STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*301.
ശ്രീ. ആന്റണി ജോൺ
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. പി. വി. അൻവർ
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവാസി സമൂഹത്തിന്റെ സംസ്കാരവും അസ്തിത്വവും നിലനിര്‍ത്തി മുന്നോട്ട് പോകുന്നതിനാവശ്യമായ എന്തെല്ലാം പദ്ധതികളാണ് നാലാം ലോക കേരള സഭയില്‍ ഉയര്‍ന്നുവന്നതെന്ന് അറിയിക്കാമോ;
( ബി )
സമീപകാലത്തായി ഇന്ത്യ ഒട്ടേറെ വിദേശരാജ്യങ്ങളുമായി സമഗ്ര സഹകരണത്തിനുളള കരാറുകളില്‍ ഒപ്പുവയ്ക്കാറുണ്ടെങ്കിലും അതില്‍ കുടിയേറ്റം വിഷയമാകാറില്ല എന്നത് നാലാം ലോക കേരള സഭയിലെ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കുടിയേറ്റവും പ്രവാസവും ലോകത്താകെ ശക്തമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് സംസ്ഥാനത്ത് നിന്നുളള കുടിയേറ്റവും വര്‍ദ്ധിക്കാനിടയുണ്ടെന്ന അഭിപ്രായം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ഈ സാഹചര്യത്തില്‍ കുടിയേറ്റ തൊഴിലാളികളോട് അനുഭാവപൂര്‍ണ്ണമായ സമീപനം സ്വീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനായി കേന്ദ്ര സര്‍ക്കാരിൽ സമ്മര്‍ദ്ദം ചെലുത്തുമോ; വിശദമാക്കുമോ?
*302.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭരണകക്ഷി മുൻ എം.എൽ.എ. ഉള്‍പ്പെടെയുള്ളവർ പ്രതിപക്ഷ യുവജന സംഘടന നേതാവിന്റെ പേരിൽ സാമൂഹ്യ മാധ്യമം വഴി വ്യാജ പോസ്റ്റർ പ്രചരിപ്പിച്ചത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
എങ്കിൽ ഇക്കാര്യത്തില്‍ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തുന്നുണ്ടോ; അന്വേഷണത്തിന്റെ പുരോഗതി വിശദമാക്കുമോ?
*303.
ശ്രീമതി കെ. കെ. രമ
ശ്രീ. സണ്ണി ജോസഫ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രതിപക്ഷ യുവജന സംഘടന നേതാവ് എതിർ സ്ഥാനാർഥിക്കെതിരെ വർഗീയ ചേരിതിരിവുണ്ടാക്കുന്ന പോസ്റ്റർ പ്രചരിപ്പിച്ചുവെന്ന് ഭരണകക്ഷി മുൻ എം.എൽ.എ. അടക്കമുള്ളവർ വ്യാജപ്രചാരണം നടത്തിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രതിപക്ഷ യുവജന സംഘടന നേതാവിന്റെ പേരിലുള്ള പ്രസ്തുത പോസ്റ്റർ വ്യാജമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഇത് പ്രചരിപ്പിച്ചവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറാകുമോ;
( സി )
ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?
*304.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത്
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെയും എക്‌സൈസ്, ടൂറിസം മന്ത്രിമാരുടെയും പാർട്ടിയുടെയും പേര് പറഞ്ഞ് ബാർ ഉടമകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുകയാണെന്ന് സംഘടനയുടെ ജില്ലാ ഘടകങ്ങളിലെ അംഗങ്ങൾ മുഖ്യമന്ത്രിക്ക് പരാതി നല്കിയിരുന്നോ;
( ബി )
എങ്കിൽ പ്രസ്തുത പരാതിയിന്മേൽ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പരാതിയിന്മേൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നുണ്ടോ; വിശദമാക്കുമോ?
*305.
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. പി. കെ. ബഷീർ
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിലും ജില്ലാ ഓഫീസുകളിലും ക്രമക്കേടുകൾ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഭക്ഷ്യസാധനങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്ന പരിശോധനാ ഫലത്തിന്മേല്‍ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതികളിൽ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
ഭക്ഷ്യസുരക്ഷാ വകുപ്പിന് അതത് വർഷം റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്ന വ്യവസ്ഥ പാലിക്കാത്ത ഭക്ഷ്യോല്പന്ന കച്ചവടക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാറുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ?
*306.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ്
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
യുണിവേഴ്സല്‍ റിക്കാര്‍ഡ്സ് ഫോറം, ലിംക ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍‍ഡ്, ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് എന്നിവ നേടുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ കുട്ടികളെ ഇത്തരം ഉദ്യമങ്ങളിലേക്ക് ആകർഷിക്കുന്നതിനുമായി ധനസഹായ പദ്ധതികള്‍ ആവിഷ്കരിക്കാൻ നടപടി സ്വീകരിക്കാമോ;
( ബി )
ഇത്തരം റിക്കാർഡ് ജേതാക്കള്‍ക്ക് സർക്കാർ നേരിട്ട് നടത്തുന്ന കേരളീയം പോലുള്ള സംസ്ഥാന-ജില്ലാതല പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്നതിന് അവസരം നല്‍കുമോ; വിശദമാക്കുമോ;
( സി )
വിദ്യാര്‍ത്ഥികള്‍ ഇത്തരം പ്രവർത്തനങ്ങളിൽ ഏര്‍പ്പെടുന്നതിന് പ്രോത്സാഹനമായി അക്കാദമിക് - മത്സര പരീക്ഷകളിൽ ഗ്രേസ് മാർക്ക് നല്കുന്നത് പരിഗണിക്കുമോ;
( ഡി )
പ്രസ്തുത വിദ്യാർത്ഥികള്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യം ലഭ്യമാക്കുന്നത് സംബന്ധിച്ച് വിശദമായ ഒരു പഠനം നടത്താന്‍ ഒരു വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തുമോ എന്ന് അറിയിക്കാമോ?
*307.
ശ്രീ. മുരളി പെരുനെല്ലി
ശ്രീമതി ഒ എസ് അംബിക
ശ്രീ. എ. പ്രഭാകരൻ
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള നോളജ് ഇക്കോണമി മിഷന്‍ സംസ്ഥാനത്തെ തൊഴിലന്വേഷണവും തൊഴില്‍ ദാതാക്കളെയും കോര്‍ത്തിണക്കുന്നതിനായി ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം എന്ന പോര്‍ട്ടലിന് രൂപം നല്കിയിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത പോര്‍ട്ടലില്‍ ഇതുവരെ എത്ര തൊഴിലന്വേഷകര്‍ രജിസ്റ്റര്‍ ചെയ്തെന്നും അതില്‍ എത്രപേര്‍ക്ക് തൊഴില്‍ ലഭിച്ചുവെന്നും വ്യക്തമാക്കാമോ;
( സി )
ലോകത്തിലെ ഏറ്റവും വലിയ ടാലന്റ് മാര്‍ക്കറ്റ് പ്ലേസ് ആകുവാന്‍ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം ലക്ഷ്യമിടുന്നുണ്ടോ; എങ്കില്‍ അതിനായി സ്വീകരിച്ചുവരുന്ന തീരുമാനങ്ങളും നടപടികളും എന്തെല്ലാമാണെന്ന് അറിയിക്കുമോ?
*308.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. എം. എം. മണി
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ നടത്തിവരുന്ന ശക്തമായ നിയമ നടപടികളുടെയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെയും വിശദാംശം ലഭ്യമാക്കാമോ;
( ബി )
നോ ടു ഡ്രഗ്സ് എന്ന പേരില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പ്രചരണ പരിപാടി വലിയതോതില്‍ ഗുണം ചെയ്തതായി വിലയിരുത്തിയിട്ടുണ്ടോ; പ്രസ്തുത പരിപാടിയില്‍ എന്തെല്ലാം പ്രചാരണ രീതികള്‍ അവലംബിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
പൊതുസ്ഥലങ്ങളിലും വിദ്യാലയ പരിസരങ്ങളിലും ലഹരിവിരുദ്ധ സംരക്ഷണ ശൃംഖല തീര്‍ക്കുന്ന പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; പ്രസ്തുത ശൃംഖലയില്‍ ആരെയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്; വിശദമാക്കുമോ;
( ഡി )
പ്രസ്തുത ലഹരിവിരുദ്ധ സംരക്ഷണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും വ്യപകമാക്കുന്നതിനും നടപടി സ്വീകരിക്കുമോ?
*309.
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറ്റവും കൂടുതൽ കരുതലും സ്നേഹവും പരിചരണവും ആഗ്രഹിക്കുന്ന കാലമാണ് വാർദ്ധക്യകാലം എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; രാജ്യത്തുതന്നെ ജനസംഖ്യാനുപാതികമായി വയോജനങ്ങളുടെ എണ്ണം കൂടുതലുള്ള സംസ്ഥാനം കേരളമാണെന്നത് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കുടുംബശ്രീയുടെ സംഘടനാ സംവിധാനത്തെ കൂടുതൽ വയോജന സൗഹൃദമാക്കുവാന്‍ വയോമൈത്രി പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ടോ; തെരഞ്ഞെടുത്ത ജില്ലകളിൽ നിന്നുള്ള കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികളെ (സി.ഡി.എസ്.) പൈലറ്റ് അടിസ്ഥാനത്തിൽ വയോമൈത്രി സി.ഡി.എസ്. ആക്കി മാറ്റുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
വയോജന വിദ്യാഭ്യാസം, വയോജനങ്ങള്‍ക്കായുള്ള ഉപജീവന പദ്ധതികളുടെ നടത്തിപ്പ് എന്നീ രംഗങ്ങളില്‍ കുടുംബശ്രീ മുഖേന കൂടുതല്‍ പ്രവർത്തന പരിപാടികള്‍ പരിഗണനയിലുണ്ടോ; വിശദമാക്കുമോ;
( ഡി )
വയോജനങ്ങളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കാൻ റിലേഷൻഷിപ്പ് കേരള എന്ന പേരിൽ വയോജന അയൽക്കൂട്ട രൂപീകരണ പ്രവർത്തനങ്ങൾ കുടുംബശ്രീ നടത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
*310.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉരുൾപൊട്ടൽ ഉണ്ടാകുന്ന സ്ഥലങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
ഇതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുളള നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്നത് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ദുരന്ത നിവാരണ സംവിധാനം എപ്രകാരം ശക്തിപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നു വിശദമാക്കുമോ?
*311.
ശ്രീ കെ യു ജനീഷ് കുമാർ
ഡോ. കെ. ടി. ജലീൽ
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കുവെെറ്റിലെ മംഗഫിലുണ്ടായ തീപിടിത്തത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിയ്ക്ക് അടിയന്തര സന്ദേശം അയച്ചിരുന്നോ;
( ബി )
കുവെെറ്റ് സര്‍ക്കാരുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുവാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ എംബസിക്ക് നല്‍കണമെന്ന് പ്രസ്തുത സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചിരുന്നോ;
( സി )
ദുരന്ത പശ്ചാത്തലത്തില്‍ മന്ത്രിസഭാ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിശദമായി ചര്‍ച്ച ചെയ്തിരുന്നോ; ദുരന്ത മുഖത്തെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുവാനും പ്രവാസികളെ ആശ്വസിപ്പിക്കുന്നതിനുമായി മന്ത്രിസഭയുടെ പ്രതിനിധി എന്ന നിലയില്‍ ആരോഗ്യ വകുപ്പ് മന്ത്രിയെ കുവെെറ്റില്‍ അയയ്ക്കുന്നതിന് തീരുമാനിച്ചിരുന്നോ;
( ഡി )
പ്രസ്തുത യാത്രാനുമതിയ്ക്കായി കേന്ദ്രസര്‍ക്കാരിന് രേഖാമൂലം കത്ത് നല്‍കിയിരുന്നോ; അതിന്മേൽ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ?
*312.
ശ്രീമതി ഉമ തോമസ്
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നോർക്ക നടത്തിയ പഠനത്തിൽ സംസ്ഥാനത്തുനിന്നും വിദേശരാജ്യങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ കുടിയേറ്റം അഞ്ചുവർഷത്തിനുള്ളിൽ ഇരട്ടിയായി എന്ന് കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കിൽ വിദേശരാജ്യങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ കുടിയേറ്റത്തിന്റെ കാരണം പഠനവിധേയമാക്കിയിട്ടുണ്ടോ;
( സി )
വിദ്യാര്‍ത്ഥികളുടെ കുടിയേറ്റം തടയാൻ നോർക്ക നടത്തുന്ന ഇടപെടലുകൾ വിശദമാക്കാമോ?
*313.
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിന്നും വിദേശരാജ്യങ്ങളിലേയ്ക്ക് താെഴില്‍, ബിസിനസ്സ്, പഠനം തുടങ്ങിയവയ്ക്കായി പോകുന്ന അവസരത്തില്‍ വിദ്യാഭ്യാസ-വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കുന്നതിനായി നോര്‍ക്ക റൂട്ട്സ് വഴി നടത്തി വരുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
കേന്ദ്ര-മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
സര്‍ട്ടിഫിക്കറ്റ് ഓതന്റിഫിക്കേഷന്‍ സെന്ററുകളുടെ സേവനം കൂടുതല്‍ സുതാര്യവും വേഗത്തിലുമാക്കുന്നതിനായി എന്തെല്ലാം സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇത്തരം സെന്ററുകള്‍ നിലവില്‍ എവിടെയെല്ലാമാണ് ഉള്ളതെന്നും അവയുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നും അറിയിക്കാമോ?
*314.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ ഡി കെ മുരളി
ശ്രീ. മുരളി പെരുനെല്ലി
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തിന് മാതൃകയായ സംസ്ഥാനത്തെ പാെതുവിതരണ സംവിധാനത്തെ കാലോചിതമായി പരിഷ്കരിക്കുന്നതിനും ആധുനികവല്കരിക്കുന്നതിനും നടത്തി വരുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
രാജ്യത്തെ ഭക്ഷ്യസംരക്ഷണ-വിതരണ ശ്യംഖല എല്ലാ സംസ്ഥാനങ്ങള്‍ക്കും ഏകീകൃതമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സ്മാര്‍ട്ട് പി.ഡി.എസ്. പദ്ധതി സംസ്ഥാനത്തും നടപ്പിലാക്കാന്‍ നിര്‍ബന്ധിതമായിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;
( സി )
സ്മാര്‍ട്ട് പി.ഡി.എസ്. പദ്ധതി നടപ്പാക്കുക വഴി എന്തെല്ലാം ഗുണ-ദോഷങ്ങള്‍ ഉണ്ടാകുമെന്ന് വിശദമായ പരിശോധന നടത്തിയിട്ടുണ്ടോ;
( ഡി )
പ്രസ്തുത പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ സംസ്ഥാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും ആനുകൂല്യങ്ങള്‍ കേന്ദ്ര ഭക്ഷ്യ നിയമ പ്രകാരം നഷ്ടപ്പെടുമെന്ന് കേന്ദ്രത്തിന്റെ വ്യവസ്ഥകളില്‍ നിഷ്കര്‍ച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഇ )
പൊതുവിതരണ സംവിധാനം നടപ്പാക്കുന്നതില്‍ സംസ്ഥാനം ഇതുവരെ കെെവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകളും അതിന് ആവശ്യമായ തീരുമാനങ്ങളും കെെക്കൊള്ളുമോ?
*315.
ശ്രീ. സജീവ് ജോസഫ്
ശ്രീ. റോജി എം. ജോൺ
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആശാ വർക്കർമാർക്ക് നൽകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം സമയബന്ധിതമായി ലഭിക്കുന്നില്ല എന്ന പരാതി ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
ആശാ വർക്കർമാർക്ക് അടിസ്ഥാന ശമ്പളവും ഇൻസെന്റീവും നൽകാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
*316.
ശ്രീ. പി. വി. അൻവർ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീമതി ഒ എസ് അംബിക
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ വിവിധ വകുപ്പുകള്‍ വഴി നടപ്പിലാക്കുന്ന പ്രധാന പദ്ധതികള്‍ ഏതെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുമ്പോഴും ഏതെല്ലാം തരത്തിലുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനം നടപ്പിലാക്കി വരുന്നതെന്നും അവ ഓരോന്നിന്റെയും പുരോഗതിയും വെളിപ്പെടുത്താമോ;
( സി )
പുതുതായി ഏറ്റെടുക്കാനുദ്ദേശിക്കുന്ന വന്‍കിട പദ്ധതികൾ സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
*317.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. മഞ്ഞളാംകുഴി അലി
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിരന്തരം അഗ്നിബാധ റിപ്പോർട്ട് ചെയ്യുന്ന കച്ചവട സ്ഥാപനങ്ങളിലെയും ബഹുനില കെട്ടിടങ്ങളിലെയും അഗ്നിസുരക്ഷാ സംവിധാനത്തെപറ്റി പരിശോധന നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത കെട്ടിടങ്ങളില്‍ മതിയായ അഗ്നിസുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുമോ; ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത് എന്നറിയിക്കുമോ;
( സി )
ബഹുനില കെട്ടിടങ്ങളിലെ തീപിടുത്തം നേരിടുന്നതിനായി സ്കൈ ലിഫ്റ്റ് ഉൾപ്പെടെയുളള ആധുനിക യന്ത്രോപകരണങ്ങൾ ലഭ്യമാക്കി ഫയര്‍ ആന്‍ഡ് റെസ്ക്യൂ വകുപ്പിനെ ശക്തിപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ​?
*318.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. പി. ടി. എ. റഹീം
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
1983-ലെ എമിഗ്രേഷന്‍ ആക്റ്റ് പ്രകാരം വ്യവസ്ഥാപിതവും നിയമപരവും സുരക്ഷിതവുമായ വിദേശ തൊഴില്‍ റിക്രൂട്ട്മെന്റിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുളള രാജ്യാന്തര റിക്രൂട്ട്മെന്റ് ലൈസന്‍സുളള ഏജന്‍സിയായി മാറാന്‍ നോര്‍ക്ക റൂട്ട്സിന് കഴിഞ്ഞിട്ടുണ്ടോ;
( ബി )
നിലവില്‍ ഏതെല്ലാം വിദേശ രാജ്യങ്ങളിലേയ്ക്കാണ് നോര്‍ക്ക റൂട്ട്സ് വഴി തൊഴില്‍ റിക്രൂട്ട്മെന്റ് നടത്തിവരുന്നതെന്ന് അറിയിക്കാമോ; ഇതുവരെ നടത്തിയ റിക്രൂട്ട്മെന്റിന്റെ പുരോഗതി അറിയിക്കാമോ;
( സി )
പുതുതായി ഏതെല്ലാം രാജ്യങ്ങളിലേയ്ക്കുളള തൊഴില്‍ റിക്രൂട്ട്മെന്റിനുള്ള സാധ്യതകളാണ് ഏജന്‍സി ആരായുന്നത്;
( ഡി )
നോര്‍ക്ക റൂട്ട്സ് വഴി നടത്തിവരുന്ന തൊഴില്‍ റിക്രൂട്ട്മെന്റിന് ഫീസ് ഈടാക്കാറുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
*319.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇടിമിന്നൽ മൂലമുണ്ടാകുന്ന ദുരന്തങ്ങളും മരണങ്ങളും വർദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇടിമിന്നൽ മൂലമുണ്ടാകുന്ന ദുരന്തങ്ങൾ ലഘൂകരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അറിയിക്കാമോ; വിശദാംശം നൽകുമോ;
( സി )
ഇടിമിന്നൽ മൂലമുണ്ടാകുന്ന ദുരന്തങ്ങൾ പ്രതിരോധിക്കുന്നതിനായി സ്വീകരിക്കേണ്ട സുരക്ഷാ നിർദേശങ്ങള്‍ സംബന്ധിച്ച ബോധവൽക്കരണം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?
*320.
ശ്രീ. എച്ച്. സലാം
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശത്തേയ്ക്ക് പോകേണ്ടി വരുന്ന അവസരങ്ങളിൽ മാതൃരാജ്യത്തെ വിദ്യാഭ്യാസ യോഗ്യതയും മറ്റും ആധികാരികമാക്കുന്നതിലേയ്ക്കായി നോര്‍ക്ക റൂട്ട്സ് ഓതന്റിക്കേഷന്‍ സെന്ററുകള്‍ വഴി എന്തെല്ലാം സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുളളതെന്ന് വ്യക്തമാക്കുമോ;
( ബി )
സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് എന്തെല്ലാം രേഖകളാണ് സമര്‍പ്പിക്കേണ്ടതെന്നും അതിനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്നും അറിയിക്കാമോ;
( സി )
സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് നോര്‍ക്ക റൂട്ട്സ് പുറപ്പെടുവിച്ചിട്ടുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ഡി )
ദേശീയ സാക്ഷരതാ മിഷന്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിംഗ്, സംസ്ഥാന സാക്ഷരതാ മിഷന്‍ എന്നീ സ്ഥാപനങ്ങൾ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നോര്‍ക്ക റൂട്ട്സ് സാക്ഷ്യപ്പെടുത്തി നല്‍കാറുണ്ടോ; എങ്കില്‍ അതിനുള്ള നടപടിക്രമങ്ങള്‍ അറിയിക്കുമോ?
*321.
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മെച്ചപ്പെട്ട ക്രമസമാധാനപാലനം ഉറപ്പുവരുത്തുന്നതിന് മികച്ച കാര്യശേഷിയുള്ള സേനയായി കേരള പോലീസിനെ പരിവര്‍ത്തനപ്പെടുത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് മികച്ച ക്രമസമാധാന പരിപാലന സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പോലീസ് സേവനങ്ങള്‍ ജനോപകാരപ്രദമാക്കുന്നതിനും വേഗത്തില്‍ ലഭ്യമാക്കുന്നതിനും ഇന്റഗ്രേറ്റഡ് കോര്‍ പോലീസിംഗ് സിസ്റ്റം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്ന പരിപാടിയുടെ അംബാസഡര്‍മാരായി സൈബര്‍ വോളണ്ടിയര്‍മാരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ?
*322.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവാസികളായ മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങളും അവർ സംസ്ഥാന വികസനത്തിനായി മുന്നോട്ട് വെയ്ക്കുന്ന വികസന സമീപനവും ചർച്ച ചെയ്യുന്നതിനും ക്രിയാത്മകമായ നിർദ്ദേശങ്ങള്‍ രൂപീകരിക്കുന്നതിനും നാലാം ലോക കേരള സഭയ്ക്ക് കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇതിന്റെ ഭാഗമായി ഉയർന്ന് വന്നിട്ടുള്ള നിർദ്ദേശങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( സി )
പ്രവാസികളുടെ ഉന്നമനത്തിനായി കുടുംബശ്രീ മാതൃകയില്‍ പ്രവാസി മിഷന്‍ രൂപം നല്‍കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
സമ്മേളനത്തില്‍ ഉയർന്നു വന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ആഗോള നിക്ഷേപ സംഗമം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
*323.
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വഴിയോരങ്ങളില്‍ പ്രവർത്തിക്കുന്ന ഭക്ഷണശാലകള്‍, തട്ടുകടകള്‍ എന്നിവയ്ക്ക് ശുചിത്വ പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ടോ; ഭക്ഷ്യസുരക്ഷയും ശുചിത്വവും ഉറപ്പാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കുമോ;
( ബി )
രാത്രികാലങ്ങളില്‍ മാത്രം പ്രവർത്തിക്കുന്ന ഭക്ഷണശാലകള്‍ പരിശോധിക്കാന്‍ പ്രത്യേകമായി സംവിധാനമേർപ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനുള്ള നടപടി സ്വീകരിക്കുമോ;
( സി )
ക്ലീന്‍ ആന്റ് സേഫ് സ്ട്രീറ്റ് ഫുഡ് എന്ന ആശയം പ്രാവർത്തികമാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
*324.
ശ്രീ എം രാജഗോപാലൻ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. എച്ച്. സലാം
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സമീപകാലത്ത് ഗള്‍ഫുനാടുകളിലുണ്ടായ ഏറ്റവും വലിയ തീപിടിത്തം എന്ന നിലയില്‍ കുവൈറ്റ് ദുരന്തത്തെ ഗൗരവമായിക്കാണുന്നുണ്ടോ;
( ബി )
ദുരന്ത പശ്ചാത്തലത്തില്‍ കുവൈറ്റ് സർക്കാരുമായി ബന്ധപ്പെട്ട് നോർക്ക റൂട്ട്സ് വഴി എന്തെല്ലാം ഏകോപന- ആശ്വാസ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
ദുരന്തത്തില്‍ ഇതുവരെ എത്ര മലയാളികള്‍ മരണപ്പെട്ടിട്ടുണ്ട്; അവരില്‍ എത്ര പേരുടെ മൃതശരീരം നാട്ടിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്; അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത അപകടത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതർക്ക് എന്തെല്ലാം സഹായങ്ങളാണ് സർക്കാർ ഇതിനകം പ്രഖ്യാപിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?
*325.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. സണ്ണി ജോസഫ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സമയബന്ധിതമായി വേതനം ലഭിക്കുന്നില്ല എന്ന പരാതി ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മിനിമം ഇരുനൂറു ദിവസത്തെ ജോലി അനുവദിക്കാനും വേതനം സമയബന്ധിതമായി നൽകാനും കേന്ദ്ര സർക്കാർ തലത്തിൽ ഇടപെടൽ നടത്തുമോയെന്നറിയിക്കാമോ?
*326.
ശ്രീ വി ജോയി
ശ്രീ എം മുകേഷ്
ഡോ. സുജിത് വിജയൻപിള്ള
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ആശുപത്രികളിലെ രക്തബാങ്കുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി രക്തദാനവും രക്തഘടകങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതിനും കഴിയുന്നതരത്തില്‍ ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഫലമായുള്ള നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
2016 മുതല്‍ 2024 വരെയുള്ള കാലയളവില്‍ സന്നദ്ധ രക്തദാനത്തിന് ലക്ഷക്കണക്കിനാളുകള്‍ തയ്യാറായതായ വാര്‍ത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ജീവരക്ഷയ്ക്കായി പ്രതിഫലേച്ഛ കൂടാതെ കൃത്യമായ ഇടവേളകളില്‍ രക്തദാനത്തിന് സന്നദ്ധരാകണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ സന്ദേശം ഫലപ്രദമാകുന്നുണ്ടോ;
( ഡി )
അടുത്ത ഒരു വര്‍ഷത്തോടെ സന്നദ്ധ രക്തദാനം നൂറുശതമാനവും, 2026-ൽ രക്തഘടകങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നത് നൂറുശതമാനവും കൈവരിക്കുന്നതിനായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തു വരുന്നതെന്ന് വെളിപ്പെടുത്തുമോ?
*327.
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്താകമാനം മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം വര്‍ദ്ധിച്ചുവരുന്നതായ വിവിധ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എക്സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും കാലാനുസൃതമായി നവീകരിക്കുന്നതിനും എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
അതിര്‍ത്തിയിലെ ഊടുവഴികളിലൂടെ മദ്യവും മയക്കുമരുന്നും അനധികൃതമായി അന്യ സംസ്ഥാനങ്ങളില്‍ നിന്നും കടത്തി കൊണ്ടുവരുന്നത് തടയുന്നതിനായി എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് അറിയിക്കുമോ;
( ഡി )
കേരള എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് (കെമു) എന്ന പേരില്‍ ഒരു പട്രോളിംഗ് യൂണിറ്റ് രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ പുരോഗതി വിശദമാക്കുമോ?
*328.
ശ്രീ മാത്യു ടി. തോമസ്
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ത്രിതല പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
പാര്‍ട്ട് ടൈം ആയി പ്രായമായവരെ ശുശ്രൂഷിക്കുന്നതിനും മറ്റ് അവശ്യ ജോലികള്‍ക്കും വാര്‍ഡുകള്‍ തോറും തൊഴില്‍ സേന രൂപീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
ക്ലീനിംഗ്, ആരോഗ്യ ബോധവല്‍ക്കരണം, രോഗികളുടെ പരിചരണം തുടങ്ങിയ ജോലികള്‍ക്ക് പരിശീലനം നല്‍കുന്നതിന് മൂന്ന് മാസം, ആറ് മാസം കാലയളവുകളിലുള്ള കോഴ്സുകള്‍ ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
*329.
ശ്രീ. എം.വിജിന്‍
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീമതി യു പ്രതിഭ
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടത്തുന്ന വിവിധ തലങ്ങളിലുള്ള ഇടപെടലുകളുടെ ഫലമായി കഴിഞ്ഞ ആറു വര്‍ഷം കൊണ്ട് തൊഴിലില്ലായ്മ നിരക്കിലുണ്ടായിട്ടുള്ള വ്യത്യാസം വ്യക്തമാക്കുമോ;
( ബി )
ഇതിന്റെ ദേശീയ ശരാശരി നിരക്ക് നിലവില്‍ എത്രയാണെന്നറിയിക്കുമോ;
( സി )
പരമ്പരാഗത തൊഴിലുകള്‍ക്കപ്പുറം ലോകത്ത് സൃഷ്ടിക്കപ്പെടുന്ന വിജ്ഞാന തൊഴിലവസരങ്ങള്‍ക്ക് കൂടി അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി രൂപീകരിച്ച കേരള നോളജ് ഇക്കോണമി മിഷന് അതിന്റെ ലക്ഷ്യ പ്രാപ്തിയിലേയ്ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
കെ-ഡിസ്കും കുടുംബശ്രീയുമായി ചേര്‍ന്ന് സംസ്ഥാനത്ത് നടത്തിയ തൊഴില്‍ സര്‍വ്വേയുടെ വിശദാംശം ലഭ്യമാക്കുമോ?
*330.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. എ. പ്രഭാകരൻ
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നവരെ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി എക്സൈസ് വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന വിമുക്തി മിഷന്‍ പദ്ധതിയുടെ പുരോഗതി വെളിപ്പെടുത്താമോ;
( ബി )
സംസ്ഥാനത്തെ ഏതെല്ലാം സര്‍ക്കാര്‍ ആശുപത്രികളോടനുബന്ധിച്ച് വിമുക്തി മിഷന്‍, ‍ഡീ-അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്; അവ ഏതെല്ലാമാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത മിഷന്‍ വഴി നാളിതുവരെ എത്രപേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിന് കഴിഞ്ഞിട്ടുണ്ടെന്ന വിവരം ലഭ്യമാണോ; എങ്കില്‍ അറിയിക്കാമോ;
( ഡി )
സര്‍ക്കാര്‍ ആശുപത്രികള്‍ക്കൊപ്പം മികച്ച സ്വകാര്യ ആശുപത്രികളെക്കൂടി വിമുക്തി മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.