സി
& എ.ജി.
റിപ്പോര്ട്ടിന്മേല് നടപടി
*1.
ശ്രീ.കെ.എം.ഷാജി
,,
മഞ്ഞളാംകുഴി അലി
,,
എം. സി. കമറുദ്ദീന്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ആംഡ് പോലീസ്
ബറ്റാലിയനില്‍ നിന്നും
5.56 എം.എം. ഇന്‍സാസ്
വിഭാഗത്തിലെ 25
റൈഫിളുകളും 12061
വെടിയുണ്ടകളും
കാണാതായതായി സി &
എ.ജി. റിപ്പോര്‍ട്ടില്‍
സൂചിപ്പിച്ചിട്ടുണ്ടോ;
(ബി)
രാജ്യസുരക്ഷയെ
ഗുരുതരമായി ബാധിക്കുന്ന
ഇക്കാര്യത്തില്‍
അന്വേഷണം
നടത്തിയിട്ടുണ്ടോ എന്ന്
വെളിപ്പെടുത്താമോ;
(സി)
എങ്കില്‍
കുറ്റക്കാര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ?
ജലയാനങ്ങളുടെ
രജിസ്ട്രേഷനും സുരക്ഷാ
സംവിധാനങ്ങളും
*2.
ശ്രീ.കെ.ജെ.
മാക്സി
,,
രാജു എബ്രഹാം
,,
കെ.സുരേഷ് കുറുപ്പ്
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഹൗസ്
ബോട്ടിന്
തീപിടിച്ചതിന്റെയും
ബോട്ടപകടങ്ങളുടെയും
പശ്ചാത്തലത്തില്‍
നടത്തിയ പരിശോധനയില്‍
രജിസ്ട്രേഷന് ഇല്ലാത്ത
ഉല്ലാസയാനങ്ങള്
കണ്ടെത്തിയിരുന്നോ;
(ബി)
ഉല്ലാസയാനങ്ങള്
ഉള്‍പ്പെടെ എല്ലാ
ജലയാനങ്ങളും
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
ഉറപ്പാക്കുന്നതിനും
കാലാകാലങ്ങളില്‍ അവയുടെ
സര്‍വ്വേ
നടത്തുന്നുണ്ടെന്ന്
ഉറപ്പ് വരുത്തുന്നതിനും
കര്‍ശന നടപടികള്‍
ഉണ്ടാകുമോ;
വിശദമാക്കാമോ;
(സി)
യാത്രാബോട്ടുകള്‍ക്കും
ഉല്ലാസബോട്ടുകള്ക്കും
ഏര്പ്പെടുത്തിയിരിക്കേണ്ട
സുരക്ഷാ സംവിധാനങ്ങള്‍
എന്തൊക്കെയാണ്; അവ
പാലിക്കപ്പെടുന്നുണ്ടെന്ന്
ഉറപ്പു വരുത്താന്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍ അറിയിക്കാമോ?
പ്രവാസികളുടെ
സംരക്ഷണം
*3.
ശ്രീ.എം.
മുകേഷ്
,,
എ. പ്രദീപ്കുമാര്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
സജി ചെറിയാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസിയായി
പരിഗണിക്കാന്‍
വര്‍ഷത്തില്‍ നൂറ്റി
ഇരുപത് ദിവസത്തിലധികം
രാജ്യത്ത് തങ്ങരുതെന്ന
കേന്ദ്ര സര്‍ക്കാരിന്റെ
പുതിയ നിബന്ധന
രാജ്യത്തിന്റെയും
സംസ്ഥാനത്തിന്റെയും
സമ്പദ് വ്യവസ്ഥയില്‍
ഗണ്യമായ സംഭാവന
നല്കുന്ന പ്രവാസി
സമ്പാദ്യത്തെയും
നിക്ഷേപത്തെയും
പ്രതികൂലമായി
ബാധിക്കുന്നതിനാല്‍
പ്രസ്തുത നിബന്ധന
പിന്‍വലിക്കാന്‍
ആവശ്യപ്പെട്ടിരുന്നതിനോട്
കേന്ദ്രസര്‍ക്കാര്‍
പ്രതികരിച്ചിട്ടുണ്ടോ;
(ബി)
നിലവില്‍
പ്രവാസികളുടെ
ഇന്ത്യയിലെ
വരുമാനത്തിന്
ആദായനികുതി നല്കി
വരുന്ന സാഹചര്യത്തില്‍
ബന്ധപ്പെട്ട
രാജ്യങ്ങളില്‍
ആദായനികുതി
നല്‍കേണ്ടതില്ലാത്ത
ഗള്‍ഫ് രാജ്യങ്ങളിലെ
പ്രവാസികള്‍ അവിടെ
നേടുന്ന വരുമാനത്തിന്
ഇന്ത്യയില്‍ നികുതി
നല്‍കേണ്ടി വരുമെന്ന
ആശങ്കയകറ്റാന്‍
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെടുമോയെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രവാസികളുടെ
വിഭവശേഷിയും വെെഭവവും
നാടിന്റെ
പുരോഗതിക്കായി
വിനിയോഗിക്കുന്നതിനും
അവരുടെ സംരക്ഷണത്തിനും
സംസ്ഥാന സര്‍ക്കാര്‍
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
ക്രമസമാധാനപാലനം
കാര്യക്ഷമമാക്കുന്നതിന് നടപടി
*4.
ശ്രീ.കെ.
ആന്‍സലന്‍
,,
എം. സ്വരാജ്
,,
കെ. ദാസന്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രതിഫലം
കൈപ്പറ്റി
മറ്റുള്ളവര്‍ക്കായി
ഗുണ്ടാപ്പണിയിലേര്പ്പെടുന്നവരെയും
മാഫിയ മാതൃകയില്‍
ഗുണ്ടാ പ്രവര്‍ത്തനം
നടത്തുന്നവരെയും
അമര്‍ച്ച ചെയ്യുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
രാഷ്ട്രീയ എതിരാളികളെ
കുരുക്കാന്‍
ഗുണ്ടാനിയമവും
യു.എ.പി.എ.യും
വ്യാപകമായി ദുരുപയോഗം
ചെയ്തിരുന്നതായി
ആക്ഷേപമുള്ള
പശ്ചാത്തലത്തില്‍ ഈ
നിയമങ്ങളുടെ ദുരുപയോഗം
ഒഴിവാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമോ;
(സി)
അഴിമതിക്കെതിരെ
സ്വരമുയര്‍ത്തിയതിന്റെ
പേരില്‍
നെയ്യാറ്റിന്‍കരയില്‍
കോണ്‍ഗ്രസ്സ്
പ്രവര്‍ത്തകനെ
തലയ്ക്കടിച്ച്
കൊലപ്പെടുത്താന്‍
ശ്രമിച്ചതായി ആരോപണം
നേരിടുന്ന ഡി.സി.സി.
സെക്രട്ടറിയുള്പ്പെടെയുള്ളവര്ക്കെതിരെ
കര്‍ശന
നടപടിയെടുക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ;
(ഡി)
ക്രമസമാധാനപാലനം
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ?
സിംസ്
പദ്ധതിയുടെ കരാർ
*5.
ശ്രീ.വി.ഡി.സതീശന്
,,
കെ.സി.ജോസഫ്
,,
വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസും
കെല്‍ട്രോണും
സംയുക്തമായി നടത്തുന്ന
'സിംസ്' (സി.ഐ.എം.എസ് )
പദ്ധതിയുടെ കരാര്‍
ഗാലക്സോണ്‍ എന്ന
സ്വകാര്യ കമ്പനിക്ക്
നല്‍കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തിന്റെ
സുരക്ഷയെത്തന്നെ
ബാധിക്കുന്ന രീതിയില്‍
പോലീസ് ആസ്ഥാനത്ത് ഈ
കമ്പനിയുടെ
ഉദ്യോഗസ്ഥര്‍ക്ക്
പ്രവേശനം
നല്‍കിയിട്ടുണ്ടോ;
എങ്കിൽ
എന്തടിസ്ഥാനത്തിലാണ്
അതീവ സുരക്ഷാ മേഖലയില്‍
ഈ കമ്പനിയുടെ
ഉദ്യോഗസ്ഥര്‍ക്ക്
പ്രവേശനം
നല്‍കിയിരിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
പോലീസ്
ആസ്ഥാനത്ത് പ്രവേശനം
നല്‍കിയിരിക്കുന്ന
പ്രസ്തുത കമ്പനിയുടെ
വിവരങ്ങള്‍ പോലീസ്
ശേഖരിച്ചിട്ടുണ്ടോ;
പ്രസ്തുത കമ്പനിയുടെ
മൂന്നില്‍ രണ്ട്
ഡയറക്ടര്‍മാരും
രജിസ്ട്രാര്‍ ഓഫ്
കമ്പനീസിന്റെ രേഖകൾ
പ്രകാരം അയോഗ്യരാണെന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
വിവരസാങ്കേതികവിദ്യാ
മേഖലയിലെ പ്രവര്‍ത്തനങ്ങള്‍
*6.
ശ്രീ.വി.കെ.പ്രശാന്ത്
,,
ആര്. രാജേഷ്
ശ്രീമതിവീണാ
ജോര്‍ജ്ജ്
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവരസാങ്കേതികവിദ്യാ
മേഖലയിലെ തൊഴില്‍
സാധ്യതകള്‍ പരിഗണിച്ച്
പ്രസ്തുത മേഖലയില്‍
അടിസ്ഥാന സൗകര്യ
വികസനത്തിനായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
ഐ.ടി.
വ്യവസായ രംഗത്തെ ആഗോള
വ്യവസായികളെ
സംസ്ഥാനത്തേക്ക്
ആകര്‍ഷിച്ച് ഐ.ടി.
വ്യവസായത്തിന്റെ പ്രധാന
കേന്ദ്രമാക്കി
സംസ്ഥാനത്തെ
മാറ്റുകയെന്ന
ലക്ഷ്യത്തോടെ നടത്തുന്ന
ഇടപെടലുകള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(സി)
കേരള
സ്റ്റേറ്റ്
ഇന്‍ഫര്‍മേഷന്‍
ടെക്നോളജി മിഷന്,
കെ.എസ്.ഐ.ടി.ഐ.എല്‍.
എന്നിവ വഴി ഐ.ടി.
വ്യവസായ
പ്രോത്സാഹനത്തിനായി
ചെയ്തുവരുന്ന
കാര്യങ്ങള്‍
വിശദമാക്കാമോ?
കേരള
പുനര്‍നിര്‍മ്മാണ പദ്ധതി
*7.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രകൃതി
ദുരന്തങ്ങള്‍ മൂലം
നാശനഷ്ടം നേരിട്ട
ആസ്തികള്‍, ഭാവിയില്‍
ഉണ്ടാകാനിടയുള്ള
ദുരന്തങ്ങളെ
അതിജീവിക്കുന്ന
വിധത്തിലുള്ള സാങ്കേതിക
വിദ്യയിലൂന്നി
സമയബന്ധിതമായി
പുനര്‍നിര്‍മ്മിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തിനായി
കേരള പുനര്‍നിര്‍മ്മാണ
പദ്ധതിയുടെ കീഴില്‍
ഇതിനകം
പ്രാവര്‍ത്തികമാക്കിയ
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
കേരള
പുനര്‍നിര്‍മ്മാണ
പദ്ധതിയുടെ കീഴിലുള്ള
പ്രവൃത്തികള്‍
സമയബന്ധിതമായി
നടപ്പിലാക്കുന്നതിന്
നിലവിലുള്ള
നടപടിക്രമങ്ങള്‍
ലഘൂകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
നടപടിക്രമങ്ങളാണ്
ഇതിനകം ലഘൂകരിച്ചതെന്ന്
അറിയിക്കുമോ;
(ഡി)
2018
ലെ പ്രളയത്തിന് ശേഷം
ഇരുപത് മാസം
കഴിഞ്ഞിട്ടും
സംസ്ഥാനത്ത് കേരള
പുനര്‍നിര്‍മ്മാണ
പദ്ധതിയുടെ
പ്രവര്‍ത്തനം ഇപ്പോഴും
തുടങ്ങിയ ഇടത്ത്
തന്നെയാണെന്ന ആക്ഷേപം
വസ്തുതാപരമാണോയെന്ന്
പരിശോധിക്കുമോ;
എങ്കില്‍ പ്രസ്തുത
പദ്ധതി കൂടുതല്‍
ചലനാത്മകമാക്കുന്നതിന്
എന്തൊക്കെ ഇടപെടലുകളാണ്
നടത്തുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
റേഷനിംഗ്
ഓര്‍ഡര്‍ പുതുക്കുന്ന നടപടി
*8.
ശ്രീ.സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
,,
പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടുംബശ്രീയ്ക്കും
സഹകരണസംഘങ്ങള്‍ക്കും
റേഷന്‍കട
അനുവദിക്കുവാന്‍
നീക്കമുണ്ടോ
എന്നറിയിക്കാമോ;
(ബി)
റേഷനിംഗ്
ഓര്‍ഡര്‍ പുതുക്കുന്നത്
സംബന്ധിച്ച്
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഇതുസംബന്ധിച്ച്
റേഷന്‍ വ്യാപാരികളുമായി
ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
വ്യാപാരികളുമായി
ചര്‍ച്ച നടത്തി
സമവായത്തിലെത്തുവാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
കടയുടമകളുടെ
ലൈസന്‍സ് പുതുക്കാനും
റദ്ദാക്കാനും
ലൈസന്‍സിംഗ്
അതോറിറ്റിക്ക് പൂര്‍ണ്ണ
അധികാരം
നല്‍കിയിട്ടുണ്ടോ
എന്നറിയിക്കാമോ?
എസ്.എ.പി.
ബറ്റാലിയനിലെ കാട്രിഡ്ജുകളുടെ
കുറവ്
*9.
ശ്രീ.പാറക്കല്‍
അബ്ദുല്ല
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
സ്പെഷ്യല്‍ ആംഡ് പോലീസ്
ബറ്റാലിയനില്‍ 12061
പ്രവര്‍ത്തനക്ഷമമായ
കാട്രിഡ്ജുകള്‍
കുറവുള്ളതായി സി &
എ.ജി.യുടെ പരിശോധനാ
റിപ്പോര്‍ട്ടില്‍
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പരിശോധനയ്ക്ക്
മുന്‍പുതന്നെ ഈ കുറവ്
പോലീസ്
കണ്ടെത്തിയിരുന്നോ;
എങ്കില്‍ എന്തു നടപടി
സ്വീകരിച്ചു;
വിശദമാക്കുമോ;
(സി)
250
എണ്ണം 9 എം.എം. ഡ്രില്‍
കാട്രിഡ്ജുകളുടെ
കുറവിനു പകരം കൃത്രിമ
കാട്രിഡ്ജുകള്‍
സ്റ്റോക്കില്‍
ഉള്‍പ്പെടുത്തിയിരുന്നോ;
വിശദാംശം നല്‍കുമോ?
തീവ്രവാദ-ഭീകരവാദ
പ്രവര്‍ത്തനങ്ങൾ
തടയുന്നതിനുള്ള നടപടി
*10.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
പി.വി. അന്‍വര്‍
,,
എ. എന്‍. ഷംസീര്‍
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഐ.എസ്- ല്‍
ചേര്‍ന്നവര്‍
ഉണ്ടായിരുന്നുവെന്നതും
വനപ്രദേശങ്ങള്‍
കേന്ദ്രീകരിച്ച്
മാവോയിസ്റ്റുകള്‍ എന്ന
പേരില്‍ തീവ്രവാദ
പ്രവര്‍ത്തനം
നടത്തുന്നവരുടെ
സാന്നിദ്ധ്യവും
തെളിഞ്ഞിട്ടുള്ള
സാഹചര്യത്തില്‍
തീവ്രവാദ
പ്രവര്‍ത്തനങ്ങളും
ഭീകരവാദ
പ്രവര്‍ത്തനങ്ങളും
ഫലപ്രദമായി തടയുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
വനത്തിനോടു
ചേര്‍ന്നുള്ള
പ്രദേശങ്ങളിലും തന്ത്ര
പ്രധാന മേഖലകളിലും
നിരീക്ഷണം
ശക്തമാക്കുന്നതിന്
ആധുനികോപകരണങ്ങള്‍
ഉള്‍പ്പെടെയുള്ള
സംവിധാനം
ശക്തിപ്പെടുത്തിയിട്ടുണ്ടോ;
(സി)
അയല്‍
സംസ്ഥാനങ്ങളുമായി
ചേര്‍ന്ന് സംയുക്ത
ഓപ്പറേഷന്
നടത്തുന്നുണ്ടോ
എന്നറിയിക്കാമോ;
(ഡി)
ആധുനിക
ആയുധങ്ങളും ഉപകരണങ്ങളും
പര്യാപ്തമായ തോതില്‍
ലഭ്യമാക്കി പോലീസ്
സേനയെ ശാക്തീകരിക്കാന്‍
നടത്തുന്ന പ്രവര്‍ത്തനം
വിശദമാക്കാമോ?
സി.ആന്റ്
എ.ജി. റിപ്പോര്‍ട്ടിലെ
കണ്ടെത്തലുകളിന്മേല്
അന്വേഷണം
*11.
ശ്രീ.എം.
സി. കമറുദ്ദീന്
,,
പി.ഉബൈദുള്ള
,,
കെ.എന്‍.എ ഖാദര്‍
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസിന്റെ ആയുധ
ശേഖരത്തില്‍ നിന്നും
വന്‍തോതില്‍ ആയുധങ്ങളും
വെടിക്കോപ്പുകളും
കാണാതായിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പോലീസ്
ക്വാര്‍ട്ടേഴ്സ്
നിര്‍മ്മാണം,
വാഹനങ്ങളും ഉപകരണങ്ങളും
വാങ്ങല്‍ എന്നിവ
സംബന്ധിച്ച് ക്രമക്കേട്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ഇതുസംബന്ധിച്ച
സി.ആന്റ് എ.ജി.
റിപ്പോര്‍ട്ടിലെ
കണ്ടെത്തലുകളുടെ
അടിസ്ഥാനത്തില്‍
കേന്ദ്ര
ഏജന്‍സിയെക്കൊണ്ട്
അന്വേഷിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഗോത്രവര്‍ഗ്ഗ,
തീരദേശ മേഖലകളിലെ ആരോഗ്യ
സംരക്ഷണം
*12.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
കെ.വി.വിജയദാസ്
,,
കെ. ആന്‍സലന്‍
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആരോഗ്യകാര്യങ്ങളില്‍
പ്രത്യേക ശ്രദ്ധ
ചെലുത്തേണ്ട മേഖലകളില്‍
പ്രത്യേകിച്ച്
ഗോത്രവര്‍ഗ്ഗ
മേഖലകളിലും തീരദേശ
മേഖലകളിലും ഉള്ളവരുടെ
ആരോഗ്യ സംരക്ഷണത്തിനായി
ഈ സര്‍ക്കാര്‍ സവിശേഷ
ഊന്നല്‍
നല്‍കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
അട്ടപ്പാടിയിലേയും
വയനാട്ടിലേയും
ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍
ശിശുമരണ നിരക്കും
മാതൃമരണനിരക്കും
ഗണ്യമായി
കുറച്ചുകൊണ്ടുവരാന്‍
നടപ്പിലാക്കിയ
പദ്ധതികള്‍
വിശദമാക്കാമോ;
(സി)
തീരദേശ
ജനവിഭാഗങ്ങളുടെ
ആരോഗ്യകാര്യങ്ങളില്‍
പ്രത്യേക പരിഗണന നല്കി
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
എസ്.എ.പി.ബറ്റാലിയനിലെ
ഇന്‍സാസ് റൈഫിളുകളുടെ എണ്ണം
*13.
ഡോ.എം.
കെ. മുനീര്‍
ശ്രീ.ടി.
വി. ഇബ്രാഹിം
,,
ടി.എ.അഹമ്മദ് കബീര്‍
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
സ്പെഷ്യല്‍ ആംഡ് പോലീസ്
ബറ്റാലിയനിലെ 5.56
എം.എം. ഇന്‍സാസ്
റൈഫിളുകളില്‍
ഇരുപത്തിയഞ്ച്
എണ്ണത്തിന്റെ കുറവ്
ഉണ്ടായിരുന്നതായി
കഴിഞ്ഞ നിയമസഭാ
സമ്മേളനത്തില്‍
മേശപ്പുറത്തുവച്ച സി
& എ.ജി.
റിപ്പോര്‍ട്ടില്‍
പരാമര്‍ശിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
ഈ
റൈഫിളുകള്‍ പിന്നീട്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
ബറ്റാലിയനില്‍
സൂക്ഷിച്ചിരിക്കുന്ന
വെടിക്കോപ്പുകളുടെ
സുരക്ഷയും പരിശോധനയും
നിര്‍വ്വഹിക്കേണ്ട
ഉദ്യോഗസ്ഥര്‍ക്ക്
എന്തെങ്കിലും വീഴ്ച
സംഭവിച്ചിട്ടുണ്ടോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
പരിശോധിച്ച് ആവശ്യമായ
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളുടെ ശാക്തീകരണം
*14.
ശ്രീ.കെ.വി.വിജയദാസ്
,,
ഐ.ബി. സതീഷ്
,,
മുരളി പെരുനെല്ലി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
പൊതുജനാരോഗ്യരംഗത്ത്
പര്യാപ്തമായ തോതില്‍
വിഹിതം
അനുവദിക്കാത്തതിനാല്‍
ചികിത്സാ ചെലവ്
വര്‍ദ്ധിച്ച്
സാധാരണക്കാര്‍ക്ക്
മികച്ച ചികിത്സാ
സൗകര്യം
അപ്രാപ്യമാകുന്ന
സാഹചര്യം
ഉണ്ടാകാതിരിക്കാന്‍
പൊതുജനാരോഗ്യരംഗത്ത്
സംസ്ഥാന സര്‍ക്കാര്‍
നടത്തുന്ന ഇടപെടലുകള്‍
വിശദീകരിക്കാമോ;
(ബി)
സമഗ്ര
ആരോഗ്യരക്ഷാ സംവിധാനം
ഒരുക്കുന്നതില്‍
സുപ്രധാന പങ്കു
വഹിക്കേണ്ട
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളെ
ശക്തിപ്പെടുത്തുന്നതിന്
അവയെ കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
ഉയര്‍ത്തുന്ന
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ;
(സി)
കുടുംബാരോഗ്യ
രംഗത്ത് പ്രാഥമിക
ആരോഗ്യ
ഉപകേന്ദ്രങ്ങള്‍
നടത്തുന്ന ഇടപെടല്‍
എങ്ങനെയെന്നും അത്
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കെയെന്നും
അറിയിക്കാമോ?
പൗരത്വഭേദഗതി
നിയമത്തിനെതിരെ നടന്ന
സമരങ്ങള്‍
*15.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
ടി. വി. ഇബ്രാഹിം
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാരിന്റെ
പൗരത്വഭേദഗതി
നിയമത്തിനെതിരെ
സംസ്ഥാനത്ത് നടന്ന
സമരങ്ങളില്‍
തീവ്രവാദശക്തികള്‍
നുഴഞ്ഞുകയറിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ ശക്തികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവരുടെ
പ്രവര്‍ത്തനം
എന്തെങ്കിലും
പ്രശ്നങ്ങള്‍
സൃഷ്ടിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ?
ഡിജിറ്റല്‍
മൊബൈല്‍ റേഡിയോ ടയർ ത്രീ
പദ്ധതി
*16.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
പി.കെ.അബ്ദു റബ്ബ്
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
വയർലെസ് സെറ്റുകളില്‍
മെച്ചപ്പെട്ട സന്ദേശ
പ്രക്ഷേപണ സംവിധാനമായ
ഡിജിറ്റല്‍ മൊബൈല്‍
റേഡിയോ ടയർ ത്രീ പദ്ധതി
നടപ്പാക്കുന്നതിന് ഏത്
കമ്പനിക്കാണ് അനുമതി
നല്‍കിയതെന്ന്
അറിയിക്കാമോ;
(ബി)
കരാർ
പ്രകാരം എത്ര ടവറുകളാണ്
നിർമ്മിക്കേണ്ടിയിരുന്നതെന്നും
എത്രയെണ്ണം
പൂർത്തിയാക്കിയെന്നും
വെളിപ്പെടുത്താമോ;
(സി)
ടവറുകള്‍
നിര്‍മ്മിക്കുന്നതിന്
മുൻകൂർ തുക
അനുവദിച്ചിട്ടും
നിർമ്മാണം
പൂർത്തിയാക്കാത്തതിന്റെ
കാരണം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ?
സ്ത്രീശാക്തീകരണ
പദ്ധതികള്‍
*17.
ശ്രീ.കെ.
ബാബു
ശ്രീമതി
യു. പ്രതിഭ
ശ്രീ.ഡി.കെ.
മുരളി
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വനിതകളെ
സാമ്പത്തികമായി
ശാക്തീകരിച്ച്
സാമൂഹ്യതുല്യത
കൈവരിക്കുന്നതിന്
ആവിഷ്കരിച്ചു
നടപ്പിലാക്കി വരുന്ന
പ്രധാന പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഒറ്റയ്ക്ക്
യാത്രചെയ്യേണ്ടി വരുന്ന
സ്ത്രീകള്‍ക്കും
ജോലിസംബന്ധമായും
അല്ലാതെയും നഗരങ്ങളില്‍
താമസിക്കേണ്ടിവരുന്ന
സ്ത്രീകള്‍ക്കും
സുരക്ഷിത താമസസൗകര്യം
ഒരുക്കുന്നതിനായുള്ള
പദ്ധതി നിലവിലുണ്ടോ;
വിശദാംശം അറിയിക്കുമോ;
(സി)
അഭ്യസ്തവിദ്യരായ
സ്ത്രീകളുടെ തൊഴില്‍
സാദ്ധ്യത, സംരംഭകശേഷി,
വിവിധ മേഖലകളില്‍
സ്ത്രീകളുടെ
പങ്കാളിത്തം എന്നിവ
വര്‍ദ്ധിപ്പിക്കുന്നതിനും
നൈപുണ്യശേഷി
വികസനത്തിനും ഉള്ള
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
ആയുധശേഖരത്തിന്റെയും
വെടിക്കോപ്പുകളുടെയും
പരിശോധന
*18.
ശ്രീ.റ്റി.വി.രാജേഷ്
,,
പി.കെ. ശശി
,,
വി. കെ. സി. മമ്മത് കോയ
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011
ഫെബ്രുവരിയില്‍
തിരുവനന്തപുരം എ.ആര്.
ക്യാമ്പിനു കൊടുത്ത്
രസീത് വാങ്ങിയെന്ന്
ഓഡിറ്റ്
റിപ്പോര്‍ട്ടില്‍
പരാമര്‍ശിക്കുന്ന 25
റെെഫിളുകളുമായി
ബന്ധപ്പെട്ട് ചില
നേതാക്കൾ ഉയർത്തിയ
ദുരാരോപണങ്ങള്‍
സംബന്ധിച്ച് ക്രെെം
ബ്രാഞ്ച് നടത്തിയ
പരിശോധനയെക്കുറിച്ച്
അറിയിക്കാമോ;
(ബി)
ആയുധ
ശേഖരത്തിന്റെയും
വെടിക്കോപ്പുകളുടെയും
കണക്കുകളുടെ കൃത്യത
ഉറപ്പു വരുത്താന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
പോലീസ് സേനയെ
ശക്തിപ്പെടുത്തുന്നതിനായി
സ്വീകരിച്ചു വരുന്ന
നവീകരണ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
ആരോഗ്യരംഗം
നേരിടുന്ന വെല്ലുവിളികള്‍
*19.
ശ്രീ.ഐ.ബി.
സതീഷ്
,,
എം. സ്വരാജ്
,,
കെ.യു. ജനീഷ് കുമാര്‍
,,
സജി ചെറിയാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യരംഗം
നേരിടുന്ന പ്രധാന
വെല്ലുവിളികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
വര്‍ദ്ധിച്ചുവരുന്ന
ചികിത്സാചെലവ് ഗണ്യമായി
കുറയ്ക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
സമൂഹത്തിലെ
ദരിദ്രവിഭാഗങ്ങള്‍ക്കായി
എന്തെല്ലാം സൗജന്യ
ചികിത്സാ പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുളളതെന്ന്
വെളിപ്പെടുത്താമോ;
(ഡി)
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങള്‍ മുതല്‍
മെഡിക്കല്‍ കോളേജുകള്‍
വരെയുളള എല്ലാ
ആശുപത്രികളും
രോഗീസൗഹൃദമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
അവശ്യ
വസ്തുക്കളുടെ വില
നിയന്ത്രിക്കുന്നതിനുള്ള
നടപടി
*20.
ശ്രീ.പുരുഷന്
കടലുണ്ടി
,,
ബി.ഡി. ദേവസ്സി
,,
ഒ. ആര്. കേളു
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
നയങ്ങളുടെയും
നിലപാടുകളുടെയും ഫലമായി
കഴിഞ്ഞ ആറു
മാസത്തിനിടയില്‍ പാചക
വാതക വിലയില്‍ 50
ശതമാനത്തോളം
വര്‍ദ്ധനവുണ്ടാകുകയും
ദിനംപ്രതി
പെട്രോള്‍-ഡീസല്‍ വില
വര്‍ദ്ധിപ്പിക്കുകയും
ചെയ്യുന്നത് ദുസ്സഹമായ
വിധം ജീവിത ചെലവ്
വര്‍ദ്ധിക്കുന്നതിനും
വിലക്കയറ്റത്തിനും
ഇടയാക്കിയിട്ടുള്ളതിനാല്
അവശ്യ വസ്തുക്കളുടെ വില
നിയന്ത്രിക്കുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
നടത്തുന്ന പ്രവര്‍ത്തനം
വിശദമാക്കാമോ;
(ബി)
വര്‍ദ്ധിച്ച
തോതിലുള്ള
നാണ്യപ്പെരുപ്പത്തിന്റെ
പശ്ചാത്തലത്തില്‍
ഭക്ഷ്യോല്പന്നങ്ങളുടെ
വിലക്കയറ്റം തടയാനുള്ള
പ്രൈസ് മോണിറ്ററിംഗ്
സെല്ലിന്റെ
പ്രവര്‍ത്തനം
എത്രത്തോളം
ഫലപ്രദമാകുന്നുണ്ടെന്ന്
വിശദീകരിക്കാമോ;
(സി)
ഹോട്ടല്‍
ഭക്ഷണത്തെ
ആശ്രയിക്കാന്‍
നിര്‍ബന്ധിതരാകുന്നവര്‍ക്ക്
താങ്ങാവുന്ന വിലയ്ക്ക്
ആഹാരം ലഭ്യമാക്കാന്‍
പദ്ധതിയുണ്ടോ എന്ന്
വെളിപ്പെടുത്തുമോ?
എയിംസ്
അനുവദിയ്ക്കാത്ത കേന്ദ്ര
നടപടി
*21.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
,,
എസ്.ശർമ്മ
,,
എസ്.രാജേന്ദ്രന്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിപ,
കോവിഡ് തുടങ്ങിയ മാരക
പകര്‍ച്ച
വ്യാധികളെപ്പോലും
ഫലപ്രദമായി നേരിടാന്‍
കരുത്താര്‍ജ്ജിച്ച
സംസ്ഥാനത്തെ ആരോഗ്യ
മേഖലയില്‍ അത്യാധുനിക
ചികിത്സാ സംവിധാനവും
ഗവേഷണ രംഗവും
ലോകോത്തരമാക്കാന്‍ ഏറെ
സഹായകരമാകും വിധം ഓള്
ഇന്‍ഡ്യ
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മെഡിക്കല്‍
സയന്‍സസ്
അനുവദിക്കാമെന്ന
കേന്ദ്ര സര്‍ക്കാരിന്റെ
വാഗ്ദാനം ഇത്തവണയും
പാലിക്കാത്തതിനാല്‍
അതിനായി പ്രത്യേക
സമ്മര്‍ദ്ദം
ചെലുത്താന്‍
നടപടിയുണ്ടാകുമോ;
(ബി)
എയിംസിനായി
ഭൂമി കണ്ടെത്തി അതിന്റെ
വിവരം കേന്ദ്ര ആരോഗ്യ
മന്ത്രാലയത്തിന്
നല്‍കിയിരുന്നോ;
(സി)
സംസ്ഥാനത്തെ
പ്രധാന മെഡിക്കല്‍
കോളേജുകളെ എയിംസ്
നിലവാരത്തിലേക്കുയര്‍ത്തുന്നതിനും
കോന്നി, വയനാട് എന്നീ
പുതിയ മെഡിക്കല്‍
കോളേജുകള്‍
ആരംഭിക്കുന്നതിനും
ഇടുക്കി മെഡിക്കല്‍
കോളേജില്‍ പര്യാപ്തമായ
സൗകര്യം
ഏര്‍പ്പെടുത്തുന്നതിനും
നടത്തി വരുന്ന
പ്രവര്‍ത്തനം
വിശദമാക്കാമോ?
സിംസ്
പദ്ധതിയുടെ കരാർ
*22.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
വി.എസ്.ശിവകുമാര്‍
,,
സണ്ണി ജോസഫ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസും
കെല്‍ട്രോണും
സംയുക്തമായി നടത്തുന്ന
സിംസ് (സി.ഐ.എം.എസ്)
പദ്ധതിയുടെ കരാര്‍
നല്‍കിയിരിക്കുന്ന
ഗാലക്സോണ്‍ എന്ന
സ്വകാര്യ കമ്പനിക്ക്
പ്രസ്തുത പദ്ധതി
നടത്താന്‍ മതിയായ
യോഗ്യതകള്‍ ഇല്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ടെണ്ടർ
നിബന്ധനകളിൽ
നിഷ്കർഷിച്ച പ്രകാരം
സമാന പദ്ധതി
നടത്തിപ്പില്‍
ചുരുങ്ങിയത് മൂന്ന്
വര്‍ഷത്തെ പ്രവൃത്തി
പരിചയം പ്രസ്തുത
കമ്പനിക്ക് ഇല്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പോലീസിന്റെ
പദ്ധതി ഏറ്റെടുത്ത്
നടത്തുന്നതും പോലീസ്
ആസ്ഥാനത്ത് പ്രവേശനം
അനുവദിക്കപ്പെടുകയും
ചെയ്ത ഒരു കമ്പനിയുടെ
വിശ്വാസ്യത പോലീസ്
ഉറപ്പുവരുത്തേണ്ടതല്ലേ
എന്ന് വ്യക്തമാക്കുമോ;
(ഡി)
ഈ
കമ്പനി ആരുടെയെങ്കിലും
ബിനാമി
കമ്പനിയോണോയെന്ന്
പോലീസ് പരിശോധനയ്ക്ക്
വിധേയമാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
വയോജനങ്ങള്‍ക്കുള്ള
ആരോഗ്യ പരിരക്ഷാ പദ്ധതികള്‍
*23.
ശ്രീ.എം.
നൗഷാദ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
മുരളി പെരുനെല്ലി
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അറുപത്തിയഞ്ച്
വയസ്സിന് മുകളില്‍
പ്രായമുള്ളവര്‍ക്ക്
ആരോഗ്യ പരിരക്ഷയും
പിന്തുണയും
നല്‍കുന്നതിന് അതതു
പ്രദേശത്തെ
തദ്ദേശഭരണസ്ഥാപനവുമായി
ചേര്‍ന്ന് വയോമിത്രം
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
ഈ
പദ്ധതിയുടെ ഫലപ്രദമായ
നടത്തിപ്പിനായി വാര്‍ഡ്
തലത്തില്‍
ക്ലിനിക്കുകള്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
കിടപ്പുരോഗികള്‍ക്ക്
സാന്ത്വന പരിചരണം
നല്‍കുന്നതിന്
പദ്ധതിയില്‍ എന്തെല്ലാം
കാര്യങ്ങളാണ്
ഉള്പ്പെടുത്തിയിട്ടുള്ളതെന്നറിയിക്കാമോ;
(ഡി)
മുതിര്‍ന്നവര്‍ക്ക്
ആയുര്‍വേദ ചികിത്സ
ലഭ്യമാക്കുന്നതിനായി
ആയുര്‍മിത്രം എന്ന
പേരില്‍ പദ്ധതി
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
സഞ്ചരിക്കുന്ന
റേഷന്‍ കടകള്‍
*24.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമൂഹത്തിലെ
ദുര്‍ബല
വിഭാഗങ്ങള്‍ക്കും
ഒറ്റപ്പെട്ട
തുരുത്തുകളില്‍
കഴിയുന്നവര്‍ക്കും
റേഷന്‍ സാധനങ്ങള്‍
നേരിട്ട്
എത്തിക്കുന്നതിന്
സര്‍ക്കാരിന്
പദ്ധതിയുണ്ടോ;
വിശദമാക്കുമോ;
(ബി)
സഞ്ചരിക്കുന്ന
റേഷന്‍ കടകള്‍
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ആയത് ഏതൊക്കെ
മേഖലകളില്‍
ആരംഭിക്കുമെന്നറിയിക്കാമോ;
(സി)
ആദിവാസി
ഊരുകളില്‍ എല്ലാ മാസവും
സഞ്ചരിക്കുന്ന റേഷന്‍കട
എത്തുമോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിയുടെ നടത്തിപ്പ്
ചുമതലയും നിര്‍വ്വഹണവും
സംബന്ധിച്ച വിവരങ്ങള്‍
വ്യക്തമാക്കാമോ?
സംസ്ഥാനത്തെ
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
*25.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
ആന്റണി ജോണ്‍
,,
ആര്. രാജേഷ്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അപ്രതീക്ഷിതമായി ഉണ്ടായ
പ്രകൃതി ദുരന്തങ്ങളില്‍
നിന്നും
കരകയറുന്നതിനായി നടത്തി
വരുന്ന
പുനര്‍നിര്‍മ്മാണ
പ്രക്രിയയില്‍
ജനപങ്കാളിത്തം ഉറപ്പ്
വരുത്താന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
പുനര്‍നിര്‍മ്മാണ
പ്രക്രിയയില്‍ ഏതെല്ലാം
മേഖലകളില്‍ ഉള്ള
വിദഗ്ദ്ധരുടെ
അഭിപ്രായങ്ങളാണ്
ആരാഞ്ഞിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(സി)
ദുരന്ത
പ്രതിരോധ ശേഷിയുള്ള
കേരളം
സൃഷ്ടിക്കുന്നതിനുള്ള
സംരംഭങ്ങളില്‍
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നല്‍കുന്നതിന് വിദഗ്ദ്ധ
സമിതി
രൂപീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ഡി)
പ്രളയത്തില്‍
തകര്‍ന്ന ഗ്രാമീണ
റോഡുകളുടെ
പുനര്‍നിര്‍മ്മാണത്തിനായി
'ചീഫ് മിനിസ്റ്റേഴ്സ്
ലോക്കല്‍ റോഡ്
റീബില്‍ഡ് പ്രോജക്ട്'
എന്ന പദ്ധതിയ്ക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മാനസികാരോഗ്യരംഗത്തെ
ഇടപെടലുകള്‍
*26.
ശ്രീ.റോജി
എം. ജോണ്‍
,,
കെ.എസ്.ശബരീനാഥന്
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആധുനിക
കാലത്തെ വെല്ലുവിളികള്‍
നേരിടുന്നതിന്
പര്യാപ്തമായ നിലയില്‍
ജനങ്ങളുടെ മാനസികാരോഗ്യ
നില
മെച്ചപ്പെടുത്തുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
ഈ
മേഖലയില്‍ ഇടപെടലുകള്‍
നടത്തിയിട്ടും
ജനങ്ങളുടെ മാനസികാരോഗ്യ
നിലയില്‍ ഇടിവ്
ഉണ്ടായിക്കൊണ്ടിരിക്കുന്നതും
കൂട്ട ആത്മഹത്യകള്‍
പെരുകുന്നതും
സര്‍ക്കാര്‍ ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ആരോഗ്യരംഗത്തും
ഐ.റ്റി മേഖലയിലും ഉള്ള
ജീവനക്കാര്‍ ജോലിയുമായി
ബന്ധപ്പെട്ട്
അഭിമുഖീകരിക്കുന്ന
മാനസിക സമ്മര്‍ദ്ദം
ലഘൂകരിക്കുന്നതിന്
എന്തെങ്കിലും പ്രത്യേക
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ജീവിത
പ്രതിസന്ധികളെ
നേരിടുന്നതിന്
പര്യാപ്തമായ നിലയിലുള്ള
ബോധവല്‍ക്കരണ
ക്ലാസ്സുകളും
കൗണ്‍സിലിംഗുകളും
സ്ക്കൂള്/കോളേജ്
തലത്തിലുള്ള
കുട്ടികള്‍ക്ക്
നല്കുന്ന കാര്യം
പ്രത്യേകം
പരിഗണിക്കുമോ;
വിശദമാക്കാമോ?
സി
& എ.ജി. റിപ്പോർട്ടിലെ
കണ്ടെത്തലുകൾ
*27.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
,,
ടി.ജെ. വിനോദ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018
ഒക്ടോബര്‍ 16ന് സി
& എ.ജി. നടത്തിയ
ഓഡിറ്റില്‍ 25 ഇന്‍സാസ്
റൈഫിളുകള്‍
കാണാനില്ലെന്ന
ഗുരുതരമായ
കണ്ടെത്തലുകള്‍
അടങ്ങിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
വെടിക്കോപ്പുകളില്‍
വന്ന കുറവിനെ വളരെ
ഗൗരവതരമായി
കാണുന്നുവെന്നും
ക്രൈംബ്രാഞ്ച് വഴി
പ്രാഥമിക അന്വേഷണം 2019
മാര്‍ച്ചില്‍
ആരംഭിച്ചുവെന്നും
സര്‍ക്കാര്‍ സി &
എ.ജി.ക്ക് നല്കിയ
മറുപടിയില്‍
പറഞ്ഞിരുന്നോ എന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ക്രൈം ബ്രാഞ്ച്
അന്വേഷണത്തിന്റെ
കണ്ടെത്തലുകള്‍
എന്തൊക്കെയായിരുന്നുവെന്ന്
വിശദമാക്കാമോ;
(ഡി)
സി
& എ.ജി ഒാഡിറ്റ്
റിപ്പോര്‍ട്ടിന്റെ
കണ്ടെത്തലുകള്‍
ആഭ്യന്തര സെക്രട്ടറി
അടക്കമുള്ളവര്‍
അംഗീകരിച്ചുവെന്ന സി
& എ.ജി
റിപ്പോര്‍ട്ടിലെ
പരാമര്‍ശം
വാസ്തവമാണോയെന്ന്
അറിയിക്കാമോ;
(ഇ)
ഒന്നര
വര്‍ഷം മുന്‍പ് സി
& എ.ജി
സര്‍ക്കാരിന്റെ
മുന്പില്
വെടിക്കോപ്പുകള്‍
കാണാനില്ല എന്ന വസ്തുത
ഉന്നയിച്ച ശേഷം ഇതില്‍
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചത്;
വിശദാംശങ്ങള്‍
നല്‍കാമോ?
പൊതുവിതരണരംഗത്തെ
നവീകരണം
*28.
ശ്രീ.കെ.
രാജന്
,,
മുല്ലക്കര രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍കടകളുടെ
വൈവിദ്ധ്യവല്‍ക്കരണത്തിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
റേഷന്‍
കാര്‍ഡ്, പുതിയ റേഷന്‍
കാര്‍ഡ് എന്നിവ
സംബന്ധിച്ച സേവനങ്ങള്‍
സേവനാവകാശനിയമ
പരിധിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
റേഷന്‍
കാര്‍ഡ്
പുതുക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ഡി)
റേഷന്‍
ദുരുപയോഗം തടയാന്‍ ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ഇ)
പൊതുവിതരണരംഗത്ത്
വരുത്തിയ മാറ്റങ്ങള്‍
ഫലപ്രദമാണ് എന്ന്
കരുതുന്നുണ്ടോ;
വിശദമാക്കാമോ?
തോക്കുകള്‍
നഷ്ടപ്പെട്ടത് സംബന്ധിച്ച സി
& എ.ജി. റിപ്പോര്‍ട്ട്
*29.
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
എല്‍.ഡി.എഫ്.
സര്‍ക്കാരിന്റെ
കാലഘട്ടത്തില്‍ 2011
ഫെബ്രുവരിയില്‍ 25
ഇന്‍സാസ് റൈഫിളുകള്‍
തിരുവനന്തപുരം എ.ആര്.
ക്യാമ്പിലേക്ക്
അയച്ചിരുന്നു എന്നും
രേഖകളില്‍ വന്ന
പിശകുകള്‍
തിരുത്തിയിട്ടുണ്ടെന്നും
സര്‍ക്കാര്‍ സി &
എ.ജി.ക്ക് മറുപടി
നല്‍കിയിരുന്നോ;
(ബി)
സി
& എ.ജി. ഇത്
പരിശോധന
വിധേയമാക്കിയപ്പോള്‍
പോലീസ് ചീഫ്
സ്റ്റോര്സില് നിന്നും
ലഭിച്ച 660 റൈഫിളുകളുടെ
തിരിച്ചറിയല്‍
നമ്പറുകളും വിവരങ്ങളും
ഡി.ഐ.ജി.യില്‍ നിന്നും
ആരാഞ്ഞിരുന്നോ;
(സി)
ഡി.ഐ.ജി.
നല്കിയ ഈ വിവരത്തിന്റെ
അടിസ്ഥാനത്തില്‍ 25
തോക്കുകള്‍
നഷ്ടപ്പെട്ടു എന്ന് സി
& എ.ജി.
കണ്ടെത്തിയിരുന്നോ;
(ഡി)
ഇത്
അംഗീകരിച്ചുകൊണ്ട്
സര്‍ക്കാര്‍ ഈ
കാര്യത്തില്‍
വിശദമായൊരു അന്വേഷണം
പ്രഖ്യാപിക്കുമെന്ന് സി
& എ.ജി.ക്ക് ഉറപ്പ്
നൽകിയിരുന്നോ; പ്രസ്തുത
അന്വേഷണത്തിന്റെ
പുരോഗതി വിശദമാക്കാമോ;
(ഇ)
ഒന്നര
വര്‍ഷമായി അന്വേഷിച്ചു
കണ്ടെത്താത്ത
തോക്കുകള്‍ ആഭ്യന്തര
സെക്രട്ടറി ഒരു ദിവസം
കൊണ്ട് കണ്ടെത്തിയെന്ന
വാർത്ത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇതിന്റെ
നിജസ്ഥിതി
വ്യക്തമാക്കാമോ;
(എഫ്)
നഷ്ടപ്പെട്ട
തോക്കുകളുടെ നമ്പറുകളും
പോലീസ് ചീഫ്
സ്റ്റോര്സില് നിന്നും
ലഭിച്ച 660 റൈഫിളുകളുടെ
നമ്പറുകളും ആഭ്യന്തര
സെക്രട്ടറി ഒത്തു
നോക്കിയിരുന്നോയെന്ന്
വെളിപ്പെടുത്തുമോ?
റേഷന്‍കടകള്‍വഴി
സപ്ലൈകോ കുത്തരി
*30.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോ
നെല്‍ കര്‍ഷകരില്‍
നിന്നും ഏറ്റെടുത്ത
നെല്ല് സ്വകാര്യ
മില്ലുകളില്‍ കുത്തി
അരിയാക്കി തിരികെ
വിതരണത്തിന്
എത്തിക്കുന്ന
സംവിധാനത്തിലെ
അപാകതകള്‍
എന്തെല്ലാമെന്ന്
പരിശോധിക്കുമോ;
(ബി)
സപ്ലൈകോ
ഏറ്റെടുത്ത അരിയ്ക്കു
പകരം റേഷന്‍കടകളില്‍
മറുനാടന്‍ കുത്തരി
വിതരണം
ചെയ്യുന്നതായുള്ള
ആക്ഷേപത്തിനിടയായ
സാഹചര്യത്തെക്കുറിച്ച്
വിശദീകരിക്കാമോ;
(സി)
റേഷന്‍
ധാന്യങ്ങള്‍
സംഭരിക്കുന്ന
ഗോഡൗണുകളിലെ
ക്രമക്കേടുകളെക്കുറിച്ചുള്ള
ആക്ഷേപം അന്വേഷിക്കുമോ;
ഇവിടങ്ങളില്‍
ഭക്ഷ്യയോഗ്യമല്ലാത്ത
ധാന്യങ്ങള്‍
സൂക്ഷിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ?