UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5870.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര പേർക്കാണ് ക്ഷേമ പെൻഷൻ നൽകുന്നതെന്ന് വിശദമാക്കാമോ;
( ബി )
ക്ഷേമ പെൻഷൻ നൽകുന്നതിന് എത്ര ലക്ഷം രൂപയാണ് ഓരോ മാസവും സംസ്ഥാന സർക്കാർ വിനിയോഗിക്കുന്നതെന്ന് വിശദമാക്കാമോ?
5871.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ്പ് പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയിൽ നിലവിൽ ഏതെല്ലാം ആശുപത്രികളിൽ ഏതെല്ലാം രോഗങ്ങൾക്ക് ക്യാഷ് ലെസ് ചികിത്സാ സൗകര്യം ലഭ്യമാണെന്ന് അറിയിക്കുമോ;
( ബി )
ഇതിൽ തുടക്കത്തിൽ മെഡിസെപ്പ് പദ്ധതിയിൽ ഉണ്ടായിരുന്ന ഏതെല്ലാം ആശുപത്രികൾ ഇപ്പോൾ പദ്ധതിയിൽ നിന്നും പിന്മാറിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയിൽ നിന്ന് പിന്മാറിയ ആശുപത്രികളെ വീണ്ടും ഉൾപ്പെടുത്താൻ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ സ്വീകരിക്കാമോ;
( ഡി )
മെഡിസെപ്പ് പ്രീമിയം തുക ജീവനക്കാരിൽ നിന്നും കൃത്യമായി ഈടാക്കി അടച്ചിട്ടും പ്രസ്തുത പദ്ധതിയിൽ ഉൾപ്പെട്ട ആശുപത്രികളുടെ എണ്ണം കുറയുന്നത് വീഴ്ചയായി കണക്കാക്കുന്നുണ്ടോ?
5872.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വാമനപുരം മണ്ഡലത്തില്‍ വിവിധ സംഘടനകള്‍ക്ക് ഗ്രാന്റ് ഇനത്തില്‍ നല്‍കിയ തുകയും നല്‍കിയ സംഘടനയുടെ പേരും ഏത് വകുപ്പ് മുഖേനയാണ് പ്രസ്തുത ഗ്രാന്റ് നല്‍കിയതെന്ന വിവരവും ലഭ്യമാക്കാമോ?
5873.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. പി. വി. അൻവർ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാരിന്റെ ധനകാര്യ ഇടപാടുകളുടെ ആധുനീകരണത്തിനും ഏകീകൃത ധനകാര്യ മാനേജ്മെന്റ് സംവിധാനത്തിന്റെ രൂപീകരണത്തിനും വികസനത്തിനുമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദാംശം നല്‍കുമോ;
( ബി )
ഇടപാടുകള്‍ പൂര്‍ണ്ണമായും ഉന്നത നിലവാരത്തിലുളള സൈബര്‍ സുരക്ഷാ സംവിധാനത്തിലാണെന്ന് ഉറപ്പുവരുത്തുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; ഇതിനായി നവീന വിവര സാങ്കേതിക വിദ്യയിലുണ്ടായ വളര്‍ച്ചയെ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടോ;
( സി )
ട്രഷറി സംവിധാനത്തെ മാറ്റത്തിനനുസരിച്ച് പരിവര്‍ത്തിപ്പിക്കാന്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ?
5874.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് സംസ്ഥാന വിഹിതമായി ഈ വര്‍ഷം എത്ര കോടി രൂപയാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
5875.
ശ്രീ. പി. ഉബൈദുള്ള
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പു സാമ്പത്തിക വർഷം സംസ്ഥാനത്തിന്റെ വായ്പാപരിധി വർദ്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നോയെന്ന് അറിയിക്കാമോ;
( ബി )
വായ്പാ പരിധി വർദ്ധിപ്പിച്ച് നൽകാത്ത പക്ഷം സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
5876.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഇനത്തിൽ നിലവില്‍ ഏതെല്ലാം വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് പെന്‍ഷന്‍ തുക നല്‍കി വരുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പെന്‍ഷന്‍ തുക അര്‍ഹരായവരില്‍ എത്തിക്കുന്നതിന് ധനവകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
മത്സ്യത്തൊഴിലാളി വിധവകള്‍ക്കുള്ള പെന്‍ഷന്‍ തുക നല്‍കേണ്ടവരുടെ എണ്ണം സംസ്ഥാന തലത്തില്‍ എത്രയെന്ന് ജില്ല തിരിച്ച് വിശദ വിവരം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത വിധവകള്‍ക്കുള്ള പെന്‍ഷന്‍ തുക നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
5877.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സാമ്പത്തിക ബുദ്ധിമുട്ട് തരണം ചെയ്യുവാൻ സർക്കാർ നിശ്ചയിച്ച ചെലവ് ചുരുക്കൽ എന്തെല്ലാമെന്ന് വിശദമാക്കാമോ; ആയതുപ്രകാരം ഈ സാമ്പത്തിക വർഷം എത്ര തുക ചെലവ് ചുരുക്കവാൻ സാധിച്ചുവെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ചെലവ് ചുരുക്കൽ പ്രകാരം അനുമതി നിഷേധിച്ച വിദേശയാത്രകൾ ഏതെല്ലാം; വ്യക്തമാക്കാമോ;
( സി )
ചെലവ് ചുരുക്കൽ നിർദേശം വന്നതിനുശേഷം മന്ത്രിമാർ, ഉദ്യോഗസ്ഥര്‍ എന്നിവരിൽ ആർക്കെല്ലാം വിദേശയാത്രയ്ക്ക് അനുമതി നൽകിയിട്ടുണ്ട്; വിശദമാക്കാമോ?
5878.
ശ്രീ. റോജി എം. ജോൺ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ടി. സിദ്ദിഖ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഐ.ജി.എസ്.ടി. വളർച്ച ഏഴു ശതമാനം മാത്രമാണ് എന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
5879.
ശ്രീ. ടി. സിദ്ദിഖ്
ശ്രീമതി ഉമ തോമസ്
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വർണ്ണത്തിന് ഇ-വേ ബിൽ നടപ്പിലാക്കിയിട്ടുണ്ടോ;
( ബി )
സ്വർണ്ണത്തിന് ഇ-വേ ബിൽ നടപ്പിലാക്കിയാൽ വരുമാനം വർദ്ധിപ്പിക്കാൻ സാധിക്കുമെന്നത് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ അത് നടപ്പിലാക്കാൻ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5880.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ സഞ്ചരിക്കുന്നതിന് 2016 മുതല്‍ നാളിതു വരെ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്ത വകയില്‍ എത്ര രൂപ ചെലവഴിച്ചിട്ടുണ്ട്; വിശദവിവരം ലഭ്യമാക്കാമോ?
5881.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍ ജില്ലയില്‍ മെ‍ഡിസെപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആശുപത്രികള്‍ എതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ആശുപത്രികളില്‍ നിന്നും ഏതെല്ലാം രോഗങ്ങള്‍ക്കുളള ചികിത്സയാണ് ലഭിക്കുന്നതെന്ന് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം ആശുപത്രികളില്‍ ഏതെല്ലാം രോഗങ്ങള്‍ക്കുള്ള ചികിത്സയാണ് ലഭിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് ആയുര്‍വേദ ചികിത്സ മെ‍ഡിസെപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
( ഡി )
മെ‍ഡിസെപ്പില്‍ ആയുര്‍വേദ ചികിത്സ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കാമോയെന്ന് വ്യക്തമാക്കുമോ?
5882.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. എ. പ്രഭാകരൻ
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രധാന സംസ്ഥാനാന്തര ചരക്ക് നീക്ക കേന്ദ്രങ്ങളിൽ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെകഗ്നിഷൻ (എ.എൻ.പി.ആർ.) ക്യാമറ സംവിധാനം ഉപയോഗിച്ച് ചരക്ക് വാഹനങ്ങളുടെ നമ്പർ പ്ലേറ്റുമായി ബന്ധിപ്പിച്ച ഇ-വേ ബിൽ ഡേറ്റ വിശകലനം ചെയ്ത് സർക്കാരിന് വിവരങ്ങൾ ലഭ്യമാക്കുന്ന സംവിധാനം നിലവിലുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( ബി )
ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ പ്രസ്തുത സംവിധാനം സംസ്ഥാനത്തിന് എത്രത്തോളം പ്രയോജനകരമാണ്; കൂടുതൽ പുതിയ എ.എൻ.പി.ആർ. ക്യാമറകൾ സ്ഥാപിക്കുന്നതിന് പദ്ധതിയുണ്ടോ; വിശദമാക്കാമോ ?
5883.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തിലെ ആസ്തിവികസന പദ്ധതിയിൽ ഉൾപ്പെടുത്തി ധനകാര്യ വകുപ്പിൽ പ്രത്യേക അനുമതിക്കായി എത്ര പ്രൊപ്പോസലുകളാണ് പരിഗണനയിലുള്ളതെന്നും ഓരോന്നിന്റെയും നിലവിലുള്ള പുരോഗതിയും അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രത്യേക അനുമതി നൽകാതെ ഫയൽ കാലതാമസം വരുത്തുന്നത് ഏതു ഓഫീസിലാണെന്ന് വ്യക്തമാക്കാമോ; 2019-20 സാമ്പത്തിക വർഷം 75 ലക്ഷം രൂപ ഫണ്ട് അനുവദിച്ച ടേക്ക് എ ബ്രേക്ക് പദ്ധതിയ്ക്ക് ഇപ്പോഴും അനുമതി നൽകുന്നതിനുള്ള കാലതാമസം എന്താണെന്നതിന്റെ വിശദാംശം നൽകുമോ;
( സി )
ആവശ്യമില്ലാത്ത റിമാർക്സുകൾ രേഖപ്പെടുത്തി ഫയലിൽ കാലതാമസം വരുത്തുന്നതിനു പകരം ഇനിയും രേഖകൾ ആവശ്യമെങ്കിൽ നേരിട്ട് ആവശ്യപ്പെട്ട് എത്രയും വേഗം എല്ലാ പ്രവൃത്തികൾക്കും പ്രത്യേക അനുമതി നൽകുമോ; എങ്കിൽ പ്രത്യേക അനുമതി എന്നത്തേക്ക് നൽകാൻ സാധിക്കുമെന്ന് വെളിപ്പെടുത്തുമോ?
5884.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ എത്ര തുകയ്ക്കുള്ള കടപ്പത്രം പുറപ്പെടുവിക്കുകയുണ്ടായെന്ന് വെളിപ്പെടുത്താമോ; 
( ബി )
ഏതെല്ലാം ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കടപ്പത്രം പുറപ്പെടുവിച്ചിരുന്നത്; കടപ്പത്രത്തിലൂടെ സമാഹരിച്ച തുക അതേ ആവശ്യത്തിനുതന്നെ ഉപയോഗിക്കുകയുണ്ടായോ; വിശദമാക്കുമോ;
( സി )
മറ്റെന്തെല്ലാം നിലയില്‍ എത്ര തുക ‍2024-25 കാലഘട്ടത്തില്‍ കടം എടുത്തിട്ടുണ്ട്; ഏതെല്ലാം തീയതികളില്‍ ഏതെല്ലാം സ്ഥാപനങ്ങളില്‍ നിന്ന് എത്ര തുക വീതം എന്ന് വിശദമാക്കാമോ?
5885.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ അനുവദിച്ച കാക്കത്തുരുത്ത് പാലത്തിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഫണ്ട് ആവശ്യപ്പെട്ട്‌ കിഫ്ബിയിലേക്ക് അയച്ച അപേക്ഷയിന്മേൽ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്ന് വിശദമാക്കാമോ?
5886.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുളള പുതുക്കാട് മണ്ഡലത്തിലെ പ്രവൃത്തികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( സി )
വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആരംഭിക്കുവാന്‍ സാധിക്കാത്ത കൊടകര-വെളളിക്കുളങ്ങര റോഡ് നവീകരണം, പുതുക്കാട്-മുപ്ലിയം-കോടാലി റോഡ് നവീകരണം, പളളിക്കുന്ന്-ചിമ്മിനി ഡാം റോഡ് നവീകരണം, നിര്‍ദ്ദിഷ്ട മലയോര ഹൈവേയുടെ പുതുക്കാട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഭാഗത്തിന്റെ നിർമ്മാണം തുടങ്ങിയ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാവശ്യമായ ഭേദഗതികള്‍ ഉള്‍പ്പെടെ അനുവദിച്ച് അവ നടപ്പിലാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
5887.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വര്‍ഷത്തിലും കിഫ്ബി പരസ്യത്തിനായി ചെലവഴിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
പത്രങ്ങള്‍, ദൃശ്യമാധ്യമങ്ങള്‍, മറ്റിതര പ്രചാരണ സംവിധാനങ്ങള്‍ എന്നിങ്ങനെ വിവിധ ഇനങ്ങളില്‍ ചെലവായ തുക എത്രയെന്ന് പ്രത്യേകമായി വിവരം നല്‍കാമോ?
5888.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തില്‍ കിഫ്ബി മുഖേന അനുവദിച്ച പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിര്‍മ്മാണ പുരോഗതി ഇനം തിരിച്ച് വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തികളില്‍ കിഫ്ബിയുടെ ധനകാര്യ അംഗീകാരം ലഭ്യമാകാത്തതോ ഇതുവരെ ആരംഭിക്കാത്തതോ ആയ പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ; എങ്കില്‍ ആയതിനുള്ള കാരണം വിശദമാക്കാമോ?
5889.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയില്‍ പ്രവാസി നിക്ഷേപം ഉറപ്പുവരുത്തുന്നതിനായി കെ.എസ്.എഫ്.ഇ. വഴി ആരംഭിക്കുമെന്ന് തീരുമാനിച്ചിരുന്ന പ്രവാസിചിട്ടി ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ നാളിതുവരെ എത്ര പേര്‍ വരിക്കാരായി ചേര്‍ന്നിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
നിലവില്‍ കെ.എസ്.എഫ്.ഇ. നടത്തി വരുന്ന മറ്റ് ചിട്ടികളില്‍ ഏകദേശം എത്ര പ്രവാസികള്‍ വരിക്കാരായി നിലവിലുണ്ട്; ചിട്ടിതുക സ്ഥിരം നിക്ഷേപമായി നിക്ഷേപിച്ച പ്രവാസികളുടെ എണ്ണം എത്രയാണ്; വിശദാംശം ലഭ്യമാക്കുമോ?
5890.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള തൃശ്ശൂര്‍ - കുറ്റിപ്പുറം പാതയിലെ മഴുവഞ്ചേരി മുതല്‍ ചൂണ്ടല്‍ വരെയുള്ള റോഡിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കിഫ്ബി ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡ് നിലവില്‍ അതീവ ശോച്യാവസ്ഥയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ അടിയന്തരമായി പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
5891.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തില്‍ കിഫ്ബി പദ്ധതി പ്രകാരം നടപ്പിലാക്കിവരുന്ന പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?
5892.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. പി. ഉബൈദുള്ള
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ കടം എടുക്കുന്നതിൽ കേന്ദ്ര സർക്കാർ കൊണ്ടു വന്ന നിയന്ത്രണങ്ങൾ കിഫ്ബി പദ്ധതികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ;
( ബി )
നിലവിൽ തുടർന്നു വരുന്ന കിഫ്ബി പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ എന്തെല്ലാം സംവിധാനമാണ് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
5893.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാളിതുവരെ എത്ര തുകയുടെ പ്രവൃത്തികള്‍ നടപ്പിലാക്കിയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ കിഫ്ബി മുഖേന നാളിതുവരെ നടപ്പിലാക്കിയ പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ കിഫ്ബി മുഖേന നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
5894.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറയിൻകീഴ് റെയിൽവേ മേൽപ്പാല നിർമ്മാണ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചത്‌ എന്നാണെന്നും കിഫ്ബി ധനാനുമതി നൽകിയത് എന്നാണെന്നും വ്യക്തമാക്കുമോ; ഭരണാനുമതിയുടെയും ധനാനുമതിയുടെയും ഉത്തരവിന്റെ പകർപ്പുകൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിർവ്വഹണ ഏജൻസി ഏതാണെന്നും പ്രവൃത്തി ഏറ്റെടുത്ത കരാറുകാരൻ ആരാണെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തിയ്ക്ക് നിശ്ചയിച്ചിട്ടുളള പൂർത്തീകരണ തീയതി വ്യക്തമാക്കുമോ; പൂർത്തീകരണ തീയതി നീട്ടി നൽകിയിട്ടുണ്ടോ; എങ്കിൽ എത്ര തവണ നീട്ടി നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; പൂർത്തീകരണ തീയതി നീട്ടി നൽകിയ ഉത്തരവിന്റെ പകർപ്പുകൾ ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത പ്രവൃത്തി പൂർത്തീകരിക്കുന്നതിലെ കാലതാമസത്തിനുള്ള കാരണം വിശദമാക്കുമോ; മേൽപ്പാല നിർമ്മാണം വേഗത്തിലാക്കുന്നതിനുളള അടിയന്തര നടപടികൾ സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
5895.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കിഫ്ബി മുഖേന എത്ര സ്കൂളുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്കൂളുകളുടെ വിവരം ജില്ല തിരിച്ച് വ്യക്തമാക്കാമോ?
5896.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി വഴി നടപ്പിലാക്കിയ വരുമാനദായകമായ പദ്ധതികൾ ഏതൊക്കെയാണ്; ഓരോ പദ്ധതിയിലും നാളിതുവരെ ലഭിച്ച വരുമാനം ഇനം തിരിച്ച് ലഭ്യമാക്കുമോ; പ്രസ്തുത പദ്ധതികൾക്കായി എടുത്ത വിവിധ വായ്പകളുടെ തിരിച്ചടവ് പദ്ധതികളിൽ നിന്ന് ലഭിച്ച വരുമാനം കൊണ്ട് പൂർണ്ണമായും അടയ്ക്കാൻ കഴിയുന്നുണ്ടോ; ഇല്ലെങ്കിൽ വായ്പാതിരിച്ചടവിന്റെയും വരുമാനത്തിന്റെയും വ്യത്യാസം എത്രയെന്ന് അറിയിക്കുമോ;
( ബി )
കിഫ്ബിയുടെ ആസ്തിയുടെ ഗ്രാഫ് ബാധ്യതയുടെ ഗ്രാഫിനേക്കാൾ ഉയർന്നാണോ നിൽക്കുന്നത്; ഇല്ലെങ്കിൽ വ്യത്യാസമെത്രയാണ്; നിയമത്തിൽ വ്യവസ്ഥ ചെയ്ത പ്രകാരമുള്ള ആന്വിറ്റി സർക്കാർ കൃത്യമായി കിഫ്ബിക്ക് നൽകുന്നുണ്ടോ; വ്യക്തമാക്കുമോ?
5897.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മസാല ബോണ്ട് തുക തിരിച്ചടച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കിൽ ഏത് അക്കൗണ്ടിലേക്കാണ് പ്രസ്തുത തുക നൽകിയതെന്ന് വ്യക്തമാക്കാമോ;
( സി )
ഇത് സംബന്ധിച്ച ലെഡ്ജർ രേഖകളുടെ പകർപ്പ് ലഭ്യമാക്കാമോ?
5898.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉണ്ണിക്കുളം ജി.യു.പി.സ്കൂളിന്റെ ഭൗതികസൗകര്യം മെച്ചപ്പെടുത്തുന്നതിനായി കിഫ്ബിയില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ച പ്രവൃത്തികളില്‍ ഇലക്ട്രിക്കല്‍ പ്രവൃത്തി പൂർത്തീകരിക്കുന്നതിനാവശ്യമായ ഫണ്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ധനാനുമതിക്കായി കിഫ്ബിയില്‍ സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഉണ്ണിക്കുളം ജി.യു.പി.സ്കൂളിന്റെ ഇലക്ട്രിക്കല്‍ പ്രവൃത്തി പൂർത്തീകരിക്കുന്നതിന് ഫണ്ട് അനുവദിക്കുന്നതിനുള്ള തടസ്സം എന്താണെന്ന് അറിയിക്കാമോ?
5899.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി നിലവില്‍ വന്നതിന് ശേഷം തൃശ്ശൂര്‍ ജില്ലയില്‍ ഏതെല്ലാം പ്രവൃത്തികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും ഇവയ്ക്ക് അനുവദിച്ച ഫണ്ട് എത്രയാണെന്നും പ്രവൃത്തി തിരിച്ച് മണ്ഡലാടിസ്ഥാനത്തില്‍ വിവരം ലഭ്യമാക്കാമോ;
( ബി )
കിഫ്ബിയില്‍ തൃശ്ശൂര്‍ ജില്ലയിലെ ഏതെല്ലാം പ്രവൃത്തികളുടെ പ്രൊപ്പോസല്‍ നിലവിലുണ്ടെന്ന വിവരം നിയോജക മണ്ഡല അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
5900.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വര്‍ഷത്തിലും കിഫ്ബി പദ്ധതി മുഖേന പട്ടികജാതി വിഭാഗത്തിനായി ചെലവഴിച്ച തുക എത്രയെന്ന വിവരം വർഷാടിസ്ഥാനത്തിൽ ലഭ്യമാക്കാമോ?
5901.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വര്‍ഷത്തിലും കിഫ്ബി മുഖേന പട്ടികവര്‍ഗ്ഗ വിഭാഗത്തിനായി എത്ര തുക ചെലവഴിച്ചു എന്ന വിവരം വർഷാടിസ്ഥാനത്തിൽ ലഭ്യമാക്കാമോ?
5902.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയ്ക്ക് വേണ്ടി ​നിർമ്മാണ പ്രവൃത്തികള്‍ നടത്തിയ കരാറുകാർക്ക് നൽകാനുളള തുക അനുവദിച്ച് നൽകുന്നില്ലെന്നത് പരിശോധിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത തുക എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശം നൽകു​മോ;
( സി )
കരാറുകാർക്ക് കുടിശ്ശിക വരുത്തിയത് കിഫ്ബി പദ്ധതികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോയെന്നും കുടിശ്ശിക തുക തീർത്തുനൽകാൻ നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ?
5903.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തിൽ ആസ്തി വികസന പദ്ധതിയിലും പ്രത്യേക വികസന നിധിയിലും ടെൻഡർ സേവിങ്‌സ് ഇനത്തിൽ 2020-21 സാമ്പത്തിക വര്‍ഷത്തിന് ശേഷം ലഭ്യമായ തുക വർഷം തിരിച്ച് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ മാനദണ്ഡ പ്രകാരം ലഭ്യമായ തുകയിൽ വിനിയോഗിക്കാൻ കഴിയുന്ന തുകയും പദ്ധതികളുടെ എണ്ണവും ലഭ്യമാക്കുമോ?
5904.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിയോജക മണ്ഡല ആസ്തി വികസന ഫണ്ടിന്റെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും ഭരണാനുമതി ലഭിക്കുന്നതിനും നിലവില്‍ ഏതൊക്കെ സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ക്ക് കാലാവധി നീട്ടി നല്‍കിയിട്ടുണ്ടെന്ന വിശദാംശം ലഭ്യമാക്കുമോ;
( ബി )
2023-24 സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ക്ക് കാലാവധി നീട്ടി നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5905.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2015-16 മുതല്‍ 2020-21 വരെയുള്ള സാമ്പത്തിക വർഷങ്ങളില്‍ കോങ്ങാട് മണ്ഡലത്തിലെ ആസ്തി വികസന പദ്ധതി പ്രകാരമുള്ള ടെന്‍ഡർ സേവിംഗ്സ് എത്രയാണെന്ന് വർഷം തിരിച്ച് വ്യക്തമാക്കാമോ?
5906.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിൽ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ കരാറുകാർ വൈകിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഫണ്ട് ഉപയോഗിച്ച് നിലവിൽ നടന്നുവരുന്നതും ഭരണാനുമതി ലഭിച്ചതുമായ പ്രവൃത്തികളുടെ പുരോഗതി അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികൾ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
5907.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മുതല്‍ നാളിതുവരെ കാഞ്ഞങ്ങാട് മണ്ഡലത്തിലെ ഏതൊക്കെ സ്കൂളുകളാണ് ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വാഹനങ്ങൾ വാങ്ങാൻ പ്രൊപ്പോസലുകൾ നൽകിയതെന്നും അതില്‍ ഭരണാനുമതി ലഭിച്ച സ്കൂളുകളുടെ വിവരം വർഷം, തുക എന്നിവ തിരിച്ച് വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ഭരണാനുമതി ലഭിച്ചിട്ടും വാഹനങ്ങൾ ലഭിക്കാത്ത വിദ്യാലയങ്ങളുണ്ടോ; എങ്കിൽ വിദ്യാലയം തിരിച്ച് കാരണങ്ങൾ വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം അനുവദിച്ച വാഹനങ്ങൾക്ക് പണം നൽകുന്നതിൽ കുടിശ്ശികയുണ്ടോ; എങ്കിൽ എപ്പോള്‍ കുടിശ്ശിക തീർക്കാൻ കഴിയും എന്ന് അറിയിക്കാമോ?
ആസ്തി വികസന പദ്ധതിയില്‍ ഉൾപ്പെടുത്തി പ്രവൃത്തി ചെയ്ത കരാറുകാരുടെ തുക
5908.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ. മാരുടെ ആസ്തി വികസന പദ്ധതിയില്‍ ഉൾപ്പെടുത്തി അനുവദിക്കുന്ന പ്രവൃത്തികളുടെ ബില്ലുകൾ മാറി നൽകുന്നതിൽ കുടിശികയുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് മൂലം പ്രവൃത്തികൾ ഏറ്റെടുക്കുന്നതിന് കരാറുകാർ വിസമ്മതിക്കുന്നതായ പരാതികൾ ലഭിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
എങ്കിൽ പ്രസ്തുത പ്രവൃത്തികൾ ഏറ്റെടുത്ത കരാറുകാർക്ക് നൽകാനുള്ള തുക അടിയന്തരമായി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5909.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ 2017-18 മുതല്‍ 2023-24 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ആസ്തി വികസന പദ്ധതി, പ്രത്യേക വികസന നിധി എന്നിവ ഉപയോഗിച്ച് ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍ ഏതൊക്കെയെന്നും അവയില്‍ ഇനിയും പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ള പ്രവൃത്തികള്‍ ഏതൊക്കെയെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വര്‍ഷം തിരിച്ച് വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചവ ഏതൊക്കെയെന്നും ഭരണാനുമതി നല്‍കിയ തുകയും ടെന്‍ഡര്‍ ചെയ്ത തുകയും എത്രയെന്നും വ്യക്തമാക്കുമോ;
( സി )
2017-18 മുതല്‍ 2023-24 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ ടെന്‍ഡര്‍ സേവിംഗ്സ് തുക എത്രയാണെന്ന് സാമ്പത്തിക വര്‍ഷം തിരിച്ച് അറിയിക്കാമോ; പ്രസ്തുത സേവിംഗ്സ് തുകകള്‍ ഉപയോഗിച്ച് ഏതൊക്കെ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും വിശദമാക്കാമോ?
5910.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ ആസ്തി വികസന പദ്ധതി മുഖേന ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെ 2017-18, 2018-19, 2019-20, 2020-21 എന്നീ സാമ്പത്തിക വര്‍ഷങ്ങളിലെ ടെൻഡർ സേവിംഗ്സ് തുക എത്രയാണെന്ന് വ്യക്തമാക്കാമോ?
5911.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ. ആസ്തി വികസന നിധി ആരംഭിച്ചതു​ മുതൽ ഇതുവരെ കാസർഗോഡ് ജില്ലയിൽ കണ്ടെത്തിയ ടെണ്ടർ സേവിംഗ്സ് തുക എത്രയാണെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തുക ഏതെല്ലാം പ്രവൃത്തികൾക്ക് വിനിയോഗിച്ചുവെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കുമോ?
5912.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തില്‍ 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ 2023-24 സാമ്പത്തിക വര്‍ഷം വരെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടത്തിയ പ്രവൃത്തികളില്‍ എത്ര തുക ടെണ്ടര്‍ സേവിംഗ്സ് ഉണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ടെണ്ടര്‍ സേവിംഗ്സില്‍ എത്ര തുക നടപ്പ് സാമ്പത്തിക വര്‍ഷം വിനിയോഗിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
5913.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. ആസ്തിവികസന പദ്ധതി പ്രകാരം പ്രവൃത്തികള്‍ ചെയ്ത കരാറുകാരുടെ ബില്ലുകള്‍ എല്‍.എസ്.ജി.ഡി. ചീഫ് എ‍ഞ്ചിനീയറുടെ ഓഫീസില്‍ മതിയായ ഫണ്ട് ഇല്ലാത്തതുകാരണം തടഞ്ഞുവച്ചിട്ടുണ്ടോ; പ്രസ്തുത ഓഫീസില്‍ ബില്ല് പരിശോധിക്കാന്‍ അനാവശ്യ കാലതാമസം നേരിടുന്നത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
2021-22, 2022-23 , 2023-24 എന്നീ വര്‍ഷങ്ങളില്‍ ധനകാര്യ വകുപ്പ് ആസ്തി വികസന ഫണ്ടിനായി ബഡ്ജറ്റില്‍ നീക്കിവച്ച തുക എത്രയാണെന്ന് വ്യക്തമാക്കാമോ; അതില്‍ ചെലവഴിച്ച തുകയുടെ കണക്ക് വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ;
( സി )
ഫണ്ടില്ലെന്ന കാരണത്താല്‍ ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍ കരാറുകാരുടെ ബില്ലുകള്‍ തടഞ്ഞുവയ്ക്കുന്നതു മൂലം ആസ്തി വികസന പദ്ധതിയുടെ പ്രവൃത്തികള്‍ ഏറ്റെടുക്കുവാന്‍ കരാറുകാര്‍ വിമുഖത കാണിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് കൃത്യസമയത്ത് ഫണ്ട് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
മറ്റ് പദ്ധതികളില്‍ അനുവദിക്കുന്നതു പോലെ ആസ്തി വികസന പദ്ധതിയില്‍ ടെണ്ടര്‍ എക്സസ് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ; ടെണ്ടര്‍ എബൗ അനുവദിക്കാത്തതുകാരണം കരാറുകാര്‍ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ വിമുഖത കാട്ടുന്നത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ഇ )
കടുത്തുരുത്തി മണ്ഡലത്തില്‍ ആസ്തി വികസന പദ്ധതിയില്‍ ഉൾപ്പെട്ട മുളക്കുളം പഞ്ചായത്തിലെ അവര്‍മ്മ എല്‍‍.പി. സ്കൂള്‍, സെന്റ് ആന്റണീസ് എല്‍.പി. സ്കൂള്‍ എന്നിവയുടെ ബില്ലുകള്‍ കഴി‍‍ഞ്ഞ 10 മാസമായി എല്‍.എസ്.ജി.ഡി. ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍ തടഞ്ഞുവച്ചിരിക്കുന്നത് റിലീസ് ചെയ്ത് കരാറുകാരന് ബില്‍ തുക നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5914.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വര്‍ഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക ഉപയോഗിച്ച് വിവിധ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നേടുന്നതിനായി നിശ്ചയിച്ചിരുന്ന അവസാന തീയതി എന്നാണെന്ന് അറിയിക്കുമോ;
( ബി )
2024 ലെ ലോക് സഭാ പെരുമാറ്റചട്ടം നിലവിൽ വന്നതിനാൽ പ്രസ്തുത തീയതിയ്ക്ക് മുമ്പായി ഭരണാനുമതി പുറപ്പെടുക്കുന്നതിന് കഴിഞ്ഞിരുന്നില്ലായെന്ന് കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത സാഹചര്യത്തില്‍ 2022-23 ലെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക ഉപയോഗിച്ച് ഭരണാനുമതി നേടുന്നതിനായി സമയം നീട്ടി നൽകുന്നതിന് നടപടി സ്വീകരിക്കുമോ?
5915.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. മാരുടെ ആസ്തി വികസന ഫണ്ട് പ്രകാരം അനുവദിച്ച് നല്‍കുന്ന സ്കൂള്‍ ബസ്സുകള്‍ക്ക് ധനകാര്യ വകുപ്പില്‍ നിന്നും ഫണ്ട് അലോട്ട് ചെയ്തു ലഭിക്കാത്തതിനാല്‍ പ്രവൃത്തി നടപ്പിലാക്കാന്‍ കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അടിയന്തരമായി ഫണ്ട് അലോട്ട് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
5916.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി വിളിച്ച യോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുഖ്യമായും ആവശ്യപ്പെട്ട വിഷയങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
5917.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ധനകാര്യ വകുപ്പിലും വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലും എത്ര താൽക്കാലിക/കരാർ നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്നും ഏതെല്ലാം തസ്തികകളിലാണ് അപ്രകാരം നിയമനം നടത്തിയിട്ടുള്ളതെന്നും മേൽപ്പറഞ്ഞ പ്രകാരം നിയമിതരായവർക്ക് വേതനം, മറ്റ് ആനുകൂല്യങ്ങള്‍ ‍എന്നിവയ്ക്കായി 2024 മെയ് മാസം അനുവദിച്ച ആകെ തുക എത്രയാണെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നിയമനങ്ങളില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തിയ നിയമനങ്ങൾ എത്രയാണെന്നും മറ്റ് നിയമനങ്ങൾക്കായി അവലംബിച്ച രീതി ഏതാണെന്നും ഏത് ഏജൻസി മുഖേനയാണ് നിയമനം നടത്തിയതെന്നും വ്യക്തമാക്കുമോ; വിശദാംശം നൽകാമോ?
5918.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഴുവന്നൂര്‍ യു.പി.സ്കൂളില്‍ അധ്യാപികയായി നിയമിക്കപ്പെട്ട ശ്രീമതി സില്‍ജ സി.കെ.-യുടെ നിയമനം കോലഞ്ചേരി എ.ഇ.ഒ. അംഗീകരിച്ചിട്ടുള്ളതും പ്രസ്തുത വ്യക്തിയ്ക്ക് ഓണറേറിയം കുടിശ്ശിക കിട്ടുന്നതിനുള്ള അപേക്ഷ എ.ഇ.ഒ. വഴി ഡി.ജി.ഇ.-ല്‍ സമര്‍പ്പിക്കുകയും ഡി.ജി.ഇ.-ല്‍ നിന്നും സമാന കേസുകള്‍ പരിഗണിച്ചുകൊണ്ട് ധന്യകാര്യ വകുപ്പിലേയ്ക്ക് ഫണ്ട് അനുവദിക്കുന്നതിനായി നല്‍കിയിട്ടുമുള്ള ഫയലിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഓണറേറിയം കുടിശിക അടിയന്തരമായി നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
5919.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018- 19 സാമ്പത്തിക വർഷം മുതൽ നാളിതുവരെ ഹൗസ് ബിൽഡിംഗ് അഡ്വാൻസ് ലഭ്യമായിട്ടുള്ള സർക്കാർ ജീവനക്കാരുടെ എണ്ണം എത്രയാണെന്ന് അറിയിക്കാമോ;
( ബി )
സർക്കാർ ജീവനക്കാർക്ക് ഹൗസ് ബിൽഡിംഗ് അഡ്വാൻസ് നിലവിൽ ലഭ്യമാക്കിക്കൊണ്ടിരിക്കുന്ന ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത കാലയളവില്‍ സർക്കാർ ജീവനക്കാർക്ക് ഹൗസ് ബിൽഡിംഗ് അഡ്വാൻസ് മുഖേന വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നൽകിയ തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സർക്കാർ ജീവനക്കാർക്ക് നൽകിയിട്ടുള്ള ഹൗസ് ബിൽഡിംഗ് അഡ്വാൻസിന് സർക്കാർ നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന പലിശയിളവ് എത്രയാണെന്ന വിവരം അറിയിക്കാമോ;
( ഇ )
ഇപ്രകാരം സർക്കാർ ജീവനക്കാർക്ക് ലഭ്യമാക്കിയിട്ടുള്ള ഹൗസ് ബിൽഡിംഗ് അഡ്വാൻസിന് പ്രസ്തുത കാലയളവില്‍ പലിശയിളവ് ഇനത്തിൽ സർക്കാർ നൽകിയ ആകെ തുക എത്രയാണെന്ന വിവരം ലഭ്യമാക്കാമോ?
5920.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിര്‍ത്താലാക്കുമെന്ന് നല്‍കിയ വാഗ്ദാനം പാലിക്കപ്പെടാത്തതിന്റെ കാരണം വ്യക്തമാക്കാമോ?
5921.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പങ്കാളിത്ത പെൻഷൻ പദ്ധതിയിലെ ജീവനക്കാരന്‍ സർവീസിലിരുന്ന് മരണപ്പെട്ടാല്‍ കുടുംബത്തിന് ജീവനക്കാരന്റെ അവസാന ശമ്പളം ആശ്വാസധനമായി അനുവദിക്കാൻ 2012-ല്‍ മന്ത്രിസഭ തീരുമാനം എടുത്തിരുന്നോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
2012-ലെ മന്ത്രിസഭാ തീരുമാനം തിരുത്തിക്കൊണ്ട് 2016-ല്‍ തീരുമാനം എടുത്തിരുന്നോ; എങ്കില്‍ അതിന്റെ കാരണം എന്താണ്; ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
2012-ൽ മന്ത്രിസഭാ തീരുമാനം കൈക്കൊണ്ട ഫയലിൽ തന്നെയാണോ 2016-ലും തീരുമാനമെടുത്തതെന്ന് അറിയിക്കാമോ?
5922.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേവനത്തിൽ ഇരിക്കെ മരണമടഞ്ഞ ജീവനക്കാരുടെ പതിനൊന്നാം ശമ്പളപരിഷ്കരണ കുടിശിക അവരുടെ ആശ്രിതർക്ക് ഈ സർക്കാരിന്റെ കാലയളവിൽ അനുവദിച്ച് നൽകിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
31.5.2021ന് ശേഷം മരണമടഞ്ഞ ജീവനക്കാരുടെ പതിനൊന്നാം ശമ്പളപരിഷ്കരണ കുടിശ്ശിക അവരുടെ ആശ്രിതർക്ക് അനുവദിച്ചു നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ ;
( സി )
പ്രസ്തുത ജീവനക്കാരുടെ പതിനൊന്നാം ശമ്പളപരിഷ്കരണ കുടിശ്ശിക അവരുടെ ആശ്രിതർക്ക് അനുവദിച്ച് നൽകാൻ അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5923.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം എൽ.എ. റെയിൽവേ ഓഫീസിലെ ജീവനക്കാരായ ശ്രീ.ജോബിൻസൺ, ശ്രീ.സജിമോൻ എന്നിവരുടെ 2022-2023 സാമ്പത്തിക വർഷത്തിലെ ലീവ് സറണ്ടർ ചെയ്ത് പി.എഫ്.ല്‍ ലയിപ്പിക്കുന്നതിന് ക്രഡിറ്റില്‍ നിന്ന് ലീവുകള്‍ കുറച്ച് നടപടിക്രമം തയ്യാറാക്കി ഓണ്‍ലൈന്‍ ആയി ബില്‍ കോട്ടയം ജില്ലാട്രഷറിയില്‍ സമര്‍പ്പിച്ചെങ്കിലും നാളിതുവരെ മാറി നല്‍കാത്തതിന് കാരണം വ്യക്തമാക്കാമോ;
( ബി )
08/06/2023-ലെ ജി.ഒ.(ആര്‍.റ്റി.) നം. 2172/2023/ആര്‍.ടി. ഉത്തരവുപ്രകാരം എല്‍.എ. ഓഫീസിന് തുടര്‍ച്ചാനുമതി ഉള്ളതിനാല്‍ ലീവ് സറണ്ടര്‍ ബില്‍ അടിയന്തരമായി മാറി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ലീവ് സറണ്ടര്‍ ബില്‍ മാറി നല്‍കുന്നതിന് മറ്റെന്തെങ്കിലും തടസ്സം നിലവിലുണ്ടോ; വ്യക്തമാക്കാമോ?
5924.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ്പ് പദ്ധതിയില്‍ ഏതൊക്കെ ആശുപത്രികളാണ് ഉള്‍പ്പെട്ടിട്ടുളളതെന്നും ഏതൊക്കെ ചികിത്സയാണ് ഉളളതെന്നും വിശദ വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍പ്പെടാത്ത ആശുപത്രികളില്‍ ചികിത്സയ്ക്ക് എത്തുന്നവര്‍ക്ക് മെഡിസെപ്പ് ആനുകൂല്യം ലഭിക്കാതിരിക്കുമ്പോള്‍ പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( സി )
മെഡിസെപ്പ് പ്രാബല്യ തീയതിക്ക് മുന്‍പ് ചികിത്സ നടത്തുകയും അവയവ മാറ്റ ശസ്ത്രക്രിയ അതേ ആശുപത്രിയില്‍ പ്രാബല്യ തീയതിക്ക് ശേഷം നടത്തുകയും ചെയ്ത ആളുകള്‍ക്ക് മെഡിസെപ്പ് ആനുകൂല്യം നിഷേധിക്കുന്നതായുളള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5925.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും കുറവ് ചെയ്യുന്ന എസ്.എല്‍.ഐ., ജി.ഐ.എസ്. എന്നീ ഇന്‍ഷുറന്‍സ് സ്കീമുകളില്‍ ജീവനക്കാര്‍ അടയ്ക്കുന്ന മാസവിഹിതം സംബന്ധിച്ച ക്രെഡിറ്റ് കാര്‍ഡ് ജി.പി.എഫ്.ന് സമാനമായി ജീവനക്കാര്‍ക്ക് കാണുവാന്‍ കഴിയുന്ന വിധത്തില്‍ ഒരു സംവിധാനം ഒരുക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ;
( ബി )
പ്രസ്തുത ഇന്‍ഷുറന്‍സ് സ്കീമുകളുടെ പോളിസി നമ്പര്‍, ജീവനക്കാരുടെ പെന്‍ നമ്പര്‍ തുടങ്ങിയവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ കഴിയുന്ന വിധത്തിലുള്ള ഒരു ഓണ്‍ലൈന്‍ സംവിധാനം എന്‍.ഐ.സി.യുടെ സഹായത്തോടുകൂടി വികസിപ്പിക്കാമോ; വ്യക്തമാക്കാമോ?
5926.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അഞ്ച് താലൂക്ക് ആശുപത്രികളിൽ ദന്തൽ വിഭാഗം തുടങ്ങുന്നതിന് ആരോഗ്യ വകുപ്പ് ഭരണാനുമതി നൽകിയിരുന്നുവെങ്കിലും ധനകാര്യ വകുപ്പ് തസ്തിക സൃഷ്ടിക്കുന്നതിന് അനുവദിക്കാത്തതിനാൽ പ്രസ്തുത ആശുപത്രികളിൽ ദന്തൽ വിഭാഗം ആരംഭിക്കാൻ കഴിയാത്തത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത തസ്തിക സൃഷ്ടിക്കുന്നതിന് ധനകാര്യ വകുപ്പിന്റെ അംഗീകാരം എപ്പോൾ ലഭ്യമാകുമെന്ന് വിശദമാക്കുമോ?
ഇടുക്കി പാക്കേജ് പ്രകാരമുള്ള പ്രവൃത്തികള്‍
5927.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23, 2023-24, 2024-25 സാമ്പത്തിക വർഷങ്ങളിലെ ബഡ്ജറ്റിൽ ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട് 75 കോടി രൂപ വീതം വകയിരുത്തിയിരുന്നത് പ്രകാരം ഇതുവരെ എത്ര പ്രവൃത്തികൾക്കാണ് ഭരണാനുമതി നൽകിയിട്ടുള്ളതെന്ന് അറിയിക്കാമോ; ഇവയുടെ വർഷം തിരിച്ചുള്ള വിവരങ്ങൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ വിവരങ്ങളും പ്രവൃത്തികള്‍ക്ക് അനുവദിച്ച തുകയും വ്യക്തമാക്കാമോ;
( സി )
ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട് പീരുമേട് മണ്ഡലത്തിൽ ഏതൊക്കെ പ്രവൃത്തികൾക്കാണ് ഭരണാനുമതി നൽകിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ഡി )
ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്ക് അതത് സാമ്പത്തിക വർഷം തന്നെ ഭരണാനുമതി നൽകുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
ചങ്ങനാശ്ശേരി മണ്ഡലത്തിലെ ബഡ്ജറ്റ് പ്രവൃത്തികള്‍
5928.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നശേഷം ചങ്ങനാശ്ശേരി മണ്ഡലത്തിലെ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ബഡ്ജറ്റുകളില്‍ 20% തുക വകയിരുത്തിയിരുന്നത്; വിശദവിവരം നല്‍കുമോ;
( ബി )
ഇവയില്‍ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളതെന്നും ഭരണാനുമതി നല്‍കാത്ത പ്രവൃത്തികള്‍ ഏതെല്ലാമെന്നും അതിനുള്ള കാരണവും വ്യക്തമാക്കുമോ; വിശദവിവരം നല്‍കുമോ?
ബജറ്റുകളിൽ തുക വകയിരുത്തിയിട്ടുള്ള കൊണ്ടോട്ടി മണ്ഡലത്തിലെ പ്രവൃത്തികൾ
5929.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വര്‍ഷം മുതൽ നാളിതുവരെയുള്ള സംസ്ഥാന ബജറ്റുകളിൽ 20% തുക വകയിരുത്തിയിട്ടുള്ള കൊണ്ടോട്ടി മണ്ഡലത്തിലെ പ്രവൃത്തികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ ഭരണാനുമതി ലഭിച്ചവ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ?
കാഞ്ഞങ്ങാട് മണ്ഡലത്തിലെ ബഡ്ജറ്റ് പ്രവൃത്തികള്‍
5930.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ വന്നശേഷം കാഞ്ഞങ്ങാട് മണ്ഡലത്തിലെ ഏതൊക്കെ പ്രവൃത്തികള്‍ക്കാണ് സംസ്ഥാന ബജറ്റുകളിൽ 20% തുക അനുവദിച്ചതെന്നും അവ ഏതൊക്കെ വകുപ്പുകള്‍ക്ക് കീഴിലാണെന്നും വിശദമാക്കാമോ;
( ബി )
അവയിൽ ഏതൊക്കെ പ്രവൃത്തികൾക്കാണ് ഭരണാനുമതി നൽകാൻ ബാക്കിയുള്ളതെന്നും ആയതിന്റെ കാലതാമസത്തിനുള്ള കാരണം എന്തൊക്കെയാണെന്നും വിശദമാക്കാമോ?
ഭരണാനുമതി ലഭിക്കാത്ത പ്ര൮ത്തികൾ
5931.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 സാമ്പത്തിക വർഷം മുതൽ ഈ സാമ്പത്തിക വർഷം വരെയുള്ള സംസ്ഥാന ബജറ്റുകളില്‍ 20 ശതമാനം തുക വകയിരുത്തിയിട്ടുള്ള പുനലൂർ മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ ഇനിയും ഭരണാനുമതി ലഭിക്കാത്തവ ഉണ്ടെങ്കിൽ ഏതൊക്കെയാണെന്ന് വിശദമാക്കാമോ?
5932.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷേമ പെൻഷനുകൾ അനുവദിക്കുന്നതിന് മാനദണ്ഡങ്ങൾ ഏകീകരിച്ച് സർക്കാർ ഉത്തരവുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ക്ഷേമ പെൻഷൻ അപേക്ഷകളിന്മേൽ തീരുമാനം എടുക്കുവാൻ സാധിക്കുമോ; വ്യക്തമാക്കാമോ ?
5933.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. നഷ്ടപരിഹാര നിയമത്തിൽ അനുശാസിക്കും പ്രകാരം പതിനാല് ശതമാനം വാർഷിക വർദ്ധനവ് അടിസ്ഥാനമാക്കിയുള്ള നികുതി വരുമാനം നേടിയെടുക്കാൻ സാധിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത നേട്ടം കൈവരിക്കാൻ കഴിയാത്തതിനുള്ള കാരണങ്ങൾ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത ലക്ഷ്യം നേടിയെടുക്കുന്നതിലേക്കായി നികുതി പിരിവുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
5934.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് ജി.എസ്.ടി. രജിസ്​ട്രേഷൻ ഉണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
നികുതി അടയ്ക്കാത്ത കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് എതിരെ ജി.എസ്.ടി. ഡിപ്പാർട്ട്മെന്റ് നികുതി ചുമത്തി ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കിൽ ഏതെല്ലാം സൊസൈറ്റികളാണെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് ജി.എസ്.ടി. ഏതെല്ലാം കാര്യങ്ങൾക്കാണ് ബാധകമാകുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ, സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കുകൾ, ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ തുടങ്ങിയ സഹകരണ സ്ഥാപനങ്ങൾ നൂറ് ശതമാനവും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നവയാണെന്ന് സർക്കാരിന് ബോധ്യമുണ്ടോ; എങ്കിൽ കോ-ഓപ്പറേറ്റീവ് ​സൊസൈറ്റികള്‍ക്ക് ജി.എസ്.ടി. സംബന്ധമായ പ്രശ്നങ്ങള്‍ വരുമ്പോൾ സർക്കാരിന് ഒരു തീരുമാനമെടുക്കാൻ കഴിയുമോ;
( ഇ )
ജി.എസ്.ടി. രജിസ്​ട്രേഷൻ സഹകരണ മേഖലയെ എങ്ങനെ ബാധിക്കുമെന്ന് സർക്കാർ വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ?
5935.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ അടിയന്തരമായി കൊടുത്ത് തീര്‍ക്കേണ്ട നിലവിലുള്ള ബാദ്ധ്യതകള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
കരാറുകാര്‍ക്കും കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി., വാട്ടര്‍ അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും നല്‍കാനുള്ള തുക എത്രയാണെന്ന് വിശദമാക്കാമോ; 
( സി )
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും, മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷനും, കണ്‍സ്യൂമര്‍ ഫെഡിനും നിലവില്‍ നല്‍കുവാനുള്ള തുക എത്രയാണെന്ന് അറിയിക്കാമോ; 
( ഡി )
ഓരോ ക്ഷേമ പദ്ധതികള്‍ക്കും കൊടുത്തു തീര്‍ക്കാനുള്ള കുടിശ്ശിക എത്രയെന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ;
( ഇ )
കര്‍ഷകര്‍ക്കും, സഹകരണ സംഘത്തില്‍ നിന്ന് വായ്പ എടുത്തവര്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച പലിശ സബ്സിഡി ഇനത്തില്‍ നല്‍കാനുള്ള തുക എത്രയാണ്; ലാന്റ് അക്വസിഷന്‍ നടത്തിയ ഇനത്തിലുള്ള ബാധ്യത എത്രയാണ്; വ്യക്തമാക്കാമോ;
( എഫ് )
എം.എല്‍.എ.മാരുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി പ്രകാരം നിലവില്‍ കൊടുത്തു തീര്‍ക്കാനുള്ള തുക എത്രയാണ്;
( ജി )
സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഇനത്തില്‍ നല്‍കാനുള്ള കുടിശ്ശിക എത്രയാണെന്ന് അറിയിക്കാമോ?
5936.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിന് കീഴില്‍ വിവിധ പ്രവൃത്തികള്‍ ധനകാര്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം എഗ്രീഡ് നിരക്കില്‍ പുതുക്കിയ ഭരണാനുമതി നല്‍കിയതുമൂലം പ്രവൃത്തികള്‍ക്ക് പുതുക്കിയ സാങ്കേതികാനുമതി നല്‍കാനാവാത്ത സ്ഥിതി ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ആയത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പില്‍ നിന്നും ധനകാര്യവകുപ്പിലേക്ക് നല്‍കിയ ഫയലില്‍ നാളിതുവരെ ഒരു തീർപ്പ് കല്‍പ്പിച്ച് നല്‍കിയിട്ടില്ലായെന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( സി )
എങ്കില്‍ ഇത് അടിയന്തരമായി പരിഹരിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം അറിയിക്കാമോ?
വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തൽ
5937.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ., കെ.എഫ്.സി. തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുവാൻ സ്വീകരിച്ചു വരുന്ന നടപടികൾ എന്തെല്ലാം എന്ന് വ്യക്തമാക്കുമോ;
( ബി )
ലോണുകൾ നൽകുന്നതിലും വിവിധ കാരണങ്ങളാൽ കുടിശ്ശികയായവരുടെ സെറ്റിൽമെന്റ് നടത്തുന്നതിലും കാലതാമസം ഒഴിവാക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സ്ഥാപനങ്ങളിൽ അപേക്ഷകൾ ലഭിച്ചു കഴിഞ്ഞാൽ അടിയന്തരമായി തീർപ്പു കൽപ്പിക്കണമെന്ന നിർദ്ദേശം നൽകുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
5938.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ വകുപ്പുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ജില്ലാ ധനകാര്യ പരിശോധനാ വിഭാഗത്തിനെ ശക്തിപ്പെടുത്തുവാൻ ഈ സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ധനകാര്യ പരിശോധന വിഭാഗം മലപ്പുറം ജില്ലയിലെ വിവിധ വിദ്യാഭ്യാസ ഓഫീസുകളിൽ (ആര്‍.ഡി.ഡി./ഡി.ഡി.ഇ./ഡി.ഇ.ഒ./എ.ഇ.ഒ.) നടത്തിയ പരിശോധനകളും കണ്ടെത്തിയ ക്രമക്കേടുകളും എന്തൊക്കെയെന്ന് വർഷം തിരിച്ച് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ക്രമക്കേടുകളിൽ ധനകാര്യ വകുപ്പ് സ്വീകരിച്ച തുടർനടപടികൾ എന്തെല്ലാം; ഏതെല്ലാം ഉദ്യോഗസ്ഥർക്കെതിരെയാണ് വകുപ്പുതല നടപടി സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നൽകുമോ;
( ഡി )
ജില്ലാ ധനകാര്യ പരിശോധനാ വിഭാഗങ്ങള്‍ എല്ലാ മാസവും വിവിധ ഓഫീസുകളില്‍ പരിശോധന നടത്തി പ്രതിമാസ റിപ്പോര്‍ട്ട് ധനകാര്യ വകുപ്പില്‍ സമര്‍പ്പിക്കണമെന്ന നിർദേശം കൃത്യമായി പാലിക്കുന്നുണ്ടോ; ഇല്ലെങ്കിൽ അതിനായി കർശന നിർദേശം നൽകുമോ?
5939.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകള്‍, സൊസെെറ്റികള്‍, വിവിധ സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും എടുത്ത വായ്പകള്‍ സാമ്പത്തിക പ്രയാസം മൂലം തിരിച്ചടക്കാന്‍ കഴിയാതെ ജപ്തി നടപടികള്‍ നേരിടുന്നതും അല്ലാത്തതുമായ കേസുകളില്‍ പാവപ്പെട്ട ജനങ്ങളെ സഹായിക്കുന്നതിനായി ഇളവുകളോ ആനുകൂല്യങ്ങളോ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
5940.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍മ്മാണ വസ്തുക്കളുടെ വിലക്കയറ്റം നിര്‍മ്മാണ മേഖലയെ പ്രതികൂലമായി ബാധിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഇത് കാരണം പാവപ്പെട്ടവരുടെ ഭവന നിര്‍മ്മാണ മേഖലയിൽ ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
നിര്‍മ്മാണ മേഖലയിലെ വസ്തുക്കളുടെ വിലക്കയറ്റം തടയാന്‍ സ്വീകരിച്ച നടപടികള്‍ ഫലപ്രദമാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ എന്ത് തുടര്‍നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ?
5941.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ നെല്ലിക്കുഴി പഞ്ചായത്തില്‍ പഞ്ചായത്തുപടി - നായ്ക്കാന്‍ കോളനി റോഡ് - ഇടനാട് വികാസ് കോളനി റോഡ് (അല്‍ അമന്‍ റോഡ്) നിര്‍മ്മിക്കുന്നതിന് ആസ്‌തി വികസന ഫണ്ടിൽ നിന്നും പ്രത്യേക അനുമതിയ്ക്കായി സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കാലതാമസം ഒഴിവാക്കി പ്രസ്തുത പ്രവൃത്തിയ്ക്ക് പ്രത്യേക അനുമതി നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
5942.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കി നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തിയില്‍ നോമന്‍ ക്ലേച്ചര്‍ ചെയിഞ്ചിന്റെ ഭാഗമായി എത്ര പദ്ധതികള്‍ക്ക് പുതുക്കിയ ഭരണാനുമതി നല്‍കുന്നതിന് ധനകാര്യ വകുപ്പില്‍ പെന്റിംഗ് ഉണ്ട് എന്ന് വിശദമാക്കാമോ;
( ബി )
റോഡ് പ്രവൃത്തികളുടെ ചെയിനേജില്‍ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ക്ക് ഭരണാനുമതി തുകയില്‍ അധികരിക്കാത്തപക്ഷം കാലതാമസം ഒഴിവാക്കുന്നതിന് ധനകാര്യ വകുപ്പിന്റെ അനുമതിയില്ലാതെ അതാത് വകുപ്പുകള്‍ക്ക് പുതുക്കിയ ഭരണാനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
5943.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മസാല ബോണ്ട് ഇഷ്യൂ ചെയ്യുന്നതിനായി ഇറക്കിയ ഓഫറിങ് സർക്കുലറിന്റെ പകർപ്പ് ലഭ്യമാക്കുമോ?
5944.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. എം.വിജിന്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഡേറ്റ ശേഖരണം, നയരൂപീകരണം, സ്ഥിതി വിവരക്കണക്ക് ശക്തിപ്പെടുത്തല്‍ എന്നിവയ്ക്കായി പ്രത്യേക സംവിധാനത്തിന് രൂപം കൊടുത്തിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ആഭ്യന്തര ഉല്പന്നത്തിന്റെ സമാഹാരം പരിശോധിക്കുന്നതിനും ഡേറ്റയിലും രീതിശാസ്ത്രത്തിലും ശിപാര്‍ശകള്‍ നല്‍കുന്നതിനും പ്രസ്തുത സംവിധാനം പ്രയോജനപ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
5945.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈബ്രറി കൗണ്‍സില്‍ അംഗീകാരമുളള വായനശാലകള്‍ക്ക് മണ്ഡലം ആസ്തിവികസന പദ്ധതി ഉപയോഗപ്പെടുത്തി കെട്ടിടം നിര്‍മ്മിക്കാനുളള അനുമതി ഒഴിവാക്കാനുളള കാരണം വിശദമാക്കാമോ;
( ബി )
പ്രാദേശിക സാംസ്കാരിക കേന്ദ്രങ്ങള്‍ എന്ന പരിഗണനയില്‍ അംഗീകാരമുളള ലൈബ്രറികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ ആസ്തിവികസന പദ്ധതി ഉപയോഗപ്പെടുത്തുന്നതിന് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5946.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് ഉപയോഗിച്ച് കില മുഖേന നടപ്പിലാക്കുന്ന വൈപ്പിന്‍ മണ്ഡലത്തിലെ ഗവണ്മെന്റ് ഹൈസ്കൂള്‍, എളകുന്നപ്പുഴ, ഗവണ്മെന്റ് എച്ച്.എസ്.എസ്. & വി.എച്ച്.എസ്.എസ്., കടമക്കുടി എന്നീ സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികളുടെ നാളിതുവരെയുള്ള പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തികളില്‍ നിലനില്‍ക്കുന്ന തടസ്സങ്ങള്‍ നീക്കുന്നതിന് കിഫ്ബി മുഖേന സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
5947.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ എത്ര പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭ്യമാക്കാന്‍ ബാക്കിയുള്ളതെന്ന് അറിയിക്കുമോ;
( ബി )
ഭരണാനുമതി ലഭിച്ചവയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുള്ളവ ഏതൊക്കെയാണെന്നും ഭരണാനുമതി ലഭിച്ചിട്ടും നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടില്ലാത്തവ ഏതൊക്കെയാണെന്നും ആയതിന്റെ കാലതാമസത്തിനുള്ള കാരണം എന്താണെന്നും വ്യക്തമാക്കുമോ?
5948.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുപ്പള്ളി മണ്ഡലത്തിൽ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിർവഹിക്കുന്നതിന് നാളിതുവരെ അംഗീകാരം നൽകിയിട്ടുള്ള എത്ര പദ്ധതികളുണ്ട്; വിശദാംശം അറിയിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ എത്രയെണ്ണം പൂർത്തീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പൂർത്തിയാക്കാത്ത പ്രവൃത്തികളുണ്ടെങ്കിൽ അവയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ; ഓരോ പ്രവൃത്തിയും പൂർത്തിയാക്കുന്നതിനായി നിശ്ചയിച്ച് നൽകിയ തീയതി ഏതൊക്കെയാണെന്ന് അറിയിക്കുമോ?
5949.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ വി കെ പ്രശാന്ത്
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി. എസ്.ടി. സമാഹരണ പ്രവർത്തനങ്ങള്‍ കൂടുതല്‍ സമഗ്രവും ശാസ്ത്രീയവുമാക്കുന്നതിനായി സർക്കാർ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ ?
5950.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ എം മുകേഷ്
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. കൗണ്‍സിലിന്റെ രൂപീകരണത്തിന് ശേഷം സംസ്ഥാനവുമായി ബന്ധപ്പെട്ടതോ പൊതുവായതോ ആയ ഏതൊക്കെ പ്രശ്നങ്ങളാണ് ജി.എസ്.ടി. കൗണ്‍സിലില്‍ ഉന്നയിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
അതിന്റെ അടിസ്ഥാനത്തില്‍ ജി.എസ്.ടി. കൗണ്‍സിലിന്റെ അനുകൂല തീരുമാനമുണ്ടായവ ഏതൊക്കെയെന്ന് വിശദമാക്കുമോ;
( സി )
നികുതി വരുമാന നഷ്ടപരിഹാര സെസ്സ് ഇനത്തില്‍ കേന്ദ്രം നിലവിലും നികുതി പിരിക്കുന്ന സാഹചര്യത്തില്‍ അത് സംസ്ഥാനങ്ങള്‍ക്കുകൂടി അനുവദിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
അവസാനമായി ചേര്‍ന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാനത്തിന് ഗുണകരമായ തീരുമാനങ്ങള്‍ ഉണ്ടായിട്ടുണ്ടോ; വിശദമാക്കുമോ?
5951.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാർത്ഥികളില്‍ സമ്പാദ്യശീലം വളർത്തുന്നതിന് നാഷണൽ സേവിംഗ്സ് പദ്ധതി ഈ അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
5952.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നികുതി കുടിശിക വരുത്തിയ ബാർ ഹോട്ടലുകളുടെ എണ്ണം എത്ര; ജില്ല തിരിച്ച് കണക്ക് ലഭ്യമാക്കാമോ; സംസ്ഥാനത്ത് നികുതി റിട്ടേണുകൾ സമയബന്ധിതമായി ഫയൽ ചെയ്യാത്ത എത്ര ബാർ ഹോട്ടലുകൾ ഉണ്ട്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ; ഇത്തരത്തിൽ കുടിശികയുളള ബാർ ഹോട്ടലുകൾക്കെതിരെ നികുതി വകുപ്പ് സ്വീകരിച്ച നടപടികൾ എന്തെല്ലാം; ജില്ല തിരിച്ച് വിശദാംശം ലഭ്യമാക്കാമോ;
( ബി )
നികുതി വകുപ്പ് സ്വീകരിച്ച നടപടികളിൽ സ്പഷ്ടീകരണം ആവശ്യപ്പെട്ട് എക്സൈസ് കമ്മീഷണറും കെ.എസ്.ബി.സി. എം.ഡി.യും സർക്കാരിലേക്ക് കത്ത് സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ; നികുതി കുടിശികക്കാരെ സഹായിക്കുവാൻ വേണ്ടിയാണോ സർക്കാർ നയത്തിൽ സ്പഷ്ടീകരണം ആവശ്യപ്പെട്ട് പ്രസ്തുത ഉദ്യോഗസ്ഥർ കത്ത് നൽകിയത്; വ്യക്തമാക്കുമോ?
5953.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. നടപ്പാക്കിയതിനുശേഷം സംസ്ഥാനത്ത് വ്യാപകമായി നികുതി വെട്ടിപ്പ് നടക്കുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ബിസിനസ് ടു ബിസിനസ്, ബിസിനസ് ടു കസ്റ്റമര്‍ എന്നീ ഇനങ്ങളിൽ നടക്കുന്ന ജി‌.എസ്‌.ടി. വെട്ടിപ്പ് കണ്ടെത്തി തടയുന്നതിനും സംസ്ഥാനത്തിന്റെ വരുമാന ചോര്‍ച്ചയ്ക്ക് കാരണമായ ഗുരുതര കുറ്റകൃത്യം ചെയ്യുന്നവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നും വെളിപ്പെടുത്തുമോ;
( സി )
ഈ സർക്കാർ അധികാരത്തില്‍ വന്നതിന് ശേഷം, ഇത്തരത്തില്‍ ജി‌.എസ്‌.ടി. വെട്ടിപ്പ് നടത്തിയത് മൂലം സംസ്ഥാന ഖജനാവിനുണ്ടായ നഷ്ടം കണക്കാക്കിയിട്ടുണ്ടോ; വെളിപ്പെടുത്താമോ?
5954.
ശ്രീ വി ശശി
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. സംവിധാനത്തിൽ നിലവിലുള്ള പോരായ്മകൾ പരിഹരിക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് സംഭവിക്കുന്ന കാലതാമസത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നികുതി ചോർച്ച കുറച്ചും നികുതി വെട്ടിപ്പ് തടഞ്ഞും നികുതി സമാഹരണം നീതിപൂര്‍വകവും കാര്യക്ഷമവുമാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
നികുതി ചോർച്ച പരമാവധി കുറച്ചും നികുതി വെട്ടിപ്പ് തടഞ്ഞും നികുതി ഒടുക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തിയും കാര്യക്ഷമമായ നികുതി നിർവഹണം സാധ്യമാക്കാനുള്ള തുടര്‍ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിനെ സമൂലമായി പുനഃസംഘടിപ്പിക്കുന്ന കാര്യത്തില്‍ സ്വീകരിച്ച നടപടികളുടെ പുരോഗതി ഉന്നത തലത്തില്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
ബിസിനസ് ഇന്റലിജൻസ് ആൻഡ് ഫ്രോഡ് അനലിറ്റിക്‌സ്, അനലിറ്റിക്‌സ് ഇൻസൈറ്റ് റിപ്പോർട്ട് എന്നിവ ഉള്‍പ്പെടെയുള്ള ആധുനിക സങ്കേതങ്ങൾ ഫലപ്രദമായി ഉപയോഗിച്ച് വിവിധ തരത്തിലുള്ള നികുതി വെട്ടിപ്പുകൾ എത്രയും വേഗം കണ്ടെത്താനുള്ള നടപടികൾ‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
5955.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. നഷ്ടപരിഹാര ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള തുകയില്‍ കുടിശികയുണ്ടോ; എങ്കില്‍ എത്രയാണെന്ന് അറിയിക്കാമോ;
( ബി )
സംസ്ഥാനത്ത് ജി.എസ്.ടി. വരുമാനത്തില്‍ 2022-23 വര്‍ഷത്തേക്കാള്‍ എത്ര ശതമാനം തുക 2023-24-ല്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ; ഇത് എത്ര കോടി രൂപയാണെന്ന് വ്യക്തമാക്കാമോ?
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി നിരക്ക്
5956.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതുമായി ബന്ധപ്പെട്ട് ബക്കാഡിയ കമ്പനി, നികുതി നിരക്ക് നിശ്ചയിക്കുന്നത് സംബന്ധിച്ചോ അല്ലാതെയോ നികുതി വകുപ്പിൽ ഏതെങ്കിലും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ; പ്രസ്തുത അപേക്ഷയിൽ നികുതി വകുപ്പ് സ്വീകരിച്ച നിലപാട് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഷയത്തിൽ നികുതി വകുപ്പ് കമ്മീഷണർ നൽകിയ ശിപാർശയുടെ പകർപ്പ് ലഭ്യമാക്കാമോ?
5957.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2023 ഏപ്രിൽ 1 മുതൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് 500 രൂപ മുതൽ 999 വരെയുള്ള ബോട്ടിലുകളിന്മേൽ 20 രൂപ നിരക്കിലും 1000 രൂപയ്ക്ക് മുകളിലുള്ള ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് 40 രൂപ നിരക്കിലും ഏർപ്പെടുത്തിയ സാമൂഹ്യ സുരക്ഷാ സെസ് വഴി 2024 മെയ് 31 വരെ എത്ര രൂപ പിരിഞ്ഞു കിട്ടിയിട്ടുണ്ടെന്ന് അറിയിക്കാമോ; മാസം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
2023 ഏപ്രിൽ 1 മുതൽ 2024 മെയ് 31 വരെ പെട്രോളിനും ഡീസലിനും പ്രതി ലിറ്ററിന് രണ്ട് രൂപ നിരക്കിൽ സാമൂഹ്യ സുരക്ഷാ സെസ് ഇനത്തില്‍ പിരിച്ചെടുത്ത തുക എത്രയാണെന്ന് ഇനം, മാസം എന്നിവ തിരിച്ച് കണക്ക് ലഭ്യമാക്കാമോ; പ്രസ്തുത തുക സർക്കാരിന്റെ സഞ്ചിത നിധിയിലേക്ക് മുതൽ കൂട്ടുകയാണോ ചെയ്യുന്നത്; പ്രഖ്യാപിതവും പ്രത്യേക ലക്ഷ്യത്തോടുകൂടിയും പിരിച്ച തുക സർക്കാരിന്റെ സഞ്ചിത നിധിയിൽ മുതൽ കൂട്ടുന്നതിന് അക്കൗണ്ടന്റ് ജനറലിന്റെ പ്രത്യേക അനുമതി വാങ്ങിയിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ?
5958.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നികുതി പിരിവ് കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ജി.എസ്.ടി. നടപ്പിലാക്കിയതിന് ശേഷം ഓണ്‍ലൈന്‍ നികുതി വെട്ടിപ്പുകള്‍ വര്‍ദ്ധിച്ചിട്ടുണ്ടോ; എങ്കില്‍ ഇത്തരം വെട്ടിപ്പുകള്‍ കണ്ടെത്തുന്നതിന് സ്വീകരിച്ചിരിക്കുന്ന നടപടികൾ വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് വില്‍ക്കുന്ന എല്ലാ ഉല്പന്നങ്ങള്‍ക്കും ജി.എസ്.ടി. ബിൽ നല്‍കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ സ്വീകരിച്ചിരിക്കുന്ന നടപടികൾ വിശദമാക്കുമോ?
5959.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. നടപ്പിലാക്കിയത് മുതൽ നാളിതുവരെ, ഇ-കോമേഴ്‌സ് പോർട്ടലുകൾ വഴിയുളള ഇടപാടുകളില്‍ നിന്ന് സംസ്ഥാനത്തിന് എത്ര തുക ജി.എസ്.ടി. ഇനത്തിൽ ലഭിച്ചുവെന്ന കണക്ക് വർഷാടിസ്ഥാനത്തിൽ നൽകാമോ?
5960.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജി.എസ്.ടി. നിലവിൽ വന്നതിനുശേഷം ആകെ എത്ര നികുതി പിരിച്ചിട്ടുണ്ട്; വർഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കാലയളവിൽ ലഭിച്ച ഐ.ജി.എസ്.ടി. വിഹിതം എത്രയാണെന്ന് വർഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; ഈ ഇനത്തിൽ എത്ര തുക സംസ്ഥാനത്തിന് ലഭിക്കാൻ ബാക്കിയുണ്ട്; വിശദാംശം ലഭ്യമാക്കുമോ?
5961.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ ജി.എസ്.ടി. വകുപ്പിന്റെ ഏതെല്ലാം യൂണിറ്റ് ഓഫീസുകൾ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഓഫീസുകൾ ദേവികുളം താലൂക്കില്‍ തന്നെ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഇവയില്‍ ഏതെങ്കിലും യൂണിറ്റ് ഓഫീസ് മറ്റൊരു താലൂക്കിലേക്ക് മാറ്റുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ കാരണം വിശദമാക്കാമോ?
5962.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്ഥാനക്കയറ്റം നേടിയെന്ന ആരോപണം നേരിടുന്ന എത്ര ഉദ്യേഗസ്ഥർ നിലവിലുണ്ട്; ഇവർക്കെതിരെ പരാതി വന്ന തീയതി എന്നാണെന്ന് വ്യക്തമാക്കുമോ; ഇവർ ഹാജരാക്കിയ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് എം.ജി. യൂണിവേഴ്സിറ്റി നികുതി വകുപ്പിനെ അറിയിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത വിഷയത്തിൽ സംസ്ഥാന നികുതി കമ്മീഷണർ 21.06.2024-ൽ നികുതി വകുപ്പിൽ എന്തെങ്കിലും റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത വിഷയത്തിൽ സംസ്ഥാന ജി.എസ്.ടി. വകുപ്പിലെ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ; ടി കേസുമായി ബന്ധപ്പെട്ട് സംസ്ഥാന വിജിലൻസ് സെൻട്രൽ സോണിൽ വി.ഇ.03/2024/സി.ആർ.ഇ. വി.എ.സി.ബി. ആയി ജി.എസ്.ടി. വകുപ്പിലെ നിലവിലുള്ളതും വിരമിച്ചതുമായ മൂന്ന് പേർക്കെതിരെ അന്വേഷണം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
പ്രസ്തുത കേസിൽ വിജിലൻസ് വകുപ്പിന് പരിമിതിയുള്ളതിനാൽ എം.ജി. യൂണിവേഴ്സിറ്റിയുടെ പേരിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് തയ്യാറാക്കി അനധികൃത സ്ഥാനക്കയറ്റം നേടിയ കേസിന്റെ ക്രിമിനൽ സ്വഭാവം പരിഗണിച്ച് ആരോപണ വിധേയരെ സർവ്വീസിൽ നിന്നും നീക്കി പോലീസ്/ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5963.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യാപാരി ക്ഷേമനിധി വഴി പ്രതിമാസം എത്ര രൂപയാണ് പെന്‍ഷനായി നല്‍കുന്നതെന്നും ഇത് വർദ്ധിപ്പിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും വ്യക്തമാക്കാമോ;
( ബി )
ക്ഷേമ പെന്‍ഷന്‍, മരണാനന്തര ആനുകൂല്യം എന്നിവയില്‍ എത്ര കോടി രൂപയുടെ കുടിശ്ശിക നിലവിലുണ്ടെന്നും ഇവ എപ്പോള്‍ കൊടുത്ത് തീർക്കാന്‍ കഴിയുമെന്നും അറിയിക്കാമോ?
5964.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമപഞ്ചായത്തുകളുടെ 2023-24 സാമ്പത്തിക വർഷത്തെ പദ്ധതി ഫണ്ടിന്റെ മൂന്നാം ഗഡു 23.03.24ന് സർക്കാർ അനുവദിച്ചു നൽകിയതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തുകൾ 24.03.2024-ന് ട്രഷറികളിൽ സമർപ്പിച്ചിരുന്ന ബില്ലുകൾ പൂർണമായും മാറി നൽകുകയുണ്ടായോ എന്നറിയിക്കാമോ;
( ബി )
ബില്ലുകള്‍ മാറി നല്‍കുന്നതിന്, ഗ്രാമപഞ്ചായത്തുകൾ സമർപ്പിച്ച ബില്ലുകളുടെ തുകയ്ക്ക് പരിധി നിശ്ചയിച്ചുകൊണ്ട് ട്രഷറികൾക്ക് നിർദ്ദേശം എന്തെങ്കിലും നൽകിയിരുന്നോ; ഇല്ലെങ്കിൽ വലിയ തുകകൾക്കുള്ള ബില്ലുകൾ പൂർണമായും മാറി നൽകാത്തതിനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( സി )
ഗ്രാമപഞ്ചായത്തുകൾ ട്രഷറികളിൽ മാർച്ച് മാസം സമർപ്പിച്ച ക്യൂ ബില്ലുകൾ ഈ സാമ്പത്തിക വർഷത്തെ ഫണ്ടിൽ നിന്നും കുറവ് ചെയ്യുന്ന സാഹചര്യമുണ്ടോ എന്നറിയിക്കാമോ;
( ഡി )
എങ്കിൽ മുൻ വർഷത്തെ ബില്ലുകൾ പുതിയ സാമ്പത്തിക വർഷത്തെ ഫണ്ടിൽ നിന്നും കുറവ് ചെയ്യാനിടയായ സാഹചര്യം എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
5965.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വർഷം എത്ര തവണ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്; ഇത് സംബന്ധിച്ച സർക്കാർ ഉത്തരവുകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ?
5966.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 സാമ്പത്തിക വർഷത്തിൽ എത്ര തവണ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്; ഇത് സംബന്ധിച്ച സർക്കാർ ഉത്തരവുകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ?
5967.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂരാച്ചുണ്ട് സബ്ട്രഷറിക്ക് സ്വന്തമായി കെട്ടിടമില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ട്രഷറിക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി ധനകാര്യ വകുപ്പിന് ഗ്രാമ പഞ്ചായത്ത് ഭൂമി വിട്ട് നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സ്വന്തമായി കെട്ടിടമില്ലാത്ത ട്രഷറികള്‍ക്ക് കെട്ടിടമുണ്ടാക്കുന്നതിനായി പ്രത്യേക പദ്ധതിയുണ്ടോ; വ്യക്തമാക്കാമോ?
5968.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രഷറികളിലെ ആഭ്യന്തര ഓഡിറ്റ് കാലികമായി നടത്താറുണ്ടോ; എങ്കിൽ ഏത് വർഷം വരെയുള്ള ആഭ്യന്തര പരിശോധന നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ധനകാര്യ വകുപ്പ് മാർഗ്ഗരേഖ പ്രകാരം ആഭ്യന്തര ഓഡിറ്റിന് നേതൃത്വം നൽകേണ്ട ഫിനാൻസ് ഓഫിസർ ട്രഷറി വകുപ്പിൽ ഇല്ലെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;
( സി )
എങ്കിൽ ധനകാര്യവകുപ്പിൽ നിന്നും സീനിയർ ഫിനാൻസ് ഓഫിസറെ നിയമിച്ച് ട്രഷറി വകുപ്പിലെ ആഭ്യന്തര പരിശോധന ശക്തമാക്കി സാമ്പത്തിക ക്രമക്കേടുകൾ ഇല്ലാതാക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
5969.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24-ൽ കാരുണ്യ ബെനവലന്റ് ഫണ്ടില്‍ നിന്നും അനുവദിച്ച ചികിത്സാ ധനസഹായത്തിന്റെ കണക്ക് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( ബി )
കാരുണ്യ ബെനവലന്റ് ഫണ്ടില്‍ നിന്നുമുള്ള ചികിത്സാ ധനസഹായ പദ്ധതിയിൽ ആശുപത്രികൾക്ക് കുടിശിക നൽകാനുണ്ടോ; എങ്കിൽ എത്രയെന്ന് വ്യക്തമാക്കാമോ?
5970.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ.യുടെ ശാക്തീകരണത്തിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
കെ.എസ്.എഫ്.ഇ.യുടെ സാമ്പത്തിക ശേഷിയിലും ബിസിനസിലും ഉണ്ടായിട്ടുള്ള വര്‍ദ്ധനവ് സംബന്ധിച്ച വിശദാംശം വെളിപ്പെടുത്തുമോ;
( സി )
ചിട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്ന നടപടിയുടെ പുരോഗതി അറിയിക്കാമോ; ആയതിന് എന്തൊക്കെ തടസ്സങ്ങളുണ്ടെന്നും അത് പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളും വിശദമാക്കാമോ;
( ഡി )
വര്‍ദ്ധിച്ചുവരുന്ന ബിസിനസിന് ആനുപാതികമായി ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാമോ?
5971.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ.യില്‍ നടപ്പാക്കിയിരുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി തുടരുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ദീര്‍ഘകാല കുടിശ്ശിക നിലനില്‍ക്കുന്നവര്‍ക്ക് ആശ്വാസമായിരുന്ന പദ്ധതി ഈ സാമ്പത്തിക വര്‍ഷം കൂടി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
5972.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ലോണ്‍ തിരിച്ചടവില്‍ പ്രയാസം നേരിടുന്നവര്‍ക്ക് കെ.എസ്.എഫ്.ഇ. നല്‍കുന്ന ഇളവുകള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ?
5973.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ.യുടെ വിവിധ ബ്രാഞ്ചുകളിലെ ചിട്ടി ഗുണഭോക്താക്കളായിരുന്ന വ്യക്തികള്‍ക്ക് അവരുടെ ചിട്ടിയുമായി ബന്ധപ്പെട്ട സര്‍വ്വീസ് ടാക്സ് തിരികെ നല്‍കുന്നുണ്ടോ; എങ്കില്‍ അത് ഏതെല്ലാം വര്‍ഷങ്ങളിലെയാണ് നല്‍കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രത്യേകമായി അപേക്ഷ നല്‍കിയവര്‍ക്ക് മാത്രമാണോ ഇതിന്റെ ഗുണം ലഭിക്കുന്നത്; അപേക്ഷ നല്‍കാത്തവര്‍ക്ക് കൂടി ഇതിന്റെ ഗുണം ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
5974.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടി പദ്ധതി ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ എത്രപേർ ഈ ചിട്ടിയിൽ പങ്കാളികളായിട്ടുണ്ടെന്നും ഇതിലൂടെ എത്ര രൂപ സമാഹരിക്കാൻ സാധിച്ചുവെന്നും വ്യക്തമാക്കുമോ;
( ബി )
മറ്റ് ചിട്ടികളിൽ നിന്നും വ്യത്യസ്തമായി ഈ ചിട്ടിക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ചിട്ടിക്ക് വേണ്ടി പ്രചാരണ പരസ്യ പ്രവർത്തനങ്ങൾക്ക് കെ.എസ്.എഫ്.ഇ. ഇതിനകം എത്ര രൂപ ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ?
5975.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ.ക്ക് പ്രവാസി ചിട്ടി വഴി നാളിതുവരെ ലഭിച്ച ലാഭം എത്രയാണെന്നും പ്രസ്തുത ചിട്ടി നടത്തിപ്പുമായി ബന്ധപ്പെട്ട് പരസ്യ ഇനത്തിലും മറ്റ് ഇനങ്ങളിലുമായി നാളിതുവരെ ചെലവഴിച്ച തുക എത്രയാണെന്നും ഇനം തിരിച്ച് വിവരം ലഭ്യമാക്കുമോ;
( ബി )
ഏതെല്ലാം രാജ്യങ്ങളിലാണ് പ്രവാസി ചിട്ടി രജിസ്ട്രേഷൻ നടത്തിയിട്ടുള്ളത്;
( സി )
നാളിതുവരെ എത്ര പ്രവാസി ചിട്ടികൾ സബ്സ്ക്രിപ്ഷൻ പൂർത്തിയാക്കിയിട്ടുണ്ടെന്നും എത്ര ചിട്ടികൾ നടന്നു വരുന്നുണ്ടെന്നും പൂർത്തിയാക്കിയ ചിട്ടികളിൽ പങ്കെടുത്തവരുടെ എണ്ണം എത്രയെന്നും നടന്നുവരുന്നവയിൽ എത്ര പേർ അംഗങ്ങളായിട്ടുണ്ടെന്നും സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പ്രവാസി ചിട്ടി വഴി സമാഹരിച്ച തുകയിൽ കിഫ്ബി ബോണ്ടുകളിൽ സെക്യൂരിറ്റിയായി നിക്ഷേപിച്ച തുക എത്രയാണെന്നുള്ള കണക്ക് ലഭ്യമാക്കുമോ?
5976.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ജീവാനന്ദം പദ്ധതി നടപ്പിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെയോ റിസര്‍വ്വ് ബാങ്കിന്റെയോ അനുമതി ആവശ്യമാണോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
അനുമതി ആവശ്യമാണെങ്കില്‍ ഇക്കാര്യത്തില്‍ എല്ലാ നടപടികളും യഥാസമയം പൂര്‍ത്തിയാക്കുവാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ?
5977.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ് പദ്ധതി ആരംഭിച്ചതുമുതൽ നാളിതുവരെ എത്ര തുക പ്രീമിയം ഇനത്തില്‍ ഇന്‍ഷ്വറന്‍സ് കമ്പനിയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും എത്ര തുക ക്ലെയിം നല്‍കിയിട്ടുണ്ടെന്നും വര്‍ഷം തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്കുവേണ്ടി സംസ്ഥാന സർക്കാരും ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയുമായി എത്ര വർഷത്തെ കരാറിലാണ് ഏർപ്പെട്ടിരിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
കാലാവധി കഴിഞ്ഞ് കരാർ പുതുക്കുമ്പോൾ പ്രീമിയത്തില്‍ വർദ്ധനവ് വരുത്തുന്നതിന് ആലോചിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ഡി )
മെഡിസെപ് പദ്ധതി മറ്റ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ഏറ്റെടുക്കാത്ത പക്ഷം സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നിർവഹിക്കുന്നതിന് തീരുമാനമെടുക്കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ?
5978.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ താലൂക്ക് പരിധിയില്‍ നിലവില്‍ എത്ര സ്റ്റാമ്പ് വെണ്ടര്‍മാരാണുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്റ്റാമ്പ് വെണ്ടര്‍മാരുടെ പേരുവിവരവൂം മുദ്രപ്പത്രം ലഭിക്കുന്ന സ്ഥലങ്ങളുടെ വിവരവും ലഭ്യമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.