കെ
പി റോഡ് വികസനവും
മാവേലിക്കര, വഴുവാടി പാലം
നിർമാണവും
1115.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ
പി റോഡ് അതീവ
തിരക്കുള്ള റോഡായി
മാറിയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
;
(ബി)
കൂടുതല്‍
ശാസ്ത്രീയമായി ഇൗ റോഡ്
വികസിപ്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
ഇതിനാവശ്യമായ
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
ഇതിനു അനുമതി
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ
(സി)
മാവേലിക്കര
മണ്ഡലത്തിലെ വഴുവാടി
പാലം
നിര്‍മ്മിക്കുന്നതിന്
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ; പാലം
നിര്‍മ്മാണം വേഗത്തില്‍
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
പി.ഡബ്ല്യൂ.ഡി
റോഡുകളുടെ അറ്റകുറ്റപ്പണി
1116.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പി.ഡബ്ല്യൂ.ഡി യ്ക്ക്
കീഴില്‍ എത്ര
കിലോമീറ്റർ റോഡ്
ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
സ്റ്റേറ്റ് ഹെെവേ,
മേജര്‍ ഡിസ്ട്രിക്
റോഡുകള്‍ എന്നിവയുടെ
കണക്ക് പ്രത്യേകം
വ്യക്തമാക്കുമോ;
(സി)
2017-18-ല്‍
റോഡുകളുടെ കുഴി
അടയ്ക്കുന്നതടക്കമുള്ള
അറ്റകുറ്റപ്പണി നടത്തി
ഗതാഗതയോഗ്യമാക്കുന്നതിന്
എത്ര കോടി രൂപ
അനുവദിച്ചിട്ടുണ്ട്;
ഇതില്‍ എത്ര കോടി
രൂപയുടെ പ്രവൃത്തി
പൂര്‍ത്തീകരിച്ചുവെന്ന്
വിശദാംശം
വ്യക്തമാക്കുമോ?
പി.ഡബ്ല്യൂ.ഡി
റോഡ് കയ്യേറ്റം
ഒഴിപ്പിച്ചെടുക്കുവാന്‍ നടപടി
1117.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പല പി.ഡബ്ല്യൂ.ഡി
റോഡുകളിലും സ്വകാര്യ
വ്യക്തികളും
സ്ഥാപനങ്ങളും സ്ഥലം
കയ്യേറി മതില്
കെട്ടിയും
കെട്ടിടങ്ങളുടെ മുന്‍
വശങ്ങള് ഇറക്കി പണിതും
ഉപയോഗിക്കുന്നതുമൂലം
ഗതാഗത തടസ്സവും, റോഡ്
പുനരുദ്ധാരണ സമയം
കയ്യേറ്റം
ഒഴിപ്പിക്കുന്നതിനും
മറ്റുമായി അനാവശ്യമായ
കാലതാമസം ഉണ്ടാകുന്നതും
പൊതുമരാമത്ത്
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
പരിഹരിക്കുന്നതിന്
ബന്ധപ്പെട്ട
പി.ഡബ്ല്യൂ.ഡി
അസിസ്റ്റന്റ്
എഞ്ചിനീയര്‍, വില്ലേജ്
ആഫീസര്‍, താലൂക്ക്
സര്‍വ്വെയര്‍
എന്നിവരുടെ ഒരു സമിതി
രൂപീകരിച്ച് റോഡ്
കയ്യേറ്റം
സമയബന്ധിതമായി
ഒഴിപ്പിച്ചെടുക്കുന്നതിനുള്ള
നടപടി സ്വീകരിക്കുവാന്‍
ഉദ്ദേശമുണ്ടോ എന്ന്
അറിയിക്കാമോ;
(സി)
ഉണ്ടെങ്കില്‍
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
പി.ഡബ്ല്യു.ഡി.
റോഡുകളുടെ പുനരുദ്ധാരണം
1118.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പി.ഡബ്ല്യു.ഡി.
റോഡുകളുടെ
പുനരുദ്ധാരണത്തിനായി
എസ്.എല്‍.റ്റി.എഫ്.
പദ്ധതി പ്രകാരം എത്ര
തുക അനുവദിച്ചുവെന്ന്
വെളിപ്പെടുത്താമോ;
(ബി)
പാലക്കാട്
ജില്ലയിലെ ഓരോ അസംബ്ലി
മണ്ഡലത്തിലെയും
പി.ഡബ്ല്യു.ഡി.
റോഡുകളുടെ
അറ്റകുറ്റപ്പണിയ്ക്കും,
പുനരുദ്ധാരണത്തിനുമായി
എസ്.എല്‍.റ്റി.എഫ്.
പ്രകാരം ഈ സര്‍ക്കാര്‍
നാളിതുവരെ എത്ര തുക
അനുവദിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം
എസ്.എല്‍.റ്റി.എഫ്.
പ്രകാരം എത്ര
റോഡുകളില്‍
അറ്റകുറ്റപണി
നടത്തുന്നതിനായി ഫണ്ട്
അനുവദിച്ചുവെന്നും തുക
എത്രയെന്നും
അറിയിക്കുമോ;
(ഡി)
അനുവദിക്കപ്പെട്ട
ഏതെല്ലാം റോഡുകളില്‍
അറ്റകുറ്റപ്പണി നടത്തി;
ഓരോ റോഡിന്റെയും
അറ്റകുറ്റപ്പണി
നടത്തിയതിന്റെ വിശദാംശം
ലഭ്യമാക്കാമോ?
എസ്.എന്‍
ജംഗ്ഷന് മുതല്‍ പൂത്തോട്ട
വരെയുള്ള റോഡിന്റെ വികസനം
1119.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയോജകമണ്ഡലത്തിലെ
എസ്.എന്‍ ജംഗ്ഷന്
മുതല്‍ പൂത്തോട്ട
വരെയുള്ള റാേഡിന്റെ
വികസനത്തിനായി
സര്‍ക്കാര്‍
പ്രഖ്യാപിച്ച
പദ്ധതിയുടെ നിലവിലെ
സ്ഥിതി അറിയിക്കമോ;
(ബി)
ഇൗ
റോഡിന്റെ
വികസനത്തിനായുള്ള
അലെെന്‍മെന്റ്
തീരുമാനമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
അറിയിക്കുമോ;
(സി)
റോഡിന്റെ
വികസനത്തിനായി നേരത്തെ
ഏതെങ്കിലും ഏജന്‍സി
പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
വിശദമാക്കുമോ;
(ഡി)
ഇത്തരത്തില്‍
ഒരു റിപ്പോര്‍ട്ട്
ഉണ്ടായിട്ടും ഇൗ
പദ്ധതിയുടെ
റിപ്പോര്‍ട്ട്
കിഫ്ബിയുടെ പരിഗണനയില്‍
എത്തിക്കുന്നതില്‍ വന്ന
കാലതാമസം
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഈ
പദ്ധതിയുടെ ഡി.പി.ആര്
തയ്യാറാക്കേണ്ടത്
വകുപ്പ്
തീരുമാനിക്കുന്ന
ഏജന്‍സിയാണെന്നിരിക്കെ
പ്രസ്തത പദ്ധതി
കിഫ്ബിയുടെ മുമ്പാകെ
സമര്‍പ്പിക്കുന്നത്
വൈകിപ്പിക്കുന്ന പ്രവണത
ചില ഉദ്യോഗസ്ഥരുടെ
ഭാഗത്തുനിന്നെങ്കിലും
ഉണ്ടായിട്ടുണോ എന്ന്
വ്യക്തമാക്കുമോ;
(എഫ്)
ഈ
പദ്ധതിയിൽ കാലതാമസം
ഉണ്ടായതിന്റെ കാരണം
എന്തെന്ന് പരിശോധിച്ച്
വിവരം അറിയിക്കുമോ ;ഈ
പ്രവ്യത്തി
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ അവയുടെ
വിശദാംശം അറിയിക്കുമോ?
റോഡ്
നിര്‍മ്മാണത്തിനായുള്ള ആധുനിക
സാങ്കേതികവിദ്യകള്‍
1120.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡ്
നിര്‍മ്മാണത്തിനായി
എന്തെല്ലാം ആധുനിക
സാങ്കേതികവിദ്യകള്‍
ഉപയോഗിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്ലാസ്റ്റിക്
മാലിന്യ പ്രശ്നത്തിന്
പരിഹാരം കാണുന്നതിനായി
പ്ലാസ്റ്റിക്,പോളിമര്‍
എന്നിവ ചേര്‍ന്ന
മിശ്രിതം ഉപയോഗിച്ച്
റോഡുകള്‍
നിര്‍മ്മിക്കുന്നതിന്
പദ്ധതി നിലവിലുണ്ടോ;
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
പരീക്ഷണാടിസ്ഥാനത്തില്‍
പ്ലാസ്റ്റിക്, പോളിമര്‍
മിശ്രിതം ഉപയോഗിച്ച്
റോഡ് നിര്‍മ്മാണം
നടപ്പിലാക്കിയിട്ടുണ്ടോ;എങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
ടോള്‍
പിരിവ്
1121.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സര്‍ക്കാരിന്‍െറ
നിയന്ത്രണത്തിലുളള
റോഡുകള്‍, പാലങ്ങള്‍,
മേല്‍പ്പാലങ്ങള്‍
എന്നിവയ്ക്ക്
ഏര്‍പ്പെടുത്തിയിരുന്ന
ടോള്‍ പിരിവ്
സംബന്ധിച്ച് ഈ
സര്‍ക്കാര്‍ അവലോകനം
നടത്തിയിട്ടുണ്ടോ;എങ്കിൽ
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ടോള്‍ പിരിവുമായി
ബന്ധപ്പെട്ട് നടത്തിയ
ഇടപെടലും ഇത്
സംബന്ധിച്ച
സര്‍ക്കാരിന്റെ നയവും
വ്യക്തമാക്കുമോ;
(സി)
ദേശീയപാത
അതോറിറ്റി ,മറ്റ്
ഏജന്‍സികള്‍ വഴി
നടത്തുന്ന നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ടോള്‍ ഈടാക്കുന്നത്
സംബന്ധിച്ച്
സര്‍ക്കാരിന്റെ നിലപാട്
വ്യക്തമാക്കുമോ;പ്രസ്തുത
നിലപാട് കേന്ദ്ര
സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ ?
പൊതു
മരാമത്ത് പ്രവൃത്തികളുടെ
ഗുണനിലവാരം
1122.
ശ്രീ.റോജി
എം. ജോണ്‍
,,
കെ.മുരളീധരന്
,,
ഐ.സി.ബാലകൃഷ്ണന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതു
മരാമത്ത് വകുപ്പ്
നിര്‍മ്മിക്കുന്ന
കെട്ടിടങ്ങളുടെയും
പാലങ്ങളുടെയും ഗുണ
നിലവാരം ഉറപ്പു
വരുത്തുവാന്‍
നിലവിലുള്ള സംവിധാനം
എന്താണ്;
(ബി)
സംസ്ഥാനത്തെ
പാലങ്ങളുടെ ഗുണനിലവാരം
സംബന്ധിച്ച
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
അപകടാവസ്ഥയിലുള്ള
പാലങ്ങളില്‍ 25
വര്‍ഷത്തിന് താഴെ
കാലപ്പഴക്കമുള്ള
പാലങ്ങള്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
(സി)
അപകടാവസ്ഥയിലുള്ള
പാലങ്ങള്‍ പുനര്‍
നിര്‍മ്മിക്കുന്നതിനും
കേടുപാടുകള്‍
തീര്‍ക്കുന്നതിനും
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇതിനായിട്ടുള്ള ഫണ്ട്
എപ്രകാരമാണ്
കണ്ടെത്തുവാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
പൊതു
മരാമത്ത് വകുപ്പിന്റെ
നിര്‍മ്മിതികള്‍ക്ക്
കുറഞ്ഞത് 100 വര്‍ഷം
എങ്കിലും
കേടുപാടുണ്ടാകില്ല
എന്ന് ഉറപ്പ്
വരുത്തുന്നതിനും
അതിന്റെ ഉത്തരവാദിത്തം
ഉദ്യോഗസ്ഥരില്‍
നിക്ഷിപ്തമാക്കുന്നതിനും
പുതിയ നിയമ നിര്‍മ്മാണം
നടത്തുവാന്‍
ആലോചിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
റോഡ്
നിര്‍മ്മാണ സാമഗ്രികൾക്ക്
ക്ഷാമം
1123.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
റോഡ്
നിര്‍മ്മാണസാമഗ്രികൾക്ക്
ക്ഷാമം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
പരിഗണനയില്‍ ഉള്ളത്
എന്ന് വ്യക്തമാക്കാമോ?
വയനാട്
ചുരം റോഡിന്റെ
അറ്റകുറ്റപ്പണികള്‍
1124.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ചുരം റോഡിലെ വളവുകള്‍
തകര്‍ന്നതിനെത്തുടര്‍ന്ന്
വാഹനങ്ങള്‍ ചുരത്തില്‍
കുടുങ്ങുകയും അത്
രൂക്ഷമായ
ഗതാഗതക്കുരുക്കിന്
കാരണമാകുകയും
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
റോഡിന്റെ
അറ്റകുറ്റപ്പണികള്‍ക്ക്
ടെണ്ടര്‍ വിളിച്ചിട്ടും
ടെണ്ടര്‍ എടുക്കാന്‍
കരാറുകാര്‍
തയ്യാറാകാതിരുന്ന
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
അടിയന്തര
സാഹചര്യങ്ങളില്‍
കരാറുകാരെ ആശ്രയിക്കാതെ
സമയബന്ധിതമായി റോഡ്
അറ്റകുറ്റപ്പണികള്‍
ഉള്‍പ്പെടെയുള്ള
മരാമത്ത് ജോലികള്‍
നിര്‍വ്വഹിക്കുന്നതിനായി
ബദല്‍ സംവിധാനം
ഒരുക്കുന്ന കാര്യം
പരിഗണിക്കുമോ?
വയനാട്
ജില്ലയില്‍ താളിപ്പാറ കടവ്
പാലം
1125.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ താളിപ്പാറ
കടവ് പാലം നബാര്‍ഡിന്റെ
ഫണ്ട് ഉപയോഗിച്ച്
നിര്‍മ്മിക്കുന്നുണ്ടോ;
(ബി)
ഭരണാനുമതി
ലഭിച്ച് വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും പ്രസ്തുത
പ്രവൃത്തി
ആരംഭിക്കാത്തതിന്റെ
കാരണം എന്താണ്;
(സി)
പദ്ധതി
നടത്തിപ്പ്
നീണ്ടുപോകുന്നത്
ഒഴിവാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു;
വ്യക്തമാക്കാമോ ?
ഈസ്റ്റ്
ഒറ്റപ്പാലം, കണ്ണിയംപുറം
എന്നീ പാലങ്ങളുടെ
പുനര്‍നിര്‍മ്മാണം
1126.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണിയംപുറം
, ഈസ്റ്റ് ഒറ്റപ്പാലം
എന്നീ പാലങ്ങള്‍
നിര്‍മ്മിക്കുന്നതിന്
ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
എന്നാണ്
ഫണ്ട് അനുവദിച്ചത്;എത്ര
തുക
അനുവദിച്ചു;വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പാലങ്ങള്‍ പുനര്‍
നിര്‍മ്മിക്കുവാന്‍
എന്നാണ് ഭരണാനുമതി
നല്‍കിയത്;വ്യക്തമാക്കുമോ;
(ഡി)
ഭരണാനുമതി
നല്കി
ഏറെക്കാലമായിട്ടും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിനുളള
തടസ്സം എന്താണെന്ന്
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
പാലങ്ങള്‍
നിര്‍മ്മിക്കുന്നതിന്
പ്രത്യേകം പ്രത്യേകം
ഭരണാനുമതി നല്കുന്ന
കാര്യം
പരിശോധിക്കുമോ;
(എഫ്)
കണ്ണിയംപുറം
പാലം
നിര്‍മ്മിക്കുന്നതിനായുള്ള
4.30 കോടി രൂപയുടെ
എസ്റ്റിമേറ്റ് (price
ID 2017 /10501)
സര്‍ക്കാരില്‍
ലഭ്യമാണോ;
(ജി)
പ്രസ്തുത
എസ്റ്റിമേറ്റ് എന്നാണ്
ലഭിച്ചത്;വിശദാംശം
ലഭ്യമാക്കാമോ?
കുമ്പളം
- തേവര പാലം നിര്‍മ്മാണം
1127.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ ആദ്യ
ബജറ്റില്‍ പ്രഖ്യാപിച്ച
കുമ്പളം-തേവര
പാലത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
അറിയിക്കുമോ;
(ബി)
ഇൗ
പ്രവൃത്തി
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
എങ്കില്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാകുമെന്ന്
അറിയിക്കുമോ?
ഏനാത്തി
പാലം പദ്ധതി
1128.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
നിലമ്പൂര്‍
മണ്ഡലത്തിലെ ഏനാത്തി
(ഏനാന്തി) പാലം
പദ്ധതിയുടെ ഫയല്‍
നടപടിക്രമം
വിശദമാക്കാമോ?
നെന്മാറ
നിയോജക മണ്ഡലത്തിലെ റോഡുകളുടെ
പണി
1129.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം പൊതുമരാമത്ത്
റോഡുകളുടെ
പ്രവൃത്തിയാണ് നിലവില്‍
നടന്നു വരുന്നത് എന്ന്
വിശദമാക്കുമോ;
(ബി)
കൊടുവായൂര്‍-വിത്തനശ്ശേരി-നെന്മാറ
റോഡിന്റെ പ്രവൃത്തി
തുടങ്ങുന്നതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഉണ്ടെങ്കിന്‍
നിലവിലുള്ള സാങ്കേതിക
തടസ്സങ്ങള്‍
അടിയന്തരമായി
പരിഹരിച്ച്
കൊടുവായൂര്‍-വിത്തനശ്ശേരി-നെന്മാറ
റോഡിന്റെ പണി
പൂര്‍ത്തീകരിക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
പുനൂര്‍
പുഴയ്ക് കുറുകെ പാലം
1130.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കോഴിക്കോട്
പറമ്പില്‍ ബസാര്‍ -
പൂളക്കടവ് പ്രദേശങ്ങളെ
തമ്മില്‍ ബന്ധിപ്പിച്ച്
പുനൂര്‍ പുഴയ്ക് കുറുകെ
പാലം
നിർമ്മിക്കുന്നതുമായി
ബന്ധപ്പെട്ട നടപടികള്‍
ഏതു ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
ചേലക്കര
ബൈപ്പാസ് നിര്‍മ്മാണം
1131.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17ലെ
ബഡ്ജറ്റില്‍ കിഫ്ബി
മുഖേന ചെയ്തു
തീര്‍ക്കുവാന്‍
പ്രഖ്യാപിച്ച ചേലക്കര
ബൈപ്പാസ് നിര്‍മ്മാണ
പ്രവൃത്തിയുടെ
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
ഇന്‍വെസ്റ്റിഗേഷന്‍
റിപ്പോര്‍ട്ട്
തയ്യാറാക്കി
പ്രവൃത്തിയുടെ
ടെന്‍ഡര്‍ കഴിഞ്ഞിട്ടും
പ്രവര്‍ത്തി
ആരംഭിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇന്‍വെസ്റ്റിഗേഷന്‍
സമയബന്ധിതമായി
പൂര്‍ത്തികരിച്ച്
ഡി.പി.ആര്.
തയ്യാറാക്കി ഭരണാനുമതി
ലഭിയ്ക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിയ്ക്കുന്നതിനും
പ്രവൃത്തി
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനും
ഊര്‍ജ്ജിത നടപടി
സ്വീകരിക്കുമോ;
(ഡി)
എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ?
മയ്യിച്ച
അണ്ടര്‍ പാസിന്റെ നിര്‍മ്മാണം
1132.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ
മയ്യിച്ചയില്‍ 2015-16
വര്‍ഷത്തില്‍ പ്രവൃത്തി
ആരംഭിച്ച മയ്യിച്ച
അണ്ടര്‍ പാസിന്റെ
നിര്‍മ്മാണം ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
അണ്ടര്‍പാസ്
എന്നത്തേക്ക്
ഗതാഗതസജ്ജമാകും എന്ന്
വ്യക്തമാക്കാമോ?
മലപ്പുറം
ഫ്ലൈഓവര്‍
1133.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ഫ്ലൈഓവര്‍
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍
ഏതുഘട്ടത്തിലാണ്;
വിശദാംശം നല്‍കുമോ;
(ബി)
പദ്ധതിക്ക്
കേന്ദ്ര സര്‍ക്കാരില്‍
നിന്നും എന്‍.ഒ.സി.
ലഭ്യമാക്കേണ്ടതുണ്ടോ;
എങ്കില്‍ ഇതിനായി
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ?
മലപ്പുറം
ജില്ലയിലെ
ഏഴൂര്‍-മീശപ്പടി-ബംഗ്ലാംകുന്ന്
ബൈപാസ് പദ്ധതി
1134.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ തിരൂര്‍
ഠൗണ്‍ തിരക്ക്
ഒഴിവാക്കുന്നതിനുളള
ഏഴൂര്‍-മീശപ്പടി-ബംഗ്ലാംകുന്ന്
ബൈപാസ് പദ്ധതി ഇപ്പോള്‍
പരിഗണനയില്‍ ഉണ്ടോ;
എങ്കിൽ നടപടികള്‍
എപ്പോള്‍ തുടങ്ങി; ഏതു
വരെയായി; എപ്പോള്‍
പൂര്ത്തീയാക്കാനാകും
എന്നിവ വ്യക്തമാക്കുമോ;
(ബി)
സ്ഥലമെടുക്കല്‍
ഉള്‍പ്പെടെയുളള
സങ്കീര്‍ണതകള്‍ കാരണം
പൊന്മുണ്ടം 3-ാം
റീച്ച്
പൂര്‍ത്തീകരിക്കാന്‍
കഴിയുമോ; ഇതിനു പകരമായി
ഏഴൂര്‍-മീശപ്പടി-ബംഗ്ലാംകുന്ന്
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
ഏഴൂര്‍-മീശപ്പടി-ബംഗ്ലാംകുന്ന്
പദ്ധതി നടപ്പിലാക്കാന്‍
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ;വ്യക്തമാക്കുമോ?
ബൈപ്പാസ്
നിര്‍മ്മാണം
1135.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കടയിലെ
വൈലോങ്ങര - ഒാരാടംപാലം
ബൈപ്പാസ്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
ആര്.ബി.ഡി.സി.കെ
തയ്യാറാക്കിയ
ഡി.പി.ആര് കിഫ്ബി
അംഗീകരിച്ചിട്ടുണ്ടോ;
(ബി)
എത്ര
രൂപയുടെ ഡി.പി.ആര് ആണ്
ഇതിനായി
ആര്.ബി.ഡി.സി.കെ
തയ്യാറാക്കിയിട്ടുള്ളതെന്നും
കിഫ്ബിയുടെ അംഗീകാരം
കിട്ടുന്ന മുറയ്ക്ക്
ഏത് തരത്തിലുള്ള
പ്രവൃത്തികളാണ്
നടത്തുവാന്‍
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(സി)
മങ്കടയിലെ
ഒാരാടംപാലം- മാനത്ത്
മംഗലം ബൈപ്പാസ്
രൂപീകരണം സംബന്ധിച്ച
പുരോഗതി വിശദമാക്കാമോ?
നാദാപുരം
മണ്ഡലത്തില്‍ കിഫ്ബി വഴി
പ്രഖ്യാപിച്ച റോഡുകള്‍
1136.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തില്‍
2016-2017ലെ
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തി കിഫ്ബി
വഴി പ്രഖ്യാപിച്ച
മുട്ടുങ്ങള്‍ -പക്രംതളം
റോഡ്
,തൊട്ടില്‍പ്പാലം-കുണ്ടുതോട്
,കുളങ്ങരത്ത്
നമ്പിയാത്തുകുണ്ട്
-വാളൂക്ക് -വിലങ്ങാട്
തുടങ്ങിയ റോഡുകളുടെ പണി
എന്ന് ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ
നടപടിക്രമങ്ങള്‍
വിശദമാക്കാമോ ?
കായംകുളം
പട്ടണത്തില്‍ മേല്‍പ്പാലം
1137.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കായംകുളം
പട്ടണത്തില്‍ ദേശീയ
പാതയില്‍ നിന്നും
കെ.പി. റോഡിലേക്ക്
മേല്‍പ്പാലം
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
പദ്ധതികള്‍
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ദേവികുളം
മണ്ഡലത്തില്‍ പൊതുമരാമത്ത്
വകുപ്പ് ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്ന റോഡുകള്‍
1138.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജക മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
പുതിയതായി ഏതെങ്കിലും
റോഡുകള്‍
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ
(ബി)
ഉണ്ടെങ്കില്‍
ആയതിനെ സംബന്ധിച്ച
വിവരം ലഭ്യമാക്കുമോ;
(സി)
ഇല്ലെങ്കില്‍
പുതിയ റോഡുകള്‍
ഏറ്റെടുക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
റോഡില്‍
കുഴിയെടുത്തുള്ള
പ്രവൃത്തികള്‍ക്ക് വ്യക്തമായ
നിര്‍ബന്ധനകള്‍
1139.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതുതായി
പൂര്‍ത്തിയാക്കിയ
റോഡുകള്‍ വിവിധ
ആവശ്യങ്ങള്‍ക്കായി
കുഴിയെടുത്ത്
നാശോന്മുഖമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
സാഹചര്യങ്ങള്‍
ഒഴിവാക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
റോഡില്‍
കുഴിയെടുത്തുള്ള
പ്രവൃത്തികള്‍ക്ക്
വ്യക്തമായ നിബന്ധനകള്‍
ഏര്‍പ്പെടുത്തുന്നതിന്
തയ്യാറാകുമോ?
തലശ്ശേരി-
വളവുപാറ റോഡ് നിര്‍മ്മാണം
1140.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയുടെ വിവിധ
ഭാഗങ്ങളിലൂടെ
കടന്നുപോകുന്ന
തലശ്ശേരി- വളവുപാറ
കെ.എസ്.റ്റി.പി. റോഡ്
നിര്‍മ്മാണം ആകെ എത്ര
കിലോമീറ്ററാണെന്ന്
വിശദമാക്കുമോ;
(ബി)
തലശ്ശേരി
- വളവുപാറ റോഡ്
നിര്‍മ്മാണം ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
കരാര്‍
പ്രകാരം റോഡ്
നിര്‍മ്മാണം
പൂര്‍ത്തീകരിക്കേണ്ടത്
എപ്പോഴാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
കരാര്‍
പ്രകാരം നിര്‍ദ്ദിഷ്ട
സമയത്ത് റോഡ്
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
മാനാഞ്ചിറ
- വെള്ളിമാട്കുന്ന് റോഡ്
നവീകരണം
1141.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
മാനാഞ്ചിറ -
വെള്ളിമാട്കുന്ന് റോഡ്
നവീകരണം കേരളത്തിലെ ഏക
സബ് താലൂക്ക് ആസ്ഥാനമായ
കുന്ദമംഗലം വരെ
നീട്ടാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
നാഷണല്‍
ഹെെവേ 766 വീതി
കൂട്ടുന്നത് സംബന്ധിച്ച
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
റോഡുകളുടെ
ഡ്രെയിനേജ്
1142.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിതായി
നിര്‍മ്മിച്ച പല
റോഡുകള്‍ക്കും
ഡ്രെയിനേജ് ഇല്ലാത്തത്
റോഡുകളുടെ തകര്‍ച്ചക്ക്
കാരണമാകുമെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എസ്.എൽ.ടി.എഫ്.
ല്‍ നിന്നും
ഡ്രെയിനേജിനുള്ള തുക
കൂടി അനുവദിക്കുന്ന
കാര്യം പരിഗണിക്കുമോ;
(സി)
താനൂര്‍
നിയോജകമണ്ഡലത്തിൽ
അടുത്തകാലത്ത്
ബി.എം.ബി.സി. ചെയ്ത ചില
റോഡുകളുടെ ഡ്രെയിനേജ്
നിര്‍മ്മിക്കുന്നതിന്
എസ്.എൽ.ടി.എഫ്. ല്‍
നിന്നും തുക
അനുവദിക്കുമോ;
(ഡി)
ഓരോ
നിയോജക മണ്ഡലത്തിനും
2017-18 സാമ്പത്തിക
വര്‍ഷത്തില്‍
എസ്.എൽ.ടി.എഫ്. ആയി
എത്ര തുക വീതമാണ്
അനുവദിച്ചത്;
വിശദമാക്കുമോ?
പട്ടാമ്പി
പുലാമന്തോള്‍ റോഡ്
പുനര്‍നിര്‍മ്മാണം
1143.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
പുലാമന്തോള്‍ റോഡ്
പുനര്‍നിര്‍മ്മാണം
നടത്തുന്നതിനായി
അവസാനമായി ടെണ്ടര്‍
ക്ഷണിച്ചത്
എപ്പോഴാണെന്ന്
വ്യക്തമാക്കുമോ;
ടെണ്ടര്‍ തുക
എത്രയായിരുന്നുവെന്നും
ആരാണ് ടെണ്ടര്‍
എടുത്തതെന്നും
കരാറുകാരന് എന്നാണ്
പണി
പൂര്‍ത്തിയാക്കിയതെന്നും
വെളിപ്പെടുത്താമോ;
(ബി)
റോഡിൻെറ
ഗ്യാരണ്ടി പിരീഡ്
എന്നാണ്
അവസാനിച്ചതെന്നറിയിക്കുമോ;
കരാറുകാരന് തുക
നല്‍കിയതിന്റെ
വിശദവിവരങ്ങളും
ലഭ്യമാക്കാമോ;
(സി)
ഇപ്പോള്‍
റോഡ് പുനര്‍
നിര്‍മ്മാണം നടത്തിയത്
എന്തടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത പുനര്‍
നിര്‍മ്മാണത്തിന്
സര്‍ക്കാരില്‍ നിന്നും
ഫണ്ട്
ചെലവഴിച്ചിട്ടുണ്ടോ;
(ഡി)
തകര്‍ന്ന
നിലയിലായ ഈ റോഡ്
പൂര്‍ണമായും
പുനര്‍നിര്‍മ്മിക്കുവാനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
പാലപ്പുറം
നെല്ലിക്കുര്‍ശ്ശി -
കുതിരവഴിപ്പാലം
1144.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലപ്പുറം
നെല്ലിക്കുര്‍ശ്ശി -
കുതിരവഴിപ്പാലത്തിന്റെ
ഇന്‍വെസ്റ്റിഗേഷന്‍
നടപടിക്രമങ്ങള്‍
എന്നാണ്
പൂര്‍ത്തികരിച്ചതെന്നും
ഏത് ഏജന്‍സിയാണ്
ഇന്‍വെസ്റ്റിഗേഷന്‍
നടത്തിയതെന്നും അതിനായി
എത്ര തുക
ചെലവഴിച്ചുവെന്നും
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
ഇന്‍വെസ്റ്റിഗേഷന്‍
റിപ്പോര്‍ട്ട് എന്നാണ്
പൊതുമരാമത്ത് ഡിസൈന്‍
വിഭാഗത്തിന്
നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
(സി)
കുതിരവഴിപ്പാലത്തിന്റെ
സ്ട്രക്ചറല്‍ ഡിസൈന്‍
തയ്യാറാക്കിയോ ;
ഇല്ലെങ്കില്‍ ആയതിന്റെ
കാരണം വിശദമാക്കാമോ;
(ഡി)
പാലത്തിന്
ഭരണാനുമതി എന്നാണ്
ലഭിച്ചതെന്ന വിശദാംശം
വ്യക്തമാക്കാമോ?
കുട്ടനാട്
നിയോജകമണ്ഡലത്തിലെ റോഡ്
നിർമ്മാണം
1145.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാട്
നിയോജകമണ്ഡലത്തില്‍
മണ്‍സൂണ്‍ കാലത്ത്
കിഴക്കന്‍
മലവെള്ളത്തിലും കടല്‍
വേലിയേറ്റത്തിലും
പി.ഡബ്ള്യു.ഡി യുടെ
കീഴിലുള്ള റോഡുകളില്‍
വെള്ളം കയറി
ദിവസങ്ങളോളം
വെള്ളത്തിനടിയിലാകുന്നതുകൊണ്ടും
ആഴത്തില്‍ ചെളിയുള്ള
പ്രദേശമായതു കൊണ്ടും
റോഡുകള്‍ പൂര്‍ണ്ണമായി
തകരുകയും താഴ്ന്ന്
പോകുകയും ചെയ്യുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സാഹചര്യത്തിൽ കുട്ടനാട്
പ്രദേശത്തെ
ഭൂപ്രകൃതിയുടെ
പ്രത്യേകത പരിഗണിച്ച്
പ്രത്യേക പ്രദേശമായി
പ്രഖ്യാപിച്ച് അധിക തുക
അനുവദിച്ചുകൊണ്ട്
ആധുനിക രീതിയിലുളള റോഡ്
അടിയന്തരമായി
നിര്‍മ്മിക്കുവാന്‍
നടപടികൾ സ്വീകരിക്കുമോ?
കുട്ടനാട്
നിയോജകമണ്ഡലത്തിലെ റോഡുകള്‍
1146.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാട്
നിയോജകമണ്ഡലത്തിലെ 250
കീലോമീറ്ററില്‍ അധികം
പി ഡബ്ലിയു ഡി റോഡുകള്‍
മണ്‍സൂണ്‍ കാലത്ത്
വെള്ളത്തിനടിയാലാകുും
എന്നകാര്യം
ശ്രദ്ധയില്പ്പെട്ടിട്ടൂണ്ടോ?
(ബി)
പ്രസ്തുത
റോഡുകള്‍
പുനരുദ്ധരിക്കുന്നതിന്
ഇപ്പോള്‍ ലഭിക്കുന്ന
വിഹിതങ്ങള്‍ ഒന്നും
തന്നെ
പര്യാപ്തമാകുന്നില്ലെന്നതിനാല്
കുട്ടനാട് മണ്ഡലത്തിനെ
പ്രത്യേക പ്രദേശമായി
പ്രഖ്യാപിച്ച് പ്രത്യേക
പരിഗണന നല്കാന്
കഴിയുമോ ?
പുതിയകാവ്-
പള്ളിക്കല്‍ റോഡ്
1147.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ പുതിയകാവ്-
പള്ളിക്കല്‍ റോഡ്
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മിക്കുന്നതിനായി
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ; പ്രസ്തുത
നിര്‍മ്മാണം
എന്നത്തേയ്ക്ക്
ആരംഭിക്കുവാന്‍ കഴിയും
എന്ന് വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
പൊതുമരാമത്ത് വകുപ്പിന്
കീഴില്‍ എത്ര കോടി
രൂപയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
അനുമതി നല്കി എന്ന്
വ്യക്തമാക്കുമോ?
വൈപ്പിന്‍-പള്ളിപ്പുറം
തീരദേശ റോഡിന്റെ നിര്‍മ്മാണം
1148.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൈപ്പിന്‍-പള്ളിപ്പുറം
തീരദേശ റോഡിന്റെ
നിര്‍മ്മാണം സംബന്ധിച്ച
കാര്യങ്ങള്‍ അവലോകനം
ചെയ്യുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
എത്ര യോഗങ്ങള്‍,
ഏതൊക്കെ തീയതികളില്‍
നടന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
യോഗങ്ങളിലെയും
തീരുമാനങ്ങള്‍
വിശദമാക്കാമോ;
(സി)
പ്രവൃത്തി
ആരംഭിക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങളുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രവൃത്തി
എന്നത്തേക്ക് ടെണ്ടര്‍
ചെയ്യാനാകുമെന്ന്
വ്യക്തമാക്കാമോ?
കൊണ്ടാഴി-കൂത്താമ്പുള്ളി
പാലം നിര്‍മ്മാണം
1149.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
-ലെ ബഡ്ജറ്റില്‍ കിഫ്ബി
മുഖേന ചെയ്തു
തീര്‍ക്കുവാന്‍
പ്രഖ്യാപിച്ച
കാെണ്ടാഴി-കുത്താംമ്പുള്ളി
പാലത്തിന്റെ
നിര്‍മ്മാണം സംബന്ധിച്ച
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഡി
.പി ആർ കിഫ്ബി
അംഗീകരിച്ചു നല്‍കിയോ;
എങ്കില്‍ അതിനു വേണ്ടി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
പ്രവര്‍ത്തി
എന്നത്തേയ്ക്ക്
ടെണ്ടര്‍ ചെയ്യാന്‍
കഴിയും എന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കണ്ണങ്ങാട്
- വെല്ലിങ്ടണ്‍ ഐലന്റ്
പാലത്തിന്റെ അപ്രോച്ച് റോഡ്
1150.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ കണ്ണങ്ങാട് -
വെല്ലിങ്ടണ്‍ ഐലന്റ്
പാലത്തിന്റെ അപ്രോച്ച്
റോഡിനായി സ്ഥലം വിട്ടു
നല്‍കിയവര്‍ക്ക്
അര്‍ഹമായ നഷ്ടപരിഹാര
തുക അനുവദിച്ച്
നല്‍കുന്നതിലെ
കാലതാമസത്തിന്റെ
കാരണമെന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
നഷ്ടപരിഹാര
തുക എന്നത്തേക്ക്
ലഭ്യമാക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതു
സംബന്ധിച്ച്
പൊതുമരാമത്ത് വകുപ്പിലെ
143/D1/2017/PWD
നമ്പര്‍ ഫയലില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
മഴുവഞ്ചേരി
-ചൂണ്ടല്‍ റോഡിന്റെ വികസനം
1151.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍-കുറ്റിപ്പുറം
പാതയില്‍ മഴുവഞ്ചേരി
മുതല്‍ ചൂണ്ടല്‍
വരെയുള്ള റോഡിന്റെ
വികസനത്തിനായി
10.7.2017 ലെ സ.ഉ.
(സാധാ) നം.
942/17/പൊ.മ.വ. പ്രകാരം
അംഗീകാരം
ലഭിച്ചിട്ടുള്ള 50 കോടി
രൂപയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
ഡി.പി.ആര്.
തയ്യാറാക്കി കിഫ്ബിയുടെ
അംഗീകാരത്തിനായി
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പൊന്നംകോട്
കരിയോട് റോഡ് പുനരുദ്ധാരണം
1152.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
പൊന്നംകോട് കരിയോട്
റോഡ് പുനരുദ്ധാരണം
നടത്തുന്നതിന് എത്ര തുക
അനുവദിച്ചിട്ടുണ്ട്;
എന്നാണ് തുക
അനുവദിച്ചത്; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
റോഡിനോട് ബന്ധപ്പെട്ട്
കരിയോട് മുതല്‍
എളമ്പുലാശ്ശേരി
വരെയുള്ള 2 കി.മീറ്റര്‍
ദൂരം വരുന്ന
പഞ്ചായത്ത്റോഡ്
പി.ഡബ്ളിയു.ഡി.
ഏറ്റെടുക്കുന്ന
നടപടിയുടെ പുരോഗതി
വിശദമാക്കാമോ;
(സി)
പൊന്നംകോട്-എളമ്പുലാശ്ശേരി
റോഡ് (ലെഫ്. കേണല്‍
ഇ.കെ.നിരഞ്ജന് സ്മാരക
റോഡ്) പുനരുദ്ധാരണം
നടത്തുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വിശദീകരിക്കാമോ?
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
പി.ഡബ്ളിയു.ഡി. റോഡുകള്‍
1153.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഒറ്റപ്പാലം അസംബ്ലി
മണ്ഡലത്തിലെ ഏതെല്ലാം
പി.ഡബ്ളിയു.ഡി.
റോഡുകള്‍ക്കാണ്
ബഡ്ജറ്റിലുള്‍പ്പെടുത്തി
ഫണ്ട്
അനുവദിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
റോഡിനും അനുവദിച്ച
തുകയും, റോഡുകളുടെ
നിര്‍മ്മാണ
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതിയും
വിശദമാക്കാമോ;
(സി)
2017-18
വര്‍ഷത്തെ ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തി
അമ്പലപ്പാറ-കൂട്ടിലക്കടവ്
റോഡിന് എത്ര തുക
അനുവദിച്ചിട്ടുണ്ട്;
പ്രസ്തുത റോഡിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച വിശദാംശം
വെളിപ്പെടുത്താമോ?
പാലങ്ങളുടെ
ഡിസൈന്‍ പ്രവൃത്തികള്‍
1154.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്‍വെസ്റ്റിഗേഷന്‍
പൂര്‍ത്തിയാക്കിയതും
KIIFB അംഗീകാരം
ലഭിച്ചതുമായ പെരുമ്പളം,
കാക്കത്തുരുത്ത്,
നെടുമ്പ്രക്കാട്,
വിളക്ക്മരം എന്നീ
പാലങ്ങളുടെ ഡിസൈന്‍
പ്രവൃത്തികള്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണ്;
(ബി)
പെരുമ്പളം,
കാക്കത്തുരുത്ത് എന്നീ
പാലങ്ങളുടെ ഡിസൈന്‍ ഈ
പ്രദേശത്തിന്റെ ടൂറിസം
പ്രാധാന്യം കൂടി
കണക്കിലെടുത്ത്
സസ്പെന്ഷന് ബ്രിഡ്ജ്
എന്ന നിലയിലാണോ ഡിസൈന്‍
ചെയ്യുന്നത്;
(സി)
പ്രസ്തുത പ്രവൃത്തികള്‍
ഡിസൈന്‍
പൂര്‍ത്തിയാക്കി
ഡി.പി.ആര് തയ്യാറാക്കി
റ്റി.എസ് നേടി
എന്നത്തേക്ക് ടെണ്ടര്‍
ചെയ്യാനാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
ഡിസൈന്‍ നടപടികളും
ഡി.പി.ആറും
വേഗത്തിലാക്കുന്നതിനുള്ള
നിര്‍ദ്ദേശം നല്‍കുമോ?
ആലത്തൂരിലെ
റോഡുകളുടെ അറ്റകുറ്റപണികള്‍
1155.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തുര്
നിയോജകമണ്ഡലത്തിൽ
പൊതുമരാമത്ത്
വകുപ്പിന്റെ കീഴിലുള്ള
ഏതെല്ലാം റോഡുകളുടെ
അറ്റകുറ്റപ്പണികളാണ്
നിലവില്‍
പുരോഗമിച്ചുകൊണ്ടിരിക്കുന്നത്
എന്ന് വിശദമാക്കാമോ;
(ബി)
ഓരോ
പ്രവൃത്തിക്കും എത്ര
തുക വീതം
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കുമ്പളങ്ങി
കണ്ടക്കടവ് റോഡിന്റെ അവസ്ഥ
1156.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
കുമ്പളങ്ങി കണ്ടക്കടവ്
റോഡിന്റെ ഇപ്പോഴത്തെ
അവസ്ഥയെന്താണെന്ന്
അറിയിക്കുമോ;
(ബി)
ഈ
പദ്ധതിയുടെ
ഡിറ്റയില്‍ഡ്
പ്രോജക്റ്റ്
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്നത്തേയ്ക്ക്
സര്‍ക്കാരിന്റെ
അംഗീകാരത്തിനായി
സമര്‍പ്പിക്കുമെന്ന്
വ്യക്തമാക്കുമോ?
കുന്ദമംഗലം
ചേരിഞ്ചാല്‍
കുറ്റിക്കാട്ടൂര്‍ റോഡ്,
ചെറൂപ്പ-കുറ്റിക്കടവ്-ചെട്ടിക്കടവ്
റോഡുകളുടെ അറ്റകുറ്റപ്പണികള്‍
1157.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ കീഴിലുള്ള,
റോഡുകളുടെ മൊത്തം
നീളവും റോഡിന്റെ പേരും
തമ്മില്‍
പൊരുത്തപ്പെടാത്ത
കുന്ദമംഗലം ചേരിഞ്ചാല്‍
കുറ്റിക്കാട്ടൂര്‍
റോഡ്,
ചെറൂപ്പ-കുറ്റിക്കടവ്-ചെട്ടിക്കടവ്
റോഡ് എന്നിവയുടെ
അറ്റകുറ്റപ്പണികള്‍
ചെയ്യുന്നതിന് പ്രയാസം
നേരിടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
റോഡിന്റെ മുഴുവന്‍
ഭാഗത്തും പ്രവര്‍ത്തി
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
രേഖയില്‍
ആവശ്യമായ മാറ്റം
വരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
പാലങ്ങളുടെ
ഇന്‍വെസ്റ്റിഗേഷന്‍/ഡി.പി.ആര്.
നടപടികളിലെ കാലതാമസം
1158.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ വിവിധ
പാലങ്ങളുടെ
ഇന്‍വെസ്റ്റിഗേഷന്‍
നടത്തുന്നതിനും
ഡി.പി.ആര്.
തയ്യാറാക്കുന്നതിനും
വര്‍ഷങ്ങളുടെ
കാലതാമസമെടുക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആവശ്യമായ
തുക വകയിരുത്തിയ
പാലങ്ങള്‍ക്ക് എ.എസ്.
ലഭിക്കാന്‍
ഇന്‍വെസ്റ്റിഗേഷന്‍,
ഡി.പി.ആര്.എന്നിവ
സമയബന്ധിതമായി
ലഭിക്കണമെന്നിരിക്കെ
കാലതാമസം പരിഹരിക്കാന്‍
നടപടി ഉണ്ടാകുമോ;
വ്യക്തമാക്കാമോ?
മുരിങ്ങൂര്‍
ഡിവൈന്‍ മോഡല്‍ അടിപ്പാതയുടെ
നിര്‍മ്മാണം
1159.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാതയില്‍
ചാലക്കുടി കോടതി
ജംഗ്ഷനില്‍ മുരിങ്ങൂര്‍
ഡിവൈന്‍ മോഡല്‍
അടിപ്പാതയുടെ
നിര്‍മ്മാണം ഇനിയും
ആരംഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിര്‍മ്മാണം
ആരംഭിക്കുവാന്‍
എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
തടസ്സങ്ങള്‍ നീക്കി,
ചാലക്കുടി കോടതി
ജംഗ്ഷനിലെ അണ്ടര്‍
പാസ്സേജ് നിര്‍മ്മാണം
ഉടന്‍ ആരംഭിക്കുന്നതിന്
ആവശ്യമായ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
ആറ്റിങ്ങള്‍
ബൈപ്പാസ്
1160.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ദേശീയപാത
വികസനത്തോടനുബന്ധിച്ച്
ആറ്റിങ്ങള്‍ ബൈപ്പാസ്
പ്രത്യേക പദ്ധതിയായി
ഏറ്റെടുത്ത്
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനത്തെ
പാലങ്ങളുടെ പുനരുദ്ധാരണം
1161.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ കണക്ക്
പ്രകാരം സംസ്ഥാനത്ത്
എത്ര പാലങ്ങളുണ്ട്;
ഇവയുടെ ജില്ല
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കുമോ;
(ബി)
ഇവയില്‍
യഥാക്രമം
അറ്റകുറ്റപ്പണി,
ബലപ്പെടുത്തല്‍,
പുതുക്കിപ്പണിയല്‍
എന്നിവ ആവശ്യമായ
പാലങ്ങളുടെ പേരു
വിവരവും ജില്ല
തിരിച്ചുള്ള കണക്കും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍ക്കായി
എന്ത് ചെലവ്
വരുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(ഡി)
പ്രസ്തുത
പ്രവൃത്തികള്‍
എന്നത്തേക്ക്
ആരംഭിക്കും; വിശദാംശം
നല്‍കുമോ?
പയ്യന്നൂര്‍
മണ്ഡലത്തിലെ വടവന്തൂർ പാലം
നിര്‍മ്മാണം
1162.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പയ്യന്നൂര്‍
മണ്ഡലത്തിലെ വടവന്തൂർ
പാലം നിര്‍മ്മാണത്തിന്
ഭരണാനുമതി നല്കുന്ന
നടപടികള്‍ ഏതുവരെ
ആയെന്ന് വിശദമാക്കാമോ?
പേരൂച്ചാല്‍
പാലത്തിന്റെ നിര്‍മ്മാണം
1163.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പേരൂച്ചാല്‍
പാലത്തിന്റെ
നിര്‍മ്മാണം ഏതു ഘട്ടം
വരെയായി; എന്തൊക്കെ
പ്രവൃത്തികളാണ് ഇനി
പൂര്‍ത്തീകരിക്കാനുള്ളത്;
(ബി)
ഇനിയുള്ള
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇതിനായി എത്ര രൂപയാണ്
വകയിരുത്തിയിട്ടുള്ളത്;
(സി)
അവശേഷിക്കുന്ന
നിര്‍മ്മാണ
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ച്
പേരൂച്ചാല്‍ പാലം എന്ന്
തുറന്നുകൊടുക്കാനാവും
എന്ന് വ്യക്തമാക്കാമോ?
പള്ളിപ്പുറം
കോണ്‍വെന്റ് ബീച്ച് പാലം
നിര്‍മ്മാണം
1164.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പള്ളിപ്പുറം
കോണ്‍വെന്റ് ബീച്ച്
പാലം നിര്‍മ്മാണം
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുന്നതിന്
ഏതെങ്കിലും
തടസ്സങ്ങളുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തി സംബന്ധിച്ച
കാര്യങ്ങള്‍ അവലോകനം
ചെയ്യുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
എത്ര യോഗങ്ങള്‍,
ഏതൊക്കെ തീയതികളില്‍
നടന്നുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഓരോ
യോഗങ്ങളിലെയും
തീരുമാനങ്ങള്‍
വിശദമാക്കാമോ?
മട്ടന്നൂര്‍-ഇരിക്കൂര്‍
റോഡ്
1165.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17ലെ
ബജറ്റ് പ്രസംഗത്തില്‍
ഉള്‍പ്പെടുത്തിയ
മട്ടന്നൂര്‍-ഇരിക്കൂര്‍
റോഡ്
നിര്‍മ്മാണത്തിനുള്ള
വിശദമായ പ്രോജക്റ്റ്
റിപ്പോര്‍ട്ട്
തയ്യാറാക്കി
സമര്‍പ്പിക്കുകയുണ്ടായോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക്
ഭരണാനുമതി
നല്‍കുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
പൊതുമരാമത്ത്
വകുപ്പിൽ നടപ്പിലാക്കുന്ന
പരിഷ്ക്കാരങ്ങള്‍
1166.
ശ്രീ.സണ്ണി
ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
,,
അടൂര്‍ പ്രകാശ്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിൽ
ഏര്‍പ്പെടുത്തിയ സോഷ്യൽ
ആഡിറ്റിംഗ് മുഖാന്തിരം
പ്രസ്തുത വകുപ്പിന്റെ
പ്രവര്‍ത്തനത്തിൽ
ഉണ്ടായിട്ടുള്ള
മാറ്റങ്ങള്‍
വിശദമാക്കുമോ;
(ബി)
സോഷ്യൽ
ആഡിറ്റിംഗ് വഴി
വകുപ്പിലെ അഴിമതി
കുറയ്ക്കുന്നതിനും
പ്രവൃത്തികളുടെ
ഗുണനിലവാരം
ഉയര്‍ത്തുന്നതിനും
നിർമ്മാണച്ചെലവിൽ
കാര്യമായ
കുറവുണ്ടാക്കുന്നതിനും
സാധിച്ചിട്ടുണ്ടോ;
(സി)
വകുപ്പിലെ
ചില എഞ്ചിനീയറൻമാരും
കോൺട്രാക്ടര്മാരും
തമ്മിലുള്ള അവിശുദ്ധ
ബന്ധം വകുപ്പിൽ
നടപ്പിലാക്കുന്ന
പരിഷ്ക്കാരങ്ങള്‍ക്ക്
വിഘാതം
സൃഷ്ടിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ
ഇക്കാര്യത്തിൽ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കുമോ;
(ഡി)
പൊതുമരാമത്ത്
വകുപ്പിനെ ഒരു മാതൃകാ
വകുപ്പാക്കുന്നതിന്
ഉദ്ദേശമുണ്ടോ;
ഉണ്ടെങ്കിൽ
ഇക്കാര്യത്തിനായി
സ്വീകരിക്കുവാൻ പോകുന്ന
നടപടികള്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കുമോ?
പൊതുമരാമത്ത്
വകുപ്പിലെ മെല്ലെപ്പോക്ക്
1167.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിലെ സാമ്പത്തിക
അഴിമതിക്കും
ക്രമക്കേടുകള്‍ക്കുമെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എഞ്ചിനീയര്‍
തസ്തികയിലുള്ള എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
അഴിമതിയുടെയും
ക്രമക്കേടുകളുടെയും
അടിസ്ഥാനത്തില്‍ നടപടി
സ്വീകരിച്ചു;
(സി)
എഞ്ചിനീയര്‍മാരും
കോണ്ട്രാക്ടര്മാരും
തമ്മിലുള്ള അവിശുദ്ധ
ബന്ധത്തിന്റെ
അടിസ്ഥാനത്തിലുള്ള
മെല്ലെപോക്ക് നയവും
കെടുകാര്യസ്ഥതയും
കൊണ്ട് തകര്‍ന്ന്
കിടക്കുന്ന
പൊതുമരാമത്ത് റോഡുകള്‍
സമയബന്ധിതമായി
നന്നാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കുണ്ടന്നൂര്‍
മേല്‍പ്പാല നിര്‍മ്മാണം
1168.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയമസഭാ മണ്ഡലത്തിലെ
കുണ്ടന്നൂരില്‍
നിര്‍മ്മിക്കുന്ന
മേല്‍പ്പാലത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
അറിയിക്കുമോ;
(ബി)
ഇൗ
നിര്‍മ്മാണ
പ്രവര്‍ത്തനം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
എങ്കില്‍
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്ന്
അറിയിക്കുമോ?
പൊതുമരാമത്ത്
വകുപ്പിന്റെ ധനവിനിയോഗം
1169.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
ജനുവരി മുതല്‍ 2017
ഡിസംബര്‍ 31 വരെ യുള്ള
പൊതുമരാമത്ത്
വകുപ്പിന്റെ
എക്സ്പന്റീച്ചര്‍
സംബന്ധിച്ച
സ്ഥിതിവിവരക്കണക്ക്
നല്‍കാമോ;
(ബി)
കോങ്ങാട്
മണ്ഡലത്തിലെ,
പൊതുമരാമത്ത്
വകുപ്പിന്റെ 2016
ജനുവരി മുതല്‍ 2017
ഡിസംബര്‍ 31 വരെയുള്ള
ധനവിനിയോഗക്കണക്ക്
നല്‍കാമോ; എങ്കില്‍
വിശദവിവരം നല്‍കുമോ?
കുറുംങ്കോട്ട
പാലത്തിന്റെ നിര്‍മ്മാണം
1170.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
ബഡ്ജറ്റില്‍ 10 കോടി
രൂപ
വകയിരുത്തിയിട്ടുള്ളതും
82 ഓളം പട്ടികജാതി
കുടുംബങ്ങള്‍
താമസിക്കുന്നതുമായ
ചേരാനല്ലൂര്‍
പഞ്ചായത്തിലെ
കുറുംങ്കോട്ട
പാലത്തിന്റെ
നിര്‍മ്മാണത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
കുറുങ്കോട്ട
ദ്വീപില്‍ നിന്നും
വടുതല ഭാഗത്ത്
നിലവിലുള്ള സെന്റ്
പീറ്റേഴ്സ് റോഡുമായി
ബന്ധിപ്പിക്കുന്ന
അലൈന്മെന്റ്
നടപ്പാക്കുന്നതിനായി
സമര്‍പ്പിച്ച കോളനി
വാസികളുടെ
നിവേദനത്തിന്മേല്
നടപടി
സ്വീകരിക്കുന്നതിന്
കാലതാമസം
നേരിടുന്നതിന്റെ കാരണം
വിശദമാക്കാമോ;
(സി)
പാലത്തിന്റെ
നിര്‍മ്മാണം
എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
പൊതുമരാമത്ത്
പ്രവൃത്തികളില്‍ സോഷ്യല്‍
ഓഡിറ്റിംഗ്
1171.
ശ്രീ.ബി.ഡി.
ദേവസ്സി
,,
എം. നൗഷാദ്
,,
കെ.വി.വിജയദാസ്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
പ്രവൃത്തികളില്‍
ഗുണമേന്മയും
സുതാര്യതയും
ഉറപ്പുവരുത്തുന്നതിനും
അഴിമതി തടയുന്നതിനുമായി
സോഷ്യല്‍ ഓഡിറ്റിംഗ്
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഇതിനായി
ജില്ലാതല സമിതികള്‍
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
റോഡുകള്‍,
പാലങ്ങള്‍
തുടങ്ങിയവയുടെ
നിര്‍മ്മാണം
സംബന്ധിച്ച്
പൊതുജനങ്ങള്‍ക്ക് പരാതി
സമര്‍പ്പിക്കുവാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(ഡി)
പൊതുജനങ്ങള്‍
നല്കുന്ന പരാതികളില്‍
കഴമ്പുണ്ടെങ്കില്‍
കരാറുകാര്‍ക്കെതിരെ
കര്‍ശന നടപടികള്‍
സ്വീകരിക്കുന്നതിന്
എന്തെല്ലാം
വ്യവസ്ഥകളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
യന്ത്രങ്ങളുടെ
ഉപയോഗം മൂലം വീടുകള്‍ക്കും
സ്ഥാപനങ്ങള്‍ക്കും
കേടുപാടുകള്‍
1172.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാതയിൽ
വന്‍കിട പദ്ധതികളും
റോഡുകളും പാലങ്ങളും
നിര്‍മ്മിക്കുമ്പോള്‍
യന്ത്രങ്ങളുടെ ഉപയോഗം
മൂലം അടുത്തുള്ള
വീടുകള്‍ക്കും
സ്ഥാപനങ്ങള്‍ക്കും
കേടുപാടുകള്‍ വരുന്നതായ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സാധാരണക്കാരായവര്‍ക്ക്
ഇപ്രകാരമുണ്ടാകുന്ന
നാശനഷ്ടങ്ങള്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിന് നിലവില്‍
എന്തെങ്കിലും
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ഇത്തരത്തില്‍
എന്തെങ്കിലും
പദ്ധതിയെക്കുറിച്ച്
അലോചിക്കുമോ;
വിശദമാക്കാമോ ?
വട്ടോളിപ്പാലം
നിർമ്മാണം
1173.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജകമണ്ഡലത്തിലെ
ചിറ്റാരിപ്പറമ്പ്
ഗ്രാമപഞ്ചായത്തിലെ
വട്ടോളിപ്പാലം
നിര്‍മ്മാണത്തിന്റെ
ടെന്‍ഡര്‍ നടപടികള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ടെന്‍ഡര്‍
നടപടികള്‍
പൂര്‍ത്തീകരിച്ച്
പ്രസ്തുത നിര്‍മ്മാണ
പ്രവൃത്തി എപ്പോള്‍
ആരംഭിക്കുമെന്ന്
വ്യക്തമാക്കുമോ?
ഉയരപ്പാതകളുടെ
നിര്‍മ്മാണം
1174.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തിരക്കേറിയ നഗരങ്ങളിലും
ചെറുപട്ടണങ്ങളിലും റോഡ്
വികസനത്തിനായി സ്ഥലം
ഏറ്റെടുക്കുന്നതിലെ
കാലതാമസവും വര്‍ദ്ധിച്ച
പണച്ചെലവും മൂലം വികസന
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പിലാക്കാന്‍
കഴിയാതെ
വരുന്നുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
എങ്കില്‍
ഇത് പരിഹരിക്കാന്‍
നിലവിലുള്ള റോഡിന്
മുകളില്‍ ഉയരപ്പാതകള്‍
നിര്‍മ്മിച്ചാല്‍
ഗതാഗതക്കുരുക്കും വികസന
പദ്ധതികളിലെ കാലതാമസവും
ഒഴിവാക്കാന്‍
സാധിക്കുകയില്ലേയെന്ന്
പരിശോധിക്കാമോ ;
(സി)
ഇത്തരത്തില്‍
നിര്‍മ്മിക്കുന്ന
ഉയരപ്പാതയുടെ ഇരുപുറവും
രണ്ടുവരി പാതകള്‍
നിര്‍മ്മിക്കുകയും
സ്ഥലലഭ്യതയ്ക്ക്
അനുസരിച്ച് നടപ്പാതയും
പാര്‍ക്കിംഗ്
സൗകര്യങ്ങളും
ക്രമപ്പെടുത്തുകയും
ചെയ്താൽ പട്ടണങ്ങളിലെ
തിരക്ക് കുറയ്ക്കാന്‍
സാധിക്കുമെന്ന കാര്യം
പരിഗണിക്കുമോ?
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ പൊതുമരാമത്ത്
പ്രവര്‍ത്തനങ്ങള്‍
1175.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
തൃപ്പൂണിത്തുറ നിയമസഭാ
മണ്ഡലത്തില്‍
നടത്തിയിട്ടുള്ളതും
നടന്നു വരുന്നതുമായ
പൊതുമരാമത്ത്
വകുപ്പിന്റെ
നിരത്തുകളും പാലങ്ങളും
, കെട്ടിടം, ദേശീയപാത
എന്നീ വിഭാഗങ്ങള്‍
മുഖേനയുള്ള
പ്രവര്‍ത്തനങ്ങള്‍
ഏതെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
അവയുടെ
നിലവിലെ സ്ഥിതി
ഉള്‍പ്പെടെയുള്ള
വിശദവിവരങ്ങള്‍
വ്യക്തമാക്കുമോ?
മാനന്തവാടിയിലെ
റോഡ് പ്രവൃത്തികൾ
1176.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബിയിൽ
നിന്നും 2017-18
ബജറ്റിൽ അനുവദിച്ച
മാനന്തവാടി-താഴെയങ്ങാടി-ഇയത്തുവയൽ-ആറാട്ട്തറ
റോഡ് പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
കിഫ്ബിയിൽ
നിന്നും 2017-18
ബജറ്റിൽ അനുവദിച്ച
മാനന്തവാടി
ഒണ്ടയങ്ങാടി-സീനറി
റോഡ് നിര്‍മ്മാണം
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
(സി)
2017-18
ബജറ്റിൽ പ്രഖ്യാപിച്ച
പുലിക്കാട്ട് കടവ് പാലം
പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള
നടപടി ക്രമങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ ;
വ്യക്തമാക്കാമോ?
എയര്‍പോര്‍ട്ട്
ഫീഡര്‍ റോഡ്
1177.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
എയര്‍പോര്‍ട്ട്
റോഡിന്റെ ഫീഡര്‍ റോഡ്
നാദാപുരം മണ്ഡലത്തില്‍
ഏതൊക്കെ
പ്രദേശങ്ങളിലൂടെയാണ്
കടന്നുപോകുന്നതെന്ന്
വിശദമാക്കാമോ?
(ബി)
പ്രസ്തുത
റോഡിന്റെ
അലൈന്മെന്റുമായി
ബന്ധപ്പെട്ട
വിഷയത്തില്‍
ധാരണയിലെത്തിയോ;
(സി)
ഇത്
എന്ന്
പൂര്‍ത്തീകരിക്കാനാണ്
ലക്ഷ്യമിട്ടിരിക്കുന്നതെന്ന്
വിശദമാക്കാമോ?
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ മുള്ളറവിള
-ആയയില്‍ പാലം നിർമാണം
1178.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തിലെ
മുള്ളറവിള -ആയയില്‍
പാലത്തിന്റെ പുതിയ
ഡിസൈന്‍ തയ്യാര്‍
ആയിട്ടുണ്ടോ;
ഇല്ലായെങ്കിൽ 2018
ഫെബ്രൂവരിക്ക് മുമ്പ്
തയ്യാര്‍ ആക്കി
കിഫ്ബിയില്‍
സമര്‍പ്പിക്കാന്‍
കഴിയുമോ എന്ന്
വിശദമാക്കുമോ;
(ബി)
മുള്ളറവിള
-ആയയില്‍ പാലത്തിന്റെ
സ്ഥലമെടുപ്പുമായി
ബന്ധപ്പെട്ട് പി
ഡബ്ലിയൂ ഡി - ബ്രിഡ്ജസ്
വിഭാഗം എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചു;
വ്യക്തമാക്കുമോ;
(സി)
മേല്‍പ്പറഞ്ഞ
പാലത്തിനു സ്ഥലം
ഏറ്റെടുക്കന്നതുമായി
ബന്ധപ്പെട്ട് എൽ .എ
തഹസീല്‍ദാര്‍ക്ക്
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ
വിശദമാക്കുമോ;
(ഡി)
മുള്ളറവിള
-ആയയില്‍ പാലത്തിനു
കിഫ്ബി എത്ര തുക ആണ്
വകയിരുത്തിയത്;
(ഇ)
മുള്ളറവിള
-ആയയില്‍ പാലത്തിന്റെ
പ്രവൃത്തികള്‍ 2018
മാര്‍ച്ചില്‍
ആരംഭിക്കാന്‍ കഴിയുമോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ ?
ഗ്രാമീണറോഡുകളുടെ
പണി ഏറ്റെടുക്കൽ
1179.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തുകള്‍
പ്രമേയം പാസ്സാക്കി,
എം.ൽ.എ മാര്‍ മുഖേന
നല്കുന്ന എത്ര ഗ്രാമീണ
റോഡുകളുടെ പണി ഈ
സർക്കാരിന്റെ കാലത്ത്
പൊതുമരാമത്ത് വകുപ്പ്
ഏറ്റെടുത്ത്
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഇല്ലെങ്കില്‍,
ഇത് നടപ്പാക്കി
ഉള്‍പ്രദേശങ്ങളിലെ
വീതികുറഞ്ഞ
റോഡുവഴിയുള്ള ഗതാഗതം
മെച്ചപ്പെടുത്തുവാനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
ഇത്തരം
വീതികുറഞ്ഞ റോഡുകളുടെ
പുനരുദ്ധാരണത്തിനായി
പ്രത്യേക ഫണ്ട് അടുത്ത
ബജറ്റില്‍
വകയിരുത്താന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ ;
(ഡി)
ഗ്രാമീണ
മേഖലകളിലെ
പൊട്ടിപ്പൊളിഞ്ഞു
കിടക്കുന്ന ചെറിയ
റോഡുകളുടെ
പുനരുദ്ധാരണത്തിനും
നവീകരണത്തിനും
എന്തൊക്കെ നടപടി
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
ദുര്‍ബലാവസ്ഥയിലുള്ള
പാലങ്ങള്‍
1180.
ശ്രീ.കെ.മുരളീധരന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പാലങ്ങളുടെ ഉറപ്പ്
പരിശോധിച്ച്
പൊതുമരാമത്ത് വകുപ്പ്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
ഭൂരിപക്ഷം പാലങ്ങളും
ദുര്‍ബല
സ്ഥിതിയിലാണെന്നും
ബലപ്പെടുത്തലുകളും
പുനര്‍നിര്‍മ്മാണവും
അനിവാര്യമാണെന്നും
കണ്ടെത്തിയിട്ടുണ്ടോ;
(സി)
വാഹനത്തിരക്കും,
ചരക്ക് നീക്കവും
അതിവേഗം
വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന
ഇക്കാലത്ത്
ദുര്‍ബലാവസ്ഥയിലുള്ള
പാലങ്ങള്‍ മൂലം വന്‍
വിപത്തുകള്‍
ഉണ്ടാകാതിരിക്കുവാന്‍
എന്ത് അടിയന്തര നടപടി
സ്വീകരിയ്ക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
നിര്‍മ്മാണ
പിഴവ്, കാലാകാലങ്ങളിലെ
പരിശോധന കുറവ്, അഴിമതി
എന്നിവ പാലങ്ങളുടെ
ബലക്ഷയത്തിന്
കാരണമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ഇ)
പരിശോധന
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
അടിയന്തര
തുടര്‍നടപടികള്‍
സ്വീകരിക്കുമോ;
ഇതിനായുള്ള തുക
ബജറ്റില്‍
ഉള്‍ക്കൊള്ളിക്കുവാന്‍
ആവശ്യപ്പെടുമോ?
ബീമാപ്പള്ളിയിലേക്കുള്ള
പാലം
1181.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്,
മുട്ടത്തറ
എന്‍.എച്ചില് നിന്ന്
ബീമാപള്ളിയിലേക്ക്,
കഴിഞ്ഞ എല്‍.ഡി.എഫ്
സര്‍ക്കാരിന്റെ കാലത്ത്
തറക്കല്ലിടല്‍ നടന്ന
പാലത്തിന്റെ പണി
ഇപ്പോള്‍
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍, ഇതിന്റെ
ഇപ്പൊഴത്തെ അവസ്ഥ
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പാലത്തിന്റെ പണി
എന്നാരംഭിക്കാനാകുമെന്ന്
വെളിപ്പെടുത്തുമോ?
2016-17
ബഡ്ജറ്റില്‍ പ്രഖ്യാപിച്ച
നിര്‍മ്മാണ പ്രവൃത്തികള്‍
1182.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
മാനന്തവാടി - കൈതക്കല്‍
റോഡ് നിര്‍മ്മാണം
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
മാനന്തവാടി-പക്രംതളം
റോഡ് നിര്‍മ്മാണം
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടം വരെയായി;
(സി)
തിരുനെല്ലി
നിട്ടറ പാലം
നിര്‍മ്മാണം
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ?
പുനലൂര്‍
- മൂവാറ്റുപുഴ സംസ്ഥാന
പാതയുടെ നിര്‍മ്മാണം
1183.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുനലൂര്‍
- മൂവാറ്റുപുഴ സംസ്ഥാന
പാതയുടെ നിര്‍മ്മാണം
എന്നാണ് കെ.എസ്.ടി.പി
യെ എല്പ്പിച്ചത്;
പ്രസ്തുത റോഡിന്റെ
പുനലൂര്‍ മുതല്‍
പൊന്‍കുന്നം വരെയുള്ള
ഭാഗം
നിര്‍മ്മിക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
പ്രസ്തുത നിര്‍മ്മാണം
എന്നത്തേക്ക്ആരംഭിക്കാന്
കഴിയുമെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
റോഡിന്റെ നിര്‍മ്മാണ
ഫണ്ടിന്റെ സ്രോതസ്സ്
അറിയിക്കാമോ;
നിര്‍മ്മാണം
ആരംഭിക്കാന്‍
വൈകുന്നതിന്റെ കാരണം
വിശദമാക്കാമോ;
(സി)
പ്രസ്തുത
റോഡിനായി ഇനിയും സ്ഥലം
ഏറ്റെടുക്കാന്‍
ബാക്കിയുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
വില്ലേജുകളിലായി
എത്രയൊക്കെ ഭൂമിയാണ്
ഇനി
ഏറ്റെടുക്കാനുള്ളത്എന്ന്
വ്യക്തമാക്കുമോ; ഭൂമി
ഏറ്റെടുക്കുന്നതിന്
കാലതാമസം വന്നതിനുള്ള
കാരണം വിശദമാക്കാമോ?
പിലാത്തറ-
പാപ്പിനിശ്ശേരി റോഡിന്റെ
നിര്‍മ്മാണ പുരോഗതി
1184.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ പിലാത്തറ-
പാപ്പിനിശ്ശേരി കെ.എസ്
.ടി.പി. റോഡിന്റെ
നിര്‍മ്മാണം ഇപ്പോള്‍
ഏത് ഘട്ടത്തിലാണ്; താവം
റെയില്‍വെ മേല്‍പ്പാലം
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ;
(ബി)
എല്ലാ
പ്രവൃത്തികളും എപ്പോള്‍
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശം നല്‍കുമോ?
റെസ്റ്റ്
ഹൗസുകള്‍
മെച്ചപ്പെടുത്തുന്നതിന് നടപടി
1185.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
റെസ്റ്റ് ഹൗസുകള്‍
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പൊതുമരാമത്ത്
വകുപ്പ് മന്ത്രി
നേരിട്ട് പരിശോധന
നടത്തി ക്രമക്കേടുകള്‍
കണ്ടെത്തിയത് ഏതെല്ലാം
റെസ്റ്റ്ഹൗസുകളിലാണ്;
ആയതിന്മേല് സ്വീകരിച്ച
തുടര്‍ നടപടികള്‍
വിശദമാക്കുമോ?
റെസ്റ്റ്
ഹൗസുകളിലെ വാടക നിരക്ക്
1186.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ റെസ്റ്റ്
ഹൗസുകളില്‍ നിലവില്‍
താമസിക്കാന്‍
അനുവദിക്കപ്പെടുന്നവരില്
നിന്നും ഈടാക്കുന്ന
വാടക നിരക്ക് എത്ര
എന്ന് വിശദമാക്കാമോ;
(ബി)
റെസ്റ്റ്
ഹൗസുകളില്‍
ജനപ്രതിനിധികളായ
വി.എെ.പി-കള്‍,
സര്‍ക്കാര്‍
ജീവനക്കാര്‍
എന്നിവര്‍ക്ക്
നല്കപ്പെടുന്ന
വാടകയിളവിനെക്കുറിച്ച്
അറിയിക്കാമോ?
മൂന്നാറിലെ
പൊതുമരാമത്ത് റെസ്റ്റ്ഹൗസ്
1187.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂന്നാറിലെ
പൊതുമരാമത്ത് റെസ്റ്റ്
ഹൗസ് മെര്‍മേഡ് എന്ന
പേരില്‍
പ്രവര്‍ത്തിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
ഇക്കാര്യത്തിൽ എന്ത്
നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
മൂന്നാര്‍ റെസ്റ്റ്
ഹൗസിന്റെ പ്രവര്‍ത്തനം
പൂർണമായും പൊതുമരാമത്തു
വകുപ്പിന്റെ കീഴില്‍
കൊണ്ടുവരുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
കരമന
- കളിയിക്കാവിള നാലുവരി പാത
1188.
ശ്രീ.അനൂപ്
ജേക്കബ്
,,
കെ.എസ്.ശബരീനാഥന്
,,
എം. വിന്‍സെന്റ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരമന
- കളിയിക്കാവിള റോഡ്
നാലുവരി പാതയായി
വികസിപ്പിക്കുന്നതിനുള്ള
പദ്ധതിയുടെ ഒന്നാം
ഘട്ടത്തിലെ രണ്ടാം
റീച്ചായ പ്രാവച്ചമ്പലം
മുതല്‍ ബാലരാമപുരം
വരെയുള്ള ഭാഗത്തിന്റെ
പണി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഒന്നാം
ഘട്ടത്തിന്റെ ഒന്നാം
റീച്ചിന്റെ പണി
സമയബന്ധിതമായി
പൂര്‍ത്തീകരിച്ചിരുന്നോ;
(സി)
രണ്ടാം
റീച്ചിന്റെ പുതിയ
പ്രോജക്ട്
റിപ്പോര്‍ട്ടിന്
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
(ഡി)
കിഫ്ബിയില്‍
നിന്നും ഈ ഘട്ടത്തിനായി
തുക
അനുവദിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം
വെളിപ്പെടുത്താമോ;
(ഇ)
പ്രാവച്ചമ്പലം
മുതല്‍ ബാലരാമപുരം
വരെയുള്ള ഭാഗത്തിന്റെ
ടെന്‍ഡര്‍ നടപടികള്‍
അടിയന്തിരമായി
പൂര്‍ത്തീകരിച്ച്
റോഡിന്റെ പണി
സമയബന്ധിതമായി
തീര്‍ക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കരമന-കളിയിക്കാവിള
നാലുവരിപ്പാത
1189.
ശ്രീ.പി.ഉബൈദുള്ള
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
കെ.എം.ഷാജി
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരമന-കളിയിക്കാവിള
പാത നാലുവരിപ്പാതയായി
വികസിപ്പിക്കുന്ന
പദ്ധതി ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
പദ്ധതി എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാനാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?
ദേശീയ
പാത വികസനത്തിനായി ഭൂമി
ഏറ്റെടുക്കുമ്പോള്‍ നല്കുന്ന
നഷ്ട പരിഹാരത്തുക
T 1190.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ദേശീയ പാത
വികസനവുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ജില്ലയില്‍
ഇതുമായി ബന്ധപ്പെട്ട്
ഏറ്റെടുത്ത ഭൂമി,
കെട്ടിടങ്ങള്‍,
ആരാധനാലയങ്ങള്‍
തുടങ്ങിയവയുടെ വിശദാംശം
നല്‍കുമോ;
(സി)
ഏറ്റെടുക്കേണ്ട
ഭൂമിയും കെട്ടിടങ്ങളും
ആരാധനാലയങ്ങളും
ആരുടെയൊക്ക
ഉടമസ്ഥതയിലാണെന്നും
ഓരോരുത്തര്‍ക്കും
നല്‍കേണ്ട
നഷ്ടപരിഹാരത്തുക
എത്രയാണെന്നും
വ്യക്തമാക്കാമോ;
(ഡി)
പഞ്ചായത്തിലെയും
മുനിസിപ്പാലിറ്റിയിലെയും
ഏറ്റെടുത്ത ഭൂമിയുടെയും
കെട്ടിടങ്ങളുടെയും
ആരാധനാലയങ്ങളുടെയും വില
നിര്‍ണ്ണയിക്കുന്ന
രീതിയും അതിന്
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡവും
അറിയിക്കുമോ;
(ഇ)
ഭൂമി
ഏറ്റെടുക്കാന്‍
നല്കുന്ന
നഷ്ടപരിഹാരത്തുകയടക്കമുള്ള
ചെലവ്
കേന്ദ്രസര്‍ക്കാരാണോ
സംസ്ഥാന സര്‍ക്കാരാണോ
വഹിക്കുന്നത്;
കേന്ദ്രസര്‍ക്കാരാണെങ്കില്‍
ഇതിനകം എത്ര തുക
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(എഫ്)
നഷ്ടപരിഹാരമായി
ഇതുവരെ നൽകിയ തുകയുടെ
കണക്ക് ജില്ല തിരിച്ച്
വ്യക്തമാക്കാമോ; ഭൂമി
ഏറ്റെടുക്കുന്ന
സ്ഥലത്ത് കച്ചവട
സ്ഥാപനങ്ങള്‍
ഉണ്ടെങ്കില്‍ അവിടെ
നിന്നും
ഒഴിവാക്കപ്പെടുന്ന
കച്ചവടക്കാര്‍ക്കും
തൊഴിലാളികള്‍ക്കും
പുനരധിവാസ പദ്ധതികള്‍
പ്രഖ്യാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ജി)
ഭൂമിയുടെ
വില
നിര്‍ണ്ണയിക്കുമ്പോള്‍
മൾട്ടിപ്ലിക്കേഷൻ
ഫാക്ടര്‍
എന്‍.എച്ച്.എ.എെ
നിര്‍ദ്ദേശിച്ചത്
നല്‍കാതെ കുറച്ച്
കൊടുക്കാനാണോ
തീരുമാനിച്ചിട്ടുള്ളത്;
പ്രസ്തുത തീരുമാനം
മാറ്റുന്നതിനെക്കുറിച്ചാലോചിക്കുമോ;
നിലം
ഏറ്റെടുക്കുമ്പോള്‍
ആയതിന് നിശ്ചയിച്ച
അടിസ്ഥാന വില,
നിലവിലുള്ള
മാര്‍ക്കറ്റ്
വിലയേക്കാള്‍ വളരെ
തുച്ഛമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്ത് പരിഹാര
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
മലയോര
ഹൈവേയുടെയും തീരദേശ
ഹൈവേയുടെയും പ്രവൃത്തികള്‍
1191.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയോര
ഹൈവേയുടെയും തീരദേശ
ഹൈവേയുടെയും
പ്രവൃത്തികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
കിഫ്ബിയില്‍
ഇതിലേക്കായി എത്ര കോടി
രൂപയാണ്
വകയിരുത്തിയിട്ടുള്ളത്;
(സി)
ഈ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ ;
വ്യക്തമാക്കാമോ?
അരൂരിൽ
ദേശീയ പാതയിലെ പ്രവൃത്തികൾ
1192.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തിലെ
ദേശീയപാതയില്‍ വെള്ളം
കെട്ടുന്ന സ്ഥലത്ത് കാന
നിര്‍മ്മിക്കുന്നതിന്,
എന്‍. എച്ച്. ആലപ്പുഴ
ഡിവിഷന്
സമര്‍പ്പിച്ചിരുന്ന ഡി.
പി. ആര്. സയിന്റിഫിക്
സ്റ്റഡി ആവശ്യമാണെന്ന്
പറഞ്ഞ്
മടക്കിയിരിക്കുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കാന
നിര്‍മ്മിക്കുന്നതിന്
പൊതുമരാമത്ത്
എഞ്ചിനീയറിംഗ് വിഭാഗം
തയ്യാറാക്കുന്ന
പ്രോജക്ട്
എസ്റ്റിമേറ്റ്
പരിഗണിക്കുന്നതാണ്
സാധാരണ
പതിവെന്നിരിക്കെ, ഡി.
പി. ആര്. ഇപ്രകാരം
മടക്കിയതിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
എന്‍.
എച്ച്.47-ല്‍ അരൂര്‍
ബെെപാസ്, അരൂര്‍
ക്ഷേത്രം, എരമല്ലൂര്‍,
തുറവൂര്‍ എന്നീ
സുപ്രധാന ജംഗ്ഷനുകളിലെ
സിഗ്നല്‍ പ്രദേശത്ത്
ഹെവി വാഹനങ്ങള്‍
സിഗ്നല്‍ സമയം
പാര്‍ക്ക്
ചെയ്യുന്നതിനാലുണ്ടാകുന്ന
വാഹന പ്രഷര്‍ നിമിത്തം
റോഡ് ഇടിവാകുന്നത്
പരിഹരിക്കാന്‍
ഇവിടങ്ങളില്‍ ടെെല്‍
പാകാനുള്ള
പ്രൊപ്പോസലും ഇതേ
കാരണം പറഞ്ഞ്
മടക്കിയിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇൗ
പ്രൊപ്പോസലുകള്‍ക്ക്
അംഗീകാരം നല്കി
പ്രവൃത്തികള്‍ എത്രയും
വേഗം നടപ്പാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
മലയോര
തീരദേശ ഹെെവേ നിർമാണം
T 1193.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയോര
ഹെെവേ, തീരദേശ ഹെെവേ
എന്നിവക്ക് ഓരോന്നിനും
എത്ര കോടി രൂപ
അനുവദിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഓരോ
പദ്ധതിയുടെയും
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണെന്നും
ഇതിന്റെ ഡി.പി.ആര്
തയ്യാറാക്കാന്‍ നടപടി
സ്വീകരിച്ചോയെന്നും
വെളിപ്പെടുത്തുമോ;
(സി)
ഇൗ
പദ്ധതികളുടെ ധന
സ്രോതസ്സ് സംബന്ധിച്ച
നിലപാട്
വ്യക്തമാക്കുമോ?
കൊല്ലം-തേനി
ദേശീയപാത വീതി കൂട്ടി
പുനര്‍നിര്‍മ്മിക്കുന്നതിന്
നടപടി
1194.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം-തേനി
ദേശീയപാത 183 ന്റെ
അലൈൻമെന്റ് സംബന്ധിച്ച
അന്തിമ ശിപാര്‍ശ
സംസ്ഥാന സര്‍ക്കാര്‍
കേന്ദ്രത്തിന്
സമര്‍പ്പിച്ചിട്ടുണ്ടോ;എങ്കിൽ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
ദേശീയപാത വീതി കൂട്ടി
പുനര്‍നിര്‍മ്മിക്കുന്നതിനുള്ള
ശിപാര്‍ശ കേന്ദ്രത്തിന്
സമര്‍പ്പിച്ചിട്ടുണ്ടോ;എങ്കിൽ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
ഈ
പാത വീതി കൂട്ടി
പുനര്‍നിര്‍മ്മിക്കുന്നതിനുള്ള
സര്‍വ്വെ നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;എങ്കിൽ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
തൃശൂര്‍
- കാഞ്ഞാണി - വാടാനപ്പള്ളി
സംസ്ഥാന പാത വികസനം
1195.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
തൃശൂര്‍
- കാഞ്ഞാണി -
വാടാനപ്പള്ളി സംസ്ഥാന
പാത വികസനവുമായി
ബന്ധപ്പെട്ട് ഇതു വരെ
കൈക്കൊണ്ട നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
നാഷണല്‍
ഹൈവേ റോഡിന്റെ ഡിവൈഡര്‍
1196.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
നിയോജക മണ്ഡലത്തിലെ
താലൂക്കാശുപത്രിക്ക്
മുന്നിലുള്ള നാഷണല്‍
ഹൈവേ റോഡിന്റെ ഡിവൈഡര്‍
വാഹന യാത്രക്ക് അപകടം
സൃഷ്ടിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഡിവൈഡര്‍ സുരക്ഷിതമായ
രീതിയില്‍
പുനര്‍നിര്‍മ്മിക്കുന്നതിനും
ആവശ്യമായ
സുരക്ഷാക്രമീകരണങ്ങളും
സുചകങ്ങളും സ്ഥാപിച്ച്
അപകടരഹിതമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ ?
ദേശീയപാത
വികസനം
T 1197.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
പാത വികസനവുമായി
ബന്ധപെട്ട്
കോഴിക്കോട്
ജില്ലയില്‍ നടന്നു
വരുന്ന പ്രവൃത്തികളുടെ
പുരോഗതി
വിശദമാക്കാമോ;
(ബി)
ദേശീയ
പാത വികസനവുമായി
ബന്ധപെട്ട് ഭൂമി
നഷ്ടപ്പെടുന്നവര്‍ക്ക്
സര്‍ക്കാര്‍ നല്കുന്ന
നഷ്ടപരിഹാര പാക്കേജിന്
അന്തിമ രൂപം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ?
ദേശീയപാത
വികസനം
1198.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെല്ലാം ദേശീയപാതകളാണ്
45 മീറ്റര്‍ വീതിയില്‍
വികസിപ്പിക്കുവാന്‍
തീരുമാനം
എടുത്തിട്ടുള്ളത് എന്ന്
വിശദമാക്കാമോ;
(ബി)
ദേശീയപാത
വികസിപ്പിക്കുന്നത്
മൂലം എത്ര കുടുംബങ്ങളെ
ഒഴിപ്പിക്കേണ്ടി
വരുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇപ്രകാരം
ഒഴിപ്പിക്കപ്പെടുന്നവര്‍ക്ക്
നല്കുവാന്
ഉദ്ദേശിച്ചിട്ടുള്ള
നഷ്ടപരിഹാരം എന്തെന്ന്
വിശദമാക്കുമോ?
ദേശീയപാത
വികസനം
1199.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം-തിരുമംഗലം
ദേശീയപാത 744 വീതി
കൂട്ടി
പുനര്‍നിര്‍മ്മിക്കാനുള്ള
ശിപാര്‍ശ സര്‍ക്കാര്‍
കേന്ദ്ര ഉപരിതല ഗതാഗത
മന്ത്രാലയത്തിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തിന്റെ
ശിപാര്‍ശയ്ക്ക്
കേന്ദ്രത്തിന്റെ
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്താമോ;
(സി)
കൊല്ലം-തിരുമംഗലം
ദേശീയപാതയുടെ
കേരളത്തിന്റെ ഭാഗത്ത്
(81.28
കിലോമീറ്റര്‍)വീതി
കൂട്ടുന്നതിനുള്ള
സ്ഥലമെടുപ്പ്
പൂര്‍ത്തിയായിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്താമോ;
(ഡി)
ദേശീയ
പാതയുടെ കേരള സംസ്ഥാന
അതിര്‍ത്തിയ്ക്കുള്ളിലുള്ള
81.28 km ഭാഗം
(കൊല്ലം-ആര്യങ്കാവ്)
വീതി കൂട്ടി പുനര്‍
നിര്‍മ്മിക്കുമ്പോള്‍
ആവശ്യമായി വരുന്ന
ഒഴിപ്പിക്കല്‍ നടപടി
സംബന്ധിച്ച് സംസ്ഥാന
സര്‍ക്കാര്‍
ശിപാര്‍ശയിലെ
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയെന്ന്
വെളിപ്പെടുത്താമോ?
കാസര്‍ഗോഡ്
- പാറശ്ശാല മലയോര ഹൈവേ
1200.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയോര
ഹൈവേയുടെ പാറശ്ശാല
മുതല്‍ കുടപ്പനമൂട്
വരെയുള്ള ഒന്നാം
റീച്ചിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനം
നടപടിക്രമങ്ങൾ
പൂര്‍ത്തിയാക്കി
എന്നത്തേക്ക്
ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ;
(ബി)
മലയോര ഹൈവേയുടെ
പാറശ്ശാല മണ്ഡലത്തിലെ
രണ്ടും മൂന്നും
റീച്ചുകള്ക്കായുള്ള
അലൈന്മെന്റുകള്
തയ്യാറായോയെന്നും
എന്നത്തേയ്ക്ക്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാന്‍
കഴിയുമെന്നും
വിശദമാക്കുമോ?
താമരശ്ശേരി
ചുരം റോഡിന്റെ ശോച്യാവസ്ഥ
1201.
ഡോ.എം.
കെ. മുനീര്‍
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
എന്‍. ഷംസുദ്ദീന്
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാത
766-ന്റെ ഭാഗമായ
താമരശ്ശേരി ചുരം
റോഡിന്റെ ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
റോഡ് തകര്‍ന്നതുമൂലം
ഉണ്ടാകുന്ന
ഗതാഗതക്കുരുക്കിന്
പരിഹാരം കാണാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
നിലമ്പൂര്‍-മേപ്പാടി
ഹില്‍ ഹൈവേ
1202.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹില്‍ ഹൈവേ പദ്ധതിയുടെ
ഭാഗമായ
നിലമ്പൂര്‍-മേപ്പാടി
ഹില്‍ ഹൈവേ പദ്ധതിയുടെ
നിലവിലുളള നടപടിക്രമം
ഏതുവരെയായി എന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി കാലതാമസം കൂടാതെ
നടപ്പിലാക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
വനത്തിലൂടെ കടന്ന്
പോകുന്ന പ്രദേശങ്ങളില്‍
വനംവകുപ്പിന്റെ
അനുമതിക്ക് വേണ്ടി
പ്രത്യേകിച്ച്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
ഹില്‍ ഹൈവേ
തുടങ്ങുന്നതിനുളള
കാലതാമസം എന്താണെന്ന്
വിശദമാക്കാമോ; കാലതാമസം
ഒഴിവാക്കി പദ്ധതി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
കൊല്ലങ്കോട്
ബൈപ്പാസ് റോഡിന്റെ നിർമ്മാണ
പ്രവൃത്തി
1203.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മംഗലം-ഗോവിന്ദപുരം
സംസ്ഥാന പാതയില്‍
കൊല്ലങ്കോട്
പട്ടണത്തില്‍ നിത്യേന
അനുഭവപ്പെടുന്ന
ഗതാഗതക്കുരുക്ക്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വര്‍ഷങ്ങളായി
അനുഭവപ്പെടുന്ന ഗതാഗത
കുരുക്കിന്
ശാശ്വതപരിഹാരം
കാണുന്നതിനായി 2009-ല്‍
ഭരണാനുമതി ലഭിച്ച
കൊല്ലങ്കോട് ബൈപ്പാസ്
റോഡിന്റെ നിർമ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടംവരെയായി എന്ന്
വിശദമാക്കുമോ;
(സി)
കൊല്ലങ്കോട്
ബൈപ്പാസ് റോഡ്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
നടപടിക്രമങ്ങളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും
റോഡ് പണി
തുടങ്ങുന്നതിന് ഇനി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തേണ്ടതെന്നും
വിശദമാക്കുമോ;
(ഡി)
കൊല്ലങ്കോട്
ബൈപ്പാസ് റോഡിന്റെ
നിർമ്മാണ പ്രവൃത്തി
എന്ന് തുടങ്ങാന്‍
കഴിയുമെന്ന്
വിശദമാക്കുമോ?
ദേശീയപാതയുടെ
നിര്‍മ്മാണം
T 1204.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ദേശീയപാതയുടെ
നിര്‍മ്മാണത്തിനായി
കേന്ദ്ര സര്‍ക്കാര്‍
2015-2016, 2016-2017
എന്നീ വര്‍ഷങ്ങളിലായി
അനുവദിച്ച തുകയും
ചെലവഴിച്ച തുകയും
എത്രയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
കേന്ദ്ര
സര്‍ക്കാര്‍
ആവിഷ്ക്കരിക്കുന്ന
ദേശീയപാതയുടെ
നിര്‍മ്മാണം വേഗത്തില്‍
പൂര്‍ത്തീകരിക്കുന്നതില്‍
കേരളം ഏറ്റവും
മെച്ചപ്പെട്ട
പ്രവര്‍ത്തനമാണ്
കാഴ്ചവെക്കുന്നതെന്ന്
കേന്ദ്ര ഗതാഗത
സഹമന്ത്രി
പാര്‍ലമെന്റില്‍
പ്രസ്താവന നടത്തിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ?
കരുനാഗപ്പള്ളിയിലെ
ഗതാഗതക്കുരുക്ക്
1205.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാത
66-ന്റെ
കരുനാഗപ്പള്ളിയിലൂടെ
കടന്നുപോകുന്ന ഭാഗത്ത്
അനുഭവപ്പെടുന്ന
ഗതാഗതക്കുരുക്ക്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ദേശീയപാതയിലെ
പ്രധാന ആക്സിഡന്റ്
ബ്ലാക്ക് സ്പോട്ടുകളായ
കരുനാഗപ്പള്ളി ടൗണിലും,
പുതിയകാവിലും നിലവില്‍
ഇതിനോട് ചേര്‍ന്ന്
കിടക്കുന്ന ഭാഗങ്ങള്‍
കൂടി ചേര്‍ത്ത്
ദേശീയപാത
വികസിപ്പിക്കുന്നതിന്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
ഇതിന്റെ രൂപരേഖ
ലഭ്യമാക്കുമോ?
പൊതുമരാമത്ത് നടപ്പിലാക്കുന്ന
പ്രവൃത്തികള്‍ക്ക്
മുന്നോടിയായുള്ള മണ്ണ്
പരിശോധന
1206.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുമരാമത്ത് വകുപ്പ്
നടപ്പിലാക്കുന്ന
പ്രവൃത്തികള്‍ക്ക്
മുന്നോടിയായുള്ള മണ്ണ്
പരിശോധന നടത്തുന്നതിന്
വകുപ്പിന് സ്വന്തമായി
സംവിധാനം ഇല്ലാത്ത
സാഹചര്യം നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
സ്വകാര്യ ഏജന്‍സികളെ
ആശ്രയിക്കേണ്ടിവരുന്നത്
പദ്ധതികളുടെ
കാലതാമസത്തിന്
ഇടയാക്കുന്നുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
വ്യക്തമാക്കുമോ;
(സി)
പൊതുമരാമത്ത്
വകുപ്പിന്റെ
പ്രവൃത്തികള്‍
നടപ്പിലാക്കുന്നതിന്
സ്വകാര്യ ഏജന്‍സികളെ
ആശ്രയിക്കേണ്ടി വരുന്ന
സാഹചര്യം
കുറയ്ക്കുന്നതിനും
വകുപ്പിനെ
ശക്തിപ്പെടുത്തുന്നതിനും
എന്തെല്ലാം
മാറ്റങ്ങളാണ് നിലവിലെ
സര്‍ക്കാര്‍
നടപ്പിലാക്കിവരുന്നതെന്ന്
അറിയിക്കുമോ?
പഴയ
മട്ടാഞ്ചേരി കോടതി
കെട്ടിടത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
1207.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഴയ
മട്ടാഞ്ചേരി കോടതി
കെട്ടിടത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പുനരാരംഭിക്കുന്നതിന്
ആര്‍ക്കിയോളജിക്കല്‍
സര്‍വ്വേ ഓഫ്
ഇന്‍ഡ്യയുടെ അനുമതി
ലഭിച്ചിട്ടുണ്ടോ;
(ബി)
അനുമതി
ലഭിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
അനുമതി
ലഭിക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന് കാരണം
വിശദമാക്കാമോ?
നടയറ
ഗവ. മുസ്ലീം എച്ച്. എസ്സ്-ന്
പുതിയ കെട്ടിടം
1208.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തിലെ നടയറ ഗവ.
മുസ്ലീം എച്ച്. എസ്സ്ന്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
13.1.17ല്‍ സ.ഉ.(സാധാ )
ന: 79/17/പൊ.വി.
നമ്പര്‍ പ്രകാരം
ഭരണാനുമതി നല്‍കിയിരുന്ന
പ്രസ്തുത പ്രവൃത്തി
ടെന്റര്‍
ചെയ്യുന്നതിനുള്ള
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ഈ
പ്രവൃത്തിയുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(സി)
പ്രവൃത്തി
ടെണ്ടര്‍ ചെയ്യുന്നതിന്
എത്ര കാലയളവ് ഇനി
ആവശ്യമായി വരും എന്ന്
വ്യക്തമാക്കാമോ?
റാന്നി
മണ്ഡലത്തിലെ പൊതുമരാമത്ത്
പ്രവൃത്തികള്‍
1209.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റാന്നി
നിയോജകമണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന
വിവിധ കെട്ടിടങ്ങള്‍
ഓരോന്നിന്റെയും
ഇതുവരെയുള്ള നിര്‍മ്മാണ
പുരോഗതി ഇനം തിരിച്ച്
വിശദമാക്കാമോ;
(ബി)
ഓരോ
കെട്ടിടങ്ങള്‍ക്കും
എന്തൊക്കെ
പ്രവൃത്തികളാണ് ഇനി
പൂര്‍ത്തിയാക്കാനുള്ളത്;
ഇവ
പൂര്‍ത്തീകരിക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ;
ഉണ്ടെങ്കില്‍ അവ
എന്തൊക്കെയെന്നും
തടസ്സങ്ങള്‍
പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെ എന്നും
വിശദമാക്കാമോ;
(സി)
ഇവയുടെ
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
അറിയിക്കുമോ?
വഴിയോരം
പദ്ധതി
1210.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുമരാമത്ത്
വകുപ്പിന്റെ സ്ഥലത്ത്
എവിടെയെല്ലാം ദേശീയ
പാതയോടുചേര്‍ന്ന്
വഴിയോരം പദ്ധതി
നടപ്പാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ എന്തെല്ലാം
സ്ഥാപനങ്ങളാണ് വിഭാവന
ചെയ്തിരിക്കുന്നതെന്നും
വിഭാവന ചെയ്തവ
പൂര്‍ണ്ണമായും
അവിടങ്ങളില്‍
നടപ്പാക്കപ്പെട്ടിട്ടുണ്ടോ
എന്നും
വെളിപ്പെടുത്തുമോ;
(സി)
'വഴിയോരങ്ങള്‍'
ഏറ്റെടുത്തവരുമായി
പി.ഡബ്ല്യു.ഡി
വെച്ചിട്ടുള്ള
കരാറിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
കരാര്‍
വ്യവസ്ഥകള്‍ക്ക്
വിരുദ്ധമായാണ് പ്രസ്തുത
സ്ഥാപനം
പ്രവര്‍ത്തിക്കുന്നതെന്ന
ആരോപണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ?
കായംകുളം
കോടതി സമുച്ചയത്തിന്റെ
നിര്‍മ്മാണം
1211.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തില്‍ അനുവദിച്ച
കോടതി സമുച്ചയത്തിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
പ്രവൃത്തിയുടെ നിലവിലെ
പുരോഗതി സംബന്ധിച്ച്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
ആരംഭിക്കാന്‍ കഴിയും
എന്ന് വ്യക്തമാക്കുമോ?
കണ്ണൂര്‍
ജില്ലയിലെ പി.ഡബ്ല്യൂ.ഡി.
പ്രവൃത്തികള്‍
1212.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016ഏപ്രില്‍
ഒന്നിനു ശേഷം കണ്ണൂര്‍
ജില്ലയില്‍ ഏതെല്ലാം
പി.ഡബ്ല്യൂ.ഡി
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്നും
ഒരോന്നിനും ഭരണാനുമതി
നല്‍കിയത് എത്ര
രൂപയ്ക്കാണെന്നും
വെളിപ്പെടുത്തുമോ;
(ബി)
ഇവയില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ടെന്‍ഡര്‍
വിളിച്ചുവെന്ന്
അറിയിക്കുമോ;
(സി)
ടെന്‍ഡര്‍
വിളിച്ച ഏതെല്ലാം
പ്രവൃത്തികള്‍
ആരംഭിച്ചുവെന്ന്
അറിയിക്കുമോ?
തലശ്ശേരി
എഞ്ചിനീയറിംഗ് കോളേജിന്
ഓഡിറ്റോറിയം
1213.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
വര്‍ഷത്തെ ആസ്തി വികസന
ഫണ്ടില്‍ നിന്നും
തലശ്ശേരി എഞ്ചിനീയറിംഗ്
കോളേജിന് ഓഡിറ്റോറിയം
നിര്‍മ്മിക്കുന്നതിന്
പി .ഡബ്ലിയു. ഡി . ചീഫ്
എഞ്ചിനീയര്‍
(ബില്‍ഡിംഗ്സ്) ല്‍
നിന്ന് സാങ്കേതികാനുമതി
ലഭ്യമായോ;
(ബി)
ഇല്ലെങ്കില്‍
ഇതിന്റെ കാരണം
എന്താണെന്നും എപ്പോള്‍
സാങ്കേതികാനുമതി
ലഭ്യമാവും എന്നും
വ്യക്തമാക്കാമോ?
ഡിവിഷന്
എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ സാമ്പത്തിക
അധികാരം
1214.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിലെ ഡിവിഷന്
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍ക്ക് എത്ര
തുക വരെയുള്ള റോഡ്,
പാലം പ്രവൃത്തികള്‍ക്ക്
സാങ്കേതികാനുമതി
നല്‍കുന്നതിനാണ്
അധികാരമുള്ളത്;
കെട്ടിടങ്ങളുടെ
നിര്‍മാണത്തിലും അതേ
അധികാരമാണോ ഉള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
എം
എല്‍ എ ആസ്തി വികസന
ഫണ്ട് ഉപയോഗിച്ച് ഒരു
കോടി രൂപ വരെയുള്ള
പ്രവൃത്തികള്‍ അതത്
കളക്ടറേറ്റ് മുഖേന
നടപ്പാക്കുമ്പോള്‍
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
സാങ്കേതികാനുമതി
നല്‍കുന്നതിന്
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍ക്ക്
സാധിക്കാത്തതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ആസ്തി
വികസന ഫണ്ട്
ഉപയോഗിച്ചുള്ള
പ്രവൃത്തികള്‍ കളക്ടര്‍
മുഖേന
നടപ്പിലാക്കുന്നതിന്റെ
പ്രയോജനം പൂര്‍ണമായും
ഉണ്ടാകുന്നതിന്
പ്രസ്തുത
പ്രവൃത്തികളുടെ
സാങ്കേതികാനുമതി
നല്‍കുന്നതിനുള്ള
ഡിവിഷന്
എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ
സാമ്പത്തികാധികാരം
വര്‍ധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
മേപ്പുക്കട
മിനി സിവില്‍ സ്റ്റേഷന്
നിര്‍മ്മാണം
1215.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കാട്ടാക്കട
നിയോജക മണ്ഡലത്തില്‍
മലയിന്‍കീഴ് മേപ്പുക്കട
പ്രദേശത്ത് മിനി
സിവില്‍ സ്റ്റേഷന്
ആരംഭിക്കുന്നത്
സംബന്ധിച് സമര്‍പ്പിച്ച
E 1220020/M PWD&B
2017 നം
നിവേദനത്തിന്മേല്
എന്ത്
തീരുമാനമെടുത്തുവെന്ന്
വിശദമാക്കാമോ; ആയതിന്റെ
തുടര്‍നടപടിയെന്തെന്ന്
വിശദമാക്കാമോ;
ഇതിനായുള്ള പ്ലാന്‍,
എസ്റ്റിമേറ്റ് എന്നിവ
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
ബാലുശ്ശേരി
മണ്ഡലത്തിലെ പൊതുമരാമത്ത്
പ്രവൃത്തികള്‍
1216.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
ബജറ്റില്‍ ബാലുശ്ശേരി
മണ്ഡലത്തില്‍ പണം
അനുവദിച്ച പൊതുമരാമത്ത്
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
ഈ
പ്രവൃത്തികളില്‍ ഇനിയും
ഡി.പി.ആര്.
സമര്‍പ്പിക്കാത്തവ
ഏതൊക്കെയാണെ്;
(സി)
ഇത്തരം
പ്രവൃത്തികളുടെ
ഡി.പി.ആര്.
സമര്‍പ്പിക്കുന്നതില്‍
കാലതാമസം നേരിട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
പരിഹരിക്കാനുള്ള നടപടി
സ്വീകരിക്കാമോ?
കൊയിലാണ്ടി
മണ്ഡലത്തിലെ പൊതുമരാമത്ത്
ആസ്തിവികസന പദ്ധതികൾ
1217.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തില്‍
ആസ്തിവികസന പദ്ധതിയില്‍
നിര്‍ദ്ദേശിക്കപ്പെട്ടതും,
പൊതുമരാമത്ത്
ബില്‍ഡിംഗ് സെക്ഷനിൽ
നിന്ന് എസ്റ്റിമേറ്റ്
തയ്യാറാക്കി
മേലാഫീസിലേക്ക്
അയച്ചിട്ടുള്ളതുമായ
കൊയിലാണ്ടി താലൂക്ക്
ആശുപത്രി ചുറ്റുമതില്‍
നിര്‍മ്മാണം,
കൊയിലാണ്ടി നഗരസഭയില്‍
21-ാം ഡിവിഷനിലുള്ള
നടേരി എന്‍ആര്‍എച്ച്എം
അര്‍ബന്‍ ഡിസ്പെന്‍സറി
കെട്ടിടനിര്‍മ്മാണം
എന്നിവയുടെ നടപടികള്‍
ഏത് ഘട്ടത്തിലായെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് ഭരണാനുമതി
ലഭിക്കുന്നതിന്
കാലതാമസമുണ്ടായത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികളുടെ നടപടികള്‍
കലണ്ടര്‍ ഓഫ്
കറസ്പോണ്ടന്സിലൂടെ
വിശദമാക്കുമോ;
(ഡി)
ധനവകുപ്പില്‍
നിന്ന് നിര്‍ദ്ദേശം
വന്നിട്ടും
അനിയന്ത്രിതമായ
കാലതാമസം
വന്നതുമൂലമുണ്ടായ
കൃത്യവിലോപം പദ്ധതിയെ
ബാധിച്ചിട്ടുണ്ടെങ്കില്‍
ഇത് പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ?
നടുവണ്ണൂര്‍
മിനി സിവില്‍ സ്റ്റേഷന്
1218.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നടുവണ്ണൂരിലെ
സബ് രജിസ്ട്രേഷന്
ഓഫീസിന്റെ ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സബ്
രജിസ്ട്രാര്‍ ഓഫീസ്
ഉള്‍പ്പെടെ,
നടുവണ്ണൂരിലെ മറ്റ്
സര്‍ക്കാര്‍ ഒഫീസുകളും
പ്രവര്‍ത്തിക്കാനാവശ്യമായ
രീതിയില്‍ നടുവണ്ണൂര്‍
മിനി സിവില്‍
സ്റ്റേഷന്
നിര്‍മ്മിക്കാനായി
പ്രസ്തുത സ്ഥലം
അനുവദിക്കുന്നതിനായി
നടുവണ്ണൂര്‍
ഗ്രാമപഞ്ചായത്ത്
നിവേദനം
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
നടുവണ്ണൂര്‍
മിനി സിവില്‍
സ്റ്റേഷന്
നിര്‍മ്മിക്കുന്നതിനായി
പ്രസ്തുത സ്ഥലം
അനുവദിക്കുന്നതില്‍
എന്തെങ്കിലും
തടസ്സമുണ്ടോ;വ്യക്തമാക്കാമോ
?
നെടുമങ്ങാട്
നിയോജക മണ്ഡലത്തില്‍
അനുവദിച്ച റവന്യു ടവര്‍
1219.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തി
നെടുമങ്ങാട് നിയോജക
മണ്ഡലത്തില്‍ അനുവദിച്ച
റവന്യു ടവറിന്റെ
ഡി.പി.ആര്.
തയ്യാറായിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
കാലതാമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കുമോ?
പൊതുമരാമത്ത്
വകുപ്പിലെ നിര്‍മിതികളുടെ
കാലദൈര്‍ഘ്യവും സുരക്ഷയും
1220.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിലെ
നിര്‍മിതികള്‍ക്ക്
കാലദൈര്‍ഘ്യം
ഉറപ്പാക്കുന്ന
നിയമനിര്‍മ്മാണം
പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കാമോ;എങ്കില്‍,
പ്രസ്തുത നിയമത്തിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
നിര്‍മ്മാണങ്ങളുടെ
സുരക്ഷ സംബന്ധിച്ച
നിയമപരമായ ബാധ്യത
ആരില്‍
നിക്ഷിപ്തമാക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(സി)
ബാധ്യത
നിറവേറ്റുന്നതില്‍
പരാജയപ്പെട്ടാല്‍
നല്‍കാനുദ്ദേശിക്കുന്ന
ശിക്ഷാനടപടികള്‍
എന്താണെന്ന്
വ്യക്തമാക്കാമോ;
(ഡി)
നിര്‍ദ്ദിഷ്ട
സമയത്ത് പ്രവൃത്തികള്‍
തുടങ്ങാത്തവരും
തീര്ക്കാത്തവരുമായ
കരാറുകാര്‍ക്കെതിരെ
നടപടികള്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഇ)
ആധുനിക
കാലത്തെ പൊതു
നിര്‍മ്മിതികളെക്കുറിച്ച്
എന്ജിനീയര്മാരില്
അവബോധം
സൃഷ്ടിക്കുന്നതിനായി
പരിശീലനപരിപാടികളും
ശില്പശാലകളും
സംഘടിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(എഫ്)
എങ്കില്‍
ഇത്തരം പരിശീലന
പരിപാടികളിലും
ശില്പശാലകളിലും
സംസ്ഥാനത്തിന്
പുറത്തുള്ള ഏതെല്ലാം
വിദഗ്ദ്ധരെ
പങ്കെടുപ്പിക്കാനാണുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പൊതുമരാമത്ത്
വകുപ്പിലെ നിര്‍മ്മിതികള്‍
1221.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
ഷാഫി പറമ്പില്‍
,,
വി.ടി.ബല്‍റാം
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിലെ
നിര്‍മ്മിതികള്‍ക്ക്
നൂറ് വയസ്സ്
ഉറപ്പാക്കുന്ന
നിയമനിര്‍മ്മാണം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ;
(ബി)
നിര്‍മ്മാണത്തിലെ
വീഴ്ചകള്‍ക്ക്
എഞ്ചിനീയര്‍മാര്‍ക്കെതിരെ
വകുപ്പുതല നടപടിക്കും,
കരാറുകാരെ
കരിമ്പട്ടികയില്പെടുത്തുവാനും,
നഷ്ടപരിഹാരം
ഈടാക്കുന്നതിനും പുതിയ
നിയമത്തില്‍
വ്യവസ്ഥയുണ്ടാകുമോ;
(സി)
മഴ
കൂടുതലുള്ള
രാജ്യങ്ങളില്‍ റോഡ്
കേടുവരാതിരിക്കുവാന്‍
അനുവര്‍ത്തിക്കുന്ന
സാങ്കേതികവിദ്യയെക്കുറിച്ച്
പഠിച്ച് നിലവിലുള്ള
നിര്‍മ്മാണ രീതികളില്‍
അടിസ്ഥാനപരമായ
മാറ്റങ്ങള്‍
വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
പൊതുമരാമത്ത്
വകുപ്പിനെക്കുറിച്ച്
പൊതുജനങ്ങള്‍ക്കിടയിലുള്ള
ധാരണ തിരുത്തുന്നതിനും
വകുപ്പില്‍
കാലത്തിനനുസൃതമായ
മാറ്റങ്ങള്‍
കൊണ്ടുവരുന്നതിനും
നടപടി സ്വീകരിക്കുമോ?
പൊതുമരാമത്ത്
പ്രവൃത്തികളുടെ
ഇന്‍വെസ്റ്റിഗേഷന്‍
1222.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിലെ വിവിധ
പ്രവൃത്തികളുടെ
ഇന്‍വെസ്റ്റിഗേഷന്‍
ജോലികള്‍
നിര്‍വ്വഹിക്കുന്നതിന്
വകുപ്പില്‍ തന്നെ ഒരു
വിഭാഗം
രൂപീകരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിയ്ക്കുന്നത്;
(ബി)
ഇന്‍വെസ്റ്റിഗേഷന്‍
പ്രവൃത്തികള്‍
പുറംകരാര്‍ വഴി
നടത്തുന്നത്
മൂലമുണ്ടാകുന്ന പാഴ്
ചെലവും സമയനഷ്ടവും
ഒഴിവാക്കുന്നതിന്
സ്വീകരിക്കുന്ന മറ്റ്
നടപടികള്‍
വിശദമാക്കുമോ?
കാര്‍ത്തികപ്പള്ളി
ഐ.എച്ച്.ആര്.ഡി അപ്ലൈഡ്
സയന്‍സ് കോളേജിന്റെ
കെട്ടിടനിര്‍മ്മാണം
1223.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
മണ്ഡലത്തിലെ
കാര്‍ത്തികപ്പള്ളിയിലുള്ള
ഐ.എച്ച്.ആര്.ഡി
അപ്ലൈഡ് സയന്‍സ്
കോളേജിന്റെ പുതിയ
കെട്ടിടത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
വൈകുന്നതിനുള്ള കാരണം
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതിയ്ക്കായി എത്ര
രൂപയുടെ ഭരണാനുമതിയാണ്
നല്‍കിയിട്ടുള്ളത്;
(സി)
ഇതില്‍
എത്ര രൂപയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനം
പൂര്‍ത്തിയാക്കി എന്നും
അവശേഷിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കുമോ?
പ്രവര്‍ത്തനരഹിതമായ
കെട്ടിടങ്ങള്‍
1224.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്തിന്റെ
ഉടമസ്ഥതയിലുള്ളതും
ദീര്‍ഘനാളായി
പ്രവര്‍ത്തനരഹിതമായി
തകര്‍ച്ച
നേരിട്ടുകൊണ്ടിരിക്കുന്നതുമായ
കെട്ടിടങ്ങള്‍
ധാരാളമുണ്ടെന്ന
വാര്‍ത്തകളുടെ
നിജസ്ഥിതി
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇവയുടെ
വിവരശേഖരണം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ആലപ്പുഴ
ജില്ലയില്‍
ഇത്തരത്തിലുള്ള
കെട്ടിടങ്ങള്‍
എവിടെയല്ലാമുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ഡി)
അവ
കണ്ടെത്തി
അറ്റകുറ്റപ്പണികള്‍
നടത്തി ഹ്രസ്വകാല
കരാര്‍ വ്യവസ്ഥയില്‍
വാടകയ്ക്ക് നല്കി
വരുമാനദായകമാക്കുന്നതിന്
ആലോചിക്കുന്നുണ്ടോ?
പി.ഡബ്ള്യു
.ഡി എഞ്ചിനീയര്‍മാര്‍ക്കുള്ള
പരിശീലന കേന്ദ്രം
1225.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍
നേര്യമംഗലത്ത്
പണികഴിപ്പിച്ചിട്ടുള്ള
പി.ഡബ്ള്യു
ഡി.എഞ്ചിനീയര്‍മാര്‍ക്കുള്ള
പരിശീലന കേന്ദ്രം
പ്രവര്‍ത്തനം
ആരംഭിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
പ്രസ്തുത
പരിശീലനകേന്ദ്രം
എന്നത്തേക്ക്
പ്രവര്‍ത്തനം
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കോതമംഗലം
പൊതുമരാമത്ത് സബ് ഡിവിഷനില്‍
ഓവര്‍സിയര്‍ നിയമനം
1226.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
പി. ഡബ്ല്യു. ഡി. സബ്
ഡിവിഷനു കീഴില്‍
കോതമംഗലം,
പോത്താനിക്കാട്
സെക്ഷനുകളിലായി
നാളുകളായി 5
ഓവര്‍സിയര്‍മാരുടെ
തസ്തിക ഒഴിഞ്ഞു
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഒഴിവുള്ള
ഓവര്‍സിയര്‍
തസ്തികയില്‍
അടിയന്തിരമായി നിയമനം
നടത്തുന്നതിനു വേണ്ട
നടപടി സ്വീകരിക്കുമോ;
(സി)
പോത്താനിക്കാട്
സെക്ഷനിലെ എ. ഇ.
മാസങ്ങളായി ലീവില്‍
പോയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇവിടെ
പകരം എ. ഇ. യെ
സ്ഥിരമായി
നിയമിക്കുന്നതിനു വേണ്ട
നടപടി സ്വീകരിക്കുമോ?
പൊതുമരാമത്ത്
വകുപ്പിലെ ലൈന്മാന്മാരുടെ
സീനിയോറിറ്റി ലിസ്റ്റ്
1227.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍ 02.03.1997
മുതല്‍ 31.12.2007
വരെയുള്ള
ലൈന്മാന്മാരുടെ
അന്തിമ സീനിയോറിറ്റി
ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ലിസ്റ്റില്‍ ഐ. ടി. ഐ.
വയര്‍മാന്‍
(എൻ.സി.വി.ടി.) യോഗ്യത
നേടിയവരെ
അണ്‍ക്വാളിഫൈഡ്
പട്ടികയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
ലൈന്മാന്
തസ്തികയുടെ യോഗ്യതയായി
സ്പെഷ്യല്‍ റൂള്‍സില്‍
പറയുന്നത് എന്താണെന്ന്
വ്യക്തമാക്കാമോ;
(ഡി)
എൻ.സി.വി.ടി.
നടത്തുന്ന വയര്‍മാന്‍
കോഴ്സ് ഇലക്ട്രിക്കല്‍
എഞ്ചിനീയറിംഗ്
സംബന്ധമായ ട്രേഡ്
ആണെന്നും രണ്ട്
വര്‍ഷത്തെ കോഴ്സ്
ആണെന്നും
ഇന്‍ഡസ്ട്രിയല്‍
ട്രെയിനിംഗ്
ഡിപ്പാര്‍ട്ട്മെന്റ്
വ്യക്തമാക്കുന്നുണ്ടോ;
(ഇ)
ഐ.
ടി. ഐ. വയര്‍മാന്‍
(എൻ.സി.വി.ടി ) കോഴ്സ്
കഴിഞ്ഞവർക്ക് പി.
എസ്.സി മുഖേന
ലൈന്മാന് തസ്തികയില്‍
നേരിട്ട് നിയമനം
നല്കിയിട്ടുണ്ടെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഐ. ടി. ഐ.
വയര്‍മാന്‍( എൻ
.സി.വി.ടി.)യോഗ്യതയുള്ള
ലൈന്മാന്മാരെ അവരുടെ
പി. എസ്. സി അഡ്വൈസ്
തീയതി പ്രകാരം
സീനിയോരിറ്റി
ലിസ്റ്റില്‍
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
(എഫ്)
ലൈന്മാന്
തസ്തികയുടെ പ്രമോഷന്
തസ്തികയായ സെക്കന്റ്
ഗ്രേഡ് ഓവര്‍സിയറായി
നേരിട്ട്
നിയമിക്കുന്നതിന്(എൻ.സി.വി.ടി.)
ഇലക്ട്രീഷ്യന്
സര്‍ട്ടിഫിക്കറ്റാണ്
യോഗ്യതായായി
പരിഗണിക്കുന്നത്
എന്നിരിക്കെ ലൈന്മാന്
തസ്തികയിലേക്കും ഇതേ
യോഗ്യത വേണമെന്ന്
നിഷ്കര്‍ഷിക്കുന്നത്
നീതികേടാണെന്ന ആക്ഷേപം
ശ്രദ്ധിച്ചിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കാന്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കാമോ?
കുറ്റാലം
റസ്റ്റ് ഹൗസും അനുബന്ധ
സൗകര്യങ്ങളും
1228.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ
ഉടമസ്ഥതയിലുണ്ടായിരുന്ന
കുറ്റാലം റസ്റ്റ്
ഹൗസിന്റെയും അനുബന്ധ
സൗകര്യങ്ങളുടെയും
ഉടമാവകാശത്തര്ക്കത്തിന്റെ
നിജസ്ഥിതി
വ്യക്തമാക്കുമോ;
(ബി)
പൊതുമരാമത്തു
വകുപ്പിന്റെ സമയോചിതമായ
ഇടപെടല്‍ മൂലം ഈ
സ്ഥാപനം സംസ്ഥാനത്തിന്
തിരിച്ചുപിടിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;എങ്കില്‍
ഇതു സംബന്ധമായി
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടതെന്ന്
വെളിപ്പെടുത്തുമോ;
(സി)
കുറ്റാലം
റസ്റ്റ് ഹൗസും അനുബന്ധ
സൗകര്യങ്ങളും
വികസിപ്പിച്ച് കൂടുതല്‍
ടൂറിസ്റ്റുകളെ
ആകര്‍ഷിക്കുന്നതിനാവശ്യമായ
പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പാക്കുമോ?
കുറ്റാലം
കൊട്ടാരം
1229.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റാലം
കൊട്ടാരം
അന്യാധീനപ്പെടാതിരിക്കുന്നതിന്
പൊതുമരാമത്ത് വകുപ്പ്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കൊട്ടാരത്തിലെ
ഗുരുതരമായ
ക്രമക്കേടുകള്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
കൊട്ടാരത്തില്‍
'പാലസ് സൂപ്രണ്ട്' എന്ന
പദവി
നിലവിലുണ്ടായിരുന്നോ;
നിലവില്‍ ആര്‍ക്കാണ്
കൊട്ടാരത്തിന്റെ
ചുമതലയെന്ന്
വ്യക്തമാക്കാമോ?
കുറ്റാലം
കൊട്ടാരഭൂമി കയ്യേറ്റം
തടയാന്‍ നടപടി
1230.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റാലം കൊട്ടാരം
ഉള്‍പ്പെട്ട
സ്ഥലത്തിന്റെ വിസ്തൃതി
എത്രയാണെന്നുള്ള കാര്യം
വ്യക്തമാക്കുമോ;
(ബി)
കുറ്റാലം
കൊട്ടാരവും സ്ഥലവും
കയ്യേറിയിട്ടുള്ള വിവരം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കയ്യേറ്റക്കാരില്‍
നിന്നും സ്ഥലവും
കൊട്ടാരവും
തിരിച്ചുപിടിക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
കയ്യേറ്റവുമായി
ബന്ധപ്പെട്ട് മദ്രാസ്
ഹൈക്കോടതിയില്‍
നിലനില്‍ക്കുന്ന കേസ്
തീര്‍പ്പാക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
ഭൂമിയുടെ
ന്യായവില നിര്‍ണ്ണയം
1231.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭൂമിയുടെ ന്യായവില
നിര്‍ണ്ണയം
പൂര്‍ത്തിയാകാത്തതുമൂലം
രജിസ്ട്രേഷന്
നടത്തുന്നവര്‍ ഭീമമായ
തുക സ്റ്റാമ്പ്
ഡ്യൂട്ടിയായും
രജിസ്ട്രേഷന് ഫീസായും
നല്‍കേണ്ടി വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജനങ്ങള്‍ക്കുണ്ടാകുന്ന
ഇത്തരം വിഷമതകള്‍
പരിഹരിക്കുന്നതിനായി
ഭൂമിയുടെ ന്യായവില
നിര്‍ണ്ണയം
അടിയന്തരമായി
പൂര്‍ത്തിയാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
രജിസ്റ്റര്‍
ചെയ്ത ആധാരങ്ങള്‍ക്കും
അണ്ടര്‍ വാല്യൂവേഷന്‍ നടപടി
1232.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
നിശ്ചയിച്ച ന്യായവില
പ്രകാരം രജിസ്റ്റര്‍
ചെയ്ത ആധാരങ്ങള്‍ക്കും
അണ്ടര്‍ വാല്യൂവേഷന്‍
നടപടി
സ്വീകരിക്കുന്നതായ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച് എന്തു
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ?
ഭൂമി
രജിസ്ട്രേഷന്
1233.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂമി രജിസ്ട്രേഷന്റെ
എണ്ണം കുറഞ്ഞു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2015-16,
2016-17, 2017-18 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍ നടന്ന
ഭൂരജിസ്ട്രേഷനുകളുടെ
എണ്ണവും ഇതുമൂലം
ലഭ്യമായ തുകയും വര്‍ഷം
തിരിച്ച് ലഭ്യമാക്കാമോ?
ആധാരം
സ്വയം തയ്യാറാക്കല്‍ പദ്ധതി
1234.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആധാരം സ്വയം
തയ്യാറാക്കല്‍ പദ്ധതി
എന്നാണ് നിലവില്‍
വന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതി
നിലവില്‍ വന്നതിനുശേഷം
ഇതുവരെ എത്ര ആധാരങ്ങള്‍
രജിസ്റ്റര്‍
ചെയ്യപ്പെട്ടു;
(സി)
ഇവയില്‍
ഉടമകള്‍ സ്വയം
തയ്യാറാക്കിയ
ആധാരങ്ങള്‍
എത്രയെണ്ണമുണ്ടെന്ന്
അറിയിക്കുമോ;
(ഡി)
ആധാരം
സ്വയം തയ്യാറാക്കാന്‍
ഉടമകള്‍ നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പരിഹാര
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
പനവൂര്‍
കേന്ദ്രമാക്കി
സബ്-രജിസ്ട്രാര്‍ ആഫീസ്
1235.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
പനവൂര്‍ കേന്ദ്രമാക്കി
ഒരു സബ്-രജിസ്ട്രാര്‍
ആഫീസ് ആരംഭിക്കുന്നതിന്
പ്രൊപ്പോസല്‍
നിലവിലുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച
19038/E3/2011 നമ്പര്‍
പ്രകാരമുള്ള ഫയലിന്റെ
നിലവിലെ സ്ഥിതി
എന്താണെന്ന്
വിശദമാക്കാമോ?
കുഴല്‍മന്ദം
സബ് രജിസ്ട്രാര്‍ ഓഫീസിന്
കെട്ടിടം
1236.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
മണ്ഡലത്തിലെ
കുഴല്‍മന്ദത്തെ സബ്
രജിസ്ട്രാര്‍ ഓഫീസിന്
സ്വന്തമായി
കെട്ടിടമില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
രജിസ്ട്രേഷന്
വകുപ്പിന്റെ
ഉടമസ്ഥതയില്‍
കുഴല്‍മന്ദം
ദേശീയപാതയ്ക്ക് സമീപം
എത്ര സ്ഥലമുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സ്ഥലം ഒരു സ്വകാര്യ
വ്യക്തി കൈവശം
വെച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
സ്ഥലത്ത് അടിയന്തരമായി
ഓഫീസ് കെട്ടിടം
പണിയുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
രജിസ്ട്രേഷന്
വകപ്പില്‍ ആധുനിക
സംവിധാനങ്ങള്‍
1237.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കര്‍
അധികാരത്തില്‍
വന്നതിനുശേഷം
രജിസ്ട്രേഷന്
വകപ്പില്‍ എന്തെല്ലാം
ആധുനിക സംവിധാനങ്ങളാണ്
നടപ്പാക്കിയത് ;
വിശദമാക്കാമോ;
(ബി)
ആധുനിക
സംവിധാനങ്ങള്‍
നടപ്പിലാക്കിയതുമൂലം
ഉണ്ടായ സാങ്കേതിക
പ്രശ്നങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
കണ്ടെത്തലുകള്‍
വിശദമാക്കാമോ;
(സി)
ഇ-സ്റ്റാമ്പിംഗ്
സംമ്പ്രദായത്തിലെ
പോരായ്മകള്‍ മൂലം
നിരവധി ആധാരങ്ങള്‍
രജിസ്ട്രര്‍
ചെയ്തതിന്റെ തുക
സര്‍ക്കാരിന് ലഭിക്കാതെ
പോയത്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഏങ്കില്‍
ഇത്തരത്തിലുള്ള
പോരായ്മകള്‍
പരിഹരിക്കുന്നതിനും
പൊതുജനത്തിനുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ഒഴിവാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
ഹൈസ്പീഡ്
റെയില്‍വേ കോറിഡോര്‍
1238.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റെയിൽവേ വികസന
പദ്ധതികള്‍ വേഗത്തില്‍
നടപ്പിലാക്കുവാന്‍
പാലക്കാട്,
തിരുവനന്തപുരം
റെയില്‍വേ ഡിവിഷനുകള്‍
ചേര്‍ത്ത് എറണാകുളം
ആസ്ഥാനമാക്കി പുതിയ
റെയില്‍വേ സോണ്‍
രൂപീകരിക്കണമെന്ന്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
റെയില്‍
പശ്ചാത്തല സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിനായി
രൂപീകരിച്ച കേരള
റെയില്‍ ഡെവലപ്മെന്റ്
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
ഏതൊക്കെ
പ്രവർത്തനങ്ങൾക്കാണ്
കോര്പ്പറേഷന്
ഇപ്പോള്‍ നേതൃത്വം
നല്‍കുന്നതെന്ന്
വിശദമാക്കാമോ;
(സി)
തലശ്ശേരി-മൈസൂര്‍,
നിലമ്പൂര്‍-നഞ്ചൻകോട്-മൈസൂര്‍,
അങ്കമാലി-ശബരി,
ഗുരുവായൂര്‍-തിരുനാവായ
തുടങ്ങിയ അതിവേഗ
റെയില്‍ പദ്ധതികളുടെ
നിലവിലുളള അവസ്ഥ
വിശദമാക്കുമോ;
(ഡി)
നേമത്തെ
സാറ്റ്ലൈറ്റ്
സ്റ്റേഷന് പരമാവധി
ഉപയോഗപ്പെടുത്തി
നിലവില്‍
കൊച്ചുവേളിയില്‍
നിന്നും പുറപ്പെടുന്ന
ട്രെയിനുകള്‍ നേമത്ത്
നിന്നും തുടങ്ങി
തിരുവനന്തപുരം
സ്റ്റേഷന് വഴി
കടന്നുപോകുന്ന
രീതിയില്‍
ക്രമീകരിക്കുന്നതിന്
റെയില്‍വേയുമായി ധാരണ
ഉണ്ടാക്കുന്ന കാര്യം
പരിഗണിക്കാമോ?
കൊടുവള്ളി
ആർ.ഒ.ബി. യുടെ പ്രവൃത്തി
1239.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
വര്‍ഷത്തെ ബഡ്ജറ്റില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ
തലശ്ശേരി നിയോജക
മണ്ഡലത്തിലെ
പ്രവൃത്തിയായ കൊടുവള്ളി
ആർ.ഒ.ബി. യുടെ
നിലവിലുള്ള അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
കൊടുവള്ളി
ആർ.ഒ.ബി. യുടെ
പൂര്‍ത്തീകരണത്തിന് ഇനി
എന്തെല്ലാം നടപടി
ക്രമങ്ങളാണ്
ബാക്കിയുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
കൊടുവള്ളി
ആർ.ഒ.ബി. യ്ക്ക്
കിഫ്ബിയുടെ ഭരണാനുമതി
ലഭ്യമായോ; ഇല്ലെങ്കില്‍
ആയത്
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
വാത്തുരുത്തി
റെയിൽവെ മേൽപ്പാലത്തിന്റെ
നിര്‍മ്മാണം
1240.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-2018
സാമ്പത്തിക വര്‍ഷത്തെ
ബജറ്റ് പ്രസംഗത്തിൽ
മുപ്പത് കോടി രൂപ
വകയിരുത്തിയിട്ടുള്ള
വാത്തുരുത്തി റെയില്‍വെ
മേല്‍പ്പാലത്തിന്റെ
നിര്‍മ്മാണം
ആരംഭിക്കുന്നതിനുള്ള
കാലതാമസത്തിന്റെ
കാരണമെന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പാലത്തിന്റെ
നിര്‍മ്മാണത്തെ
സംബന്ധിച്ച് ചര്‍ച്ച
ചെയ്യുന്നതിനായി എത്ര
യോഗങ്ങള്‍ വിളിച്ചു
ചേര്‍ത്തിട്ടുണ്ടെന്നും
അവ ഏതെല്ലാം
തീയതികളിലായിരുന്നുവെന്നും
പ്രസ്തുത യോഗങ്ങളിലെ
തീരുമാനങ്ങള്‍
എന്തെല്ലാമായിരുന്നുവെന്നും
വെളിപ്പെടുത്താമോ; ഈ
തീരുമാനങ്ങള്‍
നടപ്പിലാക്കുന്നിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത
യോഗതീരുമാനങ്ങളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ;
(സി)
ഈ
പാലത്തിന്റെ നിര്‍വാഹക
ഏജന്‍സിയായി ആരെയാണ്
നിയോഗിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ?