ജി.ഐ
എസ്. മാപ്പിംഗ്
2905.
ശ്രീ.സണ്ണി
ജോസഫ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.ഡബ്ല്യു.ഡി
വകുപ്പിന്റെ
കീഴിലുള്ളതും, അത്
പരിപാലിച്ചുവരുന്നതുമായ
പാലങ്ങളുടെയും
റോഡുകളുടെയും ജി.ഐ.എസ്
മാപ്പിംഗ് നടത്തുന്ന
പദ്ധതി
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
എന്നത്തേയ്ക്ക്
പൂർത്തിയാകുമെന്ന്
അറിയിക്കുമോ?
ഭരണാനുമതി ലഭിച്ച
പൊതുമരാമത്ത് പ്രവൃത്തികള്‍
2906.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍ ഭരണാനുമതി
ലഭിച്ച പൊതുമരാമത്ത്
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(ബി)
ഭരണാനുമതി
ലഭിച്ചിട്ടും
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും
അതിനുള്ള കാരണം
എന്താണെന്നും
വ്യക്തമാക്കാമോ;
(സി)
ഇവ
പൂര്‍ത്തീകരിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ?
ഹൈവേകളില്‍ ഇലുമിനേറ്റഡ്
ഡിസ്പ്ലെ ബോര്‍ഡുകള്‍
2907.
ശ്രീ.കെ.സി.ജോസഫ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹൈവേകളില്‍
കാല്‍നടയാത്രക്കാര്‍ക്ക്
റോഡ് മുറിച്ചു
കടക്കുവാനുള്ള സീബ്രാ
ലൈനുകള്‍ക്ക് സമീപം
വാഹനങ്ങള്‍ക്ക്
മുന്നറിയിപ്പ്
നല്‍കുന്നതിനായി
ഇലുമിനേറ്റഡ് ഡിസ്പ്ലെ
ബോര്‍ഡുകള്‍
സ്ഥാപിക്കുന്ന കാര്യം
പരിഗണിക്കുമോ;
(ബി)
റോഡ്
ഫണ്ട് ബോര്‍ഡിന്റേയോ
റോഡ് സുരക്ഷാ
അതോറിറ്റിയുടേയോ ഫണ്ട്
ഇക്കാര്യത്തില്‍
വിനിയോഗിക്കുമോ എന്ന്
അറിയിക്കാമോ?
എ.
സീ. റോഡിലെ പാലങ്ങള്‍
പരിഷ്കരിക്കാന്‍ നടപടി
2908.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ-ചങ്ങനാശ്ശേരി(എ.
സി.) റോഡിലെ വീതി
കുറഞ്ഞ ഏകദേശം
ഒന്‍പതോളം പാലങ്ങള്‍
വളരെയധികം അപകടങ്ങള്‍
ഉണ്ടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത്
പരിഹരിക്കുവാന്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍ എന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും
എസ്റ്റിമേററ്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
കെ
എസ് ടി പി റോഡ് നിര്‍മ്മാണ
പ്രവൃത്തികള്‍
2909.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ്
ട്രാന്‍സ്പോര്‍ട്ട്
പ്രോജക്ട് നിലവില്‍
ഏറ്റെടുത്ത്
നടപ്പിലാക്കി വരുന്ന
റോഡ് നിര്‍മ്മാണ
പ്രവൃത്തികള്‍
ഏതെല്ലാമാണ്;
(ബി)
പ്രവൃത്തികളുടെ
വിശദാംശങ്ങളും നിലവിലെ
സ്ഥിതിയും
വിശദമാക്കുമോ?
ബി.എം.
& ബി.സി ഉപയോഗിച്ചുള്ള
റോഡ് ടാറിംഗ്
2910.
ശ്രീ.സി.കൃഷ്ണന്
,,
വി. അബ്ദുറഹിമാന്
,,
കെ. ബാബു
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
സാമ്പത്തിക വര്‍ഷം
പൊതുമരാമത്ത് വകുപ്പ്
എല്ലാ ജില്ലകളിലും
പ്ലാസ്റ്റിക്
ചേര്‍ത്തിട്ടുള്ള
ബി.എം.& ബി.സി
ഉപയോഗിച്ച് റോഡുകള്‍
ടാര്‍ ചെയ്യുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര കിലോമീറ്റര്‍
റോഡാണ് ഇപ്രകാരം
ടാറിംഗ് നടത്താന്‍
തീരുമാനിച്ചിട്ടുള്ളത്;
(സി)
ഇത്
സംബന്ധിച്ച് ഇന്‍ഡ്യന്‍
റോഡ്
കോണ്‍ഗ്രസ്(ഐ.ആര്.സി.)ന്റെ
പഠന റിപ്പോര്‍ട്ട്
എന്താണ്;
(ഡി)
പ്ലാസ്ററിക്
മാലിന്യങ്ങള്‍
സൃഷ്ടിക്കുന്ന
പരിസ്ഥിതി പ്രശ്നങ്ങള്‍
കണക്കിലെടുത്ത്അവ
സംസ്കരിക്കുന്നതിന്റെ
ഭാഗമായി പ്ലാസ്ററിക്
മിശ്രണം ചെയ്ത ടാര്‍
ഉപയോഗിച്ച് കൂടുതല്‍
റോഡുകള്‍ ടാറിംഗ്
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഇ)
റോഡുകളുടെ
ഉപരിതല
നിര്‍മ്മാണത്തിന്
നാച്വറല്‍ റബ്ബര്‍
മോഡിഫൈഡ് ബിറ്റുമിന്‍
(N.R.M.B)
ഉപയോഗിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കെ.എസ്.ടി.പി.
റോഡ് നിര്‍മ്മാണം
2911.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.സി.
റോഡിന്റെ എറണാകുളം
ജില്ലയില്‍ ഉള്‍പ്പെട്ട
ഭാഗത്തിന്റെ
നിര്‍മ്മാണത്തില്‍
കെ.എസ്.ടി.പി വേണ്ടത്ര
നിലവാരം
പുലര്‍ത്തുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിനെതിരെ എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ;
(സി)
ഈ
റോഡിന്റെ പുനരുദ്ധാരണം
വൈകുവാന്‍
കാരണമെന്തെന്ന്
വ്യക്തമാക്കുമോ?
പി.ഡബ്ല്യൂ.ഡി
റോഡിന്റെ സര്‍വ്വേ നടത്തി
കയ്യേറ്റം ഒഴിപ്പിക്കുന്നതിന്
നടപടി
2912.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫറോക്ക്
പുതിയ പാലം മുതല്‍ പഴയ
പാലംവരെ പി.ഡബ്ല്യൂ.ഡി
റോഡിന്റെ വശങ്ങളും
പുഴയോരവും കയ്യേറിയതായ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
കയ്യേറ്റം
കണ്ടെത്തുന്നതിനും
ഒഴിവാക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
പി.ഡബ്ല്യൂ.ഡി
റോഡിന്റെ സര്‍വ്വേ
നടത്തി കയ്യേറ്റം
ഒഴിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പി.ഡബ്ള്യു.ഡി
റോഡുകളുടെ വശങ്ങളിലെ മരങ്ങള്‍
2913.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദീർഘ
വീക്ഷണമില്ലാതെയുള്ള
വികസനത്തിന്റെ പേരില്‍
കേരളത്തിലെ
പി.ഡബ്ള്യു.ഡി.
റോഡുകളുടെ
വഴിയോരങ്ങളില്‍
നില്ക്കുന്ന
,പതിനായിരങ്ങള്‍ക്ക്
തണലും, ആശ്വാസവും
നല്കി വന്നിരുന്ന
,മരങ്ങള്‍ ദിനം പ്രതി
വെട്ടി
നശിപ്പിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദമാക്കുമോ;
(ബി)
കേരളത്തിലെ
റോഡുകളുടെ രണ്ട്
വശങ്ങളിലും പ്രത്യേക
പദ്ധതി മുഖാന്തിരം
തണല്‍മരങ്ങള്‍ വച്ച്
പിടിപ്പിച്ച്
പരിപാലിയ്ക്കുവാൻ
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
പി.ഡബ്ള്യു.ഡി.
റെസ്റ്റ് ഹൗസുകള്‍ വകുപ്പ് തല
ഉദ്യോഗസ്ഥരുടെ യോഗത്തിന്
സൗജന്യമായി ലഭ്യമാക്കുന്നതിന്
നടപടി
2914.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണ്ഡലത്തിലെ
വകുപ്പ് തല
ഉദ്യോഗസ്ഥരുടെ യോഗം
എം.എല്‍.എ
പി.ഡബ്ള്യു.ഡി.
റെസ്റ്റ് ഹൗസില്‍
വിളിച്ചു
ചേര്‍ക്കുന്നതിന് വാടക
ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സര്‍ക്കാരിന്റെ
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍
പ്രതിനിധിയായ
എം.എല്‍.എ.വകുപ്പ് തല
ഉദ്യോഗസ്ഥരുടെ യോഗം
വിളിക്കുന്നതിന്
സര്‍ക്കാര്‍ റെസ്റ്റ്
ഹൗസുകള്‍ സൗജന്യമായി
എം.എല്‍.എ മാര്‍ക്ക്
ലഭ്യമാക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ?
പി.ഡബ്ള്യു.ഡി.
മാന്വല്‍ പരിഷ്കരിക്കരണം
2915.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പി.ഡബ്ള്യു.ഡി.മാന്വല്‍
പരിഷ്കരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ആയത്
സമയബന്ധിതമായി
പരിഷ്കരിക്കുമോ?
പാലം
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
2916.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാലങ്ങളുടെ
നിര്‍മ്മാണത്തിന് സ്ഥലം
ഏറ്റെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
പരിഷ്ക്കരിച്ച് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ
;വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പരിഷ്ക്കരിച്ച
മാനദണ്ഡങ്ങള്‍ മൂലം
പാലം നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നിര്‍ത്തി വയ്ക്കേണ്ട
അവസ്ഥ
സംജാതമായിട്ടുണ്ടെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഏറനാട്
മണ്ഡലത്തിലെ ഏതെല്ലാം
പാലങ്ങളുടെ
നിര്‍മ്മാണമാണ്
പ്രസ്തുത
പരിഷ്കാരങ്ങള്‍ മൂലം
നിര്‍ത്തിവെച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ജനപ്രതിനിധികള്‍
നിര്‍ദ്ദേശിക്കുന്ന
പ്രവൃത്തികളുടെ
പ്രാധാന്യം പരിഗണിച്ച്
സ്ഥലം ഏറ്റെടുക്കല്‍
നടപടികള്‍
വേഗത്തിലാക്കുന്നതിനും
പ്രവൃത്തികള്‍
വേഗത്തില്‍
പൂര്‍ത്തിയാക്കുന്നതിനും
ആവശ്യമായ പുതിയ
മാര്‍ഗ്ഗ
നിര്‍ദേശങ്ങള്‍
നല്‍കുന്നതിന്
പൊതുമരാമത്ത് വകുപ്പ്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
റോഡ്
നശീകരണത്തിനെതിരെ നടപടി
2917.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബഹു.
ഹൈക്കോടതിയുടെ ഉത്തരവും
ഇതിന്‍പ്രകാരം ഡി.ജി.പി
യുടെ സര്‍ക്കുലറും,
ഹൈവേ പ്രൊട്ടക്ഷന്‍
ആക്ടും
നിലവിലുണ്ടായിരുന്നിട്ടും
റോഡിന്റെ വശങ്ങളിലും
തിരക്കേറിയ
ടൌണുകളില്പോലും
പ്ലാസ്റ്റിക്കും മറ്റ്
കച്ചവടാവശിഷ്ടങ്ങളും
കത്തിച്ച് റോഡ് നാശവും
പരിസ്ഥിതി മലിനീകരണവും
ഉണ്ടാക്കുന്നത്
ഗവണ്മെന്റിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
നിയമലംഘനം നടത്തി റോഡ്
നശിപ്പിക്കുന്നവര്‍ക്കെതിരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഇതുവരെ
എത്ര കേസ്സുകള്‍
ഇത്തരക്കാര്‍ക്കെതിരെ
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
സ്വീകരിച്ച
ശിക്ഷാനടപടികള്‍
എന്തെല്ലാമാണ്;
(ഡി)
റോഡ്
സുരക്ഷയ്ക്കും
പരിസ്ഥിതിയ്ക്കും
വിഘാതം സൃഷ്ടിക്കുന്ന
ഇത്തരം നിയമലംഘനം
നടത്തുന്നവര്‍ക്കെതിരെ
എന്തൊക്കെ
നടപടികളെടുക്കാനാണ്
ഗവണ്മെന്റ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
കരമന-വെള്ളറട
റോഡ് നിര്‍മ്മാണം
2918.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എസ്.ആര്.ഐ.പി-യുടെ
ഭാഗമായി റോഡ്
ഇന്‍ഫ്രാസ്ട്രക്ചര്‍
കമ്പനി കേരള ലിമിറ്റഡ്
(RICK Ltd)
നടപ്പിലാക്കുന്ന
കരമന-വെള്ളറട റോഡിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
എന്തെന്ന്
വിശദീകരിയ്ക്കുമോ;
(ബി)
15.2.2016-ല്‍
ഭരണാനുമതി ലഭിച്ച ഈ
പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍
വേഗത്തിലാക്കുന്നതിനുള്ള
നടപടിയെക്കുറിച്ച്
വിശദമാക്കുമോ?
ടോള്‍
ബൂത്തുകള്‍ വഴി അടിയന്തര
വാഹനങ്ങൾ കടത്തിവിടുന്നതിന്
സംവിധാനം
2919.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടോള്‍
ബൂത്തുകള്‍ വഴി
അത്യാസന്ന നിലയിലുള്ള
രോഗികളുമായി എത്തുന്ന
വാഹനങ്ങളും മറ്റ്
അടിയന്തര വാഹനങ്ങളും
കടത്തിവിടുന്നതിന്
എന്തെങ്കിലും
സംവിധാനങ്ങള്‍
നിലവിലുണ്ടോ; എങ്കില്‍
എന്ത് തരം സംവിധാനമാണ്
ഇതിനായി
ഒരുക്കിയിട്ടുള്ളത്;
(ബി)
ടോള്‍ ബൂത്തുകള്‍ക്ക്
സമീപം അത്യാസന്ന
നിലയിലുള്ള
രോഗിയുമായെത്തിയ വാഹനം
തടഞ്ഞിട്ടതു മൂലം രോഗി
മരണപ്പെട്ടതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇതിനിടയാക്കിയവര്ക്കെതിരെ
ഏതെങ്കിലും തരത്തിലുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇത്തരം
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ?
മങ്കട
മണ്ഡലത്തിലെ രണ്ടു
ബൈപ്പാസുകള്‍
2920.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
27.09.2016
ലെ സ.ഉ.(സാധാ) നമ്പര്‍
1324/16/പൊ.മ.വ.
പ്രകാരം, മങ്കട
മണ്ഡലത്തില്‍ അനുമതി
നല്കിയ രണ്ട്
ബൈപ്പാസുകളുടെ നിലവിലെ
പുരോഗതി
വിശദീകരിക്കാമോ;
(ബി)
ഇതില്‍
മക്കരപ്പറമ്പ് ബൈപ്പാസ്
നിര്‍മ്മാണത്തിന്
2016-2017-ല്‍
കിഫ്ബിയില്‍
വകയിരുത്തിയ 10 കോടി
രൂപ
പിന്‍വലിക്കാനിടയാക്കിയ
സാഹചര്യം
വിശദീകരിക്കാമോ;
(സി)
മക്കരപ്പറമ്പ് ബൈപ്പാസ്
നിര്‍മ്മാണത്തിന്റെ
നിലവിലെ അവസ്ഥ
വ്യക്തമാക്കുമോ;
(ഡി)
വെെലോങ്ങര
ബൈപ്പാസ് നിര്‍മ്മാണം
ഏറ്റെടുത്ത
ആര്.ബി.ഡി.സി.കെ. എന്ന
ഏജന്‍സി നാളിതുവരെ
പ്രസ്തുത
പ്രവൃത്തിയുമായി
ബന്ധപ്പെട്ട്
ചെയ്തിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കാമോ?
ബില്‍
ഡിസ്കൗണ്ടിംഗ് സമ്പ്രദായം
2921.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബില്‍
ഡിസ്കൗണ്ടിംഗ്
സമ്പ്രദായം
പൊതുമരാമത്ത്
വകുപ്പില്‍ ഇപ്പോള്‍
നടപ്പാക്കുന്നുണ്ടോ;
എങ്കില്‍ പ്രസ്തുത
സമ്പ്രദായത്തിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ബില്‍
ഡിസ്കൗണ്ടിംഗ്
സമ്പ്രദായം
നടപ്പാക്കുന്നത് മൂലം
സര്‍ക്കാരിന്
സാമ്പത്തിക നഷ്ടം
ഉണ്ടാകുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവില്‍
കരാറുകാര്‍ക്ക് എത്ര
മാസത്തെ കുടിശ്ശിക
നല്‍കാനുണ്ടെന്ന്
വ്യക്തമാക്കുമോ?
പുതിയ
താലൂക്കുകളില്‍ പൊതുമരാമത്ത്
വകുപ്പിന്റെ ഓഫീസുകള്‍
2922.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയില്‍ പുതുതായി
അനുവദിച്ച
താലൂക്കുകളില്‍
പൊതുമരാമത്ത്
വകുപ്പിന്റെ
ബില്‍ഡിംഗ്സ്, റോഡ്സ്,
എന്‍.എച്ച്. എന്നിവയുടെ
സബ്-ഡിവിഷന്/സെക്ഷന്‍
ഓഫീസുകള്‍
എന്നാരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
വഴയില-പഴകുറ്റി-കച്ചേരിനട-പത്താംകല്ല്
നാലുവരി പാത
2923.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തി
അനുവദിച്ച
വഴയില-പഴകുറ്റി-കച്ചേരിനട-പത്താംകല്ല്
നാലുവരി പാതയ്ക്ക്
ഇന്‍വെസ്റ്റിഗേഷന്‍
അനുമതി
ലഭിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
ഇന്‍വെസ്റ്റിഗേഷന്‍
നടത്തുന്ന ഏജന്‍സി
ഏതാണെന്നും
എന്നത്തേക്ക്
ഇന്‍വെസ്റ്റിഗേഷന്‍
നടപടികള്‍
പൂര്‍ത്തിയാകുമെന്നും
അറിയിക്കുമോ;
(സി)
ഇന്‍വെസ്റ്റിഗേഷനു
ശേഷം വിശദമായ
ഡി.പി.ആര്.
തയ്യാറാക്കുന്നത്
പൊതുമരാമത്ത് വകുപ്പ്
ആണോ എന്ന്
വ്യക്തമാക്കുമോ;അല്ലെങ്കില്‍
ഏത് ഏജന്‍സിയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
എന്നത്തേക്ക്
സര്‍വ്വേ നടപടികള്‍
പൂര്‍ത്തിയാക്കി
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിക്കാനാകുമെന്നാണ്
സര്‍ക്കാര്‍
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വഴിയോര
വിശ്രമ കേന്ദ്രങ്ങള്‍
2924.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
യാത്ര
ചെയ്ത് ക്ഷീണിച്ച്
വരുന്നവര്‍ക്ക് ആശ്വാസം
പകരുവാന്‍ കേരളത്തിലെ
പ്രധാന പി.ഡബ്യു.ഡി.
റോഡുകളിലെ
വഴിയോരങ്ങളില്‍ നല്ല
ഹൈടെക് സംവിധാനത്തോടു
കൂടി, ഭക്ഷണ
പദാര്‍ത്ഥങ്ങള്‍
ലഭ്യമാകുന്നതും വിശ്രമ
താമസ സൗകര്യമുളളതുമായ ,
വഴിയോര വിശ്രമ
കേന്ദ്രങ്ങള്‍
പൊതുമരാമത്ത്
വകുപ്പിന്റെ കണിശമായ
മേല്‍നോട്ടത്തിൽ
നടപ്പിലാക്കാന്‍ പദ്ധതി
ആവിഷ്ക്കരിക്കുമോ?
കൊല്ലം
ബൈപ്പാസ് നിര്‍മ്മാണം
2925.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ബൈപ്പാസ് നിര്‍മ്മാണം
ആരംഭിച്ചത് എന്നാണ്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ബൈപ്പാസ്
നിര്‍മ്മാണം
വേഗത്തിലാക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
നിലവിലെ
സാഹചര്യത്തില്‍
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കും എന്ന്
വിശദമാക്കുമോ?
തീരദേശ
ഹൈവേയുടെ പ്രവര്‍ത്തനം
2926.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
തീരദേശ ഹൈവേയുടെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
തീരദേശ
ഹൈവേ കടന്നു പോകുന്ന
മേഖലകളില്‍, റെയില്‍വേ
ഗേറ്റുകള്‍ വരുന്ന
സ്ഥലങ്ങളില്‍,
റെയില്‍വേ
മേല്പാലങ്ങള്
നിര്‍മ്മിക്കുന്നത്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
ഇരിണാവ്
പാലം
2927.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ 1645 ലക്ഷം
രൂപയുടെ ഭരണാനുമതി
ലഭിച്ച ഇരിണാവ്
പാലത്തിന്
പ്രത്യേകാനുമതി
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
പാലത്തിന്റെ
നിര്‍മ്മാണം എപ്പോള്‍
തുടങ്ങാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ ?
കേന്ദ്ര
റോഡ് ഫണ്ട് ലഭിക്കുന്നതിനുള്ള
മാനദണ്ഡം
2928.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡുകള്‍ക്ക് കേന്ദ്ര
റോഡ് ഫണ്ടില്‍ നിന്ന്
ലഭിക്കുന്ന വിഹിതം
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
ഫണ്ട്
ലഭിക്കുന്നതിനുള്ള
മാനദണ്ഡം എന്താണ്;
ഇതിനുള്ള
നിര്‍ദ്ദേശങ്ങള്‍
ഏതൊക്കെ ഇടവേളകളില്‍
എപ്പോഴൊക്കെയാണ്
സമര്‍പ്പിക്കുന്നത്;
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഈ ഫണ്ടില്‍ നിന്ന്
എത്ര തുകയ്ക്കുള്ള
നിര്‍ദ്ദേശങ്ങളാണ്
ഇതുവരെ
സമര്‍പ്പിച്ചിട്ടുള്ളത്?
തലസ്ഥാന
നഗരവികസനം
2929.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാന
നഗരവികസനത്തിന്റെ
ഭാഗമായി എത്ര റോഡുകളുടെ
വികസനമാണ് കേരളാ റോഡ്
ഫണ്ട് ബോര്‍ഡ് മുഖേന
നടപ്പിലാക്കുന്നത്;
അവയുടെ വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇവയില്‍
നൂറു ശതമാനവും
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയ
റോഡുകളുടെ വിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഇവയില്‍
മാതൃകാ റോഡായി ഏതെല്ലാം
റോഡുകളെ
പ്രഖ്യാപിച്ചിട്ടുണ്ട്;
(ഡി)
ഇവയുടെ
പരിപാലനം എത്ര
വര്‍ഷത്തേക്കാണ്
ഇവരില്‍
നിക്ഷിപ്തമായിട്ടുള്ളത്
എന്ന് അറിയിക്കുമോ;
(ഇ)
എന്തെല്ലാം
പ്രവൃത്തികളാണ് ഇത്രയും
വര്‍ഷക്കാലങ്ങളില്‍
അവര്‍ നടത്തേണ്ടത്
എന്ന് അറിയിക്കുമോ?
ഇളംകാട്-വാഗമണ്‍
റോഡ്
2930.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2010-ല്‍
കേരള കണ്‍സ്ട്രക്ഷന്‍
കോര്പ്പറേഷന്
ഏറ്റെടുത്ത ഇളംകാട്
വാഗമണ്‍ റോഡിന്റെ പണി
ആറുവര്ഷക്കാലമായിട്ടും
പൂര്ത്തീകരിയ്ക്കാതെ
മുടങ്ങി കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച്
പി.ഡബ്ള്യു.ഡി.
സെക്ഷനില്‍
,G1/115/2016/പി.ഡബ്ള്യു
.ഡി.എന്ന നമ്പരിലുള്ള
ഫയലില്‍, പ്രസ്തുത
റോഡിന്റെ പണി
പുനരാരംഭിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
റോഡിന്റെ പണി വീണ്ടും
കേരള സ്റ്റേറ്റ്
കണ്‍സ്ട്രക്ഷന്‍
കോര്പ്പറേഷന്
കൊടുക്കുന്നതിന്റെ
നടപടി ഏതു
ഘട്ടംവരെയായി;
വിവരിയ്ക്കുമോ;
(ഡി)
ഇതിലേയ്ക്കായി
സൂപ്രണ്ടിങ്
എഞ്ചിനീയര്‍,
പി.ഡബ്ള്യു.ഡി
എന്തെങ്കിലും
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
പ്രസ്തുത
റോഡിന്റെ പണി
പുനരാരംഭിക്കുന്നതിലേയ്ക്കായി
സര്‍ക്കാരിലേക്ക്/ബഹു.
മന്ത്രിക്ക്, പല
ഘട്ടങ്ങളിലായി 1)
Letter No.116/ചീഫ്
വിപ്പ്/2013 dated
26-3-2013 പ്രകാരവും 2)
Letter No.161/ചീഫ്
വിപ്പ്/2012(R) dated
6-5-2013 പ്രകാരവും 3)
Letter
No.MLA/PNJR/GP/48/2016-17
dated 28-9-2016
പ്രകാരവും ചീഫ് വിപ്പ്
എന്ന നിലയിലും
എം.എല്‍.എ. എന്ന
നിലയിലും കത്തുകള്‍
നല്‍കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത കത്തുകളുടെ
വെളിച്ചത്തില്‍ ബഹു.
മന്ത്രിയുടെ അനുകൂല
ഉത്തരവുണ്ടായിട്ടും
പ്രവൃത്തി
പുനരാരംഭിക്കാന്‍
ഉദ്യോഗസ്ഥതലത്തില്‍
നിന്നും താമസം
ഉണ്ടാകുന്നതിന്റെ കാരണം
വിശദമാക്കുമോ;
(എഫ്)
2010-ല്‍
പ്രസ്തുത വര്‍ക്ക്
കെ.എസ്.സി.സി.
ഏറ്റെടുക്കുന്നത് എത്ര
തുകയ്ക്കാണ്;
വിശദമാക്കുമോ; പ്രസ്തുത
റോഡിന്റെ പണി വിണ്ടും
കെ.എസ്.സി.സി.ആണ്
ഏറ്റെടുത്ത്
നടത്തുന്നതെങ്കില്‍
ഇപ്പോഴത്തേതിന്റെ തുക
എത്രയാണ്;
വ്യക്തമാക്കുമോ;
(ജി)
പ്രസ്തുത
റോഡ് പ്രവൃത്തി
എന്നത്തേയ്ക്ക്
പുനരാരംരംഭിയ്ക്കുമെന്നും
ഇനി എത്ര കിലോമീറ്റര്‍
കൂടി പണി
ചെയ്യാനവശേഷിക്കുന്നുണ്ട്
എന്നുമുള്ള
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ; റോഡ്
പണി എത്രയും പെട്ടെന്ന്
പൂര്‍ത്തീകരിയ്ക്കുവാന്‍
അടിയന്തര നടപടികള്‍
സ്വീകരിയ്ക്കുമോ?
പരവൂര്‍-മയ്യനാട്
പാലം
2931.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെട്ട
പരവൂരിനെയും ഇരവിപുരം
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെട്ട
മയ്യനാടിനെയും
ബന്ധിപ്പിച്ച്
കായല്‍പ്പാലം
നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട്
ജനപ്രതിനിധി നല്കിയ
നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പാലം സംബന്ധിച്ച് ചീഫ്
എഞ്ചിനീയര്‍ (ജനറല്‍)
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പാലം
നിര്‍മ്മിക്കുന്നതിനുള്ള
പ്രാഥമികമായ നടപടികള്‍
അടിയന്തരമായി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
കോതരതോട്
പാലം നിര്‍മ്മാണത്തിന് നടപടി
2932.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാട്
നിയോജക മണ്ഡലത്തിലെ
കോതരതോട് പാലം
നിര്‍മ്മാണത്തിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
രണ്ടായിരത്തി
പന്ത്രണ്ടു മുതല്‍
വിശദമായ എസ്റ്റിമേറ്റ്
ഉള്‍പ്പെടെ
സമര്‍പ്പിച്ചിട്ടും ഇത്
നടപ്പാകാതെ പോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കുട്ടനാട്ടിലെ
ഒരു പ്രദേശത്തെ ഗതാഗതം
സുഗമമാക്കാന്‍ കഴിയുന്ന
ഈ പാലത്തിന്റെ
നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
അടിസ്ഥാന
വികസന ഫണ്ട്
2933.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അടിസ്ഥാന സൗകര്യ
വികസനത്തിന്
അനുവദിക്കുന്ന ഫണ്ട്
പിന്നാക്കം നില്ക്കുന്ന
ജില്ലകളില്‍ കൂടുതല്‍
വകയിരുത്താനും കൂടുതല്‍
കാര്യക്ഷമതയോടെ പണം
ചെലവാക്കി അത്തരം
ജില്ലകളെ
മുന്‍നിരയിലേക്ക്
കൊണ്ടുവരാനും
എന്തൊക്കെ പദ്ധതികളാണ്
പൊതുമരാമത്ത് വകുപ്പ്
ചെയ്യുവാനുദ്ദേശിക്കുന്നത്
എന്ന് വിശദമാക്കാമോ;
(ബി)
അടിസ്ഥാന
സൗകര്യവികസനത്തിന്
കിഫ്ബിയില്‍ എന്തൊക്കെ
പ്രൊജക്ടുകളാണ്
2016-2017 സാമ്പത്തിക
വര്‍ഷത്തില്‍
പൊതുമരാമത്ത് വകുപ്പ്
സമര്‍പ്പിച്ചിട്ടുള്ളത്
എന്നും ഇവയില്‍
ഏതൊക്കെ
പ്രവര്‍ത്തികളുടെ
സാങ്കേതിക അനുമതി
ലഭ്യമായി പ്രവര്‍ത്തനം
ആരംഭിച്ചുവെന്നും
വ്യക്തമാക്കാമോ;
(സി)
സമര്‍പ്പിക്കപ്പെട്ട
പദ്ധതികളുടെ
തിരഞ്ഞെടുക്കലും പദ്ധതി
തയ്യാറാക്കലും
സുതാര്യമാക്കാന്‍
പൊതുമരാമത്ത് വകുപ്പ്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കാമോ?
കായംകുളം
പൊതുമരാമത്ത് വകുപ്പ് നിരത്തു
വിഭാഗത്തിൽ ഓവര്‍സിയര്‍മാരുടെ
ഒഴിവുകള്‍
2934.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
പൊതുമരാമത്ത് വകുപ്പ്
നിരത്തു വിഭാഗം
അസിസ്റ്റന്റ്
എഞ്ചിനീയറുടെ ഓഫീസില്‍
ഓവര്‍സിയര്‍മാരുടെ
നിലവിലുള്ള ഒഴിവുകള്‍
ശ്രദ്ധയല്പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ഒഴിവുകള്‍
നികത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ആറന്മുള
നിയോജകമണ്ഡലത്തില്‍ ഭരണാനുമതി
ലഭിച്ച പ്രവൃത്തികള്‍
2935.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണാനുമതി
ലഭിച്ച ഏതെല്ലാം
പ്രവര്‍ത്തികളാണ്
ആറന്മുള
നിയോജകമണ്ഡലത്തില്‍
പൊതുമരാമത്ത് നിരത്ത്
വിഭാഗത്തിന്റെ
അധീനതയില്‍
പുരോഗമിക്കുന്നത്;
(ബി)
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി ലഭിച്ച
തീയതി, അടങ്കല്‍ തുക,
നിലവിലുള്ള സ്ഥിതി
എന്നിവ വിശദമാക്കുമോ;
(സി)
ഭരണാനുമതി
ലഭിച്ചിട്ട്
നിര്‍മ്മാണം
ആരംഭിക്കാന്‍ കഴിയാത്ത
പ്രവൃത്തികളുടെ വിവരവും
ആയതിന്റെ കാരണങ്ങളും
വിശദമാക്കുമോ?
പെരിങ്ങോം
ഐ.ടി.ഐ - ക്ക്
കെട്ടിടനിര്‍മ്മാണം
2936.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെരിങ്ങോം
ഐ.ടി.ഐ - ക്ക് കെട്ടിടം
നിര്‍മ്മിക്കുന്നതു
സംബന്ധിച്ച
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
കെട്ടിട
നിര്‍മ്മാണ പ്രവൃത്തി
എന്ന് ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
മണ്ണിന്റെ
വില വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
2937.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണ്ണിന്റെ
ലഭ്യതക്കുറവും
വിലക്കുറവും മൂലം
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തിയായ നിരവധി
പ്രവൃത്തികള്‍
കുട്ടനാട്ടില്‍ മുടങ്ങി
കിടക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
മണ്ണിന്റെ വില ന്യായമായ
നിലയില്‍
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
(സി)
ഇതിന്മേല്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
പെരിങ്ങോം
ഫയര്‍ സ്റ്റേഷന് കെട്ടിടം
2938.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെരിങ്ങോം
ഫയര്‍ സ്റ്റേഷന്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ഭൂമി ലഭ്യമായിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഭൂമി
ലഭ്യമാണെങ്കില്‍ ഫയ്ര
സ്റ്റേഷന് കെട്ടിടം,
ക്വാര്‍ട്ടേഴ്സ്
എന്നിവയുടെ നിര്‍മ്മാണം
എന്ന് ആരംഭിക്കുവാന്‍
കഴിയുമെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
കെട്ടിട നിര്‍മ്മാണം
സംബന്ധിച്ച
നടപടിക്രമങ്ങള്‍
ഏതുവരെയായി എന്ന്
വിശദമാക്കാമോ?
ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ റോഡുകള്‍
2939.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തില്‍
ശോചനീയാവസ്ഥയിലുള്ള
റോഡുകള്‍ ഏതെല്ലാമെന്ന്
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
റോഡുകള്‍
നവീകരിക്കുവാന്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
ഏതെല്ലാമാണെന്നും
വ്യക്തമാക്കുമോ?
ഒറ്റത്തവണ
നവീകരണ പദ്ധതിയില്‍
ഉള്‍പ്പെട്ട പ്രവൃത്തികള്‍
2940.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പൊതുമരാമത്ത്
വകുപ്പ് മുഖേന 2015-16
വര്‍ഷത്തില്‍ ഒറ്റത്തവണ
നവീകരണ പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കണ്ണൂര്‍ ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ ഭരണാനുമതി
ലഭിച്ച 200 ലക്ഷം
രൂപയുടെ പ്രവൃത്തികളുടെ
നിര്‍മ്മാണ പുരോഗതി
അറിയിക്കുമോ?
ഭരണാനുമതി
ലഭിച്ച പ്രവൃത്തികള്‍
2941.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണാനുമതി
ലഭിച്ച ഏതെല്ലാം
പ്രവൃത്തികളാണ്
പൊതുമരാമത്ത് കെട്ടിട
വിഭാഗത്തിന്റെ ചുമതലയിൽ
ആറന്മുള
നിയോജകമണ്ഡലത്തില്‍
പുരോഗമിക്കുന്നത് ;
(ബി)
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി ലഭിച്ച
തീയതി, അടങ്കല്‍ തുക,
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി എന്നിവ
വിശദമാക്കുമോ;
(സി)
ഭരണാനുമതി
ലഭിച്ചിട്ട്
നിര്‍മ്മാണം
ആരംഭിക്കാന്‍ കഴിയാത്ത
പ്രവൃത്തികള്‍
ഉണ്ടെങ്കില്‍ അവയുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
പറമ്പില്‍
ബസാര്‍-വെളളിമാട് കുന്ന് പാലം
2942.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
പുന്നൂര് പുഴയ്ക്ക്
കുറുകെ പറമ്പില്‍
ബസാര്‍-വെളളിമാട്
കുന്ന് പ്രദേശങ്ങളെ
ബന്ധിപ്പിക്കത്തക്ക
വിധത്തില്‍ പാലം
നിര്‍മ്മിക്കുന്നതിന്
പൊതുമരാമത്ത് വകുപ്പ്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിരുന്നുവോ;
(ബി)
ഉണ്ടെങ്കില്‍
ഇതുവരെ സ്വീകരിച്ച
നടപടികളുടെ
വിശദവിവരങ്ങള്‍ ഫയല്‍
നമ്പറുകള്‍ സഹിതം
വ്യക്തമാക്കുമോ?
ആറ്റിങ്ങൽ
മണ്ഡലത്തിലെ വിവിധ നിർമ്മാണ
പ്രവർത്തനങ്ങൾ
2943.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ
വകുപ്പിന്റെ ഫണ്ട്
ലഭ്യമായി ഭരണാനുമതി
ലഭിച്ച ഞെക്കാട്
ഗവണ്മെന്റ്
ഹൈസ്ക്കൂള് മന്ദിര
നിര്‍മ്മാണം ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഭരണാനുമതി
ലഭിച്ച ആറ്റിങ്ങല്‍
പോളിടെക്നിക് മന്ദിര
നിര്‍മ്മാണം എന്തായി;
വിശദമാക്കുമോ;
(സി)
ഹയര്‍
സെക്കണ്ടറി ഫണ്ട്
ഉപയോഗിച്ചു
നിര്‍മ്മിക്കുന്ന വക്കം
ഗവണ്മെന്റ്
ഹൈസ്ക്കൂള് മന്ദിരം
നിര്‍മ്മാണം
ആരംഭിക്കാനായോ; ആലംകോട്
ഹൈസ്ക്കൂള് മന്ദിര
നിര്‍മ്മാണം ഏതു
ഘട്ടത്തിലാണ്; എത്ര തുക
ചെലവഴിച്ചു;
(ഡി)
ആറ്റിങ്ങല്‍
ഗവണ്മെന്റ് കോളേജ്
അഡീഷണല്‍ ബ്ലോക്ക്
നിര്‍മ്മാണം ഏതു
ഘട്ടത്തിലാണ്;
വിശദമാക്കുമോ;
(ഇ)
വലിയകുന്ന്
താലൂക്ക് ആശുപത്രി
ഒ.പി. ബ്ലോക്ക്
നിര്‍മ്മാണത്തിന്
ഭരണാനുമതി ലഭ്യമായോ;
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
ബജറ്റില്‍
ഉള്‍പ്പെട്ട മലപ്പുറം
മണ്ഡലത്തിലെ റോഡുകള്‍
2944.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പുമന്ത്രിയുടെ
പ്രത്യേക
നിര്‍ദ്ദേശപ്രകാരം
2016-17 വര്‍ഷത്തെ
ബജറ്റില്‍ ഉള്‍പ്പെട്ട
മലപ്പുറം മണ്ഡലത്തിലെ
അഞ്ച് പ്രധാന റോഡുകളുടെ
എസ്റ്റിമേറ്റിന്
ധനകാര്യ വകുപ്പിന്റെ
അനുമതി
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇവയില്‍
എത്ര പ്രവൃത്തികള്‍ക്ക്
ഭരണാനുമതി നല്കി;
ബാക്കിയുള്ളവ
എന്നത്തേയ്ക്ക്
നല്‍കുമെന്നും
വ്യക്തമാക്കാമോ;
(സി)
പൊതുമരാമത്ത്
വകുപ്പിന്റെ G3-293/16,
294/16, 295/16,
307/16, G3-03/16 എന്നീ
നമ്പര്‍ ഫയലുകളില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
തൃശ്ശൂര്‍-കാഞ്ഞാണി-വാടാനപ്പളളി
റോഡിന്റെ നിര്‍മ്മാണം
2945.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2007-2008
ലെ ബഡ്ജററില്‍ സംസ്ഥാന
പാത - 75 ആയി
പ്രഖ്യാപിച്ച
തൃശ്ശൂര്‍-കാഞ്ഞാണി-വാടാനപ്പളളി
റോഡിന്റെ നിര്‍മ്മാണം
17 മീറ്റര്‍ വീതിയില്‍
ഭൂമി ഏറ്റെടുത്ത്
നടത്തുന്നതിനായി 2011
ല്‍ 32.60 കോടി രൂപ
അന്നത്തെ സര്‍ക്കാര്‍
അനുവദിച്ചതില്‍ തുടര്‍
നടപടികള്‍
വിശദീകരിക്കുമോ;
(ബി)
17
മീറ്റര്‍ വീതിയില്‍
ഹൈവേ
നിര്‍മ്മാണത്തിനായി
അനുവദിച്ച തുക ഹൈവേ 75
എന്ന പേരു മറച്ചുവെച്ച്
9 കിലോമീറ്റര്‍
നീളത്തില്‍ നിലവില്‍
പലസ്ഥലത്തും 8 മീറ്റര്‍
പോലും വീതിയില്ലാത്ത
റോഡ് ടാറിംഗിന്
മാത്രമായി
എസ്റ്റിമേറ്റ്
തയ്യാറാക്കി ടെണ്ടര്‍
ചെയ്ത നടപടി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ടെൻഡർ റദ്ദാക്കി
ഹൈവേ
നിര്‍മ്മാണത്തിന്റെ
ആദ്യഘട്ടം 9
കിലോമീറ്റര്‍
നീളത്തില്‍ ഭുമി
ഏറ്റെടുത്ത് നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാന്‍ അടിയന്തിര
നടപടികള്‍ എടുക്കുമോ?
പാലക്കാട്-കുളപ്പുള്ളി
റോഡിലെ പാലങ്ങള്‍
2946.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്-കുളപ്പുള്ളി
കെ.എസ്.ടി.പി. റോഡിലെ
ഒറ്റപ്പാലം ഠൗണിനോട്
ചേര്‍ന്നുള്ള
കണ്ണിയംപുറം പാലവും
കാക്കത്തോട് പാലവും
പുനര്‍നിര്‍മ്മിക്കുന്നതിനായുള്ള
പ്രൊപ്പോസല്‍
ഭരണാനുമതിക്കായി
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
സമര്‍പ്പിച്ചത്;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പാലങ്ങളുടെ നിര്‍മ്മാണം
എന്ന് തുടങ്ങുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
പാലപ്പുറം-നെല്ലിക്കുര്ശി-കുതിരവഴി
പാലത്തിന്റെയും റോഡിന്റെയും
നിര്‍മ്മാണം
2947.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലപ്പുറം-നെല്ലിക്കുര്ശി-കുതിരവഴി
പാലത്തിന്റെയും
റോഡിന്റെയും
നിര്‍മ്മാണത്തിന്റെ
കാലികസ്ഥിതി
വ്യക്തമാക്കുമോ;
(ബി)
പാലപ്പുറം-നെല്ലിക്കുര്ശി-കുതിരവഴി
പാലത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്ന് ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പാലം
നിര്മ്മാണത്തിന്എന്നാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
പനത്തൂതാഴം
സി.ഡബ്ലു.ആര്.ഡി.എം റോഡ്
2948.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പനത്തൂതാഴം
സി.ഡബ്ലിയു.ആര്.ഡി.എം
റോഡ് ചെത്തുകടവു വരെ
നീട്ടുന്നതിന് റോഡ്
ഫണ്ട് ബോര്‍ഡ്
സാദ്ധ്യതാ പഠനം
നടത്തിയിട്ടുണ്ടോ ;
(ബി)
എന്‍.എച്ച്.212
ല്‍ കുന്ദമംഗലം ടൗണില്‍
പതിവായുള്ള
ഗതാഗതക്കുരുക്ക്
ഒഴിവാക്കുന്നതിന്
സി.ഡബ്ലിയു.ആര്.ഡി.എം.
റോഡ് ചെത്തുകടവു വരെ
പരിഷ്ക്കരിച്ച്
വരിട്യാക്കില്
താമരശ്ശേരി റോഡുമായി
കണക്ട് ചെയ്യുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ;
(സി)
ഈ
പ്രവൃത്തിയ്ക്ക്
ഭരണാനുമതി
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
റാന്നിയിലെ
വിവിധ മരാമത്ത് പണികള്‍
2949.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റാന്നി
പില്‍ഗ്രിം സെന്റര്‍,
മിനി സിവില്‍
സ്റ്റേഷന്, റാന്നി
താലൂക്ക് ആശുപത്രി
ഒ.പി. ബ്ലോക്ക്,
വെച്ചൂച്ചിറ
പോളിടെക്നിക്ക് എന്നിവ
ഓരോന്നിന്റെയും
നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ;
ഓരോന്നിന്റെയും
എന്തൊക്കെ
പ്രവൃത്തികളാണ് ഇനിയും
പൂര്‍ത്തിയാക്കാനുളളത്;
(ബി)
ഇത്
മൊത്തം
നിര്‍മ്മാണത്തിന്റെ
എത്ര ശതമാനമാണ്;
എന്നത്തേയ്ക്ക് ഇവയുടെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കാനാകും
എന്ന് പറയാമോ;
(സി)
മിനി
സിവില്‍ സ്റ്റേഷന്
ബ്ലോക്ക് 1-ന്റെ
നിര്‍മ്മാണത്തിന് എത്ര
രൂപയുടെ
എസ്റ്റിമേറ്റാണ്
തയ്യാറാക്കിയിട്ടുളളത്;
ഈ പ്രവൃത്തിക്ക്
ഭരണാനുമതി,
സാങ്കേതികാനുമതി എന്നിവ
ലഭ്യമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്തു
കൊണ്ട്;
(ഡി)
ഇതു
സംബന്ധിച്ച ഫയല്‍ ആരുടെ
പക്കലാണ് ഉളളത്; ഫയല്‍
നമ്പര്‍ സഹിതം
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
(ഇ)
പില്‍ഗ്രിം
സെന്ററിന്റെ രണ്ടാംഘട്ട
നിര്‍മ്മാണത്തിന് എത്ര
രൂപയുടെ
എസ്റ്റിമേറ്റാണ്
തയ്യാറാക്കിയിട്ടുളളത്;
ഇതിന് ഭരണാനുമതിയുളള
ഫയല്‍ ഇപ്പോള്‍ ആരുടെ
പക്കലാണ് ഉളളതെന്ന്
പറയാമോ; ഫയല്‍ നമ്പര്‍
ഉള്‍പ്പെടെയുളള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഒറ്റപ്പാലം
നിയോജക മണ്ഡലത്തിലെ
റോഡുകള്‍ക്കുള്ള ഫണ്ട്
2950.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം
റോഡുകള്‍ക്കാണ് 2016-17
വര്‍ഷത്തെ ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തി ഫണ്ട്
അനുവദിച്ചത്;
(ബി)
പ്രസ്തുത
തുക അനുവദിച്ചു
കിട്ടുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
(സി)
അതില്‍
ഏതെല്ലാം പ്രവൃത്തികള്‍
ഏറ്റെടുത്തു
നടത്തുവാന്‍ കഴിഞ്ഞു;
വിശദാംശം ലഭ്യമാക്കാമോ?
കാസര്‍കോട്
ബൈപ്പാസ് റോഡ്
2951.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില്‍ കാസര്‍കോട്
ബൈപ്പാസ് റോഡ്
നിര്‍മ്മാണത്തിന്
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
ഈ
പ്രവൃത്തി
നടപ്പിലാക്കുന്നതിന്
എസ് പി വി ( Special
Purpose Vehicle) ആയി
ചുമതലപ്പെടുത്തിയ ആർ ബി
ഡി സി കെ (Roads &
Bridges Development
Corporation of Kerala
) എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
വടുതലയേയും
കുറുകോട്ട ദ്വീപിനേയും
ബന്ധിപ്പിക്കുന്ന പാലം
2952.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
നഗരസഭയിലെ വടുതലയേയും
ചേരാനല്ലൂര്‍
പഞ്ചായത്തിലെ കുറുകോട്ട
ദ്വീപിനേയും
ബന്ധിപ്പിച്ച് പാലം
നിര്‍മ്മിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
ഇക്കാര്യത്തില്‍ ഇതുവരെ
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
കാസര്‍കോഡ്
ജില്ലയിലെ പൊതുമരാമത്ത്
പ്രവൃത്തികള്‍
2953.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം
കാസര്‍കോഡ് ജില്ലയില്‍
പൊതുമരാമത്ത്, ഗ്രാമീണ
റോഡുകള്‍,
കെട്ടിടങ്ങള്‍,
പാലങ്ങള്‍ എന്നിവയുടെ
പ്രവൃത്തികള്‍ക്കായി
പൊതുമരാമത്ത് മുഖേന
എത്ര തുക
അനുവദിച്ചിട്ടുണ്ട്;
പ്രവൃത്തികളുടെ പേരും,
തുകയും, നിയോജകമണ്ഡലം
തിരിച്ച്
വ്യക്തമാക്കാമോ ;
(ബി)
കാസര്‍കോട്
നിയോജകമണ്ഡലത്തില്‍
റോഡുകള്‍, കെട്ടിടം,
പാലം എന്നീ
വിഭാഗങ്ങളില്‍
അഡ്മിനിസ്ട്രേഷന്
അംഗീകാരത്തിനായി ചീഫ്
എഞ്ചിനീയരുടെയും,
സര്‍ക്കാര്‍ വകുപ്പിലും
എത്തിയിട്ടുള്ള
പ്രവൃത്തികളുടെ
പേരുവിവരങ്ങളും
എസ്റ്റിമേറ്റ് തുകയും
എത്രയാണെന്ന്
വിശദീകരിക്കാമോ?
കോഴിക്കോട്
നഗരത്തിലെ ഗതാഗതകുരുക്കും
വാഹന അപകടങ്ങളും
2954.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
നഗരത്തിലെ റോഡുകളുടെ
വീതിക്കുറവ് മൂലമുള്ള
ഗതാഗതകുരുക്കും വാഹന
അപകടങ്ങള്‍
വര്‍ദ്ധിക്കുന്ന
കാര്യവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നഗരത്തില്‍
ദേശീയപാതയിലെ
മാനാഞ്ചിറ-പാവങ്ങാട്
ഉള്‍പ്പെടെയുള്ള
ഭാഗങ്ങളുടെ റോഡ്
വികസനത്തിന് കേരള റോഡ്
ഫണ്ട് ബോര്‍ഡ്
പ്രൊപ്പോസല്‍
നല്‍കിയിട്ടുണ്ടോ;
(സി)
എങ്കില്‍
ഇക്കാര്യം
അടിയന്തിരമായി
അംഗീകരിച്ച് നഗരത്തില്‍
അനുഭവപ്പെടുന്ന
ഗതാഗതകുരുക്ക്
ഒഴിവാക്കാന്‍ നടപടി
സ്വീകരിക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ പൊതുമരാമത്തു
വകുപ്പിലെ ഉദ്യോഗസ്ഥരുടെ
കുറവ്
2955.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
റോഡ്, പാലം, കെട്ടിടം
വിഭാഗങ്ങളില്‍
കാസര്‍ഗോഡ് ജില്ലാ
ഓഫീസിലും സബ്ഡിവിഷന്
ഓഫീസുകളിലും
അനുവദിക്കപ്പെട്ടിട്ടുളള
തസ്തികകള്‍
എത്രയാണെന്ന്
വിശദീകരിക്കാമോ;
(ബി)
ഓരോ
ഓഫിസിലും നിലവില്‍
ഒഴിഞ്ഞുകിടക്കുന്ന
തസ്തികകളുടെ പേരും
എണ്ണവും
വിശദീകരിക്കാമോ;
(സി)
ഇത്തരത്തില്‍
ഒഴിഞ്ഞുകിടക്കുന്ന
തസ്തികകളില്‍ നിയമനം
പൂര്‍ത്തീകരിക്കാന്‍
നടപടി സ്വീകരിക്കുമോ;
എങ്കിൽ എന്നത്തേക്ക്
നിയമന നടപടികള്‍
പൂര്‍ത്തിയാക്കാനാകുമെന്ന്
അറിയിക്കുമോ ;
(ഡി)
ഉദ്യോഗസ്ഥരുടെ
കുറവ് മൂലം
,പ്രവൃത്തികള്‍
കൃത്യമായി
പൂര്‍ത്തീകരിക്കുന്നതിലും
എസ്റ്റിമേറ്റുകള്‍
തയ്യാറാക്കുന്നതിലും
ഉള്‍പ്പെടെ കാലതാമസം
നേരിടുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
കാസര്‍ഗോഡ്
ജില്ലയില്‍ പ്രീമെട്രിക്ക്
ഹോസ്റ്റല്‍
2956.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
പ്രീമെട്രിക്ക്
ഹോസ്റ്റല്‍ ബേഡഡുക്ക
(ഗേള്‍സ്),
പ്രീമെട്രിക്ക്
ഹോസ്റ്റല്‍
കുറ്റിക്കോല്‍ (ബോയ്സ്)
എന്നീ എസ്.റ്റി.
ഹോസ്റ്റലുകള്‍ക്ക്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
എസ്.പി.വി.ആയി ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
(സി)
പ്രസ്തുത
പ്രവര്‍ത്തികള്‍
കെ.എസ്.സി.സി.
നടപ്പിലാക്കുന്നതിന്
എന്തെങ്കിലും തുടര്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
നിലമ്പൂര്‍
മണ്ഡലത്തിലെ മരാമത്ത്
പ്രവൃത്തികൾ
2957.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
മണ്ഡലത്തില്‍ കഴിഞ്ഞ
വര്‍ഷം ഒറ്റത്തവണ
പുനരുദ്ധാരണ
പ്രവൃത്തിയില്‍
ഉള്‍പ്പെടുത്തി
അനുവദിച്ച ഗ്രാമീണ
റോഡുകളുടെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
നിലമ്പൂര്‍
മണ്ഡലത്തിലെ മൂന്ന്
പഞ്ചായത്തുകളെ
ബന്ധിപ്പിക്കുന്ന
ഏനാന്തി പാലത്തിന്റെ
നിര്‍മ്മാണം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച
തുടര്‍നടപടികള്‍
എന്തായെന്ന്
വിശദമാക്കാമോ?
കാട്ടാക്കട
മണ്ഡലത്തിലെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
2958.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കാട്ടാക്കട
മണ്ഡലത്തില്‍
നടന്നുവരുന്ന
പൊതുമരാമത്ത് വകുപ്പ്
കെട്ടിട വിഭാഗത്തിന്റെ
പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും
അവയുടെ പുരോഗതി
എന്താണെന്നും
വിശദമാക്കാമോ?
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
പൊതുമരാമത്ത് റോഡുകള്‍
2959.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
പൊതുമരാമത്ത് റോഡുകള്‍
ഏതെല്ലാമെന്ന് വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ ഓരോ
റോഡിന്റെയും
അറ്റകുറ്റപ്പണിയ്ക്കായി
എത്ര തുക
അനുവദിച്ചുവെന്ന്
വിശദമാക്കുമോ;
ഓരോന്നിന്റെയും നിലവിലെ
അവസ്ഥ, ചെലവഴിച്ച തുക
എന്നിവ സംബന്ധിച്ച്
വിശദാംശം നല്‍കാമോ?
മാനന്തവാടി-കൈതക്കല്‍
റോഡ് നിര്‍മ്മാണം
2960.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
ബജറ്റില്‍
പ്രഖ്യാപിച്ച,
മാനന്തവാടി മണ്ഡലത്തിലെ
മാനന്തവാടി-കൈതക്കല്‍
റോഡ് നിര്‍മ്മാണം
നിലവില്‍ ഏത് ഘട്ടം
വരെയായി;
(ബി)
കഴിഞ്ഞ
ബജറ്റില്‍ പ്രഖ്യാപിച്ച
മാനന്തവാടി മണ്ഡലത്തിലെ
മാനന്തവാടി- പക്രംതളം
റോഡ്നിര്‍മ്മാണ
പ്രവര്‍ത്തനം ഏത് ഘട്ടം
വരെയായി;
(സി)
കഴിഞ്ഞ
ബജറ്റില്‍ പ്രഖ്യാപിച്ച
മാനന്തവാടി മണ്ഡലത്തിലെ
നിട്ടറ പാലം നിര്‍മ്മാണ
പ്രവര്‍ത്തിയും ഏത്
ഘട്ടം വരെയായെന്ന്
വ്യക്തമാക്കുമോ?
നെടുമങ്ങാട്
പി. ഡബ്ല്യു. ഡി. റസ്റ്റ്
ഹൗസിന് ബഹുനില കെട്ടിടം
2961.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
താലൂക്കാസ്ഥാനമായി
നെടുമങ്ങാട്
പ്രവര്‍ത്തിക്കുന്ന
പി.ഡബ്ല്യു.ഡി. റസ്റ്റ്
ഹൗസില്‍ പരിമിതമായ
സൗകര്യങ്ങള്‍ മാത്രമാണ്
ഉള്ളതെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പി.ഡബ്ല്യു.ഡി.
റസ്റ്റ് ഹൗസിന് പുതിയ
ബഹുനില കെട്ടിടം
അനുവദിക്കണമെന്ന്
ആവശ്യപ്പെട്ട്
എം.എല്‍.എ. യുടെ
നിവേദനം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തു നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ?
സെന്‍ട്രല്‍
റോഡ് ഫണ്ട്
2962.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലയളവില്‍ സെന്‍ട്രല്‍
റോഡ് ഫണ്ടില്‍
ഉൾപെടുത്തി നവീകരണം
നടത്തുന്നതിന് ആറന്മുള
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭിച്ചിരുന്നു;
(ബി)
പ്രവൃത്തികളുടെ
അടങ്കല്‍ തുകയും
നിലവിലുള്ള സ്ഥിതിയും
വിശദമാക്കുമോ?
പേരൂച്ചാല്‍
പാലം നിര്‍മ്മാണം
2963.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റാന്നി
നിയോജകമണ്ഡലത്തിലെ
പേരൂച്ചാല്‍
പാലത്തിന്റെ
നിര്‍മ്മാണം എന്നാണ്
ആരംഭിച്ചത്;
നിര്‍മ്മാണത്തിനായി
അന്ന് അനുവദിച്ച തുക
എത്രയായിരുന്നു;
നിര്‍മ്മാണം
മുടങ്ങാനുണ്ടായ കാരണം
പറയാമോ;
(ബി)
മുടങ്ങിക്കിടന്ന
പേരൂച്ചാല്‍ പാലം
നിർമ്മാണം
പുനരാരംഭിച്ചത്
എന്നാണ്; എത്ര തുകയാണ്
വകയിരുത്തിയിരിക്കുന്നത്;
എന്തൊക്കെ
പ്രവൃത്തികളാണ് ഇതില്‍
വിഭാവനം
ചെയ്തിരിക്കുന്നത്
എന്ന് വിശദമാക്കാമോ;
(സി)
പേരൂച്ചാല്‍
പാലത്തിന്റെ
നിര്‍മ്മാണത്തിന്
ഇപ്പോൾ എന്തെങ്കിലും
തടസ്സം നേരിടുന്നുണ്ടോ;
എങ്കില്‍ എന്താണ്
തടസ്സം; തടസ്സം നീക്കി
പാലം പണി
പുനരാരംഭിക്കാൻ
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കൊയിലാണ്ടി
റയില്‍വേ മേല്‍പ്പാലം
2964.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
റെയില്‍വേ മേല്‍പ്പാലം
നിര്‍മ്മാണ സമയത്ത്
ഒഴിപ്പിച്ച
വ്യാപാരികളുടെ
പുനരധിവാസവുമായി
ബന്ധപ്പെട്ട്
പൊതുമരാമത്ത്
വകുപ്പിലെ 10046/ഡി
1/2013, 24876/ഡി
2/2015 നമ്പര്‍
ഫയലുകളിലെ നടപടി
പുരോഗതി
വിശദമാക്കാമോ;
(ബി)
പൊതുമരാമത്ത്
വകുപ്പിലെ 03.12.2014ലെ
10046/ഡി 1/2013
നമ്പര്‍ കത്ത് പ്രകാരം
കൊയിലാണ്ടി
മേല്‍പ്പാലത്തിന്
അടിവശത്തും
വശങ്ങളിലുള്ളതുമായ
സ്ഥലം കൊയിലാണ്ടി
നഗരസഭയില്‍
നിക്ഷിപ്തമാണോ;
നഗരസഭയ്ക്ക് സ്വന്തം
നിലയില്‍ ഇവിടെ
പദ്ധതികള്‍
നടപ്പിലാക്കാന്‍
നിയമാനുസൃതം
സാധിക്കുമോ; വിശദമായി
വ്യക്തമാക്കാമോ;
(സി)
03.02.2016
തീയതിയിലെ
പൊതുമരാമത്ത്
വകുപ്പിലെ 24876/ഡി
2/2015 നമ്പര്‍ പ്രകാരം
അയച്ച കുറിപ്പനുസരിച്ച്
ആര്.ബി.ഡി.സി.കെ.യില്‍
നിന്ന് ആവശ്യമായ
റിപ്പോര്‍ട്ട്
പൊതുമരാമത്ത്
വകുപ്പില്‍
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
ഉള്ളടക്കമെന്ത്;
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
ആര്.ബി.ഡി.സി.കെ.
യുടെ
റിപ്പോര്‍ട്ടനുസരിച്ച്
ഈ വിഷയത്തില്‍ പൊതു
മരാമത്ത് വകുപ്പ്
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ; ഈ
വിഷയത്തില്‍ എപ്പോള്‍
തീര്‍പ്പുണ്ടാകും എന്ന്
വ്യക്തമാക്കാമോ?
ഗവണ്മെന്റ്
വിക്ടോറിയ കോളേജ് ഓഡിറ്റോറിയം
2965.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ഗവണ്മെന്റ് വിക്ടോറിയ
കോളേജ്
ഓഡിറ്റോറിയത്തിന്
2015-16 ബഡ്ജറ്റില്‍
രണ്ടു ലക്ഷം രൂപ
അനുവദിച്ചെങ്കിലും
മറ്റ് അനന്തരനടപടികള്‍
ഉണ്ടായിട്ടില്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത
ഓഡിറ്റോറിയത്തിന്റെ
നിർമ്മാണത്തിന് വേണ്ട
സത്വര നടപടികള്‍
സ്വീകരിക്കുമോ?
പയ്യന്നൂര്‍
മണ്ഡലത്തിലെ പാലങ്ങളുടെ
നിര്‍മ്മാണം
2966.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തിലെ ചൂളക്കടവ്,
വടവത്തുര്,
മൂലക്കീല്‍കടവ് എന്നീ
പാലങ്ങളുടെ നിര്‍മ്മാണം
നടത്തുന്നതിനുളള
നടപടിക്രമം എവിടെ
വരെയായി എന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പാലങ്ങള്‍ക്ക്
ഭരണാനുമതി നല്കി
നിര്‍മ്മാണ പ്രവൃത്തി
എന്ന് ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
റോഡുകള്‍ക്ക്
ഫണ്ട്
2967.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തിലെ
ആലുംകുന്ന്-നറുകര,
മുള്ളമ്പാറ-ഇരുമ്പൂഴി-കോണിക്കല്ല്
റോഡുകള്‍ക്ക് കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പൊതുമരാമത്ത്
വകുപ്പില്‍ നിന്നും
എസ്എല്ടിഎഫ് ല്‍
ഉള്‍പ്പെടുത്തിയോ
ബജറ്റ് വിഹിതമായോ ഫണ്ട്
അനുവദിച്ചിരുന്നോ;
(ബി)
എങ്കില്‍
ഓരോ റോഡിനും അനുവദിച്ച
തുകയും അതിന്റെ
ഉത്തരവിന്റെ പകര്‍പ്പും
ലഭ്യമാക്കുമോ;
(സി)
ഇതിന്റെ
അടിസ്ഥാനത്തില്‍
റോഡുകളുടെ പ്രവൃത്തി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം വ്യക്തമാക്കുമോ ;
(ഡി)
ഗതാഗതയോഗ്യമല്ലാതായി
തീര്‍ന്നിരിക്കുന്ന
പ്രസ്തുത റോഡുകളുടെ
നവീകരണം ഉടന്‍
യാഥാര്‍ത്ഥ്യമാകുമോ
എന്ന് വ്യക്തമാക്കാമോ?
കൊല്ലങ്കോട്
ബൈപാസ് റോഡ് പ്രവൃത്തി
2968.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
കൊല്ലങ്കോട് ബൈപാസ്
റോഡ് പ്രവൃത്തിയുടെ
നിലവിലെ സ്ഥിതിയുടെ
വിശദാംശം നല്‍കുമോ;
(ബി)
ഏത്
വര്‍ഷത്തെ ബജറ്റിലാണ് ഈ
ബൈപാസിന് തുക
വകയിരുത്തിയത് എന്നും
എത്ര തുകയാണ്
വകയിരുത്തിയത് എന്നും
വിശദമാക്കുമോ;
(സി)
ബൈപാസ്
റോഡിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ ഉത്തരവ്
നിലവിലുണ്ടോ എന്ന്
അറിയിക്കുമോ; ആവശ്യമായ
സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ ഇവ സംബന്ധിച്ച
വിശദാംശം നല്‍കുമോ;
(ഡി)
പ്രസ്തുത
ബൈപാസിന്റെ പണി എന്ന്
തുടങ്ങാന്‍ കഴിയുമെന്ന്
വിശദമാക്കുമോ?
പൊതുമരാമത്ത്
വകുപ്പ് ഭരണാനുമതി നല്കിയ
ചാത്തന്നൂര്‍ നിയോജക
മണ്ഡലത്തിലെ റോഡുകള്‍
2969.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുമരാമത്ത് വകുപ്പ്
ഭരണാനുമതി നല്കിയ
റോഡുകള്‍ നന്നാക്കാനായി
900 കോടി രൂപയുടെ
പ്രത്യേകാനുമതി ധനകാര്യ
വകുപ്പ്
നല്‍കിയിട്ടുണ്ടോ;
(ബി)
140
നിയോജക മണ്ഡലങ്ങളിലെയും
റോഡുകള്‍ ഇതില്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രത്യേകാനുമതിയില്‍
ഉള്‍പ്പെട്ട
ചാത്തന്നൂര്‍ നിയോജക
മണ്ഡലത്തിലെ റോഡുകള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ?
പ്ലാസ്റ്റിക്
മിശ്രിത റോഡുനിര്‍മ്മാണം
2970.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്ലാസ്റ്റിക്
മിശ്രിത
റോഡുനിര്‍മ്മാണം
പ്രോത്സാഹിപ്പിക്കുന്നുണ്ടോ;
നിര്‍മ്മാണത്തിന്റെ
സാധ്യതകള്‍ സംബന്ധിച്ച്
വിശദമാക്കുമോ;
(ബി)
പൊതുമരാമത്ത്
വകുപ്പിലെ അഴിമതി
ഇല്ലാതാക്കുന്നതിനും
വകുപ്പിനെ
ആധുനീകവല്ക്കരിക്കുന്നതിനും
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
ആറന്മുളയിലെ
നബാര്‍ഡ് പ്രവൃത്തികൾ
2971.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
യു.ഡി.എഫ് സർക്കാരിന്റെ
കാലയളവില്‍ നബാര്‍ഡ്
സഹായത്താല്‍ ഭരണാനുമതി
ലഭിച്ചതും ആറന്മുള
നിയോജകമണ്ഡലത്തില്പ്പെടുന്നതുമായ
പൊതുമരാമത്ത്
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രവര്‍ത്തികളുടെ
അടങ്കല്‍ തുകയും
നിലവിലുള്ള സ്ഥിതിയും
വിശദമാക്കുമോ?
പൊതുമരാമത്ത്
വകുപ്പിലെ അഴിമതി കേസുകളില്‍
വിജിലന്‍സ് അന്വേഷണം
2972.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പൊതുമരാമത്ത്
വകുപ്പില്‍ എത്ര അഴിമതി
കേസുകളില്‍ വിജിലന്‍സ്
അന്വേഷണം
നടക്കുന്നുണ്ട്; ഇതില്‍
എത്രയെണ്ണത്തിന്
ചാര്‍ജ്ഷീറ്റ്
നല്‍കിയിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കഴിഞ്ഞ
UDF ഭരണകാലത്ത്
പൊതുമരാമത്ത് വകുപ്പും
ധനകാര്യവകുപ്പുമായി
ബന്ധപ്പെട്ട് അഴിമതിയും
ക്രമവിരുദ്ധമായ
നടപടികളും
നടത്തിയെടുക്കുന്നത്
കാണിച്ച് അന്നത്തെ
വിജിലന്‍സ്
ഡയറക്ടറായിരുന്ന
ശ്രീ.വിന്‍സെന്റ്
എം.പോള്‍ നല്കിയ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികളുടെ
വിശദാംശം നല്‍കുമോ;
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ടി വിഷയത്തില്‍
ബന്ധപ്പെട്ടവര്‍ക്കെതിരെ
ശിക്ഷാ-നിയമനടപടികള്‍
സ്വീകരിക്കുന്നതില്‍
കാലതാമസം വന്നു
ചേര്‍ന്നിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ; ഇല്ലെങ്കിൽ
എന്തുകൊണ്ട്?
പ്ലാസ്റ്റിക്
ഉപയോഗിച്ചുള്ള റോഡ് നിര്‍മാണം
2973.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡ് നിര്‍മ്മാണത്തിന്
ബിറ്റുമിനൊപ്പം
പ്ലാസ്റ്റിക്
വസ്തുക്കള്‍
ഉപയോഗിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്ലാസ്റ്റിക്
ഉപയോഗിച്ച് സംസ്ഥാനത്ത്
എത്ര റോഡുകള്‍
പരീക്ഷണാടിസ്ഥാനത്തില്‍
നിര്‍മ്മിച്ചിട്ടുണ്ടെന്നും
അവ ഏതെല്ലാമാണെന്നും
വിശദമാക്കുമോ;
(സി)
ഇന്ത്യന്‍
റോഡ് കോണ്‍ഗ്രസ്സിന്റെ
ശിപാര്‍ശകള്‍
അനുസരിച്ചാണോ
പ്ലാസ്റ്റിക്
വസ്തുക്കള്‍
റോഡുപണിക്ക്
ഉപയോഗിക്കുന്നതെന്നും
ഇത് സംസ്ഥാനത്തിന്
ഗുണകരമാണോയെന്നും
വ്യക്തമാക്കുമോ?
പൊതുമരാമത്ത്
പ്രവൃത്തികളുടെ ഗുണനിലവാരം
2974.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
പ്രവൃത്തികളുടെ
ഗുണനിലവാരം
ഉറപ്പാക്കുന്നതിനും,
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
അവ
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ;
ചെറുവണ്ണൂര്‍-കൊളത്തറ
റോഡ്
2975.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബേപ്പൂര്‍
നിയോജക മണ്ഡലത്തിലെ
ചെറുവണ്ണൂര്‍ കൊളത്തറ
റോഡ് വീതികൂട്ടി
നവീകരിക്കുന്ന
പ്രവൃത്തി
എത്രത്തോളമായി എന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പ്രവൃത്തികള്‍
വേഗത്തിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍
കെ.എസ്.ടി.പി. റോഡ്
2976.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍
കെ.എസ്.ടി.പി. റോഡില്‍
ഇറപ്പുഴ പാലത്തിന്റെ
അപ്രോച്ച് റോഡ്
നിര്‍മ്മാണത്തിന്
തടസ്സമായി നില്ക്കുന്ന
ക്നാനായ സഭയുടെ
കരിശ്ശടി മാറ്റുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദീകരിക്കാമോ;
(ബി)
കുരിശ്ശടി
മാറ്റുന്നതുമായി
ബന്ധപ്പെട്ട് ക്നാനായ
സഭയും കഴിഞ്ഞ
സര്‍ക്കാരുമായി
ഉണ്ടാക്കിയ കരാര്‍
നടപ്പാക്കി
കെ.എസ്.ടി.പി റോഡ് പണി
വേഗത്തിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
കൊടുവായൂര്‍,
നെന്മാറ ബൈപാസുകള്‍
2977.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
സംസ്ഥാന ബജറ്റില്‍
പ്രഖ്യാപിച്ച നെന്മാറ
നിയോജക മണ്ഡലത്തിലെ
കൊടുവായൂര്‍, നെന്മാറ
ബൈപാസുകളുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഈ
പ്രവൃത്തികളുടെ ചുമതല
ആര്‍ക്കാണ്
നല്‍കിയിട്ടുള്ളത്;
(സി)
ബൈപ്പാസ്സ്
റോഡുകളുടെ നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
നിര്‍ദ്ദേശം
നല്കിയിടുണ്ടോ;
വിശദാംശം നല്‍കുമോ?
ബൈപ്പാസുകളുടെ
പണി പൂര്‍ത്തീകരിക്കാന്‍
നടപടി
2978.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2006
മുതല്‍ സംസ്ഥാന
ബജറ്റില്‍
ഉള്‍പ്പെടുത്തിയ എത്ര
ബൈപാസ് റോഡുകളാണ്
പാലക്കാട് ജില്ലയില്‍
ഉള്ളത് എന്ന്
വിശദമാക്കുമോ;
(ബി)
ഇതില്‍
എത്ര ബൈപാസുകളുടെ പണി
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
കരുനാഗപ്പള്ളി
ഫ്ലൈ ഓവര്‍
2979.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
പാത
വികസിപ്പിക്കുമ്പോള്‍
കരുനാഗപ്പള്ളി
പട്ടണത്തില്‍ എവിടെ
മുതല്‍ എവിടെ വരെയാണ്
ഫ്ലൈ ഓവര്‍
നിര്‍മ്മിക്കുന്നതിന്
തീരുമാനിച്ചിട്ടുള്ളത്
എന്ന് വിശദീകരിക്കുമോ;
(ബി)
പദ്ധതി
പ്രകാരം നിലവിലെ റോഡ്,
ഫ്ലൈ ഓവറായി
പരിവര്‍ത്തനം
ചെയ്യപ്പെടുകയാണോ എന്ന്
വിശദീകരിക്കുമോ;
(സി)
ദേശീയ
പാതാ വികസനത്തിന്
കരുനാഗപ്പള്ളി
നഗരത്തില്‍ എത്ര സ്ഥലം
അക്വയര്‍
ചെയ്യേണ്ടിയിരിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതിന്റെ
പ്ലാന്‍ ലഭ്യമാക്കുമോ?
വള്ളിക്കുന്നം
ഹോമിയോ ആശുപത്രി കെട്ടിടം
2980.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ
വള്ളിക്കുന്നം ഹോമിയോ
ആശുപത്രിയുടെ കെട്ടിട
നിര്‍മ്മാണത്തിന്
2016-17ലെ എം.എല്‍.എ.
ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി തുക
അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
(ബി)
പ്രസ്തുത
പ്രവര്‍ത്തിയുടെ
ഭരണാനുമതിയ്ക്ക്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
പൊതുമരാമത്ത്
വകുപ്പിലെ അഴിമതി തടയാന്‍
നടപടി
2981.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിലെ അഴിമതി
തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര അഴിമതി
കേസ്സുകള്‍
കണ്ടെത്തിയിട്ടുണ്ടെന്നും
ഇതില്‍ എത്ര
പേര്‍ക്കെതിരെ നടപടി
എടുത്തിട്ടുണ്ടെന്നും
വിശദമാക്കുമോ?
പൊതുമരാമത്ത്
പ്രവൃത്തികളുടെ ഗുണനിലവാരം
ഉറപ്പുവരുത്തല്‍
2982.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
പ്രവൃത്തികളുടെ
ഗുണനിലവാരം
ഉറപ്പുവരുത്തുവാന്‍ ഇൗ
സര്‍ക്കാര്‍ പുതിയതായി
നടപ്പിലാക്കിയ സംവിധാനം
വ്യക്തമാക്കുമോ?
(ബി)
പൊതുമരാമത്ത്
പ്രവൃത്തികള്‍ക്ക് ഇ
ടെണ്ടര്‍
വ്യാപിപ്പിക്കുന്ന
പദ്ധതി പുതിയതായി
ഏതൊക്കെ മേഖലകളില്‍
നടപ്പിലാക്കി;
(സി)
പൊതുമരാമത്ത്
പ്രവൃത്തികളുടെ വിവിധ
ഘട്ടങ്ങള്‍ വിശദമായി
ജനങ്ങള്‍ക്ക്
അറിയുവാന്‍ കഴിയുംവിധം
ജി.ഐ.എസ്.
അടിസ്ഥാനമാക്കിയുള്ള
ഒരു സംവിധാനത്തിലൂടെ
ഏര്‍പ്പെടുത്തുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ഡി)
പൊതുമരാമത്ത്
വകുപ്പില്‍ അഴിമതി
തടയുന്നതിന് സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയെന്നും
അതുമൂലം വകുപ്പിന്റെ
പ്രവര്ത്തനത്തിലുണ്ടായിട്ടുള്ള
വ്യത്യാസങ്ങള്‍
എന്തൊക്കെയെന്നും
വെളിപ്പെടുത്തുമോ?
മാന്ദ്യവിരുദ്ധ
പാക്കേജ്
2983.
ശ്രീ.പി.ടി.
തോമസ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാന്ദ്യവിരുദ്ധ
പാക്കേജില്‍
ഉള്‍പ്പെടുത്തി
പാലങ്ങള്‍, ഫ്ളൈ
ഓവറുകള്‍, അണ്ടര്‍
പാസ്സേജുകള്‍,
ബൈപ്പാസുകള്‍,
റെയില്‍വെ പാളങ്ങള്‍
എന്നിവ
നിര്‍മ്മിക്കുന്ന
പദ്ധതി പ്രകാരം ,
ഏറ്റെടുത്ത് പണി
ആരംഭിച്ചവ
ഏതൊക്കെയാണ്;
(ബി)
ഏതൊക്കെ
പദ്ധതികള്‍ക്കാണ്
ഭരണാനുമതി നല്‍കിയത്;
(സി)
പ്രസ്തുത
പദ്ധതികള്‍ക്കായി
നടപ്പുവര്‍ഷം എന്ത് തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ?
പദ്ധതികള്‍ക്ക്
ഭരണാനുമതി
2984.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര
പദ്ധതികള്‍ക്ക്
പൊതുമരാമത്ത് വകുപ്പ്
ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
നിയോജകമണ്ഡലാടിസ്ഥാനത്തിന്
ഭരണാനുമതി നല്കിയ
പ്രവൃത്തികളുടെ പേരു
വിവരവും
അനുവദിക്കപ്പെട്ട
തുകയും ലഭ്യമാക്കാമോ?
തൃക്കുന്നപ്പുഴ-വലിയഴിക്കല്‍
പാലത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
2985.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ,
കൊല്ലം ജില്ലകളെ
തമ്മില്‍
ബന്ധിപ്പിക്കുന്ന
തൃക്കുന്നപ്പുഴ-വലിയഴിക്കല്‍
പാലത്തിന്റെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ഏത് ഘട്ടത്തിലാണ്;
(ബി)
ഏത്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയാണ്
ഇതിന്റെ
നിര്‍മ്മാണപ്രവര്‍ത്തനം
നടക്കുന്നത്;
(സി)
ഇതിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
പാരിസ്ഥിതിക അനുമതി
നിര്‍ബന്ധമാണെന്ന
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
അനുമതി ലഭിക്കുന്നതിന്
എന്ത് നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
ഏത്
അതോറിറ്റിയാണ് ഈ
പാലത്തിന്റെ പണിക്ക്
പാരിസ്ഥികാനുമതി
നല്‍കേണ്ടതെന്ന്
വ്യക്തമാക്കുമോ?
ഭാരതപ്പുഴയ്ക്ക്
കുറുകെ ഞാവളിന്‍കടവ് പാലം
2986.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തരൂര്‍
അസംബ്ലി മണ്ഡലത്തിലെ
പെരിങ്ങോട്ടുകുര്‍ശ്ശി
ഗ്രാമപഞ്ചായത്തിനേയും
ഒറ്റപ്പാലം അസംബ്ലി
മണ്ഡലത്തിലെ ലെക്കിടി
പേരൂര്‍
ഗ്രാമപഞ്ചായത്തിനെയും
ബന്ധിപ്പിച്ച്
ഭാരതപ്പുഴയ്ക്ക് കുറുകെ
ഞാവളിന്‍കടവ് ഭാഗത്ത്
പാലം
നിര്‍മ്മിക്കുന്നതിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
തുകയുടെ ഭരണാനുമതിയാണ്
നല്‍കിയിട്ടുളളത്;
എന്നാണ് നല്‍കിയതെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പാലം
നിര്‍മ്മാണത്തിന്റെ
കാലികസ്ഥിതി
വിശദമാക്കുമോ;
(സി)
പ്രസ്തുത
നിര്‍മ്മാണം എന്ന്
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
തൃക്കുറ്റിശ്ശേരി
പാലം
2987.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തിലെ ബാലുശ്ശേരി
- കുരാച്ചുണ്ട് പ്രധാന
പാതയിലെ
തൃക്കുറ്റിശ്ശേരി പാലം
ഗതാഗതയോഗ്യമല്ലാതെ അപകട
നിലയില്‍ തുടരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പാലം
പുതുക്കി പണിയുന്നതിന്
എന്താണ്
തടസ്സമുള്ളതെന്ന്
അറിയിക്കാമോ;
(സി)
പാലം
പുതുക്കി
പണിയാനാവശ്യമായ
എസ്റ്റിമേറ്റ്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്താണ്
കാരണമെന്നറിയിക്കാമോ?
ഗ്രീന്‍ബില്‍ഡിംഗ്
കണ്‍സപ്റ്റ്
സ്വീകരിക്കുന്നതിനുള്ള
നടപടികള്‍
2988.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വിഭാഗം ഏറ്റെടുക്കുന്ന
പുതിയ കെട്ടിട
നിര്‍മ്മാണങ്ങളുടെ
രൂപകല്പനയില്
ഗ്രീന്‍ബില്‍ഡിംഗ്
കണ്‍സപ്റ്റ്
സ്വീകരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
ഇതിനകം
കൈക്കൊണ്ടിട്ടുള്ളത്;
(ബി)
പൊതു
മരാമത്ത് വകുപ്പിന്
കീഴിലുള്ള
വര്‍ക്കുകള്‍ക്ക്
ക്വാളിറ്റി ആഡിറ്റിംഗ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഏത് സ്വതന്ത്ര
ഏജന്‍സിയാണ് ഇത്
ചെയ്യുന്നത്;
(സി)
ക്വാളിററി
ആഡിറ്റിംഗ്
നടപ്പിലാക്കിയശേഷം
മരാമത്ത് പണികളുടെ
ഗുണനിലവാരത്തില്‍ വന്ന
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
നെയ്യാറ്റിന്‍കരയിലെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
2989.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയമസഭാ മണ്ഡലത്തില്‍
2012 മുതല്‍ 2016 വരെ
നിര്‍മ്മാണം നടത്തിയ
പുതിയ കെട്ടിടങ്ങളിലെ
അഴിമതി സംബന്ധിച്ച്
നല്കിയ
പരാതിയിന്മേലുളള
അന്വേഷണ സ്ഥിതി
വ്യക്തമാക്കുമോ;
(ബി)
കളിയിക്കാവിള-കരമന
എന്‍.എച്ച്. ന്റെ
നിര്‍മ്മാണ പുരോഗതി
എന്തായെന്ന്
അറിയിക്കുമോ;
ശേഷിക്കുന്ന ബാലരാമപുരം
കൊടിനട മുതല്‍
വഴിമുക്ക് വരെയുള്ള
ഭൂമി ഏറ്റെടുക്കല്‍
നടപടി എന്തായി;
വഴിമുക്ക് മുതല്‍
കളിയിക്കാവിള വരെയുള്ള
ഭൂമി
ഏറ്റെടുക്കലിന്റെയും
മറ്റ് നടപടികളുടെയും
പുരോഗതി എന്തായി;
(സി)
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ അയവില്‍,
കന്നിപ്പുറം പാലങ്ങളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി
വ്യക്തമാക്കാമോ;
(ഡി)
നെയ്യാറിന്
കുറുകെ കുളത്തൂര്‍
പഞ്ചായത്തിലെ
മാവിളക്കടവ് പാലം
നവീകരണപ്രവര്‍ത്തനങ്ങള്‍
അടിയന്തരമായി
പൂര്‍ത്തീകരിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
കിഫ്ബി
ഫണ്ട് ഉപയോഗിച്ച്
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ
വ്ലാത്തങ്കര-ഉദിയന്‍കുളങ്ങര,
ഉദിയന്‍കുളങ്ങര-പിനയംമുട്ട്,
മാവിളക്കടവ്-പഴകട
റോഡുകളുടെ
പ്രവൃത്തിയുടെ പുരോഗതി
എന്തായെന്ന്
വ്യക്തമാക്കുമോ?
ദേശീയപാത
66 ലെ പ്രവൃത്തികളുടെ പുരോഗതി
2990.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ദേശീയപാത
66 ല്‍ പയ്യന്നൂര്‍
മുതല്‍
പാപ്പിനിശ്ശേരിവരെയുള്ള
ഭാഗത്ത് റോഡ്
വീതികൂട്ടല്‍, വളവ്
നിവര്‍ത്തല്‍,
ഓവുചാല്‍, ഫുട്പാത്ത്,
ഡിവൈഡര്‍ നിര്‍മ്മാണം
എന്നിവ നടത്തുന്നതിന്
എത്ര രൂപയുടെ
ഭരണാനുമതിയാണ്
ലഭിച്ചിട്ടുള്ളത്;
ഇവയുടെ പ്രവര്‍ത്തന
പുരോഗതി അറിയിക്കുമോ;
പ്രവൃത്തി എപ്പോഴേക്ക്
പൂര്‍ത്തിയാകും;
വിശദാംശം നല്‍കുമോ?
രജിസ്ട്രാര്‍ ഓഫീസുകളിൽ
ഇ-പേയ്മെന്റ് സംവിധാനം
2991.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രജിസ്ട്രാര്‍
ഓഫീസുകള്‍
അഴിമതിരഹിതവും കറന്‍സി
രഹിതവുമാക്കുന്നതിനായി
ഇ-പേയ്മെന്റ് സിസ്റ്റം
നടപ്പാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇ-പേയ്മെന്റ്
സിസ്റ്റം പൂര്‍ണ്ണമായി
നടപ്പാക്കണമെങ്കില്‍
മുഴുവന്‍ ട്രഷറികളെയും
കോര്‍ബാങ്കിങ്ങ്
ശൃംഖലയുമായി
ബന്ധിപ്പിക്കേണ്ടതുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
സബ്
രജിസ്ട്രാര്‍ ഓഫീസിലെ
ഇന്റര്‍നെറ്റ്
സംവിധാനത്തിന്റെ
ശേഷിയും ഉയര്‍ത്തേണ്ടി
വരുമോ;
(ഡി)
ഇ-പേയ്മെന്റ്
സംവിധാനം സബ്
രജിസ്ട്രാര്‍
ഓഫീസുകളില്‍
പൂര്‍ണ്ണമായും എന്നു
മുതല്‍ പ്രാബല്യത്തില്‍
വരും; വിശദാംശങ്ങള്‍
നല്‍കുമോ?
ഇ-സ്റ്റാമ്പിംഗ്
പദ്ധതി
2992.
ശ്രീ.ഇ.പി.ജയരാജന്
,,
വി. കെ. സി. മമ്മത് കോയ
,,
പി.കെ. ശശി
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രജിസ്ടേഷന്
വകുപ്പിന്റെ ഏതെല്ലാം
പ്രവര്‍ത്തന
മേഖലകളിലാണ്
വിവരസാങ്കേതിക
വിദ്യയുടെ സാധ്യതകള്‍
പ്രയോജനപ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
വ്യാജ
മുദ്രപത്രങ്ങള്‍
തടയുന്നതിന്റെ ഭാഗമായി
മുദ്രകള്‍ ഇലക്ട്രോണിക്
രൂപത്തില്‍
തയ്യാറാക്കുന്നതിനുള്ള
ഇ-സ്റ്റാമ്പിംഗ് പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
സബ്
രജിസ്ട്രാര്‍
ഓഫീസുകളിലെ
രജിസ്ട്രേഷന്
ഉള്‍പ്പെടെയുള്ള
സേവനങ്ങള്‍ക്കുള്ള
ഫീസുകള്‍
ഇ-പേയ്മെന്റായി
സ്വീകരിക്കുന്നതിനുള്ള
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
നോട്ട്
അസാധുവാക്കലിന്റെ ഫലമായി
വസ്തുവില്പനയിലുണ്ടായ കുറവ്
2993.
ശ്രീ.ജെയിംസ്
മാത്യു
,,
കെ.ജെ. മാക്സി
,,
ഐ.ബി. സതീഷ്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോട്ട്
അസാധുവാക്കലിന്റെ
ഫലമായി സംസ്ഥാനത്ത്
വസ്തുവില്പന കുത്തനെ
കുറഞ്ഞതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
വര്‍ഷത്തെ അപേക്ഷിച്ച്
സ്റ്റാമ്പ് ഡ്യൂട്ടി
വരുമാനത്തില്‍ എത്ര
ശതമാനം കുറവുണ്ടായി
എന്ന് വ്യക്തമാക്കാമോ;
(സി)
നോട്ട്
നിരോധനംമൂലം
പൊതുജനങ്ങള്‍ക്ക്
രജിസ്ട്രേഷന്
തടസ്സപ്പെടാതിരിക്കുന്നതിന്
ഡിമാന്റ് ഡ്രാഫ്റ്റ്
മുഖാന്തിരം ഫീസ്
അടയ്ക്കുന്നതിനുള്ള
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
റസിഡന്റ്സ്
അസോസിയേഷനുകള്‍
2994.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിച്ചുവരുന്ന
റസിഡന്‍സ്
അസോസിയേഷനുകളില്‍ ഒരു
വലിയ വിഭാഗത്തിന്റെയും
രജിസ്ട്രേഷന്
വര്‍ഷങ്ങളായി
പുതുക്കാതെ
മുടങ്ങിക്കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവര്‍ക്ക്
ചെറിയ ഫൈന്‍ ഈടാക്കി
പുതുക്കുന്നതിനുള്ള
അവസരം നീട്ടി
നല്‍കിയിട്ടും
പൂര്‍ണ്ണമായി
പ്രേയോജനപ്പെടുത്തിയിട്ടില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വര്‍ഷങ്ങളായി
രജിസ്ട്രേഷന്
പുതുക്കാതെ കിടക്കുന്ന
റസിഡന്‍സ്
അസോസിയേഷനുകള്‍ക്ക്
ഇത്രയും കാലത്തെ
അനുബന്ധ രേഖകള്‍
ഹാജരാക്കുന്നതിലെ
പ്രയാസം
ഒഴിവാക്കുന്നതിലേക്കായി
അവസാന അഞ്ചുവര്‍ഷത്തെ
ജനറല്‍ ബോഡി യോഗ
മിനിട്ട്സും വരവു ചെലവു
കണക്കുകളും മാത്രം
ഹാജരാക്കിയും
ഹാജരാക്കാത്ത
വര്‍ഷങ്ങള്‍ക്ക് ഒരു
നിശ്ചിത തുക വീതം പിഴ
ഈടാക്കിയും
രജിസ്ട്രേഷന്
പുതുക്കുന്നതിന് അവസരം
നല്‍കുന്നതിന്
ആലോചിക്കുന്നുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
ഇക്കാര്യം പരിഗണിച്ച്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
കോട്ടപ്പടി
സബ് രജിസ്ട്രാര്‍ ഓഫീസിന്റെ
ശോചനീയാവസ്ഥ
2995.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
കോട്ടപ്പടിയിലുള്ള സബ്
രജിസ്ട്രാര്‍ ഓഫീസിന്റെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഓഫീസിന്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനും
അടിസ്ഥാന സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
വകുപ്പ് തലത്തില്‍
എന്തെങ്കിലും
പ്രപ്പോസലുകള്‍
ലഭിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
അതിനുളള നിര്‍ദ്ദേശം
നല്കുവാനും
അടിയന്തിരമായി പുതിയ
കെട്ടിടം
നിര്‍മ്മിക്കുവാനും
നടപടി സ്വീകരിക്കുമോ?
രജിസ്ട്രേഷന്
ഫീസുകള്‍ക്ക് ഇ പേയ്മെന്റ്
സംവിധാനം
2996.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017
ഫെബ്രുവരി മാസം മുതല്‍
കേരളത്തില്‍
രജിസ്ട്രേഷന് ഫീസുകള്‍
ഇ പേയ്മെന്റ് ആയി
സ്വീകരിക്കുന്ന
വേളയില്‍
ക്രെഡിറ്റ്/ഡെബിറ്റ്
കാര്‍ഡുകള്‍ മുഖേനയുള്ള
പേയ്മെന്റുകള്‍
അനുവദനീയമാണോ;
(ബി)
ഇ
പേയ്മെന്റ് നടത്തി
രജിസ്ട്രേഷന്
സമര്‍പ്പിച്ച
ആധാരങ്ങളില്‍ ഫീസ്
ഇനത്തില്‍ കുറവായി
രജിസ്റ്ററിംഗ്
ഓഫീസര്‍മാര്‍
കണ്ടെത്തുന്ന തുക സബ്
രജിസ്ട്രാര്‍
ഓഫീസുകളില്‍ നേരിട്ട്
നല്കുവാന് അനുമതി
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ ?
റെയില്‍
പാത ഇരട്ടിപ്പിക്കല്‍
2997.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കോട്ടയം
ജില്ലയിലെ റെയില്‍ പാത
ഇരട്ടിപ്പിക്കല്‍
മൂലമുള്ള ജനങ്ങളുടെ
ആശങ്ക പരിഹരിക്കാന്‍
എന്തു നടപടിയാണ് ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്എന്ന്
വ്യക്തമാക്കുമോ ?
കാപ്പില്‍
റസിഡന്റ്സ് അസോസിയേഷന്
2998.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാപ്പില്‍
റസിഡന്‍സ് അസോസിയേഷന്
സെക്രട്ടറി 3.3.14-ല്‍
കാപ്പില്‍ കണ്ണമൂട്
റെയില്‍വേ അടിപ്പാത
നിര്‍മ്മിക്കണമെന്ന്
ആവശ്യപ്പെട്ട്
സമര്‍പ്പിച്ച നിവേദനം
20.10.14-ല്‍
12812/ഡി2/14/ഗത
നമ്പര്‍ പ്രകാരം
പൊതുമരാമത്ത് വകുപ്പിന്
കൈമാറിയിരുന്നു.
ആയതിന്മേല്
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
കാപ്പില്‍
കണ്ണമൂട് റെയില്‍വേ
അടിപ്പാത
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ നടപടികള്‍
അടിയന്തരമായി
സ്വീകരിക്കുമോ?
റെയില്‍വേ
വികസനത്തിന് ആവശ്യപ്പെട്ട
പദ്ധതികളും ട്രെയിനുകളും
2999.
ശ്രീ.ആര്.
രാജേഷ്
,,
കെ. ആന്‍സലന്‍
,,
പി.കെ. ശശി
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റെയില്‍വേ
വികസനത്തിനായി
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെട്ട
പദ്ധതികളും
ട്രെയിനുകളും
ഏതെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
ഇവയില്‍
ഏതൊക്കെ പദ്ധതികള്‍
കേന്ദ്ര ബജറ്റില്‍
സ്ഥാനം
പിടിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി)
സംസ്ഥാന
സര്‍ക്കാരുമായുള്ള
സംയുക്ത പദ്ധതികള്‍
ഏതെങ്കിലും
അനുവദിച്ചിട്ടുണ്ടോ;
(ഡി)
റെയില്‍വേ
വികസനത്തില്‍
സംസ്ഥാനത്തോടു കാട്ടിയ
കടുത്ത അവഗണന
തിരുത്തിക്കാനായി ഏതു
വിധത്തിലുള്ള
സമ്മര്‍ദ്ദം
ചെലുത്താന്‍
സാധിക്കുമെന്ന്
അറിയിക്കാമോ?