UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

411.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ പരപ്പനങ്ങാടി പ്ലാനിറ്റോറിയം ആൻഡ് സയൻസ് പാർക്ക് നിർമ്മാണം പൂർത്തീകരിക്കുന്നതിന് ആവശ്യമായ അധിക തുക അനുവദിക്കുന്നത് പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കുമോ?
412.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഇതിനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വിവിധ മേഖലകളിലായി വിതരണം ചെയ്യേണ്ട ആനുകൂല്യങ്ങൾ, വിവിധ വകുപ്പുകള്‍ക്ക് നല്‍കുന്നതിനുള്ള കുടിശ്ശിക, കോൺട്രാക്ടർമാർക്ക് നല്‍കുവാനുള്ള കുടിശ്ശിക എന്നിവ നൽകുന്നതിനായി എത്ര തുക വേണ്ടി വരുമെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കാമോ; അവ എപ്പോള്‍ വിതരണം ചെയ്യുമെന്നു വ്യക്തമാക്കുമോ ;
( സി )
സപ്ലൈകോയ്ക്ക് സാധനങ്ങൾ വിതരണം ചെയ്ത വകയിലും സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് വിതരണം ചെയ്യുന്ന കമ്പനികള്‍ക്കുമുള്ള കുടിശ്ശിക എത്രയാണെന്നും അവ എന്നത്തേക്ക് നൽകാൻ കഴിയുമെന്നും വ്യക്തമാക്കാമോ;
( ഡി )
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, അദ്ധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കുടിശ്ശികയായ ഡി‌എ, ഡി.ആര്‍, ലീവ് സറണ്ടര്‍, ജീവനക്കാരുടെ ശമ്പളപരിഷ്ക്കരണ കുടിശ്ശിക എന്നീ ഇനങ്ങളില്‍ നല്‍കുവാനുള്ള തുക എത്രയാണെന്ന് വിശദമാക്കുമോ; ആയത് നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
413.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി സംബന്ധിച്ചുള്ള വിവരങ്ങള്‍ വിശദമാക്കാമോ;
( ബി )
ഓരോ മേഖലയിലും കേന്ദ്ര സർക്കാരില്‍ നിന്നും ലഭിക്കുന്നതിനുള്ള കുടിശിക തുക എത്രയെന്ന് വിശദമാക്കാമോ;
( സി )
വിവിധ മേഖലകളില്‍ കേന്ദ്ര സർക്കാരില്‍ നിന്നും ലഭിക്കേണ്ട വിഹിതം കൃത്യമായി ലഭിക്കുന്നുണ്ടോ; വിശദമാക്കാമോ; പ്രസ്‌തുത വിഹിതം കുടിശികയാകുന്നതിനുള്ള കാരണം അറിയിക്കുമോ?
ലോക കേരള സഭയും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും
414.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിന് നാളിതുവരെ നടന്ന ലോക കേരള സഭ ഏതെങ്കിലും തരത്തില്‍ സഹായിച്ചിട്ടുണ്ടോ; എങ്കില്‍ കണക്കുകളുടെ അടിസ്ഥാനത്തില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ലോക കേരള സഭ ഏതെല്ലാം തരത്തില്‍ സഹായിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;
( സി )
നാളിതുവരെ നടന്ന ലോക കേരള സഭയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ആകെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; ഓരോ സമ്മേളനത്തിനും ചെലവഴിച്ച തുകയുടെ വിശദാംശം തരംതിരിച്ച് ലഭ്യമാക്കുമോ;
( ഡി )
2024-ലെ ലോക കേരള സഭയ്ക്കായി എത്ര തുക നീക്കി വച്ചിട്ടുണ്ടെന്ന് അറിയിക്കുമോ?
സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതി
415.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
മുന്‍ സർക്കാർ അധികാരത്തിൽ വരുമ്പോൾ സംസ്ഥാനത്തിന്റെ പൊതുകടം എത്രയാണെന്നും നിലവിൽ സംസ്ഥാനത്തിന്റെ പൊതു കടം എത്രയാണെന്നും വ്യക്തമാക്കുമോ;
( സി )
2016 മാർച്ച് 31 ന് സംസ്ഥാനത്തെ ആളോഹരി കടം എത്രയാണെന്നും നിലവിൽ സംസ്ഥാനത്തെ ആളോഹരി കടം എത്രയാണെന്നും വ്യക്തമാക്കാമോ;
( ഡി )
2016 മുതൽ നാളിതുവരെ സംസ്ഥാന സർക്കാർ ഏതെല്ലാം വകുപ്പുകൾ/ ഏജൻസികള്‍ എന്നിവയിൽ നിന്ന് വായ്പ, കടം എടുത്തിട്ടുണ്ട് എന്ന് വർഷം തിരിച്ച് വിശദാംശം ലഭ്യമാക്കുമോ;
( ഇ )
2023-24 സാമ്പത്തിക വർഷം ഓരോ വകുപ്പിനും പദ്ധതിയിനത്തിൽ എത്ര തുകയാണ് വകയിരുത്തിയത് എന്നും അതിൽ എത്ര രൂപ പ്രസ്തുത സാമ്പത്തിക വർഷം ചെലവഴിച്ചു എന്നും വകുപ്പ്, പദ്ധതി എന്നിവ തിരിച്ച് വ്യക്തമാക്കുമോ?
416.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ ഫയര്‍സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കെട്ടിട നിര്‍മ്മാണത്തിന് തീരദേശ പരിപാലന സമിതിയുടെ അനുമതി ലഭ്യമാക്കുന്നതിനായി ഡയറക്ടര്‍ ജനറല്‍, ഫയര്‍ ആന്റ് റസ്ക്യൂ സര്‍വ്വീസസ് സാമ്പത്തികാനുമതിക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ?
ശമ്പളപരിഷ്കരണ കുടിശിക വിതരണം
417.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 2019-ലെ ശമ്പളപരിഷ്കരണ കുടിശിക ഇനത്തിൽ എത്ര തുക അനുവദിക്കാൻ ഉണ്ടെന്ന് വ്യക്തമാക്കുമോ; പ്രസ്തുത കുടിശിക എത്ര ഗഡുക്കളായി ഏതൊക്കെ സമയത്ത് വിതരണം ചെയ്യുമെന്നായിരുന്നു മുൻ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ചതെന്ന് വ്യക്തമാക്കാമോ; ഈ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ എത്ര ഗഡുക്കൾ നാളിതുവരെ വിതരണം ചെയ്തിട്ടുണ്ട്; ഇല്ലെങ്കിൽ പ്രസ്തുത തുക നൽകാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
എത്ര ഗഡു കുടിശികവിതരണം നിലവിൽ നീട്ടി വച്ചിട്ടുണ്ടെന്ന് അറിയിക്കാമോ; ഇത് സംബന്ധിച്ച ഉത്തരവുകളുടെ പകർപ്പ് ലഭ്യമാക്കുമോ; നീട്ടിവെച്ച ഗഡുക്കൾ ഉൾപ്പെടെ മുഴുവൻ ശമ്പളപരിഷ്കരണ കുടിശിക എന്നത്തേക്ക് വിതരണം ചെയ്യാൻ കഴിയുമെന്ന് വ്യക്തമാക്കുമോ;
( സി )
പെൻഷൻ പരിഷ്കരണത്തിന്റെ കുടിശികത്തുക എത്ര ഗഡുക്കളായി ഏതൊക്കെ ഘട്ടങ്ങളിൽ വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചതെന്ന് അറിയിക്കാമോ; പ്രസ്തുത ഗഡുക്കൾ വിതരണം ചെയ്തിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിശദാംശം വ്യക്തമാക്കുമോ;
( ഡി )
പെൻഷൻ പരിഷ്കരണ കുടിശിക വിതരണത്തിലെ കാലതാമസത്തെ തുടർന്ന് ആനുകൂല്യം ലഭിക്കാതെ ഈ കാലയളവിൽ എത്ര വിരമിച്ച ജീവനക്കാർ മരണപ്പെട്ടുവെന്ന് വ്യക്തമാക്കുമോ;
( ഇ )
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണത്തിനായി പുതിയ കമ്മീഷനെ നിയോഗിക്കുവാൻ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
418.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ സർവീസിൽ നിന്നും പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നും 2024 മെയ് 31ന് എത്ര ജീവനക്കാരാണ് വിരമിക്കുന്നതെന്ന് വ്യക്തമാക്കുമോ; പ്രസ്തുത ജീവനക്കാരുടെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾക്ക് എത്ര തുക ആവശ്യമായി വരുമെന്ന് വ്യക്തമാക്കുമോ;
( ബി )
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ തടഞ്ഞു വയ്ക്കാൻ ഉദ്ദേശിക്കുന്നു എന്ന ആരോപണം വസ്തുതാപരമാണോ; എങ്കില്‍ വിശദമാക്കാമോ; പ്രസ്തുത ആനുകൂല്യങ്ങൾ അടിയന്തരമായി വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാകുമോ?
അതിഥി തൊഴിലാളികളും കേരള സമ്പദ്ഘടനയും
419.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സമ്പദ്ഘടനയിൽ അതിഥി തൊഴിലാളികളുടെ ആധിക്യം മൂലം നേരിടുന്ന പ്രതിസന്ധി സർക്കാർ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കേരള സമ്പദ്ഘടനയിൽ നിന്നും പ്രതിവർഷം എത്ര തുകയാണ് അതിഥി തൊഴിലാളികൾ മുഖേന മറ്റ് സംസ്ഥാന സമ്പദ്ഘടനയിലേക്ക് പോകുന്നത് എന്നത് സംബന്ധിച്ച് എന്തെങ്കിലും തരത്തിലുള്ള പഠനങ്ങൾ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ആയത് സംസ്ഥാന സമ്പദ്ഘടനയിൽ പ്രത്യാഘാതമുളവാക്കുന്നുവെങ്കിൽ അവ തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കാനുള്ള തുക
420.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സർക്കാരിൽ നിന്നും 57,000 കോടിയോളം രൂപ സംസ്ഥാനത്തിന് ലഭിക്കാനുണ്ട് എന്നത് വസ്തുതയാണോ;
( ബി )
പ്രസ്തുത തുക നേടിയെടുക്കാൻ കേന്ദ്ര സർക്കാരിന് നിവേദനം നല്കിയിരുന്നോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ വിശദാംശം നൽകാമോ;
( സി )
പ്രസ്തുത തുക നേടിയെടുക്കാൻ സർക്കാർ സുപ്രീം കോടതിയിൽ കേസ് നല്കിയിരുന്നോ; എങ്കിൽ കേസിന്റെ വിശദാംശം നൽകാമോ?
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം
421.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഓരോ സാമ്പത്തിക വർഷവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതയിനത്തിൽ വകയിരുത്തിയ തുകയും പ്രസ്തുത സ്ഥാപനങ്ങൾക്ക് കൈമാറി ലഭിച്ച തുകയും വ്യക്തമാക്കുമോ;
( ബി )
മുൻ സാമ്പത്തിക വർഷം വകയിരുത്തിയതിൽ നിന്നും അനുവദിക്കാതിരുന്ന തുക കൂടി കൂടുതലായി ഉൾപ്പെടുത്തിയാണോ നടപ്പു സാമ്പത്തിക വർഷം പദ്ധതി വിഹിതം അനുവദിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ?
422.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പു സാമ്പത്തിക വർഷാരംഭത്തിൽ തന്നെ സംസ്ഥാനത്തിന് കടമെടുക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ടോ; എങ്കില്‍ അതിന്റെ കാരണങ്ങളെ സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; കണ്ടെത്തലുകള്‍ വിശദമാക്കാമോ;ു;
( ബി )
സാമ്പത്തിക വർഷാരംഭത്തിൽ തന്നെ കടമെടുക്കുന്നത് തുടർന്നുള്ള വികസന പ്രവർത്തനങ്ങൾക്കു മേൽ ഉണ്ടാക്കാൻ സാധ്യതയുള്ള പ്രതിസന്ധി സംബന്ധിച്ച് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സാമ്പത്തിക മാനേജ്മെന്റിലെയും നികുതി പിരിവിലെയും കാര്യക്ഷമത ഇല്ലായ്മയാണ് ഇത്തരത്തിലുള്ള കടമെടുപ്പിലേക്ക് നയിച്ചത് എന്ന ആക്ഷേപം സംബന്ധിച്ച് സർക്കാർ തലത്തിൽ വിലയിരുത്തൽ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
ആഭ്യന്തര വരുമാനവും നികുതി വരുമാനവും വര്‍ദ്ധിപ്പിക്കാന്‍ നടപടി
423.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനവും തനത് നികുതി വരുമാനവും വര്‍ദ്ധിപ്പിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ?
സംസ്ഥാനത്തിനുണ്ടായ വരുമാന നഷ്ടം
424.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസർക്കാരിൽ നിന്നുള്ള പ്രതികൂല നടപടികൾ മൂലം 2023-24 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തിനുണ്ടായ ആകെ വരുമാന നഷ്ടം എത്ര രൂപയാണെന്നാണ് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിട്ടുള്ളത്; സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുള്ള തുകയുടെ വിശദാംശം അറിയിക്കുമോ;
( ബി )
ഇതിന്‍ പ്രകാരം ഏതൊക്കെ ഇനങ്ങളിലായി എത്ര രൂപ വീതമാണ് സംസ്ഥാനത്തിന് നഷ്ടമായിട്ടുള്ളത് എന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത കാലയളവില്‍ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടി കുറയ്ക്കുകയുണ്ടായോ; എങ്കിൽ എത്ര ശതമാനത്തിന്റെ കുറവാണ് വരുത്തിയിട്ടുള്ളത്; ഈ കുറവ് വരുത്തലിന് കാരണമായി കേന്ദ്രം ചൂണ്ടിക്കാണിച്ചിട്ടുള്ളത് എന്തെല്ലാമാണ്; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
2023-24 സാമ്പത്തിക വർഷത്തിൽ സർക്കാർ ആകെ എത്ര രൂപയാണ് കടം എടുത്തിട്ടുള്ളത്; കടമെടുത്ത തീയതി, തുക എന്നിവ തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഇ )
2023-24 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ കേന്ദ്ര സർക്കാർ വർദ്ധനവ് അനുവദിക്കുകയുണ്ടായോ; എങ്കിൽ ആകെ എത്ര ശതമാനം വർദ്ധനവാണ് അനുവദിച്ചത്; ഇത് എത്ര തവണകളായി എത്ര രൂപ വീതം ആണ് സംസ്ഥാനം കടം കൊണ്ടിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;
( എഫ് )
കടമെടുപ്പ് പരിധിയിൽ ഇളവ് അനുവദിക്കുന്നതിനോടനുബന്ധിച്ച് കേന്ദ്രം മുന്നോട്ടു വച്ചിട്ടുള്ള നിബന്ധനകൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
ആഭ്യന്തര ഉല്പാദനത്തിൽ ഉണ്ടായിട്ടുള്ള വർദ്ധനവ്
425.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മൊത്തം ആഭ്യന്തര ഉല്പാദനത്തില്‍ കഴിഞ്ഞ പത്തുവർഷം കൊണ്ട് ഉണ്ടായിട്ടുള്ള വർദ്ധനവ് എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
കേരള ധന സംബന്ധമായ ഉത്തരവാദിത്ത ആക്റ്റ് അനുശാസിക്കുന്ന പ്രകാരം മൊത്തം ആഭ്യന്തര ഉല്പാദനത്തിനാനുപാതികമായി കടമെടുക്കുന്നതിന് സംസ്ഥാനത്തിന് കഴിയുന്നുണ്ടോ; വിശദമാക്കുമോ;
( സി )
നടപ്പു സാമ്പത്തിക വർഷം കടമെടുപ്പ് ഇനത്തില്‍ ബജറ്റില്‍ വകയിരുത്തിയിട്ടുള്ള തുക കടമെടുക്കുന്നതിനുള്ള അനുമതി ലഭ്യമായിട്ടുണ്ടോ;വിശദമാക്കുമോ;
( ഡി )
ഈ സർക്കാരിന്റെ കാലയളവില്‍ കടമെടുപ്പ് പരിധിയില്‍ കേന്ദ്ര സർക്കാർ വരുത്തിയ വെട്ടിക്കുറക്കല്‍ മൂലം സംസ്ഥാനത്തിനുണ്ടായ നഷ്ടം കണക്കാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റിയുടെ പ്രവര്‍ത്തനം
426.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി പ്രവർത്തിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ കമ്മിറ്റി അംഗങ്ങൾ ആരെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കമ്മിറ്റി ഏറ്റവും ഒടുവിൽ റിപ്പോർട്ട് സമർപ്പിച്ചത് എന്നാണ്; വിശദമാക്കാമോ;
( സി )
സംസ്ഥാന ബഡ്ജറ്റ് തയ്യാറാക്കുന്ന അവസരത്തിൽ എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ട് പരിഗണിക്കാറുണ്ടോ; എങ്കിൽ എന്തെല്ലാം വസ്തുതകളാണ് പരിഗണിക്കുന്നത്; വിശദമാക്കാമോ;
( ഡി )
2024-25 സാമ്പത്തിക വർഷത്തെ ബജറ്റ് തയ്യാറാക്കിയതില്‍ എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റിയുടെ സംഭാവന എന്താണ്; വിശദമാക്കാമോ?
427.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ ജീവനക്കാർക്കായുള്ള മെഡിസെപ്പ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു ജീവനക്കാരനിൽ നിന്നും പ്രതി മാസം 500 രൂപ നിരക്കിൽ പ്രതിവർഷം വാങ്ങുന്ന 6000 രൂപയിൽ നിന്ന് സർക്കാർ ഇൻഷുറൻസ് കമ്പനിക്ക് നൽകുന്ന തുക എത്രയാണ്;
( ബി )
മെഡിസെപ്പുമായി ബന്ധപ്പെട്ട് സർക്കാർ ഏതെങ്കിലും തരത്തിൽ തുക ചെലവഴിക്കുന്നുണ്ടോ; എങ്കിൽ ആയതിന്റെ നാളിതുവരെയുള്ള കണക്കുകൾ വ്യക്തമാക്കുമോ;
( സി )
മെഡിസെപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി ജീവനക്കാരെ നിയമിച്ചിട്ടുണ്ടോ; എങ്കിൽ എത്ര പേർ ഏതെല്ലാം തസ്തികയിലെന്നും ഇതിൽ കരാർ നിയമനം, ഡെപ്യുട്ടേഷൻ നിയമനം, ഇവർക്ക് നൽകി വരുന്ന ശമ്പളം ഇവ എത്രയെന്നും വിശദമാക്കുമോ;
( ഡി )
ഒരു കുടുംബത്തിലെ ഭാര്യയും ഭർത്താവും സർക്കാർ ജീവനക്കാരാവുകയും രണ്ട് പേരുടെ ശമ്പളത്തിൽ നിന്നും മെഡിസെപ്പ് പ്രീമിയം പിരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇതിൽ ഏതെങ്കിലും ഒരാൾക്ക് ഓപ്ഷണൽ ആക്കുവാൻ സർക്കാർ നടപടി സ്വീകരിക്കുമോ;
( ഇ )
മെഡിസെപ്പിൽ സംസ്ഥാനത്തെ പ്രധാന സ്വകാര്യ ആശുപത്രികളിലെ പല ഡിപ്പാർട്ട്മെന്റുകളിലും ചികിത്സക്ക് സൗകര്യം ഇല്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; നിലവിലുള്ള മെഡിസെപ്പ് പ്രീമിയം പരിഷ്കരിച്ച് എല്ലാ വിഭാഗം ചികിൽസകളും ഏത് ആശുപത്രികളിലും ക്യാഷ് ലെസ്സായി ലഭിക്കുന്ന തരത്തിൽ സമഗ്ര ഇൻഷുറൻസ് പദ്ധതിയായി മെഡിസെപ്പിനെ മാറ്റുവാൻ തയ്യാറാകുമോ?
428.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുമായി ഒപ്പിട്ട ധാരണ പത്രത്തിന്റെ പകർപ്പ് ലഭ്യമാക്കാമോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ?
അരുവിക്കര നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ ടെന്‍ഡർ സേവിംഗ്സ് തുക
429.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര നിയോജക മണ്ഡലത്തില്‍ 2021-22,2022-23, 2023-24 സാമ്പത്തിക വർഷങ്ങളില്‍ ആസ്തി വികസന പദ്ധതി, പ്രത്യേക വികസന നിധി എന്നിവ മുഖേന നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ടെന്‍ഡർ സേവിംഗ്സ് തുക എത്രയാണെന്ന് വർഷം തിരിച്ച് വ്യക്തമാക്കാമോ?
ജീവാനന്ദം പദ്ധതി
430.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും തുക ഈടാക്കി ജീവാനന്ദം എന്ന പദ്ധതി രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ എന്താണ് പദ്ധതിയുടെ ഉദ്ദേശ്യ ലക്‌ഷ്യമെന്ന് വ്യക്തമാക്കുമോ ;
( ബി )
വിരമിക്കുന്ന ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യം ലഭിക്കുമെന്നിരിക്കെ ഇങ്ങനെയൊരു പദ്ധതിയുടെ പ്രസക്തി എന്താണെന്നു വ്യക്തമാക്കുമോ;
( സി )
സർക്കാർ ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യങ്ങൾ പൂർണ്ണമായും നിർത്തലാക്കുന്നതിന്റെ ഭാഗമായാണോ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ഡി )
അടിസ്ഥാന ശമ്പളത്തിന്റെ എത്ര ശതമാനമാണ് ഇപ്രകാരം പിടിച്ചെടുക്കാൻ ഉദ്ദേശിക്കുന്നത്; പദ്ധതിയിൽ എല്ലാ ജീവനക്കാരും നിർബന്ധമായും അംഗമാകേണ്ടതുണ്ടോ; വ്യക്തമാക്കുമോ;
( ഇ )
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജീവനക്കാരുടെ ശമ്പളം നിർബന്ധമായും പിടിച്ചെടുത്തു വകമാറ്റി ചെലവഴിക്കുന്ന രീതിയിലുള്ള പദ്ധതി നിർദേശം പിൻവലിക്കുവാൻ തയ്യാറാകുമോന്ന് വ്യക്തമാക്കുമോ?
431.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന് നടപ്പു സാമ്പത്തിക വർഷം കടം എടുക്കാവുന്ന തുക എത്രയെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കടം എടുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നിലപാടിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നോ; വ്യക്തമാക്കാമോ;
( സി )
2016 മുതൽ 2020 വരെയുളള വര്‍ഷങ്ങളില്‍ കടം എടുത്ത അധിക തുക പിന്നീടുളള വർഷങ്ങളിൽ കുറവു വരുത്താൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ടെന്ന സുപ്രീം കോടതി ഉത്തരവ് നിലവിലുണ്ടോ; എങ്കില്‍ ആയത് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
432.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. പി. കെ. ബഷീർ
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന് നടപ്പു സാമ്പത്തിക വർഷം കടമെടുക്കാനുളള തുക നിശ്ചയിച്ച് കേന്ദ്ര സ‍ർക്കാർ അറിയിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ ഈ തുക മുൻവർഷങ്ങളിൽ അനുവദിച്ചിരുന്നതിനേക്കാള്‍ കുറവാണോ എന്നറിയിക്കുമോ;
( സി )
ഈ വർഷത്തെ വിവിധ ചെലവുകൾക്കാവശ്യമായ തുക എപ്രകാരം കണ്ടെത്താനാണ് ഉദ്ദേശിക്കുന്നതെന്നു വിശദമാക്കുമോ? ?
2024-25 സാമ്പത്തിക വർഷത്തിലെ കടമെടുപ്പ് പരിധി
433.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തിന് ആകെ എത്ര രൂപയാണ് കടമെടുക്കാൻ കഴിയുക; ഇതിൽ എത്ര രൂപ കടം എടുക്കുന്നതിനാണ് കേന്ദ്രം ഇതിനോടകം അനുമതി നൽകിയിട്ടുള്ളത്;
( ബി )
ഈ തുകയിൽ നിന്നും എത്ര രൂപയാണ് സംസ്ഥാനം ഇതിനോടകം കടം എടുത്തിട്ടുള്ളത്;
( സി )
ഈ സാമ്പത്തിക വർഷത്തിൽ ആകെ എത്ര സർക്കാർ ജീവനക്കാരാണ് ജോലിയിൽ നിന്നും വിരമിക്കുന്നത്; പ്രസ്തുത ജീവനക്കാർക്ക് എല്ലാം കൂടി ആകെ എത്ര രൂപ പെൻഷൻ ആനുകൂല്യമായി നൽകേണ്ടി വരും എന്നാണ് സർക്കാർ കണക്കാക്കിയിട്ടുള്ളത്; പ്രസ്തുത ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനുള്ള പണം എപ്രകാരം കണ്ടെത്താൻ ആകും എന്നാണ് സർക്കാർ കരുതുന്നത്;
( ഡി )
2024-25 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബഡ്ജറ്റിൽ കടമെടുപ്പ് വരുമാനമായി കണക്കാക്കിയിരിക്കുന്നത് എത്ര രൂപയാണ്; എങ്കിൽ കേന്ദ്രം കടമെടുക്കാൻ അനുമതി നൽകിയ തുക കിഴിച്ച് ബാക്കി തുക എപ്രകാരം കണ്ടെത്താൻ കഴിയുമെന്നാണ് സർക്കാർ കരുതുന്നത്;
( ഇ )
വരുമാനത്തിൽ ഉണ്ടായിട്ടുള്ള ഈ കുറവ് മൂലം ഏതൊക്കെ മേഖലകളിൽ ചെലവ് ചുരുക്കേണ്ടി വരും എന്നാണ് സർക്കാർ കരുതുന്നത്; വിശദാംശങ്ങൾ ലഭ്യമാക്കുമോ?
434.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അക്കൗണ്ടന്റ് ജനറലിന്റെ കണക്കുപ്രകാരം 2023-24 സാമ്പത്തിക വർഷം സംസ്ഥാനത്തിന്റെ പൊതു കടം എത്രയാണെന്ന് വിശദമാക്കുമോ; പ്രസ്തുത സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി പൂർണ്ണമായും ഉപയോഗപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ ഇതിന്റെ വിശദാംശം നൽകുമോ;
( ബി )
മുൻ വർഷങ്ങളെ അപേക്ഷിച്ച് നടപ്പു സാമ്പത്തിക വർഷത്തിൽ റവന്യൂ കമ്മി ചുരുക്കുന്നതിനായുള്ള ഗ്രാന്റില്‍ കുറവുണ്ടായിട്ടുണ്ടോ; എങ്കിൽ ഇത് എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ?
സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ വായ്പ ബാധ്യതകൾ
435.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ നിലവിലെ വായ്പ ബാധ്യതകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ;
( ബി )
ഓരോ വായ്പയിലെയും തിരിച്ചടവിന്റെ സമയക്രമവും നാളിതുവരെയുള്ള തിരിച്ചടവിന്റെ വിശദാംശങ്ങളും വ്യക്തമാക്കുമോ; കമ്പനിക്ക് നിലവിൽ എത്ര കോടി രൂപയുടെ വായ്പ ബാധ്യത ഉണ്ടെന്ന് വ്യക്തമാക്കുമോ?
കിഫ്‌ബി മസാല ബോണ്ട്
436.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്‌ബിക്ക് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി മസാല ബോണ്ടിൽ എത്ര കോടി രൂപയുടെ ബോണ്ട് വിൽക്കാൻ സാധിച്ചു എന്ന് വ്യക്തമാക്കുമോ;
( ബി )
കിഫ്‌ബി മസാല ബോണ്ട് കാനഡയിലെ ക്യൂബെക്കിൽ ലിസ്റ്റ് ചെയ്ത വകയിൽ എത്ര കോടി രൂപയുടെ ബോണ്ട് വിൽക്കാൻ സാധിച്ചു എന്ന് വ്യക്തമാക്കാമോ?
തിരുർ മണ്ഡലത്തിലെ കിഫ്‌ബി പദ്ധതികൾ
437.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂർ നിയോജക മണ്ഡലത്തിൽ കിഫ്‌ബിയുടെ അംഗീകാരം ലഭിച്ച പദ്ധതികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( സി )
കിഫ്‌ബിയുടെ അംഗീകാരം ലഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രസ്തുത പ്രവൃത്തികൾ ആരംഭിക്കുവാൻ സാധിക്കാത്തത്തിന്റെ കാരണം വ്യക്തമാക്കുമോ?
കിഫ്ബി മുഖേന നല്‍കിയ തുക
438.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന എത്ര കോടി രൂപയുടെ പദ്ധതികള്‍ക്കാണ് നാളിതുവരെ അംഗീകാരം നല്‍കിയിട്ടുളളതെന്നും എത്ര കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
പൊതുവിദ്യാഭ്യാസ മേഖലയിലും ഉന്നതവിദ്യാഭ്യാസ മേഖലയിലും എത്ര കോടി രൂപയുടെ പദ്ധതികള്‍ക്ക് ഇതുവരെ അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
കിഫ്ബി മസാല ബോണ്ട്
439.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയുടെ മസാല ബോണ്ട് ഏതൊക്കെ സ്ഥാപനങ്ങളാണ് വാങ്ങിയതെന്ന് വ്യക്തമാക്കാമോ;
( ബി )
കിഫ്ബിയുടെ മസാല ബോണ്ട് പബ്ലിക്കായും പ്രൈവറ്റായും ഇഷ്യൂ ചെയ്തിരുന്നോയെന്ന് വ്യക്തമാക്കാമോ;
( സി )
മസാല ബോണ്ട് പബ്ലിക്കായും പ്രൈവറ്റായും ഇഷ്യൂ ചെയ്തത് എവിടെയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
കിഫ്ബിയുടെ മസാല ബോണ്ടിൽ സംസ്ഥാനത്തിന് ലഭിച്ച തുക ഏതു സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്നുമാണ് കിഫ്ബിയുടെ അക്കൗണ്ടിലേക്ക് വന്നത് എന്ന് വ്യക്തമാക്കാമോ;
( ഇ )
കിഫ്ബിയുടെ മസാല ബോണ്ടുമായി ബന്ധപെട്ട് ഏതൊക്കെ സ്ഥാപനങ്ങളുടെ പ്രതിനിധികളാണ് സംസ്ഥാനത്ത് വന്നു ചർച്ച നടത്തിയതെന്ന് വിശദമാക്കാമോ; ഇവരുടെ പേര് വിവരങ്ങളും സ്ഥാപനത്തിന്റെ പേരും നൽകാമോ?
2016-17 ബഡ്ജറ്റില്‍ പ്രഖ്യാപിച്ച റവന്യൂ ടവര്‍, മിനി സിവില്‍ സ്റ്റേഷനുകളുടെ നിര്‍മ്മാണം
440.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2017 ലെ പുതുക്കിയ ബഡ്ജറ്റിൽ പ്രഖ്യാപിച്ച റവന്യൂ ടവറുകള്‍, മിനി സിവില്‍ സ്റ്റേഷനുകള്‍ ഏതൊക്കെയെന്നും അതിനായി എത്ര തുക വകയിരുത്തിയിരുന്നുവെന്നും വ്യക്തമാക്കാമോ;
( ബി )
ഇതില്‍ ഏതൊക്കെ പ്രവൃത്തികള്‍ക്ക് കിഫ്ബിയുടെ അംഗീകാരം ലഭിച്ചുവെന്ന് വെളിപ്പെടുത്തുമോ;
( സി )
നിര്‍മ്മാണം ആരംഭിച്ചത്, പുരോഗമിക്കുന്നത്, പൂര്‍ത്തീകരിച്ചത് എന്നീ ഘട്ടങ്ങളിലുള്ള റവന്യൂ ടവര്‍, മിനി സിവില്‍ സ്റ്റേഷനുകളുടെ വിശദാംശങ്ങള്‍ നല്‍കുമോ;
( ഡി )
സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുള്ളതും കിഫ്ബിയുടെ പരിഗണനയിലുള്ളതുമായ റവന്യൂ ടവര്‍, മിനി സിവില്‍ സ്റ്റേഷനുകള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ഇ )
പ്രസ്തുത പ്രവൃത്തികള്‍ക്ക് അംഗീകാരം നല്‍കുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കുമോ;
( എഫ് )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏതൊക്കെ റവന്യൂ ടവറുകള്‍, മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക്‌ കിഫ്ബിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
ഇരിക്കൂര്‍ മണ്ഡലത്തിലെ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ ആലക്കോട് - കാപ്പിമല റോഡ് നിര്‍മ്മാണം
441.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ആലക്കോട് - കാപ്പിമല റോഡ് പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡിന്റെ നിര്‍മ്മാണം അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
442.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ വെള്ളിയോട് സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് കിഫ്ബി മുഖാന്തിരം മൂന്ന് കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പ്രവൃത്തിയുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിര്‍വ്വഹണ ഏജന്‍സിയായ കില നാളിതുവരെ എന്തൊക്കെ പ്രവൃത്തികളാണ് നടത്തിയത് എന്ന് വിശദമാക്കാമോ;
( സി )
ഇതിന്റെ ടെണ്ടര്‍ നടപടി വൈകുന്നതിന്റെ കാരണം വിശദമാക്കാമോ?
കിഫ്ബി ജനറല്‍ ബോഡി യോഗം
443.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018 ഒക്ടോബര്‍ രണ്ടിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബിയുടെ 34-ാം ജനറല്‍ ബോഡി യോഗത്തിന്റെ മിനിറ്റ്സിന്റെ പകർപ്പ് ലഭ്യമാക്കാമോ?
കുറവിലങ്ങാട് താലൂക്ക് ആശുപത്രിയുടെ കെട്ടിട നിർമ്മാണം
444.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറവിലങ്ങാട് താലൂക്ക് ആശുപത്രിയുടെ കിഫ്‌ബി വഴിയുള്ള കെട്ടിട നിർമ്മാണത്തിനായി ഭരണാനുമതി നല്‍കിയതിനെ തുടര്‍ന്ന് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി കിഫ്ബിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചുവെങ്കിലും കിഫ്ബിയുടെ ധനാനുമതി ലഭിക്കുന്നത്തിലുണ്ടായ 7 വര്‍ഷത്തെ കാലതാമസത്തിനു പരിഹാരം കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് ഉണ്ടായിരിക്കുന്ന പ്രധാന തടസ്സം വിശദമാക്കാമോ;
( സി )
ഈ പദ്ധതിയുടെ എസ്റ്റിമേറ്റ് ശരിയായ രീതിയില്‍ സമര്‍പ്പിക്കാത്തതിന് എസ്.പി.വി യെ മാറ്റി പുതിയ ഏജന്‍സിയെ നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ ;
( ഡി )
കുറവിലങ്ങാട് താലൂക്ക് ആശുപത്രിയുടെ കിഫ്‌ബി വഴിയുള്ള കെട്ടിട നിർമാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
കണ്ണൂര്‍ ഗവണ്‍മെന്റ് വനിതാ കോളേജില്‍ കിഫ്‌ബി പദ്ധതി
445.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ഗവണ്‍മെന്റ് വനിതാ കോളേജില്‍ കിഫ്‌ബി പദ്ധതി പ്രകാരം നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ; പ്രവൃത്തി ആരംഭിച്ചിട്ടുണ്ടോ; പ്രവൃത്തിക്ക് തടസങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കാമോ?
446.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം നിയോജകമണ്ഡലത്തില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന കിഫ്ബി പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും അവയുടെ പ്രവര്‍ത്തന പുരോഗതിയും വിശദമാക്കാമോ?
447.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ കിഫ്ബി മുഖേന അനുവദിച്ച പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിർമ്മാണ പുരോഗതി ഇനം തിരിച്ച് വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതികളിൽ കിഫ്ബിയുടെ ധനകാര്യ അംഗീകാരം ലഭ്യമാകാത്തതോ ഇതുവരെ ആരംഭിക്കാത്തതോ ആയ പ്രവൃത്തികളുണ്ടോ എന്നറിയിക്കുമോ; എങ്കിൽ കാരണം വ്യക്തമാക്കാമോ?
പാലക്കോട്-ഏട്ടിക്കുളം എച്ച് .എസ് . റോഡ് പദ്ധതി
448.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പയ്യന്നൂര്‍ മണ്ഡലത്തിലെ പാലക്കോട്-ഏട്ടിക്കുളം എച്ച്.എസ്. റോഡ് നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ചത് എന്തിനാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡ് ദേശീയ പ്രാധാന്യമുള്ള ഏഴിമല നേവല്‍ അക്കാദമിയിലേക്കുള്ള പ്രധാന പാത ആയതുകൊണ്ട് തീരുമാനം പുന:പരിശോധിച്ച് റോഡ് നിര്‍മ്മാണത്തിന് കിഫ്ബി ധനാനുമതി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
കോവളം മണ്ഡലത്തിലെ കിഫ്ബി പദ്ധതികള്‍
449.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ചതും പൂര്‍ത്തിയാകാത്തതുമായ കിഫ്ബി പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( സി )
ഓരോ പ്രവൃത്തിയും പൂര്‍ത്തിയാക്കുന്നതിന് കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിനുള്ള കാരണം എന്താണെന്ന് അറിയിക്കുമോ?
450.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ വണ്ടൂര്‍ മണ്ഡലത്തില്‍ കിഫ്ബി വഴി ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ?
451.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ കിഫ്‌ബി വഴി അനുവദിച്ച കാട്ടിൽ കടവ് പാലംനിര്‍മ്മാണത്തിന് ഭരണാനുമതി ലഭിച്ചതെന്നെന്നും ലഭിച്ച തുക എത്രയെന്നും വ്യക്തമാക്കാമോ;
( ബി )
കാട്ടിൽ കടവ് പാലം നിര്‍മ്മാണത്തിന് സാങ്കേതികാനുമതി ലഭിക്കാത്തത് എന്തു കൊണ്ടാണെന്നു വ്യക്തമാക്കാമോ;
( സി )
കാലതാമസം വരുത്താതെ എത്രയും വേഗം സാങ്കേതിക അനുമതി നൽകി ടെണ്ടർ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ഡി )
നിർമ്മാണപ്രവർത്തനം എന്ന് ആരംഭിക്കാൻ കഴിയുമെന്നാണ് കരുതുന്നത്; ഇനിയും കാലതാമസം കൂടാതെ നിര്‍മ്മാണ പ്രവർത്തനം ഉടൻ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
പാറശ്ശാല മണ്ഡലത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പദ്ധതികള്‍
452.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിലവില്‍ പാറശ്ശാല മണ്ഡലത്തില്‍ നടത്തി വരുന്ന പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വകുപ്പ് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് അനുവദിച്ചിട്ടുള്ള തുക എത്രയെന്നും പ്രവൃത്തികളുടെ നിര്‍വ്വഹണ ഏജന്‍സികള്‍ ഏതൊക്കെയാണെന്നും വ്യക്തമാക്കാമോ; പ്രസ്തുത പദ്ധതികളുടെ നിലവിലെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ;
( സി )
പാറശ്ശാല മണ്ഡലത്തില്‍ കില നിര്‍വ്വഹണ ഏജന്‍സിയായിട്ടുള്ള 5 സ്കൂളുകളുടെ നിര്‍മ്മാണം, തീരദേശ വികസന കോര്‍പ്പറേഷന്‍ നിര്‍വ്വഹണ ഏജന്‍സിയായിട്ടുള്ള പനച്ചമൂട് മത്സ്യ മാര്‍ക്കറ്റ് നവീകരണം എന്നീ കിഫ്ബി പദ്ധതികളുടെ നിലവിലെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ?
453.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി മണ്ഡലത്തിൽ കിഫ്‌ബി വഴി അനുവദിച്ച ചിറ്റുമൂല ( പുതിയ കാവ്-ചക്കുവള്ളി) മേൽപ്പാലത്തിന് ഭരണാനുമതി ലഭിച്ചതെന്നാണെന്നും ലഭിച്ച തുക എത്ര‍യെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മേൽപ്പാലത്തിന് സാങ്കേതികാനുമതി ലഭിച്ചതെന്നാണ് എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനം എന്നത്തേക്ക് ആരംഭിക്കാൻ കഴിയുമെന്നാണ് കരുതുന്നത്; പ്രസ്തുത നിർമ്മാണ പ്രവർത്തനം ഉടൻ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
വളാഞ്ചേരി നഗരസഭ കെട്ടിട നിര്‍മ്മാണം
454.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കോട്ടക്കല്‍ മണ്ഡലത്തിലെ വളാഞ്ചേരി നഗരസഭ കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് കിഫ്ബിയുടെ അനുമതി ലഭ്യമായിട്ടുണ്ടോ; അനുമതി ലഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ ശേഷിക്കുന്നുണ്ടെന്ന് വിശദമാക്കുമോ?
പേരാമ്പ്ര നിയോജകമണ്ഡലത്തില്‍ കിഫ്ബിയില്‍ അനുവദിച്ച പ്രവ‍ൃത്തികളുടെ വിശദാംശം
455.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര നിയോജകമണ്ഡലത്തില്‍ കിഫ്ബി മുഖേന അനുവദിച്ച പ്രവ‍ൃത്തികളുടെ വിശദാംശം അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ പുരോഗതി വ്യക്തമാക്കാമോ; അതില്‍ ഏതൊക്കെ പ്രവ‍ൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് അറിയിക്കാമോ?
ഗുരുവായൂര്‍ മണ്ഡലത്തിലെ പുന്നയൂര്‍ കുളം റോഡ് പ്രവര്‍ത്തനത്തിന്റെ നിലവിലെ സ്ഥിതി
456.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിലെ പുന്നയൂര്‍ കുളം ഗ്രാമപഞ്ചായത്തിലെ എ.ഇ.ഒ.-നക്കോല റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട ഫയല്‍ ബി1/29/24 ന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
കരുനാഗപ്പള്ളി തഴവ കോളേജ് കെട്ടിടനിർമ്മാണം
457.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി മണ്ഡലത്തിലെ കരുനാഗപ്പള്ളി തഴവ കോളേജിന് കിഫ്‌ബി മുഖേന കെട്ടിടം നിർമ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചത് എന്നാണെന്നും എത്ര തുകയുടെ ഭരണാനുമതിയാണ് നൽകിയതെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കോളേജിന് കെട്ടിടം നിർമ്മിക്കുന്നതിന് സാങ്കേതികാനുമതി ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( സി )
സാങ്കേതികതയുടെ പേരില്‍ കാലതാമസം വരുത്താതെ അടിയന്തരമായി സാങ്കേതിക അനുമതി നൽകി ടെണ്ടർ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ഡി )
നിർമ്മാണപ്രവർത്തനം എന്ന് ആരംഭിക്കാൻ കഴിയുമെന്ന് വ്യക്തമാക്കുമോ; കാലതാമസം കൂടാതെ നിര്‍മ്മാണ പ്രവർത്തനം ഉടൻ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ട്രോമാകെയര്‍ പദ്ധതി
458.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന 57.69 കോടി രൂപയുടെ ധനകാര്യ അനുമതി ലഭിച്ച, കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ട്രോമാകെയര്‍ ഒന്നാം ഘട്ട പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ നാളിതുവരെ ആരംഭിക്കുവാൻ സാധിക്കാത്തത് ശ്രദ്ധയിപ്പെട്ടിട്ടുണ്ടോ; പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കുവാൻ സാധിക്കുമെന്ന് വ്യക്തമാക്കുമോ; വിശദാംശം നൽകുമോ?
ആലത്തൂര്‍ മണ്ഡലത്തിലെ എരിമയൂര്‍ ജി.എച്ച്.എസ്സ്.എസ്സ്. കെട്ടിടനിര്‍മ്മാണ പ്രവൃത്തി
459.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന അനുവദിച്ച ആലത്തൂര്‍ മണ്ഡലത്തിലെ എരിമയൂര്‍ ജി.എച്ച്.എസ്സ്.എസ്സ്. കെട്ടിടനിര്‍മ്മാണ പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
കണ്ണാടി- പന്നിക്കോട് റോഡ് പുനരുദ്ധാരണം
460.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണത്തിലുള്ള കണ്ണാടി- പന്നിക്കോട് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് പദ്ധതിയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമോയെന്ന് വ്യക്തമാക്കുമോ?
കിഫ്ബി ഫണ്ടുപയോഗിച്ചുളള സ്കൂള്‍ കെട്ടിടങ്ങളുടെ നിർമ്മാണം
461.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ടുപയോഗിച്ച് കില മുഖേന നടപ്പിലാക്കുന്ന ഗവ. എച്ച്.എസ്.എസ്. തൊളിക്കോട്, ഗവ. യു.പി.എസ്. വിതുര എന്നീ സ്കൂള്‍ കെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ നാളിതുവരെയുള്ള പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത നിർമ്മാണ പ്രവർത്തനങ്ങളില്‍ നിലനില്‍ക്കുന്ന തടസ്സങ്ങള്‍ നീക്കുന്നതിന് കിഫ്ബി മുഖേന സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
462.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ കിഫ്ബി മുഖേന നിലവില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതിയും നിര്‍മ്മാണ പുരോഗതിയും വിശദമാക്കാമോ?
കിഫ്ബിയിലെ നിയമനം
463.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഐ.എ.എസ്. ഉദ്യോഗസ്ഥർ ഉൾപ്പെടെ സർവീസിൽ നിന്നും വിരമിച്ച എത്ര ജീവനക്കാർ നിലവിൽ കിഫ്ബിയിൽ ജോലി ചെയ്യുന്നുണ്ട്; ഏതൊക്കെ തസ്തികളിലാണ് ജോലി ചെയ്യുന്നത്; ശമ്പള സ്കെയിൽ ഉൾപ്പെടെയുള്ള വിശദാംശം നൽകുമോ?
464.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്ന മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കാേട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്-മൂപ്പന്‍ റോഡ് എന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുവാന്‍ ഇനി എന്തെങ്കിലും സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടോ; വിശദാശം ലഭ്യമാക്കാമോ?
പത്തിരിപ്പാല സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ കെട്ടിട നിര്‍മ്മാണം
465.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ടുപയോഗിച്ച് കിറ്റ്കോയെ നിര്‍വ്വഹണ ഏജന്‍സിയാക്കി നടപ്പിലാക്കുന്ന കോങ്ങാട് മണ്ഡലത്തിലെ പത്തിരിപ്പാല സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ കെട്ടിട നിര്‍മ്മാണ പ്രവൃത്തിയില്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി അടിയന്തരമായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
കിഫ്ബി ഫണ്ട് ഉപയോഗിച്ച് പാലം നിര്‍മ്മാണം
466.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന വക്കം - കായിക്കരക്കടവ് പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കുമോ?
467.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന സംസ്ഥാനത്ത് നിലവില്‍ എത്ര വന്‍കിട പദ്ധതികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ; പ്രസ്തുത പദ്ധതികള്‍ സംസ്ഥാനത്തിന്റെ വികസന മേഖലയെ എങ്ങനെ സ്വാധീനിക്കുമെന്നാണ് കണക്കാക്കുന്നത്; വ്യക്താക്കുമോ;
( ബി )
കിഫ്ബിയില്‍ ഫണ്ട് അനുവദിച്ച എത്ര വന്‍കിട പദ്ധതികളുടെ പ്രവൃത്തികളാണ് നടന്നുവരുന്നത്; വിശദമാക്കാമോ?
കൊടുവഴന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ നവീകരണ പ്രവൃത്തി
468.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് ഉപയോഗിച്ച് കൊടുവഴന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കുന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
കിഫ്‌ബി ഓഫീസ്
469.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാളിതുവരെ ഓഫീസ് വാടക ഇനത്തിൽ കിഫ്‌ബി എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദാംശങ്ങൾ സാമ്പത്തിക വർഷം തിരിച്ചും ഇനം തിരിച്ചും വ്യക്തമാക്കുമോ;
( ബി )
കിഫ്‌ബി സ്വന്തമായി ഓഫീസ് നിർമ്മിക്കുന്നതിന് ടെൻഡർ വിളിച്ചിട്ടുണ്ടോ; എങ്കിൽ ഏതൊക്കെ കമ്പനികളാണ് ടെൻഡറിൽ പങ്കെടുത്തത്; വിശദാംശങ്ങൾ നൽകുമോ;
( സി )
സ്വന്തമായി ഓഫീസ് നിർമ്മിക്കുന്നതിന് എത്ര കോടി രൂപയുടെ ചെലവ് വരുമെന്നാണ് കിഫ്‌ബി കണക്കാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
470.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയിലുള്‍പ്പെട്ടതും നിലവിൽ പണികള്‍ പുരോഗമിച്ച് വരുന്നതുമായ മലമ്പുഴ മണ്ഡലത്തിലെ മലമ്പുഴ റിംഗ് റോഡും പാലവും എന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട് കുടിവെള്ള പെെപ്പുകളും വെെദ്യുതി പോസ്റ്റുകളും മാറ്റി സ്ഥാപിക്കുവാന്‍ കിഫ്ബി തുക അനുവദിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ യൂട്ടിലിറ്റി ഷിഫ്റ്റിംഗിനായി വകയിരുത്തിയിട്ടുള്ള തുക എത്രയാണെന്ന് വ്യക്തമാക്കുമോ?
471.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ കിഫ്ബി മുഖേന ഭരണാനുമതി ലഭിച്ചതും പൂര്‍ത്തിയാകാത്തതും ആരംഭിക്കാത്തതുമായ പദ്ധതികളുടെ വിശദവിവരവും പ്രസ്തുത പദ്ധതികളുടെ തത്സ്ഥിതിയും ലഭ്യമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിയും ആരംഭിക്കുന്നതിനും പൂര്‍ത്തീകരിക്കുന്നതിനും കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അതിനുള്ള കാരണം എന്തെന്ന് അറിയിക്കുമോ; പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
കാക്കുളങ്ങരപള്ളിയുടെ നവീകരണം
472.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് വളപട്ടണത്ത് കിഫ്ബി ഫണ്ട് ഉപയോഗിച്ച് (ഹെറിറ്റേ‍‍ജ് ടൂറിസം) നവീകരിക്കുന്ന കാക്കുളങ്ങരപള്ളി പ്രവൃത്തിയുടെ പുരോഗതി അറിയിക്കാമോ; പ്രവൃത്തി ആരംഭിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
473.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം നല്‍കിയെങ്കിലും ഇതുവരെയും പ്രവൃത്തി ആരംഭിച്ചിട്ടില്ലാത്ത കുന്ദമംഗലം നിയോജകമണ്ഡലത്തിലെ മാത്ര-പാലാഴി-കുറ്റിക്കാട്ടൂര്‍ റോഡ്, കുന്ദമംഗലം ബൈപ്പാസ്, പൊന്‍പാറക്കുന്നിലെ ലൈഫ് ഭവന സമുച്ചയം എന്നീ നിര്‍മ്മാണ പ്രവൃത്തികളുടെ നിലവിലുളള സ്ഥിതി സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഇവ പ്രാവര്‍ത്തികമാക്കുന്നതില്‍ എന്തെങ്കിലും തടസ്സം നിലവിലുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?
474.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജക മണ്ഡലത്തില്‍ കിഫ്ബി പദ്ധതിപ്രകാരം നടത്തിവരുന്ന പ്രവൃത്തികളുടെ പുരോഗതി വിശദമാക്കുമോ?
475.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ കിഫ്ബി വഴി നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്നും ഇതിനായി ചിലവഴിച്ച തുക എത്രയെന്നും വിശദമാക്കാമോ;
( ബി )
ഭരണാനുമതി ലഭിച്ച തുക പൂര്‍ണ്ണമായും വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ ബാക്കി വന്നിട്ടുള്ള തുക വിനിയോഗിച്ച് ഇതേ സ്കൂളില്‍ പുതിയ പദ്ധതികള്‍ക്ക് അനുമതി നല്‍കാന്‍ കഴിയുമോ എന്ന് വിശദമാക്കാമോ?
476.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് മുഖേന നിര്‍മ്മിക്കുന്ന നാറാത്ത്-പാപ്പിനിശ്ശേരി ബന്ധിപ്പിക്കുന്ന കല്ലൂര്‍കടവ് പാല നിര്‍മ്മാണത്തിന്റെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ഡ്രോയിംഗ് പൂര്‍ത്തിയായിട്ടുണ്ടോ;
( സി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
477.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയിലുള്‍പ്പെട്ടിട്ടുള്ള, മലമ്പുഴ മണ്ഡലത്തിലെ ഒലവക്കോട് - ധോണി റോഡിന്റെ പുതുക്കിയ സാമ്പത്തികാനുമതിക്കുള്ള നപടിക്രമങ്ങള്‍ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് സാമ്പത്തികാനുമതി നല്‍കിയിട്ടുള്ള തുക എത്രയാണെന്ന് വ്യക്തമാക്കാമോ?
മലപ്പുറം ഗവണ്മെന്റ് വനിതാ കോളേജിന് കിഫ്ബി ഫണ്ട്
478.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം വനിതാ ആർട്സ് & സയൻസ് കോളേജിന് 2017-18 സാമ്പത്തിക വർഷത്തിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി പത്ത് കോടി രൂപ അനുവദിച്ചെങ്കിലും നാളിതുവരെ തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതുവരെയുള്ള പ്രവര്‍ത്തന പുരോഗതി വെളിപ്പെടുത്തുമോ;
( ബി )
എസ്.പി.വി. ആയ കിറ്റ്ക്കോ ഡി.പി.ആർ തയാറാക്കി സമർപ്പിച്ചിട്ടുണ്ടോ; പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം എന്താണ്; വിശദാംശം നൽകുമോ;
( സി )
അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി അനുവദിച്ച പ്രസ്തുത ഫണ്ട് വിനിയോഗിക്കുവാനുള്ള സാങ്കേതിക തടസ്സങ്ങൾ അടിയന്തരമായി പരിഹരിക്കുവാനും കെട്ടിട നിർമ്മാണം ആരംഭിക്കുവാനും നടപടി സ്വീകരിക്കുമോ?
479.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതി വിശദമാക്കാമോ?
480.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് വിനിയോഗിച്ച് തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന നടത്താന്‍ തീരുമാനിച്ചിട്ടുളള വര്‍ക്കല പുന്നമൂട് മാര്‍ക്കറ്റിന്റെ നവീകരണ പ്രവൃത്തി ടെണ്ടര്‍ ചെയ്യുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിര്‍മ്മാണ നടപടി ത്വരിതപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
481.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ.യുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നൂറനാട് ഇടപ്പോണ്‍ ദേശസേവിനി ഗ്രന്ഥശാലയ്ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുവാന്‍ തുക അനുവദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് പ്രത്യേക ഭരണാനുമതി ലഭ്യമാക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ച് പ്രത്യേക ഭരണാനുമതി അനുവദിച്ചു നല്‍കുമോയെന്ന് വ്യക്തമാക്കുമോ?
482.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023 -24 വര്‍ഷത്തില്‍ എം.എല്‍.എ. യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി കോട്ടയ്ക്കല്‍ മണ്ഡലത്തിലെ വളാഞ്ചേരി നഗരസഭയിലെ കൊട്ടാരത്ത് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഓപ്പൺ ജിംനേഷ്യം (പ്രോജക്ട് ഐ.ഡി. 20074) എന്ന പ്രവൃത്തിക്ക് പ്രത്യേകാനുമതി ആവശ്യപ്പെട്ട് നല്‍കിയ പ്രൊപ്പോസലിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയ്ക്ക് പ്രത്യേകാനുമതി നല്‍കി നിര്‍മ്മാണം അടിയന്തരമായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
483.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. ആസ്തി വികസന പദ്ധതി പ്രകാരം മണലൂര്‍ മണ്ഡലത്തില്‍ 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ ശിപാര്‍ശ ചെയ്ത പ്രവൃത്തികളില്‍ ഏതെല്ലാം പ്രവൃത്തികള്‍ക്ക് ഇതുവരെ ഭരണാനുമതി നല്‍കിയെന്ന് വര്‍ഷം തിരിച്ചുളള വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പ്രസ്തുത കാലയളവിലെ ഏതെല്ലാം പ്രവൃത്തികള്‍ക്ക് ഇനി ഭരണാനുമതി നല്‍കാനുണ്ടെന്ന് വര്‍ഷം തിരിച്ചുളള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
ഭരണാനുമതി നല്‍കാനുളള ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( ഡി )
ഭരണാനുമതി നല്‍കാനുളള പ്രവൃത്തികള്‍ക്ക് അയത് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
484.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ ആസ്തി വികസന ഫണ്ട് പ്രകാരം ഭരണാനുമതി ലഭിച്ചിട്ടും നാളിതുവരെ കരാറിൽ ഏർപ്പെട്ടിട്ടില്ലാത്ത വെെപ്പിന്‍ മണ്ഡലത്തിലെ പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും പ്രസ്തുത പ്രവൃത്തികള്‍ എത്ര തവണ ടെന്‍ഡര്‍ ചെയ്തുവെന്നും വ്യക്തമാക്കുമോ;
( ബി )
വെെപ്പിന്‍കര പോലുള്ള തീരദേശ മണ്ഡലത്തിലെ പ്രവൃത്തികള്‍ കരാറിൽ ഏർപ്പെടാത്തതുമൂലം തുക നഷ്ടമാകുവാനുള്ള സാധ്യതകളും ജനങ്ങളുടെ ഗതാഗത ക്ലേശവും കണക്കിലെടുത്ത് കോസ്റ്റ് ഇന്‍ഡക്സ് പോലുള്ള ബദല്‍ മാര്‍ഗങ്ങൾ അനുവദിക്കുവാൻ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
485.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-2024 വര്‍ഷത്തില്‍ ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ വിനിയോഗിച്ച് കായംകുളം താലൂക്കാശുപത്രിയ്ക്ക് സമീപമുള്ള ടാക്സി സ്റ്റാന്റിന്റെ നിർമ്മാണത്തിനുള്ള ഭരണാനുമതി ലഭിക്കുന്നതിന് ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതിക്കായി നല്‍കിയ പ്രൊപ്പോസലിന്മേൽ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
കരുനാഗപ്പള്ളി മണ്ഡലത്തിലെ എ.ഡി.എഫ്. പദ്ധതികളിലെ ടെണ്ടർ സേവിംഗ്സ് തുക
486.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി നിയോജകമണ്ഡലത്തില്‍ 2021-22 മുതൽ 2023-24 വരെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടത്തിയ പ്രവൃത്തികളിൽ എത്ര രൂപ ടെണ്ടർ സേവിംഗ്സ് ഉണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത സേവിംഗ്സില്‍ നടപ്പു സാമ്പത്തിക വർഷം വിനിയോഗിക്കാൻ കഴിയുന്ന തുക എത്രയാണ്; വ്യക്തമാക്കുമോ?
എം.എല്‍.എ. ആസ്തി വികസന ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികള്‍
487.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. ആസ്തി വികസന ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് കരാറുകാരുടെ സഹകരണം ഉറപ്പു വരുത്തുമോ; വിശദമാക്കാമോ?
488.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ 2021-24 കാലഘട്ടത്തില്‍ പ്രദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുന്‍ എം.എല്‍.എ.മാർക്ക് അനുവദിച്ച (2016-21) പ്രവൃത്തികളില്‍ ഏതെല്ലാം പ്രവൃത്തികള്‍ ഒഴിവാക്കിയിട്ടുണ്ടെന്നും; ആയതിന് പകരം ഏതെല്ലാം പ്രവൃത്തികള്‍ അനുവദിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ?
489.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ പഞ്ചായത്ത് ആസ്തി രജിസ്റ്ററുകളിലുള്‍പ്പെട്ട റോഡുകളെല്ലാം രൂക്ഷമായ കടലാക്രമണത്താലും വെളളക്കെട്ടിനാലും തകര്‍ന്നിട്ടും പ്രസ്തുത റോഡുകളുടെ പുനരുദ്ധാരണത്തിന് മറ്റ് ഫണ്ടുകളൊന്നും ലഭ്യമല്ലെന്നിരിക്കെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് റോഡുകള്‍ ടൈല്‍ പാകുന്നത് ഉള്‍പ്പെടെയുളള മാര്‍ഗ്ഗങ്ങളിലൂടെ പുനരുദ്ധരിക്കുന്നതിന് ഉണ്ടാകുന്ന തടസ്സങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
നാളിതുവരെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് ചെയ്തിരുന്ന പ്രസ്തുത പ്രവൃത്തികള്‍ക്ക് പ്രത്യേകാനുമതി വാങ്ങിയാല്‍ മാത്രമേ ഭരണാനുമതി ലഭിക്കൂ എന്ന ധനകാര്യ വകുപ്പിന്റെ ഉത്തരവ് പുനപരിശോധിക്കാന്‍ നടപടി സ്വീകരിക്കുമോ?
എം.എല്‍.എ. ആസ്തി വികസന ഫണ്ടുപയോഗിച്ചുള്ള പദ്ധതികള്‍
490.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല നിയോജക മണ്ഡലത്തിലെ എം.എല്‍.എ. ആസ്തി വികസന ഫണ്ടുപയോഗിച്ചുള്ള പദ്ധതികളില്‍ 2021-2022, 2022-2023, 2023-2024 വര്‍ഷങ്ങളിലെ ടെണ്ടര്‍ സേവിംഗ്സ് തുകയെത്ര എന്ന് വിശദമാക്കാമോ?
491.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തിൽ 2021-22 മുതൽ 2023-24 വരെയുള്ള കാലയളവിൽ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടത്തിയ പ്രവൃത്തികളുടെ ടെണ്ടർ സേവിംഗ്സ് എത്രയാണെന്ന് വ്യക്തമാക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത സേവിംഗ്സില്‍ നടപ്പ് സാമ്പത്തിക വർഷം വിനിയോഗിക്കുവാൻ സാധിക്കുന്ന തുക എത്രയാണെന്ന് വ്യക്തമാക്കുമോ?
പ്രാദേശിക വികസന ഫണ്ട് വിനിയോഗ നടപടികളില്‍ ഇളവ്
492.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ട് (എസ്.ഡി.എഫ്.) വിനിയോഗിച്ച് നടത്തുന്ന 5 ലക്ഷം രൂപ വരെയുളള പ്രവൃത്തികള്‍ക്ക് 2023 മാര്‍ച്ച് വരെ അനുവദിച്ചിരുന്ന ടെണ്ടര്‍ നടപടികളിലെ ഇളവ് നിലവിലുണ്ടോ എന്ന് വിശദമാക്കുമോ;
( ബി )
2024-25 സാമ്പത്തിക വര്‍ഷത്തില്‍ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് 5 ലക്ഷം രൂപ വരെയുളള പ്രവൃത്തികള്‍ ചെയ്യുന്നതിന് ടെണ്ടര്‍ നടപടി ഒഴിവാക്കിയിട്ടുണ്ടോ എന്ന് വിശദമാക്കാമോ?
493.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. മാരുടെ പ്രത്യേക വികസന ഫണ്ട്, ആസ്തി വികസന ഫണ്ട് എന്നിവയുടെ വിനിയോഗത്തില്‍ കാലോചിതമായ മാറ്റം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത മാറ്റങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച് സാമാജികരില്‍ നിന്നും എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടോ; അതിന്‍മേല്‍ എന്ത് നടപടികളാണ് വകുപ്പ് സ്വീകരിക്കാന്‍ പോകുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
സര്‍ക്കാര്‍ വകുപ്പുകളുടേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും ആസ്തിയില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ കളിസ്ഥലങ്ങള്‍, പാര്‍ക്കുകള്‍ എന്നിവ നിർമ്മിക്കുന്നത് എം.എല്‍.എ. മാരുടെ ആസ്തി വികസന ഫണ്ടിന്റെ അനുവദനീയമായ പ്രവര്‍ത്തികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
494.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ.മാരുടെ പ്രാദേശിക ആസ്തി വികസന ഫണ്ട് വിനിയോഗിക്കുന്നതിലെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
495.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ.യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 2022-23, 2023-24 വര്‍ഷങ്ങളില്‍ മണലൂര്‍ മണ്ഡലത്തിനായി ശിപാര്‍ശ ചെയ്ത പ്രവൃത്തികളില്‍ ഇതുവരെ ഭരണാനുമതി നല്‍കിയിട്ടുളളത് ഏതെല്ലാമാണെന്നും ഇനി ഭരണാനുമതി നല്‍കാനുളള പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും വര്‍ഷം തിരിച്ചുളള വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഭരണാനുമതി ലഭിക്കാനുളള പ്രവ‍ൃത്തികള്‍ക്ക് ആയത് ലഭ്യമാക്കുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
കാലതാമസം കൂടാതെ പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കുന്നതിനുവേണ്ട നടപടി സ്വീകരിച്ചിട്ടുണ്ടോ; പ്രസ്തുത ഓരോ പ്രവൃത്തിക്കും ഭരണാനുമതി ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ നല്‍കാമോ?
496.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ നിയോജകമണ്ഡലത്തിൽ 2022 -23 വർഷത്തെ ആസ്തിവികസന പദ്ധതിയിലുൾപ്പെടുത്തി പ്രൊപ്പോസൽ നൽകിയ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിക്കുന്നതിനായുള്ള സമയപരിധി ദീർഘിപ്പിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധി നൽകിയ നിവേദനത്തിന്മേൽ ( നമ്പർ E-8221756 /M -Fin/2024) സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾക്ക് ഭരണാനുമതി നൽകുന്നതിനായി കൂടുതൽ സമയം അനുവദിച്ചുകൊണ്ട് ഉത്തരവാകുന്നതിന് വേഗത്തിൽ നടപടികൾ സ്വീകരിക്കുമോ; വിശദവിവരം അറിയിക്കാമോ?
കോവിഡ് കാലത്ത് ആസ്തി വികസന നിധിയിൽ നിന്ന് കുറവ് വരുത്തിയ തുക
497.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലത്ത് എം.എൽ.എ. മാരുടെ ആസ്തി വികസന നിധിയിൽ വരുത്തിയ കുറവ് എത്ര തുകയാണെന്ന് വ്യക്തമാക്കാമോ;
( ബി )
കാസർഗോഡ് ജില്ലയിൽ ഇത്തരത്തിൽ എത്ര തുകയാണ് കുറവ് വരുത്തിയതെന്ന് മണ്ഡലം തിരിച്ച് കണക്ക് ലഭ്യമാക്കാമോ;
( സി )
കാസർഗോഡ് ജില്ലയിൽ ഇതിനകം പ്രസ്തുത തുക ചെലവഴിച്ചിട്ടുണ്ടോയെന്നും എങ്കിൽ ഏതെല്ലാം പ്രവൃത്തികൾക്കാണ് തുക വിനിയോഗിച്ചതെന്നും മണ്ഡലം തിരിച്ചു വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത തുക ചെലവഴിച്ചിട്ടില്ലെങ്കിൽ കാരണമെന്താണെന്നും ഇനി തുക വിനിയോഗിക്കാൻ സാധ്യത ഉണ്ടോയെന്നും മണ്ഡലം തിരിച്ചു വ്യക്തമാക്കാമോ;
( ഇ )
നാളിതുവരെ തുക ചെലവഴിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഇനി ചെലവഴിക്കാൻ സാധ്യത ഇല്ലെങ്കിലും തുക എം.എൽ.എ. മാരുടെ ആസ്തി വികസന നിധിയിലേക്ക് തിരിച്ചു നൽകുമോ എന്ന് വ്യക്തമാക്കാമോ?
വർക്കല മണ്ഡലത്തിലെ എം.എല്‍.എ. ഫണ്ട് വിനിയോഗിച്ചുളള പ്രവൃത്തികള്‍
498.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സര്‍ക്കാരിന്റെയും നിലവിലെ സര്‍ക്കാരിന്റെയും കാലയളവുകളിൽ ഭരണാനുമതി ലഭിച്ച, വർക്കല മണ്ഡലത്തിലെ എം.എല്‍.എ ഫണ്ട് വിനിയോഗിച്ചുളള പ്രവൃത്തികളിൽ പൂര്‍ത്തീകരിക്കുവാൻ അവശേഷിക്കുന്നവ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾ പൂര്‍ത്തീകരിക്കാത്തതിനുള്ള കാരണം വിശദമാക്കാമോ?
499.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ എം.എല്‍.എ.ഫണ്ട് ഉപയോഗിച്ച് നടത്തി വരുന്ന കോതമംഗലം - പെരുമ്പന്‍കുത്ത് റോഡിലെ പുന്നേക്കാട് കവല വികസനവുമായി ബന്ധപ്പെട്ട് ധനകാര്യവകുപ്പിന്റെ പ്രത്യേക അനുമതിക്കായി സമര്‍പ്പിച്ചിട്ടുളള 2625007/എന്‍.സി-ബി3/199/2023-ധന നമ്പര്‍ ഫയല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത ഫയലില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഫയല്‍ അടിയന്തരമായി തീര്‍പ്പുകല്‍പ്പിച്ച് പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
500.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ. മാരുടെയും എം.പി. മാരുടെയും ഫണ്ടുകൾ വിനിയോഗിച്ച് കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ സർക്കാർ വിദ്യാലയങ്ങൾക്കും കോളേജുകൾക്കും വാഹനം വാങ്ങിയതിന്റെ കണക്ക് ജില്ല തിരിച്ച് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത വാഹനങ്ങൾ വാങ്ങിയത് ( ടെണ്ടർ , ജെം മുഖേന) ഏത് രീതിയിലാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ഇനത്തില്‍ വാഹന കമ്പനികൾക്ക് നൽകാനുള്ള തുക ജില്ല തിരിച്ച് ലഭ്യമാക്കുമോ ;
( ഡി )
കുടിശ്ശികയുള്ളതിനാൽ എം.എൽ.എ. മാർ പ്രപ്പോസൽ ചെയ്ത പുതിയ പദ്ധതികളിൽ നടപടിക്രമങ്ങൾ പൂർത്തികരിച്ചിട്ടും വിദ്യാലയങ്ങൾക്ക് വാഹന കമ്പനികൾ വാഹനം നല്‍കാത്തത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; ഇതിന് പരിഹാരമായി ഒരു നിശ്ചിത തുക അഡ്വാൻസ് നൽകി വിദ്യാലയങ്ങൾക്ക് വാഹനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോ?
501.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. പി. സി. വിഷ്ണുനാഥ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കാനുള്ള തുക നേടിയെടുക്കാൻ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ കേസ് നല്കിയിരുന്നോയെന്നും എങ്കിൽ പ്രസ്തുത കേസിലെ പ്രധാന ആവശ്യങ്ങൾ എന്തൊക്കെയായിരുന്നുവെന്നും വ്യക്തമാക്കാമോ;
( ബി )
കേന്ദ്ര സർക്കാരിൽ നിന്നും വിവിധ ഇനങ്ങളിലായി 57,000 കോടിയോളം രൂപ സംസ്ഥാന സർക്കാരിന് ലഭിക്കാനുണ്ട് എന്ന് സുപ്രീം കോടതി മുൻപാകെ സർക്കാർ കേസ് സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത കേസിന്റെ വിധി എന്തായിരുന്നു എന്ന് വ്യക്തമാക്കാമോ?
സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതം
502.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 -17 മുതൽ 2023-24 വരെയുള്ള കാലയളവിലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതം എത്ര രൂപയാണ്; വർഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിലെ റിവൈസ്ഡ് എസ്റ്റിമേറ്റിലെ കേന്ദ്ര വിഹിതം എത്ര രൂപയാണ്; വർഷം തിരിച്ചുള്ള തുക അറിയിക്കാമോ; പ്രസ്തുത കാലയളവിൽ ലഭിച്ച കേന്ദ്ര വിഹിതം എത്ര രൂപയാണ്; വർഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത കാലയളവിലെ നികുതി/നികുതിയേതര വരുമാനം, എസ്റ്റിമേറ്റ്, റിവൈസ്ഡ് എസ്റ്റിമേറ്റ്, ലഭിച്ച തുക എന്നിവയുടെ ഇനവും വർഷവും തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
503.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട സാമ്പത്തിക സഹായം നല്‍കാത്ത കേന്ദ്ര നിലപാടിനെതിരെ സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
സമാന സാഹചര്യം നേരിടുന്ന മറ്റു സംസ്ഥാനങ്ങളെക്കൂടി ഉള്‍പ്പെടുത്തി കേന്ദ്ര അവഗണനയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
ബ്രാൻഡിങ് നടപ്പാക്കാത്തതുമൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം
504.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസർക്കാർ നിഷ്കർഷിച്ച പ്രകാരമുള്ള ബ്രാൻഡിങ് നടപ്പാക്കാത്തതുമൂലവും ലേബലുകൾ പതിപ്പിക്കാത്തതുമൂലവും വിവിധ പദ്ധതികൾക്കായി സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര സഹായം നഷ്ടപ്പെട്ടിട്ടുണ്ടായോയെന്ന് വ്യക്തമാക്കാമോ;
( ബി )
വിവിധ പദ്ധതികളിലായി ആകെ എത്ര രൂപയാണ് സംസ്ഥാനത്തിന് ഇതിനോടകം നഷ്ടമായതെന്നും പദ്ധതികളുടെ പേരും ഓരോ പദ്ധതിക്കും നഷ്ടമായ തുകയും തിരിച്ചുള്ള കണക്കും ലഭ്യമാക്കുമോ;
( സി )
ഇപ്രകാരം വിഹിതങ്ങൾ നഷ്ടപ്പെട്ട ഓരോ പദ്ധതിയുടെയും ആകെ പദ്ധതി ചെലവും കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും മറ്റു തരത്തിലുള്ള ഏതെങ്കിലും വിഹിതങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവയുടെയും വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത തുകകൾ സംബന്ധിച്ച കാര്യം, കേന്ദ്ര വിഹിതവുമായി ബന്ധപ്പെട്ട് സംസ്ഥാനം സുപ്രീംകോടതിയിൽ സമർപ്പിച്ച കേസിനോടൊപ്പമോ അല്ലാതെയോ ഉന്നയിക്കുകയുണ്ടായോ; ഇല്ലെങ്കിൽ ഉന്നയിക്കാത്തതിനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
കടമെടുപ്പ് പരിധിയിൽ നിയന്ത്രണം
505.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാരിന് കേന്ദ്രത്തിൽ നിന്നും നിലവിൽ ലഭിക്കാനുള്ള ആകെ തുക എത്രയാണെന്നും ഏതൊക്കെ ഇനത്തിലാണ് തുക ലഭിക്കാനുള്ളതെന്നും വിശദാംശങ്ങൾ വ്യക്തമാക്കുമോ;
( ബി )
കടമെടുപ്പ് പരിധിയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനെതിരായി സുപ്രീംകോടതിയെ സമീപിച്ച കേസിൽ നൽകിയ സത്യവാങ്മൂലത്തിൽ കേന്ദ്രസർക്കാരിൽ നിന്നും എത്ര കോടി രൂപ ലഭിക്കാനുണ്ട് എന്നാണ് വ്യക്തമാക്കിയിട്ടുള്ളതെന്നും ഏതൊക്കെ ഇനത്തിലാണെന്നുമുള്ള വിശദാംശം വ്യക്തമാക്കുമോ; പ്രസ്തുത സത്യവാങ്മൂലത്തിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
സുപ്രീംകോടതിയിലെ കേസിനെ തുടർന്ന് ഇതിൽ എത്ര കോടി രൂപയുടെ ആനുകൂല്യം ലഭിച്ചിട്ടുണ്ട്; വിശദാംശം ഇനം തിരിച്ച് വ്യക്തമാക്കുമോ?
506.
ശ്രീ വി ശശി
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലും പങ്കാളിത്തത്തിലുമുള്ള സ്ഥാപനങ്ങളെടുക്കുന്ന വായ്പകൾ ഭരണഘടനയുടെ ആർട്ടിക്കിൾ 293 (3)ന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ പൊതുകടത്തിന്റെ പരിധിയിൽ വരുമോയെന്ന പ്രശ്നം സംസ്ഥാനം സുപ്രീം കോടതിയില്‍ ഉന്നയിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വായ്പയെടുക്കുന്നതിനുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കുമേൽ കേന്ദ്രം ചെലുത്തുന്ന നിയന്ത്രണാധികാരങ്ങൾ വിശദമായി പരിഗണിക്കുന്നതിന് ഭരണഘടനാ ബെഞ്ചിന് സുപ്രീം കോടതി റഫര്‍ ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത വിഷയം ഭരണഘടനാ ബെഞ്ചിന് റഫർ ചെയ്യപ്പെട്ടത് ധനകാര്യ ഫെഡറൽ ബന്ധങ്ങളുടെ കാര്യത്തില്‍ സംസ്ഥാനത്തിന്റെ പോരാട്ടത്തിനുള്ള പ്രധാനപ്പെട്ട അംഗീകാരമായി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഭാവിയിൽ കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധങ്ങളിൽ ശക്തമായ സ്വാധീനം ചെലുത്താൻപോന്ന ഒന്നായി ഭരണഘടനാ ബെഞ്ചിന്റെ പരിശോധന മാറുമെന്ന വിലയിരുത്തലുണ്ടോ ; വിശദമാക്കാമോ?
507.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂർ റോഡ് അണ്ടർ ബ്രിഡ്‌ജ് നിര്‍മ്മാണത്തിന്റെ കരാര്‍ തുക എത്രയാണെന്നും ഇതിൽ എത്രയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിഹിതമെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിർവഹണ ഏജൻസിയായ കെ.ആർ.ഡി.സി.എൽ. കരാറുകാരന് ഇതുവരെ എത്ര തുകയാണെന്ന് നൽകിയിട്ടുള്ളതെന്നും പ്രസ്തുത തുകയിൽ സംസ്ഥാന സർക്കാരിന്റെ വിഹിതം കെ.ആർ.ഡി.സി.എൽ.-ന് നൽകിയിട്ടുണ്ടോയെന്നും അറിയിക്കാമോ;
( സി )
സംസ്ഥാന സർക്കാരിന്റെ വിഹിതം ലഭിക്കുന്നതിന് കെ.ആർ.ഡി.സി.എൽ. നൽകിയ അപേക്ഷയുടെ നിലവിലെ സ്ഥിതി എന്താണെന്നും പ്രസ്തുത പദ്ധതിയുടെ ഫയൽ ഇപ്പോൾ ഏത് കാര്യാലയത്തിലാണെന്നും ഫയൽ നമ്പർ സഹിതം വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തിയ്ക്കായി റെയിൽവേ ഗേറ്റ് അടച്ചിട്ടതിനാൽ ട്രാഫിക് ഡിവേർഷൻ മൂലം ട്രെയിൻ യാത്രികർക്കും പ്രദേശവാസികൾക്കും ഉണ്ടാകുന്ന ദുരിതം ഒഴിവാക്കുവാൻ പ്രസ്തുത ബ്രിഡ്‌ജിന്റെ നിർമ്മാണം എത്രയും വേഗം പൂർത്തീകരിക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കാമോ എന്ന് വ്യക്തമാക്കാമോ?
508.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന് ലോകബാങ്കില്‍ നിന്നും പുനര്‍വായ്പകള്‍ ലഭിക്കുന്നതിന് നിലവില്‍ നേരിടുന്ന തടസ്സങ്ങള്‍ വിശദമാക്കാമോ;
( ബി )
അവസാനമായി ലോകബാങ്കില്‍ നിന്നും ലഭിച്ച വായ്പയുടെ വിശദാംശങ്ങള്‍ അറിയിക്കാമോ; പ്രസ്തുത തുക എന്താവശ്യത്തിനായാണ് എടുത്തതെന്നും, ചെലവഴിച്ചത് എന്തിനൊക്കെയാണെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത വായ്പകളുടെ ക്രമപ്പെടുത്തലുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ലോകബാങ്കിന് നല്‍കിയിട്ടുണ്ടോ; പുനര്‍ വായ്പകള്‍ ലഭിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
509.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രതിവര്‍ഷം നല്‍കുന്ന ശമ്പളം എത്രയെന്നും, പെന്‍ഷന്‍ ഇനത്തില്‍ നല്‍കുന്ന തുക എത്രയെന്നും വിശദമാക്കാമോ;
( ബി )
പ്രതിമാസം 50,000 രൂപയ്ക്ക് മുകളില്‍ ശമ്പളം കൈപ്പറ്റുന്ന സര്‍ക്കാര്‍ ജീവനക്കാരുടേയും, 50,000 രൂപയ്ക്ക് മുകളില്‍ പെന്‍ഷന്‍ കൈപ്പറ്റുന്നവരുടേയും എണ്ണം ലഭ്യമാക്കാമോ?
ജീവനക്കാരുടെ ശമ്പളം മുടങ്ങിയതും ക്ഷാമബത്ത കുടിശ്ശികയും
510.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് നിശ്ചയിച്ചിട്ടുള്ള തീയതികളില്‍ ശമ്പളം വിതരണം ചെയ്യാന്‍ കഴിയാതെ പോയ സ്ഥിതിവിശേഷം ഗൗരവത്തോടെ കാണുന്നുണ്ടോ; ഈ സ്ഥിതിവിശേഷം ആവര്‍ത്തിയ്ക്കാതിരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏറ്റവും ഒടുവിലായി എത്ര ശതമാനം ക്ഷാമബത്തയാണ് നല്‍കിയത്; ഇനി എത്ര ശതമാനം ക്ഷാമബത്തയാണ് കുടിശ്ശികയുള്ളത്; ഏറ്റവും ഒടുവിലായി പ്രഖ്യാപിച്ച ക്ഷാമബത്തയുടെ കുടിശ്ശിക ഏതെല്ലാം ജീവനക്കാര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്; മറ്റ് ജിവനക്കാര്‍ക്ക് ഏറ്റവും ഒടുവിലായി പ്രഖ്യാപിച്ച ക്ഷാമബത്തയുടെ ഏത് തീയതി മുതലുള്ള കുടിശ്ശികയ്ക്കാണ് അര്‍ഹതയുള്ളത്; അത് എപ്പോള്‍ നല്‍കാന്‍ കഴിയുമെന്നാണ് കരുതുന്നത്; വ്യക്തമാക്കുമോ;
( സി )
സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷാമബത്തയുടെ കുടിശ്ശിക വിവേചനപരമായി വിതരണം ചെയ്യാനിടയായത് ഏത് സാഹചര്യത്തിലാണ്; എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അര്‍ഹതപ്പെട്ട കുടിശ്ശിക വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?
511.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നത് സംബന്ധിച്ച് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഏതെല്ലാം സംഘടനകളാണ് സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
512.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെ‍ഡിസെപ്പ് പദ്ധതിയില്‍ എന്‍ലിസ്റ്റ് ചെയ്ത ആശുപത്രികളില്‍ ചികിത്സ തേടിയ ഗുണഭോക്താക്കള്‍ക്ക് അര്‍ഹമായ ചികിത്സാ ആനുകൂല്യം നല്‍കാതെ ഇന്‍ഷുറന്‍സ് കമ്പനി നിരസിക്കുന്നതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച് എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
മെഡിസെപ്പ് ആനുകൂല്യം നല്‍കിവന്നിരുന്ന പല ആശുപത്രികളും ഇപ്പോള്‍ ചികിത്സാ ആനുകൂല്യം നിഷേധിക്കുന്നതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കാമോ; അത്തരത്തിലുള്ള ആശുപത്രികള്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന് വിശദമാക്കുമോ;
( സി )
പദ്ധതിയില്‍ എംപാനല്‍ ചെയ്തിരുന്ന ഏതെങ്കിലും ആശുപത്രികളെ വ്യവസ്ഥകള്‍ ലംഘിച്ചതിന്റെ പേരില്‍ പദ്ധതിയില്‍ നിന്നും ഒഴിവാക്കുകയോ സസ്പെന്‍റ് ചെയ്യുകയോ ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
എംപാനല്‍ഡ് ആശുപത്രികളില്‍ ചികിത്സയ്ക്ക് എത്തുന്നവര്‍ക്ക് അര്‍ഹമായ മുഴുവന്‍ ചികിത്സാ ആനുകൂല്യങ്ങളും ലഭ്യമാക്കാതെ വലിയ തുക ആശുപത്രിയില്‍ അടക്കേണ്ട സാഹചര്യം ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിനായി എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ; മെഡിസെപ്പ് പദ്ധതി പ്രകാരമുള്ള ചികിത്സ അനുകൂല്യങ്ങള്‍ നല്‍കുന്നത് തല്‍ക്കാലം നിര്‍ത്തി വെയ്ക്കാന്‍ എംപാനല്‍ഡ് ആശുപത്രികള്‍ക്ക് ഏതെങ്കിലും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഇ )
മെഡിസെപ്പ് പദ്ധതി പ്രകാരം ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നും ഈടാക്കിവരുന്ന പ്രീമിയം വർദ്ധിപ്പിക്കണമെന്ന നിർദ്ദേശം ഉണ്ടായിട്ടുണ്ടോ;
( എഫ് )
പ്രസ്തുത പദ്ധതി പ്രകാരം തിമിര ശസ്ത്രക്രിയയ്ക്കായി പരമാവധി എത്ര രൂപയുടെ ആനുകൂല്യമാണ് ലഭിക്കുന്നതെന്ന് അറിയിക്കുമോ;
( ജി )
ഒ.പി.യിലെ പരിശോധനയെ തുടര്‍ന്ന് അഡ്മിറ്റാകേണ്ടി വരുന്ന ആളിന് അഡ്മിറ്റാകുന്നതിന് മുന്‍പു വരെ ഒ.പി.യില്‍ നടത്തിയ ചികില്‍സയ്ക്ക് മെഡിസെപ്പ് ആനുകൂല്യത്തിന് അര്‍ഹതയുണ്ടോ; വിശദമാക്കുമോ; അഡ്മിറ്റാകുന്ന ആളിന് ഡിസ്ചാർജിന് ശേഷം തുടര്‍ ചികിത്സക്കായി ആവശ്യമായി വരുന്ന മുഴുവൻ മരുന്നുകളും മെഡിസെപ്പ് സ്കീമിൽ ഉൾപ്പെടുത്തി ലഭ്യമാക്കുന്നുണ്ടോ; വിശദമാക്കുമോ?
സ്വയംഭരണ സ്ഥാപനങ്ങളിലെ കരാര്‍ ജോലിക്കാര്‍ക്ക് അവധി ആനുകൂല്യങ്ങള്‍ നല്‍കാന്‍ നടപടി
513.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതും നിയമന കരാര്‍ വ്യവസ്ഥകളില്‍ അവധി ആനുകൂല്യങ്ങള്‍ക്ക് കെ.എസ്.ആര്‍. ബാധകമായിട്ടുള്ളതുമായ ജീവനക്കാര്‍ക്ക് കെ.എസ്.ആര്‍. ഭാഗം I, അനുബന്ധം VIII, റൂള്‍ (3) പ്രകാരം അര്‍ഹതപ്പെട്ട അവധി ആനുകൂല്യങ്ങള്‍ ധനവകുപ്പു നല്കാന്‍ നടപടി ഉണ്ടാകുമോ; അത് അടിയന്തിരമായി നല്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
ആദ്യ നിയമനം ഒരു വര്‍ഷത്തേക്കും പിന്നീട് സര്‍വീസ് ബ്രേക്ക് ഇല്ലാതെ ഓരോ വര്‍ഷ൦ വീതം കരാര്‍ നിയമന കാലാവധി ദീർഘിപ്പിച്ച് അഞ്ചു വര്‍ഷ സേവന കാലം കഴിഞ്ഞ ജീവനക്കാര്‍ക്ക് കെ.എസ്.ആര്‍. ഭാഗം I, അനുബന്ധം VIII, റൂള്‍ (3) പ്രകാരം ഏതൊക്കെ അവധി ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടെന്നു വ്യക്തമാക്കുമോ?
514.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണം നടത്തുന്നതിന് പന്ത്രണ്ടാമത് ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പന്ത്രണ്ടാമത് ശമ്പള പരിഷ്കരണം ഈ സാമ്പത്തിക വർഷം നടപ്പിലാക്കാൻ കഴിയുമോ എന്ന് വ്യക്തമാക്കാമോ;
( സി )
പതിനൊന്നാമത് ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ജീവനക്കാർക്കും അധ്യാപകർക്കും ലഭ്യമാക്കേണ്ട കുടിശ്ശിക നൽകുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( ഡി )
പതിനൊന്നാമത് ശമ്പള പരിഷ്കരണ കുടിശിക അനിശ്ചിതമായി വൈകുന്നതിനാല്‍ ആയതിന്റെ നഷ്ട പരിഹാരം ജീവനക്കാർക്കും അധ്യാപകർക്കും നൽകുമോയെന്ന് വ്യക്തമാക്കുമോ?
515.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃ പരിശോധിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമായി പുതിയ പെൻഷൻ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനമെടുത്തിട്ടുണ്ടോ; എങ്കിൽ അതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്ത് എല്ലാ സർക്കാർ ജീവനക്കാരെയും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
516.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ജീവനക്കാർക്ക് ഏർപ്പെടുത്തിയിട്ടുള്ള പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നതിനും പഴയ പെൻഷൻ പുനഃസ്ഥാപിക്കുന്നതിനും നിയമപരമായ എന്തെങ്കിലും തടസ്സങ്ങൾ നിലവിലുണ്ടോ; എങ്കിൽ ആയത് വ്യക്തമാക്കാമോ; ആയത് പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ അറിയിക്കാമോ?
ഡി.എ കുടിശിക
517.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ നാളിതുവരെ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് എത്ര തവണ ഡി.എ. കുടിശിക അനുവദിച്ചിട്ടുണ്ട്; എത്ര ശതമാനം ഡി.എ.യാണ് ഇപ്രകാരം അനുവദിച്ചത്; പ്രസ്തുത ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
2021 ജനുവരി ഒന്നു മുതൽ 2024 ജനുവരി ഒന്നു വരെ സർക്കാർ ജീവനക്കാർക്ക് എത്ര ശതമാനം ഡി.എ.വർദ്ധനവിന് അർഹതയുണ്ട് എന്ന് വ്യക്തമാക്കുമോ;
( സി )
2024 ജനുവരി മുതൽ 2% ഡി.എ. അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയപ്പോൾ 2021 ജനുവരി മുതലുള്ള മുൻകാല പ്രാബല്യം നൽകാതിരുന്നതിന് കാരണം വ്യക്തമാക്കുമോ;
( ഡി )
പ്രഖ്യാപിക്കാത്ത ഡി.എ. ജീവനക്കാരുടെ അവകാശമല്ല എന്ന് സംസ്ഥാന സർക്കാർ നിലപാട് സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഇ )
ഡി.എ കുടിശികയ്ക്ക് മുൻകാല പ്രാബല്യം നൽകാതെ 2021 ജനുവരി മുതലുള്ള മൂന്നു വർഷക്കാലയളവിലെ 20% ഡി.എ.യും റദ്ദാക്കിയ സമീപനം തിരുത്തുവാൻ സർക്കാർ തയ്യാറാകുമോ; വിശദാംശം വ്യക്തമാക്കുമോ?
518.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മെഡിസെപ് ചികില്‍സാ ഇന്‍ഷുറന്‍സ് പദ്ധതി വഴി ഇതുവരെ എത്ര രൂപയാണ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ക്ലെയിം ആയി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
519.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും 2024-25 വര്‍ഷത്തെ മെഡിസെപ്പ് ഇന്‍ഷുറന്‍സ് ഐ.ഡി. കാര്‍ഡ്‌ നിലവില്‍ ലഭ്യമാണോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
നിലവില്‍ അനുവദിച്ച കാര്‍ഡിന്റെ കാലാവധി 2024 മാര്‍ച്ചില്‍ അവസാനിച്ചതിനാല്‍ 2024 ഏപ്രില്‍ 1 മുതലുള്ള സേവനത്തിന് തടസ്സം ഉണ്ടാകുമോ; ഇതു മറികടക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ ആശുപത്രികളും കൂടുതല്‍ ചികിത്സാ വിഭാഗങ്ങളും ഉള്‍പ്പെടുത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമോ; കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആശുപത്രികള്‍ നല്‍കിയ ക്ലെയിമുകള്‍ മുഴുവന്‍ നല്‍കുവാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് കഴിഞ്ഞിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
520.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അനാവശ്യ ചെലവുകളും ധൂർത്തും ഒഴിവാക്കുന്നതിന്റെ ഭാഗമായി ആവർത്തന സ്വഭാവമുള്ള വിദേശയാത്ര, വിമാനയാത്ര, വാഹനം വാങ്ങൽ, കെട്ടിടങ്ങള്‍ മോടി പിടിപ്പിക്കൽ മുതലായ ചെലവുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം വിവിധ സർക്കാർ വകുപ്പുകളിൽ വാങ്ങിയ വാഹനങ്ങൾ എത്രയാണെന്നും അവയുടെ ഇനവും വകുപ്പ് തിരിച്ചുള്ള വിശദവിവരം നൽകാമോ; അതിനായി ചെലവഴിച്ച തുകയുടെ വിശദാംശം വകുപ്പ് തിരിച്ചു ലഭ്യമാക്കുമോ?
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കേണ്ട ബജറ്റ് വിഹിതം
521.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വർഷം കോർപ്പറേഷന്‍, മുനിസിപ്പാലിറ്റി ,ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് തുടങ്ങിയ പ്രാദേശിക സർക്കാറുകൾക്ക് എത്ര രൂപയാണ് ബജറ്റ് വിഹിതമായി വകയിരുത്തിയിരുന്നത് എന്ന‍് സ്ഥാപനം തിരിച്ചുള്ള വിശദാംശം ലഭ്യമാകുമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങൾക്ക് ബജറ്റ് വിഹിതം എത്ര തവണകളായി ഏതെല്ലാം മാസങ്ങളിലാണ് നൽകിയത് എന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സ്ഥാപനങ്ങൾക്ക് 2024 മാർച്ച് മാസം ബജറ്റ് വിഹിതമായി ഏതെങ്കിലും ഗഡു അനുവദിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ ഇതുമൂലം പദ്ധതി ചെലവുകൾ നിർവഹിക്കാനാവാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടോ ; വ്യക്തമാക്കുമോ;
( ഡി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിയന്ത്രണം കാരണം ട്രഷറിയില്‍ ബില്ല് മാറാൻ സാധിക്കാത്തത് മൂലവും മെയിന്റനൻസ് ഗ്രാന്റ്, ജനറൽ പർപ്പസ് ഗ്രാന്റ് എന്നിവയുടെ അവസാന തവണ ലഭിക്കാത്തതിനാലും ഉണ്ടായ സാമ്പത്തിക നഷ്ടം നികത്തുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
522.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ചെലവ് ചുരുക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത് എന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാന ജി.എസ്.ടി. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് 46 ലക്ഷം രൂപ ചെലവിൽ പഞ്ചനക്ഷത്ര ഹോട്ടലില്‍ പരിശീലനം നൽകിയ സംഭവം ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദമാക്കുമോ;
( സി )
ധൂർത്തും പാഴ് ചെലവുകളും ഒഴിവാക്കി സാമ്പത്തിക അച്ചടക്കം കൊണ്ടുവരാൻ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
523.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വർഷത്തിൽ സംസ്ഥാന ബജറ്റിൽ പദ്ധതി ചെലവിനത്തിൽ വകയിരുത്തിയിരുന്ന തുക എത്രയാണ്; ഇതിൽ എത്ര തുക ചെലവഴിച്ചു; ആകെ വകയിരുത്തിയ തുകയുടെ എത്ര ശതമാനം ചെലവഴിച്ചു; വിശദാംശം ലഭ്യമാക്കാമോ;
( ബി )
നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ പദ്ധതി ചെലവിനത്തിൽ വകയിരുത്തിയിട്ടുള്ള തുക എത്രയാണ്; നാളിതുവരെ എത്ര തുക ചെലവഴിച്ചു; വ്യക്തമാക്കുമോ?
524.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജക മണ്ഡലത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിവിധ സംഘടനകള്‍ക്ക് ഗ്രാന്റ് ഇനത്തില്‍ നല്‍കിയ തുക, സംഘടനയുടെ പേര്, ഏതു വകുപ്പ് മുഖേനയാണ് തുക നല്‍കിയത്, എത്ര തുക അനുവദിച്ചു എന്നിങ്ങനെ പട്ടിക തിരിച്ച് വിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ഗ്രാന്റ് അനുവദിച്ചിട്ടും തുക കൈപ്പറ്റാത്ത സംഘടനകളുടെ വിവരവും ലഭ്യമാക്കാമോ?
525.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടകര ബ്ലോക്ക് പഞ്ചായത്ത് ആവിഷ്ക്കരിച്ച മാതൃകാ പദ്ധതിയായ "പെണ്‍ തൊഴിലിടം" പദ്ധതി( ഷി വർക്സ് സ്പേസ്)യ്ക്ക് 1 കോടി രൂപ അനുവദിച്ചതായി 2021-22 വര്‍ഷത്തെ ബഡ്ജറ്റ് മറുപടി പ്രസംഗത്തില്‍ ബഹു. ധനകാര്യവകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ ഏത് ഘട്ടത്തിലാണ് എന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
( സി )
പദ്ധതിയുടെ ഒന്നാം ഘട്ട നിര്‍മ്മാണ പൂര്‍ത്തീകരണത്തിന് പ്രസ്തുത ഫണ്ട് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
ഷീ വര്‍ക്സ് സ്പേസ് പദ്ധതിക്ക് ഏതെല്ലാം ഫണ്ടുകൾ ലഭ്യമാക്കുന്നതിനാണ് നടപടി സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ?
ഒറ്റപ്പാലം മണ്ഡലത്തിലെ നാട്ടുകല്‍ തള്ളച്ചിറ റോഡ് നിര്‍മ്മാണം
526.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വര്‍ഷത്തെ ബഡ്ജറ്റില്‍ 20% തുക വകയിരുത്തിയിട്ടുള്ള ഒറ്റപ്പാലം മണ്ഡലത്തിലെ നാട്ടുകല്‍ തള്ളച്ചിറ റോഡ് നിര്‍മ്മാണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഡി.പി.ആർ. സമര്‍പ്പിച്ചിട്ടും എന്തുകൊണ്ടാണ് ഭരണാനുമതി ലഭിക്കാന്‍ ഇത്രയും കാലതാമസം വരുന്നത്; വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
527.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിലെ ഏതൊക്കെ പദ്ധതികളാണ് 2023-24 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾക്ക് ഓരോന്നിനും എത്ര തുക വീതം വകയിരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
528.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം മണ്ഡലത്തില്‍ കഴിഞ്ഞ 3 വർഷത്തെ ബഡ്ജറ്റില്‍ 20 ശതമാനം തുക നീക്കിവച്ച പ്രവൃത്തികള്‍ ഏതൊക്കെ എന്നറിയിക്കുമോ; ഇതില്‍ ഏതൊക്കെ പ്രവൃത്തികള്‍ പൂർത്തീകരിച്ചിട്ടുണ്ട്; ബാക്കിയുള്ള പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
529.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ എട്ട് വർഷങ്ങളില്‍ സംസ്ഥാന ബജറ്റിലും അല്ലാതെയും കാസർഗോഡ് ജില്ലക്കനുവദിച്ച ഫണ്ട് എത്രയാണെന്ന് മണ്ഡലം തിരിച്ചു വ്യക്തമാക്കാമോ;
( ബി )
അനുവദിച്ച ഫണ്ട് ഏതെല്ലാം പദ്ധതികൾക്കാണെന്നും പ്രസ്തുത പദ്ധതികളുടെ നിലവിലെ അവസ്ഥ എന്താണെന്നും മണ്ഡലം തിരിച്ചു വ്യക്തമാക്കാമോ;
( സി )
കാസർഗോഡ് സർക്കാർ മെഡിക്കൽ കോളേജിന് ധനകാര്യ വകുപ്പ് മുഖേന അനുവദിച്ച തുക എത്രയാണെന്നും പ്രസ്തുത തുക ചെലവഴിച്ചിട്ടുണ്ടോ എന്നും എങ്കിൽ ഏതെല്ലാം ആവശ്യങ്ങൾക്കു വേണ്ടിയാണ് ചെലവഴിച്ചതെന്നും വ്യക്തമാക്കാമോ;
( ഡി )
കിഫ്ബിയിൽ നിന്ന് കാസർഗോഡ് സർക്കാർ മെഡിക്കൽ കോളേജിന് തുക അനുവദിച്ചു സാമ്പത്തികാനുമതി നൽകിയിട്ടുണ്ടോയെന്നും എങ്കിൽ എത്ര തുകക്കുള്ള സാമ്പത്തികാനുമതി എപ്പോഴാണ് നൽകിയതെന്നും വ്യക്തമാക്കാമോ;
( ഇ )
ആയതിന് ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുളള കാരണമെന്താണെന്നും എപ്പോൾ നൽകുമെന്നും വ്യക്തമാക്കാമോ;
( എഫ് )
ഭരണാനുമതി നൽകിയിട്ടില്ലെങ്കിൽ അതിനുളള കാരണമെന്താണെന്നും എപ്പോൾ നൽകുമെന്നും വ്യക്തമാക്കാമോ?
കുന്നത്തുനാട് മണ്ഡലത്തിലെ ഭരണാനുമതി ലഭിച്ച ബജറ്റ്‌ പ്രവൃത്തികള്‍
530.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 മുതല്‍ 2023-24 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ ബജറ്റില്‍ പ്രഖ്യാപിച്ചതും 20% ബജറ്റ് പ്രൊവിഷന്‍ ലഭിച്ചതുമായ കുന്നത്തുനാട് മണ്ഡലത്തിലെ പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
അവയിൽ ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കുമോ;
( സി )
അവയിൽ ഭരണാനുമതി ലഭിക്കാത്ത പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും ഭരണാനുമതി നല്‍കുവാൻ വെെകുന്നതിന്റെ കാരണവും വിശദമാക്കാമോ?
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച തുക
531.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വര്‍ഷത്തില്‍ പ്രഖ്യാപിച്ച ബഡ്ജറ്റ് വിഹിതത്തില്‍ നിന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എത്ര തുക വിനിയോഗിക്കുന്നതിനാണ് ഇതുവരെ അനുമതി നല്‍കിയിട്ടുളളത്; മെയിന്റനന്‍സ് ഗ്രാന്റ്, ജനറല്‍ പര്‍പ്പസ് ഗ്രാന്റ്, പ്ലാന്‍ ഫണ്ട് എന്നിവയില്‍ അനുവദിച്ചതും അനുവദിക്കാനുളളതുമായ ആകെ തുകയുടെ വിശദാംശം നല്‍കാമോ;
( ബി )
2023 ഒക്ടോബര്‍ മാസം മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ബില്ലുകള്‍ മാറുന്നതിന് ധനവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നോ; വിശദമാക്കുമോ;
( സി )
മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ചെയ്ത പ്രവ‍ൃത്തികളുടെ ബില്ലുകള്‍ മാറി നല്‍കുന്നതിന് എപ്രകാരമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുളളതെന്ന് അറിയിക്കുമോ?
ബഡ്ജറ്റില്‍ പദ്ധതി/പദ്ധതിയേതര ചെലവുകള്‍ക്ക് നീക്കി വച്ച തുകയും ചെലവും
532.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നാളിതുവരെയുള്ള ബഡ്ജറ്റില്‍ പദ്ധതി/പദ്ധതിയേതര ചെലവുകള്‍ക്കായി ലക്ഷ്യമിട്ട തുകയും ചെലവഴിച്ച തുകയും ശതമാനവും സംബന്ധിച്ച കണക്കുകള്‍ വകുപ്പ് അടിസ്ഥാനത്തില്‍ വെളിപ്പെടുത്താമോ;
( ബി )
ഓരോ വകുപ്പിലും മേല്‍പ്പറഞ്ഞ കാലയളവില്‍ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ലക്ഷ്യം കെെവരിക്കാന്‍ കേന്ദ്രത്തില്‍ നിന്നും ലഭിച്ച തുക എത്രയാണ്; പ്രസ്തുത തുക പൂര്‍ണ്ണമായും വിനിയോഗിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വിശദമാക്കാമോ;
( സി )
കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായി അനുവദിച്ച തുക ലാപ്സാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
പൊതു ബഡ്ജറ്റില്‍ അനുവദിച്ച പ്രവൃത്തികള്‍ക്ക് ഭരണാനുമതി
533.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തില്‍ 2022-23, 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ബഡ്ജറ്റില്‍ അനുവദിച്ച ഏതൊക്കെ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയതെന്നും ഭരണാനുമതി നല്‍കാന്‍ കഴിയാത്തതെന്നും വിശദമാക്കാമോ?
534.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബജറ്റില്‍ 20% തുക വകയിരുത്തിയ പ്രവൃത്തികളുടെ വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ ഭരണാനുമതി ലഭിച്ചവ, ഭരണാനുമതി ലഭിക്കാത്തവ, അനുദവിച്ച തുക, പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ?
535.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയില്‍ കേന്ദ്ര സഹായം ലഭിക്കുന്ന ഗുണഭോക്തക്കളുടെ എണ്ണം ഇനം തിരിച്ച് ലഭ്യമാക്കുമോ;
( ബി )
കേന്ദ്ര വിഹിതം കുടിശ്ശികയില്ലാതെ വിതരണം ചെയ്തു വരുന്നുണ്ടോ; ഇല്ലെങ്കില്‍ എത്ര മാസത്തെ കുടിശ്ശികയുണ്ട്;
( സി )
കേന്ദ്ര വിഹിതത്തിലെ കുടിശ്ശിക കൂടി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കമ്പനിയുടെ പ്രവർത്തനം
536.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. അൻവർ സാദത്ത്
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹിക സുരക്ഷാ പെൻഷൻ കമ്പനിയുടെ പ്രവർത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
നിലവിൽ സാമൂഹിക സുരക്ഷാ പെൻഷൻ കമ്പനിക്ക് നൽകേണ്ട തുകയിൽ സര്‍ക്കാര്‍ കുടിശിക വരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
സാമൂഹിക സുരക്ഷാ പെൻഷൻ വിതരണത്തിനായി കമ്പനി എടുക്കുന്ന വായ്പ സർക്കാരിന്റെ ബാധ്യതയായാണോ വ്യവസ്ഥ ചെയ്യുന്നത് എന്നു വിശദമാക്കുമോ;
( ഡി )
സാമൂഹിക സുരക്ഷാ പെന്‍ഷനുകളുടെ കുടിശിക തീർപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
537.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രതിമാസം സാമൂഹ്യസുരക്ഷ പെന്‍ഷന്‍ നല്‍കുന്നതിന് എത്ര കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും എത്രപേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
സാമൂഹ്യസുരക്ഷ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനസര്‍ക്കാരിന് കേന്ദ്രസര്‍ക്കാരില്‍ നിന്നും എത്ര കോടി രൂപ ലഭിക്കാനുണ്ട്; വിശദമാക്കാമോ?
സാമൂഹ്യ സുരക്ഷാ സെസ് വഴി പിരിഞ്ഞു കിട്ടിയ തുക
538.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 മുതൽ നാളിതുവരെ മദ്യത്തിനും, പെട്രോള്‍, ഡീസല്‍ എന്നിവയ്ക്കും സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതു വഴി പിരിഞ്ഞു കിട്ടിയ തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
ഇതിൽ എത്ര തുക സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനിയ്ക്ക് കൈമാറിയിട്ടുണ്ട് എന്നറിയിക്കുമോ; വിശദാംശം വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് നിലവിൽ എത്ര മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ കുടിശ്ശികയുണ്ട്; വിശദാംശം നൽകുമോ?
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സമയബന്ധിതമായി നല്‍കാന്‍ നടപടി
539.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം മുടങ്ങിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പെന്‍ഷന്‍ മുടങ്ങിയിട്ട് എത്ര മാസമായി എന്നും മുടങ്ങാന്‍ ഉണ്ടായ സാഹചര്യം എന്താണെന്നും വ്യക്തമാക്കാമോ;
( ബി )
നിലവില്‍ എത്ര മാസത്തെ തുക കുടിശിക ഉണ്ട്; എങ്കില്‍ പ്രസ്തുത പെന്‍ഷന്‍ കുടിശിക എന്നത്തേക്ക് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഏതെല്ലാം മാര്‍ഗത്തിലൂടെയാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനുള്ള ഫണ്ട് കണ്ടെത്തുന്നത്; സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കാനായി പെട്രോളിനും ഡീസലിനും മദ്യത്തിനും സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ സെസ്സ് മുഖേന എത്ര തുക ലഭിച്ചിട്ടുണ്ട്; അറിയിക്കുമോ;
( ഡി )
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കുടിശിക ഇല്ലാതെ എല്ലാ മാസവും കൃത്യമായി നല്കും എന്നു പ്രഖ്യാപിച്ചിരുന്നോ; എങ്കില്‍ അത്തരത്തില്‍ സമയബന്ധിതമായി വിതരണം ചെയ്യുന്നതിന് കഴിയാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
( ഇ )
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കുടിശിക ഇല്ലാതെ എല്ലാ മാസവും കൃത്യമായി വിതരണം ചെയ്യുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
സാമൂഹിക സുരക്ഷാ പെൻഷൻ ഏകീകരണം
540.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എം. വിൻസെന്റ്
ശ്രീമതി കെ. കെ. രമ
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കുന്ന ഒരാൾക്ക് ഒരു പെൻഷൻ മാത്രമായി നിജപ്പെടുത്തി സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ടോ; എങ്കിൽ കാരണം വിശദമാക്കാമോ;
( ബി )
സർക്കാരിന്റെ ഈ നടപടി മൂലം നിയമപരമായി ക്ഷേമനിധിയിലേക്ക് അംശദായം അടച്ച വ്യക്തികൾക്ക് ക്ഷേമനിധി പെൻഷൻ നിഷേധിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
നിയമസഭ പാസ്സാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കിയ ക്ഷേമനിധി പെൻഷനുകൾ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നിജപ്പെടുത്തുന്നതു നിയമപരമാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
541.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിൽ എത്ര മാസത്തെ കുടിശികയുണ്ട് എന്ന് വ്യക്തമാക്കുമോ;
( ബി )
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മുടങ്ങാന്‍ ഇടയായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
നിലവിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കുടിശിക എന്നത്തേക്ക് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സമയബന്ധിതമായി നല്‍കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
542.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് സർട്ടിഫിക്കറ്റ് യഥാസമയം സമർപ്പിക്കാൻ സാധിക്കാത്തതിനാൽ വിവിധ തൊഴിലാളി ക്ഷേമ പെന്‍ഷനുകള്‍ വാങ്ങുന്നവര്‍ക്ക് പെൻഷൻ ലഭിക്കാത്ത കാര്യം സർക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത ആളുകള്‍ക്ക് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ഒരു അവസരം കൂടി നല്‍കുന്ന കാര്യം പരിശോധിക്കുമോ; വിശദമാക്കാമോ?
സാമൂഹിക സുരക്ഷാ സെസ്സ്
543.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെട്രോളിനും ഡീസലിനും സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയത് വഴി എത്ര തുക സമാഹരിക്കാനാണ് ലക്ഷ്യമിട്ടതെന്നും എത്ര തുക നാളിതുവരെ സമാഹരിച്ചിട്ടുണ്ടെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തിയതുവഴി എത്ര തുക സമാഹരിക്കാനാണ് ലക്ഷ്യമിട്ടതെന്നും എത്ര തുക നാളിതുവരെ സമാഹരിച്ചിട്ടുണ്ടെന്നുമുള്ള വിശദാംശം നല്‍കാമോ;
( സി )
സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതിന് ശേഷം സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ കുടിശ്ശികയില്ലാതെ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് അതിന് കഴിയാത്തതെന്ന് വ്യക്തമാക്കുമോ;
( ഡി )
സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതിന് നിലവില്‍ എത്രമാസത്തെ കുടിശ്ശികയുണ്ട്; കുടിശ്ശിക മുഴുവന്‍ എപ്പോള്‍ വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് കരുതുന്നത്; വ്യക്തമാക്കുമോ?
സാമൂഹ്യ സുരക്ഷ പെൻഷൻ
544.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണത്തിൽ എത്ര മാസത്തെ കുടിശ്ശികയുണ്ട് എന്ന് വ്യക്തമാക്കുമോ;
( ബി )
സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്നതിന്റെ ആവശ്യത്തിലേക്കായി ഏതൊക്കെ സെസുകളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന വിശദാംശം നൽകുമോ;
( സി )
സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനായി പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് ഏർപ്പെടുത്തിയതിനു ശേഷം നാളിതുവരെ ഈ ഇനത്തിൽ എത്ര തുക ലഭിച്ചിട്ടുണ്ടെന്ന വിശദാംശം സാമ്പത്തിക വർഷം അടിസ്ഥാനത്തിൽ ഇനം തിരിച്ചു ലഭ്യമാക്കുമോ?
545.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബജറ്റിൽ റബ്ബർ കർഷകർക്ക് സബ്സിഡി ഇനത്തിൽ വകയിരുത്തിയ തുക എത്രയാണ്; ഇതിൽ എത്ര തുക ചെലവഴിച്ചു; വിശദാംശം ലഭ്യമാക്കുമോ?
കോഴിക്കോട് പാവങ്ങാട് റെയില്‍വേ ഓവര്‍ബ്രിഡ്ജ് നിര്‍മ്മാണം
546.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ പാവങ്ങാട് റെയില്‍വേ ഓവര്‍ബ്രിഡ്ജ് നിര്‍മ്മാണത്തിന്റെ ഭരണാനുമതിക്കായി പ്രൊപ്പോസല്‍ ധനകാര്യ വകുപ്പിനു ലഭിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര തുകയ്ക്കുള്ള എസ്റ്റിമേറ്റാണ് സമര്‍പ്പിച്ചത്; പ്രസ്തുത ഫയലിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
അനുമതി നല്‍കിയിട്ടില്ലെങ്കില്‍ അനുമതി നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
മഞ്ചേരി ഒലിപ്പുഴ റോഡ് നിര്‍മ്മാണത്തിനുവേണ്ടി സ്ഥലം ഏറ്റെടുക്കൽ
547.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി-ഒലിപ്പുഴ റോഡ് നിര്‍മ്മാണത്തിനുവേണ്ടി സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കാവശ്യമായ ഫണ്ട് അനുവദിച്ച് നൽകിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
റോഡിനായി സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങളോ മറ്റോ പൊളിക്കേണ്ടതുണ്ടോ; എങ്കിൽ വിശദവിവരം ലഭ്യമാക്കുമോ; ആയതിലേക്കായി നീക്കിവച്ചിട്ടുള്ള തുക എത്രയെന്നു വ്യക്തമാക്കാമോ;
( സി )
റോഡിനായി ഏറ്റെടുക്കേണ്ട സ്വകാര്യ വ്യക്തികളുടെ ഭൂമി എത്രയുണ്ട് ; ഏതൊക്കെയെന്ന് വിശദമാക്കാമോ; നഷ്ടപരിഹാരമായി എത്ര തുക നൽകണമെന്ന് കണക്കാക്കിയിട്ടുണ്ടോ?
നികുതിയേതര വരുമാന വര്‍ദ്ധനവ് ലക്ഷ്യമാക്കിയ പ്രവര്‍ത്തനങ്ങള്‍
548.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തിലുണ്ടായ വളര്‍ച്ചാനിരക്ക് വിശദമാക്കാമോ;
( ബി )
നികുതിയേതര വരുമാന വര്‍ദ്ധനവ് ലക്ഷ്യമാക്കിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; അവ എത്ര മാത്രം വിജയിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
നികുതി വെട്ടിപ്പ് തടയുന്നതിന് മറ്റു സംസ്ഥാനങ്ങളിലെ ജി.എസ്.ടി. വകുപ്പുകളുമായി സഹകരിച്ച് എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ഡി )
ജി.എസ്.ടി. റിട്ടേണുകള്‍ വൈകി ഫയല്‍ ചെയ്യുന്നതും ഫയല്‍ ചെയ്യാതിരിക്കുന്നതുമായ കേസുകള്‍ കുറയ്ക്കുന്നതിന് സാധിച്ചിട്ടുണ്ടോ;വിശദാംശം നല്‍കുമോ?
549.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. എ. രാജ
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിലെ പ്രതീക്ഷിത വരുമാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിഹിതം കുറഞ്ഞിട്ടുണ്ടോ;
( ബി )
ജി.എസ്.ടി. നഷ്ടപരിഹാരം ഇല്ലാതാക്കിയിട്ടും തനത് നികുതി വരുമാനം വര്‍ദ്ധിപ്പിച്ചും റവന്യൂ ചെലവ് കുറച്ചും സംസ്ഥാനത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ നിറവേറ്റുന്നതില്‍ കെെവരിച്ച നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( സി )
ജി.എസ്.ടി. വകുപ്പിന്റെ പുനഃസംഘടനയുടെ ഫലമായിട്ടുള്ള ഗുണഫലങ്ങള്‍ എന്തെല്ലാമാണ്;വ്യക്തമാക്കുമോ;
( ഡി )
ഉത്സവകാല വിപണിവില നിയന്ത്രിക്കുന്നതിനായി നീക്കിവച്ച തുകയുടെ വിശദാംശം നല്‍കുമോ?
സംസ്ഥാനത്തിന്റെ തനത് വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ
550.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീമതി യു പ്രതിഭ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തനതു വരുമാനം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് നടത്തിയിട്ടുള്ള പ്രവർത്തനങ്ങള്‍ ലക്ഷ്യപ്രാപ്തി നേടിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( ബി )
ഇക്കാലയളവില്‍ നികുതിയേതര വരുമാനത്തില്‍ വർദ്ധനവുണ്ടായിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
തനതു വരുമാനം വ‍ർദ്ധിപ്പിക്കുന്നതിനായി നടത്തിയ പ്രവർത്തനങ്ങള്‍ പൂർണ്ണമായും സംസ്ഥാനത്തിന് ലഭ്യമാകാത്ത തരത്തില്‍ അർഹമായ ഗ്രാന്റുകള്‍ നിഷേധിച്ചും നികുതി വിഹിതവും കടമെടുപ്പ് പരിധിയും വെട്ടിക്കുറച്ചുമുള്ള കേന്ദ്ര സർക്കാർ വിവേചനത്തിനെതിരെ സ‍ർക്കാർ നടത്തിയിട്ടുള്ള ഇടപെടലുകള്‍ വിശദീകരിക്കാമോ?
സംസ്ഥാനത്തിന്റെ തനതു വരുമാന സ്രോതസ് ശക്തമാക്കുന്നതിന് നടപടി
551.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ തനതു വരുമാന സ്രോതസ്സുകള്‍ ശക്തമാക്കുന്നതിനായി ഈ സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇന്ത്യയില്‍ പ്രതിശീര്‍ഷ വരുമാനത്തില്‍ മുന്നിട്ട് നില്‍ക്കുന്ന സംസ്ഥാനത്തിന് എത്ര കോടി രൂപയുടെ കുടിശികയാണ് കേന്ദ്രം വരുത്തിയിട്ടുളളതെന്ന് അറിയിക്കാമോ?
ചരക്ക് സേവന നികുതി വെട്ടിപ്പ്
552.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചരക്ക് സേവന നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ജി.എസ്.ടി. വകുപ്പ് എത്ര കേസ് എടുത്തിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ;
( ബി )
കേസുകളുടെ ഭാഗമായി എത്ര രൂപ പിരിച്ചെടുക്കുവാന്‍ സാധിച്ചു; വിശദാംശം നല്‍കാമോ;
( സി )
നികുതി വെട്ടിപ്പ് തടയുന്നതിനായി മറ്റ് സംസ്ഥാന എജന്‍സികളുമായി ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിശദാംശം നല്‍കാമോ;
( ഡി )
രണ്ടര കോടി രൂപ മുടക്കി കൊണ്ട് വന്ന ലക്കി ബില്‍ ആപ്പിന്റെ പ്രവര്‍ത്തനം വിശദമാക്കാമോ; പ്രസ്തുത ആപ്പ് മുഖേന എത്ര നറുക്കെടുപ്പ് നടത്തിയിട്ടുണ്ട്; വിശദാംശം നല്‍കാമോ?
പൊതു കടം
553.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മാർച്ച് 31-ന് സംസ്ഥാനത്തിന്റെ പൊതു കടം എത്രയായിരുന്നുവെന്നും നിലവിൽ സംസ്ഥാനത്തിന്റെ പൊതു കടം എത്രയാണെന്നും വ്യകതമാക്കാമോ;
( ബി )
2016 മാർച്ച് 31-ന് സംസ്ഥാനത്തെ ആളോഹരി കടം എത്രയായിരുന്നുവെന്നും നിലവിൽ സംസ്ഥാനത്തെ ആളോഹരി കടം എത്രയാണെന്നും വ്യക്തമാക്കാമോ;
( സി )
മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും സംസ്ഥാനത്തിന്റെ പൊതു കടത്തിലും ആളോഹരി കടത്തിലും ഉണ്ടായ വർദ്ധനവ് എത്രയാണെന്ന് വ്യക്തമാക്കുമോ?
ധന അച്ചടക്ക നിയന്ത്രണം
554.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധന അച്ചടക്ക നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
ആഭ്യന്തര ഉൽപാദനത്തിന്റെ എത്ര ശതമാനമാണ് വായ്പയായി എടുക്കാൻ അനുവദിച്ചിട്ടുള്ളത്; ഇതിൽ എത്ര ശതമാനം വർദ്ധനയാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ എത്ര തവണ വിശദമാക്കാമോ;
( ഡി )
ഈ സാമ്പത്തിക വർഷം സംസ്ഥാനത്തിന്റെ സാമ്പത്തിക നില തകരാതിരിക്കാൻ ആവശ്യമായ മുൻകരുകൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ സ്വീകരിച്ച മുൻകരുതലുകൾ എന്തെല്ലാമെന്ന് വിശദമാക്കാമോ?
555.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. പി. ഉബൈദുള്ള
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനുളള മാർഗ്ഗങ്ങളെപ്പറ്റി ആലോചന നടത്തിയിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനായി വിവിധ വകുപ്പ് സെക്രട്ടറിമാർ സർക്കാരിന് നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
എങ്കില്‍ പ്രസ്തുത നിർദ്ദേശങ്ങളില്‍ സർക്കാർ അംഗീകരിച്ചവ ഏതെല്ലാമാണ്; വിശദമാക്കുമോ?
556.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തിന്റെ സാമ്പത്തിക മാനേജ്‌മെന്റിൽ സംഭവിച്ച വീഴ്ച പരിഹരിക്കുവാനും സാമ്പത്തിക സ്ഥിതി വെളിപ്പെടുത്തുവാനും ധവളപത്രം പുറപ്പെടുവിക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുവാനും സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമായിട്ടുള്ളതുമായ ഘടകങ്ങൾ പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
557.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി എൽ.ബി.എസ്. ഇന്റഗ്രേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്ക്‌ സ്വന്തം സ്ഥലം ലഭ്യമാക്കി കെട്ടിടം നിർമ്മിക്കുന്നതിനുള്ള തുക അനുവദിക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് മുൻപ് ലഭ്യമാക്കിയ ഭരണാനുമതി ഇപ്പോഴും നിലനിൽക്കുന്നുണ്ടോ എന്ന് വിശദമാക്കാമോ?
558.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ മാരുടെ അഡീഷണൽ സ്റ്റാഫിന്റെ വേതനം വർദ്ധിപ്പിക്കുന്നതിന് സർക്കാരിന് ലഭിച്ച നിവേദനം സംബന്ധിച്ച് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
ഇക്കാര്യത്തിൽ എന്തെങ്കിലും നടപടി എടുക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ വിശദമാക്കാമോ;
( സി )
എം.എൽ.എ മാരുടെ അഡീഷണൽ സ്റ്റാഫിന് എന്ന് മുതൽ വേതന വർദ്ധനവ് നടപ്പിലാക്കാൻ കഴിയും എന്ന് വ്യക്തമാക്കാമോ;
( ഡി )
ദിവസ വേതനക്കാരേക്കാൾ കുറഞ്ഞ വേതനമാണ് ഇവർക്ക് ലഭിക്കുന്നത് എന്നുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അത് പരിഹരിച്ച് എം.എൽ.എ മാരുടെ അഡീഷണൽ സ്റ്റാഫിന് മെച്ചപ്പെട്ട വേതനം നൽകാൻ നടപടി സ്വീകരിക്കുമോ;
( ഇ )
എം.എൽ.എ മാരുടെ കൂടെ പ്രവർത്തിക്കുന്ന ഡ്രൈവർ ഉൾപ്പെടെയുള്ള അഡീഷണൽ സ്റ്റാഫിന് മാതൃകാപരമായ വേതന വർദ്ധനവ് നൽകാൻ നടപടി സ്വീകരിക്കുമോ?
559.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി മണ്ഡലത്തിലെ അഞ്ചാം പീടിക - പുതുശ്ശേരി റോഡ് നിർമ്മാണ പ്രവൃത്തിക്ക് ആവശ്യമായ അധിക തുക ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുമരാമത്ത് വകുപ്പിന്റെ ശിപാർശയിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റോഡ് നിർമ്മാണം നിലവിലെ അവസ്ഥയില്‍ അവസാനിപ്പിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള തടസവാദങ്ങള്‍ ധനകാര്യ വകുപ്പിന് ഉണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനുള്ള സത്വര നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
560.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറികളില്‍ നിക്ഷേപിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം തദ്ദേശ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത നിര്‍ദേശം പിന്‍വലിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത നിര്‍ദേശം മൂലം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചതുമായി ബന്ധപ്പെട്ട ഭരണ പ്രതിസന്ധികളെക്കുറിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
നന്നമ്പ്ര പഞ്ചായത്ത് ജലജീവൻ മിഷൻ കുടിവെള്ള പദ്ധതി
561.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ നന്നമ്പ്ര പഞ്ചായത്ത് ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പാർട്ട് ബിൽ തുക ലഭ്യമാക്കാത്തതിനാൽ പ്രവൃത്തിയുടെ നിർമ്മാണം മുടങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ കേന്ദ്രവിഹിതം സർക്കാരിന് ലഭ്യമാക്കിയിട്ടുണ്ടോ; എങ്കിൽ അത് വക മാറ്റി ചെലവഴിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ പാർട്ട് ബിൽ തുക എന്നത്തേക്ക് ലഭ്യമാക്കുമെന്ന് വിശദമാക്കാമോ?
കെ ഫോൺ പദ്ധതിക്ക് കിഫ്‌ബിയില്‍ നിന്നും വായ്പ
562.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുറഞ്ഞ നിരക്കിൽ ഇന്റര്‍നെറ്റ്‌ കണക്ഷൻ നൽകുന്നതിന്റെ ചെലവ് ബജറ്റ് വിഹിതമായി നൽകുമെന്ന പ്രഖ്യാപനം പാലിച്ചിട്ടുണ്ടോ; എങ്കിൽ എത്ര തുക ഈ ഇനത്തിൽ കൈമാറിയിട്ടുണ്ട്; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ;
( ബി )
കെ ഫോൺ പദ്ധതിക്ക് കിഫ്‌ബിയില്‍ നിന്നും വായ്പ നൽകിയിട്ടുണ്ടോ; എങ്കിൽ എത്ര കോടി രൂപയാണ് വായ്പ നൽകിയിട്ടുള്ളത് ;എത്ര ശതമാനം പലിശ നിരക്കിലാണ് വായ്പ നൽകിയിട്ടുള്ളത് ; തിരിച്ചടവിന്റെ മാനദണ്ഡങ്ങൾ എന്തൊക്കെയാണ്; എന്നുമുതലാണ് വായ്പ തിരിച്ചടച്ചു തുടങ്ങേണ്ടത് ;വായ്പ തിരിച്ചടവിന് ഇളവ് നൽകിയിട്ടുണ്ടോ; തിരിച്ചടവ് മുടങ്ങിയാൽ ഏത് രീതിയിൽ തുക ഈടാക്കുവാനാണ് ഉദ്ദേശിക്കുന്നത്; എന്നീ വിവരങ്ങള്‍ ലഭ്യമാക്കുമോ?
563.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂർ മണ്ഡലത്തില്‍ കിഫ്ബി മുഖേന ഭരണാനുമതി ലഭിച്ചതും പൂര്‍ത്തിയാകാത്തതുമായ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( സി )
ഓരോ പ്രവൃത്തിയും പൂര്‍ത്തിയാക്കുന്നതിന് കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അതിനുള്ള കാരണം എന്താണെന്ന് അറിയിക്കുമോ?
564.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉടുമ്പന്‍ചോല മണ്ഡലത്തില്‍ കിഫ്ബി ഫണ്ട് മുഖേന അനുവദിച്ച റോഡ് വികസന പ്രവൃത്തികളും നിലവില്‍ പ്രസ്തുത പ്രവൃത്തികളുടെ പുരോഗതിയും സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ബി )
നത്തുകല്ല് - അടിമാലി റോഡ്, തൂക്കുപാലം - പ്രകാശ്ഗ്രാം - കട്ടപ്പന റോഡ് എന്നിവയുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ താമസിക്കുന്നതിന്റെ സാഹചര്യം വിശദമാക്കാമോ;
( സി )
ശാന്തിഗ്രാം - ഗാന്ധിജി ഇംഗ്ളീഷ് മീഡിയം ഗവണ്‍മെന്റ് ഹെെസ്കളിന് കെട്ടിട നിർമ്മാണത്തിനായി അനുവദിച്ച തുക എത്രയാണ്; കെട്ടിട നിര്‍മ്മാണം ആരംഭിക്കാന്‍ താമസിക്കുന്നതിന്റെ സാഹചര്യം വിശദമാക്കാമോ?
എഴുത്തോമ്പാറ, ഓടന്നൂര്‍ പാലങ്ങളുടെ നിര്‍മ്മാണം
565.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് അനുവദിച്ച് കെ.ആര്‍.എഫ്.ബി.(കേരള റോഡ് ഫണ്ട് ബോര്‍ഡ്) നിര്‍വ്വഹണ ഏജന്‍സിയായി നടപ്പിലാക്കുന്ന കോങ്ങാട് മണ്ഡലത്തിലെ എഴുത്തോമ്പാറ, ഓടന്നൂര്‍ പാലങ്ങളുടെ നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പാലങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
പാലങ്ങളുടെ നിര്‍മ്മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
566.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേനയുള്ള കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തി എന്ന് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ; പ്രസ്തുത പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധി സംബന്ധിച്ച വിശദാംശം അറിയിക്കാമോ?
മലമ്പുഴ മണ്ഡലത്തിലെ കിഫ്ബി പദ്ധതികള്‍
567.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് വിനിയോഗിച്ച് മലമ്പുഴ മണ്ഡലത്തിലെ പൊതുവിദ്യാഭ്യസ മേഖലയില്‍ എന്തെല്ലാം പ്രവൃത്തികളാണ് നടത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും അനുവദിച്ച തുകയും ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
568.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തിലെ പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്തിലെ കിളിമാനൂര്‍ മത്സ്യ മാര്‍ക്കറ്റ് നവീകരണം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കിഫ്ബിയുടെ ധനസഹായത്തോടെ തീരദേശ വികസന കോര്‍പ്പറേഷന്‍ നിര്‍വ്വഹണ ഏജന്‍സിയായിട്ടുള്ള പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നത് സംബന്ധിച്ച വിശദവിവരങ്ങള്‍ വ്യക്തമാക്കാമോ?
കായപ്പനച്ചി–കുന്നുംചിര–എടച്ചേരി (പുതിയങ്ങാടി) റോഡിന് ഭരണാനുമതി
569.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തിയായ കായപ്പനച്ചി–കുന്നുംചിര–എടച്ചേരി (പുതിയങ്ങാടി) റോഡിന്റെ ഭരണാനുമതി വൈകുന്നതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റോഡിന് ഭരണാനുമതി നൽകുന്നതിന് ധനകാര്യ വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?
പെരിഞ്ചേരി കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ്
570.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിഞ്ചേരി കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണ പ്രവ‍ൃത്തി പൂര്‍ണ്ണമായും നിലച്ചത് ധനകാര്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വിഷയത്തിന്മേല്‍ കിഫ്ബി ആസ്ഥാനത്ത് നടന്ന ചര്‍ച്ചയിലെടുത്ത തീരുമാനം അനുസരിച്ച് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?
ഒറ്റപ്പാലം ബൈപ്പാസ് റോഡ് നിര്‍മ്മാണം
571.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള ഒറ്റപ്പാലം ബൈപ്പാസ് റോഡ് നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയായോ; ഇല്ലെങ്കില്‍ എന്തുകൊണ്ട് എന്ന് വ്യക്തമാക്കാമോ;
( സി )
ഒറ്റപ്പാലം ബൈപ്പാസുമായി ബന്ധപ്പെട്ട് കോടതിയില്‍ നിന്നും എന്തെങ്കിലും സ്റ്റേ നിലനില്‍ക്കുന്നുണ്ടോ; ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാന്‍ സാധിക്കും; വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
572.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂർ നിയോജകമണ്ഡലത്തില്‍ കിഫ്ബി മുഖാന്തിരം നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ പ്രവൃത്തി പുരോഗതി വിശദമാക്കാമോ?
ടേൺ ഓവർ ടാക്സ്
573.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. സണ്ണി ജോസഫ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ബാർ ഹോട്ടലുകളുടെ മദ്യവില്പനയുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട വില്പന നികുതി അഥവാ ടേൺ ഓവർ ടാക്സ് എങ്ങനെയാണ് കണക്കാക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
ബാറുകള്‍ തയ്യാറാക്കി നൽകുന്ന കണക്കുകൾ അംഗീകരിച്ചാണ് 2017-ന് ശേഷം ടേൺ ഓവർ ടാക്സ് നിർണ്ണയം നടത്തുന്നത് എന്നത് വസ്തുതയാണോ;
( സി )
നിലവിൽ ഭൂരിഭാഗം ബാർ ഹോട്ടലുകളും നികുതി റിട്ടേണുകൾ സമയബന്ധിതമായി ഫയൽ ചെയ്യുന്നില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
ടേൺ ഓവർ ടാക്സ് പിരിവ് കാര്യക്ഷമല്ലാത്തതു മൂലം സംസ്ഥാനത്തിന് വരുമാനനഷ്ടം ഉണ്ടാകുന്നു എന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; എങ്കിൽ അത് പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍
574.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും നികുതി വെട്ടിപ്പ് തടയുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ;
( ബി )
കഴിഞ്ഞ സാമ്പത്തിക വര്‍ഷം നികുതി വരുമാനം എത്ര വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ?
ഓപ്പറേഷന്‍ പാം ട്രീ
575.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓപ്പറേഷന്‍ പാം ട്രീ എന്ന പേരില്‍ സംസ്ഥാനത്തെ ആക്രി കച്ചവടകേന്ദ്രങ്ങളില്‍ ജി.എസ്.ടി. വകുപ്പ് നടത്തിയ റെയ്ഡില്‍ വ്യാജ രജിസ്‍‍ട്രേഷനിലൂടെ നികുതി വെട്ടിച്ച് എത്ര കോടി രൂപയുടെ വ്യാജ ഇടപാടുകള്‍ നടത്തിയെന്നാണ് കണ്ടെത്തിയത്;
( ബി )
ഇത്തരത്തില്‍ നടന്ന പരിശോധനയില്‍ എത്ര കോടി രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്; വിശദാംശം വ്യക്തമാക്കുമോ;
( സി )
ഇത്തരത്തില്‍ നടന്ന പരിശോധനയില്‍ എത്ര വ്യാജ രജിസ്‌ട്രേഷനുകള്‍ കണ്ടെത്തിയെന്നും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരിശോധന നടന്നോയെന്നും വ്യക്തമാക്കുമോ;
( ഡി )
ഇത്തരത്തിലുള്ള പരിശോധനകള്‍ സംസ്ഥാനത്ത് വ്യാപകമായി നടത്തി സര്‍ക്കാരിന് ലഭിക്കേണ്ട നികുതിപ്പണം പിരിച്ചെടുക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ?
576.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ വീട്ടുജോലി, ഹോം നഴ്സ് തുടങ്ങിയവയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ചില സ്ഥാപനങ്ങള്‍ ജി.എസ്.ടി. രജിസ്ട്രേഷന്‍ എടുക്കാതിരിക്കുന്നതും ജി.എസ്.ടി., സര്‍വ്വീസ് ടാക്സ് എന്നിവ അടയ്ക്കാതിരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
ജി.എസ്.ടി. വരുമാന വളർച്ച
577.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 വർഷത്തെ സംസ്ഥാനത്തെ ജി.എസ്.ടി. വരുമാന വളർച്ച എത്ര ശതമാനമാണെന്ന് വ്യക്തമാക്കുമോ;
( ബി )
2023-24-ല്‍ ജി.എസ്.ടി. ഇതര പെട്രോൾ/ഡീസൽ ഇനത്തിലെ നികുതി വരുമാന വളർച്ച എത്രയാണെന്ന് അറിയിക്കാമോ;
( സി )
സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ 2023-24-ലെ നികുതി വളർച്ച എത്രയാണെന്ന് അറിയിക്കാമോ;
( ഡി )
സംസ്ഥാനത്തെ ബാർ ഹോട്ടലുകളിൽ നിന്നുള്ള ടേണ്‍ഓവര്‍ ടാക്സ് വരുമാനം ജില്ല തിരിച്ച് അറിയിക്കാമോ; ടേണ്‍ഓവര്‍ ടാക്സ് വരുമാന വളർച്ച എത്ര ശതമാനമെന്ന് വ്യക്തമാക്കുമോ?
578.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018 മുതല്‍ 2019 വരെയുളള വര്‍ഷങ്ങളിലെ ജി.എസ്.റ്റി. നികുതി നിര്‍ണ്ണയം പൂര്‍ത്തീകരിച്ചപ്പോള്‍ നികുതിയെക്കാള്‍ കൂടുതല്‍ പിഴയും പലിശയും നല്‍കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ജി.എസ്.റ്റി. നെറ്റ്‍വര്‍ക്കിന്റെ തടസ്സങ്ങള്‍, പുതിയ സ്കീമിനെ കുറിച്ചുളള പരി‍ജ്ഞാനമില്ലായ്മ എന്നിവ കാരണമുണ്ടായ കാലതാമസങ്ങളാല്‍ ഉണ്ടായിട്ടുളള പിഴ ഒഴിവാക്കുന്നതിനായി എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( സി )
16(4) വകുപ്പ് പ്രകാരം ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ഉപയോഗിക്കാത്ത വ്യാപാരികള്‍ക്ക് ആയത് നഷ്ടപ്പെടാതെ ഉപയോഗിക്കുവാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
579.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ബേക്കൽ ബീച്ച് ഫെസ്റ്റ് രണ്ടാം എഡിഷനിൽ ജി.എസ്.ടി. ചുമത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ;
( ബി )
2022 ഡിസംബർ 24 മുതൽ 2023 ജനുവരി 2 വരെ നടന്ന ബേക്കൽ ബീച്ച് ഫെസ്റ്റിവൽ ഒന്നാം എഡിഷന് എത്ര രൂപയാണ് ജി.എസ്.ടി. ആയി സംഘാടക സമിതി അടക്കേണ്ടത്; വിശദാംശം അറിയിക്കാമോ;
( സി )
പ്രസ്തുത തുക അടച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ പ്രസ്തുത വിഷയത്തിൽ സംഘാടക സമിതിക്ക് എതിരെ വകുപ്പ് നടപടിയെടുത്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
ജി.എസ് .ടി. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്ക് പഞ്ചനക്ഷത്ര ഹോട്ടലിൽ നടത്തിയ പരിശീലനം
580.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് ജി.എസ്.ടി. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്ക് പഞ്ചനക്ഷത്ര ഹോട്ടലിൽ ലക്ഷങ്ങൾ ചെലവഴിച്ച് പരിശീലനം സംഘടിപ്പിച്ചത് സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ; ഏത് സാഹചര്യത്തിലാണ് ഇപ്രകാരം പരിശീലനം സംഘടിപ്പിച്ചതെന്ന് വ്യക്തമാക്കുമോ;
( ബി )
ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിയുടെ വിശദാംശങ്ങൾ വ്യക്തമാക്കുമോ; പ്രസ്തുത പരിശീലനത്തിന് താമസസൗകര്യവും ഭക്ഷണവും ഉൾപ്പെടെ ആകെ എത്ര തുക ചെലവഴിച്ചു എന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ;
( സി )
സാമ്പത്തിക അച്ചടക്കം ലംഘിച്ചുകൊണ്ട് ഈ രീതിയിൽ പരിശീലന പരിപാടി സംഘടിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ എന്തൊക്കെ നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ?
ചരക്ക് സേവന നികുതി വകുപ്പിലെ സ്ഥലംമാറ്റം
581.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിൽ 2017-ലെ സർക്കാർ ഉത്തരവിൽ നിഷ്കർഷിക്കുന്ന വിധത്തിൽ ഓൺലൈൻ സ്ഥലംമാറ്റം ഏർപ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ എന്ന് ഈ നടപടികൾ പൂർത്തിയാക്കുവാൻ സാധിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
2017 ലെ പൊതുസ്ഥലംമാറ്റ ചട്ടങ്ങൾ അനുസരിച്ചുള്ള സ്ഥലംമാറ്റത്തിന് തനത് വർഷം നടപടി സ്വീകരിച്ചോ; ഇല്ലെങ്കിൽ ചട്ടങ്ങൾ അനുശാസിക്കും വിധമുള്ള സ്ഥലംമാറ്റ നടപടികൾ എന്ന് തുടങ്ങുമെന്ന് വ്യക്തമാക്കുമോ;
( സി )
2024 മെയ് 31 വരെ വിവിധ തസ്തികകളിലായി എത്ര ഒഴിവുകൾ നിലവിലുണ്ട്; പ്രസ്തുത ഒഴിവുകളിലേയ്ക്ക് നിയമനത്തിനായുള്ള സെലക്ട് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടോ?
ട്രഷറി നിയന്ത്രണം
582.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ട്രഷറി കഴിഞ്ഞ സാമ്പത്തിക വർഷം ആരംഭം മുതൽ നാളിതുവരെ എത്ര തവണ ഓവർ ഡ്രാഫ്റ്റിൽ ആയിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ;
( ബി )
നിലവിൽ എത്ര തുകയ്ക്ക് മുകളിലുള്ള ബിൽ മാറുന്നതിനാണ് ട്രഷറികളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്; കഴിഞ്ഞ സാമ്പത്തിക വർഷം ആരംഭം മുതൽ നാളിതുവരെ എത്ര തവണ ഇപ്രകാരം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്; ഓരോ തവണയും എത്ര തുകയ്ക്ക് മുകളിലുള്ള ബിൽ മാറുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്; വിശദാംശം വ്യക്തമാക്കുമോ;
( സി )
ട്രഷറി നിയന്ത്രണം എന്നത്തേക്ക് പൂർണമായി പിൻവലിക്കുവാൻ സാധിക്കുമെന്ന് അറിയിക്കുമോ?
ട്രഷറി നിയന്ത്രണം
583.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം നിലവിലുണ്ടോയെന്നറിയിക്കാമോ;
( ബി )
എങ്കിൽ എത്ര കാലത്തേക്കാണ് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നറിയിക്കാമോ;
( സി )
ട്രഷറി നിയന്ത്രണം മൂലം തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയ വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ട്രഷറി നിയന്ത്രണം മൂലം തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ നിശ്ചിത സമയത്തിനകം പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായാല്‍ ഇത് മറികടക്കുന്നതിന് എന്ത് സംവിധാനമാണ് ഒരുക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം
584.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സാമ്പത്തിക വർഷം ഏതൊക്കെ മാസങ്ങളിൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം മുടങ്ങുന്ന സാഹചര്യം ഉണ്ടായി എന്ന് അറിയിക്കുമോ; 2024 മാർച്ച് 1, 2, 3 തുടങ്ങിയ തീയതികളിൽ ശമ്പളം ലഭിക്കേണ്ടിയിരുന്ന ജീവനക്കാർക്ക് ഏതൊക്കെ ദിവസങ്ങളിലാണ് ശമ്പളം വിതരണം ചെയ്യാൻ കഴിഞ്ഞതെന്ന് വ്യക്തമാക്കുമോ;
( ബി )
ജീവനക്കാരുടെ ടി.എസ്.ബി. അക്കൗണ്ടുകളിലേക്ക് ശമ്പളം ക്രെഡിറ്റ് ചെയ്തതായി കാണിക്കുകയും എന്നാൽ ട്രഷറിയിൽ നിന്നും തുക പിൻവലിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്ത സാഹചര്യം ഉണ്ടായിട്ടുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കുമോ;
( സി )
2024 മാർച്ച് 1, 2, 3 തുടങ്ങിയ തീയതികളിൽ ട്രഷറിയിൽ നിന്നും ശമ്പളയിനത്തിൽ വിതരണം ചെയ്യേണ്ടിയിരുന്ന ആകെ തുകയുടെ വിശദാംശവും വിതരണം ചെയ്ത ആകെ തുകയുടെ വിശദാംശവും ഇതേ ദിവസങ്ങളിൽ ജീവനക്കാരുടെ ടി.എസ് ബി. അക്കൗണ്ടുകളിൽ നിന്നും പിൻവലിക്കപ്പെട്ട ആകെ തുകയുടെ വിശദാംശവും വ്യക്തമാക്കുമോ?
ചെറുപുഴ സബ് ട്രഷറിക്ക് പുതിയ കെട്ടിടം
585.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ ചെറുപുഴ സബ് ട്രഷറിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഏതുവരെയായെന്ന് വിശദമാക്കാമോ;
( ബി )
കെട്ടിട നിര്‍മ്മാണത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയതെന്ന് അറിയിക്കാമോ;
( സി )
കെട്ടിട നിര്‍മ്മാണത്തിന് ഈ സാമ്പത്തിക വര്‍ഷം തന്നെ ഭരണാനുമതി നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
586.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ സബ് ട്രഷറിയ്ക്കായി ഷൊര്‍ണ്ണൂര്‍ മുനിസിപ്പാലിറ്റി സ്ഥലം നല്‍കിയിട്ടും കെട്ടിട നിര്‍മ്മാണം തുടങ്ങാത്തത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;
( ബി )
ചെർപ്പുളശ്ശേരി ട്രഷറിയുടെ കെട്ടിട നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ; ട്രഷറിയുടെ നിര്‍മ്മാണം എന്നത്തേയ്ക്ക് പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
587.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിലെ തൃശ്ശൂർ മെഡിക്കല്‍ കോളേജ് സബ്ട്രഷറി കെട്ടിടനിർമ്മാണ പ്രവൃത്തിയുടെ നിലവിലെ പുരോഗതി വിശദമാക്കുമോ?
588.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി സബ് ട്രഷറി കെട്ടിടത്തിന്റെ ശോച്യാവസ്ഥയും സ്ഥലപരിമിതിയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ട്രഷറിയ്ക്ക് പുതിയ കെട്ടിടം നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ പ്രസ്തുത നിർമ്മാണത്തിനായുള്ള നടപടികൾ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?
കുന്നംകുളം സബ് ട്രഷറി കെട്ടിട നിര്‍മ്മാണം
589.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം സബ് ട്രഷറി കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയിട്ടുണ്ടോ;
( ബി )
എങ്കില്‍ നിർമ്മാണവുമായി ബന്ധപ്പെട്ട എന്തെല്ലാം നടപടികളാണ് പൂര്‍ത്തിയായിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
എത്ര സമയത്തിനുള്ളില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കാമോ?
ട്രഷറികളിലെ കാലാവധി കഴിഞ്ഞ സ്ഥിര നിക്ഷേപം
590.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രഷറികളിൽ കാലാവധി കഴിഞ്ഞതും നിക്ഷേപകർ തിരികെ വരാത്തതുമായ സ്ഥിര നിക്ഷേപങ്ങളുടെ കണക്ക് എടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നിക്ഷേപങ്ങളിൽ നിക്ഷേപകർ മരണപ്പെട്ടതും അവകാശികൾ ഇല്ലാത്തതുമായവയുടെ കണക്ക് പ്രത്യേകം ശേഖരിക്കുന്നതിനും അവ സർക്കാരിലേക്ക് മുതൽകൂട്ടുന്നതിനും വേണ്ട സംവിധാനം നിലവിലുണ്ടോ; വിശദ വിവരങ്ങൾ അറിയിക്കാമോ?
591.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലോട്ടറി നടത്തിപ്പിൽ സർക്കാർ സ്വീകരിച്ച് വരുന്ന നിലപാട് ലോട്ടറി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതായുള്ള ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ലോട്ടറി നടത്തിപ്പിന്റെ ഘടനയിലോ സമ്മാന തുകയുടെ ഘടനയിലോ എന്തെങ്കിലും മാറ്റം വരുത്താൻ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
ലോട്ടറി ടിക്കറ്റ് ചാർജിലുണ്ടായ വർദ്ധനവും സംസ്ഥാനത്ത് നിലവിലുള്ള സാമ്പത്തിക സ്ഥിതിയും കാരണം പ്രസ്തുത മേഖലയിലെ ജീവനക്കാർ നേരിടുന്ന പ്രതിസന്ധികള്‍ പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
എങ്കിൽ ലോട്ടറി മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇടക്കാല ആശ്വാസത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
592.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വര്‍ഷം സംസ്ഥാന ലോട്ടറിയിലൂടെ സര്‍ക്കാരിന് നികുതിയിനത്തില്‍ എത്ര തുക ലഭ്യമായി; വിശദാംശം ലഭ്യമാക്കുമോ;
( ബി )
സംസ്ഥാന ലോട്ടറിയെ ആധുനികവത്ക്കരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു; വിശദാംശം വ്യക്തമാക്കുമോ;
( സി )
നിലവില്‍ ലോട്ടറികളുടെ നറുക്കെടുപ്പ് ഏറെ നേരം നീളുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ലോട്ടറി നറുക്കെടുപ്പ് വേഗത്തിലാക്കുവാൻ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വിശദമാക്കുമോ?
593.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നടപ്പിലാക്കിയ മെഡിസെപ് പദ്ധതിയിലൂടെ നാളിതുവരെ എത്ര തുക പ്രീമിയം ആയി ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കിയശേഷം നാളിതുവരെ എത്ര തുക ചികിത്സാ ക്ലെയിം ആയി അനുവദിച്ചുവെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ?
594.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെന്‍ഷന്‍കാർക്കുമായി നടപ്പാക്കിയ മെഡിസെപ് ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചതിനു ശേഷം നാളിതുവരെ എത്ര ജീവനക്കാർക്കും പെന്‍ഷന്‍കാർക്കും ഇതിന്റെ ആനുകൂല്യം ലഭിച്ചിട്ടുണ്ട്; എത്ര തുക ഈയിനത്തില്‍ ഇന്‍ഷുറന്‍സ് ആനുകൂല്യമായി നൽകിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ ചില പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികള്‍ പ്രസ്തുത പദ്ധതിയില്‍ ചേരാത്തതുമൂലം ഈ പദ്ധതിയുടെ പൂർണ്ണമായ പ്രയോജനം എല്ലാ ഗുണഭോക്താക്കള്‍ക്കും ലഭിക്കുന്നില്ലായെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ എല്ലാ ആശുപത്രികളേയും ഇതിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമോ; വിശദമാക്കാമോ?
595.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മെഡിസെപ്പ് പദ്ധതി നടപ്പിലാക്കിയ ശേഷം സംസ്ഥാന സർക്കാർ ജീവനക്കാരിൽ നിന്നും പെന്‍ഷന്‍കാരില്‍ നിന്നും എത്ര രൂപയാണ് ഈ പദ്ധതിയിലേക്ക് ഈടാക്കിയതെന്ന് വിശദമാക്കാമോ;
( ബി )
മെഡിസെപ്പില്‍ കൂടുതല്‍ സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി, സ്വകാര്യ ആശുപത്രികളെ എംപാനല്‍ ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; കൂടുതല്‍ റീഇംപേഴ്സ്മെന്റ് സൗകര്യം ഏര്‍പ്പെടുത്തുമോ; റീഇംപേഴ്സ്മെന്റിന് ഉണ്ടായിരിക്കുന്ന കാലതാമസം ഒഴിവാക്കുമോ; വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയിൽ മുൻസിപ്പൽ കോർപ്പറേഷൻ, പഞ്ചായത്ത്, വിവിധ യൂണിവേഴ്സിറ്റികള്‍ എന്നിവയില്‍ നിന്നും ഡെപ്യൂട്ടേഷനിൽ പോയ പെൻ നമ്പർ ലഭിക്കാത്ത ടെൻനമ്പർ ലഭിച്ച ജീവനക്കാര്‍ ഉൾപ്പെടെയുള്ളവര്‍ക്ക് മെഡിസെപ്പ് തുക പിടിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ; ടെന്‍ നമ്പര്‍ ലഭിച്ച ജീവനക്കാര്‍ക്ക് മെഡിസെപ് പ്രീമിയം തുക ഇ-ട്രഷറി വഴി ഡി.ഡി.ഒ. അടയ്ക്കേണ്ടതിനു പകരം ജീവനക്കാര്‍ തന്നെ ട്രഷറിയില്‍ മാസാമാസം ഒടുക്കുന്ന അവസ്ഥ നിര്‍ത്തലാക്കി ശമ്പളത്തില്‍ നിന്ന് നേരിട്ട് പിടിച്ച് അടയ്ക്കുന്നതിന് നടപടി സ്വീകരിക്കുമോ; ഇതിന് ഉണ്ടായിരിക്കുന്ന തടസ്സം വിശദമാക്കാമോ;
( ഡി )
പ്രസ്തുത ജീവനക്കാരുടെ മെഡിസെപ്പ് തുക പിടിക്കുന്നതിന് സ്പാര്‍ക്കിന്റെ സോഫ്റ്റ്‌വെയറിൽ ആവശ്യമായ മാറ്റം വരുത്തുന്നതിന് നടപടി ഉണ്ടാകുമോ;
( ഇ )
ഡെപ്യൂട്ടേഷനില്‍ പോയ ജീവനക്കാരുടെ മെഡിസെപ്പ് തുക ശമ്പളത്തില്‍ നിന്നും നേരിട്ട് പിടിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.