UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
കുട്ടനാട്ടിലെ ആറുകളിലെയും തോടുകളിലെയും പായല്‍ നീക്കം ചെയ്യാന്‍ കര്‍മ്മ പദ്ധതി
4636.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ ആറുകളിലെയും തോടുകളിലെയും പായല്‍ നീക്കം ചെയ്യുന്നതിനായുള്ള കര്‍മ്മ പദ്ധതി നടപ്പാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
നീരൊഴുക്ക് നിലച്ച് വെള്ളം മലിനമാകുന്നത് മൂലം രോഗം പടരുന്നതും കുടിവെള്ളം ഇല്ലാതാകുന്നതും തടയാന്‍ ജലവിഭവവകുപ്പ് പുതുതായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
സംസ്ഥാനത്തിന്റെ ജലസമ്പത്ത് സംബന്ധിച്ച് സമഗ്ര പഠനം
4637.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ ജലവിഭവം സംബന്ധിച്ച് വിശദമായ പഠനം നടത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ;
( ബി )
ജലസമ്പത്ത് സംബന്ധിച്ച പഠനം 1958-ലും 1974-ലും നടത്തിയതിന് ശേഷം അന്‍പത് വര്‍ഷത്തോളമായിട്ടും അത്തരമൊരു സമഗ്ര പഠനം നടത്തിയിട്ടില്ലായെന്നത് കണക്കിലെടുത്ത് എത്രയും വേഗം ജല കമ്മീഷന്‍ രൂപീകരിച്ച് സമഗ്ര പഠനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
അന്തർസംസ്ഥാന നദീതർക്കത്തിലുള്‍പ്പെടാത്ത നദികളുടെയും ജലാശയങ്ങളുടെയും പഠനമെങ്കിലും അടിയന്തരമായി പൂർത്തിയാക്കാന്‍ നടപടി സ്വീകരിക്കാമോ;
( ഡി )
സംസ്ഥാനത്തെ ജലാശയങ്ങളിലെ വിഭവം സംബന്ധിച്ച സമഗ്രപഠനത്തിന് സ്വകാര്യവ്യക്തികള്‍ സമർപ്പിച്ചിട്ടുള്ള കോടതി കേസുകള്‍ തടസമായിട്ടുണ്ടോ; എങ്കിൽ അത്തരം കേസുകള്‍ എങ്ങനെയാണ് ഇത്തരമൊരു പഠനത്തിന് വിഘാതമാകുന്നതെന്ന് വിശദമാക്കുമോ;
( ഇ )
സംസ്ഥാനത്തിന്റെ ജലവിഭവശേഷി കാലാനുസൃതമായി മനസിലാക്കാതെ ജലപദ്ധതികളുടെ ആസൂത്രണം കാര്യക്ഷമമായി നടപ്പാക്കാന്‍ സാധിക്കില്ല എന്നത് കണക്കിലെടുത്ത് ഇക്കാര്യത്തില്‍ സത്വര നടപടികള്‍ സ്വീകരിക്കാമോ?
ജലാശയങ്ങള്‍ മാലിന്യ മുക്തമാക്കാന്‍ നടപടി
4638.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും ജലാശയങ്ങള്‍ മാലിന്യ മുക്തമാക്കാനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ജലാശയങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനും ശിക്ഷിക്കുന്നതിനും പ്രസ്തുത കാലയളവില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദവിവരം നല്‍കുമോ?
കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ പദ്ധതികൾ
4639.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂർ മണ്ഡലത്തിൽ 2020 ജനുവരി മുതൽ ജലവിഭവ വകുപ്പ് മുഖേന അനുവദിച്ചതും നടപ്പിലാക്കിയതുമായ പദ്ധതികൾ ഏതൊക്കെയാണെന്ന് അറിയിക്കാമോ?
മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയ മങ്കട മണ്ഡലത്തിലെ പ്രവൃത്തികള്‍
4640.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സാമ്പത്തിക വര്‍ഷം ജലസേചനവകുപ്പിന് കീഴില്‍ നടപ്പിലാക്കാന്‍ നിശ്ചയിച്ചിട്ടുള്ള പ്രവൃത്തികളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
മങ്കട മണ്ഡലത്തിലെ ഏതെല്ലാം പ്രവൃത്തികളാണ് വകുപ്പിന് കീഴില്‍ അടിയന്തരമായി നടപ്പിലാക്കേണ്ടതാണെന്ന് വിലയിരുത്തിയിട്ടുള്ളത്; പ്രസ്തുത പ്രവൃത്തികളുടെ വിവരം ലഭ്യമാക്കുമോ; പ്രസ്തുത പ്രവൃത്തികളില്‍ ഏതെല്ലാമാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; അതിന്റെ പട്ടിക ലഭ്യമാക്കുമോ?
മലമ്പുഴ മണ്ഡലത്തിലെ ഉന്നതതല ജലസംഭരണിയുടെ നിര്‍മ്മാണപ്രവൃത്തി
4641.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ പദ്ധതി പ്രകാരം മലമ്പുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിന് ലക്ഷ്യമിട്ട് നിര്‍മ്മാണം ആരംഭിച്ച മൂന്ന് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഉന്നതതല ജലസംഭരണിയുടെ നിര്‍മ്മാണപ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ; വിശദാംശം ലഭ്യമാക്കാമോ?
മലപ്പുറം മണ്ഡലത്തിലെ മൈനർ ഇറിഗേഷൻ, മേജർ ഇറിഗേഷൻ പദ്ധതികളുടെ വിശദാംശം
4642.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം മലപ്പുറം മണ്ഡലത്തിൽ നടപ്പിലാക്കിയ മൈനർ ഇറിഗേഷൻ, മേജർ ഇറിഗേഷൻ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളില്‍ പ്രവൃത്തി ആരംഭിച്ചതും എന്നാല്‍ പൂർത്തീകരിക്കുവാൻ ശേഷിക്കുന്നതുമായ പദ്ധതികളുടെ എണ്ണം വ്യക്തമാക്കുമോ; ആയത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ?
കുട്ടനാട് പാക്കേജ്
4643.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒന്നാം കുട്ടനാട് പാക്കേജ് എന്നാണ് പ്രഖ്യാപിച്ചത്; എത്ര രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്; എന്തൊക്കെ പദ്ധതികളാണ് ഇതിലൂടെ നടപ്പാക്കാന്‍ കഴിഞ്ഞത്; വ്യക്തമാക്കുമോ;
( ബി )
രണ്ടാം കുട്ടനാട് പാക്കേജിന് എത്ര തുകയാണ് പ്രഖ്യാപിച്ചിട്ടുളളത്; അപ്പര്‍ കുട്ടനാട് മേഖല ഉള്‍പ്പെടുന്ന അമ്പലപ്പുഴ മണ്ഡലത്തില്‍ എന്തൊക്കെ പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശം ലഭ്യമാക്കാമോ?
ജലസേചന പദ്ധതികളിലെ നിർമ്മാണപ്രവൃത്തികളിലുണ്ടായ കാലതാമസത്തില്‍ നടപടി
4644.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂവാറ്റുപുഴ, ഇടമലയാർ, കാരാപ്പുഴ, ബാണാസുരസാഗർ എന്നീ ജലസേചന പദ്ധതികളുടെ നിർമ്മാണപ്രവൃത്തികളിൽ ഉണ്ടായ കാലതാമസത്തിന്റെ കാരണങ്ങൾ പരിശോധിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി 2017-ല്‍ രൂപീകരിച്ച അഞ്ചംഗ സാങ്കേതിക സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ; പ്രസ്തുത റിപ്പോർട്ട് സർക്കാർ പഠനവിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ;
( ഡി )
പുതിയ ജലസേചന പദ്ധതികൾ സംസ്ഥാനത്ത് ആരംഭിക്കുമ്പോൾ കാലതാമസം ഉണ്ടാകാതിരിക്കാൻ എന്തെല്ലാം പ്രായോഗിക നിർദ്ദേശങ്ങളാണ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കി സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്; വിശദാംശം ലഭ്യമാക്കാമോ?
മഞ്ഞപ്പുഴ രാമന്‍പുഴ സമഗ്ര വികസന പദ്ധതി
4645.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ഞപ്പുഴ-രാമന്‍പുഴ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഇറിഗേഷന്‍ വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന പദ്ധതികള്‍ ഏതൊക്കെയാണ്; വിശദമാക്കാമോ;
( ബി )
പുഴ സംരക്ഷണത്തിന്റെ ഭാഗമായി, മഞ്ഞപ്പുഴ-രാമന്‍പുഴ സംരക്ഷണത്തിനായി എത്ര പുതിയ പദ്ധതികളാണ് സര്‍ക്കാരിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ?
ആറുകളുടെ തീരങ്ങള്‍ സംരക്ഷിക്കാന്‍ നടപടി
4646.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ ആറ്റു തീരങ്ങളുടെ കൽക്കെട്ട് പൂർത്തീകരിക്കാൻ സ്വീകരിച്ചു വരുന്ന നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ആറുകളുടെ തീരങ്ങൾ കൂടുതലായി ഇടിയുന്ന പ്രദേശങ്ങളിൽ അടിയന്തരമായി കല്‍ക്കെട്ട് പൂർത്തീകരിക്കാൻ നടപടികൾ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
തെന്നല മറക്കപ്പാടം കാപ്പ് പദ്ധതി
4647.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ തെന്നല പഞ്ചായത്ത് മറക്കപ്പാടം കാപ്പ് നവീകരണ പദ്ധതിയുടെ പൂർത്തീകരണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ട സർവ്വേ നടപടികൾ പൂർത്തീകരിച്ചോ; ഇല്ലെങ്കിൽ സർവ്വേ നടപടിയുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ എസ്റ്റിമേറ്റിൽ പ്രവൃത്തിയുടെ നീളവും വീതിയും ആഴവും രേഖപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ പ്രവൃത്തി പൂർത്തീകരിച്ചതിന് ശേഷവും സർവ്വേ നടപടികൾ ആരംഭിക്കുന്നതിനും കയ്യേറ്റം ഉണ്ടെങ്കിൽ അത് ഒഴിപ്പിക്കുന്നതിനും സാധ്യമാകുമോ; വിശദമാക്കാമോ;
( ഡി )
പ്രസ്തുത പ്രദേശത്ത് കയ്യേറ്റങ്ങൾ ഉണ്ടെങ്കിൽ പ്രസ്തുത കയ്യേറ്റം സർവ്വേ നടത്തി ഒഴിപ്പിച്ചാലും ഈ പ്രവൃത്തിയുടെ എസ്റ്റിമേറ്റിൽ പറയുന്ന വീതിയും നീളവും ആഴവും പ്രകാരമാണോ പ്രവൃത്തി നടപ്പിലാക്കുക; കയ്യേറ്റം ഉള്ള ഭാഗം ഉണ്ടെങ്കിൽ നിലവിലെ എസ്റ്റിമേറ്റിൽപ്പെടാത്ത പ്രസ്തുത ഭാഗം കൂടി നവീകരിക്കാൻ സാധിക്കുമോ; വിശദമാക്കാമോ;
( ഇ )
പ്രസ്തുത പ്രവർത്തിയുടെ സർവ്വേ നടപടികൾ പൂർത്തീകരിക്കുന്നതിന് മുന്‍പ് പ്രവൃത്തി പൂർത്തീകരിക്കുന്നതിനും പ്രവൃത്തി പൂർത്തീകരിച്ചതിനുശേഷം കയ്യേറ്റങ്ങൾ ഉണ്ടെങ്കിൽ അത് ഒഴിപ്പിക്കുന്നതിനും സാധിക്കുമോ; വിശദമാക്കാമോ;
( എഫ് )
പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി എന്നാണ് ലഭിച്ചതെന്നും ഇതുവരെ പ്രവൃത്തി ആരംഭിക്കാതിരുന്നതിന്റെ കാരണങ്ങളും വിശദമാക്കാമോ?
കുറ്റ്യാടി പുഴയോരം സംരക്ഷിക്കുന്നതിന് നടപടി
4648.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി പുഴയോരം ഇടിയുന്നത് കാരണം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പുഴയോരം സംരക്ഷിക്കാനായി കുറ്റ്യാടി മണ്ഡലത്തിൽ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( സി )
ഇതില്‍ അടിയന്തരമായി നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കുന്ന പദ്ധതികൾ ഏതൊക്കെയാണെന്ന് അറിയിക്കാമോ?
അരൂര്‍ മണ്ഡലത്തിലെ പാെതുകുളങ്ങളും ക്ഷേത്ര കുളങ്ങളും സംരക്ഷിക്കുന്നതിന് നടപടി
4649.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പാെതുകുളങ്ങള്‍, ക്ഷേത്ര കുളങ്ങൾ എന്നിവ കല്ല് കെട്ടി സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
മാവേലിക്കര മണ്ഡലത്തിലെ കോട്ടത്തോട് നവീകരണം
4650.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ മുന്‍വശത്തുള്ള കോട്ടത്തോട് നവീകരണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?
കോട്ടയ്ക്കല്‍ മണ്ഡലത്തിലെ ഒടുങ്ങാട്ടുകുളം നവീകരണം
4651.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിൽ എടയൂര്‍ പഞ്ചായത്തിലെ ഒടുങ്ങാട്ടുകുളം ആഴം കൂട്ടി സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് നവീകരിക്കുന്നതിനായുള്ള പ്രൊപ്പോസലും എസ്റ്റിമേറ്റും തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ; ആയത് സംബന്ധിച്ച് എടയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സമര്‍പ്പിച്ച പ്രൊപ്പോസലിന്മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി സംബന്ധിച്ച വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ചീഫ് എഞ്ചിനീയറുടെ (ഇറിഗേഷന്‍) ഓഫീസില്‍ ലഭ്യമായിട്ടുണ്ടോ; എങ്കില്‍ ആയതിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തിയ്ക്ക് ഭരണാനുമതി ലഭ്യമാക്കി കുളം നവീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
മുക്കം സഗരസഭയിലെ വട്ടോളി ക്ഷേത്രക്കുളം നവീകരണം
4652.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുകുളമായുപയോഗിക്കുന്ന മുക്കം സഗരസഭയിലെ വട്ടോളി ദേവീക്ഷേത്രക്കുളം നവീകരിക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും ഭരണാനുമതി നല്‍കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ?
തിരുവനന്തപുരം നഗരസഭ പ്രദേശത്തുള്ള കുളങ്ങളുടെ സംരക്ഷണം
4653.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പിന് കീഴില്‍ തിരുവനന്തപുരം നഗരസഭ പ്രദേശത്തുള്ള കുളങ്ങളുടെ വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കുളങ്ങളുടെ സംരക്ഷണത്തിനും നവീകരണത്തിനുമായി കഴിഞ്ഞ മൂന്ന് വർഷക്കാലം സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത കുളങ്ങളുടെ സംരക്ഷണത്തിനും നവീകരണത്തിനുമായുള്ള പദ്ധതികള്‍ ഏതൊക്കെയാണെന്ന് അവയുടെ വിശദാംശങ്ങൾ സഹിതം ലഭ്യമാക്കാമോ?
മൂന്നാംകടവ് മിനി അണക്കെട്ട് നിര്‍മ്മാണം
4654.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ മൂന്നാംകടവ് മിനി അണക്കെട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത അണക്കെട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട സര്‍വെ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ ഈ അണക്കെട്ട് നിര്‍മ്മാണത്തിന്റെ ഭാഗമായി എത്ര കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടതായി വരുമെന്ന് അറിയിക്കുമോ;
( സി )
ഈ അണക്കെട്ട് നിര്‍മ്മിക്കുന്നതിലൂടെ ശേഖരിക്കുന്ന ജലം ഏതെല്ലാം പ്രദേശങ്ങളിലെ കുടിവെള്ള, കാര്‍ഷിക, ജലസേചന ആവശ്യങ്ങള്‍ക്ക് ഉപകരിക്കുമെന്ന് വ്യക്തമാക്കാമോ;
( ഡി )
കാസര്‍ഗോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ഉദുമ മണ്ഡലത്തിലെ എരഞ്ഞിപ്പുഴ ചെക്ക് ഡാമിന്റെ നിലവിലെ സ്ഥിതി എന്താണ്; വിശദമാക്കാമോ?
കാഞ്ഞിരപ്പുഴ ഡാമിന്റെ പുനരുദ്ധാരണ പ്രവൃത്തി
4655.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡാം റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്മെന്റ് പ്രോജക്ട് ഘട്ടം-2 പ്രകാരം കോങ്ങാട് മണ്ഡലത്തിലെ കാഞ്ഞിരപ്പുഴ ഡാമിന്റെ പുനരുദ്ധാരണ പ്രവൃത്തിക്ക് എത്ര തുക അനുവദിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ?
ശിരുവാണി പദ്ധതി
4656.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശിരുവാണി പദ്ധതിയുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ എസ്റ്റാബ്ലിഷ്മെന്റ് ചാര്‍ജ്ജിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ച ഫണ്ടിനത്തില്‍ എത്ര കോടി രൂപയാണ് തമിഴ്‍നാട് സര്‍ക്കാരില്‍ നിന്ന് തിരികെ ലഭിക്കാനുളളതെന്ന് വ്യക്തമാക്കാമോ;
( ബി )
ശിരുവാണി ഡാമുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ശമ്പളയിനത്തില്‍ എത്ര കോടി രൂപയാണ് തമിഴ്‍നാട് സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുളളതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായുളള പ്രവൃത്തിയിനത്തില്‍ ഏജന്‍സി ചാര്‍ജ്ജായി തമിഴ്‍നാട് സര്‍ക്കാരില്‍ നിന്നും എത്ര കോടി രൂപയാണ് ലഭിക്കാനുളളതെന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത ഡാം ഉള്‍പ്പെടുന്ന ഭൂമിയുടെ വാടകയിനത്തില്‍ എത്ര തുകയാണ് തമിഴ്‍നാട് സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുളളതെന്ന് വ്യക്തമാക്കാമോ;
( ഇ )
നിലവില്‍ പൂര്‍ത്തിയായ പ്രവൃത്തികള്‍ക്കും ഇനി പൂര്‍ത്തിയാവാനുളള പ്രവൃത്തികള്‍ക്കുമായ് ആക്ഷന്‍ പ്ലാനില്‍ എത്ര കോടി രൂപയാണ് തമിഴ്‍നാട് സര്‍ക്കാര്‍ നല്‍കേണ്ടത്; വ്യക്തമാക്കാമോ;
( എഫ് )
നിലവില്‍ പ്രസ്തുത പദ്ധതിയുടെ ഹെഡ് ഓഫ് അക്കൗണ്ടില്‍ ബാലന്‍സ് തുക എത്രയാണെന്ന് അറിയിക്കാമോ;
( ജി )
ശിരുവാണി പദ്ധതിയുമായി ബന്ധപ്പെട്ട് തമിഴ്നാട് സര്‍ക്കാരില്‍ നിന്നും ലഭിക്കാനുളള കുടിശിക തുക പിരിച്ചെടുക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ?
ഐക്കാട് ചെക്ക് ഡാം നിർമ്മാണം
4657.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂർ മണ്ഡലത്തിലെ ചെറുപുഴ ഗ്രാമപഞ്ചായത്തിലെ ഐക്കാട് ചെക്ക്ഡാം നിർമ്മിക്കുന്നതിനുള്ള ഇൻവെസ്റ്റിഗേഷൻ നടപടി പൂർത്തീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ചെക്ക്ഡാം നിർമ്മാണത്തിന് ഭരണാനുമതി നൽകുന്ന കാര്യം പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കാമോ?
ചന്ദ്രഗിരി പുഴയിൽ ചെക്ക് ഡാമുകൾ
4658.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചന്ദ്രഗിരി പുഴയുടെ ഏതെല്ലാം സ്ഥലങ്ങളിൽ ആണ് ജലവിഭവ വകുപ്പ് ചെക്ക് ഡാമുകൾ സ്ഥാപിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പുഴ ഒഴുകുന്ന പനത്തടി, കള്ളാർ, കോടോം-ബേളൂർ ഗ്രാമപഞ്ചായത്തുകളിൽ എവിടെയെല്ലാമാണ് പുതുതായി ചെക്ക് ഡാമുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതെന്നും അതിനായി എവിടെയെല്ലാം നടപടികൾ സ്വീകരിച്ചതെന്നും വിശദമാക്കാമോ?
പമ്പയാറ്റിൽ മൂലക്കയം പ്രദേശത്ത് ചെക്ക് ഡാം കം കോസ്‌വേ
4659.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ എരുമേലി പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ മൂലക്കയം പ്രദേശവും റാന്നി മണ്ഡലത്തിലെ പെരുനാട് പഞ്ചായത്തിലെ എട്ടാം വാർഡിലെ കിസുമം പ്രദേശവും ബന്ധിപ്പിച്ച് പമ്പയാറ്റിൽ ഒരു ചെക്ക് ഡാം കം കോസ്‍വേ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതി നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
പിറവം മണ്ഡലത്തിലെ പുഴ സംരക്ഷണഭിത്തി നിർമ്മാണം
4660.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം മണ്ഡലത്തിലെ പുഴ സംരക്ഷണഭിത്തി നിർമ്മാണവുമായി ബന്ധപ്പെട്ട് 2021 മുതൽ തയ്യാറാക്കിയ എസ്റ്റിമേറ്റുകളിൽ എത്ര എണ്ണത്തിന് ഭരണാനുമതി നൽകിയിട്ടുണ്ട്; ഇതിനായി 2021 മുതൽ നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
ഭരണാനുമതിക്കായി നിലവിൽ എത്ര പ്രൊപ്പോസലുകൾ പെൻഡിംഗ് ഉണ്ടെന്നും പ്രസ്തുത പ്രവൃത്തികൾക്ക് എന്നത്തേക്ക് ഭരണാനുമതി നൽകാൻ കഴിയുമെന്നും അറിയിക്കാമോ?
കടലേറ്റ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിന് സ്ഥിരാനുമതി
4661.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം മണ്ഡലത്തിൽ കടലേറ്റം രൂക്ഷമായ എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം, പെരിഞ്ഞനം, മതിലകം, കൈപ്പമംഗലം ഗ്രാമപഞ്ചായത്തുകൾ, ആയതിനുള്ള പരിഹാര നടപടിയെന്ന നിലക്ക് ജിയോബാഗ് സ്ഥാപിക്കുന്നതിനായി എല്ലാ വർഷവും മുൻകൂർ അനുമതി വാങ്ങേണ്ടിവരുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കാലാവസ്ഥ വ്യതിയാനം മൂലം കടലേറ്റ സാധ്യതകൾ മുൻകൂട്ടി കാണാനോ പ്രവചിക്കാനോ സാധിക്കാത്ത സാഹചര്യം കണക്കിലെടുത്ത് പ്രസ്തുത തീരദേശ പഞ്ചായത്തുകൾക്ക് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതിന് സ്ഥിരാനുമതി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാമോ; വിശദമാക്കാമോ?
ചവറ മണ്ഡലത്തിൽ കടല്‍ ഭിത്തിയും പുലിമുട്ടും നിര്‍മ്മാണം
4662.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ മണ്ഡലത്തിലെ വെളളനാതുരുത്ത് മുതല്‍ നീണ്ടകര വരെയുളള പ്രദേശത്ത് കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മ്മിയ്ക്കുന്ന പ്രവൃത്തിയുടെ നിലവിലെ അവസ്ഥ എന്താണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പ്രദേശത്ത് എത്ര പുലിമുട്ടുകളാണ് നിര്‍മ്മിയ്ക്കാന്‍ ഉദ്ദേശിക്കുന്നത് ; പ്രസ്തുത പ്രദേശങ്ങൾക്കിടയിൽ ഏതൊക്കെ സ്ഥലങ്ങളില്‍ എത്ര ദൂരത്തിലാണ് കടല്‍ ഭിത്തി നിര്‍മ്മിയ്ക്കുന്നത്; വ്യക്തമാക്കാമോ?
തീരങ്ങള്‍ സംരക്ഷിക്കാന്‍ നടപടി
4663.
ശ്രീ തോമസ് കെ തോമസ്
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ഥിരമായി കടല്‍ കയറുന്ന കേരളത്തിലേ തീരങ്ങള്‍ കല്ലുകെട്ടി സംരക്ഷിക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
കടല്‍ കയറ്റം മൂലം നാശനഷ്ടം സംഭവിച്ച പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ സഹായം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
ഐ.വി.കെട്ടില്‍ സ്ല്യൂയിസ് നിര്‍മ്മാണം
4664.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ വാടാനപ്പള്ളി പഞ്ചായത്തിലെ ഐ.വി.കെട്ടില്‍ സ്ല്യൂയിസ് നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ എസ്റ്റിമേറ്റ് തുക എത്രയാണെന്നും ഇതിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തിയ തീയതി എന്നാണെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്; സ്ല്യൂയിസ് നിര്‍മ്മാണ പ്രവൃത്തി കൊണ്ട് പ്രസ്തുത പ്രദേശത്തിനുണ്ടാകുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ?
കോളിക്കടവ് വേട്ടുണ്ട വരപ്പുറത്ത്കണ്ടി റോഡ് നവീകരണം
4665.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശരി മണ്ഡലത്തില്‍ കോട്ടൂര്‍ ഗ്രാമപഞ്ചായത്തിൽ ജപ്പാന്‍ കുടിവെള്ള പൈപ്പ് ലൈന്‍ കടന്ന് പോകുന്ന കോളിക്കടവ് വേട്ടുണ്ട വരപ്പുറത്ത്കണ്ടി റോഡ് നവീകരിക്കുന്നതിനായി എം.എല്‍.എ. ഫണ്ട് അനുവദിച്ചിട്ടും വാട്ടര്‍ അതോറിറ്റിയുടെ അനുമതി ലഭിക്കാത്തത് കാരണം പ്രവൃത്തി തടസ്സപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡ് നവീകരിക്കുന്നതിനായി കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് എപ്പോഴാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതെന്നും ഈ അപേക്ഷയില്‍ സ്വീകരിച്ചിട്ടുള്ള നടപടി എന്താണെന്നും വിശദമാക്കാമോ;
( സി )
എം.എല്‍.എ. ഫണ്ടിന്റെ കാലാവധി അവസാനിക്കും മുമ്പ് പ്രസ്തുത റോഡിന്റെ നവീകരണ പ്രവൃത്തിക്ക് അനുമതി നല്‍കുന്നതിനുള്ള സത്വരനടപടി സ്വീകരിക്കാമോ?
ഭാരതപ്പുഴയും ബിയ്യം കായലും തമ്മിലുള്ള ഇന്റര്‍ ലിങ്കിംഗ്
4666.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ കോള്‍ മേഖലയിലെ കാര്‍ഷിക അഭിവൃദ്ധി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഭാരതപ്പുഴയും ബിയ്യം കായലും തമ്മിലുള്ള ഇന്റര്‍ ലിങ്കിംഗ് പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ?
ബാക്കിക്കയം റെഗുലേറ്റർ
4667.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി ബാക്കിക്കയം റെഗുലേറ്ററിന്റെ ഉടമസ്ഥാവകാശം ആർക്കാണെന്ന് അറിയിക്കാമോ; പ്രസ്തുത റെഗുലേറ്ററിന്റെ ചുമതല വഹിക്കുന്നത് ഏത് ഉദ്യോഗസ്ഥനാണെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവിൽ ഈ റെഗുലേറ്ററിന്റെ ഷട്ടർ ഉയര്‍ത്തുന്നതും താഴ്ത്തുന്നതും ഏത് വകുപ്പാണെന്നും ഏത് ഓഫീസിനാണ് ചുമതലയെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത റെഗുലേറ്റർ നിർമ്മാണത്തിന്റെ ഭാഗമായി റെഗുലേറ്ററിന്റെ പരിസരത്ത് പുഴയുടെ സൈഡ് കെട്ടുന്ന പ്രവൃത്തി പൂർത്തീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
ഇത്തിക്കര ആറിന് കുറുകെ ട്രാക്ടർ ബ്രിഡ്ജ് നിർമ്മിക്കുന്നതിനുള്ള നടപടി
4668.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലെ ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഇത്തിക്കര ആറിന് കുറുകെ (ഞവരൂർ കടവ് ) ട്രാക്ടർ ബ്രിഡ്ജ് നിർമ്മിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി അറിയിക്കാമോ?
ഉളിയത്ത് കടവ് റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണം
4669.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂർ, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ ഇരുന്നൂറ്റമ്പത് ഹെക്ടറോളം വരുന്ന പാടശേഖരങ്ങളിൽ ഉപ്പുവെള്ളം കയറുന്നത് തടയുന്നതും കണ്ണൂർ, കാസർഗോഡ് ജില്ലകളെ ബന്ധിപ്പിക്കുന്നതുമായ ഉളിയത്ത് കടവ് റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണ പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്ക് സമർപ്പിച്ചിട്ടണ്ടോ; അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ എസ്റ്റിമേറ്റ് ഏതെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി നൽകുന്ന കാര്യം പരിഗണനയിൽ ഉണ്ടോ; വ്യക്തമാക്കാമോ?
കല്ല്യാശ്ശേരി മണ്ഡലത്തിലെ റഗുലേറ്റര്‍ കം ബ്രിഡജുകളുടെ നിര്‍മ്മാണം
4670.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിൽ ചെറുകുന്ന് ഗ്രാമപഞ്ചായത്തിലെ മുട്ടില്‍കാപ്പ് റഗുലേറ്റര്‍ കം ബ്രിഡജ്, ബാപ്പുകല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് എന്നിവയുടെ നിര്‍മ്മാണത്തിനുളള വിശദമായ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
കടക്കാട്ടുപാറ ആലുംകടവില്‍ റെഗുലേറ്റര്‍ നിര്‍മ്മാണം
4671.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ കടക്കാട്ടുപാറ ആലുംകടവ് റെഗുലേറ്റര്‍ പദ്ധതിക്ക് കിഫ്ബിയില്‍ നിന്നും ഫണ്ട് ലഭിക്കുന്നതിന് വകുപ്പ് തലത്തില്‍ സ്വീകരിച്ചു വരുന്ന നടപടികൾ വിശദമാക്കാമോ;
( ബി )
കടക്കാട്ടുപാറ ആലുംകടവില്‍ റെഗുലേറ്റര്‍ നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള എഫ്.എ2/2510/23 എന്ന ഫയലിന് മുന്‍ഗണന നല്‍കി കിഫ്ബിക്ക് സമര്‍പ്പിക്കാമോയെന്ന് വ്യക്തമാക്കാമോ?
കേരള വാട്ടര്‍ അതോറിറ്റിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം
4672.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടര്‍ അതോറിറ്റിയില്‍ വിവിധ തസ്തികകളിലെ ജീവനക്കാര്‍ക്ക് ഒരു ഓഫീസില്‍ പരമാവധി എത്ര വര്‍ഷം ജോലി ചെയ്യാം എന്നതിന് മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ; ഇത് സംബന്ധിച്ച്‌ ഉത്തരവുകൾ ഉണ്ടെങ്കിൽ അതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
കേരള വാട്ടര്‍ അതോറിറ്റിയുടെ ആസ്ഥാന ഓഫീസില്‍ അഞ്ച് വര്‍ഷത്തിലധികമായി ജോലിചെയ്ത് വരുന്ന എത്ര ജീവനക്കാരുണ്ട്; തസ്തിക തിരിച്ച് വിവരം ലഭ്യമാക്കുമോ;
( സി )
കേരള വാട്ടര്‍ അതോറിറ്റിയില്‍ തിരുവനന്തപുരം ജില്ലയില്‍ എല്‍.ഡി.ക്ലാര്‍ക്ക്/യു.ഡി.ക്ലാര്‍ക്ക് തസ്തികയില്‍ ഓരേ സ്റ്റേഷനില്‍ അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ പേരും ഓഫീസ് മേല്‍വിലാസവും അവര്‍ എത്ര വര്‍ഷമായി ഒരേ സ്റ്റേഷനില്‍ ജോലി ചെയ്യുന്നു എന്ന വിവരവും ലഭ്യമാക്കുമോ;
( ഡി )
വാട്ടര്‍ അതോറിറ്റിയില്‍ അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ ഒരേ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ സ്ഥലംമാറ്റി നിയമിക്കാത്തതിന് കാരണം വ്യക്തമാക്കാമോ; ഇത്തരത്തിലുള്ള ജീവനക്കാരെ സ്ഥലംമാറ്റി നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
ഇറിഗേഷന്‍ വകുപ്പിലെ ടൈപ്പിസ്റ്റ് തസ്തികകളിലെ ഒഴിവുകള്‍
4673.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇറിഗേഷന്‍ വകുപ്പില്‍ ആസ്ഥാന ഓഫീസിലും ജില്ലാ ഓഫീസുകളിലും ജില്ലാ ഓഫീസുകള്‍ക്ക് കീഴിലുള്ള വിവിധ ഓഫീസുകളിലുമായി ടൈപ്പിസ്റ്റ് കാറ്റഗറിയില്‍ എല്‍.ഡി. ടൈപ്പിസ്റ്റ്, യു.ഡി. ടൈപ്പിസ്റ്റ്, സീനിയര്‍ ഗ്രേഡ് ടൈപ്പിസ്റ്റ്, സെലക്ഷന്‍ ഗ്രേഡ് ടൈപ്പിസ്റ്റ്, ഫെയര്‍ കോപ്പി സൂപ്രണ്ട് എന്നീ വിഭാഗങ്ങളില്‍ എത്ര വീതം അംഗീകൃത തസ്തികകളാണ് നിലവിലുള്ളതെന്ന് പറയാമോ; ഇതില്‍ ഓരോ വിഭാഗത്തിലും എത്ര വീതം ഒഴിവുകളുണ്ടെന്ന വിവരം ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്ത് ഇറിഗേഷന്‍ വകുപ്പില്‍ എല്‍.ഡി. ടൈപ്പിസ്റ്റ് തസ്തികയിലുള്ള ഒഴിവുകളുടെ എണ്ണം, ഒഴിവുകള്‍ ഉണ്ടായ തീയതി സഹിതം ആസ്ഥാന ഓഫീസും ജില്ലാ ഓഫീസുകളും മറ്റ് ഓഫീസുകുളും തിരിച്ച് ലഭ്യമാക്കുമോ; ഇതില്‍ എത്ര ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ഇറിഗേഷന്‍ വകുപ്പില്‍ നിലവിലുള്ള എല്‍.ഡി.ടൈപ്പിസ്റ്റ് തസ്തികയിലെ ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ എന്ന് വ്യക്തമാക്കുമോ; എല്‍.ഡി. ടൈപ്പിസ്റ്റ് തസ്തികയിലെ ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍ പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ഡി )
ഇറിഗേഷന്‍ വകുപ്പില്‍ വിവിധ ടൈപ്പിസ്റ്റ് വിഭാഗങ്ങളിലായി എത്ര തസ്തികകളാണ് നിര്‍ത്തലാക്കുന്നതിന് തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; ഏതെല്ലാം തസ്തികകള്‍ എത്രവീതം എന്ന വിവരം തസ്തികകള്‍ നിര്‍ത്തലാക്കുന്നതിനുള്ള കാരണം സഹിതം ലഭ്യമാക്കുമോ?
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ ജലസേചന പദ്ധതികള്‍
4674.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ ജലസേചന വകുപ്പ് 2020-21, 2021-22, 2022-23, 2023-24 സാമ്പത്തിക വര്‍ഷത്തില്‍ എത്ര പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയതെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിയുടെ പേരും അനുവദിച്ച തുക എത്രയെന്നും വ്യക്തമാക്കാമോ?
കാട്ടാക്കട മണ്ഡലത്തിലെ മെെനർ ഇറിഗേഷൻ, മേജർ ഇറിഗേഷൻ പദ്ധതികൾ
4675.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തിൽ 2016 മെയ് മുതൽ 2024 മെയ് വരെ അനുമതി ലഭ്യമായ മെെനർ/മേജർ ഇറിഗേഷൻ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
കുറ്റ്യാടി ഇറിഗേഷന്‍ പദ്ധതി
4676.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി ഇറിഗേഷന്‍ പദ്ധതിയിലെ നിര്‍മ്മിതികളുടെ പുനരുദ്ധാരണത്തിനായി 2024-25 വര്‍ഷം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവൃത്തികള്‍ എന്തൊക്കെയെന്ന് പഞ്ചായത്ത് തിരിച്ച് അറിയിക്കാമോ?
മലമ്പുഴ മണ്ഡലത്തിലെ ചെല്ലന്‍കാവ് മിനി‍ഡാം നിര്‍മ്മാണം
4677.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 വര്‍ഷത്തെ ബജറ്റില്‍ നാലുകോടി രൂപ അനുവദിച്ച മലമ്പുഴ മണ്ഡലത്തിലെ പുതുശ്ശേരി പഞ്ചായത്തിലെ ചെല്ലന്‍കാവ് മിനി‍ഡാം നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിനായി വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി നടപ്പിലാക്കുന്നതിന് പദ്ധതിയുടെ ഡിസൈന്‍, സോയില്‍ ഇൻവെസ്റ്റിഗേഷന്‍ തുടങ്ങിയ പ്രവൃത്തികള്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കാമോ?
ഇരവിപുരം മണ്ഡലത്തിലെ ജലസേചന വകുപ്പിന്റെ പ്രവൃത്തികള്‍
4678.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 വര്‍ഷത്തില്‍ ഇരവിപുരം മണ്ഡലത്തിൽ നിന്നും എത്ര പ്രൊപ്പോസലുകള്‍ ഭരണാനുമതിയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും അവ ഏതൊക്കെയാണെന്നും വിശദമാക്കാമോ;
( ബി )
അതില്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ?
മഞ്ചേശ്വരം മണ്ഡലത്തിലെ 2019-20 മുതൽ 2024 - 25 വരെയുള്ള ജലവിഭവ വകുപ്പ് പദ്ധതി
4679.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20 മുതൽ 2024 - 25 വരെയുള്ള മഞ്ചേശ്വരം മണ്ഡലത്തിലെ ജലവിഭവ വകുപ്പ് പദ്ധതികളുടെ വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾ നിലവിൽ നിർവ്വഹണത്തിൻെറ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?
കുറ്റ്യാടി മണ്ഡലത്തിലെ മൈനര്‍ ഇറിഗേഷന്‍ പ്രവൃത്തികള്‍
4680.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തില്‍ മൈനര്‍ ഇറിഗേഷന്‍ വിഭാഗത്തിനു കീഴിൽ നടപ്പിലാക്കുന്ന പ്രവൃത്തികള്‍ ഏതൊക്കെ; പ്രസ്തുത പ്രവൃത്തികളുടെ അടങ്കല്‍ തുക, കരാറുകാരന്റെ വിവരങ്ങള്‍, പൂര്‍ത്തീകരണ കാലാവധി എന്നിവ വിശദമാക്കാമോ?
തവനൂര്‍ മണ്ഡലത്തില്‍ ഇറിഗേഷന്‍ വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രവൃത്തികള്‍
4681.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തവനൂര്‍ മണ്ഡലത്തില്‍ 2021 മുതല്‍ ഇറിഗേഷന്‍ വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും പ്രസ്തുത പ്രവൃത്തികളുടെ പുരോഗതി എന്താണെന്നും വിശദമാക്കാമോ?
വാമനപുരം മണ്ഡലത്തിലെ പഴയ എ.സി. പൈപ്പ് മാറ്റി ‍ഡി.ഐ. പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തികള്‍
4682.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ കല്ലറ വാട്ടര്‍ സപ്ലൈ സെക്ഷന്റെ കീഴില്‍ ചാമവിള മുതല്‍ നെല്ലിമുക്ക് വരെയും കെ.റ്റി.കുന്ന് മുതല്‍ പാട്ടറ വരെയുമുള്ള പഴയ എ.സി. പൈപ്പ് മാറ്റി ‍ഡി.ഐ. പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ടെണ്ടര്‍ കാലാവധി എന്നുവരെയാണെന്നും എത്ര തുകയാണ് ഇതിനായി കിഫ്ബി ഫണ്ടിലൂടെ അനുവദിച്ചിട്ടുള്ളതെന്നും അറിയിക്കാമോ;
( സി )
പദ്ധതി സമയബന്ധിതമായി ആരംഭിക്കാന്‍ കഴിയാത്തതുമൂലം കിഫ്ബി ഫണ്ട് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനും പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ പ്രസ്തുത റോഡിന്റെ നിര്‍മ്മാണം താമസംവിനാ ആരംഭിക്കുമെന്നതിനാലും പ്രസ്തുത പൈപ്പ് ലൈന്‍ പ്രവൃത്തി അടിയന്തരമായി പൂര്‍ത്തിയാക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കുമോ?തിനാല്‍?
ഒറ്റപ്പാലം മണ്ഡലത്തിലെ മെെനർ, മേജർ ഇറിഗേഷൻ പ്രവൃത്തികൾ
4683.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 സാമ്പത്തിക വർഷം മുതൽ നാളിതുവരെ ബഡ്ജറ്റിൽ 20% തുക വകയിരുത്തിയ, മെെനർ, മേജർ ഇറിഗേഷൻ വകുപ്പുകൾക്ക് കീഴിലുള്ള, ഒറ്റപ്പാലം മണ്ഡലത്തിലെ പ്രവൃത്തികൾ ഏതെല്ലാം; പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ലാത്ത പ്രവൃത്തികൾ ഉണ്ടെങ്കിൽ ഭരണാനുമതി ലഭിക്കുവാൻ എന്തെല്ലാം നടപടികളാണ് വകുപ്പ് സ്വീകരിച്ചിട്ടുള്ളത്; വിശദവിവരം ലഭ്യമാക്കാല്‍മോ?
ആലത്തൂര്‍ മണ്ഡലത്തിൽ ജലവിഭവ വകുപ്പിന് കീഴിലെ പദ്ധതികൾ
4684.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ 2021-22, 2022-23, 2023-24 സാമ്പത്തിക വര്‍‍ഷങ്ങളില്‍ ജലവിഭവ വകുപ്പിന് കീഴില്‍ (മൈനര്‍ ഇറിഗേഷന്‍, മേജര്‍ ഇറിഗേഷന്‍, ഭൂഗര്‍ഭ ജല വകുപ്പ്, വാട്ടര്‍ അതോറിറ്റി) ഏതെല്ലാം പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളതെന്നും ഓരോന്നിനും അനുവദിച്ച തുക എത്രയെന്നും വിശദമാക്കാമോ?
അരൂര്‍ മണ്ഡലത്തിലെ നീണ്ടകര ‌- കരുമഞ്ചേരി പാലം നിര്‍മ്മാണം
4685.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ കോടംതുരുത്ത് ഗ്രാമപഞ്ചായത്തില്‍ നീണ്ടകര ‌-കരുമഞ്ചേരി പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മേജര്‍ ഇറിഗേഷന്‍ വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
ഗുരുവായൂര്‍ മണ്ഡലത്തിലെ ഇറിഗേഷന്‍ പദ്ധതികള്‍
4686.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നതിനുശേഷം ഗുരുവായൂര്‍ മണ്ഡലത്തില്‍ മെെനര്‍ ഇറിഗേഷന്‍, അഡീഷണല്‍ ഇറിഗേഷന്‍ സെക്ഷൻ എന്നിവ മുഖേന നടപ്പിലാക്കുന്ന പദ്ധതികളുടെ പേരു വിവരങ്ങള്‍, അടങ്കല്‍ തുക, നിലവിലെ സ്ഥിതി, പ്രവര്‍ത്തന പുരോഗതി എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
കുന്നത്തുനാട് മണ്ഡലത്തിലെ മൈനര്‍ ഇറിഗേഷന്‍ പദ്ധതികള്‍
4687.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കുന്നത്തുനാട് മണ്ഡലത്തില്‍ നടപ്പിലാക്കിയ മൈനര്‍ ഇറിഗേഷന്‍ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
അവയില്‍ പ്രവൃത്തി ആരംഭിച്ചതും എന്നാല്‍ പൂര്‍ത്തീകരിക്കാന്‍ ശേഷിക്കുന്നതുമായ പദ്ധതികളുടെ എണ്ണം വ്യക്തമാക്കുമോ; ആയത് സംബന്ധിച്ച പട്ടിക ലഭ്യമാക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്ന മൈനര്‍ ഇറിഗേഷന്‍ പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ?
ജലവിതാനം സംരക്ഷിക്കാൻ നടപടി
4688.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീമതി കെ. കെ. രമ
ശ്രീ. സജീവ് ജോസഫ്
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉഷ്‌ണതരംഗം ജലവിതാനത്തെ (വാട്ടർ ടേബിളിനെ) എപ്രകാരമാണ് ബാധിച്ചതെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
ജലവിതാനത്തെ സംരക്ഷിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?
വാട്ടര്‍ ബഡ്ജറ്റിംഗ്
4689.
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. എ. രാജ
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജലലഭ്യതയും ആവശ്യകതയും തമ്മിലുള്ള അന്തരം കണ്ടെത്തുന്നതിന് പഞ്ചായത്ത് തലംവരെ വാട്ടര്‍ ബഡ്ജറ്റിംഗ് നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഭൂജല വകുപ്പിന്റെ ഭൂജല സംരക്ഷണവും സംപോഷണവും എന്ന പദ്ധതിയിലൂടെ ഭൂജല സ്രോതസ്സുകളെ പരിപോഷിപ്പിക്കുന്നതിനായി എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരുന്നു; വ്യക്തമാക്കുമോ;
( സി )
ജലനിധി പദ്ധതി നടപ്പിലാക്കുന്ന പഞ്ചായത്തുകളില്‍ ജല ലഭ്യത ഉറപ്പാക്കുന്നതിനായി ജല സുരക്ഷ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
നീര്‍ത്തട മാസ്റ്റര്‍ പ്ലാനുകള്‍ പരിഷ്കരിക്കുന്നതിന് നടപടി
4690.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലസ്രോതസ്സുകളുടെ മാറ്റങ്ങള്‍ക്ക് അനുസൃതമായി നീര്‍ത്തട മാസ്റ്റര്‍ പ്ലാനുകള്‍ പരിഷ്കരിക്കുന്നതിന് ആലോചിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഇത് സംബന്ധിച്ച് നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ?
ജലജീവന്‍ മിഷന്‍ പദ്ധതി പ്രകാരം ജലസ്രോതസ്സുകളുടെ സംരക്ഷണം
4691.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ മിഷന്‍ പദ്ധതി പ്രകാരം ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനായി 2023-24 കാലയളവില്‍ വകുപ്പ് വകയിരുത്തിയ തുകയും ചെലവഴിച്ച തുകയും നിര്‍വഹണ പുരോഗതി റിപ്പോര്‍ട്ടും ജില്ല തിരിച്ച് ലഭ്യമാക്കാമോ?
ജലജീവന്‍ മിഷനുവേണ്ടി കുഴിച്ച മങ്കടയിലെ റോഡുകളുടെ നവീകരണം
4692.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ മിഷനുവേണ്ടി പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി കുഴിച്ചതിന്റെ ഫലമായി സഞ്ചാരയോഗ്യമല്ലാതായിത്തീര്‍ന്ന മങ്കട നിയോജകമണ്ഡലത്തിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ റോഡുകള്‍ നാളിതുവരെ പൂര്‍വസ്ഥിതിയിലാക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡുകൾ പൂര്‍വസ്ഥിതിയിലാക്കുന്നതിന് ഫണ്ട് ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
മങ്കട നിയോജകമണ്ഡലത്തിൽ പൈപ്പ് ലൈനുകള്‍ സ്ഥാപിച്ച ഏതെല്ലാം റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ ബാക്കിയുണ്ട്; ഈ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
നദികളിൽ വേനല്‍ക്കാല ജലസംഭരണികള്‍ നിര്‍മ്മിക്കുന്ന പദ്ധതി
4693.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ എം മുകേഷ്
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പരമ്പരാഗത ജലസംരക്ഷണ രീതികളെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
മഴക്കാല നീരൊഴുക്കിന് തടസ്സം വരാതെ, നദികളിലും ഉപനദികളിലുമായി വേനല്‍ക്കാലത്തേക്ക് ആവശ്യമായ വെള്ളം സംഭരിക്കുന്നതിനുള്ള വേനല്‍ക്കാല ജലസംഭരണികള്‍ നിര്‍മ്മിക്കുന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഇത്തരം ജലസംഭരണികള്‍ നിര്‍മ്മിക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോയെന്നും നദികളെ തന്നെ ജലസംഭരണികളാക്കുന്ന പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ?
എ.ഡി.ബി.യുടെ സഹായത്തോടെ കൊച്ചി നഗരത്തിൽ നടപ്പാക്കുന്ന കുടിവെള്ള പദ്ധതി
4694.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ.ഡി.ബി. സഹായത്തോടെ കൊച്ചി നഗരത്തിൽ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ കരാർ തുക കുറയ്ക്കണമെന്ന് കരാർ ഏറ്റെടുത്ത കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഏത് സാഹചര്യത്തിലാണ് ഇപ്രകാരം ഒരു ആവശ്യം ഉന്നയിച്ചത് എന്നറിയിക്കാമോ;
( ബി )
പ്രസ്തുത ആവശ്യം കമ്പനി അംഗീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ എന്ത് കാരണമാണ് കമ്പനി ചൂണ്ടിക്കാട്ടിയിട്ടുള്ളത്; മേൽപ്പറഞ്ഞ കുടിവെള്ള പദ്ധതിയുടെ എസ്റ്റിമേറ്റ് തുക എത്രയാണെന്നും കരാർ ലഭിച്ച കമ്പനി ക്വാട്ട് ചെയ്ത തുക എത്രയാണെന്നും അറിയിക്കാമോ; ഇക്കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
ജലജീവന്‍ മിഷന്‍ മുഖേനയുള്ള വെള്ളത്തിന്റെ തുക
4695.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ പദ്ധതി പ്രകാരമുള്ള ഗാര്‍ഹിക കണക്ഷനുകള്‍ക്ക് ഏതൊക്കെ ഇനങ്ങളിലാണ് ഉപഭോക്താവ് പണം അടയ്ക്കേണ്ടിവരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കണക്ഷനുകൾ മുഖേന ഉപയോഗിക്കുന്ന വെള്ളത്തിന്റെ തുക നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് തുകയുടെ വിശദാംശങ്ങൾ സഹിതം വ്യക്തമാക്കുമോ;
( സി )
പദ്ധതി പ്രകാരമുള്ള പ്രവൃത്തി പൂര്‍ത്തീകരിച്ചതിനുശേഷമുള്ള അറ്റകുറ്റപ്പണികള്‍ ആരുടെ ചുമതലയാണെന്നും ആയതിന് ഗുണഭോക്താവ് പണം അടയ്ക്കേണ്ടതുണ്ടോയെന്നും വ്യക്തമാക്കുമോ?
തിരൂരങ്ങാടി മണ്ഡലത്തിലെ ജലജീവൻ കുടിവെള്ള പദ്ധതി
4696.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ നന്നമ്പ്ര പഞ്ചായത്തിലെ ജലജീവന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുവേണ്ടി കുഴിച്ചതും തദ്ദേശസ്വയംഭരണ വകുപ്പുമുഖേന പൂർത്തീകരിക്കുന്നതിന് ധനാനുമതി നൽകിയതുമായ റോഡുകളുടെ പുനരുദ്ധാരണ തുക നന്നമ്പ്ര പഞ്ചായത്തിലേക്ക് ഡെപ്പോസിറ്റ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
തുക ഡെപ്പോസിറ്റ് ചെയ്യുന്നില്ലെങ്കിൽ, പുനരുദ്ധാരണ പ്രവൃത്തികളുടെ നിർവഹണം ഏത് രൂപത്തിൽ നടത്തുന്നതിനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( സി )
ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ജലജീവൻ കുടിവെള്ള പദ്ധതിയുടെ നിർവഹണം നടത്തേണ്ടത് പഞ്ചായത്ത്‌ ഭരണസമിതി തീരുമാനിക്കുന്നത് പ്രകാരമായിരിക്കണം എന്നാണോ നിർദേശത്തിൽ പറയുന്നത്; വിശദമാക്കാമോ; ഇക്കാര്യം പഞ്ചായത്ത് ഭരണസമിതികളെ അറിയിച്ചിരുന്നോ; വിശദമാക്കാമോ;
( ഡി )
എങ്കിൽ നന്നമ്പ്ര പഞ്ചായത്തിലെ ഗ്രാമീണറോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തി തദ്ദേശസ്വയംഭരണ വകുപ്പുമുഖേന പൂർത്തീകരിക്കണമെന്നും പ്രസ്തുത പ്രവൃത്തികളുടെ തുക പഞ്ചായത്തിലേക്ക് ഡെപ്പോസിറ്റ് ചെയ്യണമെന്നും നന്നമ്പ്ര പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുക്കുകയും പ്രസ്തുത തീരുമാനം ഉള്ളടക്കം ചെയ്ത് ഗ്രാമപഞ്ചായത്തും മണ്ഡലം എം.എല്‍.എ.യും കത്ത് നൽകിയിട്ടും പ്രസ്തുത തുക പഞ്ചായത്തിലേക്ക് ഡെപ്പോസിറ്റ് ചെയ്യാത്തതിന്റെ കാരണം വിശദമാക്കാമോ;
( ഇ )
പ്രസ്തുത തുക പഞ്ചായത്തിലേക്ക് ഡെപ്പോസിറ്റ് ചെയ്യുന്നതിന് എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
ഓട്ടോമാറ്റിക് വാട്ടർ മീറ്റർ റീഡിംഗ്
4697.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ജല അതോറിറ്റി, ഓട്ടോമാറ്റിക് വാട്ടർമീറ്റർ റീഡിംഗ് ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവർത്തനങ്ങൾ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടത്തിയിട്ടുണ്ടോ; ഇപ്രകാരമുള്ള വാട്ടർമീറ്റർ ഉപയോഗിക്കുന്നതു വഴി എന്തൊക്കെ ഗുണങ്ങളാണ് പ്രതീക്ഷിക്കുന്നത്; ഇതുമൂലം ചെലവിനത്തിൽ എത്ര തുക ലാഭിക്കുമെന്നാണ് വിലയിരുത്തിയിട്ടുള്ളത്; വിശദമാക്കാമോ;
( സി )
പുതിയ വാട്ടർ മീറ്റർ സ്ഥാപിക്കുന്നതിനുള്ള ചെലവ് എപ്രകാരമാണ് വഹിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നടപടി
4698.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. സണ്ണി ജോസഫ്
ശ്രീ. ടി. ജെ. വിനോദ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തീരദേശ, മലയോര, ഗ്രാമീണ മേഖലകളിലെ കുടിവെള്ള കണക്ഷനുകളിൽ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസങ്ങളിൽ മാത്രമാണ് വെള്ളം ലഭിക്കുന്നത് എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
എങ്കിൽ സംസ്ഥാനത്തൊട്ടാകെ, വിദൂര വനമേഖലകളിലെ പട്ടികവര്‍ഗ്ഗ പ്രദേശങ്ങളിലടക്കം, മുടക്കമില്ലാതെ കുടിവെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ;
( സി )
കൂടുതൽ ജലസ്രോതസ്സുകൾ ഉപയോഗപ്പെടുത്തി കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കുമോ; വിശദമാക്കുമോ?
തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ പമ്പ് ഹൗസുകൾ
4699.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജകമണ്ഡലത്തിൽ ജലവിഭവ വകുപ്പിന് കീഴിൽ നിലവിൽ എത്ര പമ്പ് ഹൗസുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രദേശങ്ങൾ തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത പമ്പ് ഹൗസുകളെല്ലാം പൂർണ്ണമായും പ്രവർത്തനസജ്ജമാണോയെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പമ്പ് ഹൗസുകളിൽ നിലവിൽ എന്തെങ്കിലും അറ്റകുറ്റപ്പണികളോ, മെക്കാനിക്കൽ ജോലികളോ, ഇലക്ട്രിക് വർക്കുകളോ ആവശ്യമുണ്ടോ; ഉണ്ടെങ്കിൽ അത് സംബന്ധിച്ച റിപ്പോർട്ട് ഹയർ ഓഫീസുകളിലേക്ക് നൽകിയിട്ടുണ്ടോ; എങ്കിൽ ഓരോ റിപ്പോർട്ടിന്റെയും തുടർ നടപടികൾ സംബന്ധിച്ച വിവരങ്ങൾ അടക്കമുള്ള വിശദാംശങ്ങൾ വ്യക്തമാക്കാമോ?
കാലപ്പഴക്കമുള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ നടപടി
4700.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശുദ്ധജലവിതരണം നടത്തുന്ന പ്രധാന പൈപ്പുകള്‍ക്ക് കാലപ്പഴക്കവും മറ്റുതകരാറുകളും മൂലമുണ്ടാകുന്ന പൊട്ടലും ജലചോര്‍ച്ചയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 
( ബി )
നഗരപ്രദേശങ്ങളില്‍ മുന്‍ഗണനാക്രമത്തില്‍ ഇവ മാറ്റി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന മുന്‍ബഡ്ജറ്റ് പ്രഖ്യാപനം നടപ്പാക്കാന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കാമോ; 
( സി )
ഇതിന് സംസ്ഥാന വിഹിതമായി എത്ര തുകയാണ് വകയിരുത്തിയിരുന്നത്; പ്രസ്തുത തുകയുടെ വിനിയോഗ വിവരം വിശദമാക്കുമോ;
( ഡി )
കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ ഏതെല്ലാം പഞ്ചായത്തുകളിലാണ് പഴയ പൈപ്പുകള്‍ മാറ്റുന്ന പദ്ധതി നടപ്പാക്കുന്നത്; ആയതിന്റെ പുരോഗതി പ‍ഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ?
കുടിവെള്ളം മാലിന്യമുക്തമാണെന്ന് ഉറപ്പാക്കുന്നതിന് നടപടി
4701.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാക്കനാട് ഡി.എൽ.എഫ്. ഫ്ലാറ്റിൽ കുടിവെള്ളം മലിനമായതിനെത്തുടർന്ന് നിരവധി പേർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഫ്ലാറ്റിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള കണക്ഷൻ നൽകിയിട്ടുണ്ടോ; വാട്ടർ അതോറിറ്റി വിതരണം ചെയ്ത കുടിവെള്ളം മാലിന്യമുക്തമാണെന്ന് ഉറപ്പാക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരുന്നത്; വിശദാംശം വ്യക്തമാക്കുമോ?
കാസര്‍ഗോഡ് ജില്ലയില്‍ ജലജീവന്‍ മിഷന്‍ പദ്ധതി
4702.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ ജലജീവന്‍ കുടിവെളള പദ്ധതി എത്ര ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്; പ്രസ്തുത പ്രവൃത്തി കാസര്‍ഗോഡ് ജില്ലയില്‍ എപ്പോള്‍ പൂര്‍ണ്ണതോതില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
കുടിവെള്ള വിതരണം സ്വകാര്യ കമ്പനികളെ ഏൽപ്പിക്കുന്ന പദ്ധതി
4703.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുടിവെള്ള വിതരണം സ്വകാര്യ കമ്പനികളെ ഏൽപ്പിക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കി തുടങ്ങിയിട്ടുണ്ടോ; എങ്കിൽ നിലവിൽ എവിടെയൊക്കെയാണ് ഇത്തരം പദ്ധതികൾ നടപ്പിലാക്കിയിട്ടുള്ളത്; ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
ഇത്തരം പദ്ധതികൾ എവിടെയൊക്കെയാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;
( സി )
കുടിവെള്ള വിതരണം സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുമ്പോൾ കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും തടസ്സമില്ലാതെ സേവനം നൽകുന്നതിനും എന്തൊക്കെ മാനദണ്ഡങ്ങളാണ് സർക്കാർ മുന്നോട്ടു വച്ചിട്ടുള്ളത്; ഈ കാര്യത്തിൽ ഏതെങ്കിലും കമ്പനികളുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ടോ; എങ്കിൽ കരാറിന്റെ പകർപ്പ് ലഭ്യമാക്കുമോ?
വണ്ടാഴി-കിഴക്കഞ്ചേരി-വടക്കഞ്ചേരി-കണ്ണമ്പ്ര കുടിവെള്ള പദ്ധതി
4704.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി വഴി എഴുപത് കോടി രൂപ അനുവദിച്ച വണ്ടാഴി-കിഴക്കഞ്ചേരി-വടക്കഞ്ചേരി-കണ്ണമ്പ്ര കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ട പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
നാട്ടിക ഫര്‍ക്ക കുടിവെള്ള പദ്ധതി
4705.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയുടെ സഹായത്തോടെ നടപ്പാക്കുന്ന നാട്ടിക ഫര്‍ക്ക കുടിവെള്ള പദ്ധതിയിലൂടെ ഏതെല്ലാം പഞ്ചായത്തുകളിലുള്ളവര്‍ക്കാണ് പ്രയോജനം ലഭിക്കുന്നതെന്ന് വ്യക്തമാക്കാമോ; പദ്ധതിയുടെ പുതുക്കിയ ഭരണാനുമതി സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ അടങ്കല്‍ തുക എത്രയാണെന്നും പദ്ധതി നിലവില്‍ ഏത് ഘട്ടത്തിലാണെന്നുമുളള വിശദാംശം നല്‍കാമോ;
( സി )
മണലൂര്‍ മണ്ഡലത്തിലെ വാടാനപ്പള്ളി പഞ്ചായത്തില്‍ പ്രസ്തുത പദ്ധതി പ്രകാരം ചെയ്തിട്ടുള്ള പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ?
നദികളുടെ സ്വാഭാവിക ഒഴുക്ക് സുഗമമാക്കാൻ പദ്ധതി
4706.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നദികളിലൂടെയും കൈത്തോടുകളിലൂടെയും ഒഴുകുന്ന ജലത്തിന്റെ സ്വാഭാവിക ഒഴുക്ക് സുഗമമാക്കുന്നതിനായി അവ വൃത്തിയാക്കി ആഴം കൂട്ടാൻ പദ്ധതി ആവിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി സർവ്വേ നടത്താന്‍ നിർദ്ദേശിച്ചിരുന്നോയെന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ പ്രസ്തുത സർവ്വേയുടെ അടിസ്ഥാനത്തിൽ നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
കല്ലായി പുഴയിലെ ചെളി നീക്കല്‍ പദ്ധതി
4707.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് കല്ലായി പുഴയിലെ ചെളി നീക്കല്‍ പദ്ധതിയുടെ സാങ്കേതിക തടസ്സങ്ങള്‍ മാറ്റുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
വാട്ടർ അതോറിറ്റിയിൽ ഓൺലൈൻ സ്ഥലംമാറ്റം
4708.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടർ അതോറിറ്റിയിൽ ഓൺലൈൻ സ്ഥലംമാറ്റത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് കരട് പട്ടിക റദ്ദാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ജി-സ്പാർക്ക് വഴി അപേക്ഷകൾ തയ്യാറാക്കിയ പട്ടികയിൽ മാനദണ്ഡങ്ങൾ പാലിക്കപ്പെടാതിരുന്നതിന്റെ കാരണം വ്യക്തമാക്കുമോ; ഒരേ തസ്തികയിൽ വർഷങ്ങൾ പൂർത്തിയാക്കിയവരുടെ വിശദാംശം ഓഫീസുകളുടെ ചുമതലയുള്ളവർ റിപ്പോർട്ട് ചെയ്യാതിരുന്നിട്ടുണ്ടോ; എങ്കിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ എന്തൊക്കെ നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;
( സി )
ഓൺലൈൻ സ്ഥലംമാറ്റത്തിലെ ക്രമക്കേടുകൾ വിജിലൻസ് വിഭാഗം പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന് റിപ്പോർട്ടിന്റെ പകർപ്പ് സഹിതം ലഭ്യമാക്കുമോ?
ജീവനക്കാരുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ്
4709.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല അതോറിറ്റിയിലെ ജീവനക്കാരുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലേക്ക് നിലവിൽ ഏത് രീതിയിലാണ് പ്രീമിയം ഒടുക്കുന്നത് എന്നത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ; പ്രസ്തുത പദ്ധതി പ്രകാരം ജീവനക്കാർക്ക് ലഭിക്കുന്ന സേവനങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രീമിയം ഈടാക്കുന്നതിൽ ജീവനക്കാരുടെ വിഹിതം കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ഏത് സാഹചര്യത്തിലാണ് ഇപ്രകാരം തീരുമാനമെടുത്തത്; ജീവനക്കാരുടെ വിഹിതമായി എത്ര ശതമാനം തുകയാണ് ഈടാക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ;
( സി )
ജീവനക്കാരിൽ നിന്നും വിഹിതം ഈടാക്കുന്നതിന് പകരം മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റിന്റെ കൂടുതൽ ഭാഗം ഇൻഷുറൻസ് പ്രീമിയത്തിലേക്ക് വകയിരുത്താൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
വെള്ളക്കര ഇനത്തിലെ കുടിശിക പിരിച്ചെടുക്കാൻ നടപടി
4710.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ ജി എസ് ജയലാൽ
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടർ അതോറിറ്റിയുടെ നിലവിലെ ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദീകരിക്കുമോ;
( ബി )
വാട്ടർ അതോറിറ്റിക്ക് പൊതുമേഖലാ സ്ഥാപനങ്ങൾ നല്കാനുള്ള കുടിശിക തുക യഥാസമയം പിരിച്ചെടുക്കുന്നതിന് സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വിശദീകരിക്കുമോ;
( സി )
വെള്ളക്കരം സമയബന്ധിതമായി അടയ്ക്കാത്ത വൻകിട ഉപഭോക്താക്കൾക്ക് എതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ചിട്ടുണ്ടോ; വിശദീകരിക്കുമോ;
( ഡി )
സംസ്ഥാനം കനത്ത ജലക്ഷാമം നേരിടുന്ന സാഹചര്യത്തിൽ നിയമവിരുദ്ധമായ ജലചൂഷണവും വർദ്ധിച്ചുവരുന്ന ജലമോഷണവും തടയാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദീകരിക്കുമോ;
( ഇ )
പൊതുടാപ്പുകൾ ശരിയായ രീതിയിൽ പരിപാലിക്കാത്തതുമൂലം ജലനഷ്ടം ഉണ്ടാകുന്നത് പരിഹരിച്ച് വാട്ടർ അതോറിറ്റിക്കുണ്ടാകുന്ന നഷ്ടം ഒഴിവാക്കുന്നതിനായി എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദീകരിക്കുമോ?
കുടിവെള്ള വിതരണം സ്വകാര്യ കമ്പനികളെ ഏൽപ്പിക്കുന്ന പദ്ധതി
4711.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടിവെള്ള വിതരണം എ.ഡി.ബി.യുടെ സഹായത്തോടെ സ്വകാര്യ കമ്പനികളെ ഏൽപ്പിക്കുന്ന പദ്ധതികൾ നടപ്പാക്കുന്നതിൽ വാട്ടർ അതോറിറ്റിയിലെ തൊഴിലാളി സംഘടനകൾ എതിർപ്പ് ഉയർത്തിയിട്ടുള്ളത് ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദാംശം നൽക്കുമോ;
( ബി )
ഏതൊക്കെ വ്യവസ്ഥകൾ സംബന്ധിച്ചാണ് എതിർപ്പ് ഉയർത്തിയിട്ടുള്ളതെന്നും ഈ കാര്യത്തിൽ സർക്കാർ എന്ത് നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും വിശദാംശം വ്യക്തമാകുമോ;
( സി )
സ്വകാര്യ കമ്പനികൾ മുഖേന ജലവിതരണം നടത്തുമ്പോൾ കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും തൊഴിലാളികളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമായ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
വാട്ടർ മീറ്ററുകൾ മാറ്റുന്നതിനുള്ള ചാർജ്
4712.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വാട്ടർ മീറ്ററുകൾ മാറ്റുന്നതിനുള്ള ചാർജിൽ വര്‍ദ്ധന വരുത്തുന്നത് പരിഗണനയിലുണ്ടോ; എങ്കിൽ വിശദാംശം വെളിപ്പെടുത്താമോ;
( ബി )
സീവേജ് കണക്ഷനുമായി ബന്ധപ്പെട്ട ഫീസ് വർദ്ധനയ്ക്ക് കേരള വാട്ടർ അതോറിറ്റി സർക്കാരിലേക്ക് ശിപാർശ നൽകിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( സി )
നിലവില്‍ സീവേജ് കണക്ഷന് എത്ര തുകയാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ; വാട്ടർ മീറ്ററുകൾ മാറ്റുവാൻ നിലവില്‍ എത്ര രൂപയാണ് ഈടാക്കുന്നതെന്ന് അറിയിക്കാമോ?
വാട്ടര്‍ ചാര്‍ജ് കുടിശിക ഈടാക്കാന്‍ സ്വീകരിച്ച നടപടി
4713.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ ഉപഭോക്താക്കളില്‍ നിന്നും വാട്ടര്‍ ചാര്‍ജ് കുടിശിക ലഭിക്കാത്തതു മൂലം 2021 മുതല്‍ നാളിതുവരെ വാട്ടര്‍ അതോറിറ്റിയുടെ വരുമാന നഷ്ടം എത്രയാണെന്ന് അറിയിക്കുമോ;
( ബി )
വാട്ടര്‍ ചാര്‍ജ് കുടിശിക ഈടാക്കുന്നതിന് സ്വീകരിച്ച നടപടിയും അതിൻപ്രകാരം ഈടാക്കിയ തുകയും വെളിപ്പെടുത്തുമോ?
ഗ്രാമീണ ഗ്രന്ഥശാലകള്‍ക്കുള്ള വെള്ളക്കരം
4714.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ലെെബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗ്രാമീണ ഗ്രന്ഥശാലകള്‍ ഉപയോഗിക്കുന്ന വെള്ളത്തിനുള്ള കരം ഏത് നിരക്കിലാണ് ഈടാക്കിവരുന്നത്; വിശദമാക്കാമോ;
( ബി )
നാമമാത്ര വരുമാനമുള്ള ഗ്രാമീണ ഗ്രന്ഥശാലകള്‍ ഉപയോഗിക്കുന്ന വെള്ളത്തിനുള്ള കരം ഗാര്‍ഹിക നിരക്കില്‍ നല്‍കുന്നതിന് ആലോചിക്കുന്നുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ?
ജല അതോറിറ്റിക്കുണ്ടാകുന്ന നഷ്ടം
4715.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. പി. കെ. ബഷീർ
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിതരണ പൈപ്പുകൾ വഴിയുളള ചോർച്ച, ജലമോഷണം, മീറ്ററുകൾ പ്രവർത്തിക്കാതിരിക്കുന്നത് എന്നിവ മൂലം ജല അതോറിറ്റിക്കുണ്ടാകുന്ന വരുമാന നഷ്ടം കുറയ്ക്കുന്നതിനായി സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടി വിശദമാക്കുമോ?
സേവനങ്ങളുടെ ഫീസ് നിരക്ക് വർധന
4716.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്ടർ അതോറിറ്റി വഴി ജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ ഫീസ് നിരക്ക് വർദ്ധിപ്പിക്കുവാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ സേവനങ്ങളുടെ ഫീസ് നിരക്കാണ് വർദ്ധിപ്പിക്കുന്നത്; എത്ര തോതിലാണ് വർദ്ധിപ്പിക്കുന്നത്; അതിനുള്ള കാരണം വ്യക്തമാക്കുമോ;
( ബി )
വാട്ടർ ചാർജ് മൂന്നിരട്ടിയായി വർധിപ്പിച്ചത് മൂലം ജനങ്ങൾ അധികഭാരം അനുഭവിക്കുന്ന നിലവിലെ സാഹചര്യത്തിൽ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന മേൽപ്പറഞ്ഞ തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറുമോ; വ്യക്തമാക്കുമോ?
കേരള വാട്ടർ അതോറിറ്റി ജീവനക്കാരുടെ ശമ്പള പരിഷ്കരണം
4717.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടർ അതോറിറ്റി ജീവനക്കാരുടെ ശമ്പള പരിഷ്കരണ അപാകതകൾ സംബന്ധിച്ച റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ; പ്രസ്തുത റിപ്പോർട്ടിന്മേൽ തീരുമാനം കൈക്കൊണ്ടിട്ടുണ്ടെങ്കിൽ ആയത് വിശദമാക്കാമോ;
( ബി )
കേരള വാട്ടർ അതോറിറ്റിയിലെ പെൻഷൻ പരിഷ്കരണ നടപടികൾ സംബന്ധിച്ച തീരുമാനം വ്യക്തമാക്കാമോ?
സിവറേജ് കണക്ഷനുകളുടെ ബില്‍ തുക
4718.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിവറേജ് കണക്ഷനുകള്‍ക്ക് എപ്രകാരമാണ് ബില്‍തുക കണക്കാക്കുന്നതെന്നും വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള കണക്ഷന്‍ ഇല്ലാത്ത ഗുണഭോക്താക്കളുടെ സിവറേജ് കണക്ഷന് എപ്രകാരമാണ് ബില്‍ തുക കണക്കാക്കുന്നതെന്നും വിശദമാക്കാമോ;
( ബി )
കുടിവെള്ള കണക്ഷന്‍ ഉണ്ടായിരിക്കുകയും അതുമുഖേന വളരെ കുറച്ച് മാത്രം ഉപയോഗിക്കുകയും ചെയ്യുന്ന ഗുണഭോക്താക്കള്‍ക്ക് എപ്രകാരമാണ് ബില്‍ തുക കണക്കാക്കുന്നതെന്ന് വിശദമാക്കാമോ?
നെയ്യാറ്റിന്‍കര മണ്ഡലം-ജലജീവന്‍ പദ്ധതി
4719.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ ജലജീവന്‍ മിഷന്‍ വഴി ഓരോ പഞ്ചായത്തിലും ശുദ്ധജലം എത്തിയ്ക്കുന്നതിനു എത്ര തുകയാണ് വിനിയോഗിച്ചതെന്ന് വിശദമാക്കാമോ?
പീരുമേട് മണ്ഡലത്തിലെ ജലജീവൻ പദ്ധതി
4720.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി പീരുമേട് മണ്ഡലത്തിൽ നാളിതുവരെ എത്ര വാട്ടർ കണക്ഷനുകൾ നൽകിയിട്ടുണ്ട്; പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി എത്ര രൂപയുടെ ടെണ്ടർ നടപടികളാണ് പൂർത്തിയാക്കിയിട്ടുള്ളത്; ടെൻഡർ ഏറ്റെടുത്ത ഏജൻസികളുടെ വിവരം അറിയിക്കാമോ;
( സി )
പ്രസ്തുത ഏജൻസികൾ പ്രവൃത്തികൾ ആരംഭിക്കാൻ വിമുഖത കാണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
പ്രവൃത്തി ആരംഭിക്കാൻ കാലതാമസം വരുത്തുന്ന കരാറുകാർക്കെതിരെ നിയമനടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഇ )
ഇടുക്കി ജില്ലയിൽ ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി നാളിതുവരെ എത്ര വാട്ടർകണക്ഷനുകളാണ് നൽകിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
വര്‍ക്കല മണ്ഡലത്തില്‍ പെെപ്പ് ലെെന്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി
4721.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തിലെ ഏതെല്ലാം റോഡുകളില്‍ പെെപ്പ് ലെെന്‍ സ്ഥാപിക്കുന്നതിനാണ് പൊതുമരാമത്ത് റോഡ്സ് വിഭാഗത്തില്‍ നിന്നും അനുമതി ആവശ്യപ്പെട്ടിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പെെപ്പ് ലെെന്‍ സ്ഥാപിക്കുന്നതിന് കാലതാമസം നേരിടുന്നതിനാല്‍ റോഡുകള്‍ നവീകരിക്കുന്നതിന് സാധിക്കുന്നില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇപ്രകാരം നവീകരിക്കാൻ സാധിക്കാത്തത് ഏതെല്ലാം റോഡുകളാണെന്ന് വിശദമാക്കാമോ?
പയ്യന്നൂർ മണ്ഡലത്തിലെ ജലജീവൻ പദ്ധതി
4722.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂർ മണ്ഡലത്തിലെ ജലജീവൻ പദ്ധതിക്കായി ഓരോ പഞ്ചായത്തിലും എത്ര കോടി രൂപയാണ് ഭരണാനുമതി നൽകിയതെന്നും നടന്നുവരുന്ന പ്രവൃത്തിയുടെ പുരോഗതിയും വിശദമാക്കാമോ;
( ബി )
പെെപ്പ് ഇടാൻ ഗ്രാമീണ റോഡുകൾ കുഴിക്കുകയും പൂർവ്വസ്ഥിതിയിലാക്കാൻ കാലതാമസം എടുക്കുന്നതു മൂലം റോഡുകൾ തകരുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ ജലജീവന്‍ പദ്ധതി
4723.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ജലജീവന്‍ കുടിവെള്ള പദ്ധതിയ്ക്ക് വേണ്ടി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി എത്ര കിലോമീറ്റർ നീളത്തിലാണ് ഗ്രാമീണ റോഡുകള്‍ പൊളിക്കേണ്ടിവന്നിട്ടുള്ളതെന്ന് പഞ്ചായത്തുകള്‍ തിരിച്ച് വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി പൊളിച്ച ഗ്രാമീണ റോഡുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കുന്നതിന് എത്ര രൂപ വീതമാണ് കേരള വാട്ടര്‍ അതോറിറ്റി ചെലവഴിക്കുന്നതെന്ന് പഞ്ചായത്തുകളും പ്രവൃത്തിയുടെ പേരും തിരിച്ച് വിശദമാക്കാമോ;
( സി )
പ്രസ്തുത റോഡുകള്‍ പുര്‍വ്വസ്ഥിതിയിലാക്കേണ്ട ചുമതല കേരള വാട്ടര്‍ അതോറിറ്റിക്കാണോയെന്നും ഇതിനായി പ്രത്യേകം കരാറുകള്‍ നല്‍കുന്നുണ്ടോയെന്നും അറിയിക്കാമോ; പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ ഒപ്പമാണ് റെസ്റ്റോറേഷന്‍ നടത്തേണ്ടതെങ്കില്‍ അക്കാര്യവും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ഗ്രാമീണ റോഡുകള്‍ ഏതെല്ലാം പഞ്ചായത്തുകളിലാണ് പൂര്‍വ്വസ്ഥിതിയിലാക്കിയിട്ടുള്ളതെന്നും ഇനിയും ഏതെല്ലാം പഞ്ചായത്തുകളിലാണ് പൂര്‍ത്തീകരിക്കാനുള്ളതെന്നും എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകുമെന്നും വിശദമാക്കാമോ;
( ഇ )
മണ്ഡലത്തിലെ ജലജീവന്‍ പദ്ധതിയുടെ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികളും റോഡ് റെസ്റ്റോറേഷന്‍ പ്രവൃത്തികളും ഏറ്റെടുത്തിട്ടുള്ള കരാറുകാരുടെ വിശദവിവരങ്ങള്‍ പ്രസ്തുത കരാറുകാരുമായി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരടക്കം പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ?
കൊണ്ടോട്ടി വാട്ടർ അതോറിറ്റിയുടെ ആസ്ഥാനത്ത് ജല ഗുണമേന്മ പരിശോധന ലാബ്
4724.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി മണ്ഡലത്തിൽ വാട്ടർ അതോറിറ്റിയുടെ ആസ്ഥാനത്ത് ജല ഗുണമേന്മ പരിശോധന ലാബ് തുടങ്ങുന്നതിന് അപേക്ഷ ലഭിച്ചിരുന്നോയെന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കിൽ ഇതിന്മേൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
മട്ടന്നൂർ മണ്ഡലത്തിലെ ജലനിധി പദ്ധതി
4725.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലനിധി പദ്ധതിയുടെ ഭാഗമായി മട്ടന്നൂർ മണ്ഡലത്തില്‍ എത്ര കണക്ഷനുകള്‍ നല്‍കി എന്ന് വിശദമാക്കാമോ; തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
കോട്ടക്കല്‍ മണ്ഡലത്തില്‍ ജലജീവന്‍ പദ്ധതിയുടെ ഭാഗമായി കുടിവെള്ള ടാങ്ക് സ്ഥാപിക്കാന്‍ നടപടി
4726.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ പദ്ധതിയുടെ ഭാഗമായി കോട്ടക്കല്‍ മണ്ഡലത്തില്‍ മാറാക്കര പഞ്ചായത്തിലെ മലയില്‍ഭാഗത്ത് കുടിവെള്ളം ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി കുടിവെള്ള ടാങ്ക് സ്ഥാപിക്കുന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കുമോ;
( ബി )
പ്രസ്തുത സ്ഥലത്ത് കുടിവെള്ള ടാങ്ക് സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം ലഭ്യമായിട്ടുണ്ടോ; അതിനായി വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; പദ്ധതി എന്നത്തേക്ക് കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് അറിയിക്കുമോ?
വടക്കാഞ്ചേരി മണ്ഡലത്തിലെ ജലജീവന്‍ പദ്ധതി
4727.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ പദ്ധതിയുടെ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിന് കാലതാമസം നേരിടുന്നത് കാരണം വടക്കാഞ്ചേരി മണ്ഡലത്തില്‍ കൊട്ടേക്കാട് - മുണ്ടൂര്‍ പി.ഡബ്ല്യൂ.ഡി. റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡിൽ ജലജീവന്‍ പദ്ധതിയുടെ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിന് കാലതാമസം നേരിടുന്നതിനുള്ള കാരണം വ്യക്തമാക്കാമോ;
( സി )
കാലതാമസം ഒഴിവാക്കി പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നത് പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കാമോ?
കാട്ടാക്കട മണ്ഡലത്തിലെ കുടിവെള്ള പദ്ധതികൾ
4728.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തിൽ 2016 മെയ് മാസം മുതൽ 2024 മെയ് മാസം വരെ നടപ്പിലാക്കിയതും അനുമതി ലഭ്യമായതുമായ കുടിവെള്ള പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ; അവയിൽ നബാർഡ് ഫണ്ട്, എം.എൽ.എ ഫണ്ട്, മറ്റ് ഫണ്ടുകൾ എന്നിവ പദ്ധതിയടിസ്ഥാനത്തിൽ തരം തിരിച്ച് വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.