പൊതു
സര്‍വ്വീസ് രൂപീകരണം
1532.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്ത്,
നഗരസഭ, ഗ്രാമവികസനം
എന്നീ മൂന്ന്
വകുപ്പുകളെ
സംയോജിപ്പിച്ച് ഏകീകൃത
പൊതു സര്‍വ്വീസ്
രൂപീകരിക്കുന്നതിന്റെ
നിലവിലെ പുരോഗതി
വ്യക്തമാക്കാമോ;
(ബി)
പൊതു
സര്‍വ്വീസ്
രൂപീകരിക്കുന്നതിന്റെ
ഭാഗമായി അതത്
വകുപ്പുകളുടെ
ജീവനക്കാരുടെ
സര്‍വ്വീസ് സംഘടനകള്‍
ഉന്നയിച്ചിട്ടുളള
ആശങ്കകള്‍
പരിഹരിച്ചിട്ടുണ്ടോ; അവ
സംബന്ധിച്ചുളള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പൊതു
സര്‍വ്വീസ്
രൂപീകരിക്കുന്നതിന്റെ
ഭാഗമായി സര്‍ക്കാര്‍
രൂപീകരിച്ച
കമ്മിറ്റിയിലുളള
അംഗങ്ങളുടെ വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
കമ്മിറ്റി നാളിത് വരെ
നടത്തിയ
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി വന്നിട്ടുളള
ചെലവുകള്‍ ഇനം തിരിച്ച്
വ്യക്തമാക്കാമോ?
മുന്‍
ജനപ്രതിനിധികള്‍ക്ക്
ക്ഷേമനിധി
1533.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ മുന്‍
ജനപ്രതിനിധികള്‍ക്ക്
ക്ഷേമനിധി
ഏര്‍പ്പെടുത്തുന്നത്
സംബന്ധിച്ച
വിശദാംശങ്ങള്‍
തയ്യാറാക്കി
നല്‍കുന്നതിന്
രൂപീകരിച്ച ഉപസമിതിക്ക്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
കാലാവധി
നിശ്ചയിച്ചിട്ടുണ്ടോ;
വിശദ വിവരങ്ങള്‍
നല്‍കാമോ;
(ബി)
കാലാവധി
നിശ്ചയിച്ചിട്ടില്ല
എങ്കില്‍ കാലാവധി
നിര്‍ണയിച്ച്
തീരുമാനമെടുക്കുമോ
എന്ന് വ്യക്തമാക്കാമോ?
തദ്ദേശ
സ്ഥാപനങ്ങളിലെ പെര്‍ഫോമൻസ്
ഓഡിറ്റ് നിര്‍ത്തലാക്കാനുള്ള
തീരുമാനം
1534.
ശ്രീ.കെ.
രാജന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശ
സ്ഥാപനങ്ങളിലെ
പെര്‍ഫോമൻസ് ഓഡിറ്റ്
നിര്‍ത്തലാക്കുന്നതോടുകൂടി
ഓരോ മാസവും നടക്കുന്ന
കൃത്യമായ ഓഡിറ്റും
സര്‍പ്രൈസ് ഓഡിറ്റും
ഇല്ലാതാക്കുമോ;
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
ഓഡിറ്റുകള്‍
നിര്‍ത്തലാക്കിയാല്‍
ഗ്രാമപഞ്ചായത്തുകളിലെ
പദ്ധതി
പ്രവര്‍ത്തനങ്ങളും
നികുതി സമാഹരണ
പ്രവര്‍ത്തനങ്ങളും
കൃത്യമായി വിലയിരുത്താൻ
കഴിയുമോ;
(സി)
പെര്‍ഫോമൻസ്
ഓഡിറ്റ്
നിര്‍ത്തലാക്കുന്നതോടെ
പദ്ധതി നിര്‍വഹണത്തിൽ
പിന്നോക്കം നിൽക്കുന്ന
ഗ്രാമപഞ്ചായത്തുകളിൽ
ഫലപ്രദമായി ഇടപെടാനും
പ്രവര്‍ത്തന മേഖലകള്‍
കണ്ടെത്തി പരിഹാരം
കാണുന്നതിനുള്ള സാധ്യത
എത്രത്തോളമായിരിക്കുമെന്ന്
വിശദീകരിക്കുമോ;
(ഡി)
പെര്‍ഫോമൻസ്
ഓഡിറ്റ്
ഇല്ലാതാക്കുന്നതോടെ
ക്ഷേമപദ്ധതികളുടെ
ഗുണങ്ങളും
ആനുകൂല്യങ്ങളും
യഥാര്‍ത്ഥ
ഗുണഭോക്താവിന് തന്നെ
ലഭിക്കുമെന്ന്
ഉറപ്പുവരുത്താൻ
കഴിയുമോ;
വ്യക്തമാക്കുമോ;
(ഇ)
തദ്ദേശ
സ്ഥാപനങ്ങളിലെ
പെര്‍ഫോമൻസ് ഓഡിറ്റ്
നിര്‍ത്തലാക്കുന്നതോടുകൂടി
എത്ര ജീവനക്കാരെ
പുനര്‍വിന്യസിക്കേണ്ടി
വരുമെന്ന്
വ്യകുതമാക്കുമോ?
വാര്‍ഡ്
വിഭജന ഓര്‍ഡിനന്‍സ്
T 1535.
ശ്രീ.ടി.ജെ.
വിനോദ്
,,
അനില്‍ അക്കര
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ വാര്‍ഡ്
വിഭജനം നടത്തുവാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ അതിനുള്ള
സാഹചര്യം
വെളിപ്പെടുത്തുമോ;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലേക്കുള്ള
തിരഞ്ഞെടുപ്പിന് ഒരു
വര്‍ഷം മുമ്പ് തന്നെ
വാര്‍ഡ് വിഭജനം
പൂര്‍ത്തിയാക്കണമെന്ന്
സംസ്ഥാന ധനകാര്യ
കമ്മീഷന് ശിപാര്‍ശ
നല്‍കിയിട്ടുണ്ടോ;
(സി)
ഇത്
സംബന്ധിച്ച്
ഓര്‍ഡിനന്‍സ്
പുറപ്പെടുവിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഏതുദിവസത്തെ മന്ത്രിസഭാ
യോഗത്തിലാണെന്ന്
അറിയിക്കുമോ;
(ഡി)
പ്രസ്തുത
ഓര്‍ഡിനന്‍സിന്
ഗവര്‍ണര്‍ അംഗീകാരം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇതുസംബന്ധിച്ച് അദ്ദേഹം
എന്തെങ്കിലും വിശദീകരണം
ആരാഞ്ഞിരുന്നോ;
വിശദാംശം നല്‍കാമോ;
(ഇ)
വാര്‍ഡുകളുടെ
എണ്ണം കൂട്ടുന്നതിലൂടെ
നിലവിലുള്ള
വാര്‍ഡുകളുടെ
പരിധിയില്‍ മാറ്റം
ഉണ്ടാകാൻ ഇടയാകില്ലേ
എന്നും ഇത് 2020 ല്‍
നടക്കുന്ന സെന്‍സസ്
നടപടികളെ ദോഷകരമായി
ബാധിക്കുന്ന സാഹചര്യം
ഉണ്ടാക്കുകയില്ലേ
എന്നും വ്യക്തമാക്കുമോ?
പകല്‍വീട്
പദ്ധതി
T 1536.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പകല്‍വീട്
പദ്ധതിയുടെ സുഗമമായ
നടത്തിപ്പിന്
എന്തെല്ലാം സഹായങ്ങളാണ്
നല്കിവരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
വയോജനങ്ങള്‍ക്കായി
ഭക്ഷണം,മരുന്ന്
തുടങ്ങിയവ
ലഭ്യമാക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നിലവിലുള്ളത്;
വിശദാംശങ്ങള്‍
നല്‍കുമോ?
തൈക്കൂട്ടം
തൂക്കുപാലം
1537.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018ലെ
മഹാപ്രളയത്തില്‍
തകര്‍ന്ന്
പ്രവര്‍ത്തനരഹിതമായ
കാടുകുറ്റി
ഗ്രാമപഞ്ചായത്തിലെ
തൈക്കൂട്ടം തൂക്കുപാലം
അറ്റകുറ്റപ്പണികള്‍
നടത്തി
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
നിര്‍മ്മാണ ഏജന്‍സിയായ
'കെല്' മുഖാന്തരം
സമര്‍പ്പിച്ചിട്ടുള്ള
എസ്റ്റിമേറ്റിന്
മുഖ്യമന്ത്രിയുടെ
തദ്ദേശ റോഡ്
പുനരുദ്ധാരണ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നടപ്പാക്കുന്നതിന്
അനുമതിയും ഫണ്ടും
ലഭ്യമാക്കുമോ ?
പുറമ്പോക്ക്
കോളനി നിവാസികളെ ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍ നടപടി
1538.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര പുറമ്പോക്ക്
കോളനികള്‍ ഉണ്ടെന്നാണ്
കണക്കാക്കിയിട്ടുള്ളത്
എന്ന് അറിയിക്കാമോ;
ഇത്തരം കോളനി നിവാസികളെ
ലൈഫ് പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പുനരധിവസിപ്പിക്കുന്നതിന്
പ്രത്യേക പരിഗണന
നല്‍കുമോ;
(ബി)
സംസ്ഥാനത്തെ
പുറമ്പോക്ക് കോളനി
നിവാസികളെ സമൂഹത്തിന്റെ
മുഖ്യധാരയിലേക്ക്
കൊണ്ടുവരുവാന്‍ തദ്ദേശ
സ്വയംഭരണ വകുപ്പ്
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ?
വാര്‍ഡുകള്‍
വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം
1539.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാര്‍ഡുകളുടെ
എണ്ണം
വര്‍ദ്ധിപ്പിക്കണമെന്ന്
സംസ്ഥാനത്തെ ഏതെങ്കിലും
തദ്ദേശ സ്വയംഭരണ
സ്ഥാപനം ഇൗ
സര്‍ക്കാരിന്റെ കാലത്ത്
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം;
വിശദമാക്കാമോ;
(ബി)
പഞ്ചായത്ത്
വിഭജിക്കണമെന്നെോ
മുന്‍സിപ്പാലിറ്റിയായി
ഉയര്‍ത്തണമെന്നോ
സംസ്ഥാനത്തെ ഏതെങ്കിലും
തദ്ദേശ സ്വയംഭരണ
സ്ഥാപനം ഇൗ
സര്‍ക്കാരിന്റെ കാലത്ത്
ആവശ്യപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
വാര്‍ഡുകളുടെ
പുനര്‍നിര്‍ണ്ണയം
1540.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുള്ള
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
വാര്‍ഡുകളുടെ അതിരുകള്‍
പുനര്‍നിര്‍ണ്ണയിക്കാനുള്ള
തീരുമാനപ്രകാരം
2015-ല്‍ സംസ്ഥാനത്ത്
പുതിയതായി രൂപീകരിച്ച
മുനിസിപ്പാലിറ്റികളിലും
കോര്‍പ്പറേഷനുകളിലുമുള്ള
വാര്‍ഡുകളുടെ അതിരുകള്‍
പുനര്‍നിര്‍ണ്ണയിക്കേണ്ട
സാഹചര്യമുണ്ടോ;
(ബി)
2021-ലെ
സെന്‍സസ് നടപടികളുടെ
ഭാഗമായി വീണ്ടും
പ്രസ്തുത സ്ഥാപനങ്ങളുടെ
വാര്‍ഡുകള്‍
പുന:ക്രമീകരിക്കേണ്ടി
വരുന്നതുമൂലം
ജനങ്ങള്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകളും
ഭരണപരമായ
പ്രതിസന്ധികളും
പരിഗണിച്ച് വാര്‍ഡ്
വിഭജന നടപടികള്‍
ഒഴിവാക്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ എന്ന്
വ്യക്തമാക്കാമോ?
ഇന്‍ഫര്‍മേഷന്‍
കേരള മിഷന്
1541.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഐ.കെ.എം.-നെ
സൊസൈറ്റീസ്
രജിസ്ട്രേഷന് ആക്ട്
പ്രകാരം സ്വയംഭരണ
സ്ഥാപനമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
സര്‍ക്കാര്‍
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഐ.കെ.എം.
സൊസൈറ്റിയുടെ
ഭരണനിര്‍വ്വഹണ
സംവിധാനങ്ങള്‍
എങ്ങനെയാണെന്ന്
വിശദമാക്കാമോ; ഇവയുടെ
അധികാരം എന്തെല്ലാം
കാര്യങ്ങളിലാണെന്ന്
വിശദമാക്കാമോ;
(സി)
ഐ.കെ.എം.-ന്റെ
ബൈലാ പ്രകാരം
എക്സിക്യൂട്ടീവ്
കമ്മിറ്റിയുടെ ഘടനയില്‍
ജനപ്രതിനിധികളുടെ
നോമിനേഷന് കൃത്യമായി
പാലിക്കുന്നുണ്ടോ;
യോഗങ്ങള്‍
എത്രമാസങ്ങള്ക്കിടയില്
കൂടിയിരിക്കണം എന്നാണ്
നിഷ്ക്കര്‍ഷിച്ചിരിക്കുന്നത്;
കഴിഞ്ഞ മൂന്ന്
വര്‍ഷങ്ങള്‍ക്കിടയില്‍
യോഗം കൂടിയ തീയതികള്‍
അറിയിക്കാമോ;
(ഡി)
ഐ.കെ.എം.
സൊസൈറ്റിയിലെ
മെമ്പര്‍മാര്‍
ആരെല്ലാമാണ്;
മെമ്പര്‍ഷിപ്പ് ഫീ
ഇനത്തില്‍ 2013-14
മുതല്‍ 2019-20 വരെ
തദ്ദേശസ്ഥാപനങ്ങള്‍
ഐ.കെ.എം-ന് നല്‍കേണ്ട
തുക എത്രയെന്ന്
വിശദമാക്കാമോ;
(ഇ)
ഐ.കെ.എം.
മെമ്പര്‍ഷിപ്പ് ഫീസ്
സംബന്ധിച്ച്
പുറത്തിറക്കിയ
സര്‍ക്കാര്‍
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ?
പ്ലാസ്റ്റിക്ക്
ഉല്പന്നങ്ങള്ക്ക് ബദൽ
ഉല്പന്നങ്ങള്
1542.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
കെ.എന്‍.എ ഖാദര്‍
,,
ടി.എ.അഹമ്മദ് കബീര്‍
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്ലാസ്റ്റിക്ക്
നിരോധനം കര്‍ശനമായി
നടപ്പിലാക്കിയ
സാഹചര്യത്തില്‍
പ്ലാസ്റ്റിക്ക് ക്യാരി
ബാഗുകള്‍
ഉള്‍പ്പെടെയുള്ള
പ്ലാസ്റ്റിക്ക്
ഉല്പന്നങ്ങള്ക്കു പകരം
ബദല്‍ ഉല്പന്നങ്ങള്
വിപണിയില്‍
ഇറക്കുന്നതിന് തദ്ദേശ
സ്വയംഭരണ വകുപ്പിനും
ശുചിത്വ മിഷനും
പദ്ധതിയുണ്ടോ;
വിശദമാക്കാമോ;
(ബി)
കുടുംബശ്രീ
സംവിധാനത്തെ വ്യാപകമായി
പ്രയോജനപ്പെടുത്തി
പ്രാദേശികമായി
എളുപ്പത്തില്‍
ലഭ്യമായിട്ടുള്ള
അസംസ്കൃത വസ്തുക്കള്‍
ഉപയോഗപ്പെടുത്തി ബദൽ
ഉല്പന്നങ്ങളുടെ
നിര്‍മ്മാണവും വിപണനവും
വ്യാപകമാക്കുന്നതിനും
ജനകീയമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
തദ്ദേശസ്വയംഭരണ
തെരഞ്ഞെടുപ്പിന്
മുന്നോടിയായുള്ള നടപടികള്‍
1543.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2020-ലെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലേക്കുള്ള
വോട്ടര്‍ പട്ടികയില്‍
പേരു
ചേര്‍ക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍, അപേക്ഷാ
രീതി തുടങ്ങിയ
കാര്യങ്ങള്‍
അറിയിക്കാമോ;
(ബി)
ഓരോ
തദ്ദേശ സ്ഥാപനത്തിലും
ഇതിന് വേണ്ടി പ്രത്യേകം
ചുമതല
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
ആര്‍ക്കെല്ലാം, അവരുടെ
ചുമതലകള്‍ എന്തെല്ലാം
തുടങ്ങിയ കാര്യങ്ങള്‍
അറിയിക്കാമോ;
(സി)
വോട്ടര്‍പട്ടികയില്‍
പേര്
ചേര്‍ക്കുന്നതിനുള്ള
അപേക്ഷ
നിരസിക്കപ്പെട്ടാല്‍
അപേക്ഷ
നല്‍കുന്നതിനുള്ള
അപ്പീല്‍ അതോറിറ്റികള്‍
ആരെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
2020-ലെ
തദ്ദേശസ്വയംഭരണ
തെരഞ്ഞെടുപ്പിനുള്ള
വാര്‍ഡ് വിഭജന
നടപടികള്‍ അറിയിക്കാമോ;
(ഇ)
മലപ്പുറം
ജില്ലയിലെ മലപ്പുറം,
കൊണ്ടോട്ടി, അരീക്കോട്
ബ്ലോക്ക്
പഞ്ചായത്തുകളിലും
അവയുടെ കീഴിലുള്ള
ഗ്രാമപഞ്ചായത്തുകളിലും
വര്‍ദ്ധിക്കാന്‍
സാധ്യതയുള്ള
വാര്‍ഡുകളുടെ എണ്ണം
അറിയിക്കാമോ?
പരസ്യബോര്‍ഡുകള്‍
നീക്കം ചെയ്യുന്നതിന് നടപടി
1544.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വഴിയോരങ്ങളിലെ
അനധികൃത ബോര്‍ഡുകളും
ഫ്ളക്സുകളും നീക്കം
ചെയ്യണമെന്ന് ഹൈക്കോടതി
ഉത്തരവായിട്ടുണ്ടോ;
എങ്കില്‍ അത്
നടപ്പിലാക്കുന്നതിൽ
അമാന്തം
ഉണ്ടാകുന്നതിനുള്ള
കാരണം വ്യക്തമാക്കാമോ ;
(ബി)
സര്‍ക്കാരിന്റെ
അസെന്‍ഡ് 2020ന്റെ
പേരില്‍ സ്ഥാപിച്ച
പരസ്യബോര്‍ഡുകള്‍ പോലും
നീക്കം ചെയ്യാത്തതില്‍
കേരള ഹൈക്കോടതി അതൃപ്തി
രേഖപ്പെടുത്തിയിട്ടുണ്ടോ;
(സി)
റോഡുകളുടെ
വശങ്ങളിലും വളവുകളിലും
ജംഗ്ഷനുകളിലും കാഴ്ച
തടസ്സപ്പെടുത്തുന്ന
പരസ്യബോര്‍ഡുകള്‍
വാഹനാപകടം ഉണ്ടാക്കുന്ന
സാഹചര്യത്തില്‍ അവ
അടിയന്തരമായി നീക്കം
ചെയ്യുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
ജനന
സര്‍ട്ടിഫിക്കറ്റില്‍
തിരുത്തലുകള്‍
നടത്തുന്നതിനുള്ള
നടപടിക്രമങ്ങള്‍
1545.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനന
സര്‍ട്ടിഫിക്കറ്റിലെ
പേര്,
പിതാവിന്റെ/മാതാവിന്റെ
പേര് എന്നിവ
തിരുത്തുന്നതിന്
കാലാവധി
നിശ്ചയിച്ചിട്ടുണ്ടോ;
(ബി)
ഗസറ്റ്
നോട്ടിഫിക്കേഷന്‍
പ്രകാരം തിരുത്തിയ
പിതാവിന്റെ പേര് ജനന
സര്‍ട്ടിഫിക്കറ്റില്‍
തിരുത്തി നല്‍കുന്നതിന്
വ്യവസ്ഥയുണ്ടോ;
എങ്കില്‍ ആയതിന്റെ
നടപടിക്രമങ്ങള്‍
വിശദമാക്കാമോ;
(സി)
ജനന
സര്‍ട്ടിഫിക്കറ്റിലെ
തിരുത്തലുകള്‍
സംബന്ധിച്ച് നിലവിലുള്ള
വ്യവസ്ഥകള്‍
വിശദമാക്കുന്ന
ഉത്തരവുകളുടെയും
സര്‍ക്കുലറുകളുടെയും
പകര്‍പ്പ്
ലഭ്യമാക്കാമോ?
എം.എല്‍.എ.-എസ്.ഡി.എഫ്.,
എം.എല്‍.എ.-എ.ഡി.എസ്.
പ്രവൃത്തികള്‍
1546.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
എഞ്ചിനീയറിംഗ് വിഭാഗം
മുഖേന തദ്ദേശ സ്വയംഭരണ
വകുപ്പ് മാവേലിക്കര
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കിയ
എം.എല്‍.എ.-എസ്.ഡി.എഫ്.,
എം.എല്‍.എ.-എ.ഡി.എസ്.
പ്രവൃത്തികളുടെ
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
പൂര്‍ത്തീകരിച്ചവ,
പൂര്‍ത്തീകരിക്കാനുള്ളവ
എന്നിങ്ങനെ വേർതിരിച്ച്
വിശദമാക്കാമോ;
(സി)
പൂര്‍ത്തീകരിക്കാനുള്ള
പ്രവൃത്തികളുടെ
പൂര്‍ത്തീകരണത്തിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ജൈവ
ക്യാരി ബാഗുകള്‍
1547.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലാസ്റ്റിക്
ക്യാരി ബാഗുകള്‍
നിരോധിച്ച
സാഹചര്യത്തില്‍
ഇവയ്ക്ക് ബദലായി
പഞ്ചായത്തുകളുടെ
നേതൃത്വത്തില്‍
തുണിസഞ്ചികളും മറ്റ്
ജൈവ സഞ്ചികളും
നിര്‍മ്മിക്കാന്‍
പദ്ധതി ഉണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
തൊഴിലുറപ്പ്
തൊഴിലാളികള്‍
ഉള്‍പ്പെടെയുള്ള
വനിതകളെ ഉള്‍പ്പെടുത്തി
പഞ്ചായത്ത് തോറും
ഇത്തരത്തിലുള്ള ജൈവ
ക്യാരി ബാഗുകള്‍
നിര്‍മ്മിക്കുന്ന
യൂണിറ്റുകള്‍
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഇത്തരം
ചെറുകിട സംരംഭങ്ങള്‍
ആരംഭിക്കാന്‍ വേണ്ട
സാമ്പത്തിക സഹായം
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കേരള
പുനഃനിര്‍മ്മാണ പദ്ധതിയില്‍
തദ്ദേശസ്വയംഭരണ വകുപ്പ്
നടപ്പിലാക്കുന്ന പദ്ധതികള്‍
1548.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
പുനഃനിര്‍മ്മാണ(റീ
ബില്‍ഡ് കേരള)
പദ്ധതിയില്‍
ഉള്‍പ്പെടുത്തി തദ്ദേശ
സ്വയംഭരണ വകുപ്പ്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കുവാന്‍
തീരുമാനിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഗ്രാമപഞ്ചായത്തുകളിലെ
റോഡുകള്‍
നവീകരിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
വിശദമാക്കാമോ?
അമൃത്
പദ്ധതി
1549.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേന്ദ്ര സഹായത്തോടെ
നടത്തുന്ന അമൃത് പദ്ധതി
ഏതൊക്കെ
കോര്‍പ്പറേഷനിലും
മുന്‍സിപ്പാലിറ്റിയിലുമാണ്
നടപ്പിലാക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ നിലവിലത്തെ
അവസ്ഥ എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
അമൃത്
പദ്ധതി പ്രകാരം
ജലവിതരണം, അഴുക്കുചാല്‍
നിര്‍മ്മാണം തുടങ്ങിയ
മേഖലകളില്‍ നടത്തുന്ന
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പദ്ധതി കാലാവധി
അവസാനിക്കുന്നതിന്
മുമ്പ്
പൂര്‍ത്തിയാക്കുവാന്‍
സാധിക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിയുടെ കീഴില്‍
വിവിധ
പ്രവൃത്തികള്‍ക്കായി
കണ്‍സള്‍ട്ടന്‍സി
കരാര്‍ നല്‍കിയിട്ടുള്ള
സ്ഥാപനങ്ങള്‍
ഏതൊക്കെയാണ്;
അറിയിക്കുമോ;
(ഇ)
കണ്സള്ട്ടന്സിയ്ക്കായി
ആകെ എത്ര തുകയാണ്
നീക്കി വച്ചിട്ടുള്ളത്;
(എഫ്)
സര്‍ക്കാര്‍
ഏജന്‍സികളെ ഒഴിവാക്കി
സ്വകാര്യ
ഏജന്‍സികള്‍ക്ക് കരാര്‍
നല്‍കുന്നതിലൂടെ
എന്തെല്ലാം
നേട്ടങ്ങളാണ് പദ്ധതി
നടത്തിപ്പില്‍
കെെവരിയ്ക്കാന്
കഴിഞ്ഞിട്ടുളളത്;
വ്യക്തമാക്കാമോ?
ഫണ്ട്
ഡെപ്പോസിറ്റ് ചെയ്തു
നല്‍കുന്നതിലെ കാലതാമസം
1550.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.എല്‍.എ.
ആസ്തി വികസന നിധിയില്‍
ഭരണാനുമതി നല്കപ്പെട്ട
പദ്ധതികളുടെ തുക
തദ്ദേശസ്വയംഭരണ
വകുപ്പില്‍ നിന്നും
പദ്ധതിയുടെ നിര്‍വ്വഹണ
ചുമതലയുള്ള
പൊതുമരാമത്ത്
വകുപ്പിലേക്ക്
ഡെപ്പോസിറ്റ് ചെയ്ത്
നല്‍കുന്നതിന്
ദീര്‍ഘമായ കാലതാമസം
ഉണ്ടാകുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
ഇക്കാര്യം
സംബന്ധിച്ച്
തദ്ദേശസ്വയംഭരണ വകുപ്പ്
ചീഫ് എന്‍ജിനീയര്‍ക്ക്
18.01.2020-ല്‍
പത്തനാപുരം എം.എല്‍.എ.
നല്കിയ കത്ത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
കൊണ്ടുവരുകയുണ്ടായിട്ടുണ്ടോ
എന്നും ഇതിന്മേല്
സര്‍ക്കാര്‍ തലത്തിലും
ചീഫ് എന്‍ജിനീയര്‍
തലത്തിലും എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്നും അറിയിക്കുമോ;
(സി)
എം.എല്‍.എ.-എ.ഡി.എസ്.(MLA-ADS)
പദ്ധതികള്‍ നിശ്ചിത
കാലാവധിക്കുള്ളില്‍
പ്രവൃത്തി ആരംഭിച്ച്
പൂര്‍ത്തീകരിക്കേണ്ടതാണ്
എന്ന്
ഭരണാനുമതിയില്ത്തന്നെ
വ്യക്തമായി
നിഷ്കര്‍ഷിച്ചിരിക്കെ,
ഫണ്ട് ഡെപ്പോസിറ്റ്
ചെയ്തു നല്കാന്
മാസങ്ങളോളം
കാലതാമസമുണ്ടാകുന്നതിന്റെ
കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
ഗ്രാമ
പഞ്ചായത്തുകള്‍ക്ക് അനുവദിച്ച
പദ്ധതി വിഹിതം
1551.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17,
2017-18, 2018-19
സാമ്പത്തിക
വര്‍ഷങ്ങളില്‍
തിരുവനന്തപുരം
ജില്ലയിലെ വിവിധ ഗ്രാമ
പഞ്ചായത്തുകള്‍ക്ക്
അനുവദിച്ച പദ്ധതി
വിഹിതം, മെയിന്റനന്‍സ്
ഗ്രാന്റ് എന്നിവ എത്ര
വീതമെന്ന് അറിയിക്കാമോ;
(ബി)
അതില്‍
ഓരോ ഗ്രാമപഞ്ചായത്തും
ചെലവഴിച്ച തുക
എത്രയെന്ന്
വ്യക്തമാക്കാമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
വാര്‍ഷിക പദ്ധതി
1552.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്ത
സാമ്പത്തിക പ്രതിസന്ധി
കാരണം തദ്ദേശ വികസന
പദ്ധതികള്‍ ആകമാനം
സ്തംഭനാവസ്ഥയിലായിരിക്കുന്ന
സ്ഥിതിവിശേഷം
നിലവിലുണ്ടെങ്കില്‍
ആയത് പരിഹരിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
883
കോടി രൂപയുടെ
ബില്ലുകള്‍ ട്രഷറി
ക്യൂവില്‍ ആയതിനാല്‍
കരാറുകാര്‍
വര്‍ക്കുകള്‍
ഏറ്റെടുത്ത് നടത്താന്‍
തയ്യാറാകാത്തതും
നിലവിലുള്ള
വര്‍ക്കുകള്‍
നിര്‍ത്തിവക്കേണ്ടി
വന്നിരിക്കുന്നതുമായ
ഗുരുതരമായ
സ്ഥിതിവിശേഷത്തിന്
പരിഹാരമായി സര്‍ക്കാര്‍
എന്ത് നടപടി
സ്വീകരിച്ചു
എന്നറിയിക്കാമോ;
(സി)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
വാര്‍ഷിക പദ്ധതിയില്‍
ഗണ്യമായ കുറവ് വരുന്ന
സാഹചര്യത്തെക്കുറിച്ച്
പരിശോധിക്കുവാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ;
വിശദമാക്കാമോ?
ട്രഷറി
നിയന്ത്രണംമൂലം ബില്ലുകള്‍
മാറി നല്കുന്നില്ലായെന്ന
പരാതി
1553.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ത്രിതലപഞ്ചായത്തുകളുടെയും
നഗരസഭകളുടെയും
പദ്ധതിപ്രവര്‍ത്തനം
പൂര്‍ത്തിയാക്കി
സമര്‍പ്പിച്ച
ബില്ലുകള്‍പോലും
ട്രഷറി നിയന്ത്രണംമൂലം
മാറി
നല്കുന്നില്ലായെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2020
ഫെബ്രുവരി ഒന്നുവരെ
ഇപ്രകാരം
എത്രകോടിരൂപയുടെ
ബില്ലുകള്‍ മാറി
നല്കാന് ഉണ്ടെന്ന്
അറിയിക്കുമോ;
(സി)
2019
മാര്‍ച്ച് 31-ന്
നഗരസഭകളുടെ എത്രകോടി
രൂപയുടെ ബില്ലുകള്‍ ആണ്
ക്യൂവില്‍
നിറുത്തിയതെന്നും
ഇതില്‍ എത്ര കോടി
രൂപയുടെ ബില്ലുകള്‍
മാറി നല്‍കിയെന്നും
വെളിപ്പെടുത്തുമോ;
(ഡി)
2020
ഫെബ്രുവരി ഒന്ന് വരെ
ഗ്രാമ-ബ്ലോക്ക്-ജില്ലാ
പഞ്ചായത്തുകള്‍,
നഗരസഭകള്‍ എന്നിവയുടെ
പദ്ധതി ചെലവിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
തദ്ദേശ
സ്ഥാപനങ്ങളുടെപദ്ധതി
വിഹിതത്തിൽ
ഭിന്നശേഷിക്കാര്‍ക്കായി
നീക്കിവച്ചിട്ടുള്ള തുക
ചെലവഴിക്കൽ
1554.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശ
സ്ഥാപനങ്ങള്‍ക്കായി
അനുവദിക്കുന്ന ബജറ്റ്
വിഹിതത്തില്‍
ഭിന്നശേഷിക്കാര്‍ക്കായി
വകയിരുത്തിയിട്ടുള്ള
തുകയുടെ ചെലവഴിക്കല്‍
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
(ബി)
2019-20
സാമ്പത്തികവര്‍ഷത്തില്‍
പദ്ധതി തുകയുടെ
എത്രശതമാനമാണ് പ്രസ്തുത
വിഭാഗത്തിനായി നീക്കി
വച്ചിരുന്നത്; അതില്‍
എത്ര ഭാഗം
ചെലവഴിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ; അതത്
തദ്ദേശ സ്ഥാപനങ്ങള്‍
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(സി)
സര്‍ക്കാര്‍
കര്‍ശന നിര്‍ദേശം
നല്‍കിയിട്ടും
ഭിന്നശേഷിക്കാര്‍ക്കായി
നീക്കിവച്ചിട്ടുള്ള തുക
ചെലവഴിക്കാത്ത തദ്ദേശ
സ്ഥാപനങ്ങളുടെ അടുത്ത
വര്‍ഷത്തെ മറ്റ്
പദ്ധതികള്‍ക്കുള്ള
വിഹിതവും
വെട്ടിച്ചുരുക്കാന്‍
നടപടി സ്വീകരിക്കുമോ;
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
(ഡി)
ഇപ്പോള്‍
ഏകീകൃത നിരക്കില്‍
ഭിന്നശേഷിക്കാര്‍ക്കായി
തുക അനുവദിക്കുന്നതിന്
പകരം അതത് തദ്ദേശ
സ്ഥാപനങ്ങളുടെ
പരിധിയില്‍ ജീവിക്കുന്ന
ഭിന്നശേഷിക്കാരുടെ
എണ്ണത്തിന്
ആനുപാതികമായി പദ്ധതി
വിഹിതം
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ലക്കിടി
കെ.എസ്.ഇ.ബി ഓഫീസിന്
പഞ്ചായത്ത് ഫണ്ടില്‍ നിന്ന്
വാടക
1555.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
ലക്കിടി
ഗ്രാമപഞ്ചായത്തില്‍
പുതിയതായി ആരംഭിക്കുന്ന
കെ.എസ്.ഇ.ബി.യുടെ
ലക്കിടി സെക്ഷന്‍
ഓഫീസിനുവേണ്ടി
വാടകയ്ക്ക് എടുക്കുന്ന
കെട്ടിടത്തിന്
പഞ്ചായത്ത് ഫണ്ടില്‍
നിന്ന് വാടക
നല്‍കുന്നതിനായി
അനുവാദം ആവശ്യപ്പെട്ട്
പ്രസ്തുത ഗ്രാമ
പഞ്ചായത്ത് ഭരണസമിതി
സമര്‍പ്പിച്ച
പ്രപ്പോസല്‍
സര്‍ക്കാരില്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രപ്പോസലിന്മേല്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
റൂര്‍ബൻ
മിഷന് പദ്ധതിയുടെ പുരോഗതി
1556.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത് റൂര്‍ബൻ
മിഷന് പദ്ധതി പ്രകാരം
ഏതൊക്കെ ജില്ലകളിലാണ്
ക്ലസ്റ്ററുകള്‍
അനുവദിച്ചിട്ടുള്ളത്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ആരംഭിച്ച
റൂര്‍ബൻ മിഷന്
പദ്ധതികള്‍
ഏതൊക്കെയാണെന്നും
അവയുടെ നിര്‍മ്മാണ
പുരോഗതി ഏത്
ഘട്ടത്തിലാണെന്നും
അറിയിക്കാമോ;
(സി)
റൂര്‍ബൻ
മിഷന് പദ്ധതി
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ഡി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പൂര്‍ത്തീകരിക്കാൻ
കഴിയുമെന്ന്
പ്രതീക്ഷിക്കുന്ന
ക്ലസ്റ്ററുകള്‍
ഏതെല്ലാമെന്ന്
അറിയിക്കാമോ?
വര്‍ക്കല
നിയോജക മണ്ഡലത്തിലെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച
പദ്ധതി വിഹിതം
1557.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17,
2017-18, 2018-19
സാമ്പത്തിക
വര്‍ഷങ്ങളില്‍ വര്‍ക്കല
നിയോജക മണ്ഡലത്തിലെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
അനുവദിച്ച പദ്ധതി
വിഹിതം, മെയിന്റനന്‍സ്
ഗ്രാന്റ് എന്നിവ
എത്രവീതമെന്ന്
വിശദമാക്കാമോ;
(ബി)
ആയതില്‍
നിന്നും ഓരോ
തദ്ദേശസ്വയംഭരണ
സ്ഥാപനവും ചെലവഴിച്ച
തുക എത്രയെന്ന്
അറിയിക്കാമോ?
തദ്ദേശഭരണ
സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന
കേന്ദ്ര / സംസ്ഥാന ഫണ്ടുകള്‍
1558.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്കായി
ഓരോവര്‍ഷവും എത്ര
കേന്ദ്രസഹായം
ആവശ്യപ്പെട്ടു; എത്ര
തുക ലഭ്യമായി; ലഭ്യമായ
തുകയില്‍ തദ്ദേശഭരണ
സ്ഥാപനങ്ങള്‍ (വിഭാഗം
തിരിച്ച്) എത്ര തുക
ചെലവാക്കി; എത്ര തുക
ലാപ്സ് ആയി; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാന
സര്‍ക്കാര്‍ തദ്ദേശഭരണ
സ്ഥാപനങ്ങള്‍ക്ക്
(വിഭാഗംതിരിച്ച്)
വികസനപ്രവര്‍ത്തനങ്ങള്‍
ഉള്‍പ്പെടെയുള്ള
പ്രവര്‍ത്തനങ്ങള്‍ക്കായി
അനുവദിച്ച തുക എത്ര;
അതില്‍ എത്ര ചെലവാക്കി;
എത്ര ലാപ്സ് ആയി;
വ്യക്തമാക്കുമോ;
(സി)
എത്ര
ജീവനക്കാര്‍ സംസ്ഥാന
തദ്ദേശഭരണ
സ്ഥാപനങ്ങള്‍ക്ക്
ലഭ്യമാകുന്ന കേന്ദ്ര
/സംസ്ഥാന ഫണ്ടുകള്‍
യഥാസമയം
വിനിയോഗിക്കാത്തതായി
കണ്ടെത്തി; എത്ര
ജീവനക്കാരുടെ പേരില്‍
നടപടികള്‍ സ്വീകരിച്ചു;
വിശദമാക്കുമോ;
(ഡി)
തദ്ദേശഭരണ
സ്ഥാപനങ്ങളിലെ
ജനപ്രതിനിധികള്‍ക്ക്
ലഭ്യമാകുന്ന ഫണ്ടുകള്‍
ഫലപ്രദമായി
ഉപയോഗിക്കാനും അവരുടെ
അഭിപ്രായങ്ങളെ
തിരസ്കരിക്കുന്ന
ഉദ്യോഗസ്ഥരെ
ശിക്ഷിക്കാനും വേണ്ടി
എന്തു നടപടികള്‍
സ്വീകരിച്ചുവരുന്നു;
വിശദാംശം ലഭ്യമാക്കുമോ
?
ആസ്തിവികസന
ഫണ്ട് ഉപയോഗിച്ച്
പയ്യമ്പലത്ത് വെെദ്യുത
ശ്മശാനം
1559.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
പയ്യാമ്പലത്ത്
ആസ്തിവികസന ഫണ്ട്
ഉപയോഗിച്ച് വെെദ്യുത
ശ്മശാനം
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട്
തദ്ദേശസ്വയംഭരണവകുപ്പ്
ഡി.ബി3/249/18 നമ്പര്‍
ഫയലിന്മേല് അന്തിമ
ഉത്തരവ്
ലഭ്യമാക്കുന്നതിന്
കാലതാമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
ഇൗ
ഫയലില്‍ മതിയായ
റിപ്പോര്‍ട്ടുകള്‍
ഉണ്ടായിട്ടും
ഒന്നരവര്‍ഷമായി അന്തിമ
ഉത്തരവ്
ലഭ്യമാക്കാത്തതില്‍
ഉദ്യോഗസ്ഥതലത്തില്‍
വീഴ്ച
ഉണ്ടായിട്ടുണ്ടോയെന്ന്
പരിശോധിക്കാമോ;
(സി)
ഇൗ
വിഷയത്തില്‍ അന്തിമ
ഉത്തരവ് എന്നത്തേയ്ക്ക്
നല്‍കുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
മറ്റേതെങ്കിലും
മണ്ഡലത്തിലേയ്ക്ക്
സമാനവിഷയത്തില്‍
ഇതിനുമുന്‍പ്
സര്‍ക്കാര്‍ ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
ഇരിങ്ങാലക്കുട
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കുന്ന
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി
1560.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെള്ളപ്പൊക്ക
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി ഇരിങ്ങാലക്കുട
നിയോജകമണ്ഡലത്തില്‍
തദ്ദേശസ്വയംഭരണ
എഞ്ചിനീയറിംഗ് വിഭാഗം
മുഖാന്തരം
നടപ്പിലാക്കുന്ന
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
ഭരണാനുമതി ലഭ്യമായവയുടെ
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഇന്‍ഫര്‍മേഷന്‍
കേരള മിഷന്
1561.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്‍ഫര്‍മേഷന്‍
കേരള മിഷന് എന്നാണ്
രൂപീകരിച്ചത്; ഇതിന്റെ
ഉത്തരവ് ലഭ്യമാക്കാമോ;
ഇതുപ്രകാരം സംസ്ഥാന
ആസൂത്രണ ബോര്‍ഡുമായി
ഏര്‍പ്പെട്ട
ധാരണാപത്രത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഇന്‍ഫര്‍മേഷന്‍
കേരള മിഷന്റെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്; ഇവയില്‍
എന്തെല്ലാം
മാറ്റങ്ങളാണ് പിന്നീട്
വരുത്തിയത്; ഇവയുടെ
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
1999
മുതല്‍ 2007 വരെ എത്ര
സര്‍ക്കാര്‍ അംഗീകൃത
തസ്തികകള്‍
ഐ.കെ.എമ്മില്‍ ഉണ്ട്;
പ്രസ്തുത തസ്തികകള്‍
സൃഷ്ടിച്ചതിന്റെ
സര്‍ക്കാര്‍ ഉത്തരവ്
ലഭ്യമാക്കാമോ;
(ഡി)
1999
മുതല്‍ 2007 വരെയുള്ള
കാലയളവില്‍ എത്ര
ജീവനക്കാര്‍
ഐ.കെ.എമ്മില്‍
ഉണ്ടായിരുന്നു;
പ്രസ്തുത
നിയമനങ്ങള്‍ക്ക്
ഐ.കെ.എം.
ഇംപ്ലിമെന്റേഷന്‍
കമ്മിറ്റിയുടെ അംഗീകാരം
ഉണ്ടായിരുന്നുവോ;
ഉണ്ടെങ്കില്‍ കമ്മിറ്റി
തീരുമാനത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഇ)
സ.ഉ(ആര്.റ്റി)
നം.
3865/2008/എല്‍.എസ്.ജി.ഡി.
തീയതി.03.11.2008
പ്രകാരം ഐ.കെ.എമ്മില്‍
എത്ര സര്‍ക്കാര്‍
അംഗീകൃത തസ്തികകള്‍
ഉണ്ട്; ഈ
തസ്തികകളിലേക്ക്
ഐ.കെ.എം
എക്സിക്യൂട്ടീവ്
ചെയര്മാന്
&ഡയറക്ടര്‍
നിയോഗിച്ച ജീവനക്കാരുടെ
വിവരങ്ങള്‍ നല്‍കാമോ?
ഇന്‍ഫര്‍മേഷന്‍
കേരള മിഷന് സൊസൈറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍
1562.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്‍ഫര്‍മേഷന്‍
കേരള മിഷന് സൊസൈറ്റിയെ
തദ്ദേശസ്വയംഭരണ
വകുപ്പിന്റെ മൊത്തം
സേവന ദാദാവ്
(റ്റി.എസ്.പി.)
ആക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
2016
ആഗസ്റ്റ് മുതല്‍ 2020
ജനുവരി 31 വരെ തദ്ദേശ
സ്ഥാപനങ്ങളില്‍
ഇന്‍ഫര്‍മേഷന്‍ കേരള
മിഷന് വികസിപ്പിച്ച്
വിന്യസിച്ച
സോഫ്റ്റ്വെയറുകളിന്മേല്
എത്ര പരാതികള്‍
രജിസ്റ്റര്‍ ചെയ്തു;
എത്ര പരാതികള്‍
പരിഹരിക്കാനുണ്ട്;
വിശദമാക്കുമോ; ഓരോ
സോഫ്റ്റ്വെയറുകളിന്മേലും
ലഭിച്ച പരാതികളുടെ
മാസവും വര്‍ഷവും
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(സി)
ഐ.കെ.എം.
വികസിപ്പിച്ച
സോഫ്റ്റ്വെയറുകള്
ഏതെല്ലാം;
വിശദമാക്കുമോ; ഇതില്‍
എല്ലാ തദ്ദേശ
സ്ഥാപനങ്ങളിലും
ഉപയോഗിക്കാവുന്ന എത്ര
സോഫ്റ്റ്വെയര് ഉണ്ട്;
ഇതില്‍ ഓണ്‍ലൈന്‍
സേവനങ്ങള്‍ നല്കുന്ന
സോഫ്റ്റ്വെയറുകള്
ഏതെല്ലാമാണ്;
വിശദമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പുറത്ത്
ഇറക്കിയ സംസ്ഥാന
സര്‍ക്കാറിന്റെ വികസന
റിപ്പോര്‍ട്ടില്‍
ഐ.കെ.എം-ന്റെ
നേട്ടങ്ങള്‍
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
പരിശോധിക്കുമോ;
വിശദാംശം നല്‍കുമോ;
(ഇ)
ഐ.കെ.എം.
തദ്ദേശസ്ഥാപനങ്ങള്‍ക്ക്
വേണ്ടി വികസിപ്പിച്ച
എല്ലാ
സോഫ്റ്റ്വെയറുകളുടെയും
നിലവിലെ
ഇംപ്ലിമെന്റേഷന്‍
സ്റ്റാറ്റസ്
തദ്ദേശസ്ഥാപനം തിരിച്ച്
ലഭ്യമാക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് ബി.ഒ.ടി
വ്യവസ്ഥയില്‍ പദ്ധതികള്‍
1563.
ശ്രീ.എം.
സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
സ്വകാര്യ
പങ്കാളിത്തത്തോടെ
ബി.ഒ.ടി. വ്യവസ്ഥയില്‍
പദ്ധതികള്‍
ആരംഭിക്കാന്‍ നിലവില്‍
വ്യവസ്ഥയുണ്ടോ;
വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
പല
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്കും
സാമ്പത്തിക പരിമിതി
കാരണം ഷോപ്പിംഗ്
കോംപ്ലക്സ്, ഫിഷ്
മാര്‍ക്കറ്റ് തുടങ്ങിയ
പദ്ധതികള്‍
ഏറ്റെടുക്കാന്‍
സാധിക്കാത്ത
സാഹചര്യത്തില്‍
സ്വകാര്യ
പങ്കാളിത്തത്തോടെ
ഇത്തരം പദ്ധതികള്‍
ആരംഭിക്കുന്നതിന്
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(സി)
ഇത്തരം
സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
ബി.ഒ.ടി.
സംവിധാനത്തെക്കുറിച്ച്
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ?
തദ്ദേശസ്ഥാപനങ്ങള്‍
വഴി നടപ്പിലാക്കുന്ന
പദ്ധതികള്‍
1564.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൂര്‍ത്തിയാക്കുവാന്‍
ഒരു വര്‍ഷത്തില്‍
കൂടുതല്‍ സമയം
വേണ്ടിവരുന്ന
പദ്ധതികള്‍ അടുത്ത
സാമ്പത്തിക വര്‍ഷം
മുതല്‍
തദ്ദേശസ്ഥാപനങ്ങളുടെ
പദ്ധതിയില്‍
ഉള്‍ക്കൊളളിക്കേണ്ട
എന്ന് നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
ഇതിനുളള
പ്രത്യേക സാഹചര്യം
എന്താണെന്ന്
വെളിപ്പെടുത്താമോ;
(സി)
അടുത്ത
വര്‍ഷത്തെ വികസന
പദ്ധതികള്‍ക്കൊപ്പം
പഞ്ചായത്ത്,
മുനിസിപ്പാലിറ്റി,
കോര്പ്പറേഷന്
തലത്തില്‍
ദുരന്തമാനേജുമെന്റ്
പ്ലാനുകള്‍
തയ്യാറാക്കുവാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
ഇരിങ്ങാലക്കുടയില്‍
തദ്ദേശ സ്വയംഭരണ വകുപ്പ്
മുഖേന നടപ്പിലാക്കുന്ന
പദ്ധതികള്‍
1565.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇരിങ്ങാലക്കുട
മണ്ഡലത്തില്‍ എം.എല്‍.എ
ആസ്തി വികസനഫണ്ട്,
പ്രാദേശിക വികസനഫണ്ട്
എന്നിവ ഉപയോഗിച്ച്
തദ്ദേശ സ്വയംഭരണ
വകുപ്പ് മുഖേന
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന് പറയാമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ നിലവിലെ
അവസ്ഥ വിശദമാക്കാമോ?
തദ്ദേശഭരണസ്ഥാപനങ്ങളെ
പ്രാദേശിക സര്‍ക്കാരുകളാക്കി
മാറ്റുവാന്‍ നടപടി
1566.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നവ
നിര്‍മ്മാണ
പ്രക്രിയയിലൂടെ
തദ്ദേശഭരണസ്ഥാപനങ്ങളെ
പ്രാദേശിക
സര്‍ക്കാരുകളാക്കി
മാറ്റുവാനും ആയത് വഴി
തദ്ദേശസ്വയംഭരണ
മേഖലകളുടെ വികസനവും
പരിസ്ഥിതി സംരക്ഷണവും
ശുചിത്വം ഉറപ്പാക്കാനും
ഈ സര്‍ക്കാര്‍
സ്വീകരിച്ച
പ്രവര്‍ത്തനങ്ങളുടെ
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(ബി)
കേന്ദ്ര/സംസ്ഥാന
സര്‍ക്കാര്‍ പദ്ധതികള്‍
ഏകോപിപ്പിച്ച്
ഫണ്ടുകള്‍ ലാപ്സ്
ആക്കാതെ ഫലവത്തായി
ഉപയോഗപ്രദമാക്കാന്‍
വേണ്ടി സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍ എന്തെല്ലാം;
അറിയിക്കുമോ;
(സി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ഓരോ വര്‍ഷവും
തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക്
(കോര്പ്പറേഷന്/മുനിസിപ്പാലിറ്റി/പഞ്ചായത്ത്)
സര്‍ക്കാര്‍ അനുവദിച്ച
തുക (കേന്ദ്ര/സംസ്ഥാന
ഫണ്ടുകള്‍)എത്ര എന്നും
എത്ര ചെലവാക്കി എന്നും
മേഖല തിരിച്ചു
വ്യക്തമാക്കുമോ?
ജിഡ
ഫണ്ട് വിനിയോഗം
T 1567.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജിഡ
ഫണ്ട് വിനിയോഗിച്ച്
നിർമ്മാണം നടന്നുവരുന്ന
മുളവുകാട് റോഡിന്റെ
നിലവിലെ പുരോഗതി
വ്യക്തമാക്കാമോ;
പ്രസ്തുത പ്രവൃത്തി
എന്നത്തേക്ക്
പൂർത്തിയാക്കാനാകുമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
നടപ്പിലാക്കുന്നതില്‍
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ;
വിശദമാക്കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ വാര്‍ഷിക
പദ്ധതികള്‍
1568.
ശ്രീ.സജി
ചെറിയാന്
,,
എം. നൗഷാദ്
,,
കെ. ആന്‍സലന്‍
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ 2019-20
സാമ്പത്തിക വര്‍ഷത്തെ
വാര്‍ഷിക പദ്ധതിയുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
പദ്ധതി
നിര്‍വ്വഹണം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനായി
എന്തെല്ലാം
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ്
പുറപ്പെടുവിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
അടുത്ത
സാമ്പത്തിക വര്‍ഷത്തെ
പദ്ധതി
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
എന്തെല്ലാം
ഇടപെടലുകളാണ്
സര്‍ക്കാര്‍
നടത്തിവരുന്നതെന്ന്
അറിയിക്കാമോ?
ഗ്രാമപഞ്ചായത്തുകള്‍
നടപ്പിലാക്കിയ പദ്ധതികൾ
1569.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നടപ്പുവര്‍ഷം
ഗ്രാമപഞ്ചായത്തുകള്‍
നടപ്പിലാക്കിയ
പദ്ധതികളിലൂടെ എത്ര
തുകയാണ്
ചെലവഴിച്ചതെന്ന് ജില്ല
തിരിച്ച് വിവരിക്കാമോ;
(ബി)
സമയബന്ധിതമായി
പദ്ധതികള്‍
പൂര്‍ത്തീകരിക്കുന്നതിന്
സര്‍ക്കാര്‍
നല്‍കിയിട്ടുള്ള
നിര്‍ദ്ദേശങ്ങള്‍
വിശദമാക്കാമോ?
ലൈഫ്
ഭവന പദ്ധതി
T 1570.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
നിയോജക മണ്ഡലത്തിലെ
നാല്
ഗ്രാമപഞ്ചായത്തുകളിലും
രണ്ട് നഗരസഭകളിലുമായി
ലൈഫ് ഭവന പദ്ധതിയിലൂടെ
എത്ര
കുടുംബങ്ങള്‍ക്കാണ്
വീട് നിര്‍മ്മിച്ചു
നല്കാന്
തീരുമാനിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയിൻകീഴിൽ എത്ര
വീടുകളുടെ
നിര്‍മ്മാണമാണ്
പുരോഗമിച്ചു
കൊണ്ടിരിക്കുന്നതെന്നും
എത്ര വീടുകളുടെ
നിര്‍മ്മാണമാണ്
ഇതിനോടകം
പൂര്‍ത്തീകരിച്ചതെന്നും
വിശദമാക്കാമോ?
ലൈഫ്
ഭവന പദ്ധതി
1571.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
ഭവന പദ്ധതി പ്രകാരം
ഓച്ചിറ ബ്ലോക്ക്
പഞ്ചായത്തിലും
കരുനാഗപ്പള്ളി
നഗരസഭയിലും എത്ര
ഭവനങ്ങള്‍
പൂര്‍ത്തീകരിച്ചു
കൈമാറ്റം നടത്തിയെന്നും
എത്ര ഭവനങ്ങള്‍ ഇനിയും
ഈ പദ്ധതി പ്രകാരം
പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നും
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
ആനുകൂല്യം
ലഭിക്കുന്നതിന്
അര്‍ഹരായവരുടെ
പട്ടികയില്‍
ഉള്‍പ്പെട്ട
എല്ലാവര്ക്കും പദ്ധതി
നടപ്പിലാക്കുന്ന
കാലഘട്ടത്തില്‍ തന്നെ
വീട് ലഭ്യമാകുമോ;
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ ഗുണഭോക്തൃ
ലിസ്റ്റ്
വിപുലപ്പെടുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദീകരിക്കുമോ?
ലൈഫ്
ഭവന പദ്ധതി
1572.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
ഭവന പദ്ധതിയുടെ ഒന്നാം
ഘട്ടത്തില്‍
സംസ്ഥാനത്ത് എത്ര
വീടുകള്‍
പൂര്‍ത്തിയായിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
ഇതിനായി
എത്ര തുക പ്രാദേശിക
ഭരണകൂടങ്ങള്‍
ചെലവഴിച്ചിട്ടുണ്ട്;
എത്ര തുക സര്‍ക്കാര്‍
ചെലവഴിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(സി)
പദ്ധതിയ്ക്കായി
സര്‍ക്കാര്‍ ഏതെങ്കിലും
തരത്തിലുള്ള വായ്പ
ബാങ്കുകളില്‍ നിന്ന്
ലഭ്യമാക്കി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വായ്പാ
തിരിച്ചടവ്
പൂര്‍ണ്ണമായും
സര്‍ക്കാര്‍ തന്നെ
വഹിക്കുന്നതിന്
ഉദ്ദേശിച്ചിട്ടുണ്ടോ;
എത്ര തുകയാണ്
ഇത്തരത്തില്‍
തിരിച്ചടവിനായി വേണ്ടി
വരുന്നത്;
വ്യക്തമാക്കുമോ;
(ഡി)
അര്‍ഹരായ
ഗുണഭോക്താക്കളെ ലൈഫ്
ഭവന പദ്ധതിയുടെ
ലിസ്റ്റില്‍ നിന്നും
ഒഴിവാക്കി
പക്ഷപാതപരമായിട്ടാണ്
പട്ടിക
തയ്യാറാക്കിയിട്ടുള്ളതെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ലൈഫ്
മിഷൻ സമ്പൂർണ്ണ പാർപ്പിട
സുരക്ഷാ പദ്ധതി
T 1573.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
മിഷൻ സമ്പൂർണ്ണ
പാർപ്പിട സുരക്ഷാ
പദ്ധതിയുടെ ഭാഗമായി ഓരോ
ജില്ലയിലും അനുവദിച്ച
വീടുകള്‍ എത്രയെന്നും
അവയില്‍ പൂർത്തീകരിച്ചവ
എത്രയെന്നും
വിശദമാക്കാമോ;
(ബി)
ഇതില്‍
കായംകുളം മണ്ഡലത്തില്‍
മാത്രം അനുവദിച്ച
വീടുകള്‍ എത്രയെന്നും
പൂർത്തീകരിച്ചവ
എത്രയെന്നും
വിശദമാക്കാമോ?
ലൈഫ്
പദ്ധതി
T 1574.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
പദ്ധതി പ്രകാരം
സംസ്ഥാനത്ത് എത്ര
പേര്‍ക്ക്
ഭൂമിവാങ്ങുന്നതിനും
വീടുവയ്ക്കുന്നതിനും
ധനസഹായം
അനുവദിച്ചുവെന്ന്
വിശദമാക്കുമോ;
(ബി)
ഇതില്‍
ഒന്നിലേറെ പ്രാവശ്യം
ഭൂമി വാങ്ങുന്നതിനും
വീട് വയ്ക്കുന്നതിനും
ധനസഹായം
അനുവദിച്ചതുമായി
ബന്ധപ്പെട്ട ക്രമക്കേട്
സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട് നാളിതുവരെ
ഏതെല്ലാം
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
ലൈഫ്
പദ്ധതി
1575.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
പദ്ധതി മുഖേന
നാളിതുവരെയായി എത്ര
ഭവനങ്ങള്‍/ഭവന
സമുച്ചയങ്ങള്‍
പൂര്‍ത്തിയായിട്ടുണ്ട്;
ജില്ല തിരിച്ചു
വിശദാംശം നല്‍കുമോ;
(ബി)
ഇതില്‍
ഭൂമിയില്ലാത്ത എത്ര
ആളുകള്‍ക്ക് ഭൂമി
വാങ്ങി വീട്
നിര്‍മ്മിച്ച്
നല്‍കിയിട്ടുണ്ട്;
വ്യക്തമാക്കാമോ;
(സി)
ഇതിനായി
എത്ര തുക നാളിതുവരെയായി
ചെലവഴിച്ചിട്ടുണ്ട്;
കേന്ദ്ര സംസ്ഥാന
വിഹിതങ്ങള്‍ എത്ര
വീതമാണെന്ന്
വെളിപ്പെടുത്താമോ;
(ഡി)
കുടുംബ
റേഷന്‍ കാര്‍ഡില്‍
നിന്നും പേര് മാറ്റി
സ്വന്തമായി റേഷന്‍
കാര്‍ഡ് എടുത്ത പലരും
ലൈഫ് പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടും വീട്
ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇതിനുള്ള കാരണം
വ്യക്തമാക്കാമോ;
ഇക്കാര്യത്തില്‍
എന്തെങ്കിലും ഇളവ്
അനുവദിച്ചിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ഇ)
പ്രസ്തുത
പദ്ധതിയുടെ കീഴില്‍ ഭവന
സമുച്ചയങ്ങള്‍
നിര്‍മ്മിക്കുന്നതിനുള്ള
പ്രോജക്ട്
കണ്‍സള്‍ട്ടന്‍സികളെ
തെരഞ്ഞെടുത്തിട്ടുണ്ടോ
എന്നും ടെണ്ടര്‍
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ
എന്നും അറിയിക്കുമോ;
(എഫ്)
കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
ലൈഫ് പദ്ധതി മുഖേനയുളള
ഭവന പദ്ധതികള്‍ക്കായി
എത്ര തുക ഇക്കാലയളവില്‍
ലഭിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(ജി)
ഏറനാട്
മണ്ഡലത്തിലെ വിവിധ
പഞ്ചായത്തുകളില്‍ എത്ര
ആളുകള്‍ക്ക് പ്രസ്തുത
പദ്ധതിയില്‍ വീട്
അനുവദിച്ചു
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ലൈഫ്
മിഷന്
1576.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തുമ്പോഴുണ്ടായിരുന്ന
ഭൂരഹിത
ഭവനരഹിതര്‍/ഭൂമിയുളള
ഭവനരഹിതര്‍/അന്യസംസ്ഥാനത്തു
നിന്നും വര്‍ഷങ്ങളായി
സംസ്ഥാനത്തുളള ഭവനരഹിത
കുടുംബങ്ങള്‍ എന്നിവ
എത്ര എന്നും അവരില്‍
എത്ര പേര്‍ക്ക് ഈ
സര്‍ക്കാര്‍ നാളിതുവരെ
വീടു
നല്‍കുകയോ/വീടുവയ്ക്കുവാനുളള
സഹായം നല്‍കുകയോ ചെയ്തു
എന്നും വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍
നടത്തുന്ന ലൈഫ് മിഷന്
വഴി ഈ സര്‍ക്കാര്‍
കാലയളവില്‍ നടത്തിയ
പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും എത്ര
പേര്‍ക്ക് ഇതുവഴി
വാസയോഗ്യമായ വീടുകള്‍
ലഭ്യമായി എന്നുമുളള
വിശദാംശം വര്‍ഷം,ജില്ല
തിരിച്ച് ലഭ്യമാക്കാമോ;
(സി)
സംസ്ഥാനത്ത്
ഇനിയും സ്വന്തമായി
വീടില്ലാത്തവര്‍
എത്രയെന്നും അവര്‍ക്ക്
വീട് നല്കുവാനായി
സ്വീകരിച്ചുവരുന്ന
പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി
പ്രവര്‍ത്തനങ്ങള്‍ക്കായി
സര്‍ക്കാര്‍ ഓരോ
വര്‍ഷവും ചെലവാക്കിയ
തുക എത്രയെന്നും എത്ര
കേന്ദ്രസഹായം
അഭ്യര്‍ത്ഥിച്ചുവെന്നും
എത്ര ലഭ്യമായി
എന്നുമുള്ള വിവരങ്ങള്‍
വ്യക്തമാക്കാമോ?
ലൈഫ്
മിഷന് പദ്ധതി
1577.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
മിഷന് പദ്ധതിയില്‍
ഉള്‍പ്പെടുത്തി
(പി.എം.എ.വൈ.
-അര്‍ബന്‍,
പി.എം.എ.വൈ.-ഗ്രാമീണ്‍)
വടവുകോട്-പുത്തന്‍കുരിശ്
ഗ്രാമപഞ്ചായത്തില്‍
ഉള്‍പ്പെട്ട
അമ്പലമുകള്‍ അമൃതകുടീരം
കോളനിയിലെ 124
കുടുംബങ്ങള്‍ക്ക്
വീടുകള്‍
നിര്‍മ്മിക്കുന്നതിനുളള
ഫണ്ട്
കൈമാറിയിട്ടുണ്ടോ;
(ബി)
വീടുകള്‍
നിര്‍മ്മിക്കുന്നതിനുളള
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തികരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ?
ലൈഫ്
മിഷന് പദ്ധതി
1578.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തു
അഞ്ച് സെന്റില്‍ താഴെ
ഭൂമിയുള്ള നിര്‍ദ്ധന
വിഭാഗത്തിലുള്ള
ആളുകളുടെ സ്ഥലത്തിന്
കെ.എല്‍.യു.
ഇല്ലാത്തതിനാല്‍ ലൈഫ്
മിഷന് പദ്ധതില്‍
ഉള്‍പ്പെടുത്താന്‍
കഴിയാത്ത
സ്ഥിതിയുണ്ടെന്ന വിഷയം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
വിഭാഗത്തിലുള്ളവരെ ലൈഫ്
മിഷന് പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
സര്‍ക്കാര്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
ലൈഫ്
പദ്ധതി പ്രകാരം
നിര്‍മ്മിക്കുന്ന ഭവനങ്ങള്‍
1579.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
സംസ്ഥാനത്ത് എത്ര
വീടുകള്‍
നിര്‍മ്മിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
എത്ര വീടുകളുടെ
നിര്‍മ്മാണം
പൂര്‍ത്തിയായിട്ടുണ്ടെന്നും
അറിയിക്കുമോ;
(ബി)
ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കണ്ണൂര്‍ ജില്ലയില്‍
എത്ര വീടുകള്‍
നിര്‍മ്മിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
എത്ര വീടുകളുടെ
നിര്‍മ്മാണം
പൂര്‍ത്തിയായിട്ടുണ്ടെന്നും
അറിയിക്കുമോ;
(സി)
ലൈഫ് പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ എത്ര
വീടുകള്‍
നിര്‍മ്മിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
എത്ര വീടുകളുടെ
നിര്‍മ്മാണം
പൂര്‍ത്തിയായിട്ടുണ്ടെന്നും
അറിയിക്കുമോ;
(ഡി)
കണ്ണൂര്‍
ജില്ലയിലെ പട്ടുവം
ഗ്രാമപഞ്ചായത്തിനെ ലൈഫ്
മിഷന് ഭവന സമുച്ചയം
നിര്‍മ്മിക്കുന്ന
ലിസ്റ്റില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
26/10/2019-ലെ
എല്‍.എസ്.ജി.ഡി.-DB1/101/2019-എല്‍.എസ്.ജി.ഡി.
നമ്പര്‍ കത്തിന് ലൈഫ്
മിഷന് ഒാഫീസില്‍
നിന്നും മറുപടി
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ലൈഫ്
മിഷന് ഫ്ലാറ്റുകള്‍
1580.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
മിഷന്
നിര്‍മ്മിക്കാന്‍
തീരുമാനിച്ച
ഫ്ലാറ്റുകളില്‍
എത്രയെണ്ണം പണി
പൂര്‍ത്തിയായി എന്ന്
അറിയിക്കാമോ;
(ബി)
ഓരോ
ഫ്ലാറ്റിന്റെയും
നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ?
ലൈഫ്
മിഷന് ഗുണഭോക്താക്കള്‍ക്ക്
അദാലത്ത്
1581.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
മിഷന് ഭവന നിര്‍മ്മാണ
പദ്ധതിയുടെ
ഗുണഭോക്താക്കളുടെ
കുടുംബ സംഗമം/ അദാലത്ത്
സംഘടിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇത്തരം
അദാലത്തിലൂടെ എന്തൊക്കെ
വിഷയങ്ങളാണ്
പരിഹരിക്കുവാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
അദാലത്തുകള്‍ക്കായി
എന്ത് തുകയാണ്
വകയിരുത്തിയിട്ടുള്ളതെന്നും
ഏത് ഫണ്ടില്‍
നിന്നുമാണ് ഇത്
ചെലവഴിക്കുന്നതെന്നും
വ്യക്തമാക്കുമോ?
ലൈഫ്
പദ്ധതിയില്‍ നിന്നും
ഒഴിവാക്കപ്പെട്ടവര്‍
1582.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡ്
ലഭിക്കാത്തതിനാല്‍
പട്ടാമ്പി മണ്ഡലത്തില്‍
ലൈഫ് പദ്ധതിയില്‍
നിന്നും
ഒഴിവാക്കപ്പെട്ടവരുടെ
കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
റേഷന്‍
കാര്‍ഡ്
ഇല്ലാത്തതിനാല്‍
ഒഴിവാക്കപ്പെട്ടവരെ
ലൈഫ് പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
നടപടികള്‍ സര്‍ക്കാര്‍
സ്വീകരിക്കുമോ?
ലൈഫ്
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
നിര്‍മ്മിക്കുന്ന വീടുകള്‍
1583.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലൈഫ് പദ്ധതിയില്‍
ഉള്‍പ്പെടുത്തി എത്ര
വീടുകളാണ്
നിര്‍മ്മിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
2020
ജനുവരി മാസം വരെ എത്ര
വീടുകള്‍
പൂര്‍ത്തിയായെന്നും,
ഇപ്പോള്‍
നിര്‍മ്മാണത്തിലിരിക്കുന്ന
വീടുകള്‍ എത്രയാണെന്നും
അറിയിക്കാമോ;
(സി)
ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മിക്കുന്ന
വീടുകളുടെ പ്രവൃത്തി
എപ്പോള്‍
പൂര്‍ത്തീകരിക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
(ഡി)
സംസ്ഥാനത്തെ
വീടില്ലാത്തവര്‍ക്കായി
എത്ര ഫ്ലാറ്റ്
സമുച്ചയങ്ങളാണ്
സര്‍ക്കാര്‍
നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്;
ഓരോന്നിന്റെയും
നിര്‍മ്മാണ പുരോഗതി
അറിയിക്കാമോ?
ലൈഫ്
ഭവനനിര്‍മ്മാണ പദ്ധതി
1584.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ലൈഫ്
ഭവനനിര്‍മ്മാണ
പദ്ധതിപ്രകാരം
ആലത്തൂര്‍ നിയോജക
മണ്ഡലത്തിലെ ഓരോ
പഞ്ചായത്തിലും എത്ര
പേര്‍ക്ക് വീടും
സ്ഥലവും നല്കി എന്ന്
വെളിപ്പെടുത്തുമോ?
ലെെഫ്
മിഷന് പദ്ധതി
1585.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലെെഫ് മിഷന്
പദ്ധതിയിലൂടെ എത്ര
വീടുകളാണ്
പൂര്‍ത്തീകരിച്ചിട്ടുളളതെന്ന്
അറിയിക്കാമോ;
(ബി)
ലെെഫ്
മിഷന് പദ്ധതി പ്രകാരം
എത്ര വീടുകളാണ്
സര്‍ക്കാര്‍
അനുവദിച്ചിട്ടുളളത്
എന്ന് അറിയിക്കാമോ?
ലെെഫ്
പദ്ധതിയുടെ മൂന്നാം ഘട്ടം
1586.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലെെഫ്
പദ്ധതിയുടെ മൂന്നാം
ഘട്ടത്തില്‍ ഇതുവരെ
നടപ്പിലാക്കിയ
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
ഓരോ
ജില്ലയിലും ഭവനസമുച്ചയ
നിര്‍മ്മിതിക്കായി എത്ര
ഏക്കര്‍ സ്ഥലമാണ്
കണ്ടെത്തിയിട്ടുളളതെന്ന്
വെളിപ്പെടുത്താമോ;
(സി)
പദ്ധതിയുടെ
മൂന്നാം ഘട്ടത്തില്‍
വീടിന് അര്‍ഹതപ്പെട്ട
എത്രപേരുണ്ടെന്നാണ്
സര്‍വ്വേയില്‍
കണ്ടെത്തിയതെന്നും
അതില്‍ എത്രപേരെയാണ്
ഗുണഭോക്തൃ ലിസ്റ്റില്‍
ഉള്‍പ്പെടുത്തിയതെന്നും
അറിയിക്കാമോ;
(ഡി)
പ്രീഫാബ്
സാങ്കേതിക വിദ്യ
ഉപയോഗിച്ചാണോ
ഫ്ലാറ്റുകള്‍
നിര്‍മ്മിക്കന്നത്;
എങ്കില്‍ അതിന്റെ
പ്രത്യേകത എന്താണ്;
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിനായി
കണ്‍സള്‍ട്ടന്റിനെ
നിയോഗിച്ചിട്ടുണ്ടോ;
എങ്കില്‍ ആരെയാണെന്നും
അവര്‍ക്ക്
കണ്‍സള്‍ട്ടന്‍സി ഫീസ്
ഇനത്തില്‍ എന്ത്
തുകയാണ് നല്‍കിയതെന്നും
വെളിപ്പെടുത്താമോ?
തൃശൂര്‍
ജില്ലയിലെ ലൈഫ് മിഷന് പദ്ധതി
T 1587.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
മിഷന് പദ്ധതിയുടെ
ഭാഗമായി തൃശൂര്‍
ജില്ലയില്‍ എത്ര
വീടുകളുടെ നിര്‍മ്മാണം
പൂര്‍ത്തിയായിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ജില്ലയില്‍ ഈ
പദ്ധതിയുടെ മൂന്നാം
ഘട്ടം
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
ഏതുഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
വികലാംഗരായ
കോളനി നിവാസികളുടെ
പുനരധിവാസം
1588.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
തിരുവനന്തപുരം
നിയോജകമണ്ഡലത്തിലെ
വികലാംഗരായ ഭൂരഹിതരും
ഭവനരഹിതരുമായ കോളനി
നിവാസികളെ
പുനരധിവസിപ്പിക്കുന്നതിനായി
മുട്ടത്തറയില്‍
രണ്ടേക്കര്‍ സ്ഥലം
നഗരകാര്യവകുപ്പിന്
കെെമാറിയിരുന്നുവോ;
എങ്കില്‍ വീടുകള്‍
നിര്മ്മിച്ചുനല്കി
ഇവരെ
പുനരധിവസിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(ബി)
'ലെെഫ്
മിഷന്'
പദ്ധതിയിലുള്‍പ്പെടുത്തി
വികലാംഗരായ ഭവനരഹിത
കോളനി നിവാസികള്‍ക്ക്
വീടുകള്‍ നിര്‍മ്മിച്ചു
നല്‍കണമെന്നാവശ്യപ്പെട്ട്
സര്‍ക്കാരിന്
സമര്‍പ്പിച്ച
നിവേദനത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
നിവേദനം
നല്കി മൂന്ന്
വര്‍ഷങ്ങള്‍ പിന്നിട്ട
സാഹചര്യത്തില്‍ പദ്ധതി
പൂര്‍ത്തീകരിക്കുവാനുള്ള
നടപടികള്‍
സ്വീകരിക്കുവാന്‍
സര്‍ക്കാര്‍
തയ്യാറാകുമോയെന്ന്
അറിയിക്കാമോ?
ചങ്ങനാശ്ശേരിയില്‍
ലൈഫ് മിഷന് പദ്ധതി
1589.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
മുനിസിപ്പാലിറ്റിയിലും
പായിപ്പാട്
പഞ്ചായത്തിലും,വീടും
സ്ഥലവും
ഇല്ലാത്തവര്‍ക്ക് ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി വീട്
നല്കുവാനുള്ള
നടപടികള്‍
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതുസംബന്ധിച്ച്
ചങ്ങനാശ്ശേരി
മുനിസിപ്പല്‍ ടൗണില്‍
പോത്തോട് ഭാഗത്ത് ഭവന
നിര്‍മ്മാണ
പദ്ധതിയ്ക്കുവേണ്ടി
പ്രയോജനപ്പെടുത്താവുന്ന
സ്ഥലം
ലഭ്യമാക്കുന്നതിന്
മുനിസിപ്പാലിറ്റിയില്‍
നിന്നും എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ചങ്ങനാശ്ശേരിയില്‍
ലൈഫ് മിഷന് പദ്ധതിയുടെ
നടപടികള്‍
സമയബന്ധിതമായി
തീര്‍ക്കുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ വഴി വീട്
നിര്‍മ്മിക്കുന്നതിനുള്ള
മാനദമണ്ഡങ്ങള്‍
1590.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ വഴി എത്ര
രൂപയ്ക്ക് വീട്
നിര്‍മ്മിച്ച്
നല്‍കിയെന്ന്
ജില്ലതിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
പദ്ധതി പ്രകാരമാണ്
ഇത്തരത്തില്‍ വീട്
നല്‍കിയതെന്നും
ഇതിനാവശ്യമായ ഫണ്ടിന്റെ
സ്രോതസ്സ്
ഏതെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(സി)
വീടുകള്‍
നിര്‍മ്മിച്ച്
നല്കാന് സ്വീകരിച്ച
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഓരോ
പഞ്ചായത്തിലുമുള്ള
ഭവനരഹിതരായ ആളുകളുടെ
കണക്ക് സര്‍ക്കാരിന്റെ
പക്കലുണ്ടോ; എങ്കില്‍
എത്ര പേര് ഇനിയും
സ്വന്തമായി
വീടുകള്‍ക്കുവേണ്ടി
കാത്തിരിക്കുന്നുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
ആലപ്പുഴ
നഗരസഭയിലെ അക്ഷയകേന്ദ്രങ്ങള്‍
1591.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
നഗരസഭയില്‍ നിലവില്‍
എത്ര
അക്ഷയകേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
അറിയിക്കുമോ; പുതിയ
കേന്ദ്രങ്ങള്‍
തുടങ്ങുന്നതിന്റെ
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതിയതായി
അക്ഷയകേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിന്
വിജ്ഞാപനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിജ്ഞാപനത്തിന്റെ
പകർപ്പ് ലഭ്യമാക്കുമോ;
(സി)
ആലപ്പുഴ
നഗരസഭയില്‍ പുതുതായി
അക്ഷയകേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിനായി
ആരെല്ലാം അക്ഷയകേന്ദ്രം
ജില്ലാ ഓഫീസില്‍
അപേക്ഷകള്‍
നല്‍കിയിട്ടുണ്ടായിരുന്നുവെന്നും
അതില്‍ ആരുടെയെല്ലാം
അപേക്ഷ നഗരസഭ
കൗണ്‍സിലിന്റെ
അനുമതിക്കായി
സമര്‍പ്പിച്ചിട്ടുണ്ടന്നും
വിശദമാക്കുമോ;
(ഡി)
അക്ഷയകേന്ദ്രം
ആരംഭിക്കുന്നതിനായി
ആലപ്പുഴ നഗരസഭയ്ക്ക്
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടായിരുന്നു;
ആരെല്ലാമാണ് അപേക്ഷകള്‍
സമര്‍പ്പിച്ചത്;
അക്ഷയകേന്ദ്രത്തില്‍
നിന്നും ലഭിച്ച
അപേക്ഷകര്ക്കാണോ
നഗരസഭാ കൗണ്‍സില്‍
അനുമതി നല്‍കിയതെന്നും
വ്യക്തമാക്കുമോ;
(ഇ)
കേരള
സര്‍ക്കാര്‍
വിവരസാങ്കേതികവിദ്യ
(സി) വകുപ്പിന്റെ
30/10/2019-ലെ
സ.ഉ.(കൈ)നം. 24/2019
പ്രകാരം പുതിയ
കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിന്
തദ്ദേശ സ്ഥാപനങ്ങളുടെ
അനുമതി
ഒഴിവാക്കിയിട്ടുണ്ടോ;
എങ്കില്‍ ഉത്തരവിന്റെ
പകർപ്പ് ലഭ്യമാക്കുമോ;
(എഫ്)
ആലപ്പുഴ
നഗരസഭ പുതുതായി
അക്ഷയകേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഏത്
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കുമോ?
മുനിസിപ്പല്‍
ജീവനക്കാരുടെ പെന്‍ഷനും
ആനുകൂല്യങ്ങളും
1592.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിരമിക്കുന്ന
വേളയില്‍ മുനിസിപ്പല്‍
ജീവനക്കാര്‍ക്ക്
പെന്‍ഷനും
മറ്റാനുകൂല്യങ്ങളും
നല്‍കുന്നതിനായി
ജീവനക്കാരുടെ
ശമ്പളത്തില്‍ നിന്നും
പെന്ഷന് വിഹിതം
ഈടാക്കി വരുന്നുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഇത്
ഏത് അക്കൗണ്ടിലേക്കാണ്
വരവ് വയ്ക്കുന്നതെന്നും
വിരമിക്കുമ്പോള്‍ ഈ
അക്കൗണ്ടില്‍
നിന്നുമാണോ നിലവിൽ
ആനുകൂല്യങ്ങള്‍
നല്‍കുന്നതെന്നും
അറിയിക്കുമോ;
(സി)
ഈ
ചെലവിനത്തിലുള്ള തുക
ബന്ധപ്പെട്ട
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ തനതു
ഫണ്ടില്‍ നിന്നും
ചെലവാക്കണമെന്ന്
സര്‍ക്കാര്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(ഡി)
ഈ
തുക സര്‍ക്കാര്‍
എന്നത്തേക്കാണ്
തിരിച്ച്
തദ്ദേശസ്ഥാപനങ്ങള്‍ക്ക്
നൽകുന്നതെന്നും
ഈയിനത്തില്‍ നിലവില്‍
സർക്കാരിന് എത്ര
കുടിശ്ശികയുണ്ട് എന്നും
വിശദമാക്കുമോ?
പുതിയ
പഞ്ചായത്തുകളുടെ രൂപീകരണം
1593.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുതായി
പഞ്ചായത്തുകള്‍
രൂപീകരിക്കുന്നതിനോ
നിലവിലെ പഞ്ചായത്തുകള്‍
വിഭജിച്ച് പുതിയ
പഞ്ചായത്തുകള്‍
രൂപീകരിക്കുന്നതിനോ
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
എറണാകുളം ജില്ലയില്‍
ഏതൊക്കെ
പഞ്ചായത്തുകള്‍
രൂപീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുതവിഷയം
സംബന്ധിച്ച ഫയല്‍
നടപടികളുടെ ഇപ്പോഴത്തെ
ഘട്ടം എന്താണെന്ന്
അറിയിക്കുമോ?
ഗ്രാമപഞ്ചായത്ത്
കുടിവെളള വിതരണം
1594.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019-20
വര്‍ഷത്തില്‍ വരള്‍ച്ചാ
കാലത്ത് ഒരു
ഗ്രാമപഞ്ചായത്തിന്
കുടിവെളള വിതരണത്തിന്
ചെലവഴിക്കാവുന്ന
പരമാവധി തുക 11
ലക്ഷമാക്കി സര്‍ക്കാര്‍
നിശ്ചയിച്ചിരുന്നോയെന്ന്
അറിയിക്കാമോ;
(ബി)
പതിനായിരത്തില്‍
താഴെ ജനസംഖ്യയുള്ള
സ്ഥാപനങ്ങള്‍ക്കും
60000ല്‍ കൂടുതല്‍
ജനസംഖ്യയുളള
സ്ഥാപനങ്ങള്‍ക്കും ഒരേ
നിരക്കാണോ
നിശ്ചയിച്ചത്;
(സി)
വരള്‍ച്ച
രൂക്ഷമായതിനാല്‍ വലിയ
പഞ്ചായത്തുകളില്‍ അധിക
തുക ചെലവഴിക്കേണ്ടി
വന്നിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഇത്തരത്തില്‍
അധികതുക ചെലവഴിച്ച എത്ര
ഗ്രാമപഞ്ചായത്തുകള്‍
മേല്‍തുക
ചെലവഴിക്കുന്നതിനുളള
സര്‍ക്കാരിന്റെ
ഭരണാനുമതിക്കായി
സമര്‍പ്പിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ഇ)
എത്ര
ഗ്രാമപഞ്ചായത്തുകള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ഗ്രാമപഞ്ചായത്ത്
ഉദ്യോഗസ്ഥര്‍ക്ക് ഏകീകൃത
എെ.ഡി. കാര്‍ഡ്
1595.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്ത്
ഉദ്യോഗസ്ഥര്‍ക്ക്
വകുപ്പിലെ
ജില്ല/സംസ്ഥാന
ഓഫീസുകളിലെ
ജീവനക്കാർക്കുള്ളത്
പോലെ ഏകീകൃത എെ.ഡി.
കാര്‍ഡ് വിതരണം
ചെയ്യുന്ന കാര്യം
പരിശോധിക്കുമോ;
(ബി)
മറ്റ്
വകുപ്പുകളെ പോലെ എല്ലാ
ജീവനക്കാര്‍ക്കും
ഏകീകൃത എെ.ഡി. കാര്‍ഡ്
വിതരണം ചെയ്യുന്ന
കാര്യം പരിഗണിക്കുമോ
എന്ന് വ്യക്തമാക്കാമോ?
ജനസംഖ്യാടിസ്ഥാനത്തില്‍
വാര്‍ഡ് വിഭജനം
1596.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
78
ഗ്രാമപഞ്ചായത്തുകളില്‍
15000-ല്‍ താഴെ ജനസംഖ്യ
മാത്രമുളള ചെറിയ
ഗ്രാമപഞ്ചായത്തുകളിലെ
നിലവിലുളള 13
വാര്‍ഡുകള്‍
നിലനിര്‍ത്തുന്നതിന്
പകരം ഒരു വാര്‍ഡ് കൂടി
വര്ദ്ധിപ്പിക്കേണ്ടതുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഒരു
വാര്‍ഡിലെ പരമാവധി
ജനസംഖ്യ 2500 ആയതിനാല്‍
35 വാര്‍ഡുകളായി
പുനഃക്രമീകരിക്കപ്പെടേണ്ട
സംസ്ഥാനത്തെ ഏറ്റവും
കൂടുതല്‍ ജനസംഖ്യയുളള
ഗ്രാമപഞ്ചായത്തായ
കോഴിക്കോട് ജില്ലയിലെ
ഒളവണ്ണയില്‍ നിലവിൽ 24
വാര്‍ഡുകള്‍ മാത്രമാണ്
രൂപീകരിക്കപ്പെട്ടിട്ടുള്ളതെന്ന
വിഷയം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇത്തരത്തില്‍ 24-ല്‍
അധികം വാര്‍ഡുകള്‍
രൂപീകരിക്കേണ്ട 56
ഗ്രാമപഞ്ചായത്തുകള്‍
സംസ്ഥാനത്തുണ്ടായിരിക്കെ
വലിയ
ഗ്രാമപഞ്ചായത്തുകള്‍
വിഭജിക്കപ്പെടാത്തതിലെ
അശാസ്ത്രീയത
വിലയിരുത്തിയിട്ടുണ്ടോ;
(സി)
2011-ലെ
സെന്‍സസ് പ്രകാരം
2015-ല്‍
പുനഃക്രമീകരിച്ച
സംസ്ഥാനത്തെ 24
മുനിസിപ്പാലിറ്റികളിലെയും
കണ്ണൂര്‍
കോര്‍പ്പറേഷനിലെയും
ബന്ധപ്പെട്ട ബ്ലോക്ക്,
ജില്ലാ
പഞ്ചായത്തുകളിലെയും
വാര്‍ഡുകള്‍ അതേ
ജനസംഖ്യാ കണക്ക്
പ്രകാരം വീണ്ടും
പുനഃക്രമീകരിക്കേണ്ടതുണ്ടോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍
പട്ടിക
T 1597.
ശ്രീ.കെ.സി.ജോസഫ്
,,
വി.പി.സജീന്ദ്രന്
,,
അന്‍വര്‍ സാദത്ത്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015
-ലെ തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളിലെ
തെരഞ്ഞെടുപ്പില്‍ 2014
-ലെ ലോകസഭ
തെരഞ്ഞെടുപ്പിലെ
വോട്ടര്‍ പട്ടികയാണോ
സംസ്ഥാന തെരഞ്ഞെടുപ്പ്
കമ്മീഷന്
ഉപയോഗിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
പ്രസ്തുത വോട്ടര്‍
പട്ടിക വാര്‍ഡ്
തിരിച്ച്
തയ്യാറാക്കിയാണോ
സംസ്ഥാന തെരഞ്ഞെടുപ്പ്
കമ്മീഷന് അന്ന്
ഉപയോഗിച്ചത്;
(സി)
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളിലേക്ക്
2020-ല്‍ നടക്കുന്ന
തെരഞ്ഞെടുപ്പില്‍
2019-ല്‍ നടന്ന ലോകസഭ
തെരഞ്ഞെടുപ്പിലെ
വോട്ടര്‍ പട്ടിക
ഉപയോഗിക്കുന്നതിന്
പകരം 2015-ലെ
വോട്ടര്‍പട്ടിക
ഉപയോഗിക്കുവാന്‍
തീരുമാനിച്ചത്
ഏതുസാഹചര്യത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
അഞ്ച്
വര്‍ഷം മുമ്പുളള
വോട്ടര്‍പട്ടിക
ഉപയോഗിക്കുന്നതിലൂടെ
അര്‍ഹരായ
വോട്ടര്‍മാര്‍ക്ക്
അവരുടെ വോട്ടവകാശം
വിനിയോഗിക്കുവാന്‍
അവസരം
ഇല്ലാതാകുമെന്നതിനാല്‍
ഇക്കാര്യത്തില്‍
പുന:പരിശോധന
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോ?
വികലാംഗ
പെൻഷൻ
1598.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വികലാംഗരായ
60 വയസ് കഴിഞ്ഞവര്‍ക്ക്
വാര്‍ദ്ധക്യ പെൻഷനും
വികലാംഗ പെൻഷനും
നൽകുന്നതിന് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഉത്തരവ് പ്രകാരം രണ്ട്
പെൻഷനും അപേക്ഷ
നൽകിയിട്ട്
ആര്‍ക്കെങ്കിലും
ഇത്തരത്തിൽ രണ്ട് പെൻഷൻ
നൽകിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കിൽ
അത്തരം ആളുകളുടെ
തിരുവനന്തപുരം
ജില്ലയിലെ പഞ്ചായത്ത്
തിരിച്ചുള്ള ലിസ്റ്റ്
നൽകാമോ?
തെരുവുനായ
ശല്യം
1599.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തെരുവുനായ ശല്യം
വര്‍ദ്ധിച്ചുവരുന്നു
എന്ന പരാതി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കാന്‍
കൈക്കൊണ്ട നടപടികള്‍
എന്തൊക്കെയെന്ന്
വെളിപ്പെടുത്താമോ;
(ബി)
അപകടകാരികളായ
തെരുവുനായ്ക്കളെ
കൊല്ലുന്നതിന്
സംസ്ഥാനത്ത്
എന്തെങ്കിലും
വിധത്തിലുള്ള നിരോധനം
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
ഇല്ലെങ്കില്‍
അപകടകാരികളായ
തെരുവുനായ്ക്കളെ
ഇല്ലായ്മ ചെയ്യുന്നത്
സംബന്ധിച്ച്
സര്‍ക്കാര്‍
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക്
നല്‍കിയിട്ടുള്ള
അധികാരങ്ങള്‍
/ചുമതലകള്‍ സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
ഖര
മാലിന്യസംസ്കരണത്തിന് നടപടി
1600.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഖര
മാലിന്യസംസ്കരണത്തിനായി
പുതുതായി നടപ്പിലാക്കിയ
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
മേല്‍നോട്ടത്തില്‍
മാലിന്യസംസ്കരണ
പദ്ധതികള്‍ക്ക് പരമാവധി
പൊതുജന പങ്കാളിത്തം
ഉറപ്പാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
ജെെവ-അജെെവ
മാലിന്യങ്ങള്‍
വീടുകളില്‍ നിന്നും
യൂസര്‍ഫീയുടെ
അടിസ്ഥാനത്തില്‍
കുടുംബശ്രീ മുഖേനയോ
അല്ലെങ്കില്‍ ഹരിത
കര്‍മസേന മുഖേനയോ
ശേഖരിച്ച്
സംഭരിക്കുന്നതിനും
സംസ്ക്കരിക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
വന്‍തോതില്‍
മാലിന്യങ്ങള്‍
ഉണ്ടാകുന്ന ചന്തകള്‍,
അറവുശാലകള്‍,
കല്യാണമണ്ഡപങ്ങള്‍,
വന്‍കിട ഹോട്ടലുകള്‍
എന്നിവിടങ്ങളില്‍
മാലിന്യ സംസ്കരണത്തിന്
എന്തെല്ലാം
ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്താനാണ്
നിര്‍ദ്ദേശം
നല്‍കിയിട്ടുള്ളത്;
വിശദമാക്കാമോ;
(ഇ)
പൊതുസ്ഥലങ്ങളില്‍
മാലിന്യം
നിക്ഷേപിക്കുന്നവര്ക്കുളള
പിഴയും ശിക്ഷയും
വര്‍ദ്ധിപ്പിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(എഫ്)
കേരളത്തില്‍
എവിടെല്ലാമാണ് ആധുനിക
സാങ്കേതിക വിദ്യയില്‍
പ്രവര്‍ത്തിക്കുന്ന
ജെെവ-അജെെവ
മാലിന്യസംസ്ക്കരണ
പ്ലാന്റുകള്‍
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുളളത്;
വെളിപ്പെടുത്താമോ?
ശുചിത്വ
മിഷന് മാലിന്യ സംസ്കരണ
പ്രോജക്റ്റുകള്‍
1601.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019-2020
സാമ്പത്തിക വര്‍ഷം
ശുചിത്വ മിഷന്
മലപ്പുറം ജില്ലയില്‍
എത്ര മാലിന്യ സംസ്കരണ
പ്രോജക്റ്റുകള്‍
പൂര്‍ത്തീകരിച്ചു എന്ന്
വിശദമാക്കാമോ;
(ബി)
ബയോഗ്യാസ്
യൂണിറ്റുകള്‍,
ബയോബിന്‍, മണ്ണിര
കമ്പോസ്റ്റ്, റിങ്
കമ്പോസ്റ്റ് എന്നിങ്ങനെ
വിവിധയിനത്തിലുള്ള
പ്രോജക്റ്റുകളുടെ വിവരം
ലഭ്യമാക്കാമോ?
നഗരങ്ങളിലെ
മാലിന്യ പ്രശ്നങ്ങള്‍
1602.
ഡോ.എം.
കെ. മുനീര്‍
ശ്രീ.മഞ്ഞളാംകുഴി
അലി
,,
പാറക്കല്‍ അബ്ദുല്ല
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നഗരങ്ങളിലെ മാലിന്യ
പ്രശ്നങ്ങളുടെ
പരിഹാരത്തിനായി
എന്തെങ്കിലും ആധുനിക
സംവിധാനം ഒരുക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതിനായി
ലോക ബാങ്ക് സഹായത്തോടെ
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
ഹരിത
കേരള മിഷന് പദ്ധതികള്‍
1603.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിത
കേരള മിഷന്റെ ഭാഗമായി
മാവേലിക്കര
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്ക്
വകയിരുത്തിയ തുക
എത്രയെന്ന്
വിവരിക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികളുടെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതികളില്‍
മാവേലിക്കര നിയോജക
മണ്ഡലത്തിലെ ഏതെല്ലാം
ജലസ്രോതസ്സുകള്‍
ഉള്പ്പെടുത്തിയിടുണ്ടെന്ന്
വെളിപ്പെടുത്താമോ?
മാലിന്യസംസ്കരണ
മേഖലയില്‍ നഗരസഭകള്‍ക്ക്
ആധുനിക സംവിധാനം
1604.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നഗരസഭകള്‍ക്ക്
മാലിന്യസംസ്കരണ
മേഖലയില്‍ ആധുനിക
സംവിധാനമൊരുക്കുന്നതിനായി
ലോകബാങ്കില്‍ നിന്ന്
1950 കോടി രൂപ കടമായി
എടുക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
തുകയുടെ കൂടെ സംസ്ഥാന
വിഹിതവും കൂടി
ചേര്‍ത്ത് പദ്ധതിയുടെ
എസ്റ്റിമേറ്റ്
തുകയെത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
നഗരങ്ങള്‍
നേരിടുന്ന മാലിന്യ
സംസ്കരണ പ്രശ്നം
പരിഹരിക്കുക എന്നതാണോ
പദ്ധതിയുടെ ലക്ഷ്യം;
എങ്കില്‍ പദ്ധതിയുടെ
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
ഈ
പദ്ധതിയില്‍
നഗരസ്വഭാവമുള്ള
പഞ്ചായത്തുകളെ കൂടി
ഉള്‍പ്പെടുത്തുന്നതിന്
ആവശ്യപ്പെടുകയുണ്ടായോ ;
ലോകബാങ്ക് പ്രസ്തുത
നിര്‍ദ്ദേശം
നിരസിച്ചിരുന്നോ;
വ്യക്തമാക്കുമോ ?
പ്ലാസ്റ്റിക്
നിരോധനം
T 1605.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പ്ലാസ്റ്റിക്
നിരോധനം ഏതെല്ലാം
തരത്തിലുള്ളവയ്ക്കാണെന്നു
വ്യക്തമാക്കാമോ?
പ്ലാസ്റ്റിക്
റീസൈക്കിള്‍ യൂണിറ്റുകള്‍
1606.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലാസ്റ്റിക്
റീസൈക്കിള്‍ ചെയ്യുന്ന
എത്ര യൂണിറ്റുകള്‍
സംസ്ഥാനത്ത്
നിലവിലുണ്ട് എന്ന്
അറിയിക്കാമോ;
(ബി)
സര്‍ക്കാര്‍
മുന്‍കൈയ്യെടുത്ത്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
സഹകരണത്തോടെ അത്തരം
പ്ലാസ്റ്റിക്
റീസൈക്കിള്‍
യൂണിറ്റുകള്‍
തുടങ്ങുന്ന കാര്യം
പരിഗണിക്കുമോ?
പ്ലാസ്റ്റിക്ക്
നിരോധനം
1607.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്ലാസ്റ്റിക്കിന്റെ
അമിത ഉപയോഗം മൂലം
ഉളവായിട്ടുള്ള
പ്രശ്നങ്ങള്‍ക്ക്
പരിഹാരം കാണുന്നതിനായി
ഒറ്റതവണ ഉപയോഗത്തിനുള്ള
പ്ലാസ്റ്റിക്ക്
നിരോധിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിരോധനം ഫലപ്രദമായി
നടപ്പിലാക്കുന്നുവെന്ന്
ഉറപ്പുവരുത്തുന്നതിന്
എന്ത് സംവിധാനമാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(സി)
നിരോധനത്തില്‍
നിന്നും ഏതെങ്കിലും
വിഭാഗത്തെ
ഒഴിവാക്കിയിട്ടുണ്ടോ;
എങ്കില്‍
കാരണമെന്തെന്ന്
വ്യക്തമാക്കുമോ ;
(ഡി)
ബിവറേജസ്
കോര്പ്പറേഷന്, കേര
ഫെഡ്, മില്‍മ, ജല
അതോറിറ്റി എന്നിവ
ഉൽപ്പാദിപ്പിച്ചു
വിപണനം നടത്തുന്നതായ
ഉല്പന്നങ്ങളുടെ
പ്ലാസ്റ്റിക്
കുപ്പികളും കവറുകളും
തിരിച്ചെടുക്കുന്നതിന്
എന്ത് സംവിധാനമാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(ഇ)
പ്ലാസ്റ്റിക്
ബാഗുകള്‍ക്ക് ബദലായി
ബയോ ഡി ഗ്രേഡബിള്‍
ബാഗുകള്‍
ഉല്പാദിപ്പിക്കുന്ന
യൂണിറ്റുകള്‍
ആരംഭിക്കുന്നതിന്
പ്രോത്സാഹനം
നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തൊക്കെ
പ്രോത്സാഹനങ്ങളാണ്
നൽകുന്നതെന്ന്
വിശദമാക്കാമോ?
പ്രാദേശികതലത്തിലെ
ദുരന്തനിവാരണ
പ്രവർത്തനങ്ങളുടെ ഏകോപന ചുമതല
1608.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രാദേശികതലത്തിലെ
ദുരന്ത നിവാരണ
പ്രവര്‍ത്തനങ്ങളുടെ
ഏകോപന ചുമതല തദ്ദേശ
സ്വയംഭരണവകുപ്പിന്
നല്‍കിക്കൊണ്ട്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ദുരന്തനിവാരണ,
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നത്
ദുരന്തനിവാരണ
അതോറിറ്റിയും അതിന്റെ
മേല്‍നോട്ട ചുമതല
റവന്യൂ
വകുപ്പിനുമായിരിക്കെ
ഇപ്രകാരം ഒരു സംവിധാനം
ഏര്‍പ്പെടുത്തുക വഴി
തദ്ദേശസ്വയംഭരണ
വകുപ്പിനുകീഴിലുള്ള
പ്രാദേശികസംവിധാനങ്ങളും
റവന്യൂ
വകുപ്പിനുകീഴിലുള്ള
ഏജൻസികളും തമ്മിലുള്ള
ഏകോപനം എപ്രകാരം
ക്രമീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
അറിയിക്കുമോ?
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ
വാര്‍ഡ് വിഭജനം
1609.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2020
വര്‍ഷം തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലേയ്ക്കു
നടക്കുന്ന
തെരഞ്ഞെടുപ്പിനു മുമ്പ്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ വാര്‍ഡ്
വിഭജനം നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കിൽ
വാര്‍ഡ് വിഭജനത്തിനായി
സ്വീകരിക്കുന്ന
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശം അറിയിക്കുമോ?
വാര്‍ഡുകളുടെ
പുനഃസംഘടന
1610.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
വാര്‍ഡുകളുടെ
പുനഃസംഘടനയ്ക്കായി
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കില്‍ സെന്‍സസ്
നടപടികളെ ഇത് ഏതെല്ലാം
തരത്തില്‍
ബാധിക്കുമെന്നാണ്
കരുതുന്നത്;
(ബി)
വാര്‍ഡുകളുടെ
പുനഃസംഘടന സെന്‍സസുമായി
ബന്ധപ്പെട്ട വീടുകളുടെ
പട്ടിക
തയ്യാറാക്കലിനെയും
വീട്ടുനമ്പരിലെ
മാറ്റങ്ങള്‍ സെന്‍സസ്
നടപടികളെയും
ബാധിക്കാനിടയുണ്ടെന്ന്
കരുതുന്നുണ്ടോ;
(സി)
എങ്കില്‍
വാര്‍ഡുകളുടെ പുനഃസംഘടന
കാരണം സെന്‍സസ്
നടപടികളില്‍
മറ്റെന്തെല്ലാം
തടസ്സങ്ങളാണ്
ഉണ്ടാകാനിടയുള്ളതെന്ന്
വ്യക്തമാക്കുമോ?
ആസ്തി
രജിസ്റ്ററിലെ വിവരങ്ങളുടെ
അവ്യക്തത ഒഴിവാക്കുന്നതിന്
നടപടി
1611.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശ
സ്ഥാപനങ്ങളുടെ ആസ്തി
രജിസ്റ്ററില്‍
റോഡുകളുടെ പേരുകളില്‍
ഇരട്ടിപ്പ്
ഉണ്ടായിട്ടുള്ള
സാഹചര്യം
കണക്കിലെടുത്ത്
സ്ഥലപരിശോധന നടത്തി
പ്രസ്തുത
രജിസ്റ്ററുകള്‍
കുറ്റമറ്റതാക്കാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
തദ്ദേശ
സ്ഥാപനങ്ങളുടെ
ആസ്തിയില്‍പ്പെട്ട
റോഡുകള്‍
തിരിച്ചറിയത്തക്കവിധം
അവയുടെ പേരുകള്‍ എഴുതി
പ്രദര്‍ശിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
എം.എൽ.എ.
ഫണ്ട്, എം.പി. ഫണ്ട്,
ദുരന്തനിവാരണ ഫണ്ട്
മുതലായവ
അനുവദിക്കുമ്പോള്‍
ആസ്തി രജിസ്റ്ററിലെ
വിവരങ്ങളുടെ അവ്യക്തത,
ഇരട്ടിപ്പ് എന്നിവ വലിയ
തോതില്‍
പ്രശ്നമുണ്ടാക്കുന്ന
സാഹചര്യമുള്ളതിനാല്‍
ആയത് പരിഹരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
റോഡ്
പുനഃനിര്‍മ്മിക്കുന്നതിനായി
സമര്‍പ്പിച്ച അപേക്ഷ
1612.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2018-ലെ
മഹാ പ്രളയത്തില്‍
തകര്‍ന്ന മേലൂര്‍
ഗ്രാമപഞ്ചായത്തിലെ
വെട്ടുകടവ് - കാലടി
കപ്പേള റോഡും കൊരട്ടി
ഗ്രാമപഞ്ചായത്തിലെ
പാലപ്പിള്ളി -
നെടുങ്കോട്ട റോഡും
പുനഃനിര്‍മ്മിക്കുന്നതിനായി
സമര്‍പ്പിച്ച അപേക്ഷ
പരിഗണിക്കുന്നതിനും ,
അനുമതിയും ഫണ്ടും
ലഭ്യമാക്കുന്നതിനും
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
നഗരസഭ,
പഞ്ചായത്ത് റോഡുകള്‍
1613.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര നഗരസഭ, പഞ്ചായത്ത്
റോഡുകള്‍ ഉണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റോഡുകളുടെ പേരും കഴിഞ്ഞ
പത്ത്
വര്‍ഷത്തിനുള്ളില്‍
പ്രസ്തുത
റോഡുകള്‍ക്കുവേണ്ടി
ചെലവഴിച്ച തുക
എത്രയാണെന്നും
വ്യക്തമാക്കാമോ;
(സി)
ഗതാഗതയോഗ്യമല്ലാത്തതും
അറ്റകുറ്റപ്പണി തീരെ
നടക്കാത്തതുമായ
റോഡുകള്‍ ഉണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
സാമ്പത്തിക
ശേഷിയില്ലായ്മയാണ്
റോഡുകളുടെ
ശോചനീയാവസ്ഥയ്ക്ക്
കാരണമെങ്കില്‍ അത്തരം
റോഡുകള്‍
മെച്ചപ്പെടുത്തുന്നതിന്
സര്‍ക്കാര്‍ സഹായം
നല്‍കുമോയെന്ന്
വ്യക്തമാക്കാമോ?
ഗ്രാമീണ
റോഡുകള്‍
പുനര്‍നിര്‍മ്മിക്കുന്നതിന്
നടപടി
1614.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമീണ
റോഡുകള്‍
പുനര്‍നിര്‍മ്മിക്കുന്നതിനായി
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും എത്ര കോടി
രൂപയാണ്
അനുവദിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
കോഴിക്കോട്
ജില്ലയില്‍ ഈ ഫണ്ട്
വിനിയോഗിച്ച്
നവീകരിക്കാനുദ്ദേശിക്കുന്ന
റോഡുകള്‍
ഏതൊക്കെയാണെന്ന്
പഞ്ചായത്ത് തിരിച്ച്
ലിസ്റ്റ് ലഭ്യമാക്കാമോ?
ഗ്രാമീണ
റോഡുകളുടെ പുനരുദ്ധാരണം
1615.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
കഴിഞ്ഞ
വര്‍ഷങ്ങളിലുണ്ടായ
കനത്ത മഴയിലും
പ്രളയത്തിലും തകര്‍ന്ന
ഗ്രാമീണ റോഡുകളുടെ
പുനരുദ്ധാരണത്തിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി വരുന്നത്
എന്ന് അറിയിക്കാമോ;
ഇതിനായി
വകയിരുത്തിയിട്ടുള്ള
തുകയുടെ ജില്ല
തിരിച്ചുള്ള കണക്കുകൾ
ലഭ്യമാക്കാമോ?
കാസർഗോഡ്
ജില്ലയിലെ
പി.എം.ജി.എസ്.പദ്ധതി
1616.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസർഗോഡ്
ജില്ലയില്‍ നിന്നും
പി.എം.ജി.എസ്.വൈ-ല്‍
(പഴയ റോഡുകൾ
അഭിവൃദ്ധിപ്പെടുത്തുന്ന)
ഉള്‍പ്പെടുത്തി എത്ര
റോഡുകളാണ് അനുമതിക്കായി
സമർപ്പിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇതിന്റെ
നടപടികള്‍
ഏതുവരെയായെന്ന്
വിശദമാക്കാമോ?
റോഡ്സൈഡ്
പുറമ്പോക്കില്‍
താമസിക്കുന്നവര്‍ക്കുള്ള
പുനരധിവാസം
1617.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തില്‍
മുപ്പത്തിമൂന്ന് കോടി
രൂപ മുടക്കില്‍ കിഫ്ബി
നിര്‍മ്മിക്കുന്ന
ചങ്ങനാശ്ശേരി-കവിയൂര്‍
റോഡിന് നിശ്ചിത
അളവിലുള്ള വീതി
കൂട്ടുമ്പോള്‍
ചങ്ങനാശ്ശേരി ടൗണിലും
പായിപ്പാട്
ഗ്രാമപഞ്ചായത്തിലുംപ്പെട്ട
പ്രസ്തുത റോഡ്സൈഡ്
പുറമ്പോക്കില്‍
താമസിക്കുന്നവര്‍ക്ക്
മുനിസിപ്പാലിറ്റിയും
പഞ്ചായത്തും ഭൂമിയും
വീടും നല്കുവാന്
ആവശ്യമായ നിര്‍ദ്ദേശം
നല്‍കുമോ;
(ബി)
പ്രസ്തുത
റോഡിന്റെ നിര്‍മ്മാണം
നടക്കുന്നതുകൊണ്ട്
ഭവനരഹിതരാകുന്ന ഇവരെ
അടിയന്തരമായി
പുനരധിവസിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
റോഡുകളുടെ
പുനർനിർമ്മാണം
1618.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയാനന്തര
പുനര്‍സൃഷ്ടിക്കായി
തദ്ദേശ സ്വയംഭരണ
വകുപ്പുവഴി എത്ര കോടി
രൂപ
ചെലവഴിച്ചിട്ടുണ്ടെന്നും
ഇതിലൂടെ എത്ര
കിലോമീറ്റർ റോഡ്
പുനർനിർമ്മിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
കാസർഗോഡ്
ജില്ലയില്‍ ഏതൊക്കെ
റോഡുകളുടെ
പുനർനിർമ്മാണത്തിനായാണ്
ഫണ്ട് അനുവദിച്ചതെന്ന്
വ്യക്തമാക്കാമോ?
നിലമ്പൂര്‍
എൽ.എ.സി. യിലെ പ്രളയത്തില്‍
തകര്‍ന്ന ഗ്രാമീണ റോഡുകൾ
1619.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
തദ്ദേശ റോഡ്
പുനരുദ്ധാരണ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി പുനര്‍
നിര്‍മ്മിക്കുവാന്‍
ഉദ്ദേശിക്കുന്ന
നിലമ്പൂര്‍ എൽ.എ.സി.
യിലെ പ്രളയത്തില്‍
തകര്‍ന്ന ഗ്രാമീണ
റോഡുകളുടെ വിവരങ്ങളും,
അനുവദിച്ച തുകയും
പഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
2019-ലെ
പ്രളയത്തില്‍ തകര്‍ന്ന
നിലമ്പൂര്‍
നിയോജകമണ്ഡലത്തിന്
പ്രത്യേക പരിഗണന നല്കി
കൂടുതല്‍ തുക
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ;
(സി)
നിലമ്പൂര്‍
മണ്ഡലത്തിലെ വിവിധ
പഞ്ചായത്തുകള്‍ മേല്‍
പദ്ധതിയിലേയ്ക്ക്
സമര്‍പ്പിച്ച റോഡുകളുടെ
പ്രൊപ്പോസലുകള്‍
പഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കുമോ?
വെങ്കിടങ്ങ്-കണ്ണോത്ത്-പുല്ല-ഒളരി
റോഡിന്റെ പുനര്‍നിര്‍മ്മാണം
1620.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍-മണലൂര്‍
മണ്ഡലങ്ങളെ
ബന്ധിപ്പിക്കുന്ന
വെങ്കിടങ്ങ്-കണ്ണോത്ത്-പുല്ല-ഒളരി
റോഡിന്റെ ചെയിനേജ്
6/500 മുതല്‍ 10/000
വരെയുള്ള ഭാഗം റീ
ബില്‍ഡ് കേരള
/ഗ്രാമീണറോഡ്
പുനരുദ്ധാരണ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നവീകരിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
ആസൂത്രണ
സാമ്പത്തികകാര്യ
വകുപ്പ് 03.01.2020-ലെ
ആര്.കെ.ഐ.3/37/2019
നമ്പര്‍ കത്തിലെ
നിര്‍ദ്ദേശപ്രകാരം
തദ്ദേശസ്വയംഭരണ വകുപ്പ്
പ്രോജക്ട്
മാനേജ്മെന്റ് യൂണിറ്റ്
ഡയറക്ടര്‍ സര്‍ക്കാരിന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
തൃശൂര്‍
നഗരത്തെയും വെങ്കിടങ്ങ്
പഞ്ചായത്തിനെയും
ബന്ധിപ്പിക്കുന്ന
ഏറ്റവും ദെെര്‍ഘ്യം
കുറഞ്ഞ ഈ റോഡിന്റെ
പുനര്‍നിര്‍മ്മാണം
സാധ്യമാക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കാമോ?
പ്രളയത്തില്‍
തകര്‍ന്ന ഗ്രാമീണ റോഡുകളുടെ
പുനരുദ്ധാരണം
1621.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയിൽ പ്രളയത്തില്‍
തകര്‍ന്ന ഗ്രാമീണ
റോഡുകള്‍
നന്നാക്കുന്നതിന്
നാളിതുവരെ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്ന് വയനാട്
ജില്ലയിലെ പ്രളയത്തില്‍
തകര്‍ന്ന ഗ്രാമീണ
റോഡുകള്‍
നന്നാക്കുന്നതിന് തുക
വകയിരുത്തിയിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(സി)
ഉണ്ടെങ്കില്‍
ഈ തുക ഉപയോഗിച്ച്
നവീകരിക്കാന്‍
ഉദ്ദേശിക്കുന്ന വയനാട്
ജില്ലയിലെ റോഡുകളുടെ
പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ടൈല്‍ഫാക്ടറി-കാട്ടിലുവിള-കാരിയോട്
റോഡ് പുനര്‍നിര്‍മ്മാണം
1622.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
ചെങ്കല്‍ പഞ്ചായത്തിലെ
ടൈല്‍ഫാക്ടറി-കാട്ടിലുവിള-കാരിയോട്
റോഡ് റീ ബില്‍ഡ് കേരള
എന്ന പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഫണ്ട്
അനുവദിക്കണം എന്ന്
ആവശ്യപ്പെട്ട് സ്ഥലം
എം.എല്‍.എ.
23/12/2019-ല്‍ നല്കിയ
നം.
എല്‍.എസ്.ജി.ഡി./06/2019
എന്ന നിവേദനത്തിന്മേല്
എന്തു നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(ബി)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയിലെ
ഫണ്ട് ഉപയോഗിച്ച്
പ്രളയത്തില്‍ തകര്‍ന്ന
റോഡുകളുടെ നിര്‍മ്മാണം
നടത്തുന്നതിന് ഏതൊക്കെ
പഞ്ചായത്തുകളിലാണ്
ഫണ്ട് അനുവദിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
ചെങ്കല്‍
പഞ്ചായത്തിലെ
ടൈല്‍ഫാക്ടറി-കാട്ടിലുവിള-കാരിയോട്
റോഡ് മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ഉപയോഗിക്കുന്ന
ഫണ്ടില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര കോടി
രൂപയാണ് അനുവദിച്ചത്
എന്ന് വ്യക്തമാക്കാമോ;
പദ്ധതിയുടെ ഏജന്‍സി ആയി
ആരെയാണ്
ചുമതലപ്പെടുത്തിയത്
എന്ന് വിശദമാക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള
റോഡുകളുടെ പുനരുദ്ധാരണം
1623.
ശ്രീ.ഡി.കെ.
മുരളി
,,
എം. നൗഷാദ്
,,
പി. ഉണ്ണി
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
കീഴിലുള്ള റോഡുകള്‍
ആവര്‍ത്തിച്ചുണ്ടായ
കനത്ത മഴയിലും അതിതീവ്ര
പ്രളയത്തിലും
തകര്‍ന്നത്
പുനരുദ്ധരിക്കുന്നതിന്
പ്രത്യേകം പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
അതിന്റെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
പി.എം.ജി.എസ്.വൈ.യില്‍
ഉൾപ്പെടുത്തി പുതിയ
റോഡുകള്‍ക്ക് അനുവാദം
ലഭിച്ചിട്ടുണ്ടോ ;
പ്രസ്തുത റോഡുകളുടെ
നിർമ്മാണം ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
(സി)
റോഡുകളുടെ
നിര്‍മ്മാണത്തിനും
അവയുടെ
പുനരുദ്ധാരണത്തിനും
എല്‍.എസ്.ജി.ഡി.
എഞ്ചിനീയറിംഗ് വിഭാഗം
നടത്തുന്ന
പ്രവര്‍ത്തനത്തിന്റെ
കാര്യക്ഷമത
വിലയിരുത്തിയിരുന്നോ;
വിശദാംശം ലഭ്യമാക്കാമോ?
2018-ലെ
പ്രളയത്തില്‍ മുങ്ങിപ്പോയ
പഞ്ചായത്ത് റോഡുകളുടെ
പുനരുദ്ധാരണം
1624.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ലെ
മഹാപ്രളയത്തില്‍
മുങ്ങിപ്പോയ
പഞ്ചായത്ത് റോഡുകള്‍
പുനരുദ്ധരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളളത്;
(ബി)
മഹാപ്രളയത്തില്‍
ഒട്ടുമിക്ക സ്ഥലങ്ങളും
മുങ്ങിപ്പോയ അയിരുര്‍,
കോട്ടാങ്ങല്‍
പഞ്ചായത്തുകളിലെ
ഏതൊക്കെ റോഡുകള്‍ ആണ്
ഇത്തരത്തില്‍ തദ്ദേശ
റോഡ് പുനരുദ്ധാരണ
പദ്ധതി പ്രകാരം
പുനരുദ്ധരിക്കാന്‍
നടപടി സ്വീകരിച്ചത്;
(സി)
അയിരുര്‍,
കോട്ടാങ്ങല്‍
പഞ്ചായത്തുകളിലെ
റോഡുകള്‍ പുനരുദ്ധാരണ
പദ്ധതിയില്‍
ഉള്‍പ്പെടാതെ
പോയതിന്റെ കാരണം
വ്യക്തമാക്കാമോ;
പ്രസ്തുത റോഡുകള്‍കൂടി
പട്ടികയില്‍
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
ഇതിനായി എന്തൊക്കെ
കാര്യങ്ങളാണ്
ചെയ്യേണ്ടത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പൂവം-നക്രപുതുവല് റോഡിന്റെ
പുനരുദ്ധാരണം
1625.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തില്‍
മാടപ്പള്ളി ബ്ലോക്കില്‍
പായിപ്പാട്
പഞ്ചായത്തില്‍
പൂവം-നക്രപുതുവല്
റോഡിന്റെ പുനരുദ്ധാരണം
സംബന്ധിച്ച് മന്ത്രി
വിളിച്ചുചേര്‍ത്ത
ഉന്നതതല യോഗത്തിന്റെ
തീരുമാനം അനുസരിച്ച്
റോഡ് ടാറിംഗ്
നടത്തുന്നതിനുള്ള
നടപടികള്‍
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
റോഡിന്റെ ശോച്യാവസ്ഥ
പരിഗണിച്ച് റോഡ്
നിര്‍മ്മാണത്തിനുള്ള
നടപടികള്‍
ത്വരിതപ്പെടുത്തുമോ?
ക്ഷീര
കര്‍ഷകര്‍ക്ക്
തൊഴിലുറപ്പുപദ്ധതി
T 1626.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെങ്കിലും തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളില്‍
ക്ഷീരോത്പാദക സഹകരണ
സംഘാംഗങ്ങളായ
ക്ഷീരകര്‍ഷകരെ
തൊഴിലുറപ്പ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി നൂറ്
ദിവസത്തെ വേതനം
സര്‍ക്കാര്‍
ലഭ്യമാക്കിയിട്ടുണ്ടോ
എന്നറിയിക്കുമോ;
(ബി)
ഉണ്ടെങ്കില്‍
ക്ഷീരോത്പാദന മേഖലകള്‍
കേന്ദ്രീകരിച്ച്
കൂടുതല്‍
പ്രദേശങ്ങളില്‍ പദ്ധതി
വ്യാപിപ്പിക്കുമോ എന്ന്
വ്യക്തമാക്കുമോ?
തൊഴിലുറപ്പ്
പദ്ധതി
1627.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൊഴിലുറപ്പ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി 2019-20
സാമ്പത്തിക
വര്‍ഷത്തില്‍ കേന്ദ്ര
ഗ്രാമവികസന മന്ത്രാലയം
എത്ര തൊഴില്‍
ദിനങ്ങളാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
2019-20
സാമ്പത്തിക വര്‍ഷം
തൊഴിലുറപ്പ്
പ്രതിഫലമായി എത്ര തുക
കേന്ദ്ര സര്‍ക്കാര്‍
അനുവദിച്ചു എന്ന്
വ്യക്തമാക്കുമോ;
(സി)
തൊഴിലുറപ്പ്
പ്രതിഫലം
നല്കുന്നതില്
കുടിശ്ശികയുണ്ടോ ;
വിശദാംശം ലഭ്യമാക്കുമോ?
തൊഴിലുറപ്പു
പദ്ധതിയിലെ സോഷ്യല്‍ ഓഡിറ്റ്
1628.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൊഴിലുറപ്പ്
പദ്ധതിയിലെ അഴിമതിയും
ക്രമക്കേടുകളും
തടയുന്നതിനും സുതാര്യത
ഉറപ്പാക്കുന്നതിനും
ഏര്‍പ്പെടുത്തിയിട്ടുള്ള
ക്രമീകരണങ്ങള്‍
എന്തെല്ലാമാണ്;
അറിയിക്കുമോ;
(ബി)
ഇതിനായി
സോഷ്യല്‍ ഓഡിറ്റ്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
സോഷ്യല്‍
ഓഡിറ്റ് ഡയറക്ടറെ
കാലാവധി
പൂര്‍ത്തിയാക്കുന്നതിന്
മുമ്പ് തല്‍സ്ഥാനത്ത്
നിന്നും
മാറ്റിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
സാഹചര്യം വിശദമാക്കാമോ?
മഹാത്മഗാന്ധി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതി
1629.
ശ്രീ.കെ.വി.വിജയദാസ്
,,
രാജു എബ്രഹാം
,,
എം. രാജഗോപാലന്‍
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗ്രാമീണ മേഖലയിലെ
ജനങ്ങളുടെ
ഉപജീവനത്തിനും
വരുമാനവര്‍ദ്ധനവിനും
ഏറെ സഹായകരമാകുന്ന
മഹാത്മഗാന്ധി ദേശീയ
ഗ്രാമീണ തൊഴിലുറപ്പു
പദ്ധതി
ദുര്‍ബലപ്പെടുത്താനുളള
കേന്ദ്രസര്‍ക്കാരിന്റെ
നീക്കത്തിനെതിരെ
എന്തെല്ലാം ശക്തമായ
ഇടപെടലുകളാണ് നടത്താന്‍
ഉദ്ദേശിക്കുന്നത്;
(ബി)
പദ്ധതിയ്ക്കായുളള
ബജറ്റ് വിഹിതം
വെട്ടിക്കുറച്ചതിനൊപ്പം
തൊഴില്‍ ദിനങ്ങളില്‍
കുറവ് വരുത്തിയതും കൂലി
യഥാസമയം നല്‍കാതെ
കുടിശിക വരുത്തുന്നതും
പദ്ധതി നടത്തിപ്പില്‍
എന്തെല്ലാം
പ്രതിസന്ധികളാണ്
സംസ്ഥാനത്ത്
സൃഷ്ടിച്ചിട്ടുളളത്;
(സി)
ഇൗ
പദ്ധതി കൂടുതല്‍
ഉല്പാദനപരമാക്കി
മാറ്റുന്നതിനായി
പരമ്പരാഗത മേഖലകളിലെ
ജോലികള്‍ കൂടി ഇതില്‍
ഉള്‍പ്പെടുത്തണമെന്ന്
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ
; അതിന് അനുമതി
ലഭിച്ചിട്ടുണ്ടോ ;
അറിയിക്കാമോ?
തൊഴിലുറപ്പ്
പദ്ധതിയിലെ അഴിമതിയും
ക്രമക്കേടുകളും തടയുന്നതിന്
നടപടി
1630.
ശ്രീ.എം.ഉമ്മര്‍
,,
അബ്ദുല്‍ ഹമീദ് പി.
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൊഴിലുറപ്പ്
പദ്ധതിയിലെ അഴിമതിയും
ക്രമക്കേടുകളും
തടയുന്നതിനും സുതാര്യത
ഉറപ്പാക്കുന്നതിനും
വേണ്ടി
ഏര്‍പ്പെടുത്തിയിട്ടുള്ള
ക്രമീകരണങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
സോഷ്യല്‍ ഓഡിറ്റ്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
കാലാവധി
പൂര്‍ത്തിയാക്കുന്നതിനു
മുമ്പ് സോഷ്യല്‍
ഓഡിറ്റ് ഡയറക്ടറെ
തല്‍സ്ഥാനത്തു നിന്നും
മാറ്റിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
സാഹചര്യം
വിശദമാക്കാമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
വോട്ടര്‍ പട്ടിക
1631.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
ഇലക്ഷനുവേണ്ടി
തയ്യാറാക്കുന്നത്
2015-ലെ വോട്ടര്‍
പട്ടികയാണെന്ന
തെരഞ്ഞെടുപ്പ്
കമ്മീഷന്റെ തീരുമാനം
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
2019-ലെ
പാര്‍ലമെന്റ്
തെരഞ്ഞെടുപ്പിനുവേണ്ടി
തയ്യാറാക്കിയ വോട്ടര്‍
പട്ടിക നിലവില്‍
ഇരിക്കെ 2015-ലെ
വോട്ടര്‍ പട്ടിക
എടുത്താല്‍ വീണ്ടും
നാല്‍പ്പത് ലക്ഷത്തോളം
പേര് വോട്ടര്‍
പട്ടികയില്‍ പേര്
ചേര്‍ക്കാന്‍
അപേക്ഷയുമായി ഓഫീസുകള്‍
കയറിയിറങ്ങി
നടക്കണമെന്ന കാര്യം
പരിശോധിക്കുമോ; നടപടി
സ്വീകരിക്കുമോ;
(സി)
അപേക്ഷയുമായി
അക്ഷയ/ഇന്‍ഫര്‍മേഷന്‍
കേന്ദ്രം/തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളില്‍ പോയി
പുതിയ അപേക്ഷകള്‍
നല്കിയാല് മാത്രമേ
പുതിയ പട്ടികയില്‍ പേര്
ചേര്‍ക്കുവാന്‍
കഴിയുകയുള്ളു എന്നത്
പരിശോധിച്ച് 2019-ലെ
പാര്‍ലമെന്റ്
ഇലക്ഷനുവേണ്ടി
തയ്യാറാക്കിയ പട്ടിക
സ്വീകരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
നാല്‍പ്പത്
ലക്ഷത്തോളം പേര്
വോട്ടര്‍ പട്ടികയില്‍
പേര് ചേര്‍ക്കുന്നതിന്
വലിയ തുക ചെലവാകുമെന്ന
കാര്യം പരിശോധിക്കുമോ;
നടപടി സ്വീകരിക്കുമോ?
കേന്ദ്രാവിഷ്കൃത
പദ്ധതി
1632.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രാവിഷ്കൃത
പദ്ധതികളിലെ സംസ്ഥാന
ഗവണ്മെന്റിനുള്ള
വിഹിതത്തില്‍ കുറവ്
വന്നതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
പി.എം.ജി.എസ്.വൈ.
പദ്ധതിയില്‍ 2016
മാര്‍ച്ച് 31- ന് ശേഷം
ഇതുവരെ എത്ര
കിലോമീറ്റര്‍ റോഡ്
നിര്‍മ്മിക്കാന്‍
അനുമതി ലഭ്യമായെന്നും
ഇതിന് എത്ര കോടി രൂപ
അനുവദിച്ചുവെന്നും
വെളിപ്പെടുത്താമോ;
(സി)
ഇതിന്
പുറമെ എം.പി.മാരുടെ
ഗ്രാമങ്ങള്‍
ദത്തെടുക്കല്‍
പദ്ധതിയില്‍ എത്ര
കിലോമീറ്റര്‍ റോഡുകള്‍
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
കെട്ടിട
നിര്‍മ്മാണ ചട്ടങ്ങളിലെ
ഇളവുകള്‍
1633.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
പരിപാലന നിയമത്തില്‍
കേന്ദ്രസര്‍ക്കാര്‍
ഏറ്റവും ഒടുവില്‍
വരുത്തിയ ഭേദഗതികളുടെ
പശ്ചാത്തലത്തില്‍
സംസ്ഥാന സര്‍ക്കാര്‍
കെട്ടിട നിര്‍മ്മാണ
ചട്ടങ്ങളില്‍
ഏന്തെങ്കിലും ഇളവുകള്‍
വരുത്തിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ;
(ബി)
കടല്‍,
കായല്‍, നദികള്‍,
തോടുകള്‍ എന്നിവയ്ക്ക്
സമീപം നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നത്
സംബന്ധിച്ച് നിലവിലുള്ള
നിയന്ത്രണങ്ങളുടെ
വിശദാംശം അറിയിക്കാമോ;
(സി)
കെട്ടിട
നിര്‍മ്മാണത്തിന്
അനുമതി തേടിക്കൊണ്ടുള്ള
അപേക്ഷകള്‍ തീരദേശ
പരിപാലന അതോറിറ്റി
മുമ്പാകെ
കെട്ടിക്കിടക്കുകയാണ്
എന്ന പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്താമോ?
വൈത്തിരി
ഗ്രാമപഞ്ചായത്തില്‍ വീട്
പണിയുന്നതിനുള്ള അനുമതി
1634.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ വൈത്തിരി
ഗ്രാമപഞ്ചായത്തില്‍
റീസര്‍വ്വെ 126-ന്റെ
സബ്
ഡിവിഷനുകളില്‍പ്പെട്ട
സ്ഥലങ്ങളില്‍ വീട്
പണിയുന്നതിനായി
ആരെല്ലാം പ്രസ്തുത
പഞ്ചായത്തില്‍ അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)
കെ.വി.രാമചന്ദ്രന്,
മാളവിക, ചുണ്ടേല്‍ പി.ഒ
എന്ന വ്യക്തിയ്ക്ക്
വീട് പണിയുന്നതിന്
അനുമതി നല്കിയ
സ്ഥലത്തിന്റെ
റീസര്‍വ്വെ നമ്പര്‍
ഏതാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഒരു
വ്യക്തിയില്‍ നിന്ന്
ഒരേ
റീസര്വ്വെയില്പ്പെട്ട
സ്ഥലം വാങ്ങിയവരില്‍
ഒരാള്‍ക്ക് വീട്
പണിയാന്‍ അനുമതി
നല്‍കുകയും അടുത്ത
ആള്‍ക്ക് അനുമതി
നല്‍കാതിരിക്കുകയും
ചെയ്തതിന്റെ കാരണം
വ്യക്തമാക്കുമോ?
വൈത്തിരി
ഗ്രാമപഞ്ചായത്തിന്റെ
കെട്ടിടാനുമതി
1635.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ വൈത്തിരി
ഗ്രാമപഞ്ചായത്തിന്റെ
സി1/10495/2010 നമ്പര്‍
ഫയല്‍ പ്രകാരം
കെട്ടിടാനുമതി
ലഭിക്കുന്നതിനായി
മാനന്തവാടി റവന്യൂ
ഡിവിഷണല്‍ ഓഫീസര്‍ക്ക്
കത്ത് അയച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കത്ത് എപ്രകാരം
എന്നയച്ചെന്നു
വ്യക്തമാക്കുമോ;
പ്രസ്തുത കത്ത് അയച്ച
ഡെസ്പാച്ച്
രജിസ്റ്ററിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
കത്തിന് മാനന്തവാടി
റവന്യൂ ഡിവിഷണല്‍
ഓഫീസില്‍ നിന്നും
മറുപടി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ഡി)
പഞ്ചായത്ത്
മാന്വല്‍/മാന്വല്‍ ഓഫ്
ഓഫീസ് പ്രോസീജിയേഴ്സ്
എന്നിവ പ്രകാരം
പ്രസ്തുത കത്തിന്മേല്
എന്തെല്ലാം
തുടര്‍നടപടികളാണ് ഓഫീസ്
സ്വീകരിക്കേണ്ടിയിരുന്നതെന്ന്
വ്യക്തമാക്കുമോ;
അപ്രകാരമുള്ള
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടില്ലെങ്കില്‍
കാരണം വ്യക്തമാക്കുമോ;
(ഇ)
തുടര്‍നടപടികള്‍
സ്വീകരിക്കുന്നതില്‍
വീഴ്ച വരുത്തിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
റിയല്‍
എസ്റ്റേറ്റ് റെഗുലേറ്ററി
അതോറിറ്റിയുടെ പ്രവര്‍ത്തനം
1636.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറഞ്ഞ
വിലക്ക്
ഉപഭോക്താക്കള്‍ക്ക്
ഫ്ലാറ്റുകളും വില്ലകളും
ലഭ്യമാക്കുവാന്‍
ലക്ഷ്യമിട്ട്
നടപ്പാക്കിയ റിയല്‍
എസ്റ്റേറ്റ്
റെഗുലേറ്ററി അതോറിറ്റി,
രജിസ്ട്രേഷന്
ഇനത്തില്‍ സംസ്ഥാനത്ത്
ഈടാക്കുന്ന തുക
എത്രയാണ്;
വിശദമാക്കാമോ;
(ബി)
മറ്റ്
സംസ്ഥാനങ്ങളെക്കാള്‍
ഏകദേശം അഞ്ചിരട്ടി
രജിസ്ട്രേഷന് ഫീസ്
സംസ്ഥാനത്ത്
ഈടാക്കുന്നതിനുള്ള
സാഹചര്യം എന്താണെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
അതോറിറ്റി റിയല്‍
എസ്റ്റേറ്റ്
ഏജന്റുമാരില്‍ നിന്നും
രജിസ്ട്രേഷന്
ഇനത്തില്‍ എന്ത്
തുകയാണ്
ഈടാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
നിരക്ക്
ഉയര്‍ന്നതാകയാല്‍
റിയല്‍ എസ്റ്റേറ്റ്
ഏജന്റുമാര്‍
പ്രതിസന്ധിലാണെന്ന
പരാതി ലഭിച്ചിട്ടുണ്ടോ;
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
അനധികൃത
ഫ്ളാറ്റ് പൊളിച്ച
സ്ഥലത്തിന്റെ ഉടമസ്ഥാവകാശം
T 1637.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മരടിലെ
അനധികൃത ഫ്ളാറ്റ്
പൊളിച്ച സ്ഥലത്തിന്റെ
ഉടമസ്ഥാവകാശം ഓരോ
ഫ്ളാറ്റ്
സമുച്ചയത്തിലും
ഫ്ളാറ്റുകള്‍ വിലക്ക്
വാങ്ങി രജിസ്റ്റര്‍
ചെയ്ത
ഫ്ളാറ്റുടമകള്‍ക്ക്
ലഭിക്കുന്നതിന്
അര്‍ഹതയുണ്ടോ;
(ബി)
ഫ്ളാറ്റ്
പൊളിച്ച സ്ഥലത്ത്
നിലവിലുളള ചട്ടങ്ങളുടെ
അടിസ്ഥാനത്തില്‍ അനുമതി
തേടി പുതിയവ പണിയുവാന്‍
സാധിക്കുമോ;
വിശദമാക്കാമോ;
(സി)
ഫ്ളാറ്റ്
ഉടമകള്‍ക്ക് സംസ്ഥാന
സര്‍ക്കാര്‍
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടോ;
പ്രസ്തുത
നഷ്ടപരിഹാരത്തുക
അനധികൃതമായി ഫ്ളാറ്റ്
നിര്‍മ്മിച്ച
നിര്‍മ്മാതാക്കളില്‍
നിന്നും ഈടാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
ആസ്തി
വികസന ഫണ്ടുപയോഗിച്ചുള്ള
കെട്ടിട നിര്‍മ്മാണം
1638.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കന്യാകുളങ്ങര
സി.എച്ച്.സി.ക്ക്
കെട്ടിട
നിര്‍മ്മിക്കുന്നതിന്
2018-2019 സാമ്പത്തിക
വര്‍ഷത്തെ എം.എല്‍.എ.
ആസ്തി വികസന ഫണ്ടില്‍
നിന്ന് ഒരു കോടി
നാല്‍പ്പത്തിയഞ്ച്
ലക്ഷം രൂപ അനുവദിച്ച്
ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭ്യമാക്കിയിട്ടും
പ്രസ്തുത പ്രവൃത്തി
നാളിതുവരെയായും
ആരംഭിച്ചിട്ടില്ല എന്ന
വസ്തുത സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാലതാമസം
നേരിടുന്നതിനുള്ള കാരണം
വ്യക്തമാക്കുമോ;
(ബി)
കാലതാമസം
ഒഴിവാക്കി നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും,
എന്നത്തേക്ക്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാനാകുമെന്നും
വ്യക്തമാക്കുമോ?
എളവള്ളി
സര്‍ക്കാര്‍ ഹയര്‍
സെക്കന്‍ഡറി സ്കൂള്‍
കെട്ടിടത്തിന്റെ നിര്‍മ്മാണം
1639.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.എല്‍.എ.യുടെ
ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
തദ്ദേശസ്വയംഭരണവകുപ്പിന്റെ
മേല്‍നോട്ടത്തില്‍
നിര്‍മ്മിക്കുന്ന
മണലൂര്‍ മണ്ഡലത്തിലെ
എളവള്ളി സര്‍ക്കാര്‍
ഹയര്‍ സെക്കന്‍ഡറി
സ്കൂള്‍
കെട്ടിടത്തിന്റെ
നിര്‍മ്മാണ പ്രവൃത്തി
കരാറുകാരന്
നിര്‍ത്തിവെച്ചിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിര്‍മ്മാണ
പ്രവൃത്തിയുടെ കരാര്‍
കാലാവധി എന്നാണ്
അവസാനിക്കുന്നത്;
കരാര്‍
കാലാവധിക്കുള്ളില്‍
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാനാകുമോ;
ഇക്കാര്യത്തില്‍
കരാറുകാരന്റെ
ഭാഗത്തുനിന്നും വീഴ്ച
ഉണ്ടായിട്ടുണ്ടോ;
അറിയിക്കാമോ;
(സി)
പ്രസ്തുത
സ്കൂളിന്റെ കെട്ടിട
നിര്‍മ്മാണം
പുനരാരംഭിച്ച് എത്രയും
വേഗം
പൂര്‍ത്തീകരിക്കാന്‍
വേണ്ട നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ ആസ്തി
വികസന ഫണ്ട്
1640.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
2016-17, 2017-18,
2018-19, വര്‍ഷങ്ങളിലെ
എം.എല്‍.എ. ആസ്തി വികസന
ഫണ്ട് ഉപയോഗിച്ച്
തദ്ദേശസ്വയംഭരണ വകുപ്പ്
നടപ്പിലാക്കുന്ന
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ഏതെല്ലാം പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
ശേഷിക്കുന്ന
പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(സി)
പൂര്‍ത്തിയാക്കുവാന്‍
ശേഷിക്കുന്ന
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതിയും അവ
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുമെന്നും
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പ്രവൃത്തികള്‍
അടിയന്തരമായി
പൂര്‍ത്തീകരിക്കുവാന്‍
വേണ്ട നടപടികള്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ?
ഐ.കെ.എം.
സൊസൈറ്റി ജീവനക്കാരുടെ ശമ്പള
പരിഷ്കരണം
1641.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഐ.കെ.എം.-നെ
പുന:സംഘടിപ്പിച്ച്
ജീവനക്കാരുടെ ശമ്പളം
പരിഷ്കരിക്കാൻ
തീരുമാനിച്ച്
സര്‍ക്കാര്‍ ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
എന്നാണ് ഈ ഉത്തരവ്
ഇറങ്ങിയത്;
(ബി)
സര്‍ക്കാര്‍
ഉത്തരവ് പ്രകാരം
എന്നാണ്
ജീവനക്കാര്‍ക്ക് ശമ്പള
പരിഷ്കരണം
നടപ്പിലാക്കിയത്;
സര്‍ക്കാര്‍ ഉത്തരവ്
നടപ്പിലാക്കുന്നതിന്
കാലതാമസം നേരിട്ടതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
ഐ.കെ.എം.
തയ്യാറാക്കിയ
ജീവനക്കാരുടെ കരട്
ശമ്പള പരിഷ്കരണ
പട്ടികയിൽ പഞ്ചായത്ത്
ഡയറക്ടര്‍ പരിശോധിച്ച്
മാറ്റങ്ങള്‍
നിര്‍ദ്ദേശിച്ചിരുന്നോ;
എന്നാണ് ഈ
നിര്‍ദ്ദേശങ്ങള്‍
നൽകിയത്; ഇതിൽ
നാളിതുവരെ ഐ.കെ.എം.
മാനേജ്മെന്റ്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(ഡി)
ജീവനക്കാരുടെ
ശമ്പളപരിഷ്കരണ
അനോമലികള്‍ പരിഹരിക്കാൻ
വേണ്ടി എക്സിക്യൂട്ടീവ്
കമ്മിറ്റി എടുത്ത
തീരുമാനങ്ങള്‍
എന്തെല്ലാമെന്നും,
എന്നാണ് ഈ തീരുമാനം
എടുത്തതെന്നും ഇതിന്മേൽ
ഐ.കെ.എം.
മാനേജ്മെന്റ്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്നും
വിശദമാക്കുമോ;
(ഇ)
ജീവനക്കാരുടെ
ശമ്പള പരിഷ്കരണ
അനോമലികള്‍
പരിഹരിക്കുന്നതിലേക്കായി
2018 ജനുവരി മുതൽ
സര്‍ക്കാരിൽ നിന്ന്
ഐ.കെ.എം.-ലേക്ക് നൽകിയ
കത്തുകളുടെ
വിശദാംശങ്ങള്‍ നൽകുമോ;
ഇതിന്മേൽ ഐ.കെ.എം.
സ്വീകരിച്ച തുടര്‍
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
ഐ.കെ.എം.
ജീവനക്കാരുടെ ലീവ് സറണ്ടർ
1642.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സർക്കാർ
കത്ത്
നമ്പർ.ഐ.ബി1/188/2016/LSGD,
ഐ.ബി1/78/2018/LSGD
പ്രകാരം ലീവ് സറണ്ടർ
വിഷയത്തില്‍ സർക്കാർ
ഐ.കെ.എമ്മിന്
നല്‍കിയിട്ടുള്ള
നിർദ്ദേശങ്ങള്‍
എന്തെല്ലാമാണ് എന്ന്
അറിയിക്കാമോ;
(ബി)
ഐ
.കെ .എം. , ഇ.ഡി. യുടെ
ഓഫീസ് ഓർഡർ
നം.1162/E1/2018
പ്രകാരം എന്താണ്
നിർദ്ദേശിച്ചിരിക്കുന്നത്എന്ന്
അറിയിക്കാമോ;
(സി)
ഐ
.കെ .എം. സൂചിക ഫയല്‍
നമ്പർ: 2721/2018 ന്റെ
കുറിപ്പ്/നടപ്പ്
ഫയലിന്റെ ശരി പകർപ്പ്
ലഭ്യമാക്കുമോ; ലീവ്
സറണ്ടർ മുൻകാല
പ്രാബല്യത്തില്‍
ആവശ്യപ്പെട്ട് എത്ര
അപേക്ഷകൾ ഐ.കെ.എമ്മില്‍
ലഭിച്ചു; ഇവയുടെ
പകർപ്പുകൾ
ലഭ്യമാക്കുമോ;
(ഡി)
എ.ജി.
യുടെ 2016-17, 2017-18
ഓഡിറ്റ് റിപ്പോർട്ടില്‍
ആർജ്ജിതാവധി സംബന്ധിച്ച
പരാമർശം എന്തായിരുന്നു
എന്ന് അറിയിക്കാമോ;
ഇതില്‍ ഐ .കെ .എം.
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ; എ.ജി.
യുടെ 23/10/2019 ലെ
ഓഡിറ്റ് എൻക്വയറി
റിപ്പോർട്ടിന്റെ
പകർപ്പ് ലഭ്യമാക്കുമോ;
ഇത് പ്രകാരം എ.ജി. ക്ക്
നല്കിയ മറുപടി
ലഭ്യമാക്കുമോ;
(ഇ)
2011
മുതല്‍ ധനകാര്യ
പരിശോധനാ വിഭാഗം
ഐ.കെ.എമ്മില്‍ നടത്തിയ
പരിശോധനാ
റിപ്പോർട്ടുകളുടെ
പകർപ്പും, അത് പ്രകാരം
ഐ.കെ.എമ്മില്‍
സ്വീകരിച്ച നടപടികളും
വിശദമാക്കുമോ?
ഹെൽത്ത്
സാനിറ്ററി ഇൻസ്പെക്ടർ
യോഗ്യതയുള്ളവരുടെ നിയമനം
1643.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ത്രിതല പഞ്ചായത്തുകളും
മുനിസിപ്പാലിറ്റികളും
കോർപ്പറേഷനുകളും
നടത്തുന്ന
മാലിന്യനിർമാർജന
പദ്ധതികൾ
കാര്യക്ഷമമാക്കുന്നതിന്
ഈ മേഖലയിൽ സാങ്കേതിക
പരിജ്ഞാനം
നേടിയിട്ടുള്ള ഹെൽത്ത്
സാനിറ്ററി ഇൻസ്പെക്ടർ
യോഗ്യതയുള്ളവരെക്കൂടി
നിയമിക്കുന്ന കാര്യം
സർക്കാർ പരിഗണനയിൽ
ഉണ്ടോ;
(ബി)
ഇതര
സംസ്ഥാനങ്ങളിൽ മാലിന്യ
നിർമ്മാർജ്ജന
പ്രവർത്തനങ്ങൾക്ക്
വിവിധ തസ്തികകളിൽ
നിയമിക്കപ്പെടുന്ന
ജീവനക്കാരുടെ
പ്രധാനപ്പെട്ട യോഗ്യത
ഹെൽത്ത് സാനിറ്ററി
ഇൻസ്പെക്ടർ ആണെന്നത്
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
മാലിന്യനിർമാർജനവുമായി
ബന്ധപ്പെട്ട് അതാത്
സ്ഥാപനങ്ങളിൽ സ്ഥിരമോ
താല്കാലികമോ ആയ
പ്രത്യേക തസ്തികകൾ
നിലവിലുണ്ടോ;
(ഡി)
ഈ
തസ്തികകളിലേക്കുള്ള
നിയമനങ്ങളിൽ ഹെൽത്ത്
സാനിറ്ററി ഇൻസ്പെക്ടർ
ഒരു യോഗ്യതയായി
പരിഗണിച്ച്
വരുന്നുണ്ടോ;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
വില്ലേജ്
എക്സ്റ്റന്‍ഷന്‍ ഓഫീസര്‍
തസ്തിക
1644.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം വില്ലേജ്
എക്സ്റ്റന്‍ഷന്‍
ഓഫീസര്‍മാരുടെ എത്ര
തസ്തികകള്‍
വെട്ടിക്കുറച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
വില്ലേജ്
എക്സ്റ്റന്‍ഷന്‍
ഓഫീസര്‍മാരുടെ
പ്രീ-സര്‍വ്വീസ്
പരിശീലനം
ഇന്‍-സര്‍വ്വീസ്
ആക്കിയപ്പോള്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
മാറ്റങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ; ഇത്
സംബന്ധിച്ച സര്‍ക്കാര്‍
ഉത്തരവ് ലഭ്യമാക്കുമോ;
(സി)
വി.ഇ.ഒ.
മാരുടെ പരിശീലന സിലബസ്
പരിഷ്കരിക്കുന്നതിന്
നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
നിര്‍ദ്ദേശത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
വി.ഇ.ഒ.
മാരുടെ പരീക്ഷാ
റിസള്‍ട്ട്
പ്രഖ്യാപിക്കുന്നതിന്
സമിതി
രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആരൊക്കെയാണ്
അംഗങ്ങളെന്നും സമിതി
അവസാനമായി യോഗം
ചേര്ന്നതെന്നാണെന്നും
പ്രസ്തുത യോഗത്തിൽ
ആരൊക്കെ
പങ്കെടുത്തുവെന്നും
വ്യക്തമാക്കുമോ?
ഇന്‍ഫര്‍മേഷന്‍
കേരള മിഷന് പുന:സംഘടന
റിപ്പോര്‍ട്ട്
1645.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഐ.കെ.എം.
പുന:സംഘടനയും ശമ്പള
പരിഷ്കരണവും സംബന്ധിച്ച
സര്‍ക്കാര്‍ ഉത്തരവ്
പ്രകാരം ഓരോ
ജീവനക്കാര്‍ക്കും
ഐ.കെ.എം.
എക്സിക്യൂട്ടീവ്
ഡയറക്ടര്‍ നല്കിയ
നിയമന ഉത്തരവിന്റെയും
ശമ്പള ഫിക്സേഷന്
ഉത്തരവിന്റെയും
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ;
(ബി)
31.08.2017
-ലെ
ജി.ഒ.(എം.എസ്.).176/17/എല്‍.എസ്.ജി.ഡി.
പ്രകാരം ഐ.കെ.എം.
എക്സിക്യൂട്ടീവ്
ഡയറക്ടര്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(സി)
സര്‍ക്കാര്‍
കത്ത് നമ്പര്‍
ഐ.ബി.1./6/2019/എല്‍.എസ്.ജി.ഡി.
പ്രകാരം എന്തൊക്കെ
വിശദാംശങ്ങളാണ്
ഐ.കെ.എം.നോട്
ആവശ്യപ്പെട്ടത്; ഈ
ഫയലിന്മേല് എത്ര
കത്തുകള്‍ സര്‍ക്കാര്‍
ഐ.കെ.എം.ലേയ്ക്ക്
നല്‍കിയിട്ടുണ്ട്;ഇതിന്മേല്
ഐ.കെ.എം. സ്വീകരിച്ച
തുടര്‍നടപടികള്‍
വിശദമാക്കാമോ;
(ഡി)
ഐ.കെ.എം.
ജീവനക്കാരുടെ
വിഷയവുമായി
ബന്ധപ്പെട്ട് 2018
ജനുവരി മുതല്‍ 2020
ജനുവരി വരെ സര്‍ക്കാര്‍
ഐ.കെ.എം.ന് നല്കിയ
കത്തുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
അതുപ്രകാരം ഐ.കെ.എം.ല്‍
നിന്ന് വന്ന
മറുപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഇ)
സര്‍ക്കാര്‍
നല്കുന്ന കത്തുകളില്‍
തുടര്‍നടപടികള്‍
സ്വീകരിക്കുന്നതിലെ
ഐ.കെ.എം.ന്റെ വീഴ്ചകള്‍
പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്?
ഇന്‍ഫര്‍മേഷന്‍
കേരള മിഷന് സൊസൈറ്റി
നിയമനങ്ങള്‍
1646.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്‍ഫര്‍മേഷന്‍
കേരള മിഷന്
സൊസൈറ്റിയുടെ ബൈലോ
& റൂള്‍സ് പ്രകാരം
ജീവനക്കാരുടെ നിയമനം
സര്‍ക്കാരിന്റെ
അധികാരപരിധിയില്‍
വരുന്നതാണോ; എങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഐ.കെ.എം.
സൊസൈറ്റിയിലെ
ജീവനക്കാര്‍ക്ക്
സ്പെഷ്യല്‍ റൂള്‍സ്
നിലവില്‍ ഉണ്ടോ;
സ്പെഷ്യല്‍ റൂള്‍സ്
റിപ്പോര്‍ട്ട്
തയ്യാറാക്കി
സമര്‍പ്പിക്കാന്‍
സര്‍ക്കാര്‍
ഐ.കെ.എം.-നോട്
ആവശ്യപ്പെട്ടിരുന്നോ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
ഐ.കെ.എം.
സൊസൈറ്റിയിലെ കരാര്‍
നിയമനങ്ങള്‍ക്ക്
ധനകാര്യ വകുപ്പിന്റെ
ജി.ഒ.(പി)നം:
27/2016/FIN
dt.26/02/2016 ഉത്തരവ്
ബാധകമാണോ; കരാര്‍
ജീവനക്കാര്‍ക്ക്
വാര്‍ഷിക
ഇന്‍ക്രിമെന്റിന്
അര്‍ഹതയുണ്ടോയെന്ന്
അറിയിക്കാമോ;
(ഡി)
ഐ.കെ.എം.
സൊസൈറ്റിയില്‍
സര്‍ക്കാരില്‍ നിന്ന്
നിര്‍ബന്ധമായും
അംഗീകാരം വാങ്ങേണ്ട
കാര്യങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
ഇക്കാര്യങ്ങള്‍
പാലിക്കപ്പെടുന്നുണ്ടോ
എന്നത്
പരിശോധിക്കാനുള്ള
സര്‍ക്കാര്‍
സംവിധാനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ഗ്രാമ
പഞ്ചായത്തുകളിലെ തസ്തികകൾ
1647.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
പഞ്ചായത്ത് വകുപ്പില്‍
ഒഴിഞ്ഞ് കിടക്കുന്ന
തസ്തികകളുടെ വിവരങ്ങള്‍
ഓരോ തസ്തികകളുടെ
അടിസ്ഥാനത്തിലുള്ള
പട്ടിക സഹിതം
വിശദമാക്കാമോ;
(ബി)
2020
ഡിസംബര്‍ 31 വരെ
വിരമിക്കുന്ന
ജീവനക്കാരുടെ
വിവരങ്ങള്‍ തസ്തിക
തിരിച്ച് ലഭ്യമാക്കാമോ;
(സി)
ഗ്രാമപഞ്ചായത്തുകളില്‍
അസി. സെക്രട്ടറി
ഇല്ലാത്ത എത്ര
പഞ്ചായത്തുകള്‍ ഉണ്ട്;
ഇത്തരം
പഞ്ചായത്തുകളില്‍
പ്രസ്തുത തസ്തിക
സൃഷ്ടിക്കുവാൻ
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
ഗ്രാമപഞ്ചായത്തുകളുടെ
ജോലിഭാരം
കണക്കിലെടുത്ത്
സ്റ്റാഫ് പാറ്റേൺ
പുതുക്കുന്നത്
സംബന്ധിച്ച് ഏതെങ്കിലും
നടപടികള്‍ വകുപ്പ്
തലത്തില്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിൽ എഞ്ചിനീയറിംഗ്
വിഭാഗത്തിലുള്ള ഒഴിവുകള്‍
1648.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിൽ
എഞ്ചിനീയറിംഗ്
വിഭാഗത്തിൽ നിലവില്‍
എത്ര ഒഴിവുകളുണ്ട്;
തസ്തികയും
തദ്ദേശസ്വയംഭരണ
സ്ഥാപനവും തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
അറിയിക്കാമോ?
ഇറച്ചി
മാലിന്യ സംസ്ക്കരണ കമ്പനിക്ക്
എതിരെ കേസ്സ്
1649.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയിലെ കോഴി ഇറച്ചി
കടകളില്‍ നിന്നും
മാലിന്യം
ശേഖരിക്കുന്നതിന്
തിരുവനന്തപുരം
കോര്പ്പറേഷന് കരാര്‍
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
അത് ഏത്
കമ്പനിക്കെന്നും കരാര്‍
തുക എത്രയെന്നും
പ്രസ്തുത സ്വകാര്യ
കമ്പനിയെ എപ്രകാരമാണ്
തെരഞ്ഞെടുത്തതെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കമ്പനിക്ക് ഇറച്ചി
മാലിന്യം
സംസ്ക്കരിക്കുന്നതിന്
നിലവില്‍
സംവിധാനമുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
മാലിന്യം
വഴിയില്‍ തള്ളിയതിന്
പ്രസ്തുത
കമ്പനിക്കെതിരെ
ശാസ്താംകോട്ട പോലീസ്
കേസെടുത്ത കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഇ)
ശേഖരിക്കുന്ന
മാലിന്യം വഴിയില്‍
തള്ളാതെ കമ്പനി
ശാസ്ത്രീയമായി
സംസ്ക്കരിക്കുന്നുവെന്ന്
ഉറപ്പ് വരുത്തുന്നതിന്
സംവിധാനം
ഏര്‍പ്പെടുത്തുമോ
എന്നറിയിക്കാമോ?
കൊച്ചി
നഗരസഭയുടെ അമൃത് പദ്ധതി
1650.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
നഗരസഭയുടെ 15, 16, 17
ഡിവിഷനുകളില്‍ അമൃത്
പദ്ധതിയില്‍ സ്വീവറേജ്
& സെപ്റ്റേജ്
മാനേജുമെന്റ്
സെക്ടറില്‍ 44.56 കോടി
രൂപയ്ക്ക് ഭരണാനുമതിയും
42.95 കോടി രൂപയ്ക്ക്
സാങ്കേതികാനുമതിയും
നല്‍കിയിട്ടുള്ള
ഡിസെന്‍ട്രലൈസ്ഡ്
സ്വീവറേജ് പദ്ധതിയുടെ
നിജസ്ഥിതി
വ്യകത്മാക്കാമോ;
(ബി)
ഈ
പദ്ധതിയുടെ ടെണ്ടർ
നടപടികള്‍
പൂർത്തിയായോ; ഇതു
സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
ഈ
പദ്ധതി എന്നത്തേക്ക്
ആരംഭിക്കാൻ
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കൊച്ചി
നഗരസഭയില്‍ സഞ്ചയ ഇ-ഗവേണൻസ്
നടപ്പിലാക്കാന്‍ നടപടി
1651.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
നഗരസഭ മാത്രം സ്വകാര്യ
ഏജൻസിയുടെ സോഫ്റ്റ്
വെയർ
ഉപയോഗിക്കുന്നതുകാരണം
സംസ്ഥാനത്തെ തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളില്‍
നടപ്പിലാക്കിയ സഞ്ചയ
ഇ-ഗവേണൻസ് പദ്ധതിയുടെ
നികുതി ഓൺലൈൻ ആയി
അടക്കുന്നതുള്‍പ്പെടെയുള്ള
പ്രയോജനം മെട്രോ നഗരമായ
കൊച്ചി നിവാസികള്‍ക്ക്
ലഭ്യമാകാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കാൻ എന്ത്
നടപടിയാണ്
സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
ഖരമാലിന്യ
സംസ്കരണ യൂണിറ്റുകള്‍
1652.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സോളിഡ്
വേസ്റ്റ് മാനേജമെന്റ്
റൂള്‍സിന്റെ 22 -ാം
ചട്ടപ്രകാരം തദ്ദേശ ഭരണ
സ്ഥാപനങ്ങള്‍ 2019
ഏപ്രില്‍ 18 ന് മുന്‍പ്
ഖരമാലിന്യ
സംസ്കരണത്തിനുള്ള
യൂണിറ്റുകള്‍
സ്ഥാപിക്കേണ്ടതുണ്ടോ;വ്യക്തമാക്കാമോ;
(ബി)
ഇതു
പ്രകാരം തിരുവനന്തപുരം,
തൃശ്ശൂര്‍
കോര്‍പ്പറേഷനുകള്‍
നടപടി
സ്വീകരിച്ചിരുന്നോ;
വിശദമാക്കുമോ;
(സി)
ഖരമാലിന്യ
സംസ്കരണത്തിലുണ്ടായ
വീഴ്ചക്ക്
തിരുവനന്തപുരം
നഗരസഭക്ക് 14.59 കോടി
രൂപയും തൃശ്ശൂര്‍
നഗരസഭക്ക് 4.56 കോടി
രൂപയും നാഷണല്‍ ഗ്രീന്‍
ട്രൈബൂണലിന്റെ
പരിസ്ഥിതി
കോമ്പന്‍സേഷന്‍
പെനാല്‍റ്റിയായി
സംസ്ഥാന പൊലൂഷന്‍
കണ്ട്രോള് ബോര്‍ഡ്
ചുമത്തിയിട്ടുണ്ടോ;
പ്രസ്തുത തുക നഗരസഭകള്‍
അടച്ചിട്ടുണ്ടോ
;ഇല്ലെങ്കില്‍
എന്തുകൊണ്ടെന്നുള്ള
വിവരം
വെളിപ്പെടുത്താമോ?
തമ്പാനൂര്‍
പ്രാഥമികാരോഗ്യ കേന്ദ്രത്തിന്
ഇരുനിലകെട്ടിട നിര്‍മ്മാണം
1653.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നിയോജകമണ്ഡലത്തിലെ
തമ്പാനൂര്‍
പ്രാഥമികാരോഗ്യ
കേന്ദ്രത്തിന്
ഇരുനിലകെട്ടിടം
നിര്മ്മിച്ചുനല്കുന്നതിനായി
1.20 കോടി രൂപയുടെ
എസ്റ്റിമേറ്റ്
പൊതുമരാമത്ത് വകുപ്പ്
തയ്യാറാക്കുകയും
ആദ്യഘട്ടമെന്ന നിലയില്‍
2016-17 സാമ്പത്തിക
വര്‍ഷത്തെ ആസ്തി വികസന
സ്കീമില്‍ നിന്നും 60
ലക്ഷം രൂപ
അനുവദിക്കുകയും
ഒന്നാംഘട്ടം
നിര്‍മ്മാണത്തിനായി
2017-ല്‍ ഭരണാനുമതി
പുറപ്പെടുവിക്കുകയും
ചെയ്ത് രണ്ടു വര്‍ഷം
കഴിഞ്ഞിട്ടും ടെന്‍ഡര്‍
നടപടികള്‍
സ്വീകരിക്കുന്നതിന്
തിരുവനന്തപുരം നഗരസഭ
പൊതുമരാമത്ത് (കെട്ടിട
വീഭാഗം) വകുപ്പിന്
അനുമതി നല്‍കുന്നില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ കര്‍ശന
നടപടി സ്വീകരിക്കാന്‍
തയ്യാറാകുമോ;
(ബി)
അനുമതി
നല്‍കുന്നത് സംബന്ധിച്ച
വിഷയം നഗരസഭാ
കൗൺസിലിന്റെ
പരിഗണനയിലാണെന്നറിയിച്ചിട്ടും
ഇക്കാര്യത്തില്‍ യാതൊരു
നടപടിയുമുണ്ടാകാത്തതിലെ
കാരണം വ്യക്തമാക്കുമോ;
(സി)
തുക
ലാപ്സായി
പോകാതിരിക്കുന്നതിനും
ഇനിയും കാലതാമസം
ഉണ്ടാകാതിരിക്കാനും
സാധാരണക്കാരുടെ
ആവശ്യത്തിനായി
നിര്‍മ്മിക്കുന്ന
പി.എച്ച്.സി. കെട്ടിടം
യാഥാര്‍ത്ഥ്യമാക്കുന്നതിന്
നഗരസഭയുടെ അനുമതി
എത്രയും വേഗം
ലഭ്യമാക്കുന്നതിനും
സര്‍ക്കാര്‍ അടിയന്തിര
നിര്‍ദ്ദേശം
നല്‍കുമോയെന്ന്
അറിയിക്കാമോ?
ക്രിക്കറ്റ്
മത്സരത്തിനിടയിലെ ഗ്രീന്‍
പ്രോട്ടോക്കോൾ ലംഘനം
1654.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ഗ്രീന്‍ഫീല്‍ഡ്
സ്റ്റേഡിയത്തില്‍ നടന്ന
ഇന്ത്യ-വെസ്റ്റിന്‍ഡീസ്
ക്രിക്കറ്റ്
മത്സരത്തില്‍ ഗ്രീന്‍
പ്രോട്ടോക്കോൾ
ബാധകമാക്കിയിരുന്നോ;
(ബി)
പ്രസ്തുത
മത്സരത്തില്‍
ഭക്ഷണവിതരണത്തിന്
ലൈസന്‍സ് എടുത്തിരുന്ന
ഏതെങ്കിലും സ്ഥാപനം
ഗ്രീന്‍ പ്രോട്ടോക്കോൾ
ലംഘിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത
സ്ഥാപനത്തിനെതിരെ എന്ത്
നടപടിയാണ് സ്വീകരിച്ചത്
എന്നറിയിക്കാമോ?
ടാങ്കറുകളില്‍
വിതരണം ചെയ്യുന്ന ജലത്തിന്റെ
ഗുണനിലവാരം
1655.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തില്‍ കുടിവെള്ള
ടാങ്കറുകളില്‍ വിതരണം
ചെയ്യുന്ന ജലം
ഗുണനിലവാരം
ഇല്ലാത്തതാണെന്ന്
കോര്പ്പറേഷന്
ഹെല്‍ത്ത് വിഭാഗം
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
മലിനജലം
വിതരണം ചെയ്യുന്ന
ടാങ്കറുകളെ
നിയന്ത്രിക്കുവാന്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(സി)
ശുദ്ധജലം
വിതരണം ചെയ്യുന്ന
ടാങ്കറുകള്‍ക്ക്
ലൈസന്‍സ്
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇത്തരം ടാങ്കറുകളില്‍
ഫ്ളോ മീറ്റര്‍
ഘടിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ബ്രഹ്മപുരത്തെ
മാലിന്യ പ്ലാന്റ്
1656.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാലിന്യത്തില്‍
നിന്നും വൈദ്യുതി
ഉത്പാദിപ്പിക്കുന്ന
പ്ലാന്റ് ബ്രഹ്മപുരത്ത്
സ്ഥാപിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ബി)
പ്ലാന്റ്
സ്ഥാപിക്കുന്നതിനുള്ള
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ?
കോട്ടണ്‍ഹില്‍
സ്കൂളിലെ പഴയ കെട്ടിടം
പൊളിച്ചുമാറ്റുന്നതിലെ
കാലതാമസം.
1657.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നിയോജകമണ്ഡലത്തിലെ
വഴുതയ്ക്കാട് ഗവ.
കോട്ടണ്‍ഹില്‍ സ്കൂള്‍
പ്രീപ്രൈമറി ടീച്ചേഴ്സ്
ട്രെയിനിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ടിനും
നഴ്സറി സ്കൂളിനുമായി
2015-16 സാമ്പത്തിക
വര്‍ഷം ആസ്തി വികസന
സ്കീമില്‍ നിന്നും 45
ലക്ഷം രൂപ ചെലവഴിച്ച്
ഒരു പുതിയ കെട്ടിടം
നിര്മ്മിച്ചുനല്കുന്നതിന്
ഭരണാനുമതി നൽകിയ
പ്രവൃത്തി
ആരംഭിക്കുന്നതിന് പഴയ
കെട്ടിടം നഗരസഭ
പൊളിച്ചുമാറ്റി സൈറ്റ്
ക്ലിയര്‍ ചെയ്ത്
നല്‍കണമെന്ന്
പൊതുമരാമത്ത് വകുപ്പ്
അറിയിച്ചിരിക്കുന്ന
സാഹചര്യത്തില്‍
ഇതിനായുള്ള അടിയന്തിര
നടപടി സ്വീകരിക്കുമോ;
(ബി)
വിദ്യാര്‍ത്ഥികളുടെ
പഠന സൗകര്യവും ഭൗതിക
സാഹചര്യങ്ങളും
മെച്ചപ്പെടുത്തുന്നതിനായി
പ്രസ്തുത
കെട്ടിടങ്ങളുടെ
നിർമ്മാണം
അടിയന്തിരമായി
ആരംഭിക്കുന്നതിന്
തിരുവനന്തപുരം നഗരസഭ
അടിയന്തര നടപടി
സ്വീകരിക്കുമോ;വിശദമാക്കാമോ?
തിരുവനന്തപുരം
നഗരത്തിന് സ്മാര്‍ട്ട് സിറ്റി
പദ്ധതി
1658.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്മാര്‍ട്ട്
സിറ്റി പദ്ധതി പ്രകാരം
തിരുവനന്തപുരം
നഗരത്തിന് എത്ര കോടി
രൂപയുടെ പദ്ധതിയാണ്
അനുവദിച്ചുകിട്ടിയതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
എത്രകോടിയുടെ എത്ര
പദ്ധതികള്‍ക്കാണ്
അനുമതി
നല്‍കിയിട്ടുളളത്;
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
എത്ര
പദ്ധതികളുടെ ടെന്‍ഡര്‍
നടപടികള്‍
ആരംഭിച്ചിട്ടുണ്ട്;
പൂര്‍ത്തീകരിച്ച
പദ്ധതികളുടെയും
നിര്‍വ്വഹണം
ആരംഭിച്ചിട്ടുളള
പദ്ധതികളുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
നാളിതുവരെ
എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
തിരുവനന്തപുരം
നഗരത്തില്‍ അമൃത് പദ്ധതി
1659.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമൃത്
പദ്ധതി പ്രകാരം
തിരുവനന്തപുരം
നഗരത്തിന് എത്ര കോടി
രൂപയുടെ പ്രവർത്തികളാണ്
അനുവദിച്ചുകിട്ടിയതെന്ന്
വ്യക്തമാക്കുമോ;
(ബി)
അതിൻ
പ്രകാരം എത്ര കോടി
രൂപയുടെ എത്ര
പ്രവർത്തികൾക്കാണ്
അനുമതി
നൽകിയിട്ടുള്ളത്;
പ്രവർത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
എത്ര
പ്രവർത്തികളുടെ ടെൻഡര്‍
നടപടികള്‍
ആരംഭിച്ചിട്ടുണ്ട്;
പൂര്‍ത്തീകരിച്ച
പ്രവർത്തികളുടെയും
നിര്‍വ്വഹണം
ആരംഭിച്ചിട്ടുള്ള
പ്രവർത്തികളുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ഇതിനായി
നാളിതുവരെ എന്ത് തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
തിരുവനന്തപുരം
നഗരസഭയില്‍ നിന്നും ഭരണാനുമതി
ലഭിക്കാനുള്ള കാലതാമസം
1660.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നിയോജകമണ്ഡലത്തിലെ 16
പ്രദേശങ്ങളില്‍ ആസ്തി
വികസന സ്കീമില്‍
നിന്നും തുക ചെലവഴിച്ച്
പരിസ്ഥിതി സൗഹാര്‍ദ്ദ
ബസ്സ്കാത്തിരിപ്പുകേന്ദ്രങ്ങള്
നിര്‍മ്മിക്കുന്നതിന്
27.02.2016ല്‍
ഭരണാനുമതി
നല്‍കിയിരുന്നോ;
(ബി)
ഭരണാനുമതി നല്കി
മൂന്നരവര്‍ഷം
പിന്നിട്ടിട്ടും
നഗരസഭയില്‍നിന്നും
ഇതുവരെ അനുമതി
ലഭിച്ചിട്ടില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
27.02.2016ല്‍
നഗരസഭയ്ക്ക്
ഉത്തരവിന്റെ പകര്‍പ്പ്
സര്‍ക്കാര്‍
കൈമാറിയിട്ടും
മൂന്നരവര്ഷങ്ങള്ക്കുശേഷവും
തീരുമാനം കൈക്കൊളളാന്‍
കഴിയാത്തതിലെ
കാരണങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
നടപടികള്‍
വൈകുന്നതുകൊണ്ട്
ജനങ്ങള്‍ക്ക്
ലഭിക്കേണ്ട സേവനങ്ങള്‍
യഥാസമയം ലഭിക്കാതെ
പോകുകയും തുക ലാപ്സായി
പോകുകയും
ചെയ്യാതിരിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എത്രയും വേഗം
ആരംഭിക്കുന്നതിനായി
നഗരസഭയില്‍ നിന്നും
അനുമതി
ലഭ്യമാക്കുന്നതിനാവശ്യമായ
അടിയന്തിര നടപടി
സ്വീകരിക്കുമോ?
സാംസ്ക്കാരികസംഘടനയ്ക്കായി
സ്ഥലം വിട്ടുനല്‍കുന്നതിനുള്ള
അനുമതി
1661.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംഗീതസംവിധായകന്
ശ്രീ.എം.കെ.അര്ജ്ജുനന്
മാസ്റ്റര്‍ നേതൃത്വം
നല്കുന്ന
പശ്ചിമകൊച്ചിയിലെ ആശ
എന്ന
സാംസ്ക്കാരികസംഘടനയ്ക്ക്
ഓഫീസ് കെട്ടിടം
നിര്‍മ്മിക്കുന്നതിന്
കൊച്ചി
കോര്പ്പറേഷന് വക
മൂന്നുസെന്റ് സ്ഥലം
വിട്ടുനല്‍കുന്നത്
സംബന്ധിച്ചുള്ള
143/ആര്‍സി4/2018/എല്‍എസ്ജിഡി
നമ്പര്‍ ഫയലില്‍ അനുമതി
ലഭ്യമാക്കിയിട്ടുണ്ടോ;
എങ്കില്‍ അനുമതിയുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത അനുമതി
ലഭ്യമാക്കുന്നതിലെ
കാലതാമസത്തിനുള്ള
കാരണമെന്തെന്നും
എന്നത്തേയ്ക്കു
ലഭ്യമാക്കാന്‍
സാധിക്കുമെന്നും
വിശദമാക്കാമോ?
കായംകുളം
നഗരസഭയില്‍ അത്യാധുനിക
വൈദ്യുതശ്മശാനം
1662.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
നഗരസഭയില്‍ അത്യാധുനിക
രീതിയിലുള്ള
വൈദ്യുതശ്മശാനം
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
പിഴല
- കണക്ടിവിറ്റി റോഡ്
നിർമ്മാണം
T 1663.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിഴല
- കണക്ടിവിറ്റി മുതല്‍
പിഴല പ്രദേശം വരെയുള്ള
350 മീറ്റർ റോഡ്
നിർമ്മിക്കുന്നതിന് ഏത്
ഏജൻസിയെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇക്കാര്യത്തില്‍
മുഖ്യമന്ത്രി വിളിച്ചു
ചേർത്ത യോഗത്തിനുശേഷം
ജിഡ സ്വീകരിച്ച
തുടർനടപടി എന്തെന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതി
എന്നത്തേക്ക്
പൂർത്തീകരിക്കുവാനാകുമെന്ന്
വ്യക്തമാക്കാമോ?
മരടില്‍
പൊളിച്ച ഫ്ലാറ്റുകളുടെ
അവശിഷ്ടങ്ങള്‍ നീക്കം
ചെയ്യല്‍
1664.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മരടില്‍
പൊളിച്ച ഫ്ലാറ്റുകളുടെ
അവശിഷ്ടങ്ങള്‍
എഴുപുന്ന, അരൂര്‍
ഗ്രാമപഞ്ചായത്തുകളില്‍
ഒരുക്കിയിട്ടുള്ള
യാഡുകളില്‍
നിക്ഷേപിക്കാനാണോ
തീരുമാനിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
മാലിന്യം
നീക്കം
ചെയ്യുന്നതിനുള്ള
കരാര്‍ ഏത്
കമ്പനിക്കാണ്
നല്‍കിയിട്ടുള്ളത്;
എത്ര ലക്ഷം രൂപയാണ്
കരാര്‍ തുക;
വെളിപ്പെടുത്താമോ;
(സി)
അരൂര്‍
പഞ്ചായത്തിലും എഴുപുന്ന
പഞ്ചായത്തിലും യാഡുകള്
സ്ഥാപിക്കുന്നതിന്
പ്രസ്തുത
പഞ്ചായത്തിന്റെ അനുമതി
തേടിയിരുന്നോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
വ്യക്തമാക്കുമോ;
(ഡി)
ഫ്ലാറ്റുകളുടെ
അവശിഷ്ടം പ്രസ്തുത
പഞ്ചായത്തുകളിലേയ്ക്ക്
നീക്കുന്നതിനെതിരെ
രണ്ട് പഞ്ചായത്തുകളും
എന്തെങ്കിലും
എതിര്‍പ്പ്
അറിയിച്ചിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
ഇടപെടലുകളാണ് ഇതിനകം
നടത്തിയത്;
വിശദമാക്കുമോ?
കാഞ്ഞൂര്‍
പഞ്ചായത്തിലെ പാലത്തിന്റെ
പുനര്‍നിര്‍മ്മാണം
T 1665.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
ലെ പ്രളയത്തിൽ ആലുവ
നിയോജകമണ്ഡലത്തിലെ
കാഞ്ഞൂര്‍ പഞ്ചായത്തിലെ
പാത്തിപാലവും അപ്രോച്ച്
റോഡും തകര്‍ന്നുപോയ
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പാലം
പുനര്നിര്മ്മിക്കുവാൻ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ?
പത്തനാപുരം
നിയോജകമണ്ഡലത്തിലെ ആസ്തി
വികസന നിധി
1666.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പത്തനാപുരം
നിയോജകമണ്ഡലത്തില്‍
എം.എല്‍.എ. ആസ്തി വികസന
നിധിയില്‍
17.10.2019-ല്‍
ഭരണാനുമതി
ലഭ്യമായിട്ടുള്ള
ചാലിയക്കര തോടിനു
കുറുകെയുള്ള കോസ്വേ
നിര്‍മ്മാണം,
പുളിച്ചിമാന് കടവ്
പാലം വീതി
വര്‍ദ്ധിപ്പിക്കല്‍
എന്നീ
പ്രവൃത്തികള്‍ക്കുള്ള
തുക തദ്ദേശ സ്വയംഭരണ
വകുപ്പില്‍ നിന്നും
പൊതുമരാമത്ത് വകുപ്പിന്
ഡെപ്പോസിറ്റ് ചെയ്തു
നല്കുവാന് കൊല്ലം
ജില്ലാ പഞ്ചായത്ത്
എക്സിക്യൂട്ടീവ്
എന്‍ജിനീയര്‍
19.12.2019-ല്‍ തദ്ദേശ
സ്വയംഭരണ വകുപ്പ് ചീഫ്
എന്‍ജിനീയര്‍ക്ക് അയച്ച
റിക്വിസിഷന്‍,
പ്രൊസീഡിംഗ്സ്
എന്നിവയിന്മേല് എന്ത്
നടപടികള്‍ സ്വീകരിച്ചു
എന്ന് വിശദമാക്കുമോ?
കുന്നത്തുനാട്
പഞ്ചായത്തിന്റെ പുറമ്പോക്ക്
സ്ഥലം
1667.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്നത്തുനാട്
പഞ്ചായത്തിന്റെ
പുറമ്പോക്ക് സ്ഥലം
വിട്ടുകൊടുത്തുകൊണ്ട്
ഇന്‍ഫോപാര്‍ക്കില്‍ ഒരു
ഗേറ്റ്
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇക്കാര്യത്തിൽ
കാലതാമസമുണ്ടെങ്കിൽ
അതിനുള്ള കാരണം
എന്താണെന്ന്
വ്യക്തമാക്കാമോ?
കടുത്തുരുത്തി
ഗ്രാമപഞ്ചായത്തിലെ വികസന
പദ്ധതികൾ
1668.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്തുരുത്തി
ഗ്രാമപഞ്ചായത്ത്
ഏറ്റെടുത്ത സ്ഥലം വിവിധ
ആവശ്യങ്ങള്‍ക്കായി
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട്
ബഹുഃതദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രിയുടെ
അദ്ധ്യക്ഷതയില്‍
03.04.2018-നു ചേര്‍ന്ന
യോഗത്തിനുശേഷം
ഉണ്ടായിട്ടുള്ള
തുടര്‍നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച ഫയല്‍
ഇപ്പോള്തദ്ദേശസ്വയംഭരണ
വകുപ്പു് ആർ സി
സെക്ഷനിലുണ്ടോ;
ആയതിന്റെ നിലവിലുള്ള
അവസ്ഥ വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഗ്രാമപഞ്ചായത്തിലെ
ലെെഫ് മിഷനു ഭൂമി
അനുവദിക്കുന്നതിനുവേണ്ടി
03.04.2018-ലെ
മീറ്റിംഗിന്റെ
തുടര്‍ച്ചയായി
കടുത്തുരുത്തി
പഞ്ചായത്ത് കമ്മിറ്റി
തീരുമാനം
നല്‍കിയിട്ടുണ്ടോ
എന്നറിയിക്കുമോ;
(ഡി)
പോളിടെക്നിക്കിന്റെ
ബാക്കിയുള്ള സ്ഥലം
വിവിധ സര്‍ക്കാര്‍
ഓഫീസുകളായ അംഗന്‍വാടി,
ഹോമിയോ ഡിസ്പെന്‍സറി,
ഫയര്‍ സ്റ്റേഷന്
എന്നിവയ്ക്കു
നല്‍കാമെന്ന പഞ്ചായത്ത്
കമ്മിറ്റിയുടെ
തീരുമാനത്തില്‍
സര്‍ക്കാര്‍ ഇതുവരെ
എന്തു നിലപാട്
സ്വീകരിച്ചു
എന്നറിയിക്കാമോ;
(ഇ)
ഒരു
ഫയല്‍
രണ്ടുവര്‍ഷക്കാലമായി
തീരുമാനമാകാതെ
കിടക്കുന്നതിന്റെ കാരണം
അറിയിക്കാമോ;
(എഫ്)
03.04.2018-നുശേഷം
എൽ.എസ്.ജി.ഡി ആർ സി 4
സീറ്റില്‍ സ്ഥലംമാറ്റം
ലഭിച്ചു വന്നവരെല്ലാം
പ്രസ്തുത
ഫയലിനെക്കുറിച്ചു
ചോദിക്കുമ്പോള്‍
അറിയില്ല എന്നു മറുപടി
നൽകികൊണ്ടിരിക്കുന്ന
സാഹചര്യത്തിൽ ഇതു
സംബന്ധിച്ച മാന്വല്‍
ഫയല്‍ നിലവിലുണ്ടോ
എന്നറിയിക്കാമോ; ആർ സി
4/137/2017 എന്ന ഫയല്‍
ക്ലോസ്
ചെയ്തിട്ടുണ്ടോ എന്നു
വ്യക്തമാക്കാമോ?
എളങ്കുന്നപ്പുഴ
ഗ്രാമപഞ്ചായത്ത് വിഭജനം
1669.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
ടി.ജെ. വിനോദ്
,,
വി.ഡി.സതീശന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ
എളങ്കുന്നപ്പുഴ
ഗ്രാമപഞ്ചായത്ത്
വിഭജിക്കണമെന്ന്
ആവശ്യപ്പെട്ട് കൊണ്ട്
ഹൈക്കോടതി
മുമ്പാകെയുള്ള
WP(C)14852/2019(F)
നമ്പര്‍ കേസിന്റെ വിധി
എന്തായിരുന്നുവെന്ന്
അറിയിക്കാമോ;
(ബി)
സെന്‍സസ്
നടപടികള്‍
നടക്കുന്നതിനാല്‍
തദ്ദേശഭരണ
സ്ഥാപനങ്ങളുടെ വാര്‍ഡ്
വിഭജനം നടത്തുവാന്‍
ആകില്ലായെന്ന നിലപാട്
സര്‍ക്കാര്‍ അഭിഭാഷകന്
കോടതിയില്‍
സ്വീകരിച്ചിരുന്നോയെന്നും
അത് സര്‍ക്കാരിന്റെ
നിലവിലുള്ള നിലപാടിന്
അനുസൃതമായിരുന്നോയെന്നും
വ്യക്തമാക്കാമോ;
(സി)
ഈ
കേസില്‍ സര്‍ക്കാര്‍
ഹൈക്കോടതിയില്‍ നല്കിയ
സത്യവാങ്മൂലത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
വെഞ്ഞാറമൂട്
പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന്
ഭൂമി
1670.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
വെഞ്ഞാറമൂട്
പി.ഡബ്ല്യു.ഡി റസ്റ്റ്
ഹൗസിനുവേണ്ടി
തദ്ദേശസ്വയംഭരണ
വകുപ്പിന്റെ
അധീനതയിലുളള 18.0186
സെന്റ് സര്‍ക്കാര്‍
ഭൂമി കൈമാറുന്നതിന്
ആര്.സി
.1/24/2019/ത.സ്വ.ഭ.വ
നം. ഫയല്‍ പ്രകാരം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
ഭൂമി
കൈമാറുന്നതിന്
തദ്ദേശസ്വയംഭരണ വകുപ്പ്
സമ്മതപത്രം
നല്‍കിയിട്ടുണ്ടോ;
(സി)
സമ്മതപത്രം
നല്കിയിട്ടുണ്ടെങ്കില്
അതിന്റെ രേഖ നല്‍കാമോ;
(ഡി)
നല്കിയിട്ടില്ലായെങ്കില്
എന്താണ് കാരണമെന്ന്
വിശദമാക്കാമോ?
തിരുവനന്തപുരം
നഗരാതിര്‍ത്തിയില്‍
തട്ടുകടകളുടെ വ്യാപനം
1671.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരാതിര്‍ത്തിയില്‍
ഫുട്പാത്ത് കയ്യേറിയും,
പൊതുസ്ഥലം കയ്യേറിയും
തട്ടുകടകള്‍
വ്യാപകമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇടനിലക്കാരുടെ
സഹായത്തോടെയാണ് ഇത്തരം
തട്ടുകടകള്‍
വ്യാപകമാകുന്നതെന്നത്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കാല്‍നട
യാത്രക്കാർക്ക്
ബുദ്ധിമുട്ടുണ്ടാക്കുന്ന
തരത്തിലുള്ള
തട്ടുകടകള്‍
ഒഴിപ്പിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദവിവരം
വെളിപ്പെടുത്തുമോ?
റിട്ടയര്‍ ചെയ്ത ജീവനക്കാരുടെ
പ്രോവിഡന്റ് ഫണ്ട്
1672.
ശ്രീ.എം.
സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
നഗരസഭകളില്‍ നിന്നും
റിട്ടയര്‍ ചെയ്ത
ജീവനക്കാര്‍
പ്രോവിഡന്റ് ഫണ്ട് തുക
സംബന്ധിച്ച് കഴിഞ്ഞ
പത്ത്
വര്‍ഷത്തിനുള്ളില്‍
എത്ര കേസ്സുകള്‍ ഫയല്‍
ചെയ്തിട്ടുണ്ട്;
(ബി)
ഇത്തരം
കേസുകള്‍ക്ക്
വസ്തുതാവിവരണം
നല്‍കുന്നതിനായി
കോടതിയില്‍ നിന്നും
നോട്ടീസ് ലഭിച്ച തീയതി,
വസ്തുതാവിവരണം നല്കിയ
തീയതി, കേസ് നമ്പര്‍
എന്നിവ സംബന്ധിച്ച
വിവരങ്ങള്‍ നല്‍കാമോ;
(സി)
വസ്തുതാ
വിവരണം നല്കാന്
കാലതാമസം
ഉണ്ടാകുന്നതുകൊണ്ട്
ജീവനക്കാര്‍ക്ക്
കൂടുതല്‍ പലിശ
നല്‍കേണ്ടി വരുന്ന
സ്ഥിതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ഐ.കെ.എം.
ജീവനക്കാരുടെ ശമ്പളപരിഷ്കരണം
1673.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജി.ഒ.(ആര്.റ്റി.)നം.3867/08/എല്‍.എസ്.ജി.ഡി.
തീയതി 03.11.2008
പ്രകാരം ഇൻഫർമേഷൻ കേരളം
മിഷനെ തദ്ദേശസ്വയംഭരണ
വകുപ്പിന്
കീഴില്‍കൊണ്ട് വരാൻ
നിയോഗിച്ച സമിതി
സമർപ്പിച്ച
റിപ്പോർട്ടിന്റെ
പകർപ്പും അതിന്മേല്
സ്വീകരിച്ച തുടർ
നടപടികളും
വിശദമാക്കുമോ;
(ബി)
ജി.ഒ.(ആര്.റ്റി.)നം.2653/11/എല്‍.എസ്.ജി.ഡി.
തീയതി 14.11.2011
പ്രകാരം ഐ.കെ.എം.
ജീവനക്കാരുടെ ശമ്പള
പരിഷ്കരണ കമ്മിറ്റിയുടെ
റിപ്പോർട്ടും അതിൻമേല്
സ്വീകരിച്ച നടപടികളും
വിശദമാക്കുമോ;
(സി)
ജി.ഒ.(ആര്.റ്റി.)നം.2971/2013/എല്‍.എസ്.ജി.ഡി.
തീയതി 04.12.2013
പ്രകാരം ഐ.കെ.എം.
ജീവനക്കാർക്ക്
സ്പെഷ്യല്‍ റൂള്‍സ്
& സാലറി ഘടന
സംബന്ധിച്ച കമ്മിറ്റി
റിപ്പോർട്ടും
അതില്മേല് സ്വീകരിച്ച
നടപടികളും
വിശദമാക്കുമോ;
(ഡി)
ജി.ഒ.(ആര്.റ്റി.)നം.3116/15/എല്‍.എസ്.ജി.ഡി.
തീയതി 13.10.2015
പ്രകാരം രൂപീകരിച്ച
എക്സ്പേർട്ട് കമ്മിറ്റി
റിപ്പോർട്ടിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
ഇതിന്മേല് എന്തെല്ലാം
ഉത്തരവുകള്‍
പുറത്തിറക്കിയിട്ടുണ്ട്;
ഇവ പ്രകാരം സ്വീകരിച്ച
നടപടികളും
വിശദമാക്കാമോ;
(ഇ)
ഐ.കെ.എം.
പുന:സംഘടനയുമായി
ബന്ധപ്പെട്ട്
മുഖ്യമന്ത്രിക്ക്
നല്കിയ
നിവേദനത്തിന്മേല്
(രസീതി നമ്പർ;
2135565/2018/സി.എം.-സി.ഒ.എം.പി./എെ.ബി.എെ./10/2018/എല്‍.എസ്.ജി.ഡി.)സർക്കാറും
ഐ.കെ.എമ്മും സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളിലേയ്ക്കുള്ള
തെരഞ്ഞെടുപ്പ്
1674.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2020-ല്‍
നടക്കുന്ന
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലേയ്ക്കുള്ള
തെരഞ്ഞെടുപ്പിന്
ബാലറ്റ് പേപ്പര്‍
ഉപയോഗിച്ച്
തെരഞ്ഞെടുപ്പ്
നടത്തുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ബി)
രാജ്യത്ത്
ഇലക്ട്രോണിക് വോട്ടിംഗ്
മെഷിനുകള്‍ ഉപയോഗിച്ച്
നടന്ന തെരഞ്ഞെടുപ്പില്‍
വോട്ടിംഗ് ക്രമക്കേട്
ഉണ്ടായിട്ടുള്ളതായ
വാര്‍ത്തകള്‍
പ്രചരിച്ചുകൊണ്ടിരിക്കുന്നതിന്റെ
പശ്ചാത്തലത്തില്‍
അടുത്ത വര്‍ഷത്തെ
തദ്ദേശസ്വയംഭരണ
സ്ഥാപനത്തിലേയ്ക്കുള്ള
തെരഞ്ഞെടുപ്പ്
പൂര്‍ണ്ണമായും ബാലറ്റ്
പേപ്പര്‍ ഉപയോഗിച്ച്
നടത്തുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
തീരുമാനിച്ച് സംസ്ഥാന
തെരഞ്ഞെടുപ്പ് കമ്മീഷനെ
ചുമതലപ്പെടുത്തുവാൻ
നടപടി സ്വീകരിക്കുമോ;
വെളിപ്പെടുത്താമോ;
(സി)
ഇത്തരത്തില്‍
ബാലറ്റിലേയ്ക്ക്
മാറ്റുന്നതിന്
എന്തെങ്കിലും നിയമ
തടസ്സം ഉണ്ടോ;
വ്യക്തമാക്കുമോ?
വളാഞ്ചേരി
നഗരസഭയിലെ ബൈലാ ഭേദഗതി
1675.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
നിയോജകമണ്ഡലത്തിലെ
വളാഞ്ചേരി നഗരസഭയിലെ
ബൈലാ ഭേദഗതിയുമായി
ബന്ധപ്പെട്ട് നഗരസഭ
അധികൃതര്‍ സമര്‍പ്പിച്ച
പ്രൊപ്പോസല്‍
സെക്രട്ടേറിയറ്റിലെ
(ആര്.ഡി)സെക്ഷനില്‍
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രൊപ്പോസല്‍
സര്‍ക്കാര്‍
പരിശോധിച്ചതിനു ശേഷമാണോ
വീണ്ടും അര്‍ബന്‍
അഫയേഴ്സ് ഡയറക്ടര്‍ക്ക്
കൈമാറിയത്;
(സി)
അര്‍ബന്‍
അഫയേഴ്സ്
ഡയറക്ടറേറ്റിലെ
ഫയലിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
മുന്‍സിപ്പാലിറ്റി
നല്കിയ പ്രൊപ്പോസല്‍
ഡയറക്ടേറ്റില്‍
പരിശോധിച്ചതിനു ശേഷമാണോ
സര്‍ക്കാരിന്
നല്‍കിയത്; എങ്കില്‍
വീണ്ടും ഡയറക്ടറോട്
പരിശോധിക്കുവാന്‍
ആവശ്യപ്പെട്ടതിന്റെ
കാരണം വ്യക്തമാക്കുമോ;
(ഡി)
ബൈലാ
ഭേദഗതിയുമായി
ബന്ധപ്പെട്ട ഫയലില്‍
അടിയന്തര നടപടി
സ്വീകരിച്ച് പ്രശ്നം
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കമോ?
കരാറുകാരനുള്ള
ബോണസ്
1676.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശ
വകുപ്പിന്റെ
പ്രവൃത്തികള്‍
പൂര്‍ത്തീകരണ
കാലാവധിക്കു
മുമ്പുതന്നെ
പൂര്‍ത്തീകരിച്ചാല്‍
നിര്വ്വഹണോദ്യാേഗസ്ഥനും
കരാറുകാരനുമായുള്ള
ഉടമ്പടി പ്രകാരം ബോണസ്
നല്കുന്ന നടപടി
വകുപ്പില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
എങ്കില്‍,
എത്ര തുക ഏതു
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണ്
നല്‍കിവരുന്നത്;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
നിര്‍വ്വഹണോദ്യോഗസ്ഥനും
കരാറുകാരനും തമ്മിലുള്ള
ഉടമ്പടിയില്‍ ബോണസ്
നല്കാന്
വ്യവസ്ഥയുണ്ടായിട്ടും
കാസര്‍ഗോഡ് ജില്ലാ
പഞ്ചായത്തിന്റെ കീഴില്‍
പൂര്ത്തീകരണകാലാവധിക്കു
മുമ്പുതന്നെ പ്രവൃത്തി
പൂര്‍ത്തീകരിച്ച
വിദ്യാനഗര്‍-നീര്ച്ചാല്-മുണ്ട്യത്തടുക്ക
റോഡ് മെക്കാഡം ടാറിംഗ്
ഫസ്റ്റ് &
സെക്കന്‍ഡ് റീച്ചുകള്‍
പൂര്‍ത്തിയാക്കിയ
കരാറുകാരന് ബോണസ് തുക
നല്കാതിരിക്കാനുള്ള
കാരണം വിശദമാക്കാമോ?
തദ്ദേശസ്വയംഭരണ
വകുപ്പുകളെ ഏകോപിപ്പിച്ച്
ഒറ്റ വകുപ്പാക്കുന്നതിന്
നടപടി
1677.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പഞ്ചായത്ത്,
ഗ്രാമവികസനം,
നഗരകാര്യം,
നഗരാസൂത്രണം,
തദ്ദേശസ്വയംഭരണ
എഞ്ചിനീയറിംഗ് വിംഗ്
എന്നീ വിവിധ വകുപ്പുകളെ
ഏകോപിപ്പിച്ച് ഒറ്റ
വകുപ്പായി
രൂപീകരിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദമാക്കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പെര്‍മിസിവ്
സാംങ്ഷൻ
1678.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
ഉടമസ്ഥതയിലുള്ള
സ്ഥലത്ത് ടൂറിസം
വകുപ്പിന്റെയും മറ്റ്
വകുപ്പുകളുടെയും
നിര്‍മ്മാണവും മറ്റും
നടത്തുന്നതിന്
തദ്ദേശസ്വയംഭരണ വകുപ്പ്
2019 മാര്‍ച്ച് മുതല്‍
2020 ജനുവരി വരെ എത്ര
പ്രവൃത്തികള്‍ക്ക്
പെര്‍മിസിവ് സാംങ്ഷൻ
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതൊക്കെ
പ്രവൃത്തികള്‍ക്കാണ്
പെര്‍മിസിവ് സാംങ്ഷൻ
അനുവദിച്ചിട്ടുള്ളതെന്നും
ആയതിന്റെ പകര്‍പ്പും
ലഭ്യമാക്കാമോ?
തദ്ദേശ
സ്വയം ഭരണ വകുപ്പിലെ
RC4/13/2018/LSGD നമ്പർ ഫയല്‍
1679.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
വകുപ്പിലെ
RC4/13/2018/LSGD നമ്പർ
ഫയലിന്റെ ഇപ്പോഴത്തെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഫയല്‍ തദ്ദേശസ്വയം ഭരണ
വകുപ്പ് മന്ത്രിയുടെ
ഓഫീസില്‍
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
നല്‍കിയത്; മന്ത്രിയുടെ
ഓഫീസ് ഫയല്‍ ഒപ്പിട്ട്
സ്വീകരിച്ച പേജിന്റെ
പകർപ്പ് ലഭ്യമാക്കുമോ;
(സി)
ഈ
കാലയളവില്‍ ഫയലില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഈ
ഫയലില്‍ കോടതി
വിധിക്കെതിരെ
അഡ്വക്കേറ്റ് ജനറല്‍
ഓഫീസിന്റെ അഭിപ്രായം
രേഖപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്താണെന്ന്
വെളിപ്പെടുത്തുമോ?
ദാരിദ്ര്യ
ലഘൂകരണ യൂണിറ്റ് ജീവനക്കാരുടെ
ശമ്പളം
1680.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ ദാരിദ്ര്യ
ലഘൂകരണ യൂണിറ്റ്
ജീവനക്കാരുടെ ശമ്പളം
മുടങ്ങുന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മറ്റേതെങ്കിലും
ജില്ലയില്‍ ദാരിദ്ര്യ
ലഘൂകരണ യൂണിറ്റ്
ജീവനക്കാരുടെ ശമ്പളം
മുടങ്ങുന്ന സാഹചര്യം
ഉണ്ടായിട്ടുണ്ടോ;വ്യക്തമാക്കാമോ;
(സി)
സര്‍ക്കാര്‍
ജീവനക്കാരായ ഇവരുടെ
ശമ്പളം
മുടങ്ങുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഡി)
ശമ്പളം
മുടക്കം കൂടാതെ
ജീവനക്കാര്‍ക്ക്
ലഭ്യമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ?
ഡി.ആര്.ഡി.എ.കളിലെ
ജീവനക്കാരുടെ ശമ്പളം
1681.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഡി.ആര്.ഡി.എ.കളിലെ
ജീവനക്കാര്‍ക്ക്
മാസങ്ങളായി ശമ്പളം
ലഭിക്കുന്നില്ല എന്ന
കര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സാമാജികരുടെ
ആസ്തി വികസന ഫണ്ട്
പ്രകാരമുള്ള പദ്ധതികള്‍
അടക്കം നടപ്പിലാക്കുന്ന
എ.ഡി.സി. ഓഫീസുകളില്‍
ജോലി ഭാരം
അധികരിച്ചിരിക്കുന്നതിനാല്‍
ഡി.ആര്.ഡി.എ.കളിലെ
ജീവനക്കാരെ എ.ഡി.സി.
ഓഫീസുകളില്‍
പുനര്‍വിന്യസിക്കുന്ന
കാര്യം സര്‍ക്കാര്‍
അടിയന്തരമായി
പരിശോധിക്കുമോ;
വിശദമാക്കുമോ?
തൊഴിലുറപ്പ്
പദ്ധതിയുടെ സമഗ്ര ആഡിറ്റ്
1682.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൊഴിലുറപ്പ്
പദ്ധതിയുടെ സമഗ്ര
ആഡിറ്റ്
നടത്തിയിട്ടുണ്ടോ;
അതിനുള്ള സംവിധാനം
എന്താണ്;വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
152 ബ്ലോക്കിലും സമഗ്ര
ആഡിറ്റിന് റിസോഴ്സ്
പേഴ്സണെ നിയമിക്കുവാൻ
തീരുമാനിച്ചിട്ടുണ്ടോ;
അതിനായി അപേക്ഷ
ക്ഷണിച്ചിരുന്നോ;വെളിപ്പെടുത്തുമോ
;
(സി)
പ്രസ്തുത
അപേക്ഷയുടെ
അടിസ്ഥാനത്തിൽ ഇതിനകം
എത്രപേരെ റിസോഴ്സ്
പേഴ്സണായി നിയമിച്ചു;
അവര്‍ക്ക് നൽകുന്ന
വേതനം
എത്രയാണ്;വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിയുടെ സോഷ്യൽ
ആഡിറ്റ് ഡയറക്ടറെ സ്ഥലം
മാറ്റിയിട്ടുണ്ടോ;
എങ്കിൽ അതിനുള്ള കാരണം
എന്തെന്നും, ഏത്
തസ്തികയിലേക്കാണ്
മാറ്റിയതെന്നും
വ്യക്തമാക്കുമോ?
പി.
എം. ജി. എസ്. വൈ.
പദ്ധതിയില്‍പ്പെട്ട
പ്രവൃത്തികള്‍
1683.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.
എം. ജി. എസ്. വൈ.
പദ്ധതിയില്‍പ്പെടുത്തി
കൊട്ടാരക്കര,
വെട്ടിക്കവല ബ്ലോക്ക്
പഞ്ചായത്തുകളില്‍
നിന്നും അനുമതിക്കായി
സമര്‍പ്പിച്ചിട്ടുള്ള
റോഡ് പ്രവൃത്തികളുടെ
പേരുവിവരം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ അനുമതി
ലഭ്യമാക്കുന്നതിന്റെ
ഏതു ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(സി)
അനുമതി
ലഭിച്ച്
നിര്‍മ്മാണത്തിലിരിക്കുന്ന
പ്രവൃത്തികളുടെ
വിശദാംശങ്ങളും
നിര്‍മ്മാണം നാളിതുവരെ
ആരംഭിക്കാന്‍ കഴിയാത്ത
പ്രവൃത്തികളുടെ
വിശദാംശങ്ങളും
നല്‍കാമോ?
ഗ്രാമീണ
റോഡുകളുടെ പുനര്‍നിര്‍മ്മാണം
1684.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
രണ്ട് വര്‍ഷങ്ങളിലെ
പ്രളയങ്ങളിൽ തകര്‍ന്ന
ഗ്രാമീണ റോഡുകളുടെ
പുനര്‍നിര്‍മ്മാണത്തിനായി
മുഖ്യമന്ത്രിയുടെ
തദ്ദേശ റോഡ്
പുനരുദ്ധാരണ പദ്ധതി
പ്രകാരം എത്ര തുക
അനുവദിച്ചുവെന്ന് ജില്ല
തിരിച്ചുള്ള കണക്ക്
നൽകാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം തൃശൂര്‍
ജില്ലയിൽ
പുനര്‍നിര്‍മ്മിക്കേണ്ട
ഗ്രാമീണ റോഡുകളുടെ
പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ പ്രസ്തുത
പട്ടിക ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരമുള്ള
റോഡ് നിര്‍മ്മാണ
പ്രവൃത്തികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
ജന്റം
പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ
റോഡ് പ്രോജക്ട്
1685.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ പണി
പൂര്‍ത്തീകരിച്ചിട്ടുള്ളതും
പൊതുമരാമത്ത് വകുപ്പിന്
കീഴിലുള്ളതുമായ
കണ്ണങ്ങാട്ട്-വെല്ലിംഗ്ടണ്‍
ഐലന്റ് പാലത്തിന്
സമീപത്തുനിന്നും
ആരംഭിച്ച് ശ്രീകൃഷ്ണ
ടെമ്പിള്‍ റോഡ്
വരെയുള്ള റോഡിന്റെ
പ്രോജക്ട് കൊച്ചി
നഗരസഭയില്‍ നിന്നും
റിപ്പോര്‍ട്ട് ചെയ്തത്
അനുസരിച്ച് ജന്റം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയത് ഏത്
വര്‍ഷം ആയിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രോജക്ട്
കാലാവധിക്കുള്ളില്‍
നടപ്പിലാക്കുവാന്‍
സാധിക്കാതിരുന്നതിനുള്ള
കാരണം വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രോജക്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
കെട്ടിട
നിര്‍മ്മാണ ചട്ടങ്ങള്‍
1686.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെട്ടിട നിര്‍മ്മാണ
ചട്ടങ്ങളിൽ സര്‍ക്കാര്‍
സമഗ്രമായ ഭേദഗതി
കൊണ്ടുവന്നിട്ടുണ്ടോ ;
വിശദമാക്കുമോ;
(ബി)
വസ്തുവിന്
മുന്നിലൂടെ റോഡ്
ഉണ്ടെങ്കിൽ മൂന്ന്
സെന്റ് പ്ളോട്ടുകാരും 3
മീറ്റര്‍
ഒഴിച്ചിടണമെന്ന ഭേദഗതി
കൊണ്ടുവന്നിട്ടുണ്ടോ;
(സി)
മാളിക
നിര്‍മ്മിക്കുന്നവരും,
മൂന്ന് സെന്റിൽ കൊച്ചു
കൂര
നിര്‍മ്മിക്കുന്നവരും
ഒരേ ചട്ടം
പാലിക്കണമെന്ന വ്യവസ്ഥ
സാമാന്യ നീതിക്ക്
നിരക്കാത്തതാകയാൽ
പ്രസ്തുത ഭേദഗതിയിലെ
സാധാരണക്കാരെ
ബാധിക്കുന്ന
കാര്യങ്ങളിൽ ഇളവ്
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ;
വിശദവിവരം
വെളിപ്പെടുത്താമോ ?