UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >10th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 10th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2662.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെള്ളരിക്കുണ്ട് താലൂക്കിൽ കോടതി സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ വിശദാംശങ്ങൾ നൽകാമോ;
( സി )
കാഞ്ഞങ്ങാട് കോടതി സമുച്ചയം സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് പറയാമോ ;
( ഡി )
പ്രസ്തുത നടപടികൾ സംബന്ധിച്ച് ഭൂമി ഏറ്റെടുക്കൽ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ ?
2663.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ ആസ്ഥാനമായി പുതിയ മുന്‍സിഫ് കോടതി ആരംഭിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
കോടതി പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സ്ഥലസൗകര്യങ്ങള്‍ ഒരുക്കിയിട്ടും നിലമ്പൂര്‍ മുന്‍സിപ്പല്‍ കോടതി ഇതുവരെയും തുടങ്ങാനാകാത്തതിന്റെ കാരണം വിശദമാക്കാമോ; മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ താലൂക്കായ നിലമ്പൂരില്‍ മുന്‍സിഫ് കോടതി എന്നത്തേക്ക് ആരംഭിക്കാനാകുമെന്ന് അറിയിക്കാമോ?
2664.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നിയമ സഹായ നിധിയിലേക്കുള്ള ഫണ്ട് സമാഹരണം എപ്രകാരമെന്ന് വിശദമാക്കാമോ;
( ബി )
ഈ സാമ്പത്തിക വർഷം 2024 ജനുവരി 31 വരെ എത്ര തുക ഈ ഫണ്ടിലേക്ക് ലഭിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ; ഇതിൽ ധനവകുപ്പ് എത്ര തുകയുടെ അനുമതിയാണ് നൽകിയത്;
( സി )
2016-17 കാലയളവ് മുതൽ ഈ നിധിയിലേക്ക് ലഭിച്ച തുകയും ചെലവഴിച്ച തുകയും വർഷം തിരിച്ച് ലഭ്യമാക്കാമോ?
2665.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭരണഘടനാ സ്ഥാപനമായ അക്കൗണ്ടന്റ് ജനറൽ നിർദ്ദേശിച്ചിട്ടും ജുഡീഷ്യറിയിൽ സേവനമനുഷ്ഠിച്ച കാലഘട്ടത്തിലെ 2016 മുതലുള്ള ശമ്പള കുടിശ്ശിക നിയമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഒഫീഷ്യൽ ലാംഗ്വേജ് കമ്മീഷനിലെ ജീവനക്കാരന് നൽകാത്തതായുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
അക്കൗണ്ടന്റ് ജനറൽ നിർദ്ദേശിച്ചിട്ടും ഒഫീഷ്യൽ ലാംഗ്വേജ് കമ്മീഷനിലെ ജീവനക്കാരന് ശമ്പള കുടിശ്ശികയും ശമ്പളവും നൽകാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
ജീവനക്കാരന് ശമ്പളം നൽകുന്ന സ്പാർക്ക് സംവിധാനത്തിൽ താൽക്കാലികമായ മാറ്റം വരുത്താൻ അക്കൗണ്ടന്റ് ജനറലും നിയമ സെക്രട്ടറിയും നിർദ്ദേശിച്ചിട്ടും ഒഫീഷ്യൽ ലാംഗ്വേജ് കമ്മീഷനിലെ ഡി.ഡി.ഒ അത് നടപ്പിലാക്കിയില്ല എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഡി.ഡി.ഒ. യിൽ നിന്നും പ്രസ്തുത തുകക്കുള്ള പലിശ ഈടാക്കാൻ നടപടി സ്വീകരിക്കുമോ;
( ഡി )
രണ്ട് ശസ്ത്രക്രിയകൾ കഴിഞ്ഞ ജീവനക്കാരന് തുടർ ചികിത്സയ്ക്കുള്ള പണം ലഭ്യമാക്കാൻ പ്രസ്തുത കുടിശ്ശിക വേഗം നൽകാൻ നടപടി സ്വീകരിക്കുമോ?
2666.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിനാലൂരില്‍ കെ.എസ്.ഐ.ഡി.സി-യുടെ ഉടമസ്ഥതയില്‍ എത്ര ഏക്കര്‍ ഭൂമിയാണ് ഉണ്ടായിരുന്നത്; വ്യവസായ ആവശ്യങ്ങള്‍ക്ക് പുറമെ വിവിധ സര്‍ക്കാരുകളുടെ കാലത്ത് എത്ര ഭൂമിയാണ് മറ്റ് സ്ഥാപനങ്ങള്‍ക്കായി നല്‍കിയിട്ടുള്ളത്; ഓരോ സ്ഥാപനങ്ങള്‍ക്കും നല്‍കിയ ഭൂമിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
കിനാലൂരില്‍ കെ.എസ്.ഐ.ഡി.സി-യില്‍ നിലവില്‍ എത്ര വ്യവസായ സ്ഥാപനങ്ങളാണ് പ്രവര്‍ത്തിച്ചു വരുന്നത്; ഈ സ്ഥാപനങ്ങള്‍ക്ക് വ്യവസായ ആവശ്യങ്ങള്‍ക്കായി എത്ര ഭൂമിയാണ് അനുവദിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( സി )
വ്യവസായം ആരംഭിക്കാന്‍ കഴിയുന്ന എത്ര ഏക്കര്‍ ഭൂമി നിലവില്‍ കിനാലൂരില്‍ കെ.എസ്.ഐ.ഡി.സി-യുടെ കൈവശമുണ്ട്; വ്യക്തമാക്കാമോ?
2667.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ ദി ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡിന്റെ എറണാകുളം കാക്കനാട് ഉള്ള 113 ആർ ഭൂമി വിൽക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( ബി )
ഈ പൊതുമേഖലാ സ്ഥാപനത്തിന് തങ്ങളുടെ ഈ ഭൂമി വിൽപ്പനയ്ക്ക് വയ്ക്കേണ്ടിവന്ന സാഹചര്യമുണ്ടായത് എന്തുകൊണ്ടാണ് എന്ന് അറിയിക്കാമോ;
( സി )
ഈ ഭൂമി വിൽക്കുന്നതിന് കേരളത്തിലെ പത്രമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും ടെൻഡർ പരസ്യം നൽകിയിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( ഡി )
പൊതുമേഖലാ സ്ഥാപനങ്ങളും വസ്തുവകകളും വിറ്റഴിക്കുന്ന കേന്ദ്രസർക്കാർ നയങ്ങളെ വിമർശിക്കുന്ന സംസ്ഥാന സർക്കാരും അതേ നിലപാട് സ്വീകരിക്കുന്നതായുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
2668.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെൽപാമിൽ പന അനുബന്ധ തൊഴിലാളികൾക്കായി എന്തൊക്കെ പ്രോജക്ടുകളാണ് 2022ൽ നിലവിൽ വന്ന മാനേജ്മെന്റ് രൂപീകരിച്ചത്; അറിയിക്കുമോ;
( ബി )
എൻ.ബി.സി.എഫ്.ഡി.സി.യിൽ നിന്നും ലഭിച്ച ലോൺ കെൽപാം മാനേജ്മെന്റ് ,തൊഴിലാളികളെ കൊണ്ട് പിഴ പലിശ ഉൾപ്പെടെ തിരിച്ചടപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
2021-ൽ സർക്കാർ ഫണ്ട് ലഭിച്ച ചുക്ക് കാപ്പി മിക്സ് പ്രോജക്ടിന്റെ നിലവിലെ സ്ഥിതിയെന്താണെന്ന് അറിയിക്കുമോ; പ്രസ്തുത പ്രോജക്ടിൽ നിന്നും മാസം എത്ര ലക്ഷം രൂപയുടെ വിറ്റ് വരവുണ്ടെന്ന് അറിയിക്കുമോ;
( ഡി )
സെക്രട്ടേറിയറ്റ് അനെക്സ് ബിൽഡിങ്ങിന്റെ മുൻവശത്തുള്ള കെൽപാം ജ്യൂസ് സ്റ്റാൾ എന്ത് കൊണ്ട് പ്രവർത്തനരഹിതമായെന്ന് അറിയിക്കുമോ; ഇതിൽ കോർപറേഷന് ഉണ്ടായ നഷ്ടം എത്രയാണെന്ന് വ്യക്തമാക്കുമോ;
( ഇ )
2020-ൽ തൃശൂർ അൻഫാർമ എന്ന സ്ഥാപനത്തിൽ നിന്നും വാങ്ങിയ സോഡ ഫില്ലിംഗ് മെഷീന്റെ വാറന്റി നിലനിൽക്കെ കോയമ്പത്തൂർ മോഹൻ ആൻഡ് കോ എന്ന കമ്പനിയിൽ നിന്നോ മറ്റേതെങ്കിലും സ്ഥാപനത്തിൽ നിന്നോ സോഡ ഫില്ലിംഗ് മെഷീൻ വാങ്ങിക്കുന്നതിന് തീരുമാനം എടുത്തിട്ടുണ്ടോ; എങ്കിൽ അതിന്റെ കാരണം വ്യക്തമാക്കാമോ?
2669.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സെറാമിക്സ് ലിമിറ്റഡിൽ നിലവിൽ എംഡി ഉണ്ടോ; മുന്‍പ് ഉണ്ടായിരുന്ന എം.ഡിയെ ഏത് സാഹചര്യത്തിൽ ആണ് റിയാബ് മെമ്പർ സെക്രട്ടറി ആയി നിയമിച്ചത്; ഇതിനായി ഇന്റർവ്യൂ നടത്തിയിരുന്നോ ; വ്യക്തമാക്കാമോ;
( ബി )
നിലവിലെ മെമ്പർ സെക്രട്ടറി പി.എസ്.സി മുഖേന സര്‍ക്കാര്‍ ജോലിയിൽ പ്രവേശിച്ച വ്യക്തി ആണോ; പ്രസ്തുത വ്യക്തിയുടെ പേരിൽ വിജിലൻസ് കേസുകൾ എന്തെങ്കിലും ഉണ്ടോ; വിശദമാക്കാമോ?
2670.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തരൂർ നിയോജക മണ്ഡലത്തിലെ കാവശ്ശേരി കല്ലേപ്പുള്ളിയിൽ കെൽപാം എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിൽ പ്രവർത്തനം ആരംഭിച്ച മോഡേൺ റൈസ് മിൽ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നേക്ക് പൂർത്തീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കാൻ കഴിയും; വ്യക്തമാക്കാമോ?
2671.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ഏപ്രിൽ മുതൽ 2021 ഒക്ടോബർ വരെ കേരള സിറാമിക്സ് കമ്പനിയുടെ നവീകരണത്തിനായി 37,57,87,000 രൂപയും കമ്പനിയുടെ കൊല്ലം മുണ്ടക്കൽ ഉള്ള സ്ഥലം വിറ്റവകയിൽ 9,60,28,321 രൂപയും ഗവൺമെന്റ് ഫണ്ടായി ലഭിച്ചിട്ടുണ്ടെങ്കിലും പ്രസ്തുത നവീകരണം ശരിയായ രീതിയിൽ നടക്കാത്തതിനാൽ കമ്പനിക്കുണ്ടായ നഷ്ടത്തെക്കുറിച്ച് വകുപ്പ് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടോ;
( ബി )
കെ.എസ്.ഇ.ബി.യ്ക്ക് നല്‍കാനുള്ള കുടിശ്ശിക തീർപ്പാക്കുന്നതിന് വേണ്ടി കമ്പനിയുടെ സ്ഥലം കെ.എസ്.ഇ.ബി.യ്ക്ക് നൽകുവാൻ വകുപ്പ് തീരുമാനിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
പ്രദേശത്ത് വീട് നിര്‍മ്മാണത്തിനുള്ള നിരക്ക് സ്ക്വയർഫീറ്റിന് 1600 രൂപ ആണെന്നിരിക്കെ, കമ്പനിയ്ക്ക് ക്ലേ എടുക്കുന്നതിന് വേണ്ടി ഭൂമി വിട്ടു നൽകിയവർക്ക് 15 വീടുകൾ സ്ക്വയർഫീറ്റിന് 3600 രൂപ നിരക്കില്‍ കമ്പനി നിർമിച്ചു നൽകിയിട്ടുള്ളത് കേരള സെറാമിക് എം.ഡി.യുടെ തീരുമാനപ്രകാരമാണോ; എങ്കില്‍ ഇതുസംബന്ധിച്ച് വകുപ്പ് അന്വേഷണം നടത്തിയിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ഡി )
കമ്പനിയുടെ ഹെഡ് ഓഫീസിൽ ഫിനാൻസ് ഡിപ്പാർട്ട്മെന്റില്‍ ഉൾപ്പെടെ ജീവനക്കാരെ പി.എസ്.സി.യിൽ നിന്നും നിയമിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
( ഇ )
കേരള സെറാമിക്സില്‍ ആറ് വർഷമായിട്ടും പുതിയ എം.ഡി.യെ നിയമിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ; നിലവിലെ എം.ഡി.യുടെ പേരിൽ വിജിലൻസ് കേസുകൾ ഉണ്ടോ; വിശദമാക്കുമോ?
2672.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പല പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിലും കൃത്യമായി ശമ്പളം നൽകുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
ഏതെല്ലാം സ്ഥാപനങ്ങളിലാണ് ശമ്പളം മുടങ്ങിയിട്ടുള്ളതെന്ന് വിശദമാക്കാമോ; പ്രസ്തുത സ്ഥാപനങ്ങളില്‍ ശമ്പളം നൽകാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
( സി )
സംസ്ഥാന കൈത്തറി വികസന കോർപ്പറേഷനിലെ ജീവനക്കാർക്ക് കഴിഞ്ഞ അഞ്ച് മാസക്കാലമായി ശമ്പളം നൽകിയിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; ഇവർക്ക് കൃത്യമായി ശമ്പളം വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുമോ?
2673.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ വകുപ്പിനു കീഴില്‍ ഇപ്പോള്‍ എത്ര പൊതുമേഖല സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; അവ ഏതൊക്കെ; അവയില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ ഏതൊക്കെയാണ്; വിശദമാക്കാമോ?
2674.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാറിന്റെ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഇ. യുടെ കീഴിലുള്ള കാലിക്കറ്റ് എയർ കാർഗോ കോംപ്ലക്സിലോ എയർപോർട്ടിലുള്ള എക്സ്പോർട്ട് & ഇംപോർട്ട് യൂണിറ്റിലോ ലോഡിംഗ് & അൺലോഡിംഗ് വിഭാഗത്തിൽ സ്ഥിരമോ താൽക്കാലികമോ ആയി ജോലിക്ക് ആളെ നിയമിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ എത്ര പേരെയാണ് നിയമിക്കാൻ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നിയമനങ്ങള്‍ നടത്തുന്നത് കരാർ വ്യവസ്ഥയിലാണോ കെ.എസ്.ഐ.ഇ. നേരിട്ടാണോ അതോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണോ എന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത തൊഴിലാളികളുടെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിട്ടുണ്ടോ; എങ്കിൽ വിദ്യാഭ്യാസ യോഗ്യത എന്താണ്; ഇവരുടെ ശമ്പളം/ദിവസക്കൂലി നിശ്ചയിച്ചിട്ടുണ്ടോ; എങ്കിൽ എത്രയാണെന്ന് വ്യക്തമാക്കുമോ?
2675.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീമതി ഉമ തോമസ്
ശ്രീ. റോജി എം. ജോൺ
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറയിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് ഏതെങ്കിലും കാലഘട്ടത്തിൽ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് കമ്പനിയിൽ നിന്നും സിന്തെറ്റിക്ക് റൂട്ടൈൽ വാങ്ങിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇൽമനൈറ്റിൽ നിന്നും ഇരുമ്പ് വേർതിരിച്ച് സിന്തെറ്റിക്ക് റൂട്ടൈൽ നിർമ്മിക്കുവാനുള്ള സാങ്കേതിക വിദ്യ കെ.എം.എം.എല്‍. കമ്പനിയിൽ തന്നെ ഉണ്ടെന്നിരിക്കെ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡിൽ നിന്നും സിന്തെറ്റിക്ക് റൂട്ടൈൽ വാങ്ങിയ സാഹചര്യം എന്തായിരുന്നുവെന്ന് വിശദമാക്കുമോ;?
2676.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കെൽട്രോൺ കംപോണന്റ് കോപ്ലക്സ് ലിമിറ്റഡിന്റെ വൈവിദ്ധ്യവത്കരണത്തിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; അറിയിക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനം ഇപ്പോൾ ലാഭത്തിലാണോ പ്രവർത്തിച്ചു വരുന്നത്; വിശദമാക്കാമോ?
2677.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ 10 വര്‍ഷക്കാലയളവിനുള്ളില്‍ പൊതുമേഖലയില്‍ എത്ര വ്യവസായങ്ങള്‍ ആരംഭിച്ചുവെന്നും ഏതെല്ലാം സ്ഥാപനങ്ങളാണ് ആരംഭിച്ചതെന്നും ഓരോ സ്ഥാപനവും എന്നാണ് ആരംഭിച്ചതെന്നും വെളിപ്പെടുത്തുമോ;
( ബി )
പൊതുമേഖലയില്‍ ഇന്ന് പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ ഏതെല്ലാമാണ്; അവയുടെ പ്രവര്‍ത്തന പുരോഗതി വെളിപ്പെടുത്തുമോ;
( സി )
പൊതുമേഖലയില്‍ പുതുതായി വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
2678.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറയിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ ഏതൊക്കെ സ്ഥാപനങ്ങളിൽ നിന്നും സിന്തെറ്റിക്ക് റൂട്ടൈൽ വാങ്ങിയിട്ടുണ്ട്; വ്യക്തമാക്കാമോ?
2679.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീമതി ഒ എസ് അംബിക
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്പാദനവും തൊഴില്‍ സംരംഭങ്ങളും നിക്ഷേപ സാധ്യതകളും വര്‍ധിപ്പിക്കുന്നതിനായി മേക്ക് ഇന്‍ കേരള പദ്ധതി വിഭാവനം ചെയ്തു നടപ്പാക്കുന്നുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
ഇതിന്റെ ഭാഗമായി നിക്ഷേപം, നവീകരണം, ഉല്പാദനം, തൊഴില്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ഏതൊക്കെ മേഖലകളില്‍ ഇന്‍സെന്റീവുകള്‍ക്ക് വ്യവസ്ഥ ചെയ്തിട്ടുണ്ട്; വിശദമാക്കുമോ;
( സി )
സംരംഭകരെ ആകര്‍ഷിക്കുന്നതിനും സംരംഭം തുടങ്ങുന്നതിനും തുടരുന്നതിനും ആവശ്യമായ നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനും കെ-സ്വിഫ്റ്റ്, കെ-സെന്‍ട്രലൈസ്ഡ് ഇന്‍സ്പെക്ഷന്‍ സിസ്റ്റം, മീറ്റ് ദി ഇന്‍വെസ്റ്റര്‍ എന്നീ പദ്ധതികള്‍ മുഖേന സാധ്യമാകുന്നുണ്ടോ; വിശദാംശം നല്‍കുമോ?
2680.
ഡോ. സുജിത് വിജയൻപിള്ള
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ മേഖലയില്‍ സംസ്ഥാനം നേടിയ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ഈ മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
2023-ല്‍ പ്രഖ്യാപിച്ച വ്യവസായ നയത്തില്‍ മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ മേഖലയ്ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ടോ; ഈ മേഖലയില്‍ നടപ്പാക്കുവാന്‍ ഉദ്ദേശിച്ചിട്ടുള്ള നൂതന പദ്ധതികള്‍ സംബന്ധിച്ച വിശദാംശം നല്‍കുമോ?
2681.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്ത് എം.എസ്.എം.ഇ. കളെ പ്രോത്സാഹിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
2682.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ സംസ്ഥാനത്ത് എത്ര പുതിയ വ്യവസായ സ്ഥാപനങ്ങള്‍, സംരംഭങ്ങള്‍, വാഹന നിര്‍മ്മാണ കമ്പനികള്‍ തുടങ്ങിയവ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളില്‍ വന്‍കിട വാഹന നിര്‍മ്മാണ കമ്പനികള്‍ അടക്കം നിരവധി സംരംഭങ്ങള്‍ ആരംഭിക്കുകയും ഭീമമായ റവന്യൂ വരുമാനം ലഭിക്കുകയും ചെയ്യുന്ന സാഹചര്യം കണക്കിലെടുത്ത് കേരളത്തിലും പരിസ്ഥിതി സൗഹാര്‍ദ്ദമായ വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കുവാനും അതുവഴി വരുമാനം കണ്ടെത്തുവാനും നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യം മറികടക്കുവാന്‍ വ്യവസായ വകുപ്പ് സ്വീകരിച്ചിട്ടുള്ള നയ സമീപനങ്ങള്‍ എന്തെല്ലാമാണ്; വ്യക്തമാക്കാമോ;
( ഡി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; ഇതില്‍ എത്ര സ്ഥാപനങ്ങള്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നു; അത്തരം സ്ഥാപനങ്ങളെ പുനര്‍ജ്ജീവിപ്പിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്; വ്യക്തമാക്കാമോ?
2683.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനായി പുതിയ സംരംഭകത്വ വികസന പദ്ധതികൾ ആവിഷ്കരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംരംഭക വർഷം പദ്ധതിയുടെ തുടർച്ചയായി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയുടെ വികസനത്തിനായി 'മിഷന്‍ 1000 പദ്ധതി' നടപ്പിലാക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
പ്രാദേശിക വ്യാവസായിക ക്ലസ്റ്ററുകൾ രൂപീകരിക്കാനും ഓരോ പഞ്ചായത്തും ഒന്നോ രണ്ടോ ഉൽപ്പന്നങ്ങളിൽ കേന്ദ്രീകരിച്ച്‌ അതുമായി ബന്ധപ്പെട്ട വിഭവങ്ങൾ സമാഹരിച്ച്‌ കൂടുതൽ സംഘടിതമായി സംസ്‌കരിക്കുന്നതിനുള്ള സാധ്യതകൾ ആരായുന്നതിനും നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
സംരംഭക വർഷം പദ്ധതിയിലൂടെ നിലവിൽവന്ന സംരംഭങ്ങളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് എം.എസ്‌.എം.ഇ. ക്ലിനിക്കുകൾ രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2684.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ വാമനപുരം മണ്ഡലത്തില്‍ വ്യവസായ വകുപ്പ് മുഖേന ആരംഭിച്ചിട്ടുള്ള പുതിയ വ്യവസായ സംരംഭങ്ങള്‍ എത്രയാണെന്നും അതുവഴി എത്രപേര്‍ക്ക് പുതുതായി തൊഴില്‍ ലഭിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ?
2685.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഏകജാലക സംവിധാനം നിലവിലുണ്ടോ; വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് എത്ര ചെറുകിട വ്യവസായ സ്ഥാപനങ്ങളാണ് പുതുതായി ആരംഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അപേക്ഷ നല്‍കുന്നവര്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നല്‍കുന്നതിന് കാലപരിധി നിശ്ചയിച്ചിട്ടുണ്ടോ?
2686.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ ആക്ട്-2018 പ്രകാരം സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നത് എന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ആക്ട് പ്രകാരം 30 ദിവസത്തിനുളളില്‍ ലെെസന്‍സുകള്‍ ലഭിക്കുന്നതിന് വേണ്ടി സംരംഭകരില്‍ നിന്നും എത്ര അപേക്ഷകള്‍ ലഭിച്ചുവെന്നും അവയുടെ നിലവിലെ സ്ഥിതി സംബന്ധിച്ചും വിശദവിവരം ലഭ്യമാക്കുമോ;
( സി )
എം.എസ്.എം.ഇ. ഫെസിലിറ്റേഷന്‍ ആക്ട് പ്രകാരം മുന്‍കൂര്‍ അനുമതി ഇല്ലാതെ ബിസിനസ് ആരംഭിച്ചിട്ടുളളത് എത്ര സംരംഭകര്‍ ആയിരുന്നുവെന്ന് ജില്ല തിരിച്ച് വിശദവിവരം ലഭ്യമാക്കാമോ?
2687.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വാണിജ്യ ഡയറക്ട്രേറ്റിന്റെ അധീനതയിലുള്ള വ്യവസായ എസ്റ്റേറ്റുകളുടെ ജില്ല തിരിച്ചുള്ള എണ്ണം അറിയിക്കാമോ;
( ബി )
വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമിയുടെ ഉടമസ്ഥാവകാശം കെെമാറ്റം നടത്തുന്നതിനും നിശ്ചയിച്ച വ്യവസായ സംരംഭങ്ങള്‍ക്ക് പകരം മറ്റ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നേരിട്ടിരുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
2688.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അത്താണി കെല്‍ട്രോണ്‍ പവര്‍ ഡിവൈസിന് കൂടുതല്‍ സ്ഥലം ലഭ്യമാക്കാനുള്ള നടപടി എത് വരെയായി എന്ന് വ്യക്തമാക്കാമോ;
( ബി )
അത്താണി സില്‍ക്കിന്റെ സ്ഥലം പ്രയോജനപ്പെടുത്തി പുതിയ വ്യവസായം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
തൃശ്ശൂർ നിയോജകമണ്ഡലത്തിലെ പുഴയ്ക്കലുള്ള കിന്‍ഫ്രായുടെ 30 ഏക്കര്‍ സ്ഥലം വ്യവസായത്തിന് ഉപയോഗിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ?
2689.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു കുടുംബം ഒരു സംരംഭം എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് എത്ര സംരംഭകര്‍ക്ക് സഹായം അനുവദിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി എത്ര സ്ത്രീ സംരംഭകര്‍ക്ക് സഹായം ലഭിച്ചിട്ടുണ്ട് എന്ന് വിശദമാക്കാമോ;
( സി )
ഒരു കുടുംബം ഒരു സംരംഭം എന്ന പദ്ധതി വഴി കൂടുതല്‍ സ്ത്രീ സംരംഭകര്‍ക്ക് സഹായം ലഭ്യമാക്കുന്നതിന് തുടര്‍ന്നും നടപടികള്‍ സ്വീകരിക്കുമോ?
2690.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയില്‍ സ്വയംസംരംഭകര്‍ക്കായി വ്യവസായ വകുപ്പ് 2016 മുതല്‍ നാളിതുവരെ നടപ്പിലാക്കിയ വിവിധ സഹായ പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്ക് എത്ര തുക ചെലവഴിച്ചു എന്നും എത്ര സംരംഭകര്‍ക്ക് ഇത്തരത്തില്‍ സഹായം ലഭിച്ചുവെന്നും നിയോജകമണ്ഡലാടിസ്ഥാനത്തില്‍ വിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലങ്ങളില്‍ എത്ര തുകയുടെ നിക്ഷേപം ആണ് 2021 മുതല്‍ ലഭ്യമാക്കിയത് എന്നും എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നും വ്യക്തമാക്കാമോ?
2691.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 വർഷം യംഗ് ഇന്നവേറ്റിവ് പ്രോഗ്രാം വഴി അഭ്യസ്ത വിദ്യരായ യുവാക്കൾക്ക് എത്ര ഇന്നവേറ്റിവ് സംരംഭങ്ങൾ ആരംഭിക്കുവാൻ സഹായം നല്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ആയവയിൽ സംസ്ഥാനത്ത് ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട യംഗ് ഇന്നവേറ്റിവ് സംരംഭങ്ങൾ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( സി )
ഭാവിയിൽ യംഗ് ഇന്നവേറ്റിവ് പ്രോഗ്രാം മുഖേന നടത്തുവാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
2692.
ഡോ. കെ. ടി. ജലീൽ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. എച്ച്. സലാം
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന സിറ്റി ഗ്യാസ് വിതരണ പദ്ധതിയുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
വ്യാവസായിക, വാണിജ്യ, ഗാര്‍ഹിക യൂണിറ്റുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ പ്രകൃതിവാതക ലഭ്യത ഉറപ്പുവരുത്താന്‍ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ;
( സി )
പ്രസ്തത പദ്ധതിയ്ക്കായി പ്രതീക്ഷിക്കുന്ന ആകെ ചെലവ് എത്രയെന്നും ഇതുവരെ എന്തു തുക ചെലവഴിച്ചിട്ടുണ്ടെന്നുമുള്ള കണക്ക് ലഭ്യമാണോ; എങ്കിൽ അത് വെളിപ്പെടുത്തുമോ;
( ഡി )
സിറ്റി ഗ്യാസ് വിതരണ പദ്ധതിയിലൂടെ എത്ര ഉപഭോക്താക്കള്‍ക്ക് ഇതിനകം കണക്ഷന്‍ നല്‍കുന്നതിന് സാധിച്ചിട്ടുണ്ട്; എത്ര ഉപഭോക്താക്കള്‍ക്ക് കണക്ഷന്‍ നല്‍കുന്നതിനാണ് പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത പദ്ധതി എന്നേയ്ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ്പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കാമോ?
2693.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി മണ്ഡലത്തിൽ കൊട്ടപ്പുറം പാണ്ടിയാട്ട് പുറത്ത് പ്രവർത്തിക്കുന്ന അമന്‍ സ്റ്റീല്‍ ഒ പ്ലാസ്റ്റ് എന്ന പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റിന് എം.എസ്.എം.ഇ. രജിസ്ട്രേഷന്‍ എന്നാണ് ലഭിച്ചത് എന്ന് വ്യക്തമാക്കുമോ;
( ബി )
ഈ കമ്പനിക്ക് ഏത് തീയതി വരെയാണ് പ്രവർത്തനാനുമതി ഉള്ളത് എന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കമ്പനി മലിനീകരണം ഉണ്ടാക്കുന്നതായുള്ള പരാതിയിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;
( ഡി )
ഈ കമ്പനിക്കെതിരെ പ്രദേശവാസികൾ നൽകിയ ഹര്‍ജിയിൽ ഏതെങ്കിലും കോടതി വിധികൾ ഉണ്ടായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ഇ )
പ്രസ്തുത കമ്പനി ഇപ്പോൾ പ്രവർത്തനം നിർത്തിയിട്ടുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കുമോ?
2694.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭകത്വ വികസന പരിപാടികളുടെ ഭാഗമായി പാലക്കാട് ജില്ലയില്‍ പുതുതായി എത്ര ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഇവയ്ക്കായി എത്ര കോടി രൂപയുടെ ധനസഹായം അനുവദിച്ചിട്ടുണ്ടെന്നും താലൂക്കടിസ്ഥാനത്തില്‍ സ്ഥാപനങ്ങളുടെ പേരുകള്‍ സഹിതം അറിയിക്കാമോ;
( ബി )
എത്ര പേര്‍ വനിതാ സംരംഭകരായി പുതിയ സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഏതൊക്കെ കാലയളവിലാണ് ആരംഭിച്ചതെന്നും അറിയിക്കാമോ?
2695.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എം.എസ്.എം.ഇ. സംരംഭങ്ങള്‍ എത്രയെണ്ണമുണ്ടെന്ന് വ്യക്തമാക്കാമോ; പ്രസ്തുത സംരംഭങ്ങളിൽ എത്ര ആളുകള്‍ ജോലി ചെയ്യുന്നുണ്ടെന്ന കണക്കെടുത്തിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2696.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;
( ബി )
നിലവിലുള്ള ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി ബാങ്കുകളില്‍ നിന്ന് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
ചെറുകിട വ്യവസായം ആരംഭിക്കുന്നതിലൂടെ സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് അഭ്യസ്തവിദ്യര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ നല്‍കുന്ന കാര്യം പരിഗണിക്കുമോയെന്ന് വ്യക്തമാക്കുമോ?
2697.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗത വ്യവസായങ്ങളെ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നവീകരിക്കുന്നതിനുള്ള പദ്ധതിയിൽ തഴപ്പായ നെയ്ത്ത് വ്യവസായത്തെ ഉൾപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കാമോ;
( ബി )
ഒരുകാലത്ത് വളരെ പ്രശസ്തമായിരുന്ന എടവിലങ്ങ് പായ നെയ്ത്ത് ചന്തയെ പുനരുദ്ധരിക്കുന്നതിനും കൈതോലയില്‍ നിന്നും പായ കൂടാതെ മറ്റ് വൈവിധ്യമാര്‍ന്ന ഉൽപന്നങ്ങൾ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനുമുള്ള നടപടി സ്വീകരിക്കാമോ?
2698.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തില്‍ പത്ത് കോടി രൂപ ചെലവില്‍ ഒരു വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നതിനുളള പ്രൊപ്പോസല്‍ നിലവിലുണ്ടോ; ഇതിനു വേണ്ടി കുറ്റ്യാടി ഇറിഗേഷന്റെ രണ്ട് ഏക്കര്‍ ഭൂമി കൈമാറി കിട്ടുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
ഇത് സംബന്ധിച്ച പഠനത്തിന് വേണ്ടി ഏതെങ്കിലും ഏജന്‍സിയെ നിയമിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത ഏജന്‍സി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന് വിശദമാക്കുമോ?
2699.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ ഒരു വ്യവസായ പാര്‍ക്ക്‌ സ്ഥാപിക്കുന്നതിനായി എടക്കുന്നം വില്ലേജിലെ ബ്ലോക്ക്‌ നമ്പര്‍ 07, എരുമേലി നോര്‍ത്ത്‌ വില്ലേജിലെ ബ്ലോക്ക്‌ നമ്പര്‍ 026, എരുമേലി സൗത്ത്‌ വില്ലേജിലെ ബ്ലോക്ക്‌ നമ്പര്‍ 027 എന്നിവിടങ്ങളിലായി കിന്‍ഫ്ര കണ്ടെത്തിയ 150 ഏക്കറോളം ഭൂമിയിൽ വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്ഥലത്ത് ഒരു വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നതിനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2700.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ മണിമല മുക്കടയില്‍ റബര്‍ ബോ‍ര്‍ഡിന് പാട്ടത്തിന് നല്‍കിയിരിക്കുന്ന 50 ഏക്കര്‍ സ്ഥലം പാട്ടക്കരാര്‍ റദ്ദ് ചെയ്ത് വ്യവസായ വകുപ്പ് ഏറ്റെടുത്ത് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്ന വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കുന്നതിന് നടപടികള്‍ ത്വരിതപ്പെടുത്തുമോ?
2701.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന നാളികേര വ്യവസായ പാര്‍ക്കുകളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
തെങ്ങ് കൃഷി വ്യാപകമായിട്ടുള്ള ഗുരുവായൂര്‍ മണ്ഡലത്തില്‍ നാളികേര വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2702.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം നിയോജകമണ്ഡലത്തില്‍ എരുമപ്പെട്ടി ഗ്രാമപഞ്ചായത്തില്‍ വ്യവസായ പാര്‍ക്ക് അനുവദിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
ഇതിനായി പഞ്ചായത്ത് നല്‍കാമെന്ന് സമ്മതിച്ച സ്ഥലം ഉപയോഗിച്ച് വ്യവസായ പാര്‍ക്ക് ആരംഭിക്കാന്‍ എന്ത് നടപടിയാണ് ഇത് വരെ സ്വീകരിച്ചത് എന്ന് വിശദമാക്കാമോ;
( സി )
എന്നത്തേയ്ക്ക് ഈ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ?
2703.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയില്‍ പുഴയ്ക്കലിൽ വ്യവസായ വകുപ്പിന്റെ സ്ഥലത്ത് എക്സിബിഷന്‍ കം കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
വ്യവസായ വകുപ്പ് നേരത്തെ തുടക്കം കുറിച്ചതും മധ്യകേരളത്തിലെ വ്യവസായ പാർക്കുകൾക്ക് ഏറെ ഉപകാരപ്രദമാകുന്നതുമായ പ്രസ്തുത പ്രോജക്ട് വകുപ്പ് പിന്നീട് ഉപേക്ഷിക്കുകയായിരുന്നോ എന്ന് വ്യക്തമാക്കാമോ;
( സി )
ഇവിടെ എക്സിബിഷന്‍ കം കണ്‍വെന്‍ഷന്‍ സെന്റര്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?
2704.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കാഞ്ഞങ്ങാട് മണ്ഡലത്തിൽ ചെറുകിട വ്യവസായം ഉൾപ്പെടെ എത്ര വ്യവസായ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് എത്ര അപേക്ഷകളാണ് പരിഗണനയിലുള്ളതെന്ന് പഞ്ചായത്ത് തിരിച്ച് അറിയിക്കാമോ?
2705.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കുന്നത്തുനാട് മണ്ഡലത്തില്‍ വ്യവസായ വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമാണെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കാമോ;
( ബി )
മണ്ഡലത്തിലെ എത്ര ചെറുകിട സംരംഭകര്‍ക്ക് വകുപ്പ് അനുമതിയും സഹായങ്ങളും നല്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
2706.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയില്‍ മാവേലിക്കര നിയോജക മണ്ഡലത്തിലെ ഏതെല്ലാം വില്ലേജുകളില്‍ സ്ഥലവും കെട്ടിടങ്ങളും ഉണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥലം/കെട്ടിടം എന്നിവയിൽ നിലവില്‍ ഉപയോഗിക്കുന്നവ/ഉപയോഗിക്കാത്തവ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( സി )
വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥലങ്ങളില്‍ വ്യവസായ പാര്‍ക്കുകളോ പുതിയ സ്റ്റാര്‍ട്ടപ്പുകളോ ആരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2707.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിൽ കഴിഞ്ഞ എഴ് വർഷമായി നിലവിലുള്ള വ്യവസായങ്ങൾ അഭിവൃദ്ധിപ്പെടുത്തുന്നതിനും പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും എത്ര തുക വകയിരുത്തിയിട്ടുണ്ടെന്ന് വർഷം തിരിച്ചും സംരംഭം തിരിച്ചും ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത വ്യവസായങ്ങള്‍ക്ക് വകയിരുത്തിയ തുക ചെലവഴിച്ചിട്ടുണ്ടെങ്കിൽ വിശദാംശം നല്‍കുമോ;
( സി )
എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് സംരംഭവും വര്‍ഷവും തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
വകയിരുത്തിയ തുക തീരെ ചെലവഴിച്ചിട്ടില്ലെങ്കില്‍ സംരംഭവും വര്‍ഷവും തിരിച്ച് വിശദാംശം നല്‍കുമോ; പ്രസ്തുത തുക എപ്പോള്‍ ചെലവഴിക്കുമെന്ന് വ്യക്തമാക്കാമോ?
2708.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡ‍ലത്തില്‍ 2016-17 മുതല്‍ 2023-24 വരെ എത്ര വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് അനുമതി നല്‍കിയെന്ന് വ്യക്തമാക്കാമോ;
( ബി )
പുതിയതായി ആരംഭിച്ച വ്യവസായ സ്ഥാപനങ്ങളുടെ പേരുവിവരവും സ്ഥലവും വിശദമാക്കാമോ?
2709.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്ക് രൂപീകൃതമായി പത്ത് വർഷം പൂർത്തിയായിട്ടും താലൂക്ക് വ്യവസായ കേന്ദ്രം ആരംഭിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഈ താലൂക്കിൽ വ്യവസായ കേന്ദ്രം എപ്പോൾ ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ?
2710.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ വ്യവസായ വകുപ്പിന്റെ അധീനതയില്‍ ഒഴിഞ്ഞുകിടക്കുന്ന എത്ര ഏക്കര്‍ സ്ഥലമുണ്ട്; അത്തരം സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തി വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
2711.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ സംരംഭകര്‍ക്ക് അനുവദിക്കുന്ന മൂന്ന് വര്‍ഷത്തേക്കുള്ള അക്നോളഡ്ജ്മെന്റ് സര്‍ട്ടിഫിക്കറ്റിന്റെ മറവില്‍ ജനദ്രോഹത്തിനും പരിസ്ഥിതി നാശത്തിനും വഴിയൊരുക്കുന്ന തരത്തില്‍ ചില സംരംഭകര്‍ വ്യവസായത്തിന്റെ സ്വഭാവം മാറ്റുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഇത്തരം കേന്ദ്രങ്ങളില്‍ പ്രസ്തുത സര്‍ട്ടിഫിക്കറ്റ് പ്രകാരം അനുവദിച്ച വ്യവസായം തന്നെയാണോ നടത്തുന്നതെന്ന് വ്യവസായ വകുപ്പ് പരിശോധന നടത്താറുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത സര്‍ട്ടിഫിക്കറ്റ് പ്രകാരം അനുവദിച്ചതിന് വിരുദ്ധമായി ജനദ്രോഹത്തിനും പരിസ്ഥിതി നാശത്തിനും വഴിയൊരുക്കുന്ന വ്യവസായമാണ്‌ നടത്തുന്നതെങ്കില്‍ വ്യവസായ വകുപ്പ് ഇവര്‍ക്കെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ;
( ഡി )
മൂന്ന് വര്‍ഷത്തേക്കുള്ള അക്നോളഡ്ജ്മെന്റ് സര്‍ട്ടിഫിക്കറ്റ് പ്രകാരം പ്രവര്‍ത്തിക്കുന്ന ഇത്തരം വ്യവസായ സംരംഭങ്ങള്‍ പരിശോധിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതിയുണ്ടോ; ഇല്ലെങ്കില്‍ ചില സംരംഭകര്‍ വ്യവസായത്തിന്റെ പ്രവര്‍ത്തന രീതി മാറ്റിയാല്‍ ആയത് പരിശോധിക്കാന്‍ ചുമതലപ്പെട്ടവര്‍ ആരാണെന്ന് വിശദമാക്കുമോ?
2712.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷന്‍ & റിക്രൂട്ട്‌മെന്റ്) ബോർഡ് എന്നാണ് നിലവിൽ വന്നത്;
( ബി )
പ്രസ്തുത ബോർഡിന്റെ ചെയർപേഴ്‌സനായി ആരെയാണ് നിയമിച്ചിട്ടുള്ളത്;
( സി )
ഈ സ്ഥാപനത്തിൽ എത്ര ജീവനക്കാരുണ്ട് ; അവരുടെ നിയമനം ഏത് രീതിയിലായിരുന്നു എന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ബോർഡിന്റെ പ്രതിമാസ ചെലവ് ഇനം തിരിച്ച് നൽകാമോ;
( ഇ )
പ്രസ്തുത ബോർഡ് നിലവിൽ വന്ന ശേഷം ഏതൊക്കെ പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് ആരെയൊക്കെ റിക്രൂട്ട് ചെയ്തു എന്ന് വ്യക്തമാക്കാമോ?
2713.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് ലൈസന്‍സും അനുബന്ധ അനുമതിയും ലഭിക്കുന്നതിന് നേരിടുന്ന സാങ്കേതിക തടസ്സങ്ങള്‍ നീക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
നൂതന സംരംഭകര്‍ക്ക് വായ്പയും പരിശീലനവും ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
2714.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനിതാ സംരംഭകത്വ പദ്ധതിക്ക് കേന്ദ്രസഹായം ലഭ്യമാകുന്നുണ്ടോ; വിശദമാക്കാമോ?
2715.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സഹായകരമായ രീതിയിൽ ഈ സർക്കാർ സ്വീകരിച്ച എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
2017 മുതൽ 2023 വരെ വ്യവസായ രംഗത്തുണ്ടായ പ്രധാന മുന്നേറ്റങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
2716.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തില്‍ കൊറ്റാമത്തു പ്രവര്‍ത്തിക്കുന്ന കെല്‍പ്പാമിനു 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര തുകയാണ് അനുവദിച്ചത് എന്ന് വിശദമാക്കാമോ?
2717.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1994-ല്‍ മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ വ്യവസായ വകുപ്പിന് കീഴിൽ സ്ഥാപിതമായ സി.എഫ്.എസ്.സി മുഖേന ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 2023 ഡിസംബർ വരെ എത്ര റബ്ബർ കർഷകർക്ക് ഗുണഫലം ലഭിച്ചിട്ടുണ്ട്; എത്ര പരിശീലനങ്ങൾ നൽകാൻ സാധിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
ഈ സ്ഥാപനത്തിൽ എത്തുന്ന സംരംഭകർക്കും പരിശീലനാർത്ഥികൾക്കും ഫെസിലിറ്റേഷൻ നൽകുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥരുടെ അഭാവം ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
വർഷങ്ങളായി ഒഴിഞ്ഞു കിടന്നിരുന്ന ഫോർമാൻ (റബർ) തസ്തികയിൽ ബൈ ട്രാന്‍സ്ഫര്‍ വഴി ജീവനക്കാരനെ നിയമിച്ച വിവരം ശ്രദ്ധയിൽപ്പെട്ടിരുന്നോ;
( ഡി )
ഫോർമാൻ (റബർ) തസ്തികയിലേക്ക് അപേക്ഷ നൽകി പ്രസ്തുത തസ്തികയിലേക്ക് നിയമിതനായതിനു ശേഷം ദിവസങ്ങൾക്കുള്ളിൽ പ്രസ്തുത വ്യക്തിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഫോർമാൻ തസ്തികയുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരു തസ്തികയിലേക്ക് നിയമവിരുദ്ധമായി നിയമിച്ചതിനാൽ സ്ഥാപനത്തിന്റെ പ്രവർത്തനം അവതാളത്തിലായെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
എങ്കില്‍ ഈ നടപടി പിൻവലിച്ച് ഉദ്യോഗസ്ഥന്റെ സേവനം വ്യവസായ സമൂഹത്തിന് ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കുമോ;
( എഫ് )
സി.എഫ്.എസ്.സിയിൽ ഒഴിവുള്ള മറ്റ് തസ്തികകളിൽ നിയമനം നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എന്തൊക്കെ നടപടികൾ സ്വീകരിച്ചു; വ്യക്തമാക്കാമോ?
2718.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി കോങ്ങാട് മണ്ഡലത്തില്‍ ആകെ എത്ര സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ട്; എത്ര കോടി രൂപയുടെ നിക്ഷേപവും തൊഴിലവസരങ്ങളുമാണ് സൃഷ്ടിക്കാന്‍ സാധിച്ചത് എന്ന് വ്യക്തമാക്കാമോ?
2719.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്കിൽ വ്യവസായ പാർക്ക് തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ?
2720.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി കുറ്റ്യാടി മണ്ഡലത്തിൽ നടത്തിയ പ്രവർത്തനങ്ങൾ എന്തൊക്കെയെന്ന് അറിയിക്കാമോ;
( ബി )
ഈ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിൽ പുതുതായി എത്ര സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട് എന്നറിയിക്കാമോ?
2721.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ കൊരട്ടി മധുര കോട്സിന്റെ സ്ഥലം വ്യവസായ വകുപ്പിന് ലഭ്യമായിട്ടുണ്ടോ; എങ്കില്‍ ഇപ്പോഴത്തെ സ്ഥിതി വിശദമാക്കാമോ?
2722.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ എത്ര സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചിട്ടുണ്ട്; വിശദമാക്കുമോ?
2723.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത്; വിശദമാക്കാമോ;
( ബി )
ടി പ്രവര്‍ത്തനങ്ങളുടെ ഫലമായി സര്‍ക്കാര്‍ പുതിയ സംരംഭങ്ങള്‍ക്കു് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സംരംഭങ്ങള്‍ക്കു് വളരാനും അഭിവൃദ്ധി പ്രാപിക്കാനും കഴിയുന്ന ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിരിക്കുന്നത്; വിശദമാക്കാമോ?
2724.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വ്യവസായ വികസനത്തില്‍ സേവന സംബന്ധമായ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് ധനസഹായം അനുവദിക്കുന്നുണ്ടോ; എങ്കിൽ വിശദാംശംങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഭക്ഷ്യ വിതരണം, കാറ്ററിംഗ്, ഹോട്ടല്‍ എന്നീ മേഖലകളില്‍ പുതിയ യൂണിറ്റുകള്‍ ആരംഭിക്കാന്‍ പ്രോത്സാഹനം നല്‍കുമോ?
2725.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി നാളികേര പാർക്കിൽ പ്ലോട്ട് തയ്യാറാക്കി വ്യവസായങ്ങൾക്ക് നൽകുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയുടെ വിശദാംശം അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്കായി എത്ര തുകയാണ് അനുവദിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?
2726.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീമതി കെ. കെ. രമ
ശ്രീ. എം. വിൻസെന്റ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി. ക്ക് പങ്കാളിത്തമുള്ള സി.എം.ആര്‍.എല്‍. കമ്പനി ക്രമക്കേട് നടത്തിയതിനെ തുടർന്ന് കെ.എസ്.ഐ.ഡി.സി.-ക്ക് ലഭിക്കേണ്ട ലാഭവിഹിതത്തിൽ നഷ്ടം സംഭവിച്ചിട്ടുണ്ട് എന്ന് കാട്ടി കെ.എസ്.ഐ.ഡി.സി. , സി.എം.ആർ.എൽ. നു കത്ത് നൽകിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എങ്കിൽ പ്രസ്തുത കത്തിൽ കെ.എസ്.ഐ.ഡി.സി. എന്തൊക്കെ കാര്യങ്ങളാണ് പ്രതിപാദിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ?
2727.
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ സാങ്കേതിക കോഴ്സുകള്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതത് മേഖലയുമായി ബന്ധപ്പെട്ട പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളില്‍ പ്രായോഗിക തൊഴില്‍ പരിശീലനം ലഭ്യമാക്കുന്നതിനുള്ള നിലവിലെ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാമോ;
( ബി )
പൊതുമേഖലാ സ്ഥാപനങ്ങളിലെ നിലവിലെ തൊഴിലാളികളുടെ പ്രായോഗിക പരിജ്ഞാനം സാങ്കേതിക വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതലായി പകര്‍ന്നു നല്‍കുന്നതിന് സാഹചര്യമൊരുക്കാമോ; വിശദമാക്കാമോ;
( സി )
ഇത്തരത്തില്‍ പ്രായോഗിക പരിജ്ഞാനം നേടിയവര്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് കൂടുതല്‍ സഹായ പദ്ധതികള്‍ ആവിഷ്കരിക്കാമോ; വ്യക്തമാക്കാമോ?
2728.
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സി.എം.ആർ.എൽ. കമ്പനിയിൽ നിന്നുള്ള ലാഭവിഹിതമായി 2016 ലെ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഓരോ സാമ്പത്തികവർഷവും കെ.എസ്.ഐ.ഡി.സി.ക്ക് എത്ര തുക ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
2016 ലെ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ കെ.എസ്.ഐ.ഡി.സി., സി.എം.ആർ.എൽ. കമ്പനിയുമായി നടത്തിയ കത്തിടപാടുകളുടെ പകർപ്പ് ലഭ്യമാക്കുമോ?
2729.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം പാണക്കാട് വില്ലേജിലെ ഇൻകെൽ എജ്യുസിറ്റിയിൽ ഐ.എച്ച്.ആർ.ഡി. ക്കു കീഴിലുള്ള കോളേജ് ഓഫ് അപ്പ്ലൈഡ്‌ സയൻസിനു സ്വന്തം കെട്ടിടം നിർമ്മിക്കുന്നതിനുള്ള സ്ഥലം വിട്ടു നൽകാൻ സർക്കാർ തയ്യാറാകുമോ;
( ബി )
പ്രസ്തുത ആവശ്യം ഉന്നയിച്ച് എം.എൽ.എ. നൽകിയ കത്തിൽ നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ?
2730.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കണ്ണൂർ, കാസർഗോഡ് പ്രദേശങ്ങളിലെ ചെങ്കൽ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹാരം നിര്‍ദേശിക്കുന്നതിനുമായി വകുപ്പുതല സമിതിയെ നിയോഗിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത സമിതി റിപ്പോർട്ട് വകുപ്പിന് സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം അറിയിക്കാമോ;
( സി )
ഇത് സംബന്ധിച്ച് വ്യവസായ വകുപ്പിലുള്ള എ3/61/2023 ഫയലിൽ എന്ത് തീരുമാനമാണ് കെെകൊണ്ടിട്ടുള്ളതെന്ന് വിശദമാക്കാമോ?
2731.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെങ്കല്ല് വ്യവസായം ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിന് മെെനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ അനുമതി ആവശ്യമാണോ;
( സി )
അനുമതിക്കായി സമർപ്പിക്കേണ്ട രേഖകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
2732.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ദേശീയപാത നിര്‍മ്മാണത്തിന് ആവശ്യമായ മണ്ണ് ഖനനം ചെയ്യുന്നതിന് സര്‍ക്കാര്‍ ഇളവ് നല്‍കിയെങ്കിലും നടപടിക്രമങ്ങളിലെ കാലതാമസത്താല്‍ അതു പ്രാബല്യത്തില്‍ വരാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ദേശീയപാത നിര്‍മ്മാണം ത്വരിതപ്പെടുത്തി ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2733.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുളം വൃത്തിയാക്കുന്നതിനുള്ള അനുമതിയുമായി ബന്ധപ്പെട്ട് മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ പാലക്കാട്‌ ജില്ലാ ഓഫീസിൽ ആർ.ഡി.ഒ. യിൽ നിന്നും നിരാക്ഷേപപത്രം അനുവദിച്ച എത്ര അപേക്ഷകൾ 2023-24 കാലയളവിൽ ലഭിച്ചിട്ടുണ്ടെന്നും ഇതിൽ എത്ര അപേക്ഷകളിന്മേൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും എത്ര അപേക്ഷകളിന്മേൽ നടപടി സ്വികരിക്കാനുണ്ടെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത ആവശ്യത്തിലേക്കായി 2023-24 കാലയളവിൽ ആർ.ഡി.ഒ. ൽ നിന്നും എത്ര നിരാക്ഷേപപത്രം പാലക്കാട്‌ മൈനിംഗ് ആന്റ് ജിയോളജി ഓഫീസിൽ ലഭിച്ചിട്ടുണ്ടെന്നും എത്ര അപേക്ഷകൾ സർക്കാരിലേക്ക് അയച്ചിട്ടുണ്ടെന്നും എത്ര എണ്ണത്തിനു അനുമതി ലഭിച്ചിട്ടുണ്ടെന്നും അറിയിക്കാമോ; ഇത്തരം അപേക്ഷകളിന്മേൽ നടപടികൾ വൈകുന്നത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;
( സി )
ഇത്തരം അപേക്ഷകളില്‍ നിരാക്ഷേപപത്രം ആർ.ഡി.ഒ. യിൽ നിന്നും അനുവദിച്ചിട്ടും സർക്കാരിലേക്ക് അയക്കുന്ന നടപടി വൈകുന്നത് മൂലം പാലക്കാട്‌ ജില്ലയിലെ നെൽകൃഷി ഉൾപ്പെടെ ഉള്ള മറ്റു കാർഷിക വിളകൾ കൃഷി ചെയ്യുന്നതിന് രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാൻ നടപടി സ്വീകരിക്കുമോ;
( ഡി )
കുളം വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് 2021-22 കാലയളവിൽ അപേക്ഷ സ്വീകരിച്ച് ആയിരം രൂപ ഫീസ് വാങ്ങിയ പാലക്കാട്‌ ജിയോളജി വകുപ്പ്, മേൽ അപേക്ഷകളിന്മേൽ ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചിട്ടും ആർ.ഡി.ഒ. നിരാക്ഷേപപത്രം അനുവദിച്ചിട്ടും കേരള ഹൈക്കോടതിയുടെ രണ്ട് ഉത്തരവുകൾ ഉണ്ടായിരുന്നിട്ടും പ്രസ്തുത അപേക്ഷകൾ നാളിതുവരെ സർക്കാരിലേക്ക് അയയ്ക്കാതെ മാസങ്ങളോളം വൈകിപ്പിക്കുന്നതിന്റെ കാരണം വിശദമാക്കാമോ?
2734.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന മേജർ ധാതുക്കളും മൈനർ ധാതുക്കളും ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
2016-21 സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഓരോ മേജർ ധാതുവും മൈനർ ധാതുവും എത്ര ടൺ വീതം ഉത്പാദിപ്പിച്ചുവെന്നും ഓരോ ഇനത്തിലും റോയൽറ്റിയായി എത്ര തുക വീതം ലഭിച്ചുവെന്നുമുള്ള വിശദാംശം സാമ്പത്തിക വർഷാടിസ്ഥാനത്തിൽ വ്യക്തമാക്കുമോ?
2735.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡില്‍ എല്‍.ഡി. ക്ലര്‍ക്ക്/അസിസ്റ്റന്റ് ഗ്രേഡ് തസ്തികയില്‍ 31.03.2022-ന് ശേഷമുണ്ടായ ഒഴിവുകളുടെ ജില്ല തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ഒഴിവുകളില്‍ എത്രയെണ്ണം പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തുവെന്ന വിവരം അറിയിക്കുമോ;
( സി )
പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യാത്ത ഒഴിവുകള്‍ ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ?
2736.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ നിയോജക മണ്ഡലത്തില്‍ ഏതൊക്കെ പഞ്ചായത്തുകളിലാണ് ഖാദി ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ സ്ഥലങ്ങളുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ഓരോ പ്രദേശത്തുമുള്ള സ്ഥലങ്ങള്‍ എത്ര സെന്റ് വീതമാണെന്നും ഈ സ്ഥലങ്ങള്‍ എത്ര വര്‍ഷമായി ഉപയോഗിക്കാതെ കിടക്കുകയാണെന്നും വിശദമാക്കുമോ;
( സി )
ഖാദി ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഇത്തരം സ്ഥലങ്ങളില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ?
2737.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ എത്ര കയര്‍ വ്യവസായ സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നുവെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രവര്‍ത്തനരഹിതമായ കയര്‍ വ്യവസായ സഹകരണ സംഘങ്ങളെ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ?
2738.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയര്‍ മേഖലയിലെ തൊഴിലാളികളുടെ കൂലി വര്‍ദ്ധനവിന് സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചുവരുന്നുണ്ടോ; വിശദമാക്കാമോ?
2739.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 സാമ്പത്തിക വര്‍ഷത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കയര്‍ സഹകരണ സംഘങ്ങള്‍ മുഖേന എത്ര ക്വിന്റല്‍ കയര്‍ ഉത്പാദിപ്പിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
നടപ്പ് സാമ്പത്തിക വര്‍ഷം നാളിതുവരെ തിരുവനന്തപുരം ജില്ലയിലെ കയര്‍ സഹകരണ സംഘങ്ങള്‍ മുഖേന എത്ര ക്വിന്റല്‍ കയര്‍ ഉത്പാദിപ്പിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
2740.
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീമതി ദെലീമ
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കയര്‍ മേഖലയുടെ സമഗ്ര വികസനത്തിനായി പതിമൂന്നാം പഞ്ചവൽസര പദ്ധതി കാലയളവില്‍ നടത്തിവന്നിരുന്ന രണ്ടാം പുന:സംഘടനയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
വികസന കാഴ്ചപ്പാടോടെ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കി വരുമ്പോഴും പ്രസ്തുത മേഖലയിലെ പ്രതിസന്ധികള്‍ വിട്ടൊഴിയുന്നില്ല എന്നത് വസ്തുതയാണോ; എങ്കില്‍ അതിന്റെ കാരണങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടോ; പ്രസ്തുത മേഖലയില്‍ ഉളളതായി പറയപ്പെടുന്ന പ്രതിസന്ധികളെ കുറിച്ച് പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കുവാന്‍ സമിതിയെ നിയോഗിച്ചിരുന്നോ; വിശദമാക്കുമോ;
( സി )
കയര്‍ മേഖലയില്‍ ഏറ്റവും ആകര്‍ഷകമായ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും പുതിയ ഡിസെെനുകള്‍ ഒരുക്കുന്നതിനുമായി ഏതെങ്കിലും സ്ഥാപനവുമായി ധാരണാപത്രം ഒപ്പ് വച്ചിരുന്നോ; എങ്കിൽ വിശദമാക്കുമോ?
2741.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ വർഷങ്ങളായി പ്രവർത്തനരഹിതമായി കിടക്കുന്ന കയർ സഹകരണ സംഘങ്ങൾ ഏതെല്ലാമെന്ന് അറിയിക്കാമോ; പ്രസ്തുത സഹകരണ സംഘങ്ങളുടെ വസ്തുവകകളും കെട്ടിടങ്ങളും സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണോ; എങ്കിൽ വ്യക്തമാക്കാമോ;
( ബി )
പ്രവർത്തനരഹിതമായിട്ടുള്ള പ്രസ്തുത കയർ സഹകരണ സംഘങ്ങൾ പുനരുജ്ജീവിപ്പിക്കാൻ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; പുനരുജ്ജീവനം സാധ്യമല്ലാത്ത കയർ സഹകരണ സംഘങ്ങളുടെ വസ്തുവകകളും കെട്ടിടങ്ങളും സംരക്ഷിക്കുന്നതിനും വിനിയോഗിക്കുന്നതിനും എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ;
( സി )
ചാത്തന്നൂർ മണ്ഡലത്തിൽ പതിറ്റാണ്ടുകളായി പ്രവർത്തനരഹിതമായ നിലയിലുള്ള കയർ സഹകരണ സംഘങ്ങളുടെ കെട്ടിടങ്ങളും വസ്തുവകകളും അന്യാധീനമായി കിടക്കുന്ന നിലയിലായതിനാല്‍ നിയമപരമായ നടപടികളിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ കുടുംബശ്രീകളുടെയോ സർക്കാരിന്റെയോ ആവശ്യങ്ങൾക്കായി ഇവ പ്രയോജനപ്പെടുത്തുന്നതിനു നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
2742.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കയര്‍ ഭൂവസ്ത്രം പദ്ധതി പ്രകാരം പാറശ്ശാല മണ്ഡലത്തില്‍ എന്തെല്ലാം പ്രവൃത്തികള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്; വിശദാംശം നല്‍കാമോ;
( ബി )
ഓരോ പഞ്ചായത്തിലും ഇതിനായി ചെലവഴിച്ച തുക എത്രയാണെന്ന് വ്യക്തമാക്കാമോ?
2743.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗത കയര്‍ തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ആ മേഖലയില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കയര്‍ കയറ്റുമതിക്ക് മുന്തിയ പരിഗണന നല്‍കി ഈ മേഖലയെ ശക്തിപ്പെടുത്താന്‍ എന്തൊക്കെ പുതിയ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
കയര്‍ തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.