക്ഷിച്ച മുഴുവന്‍ പേർക്കും പ്രവേശനം ഉറപ്പാക്കുന്നതിനായി മലബാർ മേഖലയില്‍ താല്‍കാലിക ബാച്ചുകള്‍ അനുവദിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
6689.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തവിൽ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതല്‍ കുട്ടികളെ ആകർഷിക്കുന്നതിനും അടുത്ത സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ തവിൽകൊട്ട് ഒരു ഇനമായി ഉൾപ്പെടുത്തുന്നത് പരിഗണിക്കുമോ?
6690.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിൽ കിഫ്ബി മുഖേന ഭരണാനുമതി നൽകിയ നാദാപുരം ഗവ: യു.പി.സ്കൂളിന്റെ കെട്ടിടനിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത കെട്ടിട നിർമ്മാണം എന്ന് പൂർത്തികരിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
6691.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ക്ക് സയന്‍സ് ലാബ് സജ്ജീകരിക്കുന്നതിന് ഫണ്ട് അനുവദിക്കുന്നുണ്ടോെയെന്ന് വ്യക്തമാക്കാമോ;
( ബി )
ചെറുവാടി ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിന് സയന്‍സ് ലാബ് സജ്ജീകരിക്കുന്നതിന് പണം അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
6692.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ എം.എല്‍.എ.യുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2019-20 വര്‍ഷം ചൂണ്ടല്‍ ഗവണ്‍മെന്റ് യു.പി.എസ്.ന് സ്കൂള്‍ ബസ് വാങ്ങുന്നതിനുള്ള പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ എസ്റ്റിമേറ്റ് തുക എത്രയാണെന്നും നിര്‍വ്വഹണ അധികാരി ആരാണെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത സ്കൂളില്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുള്ള സാഹചര്യത്തില്‍ അടിയന്തരമായി സ്കൂള്‍ ബസ് ലഭ്യമാക്കാന്‍ നടപടി എടുക്കുമോ; വിശദാംശം നല്‍കാമോ?
6693.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഉടുമ്പന്‍ചോല മണ്ഡലത്തിലെ വിവിധ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് കെട്ടിടം പണിയുന്നതിനായി ഫണ്ട് അനുവദിച്ചത് സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ബി )
ഫണ്ട് അനുവദിച്ച സ്കൂള്‍, അനുവദിച്ച തുക, അനുവദിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് എന്നിവ ലഭ്യമാക്കാമോ;
( സി )
50 വര്‍ഷത്തിന് മേല്‍ പഴക്കമുളള കെട്ടിടങ്ങളില്‍ എത്ര സ്കൂളുകള്‍ പ്രവര്‍ത്തിച്ച് വരുന്നു; വിശദാംശം നല്‍കാമോ;
( ഡി )
പ്രസ്തുത സ്കൂളുകള്‍ക്ക് കെട്ടിടം പണിയുന്നതിന് ഫണ്ട് അനുവദിക്കുന്നത് പരിഗണിക്കുമോ?
6694.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ സ്കൂളുകളില്‍ നടന്നുവരുന്ന നിർമ്മാണപ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതി സ്കൂള്‍ തിരിച്ച് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ നാളിതുവരെ കെട്ടിടനിർമ്മാണത്തിന് യാതൊരുവിധ ഫണ്ടും അനുവദിച്ചിട്ടില്ലാത്തതും എന്നാൽ കെട്ടിടങ്ങൾ ആവശ്യമുള്ളതുമായ സ്കൂളുകൾ ഏതെല്ലാമെന്ന് മുൻഗണനാക്രമത്തിലുള്ള പട്ടിക ലഭ്യമാക്കുമോ;
( സി )
മങ്കട മണ്ഡലത്തിൽ മറ്റേതെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമോ പരിമിതിയോ അനുഭവപ്പെടുന്ന സ്കൂളുകൾ ഉണ്ടെങ്കില്‍ അവ ഏതെല്ലാമാണെന്ന് അറിയിക്കുമോ; എന്തെല്ലാം സൗകര്യങ്ങളുടെ അഭാവവും പരിമിതിയുമാണ് പ്രസ്തുത സ്കൂളുകളിൽ നിലനിൽക്കുന്നതെന്ന് വ്യക്തമാക്കുമോ?
6695.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിൽ നവകേരളം കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്‌ബി ധനസഹായത്തോടെ നടപ്പാക്കുന്ന ഈരാറ്റുപേട്ട ഗവ: എച്ച്.എസ്.സ്‌കൂൾ കെട്ടിട നിർമ്മാണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്കൂൾ കെട്ടിട നിർമ്മാണത്തിന് കാലതാമസം വരാൻ ഇടയായതിന്റെ കാരണങ്ങൾ വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സ്കൂൾ കെട്ടിട നിർമ്മാണ പ്രവർത്തനത്തിന് ഇപ്പോൾ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടോ; എങ്കിൽ അവ പരിഹരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ എന്നത്തേക്ക് പൂർത്തീകരിക്കാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
6696.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ ജില്ലകളില്‍ എത്ര ഹെെസ്കൂളുകളിലാണ് പ്ലസ് വണ്‍ കോഴ്സ് നിലവിലില്ലാത്തതെന്ന് സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയം എന്നിങ്ങനെ വേര്‍തിരിച്ച് അറിയിക്കാമോ;
( ബി )
പ്രസ്തുത ജില്ലകളില്‍ സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയില്ലാതെ അണ്‍എയ്ഡഡ് ഹെെസ്കൂളുകളില്‍ പ്ലസ് വണ്‍ കോഴ്സുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?
6697.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തില്‍ കിഫ്ബി മുഖേന നടപ്പിലാക്കുന്ന കടമക്കുടി ഗവ:എച്ച്‌.എസ്.എസ്. ആന്റ് വി.എച്ച്‌.എസ്.എസ്. ന്റെയും എളങ്കുന്നപ്പുഴ ഗവ:എച്ച്‌.എസ് ന്റെയും കെട്ടിടനിര്‍മ്മാണത്തില്‍ നേരിടുന്ന കാലതാമസത്തിന് കാരണം വിശദമാക്കാമോ;
( ബി )
പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി കാലപ്പഴക്കം ചെന്ന കടമക്കുടി സ്കൂളിന്റെ കെട്ടിടം പൊളിച്ചിട്ട് അഞ്ച് വര്‍ഷത്തിലേറെ ആയിട്ടും പുതിയ കെട്ടിടം നിര്‍മ്മിക്കാത്തതിനാല്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് തുക അനുവദിച്ച പ്രസ്തുത പ്രവൃത്തി അടിയന്തരമായി ആരംഭിക്കാനും അനുവദിച്ച തുക അപര്യാപ്തമായതിനാല്‍ കൂടുതല്‍ തുക അനുവദിക്കാനും നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
6698.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളിലുള്ള എയ്ഡഡ് സ്കുളുകളിലെ അധ്യാപകരുടെ യു.പി. വിഭാഗത്തില്‍ നിന്നും ഹെെസ്കൂളിലേയ്ക്കുള്ള പ്രൊമോഷന്‍ അംഗീകരിക്കുന്നതിനായി എത്ര പ്രാെപ്പോസലുകള്‍ നിലവില്‍ പരിഗണനയിലുണ്ടെന്ന വിവരം ഡി.ഇ.ഒ. ഓഫീസ് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ജില്ലകളില്‍ എത്ര എയ്ഡഡ് മാനേജ്‌മെന്റ് സ്കൂളുകളില്‍ ഭിന്നശേഷി ഉദ്യോഗാര്‍ത്ഥികളുടെ നിയമനം നടത്തിയിട്ടുണ്ട്; ഇതില്‍ എത്ര പേര്‍ക്ക് നിയമന അംഗീകാരം നല്‍കിയിട്ടുണ്ട്; എത്ര ഭിന്നശേഷിക്കാര്‍ക്ക് ഇനിയും നിയമനാംഗീകാരം നല്‍കാനുണ്ടെന്ന വിശദാംശം സ്കൂള്‍, ഡി.ഇ.ഒ./എ.ഇ.ഒ. ഓഫീസ് എന്നിവ തിരിച്ച് ലഭ്യമാക്കാമോ; ഇവരുടെ നിയമനാംഗീകാരം എന്നത്തേക്ക് നല്‍കാനാകുമെന്ന് അറിയിക്കാമോ;
( സി )
യു. പി. വിഭാഗത്തില്‍ നിന്നും ഹെെസ്കൂളിലേക്കുള്ള പ്രൊമോഷന്‍ അംഗീകരിക്കപ്പെടുന്നത് വരെ പ്രസ്തത അധ്യാപകരുടെ നിയമന അംഗീകാരം നല്‍കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ; ഇത്തരത്തില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത ജില്ലകളില്‍ വിവിധ എയ്ഡഡ് സ്കൂളുകളിലായി നിയമന അംഗീകാരം ലഭിക്കാത്ത എത്ര അധ്യാപകരുണ്ടെന്ന് സ്കൂള്‍ തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
6699.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി എയ്ഡഡ് സ്കൂളുകളിൽ എത്ര മ്യൂസിക്, പി.ഇ.ടി തുടങ്ങിയ സ്പെഷ്യൽ ടീച്ചർമാർ ജോലി ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
സ്പെഷ്യൽ ടീച്ചർമാരെ നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും എത്ര കുട്ടികൾ ഉണ്ടെങ്കില്‍ സ്പെഷ്യൽ ടീച്ചർമാരെ നിയമിക്കാമെന്നും വ്യക്തമാക്കാമോ;
( സി )
ആവശ്യമായ കുട്ടികൾ ഉണ്ടായിട്ടും സ്പെഷ്യൽ ടീച്ചർമാരെ നിയമിക്കാത്ത എയ്ഡഡ് സ്കൂളുകൾ കാസർഗോഡ് ജില്ലയിൽ ഏതൊക്കെയാണെന്ന് എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി എന്നിങ്ങനെ തരംതിരിച്ച് വ്യക്തമാക്കാമോ?
6700.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഓഫീസുകളിലും വിദ്യാലയങ്ങളിലും വിവിധ തസ്തികകളില്‍ നിലവിലുള്ള ഒഴിവുകള്‍ എത്രയാണെന്ന് ഓഫീസ് തിരിച്ച് വ്യക്തമാക്കുമോ; പ്രസ്തുത ഒഴിവുകളില്‍ എത്രയെണ്ണം പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; തസ്തിക തിരിച്ച് വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇതില്‍ ഏതെല്ലാം തസ്തികകളില്‍ പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലുണ്ട്; ഒഴിവുള്ള തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തിലോ കരാറടിസ്ഥാനത്തിലോ വര്‍ക്കിംഗ് അറേഞ്ച്മെന്റിലോ ജോലി ചെയ്യുന്നവരുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
ജില്ലയിലെ ഒഴിവുകള്‍ നികത്തുവാന്‍ വകുപ്പ് തലത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ?
6701.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ എൽ.പി.എസ്.ടി., യു.പി.എസ്.ടി., എച്ച്.എസ്.ടി. അധ്യാപകർക്ക് ഹെഡ്‌മാസ്റ്റർമാരായി സ്ഥാനക്കയറ്റം ലഭിച്ചത് വഴി 2024 മാർച്ച് 31 ന് ശേഷം എത്ര ഒഴിവുകളാണ് വന്നിട്ടുള്ളതെന്ന് ഇനം തിരിച്ച് അറിയിക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകളിൽ എത്ര എണ്ണം പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തുവെന്ന് എൽ.പി.എസ്.ടി., യു.പി.എസ്.ടി., എച്ച്.എസ്.ടി. തിരിച്ച് വ്യക്തമാക്കാമോ;
( സി )
2024-25 അക്കാദമിക വർഷം കുട്ടികളുടെ കുറവുമൂലം എത്ര എൽ.പി.എസ്.ടി., യു.പി. എസ്.ടി., എച്ച്.എസ്.ടി. തസ്തികകളാണ് കുറവ് വന്നതെന്ന് വ്യക്തമാക്കാമോ?
6702.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യസ മേഖലയിൽ സേവനം ചെയ്തു വരുന്ന മിനിസ്റ്റീരിയൽ സ്റ്റാഫ് അംഗങ്ങളുടെ വർക്ക് ലോഡ് നിലവിൽ നിജപ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വർക്ക് ലോഡ് എത്രയെന്ന് വിശദമാക്കാമോ?
6703.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗവൺമെന്റ്/എയ്ഡഡ് എൽ.പി, യു.പി സ്കൂളുകളിൽ പ്രധാന അധ്യാപകരായി പ്രൊമോഷൻ ലഭിച്ച അധ്യാപകര്‍ക്ക് ശാരീരികം ഉള്‍പ്പെടെയുളള വിവിധ കാരണങ്ങളാൽ പ്രസ്തുത തസ്തികയില്‍ തുടരുന്നതിന് ബുദ്ധിമുട്ടുണ്ടെങ്കിൽ മുൻ തസ്തികയിലേക്ക് മടങ്ങുന്നതിന് എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടോ; ഇത് സംബന്ധിച്ച് വിദ്യാഭ്യാസ ചട്ടങ്ങളിൽ എന്തെങ്കിലും നിർദേശം നിലവിലുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇല്ലെങ്കിൽ ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ചട്ടങ്ങളിൽ ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
6704.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
22.11.2022 തീയതിയിലെ എ2/654050/2022 ഡി.ജി.ഇ. നമ്പര്‍ സർക്കുലർ പ്രകാരം മുസ്ലീം വിദ്യാഭ്യാസ ഇൻസ്പെക്ടർ തസ്തികയിലേക്ക് തെരഞ്ഞെടുക്കുന്നതിന് മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ എപ്പോൾ പ്രസിദ്ധീകരിക്കുമെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത മുൻഗണനാ പട്ടിക തയ്യാറാക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്പഷ്‌ടീകരണം ആവശ്യപ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ എന്ത് സ്പഷ്‌ടീകരണം ആണ് ആവശ്യപ്പെട്ടിട്ടുള്ളത്; ആയതിന്റെ സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ?
6705.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24-ലെ സ്റ്റാഫ്‌ ഫിക്സേഷൻ പ്രകാരം സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ പുതിയ തസ്തികകൾ അനുവദിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ പ്രൈമറി വിഭാഗത്തിൽ ഓരോ ജില്ലയിലും എൽ.പി., യു.പി. വിഭാഗത്തിൽ എത്ര തസ്തികകൾ വീതം അനുവദിച്ചിട്ടുണ്ട്;
( സി )
2023-24-ലെ തസ്തിക നിർണയപ്രകാരം പുതിയ തസ്തികകൾ അനുവദിക്കാത്തതിന്റെ കാരണം എന്താണ്;
( ഡി )
2023-24-ലെ തസ്തിക നിർണയപ്രകാരം സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ആയിരത്തിൽ അധികം അധ്യാപക തസ്തികകൾ ഡിവിഷൻ ഫാൾ മൂലം നഷ്ടപ്പെട്ടിട്ടും പകരം കുട്ടികൾ കൂടിയ വിദ്യാലയങ്ങളിൽ പുതിയ തസ്തികകൾ അനുവദിക്കാത്തതിന്റെ കാരണം വിശദമാക്കാമോ?
6706.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എയ്ഡഡ് സ്ക്കൂളുകളിലെ നിയമനങ്ങളിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( ബി )
എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങളിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് റോസ്റ്റർ തയ്യാറാക്കുന്ന നടപടികളുടെ പുരോഗതി അറിയിക്കാമോ; നിലവിൽ ഇതിനകം തയ്യാറാക്കി കഴിഞ്ഞിട്ടുള്ള സ്കൂളുകളുടെ പട്ടിക നൽകുമോ;
( സി )
തയ്യാറാക്കി കഴിഞ്ഞിട്ടുള്ള റോസ്റ്ററുകൾ പ്രകാരം അപ്പർ പ്രെെമറി, ഹെെസ്ക്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലായി എത്ര തസ്തികകൾ വീതം കണ്ടെത്തിയിട്ടുണ്ടെന്ന വിവരം തസ്തിക തിരിച്ച്, വിദ്യാഭ്യാസ ഉപജില്ലാ അടിസ്ഥാനത്തിൽ ലഭ്യമാക്കുമോ?
6707.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളുകളിലെ അദ്ധ്യാപക നിയമനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ സർക്കാർ ഉത്തരവോ നിർദേശമോ നൽകിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളുകളിൽ അദ്ധ്യാപകക്ഷാമം അനുഭവപ്പെടുന്നതുകൊണ്ട് മലബാറിലെ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾ കൃത്യമായി നടക്കുന്നില്ല എന്നത് വസ്തുതയാണോ; ആയത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
കഴിഞ്ഞ മൂന്ന് അദ്ധ്യയന വർഷങ്ങളിൽ സംസ്ഥാനത്തെ എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളുകളിൽ നടന്ന അദ്ധ്യാപക നിയമനങ്ങളുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ഡി )
ഇന്റർവ്യൂ ബോർഡിൽ സർക്കാർ പ്രതിനിധിയെ ലഭ്യമാക്കാത്തതിനാൽ നിലവിൽ ഹയർ സെക്കണ്ടറി അദ്ധ്യാപക നിയമനം നടക്കാത്ത വിദ്യാലയങ്ങളുടെ ലിസ്റ്റ് ലഭ്യമാക്കാമോ?
6708.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ബുദ്ധിമുട്ടുന്ന എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും കൂടി പശ്ചാത്തല സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി ആവഷ്കരിച്ച ചലഞ്ച് ഫണ്ട് പദ്ധതി നിലവിലുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ പ്രസ്തുത പദ്ധതി കാര്യക്ഷമമാക്കുന്നതിനും സര്‍ക്കാര്‍ സ്കൂളുകളിലേതുപോലെ എയ്ഡഡ് വിദ്യാലയങ്ങള്‍ക്കുകൂടി ഗുണകരമാക്കുന്നതിനായും നടപടി സ്വീകരിച്ചിട്ടുണ്ടോ?
6709.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്കൂള്‍ പാചകതൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
പാചകതൊഴിലാളികള്‍ക്ക് കുടിശ്ശികയായിട്ടുള്ള ദിവസവേതനവും സമാശ്വാസവേതനവും എത്രയെന്നും ആയത് എന്നത്തേക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്നും വ്യക്തമാക്കാമോ;
( സി )
പാചകതൊഴിലാളികളുടെ ജോലിഭാരം കണക്കിലെടുത്ത് വിദ്യാര്‍ത്ഥി-തൊഴിലാളി അനുപാതത്തില്‍ മാറ്റം വരുത്തുവാന്‍ നടപടി സ്വീകരിക്കാമോ;
( ഡി )
പാചകതൊഴിലാളികളുടെ നിയമനത്തിനും വിരമിക്കലിനും നിലവിലുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ; വിരമിക്കലിന് പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടോ?
6710.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംഗീകൃത അധ്യാപക-സർവീസ് സംഘടനാ ഭാരവാഹികൾക്ക് ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ പ്രവേശിക്കുന്നതിന് സർക്കാർ എന്തു നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
അംഗീകൃത അധ്യാപക-സർവീസ് സംഘടനാ ഭാരവാഹികൾക്ക് നിലവിൽ പ്രവൃത്തി സമയങ്ങളിൽ സെക്രട്ടേറിയറ്റിന്റെ അകത്ത് പ്രവേശിക്കുന്നതിന് എന്തെങ്കിലും വിലക്ക് ഏർപ്പെടുത്തിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
സര്‍ക്കാര്‍ അംഗീകൃത അധ്യാപക-സർവീസ് സംഘടനാ ഭാരവാഹികൾക്ക് പൊതുഭരണ വകുപ്പ് എന്തെങ്കിലും തിരിച്ചറിയൽ കാർഡ് നൽകി വരുന്നുണ്ടോ; ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സംഘടനാ ഭാരവാഹികൾക്ക് തിരിച്ചറിയൽ കാർഡ് അനുവദിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
6711.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിലെ ഉച്ചഭക്ഷണ വിഭാഗം, എസ്.എസ്.കെ സംസ്ഥാന ഓഫീസ് എന്നിവിടങ്ങളിൽ നടന്ന സാമ്പത്തിക ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എത്ര രൂപയുടെ ക്രമക്കേടാണ് ഉണ്ടായിട്ടുള്ളതെന്നും എങ്ങനെയാണ് ക്രമക്കേട് നടത്തിയിട്ടുള്ളതെന്നും വ്യക്തമാക്കുമോ; ആരൊക്കെയാണ് കുറ്റക്കാരെന്നും അവര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്നും വിശദമാക്കാമോ;
( ബി )
പബ്ലിക് ഫണ്ട് മോണിറ്ററിംഗ് സിസ്‌റ്റം (പി.എഫ്.എം.എസ്.) മുഖേന നടക്കുന്ന പണമിടപാടിൽ ഒരു സെക്ഷൻ ക്ലാർക്കിന് മാത്രമായി ക്രമക്കേട് നടത്താനാകുമോ; വിശദമാക്കുമോ;
( സി )
കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ ഡി.ജി.ഇ. യിലെ നൂൺ മീൽ വിഭാഗത്തിൽ നിന്നും എത്ര ജീവനക്കാർ വിവിധ പ്രോഗ്രാമുകൾക്കായി മുൻകൂർ തുകകൾ കൈപ്പറ്റിയിട്ടുണ്ട് എന്നതിന്റെ വിശദാംശം പട്ടികയായി നൽകുമോ; ഇതിൽ എത്ര രൂപ ഇനിയും സെറ്റിൽ ചെയ്യാനുണ്ടെന്നും തുക സെറ്റില്‍ ചെയ്യാനുളളവരുടെ പേര് വിവരവും ലഭ്യമാക്കുമോ; പ്രസ്തുത വിഷയങ്ങളിൽ ധനകാര്യ പരിശോധന വിഭാഗം, വിജിലൻസ് എന്നിവരെക്കൊണ്ട് അന്വേഷിപ്പിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
6712.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരീക്ഷാ ഭവൻ നടത്തുന്ന ​കെ.ജി.ടി.ഇ. ടൈപ്പ്റൈറ്റിംഗ്, ഷോർട്ട്ഹാന്റ് തുടങ്ങിയ വിവിധ പരീക്ഷകൾക്ക് അപേക്ഷകൾ സമർപ്പിക്കുമ്പോൾ എസ്.എസ്.എൽ.സി. ഉൾപ്പെടെയുളള സർട്ടിഫിക്കറ്റുകൾ ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തണമെന്ന് നിബന്ധനയുണ്ടോ; വ്യക്തമാക്കുമോ;
( ബി )
മറ്റ് സർക്കാർ ആഫീസുകളിൽ അപേക്ഷ സമർപ്പിക്കുമ്പോൾ സർട്ടിഫിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തി നൽകിയാൽ മതി എന്ന വ്യവസ്ഥ നിലനിൽക്കുന്നതിനാൽ, പരീക്ഷാഭവൻ നടത്തുന്ന പരീക്ഷകളിലും ഈ വ്യവസ്ഥ ഏർപ്പെടുത്താൻ ആവശ്യമായ നിർദ്ദേശം നൽകുമോ?
6713.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ പ്രഥമ അധ്യാപക ഒഴിവിലേക്ക് 13.06.2024-ന് പ്രസിദ്ധീകരിച്ച (ഡി.ഡി.ഇ. കോട്ടയം/2762/2024-എ2) സ്ഥാനക്കയറ്റ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള യു.പി.എസ്.എ (ഭാഷാ അധ്യാപകര്‍ ഒഴികെ) അധ്യാപകരുടെ പേരും മാതൃസ്കൂളും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാനക്കയറ്റം നല്‍കുന്നതിലൂടെ ഉണ്ടാകുന്ന യു.പി.എസ്.എ. (ഭാഷാ അധ്യാപകര്‍ ഒഴികെ) ഒഴിവുകളില്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട ഒഴിവുകള്‍ എത്രയാണെന്ന് വ്യക്തമാക്കുമോ?
6714.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് പുറമേ വായനശീലം വര്‍ദ്ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ എന്തെങ്കിലും പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ;
( ബി )
നിലവില്‍ ലൈബ്രറിയുളള സ്കൂളുകളില്‍ ആയത് കൂടുതല്‍ വിപുലീകരിക്കുവാനും ലൈബ്രറിയില്ലാത്ത സ്കൂളുകളില്‍ പുതിയവ ആരംഭിക്കുവാനും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ?
6715.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂള്‍ കുട്ടികളുടെ ഭക്ഷണത്തിനുള്ള സർക്കാർ ഗ്രാന്റ് വർദ്ധന നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
6716.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ ഏതെല്ലാം ക്ലബ്ബുകളാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിശദമാക്കാമോ; പ്രസ്തുത ക്ലബ്ബുകള്‍ക്കായി ചെലവഴിക്കുന്ന തുക വിദ്യാലയാടിസ്ഥാനത്തില്‍ പട്ടികയായി ലഭ്യമാക്കാമോ?
6717.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ കിഫ്ബി ഫണ്ട് വിനിയോഗിച്ച് കെട്ടിടനിര്‍മ്മാണം നടത്തുന്ന സ്കൂളുകള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ; പ്രസ്തുത സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി അറിയിക്കാമോ;
( ബി )
നിര്‍മ്മാണ പ്രവൃത്തി ഇനിയും ആരംഭിച്ചിട്ടില്ലാത്ത സ്കൂളുകളുടെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കാമോ; നിര്‍മ്മാണം പൂര്‍ത്തിയായ സ്കൂളുകളുടെ വിശദാംശം നല്‍കാമോ?
6718.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പ്, ഹയര്‍ സെക്കന്‍ഡറി വകുപ്പ്, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പ് എന്നിവയുടെ ഏകീകരണം നിലവില്‍ വന്നത് എന്നാണ്;
( ബി )
പ്രസ്തുത ഏകീകരണം സ്കൂളുകളില്‍ എന്നത്തേയ്ക്ക് നടപ്പിലാക്കാനാകുമെന്ന് അറിയിക്കാമോ;
( സി )
ഏകീകരണത്തിലൂടെ എന്തെല്ലാം ഗുണങ്ങളാണ് വകുപ്പ് പ്രതീക്ഷിക്കുന്നതെന്ന് വിശദമാക്കുമോ?
6719.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെയുള്ള കാലയളവില്‍ സംസ്ഥാന തലത്തിൽ എല്‍.എസ്.എസ്., യു.എസ്.എസ്. സ്കോളർഷിപ്പിന് അർഹത നേടിയവർക്ക് എന്ന് വരെയുള്ള സ്കോളർഷിപ്പുകൾ വിതരണം ചെയ്തിട്ടുണ്ട്; വിശദമാക്കുമോ;
( ബി )
സ്കോളർഷിപ്പ് മുഴുവൻ വിതരണം ചെയ്യുന്നതിന് എത്ര തുക വേണ്ടി വരുമെന്ന് അറിയിക്കുമോ; ഇതിനായി നടപ്പു സാമ്പത്തിക വർഷവും കഴി‍ഞ്ഞ രണ്ടു സാമ്പത്തിക വർഷവും ബഡ്ജറ്റിൽ വകയിരുത്തിയ തുകയുടെയും ചെലവഴിച്ച തുകയുടെയും വിശദവിവരം സാമ്പത്തിക വർഷം തിരിച്ച് ലഭ്യമാക്കുമോ ;
( സി )
സ്കോളർഷിപ്പ് റിസൾട്ട് വരുമ്പോൾ ചെയ്യേണ്ട വിവരശേഖരണം അനന്തമായി നീളുന്നതു കൊണ്ടാണ് പ്രസ്തുത സ്കോളര്‍ഷിപ്പ് വിതരണം മുടങ്ങുന്നതെന്ന് കണ്ടെത്തിയിട്ടുണ്ടോ; കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ ?
6720.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര ഗവണ്‍മെന്റ് വൊക്കേഷണല്‍ & ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപമുളള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിലുളളതും ഉപയോഗശൂന്യമായി കിടക്കുന്നതുമായ ബുക്ക് ഡിപ്പോ കെട്ടിടം ഐ.എച്ച്.ആര്‍.ഡി.ക്ക് വിട്ട് നല്‍കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത കെട്ടിടം ഐ.എച്ച്.ആര്‍.ഡി കോളേജ് പ്രവര്‍ത്തിക്കുവാന്‍ വിട്ട് നല്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
6721.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ഡി.ഇ.ഒ. ഓഫീസ് നടക്കാവിൽ പണികഴിപ്പിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( ബി )
പ്രസ്തുത ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് എപ്പോള്‍ മാറ്റുവാനാണ് തീരുമാനിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ; ആയതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ;
( സി )
നിലവിലുള്ള ഡി.ഇ.ഒ. ഓഫീസ് കെട്ടിടം പൊളിച്ച് നീക്കുന്നതിന് നോട്ടീസ് ലഭ്യമായിട്ടുണ്ടോ; വ്യക്തമാക്കുമോ?
6722.
ഡോ. കെ. ടി. ജലീൽ
ശ്രീ. കെ.വി.സുമേഷ്
ശ്രീ ഡി കെ മുരളി
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി വീഡിയോ ക്ലാസുകള്‍ ലഭ്യമാക്കുന്നതിനായി വൈറ്റ് ബോര്‍ഡ് പദ്ധതി ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഭിന്നശേഷി കുട്ടികള്‍, കുടുംബാംഗങ്ങള്‍, അധ്യാപകര്‍, സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍ക്കൊളളിച്ച് പ്രത്യേക പദ്ധതിക്ക് രൂപം കൊടുത്തിട്ടുണ്ടോ; വിശദമാക്കാമോ?
6723.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 അധ്യയന വർഷത്തെ ഫിക്സേഷൻ അനുസരിച്ച് അധ്യാപക ബാങ്കിൽ ഉൾപ്പെട്ടിരുന്ന അധ്യാപകരുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
സംരക്ഷിത അധ്യാപകരെ നിയമിക്കുന്നതിന് സര്‍ക്കാരിന് ലഭ്യമായിട്ടുള്ള എൽ.പി.എസ്. ടി., യു.പി.എസ്.ടി. തസ്തികകളുടെ എണ്ണം ജില്ല തിരിച്ച് പ്രത്യേകം ലഭ്യമാക്കുമോ;
( സി )
സംരക്ഷിത അധ്യാപകരെ നിയമിക്കുന്നതിന് സര്‍ക്കാരിന് ലഭ്യമായിട്ടുള്ള എച്ച്.എസ്.ടി. തസ്തികകളുടെ എണ്ണം, വിഷയം, ജില്ല എന്നിവ തിരിച്ച് ലഭ്യമാക്കാമോ;
( ഡി )
സംരക്ഷിത അധ്യാപകരെ നിയമിക്കുന്നതിന് സര്‍ക്കാരിന് ലഭ്യമായിട്ടുള്ള എൽ.പി.എസ്.ടി., യു.പി.എസ്.ടി. തസ്തികകളിൽ 2023-24 അധ്യയന വർഷത്തിൽ നിയമിക്കപ്പെട്ട സംരക്ഷിത അധ്യാപകരുടെ എണ്ണം ജില്ല തിരിച്ച് പ്രത്യേകം ലഭ്യമാക്കാമോ;
( ഇ )
സംരക്ഷിത അധ്യാപകരെ നിയമിക്കുന്നതിന് സര്‍ക്കാരിന് ലഭ്യമായിട്ടുള്ള എച്ച്.എസ്.ടി. തസ്തികകളിൽ 2023-24 അധ്യയന വർഷത്തിൽ നിയമിക്കപ്പെട്ട സംരക്ഷിത അധ്യാപകരുടെ എണ്ണം വിഷയം, ജില്ല എന്നിവ തിരിച്ച് ലഭ്യമാക്കാമോ;
( എഫ് )
സംരക്ഷിത അധ്യാപകരെ നിയമിക്കുന്നതിന് വേണ്ടി സർക്കാരിന് ലഭ്യമാക്കിയിട്ടുണ്ടായിരുന്ന തസ്തികകളിൽ 2023-24 അധ്യയനവർഷത്തിൽ സംരക്ഷിത അധ്യാപകരെ നിയമിച്ചതിനുശേഷം ഒഴിഞ്ഞു കിടന്ന തസ്തികകൾ ഏതെല്ലാം ആണെന്നും അവയുടെ എണ്ണം എത്രയായിരുന്നുവെന്നും വിശദമാക്കാമോ;
( ജി )
ഏതു വർഷം വരെ നിയമനം നേടിയ അധ്യാപകർ 2023-24 അധ്യയന വർഷത്തിൽ സംരക്ഷിക്കപ്പെട്ടു എന്ന വിവരം ലഭ്യമാക്കാമോ?
6724.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജോലിയിൽ വീഴ്ച വരുത്തിയതിനും കൃത്യവിലോപം കാണിച്ചതിനും ഈ സർക്കാരിന്റെ കാലയളവിൽ എത്ര അധ്യാപകർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്; ഏതൊക്കെ സ്കൂളുകളിലെ ഏതൊക്കെ അധ്യാപകരാണ് ഇപ്രകാരം നടപടി നേരിട്ടത്; ഇവർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചത്; ആരെയെങ്കിലും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം കുറയുന്നതായി ആക്ഷേപം ഉയർന്ന് വന്നിട്ടുള്ള സാഹചര്യത്തിൽ, മേൽപ്പറഞ്ഞ രീതിയിൽ വീഴ്ച വരുത്തുന്ന അധ്യാപകർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചുകൊണ്ട് ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത പുലർത്തുമോയെന്ന് വ്യക്തമാക്കുമോ?
6725.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിൽ കഴിഞ്ഞ അധ്യയനവർഷം തസ്തിക നിർണ്ണയം പൂർത്തിയാക്കിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ; കഴിഞ്ഞ രണ്ടുവർഷക്കാലമായി തസ്തിക നിർണ്ണയം നടക്കാതിരുന്നതിന് കാരണം വ്യക്തമാക്കാമോ;
( ബി )
ഓരോ അധ്യയനവർഷവും പഠിക്കുന്ന കുട്ടികളുടെ എണ്ണം അനുസരിച്ച് അധ്യാപകരുടെയും അനധ്യാപകരുടെയും എണ്ണം കണക്കാക്കുന്നതിന് ഉണ്ടായിട്ടുള്ള പ്രധാന തടസ്സം എന്താണെന്ന് വിശദമാക്കാമോ;
( സി )
തിരുവനന്തപുരം ജില്ലയിൽ ഹൈസ്കൂൾ കണക്ക് അധ്യാപക തസ്തികയിൽ 2023-24 വർഷത്തിലുണ്ടായ ഒഴിവുകളും 2024-25 വർഷത്തിലെ പ്രതീക്ഷിത ഒഴിവുകളും എത്രയെന്ന് വെളിപ്പെടുത്താമോ; ആയത് പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
തിരുവനന്തപുരം ജില്ലയില്‍ 2023 മുതല്‍ 2024 മെയ് 31 വരെ എത്ര ഹൈസ്കൂള്‍ കണക്ക് അധ്യാപകർ റിട്ടയര്‍ ചെയ്തുവെന്ന് വ്യക്തമാക്കാമോ; പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ;
( ഇ )
ഹൈസ്കൂള്‍ കണക്ക് അധ്യാപക തസ്തികയിൽ എത്ര ഒഴിവുകൾ നിലവിലെ പി.എസ്.സി. സപ്ലിമെന്ററി റാങ്ക് ലിസ്റ്റിലെ പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗത്തിൽ നിന്നും നികത്തി എന്ന് വ്യക്തമാക്കാമോ; ഇനി എത്ര ഒഴിവുകള്‍കൂടി ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും എന്നറിയിക്കാമോ?
6726.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ഥിരം തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ എത്ര അധ്യാപകർ ജോലി ചെയ്തു വരുന്നുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ; ഇവരിൽ വനിതകളുടെ എണ്ണം എത്രയാണെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഭിന്നശേഷിക്കാരുടെ നിയമനം നടക്കാത്ത വിദ്യാലയങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ മാത്രമാണ് നിലവിൽ നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നതെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഇങ്ങനെ നിയമിക്കപ്പെടുന്ന അധ്യാപികമാർക്ക് ആനുകൂല്യത്തോടുകൂടിയ പ്രസവാവധി നൽകാറുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
സ്ഥിരം തസ്തികയിൽ നിയമിക്കപ്പെടുന്ന അധ്യാപികമാർക്ക് പ്രസവാവധി നൽകാത്തതിനാൽ അവരുടെ സർവീസിലുണ്ടാകുന്ന പ്രശ്നങ്ങൾ സര്‍ക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
6727.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ ദിവസവേതന അടിസ്ഥാനത്തിൽ എത്ര അധ്യാപകർ ജോലി ചെയ്യുന്നുണ്ടെന്ന് ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കാമോ;
( ബി )
ഇതിൽ സ്ഥിരം ജീവനക്കാരുടെ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ എത്രയെന്നും താൽക്കാലിക ജീവനക്കാർ എത്രയെന്നുമുള്ള ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കാമോ;
( സി )
സ്ഥിരം തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അധ്യാപികമാർക്ക് പ്രസവാവധി ലഭിക്കുന്നില്ല എന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കില്‍ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നൽകിയ അധ്യാപികമാർക്ക് ആനുകൂല്യത്തോടു കൂടിയ പ്രസവാവധി നൽകാൻ നടപടി സ്വീകരിക്കുമോ;
( ഇ )
ഇതു സംബന്ധമായി ഏതെങ്കിലും അപേക്ഷ സർക്കാരിന് ലഭിച്ചിട്ടുണ്ടോ; എങ്കിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?
6728.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ പ്രൈമറി തലം മുതൽ ഹയർ സെക്കന്‍ഡറി തലം വരെ അധ്യാപക തസ്തികകളില്‍ നിലവിലുളള ഒഴിവുകള്‍ എത്രയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തിയിട്ടുണ്ടോയെന്ന് സ്കൂളുകൾ തിരിച്ച് വിശദാംശം ലഭ്യമാക്കാമോ;
( സി )
നിയമനം നടത്താത്ത ഒഴിവുകളുടെ എണ്ണം സ്കൂള്‍ തിരിച്ച് വ്യക്തമാക്കുമോ?
6729.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ സർക്കാർ ഹയർസെക്കണ്ടറി സ്കൂളുകളിലെ നിലവിലുള്ള അധ്യാപകരും പ്രിന്‍സിപ്പാള്‍മാരും അതത് സ്കൂളുകളില്‍ എത്രകാലമായി തുടരുന്നുവെന്ന് അറിയിക്കാമോ;
( ബി )
ചട്ടപ്രകാരം അധ്യാപകർക്ക് ഒരു സ്കൂളില്‍ തന്നെ എത്രകാലം വരെ തുടരാനാകുമെന്ന് വ്യക്തമാക്കാമോ?
6730.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയിലെ സർക്കാർ യു.പി.എസ്.എ. തസ്തികയിൽ (ഭാഷാ അധ്യാപക തസ്തിക ഒഴികെ) നിലവിലുള്ള ഒഴിവുകൾ പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കോട്ടയം ജില്ലയിൽ പ്രസ്തുത തസ്തികയിൽ നിന്നും 2025 മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ വിരമിക്കുന്ന (ഭാഷാ അധ്യാപക തസ്തിക ഒഴികെ) അധ്യാപകരുടെ പേരും വിരമിക്കൽ തീയതിയും മാതൃ സ്കൂളും വ്യക്തമാക്കാമോ?
6731.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി എയ്ഡഡ് സ്കൂളുകളിലെ യു.പി. വിഭാഗത്തിൽ നിന്നും ഹൈസ്കൂളിലേക്കുള്ള അധ്യാപകരുടെ പ്രൊമോഷൻ അംഗീകാരത്തിനായി എത്ര പ്രൊപ്പോസലുകൾ നിലവിൽ പരിഗണനയിലുണ്ടെന്ന വിവരം ഡി.ഇ.ഒ ഓഫീസ് തിരിച്ച് പേര് വിവരങ്ങൾ ഉൾപ്പെടെ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രൊപ്പോസലുകൾ സമയബന്ധിതമായി തീർപ്പ് കൽപ്പിക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് ഒഴിവാക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ജില്ലകളിൽ എത്ര എയ്ഡഡ്/മാനേജ്മെന്റ് സ്കൂളുകളിൽ ഭിന്നശേഷി ഉദ്യോഗാർത്ഥികളുടെ നിയമനം നടത്തിയിട്ടുണ്ടെന്നും ഇതിൽ എത്രപേർക്ക് നിയമന അംഗീകാരം നൽകിയിട്ടുണ്ടെന്നുമുള്ള വിവരം ഡി.ഇ.ഒ ഓഫീസ് തിരിച്ച് പേര് വിവരങ്ങൾ ഉൾപ്പെടെ ലഭ്യമാക്കാമോ;
( ഡി )
ചില ഓഫീസുകളിലെങ്കിലും ഭിന്നശേഷി ഉദ്യോഗാർത്ഥികളുടെ നിയമന അംഗീകാരം നൽകുന്നത് വൈകിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ഇ )
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രൊമോഷൻ തസ്തികകളിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ലഭിച്ച ലിസ്റ്റ് ഉപയോഗിച്ച് മാനേജ്മെന്റ് നിയമിക്കുന്നതിനാൽ പ്രസ്തുത പ്രൊമോഷൻ അംഗീകരിക്കപ്പെടുന്നത് വരെ ഉദ്യോഗാർത്ഥികൾക്ക് നിയമന അംഗീകാരം ലഭിക്കാത്ത അവസ്ഥ പരിഹരിക്കുന്നതിന് എന്തൊക്കെ നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഇത്തരത്തിൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിക്കുമെന്നും അറിയിക്കാമോ;
( എഫ് )
പ്രസ്തുത ജില്ലകളിൽ വിവിധ എയ്ഡഡ് സ്കൂളുകളിലായി നിയമന അംഗീകാരം ലഭിക്കാത്ത എത്ര അധ്യാപകരുണ്ടെന്ന് സ്കൂൾ തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ജി )
പ്രസ്തുത ജില്ലകളില്‍ വിവിധ സ്കൂളുകളിൽ നിയമിക്കപ്പെട്ട എത്ര ഭിന്നശേഷിക്കാർക്ക് ഇനിയും നിയമനാംഗീകാരം നൽകാനുണ്ടെന്ന് സ്കൂൾ തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ; ഇവരുടെ നിയമനാംഗീകാരം എന്നത്തേക്ക് നൽകാനാകുമെന്ന് അറിയിക്കാമോ?
6732.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിലെ തസ്തിക നിർണ്ണയം സമയബന്ധിതമായി പൂർത്തിയാകാത്തതിനാൽ പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമനത്തിന് കാലതാമസം നേരിടുന്ന കാര്യം സർക്കാർ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
2022-23, 2023-24 അധ്യയന വർഷങ്ങളിൽ സർക്കാർ സ്കൂളുകളിൽ തസ്തിക നിർണ്ണയം നടത്തിയത് പ്രകാരം അനുവദിക്കുന്ന അധിക തസ്തികകളിൽ ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
2022-23, 2023-24 അധ്യയന വർഷങ്ങളിൽ സർക്കാർ വിദ്യാലയങ്ങളിലെ തസ്തിക നിർണയം വഴി വയനാട് ജില്ലയിൽ എത്ര പുതിയ തസ്തികകൾക്ക് അംഗീകാരം നല്കാനാവുമെന്ന് എല്‍.പി./യു.പി. അസിസ്റ്റന്റ് തസ്തികകൾ തിരിച്ചുള്ള എണ്ണം ലഭ്യമാക്കുമോ?
6733.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹോട്ടല്‍, കാറ്ററിംഗ് മേഖലകളിലായി പാചകം മുഖ്യ തൊഴിലായി സ്വീകരിച്ച് ഉപജീവനം നടത്തുന്നവരുടെ എണ്ണമോ വിവരങ്ങളോ വകുപ്പിന്റെ പക്കല്‍ ലഭ്യമാണോ; അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന ഇവര്‍ക്കായി എന്തെങ്കിലും പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ?
തൊഴിലുറപ്പ് കരാർ ജീവനക്കാരുടെ മാനദണ്ഡങ്ങൾ
6734.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തൊഴിലുറപ്പ് കരാർ ജീവനക്കാർക്ക് നൽകിവരുന്ന ആനുകൂല്യങ്ങൾ എന്തെല്ലാമെന്ന് അറിയിക്കാമോ;
( ബി )
തൊഴിലുറപ്പ് കരാർ ജീവനക്കാരുടെ നിയമനങ്ങൾ സംബന്ധിച്ച മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
എങ്കില്‍ പുതിയ മാനദണ്ഡത്തിൽ എന്തെല്ലാം മാറ്റങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ?
6735.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും ക്ഷേമനിധി അംഗങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ്; പ്രസ്തുത ആനുകൂല്യങ്ങളില്‍ നാളിതുവരെ എത്ര രൂപ കുടിശികയുണ്ടെന്ന് ഇനം തിരിച്ച് വിശദവിവരം ലഭ്യമാക്കുമോ;
( ബി )
ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായുള്ള എത്ര അപേക്ഷകളാണ് തീരുമാനമെടുക്കാന്‍ ബോർഡിന്റെ പരിഗണനയിലുള്ളത്; ബോർഡ് തീരുമാനമെടുത്ത എത്ര അപേക്ഷകളിന്മേല്‍ ആനുകൂല്യങ്ങൾ വിതരണം ചെയ്യാനുണ്ട്; വിശദമാക്കുമോ;
( സി )
ഓരോ ആനുകൂല്യങ്ങളുടെ ഇനത്തിലും എത്ര തുകയാണ് വിതരണം ചെയ്യാനുള്ളതെന്ന വിശദാംശം ഇനം തിരിച്ച് ലഭ്യമാക്കുമോ?
6736.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും സർക്കാർ വായ്പ എടുത്തിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ബോർഡിന്റെ ഏതെങ്കിലും ഫണ്ട് ട്രഷറിയിൽ സ്ഥിരനിക്ഷേപം ഉണ്ടോ; എങ്കിൽ എത്ര രൂപയാണ് ഇപ്രകാരം സ്ഥിരനിക്ഷേപം നടത്തിയിട്ടുള്ളതെന്നും ഏത് ഫണ്ടാണ് ഇതിനായി വിനിയോഗിച്ചതെന്നും അറിയിക്കാമോ;
( സി )
സ്ഥിര നിക്ഷേപം നടത്തുന്നതിനായി പ്രസ്തുത ബോർഡ് ലോൺ എടുത്തിട്ടുണ്ടോ; എങ്കിൽ ലോണിന്റെ തിരിച്ചടവ് ഏത് രീതിയിലാണ് നിർവഹിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ?
6737.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങൾക്കായി സർക്കാർ ഗ്രാന്റുകൾ നൽകുന്നുണ്ടോ; എങ്കിൽ വിശദാംശം വ്യക്തമാക്കുമോ;
( ബി )
മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ പ്രസ്തുത ഇനത്തിൽ എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും എത്ര തുക ബോർഡ് കൈപ്പറ്റിയിട്ടുണ്ടെന്നും എത്ര തുക ബോർഡ് ചെലവഴിച്ചിട്ടുണ്ടെന്നും ഏതെല്ലാം ഇനത്തിലാണ് ചെലവഴിച്ചതെന്നും സാമ്പത്തിക വർഷം അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ?
6738.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ; പെൻഷൻ ഫണ്ടിലേക്ക് നാളിതുവരെ തൊഴിലാളികളിൽ നിന്നും എത്ര തുക ഈടാക്കിയിട്ടുണ്ട്; ബോർഡിന്റെ വിഹിതമായി എത്ര തുക പെൻഷൻ ഫണ്ടിലേക്ക് കൈമാറിയിട്ടുണ്ട് വിശദാംശങ്ങൾ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം നാളിതുവരെ എത്രപേർക്ക് പെൻഷൻ അനുവദിച്ച് നൽകിയിട്ടുണ്ട്; വ്യക്തമാക്കുമോ?
6739.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ എത്ര ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ടെന്നും എവിടെയൊക്കെയാണെന്നും ഓരോ ഓഫീസിലും എത്ര സ്റ്റാഫുണ്ടെന്നും തസ്തിക തിരിച്ച് വിശദാംശം വ്യക്തമാക്കുമോ;
( ബി )
മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ പ്രസ്തുത ക്ഷേമനിധി ബോർഡിന്റെ ഭരണ ചെലവ് സാമ്പത്തിക വർഷ അടിസ്ഥാനത്തിൽ എത്രയാണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത ഭരണ ചെലവ് നിർദ്ദേശിച്ചിരിക്കുന്ന പരിധിക്കുള്ളിൽ നിലനിൽക്കുന്നതാണോ; അല്ലെങ്കിൽ സ്കീമിൽ നിർദ്ദേശിച്ചിരിക്കുന്ന പരിധി എത്രയാണെന്നും ഓരോ വർഷവും എത്ര ശതമാനം കൂടുതൽ ചെലവുണ്ടെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ക്ഷേമനിധി ബോർഡിലേക്ക് മേല്‍ കാലയളവില്‍ ഓരോ ജില്ലയിലും അംശാദായം ഇനത്തിൽ ലഭിച്ച വരുമാനം, ജില്ലയിലെ ക്ഷേമനിധി ബോർഡിന്റെ ഓഫീസുകളുടെ ഭരണ ചെലവ് എന്നിവ സാമ്പത്തിക വർഷം അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ?
6740.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂൾ പാചക തൊഴിലാളികൾക്ക് നിലവിൽ എന്തെല്ലാം ആനുകൂല്യങ്ങളാണ് നൽകി വരുന്നതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത തൊഴിലാളികളുടെ വേതനം വർദ്ധിപ്പിച്ച് നൽകിയിട്ട് എത്ര വർഷമായെന്നും, ജീവിത ചെലവുകൾക്ക് ആനുപാതികമായി അവരുടെ വേതനം വർദ്ധിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോയെന്നും വ്യക്തമാക്കുമോ;
( സി )
500 കുട്ടികൾ വരെയുള്ള സ്‌കൂളുകളിൽ ഒരു പാചക തൊഴിലാളി മാത്രമേ പാടുള്ളൂ എന്ന് വ്യവസ്ഥയുണ്ടോ; എങ്കിൽ പാചക തൊഴിലാളികളുടെ പ്രയാസങ്ങൾ പരിഗണിച്ച് 250 കുട്ടികൾക്ക് ഒരാൾ എന്ന നിലയിൽ പരിഷ്‌ക്കരിക്കുന്ന കാര്യം പരിശോധിക്കുമോ; വിശദമാക്കുമോ;
( ഡി )
നിശ്ചിത കാലം ജോലി ചെയ്ത് വിരമിക്കുന്ന പാചക തൊഴിലാളികൾക്ക് മാനുഷിക പരിഗണന നൽകി വിരമിക്കൽ ആനുകൂല്യം നൽകുന്ന കാര്യം പരിശോധിക്കുമോ; വിശദമാക്കുമോ?
6741.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വയർമാൻ-ഇലക്ട്രീഷ്യൻ വിഭാഗത്തിനുവേണ്ടി പ്രത്യേകമായ ഒരു ക്ഷേമനിധി രൂപീകരിക്കാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ബി )
നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിൽ ഇലക്ട്രിക്കൽ വിഭാഗം തൊഴിലാളികളെ ഉൾപ്പെടുത്തിയിരിക്കുന്നത് മൂലം അവർക്ക് വേണ്ടത്ര പ്രയോജനം ലഭിക്കാത്ത കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇലക്ട്രിക്കൽ വിഭാഗത്തിന് ഗുണപ്രദമായ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
( സി )
ക്ഷേമനിധിയിൽ ഇലക്ട്രിക്കൽ-വയർമാൻ വിഭാഗത്തിന്റെ ഇപ്പോഴുള്ള അൻപത് രൂപ അംശദായം നൂറ് രൂപ ആക്കി വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കുമോ;
( ഡി )
ഒരു വർഷക്കാലമായി ഇലക്ട്രീഷ്യന്മാരുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ മുടങ്ങിക്കിടക്കുന്നത് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( ഇ )
ലൈസൻസില്ലാതെ അനധികൃതമായി വയറിംഗ് ജോലികൾ ചെയ്യുന്ന സ്ഥിതി ഒഴിവാക്കാൻ കർശന നടപടി സ്വീകരിക്കുമോ; ലൈസൻസുള്ള വയറിങ് തൊഴിലാളികളുടെ ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കാമോ;
( എഫ് )
തദ്ദേശസ്വയംഭരണ വകുപ്പിൽ വീട്, കെട്ടിട നിർമ്മാണങ്ങൾക്ക് ഇലക്ട്രിക്കൽ വിഭാഗം പ്രവൃത്തികൾ സിവിൽ വർക്കിൽ നിന്ന് ഒഴിവാക്കി പ്രത്യേകമായി നടപ്പാക്കാൻ വ്യവസ്ഥ ചെയ്യുമോ; വ്യക്തമാക്കാമോ?
6742.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നാളിതുവരെ ഉണ്ടായിട്ടുള്ള പരമാവധി അംഗത്വം എത്രയാണെന്ന് വ്യക്തമാക്കുമോ; ഏത് കാലയളവിലാണ് പരമാവധി തൊഴിലാളികൾ പ്രസ്തുത ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിരുന്നത് എന്ന് അറിയിക്കുമോ;
( ബി )
നിലവിൽ പ്രസ്തുത ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കുമോ; ഇതിൽ എത്ര അംഗങ്ങൾ അംശാദായം അടയ്ക്കുന്നുണ്ടെന്നും എത്ര തൊഴിലാളികൾ നിലവിൽ ജോലി ചെയ്യാത്തതിനാൽ അംശാദായം അടയ്ക്കുന്നില്ല എന്നുമുള്ള വിശദാംശം വ്യക്തമാക്കുമോ?
6743.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട അളഗപ്പ നഗര്‍ ഇ.എസ്.ഐ. ഡിസ്പെന്‍സറി കെട്ടിടത്തിന്റെ സീലിംഗ് തകര്‍ന്ന് ജീര്‍ണ്ണാവസ്ഥയിലായിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
അനേകം തൊഴിലാളികളുടെയും, കുടുംബാംഗങ്ങളുടെയും പ്രധാന ആശ്രയമായ പ്രസ്തുത സ്ഥാപനത്തിന്റെ കെട്ടിടം പുതുക്കിപ്പണിയുന്നതിനും, അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തി അപകടാവസ്ഥ പരിഹരിക്കുന്നതിനുമായി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയിന്മേല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ; വ്യക്തമാക്കാമോ?
6744.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതുവര്‍ഷം മുതല്‍ എത്തിയ ഇതര സംസ്ഥാനക്കാരെയാണ് കുടിയേറ്റക്കാര്‍ ആയി കണക്കാക്കുന്നതെന്ന് അറിയിക്കുമോ;
( ബി )
ഇങ്ങനെ എത്തുന്ന കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതിന് രജിസ്റ്റര്‍ സൂക്ഷിച്ചിട്ടുണ്ടോ; എങ്കിൽ ഏത് വര്‍ഷം മുതലാണ് രജിസ്റ്റര്‍ സൂക്ഷിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?
6745.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ഉണ്ടായിരിക്കെ പൊതുമേഖലാ സ്ഥാപനങ്ങളും, സർവ്വകലാശാലകളും, സര്‍ക്കാര്‍ സ്കൂളുകളും സ്വന്തം നിലയ്ക്ക് ദിവസവേതന താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എംപ്ലോയ്മെൻറ് എക്സ്ചേഞ്ചില്‍ നിന്നും മാത്രമേ താൽക്കാലിക / ദിവസ വേതന ജീവനക്കാരെ നിയമിക്കാവൂ എന്ന് നിർദ്ദേശിക്കുന്ന സർക്കാർ ഉത്തരവ് നിലവിൽ ഉണ്ടോ; എങ്കിൽ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ഉത്തരവ് നിലനിൽക്കെ സ്വന്തം നിലയ്ക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്ന വകുപ്പ് മേധാവികളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെ മേധാവികളുടെയും പേരിൽ വകുപ്പുതല നടപടി സ്വീകരിക്കാൻ നിർദ്ദേശിക്കുമോ; വ്യക്തമാക്കുമോ?
6746.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചുകളിലായി വിവിധ വിഭാഗങ്ങളിലായി വിവിധ വിഷയങ്ങളിൽ മതിയായ അധ്യാപക യോഗ്യതയുള്ള എത്ര ഭിന്നശേഷിക്കാർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന വിവരം എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച്, ഭിന്നശേഷിയുടെ സ്വഭാവം, അധ്യാപക യോഗ്യതയുടെ വിഷയം, യോഗ്യതയുള്ള വിഭാഗം (യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്.) എന്നിങ്ങനെ തരം തിരിച്ച് നൽകുമോ?
6747.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരിയില്‍ മോഡല്‍ കരിയര്‍ സെന്ററോ (എം.സി.സി.) കരിയര്‍ ഡെവലപ്മെന്റ് സെന്ററോ (സി.ഡി.സി.) മോഡല്‍ എംപ്ലോയ്‍മെന്റോ സ്ഥാപിക്കുന്നതിന് സ്ഥലം എം.എല്‍.എ. നിവേദനം നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഇവയില്‍ ഏതെങ്കിലും പ്രസ്തുത മണ്ഡലത്തിന് അനുവദിച്ച് നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
അനുവദിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ ഉത്തരവും വിശദാംശവും ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി നടപ്പിലാക്കിയിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; പദ്ധതി നടപ്പിലാക്കാന്‍ കാലതാമസം നേരിട്ടതിന്റെ കാരണം വിശദമാക്കുമോ; പദ്ധതി അടിയന്തരമായി നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
6748.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാര്‍ത്ഥികളുടെ അഭിരുചിയ്ക്ക് അനുസരിച്ച് പഠിക്കാനും തൊഴില്‍ ലഭ്യത ഉറപ്പാക്കാനും സഹായകരമായ നെെപുണ്യ പരിശീലന കേന്ദ്രങ്ങള്‍ നിലവില്‍ എവിടെയൊക്കെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
മണലൂര്‍ മണ്ഡലത്തിലെ മുല്ലശ്ശേരി ബി.ആര്‍.സി.യില്‍ നെെപുണ്യ പരിശീലന കേന്ദ്രം അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.