UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >10th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 10th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3040.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നിർമ്മാണം ഏതു ഘട്ടത്തിലാണെന്നും പദ്ധതി എന്നത്തേക്ക് പ്രവർത്തനസജ്ജമാക്കാൻ കഴിയുമെന്നും അറിയിക്കാമോ;
( ബി )
തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് അനുമതി ലഭ്യമാക്കി പദ്ധതി പൂർണ്ണമായും പ്രയോജനകരമാക്കി മാറ്റാന്‍ ആവശ്യമായ നടപടികൾ സ്വീകരിക്കുമോ?
3041.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര ആർ.ഡി.ഒ. ഓഫീസിന് പുതുപ്പണത്ത് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ജലവിഭവ വകുപ്പിന്റെ ഭൂമി ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ ലഭിച്ചത് എന്നാണെന്നും പ്രസ്തുത അപേക്ഷയിന്മേൽ വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്നുമുള്ള വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത അപേക്ഷയിന്മേൽ നടപടി സ്വീകരിക്കുന്നതിൽ ഉണ്ടായ കാലതാമസത്തിനുള്ള കാരണങ്ങൾ അറിയിക്കുമോ;
( സി )
പുതുപ്പണത്ത് ആർ.ഡി.ഒ. ഓഫീസിനായി പുതിയ കെട്ടിടം നിർമ്മിക്കുന്ന പ്രവൃത്തിയുടെ നിർമ്മാണോദ്ഘാടനം 5.02.2021-ൽ നടത്തിയിരുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
പ്രസ്തുത പ്രവൃത്തിക്കായി ഫണ്ട് വകയിരുത്തി ഭരണാനുമതി ലഭ്യമായിട്ടും ഭൂമി കൈമാറി ലഭിച്ചിട്ടില്ല എന്ന കാരണത്താൽ പദ്ധതി നടപ്പാക്കാൻ കഴിയാത്ത സാഹചര്യം പരിശോധിക്കുമോ; ഇതുമൂലം ഈ പ്രവൃത്തിക്കായി നീക്കിവച്ചിട്ടുള്ള തുക നഷ്ടമാകുമെന്ന് കരുതുന്നുണ്ടോ;
( ഇ )
എങ്കിൽ പദ്ധതിക്കായി ഭൂമി കൈമാറുന്നതിനും ഫയൽ നടപടികൾ അടിയന്തരമായി പൂർത്തിയാക്കുന്നതിനും നടപടി സ്വീകരിക്കുമോ?
3042.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വർഷം ജലവിഭവ വകുപ്പിന് വിവിധ ബജറ്റ് ശീർഷകങ്ങളിൽ അനുവദിച്ചിരുന്ന തുകയും പ്രസ്തുത ശീർഷകങ്ങളിൽ ചെലവഴിച്ച തുകയും പ്ലാൻ, നോൺ പ്ലാൻ ഇനങ്ങൾ തിരിച്ച് വ്യക്തമാക്കുമോ?
3043.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ നെല്‍കൃഷിക്കുള്ള ജലസേചന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
വ്യാപകമായ തോതില്‍ നെല്‍പ്പാടങ്ങളിലേയ്ക്ക് ഉപ്പു വെളളം കയറുന്നത് തടയുന്നതിനായി ഉളിയം കടവ് റെഗുലേറ്റര്‍ എന്ന് പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
3044.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വള്ളിക്കുന്ന് മണ്ഡലത്തില്‍ മേജര്‍/ മൈനര്‍ ഇറിഗേഷന്‍ വകുപ്പുകള്‍, കേരള വാട്ടര്‍ അതോറിറ്റി/ ജല ജീവന്‍ മിഷന്‍ തുടങ്ങിയവ മുഖേന നടപ്പാക്കി വരുന്ന പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
കടലാക്രമണം മൂലം തീരം കടലെടുക്കുന്നത് തടയുന്നതിനും തീരസംരക്ഷണത്തിനുമായി വള്ളിക്കുന്ന് മണ്ഡലത്തില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ കൂടി കടന്നു പോകുന്ന പുഴകളുടെ വശങ്ങള്‍ തകര്‍ന്നത് നവീകരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇതു സംബന്ധിച്ച് ലഭിച്ച അപേക്ഷകളിന്മേല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
3045.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തിൽ വ്യവസായ പാർക്ക് നിർമ്മിക്കുന്നതിന് ഇറിഗേഷൻ വകുപ്പിന്റെ കൈവശമുള്ള ഭൂമിയിൽ നിന്നും രണ്ട് ഏക്കർ സ്ഥലം വ്യവസായ വകുപ്പിന് കൈമാറി കിട്ടുന്നതിന് അപേക്ഷ ലഭിച്ചിരുന്നോ;
( ബി )
പ്രസ്തുത അപേക്ഷയുമായി ബന്ധപ്പെട്ട നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വ്യകതമാക്കുമോ?
3046.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തില്‍ 2021-22, 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ മൈനര്‍, മേജര്‍ ഇറിഗേഷന്‍ വകുപ്പുകള്‍ മുഖേന ഭരണാനുമതി ലഭിച്ചിട്ടുള്ള പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്കായി അനുവദിച്ച തുക സംബന്ധിച്ച വിശദാംശങ്ങൾ നല്‍കാമോ;
( സി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
3047.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 വർഷത്തിൽ തിരുവമ്പാടി മണ്ഡലത്തിൽ ജലസേചനവകുപ്പ് മുഖേന ഭരണാനുമതിക്കായി എത്ര പ്രൊപ്പോസലുകൾ സമർപ്പിച്ചിട്ടുണ്ടെന്നും അവ ഏതൊക്കെയാണെന്നും വിശദമാക്കാമോ;
( ബി )
ഇതിൽ ഭരണാനുമതി നൽകിയ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ?
3048.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നദികളും ജലസ്രോതസ്സുകളും മലിനമാക്കുന്നതു തടയാൻ എന്തെങ്കിലും കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
ജലേസ്രാതസ്സുകളിലേക്ക് മാലിന്യം തളളുന്നവർക്കെതിരെ എന്തെല്ലാം നിയമ നടപടികളാണ് സ്വീകരിച്ചു വരുന്നത്; അറിയിക്കുമോ;
( സി )
ജലസംരക്ഷണം കർശനമായി ഉറപ്പാക്കാനും മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനുമായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ; ആയതിന് തദ്ദേശസ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് പുതിയ കര്‍മ്മപദ്ധതികള്‍ പരിഗണിക്കുമോ?
3049.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആലത്തൂര്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന മേജര്‍/മൈനര്‍ ഇറിഗേഷന്‍ പദ്ധതികള്‍ ഏതെല്ലാമാണ്; അവയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ അവസ്ഥ വിശദമാക്കുമോ?
3050.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ 2020-21 മുതല്‍ 2023-24 വരെയുള്ള കാലയളവിൽ മൈനര്‍, മേജര്‍ ഇറിഗേഷന്‍ വകുപ്പുകള്‍ മുഖേന ഭരണാനുമതി ലഭിച്ചിട്ടുള്ള പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്കായി അനുവദിച്ച തുക സംബന്ധിച്ച വിശദാംശം നല്‍കാമോ;
( സി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
3051.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നശേഷം പിറവം മണ്ഡലത്തിൽ നടപ്പിലാക്കിയ മൈനർ ഇറിഗേഷൻ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രവൃത്തി ആരംഭിച്ചതും എന്നാൽ പൂർത്തീകരിക്കാനുള്ളതുമായ എത്ര പദ്ധതികളാണ് നിലവിലുള്ളത്; ആയതിന്റെ ലിസ്റ്റ് ലഭ്യമാക്കാമോ;
( സി )
പുതിയ ഏതെല്ലാം പദ്ധതികളാണ് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
3052.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട് പാക്കേജില്‍ കൂടുതല്‍ പദ്ധതികള്‍ ഉള്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
മടവീഴ്ചയ്ക്ക് കൂടുതല്‍ സാദ്ധ്യത ഉള്ള പാടശേഖരങ്ങളുടെ പുറം ബണ്ടുകള്‍ ബലപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
കുട്ടനാട്ടിലെ പാടശേഖരങ്ങളുടെ പുറം ബണ്ടുകള്‍ ബലപ്പെടുത്തുമ്പോള്‍ ട്രാക്ടര്‍ റോഡുകള്‍ കൂടി ഉള്‍പ്പെടുത്തി നിര്‍മ്മിച്ചാല്‍ മടവീഴ്ച ഒഴിവാക്കുവാനും കാര്‍ഷിക മെഷീനുകളും കാര്‍ഷിക ഉല്‍പ്പന്നങ്ങളും യഥേഷ്ടം കൊണ്ടുപോകുന്നതിന് കഴിയുമെന്ന കാര്യം പരിഗണിച്ച് അത്തരത്തില്‍ നിര്‍മ്മാണം ക്രമീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
3053.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാരിന്റെ മൈക്രോ ഇറിഗേഷന്‍ പദ്ധതി പ്രകാരം സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് ജലസേചനത്തിന് സ്പ്രിങ്ക്ലര്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള മൊത്തം ചെലവില്‍ എത്ര രൂപയാണ് സബ്സിഡിയായി ലഭിക്കുന്നത്; വിശദമാക്കാമോ;
( ബി )
ടി പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട തുക പൂര്‍ണ്ണമായും കര്‍ഷകര്‍ക്കു് ലഭ്യമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
3054.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുറമറ്റം കുടിവെള്ള പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ ഏതുഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
3055.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സ‍ർക്കാർ അധികാരത്തിൽ വന്നതിനുശേഷം കൊല്ലം മണ്ഡല പരിധിയിൽ മേജർ ഇറിഗേഷൻ വിഭാഗം മുഖാന്തിരം നടപ്പാക്കുന്നതിനായി ഭരണാനുമതി ലഭിച്ചതും നിർവ്വഹണം പുരോഗമിക്കുന്നതുമായ പ്രവൃത്തികൾ ഏതെല്ലാമാണെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കുമോ?
3056.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് മണ്ഡലത്തിൽ കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ ജലവിഭവ വകുപ്പിന്റെ കീഴിൽ ചെറുതും വലുതുമായ എത്ര പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്ന് പദ്ധതിയും തുകയും തിരിച്ച് വ്യക്തമാക്കാ​മോ;
( ബി )
ഭരണാനുമതി ലഭിച്ച പദ്ധതികളുടെ നിലവിലെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കാ​മോ; സാങ്കേതികാനുമതി ലഭിച്ചതും ടെണ്ടർ ചെയ്തതും പ്രവൃത്തി തുടങ്ങിയതും പൂർത്തീകരിച്ചതുമായ പദ്ധതികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാ​മോ;
( സി )
എസ്റ്റിമേറ്റ് തയ്യാറാക്കിയതിനു ശേഷം ഭരണാനുമതിക്കായി കാത്തിരിക്കുന്ന ചെറുതും വലുതുമായ പ്രവൃത്തികൾ ഏതൊ​ക്കെയാണെന്ന് വ്യക്തമാക്കാ​മോ; എസ്റ്റിമേറ്റ് തയ്യാറാക്കിയ തീയതി,പ്രവൃത്തി എന്നിവ തിരിച്ച് വ്യക്തമാക്കാ​മോ;
( ഡി )
പ്രസ്തുത പ്രവൃത്തികൾക്ക് ഇതുവരെ ഭരണാനുമതി ലഭിക്കാത്തത് എന്തു കൊണ്ടാണെന്ന് വ്യക്തമാക്കാ​മോ?
3057.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതല്‍ ഇറിഗേഷന്‍ വകുപ്പ് കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ ഏതെല്ലാം പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്;വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പുതുതായി പരിഗണനയിലുള്ള പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
3058.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24-ൽ തിരുവമ്പാടി മണ്ഡലത്തിൽ ചെറുകിട ജലസേചന വകുപ്പ് മുഖേന ഭരണാനുമതിക്കായി എത്ര പ്രൊപ്പോസലുകൾ സമർപ്പിച്ചിട്ടുണ്ടെന്നും അവ ഏതൊക്കെയാണെന്നും തുക എത്ര വീതമെന്നും വിശദമാക്കുമോ;
( ബി )
ഇതിൽ ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ?
3059.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുക്കം നഗരസഭയിലെ കാഞ്ഞിരമൂഴിയിൽ നടപ്പിലാക്കുന്ന ഡ്രിപ്പ് ഇറിഗേഷന്‍ പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പദ്ധതി ഇപ്പോൾ ഏതു ഘട്ടത്തിലാണുള്ളതെന്നും എപ്പോൾ പൂർത്തിയാക്കാൻ കഴിയുമെന്നും വ്യക്തമാക്കുമോ ?
3060.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം പാലായി റെഗുലേറ്ററിലെ ശുദ്ധജല ലഭ്യത ഉപയോഗിച്ച് കുടിവെളള പദ്ധതി വിഭാവനം ചെയ്തു നടപ്പിലാക്കാന്‍ വെെകുന്നതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ; ഈ പദ്ധതിയുടെ ഡി.പി.ആർ. തയ്യാറായിട്ടുണ്ടോ; വ്യക്തമാക്കാമോ?
3061.
ശ്രീ. നജീബ് കാന്തപുരം
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നദികളിലേക്ക് വൻതോതിൽ മാംസ മാലിന്യങ്ങൾ തളളുന്നത് മൂലവും ഓടകൾ തുറന്നു വിടുന്നതിനാലും നദികളിൽ മലിനീകരണം കൂടുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
നദികളിലെ മലിനീകരണം തടയുന്നതിനായി സ്വീകരിച്ച് വരുന്ന നടപടികൾ എന്തെല്ലാമാണ്; വിശദമാക്കുമോ;
( സി )
നദികളിലെ മലിനീകരണം തടയുന്നതു സംബന്ധിച്ച് ദേശീയ ഹരിത ട്രിബ്യൂണലിൽ നിന്നും നിർദ്ദേശങ്ങൾ ഉണ്ടായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ഡി )
മാലിന്യങ്ങൾ നീക്കം ചെയ്ത് നദികൾ ശുചീകരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കുമോ?
3062.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലുൾപ്പെട്ട പരവൂർ കായലിൽ അടിഞ്ഞു കൂടിയിട്ടുള്ള വലിയ മൺകൂനകൾ നീക്കം ചെയ്യുന്നതിനുള്ള ഇൻവെസ്റ്റിഗേഷൻ നടപടികൾ പൂർത്തിയായിട്ടുണ്ടോ; പ്രസ്തുത മൺകൂനകൾ വരുന്ന മഴക്കാലത്തിനു മുൻപ് നീക്കം ചെയ്ത് പരിസരത്തുണ്ടാകുന്ന വെള്ളപ്പൊക്കത്തിന് പരിഹാരം കാണാൻ നടപടികൾ സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ?
3063.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന നടപ്പാക്കുന്ന വടക്കാഞ്ചേരി പുഴ സംരക്ഷണ പദ്ധതി എന്ന പ്രവൃത്തിയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
വകുപ്പ് ഭരണാനുമതി നല്‍കിയ ഈ പദ്ധതിക്ക് കിഫ്ബി അനുമതി ലഭ്യമാക്കാന്‍ ഉണ്ടായ കാലതാമസത്തിന് കാരണമെന്താണ്;
( സി )
ചുമതലപ്പെടുത്തിയ എസ്.പി.വി ഇക്കാര്യത്തില്‍ കാലതാമസം വരുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
മുട്ടിക്കല്‍ച്ചിറ റഗുലേറ്റര്‍ തകര്‍ച്ചയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതും പുഴ സംരക്ഷണ പദ്ധതിയില്‍പ്പെട്ടതാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
കിഫ്ബിയുടെ അനുമതി ലഭ്യമാക്കി പ്രസ്തുത പ്രവൃത്തി നടപ്പിലാക്കാന്‍ എന്ത് നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്?
3064.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നദികളിലെ മാലിന്യ നിക്ഷേപം തടയേണ്ടതിന്റെയും ഇതു സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തേണ്ടതിന്റെയും ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇതിനായി നടപ്പുവര്‍ഷം എന്തെല്ലാം പരിപാടികളാണ് പരിഗണനയിലുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
നദികളില്‍ മാലിന്യ നിക്ഷേപം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാറുണ്ടോ; എങ്കില്‍ ഇത്തരത്തില്‍ മാലിന്യം നിക്ഷേപിച്ച എത്ര പേര്‍ക്കെതിരെ/എത്ര സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവെന്നും അവര്‍ ആരെല്ലാമെന്നും വ്യക്തമാക്കുമോ;
( ഡി )
ഹരിതകേരള മിഷന്‍, ജലവിഭവ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ പുഴകളെയും തണ്ണീര്‍ത്തടങ്ങളെയും കുളങ്ങളെയും വീണ്ടെടുക്കുവാന്‍ ആവിഷ്കരിച്ച പദ്ധതിയുടെ പുരോഗതി വെളിപ്പെടുത്താമോ?
3065.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണടിഞ്ഞുകൂടി നീരൊഴുക്ക് തടസ്സപ്പെട്ടു കിടക്കുന്ന തിരൂരങ്ങാടി മണ്ഡലത്തിലെ തോടുകളിലെ മണ്ണ് നീക്കം ചെയ്ത് നവീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
ഇത്തരം പ്രവൃത്തികൾ നടത്തുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം ഉണ്ടോ; വിശദമാക്കാമോ;
( സി )
ഇത്തരത്തിലുള്ള തോടുകൾ നവീകരിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവുകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ?
3066.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വലിയകുളം , കണ്ടിയൂര്‍ മഹാദേവ ക്ഷേത്രക്കുളം എന്നിവ നവീകരിക്കുന്നതിന് ബജറ്റില്‍ തുക അനുവദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയുടെ എസ്റ്റിമേറ്റിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഭരണാനുമതിക്ക് ഇറിഗേഷന്‍ വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ഡി )
പ്രസ്തുത പ്രവൃത്തികൾ വേഗത്തില്‍ ആരംഭിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
3067.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി മണ്ഡലത്തിലെ വട്ടോളി ദേവീക്ഷേത്രക്കുളം നവീകരണത്തിന് ജലസേചന വകുപ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി ലഭിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ?
3068.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 ബജറ്റിൽ ഉൾപ്പെടുത്തിയ ജി.എച്ച്.എസ്.എസ്. കോട്ടായിക്ക് മുൻവശം കനാൽ സൈഫൺ നിർമ്മിക്കുന്ന (എം പി3/55/23 ) പദ്ധതി നിലവിൽ ഏത് ഘട്ടത്തിലാണ് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
3069.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൈനർ ഇറിഗേഷൻ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തിയ തരൂർ മണ്ഡലത്തിലെ അയ്യംകുളം നവീകരണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
3070.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ കടലോര മേഖലയില്‍ കടല്‍ ഭിത്തി നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
കല്ലായിപ്പുഴയില്‍ നിന്ന് ചെളി നീക്കം ചെയ്യുന്ന പ്രവൃത്തി ആരംഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കുന്നതിന് സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( സി )
ജില്ലയിലെ തോടുകള്‍ നവീകരിക്കുന്നതിന് അനുവദിച്ച തുകയുടെ കണക്ക് വ്യക്തമാക്കാമോ?
3071.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ വളാഞ്ചേരി നഗരസഭയിലെ കാട്ടിപ്പരുത്തിയില്‍ പറളിപ്പാടം വി‌.സി‌.ബി.നിര്‍മ്മാണ പ്രവൃത്തിയുടെ എസ്റ്റിമേറ്റും പ്രൊപ്പോസലും ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍ ലഭ്യമായിട്ടുണ്ടോ; ആയതിന്മേൽ സ്വീകരിച്ച നടപടി വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയ്ക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
3072.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ എടയൂര്‍ പഞ്ചായത്തിലെ ഒടുങ്ങാട്ടുകുളം നവീകരിക്കുന്നതിനായി പ്രൊപ്പോസലും എസ്റ്റിമേറ്റും തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ആയത് സംബന്ധിച്ച പ്രൊപ്പോസല്‍ ചീഫ് എഞ്ചിനീയറുടെ (ഇറിഗേഷന്‍) ഓഫീസില്‍ ലഭ്യമായിട്ടുണ്ടോ; ആയതിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി സംബന്ധിച്ച് ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍ ഉള്ള ഫയലിന്റെ നിലവിലെ സ്ഥിതിയും വിശദ വിവരവും ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത കുളത്തിന്റെ ആഴം കൂട്ടി സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് കുളം നവീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
3073.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ ആറുകളിലും തോടുകളിലും നീരൊഴുക്ക് കുറയുന്നത് മൂലം ജലം മലിനമാകുകയും രോഗങ്ങള്‍ പടര്‍ന്നു പിടിക്കുകയും ചെയ്യുന്ന പ്രത്യേക സാഹചര്യം പരിഹരിക്കാന്‍ പുതുതായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;
( ബി )
വിവിധ തോടുകള്‍ വൃത്തിയാക്കുന്ന ജോലികള്‍ ചെയ്യുന്നതിന് പഞ്ചായത്തുകള്‍ക്ക് പ്രത്യേക ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
3074.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായി കൂട്ടാലിട അങ്ങാടിയിലൂടെ കടന്നു പോവുന്ന കനാല്‍ കാട് മൂടിയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറഞ്ഞും മലിനമാവുന്നത് തടയാന്‍ നടപടി സ്വീകരിക്കാമോ;
( ബി )
കൂട്ടാലിട അങ്ങാടിയുടെ ഹൃദയഭാഗത്തുള്ള കനാല്‍ സംരക്ഷിക്കുന്നതോടൊപ്പം അങ്ങാടി സൗന്ദര്യവല്‍ക്കരിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
2022-23 വര്‍ഷത്തിൽ കൂട്ടാലിട നഗര സൗന്ദര്യവല്‍ക്കരണത്തിനും കനാല്‍ സംരക്ഷിക്കുന്നതിനുമായി ഒരു കോടി രൂപ അനുവദിച്ചിരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
പ്രസ്തുത പദ്ധതിയുടെ ഫയല്‍ അനുമതിക്കായി സര്‍ക്കാരില്‍ ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
3075.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാളയാര്‍ ഡാം കനാലുകളുടെ നവീകരണം എന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പുരോഗതി ശതമാന കണക്കിൽ അറിയിക്കാമോ; പ്രവൃത്തി എന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കും എന്ന് അറിയിക്കാമോ?
3076.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂർ മണ്ഡലത്തിലെ കാവശ്ശേരി അയ്യപ്പൻകുടം ഡാമിന്റെ ചോർച്ച പരിഹരിക്കുന്നതിന് നൽകിയ അപേക്ഷയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
3077.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ മംഗലം ഡാമിലെ ചെളി നീക്കം ചെയ്യുന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്തെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി നിലവില്‍ തടസ്സപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ കാരണം എന്തെന്ന് വിശദമാക്കാമോ;
( സി )
പ്രവൃത്തിക്കുള്ള തടസ്സങ്ങള്‍ നീക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നും പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വിശദമാക്കാമോ?
3078.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പുഴ ഡാമിലും പുഴയിലും അടിഞ്ഞു കൂടിയ മണ്ണും എക്കലും നീക്കം ചെയ്യുന്നതിനു നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3079.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ പുളിക്കൂല്‍ കക്കംവെള്ളി പുഴയുടെ സൈഡ് ഭിത്തി കെട്ടി സംരക്ഷിക്കുവാന്‍ (സി.ഇ.(ഐ&എ)6365/വി.ഐ.പി. എം(ഡബ്ല്യു.ആർ.)2021) നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത നിർമ്മാണ പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
3080.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി മണ്ഡലത്തിലെ കൊളാവിപ്പാലം പുലിമുട്ട് നിര്‍മ്മാണത്തിനായുള്ള ഡിസൈനും തുടര്‍ന്നുള്ള വിശദമായ പദ്ധതി രേഖയും ലഭിച്ചിട്ടുണ്ടോ;
( ബി )
പദ്ധതി നടപ്പിലാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
3081.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം മണ്ഡലത്തിലെ എടവിലങ്ങ്-എറിയാട് ഗ്രാമപഞ്ചായത്തുകളെ ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുത്തിയതിനാൽ ഇവിടങ്ങളിലെ തീരപ്രദേശങ്ങളിലെ ടെട്രാപോഡ് കടൽഭിത്തി നിർമ്മാണം വേഗത്തിൽ പ്രാവർത്തികമാക്കാനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3082.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം ഹൊസബെട്ടു കടൽഭിത്തി നിർമ്മാണ പ്രവൃത്തിക്ക് ഭരണാനുമതി നൽകുന്നതിന് കാലതാമസം നേരിടുന്നത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് എപ്പോൾ ഭരണാനുമതി നൽകുമെന്ന് വ്യക്തമാക്കുമോ?
3083.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ കടലാക്രമണം രൂക്ഷമായി അനുഭവപ്പെടുന്ന പ്രദേശങ്ങള്‍ ഏതൊക്കെയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രദേശങ്ങളിൽ കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
3084.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തിലെ മങ്കട വലിയ തോടില്‍ നിര്‍മ്മിച്ചിട്ടുള്ള അരുതിരിത്തി തടയണയുടെ ഷട്ടറുകളും കുട്ടപ്പാല വി.സി.ബി.യുടെ മരഷട്ടറുകളും കാലപ്പഴക്കത്താല്‍ ശോചനീയാവസ്ഥയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വി.സി.ബി.യിലും തടയണയിലും ഫൈബര്‍ ഷട്ടറുകള്‍ സ്ഥാപിക്കുന്നതിനും നിലവിലെ കരിങ്കല്‍ പാര്‍ശ്വഭിത്തി പൊളിച്ചുമാറ്റി കോണ്‍ക്രീറ്റ് പാര്‍ശ്വഭിത്തി നിര്‍മ്മിയ്ക്കുന്നതിനുമുള്ള പ്രവൃത്തിയ്ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിച്ചിട്ടും നാളിതുവരെ ഭരണാനുമതി നല്‍കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പ്രവൃത്തിയ്ക്ക് അടിയന്തരമായി ഭരണാനുമതി നല്‍കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ?
3085.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ ചെരണ്ടത്തൂര്‍ ചിറയിലെ വെള്ളക്കെട്ട് തടയുന്നതിനായി മോ‍ട്ടോര്‍ സ്ഥാപിച്ചിട്ടുള്ള കെട്ടിടം കാലപ്പഴക്കത്താൽ ദുര്‍ബലമായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത കെട്ടിടം നവീകരിക്കുന്നതിന് പദ്ധതിയുണ്ടോ; വിശദമാക്കാമോ?
3086.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എച്ച് സെന്റര്‍ - മുക്കില പീടിക റോഡിന്റെ റെസ്റ്റോറേഷന്‍ (4/600-7/000) പ്രവൃത്തിയുടെ ചാര്‍ജ്ജ് ഒടുക്കുന്നതിന് വേണ്ട ഫണ്ട് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രൊപ്പോസല്‍ വാട്ടര്‍ അതോറിറ്റിയില്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
റെസ്റ്റോറേഷന്‍ ചാര്‍ജ്ജ് അടിയന്തരമായി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3087.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ തീക്കോയി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ചേരിപ്പാട്‌-മക്കൊള്ളി-രണ്ടാറ്റുമുന്നിയിൽ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കുന്നതിനായുള്ള ഡിസൈന്‍ ഐ.ഡി.ആര്‍.ബി. (ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച്ച് ബോർഡ്) -ല്‍ നിന്നും ലഭ്യമായിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി നൽകുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
3088.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ കുമ്പള പഞ്ചായത്തില്‍ കുമ്പള പുഴയ്ക്ക് കുറുകെയുള്ള ചെക്ക് ഡാം കം ബ്രിഡ്ജ് കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്ഥലത്ത് റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പദ്ധതിയുടെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( സി )
പദ്ധതി പൂർത്തിയാകുന്നതോടെ കൈവരിക്കാനാകുന്ന ഭൗതിക നേട്ടങ്ങൾ വിശദമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതിക്ക് എപ്പോൾ ഭരണാനുമതി നൽകുമെന്ന് വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി നല്‍കുന്നതിന് കാലതാമസം നേരിടുന്നത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കുമോ?
3089.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ചിത്താരി റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണ പുരോഗതി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നാണ് ആരംഭിച്ചതെന്നും നിലവില്‍ എത്ര ശതമാനത്തോളം പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നുമുള്ള വിശദാംശം നല്‍കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ ഡിസൈന്‍ സംബന്ധമായ സാങ്കേതികത മൂലം പ്രവൃത്തി നിര്‍ത്തിവെച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ഡി )
എങ്കില്‍ ഐ.ഡി.ആര്‍.ബി.യിലെ വിദഗ്ധ സംഘം അടിയന്തരമായി സ്ഥലം സന്ദര്‍ശിച്ച് തടസ്സങ്ങള്‍ നീക്കി പ്രവൃത്തി പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ;
( ഇ )
കോവളം-ബേക്കല്‍ ദേശീയ ജലപാതയുടെ ഭാഗമായി വരുന്ന ഈ പദ്ധതി പൂര്‍ത്തീകരണ കാലാവധിക്കുള്ളില്‍ തന്നെ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം നല്‍കാമോ?
3090.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ല്യാശ്ശേരി മണ്ഡലത്തില്‍ ചെറുകുന്ന് ഗ്രാമപഞ്ചായത്തിലെ മുട്ടില്‍കാപ്പ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിന് എത്ര തുകയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളത്;
( ബി )
പ്രസ്തുത പ്രവൃത്തി ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
3091.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരീച്ചാല്‍ക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണത്തിന്റെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ കാലതാമസത്തിന് കാരണക്കാരനായ മുന്‍ കരാറുകാരനെതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ സ്വീകരിക്കുമോ;
( ഡി )
പുതിയ കരാറുകാരൻ പ്രസ്തുത പ്രവൃത്തി കാലാവധിക്കുള്ളില്‍ പൂര്‍ത്തീകരിക്കുന്നത് ഉറപ്പുവരുത്താന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്; വ്യക്തമാക്കാമോ?
3092.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കറ്റോട് പാലം റെഗുലേറ്റർ നിർമ്മാണ പ്രവൃത്തി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
3093.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ ചെറുപ്പുഴ ഗ്രാമപഞ്ചായത്തിനെയും കാസര്‍ഗോഡ് ജില്ലയിലെ ഈസ്റ്റ് ഏളേരി ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ചുകൊണ്ട് തേജസ്വിനി പുഴയില്‍ കോലുവള്ളി റഗുലേറ്റര്‍ കം ബ്രിഡ്ജ് എന്ന പദ്ധതി സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടോ; അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി ഇന്‍വെസ്റ്റിഗേഷന്‍ നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
3094.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇറിഗേഷന്‍ ഡിപ്പാർട്ട്മെന്റിൽ ഒന്നാം ഗ്രേഡ് ഓവർസീയർ തസ്‌തികയിൽ നിന്നും അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലേക്കുള്ള പ്രമോഷന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; പ്രസ്തുത പ്രമോഷന്‍ നടപടികൾ പൂർത്തിയാക്കുന്നതിന് കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വകുപ്പിൽ ഒന്നാം ഗ്രേഡ് ഓവർസീയർ തസ്‌തികയിൽ നിന്നും അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലേക്കുള്ള പ്രമോഷന്‍ മുടങ്ങിയതിന് ആധാരമായ നമ്പര്‍ ഒ.എ.965/2021 പ്രകാരമുള്ള കേസിന്റെ നിജസ്ഥിതി എന്താണെന്ന് വെളിപ്പെടുത്താമോ; പ്രസ്തുത കേസ് നിലവിൽ വന്നതിന് ശേഷം ഇതുവരെ പ്രമോഷൻ നൽകാൻ കഴിയാത്ത എത്ര തസ്തികകൾ നിലവിലുണ്ടെന്ന് അറിയിക്കാമോ;
( സി )
രണ്ടും മൂന്നും ഗ്രേഡ് ഓവർസീയർ തസ്തികയിൽ നിന്നും യഥാക്രമം ഒന്നും രണ്ടും ഗ്രേഡ് ഓവർസീയർ തസ്തികയിലേക്ക് പ്രമോഷൻ നൽകുന്നതിന് എന്തെങ്കിലും തടസ്സങ്ങൾ നിലവിലുണ്ടോ; എങ്കിൽ ആയത് പരിശോധിച്ച് ഉടൻ പ്രമോഷൻ നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
3095.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ മോര്യ കാപ്പ് വേലുത്തി തോട്ടിൽ പുതിയ പമ്പ് ഹൗസ് നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ നിലവിൽ പ്രവൃത്തിയുടെ ഫയൽ ഏത് ഓഫീസിലാണുള്ളത്; എസ്റ്റിമേറ്റ് തുക എത്രയാണ്; വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
തിരൂരങ്ങാടി മണ്ഡലത്തിലെ മോര്യാ കാപ്പ്, തിരുത്തി, കുറൂല്‍ പാടശേഖരങ്ങളിൽ കൃഷിയിറക്കണമെങ്കിൽ ഈ പ്രവൃത്തി അടിയന്തരമായി പൂർത്തീകരിക്കേണ്ടതുണ്ട് എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ; വിശദമാക്കാമോ;
( ഡി )
ഈ മൂന്ന് പാടശേഖരങ്ങളിലും അമിതമായുള്ള വെള്ളം ഒഴിവാക്കേണ്ടി വരുന്നതിനാലും കൃഷിയുടെ അവസാന സമയങ്ങളിൽ വെള്ളം ലഭ്യമല്ലാത്തതു മൂലവും കൃഷി ഇറക്കാൻ സാധിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
വേലുത്തി തോട്ടിൽ പമ്പ് ഹൗസ് നിർമ്മിക്കുന്നതോടു കൂടി മേൽ സൂചിപ്പിച്ച പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;വിശദമാക്കാമോ?
3096.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ വെട്ടിയാർ പഞ്ചായത്തിൽ പാടത്തേക്കു വെള്ളം കയറ്റിയിറക്കുന്ന ചീപ്പ് നിര്‍മ്മാണത്തിന് ബജറ്റിൽ തുക അനുവദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
മാവേലിക്കര മണ്ഡലത്തില്‍ മാവേലിക്കര മുന്‍സിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന കോട്ടത്തോടിന്റെ പുനരുദ്ധാരണത്തിന് 2016-17 മുതല്‍ 2023 ഡിസംബര്‍ വരെ ഏതെല്ലാം പ്രവൃത്തികൾ നടപ്പിലാക്കിയെന്നും എത്ര തുക ചെലവഴിച്ചുവെന്നും നടപ്പിലാക്കിയ പദ്ധതികളുടെ തല്‍സ്ഥിതി അടക്കം വിശദമാക്കുമോ?
3097.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പ് മങ്കട മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പ്രവൃത്തികള്‍ ഏതെല്ലാം, ഓരോന്നിന്റെയും നിലവിലെ സ്ഥിതി മൈനര്‍ ഇറിഗേഷന്‍, മേജര്‍ ഇറിഗേഷന്‍ എന്നിങ്ങനെ തരം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
കേരള വാട്ടര്‍ അതോറിറ്റി മങ്കട മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പ്രവൃത്തികള്‍ ഏതെല്ലാം; ഓരോന്നിന്റെയും നിലവിലെ സ്ഥിതി അറിയിക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ ഏറ്റവും അടിയന്തരമായി നടപ്പിലാക്കേണ്ടതാണെന്ന് ജലവിഭവ വകുപ്പും കേരള വാട്ടര്‍ അതോറിറ്റിയും വിലയിരുത്തിയിട്ടുള്ളതും എന്നാല്‍ നാളിതുവരെ ഏറ്റെടുത്തിട്ടില്ലാത്തതുമായ പ്രവൃത്തികള്‍ ഏതെല്ലാം; വിശദവിവരം ലഭ്യമാക്കുമോ?
3098.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയിലെ അരൂര്‍ മണ്ഡലത്തിലും മറ്റ് മണ്ഡലങ്ങളിലും 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ മൈനര്‍, മേജര്‍ വിഭാഗത്തില്‍ പ്ലാന്‍, നോണ്‍ പ്ലാന്‍ ഇനത്തില്‍ ഭരണാനുമതി നല്‍കിയ പദ്ധതികളുടെ വിശദാംശം മണ്ഡലം തിരിച്ച് ഇനം തിരിച്ച് ലഭ്യമാക്കാമോ?
3099.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളുമായി ബന്ധപ്പെട്ട് മോട്ടോര്‍ സപ്ലെെ ചെയ്യുന്ന കരാറുകളില്‍ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് നോക്കാതെതന്നെ തൊണ്ണൂറ് ശതമാനം തുക നല്‍കാമെന്ന വ്യവസ്ഥ മൂലം ഭാവിയില്‍ മോട്ടോര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ സര്‍ക്കാരിന് നഷ്ടം വരാന്‍ ഇടയാക്കുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇത്തരം വ്യവസ്ഥകള്‍ കരാറില്‍ നിന്നും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
മോട്ടോര്‍ സപ്ലെെയോടൊപ്പം ഇന്‍സ്റ്റലേഷന് കൂടി ഒന്നിച്ച് കരാര്‍ നല്‍കാത്തതിനാല്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന തടസ്സങ്ങളും ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിന് ഇവയ്ക്ക് ഒന്നിച്ച് കരാര്‍ നല്‍കാനുളള നടപടി സ്വീകരിക്കുമോ?
3100.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി മണ്ഡലത്തില്‍ രണ്ടാം കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി അനുവദിച്ചിരിക്കുന്ന പ്രവൃത്തികൾ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും പ്രവൃത്തിയുടെ നിലവിലെ സ്ഥിതിയും വിശദമാക്കുമോ?
3101.
ഡോ. എം. കെ. മുനീർ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുഴൽക്കിണർ കുഴിക്കുന്നതിന് എന്തെങ്കിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഭൂഗർഭ ജലത്തിന്റെ അമിതമായ ചൂഷണം തടയുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( സി )
കുഴൽക്കിണർ കുഴിക്കുന്ന യന്ത്രങ്ങൾക്ക് രജിസ്ട്രേ​ഷൻ ഏർപ്പെടുത്താൻ ആലോചിക്കുന്നുണ്ടോ;
( ഡി )
അനധികൃതമായി കുഴൽ കിണർ നിർമ്മാണം നടത്തുന്നവരെ നിയന്ത്രിക്കുന്നതിന് നിയമനിർമ്മാണം നടത്താൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കുമോ?
3102.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജീവനക്കാരുടെ പൊതുസ്ഥലമാറ്റം സംബന്ധിച്ച് 25.02.2017- തീയതിയിലെ ജി ഒ (പി) 03/2017/പി.ആന്റ് എ.ആര്‍.ഡി. നമ്പര്‍ ഉത്തരവിൽ വ്യവസ്ഥ ചെയ്തിട്ടുള്ള മാനദണ്ഡങ്ങൾ ഭുജല വകുപ്പിൽ നടപ്പിലാക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ; നടപ്പാക്കിയിട്ടില്ലെങ്കില്‍ ആയതിന്റെ കാരണം വിശദമാക്കുമോ;
( ബി )
പ്രസ്തുത ഉത്തരവിലെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടാണോ നിലവില്‍ ഭുജല വകുപ്പില്‍ മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സ്ഥലംമാറ്റം നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ഉത്തരവിലെ വ്യവസ്ഥകള്‍ ഭുജല വകുപ്പിൽ നടപ്പിലാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ആയത് എന്നത്തേക്ക് നടപ്പിലാക്കുമെന്ന് വ്യക്തമാക്കുമോ?
3103.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഭൂജല വകുപ്പിന്റെ ആധുനികവത്ക്കരണത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
3104.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 മുതല്‍ 2023-24 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ അനുവദിച്ചിട്ടുള്ള കുഴല്‍കിണറുകളുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ ഏതൊക്കെ ഫണ്ട് ഉപയോഗിച്ചാണെന്നും എന്ത് തുക വീതമാണ് അനുവദിച്ചിട്ടുള്ളതെന്നും വ്യക്തമാക്കാമോ;
( സി )
കൃത്രിമ ഭൂജലസംപോഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും അറിയിക്കാമോ?
3105.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിൽ ജല ലഭ്യത കുറവുള്ള പ്രദേശങ്ങളിൽ കുഴൽ കിണറുകൾ സ്ഥാപിക്കുന്നതിനുള്ള അനുമതി ലഭ്യമാക്കുമോ; വിശദമാക്കാമോ;
( ബി )
ഇത്തരത്തിൽ കുഴൽ കിണറുകൾ സ്ഥാപിക്കുന്നതിന് സർക്കാർ പദ്ധതികൾ നിലവിലുണ്ടോ; അറിയിക്കുമോ?
3106.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ചു വർഷ കാലയളവിൽ ജലവിഭവ വകുപ്പിൽ വിജിലൻസ് നടത്തിയ പരിശോധനകളിൽ കണ്ടെത്തിയ ക്രമക്കേടുകൾ ഏതൊക്കെയാണ്; വിശദാംശങ്ങൾ വ്യക്തമാക്കുമോ ;
( ബി )
പ്രസ്തുത ക്രമക്കേടുകളിൽ കുറ്റക്കാരായി കണ്ടെത്തിയവർക്കെതിരെ വകുപ്പ് തലത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ?
3107.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ ഉപ്പ് വെള്ള പ്രതിരോധബണ്ട് നിര്‍മ്മാണത്തിന്റെ പുരോഗതി അറിയിക്കാമോ?
3108.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ കഴിഞ്ഞ നാലു വർഷ കാലയളവിൽ സി.ആന്റ്.എ.ജി. നടത്തിയ ഓഡിറ്റിൽ എന്തൊക്കെ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഓഡിറ്റ് സംബന്ധിച്ച അന്തിമ റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ?
3109.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലത്തിലെ ഡിസ്ട്രിബ്യൂഷന്‍ I, ഡിസ്ട്രിബ്യൂഷന്‍ II എന്നിവയില്‍ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ഒഴിവുള്ള പ്രസ്തുത തസ്തികകളില്‍ നിയമനം നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3110.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പിൽ ധനകാര്യ ഇൻസ്പെക്ഷൻ വിഭാഗം അവസാനമായി പരിശോധന നടത്തിയത് എന്നാണ്; പ്രസ്തുത പരിശോധനയിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടോ; പരിശോധനാ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ?
3111.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി നടപ്പാക്കി വരുന്ന ഞാങ്കടവ് പദ്ധതിയുടെ പ്രവർത്തന പുരോഗതി വിശദമാക്കാമോ; പദ്ധതി എപ്പോൾ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?
3112.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വേലൂര്‍ പ‍ഞ്ചായത്തിലെ കീടായിച്ചിറ പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതിനോടനുബന്ധിച്ച് എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?
3113.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ ജല ജീവന്‍ പദ്ധതികള്‍ക്കായി നിലവില്‍ എത്ര കോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
3114.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല ജീവന്‍ മിഷന്‍ പ്രകാരം മലമ്പുഴ മണ്ഡലത്തിലെ മലമ്പുഴ പഞ്ചായത്തിലെ കവ, ആനക്കല്‍, തെക്കേ മലമ്പുഴ എന്നീ പ്രദേശങ്ങളിലേക്ക് കുടിവെള്ള കണക്ഷന്‍ എത്തിക്കുന്ന പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് എന്ന് അറിയിക്കാമോ; പ്രസ്തുത പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
3115.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ മണ്ഡലത്തിൽ ജല ജീവൻ പദ്ധതിയുടെ ഭാഗമായി പെെപ്പിടാനായി കുഴിക്കേണ്ട പി.ഡബ്ലിയു.ഡി. റോഡുകൾ ഏതൊക്കെയാണ്; ഇതിന് അനുമതി കിട്ടിയിട്ടുണ്ടോ; പെെപ്പിടൽ പൂർത്തിയായാലുടൻ തന്നെ റോഡ് പണി പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
3116.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ കാരോട് കുടിവെള്ള പദ്ധതിയുടെ പൈപ്പ്‍ലൈന്‍ സ്ഥാപിക്കുന്നതിന്റെ ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്ന് വിശദമാക്കാമോ; ഇല്ലെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കുമോ?
3117.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വിവിധ കാരണങ്ങൾ മൂലം കുടിവെള്ളം മുടങ്ങുന്ന അവസ്ഥ ഇല്ലായ്മ ചെയ്യുന്നതിനായി മാസം തോറും റിവ്യൂ മീറ്റിങ്ങുകൾ നടത്താനും ഇതിനെ ശക്തമായി മോണിറ്റർ ചെയ്യാനും നോഡൽ ഓഫീസറെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
കയ്പമംഗലം നിയോജകമണ്ഡലത്തിലെ ജല ജീവൻ മിഷന്റെ പ്രവർത്തന പുരോഗതി വിശദമാക്കാമോ;
( സി )
മണ്ഡലത്തില്‍ ജല ജീവൻ മിഷന്‍ പദ്ധതിയുടെ ഭാഗമായി എത്ര വീടുകൾക്ക് കുടിവെള്ള കണക്ഷൻ നൽകി എന്നും ഇനി എത്ര വീടുകൾക്ക് നൽകാനുണ്ട് എന്നും വ്യക്തമാക്കുമോ?
3118.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെ നിലമ്പൂർ നിയോജകമണ്ഡലത്തിൽ ജലവിഭവ വകുപ്പ് മുഖാന്തിരം നടപ്പാക്കിയ പദ്ധതികളും അടങ്കൽ തുകയും പ്രവൃത്തികളുടെ നിലവിലെ അവസ്ഥയും വർഷം തിരിച്ച് വിവരം ലഭ്യമാക്കാമോ;
( ബി )
നിലമ്പൂർ നിയോജകമണ്ഡലത്തിലെ ഏതെല്ലാം പദ്ധതി നിർദ്ദേശങ്ങളാണ് ഭരണാനുമതിയ്ക്കായി സർക്കാരിന്റെ പരിഗണനയിലുള്ളതെന്ന് പദ്ധതികളുടെ പേരും മതിപ്പുതുകയും അടക്കമുള്ള വിവരങ്ങൾ ലഭ്യമാക്കാമോ?
3119.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ ജല ജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര രൂപയുടെ പ്രവൃത്തി നിര്‍വ്വഹിച്ചുവെന്ന് വിശദമാക്കാമോ;
( ബി )
ആയത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ച് വിശദമാക്കാമോ?
3120.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ താന്നിക്കോട് മല കേന്ദ്രമാക്കി നടപ്പിലാക്കുന്ന കുടിവെളള പദ്ധതിയ്ക്കായി ടാങ്ക് നിര്‍മ്മാണത്തിന് ഏറ്റെടുക്കുന്ന സ്ഥലത്തിന് ഉടമയ്ക്ക് നല്‍കേണ്ട തുക എത്രയാണെന്ന് നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ ആകെ എത്ര രൂപയാണ് ആയതിന് നല്‍കേണ്ടതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥലം ഏറ്റെടുക്കുന്നതിന് ചെലവാകുന്ന തുക ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ വഹിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം ഗ്രാമപഞ്ചായത്തുകള്‍ എത്ര രൂപ വീതം നല്‍കണമെന്നാണ് നിശ്ചയിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ?
3121.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുവാനുള്ള ജൽ ജീവൻ മിഷനിലുടെ ജനങ്ങള്‍ക്ക്‌ നല്‍കിയ സേവനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
ജല വിതരണം കാര്യക്ഷമമാക്കാനും ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനും താലൂക്ക് തലത്തില്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ടീമുകളെ സജ്ജമാക്കാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
അധികമായ വെള്ളക്കരം വരുന്നു എന്ന പരാതികള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് ജില്ലാ ആസ്ഥാനങ്ങളിലും സംസ്ഥാന തലത്തിലും പ്രത്യേക മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
3122.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തിലെ കൊല്ലം - നെല്ല്യാടി - മേപ്പയ്യൂർ റോഡിൽ നെല്ല്യാടി മുതൽ മേപ്പയ്യൂർ വരെയുള്ള ഭാഗത്ത് ജല ജീവൻ പദ്ധതിയുടെ പൈപ്പ് ലൈൻ പ്രവൃത്തി പൂർത്തിയാക്കാമോ;
( ബി )
പി.ഡബ്ലിയു.ഡി. നിർദ്ദേശ പ്രകാരമുള്ള റീസ്റ്റോറേഷൻ പ്രവൃത്തി ഈ റോഡിൽ പൂർത്തിയായിട്ടുണ്ടോ; എങ്കിൽ എന്നാണ് പ്രവൃത്തി പൂർത്തീകരിച്ചതെന്ന് വ്യക്തമാക്കാമോ;
( സി )
06.01.2024-ന് എം.എൽ.എ.യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന്റെ തീരുമാനമനുസരിച്ച് ഈ പ്രവൃത്തി പൂർത്തിയായിട്ടുണ്ടോയെന്ന് പരിശോധിക്കുമോ;
( ഡി )
പ്രസ്തുത പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാകാത്തതുകൊണ്ട് പി.ഡബ്ലിയു.ഡി.യുടെ റോഡ് പുനരുദ്ധാരണത്തിനുള്ള ഫണ്ട് നഷ്ടപ്പെടുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
3123.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി നിയോജകമണ്ഡലത്തിലെ പതിനൊന്ന് പഞ്ചായത്തുകളിലായി ജല ജീവന്‍ മിഷന്‍ പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ ഭാഗമായ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റുകളുടെയും വാട്ടര്‍ ടാങ്കുകളുടെയും നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?
3124.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ മിഷന്‍ പ്രവൃത്തിയുടെ ഭാഗമായി പൈപ്പിടുന്ന റോഡുകള്‍ തകര്‍ന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡ് പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ജലജീവന്‍ മിഷന്‍ കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ?
3125.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി മണ്ഡലത്തില്‍ ജല ജീവന്‍ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് കുഴിയെടുത്തതിന്റെ ഭാഗമായി തകര്‍ന്ന റോഡുകളുടെ പുനഃരുദ്ധാരണത്തിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഇതിനായി ഫണ്ട് വകയിരുത്തിയിട്ടുണ്ടോ;
( സി )
റോഡുകളുടെ റിസ്റ്റോറേഷന്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകും എന്ന് വ്യക്തമാക്കാമോ?
3126.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജല ജീവൻ മിഷന്റെ ഭാഗമായുള്ള പ്രവൃത്തികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
ഓരോഘട്ടത്തിലും മണ്ഡലത്തിലെ പഞ്ചായത്തില്‍/നഗരസഭയിൽ നൽകിയ ഭരണാനുമതിയുടെയും ഗുണഭോക്താക്കളുടെയും പദ്ധതി നിർവഹണത്തിന്റെയും വിശദാംശങ്ങൾ ലഭ്യമാക്കാമോ?
3127.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഭാഗമായി സംസ്ഥാനത്ത് കടുത്ത വേനല്‍ച്ചൂട് ആരംഭിച്ചിട്ടുള്ളതിനാല്‍ കുടിവെള്ള പദ്ധതികള്‍ കാര്യക്ഷമമാക്കുന്നതിനും കുടിവെള്ളക്ഷാമം മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ നദികളിലും മറ്റു ജലാശയങ്ങളിലും മണലും ചെളിയും അടി‍ഞ്ഞു കൂടി ആഴം കുറഞ്ഞതിനാല്‍ ജലസംഭരണ ശേഷി കുറഞ്ഞിട്ടുള്ളത് കണക്കിലെടുത്ത് ജലസേചന പദ്ധതികളില്‍ ആവശ്യമായ പുന: ക്രമീകരണങ്ങള്‍ വരുത്തുന്നതിനും കാര്‍ഷിക മേഖലയിലെ ജലസേചന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
3128.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ട പഞ്ചായത്തുകള്‍ക്ക് റോഡ് റീസ്റ്റോറേഷന് തുക ലഭിക്കാത്തത് മൂലം പ്രസ്‌തുത റോഡുകള്‍ തകര്‍ന്ന് കിടക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ;
( ബി )
ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ട പ‍ഞ്ചായത്തുകള്‍ക്ക് കൂടി റോഡ് റീസ്റ്റോറേഷന് തുക അനുവദിക്കുന്നത് പരിഗണനയിലുണ്ടോ; ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് അറിയിക്കാമോ?
3129.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരവാളൂര്‍ പഞ്ചായത്തില്‍ ആറായിരത്തിലധികം ശുദ്ധജല പൈപ്പ് കണക്‌ഷനുകൾ ഇനിയും നല്‍കാനുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പ്രവൃത്തി എത്ര സമയത്തിനുള്ളിൽ പൂര്‍ത്തിയാക്കുമെന്നു അറിയിക്കുമോ; വിശദമാക്കാമോ;
( ബി )
വെഞ്ചേമ്പ് ഹൈസ്കൂള്‍ ജംഗ്ഷന്‍ മുതല്‍ ചേറ്റുകുഴി വാര്‍ഡ് വരെ ശുദ്ധജലക്ഷാമം നേരിടുന്ന ഭാഗങ്ങളിൽ ശുദ്ധജല വിതരണം ആരംഭിക്കുന്നതിനു നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3130.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ ഉൾപ്പെട്ട പരവൂർ നഗരസഭയിലെയും പൂതക്കുളം ഗ്രാമപഞ്ചായത്തിലെയും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായുള്ള പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പൂർത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് അവശേഷിക്കുന്നതെന്നും കാലതാമസം ഒഴിവാക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്നും വിശദമാക്കാമോ?
3131.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തിലെ ജല ജീവന്‍ മിഷന്‍ പ്രവൃത്തികളുടെ പുരോഗതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ എപ്പോള്‍ പൂര്‍ത്തീകരിക്കാനാകുമെന്ന് വിശദമാക്കാമോ?
3132.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ ജല ജീവന്‍ പദ്ധതി പെെപ്പ് ലെെനുകള്‍ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഉള്‍പ്പടെയുളള ഏതെല്ലാം ഏജന്‍സികളുടെ ഏതെല്ലാം റോഡുകളിലാണ് അനുമതിക്കായി അപേക്ഷ നല്‍കിയിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ബി )
അനുമതി ലഭ്യമാക്കുന്നതില്‍ കാലതാമസം നേരിടുന്നതിനുളള കാരണം സംബന്ധിച്ച് ബന്ധപ്പെട്ട ഏജന്‍സികളില്‍ നിന്ന് ഏതെങ്കിലും അറിയിപ്പ് ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
3133.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല ജീവൻ മിഷന്റേതടക്കം വിവിധ കുടിവെള്ള പദ്ധതികൾക്ക് വിശാലമായ ജലസംഭരണികൾ നിർമ്മിക്കുമ്പോൾ ഇവ സമയബന്ധിതമായി വൃത്തിയാക്കുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് സ്വീകരിച്ച് വരുന്നതെന്ന് വിശദമാക്കുമോ;
( ബി )
ഇത്തരം ടാങ്കുകളിലേക്ക് ജീവനക്കാരല്ലാത്തവരും സാമൂഹ്യ വിരുദ്ധരും പ്രവേശിക്കാതിരിക്കാൻ എന്തെല്ലാം മുൻകരുതലുകളാണ് സ്വീകരിക്കുന്നത്; ഇതിനു വേണ്ടി പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിപ്പിക്കുമോ; വിശദമാക്കുമോ?
3134.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജകമണ്ഡലത്തിലെ ഒൻപത് പഞ്ചായത്തുകളിലുമായി ഏതെല്ലാം പദ്ധതികള്‍ മുഖേനയാണ് സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ പുരോഗതി അറിയിക്കാമോ?
3135.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡ് പണിയുടെ ഭാഗമായി കുടിവെള്ള പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളം ഒഴുകിപ്പോകുന്നതു വഴി ജല അതോറിറ്റിക്ക് നഷ്ടം സംഭവിക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
പൈപ്പുകൾ പൊട്ടുന്ന സാഹചര്യത്തിൽ റോഡുകൾ വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
കുഴിച്ച റോഡുകളുടെ അറ്റകുറ്റ പണികളുടെ ചുമതല ഏത് വകുപ്പിനാണ് എന്ന് വിശദമാക്കാമോ; ഇത്തരം റോഡുകളുടെ അറ്റകുറ്റ പണികൾ യുദ്ധകാല അടിസ്ഥാനത്തിൽ തീർക്കുന്നതിന് പൊതുമരാമത്ത് വകുപ്പുമായി സഹകരിച്ച് എന്തെങ്കിലും നടപടികൾ കൈക്കൊള്ളുമോ; വിശദാംശം നൽകാമോ?
3136.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളിലൂടെ പെെപ്പ് ലെെന്‍ സ്ഥാപിക്കുന്നതിനായി പി.ഡബ്ള്യു.ഡി., ആർ.ഐ.സി.കെ. എന്നീ വകുപ്പ്/ ഏജന്‍സികളില്‍ നിന്നും ഇനി ലഭിക്കേണ്ട അനുമതികള്‍ ഏതൊക്കെയാണെന്ന് റോഡിന്റെ പേര്, ദൂരം, പ്രസ്തുത അനുമതികൾക്കായി അപേക്ഷ സമര്‍പ്പിച്ച തീയതി എന്നിവയുള്‍പ്പെടെയുളള വിവരങ്ങള്‍ സഹിതം അറിയിക്കുമോ; വിശദമാക്കാമോ?
3137.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. ആന്റണി ജോൺ
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നഗര ഗ്രാമീണ മേഖലകളിലെ ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തുന്നതിനായി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കാമോ; തുടര്‍ പദ്ധതികളായി നടന്നുവരുന്ന പ്രധാന പദ്ധതികള്‍ ഏതൊക്കെയാണെന്ന് അറിയിക്കുമോ;
( ബി )
ശുദ്ധജല ദുരുപയോഗവും ജലമോഷണവും തടയുന്നതിനായി നടപടികള്‍ സ്വീകരിക്കുന്നുണ്ടോ; ജലദൗര്‍ലഭ്യം നേരിടുന്ന ഇക്കാലത്ത് ഇത്തരം നടപടികള്‍ക്കെതിരെ സാമൂഹ്യ അവബോധം സൃഷ്ടിക്കുന്നതിനായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയാണ്; വിശദമാക്കാമോ?
3138.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുടിവെള്ളമെത്താത്ത എത്ര വീടുകള്‍ ഉണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് പൊതുടാപ്പുകളുടെ എണ്ണം കുുറയ്ക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; എങ്കില്‍ 2016 ലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മാത്രം എത്ര പൊതുടാപ്പുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
പൊതുടാപ്പുകള്‍ നിര്‍ത്തലാക്കിയതുമൂലം കുടിവെള്ളമെത്താത്ത വീടുകളിലുള്ളവര്‍ പ്രയാസമനുഭവിക്കുന്ന സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ ഇത്തരത്തില്‍ പൊതുടാപ്പുകളെ ആശ്രയിച്ചിരുന്നതും എന്നാല്‍ നാളിതുവരെ കുടിവെള്ളമെത്തിയ്ക്കുന്നതിന് കഴിയാത്തതുമായ പ്രദേശങ്ങളില്‍ പൊതുടാപ്പുകള്‍ പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണിയ്ക്കുമോ; വ്യക്തമാക്കാമോ?
3139.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എത്ര പി.ഡബ്ല്യൂ.ഡി. റോഡുകൾ പുതിയ പൈപ്പിടുന്നതിനായി വാട്ടർ അതോറിറ്റി കുഴിച്ചിട്ടുണ്ട്; അവ ഏതൊക്കെ റോഡുകളാണെന്നും എത്ര കിലോമീറ്റർ ദൂരമാണ് അപ്രകാരം കുഴി എടുത്തിട്ടുള്ളതെന്നും വിശദമാക്കുമോ;
( ബി )
മേൽ പ്രസ്താവിച്ചതിൽ എത്ര റോഡുകൾ കുഴിയടച്ച് പൂർവ്വസ്ഥിതിയിലാക്കിയിട്ടുണ്ട്; റോഡുകൾ പൂർവസ്ഥിതിയിലാക്കുന്നതിന് ഉൾപ്പെടെയുള്ള തുകയാണോ പ്രസ്‌തുത പ്രവൃത്തികൾക്ക് അനുവദിച്ചു നൽകിയിട്ടുള്ളത്; അറിയിക്കുമോ;
( സി )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മേൽപ്പറഞ്ഞ പ്രവൃത്തികൾക്കായി നാളിതുവരെ എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും അതിൽ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
3140.
ശ്രീ. പി. ഉബൈദുള്ള
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. നജീബ് കാന്തപുരം
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടർ അതോറിറ്റിയുടെ നഷ്ടം നികത്തുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
വാട്ടർ അതോറിറ്റിയുടെ വരുമാന നഷ്ടത്തിന്റെ പ്രധാന കാരണം വിതരണം ചെയ്യുന്ന ജലത്തിന്റെ ചോർച്ചയാണെന്ന് കണ്ടെത്തിയിട്ടുണ്ടോ;
( സി )
എങ്കില്‍ വിതരണശൃംഖല പുനരുദ്ധരിച്ച് ജലചോർച്ച തടയുന്നതിന് നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?
3141.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടര്‍ അതോറിറ്റിയ്ക്ക് 31.12.2023 വരെ പിരിഞ്ഞു കിട്ടാനുള്ള കുടിശ്ശിക എത്രയാണ്; വിവിധ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ പേരുവിവരങ്ങള്‍ ഉള്‍പ്പടെ അവര്‍ വരുത്തിയിട്ടുള്ള കുടിശ്ശികയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
കേരള വാട്ടര്‍ അതോറിറ്റിയ്ക്ക് സ്വകാര്യ വ്യക്തികളില്‍ നിന്നും കുടിശ്ശിക ഇനത്തില്‍ എന്തു തുക പിരിഞ്ഞു കിട്ടാനുണ്ട്; കണക്ക് ലഭ്യമാക്കുമോ;
( സി )
വെള്ളക്കരം വര്‍ദ്ധിപ്പിച്ചത് വഴി മാത്രം കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരള വാട്ടര്‍ അതോറിറ്റി എത്ര തുക അധികം സമാഹരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?
3142.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയിലുൾപ്പെട്ട മഞ്ചേരി കുടിവെള്ള പദ്ധതിയിൽ ചെരണിയിലേക്കുള്ള പമ്പിംഗ് ലൈൻ സ്ഥാപിക്കൽ, പഴയ എ.സി. പൈപ്പുകൾ മാറ്റൽ എന്നീ പ്രവൃത്തികളുടെ കരാർതുക, കാലാവധി, പൂർത്തിയാക്കേണ്ട പ്രവൃത്തികളുടെ വിശദാംശം എന്നിവ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എത്രത്തോളം പൂർത്തിയായിട്ടുണ്ടെന്നും ബാക്കി എന്നത്തേക്ക് പൂർത്തിയാവുമെന്നും വ്യക്തമാക്കുമോ; മാറ്റിസ്ഥാപിച്ച പൈപ്പുകളിലൂടെ ജലവിതരണം ആരംഭിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
പൂർത്തീകരിച്ച പ്രവൃത്തിക്കുള്ള പാര്‍ട്ട് ബില്‍ തുക കരാറുകാരന് നല്‍കിയിട്ടുണ്ടോയെന്നും എങ്കിൽ എത്ര തുകയാണ് നല്‍കിയതെന്നും വിശദമാക്കുമോ;
( ഡി )
കരാറുപ്രകാരമുള്ള പ്രവൃത്തി പൂർത്തിയാക്കുന്നതിൽ കരാറുകാരന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത കരാറുകാരനെതിരെ നിയമ നടപടികൾ എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
3143.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി, പുനലൂര്‍ മണ്ഡലത്തിലെ ചോഴിയക്കോട് പത്തേക്കറിൽ പുനരധിവസിപ്പിച്ച പട്ടികജാതി കുടുംബങ്ങൾക്ക് ജല ജീവൻ മിഷന്‍ പദ്ധതിയിലൂടെ പൈപ്പ് കണക്ഷൻ നൽകിയിരുന്നെങ്കിലും മാസങ്ങളായി ഈ പ്രദേശത്ത് കുടിവെള്ളം ലഭിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉയർന്ന വനമേഖലാ പ്രദേശമായ ഇവിടെ താമസിക്കുന്നവർക്ക് കുടിവെള്ളത്തിനായി കുന്നിറങ്ങി കിലോമീറ്ററോളം സഞ്ചരിയ്ക്കേണ്ടി വരുന്ന സാഹചര്യത്തില്‍ ഇവർക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ; എത്രനാള്‍ക്കകം കുടിവെള്ളം പുനസ്ഥാപിയ്ക്കാനാകുമെന്ന് വിശദമാക്കാമോ;
( സി )
മാസങ്ങളായി കുടിവെള്ളം ലഭിക്കാത്ത ഇവർക്ക് പണമടയ്ക്കുന്നതിനായി ബില്ല് നൽകിയിട്ടുണ്ടോ; എങ്കില്‍ ആയത് പരിശോധിയ്ക്കുമോ; വിശദമാക്കുമോ?
3144.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്ടര്‍ അതോറിറ്റിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന പ്ലംബിംഗ് കരാറുകാര്‍ക്ക് കരാറെടുത്തതിന്റെ കുടിശ്ശിക തുക ഏത് മാസം വരെ നല്‍കാനുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ജോലി ചെയ്യുന്ന ലൈസന്‍സ്‍ഡ് പ്ലംബര്‍മാര്‍ക്ക് കൊടുക്കാനുള്ള തുക ഗുണഭോക്താക്കളില്‍ നിന്ന് തന്നെ വാട്ടര്‍ അതോറിറ്റി വാങ്ങിയതിന് ശേഷം ഏത് കാരണത്താലാണ് അത് പ്ലംബര്‍മാര്‍ക്ക് നല്കാത്തത് എന്ന് വിശദമാക്കാമോ;
( സി )
ഇത്തരത്തില്‍ എത്ര രൂപയാണ് ലൈസന്‍സ്‍ഡ് പ്ലംബര്‍മാര്‍ക്ക് നാളിതുവരെ കൊടുക്കാനുള്ളത് എന്ന് വിശദമാക്കാമോ?
3145.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തിലെ കുടിവെള്ള പ്രശനങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനായി വാട്ടര്‍ അതോറിറ്റി ഏതെങ്കിലും പദ്ധതി സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന് ഭരണാനുമതി നല്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ സംസ്ഥാന ബജറ്റില്‍ ഇരുപത് ശതമാനം ഫണ്ട് വകയിരുത്തിട്ടുള്ള ഏതെങ്കിലും പദ്ധതിക്ക് ഭരണാനുമതി ആവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റി എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന് അടിയന്തരമായി ഭരണാനുമതി നല്‍കുമോ; വിശദമാക്കുമോ?
3146.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല ജീവന്‍ മിഷന്റെ ഭാഗമായി വളപട്ടണം പഞ്ചായത്തില്‍ ഉൾപ്പെടുന്ന വഖഫ് ഭൂമിയില്‍ ജല വിതരണ പ്ലാന്റ് നിര്‍മ്മിക്കാന്‍ അനുമതിക്കായി പഞ്ചായത്ത് സമര്‍പ്പിച്ച അപേക്ഷയുടെ നിജസ്ഥിതി അറിയിക്കാമോ;
( ബി )
ഉടമസ്ഥാവകാശം വഖഫില്‍ നിലനിര്‍ത്തി പ്ലാന്റ് നിര്‍മ്മിക്കുന്നതിന് തടസ്സങ്ങളുണ്ടോ; വിശദമാക്കാമോ?
3147.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടര്‍ അതോറിറ്റി, മുന്‍പ് കേരള പബ്ലിക് ഹെല്‍ത്ത് എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റ് ആയിരുന്ന കാലത്ത് ഓപ്പറേറ്ററായി സേവനം അനുഷ്ഠിച്ചിരുന്ന പരമു.പി.ജി.യുടെ അവിവാഹിതയായ മകള്‍ വെെപ്പിന്‍ മണ്ഡലത്തിലെ ഞാറക്കല്‍ പഞ്ചായത്ത് വെങ്ങോലപറമ്പില്‍ റോ‍ഡ് പാലമിറ്റത്ത് വീട്ടില്‍ കുമാരി ഗിരിജ.പി.പി.യ്ക്ക് 2013ല്‍ വാട്ടര്‍ അതോറിറ്റി അനുവദിച്ചതും 06.10.2022-ല്‍ 55/2022/WRD നമ്പര്‍ ഉത്തരവ് പ്രകാരം അനുമതി നല്‍കിയതുമായ കുടുംബപെന്‍ഷന്‍ നാളിതുവരെയായിട്ടും ടിയാള്‍ക്ക് ലഭ്യമാകാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത കുടുംബപെന്‍ഷന്‍ എന്നത്തേക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
3148.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവൻ മിഷന്റെ ഭാഗമായി പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിനായി കേരള വാട്ടർ അതോറിറ്റി വെട്ടിപ്പൊളിച്ച പൊതുമരാമത്ത് റോഡുകളുടെ റീസ്റ്റോറേഷന്റെ നിലവിലെ സ്ഥിതി വിശദമാക്കുമോ; ഇതിൽ കേരള വാട്ടർ അതോറിറ്റിയുടെ ഫണ്ടുപയോഗിച്ച് റീസ്റ്റോറേഷൻ നടത്താനുള്ള റോഡുകൾ ഏതൊക്കെയാണെന്നും ഇതിനായുള്ള ഫണ്ടിന്റെ നിലവിലെ സ്ഥിതി എന്താണെന്നും അറിയിക്കുമോ;
( ബി )
ഇപ്രകാരം കേരള വാട്ടർ അതോറിറ്റിയുടെ ഫണ്ടുപയോഗിച്ച് റീസ്റ്റോറേഷൻ നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ വിശദമാക്കുമോ; റീസ്റ്റോറേഷൻ നടത്താൻ ഫണ്ട് അനുവദിക്കുന്നതിൽ കാലതാമസം നേരിടുന്നുണ്ടോയെന്ന് വിശദമാക്കുമോ;
( സി )
പുതുപ്പള്ളി മണ്ഡലത്തിലെ ഏതൊക്കെ റോഡുകളിൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കിയെന്നും ഇനി പൂർത്തിയാകാനുള്ളവ ഏതൊക്കെയെന്നും അറിയിക്കുമോ; പ്രസ്തുത പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ നേരിടുന്ന കാലതാമസത്തിന്റെ കാരണം വിശദമാക്കുമോ;
( ഡി )
പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കിയ ഏതൊക്കെ റോഡുകളുടെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകാനുണ്ട്; കേരള വാട്ടർ അതോറിറ്റിയുടെ മുഴുവൻ പ്രവൃത്തികളും പൂർത്തിയാക്കി കൈമാറിയ റോഡുകൾ ഏതൊക്കെയാണ്; വിശദമാക്കുമോ?
3149.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ നിയോജകമണ്ഡലത്തില്‍ ജല്‍ ജീവന്‍ പദ്ധതി പ്രകാരം എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കുന്നത്; പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ജല്‍ ജീവന്‍ പദ്ധതി പ്രകാരം പുതിയ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ തീരുമാനം എടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.