 |
 |
 |
 |
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
 |
|
|
   |
|
|
|
You are here: Business >15th
KLA >11th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 11th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
4476.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഉഡുപ്പി-
കാസർഗോഡ് 400 കെ. വി. വൈദ്യുത
ലൈനിന്റെ കാസര്‍ഗോഡ്
ജില്ലയിലെ പ്രവൃത്തികൾ
പൂർത്തീകരിച്ചിട്ടുണ്ടോ;
(
ബി )
ഇല്ലെങ്കിൽ
എന്തൊക്കെ പ്രവൃത്തികളാണ് ഇനി
പൂർത്തീകരിക്കാനുള്ളതെന്നും
കാലതാമസത്തിനുള്ള
കരണമെന്താണെന്നും
അറിയിക്കാമോ;
(
സി )
പ്രസ്തുത
വൈദ്യുതി ലൈൻ
സ്ഥാപിക്കുന്നതിന്റെ വിശദാംശം
ലഭ്യമാക്കാമോ?
4477.
ശ്രീ.
എം. എം. മണി
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പുനരുപയോഗ
ഊര്‍ജത്താല്‍ സമ്പന്നമായ
സംസ്ഥാനം എന്ന നേട്ടം
കേരളത്തിന് സ്വന്തമാക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
റിന്യൂവബിള്‍
റിച്ച്
പട്ടികയിലേക്കെത്തുന്നതിനായി
നടപ്പാക്കുന്ന പദ്ധതികള്‍
സംബന്ധിച്ച് വിശദീകരിക്കുമോ;
(
സി )
സംസ്ഥാനത്ത്
ഗതികോര്‍ജ്ജ സാങ്കേതിക
വിദ്യകളുടെ വികസനത്തിനായി
ക്ലീന്‍ എനര്‍ജി ഇന്നൊവേഷന്‍
ആന്‍ഡ് ബിസിനസ്സ്
ഇന്‍കുബേഷന്‍ സെന്റര്‍
സ്ഥാപിച്ചിട്ടുണ്ടോ; എങ്കിൽ
അതിന്റെ പ്രവര്‍ത്തനം
വിശദീകരിക്കുമോ?
4478.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുന്നത്തുനാട്
മണ്ഡലത്തില്‍ ഇ-വാഹനങ്ങള്‍
ചാര്‍ജ്ജ് ചെയ്യുന്നതിന്
വേണ്ടി എത്ര വെെദ്യുതി
ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍
അനുവദിച്ചിട്ടുണ്ടെന്നും
അവയില്‍ ഏതെല്ലാം
പ്രവര്‍ത്തനസജ്ജമായെന്നും
അറിയിക്കാമോ;
(
ബി )
പ്രസ്തുത
നിയോജകമണ്ഡലത്തിന്റെ
പരിധിയില്‍ പുതുതായി
ഇലക്ട്രിക് ചാര്‍ജ്ജിംഗ്
സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍
പദ്ധതി ആസൂത്രണം
ചെയ്തിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
4479.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കെ.എസ്.ഇ.ബി.യുടെ പ്രധാന
ജലസംഭരണികളിലെ നിലവിലെ
ജലനിരപ്പ് പ്രകാരം എത്ര
ദശലക്ഷം യൂണിറ്റ് വെെദ്യുതി
ഉല്പാദിപ്പിക്കാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ;
(
ബി )
വേനല്‍ക്കാലത്ത്
ജലാശയങ്ങളിലെ ജലനിരപ്പ്
കുറയുന്നതുമൂലം
ഉല്പാദനത്തില്‍ കുറവും
അതേസമയം ഉപഭോഗത്തിൽ
വര്‍ദ്ധനയും ഉണ്ടാകുന്ന
സാഹചര്യത്തിൽ കെ.എസ്.ഇ.ബി.
അധിക വെെദ്യുതി ലഭ്യമാക്കിയത്
എങ്ങനെയാണെന്ന്
വിശദമാക്കാമോ; ഇതുവഴി എത്ര
കോടി രൂപയുടെ അധിക
ബാധ്യതയാണ് കെ.എസ്.ഇ.ബി.
യ്ക്കും അതുവഴി
ഉപഭോക്താവിനും
വന്നിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
സി )
സംസ്ഥാനത്തെ
ആഭ്യന്തര ഉല്പാദനവും
ഉപഭോഗവും തമ്മില്‍
വ്യത്യാസമുണ്ടെന്നിരിക്കെ
വേനല്‍ക്കാലത്തെ ഉപഭോഗം
മുന്നില്‍ക്കണ്ട് കുറഞ്ഞ
നിരക്കില്‍ ദീര്‍ഘ
കാലത്തേയ്ക്ക് വെെദ്യുതി
വാങ്ങുന്നതിന് കരാര്‍
ഉണ്ടാക്കിയാല്‍
ഉപഭോക്താക്കളുടെമേല്‍
അധികഭാരം ഏല്‍പ്പിക്കാതെ
കെ.എസ്.ഇ.ബി. യ്ക്ക്
മുന്നോട്ട് പോകാന്‍
കഴിയില്ലേയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
4480.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലയിലെ തിരൂരങ്ങാടി
മണ്ഡലത്തിൽ രൂക്ഷമായ വൈദ്യുതി
ക്ഷാമം നേരിടുന്ന പ്രദേശങ്ങൾ
ഏതെല്ലാമാണെന്നും അത്
പരിഹരിക്കുന്നതിനുളള മാർഗങ്ങൾ
എന്തെല്ലാമാണെന്നും
വിശദമാക്കാമോ?
4481.
ശ്രീ
തോമസ് കെ തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുട്ടനാട്ടിലെ
കാര്‍ഷിക മേഖലയില്‍ വൈദ്യുതി
ലഭ്യത ഉറപ്പു വരുത്തുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
കാര്‍ഷിക
മേഖലയില്‍ സൗജന്യ വൈദ്യുതി
ലഭ്യമാക്കാനും നെല്‍കൃഷി
ചെയ്യുന്നതിന് വേഗത്തിൽ
കണക്ഷന്‍ ലഭ്യമാക്കാനും
നടപടികള്‍ സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
4482.
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനം
വൈദ്യുതിയുടെ കാര്യത്തില്‍
സ്വയംപര്യാപ്തത കൈവരിച്ചാല്‍
മാത്രമേ വ്യവസായികള്‍ക്കും
കര്‍ഷകര്‍ക്കും
സാധാരണക്കാര്‍ക്കും കുറഞ്ഞ
നിരക്കില്‍ വൈദ്യുതി
നല്‍കാന്‍ കഴിയുകയുള്ളൂ
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം ചെറുകിട
ജലവൈദ്യുത പദ്ധതികളിലുടെ
ഉല്പാദനശേഷിയില്‍
കുതിച്ചുചാട്ടം
കൈവരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
നിലവില്‍
നിര്‍മ്മാണം പുരോഗമിക്കുന്ന
വൈദ്യുതി നിലയങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാനുള്ള
കര്‍മ്മപദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ; മിനി
ഹൈഡല്‍, മൈക്രോ ഹൈഡല്‍
പദ്ധതികള്‍ നടപ്പിലാക്കാന്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ;
(
ഡി )
കാലപ്പഴക്കംവന്ന
വൈദ്യുതി ജനറേഷൻ യൂണിറ്റുകളിൽ
നവീകരണവും ആധുനികീകരണവും
വിപുലീകരണ പ്രവർത്തനങ്ങളും
നടത്തി അവയുടെ ഉല്പാദനശേഷി
ഉയര്‍ത്തുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
4483.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കരിന്തളം-വയനാട്
400 കെ.വി ലൈൻ കടന്നു പോകുന്ന
പ്രദേശങ്ങളിലെ
ഭൂവുടമകള്‍ക്കും
കര്‍ഷകര്‍ക്കും നഷ്ടപരിഹാരം
നല്കുന്നതിനായി എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
നഷ്ടപരിഹാരം നല്കുന്നതിനായി
പ്രത്യേക പാക്കേജ്
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(
സി )
ഇരിക്കൂർ
മണ്ഡലത്തിലെ എത്ര കര്‍ഷകരുടെ
എത്ര വിസ്തൃതി
സ്ഥലത്തിലൂടെയാണ് പ്രസ്തുത
ലൈന്‍ കടന്നു പോകുന്നതെന്ന്
വ്യക്തമാക്കാമോ?
4484.
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സർക്കാർ
അനുമതി ലഭിച്ചിട്ടും ഇനിയും
നിർമ്മാണം ആരംഭിക്കാത്ത
വൈദ്യുതോല്പാദന പദ്ധതികൾ
ഏതെല്ലാമാണെന്ന് അവ
ഓരോന്നിനും അനുമതി ലഭിച്ച
തീയതികൾ സഹിതം അറിയിക്കുമോ;
(
ബി )
നിർമ്മാണം
ആരംഭിച്ച ശേഷം
പൂർത്തീകരിക്കാത്ത എത്ര
വൈദ്യുതോല്പാദന പദ്ധതികൾ
ഉണ്ട്; പദ്ധതികളുടെ പേരും
തരവും നിർമ്മാണം ആരംഭിച്ച
തീയതിയും അറിയിക്കുമോ;
(
സി )
സംസ്ഥാനത്ത്
താരതമ്യേന ചെലവ് കുറഞ്ഞ എത്ര
ജലവൈദ്യുത പദ്ധതികൾ
നിർമ്മിക്കാൻ കഴിയും എന്നാണ്
കണ്ടെത്തിയിട്ടുള്ളത്;
വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
പദ്ധതികൾ
യാഥാർഥ്യമാക്കുന്നതിലൂടെ ആകെ
എത്ര വൈദ്യുതി വരെ
ഉല്പാദിപ്പിക്കാൻ
കഴിയുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
വ്യക്തമാക്കുമോ?
4485.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വടക്കാഞ്ചേരി
മണ്ഡലത്തിലെ കൊട്ടേക്കാട്
പ്രദേശത്തെ രൂക്ഷമായ
വോൾട്ടേജ് വ്യതിയാനവും
ഓവർലോഡും കാരണം വെെദ്യുതി
തടസ്സമുണ്ടാകുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കിൽ
പ്രസ്തുത പ്രശ്നം
പരിഹരിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പ്രശ്നം പരിഹരിക്കുന്നതിനായി
മണ്ഡലത്തിലെ ചൂലുശ്ശേരിയിൽ 33
കെ.വി. സബ്സ്റ്റേഷൻ
സ്ഥാപിക്കുന്നതു സംബന്ധിച്ച്
നിവേദനം ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ആരാണ് നിവേദനം
നൽകിയതെന്ന് വ്യക്തമാക്കാമോ?
4486.
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2024
ലെ അതിരൂക്ഷ വേനൽമൂലമുണ്ടായ
വൈദ്യുതി ക്ഷാമം
പരിഹരിക്കുന്നതിനായി പുറത്ത്
നിന്ന് ഉയർന്ന നിരക്കിൽ
വൈദ്യുതി വാങ്ങുവാൻ
തീരുമാനിച്ചിരുന്നോ; എങ്കിൽ
ഏത് കമ്പനിയിൽ നിന്നാണ്
വൈദ്യുതി വാങ്ങിയത്;
യൂണിറ്റിന് എത്ര രൂപക്കാണ്
വൈദ്യുതി വാങ്ങിയത്;
വ്യക്തമാക്കുമോ;
(
ബി )
ആരുടെ
തീരുമാനപ്രകാരം എത്ര
കാലത്തേക്കാണ് വൈദ്യുതി
വാങ്ങുവാൻ തീരുമാനിച്ചതെന്ന
വിവരം കരാറിന്റെ/പർച്ചേസ്
ഓർഡറിന്റെ പകർപ്പ് സഹിതം
ലഭ്യമാക്കാമോ?
4487.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോട്ടക്കല്‍
മണ്ഡലത്തിലെ വളാഞ്ചേരി
നഗരസഭയിലെ പുന്നപ്പറമ്പ്
പ്രദേശത്തെ വീടുകളുടെ
മുകളിലൂടെ അപകടകരമായ
രീതിയില്‍ കടന്നു പോകുന്ന
എച്ച്.റ്റി. വൈദ്യുത ലൈനുകള്‍
മാറ്റി സ്ഥാപിക്കുന്നതിനായി
നല്‍കിയ നിവേദനത്തിന്‍മേല്‍
(439/എം
(ഇല)/വി.ഐ.പി./ആര്‍.എൽ/2024)
സ്വീകരിച്ച നടപടികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
അപകട
ഭീഷണി ഉയര്‍ത്തുന്ന പ്രസ്തുത
ലൈനുകള്‍ മാറ്റി
സ്ഥാപിക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
4488.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016
മെയ് മാസം മുതല്‍ നാളിതുവരെ
എത്ര തവണ വൈദ്യുതി നിരക്ക്
വര്‍ദ്ധിപ്പിച്ചുവെന്ന്
വിശദമാക്കുമോ; അതിലൂടെ
അധികവരുമാനമായി ലഭിച്ച തുക
എത്രയാണെന്ന് വ്യക്തമാക്കുമോ;
(
ബി )
സ്വകാര്യ
സ്ഥാപനങ്ങളില്‍ നിന്നും
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍
നിന്നും വൈദ്യുതി നിരക്കിലെ
കുടിശികയിനത്തിൽ
കെ.എസ്.ഇ.ബി.യ്ക്ക് എത്ര രൂപ
ലഭിക്കാനുണ്ട്; സ്ഥാപനം
തിരിച്ച് വിശദവിവരം
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
കുടിശിക തുക
പിരിച്ചെടുക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
4489.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോട്ടക്കല്‍
നഗരത്തിലെ വൈദ്യുതി പ്രസരണ
ശൃംഖല
മെച്ചപ്പെടുത്തുന്നതിനായി
റീവാംമ്പ്ഡ് ഡിസ്ട്രിബ്യൂഷന്‍
സെക്ടര്‍ സ്കീം
(ആര്‍.ഡി.എസ്.എസ്.) രണ്ടാം
ഘട്ട പദ്ധതിയില്‍
ഉള്‍പ്പെടുത്തി പുത്തൂരില്‍
33 കെ.വി. യൂണിറ്റൈസ്ഡ്
സബ്സ്റ്റേഷന്‍ സ്ഥാപിക്കുന്ന
പ്രവൃത്തി ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(
ബി )
കോട്ടക്കല്‍
മണ്ഡലത്തിലെ
ഊര്‍ജ്ജാവശ്യങ്ങള്‍
നിറവേറ്റുന്നതിനും
വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിനുമായി
ആര്‍.ഡി.എസ്.എസ്. പദ്ധതിയിൽ
ഉള്‍പ്പെടുത്തിയ,
കോട്ടക്കല്‍, എടരിക്കോട്
ഇലക്ട്രിക്കല്‍ സെക്ഷനുകളുടെ
പരിധിയില്‍ പുതിയ 11
കെ.വി.ഫീഡര്‍ സ്ഥാപിക്കല്‍,
കുറ്റിപ്പുറം, വളാഞ്ചേരി
സെക്ഷനുകളുടെ പരിധിയില്‍
ഹൈടെന്‍ഷന്‍ എ.ബി.സി. കേബിള്‍
വലിക്കുന്ന പ്രവൃത്തി
എന്നിവയുടെ പുരോഗതി
വിശദമാക്കുമോ;
(
സി )
മണ്ഡലത്തിലെ
വൈദ്യുതി ആവശ്യം
പൂര്‍ണ്ണമായും നിറവേറ്റാന്‍
കഴിയും വിധത്തില്‍ പദ്ധതികള്‍
ആവിഷ്കരിച്ച് നടപ്പിലാക്കാന്‍
നടപടികള്‍ സ്വീകരിക്കുമോ;
വിശദമാക്കാമോ?
4490.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോട്ടക്കൽ
മണ്ഡലത്തിലെ കോട്ടക്കൽ,
കുറ്റിപ്പുറം, വളാഞ്ചേരി
ടൗണുകളില്‍ നിരന്തരം
ഉണ്ടായിക്കൊണ്ടിരിക്കുന്ന
വൈദ്യുതി തടസ്സങ്ങളും
വോള്‍ട്ടേജ് പ്രശ്നങ്ങളും
കാരണം ഉപഭോക്താക്കള്‍
നേരിടുന്ന ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
വൈദ്യുതി തടസ്സവും
വോള്‍ട്ടേജ് ക്ഷാമവും
പരിഹരിക്കുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(
സി )
മലപ്പുറം
ജില്ലയില്‍
നേരിട്ടുകൊണ്ടിരിക്കുന്ന
രൂക്ഷമായ വോള്‍ട്ടേജ്
ക്ഷാമവും വൈദ്യുതി തടസ്സവും
സംബന്ധിച്ച് നടത്തിയ പഠന
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ കോട്ടക്കല്‍
മണ്ഡലത്തിലെ വോള്‍ട്ടേജ്
ക്ഷാമം പരിഹരിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
വിഭാവനം ചെയ്യാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
4491.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മഞ്ചേശ്വരം
മണ്ഡലത്തിലെ ഉപ്പള
കെ.എസ്.ഇ.ബി. സെക്ഷൻ പരിധിയിൽ
എത്ര ഗാർഹിക, ഗാർഹികേതര
ഉപഭോക്താക്കളുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
സെക്ഷൻ പരിധിയിൽ പ്രതിവർഷം
ശരാശരി എത്ര ഉപഭോക്താക്കളുടെ
വർദ്ധനവാണുണ്ടാകുന്നതെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
സെക്ഷൻ ഓഫീസിലെ നിലവിലെ
തസ്തികകളുടെ വിശദവിവരങ്ങൾ
ലഭ്യമാക്കുമോ; ഏതെങ്കിലും
തസ്തികകൾ ഒഴിഞ്ഞ്
കിടക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ഡി )
പ്രസ്തുത
സെക്ഷൻ വിഭജിച്ച് ബന്ത്യോട്
കേന്ദ്രമായി പുതിയ സെക്ഷൻ
തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ?
4492.
ശ്രീ.
പി. വി. അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലയോര
ഹെെവേ നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് നിലമ്പൂര്‍
മണ്ഡലത്തിലെ പൂക്കോട്ടുംപാടം
- മെെലാടിപ്പാലം റീച്ചില്‍
റോഡ് വീതി കൂട്ടുന്നതിനായി
എത്ര ഇലക്ട്രിക്
പോസ്റ്റുകളാണ് മാറ്റി
സ്ഥാപിക്കേണ്ടിയിരുന്നതെന്നും
ഇതിന് എത്ര തുകയാണ്
കെ.ആര്‍.എഫ്.ബി.
അടവാക്കിയിട്ടുള്ളതെന്നും
സെക്ഷനുകള്‍ തിരിച്ച് വിവരം
നല്‍കാമോ;
(
ബി )
ഇതില്‍
എത്ര ഇലക്ട്രിക്
പോസ്റ്റുകള്‍ ഇതിനകം മാറ്റി
സ്ഥാപിച്ചുവെന്നും ഇനിയും
മാറ്റാനുണ്ടെങ്കില്‍ ആയതിന്റെ
കാലതാമസത്തിനുളള കാരണവും
വ്യക്തമാക്കാമോ;
(
സി )
നിലമ്പൂര്‍
ചന്തക്കുന്ന് വെളിയംതോട്
മുതല്‍ മെെലാടിപ്പാലം
വരെയുള്ള ആഡ്യന്‍പാറ
ജലവെെദ്യുത പദ്ധതിയില്‍
നിന്നുള്ള ഹെെടെന്‍ഷന്‍
ലെെന്‍ മാറ്റി സ്ഥാപിക്കുന്ന
പ്രവൃത്തിയുടെ നിലവിലെ അവസ്ഥ
വിശദമാക്കാമോ; പ്രസ്തുത
ഹെെടെന്‍ഷന്‍ പോസ്റ്റില്‍
നിന്നും കെ.എസ്.ഇ.ബി.യുടെ
റെെറ്റ് ഓഫ് വേ
ഇരുവശത്തേക്കും എത്രയെന്നും
അറിയിക്കാമോ;
(
ഡി )
പ്രസ്തുത
ഹെെ ടെന്‍ഷന്‍ ലെെന്‍ മാറ്റി
സ്ഥാപിക്കുന്ന പദ്ധതിയില്‍
എവിടെയെങ്കിലും സര്‍വേ
നടപടികള്‍
ആവശ്യപ്പെട്ടിരുന്നോയെന്നും
സര്‍വ്വേ നടപടികള്‍
പൂര്‍ത്തീകരിച്ച്
എന്നത്തേക്ക് ഈ ഭാഗത്തെ ഹെെ
ടെന്‍ഷന്‍ പോസ്റ്റുകള്‍
മാറ്റി സ്ഥാപിക്കാനാകുമെന്നും
അറിയിക്കാമോ?
4493.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാര്‍ഷിക
ആവശ്യത്തിനായുള്ള
വൈദ്യുതിചാര്‍ജ്
ഒഴിവാക്കിയിരുന്ന ശ്രീ.
വി.എം.വിജയന്‍, വക്കേപ്പറമ്പ്
മഠം (ഹൗസ്), വല്ലച്ചിറ പി.ഒ.,
(കണ്‍സ്യൂമര്‍ നമ്പര്‍
013722-ചേർപ്പ് കെ.എസ്.ഇ.ബി.
ഓഫീസ്) എന്ന കര്‍ഷകന്
അനുവദിച്ചിരുന്ന പ്രസ്തുത
ഇളവ് 2022 ഏപ്രില്‍ മുതല്‍
ഒഴിവാക്കിയ സാഹചര്യത്തില്‍
അദ്ദേഹത്തില്‍ നിന്നും ഇത്
സംബന്ധിച്ച് പരാതി
ലഭ്യമായിട്ടുണ്ടോ;
(
ബി )
കൃഷി
വകുപ്പ് മുഖേന അടയ്ക്കേണ്ട
പ്രസ്തുത തുക യഥാസമയം
അടയ്ക്കാത്തതിനാല്‍
കര്‍ഷകനില്‍ നിന്നും
സര്‍ചാര്‍ജ് ഈടാക്കുന്ന നടപടി
കെ.എസ്.ഇ.ബി.
പുന:പരിശോധിക്കുമോ;
(
സി )
പ്രസ്തുത
കര്‍ഷകന്‍ സര്‍ചാർജിനത്തില്‍
പിന്നീട് അടച്ച തുക തെറ്റായ
ഹെഡില്‍ രേഖപ്പെടുത്തിയത്
മൂലം ടിയാനെ
കുടിശികക്കാരനാക്കി
നിലനിർത്തുന്ന നടപടി
ഒഴിവാക്കാന്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
4494.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈദ്യുതി
ചാര്‍ജ്ജ് കുടിശ്ശിക
ഇനത്തില്‍ നിലവില്‍
കെ.എസ്.ഇ.ബി.ക്ക് എത്ര തുക
പിരിച്ചെടുക്കാനുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
തുക പിരിച്ചെടുക്കാന്‍
എന്തെങ്കിലും ആംനെസ്റ്റി
സ്കീം പ്രഖ്യാപിക്കാന്‍
വൈദ്യുതി വകുപ്പ്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
4495.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഏരിയല്‍
ബഞ്ച്‍ കേബിള്‍
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട് കെ.എസ്.ഇ.ബി.
മാവേലിക്കര മണ്ഡലത്തില്‍
ചെയ്ത പ്രവൃത്തികളുടെ
വിശദാംശം ലഭ്യമാക്കുമോ;
പ്രസ്തുത പ്രവൃത്തികള്‍ ഏത്
ഘട്ടത്തിലാണെന്നും നിലവിലെ
സ്ഥിതി വിവരം എന്താണെന്നും
വിശദമാക്കുമോ?
4496.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വെെദ്യുതവാഹനങ്ങളുടെ
ചാർജിംഗിനായി
കെ.എസ്.ഇ.ബി.യുടെ ചാർജിംഗ്
സ്റ്റേഷനുകൾ ഏതൊക്കെ
ജില്ലകളിലായി എത്രയെണ്ണമാണ്
പ്രവർത്തിച്ചു വരുന്നത്;
പുതിയതായി എവിടെയൊക്കെയാണ്
ഇത് സ്ഥാപിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ചാർജിംഗ്
സ്റ്റേഷനുകളിൽ നിന്നും
കെ.എസ്.ഇ.ബി.ക്ക് വരുമാനം
ലഭിക്കുന്നുണ്ടോ; വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(
സി )
കെ.എസ്.ഇ.ബി.യുടെ
ഇലക്ട്രിക് പോസ്റ്റുകൾ
ഉപയോഗപ്പെടുത്തി
ഓട്ടോറിക്ഷകൾക്കും മറ്റും
ചാർജിംഗ് സൗകര്യം
ഏർപ്പെടുത്തുന്നതിനായി
സ്വീകരിച്ച നടപടികൾ
എന്തൊക്കെയാണെന്നും എത്ര
രൂപയുടെ വരുമാനം ഇതിൽ നിന്നും
ലഭിക്കുന്നുണ്ടെന്നും
വ്യക്തമാക്കുമോ?
4497.
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ഇ.ബി.
ലിമിറ്റഡിന് 31.3.2024 വരെ
കുടിശിക ഇനത്തിൽ എത്ര കോടി
രൂപ പിരിഞ്ഞു കിട്ടാനുണ്ട് ;
വിശദാംശം നൽകുമോ;
(
ബി )
പ്രസ്തുത
തുക പിരിച്ചെടുക്കുന്നതിനായി
സപ്ലൈകോഡ് 2014 അനുസരിച്ച്
എന്തെല്ലാം നടപടികളാണ്
കുടിശിക വരുത്തിയ
സ്ഥാപനങ്ങൾക്കെതിരെ
സ്വീകരിച്ചത്; വിശദാംശം
നൽകുമോ;
(
സി )
സംസ്ഥാനത്തെ
സർക്കാർ വകുപ്പുകൾ/ പൊതുമേഖല
സ്ഥാപനങ്ങൾ എന്നിവയുടെ
കുടിശിക
പിരിച്ചെടുക്കുന്നതിനായി
സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണെന്നും പ്രസ്തുത
തുക പിരിച്ചെടുക്കുന്നതിന്
വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ
എന്തെങ്കിലും നിർദ്ദേശം
നൽകിയിട്ടുണ്ടോയെന്നും
വിശദമാക്കുമോ?
4498.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ഇ.ബി.
സെക്ഷൻ ഓഫീസുകൾ പുതുതായി
ആരംഭിക്കുന്നതിനുള്ള മാനദണ്ഡം
വിശദീകരിക്കാമോ ;
(
ബി )
കഴിഞ്ഞ
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ എത്ര പുതിയ സെക്ഷൻ
ഓഫീസുകൾ
ആരംഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; ഓരോന്നിനും
സ്വീകരിച്ച മാനദണ്ഡങ്ങൾ
വിശദീകരിക്കാമോ;
(
സി )
മലപ്പുറം
മണ്ഡലത്തിലെ മഞ്ചേരി സർക്കിൾ
പരിധിയിലുള്ള വള്ളുവമ്പ്രം,
കിഴിശ്ശേരി, മഞ്ചേരി നോർത്ത്
എന്നീ സെക്ഷനുകൾ
വിഭജിക്കണമെന്ന ദീർഘകാല
ആവശ്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
4499.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തില്‍ തഴക്കര
ഗ്രാമപഞ്ചായത്തിലെ 15, 16
വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന
മുന്ദാലില്‍
ക്ഷേത്രം-നീരാവിനാല്‍ റോഡില്‍
ഏരിയല്‍ ബഞ്ചഡ് കേബിള്‍
ഉപയോഗിച്ച് സ്ട്രീറ്റ്
മെയിന്‍ ലൈന്‍
സ്ഥാപിക്കുന്നതിനാവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ;
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിക്ക് ആവശ്യമായ തുക
അനുവദിക്കുമോ?
4500.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കയ്പമംഗലം
നിയോജക മണ്ഡലത്തിൽ വോൾട്ടേജ്
ക്ഷാമം പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്നും
അതിലേക്കായി എത്ര പഴയ
ട്രാൻഫാമറുകൾ മാറ്റി പുതിയവ
സ്ഥാപിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(
ബി )
മണ്ഡലത്തിലെ
പല സ്ഥലങ്ങളിലും
ട്രാൻസ്ഫോർമറുകൾ താഴ്‌ന്ന
സ്ഥലത്ത്
സ്ഥാപിച്ചിരിക്കുന്നതുമൂലം
അപകടം സംഭവിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ അവ ഉയർത്തി
വയ്ക്കുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ?
4501.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരൂരങ്ങാടി
മണ്ഡലത്തിലെ നിർദ്ദിഷ്ട
വെന്നിയൂർ കെ.എസ്.ഇ.ബി.
ഗസ്റ്റ് ഹൗസിന്റെ നിർമ്മാണ
നടപടികൾ ഏതുവരെയായി; വിശദാംശം
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിക്ക് ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ടോ; എങ്കിൽ
ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കാമോ?
4502.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാസർഗോഡ്
ജില്ലയില്‍ മയിലാട്ടി മുതൽ
വിദ്യാനഗർ വരെയുളള 110 കെ.വി.
ലൈനിനെ സിംഗിൾ സർക്ക്യൂട്ട്
ലൈനാക്കി മാറ്റുന്ന പ്രവൃത്തി
നിലവിൽ ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ലൈനിന്റെ
ശേഷി കുറഞ്ഞതുമൂലം കഴിഞ്ഞ
രണ്ട് മൂന്നു വർഷങ്ങളായി
വേനൽകാലങ്ങളിൽ വൈദ്യുതി
നിയന്ത്രണം
ഏർപ്പെടുത്തേണ്ടതായി
വന്നിട്ടുണ്ടെന്നകാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഈ അവസ്ഥയ്ക്ക് എപ്പോൾ
ശാശ്വത പരിഹാരം ഉണ്ടാകുമെന്ന്
വ്യക്തമാക്കാമോ;
(
സി )
കാസർഗോഡ്
ജില്ലയിൽ നിലവിൽ റെയിൽവേക്ക്
വൈദ്യുതി നൽകുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ; എങ്കിൽ എത്ര
ഫേസുകളിലാണ് വൈദ്യുതി
നൽകുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
റയില്‍വേ
ട്രാക്ഷനുവേണ്ടി വൈദ്യുതി
ഉപയോഗിക്കുന്ന സമയങ്ങളിൽ
രണ്ട് ഫേസുകളിൽ മാത്രം
പെട്ടെന്ന് വോൾട്ടേജ്
കുറയുകയും വിവിധ സ്ഥലങ്ങളിലെ
ത്രീ ഫേസ് മോട്ടോറുകൾ
കത്തിപോകുന്നതുമായ പരാതികൾ
ലഭിച്ചിട്ടുണ്ടോ; എങ്കിൽ ഈ
പ്രശ്നം എങ്ങനെ
പരിഹരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഇ )
കാസർഗോഡ്
ജില്ലയിൽ പുതുതായി എത്ര
സബ്സ്റ്റേഷനുകൾക്ക് ഭരണാനുമതി
ലഭിച്ചിട്ടുണ്ടെന്നും ഇവ
സ്ഥാപിക്കാൻ തിരഞ്ഞെടുത്ത
സ്ഥലങ്ങൾ ഏതെല്ലാമാണെന്നും അവ
എപ്പോൾ സ്ഥാപിക്കുമെന്നും
വ്യക്തമാക്കാമോ?
4503.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
ടി. സിദ്ദിഖ്
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.
ഉപഭോക്താക്കള്‍ക്കായി
സ്മാര്‍ട്ട് മീറ്ററുകള്‍
സ്ഥാപിക്കുന്ന പദ്ധതിയുടെ
പുരോഗതി അറിയിക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ സാമ്പത്തിക ബാധ്യത
ആരാണ് വഹിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
സ്മാര്‍ട്ട്
മീറ്ററുകള്‍
സ്ഥാപിക്കുന്നതുമൂലമുള്ള
സാമ്പത്തിക ബാധ്യത
ഉപഭോക്താക്കളിൽ വരുമെന്ന
ആശങ്ക ഗൗരവത്തോടെ
കാണുന്നുണ്ടോ; വിശദമാക്കുമോ?
4504.
ശ്രീ
വി കെ പ്രശാന്ത് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ട്രാന്‍സ‍്ഫോര്‍മറുകളുടെ
ശേഷി
വര്‍ദ്ധിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട് നിലവിലുള്ള
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
ഉയർന്ന
നിലവാരത്തിലുള്ള റോഡുകൾക്ക്
യോജിച്ചതും ആധുനിക
രീതിയിലുള്ളതും
രൂപഭംഗിയാര്‍ന്നതുമായ
ട്രാന്‍സ‍്ഫോര്‍മറുകള്‍
സ്ഥാപിക്കുന്നതിനുള്ള പദ്ധതി
പരിഗണനയിലുണ്ടോ;എങ്കിൽ
വിശദാംശം ലഭ്യമാക്കാമോ?
4505.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വൈദ്യുതിയുടെ പ്രസരണനഷ്ടം
എത്ര യൂണിറ്റാണ്; ഇത്
തടയുന്നതിന് വകുപ്പ്
സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഭൂഗർഭ
കേബിളുകളിലൂടെ വൈദ്യുത വിതരണം
നടത്തിയാൽ പ്രസരണ നഷ്ടവും
അറ്റകുറ്റപണികൾക്കായി
ചെലവഴിക്കുന്ന തുകയും
ലാഭിക്കാന്‍ സാധിക്കുമോ;
വിശദമാക്കാമോ;
(
സി )
സംസ്ഥാനത്തിൻെറ
വിവിധ ഭാഗങ്ങളിൽ വോൾട്ടേജ്
ക്ഷാമം രൂക്ഷമാണെന്ന വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
വേനൽക്കാലത്ത് എ.സി.യുടെ
ഉപയോഗം കൂടുമെന്ന് മുൻകൂട്ടി
കണ്ട് വോൾട്ടേജ് ക്ഷാമം
പരിഹരിക്കുവാൻ വകുപ്പ്
സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണ്;
വ്യക്തമാക്കാമോ;
(
ഡി )
സംസ്ഥാനത്ത്
ഒരു ട്രാൻസ്ഫോമർ പരിധിയിലെ
വൈദ്യുതി കണക്ഷനുകൾ
ട്രാൻസ്ഫോമർ കപ്പാസിറ്റി
അനുസരിച്ചാണോ നൽകി വരുന്നത്;
കണക്ഷനുകളും കണക്ടഡ് ലോഡും
വർദ്ധിക്കുന്നതിനനുസരിച്ച്
ട്രാൻസ്ഫോർമറുകളുടെ
കപ്പാസിറ്റി കൂട്ടുന്നതിനും
പഴയ വൈദ്യുതി ലൈനുകൾ മാറ്റി
സ്ഥാപിക്കുന്നതിനും
സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണ്;
വ്യക്തമാക്കാമോ;
(
ഇ )
സമാർട്ട്
മീറ്റർ സംവിധാനത്തിലേക്ക്
മാറുവാൻ സർക്കാർ
ഉദ്ദേശിക്കുന്നുണ്ടോ;
പുനരൂപയോഗ പുരപ്പുറ സോളാർ
പദ്ധതിയിലെ ഉല്പാദകരെ സാരമായി
ബാധിക്കുന്ന നെറ്റ്
മീറ്ററിങ്ങ് സംവിധാനം
ഏർപ്പെടുത്തുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
എഫ് )
പുനരുപയോഗ
എനർജി ഉല്പാദകർ നൽകുന്ന
വൈദ്യുതിക്ക് സമയബന്ധിതമായി
പണം നൽകുവാൻ നടപടി
സ്വീകരിക്കുമോ?
4506.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നതിന്
ശേഷം കെ.എസ്. ഇ .ബി. യിൽ
വിവിധ തസ്തികകളിലായി എത്ര
പേർക്ക് നിയമനം നൽകിയെന്ന്
തസ്തിക തിരിച്ചുള്ള വിശദാശം
നൽകാമോ;
(
ബി )
സബ്
എഞ്ചിനിയർ( ഇലക്ട്രിക്കൽ)
അസിസ്റ്റന്റ് എഞ്ചിനിയർ(
ഇലക്ട്രിക്കൽ) എന്നീ
തസ്തികകളിൽ നിലവിൽ എത്ര
ഒഴിവുകൾ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
ഇതിൽ
എത്ര ഒഴിവുകളാണ് നേരിട്ടുള്ള
നിയമനത്തിനുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
ഒഴിവുകൾ പി.എസ്.സിയ്ക്ക്
റിപ്പോർട്ട് ചെയ്യാൻ
സ്വീകരിച്ച നടപടി
വിശദമാക്കാമോ ?
4507.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലബാർ
മേഖലയിലെ വിവിധ ജില്ലകളിൽ
വൈദ്യുത ഉപകരണങ്ങൾ ,
പോസ്റ്റുകൾ, സ്മാർട്ട്
മീറ്ററുകൾ, ട്രാൻസ്ഫോർമറുകൾ,
എ.ബി.സി കേബിൾ എന്നിവക്ക്
കടുത്ത ക്ഷാമം ഉണ്ടാകുന്നു
എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കിൽ
ഓരോ ജില്ലയിലെയും
ഗുണഭോക്താക്കളുടെ
എണ്ണത്തിനനുസരിച്ച്
മെറ്റീരിയലുകൾ വിതരണം
ചെയ്യുന്നതിന് സുതാര്യമായ
നടപടി സ്വീകരിക്കുമോ?
4508.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഇലക്ട്രിക് വെഹിക്കിള്‍
പോളിസിയുടെ ഭാഗമായി
കെ.എസ്.ഇ.ബി. സ്ഥാപിച്ച
ഇലക്ട്രിക് ചാര്‍ജ്ജിംഗ്
സ്റ്റേഷനുകള്‍ ഫലപ്രദമായി
ഉപയോഗിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
4509.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സാമ്പത്തിക വർഷം സംസ്ഥാനത്ത്
എത്ര മെഗാവാട്ട് വൈദ്യുതി
ഉല്പാദിപ്പിച്ചു എന്ന്
അറിയിക്കാമോ;
(
ബി )
കഴിഞ്ഞ
സാമ്പത്തിക വർഷം എത്ര
മെഗാവാട്ട് വൈദ്യുതി
വാങ്ങിയിട്ടുണ്ട് എന്നും
യൂണിറ്റിന് നൽകിയ വില
എത്രയാണ് എന്നും
വ്യക്തമാക്കാമോ;
(
സി )
കഴിഞ്ഞ
സാമ്പത്തിക വർഷം
ഉൽപാദിപ്പിച്ച വൈദ്യുതിയിൽ
നിന്ന് വിൽപന
നടത്തിയിട്ടുണ്ടെങ്കിൽ അത്
എത്ര മെഗാവാട്ട് ആണെന്നും
യൂണിറ്റിന് ലഭ്യമായ വില
എത്രയാണെന്നും
വ്യക്തമാക്കാമോ;
(
ഡി )
കഴിഞ്ഞ
സാമ്പത്തിക വർഷം സംസ്ഥാനം
ഏതെല്ലാം ഏജൻസികളിൽ നിന്നാണ്
വൈദ്യുതി വാങ്ങിയത് എന്ന
വിവരം ലഭ്യമാക്കാമോ?
4510.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയിലെ ഉറുമി ജലവെെദ്യുത
പദ്ധതിക്ക് പ്രകൃതി ക്ഷോഭം
മൂലമുണ്ടായ നാശനഷ്ടങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇത്
പരിഹരിക്കുന്നതിന് എത്ര തുക
വേണ്ടിവരുമെന്ന്
വ്യക്തമാക്കുമോ;
(
സി )
തകരാര്‍
പരിഹരിക്കുന്നതിന് സ്വീകരിച്ച
നടപടികൾ വ്യക്തമാക്കുമോ?
4511.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മാര്‍മല
ജലവൈദ്യുത പദ്ധതിയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
പ്രസ്തുത പദ്ധതി
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
4512.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വര്‍ക്കല
മണ്ഡലത്തിലെ അങ്കണവാടികളില്‍
അംഗന്‍ ജ്യോതി പദ്ധതി
നടപ്പിലാക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
4513.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വര്‍ദ്ധിച്ചു
വരുന്ന വൈദ്യുതി ആവശ്യം
കണക്കിലെടുത്ത് സംസ്ഥാനത്ത്
പുതിയ ജലവൈദ്യുത പദ്ധതി
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
കെ.എസ്.ഇ.ബി.യുടെ
പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍
കാര്യക്ഷമമാക്കി
ജനങ്ങള്‍ക്കും വ്യവസായ
മേഖലയ്ക്കും കുറഞ്ഞ ചെലവില്‍
വൈദ്യുതി നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
4514.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കക്കയം
ജലവൈദ്യുത പദ്ധതിയുടെ
പെന്‍സ്റ്റോക്ക് പൈപ്പുകൾ
കടന്നു പോകുന്നതിനായി
സ്വകാര്യ വ്യക്തികളുടെ ഭൂമി
ഏറ്റെടുത്തിരുന്നോ; എങ്കിൽ
എത്രപേരുടെ ഭൂമിയാണ് ഇതിനായി
ഏറ്റെടുത്തിട്ടുള്ളതെന്നും
പ്രസ്തുത ഭൂമിക്ക്
നഷ്ടപരിഹാരം
കൊടുത്തിട്ടുണ്ടോയെന്നും
വിശദമാക്കാമോ?
4515.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഗുണഭോക്താക്കൾക്ക്
നൽകുന്ന വൈദ്യുതി ബില്ലില്‍
ഏതെല്ലാം ഇനത്തിലാണ് തുക
ഈടാക്കുന്നതെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
ബില്ലില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
ഫിക്സഡ് ചാര്‍ജ്ജ്, മീറ്റര്‍
വാടക, എനര്‍ജി ചാര്‍ജ്ജ്,
ഡ്യൂട്ടി, ഫ്യൂവല്‍
സര്‍ചാര്‍ജ്ജ്, മന്ത്‌ലി
ഫ്യൂവല്‍ സര്‍ചാര്‍ജ്ജ് എന്നീ
വ്യത്യസ്ത ഇനങ്ങളിലായി പണം
ഈടാക്കാനുള്ള
കാരണമെന്താണെന്ന് ഇനം
തിരിച്ച് വിശദമാക്കുമോ?
4516.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അരുവിക്കര
മണ്ഡലത്തില്‍ സൗരോര്‍ജ്ജ
പ്ലാന്റുകള്‍
സ്ഥാപിച്ചിട്ടുളള സര്‍ക്കാര്‍
സ്ഥാപനങ്ങളുടെയും
വീടുകളുടെയും എണ്ണം
തരംതിരിച്ച് അറിയിക്കുമോ;
(
ബി )
പ്രസ്തുത
വിഭാഗങ്ങളില്‍ സൗരോര്‍ജ്ജ
പ്ലാന്റുകള്‍ സ്ഥാപിക്കാനുളള
എത്ര അപേക്ഷകള്‍ ഇനി
ബാക്കിയുണ്ടെന്ന വിവരം
നല്‍കുമോ?
4517.
ശ്രീ.
എം. എം. മണി
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
കെ. എം. സച്ചിന്‍ദേവ്
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികവര്‍ഗ്ഗ
വിഭാഗ നഗറുകളിലും വീടുകളിലും
സോളാര്‍ പാനല്‍ ഘടിപ്പിച്ച്
വൈദ്യുതി വിതരണവും
വീട്ടുടമകള്‍ക്ക് വരുമാനവും
ലഭ്യമാക്കുന്ന പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
നിലവില്‍
എവിടെയൊക്കെയാണ് പ്രസ്തുത
പദ്ധതി
നടപ്പിലാക്കിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി കൂടുതല്‍
സ്ഥലങ്ങളിലേക്ക്
വ്യാപിപ്പിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
4518.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിന്‍ഡ്
എനര്‍ജി മുഖേന സംസ്ഥാനത്ത്
പ്രതിദിനം എത്രത്തോളം
വൈദ്യുതി
ഉല്പാദിപ്പിക്കുന്നുണ്ടെന്ന്
അറിയിക്കാമോ?
4519.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊട്ടി വീഴുന്ന വൈദ്യുതി
ലൈനില്‍ നിന്നും
ഷോക്കേറ്റുള്ള അപകടങ്ങള്‍
കൂടി വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം ഇടുക്കി
ജില്ലയില്‍ ഇത്തരത്തില്‍ എത്ര
അപകടങ്ങള്‍
ഉണ്ടായിട്ടുണ്ടെന്നും
എത്രപേര്‍ മരണപ്പെട്ടെന്നും
എത്ര പേര്‍ക്ക്
പരുക്കേറ്റെന്നുമുള്ള
വിശദാംശം ലഭ്യമാക്കുമോ;
(
സി )
ഉടുമ്പന്‍ചോല
മണ്ഡലത്തില്‍ പൊട്ടിവീണ
വൈദ്യുതി ലൈനില്‍ നിന്നും
ഷോക്കേറ്റ് ഒരു വീട്ടിലെ
മൂന്ന് പേര്‍ മരണപ്പെട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവരുടെ കുടുംബത്തിന്
എന്തൊക്കെ സമാശ്വാസ സഹായമാണ്
വകുപ്പ് അനുവദിച്ചത്;
വിശദാംശം നല്‍കാമോ;
(
ഡി )
മരണമടഞ്ഞവരുടെ
ആശ്രിത നിയമനത്തിനായി അപേക്ഷ
നല്‍കിയിട്ടുണ്ടോ; എങ്കില്‍
പ്രസ്തുത അപേക്ഷയിന്മേല്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍ വിശദീകരിക്കാമോ;
(
ഇ )
ഒരു
വീട്ടിലെ മൂന്നുപേര്‍
മരിക്കാനിടയായ സംഭവത്തില്‍
മരണമടഞ്ഞവരുടെ ആശ്രിതയ്ക്ക്
സമാശ്വാസ പദ്ധതി പ്രകാരം ജോലി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
എഫ് )
2011
മുതല്‍ നാളിതുവരെ വൈദ്യുതി
വകുപ്പില്‍ എത്ര പേര്‍ക്ക്
ഇപ്രകാരം ജോലി
നല്‍കിയിട്ടുണ്ട്; ഓരോ
നിയമനവും സംബന്ധിച്ച വിശദാംശം
നല്‍കാമോ?
4520.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുന്‍
സർക്കാരിന്റെ കാലം മുതല്‍
നാളിതുവരെ വൈദ്യുത മേഖലയില്‍
എത്ര സ്ഥിരം, താല്‍കാലിക
ജീവനക്കാർ
ഡ്യൂട്ടിക്കിടെയുള്ള
അപകടത്തില്‍
മരണമടഞ്ഞിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
വൈദ്യുതി
മേഖലയില്‍ അപകടങ്ങള്‍
കുറയ്ക്കുന്നതിനായി എന്തൊക്കെ
മുന്‍കരുതലുകളും നടപടികളുമാണ്
സ്വീകരിച്ചുവരുന്നത്;
വിശദമാക്കാമോ?
4521.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരൂരങ്ങാടി
മണ്ഡലത്തിലെ കെ.എസ്.ഇ.ബി. സബ്
സ്റ്റേഷനുകളുടെ കപ്പാസിറ്റി
വർദ്ധിപ്പിക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ;
വിശദമാക്കാമോ;
(
ബി )
പരപ്പനങ്ങാടി,
വെന്നിയൂർ, എടരിക്കോട്,
കൂരിയാട് സബ് സ്റ്റേഷനുകളെ
പരസ്പരം ബന്ധിപ്പിക്കുന്ന
പ്രവൃത്തിയുടെ പുരോഗതി
വിശദമാക്കാമോ?
4522.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്ന ശേഷം കെ.എസ്.ഇ.ബി. പുതിയ
സബ്‍സ്റ്റേഷനുകള്‍
സ്ഥാപിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
എങ്കില്‍
പ്രസ്തുത സബ്‍സ്റ്റേഷനുകള്‍
ഏതെല്ലാമാണെന്നും ഓരോ
സബ്‍സ്റ്റേഷന്‍
സ്ഥാപിക്കുന്നതിനും ചെലവായ
തുക എത്രയാണെന്നും
വ്യക്തമാക്കുമോ?
4523.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഉദുമ
മണ്ഡലത്തിലെ ദേലംപാടി
പഞ്ചായത്തില്‍ 33 കെ.വി.
സബ്സ്റ്റേഷന്‍
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സബ്സ്റ്റേഷന്‍
സ്ഥാപിക്കുന്നതിന് ഭൂമി
ഏറ്റെടുക്കല്‍ നടപടി
ആരംഭിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ?
4524.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ഇ.ബി.യില്‍
ടൈപ്പിസ്റ്റ് ഗേഡ് 2
തസ്തികയില്‍ അംഗീകൃതമായ എത്ര
പോസ്റ്റുകളാണുള്ളതെന്ന്
വ്യക്തമാക്കാമോ; എതെല്ലാം
ഓഫീസുകളില്‍ എത്ര വീതം
തസ്തികകളെന്ന വിവരം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
തസ്തികയില്‍ നിലവില്‍
ഏതെല്ലാം ഓഫീസുകളില്‍ എത്ര
വീതം ഒഴിവുകളുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
ഈ
തസ്തികയിലെ നിലവിലുള്ള
ഒഴിവുകള്‍ പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാത്തതിന്റെ കാരണം
വ്യക്തമാക്കുമോ; പ്രസ്തുത
ഒഴിവുകള്‍ അടിയന്തരമായി
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട് ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ;
(
ഡി )
പ്രസ്തുത
തസ്തികയില്‍
നിലവിലുണ്ടായിരുന്ന ഒഴിവുകള്‍
അവസാനമായി പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട് ചെയ്തത്
എന്നാണെന്ന് വ്യക്തമാക്കാമോ;
(
ഇ )
പ്രസ്തുത
തസ്തികയിലെ നിലവിലുള്ള
ഒഴിവുകള്‍ പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യേണ്ടതില്ലെന്ന് ബോര്‍ഡ്
യോഗം തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
തീരുമാനത്തിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
4525.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തില്‍
വന്നതിനു ശേഷം
കെ.എസ്.ഇ.ബി.യുടെ ഡാമുകളില്‍
ടൂറിസം
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കാലയളവിൽ ടൂറിസം വഴി ലഭിച്ച
വരുമാനം എത്രയാണെന്ന്
വ്യക്തമാക്കാമോ?
4526.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്ന ശേഷം വീടുകളില്‍ സോളാര്‍
പാനല്‍ സ്ഥാപിക്കുന്നതിനുള്ള
എത്ര അപേക്ഷകളാണ്
അനെര്‍ട്ടിന് ലഭിച്ചതെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
അപേക്ഷകളുടെ അടിസ്ഥാനത്തിൽ
2022-23, 2023-24 സാമ്പത്തിക
വര്‍ഷങ്ങളില്‍ എത്ര
വീടുകളില്‍ പാനല്‍
സ്ഥാപിച്ചുവെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി വ്യക്തമാക്കാമോ;
പദ്ധതിയിലൂടെ
ഉപഭോക്താക്കള്‍ക്ക്
ലഭിക്കുന്ന സബ്സിഡി തുക
എത്രയാണെന്ന് അറിയിക്കാമോ?
4527.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
സര്‍ക്കാര്‍ സ്ഥാപനങ്ങളിലും
പൊതു വിദ്യാലയങ്ങളിലും
സോളാര്‍പാനല്‍ സ്ഥാപിക്കുന്ന
പദ്ധതി നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
പദ്ധതിയുടെ നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി മണ്ഡലത്തിലെ
സര്‍ക്കാര്‍ സ്ഥാപനങ്ങളിലും
പൊതു വിദ്യാലയങ്ങളിലും
നടപ്പിലാക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
|
|
|
|
|
|
|
|