UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

180.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, താലൂക്ക്-ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ പദ്ധതികള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
ആര്‍ദ്രം മിഷന്റെ രണ്ടാംഘട്ടത്തില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത് എന്ന് വിശദമാക്കുമോ?
181.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ബീച്ച് ഹോസ്പിറ്റൽ മാസ്റ്റര്‍പ്ലാൻ പ്രകാരമുളള പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പദ്ധതി നിര്‍വ്വഹണത്തിന് ഏത് വകുപ്പിനെയാണ് ചുമതലപ്പെടുത്തിയത്;
( സി )
പദ്ധതി നടപ്പിലാക്കുന്നതിനുളള കാലതാമസം പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദാംശ‍ം ലഭ്യമാക്കുമോ?
182.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ നടപ്പിലാക്കുന്നതിന് നടപ്പു സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ വകയിരുത്തിയ തുക, അവ വിനിയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്നിവ ലഭ്യമാക്കാമോ?
183.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടിമറ്റം, പൂതൃക്ക പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ആരോഗ്യ സ്ഥാപനങ്ങളില്‍ എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്നും ആയതിലേക്കായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ;
( സി )
കുന്നത്തുനാട് മണ്ഡലത്തില്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളാക്കി മാറ്റിയ സബ് സെന്ററുകളിലെ പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?
184.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഒ.പി, കാഷ്വാലിറ്റി, ഡയഗ്നോസ്റ്റിക് ബ്ലോക്കിന്റെ നിർമ്മാണം സംബന്ധിച്ച വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത നിർമ്മാണം ആരംഭിക്കുന്നതിന് ഇനി എന്തെല്ലാം നടപടികളാണ് പൂർത്തീകരിക്കാൻ ഉള്ളതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിച്ചിട്ടുണ്ടോ; പ്രസ്തുത ഉദ്ഘാടനം നിർവഹിച്ചത് ആരാണെന്നും എന്നാണെന്നും വിശദമാക്കാമോ;
( ഡി )
കെട്ടിട നിര്‍മ്മാണ പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാൻ സാധിക്കുമെന്ന് വിശദമാക്കാമോ?
185.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി മണ്ഡലത്തിലെ കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, കോന്നി താലൂക്ക് ആശുപത്രികളില്‍ ലക്ഷ്യ പദ്ധതി നിലവാരത്തിലുള്ള ലേബര്‍ റൂമിന്റെയും ഗെെനക്കോളജി വാര്‍ഡിന്റെയും നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ; പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
കോന്നി താലൂക്ക് ആശുപത്രിയിലെ ഐ ഓപ്പറേഷന്‍ തിയേറ്ററിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( സി )
കോന്നി നിയോജകമണ്ഡലത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കൂടല്‍, മലയാലപ്പുഴ, മെെലപ്ര, കൊക്കത്തോട്, വള്ളിക്കോട്, ചിറ്റാര്‍ സി.എച്ച്.സി., കോന്നി റ്റി.എച്ച്.ക്യു.എച്ച്., കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് എന്നീ ആരോഗ്യ കേന്ദ്രങ്ങളുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ?
186.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വർഷത്തിലെ സംസ്ഥാന ബഡ്ജറ്റിൽ കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ ആലപ്പാട്, തൊടിയൂർ, ക്ലാപ്പന, കുലശേഖരപുരം കുടുംബാരോഗ്യകേന്ദ്രങ്ങൾക്ക് കെട്ടിടം നിര്‍മിക്കുന്നതിന് യഥാക്രമം 1 കോടി, 2 കോടി, 1 കോടി, 1 കോടി വീതം രൂപ അനുവദിക്കുകയും ആയതിന്റെ 20 ശതമാനം തുക വകയിരുത്തിയിട്ടുമുള്ള സാഹചര്യത്തില്‍ പ്രസ്തുത ആശുപത്രികളിൽ എത്രയെണ്ണത്തിന് ഭരണാനുമതി ലഭിച്ചു എന്ന് വ്യക്തമാക്കാമോ;
( ബി )
ഭരണാനുമതി ലഭിക്കാത്തവ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഭരണാനുമതി ലഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
ഭരണാനുമതി ലഭിച്ച ആശുപത്രിയുടെ നിർമാണം ആരംഭിച്ചോ; നടപടിക്രമങ്ങൾ പൂർത്തിയാക്കി ബാക്കിയുള്ള പ്രവൃത്തികൾക്ക് അടിയന്തരമായി ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
187.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള നടപടി പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇനി എത്ര പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണ് കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുവാനുള്ളതെന്നും അവ ഏതെല്ലാമാണെന്നും വ്യക്തമാക്കാമോ;
( ബി )
കുടുംബാരോഗ്യകേന്ദ്രങ്ങളിലേക്ക് അനുവദിച്ചിട്ടുള്ള ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, മറ്റ് പാരാമെ‍ഡിക്കല്‍ ജീവനക്കാര്‍ എന്നിവരുടെ നിയമനം സംബന്ധിച്ച് പൊതുവായി സ്വീകരിച്ചിട്ടുള്ള കാര്യങ്ങള്‍ വിശദീകരിക്കാമോ?
188.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവൃത്തി ഇതുവരെ ആരംഭിക്കാനാവാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഏത് തീയതിയില്‍ നടന്ന ബോര്‍ഡ് യോഗത്തിലാണ് അനുമതി നല്‍കിയതെന്ന് വ്യക്തമാക്കാമോ?
189.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അടിമാലി താലൂക്ക് ആശുപത്രിയില്‍ നിലവില്‍ അനുവദിച്ചിട്ടുളള തസ്തികകള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ഇതില്‍ നിലവില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( സി )
അനുവദിച്ചിട്ടുളള തസ്തികകള്‍ കാലഹരണപ്പെട്ടതാണെന്നതും തസ്തികകളില്‍ മാറ്റം വരുത്തേണ്ട ആവശ്യകതയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമോ?
190.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം, കോഴിക്കോട് ഗവണ്‍മെന്റ് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ഒക്ക്യുപേഷണൽ തെറാപ്പിസ്റ്റിന്റെ തസ്തിക നിലവിലുണ്ടോ; എങ്കില്‍ പ്രസ്തുത തസ്തികയിൽ പി.എസ്.സി. ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ;
( ബി )
കേരള സ്റ്റേറ്റ് അലെെഡ് ആന്റ് ഹെൽത്ത് കെയർ കൗൺസിലില്‍ ഒക്ക്യുപേഷണൽ തെറാപ്പി വിഭാഗത്തിൽപ്പെട്ട 2 ഒക്ക്യുപേഷണൽ തെറാപ്പിസ്റ്റുകളെ ഉള്‍പ്പെടുത്തുന്നതിനായി എന്തെല്ലാം നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;
( സി )
സർക്കാർ സംവിധാനത്തിലുള്ള മാനസികാരോഗ്യകേന്ദ്രങ്ങളില്‍ ഷോക്ക് ട്രീറ്റ്മെന്റ് - ഇ.സി.റ്റി. (ഇലക്ട്രോ കണ്‍വള്‍സീവ് തെറാപ്പി) ചികിത്സാരീതി ലഭ്യമാണോ; വിശദമാക്കാമോ; ഈ ചികിത്സാരീതി തുടങ്ങാത്ത പ്രസ്തുത ആശുപത്രികളില്‍ ആയത് ആരംഭിക്കുന്നതിനായി എന്തെങ്കിലും ഇടപെടലുകൾ നടത്തിയിട്ടുണ്ടോ; എത്രയും പെട്ടെന്ന് എല്ലാ സ്ഥാപനങ്ങളിലും പ്രസ്തുത ചികിത്സ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?
191.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എരുമപ്പെട്ടി സി.എച്ച്.സി.ല്‍ ഭൗതിക സൗകര്യം മെച്ചപ്പെട്ടുവെങ്കിലും ആവശ്യത്തിന് ഡോക്ടര്‍മാരും മറ്റ് ജീവനക്കാരുമില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സി.എച്ച്.സി.-ക്ക് ആവശ്യമായ തസ്തികകള്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
192.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാഷണല്‍ ഹെല്‍ത്ത് മിഷനിൽ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തികരിച്ച കുറ്റിപ്പുറം താലൂക്ക് കണ്ണാശുപത്രിയുടെ പ്രവര്‍ത്തനം എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ;
( ബി )
നിര്‍മ്മാണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തനം ആരംഭിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നതിന്റെ കാരണം വിശദമാക്കുമോ;
( സി )
പ്രസ്തുത വിഷയത്തിന്മേൽ മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ആവശ്യമായ ചികിത്സാ ഉപകരണങ്ങള്‍ ലഭ്യമാക്കിയും മതിയായ ജീവനക്കാരെ നിയമിച്ചും ആശുപത്രി അടിയന്തരമായി പ്രവര്‍ത്തന സജ്ജമാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
193.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി മണ്ഡലത്തിലെ ഓച്ചിറ സി.എച്ച്.സി.യിൽ പുതുതായി നിര്‍മ്മിക്കുന്ന ഐസൊലേഷന്‍ വാര്‍ഡിന്റെ പ്രവൃത്തി ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിര്‍മ്മാണ ചുമതല ആര്‍ക്കാണ്; പ്രവൃത്തിയുടെ കരാര്‍ ഏറ്റെടുത്ത സ്ഥാപനം ഏതാണ്; കരാര്‍ പ്രകാരം എന്നാണ് പദ്ധതി പൂര്‍ത്തിയാക്കേണ്ടത്; വിശദമാക്കാമോ;
( സി )
ഐസൊലേഷന്‍ വാര്‍ഡിന്റെ നിര്‍മ്മാണം എന്ന് പൂര്‍ത്തീകരിക്കുമെന്ന് വ്യക്തമാക്കാമോ?
194.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തിലെ കൂട്ടുമുഖം സാമൂഹികാരോഗ്യ കേന്ദ്രത്തിന് പുതുതായി അനുവദിച്ച ഐസൊലേഷന്‍ വാര്‍ഡിന്റെ നിർമ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിർമ്മാണ ചുമതല ആര്‍ക്കാണെന്നും കരാര്‍ ഏറ്റെടുത്തത് ഏതു സ്ഥാപനമാണെന്നും കരാര്‍ പ്രകാരം പദ്ധതി പൂര്‍ത്തിയാക്കേണ്ടത് എന്നാണെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ?
195.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 വര്‍ഷത്തെ എം.എല്‍.എ. ആസ്തി വികസന ഫണ്ടുപയോഗിച്ച് പാലക്കാട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ ഏതെല്ലാം ആരോഗ്യകേന്ദ്രങ്ങളിലാണ് ഐസൊലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത വാര്‍ഡുകളുടെ നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( സി )
പ്രസ്തുത നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
196.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
15-ാം ധനകാര്യ കമ്മീഷന്‍ അവാര്‍ഡ് പ്രകാരം പ്രാഥമികാരോഗ്യ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ആലപ്പുഴ നിയോജക മണ്ഡലത്തില്‍ ഏതൊക്കെ സ്ഥാപനങ്ങള്‍ക്കാണ് ഗ്രാന്റ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഗ്രാന്റ് അനുവദിച്ച് നാളിതുവരെ ഏതൊക്കെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്; അവയുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത നിയോജക മണ്ഡലത്തില്‍ എത്ര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് ഉള്ളതെന്നും അവയെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് നാളിതുവരെ സ്വീകരിച്ച പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളും ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത മണ്ഡലത്തില്‍ എത്ര ഹെല്‍ത്ത് & വെല്‍നസ്സ് കേന്ദ്രങ്ങള്‍ ഉണ്ടെന്നും അവയുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വകുപ്പ് സ്വീകരിച്ച നടപടിയുടെ വിശദവിവരവും ലഭ്യമാക്കാമോ?
കാസർഗോഡ് ജനറൽ ആശുപത്രിയിലെ ഒഴിവുകള്‍
197.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജനറൽ ആശുപത്രിയിൽ ഡോക്ടർമാരുടെ എത്ര ഒഴിവുകളുണ്ടെന്ന് തസ്തിക തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകൾ എത്ര കാലമായി തുടരുന്നുവെന്നും ഇതുവരെ നികത്താത്തത് എന്തു കൊണ്ടാണെന്നും എപ്പോൾ നികത്തുമെന്നും വ്യക്തമാക്കാമോ;
( സി )
കാസർഗോഡ് ജനറൽ ആശുപത്രിയിൽ എത്ര വാർഡുകൾ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത വാർഡുകളില്‍ ഇപ്പോൾ എത്ര ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാര്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ; ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരുടെ കുറവുണ്ടെങ്കിൽ ഇതുവരെ നികത്താത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( ഇ )
ഗർഭിണികൾക്കാവശ്യമായ ഗർഭകാല ശുശ്രുഷാപ്രവർത്തനങ്ങൾക്കും കുട്ടികൾക്കാവശ്യമായ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരുടെ സേവനം അത്യന്താപേക്ഷിതമായിരിക്കെ പ്രസ്തുത തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതുമൂലമുളള പ്രയാസം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പരിഹാര നടപടികൾ എപ്പോഴാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കുമോ;
( എഫ് )
കാസർഗോഡ് ജനറൽ ആശുപത്രിയിലുള്ള മറ്റ് എന്തെല്ലാം പ്രശ്നങ്ങളാണ് ഇപ്പോൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുളള​തെന്ന് വ്യക്തമാക്കാമോ;
( ജി )
പ്രസ്തുത പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വീകരിച്ചതും സ്വീകരിക്കാനുദ്ദേശിക്കുന്നതുമായ നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
198.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ അനുമതി നൽകിയ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മാണം നാളിതുവരെ ആരംഭിച്ചിട്ടില്ല എന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന്റെ കാരണവും അത് പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളും അറിയിക്കാമോ;
( ബി )
പ്രസ്തുത പ്ലാന്റിന് അനുമതി നൽകിയത് എന്നാണെന്നും നിർമ്മാണ കാലാവധി എന്നുവരെയാണെന്നും അറിയിക്കാമോ;
( സി )
2020-നു ശേഷം സംസ്ഥാനത്ത് ഏതൊക്കെ ആശുപത്രികളിൽ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിച്ചിട്ടുണ്ടെന്നും അവ ഓരോന്നിന്റെയും നിർമ്മാണം നടത്തിയത് ആരാണെന്നും അറിയിക്കാമോ;
( ഡി )
കൊടുങ്ങല്ലൂർ ആശുപത്രിയിൽ പ്ലാന്റിന്റെ നിർമ്മാണം എപ്പോൾ ആരംഭിക്കും എന്ന് വ്യക്തമാക്കാമോ?
199.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി രോഗികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത ആശുപത്രിയിൽ നിലവിൽ ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും എത്ര ഒഴിവുകൾ ഉണ്ടെന്നും അവ നികത്തുന്നതിന് നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ?
200.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഴക്കാലത്തുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും രോഗങ്ങളും ഫലവത്തായി നിവാരണം ചെയ്യുന്നതിനായി കൈപ്പമംഗലം മണ്ഡലത്തിലെ കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ, വാർഡ് ഗ്രൂപ്പുകൾ എന്നിവ കേന്ദ്രീകരിച്ച് കഴിഞ്ഞ വർഷങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ നടത്തിയിരുന്നതു പോലെ ഈ വർഷവും മെഡിക്കൽ ക്യാമ്പുകൾ നടത്താന്‍ പദ്ധതിയുണ്ടോ;
( ബി )
തീരപ്രദേശത്തെ ജനങ്ങള്‍ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയില്‍ കൂടുതൽ ഡോക്ടർമാരെ നിയമിച്ചുകൊണ്ട് 24 മണിക്കൂറും സേവനം ലഭിക്കുന്നതിനും ചെറിയ അസുഖങ്ങളുമായി വരുന്ന രോഗികളെ റഫര്‍ ചെയ്യുന്നതിന് പകരം താലൂക്ക് ആശുപത്രിയിൽ തന്നെ ചികിത്സിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്താനും നടപടികൾ സ്വീകരിക്കാമോ;
( സി )
വൃക്ക സംബന്ധമായ അസുഖം മൂലം ഡയാലിസിസ് ചികിത്സയ്ക്ക് വിധേയമാകുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിനായി പരിശോധനാ ക്യാമ്പുകൾ നടത്തുന്നതിനുള്ള പദ്ധതിയുണ്ടോ;
( ഡി )
കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിൽ എത്ര ഡയാലിസിസ് മെഷീനുകൾ ആണ് നിലവിൽ പ്രവർത്തനസജ്ജമായി ഉള്ളത്; കൂടുതൽ ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമോ?
201.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ വിവിധ ആശുപത്രികളിലെ ജീവനക്കാരുടെ ഒഴിവുകൾ സംബന്ധിച്ച വിശദാ‍ംശ‍ം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആശുപത്രികളും തിരിച്ച് വിശദമാക്കാമോ;
( ബി )
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലുള്ള ഒഴിവുകളിൽ അടിയന്തരമായി ഡോക്ടർമാരെ നിയമിക്കണം എന്നുള്ള ആവശ്യത്തിന്മേല്‍ നൽകിയ നിവേദനത്തിൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
മണ്ഡലത്തിലെ വിവിധ ആശുപത്രികളിൽ ഉള്ള ജീവനക്കാരുടെ ഒഴിവുകൾ നികത്തുന്നതിന് സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് ആശുപത്രികൾ തിരിച്ചു വിശദമാക്കാമോ?
202.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം പബ്ലിക്ക് ഹെൽത്ത് ലാബിന്റെ കെട്ടിട നിർമ്മാണ പുരോഗതി വിശദീകരിക്കാമോ; കെട്ടിട നിർമ്മാണത്തിന് കോട്ടപ്പടിയിൽ സ്ഥലം ലഭ്യമാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ നിരാക്ഷേപ പത്രം ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
മലപ്പുറം താലൂക്ക് ആശുപത്രിക്കു സമീപം പൊതു ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന സ്ഥലത്ത് ലാബിനായി കെട്ടിടം നിർമ്മിക്കാൻ നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കുമോ; സാങ്കേതിക തടസ്സങ്ങൾ അടിയന്തരമായി പരിഹരിക്കുമോ?
203.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ സ്പെഷ്യാലിറ്റി ആശുപത്രി പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി അടിയന്തരമായി പൂര്‍ത്തീകരിച്ച് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
204.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 വര്‍ഷത്തെ എം.എല്‍.എ.യുടെ ആസ്തിവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാവേലിക്കര മണ്ഡലത്തില്‍ ഒരു ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നോ എന്നും എത്ര രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരുന്നത് എന്നും വിശദമാക്കുമോ;
( ബി )
ഏത് കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നതെന്നും ആര്‍ക്കാണ് ഇതിന്റെ ചുമതലയെന്നും പ്രസ്തുത നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി എന്തെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ഐസൊലേഷന്‍ വാര്‍ഡിന്റെ നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
205.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് താലൂക്ക് ആശുപത്രിക്കായി നിർമ്മിച്ച പുതിയ കെട്ടിടം എപ്പോൾ പൂർണ്ണതോതിൽ പ്രവർത്തന സജ്ജമാക്കാനാകുമെന്ന് വിശദമാക്കുമോ;
( ബി )
സ്റ്റാഫ് പാറ്റേൺ പ്രകാരമുള്ള തസ്തികൾ സൃഷ്ടിക്കുന്നതിനും ആവശ്യമായ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനും നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
ജീവനക്കാരുടെ തസ്തികകൾ അനുവദിക്കുന്നതിന് നൽകിയ നിവേദനത്തിന്മേല്‍ സ്വീകരിച്ച നടപടികളുടെ പുരോഗതി വിശദമാക്കുമോ?
206.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ ആരോഗ്യകുടുംബക്ഷേമ വകുപ്പിന് കീഴില്‍ എത്ര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയിക്കാമോ;
( ബി )
ജില്ലയില്‍ ആയുഷ് വകുപ്പിന് കീഴില്‍ എത്ര ഹോമിയോ/ആയുര്‍വ്വേദ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ച് അറിയിക്കാമോ?
207.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പീരുമേട് താലൂക്ക് ആശുപത്രിയുടെ വികസനത്തിന് കഴിഞ്ഞ എട്ടു വർഷമായി നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ആശുപത്രിയുടെ സമഗ്ര വികസനത്തിനായി കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ച 42 കോടി രൂപ ഉപയോഗിച്ച് നടത്തിയ പ്രവർത്തനങ്ങൾ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ആശുപത്രിയിൽ സ്ഥിരമായി ഫോറൻസിക് സർജനെ നിയമിക്കുവാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ഡി )
വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ കുറവ് നികത്തുവാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ഇ )
അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന കുമളി കുടുംബാരോഗ്യ കേന്ദ്രത്തെ സാമൂഹികാരോഗ്യ കേന്ദ്രമാക്കി ഉയർത്തി മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
208.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം താലൂക്കാശുപത്രിയുടെ പുതിയ കെട്ടിടത്തിലേക്ക് ഫര്‍ണീച്ചറുകള്‍ വാങ്ങുന്നതിനായി ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് (പി) സെക്ഷനില്‍ ഉളള 8311302 നമ്പര്‍ ഫയലിന്മേല്‍ എന്ത് നടപടിയാണ് നിലവില്‍ സ്വീകരിച്ചിട്ടുളളത്; വിശദ വിവരം ലഭ്യമാക്കാമോ?
209.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തിലെ ബജറ്റ് വർക്കുകൾ ആയ കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി ആശുപത്രികളുടെ കെട്ടിട നിര്‍മ്മാണ പദ്ധതികള്‍ക്ക് ഉണ്ടായിരിക്കുന്ന തടസ്സം വ്യക്തമാക്കാമോ;
( ബി )
കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഡിഎച്ച്എസ്-20416, 20431 എന്നീ നമ്പർ ഫയലുകളിൽ എസ്റ്റിമേറ്റുകൾ തയ്യാറാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാലതാമസം ഉണ്ടായതിന്റെ കാരണം വിശദീകരിക്കാമോ;
( സി )
എഫ്.എച്ച്.സി. മരങ്ങാട്ടുപിള്ളി, എഫ്.എച്ച്.സി. കടപ്ലാമറ്റം എന്നീ സ്ഥാപനങ്ങൾക്കായി പുതിയ കെട്ടിടം പണിയുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസർ ലഭ്യമാക്കിയ പ്ലാനുകൾ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അംഗീകരിച്ച്  നൽകിയിട്ടുണ്ടോ; ആയതിന്റെ എസ്റ്റിമേറ്റ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത വര്‍ക്കുകള്‍ക്ക് എന്നത്തേക്ക് ഭരണാനുമതി ലഭ്യമാക്കാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ?
210.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ഗെെനക് ഡിപ്പാര്‍ട്ട്മെന്റ് പ്രവര്‍ത്തനമാരംഭിക്കും എന്ന പ്രഖ്യാപനം നടപ്പായിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ഗെെനക് ഡിപ്പര്‍ട്ട്മെന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതിനാവശ്യമായ സൗകര്യങ്ങളും ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരെ നിയമിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
211.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ നിലവില്‍ സൂപ്രണ്ട് ഇല്ലാത്ത കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സൂപ്രണ്ട് നിയമനം അടിയന്തരമായി നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?
212.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സംസ്ഥാന ബജറ്റില്‍ വള്ളിക്കുന്ന് മണ്ഡലത്തിലെ ചെലേബ്ര കുടുംബാരോഗ്യകേന്ദ്രത്തിന് വകയിരുത്തിയ 5 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി നല്‍കുവാന്‍ കഴിയാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
മേല്‍ പ്രവൃത്തിക്കാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് സമയക്രമം പാലിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ; 12.11.23-ല്‍ പൊതുമരാമത്ത് കെട്ടിട വിഭാഗം ആരോഗ്യ വകുപ്പിന് നല്‍കിയ പ്രപ്പോസല്‍ 6 മാസം കഴിഞ്ഞിട്ടും സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യം പരിശോധിക്കുമോ;
( സി )
ബജറ്റില്‍ ഉള്‍പ്പെടുത്തിയ പ്രവൃത്തികള്‍ക്ക് സമയബന്ധിതമായി ഭരണാനുമതി നല്‍കി നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന കാര്യം പരിശോധിക്കാനും മോണിറ്റര്‍ ചെയ്യുവാനും നിലവില്‍ എന്തെങ്കിലും സംവിധാനം ഉണ്ടോ; എങ്കില്‍ മേല്‍ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
മേല്‍ പ്രവൃത്തിക്ക് ഭരണാനുമതി നല്‍കുന്നതിനുള്ള പ്രപ്പോസല്‍ സര്‍ക്കാരില്‍ സമര്‍പ്പിക്കുന്നതിന് സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
213.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ.യുടെ എ.ഡി.എസ്. ഫണ്ടും കിഫ്ബി ഫണ്ടും സംയോജിപ്പിച്ച് പാറശ്ശാല മണ്ഡലത്തില്‍ ഏതൊക്കെ ആശുപത്രികളിലാണ് ഐസൊലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്കായി എം.എല്‍.എ.യുടെ എ.ഡി.എസ്. ഫണ്ടില്‍ നിന്നും എത്ര രൂപയാണ് വകയിരുത്തിയിട്ടുള്ളതെന്നും പദ്ധതികളുടെ നിര്‍മ്മാണ പുരോഗതിയും അറിയിക്കാമോ;
( സി )
പാറശ്ശാല താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് കെട്ടിടത്തിന്റെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ?
214.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മംഗൽപാടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി എപ്പോൾ പൂർത്തീകരിക്കാൻ കഴിയുമെന്ന് വിശദമാക്കുമോ?
215.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി മണ്ഡലത്തിലെ മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണത്തിന് നബാർഡ് ധനസഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്ക് ഭരണാനുമതി എപ്പോള്‍ ലഭ്യമാകും എന്ന് വ്യക്തമാക്കുമോ?
216.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഒഴിവുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഡോക്ടര്‍മാര്‍ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചതിനുശേഷം വിവിധ അവധികളില്‍ പ്രവേശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരത്തില്‍ അവധിയില്‍ പ്രവേശിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പകരമായി ഡോക്ടര്‍മാരെ നിയമിക്കുമോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സേവനം യഥാസമയം ലഭ്യമാക്കുന്നതിനായി സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ?
217.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ബഡ്ജറ്റില്‍ അനുവദിച്ച ചെറിയകൊണ്ണി ആയുര്‍വേദ ആശുപത്രി കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ നിര്‍വ്വഹണ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി കാലതാമസം കൂടാതെ പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
218.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര വെണ്‍പകല്‍ സി.എച്ച്.സി-യില്‍ പുതിയതായി ആരംഭിക്കുന്ന ഐസോലേഷന്‍ വാര്‍ഡിന്റെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിലെ കാലതാമസത്തിന് കാരണം എന്തെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി വൈകുന്നതിന്റെ പേരില്‍ പ്രവൃത്തി ഏറ്റെടുത്തിട്ടുളള കേരള മെ‍ഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?
219.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂർ ജില്ലാ ആശുപത്രിയുടെ വികസനത്തിനായി ആശുപത്രിയുടെ സമീപമുള്ള സ്കൂളിന്റെ സ്ഥലം വിദ്യാഭ്യാസ വകുപ്പില്‍ നിന്നും വിട്ടുകിട്ടുന്നതിനുവേണ്ടി നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; ഇക്കാര്യം ആവശ്യപ്പെട്ട് ആരുടെയൊക്കെ നിർദ്ദേശങ്ങളാണ് ആരോഗ്യവകുപ്പില്‍ രേഖാമൂലം ലഭിച്ചിട്ടുള്ളതെന്ന വിശദാംശം അറിയിക്കാമോ;
( ബി )
പ്രസ്തുത നിർദ്ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പരിശോധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പകർപ്പ് ലഭ്യമാക്കാമോ;
( സി )
സ്കൂളിന്റെ സ്ഥലം പൂർണ്ണമായോ ഭാഗീകമായോ വിട്ടുകിട്ടുന്നതിന് വിദ്യാഭ്യാസ വകുപ്പിലേക്ക് ആരോഗ്യ വകുപ്പ് കത്തുകളോ അപേക്ഷകളോ സമർപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പകർപ്പുകളും വിശദാംശങ്ങളും ലഭ്യമാക്കാമോ; ഇല്ലെങ്കില്‍ കാരണം എന്തെന്ന് വിശദമാക്കാമോ;
( ഡി )
മേല്‍ കാര്യം ആവശ്യപ്പെട്ട് നിലമ്പൂർ എം.എല്‍.എ ബഹു. ആരോഗ്യ മന്ത്രിയ്ക്ക് നല്‍കിയ കത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ; വിദ്യാഭ്യാസ, ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും സംയുക്ത യോഗം ഇതിനായി വിളിച്ചു ചേർക്കുന്നതിന് തയ്യാറാകുമോയെന്ന് വ്യക്തമാക്കുമോ?
220.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിന്റെ നിര്‍മ്മാണ പ്രവൃത്തി ഇതുവരെയും ആരംഭിക്കാനായിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കിഫ്ബിയുടെ സാമ്പത്തിക അംഗീകാരം തത്വത്തില്‍ ലഭിച്ചിട്ടും ജി.ആര്‍.ഐ.എച്ച്.എ.( ഗ്രീന്‍ റേറ്റിംഗ് ഫോര്‍ ഇന്റഗ്രേറ്റഡ് ഹാബിറ്റേറ്റ് അസ്സസ്മെന്റ് )യുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പദ്ധതിയുടെ എസ്.പി.വി.(സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍)യായ മാപ്കോസിന് കഴിയാത്തത് കാരണമാണ് പ്രസ്തുത ആശുപത്രിയുടെ പ്രവൃത്തി ആരംഭിക്കാനാവാത്തതെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ?
221.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;വിശദാംശങ്ങൾ നൽകാമോ;
( ബി )
പ്രസ്തുത ആശുപത്രിയിൽ നിലവിൽ വിവിധ വിഭാഗങ്ങളിലായി നൽകുന്ന സേവനങ്ങൾ,അനുവദിക്കപ്പെട്ട വിവിധ തസ്തികകൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ നൽകാമോ?
222.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂന്നാറില്‍ കിഫ്ബി ഫണ്ട് മുഖേന അനുവദിച്ച സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ നിര്‍മ്മാണത്തിനായി നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം ആരോഗ്യ വകുപ്പിന് കൈമാറ്റം നടത്തുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
223.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ എക്സ്റ്റെന്‍ഷന്‍ സെന്ററായി പ്രവര്‍ത്തിച്ച് വന്നിരുന്ന ചെറൂപ്പ സി.എച്ച്.സി.യുടെ ഭരണ നിയന്ത്രണം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന് വിട്ടുനല്‍കിയ പശ്ചാത്തലത്തില്‍ അന്യത്ര സേവന വ്യവസ്ഥയിലും ജോലി ക്രമീകരണത്തിന്റെ ഭാഗമായും മറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തുവരുന്നവരെ തിരിച്ചുകൊണ്ടു വരുന്നതിന് മന്ത്രിതല യോഗത്തിലെടുത്ത തീരുമാനം നടപ്പിലാക്കിയിട്ടുണ്ടോ;
( ബി )
ഈ രീതിയില്‍ ഇതര സ്ഥാപനങ്ങളില്‍ ജോലി ചെയ്തുവരുന്ന എത്ര ജീവനക്കാരാണ് നിലവിലുളളത്; അവരുടെ പേരും തസ്തികയും നിലവില്‍ ജോലി ചെയ്തുവരുന്ന സ്ഥാപനങ്ങളും സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത സി.എച്ച്.സി. യില്‍ അനുവദിക്കപ്പെട്ട തസ്തിക പ്രകാരമുളള മുഴുവന്‍ ജീവനക്കാരെയും അവിടെ തന്നെ നിയമിക്കുന്ന നടപടി എപ്പോള്‍ മുതല്‍ ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
224.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ അനുവദിക്കാന്‍ നാളിതുവരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
225.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തിലെ വെട്ടൂര്‍ എഫ്.എച്ച്.സി.ക്ക് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
226.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഹെല്‍ത്ത് സൂപ്പര്‍വെെസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ക്ലാര്‍ക്ക് എന്നീ തസ്തികകള്‍ മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ?
227.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ അരൂകുറ്റി കുടുംബാരോഗ്യ കേന്ദ്രത്തില്‍ എം.എല്‍.എ. ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണത്തിന് എത്ര രൂപ അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണം എന്നാണ് ആരംഭിച്ചതെന്നും നിര്‍മ്മാണം ഏറ്റെടുത്ത ഏജന്‍സി ഏതെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത നിര്‍മ്മാണത്തിന്റെ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ആരാണെന്ന് വിശദമാക്കാമോ;
( ഡി )
ഐസൊലേഷന്‍ വാര്‍ഡിന്റെ നിര്‍മ്മാണപ്രവൃത്തികള്‍ ഒരു വര്‍ഷമായി നിലച്ചിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
228.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ എത്ര ആംബുലൻസുകളാണ് അനുവദിച്ചിട്ടുള്ളതെന്നും നിലവിൽ അതിൽ എത്ര ആംബുലൻസുകളാണ് രോഗികളുടെ ആവശ്യത്തിന് ഉപയോഗിക്കുന്നതെന്നും വിശദമാക്കുമോ;
( ബി )
പ്രസ്തുത ആശുപത്രിയിൽ നിന്നും ഗുരുതരാവസ്ഥയിലുള്ള രോഗികളെ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രിയിലേക്ക് മാറ്റുന്നതിന് ആംബുലൻസ് ലഭിക്കാത്തതുമൂലം നിരവധി രോഗികൾ മരണപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അടിയന്തരമായി പ്രസ്തുത പ്രശ്നം പരിഹരിക്കുവാൻ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
229.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തിയാക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും അത് പൂര്‍ത്തിയാക്കുന്നതിലൂടെ ലഭ്യമാകുന്ന സൗകര്യങ്ങള്‍ എന്തെല്ലാമാണെന്നും വിശദമാക്കാമോ?
230.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 ലെ പൊതുബഡ്ജറ്റില്‍ പ്രഖ്യാപിച്ച, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിക്കായുള്ള 6 കോടി രൂപയുടെ പുതിയ മന്ദിരനിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വിശദമാക്കുമോ?
231.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെപ്പിന്‍ മണ്ഡലത്തിലെ ഞാറക്കല്‍ താലൂക്ക് ആശുപത്രിയുടെ ഐസൊലേഷന്‍ വാർഡിന്റെ നിർമ്മാണപ്രവർത്തനങ്ങള്‍ പാതിവഴിയില്‍ നിർത്തിവെച്ചിരിക്കുന്നതിന്റെ കാരണം വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ കരാറുകാർ ആരെന്നും കരാർ കാലാവധി എന്നുവരെയാണെന്നും വ്യക്തമാക്കുമോ; കരാറിന്റെ കാലാവധി ദീർഘിപ്പിച്ച് നല്‍കിയിട്ടുണ്ടോ; എങ്കിൽ എത്ര തവണ ദീർഘിപ്പിച്ച് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂർത്തീകരിക്കുവാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
232.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്തിയതിനെത്തുടർന്ന് ജില്ലാ ആശുപത്രിയുടെ സേവനം ലഭ്യമല്ലാതായത് ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
അടിസ്ഥാന സൗകര്യങ്ങളുള്ള സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
233.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ പൊഴിയൂര്‍ ആശുപത്രിയില്‍ പുതിയ മന്ദിരം നിര്‍മ്മിക്കുന്നതിനായി 2023-24-ലെ സംസ്ഥാന പൊതു ബഡ്ജറ്റില്‍ അനുവദിച്ച 1 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ടോ എന്ന് വിശദമാക്കാമോ; ഇല്ലെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കാമോ?
234.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി കായംകുളം താലൂക്കാശുപത്രിയില്‍ നടപ്പാക്കിയ പ്രവൃത്തികള്‍ ഏതൊക്കെയാണ്; ഓരോ പ്രവൃത്തികള്‍ക്കും എത്ര രൂപ ചെലവഴിച്ചിട്ടുണ്ട്; വിശദമാക്കാമോ?
235.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിൽ ആധുനിക ഉപകരണങ്ങള്‍ വാങ്ങുവാനായി കിഫ്ബിയുടെ ധനാനുമതി ലഭിച്ചിരുന്ന പദ്ധതിയുടെ തുടര്‍ നടപടികള്‍ ഏതുവരെയായെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ;
( സി )
പദ്ധതി വേഗത്തില്‍ നടപ്പിലാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
236.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം മണ്ഡലത്തിലെ ഹോട്ടലുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് വേണ്ടിയുളള ഹെൽത്ത് സൂപ്പര്‍വെെസര്‍മാരുടെ മോണിറ്ററിംഗ് സംവിധാനം നിലവിൽ സജീവമായി നടക്കുന്നുണ്ടോ; മോണിറ്റർ നടത്തിയ തീയതി പ്രകാരമുള്ള റിപ്പോർട്ട് ലഭ്യമാക്കാമോ;
( ബി )
ഭക്ഷ്യ വിഷബാധ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ ഹോട്ടലുകള്‍ക്ക് കൃത്യമായ മാർഗ്ഗ നിർദ്ദേശവും ബോധവൽക്കരണ പരിപാടികളും നടപ്പാക്കുന്ന പദ്ധതി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കയ്പമംഗലം മണ്ഡലത്തിൽ നടപ്പാക്കാൻ സാധിക്കുമോ?
237.
ശ്രീ വി ജോയി
ശ്രീ. പി. വി. അൻവർ
ശ്രീ. എച്ച്. സലാം
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം നടന്നിട്ടുണ്ടോ; എങ്കില്‍ യോഗത്തില്‍ എന്തെല്ലാം തീരുമാനങ്ങളാണ് കെെക്കൊണ്ടതെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ പ്രധാന ആശുപത്രികളില്‍ അണുബാധ നിയന്ത്രണ പ്രോട്ടോകോളും സുരക്ഷാ മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;
( സി )
പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ദ്രുതകര്‍മ്മസേന രൂപീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
പകര്‍ച്ചവ്യാധികള്‍ നിയന്ത്രണ വിധേയമാക്കുന്നതിനായി എന്തെല്ലാം തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളതെന്ന് അറിയിക്കുമോ?
238.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന രോഗികളില്‍ മരുന്നുപരീക്ഷണം നടത്തുവാന്‍ തീരുമാനമെടുത്തിട്ടുണ്ടോ; എങ്കില്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ഏത് ഘട്ടത്തിലാണ്; വ്യക്തമാക്കുമോ;
( ബി )
ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ രോഗികളുടെ പൂര്‍ണ്ണസമ്മതത്തോടു കൂടിയാണോ നടത്താനുദ്ദേശിക്കുന്നത്; മരുന്ന് പരീക്ഷണം നടത്തുന്നതിനായി നിലവിലുള്ള കേന്ദ്ര മാനദണ്ഡങ്ങള്‍ എന്താെക്കെയാണ്; ആയത് പാലിച്ചുകൊണ്ടാണോ സംസ്ഥാനത്ത് മരുന്നു പരീക്ഷണങ്ങള്‍ നടത്താനുദ്ദേശിക്കുന്നത്;
( സി )
സംസ്ഥാനത്ത് ഇത്തരത്തിലുള്ള മരുന്ന് പരീക്ഷണങ്ങള്‍ നടത്തുന്നതു വഴി എന്തൊക്കെ നേട്ടങ്ങളാണ് പ്രതീക്ഷിക്കുന്നത്; ഇതു വഴി സര്‍ക്കാരിനുണ്ടാകുന്ന സാമ്പത്തിക നേട്ടങ്ങള്‍ വിശദമാക്കുമോ?
ആരോഗ്യകേന്ദ്രങ്ങളിലെ ചികിത്സ പിഴവുകൾ
239.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സാപിഴവു സംഭവങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; 2016 മുതൽ നാളിതുവരെ ചികിത്സാപ്പിഴവുകള്‍ സംബന്ധിച്ച് സർക്കാര്‍ സംവിധാനങ്ങളില്‍ ലഭിച്ചിട്ടുള്ള ആകെ പരാതികളുടെ എണ്ണം എത്രയാണ്; ജില്ലയും വർഷവും തിരിച്ചുള്ള കണക്കുകൾ ലഭ്യമാകുമോ;
( ബി )
ഇതിൽ എത്ര പരാതികളിന്മേലാണ് ശിക്ഷാനടപടികളോ തിരുത്തൽ നടപടികളോ സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങൾ അറിയിക്കുമോ;
( സി )
ചികിത്സാരംഗത്ത് പരാതികൾ വർദ്ധിച്ചുവരുന്നതിനുള്ള കാരണങ്ങൾ എന്തെല്ലാമെന്നാണ് കരുതുന്നത്; വിശദാംശങ്ങൾ നൽകുമോ;
( ഡി )
സ്റ്റാഫ് പാറ്റേണിലെ അപര്യാപ്തതകളും ഭൗതിക സൗകര്യങ്ങളുടെ കുറവും ചികിത്സാരംഗത്തെ പിഴവുകൾക്ക് കാരണമായിട്ടുണ്ടെന്ന് കരുതുന്നുണ്ടോ; എങ്കിൽ ഇവ പരിഹരിക്കുന്നതിനായി എന്തൊക്കെ അടിയന്തര നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്?
240.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടര്‍ന്ന് പിടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
2024-ൽ ഏതൊക്കെ പ്രദേശങ്ങളിലാണ് വ്യാപകമായ മഞ്ഞപ്പിത്തബാധ ഉണ്ടായത്; ആകെ എത്രപേർക്കാണ് പ്രസ്തുത കാലയളവിൽ മഞ്ഞപ്പിത്തം ബാധിച്ചത്; ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത കാലയളവിൽ മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം എത്രയാണ്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പ്രദേശങ്ങളിൽ ഇപ്രകാരം രോഗബാധ പടരാൻ ഇടയായ സാഹചര്യങ്ങൾ എന്തെല്ലാമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ഇ )
പ്രസ്തുത കാലയളവിൽ ഓരോ പ്രദേശങ്ങളിലും ഏതൊക്കെ സ്രോതസ്സുകളിലൂടെയാണ് മഞ്ഞപ്പിത്തം പടർന്നു പിടിച്ചിട്ടുള്ളത് എന്ന് കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( എഫ് )
മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നത് തടയുന്നതിനും രോഗബാധിതർക്ക് യഥാസമയം ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിനും ഇതിനോടകം സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
241.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മെഡിക്കൽ കോളേജിൽ ആറാം വിരൽ മുറിച്ചുമാറ്റുന്ന ശസ്ത്രക്രിയക്കായി എത്തിയ കുട്ടിയുടെ നാവിന് ഓപ്പറേഷൻ നടത്തിയ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ശസ്ത്രക്രിയക്ക് വിധേയയായ കുട്ടിയുടെ മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ അനുമതി കൂടാതെ കുട്ടിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയത് ആശുപത്രി അധികൃതരുടെ ഭാഗത്തുള്ള ഗുരുതരമായ പിഴവാണെന്ന് കരുതുന്നുണ്ടോ; എങ്കിൽ ഈ പിഴവിന് ഉത്തരവാദികൾ ആരൊക്കെയാണ്; ഇവർക്കെതിരെ എന്തൊക്കെ നടപടികളാണ് നാളിതുവരെ സ്വീകരിച്ചിട്ടുള്ളത്;
( സി )
ചികിത്സാ പിഴവുകൾ ഉണ്ടാകുമ്പോൾ ഏതെങ്കിലും ഡോക്ടറുടെയോ ജീവനക്കാരന്റെയോ ചുമലിൽ കുറ്റം ചുമത്തി ആരോഗ്യരംഗത്തെ സംവിധാനങ്ങളിലെ പിഴവുകളെ മറച്ചുപിടിക്കുന്ന നടപടിയാണ് സർക്കാരിന്റെ ഭാഗത്തുണ്ടാകാറുള്ളത് എന്നും വിശദമായ അന്വേഷണവും തിരുത്തൽ നടപടികളും ഉണ്ടാകാറില്ലെന്നും ഡോക്ടർമാരുടെ സംഘടനാ പ്രതിനിധി മാധ്യമങ്ങളിൽ അഭിപ്രായപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിശോധിച്ചിട്ടുണ്ടോ;
( ഡി )
എങ്കിൽ ഇത്തരം സംഭവങ്ങളിൽ വിശദമായ അന്വേഷണം നടത്തി ആരോഗ്യ സംവിധാനങ്ങളിലെ പിഴവുകളും പരിമിതികളും പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
242.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആരോഗ്യ മേഖലയില്‍ കിഫ്ബി വഴി എത്ര കോടി രൂപ പശ്ചാത്തല സൗകര്യങ്ങള്‍ക്കായി അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; പ്രസ്തുത തുക ഉപയോഗിച്ച് എത്ര കെട്ടിടങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത എത്ര കെട്ടിടങ്ങള്‍ ഉണ്ടെന്നും അറിയിക്കാമോ?
243.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ പകര്‍ച്ചപ്പനി വ്യാപിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പകര്‍ച്ചപ്പനി വ്യാപനം തടയാന്‍ എന്തെല്ലാം പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത്; വിശദമാക്കാമോ?
244.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യമേഖലയില്‍ അപൂര്‍വമായെങ്കിലും ചികിത്സാ പിഴവ് ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശ‍ം വെളിപ്പെടുത്താമോ;
( ബി )
ഇത്തരം സംഭവങ്ങള്‍ തടയുന്നതിനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനും എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് അറിയിക്കാമോ;
( സി )
ഇവയുടെ ഫലപ്രാപ്തി പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ഡി )
രോഗികളുടെ വിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്നതുള്‍പ്പെടെയുള്ള നൂതന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
245.
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ മഞ്ഞപ്പിത്തരോഗം വ്യാപകമാകുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രദേശങ്ങളിൽ രോഗപ്രതിരോധപ്രവർത്തനങ്ങൾക്കായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
മലപ്പുറം ജില്ലയിലെ ചാലിയാർ, പോത്തുകല്ല് പ്രദേശങ്ങളിൽ പ്രതിരോധ, ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
മഞ്ഞപ്പിത്തരോഗം വ്യാപകമാകുന്ന പ്രദേശങ്ങളിലെ കുടിവെളള സ്രോതസ്സുകൾ ശുദ്ധമാണെന്ന് ഉറപ്പു വരുത്താൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
246.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം മാനസികപ്രശ്നങ്ങളും പെരുമാറ്റ വൈകല്യങ്ങളും മൂലം ഏറ്റവുമധികം സമ്മര്‍ദ്ദമനുഭവിക്കുന്ന ജനങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുന്നിലാണ് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
മാനസികാരോഗ്യം ഉറപ്പുവരുത്താനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മാനസികാരോഗ്യ പരിപാടികള്‍ നടപ്പിലാക്കിയിട്ടുണ്ടോ; മാനസികാരോഗ്യ സേവനങ്ങള്‍ പ്രാഥമികാരോഗ്യതലത്തില്‍ തന്നെ ലഭ്യമാക്കുന്നതിനായി സമ്പൂര്‍ണ മാനസികാരോഗ്യം, ആശ്വാസം എന്നീ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പൂര്‍ണ്ണമായോ ഭാഗികമായോ രോഗവിമുക്തി നേടിയവര്‍ക്ക് പുനരധിവാസ കേന്ദ്രങ്ങള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ആത്മഹത്യ നിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ട് ജീവരക്ഷ എന്ന പേരില്‍ സംസ്ഥാനമൊട്ടാകെ ആത്മഹത്യ പ്രതിരോധ കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
247.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചികിത്സയിലിരിക്കുന്ന രോഗികള്‍ ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ മരണപ്പെട്ടാൽ പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന നിബന്ധന നിലവിലുണ്ടോ; ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
രോഗബാധയും പ്രായാധിക്യവും മൂലം ദീര്‍ഘകാലം ചികിത്സയിലിരിക്കുന്നവര്‍ ആശുപത്രിയിലെത്തുന്നതിനു മുമ്പ് മരണമടഞ്ഞാല്‍ പോസ്റ്റ്മോര്‍ട്ടം നടത്തേണ്ടിവരുമെന്നതിനാലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;വിശദവിവരം ലഭ്യമാക്കാമോ;
( സി )
സംസ്ഥാനത്തെ ഏതൊക്കെ ആശുപത്രികളിലാണ് രാത്രികാല പോസ്റ്റ്മോര്‍ട്ടത്തിന് നിലവില്‍ സംവിധാനം ഒരുക്കിയിട്ടുള്ളത്;രാത്രികാല പോസ്റ്റ്മോര്‍ട്ടത്തിനുള്ള സൗകര്യം എല്ലാ ജില്ലകളിലെയും കൂടുതല്‍ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
248.
ശ്രീ എം രാജഗോപാലൻ
ശ്രീ. പി. ടി. എ. റഹീം
ഡോ. സുജിത് വിജയൻപിള്ള
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ്പാ റിസര്‍ച്ച് ആന്റ് റസീലിയന്‍സ് എന്ന ഗവേഷണകേന്ദ്രം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
നിര്‍ദ്ദിഷ്ട ഗവേഷണകേന്ദ്രം സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയുടെ യശസ്സുയര്‍ത്തുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
നിപ്പാ അന്താരാഷ്ട്ര ഗവേഷണകേന്ദ്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സി.വി.ആര്‍. തയ്യാറാക്കിയിട്ടുണ്ടോ;
( ഡി )
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നിലവിലെ ഗവേഷണ കേന്ദ്രം പ്രസ്തുത ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് പര്യാപ്തമാണോ എന്നും കൂടുതല്‍ സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി ആവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിനു തീരുമാനിച്ചിട്ടുണ്ടോ എന്നും അറിയിക്കുമോ?
249.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുജനാരോഗ്യ രംഗത്തെ ചില ഒറ്റപ്പെട്ട പിഴവുകളും അശ്രദ്ധയും മൂലമുണ്ടായിട്ടുള്ള സംഭവങ്ങളെ പെരുപ്പിച്ചു കാണിച്ച്, കേരളം പൊതുജനാരോഗ്യ രംഗത്ത് കെെവരിച്ച നേട്ടങ്ങളെ ഇകഴ്ത്തിക്കാണിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങൾ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ആരോഗ്യ പരിപാലനത്തില്‍ അശ്രദ്ധയും പിഴവും മൂലമുള്ള ദൗർഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ജാഗ്രതയും മികച്ച പ്രവര്‍ത്തനങ്ങളും തുടരുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് എതിരായി നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ അവിടെ നടന്നു വരുന്ന മികച്ച ആരോഗ്യ പരിപാലനത്തെയും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിക്കുന്നുണ്ടോ എന്നറിയിക്കാമോ?
കേരളത്തിൽ കൂടുതൽ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാൻ നടപടി
250.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യമേഖലയും മെഡിക്കല്‍ വിദ്യാഭ്യാസമേഖലയും മെച്ചപ്പെടുത്താന്‍ ഈ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമാണ് എന്ന് വ്യക്തമാക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
മെഡിക്കല്‍ പഠനത്തിനായി വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്തിന് പുറത്ത് പോകുന്നത് വ‍ർദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കേരളത്തിൽ കൂടുതൽ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( സി )
സര്‍ക്കാര്‍ - സ്വകാര്യ മേഖലകളില്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നവര്‍ക്കെല്ലാം മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനുള്ള അനുമതി നല്‍കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
251.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് പുതിയ ടെലി കോബാള്‍ട്ട് മെഷീന്‍ വാങ്ങുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാനസൗകര്യ വികസനം
252.
ശ്രീ ഒ . ആർ. കേളു
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ എം രാജഗോപാലൻ
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആരോഗ്യമേഖലയില്‍ എത്ര പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന വിവരം ലഭ്യമാക്കുമോ;
( സി )
സര്‍ക്കാരിന്റെയും സ്ഥലത്തെ ജനപ്രതിനിധികളുടെയും സജീവമായ ഇടപെടല്‍ മൂലം മികച്ച പൊതുജനാരോഗ്യകേന്ദ്രമായി മാറുന്നതിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ഡി )
ഇക്കാലയളവിൽ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്ക് എന്തെല്ലാം പ്രത്യേക നേട്ടങ്ങള്‍ കെെവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത നേട്ടങ്ങള്‍ക്കിടയിലും ഒറ്റപ്പെട്ട ചില അനിഷ്ട സംഭവങ്ങളുടെ ചുവട് പിടിച്ച് ആരോഗ്യ മേഖലയെ തളര്‍ത്താനും തകര്‍ക്കാനും നടത്തുന്ന ശ്രമങ്ങളെ ഗൗരവമായി കാണുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
253.
ശ്രീ. പി. സി. വിഷ്ണുനാഥ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ആറാം വിരല്‍ നീക്കം ചെയ്യാനെത്തിയ നാലു വയസ്സുകാരിക്ക് നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവം ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
മെഡിക്കൽ കോളേജുകൾ ഉള്‍പ്പെടെയുളള സര്‍ക്കാര്‍ ആശുപത്രികളില്‍ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ;
( സി )
സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
254.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിൽ നഴ്സിംഗ് കോളേജ് നിർമ്മിക്കുന്നതിനും ഹോസ്റ്റൽ നിർമ്മിക്കുന്നതിനുമുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളിലെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മെഡിക്കൽ കോളേജിലെ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമ്മാണത്തിന്റെയും ഐ.ഡി. ബ്ലോക്ക് നിർമ്മാണത്തിന്റെയും നിലവിലെ സ്ഥിതി വിശദമാക്കാമോ?
255.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗിക്ക് ശസ്ത്രക്രിയ ചെയ്യേണ്ട ഭാഗത്തിന് പകരം മറ്റൊരു ഭാഗത്ത് ശസ്ത്രക്രിയ ചെയ്ത സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സംഭവത്തിൽ ശസ്ത്രക്രിയയുടെ ഏകോപനത്തിലും ഉത്തരവാദിത്തം നിറവേറ്റുന്നതിലും ഉണ്ടായ വീഴ്ചയ്ക്ക് ഉത്തരവാദികളായ ഡോക്ടർമാര്‍ക്കും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും എതിരെ എന്തെല്ലാം ശിക്ഷാനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ ആരെല്ലാമാണെന്നും വ്യക്തമാക്കുമോ;
( സി )
ഇത്തരം നിരുത്തരവാദപരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ?
മെഡിക്കല്‍ കോളേജുകള്‍ നവീകരിക്കുന്നത് സംബന്ധിച്ച്
256.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ സംരക്ഷണം ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
അതിനായി സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് ഈ സര്‍ക്കാരിന്റെ കാലത്ത് നാളിതുവരെ ചെലവഴിച്ച തുക എത്രയെന്ന് അറിയിക്കാമോ;
( സി )
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിൽ ഓരോന്നിലും രോഗികളുടെ എണ്ണത്തിന് ആനുപാതികമായി വാര്‍ഡുകളുടേയും കിടക്കകളുടേയും എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
മെഡിക്കല്‍ കോളേജുകളില്‍ സി. ടി. സ്കാന്‍, എം.ആര്‍.ഐ. സ്കാന്‍ തുടങ്ങിയ സൗകര്യങ്ങള്‍ രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഉപയോഗിക്കാന്‍ കഴിയുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
257.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ ചോറോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ സേവനം ചെയ്തുവരവേ മരണപ്പെട്ട സീനിയർ ക്ലർക്ക് ബാലചന്ദ്രൻ. എം.വി. യുടെ സർവീസ് ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനുള്ള ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ 2690/2024 ഇഡി2 നമ്പര്‍ ഫയലിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഫയലിൽ തീർപ്പുകൽപ്പിച്ച് ടിയാന്റെ കുടുംബാംഗങ്ങൾക്ക് ലഭിക്കുവാനുള്ള ആനുകൂല്യങ്ങൾ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
258.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ആശുപത്രികളില്‍ ബെഡ് സ്ട്രെങ്തിന് അനുസരിച്ചുള്ള സ്റ്റാഫ് സ്ട്രെങ്ത് നടപ്പില്‍ വരുത്തുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
2023-24 കാലയളവില്‍ കേന്ദ്ര-സംസ്ഥാന സംയോജിത ആരോഗ്യ സ്കീമുകളില്‍ സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ള ആകെ കുടിശിക എത്രയാണെന്ന് വ്യക്തമാക്കാമോ; സ്കീമുകള്‍ ഇനം തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ?
259.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂടങ്കല്ലിലെ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ്, അമ്മയും കുഞ്ഞും ആശുപത്രി എന്നിവ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ആശുപത്രിയിൽ ആകെ അനുവദിച്ച തസ്തികകൾ, അവയിൽ നിലവിലുള്ള ഒഴിവുകൾ എന്നിവ സംബന്ധിച്ച വിശദാംശം നൽകാമോ;
( സി )
ഒഴിവുകൾ ഉണ്ടെങ്കില്‍ ആയത് നികത്തുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
260.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2013 മുതല്‍ 2024 ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ വിവിധ ജില്ലകളിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ്-2 വിഭാഗത്തില്‍ പി.എസ്.സി. നിയമനത്തിന് എത്ര ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളതെന്നും ഇതില്‍ എത്ര നിയമനങ്ങളാണ് നടന്നിട്ടുളളതെന്നും വിശദമാക്കുമോ;
( ബി )
പ്രസ്തുത കാലയളവില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ്-2 തസ്തികയില്‍ നിന്നും ശൂന്യവേതനാവധി എടുത്തവരുടെ എണ്ണം എത്രയാണ്; വിശദാംശം ലഭ്യമാക്കുമോ?
261.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മെഡിക്കൽ സർവ്വീസസ് കോർപറേഷൻ (കെ.എം.എസ്‌.സി.എൽ.) ബ്ലീച്ചിംഗ് പൗഡർ വാങ്ങുന്നതിനായി ടെൻഡർ ക്ഷണിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ടെൻഡറിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ടെൻഡർ നടപടികളിൽ ഏതെല്ലാം സ്ഥാപനങ്ങളാണ് പങ്കെടുത്തതെന്നും ഓരോ സ്ഥാപനവും ക്വാട്ട് ചെയ്ത തുകയും വ്യക്തമാക്കുമോ;
( സി )
ബ്ലീച്ചിംഗ് പൗഡർ വാങ്ങലുമായി ബന്ധപ്പെട്ട പർച്ചേസ് ഓർഡറിന്റെയും മറ്റ് കരാറുകളുടെയും പകർപ്പ് ലഭ്യമാക്കുമോ;
( ഡി )
ബ്ലീച്ചിംഗ് പൗഡർ വാങ്ങുന്നതിനായി കരാർ നൽകിയ കെ.എസ്.ഡി.പി.എൽ. എന്ന സ്ഥാപനത്തിന് ബ്ലീച്ചിംഗ് പൗഡർ ഉല്പാദനം, റീപായ്ക്കിങ്, വിതരണം എന്നിവ സംബന്ധിച്ച ലൈസൻസുകൾ ഉണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ഇ )
കെ.എം.എസ്‌.സി.എൽ. 2023-ൽ വാങ്ങിയ ബ്ലീച്ചിംഗ് പൗഡർ പൂർണമായി ഉപയോഗിച്ചിരുന്നോയെന്നും അവശേഷിച്ചവ എന്ത് ചെയ്തുവെന്നും വിശദമാക്കാമോ?
262.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജക മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന് കീഴില്‍ 2016 മെയ് മുതല്‍ 2024 ഏപ്രില്‍ വരെ നടന്ന വികസന പ്രവര്‍ത്തനങ്ങളും ലഭ്യമാക്കിയ മറ്റ് സൗകര്യങ്ങളും എന്തൊക്കെയാണെന്ന് പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ; വിവിധ പദ്ധതികള്‍ക്കായി അനുവദിച്ച തുക എത്രയെന്നും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
263.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന ബ്ലീച്ചിംഗ് പൗഡര്‍ കൊല്ലം ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളില്‍ ആവശ്യാനുസരണം ലഭ്യമാണെന്നത് ഉറപ്പുവരുത്തുവാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
ബ്ലീച്ചിംഗ് പൗഡര്‍ ഉള്‍പ്പെടെയുളള സാധനങ്ങള്‍ വാങ്ങുന്നതിന് ആരോഗ്യസ്ഥാപനങ്ങള്‍ക്ക് ഏതെല്ലാം ഫണ്ടുകള്‍ വിനിയോഗിക്കുവാന്‍ കഴിയും എന്ന് വിശദമാക്കുമോ?
ചികിത്സാ പിഴവുകൾക്ക് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാരം
264.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ ചികിത്സാ പിഴവുകൾ സംബന്ധിച്ച എത്ര പരാതികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്; പരാതികളുടെ അടിസ്ഥാനത്തിൽ ഉത്തരവാദികളായവർക്കെതിരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം നൽകുമോ;
( ബി )
ചികിത്സാ പിഴവ് മൂലം മരണം സംഭവിച്ച എത്ര കേസുകൾ ഇക്കാലയളവില്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്; വിശദാംശം നല്‍കാമോ;
( സി )
ചികിത്സാ പിഴവുകൾക്ക് ഇരയായ രോഗികൾക്കും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ എത്രപേർക്ക് നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും എത്രപേർക്ക് ഇനി നഷ്ടപരിഹാരം നൽകാനുണ്ടെന്നും വ്യക്തമാക്കുമോ;
( ഡി )
മേല്പറഞ്ഞ കാലയളവിൽ സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സ്വകാര്യ ആശുപത്രികളിൽ ചികിത്സ പിഴവുകൾ സംബന്ധിച്ച എത്ര പരാതികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്; പരാതികളുടെ അടിസ്ഥാനത്തിൽ ഉത്തരവാദികളായവർക്കെതിരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം നൽകുമോ;
( ഇ )
ഇപ്രകാരം ചികിത്സാ പിഴവുകൾക്ക് ഇരയായ രോഗികൾക്കും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ എത്രപേർക്ക് നഷ്ടപരിഹാരം നൽകിയിട്ടുണ്ട്; എത്രപേർക്ക് ഇനിയും നഷ്ടപരിഹാരം നൽകാനുണ്ട്; വിശദാംശം വ്യക്തമാക്കുമോ?
265.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിക്കുശേഷം സംസ്ഥാനത്തെ ആരോഗ്യ മേഖലയെക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള പഠനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കോവിഡ് മഹാമാരിക്കുശേഷം ജീവിതശൈലി രോഗങ്ങളും രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നുള്ള ആകസ്മിക മരണനിരക്കും വര്‍ദ്ധിക്കുന്നതായി പറയപ്പെടുന്നതില്‍ വസ്തുതയുണ്ടോ; ഇത് സംബന്ധിച്ച് പഠനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവുമോ?
266.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മരണാനന്തരം ശരീരം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായി നൽകുന്ന നടപടി പ്രോത്സാഹിപ്പിക്കുന്നതിനും അപ്രകാരം നൽകുന്ന ശരീരം കൃത്യമായി സ്വീകരിക്കുന്നതിനും സർക്കാർ മെഡിക്കൽ കോളേജുകളിൽ എന്തെല്ലാം സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇപ്രകാരം ശരീരം പഠനാവശ്യത്തിന് നൽകാൻ സമ്മതപത്രം നൽകിയിട്ടുള്ളവരുടെ പേരുവിവരങ്ങൾ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിട്ടുണ്ടോ; സമ്മതപത്രം നൽകിയിട്ടുള്ളവർക്ക് അതിൻപ്രകാരം സാക്ഷ്യപത്രം നൽകാറുണ്ടോ; ഇല്ലെങ്കിൽ സാക്ഷ്യപത്രം നൽകുമോ;
( സി )
പല മെഡിക്കൽ കോളേജുകളിലും പഠനാവശ്യത്തിന് മൃതശരീരം നൽകാൻ എത്തുമ്പോൾ ഒട്ടേറെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് ഒഴിവാക്കാൻ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
267.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒഫ്താല്‍മിക് അസിസ്റ്റന്റ് ഡിപ്ലോമ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികളെ കോഴ്സിന്റെ ഭാഗമായി ജില്ലാ ആശുപത്രികളിലും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും നിയമിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് ഈടാക്കാവുന്ന ഫീസ് എത്രയാണ് എന്നത് സംബന്ധിച്ച ഉത്തരവുകള്‍ നിലവിലുണ്ടോ;
( ബി )
നിലവില്‍ എത്ര രൂപയാണ് ഫീസായി ഈടാക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ?
268.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രികളുടേയും ഡിസ്പെന്‍സറികളുടേയും വിവരങ്ങള്‍ ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തില്‍ നല്‍കാമോ;
( ബി )
പ്രസ്തുത കേന്ദ്രങ്ങളില്‍ നിന്ന് എന്തെല്ലാം ചികിത്സാ സൗകര്യങ്ങളാണ് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നതെന്നും ഓരോ കേന്ദ്രത്തിലും ഏതെല്ലാം തസ്തികകള്‍ നിലവിലുണ്ടെന്നും വിശദമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മണ്ഡലത്തിലെ സര്‍ക്കാര്‍ ആയൂര്‍വേദ കേന്ദ്രങ്ങള്‍ നവീകരിക്കാന്‍ നടപ്പിലാക്കിയ പദ്ധതികളും ഓരോ പദ്ധതിയ്ക്കും അനുവദിച്ച തുകയും വിശദമാക്കാമോ?
269.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തിലെ പടിയൂര്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി വ്യക്തമാക്കാമോ; പ്രസ്തുത പദ്ധതി അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
270.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഔഷധിയിൽ അവസാനമായി ശമ്പളപരിഷ്കരണം നടപ്പിലാക്കിയതെന്നാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ശമ്പള പരിഷ്കരണത്തിൽ ജനറൽ വർക്കർമാർക്ക് അനുവദിച്ച ആനുകൂല്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
ജനറൽ വർക്കർമാർക്ക് മെച്ചപ്പെട്ട വേതന വർദ്ധനവും പ്രമോഷനും അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
271.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഔഷധിയിൽ ശമ്പള പരിഷ്കരണം നടപ്പാക്കിയിട്ടുണ്ടോ; അവസാനമായി ശമ്പളപരിഷ്കരണം നടപ്പാക്കിയത് എന്നാണ്; വ്യക്തമാക്കുമോ;
( ബി )
പുതിയ ശമ്പള പരിഷ്കരണത്തിൽ ജനറൽ വർക്കർ തസ്തികയിലെ ജീവനക്കാരെ അവഗണിച്ചതായി പറയപ്പെടുന്നതിലെ വസ്തുത വ്യക്തമാക്കുമോ;
( സി )
തുച്ഛ വരുമാനക്കാരായ ജനറൽ വർക്കർമാർക്ക് ശമ്പള വർദ്ധനവും അർഹതപ്പെട്ട പ്രമോഷനും നൽകുന്നതിന് നടപടി സ്വീകരിക്കുമോ വ്യക്തമാക്കുമോ?
272.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് എം.എല്‍.എ. യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചുളള പുഴാതി ആയുര്‍വേദ - ഹോമിയോ ആശുപത്രി കെട്ടിട നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ;
( ബി )
പ്രവൃത്തി ത്വരിതഗതിയില്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
273.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തദ്ദേശീയമായി ഓറല്‍ റാബിസ് വാക്സിന്‍ വികസിപ്പിക്കുമെന്ന മുന്‍ വര്‍ഷത്തെ ബജറ്റ് പ്രഖ്യാപനത്തിന്റെ നിലവിലത്തെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി ആകെ എത്ര തുക നീക്കി വച്ചിരുന്നു; അതില്‍ എത്ര തുക ചെലവഴിച്ചു: ഏതെല്ലാം ഇനത്തിലാണ് ചെലവ് വന്നിട്ടുള്ളത് എന്നിവ വ്യക്തമാക്കുമോ;
( സി )
കോവിഡ് വാക്സിന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാനം സ്വീകരിച്ച നടപടികളുടെ നിലവിലെ സ്ഥിതി അറിയിക്കുമോ; ഇതിനായി തുക ചെലവഴിച്ചിട്ടുണ്ടോ; ഇതിനായി രൂപീകരിച്ച വിദഗ്ധ സമിതി നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
സ്വന്തം നിലയ്ക്ക് വാക്‌സിനുകളുടെ ഗവേഷണവും നിര്‍മാണവും നടത്താനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ എത്രത്തോളം വിജയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
274.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലായി സ്ഥിതിചെയ്യുന്ന അങ്കണവാടികളുടെ വിശദാംശം അറിയിക്കാമോ;
( ബി )
ഇതില്‍ എത്ര അങ്കണവാടികള്‍ക്ക് സ്വന്തമായി കെട്ടിടമുണ്ട് എന്നറിയിക്കാമോ; സ്വന്തമായി കെട്ടിടം ഇല്ലാത്ത അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാനായി അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോ, അവ ഏതൊക്കെയെന്ന് ഫയല്‍ നമ്പര്‍ സഹിതം വിശദമാക്കാമോ;
( സി )
ഇത്തരത്തില്‍ അങ്കണവാടികളുടെ നിര്‍മ്മാണത്തിനായി ലഭിച്ച അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കുമോ; വ്യക്തമാക്കാമോ?
275.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ സ്വന്തമായി കെട്ടിടമില്ലാത്ത എത്ര അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവയില്‍ സ്വന്തമായി ഭൂമിയുള്ളവ എത്രയെന്നും വിശദമാക്കാമോ?
276.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി മണ്ഡലത്തിലെ വാഴപ്പള്ളി ഗ്രാമപഞ്ചായത്തിൽ 51-ാം നമ്പര്‍ മാതൃക അങ്കണവാടി കെട്ടിട നിര്‍മ്മാണം നാളിതുവരെ പൂര്‍ത്തീകരിക്കാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് 14.11.2023-ല്‍ വനിത ശിശു വികസന വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാന പ്രകാരം എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കെട്ടിട നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
277.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനിതാ ശിശു വികസന വകുപ്പിലെ ഐ. സി.ഡി.എസ്. പദ്ധതിയിൽ ജോലി നോക്കുന്ന 2676 ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; എങ്കിൽ ആയത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ;
( ബി )
വകുപ്പിലെ ഐ.സി.ഡി.എസ്. വിഭാഗം ജീവനക്കാർക്ക് രണ്ടു വർഷമായി ടൂർ ടി.എ, ട്രാൻസ്ഫർ ടി.എ, എൽ.ടി.സി. എന്നിവ ലഭിക്കുന്നില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഏഴ് വര്‍ഷം മുന്‍പ് രൂപീകൃതമായ വനിതാ ശിശു വികസന വകുപ്പിലെ വിവിധ തസ്തികകളില്‍ സ്പെഷ്യൽ റൂൾസ് നടപ്പിലാക്കുന്നതിനുള്ള നടപടികൾ ഏതുവരെയായി എന്ന് വ്യക്തമാക്കുമോ;
( ഡി )
വകുപ്പിലെ 2676 തസ്തികകൾ നിർത്തലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ഇ )
വകുപ്പിൽ എത്ര താൽക്കാലിക ജീവനക്കാർ ഇപ്പോൾ ജോലി ചെയ്യുന്നുണ്ട്; കാറ്റഗറി തിരിച്ച് ഇവരുടെ പേര് വിവരം, നിയമന രീതി എന്നിവ ലഭ്യമാക്കുമോ;
( എഫ് )
വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറേറ്റിലെ എസ്റ്റാബ്ലിഷ്മെന്റ് സെക്ഷനിൽ മൂന്ന് വർഷത്തിലേറെയായി ജോലി ചെയ്യുന്ന എത്ര ജീവനക്കാർ ഉണ്ട്; അഞ്ചുവർഷത്തിലേറെയായി എസ്റ്റാബ്ലിഷ്മെന്റ് സെക്ഷനിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ പേര് വിവരം ലഭ്യമാക്കുമോ?
278.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടികളില്‍ കണ്ടുവരുന്ന ശാരീരിക-മാനസിക പ്രശ്നങ്ങള്‍ കണ്ടെത്തുവാനും പരിഹരിക്കുവാനും എന്തെല്ലാം പദ്ധതികളാണ് അങ്കണവാടികള്‍ വഴി നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രീസ്കൂള്‍ കുട്ടികള്‍ക്ക് ന്യൂട്രീഷന് പുറമേ എന്തെല്ലാം സേവനങ്ങളാണ് അങ്കണവാടികള്‍ വഴി നല്കുന്നതെന്ന് വിശദമാക്കാമോ?
279.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തിൽ എത്ര അങ്കണവാടികള്‍ ഉണ്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ച് വ്യക്തമാക്കാമോ;
( ബി )
സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാത്ത അങ്കണവാടികള്‍ ഏതെല്ലാമെന്നും അവ ഏതെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നുവെന്നും വ്യക്തമാക്കാമോ;
( സി )
സ്വന്തമായി സ്ഥലം ഉണ്ടെങ്കിലും കെട്ടിടമില്ലാത്ത അങ്കണവാടികള്‍ ഏതെല്ലാമെന്നും അവ ഏതെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നുവെന്നും അറിയിക്കാമോ?
280.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കണവാടി ജീവനക്കാർക്ക് നൽകിവരുന്ന വിരമിക്കൽ ആനുകൂല്യങ്ങളെന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
വിരമിച്ച അങ്കണവാടി ജീവനക്കാർക്ക് വിരമിക്കൽ അനുകൂല്യം ലഭ്യമാക്കുന്നില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
2023, 2024 വർഷങ്ങളിൽ വിരമിച്ച ജീവനക്കാർക്ക് ക്ഷേമനിധിയിൽ അടച്ച തുക നൽകിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത വർഷങ്ങളില്‍ വിരമിച്ച ജീവനക്കാർക്ക് എത്ര മാസത്തെ പെൻഷൻ നൽകിയിട്ടുണ്ടെന്നുള്ള വിവരം അറിയിക്കുമോ;
( ഇ )
വിരമിച്ച അങ്കണവാടി ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നതിൽ വീഴ്ച സംഭവിച്ചതായി പറയപ്പെടുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തുകൊണ്ടെന്ന് വിശദമാക്കുമോ?
281.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി മണ്ഡലത്തിൽ എത്ര അങ്കണവാടികള്‍ ഉണ്ടെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ച് അറിയിക്കാമോ;
( ബി )
സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാത്ത അങ്കണവാടികള്‍ ഏതെല്ലാമെന്നും അവ ഏതെല്ലാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നുവെന്നും വ്യക്തമാക്കാമോ;
( സി )
സ്വന്തമായി സ്ഥലം ഉണ്ടെങ്കിലും സ്വന്തമായി കെട്ടിടമില്ലാത്ത അങ്കണവാടികള്‍ ഏതെല്ലാമെന്നും അവ ഏതെല്ലാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നുവെന്നും അറിയിക്കാമോ?
282.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ ജി സ്റ്റീഫന്‍
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ കാര്യക്ഷമമാക്കുന്നതില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുണ്ടായിട്ടുള്ള പുരോഗതി വ്യക്തമാക്കുമോ;
( ബി )
കഴിഞ്ഞ ഓരോ വർഷവും ഭക്ഷ്യസുരക്ഷാ പരിശോധനകളിൽ ഉണ്ടായിട്ടുള്ള പുരോഗതി പ്രത്യേകം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത കാലയളവിൽ വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ശേഖരിച്ച സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളുടെയും സര്‍വൈലന്‍സ് സാമ്പിളുകളുടെയും പരിശോധനകളുടെ വിശദാംശം വെളിപ്പെടുത്താമോ;
( ഡി )
നിയമലംഘനങ്ങള്‍ നടത്തിയവര്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ?
283.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധകള്‍ വർദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എന്തൊക്കെ പ്രതിരോധ പ്രവർത്തനങ്ങളാണ് ഇതിനെതിരെ നടപ്പാക്കി വരുന്നത്; വിശദാംശം നല്‍കാമോ;
( ബി )
വഴിയോര തട്ടുകടകള്‍ നല്‍കുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നത്;വിശദാംശം നല്‍കാമോ;
( സി )
2024 ജനുവരി 1 മുതല്‍ മെയ് 31 വരെ ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിനായി നടത്തിയ പരിശോധനകള്‍ സംബന്ധിച്ച വിശദാംശം, പരിശോധനകളുടെ എണ്ണം, നോട്ടീസ് നല്‍കിയിട്ടുള്ള സ്ഥാപനങ്ങള്‍, മോശം ഭക്ഷ്യ വസ്തുക്കള്‍ വിതരണം നടത്തിയതിനെ തുടർന്ന് അടപ്പിച്ച സ്ഥാപനങ്ങളുടെ എണ്ണം, ആകെ ചുമത്തിയ പിഴ എന്നിവ ഉൾപ്പെടെ നല്‍കാമോ;
( ഡി )
ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനായി സ്ഥാപനങ്ങളിലെ ജീവനക്കാരെ ബോധവത്കരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നത്; വിശദാംശം നല്‍കാമോ?
284.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധ മൂലം എത്ര മരണങ്ങൾ ഉണ്ടായിട്ടുണ്ട്; ഭക്ഷ്യ വിഷബാധ സംബന്ധിച്ച് എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്; എത്ര കേസുകളിൽ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ട് എത്ര ഹോട്ടലുകൾ അടച്ചു പൂട്ടിയിട്ടുണ്ടെന്നും ഇപ്രകാരം അടച്ചുപൂട്ടിയ എത്ര ഹോട്ടലുകൾക്ക് പിന്നീട് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും വിശദമാക്കാമോ;
( സി )
ഭക്ഷ്യ വിഷബാധ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ പരിശോധനകൾ കർശനമാക്കുന്നതിനും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുവാനും തയ്യാറാകുമോ; വിശദാംശം നൽകുമോ?
285.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധമുലം ആളുകള്‍ മരിക്കുന്നത് അനുദിനം വാര്‍ദ്ധിച്ചുവരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഭക്ഷ്യ വിഷബാധ തടയാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഭക്ഷ്യ വിഷബാധമൂലം ആളുകള്‍ മരണപ്പെട്ടാല്‍ ഉത്തരവാദികള്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത്; വിശദമാക്കാമോ;
( സി )
നിലവിലെ നിയമം അപര്യാപ്തമാണെങ്കില്‍ പുതിയ നിയമം നടപ്പിലാക്കി ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.