പ്രീപെയ്ഡ്
വൈദ്യുതി സ്മാര്‍ട്ട്
മീറ്റര്‍
538.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുള്ള
വൈദ്യുതി
മീറ്ററുകളെല്ലാം മൂന്ന്
വര്‍ഷത്തിനുള്ളില്‍
പ്രീപെയ്ഡ് സ്മാര്‍ട്ട്
മീറ്ററാക്കണമെന്ന്
കേന്ദ്ര നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇതുമൂലമുണ്ടാകുന്ന
പ്രയോജനങ്ങള്‍
എന്തൊക്കെയാണ്; പ്രീ
പെയ്ഡ് സ്മാര്‍ട്ട്
മീറ്റര്‍
ഘടിപ്പിക്കുന്നതിന്
എന്ത് തുക ചെലവാകും;
ഇതില്‍ കേന്ദ്ര വിഹിതം
എത്രയാണ്;
(സി)
പ്രീ
പെയ്ഡ് സ്മാര്‍ട്ട്
മീറ്റര്‍
സ്ഥാപിക്കുവാന്‍
ടെന്‍ഡര്‍
ക്ഷണിച്ചിട്ടുണ്ടോ;
ഏതൊക്കെ കമ്പനികളാണ്
ടെന്‍ഡറില്‍
പങ്കെടുത്തത്;
(ഡി)
സ്ഥാപിക്കുവാന്‍
വന്‍ തുക ആവശ്യമായി
വരുന്ന പ്രീപെയ്ഡ്
മീറ്റര്‍ വെയ്ക്കുന്നത്
കൊണ്ട്
ഉപഭോക്താക്കള്‍ക്ക്
ഉണ്ടാകുന്ന നേട്ടം
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
പാഴ്
വസ്തുക്കളില്‍ നിന്നും
ഊര്‍ജ്ജം
539.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാഴ്
വസ്തുക്കളില്‍ നിന്നും
ഊര്‍ജ്ജം ലഭ്യമാക്കുന്ന
പ്രവര്‍ത്തനങ്ങള്‍
സംസ്ഥാനത്ത്
നടപ്പിലാക്കുന്നുണ്ടോ;എങ്കില്‍
അവയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കെ.എസ്.ഇ.ബി
ലിമിറ്റഡിന്റെ സാമ്പത്തിക
സ്ഥിതി
540.
ശ്രീ.പുരുഷന്
കടലുണ്ടി
,,
സി.കെ. ഹരീന്ദ്രന്‍
,,
ഐ.ബി. സതീഷ്
,,
റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ലിമിറ്റഡിന്റെ
സാമ്പത്തിക സ്ഥിതി
സുസ്ഥിരമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ; വായ്പകള്‍
പുന:സംഘടിപ്പിച്ച് പലിശ
ഭാരം കുറക്കാന്‍
നടപടിയെടുത്തിരുന്നോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രകൃതി
ദുരന്തങ്ങള്‍ വന്‍
ബാധ്യത സൃഷ്ടിച്ചിട്ടും
പ്രവര്‍ത്തന നഷ്ടം
നികത്താന്‍
സാധ്യമായിട്ടുണ്ടോ;
ദീര്‍ഘകാലമായുള്ള
കുടിശ്ശിക
പിരിച്ചെടുക്കുന്നതില്‍
പുരോഗതി
കൈവരിക്കാനായിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
യുക്തിസഹമായ
ഹ്രസ്വകാല,
ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള
കരാറുകള്‍ വഴി വൈദ്യുതി
വാങ്ങലിന്റെ ചെലവ്
കുറയ്ക്കുന്നതിനും
പ്രസരണ വിതരണ ശൃംഖലകള്‍
മെച്ചപ്പെടുത്തി പ്രസരണ
നഷ്ടം
കുറയ്ക്കുന്നതിനും
സാധ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
വൈദ്യുതി
ചാർജ് കുടിശ്ശിക
541.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സംസ്ഥാന പൊതുമേഖലാ
സ്ഥാപനങ്ങളില്‍ നിന്ന്
1500 കോടി രൂപയിലധികം
വൈദ്യുതി ബില്‍
കുടിശ്ശിക കെ.എസ്.ഇ.ബി.
യ്ക്ക് പിരിഞ്ഞു
കിട്ടാനുണ്ടോ;
(ബി)
കുടിശ്ശിക
പിരിച്ചെടുക്കാന്‍
കെ.എസ്.ഇ.ബി. ഇപ്പോള്‍
അനുവര്‍ത്തിച്ചു വരുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(സി)
ഈ
സാഹചര്യത്തിലും
യൂണിറ്റിന് 10 പൈസ വീതം
ഉപഭോക്താക്കളില്‍
നിന്ന് സര്‍ചാര്‍ജ്
ഈടാക്കാന്‍ റഗുലേറ്ററി
കമ്മീഷന്
ഉത്തരവിടുകയുണ്ടായോ;
എങ്കില്‍ ഇതിന്റെ
സാഹചര്യമെന്താണെന്ന്
വ്യക്തമാക്കുമോ ;
(ഡി)
യൂണിറ്റിന്
13 പൈസ
വര്‍ദ്ധിപ്പിക്കാന്‍
വൈദ്യുതി ബോര്‍ഡ്
ആവശ്യപ്പെട്ടിരുന്നോ?
ഉപഭോക്താക്കളില്‍
നിന്നും സര്‍ചാര്‍ജ്
ഈടാക്കുന്ന നടപടി
542.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡിന്റെ നഷ്ടം
നികത്തുന്നതിലേക്കായി
ഗാര്‍ഹിക
ഉപഭോക്താക്കളില്‍
നിന്നും സര്‍ചാര്‍ജ്
ഈടാക്കുന്നതിന്
വൈദ്യുതി ബോര്‍ഡ്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
വൈദ്യുതി
ഉപഭോഗം
കുറയ്ക്കുന്നതിനുള്ള
മാര്‍ഗ്ഗങ്ങള്‍
ആരായുന്നതിനും വന്‍കിട
ഉപഭോക്താക്കളുടെ
വൈദ്യുതി കുടിശ്ശിക
പിരിച്ചെടുക്കുന്നതിനും
പകരം കൃത്യമായി
വൈദ്യുതി ചാര്‍ജ്
അടച്ചുവരുന്ന ഗാര്‍ഹിക
ഉപഭോക്താക്കളെ
ബുദ്ധിമുട്ടിക്കുന്ന
നടപടി
പുന:പരിശോധിക്കുമോ?
വൈദ്യുതി
മേഖലയില്‍ പുതിയ പദ്ധതികള്‍
543.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
മേഖലയില്‍ 2020-21
കാലയളവില്‍ പുതിയ
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
ബോര്‍ഡ്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
വൈദ്യുതി
ബോര്‍ഡില്‍ വിവര
സാങ്കേതിക വിദ്യയുടെ
സാധ്യതകള്‍
പ്രയോജനപ്പെടുത്തിയത്
മൂലമുള്ള നേട്ടങ്ങള്‍
വിശദമാക്കുമോ;
(സി)
പാരമ്പര്യേതര
ഊര്‍ജ്ജം പരമാവധി
ഉല്പാദിപ്പിച്ച്
പരിസ്ഥിതിക്ക് കോട്ടം
തട്ടാത്ത നയമാണോ
ബോര്‍ഡ്
സ്വീകരിക്കുന്നത്;
എങ്കില്‍ ആ മേഖലയില്‍
പുതിയതായി
ആവിഷ്ക്കരിക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ഡി)
വൈദ്യുതി
ലഭ്യമല്ലാത്ത
ഒറ്റപ്പെട്ട
ഗ്രാമങ്ങളിലും ആദിവാസി
കോളനികളിലും വൈദ്യുതി
എത്തിക്കുന്നതിന്
ബോര്‍ഡ്
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ?
വൈദ്യുതി
വാഹനങ്ങള്‍ക്കുള്ള ചാര്‍ജിങ്
സ്റ്റേഷന്
544.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
വാഹനങ്ങള്‍ ചാര്‍ജ്
ചെയ്യുന്നതിന് വേണ്ടി
വൈദ്യുതി ബോര്‍ഡ്
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ ;
(ബി)
പ്രധാന
സ്ഥലങ്ങളില്‍ ചാര്‍ജിങ്
സ്റ്റേഷനുകള്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കാമോ ;
(സി)
നിലവില്‍
കെ.എസ്.ആര്.ടി.സി.യുടെ
ബസ്സുകള്‍ക്ക് ചാര്‍ജ്
ചെയ്യുന്ന സ്റ്റേഷന്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ അറിയിക്കാമോ
;
(ഡി)
ദേശീയ
പാതകളിലും മറ്റ് പ്രധാന
സ്ഥലങ്ങളിലും 24
മണിക്കൂറും
പ്രവര്‍ത്തിക്കുന്ന
ചാര്‍ജിങ്
സ്റ്റേഷനുകള്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കാമോ ?
വൈദ്യുതി
വകുപ്പ്നെടുമങ്ങാട്
മണ്ഡലത്തില്‍ നടപ്പിലാക്കിയ
പദ്ധതികള്‍
545.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വൈദ്യുതി
വകുപ്പ്നെടുമങ്ങാട്
മണ്ഡലത്തില്‍
നടപ്പിലാക്കിയ
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
ഓരോ
പദ്ധതിയ്ക്കും
അനുവദിച്ച തുകയും
പദ്ധതിയുടെ നിലവിലെ
സ്ഥിതിയും
വ്യക്തമാക്കുമോ?
ഇലക്ട്രിക്
വാഹന ചാര്‍ജ്ജിംഗ്
സ്റ്റേഷനുകള്‍
546.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാന റോഡുകളില്‍
ഇലക്ട്രിക്
വാഹനങ്ങള്‍ക്കുള്ള
ചാര്‍ജ്ജിംഗ്
സ്റ്റേഷനുകള്‍
സ്ഥാപിക്കുന്നതിന്
വകുപ്പ് എന്തെങ്കിലും
പദ്ധതികള്‍ തയ്യാറാക്കി
നടപ്പിലാക്കിയിട്ടുണ്ടോ;
ഇതുമായി ബന്ധപ്പെട്ട്
സ്വീകരിച്ചതും
സ്വീകരിച്ചുവരുന്നതുമായ
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കുമോ;
(ബി)
വര്‍ഷങ്ങള്‍ക്കുള്ളില്‍
ഇലക്ട്രിക് വാഹനങ്ങളുടെ
എണ്ണം
വര്ദ്ധിക്കുമെന്നുകണ്ട്
ചാര്‍ജ്ജിംഗ്
സ്റ്റേഷനുകളുടെ എണ്ണം
കൂട്ടിക്കൊണ്ടുവരുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഇപ്രകാരം
ചാര്‍ജ്ജ്
ചെയ്യുന്നതിന് വാഹന
ഉടമകളില്‍ നിന്ന്
ഈടാക്കുന്ന തുക
നിശ്ചയിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
ഊര്‍ജ്ജകേരള
മിഷന്
547.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജകേരള
മിഷന്റെ പ്രവര്‍ത്തന
പുരോഗതി അറിയിക്കുമോ;
(ബി)
ഊര്‍ജ്ജകേരളമിഷന്റെ
വിവിധ പദ്ധതികളും
ഉദ്ദേശ്ങ്ങളും
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
ഊര്‍ജ്ജകേരള
മിഷന്റെ ഭാവിയില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
സുപ്രധാന പദ്ധതികളുടെ
വിശദാംശം ലഭ്യമാക്കുമോ?
ദ്യുതി
2021
548.
ശ്രീ.കെ.കുഞ്ഞിരാമന്
,,
കെ.സുരേഷ് കുറുപ്പ്
,,
രാജു എബ്രഹാം
,,
വി.കെ.പ്രശാന്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വെെദ്യുതി വിതരണ ശൃംഖല
ശക്തിപ്പെടുത്തുന്നതിനും
ആധുനീകരിക്കുന്നതിനും
വെെദ്യുതി വിതരണത്തിലെ
കൃത്യതയും
വിശ്വാസ്യതയും ലോക
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നതിനും
ദ്യുതി 2021 എന്ന
പേരില്‍ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
നഗര-ഗ്രാമ
വ്യത്യാസമില്ലാതെ
എല്ലായിടത്തും
തടസ്സരഹിതമായ
വെെദ്യുതിയാണ്, ഇതിന്
ലഭ്യത ഉറപ്പാക്കാന്‍
പ്രസ്തുത പദ്ധതിയില്‍
എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിട്ടുളളതെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പ്രസരണ നഷ്ടം
കുറയ്ക്കുന്നതിന് സ്വീകരിച്ച
നടപടികള്‍
549.
ശ്രീ.വി.കെ.പ്രശാന്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതിയുടെ
പ്രസരണ നഷ്ടം
കുറയ്ക്കുന്നതിന് ഈ
സർക്കാരിന്റെ
കാലയളവില്‍
കെ.എസ്.ഇ.ബി. എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇതുവഴി എത്രത്തോളം
പ്രസരണ നഷ്ടം
കുറയ്ക്കാൻ
കഴിഞ്ഞിട്ടുണ്ട്;
(ബി)
വൈദ്യുതി
ലൈനുകള്‍ അണ്ടർഗ്രൗണ്ട്
കേബിളുകളാക്കുന്നതിന്
കെ.എസ്.ഇ.ബി.യ്ക്ക്
പദ്ധതിയുണ്ടോ;
(സി)
ഉണ്ടെങ്കില്‍,
ഈ പ്രവർത്തനം എന്ന്
പൂർത്തീകരിക്കാൻ
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
റിന്യൂവബിള്‍
ഊർജ്ജ സ്രോതസ്സുകളില്‍
നിന്ന് സംസ്ഥാനത്ത്
നിലവില്‍ എത്ര അളവില്‍
ഊർജ്ജം
ഉല്പാദിപ്പിക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(ഇ)
പുരപ്പുറ
വൈദ്യുതി നിലയങ്ങളിലൂടെ
ഈ സർക്കാരിന്റെ കാലത്ത്
അധികമായി
ഉല്‍പ്പാദിപ്പിക്കാൻ
കഴിഞ്ഞ വൈദ്യുതിയുടെ
അളവ് വ്യക്തമാക്കാമോ?
വൈദ്യുതി
ഉല്പാദനം
550.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര മെഗാവാട്ട് അധിക
വൈദ്യുതി
ഉല്പാദിപ്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
സോളാര്‍
വൈദ്യൂതി നിലയങ്ങള്‍
വഴി എത്ര മെഗാവാട്ട്
വൈദ്യൂതിയാണ് ഇപ്പോള്‍
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്നതെന്നും,
ഇതിനു യൂണിറ്റിന് എത്ര
രൂപയാണ് ചെലവ്
വരുന്നതെന്നും
അറിയിക്കാമോ?
മാങ്കുളം
പദ്ധതിക്കായി സ്ഥലം വിട്ട്
നല്‍കിയവരുടെ നഷ്ടപരിഹാരം
551.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാങ്കുളം
പദ്ധതിക്കായി സ്ഥലം
വിട്ട് നല്‍കിയവരുടെ
നഷ്ടപരിഹാരം സംബന്ധിച്ച
PWR.B1/110/2017
നമ്പര്‍ ഫയലിലെ
നടപടിക്രമങ്ങള്‍
നിലവില്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നഷ്ടപരിഹാരം
സമയബന്ധിതമായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
വെെദ്യുതി
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടികള്‍
552.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
പ്രസരണ നഷ്ടം
കുറയ്ക്കുന്നതിനുമായി
എന്തെല്ലാം നടപടികളാണ്
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളളതെന്നറിയിക്കാമോ;
(ബി)
വേനല്‍
ശക്തമായതോടെ വെെദ്യുതി
ഉപഭോഗത്തിനനുസരിച്ചുളള
ഉല്പാദനത്തിന്
ഡാമുകളില്‍ വെളളം
ലഭ്യമല്ല എന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇങ്ങനെ വെെദ്യുതി
ഉല്പാദനം കുറഞ്ഞാല്‍
വെെദ്യുതി ക്ഷാമം
പരിഹരിക്കുവാനായി
എന്തെല്ലാം
മുന്‍കരുതലുകളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
ഡാമുകളിലെ
ജലനിരപ്പ്
553.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഡാമുകളില്‍ നിലവിലെ
സ്ഥിതി അനുസരിച്ച് എത്ര
ശതമാനം ജലമുണ്ടെന്ന്
അറിയിക്കാമോ ;
(ബി)
ഇത്
ഉപയോഗിച്ച് എത്ര
ദശലക്ഷം വെെദ്യുതി
ഉല്പാദിപ്പിക്കുവാന്
കഴിയുമെന്ന്
വ്യക്തമാക്കാമോ ?
മുല്ലശ്ശേരി-
പറപ്പൂര് ലെെനിന്റെ
നിര്‍മ്മാണ പ്രവൃത്തികള്‍
554.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തൃശൂര്‍
ജില്ലയിലെ മുല്ലശ്ശേരി,
പറപ്പൂര് സബ്
സ്റ്റേഷനുകളെ
ബന്ധിപ്പിച്ചുകൊണ്ടുള്ള
കെ.എസ്.ഇ.ബി.യുടെ പുതിയ
ലെെനിന്റെ നിര്‍മ്മാണ
പ്രവൃത്തികള്‍ നിലവില്‍
ഏത് ഘട്ടത്തിലാണ്;
പദ്ധതിയുടെ പുരോഗതി
സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കാമോ?
വൈദ്യുതിയുടെ
പ്രസരണ നഷ്ടം
കുറയ്ക്കുന്നതിന് നടപടി
555.
ശ്രീ.വി.കെ.പ്രശാന്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതിയുടെ
പ്രസരണ നഷ്ടം
കുറയ്ക്കുന്നതിന് ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
കെ.എസ്.ഇ.ബി. എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
അതുവഴി എത്രത്തോളം
പ്രസരണ നഷ്ടം
കുറയ്ക്കാന്‍
കഴിഞ്ഞുവെന്ന്
വ്യക്തമാക്കുമോ;
(ബി)
വൈദ്യുതി
ലൈനുകള്‍
അണ്ടര്‍ഗ്രൗണ്ട്
കേബിളുകളാക്കുന്നതിന്
കെ.എസ്.ഇ.ബി.യ്ക്ക്
പദ്ധതിയുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഈ പ്രവര്‍ത്തനം എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
റിന്യൂവബിള്‍
ഊര്‍ജ്ജ സ്രോതസുകളില്‍
നിന്ന് സംസ്ഥാനത്ത്
നിലവില്‍ എത്ര അളവില്‍
ഊര്‍ജ്ജം
ഉല്പാദിപ്പിക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പുരപ്പുറ വൈദ്യുതി
നിലയങ്ങളിലുടെ അധികമായി
ഉല്പാദിപ്പിക്കാന്
കഴിഞ്ഞ വൈദ്യുതിയുടെ
അളവ് വ്യക്തമാക്കാമോ?
കോലഞ്ചേരിയിൽ
ഡിസ്ട്രിബ്യൂഷന്‍ പ്ലാനില്‍
ഉള്‍പ്പെടുത്തിയിട്ടുളള
പ്രവൃത്തികള്‍
556.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്നത്തുനാട്
നിയോജക മണ്ഡലത്തിലെ
കോലഞ്ചേരി
പട്ടണത്തില്‍ റബര്‍
തോട്ടങ്ങള്‍ക്കിടയിലൂടെയും
പാടശേഖരങ്ങളിലൂടെയും
വെെദ്യുതി ലെെന്‍
കടന്നുപോകുന്നത് മൂലം
വെെദ്യുതി വിതരണത്തില്‍
നേരിടുന്ന തടസം
പരിഹരിക്കുന്ന
പ്രവൃത്തിയും പുതുപ്പനം
ഫീഡര്‍ റോഡിന്റെ
വശങ്ങളിലേക്ക് മാറ്റി
സ്ഥാപിക്കുന്ന
പ്രവൃത്തിയും
ഡിസ്ട്രിബ്യൂഷന്‍
പ്ലാനില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇൗ പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
സാധിക്കുമെന്ന്
വിശദമാക്കാമോ?
വൈദ്യുതി
ചാര്‍ജ് കുടിശ്ശിക
പിരിച്ചെടുക്കാന്‍ നടപടി
557.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വൈദ്യുതി ചാര്‍ജ്
വര്‍ദ്ധിപ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
വൈദ്യുതി ചാർജ്
കുടിശ്ശിക
പിരിച്ചെടുക്കാനുള്ള
എന്തെല്ലാം നടപടികളാണ്
വൈദ്യുതി ബോര്‍ഡ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
വൈദ്യുതി
ബോര്‍ഡിന്റെ പതിനെട്ട്
ശതമാനം പിഴപ്പലിശ എന്ന
രീതി ഒഴിവാക്കി
കുടിശ്ശികക്കാരില്‍
നിന്നും തുക മാത്രം
ഈടാക്കാന്‍ നടപടി
കൈക്കൊള്ളുമോ;
(ഡി)
ഗാര്‍ഹിക
ഉപഭോക്താക്കള്‍ക്ക്
കണക്ടഡ് ലോഡ്
ക്രമീകരിക്കുവാനുള്ള
അവസരം ബോര്‍ഡ്
നല്‍കുമോയെന്ന്
അറിയിക്കാമോ;
(ഇ)
നഗരപ്രദേശങ്ങളില്‍
ആവശ്യക്കാര്‍ക്ക്
ത്രീഫെയിസ് ലൈന്‍
ലഭ്യമാക്കാമോ;
ആയതിനുള്ള നടപടികള്‍
വ്യക്തമാക്കാമോ?
വെെദ്യുതി
ചാര്‍ജ്ജ് വര്‍ദ്ധന
558.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗാര്‍ഹിക
ഉപഭോക്താക്കള്‍ക്ക്
വെെദ്യുതി ചാര്‍ജ്ജ്
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത് എന്ന്
മുതലാണെന്നും
വര്‍ദ്ധനവ്
എത്രയാണെന്നും
വിശദമാക്കുമോ;
(ബി)
ഈ
വര്‍ദ്ധനവ് വഴി
കെ.എസ്.ഇ.ബി.യ്ക്ക്
എത്ര രൂപയുടെ വരുമാന
വര്‍ദ്ധനവ്
ഉണ്ടാകുമെന്ന്
വ്യക്തമാക്കാമോ;
(സി)
വെെദ്യുതി
ചാര്‍ജ്ജ്
വര്‍ദ്ധിപ്പിക്കുവാനുണ്ടായ
സാഹചര്യമെന്തെന്ന്
വിശദമാക്കുമോ?
വെെദ്യുതി
നിരക്കിലെ വര്‍ദ്ധന
559.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019
ഏപ്രില്‍ മുതല്‍ ജൂണ്‍
വരെ കൂടിയ നിരക്കില്‍
വെെദ്യുതി
വാങ്ങിയതിന്റെ പേരില്‍
യൂണിറ്റിന് 13 പെെസ
സര്‍ചാര്‍ജ്ജ്
പിരിക്കുന്നതിന്
പിന്നാലെ തുടര്‍ന്നുള്ള
മൂന്ന് മാസങ്ങളിലെ
അധികചെലവ് നേരിടുവാന്‍
യൂണിറ്റിന് പത്ത് പെെസ
കൂടി പിരിക്കുവാന്‍
അനുവദിക്കണമന്നെ്
വെെദ്യുതി ബോര്‍ഡ്
റെഗുലേറ്ററി
കമ്മീഷനോട്
ആവശ്യപ്പെട്ടിരുന്നോ;
(ബി)
പ്രസ്തുത
ആവശ്യത്തിന്റെ
അടിസ്ഥാനത്തിലാണോ
യൂണിറ്റിന് 10 പെെസ
വര്‍ദ്ധിപ്പിക്കുവാന്‍
വെെദ്യുതി ബോര്‍ഡ്
അനുമതി നല്‍കിയതെന്ന്
വ്യക്തമാക്കാമോ?
മലാപറമ്പ് - അരീക്കോട്
ലൈനില്‍ ട്രാന്‍സ്ഗ്രിഡ്
മാറ്റി സ്ഥാപിക്കല്‍
560.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ മലാപറമ്പ് -
അരീക്കോട് ലൈനില്‍
ട്രാന്‍സ്ഗ്രിഡ്
മാറ്റി സ്ഥാപിക്കല്‍
പ്രവൃത്തിയുടെ പുരോഗതി
അറിയിക്കാമോ;
(ബി)
ഈ
പദ്ധതി എത്ര മാസം
കൊണ്ട്
പൂര്‍ത്തിയാവുമെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതി
പൂര്‍ത്തിയായാല്‍ ഈ
ലൈന്‍ കടന്ന് പോകുന്ന
ഏരിയയിലെ
ഗുണഭോക്താക്കള്‍ക്കുണ്ടാകുന്ന
മെച്ചങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ഡി)
മലാപറമ്പ്
- അരീക്കോട് ലൈനിലെ
ട്രാന്‍സ്ഗ്രിഡ്
മാറ്റല്‍ പ്രവൃത്തി
കരാര്‍ ഏറ്റെടുക്കുന്ന
സ്ഥാപനത്തിന്റെ
/വ്യക്തിയുടെ വിവരം
അറിയിക്കാമോ;
(ഇ)
ഈ
കരാറുകാരനെ
തെരഞ്ഞെടുത്ത രീതി,
മറ്റ് ടെന്‍ഡര്‍
നടപടിക്രമങ്ങള്‍
തുടങ്ങിയവ
വ്യക്തമാക്കുമോ?
ആറന്മുള
മണ്ഡലത്തിൽ വൈദ്യുതി വകുപ്പ്
നടപ്പിലാക്കിയ പദ്ധതികള്‍
561.
ശ്രീമതിവീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവിൽ ആറന്മുള
നിയോജകമണ്ഡലത്തിൽ
വൈദ്യുതി വകുപ്പ്
നടപ്പിലാക്കിയ
പരിഷ്കാരങ്ങളുടെയും,
പ്രവൃത്തികളുടെയും
വിശദാംശങ്ങള്‍ നൽകുമോ;
(ബി)
വോള്‍ട്ടേജ്
ക്ഷാമം
പരിഹരിക്കുന്നതിനും
പ്രസരണ നഷ്ടം
ഒഴിവാക്കുന്നതിനും ഈ
കാലയളവിൽ മണ്ഡലത്തിൽ
നടത്തിയ പ്രവൃത്തികളുടെ
വിശദാംശങ്ങള്‍ നൽകുമോ ?
ആറന്മുള
മണ്ഡലത്തിലെ സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതി
562.
ശ്രീമതിവീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതിയുടെ
ഭാഗമായി ആറന്മുള
നിയോജകമണ്ഡലത്തിൽ എത്ര
പുതിയ കണക്ഷനുകള്‍
നൽകിയെന്നറിയിക്കാമോ;
(ബി)
കണക്ഷനുകളുടെ
വിവരം പഞ്ചായത്തുകള്‍
തിരിച്ച് ലഭ്യമാക്കുമോ?
വര്‍ക്കല
നിയോജകമണ്ഡലത്തില്‍
സമ്പൂര്‍ണ്ണ വൈദ്യുതീകരണം
563.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
വര്‍ക്കല
നിയോജകമണ്ഡലത്തില്‍
സമ്പൂര്‍ണ്ണ
വൈദ്യൂതീകരണത്തിനായി
ചെലവഴിച്ച തുകയുടെ
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
വര്‍ക്കല
മണ്ഡലത്തില്‍
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിനായി
അപേക്ഷ ലഭിച്ചതില്‍
എത്ര വീടുകള്‍ക്ക്
വൈദ്യുതി കണക്ഷന്
നല്‍കാനുണ്ടെന്ന്
വ്യക്തമാക്കാമോ;
അതിനുള്ള
തടസ്സമെന്താണെന്ന്
അറിയിക്കുമോ?
തത്തനംപുള്ളി പ്രദേശത്തെ
വോൾട്ടേജ് ക്ഷാമം
564.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തത്തനംപുള്ളി
പ്രദേശത്ത് ഗാർഹിക
ഉപകരണങ്ങൾ
പ്രവര്‍ത്തിപ്പിക്കുവാൻ
പോലും പ്രയാസകരമായ
രീതിയിൽ വോൾട്ടേജ്
ക്ഷാമം
അനുഭവപ്പെടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇത്
പരിഹരിക്കുന്നതിനാവശ്യമായ
നടപടികൾ സ്വീകരിക്കുമോ?
കാര്‍ഷിക
വൈദ്യുതി കണക്ഷനുകള്‍
565.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശാല
നിയോജകമണ്ഡലത്തില്‍
വിവിധ സെക്ഷനുകള്‍ക്ക്
കീഴിലായി എത്ര കാര്‍ഷിക
വൈദ്യുതി
കണക്ഷനുകളുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ഇവയില്‍
കൃഷി വകുപ്പ്
പണമടയ്ക്കുന്ന
കണക്ഷനുകള്‍
എത്രയാണെന്ന്
വെളിപ്പെടുത്താമോ;
(സി)
കാര്‍ഷിക
കണക്ഷൻ നല്‍കുന്നതിന്
പമ്പ് ഹൗസ്
നിര്‍ബന്ധമാണോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
കാര്‍ഷിക
കണക്ഷൻ
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
വെെദ്യുതി
കുടിശ്ശിക
566.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
സംരംഭകര്‍, ഗാര്‍ഹിക
ഉപഭോക്താക്കള്‍
എന്നിവരില്‍ നിന്നും
കെ.എസ്.ഇ.ബി.യ്ക്ക്
എത്രകോടി രൂപ
വെെദ്യുതിചാര്ജ്ജ്
ഇനത്തില്‍
കുടിശ്ശികയായി
ലഭ്യമാകാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കേരളസര്‍ക്കാര്‍
സ്ഥാപനങ്ങളില്‍ നിന്നും
വെെദ്യുതി കുടിശ്ശിക
ഇനത്തില്‍ എത്രകോടി
രൂപ
പിരിച്ചെടുക്കാനുണ്ടെന്ന്
അറിയിക്കാമോ?
ഊര്‍ജ്ജ
ഉപഭാേഗവും പ്രതിസന്ധിയും
567.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ വെെദ്യുതി
പ്രതിസന്ധിയുണ്ടോ;
ഉണ്ടെങ്കില്‍ അത്
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
കേരളത്തിന് പുറത്ത്
നിന്നും വെെദ്യുതി
കൊണ്ടുവരുന്നതിനുളള
ദീര്‍ഘകാല-ഹ്രസ്വകാല
കരാറുകളില്‍
ഏര്‍പ്പെട്ടിരുന്നോ;
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
കരാറുകള്‍ സംസ്ഥാനം
അഭിമുഖീകരിക്കുന്ന
വെെദ്യുതി പ്രതിസന്ധി
തരണം ചെയ്യുന്നതിന്
സഹായകമായിട്ടുണ്ടോ;
(ഡി)
സംസ്ഥാനം
വരള്‍ച്ച നേരിടുന്ന
സാഹചര്യത്തില്‍
കൂടുതല്‍ വെെദ്യുതി
പവര്‍ എക്സ്ചേഞ്ച്
മുഖേന
വാങ്ങിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ഇ)
ഗാര്‍ഹിക
ഉപഭോക്താക്കള്‍ക്ക്
സൗജന്യ നിരക്കില്‍
എല്‍.ഇ.ഡി ബള്‍ബുകള്‍
നല്‍കിയതിലൂടെ ഊര്‍ജ്ജ
ഉപഭോഗത്തില്‍ വന്ന
മാറ്റം എന്താണ് എന്ന്
വ്യക്തമാക്കുമോ;
(എഫ്)
ഫിലമെന്റ്
ബള്‍ബുകള്‍ക്ക് ഈ
വര്‍ഷം തന്നെ നിരോധനം
ഏര്‍പ്പെടുത്തുന്ന
സാഹചര്യത്തില്‍
കൂടുതല്‍ എല്‍.ഇ.ഡി
ബള്‍ബുകള്‍ സൗജന്യ
നിരക്കില്‍
ഉപഭോക്താക്കള്‍ക്ക്
നല്‍കുന്നതിനും അതിലൂടെ
വെെദ്യുതി
ലാഭിക്കുന്നതിനും നടപടി
സ്വീകരിക്കുമോ ?
സോളാര്‍ വെെദ്യുതി ഉല്പാദനം
568.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം സോളാര്‍
വെെദ്യുതി ഉല്പാദനം
എത്രമാത്രം
വര്‍ദ്ധിപ്പിക്കുവാന്‍
സാധിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
പുരപ്പുറ സോളാർ വൈദ്യുത
പദ്ധതി
569.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സോളാർ വൈദ്യുതി
ഉല്പാദിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട് വൈദ്യുതി
വകുപ്പ് ഏതെല്ലാം
തരത്തിലുള്ള
സബ്സിഡികളാണ്
നല്‍കിവരുന്നത്;
വിശദമാക്കുമോ;
(ബി)
പുരപ്പുറ
സോളാർ വൈദ്യുത പദ്ധതി
പ്രകാരം നാളിതുവരെ
എത്രപേർക്ക് ആനുകൂല്യം
ലഭ്യമാക്കി എന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി നിർവ്വഹണത്തിന്
ഏതെല്ലാം ഏജൻസികളെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
വിശദാംശം
വെളിപ്പെടുത്തുമോ?
സൗര
പദ്ധതി
570.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജ
കേരള മിഷന്
പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുള്ള
സൗര പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
പദ്ധതി എന്നാണ് വിഭാവനം
ചെയ്തത്; അതിന്റെ
പുരോഗതി
വ്യക്തമാക്കുമോ;
(സി)
സൗര
പദ്ധതിയില്‍ അപേക്ഷ
സമര്‍പ്പിച്ചവര്‍ക്ക്
ഇതിനോടകം സോളാര്‍
പാനലുകള്‍
ലഭ്യമാക്കിയിട്ടുണ്ടോ;
ഇതിലൂടെ എത്ര യൂണിറ്റ്
വൈദ്യുതി
ഉല്പാദിപ്പിക്കാന്
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(ഡി)
സൗര
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
തരിശ്
ഭൂമിയില്‍ സോളാര്‍ പാനല്‍
571.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തരിശ്
ഭൂമിയില്‍ സോളാര്‍
പാനല്‍ സ്ഥാപിച്ച്
കര്‍ഷകര്‍ക്ക് വരുമാനം
ഉണ്ടാക്കുന്ന പദ്ധതി
കെ.എസ്.ഇ.ബി.
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതിയിലൂടെ എത്ര
മെഗാവാട്ട് വെെദ്യുതി
ഉല്പാദിപ്പിക്കുവാനാണ്
ലക്ഷ്യമിടുന്നത്;വ്യക്തമാക്കാമോ;
(സി)
500
കിലോവാട്ടിന്റെ
സോളാര്‍ നിലയം
സ്ഥാപിക്കുവാന്‍ എത്ര
തുക ചെലവാകുമെന്നും ഒരു
യൂണിറ്റ് വെെദ്യുതി,
കര്‍ഷകരില്‍ നിന്നും
കെ.എസ്.ഇ.ബി. എത്ര
തുകയ്ക്കാണ്
വാങ്ങുന്നതെന്നും
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി പ്രകാരം
സോളാര്‍ നിലയം
സ്ഥാപിക്കുന്നതിന്
സബ്സിഡി
അനുവദിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഇ)
പ്രസ്തുത
പദ്ധതിക്ക് കേന്ദ്ര
പുനരുപയോഗ ഊര്‍ജ്ജ
മന്ത്രാലയത്തിന്റെ
സഹായം ലഭ്യമാണോ;
വിശദാംശം നല്‍കുമോ?
പൈവളിഗെ
ഗ്രാമപഞ്ചായത്തില്‍ സോളാര്‍
പാനല്‍
572.
ശ്രീ.എം.
സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഞ്ചേശ്വരം
മണ്ഡലത്തിലെ പൈവളിഗെ
ഗ്രാമപഞ്ചായത്തില്‍ 200
ഏക്കറോളം സര്‍ക്കാര്‍
ഭൂമി സോളാര്‍ പാനല്‍
നടപ്പിലാക്കുന്നതിനായി
നല്‍കിയത് സംബന്ധിച്ച
വിശദവിവരം ലഭ്യമാക്കാമോ
;
(ബി)
സോളാര്‍
പാനല്‍ സ്ഥാപിക്കുന്നത്
ഏത് കമ്പനിയാണെന്നും
സര്‍ക്കാരും പ്രസ്തുത
കമ്പനിയും തമ്മിലുള്ള
കരാറിന്റെ
വിശദാംശങ്ങളും
വ്യക്തമാക്കാമോ;
(സി)
സോളാര്‍പാനല്‍
പൂര്‍ത്തിയാകുന്നതോടെ
വൈദ്യുതി ബോര്‍ഡിന്
ലഭിക്കുന്ന ഗുണങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ?
പുരപ്പുറ
സോളാര്‍ പദ്ധതി
573.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുരപ്പുറ
സോളാര്‍ പദ്ധതിയുടെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ;
(ബി)
നിലവില്‍
എത്ര പേരാണ് പ്രസ്തുത
പദ്ധതിയില്‍
രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്;അതില്‍
എത്ര പേരെയാണ്
തെരഞ്ഞെടുത്തത്;
(സി)
പ്രസ്തുത
പദ്ധതിയില്‍ കൂടി ഈ
വര്‍ഷം എത്ര മെഗാവാട്ട്
വൈദ്യുതി
ഉത്പാദിപ്പിക്കാന്‍
സാധിക്കുമെന്ന്
അറിയിക്കുമോ?
പുരപ്പുറ
സോളാര്‍ പദ്ധതി
574.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൗര
പദ്ധതിയുടെ ഭാഗമായി
നടപ്പിലാക്കുന്ന
പുരപ്പുറ സോളാര്‍
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി അറിയിക്കുമോ;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പുരപ്പുറ
സോളാര്‍ പദ്ധതിയുടെ
നേട്ടങ്ങളും
ലക്ഷ്യങ്ങളും
സംബന്ധിച്ച്
പൊതുജനങ്ങളില്‍
അവബോധം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കാമോ;
(സി)
തെരുവു
വിളക്കുകളും മറ്റും
പരമാവധി സോളാറിലേക്ക്
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ?
സോളാര്‍
വെെദ്യുത പദ്ധതി
575.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസ്
കെട്ടിടങ്ങള്‍ക്ക്
മുകളില്‍ സോളാര്‍
പാനല്‍ ഉപയോഗിച്ച്
വെെദ്യുതി
ഉത്പാദിപ്പിക്കുന്ന
പദ്ധതി നിലവിലുണ്ടോ;
വിശദമാക്കാമോ;
(ബി)
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്ന
നിലമ്പൂര്‍ മിനി
സിവില്‍ സ്റ്റേഷന്
കെട്ടിടത്തിന് മുകളില്‍
സോളാര്‍ പാനല്‍
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഇത്തരം
പദ്ധതികള്‍ ഏത് ഏജന്‍സി
വഴിയാണ്
നടപ്പിലാക്കുന്നതെന്ന്
അറിയിക്കാമോ?
പുരപ്പുറ
സൗരോര്‍ജ്ജ പദ്ധതി
576.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുരപ്പുറ
സൗരോര്‍ജ്ജ
പദ്ധതിക്കായി 200
മെഗാവാട്ട് ശേഷിയുളള
നിലയങ്ങള്‍
സ്ഥാപിക്കുന്നതിനുളള
ടെണ്ടര്‍ നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ഏതൊക്കെ
കമ്പനികളാണ് കരാര്‍
നല്‍കിയിട്ടുളളത്;
വിശദാംശം നല്‍കുമോ;
(സി)
പുരപ്പുറ
സൗരോര്‍ജ്ജ
പദ്ധതിയില്‍ അപേക്ഷ
നല്കിയ അപേക്ഷകരില്‍
നിന്നും എത്ര പേരെ
ഇതിനകം തെരഞ്ഞെടുത്തു;
ഇതിനുളള മാനദണ്ഡം
എന്താണ്;
(ഡി)
ഈ
പദ്ധതിക്കായി കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
എന്തെങ്കിലും ധനസഹായം
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഇ)
പ്രസ്തുത
പദ്ധതിയുടെ രണ്ടാംഘട്ടം
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
എന്നത്തേക്കെന്നും എത്ര
മെഗാവാട്ട്
വെെദ്യുതിയാണ് അതിലൂടെ
ലക്ഷ്യമിടുന്നതെന്നും
വ്യക്തമാക്കുമോ?
കായംകുളം
താപനിലയത്തിലെ സോളാര്‍
പ്ലാന്റ്
577.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
താപവൈദ്യുത നിലയത്തിലെ
സൗരോര്‍ജ്ജ പ്ലാന്റില്‍
നിന്ന് സോളാര്‍
വൈദ്യുതി വാങ്ങുന്നതിന്
എന്‍.റ്റി.പി.സി.
യുമായി കരാറില്‍
എത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കായംകുളം
താപനിലയത്തില്‍
നിര്‍മ്മിക്കുന്ന
സോളാര്‍ പ്ലാന്റ്
സംബന്ധിച്ച വിവരങ്ങള്‍
അറിയിക്കുമോ;
(സി)
പ്രസ്തുത
സോളാര്‍ പ്ലാന്റിന്റെ
നിര്‍മ്മാണം എന്നു
പൂര്‍ത്തിയാകുമെന്നും
ആയതില്‍ നിന്നുള്ള
വൈദ്യുതി എന്നു
ലഭ്യമാകുമെന്നും
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
കരാറിലെ വൈദ്യുതി
നിരക്ക് എത്രയാണെന്നും
വൈദ്യുതി
എത്രകാലത്തേക്ക്
ലഭ്യമാകുമെന്നും
അറിയിക്കുമോ?
സൗരോര്‍ജ്ജ
വൈദ്യുത പദ്ധതികള്‍
578.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൗരോര്‍ജ്ജ
വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിനായുള്ള
പദ്ധതികളുടെ
വിപുലീകരണത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദവിവരം നല്‍കുമോ;
(ബി)
സൗരോര്‍ജ്ജ
വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിന്
നിലവില്‍ എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്‍കിവരുന്നത്;
വിശദവിവരം നല്‍കുമോ?
ചെങ്ങന്നൂര്‍
ഐ.എച്ച്. ആര്.ഡി.
എന്‍ജിനീയറിംഗ് കോളേജ്
കെട്ടിടത്തില്‍ സോളാര്‍
പ്രോജക്ട്
579.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
ഐ.എച്ച്. ആര്.ഡി.
എന്‍ജിനീയറിംഗ് കോളേജ്
കെട്ടിടത്തിന് മുകളില്‍
കെ.എസ്.ഇ.ബി. യുടെ
സോളാര്‍ പ്രോജക്ട്
സ്ഥാപിക്കുന്നതിനുള്ള
പഠനം നടത്തിയിരുന്നോ;
(ബി)
പ്രസ്തുത
പ്രോജക്ട്
നിര്‍വ്വഹണത്തിന്റെ
പുരോഗതി വിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഈ
പ്രോജക്ടിന് എത്ര
തുകയാണ്
ചെലവാക്കേണ്ടതെന്ന്
അറിയിക്കുമോ?
സൗരോർജ്ജത്തിൽ
നിന്നുള്ള വൈദ്യുതി ഉല്പാദനം
580.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരമേറ്റത്
മുതൽ നാളിതുവരെ എത്ര
മെഗാവാട്ട് വൈദ്യുതി
സൗരോർജ്ജത്തിൽ നിന്ന്
ഉത്പാദിപ്പിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
കാലയളവിൽ പുരപുറത്തു
സ്ഥാപിച്ച സോളാർ
പാനലുകൾ വഴി എത്ര
മെഗാവാട്ട് വൈദ്യുതി
ഉത്പാദിപ്പിച്ചു എന്ന്
വ്യക്തമാക്കാമോ?
മൂലമറ്റം
വൈദ്യുതി നിലയത്തില്‍
പൊട്ടിത്തെറി
581.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂലമറ്റം
വൈദ്യുതി നിലയത്തില്‍
തുടരെ തുടരെ
പൊട്ടിത്തെറി
ഉണ്ടാകുന്നതും അത് മൂലം
ജനറേറ്ററുകളുടെ
പ്രവര്‍ത്തനം
നിലക്കുന്നതുമായ
സാഹചര്യം ഗൗരവമായി
പരിശോധിച്ചിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
രണ്ട്
വര്‍ഷത്തിനുള്ളില്‍
എത്ര തവണ പൊട്ടിത്തെറി
മൂലം വൈദ്യുതി ഉല്പാദനം
നിര്‍ത്തിവെയ്ക്കേണ്ട
സാഹചര്യമുണ്ടായെന്ന്
വെളിപ്പെടുത്താമോ;
(സി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോ;
പ്രസ്തുത
അന്വേഷണത്തില്‍ വെളിവായ
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
കുഴിമതിക്കാട് ആസ്ഥാനമാക്കി
പുതിയ വൈദ്യുതി സെക്ഷൻ ഓഫീസ്
582.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
സംസ്ഥാനത്ത് പുതിയതായി
ആരംഭിച്ച വൈദ്യുതി
സെക്ഷൻ ഓഫീസുകള്‍
ഏതെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
കൊട്ടാരക്കര
മണ്ഡലത്തില്‍പ്പെടുന്ന
കുഴിമതിക്കാട്
ആസ്ഥാനമാക്കി പുതിയ
വൈദ്യുതി സെക്ഷൻ ഓഫീസ്
ആരംഭിക്കുന്നത്
സംബന്ധിച്ച് പഠനം
നടത്തിയിരുന്നോ;വ്യക്തമാക്കാമോ;
(സി)
കുഴിമതിക്കാട്
കേന്ദ്രമാക്കി പുതിയ
സെക്ഷൻ ഓഫീസ്
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ലെക്കിടിയില്‍
പുതിയ സെക്ഷന്‍ ഓഫീസ്
583.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
ലെക്കിടി പേരൂര്‍
ഗ്രാമപഞ്ചായത്തിലെ
ലെക്കിടിയില്‍ പുതിയ
സെക്ഷന്‍ ഓഫീസ്
തുടങ്ങുന്നതിന്
കെ.എസ്.ഇ.ബി ഭരണാനുമതി
നല്‍കിയത്
എന്നാണെന്നറിയിക്കാമോ;
(ബി)
ലെക്കിടി
സെക്ഷന്‍ ഓഫീസ് എന്ന്
യാഥാര്‍ത്ഥ്യമാക്കുവാന്‍
കഴിയും എന്ന്
വിശദമാക്കാമോ?
പിലാത്തറയില്‍
വൈദ്യുതി സെക്ഷന്‍ ഓഫീസ്
584.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
പിലാത്തറയില്‍ വൈദ്യുതി
സെക്ഷന്‍ ഓഫീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
പൂക്കൊളത്തൂര്‍ കേന്ദ്രമായി
പുതിയ സെക്ഷന്‍ ഓഫീസ്
585.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
പുതിയ സെക്ഷന്‍
ഓഫീസുകള്‍
ആരംഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വിശദീകരിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര പുതിയ
സെക്ഷന്‍ ഓഫീസുകള്‍
ആരംഭിച്ചിട്ടുണ്ടെന്നും
അവ ഏതെല്ലാമെന്നും
ജില്ല തിരിച്ച്
വെളിപ്പെടുത്തുമോ;
(സി)
മലപ്പുറം
മണ്ഡലത്തിലെ മഞ്ചേരി
വൈദ്യുതി സര്‍ക്കിള്‍
പരിധിയിലുള്ള
വളളുവമ്പ്രം,
കിഴിശ്ശേരി, മഞ്ചേരി
നോര്‍ത്ത് എന്നിവ
വിഭജിക്കണമെന്ന ദീര്‍ഘ
നാളത്തെ ആവശ്യം
പരിഗണിച്ച്
പൂക്കൊളത്തൂര്‍
കേന്ദ്രമായി പുതിയ
സെക്ഷന്‍ ഓഫീസ്
ആരംഭിക്കുമോ?
അരിമ്പൂര്‍
സെക്ഷന്റെ പരിധിയിലുള്ള
പ്രവൃത്തികള്‍
586.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തൃശ്ശൂര്‍-കാഞ്ഞാണി-വാടാനപ്പള്ളി
സംസ്ഥാന പാത
വികസനവുമായി
ബന്ധപ്പെട്ട
പ്രവൃത്തികള്‍
നടന്നുവരുന്ന
സ്ഥലത്തുള്ളതും കെ
.എസ്. ഇ. ബി. യുടെ
അരിമ്പൂര്‍ സെക്ഷന്റെ
പരിധിയില്‍ ഉള്ളതുമായ
ഇലക്ട്രിക്
പോസ്റ്റുകള്‍ മുഴുവനും
മാറ്റി
സ്ഥാപിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നൽകാമോ ?
കടമ്പഴിപ്പുറം
സബ് സ്റ്റേഷന്
587.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തില്‍
കടമ്പഴിപ്പുറത്ത് 33
കെ.വി. സബ് സ്റ്റേഷന്
സ്ഥാപിക്കുന്നതിന്
എന്നാണ്
തീരുമാനിച്ചതെന്ന്
അറിയിക്കാമോ;
(ബി)
കടമ്പഴിപ്പുറം
സബ് സ്റ്റേഷന്
നിര്‍മ്മിക്കുന്നതിനായി
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(സി)
കടമ്പഴിപ്പുറം
സബ് സ്റ്റേഷന് എന്ന്
യാഥാര്‍ത്ഥ്യമാക്കുവാന്‍
കഴിയും എന്ന്
വ്യക്തമാക്കാമോ?
ഞാറക്കല്‍
110 കെ.വി. സബ്സ്റ്റേഷന്
നിര്‍മ്മാണം
588.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
നിയോജക മണ്ഡലത്തിലെ
മാലിപ്പുറത്ത്
ഞാറക്കല്‍ 110 കെ.വി.
സബ്സ്റ്റേഷന്
നിര്‍മ്മാണം
നടത്തുന്നതിന്
സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തി
പൂര്‍ത്തീകരിക്കുമ്പോള്‍
അതിന്റെ ഗുണഫലം
ഏതെല്ലാം പ്രദേശത്ത്
ലഭിക്കുമെന്നും അവ
എന്തെല്ലാമെന്നും
വിശദമാക്കാമോ?
മറയൂര്‍ 33 കെ.വി.
സബ്സ്റ്റേഷന് നിര്‍മ്മാണം
589.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അനുവദിക്കപ്പെട്ട
മറയൂര്‍ 33 കെ.വി.
സബ്സ്റ്റേഷന്റെ
നിര്‍മ്മാണം നിലവില്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
അവശേഷിക്കുന്ന
പ്രവൃത്തികള്‍ എപ്പോള്‍
പൂര്‍ത്തിയാക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ഇ.ബി.
ലിമിറ്റഡിലെ ലാസ്റ്റ് ഗ്രേഡ്
ഒഴിവുകള്‍
590.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ലിമിറ്റഡില്‍ ലാസ്റ്റ്
ഗ്രേഡ് തസ്തികയില്‍ ആകെ
എത്ര ഒഴിവുകള്‍
നിലവിലുണ്ട്; പ്രസ്തുത
ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
എങ്കില്‍ എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്; ഇനി
എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാന്‍
ബാക്കിയുണ്ട്; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഈ
ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടില്ലെങ്കില്‍
ഏത് രീതിയിലാണ്
ഒഴിവുകള്‍
നികത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
കെ.എസ്.
ഇ.ബി.യില്‍ നിലവിലുള്ള
ഏതെല്ലാം തസ്തികകളിലെ
ഒഴിവുകളാണ് പി.എസ്.സി.
വഴി നികത്താത്തത്;
വിശദാംശം ലഭ്യമാക്കുമോ?
വിളയൂർ
സബ്സ്റ്റേഷനിൽ അസിസ്റ്റന്റ്
എഞ്ചിനിയറുടെ അഭാവം
591.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിളയൂരിലെ
കെ എസ് ഇ ബി സബ്
സ്റ്റേഷനിൽ മതിയായ
സ്റ്റാഫിന്റെ അഭാവം
പ്രവർത്തനങ്ങളെ
ബാധിക്കുന്നത്
ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ;
(ബി)
വിളയൂർ
സബ്സ്റ്റേഷനില്‍ ഒരു
അസിസ്റ്റന്റ്
എഞ്ചിനിയെറെ
നിയമിക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കുുമോ
?
ഇ-വാഹന
ചാര്‍ജിംഗ് സ്റ്റേഷനുകള്‍
592.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇ-വാഹനങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍ നിയോജക
മണ്ഡലാടിസ്ഥാനത്തില്‍
ചാര്‍ജിംഗ്
സ്റ്റേഷനുകള്‍
സ്ഥാപിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
പാലക്കാട്
ജില്ലയില്‍ വെെദ്യുതി വകുപ്പ്
നടത്തിയ ജനകീയ അദാലത്ത്
593.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ വെെദ്യുതി
വകുപ്പ് നടത്തിയ ജനകീയ
അദാലത്തില്‍ ലഭിച്ച
പരാതികളെക്കുറിച്ച്
വിശദീകരണം നല്‍കാമോ;
(ബി)
വനം വകുപ്പിന്റെ
തടസ്സംമൂലം വെെദ്യുതി
ലഭ്യമാകാത്തതായുള്ള
എത്ര പരാതികളാണ്
പ്രസ്തുത അദാലത്തില്‍
ലഭ്യമായത് എന്ന്
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(സി)
വനം
വകുപ്പിന്റെ തടസ്സംമൂലം
വെെദ്യുതി
ലഭ്യമാകാത്തതായുള്ള
പരാതികള്‍
പരിഹരിക്കുന്നതിന്
ഉന്നതതലയോഗം
വിളിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പരാതികളിന്മേല്
എന്നത്തേക്ക്
തീര്പ്പുകല്പ്പിക്കുവാന്
കഴിയുമെന്ന്
വിശദമാക്കാമോ?
വെളുത്തമണലിൽ
പുതിയ സെക്ഷന്‍
ആരംഭിക്കുവാന്‍ നടപടി
594.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പളളി
നോര്‍ത്ത്
ഇലക്ട്രിക്കല്‍
സെക്ഷനിലെ
ഉപഭോക്താക്കളുടെ
ബാഹുല്യം
കണക്കിലെടുത്ത്
തൊടിയൂര്‍
ഗ്രാമപഞ്ചായത്തിലെ
വെളുത്തമണല്‍
കേന്ദ്രമാക്കി ഒരു
പുതിയ സെക്ഷന്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
ഇത്
സംബന്ധിച്ച സാദ്ധ്യതാ
പരിശോധന
നടത്തിയിട്ടുണ്ടോ;
എങ്കില്‍ പരിശോധനാ
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ;
വിശദീകരിക്കുമോ?