റേഷന്‍
ഭക്ഷ്യധാന്യങ്ങളില്‍ തിരിമറി
*151.
ശ്രീ.റോജി
എം. ജോണ്‍
,,
അനൂപ് ജേക്കബ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയിലെ
ഒരു വിഭാഗം
ഉദ്യോഗസ്ഥരും
വാതില്‍പടി കരാര്‍
എടുക്കുന്നവരും
ചേര്‍ന്ന് റേഷന്‍
ഭക്ഷ്യധാന്യങ്ങളില്‍
തിരിമറി നടത്തുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഭക്ഷ്യഭദ്രതാ
ഗോഡൗണുകളില്‍
വന്‍തോതില്‍ സ്റ്റോക്ക്
കുറവുള്ളതായി
കണ്ടെത്തിയിട്ടുണ്ടോയെന്നും
ഏതൊക്കെ ജില്ലകളിലെ
ഗോഡൗണുകളിലാണ്
സ്റ്റോക്ക് കുറവ്
കണ്ടെത്തിയതെന്നുമുള്ള
വിശദാംശം നല്‍കുമോ;
(സി)
സ്റ്റോക്ക്
കുറവായതിന്റെ
അടിസ്ഥാനത്തില്‍
ഏതെങ്കിലും
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പൊതുജനങ്ങള്‍ക്ക്
കാര്യക്ഷമമായ സര്‍ക്കാര്‍
സേവനം
*152.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
മഞ്ഞളാംകുഴി അലി
,,
പി.ഉബൈദുള്ള
,,
എം. സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുജനങ്ങള്‍ക്ക്
സര്‍ക്കാര്‍ സേവനം
അടിയന്തരമായും
കാര്യക്ഷമമായും
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
2012-ലെ
കേരള സംസ്ഥാന സേവനാവകാശ
നിയമം ഏതെല്ലാം
വകുപ്പുകളില്‍
ബാധകമാക്കിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
വിവിധ
സര്‍ക്കാര്‍ ഓഫീസുകള്‍
കേന്ദ്രീകരിച്ച് ഉന്നത
ഉദ്യോഗസ്ഥരുടെ
നേതൃത്വത്തില്‍
അദാലത്തുകള്‍
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
വിമാന
കമ്പനിയും വിമാനത്താവളങ്ങളും
സ്വകാര്യവല്‍ക്കരിക്കുന്ന
കേന്ദ്ര സര്‍ക്കാര്‍ നയം
*153.
ശ്രീ.വി.കെ.പ്രശാന്ത്
,,
എസ്.ശർമ്മ
,,
കെ. ആന്‍സലന്‍
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള വിമാന
കമ്പനിയും
വിമാനത്താവളങ്ങളും
സ്വകാര്യവല്‍ക്കരിക്കുന്ന
കേന്ദ്ര സര്‍ക്കാര്‍
നയം പ്രവാസികള്‍
ഉള്‍പ്പെടെയുള്ള
സംസ്ഥാനത്തെ
വിമാനയാത്രക്കാരെ
പ്രതികൂലമായി
ബാധിക്കുന്നതിനാല്‍
ഇത്തരം നടപടികളില്‍
നിന്നും പിന്തിരിയാന്
കേന്ദ്രത്തോട്
ആവശ്യപ്പെടുമോ;
(ബി)
സംസ്ഥാനം
ഏറ്റെടുത്ത്
എയര്‍പോര്‍ട്ട്
അതോറിറ്റിക്ക്
സൗജന്യമായി നല്കിയ
ഭൂമിയില്‍ സ്ഥിതി
ചെയ്യുന്ന
തിരുവനന്തപുരം
വിമാനത്താവളത്തിന്റെ
നടത്തിപ്പ് അദാനിക്ക്
കൈമാറാതെ സംസ്ഥാന
സര്‍ക്കാരിന്
ലഭ്യമാക്കുന്നതിന്
കെ.എസ്.ഐ.ഡി.സി.യുടെ
ആഭിമുഖ്യത്തില്‍ കമ്പനി
രൂപീകരിച്ച് സംസ്ഥാന
സര്‍ക്കാര്‍ നടത്തുന്ന
ശ്രമങ്ങളോടുള്ള കേന്ദ്ര
സര്‍ക്കാര്‍ നിലപാട്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തുള്ള
മറ്റ്
വിമാനത്താവളങ്ങളുടെ
വികസനത്തിനായും
ആഭ്യന്തര-വിദേശ
സര്‍വീസുകള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
സംസ്ഥാനം നടത്തുന്ന
ഇടപെടലുകള്‍
അറിയിക്കാമോ?
കേന്ദ്രസര്‍ക്കാരില്‍
നിന്നുള്ള ഭക്ഷ്യധാന്യ വിഹിതം
*154.
ശ്രീ.ഒ.
ആര്. കേളു
,,
ബി.ഡി. ദേവസ്സി
,,
കെ.യു. ജനീഷ് കുമാര്‍
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായിരുന്ന
സാര്‍വത്രിക പൊതുവിതരണ
സംവിധാനത്തിന്റെ
അനിവാര്യത
കണക്കിലെടുത്ത്
ഭക്ഷ്യധാന്യ വിഹിതം
വര്‍ദ്ധിപ്പിക്കണമെന്ന
സംസ്ഥാനത്തിന്റെ
ആവര്‍ത്തിച്ചുള്ള
അഭ്യര്‍ത്ഥന തള്ളിയ
കേന്ദ്രസര്‍ക്കാര്‍,
എഫ്.സി.ഐ.യുടെ കരുതല്‍
ശേഖരത്തില്‍
ആവശ്യത്തിലധികം
ഭക്ഷ്യധാന്യമുണ്ടെന്ന
പേരില്‍ അവ ഓപ്പണ്‍
മാര്‍ക്കറ്റ് സെയില്‍സ്
സ്കീം വഴി
വിറ്റഴിക്കാന്‍
തീരുമാനിച്ചിട്ടുണ്ടെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേന്ദ്രസര്‍ക്കാര്‍
എന്തു വിലയ്ക്കാണ്
മുന്‍ഗണനാ
ലിസ്റ്റിലുള്ളവര്‍ക്കും
അല്ലാത്തവര്‍ക്കുമുള്ള
ഭക്ഷ്യധാന്യങ്ങള്‍
നല്‍കുന്നത്;
എഫ്.സി.ഐ.യില്‍ നിന്ന്
നിശ്ചിത സമയത്ത്
സ്റ്റോക്ക് ലഭിക്കാത്ത
സാഹചര്യം നിലവിലുണ്ടോ;
(സി)
ദേശീയ
ഭക്ഷ്യഭദ്രത നിയമം
നടപ്പിലാക്കുന്നതിന്റെ
ചെലവ്
കേന്ദ്രസര്‍ക്കാര്‍
വഹിക്കുന്നുണ്ടോ;
എങ്കില്‍ എത്ര തുക
കേന്ദ്രസര്‍ക്കാരില്‍
നിന്നും
ലഭ്യമായിട്ടുണ്ട്;
സംസ്ഥാനത്ത്
ഗുണനിലവാരമുള്ള
ഭക്ഷ്യധാന്യം നിശ്ചിത
അളവില്‍ വിതരണം
ചെയ്യുന്നുണ്ടെന്ന്
ഉറപ്പുവരുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
വനിതാ
ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍
*155.
ശ്രീ.ഡി.കെ.
മുരളി
പ്രൊഫ.കെ.യു.
അരുണന്
ശ്രീമതി
യു. പ്രതിഭ
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പെൺകുട്ടികള്ക്കിടയിലുള്ള
വിദ്യാഭ്യാസപരമായ
മുന്നേറ്റം സാമൂഹ്യ
തുല്യതയിൽ
പ്രതിഫലിച്ചിട്ടില്ലാത്തതുകൊണ്ട്
വനിത-ശിശു വികസന
വകുപ്പ് ഇതിനായി
നടത്തിവരുന്ന വനിതാ
ശാക്തീകരണ പരിപാടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
സ്ത്രീ
വിവേചനത്തിനെതിരെയുള്ള
ബോധവൽക്കരണ
പ്രവര്‍ത്തനങ്ങള്‍
ഫലപ്രദമാക്കാൻ
നടപടിയെടുത്തുവരുന്നുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
സ്ത്രീകള്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍
തടയുന്നതിന്റെ ഭാഗമായി
വൺസ്റ്റോപ്പ് സെന്റര്‍
രൂപീകരിച്ചിട്ടുണ്ടോ;
ഇതിന്റെ
കാര്യക്ഷമതയെക്കുറിച്ച്
അറിയിക്കാമോ;
(ഡി)
സാമ്പത്തിക
അടിത്തറയില്ലാത്ത
ഒറ്റപ്പെട്ട
സ്ത്രീകളുടെ
സംരക്ഷണത്തിനായി
പദ്ധതിയുണ്ടോയെന്ന്
വ്യക്തമാക്കുമോ?
സമഗ്ര
ട്രോമാകെയര്‍ പദ്ധതി
*156.
ശ്രീ.ജി.എസ്.ജയലാല്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സമഗ്ര
ട്രോമാകെയര്‍
പദ്ധതിയുടെ ഭാഗമായി
സംസ്ഥാനത്തെ മെഡിക്കല്‍
കോളേജ്/ജനറല്‍/ജില്ല
/താലൂക്ക്
ആശുപത്രികളിലെ അത്യാഹിത
വിഭാഗം
ശക്തിപ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
വാഹനാപകടങ്ങളില്‍പ്പെടുന്നവരെ
അടിയന്തരമായി
ആശുപത്രിയിലെത്തിച്ച്
ചികിത്സ
ലഭ്യമാക്കുന്നതിനായി
സൗജന്യ ആംബുലന്‍സ്
ശൃംഖലയുടെ പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(സി)
ലോകോത്തര
നിലവാരത്തിലുള്ള
ട്രോമാകെയര്‍ സംവിധാനം
ഏര്‍പ്പെടുത്തുന്നതിനായി
അപക്സ് ട്രെയിനിംഗ്
സിമുലേഷന്‍ സെന്റര്‍
രൂപീകരിക്കുന്നതിന്റെ
പുരോഗതി
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
സ്ഥാപനം നിലവില്‍
വരുന്നത് മൂലം
ഉണ്ടാകുന്ന നേട്ടങ്ങള്‍
അറിയിക്കുമോ;
സ്ഥാപനത്തിലെ
പരിശീലനത്തിന്റെ
ഭാഗമായുള്ള
ട്രെയിംനിംഗ് മൊഡ്യൂള്‍
ഏതൊക്കെ രീതിയിലാണ്
ക്രമീകരിക്കുന്നത്
എന്നറിയിക്കുമോ?
ചെറുകിട
തുറമുഖങ്ങളുടെ വികസനം
*157.
ശ്രീ.എസ്.ശർമ്മ
,,
വി. കെ. സി. മമ്മത് കോയ
,,
എം. മുകേഷ്
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റോഡിലെ
വാഹന സാന്ദ്രതയും
റെയില്‍വേ വഴിയുള്ള
ചരക്ക് കടത്തലിന്റെ
പരിമിതിയും
കണക്കിലെടുത്ത്
തീരക്കടലിലൂടെയുള്ള
കപ്പല്‍ ഗതാഗതത്തിന്
വലിയതോതില്‍ വികസന
പ്രവര്‍ത്തനങ്ങള്‍
നടത്തുകയും
കൈകാര്യച്ചെലവില് ഇളവു
പ്രഖ്യാപിക്കുകയും
ചെയ്തിട്ടും ചെറുകിട
തുറമുഖങ്ങള്‍ വഴിയുള്ള
ചരക്ക് ഗതാഗതം
വര്‍ദ്ധിപ്പിക്കാനാകാതെ
നാമമാത്രമായി
തുടരുന്നതിന്റെ
കാരണങ്ങള്‍ അവലോകനം
ചെയ്തിരുന്നോ; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ചെറുകിട തുറമുഖങ്ങളുടെ
വികസനത്തിനായി നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(സി)
2018-ല്‍
നിലവില്‍ വന്ന മാരിടൈം
ബോര്‍ഡ് വഴി
നടത്താനുദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്
എന്നറിയിക്കാമോ?
റീ
ബില്‍ഡ് കേരള
ഇനിഷ്യേറ്റീവിനായി
കൺസള്‍ട്ടൻസി
*158.
ശ്രീ.സി.മമ്മൂട്ടി
,,
എം. സി. കമറുദ്ദീന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീ
ബില്‍ഡ് കേരള
ഇനിഷ്യേറ്റീവില്‍
സാങ്കേതിക
വിദഗ്ദ്ധരില്ലാത്തതിനാല്‍
കൺസള്‍ട്ടൻസിയെ
നിയോഗിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
കൺസള്‍ട്ടൻസിയില്‍
നിന്നും എന്തെല്ലാം
സേവനങ്ങളാണ്
ലഭിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
റീ
ബില്‍ഡ് കേരളക്കായി
ഏതെല്ലാം
സ്രോതസ്സുകളില്‍
നിന്നാണ് തുക
കണ്ടെത്താൻ
ഉദ്ദേശിക്കുന്നത് എന്ന്
വെളിപ്പെടുത്താമോ?
ക്രമസമാധാന
പാലനം
*159.
ശ്രീ.കെ.വി.വിജയദാസ്
,,
ജെയിംസ് മാത്യു
,,
കെ. ദാസന്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തി
ക്രമസമാധാനപാലനത്തില്‍
കാര്യക്ഷമമായ
പ്രവര്‍ത്തനം
നടത്തിയതിനെത്തുടര്‍ന്ന്
ഓരോ വര്‍ഷവും ഐ.പി.സി.
കേസുകൾ ക്രമാനുഗതമായി
കുറഞ്ഞ് കേസുകളുടെ
എണ്ണത്തില്‍ മൂന്നിലൊരു
ഭാഗം കുറവു വരുത്താന്‍
സാധ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
കര്‍ശന
നിരീക്ഷണമില്ലെന്ന
തോന്നല്‍, ഇതര സംസ്ഥാന
തൊഴിലാളികളില്‍
കുറ്റകൃത്യങ്ങളില്‍
ഏര്‍പ്പെട്ട്
കടന്നുകളയാനുള്ള പ്രവണത
വര്‍ദ്ധിപ്പിക്കുമെന്നത്
പരിഗണിച്ച്
ഇക്കാര്യത്തില്‍ എന്ത്
നടപടി സ്വീകരിക്കാന്‍
കഴിയുമെന്ന്
പരിശോധിക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
പോലീസിന്റെ അംഗബലം
വര്‍ദ്ധിപ്പിക്കുന്നതിനും
ക്രമസമാധാന പാലനത്തില്‍
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
ചെയ്ത കാര്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
റീബില്‍ഡ്
കേരള ഇനിഷ്യേറ്റീവ്
സ്വീകരിച്ചുവരുന്ന നയ സമീപനം
*160.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
സജി ചെറിയാന്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രകൃതി
ദുരന്തങ്ങള്‍ക്ക്
തകര്‍ക്കാനാകാത്ത കേരളം
കെട്ടിപ്പടുക്കുന്നതിന്
റീബില്‍ഡ് കേരള
ഇനിഷ്യേറ്റീവ്
സ്വീകരിച്ചുവരുന്ന
നയസമീപനം അറിയിക്കാമോ;
(ബി)
ആര്.കെ.ഐ.യുടെ
നയസമീപനം പൊതുജനവികാരം
ഉള്‍ക്കൊണ്ടുകൊണ്ട്
സമ്പുഷ്ടീകരിക്കുന്നതിന്
പരിപാടിയുണ്ടോ; ഇതിനായി
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
ലക്ഷ്യപ്രാപ്തിക്കാവശ്യമായ
ധനസമാഹരണത്തിനും
പദ്ധതികളുടെ
കാര്യക്ഷമവും
സമയബന്ധിതവുമായ
നിര്‍വ്വഹണത്തിനും
ആവിഷ്ക്കരിച്ചിട്ടുള്ള
മാര്‍ഗ്ഗം
വിശദമാക്കാമോ?
പൊതുവിതരണ
വകുപ്പിലെ വിജിലന്‍സ്
വിഭാഗത്തിന്റെ പ്രവര്‍ത്തനം
*161.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
ആര്. രാമചന്ദ്രന്
,,
കെ. രാജന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലെെസ് വകുപ്പില്‍
നിലവിലുളള വകുപ്പുതല
വിജിലന്‍സ്
വിഭാഗത്തിന്റെ
പ്രവര്‍ത്തനം
വിശദീകരിക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിനുശേഷം
പൊതുവിതരണ വകുപ്പില്‍
വിജിലന്‍സ് കണ്ടെത്തിയ
ക്രമക്കേടുകള്‍
എന്തൊക്കെയാണെന്നറിയിക്കാമോ;
(സി)
പ്രസ്തുത
കണ്ടെത്തലുകളുടെ
അടിസ്ഥാനത്തില്‍ റേഷന്‍
കടകള്‍ക്കെതിരെയും
ഉദ്യോഗസ്ഥര്‍ക്കെതിരെയും
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
സപ്ലെെകോയിലെ
വിജിലന്‍സ് വിഭാഗം
കണ്ടെത്തിയ
ക്രമക്കേടുകള്‍
വിശദമാക്കാമോ?
നോര്‍ക്ക
റൂട്ട്സ് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
*162.
ശ്രീ.കാരാട്ട്
റസാഖ്
,,
എ. എന്‍. ഷംസീര്‍
,,
വി. അബ്ദുറഹിമാന്
ശ്രീമതിവീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശ
രാജ്യങ്ങളില്‍ ലഭ്യമായ
തൊഴില്‍ സാധ്യത
സംബന്ധിച്ച്
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
വിവരം നല്‍കുന്നതിനും
റിക്രൂട്ട്മെന്റ്
വിപുലീകരിക്കുന്നതിനും
നോര്‍ക്ക റൂട്ട്സ് വഴി
ചെയ്യുന്ന കാര്യങ്ങള്‍
അറിയിക്കാമോ;
(ബി)
തൊഴിലന്വേഷകരുടെ
നൈപുണ്യശേഷി
വികസനത്തിനും അവര്‍
സ്വദേശത്തും
വിദേശത്തുമുള്ള
റിക്രൂട്ട്മെന്റ്
ഏജന്‍സികളുടെയും വിദേശ
തൊഴില്‍ദാതാക്കളുടെയും
തട്ടിപ്പിനിരയാകാതിരിക്കാനും
വിദേശ രാജ്യങ്ങളിലെ
അവരുടെ
സുരക്ഷിതത്വത്തിനും
വേണ്ടി നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
നോര്‍ക്ക
വഴി പ്രവാസികള്‍ക്കായി
ഈ സര്‍ക്കാര്‍
നടപ്പാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
കുട്ടികളിലെ
വൈകല്യങ്ങള്‍
കണ്ടെത്തുന്നതിന് നടപടി
*163.
ശ്രീ.കെ.കുഞ്ഞിരാമന്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.രാജു
എബ്രഹാം
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുട്ടികളിലെ
വൈകല്യങ്ങളും
വളര്‍ച്ചാമുരടിപ്പും
പ്രാരംഭ
പരിശോധനയില്‍ത്തന്നെ
കണ്ടെത്തുന്നതിനും അവ
പരിഹരിക്കുന്നതിനാവശ്യമായ
ഇടപെടലുകള്‍
നടത്തുന്നതിനും എല്ലാ
ജില്ലകളിലും
ഡിസ്ട്രിക്ട് ഏര്‍ലി
ഇന്റര്‍വെന്‍ഷന്‍
സെന്ററുകള്‍
ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
പതിനാല്
ജില്ലകളിലും ഇത്തരം
കേന്ദ്രങ്ങള്‍
തുടങ്ങുന്നതിനായി സ്ഥലം
ലഭ്യമായിട്ടുണ്ടോയെന്നും
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
അറിയിക്കാമോ;
(സി)
പട്ടികജാതി,
പട്ടികവര്‍ഗ്ഗ
മേഖലകളിലും തീരദേശ
മേഖലകളിലും ഇത്തരം
സെന്ററുകള്‍
ആരംഭിക്കുന്നതിന്
മുന്‍ഗണന നല്കുന്ന
കാര്യം
പരിഗണിക്കുമോയെന്ന്
അറിയിക്കുമോ?
അന്ധവിശ്വാസങ്ങളും
അനാചാരങ്ങളും
നിയന്ത്രിക്കുന്നതിന് നടപടി
*164.
ശ്രീ.എം.ഉമ്മര്‍
,,
അബ്ദുല്‍ ഹമീദ് പി.
ഡോ.എം.
കെ. മുനീര്‍
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അന്ധവിശ്വാസങ്ങളും
അനാചാരങ്ങളും
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
നിയന്ത്രിക്കുന്നതിന്
നിയമ നിര്‍മ്മാണം
നടത്തുന്ന കാര്യം
ആലോചിച്ചിട്ടുണ്ടോ;
(സി)
എങ്കിൽ
ഇക്കാര്യത്തില്‍ എന്ത്
നടപടി സ്വീകരിച്ചു
എന്ന് വിശദമാക്കുമോ?
അന്ധവിശ്വാസങ്ങള്‍ക്കെതിരെ
നിയമനിര്‍മ്മാണം
*165.
ശ്രീ.കെ.എം.ഷാജി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
കെ.എന്‍.എ ഖാദര്‍
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്ധവിശ്വാസങ്ങള്‍,
അനാചാരങ്ങള്‍,
ദുര്‍മന്ത്രവാദം
തുടങ്ങിയ
സാമൂഹ്യവിരുദ്ധ
പ്രവണതകള്‍ സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്നതായി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഇത്തരം
പ്രവണതകള്‍ക്ക് എതിരെ
നിയമനിര്‍മ്മാണം
നടത്താന്‍
ആലോചിക്കുന്നുണ്ടോ;
വിശദാംശം നല്‍കാമോ?
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണവുമായി
ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ
വികസനം
*166.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
നിര്‍മ്മാണ
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട് അടിസ്ഥാന
സൗകര്യ വികസനത്തിന്
കൂടുതല്‍ ഭൂമി
ഏറ്റെടുക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
തുറമുഖവുമായി
ബന്ധപ്പെട്ട വെെദ്യുതി,
റോഡ്, ശുദ്ധജലവിതരണ
സംവിധാനം എന്നിവയുടെ
നിര്‍മ്മാണ പുരോഗതി
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ട്രെയിൻ
ഗതാഗതവുമായി
ബന്ധപ്പെട്ട നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്നും ഇത്
എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്നും
അറിയിക്കുമോ?
നെല്ല്
സംഭരണ പദ്ധതി
*167.
ശ്രീ.കെ.
രാജന്
,,
ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ നെല്ല് സംഭരണ
പദ്ധതി സംബന്ധിച്ച
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
നെല്ല്
സംഭരണ പദ്ധതിയില്‍
കേന്ദ്ര സര്‍ക്കാര്‍
വിഹിതം യഥാസമയം
ലഭിക്കാതെ വന്നതുമൂലം
എന്തെങ്കിലും
പ്രതിസന്ധി
നേരിടുന്നുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
പദ്ധതിയില്‍
പങ്കാളികളായ സ്വകാര്യ
മില്ലുകള്‍
വിട്ടുനിന്നത് മൂലം
സംഭരണത്തിന് തടസ്സം
ഉണ്ടായിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ഡി)
ഇതിനായി
സംസ്ഥാനത്തിന് പുറത്ത്
നിന്നുള്ള സ്വകാര്യ
മില്ലുകളുടെ സേവനം
തേടാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ?
പി.എസ്.സി
കോച്ചിംഗ് സ്ഥാപനങ്ങളുമായി
സഹകരിക്കുന്ന സര്‍ക്കാര്‍
ജീവനക്കാര്‍
*168.
ശ്രീ.കെ.സി.ജോസഫ്
,,
വി.ടി.ബല്‍റാം
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാനത്ത്
പി.എസ്.സി. കോച്ചിംഗ്
ക്ലാസ്സ്
നടത്തുന്നവരില്‍
ഭൂരിപക്ഷവും
സര്‍ക്കാര്‍ ജീവനക്കാരോ
അവരുടെ ബിനാമികളോ
ആണെന്ന ആക്ഷേപം
ഗൗരവതരമല്ലേയെന്ന്
അറിയിക്കാമോ;
(ബി)
മികച്ച
റാങ്കുകള്ക്കുവേണ്ടി
പി.എസ്.സി കോച്ചിംഗ്
സ്ഥാപനങ്ങള്‍ തമ്മില്‍
നടക്കുന്ന കിടമത്സരം
കാരണം പി.എസ്.സി.
ചോദ്യപേപ്പര്‍
ചോര്‍ത്തുവാനുള്ള
സാഹചര്യം പോലും
ഉണ്ടായതായി
വിലയിരുത്തുന്നുണ്ടോ;
വ്യക്തമാക്കാമോ;
(സി)
പി.എസ്.സി.പരീക്ഷയുടെ
ഗൈഡുകള്‍
തയ്യാറാക്കുന്നത്
സര്‍ക്കാര്‍
ജീവനക്കാര്‍
ഉള്‍പ്പെടെയുള്ളവരാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
പി.എസ്.സി
റാങ്കുകാര്‍ കോച്ചിംഗ്
സെന്റര്‍ പരസ്യത്തില്‍
മോഡല്‍ ആകുന്നത്
തടയുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)
ഇത്തരം
കോച്ചിംഗ്
സെന്ററുകളുമായി
പ്രത്യക്ഷമായോ
പരോക്ഷമായോ
സഹകരിക്കുന്ന
സര്‍ക്കാര്‍
ജീവനക്കാര്‍ക്കെതിരെ
വകുപ്പുതല നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ആശുപത്രികളിലെ
അടിസ്ഥാന സൗകര്യ വികസനം
*169.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
മുല്ലക്കര രത്നാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
സര്‍ക്കാര്‍
ആശുപത്രികളിലെ അടിസ്ഥാന
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
നടത്തിയ ശ്രമങ്ങള്‍
വിശദമാക്കാമോ;
(ബി)
ഇതിനായി
ഏതൊക്കെ ഫണ്ടുകള്‍
ഉപയോഗപ്പെടുത്തണമെന്നത്
സംബന്ധിച്ച മാസ്റ്റര്‍
പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
മെഡിക്കല്‍
കോളേജുകളില്‍ മാത്രം
ലഭ്യമായിരുന്ന
കാര്‍ഡിയോളജി,
ന്യൂറോളജി, നെഫ്രോളജി
എന്നീ സൂപ്പര്‍
സ്പെഷ്യാലിറ്റി
സൗകര്യങ്ങള്‍ ജില്ലാ
ആശുപത്രികളിലേക്ക്
വ്യാപിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ഡി)
കാന്‍സര്‍
സെന്ററുകളില്‍ മാത്രം
ലഭ്യമായിരുന്ന
കാന്‍സര്‍ ചികിത്സാ
സൗകര്യങ്ങള്‍
മെഡിക്കല്‍
കോളേജുകളില്‍
ലഭ്യമാക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എവിടെയൊക്കെ
നടപ്പാക്കിയെന്ന്
അറിയിക്കാമോ;
(ഇ)
മാതൃ-ശിശു
മരണനിരക്ക് കുറയ്ക്കുക
എന്ന ലക്ഷ്യത്തോടെ
സ്ത്രീകളുടെയും
കുട്ടികളുടെയും
ആശുപത്രികള്‍,
മറ്റേണിറ്റി
യൂണിറ്റുകള്‍ എന്നിവ
ശക്തിപ്പെടുത്തുന്നതിനുള്ള
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
വിദ്യാര്‍ത്ഥി
രാഷ്ട്രീയം സംബന്ധിച്ച കേരള
ഹൈക്കോടതി വിധി
*170.
ശ്രീ.പി.ടി.
തോമസ്
,,
വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂളുകളിലും
കോളേജുകളിലും
വിദ്യാര്‍ത്ഥി
സംഘടനകളുടെ യോഗങ്ങള്‍,
സമരം, ധര്‍ണ്ണ,
പ്രകടനം, ഘെരാവോ എന്നിവ
നിരോധിച്ചുകൊണ്ട് കേരള
ഹൈക്കോടതി വിധി
പ്രസ്താവിച്ചിട്ടുണ്ടോ;
(ബി)
രാജ്യത്ത്
നിലനിൽക്കുന്ന
സ്ഥിതിവിശേഷം
കണക്കിലെടുക്കുമ്പോള്‍
ഈ കോടതി വിധി
വിദ്യാര്‍ത്ഥികളുടെ
മൗലികാവകാശം
സംരക്ഷിക്കുന്നതിന്
സഹായകമാണെന്ന്
വിലയിരുത്തുന്നുണ്ടോ;
(സി)
സംസ്ഥാനത്ത്
വിദ്യാര്‍ത്ഥി
രാഷ്ട്രീയം
അനുവദിച്ചുകൊണ്ട്
നിയമനിര്‍മ്മാണം
നടത്തുന്നതിന്
സര്‍ക്കാര്‍ നടപടികള്‍
സ്വീകരിച്ചിരുന്നോ;
എങ്കിൽ ഹൈക്കോടതി വിധി
പ്രസ്തുത നടപടികളെ
എപ്രകാരം ബാധിക്കും
എന്നറിയിക്കാമോ;
(ഡി)
സമൂഹത്തെ
ബാധിക്കുന്ന വിഷയങ്ങളിൽ
ശബ്ദമുയര്‍ത്തുവാനും
പ്രതിഷേധിക്കുവാനുമുള്ള
വിദ്യാര്‍ത്ഥികളുടെ
അവകാശത്തെ പ്രസ്തുത
കോടതി വിധി
ഇല്ലാതാക്കുമെന്നതിനാൽ
ഇതിനെതിരെ അപ്പീൽ
നൽകുന്ന കാര്യം
ഗൗരവമായി പരിഗണിക്കുമോ?
റേഷന്‍
സംബന്ധിച്ച അപേക്ഷകള്‍ക്ക്
ഓണ്‍ലൈന്‍ സംവിധാനം
*171.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇന്റഗ്രേറ്റഡ്
മാനേജ്മെന്റ് ഓഫ്
പബ്ലിക് ഡിസ്ട്രിബ്യൂഷൻ
സിസ്റ്റം
നടപ്പാക്കുമ്പോള്‍
കേരളത്തിന്റെ
ഭക്ഷ്യധാന്യ
വിഹിതത്തില്‍
കുറവുണ്ടാകുമോ
എന്നറിയിക്കാമോ;
(ബി)
സര്‍ക്കാര്‍
ഉടമസ്ഥതയില്‍ ഇടനില
ഗോഡൗണുകള്‍
സ്ഥാപിക്കാന്‍
പദ്ധതിയുണ്ടോ
എന്നറിയിക്കാമോ;
(സി)
മുന്‍ഗണനാ
പട്ടികയില്‍
ഉള്‍പ്പെടുത്തുന്നതിനുളള
അപേക്ഷകള്‍ ഓണ്‍ലൈനായി
സ്വീകരിക്കുന്നതിനുളള
സംവിധാനം നിലവിലുണ്ടോ;
(ഡി)
റേഷന്‍
സംബന്ധിച്ച
അപേക്ഷകളെല്ലാം
ഓണ്‍ലൈന്‍
സംവിധാനത്തിലൂടെയാണോ
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഏതൊക്കെ
അപേക്ഷകളാണ് ഓണ്‍ലൈന്‍
സംവിധാനത്തിലൂടെ
സ്വീകരിക്കുന്നത്
എന്നറിയിക്കുമോ?
പൗരത്വ
ഭേദഗതി ബില്ലിനെതിരെ
നടക്കുന്ന സമരങ്ങള്‍
*172.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
എന്‍. ഷംസുദ്ദീന്
,,
സി.മമ്മൂട്ടി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാജ്യവ്യാപകമായി
പൗരത്വ ഭേദഗതി
ബില്ലിനെതിരെ നടക്കുന്ന
സമരങ്ങളില്‍ കേന്ദ്ര
ഭരണാനുകൂലികള്‍
നുഴഞ്ഞുകയറി
വന്‍തോതില്‍ അക്രമവും
കൊലപാതകങ്ങളും
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
പൗരത്വ ഭേദഗതി
ബില്ലിനെതിരെ നടന്ന
സമരങ്ങളില്‍
അക്രമകാരികള്‍
സമരക്കാരില്‍
നിന്നുള്ളവര്‍ ആണെന്ന്
സര്‍ക്കാർ
കരുതുന്നുണ്ടോ;
എങ്കില്‍ ഈ നിലപാട്,
ഇതരസംസ്ഥാനങ്ങളില്‍
അധികാരത്തിന്റെ മറവില്‍
തങ്ങളുടെ നീതി
നടപ്പാക്കുന്ന
സംഘപരിവാര്‍
ശക്തികള്‍ക്ക്
സംസ്ഥാനത്ത് അനുകൂല
സാഹചര്യം
സൃഷ്ടിക്കുമെന്ന
ആക്ഷേപം അതീവ ഗൗരവമായി
കാണുമോ;
(സി)
ഈ
സമരത്തിന്റെ പേരില്‍
സംസ്ഥാനത്തിന്റെ വിവിധ
ഭാഗങ്ങളിലായി
എടുത്തിട്ടുള്ള
കേസുകളില്‍ ഭൂരിഭാഗവും
ഏത് വകുപ്പ്
ചുമത്തിയാണ്
എടുത്തിട്ടുള്ളതെന്ന്
അറിയിക്കുമോ?
ശ്രുതിതരംഗം
പദ്ധതി
*173.
ശ്രീമതി
യു. പ്രതിഭ
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
കെ. ബാബു
,,
കെ.യു. ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അഞ്ച് വയസ്സില്‍
താഴെയുള്ള ശ്രവണ
വൈകല്യമുള്ള
കുട്ടികള്‍ക്കായി
ശ്രുതിതരംഗം പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
കോക്ലിയര്‍
ഇംപ്ലാന്റേഷന്
സര്‍ജറിയിലൂടെ കേള്‍വി
ശക്തിയും ഓഡിറ്ററി
വെര്‍ബല്‍
റീഹാബിലിറ്റേഷനിലൂടെ
സംസാരശേഷിയും
വീണ്ടെടുക്കുന്നതിന്
ഒരു കുട്ടിയ്ക്ക് എത്ര
തുകയാണ് ഈ പദ്ധതി
പ്രകാരം
അനുവദിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
ഏതെല്ലാം
വകുപ്പുകള്‍
ചേര്‍ന്നാണ് പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ?
തടവുകാരുടെ
സ്വഭാവപരിവര്‍ത്തനവും
പുനരധിവാസവും
*174.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
റ്റി.വി.രാജേഷ്
,,
എം. രാജഗോപാലന്‍
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജയിലുകളിലെ
തടവുകാരുടെ
സ്വഭാവപരിവര്‍ത്തനവും
പുനരധിവാസവും
ലക്ഷ്യമാക്കി ഈ
സര്‍ക്കാര്‍
നടപ്പിലാക്കി വരുന്ന
കര്‍മ്മപദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
അന്തേവാസികളില്‍
കുറ്റവാസന ഇല്ലാതാക്കി
അവരില്‍
മാനുഷികമൂല്യങ്ങള്‍
വളര്‍ത്തിയെടുക്കാന്‍
പര്യാപ്തമായ
സമീപനരീതികള്‍
ജയിലുകളില്‍
അവലംബിക്കാന്‍
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുളളത്;
(സി)
തടവുകാര്‍ക്ക്
വിദ്യാഭ്യാസത്തിനും
വായനയ്ക്കും
വിനോദത്തിനും ആവശ്യമായ
എന്തെല്ലാം
സൗകര്യങ്ങളാണ്
ജയിലുകളില്‍
ഒരുക്കിയിട്ടുളളത്;
(ഡി)
തടവുകാര്‍ക്ക്
കുടുംബ,
സാമൂഹ്യബന്ധങ്ങള്‍
നിലനിര്‍ത്തുന്നതിനും
അടിയന്തര
സന്ദര്‍ഭങ്ങളില്‍
കുടുംബാംഗങ്ങളുമായി
ബന്ധപ്പെടുന്നതിനും
എന്തെല്ലാം
ക്രമീകരണങ്ങളാണ്
നിലവിലുളളതെന്ന്
വ്യക്തമാക്കാമോ?
തുറമുഖങ്ങളുടെ
വികസനം
*175.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
സി. ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തുറമുഖങ്ങളുടെ
വികസനത്തിനായി ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കി വരുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
തുറമുഖങ്ങള്‍
വഴിയുളള ചരക്ക് ഗതാഗതം
പ്രോത്സാഹിപ്പിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍ അറിയിക്കുമോ;
(സി)
തുറമുഖ
വികസനം
കാര്യക്ഷമമാക്കുന്നതിനായി
രൂപീകരിച്ച മാരിടൈം
ബോര്‍ഡിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
കണ്ണൂര്‍
അഴീക്കല്‍
പോര്‍ട്ടിന്റെ
വികസനത്തിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ഇന്റഗ്രേറ്റഡ്
ഡിജിറ്റല്‍ ട്രാഫിക്
എന്‍ഫോഴ്സ്മെന്റ് സിസ്റ്റം
*176.
ശ്രീ.അനൂപ്
ജേക്കബ്
,,
വി.എസ്.ശിവകുമാര്‍
,,
വി.ടി.ബല്‍റാം
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പോലീസ് ഇന്റഗ്രേറ്റഡ്
ഡിജിറ്റല്‍ ട്രാഫിക്
എന്‍ഫോഴ്സ്മെന്റ്
സിസ്റ്റം
നടപ്പിലാക്കുവാന്‍
തീരുമാനിച്ചിരുന്നോ; ഈ
പദ്ധതിയുടെ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതി പ്രകാരം
സ്ഥാപിക്കുന്ന ക്യാമറ
വഴി കണ്ടെത്തുന്ന
ട്രാഫിക്
നിയമലംഘനങ്ങളുടെ
പിഴയില്‍ എത്ര ശതമാനം
വീതം സര്‍ക്കാരിനും
ക്യാമറ സ്ഥാപിക്കുന്ന
കമ്പനിക്കും
ലഭിക്കുമെന്നാണ്
വ്യവസ്ഥ
ചെയ്തിരുന്നതെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
ടെണ്ടറില്‍ ഏതൊക്കെ
കമ്പനികളാണ്
പങ്കെടുത്തത്; അവര്‍
ഓരോരുത്തരും നല്കിയ
ഓഫര്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
സര്‍ക്കാര്‍
സ്ഥാപനമായ
കെല്‍ട്രോണിന്റെ
മറവില്‍ സ്വകാര്യ
കമ്പനികള്‍ക്ക് ലാഭം
കൊയ്യുന്നതിനുള്ള
സംവിധാനമായി ഇത്
മാറുമെന്ന ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
ഇതിന്റെ
അടിസ്ഥാനത്തില്‍
ടെണ്ടര്‍ നടപടികള്‍
റദ്ദാക്കി പുതിയ
രാജ്യാന്തര ടെണ്ടര്‍
വിളിക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(എഫ്)
ടെണ്ടര്‍
വ്യവസ്ഥയില്‍
എന്തെങ്കിലും മാറ്റം
എ.ഡി.ജി.പി. ടോമിന്
തച്ചങ്കരി അദ്ധ്യക്ഷനായ
കമ്മിറ്റി ശിപാര്‍ശ
ചെയ്തിട്ടുണ്ടോ;
എങ്കില്‍ എന്തൊക്കെ
മാറ്റങ്ങളെന്ന്
വ്യക്തമാക്കുമോ?
പോലീസ്
വകുപ്പില്‍ കാലാനുസൃതമായ
മാറ്റങ്ങൾ
*177.
ശ്രീ.വി.
അബ്ദുറഹിമാന്
,,
എ. പ്രദീപ്കുമാര്‍
,,
കെ. ദാസന്
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്രമസമാധാനപാലന
രംഗത്ത് നേരിടുന്ന
വെല്ലുവിളികള്‍
കുറ്റമറ്റ രീതിയില്‍
പരിഹരിക്കുന്നതിനും
ജനങ്ങളുടെ ജീവനും
സ്വത്തിനും സുരക്ഷ
ഉറപ്പുവരുത്തുന്നതിനും
പോലീസ് വകുപ്പില്‍
കാലാനുസൃതമായ
എന്തെല്ലാം
മാറ്റങ്ങളാണ് ഈ
സര്‍ക്കാര്‍
വരുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
ക്രമസമാധാന
പരിപാലനത്തിന്
ജനപങ്കാളിത്തം
ഉറപ്പുവരുത്തുന്നതിനായി
എന്തെല്ലാം സാമൂഹിക
ഇടപെടലുകളാണ് പോലീസ്
വകുപ്പ്
നടത്തിവരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തെ
പട്ടികജാതി,
പട്ടികവര്‍ഗ്ഗക്കാര്‍
ഉള്‍പ്പെടെയുള്ള
ദുര്‍ബല
ജനവിഭാഗങ്ങള്‍ക്ക്
പോലീസിന്റെ സേവനം
കൂടുതല്‍ മെച്ചപ്പെട്ട
രീതിയില്‍
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
വയോ
അമൃതം പദ്ധതി
*178.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
വി. കെ. സി. മമ്മത് കോയ
,,
സജി ചെറിയാന്
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആരോഗ്യപ്രശ്നങ്ങള്‍
നേരിടുന്ന
വൃദ്ധജനങ്ങള്‍ക്കായി
വയോ അമൃതം പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ ഏതെല്ലാം
രോഗങ്ങള്‍ക്കുളള
ചികിത്സയാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
വയോജനങ്ങള്‍ക്കായുളള
കൗണ്‍സിലിംഗും സാന്ത്വന
പരിചരണവും പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
വൃദ്ധസദനങ്ങളിലെ
അന്തേവാസികള്‍ക്ക്
അടിയന്തര
സാഹചര്യങ്ങളില്‍
ഡോക്ടര്‍മാരുടെ സേവനം
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
തീരദേശ
കപ്പല്‍ ഗതാഗത പദ്ധതി
*179.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
,,
ടി.ജെ. വിനോദ്
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തീരദേശ
കപ്പല്‍ ഗതാഗത
പദ്ധതിയുടെ ഭാഗമായി
സംസ്ഥാന തീരത്തെ
തുറമുഖങ്ങളെ
ബന്ധിപ്പിച്ചുകൊണ്ട്
യാത്രാക്കപ്പല്‍
സര്‍വ്വീസ്
ആരംഭിക്കുമെന്ന
പ്രഖ്യാപനം
നടത്തിയിരുന്നോ;
(ബി)
എങ്കില്‍
പ്രസ്തുത പ്രഖ്യാപനം
ഇതിനകം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതിക്കായി ഏതൊക്കെ
സ്ഥലങ്ങളെ
ബന്ധിപ്പിച്ച്
യാത്രാക്കപ്പല്‍
സര്‍വ്വീസ്
ആരംഭിക്കുമെന്നാണ്
തീരുമാനിച്ചിരുന്നത്;
അതിനായി എന്തൊക്കെ
സൗകര്യങ്ങളാണ് പ്രസ്തുത
സ്ഥലങ്ങളില്‍ ഇതിനകം
നടപ്പിലാക്കിയത്;
വിശദാംശം നല്‍കുമോ?
എൻ.ഐ.എ.
ഏറ്റെടുത്ത യു.എ.പി.എ.
കേസ്സുകൾ
*180.
ശ്രീ.എം.
സി. കമറുദ്ദീന്
,,
ടി. വി. ഇബ്രാഹിം
,,
എന്‍ .എ.നെല്ലിക്കുന്ന്
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം യു.എ.പി.എ.
പ്രകാരം രജിസ്റ്റര്‍
ചെയ്ത് എന്‍.ഐ.എ
ഏറ്റെടുത്ത ഏതെങ്കിലും
കേസ്സ് സംസ്ഥാന
പോലീസിന്റെ അന്വേഷണ
നടപടികള്‍ക്കായി
ഏല്‍പ്പിക്കണമെന്ന്
കേന്ദ്രത്തോട്
ആവശ്യപ്പെട്ടിരുന്നോ;
വിശദാംശം നല്‍കുമോ;
(ബി)
കേന്ദ്രത്തില്‍
നിന്നും അനുകൂലമായ
തീരുമാനം
ഉണ്ടാകുന്നതിന്
സ്വീകരിച്ച
തുടര്‍നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?