ഓണ്‍ലൈന്‍
ബിരുദങ്ങള്‍ക്ക് അംഗീകാരം
*241.
ശ്രീ.വി.ഡി.സതീശന്
,,
ഹൈബി ഈഡന്
,,
എ.പി. അനില്‍ കുമാര്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യത്ത്
വിവിധ വിഷയങ്ങളില്‍
ഓണ്‍ലൈന്‍
ബിരുദങ്ങള്‍ക്ക്
അംഗീകാരം നല്കുവാന്
യൂണിവേഴ്സിറ്റി
ഗ്രാന്റ്സ് കമ്മീഷന്
തീരുമാനിച്ച കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
തീരുമാനം
വിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരത്തെ എപ്രകാരം
ബാധിക്കുമെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
തീരുമാനം
യൂണിവേഴ്സിറ്റികള്‍
നടത്തുന്ന വിദൂര
വിദ്യാഭ്യാസ കോഴ്സുകളെ
സാരമായി ബാധിക്കുമോ;
(ഡി)
കേന്ദ്ര
സര്‍ക്കാരിന്റെ
തീരുമാനം വിദ്യാഭ്യാസ
വാണിജ്യവല്‍ക്കരണത്തിനും
വിദ്യാഭ്യാസ
കച്ചവടക്കാരെ
പ്രോത്സാഹിപ്പിക്കുന്നതിനും
മാത്രമെ സഹായകരമാകൂ
എന്നതിനാല്‍ ഈ
നിര്‍ദ്ദേശത്തെ
സര്‍ക്കാര്‍
എതിര്‍ക്കുമോ; വിശദാംശം
നല്‍കുമോ?
*242.
ചോദ്യം
ഒഴിവാക്കി
സാങ്കേതിക
വിദ്യാഭ്യാസത്തിന്റെ നിലവാരം
ഉയര്‍ത്തല്‍
*243.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
റ്റി.വി.രാജേഷ്
,,
ജോര്‍ജ് എം. തോമസ്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാങ്കേതിക
വിദഗ്ദ്ധരെ
വാര്‍ത്തെടുക്കുന്നതിനായി
സാങ്കേതിക വിദ്യാഭ്യാസ
വകുപ്പ് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
വകുപ്പിന്റെ
നിയന്ത്രണത്തില്‍ വിവിധ
വിഭാഗങ്ങളില്‍
ഓരോന്നിലുമുള്ള
സ്ഥാപനങ്ങളുടെ എണ്ണം
അറിയിക്കാമോ;
(ബി)
പോളിടെക്നിക്ക്
കോളേജുകളെ സാങ്കേതിക
വിദ്യാഭ്യാസ
വകുപ്പിന്റെ കീഴില്‍
നിന്ന് മാറ്റുവാന്‍
കേന്ദ്ര സര്‍ക്കാര്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
(സി)
എഞ്ചിനീയറിംഗ്
വിദ്യാഭ്യാസ
സ്ഥാപനങ്ങളെ തൊഴില്‍
പരിശീലന
സ്ഥാപനങ്ങളാക്കി
പരിണമിപ്പിക്കാനാണോ
നൈപുണ്യ വികസന
വകുപ്പിന് കീഴിലേക്ക്
മാറ്റാന്‍
ആവശ്യപ്പെട്ടിരിക്കുന്നത്
എന്നറിയിക്കാമോ;
(ഡി)
സാങ്കേതിക
വിദ്യാഭ്യാസത്തിന്റെ
നിലവാരം
ഉയര്‍ത്തുന്നതിനും
സംരംഭക
പ്രോത്സാഹനത്തിനുമായി
സാങ്കേതിക
വിദ്യാഭ്യാസവകുപ്പ്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
മത്സ്യത്തൊഴിലാളി
അവകാശ സംരക്ഷണ നിയമം
*244.
ശ്രീ.എം.
രാജഗോപാലന്‍
,,
കെ. ആന്‍സലന്‍
,,
എ.എം. ആരിഫ്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളി
മേഖലയില്‍ മുന്നേറ്റം
ലക്ഷ്യമാക്കിക്കൊണ്ടുള്ള
മത്സ്യത്തൊഴിലാളി
അവകാശ സംരക്ഷണ നിയമം
രൂപീകരിക്കാനുള്ള
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ;
(ബി)
കടല്‍
മത്സ്യ സമ്പത്തിന്റെ
ശോഷണം തടയാനായി
നടത്തുന്ന ഇടപെടല്‍
എന്തെല്ലാമാണ്;
ബന്ധപ്പെട്ട എല്ലാ
വിഭാഗം ആളുകളുടേയും
പങ്കാളിത്തത്തോടെ വിഭവ
മാനേജ്മെന്റ് നയം
രൂപീകരിക്കാന്‍
പദ്ധതിയുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
മത്സ്യ
മാര്‍ക്കറ്റ്
ആധുനികവത്ക്കരണത്തിനും
ആധുനിക സാങ്കേതിക
വിദ്യകളുടെ സഹായത്തോടെ
മത്സ്യ സമ്പത്തിനെ
മൂല്യവര്‍ദ്ധിത
ഉത്പന്നങ്ങളാക്കി
മാറ്റി വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനും
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
സ്പെഷ്യല്‍
സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി
*245.
ശ്രീ.പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനസിക
വെല്ലുവിളികള്‍
നേരിടുന്ന കുട്ടികളെ
പഠിപ്പിക്കുന്ന, നൂറ്
വിദ്യാര്‍ത്ഥികളില്‍
കൂടുതലുള്ള സ്പെഷ്യല്‍
സ്കൂളുകള്‍ക്ക് എയ്ഡഡ്
പദവി അനുവദിച്ച്
ഉത്തരവായത് എന്നാണ്;
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
എയ്ഡഡ് പദവി
നല്കപ്പെട്ട സ്പെഷ്യല്‍
സ്കൂളുകളില്‍ നിലവിലെ
മാനദണ്ഡപ്രകാരം
ആവശ്യമുള്ള തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
ഇതിനോടകം എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചത് എന്ന്
വെളിപ്പെടുത്താമോ?
സ്വയംഭരണ
കോളേജ് നിയമത്തിലെ
വ്യവസ്ഥകളിൽ മാറ്റം
*246.
ശ്രീ.പി.കെ.ബഷീര്‍
,,
ടി. വി. ഇബ്രാഹിം
,,
കെ.എം.ഷാജി
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വയംഭരണ
കോളേജുകള്‍
അധ്യാപകരുടെയും
വിദ്യാര്‍ത്ഥികളുടെയും
ജനാധിപത്യ അവകാശങ്ങള്‍
ഹനിക്കുന്ന തരത്തില്‍
പ്രവര്‍ത്തിക്കുന്നതിനാല്‍,
സ്വയംഭരണ കോളേജ്
നിയമത്തിലെ
വ്യവസ്ഥകളില്‍ മാറ്റം
വരുത്താന്‍ സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എന്തെല്ലാം മാറ്റങ്ങള്‍
വരുത്താനാണ്
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ?
സര്‍വ്വകലാശാലകളിലെ
പാഠ്യക്രമവും പാഠ്യപദ്ധതിയും
*247.
ശ്രീ.പി.കെ.
ശശി
,,
എം. സ്വരാജ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസ രംഗത്തെ
പാഠ്യപദ്ധതികള്‍
കേന്ദ്ര സര്‍ക്കാരിന്റെ
ആശയസംഹിതക്ക്
അനുസരിച്ച് തിരുത്തുന്ന
പ്രവണത സംസ്ഥാനത്തെ
ഉന്നത വിദ്യാഭ്യാസ
രംഗത്ത്
പ്രതിഫലിക്കാതിരിക്കാന്‍
സർക്കാർ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളിലെ
പാഠ്യക്രമവും
പാഠ്യപദ്ധതിയും
നവീകരിക്കാന്‍ ഉന്നത
വിദ്യാഭ്യാസ കൗണ്‍സില്‍
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
പാഠ്യക്രമത്തിലുള്ള
അപാകതയും അദ്ധ്യാപന
രംഗത്തെ
നിലവാരമില്ലായ്മയും
അമിത
കരാര്‍വല്‍ക്കരണവും
ഉന്നതവിദ്യാഭ്യാസ
രംഗത്തുണ്ടാക്കുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍ ആവശ്യമായ
നടപടിയെടുക്കുമോ എന്ന്
വ്യക്തമാക്കുമോ?
ഭൂപതിവ്
ചട്ടത്തിലെ ഭേദഗതി
*248.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
കെ.സി.ജോസഫ്
,,
റോജി എം. ജോണ്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടയ
ഭൂമി ഉടമയ്ക്ക് വീട്
വയ്ക്കുുവാനും കൃഷി
ചെയ്യുവാനുമല്ലാതെ
മറ്റ് ആവശ്യങ്ങള്‍ക്ക്
ഉപയോഗിക്കാം എന്ന
ഭേദഗതി ഭൂപതിവ്
(ലാന്‍ഡ് അസൈന്മെന്റ്)
ചട്ടത്തില്‍
വരുത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പരിസ്ഥിതി
പ്രാധാന്യമുള്ളതും
മലയോരപ്രദേശത്തുള്ളതുമായ
പട്ടയ ഭൂമി
ഖനനങ്ങള്‍ക്കും മറ്റും
ഉപയോഗിച്ച്
ദുരുപയോഗപ്പെടുത്തുകയില്ലായെന്ന്
ഉറപ്പാക്കുന്നതിന്
എന്തെങ്കിലും സംവിധാനം
ഈ ഇളവ് നല്കുമ്പോള്
ഉള്‍ക്കൊള്ളിക്കുമോ
എന്നറിയിക്കാമോ?
റെയില്‍
ഡെവലപ്മെന്റ് കോര്പ്പറേഷന്
*249.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
കെ.സുരേഷ് കുറുപ്പ്
,,
പി.വി. അന്‍വര്‍
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ഉള്‍പ്പെട്ട സംയുക്ത
സംരംഭമായ റെയില്‍
ഡെവലപ്മെന്റ്
കോര്പ്പറേഷന് കേന്ദ്ര
സര്‍ക്കാരിന് മുമ്പാകെ
സമര്‍പ്പിച്ചിരിക്കുന്ന
പ്രധാന പദ്ധതികള്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ; സെമി
ഹൈസ്പീഡ് റെയില്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
റെയില്‍വേയുടെ ഭാഗത്തു
നിന്ന് പ്രതികരണം
ഉണ്ടായിട്ടുണ്ടോ;
(ബി)
പാതയിരട്ടിപ്പ്,
പുതിയ പാതകളുടെ
വൈദ്യുതീകരണം തുടങ്ങിയ
വികസന
പ്രവര്‍ത്തനങ്ങളില്‍
സംസ്ഥാനത്തിന് അര്‍ഹമായ
പരിഗണന നല്‍കുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
തിരുത്താന്‍
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
(സി)
വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
അനിവാര്യമായ റെയില്‍വേ
സോണ്‍ എന്ന ദീര്‍ഘകാല
ആവശ്യം
പരിഗണിക്കാതിരിക്കുകയും
നിക്ഷിപ്ത
താല്പര്യത്തോടെ
റെയില്‍വേ ഡിവിഷനുകള്‍
പോലും വിഭജിക്കുകയും
ചെയ്യുന്നതില്‍ നിന്ന്
പിന്മാറാന് കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ?
കുറിഞ്ഞി
ഉദ്യാനം
*250.
ശ്രീ.അന്‍വര്‍
സാദത്ത്
,,
കെ.മുരളീധരന്
,,
അനൂപ് ജേക്കബ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യാജപട്ടയങ്ങളുടെ
പിന്‍ബലത്തില്‍
സര്‍ക്കാര്‍ ഭൂമി
കയ്യേറി കൈവശം
വച്ചിരിക്കുന്ന
വസ്തുകച്ചവടക്കാരും,
കോര്‍പ്പറേറ്റുകളും
അടങ്ങുന്ന വന്‍കിട
കയ്യേറ്റസംഘത്തിന്റെ
സാന്നിധ്യം മുന്നാറിലെ
കുറിഞ്ഞി ഉദ്യാനത്തിന്
ഭീഷണിയാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഉദ്യാനത്തിന്റെ
സര്‍വ്വെ നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(സി)
സര്‍വ്വെ
നടപടികള്‍
യുദ്ധകാലാടിസ്ഥാനത്തില്‍
പൂര്‍ത്തിയാക്കി
അതിര്‍ത്തി തിരിച്ച്
കയ്യേറ്റരഹിത മേഖലയായി
കുറിഞ്ഞി ഉദ്യാനത്തെ
സംരക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
റവന്യു
ഉദ്യോഗസ്ഥരും
പൊതുജനങ്ങളുമായുള്ള ബന്ധം
മെച്ചപ്പെടുത്താൻ നടപടി
*251.
ശ്രീ.കെ.
രാജന്
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യു
ഉദ്യോഗസ്ഥരും
പൊതുജനങ്ങളുമായുള്ള
ബന്ധം
മെച്ചപ്പെടുത്തുന്നതിനായി
പ്രത്യേക നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഭൂനികുതി
സ്വീകരിക്കുന്നത്
സംബന്ധിച്ച്
ജനങ്ങള്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
വില്ലേജ്
ഓഫീസുകളിൽ നിന്ന്
നല്കുന്ന
സര്‍ട്ടിഫിക്കറ്റുകളുടെ
സാധുതാ കാലാവധി
നീട്ടുന്നതിനും ഓരോ
ആവശ്യത്തിനും അതത്
സമയത്ത്
സര്‍ട്ടിഫിക്കറ്റ്
വാങ്ങുന്നതിന് പകരം ഒരേ
സര്‍ട്ടിഫിക്കറ്റ്
തന്നെ വീണ്ടും
ഉപയോഗിക്കുന്നതിനും
അനുമതി നല്കുന്ന
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
പട്ടയത്തിൽ
കാണിച്ചിരിക്കുന്ന
സര്‍വ്വേ നമ്പറുകളിൽ
വന്നിട്ടുള്ള
തെറ്റുകള്‍
തിരുത്തുന്നതിനായി
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
പൊതുമരാമത്ത്
വകുപ്പിലെ പരിഷ്കാരങ്ങള്‍
*252.
ശ്രീ.വി.പി.സജീന്ദ്രന്
,,
വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയകാലം
പുതിയ നിര്‍മ്മാണം എന്ന
പൊതുമരാമത്ത്
വകുപ്പിന്റെ
മുദ്രാവാക്യത്തിലൂടെ
വകുപ്പില്‍
കൊണ്ടുവന്നിട്ടുളള
മാറ്റങ്ങള്‍
എന്തൊക്കയാണെന്ന്
വിശദമാക്കുമോ;
(ബി)
പുതിയ
മുദ്രാവാക്യം
കൊണ്ടുവന്നിട്ടും
റോഡുകളുടെ
അറ്റകുറ്റപ്പണി
സമയബന്ധിതമായി
നടപ്പാക്കാത്തത് മൂലം
സംസ്ഥാനത്തെ റോഡുകള്‍
അതീവ
ശോചനീയാവസ്ഥയിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ചീഫ്
എഞ്ചിനീയറുടെ കീഴില്‍
റോഡ് മെയിന്റനന്‍സ്
വിഭാഗം
രൂപീകരിച്ചിട്ടുണ്ടോ;
പാലങ്ങളുടെ
നിര്‍മ്മിതിക്കും
അറ്റകുറ്റപണികള്‍ക്കുമായി
എന്തെങ്കിലും പ്രത്യേക
സംവിധാനം
ഒരുക്കിയിട്ടുണ്ടോ;
(ഡി)
വിദേശരാജ്യങ്ങളില്‍
റോഡ് നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
അവലംബിക്കുന്ന നൂതന
സാങ്കേതിക വിദ്യ
നമ്മുടെ നാട്ടിലും
പ്രാവര്‍ത്തികമാക്കുന്നതിനും
അതിന് സഹായകമായ
രീതിയില്‍ നിലവിലുളള
നിയമങ്ങളിലും
ചട്ടങ്ങളിലും ഭേദഗതി
വരുത്തുന്നതിനും
ആലോചിക്കുമോ?
നദികളുടെയും
നദീതീരങ്ങളുടെയും സംരക്ഷണം
*253.
ശ്രീ.പി.ടി.എ.
റഹീം
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.പി.
ഉണ്ണി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നദികളുടെയും
നദീതീരങ്ങളുടെയും
സംരക്ഷണത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
ജില്ലാതല വിദഗ്ദ്ധ
സമിതി
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇവയുടെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(സി)
നദികളുടെ
സുഗമമായ ഒഴുക്കും
ശുദ്ധതയും
ഉറപ്പാക്കുന്നതിനും
അവയുടെ ജൈവ, ഭൗതിക,
പാരിസ്ഥിതിക വ്യവസ്ഥ
സംരക്ഷിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
പ്രസ്തുത സമിതികള്‍
സ്വീകരിക്കുന്നത് എന്ന്
അറിയിക്കുമോ;
(ഡി)
നദി-നദീതീര
സംരക്ഷണം സംബന്ധിച്ച്
മേഖലാ ശില്പശാലകള്
സംഘടിപ്പിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
സമഗ്ര
മത്സ്യകൃഷി പദ്ധതി
*254.
ശ്രീ.എ.എം.
ആരിഫ്
,,
ഡി.കെ. മുരളി
,,
കെ. ബാബു
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത്സ്യസമ്പത്ത്
വര്‍ദ്ധിപ്പിക്കുന്നതിനായി,
നവീകരിച്ച
ജലാശയങ്ങളില്‍
മത്സ്യക്കുഞ്ഞുങ്ങളെ
നിക്ഷേപിക്കുന്ന സമഗ്ര
മത്സ്യകൃഷി പദ്ധതിയുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ
പ്രാരംഭച്ചെലവും
മേല്‍നോട്ടവും
നടത്തിപ്പും
നിര്‍വ്വഹിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
സജ്ജമാക്കിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ജനകീയ മത്സ്യകൃഷി വികസന
പദ്ധതി കൂടുതല്‍
സ്ഥലങ്ങളിലേക്ക്
വ്യാപിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
മത്സ്യോല്പാദനം
വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി
*255.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
ടി.എ.അഹമ്മദ് കബീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യ
ഉല്പാദനം
വര്‍ദ്ധിപ്പിക്കാന്‍
ഫിഷറീസ് വകുപ്പ്
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ആഭ്യന്തര
മേഖലയില്‍
മത്സ്യോല്പാദനം
വര്‍ദ്ധിപ്പിക്കാനായി,
നശിച്ചുപോയ ജലാശയ
ആവാസവ്യവസ്ഥ
പുന:സ്ഥാപിക്കുന്നതിനുള്ള
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
സര്‍വ്വകലാശാലകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍ നടപടി
*256.
ശ്രീ.രാജു
എബ്രഹാം
,,
എ. എന്‍. ഷംസീര്‍
,,
ഐ.ബി. സതീഷ്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളെ
അക്കാദമിക ഗവേഷണ
രംഗത്ത് അന്താരാഷ്ട്ര
നിലവാരത്തിലേക്കുയര്‍ത്താന്‍
ആവിഷ്കരിച്ച പദ്ധതിയുടെ
വിശദാംശവും പുരോഗതിയും
അറിയിക്കാമോ;
(ബി)
സര്‍വ്വകലാശാലകളില്‍
പ്രത്യേകിച്ച് കേരള
സര്‍വ്വകലാശാലയില്‍
പരീക്ഷാ നടത്തിപ്പും
മുല്യനിര്ണ്ണയവും
യഥാസമയം
നടത്താത്തതിനാല്‍
പഠിതാക്കള്‍ നേരിടുന്ന
പ്രശ്നങ്ങള്‍
കണക്കിലെടുത്ത്
പരിഹാരത്തിനാവശ്യമായ
ഇടപെടല്‍ നടത്താന്‍
സാധിക്കുമോ;
(സി)
വിദ്യാര്‍ത്ഥി
താത്പര്യം
മുന്‍നിര്‍ത്തി
സര്‍വ്വകലാശാലകളുടെ ഭരണ
നിര്‍വ്വഹണവും
അക്കാദമിക
പ്രവര്‍ത്തനവും
ഏകോപിപ്പിക്കാനുള്ള
പദ്ധതി സത്വരമായി
യാഥാര്‍ത്ഥ്യമാക്കുമോ;
വിശദാംശം നല്‍കുമോ?
ഓപ്പണ്‍
സര്‍വ്വകലാശാല
*257.
ശ്രീ.പി.ഉബൈദുള്ള
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓപ്പണ്‍ സര്‍വ്വകലാശാല
സ്ഥാപിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
കോളേജുകളില്‍
ഇപ്പോള്‍ നല്‍കിവരുന്ന
രണ്ടുമാസ മധ്യവേനല്‍
അവധി നവംബര്‍, മേയ്
മാസങ്ങളിലായി
ക്രമീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഉന്നതവിദ്യാഭ്യാസ
രംഗത്ത് പുതിയതായി
എന്തെല്ലാം മാറ്റങ്ങള്‍
വരുത്താനാണ്
ഉദ്ദേശിക്കുന്നത്;
ഇതുകൊണ്ട്
പ്രതീക്ഷിക്കുന്ന
നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
സെക്കണ്ടറി
വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ
വര്‍ദ്ധിപ്പിക്കാനായുള്ള
പ്രവര്‍ത്തനങ്ങള്‍
*258.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
ജെയിംസ് മാത്യു
,,
ആന്റണി ജോണ്‍
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സെക്കണ്ടറി
തലത്തില്‍
വിദ്യാഭ്യാസത്തിന്റെ
ഗുണമേന്മ
വര്‍ദ്ധിപ്പിക്കാനായുള്ള
കേന്ദ്രാവിഷ്കൃത
പദ്ധതിയായ രാഷ്ട്രീയ
മാധ്യമിക് ശിക്ഷാ
അഭിയാന് പ്രകാരം
സംസ്ഥാനത്ത് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
പദ്ധതി
പ്രകാരം നടത്തി വരുന്ന
അധ്യാപക
പരിശീലനത്തിന്റെ
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
നവകേരള
മിഷന്റെ ഭാഗമായുള്ള
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തില്‍
ആര്.എം.എസ്.എ. വഴി
നടത്തുന്ന ഇടപെടല്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ഡി)
ഭിന്നശേഷിക്കാരായ
കുട്ടികളുടെ പഠന
പിന്തുണയ്ക്കായി
ആര്.എം.എസ്.എ.
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ?
പൊതുവിദ്യാഭ്യാസ
മേഖലയിലെ അനുബന്ധ
സ്ഥാപനങ്ങളുടെ ശാക്തീകരണം
*259.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
കെ. ബാബു
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
മേഖലയിലെ അനുബന്ധ
സ്ഥാപനങ്ങളായ
എസ്.സി.ഇ.ആര്.ടി.,
സീമാറ്റ്, ഐ.ടി@സ്കൂള്‍
എന്നിവയെ
പുനഃസംഘടിപ്പിച്ച്
ശാക്തീകരിക്കാനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(ബി)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി പഠന-ബോധന
സാമഗ്രികള്‍
വികസിപ്പിക്കല്‍,
അധ്യാപക വിദ്യാഭ്യാസം,
ഐ.സി.റ്റി.
മെറ്റീരിയലുകള്‍
വികസിപ്പിക്കല്‍
തുടങ്ങിയ മേഖലകളില്‍
എസ്.സി.ഇ.ആര്.ടി.
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(സി)
ഐ.ടി@സ്കൂളിനെ
കൈറ്റ് എന്ന പേരില്‍
സര്‍ക്കാര്‍ കമ്പനിയായി
പുനഃസംഘടിപ്പിച്ചത് വഴി
ലക്ഷ്യമിടുന്ന
നേട്ടങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ?
നഗരപാത
നവീകരണ പദ്ധതി
*260.
ശ്രീ.മഞ്ഞളാംകുഴി
അലി
ഡോ.എം.
കെ. മുനീര്‍
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ ജില്ലകളിലും
നഗരപാത നവീകരണ പദ്ധതി
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഈ
പദ്ധതിയുടെ വിശദാംശം
വ്യക്തമാക്കുമോ;
(സി)
പദ്ധതി
ഏതെല്ലാം ജില്ലകളിലാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
പഞ്ചായത്ത്
റോഡുകൾ പി.ഡബ്ള്യു.ഡി. വഴി
പുനര്‍നിര്‍മ്മിക്കുന്ന
പദ്ധതി
*261.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്ത്
റോഡുകൾ പി.ഡബ്ള്യു.ഡി.
വഴി
പുനര്‍നിര്‍മ്മിക്കുന്ന
പദ്ധതി
പുനരാരംഭിക്കാന്‍
ആലോചിക്കുന്നുണ്ടോ;
(ബി)
പ്രസ്തത
പദ്ധതി
നടപ്പിലാക്കിയാല്‍,
വലിയ തുക വേണ്ടിവരുന്ന
ഗ്രാമീണ റോഡുകളുടെ
ശോച്യാവസ്ഥ ഒരു പരിധി
വരെ പരിഹരിക്കാം എന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇതു
സംബന്ധിച്ച്
എന്തെങ്കിലും
നിര്‍ദ്ദേശം
പൊതുമരാമത്ത് വകുപ്പ്
ധനകാര്യവകുപ്പിന്
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കശുവണ്ടി
വ്യവസായത്തിന്റെ
പുരോഗതിക്കായി നടപടികള്‍
*262.
ശ്രീ.ഇ.പി.ജയരാജന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.എം.
നൗഷാദ്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തോട്ടണ്ടിയുടെ
മേലുള്ള ഇറക്കുമതി
ചുങ്കവും റീജിയണല്‍
കോംപ്രെഹെന്‍സീവ്
ഇക്കോണമിക്
പാര്‍ട്ണര്‍ഷിപ് പദ്ധതി
പ്രകാരം
വിയറ്റ്നാമുമായുള്ള
സ്വതന്ത്ര വ്യാപാര
കരാറും കേരളത്തിലെ
കശുവണ്ടി വ്യവസായം
പ്രതിസന്ധിയിലാക്കുമെന്നതിനാല്‍
ഇത് പരിഹരിക്കാന്‍
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
കശുവണ്ടി
കയറ്റുമതിക്കായി
ഇറക്കുമതി ചെയ്യുന്ന
തോട്ടണ്ടിയുടെ മേലുള്ള
ജി.എസ്.ടി. പ്രസ്തുത
വ്യവസായത്തെ
പ്രതികൂലമായി
ബാധിക്കുന്നത്
പരിഹരിക്കാന്‍ കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
(സി)
സംസ്ഥാന
സര്‍ക്കാര്‍ പുതിയതായി
ആരംഭിച്ച കേരള കാഷ്യു
ബോര്‍ഡ് ലിമിറ്റഡ്
കശുവണ്ടി വ്യവസായത്തിന്
എപ്രകാരം
പ്രയോജനപ്പെടുമെന്ന്
അറിയിക്കാമോ;
(ഡി)
പൂട്ടിക്കിടക്കുന്ന
സ്വകാര്യ കശുവണ്ടി
ഫാക്ടറികള്‍
തുറപ്പിക്കാന്‍
ആവശ്യമായ ശ്രമം
നടക്കുന്നുണ്ടോ; കാഷ്യൂ
കോര്‍പ്പറേഷന്റെയും
കാപ്പെക്സിന്റെയും
കീഴിലുള്ള ഫാക്ടറികളുടെ
പ്രവര്‍ത്തന പുരോഗതി
അറിയിക്കാമോ?
മത്സ്യത്തൊഴിലാളികള്‍ക്കുള്ള
അപകട സാധ്യത ഒഴിവാക്കാന്‍
നടപടി
*263.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
എസ്.ശർമ്മ
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ചുഴലിക്കാറ്റിന്റെ
പശ്ചാത്തലത്തില്‍,
തീരപ്രദേശങ്ങളിലെ അപകട
സാധ്യതകള്‍ വിശകലനം
ചെയ്യുന്നതിനും ദുരന്ത
സാധ്യതയുള്ള
പ്രദേശങ്ങളെ
കണ്ടെത്തുന്നതിനും
ത്രിമാന ഭൂപടം
തയ്യാറാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇത്തരം
പ്രകൃതി ദുരന്തങ്ങള്‍
നേരിടുന്നതിനുള്ള
അടിയന്തര
തയ്യാറെടുപ്പുകള്‍
നടത്തുന്നതിന് പ്രസ്തുത
ഭൂപടം ഏപ്രകാരമെല്ലാം
സഹായകരമാകുമെന്ന്
വ്യക്തമാക്കാമോ;
(സി)
കടലില്‍
പോകുന്ന
മത്സ്യത്തൊഴിലാളികളെ
സഹായിക്കാനായി
എെ.എസ്.ആര്.ഒ.യുമായി
ചേര്‍ന്ന് ഉപഗ്രഹ
അധിഷ്ഠിത കാലാവസ്ഥാ
പ്രവചന സംവിധാനം
ആസൂത്രണം
ചെയ്യാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ഡി)
കടലില്‍
പോകുന്ന
മത്സ്യബന്ധനയാനങ്ങളില്‍
ജീവന്‍രക്ഷാ
ഉപകരണങ്ങള്‍
നിര്‍ബന്ധമായും
സജ്ജീകരിക്കുന്നതിന്
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
തിരുവനന്തപുരം
റെയില്‍വേ ഡിവിഷന് വിഭജനം
*264.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
റെയില്‍വേ ഡിവിഷന്
വിഭജിക്കുന്നതിന്
നീക്കമുള്ളതായി
അറിവുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ദക്ഷിണ
റെയില്‍വെ ആസ്ഥാനത്തെ
ഇലക്ട്രിക്കല്‍
വിഭാഗത്തില്‍ നിന്ന്
വിഭജന സാധ്യത
ആരാഞ്ഞുകൊണ്ട്
തിരുവനന്തപുരം, മധുര
ഡിവിഷന്
ഓഫീസുകളിലേക്ക് കത്ത്
നല്‍കിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
നേമം
റെയില്‍വെ ടെര്‍മിനല്‍,
നിർദ്ദിഷ്ട വിഴിഞ്ഞം
തുറമുഖ റെയില്‍ പദ്ധതി
തുടങ്ങിയവ പ്രസ്തുത
വിഭജനത്തിന് ശേഷം മധുര
ഡിവിഷന്റെ
ഭാഗമാകുകയാണെങ്കില്‍
സംസ്ഥാനത്തിന് ഏതൊക്കെ
തരത്തിലുള്ള നഷ്ടം
സംഭവിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
സര്‍ക്കാര്‍
ജീവനക്കാരും മറ്റും
ഏറ്റവും കൂടുതല്‍
ആശ്രയിക്കുന്ന പ്രതിദിന
എക്സ്പ്രസ്സ്
ട്രെയിനുകളുടെ
വൈകിയോട്ടവും
ആവശ്യത്തിന് ജനറല്‍
കോച്ചുകള്‍
ഇല്ലാത്തതിനാല്‍
യാത്രക്കാര്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകളും
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സര്‍ക്കാര്‍/എയ്ഡഡ്
മേഖലയിലെ സ്വയംഭരണ കോളേജുകള്‍
*265.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
അന്‍വര്‍ സാദത്ത്
,,
അനില്‍ അക്കര
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍/എയ്ഡഡ്
മേഖലയിൽ നിലവിൽ എത്ര
സ്വയംഭരണ കോളേജുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്വയംഭരണാവകാശം
ലഭ്യമാക്കിയതിനെ
തുടര്‍ന്ന് പ്രസ്തുത
കോളേജുകളുടെ അക്കാദമിക
നിലവാരത്തിലുണ്ടായ
മാറ്റങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
ഇല്ലെങ്കിൽ ആയത്
വിലയിരുത്തുമോ;
(സി)
സ്വയംഭരണാവകാശം
ലഭിച്ചതിനെ തുടര്‍ന്ന്
കോളേജുകള്‍ക്ക്
അക്കാദമിക മുന്നേറ്റം
ഉണ്ടായിട്ടുണ്ടെങ്കിൽ
കൂടുതൽ കോളേജുകള്‍ക്ക്
ആയത് നൽകുന്ന കാര്യം
പരിഗണിക്കുമോ?
ഭൂമി
രജിസ്ട്രേഷൻ രംഗത്തെ
പ്രശ്നങ്ങൾ
*266.
ശ്രീ.ബി.ഡി.
ദേവസ്സി
,,
കാരാട്ട് റസാഖ്
,,
ഡി.കെ. മുരളി
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോട്ടു
നിരോധനം മൂലം ആധാരം
രജിസ്ട്രേഷനുകള്‍
കുറഞ്ഞതും ഭൂമിയുടെ
ന്യായവില നിര്‍ണ്ണയം
പൂര്‍ത്തീകരിക്കാത്തതും
ഭൂമിയുടെ
ക്രയവിക്രയത്തെ
ബാധിച്ചതായി
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
ഇത്
പരിഹരിക്കുന്നതിനായി
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ബി)
രജിസ്ട്രേഷന്
വകുപ്പിലെ സെര്‍വറിന്റെ
പരിമിതി കൊണ്ടും
ഉദ്യോഗസ്ഥരുടെ ഭാഗത്തു
നിന്നുണ്ടാകുന്ന
നിസ്സഹകരണം കൊണ്ടും
ആധാരം സ്വയം
തയ്യാറാക്കി
രജിസ്റ്റര്‍ ചെയ്യുന്ന
പദ്ധതി കാര്യക്ഷമമായി
നടക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
രജിസ്ട്രേഷന്
വകുപ്പില്‍
വ്യാപകമായിരിക്കുന്ന
അഴിമതി
അവസാനിപ്പിക്കാനായി
നടത്തിയ ഇടപെടലുകള്‍
അറിയിക്കാമോ?
പരമ്പരാഗത
കശുവണ്ടി വ്യവസായ മേഖലയുടെ
ഉന്നമനം
*267.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ആര്.
രാജേഷ്
,,
എം. മുകേഷ്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പരമ്പരാഗത കശുവണ്ടി
വ്യവസായ മേഖലയുടെ
ഉന്നമനത്തിനായി കാഷ്യൂ
ബോര്‍ഡ് എന്തെല്ലാം
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
പൊതു, സ്വകാര്യ
മേഖലകളില്‍
പ്രവര്‍ത്തിക്കുന്ന
കശുവണ്ടി
ഫാക്ടറികള്‍ക്ക്
ആവശ്യമായ തോട്ടണ്ടി
ലഭ്യമാക്കാന്‍ കാഷ്യൂ
ബോര്‍ഡ് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
മേഖലയില്‍
ഇടനിലക്കാരെയും അനധികൃത
കച്ചവടക്കാരെയും
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
അഴിമതിരഹിത
റവന്യൂ ഭരണം
*268.
ശ്രീ.എസ്.രാജേന്ദ്രന്
,,
കെ.വി.വിജയദാസ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
ഭരണം
കാര്യക്ഷമമാക്കുന്നതിനും
അഴിമതിരഹിതമാക്കുന്നതിനുമായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ഓണ്‍ലൈനായി
കരമടയ്ക്കുന്നതിനും
പോക്കുവരവ്
ചെയ്യുന്നതിനും
കാര്യക്ഷമമായ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
എന്നറിയിക്കാമോ?
റവന്യൂ
വകുപ്പിലെ ഇ-ഗവേണന്‍സ്
പദ്ധതികള്‍
*269.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റവന്യൂ വകുപ്പുമായി
ബന്ധപ്പെട്ട്
നടപ്പിലാക്കി വരുന്ന
ഇ-ഗവേണന്‍സ് പദ്ധതികളായ
ഇന്റഗ്രേറ്റഡ് ലാന്റ്
ഇന്‍ഫര്‍മേഷന്‍
സിസ്റ്റം, റവന്യൂ
ഇ-പെയ്മെന്റ്,
ഇ-ട്രഷറി,
ഇ-പ്രൊക്യുര്‍മെന്റ്,
ഡിജിറ്റല്‍ ഇന്ത്യ,
ലാന്റ് റെക്കോര്‍ഡ്സ്
മോഡേണൈസേഷന് പ്രോഗ്രാം
തുടങ്ങിയവയുടെ നിലവിലെ
സ്ഥിതി സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
മേല്‍പ്പറഞ്ഞ
ഓരോ പദ്ധതിയും
പൂര്‍ണ്ണമായി
നടപ്പിലാക്കുന്നതിന്
ഇനി എത്ര കാലയളവ്
വേണ്ടി വരുമെന്ന്
വ്യക്തമാക്കുമോ;
(സി)
ഇ-പെയ്മെന്റ്
പദ്ധതികള്‍
നടപ്പിലാക്കുമ്പോള്‍,
അക്ഷയ സെന്ററുകളും
സര്‍വ്വീസ് സെന്ററുകളും
വഴി ലാന്റ് ടാക്സും
മറ്റും അടയ്ക്കുന്നതിന്
ഫീസ് ചുമത്തുന്നത്
ബുദ്ധിമുട്ടുണ്ടാക്കുമെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പൊതു
ആവശ്യത്തിനായി നടത്തുന്ന
വസ്തു വില്പന
*270.
ശ്രീ.അടൂര്‍
പ്രകാശ്
,,
അനില്‍ അക്കര
,,
ഹൈബി ഈഡന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെഗോഷിയേറ്റ്
ചെയ്ത് വസ്തു പൊതു
ആവശ്യത്തിനായി
വില്‍ക്കുന്ന
അവസരത്തില്‍ വസ്തു
ഉടമകള്‍ക്ക്
കോമ്പന്‍സേഷനായി
അനുവദിക്കുന്ന തുകയില്‍
നിന്നും ഇന്‍കംടാക്സ്,
സ്റ്റാമ്പ് ഡ്യൂട്ടി
എന്നിവ
ഒഴിവാക്കുന്നതിന്
തിരുമാനിച്ചിട്ടുണ്ടോ;
(ബി)
ബാലകൃഷ്ണന്
vs യൂണിയന് ഓഫ്
ഇന്‍ഡ്യ എന്ന കേസിലെ
1.1.17ലെ സുപ്രീംകോടതി
വിധിക്ക് ശേഷം ഇപ്രകാരം
വസ്തു നല്കിയ
ഭൂവുടമകൾക്ക് ഇളവ്
ലഭിക്കുന്നതിന്
അര്‍ഹതയുണ്ടോ;
(സി)
ഇതു
സംബന്ധിച്ച്
എന്തെങ്കിലും
ഉത്തരവിറക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?