കെ.
എസ്. ആര്. ടി. സി. യിലെ
ജീവനക്കാരുടെ എണ്ണം
3300.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്. ആര്. ടി. സി.
യിലെ സ്ഥിരം/എം. പാനല്‍
ജീവനക്കാരുടെ എണ്ണവും
പെന്‍ഷന്‍കാരുടെ
എണ്ണവും എത്ര എന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
കെ.
എസ്. ആര്. ടി. സി.
യില്‍ ജീവനക്കാരുടെ
കുറവ് മൂലം സര്‍വ്വീസ്
വെട്ടിക്കുറയ്ക്കുന്നതായ
ആക്ഷേപം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
നോട്ട്
നിരോധനത്തിന്റെ
പശ്ചാത്തലത്തില്‍ കെ.
എസ്. ആര്. ടി. സി.
ക്ക് വരുമാന നഷ്ടം
സംഭവിച്ചിട്ടുണ്ടോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കെ.
എസ്. ആര്. ടി. സി. വാങ്ങിയ
ഷാസികള്‍
3301.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്. ആര്. ടി. സി.
വാങ്ങിയ ഷാസികള്‍
എത്രയെണ്ണം ബോഡി
നിര്‍മ്മിച്ച്
പുറത്തിറങ്ങാതെ
സൂക്ഷിക്കുന്നുണ്ട്;
(ബി)
ബി.
എസ്. 4
നിലവാരമില്ലാത്തതു
കാരണം ബസ്സുകള്‍
രജിസ്ട്രേഷന്
ചെയ്യാന്‍ കഴിയാത്ത
സ്ഥിതി വിശേഷം
നിലവിലുണ്ടോ;
വിശദീകരിക്കാമോ;
(സി)
ഉണ്ടെങ്കില്‍
അതിനുത്തരവാദികള്‍
ആരാണ്; അവര്‍ക്കെതിരെ
എന്ത് നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ജി.പി.എസ്.
ട്രാക്കിംഗ് സിസ്റ്റം
3302.
ശ്രീ.സണ്ണി
ജോസഫ്
,,
ഷാഫി പറമ്പില്‍
,,
റോജി എം. ജോണ്‍
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെച്ചപ്പെട്ട
റോഡ് സുരക്ഷയ്ക്കും
സ്ത്രീസുരക്ഷ
ഉറപ്പുവരുത്തുന്നതിനുമായി
പൊതുഗതാഗത
സംവിധാനങ്ങളില്‍
ജി.പി.എസ്. ട്രാക്കിംഗ്
സിസ്റ്റം സ്ഥാപിക്കുന്ന
പദ്ധതി ഏത്
ഘട്ടത്തിലാണ്;
(ബി)
ഇതിനായി
എത്രകോടി രൂപ ഇതിനകം
ചെലവായി;
(സി)
ഈ
പദ്ധതി നടപ്പിലാക്കിയ
ശേഷം റോഡ് സുരക്ഷയിലും
സ്ത്രീസുരക്ഷയിലും
എന്ത് പ്രകടമായ മാറ്റം
ഉണ്ടായി എന്ന്
വെളിപ്പെടുത്തുമോ?
കെ.യു.ആര്.ടി.സി.
ബസ്സ്
3303.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.യു.ആര്.ടി.സി.
യുടെ ആഭിമുഖ്യത്തില്‍
എത്ര ഷെഡ്യൂളുകള്‍
ദിനംപ്രതി സര്‍വ്വീസ്
നടത്തുന്നുണ്ട്:
(ബി)
കെ.യു.ആര്.ടി.സി.
യുടെ പ്രവര്‍ത്തനം
ലാഭകരമാണോ; ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
പുതിയ ബസ്സുകള്‍
കെ.യു.ആര്.ടി.സിയ്ക്കു
വേണ്ടി
വാങ്ങിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി
.പുനരുദ്ധാരണ പാക്കേജ്
3304.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
പുനരുദ്ധാരണ പാക്കേജ്
സംബന്ധിച്ച
പ്രൊഫ.സുശീല്‍ഖന്ന
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
ലഭിച്ചിട്ടില്ലെങ്കില്‍
എന്നത്തേക്ക്
ലഭ്യമാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(ബി)
പുനരുദ്ധാരണത്തിന്റെ
ഭാഗമായി ഷെഡ്യൂള്‍
പുനക്രമീകരണം,
ജീവനക്കാരുടെ
പുനര്‍വിന്യാസം,
താല്‍ക്കാലിക
ജീവനക്കാരെ ഒഴിവാക്കല്‍
തുടങ്ങിയ
നടപടിക്രമങ്ങള്‍
ഇപ്പോള്‍
നടന്നുവരുന്നുണ്ടോ;
(സി)
എങ്കില്‍
ഇതുസംബന്ധമായ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി
യിൽ ജോലിയിൽ പ്രവേശിച്ചവരുടെ
സർവീസ് റെഗുലറൈസേഷൻ
3305.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
14.12.2010
തീയതിയിലെ A1/2010
സര്‍ക്കാര്‍ ഉത്തരവും
PL17/036142/11
കെ.എസ്.ആര്.ടി.സി
ഉത്തരവും പ്രകാരം
14.12.2010 ന് ശേഷം
കെ.പി.എസ്.സി. വഴി
കെ.എസ്.ആര്.ടി.സി
യില്‍ ജോലിയിൽ
പ്രവേശിച്ചവരുടെ
സര്‍വ്വീസ് റഗുലറൈസ്
ചെയ്യാത്തതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ കാരണം
വിശദമാക്കുമോ;
(ബി)
ആറ്
വര്‍ഷത്തോളമായി
സര്‍വ്വീസ്
റെഗുലറൈസേഷന്
നടത്താത്തതിനാല്‍
കാട്ടാക്കട ഡിപ്പോയിലെ
200-ഓളം ജീവനക്കാർ
അനുഭവിക്കുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ അവ
പരിഹരിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി
യാത്രാ കാര്‍ഡ്
3306.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.എസ്.ആര്.ടി.സി
സ്ഥിരം
യാത്രക്കാർക്കായി
ഏര്‍പ്പെടുത്തിയ
യാത്രാകാര്‍ഡ്,
കൂടുതല്‍
വിപുലപ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
കെ.എസ്.ആര്.ടി.സി
റാന്നി ഓപ്പറേറ്റിംഗ്
സെന്റര്‍
3307.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യുടെ റാന്നി
ഓപ്പറേറ്റിംഗ്
സെന്ററില്‍ എത്ര
ഷെഡ്യൂളുകളാണ് നിലവില്‍
ഉളളത്; ഇതില്‍ എത്ര
സര്‍വ്വീസുകള്‍
ഇപ്പോള്‍
നടക്കുന്നുണ്ട്;
(ബി)
പ്രസ്തുത
ഓപ്പറേറ്റിംഗ്
സെന്ററിലെ സ്റ്റാഫ്
പാറ്റേണ്‍
ലഭ്യമാക്കാമോ;
ഇതനുസരിച്ച് ഇപ്പോള്‍
ഓരോ തസ്തികയിലും എത്ര
ജീവനക്കാരുടെ
കുറവുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
യാത്രാക്ലേശം
രൂക്ഷമായ മലയോര മേഖലയായ
റാന്നിയില്‍ പൊതു ഗതാഗത
സംവിധാനം
മെച്ചപ്പെടുത്താന്‍
റാന്നി
കെ.എസ്.ആര്.ടി.സി
ഓപ്പറേറ്റിംഗ് സെന്റര്‍
വഴി എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
നിലവിലുളള
ഷെഡ്യൂളുകള്‍
തടസ്സപ്പെടാതിരിക്കാനും
പുതിയ സര്‍വ്വീസുകള്‍
ആരംഭിക്കാനും നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
സംസ്ഥാനത്തെ
വിവിധ ഡിപ്പോകളില്‍
ജോലി ചെയ്യുന്നവരും
എന്നാല്‍
റാന്നിയിലേക്ക്
സ്ഥലംമാറ്റം
ആവശ്യപ്പെട്ടവരുമായ
ജീവനക്കാര്‍ക്ക് സ്ഥലം
മാറ്റം
നല്‍കാതിരിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ കാരണം
വ്യക്തമാക്കുമോ;
(എഫ്)
ജീവനക്കാരുടെ
അഭാവം മൂലം എ ക്ലാസ്
ഷെഡ്യൂളുകള്‍ പോലും
റദ്ദാക്കേണ്ടി വരുന്ന
സാഹചര്യത്തില്‍
റാന്നിയിലേക്ക് സ്ഥലം
മാറ്റം
ആവശ്യപ്പെട്ടിട്ടുളള
മുഴുവന്‍
ജീവനക്കാര്‍ക്കും
സ്ഥലംമാറ്റം നല്കാന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
കെ.എസ്.ആര്.ടി.സി
പെന്ഷന് വിതരണം
3308.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യില്‍ നിന്നും
റിട്ടയര്‍ ചെയ്തവരുടെ
പെന്ഷന് കാര്യക്ഷമമായ
രീതിയില്‍ വിതരണം
ചെയ്യാന്‍ കഴിയാതെ
വന്നിട്ട് എത്ര
മാസങ്ങളായെന്ന്
വ്യക്തമാക്കാമോ;
(ബി)
പെന്ഷന്
ആനുകൂല്യങ്ങള്‍
മാസാദ്യം തന്നെ വിതരണം
ചെയ്യാനും
കോര്പ്പറേഷന്
കാര്യക്ഷമമാക്കാനും
സ്വീകരിച്ച നടപടികള്‍
എന്തെന്നും, ഇതു
പ്രകാരം കാര്യക്ഷമത
വര്‍ദ്ധിച്ചിട്ടുണ്ടോ
എന്നും വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി
ജീവനക്കാരുടെ അന്യത്ര സേവനം
3309.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യില്‍ നിന്ന്
അവധിയെടുത്ത്
വിദേശത്തും മറ്റ്
സ്ഥാപനങ്ങളിലും ജോലി
ചെയ്യുന്ന
എത്രപേരുണ്ട്;
(ബി)
പ്രസ്തുത
ജീവനക്കാരുടെ അവധി
റദ്ദ് ചെയ്ത്
സര്‍വ്വീസില്‍ തിരികെ
പ്രവേശിക്കണമെന്ന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
ഈ
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍
സര്‍വ്വീസില്‍ തിരികെ
പ്രവേശിക്കുവാന്‍
അപേക്ഷ നല്കിയവര്
എത്രപേരാണ്;
(ഡി)
മാനേജ്മെന്റിന്റെ
ഈ നടപടി
കെ.എസ്.ആര്.ടി.സി.യെ
കടക്കെണിയില്‍ നിന്ന്
രക്ഷിക്കുവാന്‍ ഉതകുന്ന
ഒന്നാണെന്ന്
കരുതുന്നുണ്ടോ?
കെ.എസ്.ആര്.ടി.സി.
കാസര്‍ഗോഡ് ഡിപ്പോ
3310.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യില്‍ യാത്രാനിരക്ക്
വര്‍ദ്ധിപ്പിച്ചതിനുശേഷം
ദിനംപ്രതി എത്ര ശതമാനം
അധികവരുമാനം
ലഭിക്കുന്നുണ്ട്;
(ബി)
സംസ്ഥാനത്താകെയുളള
കെ.എസ്.ആര്.ടി.സി.
ഡിപ്പോകളില്‍
ലാഭത്തിലും നഷ്ടത്തിലും
പ്രവര്‍ത്തിക്കുന്ന
ഡിപ്പോകളുടെ
പേരുവിവരങ്ങള്‍
ജില്ലതിരിച്ച്
വ്യക്തമാക്കാമോ;
(സി)
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
ഡിപ്പോകളിലേക്ക് അധികം
ബസ്സുകള്‍
അനുവദിക്കാന്‍ ആലോചനയോ
തീരുമാനമോ
കൈക്കൊണ്ടിട്ടുണ്ടോ;
(ഡി)
കാസര്‍ഗോഡ്
ഡിപ്പോയില്‍
അനുവദിക്കപ്പെട്ട
സര്‍വ്വീസുകളില്‍ എത്ര
ബസ്സുകളുടെ
കുറവുണ്ടെന്ന്
അറിയിക്കാമോ;
(ഇ)
2016
മാര്‍ച്ച്
മാസത്തിനുശേഷം
കാസര്‍ഗോഡ് ഡിപ്പോയില്‍
എത്ര സര്‍വ്വീസുകള്‍
വെട്ടിച്ചുരുക്കിയിട്ടുണ്ട്;
അവ ഏതൊക്കെയാണ്;
(എഫ്)
കാസര്‍ഗോഡ്
ഡിപ്പോയ്ക്ക് കീഴില്‍
പുതിയ സര്‍വീസുകള്‍
അനുവദിക്കാന്‍
തീരുമാനമുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
റൂട്ടുകളിലെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
യെ നഷ്ടത്തില്‍ നിന്നും
കരകയറ്റുന്നതിന് പദ്ധതി
T 3311.
ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യെ നഷ്ടത്തില്‍ നിന്നും
കരകയറ്റുന്നതിന്
ധനകാര്യ വകുപ്പു
മന്ത്രിയുടെ
നേതൃത്വത്തില്‍
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിക്കുന്നുണ്ടോ;
എങ്കില്‍ വിശദവിവരം
വെളിപ്പെടുത്തുമോ;
(ബി)
ഉത്പാദനക്ഷമതയുടെ
കാ ര്യത്തില്‍ ദേശീയ
ശരാശരിയുമായിട്ടുള്ള
അന്തരം എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
അന്തരത്തിന്റെ
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.
യില്‍ പെന്‍ഷനും ശമ്പളവും
3312.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കെ.എസ്.ആര്.ടി.സി.
യില്‍ എത്ര തവണ യഥാസമയം
ശമ്പളം വിതരണം ചെയ്യാൻ
കഴിയാതെ വന്നു; എന്താണ്
ഈ സ്ഥിതിവിശേഷത്തിന്
ഇടയാക്കിയത്;
(ബി)
കെ.എസ്.ആര്.ടി.സി.
യില്‍ പെന്‍ഷനും
ശമ്പളവും
മുടങ്ങിയതിന്റെ പേരില്‍
മുന്‍കാലങ്ങളില്‍
നടന്നിട്ടുള്ള
പ്രതിഷേധങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
എന്തുകൊണ്ടാണ് ശമ്പള
വിതരണം യഥാസമയം
നടത്താന്‍ കഴിയാത്ത
സാഹചര്യം
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കാത്തത്;
(ഡി)
ഈ
സ്ഥിതി വിശേഷം
ആവര്‍ത്തിക്കാതിരിക്കുന്നതിന്
എന്ത് നടപടി
സ്വീകരിച്ചിട്ടുണ്ട്?
കെ.എസ്.ആര്.ടി.സി.
ബസിലെ ജീവനക്കാരുടെ എണ്ണം
3313.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
ബസ്സ് ഒന്നിന് എത്ര
ജീവനക്കാരാണ്
നിലവിലുള്ളത്;
(ബി)
ഈ
തോത് കുറയ്ക്കാന്‍
സാധിക്കുമോ; അതിന്
ആവശ്യമായ പഠനം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
നടത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.
ബസുകള്‍ കേടാക്കിയതിലുള്ള
അന്വേഷണം
3314.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാംഗ്ലൂര്‍
പെര്‍മിറ്റുള്ള
കെ.എസ്.ആര്.ടി.സി.
ബസുകള്‍ എഞ്ചിന്
ഓയില്‍ മാറ്റി ഒഴിച്ച്
കേടാക്കിയ സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:
എങ്കില്‍ ഇതുമൂലം
കോര്പ്പറേഷന് എത്ര
നഷ്ടമുണ്ടായിട്ടുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
സംഭവത്തില്‍
ബന്ധപ്പെട്ടവര്‍ക്കെതിരെ
കേസ് നിലവിലുണ്ടോ;
പ്രസ്തുത കേസിന്റെ
നിലവിലെ സ്ഥിതി
എന്താണ്;വ്യക്തമാക്കുമോ;
(സി)
കുറ്റക്കാരായി
കണ്ടെത്തുന്നവര്‍ക്കെതിരെ
സര്‍വീസില്‍ നിന്നും
പിരിച്ചുവിടുന്നതടക്കമുള്ള
അച്ചടക്ക നടപടികള്‍
സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.
ബസ്സുകളെ സി.എന്‍.ജി.
യിലേക്ക് മാറ്റുന്നതിനുള്ള
നടപടി
3315.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ബസ്സുകളെ സി.എന്‍.ജി.
യിലേക്ക്
മാറ്റുന്നതിനുള്ള നടപടി
ഏത് ഘട്ടത്തിലാണ്;
(ബി)
വാഹനങ്ങളില്‍
സി.എന്‍.ജി.
നിറയ്ക്കുന്നതിനുള്ള
സംവിധാനം ആദ്യപടിയായി
ഏതൊക്കെ സ്ഥലങ്ങളില്‍
ഏര്‍പ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത്;
(സി)
ഈ
വര്‍ഷാവസാനം
കെ.എസ്.ആര്.ടി.സി.
യുടെ എത്ര പാസഞ്ചര്‍
വാഹനങ്ങള്‍ സി.എന്‍.ജി.
യിലേക്ക്
മാറ്റാനാകുമെന്നാണ്
കരുതുന്നത്;
ഇതിലേക്കുള്ള പ്രാരംഭ
നടപടികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കെ.എസ്.ആര്.ടി.സി.
ബസുകളുടെ ഇന്ധനക്ഷമത
3316.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.ക്ക്
എത്ര ബസുകളാണ്
നിലവിലുള്ളതെന്നും,
ഇവയില്‍ എത്ര ബസുകളാണ്
സര്‍വ്വീസ്
നടത്തുന്നതെന്നും
വ്യക്തമാക്കാമോ;
(ബി)
കെ.എസ്.ആര്.ടി.സി.
ബസുകളുടെ ശരാശരി
ഇന്ധനക്ഷമത
വ്യക്തമാക്കാമോ;
ഇന്ധനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
ശാസ്ത്രീയ പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
നടത്താനുദ്ദേശ്യമുണ്ടോ;
കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍ കഴുകി
വൃത്തിയാക്കുന്നതിനുള്ള
സംവിധാനം
3317.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
ഉടമസ്ഥതയിലുള്ള
ബസ്സുകള്‍ കഴുകി
വൃത്തിയാക്കുന്നതിന്
നിലവില്‍ എന്ത്
സംവിധാനമാണ് ഉള്ളത്;
(ബി)
കെ.എസ്.ആര്.ടി.സി.യുടെ
ദൈനംദിന സര്‍വ്വീസ്
നടത്തുന്ന ബസ്സുകള്‍
അതാതുദിവസങ്ങളില്‍
കഴുകി
വൃത്തിയാക്കുന്നതിന്
ആവശ്യമായ സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുമോ;
(സി)
നിലവിലുള്ള
കെ.എസ്.ആര്.ടി.സി.ബസ്സുകള്‍
വൃത്തിയാക്കിയും
റിപ്പയര്‍ ചെയ്തും
കൂടുതല്‍
ജനസൗഹൃദമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.
പയ്യന്നൂര്‍ ഡിപ്പോ
3318.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ എത്ര
ഷെഡ്യൂളുകള്‍
അനുസരിച്ചാണ് ബസ്സ്
സര്‍വ്വീസ്
നടത്തുന്നത്;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഷെഡ്യൂള്‍ പ്രകാരം
സര്‍വ്വീസ്
നടത്തുന്നതിന് ആവശ്യമായ
ബസ്സുകള്‍ പയ്യന്നൂര്‍
ഡിപ്പോയില്‍ ഉണ്ടോ;
ആയത് സംബന്ധിച്ച
വിശദവിവരങ്ങള്‍
നല്‍കാമോ;
(സി)
ആവശ്യമായ
ബസ്സില്ലെങ്കില് അവ
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍ക്ക് സ്റ്റോപ്പ്
3319.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍ക്ക്
സ്റ്റോപ്പ്
അനുവദിക്കുന്നതിന്
എന്തെങ്കിലും പുതിയ
നിര്‍ദ്ദേശങ്ങള്‍
നിലവിലുണ്ടോ;
(ബി)
ചെങ്ങന്നൂര്‍-കായംകുളം
റൂട്ടില്‍ കൊല്ലം-തേനി
ബസ്സിന് കോടുകുളഞ്ഞി
ഷാപ്പ് പടിയ്ക്കു്
സ്റ്റോപ്പ്
അനുവദിക്കുന്നതു
സംബന്ധിച്ച
നാട്ടുകാരുടെ
നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍
തീരുമാനം വൈകുന്നതിന്റെ
കാരണം വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സ്ഥലത്ത് സ്റ്റോപ്പ്
അനുവദിക്കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ; ഈ
സ്ഥലത്ത് നാട്ടുകാരുടെ
ആവശ്യപ്രകാരം എന്ന്
സറ്റോപ്പ്
അനുവദിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
ബസ്സുകളുടെയും
ജീവനക്കാരുടെയും എണ്ണം
3320.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര
കെ.എസ്.ആര്.ടി.സി.
ബസ്സുകളാണ് ഉള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ഇതില്‍
എത്ര ബസുകളാണ് നിലവില്‍
സര്‍വ്വീസ്
നടത്തുന്നതെന്ന്
വിശദമാക്കുമോ;
(സി)
നിലവില്‍
എത്ര ജീവനക്കാരാണ്
കെ.എസ്.ആര്.ടി.സി.യില്‍
ഉള്ളതെന്ന്
വിശദമാക്കുമോ;
(ഡി)
കെ.എസ്.ആര്.ടി.സിക്ക്
എത്ര ഏക്കര്‍ ഭൂമിയാണ്
ഉള്ളത്; വിശദാംശം
ലഭ്യമാക്കുമോ?
കെ.എസ്.ആര്.ടി.സി.
ലാഭത്തിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
3321.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ലാഭത്തിലാക്കുന്നതിന്
2016 നവംബറിന് ശേഷം
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദീകരിക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സി
ലാഭകരമാക്കുന്നതിന്
സ്വീകരിച്ച
നടപടികളിലൂടെ
കോര്‍പ്പറേഷന്റെ മൊത്തം
വരുമാനത്തില്‍
എത്രശതമാനം വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ട്;
(സി)
കോർപറേഷൻ
ലാഭത്തിലാക്കുന്നതിന്
കെ.എസ്.ആര്.ടി.സി.
നല്കുന്ന ഡീസല്‍
വില്പന നികുതി
ഒഴിവാക്കാന്‍
ധനവകുപ്പിനോട്
അഭ്യര്‍ത്ഥന
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
സമഗ്രപുനരുദ്ധാരണ പാക്കേജ്
3322.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
ഷാഫി പറമ്പില്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
കടഭാരം ഏറ്റെടുക്കും,
സമഗ്രപുനരുദ്ധാരണ
പാക്കേജ്
നടപ്പിലാക്കും,സമയബന്ധിതമായി
പെന്ഷന്
ലഭിക്കുമെന്ന്
ഉറപ്പുവരുത്തും എന്നീ
ഇടതുമുന്നണി പ്രകടന
പത്രികയിലെ
വാഗ്ദാനങ്ങള്‍
നടപ്പിലാക്കുന്നതിന്‍െറ
ഭാഗമായി ഇതുവരെ
കെെക്കൊണ്ട നടപടികള്‍
വിശദമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
ഒരു നടപടിയും
സ്വീകരിച്ചിട്ടില്ലെങ്കില്‍
ഇതിനുളള കാരണം എന്താണ്;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
കെ.എസ്.ആര്.ടി.സി.
ക്ക് എന്തെങ്കിലും
പ്രത്യേക ധനസഹായം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
2011-16
കാലഘട്ടത്തില്‍
കെ.എസ്.ആര്.ടി.സി.യ്ക്ക്
പ്രത്യേക ധനസഹായമായി
എന്ത് തുകയാണ്
അനുവദിച്ചിരുന്നത്?
കെ.എസ്.ആര്.ടി.സി.യുടെ
ഇന്ധന ചെലവ്
3323.
ശ്രീ.റ്റി.വി.രാജേഷ്
,,
പുരുഷന് കടലുണ്ടി
,,
രാജു എബ്രഹാം
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യുടെ ചെലവിനത്തിലെ
ഏറ്റവും കൂടിയ ഇനമായ
ഇന്ധന ചെലവ്
കുറയ്ക്കുന്നതിനായി
പ്രഖ്യാപിച്ച
പദ്ധതികള്‍
എന്തെല്ലാമായിരുന്നു;
(ബി)
ബസുകള്‍
സി.എന്‍.ജി.
ഇന്ധനത്തിലേയ്ക്ക്
മാറ്റുന്നതിനായി ഇതുവരെ
എന്തെല്ലാം കാര്യങ്ങള്‍
നടപ്പിലാക്കി ;
ജര്‍മ്മന്‍
കമ്പനിയുമായി
ഉണ്ടാക്കിയ കരാര്‍
പ്രകാരം സി.എന്‍.ജി.
ബസുകള്‍
നിരത്തിലിറങ്ങിത്തുടങ്ങിയിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(സി)
ഇത്തരം
ബസുകളുടെ വില മറ്റ്
ബസുകളുടെ വിലയുമായി
താരതമ്യപ്പെടുത്തുമ്പോള്‍
അധികമുണ്ടോ; ഇത്
കെ.യു.ആര്.ടി.സി.യ്ക്ക്
അധിക ബാധ്യതയാകാതെ
ഇന്ധനക്ഷമതയുടെ
വ്യത്യാസം വഴി
നികത്താന്‍
സാധിക്കുന്നതാണോ എന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.യുടെ
വായ്പാ ബാദ്ധ്യത
3324.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.ടി.ഡി.എഫ്.സി.യില്‍
നിന്നും നിലവില്‍
കെ.എസ്.ആര്.ടി.സി.
എടുത്തിട്ടുളള
വായ്പയുടെ വിവരങ്ങള്‍
നല്‍കുമോ;
ഏതിനെല്ലാമാണ് വായ്പ
എടുത്തിട്ടുളളത്; എത്ര
ശതമാനം പലിശയ്ക്കാണ്
വായ്പ എടുത്തിട്ടുളളത്;
ഇൗയിനത്തില്‍
പ്രതിവര്‍ഷം
ഒടുക്കേണ്ടുന്ന പലിശ
എത്രയാണ്;
വിശദമാക്കമോ;
(ബി)
ഹഡ്കോ,എല്‍.ഐ.സി.
എന്നീ സ്ഥാപനങ്ങളില്‍
നിന്ന്
കെ.എസ്.ആര്.ടി.സി.
വായ്പ
സ്വീകരിച്ചിട്ടുണ്ടോ;
പലിശ ഉള്‍പ്പെടെ
ആയതിന്‍െറ
വിശദവിവരങ്ങള്‍
നല്‍കുമോ;
(സി)
വളരെ
കൂടിയ നിരക്കിലുളള പലിശ
ഒഴിവാക്കി ചുരുങ്ങിയ
നിരക്കിലുളള പലിശ
സ്വീകരിക്കുന്നതിന്
കെ.എസ്.ആര്.ടി.സി.
ആലോചിയ്ക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
പ്രവര്‍ത്തനം
3325.
ശ്രീ.വി.ഡി.സതീശന്
,,
അടൂര്‍ പ്രകാശ്
,,
എ.പി. അനില്‍ കുമാര്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സിയുടെ
പ്രവര്‍ത്തനം ഇതര
സംസ്ഥാനങ്ങളുടെ റോഡ്
ട്രാന്‍സ്പോര്‍ട്ട്
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങളുമായി
താരതമ്യം ചെയ്ത് പഠനമോ
റിപ്പോര്‍ട്ടോ
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പഠനത്തിലെ വസ്തുതകള്‍
വിശദീകരിക്കുമോ;
(സി)
സംസ്ഥാനത്ത്
സാധാരണക്കാര്‍ക്ക്
ഉപകാരപ്രദമായ പൊതുമേഖലാ
സ്ഥാപനം എന്ന നിലയില്‍
കെ.എസ്.ആര്.ടി.സി. യെ
സംരക്ഷിക്കുവാന്‍
എന്തൊക്കെ നടപടികളാണ്
കൈക്കൊള്ളുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം നല്‍കുമോ;
(ഡി)
ജീവനക്കാര്‍
ഡ്യൂട്ടി സമയത്ത്
തിരിച്ചറിയൽ കാര്‍ഡ്
ധരിക്കണമെന്ന
നിര്‍ദ്ദേശം നല്‍കുമോ;
(ഇ)
കെ.എസ്.ആര്.ടി.സി.
വിദ്യാര്‍ത്ഥികള്‍ക്കും
മറ്റും നല്കുന്ന
യാത്രാ സൗജന്യത്തിന്
പകരമായി ബഡ്ജറ്റില്‍
പ്രത്യേക ഫണ്ട്
വകയിരുത്തുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
യാത്രാകാര്‍ഡുകള്‍
3326.
ശ്രീ.കെ.സി.ജോസഫ്
,,
പി.ടി. തോമസ്
,,
കെ.എസ്.ശബരീനാഥന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യിൽ
സ്ഥിരം
യാത്രക്കാര്‍ക്കായി
യാത്രാകാര്‍ഡുകള്‍ എന്ന
പരിഷ്ക്കാരത്തോട്
പൊതുജനങ്ങളുടെ
താല്പര്യം
പ്രോത്സാഹജനകമാണോ;
(ബി)
നഷ്ടത്തിലോടുന്ന
കെ.എസ്.ആര്.ടി.സി.യെ
രക്ഷിക്കുന്നതിന്
ഇപ്രകാരമുളള നൂതന
പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ?
കെ.എസ്.ആര്.ടി.സി.സര്‍വ്വീസുകള്‍
3327.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.സര്‍വ്വീസുകള്‍
ജനസൗഹൃദമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്;
(ബി)
കെ.എസ്.ആര്.ടി.സി.
ദീര്‍ഘദൂര ബസ്സുകളില്‍
ഓണ്‍ലൈന്‍ റിസര്‍വേഷന്‍
സൗകര്യം
ഏര്‍പ്പെടുത്തുമോ?
അധിക
ഫെയര്‍ സ്റ്റേജ്
കുറയ്ക്കുന്നതിന് നടപടി
3328.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
തോപ്പുംപടി പാലത്തിലെ
ടോള്‍ പിരിവ്
അവസാനിപ്പിച്ചിട്ടുള്ളതിനാല്
ബസ്സുടമകള്‍ക്ക്
വര്‍ദ്ധിപ്പിച്ച്
കൊടുത്തിരിക്കുന്ന അധിക
ഫെയര്‍ സ്റ്റേജ്
കുറയ്ക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
ഇത്
സംബന്ധിച്ചുള്ള
2620/B1/2016/ഗതാഗതം
എന്ന ഫയലില്‍ ഗതാഗത
കമ്മീഷണര്‍
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത
റിപ്പോര്‍ട്ടില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ?
ഗരുഡ
മഹാരാജ സര്‍വ്വീസിന്
ചാലക്കുടിയില്‍ സ്റ്റോപ്പ്
3329.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.എസ്.ആര്.ടി.സി.
നടത്തുന്ന
അന്തര്‍സംസ്ഥാന
സര്‍വ്വീസായ ഗരുഡ
മഹാരാജ സര്‍വ്വീസിന്
ചാലക്കുടിയില്‍
സ്റ്റോപ്പ്
അനുവദിക്കുന്നതിനും
ഇ-ടിക്കറ്റ്
റിസര്‍വേഷന്‍ സൗകര്യം
ഏര്‍പ്പെടുത്തുന്നതിനും
ആവശ്യമായ
നടപടിസ്വീകരിക്കുമോ;
റോഡ്
സുരക്ഷാ ഫണ്ട്
3330.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡ്
സുരക്ഷാ ഫണ്ടില്‍
നിന്നും ഏതെല്ലാം
പ്രവൃത്തികള്‍ക്കായാണ്
നിലവില്‍ പണം
ഉപയോഗിച്ചു
വരുന്നതെന്ന്
വിശദമാക്കാമോ;
(ബി)
റോഡുകളുടെ
അറ്റകുറ്റപണികള്‍ക്കും
നവീകരണത്തിനുമായി റോഡു
സുരക്ഷാ ഫണ്ടില്‍
നിന്നും പണം
വിനിയോഗിക്കാന്‍
സാധിക്കുമോ;
ഇല്ലെങ്കില്‍ ആയതിനു
വേണ്ട നടപടിക്രമങ്ങള്‍
സ്വീകരിക്കുമോ?
ഹെവി
വെഹിക്കിള്‍സ്/ഗുഡ്സ്
വാഹനങ്ങള്‍ എന്നിവ
മൂലമുണ്ടാകുന്ന അപകടങ്ങൾ
3331.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ഓടുന്ന ഹെവി
വെഹിക്കിള്‍സ്/ഗുഡ്സ്
വണ്ടികള്‍
എന്നിങ്ങനെയുള്ള വലിയ
വാഹനങ്ങള്‍
പലതരത്തിലുള്ള അപകടം
ഉണ്ടാക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇങ്ങനെയുള്ള
വണ്ടികളില്‍ ഡ്രൈവര്‍
മാത്രമാണ് ഉള്ളതെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
വാഹനങ്ങളില്‍
ക്ലീനര്‍മാര്‍
നിര്‍ബന്ധമായും
ഉണ്ടായിരിയ്ക്കണമെന്നുള്ളതിന്
അടിയന്തര ഉത്തരവ്
ഇറക്കി അപകടങ്ങള്‍
കുറയ്ക്കാന്‍ നടപടി
സ്വീകരിയ്ക്കുമോ;
(ഡി)
വലിയ
വാഹനങ്ങളില്‍ അമിതഭാരം
കയറ്റി മൂടിക്കെട്ടി
പോകുന്നത്
പരിശോധിക്കാന്‍
എന്തെങ്കിലുംസംവിധാനം
നിലവിലുണ്ടോ;വിശദമാക്കുമോ;
(ഇ)
ഇങ്ങനെയുള്ള
കള്ള വാഹനങ്ങള്‍ രാത്രി
12 മണിക്കും രാവിലെ 6
മണിയ്ക്കും ഇടയിലാണ്
റോഡുകളില്‍ കൂടി അമിത
വേഗത്തില്‍ ഓടുന്നതെന്ന
വസ്തുത മനസ്സിലാക്കി,
ഇത് കുറ്റമറ്റതാക്കാന്‍
രാത്രി സ്ക്വാഡിനെ
നിയമിക്കാന്‍ നടപടികള്‍
സ്വീകരിയ്ക്കുമോ?
തിരു-കൊച്ചി
ബസ് സര്‍വ്വീസ്
3332.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളത്ത്
ആരംഭിച്ച തിരു-കൊച്ചി
ബസ് സര്‍വ്വീസ്
ഇപ്പോള്‍ കാര്യക്ഷമമായി
നടക്കുന്നുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
പ്രസ്തുത ബസ്സുകളുടെ
സമയക്രമത്തിലുള്ള
അപാകതമൂലം
നഷ്ടത്തിലാണെന്ന
കാരണത്താല്‍
ഷെഡ്യൂളുകള്‍
റദ്ദാക്കാറുണ്ടോ;
വിശദാംശം നല്‍കാമോ;
(സി)
തിരു-കൊച്ചി
ബസ് സര്‍വ്വീസ്
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
എടത്വ
കെ.എസ്.ആര്.ടി.സി. ബസ്സ്
ഡിപ്പോ നവീകരണം
3333.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
പ്രധാന തീര്‍ത്ഥാടന
കേന്ദ്രമായ എടത്വയിലെ
കെ.എസ്.ആര്.ടി.സി.
ബസ്സ് ഡിപ്പോ
നവീകരിക്കുന്നതിന്
സ്വീകരിച്ച് വരുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഡിപ്പോയുടെ ഗ്രൗണ്ട്
പരിഷ്കരിക്കുന്നതിനും
യാത്രക്കാര്‍ക്ക്
കൂടുതല്‍ സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
നടപടി ഉണ്ടാകുമോ;
(സി)
എടത്വ
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ ഷോപ്പിംഗ്
കോംപ്ലക്സ്
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സ്കാനിയ
ബസ്സ് സര്‍വ്വീസ്
3334.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം-ബാംഗ്ലൂര്‍
റൂട്ടില്‍ സര്‍വ്വീസ്
നടത്തുന്ന സ്കാനിയ
ബസ്സ് സര്‍വ്വീസ്
മുടക്കുന്നതിന്എന്ജിനുള്ളില്
സോപ്പ് ലായനി ഒഴിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് അന്വേഷണം
ആരംഭിച്ചിട്ടുണ്ടോ;
(സി)
കോര്പ്പറേഷന് ഈ
സംഭവത്തില്‍ എത്ര ലക്ഷം
രൂപയുടെ നഷ്ടം
ഉണ്ടായിട്ടുണ്ട്;
(ഡി)
സര്‍വ്വീസ്
മുടക്കിയതുമായി
ബന്ധപ്പെട്ട് എത്ര
ഉദ്യോഗസ്ഥരെ
സര്‍വ്വീസില്‍ നിന്ന്
സസ്പെന്‍ഡ്
ചെയ്തിട്ടുണ്ട്;ഇവര്‍ക്കെതിരെ
ക്രിമിനല്‍ നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
താനൂര്‍
നിന്നും കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
T 3335.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂര്‍
നിന്നും
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകളുടെ അഭാവം
കാരണം യാത്രക്കാര്‍
അനുഭവിക്കുന്ന വലിയ
യാത്രാക്ലേശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
വളരെ
തിരക്കേറിയതും
ലാഭകര്മെന്നും
വിലയിരുത്തപ്പെടുന്ന
താനൂര്‍-വട്ടത്താണി-വൈലത്തൂര്‍-കോട്ടയ്ക്കല്‍-മലപ്പുറം
ബസ്സ് സര്‍വ്വീസ്
ആരംഭിക്കണമെന്ന
ആവശ്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
പ്രസ്തുത
റൂട്ടില്‍ ഒരു
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസ്
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
അന്തര്‍
സംസ്ഥാന ബസ് സര്‍വ്വീസ്
3336.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മറ്റു
സംസ്ഥാനങ്ങളുമായി
ബന്ധപ്പെടുത്തി ബസ്
സര്‍വ്വീസ്
നടത്തുന്നതിനുള്ള
അന്തര്‍ സംസ്ഥാന കരാര്‍
ഏതൊക്കെ
സംസ്ഥാനങ്ങളുമായാണ്
കേരളം ഒപ്പു
വച്ചിരിക്കുന്നത്;
കരാറിലെ വ്യവസ്ഥകള്‍
എന്തൊക്കെയാണ്;
(ബി)
കെ.എസ്.ആര്.ടി.സി.
മറ്റു
സംസ്ഥാനങ്ങളിലേയ്ക്ക്
സര്‍വ്വീസ്
നടത്തുന്നതുമായി
ബന്ധപ്പെട്ട് എത്ര
കരാറുകളാണ്
നിലവിലുള്ളത്;
കേരളത്തിലെ ഏതൊക്കെ
സ്ഥലങ്ങളില്‍ നിന്നാണ്
കെ.എസ്.ആര്.ടി.സി.
ഇത്തരത്തില്‍ അന്തര്‍
സംസ്ഥാന സര്‍വ്വീസുകള്‍
നടത്തുന്നത്;
(സി)
അന്യസംസ്ഥാനക്കാര്‍
ധാരാളം താമസിക്കുന്ന
റാന്നിയില്‍ നിന്നും
ബാംഗ്ലൂര്‍, മധുര,
തെങ്കാശി
എന്നിവിടങ്ങളിലേക്ക്
ബസ് സര്‍വ്വീസ്
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വാമനപുരം
മണ്ഡലത്തില്‍
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസ്
3337.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജക മണ്ഡലത്തിലെ
വെഞ്ഞാറമൂട്, പാലോട്
എന്നീ
കെ.എസ്.ആര്.ടി.സി.
ഡിപ്പോകളില്‍
ആവശ്യത്തിന് ബസ്സുകള്‍
ഇല്ലായെന്നുള്ള കാര്യം
ശ്രദ്ധയില്‍
പ്പെട്ടിട്ടുണ്ടോ;വിശദമാക്കാമോ;
(ബി)
ഈ
ഡിപ്പോകളിലേക്ക്
ആവശ്യമായ ബസ്സുകള്‍
അടിയന്തരമായി നല്കാന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
വിരമിച്ച
കെ.എസ്.ആര്.ടി.സി.
ജീവനക്കാരുടെ പെന്ഷന്
കുടിശ്ശിക
3338.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിരമിച്ച
കെ.എസ്.ആര്.ടി.സി
ജീവനക്കാര്‍ക്ക്
പെന്ഷന് കുടിശ്ശിക
നല്കാനുണ്ടോ;
31.01.2017-ലെ കണക്ക്
അനുസരിച്ച് എത്രമാസത്തെ
പെന്ഷന് കുടിശ്ശിക
വന്നിട്ടുണ്ട്; തുക
എത്രയാണ്;
(ബി)
പ്രതിമാസ
ശമ്പള ഇനത്തില്‍
മുഴുവന്‍ തുകയും
ജീവനക്കാര്‍ക്ക്
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണമെന്ത്; ഇപ്പോള്‍
ശമ്പള ഇനത്തിലെ
കുടിശ്ശിക എത്രയാണ്?
സ്വകാര്യ
ബസ്സ് സര്‍വ്വീസ്
3339.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര സ്വകാര്യ
ബസ്സുകള്‍ സര്‍വ്വീസ്
നടത്തുന്നുണ്ട് ;
വിശദാംശം നല്‍കുമോ;
(ബി)
ഇതില്‍
എത്ര തൊഴിലാളികളാണ്
തൊഴിലെടുക്കുന്നത്
എന്ന് വിശദമാക്കുമോ?
സ്വകാര്യ
ബസ്സുകളിലെ
ജി.പി.എസ്.സംവിധാനം
3340.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.ടി.ബല്‍റാം
,,
കെ.എസ്.ശബരീനാഥന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
ബസ്സുകളുടെ റൂട്ട്
മാറിയുള്ള ഓട്ടവും
അമിതവേഗവും
നിരീക്ഷിക്കുന്നതിനായി
മോട്ടോര്‍ വാഹന വകുപ്പ്
ജി.പി.എസ്. സംവിധാനം
ഏര്‍പ്പെടുത്തുവാന്‍
തീരുമാനിച്ചിരുന്നോ;
വിശദാംശം നല്‍കുമോ;
(ബി)
ഇതു
സംബന്ധിച്ച
ഉത്തരവിറങ്ങിയോ;
ഇല്ലെങ്കില്‍
അടിയന്തിരമായി ഇത്
പുറപ്പെടുവിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പാലക്കാട്
കെ.എസ്.ആര്.ടി.സി. ഡിപ്പോ
നവീകരണ പ്രവൃത്തികള്‍
3341.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാലക്കാട്
കെ.എസ്.ആര്.ടി.സി.
ഡിപ്പോ നവീകരണ
പ്രവൃത്തികള്‍
സ്തംഭനാവസ്ഥയിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്
പരിഹരിക്കുന്നതിനുവേണ്ടി
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
പതിനായിരം
രൂപയില്‍ താഴെ വരുമാനമുള്ള
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകളുടെ
പുന:ക്രമീകരണം
3342.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പതിനായിരം
രൂപയില്‍ താഴെ
വരുമാനമുള്ള
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
പുന:ക്രമീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
സര്‍വ്വീസുകള്‍
പുന:ക്രമീകരിക്കുന്നതില്‍
നിന്നും ആദിവാസി
പിന്നോക്ക മേഖലയെ
ഒഴിവാക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(സി)
വരുമാന
നഷ്ടത്തിന്റെ പേരില്‍
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
നിര്‍ത്തുന്നത് ഗ്രാമീണ
മേഖലയുടെ യാത്രാ
പ്രശ്നം
രൂക്ഷമാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ദീര്‍ഘദൂര
സ്വകാര്യ ബസ്സുകളിലെ അമിത
യാത്രാക്കൂലി
3343.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉത്സവ
സീസണുകളിലും മറ്റും
ദീര്‍ഘദൂര സ്വകാര്യ
ബസ്സുകളില്‍
യാത്രക്കാരില്‍ നിന്നും
അമിത യാത്രാക്കൂലി
ഈടാക്കുന്നതായുള്ള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
സമയങ്ങളില്‍
ആവശ്യത്തിന്
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
നടത്താത്തതാണ് ഈ
ചൂഷണത്തിന്
ഇടയാക്കുന്നതെന്ന
കാര്യം
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ഇത്തരം
അവസരങ്ങളില്‍
ആവശ്യത്തിന്
കെ.എസ്.ആര്.ടി.സി.
ദീര്‍ഘദൂര ബസ്
സര്‍വ്വീസുകള്‍
നടത്തുന്നതിനും അമിത
യാത്രാക്കൂലി
ഈടാക്കുന്ന സ്വകാര്യ
ബസുകളെ
നിയന്ത്രിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
ഡ്രൈവിംഗ്
ബോധവത്കരണ ക്ലാസ്സ്
3344.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
നിലവിലുള്ള റോഡു
നിയമങ്ങള്‍
ലംഘിച്ചുകൊണ്ട് വാഹനം
അമിത വേഗത്തില്‍
ഓടിയ്ക്കുന്നതുമൂലം
അനേകം മനുഷ്യജീവനുകള്‍
പൊലിയുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനെതിരെ ഏതെങ്കിലും
തരത്തിലുള്ള
ബോധവത്ക്കരണം
നല്കുവാന് നടപടി
സ്വീകരിക്കുമോ;
പ്രസ്തുത ബോധവല്‍ക്കരണ
ക്ലാസ്സ് ഡ്രൈവിംഗ്
ലൈസന്‍സ്സ് ഉള്ള
എല്ലാവര്ക്കും
ബാധകമാക്കുമോ;
(ബി)
കേരളത്തില്‍
ആകമാനം ചെറുതും
വലുതുമായ എത്ര
വാഹനങ്ങളാണ് ദിനംപ്രതി
റോഡുകളില്‍
ഓടുന്നതെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(സി)
റോഡുകളില്‍
അപകടം
ഉണ്ടാകാതിരിക്കാനുള്ള
മുന്‍കരുതലിനായി വിവിധ
തരം സൈന്‍ ബോര്‍ഡുകള്‍
സ്ഥാപിക്കാന്‍ ഗതാഗത
വകുപ്പ് മുന്‍കൈ
എടുക്കുമോ;
വിശദമാക്കുമോ;
(ഡി)
കേരളത്തിലെ
വിവിധ റോഡുകളില്‍ എല്ലാ
വിധത്തിലുമുള്ള
സിഗ്നല്‍ ബോര്‍ഡുകള്‍
സ്ഥാപിക്കാന്‍
പൊതുമരാമത്തുവകുപ്പുമായി
ഒത്തു ചേര്‍ന്ന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
ഡയറക്ടര്‍
ബോര്‍ഡിലെ അനൗദ്യോഗിക
അംഗങ്ങള്‍
3345.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആർ.ടി.സി.
ഡയറക്ടര്‍ ബോര്‍ഡിലെ
അനൗദ്യോഗിക അംഗങ്ങളുടെ
എണ്ണം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
സാമ്പത്തിക
പ്രതിസന്ധി നേരിടുന്ന
കെ.എസ്.ആർ.ടി.സി. യില്‍
അനൗദ്യോഗിക അംഗങ്ങളുടെ
എണ്ണം വര്‍ദ്ധിപ്പിച്ച
തീരുമാനം ബോര്‍ഡിന്റെ
താത്പര്യങ്ങൾക്ക്
വിരുദ്ധമല്ലേ എന്ന്
വ്യക്തമാക്കുമോ ?
മോട്ടോര്‍
വാഹനവകുപ്പില്‍ നിരീക്ഷണ
ക്യാമറകള്‍
3346.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മോട്ടോര്‍
വാഹനവകുപ്പിന്റെ എത്ര
നിരീക്ഷണ ക്യാമറകള്‍
സ്ഥാപിച്ചിട്ടുണ്ട്;
ഇവയില്‍ എത്ര എണ്ണം
പ്രവര്‍ത്തനക്ഷമമാണ്;
(ബി)
നിരീക്ഷണ
ക്യാമറകളില്‍
വേഗതനിയന്ത്രണം
മറികടന്നതടക്കമുള്ള
എത്ര കുറ്റകൃത്യങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിടുണ്ട്;
ഇതിന്റെ
അടിസ്ഥാനത്തില്‍ 2016
ജനുവരി 1 മുതല്‍
ഡിസംബര്‍ 31 വരെ എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തു; എത്ര രൂപ പിഴ
ഇനത്തില്‍ സര്‍ക്കാരിന്
ലഭിച്ചു;
(സി)
മോട്ടോര്‍
വാഹന വകുപ്പിന്റെ
നിരീക്ഷണ ക്യാമറകളുടെ
എണ്ണം 2017 ഡിസംബര്‍
31-നുള്ളില്‍
നിലവിലുള്ളതിന്റെ
ഇരട്ടിയാക്കി
വര്‍ദ്ധിപ്പിച്ച് റോഡ്
സുരക്ഷ ഭദ്രമാക്കാന്‍
കര്‍മ്മപദ്ധതി
ആവിഷ്ക്കരിക്കുമോ?
ദീര്‍ഘദൂര
സര്‍വ്വീസുകള്‍ നടത്തുന്ന
സ്വകാര്യ ലക്ഷ്വറി ബസ്സുകള്‍
3347.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ദീര്‍ഘദൂര
സര്‍വ്വീസുകള്‍
നടത്തുന്ന സ്വകാര്യ
ലക്ഷ്വറി ബസ്സുകള്‍
എത്രയെണ്ണം ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
ബസ്സ് സര്‍വ്വീസ്
നടത്തുന്ന ഏജന്‍സികളെ
നിയന്ത്രിക്കുന്നതിന്
നിലവില്‍ നിയമമുണ്ടോ;
(സി)
സ്വകാര്യ
ലക്ഷ്വറി ബസ്സ്
സര്‍വ്വീസുകള്‍ പൊതു
അവധി
ദിനങ്ങളോടടുപ്പിച്ച്
അമിതമായ നിരക്ക്
ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത്
നിയന്ത്രിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ഇത്തരം
ബസ്സ് സര്‍വ്വീസുകളുടെ
ടിക്കറ്റ് നിരക്കുകള്‍
നിശ്ചയിക്കുന്നതിന്
അധികാരപ്പെട്ടവര്‍
ആരാണെന്ന്
വ്യക്തമാക്കുമോ?
പത്തനംതിട്ട
കെ.എസ്.ആര്.ടി.സി
ടെര്‍മിനല്‍
3348.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ടയില്‍
നിര്‍മ്മിക്കുന്ന
കെ.എസ്.ആര്.ടി.സി.
ടെര്‍മിനലിന്റെ
നിര്‍മ്മാണ പ്രവൃത്തി
കരാര്‍വ്യവസ്ഥ പ്രകാരം
ഏതു വര്‍ഷമാണ്
പൂര്‍ത്തീകരിക്കേണ്ടത്;
(ബി)
ടെര്‍മിനലിനായി
എത്ര കോടി രൂപ പ്ലാന്‍
ഫണ്ട്
അനുവദിച്ചിട്ടുണ്ട്;
(സി)
ടെര്‍മിനല്‍
പണി
പൂര്‍ത്തിയാക്കുന്നത്
ഏതൊക്കെ ഫണ്ട്
ഉപയോഗിച്ചാണ്;
(ഡി)
നിലവിലെ
ജോലിയുടെ പുരോഗതി
അനുസരിച്ച് ടെര്‍മിനല്‍
ഏത് വര്‍ഷം
പ്രവര്‍ത്തനത്തിന്
സജ്ജമാകുമെന്ന്
വ്യക്തമാക്കുമോ?
കൊട്ടാരക്കര
കെ.എസ്.ആര്.റ്റി.സി.
ഡിപ്പോയുടെ വികസനം
3349.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
കെ. എസ്. ആര്. റ്റി.
സി. ഡിപ്പോയുടെ
വികസനത്തിനായി സ്ഥലം
ഏറ്റെടുക്കുന്നതിനായി
നല്കിയ
പ്രൊപ്പോസലിന്മേല്
സ്വീകരിക്കപ്പെട്ട
തുടര്‍നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രൊപ്പോസലിന്മേല്
റവന്യൂ അധികൃതര്‍
സ്വീകരിച്ച നടപടികളുടെ
ലഭ്യമായ വിശദാംശങ്ങള്‍
നല്‍കുമോ?
പത്തനംതിട്ട
ജില്ലയില്‍ കെ.എസ്.ആര്.ടി.സി
വരുമാനം
3350.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയില്‍
കെ.എസ്.ആര്.ടി.സി യുടെ
ഡിപ്പോ തിരിച്ചുളള
വരുമാനം എത്രയാണ്;
(ബി)
പ്രസ്തുത
വരുമാനം, വാര്‍ഷിക
ശരാശരിയേക്കാള്‍ എത്ര
മടങ്ങ്
കൂടുതലാണ്;വിശദമാക്കാമോ;
(സി)
ജില്ലയില്‍
എത്ര മാസത്തെ പെന്ഷന്
കുടിശ്ശിക ഉണ്ട്;
(ഡി)
വനിതാ
ജീവനക്കാര്‍ക്ക് രാത്രി
കാലങ്ങളില്‍
ഗ്രാമങ്ങളില്‍
സര്‍വ്വീസ്
അവസാനിപ്പിക്കേണ്ടതായി
വരുമ്പോള്‍ അവരുടെ
താമസത്തിനും
സുരക്ഷിതത്വത്തിനും
കോര്പ്പറേഷന്
നടപടികള്‍
സ്വീകരിക്കാറുണ്ടോ;എങ്കില്‍
വിശദമാക്കാമോ?
പയ്യന്നൂര്‍
ഡിപ്പോയിലെ കാലഹരണപ്പെട്ട
ബസ്സുകള്‍
3351.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലഹരണപ്പെട്ട
എത്ര കെ.എസ്.ആര്.ടി.സി
ബസ്സുകള്‍ പയ്യന്നൂര്‍
ഡിപ്പോയില്‍ നിന്ന്
സര്‍വ്വീസ്
നടത്തുന്നുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
കാലഹരണപ്പെട്ട
ബസ്സുകള്‍ മാറ്റി
ആവശ്യമായ പുതിയ
ബസ്സുകള്‍
അനുവദിക്കുമോ;
വിശദമാക്കാമോ?
ചാത്തന്നൂര്‍
കെ.എസ്.ആര്.ടി.സി. ഡിപ്പോ
3352.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
കെ.എസ്.ആര്.ടി.സി .ബസ്
ഡിപ്പോയില്‍ നിന്നും
വിവിധ വിഭാഗങ്ങളിലായി
എത്ര ഷെഡ്യൂളുകളാണ്
ഓപ്പറേറ്റ് ചെയ്യുവാന്‍
ഇപ്പോള്‍ അനുമതി
ലഭിച്ചിട്ടുള്ളതെന്ന്
പട്ടികതിരിച്ച്
അറിയിക്കാമോ;
(ബി)
ആയത്
ഓപ്പറേറ്റ്
ചെയ്യുന്നതിന് ആവശ്യമായ
ബസുകള്‍ (സ്പെയര്‍
ഉള്‍പ്പെടെ)
എത്രയെന്നും നിലവിലുള്ള
ബസുകളുടെ എണ്ണം
എത്രയെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
നിയോജക മണ്ഡലത്തിലെ
പ്രാദേശിക ഉള്‍നാടന്‍
സര്‍വ്വീസുകള്‍,
ജനങ്ങള്‍ക്ക് കൂടുതല്‍
ഉപകാരപ്രദമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
കഴിഞ്ഞ
കാലങ്ങളില്‍
നിര്‍ത്തലാക്കിയ
പ്രാദേശിക
സര്‍വ്വീസുകള്‍
പുനരാരംഭിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സര്‍വ്വീസ്
പുനരാരംഭിക്കുവാനുള്ള
തടസ്സങ്ങള്‍
വ്യക്തമാക്കാമോ;
(ഇ)
അനുമതി
നല്‍കിയിട്ടുള്ള
ഷെഡ്യൂളുകള്‍
ഓപ്പറേറ്റ്
ചെയ്യുന്നതിന് ഓരോ
വിഭാഗത്തിലും എത്ര
ജീവനക്കാരുടെ കുറവ്
ഇപ്പോള്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ?
കരുനാഗപ്പള്ളി
നഗരത്തിലെ ഗതാഗത തിരക്ക്
3353.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നഗരത്തിലെ ഗതാഗത
തിരക്ക്
ഒഴിവാക്കുന്നതിന്
ഏതെങ്കിലും
കര്‍മ്മപദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ദേശീയ
പാതയില്‍ നിന്ന്
കെ.എസ്.ആര്.ടി.സി. ബസ്
ഡിപ്പോയിലേക്ക് ബസ്
കയറുമ്പോഴുണ്ടാകുന്ന
ഗതാഗത തടസ്സം
പരിഹരിക്കുന്നതിന്
കര്‍മ്മപദ്ധതികള്‍
പരിഗണനയിലുണ്ടോ;
വിശദീകരിക്കുമോ;
(സി)
കരുനാഗപ്പള്ളി
മിനി സിവില്‍ സ്റ്റേഷന്
മുമ്പിലുള്ള ട്രാഫിക്
സിഗ്നല്‍ ഭാഗത്ത്
അപകടങ്ങള്‍
നിരന്തരമുണ്ടാകുന്നത്
നിയന്ത്രിക്കുന്നതിന്
ട്രാഫിക് സിഗ്നലുകള്‍
ശാസ്ത്രീയമായി
പരിഷ്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
3354.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
പയ്യന്നൂര്‍
ഡിപ്പോയില്‍ നിന്ന്
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ ഓടുന്ന
ബസ്സുകള്‍ കൃത്യമായി
സര്‍വ്വീസ് നടത്താത്തത്
എന്തു കൊണ്ടാണ്;
(ബി)
പ്രസ്തുത
സര്‍വ്വീസുകള്‍ യഥാസമയം
നടത്തുന്നതിനും വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
കൊട്ടാരക്കരയില്‍
നിന്ന് പുതിയ സ്രവ്വീസുകള്
3355.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കൊട്ടാരക്കര
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്ന്
എത്ര പുതിയ ബസ്
സ്രവ്വീസുകള്
ആരംഭിച്ചിട്ടുണ്ടെന്നും
അവയുടെ വിശദാംശങ്ങളും
നല്‍കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍ ഈ
ഡിപ്പോയ്ക്ക് വേണ്ടി
എത്ര പുതിയ ബസുകള്‍
അനുവദിച്ചു എന്നും അവ
ഏതെല്ലാം
സര്‍വ്വീസുകള്‍ക്കായി
ഉപയോഗിക്കുന്നു എന്നും
വ്യക്തമാക്കുമോ;
(സി)
പുതിയ
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിനായുള്ള
കൊട്ടാരക്കര
എം.എല്‍.എ.യുടെ
കത്തിന്മേല് എത്ര
സര്‍വ്വീസുകള്‍
ആരംഭിച്ചു എന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി
യുടെ ഇപ്പോഴത്തെ നഷ്ടം
3356.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.എസ്.ആര്.ടി.സി
യുടെ ഇപ്പോഴത്തെ നഷ്ടം
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ?
ജോയിന്റ് ആര്.ടി.ഒ ആഫീസ്
3357.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
ആസ്ഥാനമായി പുതിയ
ജോയിന്റ് ആര്.ടി.ഒ
ആഫീസ്
ആരംഭിക്കുന്നതിനുള്ള
ജനപ്രതിനിധിയുടെ
നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിവേദനത്തിന്മേല്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
റോഡപകടങ്ങള്‍
ഏറ്റവുമധികം നടക്കുന്ന
മേഖല എന്ന നിലയില്‍
ചാത്തന്നൂരില്‍
ജോയിന്റ്
ആര്.ടി.ഒ.ആഫീസ്
ആരംഭിക്കാന്‍ സത്വര
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ഇല്ലെങ്കില്‍
തടസ്സങ്ങള്‍
എന്തൊക്കെയാണെന്നു
വ്യക്തമാക്കാമോ?
'സോഫ്റ്റ്'
പദ്ധതി
3358.
ശ്രീ.വി.ഡി.സതീശന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഹൈബി ഈഡന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക്
അടിയന്തര വൈദ്യസഹായം
ലഭ്യമാക്കുന്നതിന്
പൊതുജനങ്ങളെ
സജ്ജരാക്കുന്നതിനുള്ള
'സോഫ്റ്റ്'പദ്ധതി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
നിരത്തുകള്‍
അപകടരഹിതമാക്കുവാന്‍
മുന്‍ സര്‍ക്കാര്‍
ആവിഷ്ക്കരിച്ച
'ശുഭയാത്ര' പദ്ധതി
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
പദ്ധതിയുടെ കീഴിലാണോ
'സോഫ്റ്റ്'പദ്ധതി
നടപ്പിലാക്കുന്നതെന്ന്
അറിയിക്കാമോ?
വാഹന
ഉടമകളായ മുതിർന്ന
പൗരന്മാർക്ക് ഇളവുകൾ
3359.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
വാഹനം മാത്രം
സ്വന്തമായിട്ടുളള
മുതിർന്ന പൗരന്മാരായ
വാഹന ഉടമകള്‍ക്ക് ഇന്ധന
വിലയിലോ, റോഡ്
ടാക്സിന്റെ കാര്യത്തിലോ
എന്തെങ്കിലും ഇളവുകള്‍
നല്‍കുന്നതിന്
ആലോചിക്കുന്നുണ്ടോ;
(ബി)
നിലവില്‍
ഇത്തരക്കാര്‍ക്ക്
എന്തെങ്കിലും ഇളവുകള്‍
നല്കി വരുന്നുണ്ടോ;
എങ്കില്‍ എന്തെല്ലാം;
വിശദാംശം ലഭ്യമാക്കുമോ?
പുതിയ
ലെെസന്‍സ് ടെസ്റ്റ് രീതികള്‍
3360.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടൂ
വീലര്‍/ ത്രീ
വീലര്‍/ഫോര്‍
വീലര്‍/ഹെവി ലെെസന്‍സ്
എടുക്കുന്നതിന്
വേണ്ടിയുള്ള തിയറി,
പ്രാക്ടിക്കല്‍
ടെസ്റ്റുകളില്‍ മാറ്റം
വരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പുതിയ
ടെസ്റ്റ് രീതികള്‍
വിശദമാക്കാമോ;
(ബി)
പുതിയ
രീതി സ്വീകരിക്കുന്നത്
ഏതെങ്കിലും
കണ്ടെത്തലിന്റെയോ പഠന
റിപ്പോര്‍ട്ടിന്റെയോ
അടിസ്ഥാനത്തിലാണോ;
ആണെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കേന്ദ്ര
മോട്ടോര്‍ വാഹന നിയമത്തിലെ
വ്യവസ്ഥകള്‍
3361.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പുതിയ
കേന്ദ്ര മോട്ടോര്‍ വാഹന
നിയമം അനുശാസിക്കുന്ന
വ്യവസ്ഥകള്‍
കേരളത്തിന്റെ സവിശേഷ
സാഹചര്യത്തിന്
ഇണങ്ങുന്നതല്ലെന്ന
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ പ്രായോഗിക
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
വിഷയം കേന്ദ്ര
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടോ?
സ്കൂള്‍
വാഹനങ്ങളുടെ ഫിറ്റ്നസ്
3362.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരാറടിസ്ഥാനത്തില്‍
സ്കൂള്‍ കുട്ടികളെ
കൊണ്ടുപോകുന്ന
വാഹനങ്ങളുടെ ഫിറ്റ്നസ്,
ഡ്രൈവര്‍മാരുടെ
ലൈസന്‍സ് തുടങ്ങിയ
കാര്യങ്ങള്‍
പരിശോധിക്കാന്‍
പ്രത്യേക ടീമിനെ
സജ്ജമാക്കാമോ;
(ബി)
അതിരാവിലെയും
ഉച്ചതിരിഞ്ഞുള്ള
സമയത്തും മാത്രം
ഇത്തരത്തില്‍
വാഹനങ്ങള്‍
ഉപയോഗിക്കുന്നതിനാല്‍
വാഹന പരിശോധന
കര്‍ശനമായി
നടത്തുന്നില്ല എന്ന
പരാതി പരിശോധിക്കുമോ;
(സി)
ഇത്തരത്തില്‍
സ്വകാര്യ വാഹനങ്ങള്‍
പരിശോധിക്കുന്നതില്‍
ഒരു പൊതു മാനദണ്ഡം
രൂപീകരിക്കാന്‍
ആലോചിക്കുമോ?
നിരീക്ഷണ
ക്യാമറകള്‍
3363.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിരത്തുകളിലൂടെ
ഓടുന്ന വാഹനങ്ങളെ
നിരീക്ഷിക്കുന്നതിന്
കൂടുതല്‍ സ്ഥലങ്ങളില്‍
നിരീക്ഷണ ക്യാമറകള്‍
സ്ഥാപിക്കുവാന്‍ നടപടി
എടുക്കുമോ;
(ബി)
ഗതാഗത
നിയമം ലംഘിക്കുന്ന അന്യ
സംസ്ഥാന വാഹനങ്ങളെ
കണ്ടെത്തുന്നതിനും അമിത
വേഗത മൂലം നീരീക്ഷണ
ക്യാമറകളില്പ്പെടുന്ന
വാഹന ഉടമകളില്‍ നിന്നും
പിഴ ഈടാക്കുന്നതിനും
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
(സി)
നിലവില്‍
സ്ഥാപിച്ചിട്ടുള്ള
എല്ലാ നീരീക്ഷണ
ക്യാമറകളും പ്രവര്‍ത്തന
സജ്ജമാണെന്ന് ഉറപ്പ്
വരുത്തുവാനും
പ്രവര്ത്തനസജ്ജമല്ലാത്തവയുണ്ടെങ്കില്
അവയുടെ തകരാര്‍
പരിഹരിക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;വിശദമാക്കാമോ?
ജോയിന്റ്
ആർ .ടി .ഓഫീസ്
3364.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തിലെ വാഹന
ആധിക്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ബി)
നാദാപുരം
മണ്ഡലത്തിൽ ജോയിന്റ് ആർ
.ടി ഓഫീസ്
അനുവദിക്കുവാന്‍ ആലോചന
ഉണ്ടോ;
(സി)
ഉണ്ടങ്കില്‍
അതിനുള്ള നടപടികൾ ഏതു
ഘട്ടം വരെയായിയെന്നു
വിശദമാക്കാമോ ?
മോട്ടോര്‍
വാഹന നിയമലംഘനത്തിന് പിഴ
3365.
ശ്രീ.വി.പി.സജീന്ദ്രന്
,,
എം. വിന്‍സെന്റ്
,,
സണ്ണി ജോസഫ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിയമം
ലംഘിക്കുന്ന
വാഹനങ്ങള്‍ക്ക് പിഴയോ
മറ്റ് നടപടികളോ
പൂര്‍ത്തിയാക്കാതെ
അടുത്ത സേവനം
നല്‍കേണ്ടതില്ലായെന്ന്
മോട്ടോര്‍ വാഹനവകുപ്പ്
ചട്ടത്തില്‍
കൊണ്ടുവന്ന ഭേദഗതി
ഹൈക്കോടതി റദ്ദാക്കിയ
സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഹൈക്കോടതി
സിംഗിള്‍ ബഞ്ചിന്റെ
ഉത്തരവിനെതിരെ അപ്പീല്‍
നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
ട്രക്കര്‍-ടെമ്പോ
എന്നിവ പിടിച്ചെടുക്കുന്നത്
മൂലമുളള പ്രശ്നങ്ങള്‍
3366.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടാക്സ്,ഇന്‍ഷുറന്‍സ്
എന്നിവ കൃത്യമായി
അടയ്ക്കുന്ന ട്രക്കര്‍,
ടെമ്പോകള്‍ അകാരണമായി
പിടിച്ചെടുക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇങ്ങനെ
വാഹനങ്ങള്‍
പിടിച്ചെടുക്കുന്നതിനു
പകരം ജനങ്ങള്‍ക്ക്
ബുദ്ധിമുട്ടില്ലാതിരിക്കാന്‍
കെ.എസ്.ആര്.ടി.സി
ഉള്‍പ്പെടെയുള്ള
വാഹനങ്ങള്‍ ഇട
റൂട്ടുകളില്‍
സര്‍വ്വീസ് തുടങ്ങാന്‍
യ്യാറാകുമോ;
(സി)
മോട്ടോര്‍
വാഹന വകുപ്പിന്റെ
നടപടികള്‍ മൂലം,
നെയ്യാറ്റിന്‍കര
താലൂക്കിലെ
അയ്യായിരത്തോളം വരുന്ന
ട്രക്കര്‍-ടെമ്പോ
തൊഴിലാളികള്‍ നേരിടുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
വാഹനങ്ങള്‍
ഓടിക്കുന്ന വികലാംഗര്‍ക്ക്
ലൈസന്‍സ്
3367.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മുച്ചക്ര വാഹനങ്ങള്‍
ഓടിക്കുന്ന
വികലാംഗര്‍ക്ക്
ഡ്രൈവിംഗ് ലൈസന്‍സ്
നിര്‍ബന്ധമാണോ;
എല്ലാവരും ഡ്രൈവിംഗ്
ലൈസന്‍സ് ഉള്ളവരാണോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
വികലാംഗര്‍ക്ക്
മുച്ചക്ര വാഹനങ്ങള്‍
വിതരണം ചെയ്യുമ്പോള്‍
ഗുണഭോക്താക്കള്‍
ലൈസന്‍സ് ഉള്ളവരാണോ
എന്ന്
പരിശോധിക്കാറുണ്ടോ;
(സി)
ലേണേഴ്സ്
ലൈസന്‍സിനുള്ള പരീക്ഷ
അഭിമുഖീകരിക്കുന്നതിന്
ഏറെ ബുദ്ധിമുട്ടുന്ന
വികലാംഗര്‍ക്ക് സഹായിയെ
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
വാഹനങ്ങള്‍
ഓടിക്കുന്ന മുഴുവന്‍
വികലാംഗരും ലൈസന്‍സ്
നേടിയവരാണെന്ന്
ഉറപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
ലൈസന്‍സിന്
അപേക്ഷിക്കുന്ന സ്ത്രീകളുടെ
ഫോട്ടോഗ്രാഫ്
3368.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈസന്‍സിന്
അപേക്ഷിക്കുന്ന
സ്ത്രീകള്‍ ചെവി കാണും
വിധം എടുത്ത ഫോട്ടോ
സമര്‍പ്പിക്കണമെന്നും
ഇങ്ങനെയല്ലാത്ത
ഫോട്ടോകള്‍ പതിച്ച
അപേക്ഷകള്‍
നിരസിക്കണമെന്നും
ട്രാന്‍സ്പോര്‍ട്ട്
കമ്മീഷണര്‍
ഉത്തരവിറക്കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(ബി)
ലൈസന്‍സിനോ
മോട്ടോര്‍ വാഹന
വകുപ്പിലെ മറ്റ്
സേവനങ്ങള്‍ക്കോ
അപേക്ഷിക്കുമ്പോള്‍
സ്ത്രീകള്‍ ചെവി കാണും
വിധം എടുത്ത ഫോട്ടോ
നല്‍കണം എന്ന്
നിഷ്കര്‍ഷിക്കുന്ന
ഏതെങ്കിലും നിയമമോ
ചട്ടമോ നിലവിലുണ്ടോ;
പകര്‍പ്പ്
ലഭ്യമാക്കുമോ; എങ്കില്‍
അത്തരത്തില്‍ വ്യവസ്ഥ
രൂപപ്പെടുത്താനുള്ള
സാഹചര്യം, കാരണം,
ശാസ്ത്രീയ കാരണം എന്നിവ
വ്യക്തമാക്കുമോ;
(സി)
നിയമമില്ലെങ്കില്‍,
ചെവി കാണും വിധം എടുത്ത
ഫോട്ടോ മാത്രമേ
ലൈസന്‍സിന് പരിഗണിക്കൂ
എന്ന്
നിഷ്ക്കര്‍ഷിക്കുന്നത്
എന്തടിസ്ഥാനത്തിലാണ്;
ഇക്കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇക്കാര്യത്തില്‍
അപേക്ഷകരെ
ബുദ്ധിമുട്ടിക്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
(ഇ)
ഇത്തരം
അപേക്ഷകള്‍
നിരസിക്കുന്നത്
സംബന്ധിച്ച് വകുപ്പിന്
പരാതി ലഭിച്ചിട്ടുണ്ടോ;
2017 ജനുവരി മുതല്‍
എത്ര പരാതികള്‍
ലഭിച്ചു; ഇതില്‍ പരിഹാര
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(എഫ്)
ചെവി
കാണും വിധം ഫോട്ടോ
എടുക്കുന്നത് മുസ്ലീം
സ്ത്രീകളുടെ വിശ്വാസ
സ്വാതന്ത്ര്യത്തെ
ഹനിക്കുന്നതാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
സത്വരം നല്‍കുമോ?
വാഹനങ്ങളുടെ
ഫാന്‍സി നമ്പര്‍ ലേലം
3369.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാഹനങ്ങളുടെ
ഫാന്‍സി നമ്പര്‍ ലേലം ഇ
- ടെണ്ടറിലേക്ക്
മാറ്റുന്നതിന്
പദ്ധതിയുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇ
ടെണ്ടറിലേക്ക്
മാറുന്നത് വഴി
ലേലത്തിന് മുൻപ്
എന്തെങ്കിലും ഒത്തുകളി
ഉണ്ടെങ്കിൽ ആയത്
ഒഴിവാക്കാന്‍
കഴിയുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിനായി
സോഫ്റ്റ് വെയര്‍
തയ്യാറാക്കുന്നതിന്
ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
വാഹനങ്ങളുടെ
രജിസ്ട്രേഷന് കാലാവധി
3370.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രജിസ്ട്രേഷന്
കാലാവധി കഴിഞ്ഞ്
ഫിറ്റ്നസ് പരിശോധന
നടത്താതെ നിരത്തില്‍
ഓടുന്ന വാഹനങ്ങള്‍
കണ്ടുപിടിക്കാന്‍ എന്തു
സംവിധാനമാണ്
നിലവിലുള്ളത്;
വിശദമാക്കാമോ;
(ബി)
ഇത്തരം
വാഹനങ്ങളുടെ ഫിറ്റ്നസ്
പരിശോധന നടത്തുന്നതിന്
നിലവില്‍ എത്ര തുകയാണ്
പിഴയീടാക്കുന്നത്;
പ്രസ്തുത തുക
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
സ്വകാര്യ
വാഹനങ്ങള്‍
ഇത്തരത്തില്‍
ഉപയോഗിക്കുന്നത്
തടയാന്‍, കാലാവധി
കഴിഞ്ഞ വാഹനങ്ങള്‍
ഫിറ്റ്നസ് പരിശോധനക്ക്
വിധേയമാക്കുന്നതിനുള്ള
വ്യവസ്ഥകള്‍ കൂടുതല്‍
ശക്തമാക്കുന്നത്
ഗുണകരമായിരിക്കുമെന്ന്
കരുതുന്നുണ്ടോ, ആയതു
നടപ്പാക്കുമോ;
(ഡി)
ഇത്തരം
വാഹനങ്ങള്‍
അപകടത്തില്‍പ്പെട്ടാല്‍
ഇന്‍ഷുറന്‍സ് തുക
ലഭിക്കുന്നതുള്‍പ്പെടെയുള്ള
കാര്യങ്ങളില്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുമോ?
അസിസ്റ്റന്റ്
മോട്ടോര്‍ വെഹിക്കിള്‍
ഇന്‍സ്പെക്ടര്‍ തസ്തികയിലെ
ഒഴിവുകള്‍
3371.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗതാഗത
വകുപ്പില്‍
അസിസ്റ്റന്റ് മോട്ടോര്‍
വെഹിക്കിള്‍
ഇന്‍സ്പെക്ടര്‍
തസ്തികയില്‍ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
നിലവിലുള്ള
എത്ര ഒഴിവുകള്‍
പി.എസ്സ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(സി)
മോട്ടോര്‍
വാഹന വകുപ്പില്‍
അസിസ്റ്റന്റ് മോട്ടോര്‍
വെഹിക്കിള്‍
ഇന്‍സ്പെക്ടര്‍
തസ്തികയില്‍ ടി
വകുപ്പിലെ
ജീവനക്കാര്‍ക്ക്
ഉദ്യോഗക്കയറ്റം /
തസ്തികമാറ്റം
മുഖേനയുള്ള
നിയമനത്തിനും
പി.എസ്സ്.സി.
മുഖേനയുള്ള
നിയമനത്തിനുമുള്ള
അനുപാതം എത്രയെന്ന്
വ്യക്തമാക്കുമോ;
(ഡി)
അസിസ്റ്റന്റ്
മോട്ടോര്‍ വെഹിക്കിള്‍
ഇന്‍സ്പെക്ടര്‍
തസ്തികയിലെ ഒഴിവുകള്‍
പി.എസ്സ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടില്ലെങ്കില്‍
പ്രസ്തുത ഒഴിവുകള്‍
അടിയന്തരമായി
റിപ്പോര്‍ട്ട്
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
അന്യസംസ്ഥാനത്ത്
രജിസ്റ്റര്‍ചെയ്ത വാഹനങ്ങള്‍
3372.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിയമാനുസരണം
അന്യസംസ്ഥാനത്ത്
രജിസ്റ്റര്‍ ചെയ്ത്,
ലൈഫ് ടാക്സ് അടച്ച്
വിവിധ തരം വണ്ടികള്‍
കേരളത്തില്‍ ഓടുന്നതിന്
എന്തെങ്കിലും
നിയമതടസ്സം ഉണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെങ്കിലും
നിയമതടസ്സം
ഉണ്ടെങ്കില്‍ ഇങ്ങനെ
ഓടുന്ന അനേകം
വണ്ടികള്‍ക്ക് കേരള
സര്‍ക്കാരിലേക്ക് ചെറിയ
തോതില്‍ ടാക്സ് ചുമത്തി
പരിഹാരം കാണാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(സി)
അന്യസംസ്ഥാന
രജിസ്ട്രേഷന് ഉളള എത്ര
വണ്ടികള്‍ കേരളത്തില്‍
ഓടുന്നുണ്ട് എന്നതിന്റെ
കണക്കുകൾ
സൂക്ഷിക്കുന്നുണ്ടോ;
വിശദമാക്കുമോ?
സംസ്ഥാനത്തോടുന്ന
സ്വകാര്യ ബസ്സുകള്‍
3373.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തോടുന്ന
സ്വകാര്യ ബസ്സുകള്‍
വഴിമാറിയും സമയം
തെറ്റിച്ചും വ്യാപകമായി
ഓടുന്നതായിട്ടുള്ള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പെര്‍മിറ്റുകള്‍
അവഗണിച്ചു കൊണ്ടുള്ള
സ്വകാര്യ ബസ്സുകളുടെ
ഓട്ടം മുഖേന കെ. എസ്.
ആര്. ടി. സി ക്കും
സര്‍ക്കാര്‍ ഖജനാവിനും
ഉണ്ടാകുന്ന നഷ്ടം
ഗൗരവമായി
കണക്കിലെടുത്തിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത് സംബന്ധിച്ച
പരിശോധനകള്‍ നടത്തി
സമയം, റൂട്ട് എന്നിവ
തെറ്റിച്ച് ഓടുന്ന
ബസ്സുകള്‍ പിടികൂടി
പെര്‍മിറ്റ്
റദ്ദാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
ട്രാന്‍സ്പോര്‍ട്ട്
കമ്മീഷണറുടെ
നേതൃത്വത്തില്‍ ഇതിനായി
സ്പെഷ്യല്‍
സ്ക്വാഡുകള്‍
രൂപീകരിക്കുമോ;
വിശദമാക്കാമോ?
ബോട്ട്
ജെട്ടിയില്‍
ജലഗതാഗതവകുപ്പിന്റെ സ്ഥലം
3374.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ബോട്ട് ജെട്ടിയില്‍
ജലഗതാഗതവകുപ്പിന്റെ
പേരിലുള്ള സ്ഥലം/മുറി,
കച്ചവടത്തിനായും
മറ്റാവശ്യങ്ങള്‍ക്കുമായി
ആര്‍ക്കെല്ലാമാണ്
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥലം/മുറി ലേല
നടപടികളിലൂടെയാണോ
നല്‍കിയിട്ടുള്ളത്; ഇതു
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
എത്ര
കാലത്തേക്കാണ്
നല്‍കിയിട്ടുള്ളതെന്നും
ഇതില്‍ നിന്നും
ലഭ്യമാകുന്ന വരുമാനം
എത്രയെന്നും
വ്യക്തമാക്കാമോ;
(ഡി)
അനധികൃതമായി
ആരെങ്കിലും സ്ഥലം/മുറി
കൈവശം വച്ചിട്ടുണ്ടോ;
ഇവരെ ഒഴിപ്പിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇവര്‍ ആരൊക്കെയെന്നും
ഒഴിപ്പിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്നും
വിശദമാക്കാമോ?
സംയോജിത
ജലഗതാഗത പ്രോജക്ട്
3375.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചിയില്‍
നടപ്പിലാക്കുന്ന
സംയോജിത ജലഗതാഗത
പ്രോജക്ട് മാതൃകയില്‍
ആലപ്പുഴ, കുട്ടനാട്,
ചങ്ങനാശ്ശേരി, കോട്ടയം
മേഖലകളില്‍ ജലഗതാഗതം
നവീകരിക്കുന്നതിന്
ഇന്‍ലാന്റ് വാട്ടര്‍
ട്രാന്‍സ്പോര്‍ട്ട്
കോര്പ്പറേഷന്,
പദ്ധതിയ്ക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
ഇതിന്റെ
പണി ആരംഭിച്ചിട്ടുണ്ടോ;
എങ്കിൽ എന്നത്തേക്ക്
പൂര്‍ത്തിയാക്കുവാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(സി)
2016-17ല്‍
എത്ര കോടി രൂപ ഈ
പദ്ധതിയ്ക്കായി
അനുവദിച്ചുവെന്നും
അതില്‍ എത്ര കോടി
ഇതിനകം
ചെലവാക്കിയെന്നും
അറിയിക്കുമോ?
ജലഗതാഗത
വകുപ്പിന് കീഴിലെ ബോട്ടുകള്‍
3376.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജലഗതാഗത വകുപ്പിന്
കീഴില്‍ എത്ര
ബോട്ടുകളാണ്
നിലവിലുള്ളത്;
(ബി)
ഇവയുടെ
ഫിറ്റ്നസ് യഥാസമയം
പരിശോധിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
എത്ര
കാലപ്പഴക്കം ചെന്നവയാണ്
ഈ ബോട്ടുകള്‍ എന്ന്
അറിയിക്കുമോ;
(ഡി)
കാലപ്പഴക്കം
ചെന്നതും യാത്രയ്ക്ക്
സുരക്ഷിതമല്ലാത്തതുമായ
ബോട്ടുകള്‍ക്ക് പകരം
പുതിയവ നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
സോളാര്‍
ബോട്ടുകള്‍
3377.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
കേരളത്തില്‍ എത്ര
സോളാര്‍ ബോട്ടുകള്‍
ജലഗതാഗത വകുപ്പില്‍
സര്‍വ്വീസ്
നടത്തുന്നുണ്ട്;
(ബി)
ജനങ്ങള്‍
പൂർണമായും ജലഗതാഗതത്തെ
മാത്രം ആശ്രയിക്കുന്ന
പെരുമ്പളം ദ്വീപിലേക്ക്
പാണാവള്ളിയില്‍ നിന്നു
സോളാര്‍ ബോട്ടുകള്‍
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ജലഗതാഗത
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
ശക്തിപ്പെടുത്തുന്നതിന്
പരിഷ്കാരങ്ങള്‍
3378.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ജലഗതാഗത വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
ശക്തിപ്പെടുത്തുന്നതിന്
ആവശ്യമായ കാലോചിതമായ
എന്തെല്ലാം
പരിഷ്കാരങ്ങളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
എറണാകുളത്തു
നിന്നും
വേമ്പനാട്ടുകായല്‍ വഴി
കോട്ടയത്തേയ്ക്കും,
കൊല്ലത്തേയ്ക്കും,
ആലപ്പുഴയിലെ നയന
മനോഹരമായ പ്രകൃതിയും
ആസ്വദിച്ചുകൊണ്ട്
ജലമാര്‍ഗ്ഗമുള്ള
ലിമിറ്റഡ് സ്റ്റോപ്പ്
യാത്രാബോട്ടുസര്വ്വീസുകള്
ആരംഭിക്കുന്നതിനെക്കുറിച്ച്
ആലോചിക്കുമോ;
(സി)
ജലമാര്‍ഗ്ഗമുള്ള
വേഗതയേറിയ യാത്രാ
സൗകര്യങ്ങള്‍
മെച്ചപ്പെടുത്താനും
ഒപ്പംതന്നെ
ചെറുദ്വീപുകളെ
സംയോജിപ്പിച്ചു
കൊണ്ടുള്ള ചെറുതും
വലുതുമായ
സര്‍വ്വീസുകള്‍
ആരംഭിക്കാനും നടപടി
സ്വീകരിക്കുമോ?
ജലഗതാഗതം
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
3379.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
എം. മുകേഷ്
,,
കെ.കുഞ്ഞിരാമന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡുവഴിയുള്ള
ഗതാഗത സൗകര്യം
വര്ദ്ധിപ്പിക്കുന്നതുകൊണ്ടു
മാത്രം ഗതാഗത
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍
സാധിക്കില്ല
എന്നതിനാല്‍ ജലഗതാഗതം
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ജലമലിനീകരണം
കുറയ്ക്കുന്നതിന്
ജലയാനങ്ങളില്‍
പരിസ്ഥിതി സൗഹൃദ
ഇന്ധനങ്ങള്‍
ഉപയോഗിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(സി)
സൗരോര്‍ജ്ജ
പാനല്‍ ഉപയോഗിച്ച്
പ്രവര്‍ത്തിക്കുന്ന
ബോട്ട് കമ്മീഷന്
ചെയ്യുകയും സര്‍വ്വീസ്
ആരംഭിക്കുകയും
ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
പരിസ്ഥിതി
സൗഹൃദപരവും മലിനീകരണ
വിമുക്തവുമായ
രീതിയിലേയ്ക്ക്
ഉള്‍നാടന്‍ ജലഗതാഗതം
മാറ്റിയെടുക്കുന്നതിനായി
ഇത്തരം പുതിയ
ബോട്ടുകള്‍
വാങ്ങുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ബോട്ടുകളുടെ അറ്റകുറ്റ,
നിര്‍മ്മാണ
പ്രവൃത്തികള്‍ക്കുള്ള
ഡ്രൈ ഡോക്ക് സംവിധാനം
പൂര്‍ണ്ണമായും
യന്ത്രവല്ക്കൃതമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
സൗരോര്‍ജ്ജ
ബോട്ട് സര്‍വ്വീസ്
3380.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൗരോര്‍ജ്ജത്തിന്റെ
സഹായത്തോടെയുളള ജലഗതാഗത
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ ജലഗതാഗതം
പൂര്‍ണ്ണമായും
സൗരോര്‍ജ്ജ
സഹായത്തോടെയാക്കുന്നതിന്
ലക്ഷ്യമിട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
ആദ്യ സൗരോര്‍ജ്ജ
ബോട്ടായ ആദിത്യ
സര്‍വ്വീസ് ആരംഭിച്ച്
ചുരുങ്ങിയ
കാലത്തിനുളളില്‍
തകരാറിലായിട്ടുണ്ടോ;
എങ്കില്‍ ഇതിന്
പിന്നില്‍ എന്തെങ്കിലും
അസ്വാഭാവികതയുളളതായി
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(സി)
ഇതിന്റെ
തകരാര്‍ സംബന്ധിച്ച്
വിശദമായ അന്വേഷണം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇതുസംബന്ധിച്ച് വിശദമായ
അന്വേഷണം നടത്തുമോ?
കോട്ടയത്തു
നിന്നുള്ള ജലഗതാഗതം
3381.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയത്ത്
നിന്നും
ആലപ്പുഴയിലേക്കും മറ്റ്
പ്രദേശങ്ങളിലേക്കും
ജലഗതാഗതം കാര്യക്ഷമവും
സമയബന്ധിതവുമായി
നടപ്പാക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ച് വരുന്നത്;
(ബി)
യാത്രക്കാരുടെയും
വിനോദസഞ്ചാരികളുടെയും
വര്‍ദ്ധനവിന്
അനുസരിച്ച് കൂടുതല്‍
യാത്രാ ബോട്ടുകള്‍
സര്‍വ്വീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കടല്‍മാര്‍ഗ്ഗമുള്ള
ചരക്കുഗതാഗതം
3382.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കടല്‍മാര്‍ഗ്ഗമുള്ള
ചരക്കുഗതാഗതം
കാര്യക്ഷമമാക്കുന്നതിനും
വര്‍ദ്ധിപ്പിക്കുന്നതിനും
ആവശ്യമായ എന്തെല്ലാം
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
ബാര്‍ജ്
വഴി ചരക്കുനീക്കം
വ്യാപകമാക്കുകയാണെങ്കില്‍
പരിസ്ഥിതി മലിനീകരണം
തടയുന്നതിനും അപകടരഹിത
സുരക്ഷിത ചരക്കുനീക്കം
വളരെ കുറഞ്ഞ ചിലവില്‍
നടത്താന്‍
കഴിയുമെന്നുമുള്ള
വസ്തുത സര്‍ക്കാര്‍
പരിശോധിക്കുമോ;
(സി)
ഹ്രസ്വദൂര
- ദീര്‍ഘദൂര
ചരക്കുഗതാഗതത്തിന്
ഉതകുന്ന
സാമ്പ്രദായികവും
ആധുനികവുമായ
സൗകര്യങ്ങള്‍
ഫലപ്രദമായി
പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച്
ആലോചിക്കുമോ?