ഭൂമി
തട്ടിയെടുക്കാനുള്ള ശ്രമം
തടയാന്‍ നടപടി
3085.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പല സ്ഥലങ്ങളിലും
നിരാലംബരായവര്‍
പരമ്പരാഗതമായി
ഉപയോഗിച്ചുവരുന്ന ഭൂമി
തട്ടിയെടുക്കുക എന്ന
ലക്ഷ്യത്തോടെ
പരിസരവാസികള്‍
സംഘടിതമായി നടവഴി
കെട്ടിയടയ്ക്കുകയും
അവരുടെ വഴി നടക്കാനുള്ള
അവകാശം മനപ്പൂര്‍വ്വം
നിഷേധിക്കുകയും
ചെയ്യുന്നതായ വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് റവന്യൂ
വകുപ്പില്‍ പരാതി
നല്കിയാല്
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ നടപടി
സ്വീകരിക്കാതെ
പോലീസിനെ സമീപിക്കാന്‍
ആവശ്യപ്പെടുന്നതുമൂലം
പരാതിക്കാര്ക്കുണ്ടാകുന്ന
ബുദ്ധിമുട്ട്
പരിശോധിക്കുമോ;
(സി)
നീതിന്യായ
- നിയമ
വ്യവഹാരങ്ങളില്‍പ്പെട്ട്
സ്വന്തം ഭൂമിയിലേക്ക്
കയറാന്‍ കഴിയാത്തവരുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
കളക്ടര്‍ ഇടപെട്ട്
അടിയന്തര നടപടി
സ്വീകരിക്കുവാന്‍
നിര്‍ദ്ദേശം നല്‍കുമോ
എന്ന് വ്യക്തമാക്കാമോ?
വ്യാജ
ആധാരത്തിലൂടെ മറിച്ചു വിറ്റ
ഭൂമി വീണ്ടെടുക്കുന്നതിന്
നടപടി
3086.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
കെ.എന്‍.എ ഖാദര്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ വെളിയം
ഗ്രാമപഞ്ചായത്തില്‍ ഒരു
കമ്പനിക്ക് റബ്ബര്‍
കൃഷി നടത്താന്‍
സര്‍ക്കാര്‍ നല്കിയ
150 ഏക്കറോളം ഭൂമി
വ്യാജ ആധാരത്തിലൂടെ
മറിച്ച് വിറ്റതായ വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് വിജിലന്‍സ്
സര്‍ക്കാരിന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
റിപ്പോര്ട്ടിന്മേല്
എന്തു നടപടി
സ്വീകരിച്ചു;
(ഡി)
സര്‍ക്കാര്‍
ഭൂമി
വീണ്ടെടുക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ ?
ലേക്ക്
പാലസ് റിസോര്‍ട്ടുമായി
ബന്ധപ്പെട്ട ഭൂമി കെെയ്യേറ്റം
3087.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴയിലുള്ള
ലേക്ക് പാലസ്
റിസോര്‍ട്ടുമായി
ബന്ധപ്പെട്ട
കയ്യേറ്റത്തിനെ
സംബന്ധിച്ച് ആലപ്പുഴ
ജില്ലാ കളക്ടര്‍
നല്‍കിയിരിക്കുന്ന
റിപ്പോര്‍ട്ടിൽ
എന്തൊക്കെ അനധികൃത
കയ്യേറ്റങ്ങളാണ്
കണ്ടെത്തിയിരിക്കുന്നത്;
റിപ്പോര്‍ട്ടിന്റെ
കോപ്പി ലഭ്യമാക്കുമോ;
വിശദാശം
വെളിപ്പെടുത്തുമോ;
(ബി)
ഇത്
സംബന്ധിച്ച് എത്ര
കേസ്സുകള്‍
കോടതികളില്‍ ഉണ്ട്;
ഏതൊക്കെ കോടതികളില്‍;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ലേക്ക്
പാലസ് റിസോര്‍ട്ടിന്റെ
ഉടമസ്ഥാവകാശം
ആരുടെയൊക്കെ പേരിലാണ്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
എന്നാണ്
പ്രസ്തുത റിസോര്‍ട്ട്
സ്ഥാപിച്ചത്; എത്ര
ഏക്കര്‍ സ്ഥലത്താണ്
റിസോര്‍ട്ട് സ്ഥിതി
ചെയ്യുന്നത്; മുന്‍പ്
ഇൗ റിസോര്‍ട്ടിലേക്ക്
റോഡ് ഉണ്ടായിരുന്നോ;
2006 വരെ ഇൗ
റിസോര്‍ട്ടിലേക്ക്
റോഡില്ലായിരുന്നു എന്ന
വസ്തുത എന്ത് മാനദണ്ഡം
വച്ചാണ്
കണ്ടെത്തിയിട്ടുള്ളത്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ലൈറ്റ്
മെട്രോയ്ക്ക് ഭൂമി
ഏറ്റെടുക്കല്‍
3088.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ലൈറ്റ് മെട്രോയുടെ
ആവശ്യത്തിലേക്ക് ഭൂമി
ഏറ്റെടുക്കുന്നതിന്
വേണ്ടി, ഏറ്റെടുക്കേണ്ട
ഭൂമിയുടെ അതിര്‍ത്തി
നിര്‍ണ്ണയിച്ച്
കല്ലിടുന്ന നടപടി
ഏതുവരെ പൂര്‍ത്തിയായി
എന്ന് വ്യക്തമാക്കാമോ;
(ബി)
ഈ
ആവശ്യത്തിലേക്ക് ഭൂമി
ഏറ്റെടുക്കുമ്പോള്‍
വീടും സ്ഥലവും
നഷ്ടപ്പെട്ടവര്‍ക്കുള്ള
നഷ്ടപരിഹാരം എത്രയെന്ന്
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതു
മാനദണ്ഡത്തിലാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ?
നിരാമയ
റിസോര്‍ട്ടിനായി
തോട്-കായല്‍ കയ്യേറ്റം
3089.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശ്രീ.
രാജീവ് ചന്ദ്രശേഖരന്റെ,
കുമരകത്തുള്ള നിരാമയ
റിസോര്‍ട്ട്
തോട്-കായല്‍ കയ്യേറ്റം
നടത്തിയതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര സ്ഥലം
കയ്യേറിയതായിട്ടാണ്
കണ്ടെത്തിയിട്ടുള്ളത്;
(സി)
ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ?
രാമഗിരി
കോട്ടയോട് ചേര്‍ന്നുള്ള ഭൂമി
3090.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തില്‍ രണ്ടു
പഞ്ചായത്തുകളിലായി
സ്ഥിതി ചെയ്യുന്ന
രാമഗിരി കോട്ടയോട്
ചേര്‍ന്ന് കിടക്കുന്ന
ഏതെങ്കിലും ഭൂമി,
കഴിഞ്ഞ ഏഴു
വര്‍ഷത്തിനിടയില്‍
ഏതെങ്കിലും കാരണത്താല്‍
സ്വകാര്യ
വ്യക്തികള്‍ക്കോ പൊതു
സംരംഭങ്ങള്‍ക്കോ
വിട്ടുകൊടുക്കേണ്ടി
വന്നിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര ഭൂമി,
ആര്‍ക്കൊക്കെ, എന്ത്
കാരണത്താലാണ് വിട്ടു
കൊടുക്കേണ്ടി
വന്നിട്ടുള്ളത് എന്ന്
വ്യക്തമാക്കാമോ?
ഇവാക്വി/എനിമി
പ്രോപ്പര്‍ട്ടി
3091.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ രാമേശ്വരം
വില്ലേജിലും
മട്ടാഞ്ചേരി, ഫോര്‍ട്ട്
കൊച്ചി, തോപ്പുംപടി
പ്രദേശങ്ങളിലുമുള്ള
ഇവാക്വി/എനിമി
പ്രോപ്പര്‍ട്ടി എന്ന
പേരിലറിയപ്പെടുന്ന
വസ്തുവകകളുടെ
ഉടമസ്ഥാവകാശവും
കൈവശാവകാശവും
ആരുടെയെല്ലാം
പേരിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
ഇവ സര്‍ക്കാര്‍
ആവശ്യങ്ങള്‍ക്കായി
ഉപയോഗപ്പെടുത്തുന്നുണ്ടോ;
(സി)
കേന്ദ്രസര്‍ക്കാര്‍
ഇത്തരം ഭൂമികള്‍
ലേലത്തില്‍
വില്‍ക്കാനായി
തീരുമാനിച്ചിട്ടുണ്ടോ;
ഇതു സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
മാവേലിക്കര
താലൂക്കില്‍ പാലമേല്‍
വില്ലേജില്‍ പുതുക്കിയ
തണ്ടപ്പേര് നല്‍കുന്നതിലെ
കാലതാമസം
3092.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
താലൂക്കില്‍ പാലമേല്‍
വില്ലേജില്‍ ബ്ലോക്ക്
നമ്പര്‍ 21 ല്‍ മുന്‍
സര്‍വ്വേ നമ്പര്‍
220/2-15 ന്റെ പഴയ
മെഷര്‍മെന്റ് സ്കെച്ച്
ലഭ്യമായിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്താണ്
താമസത്തിന് കാരണം
വിശദമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച്
പരാതിക്കാരനായ ശ്രീ.
രവീന്ദ്രന്റെയും
അദ്ദേഹത്തിന്റെ
മാതാവിന്റെയും പേരില്‍
മുന്‍ തണ്ടപ്പേര്
നമ്പര്‍ 7694
ല്‍പ്പെട്ട 45.5
സെന്റില്‍ നിന്നും
സര്‍ക്കാര്‍ ഏറ്റെടുത്ത
14.75 സെന്റ് ഭൂമി
കഴിച്ച് ബാക്കി സ്ഥലം
കണ്ടെത്തി ആ വസ്തുവിന്
പുതിയ തണ്ടപ്പേര്
നല്കി
കഴിഞ്ഞിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
സംബന്ധിച്ച് വിശദാംശം
നല്‍കാമോ;
(സി)
പ്രസ്തുത
വിഷയത്തില്‍ ഉടമസ്ഥന്റെ
അപേക്ഷ എന്നാണ്
നല്‍കിയിട്ടുള്ളത്;
ഇതില്‍ കാലതാമസം
വന്നിട്ടുള്ളതിന് കാരണം
വ്യക്തമാക്കാമോ?
മൂന്നാറിലെ
കയ്യേറ്റക്കാര്‍
3093.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറിലെ
കയ്യേറ്റക്കാരെ
സംബന്ധിച്ച പേരു വിവരം
ലഭ്യമാക്കുമോ;
(ബി)
എന്ത്
അടിസ്ഥാനത്തിലാണ് ഇവര്‍
കയ്യേറ്റക്കാരാണ്
കണ്ടെത്തിയതെന്ന്
വെളിപ്പെടുത്തുമോ?
സര്‍ക്കാര്‍
ഓഫീസുകള്‍
നിര്‍മ്മിക്കുന്നതിന് ഭൂമി
കൈമാറ്റം ചെയ്യുന്നതിനുള്ള
കാലതാമസം
3094.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസുകള്‍ പുതുതായി
ആരംഭിക്കുമ്പോള്‍
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ ഭൂമി, ഭൂമി
കൈവശമുള്ള വകുപ്പില്‍
നിന്നും ബന്ധപ്പെട്ട
വകുപ്പിന് കൈമാറ്റം
ചെയ്യുന്നതിന് കാലതാമസം
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരം
ഭൂമി കൈമാറ്റം
ചെയ്യുന്നതിനുള്ള
കാലതാമസം
ഒഴിവാക്കുന്നതിലേക്ക്
നടപടി സ്വീകരിക്കുമോ?
ചിറനെല്ലൂര്‍
വില്ലേജിലെ ഭൂമി നികത്തൽ
3095.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ ചിറനെല്ലൂര്‍
വില്ലേജിലെ സര്‍വ്വേ
നമ്പര്‍ 1041/1,
1042/1,2-ല്‍ പ്പെട്ട
ഭൂമി
നികത്തുന്നതിനെതിരെ
ചൂണ്ടല്‍
ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് ലാന്റ്
റവന്യൂ കമ്മീഷണര്‍
മുമ്പാകെ സമര്‍പ്പിച്ച
അപ്പീലിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഇൗ
വിഷയവുമായി ബന്ധപ്പെട്ട
ലാന്റ് റവന്യൂ
കമ്മീഷണറുടെ
17.10.2017-ലെ
എല്‍.ആര്.എ4/13381/2017
നമ്പര്‍ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഇക്കാര്യം
സംബന്ധിച്ച് ചൂണ്ടല്‍
ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് /
സെക്രട്ടറി എന്നിവരില്‍
നിന്നും ഏതെല്ലാം
ദിവസങ്ങളില്‍
തെളിവെടുപ്പ്
നടത്തുകയുണ്ടായി;
(ഡി)
9.08.2017-ലെ
ഹിയറിംഗില്‍
പങ്കെടുത്തവരുടെ പേര്
വിവരം നല്‍കാമോ;
(ഇ)
ചൂണ്ടല്‍
പഞ്ചായത്ത്
പ്രസിഡന്റ്,സെക്രട്ടറി
എന്നിവര്‍ 9.08.2017-ലെ
ഹിയറിംഗില്‍
പങ്കെടുത്തിട്ടില്ലെന്നും
എന്നാല്‍ ചൂണ്ടല്‍
ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് പ്രസ്തുത
ഹിയറിംഗില്‍
പങ്കെടുത്തിട്ടുള്ളതായി
17.10.2017-ലെ ലാന്റ്
റവന്യൂ കമ്മീഷണറുടെ
ഉത്തരവില്‍
രേഖപ്പടുത്തിയിരിക്കുന്നുവെന്നുമുള്ള
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
ഉണ്ടെങ്കില്‍
ഇതു സംബന്ധിച്ച വസ്തുത
എന്താണെന്ന്
പരിശോധിക്കുമോ;
വിശദാംശങ്ങള്‍
നല്‍കാമോ?
ഒറ്റപ്പാലത്തെ
അനധികൃത കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിന് നടപടി
3096.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജക മണ്ഡലത്തിലെ
അനധികൃത കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(ബി)
ഒറ്റപ്പാലം
ടൗണ്‍ ഭാഗത്തെയും,
കെ.എസ്.ടി.പി റോഡിലെയും
അനധികൃത കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;എത്ര
കയ്യേറ്റങ്ങള്‍
ഒഴിപ്പിച്ചിട്ടുണ്ടെന്നുളള
വിശദാംശം ലഭ്യമാക്കാമോ?
പട്ടയഭൂമിയില്‍ നിയമാനുസൃതം
ചെയ്യാവുന്ന പ്രവൃത്തികൾ
3097.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടയഭൂമിയില്‍
നിയമാനുസൃതം
ചെയ്യാവുന്ന
പ്രവൃത്തികൾ
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കുമോ;
(ബി)
പട്ടയഭൂമിയില്‍
നിയമാനുസൃതമല്ലാത്ത
പ്രവൃത്തികൾ ചെയ്താല്‍
ലഭിക്കാവുന്ന ശിക്ഷകൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
പട്ടയഭൂമിയില്‍
ഖനനത്തിന് അനുമതി
നല്‍കിയിട്ടുണ്ടോ;
പലയിടങ്ങളിലും
പട്ടയഭൂമികളിൽ
ഖനനപ്രവര്‍ത്തനങ്ങള്‍
നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പട്ടയഭൂമിയില്‍
ഖനനം ഉള്‍പ്പെടെയുള്ള
പ്രവൃത്തികള്‍ക്ക്
അനുമതി നൽകിയാൽ
ദുരുപയോഗ സാധ്യത
കൂടുകയും അത് അമിതമായ
പരിസ്ഥിതി ചൂഷണത്തിന്
കാരണമാകുമെന്നുമുള്ള
വസ്തുത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇതൊഴിവാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
പട്ടയ
ഭൂമിയില്‍ ഉടമസ്ഥന്
അവകാശമുള്ള വൃക്ഷങ്ങള്‍
3098.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ഭൂമിപതിവ് ചട്ടങ്ങള്‍
1964, ചട്ടം 9(2)
അനുബന്ധം II അനുസരിച്ച്
മുന്‍പ്
പ്രാബല്യത്തില്‍
ഉണ്ടായിരുന്ന പട്ടയ
ഫോറത്തിലെ വ്യവസ്ഥ (1)
ജി.ഒ.(പി) നം. 60/2017
തിരുവനന്തപുരം തീയതി
17.08.2017 പ്രകാരം
ഒഴിവാക്കിയ ഉത്തരവിന്
1964 മുതല്‍ മുന്‍കാല
പ്രാബല്യം നൽകി ഉത്തരവ്
പുറപ്പെടുവിക്കുമോ;
(ബി)
ഇപ്രകാരം
ഒരു പുതിയ സര്‍ക്കാര്‍
ഉത്തരവ് ഇല്ലാതെ തന്നെ
1964 മുതല്‍ പട്ടയം
ലഭിച്ചവര്‍ അന്നു
മുതല്‍ പട്ടയ ഭൂമിയില്‍
നട്ടുവളര്‍ത്തിയ ഈട്ടി,
തേക്ക് മുതലായ
വൃക്ഷങ്ങളുടെ
ഉടമസ്ഥാവകാശം
പട്ടയക്കാരന്
ഉണ്ടായിരിക്കുമോ;
(സി)
കേരള
ഭൂമി പതിവ് ചട്ടങ്ങള്‍
1964, ചട്ടം 9 (2)
പ്രകാരം അനുവദിച്ച
പട്ടയ ഭൂമിയില്‍ പട്ടയം
ലഭിച്ചതിനുശേഷം
കര്ഷകന്
നട്ടുവളര്‍ത്തിയതും
പട്ടയ ഫോറത്തില്‍
റിസർവ് ചെയ്തതായി
രേഖപ്പെടുത്തിയിട്ടില്ലാത്തതുമായ
ഈട്ടി, തേക്ക് മുതലായ
വൃക്ഷങ്ങളുടെ
ഉടമസ്ഥാവകാശം
സംബന്ധിച്ച് ഒരു
വിശദീകരണ കുറിപ്പ്
പുറപ്പെടുവിക്കുമോ;
(ഡി)
പട്ടയ
ഭൂമിയില്‍ കര്ഷകന്
ഉടമസ്ഥാവകാശമുള്ള
വൃക്ഷങ്ങളുടെ ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
പട്ടയം
നല്കിയ പട്ടികജാതി കോളനികള്‍
3099.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍
പട്ടയം നല്കിയ
പട്ടികജാതി കോളനികള്‍
ഏതൊക്കെയാണ്; എത്ര
പേര്‍ക്ക് പട്ടയം
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
മണ്ഡലത്തില്‍
പൊഴിയൂര്‍
തീരദേശപ്രദേശത്തെ എത്ര
കുടുംബങ്ങള്‍ക്ക്
പട്ടയം
നല്‍കിയിട്ടുണ്ട് എന്ന്
വിശദമാക്കാമോ;എത്ര
പേര്‍ക്ക്
നല്‍കാനുണ്ട്;
(സി)
2018
വര്‍ഷത്തില്‍, പട്ടയം
ലഭിക്കാത്ത മുഴുവന്‍
പേര്‍ക്കും പട്ടയം
നല്കാന് നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ;
(ഡി)
പട്ടയം
നല്‍കുന്നതിനുള്ള
റവന്യൂ വിഭാഗത്തിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ് എന്ന്
വിശദമാക്കാമോ?
ചീമേനി
ഭൂപ്രശ്നം പരിഹരിക്കുന്നതിന്
നടപടി
3100.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കയ്യൂര്‍
ചീമേനി പഞ്ചായത്തിലെ
ചീമേനി ഭൂപ്രശ്നം
പരിഹരിക്കുന്നതിന്
മുൻപുണ്ടായിരുന്ന
വ്യവസ്ഥപ്രകാരം എത്ര
പേര്‍ക്ക് പട്ടയം
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; ഇനി
എത്ര കുടുംബങ്ങള്‍ക്ക്
പട്ടയം നല്‍കാനുണ്ട്;
അവശേഷിക്കുന്ന
കുടുംബങ്ങള്‍ക്ക് കൂടി
പട്ടയം എന്ന് നല്കാന്
കഴിയുമെന്ന്
വ്യക്തമാക്കാമോ?
പട്ടയം
ലഭിക്കുന്നതിനായി
സമര്‍പ്പിച്ച അപേക്ഷകളില്‍
നടപടി
3101.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടയം
ലഭിക്കുന്നതിനായി
സമര്‍പ്പിച്ച
അപേക്ഷകളില്‍ ഏത്
വര്‍ഷം വരെയുള്ളവയാണ്
തീര്‍പ്പാക്കിയിട്ടുള്ളത്
എന്നതിന്റെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
പട്ടയം
ലഭിക്കുന്നതിന് അപേക്ഷ
സമര്‍പ്പിച്ചാല്‍ എത്ര
തവണ ഹിയറിംഗ്
നടത്താനാണ്
നിര്‍ദ്ദേശിച്ചിട്ടുള്ളത്
എന്നും നടപടികള്‍
പൂര്‍ത്തീകരിച്ച് എത്ര
വര്‍ഷം കഴിഞ്ഞാണ്
ബന്ധപ്പെട്ട
വ്യക്തികള്‍ക്ക് പട്ടയം
നല്‍കുന്നത് എന്നും
വിശദമാക്കുമോ;
(സി)
വിവിധ
ആവശ്യങ്ങൾക്കായി റവന്യൂ
വകുപ്പില്‍ ലഭിക്കുന്ന
അപേക്ഷകള്‍
സമയബന്ധിതമായി
തീര്‍പ്പാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
ഭൂപതിവ്
ചട്ടങ്ങളില്‍ ഇളവ്
3102.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂപതിവ്
ചട്ടങ്ങളില്‍ ഇളവ്
നല്കി സര്‍ക്കാര്‍
ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ഉത്തരവ്
നല്കുവാന് ഇടയാക്കിയ
സാഹചര്യം എന്താണെന്ന്
വിശദമാക്കുമോ?
കോതമംഗലം
താലൂക്കിലെ പട്ടയപ്രശ്നം
3103.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
താലൂക്കിലെ
പട്ടയപ്രശ്നം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം
അര്‍ഹരായവര്‍ക്കെല്ലാം
പട്ടയം
നല്കുന്നതിനുവേണ്ടി
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ;
(സി)
പട്ടയ
നടപടികള്‍
ത്വരിതഗതിയില്‍
ആക്കുന്നതിന് വേണ്ടി
സ്പെഷ്യല്‍ തഹസില്‍ദാരെ
നിയമിക്കുമോ;
(ഡി)
സ്പെഷ്യല്‍
തഹസില്‍ദാര്‍ ഓഫീസ്
എന്നത്തേക്ക്
ആരംഭിക്കുവാന്‍ കഴിയും
എന്ന് വ്യക്തമാക്കാമോ?
മംഗലശ്ശേരി
നിവാസികളുടെ പട്ടയം
3104.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
താഴക്കോട് വില്ലേജിലെ
മംഗലശ്ശേരി തോട്ടം
നിവാസികള്‍ക്കുള്ള
പട്ടയം
അനുവദിക്കുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവര്‍ക്ക്
എന്ന് പട്ടയം വിതരണം
ചെയ്യാന്‍ കഴിയുമെന്ന്
വ്യക്തമാക്കുമോ?
കൈവശഭൂമിക്ക്
കൈവശാവകാശ രേഖ
T 3105.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൈവശഭൂമിക്ക് പട്ടയമോ,
കൈവശാവകാശ രേഖയോ
ലഭിക്കുന്നതിന് അപേക്ഷ
നല്കി കാത്തിരിക്കുന്ന
എത്ര പട്ടികജാതി
കുടുംബങ്ങളുണ്ട്; ജില്ല
തിരിച്ച് ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ എത്ര
പട്ടികജാതി
കുടുംബങ്ങള്‍ക്ക്
പട്ടയം
നല്കുകയുണ്ടായി; ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്ത്
കൈവശഭൂമിക്ക് പട്ടയമോ,
കൈവശാവകാശ രേഖയോ
ലഭിക്കുന്നതിന് അപേക്ഷ
നല്കി കാത്തിരിക്കുന്ന
എത്ര പട്ടികവര്‍ഗ്ഗ
കുടുംബങ്ങളുണ്ട്; ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍ എത്ര
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക്
പട്ടയം
നല്കുകയുണ്ടായി; ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ?
കര്‍ഷകര്‍ക്ക്
പട്ടയം അനുവദിക്കാനുള്ള നടപടി
3106.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ മലയോര
മേഖലയില്‍ പട്ടയത്തിന്
അപേക്ഷിച്ച
കര്‍ഷകര്‍ക്ക് പട്ടയം
നല്കാന്
കേന്ദ്രാനുമതി ലഭിച്ച
എത്ര അപേക്ഷകളുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കര്‍ഷകര്‍ക്ക് പട്ടയം
നല്‍കുന്നതിനുള്ള
ഭൂമിയുടെ വിസ്തീര്‍ണ്ണം
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
തൃശ്ശൂരില്‍
നിന്നും ലാന്റ്
ട്രൈബ്യൂണല്‍ മുമ്പാകെ
പട്ടയത്തിനായി എത്ര
അപേക്ഷകളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പട്ടയം
നല്‍കാമെന്ന്
തെറ്റിദ്ധരിപ്പിച്ച്
ചില കടലാസ് സംഘടനകള്‍
കര്‍ഷകരില്‍ നിന്നും
പണം പിരിക്കുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്നറിയിക്കാമോ;
(ഇ)
വര്‍ഷങ്ങളായി
ഭൂമി കൈവശം
വച്ചനുഭവിക്കുന്ന
കര്‍ഷകര്‍ക്ക്
എത്രയുംവേഗം പട്ടയം
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ തിമിരി ഭൂപ്രശ്നം
3107.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ തിമിരി
ഭൂപ്രശ്നം പൂര്‍ണ്ണമായി
പരിഹരിക്കാൻ കാലതാമസം
വരുന്നതെന്തുകൊണ്ടാണ്;
(ബി)
പകുതിയോളം
പേര്‍ക്ക് നേരത്തെ ഭൂമി
നൽകിയ അതേ വ്യവസ്ഥ
പ്രകാരം തുടര്‍ന്നും
മറ്റുള്ളവർക്ക് ഭൂമി
നല്കാന് കാലതാമസം
ഉണ്ടാകുന്നത്
പരിശോധിക്കുമോ;
(സി)
മിച്ച
ഭൂമി കെെമാറ്റ വ്യവസ്ഥ
പ്രകാരം 12 വര്‍ഷത്തെ
നിയമാനുസൃത കാലാവധി
കഴിഞ്ഞിട്ടും ഇൗ
വിഭാഗങ്ങള്‍ക്ക് നീതി
കിട്ടാത്തത്
എന്തുകൊണ്ടെന്ന്
വിശദീകരിക്കുമോ?
1964ലെ
കേരള ഭൂമിപതിവ് ചട്ടങ്ങളിലെ
റൂള്‍ 24 പ്രകാരം
അനുവദിക്കുന്ന പട്ടയങ്ങള്‍
3108.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ഭൂമിപതിവ് ചട്ടങ്ങള്‍
1964, റൂള്‍ 24 പ്രകാരം
സര്‍ക്കാരില്‍
നിക്ഷിപ്തമായ പ്രത്യേക
അധികാരം വിനിയോഗിച്ച്
പതിച്ചുകൊടുക്കുന്ന
പട്ടയം, മറ്റു
ഭൂമിപതിവ് ചട്ടങ്ങള്‍
പ്രകാരം പതിച്ചു
കൊടുക്കുന്ന
പട്ടയങ്ങളില്‍ നിന്നും
തിരിച്ചറിയുന്നതിനുള്ള
മാര്‍ഗ്ഗം എന്താണ്;
റൂള്‍ 24 പ്രകാരം
അനുവദിക്കുന്ന
പട്ടയത്തിന് പ്രത്യേക
പട്ടയഫോറം ഉണ്ടോ;
എങ്കില്‍
ഏതെന്നറിയിക്കാമോ;
(ബി)
കേരള
ഭൂമിപതിവ് ചട്ടങ്ങള്‍
1964, റൂള്‍ 24 പ്രകാരം
പതിച്ചു കൊടുക്കുന്ന
പട്ടയത്തില്‍ പ്രത്യേകം
രേഖപ്പെടുത്തുന്ന
വ്യവസ്ഥകള്‍ അല്ലാതെ
കേരള ഭൂമി പതിവ്
ചട്ടങ്ങള്‍ 1964ല്‍
പ്രതിപാദിച്ചിരിക്കുന്ന
മറ്റേതെങ്കിലും
ചട്ടങ്ങള്‍ ബാധകമാണോ;
എങ്കില്‍ ഏതെല്ലാം
ചട്ടങ്ങള്‍
ബാധകമാണ്എന്ന്
വ്യക്തമാക്കുമോ;
(സി)
കേരള
ഭൂമിപതിവ് ചട്ടങ്ങള്‍
1964,ചട്ടം 24 പ്രകാരം
പതിച്ചു കൊടുക്കുന്ന
പട്ടയത്തിന് കേരള
ഭൂമിപതിവ് ചട്ടങ്ങള്‍
1964 ലെ ഏതെല്ലാം
ചട്ടങ്ങള്‍
ഒഴിവാക്കിയാണ് പട്ടയം
അനുവദിച്ചിരിക്കുന്നതെന്ന്
എപ്രകാരം
മനസ്സിലാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
വില്ലേജ് ഓഫീസുകളിൽ
സിറ്റിസണ്‍ സപ്പോര്‍ട്ട്
ഡെസ്ക്
3109.
ശ്രീ.ബി.ഡി.
ദേവസ്സി
,,
പി.വി. അന്‍വര്‍
,,
സി.കൃഷ്ണന്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എല്ലാ വില്ലേജുകളിലും
ഡിജിറ്റല്‍ സര്‍വ്വേ
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;വിശദാംശം
നല്‍കാമോ;
(ബി)
എല്ലാ
വില്ലേജുകളിലും
പോക്കുവരവ് ഓണ്‍ലൈന്‍
ആക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ ;
(സി)
നിലവില്‍
ഏതെല്ലാം
സര്‍ട്ടിഫിക്കറ്റുകളാണ്
വില്ലേജ് ഓഫീസുകളില്‍
നിന്ന് ഓണ്‍ലൈന്‍ ആയി
ലഭിക്കുന്നത് ;
(ഡി)
വില്ലേജ്
ഓഫീസുകളില്‍ സിറ്റിസണ്‍
സപ്പോര്‍ട്ട് ഡെസ്ക്
സ്ഥാപിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
ഇതു മൂലം എന്തെല്ലാം
പ്രയോജനങ്ങളാണ്
ജനങ്ങള്‍ക്ക്
ലഭ്യമാകുന്നതെന്ന്
വ്യക്തമാക്കാമോ?
സ്മാർട്ട് വില്ലേജ് ഓഫീസുകൾ
3110.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എത്ര വില്ലേജ് ഓഫീസുകളെ
സ്മാർട്ട് വില്ലേജ്
ഓഫീസുകൾ ആക്കുന്നതിന് ഈ
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ട്;
എങ്കില്‍ വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
ഇപ്രകാരം
സംസ്ഥാനത്തെ മുഴുവൻ
വില്ലേജ് ഓഫീസുകളും
'സ്മാർട്ട്' ആക്കാൻ
നടപടി സ്വീകരിക്കുമോ;
ഇല്ലെങ്കിൽ
എന്തുകൊണ്ടെന്ന്
വിശദമാക്കാമോ?
ഒ.ഇ.സി.
വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍
T 3111.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
ഭരതര്‍, പരവന്‍
സമുദായങ്ങളില്‍ നിന്നും
ക്രിസ്തുമതത്തിലേക്ക്
പരിവര്‍ത്തനം
ചെയ്തവര്‍ക്ക് ഒ.ഇ.സി.
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍ക്ക്
അര്‍ഹതയുണ്ടോ;
(ബി)
കൊല്ലം
താലൂക്കില്‍ പ്രസ്തുത
രീതിയില്‍ പരിവര്‍ത്തനം
ചെയ്തവര്‍ ഒ.ഇ.സി.
ആനുകൂല്യങ്ങള്‍ക്കായി
ജാതി
സര്‍ട്ടിഫിക്കറ്റിന്
അപേക്ഷ നല്കുമ്പോള്,
റവന്യൂ അധികാരികള്‍
സര്‍ട്ടിഫിക്കറ്റ്
അനുവദിക്കുന്നില്ലെന്നുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
വിഭാഗത്തിന് ഒ.ഇ.സി
സര്‍ട്ടിഫിക്കറ്റ്
നല്‍കേണ്ടതില്ലെന്ന്
കാണിച്ച് ഉത്തരവുകളോ
നിര്‍ദ്ദേശങ്ങളോ റവന്യൂ
അധികാരികള്‍ക്ക്
നല്‍കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
ഭരതര്‍,
പരവന്‍ സമുദായങ്ങളില്‍
നിന്നും
ക്രിസ്തുമതത്തിലേക്ക്
പരിവര്‍ത്തനം
ചെയ്തവരുടെ മാതൃ ജാതി
സാധുത സംബന്ധിച്ച്
തര്‍ക്കം നിലവിലുണ്ടോ;
(ഇ)
ഇക്കാര്യം
സംബന്ധിച്ച്
കിര്‍ത്താഡ്സ്
ആധികാരികമായ പഠനമോ
പരിശോധനയോ
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
റവന്യൂ
ഉദ്യോഗസ്ഥരും
പൊതുജനങ്ങളുമായുള്ള ബന്ധം
3112.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
ഉദ്യോഗസ്ഥരും
പൊതുജനങ്ങളുമായുള്ള
ബന്ധം
മെച്ചപ്പെടുത്തുന്നതിനായി
പ്രത്യേക നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഭൂനികുതി
സ്വീകരിക്കുന്നത്
സംബന്ധിച്ച്
ജനങ്ങള്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
വില്ലേജ്
ഓഫീസുകളില്‍ നിന്ന്
നല്കുന്ന
സര്‍ട്ടിഫിക്കറ്റുകളുടെ
സാധുതാ കാലാവധി
നീട്ടുന്നതിനും ഓരോ
ആവശ്യത്തിന് ഓരോ
സമയത്തും
സര്‍ട്ടിഫിക്കറ്റ്
വാങ്ങുന്നതിന് പകരം അതേ
സര്‍ട്ടിഫിക്കറ്റ്
തന്നെ വീണ്ടും
ഉപയോഗിക്കുന്നതിന്
അനുമതി നല്കുന്ന
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
പട്ടയത്തില്‍
കാണിച്ചിരിക്കുന്ന
സര്‍വ്വേ നമ്പറുകളില്‍
വന്നിട്ടുള്ള
തെറ്റുകള്‍
തിരുത്തുന്നതിനായി
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
വില്ലേജ്
ഓഫീസുകളുടെ നവീകരണം
3113.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജക മണ്ഡലത്തിലെ
വില്ലേജ് ഓഫീസുകളുടെ
നവീകരണത്തിനും
ഡിജിറ്റലൈസേഷനുമായി ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ;
(ബി)
ഒറ്റപ്പാലം
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം വില്ലേജ്
ഓഫീസുകള്‍ പുനര്‍
നിര്‍മ്മിക്കുന്നതിനാണ്
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഫണ്ട്
അനുവദിച്ചത് എന്ന്
വ്യക്തമാക്കാമോ?
വില്ലേജ്
ഓഫീസുകളിലെ സ്റ്റാഫ്
പാറ്റേണ്‍
3114.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ഒാഫീസുകളിലെ
ജീവനക്കാര്‍ ജോലിഭാരം
മൂലം പ്രയാസപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
വില്ലേജ്
ഓഫീസുകളിലെ സ്റ്റാഫ്
പാറ്റേണ്‍ സംസ്ഥാനം
രൂപീകരിക്കുമ്പോള്‍
എത്രയാണ്; ഇപ്പോള്‍
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
കാലാനുസൃതമായി
സ്റ്റാഫ് പാറ്റേണ്‍
പരിഷ്ക്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വില്ലേജ്
ഓഫീസുകളുടെ ഡിജിറ്റൈസേഷനും
റീസര്‍വ്വേ നടപടികളും
3115.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ് ഓഫീസുകള്‍
ഡിജിറ്റല്വല്ക്കരിക്കുമെന്ന
പ്രഖ്യാപനത്തിന്മേൽ
സ്വീകരിച്ച തുടർനടപടികൾ
വ്യക്തമാക്കാമോ;
ഏതൊക്കെ
വില്ലേജോഫീസുകള്‍
ഡിജിറ്റല്‍വല്‍ക്കരിച്ചിട്ടുണ്ട്;
ജില്ല തിരിച്ച്
വിശദാശംങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
വില്ലേജുകളിലെ
റീസര്‍വ്വേ നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇതിന്റെ പ്രവര്‍ത്തനം
ഏതു ഘട്ടത്തിലാണ്;
ഇനിയും ഏതൊക്കെ
വില്ലേജുകളില്‍
റീസര്‍വ്വേ
പൂര്‍ത്തിയാക്കാന്‍
ഉണ്ടെന്ന്
ജില്ലതിരിച്ച്
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
വില്ലേജ്
ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസ്
സംവിധാനം
3116.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൂടുതല്‍
ഓണ്‍ലൈന്‍ സേവനങ്ങള്‍
നല്കിവരുന്നതിനാല്
വില്ലേജ് ഓഫീസുകളില്‍
ഫ്രണ്ട് ഓഫീസ് സംവിധാനം
നടപ്പിലാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ; ഇതിനായി
എല്ലാ വില്ലേജ്
ഓഫീസുകളിലും ഡാറ്റാ
എന്‍ട്രി ഓപ്പറേറ്ററെ
നിയമിക്കുമോ;
(ബി)
ഒരു
മണ്ഡലത്തില്‍ ഒരു
വില്ലേജ് ഓഫീസിനെ
മാതൃകാ വില്ലേജ് ആയി
പ്രഖ്യാപിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ; അരൂര്‍
മണ്ഡലത്തില്‍
അരൂക്കുറ്റി വില്ലേജിനെ
മാതൃകാ വില്ലേജായി
പ്രഖ്യാപിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
പാവറട്ടി
വെണ്മേനാട് വില്ലേജ്
ഒാഫീസിന് സ്വന്തമായി കെട്ടിടം
3117.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ പാവറട്ടി
വെണ്മേനാട് വില്ലേജ്
ഒാഫീസിന് സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
ഭൂമി
ലഭ്യമായിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ബി)
നിലവില്‍
വാടകക്കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
പ്രസ്തുത ഓഫീസിന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ?
പൊളിഞ്ഞ്
അപകടാവസ്ഥയിലായ വില്ലേജ്
ആഫീസ് കെട്ടിടങ്ങള്‍
3118.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
നിയോജകമണ്ഡലത്തിലെ
വിവിധ വില്ലേജ്
ആഫീസുകളുടെ
കെട്ടിടങ്ങള്‍ പൊളിഞ്ഞ്
അപകടാവസ്ഥയിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വില്ലേജ് ഓഫീസുകള്‍ക്ക്
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
സമര്‍പ്പിച്ച നിവേദനം
പരിഗണനയിലുണ്ടോ;
(സി)
പ്രസ്തുത
നിവേദനം അടിയന്തര
പരിഗണനയ്ക്കെടുത്ത്
ഫണ്ട്
അനുവദിക്കുന്നതിനുള്ള
തുടര്‍ നടപടികള്‍
കൈക്കൊള്ളാമോ?
റീസര്‍വ്വേ
നടപടികളുടെ നിലവിലെ അവസ്ഥ
3119.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1966-ല്‍
ആരംഭിച്ച റീസര്‍വ്വേ
നടപടികളുടെ നിലവിലെ
അവസ്ഥ എന്താണെന്നും
എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ആകെയുണ്ടായിരുന്ന 1664
സര്‍വ്വേ
വില്ലേജുകളില്‍
നാളിതുവരെ എത്ര
വില്ലേജുകളിലെ
റീസര്‍വ്വേ നടപടികള്‍
പൂര്‍ത്തിയാക്കി
റവന്യൂവകുപ്പിന്
നല്‍കിയിട്ടുണ്ട്;
ശേഷിക്കുന്നവ എത്ര;
വിശദാംശം ലഭ്യമാക്കുമോ;
(സി)
വേണ്ടത്ര
ജീവനക്കാരുടെ സേവനം
ഉറപ്പുവരുത്താനും,
കുറ്റക്കാരായ
ഉദ്യോഗസ്ഥരുടെ പേരില്‍
ശിക്ഷാനടപടികള്‍
സ്വീകരിക്കാനും,
റീസര്‍വ്വേ
പൂര്‍ത്തീകരിക്കാനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
എങ്കില്‍ നടപടികള്‍
എന്തെന്ന്
വ്യക്തമാക്കുമോ?
സ്മാര്‍ട്ട്
വില്ലേജ് ആഫീസുകള്‍
3120.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ ഏതെല്ലാം
വില്ലേജ് ആഫീസുകളെയാണ്
സ്മാര്‍ട്ട് വില്ലേജ്
ആഫീസുകളായി
നവീകരിക്കാന്‍
ഭരണാനുമതി
നല്‍കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(ബി)
സ്മാര്‍ട്ട്
വില്ലേജ് ആഫീസുകളുടെ
നിര്‍മ്മാണചുമതല
നിക്ഷിപ്തമാക്കിയിരിക്കുന്നത്
ആരിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
നിര്‍മ്മാണ
പ്രവൃത്തികള്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
ഇന്റഗ്രേറ്റഡ്
റവന്യൂ ഇ-പേയ്മെന്റ് സംവിധാനം
3121.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തു
നടപ്പാക്കുന്ന
ഇന്റഗ്രേറ്റഡ് റവന്യൂ
ഇ-പേയ്മെന്റ് സംവിധാനം
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ? പദ്ധതി
എന്ന്
പൂര്‍ത്തീകരിക്കുമെന്ന്
അറിയിക്കുമോ?
(ബി)
ഏതൊക്കെ
സേവനങ്ങളാണ് പ്രസ്തുത
സംവിധാനത്തിന് കീഴില്‍
ലഭ്യമാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കുമോ?
പുതിയ
റവന്യൂ ഡിവിഷനുകള്‍
3122.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എവിടെയൊക്കെയാണ് പുതിയ
റവന്യൂ ഡിവിഷനുകള്‍
ആരംഭിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്നത്;
(ബി)
അതില്‍
എവിടെയൊക്കെ പുതിയ
ആര്.ഡി.ഒ.
ഉള്‍പ്പെടെയുള്ള
തസ്തികകള്‍ക്ക്
അംഗീകാരം നല്‍കിയെന്ന്
അറിയിക്കുമോ;
(സി)
ശേഷിക്കുന്ന
സ്ഥലങ്ങളില്‍
ആര്.ഡി.ഒ. ഓഫീസും
അനുബന്ധ തസ്തികകളും
അനുവദിക്കുന്നതില്‍
ധനകാര്യ വകുപ്പ്
എന്തെങ്കിലും തടസ്സം
രേഖപ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പരാതി
പരിഹാര അദാലത്തുകള്‍
3123.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജില്ലാ
കളക്ടറുടെ നേതൃത്വത്തിൽ
റവന്യു വകുപ്പ്
നടത്തുന്ന അദാലത്തുകളിൽ
പരാതികളുടെ ബാഹുല്യം
കാരണം പലപ്പോഴും
സമയബന്ധിതമായി പരിഹാരം
കാണാൻ കഴിയാത്ത
സാഹചര്യം ഉള്ളതായി
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(ബി)
റവന്യു
ജീവനക്കാരുടെ
അധികജോലിഭാരം കാരണം
റവന്യു അദാലത്തുകളിൽ
പ്രതീക്ഷിക്കുന്ന
തരത്തിലുള്ള പരാതി
പരിഹാരം സാധ്യമാകാതെ
വരുന്നത് വകുപ്പിന്റെ
പ്രതിച്ഛായയെ
പ്രതികൂലമായി
ബാധിക്കാറുണ്ടെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
റവന്യു
വകുപ്പ്
ഏറ്റെടുക്കേണ്ടി വരുന്ന
പുതിയ
ജോലികള്‍ക്കനുസൃതമായി
അധിക തസ്തികകള്‍
അനുവദിച്ച് വകുപ്പിനെ
ശക്തിപ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ?
പുതിയ
താലൂക്ക് രൂപീകരണം
3124.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ താലൂക്കുകള്‍
രൂപീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
സംസ്ഥാനത്തെ
വലിയ
താലുക്കുകളിലൊന്നായ
കൊല്ലം താലൂക്ക്
വിഭജിച്ച് ചാത്തന്നൂര്‍
ആസ്ഥാനമായി പുതിയ
താലൂക്ക്
രൂപീകരിക്കുന്നതിനുള്ള
ജനപ്രതിനിധിയുടെ
നിവേദനം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആയതിന്മേല് സ്വീകരിച്ച
നപടികള്‍
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
താലൂക്ക് രൂപീകരണവുമായി
ബന്ധപ്പെട്ട് ജനങ്ങളുടെ
ദശാബ്ദങ്ങളായുള്ള
ആവശ്യം
പരിഗണനയിലുണ്ടോ;വിശദാംശങ്ങള്‍
അറിയിക്കാമോ?
ഞീഴൂര്‍
ഐ.എച്ച്.ആര്.ഡി കോളേജിന്
പഞ്ചായത്ത് വക ഭൂമി കൈമാറ്റം
3125.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്തുരുത്തി
നിയോജക മണ്ഡലത്തിലെ
ഞീഴൂര്‍ ഗ്രാമ
പഞ്ചായത്തുവക ഭൂമി
ഞീഴൂര്‍
ഐ.എച്ച്.ആര്.ഡി
കോളേജിന് വിട്ടു
നല്കുന്നതു
സംബന്ധിച്ച് എസ്.ആര്.ഒ
നമ്പര്‍ 310/2017
പ്രകാരം 2017 ജൂണ്‍ 6
ന് ഗസറ്റ് വിജ്ഞാപനം
പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന്
വൈക്കം താലൂക്കോഫീസിലും
കോട്ടയം കളക്ടറേറ്റിലും
സ്വീകരിച്ചു വരുന്ന
തുടര്‍ നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച് വൈക്കം
താലൂക്കിലെയും, കോട്ടയം
കളക്ടറേറ്റിലെയും ഫയല്‍
നമ്പരുകള്‍
അറിയിക്കാമോ; ഈ ഫയല്‍
ഇപ്പോള്‍ ആരുടെ
പക്കലാണെന്നും
ഇതുസംബന്ധിച്ച്
ഉണ്ടായിട്ടുള്ള
കാലതാമസം എന്താണെന്നും
അറിയിക്കാമോ; ഈ സ്ഥലം
വിട്ടു നല്‍കുന്നതിന്
ആവശ്യമായ തുടര്‍
നടപടികള്‍
വ്യക്തമാക്കാമോ; ഈ ഭൂമി
വിട്ടു
നല്‍കുന്നതിനുള്ള
അന്തിമ ഉത്തരവ്
എന്നേക്ക്
പുറപ്പെടുവിക്കാന്‍
കഴിയും എന്നറിയിക്കാമോ?
കെട്ടിട
നികുതിയുമായി ബന്ധപ്പെട്ട
കേസുകള്‍
3126.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെട്ടിട
നികുതിയുമായി
ബന്ധപ്പെട്ട എത്ര
കേസുകളാണ് വിവിധ
ഓഫീസുകളില്‍
തീര്‍പ്പാക്കാനുള്ളതെന്നും
ഏതൊക്കെ ഓഫീസുകളില്‍
എത്ര കേസുകള്‍ എന്നും
വ്യക്തമാക്കുമോ;
(ബി)
ആര്.ഡി.ഒ-മാര്‍
കൈകാര്യം ചെയ്യുന്ന
കെ.ബി.റ്റി അപ്പീല്‍
കേസുകള്‍ ജില്ലയിലെ
മറ്റ് ഡെപ്യൂട്ടി
കളക്ടര്‍മാര്‍ക്ക്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
കെ.ബി.റ്റി,
എല്‍.റ്റി എന്നിവയിലെ
അപ്പീല്‍ യഥാസമയം
തീര്‍പ്പാക്കാത്തത്
കാരണം വരുമാന
നഷ്ടമുണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
എത്ര തുക
ലഭിക്കാനുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കായംകുളം
താലൂക്ക് രൂപീകരണം
T 3127.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
താലൂക്ക്
രൂപീകരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ; ഇതിന്
നിയമപരമായി
എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
കാട്ടാക്കട
താലൂക്ക് കേന്ദ്രമായി റവന്യൂ
ഡിവിഷന് ഓഫീസ്
T 3128.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാട്ടാക്കട
താലൂക്ക് കേന്ദ്രമായി
റവന്യൂ ഡിവിഷന് ഓഫീസ്
ആരംഭിക്കുന്നത്
സംബന്ധിച്ച ലാന്റ്
റവന്യൂ കമ്മീഷണറുടെ
റിപ്പോര്‍ട്ട്
പരിഗണനയിലുണ്ടോ; എങ്കിൽ
പ്രസ്തുത
റിപ്പോര്ട്ടിന്മേല്
സ്വീകരിച്ച
നടപടിയെന്തെന്നും
തുടര്‍
നടപടിയെന്തെന്നും
വിശദമാക്കാമോ ?
റീസര്‍വ്വേ
നടപടികള്‍
3129.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റീ സര്‍വ്വേ
പ്രവര്‍ത്തികള്‍
ഏതെങ്കിലും ജില്ലയില്‍
പൂര്‍ത്തിയായിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
സംസ്ഥാനത്തൊട്ടാകെ
സമയബന്ധിതമായി
റീ-സര്‍വ്വേ നടപടികള്‍
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാനാകുമെന്ന്
വെളിപ്പെടുത്താമോ;
ഇതിനായി
ചെയ്യാനുദ്ദേശിക്കുന്ന
മുന്നൊരുക്കങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ ;
(സി)
സംസ്ഥാനത്ത്
സര്‍വ്വെ
സെറ്റില്‍മെന്റ് നിയമം
നടപ്പാക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
എങ്കില്‍ പുതിയ
നിയമത്തിന്റെ കരട്
എന്നത്തേയ്ക്ക്
തയ്യാറാകുമെന്ന്
വിശദമാക്കാമോ;
(ഡി)
റവന്യൂ, രജിസ്ട്രേഷന്,
സര്‍വ്വേ വകുപ്പുകളെ
ഒരു കുടക്കീഴില്
കൊണ്ടു വരുന്ന കാര്യം
നിലവില്‍
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
വില്ലേജുകളുടെ
വിഭജനം
3130.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള
വില്ലേജുകള്‍ വിഭജിച്ച്
പുതിയ വില്ലേജുകള്‍
രൂപീകരിക്കുന്നതിനുള്ള
നടപടികള്‍ ഏത് ഘട്ടം
വരെയായി എന്ന്
വെളിപ്പെടുത്താമോ;
(ബി)
മലപ്പുറം
ജില്ലയിലെ മൂന്നിയൂര്‍,
പള്ളിക്കല്‍ എന്നീ
വില്ലേജുകള്‍ വിഭജിച്ചു
പുതിയ വില്ലേജുകള്‍
രൂപീകരിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിച്ചു
വരുന്നുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(സി)
ജില്ലയില്‍
ഏതെല്ലാം വില്ലേജുകളാണ്
വിഭജിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഓഖി
ചുഴലികൊടുങ്കാറ്റിനെ
തുടര്‍ന്നുള്ള നാശനഷ്ടം
3131.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ചുഴലികൊടുങ്കാറ്റിനെ
തുടര്‍ന്ന് ഹരിപ്പാട്
മണ്ഡലത്തിലെ
ആറാട്ടുപുഴ,
തൃക്കുന്നപ്പുഴ
തീരദേശമേഖലയില്‍ ഉണ്ടായ
നാശനഷ്ടം എത്രയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഈ മേഖലയ്ക്ക്
നല്‍കുന്നതിന് കേന്ദ്ര
സംഘത്തിന് മുമ്പില്‍
എത്ര രൂപയുടെ
പാക്കേജാണ്
സമര്‍പ്പിച്ചിട്ടുള്ളത്;
(സി)
കടല്‍ഭിത്തി,
പുലിമുട്ട് എന്നിവയുടെ
അഭാവം ഈ മേഖലയിലെ
നാശനഷ്ടങ്ങള്‍
വര്‍ദ്ധിക്കാന്‍
ഇടയാക്കി എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
വരള്‍ച്ചാ
ദുരിതാശ്വാസമായി പാലക്കാട്
ജില്ലയ്ക്ക് അനുവദിച്ച തുക
3132.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സാമ്പത്തിക വർഷം
വരള്‍ച്ചാ
ദുരിതാശ്വാസമായി
പാലക്കാട് ജില്ലയ്ക്
എത്ര രൂപാ
അനുവദിച്ചിട്ടുണ്ട്;
(ബി)
ജില്ലാ
ഭരണകൂടം ആവശ്യപ്പെട്ടത്
പ്രകാരം നെല്‍കൃഷി
ചെയ്യാതെയിരുന്ന
കര്‍ഷകര്‍ക്ക്
എന്തെങ്കിലും
സാമ്പത്തിക സഹായം
പ്രഖ്യപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദവിവരം നല്‍കാമോ;
(സി)
ഇതു
സംബന്ധിച്ച് ഇതുവരെ
പുറപ്പെടുവിച്ച
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ?
ഡെപ്യൂട്ടി
കളക്ടര്‍ (ഡിസാസ്റ്റര്‍
മാനേജ്മെന്റ്) നിയമനം
3133.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജില്ലകളിലെ
പ്രകൃതി ദുരന്തം
കൈകാര്യം ചെയ്യുന്നതിന്
ജില്ലാ കളക്ടര്‍മാരെ
സഹായിക്കുന്നതിനായി ആറ്
ജില്ലകളില്‍ മാത്രമാണ്
ഡെപ്യൂട്ടി കളക്ടര്‍
(ഡിസാസ്റ്റര്‍
മാനേജ്മെന്റ്) ഉള്ളത്
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
എല്ലാ ജില്ലകളിലും
ഡെപ്യൂട്ടി
കളക്ടര്‍മാരെ
(ഡിസാസ്റ്റര്‍
മാനേജ്മെന്റ്)
നിയമിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കുമോ?
ദുരിതാശ്വാസ
നിധി ഫണ്ട് വിനിയോഗം
3134.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നുമുള്ള ഫണ്ട്
കൈകാര്യം ചെയ്യുന്നതിന്
റവന്യൂ വകുപ്പിന്
പൂര്‍ണ്ണ അധികാരം
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം മേഖലകളിലാണ്
ദുരിതാശ്വാസ നിധിയിലെ
ഫണ്ട് ചിലവഴിക്കുവാന്‍
അനുവാദം
നല്‍കിയിട്ടുള്ളത്;
(സി)
മുഖ്യമന്ത്രിയുടെ
ഹെലികോപ്ടര്‍
യാത്രയുമായി
ബന്ധപ്പെട്ട് റവന്യൂ
വകുപ്പില്‍ നിന്നും
പുറപ്പെടുവിച്ച
ഉത്തരവ്, വകുപ്പ്
മന്ത്രിയുടെ
അനുമതിയോടെയാണോ
പുറപ്പെടുവിച്ചത്;
വിശദവിവരം നല്‍കുമോ?
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
ഫണ്ട് വിനിയോഗം
3135.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍
വെള്ളപ്പൊക്ക
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങള്‍ക്ക്
വേണ്ടി
കേന്ദ്രസര്‍ക്കാരില്‍
നിന്നും ലഭിച്ച
ഫണ്ട്,സംസ്ഥാന
സര്‍ക്കാര്‍
ഈയാവശ്യത്തിന്
ചെലവാക്കിയ തുക
എന്നിവയുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
വരള്‍ച്ചാ
ദുരിതാശ്വാസ
പദ്ധതികള്‍ക്ക് 2017-18
വര്‍ഷത്തില്‍ കേന്ദ്ര
സര്‍ക്കാര്‍ അനുവദിച്ച
ഫണ്ട്, ഈയിനത്തില്‍
സംസ്ഥാന സര്‍ക്കാര്‍
ചെലവാക്കിയ തുക എന്നിവ
വിവരിക്കാമോ;
(സി)
ഡിസാസ്റ്റര്‍
മാനേജ്മെന്റ്
ഫണ്ടുപയോഗിച്ച്
എന്തെല്ലാം തരത്തിലുള്ള
പ്രവൃത്തികളാണ്
ചെയ്യുന്നത്
എന്നറിയിക്കാമോ;
(ഡി)
2017-18
വര്‍ഷത്തില്‍
ഡിസാസ്റ്റര്‍
മാനേജ്മെന്റ്
ഫണ്ടുപയോഗിച്ച് ചെയ്തതോ
ഭരണാനുമതി നല്കിയതോ ആയ
പ്രവൃത്തികളുടെ പട്ടിക
നല്‍കാമോ?
വെള്ളപ്പൊക്ക
ദുരിതാശ്വാസ നിധി
3136.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നതിന്
ശേഷം വെള്ളപ്പൊക്ക
ദുരിതാശ്വാസ നിധിയിൽ
നിന്നും
പുനരുദ്ധാരണത്തിനായി
എറണാകുളം ജില്ലയിലെ ഓരോ
മണ്ഡലത്തിലും അനുവദിച്ച
തുക എത്രയെന്ന് മണ്ഡലം
തിരിച്ച്
വ്യക്തമാക്കുമോ;
വെള്ളപ്പൊക്ക
ദുരിതാശ്വാസ നിധി
ഉപയോഗിച്ചുള്ള പ്രവൃത്തികള്‍
3137.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
മുതല്‍ 2017-18
വരെയുള്ള നാല് വര്‍ഷ
കാലയളവില്‍ വാമനപുരം
നിയോജകമണ്ഡലത്തില്‍
അനുവദിച്ച ഫ്ളഡ്
പ്രവൃത്തികള്‍ ഏതൊക്കെ
എന്നറിയിക്കാമോ;
(ബി)
അവയില്‍
ഏതൊക്കെ പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചു;
(സി)
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതിയെന്താണ്;
വിശദീകരിക്കാമോ;
(ഡി)
പൂര്‍ത്തീകരിച്ച
പ്രവൃത്തികളില്‍
ഏതിനൊക്കെ തുക നല്കി;
വിശദവിവരങ്ങള്‍
നല്‍കാമോ;
(ഇ)
പൂര്‍ത്തീകരിച്ച
പ്രവൃത്തികള്‍ക്ക് തുക
നല്കാനുണ്ടെങ്കില്
എന്താണ് തുക
നല്‍കുന്നതിന് തടസ്സം
എന്ന് വിശദമാക്കുമോ?
വരള്‍ച്ചയുമായി
ബന്ധപ്പെട്ടുള്ള ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങള്‍
3138.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷത്തെ
വരള്‍ച്ചയുമായി
ബന്ധപ്പെട്ടുള്ള
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങള്‍ക്കായി
സംസ്ഥാന സര്‍ക്കാര്‍
കേന്ദ്രത്തോട് എത്ര
തുകയാണ്
ആവശ്യപ്പെട്ടതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇതിലേക്ക്
കേന്ദ്രം അനുവദിച്ച തുക
എത്രയാണ്;
(സി)
വരള്‍ച്ച
ബാധിച്ച പ്രദേശങ്ങളില്‍
കേന്ദ്ര സംഘം
സന്ദര്‍ശനം
നടത്തിയിരുന്നുവോ;
എങ്കില്‍
എവിടെയെല്ലാമാണ്
സന്ദര്‍ശനം നടത്തിയത്;
(ഡി)
പ്രസ്തുത
സംഘത്തില്‍ ആരെല്ലാമാണ്
ഉണ്ടായിരുന്നത്;
(ഇ)
ഇവരുടെ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ ലഭിച്ച
തുക എത്രയാണെന്നും
എന്തെല്ലാം
കാര്യങ്ങള്‍ക്കാണ് ഈ
തുക ചെലവഴിച്ചതെന്നും
ഇനം തിരിച്ച്
വ്യക്തമാക്കുമോ?
റവന്യു
വകുപ്പിൽ ഇ-പേയ്മെന്റ്
സംവിധാനം
3139.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യു
വകുപ്പിൽ ഇ-പേയ്മെന്റ്
സംവിധാനം
നടപ്പിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ
എവിടെയെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇ-പെയ്മെന്റ്
സംവിധാനം
നടപ്പിലാക്കുന്നതോടെ
സാധാരണക്കാരായ ജനങ്ങള്‍
നികുതി അടക്കുന്നതിന്
അക്ഷയ സെന്ററുകളെയും
മറ്റ് സ്ഥാപനങ്ങളെയും
സമീപിക്കുമ്പോള്‍
അവരുടെ സര്‍വ്വീസ്
ചാര്‍ജ് കൂടി
നൽകേണ്ടിവരും എന്ന
വസ്തുത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
പരിഹരിക്കാൻ ഓഫീസുകളിൽ
ഫ്രണ്ട് ഓഫീസ് സംവിധാനം
ഏര്‍പ്പെടുത്താൻ
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
റിവര്‍
മാനേജ്മെന്റ് ഫണ്ട്
3140.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോന്നി
നിയോജക മണ്ഡലത്തില്‍
റിവര്‍ മാനേജ്മെന്റ്
ഫണ്ട് ഉപയോഗിച്ച്
പാലങ്ങള്‍
നിര്‍മ്മിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
പാലങ്ങളാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പാലങ്ങളുടെ നിര്‍മ്മാണം
സംബന്ധിച്ച് നിലവിലെ
അവസ്ഥ എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇവയില്‍
ഏതെല്ലാം പാലങ്ങളുടെ
പണികള്‍
പൂര്‍ത്തീകരിച്ചുവെന്നും
ഏതെല്ലാം പാലങ്ങളുടെ
പണികള്‍
പൂര്‍ത്തീകരിക്കാനുണ്ടെന്നും
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പണികള്‍
പൂര്‍ത്തീകരിക്കുന്നതിന്
നിലവിലുള്ള തടസ്സങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ഇ)
ആയതു
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
നാളിതുവരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(എഫ്)
പണികള്‍
അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിന്
നിര്‍ദ്ദേശം
നല്‍കുന്നതിന് നടപടി
സ്വീകരിയ്ക്കുമോ?
റിവര്‍മാനേജ്മെന്റ്
ഫണ്ട്
3141.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റിവര്‍മാനേജ്മെന്റ്
ഫണ്ടിന്റെ വിനിയോഗം
കാര്യക്ഷമമായി
നടക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മലപ്പുറം
ജില്ലയില്‍ ഈ
സാമ്പത്തിക വര്‍ഷം ആകെ
എത്ര തുകയാണ്
റിവര്മാനേജ്മെന്റിനായി
നീക്കിവെച്ചിട്ടുള്ളത്;
നാളിതുവരെ എത്ര തുക
ചെലവഴിച്ചു; ഇനി എത്ര
തുകയാണ്
ബാക്കിയുള്ളത്;വ്യക്തമാക്കുമോ;
(സി)
റിവര്‍മാനേജ്മെന്റ്
ഫണ്ടിന്റെ വിനിയോഗം
സംബന്ധിച്ച മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങളില്‍
എന്തെങ്കിലും മാറ്റം
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ പുതിയതായി
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളത്;വിശദാംശം
ലഭ്യമാക്കുമോ?
മലപ്പുറം
ജില്ലയിലെ റിവര്‍
മാനേജ്മെന്റ്ഫണ്ട്
3142.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ റിവര്‍
മാനേജ്മെന്റ് ഫണ്ടില്‍
(ആര്. എം. എഫ്.)
നിലവില്‍
നീക്കിയിരിപ്പുള്ള
തുകയെത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
മലപ്പുറം
ജില്ലയിലെ റിവര്‍
മാനേജ്മെന്റ് ഫണ്ടില്‍
നിന്നും
അംഗീകാരത്തിനായി
സമര്‍പ്പിച്ച ഏറനാട്
മണ്ഡലത്തിലെ
പ്രൊപ്പോസലുകള്‍
ഏതെല്ലാമാണെന്നും
ഓരോന്നിനും അനുമതി
ലഭിച്ചിട്ടുണ്ടോയെന്നും
വിശദമാക്കുമോ;
(സി)
മലപ്പുറം
ജില്ലയിലെ
ഫണ്ടുപയോഗിച്ച്
പ്രവൃത്തി
ചെയ്യുന്നതിന്
ഭരണാനുമതി നല്കിയ
ഏറനാട് മണ്ഡലത്തിലെ
മൊടവണ്ണക്കടവ് നടപ്പാലം
(ചാലിയാറിന് കുറുകെ)
നിര്‍മ്മാണം, ഭരണാനുമതി
ലഭിച്ച് രണ്ടു
വര്‍ഷമായിട്ടും
തുടങ്ങാതിരിക്കുന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
(ഡി)
നിര്‍മ്മാണത്തിന്റെ
അടിയന്തര പ്രാധാന്യം
പരിഗണിച്ച് പ്രവൃത്തി
ഉടന്‍ തുടങ്ങുന്നതിന്
സത്വര നടപടികള്‍
സ്വീകരിക്കുമോ;
ഇതോടൊപ്പം ഭരണാനുമതി
നല്കിയ ഏതെല്ലാം
പ്രവൃത്തികൾ
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ?
ഡാറ്റാ
ബാങ്കില്‍ തിരുത്തലുകള്‍
വരുത്താൻ നടപടികള്‍
T 3143.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2008-ലെ
തണ്ണീര്‍ത്തട
നിയമത്തിന് മുമ്പ്
നികത്തിയതും വീട്
ഉള്‍പ്പെടെ സ്ഥിതി
ചെയ്യുന്ന സ്ഥലങ്ങളും
ഡാറ്റാ ബാങ്കില്‍
തെറ്റായി നിലമായി
ഉള്‍പ്പെടുത്തിയിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തെറ്റായി
ഉള്‍പ്പെട്ടിട്ടുള്ള
സ്ഥലങ്ങളെ സംബന്ധിച്ച്
ഡാറ്റാ ബാങ്കില്‍
തിരുത്തലുകള്‍
വരുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണ നിയമം
T 3144.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണ
നിയമം ഭേദഗതി
വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
ഭേദഗതി
നിയമത്തിൽ
പഞ്ചായത്തുകള്‍ക്ക്
തരിശുനിലം
ഏറ്റെടുക്കാന്‍ വ്യവസ്ഥ
ചെയ്യുന്നുണ്ടോ;
ഉടമയുടെ
ഉടമസ്ഥാവകാശത്തിന്
എന്ത് നടപടി
കൈക്കൊള്ളും
എന്നറിയിക്കാമോ;
(സി)
നിയമഭേദഗതി
പ്രകാരം പ്രാദേശിക
വികസന സമിതികളുടെ
സ്ഥിതി എന്താകുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
2008നു
മുന്‍പ് നികത്തിയ
ഭൂമിയാണെന്ന്
സര്‍ട്ടിഫൈ ചെയ്യേണ്ടത്
ഏത് ഉദ്യോഗസ്ഥനാണ്
എന്നറിയിക്കാമോ;
പ്രസ്തുത ഭൂമി
ക്രമപ്പെടുത്താന്‍
വ്യവസ്ഥകളില്‍ എന്ത്
മാറ്റമാണ് വരുത്തുവാന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ?
അനധികൃതമായി
നികത്തിയ നിലം
പൂര്‍വ്വസ്ഥിതിയിലാക്കാന്‍
നടപടി
T 3145.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2008
ലെ കേരള നെല്‍വയല്‍
തണ്ണീര്‍ത്തട
സംരക്ഷണനിയമം നിലവില്‍
വരുന്നതിന് മുമ്പുള്ള
അനധികൃത നിലം നികത്തല്‍
ക്രമപ്പെടുത്തുന്നതിനായി,
മുന്‍സര്‍ക്കാരിന്റെ
കാലത്ത് പ്രസ്തുത
നിയമത്തില്‍
കൊണ്ടുവന്ന ഭേദഗതി, ഇൗ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം
പിന്‍വലിച്ചിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണമെന്തായിരുന്നു
എന്ന് വ്യക്തമാക്കുമോ;
(ബി)
അനുമതി
വാങ്ങാതെ അനധികൃതമായി
നികത്തിയ നിലം
പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന്
ജില്ലാ കളക്ടര്‍ക്ക്
പ്രസ്തുത നിയമപ്രകാരം
അധികാരമുണ്ടോ;
ഉണ്ടെങ്കില്‍, പ്രസ്തുത
അധികാരം ജില്ലാ
ഭരണാധികാരികള്‍
വിനിയോഗിക്കുന്നില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
നിയമത്തിലെ സെക്ഷന്‍ 13
കര്‍ശനമായി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
വളാഞ്ചേരി
ടൂറിസ്റ്റ് ബംഗ്ലാവ് സ്ഥലം
ഉപയോഗിക്കുന്നതിലെ
നിബന്ധനകള്‍
3146.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വളാഞ്ചേരി
നഗരസഭയ്ക്ക്
കൈമാറിയിട്ടുളള
വളാഞ്ചേരി ടൂറിസ്റ്റ്
ബംഗ്ലാവിന്റെ സ്ഥലം
ഉപയോഗിക്കുന്നതിലെ
നിബന്ധനകള്‍ ലഘൂകരിച്ച്
കിട്ടുവാന്‍ വേണ്ടി
നഗരസഭ ചെയര്‍പേഴ്സണ്‍
റവന്യൂ മന്ത്രിക്ക്
നല്കിയ നിവേദനത്തില്‍
സ്വീകരിച്ച നടപടികളുടെ
വിശദമായ വിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
വിഷയത്തിന്മേല് ലാന്റ്
റവന്യൂ കമ്മിഷണറേറ്റിലെ
ഫയലുകളുടെ നമ്പർ
ഉൾപ്പെടെയുള്ള മുഴുവന്‍
വിവരങ്ങളും
ലഭ്യമാക്കുമോ;
(സി)
നിബന്ധന
ലഘൂകരിച്ചു കൊണ്ടുള്ള
ഉത്തരവ് അടിയന്തരമായി
പുറപ്പെടുവിക്കാന്‍
നടപടി സ്വീകരിക്കുമോ?
ഭൂരഹിതര്‍ക്ക്
വീട് വയ്ക്കുന്നതിനായി
സര്‍ക്കാര്‍ ഭൂമി
3147.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്തെ എത്ര
ഭൂരഹിതര്‍ക്ക് വീട്
വയ്ക്കുന്നതിനായി
സര്‍ക്കാര്‍ ഭൂമി
കണ്ടെത്തി വിതരണം
ചെയതിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഇവയുടെ
ജില്ല, താലൂക്ക്,
വില്ലേജ് തിരിച്ചുള്ള
ലിസ്റ്റ് ലഭ്യമാക്കുമോ;
(സി)
ഇതില്‍
ആദിവാസികള്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എത്ര
പേര്‍ക്ക് സര്‍ക്കാര്‍
ഭൂമി വിതരണം
ചെയ്തുവെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
സംസ്ഥാനത്ത്
ഭൂരഹിതരായ എത്ര
കുടംബങ്ങള്‍
നിലവിലുണ്ടെന്ന് ജില്ല,
താലൂക്ക്, വില്ലേജ്
തിരിച്ച്
വെളിപ്പെടുത്തുമോ;
(ഇ)
ഭൂരഹിതര്‍ക്ക്
വിതരണം ചെയ്യുന്നതിനായി
സര്‍ക്കാര്‍ കണ്ടെത്തിയ
ഭൂമി എത്രയാണ്; ഇവയുടെ
ജില്ല ,താലൂക്ക്,
വില്ലേജ് തിരിച്ചുള്ള
ലിസ്റ്റ് ലഭ്യമാക്കുമോ?
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി നടത്തിപ്പിലെ
ക്രമക്കേടുകൾ
3148.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതിയുടെ
മറവില്‍ പത്തനംതിട്ട
ജില്ലയിലെ റാന്നിയില്‍
വെച്ചൂച്ചിറ
പരുവയിലുള്ള
ആദിവാസികള്‍ക്കായുളള
ഭൂമി, വിലയില്‍
കൃത്രിമം കാട്ടി
തട്ടിപ്പ് നടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആദിവാസികളെ
ഭീക്ഷണിപ്പെടുത്തി
ഇത്തരത്തിലുള്ള
തട്ടിപ്പ് നടക്കുന്നത്
സംബന്ധിച്ച് മംഗളം
മാധ്യമത്തില്‍
26/01/2018-ല്‍ വന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ക്രമക്കേടിനെ
സംബന്ധിച്ച്
പരിശോധിയ്ക്കുമോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിനെ
സംബന്ധിച്ച്
പത്തനംതിട്ട ജില്ലാ
കളക്ടര്‍, തഹസീല്‍ദാര്‍
മുതലായവര്‍ക്ക് പരാതി
നല്‍കിയിട്ട് നടപടി
സ്വീകരിച്ചിട്ടില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
തട്ടിപ്പിന് ഭൂഉടമയും
ട്രൈബല്‍ ഡവലപ്മെന്റ്
ഓഫീസര്‍, തഹസീല്‍ദാര്‍
മുതലായവരും
കൂട്ടുനില്‍ക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയത്
പരിശോധിയ്ക്കുമോ;
(ഇ)
ആദിവാസികൾക്കെതിരെയുള്ള
ഇത്തരം
തട്ടിപ്പുകള്‍ക്കെതിരെ
ഒരു ഉന്നതതല അന്വേഷണം
നടത്തി സത്യാവസ്ഥ
പുറത്തു കൊണ്ടു വന്ന്
കുറ്റക്കാര്‍ക്കെതിരെ
നടപടി സ്വീകരിയ്ക്കുമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
മൂന്നാറിലെ
പരിസ്ഥിതി പ്രശ്നങ്ങള്‍
3149.
ശ്രീ.സണ്ണി
ജോസഫ്
,,
പി.ടി. തോമസ്
,,
എം. വിന്‍സെന്റ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറിലെ
പരിസ്ഥിതി
പ്രശ്നങ്ങളെപ്പറ്റി
ലാന്‍ഡ് റവന്യു
കമ്മീഷണര്‍
സമര്‍പ്പിച്ച അവലോകന
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടിലെ
ശുപാര്‍ശകളുടെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
മൂന്നാര്‍
വികസന അതോറിറ്റി
രൂപീകരിക്കണമെന്ന
നിയമസഭാ പരിസ്ഥിതി
കമ്മിറ്റി
(2016-18)യുടെ ഒന്നാമത്
റിപ്പോര്‍ട്ടിലെ
ശുപാര്‍ശകളുടെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ?
പാറ
ഖനനം നടത്തുന്നതിന്
റോയല്‍റ്റി
3150.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയില്‍ സര്‍ക്കാര്‍
പുറംമ്പോക്കില്‍ പാറ
ഖനനം എത്ര
ഭൂവിസ്തൃതിയില്‍
നടക്കുന്നുണ്ട്; പാറ
ഖനനം നടത്തുന്ന
സര്‍ക്കാര്‍ ഭൂമിയുടെ
വിസ്തൃതി എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാര്‍
ഭൂമിയില്‍ പാറ ഖനനം
നടത്തുന്നതിന് ഒരു
വര്‍ഷം റോയല്‍റ്റി
ഇനത്തില്‍ എത്ര തുക
ലഭിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
റോയല്‍റ്റി
ഇനത്തില്‍ എത്ര
കുടിശ്ശിക സര്‍ക്കാരിന്
ലഭിക്കാനുണ്ടെന്ന്
വെളിപ്പെടുത്താമോ?
ബസ്
കാത്തിരിപ്പു കേന്ദ്രം
നിര്‍മ്മിക്കുന്നതിന് സ്ഥലം
ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍
3151.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
സര്‍ക്കാര്‍
ആയുര്‍വ്വേദ കോളേജിന്റെ
ഉടമസ്ഥതയിലുള്ള സ്ഥലം
ബസ് കാത്തിരിപ്പു
കേന്ദ്രം
നിര്‍മ്മിക്കുന്നതിനായി
ആരോഗ്യ വകുപ്പിന്റെ
അനുമതിയോടെ
ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍ റവന്യൂ
വകുപ്പില്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ബി)
ഇതിന്റെ
നിലവിലെ സ്ഥിതി
അറിയിക്കുമോ;
(സി)
ഈ
സ്ഥലം
ഏറ്റെടുക്കുന്നതിനുള്ള
കാലതാമസത്തിന്റെ കാരണം
അറിയിക്കുമോ;
(ഡി)
ഈ
സ്ഥലം ഏറ്റെടുത്ത്
നല്‍കുന്നതിന് അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
പട്ടാമ്പി
റവന്യൂ ടവര്‍
3152.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പട്ടാമ്പിയില്‍
അനുവദിച്ച റവന്യൂ
ടവറിന്‍െറ നിർമാണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
വിശമാക്കാമോ;
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ?
കൊയിലാണ്ടി
സബ്ട്രഷറിക്ക് പുതിയ ഓഫീസ്
T 3153.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
സബ്ട്രഷറിക്ക് പുതിയ
ഓഫീസ്
നിര്‍മ്മിക്കുന്നതിന്,
മിനി സിവില്‍ സ്റ്റേഷന്
സമീപം ഇറിഗേഷന്‍
വകുപ്പിന്റെ
അധീനതയിലുള്ള സ്ഥലം
വിട്ടുകിട്ടുന്നതിന്
ജില്ലാ ട്രഷറി ഓഫീസര്‍
സമര്‍പ്പിച്ച
പ്രൊപ്പോസലില്‍
കളക്ടറേറ്റില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
ജില്ലാ
ട്രഷറി ഓഫീസര്‍
കളക്ടര്‍ക്ക്
അയച്ചിട്ടുള്ള
പ്രൊപ്പോസലിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
റവന്യു
വകുപ്പില്‍ ഡിജിറ്റലൈസേഷന്
3154.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യു
വകുപ്പില്‍
ഡിജിറ്റലൈസേഷന്
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം
സേവനങ്ങളാണ് ഇത് വഴി
ലക്ഷ്യമിടുന്നത്;
(ബി)
സംസ്ഥാനത്തെ
മുഴുവന്‍
വില്ലേജാഫീസുകളിലും
ഡിജിറ്റലൈസേഷന്
നടപടികള്‍ ഏത്
തീയതിയില്‍
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(സി)
സംസ്ഥാനത്തെ
ഭൂമി സംബന്ധമായ എല്ലാ
വിവരങ്ങളും
ഡിജിറ്റലൈസേഷന്
നടത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഇത്തരത്തില്‍ രേഖകള്‍
ഡിജിറ്റലൈസേഷന്
നടത്തുന്ന നടപടികള്‍
നാളിതുവരെ
പൂര്‍ത്തിയാക്കാന്‍
കഴിയാത്തതെന്തുകൊണ്ട്;
ഇത്
ത്വരിതപ്പെടുത്തുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്?
പട്ടയം
നല്‍കാനുള്ള നടപടികള്‍
3155.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
പുഴപുറമ്പോക്കുകളില്
വര്‍ഷങ്ങളായി താമസിച്ചു
വരുന്ന
കുടുംബങ്ങള്‍ക്ക്
പട്ടയം നല്‍കാനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ജില്ലയിലെ
വിവിധ പഞ്ചായത്തുകളില്‍
നിന്നായി ഇത്തരത്തില്‍
എത്ര അപേക്ഷകര്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ?
ദേവികുളം
താലൂക്കില്‍ ഭൂരഹിത
കര്‍ഷകത്തൊഴിലാളികള്‍ക്ക്
പതിച്ചു നല്‍കുന്നതിനായി ഭൂമി
3156.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.ഡി.എച്ച്.
നിയമ പ്രകാരം ദേവികുളം
താലൂക്കില്‍ ഭൂരഹിത
കര്‍ഷക
തൊഴിലാളികള്‍ക്ക്
പതിച്ചു
നല്‍കുന്നതിനായി
മാങ്കുളം വില്ലേജില്‍
മാറ്റി വച്ച 2100
ഹെക്ടര്‍ സ്ഥലത്ത്
ഉള്‍പ്പെട്ടു വരുന്നതും
1996 വരെ അളന്ന്
തിരിച്ച് ഒന്ന് മുതല്‍
1342 വരെയുള്ള
പ്ലോട്ടുകളുടേയും
(1336ഹെക്ടര്‍) 1998
ല്‍ അളന്നു തിരിച്ച് 1
മുതല്‍ 1200 വരെയുള്ള
പ്ലോട്ടുകളുടേയും (600
ഹെക്ടര്‍) ഇനിയും
അളന്നു തിരിക്കാനുള്ള
50 ാം മെെല്‍ നല്ലതണ്ണി
കല്ലാര്‍ ഭാഗത്തെ
റീസര്‍വ്വേ 213 ല്‍
പെട്ട 164 ഹെക്ടര്‍
സ്ഥലത്തിന്റെയും ഭരണ
ചുമതല റവന്യൂ
വകുപ്പിനാണോ എന്ന്
വ്യക്തമാക്കുമോ; ആയത്
മറ്റേതെങ്കിലും
വകുപ്പിനെ
ഏല്‍പ്പിച്ചിട്ടുണ്ടെങ്കില്‍
ടി സര്‍ക്കാര്‍ ഉത്തരവ്
ലഭ്യമാക്കുമോ;
(ബി)
കെ.ഡി.എച്ച്
നിയമ പ്രകാരം
ഏറ്റെടുത്ത മിച്ച
ഭൂമിയുടെ നിലവിലെ
യൂട്ടിലെെസേഷന്
ഓര്‍ഡറിന്റെ
പകര്‍പ്പ്,1998 ന് ശേഷം
അളന്ന് തിരിച്ച
പ്ലോട്ടുകളുടെ എണ്ണവും
വിസ്തീര്‍ണ്ണവും,സര്‍വ്വേ
പ്ലാന്‍ എന്നിവയും
ലഭ്യമാക്കുമോ?
മലപ്പുറം
കുടുംബകോടതി കെട്ടിട
നിര്‍മ്മാണം
3157.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
കുടുംബകോടതി കെട്ടിട
നിര്‍മ്മാണത്തിനുള്ള
സ്ഥലമെടുപ്പ് നടപടികള്‍
ഏതു ഘട്ടത്തിലാണ്;
വിശദാംശം നല്‍കുമോ;
(ബി)
കെട്ടിട
നിര്‍മ്മാണത്തിനായി
സിവില്‍ സ്റ്റേഷന്
വളപ്പിൽ ഏറ്റെടുക്കുന്ന
സ്ഥല വിസ്തൃതി
എത്രയാണ്; നേരത്തെ
നിശ്ചയിച്ചതില്‍
നിന്നും
വ്യത്യാസപ്പെടുത്തി
സ്ഥലവിസ്തൃതി
പുനര്‍നിര്‍ണ്ണയിച്ചിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
റവന്യൂ-സര്‍വ്വേ
വകുപ്പുകള്‍ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ?
ടോറന്‍സ്
സമ്പ്രദായം
3158.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍വ്വേയും ഭൂരേഖയും
വകുപ്പില്‍ ടോറന്‍സ്
സമ്പ്രദായം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
കേരളത്തില്‍
നിലവില്‍
എവിടെയെല്ലാമാണ് ഇത്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി കേരളത്തില്‍
എല്ലാ സ്ഥലത്തും
വ്യാപിപ്പിക്കുന്നതിനുള്ള
തടസ്സം എന്താണെന്ന്
വിശദമാക്കാമോ;
(ഡി)
പദ്ധതി
എല്ലാ സ്ഥലത്തേക്കും
വ്യാപിപ്പിക്കുന്ന
കാര്യം അടിയന്തരമായി
പരിഗണിക്കുമോ?
മാവേലിക്കര
താലൂക്കാഫീസില്‍
സര്‍വ്വേയര്‍മാരുടെ നിയമനം
3159.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സര്‍വ്വെ
നടപടികള്‍
വേഗത്തിലാക്കുന്നതിനായി
മാവേലിക്കര
താലൂക്കാഫീസില്‍
സര്‍വ്വേയര്‍മാരെ
അടിയന്തരമായി
നിയമിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
വില്ലേജുകളില്‍
ഡിജിറ്റല്‍ സര്‍വ്വെ
3160.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
,,
വി.പി.സജീന്ദ്രന്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
1664 വില്ലേജുകളില്‍
ഡിജിറ്റല്‍ സര്‍വ്വെ
നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഡിജിറ്റല്‍
സര്‍വ്വെയ്ക്കുള്ള
ഏജന്‍സികളെ പുറം കരാര്‍
മുഖേനയാണോ
കണ്ടെത്തിയിട്ടുള്ളത്;
(സി)
എങ്കില്‍
ഏത് ഏജന്‍സിയെയാണ്
പ്രസ്തുത കരാര്‍
ഏല്പിച്ചിട്ടുള്ളത്;
പ്രസ്തുത ഏജന്‍സിയെ
എപ്രകാരമാണ്
തെരഞ്ഞെടുത്തത്; എന്ത്
പ്രതിഫലമാണ് അവര്‍ക്ക്
നല്‍കേണ്ടത്; വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
സര്‍വ്വെ
നടപടികള്‍ എത്ര
സമയത്തിനുള്ളില്‍
പൂര്‍ത്തീകരിക്കണമെന്നാണ്
നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
വ്യക്തികളുടെയും
മറ്റും കൈവശമുള്ള അധികഭൂമി
കണ്ടെത്താന്‍ നടപടി
3161.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
15
ഏക്കര്‍ ഭൂമിയില്‍
കൂടുതല്‍ ഒരാള്‍ കൈവശം
വച്ചാല്‍ അതു
കണ്ടുകെട്ടി
ഭൂരഹിതര്‍ക്ക്
നല്‍കുമെന്ന് വകുപ്പ്
മന്ത്രി
പ്രസ്താവിച്ചതായ
22.01.2018 -ലെ പത്ര
വാര്‍ത്ത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഈ കാര്യം
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ഇത്തരത്തില്‍
നടപടി ഉണ്ടായാല്‍
കേരളത്തിലെ
എല്ലാവര്ക്കും ഭൂമി
ലഭിക്കുമെന്ന വസ്തുത
കണക്കിലെടുത്ത്,
വ്യക്തികളുടെയും മറ്റും
കൈവശമുള്ള അധികഭൂമി
കണ്ടെത്താന്‍ എല്ലാ
ജില്ലകളിലും പ്രത്യേക
വിഭാഗത്തെ നിയമിച്ച്
പ്രവര്‍ത്തനം
ആരംഭിക്കുമോ;
വിശദാശംങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ഒരാള്‍ക്ക്
കൈവശം വയ്ക്കാവുന്ന
ഭൂമി 15 ഏക്കര്‍
മാത്രമായി
നിജപ്പെടുത്തി
പുറപ്പെടുവിച്ചിട്ടുള്ള
ഉത്തരവിന്റെ കോപ്പി
ലഭ്യമാക്കുമോ;
(ഡി)
കമ്പനികള്‍ക്ക്
കൈവശം വയ്ക്കാവുന്ന
ഭൂമി എത്രയെന്നും
(ഏക്കര്‍) ഇതു
സംബന്ധിച്ച
വിശദാംശങ്ങളും
വെളിപ്പെടുത്തി,
ജനങ്ങളെ
ബോധവാന്മാരാക്കാന്
നടപടി സ്വീകരിക്കുമോ?
സര്‍വ്വേയര്‍
ഗ്രേഡ് 2 നിയമനം
3162.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വെയും
ഭൂരേഖയും വകുപ്പില്‍
സര്‍വ്വേയര്‍ ഗ്രേഡ് 2
തസ്തികയില്‍ നിലവിലെത്ര
ഒഴിവുകളുണ്ട്;പ്രസ്തുത
ഒഴിവുകള്‍ പി.എസ്. സി
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(ബി)
നിലവിലുള്ള
ഒഴിവുകള്‍ അടിയന്തരമായി
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട് ചെയ്ത്
നിയമന നടപടികള്‍
ത്വരിതപ്പെടുത്തുമോ?
റിയൽ
എസ്റ്റേറ്റ് (നിയന്ത്രണ,
വികസന) നിയമം സംബന്ധിച്ച
ചട്ടങ്ങള്‍
T 3163.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിയൽ
എസ്റ്റേറ്റ്
(നിയന്ത്രണ, വികസന)
നിയമത്തിൻ കീഴിൽ
സംസ്ഥാനത്ത് ചട്ടങ്ങള്‍
രൂപീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
ഉണ്ടെങ്കിൽ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇല്ലെങ്കിൽ
കാരണം വിശദമാക്കുമോ?
വായ്പ
കുടിശ്ശിക
3164.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹൗസിംഗ്
ബോര്‍ഡില്‍ നിന്നും
വായ്പയെടുത്ത് നിലവില്‍
കുടിശ്ശിക
വരുത്തിയിട്ടുള്ള
പട്ടികജാതി,
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളില്‍പ്പെട്ട
എത്ര
ഗുണഭോക്താക്കളുണ്ടെന്ന്
അറിയിക്കുമോ;
(ബി)
അവരില്‍
നിന്നും
കുടിശ്ശികയിനത്തില്‍
ലഭിക്കാനുള്ള തുക
എത്രയാണെന്ന്
വെളിപ്പെടുത്തുമോ;
ആഡംബര
വീടുകളുടെ നിര്‍മ്മാണം
നിരുത്സാഹപ്പെടുത്തുന്നതിന്
നടപടി
3165.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലക്ഷക്കണക്കിന്
ഭവനരഹിതരുള്ള
കേരളത്തില്‍ ധാരാളം
ഭവനങ്ങള്‍
ആള്‍ത്താമസമില്ലാതെ
ഒഴിഞ്ഞുകിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
നാലോ
അഞ്ചോ അംഗങ്ങള്‍
മാത്രമുള്ള
കുടുംബങ്ങള്‍ നാലായിരമോ
അയ്യായിരമോ ചതുരശ്ര അടി
വിസ്തീര്‍ണ്ണമുള്ള
വീടുകള്‍
നിര്‍മ്മിക്കുന്നത്
നിരുത്സാഹപ്പെടുത്തുന്ന
കാര്യം ആലോചിക്കുമോ?
(സി)
വിസ്തീര്‍ണ്ണം
വളരെ കൂടുതലുള്ള
വീടുകളുടെ നിര്‍മ്മാണം
നിരുത്സാഹപ്പെടുത്തുന്നതിനായി
അധിക ടാക്സ്
ചുമത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ഹൗസിംഗ്
ബോര്‍ഡ് അഭിമുഖീകരിക്കുന്ന
സാമ്പത്തിക പ്രതിസന്ധി
3166.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
വി.ടി.ബല്‍റാം
,,
ഐ.സി.ബാലകൃഷ്ണന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹൗസിംഗ്
ബോര്‍ഡ്
അഭിമുഖീകരിക്കുന്ന
സാമ്പത്തിക പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ പ്രതിസന്ധി
പരിഹരിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ ;
(ബി)
കാലം
മാറിയതിനനുസരിച്ച്
ന്യൂതന മേഖലകളുടെ
സാധ്യതകള്‍
ഉപയോഗപ്പെടുത്തുന്നതിനായി
,1971 ലെ ഹൗസിംഗ്
ബോര്‍ഡ് ആക്ട് ഭേദഗതി
ചെയ്ത്, ബോര്‍ഡിനെ
പുന:സംഘടിപ്പിക്കുവാന്‍
ഉദ്ദേശമുണ്ടോ; എങ്കില്‍
വിശദമാക്കുമോ;
(സി)
നിലവിലുള്ള
ബോര്‍ഡിലെ അനൗദ്യോഗിക
അംഗങ്ങളുടെ എണ്ണം
കുറയ്ക്കുവാന്‍
ഉദ്ദേശമുണ്ടോയെന്ന്
വ്യക്തമാക്കാമോ ?
ഹൗസിംഗ്
ബോര്‍ഡ് മുഖാന്തിരം വിവിധ
വായ്പാ പദ്ധതികള്‍
3167.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹൗസിംഗ്
ബോര്‍ഡ് മുഖാന്തിരം
ഇടത്തരം
വരുമാനക്കാര്‍ക്കായി
പലിശ സബ്സിഡിയുള്ള
വായ്പാ പദ്ധതി
നടപ്പിലാക്കുമോ;
(ബി)
ബോര്‍ഡില്‍
വിവിധ വായ്പാ
പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്നതിനും
തനത് നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിനും
ആവശ്യമായ
ധനസമാഹരണത്തിന്
സര്‍ക്കാര്‍ ഗ്യാരന്റി
അനുവദിക്കുമോ?
ഹൗസിംഗ്
ബോര്‍ഡിനെ ഏല്പിച്ച
പദ്ധതികള്‍
3168.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
പാര്‍പ്പിട നയത്തില്‍
ഹൗസിംഗ് ബോര്‍ഡിനെ
പാര്‍പ്പിട രംഗത്തെ
നോഡല്‍ ഏജന്‍സിയായി
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍,
നോഡല്‍ ഏജന്‍സി എന്ന
നിലയില്‍ ഏതെല്ലാം
പദ്ധതികളാണ് ബോര്‍ഡിനെ
ഇതുവരെ
ഏല്പിച്ചിട്ടുളളത്
എന്ന് വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതികളുടെ നിലവിലെ
സ്ഥിതിയെന്തെന്ന്
വിശദമാക്കുമോ?
ചങ്ങനാശ്ശേരി
റവന്യൂടവര്‍ കെട്ടിടം
നവീകരിക്കുന്നതിനുള്ള
നടപടികള്‍
3169.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
റവന്യൂടവര്‍
ഏതുവര്‍ഷമാണ് പണി
പൂര്‍ത്തീകരിച്ചതെന്നും
ഇതിന്റെ നിര്‍മ്മാണ
ചെലവ് എത്ര
രൂപയായിരുന്നുവെന്നും
വ്യക്തമാക്കാമോ;
(ബി)
റവന്യൂ
ടവറിന്റെ എല്ലാ
മുറികളും വാടകയ്ക്ക്
നല്‍കിയിട്ടുണ്ടോ;
(സി)
പ്രസ്തുത
കെട്ടിടം വൃത്തിയായി
സൂക്ഷിക്കുന്നതിന്
തടസ്സം എന്താണെന്ന്
മനസ്സിലാക്കിയിട്ടുണ്ടോ;
(ഡി)
ലിഫ്റ്റിന്റെയും
ശുചിമുറികളുടെയും
കേടുപാടുകള്‍ നീക്കി
കെട്ടിടം
നവീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ഭവനനിര്‍മ്മാണ
ബോര്‍ഡിന് അനുവദിച്ച് നല്കിയ
ഗ്രാന്റ് ഇന്‍ എയ്ഡ്
3170.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഭവനനിര്‍മ്മാണ
ബോര്‍ഡിന് 2017-18ല്‍
അനുവദിച്ച് നല്കിയ
ഗ്രാന്റ് ഇന്‍ എയ്ഡ്
എത്ര രൂപയാണ്;
(ബി)
ബോര്‍ഡിന്റെ
നിലവിലെ സാമ്പത്തിക
സ്ഥിതി കണക്കിലെടുത്ത്
പ്രസ്തുത തുക 500
ലക്ഷമായി ഉയര്‍ത്തുമോ;
(സി)
വിവിധ
ദുര്‍ബല
വിഭാഗങ്ങള്‍ക്കായി
ഭവനനിര്‍മ്മാണ ബോര്‍ഡ്
നടപ്പിലാക്കിയ ഭവന
പദ്ധതികളിലൂടെ
ബോര്‍ഡിനുണ്ടായ റവന്യൂ
കമ്മി നികത്തുവാന്‍
നടപടി സ്വീകരിക്കുമോ?
ഭവനനിര്‍മ്മാണ
സാമഗ്രികളുടെ ഉയര്‍ന്നവില
3171.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവന
നിര്‍മ്മാണം
തടസ്സപ്പെടുന്നതിനും
പാതിവഴിയില്‍
അവസാനിപ്പിക്കുന്നതിനും
കാരണം ഭവനനിര്‍മ്മാണ
സാമഗ്രികളുടെ
ഉയര്‍ന്നവിലയും അവ
സമയത്തിന്
ലഭ്യമാകാത്തതുമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇൗ
അവസ്ഥ
പരിഹരിക്കുന്നതിന്
ഏതെങ്കിലും പരിപാടികള്‍
സംസ്ഥാന ഭവനനിര്‍മ്മാണ
വകുപ്പ് ഏറ്റെടുത്ത്
നടപ്പാക്കുന്നുണ്ടോ;
(സി)
ഇതിനായി
സര്‍ക്കാരിന്റെ കീഴില്‍
ഏതെങ്കിലും
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കിൽ ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ഡി)
എങ്കില്‍
ഇൗ സ്ഥാപനങ്ങള്‍
ഏതെല്ലാം പരിപാടികള്‍
ഏറ്റെടുത്ത്
നടപ്പാക്കുന്നുണ്ട്
എന്നറിയിക്കാമോ?
ഭവനപദ്ധതികള്‍ക്കായി
കേന്ദ്രസര്‍ക്കാരില്‍
നിന്നുള്ള വിഹിതം
3172.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാവര്ക്കും
വീടെന്ന
കേന്ദ്രസര്‍ക്കാര്‍
പദ്ധതിപ്രകാരം, എത്ര
വീടുകള്‍
നിര്‍മ്മിക്കുന്നതിന്
ഭവനനിര്‍മ്മാണ
ബോര്‍ഡിനെ
ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
2017-18
ലെ സംസ്ഥാന ബഡ്ജറ്റില്‍
എത്ര കോടി രൂപ
ഈയിനത്തില്‍ ബോര്‍ഡിന്
അനുവദിച്ച്
നല്‍കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
വിവിധ
ഭവനപദ്ധതികള്‍ക്കായി
കേന്ദ്രസര്‍ക്കാരില്‍
നിന്നും 2017-18ല്‍
എത്ര കോടി രൂപ സംസ്ഥാന
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ?