പ്രതിപക്ഷ
നേതാവിന്റെ ചെലവുകൾ
T 1820.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പ്രതിപക്ഷ
നേതാവിന്റെ ടി എ / ഡി
എ, ടെലിഫോണ്‍
ചാര്‍ജ്ജ്, വിമാന
യാത്രാ ചാര്‍ജ്ജ്,
മെഡിക്കല്‍
ആനുകൂല്യങ്ങള്‍
എന്നിവയുടെ കണക്ക്
ലഭ്യമാക്കുമോ?
മന്ത്രിയുടെ
രാജിയെത്തുടര്‍ന്നുള്ള
ഓഫീസ് പ്രവര്‍ത്തനം
1821.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശ്രീ.തോമസ്
ചാണ്ടി മന്ത്രിസഭയില്‍
നിന്നും രാജി വച്ചതിന്
ശേഷം അദ്ദേഹത്തിന്റെ
ഓഫീസ് തുടര്‍ന്ന്
പ്രവര്‍ത്തിപ്പിക്കുന്നതിന്
അനുമതി
നല്‍കിയിരുന്നോ;
എങ്കില്‍ എത്ര
ദിവസത്തേക്ക് എന്ന്
വ്യക്തമാക്കാമോ;
(ബി)
മന്ത്രിമാര്‍
രാജി വയ്ക്കുമ്പോള്‍
അവരുടെ ഓഫീസ് വെെന്ഡ്
അപ് ചെയ്യുന്നതിന്
സാധാരണ അനുവദിക്കുന്ന
പരമാവധി സമയം എത്ര
ദിവസമാണ്;
(സി)
ഇൗ
പരിധിയും കഴിഞ്ഞ് ഇൗ
ഓഫീസ്
പ്രവര്ത്തിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണം എന്താണ്;
ഇപ്രകാരം അനുമതി
നല്‍കിയവര്‍ക്കെതിരെ
നടപടി എടുക്കുമോ;
(ഡി)
ഈ
ഓഫീസിലെ
സ്റ്റാഫംഗങ്ങൾക്ക്
മറ്റേതെങ്കിലും
രീതിയില്‍ പുനര്‍നിയമനം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദവിവരം നല്‍കുമോ?
പി.എസ്.സി
നിയമനം
1822.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
ജൂണ്‍ 1-ാം തീയതി
മുതല്‍ 2017 ഡിസംബര്‍
31 വരെ പി.എസ്.സി മുഖേന
വിവിധ വകുപ്പുകളിലേക്ക്
നടന്ന ആകെ നിയമനം
എത്രയെന്ന്
അറിയിക്കുമോ;
(ബി)
ഈ
നിയമനങ്ങളുടെ വിശദവിവരം
ജില്ല /വകുപ്പ്/തസ്തിക
തിരിച്ച് അറിയിക്കുമോ;
(സി)
അഡ്വൈസ്
മെമ്മോ ലഭിച്ച്
നിയമനാനുസൃത കാലാവധി
കഴിഞ്ഞിട്ടും നിയമനം
നല്‍കാത്ത സാഹചര്യം
നിലവിലുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
അവയുടെ വിശദാംശം
വകുപ്പ്/തസ്തിക/എണ്ണം
എന്നിങ്ങനെ തിരിച്ച്
അറിയിക്കുമോ?
പി.എസ്.സിക്ക്
റിപ്പോര്‍ട്ട് ചെയ്ത
ഒഴിവുകള്‍
1823.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ വകുപ്പുകളും
ഒഴിവുള്ള തസ്തികകള്‍
സംബന്ധിച്ച്
പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ; ആയത്
സംബന്ധിച്ച
സര്‍ക്കുലറിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
വിവിധ
വകുപ്പുകള്‍ 01.01.2017
മുതല്‍ 31.12.2017
വരെയുള്ള കാലത്ത്
റിപ്പോര്‍ട്ട് ചെയ്ത
തസ്തികകളുടെ കണക്ക്
വകുപ്പ് തിരിച്ച്
ലഭ്യമാക്കുമോ;
(സി)
പി.എസ്.സി
കേന്ദ്ര ഓഫീസ് വഴി ഈ
കാലത്ത് റിപ്പോര്‍ട്ട്
ചെയ്ത തസ്തികകളുടെ
എണ്ണം വിശദമാക്കുമോ ?
ആശ്രിത
നിയമന വ്യവസ്ഥ
1824.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍വ്വീസിലിരിക്കെ
മരണപ്പെട്ട സര്‍ക്കാര്‍
ജീവനക്കാരുടെ
ആശ്രിതര്‍ക്ക് ജോലി
ലഭിക്കുന്ന പദ്ധതി
പ്രകാരം
അപേക്ഷിച്ചിട്ടും
ഇതുവരെയും ജോലി
ലഭിക്കാത്ത എത്ര പേര്
ഉണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
ആശ്രിത
നിയമന വ്യവസ്ഥ പ്രകാരം
5% പേര്‍ക്ക് തൊഴില്‍
നല്‍കണമെന്നിരിക്കെ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര പേര്‍ക്ക് നിയമനം
നൽകിയിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ?
തീരദേശ
പോലീസ് സേനയില്‍ ഒാഖി
ദുരന്തത്തില്‍ ജീവൻ
നഷ്ടപ്പെട്ട
മത്സ്യത്തൊഴിലാളികളുടെ
ആശ്രിതര്‍ക്ക് മുന്‍ഗണന
1825.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017
ഡിസംബര്‍ 6ലെ
സര്‍ക്കാര്‍ ഉത്തരവില്‍
പ്രഖ്യാപിച്ച പ്രകാരം
തീരദേശ പോലീസ് സേനയില്‍
പുതുതായി
റിക്രൂട്ട്മെന്റ്
നടത്തുമ്പോള്‍ ഒാഖി
ദുരന്തത്തില്‍ ജീവൻ
നഷ്ടപ്പെട്ട
മത്സ്യത്തൊഴിലാളികളുടെ
ആശ്രിതര്‍ക്ക് മുന്‍ഗണന
നല്‍കുന്നതിനായി
ചട്ടത്തിൽ ഭേദഗതി
വരുത്തുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
തീരദേശ പോലീസ് സേനയില്‍
എത്ര ശതമാനം ഒഴിവുകളാണ്
മേല്പറഞ്ഞ വിഭാഗത്തിന്
നീക്കിവെയ്ക്കുവാന്‍
ഉദ്ദേശിക്കുന്നത്;
(സി)
കേരളത്തിലെ
തുറമുഖങ്ങളോട്
ചേര്‍ന്ന് പ്രത്യേക
പോലീസ് സംവിധാനം
ആരംഭിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
പ്രസ്തുത സേനയില്‍
നിയമനം സംബന്ധിച്ച
മാനദണ്ഡങ്ങള്‍
എപ്രകാരമായിരിക്കും?
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട് ചെയ്യാന്‍
നടപടി
1826.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
വകുപ്പുകളിലും പൊതു
മേഖലാ സ്ഥാപനങ്ങളിലും
ഒഴിവുകള്‍ യഥാസമയം
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യാതെ നിലവിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവയുടെ വിശദാംശം
വകുപ്പ്/സ്ഥാപനം,
തസ്തിക എന്നിവ തിരിച്ച്
വിശദമാക്കുമോ;
(സി)
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടും നിയമനം
പൂര്‍ത്തീകരിക്കാത്ത
സ്ഥിതി നിലവിലുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
അവയുടെ വിശദാംശം
വകുപ്പ്/സ്ഥാപനം,
തസ്തിക എന്നിവ തിരിച്ച്
അറിയിക്കുമോ;
(ഇ)
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടും നിയമനം
പൂര്‍ത്തീകരിക്കാത്ത
അവസ്ഥ
നിലവിലുണ്ടെങ്കില്‍
അതിനുള്ള
കാരണമെന്തെന്ന്
അറിയിക്കുമോ;
(എഫ്)
പ്രസ്തുത
നിയമനങ്ങള്‍
നടത്തുന്നതിന്
സമയബന്ധിതമായി നടപടി
സ്വീകരിക്കുമോ?
പത്തനംതിട്ട
ജില്ല എല്‍.ഡി.സി. റാങ്ക്
ലിസ്റ്റ്
1827.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലുള്ള
എല്‍.ഡി.സി.
(പത്തനംതിട്ട ജില്ല)
റാങ്ക് ലിസ്റ്റില്‍
നിന്നും ഇതുവരെ
എത്രപേര്‍ക്ക് നിയമനം
ലഭിച്ചിട്ടുണ്ട്;
പ്രസ്തുത ലിസ്റ്റിന്റെ
കാലാവധി എന്നാണ്
അവസാനിക്കുന്നത്;
(ബി)
ഈ
റാങ്ക് ലിസ്റ്റിന്
മുമ്പുണ്ടായിരുന്ന
എല്‍.ഡി.സി. റാങ്ക്
ലിസ്റ്റില്‍
ഉള്‍പ്പെട്ടവര്‍ക്ക്
പ്രസ്തുത ലിസ്റ്റിന്റെ
കാലാവധി അവസാനിക്കുന്ന
2015 മാര്‍ച്ച് മാസം
മുതല്‍ ജൂണ്‍ മാസം
വരെയുള്ള കാലയളവില്‍
വിവിധ വകുപ്പുകളില്‍
ഉണ്ടാകാവുന്ന ഒഴിവുകള്‍
മുന്‍കൂട്ടി കണക്കാക്കി
സൂപ്പര്‍ ന്യൂമററി
തസ്തികകള്‍ സൃഷ്ടിച്ച്
നിയമനം നടത്തിയതുമൂലം
31.3.2015 ന് നിലവില്‍
വന്ന ഇപ്പോഴത്തെ റാങ്ക്
ലിസ്റ്റിലെ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നൂറ്റിപന്ത്രണ്ടോളം
ഒഴിവുകള്‍
നഷ്ടപ്പെട്ടത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ഇതുമൂലം
പുതിയ റാങ്ക്
പട്ടികയിലെ അവസരം
നഷ്ടപ്പെട്ടവരേകൂടി
പരിഗണിക്കുന്നതിനായി ഈ
റാങ്ക് ലിസ്റ്റിന്റെ
കാലാവധി അവസാനിക്കുന്ന
31.3.2018 മുതല്‍ ജൂണ്‍
വരെയുള്ള ഒഴിവുകള്‍
മുന്‍കൂട്ടി കണക്കാക്കി
നിലവിലെ റാങ്ക്
ലിസ്റ്റില്‍ നിന്നും
സൂപ്പര്‍ ന്യൂമററിയായി
നിയമനം നല്കാന് നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
1828.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാരിന്റെ
പി.എഫ്.ആര്.ഡി.എ.
നിയമമനുസരിച്ച്
സംസ്ഥാനത്ത്
നടപ്പാക്കിയിരിക്കുന്ന
പങ്കാളിത്ത പെന്ഷന്
പദ്ധതിയില്‍
ഉള്‍പ്പെട്ട സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
നിലവിലുള്ള
നിയമമനുസരിച്ച്
ഡി.സി.ആര്.ജി.
ആനുകൂല്യത്തിന്
അര്‍ഹതയുണ്ടോ;
(ബി)
കേന്ദ്രസര്‍ക്കാരും
മറ്റ് സംസ്ഥാന
സര്‍ക്കാരുകളും
അനുവദിച്ചു
നല്കിയിട്ടുളള
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
സംസ്ഥാനത്ത് പങ്കാളിത്ത
പെന്ഷന് പദ്ധതിയില്‍
ഉള്‍പ്പെട്ട
ജീവനക്കാര്‍ക്ക്
അനുവദിച്ചിട്ടില്ലാത്തതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പങ്കാളിത്ത പെന്ഷന്
പദ്ധതി സംബന്ധിച്ച്
നടത്തിയ പരിശീലന
പരിപാടികളുടെ എണ്ണം,
സ്ഥലം, തീയതി,
പരിശീലനത്തില്‍
പങ്കെടുത്ത ആകെ
ജീവനക്കാരുടെ എണ്ണം,
പരിശീലനം നല്കിയ
ഉദ്യോഗസ്ഥരുടെ പേര്,
സര്‍ക്കാരിന് ഈ
ഇനത്തില്‍ ഉണ്ടായ ആകെ
ചെലവ് എന്നിവ
വിശദമാക്കുമോ?
സര്‍ക്കാര്‍
ആഫീസുകളിലെ ഇ - ഫയല്‍
സംവിധാനം
1829.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിലും
മറ്റ് സര്‍ക്കാര്‍
വകുപ്പുകളിലും
നടപ്പിലാക്കിയ പുതിയ ഇ
- ഫയല്‍ സിസ്റ്റം
ഏതെല്ലാം വകുപ്പുകളില്‍
പൂര്‍ണ്ണമായി
നടപ്പിലാക്കിയിട്ടുണ്ട്;
വിശദാംശം പ്രത്യേകം
പ്രത്യേകം
ലഭ്യമാക്കുമോ;
സംസ്ഥാനത്തെ
എല്ലാവകുപ്പുകളിലും ഇ -
ഫയല്‍ സംവിധാനം
കൊണ്ടുവരുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇ
- ഫയല്‍ സംവിധാനത്തില്‍
ഫയലുകള്‍ പ്രോസ്സസ്
ചെയ്യുമ്പോള്‍ ഐ.റ്റി
ആക്ട് 2000 സെക്ഷന്‍3,
3എ, 4, 5, 6 എന്നീ
വകുപ്പുകള്‍
അനുസരിച്ചുള്ള
നടപടിക്രമം
പാലിക്കുന്നുണ്ടോ;
പ്രസ്തുത നിയമ പ്രകാരം
ഫയലിലെ തീരുമാനങ്ങള്‍
ഡിജിറ്റല്‍
സിഗ്നേച്ചര്‍ വഴി
വാലിഡേറ്റ്
ചെയ്യാറുണ്ടോ;
(സി)
സെക്രട്ടേറിയറ്റിലെ
മന്ത്രിമാര്‍
ഉള്‍പ്പെടെയുള്ള ഏത്
ഉദ്യോഗസ്ഥതലം വരെ
ഡിജിറ്റല്‍
സിഗ്നേച്ചര്‍ സംവിധാനം
ചട്ടപ്രകാരം വിതരണം
ചെയ്തിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ;
2016 മേയ് മുതല്‍
പുറത്തിറങ്ങിയ
സര്‍ക്കാര്‍
ഉത്തരവുകള്‍,
സര്‍ക്കുലറുകള്‍ എന്നിവ
ഐ.റ്റി ആക്ട് 2000 ലെ
സെക്ഷന്‍ 3, 3എ, 4, 5,
6 എന്നിവ പ്രകാരം
ഡിജിറ്റലായി വാലിഡേറ്റ്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
വാലിഡേറ്റ് ചെയ്യാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
വാലിഡേറ്റ്
ചെയ്തിട്ടില്ലെങ്കില്‍
അത്
സാധൂകരിക്കുന്നതിനായി
സര്‍ക്കാര്‍ ഏതെങ്കിലും
ഉത്തരവുകളോ ചട്ടങ്ങളോ
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
ഐ.റ്റി ആക്ട് ലെ
ചട്ടങ്ങള്‍ക്ക്
വിരുദ്ധമാകുമോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
പരിശോധിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഇ)
ഡിജിറ്റല്‍
സിഗ്നേച്ചര്‍ വഴി
ഉദ്യോഗസ്ഥര്‍ ഇ - ഫയല്‍
സംവിധാനത്തില്‍
വാലിഡേറ്റ് ചെയ്യാത്ത
പക്ഷം ആ ഫയല്‍ പ്രസ്തുത
ഉദ്യോഗസ്ഥന്
കണ്ടിട്ടില്ല എന്ന
അനുമാനത്തില്‍ പിന്നീട്
അഴിമതി നടക്കാന്‍
സാധ്യത ഉള്ള കാര്യം
സര്‍ക്കാര്‍ ഗൗരവമായി
കണക്കാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ എല്ലാ
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്കും
ഡിജിറ്റല്‍
സിഗ്നേച്ചര്‍ വിതരണം
ചെയ്ത് സിവില്‍
സര്‍വ്വീസ് അഴിമതി
മുക്തമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
സര്‍ക്കാര്‍
ഉദ്യോഗസ്ഥകുറ്റകൃത്യങ്ങളും
അഴിമതിയും
1830.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ പോലീസ്
ഉദ്യോഗസ്ഥരോ മറ്റ്
സര്‍ക്കാര്‍
ഉദ്യോഗസ്ഥരോ
പ്രായപൂര്‍ത്തിയാകാത്ത
പെണ്‍കുട്ടിയെ
പീഡിപ്പിക്കല്‍ തുടങ്ങി
വിവിധങ്ങളായ
കുറ്റകൃത്യങ്ങള്‍
നടത്തിയതായി
കണ്ടെത്തിയിട്ടുണ്ടോ ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇവര്‍ക്കെതിരെ
എന്തു നടപടികള്‍
സ്വീകരിച്ചു; വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ അഴിമതി
മുതലായ മറ്റു
കുറ്റകൃത്യങ്ങള്‍
നടത്തിയതായി കണ്ടെത്തിയ
പോലീസ് ഉള്‍പ്പെടെയുള്ള
സംസ്ഥാന ജീവനക്കാര്‍
എത്ര; അവര്‍ക്കെതിരെ
എന്തു നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് വ്യക്തമാക്കുമോ;
(ഡി)
പൊലീസ്
വകുപ്പിലും മറ്റു
സര്‍ക്കാര്‍
വകുപ്പുകളിലുമുള്ള
ഉദ്യോഗസ്ഥരില്‍
കുറ്റക്കാരെയും
അഴിമതിക്കാരെേയും
കണ്ടെത്തി മാതൃകാപരമായ
ശിക്ഷ ഉറപ്പുവരുത്താനും
ഇവരെ സര്‍വ്വീസില്‍
നിന്ന് ഒഴിവാക്കാനും
സര്‍ക്കാര്‍ സര്‍വ്വീസ്
മേഖല
കുറ്റമറ്റതാക്കാനും
സ്വീകരിച്ചുവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ് എന്ന്
വ്യക്തമാക്കുമോ?
പിന്നോക്ക
വിഭാഗങ്ങളുടെ മേല്‍ത്തട്ട്
പരിധി
1831.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പിന്നോക്ക
വിഭാഗങ്ങളുടെ
മേല്‍ത്തട്ട് പരിധി
ആറില്‍ നിന്ന് എട്ട്
ലക്ഷം രൂപയായി
ഉയര്‍ത്തിയ കേന്ദ്ര
സര്‍ക്കാര്‍ ഉത്തരവിനു
2017 സെപ്തംബര്‍ ഒന്നു
മുതല്‍
പ്രാബല്യമുണ്ടെന്ന്
കേന്ദ്രം
വ്യക്തമാക്കുന്നുണ്ടോ;
(ബി)
പിന്നോക്ക
വിഭാഗങ്ങള്‍ക്ക്
മെഡിക്കല്‍-എഞ്ചിനീയറിംഗ്
പ്രവേശനം, ജോലി സംവരണം,
സ്കോളര്‍ഷിപ്പുകള്‍
മറ്റ് വിവിധ
ആനുകൂല്യങ്ങള്‍
എന്നിവയ്ക്ക്
മേല്‍ത്തട്ട് പരിധി
ബാധകമാണെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
നാളിതുവരെ
കേന്ദ്രം വര്‍ധിപ്പിച്ച
മേല്‍ത്തട്ട് പരിധി
സംസ്ഥാനത്ത്
നടപ്പാക്കിയ സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
എങ്കിൽ
ഇക്കാര്യത്തിൽ സംസ്ഥാന
സര്‍ക്കാരിന്റെ ഉത്തരവ്
എന്നത്തേക്ക്
ഇറക്കുമെന്ന്
വ്യക്തമാക്കുമോ?
പിന്നോക്ക
വിഭാഗങ്ങളുടെ മേല്‍ത്തട്ട്
പരിധി
1832.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പിന്നാക്ക
വിഭാഗങ്ങളുടെ
മേല്‍ത്തട്ട് പരിധി
ഉയര്‍ത്തുന്നതുമായി
ബന്ധപ്പട്ട് സാധാരണ
ഗതിയില്‍ കേന്ദ്ര
പേഴ്സണല്‍ മന്ത്രാലയം
സംസ്ഥാനങ്ങള്‍ക്ക്
നിര്‍ദ്ദേശം നല്കുന്ന
മുറക്ക് പരിധി
ഉയര്‍ത്തി ഉത്തരവ്
ഇറക്കാറുണ്ടോ; എങ്കില്‍
ഈ പരിധി വര്‍ദ്ധനവ്
കേരളത്തിലും
പ്രാവര്‍ത്തികമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
ഉത്തരവിന്റെ പകര്‍പ്പ്
സഹിതം ലഭ്യമാക്കുമോ;
വികസന
അതോറിറ്റി സെക്രട്ടറി
നിയമനം
1833.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
നിയമസഭ
പാസ്സാക്കിയിട്ടുള്ള
2016-ലെ കേരള
നഗര-ഗ്രാമാസൂത്രണ ആക്ട്
പ്രകാരം വികസന
അതോറിറ്റിയുടെ
സെക്രട്ടറി
നഗര-ഗ്രാമാസൂത്രണ
വകുപ്പിലെ സീനിയർ ടൗണ്‍
പ്ലാനറുടെ പദവിയില്‍
താഴെയല്ലാത്ത ഒരു
ഉദ്യോഗസ്ഥനായിരിക്കണമെന്ന്
നിഷ്ക്കര്‍ഷിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
ജി.സി.ഡി.എ.യില്‍
സെക്രട്ടറിയുടെ
ചാര്‍ജ്ജ് വഹിക്കുന്ന
ഉദ്യോഗസ്ഥന് നിശ്ചിത
യോഗ്യതയുണ്ടോ;
വിശദമാക്കാമോ;
(സി)
എന്നുമുതല്‍
ടിയാൻ ഈ പദവിയില്‍
തുടരുന്നു; നിശ്ചിത
യോഗ്യതയില്ലെങ്കില്‍
പ്രസ്തുത നിയമലംഘനം
ഉടന്‍ തിരുത്തുവാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ;
(ഡി)
ജി.സി.ഡി.എ.
യില്‍ സെക്രട്ടറിയുടെ
ചാര്‍ജ്ജ് വഹിക്കുന്ന
ഉദ്യോഗസ്ഥനായ ശ്രീ.
എം.സി. ജോസഫ് അതോറിറ്റി
ഫണ്ടില്‍ നിന്നും
ഭവനനിര്‍മ്മാണ വായ്പ
എടുത്ത് ദുരുപയോഗം
ചെയ്ത കാര്യത്തില്‍
അന്വേഷണം നടത്തി
ശക്തമായ നടപടി
സ്വീകരിക്കുമോ?
മുന്‍
മന്ത്രിസഭാ തീരുമാനങ്ങളുടെ
പുന:പരിശോധന
1834.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശ്രീ.ഉമ്മന്‍ചാണ്ടിയുടെ
നേതൃത്വത്തിലുള്ള
മന്ത്രിസഭ 2016 ജനുവരി
ഒന്നിനുശേഷം കൈക്കൊണ്ട
തീരുമാനങ്ങള്‍
പുനഃപരിശോധിക്കാനുള്ള
മന്ത്രിസഭാ
തീരുമാനപ്രകാരം
ഏതെല്ലാം തീരുമാനങ്ങള്‍
റദ്ദാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇതു
സംബന്ധിച്ച ഗവണ്മെന്റ്
ഉത്തരവ്
പുറപ്പെടുവിച്ചോ;
ഇല്ലെങ്കില്‍ കാരണം
എന്താണ്;
(സി)
നടുവില്‍
ഗവണ്മെന്റ്
പോളിടെക്നിക്കിന് സ്ഥലം
കൈമാറാനുള്ള തീരുമാനം
നടപ്പിലാക്കാന്‍
കാബിനറ്റ് സബ്
കമ്മിറ്റി ശുപാര്‍ശ
ചെയ്തിട്ടുണ്ടോ?
കോസ്റ്റ്
ഗാര്‍ഡ് അക്കാഡമിക്ക്
പരിസ്ഥിതി അനുമതി
T 1835.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തറക്കല്ലിട്ട രാജ്യത്തെ
ആദ്യത്തെ കോസ്റ്റ്
ഗാര്‍ഡ് ആക്കാഡമിക്ക്
പരിസ്ഥിതി അനുമതി
ലഭിച്ചിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
പുതുക്കിയ പരിസ്ഥിതി
ആഘാത പഠന റിപ്പോര്‍ട്ട്
സഹിതം കോസ്റ്റ് ഗോര്‍ഡ്
അധികൃതര്‍ സമര്‍പ്പിച്ച
അപേക്ഷയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ?
പഞ്ചിംഗ്
സമ്പ്രദായം
1836.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏതെല്ലാം
വകുപ്പുകളിലും
ഓഫീസുകളിലുമാണ്
പഞ്ചിംഗ് സമ്പ്രദായം
നിലവിലുള്ളത്;
(ബി)
പഞ്ചിംഗ്
ഏര്‍പ്പെടുത്തിയ
ഓഫീസുകളിൽ ജീവനക്കാരുടെ
ഹാജര്‍നിലയും
ജോലിയിലുള്ള
കാര്യക്ഷമതയും
വര്‍ദ്ധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
ജസ്റ്റിസ്
സി.എന്‍. രാമചന്ദ്രന്
നായര്‍ കമ്മീഷൻ
T 1837.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
കരാറുമായി ബന്ധപ്പെട്ട
ആരോപണങ്ങള്‍
അന്വേഷിക്കുന്നതിന്
നിയുക്തനായ ജസ്റ്റിസ്
സി.എന്‍. രാമചന്ദ്രന്
നായര്‍ അദ്ധ്യക്ഷനായി
രൂപീകൃതമായ കമ്മീഷന്റെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
കമ്മീഷന്റെ ടേംസ് ഓഫ്
റഫറന്‍സ് എന്താണ്;
വിശദാംശം നല്‍കുമോ?
അകാരണമായി
പെന്ഷന് ആനുകൂല്യങ്ങള്‍
വൈകിച്ചതിനെതിരെ നടപടി
1838.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐ.പി.എസ്.
സര്‍വ്വീസില്‍ നിന്നും
31.08.2011ല്‍ വിരമിച്ച
ശ്രീ. എസ്.
രാധാകൃഷ്ണന് നായരുടെ
കേന്ദ്രനിരക്കിലുള്ള
പെന്ഷന്
ആനുകൂല്യങ്ങള്‍
നാളിതുവരെ
നല്കാതിരുന്നതിനുള്ള
കാരണം എന്താണ്;
(ബി)
ഇതു
സംബന്ധിച്ച്
പൊതുഭരണവകുപ്പിലുള്ള
23584/സ്പെഷ്യല്‍3/2011/ജിഎഡി
എന്ന ഫയലിന്റെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതു
സംബന്ധിച്ച്
ധനകാര്യവകുപ്പില്‍
നിന്ന് 1582455/പെൻഷൻ എ
2/2017/ധന എന്ന
നമ്പരില്‍ 4/7/2017,
23/9/2017, 28/10/2017
എന്നീ തീയതികളില്‍
അയച്ചതും പൊതുഭരണ
വകുപ്പില്‍ നിന്നും
മറുപടി
ലഭ്യമാക്കേണ്ടതുമായ
കത്തിന് ഇതുവരേയും
മറുപടി
നല്കാതിരുന്നതിന്റെ
സാഹചര്യം
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ഉദ്യോഗസ്ഥന്
കേന്ദ്രനിരക്കിലുള്ള
പെന്ഷന്
നല്‍കുന്നതിന്
എന്തെങ്കിലും ഔദ്യോഗിക
തടസ്സം ഉണ്ടോ; എങ്കില്‍
എന്താണെന്ന്
അറിയിക്കുമോ;
(ഇ)
അകാരണമായി
പെന്ഷന്
വൈകിപ്പിച്ചതിന്
ഉത്തരവാദികളായവരെക്കുറിച്ച്
അന്വേഷണം നടത്തി
ഉചിതമായ നടപടി
സ്വീകരിക്കുമോ?
കോടതിയുടെ
കുറ്റപ്പെടുത്തലുകള്‍
1839.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലെ
സർക്കാർ അധികാരത്തില്‍
വന്നതിന് ശേഷം 2017
ഡിസംബര്‍ 31 വരെ
നീതിപീഠത്തില്‍ നിന്നും
ശകാരങ്ങളും രൂക്ഷ
വിമര്‍ശനങ്ങളും
നേരിടേണ്ടി
വന്നിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാരിനെതിരെ
ഹെെക്കോടതിയില്‍
നിന്നും ഇത്തരത്തില്‍
എത്ര
കുറ്റപ്പെടുത്തലുകള്‍
ഉണ്ടായിട്ടുണ്ട്;
അപ്രകാരം കോടതി
വിമര്‍ശിക്കാനുണ്ടായ
കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കുമോ?
സര്‍ക്കാര്‍
ഓഫീസുകളുടെ കാര്യക്ഷമത
1840.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസുകളുടെ കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനായി
ഇതിനകം എന്തെല്ലാം
നടപടികളാണ് ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓഫീസ്
നടപടിക്രമങ്ങളുടെ വേഗത
നിരീക്ഷിക്കാന്‍
സ്വീകരിച്ചിട്ടുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
സെക്രട്ടേറിയറ്റ്
അസിസ്റ്റന്റ് റാങ്ക് പട്ടിക
1841.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
ഏപ്രില്‍ മാസം 8-ാം
തീയതി നിലവില്‍ വന്ന
സെക്രട്ടേറിയറ്റ്
അസിസ്റ്റന്റ് (കാറ്റഗറി
നമ്പര്‍ 638/2014)
റാങ്ക് പട്ടികയില്‍
നിന്ന് വളരെ കുറച്ച്
നിയമനങ്ങള്‍ മാത്രമേ
നടന്നിട്ടുള്ളൂ എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
സ്വീകരിച്ച
നടപടികളെന്തെന്ന്
വിശദമാക്കാമോ;
(ബി)
പി.
എസ്. സി. യിലും സംസ്ഥാന
ഓഡിറ്റ് വകുപ്പിലും
പുതിയ തസ്തികകള്‍
സൃഷ്ടിക്കുന്നതിനും
നിയമന നടപടികള്‍
ത്വരിതപ്പെടുത്തുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ;
എങ്കില്‍ വിശദമാക്കാമോ?
കേന്ദ്രസര്‍ക്കാര്‍
സഹായത്തോടെയുള്ള
ക്ഷേമപദ്ധതികള്‍
1842.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമൂഹത്തിലെ
ദരിദ്രരുടെയും
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും
ഉന്നമനത്തിനായി
കേന്ദ്രസര്‍ക്കാര്‍
സഹായത്തോടെ
ഏര്‍പ്പെടുത്തിയിട്ടുള്ള
ക്ഷേമപദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
ഇതില്‍
ഏതെങ്കിലും കേന്ദ്ര
പദ്ധതികള്‍
സംസ്ഥാനത്തിന്റെ
യാഥാര്‍ത്ഥ്യങ്ങളുമായി
പൊരുത്തപ്പെടുന്നവയല്ല
എന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
പ്രസ്തുത പദ്ധതികള്‍
പുതിയ ഘടകങ്ങള്‍
ഉള്‍പ്പെടുത്തി
പുനരാവിഷ്കരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
അതിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണ്; വിശദാംശം
നല്‍കുമോ?
മുഖ്യമന്ത്രിയുടെ
ജനസാന്ത്വന ഫണ്ട്
1843.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ജനസാന്ത്വന ഫണ്ടിന്റെ
പ്രവര്‍ത്തനങ്ങള്‍ ഏതു
ഘട്ടത്തിലാണ്; വിശദ
വിവരങ്ങള്‍ നല്‍കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
ആനുകൂല്യങ്ങള്‍
ലഭിക്കുന്നതിന്
അപേക്ഷകള്‍
സ്വീകരിക്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
വിശദ വിവരങ്ങള്‍
നല്‍കാമോ?
ഭൂരേഖാ
ശേഖരണവും ആധാരവും
T 1844.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഭൂരേഖാ
ശേഖരണത്തിന്റെ ഭാഗമായി,
ബാങ്കില്‍ പണയം
വെച്ചിരിക്കുന്ന
ആധാരങ്ങള്‍ക്ക് ,
ബാങ്ക് നല്കുന്ന
എഴുത്ത്
ഹാജാരക്കേണ്ടതിനായി
പ്രസ്തുത രേഖ
നല്കുന്നതിനു ബാങ്ക്
വിമുഖത കാണിക്കുന്നത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ; എങ്കിൽ
ജനങ്ങളുടെ ബുദ്ധിമുട്ട്
കുറയ്ക്കാന്‍ ഉതകുന്ന
രീതിയില്‍ എന്തെങ്കിലും
നടപടികള്‍ ഇതിനായി
സ്വീകരിക്കുമോ?
നാട്പാക്
നിയമനങ്ങളും യോഗ്യതകളും
1845.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാട്പാകില്
ഡയറക്ടറുടെ പി.എ
തസ്തികയിലേക്ക് വേണ്ട
യോഗ്യത എന്താണ്;
പ്രസ്തുത യോഗ്യതയുള്ള
സ്ഥിര ജീവനക്കാര്‍
നാട്പാകില് സേവനം
അനുഷ്ഠിക്കുന്നുണ്ടോ;
അവരുടെ വിശദ വിവരം
ലഭ്യമാക്കുമോ; ഇപ്പോള്‍
നാട്പാക് ഡയറക്ടറുടെ
പി.എ ആയി സേവനം
അനുഷ്ഠിക്കുന്നത്
ഇവരില്‍ ആരെങ്കിലും
ആണോ; ഇല്ലെങ്കിൽ കാരണം
അറിയിക്കുമോ;
(ബി)
നാട്പാകില്
ഡയറക്ടറുടെ സി.എ എന്ന
തസ്തിക നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
തസ്തികയ്ക്ക് വേണ്ട
യോഗ്യത എന്താണ്;
ഡയറക്ടറുടെ സി.എ എന്ന
തസ്തികയില്‍ ഇപ്പോള്‍
നാട്പാകില് ആരെങ്കിലും
സേവനം
അനുഷ്ഠിക്കുന്നുണ്ടോ ;
ഉണ്ടെങ്കില്‍
അദ്ദേഹത്തിന് പ്രസ്തുത
യോഗ്യതകള്‍ ഉണ്ടോ;
(സി)
നാട്പാകിലെ
ഇ.എസ്.ഡി യില്‍
പ്രൊജക്റ്റ്
അസ്സോസിയേറ്റ് (MCA)
ആയി
രേഖപ്പെടുത്തിയിരിക്കുന്ന
ശ്രീ.അനൂപ്, ഡയറക്ടര്‍
- ഇന്‍ - ചാര്‍ജിന്റെ
ഓഫീസില്‍ ഏത്
തസ്തികയിലാണ് സേവനം
അനുഷ്ഠിക്കുന്നത്;
പ്രസ്തുത
തസ്തികയിലേക്കുള്ള
യോഗ്യത എന്താണ്;
(ഡി)
നാട്പാകുമായി
ബന്ധപ്പെട്ട
W.P.(c)16498/11(J) നം.
റിട്ട് പ്രകാരം
ഹൈക്കോടതിയില്‍
കൊടുത്തിട്ടുള്ള
കേസിന്റെ അന്തിമ വിധി
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
ഇല്ലെങ്കില്‍ പ്രസ്തുത
റിട്ട് പെറ്റീഷന്റെ
ഇപ്പോഴത്തെ സ്ഥിതി
എന്താണ് എന്ന്
വിശദമാക്കുമോ?
നാട്പാക്കിൽ
പി.എച്ച്.ഡി
1846.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാട്പാകിലെ
ശ്രീ.ഷാഹിം.എസ് , ശ്രീ.
സഞ്ജയ് കുമാര്‍.വി.എസ്,
ശ്രീമതി. സബിത എന്‍.എം,
ശ്രീമതി വീണ കെ.എസ്,
ശ്രീമതി ശാലിനി. യു
എന്നിവര്‍ പി.എച്ച്.ഡി
ചെയ്യുന്നത് /
രജിസ്റ്റര്‍
ചെയ്തിരിക്കുന്നത്
സര്‍ക്കാരിന്റെ
അനുമതിയോട് കൂടിയാണോ;
ആണെങ്കില്‍ പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
സര്‍വീസിലിരിക്കുമ്പോള്‍
ലഭ്യമായ അവധിയെടുക്കാതെ
പി.എച്ച്.ഡി
ചെയ്യുവാന്‍ സാധ്യമാണോ;
അങ്ങനെയെങ്കില്‍ ഒരേ
സമയം സര്‍വീസിലെ വേതനം
കൈപ്പറ്റുകയും
പി.എച്ച്.ഡി ചെയ്യുകയും
ചെയ്യുന്നത് നിലവിലെ
സര്‍വീസ്
ചട്ടങ്ങള്‍ക്ക്
വിരുദ്ധമാണ് എന്ന
വസ്തുത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
എങ്കിൽ
ഇപ്രകാരം
ചട്ടവിരുദ്ധമായ
കാര്യങ്ങള്‍
നടത്തുന്നവര്‍ക്കെതിരെ
എന്തു നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
കുന്ദമംഗലത്തെ
സ്കൂള്‍ ഓഫ്
മാത്തമാറ്റിക്സ്
1847.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശാസ്ത്ര
സാങ്കേതിക വകുപ്പിന്
കീഴില്‍ കുന്ദമംഗലത്ത്
നിലവിലുള്ള സ്കൂള്‍ ഓഫ്
മാത്തമാറ്റിക്സില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടന്നു വരുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഇവിടെ
നിലവിലുള്ള
സൗകര്യങ്ങള്‍
ഉപയോഗപ്പെടുത്തി
സര്‍ക്കാരിന് പ്രത്യേക
സാമ്പത്തിക ബാദ്ധ്യത
വരാത്ത തരത്തിൽ
മാത്തമാറ്റിക്സിന്റെ
ബിരുദാനന്തര കോഴ്സുകള്‍
ആരംഭിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇവിടെ പ്രസ്തുത
കോഴ്സ് ആരംഭിക്കാന്‍
നടപടി സ്വീകരിക്കുമോ?
ഗ്രീൻ
ക്ലൈമറ്റ് ഫണ്ട്
1848.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
എ. കെ. ശശീന്ദ്രന്
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗ്രീൻ ക്ലൈമറ്റ്
ഫണ്ടിനായി എത്ര
പ്രൊപ്പോസലുകൾ
തയ്യാറാക്കി
സമർപ്പിച്ചിട്ടണ്ട്;
എത്ര പ്രൊപ്പോസലുകൾ
സമർപ്പിക്കാനായി
പരിഗണനയിലുണ്ട്;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(ബി)
കാലാവസ്ഥാ
വ്യതിയാനവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി വരുന്നത്;
ഇതിനായി ഫണ്ട്
ലഭിച്ചിട്ടുണ്ടെങ്കിൽ
അതിന്റെ വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
സി.ആര്.ഇസഡ്.
മേഖലയിലെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
ഇളവ്
1849.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി.ആര്.ഇസഡ്.
മേഖലയിലെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
ഇളവ് ഏതെല്ലാം
പ്രവര്‍ത്തികള്‍ക്കാണ്
അനുവദിച്ചിട്ടുള്ളത്;
(ബി)
മത്സ്യതൊഴിലാളികള്‍ക്കുള്ള
സര്‍ക്കാര്‍
കെട്ടിടങ്ങള്‍, ടൂറിസം
പ്രവര്‍ത്തികള്‍,
ആശുപത്രികള്‍,
ഫയര്സ്റ്റേഷന്, ഫയര്‍
ബോട്ട്
തുടങ്ങിയവയ്ക്കുള്ള
സര്‍ക്കാര്‍
നിര്‍മ്മാണത്തിനും ഇളവ്
അനുവദിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
അനുവദിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
തീരദേശ
പരിപാലന അതോറിറ്റിയിലെ
കെട്ടിട നിര്‍മ്മാണ അനുമതി
അപേക്ഷകള്‍
1850.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശ
നിയന്ത്രണ മേഖലയുടെ
പരിധിയില്‍ വരുന്ന
പ്രദേശങ്ങളില്‍ കെട്ടിട
നിര്‍മ്മാണ
പെര്‍മിറ്റുകള്‍ക്ക്
അപേക്ഷ
സമര്‍പ്പിച്ചവര്‍
മാസങ്ങളോളം
കാത്തിരിക്കേണ്ടി
വരുന്നത് ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
തീരദേശ
പരിപാലന അതോറിറ്റിയില്‍
കെട്ടിക്കിടക്കുന്ന
കെട്ടിട നിര്‍മ്മാണ
പെര്‍മിറ്റിനായുള്ള
അപേഷകള്‍
തീര്‍പ്പാക്കുന്നതിന്
ആവശ്യമായ ടെക്നിക്കല്‍
ജീവനക്കാര്‍
ഇല്ലാത്തതുമൂലം
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
കാലാവസ്ഥാ
നിരീക്ഷണ സംവിധാനങ്ങള്‍
T 1851.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഓഖി
ദുരന്തത്തിന്റെ
പശ്ചാത്തലത്തില്‍ കടല്‍
ക്ഷോഭങ്ങളെക്കിറിച്ച്
മുന്‍കൂട്ടി അറിയുവാന്‍
ഉതകുന്ന കാലാവസ്ഥാ
നിരീക്ഷണ സംവിധാനങ്ങള്‍
ശക്തിപ്പെടുത്തുന്നതിന്
നടപടികൾ സ്വീകരിക്കുമോ;
നിലവിലുള്ള നിരീക്ഷണ
സംവിധാനങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
അരൂര്‍
മത്സ്യവിഭവ മേഖലയിൽ
പൊതുമലിനീകരണ നിയന്ത്രണ
പ്ലാന്റ്
1852.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്ത്യയില്‍
ഏറ്റവും കൂടുതല്‍
മത്സ്യവിഭവങ്ങള്‍
കയറ്റുമതി ചെയ്യുന്ന
സ്ഥലം എന്ന നിലയില്‍
കേന്ദ്ര സർക്കാർ
സെന്റര്‍ ഓഫ്
എക്സലന്‍സ് ആയി
പ്രഖ്യാപിച്ചിട്ടുള്ളതാണ്
അരൂര്‍ മത്സ്യവിഭവ
മേഖലയെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ധാരാളം
മത്സ്യ അനുബന്ധ
പീലിംങ്ങ് തൊഴിലാളികള്‍
പണിയെടുക്കുന്ന ഈ
മേഖലയില്‍ ഒരു
പൊതുമലിനീകരണ നിയന്ത്രണ
പ്ലാന്റ് (Common ETP)
സ്ഥാപിക്കുമെന്ന് ബഹു.
ഹൈക്കോടതിയെ
അറിയിച്ചിട്ടാണ്
ഇവിടുത്തെ പരിസ്ഥിതി
മലിനീകരണ പ്രശ്നം
സംബന്ധിച്ച് താത്കാലിക
അനുവാദം നേടി
പ്ലാന്റുകള്‍
പ്രവര്‍ത്തിക്കുന്നത്
എന്നകാര്യം അറിയാമോ;
(സി)
ഇ.ടി.പി
സ്ഥാപിക്കുന്നതിന്
പൊല്ല്യൂഷന്‍
കണ്ട്രോള് ബോര്‍ഡ്
അംഗീകരിച്ച് ആലപ്പുഴ
ജില്ലാ കളക്ടര്‍
ചെയര്‍മാനായുള്ള
എസ്.പി.വി.
തയ്യാറാക്കിയ പ്രോജക്ട്
നടപ്പാക്കാനായുള്ള
അനുവാദവും ഫണ്ടും
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
പ്ലാസ്റ്റിക്
മാലിന്യങ്ങള്‍
ശേഖരിക്കുവാന്‍ ഏജന്‍സികള്‍
1853.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വീടുകൾ,
കച്ചവടസ്ഥാപനങ്ങൾ
എന്നിവിടങ്ങളിൽ
നിന്നുമുള്ള
പ്ലാസ്റ്റിക്
മാലിന്യങ്ങള്‍
സമയബന്ധിതമായി
ശേഖരിക്കുവാന്‍
ഏജന്‍സികള്‍ ഇല്ലാത്തത്
മാലിന്യമുക്ത കേരളമെന്ന
പദ്ധതിയ്ക്ക്
തടസമാവുമെന്നുള്ള
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
ഏജന്‍സികള്‍ അഥവാ
ഉണ്ടെങ്കില്‍
പ്ലാസ്റ്റിക്
മാലിന്യങ്ങള്‍ പ്രസ്തുത
ഏജന്‍സികള്‍ക്ക്
കൈമാറുന്ന രീതിയിലേക്ക്
ജനങ്ങളെ
ബോധവല്കരിക്കുവാനുമുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
സര്‍ക്കാര്‍
സഹായത്തോടെ ഇത്തരം
ഏജന്‍സികള്‍ കൂടുതലായി
തുടങ്ങുവാനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
റീജിയണൽ
സയന്‍സ് സെന്ററിന്റെയും
പ്ലാനറ്റോറിയത്തിന്റെയും
നിര്‍മ്മാണം
T 1854.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
പനമ്പിള്ളി
മെമ്മോറിയല്‍
ഗവണ്മെന്റ് കോളേജിനോട്
ചേര്‍ന്ന സ്ഥലത്ത്
അനുവദിച്ചിട്ടുള്ള
റീജിയണൽ സയന്‍സ്
സെന്ററിന്റെയും
പ്ലാനറ്റോറിയത്തിന്റെയും
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണ്
എന്നറിയിക്കാമോ;
(ബി)
എന്തെല്ലാം
സംവിധാനങ്ങളാണ് ഈ
പ്രോജക്ടുകളില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
നിര്‍മ്മാണം ഉടന്‍
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
സി-ഡിറ്റിലെ
ഗവേഷകരുടെ പ്രമോഷന്
1855.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഇലക്ട്രോണിക്സ് വിവര
സാങ്കേതിക വിദ്യ
വകുപ്പിന്റെ കീഴിലുളള
സി-ഡിറ്റില്‍
സയന്റിസ്റ്റ്
വിഭാഗത്തില്‍പ്പെടുന്ന
എത്ര ഗവേഷകര്‍ ഉണ്ട്
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ജീവനക്കാര്‍ക്ക്
കേന്ദ്ര സര്‍ക്കാര്‍
നിയമം അനുസരിച്ച്
സി.എസ്.ഐ.ആർ ശമ്പള
സ്കെയിലാണോ നല്‍കുന്നത്
എന്ന് വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ജീവനക്കാര്‍ക്ക്
സി-ഡിറ്റില്‍ നിയമനം
ലഭിച്ച തീയതിയും ഇതുവരെ
ഇവര്‍ക്ക് എത്ര
പ്രൊമോഷനും
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ജീവനക്കാര്‍ക്ക്
സി-ഡിറ്റില്‍ ആദ്യ
നിയമനം ലഭിച്ചപ്പോള്‍
ഉളള തസ്തികയും
മാസശമ്പളവും, നിലവിലുളള
തസ്തികയും ഇപ്പോള്‍
ലഭിക്കുന്ന ശമ്പളവും
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
ജീവനക്കാര്‍
സി.എസ്.ഐ.ആർ
ചട്ടപ്രകാരം ഗവേഷണം
നടത്തി
സി-ഡിറ്റിന്/സര്‍ക്കാരിന്
ഗവേഷണ പേപ്പറുകള്‍
സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍
ആയതിന്റെ പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(എഫ്)
സി-ഡിറ്റിലെ
സയന്റിസ്റ്റ്
വിഭാഗത്തില്‍പ്പെടുന്ന
ഏതെങ്കിലും
ജീവനക്കാര്‍ക്ക് ഗവേഷണ
പേപ്പറുകള്‍
സമര്‍പ്പിക്കാതെയോ/ജേര്‍ണലുകളില്‍
പരസ്യപ്പെടുത്താതെയോ
കേന്ദ്ര പേ-റിവിഷന്‍
നല്‍കിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
അവരുടെ പേര്
വ്യക്തമാക്കുമോ;ഇല്ലെങ്കില്‍
സി.എസ്.ഐ.ആർ ശമ്പളം
നല്‍കുന്നതിന്റെ
മാനദണ്ഡം
വ്യക്തമാക്കുമോ;
(ജി)
സി-ഡിറ്റിലെ
സയന്റിസ്റ്റ്
വിഭാഗത്തില്‍പ്പെട്ട
ഏതെങ്കിലും
ജീവനക്കാര്‍ക്ക്
മറ്റേതെങ്കിലും
സ്വകാര്യ സ്ഥാപനങ്ങളിലെ
ജോലിയുടെ കാലയളവ്
സര്‍വ്വീസ് ആയി
പരിഗണിച്ച്
സയന്റിസ്റ്റ്
തസ്തികയില്‍ പ്രമോഷന്
നല്‍കിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
പ്രസ്തുത ജീവനക്കാരുടെ
പേരും തസ്തികയും
വ്യക്തമാക്കുമോ?
എല്‍.ജി.എസ്
റാങ്ക് പട്ടികയില്‍
നിന്നുള്ള നിയമനം
1856.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയിലെ എല്‍.ജി.എസ്.
റാങ്ക് പട്ടിക
(കാറ്റഗറി നമ്പര്‍
567/2013) എന്നാണ്
നിലവില്‍ വന്നത്;
പ്രസ്തുത ലിസ്റ്റില്‍
നിന്നും ഇതു വരെ എത്ര
പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
വിവിധ
കാരണങ്ങളാല്‍ പ്രസ്തുത
റാങ്ക് പട്ടികയില്‍
നിന്നും ആദ്യ റാങ്ക്
ജേതാവിനു പോലും 6
മാസത്തിനു ശേഷമാണ്
നിയമനം
ലഭിച്ചിട്ടുള്ളത്
എന്നതിനാല്‍ നിലവിലെ
റാങ്ക് ലിസ്റ്റിന്റെ
കാലാവധി ആറ്
മാസത്തേക്കു കൂടി
ദീര്‍ഘിപ്പിക്കുകയും
ഇക്കാലയളവില്‍
ഉണ്ടാകുന്ന മുഴുവന്‍
ഒഴിവുകളും പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും നികത്തുകയും
ചെയ്യുന്നതിനു
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കേരളാ
വാട്ടര്‍ അതോറിറ്റി
ഡ്രാഫ്റ്റ്സ്മാന്‍ റാങ്ക്
ലിസ്റ്റിന്റെ കാലാവധി
1857.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
വാട്ടര്‍
അതോറിറ്റിയില്‍
ഡ്രാഫ്റ്റ്സ്മാന്‍
ഗ്രേഡ് (കാറ്റഗറി നമ്പർ
384/2010)
തസ്തികയിലേക്കുള്ള
റാങ്ക് ലിസ്റ്റിന്റെ
കാലാവധി 2018-ല്‍
അവസാനിക്കുന്നതു
നീട്ടുന്നതിന് നടപടി
സ്വീകരിയ്ക്കാനാകുമോ;
(ബി)
2010-ല്‍ വിജ്ഞാപനം
പുറപ്പെടുവിച്ച് 2012 ൽ
പരീക്ഷ നടത്തി 2015-ല്‍
റാങ്ക് ലിസ്റ്റ്
നിലവില്‍ വരുകയും 2018
മാര്‍ച്ചില്‍ കാലാവധി
അവസാനിക്കുകയും
ചെയ്യുന്നത് കാരണം
എട്ട് വര്‍ഷമായി
കാത്തിരിയ്ക്കുന്ന
ഉദ്യോഗാര്‍ത്ഥികളുടെ
ബുദ്ധിമുട്ട് കൂടി
പരിഗണിച്ച് കാലാവധി
നീട്ടുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
പുതിയ
തസ്തികകള്‍
1858.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര പുതിയ
തസ്തികകള്‍ നാളിതു വരെ
സൃഷ്ടിച്ചിട്ടുണ്ടെന്നും
അവ ഏതെല്ലാമെന്നും
വകുപ്പ്/തസ്തിക
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത തസ്തികകളില്‍
ഏതിലെങ്കിലും നിയമന
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അവയുടെ വിശദാംശം
വെളിപ്പെടുത്താമോ;
(ഡി)
ഈ
തസ്തികകളിലേക്കുള്ള
പി.എസ്.സി. യുടെ റാങ്ക്
ലിസ്റ്റുകള്‍
നിലവിലുണ്ടോ;
(ഇ)
ഉണ്ടെങ്കില്‍
അവ ഏതെല്ലാമെന്ന്
അറിയിക്കുമോ?
ഫിസിക്കൽ
എഡ്യൂക്കേഷന്‍ (മലയാളം
മീഡിയം) പി.എസ്.സി. റാങ്ക്
ലിസ്റ്റ്
1859.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എച്ച്.എസ്.എ.
ഫിസിക്കൽ എഡ്യൂക്കേഷന്‍
(മലയാളം മീഡിയം)
തസ്തികയില്‍ നിയമനം
നടത്തുന്നതിന് നിലവില്‍
പി.എസ്.സി. റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
എങ്കിൽ ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
തിരുവനന്തപുരം
ജില്ലയില്‍ എത്ര
ഒഴിവുകള്‍
പി.എസ്.സി.യിലേക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
തീയതി സഹിതം
വ്യക്തമാക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ പി.എസ്.സി
മുഖേനയുള്ള നിയമനം
1860.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
ജൂണ്‍ 1 മുതല്‍ 2017
ഡിസംബര്‍ 31 വരെ
സംസ്ഥാനത്തെ പൊതുമേഖലാ
സ്ഥാപനങ്ങളില്‍
പി.എസ്.സി മുഖേന എത്ര
നിയമനങ്ങള്‍
നടന്നിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
ഇത്
സംബന്ധിച്ച
വിശദാംശങ്ങള്‍
സ്ഥാപനം,തസ്തിക എന്നിവ
തിരിച്ച് അറിയിക്കുമോ;
(സി)
നിയമന
ശിപാര്‍ശ
നല്‍കിക്കഴിഞ്ഞ്
നിയമാനുസൃതമായ കാലാവധി
അവസാനിച്ചിട്ടും നിയമനം
നടത്താത്ത അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
അവയുടെ വിശദാംശം
സ്ഥാപനം,തസ്തിക, എണ്ണം
എന്നിവ തിരിച്ച്
അറിയിക്കുമോ;
(ഇ)
പ്രസ്തുത
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കുന്നതിന്
നടപടി
സ്വീകരിക്കുമോ;എങ്കില്‍
വിശദാംശം അറിയിക്കുമോ?
കാസര്‍ഗോഡ്
ലോവര്‍ ഡിവിഷന്
ടെെപ്പിസ്റ്റ് തസ്തിക
1861.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കാറ്റഗറി
നം.388/2014 പ്രകാരം
കാസര്‍ഗോഡ് ലോവര്‍
ഡിവിഷന് ടെെപ്പിസ്റ്റ്
തസ്തികയിലേയ്ക്ക്
30.04.2016 ൽ പരീക്ഷ
നടത്തി 31.08.2016-ന്
പ്രസിദ്ധീകരിച്ച
ലിസ്റ്റില്‍ നിന്നും
നിലവില്‍ എത്ര
നിയമനങ്ങള്‍
നടത്തിയിട്ടുണ്ട്;
ലിസ്റ്റിന്റെ
ശേഷിക്കുന്ന കാലാവധി
എത്ര; ഇൗ ലിസ്റ്റില്‍
നിന്നും ഇനി നിയമനം
നടത്താന്‍
സാധ്യതയുണ്ടോ;
വ്യക്തമാക്കാമോ?
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റിന്റെ നിയമനരീതി
1862.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവരാവകാശ കമ്മീഷന്,
മനുഷ്യാവകാശ കമ്മീഷന്,
ബാലാവകാശ കമ്മീഷന്,
ലോകായുക്ത തുടങ്ങിയ
സ്ഥാപനങ്ങളില്‍
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റിന്റെ
തസ്തികയിലേക്കുള്ള
നിയമന രീതി എന്തെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികയില്‍ എത്ര വീതം
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
ഒഴിവുകള്‍ പി. എസ്.
സി.ക്ക് റിപ്പോര്‍ട്ട്
ചെയ്യാത്തതിന്റെ കാരണം
വിശദമാക്കാമോ?
ജെ.പി.എച്ച്.എന്‍. ഗ്രേഡ്
II തസ്തികയിലെ നിയമനം
1863.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പില്‍
ജെ.പി.എച്ച്.എന്‍.
ഗ്രേഡ് II
തസ്തികയിലേയ്ക്കുള്ള
റാങ്ക് ലിസ്റ്റ്
എന്നാണ് നിലവില്‍
വന്നത്; പ്രസ്തുത
റാങ്ക് ലിസ്റ്റിന്റെ
കാലാവധി നീട്ടി
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര
ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ട് എന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(സി)
റാങ്ക്
ലിസ്റ്റിന്റെ കാലാവധി
അവസാനിക്കുന്നതിനുമുമ്പ്
പരമാവധി
ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്കാന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
മെഡിക്കല്‍
റെക്കോര്‍ഡ്സ് ലൈബ്രേറിയന്‍
ഗ്രേഡ് II തസ്തികയിലെ
റാങ്ക് ലിസ്റ്റ്
1864.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പില്‍
മെഡിക്കല്‍
റെക്കോര്‍ഡ്സ്
ലൈബ്രേറിയന്‍ ഗ്രേഡ് II
തസ്തികയിലേയ്ക്കുള്ള
റാങ്ക് ലിസ്റ്റ്
എന്നാണ് പ്രബല്യത്തില്‍
വന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ലിസ്റ്റില്‍ നിന്നും
നാളിതുവരെയായി
എത്രപേര്‍ക്ക് നിയമനം
ലഭിച്ചിട്ടുണ്ട്;
ഇവരുടെ സംവരണക്രമം
അനുസരിച്ചുള്ള പട്ടിക
ലഭ്യമാക്കുമോ;
(സി)
റാങ്ക്
ലിസ്റ്റില്‍ നിന്നും
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
ഉദ്യോഗാര്‍ത്ഥിയ്ക്ക്
നിയമനം
ലഭിക്കണമെങ്കില്‍ എത്ര
ഒഴിവുകള്‍ കൂടി
റിപ്പോര്‍ട്ട് ചെയ്യണം;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പി എസ് സി പരീക്ഷകള്‍ക്ക്
മലയാളത്തിലുള്ള ചോദ്യ
പേപ്പറുകള്‍
1865.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പബ്ലിക് സര്‍വ്വീസ്
കമ്മീഷന് നടത്തുന്ന
ബിരുദമോ അതിനുമുകളിലോ
യോഗ്യത
നിശ്ചയിച്ചിട്ടുള്ള
പരീക്ഷകള്‍ക്ക്
മലയാളത്തിലുള്ള ചോദ്യ
പേപ്പറുകള്‍
നല്‍കാറുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണ് ഇതിന്
നടപടി
സ്വീകരിക്കാത്തത്;
(ബി)
മലയാള
ഭാഷയെ
ശക്തിപ്പെടുത്തുന്നതിന്റെ
ഭാഗമായി കേരള പബ്ലിക്
സര്‍വ്വീസ് കമ്മീഷന്
നടത്തുന്ന പരീക്ഷകളില്‍
എന്തെല്ലാം മാറ്റമാണ്
ഉള്‍ക്കൊണ്ടിട്ടുള്ളത്;
പുതിയതായി എന്തെല്ലാം
പരിഷ്കാരമാണ് മലയാള
ഭാഷയെ
ശക്തിപ്പെടുത്തുന്നതിനായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
പബ്ലിക്
സര്‍വ്വീസ് കമ്മീഷന്
നടത്തുന്ന എല്ലാ
പരീക്ഷകളിലും ചോദ്യ
പേപ്പറുകള്‍
മലയാളത്തില്‍ കൂടി
നല്‍കുന്നതിനും മലയാള
ഭാഷയിലെ ചോദ്യങ്ങള്‍
കൂടി
ഉള്‍പ്പെടുത്തുന്നതിനും
നടപടി സ്വീകരിക്കുമോ?
പി.എസ്.സി.
റാങ്ക് ലിസ്റ്റുകള്‍
1866.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലുള്ള
പി.എസ്.സി. റാങ്ക്
ലിസ്റ്റുകളുടെ എണ്ണം
എത്രയാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
അവ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
2016
ജൂണ്‍ 1 മുതല്‍
നാളിതുവരെ എത്ര റാങ്ക്
ലിസ്റ്റുകളുടെ കാലാവധി
നീട്ടി നല്‍കിയെന്നും
അവ ഏതെല്ലാമെന്നും എത്ര
കാലത്തേക്കാണ്
നീട്ടിയതെന്നും
വ്യക്തമാക്കുമോ;
(ഡി)
വരുന്ന
ആറു മാസത്തിനകം കാലാവധി
അവസാനിക്കുന്ന റാങ്ക്
ലിസ്റ്റുകള്‍
ഏതെല്ലാമെന്ന്
വെളിപ്പെടുത്താമോ?
പി.എസ്.സി.
നടപടികളിലെ കാലതാമസം
1867.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പബ്ലിക്
സര്‍വ്വീസ് കമ്മീഷന്
നടത്തുന്ന
എഴുത്തുപരീക്ഷ,
അഭിമുഖം, റാങ്ക് പട്ടിക
പ്രസിദ്ധീകരിക്കല്‍
തുടങ്ങിയ നടപടികളുടെ
പൂര്‍ത്തീകരണത്തിന്
വളരെയധികം
കാലതാമസമുണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് പരിഹരിക്കുവാന്‍
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
കേരളാ
പബ്ലിക് സര്‍വീസ്
കമ്മീഷനെതിരായുള്ള കേസ്സുകൾ
1868.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
അഞ്ച് വര്‍ഷത്തിനിടെ
വിവിധ കേസ്
നടത്തിപ്പുമായി
ബന്ധപ്പെട്ട് കേരളാ
പബ്ലിക് സര്‍വീസ്
കമ്മീഷന് ചെലവിട്ട തുക
എത്രയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇക്കാലയളവില്‍
പി എസ് സിക്ക് എതിരെ
ഉദ്യോഗാര്‍ത്ഥികള്‍
നല്കിയ എത്ര കേസുകള്‍
ഉണ്ട്; അതില്‍ പി എസ്
സി ക്ക് എതിരായി വിധി
വന്നത്
എത്രയെണ്ണമുണ്ട്;
വിശദാംശം ലഭ്യമാക്കാമോ;
(സി)
വിധി
എതിരായി വന്ന എത്ര
കേസ്സുകളിൽ പി എസ് സി
മേല്‍ക്കോടതികളില്‍
അപ്പീല്‍ പോയിട്ടുണ്ട്;
അവയെല്ലാം വിജയിക്കാന്‍
സാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
പി
എസ് സി പരാജയപ്പെട്ട
കേസുകളില്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
റാങ്ക് ലിസ്റ്റുകളില്‍
അര്‍ഹമായ സ്ഥാനം
എങ്ങനെയാണ് നിലവില്‍
നല്‍കുന്നത്; അവര്‍ക്ക്
സീനിയോറിറ്റി
നഷ്ടമാകുമോ;
(ഇ)
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
അര്‍ഹതയുള്ള റാങ്ക്
യഥാസമയത്ത്
ലഭിക്കാത്തതുകൊണ്ട്
പ്രസ്തുത
ഉദ്യോഗാര്‍ത്ഥിക്ക്
നഷ്ടമായ സീനിയോറിറ്റി
തിരികെ നല്കാന് നടപടി
സ്വീകരിക്കുമോ;
പുതിയ
തസ്തികകള്‍
1869.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇതുവരെ എല്ലാ
വകുപ്പുകളിലുമായി എത്ര
പുതിയ തസ്തികകള്‍
സൃഷ്ടിച്ചു; വകുപ്പ്,
തസ്തികയുടെ പേര്, എണ്ണം
എന്നിവയുടെ വിശദാംശം
വെളിപ്പെടുത്തുമോ?
സംസാര
വൈകല്യമുള്ളവര്‍ക്കുള്ള
പി.എസ്.സി. സംവരണം
1870.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പി.എസ്.സി
വഴി നിയമനം നടത്തുന്ന
ഒഴിവുകളില്‍ സംസാര ശേഷി
ഇല്ലാത്തവര്‍ക്കും
സംസാര
വൈകല്യമുള്ളവര്‍ക്കും
നിയമനം
ലഭിക്കുന്നതിനായി
ഇത്തരം ആളുകളെ
അംഗപരിമിത വിഭാഗത്തില്‍
ഉള്‍പെടുത്തുന്നതിനായി
നടപടികള്‍
സ്വീകരിക്കുമോ?
അഗ്രികള്‍ച്ചര്‍
അസിസ്റ്റന്റ് തസ്തിക
1871.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കാറ്റഗറി
നമ്പര്‍ 444/16 ആയ
അഗ്രികള്‍ച്ചര്‍
അസിസ്റ്റന്റ്
തസ്തികയിലേക്ക്
പി.എസ്.സി. വിജ്ഞാപനം
വന്നതിനു ശേഷം നിയമന
നിബന്ധനയില്‍
എന്തെങ്കിലും ഭേദഗതി
വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
സ്റ്റാറ്റിസ്റ്റിക്കല്‍
അസിസ്റ്റന്റ് റാങ്ക്
ലിസ്റ്റ്
1872.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റാറ്റിസ്റ്റിക്കല്‍
അസിസ്റ്റന്റ് റാങ്ക്
ലിസ്റ്റിന്റെ കാലാവധി
എന്നുവരെയാണെന്ന്
ജില്ലാടിസ്ഥാനത്തിൽ
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും ഇതുവരെ നടന്ന
നിയമനങ്ങളുടെയും മുന്‍
റാങ്ക് ലിസ്റ്റില്‍
നിന്നും നടന്ന
നിയമനങ്ങളുടെയും ജില്ല
തിരിച്ചുള്ള കണക്ക്
അറിയിക്കാമോ;
(സി)
നിലവിൽ
റാങ്ക് പട്ടികകളുടെ
കാലാവധി അവസാനിക്കാന്‍
പോകുമ്പോള്‍ മുന്‍പ്
റാങ്ക് പട്ടികയില്‍
ഉള്‍പ്പെടാതിരുന്ന
ബികോം
സ്റ്റാറ്റിസ്റ്റിക്സ്
യോഗ്യതയുള്ള
ഉദ്യോഗാര്‍ത്ഥികളെ കൂടി
ഉള്‍പ്പെടുത്തി പട്ടിക
വിപുലപ്പെടുത്തുകയും
പ്രസ്തുത
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
റാങ്ക് ലിസ്റ്റില്‍ 6
മാസം പോലും കാലാവധി
ലഭിക്കാതിരിക്കുകയും
ചെയ്യുന്നു എന്ന
പ്രശ്നം
പരിഹരിക്കുന്നതിന്
എന്ത് നടപടികളാണ്
സ്വീകരിക്കുന്നത്;
വ്യക്തമാക്കുമോ;
(ഡി)
സ്റ്റാറ്റിസ്റ്റിക്കല്‍
അസിസ്റ്റന്റ് റാങ്ക്
ലിസ്റ്റിന്റെ കാലാവധി
നീട്ടണമെന്ന്
ആവശ്യപ്പെട്ടുകൊണ്ടുള്ള
അപേക്ഷകള്‍
ലഭിച്ചിരുന്നോ;
എങ്കില്‍ ആയതില്‍
സ്വീകരിച്ച നടപടികള്‍
ഉള്‍പ്പെടെ വിശദാംശം
വെളിപ്പെടുത്തുമോ;
(ഇ)
റാങ്ക്
പട്ടികകളുടെ കാലാവധി
അവസാനിക്കാന്‍
പോകുമ്പോള്‍ 15 ശതമാനം
പോലും നിയമനം ഓരോ
ലിസ്റ്റില്‍ നിന്നും
നടന്നില്ല എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
എങ്കില്‍
ഇത് പരിഹരിക്കുവാന്‍
എല്ലാ ജില്ലയിലെയും
സ്റ്റാറ്റിസ്റ്റിക്സ്
റാങ്ക് ലിസ്റ്റുകളുടെ
കാലാവധി
ദീര്‍ഘിപ്പിക്കുന്നതിനും
പ്രതീക്ഷിത ഒഴിവുകള്‍
അടിയന്തരമായി
റിപ്പോര്‍ട്ട്
ചെയ്യുന്നതിനും നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
ഹരിത
കേരളം മിഷന് സ്പെഷ്യല്‍
ഓഫീസര്‍ നിയമനം
1873.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിത
കേരളം മിഷന്
സ്പെഷ്യല്‍ ഓഫീസര്‍
തസ്തികയിലേക്ക് നിയമനം
നടത്തിയിട്ടുണ്ടോ;
(ബി)
ആരെയാണ്
നിയമിച്ചതെന്നും
അദ്ദേഹത്തിന്റെ
ചുമതലകള്‍
എന്തെല്ലാമാണെന്നും
അറിയിക്കുമോ;
(സി)
നിയമന
കാലാവധി എത്ര
വര്‍ഷമാണെന്നും
സ്പെഷ്യല്‍ ഓഫീസര്‍
തസ്തികയ്ക്ക്
അനുവദിച്ചിട്ടുള്ള
പ്രതിമാസ ശമ്പളം
എത്രയാണെന്നും
വ്യക്തമാക്കുമോ?
പുതിയ
നിയമനങ്ങൾ
1874.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തിലേറിയ ശേഷം
പുതിയതായി എത്ര നിയമനം
നടത്തിയെന്നു
വകുപ്പുകളും
കാറ്റഗറികളും
തിരിച്ചുള്ള വിശദവിവരം
ലഭ്യമാക്കുമോ?
സിവില്‍
ജുഡീഷ്യല്‍ വകുപ്പിലെ
ലാസ്റ്റ് ഗ്രേഡ്
ജീവനക്കാരുടെ സീനിയോറിറ്റി
പ്രമോഷൻ
1875.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലാസ്റ്റ്
ഗ്രേഡ് ജീവനക്കാരുടെ
സീനിയോറിറ്റി പ്രമോഷന്
അഞ്ചു ശതമാനത്തിൽ
നിന്നും പത്ത്
ശതമാനമായി
വര്‍ദ്ധിപ്പിച്ച്
ഏകീകരിച്ചപ്പോള്‍
സിവില്‍ ജുഡീഷ്യല്‍
വകുപ്പിലെ ലാസ്റ്റ്
ഗ്രേഡ് ജീവനക്കാരുടെ
സീനിയോറിറ്റി പ്രമോഷനെ
ഇത് സാരമായി
ബാധിച്ചുവെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉയര്‍ന്ന
തസ്തികകളില്‍
ജോലിചെയ്യുന്ന
ജീവനക്കാരും താഴ്ന്ന
തസ്തികകളില്‍ ജോലി
ചെയ്യുന്ന ജീവനക്കാരും
തമ്മിലുളള അനുപാതം
മറ്റ് വകുപ്പുകളെ
അപേക്ഷിച്ച്
മൂന്നിരട്ടിയിലധികമുളള
സിവില്‍ ജുഡീഷ്യല്‍
വകുപ്പിലെ
നാലായിരത്തോളം വരുന്ന
ലാസ്റ്റ് ഗ്രേഡ്
ജീവനക്കാരുടെ
സീനിയോറിറ്റി പ്രമോഷനെ
ഗുരുതരമായി ബാധിക്കുന്ന
മേല്‍ സൂചിപ്പിച്ച
പ്രശ്നം
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ലാസ്റ്റ്
ഗ്രേഡ് ജീവനക്കാരുടെ
പ്രൊമോഷന്
1876.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ ലാസ്റ്റ്
ഗ്രേഡ് ജീവനക്കാരുടെ
പ്രൊമോഷന് അഞ്ച്
ശതമാനത്തില്‍ നിന്ന്
പത്ത് ശതമാനമായി
വര്‍ദ്ധിപ്പിച്ചത് മൂലം
2017 ഡിസംബര്‍ വരെ
എത്ര ജീവനക്കാര്‍ക്ക്
അധികമായി പ്രൊമോഷന്
ലഭിച്ചു എന്ന്
വ്യക്തമാക്കുമോ;
(ബി)
മറ്റ്
വകുപ്പുകളെ അപേക്ഷിച്ച്
മൂന്നിരട്ടിയിലധികം
ലാസ്റ്റ് ഗ്രേഡ്
ജീവനക്കാരുള്ള സിവില്‍
ജുഡീഷ്യല്‍
ഡിപ്പാര്‍ട്ട്മെന്റിലെ
ജീവനക്കാരെ ഇത്
പ്രതികൂലമായി ബാധിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
ഡിപ്പാര്‍ട്ട്മെന്റില്‍
നിലവിലുണ്ടായിരുന്ന
നാല്പത് ശതമാനം
പ്രൊമോഷന് ക്വാട്ട
പത്ത് ശതമാനമായി
കുറച്ചത് ജീവനക്കാരുടെ
സീനിയോറിറ്റി പ്രമോഷന്
സാധ്യത തീരെ
ഇല്ലാതാക്കിയിരിക്കുന്നത്
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
എങ്കില്‍
വ്യക്തമാക്കുമോ?
പെന്ഷന്
പ്രായം ഉയര്‍ത്തൽ
1877.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെയും
അദ്ധ്യാപകരുടെയും
പെന്ഷന് പ്രായം
ഉയര്‍ത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
സംസ്ഥാനം
നേരിടുന്ന സാമ്പത്തിക
പ്രതിസന്ധി
മറികടക്കുവാന്‍
പെന്ഷന് പ്രായം
ഉയര്‍ത്തണമെന്ന്
ശുപാര്‍ശ നല്കിയ
ഏതെങ്കിലും
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
സാമ്പത്തിക
പ്രതിസന്ധി നേരിടുവാന്‍
പെന്‍ഷനുകളും
സബ്സിഡികളും
ഒഴിവാക്കണമെന്ന്
മുഖ്യമന്ത്രിയുടെ
സാമ്പത്തിക ഉപദേഷ്ടാവ്
മാധ്യമങ്ങളോട് പറഞ്ഞതായ
വാർത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സാമ്പത്തിക
ഉപദേഷ്ടാവിന്റെ ഈ
രീതിയിലുള്ള നയം
അംഗീകരിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ ജോലിഭാരം
1878.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ സര്‍ക്കാര്‍
വകുപ്പുകളില്‍ തുല്യമായ
പദവിയും വേതനവും ഉള്ള
ജീവനക്കാരില്‍ത്തന്നെ,
വളരെ കൂടുതല്‍ ജോലി
ഭാരമുള്ള ഒരു വിഭാഗവും
ജോലിഭാരമില്ലാത്ത ഒരു
വിഭാഗവും ഉണ്ടെന്നുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
അസന്തുലിതാവസ്ഥ
പരിഹരിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
ആലോചിക്കുന്നുണ്ടോ;
(സി)
സാമ്പത്തിക
പ്രതിസന്ധി നിമിത്തം
ബുദ്ധിമുട്ടുന്ന ചില
സ്ഥാപനങ്ങളിലെങ്കിലും
ജോലിഭാരം കുറവുളളവരെ
കണ്ടെത്തുവാനും
അവര്‍ക്ക് ആനുപാതികമായ
ജോലി വിഹിതം
നല്കുവാനും ഉചിത
നടപടികള്‍
സ്വീകരിക്കുമോ?
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക് പരിശീലനം
1879.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
പരീക്ഷയിലൂടെയും
അല്ലാതെയും സംസ്ഥാന
സർവ്വീസിൽ
പ്രവേശിക്കുന്ന
ഏതെല്ലാം വിഭാഗം
ജീവനക്കാര്‍ക്കാണ്
സര്‍വ്വീസില്‍
പ്രവേശിക്കുന്നതിന്
മുന്‍പ് പരിശീലനം
നിര്‍ബന്ധമാക്കിയിരിക്കുന്നത്
എന്ന് വിശദമാക്കാമോ;
(ബി)
സിവില്‍
ജോലികളില്‍ നിയമനം
ലഭിക്കുന്നവര്‍ക്ക്
സർവ്വീസിൽ
പ്രവേശിക്കുന്നതിന്
മുന്‍പ് സര്‍ക്കാര്‍
ചട്ടങ്ങളും
നടപടിക്രമങ്ങളും
സംബന്ധിച്ച പരിശീലനം
നിര്‍ബന്ധമാക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
പരിശീലനം
നേടി ജോലിയില്‍
പ്രവേശിക്കുന്നത്
സംസ്ഥാന സർവ്വീസിന്റെ
കാര്യക്ഷമത
വര്‍ധിപ്പിക്കുമെന്ന്
കരുതുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
സർവ്വീസിൽ
കയറി
വര്‍ഷങ്ങള്‍ക്കുശേഷം
നല്കുന്ന ഇന്‍ഡക്ഷന്‍
ട്രെയിനിങ് സംവിധാനം
പരിഷ്കരിക്കാൻ നടപടി
സ്വീകരിക്കുമോ ?
ലാസ്റ്റ്ഗ്രേഡ്
ജീവനക്കാരുടെ പ്രമോഷന്
1880.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍വ്വീസില്‍ വിവിധ
വകുപ്പുകളിലെ
ലാസ്റ്റ്ഗ്രേഡ്
ജീവനക്കാരുടെ
പ്രമോഷന് ൧൦ ശതമാനം
വര്‍ദ്ധിപ്പിച്ച്
ഏകീകരിച്ചപ്പോള്‍
സിവില്‍ ജൂഡിഷ്യല്‍
വകുപ്പില്‍
നിലവിലുണ്ടായിരുന്ന ൪൦
ശതമാനം പ്രമോഷന്
ക്വാട്ട കുറഞ്ഞ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത വകുപ്പിലെ
നാലായിരത്തിലധികം
വരുന്ന ലാസ്റ്റ്ഗ്രേഡ്
ജീവനക്കാരെ ദോഷകരമായി
ബാധിക്കുന്ന പ്രസ്തുത
തീരുമാനം
പുന:പരിശോധിക്കുവാനും
പ്രതിസന്ധികള്‍
പരിഹരിക്കുവാനും
നടപടികള്‍
സ്വീകരിക്കുമോ?
കെ.എ.എസ്
സംവരണം
1881.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എ.എസ്
ന്റെ നിയമനങ്ങളില്‍
രണ്ടും മൂന്നും
വിഭാഗങ്ങളില്‍ നിന്നും
നിയമനം നടത്തുമ്പോള്‍
പട്ടികജാതി
പട്ടികവര്‍ഗ്ഗ
ന്യൂനപക്ഷ വിഭാഗത്തിലെ
ജീവനക്കാര്‍ക്ക്
സംവരണാനുകൂല്യം
ലഭിക്കാതെ പോകുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
സര്‍ക്കാര്‍
ജീവനക്കാരില്‍ നിന്നും
കെ.എ.എസ് ലേയ്ക്ക്
നിയമനം നടത്തുന്ന
രണ്ടും മൂന്നും
വിഭാഗങ്ങളില്‍ സംവരണം
പാലിക്കേണ്ടത്
സംബന്ധിച്ച് സര്‍വ്വീസ്
സംഘടനകളുടെ
ചര്‍ച്ചയില്‍ ഉന്നയിച്ച
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
പരിശോധിക്കാന്‍
തയ്യാറാകുമോ;
(ബി)
സംവരണാനുകൂല്യം
നേടി സര്‍ക്കാര്‍
സര്‍വ്വീസില്‍ ഉള്ള
യോഗ്യതയുള്ള
ജീവനക്കാരന് കെ.എ.എസ്
ല്‍ നിയമനം
ലഭിക്കുമ്പോള്‍
കെ.എ.എസ് ഒരു പുതിയ
കേഡര്‍ എന്ന നിലയില്‍
തുടര്‍ന്നും പ്രസ്തുത
ജീവനക്കാരന്
സംവരണാനുകൂല്യം
ലഭ്യമാക്കാന്‍ കെ.എ.എസ്
ചട്ടങ്ങളില്‍ മാറ്റം
വരുത്തുവാന്‍
തയ്യാറാകുമോ;
(സി)
കെ.എ.എസ്
ന്റെ ചട്ടങ്ങള്‍
പ്രകാരം പൊതു
വിഭാഗത്തിലെ
ഉദ്യോഗാര്‍ത്ഥികള്‍
ഒഴികെ സര്‍ക്കാര്‍
സര്‍വ്വീസില്‍ നിന്നും
കെ.എ.എസ് ൽ നിയമനം
ലഭിക്കുന്ന രണ്ടും
മൂന്നും വിഭാഗത്തിലെ
സംവരണവിഭാഗം
ജീവനക്കാര്‍ക്ക് അവരുടെ
മാതൃവകുപ്പുകളില്‍
നിന്നും കെ.എ.എസ്
ലേയ്ക്ക് നീക്കി
വയ്ക്കപ്പെട്ട
തസ്തികകള്‍ മൂലം
അവരവരുടെ
മാതൃവകുപ്പുകളില്‍
തുടര്‍ന്നിരുന്നെങ്കില്‍
ലഭിക്കുമായിരുന്ന
സ്വാഭാവിക പ്രമോഷന്
നഷ്ടമാകുന്നത്
കണക്കിലെടുത്ത് സംവരണ
വിഭാഗങ്ങള്‍ക്ക്
ഒരിക്കല്‍ ലഭിച്ച
ആനുകൂല്യം
സര്‍വ്വീസില്‍
തുടരുന്നിടത്തോളം കാലം
ലഭ്യമാക്കേണ്ടത്
നല്‍കാതിരിക്കുക വഴി
ഭരണഘടന നല്കുന്ന
പരിരക്ഷ കെ.എ.എസ് മൂലം
നഷ്ടപ്പെടും എന്ന
വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
ഇതു സംബന്ധിച്ച്
പി.എസ്.സി എന്തെങ്കിലും
പരാമര്‍ശം
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
വിവിധ
വകുപ്പുകളില്‍ നിന്നും
കെ.എ.എസ് നായി നീക്കി
വയ്ക്കപ്പെട്ടിട്ടുള്ള
തസ്തികകളില്‍ അതത്
വകുപ്പുകളിലെ ഫീഡര്‍
തസ്തികകളില്‍ ജോലി
നോക്കുന്ന യോഗ്യതയുള്ള
ഉദ്യോഗസ്ഥര്‍ക്ക്
ലഭിക്കേണ്ട സ്വാഭാവിക
പ്രമോഷന്,
സര്‍വ്വീസില്‍
തുടരുന്നിടത്തോളം കാലം
ലഭിക്കാതെ പോകുന്നതു
വഴി 'സര്‍വ്വീസ്
റൈറ്റായി' ലഭിക്കേണ്ട
അവസരം
നഷ്ടപ്പെടുമെന്നുള്ളതിനാല്‍
അത്തരം സംവരണ
വിഭാഗക്കാര്‍ക്കും
തുടര്‍ന്നും കെ.എ.എസ്
ല്‍ സംവരണം
നിലനിര്‍ത്താന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ; അതിനായി
ചട്ടം ഭേദഗതി
വരുത്താന്‍
തയ്യാറാകുമോ;
(ഇ)
സര്‍ക്കാര്‍
സര്‍വ്വീസില്‍
പി.എസ്.സി വഴി നിയമനം
ലഭിക്കുമ്പോള്‍ ഓ.സി
ടേണില്‍ വന്ന പിന്നോക്ക
ന്യൂനപക്ഷ
വിഭാഗങ്ങള്‍ക്ക്
റിസര്‍വേഷന്‍ ആനുകൂല്യം
ലഭിച്ചിട്ടില്ലാത്ത
ഉദ്യോഗസ്ഥരെ
തിരിച്ചറിയാന്‍
സംവിധാനം നിലവിലുണ്ടോ;
ഇല്ലെങ്കില്‍ അവരുടെ
അവകാശം പ്രൊട്ടക്ട്
ചെയ്യപ്പെടേണ്ടതല്ലേ
എന്ന് കരുതുന്നുണ്ടോ;
അല്ലെങ്കില്‍ അവര്‍ക്ക്
ലഭിക്കേണ്ട ആനുകൂല്യം
നിഷേധിക്കുന്നത്
ഭരണഘടനാ ലംഘനമാകുമെന്ന
കാര്യം ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(എഫ്)
ഒരിക്കല്‍
സംവരണാനുകൂല്യം
ലഭിച്ചവര്‍ക്ക്
പിന്നീടും ആ ആനുകൂല്യം
നല്കാന് സുപ്രീംകോടതി
വിധി തടസ്സമാണെന്ന
ന്യായം പുതിയ
സര്‍വ്വീസ് കേഡറായ
കെ.എ.എസ് ന് ബാധകമല്ല
എന്നുള്ള വസ്തുത
ബോധ്യപ്പെട്ടിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
നിയമവകുപ്പിന്റെയും
പി.എസ്.സി യുടെയും
നിഗമനങ്ങളും
ഉപദേശങ്ങളും
വിശദമാക്കാമോ;
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ?
കെ.എ.എസ്
നിയമനം
1882.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എ.എസ് നിയമനം
എപ്പോള്‍ നടത്താനാണ്
തീരുമാനിച്ചിട്ടുളളത്;
(ബി)
കെ.എ.എസ്.
നിയമനം വൈകാതെ
നടത്തുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ;
(സി)
കെ.എ.എസിനായി
ഇപ്പോള്‍
അംഗീകരിച്ചിട്ടുളള
സ്പെഷ്യല്‍ റൂള്‍സിലെ
വ്യവസ്ഥകള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോേ?
കെ.എ.എസ്സ്
പ്രായപരിധി
1883.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എ.എസ്സിന്റെ
സ്പെഷ്യല്‍ റൂള്‍സ്
തയ്യാറിക്കിയിട്ടുണ്ടോ
എന്ന് വിശദമാക്കാമോ;
(ബി)
കെ.എ.എസ്സിന്റെ
കരട് വിഞ്ജാപനത്തിന്റെ
രണ്ടാം വിഭാഗത്തില്‍
നോണ്‍ ഗസറ്റഡ്
തസ്തികയിലുള്ളവരുടെ
പ്രായപരിധി 40
വയസ്സില്‍ നിന്നും
ഉയര്‍ത്തുന്നതിന്
എന്തെങ്കിലും തീരുമാനം
എടുത്തിട്ടുണ്ടോ ;
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ട
അപേക്ഷകരുടെ പ്രായപരിധി
45 വയസ്സാക്കി
ഉയര്‍ത്തുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിക്കുമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വീസ്
1884.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വീസിലേയ്ക്ക്
സെക്രട്ടേറിയറ്റ്,
നോണ്‍ സെക്രട്ടേറിയറ്റ്
വിഭാഗങ്ങളില്‍ നിന്നും
എത്ര തസ്തികകള്‍
മാറ്റിവച്ചിട്ടുണ്ടെന്നു
വെളിപ്പെടുത്തുമോ;
(ബി)
ഇതിനു
പുറമേ സൂപ്പര്‍ ഗ്രേഡ്,
സെലക്ഷന് ഗ്രേഡ്
തസ്തികകള്‍ എത്രയെന്നും
അതില്‍
സെക്രട്ടേറിയറ്റിലെ
എത്ര തസ്തികകള്‍
ഉള്‍പ്പെടുന്നുവെന്നും
വ്യക്തമാക്കുമോ;
(സി)
കെ.
എ. എസിലേയ്ക്ക് ഓരോ
തവണയും എത്ര
ഒഴിവുകളിലേക്കാണ്
സെലക്ഷന്
നടത്തുന്നതെന്ന്
അറിയിക്കാമോ;
(ഡി)
കെ.
എ. എസില്‍ നിന്ന്
മാത്രമായി നിലവിലെ ഐ.
എ. എസ് സെലക്ഷന്
പരിമിതപ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
1885.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ് 2018 ജനുവരി
1 മുതല്‍
നടപ്പിലാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
സര്‍വ്വീസിലെ രണ്ടും
മൂന്നും സ്കീമുകളില്‍
പട്ടിക, പിന്നാക്ക
വിഭാഗങ്ങളുടെ സംവരണം
ഒഴിവാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഇത് കെ.എ.എസ്.ല്‍
വരുന്ന 85 ശതമാനം
തസ്തികകളെയും
സംവരണത്തില്‍ നിന്നും
മാറ്റി നിര്‍ത്തുന്ന
അവസ്ഥ
സംജാതമാക്കിയിട്ടില്ലേ
എന്ന് വ്യക്തമാക്കുമോ;
(സി)
കെ.എ.എസ്.
സര്‍ക്കാര്‍
സര്‍വ്വീസില്‍ പുതിയ
കേഡര്‍ ആയതിനാല്‍
അതില്‍ പൂര്‍ണ്ണമായും
സംവരണ തത്വം
പാലിക്കപ്പെടാത്തത്
ഭാവിയില്‍ സുപ്രധാന
തലത്തില്‍ സംവരണ
വിഭാഗങ്ങളുടെ
പ്രാതിനിധ്യം
കുറയുവാന്‍
ഇടയാക്കില്ലേ എന്ന്
വ്യക്തമാക്കുമോ?
(ഡി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
എന്ത് തീരുമാനം
കൈക്കൊണ്ടു
എന്നറിയിക്കാമോ;
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
1886.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസിന്റെ
സ്പെഷ്യല്‍ റൂള്‍സ്
പുറത്തിറക്കിയിട്ടുണ്ടോ;
(ബി)
സബ്ജക്ട്
കമ്മിറ്റിയുടെ
അംഗീകാരത്തോടു കൂടിയാണോ
പ്രസ്തുത സ്പെഷ്യല്‍
റൂള്‍സ്
പുറപ്പെടുവിച്ചത്;
ഇല്ലെങ്കില്‍ സബ്ജക്ട്
കമ്മിറ്റിയെ മറികടന്ന്
പ്രസ്തുത റൂള്‍
പുറത്തിറക്കുവാനുള്ള
കാരണമെന്താണ്;
വ്യക്തമാക്കുമോ;
(സി)
സര്‍ക്കാര്‍
ജീവനക്കാരില്‍ നിന്നും
കെ.എ.എസിലേയ്ക്ക്
നിയമനം ലഭിക്കുന്ന
രണ്ട് സ്ട്രീമുകളില്‍
പട്ടികജാതി പിന്നോക്ക
വിഭാഗങ്ങളുടെ സംവരണം
പൂര്‍ണ്ണമായി
ഒഴിവാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കാരണമെന്താണ്;
വിശദമാക്കുമോ;
(ഡി)
സംവരണ
നിഷേധത്തിനെതിരെ
എന്തെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇതിന്മേല് എന്ത് നടപടി
സ്വീകരിച്ചു;വ്യക്തമാക്കുമോ;
(ഇ)
ആകെയുളള
തസ്തികകളില്‍ മൂന്നില്‍
രണ്ട് ഭാഗം തസ്തികകളും
സംവരണത്തില്‍ നിന്നും
മാറ്റി നിര്‍ത്തിയത്
സാമൂഹ്യനീതിയുടെ
നിഷേധമാവുമെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
?
സെക്രട്ടേറിയറ്റിലെ
ഓഫീസ് അറ്റന്‍ഡന്റ് തസ്തിക
1887.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗവണ്മെന്റ്
സെക്രട്ടേറിയറ്റിലെ
ഓഫീസ് അറ്റന്‍ഡന്റ്
തസ്തിക
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
സെക്രട്ടേറിയറ്റ്
സബോര്‍ഡിനേറ്റ്
സര്‍വ്വീസില്‍
ഉള്‍പ്പെടുത്തി യോഗ്യത
ഉയര്‍ത്തി
ഉത്തരവായിരുന്നോ;
(ബി)
പരിഷ്ക്കരിച്ച
യോഗ്യതയ്ക്ക്
അനുസൃതമായി, പ്രസ്തുത
വിഭാഗത്തിന്റെ ശമ്പള
സ്കെയില്‍
പുനര്‍നിര്‍ണ്ണയിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കുമോ;
(സി)
സെക്രട്ടേറിയറ്റിലേക്ക്
മാത്രമായി ഓഫീസ്
അറ്റന്‍ഡന്റുമാരെ
നിയമിക്കുന്നതിനായി
കേരള പബ്ലിക്
സര്‍വ്വീസ് കമ്മീഷന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
അതിന്റെ
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്നും
ഇവര്‍ക്കായി
നിശ്ചയിച്ചിട്ടുള്ള
പുതുക്കിയ
ശമ്പളസ്കെയില്‍
ഏതാണെന്നും
വെളിപ്പെടുത്തുമോ?
അക്ഷയ
കേന്ദ്രങ്ങള്‍
T 1888.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അക്ഷയ
കേന്ദ്രങ്ങളിലെ
കാലതാമസം മൂലം
പൊതുജനങ്ങള്‍ക്കുള്ള
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദവിവരം
വെളിപ്പെടുത്താമോ;
(ബി)
എല്ലാ
പഞ്ചായത്തുകളിലും അക്ഷയ
കേന്ദ്രങ്ങൾ
ആരംഭിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ ഒരു
പഞ്ചായത്തില്‍
ഒന്നെങ്കിലും വീതം
അക്ഷയ കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
മൽസ്യത്തൊഴിലാളികൾക്കുള്ള
ആനുകൂല്യങ്ങൾ
പരിഷ്കരിക്കുന്നതു
സംബന്ധിച്ച ശുപാര്‍ശ
1889.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തിന്റെ
പശ്ചാത്തലത്തില്‍
06.12.2017 ലെ
ഉത്തരവിലൂടെ രൂപീകരിച്ച
ഗവണ്മെന്റ്
സെക്രട്ടറിമാരുടെ
സമിതി,
മത്സ്യത്തൊഴിലാളികള്‍ക്ക്
നിലവില്‍ നല്കി വരുന്ന
ആനുകൂല്യങ്ങള്‍
പരിഷ്ക്കരിക്കുന്നത്
സംബന്ധിച്ച് എന്തൊക്കെ
ശുപാര്‍ശകളാണ്
നല്‍കിയിട്ടുള്ളത്;
(ബി)
ഇതില്‍
ഏതൊക്കെ ശുപാര്‍ശകള്‍
അംഗീകരിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കാമോ?
ഓഖി
ദുരന്ത ധനസഹായം
T 1890.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓഖി
ചുഴലിക്കാറ്റില്‍
മരണമടഞ്ഞ
മത്സ്യത്തൊഴിലാളികളുടെ
ആശ്രിതര്‍ക്ക്
അനുവദിച്ച 20 ലക്ഷം രൂപ
പ്രസ്തുത ദുരന്തത്തില്‍
കാണാതായവരുടെ
കുടുംബങ്ങള്‍ക്ക് കൂടി
നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
തുക ബാങ്കില്‍ സ്ഥിര
നിക്ഷേപമാക്കി, അതിന്റെ
പലിശ പ്രതിമാസം
നല്‍കുവാനാണോ
തീരുമാനിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
ഓഖി
ദുരിതാശ്വാസ തുക
T 1891.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തിൽ
മരണപ്പെട്ടവരുടെ
ആശ്രിതർക്ക് എത്ര ലക്ഷം
രൂപയാണ് ആശ്വാസ
ധനസഹായമായി നല്കുവാന്
തീരുമാനിച്ചിട്ടുള്ളത്;
(ബി)
തുക
ഇവരുടെ പേരിൽ ട്രഷറിയിൽ
നിക്ഷേപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ പേരു സഹിതം
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ട്രഷറിയിൽ
നിക്ഷേപിയ്ക്കുന്ന ഈ
തുക മരണപ്പെട്ടവരുടെ
അവകാശികള്‍ക്ക് എങ്ങനെ
വിനിയോഗിയ്ക്കാൻ
കഴിയുമെന്ന കാര്യം
വിശദമാക്കുമോ?
ഓഖി
ദുരന്തനിവാരണ ഫണ്ടില്‍
നിന്നും വൈപ്പിന്‍
നിയോജകമണ്ഡലത്തിൽ
ചെലവഴിച്ച തുക
T 1892.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൈപ്പിന്‍
നിയോജക മണ്ഡലത്തിലെ
ഓഖി ദുരന്തബാധിത
പ്രദേശങ്ങളില്‍
ദുരന്തനിവാരണ ഫണ്ടില്‍
നിന്നും തുക
ചിലവഴിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
ഏതെല്ലാം ഇനങ്ങളിലായി
എത്ര തുക ചെലവഴിച്ചു
എന്ന് വിശദമാക്കാമോ?
സുനാമി
ദുരിതാശ്വാസ ഫണ്ട്
1893.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍ സുനാമി
ദുരിതാശ്വാസത്തിനായി
എത്ര രൂപ
സ്വരൂപിച്ചിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
സുനാമി
ദുരിതാശ്വാസ ഫണ്ട്
എന്തെല്ലാം
ആവശ്യങ്ങള്‍ക്കായി
വിനിയോഗിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(സി)
തീരദേശ
മേഖലകളില്‍
ഉള്‍പ്പെടാത്ത ഏതെല്ലാം
പ്രദേശങ്ങളില്‍
പ്രസ്തുത ഫണ്ട്
വിനിയോഗിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ഫണ്ടില്‍ നിന്നും യാത്ര
ആവശ്യങ്ങള്‍ക്കായുളള
ചെലവ് വഹിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
സുനാമി
ദുരിതാശ്വാസ ഫണ്ട് വിനിയോഗം
1894.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2001-2006
ലെ സര്‍ക്കാരിന്റെ
കാലത്തുണ്ടായ സുനാമി
സംബന്ധിച്ച ദുരിതാശ്വാസ
ഫണ്ടിന്റെ വരവ്- ചെലവ്
കണക്കുകള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഫണ്ടിന്റെ ചെലവിനങ്ങള്‍
വേര്‍തിരിച്ച്
വ്യക്തമാക്കുമോ;
(സി)
മന്ത്രിമാരുടെയും
മറ്റുദ്യോഗസ്ഥന്മാരുടെയും
യാത്രാച്ചെലവിനായി
പ്രസ്തുത ഫണ്ടില്‍
നിന്ന് തുക
വിനിയോഗിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദവിവരങ്ങള്‍
വെളിപ്പെടുത്താമോ?
മുങ്ങി
മരിച്ചവരുടെ കുടുംബങ്ങൾക്ക്
സഹായം
1895.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുഴകളിലും
കുളങ്ങളിലും നദികളിലും
മുങ്ങി യുവാക്കളും
കുട്ടികളും മരണമടയുന്ന
സംഭവങ്ങള്‍
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
അപകടസാധ്യതയുള്ള
സ്ഥലങ്ങളിൽ
മുന്നറിയിപ്പ്
നൽകുന്നതിനായി
ബോര്‍ഡുകള്‍
സ്ഥാപിക്കാത്തതുകൊണ്ടാണ്
പല അപകടങ്ങളും
ഉണ്ടാകുന്നതെന്ന വസ്തുത
മുൻനിർത്തി
മുന്നറിയിപ്പ് ബോർഡുകൾ
സ്ഥാപിക്കാൻ നടപടി
സ്വീകരിക്കുമോ;
(സി)
ചങ്ങരംകുളം
നരണിപ്പുഴ കായലിൽ തോണി
മുങ്ങി 6
വിദ്യാര്‍ത്ഥികള്‍
മരണമടഞ്ഞ സംഭവത്തിൽ
കുടുംബങ്ങൾക്ക് 10
ലക്ഷം രൂപ വീതം
അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതരുടെ പുനരധിവാസം
1896.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
സണ്ണി ജോസഫ്
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതരുടെ
പുനരധിവാസത്തിനായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്ക്
ധനസഹായം
നല്‍കുന്നതിനായി
കേന്ദ്രസര്‍ക്കാരില്‍
നിന്നും ധനസഹായം
ലഭിച്ചിട്ടുണ്ടോ;
(സി)
മനുഷ്യാവകാശ
കമ്മീഷന് ശിപാര്‍ശ
ചെയ്ത പ്രകാരം കേരള
പ്ലാന്റേഷന്
കോര്പ്പറേഷന് നല്കിയ
തുക കീടനാശിനി
കമ്പനികളില്‍ നിന്നും
ഈടാക്കുന്നതിനായി
കോട്ടയം
ജില്ലാകോടതിയില്‍ ഫയല്‍
ചെയ്തിട്ടുള്ള
ഒ.എസ്.നമ്പര്‍.77/2015
കേസിന്‍െറ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
(ഡി)
ട്രൈബൂണല്‍
രൂപീകരിച്ച്ദുരിതബാധിതര്ക്ക്
നീതി ലഭ്യമാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
1897.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം അനുവദിച്ച
തുകയുടെ ജില്ല
തിരിച്ചുള്ള കണക്ക്
വെളിപ്പെടുത്തുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും അനുവദിച്ച തുക
1898.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും 2016 - 17,
2017 - 18 സാമ്പത്തിക
വര്‍ഷങ്ങളില്‍ വയനാട്
ജില്ലയിലേക്ക്
അനുവദിച്ച തുകയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഓഖി
ചുഴലിക്കാറ്റിനെ തുടര്‍ന്ന്
കാണാതായ
മത്സ്യതൊഴിലാളികളുടെ എണ്ണം
1899.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓഖി
ചുഴലി കൊടുങ്കാറ്റിനെ
തുടര്ന്ന്കാണാതായ
മത്സ്യതൊഴിലാളികളില്‍
ഇനിയും മടങ്ങി
വരാത്തവരായി എത്ര
പേരുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഓഖി
ദുരന്തത്തിലെ പാഠങ്ങള്‍
ഉള്‍ക്കൊണ്ടുകൊണ്ട്
ദുരന്ത നിവാരണ
സംവിധാനങ്ങളില്‍
മാറ്റങ്ങള്‍
വരുത്തുന്നതിന്
ആലോചിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
മുഖ്യമന്ത്രിയുടെ
ജനസാന്ത്വന ഫണ്ട്
1900.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
31.10.16-ലെ
ഉത്തരവു വഴി
രൂപീകരിക്കപ്പെട്ട
മുഖ്യമന്ത്രിയുടെ
ജനസാന്ത്വന ഫണ്ടില്‍
നിന്നും ധന
സഹായത്തിനായി ലഭിച്ച
അപേക്ഷകള്‍ ഏല്ലാം
തീര്‍പ്പാക്കിയിട്ടുണ്ടോ;
(ബി)
2017-ല്‍
ഈ ഇനത്തില്‍ ചെലവഴിച്ച
തുകയും തീര്‍പ്പാക്കിയ
അപേക്ഷകളുടെ എണ്ണവും
അറിയിക്കാമോ;
(സി)
ഇത്
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍ പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ;
(ഡി)
മന്ത്രിസഭയുടെ
പ്രത്യേക അനുമതിയോടെ
ഏതെങ്കിലും അപേക്ഷകന്
പരിധിയില്‍ കൂടുതല്‍
സഹായം
അനുവദിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ഉഡാൻ
വിമാനയാത്രാ പദ്ധതി
1901.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാധാരണക്കാരായ
ജനങ്ങള്‍ക്കായി കുറഞ്ഞ
ചെലവിൽ ആഭ്യന്തര
വിമാനയാത്ര
സാധ്യമാക്കുക എന്ന
ലക്ഷ്യത്തോടെ കേന്ദ്ര
സര്‍ക്കാര്‍
പ്രഖ്യാപിച്ച ഉഡാൻ
വിമാനയാത്രാ പദ്ധതിയിൽ
കേരളത്തെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഈ പദ്ധതിയുടെ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇത്
നടപ്പിലാക്കുന്നതിനായി
സര്‍ക്കാര്‍ ചെയ്ത
കാര്യങ്ങള്‍ എന്തൊക്കെ;
ഏതൊക്കെ എയര്‍
ലൈസൻസുകളാണ് ഇതിൽ
ഉള്‍പ്പെടുന്നതെന്നും
ഏതൊക്കെ റൂട്ടുകളിലാണ്
ഈ യാത്ര
ലഭ്യമാകുന്നതെന്നും
ഇതിന്റെ നിരക്കുകള്‍
എത്രയാണെന്നും
വ്യക്തമാക്കാമോ?
കണ്ണൂര്‍
വിമാനത്താവളം
1902.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
വിമാനത്താവളത്തിന്റെ
നിര്‍മ്മാണം
ഏതുഘട്ടത്തിലാണെന്നും
ഏതെല്ലാം പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുവാന്‍
അവശേഷിക്കുന്നുവെന്നും
വെളിപ്പെടുത്തുമോ;
(ബി)
ഇവിടെ
നിന്നും എന്നു മുതല്‍
കമേഴ്സ്യല്‍
സര്‍വ്വീസുകള്‍
ആരംഭിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(സി)
ഏതെല്ലാം
സ്ഥലങ്ങളിലേക്കാണ്
ഒന്നാം ഘട്ടത്തില്‍
സര്‍വ്വീസ്
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
വിമാനത്താവളത്തിലേക്ക്
ഏതെല്ലാം അനുബന്ധ
റോഡുകളാണ്
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
ഗ്രീന്‍ഫീല്‍ഡ്
റോഡിന്റെ പ്രവൃത്തി ഏതു
ഘട്ടത്തിലാണെന്നും
വെളിപ്പെടുത്തുമോ?
കണ്ണൂര്‍
വിമാനത്താവളം
1903.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
വിമാനത്താവളത്തിന്റെ
പ്രവര്‍ത്തനം എപ്പോള്‍
തുടങ്ങുമെന്ന്
വ്യക്തമാക്കാമോ;
(ബി)
കണ്ണൂരില്‍
നിന്ന് രാജ്യാന്തര
സര്‍വീസ് നടത്താന്‍
എത്ര വിമാന
കമ്പനികള്‍ക്ക്
കേന്ദ്രാനുമതി
ലഭിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
കണ്ണൂരില്‍
നിന്ന് സര്‍വ്വീസ്
നടത്താന്‍ താല്‍പ്പര്യം
പ്രകടിപ്പിച്ചു
മുന്നോട്ടുവന്നിട്ടുള്ള
വിമാനക്കമ്പനികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ; ഈ
വിമാനക്കമ്പനികള്‍ക്കെല്ലാം
സര്‍വ്വീസ് നടത്താന്‍
അനുമതി നല്‍കുമോ
എന്നറിയിക്കാമോ;
(ഡി)
നിലവില്‍
കണ്ണൂര്‍
വിമാനത്താവളത്തില്‍
എത്ര തസ്തികകളില്‍
നിയമനം നടത്തിയെന്ന്
വ്യക്തമാക്കാമോ;
ഏതൊക്കെ തസ്തികകളില്‍
ആരെയൊക്കെയാണ്
നിയമിച്ചതെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഇതുവരെ
എത്രപേരാണ്
വിമാനത്താവളത്തിന്റെ
ഓഹരി
എടുത്തിട്ടുള്ളതെന്നും
മൊത്തം ഓഹരിത്തുക
എത്രയാണെന്നും
വ്യക്തമാക്കാമോ?
കൊച്ചി
മെട്രോയുടെ പ്രവര്‍ത്തനം
1904.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
മെട്രോയുടെ
പ്രവര്‍ത്തനം
ലാഭത്തിലാണോ
നഷ്ടത്തിലാണോ എന്ന്
വെളിപ്പെടുത്തുമോ;
വിശദാംശം നല്‍കുമോ;
(ബി)
മെട്രോയ്ക്ക്
ടിക്കറ്റ് ഇതര വരുമാനം
കണ്ടെത്താനുള്ള
നിര്‍ദ്ദേശങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
അതിന്മേല് എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
ലെെറ്റ്
മെട്രോ പദ്ധതി
1905.
ശ്രീ.പി.ടി.
തോമസ്
,,
അനൂപ് ജേക്കബ്
,,
കെ.എസ്.ശബരീനാഥന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം,
കോഴിക്കോട് ലെെറ്റ്
മെട്രോ പദ്ധതികളുടെ
നടത്തിപ്പിനായി ഡല്‍ഹി
മെട്രോ റെയില്‍
കോര്‍പ്പറേഷനുമായി
കരാറില്‍
ഒപ്പുവച്ചിട്ടുണ്ടോ;
(ബി)
തിരുവനന്തപുരം,
കോഴിക്കോട് ലെെറ്റ്
മെട്രോ പദ്ധതികളുടെ
നടത്തിപ്പ് ഏതു
ഘട്ടത്തിലാണ്;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റതിന് ശേഷം
ലെെറ്റ് മെട്രോ
പദ്ധതിയുടെ
നടത്തിപ്പിനായി
എന്തൊക്കെ കാര്യങ്ങള്‍
ചെയ്തു എന്ന്
വിശദമാക്കാമോ;
(ഡി)
കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
ഇൗ പദ്ധതിക്കുള്ള
മൊബിലിറ്റി പ്ലാനിന്
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
(ഇ)
പദ്ധതിയുടെ
ഭാഗമായി സംസ്ഥാനത്ത്
എത്ര ഭൂമി
ഏറ്റെടുക്കേണ്ടിവരും;
ഇതില്‍ എത്ര ഭൂമി
ഏറ്റെടുത്തു കഴിഞ്ഞു
എന്ന് വ്യക്തമാക്കുമോ?
തിരുവനന്തപുരം-കോഴിക്കോട്
ലൈറ്റ് മെട്രോ പദ്ധതി
1906.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം-കോഴിക്കോട്
ലൈറ്റ് മെട്രോ
പദ്ധതിയുടെ സാങ്കേതിക
പഠനത്തിനായി
സര്‍ക്കാര്‍ സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
നിയമിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സമിതിയിലെ അംഗങ്ങള്‍
ആരൊക്കെയെന്നും സമിതി
സര്‍ക്കാരിന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോയെന്നും
എന്നാണ് റിപ്പോര്‍ട്ട്
സമര്‍പ്പിച്ചതെന്നും
വെളിപ്പെടുത്താമോ;
(സി)
സമിതി
റിപ്പോര്‍ട്ട് പ്രകാരം
പദ്ധതിയുടെ ചെലവ് ഇനം
തിരിച്ച് വിശദമാക്കാമോ?
അഷ്ടമുടി
മാസ്റ്റര്‍ പ്ലാന്‍
1907.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഷ്ടമുടി
കായലിലെ ജൈവ വൈവിധ്യം
സംരക്ഷിക്കുന്നതിനും
കായലിനെ
മാലിന്യമുക്തമാക്കുന്നതിനും
ടൂറിസം സാധ്യതകള്‍
വിപുലപ്പെടുത്തുന്നതിനുമായി
തയ്യാറാക്കിയിട്ടുള്ള
അഷ്ടമുടി മാസ്റ്റര്‍
പ്ലാന്‍
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ഇതിനായി
സ്വീകരിച്ച് വരുന്ന
നടപടികളുടെ വിശദാംശം
ലഭ്യമാക്കുമോ?
പറമ്പിക്കുളം
- ആളിയാര്‍ കരാര്‍
1908.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പറമ്പിക്കുളം
- ആളിയാര്‍ കരാര്‍
തുടര്‍ച്ചയായി
തമിഴ്നാട് സര്‍ക്കാര്‍
ലംഘിക്കുന്നതായിട്ടുള്ള
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
കരാര്‍
നിരന്തരം ലംഘിക്കുന്ന
സാഹചര്യം
ഒഴിവാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
കഴിയുന്നത്; ഇക്കാര്യം
വിശദമായി പരിശോധിച്ച്
അടിയന്തര നടപടി
സ്വീകരിക്കുമോ?
പറമ്പിക്കുളം-ആളിയാര്‍
കരാര്‍
T 1909.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പറമ്പിക്കുളം-ആളിയാര്‍
കരാര്‍ പ്രകാരം
കേരളത്തിന് ലഭിക്കേണ്ട
ജലമുപയോഗിച്ച്
തമിഴ്നാട് വൈദ്യതി
ഉത്പാദനവും ജലസേചനവും
നടത്തുന്നത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കരാര്‍ പാലിക്കുവാന്‍
തമിഴ്നാട്
സര്‍ക്കാരില്‍
സമ്മര്‍ദം
ചെലുത്തുവാന്‍ നടപടി
സ്വീകരിക്കുമോ?
നാം
മുന്നോട്ട് എന്ന ടി.വി.
പരിപാടി
1910.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
പദ്ധതികള്‍
ജനങ്ങളിലെത്തിക്കുന്നതിന്
വേണ്ടി നാം മുന്നോട്ട്
എന്ന ടി.വി. പരിപാടി
പബ്ലിക് റിലേഷന്‍
വകുപ്പ് മുഖേന
മുഖ്യമന്ത്രി
നടത്തുന്നുണ്ടോ;
(ബി)
ദൂരദര്ശന്
ഉള്‍പ്പെടെ ഏതൊക്കെ
ചാനലുകളിലാണ് പ്രസ്തുത
പരിപാടി സംപ്രേക്ഷണം
ചെയ്യുന്നത്;
(സി)
പരിപാടി
സംപ്രേക്ഷണം
ചെയ്യുന്നതിന് എന്ത്
തുകയാണ് ഓരോ സ്വകാര്യ
ചാനലിനും
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ ?
സര്‍ക്കാര്‍
ഡയറിയിലെ അച്ചടിപിശകുകള്‍
1911.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018
ലെ സര്‍ക്കാര്‍
ഡയറിയില്‍ വ്യാപകമായ
പിശകുകള്‍ ഉണ്ടായതു
കാരണം മാറ്റി
അച്ചടിക്കേണ്ടിവന്ന
സാഹചര്യം ഗുരുതരമായി
കണക്കാക്കിയിട്ടുണ്ടോ;
(ബി)
ഇത്തരത്തിൽ
അശ്രദ്ധ കാരണം
സര്‍ക്കാരിന് ഉണ്ടായ
സാമ്പത്തിക നഷ്ടം അത്
വരുത്തിവച്ച
ഉദ്യോഗസ്ഥരില്‍ നിന്നും
ഈടാക്കുമോ;
(സി)
സമാനമായ
തെറ്റുകള്‍ 2017 ലും
ഉണ്ടായിട്ടും
ഇത്തരത്തിലുള്ള
തെറ്റുകള്‍
ആവർത്തിക്കാനിടയായത്
വിജിലന്‍സ് തുടങ്ങിയ
ഏജന്‍സിയെകൊണ്ട്
അന്വേഷിപ്പിക്കാന്‍
തയ്യാറാകുമോ;
വിശദമാക്കുമോ ?
പ്രവാസി
മലയാളികളുടെ പ്രശ്നങ്ങള്‍
1912.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
മലയാളികളുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി
നിലവിലെ സർക്കാർ
അധികാരത്തില്‍ വന്നതിനു
ശേഷം എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ലോക
കേരള സഭ
രൂപീകരണത്തിലൂടെ
പുതുതായി എന്തൊക്കെ
പദ്ധതികളാണ്
നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
നോര്‍ക്കാ
റൂട്ട്സ്
1913.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
കെ.എന്‍.എ ഖാദര്‍
,,
അബ്ദുല്‍ ഹമീദ് പി.
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോര്‍ക്കാ
റൂട്ട്സിനെ ഗള്‍ഫ്
രാജ്യങ്ങള്‍ ഉള്‍പ്പെടെ
വിദേശ
രാജ്യങ്ങളിലേക്കുളള
തൊഴില്‍ റിക്രൂട്ടിംഗ്
ഏജന്റായി
പ്രവര്‍ത്തിക്കുവാന്‍
അനുവദിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതൊക്കെ രാജ്യങ്ങളിലെ
തൊഴില്‍
മേഖലകളിലേക്കാണ്
റിക്രൂട്ട്മെന്റ്
നടത്തുന്നത്;
(സി)
ഇപ്രകാരം
തൊഴില്‍
തേടുന്നവര്‍ക്ക്
എന്തെങ്കിലും പരിശീലനം
നല്കാൻ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ഡി)
പരിശീലനത്തിലൂടെ
തൊഴില്‍ വൈദഗ്ദ്ധ്യം
വര്‍ദ്ധിപ്പിച്ച്
മെച്ചപ്പെട്ട
സാധ്യതകള്‍
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
നോര്‍ക്കയുടെ
സ്ഥലം അനുവദിക്കുന്നതിന്
നടപടി
1914.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
ഈരേഴ ക്ലോറൈറ്റ്
ഫാക്ടറിയുടെ
ഉപയോഗശൂന്യമായ സ്ഥലം
നിലവില്‍ നോര്‍ക്കയുടെ
ഉടമസ്ഥതയയിൽ ആണോ;
പ്രസ്തുത സ്ഥലം
ഉപയോഗിക്കുന്നതിന്
നോര്‍ക്കയുടെ
പദ്ധതികള്‍
നിലവിലുണ്ടോ;
(ബി)
മാവേലിക്കരയില്‍
സ്ഥിതി ചെയ്യുന്ന
രാജാരവിവര്‍മ്മ
ഇന്‍സ്റ്റിറ്റ്യൂട്ട്
സ്ഥലപരിമിതി
നേരിടുന്നതിനാല്‍
ക്യാമ്പസ്
വിപൂലീകരിക്കുന്നതിലേക്കായി
പ്രസ്തുത സ്ഥലം
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ലോകകേരള
സഭയില്‍ പങ്കെടുത്തവർ
1915.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോകകേരളസഭയില്‍
ആകെ എത്ര പ്രവാസി
മലയാളികള്‍
പങ്കെടുത്തുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ലോകകേരളസഭയില്‍
വിവിധ
വിദേശരാജ്യങ്ങളില്‍
നിന്നായി എത്ര വീതം
വിദേശ മലയാളികള്‍
പങ്കെടുത്തുവെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നും എത്ര വീതം
മലയാളികള്‍
പങ്കെടുത്തുവെന്ന്
സംസ്ഥാനം തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
വിദേശപൗരത്വമുള്ള
എത്ര മലയാളികള്‍
ലോകകേരളസഭയില്‍
പങ്കെടുത്തുവെന്ന്
വ്യക്തമാക്കാമോ?
വിദേശത്തുനിന്ന്
തിരിച്ചെത്താന്‍ കഴിയാതെ
ബുദ്ധിമുട്ടുന്ന വയനാട്
സ്വദേശികള്‍
1916.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം,
വിദേശത്ത് ജോലിക്കു
പോയിട്ട്
തിരിച്ചെത്താന്‍
കഴിയാതെ ബുദ്ധിമുട്ട്
അനുഭവിക്കുന്ന വയനാട്
സ്വദേശികളുടെ എത്ര
അപേക്ഷള്
ലഭിച്ചിട്ടുണ്ട്;
(ബി)
ഇവരെ
തിരികെയെത്തിക്കാന്‍
എന്ത് നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
പ്രവാസികള്‍ക്കായി
ക്ഷേമനിധി
1917.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസികള്‍ക്കായി
ക്ഷേമനിധി
രൂപീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ധനികരായ
പ്രവാസികളില്‍ നിന്നും
സംഭാവന സ്വീകരിച്ച്
ക്ഷേമനിധി
രൂപീകരിക്കുവാനാണോ
ആലോചിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതു
സംബന്ധിച്ച് ഏതെങ്കിലും
പ്രവാസികളില്‍ നിന്നും
എന്തെങ്കിലും ഉറപ്പ്
ലഭിച്ചിട്ടുണ്ടോ;
(ഡി)
ലോക
കേരള സഭ ഇതു
സംബന്ധിച്ച്
എന്തെങ്കിലും
തീരുമാനത്തിലെത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
ലോക
കേരളസഭ
1918.
ശ്രീ.ഷാഫി
പറമ്പില്‍
,,
എം. വിന്‍സെന്റ്
,,
പി.ടി. തോമസ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്
ചേര്‍ന്ന ലോക കേരള
സഭയുടെ ആദ്യ
സമ്മേളനത്തില്‍
ഉരുത്തിരിഞ്ഞ് വന്ന
പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
സമയബന്ധിതമായി
നടപ്പിലാക്കുന്നതിന്
എന്ത് നടപടികളാണ്
സര്‍ക്കാര്‍ ഭാഗത്ത്
കൈക്കൊണ്ടിട്ടുള്ളത്;
(സി)
ലോകമെമ്പാടുമുള്ള
മലയാളികളുടെ കഴിവുകള്‍
സംസ്ഥാനത്ത് എപ്രകാരം
മുതല്ക്കുട്ടാക്കുവാന്
ആകുമെന്നാണ്
കണ്ടെത്തിയിട്ടുള്ളത്;
(ഡി)
ലോക
കേരള സഭക്ക് സ്ഥിരം
സെക്രട്ടേറിയറ്റും
സ്ഥിരം സ്റ്റാഫും
ഉണ്ടാക്കുവാന്‍
പദ്ധതിയുണ്ടോ;
(ഇ)
ലോക
കേരള സഭയിലെ
നാമനിര്‍ദ്ദേശം
ചെയ്യപ്പെട്ട അംഗങ്ങളെ
ഏത് മാനദണ്ഡപ്രകാരമാണ്
തെരഞ്ഞെടുത്തത്; പല
മേഖലകളില്‍ നിന്നുള്ള
പ്രമുഖര്‍ക്ക്
പ്രാതിനിധ്യം
ലഭിച്ചില്ലായെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
പ്രസ്തുത
സഭയിലെ മൂന്നിലൊന്ന്
അംഗങ്ങള്‍ രണ്ട് വര്‍ഷം
കുൂടുമ്പോള് പിരിഞ്ഞ്
പോകേണ്ടതുണ്ടോ;
അപ്രകാരം പിരിയേണ്ടവരെ
കണ്ടെത്തുന്നത്
എപ്രകാരമാണ്;
വ്യക്താമക്കാമോ?
ലോക
കേരള സഭ
1919.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോക
കേരള സഭ ചേര്‍ന്ന് കേരള
വികസനത്തിനായി
എടുത്തിട്ടുള്ള
തീരുമാനങ്ങളുടെ
വിശദവിവരം നല്‍കുമോ?
(ബി)
സഭ
സംബന്ധിച്ച നടപടി
ക്രമങ്ങളുടെ വിശദവിവരം
അംഗങ്ങള്‍ക്ക്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
സംസ്ഥാനത്തെ ആയുധപരിശീലന
കേന്ദ്രങ്ങള്‍
1920.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെങ്കിലും രാഷ്ട്രീയ
പാര്‍ട്ടികളുടെ
നേതൃത്വത്തില്‍ സൈനിക
പ്രീ റിക്രൂട്ട്മെന്റ്
പരിശീലന കേന്ദ്രങ്ങള്‍
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
രാഷ്ട്രീയ
പാര്‍ട്ടികളുടെ
നേതൃത്വത്തിലാണ്
എന്നറിയിക്കാമോ ;
(ബി)
ശാരീരിക
പരിശീലനമെന്ന പേരില്‍
ആയുധപരിശീലനം നല്കുന്ന
കേന്ദ്രങ്ങള്‍
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
ഇത്തരം
കേന്ദ്രങ്ങള്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
സൈനിക
പ്രീ റിക്രൂട്ട്മെന്റ്
പരിശീലനകേന്ദ്രങ്ങളില്‍
ആയുധ പരിശീലനം
നല്‍കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
ഇതിനെതിരെ എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ?
യോഗാ
കേന്ദ്രത്തിലെ നിയമവിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
1921.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
എന്‍. ഷംസുദ്ദീന്
ഡോ.എം.
കെ. മുനീര്‍
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ കാക്കനാട്
പ്രവര്‍ത്തിക്കുന്ന
യോഗാ കേന്ദ്രത്തിൽ
നിയമവിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
നടക്കുന്നതായ വിവരം
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കേന്ദ്രത്തിൽ
ക്രൂരമര്‍ദ്ദനത്തിലൂടെ
നിര്‍ബന്ധിതമായി
മതപരിവര്‍ത്തനം
നടത്തുന്നതായ വാര്‍ത്ത
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
ഇതിനെതിരെ എന്തെല്ലാം
നടപടി
സ്വീകരിച്ചിട്ടുണ്ട്;
(സി)
അന്തേവാസികളെ
ലൈംഗിക പീഡനത്തിനും
മയക്കുമരുന്നുപയോഗത്തിനും
ഇരയാക്കുന്നതായി പരാതി
ലഭിച്ചിട്ടുണ്ടോ;
(ഡി)
സ്ഥാപനത്തെപറ്റി
സമഗ്രമായ അന്വേഷണം
നടത്തി
കുറ്റക്കാര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുവാൻ
തയ്യാറാകുമോ;
വിശദമാക്കുമോ?
കുഴല്‍പ്പണവിതരണ
മാഫിയയെ നിന്ത്രിക്കാന്‍
നടപടി
1922.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കുഴല്‍പ്പണ വിതരണവുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)
ഇതിലൂടെ
എത്ര കോടി രൂപ
പിടിച്ചെടുത്തിട്ടുണ്ട്;
(സി)
സംസ്ഥാനത്തെ
സമ്പദ് വ്യവസ്ഥക്ക്
ഭീഷണി ഉയര്‍ത്തുന്നതും
വിവിധ മാഫിയ സംഘങ്ങളുടെ
വളര്‍ച്ചയ്ക്ക്
ഇടയാക്കുന്നതുമായ
കുഴല്‍പ്പണ വിതരണ
സംഘങ്ങളെ
നിയന്ത്രിയ്ക്കുന്നതിനും,
അമര്‍ച്ച
ചെയ്യുന്നതിനും
എന്തൊക്കെ കര്‍ശന
നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?
പോലീസ് സേനയില്‍ ഗ്രേഡ്
പ്രൊമോഷൻ നല്കുന്ന രീതി
1923.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയില്‍ ഗുരുതര
അച്ചടക്ക നടപടികള്‍
നേരിടുന്ന
ഉദ്യോഗസ്ഥര്‍ക്ക്
സര്‍വ്വീസ് മാത്രം
പരിഗണിച്ച് ഗ്രേഡ്
പ്രൊമോഷൻ നല്കുന്ന
രീതി കടുത്ത അച്ചടക്ക
ലംഘനത്തിന്
കാരണമാകുന്നു എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആയത്
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുന്നുണ്ട്;
വ്യക്തമാക്കുമോ;
(സി)
ഗ്രേഡ്
പ്രമോഷന് വഴി നിയമനം
ലഭിച്ചിട്ടുള്ള
ഉദ്യോഗസ്ഥര്‍ സിആര്‍ പി
സി / എെ പി സി
നിയമങ്ങള്‍ക്ക്
വിരുദ്ധമായി
പ്രവര്‍ത്തിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇവർ
രജിസ്റ്റര്‍ ചെയ്യുന്ന
കേസുകൾ കോടതിയില്‍
നിലനില്‍ക്കില്ല എന്ന
വസ്തുത
ശ്രദ്ധിയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
എസ്.എച്ച്.ഒ
നിയമനം
1924.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോലീസ് സ്റ്റേഷനുകളില്‍
എസ്.എച്ച്.ഒ മാരായി
സി.ഐ റാങ്കിലുള്ള
ഉദ്യോഗസ്ഥരെ
നിയമിക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്താമോ;
(ബി)
എല്ലാ
പോലീസ് സ്റ്റേഷനുകളിലും
സി.ഐ റാങ്കിലുള്ളവരെ
എസ്.എച്ച്.ഒ മാരായി
നിയമിക്കുന്നതിനാവശ്യമായ
ഉദ്യോഗസ്ഥര്‍ ലഭ്യമാണോ;
ഇല്ലെങ്കില്‍ ഈ
അപര്യാപ്തത എങ്ങനെയാണ്
പരിഹരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സബ്
ഇന്‍സ്പെക്ടറുടെ സസ്പെന്ഷൻ
1925.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കെതിരെ
സ്വീകരിക്കുന്ന
സസ്പെന്ഷന് മുതലായ
ശിക്ഷാനടപടികള്‍ അവരുടെ
സര്‍വ്വീസ് ബുക്കില്‍
രേഖപ്പടുത്തേണ്ടതുണ്ടോ;
(ബി)
സംസ്ഥാന
പോലീസ് മേധാവിയുടെ
ഉത്തരവ് നമ്പര്‍ റ്റി
8-12787/09 തീയതി
16.02.2009 പ്രകാരം
വലിയതുറ സബ്
ഇന്‍സ്പെക്ടറായിരുന്ന
ശ്രീ. ഡി.കെ.
പൃഥിരാജിനെ
സര്‍വ്വീസില്‍ നിന്നും
സസ്പെന്റ്
ചെയ്തിരുന്നോ;
(സി)
അദ്ദേഹത്തിന്റെ
സര്‍വ്വീസ് ബുക്കില്‍
പ്രസ്തുത സസ്പെന്ഷന്
രേഖപ്പടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണം എന്താണെന്ന്
വ്യക്തമാക്കുമോ?
വനിതാ
സബ് ഇന്‍സ്പെക്ടര്‍മാര്‍
1926.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വനിതാ സബ്
ഇന്‍സ്പെക്ടര്‍മാര്‍ക്ക്
പോലീസ് സ്റ്റേഷനുകളില്‍
പ്രിന്‍സിപ്പല്‍ എസ്.ഐ
യുടെ ചുമതല
നല്‍കാറുണ്ടോ;
(ബി)
എത്ര
പോലീസ്
സ്റ്റേഷനുകളിലാണ്
വനിതകള്‍ക്ക്
പ്രിന്‍സിപ്പല്‍ എസ്.ഐ
ചുമതല
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
ആകെ എത്ര പോലീസ്
സ്റ്റേഷനുകള്‍ ഉണ്ട്
എന്നും അവയില്‍
എത്രയെണ്ണത്തിലാണ്
വനിതാ പോലീസ്
ഉദ്യോഗസ്ഥര്‍ക്ക്
പ്രധാന ചുമതല
നല്‍കിയിട്ടുള്ളതെന്നുമുള്ള
വ്യക്തമായ കണക്ക്
ലഭ്യമാക്കുമോ;
(ഡി)
ഉത്തരവാദിത്തപ്പെട്ട
പോലീസ് തസ്തികകളില്‍
വനിതകള്‍ക്ക്
ജനസംഖ്യാനുപാതികമായ
പ്രാതിനിധ്യം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
കോട്പ
നിയമ പ്രകാരമുള്ള കേസുകള്‍
1927.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്പ
നിയമ പ്രകാരം വിവിധ
ജില്ലകളില്‍ എത്ര വീതം
കേസുകള്‍ 2016 ലും 2017
ലും രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇക്കാലയളവില്‍
എത്ര കോട്പ കേസുകളില്‍
ചാര്‍ജ്ഷീറ്റ്
സമര്‍പ്പിച്ചിട്ടുണ്ടെന്നും
എത്ര കേസുകളില്‍
പ്രതികള്‍
ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും
വ്യക്തമാക്കുമോ ?
കേരളാ
പോലീസില്‍ ജനറല്‍
എക്സിക്യൂട്ടീവ്
ബ്രാഞ്ചില്‍ ഡി. വൈ. എസ്.
പി./അസി. കമ്മീഷണര്‍
പോസ്റ്റുകള്‍
1928.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
പോലീസില്‍ നിലവില്‍
ജനറല്‍ എക്സിക്യൂട്ടീവ്
ബ്രാഞ്ചില്‍ എത്ര ഡി.
വൈ. എസ്. പി./അസി.
കമ്മീഷണര്‍
പോസ്റ്റുകള്‍
ഉണ്ട്;ജനറല്‍
എക്സിക്യൂട്ടീവ്
ബ്രാഞ്ചില്‍
ഡപ്യൂട്ടേഷന്
ഉള്‍പ്പെടെ എത്ര പേര്
ഉണ്ട്;വ്യക്തമാക്കാമോ?
(ബി)
നിലവില്‍
എത്ര ഡി. വൈ. എസ്.
പി./അസി. കമ്മീഷണര്‍
റാങ്കിലുള്ള
ഉദ്യോഗസ്ഥര്‍ കേരളാ
പോലീസില്‍ ജോലി
ചെയ്യുന്നു;
വിശദമാക്കാമോ; എത്ര ഡി.
വൈ. എസ്. പി. /അസി.
കമ്മീഷണര്‍
പോസ്റ്റുകള്‍ ഒഴിഞ്ഞു
കിടപ്പുണ്ട്;
(സി)
സി.
ഐ. മാരുടെ സംസ്ഥാന തല
സീനിയോറിറ്റി ലിസ്റ്റ്
നിലവില്‍ ഉണ്ടോ;
ഉണ്ടെങ്കില്‍ എന്ന്
പ്രസിദ്ധീകരിച്ചത്; സി.
ഐ. മാരെ ഡി. വൈ. എസ്.
പി. മാരായി പ്രമോഷന്
നടത്തുന്നതിനും
ഒഴിവുള്ള പോസ്റ്റുകള്‍
നികത്തുന്നതിനും
ഏതെങ്കിലും കോടതിയുടെ
നിരോധന ഉത്തരവ്
നിലവില്ഉണ്ടോ;
വിശദമാക്കാമോ;
(ഡി)
ഡി.
വൈ. എസ്. പി. /അസി.
കമ്മീഷണര്‍
പോസ്റ്റിലേക്ക്
അവസാനമായി പ്രമോഷന്
നല്‍കിയത് എന്നാണ്;
അതിനു ശേഷം ഉണ്ടായ
വേക്കന്‍സികളില്‍
എന്തുകൊണ്ടാണ്
പ്രമോഷന് നല്‍കാത്തത്;
(ഇ)
സി.
ഐ. മാരെ ഡി. വൈ. എസ്.
പി. ആയി പ്രമോട്ട്
ചെയ്യുന്നതിന് ഡി. പി.
സി. കൂടി തയ്യാറാക്കിയ
ലിസ്റ്റ് നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ഡി. പി.
സി. കൂടാത്തത്
എന്തുകൊണ്ട്; ഡി. പി.
സി. കൂടുന്നതിനെതിരെ
എതെങ്കിലും കോടതി
ഉത്തരവുകള്‍ നിലവില്‍
ഉണ്ടോ; ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(എഫ്)
നിലവിലുള്ളതും
ഒഴിവുവരുന്നതുമായ
ഒഴിവിലേക്ക് നിയമനം
നടത്തുന്നതിന് നിയമ
തടസ്സമില്ലെന്ന ഒ.എ.
671/15-ാം നമ്പര്‍
കേസ്സിലെ കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബൂണലിന്റെ വിധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ വിധിയുടെ
അടിസ്ഥാനത്തില്‍ സി. ഐ.
മാരില്‍ നിന്നും
അര്‍ഹതപ്പെട്ടവരെ ഡി.
വൈ. എസ്. പി.മാരായി
പ്രൊമോട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
വാഹനം
പരിശോധിക്കാനുള്ള അധികാരം
1929.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാഹനങ്ങള്‍
പരിശോധിക്കാന്‍ സബ്
ഇന്‍സ്പെകടര്‍ റാങ്കും
അതിനു മുകളിലുമുള്ള
ഉദ്യോഗസ്ഥര്‍ക്കാണ്
നിയമപരമായി അധികാരം
ഉള്ളത് എന്ന് നിയമസഭാ
ചോദ്യത്തിന് മറുപടി
ലഭ്യമാക്കിയ ശേഷം ,ഇത്
സംബന്ധിച്ച് മോട്ടോര്‍
വാഹന നിയമത്തില്‍
ഭേദഗതികള്‍
വരുത്തിയിരുന്നോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(ബി)
കാസര്‍ഗോഡ്
പോലീസ് ഇന്‍സ്പെക്ടറുടെ
ഓഫീസില്‍ നിന്ന്
വിവരാവകാശ നിയമപ്രകാരം
നല്കിയ ചോദ്യത്തിന്
ലഭിച്ച 597/B00/KSD/17
നമ്പര്‍ മറുപടി , വാഹനം
പരിശോധിക്കാനുള്ള
അധികാരം യൂണിഫോം ധരിച്ച
എല്ലാ പോലീസ്
ഉദ്യോഗസ്ഥന്മാര്ക്കും
ഉണ്ട് എന്നായിരുന്നു
എന്ന വസ്തുത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
കാസര്‍ഗോഡ്
പോലീസ് ഇന്‍സ്പെക്ടര്‍
ഓഫീസില്‍ നിന്ന്
വിവരാവകാശ നിയമപ്രകാരം
കിട്ടിയ മറുപടി പ്രകാരം
എല്ലാ പോലീസുകാര്‍ക്കും
വാഹനം പരിശോധിക്കാനുള്ള
അധികാരം ഉണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
വാഹനം
പരിശോധിക്കാനുള്ള
അധികാരം വിവിധ
ജില്ലകളില്‍ വിവിധ
തരത്തില്‍ ആണോ എന്ന്
വ്യക്തമാക്കാമോ?
പോലീസ്
സേനയിലെ വനിതാ പ്രാതിനിധ്യം
1930.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയിലെ വനിതകളുടെ
പ്രാതിനിധ്യം 15 ശതമാനം
ആയി ഉയര്‍ത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്; നിലവിലെ
വനിതാ പ്രാതിനിധ്യം
എത്രയാണ്;
(ബി)
താലൂക്ക്
തലത്തില്‍ പോലീസ്
സ്റ്റേഷനുകള്‍
ആരംഭിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
എല്ലാ
പഞ്ചായത്തുകളിലും
മുന്‍കൂട്ടി
പ്രഖ്യാപിച്ച
തീയതികളില്‍ ഒരു വനിതാ
പോലീസ് ഓഫീസര്‍
സന്ദര്‍ശിക്കുമെന്ന
തീരുമാനം നടപ്പില്‍
വരുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ക്യാഷ്
ചെസ്റ്റും ക്യാഷ് ബുക്കും
കൈകാര്യം ചെയ്യുന്നത്
സംബന്ധിച്ച നിർദ്ദേശം
1931.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പോലീസില്‍ ക്യാഷ്യര്‍
തസ്തികയില്‍ ജോലി
ചെയ്യുന്നവര്‍ തന്നെ
ക്യാഷ് ചെസ്റ്റും
ക്യാഷ് ബുക്കും
കൈകാര്യം ചെയ്യണമെന്നും
അവര്‍ ക്യാഷ് ചെസ്റ്റ്
ഉള്ള സ്ഥലത്ത് തന്നെ
ഹാജര്‍
രേഖപ്പെടുത്തണമെന്നുമുള്ള
പൊതുനിര്ദ്ദേശത്തെ
അവഗണിച്ച് ആരെങ്കിലും
ജോലി ചെയ്യുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഈ
സാഹചര്യം മൂലം
ഉണ്ടാകുന്ന സാമ്പത്തിക
ക്രമക്കേടുകള്‍
പോലീസില്‍
റിപ്പോര്‍ട്ട് ചെയ്തു
മുമ്പ്
കേസെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്തരം
സാഹചര്യങ്ങൾ
ഒഴിവാക്കാനായിട്ടുള്ള
കര്‍ശന നിര്‍ദ്ദേശം
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്ക്
നല്‍കിയിട്ടുണ്ടോ;
(ബി)
എറണാകുളം
മലപ്പുറം ജില്ലകളിലെ
എ.ആര്. ക്യാമ്പുകളിലെ
ക്യാഷ്യര്‍
തസ്തികയിലുള്ളവരെ
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍ക്ക്
കടകവിരുദ്ധമായി മാറ്റി
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനുള്ള
കാരണം എന്താണ്; ഈ
സ്ഥലങ്ങളില്‍ ആരാണ്
ക്യാഷ് ചെസ്റ്റും
ക്യാഷ് ബുക്കും
കൈകാര്യം ചെയ്യുന്നത്;
(സി)
ക്യാഷ്യർ
തന്നെ ക്യാഷ് ചെസ്റ്റും
ക്യാഷ്ബുക്കും കൈകാര്യം
ചെയ്യണമെന്നും
അവിടെതന്നെ ഹാജര്‍
രേഖപ്പെടുത്തണമെന്നുമുള്ള
വ്യവസ്ഥ ലംഘിച്ച് ഇവരെ
സ്ഥലം മാറ്റി
നിയമിച്ചത് ആരാണെന്ന്
വ്യക്തമാക്കുമോ;
ഇവര്‍ക്ക് ഇതിനുള്ള
അധികാരം ഉണ്ടോ; പ്രധാന
സാമ്പത്തിക
തസ്തികകളില്‍
ഇരിക്കുന്നവരെ
ചട്ടവിരുദ്ധമായി
മാറ്റുന്നവര്‍ക്ക്
എതിരെ നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
പല
സാമ്പത്തിക
തിരിമറികള്‍ക്കും
സാധ്യത
ഉണ്ടാകുന്നതിനാലും പല
കേസുകള്‍ ഇത്തരത്തില്‍
നിലവില്‍ ഉള്ളതിനാലും
ഇത്തരം
തീരുമാനങ്ങള്‍ക്ക്
പിന്നില്‍
ബോധപൂര്‍വ്വമായ
ഇടപെടലുകള്‍
ഉള്ളതായുള്ള ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
ആവര്‍ത്തിക്കാതിരിക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
എറണാകുളം,
മലപ്പുറം എ.ആര്
ക്യാമ്പുകളില്‍
ക്യാഷ്യർ തസ്തികയില്‍
ഉള്ളവർ തന്നെ ക്യാഷ്
ചെസ്റ്റും ക്യാഷ്
ബുക്കും കൈകാര്യം
ചെയ്യുന്നതിനും
അവിടെതന്നെ ഹാജര്‍
രേഖപ്പെടുത്തുന്നതിനും
ഉള്ള നടപടികള്‍ ഉടന്‍
സ്വീകരിക്കുമോ?
പോലീസ്
പിക്കറ്റ് പോസ്റ്റ്
1932.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യക്തികള്‍ക്കോ
സ്ഥാപനങ്ങള്‍ക്കോ
തുടര്‍ച്ചയായി പോലീസ്
സംരക്ഷണം നല്കുന്ന
ഘട്ടത്തില്‍ പോലീസ്
ഉദ്യോഗസ്ഥര്‍ക്ക്
താമസിക്കുന്നതിനായി
പിക്കറ്റ് പോസ്റ്റില്‍
ആവശ്യമായ സൗകര്യങ്ങള്‍
ഒരുക്കി നല്‍കേണ്ടത്
ആരുടെ ചുമതലയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പിക്കറ്റ്
ഡ്യൂട്ടിക്ക്
നിയോഗിക്കപ്പെട്ടവര്‍
ഡ്യൂട്ടിക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്ന സമയവും മറ്റു
വിവരങ്ങളും ജി.ഡി യില്‍
രേഖപ്പെടുത്താറുണ്ടോ?
(സി)
പിക്കറ്റ്
പോസ്റ്റുകള്‍
പിന്‍വലിക്കുമ്പോള്‍
പ്രസ്തുത പോസ്റ്റിലെ
സര്‍ക്കാര്‍ മുതലുകള്‍
തിരികെ കൊണ്ടു
പോകുന്നതിനുള്ള ചുമതല
ആര്‍ക്കാണെന്ന്
വ്യക്തമാക്കാമോ?
പോക്സോ
നിയമപ്രകാരമുള്ള കേസ്സുകള്‍
1933.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
പോക്സോ നിയമപ്രകാരം
എത്ര കേസ്സുകള്‍
നിലവിലുണ്ട് എന്ന്
വ്യക്തമാക്കാമോ;ഇവയുടെ
ജില്ല തിരിച്ചുള്ള
കണക്ക്
വെളിപ്പെടുത്താമോ?
കായംകുളം
ട്രാഫിക് പോലീസ് സ്റ്റേഷന്
1934.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കായംകുളം
ട്രാഫിക് യൂണിറ്റിനെ
ട്രാഫിക് പോലീസ്
സ്റ്റേഷന് ആക്കി
ഉയര്‍ത്തുന്നതിനു
വേണ്ടിയുളള
നടപടിക്രമങ്ങളുടെ
പുരോഗതി എന്തെന്ന്
വിശദമാക്കാമോ?
കായംകുളം
ട്രാഫിക് യൂണിറ്റിന് പുതിയ
വാഹനം
1935.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
ട്രാഫിക് യൂണിറ്റില്‍
നിലവില്‍
ഉപയോഗിച്ചുവരുന്ന വാഹനം
ഏറെ പഴകിയതായതിനാല്‍
വാഹനാപകടങ്ങൾ
ഉണ്ടാകുന്ന സമയങ്ങളില്‍
വേഗത്തില്‍
സംഭവസ്ഥലത്ത്
എത്തുന്നതിന്
സാധിക്കുന്നില്ലായെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അനുയോജ്യമായ
ഒരു പുതിയ വാഹനം
ട്രാഫിക് യൂണിറ്റിന്
അനുവദിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
യൂണിറ്റിന്
കമ്പ്യൂട്ടര്‍,
ഇ-മെയില്‍
സംവിധാനങ്ങള്‍,
ഫോട്ടോസ്റ്റാറ്റ്
മെഷീന് എന്നിവ കൂടി
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
മാനന്തവാടി
സ്റ്റുഡന്റ് പോലീസ് കേഡറ്റ്
പദ്ധതി
1936.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
നിയോജകമണ്ഡലത്തിലെ
ഏതെങ്കിലും സ്കൂളില്‍
പുതുതായി 'സ്റ്റുഡന്റ്
പോലീസ് കേഡറ്റ് പദ്ധതി'
ആരംഭിക്കുന്ന കാര്യം
പരിഗണനയില്‍ ഉണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
ശ്രീജീവിന്റെ
കസ്റ്റഡി മരണം
1937.
ശ്രീ.ഇ.പി.ജയരാജന്
,,
ബി.സത്യന്
,,
കെ. ആന്‍സലന്‍
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
നെയ്യാറ്റിന്‍കര
സ്വദേശി ശ്രീജീവ്
പോലീസ്
കസ്റ്റഡിയിലിരിക്കെ
മരണപ്പെട്ടതുമായി
ബന്ധപ്പെട്ട
അന്വേഷണത്തിന്റെ
വിശദാംശങ്ങള്‍ ഈ
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
ശ്രീജീവിന്റെ
കസ്റ്റഡി മരണം സി.ബി.ഐ.
അന്വേഷിക്കണമെന്നാശ്യപ്പെട്ട്
സഹോദരന് ശ്രീജിത്ത്
മുന്‍ സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുളള
പരാതിയിന്മേല് എന്തു
നടപടിയാണ്
സ്വീകരിച്ചിരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ശ്രീജിത്തിന്റെ
പരാതിയിന്മേല്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടത്;
(ഡി)
പ്രസ്തുത കസ്റ്റഡി
മരണവുമായി ബന്ധപ്പെട്ട
അന്വേഷണത്തിന്റെ
ഇപ്പോഴത്തെ
സ്ഥിതിയെന്താണെന്ന്
വ്യക്തമാക്കുമോ?
തിരുവനന്തപുരം
റൂറല്‍ എ.ആര്. ക്യാമ്പിലെ
(പുളിങ്കുടി) സ്റ്റോക്ക്
രജിസ്റ്റര്‍
1938.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
1-1-2012
മുതല്‍ 30.4.2013
വരെയുള്ള കാലയളവിലെ
തിരുവനന്തപുരം റൂറല്‍
എ.ആര്. ക്യാമ്പിലെ
(പുളിങ്കുടി)
സ്റ്റോക്ക്
രജിസ്റ്ററിന്റെയും
പ്രസ്തുത കാലയളവിലെ
വിതരണ
രജിസ്റ്ററിന്റെയും
സാക്ഷ്യപ്പെടുത്തിയ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഈ
കാലയളവില്‍ പ്രസ്തുത
രജിസ്റ്ററുകള്‍
രേഖപ്പെടുത്തുന്നതിനും
സൂക്ഷിക്കുന്നതിനും
ചുമതലപ്പെടുത്തിയ
ഉദ്യോഗസ്ഥന്റെ
പേരുവിവരം
ലഭ്യമാക്കുമോ;
(സി)
ക്യാമ്പില്‍
നിന്നും സര്‍ക്കാര്‍ വക
വസ്തുക്കള്‍ വിവിധ
ആവശ്യങ്ങള്‍ക്കായി
പുറത്തുകൊണ്ടു
പോകുമ്പോഴും തിരികെ
കൊണ്ടുവരുമ്പോഴും
ചുമതലപ്പെട്ട
ഉദ്യോഗസ്ഥന്റെ പേരും
നമ്പരും രജിസ്റ്ററില്‍
രേഖപ്പെടുത്താറുണ്ടോ
എന്ന്
വെളിപ്പെടുത്തുമോ?
പോലീസുകാരുടെ
യൂണിഫോമില്‍ ക്യാമറകള്‍
1939.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസുകാരുടെ
യൂണിഫോമില്‍
ക്യാമറകള്‍
ഘടിപ്പിക്കുന്നത്
കൊണ്ട്
പ്രതീക്ഷിക്കുന്ന
ഗുണങ്ങള്‍ എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
ജില്ലകളിലെ ഏത്
റാങ്കിലുള്ള
പോലീസുദ്യോഗസ്ഥന്മാര്ക്കാണ്
ഇപ്പോള്‍ ക്യാമറകള്‍
നല്‍കിയിട്ടുള്ളത്;
(സി)
ഏത്
കമ്പനിയാണ് ഇൗ
ക്യാമറകള്‍
നിര്‍മ്മിച്ചതെന്നും
നിലവില്‍ എത്ര
ക്യാമറകളാണ്
വാങ്ങിയതെന്നും
വ്യക്തമാക്കാമോ;
(ഡി)
ഒരു
ക്യാമറയുടെ വില
എത്രയാണെന്നും ടെണ്ടര്‍
ക്ഷണിച്ചിട്ടാണോ
ക്യാമറകള്‍
വാങ്ങിയതെന്നും
വ്യക്തമാക്കാമോ;
(ഇ)
ഇൗ
പദ്ധതി സംസ്ഥാനത്താകെ
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
എങ്കില്‍ ഇതിന്
കണക്കാക്കുന്ന ചെലവ്
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(എഫ്)
ജനങ്ങളുമായി
നിരന്തരം
ബന്ധപ്പെടുകയും
പലപ്പോഴും
തര്‍ക്കത്തിലേർപ്പെടുകയും
ചെയ്യേണ്ടിവരുന്ന
ബീറ്റുപോലീസുകാര്ക്കും
ക്യാമറകള്‍
ഘടിപ്പിച്ചാല്‍
ഉദ്ദിഷ്ടഫലം
ഉണ്ടാകുമെന്ന അഭിപ്രായം
സര്‍ക്കാരിനുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ജി)
എങ്കില്‍
ഇക്കാര്യത്തിൽ
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
കുമ്പളങ്ങിയില്‍
പോലീസ് സ്റ്റേഷന്
ആരംഭിക്കുവാന്‍ നടപടി
1940.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ
പ്രധാനപ്പെട്ട
വിനോദസഞ്ചാര
മേഖലകളിലൊന്നായ
കുമ്പളങ്ങിയില്‍
ആരംഭിച്ച പോലീസ് ഔട്ട്
പോസ്റ്റ് കാര്യക്ഷമമായ
രീതിയില്‍
പ്രവര്‍ത്തിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവിടെ
എത്തിച്ചേരുന്ന
വിനോദസഞ്ചാരികളുടെ
ബാഹുല്യം
കണക്കിലെടുത്ത് ഔട്ട്
പോസ്റ്റിനു പകരം പോലീസ്
സ്റ്റേഷന്
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
എങ്കില്‍
ഇതുസംബന്ധിച്ച്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
ട്രക്കുകളുടെയും
ഗ്യാസ് ടാങ്കറുകളുടെയും
മേലുള്ള ഗതാഗത
നിയന്ത്രണങ്ങള്‍
1941.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പകല്‍സമയത്തും സ്കൂള്‍
പ്രവൃത്തിസമയങ്ങളിലും
വലിപ്പം കൂടിയതും
അമിതഭാരം കയറ്റിയതുമായ
ട്രക്കുകളുടെയും ഗ്യാസ്
ടാങ്കറുകളുടെയും
സഞ്ചാരം നിയന്ത്രിച്ചു
കൊണ്ടുള്ള ഉത്തരവുകള്‍
നിലവിലുണ്ടോ; എങ്കില്‍
ഇത് പലപ്പോഴും
പാലിക്കപ്പെടുന്നില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
പൊതുവിലും
കോഴിക്കോട്-പാലക്കാട്
ദേശീയപാതയില്‍
പ്രത്യേകിച്ചും
പകല്‍സമയത്തും സ്കൂള്‍
പ്രവൃത്തിസമയങ്ങളിലും
ഇത്തരത്തിലുള്ള
വാഹനങ്ങള്‍ നിര്‍ബാധം
സഞ്ചരിക്കുന്നതുമൂലം
അപകടങ്ങളും
ഗതാഗതക്കുരുക്കും
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കഴിഞ്ഞ 6
മാസത്തിനിടയില്‍
വിലക്ക് ലംഘിച്ച എത്ര
വാഹനങ്ങള്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരം
വാഹനങ്ങള്‍
പകല്‍സമയത്തും സ്കൂള്‍
പ്രവൃത്തിസമയങ്ങളിലും
സഞ്ചരിക്കുന്നത്
ഒഴിവാക്കുന്നതിനായി
ഇവയിന്മേലുള്ള
നിയന്ത്രണങ്ങള്‍
കര്‍ശനമായി
പാലിക്കപ്പെടുന്നുണ്ടെന്ന്
ഉറപ്പുവരുത്തുമോ?
കലാപം
സൃഷ്ടിക്കാന്‍
ശ്രമിച്ചവര്‍ക്കെതിരെ
നിയമനടപടി
1942.
ശ്രീ.ഇ.പി.ജയരാജന്
,,
എം. രാജഗോപാലന്‍
,,
പി.കെ. ശശി
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രഭരണകക്ഷി
നടത്തിയ സംസ്ഥാന
യാത്രയുടെ ഭാഗമായും
അതിനോടനുബന്ധിച്ചും
വ്യാപക അക്രമം നടത്തി
കലാപം സൃഷ്ടിക്കാന്‍
ശ്രമിച്ചവര്‍ക്കും
അതിന് ഗൂഢാലോചന
നടത്തിയവര്‍ക്കുമെതിരെ
ശക്തമായ നിയമനടപടി
സ്വീകരിക്കാന്‍ പോലീസ്
വേണ്ടത്ര ജാഗ്രത
പുലര്‍ത്തിയിട്ടുണ്ടോ
എന്ന് പരിശോധിക്കുമോ;
(ബി)
ജാഥയുടെ
മറവില്‍ സംസ്ഥാനത്തെ
അവഹേളിക്കാന്‍ നടത്തിയ
ശ്രമം, ഫെഡറല്‍
തത്വങ്ങളുടെ ലംഘനവും
ഫെഡറലിസത്തെ
ദുര്ബലപ്പെടുത്തുന്നതുമായിരുന്നതിനാല്
ഇത്തരം ദുഷ്പ്രവണതകള്‍
തടയാന്‍
സ്വീകരിച്ചിട്ടുള്ള
ഭരണപരമായ നടപടികള്‍
എന്തെല്ലാമാണ്;
(സി)
വിവിധ
കേന്ദ്രമന്ത്രിമാര്‍
സംസ്ഥാനത്തുവന്ന്
കലാപത്തിന് ആഹ്വാനം
നടത്തിയതായ ആക്ഷേപം,
കേന്ദ്രസര്‍ക്കാരിന്റെയും
നീതിന്യായ
സംവിധാനത്തിന്റെയും
ശ്രദ്ധയില്‍
കൊണ്ടുവരാന്‍
സാധ്യമായിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ?
തോക്ക്
ലൈസന്‍സ് നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
1943.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തോക്ക്
ലൈസന്‍സ് നല്‍കുന്നതിന്
നിലവിലുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദാംശം അറിയിക്കുമോ;
(ബി)
ലൈസന്‍സ്
പുതുക്കി
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(സി)
പുതുക്കി
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
ലഘൂകരിക്കുന്നതിനും
പുതുക്കി
ലഭിക്കുന്നതിനുള്ള
കാലതാമസം
ഒഴിവാക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
ഇന്ത്യന്‍
കോസ്റ്റ് ഗാര്‍ഡ് അക്കാഡമി
1944.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കണ്ണൂരിലെ
അഴീക്കലിലുള്ള
ഇന്ത്യന്‍ കോസ്റ്റ്
ഗാര്‍ഡ് അക്കാഡമിയെ
സംസ്ഥാനതാല്പര്യത്തിന്
വിരുദ്ധമായി അവിടെ
നിന്നും
മാറ്റുന്നതിനെതിരെ
സ്വീകരിച്ചതും
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതുമായ
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
തട്ടേക്കാട്
വനത്തില്‍വച്ച് വെടിയേറ്റു
മരിച്ച സംഭവം
1945.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം,
തട്ടേക്കാട്
വനത്തില്‍വച്ച് ടോണി
മാത്യു എന്ന ആള്
വെടിയേറ്റ് മരിച്ച
സംഭവത്തില്‍ അന്വേഷണം
ക്രെെം ബ്രാഞ്ചിന്
കെെമാറണമെന്നാവശ്യപ്പെട്ട്
മാത്യുവിന്റെ പിതാവ്
നല്കിയ അപേക്ഷ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പരാതിയുടെ
അടിസ്ഥാനത്തില്‍ കേസ്സ്
ക്രെെം ബ്രാഞ്ചിന്
കെെമാറിയിട്ടുണ്ടോ;
(സി)
കേസ്സിന്റെ
നിലവിലെ സ്ഥിതി
എന്താണെന്നു
വ്യക്തമാക്കാമോ?
കുറ്റകൃത്യങ്ങളിലെ
ഇരകള്‍ക്ക് നഷ്ടപരിഹാരം
1946.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റകൃത്യങ്ങളിലെ
ഇരകള്‍ക്ക് നഷ്ടപരിഹാരം
നല്‍കുന്നതിനുള്ള
പദ്ധതി സംസ്ഥാനത്ത്
നിലവിലുണ്ടോ;
(ബി)
പദ്ധതിയുടെ
നടത്തിപ്പിനായുള്ള
ഫണ്ട് ഏതൊക്കെ
മാര്‍ഗ്ഗങ്ങളിലൂടെയാണ്
കണ്ടെത്തുന്നത് ;
ഏതെങ്കിലും സാമൂഹ്യ
സംഘടന ഈ ഫണ്ടിലേക്ക്
സംഭാവന
നല്‍കിയിട്ടുണ്ടോ;
(സി)
ഈ
പദ്ധതി പ്രകാരം
2017-ല്‍
നഷ്ടപരിഹാരമായി എന്ത്
തുക നല്‍കിയെന്ന്
വ്യക്തമാക്കാമോ;
(ഡി)
രാഷ്ട്രീയ
കൊലപാതകങ്ങളില്‍
മരണമടഞ്ഞ
ആരുടെയെങ്കിലും
ആശ്രിതര്‍ക്ക് ഈ
സര്‍ക്കാര്‍ നിലവില്‍
വന്ന ശേഷം ഈ പദ്ധതി
പ്രകാരം നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ഇ)
ഈ
പദ്ധതിയെക്കുറിച്ച്
ജനങ്ങള്‍ക്കിടയില്‍
അവബോധം നല്‍കുന്നതിന്
പോലീസ്
ഡിപ്പാര്‍ട്ട്മെന്റിന്റെ
ആഭിമുഖ്യത്തില്‍ നടപടി
സ്വീകരിക്കുമോ ?
തൊണ്ടിമുതലായി
പിടിച്ചെടുത്ത വാഹനങ്ങള്‍
1947.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ പോലീസ്
സ്റ്റേഷനുകളില്‍
കേസ്സുകളുമായി
ബന്ധപ്പെട്ട്
തൊണ്ടിമുതലായി
പിടിച്ചെടുത്തിട്ടുള്ള
വാഹനങ്ങള്‍ ആകെ എത്ര
എണ്ണം ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിൽ
അവകാശികള്‍ ഇല്ലാത്ത
വാഹനങ്ങള്‍ എത്ര
എണ്ണമുണ്ട്;
(സി)
പിടിച്ചെടുത്ത
വാഹനങ്ങള്‍
വര്‍ഷങ്ങളോളം പോലീസ്
സ്റ്റേഷൻ പരിസരത്ത്
കിടന്ന് തുരുമ്പെടുത്ത്
നശിക്കുന്നതും കൊതുക്,
എലി തുടങ്ങിയ
പകര്‍ച്ചവ്യാധികള്‍
പരത്തുന്ന പ്രാണികളും
ജീവികളും പെരുകി
വളരുന്നതിന്
ഇടയാക്കുന്നതും വലിയ
തോതിലുള്ള
ആരോഗ്യപ്രശ്നങ്ങളും
ഗതാഗത തടസ്സവും
ഉണ്ടാക്കുന്നതും
കണക്കിലെടുത്ത് ഇവ
നീക്കം ചെയ്യുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
ബിജെപി,
വി.എച്ച്.പി. എന്നീ
സംഘടനകൾ ഉൾപ്പെട്ട കേസുകള്‍
1948.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വി.എച്ച്.പി.
നേതാവ് പ്രവീൺ തോഗാഡിയ
സംസ്ഥാനത്തു വന്നതുമായി
ബന്ധപ്പെട്ട
തീവ്രഹിന്ദുത്വ
സ്വഭാവമുള്ള എത്ര
കേസുകള്‍ കോടതികള്‍
മുമ്പാകെയുണ്ട്; അവ
ഏതെല്ലാം;
(ബി)
സമാന
സ്വഭാവമുള്ള എത്ര
മതതീവ്രവാദകേസ്സുകള്
തീര്‍പ്പിനു വേണ്ടി
കോടതികൾ മുമ്പാകെ
ഉണ്ട്; വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഇത്തരം
കേസ്സുകള്‍
സമയബന്ധിതമായി
തീര്‍പ്പാക്കാനും
കുറ്റക്കാര്‍ക്ക്
വേണ്ടുന്ന ശിക്ഷ
ഉറപ്പുവരുത്താനും ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ഡി)
കഴിഞ്ഞ
5 വര്‍ഷകാലയളവിൽ
ബിജെപി, വി.എച്.പി.
എന്നീ സംഘടനകൾ
ഉൾപ്പെട്ട ക്രിമിനൽ
കേസ്സുകള്‍
എത്രയെന്നും, എത്ര
കേസ്സുകളിൽ കുറ്റക്കാരെ
കണ്ടെത്തി കേസ്സുകള്‍
കോടതികളിൽ എത്തിച്ചു
എന്നുമുള്ള വിശദാംശം
ലഭ്യമാക്കുമോ?
പൊതുമുതൽ
നശിപ്പിച്ചവർക്കെതിരെ നടപടി
1949.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
ഓണാഘോഷത്തോടനുബന്ധിച്ച്
തിരുവനന്തപുരം പാളയം
പോലീസ്
ക്വാര്‍ട്ടേഴ്സിലെ
താമസക്കാരുടെ മക്കള്‍
പൊതുമുത്ല
നശിപ്പിക്കുകയും
ഇരുചക്ര
വാഹനയാത്രക്കാരെ
കല്ലെറിയുകയും ചെയ്ത
സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച്
കെ.എസ്.ഇ.ബി, മ്യൂസിയം
പോലീസില്‍ നല്കിയ
പരാതിയില്‍ എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കേസിൽ കെ.എസ്.ഇ.ബി.
ആവശ്യപ്പെട്ട പിഴ ആരാണ്
ഒടുക്കിയത് എന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
കേസിൽ
കുറ്റക്കാർക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
ലഭ്യമാക്കുമോ;
ഇല്ലെങ്കില്‍ അടിയന്തര
നടപടി സ്വീകരിക്കുമോ ?
കേസുകളുടെ
അന്വേഷണം സി.ബി.ഐ.ക്ക്
കൈമാറണമെന്ന ഹര്‍ജി
1950.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ബി.ജെ.പി.,
ആര്.എസ്.എസ്.
പ്രവര്‍ത്തകര്‍
കൊല്ലപ്പെട്ട ഏഴ്
കേസുകളുടെ അന്വേഷണം
സി.ബി.ഐ.ക്ക്
കൈമാറണമെന്ന ഹര്‍ജി
രാഷ്ട്രീയനേട്ടത്തിന്
വേണ്ടിയുള്ളതാണെന്നും
സര്‍ക്കാരിനെ
കരിതേക്കുവാനുളളതാണെന്നും
കരുതുന്നുണ്ടോ;
(ബി)
ഈ
കേസുകള്‍
അന്വേഷിക്കുന്നതിന്
സി.ബി.ഐ.യുടെ
ഭാഗത്തുനിന്നും
താല്പര്യം
പ്രകടിപ്പിച്ചിട്ടുണ്ടോ;
(സി)
കണ്ണൂരില്‍
രാഷ്ട്രീയ
കൊലപാതകങ്ങള്‍
കൂടുന്നതിന് ഇടയാക്കിയ
സാഹചര്യം പ്രത്യേകമായി
അന്വേഷിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
അന്വേഷിക്കുമോ?
രാഷ്ട്രീയ
കൊലപാതകങ്ങള്‍
1951.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എ. എന്‍. ഷംസീര്‍
,,
സി.കെ. ഹരീന്ദ്രന്‍
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രാഷ്ട്രീയ
കൊലപാതകങ്ങള്‍ക്ക്
ഇരയായവരുടെ രാഷ്ട്രീയ
ബന്ധം തിരിച്ചുള്ള
കണക്ക് ലഭ്യമാണോ;
(ബി)
കേന്ദ്ര
ഭരണം ഉപയോഗിച്ച് ദേശീയ
മാധ്യമങ്ങള്‍ വഴി കേരള
സര്‍ക്കാരിനെ
അപകീര്‍ത്തിപ്പെടുത്താന്‍
നടത്തുന്ന
ജനാധിപത്യവിരുദ്ധ
നീക്കത്തിനെതിരെ
ദേശീയതലത്തില്‍
വാര്‍ത്താ സമ്മേളനം
നടത്തിയും സര്‍ക്കാര്‍
പരസ്യം നല്‍കിയും
പാര്‍ലമെന്ററി
വ്യവസ്ഥയെ
പരാജയപ്പെടുത്തുവാനുള്ള
ഈ നീക്കത്തെ
തടയുന്നതിന്
നടപടിയെടുക്കാന്‍
സാധിക്കുമോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇതര
സംസ്ഥാനങ്ങളെ
അപേക്ഷിച്ച്
ക്രമസമാധാനം, സാമൂഹിക,
സാമ്പത്തിക സൂചകങ്ങള്‍
എന്നിവ പ്രകാരം
സംസ്ഥാനത്തിന്റെ സ്ഥിതി
വിശദമാക്കാമോ?
മാഞ്ഞൂര്‍ പോലീസ്
സ്റ്റേഷന്
ആരംഭിക്കുന്നതിനുള്ള നടപടി
1952.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറുപ്പന്തറ
കേന്ദ്രമായി മാഞ്ഞൂര്‍
പോലീസ് സ്റ്റേഷന്
ആരംഭിക്കുന്നതിനായി
മാഞ്ഞൂര്‍ പഞ്ചായത്ത്
ഏറ്റെടുത്ത്
നല്‍കിയിരിക്കുന്ന
കെട്ടിടത്തിന്റെ
നമ്പര്‍ പ്രകാരം
പുതുക്കിയ ഗസറ്റ്
നോട്ടിഫിക്കേഷന്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പകർപ്പ് ലഭ്യമാക്കാമോ;
(ബി)
മാഞ്ഞൂര്‍
പോലീസ് സ്റ്റേഷന്
ആരംഭിക്കുന്നതിലേക്കായി
പുതിയ തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
ഏങ്കില്‍ എത്രയെണ്ണം;
ഇല്ലായെങ്കില്‍ പുതിയ
തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
മാഞ്ഞൂര്‍
പോലീസ് സ്റ്റേഷന്
ആരംഭിക്കുന്നതിന്
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചത്
എന്നാണ്; ഇതു
സംബന്ധിച്ച് ഗസറ്റ്
നോട്ടിഫിക്കേഷന്‍
ഇറക്കിയിട്ടുണ്ടോ;
ഇവയുടെ പകർപ്പ്
ലഭ്യമാക്കാമോ;
(ഡി)
ഈ
പോലീസ് സ്റ്റേഷന്
എന്നേക്ക് ആരംഭിക്കാന്‍
കഴിയുമെന്നും
ഇതുസംബന്ധിച്ച
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്നും
വ്യക്തമാക്കാമോ?
മാനന്തവാടി
മണ്ഡലത്തിലെ പോലീസ്
സ്റ്റേഷനുകൾ
1953.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
സംസ്ഥാന ബജറ്റില്‍
പ്രഖ്യാപിച്ച
മാനന്തവാടി മണ്ഡലത്തിലെ
തൊണ്ടര്‍നാട് പോലീസ്
സ്റ്റേഷന്
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിച്ചു
വരുന്നുണ്ടോ;
(ബി)
മാനന്തവാടി
മണ്ഡലത്തിലെ പനമരം
പോലീസ് സ്റ്റേഷന്
സ്വന്തമായി കെട്ടിടം
ഇല്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പനമരം
പോലീസ് സ്റ്റേഷന്
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു
വരുന്നു;എങ്കില്‍
വിശദമാക്കുമോ?
പള്ളുരുത്തി
ട്രാഫിക് പോലീസ് സ്റ്റേഷൻ
1954.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ
പള്ളുരുത്തിയിൽ
ട്രാഫിക് പോലീസ്
സ്റ്റേഷനുവേണ്ടി പണിത
പുതിയ കെട്ടിടം
പ്രവര്ത്തനക്ഷമമാക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
ഇത്
എന്നത്തേക്ക്
പ്രവര്‍ത്തനക്ഷമമാക്കാൻ
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കായംകുളത്തെ
ജീര്‍ണ്ണാവസ്ഥയിലായ പോലീസ്
ക്വാര്‍ട്ടേഴ്സുകള്‍
1955.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കായംകുളത്ത്
കാലപ്പഴക്കത്താല്‍
ജീര്ണ്ണാവസ്ഥയിലായതും
അപകടാവസ്ഥയില്‍
നില്ക്കുന്നതുമായ
പോലീസ്
ക്വാര്‍ട്ടേഴ്സുകള്‍
പൊളിച്ച് നീക്കി പുതിയ
ക്വാര്‍ട്ടേഴ്സ്
സമുച്ചയം
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
നെയ്യാറ്റിന്‍കര
സി. എെ. ഓഫീസ്
പുനഃസ്ഥാപിക്കാന്‍ നടപടി
1956.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
താലൂക്ക് ആസ്ഥാനത്ത്
സ്ഥിതി ചെയ്യുന്ന
നെയ്യാറ്റിന്‍കര സി.
എെ. ഓഫീസ് പ്രവര്‍ത്തനം
നിറുത്തലാക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സി. എെ. യുടെ
പരിധിയില്‍ എത്ര
സ്റ്റേഷനുകള്‍
ഉണ്ടായിരുന്നു എന്ന്
വിശദമാക്കാമോ;
(സി)
നെയ്യാറ്റിന്‍കര
ടൗണില്‍ സ്ഥിതി
ചെയ്യുന്ന സി. എെ.
ആസ്ഥാനം
പുനഃസ്ഥാപിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
നെയ്യാറ്റിന്‍കര
സി. എെ. ഓഫീസ്
പുനഃസ്ഥാപിക്കുന്നതിന്
03.01.18ല്‍
എം.എല്‍.എ., ഡി.ജി.പി.
ക്ക് നല്കിയ
പരാതിയില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ?
മാറാട്
കലാപം
1957.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാറാട്
ഉണ്ടായ
കലാപത്തെത്തുടര്‍ന്ന്
റവന്യൂ വകുപ്പിന്റെയോ
പോലീസിന്റെയോ
നിയന്ത്രണത്തില്‍
ഏതെങ്കിലും
ആരാധനാലയങ്ങള്‍
ഇപ്പോഴും
നിലനില്‍ക്കുന്നുണ്ടോ;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രശ്നങ്ങള്‍
അവസാനിച്ച
സാഹചര്യത്തില്‍
ആരാധനാലയങ്ങളുടെ മേലുളള
നിയന്ത്രണങ്ങള്‍
ഒഴിവാക്കാന്‍
സര്‍ക്കാര്‍
സന്നദ്ധമാവുമോയെന്ന്
വ്യക്തമാക്കുമോ?
ഷോജി
ഷാജിയുടെ കൊലപാതകം
1958.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മാതിരപ്പിളളി
കണ്ണാടിപ്പാറ ഷാജിയുടെ
ഭാര്യ ഷോജി ഷാജി
കഴുത്തറുത്ത്
കൊല്ലപ്പെട്ടതുമായി
ബന്ധപ്പെട്ട് കോതമംഗലം
പോലീസ് സ്റ്റേഷനില്‍
507/12 dtd-8/8/12
നമ്പര്‍ പ്രകാരം
രജിസ്റ്റര്‍ ചെയ്ത
കേസിന്റെ നിലവിലെ അവസ്ഥ
എന്താണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കേസ് നിലവില്‍ ഏത്
ഏജന്‍സിയാണ്
അന്വേഷിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ടി
കേസ് ഒരു സ്പെഷ്യല്‍
ഇന്‍വെസ്റ്റിഗേഷന്‍ ടീം
അന്വേഷിക്കണം എന്ന്
ആവശ്യപ്പെട്ട്
മാതിരപ്പിളളി പൗരസമിതി
നല്കിയ നിവേദനം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
എങ്കിൽ
പ്രസ്തുത നിവേദനത്തില്‍
എന്ത് തീരുമാനമെടുത്തു
എന്ന് വ്യക്തമാക്കാമോ?
സ്റ്റുഡന്റ്
പോലീസ് കേഡറ്റ്
യൂണിറ്റുകള്‍
1959.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
വിവിധ സ്കൂളുകളിലായി
സ്റ്റുഡന്റ് പോലീസ്
കേഡറ്റിന്റെ എത്ര
യൂണിറ്റുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പുതുതായി
സ്റ്റുഡന്റ് പോലീസ്
കേഡറ്റ് യൂണിറ്റുകള്‍
അനുവദിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തില്‍
പാറശ്ശാല
നിയോജകമണ്ഡലത്തിലെ
ആനാവൂര്‍ ഗവണ്മെന്റ്
ഹയര്‍ സെക്കണ്ടറി
സ്കൂളില്‍ സ്റ്റുഡന്റ്
പോലീസ് കേഡറ്റിന്റെ ഒരു
യൂണിറ്റ്
ആരംഭിക്കുന്നതിനായുള്ള
നടപടികള്‍
സ്വീകരിക്കാമോ?
സ്റ്റുഡന്റ്
പോലീസ് കേഡറ്റ് പദ്ധതി
1960.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റുഡന്റ്
പോലീസ് കേഡറ്റ്
(എസ്.പി.സി.) പദ്ധതി
സംസ്ഥാനത്തെ കൂടുതല്‍
സ്കൂളുകളിലേയ്ക്ക്
വ്യാപിപ്പിക്കുവാന്‍
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ പുതുതായി
എത്ര സ്കൂളുകളിലാണ്
പ്രസ്തുത പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
ആയതിന്‍െറ ജില്ല
തിരിച്ചുള്ള വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
നിലവില്‍
എസ്.പി.സി പദ്ധതി
നടപ്പാക്കിയിട്ടുള്ള
സ്കൂളുകളുടെ വിശദാംശം
ജില്ല തിരിച്ച്
ലഭ്യമാക്കാമോ;
(സി)
സ്റ്റുഡന്റ്
പോലീസ് കേഡറ്റ്
പദ്ധതിക്കായി
2016-17,2017-18എന്നീ
വര്‍ഷങ്ങളില്‍ എത്ര
രൂപയാണ്
നീക്കിവെച്ചിരിക്കുന്നത്;ആയതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
സ്റ്റുഡന്റ്
പോലീസ് കേഡറ്റ് പദ്ധതി
1961.
ശ്രീ.വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
,,
കെ.എസ്.ശബരീനാഥന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റുഡന്റ്
പോലീസ് കേഡറ്റുകളുടെ
സര്വ്വതോന്മുഖമായ
വികാസത്തെ
മുന്‍നിര്‍ത്തി മുന്‍
സര്‍ക്കാരിന്റെ കാലത്ത്
നടപ്പിലാക്കിയ 8
കമ്മ്യൂണിറ്റി
പ്രോജക്ടുകള്‍
നിലവിലുണ്ടോ; വിശദാംശം
നല്‍കുമോ;
(ബി)
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍
വ്യാപകമാകുന്ന ലഹരി
ഉപയോഗം
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതിന്
സ്റ്റുഡന്റ് പോലീസ്
കേഡറ്റുകളുടെ സേവനം
വിനിയോഗിക്കുമോ ;
വിശദമാക്കാമോ ?
വിദ്യാര്‍ത്ഥികള്‍ക്ക്
സൈബര്‍ സുരക്ഷ
1962.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടികള്‍ക്കും
വിദ്യാര്‍ത്ഥികള്‍ക്കും
സൈബര്‍ സുരക്ഷ
ഒരുക്കാന്‍ എന്തെല്ലാം
പദ്ധതികളാണ്
ആരംഭിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
പദ്ധതി നടത്തിപ്പില്‍
വിദ്യാലയങ്ങള്‍
/സന്നദ്ധ സംഘടനകള്‍
എന്നിവയുടെ സേവനം
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ?
ഓണ്‍ലെെന്‍
പെണ്‍വാണിഭ സംഘങ്ങളെ
അമര്‍ച്ച ചെയ്യാന്‍ നടപടി
1963.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓണ്‍ലെെന്‍ പെണ്‍വാണിഭ
സംഘങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
എന്ന മാധ്യമ
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എത്ര
ഓണ്‍ലെെന്‍ പെണ്‍വാണിഭ
സംഘങ്ങള്‍ക്കെതിരെ
കേസ്സെടുത്ത് അന്വേഷണം
ആരംഭിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
വലിയ
തോതില്‍ സാംസ്കാരിക
അധ:പതനത്തിനും
ചൂഷണത്തിനും
ഇടയാക്കുന്ന ഓണ്‍ലെെന്‍
പെണ്‍വാണിഭ സംഘങ്ങളെ
അമര്‍ച്ച ചെയ്യുന്നതിന്
ഉൗര്‍ജ്ജിത നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
ലൈംഗിക
കുറ്റവാളികളുടെ രജിസ്റ്റര്‍
1964.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലൈംഗിക
കുറ്റവാളികളെ
തിരിച്ചറിയുന്നതിനുള്ള
വിശദാംശങ്ങള്‍
അടങ്ങുന്ന ലൈംഗിക
കുറ്റവാളികളുടെ
രജിസ്റ്റര്‍
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
നിലവില്‍ എത്ര പേരെയാണ്
രജിസ്റ്ററില്‍
ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്;
(സി)
പ്രസ്തുത
രജിസ്റ്റര്‍
തയ്യാറാക്കുന്നതിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്തെ ലൈംഗീക
അതിക്രമങ്ങളില്‍ കുറവ്
വന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഗാര്‍ഹിക
പീഡനങ്ങള്‍ക്കെതിരെ നടപടി
1965.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗാര്‍ഹിക പീഡനങ്ങള്‍
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത്
തടയുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
ഗാര്‍ഹിക
പീഡനങ്ങള്ക്കിരയാകുന്നവര്ക്ക്
പ്രൊട്ടക്ഷന്‍ ഓഫ്
വിമന്‍ ഫ്രം
ഡൊമസ്റ്റിക്ക് വയലന്‍സ്
ആക്ട് പ്രകാരമുള്ള
എല്ലാവിധ സഹായങ്ങളും
ഉറപ്പുവരുത്തുന്നതിന്
പോലീസില്‍
സംവിധാനമുണ്ടോ;
(സി)
സ്ത്രീകളില്‍
നിന്നും ലഭിക്കുന്ന
പരാതികളില്‍ യഥാസമയം
നടപടി ഉണ്ടാകുന്നില്ല
എന്നും പരാതികള്‍
ഒതുക്കി
തീര്‍ക്കുവാന്‍ പോലീസ്
ശ്രമിക്കുന്നുവെന്നുമുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്തെ
അറുപത്തൊന്പത് ശതമാനം
വീട്ടമ്മമാര്‍ ഗാര്‍ഹിക
പീഡനത്തെ
അനുകൂലിക്കുന്നുവെന്ന
നാലാമത് ദേശീയ
കുടുംബാരോഗ്യ
സര്‍വ്വേയിലെ
കണ്ടെത്തലുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
പ്രസ്തുത സര്‍വ്വേ
ഫലത്തെ എപ്രകാരമാണ്
വിലയിരുത്തുന്നതെന്ന്
വ്യക്തമാക്കുമോ?
കുട്ടികളെ
കാണാതാകുന്നതുമായി
ബന്ധപ്പെട്ട കേസുകൾ
1966.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടികളെ
കാണാതാകുന്നതുമായി
ബന്ധപ്പെട്ട് 2017ല്‍
സംസ്ഥാനത്ത് ആകെ എത്ര
കേസുകള്‍ രജിസ്റ്റർ
ചെയ്തിട്ടുണ്ട്; ഇതില്‍
അന്വേഷണത്തിലൂടെ
കുട്ടികളെ കണ്ടെത്തിയവ
എത്രയെന്നും ഇനി
കണ്ടെത്താനുള്ളത്
എത്രയെന്നുമുള്ള
വിവരങ്ങള്‍
ജില്ലാടിസ്ഥാനത്തില്‍
തരംതിരിച്ച് നൽകാമോ;
(ബി)
കുട്ടികളെ
തട്ടിക്കൊണ്ടു
പോകുന്നതുമായി
ബന്ധപ്പെട്ട്
പിടിയിലായവര്‍
എത്രയെന്നും ഇവര്‍ ഏതു
സംസ്ഥാനക്കാരാണെന്നും
അറിയിക്കാമോ?
പോക്സോ
നിയമപ്രകാരം രജിസ്റ്റര്‍
ചെയ്ത കേസുകൾ
1967.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോക്സോ
നിയമപ്രകാരം വിവിധ
ജില്ലകളിൽ എത്ര
കേസ്സുകള്‍ വീതം
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
രജിസ്റ്റര്‍
ചെയ്ത കേസ്സുകളില്‍
എത്രയെണ്ണത്തിൽ കോടതി
മുന്‍പാകെ ചാര്‍ജ്
ഷീറ്റുകള്‍
സമര്‍പ്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
നിലവില്‍ എത്ര പോക്സോ
കോടതികള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
ഓരോ കോടതിയിലും എത്ര
കേസ്സുകള്‍ വീതം
തീര്‍പ്പാക്കാനുണ്ടെന്നും
വ്യക്തമാക്കുമോ?
കോതമംഗലം
പോലീസ് സ്റ്റേഷനിൽ കൂടുതല്‍
പോലീസ് ജീവനക്കാരെ
നിയമിക്കുന്നതിനു നടപടി
1968.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാല്
പഞ്ചായത്തുകളും,
മുന്‍സിപ്പാലിറ്റിയും
ഉള്‍പ്പെടുന്ന കോതമംഗലം
പോലീസ് സ്റ്റേഷന്
പരിധിയില്‍ വര്‍ഷം
അയ്യായിരത്തോളം
കേസുകള്‍ രജിസ്റ്റര്‍
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കേസുകള്‍ വേഗത്തില്‍
തീര്‍പ്പാക്കുന്നതിന്
ആവശ്യമായ പോലീസ്
ജീവനക്കാര്‍ കോതമംഗലം
സ്റ്റേഷനില്‍
ഇല്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കോതമംഗലം
പോലീസ് സ്റ്റേഷനില്‍
എത്ര പോലീസ്
ജീവനക്കാര്‍
ഉണ്ടെന്നുള്ളത് തസ്തിക
തിരിച്ച്
വ്യക്തമാക്കുമോ ;
(ഡി)
കോതമംഗലം പോലീസ്
സ്റ്റേഷനില്‍
രജിസ്റ്റര്‍ ചെയ്യുന്ന
കേസുകളുടെ എണ്ണം
പരിഗണിച്ച് കൂടുതല്‍
പോലീസ് ജീവനക്കാരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഡ്യൂട്ടിയിലിരിക്കെ
പരിക്കുപറ്റുന്ന പോലീസ്
ഉദ്യോഗസ്ഥരുടെ ചികിത്സ
1969.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഡ്യൂട്ടിയിലിരിക്കെ
പരിക്കു പറ്റുന്ന
പോലീസ് ഉദ്യോഗസ്ഥരുടെ
ചികിത്സയ്ക്ക്
നിലിവില്‍ എന്തെങ്കിലും
സഹായസൗകര്യങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
കൃത്യനിര്വ്വണത്തിനിടെ
ഗുരുതരമായി പരിക്കു
പറ്റുന്ന
പോലീസുകാര്ക്കാവശ്യമായ
ചികിത്സയും
സൗകര്യങ്ങളും
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
സ്പീഡ്
റഡാറുകളും ക്യാമറകളും
1970.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാഹനങ്ങളുടെ അമിതവേഗത
നിയന്ത്രിക്കുന്നതിന്
സ്ഥാപിച്ചിട്ടുള്ള
സ്പീഡ് റഡാറുകളും
ക്യാമറകളും പലതും
പ്രവര്‍ത്തനരഹിതമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ.
(ബി)
പ്രവര്‍ത്തനരഹിതമായ
ഇത്തരം ഉപകരണങ്ങള്‍
യഥാസമയം മാറ്റി
സ്ഥാപിക്കാത്തതു മൂലം
വാഹനങ്ങളുടെ നിയമലംഘനം
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യം
നിലവിലുണ്ടെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരം
ഉപകരണങ്ങളുടെ
അറ്റകുറ്റപ്പണികള്‍ക്കായി
പ്രതിവര്‍ഷം ഏകദേശം
എത്ര രൂപ
ചെലവഴിക്കുന്നുണ്ട്;
യഥാസമയം ഇവയുടെ
മെയിന്റനന്‍സ്
ഉറപ്പുവരുത്തുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
പ്രവര്‍ത്തനരഹിതമായ
എല്ലാ സ്പീഡ് റഡാറുകളും
ക്യാമറകളും
മാറ്റിസ്ഥാപിക്കുന്നതിനും
ആവശ്യമുള്ള പുതിയവ
സ്ഥാപിക്കുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമോ?
കോഴിക്കോട്
രാമനാട്ടുകര-വെങ്ങളം
ബൈപ്പാസ്സിലെ അപകടങ്ങൾ
T 1971.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ
രാമനാട്ടുകര-വെങ്ങളം
ബൈപ്പാസില്‍ നിരന്തരം
റോഡപകടങ്ങള്‍
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2017ല്‍
എത്ര പേരാണ് ഈ
ബൈപ്പാസില്‍
അപകടങ്ങളില്‍
മരണപ്പെട്ടത്;
(സി)
ഇത്തരം
അപകടങ്ങള്‍ തടയുന്നതിന്
എന്തു നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
കായല്‍
കയേറ്റം സംബന്ധിച്ച
വിജിലന്‍സ് അന്വേഷണം
1972.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശ്രീ.
തോമസ് ചാണ്ടി എം.എൽ.എ
കായല്‍ കൈയേറിയതും
വയല്‍ നികത്തിയതും
സംബന്ധിച്ച വിജിലൻസ്
അന്വേഷണത്തിലെ പ്രധാന
കണ്ടെത്തലുകള്‍
എന്തായിരുന്നു;
അദ്ദേഹത്തിനെതിരെ കേസ്
എടുക്കുവാന്‍
വിജിലന്‍സ് ശിപാര്‍ശ
ചെയ്തിരുന്നോ;
(ബി)
പ്രസ്തുത
അന്വേഷണ സംഘത്തെ മാറ്റി
പുതിയ അന്വേഷണ സംഘത്തെ
നിയോഗിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണങ്ങള്‍ എന്താണ്;
(സി)
നേരത്തെ
കേസ് അന്വേഷിച്ച
അന്വേഷണ സംഘത്തിലെ
ഏതെങ്കിലും
ഉദ്യോഗസ്ഥന് പുതിയ
സംഘത്തില്‍ ഉണ്ടോ;
(ഡി)
എത്ര
മാസത്തിനുള്ളില്‍
അന്വേഷണം
പൂര്‍ത്തിയാക്കണമെന്നാണ്
കോടതി
നിര്‍ദ്ദേശിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
വിജിലൻസ്
അന്വേഷണങ്ങളുടെ പുരോഗതി
1973.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നത
രാഷ്ട്രീയക്കാര്‍, മുൻ
മന്ത്രിമാര്‍,
മന്ത്രിമാര്‍
എന്നിവര്‍ക്കെതിരെയുള്ള
വിജിലൻസ്
അന്വേഷണങ്ങളുടെ പുരോഗതി
പരിശോധിക്കുന്നതിന്
ഏന്തെങ്കിലും പ്രത്യേക
സംവിധാനം നിലവിലുണ്ടോ;
വിശദമാക്കുമോ;
(ബി)
സംസ്ഥാന
പോലീസ് മേധാവിക്ക്
വിജിലൻസ് ഡയറക്ടറുടെ
അധിക ചുമതല
നൽകിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ എന്നു മുതൽ;
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
ഡി.ജി.പി. റാങ്കിലുള്ള
ഉദ്യോഗസ്ഥരുടെ അഭാവമാണോ
ഉത്തരവാദിത്വങ്ങള്‍
ഏറെയുള്ള പോലീസ്
മേധാവിക്ക് പ്രത്യേക
അന്വേഷണ വിഭാഗമായ
വിജിലൻസിന്റെ അധിക
ചുമതല കൂടി നൽകിയതെന്ന്
വ്യക്തമാക്കാമോ;
(ഡി)
മതിയായ
തെളിവുകളില്ലായെന്ന
കാരണത്താൽ 2017 ഏപ്രിൽ
1 മുതൽ നാളിതുവരെ എത്ര
ത്വരിതാന്വേഷണങ്ങള്‍
വിജിലൻസ്
അവസാനിപ്പിച്ചു; ഈ
കാലയളവിൽ എത്ര കേസുകള്‍
വിജിലൻസ് പുതിയതായി
രജിസ്റ്റര്‍ ചെയ്തു;
എത്ര കേസുകളിൽ
കുറ്റപത്രം
സമര്‍പ്പിച്ചുവെന്ന്
വെളിപ്പെടുത്തുമോ?
വിജിലന്‍സ്
കേസ്സുകള്‍
1974.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്തെ
എത്ര ഐ.എ.എസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
വിജിലന്‍സ് കേസ്സുകള്‍
നിലവിലുണ്ട് എന്ന്
വെളിപ്പെടുത്താമോ;
ഇതിന്റെ വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
ഇന്റേണല്‍
വിജിലന്‍സ് ഓഫീസര്‍
1975.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
11.06.1997-ലെ
ജി.ഒ (പി) 34/97/വിജി.
നമ്പര്‍ ഉത്തരവ്
പ്രകാരം സര്‍ക്കാര്‍
വകുപ്പുകളിലും,
പൊതുമേഖലാ
സ്ഥാപനങ്ങളിലും
ഇന്റേണല്‍ വിജിലന്‍സ്
ഓഫീസര്‍മാരായി
നിയമിക്കപ്പടുന്നവര്ക്ക്
പ്രസ്തുത ഉത്തരവിലെ
(ഡി) നിബന്ധനയ്ക്ക്
വിരുദ്ധമായി വകുപ്പ്
തലവന്‍ മുഖാന്തരമല്ലാതെ
സര്‍ക്കാരിന് നേരിട്ട്
റിപ്പോര്‍ട്ട്
അയക്കുന്നതിന് അധികാരം
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
മേല്‍പ്പറഞ്ഞ
ഉത്തരവിന്റെ ഖണ്ഡിക
(എഫ്) ന് വിരുദ്ധമായി
വകുപ്പ് തലവന്‍
ചുമതലപ്പെടുത്താതെ
പരാതികളില്‍ സ്വയം
അന്വേഷണം നടത്തി
റിപ്പോര്‍ട്ട്
തയ്യാറാക്കുന്നതിനും,
അത് വകുപ്പ് തലവന്‍
കാണാതെ നേരിട്ട്
സര്ക്കാരിനയക്കുന്നതിനും
ഇന്റേണല്‍ വിജിലന്‍സ്
ഓഫീസര്‍ക്ക് അധികാരം
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(സി)
മേല്‍പ്പറഞ്ഞ
പ്രകാരം അധികാരം
നല്കിയിട്ടില്ലെങ്കില്,
അതിന് വിരുദ്ധമായി
ഭൂജലവകുപ്പ്
ഡയറക്ടറേറ്റിലെ
ഇന്റേണല്‍ വിജിലന്‍സ്
ഓഫീസര്‍ റിപ്പോര്‍ട്ട്
നല്‍കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ;
സോളാര്‍
കമ്മീഷന് റിപ്പോര്‍ട്ട്
1976.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സോളാര്‍
കമ്മീഷന്
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
പ്രഖ്യാപിച്ച തുടര്‍
അന്വേഷണ നടപടികള്‍
ഏതുവരെ ആയെന്ന്
വിശദമാക്കാമോ?
പഴയങ്ങാടി കേന്ദ്രമാക്കി
ഫയര്സ്റ്റേഷന്
ആരംഭിക്കുന്നതിന് നടപടി
1977.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഫയര്സ്റ്റേഷന്
നിലവിലില്ലാത്ത
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ പഴയങ്ങാടി
കേന്ദ്രമാക്കി ഒരു
ഫയര്സ്റ്റേഷന്
ആരംഭിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
കോങ്ങാട്
ഫയര്‍ സ്റ്റേഷന്
ആരംഭിക്കുന്നതിന് നടപടി
1978.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോങ്ങാട്
ഫയര്‍ സ്റ്റേഷന്
ആരംഭിക്കുന്നതിനു
സര്‍ക്കാര്‍ ഉത്തരവ്
(RT)No.2996/2016
ആഭ്യന്തരം തീയതി
29.9.2016 പ്രകാരം
ഭരണാനുമതിയും
സര്‍ക്കാര്‍ ഉത്തരവ്
(MS) NO.206/17/റവ.
തീയതി 19.6.2017
പ്രകാരം സ്ഥലം
കൈമാറുകയും ഫയർ
സ്റ്റേഷന്
തുടങ്ങുന്നതിന് ഫയര്‍
റസ്ക്യൂ സര്‍വ്വീസസ്
ആസ്ഥാനത്തുനിന്ന്
നിരവധി പ്രൊപ്പോസലുകള്‍
നൽകുകയും ചെയ്തിട്ടും
ഇക്കാര്യത്തിൽ കാലതാമസം
നേരിടുന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
17.7.2017-ല്‍
F1/5975/2016 പ്രകാരം
സര്‍ക്കാരിലേയ്ക്ക് ഫയർ
ആൻഡ് റസ്ക്യൂ
സര്‍വ്വീസസ്
എച്ച്.ക്യു.-വില്‍
നിന്ന് സമര്‍പ്പിച്ച
പ്രൊപ്പോസലില്‍
സ്വീകരിച്ച നടപടികളുടെ
വിശദവിവരവും കലണ്ടര്‍
ഓഫ് ആക്ഷന്‍
റിപ്പോര്‍ട്ടും
ലഭ്യമാക്കുമോ?
ഒറ്റപ്പാലം
ഫയര്സ്റ്റേഷന്
1979.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
ഫയര്സ്റ്റേഷന്
ആരംഭിക്കുന്നതിനായി
എവിടെയാണ് സ്ഥലം
കണ്ടെത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഈ
സാമ്പത്തിക വര്‍ഷം
തന്നെ ഒറ്റപ്പാലത്ത്
ഫയര്സ്റ്റേഷന്
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
എങ്കില്‍ വിശദമാക്കാമോ;
(സി)
ഒറ്റപ്പാലം
ഫയര്‍സ്റ്റേഷനായി
നിലവില്‍
കണ്ടെത്തിയിട്ടുള്ള
സ്ഥലം ഫയര്‍സ്റ്റേഷന്റെ
ഉപയോഗത്തിനായി
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ/
അഗ്നിശമന
നിലയത്തോടനുബന്ധിച്ച്
നീന്തല്‍ പരിശീലനം
1980.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കായംകുളം
അഗ്നിരക്ഷാ
നിലയത്തോടനുബന്ധിച്ച്
കുട്ടികള്‍ക്ക്
നീന്തല്‍പരിശീലനം
നടത്തുന്നതിനുവേണ്ടി
അത്യാധുനിക
സൗകര്യങ്ങളോടുകൂടിയ ഒരു
നീന്തല്‍കുളം
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
മാവൂരില്‍
പുതിയ ഫയര്‍ സ്റ്റേഷന്
1981.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കോഴിക്കോട്
ജില്ലയുടെ വ്യവസായിക
തലസ്ഥാനവും മലപ്പുറം
ജില്ലയുമായി അതിര്‍ത്തി
പങ്കിടുന്ന പ്രദേശവും
ചാലിയാര്‍ പുഴയുടെ
തീരവുമായ മാവൂരില്‍
പുതിയ ഫയര്‍ സ്റ്റേഷന്
ആരംഭിക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികളെന്തെന്ന്
വിശദമാക്കുമോ?
ജയിലുകളില്‍ നിലവിലുള്ള
തസ്തികകള്‍
1982.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ജയിലുകളില്‍ ഓരോന്നിലും
നിലവിലുള്ള തസ്തികകള്‍
കാറ്റഗറി തിരിച്ച്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികകളില്‍ എത്ര
ഒഴിവുകള്‍ ഉണ്ട്;
കാറ്റഗറി തിരിച്ചുള്ള
കണക്ക് നല്‍കാമോ;
(സി)
പ്രസ്തുത
തസ്തികകളില്‍
ഏതിലെങ്കിലും താല്കാലിക
ജീവനക്കാര്‍ ജോലി
ചെയ്യുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദവിവരങ്ങല്‍
ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
ജയിലുകളിലെ
സുരക്ഷാ ക്രമീകരണങ്ങള്‍
1983.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
13
ാം ധനകാര്യ കമ്മീഷന്
അവാര്‍ഡില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മിക്കുവാന്‍
തീരുമാനിച്ചിരുന്ന
ജയിലുകളുടെ നിര്‍മ്മാണം
ഏത് ഘട്ടത്തിലാണെന്നു
വ്യക്തമാക്കാമോ ;
(ബി)
ജയിലുകളില്‍
തടവു പുള്ളികള്‍
യഥേഷ്ടം മൊബെെല്‍
ഫോണ്‍
ഉപയോഗിക്കുന്നതായും
നിയമ വിരുദ്ധ
പ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെടുന്നതായും
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ടി.
പി.ചന്ദ്രശേഖരന്
വധക്കേസിലെ പ്രതികള്‍
ജയിലില്‍ മൊബെെല്‍
ഫോണ്‍ ഉപയോഗിച്ച
കേസ്സിന്റെ അന്വേഷണം
ഏത് ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്താമോ;
(ഡി)
തിരുവനന്തപുരം
സെന്‍ട്രല്‍ ജയിലില്‍
സ്ഥാപിച്ചിട്ടുള്ള സി.
സി. ടി. വി. ക്യാമറകളിൽ
ഒന്നു പോലും
പ്രവര്‍ത്തനക്ഷമമല്ല
എന്ന റിപ്പോര്‍ട്ട്
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ഇ)
ജയിലുകളിലെ
സുരക്ഷാ ക്രമീകരണങ്ങള്‍
ശക്തമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ജയില്‍പുള്ളികള്‍ക്ക്
ചികിത്സ
1984.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടി.
പി. ചന്ദ്രശേഖരന്
കൊലപാതക കേസ്,
കതിരൂര്‍ മനോജ്
വധകേസുകളിലെ
പ്രതികള്‍ക്ക്
ആയുര്‍വേദ സുഖ ചികിത്സ
നല്‍കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജയില്‍
പുള്ളികള്‍ക്ക് ചികിത്സ
നല്കുമ്പോള്
പാലിക്കേണ്ട ജയില്‍
ചട്ടങ്ങള്‍ ഇവരുടെ
കാര്യത്തില്‍
പാലിക്കപ്പെട്ടിട്ടുണ്ടോ;
(സി)
പോലീസ്
സംരക്ഷണയിലാണോ ഇൗ
ചികിത്സ
നടപ്പിലാക്കിയത്;
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
പ്രസ്സുകളില്‍ വര്‍ക്കിങ്
അറേഞ്ചുമെന്റ് വ്യവസ്ഥയില്‍
നിയമനവും സ്ഥലംമാറ്റവും
1985.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
പ്രസ്സുകളില്‍
വര്‍ക്കിങ്ങ്
അറേഞ്ചുമെന്റ്
വ്യവസ്ഥയില്‍ നിയമനവും
സ്ഥലം മാറ്റവും
നല്‍കരുതെന്ന് കാണിച്ച്
വകുപ്പ് സെക്രട്ടറി
സര്‍ക്കാര്‍
പ്രസ്സുകളുടെ
ഡയറക്ടര്‍ക്ക് കത്ത്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കത്തിന്റെ
പകര്‍പ്പും
നോട്ടുഫയലിന്റെ
പകര്‍പ്പും
ലഭ്യമാക്കുമോ;
(ബി)
തിരുവനന്തപുരും
സര്‍ക്കാര്‍
പ്രസ്സുകളില്‍ ഇതിന്
വിരുദ്ധമായി വര്‍ക്കിങ്
അറേഞ്ചുമെന്റ്
വ്യവസ്ഥയില്‍
നിയമനങ്ങള്‍
നടത്തുവാന്‍ അധികൃതര്‍
ഉത്തരവുകള്‍
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
(സി)
നിലവില്‍
വര്‍ക്കിങ്
അറേഞ്ചുമെന്റ്
വ്യവസ്ഥയില്‍ എത്ര
പേര് ജോലി
നോക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
സര്‍ക്കാര്‍
പ്രസ്സുകളില്‍ ആകെ എത്ര
പോലീസ് ഓഫീസര്‍മാര്‍
ജോലി
നോക്കുന്നുണ്ടെന്നും
ഇവരുടെ നിയമന രീതി
എങ്ങനെയെന്നും
വ്യക്തമാക്കുമോ;
(ഇ)
തിരുവനന്തപുരം
സെന്‍ട്രല്‍ പ്രസ്സില്‍
എത്ര പോലീസുകാര്‍ ജോലി
നോക്കുന്നുണ്ട്; ഇവരുടെ
ജോലിയുടെ രീതി
എന്തെന്ന്
വ്യക്തമാക്കുമോ;
ഇത്രയും പോലീസ്
ഉദ്യോഗസ്ഥരുടെ ആവശ്യം
നിലവില്‍ സെന്‍ട്രല്‍
പ്രസ്സില്‍ ഉണ്ടോയെന്ന്
വ്യക്തമാക്കുമോ?
കോവളം
കാസര്‍ഗോഡ് ജലപാതയുടെ
നിർമ്മാണം
1986.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോവളം
കാസര്‍ഗോഡ് ജലപാതയുടെ
നിർമ്മാണം ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക് ആവശ്യമായ
തുക എപ്രകാരം
കണ്ടെത്താമെന്നാണ്
പ്രതിക്ഷിക്കുന്നത്;
(സി)
നിര്‍മ്മാണം
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാമെന്നാണ്
പ്രതീക്ഷിക്കുന്നത്?
ബസ്സ് സര്‍വ്വീസ്
പുന:സ്ഥാപിക്കാൻ നടപടി
1987.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍,
കാഞ്ഞങ്ങാട്
കെ.എസ്.ആര്.ടി.സി.
ഡിപ്പോയിൽ നിന്നും
നിരവധി
കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍
നിര്‍ത്തലാക്കിയത്
പുന:സ്ഥാപിക്കാൻ
നടപടികള്‍ ഉണ്ടാകുമോ;
(ബി)
മലയോര
മേഖലകളിലേക്ക്
ലാഭകരമായി ഓടിക്കാൻ
കഴിയുന്ന ബസ്സുകള്‍
കൂടി
നിര്‍ത്തലാക്കിയതുമൂലം
ജനങ്ങള്‍ ഏറെ പ്രയാസം
അനുഭവിക്കുന്നകാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കെ
എസ് ആർ ടി സി
സര്‍വ്വീസുകളിൽ
വിദ്യാര്‍ത്ഥികള്‍ക്ക്
യാത്രാപാസ്
1988.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ
എസ് ആർ ടി സി
സര്‍വ്വീസുകളെ മാത്രം
ആശ്രയിക്കുന്ന
മലയോരപ്രദേശങ്ങളിലും
പിന്നോക്ക
പ്രദേശങ്ങളിലും
വിദ്യാര്‍ത്ഥികള്‍ക്ക്
യാത്രാപാസ്
അനുവദിക്കുന്നതില്‍
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;എങ്കില്‍
ഇതിന്റെ കാരണം
വിശദമാക്കുമോ;
(ബി)
പ്രസ്തുത
നിയന്ത്രണത്തില്‍
ഇളവുകള്‍
വരുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കെ.
എസ്. ആര്. ടി. സി യിലെ
ജീവനക്കാരുടെ മെഡിക്കല്‍ റീ
ഇംബേഴ്സ്മെന്റ്
1989.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍
വന്നതുമുതല്‍
31.12.2017വരെ കെ. എസ്.
ആര്. ടി. സി യിലെ
ജീവനക്കാരുടെ
മെഡിക്കല്‍ റീ
ഇംബേഴ്സ്മെന്റ്
റിക്വസ്റ്റ് എത്ര
തുകയ്ക്കുണ്ടായിരുന്നു;
ഇതില്‍ എന്തു
തുകയ്കുള്ളത്
സാങ്ങ്ഷന്‍ ചെയ്ത്
നല്കി; സാങ്ഷൻ ചെയ്ത
മെഡിക്കല്‍
ബില്ലുകളെല്ലാം
ജീവനക്കാര്‍ക്ക്
പേയ്മെന്റ്
നല്‍കിയിരുന്നോ;
(ബി)
ഇതില്‍
കെ. എസ്. ആര്. ടി.
സി.യിലെ കണ്ടക്ടര്‍,
ഡ്രൈവര്‍
തസ്തികയിലുള്ളവരുടെ
മെഡിക്കല്‍ റീ
ഇംബേഴ്സ്മെന്റ്
റിക്വസ്റ്റ് എന്ത്
തുകയ്ക്കുണ്ടായിരുന്നു;
ഇതില്‍ എന്ത്
തുകയ്ക്കുള്ളത്
അനുവദിച്ച് നല്കി;
(സി)
കെ.
എസ്. ആര്. ടി. സി
യില്‍ ഓപ്പറേറ്റിംഗ്
സ്റ്റാഫുകളുടെ
മെഡിക്കല്‍
റിഇംബേഴ്സ്മെന്റ്
റിക്വസ്റ്റ്
അവരര്‍ഹിക്കുന്ന പരിഗണന
നല്കി
റീഇംബേഴ്സ്മെന്റ്
ചെയ്ത് നല്കാന് നടപടി
സ്വീകരിക്കുമോമോ ?
കെ.
എസ്. ആര്. ടി. സി.
പെന്ഷന്
1990.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.
എസ്. ആര്. ടി. സി.
യിലെ വിരമിച്ച
ജീവനക്കാരുടെ പെന്‍ഷനും
കുടുംബ പെന്‍ഷനും ഏതു
മാസം വരെ വിതരണം
ചെയ്തുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പെന്ഷന്
ലഭിക്കാതിരുന്ന
സാഹചര്യത്തില്‍ എത്ര
കെ. എസ്. ആര്. ടി. സി.
പെന്‍ഷന്‍കാര്‍
ആത്മഹത്യ ചെയ്തുവെന്ന്
വ്യക്തമാക്കുമോ?
കെ.
എസ്. ആര്. ടി. സി.
ബസ്സുകളുടെ രാത്രി
സ്റ്റോപ്പുകള്‍
1991.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.
എസ്. ആര്. ടി. സി.
ബസ്സുകള്‍ രാത്രി
കാലങ്ങളില്‍
എവിടെയൊക്കെ
നിര്‍ത്തണമെന്നത്
സംബന്ധിച്ച് നിലവിലുള്ള
ഉത്തരവുകളുടെ പകര്‍പ്പ്
നല്‍കാമോ;
(ബി)
പ്രസ്തുത
ഉത്തരവുകള്‍ ലംഘിച്ചതു
സംബന്ധിച്ച പരാതികള്‍
2017 - 18 വര്‍ഷത്തില്‍
എത്രയെണ്ണം ലഭിച്ചു;
(സി)
പ്രസ്തുത
പരാതികളില്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചത്;
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി
ജീവനക്കാര്‍ക്കെതിരെയുള്ള
അച്ചടക്ക നടപടി
1992.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
01.01.2014
മുതല്‍ 31.12.2017വരെ,
കെ.എസ്.ആര്.ടി.സി യിലെ
ജീവനക്കാര്‍ക്കെതിരെ
അതിലെ പി.എല്‍,
വിജിലന്‍സ് വിഭാഗങ്ങള്‍
എത്ര അച്ചടക്ക
നടപടികള്‍ സ്വീകരിച്ചു;
(ബി)
അപ്രകാരം
നടപടികള്‍
സ്വീകരിച്ചതില്‍,
കണ്ടക്ടര്‍, ഡ്രൈവര്‍
തസ്തികകളില്പ്പെട്ടവര്
എത്ര; മിനിസ്റ്റീരിയല്‍
വിഭാഗത്തില്പ്പെട്ടവരെത്ര;
(സി)
ജീവനക്കാര്‍ക്കെതിരെ
നടപടി എടുക്കുന്നതിന്,
കെ.എസ്.ആര്.ടി.സി
നാളിതുവരെ
അനുവര്‍ത്തിച്ചുവരുന്ന
രീതിയില്‍ കാതലായ
മാറ്റം വരുത്തി തെറ്റ്
ചെയ്യുന്നവര്‍ ഏതു
വിഭാഗങ്ങളില്പ്പെട്ടവരാണെങ്കിലും
അവരെ നടപടിക്ക്
വിധേയമാക്കുന്നതിന്
തയ്യാറാകുമോ?
കെ.എസ്.ആര്.ടി.സി
യുടെ പ്രതിമാസ വരുമാനവും
ചെലവും
1993.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്നതു
മുതല്‍ 31.12.2017 വരെ
വിവിധ വരുമാന
മാര്‍ഗ്ഗങ്ങളിലൂടെ
കെ.എസ്.ആര്.ടി.സി
യ്ക്ക് ഉണ്ടായ പ്രതിമാസ
വരുമാനത്തിന്റെ കണക്ക്
ഇനം തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവിലെ പ്രതിമാസ
ചെലവ് ഇനം തിരിച്ച്
ലഭ്യമാക്കുമോ?
കെ.എസ്.ആര്.ടി.സി
യുടെ ആസ്തി
1994.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യ്ക്ക് സംസ്ഥാനത്താകെ
എത്ര ഭൂമിയാണ്
ഉള്ളതെന്ന്
വിശദമാക്കാമോ;
(ബി)
കെട്ടിടങ്ങളുടെ
വാടകയിനത്തില്‍ എത്ര
തുകയാണ് ഒരു
വര്‍ഷത്തില്‍
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
വാടക
മുറികള്‍ എത്രയെണ്ണമാണ്
ഒഴിഞ്ഞ് കിടക്കുന്നത് ;
ഇതിലൂടെ എത്ര തുകയുടെ
നഷ്ടമാണ്
കണക്കാക്കുന്നത്;
വ്യക്തമാക്കുമോ ?
കെ.എസ്.ആര്.ടി.സി
ഡ്രൈവർ കണ്ടക്ടർ ഡ്യൂട്ടി
വ്യവസ്ഥകൾ
1995.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതുമുതല്‍ കളക്ഷന്‍
നോക്കി ഡ്യൂട്ടി
നിശ്ചയിക്കുന്ന
സംവിധാനം കെഎസ്ആർടിസി
യില്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ഡ്യൂട്ടിയില്‍
ഉപയോഗിക്കുന്ന ഫെയര്‍
സ്റ്റേജ്, റൂട്ടുകളില്‍
യാത്രക്കാരുടെ ബാഹുല്യം
എന്നിവ
കണക്കിലെടുക്കാതെയാണ്
ഡ്യൂട്ടി എണ്ണം
നിശ്ചയിക്കുന്നത് എന്ന
വസ്തുത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇതിന്റെ
അടിസ്ഥാനമെന്താണെന്ന്
അറിയിക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
വന്നതുമുതല്‍ കളക്ഷന്‍
വര്‍ദ്ധിപ്പിക്കുന്നതിന്
റൂട്ടോ സമയക്രമമോ
തീരുമാനിക്കുന്നതിനുള്ള
അധികാരം ഡ്യൂട്ടിക്ക്
പോകുന്ന
കണ്ടക്ടര്‍ക്കും
ഡ്രൈവര്‍ക്കും
നല്‍കിയിട്ടുണ്ടോ;
(ഡി)
പൊതുജന
സേവനം നടത്തുന്നതിന്
ഉത്തവാദിത്തപ്പെട്ട
കെഎസ്ആർടിസി യ്ക്ക്
ഇത്തരത്തില്‍
ടാര്‍ജറ്റ് നിശ്ചയിച്ച്
സര്‍വ്വീസ്
നടത്താനാകുമോ;
(ഇ)
ടാര്‍ജറ്റ്
നിശ്ചയിച്ച് ജോലി ദിനം
എണ്ണുന്ന സംവിധാനം ഈ
സര്‍ക്കാര്‍ വന്ന ശേഷം
മറ്റ് ഏതെല്ലാം
സര്‍ക്കാര്‍
സ്ഥാപനങ്ങളില്‍
ഏര്‍പ്പെടുത്തിയെന്ന്
പേര് സഹിതം
വെളിപ്പെടുത്തുമോ?
കെ.എസ്.ആര്.ടി.സി
നൽകുന്ന ആനുകൂല്യങ്ങള്‍
1996.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍വ്വീസ് നടത്തുന്ന
കെ.എസ്.ആര്.ടി.സി
ബസ്സുകളുടെ ക്ലാസ്സ്
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
സര്‍വ്വീസുകളില്‍
ഓരോന്നിനും ബസ്
സ്റ്റോപ്പുകള്‍
അനുവദിച്ചിട്ടുള്ളതില്‍
രാത്രികാലങ്ങളില്‍ 18
വയസ്സിനു താഴെയുള്ള
പെണ്‍കുട്ടികള്‍,
സീനിയര്‍ സിറ്റിസണ്‍സ്,
ഭിന്നശേഷിക്കാര്‍
എന്നിവര്‍ക്കു
എന്തെല്ലാം
ആനുകൂല്യങ്ങള്‍ നല്കി
വരുന്നു എന്നു
(സര്‍വ്വീസുകള്‍
തരംതിരിച്ച്) പ്രസ്തുത
ഉത്തരവുകളുടെ പകര്‍പ്പു
സഹിതം ലഭ്യമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ഇതിനു വിപരീതമായി
പ്രവര്‍ത്തിച്ച എത്ര
കേസുകള്‍ റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്; ഇതിനു
കാരണക്കാരായ
ഉദ്യോഗസ്ഥരുടെ പേരില്‍
എന്തു നടപടികള്‍
സ്വീകരിച്ചു; വിശദാംശം
ലഭ്യമാക്കുമോ?
കെ.എസ്.ആര്.ടി.സി
റീജിയണല്‍
വര്‍ക്ക്ഷോപ്പുകള്‍
1997.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സിക്ക്
എത്ര റീജിയണല്‍
വര്‍ക്ക്ഷോപ്പുകള്‍
ഉണ്ട്; എവിടെയെല്ലാമാണ്
വര്‍ക്ക് ഷോപ്പുകള്‍
പ്രവര്‍ത്തിക്കുന്നത്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രസ്തുത
വര്‍ക്ക്ഷോപ്പുകള്‍ വഴി
എത്ര ബസുകളുടെ ബോഡി
നിര്‍മ്മിച്ചു
പുറത്തിറക്കിയിട്ടുണ്ട്;
(സി)
ബസുകളുടെ
സുരക്ഷ മാനദണ്ഡങ്ങള്‍
പുനര്നിര്ണയിച്ചതിനാല്
പ്രസ്തുത വര്‍ക്ക്
ഷോപ്പുകളില്‍ അത്തരം
മാനദണ്ഡങ്ങള്‍ പാലിച്ച്
ബസ് നിര്‍മാണം
നടത്താന്‍
കഴിയുന്നുണ്ടോ;
(ഡി)
പ്രസ്തുത
റീജിയണല്‍
വര്‍ക്ക്ഷോപ്പുകളുടെ
നവീകരണത്തിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദാമാക്കുമോ?
കെ.എസ്.ആര്.ടി.സി.
സബ് ഡിപ്പോ
1998.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഞ്ചേശ്വരം
മണ്ഡലത്തിലെ
തലപ്പാടിയില്‍
കെ.എസ്.ആര്.ടി.സി. സബ്
ഡിപ്പോക്കായി 70 സെന്റ്
സ്ഥലം കണ്ടെത്തി
സര്‍ക്കാരിന്
സമര്‍പ്പിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച് സ്വീകരിച്ച
നടപടികളന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
തലപ്പാടിയില്‍
കെ.എസ്.ആര്.ടി.സി. സബ്
ഡിപ്പോ അനുവദിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ?
കെ.എസ്.ആര്.ടി.സി.
ബസ് സര്‍വ്വീസ്
1999.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
വടക്കഞ്ചേരി
ഡിപ്പോയില്‍ നിന്ന്
കടപ്പാറ ആദിവാസി
മേഖലയിലേക്ക്
സര്‍വ്വീസ്
നടത്തിയിരുന്നത്
വെട്ടിക്കുറച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്വകാര്യ
ബസ്സ്
സര്വ്വീസുകളൊന്നുമില്ലാത്ത
ആദിവാസി മേഖലയില്‍
സാമ്പത്തിക നേട്ടം
മാത്രം പരിഗണിച്ച്
കെ.എസ്.ആര്.ടി.സി.,
സര്‍വ്വീസ്
നിറുത്തലാക്കിയ നടപടി
ശരിയാണോ എന്നു
പരിശോധിക്കുമോ;
(സി)
ജനങ്ങളുടെ
ആവശ്യവും
വിദ്യാര്‍ത്ഥികളുടെ
യാത്രാ സമയവും
പരിഗണിച്ച് പ്രസ്തുത
മേഖലയിലേക്ക് പുതിയ ബസ്
സര്‍വ്വീസ്
അനുവദിക്കാന്‍
നടപടിയെടുക്കുമോ?
കെ.എസ്.ആര്.ടി.സി.
യിലെ അച്ചടക്ക നടപടി
2000.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യിലെ
കണ്ടക്ടര്‍, ഡ്രൈവര്‍,
മെക്കാനിക്ക്
വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കെതിരെ
മാത്രം കുറ്റം
കണ്ടുപിടിച്ച് നടപടി
സ്വീകരിക്കുന്ന
രീതിയില്‍ മാറ്റം
വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ പ്രസ്തുത
വിഭാഗത്തിലെ
ജീവനക്കാരുള്‍പ്പെടെ
എല്ലാ സെക്ഷനുകളിലും
ഷഫ്ലിംഗ് നടത്തി
കാലോചിതമായ
നവീകരണത്തിന്
വിധേയമാക്കുമോ;
(ബി)
പ്രസ്തുത
നടപടി
എന്നത്തേക്കാരംഭിക്കുമെന്നും
എന്തൊക്കെ
പരിഷ്ക്കാരങ്ങളാണ്
നടപ്പില്‍ വരുത്തുവാന്‍
ഉദ്ദേശിക്കുന്നതെന്നും
വിശദമാക്കാമോ;
(സി)
കെ.എസ്.ആര്.ടി.സി-യിലെ
വിജിലന്‍സിന്റെ
നിരീക്ഷണം എല്ലാ വിഭാഗം
ജീവനക്കാരുടെമേലും
ഒരേപോലെ
പ്രാവർത്തികമാക്കുന്നതിനു
നടപടി സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.
യുടെ സ്ഥലങ്ങളിലെ കൈയേറ്റം
2001.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യുടെ സ്ഥലങ്ങള്‍
മറ്റുളളവര്‍
കൈയ്യേറിയത് സംബന്ധിച്ച
വിവരങ്ങള്‍
മാനേജ്മെന്റ്
ശേഖരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എവിടെയെല്ലാമാണ്
കൈയ്യേറ്റങ്ങൾ
നടന്നിരിക്കുന്നത്
എന്നത് സംബന്ധിച്ച
വിശദവിവരം
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
കൈയേറ്റങ്ങള്‍
ഒഴിപ്പിച്ച് ലാഭകരമായ
വാണിജ്യ കേന്ദ്രങ്ങളും
മറ്റും സ്ഥാപിക്കുവാൻ
അടിയന്തര നടപടി
സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.
കൊറിയര്‍ സര്‍വ്വീസ് ഓഫീസ്
2002.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ഏത് ഏജന്‍സിയുടെ
സഹകരണത്തോടെയാണ്
കൊറിയര്‍ സര്‍വ്വീസ്
നടത്തിവരുന്നത്;
(ബി)
ഇവയുടെ
ഓഫീസ് പലസ്ഥലത്തും
പൊതുജനങ്ങള്‍ക്ക്
സൗകര്യപ്രദമായ
കേന്ദ്രങ്ങളിലല്ല
പ്രവര്‍ത്തിച്ചു
വരുന്നതെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കെ.എസ്.ആര്.ടി.സി.
ഡിപ്പോകള്‍ക്കുള്ളില്‍
പ്രവര്‍ത്തിക്കുന്ന
ഇത്തരം ഓഫീസുകളിലേക്ക്
വാഹനങ്ങള്‍
കടത്തിവിടാത്തതു മൂലം
പൊതുജനങ്ങള്‍ക്ക്
വളരെയേറെ
ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്ന
കാര്യം ഗൗരവമായി
കാണുന്നുണ്ടോ;
(ഡി)
തിരുവനന്തപുരം
ഡിപ്പോയോട് ചേര്‍ന്ന്
പ്രവര്‍ത്തിക്കുന്ന
കൊറിയര്‍
സര്‍വ്വീസിന്റെ ഓഫീസ്
പൊതുജനങ്ങള്‍ക്ക്
സൗകര്യപ്രദമായ
സ്ഥലത്തല്ല
പ്രവര്‍ത്തിക്കുന്നതെന്ന
കാര്യം പരിശോധിക്കുമോ;
എങ്കില്‍ ഇത്
സൗകര്യപ്രദമായ മറ്റൊരു
സ്ഥലത്തേക്ക് മാറ്റി
സ്ഥാപിക്കുന്ന കാര്യം
പരിഗണിക്കുമോ?
കെ.എസ്.ആര്.ടി.സി.
പെന്ഷന്
2003.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
ഏതൊക്കെ മാസങ്ങളിലെ
പെന്ഷന് കുടിശ്ശിക
നല്‍കാനുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പെന്ഷന് കുടിശ്ശിക
നല്‍കുന്നതിന് എത്ര
കോടി രൂപയുടെ ആവശ്യം
കോര്‍പ്പറേഷനുണ്ട്: ഈ
തുക കോര്‍പ്പറേഷന്റെ
കൈവശം ഇപ്പോള്‍
ഉണ്ടോ;
(സി)
ഇല്ലെങ്കില്‍
തുക ലഭ്യമാക്കുന്നതിന്
കോര്‍പ്പറേഷന്റെ
മുന്നിലുള്ള
മാര്‍ഗ്ഗങ്ങള്‍
എന്തൊക്കെയാണ് ;
(ഡി)
വരും
മാസങ്ങളില്‍ ഇത്തരം
പ്രതിസന്ധികള്‍
മറികടക്കാന്‍
ഏതെങ്കിലും പുതിയ
സംവിധാനം
കോര്പ്പറേഷന്
കണ്ടെത്തുമോ;എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
കെ.എസ്.ആര്.ടി.സി.
കണ്ടക്ടര്‍ തസ്തികയിലെ
നിയമനം
2004.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
കണ്ടക്ടര്‍ തസ്തികയില്‍
നിയമന ശിപാര്‍ശ ലഭിച്ച
നിരവധി
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
ലഭിച്ചിട്ടില്ലെന്ന
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എത്ര
ഉദ്യോഗാര്‍ത്ഥികളാണ്
ഇത്തരത്തിലുള്ളതെന്നും
ഇവര്‍ക്ക് നിയമന
ശിപാര്‍ശ ലഭിച്ചിട്ട്
എത്ര കാലമായെന്നും
വിശദമാക്കുമോ;
(സി)
പ്രസ്തുത
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്കാന്
എന്തെങ്കിലും
തടസ്സമുണ്ടോ; എങ്കില്‍
വിശദാംശം നല്‍കുമോ;
(ഡി)
കെ.എസ്.ആര്.ടി.സി.
റിസര്‍വ് കണ്ടക്ടര്‍
നിയമന ശിപാര്‍ശ ലഭിച്ച
മുഴുവന്‍
ഉദ്യോഗാര്‍ത്ഥികള്‍ക്കും
അടിയന്തരമായി നിയമനം
നല്കാന് നടപടി
സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.
ജീവനക്കാരുടെ അലവന്‍സുകള്‍
2005.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യിലെ
ഏതെല്ലാം വിഭാഗം
ജീവനക്കാര്‍ക്കാണ്
യൂണിഫോം അലവന്‍സ്
ഉള്‍പ്പെടെയുള്ള
അലവന്‍സുകള്‍ നല്കി
വരുന്നത്; എത്ര രൂപ
വീതം, എത്ര
കാലത്തിലൊരിക്കലാണ് ഇവ
നല്‍കുന്നത്; വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര തവണ പ്രസ്തുത
അലവന്‍സുകള്‍
നല്‍കിയിട്ടുണ്ടെന്നും
ഇനി എത്ര തവണത്തെ
അലവന്‍സുകള്‍ നല്കാന്
ബാക്കിയുണ്ടെന്നും
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സിയുടെ
നഷ്ടത്തിലുള്ള ബസ്
ഷെഡ്യൂളുകള്‍
2006.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
എ.സി. ബസ്
ഷെഡ്യൂളുകളില്‍,ഡീസല്‍
ചാര്‍ജ്ജ് പോലും
ലഭിക്കാത്ത ചില
ഷെഡ്യൂളുകള്‍
ഉണ്ടെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അവ വരുമാനം ലഭിക്കുന്ന
ദീര്‍ഘദൂര
സര്‍വ്വീസുകളായി
മാറ്റുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ?
ആഡംബര
ബസ്സുകള്‍
2007.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രാഥമിക
കൃത്യങ്ങള്‍ക്ക്
സൗകര്യമുള്ള ആഡംബര
ബസ്സുകള്‍ വാങ്ങുവാന്‍
കെ. എസ്. ആര്. ടി. സി
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം
വ്യക്തമാക്കാമോ;
(ബി)
ഈ
ബസ്സുകള്‍ ഏതൊക്കെ
റൂട്ടുകളില്‍
ഓടിക്കാനാണ്
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ?
ഫ്ലെക്സി
നിരക്ക് സംവിധാനം
2008.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരക്ക്
കൂടുമ്പോള്‍ നിരക്ക്
വര്‍ദ്ധിക്കുന്ന
ഫ്ലെക്സി നിരക്ക്
സംവിധാനം
കെ.എസ്.ആര്.ടി.സി.യില്‍
ഏര്‍പ്പെടുത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
അന്തര്‍
സംസ്ഥാന
സര്വ്വീസുകളിലാണോ ഇൗ
രീതി നടപ്പിലാക്കുന്നത്
എന്നറിയിക്കാമോ;
(സി)
പുതിയ
അന്തര്‍ സംസ്ഥാന
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ഏതൊക്കെ
സ്ഥലങ്ങളിലേക്കാണ്
പുതിയ സര്‍വ്വീസ്
ആരംഭിക്കുന്നത്;
(ഡി)
കര്‍ണ്ണാടക
ആര്.ടി.സി.യുടെ
മാതൃകയില്‍ ശൗചാലയ
സൗകര്യവും സ്ലീപ്പര്‍
സൗകര്യവുമുള്ള ബസ്സ്
സര്‍വ്വീസ്
ആരംഭിക്കാന്‍
കെ.എസ്.ആര്.ടി.സി.
പദ്ധതി ഇട്ടിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്താമോ?
കളക്ഷന്‍
നോക്കി ഡ്യൂട്ടി
നിശ്ചയിക്കുന്ന സംവിധാനം
2009.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതു
മുതല്‍ കെ. എസ്. ആര്.
ടി. സി. യില്‍ കളക്ഷന്‍
നോക്കി ഡ്യൂട്ടി
നിശ്ചയിക്കുന്ന
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ വിശദ
വിവരം നല്‍കുമോ;
(ബി)
സിംഗിള്‍
ഡ്യൂട്ടി ഡബിള്‍
ഡ്യൂട്ടിയായി
പരിഗണിക്കുന്നതിന് എത്ര
രൂപ കളക്ഷന്‍
എത്തിക്കണം;
ഇത്തരത്തില്‍ കളക്ഷന്‍
ടാര്‍ജറ്റ്
തികയ്ക്കുന്നതിന് കെ.
എസ്. ആര്. ടി. സി.
നിശ്ചയിക്കുന്ന
സമയക്രമം
പാലിക്കണമെന്ന്
വ്യവസ്ഥയുണ്ടോ;
(സി)
വ്യത്യസ്ത
റൂട്ടികളിലേക്ക് ഒരേ
സമയത്ത് ആരംഭിക്കുന്ന
ഡ്യൂട്ടി, ഫെയര്‍
സ്റ്റേജിലെ വ്യത്യാസം
കാരണം ജോലി നോക്കുന്ന
കണ്ടക്ടറും ഡ്രെെവറും
ഫെയര്‍ സ്റ്റേജ്
കൂടുതലാണെങ്കില്‍
ഒരാള്‍ക്ക് അത് ഡബിള്‍
ഡ്യൂട്ടി ടാര്‍ജറ്റ്
തികയ്ക്കുന്നതിന്
എളുപ്പമാവുകയും
മറ്റേയാള്‍ക്ക് കുറഞ്ഞ
ഫെയര്‍
സ്റ്റേജിലായതിനാല്‍ 1
1/2, 1 1/4, 1 എന്നീ
ഡ്യൂട്ടികള്‍ കൊണ്ട്
പോകേണ്ട സാഹചര്യം
ഉണ്ടാക്കുകയും
ചെയ്യുന്നത്
നീതിയുക്തമാണോ;
വിശദമാക്കുമോ?
തൃശ്ശൂര്‍-ഗോവിന്ദാപുരം
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
2010.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍-ഗോവിന്ദാപുരം
റൂട്ടില്‍ വൻലാഭത്തിൽ
സര്‍വ്വീസ്
നടത്തിയിരുന്ന
കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍ മുൻ
സര്‍ക്കാരിന്റെ കാലത്ത്
നിര്‍ത്തലാക്കിയത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
തൃശ്ശൂര്‍-ഗോവിന്ദാപുരം
റൂട്ടിൽ കൂടുതൽ ബസ്സ്
സര്‍വ്വീസുകള്‍
കൊണ്ടുവരാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പ്രസ്തുത
റൂട്ട്
ദേശസാൽക്കരിക്കാൻ
നടപടിയെടുക്കുമോ
എന്നറിയിക്കാമോ?
കണ്ടക്ടര്‍
നിയമനം
2011.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
കണ്ടക്ടര്‍
നിയമനത്തിനായി റാങ്ക്
ലിസ്റ്റ് നിലവില്‍
ഉണ്ടോ; എന്നാണ്
അവസാനമായി കണ്ടക്ടര്‍
നിയമനത്തിനായി നിയമന
ശുപാര്‍ശ
നടത്തിയിട്ടുള്ളത്;
എത്ര പേര്‍ക്കാണ് നിയമന
ശുപാര്‍ശ
നല്‍കിയിട്ടുള്ളത്;
ഇതില്‍ എത്ര പേര്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ട്;
ഇല്ലെങ്കില്‍ നിയമനം
നല്കാതിരിക്കാനുള്ള
കാരണം എന്താണ്;
(ബി)
കെ.എസ്.ആര്.ടി.സി.യില്‍
2016 ഡിസംബറില്‍
പി.എസ്.സി. വഴി എത്ര
പേര്‍ക്ക് നിയമന
ശുപാര്‍ശ
നല്‍കിയിരുന്നു; ഇതില്‍
എത്ര പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട്;
നല്കിയിട്ടില്ലെങ്കില്
ചട്ടങ്ങള്‍ പ്രകാരം
നിയമനം
നല്കാത്തതിനാല് പകരം
എന്ത് സംവിധാനമാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(സി)
നിയമന
ശുപാര്‍ശ ലഭിച്ച് ജോലി
ലഭിക്കാതെ
കഴിയുന്നവരില്‍ ഏറെയും
ഇനി ഒരു പരീക്ഷ എഴുതി
ജോലി നേടാന്‍ വയസ്സ്
അധികരിച്ചവര്‍
ആണെന്നുള്ളത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കെ.എസ്.ആര്.ടി.സി.യില്‍
നിയമനത്തിന് വേണ്ട
നടപടി സ്വീകരിക്കുമോ;
(ഡി)
നിയമന
ശുപാര്‍ശ ലഭിച്ച
ഇവര്‍ക്ക് ഇവരുടെ
യോഗ്യതയുടെ
അടിസ്ഥാനത്തില്‍ മറ്റു
വകുപ്പുകളില്‍ സമാനമായ
ശമ്പള സ്കെയിലിലെ
തസ്തികകളിലേക്ക്
ജോലിയ്ക്ക്
പരിഗണിക്കുമോ?
ബസ്ചാര്‍ജ്ജ്
വര്‍ദ്ധിപ്പിക്കാന്‍ നടപടി
2012.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബസ്ചാര്‍ജ്ജ്
വര്‍ദ്ധിപ്പിക്കുന്നത്
ഇപ്പോള്‍
പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് നിയോഗിച്ച
ജസ്റ്റീസ് രാമചന്ദ്രന്
കമ്മീഷന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
എങ്കില്‍
എത്ര ശതമാനം
വര്‍ദ്ധനവാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
അവസാനമായി ബസ്ചാര്‍ജ്ജ്
നിരക്ക്
വര്‍ദ്ധിപ്പിച്ചത്
എന്നായിരുന്നുവെന്ന്
വെളിപ്പെടുത്താമോ;
(ഇ)
വിദ്യാര്‍ത്ഥികളുടെ
ബസ്ചാര്‍ജ്ജ് നിരക്ക്
വര്‍ദ്ധിപ്പിക്കുമോ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
വസ്തുവകകളിലുണ്ടായ
കയ്യേറ്റം
2013.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
ഉടമസ്ഥതയിലുള്ള
സ്ഥലങ്ങളിലും മറ്റ്
സ്ഥാവര ജംഗമ
വസ്തുവകകളിലും ഉണ്ടായ
അനധികൃത കെെയ്യേറ്റം
ഒഴിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
നടപടികളുടെ ഫലമായി
എന്ത് അളവില്‍ സ്ഥലം
തിരിച്ചു
പിടിക്കാനായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
കെ.എസ്.ആര്.ടി.സി.യിലെ
ഉദ്യോഗസ്ഥര്‍
ഇക്കാര്യത്തില്‍ നടപടി
സ്വീകരിച്ചു
വരുന്നതല്ലാതെ
ഫലപ്രാപ്തി
ഉണ്ടാവാത്തതിന്റെ കാരണം
ഗവണ്മെന്റ് ഗൗരവമായി
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
അതിന്മേല് ഗവണ്മെന്റ്
എന്തെല്ലാം നടപടികള്‍
എപ്പോഴൊക്കെ
സ്വീകരിച്ചു എന്നതിന്റെ
വിശദവിവരം
ലഭ്യമാക്കുമോ?
കെ.എസ്.ആർ.ടി.സി
രേഖകളിൽ 'ഡിഫറന്റിലി
ഏബിള്‍ഡ്' എന്നാക്കുവാൻ
നടപടി
2014.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫിസിക്കലി
ഹാന്ഡിക്യാപ്ഡ്എന്നത്
ഡിഫറന്റിലി
ഏബിള്ഡ്എന്ന്
ഔദ്യോഗികമായി മാറ്റി
പുനര്‍നാമകരണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ എന്നു
മുതലെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തീരുമാനം
കെ.എസ്.ആർ.ടി.സി
യ്ക്കും ബാധകമാണോ;
കെ.എസ്.ആർ.ടി.സി യില്‍
ഇതുമായി ബന്ധപ്പെട്ട
എല്ലാ നാമകരണത്തിലും
പഴയനാമം മാറ്റി
പുതിയനാമം
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
എന്നുമുതലെന്ന്
വ്യക്തമാക്കാമോ;
(സി)
ഡിഫറന്റിലി
ഏബിള്‍ഡ് എന്ന പദത്തിന്
പകരം ഫിസിക്കലി
ഹാന്ഡിക്യാപ്ഡ്എന്ന
നാമം നിലനിർത്തുന്നതിന്
കെ.എസ് ആർ ടി സി യിലെ
ഏതെങ്കിലും വിഭാഗം
ബോധപൂര്‍വ്വം ശ്രമം
നടത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇതിന്
ഉത്തരവാദികള്‍
ആരൊക്കെയാണെന്നും
ഇവര്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
നാളിതുവരെ
സ്വീകരിച്ചുവെന്നുമുള്ള
വിശദവിവരം
വെളിപ്പെടുത്തുമോ?
തലശ്ശേരിയില്‍
നിന്നും മലബാര്‍
ക്യാന്‍സര്‍ സെന്ററിലേക്ക്
ബസ്സ് സര്‍വ്വീസ്
2015.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
ക്യാന്‍സര്‍
സെന്ററിലേക്കുള്ള
യാത്രാ സൗകര്യം
അപര്യാപ്തമായതിനാല്‍
പൊതുജനങ്ങള്‍ വളരെ
ബുദ്ധിമുട്ട്
നേരിടുന്നതായ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
തലശ്ശേരിയില്‍ നിന്നും
മലബാര്‍ ക്യാന്‍സര്‍
സെന്റര്‍ വരെ ഒരു കെ.
എസ്. ആര്. ടി. സി.
ബസ്സ് സര്‍വ്വീസ്
ഏര്‍പ്പെടുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
യൂണിഫൈഡ്
മെട്രോപൊളിറ്റന്‍
ട്രാന്‍സ്പോര്‍ട്ട്
അതോറിറ്റി (യുഎംടിഎ)
2016.
ശ്രീ.എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യൂണിഫൈഡ്
മെട്രോപൊളിറ്റന്‍
ട്രാന്‍സ്പോര്‍ട്ട്
അതോറിറ്റി (യുഎംടിഎ)
സംബന്ധിച്ച
നിയമനിര്‍മ്മാണം ഏതു
ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
അതോറിറ്റി
രൂപീകരിക്കുന്നത്
സംബന്ധിച്ച സാധ്യതാപഠനം
നടത്തിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
വിവിധ
ഗതാഗത സംവിധാനങ്ങളുടെ
ഏകോപനം, പാര്‍ക്കിംഗ്
എന്നിവ സംബന്ധിച്ച്
ശാസ്ത്രീയ പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
റോഡ്
അപകടങ്ങള്‍ കുറയ്ക്കാന്‍
പദ്ധതി
2017.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡ്
അപകടങ്ങള്‍
കുറയ്ക്കാന്‍
എന്തെല്ലാം പുതിയ
പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍
നടപ്പിലാക്കിയത് മൂലം
റോഡ് അപകടങ്ങളുടെ എണ്ണം
കുറയ്ക്കാന്‍
സാധിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ ?
റോഡ്
അപകടങ്ങളുടെ നിരക്ക്
കുറയ്ക്കന്നതിന് പ്രത്യേക
പദ്ധതികള്‍
2018.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡ് അപകടങ്ങള്‍
ഏറ്റവും കൂടുതല്‍
നടക്കുന്നത് ഏതു വിഭാഗം
പാതകളിലാണ് എന്ന്
വ്യക്തമാക്കുമോ;
(ബി)
റോഡ്
അപകടങ്ങളുടെ നിരക്ക്
കുറയ്ക്കുന്നതിന്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(സി)
ഇരുചക്ര
വാഹന അപകടങ്ങള്‍
കുറയ്ക്കുന്നതിന്
പ്രത്യേക പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ബസ്സ്
ചാര്‍ജ് വര്‍ദ്ധന
2019.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബസ്സ്
ചാര്‍ജ്
വര്‍ദ്ധനവിനെക്കുറിച്ച്
പഠിച്ച് റിപ്പോര്‍ട്ട്
സമര്‍പ്പിക്കുവാന്‍
നിയുക്തമായ ജസ്റ്റിസ്
എം. രാമചന്ദ്രന്
നായര്‍ കമ്മീഷന്
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടിലെ പ്രധാന
ശുപാര്‍ശകള്‍
എന്തൊക്കെയാണെന്നും
ആയതിന്‍െറ
അടിസ്ഥാനത്തില്‍ ബസ്സ്
ചാര്‍ജ് വര്‍ദ്ധനവ്
ഉടന്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നും
വ്യക്തമാക്കുമോ?
(സി)
വിദ്യാര്‍ത്ഥികളുടെ
യാത്രാ സൗജന്യം നിലവിലെ
പതിനാല് ശതമാനത്തില്‍
നിന്നും
വര്‍ദ്ധിപ്പിക്കണമെന്ന
കമ്മീഷന്റെ
ശുപാര്ശയിന്മേലുള്ള
നിലപാട്
വ്യക്തമാക്കുമോ?
റോഡ്
സുരക്ഷാ ഓഡിറ്റ്
T 2020.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സുപ്രീം
കോടതി നിയോഗിച്ച റോഡ്
സുരക്ഷാ കമ്മിറ്റിയുടെ
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സംസ്ഥാനത്തെ
റോഡുകള്‍
മരണക്കെണികളായി മാറുന്ന
അവസ്ഥ കണക്കിലെടുത്ത്
റോഡ് സുരക്ഷയ്ക്ക്
ഉയർന്ന പരിഗണന
നല്‍കുമോ;
(സി)
പത്ത്
കോടിയിലധികം രൂപ
നിർമ്മാണച്ചെലവ്
ആവശ്യമായിവരുന്ന
റോഡുകളില്‍ റോഡ്
സുരക്ഷാ ഓഡിറ്റ്
നടത്തുന്നുണ്ടോ;
(ഡി)
റോഡ്
സുരക്ഷാ തീവ്രയജ്ഞ
പരിപാടിയുടെ ഭാഗമായി ഈ
വര്‍ഷം നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
വിശദാംശം നല്‍കുമോ?
റോഡ്
സുരക്ഷാ പദ്ധതികള്‍
2021.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതു
നിരത്തുകളിലെ
വാഹനാപകടങ്ങള്‍
കുറച്ചുകൊണ്ടു
വരുന്നതിനായി
മോട്ടോര്‍ വാഹന
വകുപ്പും, പോലീസ്
വകുപ്പും സംയുക്തമായി
എന്തെല്ലാം പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കി വരുന്നു;
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
2017ജനുവരി
1 മുതല്‍ 31/3/2017
വരെയുള്ള കാലയളവില്‍
പാലക്കാട് ജില്ലയില്‍
എത്ര റോഡപകടങ്ങള്‍
നടക്കുകയുണ്ടായി;
അതില്‍ എത്ര മനുഷ്യ
ജീവനുകള്‍
നഷ്ടപ്പെടുകയുണ്ടായി;
വിശദാംശം
ലഭ്യമാക്കുമോ;
(സി)
മോട്ടോര്‍
വാഹന വകുപ്പ് പാലക്കാട്
ജില്ലയില്‍
നടപ്പിലാക്കിയ
ഓപ്പറേഷന് സുരക്ഷാ
പദ്ധതി പ്രകാരം എത്ര
ഗതാഗത നിയമലംഘനങ്ങള്‍
കണ്ടെത്തുകയുണ്ടായി;
എത്ര തുക പിഴ ഈടാക്കി;
എത്ര പേരുടെ ലൈസന്‍സ്
റദ്ദാക്കി; വിശദാംശം
നല്‍കാമോ?
വര്‍ദ്ധിച്ചു
വരുന്ന വാഹനാപകടങ്ങള്‍
2022.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ദ്ധിച്ചു വരുന്ന
വാഹനാപകടങ്ങള്‍
തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
2018
ന് ശേഷം നടന്ന
വാഹനാപകടങ്ങള്‍
എത്രയെന്നും അതില്‍
എത്ര പേര്
മരണപ്പെട്ടെന്നും
വിശദമാക്കുമോ;
(സി)
മതിയായ
രേഖകള്‍ ഇല്ലാതെ
ഒാടുന്ന വാഹനങ്ങള്‍
കണ്ടെത്തി കര്‍ശന നടപടി
സ്വീകരിക്കാന്‍
ആവശ്യമായ
പ്രവര്‍ത്തനങ്ങള്‍
നടത്തുമോ ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
നയതന്ത്രപ്രതിനിധികളുടെ
നമ്പര്‍ പ്ലേറ്റുളള
വാഹനങ്ങൾ
2023.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നയതന്ത്രപ്രതിനിധികളുടെ
നമ്പര്‍ പ്ലേറ്റുളള കളള
ടാക്സികള്‍ സംസ്ഥാനത്ത്
ഓടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എത്ര
വാഹനങ്ങളാണ് ഇപ്രകാരം
ഓടിക്കൊണ്ടിരുന്നത്;
(സി)
ഈ
വാഹന ഉടമകള്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിച്ചു; വിശദാംശം
വ്യക്തമാക്കുമോ?
മഞ്ചേശ്വരത്ത്
പുതിയ ആര്.ടി. ഓഫീസ്
2024.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഞ്ചേശ്വരം
താലൂക്കിൽ പുതിയ
ആര്.ടി. ഓഫീസ്
അനുവദിക്കുന്ന നടപടി
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കാല
താമസം കൂടാതെ ആര്.ടി.
ഓഫീസ് ആരംഭിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കാമോ?
ആര്.
ടി. ഓഫീസ്
2025.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കാട്ടാക്കട
കേന്ദ്രമായി ആര്.ടി
ഓഫീസ് അനുവദിക്കുന്നത്
സംബന്ധിച്ച
നിര്ദ്ദേശത്തിന്മേലുള്ള
നടപടി എന്തായെന്ന്
വിശദമാക്കാമോ;
ഇതിനായുള്ള തുടര്‍
നടപടി
വേഗത്തിലാക്കാമോ?
ഡ്രൈവിംഗ്
പഠനത്തിലെ പോരായ്മകള്‍
2026.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡ്രൈവിംഗ്
പഠനത്തിലെ പോരായ്മകള്‍
റോഡപകടങ്ങള്‍ക്ക് വഴി
തെളിക്കുന്നു എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
ഡ്രൈവിംഗ് സ്കൂളുകളെ
കാലോചിതമായി
പരിഷ്കരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും;
വിശദീകരിക്കുമോ;
(സി)
ഡ്രൈവിംഗ്
സ്കൂളുകളെ ഏകീകൃത
സംവിധാനത്തിന് കീഴില്‍
കൊണ്ടുവരുന്നതിനും
പരിശീലനത്തിന്
പാഠ്യപദ്ധതി
തയ്യാറാക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും;
വിശദമാക്കുമോ?
മോട്ടോര്‍
സൈക്കിള്‍
വാങ്ങുന്നവര്‍ക്ക് ലൈസന്‍സ്
നിർബന്ധമാക്കാൻ നടപടി
2027.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
മോട്ടോര്‍
സൈക്കിള്‍
വാങ്ങുന്നവര്‍ക്ക്
ലൈസന്‍സ് ഉണ്ടാവണം എന്ന
നിയമം നിലവിലുണ്ടോ;
ഇല്ലെങ്കില്‍ മോട്ടോര്‍
സൈക്കിള്‍
വാങ്ങുന്നതിന്
ഡ്രൈവിംഗ് ലൈസൻസ്
നിര്‍ബന്ധമാക്കി
കൊണ്ടുള്ള നിയമം
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദമാക്കുമോ?
വികലാംഗര്‍ക്ക്
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ്
2028.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡ്രൈവിംഗ്
ലൈസന്‍സിനുവേണ്ടി
അപേക്ഷിക്കുന്ന
വികലാംഗര്‍ക്ക്
ലേണേഴ്സ് ലൈസന്‍സ്
ടെസ്റ്റ് നടത്തുമ്പോള്‍
പങ്കെടുക്കുന്നതിനുള്ള
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പല ആര്.ടി. ഓഫീസുകളും
ബഹുനില കെട്ടിടങ്ങളിലെ
ഉയര്‍ന്ന നിലകളിൽ
പ്രവർത്തിക്കുന്നതിനാൽ
റാമ്പ്
സ്ഥാപിച്ചിട്ടില്ലാത്ത
ഇത്തരം
കെട്ടിടങ്ങളില്‍
എത്തിച്ചേരുന്നതിന്
ബുദ്ധിമുട്ടുള്ളവര്‍ക്ക്
ലേണേഴ്സ് ലൈസന്‍സ്
പരീക്ഷ നടത്തുന്നതിന്
പ്രത്യേക കേന്ദ്രങ്ങള്‍
സ്ഥാപിക്കുമോ;
വിശദീകരിക്കുമോ;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ വഴി
വികലാംഗര്‍ക്ക്
അനുവദിച്ചിട്ടുള്ള
മുച്ചക്രവാഹനങ്ങള്‍
ഇവര്‍ക്ക്
ലൈസന്‍സില്ലെന്ന
കാരണത്താല്‍ വിതരണം
ചെയ്യാന്‍ കഴിയാത്തത്
പരിഗണിച്ച് ബദല്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഭിന്നശേഷിക്കാര്‍ക്ക്
ഫോര്‍വീലര്‍ ലൈസന്‍സ്
2029.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭിന്നശേഷിക്കാര്‍ക്ക്
ഫോര്‍വീലര്‍ വാഹനങ്ങള്‍
ഓടിക്കുന്നതിന്
ലൈസന്‍സ്
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങളും
നിബന്ധനകളും
വിശദമാക്കാമോ;
(ബി)
മെഡിക്കല്‍
ബോര്‍ഡ് നല്കുന്ന,
വാഹനം ഓടിക്കാന്‍
സാധിക്കുമെന്ന
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
ഓട്ടോമാറ്റിക് ഗിയര്‍
ഷിഫ്റ്റ് സിസ്റ്റമുള്ള
ഫോര്‍വീലര്‍ വാഹനം
ഓടിക്കുന്നതിന്
ഇവര്‍ക്ക് ലൈസന്‍സ്
നല്‍കാറുണ്ടോ;
വിശദമാക്കാമോ;
(സി)
ഇല്ലെങ്കില്‍
മെഡിക്കല്‍ ബോര്‍ഡിന്റെ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
അവര്‍ക്ക് ലൈസന്‍സ്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
കരുനാഗപ്പള്ളി
നഗരത്തിലെയും ദേശീയ
പാതയിലെയും ഗതാഗതക്കുരുക്ക്
2030.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നഗരത്തിലെയും ദേശീയ
പാതയിലെയും
ഗതാഗതക്കുരുക്കും ഗതാഗത
തടസ്സവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവിടെ
പ്രതിദിനമുണ്ടാകുന്ന
അപകടങ്ങളുടെ എണ്ണം
കുറയ്ക്കുന്നതിന്
സഹായകമായ രീതിയില്‍
ട്രാഫിക് സംവിധാനം
പരിഷ്കരിക്കുമോ;
വിശദീകരിക്കുമോ;
(ബി)
ഇവിടുത്തെ
ട്രാഫിക് സംവിധാനം
ശക്തിപ്പെടുത്തുന്നതിനും
നിയമ ലംഘനങ്ങള്‍
ശ്രദ്ധിക്കുന്നതിനും
ട്രാഫിക് പോലീസ്
സ്റ്റേഷന്
സ്ഥാപിക്കുമോ;
വിശദീകരിക്കുമോ;
(സി)
ഇത്
സംബന്ധിച്ച് ജില്ലാ
പോലീസ് മേധാവിയുടെ
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദീകരിക്കുമോ ?
ആർ.ടി.
ഓഫീസ് വിഭജനം
2031.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കൊടുവള്ളി
ജോയിന്റ് ആർ.ടി. ഓഫീസ്
വിഭജനത്തിന്
സര്‍ക്കാരില്‍
നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ?
അന്യ
സംസ്ഥാനത്ത് രജിസ്ട്രേഷന്
നേടിയ ആഡംബര വാഹനങ്ങള്‍
T 2032.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നികുതി അടക്കാന്‍
തയ്യാറാകാതെ നികുതി
വെട്ടിക്കുന്നതിനുവേണ്ടി
അന്യ സംസ്ഥാനത്ത്
രജിസ്ട്രേഷന് നേടി
കേരളത്തില്‍ ഓടുന്ന
ആഡംബര വാഹനങ്ങളെ
കണ്ടെത്തി നികുതി
ഈടാക്കാനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
എത്ര വാഹനങ്ങള്‍
കണ്ടെത്തിയിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
സംസ്ഥാനത്തിന്
പുറത്ത് രജിസ്റ്റര്‍ ചെയ്ത
വാഹനങ്ങള്‍
T 2033.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
പുറത്ത് പ്രത്യേകിച്ച്
പോണ്ടിച്ചേരിയില്‍
രജിസ്റ്റര്‍ ചെയ്ത
വാഹനങ്ങള്‍ സംസ്ഥാനത്ത്
ഉപയോഗിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പോണ്ടിച്ചേരിയില്‍
രജിസ്റ്റര്‍ ചെയ്ത എത്ര
വാഹനങ്ങള്‍ സംസ്ഥാനത്ത്
ഉപയോഗിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ട്;
ഇത്തരത്തില്‍ നികുതി
വെട്ടിച്ചവര്‍ക്ക്
നോട്ടീസ്
നല്‍കിയിട്ടുണ്ടോ;
അതില്‍ എത്ര പേര്
ഇതിനകം നികുതി ഒടുക്കി;
ഇതുമൂലം ഖജനാവിന്
നികുതിയിനത്തില്‍ എന്ത്
തുക ലഭിക്കുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(സി)
നികുതി
വെട്ടിവച്ചവര്ക്കെതിരെ
ക്രിമിനല്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
നികുതിവെട്ടിച്ച്
ഓടുന്ന വാഹനങ്ങള്‍
2034.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നികുതിവെട്ടിച്ച്
ഓടുന്ന എത്ര വാഹനങ്ങള്‍
ഈ സര്‍ക്കാര്‍
കാലയളവില്‍ കണ്ടെത്തി
എന്നും ഇതുവഴി എത്ര
തുകയുടെ റവന്യൂ
റിക്കവറി
ട്രാന്‍സ്പോര്‍ട്ട്
വകുപ്പു നടത്തി എന്നും
വ്യക്തമാക്കുമോ;
(ബി)
പൊതുപ്രവര്‍ത്തകര്‍
ഉള്‍പ്പെടെ വിവിധ
മേഖലകളിലുള്ള എത്ര
ഉന്നതര്‍ വ്യാജരേഖ
ചമച്ച് വാഹനം
രജിസ്റ്റര്‍ ചെയ്ത്
ഉപയോഗിക്കുകയും
സംസ്ഥാനത്തിനു
ലഭിക്കേണ്ട എത്ര
തുകയുടെ തട്ടിപ്പ്
ആഡംബര വാഹനവുമായി
ബന്ധപ്പെട്ട് ഇവര്‍
നടത്തി എന്നും ഈ
സര്‍ക്കാര്‍ കാലയളവില്‍
കണ്ടെത്തിയ കേസ്സുകള്‍
ഏതെല്ലാം എന്നും
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
കാലയളവില്‍,
വ്യാജനമ്പര്‍
പതിപ്പിച്ചും മറ്റു
തട്ടിപ്പുകള്‍
നടത്തിയും ഓടിച്ചിരുന്ന
ബസ്സുകള്‍ തുടങ്ങിയ
എത്ര യാത്രാവാഹനങ്ങള്‍
പിടികൂടി എന്നും
എത്രപേരുടെ പേരില്‍
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തു എന്നും എത്ര
വാഹനങ്ങള്‍ വകുപ്പിന്റെ
കസ്റ്റഡിയിലുണ്ട്
എന്നുമുള്ള വിശദാംശം
ലഭ്യമാക്കുമോ?
ജലഗതാഗത
വകുപ്പിന്റെ വസ്തുവകകള്‍
2035.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജലഗതാഗത
വകുപ്പിന്റെ പേരിലുളള
വസ്തുവകകള്‍
എവിടെയെല്ലാമെന്നും
എത്രയെന്നും
വെളിപ്പെടുത്താമോ;
(ബി)
ഇതില്‍
നിന്നെല്ലാം വകുപ്പിന്
ലഭിക്കുന്ന വരുമാനം
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
വസ്തുവകകളിലുള്ള
കെട്ടിടങ്ങളിൽ നിന്നും
വാടകയിനത്തില്‍ മാത്രം
എത്ര രൂപ പ്രതിവര്‍ഷം
വകുപ്പിന്
ലഭിക്കുന്നുണ്ട്;
(ഡി)
ഈ
കെട്ടിടങ്ങളെല്ലാം
ആര്‍ക്കെല്ലാമാണ്
വാടകയ്ക്ക്
കൊടുത്തിട്ടുള്ളതെന്നും
ആരെല്ലാമാണ് വാടക
കുടിശികയാക്കിയിട്ടുള്ളതെന്നും
കുടിശ്ശികയിനത്തിൽ എത്ര
രൂപ
ലഭിയ്ക്കാനുണ്ടെന്നും ഈ
തുക ഈടാക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്നും
വിശദമാക്കാമോ;
(ഇ)
മട്ടാഞ്ചേരിയില്‍
ജലഗതാഗതവകുപ്പിന്റെ
വസ്തുവില്‍ ആരെല്ലാമാണ്
വാടകയ്ക്ക് കച്ചവടം
നടത്തുന്നത്;
ആരെല്ലാമാണ് വാടക
കുടിശിക
നല്കാനുള്ളതെന്നും,
തുക എത്രയെന്നും
കുടിശ്ശികത്തുക
തിരിച്ചു പിടിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്നും
വ്യക്തമാക്കാമോ?
കൊല്ലം
തുറമുഖത്തെ കൊല്ലം
കനാലുമായി
ബന്ധിപ്പിക്കുന്നതിനുള്ള
നിര്‍ദ്ദേശം
2036.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശ
കപ്പല്‍ ഗതാഗതത്തിന്റെ
സാധ്യതകള്‍
വിപുലപ്പെടുത്തുന്നതിന്റെ
ഭാഗമായി തുറമുഖങ്ങളെ
ഉള്‍നാടന്‍ ജലപാതയുമായി
ബന്ധിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ ഇതിനായി
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കൊല്ലം
തുറമുഖത്തെ ദേശീയ ജലപാത
മൂന്നിന്റെ ഗേറ്റ് വേ
ആയ കൊല്ലം കനാലുമായി
ബന്ധിപ്പിക്കുന്നതിനുള്ള
നിര്‍ദ്ദേശം
സംബന്ധിച്ച് സാധ്യതാ
പഠനം നടത്തുന്നതിനായി
സ്വീകരിച്ച നടപടികൾ
എന്തൊക്കെയാണ്;
വിശദാംശം ലഭ്യമാക്കാമോ?
ക്ഷേമ
പെൻഷൻ വിതരണ കുടിശ്ശിക
2037.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യക്ഷേമ
പെൻഷൻ വിതരണ കുടിശ്ശിക
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ക്ഷേമപെൻഷൻ
പൂര്‍ണ്ണമായി വിതരണം
ചെയ്തിട്ടുണ്ടോ ;
ഇല്ലെങ്കിൽ ആയതിനുള്ള
കാരണം വ്യക്തമാക്കാമോ?
പരാതി
പരിഹാര അദാലത്തുകൾ
2038.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനങ്ങളുടെ
പരാതികള്‍ അതിവേഗം
പരിഹരിക്കുന്നതിന്
പരാതി പരിഹാര
അദാലത്തുകള്‍
സംഘടിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതൊക്കെ ജില്ലകളില്‍
ജില്ലാ കളക്ടര്‍മാര്‍
അദാലത്ത് നടത്തി;
(സി)
പ്രസ്തുത
അദാലത്തുകളില്‍ ഓരോ
ജില്ലയിലും ലഭിച്ച
പരാതികള്‍ എത്രയെന്നും,
അതില്‍ എത്ര പരാതികള്‍
പരിഹരിച്ചുവെന്നും
വ്യക്തമാക്കുമോ;
(ഡി)
മുന്‍
യു.ഡി.എഫ്.
സര്‍ക്കാരിന്റെ കാലത്ത്
2015 ല്‍
മുഖ്യമന്ത്രിയുടെ
നേതൃത്വത്തില്‍ നടത്തിയ
ജനസമ്പര്ക്കപരിപാടികളിൽ
ഓരോ ജില്ലയിലും എത്ര
പരാതികള്‍ വീതം
ലഭിച്ചുവെന്നും അതില്‍
എത്ര പരാതികളില്‍
തീര്പ്പുകല്പിച്ചുവെന്നും
വെളിപ്പെടുത്താമോ?
കോടതി
രേഖകള്‍ മലയാളത്തില്‍
തയ്യാറാക്കുന്നതിന് നടപടി
T 2039.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കോടതികള്‍, കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രിബ്യൂണല്‍
എന്നിവിടങ്ങളിലെ
ഉത്തരവുകളും
കത്തിടപാടുകളും
ഇംഗ്ലീഷ് ഭാഷയില്‍
തയ്യാറാക്കുന്നത്
സാധാരണ ജനങ്ങള്‍ക്ക്
ബുദ്ധിമുട്ടുണ്ടാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കോടതി
രേഖകള്‍ ഭരണഭാഷയായ
മലയാളത്തില്‍
തയ്യാറാക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
സാമൂഹിക
ക്ഷേമ പദ്ധതികള്‍
2040.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുൻ
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച വിവിധ
വകുപ്പുകളുടെ സാമൂഹിക
ക്ഷേമ പദ്ധതികളിൽ
ഇപ്പോഴും തുടര്‍ന്നു
വരുന്നവ
ഏതൊക്കെയാണെന്ന്
വകുപ്പ് തിരിച്ച്
അറിയിക്കുമോ;
(ബി)
മുൻ
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച ഏതെല്ലാം
സാമൂഹിക ക്ഷേമ
പദ്ധതികളാണ് ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്ന ശേഷം
നിര്‍ത്തലാക്കിയിട്ടുള്ളത്;
വകുപ്പുകള്‍
തിരിച്ചുള്ള വിവരം
ലഭ്യമാക്കുമോ;
(സി)
മുൻ
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച ഏതെങ്കിലും
സാമൂഹിക ക്ഷേമ
പദ്ധതികളുടെ പേരിൽ
മാറ്റം
വരുത്തിയിട്ടുണ്ടോ;
എങ്കിൽ ഇത്തരത്തിൽ
മാറ്റം വരുത്തിയ പേരിൽ
തുടർന്ന് വരുന്ന
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വകുപ്പുകള്‍ തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച സാമൂഹിക ക്ഷേമ
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
ബന്ധപ്പെട്ട വകുപ്പ്
തിരിച്ച് വിവരം
ലഭ്യമാക്കുമോ?
സര്‍ക്കാര്‍
വാഹനങ്ങള്‍
വാങ്ങുന്നതിനുള്ള നടപടികൾ
2041.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പുതുതായി എത്ര
സര്‍ക്കാര്‍വാഹനങ്ങള്‍
വാങ്ങി; വകുപ്പ്
തലത്തിലുളള കണക്ക്
ലഭ്യമാക്കാമോ;
(ബി)
പുതിയ
വാഹനം വാങ്ങുന്നതിനോ
നിലവിലെ വാഹനങ്ങൾ
മാറ്റി വാങ്ങുന്നതിനോ
ഉളള നടപടികള്‍
എന്തെല്ലാമാണ്;
(സി)
വിജിലന്‍സ്
വകുപ്പില്‍ സര്‍ക്കാര്‍
അനുമതി ഇല്ലാതെ
വാഹനങ്ങള്‍ വാങ്ങിയെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിന്മേല്
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
റെസ്പോണ്‍സീവ്
സിസ്റ്റം
2042.
ശ്രീ.കെ.മുരളീധരന്
,,
ഷാഫി പറമ്പില്‍
,,
വി.പി.സജീന്ദ്രന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
സംസ്ഥാന വികസനത്തില്‍
സഹകരണം തേടുന്നതിനായി
വിദേശ എംബസികളുടെയും
കോണ്‍സുലേറ്റുകളുടെയും
പ്രതിനിധികളുമായി
മന്ത്രിമാര്‍ ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
(ബി)
വിനോദസഞ്ചാരം,
അഗ്രോ പ്രോസസ്,
വ്യവസായം എന്നീ
മേഖലകളില്‍ ഏതെങ്കിലും
വിദേശരാജ്യം
സംസ്ഥാനവുമായി
സഹകരിക്കുന്നതിന്
സന്നദ്ധത
അറിയിച്ചിട്ടുണ്ടോ;
ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച
തുടര്‍നടപടികള്‍
എന്തൊക്കെയാണ്;
(സി)
ഇതിന്റെ
ഭാഗമായി
സ്ഥാപിക്കുമെന്ന്
പ്രഖ്യാപിച്ച
റെസ്പോണ്‍സീവ് സിസ്റ്റം
സ്ഥാപിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?