UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5979.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുനിരത്തിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നും, ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസ്തുത നടപടി എന്നും അറിയിക്കാമോ ;
( ബി )
കെട്ടിടങ്ങൾക്കും, സ്ഥാപനങ്ങൾക്കും ലൈസൻസ് നൽകുമ്പോൾ തന്നെ ഉറവിട മാലിന്യ സംസ്കരണം നിർബന്ധിതമാക്കുന്ന തരത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് നിലവിലെ ചട്ടങ്ങൾ ഭേദഗതി ചെയ്യുന്ന കാര്യം പരിഗണിക്കുമോ; വിശദാംശം അറിയിക്കാമോ ?
5980.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാരിന് വേണ്ടി കേസുകൾ വാദിക്കുന്നതിനും വ്യവഹാരങ്ങൾ കൈകാര്യം ചെയ്യുന്നതിനും നിയമിക്കപ്പെട്ട അഭിഭാഷകരുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് നിലവിൽ സേവനമനുഷ്ഠിക്കുന്ന സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ എണ്ണവും അവർ കൈകാര്യം ചെയ്യുന്ന കേസുകളുടെ വിശദവിവരവും ലഭ്യമാക്കാമോ;
( സി )
2016 ഏപ്രിൽ മുതൽ നാളിതുവരെയും സർക്കാരിന്റെ വിവിധ കേസുകൾ കൈകാര്യം ചെയ്യുന്നതിനും മറ്റു വ്യവഹാരങ്ങൾ നടത്തുന്നതിനും നിയമിക്കപ്പെട്ടിട്ടുള്ള അഭിഭാഷകർക്കും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാർക്കും ശമ്പളയിനത്തിലും മറ്റ് ആനുകൂല്യങ്ങൾ ആയിട്ടും നൽകിയിട്ടുള്ള ആകെത്തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത കാലയളവിൽ സർക്കാരിന്റെ വിവിധ കേസുകൾ കൈകാര്യം ചെയ്യുന്നതിനും മറ്റു വ്യവഹാരങ്ങൾ നടത്തുന്നതിനും നിയമിക്കപ്പെട്ടിട്ടുള്ള അഭിഭാഷകർക്കും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാർക്കും പുറമേ സർക്കാർ കേസുകൾ വാദിക്കുന്നതിനായി മറ്റ് അഭിഭാഷകരുടെ സേവനം സ്വീകരിച്ചിട്ടുണ്ടെങ്കിൽ പ്രസ്തുത അഭിഭാഷകരുടെ പേര് വിവരവും അവർ ഹാജരായിട്ടുള്ള കേസിന്റെ വിവരവും ഓരോ കേസിനും ഹാജരാകുമ്പോൾ അവർക്ക് നൽകിയ പ്രതിഫലത്തിന്റെ വിവരവും പ്രത്യേകം വ്യക്തമാക്കാമോ?
5981.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷേമനിധിയിൽ അംഗങ്ങളായ അഭിഭാഷകർ പ്രാക്ടീസ് അവസാനിപ്പിച്ച് പിരിഞ്ഞു പോകുമ്പോൾ എന്ത്‌ സഹായമാണ് നൽകുന്നതെന്ന് വ്യക്തമാക്കുമോ; പ്രസ്തുത സഹായ തുക വർദ്ധിപ്പിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ബി )
അഭിഭാഷക ക്ഷേമനിധിയിലെ ഫണ്ട് ദുർവിനിയോഗം സംബന്ധിച്ച പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?
5982.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നിയമ വകുപ്പിലും വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലും എത്ര താൽക്കാലിക/കരാർ നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്നും ഏതെല്ലാം തസ്തികകളിലാണ് അപ്രകാരം നിയമനം നടത്തിയിട്ടുള്ളതെന്നും മേൽപ്പറഞ്ഞ പ്രകാരം നിയമിതരായവർക്ക് വേതനവും മറ്റ് ആനുകൂല്യങ്ങളുമായി 2024 മെയ് മാസം അനുവദിച്ച ആകെ തുക എത്രയാണെന്നും വ്യക്തമാക്കുമോ;
( ബി )
അതിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തിയ നിയമനങ്ങൾ എത്രയാണെന്നും മറ്റ് നിയമനങ്ങൾക്കായി അവലംബിച്ച മാർഗ്ഗം ഏതാണെന്നും ഏത് ഏജൻസി മുഖേനയാണ് നിയമനം നടത്തിയതെന്നും വ്യക്തമാക്കുമോ; വിശദാംശം നൽകാമോ?
5983.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഒരു പുതിയ വാടക നിയന്ത്രണ നിയമം ഇല്ലാത്തതുകൊണ്ട് കേരളത്തിലെ കെട്ടിട ഉടമകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ഇതു പരിഹരിക്കാനായി ഒരു മാതൃകാ വാടക നിയന്ത്രണ നിയമം കൊണ്ടുവരാൻ തയ്യാറാകുമോ; വിശദമാക്കുമോ?
5984.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ സ്വന്തമായി ഭൂമിയുള്ള എത്ര ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റികളാണ് ഉള്ളതെന്നും അതിൽ പ്രവർത്തനരഹിതമായവ ഏതെല്ലാമാണെന്നും വ്യക്തമാക്കാമോ;
( ബി )
സൊസൈറ്റികള്‍ നിലവിലില്ലാത്തതിനാല്‍ അനാഥമായിക്കിടക്കുന്ന സ്ഥലങ്ങൾ ഏതെല്ലാം; വ്യക്തമാക്കാമോ;
( സി )
സര്‍ക്കാരിന് ഇവയില്‍ നിന്ന് എന്ത് ബാധ്യതയാണ് ലഭിക്കാനുളളത്;
( ഡി )
ഇത്തരം ഭൂമികള്‍ സര്‍ക്കാരിന് കൈവശപ്പെടുത്തുന്നതില്‍ എന്തെങ്കിലും തടസ്സം നിലവിലുണ്ടോ; വിശദമാക്കുമോ?
5985.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവ എത്രയെണ്ണമെന്ന് വിശദമാക്കാമോ; നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവ എത്രയെണ്ണം ഏതെല്ലാമെന്ന് വിശദമാക്കാമോ?
5986.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര നിയോജക മണ്ഡലത്തില്‍ പ്രവർത്തന രഹിതമായി കിടക്കുന്ന വ്യവസായ സഹകരണ സംഘങ്ങള്‍ ഏതെല്ലാമെന്ന് അറിയിക്കാമോ;
( ബി )
ഇവയെ പ്രവർത്തനക്ഷമമാക്കുന്നതിന് സഹായകകരമായ രീതിയില്‍ വകുപ്പില്‍ നിന്നും സ്വീകരിച്ചിട്ടുള്ളതും, സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതുമായ നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
5987.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ എടരിക്കോട് ടെക്സ്റ്റൈൽസിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പിടിക്കുന്ന വിഹിതം പി.എഫ്. ൽ അടക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ ഇനത്തിൽ എത്ര തുകയാണ് പി.എഫ്.ൽ അടക്കാനുള്ളത്; ഇത് അടക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പി.എഫ്. തുക അടക്കാത്തതിനാൽ സ്ഥാപനത്തിനെതിരെ ജപ്തി നടപടികൾ വന്നിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സർവീസിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് പ്രസ്തുത ഇനത്തിൽ എത്ര തുകയാണ് നൽകാനുള്ളത്; ജീവനക്കാരുടെ പേരും വിഹിതവും അടക്കം വിശദമാക്കാമോ?
5988.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന് എത്ര കോടി രൂപയുടെ പ്രവൃത്തികള്‍ക്കുള്ള ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ഏതെല്ലാം പദ്ധതികളാണ് കെല്‍ട്രോണ്‍ മുഖാന്തിരം ഏറ്റെടുത്ത് നടത്തി വരുന്നതെന്ന് വിശദമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എം.എല്‍.എ.മാരുടെ പ്രത്യേക വികസന പദ്ധതി, ആസ്തി വികസന പദ്ധതി എന്നിവ വഴി എത്ര രൂപയുടെ ഓര്‍ഡറുകള്‍ ലഭിച്ചുവെന്നും അതില്‍ എത്ര പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും വിശദമാക്കാമോ?
5989.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഐ.ഡി.സി. മുഖേന നടത്തുന്ന മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതി പ്രകാരം എത്ര തുകയാണ് വായ്പയായി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
5990.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ എടരിക്കോട് കെ.ഇ.എൽ. യൂണിറ്റിൽ നിർമ്മിക്കുന്ന പ്രൊഡക്ടുകൾ എന്തെല്ലാമാണ് വിശദമാക്കാമോ;
( ബി )
പ്രസ്തുത യൂണിറ്റിൽ നിന്നുള്ള ഉല്പന്നത്തിന് സർക്കാരിന്റെ ഓർഡറുകൾ ലഭിക്കാത്തത് കമ്പനിയുടെ പുരോഗതിയെ ബാധിക്കുന്നുണ്ട് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത കമ്പനി നിലവിൽ വന്നതിനുശേഷം ഈ സ്ഥാപനത്തിൽ നിന്നും നിർമ്മിച്ച ട്രാൻസ്‌ഫോർമറിന്റെ വിശദമായ വിവരങ്ങൾ വർഷം തിരിച്ച് വിശദമാക്കാമോ;
( ഡി )
പ്രസ്തുത സ്ഥാപനം ലാഭകരമാക്കുന്നതിന് കൂടുതൽ വർക്ക് ഓർഡറുകൾ സ്ഥാപനത്തിന് നൽകുമോ; വിശദമാക്കാമോ?
5991.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡിന്റെ (കെ.ഇ.എല്‍) കൊച്ചി മാമല യൂണിറ്റില്‍ ട്രാക്ഷന്‍ ട്രാന്‍സ്ഫോര്‍മര്‍ വികസിപ്പിക്കുന്ന പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത യൂണിറ്റില്‍ നടപ്പുസാമ്പത്തിക വര്‍ഷം എന്തെല്ലാം വിപുലീകരണ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കി വരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
കെ.ഇ.എല്‍.-ന് ആവശ്യമായ പാര്‍ട്ട്സ് നിര്‍മ്മിക്കുന്നതിനായി കെ.ഇ.എല്‍.- കിന്‍ഫ്ര സംയുക്ത സംരംഭമായി ഒരു ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ആരംഭിക്കുന്നതിന് പദ്ധതിയുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
5992.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ എടരിക്കോട് ടെക്സ്റ്റൈൽസിലെ കരാർ ജീവനക്കാരുടെ കാലാവധി പുതുക്കി നൽകുന്നതിൽ വന്ന അനോമലി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത വിഷയത്തിൽ ഏതെല്ലാം ജോലികളിൽപ്പെട്ട ജീവനക്കാർക്കാണ് കരാർ പുതുക്കി നൽകാനുള്ളത് ഇനം തിരിച്ച് വിശദമാക്കാമോ?
5993.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിൽപ്പെട്ട എടരിക്കോട് കെ.ഇ.എൽ. യൂണിറ്റിന്റെ ഭൂമിയിൽ നിന്നും ഈ സ്ഥാപനത്തിലേക്ക് അടക്കം ജലം എത്തിക്കുന്നതിനുള്ള കുടിവെള്ള പദ്ധതിക്ക് ടാങ്ക് നിർമ്മിക്കുന്നതിന് ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടി ഏതുവരെയായി; വിശദമാക്കാമോ;
( ബി )
പ്രസ്തുത ഭൂമി ലഭ്യമാക്കുന്നതിന് അനുകൂല നടപടികൾ സ്വീകരിക്കാമോ; വിശദമാക്കാമോ?
5994.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നതിന് ശേഷം വ്യവസായ വകുപ്പ് പാലക്കാട് ജില്ലയില്‍ നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഷൊർണ്ണൂർ മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച ഷൊർണ്ണൂർ ഗാല പദ്ധതിയുടെ നിർമ്മാണ പുരോഗതി വിശദമാക്കാമോ?
5995.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വര്‍ഷം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബാലുശ്ശേരി മണ്ഡലത്തില്‍ ഇതുവരെ എത്ര പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്; ഗ്രാമപ‍ഞ്ചായത്തുകള്‍ തിരിച്ച് വിശദാംശം ലഭ്യമാക്കുമോ; പ്രസ്തുത പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ സർക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
5996.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കണ്ണൂര്‍ ജില്ലയിലെ കെല്‍ട്രോണ്‍ കംപോണന്റ് കോംപ്ലക്സ് ലിമിറ്റഡിന്റെ വൈവിദ്ധ്യവത്കരണത്തിനായി സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ;
( ബി )
2023-24 ല്‍ പ്രസ്തുത സ്ഥാപനം ലാഭത്തിലാണോ പ്രവര്‍ത്തിച്ചിരുന്നതെന്ന് വ്യക്തമാക്കുമോ; വിശദാംശം നൽകാമോ?
5997.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വ്യവസായ വികസന കോര്‍പ്പറേഷന്‍ മുഖേന എന്തെല്ലാം പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്നും എത്ര പേര്‍ക്ക് ഇതിന്റെ ഗുണങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ?
5998.
ശ്രീ വി ജോയി
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ എം രാജഗോപാലൻ
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വ്യവസായ സൗഹൃദാന്തരീക്ഷം പ്രയോജനപ്പെടുത്തുന്നതിനായി ഹെവി മെഷീനറി നിര്‍മ്മാണ മേഖലയിലെ സംരംഭകര്‍ മുന്നോട്ട് വന്നിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഹെവി മെഷീനറി മേഖലയിലെ നിക്ഷേപ സാധ്യതകള്‍ പരിഗണിച്ച് ഈ മേഖലയിലെ സംരംഭകര്‍ക്ക് അവരുടെ മെഷീനറികളുടെ ലെെവ് ഡെമോയ്ക്കും ഇത് സംബന്ധിച്ച് ആശയ വിനിമയത്തിനും അവസരം ഒരുക്കുന്നതിനുമായി മെഷീനറി എക്സ്പോ സംഘടിപ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സംസ്ഥാനത്ത് ഈ മേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംരംഭങ്ങള്‍ ഏതൊക്കെയാണ്; വിശദാംശം നല്‍കുമോ?
5999.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ മേഖലയിൽ ഒരേക്കർ മുതൽ അഞ്ച് ഏക്കർ വരെ ഭൂമിയിൽ സ്വകാര്യ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ; വ്യക്തമാക്കാമോ;
( ബി )
വിദേശ രാജ്യങ്ങളിലെ വ്യവസായ സാധ്യതകൾ പഠിക്കുന്നതിനും അവ കേരളത്തിൽ നടപ്പിലാക്കുന്നതിനുമായി കെ.എസ്.ഐ.ഡി.സി. ക്ക് കീഴിൽ ഒരു സ്ഥിരം സംവിധാനം (റിസർച്ച് വിഭാഗം) ഒരുക്കുവാൻ സാധിക്കുമോ; വിശദമാക്കാമോ?
6000.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു ജില്ല ഒരു ഉല്പന്നം പദ്ധതിയിൽ കാസർഗോഡിന്റെ ഉല്പന്നമായി ചക്ക തെരഞ്ഞെടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ എത്ര വർഷം മുമ്പാണ് തെരഞ്ഞെടുത്തത്;
( ബി )
അതിനോടനുബന്ധിച്ച് എന്തെല്ലാം പരിപാടികളാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്നും പ്രസ്തുത പരിപാടികൾ പ്രാവർത്തികമാക്കുന്നതിന് ചെയ്തിട്ടുള്ള കാര്യങ്ങൾ എന്തെല്ലാമെന്നും വ്യക്തമാക്കാമോ;
( സി )
ജില്ലയിൽ എത്ര ടൺ ചക്ക ഉല്പാദിപ്പിക്കപെടുന്നുണ്ടെന്ന കണക്ക് ശേഖരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
ഈ സീസണിലും കാസർഗോഡ് ജില്ലയിൽ ധാരാളം ചക്ക പാഴായി പോയ കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; കുറഞ്ഞത് 100 ടൺ ചക്ക എങ്കിലും ജില്ലയിൽ പാഴായി പോകുന്നു എന്ന സംരക്ഷക സംഘടനകളുടെയും ചെറു സംരംഭങ്ങൾ നടത്തുന്നവരുടെയും കണക്ക് ശരിയാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ പരിശോധിക്കുമോ;
( ഇ )
മൂല്യ വര്‍ധിത ഉല്പന്നങ്ങൾ ചക്കയിൽ നിന്ന് ഉണ്ടാക്കിയെങ്കിലും അത് വിൽക്കാതെ പോകുന്നുവെന്നത് ശരിയാണോ; എങ്കിൽ ഇക്കാര്യത്തിൽ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന പരിഹാരമാർഗങ്ങൾ വിശദമാക്കുമോ; ഒരു ജില്ല ഒരു ഉല്പന്നം പദ്ധതിയുടെ ഭാഗമായി റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച സ്‌റ്റാളിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( എഫ് )
ചക്കയുടെ ഉല്പാദനവും വിതരണവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചക്കയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ചക്കയുടെ സംരക്ഷണത്തിനും സംഭരിക്കലിനും ജില്ലാ വ്യവസായ കേന്ദ്രം നടപടികൾ എടുത്തില്ലെന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?
6001.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പ് 2024-25 ല്‍ ആവിഷ്കരിച്ച പുതിയ പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ?
6002.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ അഞ്ചു കോടി രൂപയിൽ അധികം മൂലധനം ഉള്ള എത്ര പുതിയ വ്യവസായങ്ങൾ ആരംഭിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
2023-24 വർഷത്തിൽ വ്യവസായ സംരംഭകർക്ക് സബ്സിഡി ഇനത്തിൽ എത്ര തുക നൽകി; വ്യക്തമാക്കാമോ?
6003.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വർഷത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കാഞ്ഞങ്ങാട് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും നഗരസഭകളിലും രജിസ്റ്റർ ചെയ്ത സംരംഭങ്ങളുടെ വിശദാംശങ്ങൾ പഞ്ചായത്ത്, നഗരസഭ തിരിച്ച് വ്യക്തമാക്കാമോ;
( ബി )
രജിസ്റ്റർ ചെയ്ത സംരംഭങ്ങൾ വഴി എത്ര തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്നും എത്ര നിക്ഷേപം ലഭിച്ചുവെന്നും വ്യക്തമാക്കാമോ?
6004.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അര്‍ബുദ ചികിത്സാ മരുന്നുകളുടെ ഉല്പാദനം ഓങ്കോളജി പാര്‍ക്കില്‍ നിന്നും എപ്പോൾ ആരംഭിക്കുവാന്‍ കഴിയും വ്യക്തമാക്കാമോ?
6005.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വ്യവസായ വകുപ്പിലും വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലും എത്ര താൽക്കാലിക നിയമനങ്ങളും, എത്ര കരാർ നിയമനങ്ങളും നടത്തിയിട്ടുണ്ടെന്നും, ഏതെല്ലാം തസ്തികകളിലാണ് അപ്രകാരം നിയമനം നടത്തിയിട്ടുള്ളതെന്നും, മേൽപ്പറഞ്ഞ പ്രകാരം നിയമിതരായവർക്ക് വേതനവും മറ്റ് ആനുകൂല്യങ്ങളുമായി 2024 മെയ് മാസം അനുവദിച്ച ആകെ തുക എത്രയാണെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നിയമനങ്ങളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തിയ നിയമനങ്ങൾ എത്രയാണെന്നും, മറ്റ് നിയമനങ്ങൾക്കായി അവലംബിച്ച മാർഗ്ഗം ഏതാണെന്നും,ഏത് ഏജൻസി മുഖേനയാണ് നിയമനം നടത്തിയതെന്നും വ്യക്തമാക്കുമോ; വിശദാംശം നൽകാമോ?
6006.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എച്ച്.എന്‍.എല്‍.-നെ കിന്‍ഫ്ര വഴി ഏറ്റെടുത്ത് കെ.പി.പി.എല്‍. എന്ന പേരില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചപ്പോള്‍ എത്ര തൊഴിലാളികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിരുന്നുവെന്നും ഇവര്‍ ഓരോരുത്തരും എത്രകാലമായി ജോലിചെയ്യുന്നുവെന്നും അറിയിക്കാമോ;
( ബി )
ഉല്പാദനം ആരംഭിച്ച് 6 മാസത്തിനകം പ്രസ്തുത തൊഴിലാളികള്‍ക്ക് സ്ഥിരം നിയമനം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നോ;
( സി )
എച്ച്.എന്‍.എല്‍.-ലില്‍ നിന്നും കെ.പി.പി.എല്‍.ലേയ്ക്ക് കരാര്‍ നിയമനം ലഭിച്ച പ്രസ്തുത ജീവനക്കാരെ എന്ന് സ്ഥിരപ്പെടുത്താന്‍ കഴിയുമെന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട പി.എഫ്., ഇ.എസ്.ഐ., ഗ്രാറ്റുവിറ്റി എന്നീ ആനുകൂല്യങ്ങള്‍ എന്നുമുതല്‍ നല്‍കുമെന്ന് അറിയിക്കാമോ?
6007.
ശ്രീ. എം. എം. മണി
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളുടെ പുരോഗതി ലക്ഷ്യമിട്ട് കേരള ബ്യൂറോ ഓഫ്‌ ഇന്‍ഡസ്‌ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിപ്) നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം കെെവരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ദേശീയ-അന്തര്‍ ദേശീയ മേളകളില്‍ സംസ്ഥാനത്ത് നിന്നുള്ള സംരംഭകരുടെ ഉല്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്നതിനും വിപണനം നടത്തുന്നതിനും പ്രസ്തുത സ്ഥാപനം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുമോ?
6008.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഓൺലൈൻ വ്യാപാര മേഖലയെ നിയന്ത്രിക്കുന്നതിന് സർക്കാരിന് ഏതെങ്കിലും തരത്തിലുള്ള ഇടപെടൽ നടത്തുവാൻ സാധിക്കുമോ എന്ന് വ്യക്തമാക്കുമോ;
( ബി )
ഓൺലൈൻ വ്യാപാരം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ചെറുകിട വ്യാപാരികൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് എന്തൊക്കെ നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
6009.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറുകിട വ്യവസായങ്ങൾ ആരംഭിക്കുന്നതിന് വ്യവസായ വകുപ്പ് എത്ര തുകയാണ് സബ്സിഡി ആയി നൽകുന്നത് എന്ന് വിശദമാക്കാമോ;
( ബി )
ഓരോ വ്യവസായങ്ങൾക്കും പരമാവധി നൽകുന്ന സബ്സിഡി തുക എത്ര എന്ന് വിശദമാക്കാമോ?
6010.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസർക്കാർ നടപ്പ് വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച എം. എസ്. എം. ഇ. നിയമ ഭേദഗതി ചെറുകിട വസ്ത്ര വ്യാപാര രംഗത്തെ ദോഷകരമായി ബാധിക്കും എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഏതൊക്കെ രീതിയിലാണ് പ്രസ്തുത മേഖലയെ ഇത് ബാധിക്കുകയെന്ന് വ്യക്തമാക്കുമോ;
( ബി )
ഇക്കാര്യത്തിൽ ചെറുകിട വസ്ത്ര വ്യാപാരികളുടെ ആശങ്കകൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ; ഇക്കാര്യത്തിൽ കേന്ദ്രസർക്കാരുമായി നടത്തിയ കത്തിടപാടുകളുടെ പകർപ്പ് ലഭ്യമാക്കുമോ?
6011.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കുവാനുളള ലൈസന്‍സ് ലഭ്യമാക്കുന്നതിനുള്ള പൊല്യുഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ അനുമതി വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാലതാമസം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
6012.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ സംസ്ഥാനത്തെ ചെറുകിട വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് കൈക്കൊണ്ടിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ് വിശദമാക്കുമോ;
( ബി )
ഇതിനായി എന്തെല്ലാം കര്‍മ്മ പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;
( സി )
എന്തെല്ലാം ആനുകൂല്യങ്ങളും പ്രോത്സാഹനങ്ങളുമാണ് സംരംഭകര്‍ക്ക് നല്‍കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
6013.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ തനത് കാര്‍ഷിക ഉല്പന്നങ്ങളില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംസ്കരണ വ്യവസായ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
മത്സ്യം മാംസം എന്നിവയെ വിവിധ ഉല്പന്നങ്ങളാക്കി മാറ്റാന്‍ കഴിയുന്ന സാങ്കേതിക വിദ്യ നമ്മുടെ ഗവേഷണ സ്ഥാപനങ്ങളില്‍ വികസിപ്പിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
6014.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മാവേലിക്കര മണ്ഡലത്തില്‍ വ്യവസായ വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാമാണെന്നും അവയുടെ നിലവിലെ സ്ഥിതിവിവരവും വിശദമാക്കുമോ;
( ബി )
മാവേലിക്കര മണ്ഡലത്തില്‍ എത്ര ചെറുകിട സംരഭകര്‍ക്ക് അനുമതിയും സഹായവും ലഭ്യമായിട്ടുണ്ടെന്ന് അറിയിക്കുമോ?
6015.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗത വ്യവസായങ്ങളിലും കാർഷിക മൂല്യവർദ്ധിത വ്യവസായങ്ങളിലും എത്രപേർ തൊഴില്‍ ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മേഖലകളുടെ നവീകരണത്തിനും ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനും എന്തൊക്കെ പദ്ധതികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
6016.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ പരമ്പരാഗത മുള വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കരകൗശല വിദഗ്ദരുടെയും സംരംഭകരുടെയും ജീവിത നിലവാരം ഉയര്‍ത്തുന്നതിനും മുളയും അനുബന്ധ മേഖലകളിലുള്ള സംരംഭകത്വ പ്രക്രിയയും പുതുമയും ത്വരിതപ്പെടുത്തുന്നതിനുവേണ്ടി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിരിക്കുന്നത്; വിശദമാക്കാമോ;
( ബി )
പ്രസ്തുത മേഖലകളിലെ തൊഴിലാളികള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കുന്നത്; വിശദമാക്കാമോ?
6017.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാംബൂ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കോതമംഗലത്ത് പണി കഴിപ്പിച്ചിട്ടുള്ള ലൈവ് ലീഹുഡ് ബിസിനസ് ഇന്‍കുബേഷന്‍ സെന്റര്‍ ആന്‍ഡ് ബാംബൂ ബസാര്‍-ന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിന്റെ പ്രവര്‍ത്തനം താമസംവിനാ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ?
6018.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ 2021-22, 2022-23, 2023-24 വർഷങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളിൽ മേൽ വർഷങ്ങളിൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഏതെല്ലാം എന്ന് വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച് വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത സ്ഥാപനങ്ങളുടെ ഭരണ സമിതികളിലേക്ക് സർക്കാർ നിയമിച്ച അംഗങ്ങളുടെ പേരു വിവരങ്ങൾ ലഭ്യമാക്കുമോ?
6019.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ കെ വിജയൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സാധ്യതകളും പരിമിതികളും തിരിച്ചറിഞ്ഞുകൊണ്ട് വ്യവസായരംഗത്ത് കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനും സംരംഭങ്ങൾ തുടങ്ങാൻ കൂടുതൽ മെച്ചപ്പെട്ട അന്തരീക്ഷം സൃഷ്ടിക്കുന്നതിനും കർമ്മപരിപാടി ആവിഷ്കരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനായി സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് ബാങ്കുകൾ വഴി വർക്കിങ് ക്യാപ്പിറ്റൽ ലോൺ ലഭ്യമാക്കാന്‍ വ്യവസായ വകുപ്പ് ബാങ്കുകളുമായി ധാരണയിലെത്താനുള്ള ശ്രമങ്ങൾ നടത്തി വരുന്നുണ്ടോ; വിശദമാക്കാമോ;
( സി )
കടം കൊടുക്കുന്നത് തിരികെ കിട്ടാനുള്ള താമസം കാരണം സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾ നേരിടുന്ന സാമ്പത്തിക ഞെരുക്കം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിനായി റിസർവ് ബാങ്ക് ട്രേഡ് റിസീവബിൾസ് ഇലക്ട്രോണിക് ഡിസ്കൗണ്ടിംഗ് സിസ്റ്റം നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
കേരളത്തിൽ വളരെ കുറച്ച് സംരംഭങ്ങൾ മാത്രമേ ഈ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുള്ളൂ എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും എം.എസ്.എം.ഇ. കളും ട്രേഡ്‌സ് പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുന്നതിന് പ്രോത്സാഹന നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?
6020.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി സംസ്ഥാനത്തെ വ്യവസായ വളർച്ചക്ക് സഹായകരമാകുംവിധത്തിലുള്ള സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകള്‍ (എസ്.ഐ.പി.) ആസൂത്രണം ചെയ്തു നടപ്പിലാക്കാമോ; വിശദാംശം നല്‍കാമോ;
( ബി )
പൊതുമേഖലാ സ്ഥാപനങ്ങളുടെ പെർഫോമൻസ് ഓഡിറ്റ് നടത്തുന്നതിന് സ്ഥിരം സംവിധാനം നടപ്പിലാക്കാമോ; വ്യക്തമാക്കാമോ?
6021.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വ്യവസായ വകുപ്പിന് കീഴിലെ മലപ്പുറം സഹകരണ സ്പിന്നിംഗ് മിൽ ലാഭകരമാക്കുന്നതിന് നടപ്പാക്കിയ പദ്ധതികൾ ഏതെല്ലാമെന്നുമുള്ള വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത മില്ലിൽ അംഗീകൃത ജീവനക്കാർക്ക് സഹകരണ നിയമം 80 എന്ന് മുതലാണ് നടപ്പിലാക്കിയിട്ടുള്ളത്; നടപ്പിലാക്കിയിട്ടില്ലെങ്കിൽ അതിന്റെ കാരണം വ്യക്തമാക്കാമോ ; വിശദാംശം നൽകാമോ;
( സി )
29.02.16- ലെ സ. ഉ (സാധാ) നം.226/16 എന്ന ഉത്തരവ് മലപ്പുറം സഹകരണ സ്പിന്നിംഗ് മില്ലിൽ നടപ്പിലാക്കിയിട്ടുണ്ടോ; പ്രസ്തുത ഉത്തരവ് നടപ്പിലാക്കാത്തത് സംബന്ധിച്ച് എന്തെങ്കിലും കേസുകൾ ഹൈക്കോടതിയിൽ നിലവിലുണ്ടോ; വിശദാംശം നൽകുമോ;
( ഡി )
പ്രസ്തുത ഉത്തരവ് എന്നത്തേക്ക് നടപ്പിലാക്കാൻ സാധിക്കുമെന്ന് വെളിപ്പെടുത്തുമോ ?
6022.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയില്‍ പുതിയതായി എത്ര സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സംരംഭങ്ങളിലൂടെ എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചുവെന്ന് വ്യക്തമാക്കുമോ?
6023.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷന്റെ കീഴിൽ നാദാപുരം മണ്ഡത്തിലെ വളയം ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന വ്യവസായ സംരംഭത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വ്യവസായ സംരംഭം പുനരുജീവിപ്പിക്കാനായുള്ള നടപടികൾ ബാംബൂ കോർപ്പറേഷന്റെ പരിഗണയിലുണ്ടോ; വിശദമാക്കുമോ?
6024.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ സംരംഭം തുടങ്ങുന്നവര്‍ക്കായി സുതാര്യതയുള്ള എന്തെല്ലാം നടപടിക്രമങ്ങളാണ് ആവിഷ്കരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ?
6025.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര പൊതു മേഖലാ സ്ഥാപനങ്ങള്‍ ആണ് നിലവിൽ പ്രവര്‍ത്തന ലാഭത്തില്‍ ഉള്ളതെന്നും എത്ര വീതമാണ് പ്രവര്‍ത്തന ലാഭമെന്നും വ്യക്തമാക്കുമോ;
( ബി )
2016-ല്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ പ്രവര്‍ത്തന ലാഭത്തിലുള്ളവ, നഷ്ടത്തിലുള്ളവ എന്നിവയുടെ അടിസ്ഥാനത്തിലുള്ള പൊതു മേഖലാ സ്ഥാപനങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
വ്യവസായ മേഖലയിൽ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മൂലം പുതുതായി സംസ്ഥാനത്ത് എത്തിയ വ്യവസായ സംരംഭകര്‍ ആരൊക്കെയെന്നും എത്ര കോടി രൂപയുടെ ഇന്‍വെസ്റ്റ്മെന്റ് ആണ് ഇതിലൂടെ കേരളത്തിന് ഉണ്ടായതെന്നും എത്ര പേര്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭിച്ചുവെന്നും വിശദമാക്കാമോ?
6026.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പാക്കുന്ന ഒരു കുടുംബം ഒരു സംരംഭം പദ്ധതി പ്രകാരം വാമനപുരം മണ്ഡലത്തില്‍ എത്ര സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും എത്ര തുക ധന സഹായമായി ലഭ്യമാക്കിയിട്ടുണ്ടെന്നും വിശദമാക്കാമോ?
6027.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദ്യം പോർട്ടൽ നിലവിൽ വന്നത് എന്നാണെന്നും പ്രസ്തുത പോർട്ടലിൽ സംരംഭകത്വവുമായി ബന്ധപ്പെട്ട് നാളിതുവരെ രജിസ്റ്റർ ചെയ്ത സ്ത്രീ പുരുഷ സംരംഭകരുടെയും എണ്ണം എത്ര വീതമാണെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പുരുഷ സംരംഭകരുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ത്രീ സംരംഭകരുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ത്രീ സംരംഭകരുടെ ജില്ലാടിസ്ഥാനത്തിൽ ജാതി തിരിച്ചുള്ള കണക്ക്‌ ലഭ്യമാക്കുമോ;
( ഇ )
പ്രസ്തുത പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ത്രീ സംരംഭകരുടെ സാമ്പത്തിക വിഭാഗം (എ.പി.എൽ -ബി.പി.എൽ) തിരിച്ച്‌ ജില്ല അടിസ്ഥാനമാക്കിയുള്ള കണക്ക്‌ ലഭ്യമാക്കുമോ;
( എഫ് )
പ്രസ്തുത പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇ.ഡബ്ള്യൂ.എസ്‌ വിഭാഗത്തിൽപ്പെട്ട സ്ത്രീ സംരംഭകരുടെ എണ്ണം വ്യക്തമാക്കാമോ?
6028.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തില്‍ വ്യവസായ വകുപ്പിന് കീഴില്‍ എവിടെയെല്ലാം സ്ഥലങ്ങളുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥലങ്ങളുടെ വിസ്തീര്‍ണ്ണം എത്രയാണെന്നും അവിടെ ഏതെല്ലാം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു എന്നതിന്റെയും വിശദാംശം ലഭ്യമാക്കാമോ?
6029.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍മ്മാണ മേഖലയിലെ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുളള പ്രീ എഞ്ചിനീയറിംഗ്, പ്രീ കാസ്റ്റ് നിര്‍മ്മാണ വ്യവസായങ്ങള്‍ സംസ്ഥാനത്ത് നിലവിലുണ്ടോ; വിശദവിവരങ്ങള്‍ നല്‍കാമോ?
6030.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ മാത്രം നടപടി സ്വീകരിക്കുന്നതിനാൽ വലിയ പ്രതിസന്ധി നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ ഉപയോഗിച്ചതിന് പിഴ ചുമത്തിയതിനെ തുടർന്ന് സംസ്ഥാനത്ത് എത്ര ചെറുകിട വ്യാപാര സ്ഥാപനങ്ങൾ പൂട്ടിയിട്ടുണ്ട്; ഇത് സംബന്ധിച്ച് കണക്ക് ലഭ്യമാണോ; വിശദാംശം വ്യക്തമാക്കുമോ;
( സി )
ചെറുകിട വ്യാപാരികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നൽകുമോ?
6031.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ ഐ.ടി. അധിഷ്ടിത വ്യവസായ മേഖലയില്‍ എത്ര തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് നിലവില്‍ വിവിധ ഐ.ടി. പാർക്കുകളിലായി എത്ര പേർ ജോലി ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കാമോ?
6032.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിർമ്മാണ മേഖലയിലെ ക്ഷാമവും വിലക്കയറ്റവും നിയന്ത്രിക്കാനും ഉതകുന്ന തരത്തില്‍ ക്വാറി പ്രവർത്തനവും മണല്‍ ഖനനവും സർക്കാർ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
6033.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മംഗലാപുരം-കൊച്ചി പ്രകൃതി വാതകലൈന്‍ രൂപീകരിച്ചതിനെത്തുടര്‍ന്ന് വീടുകളില്‍ പാചകാവശ്യത്തിനായി പ്രകൃതിവാതകം എന്നു മുതല്‍ നല്‍കാന്‍ കഴിയുമെന്നും, എപ്പോള്‍ മുതല്‍ വ്യവസായ വാണിജ്യസ്ഥാപനങ്ങള്‍ക്കുള്ള ഇന്ധനമായി നല്‍കുവാൻ കഴിയുമെന്നും അറിയിക്കാമോ;
( ബി )
ഗെയ്ല്‍ പൈപ് ലൈന്‍ പൂര്‍ത്തിയായതോടെ സംസ്ഥാനത്തെ ഏതെല്ലാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് സിറ്റി ഗ്യാസ് ലൈന്‍ പദ്ധതി ആരംഭിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ;
( സി )
വടക്കാഞ്ചേരി മണ്ഡലത്തിലെ ഏതൊക്കെ പഞ്ചായത്തുകളിലാണ് വീടുകളില്‍ ഗ്യാസ് കണക്ഷൻ നല്‍കിയിട്ടുള്ളതെന്നും എത്ര കണക്ഷന്‍ നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ഡി )
തൃശൂര്‍ ജില്ലയില്‍ എത്ര ഗ്യാസ് ഫില്ലിംഗ് സ്റ്റേഷനുകളാണ് നിലവില്‍ വരാന്‍ പോകുന്നത്; വിശദാംശം അറിയിക്കാമോ?
6034.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന് ഓഫീസ് ഉണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഓഫീസ്എത്ര കാലമായി പ്രവർത്തിക്കുന്നുണ്ടെന്നും ഓഫീസ് മേധാവിയടക്കം എത്ര തസ്തികകളാണുളളതെന്നും വ്യക്തമാക്കാമോ;
( സി )
ഏതെങ്കിലും തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ എത്ര കാലമായി ഈ തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നുവെന്നും എപ്പോൾ നികത്തുമെന്നും വ്യക്തമാക്കാമോ;
( ഡി )
തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നുണ്ടെങ്കിൽ അതുമൂലം സേവനം ലഭിക്കേണ്ടവർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
പ്രസ്തുത ഓഫീസിൽ നിലവിൽ തീർപ്പാകാതെ എത്ര ഫയലുകൾ ഉണ്ടെന്ന് വ്യക്തമാക്കാമോ; ഏതെല്ലാം വിഷയങ്ങളുമായി ബന്ധപ്പെട്ട ഫയലുകളാണെന്നും കാലവിളംബത്തിന്റെ കാരണമെന്താണെന്നും വ്യക്തമാക്കാമോ;
( എഫ് )
സേവനാവകാശ നിയമം അനുസരിച്ച് ഓഫീസിൽ എത്തുന്ന ഫയലുകൾക്ക് തീർപ്പ് കൽപ്പിക്കേണ്ട സമയപരിധി എത്രയാണെന്ന് വിഷയം തിരിച്ച് വ്യക്തമാക്കാമോ; പ്രസ്തുത ഓഫീസിൽ എത്തുന്നവർക്ക് ഇതനുസരിച്ച് സേവനം നൽകാൻ കഴിഞ്ഞിട്ടുണ്ടോ; ഇപ്പോൾ കഴിയുന്നുണ്ടോ; വിശദാംശം നൽകുമോ?
6035.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി മണ്ണ് നീക്കം ചെയ്യുന്നതിന് ജിയോളജി വകുപ്പ് നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ; അക്കാര്യത്തില്‍ അനുമതി ലഭിക്കുന്നതിനായി അപേക്ഷകന്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് മണ്ണ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വടകര താലൂക്കില്‍നിന്നും എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രസ്തുത ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികളും വ്യക്തമാക്കാമോ?
6036.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈത്തറി വ്യവസായത്തിനുവേണ്ടി ആവിഷ്കരിച്ചിട്ടുളള കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതെല്ലാമാണെന്നും ഇവ ഓരോന്നിനും 2022-23 മുതല്‍ 2023-24 വരെയുളള ഓരോ വര്‍ഷങ്ങളിലും ബഡ്ജറ്റില്‍ വകകൊളളിച്ചിരുന്ന തുകയും സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ച തുകയും എത്രവീതമെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ച തുക പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച് നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഓരോ വര്‍ഷവും കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിച്ച തുക പദ്ധതി തിരിച്ച് വ്യക്തമാക്കുമോ; 
( സി )
ചെലവഴിച്ച തുക പൂര്‍ണ്ണമായും ലഭിച്ചില്ലായെങ്കില്‍ അതിനുളള കാരണമെന്താണെന്നും ചെലവായ തുക പൂര്‍ണ്ണമായും ലഭിക്കാന്‍ സ്വീകരിച്ച നടപടികളെന്തൊക്കെയാണെന്നും വ്യക്തമാക്കാമോ;
( ഡി )
തറികളുടെ എണ്ണം, തൊഴിലാളികളുടെ എണ്ണം, ഉല്പാദനം എന്നിവയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ കൈത്തറി വ്യവസായത്തിന് ഇന്ത്യയില്‍ എത്രാമത്തെ സ്ഥാനമാണ് ഉള്ളതെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഏതെങ്കിലും ഏജന്‍സി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ കേരളത്തിന്റെ സ്ഥാനം എത്രയെന്ന് വ്യക്തമാക്കാമോ?
6037.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഹാൻടെക്സിന്റെയും ഹാൻഡ് വീവിന്റെയും വിപണന ശൃംഖല മെച്ചപ്പെടുത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സർക്കാർ ആലോചിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
തിരുവനന്തപുരം ജില്ലയില്‍ പ്രവർത്തിക്കുന്ന ഹാന്‍വീവ്, ഹാന്റെക്സ് സ്ഥാപനങ്ങളുടെ വിവരം നല്‍കുമോ?
6038.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ പരമ്പരാഗത വ്യവസായമായ ഓട് നിര്‍മ്മാണ കമ്പനികള്‍, അസംസ്കൃത വസ്തുവായ കളിമണ്ണിന്റെ ലഭ്യതക്കുറവിനെ തുടര്‍ന്ന് പ്രതിസന്ധിയിലായി കമ്പനി അടച്ചുപൂട്ടി പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പരമ്പരാഗത വ്യവസായത്തിന്റെ നിലനില്‍പ്പിനും തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യതയ്ക്കുമായി ഓട്ടുകമ്പനികള്‍ക്ക് കളിമണ്ണ് ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( സി )
പെര്‍മിറ്റ് വ്യവസ്ഥയില്‍ കളിമണ്ണ് ഖനനം ചെയ്യുന്നതിനും കര്‍ശന നിയന്ത്രണത്തോടെ ഓട്ടുകമ്പനികള്‍ക്ക് ലഭ്യമാക്കുന്നതിനുമാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത ആവശ്യം ഉന്നയിച്ചുകൊണ്ട് സെന്‍ട്രല്‍ കേരള ടൈല്‍സ് മാനുഫാക്ച്ചേഴ്സ് അസോസിയേഷന്‍ സമര്‍പ്പിച്ച നിവേദനത്തിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് പരിഗണനയിലുണ്ടോ?
6039.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഖാദി ഗ്രാമവ്യവസായ മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
ഖാദി തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ ഇൻകം സപ്പോർട്ട് സ്കീം നടപ്പിലാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഖാദി തൊഴിലാളികൾക്ക് ഇൻകം സപ്പോർട്ട് സ്കീം പ്രകാരമുള്ള തുക പതിമൂന്ന് മാസത്തിലേറെ കുടിശികയാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പ്രസ്തുത കുടിശിക അടിയന്തരമായി നൽകാൻ നടപടി സ്വീകരിക്കുമോ?
6040.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ കിഴക്കമ്പലം ഖാദി ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സില്‍ 2022-23 വര്‍ഷത്തെ വ്യവസായ വകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച സ്റ്റാര്‍ച്ച് യൂണിറ്റ്, ഗാര്‍മെന്റ് യൂണിറ്റ് എന്നിവ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കോംപ്ലക്സില്‍ നിലവില്‍ പ്രവര്‍ത്തിച്ച് വരുന്ന യൂണിറ്റുകളില്‍ എത്ര പേര്‍ ജോലി ചെയ്യുന്നുണ്ടെന്ന് അറിയിക്കാമോ?
6041.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഖാദി തൊഴിലാളികൾക്ക് ഇൻകം സപ്പോർട്ട് സ്കീം എന്നാണ് നടപ്പിക്കായത് എന്ന് വ്യക്തമാക്കാമോ;
( ബി )
പദ്ധതി നടപ്പിലാക്കിയ നാൾ മുതൽ നാളിതുവരെ എത്ര തുകയാണ് ഈ ഇനത്തിൽ നൽകിയത് എന്ന് വർഷാടിസ്ഥാനത്തിൽ വിവരം ലഭ്യമാക്കാമോ?
6042.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര നിയോജക മണ്ഡലത്തില്‍ പ്രവർത്തിക്കുന്ന ഖാദി നൂല്‍പ്പ്,നെയ്ത്ത് സെന്ററുകളുടെ നിലവിൽ അടിസ്ഥാന സൗകര്യങ്ങൾ നിലവിൽ അപര്യാപ്തമാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഇത് പരിഹരിക്കുന്നതിനായി ഈ സ്ഥാപനങ്ങളില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന അറ്റകുറ്റപ്പണികളുടെയും അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെയും വിശദാംശങ്ങള്‍ സെന്ററുകള്‍ തിരിച്ച് നല്‍കാമോ?
6043.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീമതി കെ. കെ. രമ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഖാദി സ്ഥാപനങ്ങൾക്ക് നൽകി വന്നിരുന്ന റിബേറ്റ് നിലവില്‍ നൽകുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഖാദി മേഖലയിൽ നൽകി വന്നിരുന്ന റിബേറ്റ് നിർത്തലാക്കിയത്‌ കാരണം ഉല്പാദന കേന്ദ്രങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിലാണെന്ന കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദമാക്കുമോ;
( സി )
ഖാദി മേഖലയിൽ നൽകി വന്നിരുന്ന റിബേറ്റ് പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
6044.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ ഖാദി ബോര്‍ഡിന്റെ ഉടമസ്ഥതയിലുളള ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ ഏതെല്ലാം പഞ്ചായത്തുകളിലാണെന്ന് വിശദമാക്കുമോ;
( ബി )
ഒഴിഞ്ഞുകിടക്കുന്ന ഇത്തരത്തിലുളള സ്ഥലങ്ങളിൽ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
6045.
ഡോ. എം. കെ. മുനീർ
ശ്രീ. പി. കെ. ബഷീർ
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവാരമുളള ഖാദി തുണിത്തരങ്ങൾ സംസ്ഥാനത്ത് ഉല്പാദിപ്പിക്കുവാൻ കഴിയുന്നുണ്ടോയെന്നറിയിക്കുമോ;
( ബി )
ഖാദിവസ്ത്രങ്ങളുടെ ഉല്പാദനം വർദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( സി )
ഖാദി വസ്ത്രങ്ങളുടെ വിൽപന വർദ്ധിപ്പിക്കുന്നതിന് ഓൺലൈൻ വഴി ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നൽകുമോ?
6046.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മാനാഞ്ചിറയിലെ കോംട്രസ്റ്റ് ഫാക്ടറിയുടെ ഭൂമി സർക്കാർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ പുനരധിവാസത്തിനായി സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ?
6047.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജകമണ്ഡലത്തില്‍ കയര്‍ മേഖലയില്‍ ഏതൊക്കെ സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്; വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റികള്‍ എന്തൊക്കെ ധനസഹായം ആണ് നല്‍കി വരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
കെ.എം.എം.സി.യില്‍ ഏതൊക്കെ യന്ത്രങ്ങള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പുതുതായി എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് പ്രസ്തുത സംഘത്തിന് കീഴിലുള്ള സ്ഥാപനങ്ങള്‍ മുഖേന നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നുമുള്ള വിശദവിവരം ലഭ്യമാക്കാമോ?
6048.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുക്കം മാമ്പറ്റയിലെ കയര്‍ഫെഡ് സ്ഥാപനത്തില്‍ നടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത നവീകരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി ലഭിക്കാവുന്ന ഗുണഫലങ്ങള്‍ വ്യക്തമാക്കുമോ?
6049.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയർ മേഖലയിലെ വൈവിധ്യവല്കരണം ശക്തിപ്പെടുത്തുവാനും പ്രസ്തുത മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ തൊഴില്‍ദിനങ്ങള്‍ വർദ്ധിപ്പിക്കാനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ചകിരിച്ചോറിന്റെയും ഉണക്കത്തൊണ്ടിന്റെയും മൂല്യവർദ്ധിത ഉല്പന്നങ്ങള്‍ വഴി തൊഴില്‍ദിനങ്ങള്‍ വർദ്ധിപ്പിക്കാന്‍ നടപടികള്‍ ഉണ്ടാകുമോ; വ്യക്തമാക്കാമോ?
6050.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ വന്നശേഷം കശുവണ്ടി വ്യവസായ മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഈ മേഖലയില്‍ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിന്റെയും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെയും വിശദവിവരം ലഭ്യമാക്കുമോ?
6051.
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള കശുവണ്ടി കോർപറേഷന്റെ കീഴിൽ 1988-1994 കാലഘട്ടത്തിൽ മുരിയാട് വിജയലക്ഷ്മി കമ്പനിയിൽ ജോലി ചെയ്തിരുന്ന തൊണ്ണൂറ് സ്ത്രീ തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി അനുവദിച്ചുകൊണ്ടുള്ള തൃശൂർ ഡെപ്യൂട്ടി ലേബർ കമ്മിഷണറുടെ 26.05.2016-ലെ ഉത്തരവ് നടപ്പിലാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഉത്തരവ് പ്രകാരം ബന്ധപ്പെട്ട തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി നൽകുന്നതിനായി എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
6052.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കശുവണ്ടി ഉല്പാദനത്തില്‍ സ്വയംപര്യാപ്തത നേടുന്നതിനും കശുവണ്ടി കൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന കശുവണ്ടി സംഭരിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.