കൊയിലാണ്ടിയിൽ
പുതിയ റവന്യൂ ഡിവിഷന് ഓഫീസ്
3793.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-2018
ബജറ്റില്‍ കോഴിക്കോട്
ജില്ലയില്‍ പുതുതായി
റവന്യൂ ഡിവിഷന്
ആരംഭിക്കുന്നതിന്
സര്‍ക്കാര്‍ നയപരമായി
തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)
പുതുതായി
ആരംഭിക്കുന്ന റവന്യൂ
ഡിവിഷന്റെ ആസ്ഥാനമായി
സര്‍ക്കാര്‍
തീരുമാനിച്ചത്
എവിടെയാണെന്ന്
വിശദമാക്കാമോ;
(സി)
താലൂക്ക്
ആസ്ഥാനവും പ്രധാന
നഗരവുമായ കൊയിലാണ്ടി
ആസ്ഥാനമായി പരിഗണിക്കണം
എന്നാവശ്യപ്പെട്ട്
സര്‍ക്കാരില്‍
സമര്‍പ്പിച്ച
നിവേദനത്തില്‍ എന്ത്
നടപടികള്‍ സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ?
മലയാള സര്‍വ്വകലാശാലയ്ക്ക്
വേണ്ടിയുള്ള സ്ഥലമെടുപ്പു
നടപടികള്‍
3794.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തുഞ്ചത്ത്
എഴുത്തച്ഛന് മലയാള
സര്‍വ്വകലാശാലയ്ക്ക്
വേണ്ടിയുള്ള
സ്ഥലമെടുപ്പു നടപടികള്‍
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
തുഞ്ചന്‍
പറമ്പിനു
സമീപപ്രദേശത്തുള്ള
ആരെങ്കിലും സ്ഥലം
ന്യായവിലയ്ക്ക്
വിട്ടുനല്‍കാമെന്ന്
അറിയിച്ചിട്ടുണ്ടോ;
എങ്കില്‍ അത്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഈ ഭൂമിയുടെ അനുയോജ്യത
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
ഉദ്യോഗസ്ഥരാണ് പരിശോധന
നടത്തിയത്; പരിശോധനാ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
വയനാട് ജില്ലയില്‍
ക്വാറികളുടെ പ്രവര്‍ത്തന
നിയന്ത്രണം
3795.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ ക്വാറികളുടെ
പ്രവര്‍ത്തന
നിയന്ത്രണത്താല്‍
നിര്‍മ്മാണ
സാമഗ്രികളുടെ ക്ഷാമം
രൂക്ഷമായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിര്‍മ്മാണ
സാമഗ്രികളായ കല്ല്,
മണല്‍ തുടങ്ങിയവയുടെ
ദൗര്‍ലഭ്യം കാരണം
ആദിവാസി ഭവന
നിര്‍മ്മാണമടക്കമുള്ള
പ്രവൃത്തികൾ
സ്തംഭിച്ചിരിക്കുന്നത്
പരിഹരിക്കുവാനുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
ജില്ലയില്‍
നിര്‍മ്മാണ
സാമഗ്രികളുടെ വില
നിയന്ത്രണത്തിനായി
നടപടി സ്വീകരിക്കുമോ?
കോവിലകം പാലം അപ്രോച്ച് റോഡ്
നിര്‍മ്മാണത്തിന്
സ്ഥലമേറ്റെടുക്കല്‍
3796.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തിലെ കോവിലകം
പാലം അപ്രോച്ച് റോഡ്
നിര്‍മ്മാണത്തിന്റെ
സ്ഥലമേറ്റെടുക്കല്‍
പ്രവൃത്തി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ;
(ബി)
സ്ഥലമേറ്റെടുക്കുന്നത്
സംബന്ധിച്ച് ഏതെങ്കിലും
ഉത്തരവ് നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
സ്ഥലമേറ്റെടുക്കല്‍
പ്രവൃത്തി
വേഗത്തിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
കെട്ടിട നികുതി ഒറ്റത്തവണയായി
പിരിച്ചെടുക്കുന്നതിന്
സംവിധാനം
3797.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെട്ടിട
നികുതിയിനത്തില്‍
വില്ലേജ് ഓഫീസ് മുഖേന
ഒടുക്കേണ്ട ഒറ്റത്തവണ
നികുതിയിനത്തിൽ എത്ര
രൂപ സർക്കാരിന്
പിരിച്ചെടുക്കേണ്ടതുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഈ
ഒറ്റത്തവണ നികുതി
പിരിച്ചെടുക്കുന്നതിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ നിന്നും
വീട്ടു നമ്പര്‍
നല്കുന്ന സമയത്തു
തന്നെ റവന്യൂ
വകുപ്പിലും നികുതി
ഒടുക്കുന്നതിനുള്ള
സംവിധാനം
ഏർപെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കിൽ
ഇക്കാര്യത്തിൽ സർക്കാർ
അടിയന്തര നടപടി
സ്വീകരിക്കുമോ ?
വില്ലേജ് ഓഫീസുകളെ
ജനസൗഹൃദമാക്കുന്നതിന് നടപടി
3798.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
മുഴുവന്‍ വില്ലേജ്
ഓഫീസുകളേയും
ആധുനികവൽക്കരിക്കുന്നതിനും
ജനസൗഹൃദമാക്കുന്നതിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
ഇതിന്റെ വിശദവിവരം
നല്‍കുമോ;
(ബി)
നിലവിലുള്ള
പല നടപടി ക്രമങ്ങളും
കാലഹരണപ്പട്ടതാണെന്ന്
സര്‍ക്കാരിന്
അഭിപ്രായമുണ്ടോ;
എങ്കില്‍ ആയവ
കാലോചിതമായി
പരിഷ്ക്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
നെയ്യാര്‍ ഡാം മേഖലയില്‍ നാലര
ഏക്കര്‍ കൈയ്യേറി ക്ഷേത്രം
നിര്‍മ്മിച്ച സംഭവം
3799.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
തലസ്ഥാന ജില്ലയില്‍
സര്‍ക്കാര്‍ ഭൂമിയില്‍
നടന്നിട്ടുള്ള
കൈയ്യേറ്റങ്ങളുടെ വിവര
ശേഖരണം നടന്നിട്ടുണ്ടോ;
എങ്കില്‍ അതു
സംബന്ധിച്ച
പൂര്‍ണ്ണരൂപം
വെളിപ്പെടുത്തുമോ;
(ബി)
നെയ്യാര്‍
ഡാം മേഖലയില്‍ എത്ര
കൈയ്യേറ്റങ്ങള്‍
കണ്ടെത്തിയിട്ടുണ്ട്;
(സി)
ഇതില്‍
ജലവിഭവ വകുപ്പിന്റെ
നാലര ഏക്കര്‍ കൈയ്യേറി
ക്ഷേത്രം നിര്‍മ്മിച്ച
സംഭവം
ഉള്‍പ്പെടുന്നുണ്ടോ;
(ഡി)
എങ്കില്‍
ഈ കൈയ്യേറ്റം
ഒഴിപ്പിക്കാന്‍
സ്വീകരിച്ച നടപടി
വിശദമാക്കുമോ?
നിലങ്ങളിലെ കെട്ടിട
നിർമ്മാണത്തിനുള്ള
അപേക്ഷകളില്‍ ഒരു മാസത്തിനകം
തീര്‍പ്പ്
3800.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
എം. വിന്‍സെന്റ്
,,
ഷാഫി പറമ്പില്‍
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
രേഖകളില്‍ 'നിലം' എന്ന്
രേഖപ്പെടുത്തിയ
ഭൂമിയില്‍ കെട്ടിടം
നിര്‍മ്മിക്കാന്‍
ലഭിച്ച അപേക്ഷകളില്‍
ഒരു മാസത്തിനകം
തീര്‍പ്പ്
കല്‍പ്പിക്കണമെന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ബി)
വില്ലേജാഫീസറും
കൃഷി ഓഫീസറും ആര്.ഡി.ഒ
-ക്കു നല്കുന്ന
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തിലാണോ
പ്രസ്തുത അനുമതി
നല്‍കുന്നത്;
(സി)
പ്രാദേശിക
നിരീക്ഷണ സമിതിയുടെ
മേല്‍നോട്ടമില്ലാതെ
ഉദ്യോഗസ്ഥര്‍ നല്കുന്ന
റിപ്പോര്‍ട്ടിനെ മാത്രം
ആശ്രയിച്ച് അനുമതി
നല്‍കുന്നത്
ഉദ്യോഗസ്ഥര്‍ക്ക്
സ്വന്തം താല്പര്യം
അനുസരിച്ച്
പ്രവര്‍ത്തിക്കുന്നതിനുള്ള
അവസരം നല്കുകയില്ലേ;
(ഡി)
എങ്കില്‍
ഇക്കാര്യത്തില്‍ ശരിയായ
തീരുമാനം
എടുക്കുന്നതിന് എന്ത്
നിബന്ധനയാണ്
ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കെട്ടിടനിര്‍മ്മാണ സാമഗ്രികൾ
ഗുണഭോക്താക്കള്‍ക്ക്
വിലകുറച്ച് നല്കുന്ന കലവറ
പദ്ധതി
3801.
ശ്രീ.ഷാഫി
പറമ്പില്‍
,,
കെ.സി.ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'കലവറ പദ്ധതി'
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്നു
വെളിപ്പെടുത്തുമോ;
(ബി)
ഇതുവഴി
കെട്ടിടനിര്‍മ്മാണത്തിന്
എന്തെല്ലാം
സാമഗ്രികളാണ്
ഗുണഭോക്താക്കള്‍ക്ക്
വിലകുറച്ച്
നല്‍കുന്നത്; വിശദാംശം
ലഭ്യമാക്കുമോ ;
(സി)
ഗുണഭോക്താക്കളെ
കണ്ടെത്തുന്നതിന്
എന്തെങ്കിലും
മാര്‍ഗ്ഗനിര്‍ദ്ദേശം
പാലിക്കുന്നുണ്ടോ;
എങ്കിൽ വിശദമാക്കുമോ?
ചോര്‍ന്നൊലിക്കുന്ന
കെട്ടിടങ്ങളിലും സുരക്ഷാ
സംവിധാനങ്ങളില്ലാതെയും
പ്രവർത്തിക്കുന്ന വില്ലേജ്
ഓഫീസുകൾ
3802.
ശ്രീ.ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വില്ലേജ് ഓഫീസുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കാമോ;
(ബി)
സംസ്ഥാനത്തെ
വില്ലേജ് ഓഫീസുകള്‍
പലതും
ചോര്‍ന്നൊലിക്കുന്ന
കെട്ടിടങ്ങളിലാണെന്നും,
സുരക്ഷാസംവിധാനങ്ങള്‍
ഇല്ലാത്തതുമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
കെട്ടിടങ്ങള്‍
നവീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വനം-റവന്യൂ
വകുപ്പ് ഭൂമികളിലെ
കയ്യേറ്റങ്ങള്‍
3803.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എവിടെയെല്ലാമാണ്
വനം-റവന്യൂ വകുപ്പ്
ഭൂമികളില്‍
കയ്യേറ്റങ്ങള്‍
ഉള്ളതായി
കണ്ടെത്തിയിട്ടുള്ളത്;
ജില്ല തിരിച്ച്
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
മൂന്നാര്‍,
പൂയംകുട്ടി എന്നീ
സ്ഥലങ്ങളില്‍ എത്ര
ഹെക്ടര്‍ വീതം
വനഭൂമിയും റവന്യൂ
ഭൂമിയും
കയ്യേറിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ആയതില്‍
എത്ര ഹെക്ടര്‍ ഭൂമി
നെയ്യാര്‍ ഡാം
മേഖലയില്തിരിച്ചുപിടിച്ചിട്ടുണ്ട്;
ബാക്കി എത്ര ഹെക്ടര്‍
ഭൂമി തിരിച്ചു
പിടിക്കാനുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
കയ്യേറ്റക്കാരില്‍
കൂടുതല്‍ ഭൂമി
കയ്യേറിയവരുടെ
പേരുള്‍പ്പെടെയുള്ള
വിശദാംശം
വെളിപ്പെടുത്തുമോ;
(ഇ)
പ്രസ്തുത
കയ്യേറ്റഭൂമികള്‍
അടിയന്തരമായി തിരിച്ച്
പിടിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ?
തോട്ട
ഭൂമി മുറിച്ച്
വിൽക്കുന്നതിനെതിരെ നടപടി
3804.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളത്തില്‍
തോട്ട ഭൂമി മുറിച്ച്
വില്‍ക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പുഞ്ച
പമ്പിംഗ് സബ്സിഡി നൽകണമെന്ന്
ആവശ്യപ്പെട്ട് കെ.ടി.തോമസ്
സമർപ്പിച്ച പരാതി
3805.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-2017
കാലയളവില്‍ കോട്ടയം
ജില്ലയില്‍ പുഞ്ച
പമ്പിംഗ് സബ്സിഡി
നല്‍കുന്നതിന് എത്ര
അപേക്ഷകള്‍ ലഭിച്ചു; ഈ
അപേക്ഷകൾ പ്രകാരം എത്ര
കോടി രൂപ
സബ്സിഡിയിനത്തില്‍
ആവശ്യമായുണ്ട്; ഇതില്‍
എത്ര തുക വിതരണം ചെയ്തു
എന്നറിയിക്കാമോ;
(ബി)
പമ്പിംഗ്
സബ്സിഡിയിനത്തില്‍ ഇനി
എത്ര പേര്‍ക്ക് തുക
ലഭിക്കുവാനുണ്ട്; ഇതിന്
എത്ര കോടി രൂപ
ആവശ്യമായിട്ടുണ്ട്
എന്നറിയിക്കാമോ; ഈ തുക
എന്നേക്ക് വിതരണം
ചെയ്യാന്‍
ഉദ്ദേശിക്കുന്നു
എന്നറിയിക്കാമോ;
(സി)
പമ്പിംഗ്
സബ്സിഡി നല്‍കണമെന്നു
കാണിച്ച് കെ.ടി.തോമസ്
റവന്യൂവകുപ്പ്
മന്ത്രിക്ക് നല്കിയ
പരാതിയിന്മേൽ
Rev.K4/17/2017 ഫയല്‍
പ്രകാരം കോട്ടയം ജില്ലാ
കളക്ടര്‍ തുക കണ്ടെത്തി
റിപ്പോര്ട്ട്നല്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
കോപ്പി ലഭ്യമാക്കാമോ;
(ഡി)
തോമസിന്റെ
പരാതിയില്‍
റവന്യൂവകുപ്പ് പരിഹാരം
കണ്ടെത്തിയിട്ടുണ്ടോ :
ഇല്ലെങ്കിൽ ഫയല്‍
നടപടിയില്‍ കാലതാമസം
വരുത്തുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
വകുപ്പുതല നടപടി
സ്വീകരിക്കുമോ ?
ദേശീയ
കുടുംബസഹായ നിധിയില്‍ നിന്ന്
സഹായം
3806.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
താലൂക്കുകളിലും
കളക്ട്രേറ്റുകളിലുമായി
ദേശീയ കുടുംബസഹായ
നിധിയില്‍ നിന്ന് സഹായം
ലഭിക്കുന്നതിനായി
സമര്‍പ്പിച്ച അനേകം
അപേക്ഷകളിന്മേല് നടപടി
സ്വീകരിച്ചിട്ടില്ലെന്നത്
സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആകെ
എത്ര അപേക്ഷകള്‍
തീര്‍പ്പാക്കാനുണ്ട്
എന്ന് വെളിപ്പെടുത്തുമോ
;
(സി)
കേന്ദ്ര
ഫണ്ട് ലഭിക്കാത്തത്
കാരണമാണോ
തീര്‍പ്പാക്കാന്‍
കഴിയാതിരുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
എങ്കില്‍
എത്ര വര്‍ഷത്തെ
കുടിശ്ശിക
കേന്ദ്രത്തില്‍ നിന്ന്
ലഭിക്കാനുണ്ട് എന്നത്
വിശദമാക്കാമോ;
(ഇ)
ഇത്
അടിയന്തരമായി
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
വയല്‍,
നീര്‍ത്തട സംരക്ഷണത്തിനായി
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
3807.
ശ്രീ.കെ.വി.വിജയദാസ്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.മുരളി
പെരുനെല്ലി
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയല്‍,
നീര്‍ത്തട
സംരക്ഷണത്തിനായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
മുന്‍കാലങ്ങളില്‍
അനധികൃതമായി നികത്തിയ
വയലുകളും
നീര്‍ത്തടങ്ങളും
കണ്ടെത്തുന്നതിനും അവ
പൂര്‍വസ്ഥിതിയിലാക്കുന്നതിനും
സാധ്യമായിട്ടുണ്ടോ;
(സി)
ഡാറ്റാ
ബാങ്ക്
പൂര്‍ത്തിയാകാത്ത
സ്ഥലങ്ങളിലും
ഡാറ്റാബാങ്ക്
തയ്യാറാക്കിയ
സ്ഥലങ്ങളില്‍ 2008 ന്
മുമ്പ് നികത്തപ്പെട്ട
സ്ഥലങ്ങളിലും
സാധാരണക്കാര്‍ക്ക്
വീടുവെക്കാന്‍
ബുദ്ധിമുട്ട്
നേരിടാതിരിക്കാനായി
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം എന്താണ്?
മഹാകവി
ജി.ശങ്കരക്കുറുപ്പിന്റെ
സ്മാരകം നിര്‍മ്മിക്കുന്നതിന്
ഭൂമി
3808.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഹാകവി
ജി.ശങ്കരക്കുറുപ്പിന്റെ
സ്മാരകം
നിര്‍മ്മിക്കുന്നതിനായി
20.05.2005-ലെ
സ.ഉ.(എം.എസ്)നം.149/2005/റവ.
ഉത്തരവ് പ്രകാരം
നല്കിയ കണയന്നൂര്‍
താലൂക്കിലെ എറണാകുളം
വില്ലേജില്‍ സര്‍വ്വെ
നമ്പര്‍ 2681-ല്‍
ഉള്‍പ്പെട്ട ഒരേക്കര്‍
ഭൂമി അളന്ന്
തിട്ടപ്പെടുത്തുന്നതിനായി
കൊച്ചി നഗരസഭ അറിയിപ്പ്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
അറിയിപ്പ് നല്‍കിയത്;
(ബി)
അളന്നു
തിട്ടപ്പെടുത്തുന്നതില്‍
നേരിടുന്ന
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(സി)
എന്നത്തേക്ക്
അളന്നു തിട്ടപ്പെടുത്തി
നല്കുവാന്
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
ദുരന്ത
നിവാരണ ആക്ട്പ്രകാരം
ഏറ്റെടുത്തിട്ടുള്ള
ജലസ്രോതസുകള്‍
3809.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദുരന്ത
നിവാരണ ആക്ട്പ്രകാരം
ഏറ്റെടുത്തിട്ടുള്ള
ജലസ്രോതസുകളില്‍നിന്നും
സ്വകാര്യവ്യക്തികളും
ജലവിതരണ കമ്പനികളും
വെള്ളമൂറ്റുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കുടിവെള്ള
ക്ഷാമം രൂക്ഷമായ
പ്രദേശങ്ങളില്‍
ജലവിതരണത്തിന്
സഹായിക്കുന്ന ഇത്തരം
ജലസ്രോതസ്സുകളില്‍
നിന്നും
പമ്പുസെറ്റുകള്‍
സ്ഥാപിച്ചും
അല്ലാതെയുമുള്ള ജലചൂഷണം
തടയുന്നതിന് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
പാറമടകളിലെ
ജലസ്രോതസ്സുകള്‍
ഉപയോഗിച്ചുള്ള
വരള്‍ച്ചാ ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങള്‍
എത്രമാത്രം
വിജയകരമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
പട്ടയം
പുതുക്കിനൽകൽ
3810.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഒരിക്കൽ
പട്ടയം ലഭിക്കുകയും,
പിന്നീട് ആ പട്ടയം
തിരിച്ചു കിട്ടാത്തവിധം
നഷ്ടപ്പെട്ടുപോകുകയും
ചെയ്തവർക്ക് വീണ്ടും
പട്ടയം ലഭിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വിശദമാക്കാമോ?
അരൂര്‍
കെല്‍ട്രോണ്‍ ഫെറി -കമ്പളങ്ങി
പാലത്തിന്റെ അപ്രോച്ച്
റോഡിന്റെ സ്ഥലമെടുപ്പ്
3811.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരൂര്‍
കെല്‍ട്രോണ്‍ ഫെറി
-കമ്പളങ്ങി പാലത്തിന്റെ
അപ്രോച്ച് റോഡിന്റെ
സ്ഥലമെടുപ്പുമായി
ബന്ധപ്പെട്ട്
പൊതുമരാമത്ത്
വകുപ്പില്‍ നിന്നും
എല്‍.എ.ആര് ആക്ട്
(ലാന്റ് അക്ക്വിസിഷന്‍
,റീഹാബിലിറ്റേഷന്‍
ആന്റ്
റീസെറ്റില്‍മെന്റ്)പ്രകാരമുള്ള
അപേക്ഷ എറണാകുളം,
കോട്ടയം ജില്ലാ
കളക്ടര്‍മാര്‍ക്ക്
ലഭിച്ചിട്ടുണ്ടോ;
(ബി)
ഈ
അപേക്ഷയിന്മേല് എന്തു
നടപടികള്‍ സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ;
(സി)
2017
മാര്‍ച്ച് മാസത്തില്‍
എറണാകുളം
കളക്ട്രേറ്റില്‍
ചേര്‍ന്ന,
സ്ഥലമെടുപ്പുമായി
ബന്ധപ്പെട്ട യോഗത്തില്‍
എടുത്ത തീരുമാനങ്ങള്‍
എന്തൊക്കെയാണ് എന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
തീരുമാനങ്ങള്‍
നടപ്പിലാക്കിയോ എന്ന്
വ്യക്തമാക്കുമോ;
(ഇ)
സ്ഥലമെടുപ്പുമായി
ബന്ധപ്പെട്ട് സോഷ്യല്‍
ഇംപാക്ട് സ്റ്റഡി
നടത്തിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
ലാന്റ്
ട്രിബ്യൂണല്‍ ഓഫീസുകള്‍
3812.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര ലാന്റ്
ട്രിബ്യൂണല്‍ ഓഫീസുകള്‍
ഉണ്ട്;വിശദ വിവരം
നല്‍കാമോ;
(ബി)
ലാന്റ്
ട്രിബ്യൂണലുകളില്‍
പട്ടയം സംബന്ധമായ
അപേക്ഷകളും പരാതികളും
തീര്‍പ്പാക്കുന്നതില്‍
വലിയ കാലതാമസം വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഈ കാലതാമസം
ഒഴിവാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്നും ഇനിയും
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍ എന്തെല്ലാം
എന്നും അറിയിക്കാമോ?
ലാന്റ്
ട്രിബ്യൂണല്‍ ഓഫീസുകളില്‍
കമ്പ്യൂട്ടര്‍വല്‍ക്കരണം
3813.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ലാന്റ് ട്രിബ്യൂണല്‍
ഓഫീസുകള്‍
കമ്പ്യൂട്ടര്‍വല്‍ക്കരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ലാന്റ്
ട്രിബ്യൂണല്‍
ഓഫീസുകളില്‍ അപേക്ഷകള്‍
വര്‍ഷങ്ങളോളം
കെട്ടികിടക്കുന്നത്
ഒഴിവാക്കാനും
അപേക്ഷയുടെ
സീനീയോറിറ്റി
അനുസരിച്ച് സേവനം
കിട്ടുന്നുണ്ട് എന്ന്
ഉറപ്പുവരുത്താനും
ആവശ്യമായ നടപടികള്‍
സ്വീകിരിക്കുമോ?
റിവര്‍
മാനേജ്മെന്റ്
ഫണ്ടുപയോഗിച്ച് ഭരണാനുമതി
നല്കിയ പ്രവൃത്തികള്‍
3814.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം റിവര്‍
മാനേജ്മെന്റ്
ഫണ്ടുപയോഗിച്ച്
ഭരണാനുമതി നല്കിയ
പ്രവൃത്തികളുടെ പേരും
തുകയും ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
മലപ്പുറം
ജില്ലയില്‍ ഈ
കാലയളവില്‍ അനുമതി
നല്കിയതും
നടപ്പിലാക്കിയതുമായ
പദ്ധതികള്‍ മണ്ഡലം
തിരിച്ച്
വ്യക്തമാക്കുമോ;ഓരോ
പദ്ധതിയും ഇപ്പോള്‍
ഏതു
ഘട്ടത്തിലാണ്;വിശദാംശം
നല്‍കുമോ;
(സി)
മലപ്പുറം
മണ്ഡലത്തില്‍ കഴിഞ്ഞ 2
വര്‍ഷം (2015-16,
2016-17) നടപ്പാക്കിയ
പദ്ധതികളുടെ വിശദാംശം
നല്‍കുമോ;
(ഡി)
റിവര്‍
മാനേജ്മെന്റ്
ഫണ്ടുപയോഗിച്ച്
ഏറ്റെടുക്കാവുന്ന
പദ്ധതികള്‍ക്ക്
പ്രൊപ്പോസലുകള്‍
സമര്‍പ്പിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
വിശദീകരിക്കാമോ?
മലയാളം
സര്‍വ്വകലാശാലക്ക്
നഗരാതിര്‍ത്തിയില്‍ സ്ഥലം
നല്‍കാമെന്ന വാഗ്ദാനം
3815.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരൂരിലെ
മലയാളം
സര്വ്വകലാശാലയ്ക്കുവേണ്ടിയുള്ള
ഭൂമി ഏറ്റെടുക്കലുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ ഏതെല്ലാം
ഉത്തരവുകള്‍
പുറപ്പെടുവിച്ചിട്ടുണ്ട്;
അവയുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
വെട്ടം
പഞ്ചായത്തില്‍ ഇതിനായി
കണ്ടെത്തിയ ഭൂമിക്കു
വിലനിര്‍ണ്ണയ സമിതി
നിശ്ചയിച്ച വില
അധികമാണെന്ന്കാണിച്ച്
പരാതി ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
എന്തു നടപടി
സ്വീകരിച്ചു;
(സി)
ചതുപ്പും
കണ്ടല്‍ക്കാടും നിറഞ്ഞ
ഈ സ്ഥലം ജില്ലാഭരണകൂടം
ശുപാര്‍ശ ചെയ്തത്
എന്തിന്റെ
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ചതുപ്പു
സ്ഥലത്തിന്
വിലനിശ്ചയിച്ച മാനദണ്ഡം
വ്യക്തമാക്കുമോ;
(ഇ)
ചതുപ്പു
നിലത്തിന് നിശ്ചയിച്ച
വിലയ്ക്കോ, അതിലും
കുറച്ചോ
നഗരാതിര്‍ത്തിയില്‍
സ്ഥലം നല്‍കാമെന്ന്
വാഗ്ദാനം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍
യൂണിവേഴ്സിറ്റിയുമായി
കൂടിയാലോചിച് ഈ സ്ഥലം
അനുയോജ്യമാണോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കിൽ കണ്ടെത്തല്‍
എന്തായിരുന്നു?
(എഫ്)
ജില്ലാഭരണകൂടം
കണ്ടെത്തിയ ഭൂമിയുടെ
യഥാര്‍ത്ഥ ഉടമകളുമായി
കൂടിക്കാഴ്ച
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഈ ഭൂഉടമകളുടെ
പേരുവിവരം
ലഭ്യമാക്കുമോ? ഐക്ക്
വരുമാന
സര്‍ട്ടിഫിക്കറ്റിന്റെ
കാലാവധി വർധിപ്പിക്കാൻ നടപടി
3816.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരുമാന
സര്‍ട്ടിഫിക്കറ്റ്
നല്കുമ്പോള് എന്ത്
ആവശ്യത്തിനെന്നും എവിടെ
സമര്‍പ്പിക്കാനെന്നും
രേഖപ്പെടുത്തുന്നതുമുലം
സര്‍ട്ടിഫിക്കറ്റ്
ആവശ്യമായി വരുന്ന ഓരോ
ഘട്ടത്തിലും അപേക്ഷകള്‍
നല്കി
കാത്തിരിക്കേണ്ടതായ
സാഹചര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
ഉദ്യോഗസ്ഥർക്കും
അപേക്ഷകർക്കും ഒരു പോലെ
ബുദ്ധിമുട്ടുണ്ടാക്കുന്ന
ഈ സ്ഥിതി ഒഴിവാക്കാന്‍
ഒരു വര്‍ഷക്കാലം
പ്രാബല്യമുള്ളതും, ഒരു
കുടുംബത്തിലെ മുഴുവന്‍
അംഗങ്ങളുടെയും പേര്
രേഖപ്പെടുത്തിക്കൊണ്ടുള്ളതുമായ
വരുമാന
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
ഇടുക്കി
വില്ലേജിലെ പട്ടയ ഭൂമി
കൈമാറ്റത്തിനു നേരിടുന്ന
തടസ്സങ്ങൾ
3817.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
വില്ലേജിലെ പട്ടയ ഭൂമി
കൈമാറ്റം ചെയ്യുന്നതിന്
റവന്യു ഡിവിഷണൽ ഓഫീസർ
നൽകുന്ന എൻ.ഒ.സി.
ആവശ്യമാണെന്ന വ്യവസ്ഥ
നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഭൂമി
കൈമാറ്റത്തിന് ഇപ്രകാരം
ഒരു വ്യവസ്ഥ
ഉൾപ്പെടുത്താൻ
ഇടയാക്കിയ
സാഹചര്യമെന്തെന്ന്
വ്യക്തമാക്കുമോ;
(സി)
ഭൂമി
കൈമാറ്റം സംബന്ധിച്ച്
ഇപ്രകാരം ഏർപ്പെടുത്തിയ
വ്യവസ്ഥ മൂലം
സാധാരണക്കാർക്കുണ്ടായ
ബുദ്ധിമുട്ടുകൾ
പരിഹരിക്കാൻ അടിയന്തിര
നടപടി സ്വീകരിക്കുമോ?
അന്വേഷണ
ഏജന്‍സികളെ സഹായിക്കുന്ന
റവന്യൂ , സര്‍വ്വെ വകുപ്പ്
ജീവനക്കാര്‍
3818.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെങ്കിലും അന്വേഷണ
ഏജന്‍സികളെ
സഹായിക്കുന്നതിന്
റവന്യൂ, സര്‍വ്വെ
വകുപ്പിലെ ജീവനക്കാരെ
നിയോഗിച്ചിട്ടുണ്ടോ;എങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ജീവനക്കാരെ ഏതു
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണ്
നിയമിച്ചിട്ടുളളതെന്നും
ഏതു കാലാവധിവരെയാണ്
നിയമിച്ചിട്ടുളളതെന്നും
അറിയിക്കാമോ;
(സി)
ഈ കാലയളവില്‍ സ്ഥാന
കയറ്റം ലഭിച്ചവർ
തുടരുന്നതിന് അനുമതി
നല്‍കിയിട്ടുണ്ടോ;എങ്കില്‍
അതിന്റെ കാരണം
വ്യക്തമാക്കാമോ?
തിരൂരിലെ
മലയാളം
സര്വ്വകലാശാലയ്ക്കുവേണ്ടിയുള്ള
സ്ഥല വില നിശ്ചയിച്ചതിൽ
ക്രമക്കേട്
T 3819.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരൂരിലെ
മലയാളം
സര്‍വ്വകലാശാലയ്ക്കുവേണ്ടി
അക്വയര്‍
ചെയ്യുന്നതിനുള്ള സ്ഥലം
നിശ്ചയിച്ചതിലും വില
നിശ്ചയിച്ചതിലും
ക്രമക്കേടു
നടന്നിട്ടുണ്ടെന്നുകാണിച്ച്
സര്‍ക്കാരിന് പരാതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
സ്വീകരിച്ച നടപടി
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഭൂഉടമകളെ
ഒഴിവാക്കി നിര്‍ത്തി
ഭൂമി
ബ്രോക്കര്‍മാരുമായി
ചേര്‍ന്നാണ് യഥാര്‍ത്ഥ
വിലയിലും ഉയര്‍ന്നവില
ശുപാര്‍ശ ചെയ്തതെന്ന
ആക്ഷേപം
അന്വേഷിച്ചിട്ടുണ്ടോ;
(സി)
ചതുപ്പും
കണ്ടല്‍ചെടികളും നിറഞ്ഞ
പ്രദേശമാണ്
ജില്ലാഭരണകൂടം ശുപാര്‍ശ
ചെയ്തതെന്നും
പാരിസ്ഥിതിക
പ്രത്യാഘാതം
എന്താണെന്ന്
പരിശോധിക്കാതെയും
കേന്ദ്രസര്‍ക്കാരിന്റെ
ഭൂമി ഏറ്റെടുക്കല്‍
നിയമ വ്യവസ്ഥകള്‍
പാലിക്കാതെയുമാണ് ഭൂമി
നിര്ദ്ദേശിച്ചതെന്നുമുള്ള
ആവലാതി
ഉള്‍പ്പെടെയുള്ളവ
അന്വേഷിച്ച് നടപടി
സ്വീകരിക്കാന്‍
നിര്‍ദ്ദേശിക്കുമോ?
വരള്‍ച്ച
നേരിടാന്‍ നല്കിയ
ഇരുപത്താറിന നിര്‍ദ്ദേശങ്ങള്‍
3820.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
വരള്‍ച്ചയെക്കുറിച്ച്
സംസ്ഥാന സര്‍ക്കാര്‍
കേന്ദ്രസര്‍ക്കാറിന്
എന്തെങ്കിലും നിവേദനം
നല്‍കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
നിവേദനത്തിന്റെ കോപ്പി
ലഭ്യമാക്കുമോ;
(ബി)
വരുംകാലങ്ങളില്‍
വരള്‍ച്ചയുടെ
കാഠിന്യവും
ശുദ്ധജലക്ഷാമത്തിന്റെ
രൂക്ഷതയും
വര്ദ്ധിച്ചുവരുമെന്നതു
കണക്കാക്കി
ദീര്‍ഘകാലപദ്ധതികളും
തത്കാലമുള്ള വേനല്‍
പ്രതിരോധനടപടികളും
അടിയന്തരമായി
നടപ്പാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം
വെളിപ്പെടുത്തുമോ ;
(സി)
നാലുമാസംമുമ്പ്
നിയമസഭയില്‍
റവന്യുമന്ത്രി കേരളത്തെ
വരള്‍ച്ചബാധിതപ്രദേശമായി
പ്രഖ്യാപിച്ചത് പ്രകാരം
വരള്‍ച്ച നേരിടാന്‍
ജില്ലാകളക്ടര്‍മാര്‍ക്ക്
ഇരുപത്താറിന
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടെന്ന്
സഭയില്‍
പറഞ്ഞതനുസരിച്ചു
ജില്ലാകളക്ടര്‍മാര്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു; ഈ
ഇരുപത്താറ്
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കയെന്ന്
വ്യക്തമാക്കുമോ;
വിശദാംശം ലഭ്യമാക്കുമോ
? വിവരിക്കുമോ?
താലൂക്ക്
സഭകള്‍
3821.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താലൂക്ക്
സഭകള്‍
പുനഃസംഘടിപ്പിച്ച്
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനുള്ള
നടപടി
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
എങ്കിൽ
പുതിയ താലൂക്കു സഭകള്‍
എന്ന് നിലവില്‍
വരുമെന്ന്
വ്യക്തമാക്കാമോ?
കായംകുളം
സിവില്‍ സ്റ്റേഷനിലെ
ഓഫീസുകള്‍
3822.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
സിവില്‍ സ്റ്റേഷന്
കെട്ടിടത്തില്‍
ഏതെല്ലാം വകുപ്പുകളുടെ
ഓഫീസുകളാണ്
പ്രവൃത്തിക്കുന്നതെന്ന്
വിശദമാക്കാമോ?
മിച്ചഭൂമി
അര്‍ഹരായവര്‍ക്ക് വിതരണം
ചെയ്യാന്‍ കഴിയാത്ത സാഹചര്യം
3823.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
കൈവശമുള്ള
മിച്ചഭൂമിയില്‍
പകുതിപോലും
അര്‍ഹരായവര്‍ക്ക്
വിതരണം ചെയ്യാന്‍
കഴിയാത്ത സാഹചര്യം
നിലവിലുണ്ടോ;
(ബി)
കോടതികളില്‍
നിലനില്‍ക്കുന്ന
കേസ്സുകളാണ് ഇത്തരം
പ്രതിസന്ധിക്ക്
കാരണമെന്ന വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ ;
(സി)
പൊതുആവശ്യത്തിന്
നോട്ടിഫൈ ചെയ്ത ഭൂമി അവ
ആവശ്യമില്ലാത്ത പക്ഷം
ഡിവെസ്റ്റ് ചെയ്ത്
മിച്ചഭൂമിയായി
ഭൂരഹിതര്‍ക്ക്
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ?
പാലക്കാട്
ജില്ലയിലെ വരള്‍ച്ചയുടെ
കാഠിന്യം
3824.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ല അതിരൂക്ഷമായ
വരള്ച്ചയിലാണെന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയിലുണ്ടോ;
വരള്‍ച്ചയുടെ കാഠിന്യം
കുറയ്ക്കുന്നതിനായി
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
വരള്‍ച്ചാ
കെടുതികള്‍മൂലം
ജില്ലയില്‍ എത്ര
രൂപയുടെ നഷ്ടം
ഉണ്ടായിട്ടുണ്ടെന്നാണ്
വിലയിരുത്തപ്പെട്ടിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കാമോ;
മൂന്നാര്‍
മേഖലയില്‍ റവന്യു ഭൂമിയും
വനഭൂമിയും
തരംതിരിക്കാത്തതിന്റെ മറവില്‍
കയ്യേറ്റം
3825.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാര്‍
മേഖലയില്‍ റവന്യു
ഭൂമിയും വനഭൂമിയും
തരംതിരിക്കാത്തതിന്റെ
മറവില്‍ സര്‍ക്കാര്‍
ഭൂമിയില്‍ പല വന്‍കിട
കയ്യേറ്റങ്ങളും
നടന്നിട്ടുള്ളത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഈ
മേഖലയില്‍ റവന്യു , വനം
വകുപ്പുകള്‍
സംയുക്തമായി ചേര്‍ന്ന്
സര്‍ക്കാര്‍ ഭൂമി
തിരിച്ചുപിടിയ്ക്കാന്‍
ആവശ്യമായ സര്‍വ്വേ
നടത്താന്‍ തയ്യാറാകുമോ;
(സി)
അതീവ
പരിസ്ഥിതി
പ്രാധാന്യമുള്ള
ആയിരക്കണക്കിന് ഏക്കര്‍
ഭൂമിയാണ് ഭൂമാഫിയകള്‍
ഇവിടെ കയ്യേറി കൈവശം
വച്ചിരിയ്ക്കുന്നത്
എന്നതിന്റെ ഗൗരവം
കണക്കിലെടുത്ത്
സത്യസന്ധമായ
ഒഴിപ്പിക്കല്‍ നടപടി
സ്വീകരിക്കുമോ?
പാണക്കാട്
വില്ലേജിലെ ഇന്‍കെല്‍
എജ്യുസിറ്റിയില്‍ അനുവദിച്ച
ഭൂമിയുടെ കൈമാറ്റനടപടികള്‍
3826.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ക്യാന്‍സര്‍ സെന്റര്‍
ആന്റ് റിസര്‍ച്ച്
ഇന്‍സ്റ്റിറ്റ്യൂട്ട്,
മലപ്പുറം ഗവണ്മെന്റ്
വനിതാ കോളേജ്
എന്നിവക്കായി പാണക്കാട്
വില്ലേജിലെ ഇന്‍കെല്‍
എജ്യുസിറ്റിയില്‍
അനുവദിച്ച ഭൂമിയുടെ
സ്ഥലമെടുപ്പ് നടപടികള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; വിശദാംശം
നല്‍കുമോ;
(ബി)
സ്ഥലം
കൈമാറ്റനടപടികള്ക്കുള്ള
സാങ്കേതികതടസ്സങ്ങള്‍
എന്തെല്ലാമാണ്;
അതിനുള്ള
പരിഹാരമാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശം ലഭ്യമാക്കുമോ
;
(സി)
രണ്ട്
സംരംഭങ്ങളുടെയും
പ്രാധാന്യം
കണക്കിലെടുത്ത്
എത്രയുംവേഗം ഭൂമി
കൈമാറുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
നെല്ലനാട്
വില്ലേജാഫീസ് കെട്ടിടം
നവീകരണം
3827.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വാമനപുരം
നിയോജകമണ്ഡലത്തിലെ
നെല്ലനാട് വില്ലേജാഫീസ്
കെട്ടിടം
നവീകരിക്കുന്നതിനുള്ള
നടപടികള്‍ ഏതുവരെയായി;
വിശദമാക്കാമോ?
വരള്‍ച്ചാ
കെടുതികളെപ്പറ്റി കേന്ദ്ര
സംഘത്തിനു സമര്‍പ്പിച്ച
റിപ്പോർട്ട്
3828.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വരള്‍ച്ചാ
കെടുതികളെപ്പറ്റി
കേന്ദ്ര സംഘത്തിനു
സമര്‍പ്പിച്ച
റിപ്പോര്‍ട്ടില്‍ എത്ര
രൂപയുടെ നഷ്ടമാണ്
രേഖപ്പെടുത്തിയിട്ടുള്ളത്;
കേന്ദ്ര സംഘത്തിനു
സമര്‍പ്പിച്ച
റിപ്പോര്‍ട്ടിന്റെയും
കേന്ദ്ര സംഘം നല്കിയ
വിലയിരുത്തല്‍
റിപ്പോര്‍ട്ടിന്റെയും
കോപ്പി നല്‍കാമോ?
ഗുണഭോക്തൃ
കമ്മിറ്റികള്‍ക്ക്
ഏറ്റെടുക്കാന്‍ സാധിക്കുന്ന
പ്രവൃത്തികളുടെ തുക
3829.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വെള്ളപ്പൊക്ക നിവാരണ
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട് ഭരണാനുമതി
നല്കുന്ന
പ്രവൃത്തികളില്‍
ഗുണഭോക്തൃ
കമ്മിറ്റികള്‍ക്ക് എത്ര
ലക്ഷം രൂപ വരെയുള്ള
പ്രവൃത്തികളാണ്
ഏറ്റെടുക്കാന്‍
സാധിക്കുന്നത്;
(ബി)
ഇത്തരം
പ്രവൃത്തികളില്‍
ഗുണഭോക്തൃ
കമ്മിറ്റികള്‍ക്ക്
ഏറ്റെടുക്കാന്‍
സാധിക്കുന്ന
പ്രവൃത്തികളുടെ തുക
വര്‍ദ്ധിപ്പിക്കുന്ന
വിഷയം പരിഗണനയിലുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
അറിയിക്കുമോ?
മൂന്നാറിലെ
വന്‍കിട കയ്യേറ്റങ്ങളുടെ
പ്രാഥമിക പട്ടിക
3830.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
വി.ഡി.സതീശന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറിലെ
വന്‍കിട
കയ്യേറ്റങ്ങളുടെ
പ്രാഥമിക പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ അതില്‍
ഉള്‍പ്പെട്ട 10 വന്‍കിട
കയ്യേറ്റക്കാര്‍
ആരൊക്കെയാണ്. അവര്‍
കയ്യേറിയത് എത്ര
ഏക്കര്‍ സര്‍ക്കാര്‍
ഭൂമിയാണ്;
(ബി)
1957-ലെ
ലാന്റ് കണ്‍സര്‍വന്‍സി
ആക്ടിലെ
നിബന്ധനപ്രകാരമാണോ ഈ
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നത്;
(സി)
സര്‍ക്കാര്‍
ഭൂമി കയ്യേറിയവരെ
ഒഴിപ്പിക്കുന്നതിന്
പൊതുധാരണയുണ്ടാക്കുവാന്‍
സര്‍ക്കാര്‍
തിരുവനന്തപുരത്ത്
സര്‍വ്വകക്ഷിയോഗം
വിളിച്ചിട്ടുണ്ടോ;
കയ്യേറ്റം
ഒഴിപ്പിക്കുവാന്‍
സംസ്ഥാനത്ത്
നിയമവ്യവസ്ഥയുള്ളപ്പോള്‍
ഇത്തരം ഒരു യോഗം
ചേരുന്നത്
എന്തടിസ്ഥാനത്തിലാണ്;
(ഡി)
ഇടുക്കി
രാമയ്ക്കല്‍ മേട്ടില്‍
സ്വകാര്യവ്യക്തി 3
സെന്റ് പട്ടയത്തിന്റെ
മറവില്‍ കയ്യേറിയ
1.45ഏക്കര്‍ സ്ഥലം
29.4.17ല്‍ റവന്യൂ
അധികാരികള്‍
ഒഴിപ്പിച്ചിരുന്നോ;
(ഇ)
ഈ
കയ്യേറ്റം ഒഴിപ്പിച്ചത്
സര്‍വ്വകക്ഷിയോഗം
ചേര്‍ന്ന് അഭിപ്രായ
സമന്വയം
ഉണ്ടാക്കിയതിന്റെ
അടിസ്ഥാനത്തിലോ, അതോ
ലാന്റ് കണ്‍സര്‍വന്‍സി
ആക്ട് പ്രകാരം നോട്ടീസ്
നല്കി ഒഴിപ്പിച്ചവയാണോ
എന്ന് വെളിപ്പെടുത്തുമോ
;
(എഫ്)
എം.
എം. ലംബോധരന്,
ചിന്നക്കനാല്‍
വില്ലേജില്‍ 240
ഏക്കര്‍ സര്‍ക്കാര്‍
ഭൂമി കയ്യേറിയതായി
കണ്ടെത്തിയിട്ടുണ്ടോ;
കയ്യേറ്റം
ഒഴിപ്പിക്കുന്നതിന്
മുമ്പ്
വൈദ്യുതിമന്ത്രിയുടെ
അഭിപ്രായം
ആരായേണ്ടതുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
നിയമത്തിന്റെ
അടിസ്ഥാനത്തിലെന്ന്
വെളിപ്പെടുത്തുമോ?
മാവേലിക്കര
മണ്ഡലത്തിലെ ദുരിതാശ്വാസ
പ്രവൃത്തികളും ആലപ്പുഴ
ജില്ലയില്‍ അനുവദിച്ച തുകയും
3831.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
വെളളപ്പൊക്ക
ദുരിതാശ്വാസ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
മാവേലിക്കര നിയോജക
മണ്ഡലത്തിലെ വിവിധ
പഞ്ചായത്ത് ,
മുന്‍സിപ്പാലിറ്റികളില്‍
അനുവദിച്ച
പ്രവൃത്തികളുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി
വ്യക്തമാക്കുമോ;
(സി)
ഓരോ
ജില്ലകളിലും
വരള്‍ച്ചയുമായി
ബന്ധപ്പെട്ട് അനുവദിച്ച
തുകയും ചെലവഴിച്ച
തുകയും എത്രയാണെന്ന്
വ്യക്തമാക്കുമോ;
ആലപ്പുഴ ജില്ലയില്‍
അനുവദിച്ച തുകയും
ചെലവഴിച്ച തുകയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ ഗ്രൂപ്പ്
വില്ലേജുകള്‍
3832.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ എത്ര
ഗ്രൂപ്പ് വില്ലേജുകളാണ്
നിലവിലുള്ളത്;
(ബി)
പ്രസ്തുത
ഗ്രൂപ്പ് വില്ലേജുകള്‍
വിഭജിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇതിനായി പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
ജില്ലയിലെ
ഏതൊക്കെ ഗ്രൂപ്പ്
വില്ലേജുകളെയാണ്
വിഭജിക്കാന്‍ നടപടി
സ്വീകരിച്ചിരിക്കുന്നത്;
(ഡി)
മഞ്ചേശ്വരം
താലൂക്കിലെ ഗ്രൂപ്പ്
വില്ലേജുകളെ
വിഭജിക്കാന്‍
പ്രൊപ്പോസല്‍
തയ്യാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമോ?
മട്ടന്നൂര്‍
മിനി സിവില്‍ സ്റ്റേഷന്
നിര്‍മ്മാണം
3833.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
മിനി സിവില്‍
സ്റ്റേഷന്
നിര്‍മ്മാണത്തിനായി
ജലവിഭവ വകുപ്പ് പഴശ്ശി
ജലസേചന പദ്ധതിയുടെ
ഭാഗമായുള്ള മൂന്ന്
ഏക്കര്‍ സ്ഥലം റവന്യൂ
വകുപ്പിന് വിട്ടു
നല്‍കാമെന്ന്
സമ്മതിച്ചതിന്റെ
അടിസ്ഥാനത്തില്‍
ഇരിട്ടി താലൂക്കിലെ
കോളാരി വില്ലേജിലെ
പഴശ്ശി ജലസേചന
പദ്ധതിയുടെ
മുന്നേക്കര്‍ സ്ഥലം
റവന്യൂ വകുപ്പ്
ഏറ്റെടുക്കാനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ജലവിഭവവകുപ്പിന്റെ
28/11/2013-ലെ
WRD/27698/IRI/12
നമ്പര്‍ കത്ത് പ്രകാരം
മൂന്നേക്കര്‍ സ്ഥലം
റവന്യൂവകുപ്പിനു വിട്ടു
നല്‍കാമെന്ന്
ജലവിഭവവകുപ്പ് സമ്മതം
അറിയിക്കുകയും
2016-2017-ലെ പുതുക്കിയ
ബജറ്റ് പ്രകാരം സിവില്‍
സ്റ്റേഷന്
നിര്‍മ്മാണത്തിനായി തുക
വകയിരുത്തുകയും
ചെയ്തിട്ടുണ്ടെങ്കിലും
ഏറ്റെടുക്കുന്ന
കാര്യത്തില്‍ റവന്യൂ
വകുപ്പിന്റെ ഭാഗത്തു
നിന്നുണ്ടാകുന്ന
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കൂടുതല്‍
കാലതാമസമുണ്ടാകാതെ ഭുമി
കൈമാറ്റം
അംഗീകരിച്ചുകൊണ്ടുള്ള
ഉത്തരവുകള്‍ നല്കുവാന്
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
പത്തനംതിട്ട
വില്ലേജില്‍
ഒഴിഞ്ഞുകിടക്കുന്ന റവന്യൂ
പുറമ്പോക്ക് ഭൂമി
3834.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
വില്ലേജില്‍
ഒഴിഞ്ഞുകിടക്കുന്ന
റവന്യൂ പുറമ്പോക്ക്
ഭൂമി എത്ര ഹെക്ടര്‍
ഉണ്ട്;
(ബി)
റവന്യൂ
പുറമ്പോക്ക് ഭൂമി,
സര്‍ക്കാര്‍ / അര്‍ദ്ധ
സര്‍ക്കാര്‍
വകുപ്പുകളുടെ ഓഫീസ്
സമുച്ചയങ്ങള്‍
നിര്‍മ്മിക്കുന്നതിനുവേണ്ടി
വിട്ടുനല്കുവാന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പത്തനംതിട്ട
വില്ലേജില്‍ ഏതെല്ലാം
ആവശ്യങ്ങള്‍ക്ക് മറ്റു
വകുപ്പുകള്‍ക്ക് റവന്യൂ
പുറമ്പോക്ക് ഭൂമി
വിട്ടു
നല്‍കിയിട്ടുണ്ട് ?
കടപ്ലാമറ്റം
ടെക്നിക്കല്‍ ഹൈസ്ക്കൂളിന്
സ്ഥലം വിട്ടുനല്‍കാൻ നടപടി
3835.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കടുത്തുരുത്തി
നിയോജക മണ്ഡലത്തിലെ
കടപ്ലാമറ്റം
ടെക്നിക്കല്‍
ഹൈസ്ക്കൂളിന് സ്ഥലം
വിട്ടുനല്‍കുന്നതു
സംബന്ധിച്ച് റവന്യൂ
വകുപ്പില്‍ നിലവിലുള്ള
419063/B2/2017 നമ്പര്‍
ഫയലിന്മേല് എന്തു
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ;
ഇതിന്മേല് നടപടി
സ്വീകരിച്ച്
തീര്പ്പാക്കാത്തതിന്െറ
കാരണവും ഫയലിലെ മറ്റ്
നടപടിക്രമങ്ങളും
വ്യക്തമാക്കാമോ; ഈ
ഫയലില്‍ എന്നേക്കു
തീര്‍പ്പു
കല്‍പ്പിക്കും
എന്നറിയിക്കാമോ;
രോഗചികിത്സാ
സഹായത്തിനായി ചെങ്ങന്നൂര്‍
താലൂക്കില്‍ നിന്നും ലഭിച്ച
അപേക്ഷ
3836.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുഖ്യമന്തിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും രോഗചികിത്സാ
സഹായത്തിനായി ലഭിച്ച
അപേക്ഷകളില്‍
ചെങ്ങന്നൂര്‍
താലൂക്കിലെ
വില്ലേജുകളില്‍
തീര്‍പ്പ് കല്പിക്കാന്
ബാക്കിയുള്ള
അപേക്ഷകരുടെ പേരുവിവരം
വിശദമാക്കുമോ;
(ബി)
ഈ അപേക്ഷകള്‍
തീര്‍പ്പാക്കാത്തതിന്റെ
കാരണം വിശദമാക്കുമോ;
(സി)
ഈ
അപേക്ഷകള്‍ എന്ന്
തീര്‍പ്പാക്കുമെന്ന്
വ്യക്തമാക്കുമോ?
തൊണ്ടിമുതല്‍
കുമിഞ്ഞുകൂടി കിടക്കുന്നത്
3837.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കളക്ട്രേറ്റുകളിലും
മറ്റ് റവന്യൂ
ആസ്ഥാനങ്ങളിലും
തൊണ്ടിമുതലുകള്‍
കുമിഞ്ഞുകൂടി
കിടക്കുന്നതുമൂലമുള്ള
പ്രയാസങ്ങള്‍ റവന്യൂ
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
മലപ്പുറം, കൊല്ലം
കളക്ട്രേറ്റ്
സ്ഫോടനങ്ങള്‍
ഉള്‍പ്പെടെ നടന്ന
സാഹചര്യത്തില്‍ ഇത്തരം
തൊണ്ടിമുതലുകള്‍
കുമിഞ്ഞ് കൂടുന്നത്
തടയാന്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
വാഹനങ്ങള്‍
ഉള്‍പ്പെടെയുള്ള
തൊണ്ടിമുതലുകള്‍ ഒരു
നിശ്ചിത കാലയളവിന് ശേഷം
ലേലം ചെയ്ത്
വില്‍ക്കുന്നതിനും ഈ
തുക സര്‍ക്കാര്‍
അക്കൗണ്ടില്‍
സൂക്ഷിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(സി)
കളക്ടറേറ്റ്
ഉള്‍പ്പെടെയുള്ള റവന്യൂ
ആസ്ഥാനങ്ങളും പരിസരവും
ശുചിത്വവും മാലിന്യ
മുക്തവുമാക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
കരിമ്പനക്കാവ്
ദേവസ്വം ഭഗവതി
ക്ഷേത്രത്തിന്റെ
അന്തിമവര്ഷാശനം കുടിശ്ശിക
3838.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
കല്ലൂര്‍ - വടക്കും
മുറി വില്ലേജില്‍
കരിമ്പനക്കാവ് ദേവസ്വം
ഭഗവതി ക്ഷേത്രത്തിന്
അനുവദിച്ചിട്ടുളള
അന്തിമവര്ഷാശനം
(ആന്വിറ്റി)
വര്‍ദ്ധിപ്പിച്ച
ഉത്തരവു പ്രകാരം
ലഭിക്കേണ്ട തുക
കുടിശ്ശിക സഹിതം ഉടന്‍
നല്കുന്നതിനാവശ്യമായ
നടപടികള്‍ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്
എന്നറിയിക്കുമോ;
(സി)
തുക
ഉടന്‍ വിതരണം
ചെയ്യാനാവശ്യമായ സത്വര
നടപടികള്‍
സ്വീകരിക്കുമോ?
പാട്ടഭൂമിയിലെ
പാട്ടതുക
പിരിച്ചെടുക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
3839.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
അധീനതയിലുള്ളതും
പാട്ടത്തിനു
നല്‍കിയിരിക്കുന്നതുമായ
ഭൂമി എത്രയെന്നു
വ്യക്തമാക്കാമോ;
ഇതിന്മേല്
സര്‍ക്കാരിന്
ലഭിക്കേണ്ട വരുമാനം
എത്രയെന്ന്
വ്യകതമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പാട്ടകരാര്‍ പുതുക്കിയ
ഭൂമി സംബന്ധിച്ച വിശദ
വിവരം നല്‍കാമോ;
(സി)
ഇതില്‍
പാട്ടതുക
പിരിച്ചെടുക്കാനുള്ളത്
സംബന്ധിച്ച് വിശദവിവരം
നല്‍കുമോ; ഇത്
പിരിച്ചെടുക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
രാമക്കല്‍മേട്
കൈക്കലാക്കാന്‍
തമിഴ്നാടിന്റെ ശ്രമം
3840.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ
രാമക്കല്‍മേട്
വിനോദസഞ്ചാരമേഖല
കൈക്കലാക്കുന്നതിനായി
തമിഴ്നാട് സര്‍ക്കാര്‍
സര്‍വ്വേ അടക്കമുള്ള
നടപടികള്‍
സ്വീകരിക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
പ്രസ്തുത നീക്കം
ചെറുക്കുന്നതിനായി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ ?
കാെയിലാണ്ടിയിൽ
തണ്ണീര്‍തടങ്ങളുടെ ഡാറ്റാ
ബാങ്ക്
3841.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാെയിലാണ്ടി
താലൂക്കിലെ
നെല്‍വയലുകളുടെയും
തണ്ണീര്‍തടങ്ങളുടെയും
ഡാറ്റാ ബാങ്ക്
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഡാറ്റാ
ബാങ്ക്
തയ്യാറാക്കുന്നതിന്
സ്വീകരിച്ച മാനദണ്ഡം
എന്താണെന്ന്
വ്യക്തമാക്കാമോ?
തോപ്പുംപടിയിലെ
ടിന് ഫാക്ടറിയുടെ
ഉടമസ്ഥാവകാശം
3842.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പശ്ചിമ
കൊച്ചിയില്‍ തോപ്പുംപടി
പ്യാരി ജംഗ്ഷനു
സമീപത്തായി
വര്‍ഷങ്ങള്‍ക്ക്
മുന്‍പ്
പ്രവര്‍ത്തിച്ചിരുന്നതും
ഇപ്പോള്‍ അടഞ്ഞു
കിടക്കുന്നതുമായ ടിന്
ഫാക്ടറിയുടെയും
വസ്തുവകകളുടെയും
ഉടമസ്ഥാവകാശം
ആര്‍ക്കാണെന്ന്
വ്യക്തമാക്കാമോ?
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
3843.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതിയുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
ഈ
പദ്ധതിയുമായി
ബന്ധപ്പെട്ട്
തയ്യാറാക്കിയ
ലിസ്റ്റിന്റെ വിശദവിവരം
ജില്ല തിരിച്ച്
ലഭ്യമാക്കുമോ;
(സി)
പദ്ധതിയുമായി
ബന്ധപ്പെട്ടു
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
3844.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമിയും
വീടും ഇല്ലാത്തവര്‍ക്ക്
വാസയോഗ്യമായ ഭൂമി
പതിച്ചു നല്കാന്
നടപടികള്‍ ഉണ്ടാകുമോ;
(ബി)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
കാര്യക്ഷമമാക്കി
വാസയോഗ്യമായ ഭൂമി
നല്കുന്ന കാര്യത്തില്‍
നടപടികള്‍ ഉണ്ടാക്കുമോ?
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതിയിൽ ഭൂമി പതിച്ചു
നല്‍കിയവരുടെ പേര് വിവരവും
3845.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-16കാലത്തെ
സര്‍ക്കാര്‍
ഭൂരഹിതരില്ലാത്ത കേരളം
പദ്ധതിയിലുടെ എത്ര
ഹെക്ടര്‍ ഭൂമിയാണ്
പതിച്ചു നല്‍കിയത്;
(ബി)
നിയമപരമായ
എല്ലാ നടപടിക്രമങ്ങളും
പാലിച്ചുകൊണ്ടാണോ ഈ
ഭൂമി വിതരണം ചെയ്തത്;
(സി)
എത്ര
പേര്‍ക്കാണ് ഭൂമി
പതിച്ചു നല്‍കിയത്;
(ഡി)
50
സെന്റിന് മുകളില്‍
പതിച്ചു നല്‍കിയവരുടെ
പേര് വിവരവും ഭൂമിയുടെ
വിസ്തീര്‍ണ്ണവും
വ്യക്തമാക്കാമോ?
കൊട്ടാരക്കരയില്‍
റവന്യൂ ഡിവിഷണല്‍ ഓഫീസ്
സ്ഥാപിക്കുാന്‍ നടപടി
3846.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ പുതിയ
റവന്യൂ ഡിവിഷണല്‍ ആഫീസ്
അനുവദിച്ച് ഉത്തരവായത്
എന്നാണ്;
(ബി)
പ്രസ്തുത
ആഫീസിന്റെ ആസ്ഥാനം
നിശ്ചയിക്കുന്നതിന്
പരിഗണിക്കുന്ന
മാനദണ്ഡങ്ങള്‍ എന്താണ്;
(സി)
ജില്ലയുടെ
മധ്യഭാഗമായ
കൊട്ടാരക്കരയില്‍ പുതിയ
റവന്യൂ ഡിവിഷണല്‍
ആഫീസിന്റെ ആസ്ഥാനം
സ്ഥാപിക്കുാന്‍
നടപടികള്‍
സ്വീകരിക്കുമോ?
അര്‍ഹരായവര്‍ക്ക്
ഭൂമി ലഭ്യമാക്കുന്നതിന്
ഗുണഭോക്തൃ പട്ടിക
പ്രസിദ്ധീകരിക്കാന്‍ നടപടി
3847.
ശ്രീ.ആന്റണി
ജോണ്‍
,,
ജോര്‍ജ് എം. തോമസ്
,,
ആര്. രാജേഷ്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം അര്‍ഹരായവര്‍ക്ക്
ഭൂമി
ലഭ്യമാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
വിവിധ
കളക്ട്രേറ്റുകളില്‍
ലഭിച്ച അപേക്ഷകള്‍
സമയബന്ധിതമായി
പരിശോധിച്ച് ഗുണഭോക്തൃ
പട്ടിക
പ്രസിദ്ധീകരിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
പട്ടികവര്‍ഗ്ഗ ഗോത്ര
വിഭാഗങ്ങള്‍ക്ക്
നിലവില്‍ നല്‍കിവരുന്ന
കൈവശരേഖയ്ക്ക് പകരം
പട്ടയം നല്‍കുന്നതിന്
സാധിക്കുമോ എന്ന കാര്യം
പരിശോധിക്കുമോ?
കയ്യേറ്റക്കാരില്‍
നിന്നും തിരിച്ചുപിടിച്ച
ഭൂമിയുടെ കണക്ക്
3848.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സര്‍ക്കാര്‍ ഭൂമി
കയ്യേറ്റക്കാരില്‍
നിന്നും എത്ര ഭൂമി
തിരിച്ചു
പിടിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
ഇതിന്റെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ?
നെല്‍വയലുകളുടെയും
തണ്ണീര്‍ത്തടങ്ങളുടെയും
ഡേറ്റാബാങ്ക്
T 3849.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
യു. ആര്. പ്രദീപ്
,,
കെ.ഡി. പ്രസേനന്‍
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന റിമോട്ട്
സെന്‍സിങ്ങ് ആന്റ്
എന്‍വയോണ്‍മെന്റ്
സെന്റര്‍
(കെ.എസ്.ആർ.ഇ.സി ) വഴി
നെല്‍വയലുകളുടെയും
തണ്ണീര്‍ത്തടങ്ങളുടെയും
ഡേറ്റാബാങ്ക്
തയ്യാറാക്കുന്നതിന്
ഏതെല്ലാം
പഞ്ചായത്തുകളെയും
വില്ലേജുകളെയുമാണ്
തെരഞ്ഞെടുത്തതെന്നും,
അവിടങ്ങളില്‍ ഇതുവരെ
നടപ്പാക്കിയ
പ്രവൃത്തികളെന്തെന്നും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി
വിജയകരമായിരുന്നോ;
(സി)
ഈ
പദ്ധതി കൂടുതല്‍
സ്ഥലങ്ങളിലേക്ക്
വ്യാപിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
സമയബന്ധിതമായി ഡേറ്റാ
ബാങ്ക് തയ്യാറാക്കി
പ്രസിദ്ധീകരിക്കുന്നതിന്
അടിയന്തര
ശ്രദ്ധപതിപ്പിക്കുമോ?
പാപ്പാത്തിചോലയിലെ
അനധികൃത ഭുമി കൈയ്യേറ്റം
3850.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാര്‍
ചിന്നക്കനാല്‍
പാപ്പാത്തിചോലയില്‍
അനധികൃതമായി ഭുമി
കൈയേറി മെറ്റല്‍ കുരിശ്
സ്ഥാപിച്ചതാണെന്ന
ആരോപണത്തിന്റെ പേരില്‍
ടി മെറ്റല്‍ കുരിശ്
ജില്ലാ ഭരണക്കൂടം
നീക്കം ചെയ്തിരുന്നോ;
എങ്കില്‍ ആ
നടപടിക്കെതിരെ
ആരെങ്കിലും രേഖാമൂലം
പരാതി
നല്‍കിയിട്ടുണ്ടോ;
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
കുരിശ്
സ്ഥാപിച്ച
പ്രദേശത്തില്‍ നിന്നും
പോലീസ് രണ്ടാളെ
കസ്റ്റഡിലെടുത്തിട്ടുണ്ടോ;
എന്തു കുറ്റം
ആരോപിച്ചാണ് അറസ്റ്റ്
ചെയ്തത്;
(സി)
കൈയ്യേറ്റമെഴിപ്പിക്കാന്
ചെന്ന റവന്യൂ
ഉദ്യോഗസ്ഥര്‍ക്ക്
തടസ്സമുണ്ടാക്കിയ
കുറ്റത്തിന്
കേസെടുത്തിട്ടുണ്ടോ;
ഏങ്കില്‍ ആരുടെയോക്കെ
പേരില്‍; ആരെയൊക്കെ
അറസ്റ്റ് ചെയ്തു?
പാട്ടവ്യവസ്ഥയ്ക്ക്
വിരുദ്ധമായി സ്ഥലം
വിനിയോഗിക്കുന്ന കേസുകളില്‍
ഭൂമി തിരികെയെടുക്കാന്‍ നടപടി
3851.
ശ്രീ.എസ്.ശർമ്മ
,,
ബി.സത്യന്
,,
പി.കെ. ശശി
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സൗജന്യമായും
കുറഞ്ഞനിരക്കിലും ഭൂമി
പാട്ടത്തിനു ലഭിച്ച
സ്ഥാപനങ്ങളിലും
വ്യക്തികളിലും
ഗണ്യമായൊരു ഭാഗം
നാമമാത്രമായ തുക പോലും
അടയ്ക്കാതിരിക്കുകയോ
അല്ലെങ്കില്‍
പാട്ടവ്യവസ്ഥയ്ക്ക്
വിരുദ്ധമായി സ്ഥലം
വിനിയോഗിക്കുകയോ
ചെയ്യുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരം കേസുകളില്‍ ഭൂമി
തിരികെയെടുക്കാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
തലസ്ഥാന നഗരിയില്‍
പ്രവര്‍ത്തിയ്ക്കുന്ന
ശ്രീമൂലം ക്ലബ്,
ട്രിവാന്‍ഡ്രം ക്ലബ്,
മന്നം മെമ്മോറിയല്‍
ക്ലബ്, ശാസ്തമംഗലം
യൂണിവേഴ്സിറ്റി
വിമന്‍സ് അസോസിയേഷന്,
ടെന്നീസ് ക്ലബ്,
ഗോള്‍ഫ് ക്ലബ് തുടങ്ങി
വാണിജ്യാടിസ്ഥാനത്തില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളുടെ
പാട്ടത്തുകയില്‍
മുൻസർക്കാർ ഇളവു
നല്‍കാനുണ്ടായ കാരണം
അറിയിക്കാമോ;
വെള്ളയമ്പലം ഓഫീസേഴ്സ്
ക്ലബിന് പാട്ടത്തിന്
നല്കിയ സ്ഥലത്തിന്റെ
നിലവിലെ സ്ഥിതി
അറിയിക്കാമോ;
(സി)
വാണിജ്യസ്ഥാപനങ്ങള്‍ക്ക്
സ്ഥലം പാട്ടത്തിനു
നല്കുമ്പോള്
ഈടാക്കേണ്ട പാട്ടം
എത്രയെന്നാണ്
നിയമത്തില്‍ വ്യവസ്ഥ
ചെയ്തിരിയ്ക്കുന്നത്;
മേല്പ്പറഞ്ഞവയുള്പ്പെടെയുള്ള
സ്ഥാപനങ്ങള്‍ക്ക്
കുറഞ്ഞ നിരക്ക്
അനുവദിയ്ക്കാനുണ്ടായ
സാഹചര്യമെന്താണ്?
പുറമ്പോക്കുകളില്‍
ദശാബ്ദങ്ങളായി
താമസിക്കുന്നവര്‍ക്ക് പട്ടയം
T 3852.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
പുറമ്പോക്കുകളില്‍
കാലങ്ങളായി
താമസിച്ചുവരുന്നവര്‍ക്ക്
പട്ടയം നല്‍കുന്നതിനുളള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
മുഖ്യമന്ത്രിയുടെ
അദ്ധ്യക്ഷതയില്‍,
റവന്യു, വനം, ജലവിഭവം
തുടങ്ങിയ വകുപ്പു
മന്ത്രിമാരുടെ
സാന്നിദ്ധ്യത്തില്‍
നടന്ന യോഗത്തിന്റെ
തീരുമാന പ്രകാരം 3
മാസത്തിനകം സംയുക്ത
പരിശോധന നടത്തി
റിപ്പോര്‍ട്ടു
സമര്‍പ്പിക്കുന്നതിനും
തുടര്‍ന്ന് റിവ്യു
മീറ്റിംഗ്
നടത്തുന്നതിനും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
വിവിധ
വകുപ്പുകള്‍ക്കു
കീഴിലുളളതും, പ്രസ്തുത
വകുപ്പുകളുടെ
വികസനത്തിന്
ആവശ്യമില്ലാത്തതുമായ
പുറമ്പോക്കുകളില്‍
ദശാബ്ദങ്ങളായി
താമസിച്ചു
വരുന്നവര്‍ക്ക് പട്ടയം
നല്‍കുന്നതിന്
അടിയന്തിരമായി നടപടി
സ്വീകരിക്കുമോ?
വില്ലേജുമാനായിരുന്ന
ബി.രമേശയുടെ കുടുംബത്തിന്
ആനുകൂല്യങ്ങള്‍ ലഭ്യമാക്കാൻ
നടപടി
3853.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ അഡൂര്‍
വില്ലേജ് ഓഫീസില്‍
വില്ലേജുമാനായി ജോലി
ചെയ്തിരുന്ന
ബി.രമേശയുടെ 7 മാസത്തെ
പെന്‍ഷനും പരേതന്റെ
കുടുംബത്തിന്
ലഭിക്കേണ്ട ഫാമിലി
പെന്‍ഷനും ഇതുവരെ
ലഭിച്ചിട്ടില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് ലഭിക്കാനുള്ള
തടസ്സം എന്താണെന്ന്
വിശദമാക്കാമോ;
(സി)
തടസ്സങ്ങള്‍
നീക്കി കുടുംബത്തിന്
ലഭിക്കാനുള്ള
അര്‍ഹതപ്പെട്ട
ആനുകൂല്യങ്ങള്‍
നല്‍കാനുള്ള നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
കരുനാഗപ്പള്ളി
ബ്ലോക്ക് നമ്പര്‍ 10-ല്‍
റി-സര്‍വ്വേ നമ്പര്‍
582/11-ലെ ഭൂമി
3854.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
വില്ലേജില്‍ ബ്ലോക്ക്
നമ്പര്‍ 10-ല്‍
റി-സര്‍വ്വേ നമ്പര്‍
582/11-ല്‍പ്പെട്ട ഭൂമി
ഏത് വകുപ്പിന്റെ
ഉടമസ്ഥതയിലാണെന്നുള്ളതെന്നു
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഭൂമി റവന്യൂവകുപ്പിന്
വിട്ടുകിട്ടുന്നതിനുവേണ്ടി
കത്ത്
നല്‍കിയിട്ടുണ്ടോ;
എന്ത് ആവശ്യത്തിനു
വേണ്ടിയാണ് റവന്യൂ
വകുപ്പ് ഭൂമി
ഏറ്റെടുക്കാനുദ്ദേശിക്കുന്നത്;
(സി)
കോടതി
സമുച്ചയം
നിര്‍മ്മിക്കുന്നതിന്
പ്രസ്തുത ഭൂമി
വിട്ടുനല്കണമെന്നാവശ്യപ്പെട്ട്
നിയമകാര്യവകുപ്പ് കത്ത്
നല്‍കിയിട്ടുണ്ടോ;
എങ്കിൽ ആയതിന്മേല്
എന്ത് നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
പുളിയിലപ്പാറയിലെ 110
കുടുംബങ്ങള്‍ക്ക് പട്ടയം
നല്‍കുന്നതിനുള്ള നടപടി
3855.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരപ്പിള്ളി
പഞ്ചായത്തിലെ
പുളിയിലപ്പാറയിലെ 110
ഓളം വരുന്ന
കുടുംബങ്ങള്‍ക്ക്
പട്ടയം
നല്‍കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്
എന്നറിയിക്കാമോ;
(ബി)
ഇവര്‍ക്ക്
50 സെന്റില്‍ കൂടാത്ത
തരത്തില്‍ ഭൂമിയ്ക്ക്
പട്ടയം
നല്കുന്നതിനാവശ്യമായ
നടപടികള്‍
കൈക്കൊള്ളുന്നതിന്
മുഖ്യമന്ത്രിയുടേയും
അഞ്ച് മന്ത്രിമാരുടേയും
സാന്നിദ്ധ്യത്തില്‍
കൂടിയ യോഗത്തിന്റെ
തീരുമാനപ്രകാരം എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
നടപടികള്‍
പൂര്‍ത്തിയാക്കി
ഇവര്‍ക്ക് പട്ടയം
നല്‍കുന്നതിന് ആവശ്യമായ
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
ഒരു
വര്‍ഷം പ്രാബല്യമുള്ള ജാതി
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിന് നടപടി
T 3856.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
ജാതി തെളിയിക്കുന്ന
സര്‍ട്ടിഫിക്കറ്റ്
നല്കുമ്പോള് എന്ത്
ആവശ്യത്തിനെന്നും എവിടെ
സമര്‍പ്പിക്കാനെന്നും
രേഖപ്പെടുത്തുന്നതുമൂലം
സര്‍ട്ടിഫിക്കറ്റ്
ആവശ്യമായി വരുന്ന ഒാരോ
ഘട്ടത്തിലും അപേക്ഷ
നല്കി
കാത്തിരിക്കേണ്ടതായ
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉദ്യാഗസ്ഥർക്കും
അപേക്ഷകർക്കും ഒരു പോലെ
ബുദ്ധിമുട്ട്
ഉണ്ടാക്കുന്ന ഈ സ്ഥിതി
ഒഴിവാക്കാനായി ഒരു
വര്‍ഷക്കാലം
പ്രാബല്യമുള്ളതും
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
ഒാരോ കുടുംബത്തിലെയും
മുഴുവന്‍ അംഗങ്ങളുടെയും
പേര്
രേഖപ്പെടുത്തിക്കൊണ്ടുള്ളതുമായ
ജാതി സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
മൂന്നാറിലെ
സര്‍ക്കാര്‍ ഭൂമി സംബന്ധിച്ച
രേഖകള്‍ നശിപ്പിച്ചതായി
റിപ്പോർട്ടുകൾ
3857.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറിലെ
സര്‍ക്കാര്‍ ഭൂമി
സംബന്ധിച്ച രേഖകള്‍
സര്‍ക്കാരിന്റെ
പക്കലുണ്ടോ; എങ്കിൽ
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
രേഖകളില്‍ ഏതെങ്കിലും
ഭാഗം നഷ്ടപ്പെടുകയോ
നശിപ്പിക്കുകയോ
ചെയ്തിട്ടുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഇത്
സംബന്ധിച്ച
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വെളിപ്പെടുത്തുമോ ?
മാവേലിക്കര
നിയോജകമണ്ഡലത്തിലെ
പുറമ്പോക്ക് ഭൂമി
T 3858.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെടുന്ന ഏഴ്
ഗ്രാമപഞ്ചായത്തുകളിലെയും
മുനിസിപ്പാലിറ്റിയിലെയും
പുറമ്പോക്ക് ഭൂമി
അളന്ന്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
(ബി)
അളന്ന്
തിട്ടപ്പെടുത്തിയിട്ടുണ്ടെങ്കില്‍
എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കിൽ
അളന്ന്
തിട്ടപ്പെടുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ഇതില്‍
കയ്യേറപ്പെട്ട ഭൂമിയുടെ
അളവ് എത്രയെന്ന്
വ്യക്തമാക്കാമോ;
(ഇ)
കൈയ്യേറ്റ
ഭൂമി തിരിച്ചു
പിടിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
നാദാപുരം
മണ്ഡലത്തിൽ കെ.എല്‍.ഡി.സി.
നടപ്പാക്കുന്ന പദ്ധതി
3859.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തില്‍
കെ.എല്‍.ഡി.സി.നടപ്പാക്കുന്ന
പദ്ധതികളുടെ വിശദാംശം
നല്‍കുമോ;
(ബി)
2017-2018
കാലയളവില്‍ നാദാപുരം
മണ്ഡലത്തില്‍ കുളം,
തോട് നവീകരണ പദ്ധതി
പ്രകാരംഏതൊക്കെ
പ്രവൃത്തികളാണ്
നടത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
സംസ്ഥാനത്ത്
എത്ര കോടി രൂപയാണ്
കുളം, തോട്
നവീകരണത്തിനായി നീക്കി
വെച്ചിരിക്കുന്നത്;
(ഡി)
സ്വകാര്യ
വ്യക്തികളുടെ കുളങ്ങള്‍
ഈ പദ്ധതിയില്‍
ഉള്‍പ്പെടുത്തുമോ?
ചെലവു
കുറഞ്ഞ കെട്ടിട നിര്‍മ്മാണ
സാങ്കേതിക വിദ്യ സംബന്ധിച്ച
അവബോധം
3860.
ശ്രീ.സി.കൃഷ്ണന്
,,
കെ.വി.വിജയദാസ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവനനിര്‍മ്മാണത്തിനുള്ള
ചെലവ്
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
സംസ്ഥാനത്ത് ചെലവ്
കുറഞ്ഞ വീട് എന്ന ആശയം
പ്രചരിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ലോ
കോസ്റ്റ്
കണ്‍സ്ട്രക്ഷന്‍
സംബന്ധിച്ച് നിലവില്‍
ലഭ്യമായ സാങ്കേതിക
വിദ്യകള്‍
ഏതൊക്കെയാണെന്നും
ഇത്തരം സാങ്കേതിക
വിദ്യയും സാങ്കേതിക
സഹായവും നല്കുന്ന
സ്ഥാപനങ്ങള്‍
ഏതൊക്കെയാണെന്നും
അറിയിക്കാമോ;
(സി)
ചെലവു
കുറഞ്ഞതും
ഗുണമേന്മയുള്ളതുമായ
കെട്ടിട നിര്‍മ്മാണ
സാമഗ്രികള്‍
നിര്‍മ്മിക്കുന്ന
നിര്‍മ്മാണ
യൂണിറ്റുകള്‍
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ഡി)
ചെലവു
കുറഞ്ഞ കെട്ടിട
നിര്‍മ്മാണ സാങ്കേതിക
വിദ്യ സംബന്ധിച്ച്
പൊതുജനങ്ങള്‍ക്ക്
അവബോധം നല്‍കുന്നതിനായി
വിവിധ പരിശീലന
പരിപാടികള്‍
സംഘടിപ്പിക്കുമോ?
ഭൂരഹിതകേരളം
പദ്ധതി പ്രകാരം കാസര്‍കോട്
ജില്ലയില്‍ സ്ഥലം
അനുവദിച്ചവര്ക്ക്പട്ടയം
3861.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതകേരളം
പദ്ധതി പ്രകാരം
കാസര്‍കോട് തെക്കില്‍
വില്ലേജിലെ
മാഹിനാബാദില്‍ മൂന്ന്
സെന്റ് വീതം
എത്രപേര്‍ക്ക് സ്ഥലം
അനുവദിച്ചിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്ഥലം
അനുവദിച്ചവര്‍ക്കെല്ലാം
പട്ടയം
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
ഇല്ലെങ്കില്‍
ഇവര്‍ക്ക് എപ്പോള്‍
പട്ടയം നല്‍കുമെന്നും
ഇതുവരെ നല്‍കാത്തത്
എന്തുകൊണ്ടാണെന്നും
വ്യക്തമാക്കാമോ;
(ഡി)
ഭൂരഹിതകേരളം
പദ്ധതിയില്‍ കാസര്‍കോട്
ജില്ലയില്‍
എത്രപേര്‍ക്ക് മൂന്ന്
സെന്റ് വീതം സ്ഥലം
അനുവദിച്ചിട്ടുണ്ടെന്ന്
വില്ലേജുകള്‍ തിരിച്ച്
വ്യക്തമാക്കാമോ;
(ഇ)
ഇവരില്‍
എത്രപേര്‍ക്ക് പട്ടയം
നല്‍കിയെന്നും
ബാക്കിയുള്ളവര്‍ക്ക്
എപ്പോള്‍ നല്‍കുമെന്നും
വ്യക്തമാക്കാമോ?
ഭവനനിര്‍മ്മാണ
മേഖലയിലെ പ്രശ്നങ്ങള്‍
3862.
ശ്രീ.ബി.ഡി.
ദേവസ്സി
,,
കെ.കുഞ്ഞിരാമന്
,,
പി. ഉണ്ണി
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭവനനിര്‍മ്മാണ
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
വിവിധ ഏജന്‍സികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
മേഖലയില്‍
കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്ന
പ്രധാന സര്‍ക്കാരിതര
സംഘടനകള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഭവനനിര്‍മ്മാണ
മേഖലയിലെ പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍,
കുടുംബശ്രീ മുതലായവയുടെ
സഹായത്തോടെ
ഭവനരഹിതരുടെയും
പൂര്‍ത്തിയാക്കാത്ത
വീടുകളുടെയും സമഗ്രമായ
പട്ടിക തയ്യാറാക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
എല്ലാവര്ക്കും
ഭവനം എന്ന സ്വപ്നം
സാക്ഷാത്കരിക്കാനുള്ള
പദ്ധതികള്‍
3863.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
എ. കെ. ശശീന്ദ്രന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ഭവന രഹിതരായ എല്ലാ
കുടുംബങ്ങളെയും
വീടിനര്ഹരാക്കാന്
എന്തെങ്കിലും
സര്‍വ്വേയോ പഠനമോ
നടത്തിയിട്ടുണ്ടോ:
ഉണ്ടെങ്കില്‍ ഈ
കര്‍മപദ്ധതിയില്‍
ഏതൊക്കെ വകുപ്പുകളാണ്
ഒന്നുചേര്‍ന്ന്
പ്രവര്‍ത്തിക്കുന്നത് ;
ഇതിനായി പദ്ധതി രേഖയോ
ആസൂത്രണ രേഖയോ
തയ്യാറാക്കിയിട്ടുണ്ടോ;ഇതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; ഇതിനായി
തയ്യാറാക്കപ്പെട്ട
ലിസ്റ്റില്‍
രാഷ്ട്രീയമായോ
മറ്റെന്തെങ്കിലും
കാരണങ്ങളാലോ
ഉള്‍പ്പെടാതെ പോയ
വ്യക്തികളെ അപ്പീലിന്റെ
അടിസ്ഥാനത്തില്‍
ഉള്‍പ്പെടുത്താന്‍
എന്തൊക്കെ
സംവിധാനങ്ങള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
എല്ലാവര്ക്കും
ഭവനം എന്ന സ്വപ്നം
സാക്ഷാത്കരിക്കാന്‍
നിലവില്‍ എന്തൊക്കെ
സംസ്ഥാന പദ്ധതികളുണ്ട്;
ഇതിനായി എന്തെങ്കിലും
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ നിലവിലുണ്ടോ
; ഉണ്ടെങ്കില്‍ അത്
ഏതൊക്കെ സ്ഥാപനങ്ങള്‍
വഴിയാണ്
നടപ്പിലാക്കുന്നത്;
(സി)
ഓരോ
വിഭാഗത്തിനും
നിലവിലുള്ള ഭവന
പദ്ധതികളില്‍
സര്‍ക്കാര്‍ വിഹിതം,
ഗുണഭോക്തൃ വിഹിതം,
വായ്പാവിഹിതം ഇവ
എത്രയെന്ന്
വ്യക്തമാക്കാമോ; വിവിധ
ഭവന നിര്‍മാണ
പദ്ധതികളിലെ
ഗുണഭോക്താക്കള്‍ക്ക്
പെട്ടെന്ന് വായ്പ
ലഭ്യമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സംസ്ഥാന സര്‍ക്കാര്‍
സ്വീകരിക്കുന്നത്?
തിരുവനന്തപുരത്തെ
ഹൗസിങ് ബോര്‍ഡ് കെട്ടിട
സമുച്ചയത്തിലെ അസൗകര്യങ്ങള്‍
3864.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരത്തെ
ഹൗസിങ് ബോര്‍ഡ്
ആസ്ഥാനത്തിന്
എതിരെയുള്ള ഹൗസിങ്
ബോര്‍ഡിന്റെ കെട്ടിട
സമുച്ചയത്തില്‍
ഏതെല്ലാം ഓഫീസുകളും
വ്യാപാരസ്ഥാപനങ്ങളും
പ്രവര്‍ത്തിച്ചുവരുന്നു
എന്ന് അറിയിക്കുമോ;
(ബി)
ഈ
കെട്ടിടത്തില്‍ അനേകം
ഓഫീസുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും,
അവിടെയുള്ള
ജീവനക്കാരുടെയും
ഓഫീസിലേയും
വാഹനങ്ങള്‍ക്ക്
ആവശ്യമായ പാര്‍ക്കിങ്
സൗകര്യം പോലും
ഒരുക്കിയിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പാര്‍ക്കിങ്ങിനായി
സൂചിപ്പിച്ചിട്ടുള്ള
സ്ഥലങ്ങള്‍
വ്യാപാരസ്ഥാപനങ്ങള്‍ക്ക്
വാടകയ്ക്ക്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവയുടെ
വിശദാംശം അറിയിക്കുമോ;
(ഡി)
സംസ്ഥാനത്തിന്റെ
വിവിധ ഭാഗങ്ങളില്‍
നിന്ന് നൂറുകണക്കിന്
ആളുകള്‍ ദിനംപ്രതി
വന്നുപോകുന്ന
എന്‍ട്രന്‍സ്
കമ്മീഷണറുടെ ഓഫീസ്,
ഹയര്‍സെക്കന്ററി
ഡയറക്ടറേറ്റ്,
വൊക്കേഷണല്‍ ഹയര്‍
സെക്കന്ററി ഓഫീസ്
തുടങ്ങിയ നിരവധി പ്രധാന
ഓഫീസുകള്‍
സ്ഥിതിചെയ്യുന്ന ഈ
കെട്ടിടത്തില്‍
പൊതുശൗചാലയങ്ങള്‍
ഉള്‍പ്പെടെയുള്ള
അടിസ്ഥാന സൗകര്യങ്ങളുടെ
അഭാവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഇവിടെയുള്ള
ശൗചാലയങ്ങളുടെ
ശോചനീയാവസ്ഥ
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ; ഈ
കെട്ടിടത്തിലെ
കുടിവെള്ള ടാങ്കുകള്‍
യഥാസമയം
വൃത്തിയാക്കാത്തതിനാല്‍
മലിനമായ ജലമാണ് വിതരണം
നടത്തുന്നതെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
ഈ
കെട്ടിടത്തിന് സമീപം
പ്ലാസ്റ്റിക്
ഉള്‍പ്പെടെയുള്ള
മാലിന്യങ്ങള്‍
കൂട്ടിയിട്ട്
കത്തിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഗുരുതരമായ
ആരോഗ്യപ്രശ്നങ്ങള്‍ക്ക്
കാരണമാകുന്ന ഈ നടപടി
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ജി)
മേല്‍പ്പറഞ്ഞ
ന്യൂനതകള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ആലോചിക്കുന്നതെന്ന്
അറിയിക്കുമോ;
സമയബന്ധിതമായി ഇവ
പരിഹരിക്കുമോ;
എന്നത്തേക്ക് ഇവ
പരിഹരിക്കുമെന്ന്
അറിയിക്കുമോ?